ഷ
ഷ
- ഹല്ലുകളിൽ 31-ാമത്തെ അക്ഷരം
ഷൾ
- ആറാമത്തെ എണ്ണം
ഷൾകോണം
- വൈരം
ഷൾക്കം
- വിശേഷണം:
- ആറു്
- ആറിരട്ടി
ഷൾക്കർമ്മങ്ങൾ
- ബ്രാഹ്മണർക്കുള്ള ആറു കർമ്മം
- പഠിപ്പിക്കുക, പഠിക്കുക, യജനം, യാജനം, ദാനം, പ്രതിഗ്രഹം ഇവ 6-ഉം.
‘അദ്ധ്യാപനമധ്യയനം
യജനം യാജനം തഥാ
ദാനംപ്രതിഗ്രഹശ്ചൈവ
ഷട്കർമ്മാണ്യഗ്രജന്മനഃ ’
യജനം യാജനം തഥാ
ദാനംപ്രതിഗ്രഹശ്ചൈവ
ഷട്കർമ്മാണ്യഗ്രജന്മനഃ ’
ഷൾക്കർമ്മി
- വിശേഷണം:
- ഷൾക്കർമ്മമുള്ള
ഷൾഗൻ
- മൂഢൻ
ഷൾഗുണങ്ങൾ
- ഐശ്വര്യം, വീര്യം, വൈരാഗ്യം, വിജ്ഞാനം, ശ്രീ, യശസ്സു് ഇവ 6-ം
- സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധം, ആശ്രയം
- (നൃപന്മാർ അറിയേണ്ട ഗുണങ്ങളാണു്)
ഷൾഗ്രന്ഥം
- വയമ്പു്
ഷൾഗ്രന്ഥിക
- ചെറുകച്ചോലം
ഷൾഗ്രന്ഥീ
- വലിയ ഉങ്ങു്
ഷട്ചരണം
- തേനീച്ച
ഷഡ്ജിത്ത്
- വിഷ്ണു
ഷൾദ്ദർശനങ്ങൾ
- സാംഖ്യം
- യോഗം
- ന്യായം
- വൈശേഷികം
- മീമാംസ
- വേദാന്തം
ഷൾപദം
- വണ്ടു്
ഷൾപദാർത്ഥം
- ദ്രവ്യം
- ഗുണം
- കർമ്മം
- സാമാന്യം
- വിശേഷം
- സമവായം-6
ഷൾപലം
- കാട്ടുതിപ്പലി
- കാട്ടുമുളകു്
- കൊടുവേലി
- ചുക്കു്
- തിപ്പലി
- ഇന്തുപ്പു് ഇവ ആറും കൂടിയത്
ഷൾബിന്ദു
- വിഷ്ണു
ഷൾഭാഗം
- ആറിലൊരു ഭാഗം
- ആറാമത്തെ ഭാഗം
- രാജഭോഗം, ഭൂമിക്കുള്ള കരം
- (പഴയതാണു്).
ഷൾഭാവം
- ജനനം
- ബാല്യം
- കൗമാരം
- യൗവനം
- വാർദ്ധക്യം
- മരണം ഇവ 6-ം
ഷൾഭുജാ
- ദുർഗ്ഗാ
ഷഡക്ഷരമഹാമന്ത്രം
- ശ്രീ
- രാ
- മാ
- യ
- ന
- മഃ
ഷഡംഗം
- ശരീരത്തിന്റെ ആറു അവയവങ്ങൾ
- ഞെരിഞ്ഞിൽ
- വേദത്തിന്റെ ആറു ഭാഗങ്ങൾ
- പനിക്കുള്ള ഒരു കഷായയോഗം
- ശിക്ഷാദിവേദാംഗങ്ങള്‍ക്കുള്ള പേര്‍
- വേദം അവയവങ്ങളുള്ള ദേഹമെന്നു സങ്കൽപ്പം. വ്യാകരണം-മുഖം, ജ്യോതിഷം-നേത്രം, നിരുക്തം-ചെവി, ഛന്ദസ്സ്-പാദങ്ങൾ, ശിക്ഷ-മൂക്കു്, കല്പം-കൈകൾ.
- ഘനം (മുത്തങ്ങ), ചന്ദനം, ശുണ്ഠി (ചുക്കു്), അംബു (ഇരുവേലി), പർപ്പടപ്പുല്ലു്; ഉശീരം (രാമച്ചം) ഇങ്ങിനെ 6.
(1) ‘ഘനചന്ദനശുണ്ഠ്യംബു
പർപ്പടോശീരസാധിതം’
പർപ്പടോശീരസാധിതം’
(2) ‘ശിക്ഷാകല്പോ വ്യാകരണം
നിരുക്തം ഛന്ദസാം ചിതിഃ,
ജ്യോതിഷാമയനം ചൈവ
ഷഡംഗോവേദഉച്യതേ’
നിരുക്തം ഛന്ദസാം ചിതിഃ,
ജ്യോതിഷാമയനം ചൈവ
ഷഡംഗോവേദഉച്യതേ’
(3)‘ജംഘേബാഹുശിരോമധ്യം
ഷഡംഗമിദമുച്യതേ’
ഷഡംഗമിദമുച്യതേ’
(4)‘ഗോമൂത്രം ഗോമയം ക്ഷീരം
സർപ്പിർദധിച രോചനാ,
ഷഡംഗമേതന്മംഗല്യം
പഠിതം സർവദാ ഗവാം’
സർപ്പിർദധിച രോചനാ,
ഷഡംഗമേതന്മംഗല്യം
പഠിതം സർവദാ ഗവാം’
ഷഡംഗുലം
- ആറുവിരൽ അളവു്
ഷഡഭിജ്ഞൻ
- ബുദ്ധമുനി
- ദിവ്യദൃഷ്ടി, പൂർവനിവാസാനുസ്മൃതി, പരഹൃദയജ്ഞാനം, ആകാശഗമനം, കായവ്യൂഹം, ആത്മജ്ഞാനം ഇവ 6-ം അറിഞ്ഞവൻ
ഷഡാതതായികൾ
- ആതതായികൾ 6 വിധം. പുരയ്ക്കു തീ കൊളുത്തുന്നവൻ
- വിഷം കലർത്തുന്നവൻ
- ആയുധം കൊണ്ടു കൊല്ലാൻ ഒരുമ്പെടുന്നവൻ
- ധനം അപഹരിക്കുന്നവൻ
- ക്ഷേത്രത്തെ (ഭൂമിയെ) അപഹരിച്ചവൻ
- ഭാര്യയെ അപഹരിച്ചവൻ
‘അഗ്നിദോഗരദശ്ചൈവ
ശസ്ത്രപാണിർദ്ധനാപഹഃ,
ക്ഷേത്രദാരാപഹർത്താച
ഷഡേതേഹ്യതേതായിനഃ’
ശസ്ത്രപാണിർദ്ധനാപഹഃ,
ക്ഷേത്രദാരാപഹർത്താച
ഷഡേതേഹ്യതേതായിനഃ’
ഷഡാധാരങ്ങൾ
- മനുഷ്യശരീരത്തിലുള്ള ആറു ചക്രങ്ങൾ. മൂലാധാരം
- സ്വാധിഷ്ഠാനം
- മണിപൂരം
- അനാഹതം
- വിശുദ്ധി
- ആജ്ഞ ഇവ 6-ം
- (ഓരോന്നും പ്രത്യേകം നോക്കുക. സുഷുമ്നയുടെ അകത്തേ 6 സ്ഥാനങ്ങൾ). ഇവ നാഡികളുടെ സംഘാതം (കൂട്ടം) ആണു്. ഈ ആറു ചക്രവും സ്ഥൂലശരീരത്തിലല്ല. സൂഷ്മശരീരത്തിലാണെന്നും ഇവ പ്രാണനിലയങ്ങളാണെന്നും അഭിജ്ഞന്മാർ പറയുന്നു.
ഷഡാനനൻ
- സുബ്രഹ്മണ്യൻ
- ദിവ്യമായ ദൃഷ്ടി, പൂർവനിവാസാനുസ്മൃതി, പരചിത്തജ്ഞാനം, ആകാശഗമനം, കായവ്യൂഹം, ആത്മജ്ഞാനം ഇവ ആറിനേയും സാകല്യേന അറിഞ്ഞവൻ എന്നർത്ഥം.
ഷഡിന്ദ്രിയങ്ങൾ
- കണ്ണു്
- മൂക്കു്
- ചെവി
- നാക്കു്
- ത്വക്ക്
- മനസ്സു്
ഷഡീതികൾ
- അതിവൃഷ്ടി
- അനാവൃഷ്ടി
- എലി
- ശലഭം
- കിളി
- അത്യാസന്നനൃപന്മാർ ഇവ 6-ം
ഷഡീഗോപചാരങ്ങൾ
- ആഭരണം
- കൊട
- വെൺചാമരം
- ആലവട്ടം
- പൂണൂൽ
- ദാസ്യം
ഷഡൂർമ്മികൾ, ഷഡ്രിപു, ഷഡ്വർഗ്ഗം
- മനുഷ്യജീവിതത്തിൽ നാശം വരുത്തുന്ന 6 കാര്യങ്ങൾ-1
- കാമം
- ക്രോധം
- ലോഭം
- മദം
- മോഹം
- മത്സരം. ഇവ 6-ം
- (വിശപ്പു്, ദാഹം, ദുഃഖം, മോഹം, ജര, മതി ഇവ 6-ം എന്നും കാണുന്നു).
ഷഡൂഷണം
- പഞ്ചകോലവും മരിചവും
‘പഞ്ചകോലം സമരിചം
ഷഡൂഷണമിതിസ്മൃതഃ’
ഷഡൂഷണമിതിസ്മൃതഃ’
ഷഡൃതുക്കൾ
- വസന്തം
- ഗ്രീഷ്മം. വർഷം
- ശരത്ത്
- ഹേമന്തം
- ശിശിരം ഇവ 6-ം
- (ഋതു, മാസം ഇവ നോക്കുക).
ഷഡ്ജം
- സപ്തസ്വരങ്ങളിൽ ഒന്നാമത്തേതു്
- ആറു സ്ഥാനങ്ങളിൽനിന്നു പുറപ്പെടുന്നതു് എന്നർത്ഥം. (നാസിക, കണ്ഠം, മാറിടം, താലുപ്രദേശം, നാവു്, പല്ലു്, ഇവയത്രേ 6 സ്ഥാനങ്ങൾ). മയിൽ ഷഡ്ജസ്വരത്തിലാകുന്നു ശബ്ദിക്കുന്നതു്.
ഷഡ്രഥന്മാർ
- കൃപർ
- ഭീഷ്മർ
- ദ്രോണർ
- കർണ്ണൻ
- ശല്യൻ
- അശ്വത്ഥാമാ
ഷഡ്രസം
- ആറു രസം. മധുരം (സ്വാദു്)
- ലവണം (ഉപ്പു്)
- കടു (എരിവു്)
- തിക്തം (കയ്പു്)
- അമ്ലം (പുളി)
- കഷായം (ചവർപ്പു്)
ഷഡസ്രഭോജനം
- ആറു രസങ്ങളും ചേർന്ന ഭക്ഷണം
- നൈവിളക്കു്, മാല, താംബൂലം, നൃത്തം, വാദ്യം, വീണാഗാനം ഇവകൊണ്ടു സന്തോഷിപ്പിക്കുക
ഷഡ്വക്ത്രൻ
- സുബ്രഹ്മണ്യൻ
ഷഡ്വദനൻ
- സുബ്രഹ്മണ്യൻ
ഷഡ്വർഗ്ഗം, ഷഡ്രിപു
- (ഷഡൂർമ്മികൾ നോക്കുക.)
ഷണ്ഡത
- നപുംസകത്വം
ഷണ്ഡതായോഗ്യൻ
- ഉടയ്ക്കേണ്ട പ്രായമായ കാളക്കുട്ടി
ഷണ്ഡൻ
- നപുംസകൻ
- തന്റെ അപഖ്യാതി വെളിപ്പെടാതിരിപ്പാൻ വേണ്ടി പണം കൊടുക്കുന്നവൻ എന്നർത്ഥം. (പാഠം-ഷൺഢൻ).
- വരി ഉടച്ച കാള, കാള
ഷണ്ഡം
- താമര മുതലായതിന്റെ കൂട്ടം
- കൂട്ടം
ഷണ്ഡാലീ
- തടാകം
ഷണ്ണയം
- ആറു നയം
- സന്ധി
- വിഗ്രഹം
- യാനം
- ആസനം
- ദ്വൈധീഭാവം
- സമാശ്രയം
- (ഓരോന്നും പ്രത്യേകം നോക്കുക). ഷണ്ണയങ്ങൾ രാജാക്കന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ടവയാണു്.
ഷണ്മുഖൻ
- സുബ്രഹ്മണ്യൻ
ഷഷ്ടി
- അറുപതു്
ഷഷ്ടികം
- നവരനെല്ലു്
ഷഷ്ടിക്യം
- നവരനെല്ലു വിളയുന്ന കണ്ടം
ഷഷ്ടിതമം
- അറുപതാമത്തെ
ഷഷ്ടിപൂർത്തി
- ആറാമത്തെ തിഥിയുടെ അവസാനം
ഷഷ്ടിഹായനം
- ആന
- നവരനെല്ലു്
ഷഷ്ഠി
- ആറാമത്തെ തിഥി
ഷഹസാൻ
- മയിൽ
ഷാ
ഷാഡബം
- പാനകവിശേഷം
ഷാണ്മാതുരൻ
- സുബ്രഹ്മണ്യൻ
- ആറു മാതാക്കന്മാരുടെ പുത്രൻ എന്നര്‍ത്ഥം.
ഷി
ഷിൽഗൻ
- കാമുകൻ
- വിടൻ
ഷോ
ഷോഡശ
- വിശേഷണം:
- പതിനാറാമത്തെ
ഷോഡശപ്രാസം
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
ഷോഡശമാതൃകകൾ
- 16 മാതൃകകൾ
- ഗൌരീപത്മാശചിമേധാ സാവിത്രീ വിജയാ ജയാ * ദേവസേനാ സ്വധാ സ്വാഹാ മാതരോ ലോകമാതരഃ* ശാന്തിഃ പുഷ്ടി ധൃതിസ്തുഷ്ടിഃ കലദേവാത്മദേവതാഃ*
ഷോഡശസംസ്കാരങ്ങൾ
- (ദ്വിജന്മാർ ആചരിക്കേണ്ടവ)
- ഗർഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകർമ്മം, നാമക്രിയ, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കർണ്ണവേധനം, ഉപനയനം, വേദാധ്യയനം, കേശാന്തം, സ്നാനം, വിവാഹം, വൈവാഹികാഗ്നിചയനം, ആനാഗ്നിചയനം-16
ഷോഡശി
- വിശേഷണം:
- പതിനാറു്
ഷോഡശോപചാരങ്ങൾ
- 16 ഉപചാരങ്ങൾ
- ആസനം, സ്വാഗതം, പാദ്യം, അർഘ്യം, ആചമനീയം, മധുപർക്കം, പുനരാചമനീയം, സ്നാനം, വസ്ത്രം, ആഭരണം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നിവേദ്യം, നമസ്കാരം-16.
ഷ്ഠീ
ഷ്ഠീവനം
- തുപ്പൽ
ഷ്ഠ്യൂ
ഷ്ഠ്യൂമം
- ജലം