അ
— ഇൻഡ്യയിലെ എല്ലാ ഭാഷകളിലുമുള്ള ആദിമമായ അക്ഷരം ഇതുതന്നെ. തമിഴിൽ அ; ഗ്രന്ഥത്തിൽ
; സംസ്കൃതത്തിൽ अ; ഇംഗ്ലീഷിൽ A ഇങ്ങനെ പലമാതിരി ലിപികൾ ഉണ്ടു്. മലയാളത്തിൽ വിവേചകമായി ‘അ’ എന്നു പ്രയോഗിച്ചാൽ ‘അവൻ’ ‘അവൾ’ ‘അക്കര’ ‘അപ്പുറം’ ഇത്യാദിപോലെ ‘അടുത്തല്ലാത്ത’ എന്നർത്ഥം വരും. സംസ്കൃതത്തിൽ ര, ല എന്ന അക്ഷരങ്ങളിൽ ആരംഭിക്കുന്ന പദങ്ങൾ തത്ഭവക്രമപ്രകാരം അപൂർവമായി മലയാളത്തിൽ അകാരാദിപദങ്ങളായി കാണുന്നുണ്ടു്. അരത്തം (രക്തം), അരക്കു് (രാക്ഷ = രാക്ക), അരചൻ (രാജാ). മലയാളത്തിൽ ‘അ’ എന്ന കേവലസ്വരത്തെ ഉച്ചരിക്കുന്നതിനു് അധികം പ്രയാസമുള്ളതിനാൽ അതിനു തീവ്രപ്രയത്നം എന്നു പറയുന്നു. തന്നിമിത്തം പല വാക്കുകളിലും അതിന്റെ ഉച്ചാരണം ദുഷിച്ചിട്ടുണ്ടു്. ആ ദുഷിച്ച ധ്വനി ‘എ’കാരത്തിന്റെ ഛായയിൽ കാണും.
ഉദാ:ഗന്ധം—ഗെന്ധം, രവി—രെവി. സംസ്കൃതത്തിൽ ‘അഃ’ എന്ന പദത്തിനു വിഷ്ണു എന്നർത്ഥമുണ്ടു്. ‘ഓം’ എന്ന പ്രണവശബ്ദം വിഷ്ണുവിനേയും ശിവനേയും കുറിക്കുന്നു. അ = വിഷ്ണു, ഉ = ശിവൻ, മ = ബ്രഹ്മാവു്. അ + ഉ + മ = ഓം.
‘അകാരോ വിഷ്ണുരുദ്ദിഷ്ട
ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോബ്രഹ്മാ
പ്രണവസ്തു ത്രയാത്മകഃ’
‘ഓങ്കാരമായപൊരുൾ മൂന്നായ്പിരിഞ്ഞുടനെ’
പുല്ലിംഗത്തിൽ ‘അ’ ശബ്ദത്തിനു ‘കാമദേവൻ’ എന്നർത്ഥം കാണുന്നു. സംഭാഷണത്തിന്റെ തുടർച്ചയെ കാണിക്കാൻ ‘അ’ എന്നതിനെ ഉപയോഗിക്കുന്നുണ്ടു്. ഈ ശബ്ദം വ്യാക്ഷേപകമായി കൃപയേയും നിന്ദയേയും കുറിക്കും. സംസ്കൃതത്തിൽ ‘അ’ എന്നതിനെ നാമങ്ങളുടേയൊ വിശേഷണപദങ്ങളുടേയൊ അവ്യയപദങ്ങളുടേയൊ, ചിലപ്പോൾ ക്രിയകളുടേയൊ മുമ്പിൽ ചേർത്താൽ വിരുദ്ധാർത്ഥം വരും. (അശക്തൻ, അശുദ്ധം, അക്ഷീണവിക്രമം.) ഈ ‘അ’, സ്വരങ്ങൾക്കുമുമ്പു് ‘അൻ’ എന്നാകും. ഋണീ എന്ന പദത്തിനു മുമ്പു മാത്രം അങ്ങനെ ആകാതെയുമിരിക്കും (അഋണീ). ഈ വിധം നഞ് ആയിട്ടുപയോഗിക്കുമ്പോൾ,
ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോബ്രഹ്മാ
പ്രണവസ്തു ത്രയാത്മകഃ’
‘ഓങ്കാരമായപൊരുൾ മൂന്നായ്പിരിഞ്ഞുടനെ’
— ഹരിനാമകീർത്തനം
‘തൽസാദൃശ്യമഭാവശ്ച തദന്യത്വം തദല്പതാ
അപ്രാശസ്ത്യം വിരോധശ്ചനഞർത്ഥാഃ
ഷട്പ്രകീർത്തിതാഃ’
എന്നതനുസരിച്ചു് ‘അ’ എന്ന ഉപസർഗ്ഗത്തിനു ആറുമാതിരി അർത്ഥം കാണുന്നു. 1. സദൃശ്യം — അക്ഷത്രിയൻ; കണ്ടാൽ ക്ഷത്രിയനാണെന്നു തോന്നും; എന്നാൽ ക്ഷത്രിയനല്ലതാനും. 2. അഭാവം (ഇല്ലായ്മ) — അശുദ്ധം. 3. അന്യത്വം (ഭേദം)— അപടം; വസ്ത്രമല്ലാത്തതു്. 4. അല്പത — അനുഭര; അല്പോദരി എന്നർത്ഥം. 5. അപ്രാശസ്ത്യം (കൊള്ളാത്തതു്) — അകൃത്യം. 6. വിരോധം — അന്യായം. സംസ്കൃതത്തിൽ ‘അഃ’ എന്നതിനെ ശിവൻ, ബ്രഹ്മാവു്, വായു, അഗ്നി ഇവരുടെ പര്യായമായി പ്രയോഗിക്കുന്നു. നാനാർത്ഥരത്നമാലയിൽ ‘അ’ ശബ്ദത്തിനു ബ്രഹ്മാവു്, വിഷ്ണു, ശിവൻ, ആമ, അങ്കണം, യുദ്ധം, ഗൗരവം, അന്തഃപുരം, ഹേതു, ആഭരണം, കാൽ, പാർവതി, ഞാൺ എന്നീ അർത്ഥങ്ങൾ കാണുന്നു.
അപ്രാശസ്ത്യം വിരോധശ്ചനഞർത്ഥാഃ
ഷട്പ്രകീർത്തിതാഃ’
‘അകാരോ ബ്രഹ്മവിഷ്ണ്വീശ
കമഠേഷ്വാംഗണേ രണേ
ഗൗരവേന്തഃപുരേ ഹേതൗ
ഭൂഷണാംഘ്ര്യാവുമേജ്യയോഃ’
ക്രിയാരൂപങ്ങൾക്കു മുമ്പു് ‘അ’ വരുമ്പോൾ സാധാരണ നിഷേധാർത്ഥം വരും. ‘അ’ എന്ന ഉപസർഗ്ഗം ചിലപ്പോൾ പിന്നീടു വരുന്ന പദത്തിന്റെ അർത്ഥത്തെ അല്ല നിഷേധിക്കുന്നതു് എന്നതിനു ‘അനുത്തമം’ എന്ന പദം ദൃഷ്ടാന്തമാകുന്നു. അനുത്തമം = ഏതിനെക്കാൾ ഉത്തമമായി മറ്റൊന്നിനെ പറവാൻ കാണുന്നില്ലയോ ആയതു്.
കമഠേഷ്വാംഗണേ രണേ
ഗൗരവേന്തഃപുരേ ഹേതൗ
ഭൂഷണാംഘ്ര്യാവുമേജ്യയോഃ’
അഋണി
- കടമില്ലാത്തവൻ
- ‘അനൃണി’ എന്ന പ്രയോഗം നന്നു്. സ്ത്രീ:അനൃണിനി.
അംശം
- ഒരു പംക്
- ഓഹരി
- ഭാഗം
- അംശ് = വിഭജിക്ക. ഈ ധാതുവിനോടു് ഉപസർഗ്ഗമായ ‘വി’ ചേർത്താൽ വ്യംശ് എന്നാകും. ഇതിന്നു് ‘വിഭജിക്ക’ എന്നും ചിലപ്പോൾ, ‘ചതിക്ക’ എന്നും അർത്ഥം വരും.
- ജ്യോതിശ്ശാസ്ത്രത്തിൽ 6൦ കല ചേർന്നതു
- 6൦ വികല = ഒരു കല.
‘വിദ്യാധരസ്ത്രീകൾ ദിവ്യപുഷ്പം കൊണ്ടു
ഹൃദ്യമായുള്ളൊരു മാല്യംതൊടുത്തതു
ശർവാംശജാതനായോരു മുനീന്ദ്രനാം
ദുർവാസാവിന്നു കൊടുത്തവരുംപോയാർ’
ഹൃദ്യമായുള്ളൊരു മാല്യംതൊടുത്തതു
ശർവാംശജാതനായോരു മുനീന്ദ്രനാം
ദുർവാസാവിന്നു കൊടുത്തവരുംപോയാർ’
— ഭാരതം
അംശകം
- പംക്
- ഓഹരി
- ഭാഗം
- ഒരു ദിവസത്തിന്റെ നാലിൽ ഒരു ഭാഗം
- മുപ്പതുദിവസംകൊണ്ടുള്ള ഒരു മാസത്തിലെ ഒരു ദിവസം (സൗരദിനം)
അംശകൻ
- ഒരു പങ്കിനവകാശമുള്ളവൻ
- ബന്ധു
അംശക്കൂറു്
- ശ്രേഷ്ഠത
- ഉയർന്ന പദവി
അംശജ
- വിശേഷണം:
- അംശം കൊണ്ടു ജനിച്ച
അംശനം
- പങ്കിട്ടു കൊടുക്കുന്ന പ്രവൃത്തി
അംശപത്രം
- ഭാഗപത്രം
അംശഭാക്കു്
- മുതലിനവകാശമുള്ളവൻ
അംശഭുക്കു്
- പങ്കിനെ അനുഭവിക്കുന്നവൻ
അംശയിതാവു്
- പങ്കിട്ടു കൊടുക്കുന്നവൻ
അംശല
- വിശേഷണം:
- പങ്കിനവകാശമുള്ള
അംശവടി
- മെത്രാന്മാരുടെ മുൻപെ കൊണ്ടുനടക്കുന്നവടി; അംശങ്ങളിൽ ഒന്നായ വടി
- (അംശങ്ങൾ = ഉപകരണങ്ങൾ.)
അംശസവർണ്ണന
- (അങ്കഗണിതത്തിൽ) അംശങ്ങളെ (ഭിന്നസംഖ്യകളെ) സവർണ്ണനം ചെയ്ക. (ഒരേവിധം അധഃസ്ഥ സംഖ്യയുള്ളവയാക്കിത്തീർക്കുക.)
അംശഹരൻ
- പങ്കിനവകാശമുള്ളവൻ
അംശഹാരി
- പങ്കിനവകാശമുള്ളവൻ
അംശാംശം
- പങ്കിന്റെ ഒരു പംക്
- പ്രധാനമല്ലാത്ത ഒരവതാരം
- (പ്രയോഗം ചുരുക്കം.)
അംശാവതാരം, അംശാവതരണം
- ഒരു ദേവന്റെ ഒരംശം മാത്രം മനുഷ്യനായി അവതരിക്കുക
- ശ്രീരാമൻ — വിഷ്ണുവിന്റെ അർദ്ധാംശം, ലക്ഷ്മണൻ — കാൽ ഭാഗം, ഭരതശത്രുഘ്നന്മാർ — അരയ്ക്കാൽ വീതം.
‘സാമോദം ബാലക്രീഡാതല്പരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചുവാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും,
മരുവീടുന്നു പായസാംശാനുസാരവശാൽ.’
ധർമ്മരാജനും വന്നുപിറന്നു വിദുരരായ്
ധർമ്മൻതന്നുടെയംശമായതു യുധിഷ്ഠിരൻ
വായുവിനുടെയംശം ഭീമനെന്നറിഞ്ഞാലും
ദേവേന്ദ്രനുടെയംശം ഫൽഗുനൻമഹാരഥൻ
അശ്വിനീദേവകൾതന്നംശം മാദ്രേയന്മാരു
മഗ്നിതന്നുടെയംശമായതു ധൃഷ്ടദ്യുമ്നൻ
ആദിത്യനുടെയംശം കർണ്ണനെന്നറിഞ്ഞാലും
സോമനന്ദനനായ സുവർച്ചസ്സഭിമന്യു
വിശ്വദേവകളുടെയംശം ദ്രൗപദേയന്മാർ
സ്ത്രീപുംസമായിട്ടുള്ളഗുഹ്യകൻശിഖണ്ഡിയും
ത്രിദിവലക്ഷ്മിയുടെയംശംപോൽ
പാഞ്ചാലിയും
ധൃതിയും സിദ്ധിയുംപോൽ
കുന്തിയും മാദ്രിതാനും
പ്രദ്യുമ്നൻസനൽകുമാരാംശമെന്നതുംചൊല്ലും
അനന്തമൂർത്തിയുടെയംശംപോൽ ബലഭദ്രൻ
വിഷ്ണുതന്നുടെയംശംകൃഷ്ണനെന്നറിഞ്ഞാലും’
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചുവാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും,
മരുവീടുന്നു പായസാംശാനുസാരവശാൽ.’
— അദ്ധ്യാത്മരാമായണം
ധർമ്മരാജനും വന്നുപിറന്നു വിദുരരായ്
ധർമ്മൻതന്നുടെയംശമായതു യുധിഷ്ഠിരൻ
വായുവിനുടെയംശം ഭീമനെന്നറിഞ്ഞാലും
ദേവേന്ദ്രനുടെയംശം ഫൽഗുനൻമഹാരഥൻ
അശ്വിനീദേവകൾതന്നംശം മാദ്രേയന്മാരു
മഗ്നിതന്നുടെയംശമായതു ധൃഷ്ടദ്യുമ്നൻ
ആദിത്യനുടെയംശം കർണ്ണനെന്നറിഞ്ഞാലും
സോമനന്ദനനായ സുവർച്ചസ്സഭിമന്യു
വിശ്വദേവകളുടെയംശം ദ്രൗപദേയന്മാർ
സ്ത്രീപുംസമായിട്ടുള്ളഗുഹ്യകൻശിഖണ്ഡിയും
ത്രിദിവലക്ഷ്മിയുടെയംശംപോൽ
പാഞ്ചാലിയും
ധൃതിയും സിദ്ധിയുംപോൽ
കുന്തിയും മാദ്രിതാനും
പ്രദ്യുമ്നൻസനൽകുമാരാംശമെന്നതുംചൊല്ലും
അനന്തമൂർത്തിയുടെയംശംപോൽ ബലഭദ്രൻ
വിഷ്ണുതന്നുടെയംശംകൃഷ്ണനെന്നറിഞ്ഞാലും’
— ഭാരതം
അംശി
- പംകുള്ളവൻ
അംശിക്ക, അംശിക്കുക
- പങ്കിട്ടു കൊടുക്കുക
അംശിനി
- പങ്കിനവകാശമുള്ളവൻ
- പംകുകളുള്ളവൾ
അംശിപ്പു്
- പങ്കിടുന്ന പ്രവൃത്തി
അംശിപ്പാൻ
- അംശിക്കുവാൻ
- അംശിക്കാൻ
അംശിപ്പിൻ
- അംശിക്കുവിൻ
- അംശിക്കിൻ
അംശു
- രശ്മി
- ശോഭ
- വെളിച്ചം
- തേജസ്സ്
- കതിരു്
- കിരണം
- നൂൽ
- ചരടിന്റെ അറ്റം
- മുന (അവസാനം)
- വസ്ത്രം
- അലങ്കാരം
- ഉടുപ്പു്
- അണു
- ശീഘ്രം
- അംശു എന്നതു്, ‘കിരണോസ്രമയൂഖാംശു’ എന്നമരമുള്ളതിനാൽ, സൂര്യരശ്മിയുടെ (കിരണത്തിന്റെ) പേർ എന്നു സ്പഷ്ടമാകുന്നു. അംശു—വ്യാപിക്കുന്നതു്, ദിക്കുകളെ പ്രാപിക്കുന്നതു് എന്നു വ്യുൽപത്തി.
‘ആർക്കും വിശേഷിച്ചു ജന്മിത്വമില്ല
ശീതാംശുവംശേ മഹാദേവശംഭോ’
ശീതാംശുവംശേ മഹാദേവശംഭോ’
— പതിനാലുവൃത്തം
അംശുകം
- ഏതെങ്കിലും തരത്തിലുള്ള വസ്ത്രം
- തുണി
- അംശു (നൂൽ) കൊണ്ടുണ്ടാക്കിയതു്
- നേരിയവസ്ത്രം
- ഉത്തരീയവസ്ത്രം
- വെളുത്തവസ്ത്രം
- പച്ചില (സമുദ്രപ്പച്ച)
- ഇല
- അല്പമായ പ്രകാശം
- പച്ചില കഫജങ്ങളായ എല്ലാ രോഗങ്ങൾക്കും നന്നാണു്. രുചിയ്ക്കും വിരേചനത്തിന്നും കൊള്ളാം. മുഖത്തിലുള്ള ദോഷത്തേയും, തലച്ചോറിലുള്ള ദോഷത്തെയും ശോധന ചെയ്യും. പാണ്ഡു, കൃമി, വാതം, അർശസ്സു്, നെഞ്ഞുകലിപ്പു്, വിഷം, വസ്തിദോഷം, ജ്വരം, പീനസം, ഹൃദ്രോഗം, ചൊറി ഇവയെ നീക്കും. വസ്ത്രപര്യായങ്ങളെല്ലാം ഇതിനു പേരായിവരും.
‘തിലജഘൃതസുസ്നേഹ സംസിക്തവസ്ത്രങ്ങൾ
ദിവ്യപട്ടാംശുകജാലവും ചുറ്റിനാർ’
‘നീലാംശുകധരന്മാരാം ദ്വിജേന്ദ്രന്മാർ
കോലാഹലേന വേദങ്ങളുമോതിനാർ’
‘ഗജഗാമിനി ദേവയാനി, വേണം
നിജമാമംശുക,മെന്നു ശണ്ഠകൂടി’
ദിവ്യപട്ടാംശുകജാലവും ചുറ്റിനാർ’
— അദ്ധ്യാത്മരാമായണം
‘നീലാംശുകധരന്മാരാം ദ്വിജേന്ദ്രന്മാർ
കോലാഹലേന വേദങ്ങളുമോതിനാർ’
— ഭാരതം
‘ഗജഗാമിനി ദേവയാനി, വേണം
നിജമാമംശുക,മെന്നു ശണ്ഠകൂടി’
— ദേവയാനീപരിണയം മണിപ്രവാളം
അംശുജാലം
- രശ്മിക്കൂട്ടം
- പ്രകാശത്തിന്റെ അധികത
അംശുത
- അംശുവായുള്ള സ്ഥിതി
- രശ്മിയായിരിക്കുന്ന ഭാവം
- പ്രകാശസ്ഥിതി
അംശുത്വം
- അംശുവായിരിക്കുന്ന സ്ഥിതി
- രശ്മിയായിരിക്കുന്ന ഭാവം
- പ്രകാശസ്ഥിതി
- ഏതു നാമത്തോടും ‘ത്വം’ എന്നോ ‘താ’ എന്നോ ചേർത്ത് ആ നാമം കുറിയ്ക്കുന്ന വസ്തു ആയിരിക്കുന്ന സ്ഥിതി എന്നു അർത്ഥം പറയാം, എങ്കിലും എല്ലാ നാമ ങ്ങളോടും ഇങ്ങിനെ ചേർത്തു പ്രയോഗിക്കാൻ ഒരുപോലെ അവസരങ്ങൾ വരുന്നതല്ല.
അംശുദൻ
- അംശുവിനെ (രശ്മിയെ) ദാനം ചെയ്യുന്നവൻ (കൊടുക്കുന്നവൻ)
- ഏതു വസ്തുവിനെ എങ്കിലും കൊടുക്കുന്നവൻ എന്നു വരണമെങ്കിൽ ആ വസ്തുവിനെ കുറിയ്ക്കുന്ന ശബ്ദത്തോടു് ‘ദൻ’ എന്നു ചേർത്താൽ മതി. ഉദാ:ക്ഷേമദൻ, മോക്ഷദൻ ഇത്യാദി. സ്ത്രീ:ക്ഷേമദ, മോക്ഷദ. നപും:ക്ഷേമദം, മോക്ഷദം.
അംശുദാനം
- അംശുവിന്റെ ദാനം
- പ്രകാശത്തിന്റെ ദാനം (ദാനം = കൊടുക്കുക)
അംശുദാതാവു്
- അംശുക്കളെ ദാനം ചെയ്യുന്നവൻ
- കിരണങ്ങളെ കൊടുക്കുന്നവൻ
അംശുദായകൻ
- കിരണങ്ങളെ കൊടുക്കുന്നവൻ
അംശുദായി
- കിരണങ്ങളെ കൊടുക്കുന്നവന്‍
അംശുദായിക
- കിരണങ്ങളെ കൊടുക്കുന്നവൾ
അംശുദായിനി
- കിരണങ്ങളെ കൊടുക്കുന്നവൾ
അംശുധരൻ
- സൂര്യൻ
- കിരണത്തെ ധരിക്കുന്നവൻ
- വേഗത്തെ ധരിക്കുന്നവൻ
അംശുധാനപട്ടണം
- ദശരഥൻ മരിച്ചതിന്റെ ശേഷം ഭരതൻ കേകയരാജ്യത്തിൽ നിന്നു് അയോധ്യയ്ക്കു തിരിച്ചുവരുന്ന വഴിയ്ക്കു് കണ്ട നഗരങ്ങളേയും നദികളേയും മറ്റും വാല്മീകി വർണ്ണിച്ചിട്ടുള്ളതിൽ ഉൾപ്പെട്ട ഒരു പട്ടണം
മഹാരണ്യത്തെയും വിലോകിച്ചുകൊണ്ടു്
മഹാവേഗത്താലംശുധാനപട്ടണേ
സുരനദിയെയും വിലോകിച്ചുകൊണ്ടു്
നടന്നു പ്രാഗ്വടപുരത്തിങ്കൽ ചെന്നു.’
മഹാവേഗത്താലംശുധാനപട്ടണേ
സുരനദിയെയും വിലോകിച്ചുകൊണ്ടു്
നടന്നു പ്രാഗ്വടപുരത്തിങ്കൽ ചെന്നു.’
— കേരളവർമ്മരാമായണം കിളിപ്പാട്ട്
അംശുനാഥൻ
- സൂര്യൻ
- അംശുക്കളായ സ്ത്രീകളുടെ നാഥൻ
അംശുപട്ടം
- അംശു (നേരിയ ഇഴ) കൊണ്ടുണ്ടാക്കിയ പട്ടം (വസ്ത്രം)
- ഒരുവക പട്ടുവസ്ത്രം
ശ്രീഹലേരംശുപട്ടാനാം.
— വിഷ്ണു പുരാണം
അംശുപതി
- സൂര്യൻ
- അംശുക്കളായ സ്ത്രീകളുടെ ഭർത്താവു്
അംശുബാണൻ
- സൂര്യൻ
- കിരണങ്ങൾ ആകുന്ന ബാണ (ശര) ങ്ങളോടു കൂടിയവൻ
അംശുഭർത്താവു്
- സൂര്യൻ
- കിരണങ്ങളെ ഭരണം ചെയ്യുന്നവൻ
അംശുഭൃത്തു്
- സൂര്യൻ
- കിരണങ്ങളെ ഭരണം ചെയ്യുന്നവൻ
അംശുമത്തു്
- പ്രകാശമുള്ളതു്
- ശോഭയുള്ളതു്
അംശുമത്ഫല
- വാഴ. സൂര്യനേപ്പോലെ ചെമന്ന നിറത്തിൽ പഴമുള്ളതിനാലും വാഴയുടെ പുഷ്പദണ്ഡത്തിനു ചുറ്റും
- അംശുമാനു ചുറ്റും അംശുക്കളുള്ളവണ്ണം
- വേണ്ടുവോളം ഫലമുള്ളതിനാലും ഈ പേർ സിദ്ധിച്ചു
അംശുമതി
- പ്രകാശമുള്ളവൾ
- മൂവില
- ദ്രമിളൻ എന്ന ഗന്ധർവന്റെ മകളുടെ പേർ
‘ദ്രമിളാഹ്വയഗന്ധർവാധിപനുടെ
മകളാമംശുമതീതി കുമാരി’
‘കാടകത്തിലുടനീടെഴുന്നൊരതി
പാടവേന കളിയാടിയും
പാടിതോടിയിവ പാടിയാടിബഹു
മോടിയോടുമിടകൂടിയും
ഊഢമോദമഥപേടമാന്മിഴികൾ
ചൂടുമംശുമതിചേടിമാ
രോടടുത്തുശശിചൂഡഭക്തപദ
താരിടത്തിൽ വടിവോടുടൻ’
മകളാമംശുമതീതി കുമാരി’
— പ്രദോഷമാഹാത്മ്യം തുള്ളൽ
‘കാടകത്തിലുടനീടെഴുന്നൊരതി
പാടവേന കളിയാടിയും
പാടിതോടിയിവ പാടിയാടിബഹു
മോടിയോടുമിടകൂടിയും
ഊഢമോദമഥപേടമാന്മിഴികൾ
ചൂടുമംശുമതിചേടിമാ
രോടടുത്തുശശിചൂഡഭക്തപദ
താരിടത്തിൽ വടിവോടുടൻ’
— ധർമ്മഗുപ്തവിജയം കഥകളി
അംശുമാൻ
- സൂര്യൻ
- പ്രകാശമുള്ളവൻ
- കിരണങ്ങൾ ഉള്ളവൻ
- സൂര്യവംശത്തിൽ ഇക്ഷ്വാകു മുതൽ സുമിത്രൻ വരെ 9൦ രാജാക്കൻമാരുണ്ടായിരുന്നവരിൽ ഒരു രാജാവ്
- (ദിലീപന്റെ അച്ഛൻ, സഗരന്റെ പൗത്രൻ, അസമഞ്ജന്റെ പുത്രൻ.) സഗരന്റെ അറുപതിനായിരം പുത്രന്മാർ കപിലമഹർഷിയുടെ ശാപം നിമിത്തം ഭസ്മമായിപ്പോയിരുന്നു. അവരുടെ അസ്ഥി മുതലായവയെ ഇദ്ദേഹ൦ കണ്ടെത്തി.
അംശുമാല
- കിരണങ്ങളുടെ കൂട്ടം
- അന്യോന്യബന്ധമുള്ള അ൦ഗങ്ങളോടുകൂടിയ സമൂഹത്തിനു മാലാശബ്ദം സവിശേഷം യോജിയ്ക്കും, ഉദാ:ഗദ്യമാലാ, പദ്യമാലാ, കാവ്യമാലാ ഇത്യാദി.
അംശുമാലി
- സൂര്യൻ
- അംശുമാലയോടുകൂടിയവൻ
- അംശുക്കളെ മാലയെപ്പോലെ ധരിച്ചിട്ടുള്ളവൻ
- എരിക്ക്
‘അഥാഭിഗമ്യാന്തികമംശുമാലീ
നരാധിപസ്യാദരഭക്തിമാജഃ
തമബ്രവീത്സംകുചിതാംശുജാല
സ്സന്മാർഗ്ഗഭാജാ൦ പ്രകൃതിഃകിലൈഷാ’
നരാധിപസ്യാദരഭക്തിമാജഃ
തമബ്രവീത്സംകുചിതാംശുജാല
സ്സന്മാർഗ്ഗഭാജാ൦ പ്രകൃതിഃകിലൈഷാ’
— കിർമ്മീരവധം കഥകളി
അംശുല
- വിശേഷണം:
- പ്രകാശമുള്ള
- ശോഭയുള്ള
അംശുലൻ
- പ്രകാശമുള്ളവൻ
- ശോഭയുള്ളവൻ
- ചാണക്യന്റെ ഒരു പേർ
- മനഃപ്രകാശം (ബുദ്ധിവിശേഷം) കൊണ്ടു് ചാണക്യനു ഈ പേരുണ്ടായി.
അംശുവാഹി
- സൂര്യൻ
- കിരണങ്ങളുള്ളവൻ
അംശുശാലി
- സൂര്യൻ
- കിരണങ്ങളുള്ളവൻ
അംശുസ്വാമി
- സൂര്യൻ
- സൂര്യൻ അസ്തമിക്കുന്ന സമയം അദ്ദേഹത്തിന്റെ ഭാര്യമാരാകുന്ന ത്വിട്ടുകൾ കൂടെ മരിപ്പാനെന്നവണ്ണം അഗ്നിയിൽ പ്രവേശിക്കുന്നു എന്നതുകൊണ്ടു ഈ പേരുണ്ടായി.
അംശുഹസ്തൻ
- സൂര്യൻ
- കിരണങ്ങളാകുന്ന ഹസ്തങ്ങ (കൈക) ളോടുകൂടിയവൻ
അംസം
- തോൾ
- ചുമൽ
- ഒരു മർമ്മം
‘വാമാംസസ്ഥലന്യസ്തശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാർദൂല സിംഹമഹിഷവരാഹാദി’
‘വസിക്ക നീയെന്നംസേതാങ്ങി
വധിപ്പെനുരഗം വക്രാപാംഗി’
‘കംസനെ മഞ്ചത്തിന്നുന്തിക്കാതംവഴിദൂരത്തിട്ടു
ഹിംസിച്ചിട്ടും വൈരമൊടുങ്ങാഞ്ഞങ്ങൊടുക്കം
അംസത്തിൽപ്പിടിച്ചിഴച്ചു
സർവ്വസാക്ഷിയായിരിക്കും
പുംസാംഭക്തിചെയ്താലില്ലകൃപയ്ക്കുമറ്റം’
ഭീമശാർദൂല സിംഹമഹിഷവരാഹാദി’
— അദ്ധ്യാത്മരാമായണം
‘വസിക്ക നീയെന്നംസേതാങ്ങി
വധിപ്പെനുരഗം വക്രാപാംഗി’
— നളചരിതം കഥകളി
‘കംസനെ മഞ്ചത്തിന്നുന്തിക്കാതംവഴിദൂരത്തിട്ടു
ഹിംസിച്ചിട്ടും വൈരമൊടുങ്ങാഞ്ഞങ്ങൊടുക്കം
അംസത്തിൽപ്പിടിച്ചിഴച്ചു
സർവ്വസാക്ഷിയായിരിക്കും
പുംസാംഭക്തിചെയ്താലില്ലകൃപയ്ക്കുമറ്റം’
— കുചേലവൃത്തം വഞ്ചിപ്പാട്ട്
അംസകൂടം
- പൂഞ്ഞിക്കെട്ട്
- കാളയുടെ കഴുത്തിനടുത്തുള്ള മുഴ
- ഇതിനെ കാളപ്പൊതി, പൂഞ്ഞിക്കുടം, പൂഞ്ഞുകുറ്റി എന്നിങ്ങനെ പറയുന്നു.
- വലിയ തോൾക്കെട്ട്
- കൂടം = പൊങ്ങി നിൽക്കുന്ന ഭാഗം, ഉദാ:ഹേമകൂടം, അഗസ്ത്യകൂടം, ചിത്രകൂടം.
‘രാജന്യോച്ചാംസകൂടക്രഥനപടൂരാൻ’.
— പ്രബോധചന്ദ്രോദയം
അംസചലനം
- തോളിന്റെ ഇളക്കം
അംസച്ഛേദം
- തോളിന്റെ പിളർപ്പ്
അംസതടം
- അംസമാകുന്ന പരന്നഭാഗം
അംസത്രം
- ഒരുവിധം കവചം
- അംസത്തെ ത്രാണം ചെയ്യുന്നത്. ത്രാണം ചെയ്ക = രക്ഷിക്ക
- വില്ല്
അംസഫലകം
- മുതുകിന്റെ മുകൾ വശം
- അംസമാകുന്ന പരന്ന ഭാഗം
- ഒരു മർമ്മം
‘ചുംബ്യമാനകപോലഫലകം’
— കാദംബരി
അംസപ്രദേശം
- അംസസ്ഥലം
അംസബലം
- കൈയൂക്ക്
- അംസബലം എന്ന പ്രയോഗം അപൂർവം. ബാഹുബലം, കരബലം എന്നിങ്ങനെ ധാരാളം കാണുന്നുണ്ടു്.
അംസഭരം
- തോളിൽ വയ്ക്കുന്ന ചുമടു്
അംസഭരൻ
- ചുമലിൽ ചുമടോടുകൂടിയവൻ
അംസഭാരം
- തോളിൽ വയ്ക്കുന്ന ചുമടു്
അംസഭാരൻ
- ചുമലിൽ ചുമടോടുകൂടിയവൻ
അംസമധ്യ
- തോളുകളുടെ നടുവിലുള്ള
- തോളിന്റെ നടുവിലുള്ള
അംസമധ്യം
- ചുമലിന്റെയൊ ചുമലുകളുടെയൊ നടുവ്
അംസല(ള)ൻ
- ബലവാൻ
- ബലമുള്ള അംസത്തോടുകൂടിയവൻ
- സ്ത്രീ:അംസല(ള) നപും:അംസലം(ളം).
അംസശോഷം
- ഒരു വാതവ്യാധി
- തോളിൽ നിൽക്കുന്ന വായു അവിടെയുള്ള ബന്ധനത്തെ ശോഷിപ്പിക്കുമ്പോൾ തോൾ താണുപോകും. അതിന്നു ‘അംസശോഷം’ എന്നു പേർ.
‘അംസദേശസ്ഥിതോവായുഃ
ശോഷയേദംസബന്ധനം’
ശോഷയേദംസബന്ധനം’
— മാധവനിദാനം
അംസസ്ഥലി
- അംസമാകുന്ന പരന്ന ഭാഗം
അംസള
- ബലമുള്ള
അംസേഭാരൻ
- ചുമലിൽ ചുമടോടുകൂടിയവൻ
അംസ്യ
- വിശേഷണം:
- അംസത്തെ (തോളിനെ) സംബന്ധിച്ച
- അംസങ്ങളെ സംബന്ധിച്ച
- ചുമലുകളെ സംബന്ധിച്ച
- അംസത്തിൽ (അംസങ്ങളിൽ =ചുമലുകളിൽ) ഭവിക്കുന്ന
അംഹ്
- പുറപ്പെടുക
- പ്രകാശിക്കുക
- അയയ്ക്കുക
- അടക്കുക
- സംസാരിക്കുക
അംഹതി
- സമ്മാനം
- ഇനാം
- ദാനം
- കഷ്ടപ്പാടു്
- പാപത്തെ ഹനിക്കുന്നതുകൊണ്ടു ഈ പേരുണ്ടായി, പര്യായങ്ങൾ —
‘ഉത്സർജ്ജനം പ്രദേശനം.
അപവർജ്ജനമം ഹതിഃ
അതോയം സാത്വികം ദാനം
ഉദപൂര്‍വന്തു പൗഷ്ടികം’
അപവർജ്ജനമം ഹതിഃ
അതോയം സാത്വികം ദാനം
ഉദപൂര്‍വന്തു പൗഷ്ടികം’
— വൈജയന്തി
അംഹനം
- വക്ഷസ്സു് (മാറിടം) കൊണ്ടുള്ള ഗതി (ഗമനം)
- പാമ്പിനെപ്പോലെ ഗമിക്കുക.
‘അംഹനം വക്ഷസാ ഗതിഃ’
— വൈജയന്തി
അംഹസ്സ്
- പാപം
- അഘം
- ദുഷ്കൃതം
- പ്രായശ്ചിത്തം കൊണ്ടു നീങ്ങുന്നതിനാൽ ഈ പേരുണ്ടായി.
- കഷ്ടത
- വ്യാകുലം
- ചിന്ത
- ആധി
‘അന്തംകൂടാതൊരംഹ–
സ്സതിനിടയുള വാക്കി’
സ്സതിനിടയുള വാക്കി’
— ഒരു പ്രാചീനപത്രം
അംഹസ്പതി
- സൂര്യൻ
- ഭക്തജനങ്ങളുടെ ദുഷ്കൃതത്തെയും കഷ്ടപ്പാടിനെയും നീക്കാൻ അധികൃതനായതുകൊണ്ടു് ഈ പേരുണ്ടായി.
അംഹസ്വത്
- വിശേഷണം:
- പാപമുള്ള
അംഹിതി
- ദാനം
- പാപത്തെ നശിപ്പിക്കുകകൊണ്ടു് ഈ പേർ സിദ്ധിച്ചു.
- ഇനാം
അംഹുഃ
- ദുഷ്കൃതത്തെ ചെയ്യുന്ന
ആവോർവാചീസുമതിർവവൃത്യാദം ഹോശ്ചിദ്യഃ
— യജുർവേദം
അംഹുരഃ
- നടക്കുന്ന
- (ഈ ശബ്ദം ദുർല്ലഭം)
അംഹൂരണ
- വിശേഷണം:
- പാപമുള്ള
അംഹോയു
- വിശേഷണം:
- ഉപദ്രവകരമായ
- പാപത്തിൽനിന്നു് ഒഴിഞ്ഞ
അംഹ്രി
- പാദം
- വൃക്ഷാദികളുടെ വേരു്
- നാലു്
- അംഹ്രി എന്നതാണു് അംഘ്രി എന്നായതു്.
അംഹ്രിപം
- വൃക്ഷം. പാദം (വേരു്) കൊണ്ടു പാനം ചെയ്യു(കുടിക്കു)ന്നതുനിമിത്തം ഈ പേർ ഉണ്ടായി
അംഹ്രിസ്കന്ധം
- കാൽ പെരുവിരലിന്റെ സന്ധി
- പുറംകാൽ
അൿ
- പുറപ്പെടുക
- പാമ്പിനെപ്പോലെ വളഞ്ഞുപോകുക
അക
- മുള
- ബീജം
- പൂമൊട്ടു്
- ഞരമ്പു്
- തളിർ. (പ്രയോഗം ദുർല്ലഭം)
അകം
- ഉൾവശം
- ഉള്ളു്
- ഉള്ളകം
- മനസ്സു്
- അന്തർഭാഗം
‘ഘൃണശകലവുമെന്ന്യേദുഷ്ടശർമ്മിഷ്ഠപൊട്ട
ക്കിണറിനകമെടുത്താപ്പെണ്ണിനെത്തള്ളിയിട്ടാൾ’
‘പെയ്യും വന്മഴയൊക്കെയും ബതനന—
ഞ്ഞൂറ്റിത്തണുത്തേറ്റമ
ങ്ങയ്യോ കോവിലകത്തുചെന്നഥനില—
ത്തീറം വ്രതത്തോടഹോ’
‘നെഞ്ചകമിളകുന്ന തിലകമതുമിട്ടു
പഞ്ചബാണനുംനല്ലതാംബൂലമതുംതിന്നു’
ക്കിണറിനകമെടുത്താപ്പെണ്ണിനെത്തള്ളിയിട്ടാൾ’
— ദേവയാനീപരിണയം മണിപ്രവാളം
‘പെയ്യും വന്മഴയൊക്കെയും ബതനന—
ഞ്ഞൂറ്റിത്തണുത്തേറ്റമ
ങ്ങയ്യോ കോവിലകത്തുചെന്നഥനില—
ത്തീറം വ്രതത്തോടഹോ’
— പൂരപ്രബന്ധം
‘നെഞ്ചകമിളകുന്ന തിലകമതുമിട്ടു
പഞ്ചബാണനുംനല്ലതാംബൂലമതുംതിന്നു’
— സ്കാന്ദപുരാണം
അകം-പുറം
- ദുഷ്കൃതം
- പാപം
- വേദന
- ദുഃഖം
- ഭാഗ്യക്കേടു്
- കം (സുഖം) ഇല്ലായ്ക
- കം (ജലം) ഇല്ലായ്ക
അകക്കടൽ
- ഉൾക്കടൽ
അകക്കരൾ
- ഹൃദയം
- മനസ്സ്
അകക്കരപ്പൻ
- കുട്ടികൾക്കു 16 വയസ്സിനു മുമ്പുണ്ടാകുന്ന ഒരു വ്യാധി
- ഇതിനു പനിയും അതിസാരവുമുണ്ടാകും. ചെകിടും ചെറുനീരും അടയ്ക്കും. വെള്ളദാഹം വരും. ആരംഭത്തിലെ ചികിത്സിക്കണം. ഉള്ളിൽ പനി, സർവാംഗം വേദന, അകത്തും മറ്റും വ്രണം എന്നിവയുണ്ടായാൽ വൈഷമ്യമാണ്.
അകക്കാമ്പു്
- മനസ്സു്
- കാമ്പ് എന്നാൽ പുഷ്പത്തിന്റെ തണ്ടു് എന്നർത്ഥം. മുഖ്യമായ ഭാഗം. പൂവിനു് ആധാരം അതിന്റെ (കാമ്പ്) തണ്ടാണു്.
‘സച്ചിദാനന്ദാത്മകനദ്വയനനാമയൻ
നിശ്ചലൻ നിരാകുലനെന്നുടെഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽവാണീടവേണം സദാ’
നിശ്ചലൻ നിരാകുലനെന്നുടെഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽവാണീടവേണം സദാ’
— തേനാരിമാഹാത്മ്യം
അകയ്ക്കുക
- ചേർന്നു് ഒന്നാവുക
- പൊടിക്കുക
- അംകുരിക്കുക
- വളരുക
‘അടവിമഴുകൊണ്ടുവെട്ടിയാലകച്ചീടും
കഠിനവചോ വെട്ടിമുറിച്ചാലകച്ചിടാ’
കഠിനവചോ വെട്ടിമുറിച്ചാലകച്ചിടാ’
— ഭാരതം വിദുരവാക്യം
അകക്കുരുന്നു്
- മനസ്സു്
- മനസ്സിൽനിന്നു് വിചാരങ്ങൾ ഉണ്ടായി വര്‍ദ്ധിക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി. ഉദാ:മനക്കുരുന്നു്, ഉൾക്കുരുന്നു്. കുരുന്നു് = ഇളംപ്രായം, മൃദുത്വമുള്ളതു്.
‘പകച്ചുപോകാതെയിനിയുള്ള കാലം
അകക്കുരുന്നേറ്റംതെളിഞ്ഞു ധർമ്മജൻ’
അകക്കുരുന്നേറ്റംതെളിഞ്ഞു ധർമ്മജൻ’
— ഭാരതം
അകക്കോട്ട
- ദുർഗ്ഗം
- കോട്ട
അകങ്കാൽ
- ഉള്ളങ്കാൽ
- കാലിന്റെ അകം
- പാദത്തിന്റെ കീഴ്ഭാഗം
- ഉദാ:‘ഉള്ളംകാൽ മുതൽ ഉച്ചംതലവരെ’.
അകങ്കൈ
- ഉള്ളങ്കൈ
- (അതായതു അകത്തെ ഭാഗം)
അകച
- വിശേഷണം:
- കചം (രോമം) ഇല്ലാത്ത
- തലമുടിയില്ലാത്ത
അകചൻ
- കേതു
- അകത്തിനായി (ദുഃഖത്തിനായി) ഭവിക്കുന്നവൻ. കേതു ഭയത്തിൽ ലോകത്തിനു കഷ്ടദശയുണ്ടാകണമെന്നു് ശാസ്ത്രം ഘോഷിക്കുന്നു.
അകച്ചര
- വിശേഷണം:
- ചളിപറ്റി മുഷിഞ്ഞതല്ലാത്ത
- അഴുക്കില്ലാത്ത
- ദൗഷ്ട്യമില്ലാത്ത
അകഞ്ചുകിത
- വിശേഷണം:
- കഞ്ചുകം (ഉടുപ്പു) ഇല്ലാത്ത
അകച് ചതുര
- വിശേഷണം:
- ചിരങ്ങില്ലാത്ത
- കാമമില്ലാത്ത
അകഞ്ജ
- വിശേഷണം:
- വെള്ളത്തിലുണ്ടായതല്ലാത്ത
അകടഖാദക
- വിശേഷണം:
- അധികം ഭക്ഷിക്കാത്ത
അകടു
- വിശേഷണം:
- എരിവില്ലാത്ത
- ക്രോധമില്ലാത്ത
- കോപമില്ലാത്ത
- ചൂടില്ലാത്ത
- രസക്കേടില്ലാത്ത
- ക്രൂരതയില്ലാത്ത
- (സ്ത്രീ:അകട്വി.) കടു എന്നാൽ തീക്ഷ്ണം എന്നർത്ഥം.
‘കുത്സനാദിപരുഷങ്ങൾഘനങ്ങൾ
ദുസ്സഹങ്ങൾകടുകോപകരങ്ങൾ’
ദുസ്സഹങ്ങൾകടുകോപകരങ്ങൾ’
— പതിനാലുവൃത്തം
അകടവികടം
- തലകീഴാവുക
- കീഴ്മേലാവുക
- പ്രയോജനമില്ലാതാവുക
അകടുവികടു
- തലകീഴാവുക
- കീഴ്മേലാവുക
- പ്രയോജനമില്ലാതാവുക
അകഠിന
- വിശേഷണം:
- കഠിനമല്ലാത്ത
- കടുപ്പമില്ലാത്ത
- മൃദുവായ
‘കഠിനതരമലറിനിജകരമതിലെടുത്തുടൻ
കർബുരേന്ദ്രന്മാരടുത്താർ കപീന്ദ്രനും’
കർബുരേന്ദ്രന്മാരടുത്താർ കപീന്ദ്രനും’
— അദ്ധ്യാത്മരാമായണം
അകഠോര
- വിശേഷണം:
- കഠോരമല്ലാത്ത
- കടുപ്പമില്ലാത്ത
- ക്രൂരതയില്ലാത്ത
- മൃദുവായ
‘ക്ഷത്രിയകന്യയെ നിങ്ങൾക്കുവന്നു
തൊടാമോ കഠോരന്മാരേ’
തൊടാമോ കഠോരന്മാരേ’
— പത്തുവൃത്തം
അകഡമം
- ഗ്രാഹ്യഗോപാല മന്ത്രത്തിൽ ശുഭാശുഭവിചാരോപയോഗിയായ ഒരു ചക്രം
അകഡാര
- വിശേഷണം:
- കരാൽനിറമല്ലാത്ത
- തവിട്ടുനിറമല്ലാത്ത
അകണിക
- വിശേഷണം:
- ഏറ്റവും ചെറുതല്ലാത്ത
- ഇളയതല്ലാത്ത
അകണ്ടക
- വിശേഷണം:
- ഉപദ്രവത്തിനിടയില്ലാത്ത
- ഉപദ്രവഹേതുവല്ലാത്ത (കണ്ടകൻ എന്നാൽ മൂർഖൻ
- ദുഷ്ടൻ
- ഉപദ്രവതല്പരൻ എന്നർത്ഥം)
‘കപികുലബലേന കടന്നുജഗത്രയ–
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം’
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം’
— അദ്ധ്യാത്മരാമായണം സുന്ദര
അകണ്ടകത്വം
- കണ്ടകത്വം (ദുഷ്ടത്വം
- മൂർഖത്വം) ഇല്ലായ്മ
അകണ്ടകിത
- വിശേഷണം:
- മുള്ളില്ലാത്ത
- രോമാഞ്ചമുണ്ടാകാത്ത
അകതരുണി
- മസൂരി പതിനെട്ടിനം ഉള്ളതിൽ ഒന്നു്
- ഇതു് മൂന്നുദിവസം കഴിഞ്ഞാൽ പ്രയത്നസാദ്ധ്യം എന്നു ശാസ്ത്രം.
അകതരുണിവ്യാധിക്കുലക്ഷണംപറയുന്നതു
രക്തംകലങ്ങിയൊട്ടേറെഛർദ്ദിയും പോക്കുമായ്വരും
തൊട്ടാൽപാരം ചൂടുംദേഹമുടനേയുഷ്ണവുംവരും
തണുപ്പുപാരമുണ്ടാകുംകോച്ചുംകാലുകരങ്ങളും
കൺചുവന്നങ്ങുതാണീടുമൊച്ചപാരമടച്ചിടും
വായുപുരണ്ടങ്ങോടീടുംനോക്കീടുമിടവും വലം
ഉരുളുംഭൂതലേവീണാലെഴുനേല്പാൻതുടങ്ങിയും
മാംസംവെന്തമണംപോലെ ഗന്ധമങ്ങുപുറപ്പെടും
ഇവയൊക്കയിലുംമുന്നേതലവെട്ടുതുടങ്ങുകിൽ
അസാദ്ധ്യമകതരുണി മൂന്നാംനാളിൽമരിച്ചുപോം
മരണംവന്നിടുന്നേരം സൂക്ഷിപ്പുമർമ്മസന്ധിഷു
കടുകിന്മണിപോലങ്ങു മൂന്നുമഞ്ചുകുരുക്കളും
നിഴലിച്ചിട്ടുകണ്ടീടുമതു സൂക്ഷിച്ചുകൊള്ളുക’
രക്തംകലങ്ങിയൊട്ടേറെഛർദ്ദിയും പോക്കുമായ്വരും
തൊട്ടാൽപാരം ചൂടുംദേഹമുടനേയുഷ്ണവുംവരും
തണുപ്പുപാരമുണ്ടാകുംകോച്ചുംകാലുകരങ്ങളും
കൺചുവന്നങ്ങുതാണീടുമൊച്ചപാരമടച്ചിടും
വായുപുരണ്ടങ്ങോടീടുംനോക്കീടുമിടവും വലം
ഉരുളുംഭൂതലേവീണാലെഴുനേല്പാൻതുടങ്ങിയും
മാംസംവെന്തമണംപോലെ ഗന്ധമങ്ങുപുറപ്പെടും
ഇവയൊക്കയിലുംമുന്നേതലവെട്ടുതുടങ്ങുകിൽ
അസാദ്ധ്യമകതരുണി മൂന്നാംനാളിൽമരിച്ചുപോം
മരണംവന്നിടുന്നേരം സൂക്ഷിപ്പുമർമ്മസന്ധിഷു
കടുകിന്മണിപോലങ്ങു മൂന്നുമഞ്ചുകുരുക്കളും
നിഴലിച്ചിട്ടുകണ്ടീടുമതു സൂക്ഷിച്ചുകൊള്ളുക’
— മസൂരിപടലം
അകതളിർ
- മനസ്സു്
- തളിരെപ്പോലെ സൂക്ഷിച്ചു (അകൃത്യങ്ങളിൽ അകപ്പെടാതെ നോക്കി) നടക്കേണ്ടതുകൊണ്ടു് ഈ പേർ സിദ്ധിച്ചു
‘അതിവിശദദന്തരുചിമൃദുഹസിതമാനനവു
മകതളിരിലാകമമ പരമരഘു നാഥജയ’
മകതളിരിലാകമമ പരമരഘു നാഥജയ’
— രാമായണം 2ർ വൃത്തം
അകതാർ
- മനസ്സു്
- താർ = തമിഴിൽ മാല, മലയാളത്തിൽ പുഷ്പം.
‘ആയതുവരുമോ എന്നൊരുസംശയ
മകതാരിൽ പുനരുണ്ടാകേണ്ടാ’
മകതാരിൽ പുനരുണ്ടാകേണ്ടാ’
— കിരാതം ഓട്ടൻതുള്ളൽ
അകതിപയ
- വിശേഷണം:
- കുറച്ചല്ലാത്ത
- ഏതാനുമല്ലാത്ത
- ചിലതല്ലാത്ത
- കതിപയ ശബ്ദത്തിനു ‘ചില’ ‘ഏതാനും’ ‘കുറച്ചു’ എന്നർത്ഥം.
‘മതികമലവിലാസഹേതുഭൂതം
കതിപയസർഗ്ഗമിദം കരോമി കാവ്യം’
കതിപയസർഗ്ഗമിദം കരോമി കാവ്യം’
— ശ്രീകൃഷ്ണചരിതം മണിപ്രവാളം
അകത്തകം
- ഉള്ളറ
അകത്തണ്ട്
- മനസ്സു്
‘ഉണ്ടുപണ്ടേമമകുക്ഷിയിൽ മണ്ണതു
കണ്ടകത്തണ്ടിലുണ്ടാകൊലാ ശങ്കയും’
കണ്ടകത്തണ്ടിലുണ്ടാകൊലാ ശങ്കയും’
— ഭാഗവതം
അകത്തവർ, അകത്താർ
- നംപൂതിരിമാരുടെ സ്ത്രീകൾക്കു പ്രത്യേകം പറയുന്ന ഒരു പേർ.
അകത്തമ്മമാർ
- നംപൂതിരിമാരുടെ സ്ത്രീകൾ വെളിയിലിറങ്ങുന്നതിലേയ്ക്കു സ്വാതന്ത്ര്യമില്ലായ്കകൊണ്ടു നംപൂതിരിമാരുടെ സ്ത്രീകൾക്കു ‘അകത്തമ്മമാർ’ എന്ന പേർ സിദ്ധിച്ചു.
അകത്തഴി
- ഭക്ഷണവസ്തുക്കളെ സമ്പാദിക്ക
അകത്താൻ
- വീട്ടിലെ നാഥൻ
അകത്താർ
- അകത്തവർ
അകത്താൾ
- വീട്ടിലെ നായിക
അകത്തി
- ഒരു വൃക്ഷം
- അകത്തിയ്ക്കു മുരിങ്ങയോളം വലിപ്പമുണ്ടു്. പരദേശങ്ങളിലാണ് ഇതു ധാരാളമുണ്ടാകുന്നത്. കായ്ക്കു മുരിങ്ങയ്ക്കായോളം നീളമിരിയ്ക്കും. ഉഷ്ണത്തേയും പിത്തകഫങ്ങളേയും നീക്കും. ഇല കച്ചെരിച്ചു മധുരിച്ചിരിക്കും. ദ്വാദശിതിഥിയിൽ ഇതുകൊണ്ടുള്ള കറി ഉപയോഗിക്കുക വിശേഷമാണ്. വാതളമാകുന്നു. വായിലെ പുണ്ണിനെ മാറ്റും. കൃമി, കഫം, വിഷം, ചൊറി, രക്തപി ത്തം ഇവയ്ക്കു നന്ന്. പുഷ്പം — പാകരസം എരിവാകുന്നു, കച്ചുചവർത്തിരിക്കും. പീനസം, വാതം, ചാതുർത്ഥിക ജ്വരം, നക്താന്ധ്യാ, ഉഷ്ണം, കഫം, പിത്തം ഇവയെ കളയും. പര്യായങ്ങൾ - അഗസ്ത്യ, വംഗസേന, മുനിപുഷ്പം, മുനിദ്രുമം, അഗസ്തി, ശീഘ്രപുഷ്പം, വ്രണാരി, ദീർഘപാലകം, രക്തപുഷ്പം, സുരപ്രിയം, ശുക്ലപുഷ്പം, വ്രണാപഹം, ഖരധ്വംസി, പവിത്രം, മുനിപ്രിയം, മുനിതരു, വംഗസേനകം, കനലി, വക്രപുഷ്പം. (സംസ്കൃതത്തിൽ) അഗസ്തി. (തമിഴിൽ) അകത്തി. ‘സിതപീതനീലലോഹിത കുസുമവിശേഷാച്ചതുർവിധോഗസ്തി’ ഇതിൻ പ്രകാരം നാലുവിധമുണ്ടു്.
അകത്തിറച്ചി
- കാക്കാമ്പരണ്ട
- കരൾ
അകത്തു്
- ഉള്ളിൽ
- മനസ്സിൽ ‘അത്തു’ മലയാളത്തിൽ പ്രയോഗിപ്പാനുള്ള രീതി കേരളപാണിനീയം 168-ാം സൂത്രം നോക്കുക.
‘നേത്രങ്ങളടച്ചുംകൊണ്ടി
ന്ദ്രിയാശ്വങ്ങളെ തന്റെ
ഗാത്രത്തിന്നകത്താക്കി
ഹൃദയത്തോടു ബന്ധിച്ചു’
ന്ദ്രിയാശ്വങ്ങളെ തന്റെ
ഗാത്രത്തിന്നകത്താക്കി
ഹൃദയത്തോടു ബന്ധിച്ചു’
— ഗജേന്ദ്രമോക്ഷം പറയൻതുള്ളൽ
‘അകത്തുമദനമാൽ മുഴുത്തുരഘുവരൻ
നിലത്തുകിടക്കയും ഹരിനംബോ’
നിലത്തുകിടക്കയും ഹരിനംബോ’
— രാമായണം 24 വൃത്തം
‘ചുറ്റിനകത്തും പുറത്തും
ബലിശിലകളൂം, വെണ്മ
പെറ്റാവദികയും, പൊന്നും
കൊടിമരവും’
ബലിശിലകളൂം, വെണ്മ
പെറ്റാവദികയും, പൊന്നും
കൊടിമരവും’
— കുചേലവൃത്തം വഞ്ചിപ്പാട്ടു്
അകത്തുന്നു
- ഇല്ലാതാക്കുന്നു
- ദൂരത്താക്കുന്നു
മാലകത്തുന്നസദ്ധാതു മാലകത്തുന്നതീവിധം
— രുഗ്മാംഗദചരിതം മഹാകാവ്യം
അകത്തൂടു്
- ചുറ്റും വേലിയോ മതിലോ കെട്ടീട്ടുള്ള ഒരു വീട്
- മലബാറിൽ കൊട്ടാരത്തിനുള്ള ഒരു പഴയ പര്യായപദം
അകത്തൂട്ടുപരിഷ
- നായന്മാരിൽ ഒരിനക്കാർ
- ഇവർക്കു് ‘ഉള്ളകത്തുനായർ’ എന്നും ‘കച്ചേരിനമ്പി’ എന്നും പറയാറുണ്ടു്. സാമൂതിരിയുടെ മക്കളിൽ നിന്നു ജനിച്ചിട്ടുള്ളപ്രകാരം വിചാരിച്ചു വരുന്നതുകൊണ്ടു് ഇവർക്കു് ഈ സ്ഥാനപ്പേരു കിട്ടി.
അകത്തേപ്പുറം
- ഉൾവശം
അകത്തേപ്രവൃത്തി
- രാജാക്കന്മാരുടെ തിരുമുമ്പിലുള്ള സേവകവൃത്തി
അകത്തോട്ടു
- ഉള്ളിലേയ്ക്കായിട്ടു്
- ഇതിന്റെ വ്യുല്പത്തിയെക്കുറിച്ചു പല അഭിപ്രായങ്ങൾ കാണുന്നു. ‘അകത്തൂടു്’, ‘അങ്ങൂടു്’, ‘ഇങ്ങൂടു് ‘എന്നിങ്ങനെയുള്ള പദങ്ങൾ ‘അകത്തോടു്’, ‘അങ്ങോടു്’, ‘ഇങ്ങോടു്’ എന്നിപ്രകാരം സംസാരിച്ച് ‘അകത്തോട്ടു്’, ‘അങ്ങോട്ടു്’, ‘ഇങ്ങോട്ടു്’ എന്നിങ്ങനെയായി എന്ന പക്ഷമാണു നന്നെന്നു തോന്നുന്നു.
‘അങ്ങോടിങ്ങോടുഴന്നും വിപിനഭുവിതളർ
ന്നും വിചാരംകലർന്നും’
‘അങ്ങോടിങ്ങോടുമോടിക്കളിച്ചുതുടങ്ങിനാൻ
കിങ്ങിണീശബ്ദിക്കയും സംഗീതംപാടുകയും
ന്നും വിചാരംകലർന്നും’
— നളചരിതം കഥകളി
‘അങ്ങോടിങ്ങോടുമോടിക്കളിച്ചുതുടങ്ങിനാൻ
കിങ്ങിണീശബ്ദിക്കയും സംഗീതംപാടുകയും
— സ്കാന്ദപുരാണം
അകത്തോൻ
- വീട്ടിനകത്തുള്ള വേലക്കാരൻ
അകത്തോൾ
- അകത്തമ്മമാർ
അകത്ഥനം
- ആത്മസ്തുതി (തന്നത്താൻ സ്തുതി) ചെയ്യായ്ക
അകഥക
- വിശേഷണം:
- കഥപറയാത്ത
അകഥനം
- പറയാതിരിക്കുന്ന സ്ഥിതി
‘സൽക്കഥാകഥനമെന്നുള്ളൊരു മാർഗ്ഗത്തൂടെ’
‘ഗുരുനാഥൻ മമ ഗുണഗണമേറിന
ധരണിസുരത്തെ മനമരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്രം കാണാറായി’
— പഞ്ചതന്ത്രം
‘ഗുരുനാഥൻ മമ ഗുണഗണമേറിന
ധരണിസുരത്തെ മനമരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴിമാത്രം കാണാറായി’
— കിരാതം തുള്ളൽ
അകഥനീയം
- കഥനീയം (കഥിക്കത്തക്കതു്) അല്ലാത്തതു്
- പറയരുതാത്തതു്
- പറയാവുന്ന സ്ഥിതിയിലല്ലാത്തതു്
- പറയത്തക്കതല്ലാത്തതു്
ഔവ്വഴിയോർക്കുമ്പോളതുബഹുസങ്കടം
അതുബത കിം കഥനീയം’
‘മമജനകഭൂപന്റെരാജ്യാവകാശമതു
ശ്രമരഹിതമിന്നു മമ കിട്ടാനുപായത്തെ
സുമതികഴക്കൂട്ടത്തുപിള്ളതാൻനിരൂപിച്ചു
കിമപികഥനീയമെന്നെന്നുടെമനോഗതം’
അതുബത കിം കഥനീയം’
— പത്തുവൃത്തം
‘മമജനകഭൂപന്റെരാജ്യാവകാശമതു
ശ്രമരഹിതമിന്നു മമ കിട്ടാനുപായത്തെ
സുമതികഴക്കൂട്ടത്തുപിള്ളതാൻനിരൂപിച്ചു
കിമപികഥനീയമെന്നെന്നുടെമനോഗതം’
— വീരമാർത്താണ്ഡവർമ്മവിജയം കഥകളി
അകഥിക
- വിശേഷണം:
- പറയാത്ത
അകഥിതം
- പറയപ്പെട്ടിട്ടില്ലാത്തതു്
‘കഥിതമഖിലംമയാ ദേവവൃത്താന്തങ്ങൾ
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാൾ’
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാൾ’
— അദ്ധ്യാത്മരാമായണം സുന്ദര
അകഥഹം
- മന്ത്രസംബന്ധമായ ഒരു ചക്രം
അകഥ്യ
- വിശേഷണം:
- പറയാൻ എളുപ്പമില്ലാത്ത
- പറയത്തക്കതല്ലാത്ത
അകദനം
- ദുഃഖമില്ലായ്ക
അകദുഷ്ണ
- വിശേഷണം:
- കദുഷ്ണം (അല്പചൂട്) ഇല്ലാത്ത
അകദ്വദ
- വിശേഷണം:
- ചീത്തവാക്കു പറയാത്ത
അകനീയസ്സു്
- വിശേഷണം:
- കനീയസ്സു് (ഏറ്റവും ചെറുതു്) അല്ലാത്ത
അകനിന്ദ
- (ദ്രാവിഡ സംസ്കൃതപദങ്ങൾ സമാസിച്ചുണ്ടായതാകുന്നു ഈ ശബ്ദം).
- ഉള്ളിലുള്ള വെറുപ്പ്
- പുച്ഛം
- പരിഹാസം
- മാനക്കേടായി വിചാരിക്ക
- ധിക്കാരം
‘അത്തിപ്പഴത്തോളമകനിന്ദയുണ്ടെങ്കി
ലദ്ദിക്കിലെങ്ങും വിളങ്ങാ ഗുരുത്വം’
ലദ്ദിക്കിലെങ്ങും വിളങ്ങാ ഗുരുത്വം’
അകനിഷ്ഠൻ
- ബുദ്ധഗൗതമന്റെ ഒരു പേർ
- ഏറ്റവും ഇളയവനല്ലാത്തവൻ
അകനിഷ്ഠപൻ
- ബുദ്ധമതക്കാരുടെ ഒരു പ്രധാനി
അകന്യ
- കന്യയല്ലാത്തവൾ
- (കന്യ = പത്തുവയസ്സായ പെൺകുട്ടി.) വിവാഹം കഴിച്ചിട്ടില്ലാത്ത പെൺകുട്ടിക്കു പൊതുവായി കന്യ എന്നു പറഞ്ഞുവരുന്നു.
അകന്ദളിത
- വിശേഷണം:
- അംകുരിച്ചിട്ടില്ലാത്ത
- മുളച്ചിട്ടില്ലാത്ത
അകപടം
- ചതിയില്ലായ്ക
- വ്യാജമില്ലായ്ക
‘കപടയതിവേഷമായ് കട്ടുകൊണ്ടീടിനാൻ
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും’
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും’
— അദ്ധ്യാത്മരാമായണം സുന്ദര.
അകപില
- വിശേഷണം:
- കരാൽനിറമല്ലാത്ത ഒട്ടകത്തിന്റെ കഴുത്തിലുള്ള രോമങ്ങളുടെ നിറംപോലെയുള്ള നിറത്തിനു ‘കപിലം’ എന്നു പേർ
അകപിശ
- വിശേഷണം:
- കറുപ്പോടുകൂടിയ ചെമപ്പുനിറമല്ലാത്ത
അകപ്പ
- ഒരു രോഗം
അകപ്പം
- പുൽക്കാമ്പ്
- പുൽത്തണ്ട്
അകപ്പക
- ഉള്ളിലുള്ള വിരോധം
- മനസ്സിലുള്ള നീരസം
അകപ്പടുവൻ
- മസൂരികയുടെ ഉപദ്രവ വിശേഷം
‘വൃത്തിഭേദങ്ങളെക്കൊണ്ടും
കണ്ണേർകൊണ്ടും രിപുക്കളാൽ
ദുഷ്ടപ്രയോഗം കൊണ്ടിട്ടും
ഇടവറകൾ ചെയ്കിലും
കളിയും ഭക്ഷണംകൊണ്ടു
മുറക്കംകൊണ്ടുമെന്നിവ
പിഴച്ചുവന്നാൽ പടുവനു
ടനുണ്ടായിവന്നിടും
ഭക്ഷണത്തിൽപിഴച്ചെന്നാൽ
അകപ്പടുവനായ് വരും
അകപ്പടുവനുണ്ടായാൽ
മരിച്ചീടുമസംശയം’
കണ്ണേർകൊണ്ടും രിപുക്കളാൽ
ദുഷ്ടപ്രയോഗം കൊണ്ടിട്ടും
ഇടവറകൾ ചെയ്കിലും
കളിയും ഭക്ഷണംകൊണ്ടു
മുറക്കംകൊണ്ടുമെന്നിവ
പിഴച്ചുവന്നാൽ പടുവനു
ടനുണ്ടായിവന്നിടും
ഭക്ഷണത്തിൽപിഴച്ചെന്നാൽ
അകപ്പടുവനായ് വരും
അകപ്പടുവനുണ്ടായാൽ
മരിച്ചീടുമസംശയം’
— മസൂരിപടലം
അകപ്പറങ്കി
- വിഷയലമ്പടത്വം കൊണ്ടുണ്ടാകുന്ന ഒരു രോഗം
- ഉല്പാദനേന്ദ്രിയ രോഗം
- രതിസംബന്ധമായ രോഗം
- ഇതു സാധാരണ മൂത്രവസ്തിയിലുണ്ടാകുന്നു; അമിതഭോഗമാണ് ഇതിനു മുഖ്യ കാരണം (പറങ്കി=വ്യാധിവിശേഷം.)
അകപ്പാടു
- കുടുങ്ങൽ
- കുരുക്കിലും (കണ്ണിയിലും) മറ്റും വീഴുക
- (പ്രവേശനം എന്നും ലാഭം എന്നുംകൂടി അർത്ഥമുണ്ട്).
അകപ്പെടുന്നു
- കുരുക്കിൽ വീഴുന്നു
- കുടുങ്ങുന്നു
- പ്രവേശിക്കുന്നു
- ലഭിക്കുന്നു
- ഉൾപ്പെടുന്നു
- പിടിപെടുന്നു
- അകപ്പെടുക’ എന്ന ശബ്ദത്തിനു കുരുക്കിൽ വീഴുക, കുടുങ്ങുക എന്നുള്ള അർത്ഥമാണ് അധികമായി നടപ്പിലിരിക്കുന്നത്. പ്രഥമദൃഷ്ടിയിൽ ആർക്കും തോന്നിപ്പോകുന്നതും ആ അർത്ഥംതന്നെ.
‘ഇക്കിടന്നങ്ങുറങ്ങുന്ന കുംഭകർണ്ണൻതന്നെയിപ്പോൾ
ആർക്കുണർത്താനെളുതാവൂദുർഘടത്തിലകപ്പെട്ടു’
‘അരുതരുതു വധൂവധം മഹാത്മൻ
ദുരിതമകപ്പെടുമിപ്രകാരമായാൽ’
ആർക്കുണർത്താനെളുതാവൂദുർഘടത്തിലകപ്പെട്ടു’
— കുംഭകർണ്ണവധം തുള്ളൽ
‘അരുതരുതു വധൂവധം മഹാത്മൻ
ദുരിതമകപ്പെടുമിപ്രകാരമായാൽ’
— ശ്രീകൃഷ്ണചരിതം മണിപ്രവാളം
അകപ്പെടുത്തുന്നു
- കുടുക്കുന്നു
- കുരുക്കിൽ വീഴിക്കുന്നു
അകപ്പൊരുൾ
- ഉള്ളിലെ പൊരുൾ
- ഉള്ളിലെ ദ്രവ്യം
- സാക്ഷാലുള്ള അർത്ഥം
- ദൈവം
- പൊരുൾ എന്നതിനു അർത്ഥം, ഐശ്വര്യം, ധനം, സാധനം എന്നീ അർത്ഥങ്ങളും കാണുന്നു. എല്ലാറ്റിന്റേയും അകത്തു സംരദ്രവ്യമായും സൂക്ഷ്മാർത്ഥമായും കിടക്കുന്നതുകൊണ്ട് അകപ്പൊരുൾ എന്നു പദത്തിനു ‘ദൈവം’ എന്ന അർത്ഥംതന്നെ ഉത്തമം.
- തമിഴിലെ ഒരു ഗ്രന്ഥത്തിന്റെ പേർ
‘അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണു മനമാകുന്നകണ്ണതിനു
കണ്ണായിരുന്ന പൊരുൾതാനെന്നുറയ്ക്കുമള
വാനന്ദമെന്തു ഹരിനാരായണായനമഃ’
‘ഗ്രന്ഥങ്ങൾനോക്കി വായിച്ചുപൊരുൾപറ
ഞ്ഞന്തരംകൂടാതെ കാലംകഴിക്കയും’
കണ്ണിന്നുകണ്ണു മനമാകുന്നകണ്ണതിനു
കണ്ണായിരുന്ന പൊരുൾതാനെന്നുറയ്ക്കുമള
വാനന്ദമെന്തു ഹരിനാരായണായനമഃ’
— ഹരിനാമകീർത്തനം
‘ഗ്രന്ഥങ്ങൾനോക്കി വായിച്ചുപൊരുൾപറ
ഞ്ഞന്തരംകൂടാതെ കാലംകഴിക്കയും’
— ധ്രുവചരിതം തുള്ളൽ
.അകബരൻ
- അക്ബർ (മുഗൾ) ചക്രവർത്തി (സ്ഥലം-ഡൽഹി.)
‘പ്രത്യാഹൃതാഃ പാർത്ഥിവസമ്പദോ നവാഃ
പ്രപേദിരേചാകബരം കുമാരകം’
പ്രപേദിരേചാകബരം കുമാരകം’
— ആംഗലസാമ്രാജ്യം
അകബളിത
- വിശേഷണം:
- വിഴുങ്ങപ്പെട്ടതല്ലാത്ത
അകബളീക്രിത
- വിശേഷണം:
- വിഴുങ്ങപ്പെട്ടതല്ലാത്ത
അകമടങ്ങുക
- മാനംമര്യാദയോടെ അകത്തടങ്ങിയിരിക്കുക
- മറവിലിരിക്കുക
- (ചില ജാതിയിലുള്ള സ്ത്രീകൾ അകമടങ്ങിയിരിക്കുക പതിവാണ്.)
അകമന
- വിശേഷണം:
- കാമിക്കു (ആഗ്രഹിക്കു) ന്ന ശീലമല്ലാത്ത
- സൗന്ദര്യമില്ലാത്ത
- (മലയാളത്തിൽ) അകത്തേമന
- അകത്തുള്ള മന
അകമനീയ
- വിശേഷണം:
- മനോഹരമല്ലാത്ത
- ആഗ്രഹിക്കേണ്ടതല്ലാത്ത
‘കമലാകാന്തന്റെ കാരുണ്യശീലന്റെ
കമനീയാംഗന്റെ കാമസമാനന്റെ’
കമനീയാംഗന്റെ കാമസമാനന്റെ’
— പതിനാലുവൃത്തം
അകമല
- മലയിടുക്ക്
- മലംപള്ളം
- മലയടിവാരം
- താഴ്വര
- കൊല്ലവർഷം ആദ്യകാലംമുതൽ മലയാളഭാഷയിൽ നടപ്പുണ്ടായിരുന്ന വാക്കുകളിൽ അനേകം വാക്കുകൾ ഇപ്പോൾ മലയാളത്തിൽ നടപ്പില്ല. ‘അകമല’ എന്ന ശബ്ദം കൊല്ലവർഷാരംഭത്തിൽ ഉണ്ടായ ഒരു ശിലാശാസനത്തിൽ കാണുന്നുണ്ട്. ‘കുംഭവ്യാഴം കർക്കടകം ഞായർ 5-ാം തീയതി നമ്മുടയ കല്ലിക്കുങ്ങര ഈമൂർ ഭഗവതി തിരുമുമ്പെ വടക്കേനടയിൽ ശേഖരിവർമ്മ (എന്ന) തെക്കുനാഥൻ നാലുകൂറു വാഴ്ചയും രണ്ടു തമ്പുരാട്ടിയും രണ്ടു പെൺവഴി അനന്തരവന്മാരും കടൂർ നംപൂരിപ്പാടും നാട്ടുകാരും രായരിനല്ലരക്കമരപുരവുംനഗരക്കാരും യോഗക്കാരും കൊവ്വക്കമന്ദാടിയും രണ്ടു കൊടകത്താന്മാരും അറിയിക്കണം. പാറയുടെകീഴെ 14-ചേരിക്കിൽ 242-കലം നെല്ലുവിതയ്ക്കാവുന്നു.) കൊട്ടപടി (എന്ന) നമ്മുടെ ഈമൂർഭഗവതി ദേവസ്വം നിലവും ഉദയവും പറമ്പും തൻകര(ക്കടുത്തകുളങ്ങളും) 42-ചേരിക്കൽ മലയകം ചെമ്പനമുതൽ കാച്ചനടവരെയും മലയകം അകമല പുറമല ചിറമല കീഴ്മല വരെയു (ഉള്ള) 12൦൦ കലം (നെല്ലു വിതയ്ക്കാവുന്ന) ഉഭയവും കല്ലും കാവേരിയും പുല്ലും ഭൂമിയും ഉള്ള നാൾവരെ മാന്യംവിട്ടു (കൊടുത്തിരിക്കുന്നു. അതുകളിൽനിന്നുമുള്ള) വരുമാനംകൊണ്ടു പൂജ, ഊട്ടു, പാട്ടു, പ്രജകൾ (ഇവയുടെ) ചിലവുകൾ ഏറവരികയും ഇല്ലാമൽ (നടത്തിക്കൊള്ളുകയും) വേണം. ഇതുകൂടാതെ 411-നെല്ലു വിതയ്ക്കാവുന്ന നിലങ്ങളുടെ പാട്ടംകൊണ്ടു വിശേഷ അടിയന്ത്രം നടക്കും (ഇവയ്ക്കു) ദോഷം ചെയ്യുന്നവൻ ഗംഗക്കരയിൽ ബ്രഹ്മഹത്തി ചെയ്യുന്ന ദോഷത്തിൽ പോകും വടക്കുനാഥൻ വില്ലാദ്രിനാഥൻ ഈ സാക്ഷികൾ അറിയാ’ ഇതിൽ വരുമാനം, ഇല്ലാമൽ, മാന്യാ വിട്ടു എന്ന തമിഴുവാക്കുകളും കല്ലും കാവേരിയും ഗംഗക്കരയിൽ ബ്രഹ്മഹത്തി എന്നിങ്ങനെയുള്ള പഴയ ഉദകമാനംചെയ്യുമ്പോൾ പറയുന്ന വാചകങ്ങളും അടങ്ങീട്ടുണ്ടു്. ഇതിന്റെ തീയതി കൊല്ലം 25 ആകുന്നു. (മലയാളഭാഷാചരിത്രം)
- (സംസ്കൃതത്തിൽ) അകമല — കമലം (താമര) ഇല്ലാത്ത
അകമലർ
- മനസ്സു്
- മനസ്സു, മലർ (പുഷ്പം) പോലെയിരിക്കുന്നതിനാൽ അകമലർ എന്നു പറയുന്നു. മലരുക=വിടിരുക, വികസിക്കുക, മനസ്സും വികസിക്കുമല്ലോ.
‘വെളിവുമൊരു തെളിവുമവനകമലരിലില്ലടോ
വെണ്ണയുംപാലും കവർന്നുഭുജിപ്പവൻ’
വെണ്ണയുംപാലും കവർന്നുഭുജിപ്പവൻ’
— രാമാനുചരിതം ഓട്ടന്‍തുള്ളൽ
അകമര
- വിശേഷണം:
- ആഗ്രഹമില്ലാത്ത
അകമലരി
- മസൂരിയിൽ ഒരിനം
അകമിതാവു്
- കാമമില്ലാത്തവൻ
- കമിതാവു് (ഭർത്താവു്) അല്ലാത്തവൻ
അകമിത്രി
- കാമമില്ലാത്തവൾ
- ആഗ്രഹമില്ലാത്തവൾ
അകമുണ്ടി
- കുട്ടികൾക്കു പതിനാറു വയസ്സിനു മുമ്പുണ്ടാകുന്ന അമ്പത്താറുവിധം കരപ്പനിൽ ഒന്നു്
- പതിനേഴുനാൾ ഇടയിട്ടു പനിയ്ക്കും. അകവും സ്വരവും അടയ്ക്കും. ബോധക്കേടുണ്ടാകും. വായ്, കണ്ണ്, മലദ്വാരം, സപ്തധാതുക്കൾ ഇവയിൽ നിന്നു രക്തംപോലെ പുറപ്പെടും. ഈ ലക്ഷണങ്ങൾ കണ്ടാൽ പന്ത്രണ്ടു ദിവസത്തിനകം മരിക്കും. അതിനു മുമ്പിൽ ചികിത്സിക്കുക നന്നു്.
അകമേ
- മനസ്സിൽ
- അകത്തു്
‘നിന്നഴല്ക്കുമൂലംകലിവന്നകമേവാഴുന്നവൻ’
‘അദ്ദിവസം പുനരഞ്ചുവെളിപ്പി
ന്നകമേസുഖമെഴുനേറ്റു കുളിച്ചു’
— നളചരിതം കഥകളി
‘അദ്ദിവസം പുനരഞ്ചുവെളിപ്പി
ന്നകമേസുഖമെഴുനേറ്റു കുളിച്ചു’
— പ്രദോഷമാഹാത്മ്യം ഓട്ടൻതുള്ളൽ
അകമ്ര
- വിശേഷണം:
- കമ്രം അല്ലാത്തതു്
- കമ്രം=മനോഹരം.
‘ഫലഭരണനമ്രാ ബകുളപനസാമ്രാ
മധുരതരമാമ്രാതകപറകുകമ്രാ
കുചഭരണനമ്രാ മമതരുണി താമ്രാ
ധരിയെവിടെലീനാ പരമശിവശംഭോ’
മധുരതരമാമ്രാതകപറകുകമ്രാ
കുചഭരണനമ്രാ മമതരുണി താമ്രാ
ധരിയെവിടെലീനാ പരമശിവശംഭോ’
— രാമായണം ഇരുപത്തിനാലുവൃത്തം
അകമ്പടി
- സേവകവൃത്തി
- മെയ്കാവൽ
- മറ്റൊരാളുടെ ശരീരം കാക്കുക
- കൊട്ടാരത്തിലേയൊ പ്രഭുകുടുബത്തിലേയൊ പടി (ശമ്പളം)
‘എന്നോമലാള്‍ക്കരമനയ്ക്കു വരുന്നതിന്നു
വന്നെത്തുമാളുകളകമ്പടിയോടുമെന്നു്’
‘കെല്പും പദവിയും പൗരുഷം കല്പനാ
ശക്തിയുമെങ്ങു കളഞ്ഞു സുയോധന
ഒറ്റക്കുടപ്രൗഢി പച്ചത്തഴക്കൊടി
ചുറ്റുമകമ്പടിയും വെടിയും നട
വട്ടത്തിൽനിന്നാലവട്ടങ്ങൾ വീശുന്ന
വട്ടണിക്കൊങ്കമാരിപ്പൊഴങ്ങെങ്ങുള്ളു’
വന്നെത്തുമാളുകളകമ്പടിയോടുമെന്നു്’
— മലയാളശാകുന്തളം
‘കെല്പും പദവിയും പൗരുഷം കല്പനാ
ശക്തിയുമെങ്ങു കളഞ്ഞു സുയോധന
ഒറ്റക്കുടപ്രൗഢി പച്ചത്തഴക്കൊടി
ചുറ്റുമകമ്പടിയും വെടിയും നട
വട്ടത്തിൽനിന്നാലവട്ടങ്ങൾ വീശുന്ന
വട്ടണിക്കൊങ്കമാരിപ്പൊഴങ്ങെങ്ങുള്ളു’
— ദുര്യോധനവധം തുള്ളൽ
അകമ്പടി കാര്യക്കാരൻ
- അകമ്പടിക്കാരിൽ പ്രധാനി
- സേവകവൃത്തി ചെയ്യുന്നവരിൽ മുഖ്യൻ
അകമ്പടിക്കാരന്‍
- സേവകവൃത്തിചെയ്യുന്നവൻ
അകമ്പടിജനം
- സേവകവൃത്തിചെയ്യുന്നവൻ
- അകമ്പടിക്കാരൻ
- കോഴിക്കോടു മുതലായ സ്ഥലങ്ങളിലും മറ്റും ചില നായന്മാർക്കുള്ള സ്ഥാനപ്പേർ
അകമ്പടിനടത്തുന്നു
- സേവകവൃത്തിനടത്തുന്നു
‘മദിച്ചു പടജ്ജനവുമായി
പിടിച്ചുകളിയകമ്പടികൾ
നടത്തി കടതഴപിടിപ്പി—
ച്ചുദിച്ചരുചിപുരിയിൽ പുക്കു’
പിടിച്ചുകളിയകമ്പടികൾ
നടത്തി കടതഴപിടിപ്പി—
ച്ചുദിച്ചരുചിപുരിയിൽ പുക്കു’
— രാമായണം ഇരുപത്തിനാലുവൃത്തം
അകമ്പൻ
- ഒരു രാക്ഷസൻ
- ഇങ്ങനെ ഒരുവനെ കാണുന്നില്ല. നമ്പ്യാരിപ്രകാരം പറയുകയും ചെയ്യുന്നു. അകമ്പനൻ ഉണ്ടു്. ആ അകമ്പനൻ ആയിരിക്കും ഈ അകമ്പൻ.
- നിശ്ചലൻ
‘കംഭൻ നികുംഭനകമ്പനെന്നുള്ളൊരു
വമ്പടമുമ്പാം നിലിമ്പാരിവൃന്ദവും’
വമ്പടമുമ്പാം നിലിമ്പാരിവൃന്ദവും’
— കല്യാണസൗഗന്ധികം തുള്ളൽ
അകമ്പന
- വിശേഷണം:
- ഇളക്കമില്ലാത്ത (കമ്പനം = ഇളക്കം.)
‘സമ്പ്രതി നിശമ്യദശകണ്ഠനതിവേലം
കമ്പനമിയന്നൂ ജനതാപി ഹരിരാമ’
കമ്പനമിയന്നൂ ജനതാപി ഹരിരാമ’
— രാമായണം ഇരുപത്തിനാലുവൃത്തം
അകമ്പനൻ
- ഒരു രാക്ഷസൻ
- അകമ്പനൻ എന്നു പേരായിട്ടു രണ്ടു രാക്ഷസന്മാരെ കാണുന്നു.
- എന്നതുകൊണ്ടു ഒരാളെ ഹനുമാൻ കൊന്നതായും,
- എന്നതുകൊണ്ടു മറ്റൊരാളെ അംഗദൻ കൊന്നതായും വെളിവാകുന്നു.
വായുതനയനോടേറ്റവനുംനിജ
കായം വെടിഞ്ഞുകാലാലയം മേവിനാൻ’
കായം വെടിഞ്ഞുകാലാലയം മേവിനാൻ’
‘കമ്പനാകമ്പനപ്രജം ഘേഷു
ബാലിസുതേനപ്രമാപിതേഷു’
ബാലിസുതേനപ്രമാപിതേഷു’
‘അണ്ണയാക്കി അകമ്പനൻ മെയ്യെല്ലാം’
— രാമചരിതം
അകമ്പിത
- വിശേഷണം:
- കമ്പിത (ഇളക്കപ്പെട്ടതല്ലാത്ത
- ഇളകുന്നതല്ലാത്ത
- ഇളകിയതല്ലാത്ത)
’ഝടിതികടുകോപിയാംഗന്ധവാഹാത്മജൻ
കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ’
കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ’
— പതിനാലുവൃത്തം
അകമ്പുറം
- വിവേകം
- അകത്തുള്ളതും പുറത്തുള്ളതും
- അകവും പുറവും
‘ഒട്ടുമകമ്പുറമില്ലാതുള്ളൊരു
യഷ്ടീനില്ലുനിനക്കെന്തറിയാം’
‘എട്ടുനാളിനകംപുറം ചില
ചട്ടമൊന്നു പകർന്നുപോം.’
യഷ്ടീനില്ലുനിനക്കെന്തറിയാം’
— ഘോഷയാത്ര ഓട്ടൻതുള്ളൽ
‘എട്ടുനാളിനകംപുറം ചില
ചട്ടമൊന്നു പകർന്നുപോം.’
— പതിനാലുവൃത്തം
അകമ്പുറം അറിയുക
- തിരിച്ചറിയുക
അകമ്പുറം ചെയ്ക
- ചതിചെയ്ക
അകമ്പൂകുക
- അകത്തു പ്രവേശിക്കുക
‘വലിയവനമകം പൂക്കുമ്പോൾ
വലിയ ചിലനിനദം കേട്ടു’
വലിയ ചിലനിനദം കേട്ടു’
— രാമായണം ഇരുപത്തിനാലുവൃത്തം
അകംപ്ര
- വിശേഷണം:
- ഇളക്കമില്ലാത്ത
അകര
- വിശേഷണം:
- കരം (കൈ) ഇല്ലാത്ത
- കരം (രശ്മി) ഇല്ലാത്ത
- കരം (നികുതി) ഇല്ലാത്ത
- കരമൊഴിവായുള്ള
- പ്രകാശമില്ലാത്ത
- ശോഭയില്ലാത്ത
- പ്രവർത്തിക്കാത്ത
അകരജ
- വിശേഷണം:
- കൈയിൽ നിന്നുണ്ടാകാത്ത
- രശ്മിയിൽ നിന്നുണ്ടാകാത്ത
അകരം
- ബ്രാഹ്മണന്റെ ഭവനം
- അല്ലെങ്കിൽ ഭവനങ്ങൾ
- അഗാരം എന്നതിനു (സംസ്കൃതത്തിൽ) വീട്, ഗൃഹം, ഭവനം, പട്ടണം എന്നിങ്ങനെ അർത്ഥങ്ങൾ കാണുന്നു. അഗാരം ആയിരിക്കാം അകരമായതു്.
അകരണം
- പ്രവൃത്തി ചെയ്യായ്ക
- നിവൃത്തി (പ്രവൃത്തിക്കു വിപരീതമായ ഗതി.)
അകരണൻ
- പരമാത്മാവു്. യാതൊരു കരണവും (ക്രിയയും) ഇല്ലാത്തവൻ
അകരണി
- തോൽവി. കരണം (ക്രിയ) കൂടാതിരിക്കുക
- തെറ്റ്
- നാശം മുടിവ്
- അകരണി ശബ്ദം ശാപത്തിലാണ് അധികമായി പ്രയോഗിക്കുക. ‘അകരണിരിത്യാഭയശ്ശാപേ’ എന്നമരം ആദിശബ്ദം ‘അജീവനി’ ‘അജനനീ’ ഇത്യാദികളെ കാണിക്കുന്നു. ആ ‘പോപകഥമകരണ്യാനലജ്ജസേ അജീവനി സ്തേശം ഭൂയാൽ’ — എടാ പാപി നീ ഒന്നും ചെയ്യാത്തതുകൊണ്ടു എങ്ങനെ ലജ്ജിക്കുന്നീല. തനിക്കൊത്തവർ പലരും ഒന്നു ചേർന്നു തങ്ങൾക്കു തങ്ങൾക്കു തക്ക ജോലിയിൽ താൽപര്യത്തോടെ ഉദ്യമിക്കുമ്പോൾ അവരിൽ ഒരാൾ ഒന്നും ചെയ്യാതിരുന്നാൽ ആ ഇരിപ്പ് അവനു ലജ്ജയെ ഉണ്ടാക്കും. നിനക്കു ലജ്ജ തോന്നു ന്നില്ല; നീ അത്ര പാപിയാണു്, എന്നു താൽപര്യം, ഇതിൽ നിന്ദ അന്തര്‍ഭവിച്ചിരിക്കുന്നു.
അകരണീയം
- ചെയ്യരുതാത്തതു്
- അകാര്യം
അകരനെല്ലി
- ‘സേവനാൽഃഅകംരാതി’ സേവനം കൊണ്ടു ദുഃഖത്തെ ഇല്ലാതാക്കുന്നതു്; നെല്ലിക്ക എന്നു താൽപര്യം
അകരുണൻ
- കരുണ (കൃപ) യില്ലാത്തവൻ
- മനഃകാഠിന്യമുള്ളവൻ
- നിർദ്ദയൻ
‘കരുണാചിത്തന്മാരാം ധരണീസുരവൃന്ദ
ചരണാംഭോരുഹത്തെസ്മരണം പ്രാപിക്കുന്നേൻ’
ചരണാംഭോരുഹത്തെസ്മരണം പ്രാപിക്കുന്നേൻ’
— സംഭവം
അകർക്ക
- വിശേഷണം:
- വെളുത്തതല്ലാത്ത
അകർക്കര
- വിശേഷണം:
- കടുപ്പമില്ലാത്ത
അകർക്കശ
- വിശേഷണം:
- കടുപ്പം ഇല്ലാത്ത
- മൃദുവായ
- (കർക്കശം = കടുപ്പം.)
‘കർക്കശമാനസ നിൻതല നമ്മുടെ
ചക്രംകൊണ്ടു മുറിച്ചേവിടുഞാൻ”
ചക്രംകൊണ്ടു മുറിച്ചേവിടുഞാൻ”
— കൃഷ്ണാർജ്ജുനവിജയം തുള്ളൽ
അകർണ്ണ
- വിശേഷണം:
- ചെവിയില്ലാത്ത
- ചെവികേൾക്കാത്ത
അകർണ്ണം
- പാമ്പു്
- കർണ്ണങ്ങളില്ലാത്തതു്
- സർപ്പം കണ്ണുകൊണ്ടുതന്നെയാണു് കേൾക്കുന്നതും, “ചക്ഷുശ്രവസ്സു്” = സർപ്പം.
അകർണ്ണ്യ
- വിശേഷണം:
- ചെവിക്കയോഗ്യമല്ലാത്ത
അകർത്തന
- വിശേഷണം:
- ഉയരമില്ലാത്ത
- പൊക്കമില്ലാത്ത
അകർത്തവ്യ
- വിശേഷണം:
- ചെയ്വാൻ പാടില്ലാത്ത
- ചെയ്യപ്പെടേണ്ടതല്ലാത്ത
- കരണത്തിനു (പ്രവൃത്തിക്കു) യോഗ്യതയില്ലാത്ത
അകർത്ത്യ
- വിശേഷണം:
- പ്രവൃത്തിയില്ലാത്ത
- (അകർത്താ, അകർത്രി, അകർത്തൃ).
അകർത്ത്യത്വാ
- അധികാരമില്ലായ്ക
അകർദ്ദമം
- അഴുക്കില്ലാത്തതു്
- ചളിയല്ലാത്തതു്
- മാംസമല്ലാത്തതു്
- പാപമല്ലാത്തതു്
അകർബ്ബര
- വിശേഷണം:
- പല നിറമല്ലാത്ത
അകർമ്മം
- കർമ്മം (പ്രവൃത്തി) ഇല്ലായ്ക
- അകൃത്യം
- കുറ്റം
- (വ്യാകരണത്തിൽ) കർത്താവു് ക്രിയയുടെ ഫലത്തെ ഏതിൽ ചേർക്കുന്നതിനുദ്ദേശിക്കുന്നുവോ ആ കാരകത്തിനു കർമ്മം എന്നു പേർ
- അങ്ങനെയുള്ള കർമ്മം ഇല്ലായ്ക
- കർമ്മം (ദുർഭാഗ്യം) ഇല്ലായ്ക
അകർമ്മക
- വിശേഷണം:
- കർമ്മം (പ്രവൃത്തി) ഒന്നുമില്ലാത്ത
- കർമ്മമൊന്നും ചെയ്യാത്ത
അകർമ്മകരൻ
- അകൃത്യം ചെയ്യുന്നവൻ
- (കർമ്മകരൻ = കൂലിക്കാരൻ
- ഭൃത്യൻ അങ്ങനെ അല്ലാത്തവൻ അകർമ്മകരൻ)
അകർമ്മകൃത്തു്
- അകൃത്യം ചെയ്യുന്നവൻ
അകർമ്മ(ക)ക്രിയ
- (വ്യാകരണത്തിൽ) ഇന്ന ഒരുപ്രകാരം ഇരിക്കുന്നു എന്നുള്ള സ്ഥിതിയെക്കുറി ക്കുന്നതു്
- കർമ്മത്തോടുകൂടാത്തതു്
- ഉദാ:ഉറങ്ങുക, നടക്കുക മുതലായവ.
അകർമ്മഠ
- വിശേഷണം:
- വേലയിൽ മിടുക്കില്ലാത്ത
- ജോലിയിൽ താല്പര്യമില്ലാത്ത
അകർമ്മണ്യ
- വിശേഷണം:
- ജോലിയിൽ താല്പര്യമില്ലാത്ത
- ഉത്സാഹമില്ലാത്ത
അകർമ്മണ്യം
- ഉത്സാഹമില്ലായ്മ
- മിടുക്കില്ലായ്മ
- സാമർത്ഥ്യമില്ലായ്മ
അകർമ്മശീല
- വിശേഷണം:
- കർമ്മങ്ങൾ (പ്രവൃത്തികൾ) ചെയ്യുന്ന ശീലമില്ലാത്ത
അകർമ്മശൂര
- വിശേഷണം:
- വേലചെയ് വാൻ സാമർത്ഥ്യമില്ലാത്ത
- ജോലിയിൽ ഉത്സാഹമില്ലാത്ത
അകർമ്മക്ഷമ
- വിശേഷണം:
- ജോലിചെയ്യുന്നതിനു ശക്തിയില്ലാത്ത
- പ്രവൃത്തിക്കു ശക്തിയില്ലാത്ത
അകർമ്മാർഹ
- വിശേഷണം:
- പ്രവൃത്തിക്കു യോഗ്യമല്ലാത്ത
- കർമ്മത്തിനു യോഗ്യമല്ലാത്ത
അകർശന
- വിശേഷണം:
- മെലിപ്പിക്കാത്ത
- ദുർബ്ബലപ്പെടുത്താത്ത
അകര്‍ശിത
- വിശേഷണം:
- മെലിഞ്ഞതല്ലാത്ത
അകർഷക
- വിശേഷണം:
- കൃഷിചെയ്യുന്നതല്ലാത്ത
അകർഷിത
- വിശേഷണം:
- ഉരക്കപ്പെടാത്ത
- ഉഴപ്പെട്ടതല്ലാത്ത
- വലിക്കപ്പെട്ടതല്ലാത്ത
അകൽ(ല്)
- മണ്ണുകൊണ്ടുള്ള ഒരുവിധം ഉരുണ്ട വിളക്ക് — (ദേശ്യപദം)
അകല
- വിശേഷണം:
- കലകൾ (അംശങ്ങൾ) ഇല്ലാത്ത
- ലകാര ളകാരങ്ങൾക്കു സംസ്കൃതത്തിൽ ഭേദമില്ല. ‘ലളയോരഭേദഃ’ എന്നുണ്ടല്ലോ. ഈശ്വരനെ അകളൻ
- നിഷ്കളൻ
- സകളൻ എന്നിങ്ങനെ പറയുന്നു. അകലൻ (അകളൻ)
- നിഷ്കലൻ (നിഷ്കളൻ) = കലകൾ (അംശങ്ങൾ) ഇല്ലാത്തവൻ. സകലൻ (സകളൻ) = അംശങ്ങൾ ഉള്ളവൻ. ഈശ്വരനെ സകളനായും സങ്കൽപ്പിക്കാറുണ്ട്
‘സകളനപിചനിഷ്കളൻ ഹരേ നീ’
— ശ്രീകൃഷ്ണചരിതം
അകലം
- ദൂരം
- വീതി
- അകന്നിരിക്കുന്നതു് — അകലം. ഇതു സംസ്കൃതപദമല്ല.
‘ഒരു നൂറു യോജനയു
ണ്ടകലംലങ്കയിൽ ചെല്ലാൻ’
‘അകിലുമരംകൊണ്ടഖിലം തീർത്തു
അകലം നീളവുമളവില്ലേതും’
ണ്ടകലംലങ്കയിൽ ചെല്ലാൻ’
— ലങ്കാമർദ്ദനം ഓട്ടൻ തുള്ളൽ
‘അകിലുമരംകൊണ്ടഖിലം തീർത്തു
അകലം നീളവുമളവില്ലേതും’
— സ്യമന്തകം ഓട്ടൻതുള്ളൽ
അകലവേ
- ദൂരത്ത്
- ‘അകല’ എന്ന കുർവൽക്രിയാരൂപത്തോട് ‘ഏ’ എന്ന നിപാതം ചേർന്നുണ്ടായ രൂപം
‘ഊക്കേറുംശാപമൂലംസ്മൃതിമറയുകയാൽ
വല്ലഭൻ നിന്നെയന്നാൾ
കൈക്കൊണ്ടില്ലിന്നു പിന്നെക്കലുഷമകലവേ
സാദരം സ്വീകരിച്ചു’
വല്ലഭൻ നിന്നെയന്നാൾ
കൈക്കൊണ്ടില്ലിന്നു പിന്നെക്കലുഷമകലവേ
സാദരം സ്വീകരിച്ചു’
— മലയാള ശാകുന്തളം
അകലഹം
- ശണ്ഠയില്ലായ്മ
- (കലഹം = ശണ്ഠ).
‘കമലമുഖിചന്ദ്രേ ഹരിണമിത വാവാ
കലഹമിഹപോരും പരമശിവശംഭോ’
കലഹമിഹപോരും പരമശിവശംഭോ’
— രാമായണം ഇരുപത്തിനാലുവൃത്തം
അകലിക്ക
- അകലത്താക്കുക
- ദൂരത്താക്കുക
- അകലുക എന്ന കേവലക്രിയയുടെ പ്രയോജകക്രിയ(ംരംപ്രയോഗം ദുർല്ലഭം)
അകലിത
- വിശേഷണം:
- എണ്ണപ്പെട്ടതല്ലാത്ത
- സമ്പാദിക്കപ്പെട്ടതല്ലാത്ത
- കെട്ടപ്പെട്ടതല്ലാത്ത
- അറിയപ്പെട്ടതല്ലാത്ത
‘കലിതരുചിഗഗനഭുവി കാരണമെന്തെടോ
കാരുണ്യവാരാന്നിധേ കപികുഞ്ജര’
കാരുണ്യവാരാന്നിധേ കപികുഞ്ജര’
— അദ്ധ്യാത്മരാമായണം സുന്ദര
അകലിലം
- പ്രവേശിക്കപ്പെടുവാൻ പ്രയാസമല്ലാത്ത
അകലുക
- ദൂരത്താക
- ഇല്ലാതാക
- ‘അകൽ’ എന്ന ധാതുവിനോട് ‘ഉക’ ചേർന്ന് ‘അകലുക’ എന്നായി. അകലുക എന്ന കേവലക്രിയയുടെ പ്രയോജകപ്രകൃതി ‘അകറ്റുക’ എന്നാണ്, ‘അകലിക്ക’ എന്നുമുണ്ട്. പക്ഷെ ആ ശബ്ദം പ്രയോഗിക്കുക ചുരുക്കം. അകലുന്നു എന്നതിന്റെ ഭൂതകാലം = അകന്നു.
‘ശാപമകന്നവളുമുടൻ ചാരുസ്മിതമധുരമുഖി’
— രാമായണം ഇരുപത്തിനാലുവൃത്തം
അകലുഷ
- പാപമില്ലാത്ത
- കലങ്ങിയ സ്ഥിതിയില്ലാത്ത
- കലങ്ങൽ (കലക്കൽ) ഇല്ലാത്ത.
‘കലുഷതകൾ കളവിനിഹരാക്ഷസസ്ത്രീകളെ
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം’
‘കലുഷമനവധിഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാർക്കുമേ’
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം’
‘കലുഷമനവധിഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാർക്കുമേ’
— രാമായണം സുന്ദരകാണ്ഡം
അകലുഷിത
- കലങ്ങിയതല്ലാത്ത
- കലക്കപ്പെട്ടതല്ലാത്ത
‘പോകുന്നുണ്ടിതുനാൾശകുന്തളപിരി
ഞ്ഞെന്നോർത്തുഹൃത്തുത്സുകം
തൂകാഞ്ഞശ്രു ഗളോദരം കലുഷിതം
ഭാവം ജഡം ചിന്തയാൽ’
ഞ്ഞെന്നോർത്തുഹൃത്തുത്സുകം
തൂകാഞ്ഞശ്രു ഗളോദരം കലുഷിതം
ഭാവം ജഡം ചിന്തയാൽ’
— മലയാള ശാകുന്തളം
അകലേ
- ദൂരത്ത്
- അകല എന്നതിനോടു ‘ഏ’ ചേർന്ന് ‘ല’ എന്നതിലെ അകാരം ലോപിചു സന്ധിയിൽ ‘അകലേ’ എന്നായതാണു്.
- ‘ഏതെങ്കിലും ഒരുമിച്ചു വന്നവരെ ചെന്നുകണ്ടു് ആശ്രമത്തിൽനിന്നും അധികം അകലെയല്ലാതെ ഒരെടത്തു നിറുത്താം’
— അഭിജ്ഞാനശാകുന്തളം.
‘കോകീവാർത്താ പ്രിയവിരഹിതാ
കോമളാംഗീ തദാനീ
മേകീഭൂതാ സഖികളകലെ
ച്ചെന്നുറങ്ങുന്നനേരം’
കോമളാംഗീ തദാനീ
മേകീഭൂതാ സഖികളകലെ
ച്ചെന്നുറങ്ങുന്നനേരം’
— മയൂരസന്ദേശം
അകല്ക്ക
- വിശേഷണം:
- കലക്കം (അശുദ്ധി) ഇല്ലാത്ത
- എണ്ണ വെളിച്ചെണ്ണ മുതലായതിന്റെ മട്ടു (ഊറൽ) ഇല്ലാത്ത
- പാപം ഇല്ലാത്ത
- മരുന്നരച്ചും മറ്റുമുണ്ടാകുന്ന കല്ക്കം എന്ന (വസ്തു) ഇല്ലാത്ത (അല്ലാത്ത)
- തെളിവുള്ള
അകല്ക്ക
- നിലാവു്
- നിർമ്മലമായതു (കളങ്കമില്ലാത്തതു) കൊണ്ടു് ഈ പേരുണ്ടായി.
അകല്ക്കത
- ആർജ്ജവം
- സത്യം
- നിർമ്മലത
അകല്ക്കന
- വിശേഷണം:
- വിനയമുള്ള
- മനസ്സിൽ ഗർവമായ ദോഷം ഇല്ലാത്ത
- പാപമില്ലാത്ത
‘അകല്ക്കനോ നിരാരംഭഃ’
— ഭഗവദ്ഗീത
അകൽക, അകലുക
- ദൂരത്താക
- ‘അകൽക’ എന്ന രൂപം തമിഴിൽ ധാരാളമുണ്ടു്. മലയാളത്തിൽ അപൂർവം. ‘പറഞ്ഞുകൊൾക ‘ചെയ്തുകൊൾക’ എന്നിങ്ങനെ കാണുന്നുമുണ്ടു. ‘അകൽക’ എന്നു പ്രയോഗിക്കാതെയിരിക്ക നന്നു്.
അകല്ച
- അകന്നിരിക്കുന്ന സ്ഥിതി
- വിടിർച്ച
- വേർപാടു്
- ദൂരത്താക
- ‘അകൽ’ എന്നതിനോടു് ‘ച’ എന്ന പ്രത്യയം ചേർന്നുണ്ടായതു്.
— കേരളപാണിനീയം സൂത്രം 289 - എന്നതനുസരിച്ചു ചാടിനു് അഞ്ചും, കുതിരയ്ക്കു പത്തും, ആനയ്ക്കു് ആയിരവും, ദുർജ്ജനത്തിനു് അനവധിയും കോൽ അകന്നു നില്ക്കണം.
അകല്ചകൾ താഴെ വിവരിക്കുന്ന വണ്ണം നാലുവിധമുണ്ടെന്നും കാണുന്നു. 1. ആനയ്ക്കു് ആയിരംകോൽ 2. കുതിരയ്ക്കു നൂറുകോൽ. 3 മറ്റു കൊമ്പുള്ളവയ്ക്കു പത്തുകോൽ. 4 ദുഷ്ടർക്കു് അളവറ്റ കോൽ.
‘അകല്ച ചാണക്യനുമൗര്യനോടുപെരികയുണ്ടു’
‘ശകടം പഞ്ചഹസ്തേഷു
ദശഹസ്തേഷു വാജിനം
ഹസ്തിം ഹസ്തസഹസ്രേഷു
ദുർജ്ജനം ദൂരതസ്ത്യജേൽ’
— ചാണക്യസൂത്രം
‘ശകടം പഞ്ചഹസ്തേഷു
ദശഹസ്തേഷു വാജിനം
ഹസ്തിം ഹസ്തസഹസ്രേഷു
ദുർജ്ജനം ദൂരതസ്ത്യജേൽ’
അകല്പ
- വിശേഷണം:
- സാദൃശ്യം
- തുല്യത ഇല്ലാത്ത
- ബലക്കുറവുള്ള
- തടുക്കരുതാത്ത
അകല്പിത
- വിശേഷണം:
- കല്പിക്കപ്പെട്ടതല്ലാത്ത
- ഉണ്ടാക്കപ്പെട്ടതല്ലാത്ത
- ഉപദേശിക്കപ്പെട്ടതല്ലാത്ത
- നിശ്ചയിക്കപ്പെട്ടതല്ലാത്ത
- വിചാരിക്കപ്പെട്ടതല്ലാത്ത
- ഇവിടെ കല്പിതശബ്ദത്തിനു ‘തൂക്കപ്പെട്ട’ എന്നർത്ഥം.
‘കമ്പിൽകല്പിതവല്ക്കലസ്യ ച തരോർ–
മ്മൂലേ ചികിര്‍ഷ്യാമ്യഹം’
മ്മൂലേ ചികിര്‍ഷ്യാമ്യഹം’
— അഭിജ്ഞാന ശാകുന്തളം
അകല്മഷ
- വിശേഷണം:
- കല്മഷം (പാപം) ഇല്ലാത്ത
- ദൗഷ്ട്യമില്ലാത്ത
- അഴുക്കില്ലാത്ത
‘കാലേകല്മഷഹീനനായ മകനെ
പ്പൊറർക്കനെ പ്രാചിപോൽ
ബാലേ നീമമ വിപ്രയോഗകൃതമാ
മാലേതുമാലോചിയാ’
പ്പൊറർക്കനെ പ്രാചിപോൽ
ബാലേ നീമമ വിപ്രയോഗകൃതമാ
മാലേതുമാലോചിയാ’
— അഭിജ്ഞാന ശാകുന്തളം
അകല്മാഷൻ
- 4-ാമത്തെ മനുവിന്റെ ഒരു മകൻ
അകല്യ
- വിശേഷണം:
- കലാവിദ്യകളിൽ നൈപുണ്യമില്ലാത്ത
- രോഗമുള്ള
- വിദ്യാവ്യുൽപത്തിയില്ലാത്ത
- നിർവ്യാജമായ
- സന്തോഷത്തെ നൽകുന്ന സ്ഥിതിയല്ലാത്ത
- ശുഭമല്ലാത്ത
- ഊമയല്ലാത്ത
- തയാറല്ലാത്ത (കല്യ=കുശലിനി)
- ശുഭവതി)
‘കല്യാ ദൈവാൽ കഥമപിസമുൻ
മൂലിതസ്വാന്തശല്യാ’
‘കല്യൻ ഹൂണപ്രവരനൊരുവൻ
കാരുധൗരേയനാരാൽ’
‘ഉൽക്കുർഷാൽ തരുഭടരെപ്പരം വിറപ്പി–
ച്ചക്കല്യൻ നൃപനുടെ മട്ടിലാഗമിച്ചു’
മൂലിതസ്വാന്തശല്യാ’
‘കല്യൻ ഹൂണപ്രവരനൊരുവൻ
കാരുധൗരേയനാരാൽ’
— മയൂരസന്ദേശം
‘ഉൽക്കുർഷാൽ തരുഭടരെപ്പരം വിറപ്പി–
ച്ചക്കല്യൻ നൃപനുടെ മട്ടിലാഗമിച്ചു’
— രുഗ്മാംഗദചരിതം മഹാകാവ്യം
അകല്യാണ
- വിശേഷണം:
- കല്യാണം (ശുഭം) ഇല്ലാത്ത
- കല്യാണം എന്ന പദത്തിനു ഭാഷയിൽ ‘വിവാഹം’ എന്നു് അർത്ഥം നടപ്പായിരിക്കുന്നു. സംസ്കൃതത്തിൽ ഈ ശബ്ദത്തിനു ‘വിവാഹം’ എന്നർത്ഥമില്ല.
- എന്നു് അമരം ഉള്ളതുകൊണ്ടു സ്പഷ്ടമാകുന്നു. കല്യാണം രോഗമില്ലായ്മയെ പ്രാപിക്കുന്നതു് എന്നു വ്യുല്‍പത്തി. ‘കല്യാണം’ എന്നതിനു വിവാഹസംബന്ധമായ അർത്ഥം ഇല്ല. ശുഭാവസരമായതുകൊണ്ടു വിവാഹത്തിനു ‘കല്ല്യാണം’ എന്നു ഭാഷയിൽ അർത്ഥം വന്നുകൂടിയതായിരിക്കണം. ഇതു ധാരാളം നടപ്പിൽ വന്നുപോയതുകൊണ്ടു സാധു തന്നെ. ‘സുന്ദരീകല്യാണം’ ‘ഉഷാകല്യാണം’ ‘ലക്ഷ്മീകല്യാണം’ മുതലായവ നോക്കുക. ‘കല്യാണം’ ശുഭമെന്നതിനു ഉദാ:
- വിവാഹം എന്നതിനു് ഉദാ:
- ഈ ‘കല്യാണദിനത്തിനു ശുഭദിവസമെന്നും അർത്ഥം വരാമെന്നുള്ളതിനാൽ ഒരുദാഹരണം കൂടി ചേർക്കുന്നു:-
‘ശ്വശ്രേയസം ശിവം ഭദ്രം
കല്യാണം മംഗളം ശുഭം
ഭാവുകം ഭവികം ഭവ്യം
കുശലം ക്ഷേമമസ്ത്രിയാം
ശസ്തം ചാഥ ത്രിഷു ദ്രവ്യേ
പാപപുണ്യസുഖാദി ച’
കല്യാണം മംഗളം ശുഭം
ഭാവുകം ഭവികം ഭവ്യം
കുശലം ക്ഷേമമസ്ത്രിയാം
ശസ്തം ചാഥ ത്രിഷു ദ്രവ്യേ
പാപപുണ്യസുഖാദി ച’
കല്യണോംഗിക്കതികഠിനമാ
മല്ലാലവം പിണഞ്ഞു’
‘കല്യാണശീല നൃപമൗലെപാത്രം
ലഭിച്ചോരുദന്തം, കേട്ടുവാഴ്ത്തുന്നുപലരുംഭവന്തം’
മല്ലാലവം പിണഞ്ഞു’
— മയൂരസന്ദശം
‘കല്യാണശീല നൃപമൗലെപാത്രം
ലഭിച്ചോരുദന്തം, കേട്ടുവാഴ്ത്തുന്നുപലരുംഭവന്തം’
— കിർമ്മീരവധം കഥകളി
‘മുല്പാടു ദൈവജ്ഞവരം വരുത്തി
ക്കല്പിച്ചു കല്യാണദിനം തദാനീം’
ക്കല്പിച്ചു കല്യാണദിനം തദാനീം’
— ഭാഷാനൈഷധചമ്പു
‘കല്യാണക്കോപ്പിവണ്ണംകനിവിനൊടുവി
ദർഭക്ഷമാപാലരത്നം’
‘കല്യാത്മാതീർത്തു പൃഥ്വീതിലകപരിവൃഢ
പ്രൗഢിമാനേതുമാരാൽ’
ദർഭക്ഷമാപാലരത്നം’
‘കല്യാത്മാതീർത്തു പൃഥ്വീതിലകപരിവൃഢ
പ്രൗഢിമാനേതുമാരാൽ’
— ഭാഷാനൈഷധചമ്പു
അകല്യാണി
- കല്യാണി അല്ലാത്തവൾ
- നന്മയില്ലാത്തവൾ
അകല്ലോല
- വിശേഷണം:
- വിരോധമില്ലാത്ത
- ശത്രുതയില്ലാത്ത
അകവ
- വിശേഷണം:
- വർണ്ണിക്കത്തക്കതല്ലാത്ത
‘അകവാമഹോഭിഃ’
— വേദം
അകവലിവു്
- ഉൾവലിവു്
- അകത്തോട്ടുള്ള വലിവു്
- ആറ്റിന്റേയും മറ്റും അരികിൽ ചിലേടത്തു മേല്പെട്ടുള്ള ഒഴുക്കു്, അടിയിൽകൂടിയുള്ള വലിവു്.
അകവശം
- ഉൾഭാഗം
- അന്തർഭാഗം
അകവാൾ
- മസൂരിയുടെ ഉപദ്രവവിശേഷം
അകവാർപ്പ്
- ബാലന്മാർക്കു് പതിനാറുവയസ്സിനുമുമ്പു് ഉണ്ടാകുന്ന അമ്പത്താറുവിധം കരപ്പനിൽ ഒന്നു്
- പനി, ഇക്കിൾ, സഞ്ചാരം ഇവയുണ്ടാകും. അകംനിറഞ്ഞു നീരുവീർത്തു മുട്ടും, കണ്മിഴി മേലെപോളയിൽ മറയും, ദാഹം വർദ്ധിക്കും, വിതുമ്പിക്കരയും, അപ്പഴപ്പോൾ ഞെട്ടുകയും ചെയ്യു. ഇത്യാദിയത്രെ ലക്ഷണങ്ങൾ.
അകവി
- വിശേഷണം:
- ബുദ്ധിയില്ലാത്ത
- ജ്ഞാനമില്ലാത്ത
അകവില
- നിരക്കുവില
- അകത്തു (കമ്പോളത്തിൽ) നടപ്പുള്ള വില.
അകവോഷ്ണ
- വിശേഷണം:
- കവോഷ്ണം (അല്പമായ ചൂടു്) അല്ലാത്ത
അകശ്മല
- വിശേഷണം:
- അഴുക്കില്ലാത്ത
- മുഷിഞ്ഞതല്ലാത്ത
- ലജ്ജയെ ഉണ്ടാക്കുന്നതല്ലാത്ത
‘ഒരുവസ്തുതിരിയാത്തകശ്മലന്മാരിവരെല്ലാം’
— നാളായണീചരിതം തുള്ളൽ
അകശ്ശീല
- ഉൾശീല
- അകത്തേശീല
- ഉൾത്തുണി
അകഷായ
- വിശേഷണം:
- ചവർപ്പുരസമല്ലാത്ത
- ചെമപ്പുനിറമല്ലാത്ത
അകസ്മാൽ
- അകാരണമായി
- കാരണം കൂടാതെ
- പെട്ടെന്നു്
- ഇതു സംസ്കൃതത്തിലെ ‘അകസ്മാത്’ എന്ന ശബ്ദമാണു് ബലാത് = ബലാൽ ഇത്യാദി നോക്കുക.
‘കല്യാണാംഗീ കതിപയപദാ
ന്യേവ പോയിട്ടകസ്മാൽ’
ന്യേവ പോയിട്ടകസ്മാൽ’
— അഭിജ്ഞാനശാകുന്തളം
അകളങ്ക
- വിശേഷണം:
- കളങ്കം (കുറ്റം) ഇല്ലാത്ത
- കുറവില്ലാത്ത
- മാലിന്യമില്ലാത്ത
‘ശുഷ്കപത്രനടുവേ വിലസീടും
നിഷ്കളങ്കതളിരെന്നതുപോലെ’
നിഷ്കളങ്കതളിരെന്നതുപോലെ’
— അഭിജ്ഞാനശാകുന്തളം
അകളങ്കിത
- വിശേഷണം:
- കളങ്കിതമല്ലാത്ത (കളങ്കിതം = കളങ്കമുള്ളതു്)
‘തിങ്കൾതന്നുടെ കളങ്കിതാങ്കമുടൽ
ശങ്കരന്റെ ഗളമണ്ഡലം’
ശങ്കരന്റെ ഗളമണ്ഡലം’
— ഭാഷാഭൂഷണം
അകറ്റുക
- ദൂരത്താക്കുക. അകലുക എന്ന കേവലക്രിയയുടെ പ്രയോജകക്രിയ; ‘അകലിക്ക’ എന്നപ്രയോഗം വളരെ ചുരുക്കം
- രണ്ടുവസ്തുക്കൾ ഒന്നിച്ചു തൊട്ടിരിക്കയോ വളരെ അടുത്തിരിക്കയോ ചെയ്താൽ അവയെ വേർപെടുത്തി ഇടയുണ്ടാക്കുന്നതിനും ‘അകറ്റുക’ എന്നു പറയാറുണ്ട്.
‘സന്താപന്തർമധുമൊഴിയക
റ്റീട്ടഭീഷ്ടങ്ങളെല്ലാം
സന്താനന്താനടിമലർപണി
ഞ്ഞീടുവോർക്കേകിടുന്നു’
‘സന്താപമേകാനുമകറ്റുവാനും
ചെന്താർശരൻതാനൊരുഹേതുവായി’
‘പങ്കജാസനനെബ്ഭജിച്ചുവരേ
ണ്ടതൊക്കെവരിക്കണം
പങ്കമാശുകളഞ്ഞുനമ്മുടെ
സങ്കടങ്ങളകറ്റണം.’
റ്റീട്ടഭീഷ്ടങ്ങളെല്ലാം
സന്താനന്താനടിമലർപണി
ഞ്ഞീടുവോർക്കേകിടുന്നു’
— മയൂരസന്ദേശം
‘സന്താപമേകാനുമകറ്റുവാനും
ചെന്താർശരൻതാനൊരുഹേതുവായി’
— മലയാളശാകുന്തളം
‘പങ്കജാസനനെബ്ഭജിച്ചുവരേ
ണ്ടതൊക്കെവരിക്കണം
പങ്കമാശുകളഞ്ഞുനമ്മുടെ
സങ്കടങ്ങളകറ്റണം.’
— ത്രിപുരദഹനം തുള്ളൽ
അകാ
- വീട്ടിനകം
അകാകരുക
- വിശേഷണം:
- ഭീതിയില്ലാത്ത
- നഗ്നമല്ലാത്ത
അകാചിത
- ഉറിയിൽ തൂക്കപ്പെട്ടതല്ലാത്ത
അകാണ്ഡ
- വിശേഷണം:
- പെട്ടെന്നുണ്ടായ
- കാണ്ഡം (തടിയായ ഭാഗം) ഇല്ലാത്ത
അകാണ്ഡജാത
- വിശേഷണം:
- പെട്ടെന്നുണ്ടായ
അകാണ്ഡപാതം
- യാദൃച്ഛികമായ സംഭവം. അകാണ്ഡമായി (പൊടുന്നനെ) പതിച്ചതു് (ഉണ്ടായതു്)
അകാണ്ഡപാതജാത
- വിശേഷണം:
- ജനിച്ചഉടൻ മരിക്കുന്ന
അകാണ്ഡീന
- വിശേഷണം:
- അസ്ത്രമില്ലാത്ത
- അസ്ത്രമെടുക്കാത്ത
അകാണ്ഡേ
- പെട്ടെന്നു് അകാരണമായി
‘ദർഭാങ്കുരേണചരണഃക്ഷതഇത്യകാണ്ഡേ’
— സംസ്കൃതശാകുന്തളം
അകാതര
- വിശേഷണം:
- ഭയമില്ലാത്ത
- പേടിയില്ലാത്ത
- പരവശതയില്ലാത്ത. കാതര = ഭയശീല
‘കലഹമവനൊടുഝടിതിതുടരുമളവെത്രയും
കാതരയായ് വരുംനീയെന്നുനിർണ്ണയം’
കാതരയായ് വരുംനീയെന്നുനിർണ്ണയം’
— അദ്ധ്യാത്മരാമായണം
അകാതര്യം
- കാതര്യം
- ഭീരുത്വം ഇല്ലായ്മ
അകാന്ത
- വിശേഷണം:
- ഭംഗിയില്ലാത്ത
- സൗന്ദര്യമില്ലാത്ത
- മനോഹരമല്ലാത്ത
അകാന്ദിശീക
- ഭയപ്പെട്ടോടാതെയുള്ള
അകാപടിക
- വിശേഷണം:
- ദുശ്ശീലമില്ലാത്ത
- വ്യാജമല്ലാത്ത
അകാപാലിക
- വിശേഷണം:
- തലയോടിനോടു സംബന്ധിച്ചതല്ലാത്ത
അകാമ
- വിശേഷണം:
- കാമം (ആഗ്രഹം) ഇല്ലാത്ത
- സ്നേഹം ഇല്ലാത്ത
- അനുരാഗം ഇല്ലാത്ത
- മനഃപൂർവമില്ലാത്ത
‘അകാമനാണെങ്കിലുമങ്ങിവണ്ണമി
ന്നകാരണംകേറിവരില്ലനിർണ്ണയം’
ന്നകാരണംകേറിവരില്ലനിർണ്ണയം’
— രുഗ്മാംഗദചരിതം മഹാകാവ്യം
അകാമതഃ
- (തസിലന്തമവ്യയം) മനഃപൂർവമല്ലാതെ
- മനസ്സില്ലാതെ
- ഇഷ്ടമില്ലാതെ
- ഫലോദ്ദേശംകൂടാതെ
‘ഇതരേകൃതവന്തസ്തുപാപാന്യേതാന്യകാമതഃ’
— മനുസ്മൃതി
അകാമത
- അനുരാഗം ഇല്ലായ്മ
- സ്നേഹമില്ലായ്മ
അകാമദ
- വിശേഷണം:
- ഇഷ്ടമുള്ളതിനെ കൊടുക്കുന്നതല്ലാത്ത
അകാമഹത
- വിശേഷണം:
- അനുരാഗം നശിച്ച
- ശാന്തമായ
അകാമി
- കാമി അല്ലാത്തവൻ
- ആഗ്രഹമുള്ളവനല്ലാത്തവൻ
‘കണ്ടക്കാമീ നിജകമനിയാം
നീലവേണീം നിനച്ചി
ട്ടിണ്ടൽക്കേറ്റം വശഗനവിടെ
ത്തന്നെ മിണ്ടാതെനിന്നാൻ’
കാമീ ഭൂമീവലാരിർവ്യചരദുപവനേ
നിസ്സഹായോ നിഗുഢഃ’
നീലവേണീം നിനച്ചി
ട്ടിണ്ടൽക്കേറ്റം വശഗനവിടെ
ത്തന്നെ മിണ്ടാതെനിന്നാൻ’
— മയൂരസന്ദേശം
കാമീ ഭൂമീവലാരിർവ്യചരദുപവനേ
നിസ്സഹായോ നിഗുഢഃ’
— ഭാഷാനൈഷധചമ്പു
അകാമ്യ
- വിശേഷണം:
- കാമ്യം (ആഗ്രഹിക്കത്തക്കതു്) അല്ലാത്ത
അകായ
- വിശേഷണം:
- കായം (ശരീരം) ഇല്ലാത്ത
അകായൻ
- ശരീരമില്ലാത്തവൻ
- പരബ്രഹ്മം
- രാഹു
- പാലാഴിമഥനത്തിൽ രാഹുവിനു അംഗഭംഗമേ വന്നിട്ടുള്ളു. ശരീരം മുഴുവനും പോയതുകൊണ്ടല്ല ‘അകായൻ’ എന്ന പേരുണ്ടായതു്. രണ്ടു കൈയും തലയും ഇല്ലാതായിട്ടുണ്ടു്. രാഹു വേഷം മാറി അമൃതം കടിക്കുന്ന ദേവന്മാരുടെ ഇടയിൽ ഇരുന്നു കുറച്ചു കുടിച്ചപ്പോൾ സൂര്യചന്ദ്രന്മാരിൽ നിന്നും കിട്ടിയ അറിവുകൊണ്ടു വിഷ്ണു രാഹുവിനെ മേൽപ്രകാരം ശിക്ഷിക്കയുണ്ടായി.
അകായിൽ
- ഭവനത്തിനകത്തു്
- വീട്ടിനകത്തു്
- ‘അകവായിൽ’ എന്ന ദ്രാവിഡപദമാണു് ‘അകായിൽ’ എന്നായതു്. അകവായിൽ = അകത്തു്. ഇൽ എന്ന പ്രത്യയത്തിനു (ഭവനം) ഇല്ലം എന്നാണു പണ്ടേയുള്ള അർത്ഥം.
അകായിലുള്ളവർ
- ബ്രാഹ്മണസ്ത്രീകൾക്കു പ്രത്യേകിച്ചു പറയുന്ന ഒരു പേർ
- (സംസ്കൃതത്തിൽ) ഗൃഹിണി. തമിഴിൽ ഇല്ലാൾ, മനൈവി.
അകായിക
- വിശേഷണം:
- ശരീരസംബന്ധമല്ലാത്ത
അകാര
- വിശേഷണം:
- പ്രവർത്തിക്കാത്ത
അകാരണ
- വിശേഷണം:
- കാരണമില്ലാത്ത
- പെട്ടെന്നു സംഭവിച്ച
അകാരണം
- കാരണമില്ലാതെ ഉണ്ടായതു്
- കാരണമില്ലാതെയുള്ളതു്
‘കരവകമണവും കലർന്നു വാതം
കരളിനകാരണമായുമാർത്തിയേകും’
കരളിനകാരണമായുമാർത്തിയേകും’
— മാളവികാഗ്നിമിത്രം
അകാരം
- ‘അ’ എന്ന സ്വരം
‘കാരമാവിവവർണ്ണം കുറിയ്ക്കും’
— കേരളപാണിനീയം സൂത്രം 24
അകാരാദി
- വിഷയങ്ങളെ എളുപ്പം നോക്കി ഗ്രഹിപ്പാനായി അ. ആ. ഇ. ഈ. എന്നു ശബ്ദക്രമത്തിൽ അടുക്കി ചേർത്തെഴുതീട്ടുള്ളതു്
അകാരിതം
- അബലക്രിയ
- (വ്യാകരണത്തിൽ) പ്രയോജകപ്രകൃതിയുടെ രൂപമുള്ള ചില കേവലധാതുക്കളെ (സേവിക്ക, ഭജിക്ക) കാരിതം (ബലക്രിയ) എന്നും പ്രയോജകപ്രകൃതിയുടെ രൂപമില്ലാത്ത ധാതുക്കളെ (ഉറങ്ങുക, നടക്കുക) അകാരിതം (അബലക്രിയ) എന്നും പറയുന്നു.
അകാരുണിക
- വിശേഷണം:
- കരുണയില്ലാത്ത
- കൃപയില്ലാത്ത
- ദയയില്ലാത്ത
അകാരുണ്യ
- വിശേഷണം:
- കാരുണ്യം (കൃപ = ദയ) ഇല്ലാത്ത
അകാർണ്ണവേഷ്ടകിക
- വിശേഷണം:
- കർണ്ണങ്ങളിൽ അണിയാൻ കൊള്ളാത്ത
അകാർപ്പണ്യം
- കാർപ്പണ്യം (കൃപണഭാവം) ഇല്ലായ്മ
- ദരിദ്രതയില്ലായ്മ
- കൃപയില്ലായ്മ
- ദുരാഗ്രഹമില്ലായ്മ
- ലോഭമില്ലായ്മ
- മഹാമനസ്കതയില്ലായ്മ
അകാർമ്മ
- വിശേഷണം:
- പ്രവർത്തിക്ക ശീലമല്ലാത്ത
അകാർമ്മണം
- വശീകരപ്രവൃത്തിയില്ലായ്മ
- സ്വാധീനമാകുന്നതിനുള്ള പ്രയോഗമില്ലായ്മ
അകാർമ്മുക
- വിശേഷണം:
- ജോലി ചെയ്യുന്നതിൽ മിടുക്കോ യോഗ്യതയോ ഇല്ലാത്ത
- പു:അകാർമ്മുകൻ. സ്ത്രീ:അകാർമ്മുകി. നപും:അകാർമ്മുകം.
അകാര്യ
- വിശേഷണം:
- ചെയ്യേണ്ടതല്ലാത്ത
കാര്യമില്ലാത്ത വസ്തു ചിന്തിച്ചു പ്രവർത്തിച്ചാൽ
കാരണം കൂടാതുള്ളോരനർത്ഥം ഭവിച്ചീടും’
കാരണം കൂടാതുള്ളോരനർത്ഥം ഭവിച്ചീടും’
— പഞ്ചതന്ത്രം
അകാര്യാ
- കാര്യമല്ലാത്ത പ്രവൃത്തി
- ദുഷ്പ്രവൃത്തി
- ദോഷം
- ചെയ്യരുതാത്തതു്
അകാര്യകാരി
- ദുഷ്കൃത്യം ചെയ്യുന്നവൻ
- അകൃത്യം ചെയ്യുന്നവൻ
അകാര്യകുശലൻ
- ചെയ്യാനുള്ള പ്രവൃത്തിയിൽ സാമർത്ഥ്യമില്ലാത്തവൻ
അകാശ്രയം
- ആനയുടെ കാലുകളിൽ മുട്ടിനു നാൽവിരൽ മുകളിൽ ഉള്ള ഒരു മർമ്മം
അകാർശ്യ
- കാർശ്യം (മെലിവ്) ഇല്ലായ്മ
അകാർഷ്ണ്യ
- കാർഷ്ണ്യം (കറുത്തനിറം) ഇല്ലായ്മ
അകാല
- വിശേഷണം:
- തക്ക കാലത്തിലല്ലാത്ത. (കാലമല്ലാത്തതു = തക്കകാലമല്ലാത്തതു്)
- ഉദാ:‘അകാലമരണം’ ‘അകാലജനനം’
- കാലം എന്നാൽ തക്കകാലം എന്നർത്ഥം.
‘നോക്കുന്നേരത്തകലയുമിരു
ന്നീടെലോ നീയകാലെ
ചാക്കുണ്ടാകാമൊരുശകലവും
ലാക്കുതെറ്റില്ലവർക്കു’
ന്നീടെലോ നീയകാലെ
ചാക്കുണ്ടാകാമൊരുശകലവും
ലാക്കുതെറ്റില്ലവർക്കു’
— മയൂരസന്ദേശം
‘കാലേ കല്മഷഹീനനായ മകനെ
പ്പെറ്റർക്കനെ പ്രാചിപോൽ’
‘ഗോക്കളും നാരികളും കാലത്തുപെറുമല്ലൊ
പൂക്കയുംകായ്ക്കയും ചെയ്തീടുമേ മരങ്ങളും’
പ്പെറ്റർക്കനെ പ്രാചിപോൽ’
— അഭിജ്ഞാനശാകുന്തളം
‘ഗോക്കളും നാരികളും കാലത്തുപെറുമല്ലൊ
പൂക്കയുംകായ്ക്കയും ചെയ്തീടുമേ മരങ്ങളും’
— ഭാരതം
അകാലം
- അസമയം
- തക്കകാലമല്ലാത്തതു്
അകാലകുസുമം (പുഷ്പം)
- തക്കകാലത്തിലല്ലാതെ ഉണ്ടാകുന്നതോ വിടിരുന്നതോ ആയ പൂവ്
അകാലഗതി
- അകാലത്തിന്റെ (അസമയത്തിന്റെ) പോക്കു്
അകാലജ
- വിശേഷണം:
- അകാലത്തിലുണ്ടായ
- തക്ക കാലത്തിലല്ലാതെയുണ്ടായ
അകാലജലദം
- അസമയത്തുണ്ടായ മേഘം
അകാലജാത
- വിശേഷണം:
- അകാലത്തിലുണ്ടായ
- തക്കകാലത്തിലല്ലാതെയുണ്ടായ
അകാലജ്ഞ
- വിശേഷണം:
- അകാലത്തെയറിയുന്ന
അകാലവേള
- തക്കതല്ലാത്ത സമയം
- അകാലസമയം
അകാലവൈഭവം
- അസമയത്തിന്റെ ശക്തി
അകാലസഹ
- വിശേഷണം:
- സഹനശക്തിയില്ലാത്ത
- താമസത്തെ സഹിക്കാത്ത
- താങ്ങാൻ കഴിയാത്ത
അകാലിക
- വിശേഷണം:
- അസമയത്തുള്ള
- അസമയത്തുണ്ടായ
- പു:അകാലികൻ സ്ത്രീ:അകാലികി നപും:അകാലികം
അകാലുഷ്യം
- കാലുഷ്യം (കലുഷത = കലുഷഭാവം) ഇല്ലായ്മ
- അഴുക്കില്ലായ്മ
- കലക്കമില്ലായ്മ
- മനസ്സിനു വല്ലായ്മയില്ലാതിരിക്കുന്ന സ്ഥിതി
‘കാലുഷ്യം സ്വയമേവ പേരിനുമെനി
ക്കത്യന്ത വിഭ്രംശവും’
ക്കത്യന്ത വിഭ്രംശവും’
— അഭിജ്ഞാനശാകുന്തളം
അകാലോൽപന്ന
- അകാലത്തുണ്ടായ
അകാല്പനിക
- വിശേഷണം:
- കാല്പനികമല്ലാത്ത
- വിചാരമാത്രമല്ലാത്ത
- ചതിയില്ലാത്ത
- കാല്പനികം = കല്പനത്തെ സംബന്ധിച്ചത്. (അറിയാത്ത കാര്യങ്ങളെ സൂക്ഷ്മമായി അറിഞ്ഞവയെപ്പോലെ വിവരിച്ചു പറയുന്നതിനു ‘കല്പന’ എന്നു പേർ)
അകാല്യ
- വിശേഷണം:
- അകാലത്തിലുള്ള
- തക്കകാലത്തിലുള്ളതല്ലാത്ത
- സമയത്തുണ്ടാകാൻ തക്കതല്ലാത്ത
- മനസ്സിനിണങ്ങിയതല്ലാത്ത
- മംഗലമല്ലാത്ത
അകാല്യാണകം
- അമംഗലം
- ശുഭമില്ലായ്മ
- ശുഭം അല്ലെങ്കിൽ മംഗലം എന്നൎത്ഥ മുള്ള കല്യാണശബ്ദത്തിൽനിന്നു കാല്യാണകം ഉണ്ടായി. കാല്യാണകം ഇല്ലാത്തതു അകാല്യാണകം. കാല്യാണകം = മംഗലം, അല്ലെങ്കിൽ മംഗലത്തെ നൽകുന്ന സ്ഥിതി
അകാവു
- ബുഭുക്ഷ
അകാവ്യ
- വിശേഷണം:
- വിദ്വാന്റെയൊ കവിയുടെയൊ രീതിയില്ലാത്ത
- വരുവാനുള്ള കാര്യം മുൻകൂട്ടി ഗ്രഹിക്ക എന്നുള്ള സ്ഥിതിയില്ലാത്ത
- കവിതയിൽ വാസനയില്ലാത്ത
അകാശി
- വിശേഷണം:
- പ്രകാശമില്ലാത്ത
- ശോഭയില്ലാത്ത
അകാശ്മല്യ
- അകശ്മലത
- മൂഢത്വമില്ലായ്മ
- പാപമില്ലായ്മ
- അഴുക്കില്ലായ്മ
‘ദുശ്ശീലനായുള്ള ദുശ്ശാസനന്റെ
കാശ്മല്യമൊന്നും മറന്നില്ല ഭീമൻ’
കാശ്മല്യമൊന്നും മറന്നില്ല ഭീമൻ’
— പതിനാലുവൃത്തം
അകാഷായ
- വിശേഷണം:
- ചെമപ്പില്ലാത്ത
അകാഷ്ഠം
- മരമല്ലാത്തത്
- വിറകല്ലാത്തത്
- മലമല്ലാത്തത്
അകാസ
- വിശേഷണം:
- കാസം (ചുമ) ഇല്ലാത്ത
‘അതിവ്യായാമതഃ കാസഃ
ജ്വരശ് ഛർദ്ദിശ്ചജായതെ’
ജ്വരശ് ഛർദ്ദിശ്ചജായതെ’
— അഷ്ടാംഗഹൃദയം
അകാഹല
- വിശേഷണം:
- വാടാത്ത
- വലുതല്ലാത്ത
- വളരെ അല്ലാത്ത
- ഉപദ്രവിക്കാത്ത
അകാള
- വിശേഷണം:
- കറുത്തതല്ലാത്ത
- കാളം = കറുത്തത്
‘കാളമേഘമിടതിങ്ങിവിങ്ങിബത
ഭംഗിയേറുമിടിമിന്നലും’
ഭംഗിയേറുമിടിമിന്നലും’
— ശ്രീകൃഷ്ണചരിതം
അകാളികം
- കാളികം (മഷി
- കറുപ്പ്) അല്ലാത്ത
അകിക്കുക
- ഗമിക്കുക
- ഉദാ:മന്ദാകിനി (മന്ദമായി അകിക്കുന്നവൾ, ഗമിക്കുന്നവൾ) ഗംഗ.
അകിഞ്ചന
- വിശേഷണം:
- അല്പവുമില്ലാത്ത
- കിഞ്ചന = അല്പം.
‘വാക്കിനാരൊടുമിന്നുകിഞ്ചന
തോല്ക്കയില്ലതു നിശ്ചയം’
തോല്ക്കയില്ലതു നിശ്ചയം’
— നാളായണീചരിതം തുള്ളൽ
അകിഞ്ചനൻ
- ദരിദ്രൻ
- ആര്‍ക്ക് ഒട്ടുമില്ലയൊ അവൻ അകിഞ്ചനൻ. (നാസ്തി കിഞ്ചന യസ്യ സഃ)
അകിഞ്ചനത
- അകിഞ്ചനന്റെ ഭാവം
- ഇരപ്പാളിത്തം
അകിഞ്ചനത്വം
- അകിഞ്ചനന്റെ ഭാവം
- ദാരിദ്ര്യം
- ഇരപ്പാളിത്തം
അകിഞ്ചിജ്ഞൻ
- ഒന്നും അറിയാത്തവൻ
- മൂഢൻ
അകിഞ്ചിൽകര
- വിശേഷണം:
- ഒരു പ്രവൃത്തിയും ചെയ്യാത്ത
- ഉപയോഗമില്ലാത്ത
അകിട്
- മൃഗങ്ങളുടെ മുലത്തടം
- നാല്ക്കാലി മൃഗങ്ങളുടെ മുലകൾക്കു മേലെ പാലിരിക്കുന്ന സ്ഥലം
- ‘ഊധസ്തു ക്ലീബമാപീനം’ എന്നമരം. ഊധസ്സ്, ആപീനം ഇവ രണ്ടും അകിടിന്റെ പര്യായങ്ങളാണ്.
‘ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൗതുകം’
ചോരതന്നെ കൊതുകിന്നു കൗതുകം’
അകിടുപകിടു
- അകടുവികടു
- തലകീഴാവുക
- കീഴ് മേലാവുക
- “അകടവികടമായി, അകിടുപകിടായി, ഒക്കെ അകടുവികടാക്കി.”
അകിതവൻ
- കിതവനല്ലാത്തവൻ
- ധൂർത്തനല്ലാത്തവൻ
- കിതവൻ = ധൂർത്തൻ
‘ഏവമയികിതവ മമ ഭാവമിനിയതുമറിക’
— നളചരിതം
അകിർച്ച
- മുക്കുറശബ്ദം
- കാളയുടെ മുക്കുറ ശബ്ദം പോലെയുള്ള ശബ്ദം
അകിർമ്മീര
- വിശേഷണം:
- ചിത്രവർണ്ണങ്ങളില്ലാത്ത
അകിർമ്മീരിതം
- ചിത്രവർണ്ണമാക്കപ്പെട്ടതല്ലാത്തതു്
അകിൽ
- മണമുള്ള ഒരു വൃക്ഷം
- അഗരു എന്നതിന്റെ തത്ഭവമാണ്. തമിഴിൽ അകിൽ എന്നും, ഇംഗ്ലീഷിൽ (Eagle wood) ഈഗിള്‍ വുഡ് എന്നും പറയുന്നു. സാധാരണ ഔഷധികൾക്ക് ഉപയോഗിച്ചുവരുന്നതു് ഇതിന്റെ തടിയാണ്. നാലുവിധമുള്ളതിൽ കറുത്തതാണു നന്നു്. ശ്രമവും ക്ലമവും നശിപ്പിക്കും. കുഷ്ഠനാശനമാണ്.
‘അകിൽ ചെങ്കുങ്കുമച്ചാറും
ധരിച്ച തോഴിമാരോടും’
‘അകിലണിവാർ മുലയാൾ’
‘അകിലാരും വാർകൊങ്കകൾ’
ധരിച്ച തോഴിമാരോടും’
— നളചരിതം കഥകളി
‘അകിലണിവാർ മുലയാൾ’
‘അകിലാരും വാർകൊങ്കകൾ’
— രാമചരിതം
അകില് ബിഷ
- വിശേഷണം:
- കില് ബിഷ (പാപ) മില്ലാത്ത
- കുറ്റമില്ലാത്ത
‘കില് ബിഷകാരിണിയായകൈകേയിതൻ
ഗർഭത്തിൽനിന്നു ജനിച്ചൊരു കരേണം’
ഗർഭത്തിൽനിന്നു ജനിച്ചൊരു കരേണം’
— അദ്ധ്യാത്മരാമായണം
അകിശോര
- വിശേഷണം:
- ബാല്യമല്ലാത്ത
- കുട്ടിക്കാലമല്ലാത്ത
അകിഷ്ക
- വിശേഷണം:
- ചീത്തയല്ലാത്ത
- നിന്ദയെ ഉണ്ടാക്കുന്നതല്ലാത്ത
അകിഴ്
- കിടങ്ങു
- കോട്ടയ്ക്കു ചുറ്റുമുള്ളകുഴി
അകിഴുകോരുക
- ഇതിനു ചിറകെട്ടിത്തടുക്കുക
- അണകെട്ടി നിറുത്തുക എന്നും അർത്ഥം കാണുന്നു
അകിറുക
- നിലവിളിക്ക
- അലറുക
- ആർക്കുക
- മുക്കറയിടുക
- ഗർജ്ജിക്കുക
അകീനാശ
- വിശേഷണം:
- കൃഷിവേലയില്ലാത്ത
- ദാരിദ്ര്യമില്ലാത്ത
- അല്പതയില്ലാത്ത
അകീർത്തന
- വിസ്തരിക്കാതിരിക്കുന്നതു്
- കീർത്തികേടു്
അകീർത്തനം
- കീർത്തിക്കാതിരിക്കുന്നതു്
- പറയാതിരിക്കുന്നതു്
- വിവരിക്കാതിരിക്കുന്നതു്
അകീർത്തനീയം
- കീർത്തിക്കത്തക്കതല്ലാത്തതു്
- സ്തുതിക്കത്തല്ലാത്തതു്
‘കീർത്തനീയഗുണവാരിധേ! തവ
കീർത്തിപുരമവനീപതേ’
കീർത്തിപുരമവനീപതേ’
— കാർത്തവീര്യാർജ്ജുനവിജയം കഥകളി
അകീർത്തി
- ദുർയശസ്സ് (കീർത്തികേടു്). കീർത്തിശബ്ദത്തിനു മുഖ്യമായ അർത്ഥം യശസ്സ് എന്നാണ്
- ഒച്ചയില്ലായ്ക
- പ്രകാശമില്ലായ്ക
- വിശാലമില്ലായ്ക
അകീർത്തിത
- വിശേഷണം:
- കീർത്തിക്കപ്പെട്ടതല്ലാത്ത
- സ്തുതിക്കപ്പെട്ടതല്ലാത്ത
അകീലിത
- വിശേഷണം:
- ഉറപ്പിച്ചിട്ടില്ലാത്ത
- ബന്ധിക്കപ്പെട്ടതല്ലാത്ത
- തറയ്ക്കപ്പെട്ടതല്ലാത്ത
- ആണിവെച്ചു മുറിക്കീട്ടില്ലാത്ത (കീലം = ആണി)
അകുചരൻ
- കുചരൻ അല്ലാത്തവൻ
- കുചരൻ എന്നാൽ ദോഷത്തെ പറക ശീലമായിട്ടുള്ളവൻ എന്നർത്ഥം. ‘സമൊ കുവാദ കുചരൊ’ എന്നമരം.
അകൗചല
- വിശേഷണം:
- മുഷിഞ്ഞവസ്ത്രമില്ലാത്ത
അകുഞ്ചിത
- വിശേഷണം:
- വളയ്ക്കപ്പെട്ടതല്ലാത്ത
- വളഞ്ഞതല്ലാത്ത
- ചുരുണ്ടതല്ലാത്ത. (കുഞ്ചിരം = ചുരുണ്ടതു്)
‘അഞ്ചമ്പൻമലർവില്ലിൻഭംഗിയെക്കെടുക്കു
ന്ന കുഞ്ചിതതനുവല്ലീ ചില്ലകൾ വിലാസവും
ന്ന കുഞ്ചിതതനുവല്ലീ ചില്ലകൾ വിലാസവും
— വാല്മീകിരാമായണം
അകുടങ്ഗകം
- ചെറിയ കുടിലല്ലാത്തത്
അകുടപൻ
- സന്യാസിയല്ലാത്തവൻ
- ജ്ഞാനിയല്ലാത്തവൻ
- മൂഢൻ
അകുടി
- കുടിലല്ലാത്തത്
- ചെറിയഭവനമല്ലാത്തത്
- വളഞ്ഞതല്ലാത്തത്
അകുടി
- കുടിലല്ലാത്തത്
അകുടില
- വിശേഷണം:
- വളഞ്ഞതല്ലാത്ത
- കൃത്രിമമായി നടക്കാത്ത
- വളഞ്ഞു ഗമിക്കാത്ത
- ചതിയില്ലാത്ത
- കള്ളമില്ലാത്ത
- ചരിവില്ലാത്ത
‘കുടിലമതേ! പടപൊരുവതിനുടമയൊ
ടടൽനിലമതിൽ വാടാ’
‘കുടിലധൃതരാഷ്ട്രജന്മാരുമായ് ചേരുവാ
നടിയനൊരുനാളുമില്ലാഗ്രഹം മാനസെ’
ടടൽനിലമതിൽ വാടാ’
— ഉത്തരാസ്വയംവരം കഥകളി
‘കുടിലധൃതരാഷ്ട്രജന്മാരുമായ് ചേരുവാ
നടിയനൊരുനാളുമില്ലാഗ്രഹം മാനസെ’
— പതിനാലുവൃത്തം
അകുടിലത
- വളവില്ലായ്മ
- ചതിവില്ലായ്മ
അകുടീരം
- കുടിലല്ലാത്തത്
- കല്ലറയല്ലാത്തത്
- ഉദാ:‘ശവകുടീരം’ (കുടീരം = വീട്)
- വൈകിയ സമയത്തു ജനങ്ങൾ തങ്ങളുടെ വീടുകളിൽനിന്നു ധനം നശിച്ചവരായി ഓടിപ്പോയി. (കൃഷ്ണഗാഥാനിരൂപണം).
‘സായാഹ്നേ നിജാൽ കുടീരാൽ
നഷ്ടാർത്ഥഃ പ്രയയുഃ’
നഷ്ടാർത്ഥഃ പ്രയയുഃ’
അകുടീരകം
- കുടിലല്ലാത്തത്
അകുടുംബവ്യാപൃത
- വിശേഷണം:
- കുടുംബക്ഷേമത്തിൽ താൽപര്യമില്ലാത്ത
അകുടുംബി
- ഒരു കുടുംബം രക്ഷിക്കാനില്ലാത്തവൻ
- കുടുംബിയല്ലാത്തവൻ
അകുടുംബികൻ
- ഒരു കുടുംബം രക്ഷിക്കാനില്ലാത്തവൻ
- കുടുംബിയല്ലാത്തവൻ
അകുട്ടനം
- പൊടിക്കാതിരിക്ക
- കല്ലുകൊണ്ട് പൊടിച്ചു മാത്രം ഉപജീവിക്കുന്നവരെ ‘അശ്മകുട്ടന്മാർ’ എന്നു പറഞ്ഞു കാണുന്നു.
- അറുക്കാതിരിക്ക
- കുറ്റം പറയാതിരിക്ക
- അസഭ്യം പറയാതിരിക്ക
അകുട്ടാക
- വിശേഷണം:
- അംശിക്കാത്ത
- പങ്കിടാത്ത
- ഭംഗിക്കാത്ത
അകുട്ടാരം
- ഉപേക്ഷിക്കാതിരിക്ക
- സ്ത്രീസംഗമില്ലായ്ക
അകുട്ടിമം
- ചെറിയ വീടല്ലാത്തത്
- കൽത്തറയല്ലാത്തത്
‘നിസ്തുലതരപ്രഭേ നിബിഡമണികുട്ടിമേ
വിസ്തൃതമതേ സലില വിഭ്രമം വന്നിതോ’
വിസ്തൃതമതേ സലില വിഭ്രമം വന്നിതോ’
— ദുര്യോധനവധം കഥകളി
അകുട്ടിഹാരിക
- അടിമയല്ലാത്തവൾ
അകുട്മള
- വിശേഷണം:
- വിടരാത്ത
- വിരിയാത്ത
അകുട്മളം
- കുട്മളമല്ലാത്തത്
- കുട്മളം = അല്പം വിരിഞ്ഞ പൂവ്
- എന്നമരം.ഇവ രണ്ടും (കുട്മളം, മുകുളം) വിടിർന്നുതുടങ്ങിയ മൊട്ടിന്റെ പേരാണ്. മഹേശ്വരടീകയിൽ ‘കുട്മളോ മുകുളോസ്ത്രിയാം’ എന്നു കാണുന്നു. അതിനാൽ കട്മളശബ്ദം നന്നു്. കഗ്മളം എന്നതു പ്രാമാദികമാണ്.
‘ഈഷത് കോടയതി ഇതി കുട്മളഃ’
‘രുഗ്മിണീമേനികൊതിച്ചുതുടങ്ങിനാർ
‘കുഗ്മളം കണ്ടുള്ള വണ്ടുപോലെ’
‘കുട്മളോമുകുളാേസ്ത്രിയാം’
‘രുഗ്മിണീമേനികൊതിച്ചുതുടങ്ങിനാർ
‘കുഗ്മളം കണ്ടുള്ള വണ്ടുപോലെ’
‘കുട്മളോമുകുളാേസ്ത്രിയാം’
‘വനജസമഘസുഷമകുചകുലശകുട്മളം
വക്ഷപ്രദേശം നിറഞ്ഞുതിങ്ങിത്തദാ’
വക്ഷപ്രദേശം നിറഞ്ഞുതിങ്ങിത്തദാ’
— അഹല്യാമോക്ഷം ഓട്ടൻതുള്ളൽ
അകുണ്ടക
- വിശേഷണം:
- തടിക്കാത്ത
അകുണ്ഠ
- വിശേഷണം:
- പ്രവർത്തികളിൽ മിടുക്കുള്ള
- മൂർച്ചയുള്ള
- ബുദ്ധിക്കുറവില്ലാത്ത
- ഉദാസീനതയില്ലാത്ത
- ദുഃഖമില്ലാത്ത
- ഭോഷത്വമില്ലാത്ത
- ബലക്കുറവില്ലാത്ത
- (അകുണ്ഠത, അകുണ്ഠത്വം)
‘കുണ്ഠതയില്ല രണത്തിലെനിക്കിന്നു
ശുണ്ഠി നിന്റെ ബാഹുവീര്യങ്ങൾകാട്ടുക’
‘കുണ്ഠനാമടിയന്നു നീഗതിയിന്നു ശങ്കര പാഹിമാം’
ശുണ്ഠി നിന്റെ ബാഹുവീര്യങ്ങൾകാട്ടുക’
— രാജസൂയം കഥകളി
‘കുണ്ഠനാമടിയന്നു നീഗതിയിന്നു ശങ്കര പാഹിമാം’
— പതിനാലുവൃത്തം
അകുണ്ഠക
- വിശേഷണം:
- വിഡ്ഢിയല്ലാത്ത
- ഭോഷനല്ലാത്ത
അകുണ്ഠധിഷ്ണ്യം
- സ്വൎഗ്ഗം
അകുണ്ഠിത
- വിശേഷണം:
- മൂൎച്ചകെടുത്തിട്ടില്ലാത്ത
- അവയവഹീനതയില്ലാത്ത
- വിഷാദമില്ലാത്ത
- ബുദ്ധിക്കുറവില്ലാത്ത
- സ്ഥൈര്യമുള്ള
അകുതുകം
- ഉത്സാഹമില്ലായ്മ
- സന്തോഷമില്ലായ്മ
- താൽപര്യമില്ലായ്മ
‘ത്വരിതമതികുതുകമൊടുമൊന്നു നോക്കീടുമാം
ത്വൽഗതമാനസനെന്നറികെന്നെ നീ’
ത്വൽഗതമാനസനെന്നറികെന്നെ നീ’
— അദ്ധ്യാത്മരാമായണം
അകുതൂഹല
- വിശേഷണം:
- അത്ഭുതാവഹമല്ലാത്ത
- ശ്രേഷ്ഠതയില്ലാത്ത
- താല്പര്യമില്ലാത്ത
- കീർത്തി ലഭിക്കാത്ത
‘ബദ്ധകുതൂഹലമങ്ങു കടന്നു നടന്നിതു ശംഭോശരണം’
— പതിനാലുവൃത്തം
അകുതൂഹലം
- ശ്രദ്ധയില്ലായ്മ
- താൽപര്യമുണ്ടാക്കാത്ത വസ്തു
- ആഗ്രഹമില്ലായ്മ
അകുതോഭയ
- വിശേഷണം:
- ഒരിടത്തും പേടിയില്ലാത്ത
- ആപത്തില്ലാത്ത
- നിർഭയമായ
- സുരക്ഷിതമായ
- ‘നാസ്തി കുതാപിഭയം യസ്യ’ എന്നു് വ്യുൽപത്തി. കുതഃ എന്നതു് അവ്യയമാണു്. അതിനു് ‘എവിടെ’ എന്നർത്ഥം.
‘മേവോ ന ജാനാതി കുതാ മനുഷ്യഃ’
— നീതിസാരം
അകുതഃ
- ഒരിടത്തുനിന്നുമല്ലാത്ത
- ഒരു കാരണംകൊണ്ടുമല്ലാത്ത
അകുതൻ
- ശിവൻ
- ഒരു സ്ഥലത്തുനിന്നു് ഒരു കാരണവുംകൊണ്ടു് ഉണ്ടായിട്ടില്ലാത്തവൻ എന്നു വ്യുൽപത്തി
അകുതശ്ചലൻ
- ശിവൻ
അകുത്സം
- ഉദ്ദേശം 32 അംഗുലമുള്ള ഒരളവു്
അകുത്സ
- നിന്ദിക്കായ്ക
- അസഭ്യം പറയായ്ക
- ശകാരിക്കായ്ക
അകുത്സനം
- നിന്ദിക്കായ്ക
- അസഭ്യം പറയായ്ക
- ശകാരിക്കായ്ക
അകുത്സിത
- വിശേഷണം:
- വെറുപ്പിക്കാത്ത
- ദൗഷ്ട്യമില്ലാത്ത
- നിന്ദിക്കപ്പെടാത്ത
- നീചാവസ്ഥയിലല്ലാത്ത
‘കുത്സിതമായ മത്സ്യകൂൎമ്മാദികളായതും
വത്സപാലനംചെയ്തുവനത്തിൽനടന്നതും’
വത്സപാലനംചെയ്തുവനത്തിൽനടന്നതും’
— വടക്കൻകല്യാണസൗഗന്ധികം കഥകളി
അകുനഖി
- വിശേഷണം:
- കുഴിനഖമില്ലാത്ത
അകുപിത
- വിശേഷണം:
- കോപിക്കാത്ത
അകുപൂയ
- വിശേഷണം:
- നീചതയില്ലാത്ത
- നിന്ദ്യമായുള്ളതല്ലാത്ത
- വെറുക്കപ്പെട്ടിട്ടില്ലാത്ത
അകുപ്യം
- കുപ്യം (നീചലോഹം) അല്ലാത്തതു്
- പൊന്നു്
- വെള്ളി മുതലായതു്
- ഒച്ച പുറപ്പെടുവിക്കുമ്പോൾ താൻ നീച ലോഹമായി ഭവിച്ചുവല്ലൊ എന്നു ലജ്ജ ഹേതുവായിട്ടു കോപിക്കുന്നതായി വിചാരിച്ചു നീചലോഹത്തിനു ‘കുപ്യം’ എന്ന പേരു കൊടുത്തു.
അകുപ്രിയ
- വിശേഷണം:
- നികൃഷ്ടമല്ലാത്ത
- കീഴ്ത്തരമല്ലാത്ത
അകുബ്ജ
- വിശേഷണം:
- കൂനില്ലാത്ത
- വളവില്ലാത്ത
‘അപ്പോൾ ത്രിവക്രയാംകുബ്ജയും മാനസേ
കല്പിച്ചുറച്ചുടൻ പ്രാസാദാമേറിനാൾ’
കല്പിച്ചുറച്ചുടൻ പ്രാസാദാമേറിനാൾ’
— അദ്ധ്യാത്മരാമായണം
അകുബ്ജിക
- കുബ്ജികയല്ലാത്തവൾ
- വിവാഹം കഴിഞ്ഞിട്ടില്ലാത്ത എട്ടു വയസ്സുള്ള പെൺകുട്ടിക്കു ‘കുബ്ജിക’ എന്നു പേർ. എട്ടു വയസ്സായവൾക്കു ‘ഗൗരി’ എന്നും പറയാം
അകുംഭ
- വ്യഭിചാരിണിയല്ലാത്തവൾ
അകുംഭിലൻ
- കള്ളനല്ലാത്തവൻ
- ഗർഭം പൂർത്തിയായതിൽ പിന്നീടു ജനിക്കുന്നവൻ
- അകാലങ്ങളിൽ ജനിക്കാത്തവൻ
അകുമതി
- വിശേഷണം:
- ദുർബ്ബുദ്ധിയല്ലാത്ത
അകുരൂപ
- വിശേഷണം:
- സൗന്ദര്യക്കേടില്ലാത്ത
- ഭംഗികേടില്ലാത്ത
അകുർപ്പം
- അപൂർവ്വം
അകുലൻ
- ശിവൻ
- നല്ല കുലത്തിൽ ജനിക്കാത്തവൻ
അകുല
- വിശേഷണം:
- താണതരത്തിലുള്ള
- നീചമായ
അകുല
- പാർവതി
- അകുലനായ ശിവന്റെ ഭാര്യയായതുകൊണ്ടു പാർവതിക്കു് ‘അകുല’ എന്നു പേർ വന്നു. ഭവൻ-ഭവാനി. രുദ്രൻ-രുദ്രാണി. ശർവൻ-ശർവാണി ഇത്യാദി നോക്കുക.
- നല്ല കുലത്തിൽ ജനിക്കാത്തവൾ
അകുലം
- ശ്രേഷ്ഠമല്ലാത്ത കുലം
- കാലം = നല്ല കാലം. ഗുണം = നല്ല ഗുണം. എന്നിങ്ങനെ അർത്ഥം വരുന്നതു പോലെ കുലശബ്ദത്തിനു ‘ശ്രേഷ്ഠകുലം’ എന്നർത്ഥം.
അകുലജ
- വിശേഷണം:
- ശ്രേഷ്ഠകുലത്തിൽ ജനിക്കാത്ത
അകുലട
- കുലട(വ്യഭിചാരിണി)യല്ലാത്തവൾ
- ‘കുലാനി അടതി ഇതി കുലടാ’ അന്യഭവനങ്ങളിൽ (പുരുഷന്മാരെ തേടി) ചെല്ലുന്നതുകൊണ്ടു ‘കുലട’ എന്ന പേരുണ്ടായി. കുലത്തിന് അവമാനമുണ്ടാകത്തക്കവിധം തന്നിഷ്ടം പോലെ നടക്കുന്നവൾ എന്നു താൽപര്യം.
അകുലിക
- വിശേഷണം:
- ശ്രേഷ്ഠതയുള്ള വംശത്തിൽ ജനിക്കാത്ത
- വംശത്തിൽ പ്രധാനമല്ലാത്ത
അകുലികൻ
- ബന്ധുവല്ലാത്തവൻ
- വംശത്തിൽ പ്രമാണിയല്ലാത്തവൻ
അകുലീന
- വിശേഷണം:
- നല്ല വംശത്തിൽ ജനിക്കാത്ത
- നീചമായ
- മാനം കെട്ട
അകുലീനൻ
- കുലീനൻ (കുലശ്രേഷ്ഠൻ) അല്ലാത്തവൻ
‘യസ്യഃ സ്തിവിത്തം സ നരഃ കുലീന
സ്സപണ്ഡിതസ്സശ്രുതവാൻ ഗുണജ്ഞഃ’
സ്സപണ്ഡിതസ്സശ്രുതവാൻ ഗുണജ്ഞഃ’
— ഭർത്തൃഹരി
അകുല്യ
- വിശേഷണം:
- നല്ല വംശത്തിലുണ്ടാകാത്ത
അകുല്യ
- വൃഭിചാരിണി
അകുശല
- വിശേഷണം:
- സാമർത്ഥ്യമില്ലാത്ത
- മിടുക്കില്ലാത്ത
- യോഗ്യതയില്ലാത്ത
- പഠിപ്പില്ലാത്ത
- ഭാഗ്യമില്ലാത്ത
- ചീത്തയായ
- ശരിയല്ലാത്ത
അകുശലൻ
- കുശലൻ (സമർത്ഥൻ) അല്ലാത്തവൻ
- മിടുക്കില്ലാത്തവൻ
‘ഇശ്ശാസന കേൾപ്പാന
ടിയന്നെന്തൊരു ദണ്ഡം
നിശ്ശേഷവിധാനേ കുശ
ലൻ ഞാൻ ഹരശംഭൊ’
ടിയന്നെന്തൊരു ദണ്ഡം
നിശ്ശേഷവിധാനേ കുശ
ലൻ ഞാൻ ഹരശംഭൊ’
— പതിനാലുവൃത്തം
അകുശലം
- സാമർത്ഥ്യമില്ലായ്മ
- സദ്ഗുണമില്ലായ്മ
- ക്ഷേമമില്ലായ്മ
അകുശലപ്രശ്നം
- സൗഖ്യത്തെക്കുറിച്ചു ചോദിക്കാതിരിക്ക
അകുശലബുദ്ധി
- സാമർത്ഥ്യമില്ലാത്തവൻ
- സാമർത്ഥ്യമില്ലാത്തവൾ
- സാമർത്ഥ്യം കുറഞ്ഞ ബുദ്ധി
അകുശലി
- ഭാഗ്യമില്ലാത്തവൻ
അകുശലിനി
- ഭാഗ്യമില്ലാത്തവൾ
അകുശീല
- വിശേഷണം:
- കുശീലം (ദുശ്ശീലം) ഇല്ലാത്ത
അകുസുമിത
- വിശേഷണം:
- പൂവുണ്ടാകാത്ത
- പൂക്കാത്ത
അകുസൃതി
- വഞ്ചനയില്ലായ്ക
- ശാഠ്യമില്ലായ്ക
- ദുർമ്മാർഗ്ഗമില്ലായ്ക
- ‘സൃ’ ധാതുവിനു ‘ഗമനം’ എന്നർത്ഥം. അതിൽ നിന്നാണു ‘സൃതി’ ശബ്ദമുണ്ടായതു്. കുസൃതി എന്നതിനു ‘ചീത്തയായ ആചരണം’ എന്നു താൽപര്യം.
‘കുസൃതി ദശമുഖനു പെരുതെന്നുനിരൂപിച്ചു
കുമ്പിട്ടിരുന്നതുകണ്ടു കപീന്ദ്രനും’
കുമ്പിട്ടിരുന്നതുകണ്ടു കപീന്ദ്രനും’
— അദ്ധ്യാത്മരാമായണം
അകുത്സിതൻ
- കുത്സിതൻ അല്ലാത്തവൻ
- കുത്സിതൻ = നിന്ദതൻ.
‘എത്രയും കുത്സിതനായി
സംഭവിച്ചൊരുജീവനാഥൻ’
സംഭവിച്ചൊരുജീവനാഥൻ’
— നാളായണീചരിതം തുള്ളൽ
അകുഹ(ക)
- വിശേഷണം:
- വഞ്ചനയില്ലാത്ത
- ഇന്ദ്രജാലമില്ലാത്ത
അകുഹ(ക)ൻ
- ചതിയനല്ലാത്തവൻ
അകുഹകം
- ചതിയില്ലായ്ക
അകുഹന
- അന്യോദ്ദേശ്യമൊന്നും കൂടാതെ ഈശ്വരസംബന്ധമായ കർമ്മങ്ങളെ അനുഷ്ഠിക്ക
- ചതിയില്ലായ്ക
- കപടഭക്തിയില്ലായ്ക
അകുഹനിക
- അന്യോദ്ദേശ്യമൊന്നും കൂടാതെ ഈശ്വരവിഷയകകർമ്മങ്ങളെ അനുഷ്ഠിക്ക
- ചതിയില്ലായ്ക
- കപടഭക്തിയില്ലായ്ക
അകുളികവേള
- കുളികവേളയല്ലാത്തത്
- കുളികവേള എന്നാൽ ഒരു നല്ലവേല തുടങ്ങുന്നതിനു കൊള്ളരുതാത്ത (ഓരോ ദിവസത്തിലുമുള്ള) കാലഭാഗങ്ങൾ എന്നർത്ഥം. ‘കുലികവേലാ’ എന്ന സംസ്കൃതപദമാണു മലയാളത്തിൽ ‘ഗുളികവേള’ എന്നായിത്തീർന്നതു്.
അകൂട
- വിശേഷണം:
- കപടമില്ലാത്ത
- ഉറപ്പില്ലാത്ത
- ഇളകുന്നതായ
- വ്യാജമില്ലാത്ത
അകൂടം
- കപടമില്ലായ്മ
- അസത്യമല്ലാത്തതു്
- ചതിയില്ലായ്മ
- അർത്ഥഭേദം വരാത്തതു്
- പ്രത്യക്ഷമായ അർത്ഥത്തോടുകൂടിയതു്
- പർവതശിഖരമില്ലാത്തതു്
- ഇന്ദ്രജാലമല്ലാത്തത്
- ഇളക്കത്തോടുകൂടിയതു്
- സമൂഹമല്ലാത്തതു്
- മൃഗാദികളെ ഹിംസിപ്പാനുള്ള വല മുതലായ പദാർത്ഥമല്ലാത്തതു്
- ഇരുമ്പുകൊട്ടുന്ന കൂടമല്ലാത്തതു്
- കൊഴുവല്ലാത്തതു്
‘മായാനിശ്ചലയന്ത്രേഷു
കൈതവാനൃതരാശിഷു
അയോഘനേ ശൈലശൃംഗേ
സിരാംഗേകൂടമസ്ത്രീയാം’
കൈതവാനൃതരാശിഷു
അയോഘനേ ശൈലശൃംഗേ
സിരാംഗേകൂടമസ്ത്രീയാം’
— അമരം
അകൂപാരം
- സമുദ്രം
- അക്കരെ ചെല്ലുന്നതിനു എളുപ്പമില്ലാത്തതു കൊണ്ടു് ഈ പേരുണ്ടായി.
- ലോകങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്ന ആദികൂർമ്മം
- കു (ഭൂമി) ജലത്തിൽ താണു പോകാതെ താങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ആദികൂർമ്മം എന്ന പേർ സിദ്ധിച്ചു.
- ആമ
‘അപാരേ ഹർഷാഖ്യേ ഹരിഹരസമോ
ഭൂപതിരസാ–
വകൂപാരേ മജ്ജന്നനയദനഘോ
ഹന്ത ദിവസാൻ’
ഭൂപതിരസാ–
വകൂപാരേ മജ്ജന്നനയദനഘോ
ഹന്ത ദിവസാൻ’
— ഭാഷാനൈഷധചമ്പു
അകൂപാരൻ
- സൂര്യൻ
- ദൂരഗാമിയായതിനാൽ സൂര്യനു ഈ പേർ സിദ്ധിച്ചു.
അകൂർച്ച
- വിശേഷണം:
- ചതിയില്ലാത്ത
- കഷണ്ടിയുള്ള
അകൂർച്ചൻ
- ബുദ്ധൻ
അകൂവാരം
- സമുദ്രം
- അകൂപാരശബ്ദത്തിന്റെ പ്രയോഗബാഹുല്യം കൊണ്ടു്, പകാരവകാരലിപികളുടെ കുഴപ്പമെന്നു തെറ്റിദ്ധരിക്കരുതു്.
അകൃച്ഛ്ര
- വിശേഷണം:
- കൃച്ഛ്രം (പ്രയാസം) ഇല്ലാത്ത
അകൃച്ഛ്രം
- കൃച്ഛ്രം (പ്രയാസം) ഇല്ലായ്മ
- കഠിനമില്ലായ്മ
അകൃത
- വിശേഷണം:
- കൃതം (ചെയ്യപ്പെട്ടതു്) അല്ലാത്ത
- പ്രവർത്തിക്കാത്ത
- ചെയ്തു മുഴുവനാക്കാത്ത
- സൃഷ്ടിക്കപ്പെടാത്ത
- ശരിയല്ലാതെയൊ മറ്റൊ ചെയ്തുപോയ
- പ്രാപ്തിവന്നിട്ടില്ലാത്ത
- പാകമാകാത്ത
അകൃതം
- ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രവൃത്തി
- കൃതം= ചെയ്യപ്പെട്ടതു്.
- കേൾവിപോലുമില്ലാത്ത ഒരു പ്രവൃത്തി
- ക്രിയയുടെ അഭാവം
- ദുഷ്ടത
- ദോഷം
- ദുസ്സ്വഭാവം
- വികൃതിത്തരം
- അധർമ്മം
- പാപം
- കുറ്റം
- ദ്രോഹം
- യാഗാദിക്രിയകൾക്കു മുഴുവൻ ശേഖരിക്കാതെ കിടപ്പുള്ള സാധനം
‘തന്നാളംലകൃതാംത്വയിപ്രണയിതാം’
— അഭിജ്ഞാനശാകുന്തളം
അകൃതക
- വിശേഷണം:
- ഉണ്ടാക്കിവെച്ചതല്ലാത്ത
- കള്ളമല്ലാത്ത
- വ്യാജം ഇല്ലാത്ത
- അകൃത്രിമമായ
- ഇവിടെ അകൃതകപ്രണയത്തിനു് ‘അകൃത്രിമമായ സ്നേഹം’ എന്നുള്ള അൎത്ഥ ം നോക്കുക.
‘അകൃതകപ്രണയമനുരാഗമാർദ്രഭാവവും
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കിതു ദൃഢം’
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കിതു ദൃഢം’
— നളചരിതം കഥകളി
അകൃതകപടം
- കള്ളം കാണിക്കാതെ
- കൃതകപടം = കള്ളം കാണിച്ചു്
അകൃതകർമ്മം
- പ്രവൎത്ത ിക്കപ്പെട്ടിട്ടില്ലാത്ത വേല (തൊഴിൽ)
അകൃതകർമ്മാവു്
- തന്റെ തൊഴിൽ ചെയ്തിട്ടില്ലാത്തവൻ
- തന്റെ തൊഴിലിൽ സാമൎത്ഥ ്യമില്ലാത്തവൻ
- കർമ്മാ എന്ന ശബ്ദം നകാരാന്തമാണു്. ‘വു’ ആഗമം ചേൎന്നു കർമ്മാവു് എന്നായി. ഉദാ:പത്മജന്മാ = പത്മജന്മാവു്. വിശ്വകർമ്മാ = വിശ്വകർമ്മാവു് ഇത്യാദി
അകൃതകാമ
- കാമം (ആഗ്രഹം) സാധിച്ചിട്ടില്ലാത്ത
അകൃതകാല
- കാലം കൢപ്തമാക്കീട്ടില്ലാത്ത
- കുറെ കാലത്തേയ്ക്കു താമസിച്ചിട്ടില്ലാത്ത
അകൃതകൃത്യ
- വിശേഷണം:
- ചെയ്യേണ്ടതു ചെയ്തിട്ടില്ലാത്ത
- തൃപ്തി വന്നിട്ടില്ലാത്ത
- ജയം ലഭിച്ചിട്ടില്ലാത്ത
- കാൎയ്യം കൈവന്നിട്ടില്ലാത്ത
- ചെയ്യാനുള്ളതിനെ ചെയ്യാത്ത
- ചെയ്യാനുള്ളതിനെ ചെയ്തവൻ – കൃതകൃത്യൻ.
‘കനിവിനൊടുകണ്ടുകൃതാൎത്ഥ നായേനഹം
കാമലാഭാൽ കൃതകൃത്യനായീടിനേൻ’
കാമലാഭാൽ കൃതകൃത്യനായീടിനേൻ’
— അദ്ധ്യാത്മരാമായണം
അകൃതകൃത്യത
- കൃതകൃത്യത ഇല്ലായ്ക
- കൃതകൃത്യത = ചെയ്യേണ്ടതു ചെയ്ത സുഖം.
അകൃതക്രയൻ
- വാങ്ങീട്ടില്ലാത്തവൻ
അകൃതക്ഷണ
- വിശേഷണം:
- മതിയായ സന്ദൎഭം കിട്ടീട്ടില്ലാത്ത
അകൃതഘ്ന
- വിശേഷണം:
- ഉപകാരത്തെ മറന്നിട്ടില്ലാത്ത
- നന്ദിയുള്ള
- കൃതത്തെ ഹനിക്കുകയൊ ഫലമില്ലാതാക്കുകയൊ ചെയ്യുന്നവൻ ‘കൃതഘ്നൻ’.
‘കിമപിനഹിഭവതി കരണീയംഭവതിയാൽ
കീൎത്ത ിഹീനൻ കൃതഘ്നൻ തുലോംനിർമ്മമൻ’
കീൎത്ത ിഹീനൻ കൃതഘ്നൻ തുലോംനിർമ്മമൻ’
— അദ്ധ്യാത്മരാമായണം
അകൃതഘ്നത
- ഉപകാരത്തെ മറക്കുന്നവന്റെ സ്വഭാവം ഇല്ലായ്ക
അകൃതചൂഡൻ
- ചൂഡാകർമ്മം കഴിഞ്ഞിട്ടില്ലാത്തവൻ
- ചൂഡാകർമ്മം എന്നതു കുട്ടികൾക്കു് ആദ്യമായി കുടുമ വയ്ക്കുമ്പോൾ നടത്തുന്ന മന്ത്രക്രിയയാകുന്നു. ഇതിനു ‘ചൗളം’ എന്നും പറയും.
അകൃതജപം
- പ്രവൎത്ത ിക്കപ്പെട്ടിട്ടില്ലാത്ത ജപം
അകൃതജ്ഞൻ
- കൃതജ്ഞൻ (നന്ദിയുള്ളവൻ) അല്ലാത്തവൻ
- ചെയ്യപ്പെട്ടതിന്റെ ജ്ഞാനമുള്ളവൻ = കൃതജ്ഞൻ
അകൃതജ്ഞത
- ഉപകാരം ചെയ്തതിനെക്കുറിച്ചു വിചാരിക്കുന്ന സ്വഭാവം ഇല്ലായ്ക
അകൃതതീൎത്ഥ
- വിശേഷണം:
- പുണ്യസ്ഥലങ്ങൾ ദൎശിച്ചിട്ടില്ലാത്ത
- അദ്ധ്യാപകന്റെ കീഴിൽ പതിവായി പഠിച്ചിട്ടില്ലാത്ത
അകൃതദംശനൻ
- കൃതമായിരിക്കുന്ന ദംശനത്തോടുകൂടിയവൻ കൃതദംശനൻ
- അതല്ലാത്തവൻ അകൃതദംശനൻ (ദംശനം = കടി)
‘ദഹനമോചിത ഏഷ മഹീളജാ
ദശപദശ്രവണേ കൃതദംശനഃ’
ദശപദശ്രവണേ കൃതദംശനഃ’
— നളചരിതം കഥകളി
അകൃതധർമ്മം
- പ്രവർത്തിച്ചിട്ടില്ലാത്തധർമ്മം
അകൃതധീ(ബുദ്ധി)
- വിശേഷണം:
- അജ്ഞാനിയായ
അകൃതനിശ്ചയ
- വിശേഷണം:
- നിശ്ചയം വന്നിട്ടില്ലാത്ത
അകൃതപരിശ്രമൻ
- ശ്രമിച്ചിട്ടില്ലാത്തവൻ
- പഠിച്ചിട്ടില്ലാത്തവൻ
അകൃതപുങ്ഖ
- വിശേഷണം:
- ശരപ്രയോഗശീലം വന്നിട്ടില്ലാത്ത
- പുങ്ഖം എന്നതു് അമ്പിന്റെ കടയാണു്. അതിൽ ചിറകു കെട്ടിവയ്ക്കുക എന്ന ഏർപ്പാടുണ്ടായിരുന്നു.
‘ഹേമപുങ്ഖമൊടു കങ്കപത്രമതു
ചേർത്തൊരസ്ത്രമൊരുകൈയിലും’
ചേർത്തൊരസ്ത്രമൊരുകൈയിലും’
— ജാനകീപരിണയം
അകൃതപുങ്ഖൻ
- ശരപ്രയോഗത്തിങ്കൽ സാമർത്ഥ്യമില്ലാത്തവൻ (അകൃതഹസ്തശബ്ദം നോക്കുക). പുങ്ഖം (അമ്പിന്റെ ചുവടു്) നല്ലവണ്ണം ഞാണിന്മേൽ തൊടുക്കുന്നവൻ കൃതപുങ്ഖൻ
അകൃതപുണ്യം
- പ്രവർത്തിക്കപ്പെട്ടിട്ടില്ലാത്ത പുണ്യം (സുകൃതം)
അകൃതപൂർവ
- വിശേഷണം:
- മുമ്പു പ്രവർത്തിച്ചിട്ടില്ലാത്ത
അകൃതപ്രകമ്പനം
- ചെയ്യപ്പെട്ടിട്ടില്ലാത്ത വലിയ ഇളക്കം
അകൃതപ്രതിജ്ഞ
- വാഗ്ദത്തമനുസരിച്ചു നടന്നിട്ടില്ലാത്ത
- ഉടമ്പടിചെയ്തിട്ടില്ലാത്ത
അകൃതബന്ധനം
- ചെയ്യപ്പെട്ടിട്ടില്ലാത്ത ബന്ധനം. (കൃതബന്ധനം = ചെയ്യപ്പെട്ട ബന്ധനം)
‘അമലഹൃദിമധുമഥനഭക്തിവിശുദ്ധരാ
യജ്ഞാനകർമ്മകൃതബന്ധനംക്ഷണാൽ
സുചിരവിരചിതമപിവിമുച്യഹരിപദം
സുസ്ഥിരംപ്രാപിക്കുമില്ലൊരുസംശയം’
യജ്ഞാനകർമ്മകൃതബന്ധനംക്ഷണാൽ
സുചിരവിരചിതമപിവിമുച്യഹരിപദം
സുസ്ഥിരംപ്രാപിക്കുമില്ലൊരുസംശയം’
— അദ്ധ്യാത്മരാമായണം
അകൃതമാർഗ്ഗം
- ചെയ്യപ്പെട്ടിട്ടില്ലാത്തവഴി
അകൃതമുഖ
- വിശേഷണം:
- പഠിപ്പില്ലാത്ത
- ബുദ്ധിയില്ലാത്ത
- സാമർത്ഥ്യമില്ലാത്ത
അകൃതയത്നം
- ചെയ്യപ്പെട്ടിട്ടില്ലാത്തയത്നം
അകൃതലക്ഷണ
- വിശേഷണം:
- അടയാളപ്പെടുത്തീട്ടില്ലാത്ത
- ഭംഗിയില്ലാത്ത
- രൂപമില്ലാത്ത
- ഗുണമില്ലാത്ത
- കൢപ്തി (നിശ്ചയം) ഇല്ലാത്ത
- മര്യാദയില്ലാത്ത
- പ്രമാണമില്ലാത്ത
അകൃതലക്ഷണൻ
- അടയാളപ്പെടുത്തീട്ടില്ലാത്തവൻ
- ഭംഗിയില്ലാത്തവൻ
- രൂപമില്ലാത്തവൻ
- ഗുണമില്ലാത്തവൻ
- കൢപ്തി (നിശ്ചയം) ഇല്ലാത്തവൻ
- മര്യാദയില്ലാത്തവൻ
- പ്രമാണമില്ലാത്തവൻ
- കൃതലക്ഷണൻ = ഗുണങ്ങളെക്കൊണ്ടു പ്രസിദ്ധനായവൻ.
‘ഗുണൈഃ പ്രതീതെതുകൃത
ലക്ഷണാഹതലക്ഷണൊ’
ലക്ഷണാഹതലക്ഷണൊ’
— അമരം
അകൃതവതി
- കൃതവതിയല്ലാത്തവൾ. കൃതവതി = ചെയ്തവൾ
അകൃതവാൻ
- കൃതവാൻ അല്ലാത്തവൻ. കൃതവാൻ = ചെയ്തവൻ
‘ഭക്ത്യാ യോതിസമർച്ചനന്തു കൃതവാൻ ’
— കിരാതം തുള്ളൽ
അകൃതവിദ്യ
- വിശേഷണം:
- പഠിപ്പില്ലാത്ത
അകൃതവേതന
- വിശേഷണം:
- കൂലിയ്ക്കു വേലചെയ്യാത്ത
- കൂലിയില്ലാത്ത
അകൃതവേദി
- ഉപകാരസ്മരണയില്ലാത്തവൻ
- ‘അകൃതവേദി’ എന്നതു പുല്ലിംഗമായും നപുംസകലിംഗമായും ഉപയോഗിക്കാം. ഉദാ:അകൃതവേദിയായ പുരുഷൻ, അകൃതവേദിയായ സംഘം.
അകൃതവേദിനി
- ഉപകാരസ്മരണയില്ലാത്തവൾ
അകൃതവേശ
- വിശേഷണം:
- അലങ്കരിച്ചിട്ടില്ലാത്ത
- ഉടുപ്പിട്ടിട്ടില്ലാത്ത
അകൃതവേഷ
- വിശേഷണം:
- ഉടുപ്പിട്ടിട്ടില്ലാത്ത
- അലങ്കരിച്ചിട്ടില്ലാത്ത
- ‘അകൃതവേശ’ ശബ്ദത്തിനു് അകൃതവേഷശബ്ദത്തോളം പ്രചാരമില്ല. രണ്ടും ഒന്നുതന്നെതാനും. ഇതു പോലെ ശ, ഷകൾക്കു തമ്മിൽ ഉച്ചാരണവ്യത്യാസം വേറെയും കാണുന്നു. വേഷശബ്ദത്തിനു വസ്ത്രാദികൾ കൊണ്ടുണ്ടാക്കപ്പെട്ട ശോഭയെന്നു അർത്ഥമുണ്ടു്.
‘ആകല്പവേഷൗ’
— അമരം
.അകൃതവൈരം
- കൃതവൈരം അല്ലാത്തതു്. കൃതവൈരം = ചെയ്യപ്പെട്ട കാര്യത്തിൽ വിരോധം
അകൃതശോഭ
- വിശേഷണം:
- മലിനതയില്ലാത്ത
- അഴുക്കില്ലാത്ത
- സാമർത്ഥ്യമില്ലാത്ത
- മിടുക്കില്ലാത്ത
അകൃതശൗച
- ശുദ്ധിചെയ്തിട്ടില്ലാത്ത
അകൃതശ്രമൻ
- ശ്രമിച്ചിട്ടില്ലാത്തവൻ
- പഠിച്ചിട്ടില്ലാത്തവൻ
അകൃതശ്രാന്തി
- വിശേഷണം:
- കൃതശ്രാന്തിയല്ലാത്ത
- കൃതശ്രാന്തി = ചെയ്യപ്പെട്ടക്ഷീണം.
അകൃതസങ്കല്പ
- വിശേഷണം:
- സങ്കല്പിച്ചിട്ടില്ലാത്ത (നിശ്ചയിച്ചിട്ടില്ലാത്ത)
അകൃതസാപത്ന്യക
- കൃതസാപത്ന്യകയല്ലാത്തവൾ
- കൃതസാപത്ന്യക = മുമ്പേവേൾക്കപ്പെട്ട സ്ത്രീക്ക്, അവളുടെ ഭർത്താവു പിന്നെ ഒരുത്തിയെ വേട്ടാൽ ഉണ്ടാകുന്നപേർ.
അകൃതഹസ്തൻ
- വിശേഷണം:
- ശരപ്രയോഗത്തിങ്കൽ സാമർത്ഥ്യമില്ലാത്തവൻ
- മിടുക്കില്ലാത്തവൻ
- കൃതഹസ്ത = കൃത (ശിക്ഷിതമായ) ഹസ്തം (കൈ) കൊണ്ടു ബാണങ്ങളെ പ്രയോഗിക്കുന്നവൻ
‘കൃതഹസ്തസ്സുപ്രയോഗ
വിശിഖഃകൃതപുംഖവൽ’
വിശിഖഃകൃതപുംഖവൽ’
— അമരം
അകൃതഹസ്തക
- വിശേഷണം:
- സാമർത്ഥ്യമില്ലാത്ത
- ശരപ്രയോഗത്തിൽ വൈഭവമില്ലാത്ത
- ഇതു് അകൃതഹസ്തശബ്ദത്തിൽ ‘സ്വാർത്ഥേകപ്രത്യയം’ എന്നതനുസരിച്ചുണ്ടായതാണ്,
അകൃതഹസ്തത
- സാമർത്ഥ്യക്കേട്
- വൈഭവക്കുറവ്
- ശരപ്രയോഗത്തിൽ വൈഭവമില്ലായ്ക
അകൃതാത്മാവു്
- ബുദ്ധിഹീനൻ
അകൃതാർത്ഥത
- കൃതാർത്ഥതയില്ലായ്ക
- ജനിച്ച കാര്യത്തെ നേടാത്ത സ്ഥിതി ഇല്ലായ്മ
- ഭാഗ്യക്കേടു്
‘എല്ലായ്പോഴും മടിപെടുംശിശുവിന്നു ചിത്തേ
വല്ലാത്തശല്യമകൃതാർത്ഥതകൊണ്ടസഹ്യം’
വല്ലാത്തശല്യമകൃതാർത്ഥതകൊണ്ടസഹ്യം’
— പദ്യപാഠാവലി
അകൃതാഭിഷേക
- കൃതാഭിഷേകയല്ലാത്തവൾ. കൃതാഭിഷേക = രാജസ്ത്രീകളിൽ പട്ടം കെട്ടിയവൾ
അകൃതാവമതി
- കൃതാവമതിയല്ലാത്തവൾ. കൃതാവമതി = ചെയ്യപ്പെട്ടതായിരിക്കുന്ന അവമാനത്തോടുകൂടിയവൾ
അകൃതാസ്ത്ര
- വിശേഷണം:
- ശരപ്രയോഗശീലം വന്നിട്ടില്ലാത്ത
അകൃതി
- കൃതിയല്ലാത്തവൻ
- കൃതി = പ്രവൃത്തിയിൽ സാമർത്ഥ്യമുള്ളവൻ, വിദ്വാൻ.
‘സംഭാവ്യസ്സുകൃതീ കൃതീ ശ്വശൂരതാം’
— ദക്ഷയാഗം കഥകളി
അകൃതിനി
- പ്രവൃത്തിയിൽ വൈഭവമില്ലാത്തവൾ
അകൃതോദ്വാഹ
- വിശേഷണം:
- വേളി കഴിച്ചിട്ടില്ലാത്ത
അകൃത്ത
- വിശേഷണം:
- വെട്ടീട്ടില്ലാത്ത
അകൃതനു
- വിശേഷണം:
- മിടുക്കില്ലാത്ത
- ജോലി ചെയ്യുന്നതിനു ശേഷിയില്ലാത്ത
- ശക്തിയില്ലാത്ത
അകൃത്യാ
- കൃത്യമല്ലാത്തതു്
- ചെയ്യരുതാത്തതു്
‘കൃത്യവുമകൃത്യവും ധർമ്മവുമധർമ്മവും
നിത്യവുമനിത്യവും സത്യവുമസത്യവും’
നിത്യവുമനിത്യവും സത്യവുമസത്യവും’
— പഞ്ചതന്ത്രം
അകൃതിമ
- വിശേഷണം:
- സഹജമായ
- മനുഷ്യയത്നത്താൽ ഉണ്ടാക്കപ്പെട്ടതല്ലാത്ത
അകൃത്രിമപ്രഭ
- കൃത്രിമപ്രഭയല്ലാത്തതു്
- കൃത്രിമപ്രഭ = സ്വതേയുള്ളതല്ലാത്ത ശോഭ.
അകൃത്രിമം
- സഹജമായുള്ളതു്
- മനുഷ്യയത്നത്താൽ ഉണ്ടാക്കപ്പെട്ടതല്ലാത്തതു്
- സ്വതേഉള്ളതല്ലാത്തതു് = കൃതിമം
- സംസ്കൃതത്തിൽ “കൃത്രിമത” എന്ന ശബ്ദമുണ്ടു്. ഭാഷയിൽ ‘കൃത്രിമം’ എന്നു പ്രയോഗിക്കുന്നതാണു നന്നു്.
‘കൃത്രിമമൃഗാങ്കനക്ഷത്രങ്ങൾകാൺകിലോ
ചിത്രമിതു സത്യമെന്നത്രേനിനച്ചിടും’
ചിത്രമിതു സത്യമെന്നത്രേനിനച്ചിടും’
— ദുര്യോധനവധം കഥകളി.
അകൃത്വാ
- (അവ്യയം) ചെയ്യാതെ
- കൃത്വാ എന്നതിനു ‘ചെയ്തിട്ടു്’ എന്നർത്ഥം
‘അകൃത്വാകുലസന്തതിം’ (മനു)
അകൃത്സാ
- ദുരിതമില്ലായ്മ; പാപമില്ലായ്മ
അകൃത്സ്ന
- വിശേഷണം:
- മുഴുവനല്ലാത്ത
- കൃത്സ്നം എന്നാൽ മുഴുവനും എന്നർത്ഥം.
- കൃത്സനം എന്നാൽ ഒട്ടൊഴിയാതെയുള്ളതു് എന്നർത്ഥം. പര്യായങ്ങൾ നോക്കുക:-
‘കൃപയൊടൊരു കൃമിസദൃശസൂക്ഷ്മശരീരനായ്
കൃത്സ്നം പുരവരമന്വിഷ്യനിശ്ചയം’
കൃത്സ്നം പുരവരമന്വിഷ്യനിശ്ചയം’
— അദ്ധ്യാത്മാരാമായണം
‘വിശ്വ, മശേഷം, കൃത്സ്നം’
— അമരം
അകൃന്തനം
- മുറിക്കായ്ക
- കൃന്തനം ചെയ്യുക = മുറിക്കുക
‘അന്തകന്റെ ചിന്താ ഹന്ത കളഞ്ഞതും
ദന്തിവരാസുര കൃന്തനം ചെയ്തതും’
ദന്തിവരാസുര കൃന്തനം ചെയ്തതും’
— ദക്ഷയാഗം കഥകളി
അകൃപണ
- വിശേഷണം:
- ദരിദ്രതയില്ലാത്ത
- നീചത്വമില്ലാത്ത
അകൃപണൻ
- കൃപണനല്ലാത്തവൻ
- ദരിദ്രനല്ലാത്തവൻ
- നീചത്വമില്ലാത്തവൻ
- പിശുക്കിന്റെ ശക്തികൊണ്ടു ദരിദ്രനെന്നപോലെ കഷ്ടമായി ജീവിക്കുന്നവനു ‘കൃപണൻ’ എന്നു പേർ
‘കദാര്യേകൃപണക്ഷുദ്ര
കിംപചാനമിതംപചാഃ’
കിംപചാനമിതംപചാഃ’
— അമരം
അകൃപണവത്സല
- വിശേഷണം:
- ദരിദ്രന്മാരോടു സ്നേഹമില്ലാത്ത
- ദരിദ്രന്മാരോടു ദയയില്ലാത്ത
അകൃപണവാത്സല്യം
- ദരിദ്രന്മാരോടു സ്നേഹമില്ലായ്ക
- ദരിദ്രന്മരോടു ദയയില്ലായ്ക
അകൃപാലു
- വിശേഷണം:
- കൃപയില്ലാത്ത
അകൃമിഘ്ന
- പുഴുവിനെ നശിപ്പിക്കാത്ത
അകൃമില
- പ്രസവിക്കാത്ത സ്ത്രീ
അകൃശ
- വിശേഷണം:
- മെലിയാത്ത
- കൃശം = മെലിഞ്ഞതു്.
- കൃശം എന്നാൽ സൂക്ഷ്മമായ എന്നർത്ഥം. ‘ശ്ലക്ഷ്ണം മഭ്രം കൃശം തനു’ എന്നമരം.
- ക്ഷീണീക്കാത്ത
- വലുതായ
- കടുത്ത
‘അതുപൊഴുതുപവനസുതനതികൃശശരീര
നായംഗുഷ്ഠതുല്യനായുൾപ്പുക്കതളിനാൻ’
നായംഗുഷ്ഠതുല്യനായുൾപ്പുക്കതളിനാൻ’
— അദ്ധ്യാത്മരാമായണം
‘കാടുതാനകൃശമാം കൃശാനുപിടി
പെട്ടശേഷവുമെരിഞ്ഞുപോയ്’
പെട്ടശേഷവുമെരിഞ്ഞുപോയ്’
— അന്യാപദേശശതകം
അകൃശത്വം
- മെലിയാത്ത സ്ഥിതി
- ക്ഷീണീക്കായ്ക
- വലുതു്
- കടുപ്പം
അകൃശലക്ഷ്മി
- പൂർണ്ണൈശ്വര്യാനുഭവമുള്ള
അകൃശാശ്വൻ
- ഒരു അയോദ്ധ്യാരാജാവിന്റെ പേർ
അകൃഷ്ട
- വിശേഷണം:
- കൃഷിചെയ്യപ്പെടാത്ത
- കിളയ്ക്കാത്ത
അകൃഷ്ടം
- കർഷിക്കപ്പെട്ടതല്ലാത്തതു
- (വലിച്ചെടുക്കപ്പെട്ടതല്ലാത്തതു.)
അകൃഷ്ടപച്യ
- വിശേഷണം:
- താനെ മുളയ്ക്കുന്ന
- അകൃഷ്ടമായ സ്ഥലത്തു പച്യമാനമായ (കിളയ്ക്കാത്തസ്ഥലത്തു വളർന്നുവരുന്ന.)
അകൃഷ്ടി
- വിദ്വാനല്ലാത്തവൻ
- അറിവില്ലാത്തവൻ
അകൃഷ്ണ
- വിശേഷണം:
- കൃഷ്ണ (കറുപ്പു) നിറം ഇല്ലാത്ത
- ശുദ്ധികേടില്ലാത്ത
- ദുഷ്ടതയല്ലാത്ത
- കൃഷ്ണം എന്നതിനു മനസ്സിനെ ആകർഷിക്കുന്നതു് എന്നു താല്പര്യം.
അകൃഷ്ണകചം
- കറുപ്പുനിറമല്ലാത്തതലമുടി
അകൃഷ്ണൻ
- കൃഷ്ണം (കളങ്കം) ഇല്ലാത്തവൻ
‘ചന്ദ്രമാവൈ ബ്രഹ്മാകൃഷ്ണഃ’
— ശ്രുതി
അകൃഷ്ണകർമ്മാവു്
- ചന്ദ്രൻ
- കുറ്റം ചെയ്തിട്ടില്ലാത്തവൻ
- പുണ്യശീലൻ
- പുണ്യകർമ്മങ്ങളെ ചെയ്യുന്നവൻ
‘ശിശ്വിദാനോ കൃഷ്ണകർമ്മാ’
— അമരം
അകൃഷ്ണകർമ്നി
- കുറ്റം ചെയ്തിട്ടില്ലാത്തവൾ
- പുണ്യശീല
അകൃഷ്ണത
- കറുപ്പുനിറമില്ലായ്ക
- ശുദ്ധികേടില്ലായ്ക
- ദുഷ്ടതയില്ലായ്ക
അകൃഷ്ണത്വം
- കൃഷ്ണത്വം (കറുപ്പുനിറം) ഇല്ലായ്മ
അകൃഷ്ണധനം
- ദൗഷ്ട്യത്താൽ സമ്പാദിക്കാത്ത ധനം (പണം)
അക്ഌപ്ത
- വിശേഷണം:
- ചമയ്ക്കപ്പെട്ടിട്ടില്ലാത്ത നിർമ്മിക്കപ്പെട്ടിട്ടില്ലാത്ത, ചെയ്യപ്പെട്ടിട്ടില്ലാത്ത, തയാറായിട്ടില്ലാത്ത
- കല്പിക്കപ്പെട്ടിട്ടില്ലാത്ത
- നിശ്ചയിച്ചിട്ടില്ലാത്ത
- നിശ്ചയമില്ലാത്ത
- വെട്ടപ്പെട്ടിട്ടില്ലാത്ത
- ‘കഌ’ എന്ന ഒരക്ഷരത്തിനു പകരം ‘ക്ലി’ എന്ന അക്ഷരം ഉപയോഗിക്കുന്നതു നന്നല്ല.
‘പ്രാസാദത്തിൽ ശബളമുകുര
ശ്രേണിക്ഌപ്തം കവാടം’
ശ്രേണിക്ഌപ്തം കവാടം’
— മയൂരസന്ദേശം
അക്ഌപ്തി
- ചമയ്ക്കായ്ക
- നിർമ്മിയ്ക്കായ്ക
- തയാറാക്കായ്ക
- ജയമില്ലായ്ക
- നിശ്ചയമില്ലായ്ക
- ക്ഌപ്തി = പരിച്ഛേദം
അക്ഌപ്തിക
- വിശേഷണം:
- വാങ്ങീട്ടില്ലാത്ത
അകേകര
- വിശേഷണം:
- കോങ്കണ്ണില്ലാത്ത
അകേതിത
- വിശേഷണം:
- വിളിക്കപ്പെടാത്ത
- നിവസിക്കപ്പെടാത്ത
അകേതു
- (നാസ്തികേതുശ്ചിഹ്നം യസ്യ) കേതു ഇല്ലാത്തവൻ
- ചിഹ്നം ഇല്ലാത്തവൻ
അകേന്ദ്രം
- വൃത്തത്തിന്റെ സൂക്ഷ്മമായ നടുഭാഗം കേന്ദ്രം. അതല്ലാത്തതു് അകേന്ദ്രം
അകേശ
- വിശേഷണം:
- രോമമില്ലാത്ത
- ചീത്തരോമമുള്ള
അകേശിക
- വിശേഷണം:
- വേണ്ടുവോളം രോമമില്ലാത്ത
അകേശിനി
- തലമുടിയില്ലാത്തവൾ
അകൈതവം
- ചതിയില്ലായ്ക
- വ്യാജമില്ലായ്ക (കൈതവം = ചതി
- വ്യാജം)
അകൈതവൻ
- ചതിയനല്ലാത്തവൻ
- വ്യാജമില്ലാത്തവൻ
അകൈശികം
- തലമുടിക്കൂട്ടമില്ലായ്ക
- ധാരാളം രോമമില്ലായ്ക
അകൈശ്യം
- കൈശ്യം ഇല്ലാത്തത്. കൈശ്യം = കേശസമൂഹം
‘കൈശ്യേതങ്ങും മെഴുക്കാലതിവികൃതമഴു
ക്കേറീടും മാറിടം തേ’
ക്കേറീടും മാറിടം തേ’
— അമരുകശതകം
അകൈശോരാ
- വിശേഷണം:
- 15 വയസ്സിൽ കൂടിയ പ്രായം. കിശോരഭാവം. 15 വയസ്സുവരെയാണെന്നു “കൈശോരമാപഞ്ചദശാത്” എന്ന ഭാഗം തെളിയിക്കുന്നു
അകൊലുമ
- അതിശയമില്ലായ്മ
- ആഡംബരമില്ലായ്മ
- കൊലുമ – ‘കൊലു’ എന്ന ധാതുവിൽ നിന്നു തന്മാത്രതദ്ധിതൻ.
അകോടം
- കവുങ്ങ്
- [ന കുടകീവക്രീ ഭവതിസ്കന്ധാദിഷു] വളയാതെ ഒരേക്രമത്തിൽ ഒറ്റത്തടിയായി നിവർന്നു വളരുന്നതു.
അകോമള
- മഞ്ജുളമല്ലാത്ത
- ഭംഗിയില്ലാത്ത
- മധുരരുചിയില്ലാത്ത
- മൃദുലമല്ലാത്ത
‘കോമളം മൃദുളം മൃദു’ എന്നമരം
‘കോമളയയേ നീ വീരനാമെന്നുടെ
മാനസനാഥയായെന്നോടുകൂടവെ’
‘കോമളാകാര! ജയ ജയ ശ്രീപതേ’
‘കോമളയയേ നീ വീരനാമെന്നുടെ
മാനസനാഥയായെന്നോടുകൂടവെ’
‘കോമളാകാര! ജയ ജയ ശ്രീപതേ’
— ഭാഗവതം
അകോപന
- കോപനയല്ലാത്തവൾ. കോപന = കോപമുള്ളവൾ
അകോവിദൻ
- വിദ്വാനല്ലാത്തവൻ
‘വേദശാസ്ത്രാദികോവിദൻ വേദവല്ലീജാനി’
— ദക്ഷയാഗം കഥകളി
അകൗട
- വിശേഷണം:
- സ്വന്തഗൃഹത്തിൽ വസിക്കാത്ത
- സ്വാതന്ത്ര്യമില്ലാത്ത
- ചതിയില്ലാത്ത
- മര്യാദയുള്ള
അകൗടം
- ചതിയില്ലായ്ക
- കളവില്ലായ്ക
അകൗടകികൻ
- കൗടകികനല്ലാത്തവൻ. കൗടകികൻ = പക്ഷികളെ പിടിക്കുന്നവൻ
- മാംസം വിൽക്കുന്നവൻ
അകൗടി
- ചതിയില്ലാത്തവൾ
- സ്വാതന്ത്ര്യമില്ലാത്തവൾ
- സ്വന്തഗൃഹത്തിൽ താമസിക്കാത്തവൾ
- മര്യാദയുള്ളവൾ
അകൗടിക
- പക്ഷികളെ പിടിക്കാത്ത
അകൗടില്യം
- കൗടില്യം (കുടിലത = ചതി) ഇല്ലായ്ക
- ദൗഷ്ട്യമില്ലായ്ക
- വളവില്ലായ്ക
- കൗടില്യം എന്നതു കുടിലശബ്ദത്തിൽ നിന്നുണ്ടായതാണു്
‘കലിതസംരംഭം കൗരവന്മാരുടെ
കലിയും ദ്വേഷവും കൗടില്യബുദ്ധിയും’
കലിയും ദ്വേഷവും കൗടില്യബുദ്ധിയും’
— പതിനാലുവൃത്തം
അകൗടുംബ
- വിശേഷണം:
- ഭവനത്തിലേയ്ക്കാവശ്യമില്ലാത്ത
അകൗടുംബി
- ഭവനത്തിലേയ്ക്കാവശ്യമില്ലാത്തവൾ
അകൗടുംബികൻ
- ഒരു ഗൃഹത്തിലെ നായകനോ പിതാവോ അല്ലാത്തവൻ
അകൗടുംബ
- ബന്ധുത്വമില്ലായ്മ
അകൗതുകം
- ആഗ്രഹമില്ലായ്മ
- കാത്തിരിപ്പില്ലായ്മ
- സന്തോഷമില്ലായ്മ
- കൗതുകം [കുതുകസ്യഭാവഃ]
‘കേൾക്കനിന്നുടെനല്ല കേശജാലം കണ്ടു
കോകിലാലാപിനി മേഘകൗതുകാലാടുന്നു’
കോകിലാലാപിനി മേഘകൗതുകാലാടുന്നു’
— ദുര്യോധനവധം കഥകളി
‘അങ്ങൊരുവനത്തിലതികൗതുകമിരുന്നാൽ’
— പതിനാലുവൃത്തം
അകൗതുകാഗാരം
- നല്ലവീടല്ലാത്തതു്
അകൗതൂഹലം
- ആഗ്രഹമില്ലായ്ക
- കാത്തിപ്പിരില്ലായ്ക
- സന്തോഷമില്ലായ്ക
‘കൗതൂഹലം കൗതുകുഞ്ച
കുതുകുഞ്ച കുതൂഹലം’
‘ജനനീഗൃഹാഭി സകലം
ചിന്തിച്ചു കൗതൂഹലാൽ’
കുതുകുഞ്ച കുതൂഹലം’
— അമരം
‘ജനനീഗൃഹാഭി സകലം
ചിന്തിച്ചു കൗതൂഹലാൽ’
— ശ്രീകൃഷ്ണചരിതം മണിപ്രവാളം
അകൗതൂഫല്യം
- ആഗ്രഹമില്ലായ്ക
- കാത്തിരിപ്പില്ലായ്ക
- സന്തോഷമില്ലായ്ക
- കുതുകം, കൗതുകം, കുതൂഹലം, കൗതൂഹലം, കൗതൂഹല്യം എന്നിവയ്ക്കു കാണുന്നതിനോ കേൾക്കുന്നതിനോ അറിയുന്നതിനോ അനുഭവിക്കുന്നതിനോ ഉള്ള കാത്തിരിപ്പു് എന്നർത്ഥം]
അകൗബേര
- വിശേഷണം:
- കുബേര(വൈശ്രവണ)നെ സംബന്ധിച്ചതല്ലാത്ത
അകൗമാരകം
- അഞ്ചു വയസ്സിനു മേലുള്ള പ്രായം
- (സ്ത്രീസംഗതിയിൽ) പതിനാറു വയസ്സിനു മേലുള്ള പ്രായം
അകൗമുദി
- നിലാവില്ലായ്മ
അകൗല
- വിശേഷണം:
- കുല(വംശ)ത്തെ സംബന്ധിക്കാത്ത
- നല്ല വംശത്തിൽ ഉൾപ്പെടാത്ത
- പാരമ്പര്യത്തിൽ വന്നിട്ടില്ലാത്ത
അകൗലടിനേയൻ
- കൗലടിനേയനല്ലാത്തവൻ. കൗലടിനേയൻ = ഭിക്ഷല്ക്കായിക്കൊണ്ടു കുലങ്ങളെ അടനം ചെയ്യുന്ന സതിയുടെ പുത്രന്റെ പേർ കൗലടേയൻ
- എന്നുമുണ്ടു്
അകൗലടേരൻ
- കൗലടേരൻ അല്ലാത്തവൻ. കൗലടേരൻ = ജാരസംഗത്തിന്നായിക്കൊണ്ടു നടക്കുന്ന കുലടയുടെ പുത്രന്റെ പേർ
അകൗലിക
- വംശത്തിലുൾപ്പെടാത്ത
- വംശത്തിൽ പതിവില്ലാത്ത
അകൗലികി
- വംശത്തിൽ ചേരാത്തവൾ
അകൗലീന
- വിശേഷണം:
- സൽക്കുലത്തിൽ ഉൾപ്പെടാത്ത
അകൗലീധ്യാ
- ശ്രേഷ്ഠകുലത്തിൽ ജനിച്ച സ്ഥിതി ഇല്ലായ്ക
അകൗലേയക
- വിശേഷണം:
- നല്ല കുലത്തിൽ ജനിക്കാത്ത
അകൗല്യ
- വിശേഷണം:
- ശ്രേഷ്ഠകുലത്തിൽ ജനിക്കാത്ത
അകൗശലം
- സൗഖ്യമില്ലായ്ക
- ഭാഗ്യമില്ലായ്ക
- മിടുക്കില്ലായ്ക
- ചതുരതയില്ലായ്ക
- അപ്രാപ്തി
അകൗശല്യം
- സാമർത്ഥ്യമില്ലായ്മ
- കൗശല്യം = കുശലത
- സാമർത്ഥ്യം
‘കൗശല്യം കലരാതെ ബാലിക കര
ഞ്ഞീടുന്നഹോ കേവലം’
ഞ്ഞീടുന്നഹോ കേവലം’
— അമരുകശതകം
അകൗസീദ്യം
- മടിയില്ലായ്മ
- ചൊടിപ്പുള്ള
- ഉണർച്ചയുള്ള
- അന്യായപ്പലിശ വാങ്ങിക്കാതെയിരിക്ക
അകൗസുംഭ
- വിശേഷണം:
- കയമ്പപ്പൂനിറമല്ലാത്ത
- ചെമന്നതല്ലാത്ത
അകൗസൃതികൻ
- ചതിയനല്ലാത്തവൻ
- ഇന്ദ്രജാലവിദ്യയില്ലാത്തവൻ
അക്കം
- അക്ഷം എന്നതിന്റെ തത്ഭവം
- സംഖ്യയെ കുറിക്കുന്ന അടയാളം
- സംഖ്യ
അക്കൻ
- ജ്യേഷ്ഠത്തി (ചേട്ടത്തി)
- അക്കൻ എന്ന പദം ദക്ഷിണകേരളത്തിലാണു നടപ്പു്. വയസ്സിനു മൂപ്പുള്ളവരെ ഉദ്ദേശിച്ചാണു് ഈ പ്രയോഗം അധികമായി കാണുന്നതു്. ഇളയ സഹോദരനും സഹോദരിയും മൂത്തസഹോദരിയെ അക്കൻ എന്നു പറയാറുണ്ട്. ഉത്തരകേരളത്തിൽ ചേട്ടത്തി എന്നു പറഞ്ഞു വരുന്നു. തമിഴിൽ ‘അക്കാൾ’ എന്ന രൂപം നടപ്പുണ്ടു്. ഇതിന്റെ വിളിരൂപം ‘അക്കാ’ എന്നാണു്. അക്കാ എന്ന ശബ്ദത്തിനു സംസ്കൃതത്തിൽ ജനനി എന്ന അർത്ഥം കാണുന്നു. പക്ഷേ ആ ഭാഷയിൽ ഇതു പ്രയുക്തമല്ല. അക്കൻ എന്നതിന്റെ പുല്ലിംഗപദം ഭാഷയിൽ ‘അണ്ണൻ’ എന്നാകുന്നു.
അക്കനം
- അക്ഷരം എന്നതിന്റെ തത്ഭവം
- വിശ്വം
- പരബ്രഹ്മം
- പ്രകൃതി
- മാനം
- ഈശ്വരൻ അക്ഷരങ്ങളിലുള്ളവനണല്ലൊ
‘അക്കനങ്ങളിലൊക്കെയുമുള്ളൊരുതമ്പുരാനെ’
— അഞ്ചടി
അക്കച്ചി
- അലക്കുകാരി വെളുത്തേടത്തി
- തെക്കൻദിക്കിൽ കുഗ്രാമങ്ങളിൽ ജ്യേഷ്ഠസഹോദരിക്കു അക്കച്ചി എന്നു പറയാറുണ്ടു. ഔപചാരികമായും അക്കച്ചി, അമ്മച്ചി എന്നു വിളിച്ചവരുന്നു.
മാക്കാച്ചിയൊടുകിടയായ് മരുവുന്നനല്ലോ
രക്കച്ചിതന്റെ ഭവനപ്പടി കണ്ടനേരം’
‘മുന്നം ഞാൻ ചിലമുണ്ടലക്കുവതിനാ
യക്കച്ചി തൻ മന്ദിരം’
രക്കച്ചിതന്റെ ഭവനപ്പടി കണ്ടനേരം’
‘മുന്നം ഞാൻ ചിലമുണ്ടലക്കുവതിനാ
യക്കച്ചി തൻ മന്ദിരം’
— വെണ്മണികൃതി
അക്കക്കെട്ടു്
- അക്കം കൊണ്ടുള്ള ഒരു മാതിരി സംസാരം
അക്കപ്പടം
- അക്കങ്ങളോടുകൂടിയ ഒരു മാതിരി രക്ഷാബന്ധം
- മന്ത്രവാദികൾ ക്ഷുദ്രപ്രയോഗത്തിനായിട്ടു് ഉണ്ടാക്കുന്ന ഒരു മാതിരി എഴുത്തു്. അക്കവിട്ടം എന്നതു നോക്കുക
അക്കപ്പൂ
- നീർച്ചെടി. ജലസസ്യം
അക്കപ്പോരു
- ഉപദ്രവം
അക്കര
- മറുകര
- ആ കര എന്നർത്ഥം അ, ഇ, ഉ ഇവ മൂന്നും തമിഴ് വ്യാകരണപ്രകാരം വിവേചകഭേദകമായ ചുട്ടെഴുത്തുകളാണെങ്കിലും സാധരണ പ്രയോഗിച്ചു കാണുന്നതു അ, ഇ ഇവ രണ്ടുമാണു്. ഇവയ്ക്കു ദൃഢാക്ഷരം പരമായിവന്നാൽ മലയാളപദ്യത്തിലും ആ ദൃഢം ഇരട്ടിക്കും. ഗദ്യത്തിൽ അക്കര എന്നു ദൃഢം ഇരട്ടിച്ചുവരുന്നതിനെക്കാൾ ‘ആ കര’ എന്നാകുന്നതു് ഉത്തമം. [അക്കണ്ണില്‍-ആ കണ്ണിൽ] കേരളപാണീനീയം സൂത്രം 1൦-ം, 11-ം നോക്കുക.
‘ക്ഷീണിക്കാതക്ഷേണമണയണം
കായലിന്നക്കരയ്കു്’
കായലിന്നക്കരയ്കു്’
— മയൂരസന്ദേശം
അക്കരം
- (അക്ഷരശബ്ദത്തിന്റെ തത്ഭവം) ഇപ്പോൾ പ്രയോഗമില്ല. ഒരു രോഗം. ഇതു കുട്ടിക്കാലത്തു ചെവിക്കകത്തുണ്ടായി പഴുത്തു പൊട്ടുന്നതാണു്. വായിലുണ്ടാകുന്ന ഒരു ദീനമെന്നും കാണുന്നു
അക്കരപ്പിഴ
- വലിയ അപരാധം
- നിർഭാഗ്യം
- ദുഃഖത്തിലും മറ്റും ‘എന്തൊരക്കരപ്പിഴ വന്നുപോയി’ എന്നും പറയാറുണ്ട്.
അക്കരംകൊല്ലി
- അക്കരം എന്ന വ്യാധിക്കുള്ള ഒരൗഷധച്ചെടി. ഇതിനു് അമൽപൊരി എന്നും പേരുണ്ടു്
അക്കരെ
- എതിർക്കരെ
അക്കൽ
- തീക്ഷ്ണജ്ഞാനം
- നല്ല ബോധം
- (പ്രയോഗം ദുർല്ലഭം)
അക്കൽകറുവാ
- അക്രാവു്. (ഒരങ്ങാടിമരുന്നു്) ഇതിനു് ‘അക്കിക്കറുവാ’ ‘അക്കിൽകറ’ എന്നിങ്ങനെയും പറയുന്നു. ‘അഗ്രഗ്രാഹി’ എന്ന ശബ്ദമാണു് ഈവിധമെല്ലാമായിത്തീർന്നതു്
അർക്കവിട്ടം
- മാന്ത്രികമായി ചില രക്ഷകൾക്കുപയോഗിക്കുന്ന അക്കപ്പട്ടിക
- അതിന്റെ സമ്പ്രദായം താഴെ കാണിക്കുന്നു. 1 4 1 4
3 2 3 2
4 1 4 1
2 3 2 3
അക്കാനി
- ഒരു മധു
- തെങ്ങു്, പന മുതലായ വൃക്ഷങ്ങളുടെ കൂമ്പു ചതച്ചു് അറ്റം മുറിച്ചു ചുണ്ണാമ്പു തേച്ചു് അതിൽ നിന്നെടുക്കുന്നു, കൂമ്പുകളെ തല്ലിച്ചെത്തി താളിതേച്ചാൽ കള്ളുകിട്ടും. ഇതു് പുളിപ്പിച്ചു വാറ്റുന്നതത്രേ ചാരായം. കരിപ്പട്ടി, പതനി, പനംകല്ക്കണ്ടു് ഇവയെല്ലാം മേൽപ്പറഞ്ഞ അക്കാനിയുടെ രൂപാന്തരങ്ങളാണ്.
അക്കി
- (അഗ്നി എന്നതിന്റെ തത്ഭവം) ദേഹത്തിൽ പാലിന്റെ നിറത്തിൽ ചെറുപോളകളായുണ്ടാകുന്ന ഒരു രോഗം. അഴൽ
- കുരു
- മുഖക്കുരു
അക്കിൽകറ
- അക്രാവു
- ഒരങ്ങാടിമരുന്നു്
അക്കിക്കറുവാ
- അക്രാവു്
- ഒരങ്ങാടിമരുന്നു്
‘അക്കിക്കറുവയുമക്രാവുമൊന്നാണിന്ദുസമാനനെ’
— ഒരു ചൊല്ല്
അക്കിത്തിരി
- കേരളത്തിൽ യാഗംചെയ്ത നംപൂതിരിമാർക്കുള്ള ഒരു പേർ. ‘അഗ്നിശ്രീ’
- ‘അഗ്നിഹോത്രി’ ഇവയത്രേ അക്കിത്തിരി
‘അക്കിത്തിരിമാർ ചോമാതിരിമാർ
ചൊല്ക്കൊണ്ടീടിന ഭട്ടേരികളും’
ചൊല്ക്കൊണ്ടീടിന ഭട്ടേരികളും’
— സ്യമന്തകം തുള്ളൽ
അക്കിളാരിത്തേങ്ങ
- അക്രാരി എന്നും പറയും. ഇതു പടിഞ്ഞാറെ സമുദ്രതീരത്തിൽ അധികമായുണ്ടാകുന്ന ഒരൗഷധം ആകുന്നു
അക്കുളം
- കിക്കിളി (കക്ഷംതൊട്ടു ചിരിപ്പിക്കുക)
- കിക്കിളിക്കു ചില സ്ഥലങ്ങളിൽ ‘കിഠിണി’ എന്നും പറയുന്നു
- കക്ഷം
അക്ത
- വിശേഷണം:
- പുരട്ടിയിരിക്കുന്ന
- തേച്ചിട്ടുള്ള
- ഈ പദം സമാസത്തിൽ വരികയേ ഉള്ളൂ. (തൈലാക്ത=തൈലം പുരട്ടിയിരിക്കുന്ന.)
അക്ത
- രാത്രി
അക്ബർ, അകബരൻ
- ഒരു മുഗൾ ചക്രവർത്തിയുടെ പേർ
- അക്ബരെക്കുറിച്ചു എഴുതീട്ടുള്ള ഒരു ആഖ്യായിക
അക്ത്രം
- യുദ്ധത്തിനുപയുക്തമായ ഒരു വസ്ത്രം
അക്രതു
- ക്രതു (യജ്ഞം) ഇല്ലാത്തവൻ
- സങ്കല്പമില്ലാത്തവൻ
- പരമാത്മാവു്
അക്രതു
- യാഗമില്ലായ്ക
- സങ്കല്പമില്ലായ്ക
- നിശ്ചയമില്ലായ്ക
അക്രഥനം
- കൊല്ലാതിരിക്കുക
അക്രന്ദനം
- കരയാതിരിക്കുക. (ക്രന്ദനം = കരച്ചൽ)
അക്രന്ദിത
- വിശേഷണം:
- കരയാത്ത
അക്രപുകും
- വാങ്ങാതിരിക്കുക. (ക്രപുകം എന്നാൽ വിലയ്ക്കു വാങ്ങുക എന്നർത്ഥം)
അക്രമ
- വിശേഷണം:
- ക്രമമില്ലാത്ത
- രീതിമാറിയ
- മുറതെറ്റിയ
- കുഴപ്പമായ
അക്രമണം
- സഞ്ചരിക്കായ്ക
അക്രമം
- ക്രമമില്ലായ്ക
- രീതിയില്ലായ്ക
- മുറയില്ലായ്ക
- കുഴപ്പം
- നീതികേടു്
- മര്യാദകേടു്
- കാവ്യദോഷങ്ങളിൽ ഒന്നു്
- (ഈ ദോഷം നിപാതങ്ങളെ വാക്യത്തിൽ ക്രമം മറ്റി പ്രയോഗിക്കുന്നിടത്തുണ്ടാകും) ഉദാഹരണം താഴെ കാണിക്കുന്നു.
- “എന്നു ചിരിച്ചോതും” എന്നതിനു പകരം “ചിരിച്ചെന്നോതും” എന്ന പ്രയോഗം നോക്കുക
‘ഇന്നിസ്വൈരമയേകളിക്കുക ചിരി
ച്ചെന്നോതുമാളീജനം’
ച്ചെന്നോതുമാളീജനം’
— ജാനകീപരിണയം
അക്രമാതിശയോക്തി
- ഒരലങ്കാരം
- (ഇതു കാര്യവും കാരണവും ഒന്നിച്ചു സംഭവിക്കുന്നതായി വർണ്ണിക്കുന്നതാകുന്നു).
അക്രമിക
- വിശേഷണം:
- തുടർച്ചയല്ലാത്ത
- വംശക്രമത്തിലല്ലാത്ത
അക്രരി
- ക്രമക്കേടായി പ്രവർത്തിക്കുന്നവൻ
- ദുഷ്ടൻ
അക്രമിക്കുന്നു
- ക്രമമല്ലാതെ ചെയ്യുന്നു
- മുറകേടുചെയ്യുന്നു
അക്രയം
- വിലയ്ക്കു വാങ്ങാതിരിക്കുക
അക്രയണം
- വിലയ്ക്കു വാങ്ങാതിരിക്കുക
അക്രയ്യ
- വിശേഷണം:
- വിലകൊടുത്തു വാങ്ങിക്കത്തക്കതല്ലാത്ത
അക്രശിമാവു്
- ക്രശിമാവല്ലാത്ത (മെലിഞ്ഞിരിക്കാത്ത) സ്ഥിതി. ക്രശീമാ = കൃശമായിരിക്കുന്ന സ്ഥിതി. മഹിമം
- ലഘിമം
- ഗരിമം ഇത്യാദിപോലെ ക്രശിമം എന്നതും സംസ്കൃതപ്രഥമാരൂപമാകുന്നു
അക്രാന്ത
- ചെറുവഴുതിന
അക്രാന്തം
- ക്രാന്തം (വ്യപ്തം) അല്ലാത്തതു്
അക്രായികൻ
- ക്രായികനല്ലാത്തവൻ. ക്രായികൻ = വിലയ്ക്കു കൊള്ളുന്നവൻ
അക്രാരി
- അക്ലാരിത്തേങ്ങ. പടിഞ്ഞാറെ സമുദ്രതീരത്തിൽ അധികമായുണ്ടാകുന്നു
അക്രാവു
- ഒരങ്ങാടിമരുന്ന്. ഇതിന് അക്കൽകറുവം
- അക്കിൽകറ
- അക്കിക്കുറുവം ഈ പേരുകളും ഉണ്ടു്
അക്രാസനം
- ക്രാസനം (മാർദ്ദവം) ഇല്ലായ്ക
അക്രിയ
- വിശേഷണം:
- ക്രിയ (പ്രവൃത്തി)യിൽ ജാഗ്രതയില്ലാത്ത
- ഉത്സാഹമില്ലാത്ത
അക്രിയൻ
- മായാബന്ധമില്ലാത്തവൻ
- സകല കർമ്മങ്ങളെയും വെടിഞ്ഞവൻ
- പരമാത്മാവു്
- ഉത്സാഹമില്ലാത്തവൻ
- പ്രവൃത്തിയിൽ താൽപര്യമില്ലാത്തവൻ
‘നിർഗ്ഗുണൻ നിശ്ചഞ്ചലൻ
നിർമ്മലൻ നിരാധാരൻ
നിഷ്ക്രിയൻ നിഷ്കാരണൻ
നിരഹങ്കാരൻ നിത്യൻ’
നിർമ്മലൻ നിരാധാരൻ
നിഷ്ക്രിയൻ നിഷ്കാരണൻ
നിരഹങ്കാരൻ നിത്യൻ’
— അദ്ധ്യാത്മരാമായണം
അക്രിയ
- ക്രിയയില്ലായ്ക
- താൽപര്യമില്ലായ്ക
- വേലയിൽ വീഴ്ച
അക്രിയാകാരൻ
- വേലചെയ്യാത്തവൻ
അക്രിയാവാൻ
- ക്രിയാവാനല്ലാത്തവൻ
- ക്രിയാവാൻ = കർമ്മങ്ങളിൽ ഉത്സാഹത്തോടുകൂടിയവൻ.
‘ക്രിയാവാൻ കർമ്മസൂദ്യതഃ’
— അമരം
അക്രുധ
- ക്രോധം (കോപം) ഇല്ലായ്ക
അക്രുദ്ധ
- വിശേഷണം:
- കോപിക്കാത്ത
‘ക്രുദ്ധിച്ചുദന്തംകടിച്ചുദംഷ്ട്രകളും
ഉദ്ധൃത്യപൊട്ടിച്ചിരിച്ചലറി ദ്രുതം’
ഉദ്ധൃത്യപൊട്ടിച്ചിരിച്ചലറി ദ്രുതം’
— ഭാഗവതം
അക്രുഷ്ടം
- കരയായ്ക
അക്രൂര
- മനഃകഠിനതയില്ലാത്ത
- (അപൂർവമായി ‘ദാരിദ്ര്യമില്ലാത്ത’ ‘ദുർഗ്ഗതിയില്ലാത്ത’ ‘നീചത്വമില്ലാത്ത’ ഈ അർത്ഥങ്ങളും വരും).
‘ക്രൂരവചസ്സുകൾകേട്ടുഭൂപാലനും
പാരമകംനൊന്തുസാരസ്യവാണിയാൽ’
പാരമകംനൊന്തുസാരസ്യവാണിയാൽ’
— ഭാഗവതം
അക്രൂരത
- കഠിനതയില്ലായ്ക
അക്രൂരം
- ഉഷ്ണമില്ലായ്ക
- (ക്രൂരശബ്ദത്തിനു് ‘ഉഷ്ണം’ എന്ന അർത്ഥം അപൂർവമയിട്ടേ ഉള്ളു) ക്രൂരം = കഠിനം. അതല്ലാത്തതു് അക്രൂരം.
‘കർക്കശം കഠിനം ക്രൂരം’
— അമരം
അക്രൂരൻ
- ഒരു യാദവൻ
- അച്ഛൻ ശ്വഹല്ക്കൻ, അമ്മ ഗാന്ദിനി, ഈ സ്ത്രീ കാശീശന്റെ പുത്രിയാണു്, ഗാന്ദിനിയുടെ പുത്രനാകയാൽ അക്രൂരനു ‘ഗാന്ദിനേയൻ’ എന്ന പേരുണ്ടായി.
- അക്രൂരൻ കൃഷ്ണന്റെ ഒരു മാതുലനെന്നു തന്നെയല്ല, ആപ്തമിത്രവും ഭക്തനും കൂടിയായിരുന്നു. കംസനെ വധിപ്പാൻ രാമകൃഷ്ണന്മാരെ പ്രേരിപ്പിച്ചു. ഇതിനു കാരണം കംസൻ വസുദേവരേയും, ദേവകിയേയും, ഉഗ്രസേനനേയും അപമാനിച്ചതായിരുന്നു. കംസൻ രാമകൃഷ്ണന്മാരെ കൊല്ലുന്നതിനു ചാപപൂജ എന്ന വ്യാജേന ആരംഭിച്ച ആഘോഷം കാണ്മാൻ അവരെ കൂട്ടിക്കൊണ്ടുവരുന്നതിനു് അമ്പാടിയിലേക്കയച്ചതു് ഈ അക്രൂരനെ ആയിരുന്നു. ഇദ്ദേഹത്തെ കൃഷ്ണൻ ഒരിക്കൽ വർത്തമാനങ്ങൾ അറിവാൻ ഹസ്തിനാപുരിയിലേക്കയച്ചിട്ടുണ്ടു്. അക്രൂരൻ സത്രാജിത്തിനെ ശതധന്വാവിനെക്കൊണ്ടു കൊല്ലിച്ചു. മണിയെ ശതധന്വാവു് അക്രൂരന്റെ പക്കൽ കൊടുത്തു. അനന്തരം ഗുരുദ്രോഹിയായ ശതധന്വാവിനെ കൃഷ്ണൻ വധിച്ചു. മണി അവന്റെ പക്കൽ കാണാഞ്ഞു് അതിന്റെ പോക്കിനെപ്പറ്റി രാമകൃഷ്ണാദികൾ ആലോചനതുടങ്ങി. അക്രൂരൻ മണിയും കൊണ്ടു കാശിയിലേക്കു പോയി, കൃഷ്ണൻ അക്രൂരനെ വരുത്തി, അക്രൂരൻ മണി കൃഷ്ണനെ ഏള്‍പ്പിച്ചു. എല്ലാവരും കൂടി ആലോചന നടത്തി മണി അക്രൂരന്റെ പക്കൽതന്നെയിരിക്കട്ടെ എന്നു തീർച്ചപ്പെടുത്തി.
- ക്രൂരനല്ലാത്തവൻ (പരദ്രോഹിയല്ലാത്തവൻ)
‘കാശീശൻ ദ്വാദശാബ്ദം
വർഷമില്ലാഞ്ഞ മൂലം
ദേശവാസികളോടും
ദുഃഖിച്ചുപിന്നേയവൻ
മുഖ്യനാം ശ്വഹല്ക്കനേ
കൊണ്ടുപോയ് രാജ്യത്തിങ്കൽ
മുഖ്യനായ് വച്ചാനപ്പോൾ
വർഷവുമുണ്ടായ്വന്നു
ദുഃഖങ്ങൾ തീർന്നിടുവാൻ
കാശിഭൂപതി തന്റെ
വിഖ്യാതഗുണമായ
ഗാന്ദിനിതന്നെയന്നു
നൽകിനാൻ ശ്വഹല്ക്കനു
തൽപുത്രനക്രൂരനും’
വർഷമില്ലാഞ്ഞ മൂലം
ദേശവാസികളോടും
ദുഃഖിച്ചുപിന്നേയവൻ
മുഖ്യനാം ശ്വഹല്ക്കനേ
കൊണ്ടുപോയ് രാജ്യത്തിങ്കൽ
മുഖ്യനായ് വച്ചാനപ്പോൾ
വർഷവുമുണ്ടായ്വന്നു
ദുഃഖങ്ങൾ തീർന്നിടുവാൻ
കാശിഭൂപതി തന്റെ
വിഖ്യാതഗുണമായ
ഗാന്ദിനിതന്നെയന്നു
നൽകിനാൻ ശ്വഹല്ക്കനു
തൽപുത്രനക്രൂരനും’
— ഭാഗവതം
‘നൃശംസൊ ഘാതകഃ ക്രൂരഃ’
— അമരം
അക്രേണി
- വിലയ്ക്കു വാങ്ങായ്ക
അക്രേതര്യ
- വിശേഷണം:
- വില്ക്കേണ്ടതല്ലാത്ത
അക്രേയം
- ക്രേയം (വില്പാൻ യോഗ്യം) അല്ലാത്തതു്
അക്രോത്തു്
- അക്രോട്ടണ്ടി
- ഒരുവക അണ്ടി
- ഒരു മരം
അക്രോധ
- ക്രോധം (കോപം) ഇല്ലാത്ത
അക്രോധം
- കോപമില്ലായ്മ
‘ക്രോധേനരവീന്ദുക്കൾ തമ്മെനോക്കീടുന്നതി
ന്നാധിചേർന്നെഴും ഗ്രഹണങ്ങളായതു രണ്ടും’
ന്നാധിചേർന്നെഴും ഗ്രഹണങ്ങളായതു രണ്ടും’
— ഭാഗവതം
അക്രോധന
- വിശേഷണം:
- കോപമില്ലാത്ത
അക്രോധനൻ
- ചന്ദ്രവംശരാജാവായ അയുതായുസ്സിനു ഭാസയിൽ ജനിച്ച ഒരു രാജാവു്
- ക്രോധനൻ അല്ലാത്തവൻ
- ക്രോധനൻ = കോപശീലൻ.
‘ക്രോധനോമർഷണഃകോപീ’
— അമരം
അക്രോധാലു
- കോപസ്വഭാവമില്ലാത്ത
അക്ലമം
- തളർച്ചയില്ലായ്ക
- വാട്ടമില്ലായ്ക
അക്ലമഥം
- തളർച്ചയില്ലായ്ക
- വാട്ടമില്ലായ്ക
‘ക്ലമഥക്ലമേ’
— അമരം
അക്ലാന്തം
- വാടാത്തതു്
- (ക്ലാന്തം = വാടിയതു്).
അക്ലാന്തത്വം
- ക്ഷീണതയില്ലായ്മ
- (ക്ലാന്തത്വം = ക്ഷീണത).
‘ക്ലാന്തത്വത്തൊടുചൊല്ലുമത്തരുണിയെ’
— അമരുകശതകം
അക്ലാന്തി
- തളർച്ചയില്ലായ്ക
- പരവശതയില്ലായ്ക
‘ക്ലാന്തിവെടിഞ്ഞതികാന്തിയൂതന്മാ
രന്തസ്സുഖമൊടുചെന്താർമകളുടെ’
രന്തസ്സുഖമൊടുചെന്താർമകളുടെ’
— ഘോഷയാത്ര തുള്ളൽ
അക്ലാരി
- അക്ലാരിത്തേങ്ങ
- ഇതു പടിഞ്ഞാറെ സമുദ്രതീരത്തിൽ അധികമായുണ്ടാകുന്നു. ഇതിനെ അക്രാരി എന്നും പറയും. സംസ്കൃതത്തിൽ ‘അഗ്നിജാര’ എന്നു പറയുന്നു.
അക്ലിക
- അമരി
അക്ലിന്ന
- വിശേഷണം:
- നനവു ഭവിക്കാത്ത
‘ആർദ്രംസാർദ്രം ക്ലിന്നം’
— അമരം
അക്ലിന്നവർത്മം
- നേത്രവർത്മഗതംരംഗങ്ങളിൽ ഒന്നു്
- കൺപോളകൾ കഴുകിയാലും കഴുകിയില്ലെങ്കിലും വീണ്ടും വീണ്ടും ദഹിക്കുന്നപ്രകാരം തോന്നും. എന്നാൽ പഴുപ്പുണ്ടായിരിക്കയില്ല. ഇതിനു് അക്ലിന്നവർത്മം എന്നു പേർ.
‘യസ്യമധാന്യശൗതാനി
സന്ദഹ്യന്തേപുനഃ പുനഃ
വർത്മാന്യപരിപക്വാനി
വിദ്യാദക്ലിന്നവർത്മതൽ’
സന്ദഹ്യന്തേപുനഃ പുനഃ
വർത്മാന്യപരിപക്വാനി
വിദ്യാദക്ലിന്നവർത്മതൽ’
— മാധവനിദാനം
അക്ലിശിതൻ
- ക്ലിശിതനല്ലാത്തവൻ
- ക്ലിശിതൻ = ക്ലേശിച്ചവൻ.
അക്ലിഷ്ട
- വിശേഷണം:
- ക്ലിഷ്ടം (കേശമുള്ളതു്) അല്ലാത്ത
- തളർച്ചയില്ലാത്ത
- ദോഷം ഭവിക്കാത്ത
‘ക്ലിഷ്ടകർമ്മമതെങ്കിലും കര
വാണിശങ്കര പാഹിമാം’
വാണിശങ്കര പാഹിമാം’
— പതിനാലുവൃത്തം
അക്ലിഷ്ടൻ
- ക്രിഷ്ടനല്ലാത്തവൻ
- ക്ലിഷ്ടൻ എന്നാൽ ക്ലേശിച്ചവൻ എന്നർത്ഥം.
‘ക്ലിഷ്ട, ക്ലിശിതേ, വസിതേ’
— അമരം
അക്ലിഷ്ടത
- ക്ലിഷ്ടത (ക്ലേശം) ഇല്ലാത്തതു്
- ഞെരുക്കമില്ലാത്തതു്
‘തുഷ്ട്യാമുനികളെനിxxതത്വാർത്ഥത്തെ
ക്ലിഷ്ടതപോമ്മാറുപാദേശവും ചെയ്തു’
ക്ലിഷ്ടതപോമ്മാറുപാദേശവും ചെയ്തു’
— ഭാഗവതം
അക്ലിഷ്ടി
- ക്ലേശം (വേദന) ഇല്ലായ്ക
- പ്രയാസമില്ലായ്ക
അക്ലീബ
- നപുംസകലിംഗമല്ലാത്ത
- ബലക്കുറവില്ലാത്ത
- നീചത്വമില്ലാത്ത
അക്ലീബം
- നപുംസകലിംഗമല്ലാത്തതു്
അക്ലേദം
- ക്ലേദം (നനവു്) ഇല്ലായ്ക
അക്ലേശം
- ബുദ്ധിമുട്ടില്ലായ്ക
- വേദനയില്ലായ്ക
‘ആദീനവാസ്രാവം ക്ലേശെ’
— അമരം
അക്വണിതം
- ക്വണിതം (ശബ്ദം) ഇല്ലാത്ത
അക്വാഥനം
- കൊലചെയ്യായ്ക
അക്ഷം
- അച്ച് (അക്ഷശബ്ദത്തിന്റെ തത്ഭവം)
- അച്ചുതടി
- വണ്ടി (വാഹനം)
- ചക്രം
- വണ്ടിയിലെ ഒരു തടി
- (ഭൂമിശാസ്ത്രപ്രകാരം) ഭൂമിയുടെ ഒരു രേഖ
- ത്രാസിലെ കോൽ
- മൂന്നുകഴഞ്ചു തൂക്കമുള്ള ഒരു മാത്ര (കഷം എന്നും പറയും)
- ഒരു കഴഞ്ചിനു പന്ത്രണ്ടരപ്പണം തൂക്കമാകയാൽ മൂന്നു കഴഞ്ചിനു പണത്തൂക്കം മുപ്പത്തി ഏഴര
- ചൂതുകളിക്കുള്ള കരു
- ചൂതുകായ
- പാമ്പു്
- ഹൃദയം
- ജ്ഞാനം
- വ്യവഹാരം
- വ്യവഹാരനടപടി
- രുദ്രാക്ഷം
- ഒരുതരം ഉപ്പു്
- തുവൎച്ചിലയുപ്പു്
- സൗവൎച്ചലം, അക്ഷം, രുചകം ഇവ മൂന്നും തുവൎച്ചിലയുപ്പിന്റെ പേർ. തിലകം = കറുത്ത തുവൎച്ചിലയുപ്പിന്റെ പേർ
- തുവൎച്ചിലക്കാരം
- താന്നി (താന്നിക്കായ്)
- തുത്ഥാഞ്ജനം
- ദേവസൎഷപം (വെൺകടുകു്)
- കുടകപ്പാലയരി
- മാതളനാരകം
- കണ്ണു്
‘സൗവൎച്ചലേക്ഷരുചകേ തിലകം തത്രമേചകേ’
— അമരം
അക്ഷകം
- തൊടുകാര
- (ഗ്രാഹ്യാംശം പുറന്തൊലിയാണു്. ഇതിനു ‘തേരുമരം’ എന്നും ‘തോടുകാര’ എന്നും കൂടി പറയാറുണ്ടു്)
അക്ഷകൎണ്ണം
- സമകോണ ത്രികോണത്തിൽ സമകോണത്തിനെതിരായി കിടക്കുന്ന വര
അക്ഷകീലം
- അച്ചുതണ്ടിന്റെ ആണി
‘നിന്നോടുകൂടാവ വിണ്ണിലകംപുക്കു
സന്നദ്ധനായ്ച്ചെന്നസുരരോടേറ്റപ്പോൾ
ഛിന്നമായ്വന്നു രഥാക്ഷകീലം പാരി
ലെന്നതറിഞ്ഞതുമില്ല ദശരഥൻ’
സന്നദ്ധനായ്ച്ചെന്നസുരരോടേറ്റപ്പോൾ
ഛിന്നമായ്വന്നു രഥാക്ഷകീലം പാരി
ലെന്നതറിഞ്ഞതുമില്ല ദശരഥൻ’
— അദ്ധ്യാത്മരാമായണം
അക്ഷകുമാരൻ
- രാവണന്റെ ഇളയ മകൻ
- അക്ഷൻ എന്നും പറയും. ഇവനെ ഹനുമാൻ കൊന്നു.
‘വിനയമൊടുതൊഴുതിളയമകനുമുരചെയ്തിതു
വീരപുംസാമിദംയോഗ്യമല്ലേതുമേ.
അലമലമിതറികിലനുചിതമഖിലഭൂഭൃതാ
മാത്മഖേദം ധൈൎയ്യശൗൎയ്യതേജോഹരം.
അരിവരനെനിമിഷമിഹകൊണ്ടുവരുവെനെ
ന്നക്ഷകുമാരനും നിൎഗ്ഗമിച്ചീടിനാൻ
കപിവരനുമതുപൊഴുതുതോരണമേറിനാൻ
കാണായിതക്ഷകുമാരനെ സന്നിധൗ.
ശരനികരശകലിതശരീരനായ് വന്നിതു
ശാഖാമൃഗാധിപൻതാനുമതുനേരം
മുനിവിനൊടുഗഗനഭൂവിനിന്നുതാണാശുത
ന്മൂൎദ്ധനിമുദ്ഗരംകൊണ്ടെറിഞ്ഞീടിനാൻ
ശമനപുരിവിരവിനൊടുചെന്നുപുക്കീടിനാൻ
ശക്തനാമക്ഷകുമാരൻമനോഹരൻ.
വീരപുംസാമിദംയോഗ്യമല്ലേതുമേ.
അലമലമിതറികിലനുചിതമഖിലഭൂഭൃതാ
മാത്മഖേദം ധൈൎയ്യശൗൎയ്യതേജോഹരം.
അരിവരനെനിമിഷമിഹകൊണ്ടുവരുവെനെ
ന്നക്ഷകുമാരനും നിൎഗ്ഗമിച്ചീടിനാൻ
കപിവരനുമതുപൊഴുതുതോരണമേറിനാൻ
കാണായിതക്ഷകുമാരനെ സന്നിധൗ.
ശരനികരശകലിതശരീരനായ് വന്നിതു
ശാഖാമൃഗാധിപൻതാനുമതുനേരം
മുനിവിനൊടുഗഗനഭൂവിനിന്നുതാണാശുത
ന്മൂൎദ്ധനിമുദ്ഗരംകൊണ്ടെറിഞ്ഞീടിനാൻ
ശമനപുരിവിരവിനൊടുചെന്നുപുക്കീടിനാൻ
ശക്തനാമക്ഷകുമാരൻമനോഹരൻ.
— അദ്ധ്യാത്മരാമായണം
അക്ഷകുശല
- വിശേഷണം:
- ചൂതുകളിയിൽ സാമൎത്ഥ ്യമുള്ള
അക്ഷകൂടം
- കണ്ണിലേ കറുത്തമിഴി
- അക്ഷത്തി(കണ്ണി)ന്റെ കൂടം (മുഖ്യഭാഗം)
അക്ഷകൈതവം
- കള്ളച്ചൂതു്
‘അക്ഷകൈതവഹേതുനാ
സകലംപിടിച്ചുപറിച്ചതും’
സകലംപിടിച്ചുപറിച്ചതും’
— പതിനാലുവൃത്തം
അക്ഷകോവിദ
- വിശേഷണം:
- ചൂതുകളിയിൽ സാമൎത്ഥ ്യമുള്ള
അക്ഷക്രിയ
- ചൂതാട്ടം
- ചൂതുകളി
അക്ഷക്രീഡ
- ചൂതാട്ടം
- ചൂതുകളി
‘ദേവനുമക്ഷക്രീഡകഴിഞ്ഞോരനന്തരം
ദേവിയോടരുൾചെയ്തു നീയിനിയൊന്നു വേണം’
ദേവിയോടരുൾചെയ്തു നീയിനിയൊന്നു വേണം’
— ഭാരതം
അക്ഷഗ്ലഹൻ
- ചൂതു കളിക്കുന്നവൻ
‘ഗ്ലഹം എന്നാൽ ചൂതിൽ വാതുചൊല്ലി
പണയംകെട്ടിയതിന്റെ പേരാകുന്നു’.
‘പാണാക്ഷേഷുഗ്ലഹഃ’
പണയംകെട്ടിയതിന്റെ പേരാകുന്നു’.
‘പാണാക്ഷേഷുഗ്ലഹഃ’
— അമരം
അക്ഷജം
- പ്രത്യക്ഷജ്ഞാനം
- നേരിട്ടു കിട്ടിയ അറിവു്
- വൈരക്കല്ലു്
- ഇടി വീഴുക
അക്ഷജൻ
- വിഷ്ണു
അക്ഷജ്ഞ
- വിശേഷണം:
- ചൂതുകളിയിൽ സാമൎത്ഥ ്യമുള്ള
അക്ഷണം
- വേഗം
- ഉടൻ
- ഉത്സവം ഇല്ലായ്മ
- നാഴികയിൽ ആറിലൊരുഭാഗം ഇല്ലായ്മ
‘ദക്ഷാരിപാർശ്വമുപഗമ്യനിർജ്ജരന്മാരോ
ടക്ഷണമവസ്ഥകളെപ്പേരുമറിയിച്ചാൻ’
ടക്ഷണമവസ്ഥകളെപ്പേരുമറിയിച്ചാൻ’
— ഭാഗവതം
അക്ഷണിക
- വിശേഷണം:
- സ്ഥിരതയുള്ള
- (ക്ഷണനേരത്തേയ്ക്കു് ഒരേ സ്ഥിതിയിലിരിക്കുന്നതു ക്ഷണികം).
‘ഹരിവീക്ഷണാക്ഷണികചക്ഷുഷാ’
‘ക്ഷണികമതാകിനവിഷയസുഖത്തിൽ
പ്രണയമിയന്നൊരുരസികന്മാർ’
— മാഘം
‘ക്ഷണികമതാകിനവിഷയസുഖത്തിൽ
പ്രണയമിയന്നൊരുരസികന്മാർ’
— കിരാതം ഓട്ടൻതുള്ളൽ
അക്ഷണ്വാൻ
- കണ്ണുള്ളവൻ
അക്ഷണ്വതി
- കണ്ണുള്ളവൾ
അക്ഷണ്വത്തു്
- കണ്ണുള്ളതു്
അക്ഷത
- പകുത്തിട്ടില്ലാത്ത
- ന്യൂനത (ക്ഷയം) തട്ടീട്ടില്ലാത്ത
- ഉപദ്രവം തട്ടാത്ത
- മുറിപ്പെടാത്ത
- മുറിവില്ലാത്ത
‘അക്ഷരമീവകകൂട്ടിച്ചേർത്തതി
ലക്ഷതമാകിയ രസമുളവാക്കി’
‘ഭക്ഷണംപുനരത്രതന്നെനി
നക്കുനമ്മോടുകൂടവേ
പക്ഷമെങ്കിലതങ്ങിനെമമ
പക്ഷമിക്ഷണമക്ഷത.’
‘സാമർത്ഥ്യംസൃഷ്ടിയിങ്കൽ
കമലഭവനിനക്കുക്ഷതം സംഭവിക്കും’
‘അക്ഷതവീര്യമഹാബലധീര
അക്ഷിയുഗവുമിന്നുസഫലമായ്’
ലക്ഷതമാകിയ രസമുളവാക്കി’
— സ്യമന്തകം തുള്ളൽ
‘ഭക്ഷണംപുനരത്രതന്നെനി
നക്കുനമ്മോടുകൂടവേ
പക്ഷമെങ്കിലതങ്ങിനെമമ
പക്ഷമിക്ഷണമക്ഷത.’
— പതിനാലുവൃത്തം
‘സാമർത്ഥ്യംസൃഷ്ടിയിങ്കൽ
കമലഭവനിനക്കുക്ഷതം സംഭവിക്കും’
— ഭാഷാനാരായണീയം
‘അക്ഷതവീര്യമഹാബലധീര
അക്ഷിയുഗവുമിന്നുസഫലമായ്’
— ഗന്ധർവവിജയം കഥകളി
അക്ഷതൻ
- മുറിവുപെടാത്തവൻ
- (ക്ഷതം=മുറിവു്)
- ശിവൻ
അക്ഷതം
- അരി
- മലരു്
- യവം
- (ഒരുവക ധാന്യം)
- നപുംസകൻ
- നെല്ലും അരിയുംകൂടെ പൂജ മുതലായതിനു ബ്രാഹ്മണൻ നനച്ചുവക്കാറുണ്ടു്, അതിന്റ പേർ. ഉണക്കലരിക്കും പറയുന്നു.
അക്ഷത
- വിവാഹം കഴിയാത്ത സ്ത്രീ
അക്ഷതണ്ഡൂല
- വലിയ കുറുന്തോട്ടി
- ഇതിനു സംസ്കൃതത്തിൽ ‘മഹാബല’ എന്നു പേർ (മലയാളത്തിൽ ആനക്കുറുന്തോട്ടി എന്നു പറയുന്നതും ഇതുതന്നെ.).
അക്ഷതത്വം
- ചൂതുകളിശ്ശാസ്ത്രം
- ചൂതുകളിയുടെ വിധം
അക്ഷതധാന്യം
- യവം (വാൽഗോതമ്പു്)
അക്ഷതയോനി
- ഋതുശാന്തി കഴിഞ്ഞിട്ടില്ലാത്ത സ്ത്രീ
അക്ഷതങ്ങൾ (അക്ഷതം)
- മലരു്
- [അക്ഷതങ്ങൾ എന്നു ഗദ്യത്തിൽ പ്രയോഗിക്കരുതു്]
അക്ഷതാഡനം
- വൈകുന്നേരം വാദ്യമടിക്കുക
‘സായംതൂര്യേക്ഷതാഡനം’
— വൈജയന്തി
അക്ഷതികം
- നൂൽപഞ്ഞി
അക്ഷതൈലം
- താന്നിഎണ്ണ
അക്ഷത്രം
- തല
- അക്ഷങ്ങളെ (ഇന്ദ്രിയങ്ങളെ) ത്രാണം (രക്ഷ) ചെയ്യുന്നതു്.
‘ഉഷ്ണീഷംശീർഷമക്ഷത്രം’
— വൈജയന്തി
അക്ഷത്രിയൻ
- ക്ഷത്രിയൻ അല്ലാത്തവൻ
- കണ്ടാൽ ക്ഷത്രിയനെപ്പോലെയിരിക്കും, എന്നാൽ ക്ഷത്രിയനല്ലതാനും, അങ്ങിനെയുള്ളവൻ
അക്ഷത്രിയി
- ക്ഷത്രിയന്റെ ഭാര്യയല്ലാത്തവൾ
അക്ഷത്രയോഗ്യ
- ക്ഷത്രിയനു യോഗ്യമല്ലാത്ത
അക്ഷദർശകൻ
- ജഡ്ജി
- മജിസ്റ്റ്രേട്ടു്
- ന്യായാധിപതി
- ചൂതുകളിയിൽ പ്രധാനി
- വാദി പ്രതിവാദികളുടെ വിവാദത്തിൽ തീർപ്പുകൽപ്പിക്കുന്നവനത്രെ ന്യായാധിപതി. ഈ അവസ്ഥ ചൂതുകളിയിൽ പ്രധാനിക്കും ഉള്ളതുകൊണ്ട് ഈ പേരുണ്ടായി.
‘പ്രാഡ്വിവകോക്ഷദർശകൗ’
— അമരം
അക്ഷദൃക്കു്
- ജഡ്ജി
- മജിസ്റ്റ്രേട്ടു്
- ന്യായാധിപതി
- ചൂതുകളിയുടെ പ്രധാനി
- [അക്ഷങ്ങൾ = വ്യവഹാര നിയമങ്ങൾ]
അക്ഷദേവി
- ചൂതുകളിക്കുന്നവൻ
- (ഇവിടെ ‘ദിവ്’ ധാതുവിനു ‘ക്രീഡ’ എന്നർത്ഥം)
- (ധൂർത്തൻ, അക്ഷദേവി കിതവൻ, അക്ഷധൂർത്തൻ, ദ്യുതകൃത്തു് ഇവ അഞ്ചും ചൂതുകളിക്കുന്നവന്റെ പേർ.)
‘ധൂർത്തോക്ഷദേവീകിതവോ
ക്ഷധൂർത്തോദ്യൂതകൃത്സമഃ’
ക്ഷധൂർത്തോദ്യൂതകൃത്സമഃ’
— അമരം
അക്ഷദ്യൂതം
- ചൂതുകളി
- (ദ്യൂതം, അക്ഷവതി, കൈതവം, പണം ഇവ നാലും ചൂതിന്റെ പേർ)
‘ദ്യൂതോസ്ത്രീയാമക്ഷവതീ
കൈതവം പണ ഇത്യപി’
കൈതവം പണ ഇത്യപി’
— അമരം
അക്ഷധരം
- പരുവമരം
- ശാഖോടവൃക്ഷം എന്നും പറയും.
അക്ഷധരൻ
- വിഷ്ണു
അക്ഷധാന്യം
- യവം (വാൽഗോതമ്പു്)
അക്ഷധൂർത്തൻ
- ചൂതുകളിക്കാരൻ
- കള്ളച്ചൂതാളി
- മടങ്ങുമ്പോൾ ദേഷ്യംകൊണ്ടു ചൂതെടുത്തു് എറിയുന്നതിനാൽ ഈ പേർ വന്നു.
അക്ഷധൂർത്തം
- പരുവമരം
- (ശാഖോട വൃക്ഷം.)
അക്ഷധൂർത്തില
- വണ്ടിയിൽ കെട്ടീട്ടുള്ള കാള
അക്ഷൻ
- ഗരുഡൻ
- അക്ഷകുമാരൻ (രാവണന്റെ ഇളയ മകൻ)
- ഇവനെ ഹനുമാൻ കൊന്നു. (അക്ഷകുമാരൻ എന്ന ശബ്ദം നോക്കുക)
- ജനനാൽ കുരുടൻ (ജന്മാന്ധൻ)
- കണ്ണുള്ളവൻ
- ഉദാ:അശ്രുകളാക്ഷൻ പങ്കജാക്ഷൻ.
‘അക്ഷൻ മരിച്ചുപോയെന്ന വിശേഷങ്ങ
ളക്ഷണം ചെന്നങ്ങറിയിച്ചപ്പോൾ
രക്ഷോധിനാഥനും ദുഃഖം പെരുത്തുട
നക്ഷിജലം വാർത്തു നാരായണ’
ളക്ഷണം ചെന്നങ്ങറിയിച്ചപ്പോൾ
രക്ഷോധിനാഥനും ദുഃഖം പെരുത്തുട
നക്ഷിജലം വാർത്തു നാരായണ’
— രാമായണ 24 വൃത്തം
അക്ഷപടലം
- നിയമപ്രമാണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം
- നീതിന്യായക്കോടതി
അക്ഷപാടകൻ
- ന്യായാധിപതി
- പാടകൻ എന്നാൽ പാടനംചെയ്യുന്നവൻ(സൂക്ഷ്മമായി ഗ്രഹിക്കുന്നവൻ) എന്നർത്ഥം.
അക്ഷപാദൻ
- ന്യായദർശനത്തെ സ്ഥാപിച്ച ഗൗതമമഹർഷി
- ന്യായദർശനത്തെ ആശ്രയിക്കുന്നവൻ ന്യായദർശനം എന്നതു ഷഡ്ദർശനങ്ങളിൽ ഒന്നാണു്
- ഷഡ്ദർശനങ്ങൾ (തത്വദർശനങ്ങൾ). 1. ന്യായം. 2. വൈശേഷികം. 3. സാംഖ്യം. 4. യോഗം. 5. പൂർവമീമാംസ. 6. ഉത്തരമീമാംസ ഇവയാകുന്നു. അക്ഷപാദൻ എന്നതിന്റെ വ്യുൽപത്തിക്കു് ഒരു പുരാണകഥയുണ്ട്. അതിന്റെ സംഗ്രഹം താഴെ ചേർക്കുന്നു. തന്റെ മതത്തെ ദ്വേഷിക്കുന്ന വ്യാസന്റെ മുഖത്തു തന്റെ കണ്ണുകൊണ്ടു നോക്കുകയേ ഇല്ല എന്നു ഗൗതമൻ ശപഥം ചെയ്തിരിക്കേ, വ്യാസൻ അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അനന്തരം ഗൗതമൻ തന്റെ പാദത്തിൽ കണ്ണുണ്ടാക്കി വ്യാസനെ നോക്കി. അതുകൊണ്ടു് ഗൗതമന് അക്ഷപാദൻ എന്ന പേരുണ്ടായി.
അക്ഷപിത
- നശിപ്പിക്കപ്പെട്ടതല്ലാത്ത
അക്ഷപീഡ
- ഇന്ദ്രിയങ്ങൾക്കുള്ള പീഡ (ഉപദ്രവം)
- ഷഡ്രസങ്ങൾ ഹേതുവായിട്ടു് അധികവും നാവിനുള്ള പീഡയ്ക്കാണു് ഈ പേർ പറയുന്നത്.
- കീരവള്ളി
അക്ഷഫലം
- രുദ്രാക്ഷം
അക്ഷബീജം
- താന്നിക്കുരു
അക്ഷഭാഗം
- ഭൂമിയുടെ അക്ഷരേഖയിൽ നിന്നു ദൂരം ഗ്രഹിപ്പാൻ എളുപ്പത്തിനു സങ്കല്പിക്കുന്ന ദൂരവിഭാഗം
അക്ഷഭാരം
- വണ്ടീച്ചുമടു്
അക്ഷഭീരു
- ചൂതുകളിയിൽ ഭയമുള്ളവൻ
അക്ഷമ
- കരുത്തില്ലാത്ത
- ശക്തിയില്ലാത്ത
- സഹനശക്തിയില്ലാത്ത
‘അക്ഷമന്മാരായചക്ഷുശ്രവണന്മാർ
പക്ഷീശനാം മമ ഭക്ഷണമാകണം’
പക്ഷീശനാം മമ ഭക്ഷണമാകണം’
— ഭാരതം
അക്ഷമൻ
- അശക്തൻ
- സഹനശക്തിയില്ലാത്തവൻ
‘അക്ഷഹൃദയം വശമായ് വരും തവ
അക്ഷമനാം കലിയുമന്നൊഴിയും’
അക്ഷമനാം കലിയുമന്നൊഴിയും’
— നളചരിതം കഥകളി
അക്ഷമണി
- മാല
- രുദ്രാക്ഷക്കായ്
അക്ഷമം
- കുരുകിൽപക്ഷി
അക്ഷമാത്രം
- പകിടയെപ്പോലെയുള്ളത്
- പകിട
- കണ്ണിമപ്പുനിമിഷം
അക്ഷമാല
- ജപമാല (രുദ്രാക്ഷമാല)
- അരുന്ധതി
‘പുരഃ പ്രവാളൈരിവപൂരിതാര്‍ത്ഥയാ
വിഭാന്തമച്ഛസ് ഫടികാക്ഷമാലയം’
വിഭാന്തമച്ഛസ് ഫടികാക്ഷമാലയം’
— മാഘം
അക്ഷമാലിക
- ജപമാല
‘സരസീരുഹമക്ഷമാലികാ
സരസം വരപുസ്തകം ശുകം
കരപത്മപുടത്തിലേന്തിടും
വരദാ സുമുഖീ ജയിക്കണം’
സരസം വരപുസ്തകം ശുകം
കരപത്മപുടത്തിലേന്തിടും
വരദാ സുമുഖീ ജയിക്കണം’
— വൃത്തമഞ്ജരി
അക്ഷമി
- ക്ഷമാശീലനല്ലാത്തവൻ
- സഹനശക്തിയില്ലാത്തവൻ
അക്ഷയ
- വിശേഷണം:
- ക്ഷയം (കുറവു്) ഇല്ലാത്ത
- നാശമില്ലാത്ത
‘തപസ്സാം ധനത്തിന്റെ ഷഷ്ഠാംശമല്ലോ
തരുന്നൂനമുക്കക്ഷയം താപസന്മാർ’
‘അക്ഷയേണമരുവുന്നിതു ദൈവം
രക്ഷയുണ്ടിഹ സമസ്തജനാനാം’
തരുന്നൂനമുക്കക്ഷയം താപസന്മാർ’
— അഭിജ്ഞാനശാകുന്തളം
‘അക്ഷയേണമരുവുന്നിതു ദൈവം
രക്ഷയുണ്ടിഹ സമസ്തജനാനാം’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അക്ഷയത്വം
- ക്ഷയമില്ലായ്മ
- നാശമില്ലായ്മ
- കുറവില്ലായ്മ
അക്ഷയൻ
- പരമാത്മാവു്
- ദരിദ്രൻ
- സന്യാസി
അക്ഷയണി
- പാർവതി
അക്ഷയതൃതീയ
- വൈശാഖമായ ചാന്ദ്രമാസത്തിൽ (മേടം, ഇടവം) ശുക്ലപക്ഷത്തിലുള്ള തൃതിയ. ഇതു കാർത്തിക നക്ഷത്രത്തിലോ രോഹിണീനക്ഷത്രത്തിലോ വരും. ഈ ദിവസംചെയ്യുന്ന പ്രവൃത്തികളുടെ ഫലം ക്ഷയിക്കയില്ല.
‘വൈശാഖേ മാസിരാജേന്ദ്ര
ശുക്ലപക്ഷേതൃതീയികാ
അക്ഷയാസാതിഥിഃ പ്രോക്താ
കൃത്തികാരോഹിണീയുതാ
തസ്യാം ദാനാദികം സർവ
മക്ഷയം സമുദാഹൃതം’
ശുക്ലപക്ഷേതൃതീയികാ
അക്ഷയാസാതിഥിഃ പ്രോക്താ
കൃത്തികാരോഹിണീയുതാ
തസ്യാം ദാനാദികം സർവ
മക്ഷയം സമുദാഹൃതം’
— ഭവിഷ്യൽപുരാണം
അക്ഷയപാത്രം
- സൂര്യൻ പാണ്ഡവന്മാർക്കു കൊടുത്ത പാത്രം
‘കുന്തീതനയന്മാർദിനകരനേ
ചിന്തിച്ചാശുതപസ്സുതുടങ്ങി;
കാന്ത്യാമോഹനനാകിയസൂര്യനു
മന്തികസീമനിവന്നു വിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരേ!
ഏന്തോവസ്തുലഭിക്കണമെന്നാൽ
കുന്തീകുമാരന്മാർക്കതുസർവാ
ചന്തമിയന്നചരക്കിൽകാണാം
എന്തൊരുവിസ്മയമസ്മാദികളേ!
ചോറും കറിയും ചാറുംപുളിയും
നൂറുസഹസ്രം ജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭ്രൂപതിമാരുടെവല്ലഭയാകും
ദ്രൗപദിവേണമതൊക്കെവിളമ്പാൻ;
കൊറ്റുകഴിഞ്ഞവൾപോന്നാൽപിന്നൊരു
വറ്റുമവറ്റിൽ കാണുകയില്ല
ചിന്തിച്ചാശുതപസ്സുതുടങ്ങി;
കാന്ത്യാമോഹനനാകിയസൂര്യനു
മന്തികസീമനിവന്നു വിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരേ!
ഏന്തോവസ്തുലഭിക്കണമെന്നാൽ
കുന്തീകുമാരന്മാർക്കതുസർവാ
ചന്തമിയന്നചരക്കിൽകാണാം
എന്തൊരുവിസ്മയമസ്മാദികളേ!
ചോറും കറിയും ചാറുംപുളിയും
നൂറുസഹസ്രം ജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭ്രൂപതിമാരുടെവല്ലഭയാകും
ദ്രൗപദിവേണമതൊക്കെവിളമ്പാൻ;
കൊറ്റുകഴിഞ്ഞവൾപോന്നാൽപിന്നൊരു
വറ്റുമവറ്റിൽ കാണുകയില്ല
— പാത്രചരിതം തുള്ളൽ
അക്ഷയലോകം
- സ്വർഗ്ഗം
അക്ഷയ്യ
- വിശേഷണം:
- ക്ഷയമില്ലാത്ത
- ക്ഷയമുണ്ടാകാത്ത
അക്ഷയ്യോദകം
- ക്ഷയമില്ലാത്ത വെള്ളം. ശ്രാദ്ധത്തിൽ പിണ്ഡദാനാനന്തരമുള്ള തൃപ്തിജലം. ഈ ജലം മധുവും എള്ളും കലർന്നതായിരിക്കും
‘പ്രാണിനാമുദകം ദത്തമക്ഷയ്യമുപതിഷ്ഠതു’
— ശ്രുതി
അക്ഷര
- നാശമില്ലാത്ത
- അക്ഷയമായ
- ഇളക്കമില്ലാത്ത
- പരബ്രഹ്മത്തെ സംബന്ധിച്ച
- മാറ്റരുതാത്ത
അക്ഷരം
- അകാരാദിവർണ്ണങ്ങളുടെ പേർ
- വ്യഞ്ജനത്തോടുകൂടിയൊ കൂടാതെയൊ ഇരിക്കുന്ന ഒറ്റസ്വരം
- മോക്ഷം
- പരബ്രഹ്മം
- ജലം
- ആകാശം
- പ്രണവം (ഓം എന്നതു്)
- ധർമ്മം
- പ്രകൃതി
- യാഗം
- തപസ്സ്
‘അക്ഷരമെന്നാലമ്പതുമൊന്നു
മതില്പരമെങ്ങാൻകേൾപ്പാനുണ്ടൊ?’
മതില്പരമെങ്ങാൻകേൾപ്പാനുണ്ടൊ?’
— സ്യമന്തകം തുള്ളൽ
അക്ഷരകം
- ഒരക്ഷരം
- ഒരു സ്വരം
അക്ഷരകാഠിന്യം
- അക്ഷരത്തിന്റെ കഠിനത (കടുപ്പം)
- ഒരക്ഷരം ശബ്ദിക്കുന്നതിനുള്ള കടുപ്പം
അക്ഷരചഞ്ചു, അക്ഷരചുഞ്ചു
- എഴുതുന്നതിനു തഴക്കമുള്ളവൻ (സാമർത്ഥ്യമുള്ളവൻ)
അക്ഷരചണ
- വിശേഷണം:
- എഴുതുവാൻ സാമർത്ഥ്യമുള്ള
- എഴുതുന്നതിൽ തഴക്കമുള്ള
- (ലിപികാരൻ, അക്ഷരചണൻ, അക്ഷരചുഞ്ചു, ലേഖകൻ ഇവ നാലും എഴുത്തുകാരന്റെ പേർ).
‘ലിപികാരോക്ഷരചണോ
ക്ഷരചുഞ്ചുശ്ചലേഖകേ’
ക്ഷരചുഞ്ചുശ്ചലേഖകേ’
— അമരം
അക്ഷരചയം
- അക്ഷരങ്ങളുടെ കൂട്ടം
അക്ഷരച്ഛന്ദസ്സ്
- കവിതയ്ക്കു് അടിയൊന്നിനു് ഇത്ര അക്ഷരമുണ്ടായിരിക്കണമെന്നു കണക്കാക്കുക (കവനം)
- വർണ്ണവൃത്തം
അക്ഷരച്ഛായ
- അക്ഷരത്തിന്റെ നിഴൽ (പ്രതിബിംബം)
- ഒരക്ഷരം പോലെ മറ്റൊരക്ഷരം ഇരിക്കുക
അക്ഷരച്യുത
- വിശേഷണം:
- അക്ഷരം വീണുപോയ
- അക്ഷരം ഇളകിയ
അക്ഷരച്യുതകം
- ഒരക്ഷരം വിട്ടു മുമ്പിലത്തേതല്ലാത്ത അർത്ഥം ഉണ്ടാക്കുക
അക്ഷരച്യുതി
- ഏതെങ്കിലും അക്ഷരം വിട്ടു പോകുന്നതു്
അക്ഷരജനനി
- എഴുത്തുതൂവൽ
- അക്ഷരത്തെ ജനിപ്പിക്കുന്നത്
അക്ഷരജീവൻ, അക്ഷരജീവികൻ, അക്ഷരജീവി
- എഴുതി ഉപജീവനം കഴിക്കുന്നവൻ
അക്ഷരജ്ഞാനം, അക്ഷരപരിജ്ഞാനം
- അക്ഷരത്തിലുള്ള പരിചയം
- എഴുത്തറിവു്
‘അക്ഷരജ്ഞാനവുമില്ല വിദ്യാഭ്യാസവുമില്ല
രക്ഷശിക്ഷാദികളില്ലരാജ്യസംസാരവുമില്ല’
രക്ഷശിക്ഷാദികളില്ലരാജ്യസംസാരവുമില്ല’
— സഭാപ്രവേശം തുള്ളൽ
അക്ഷരൻ
- ശിവൻ
- വിഷ്ണു
- ബ്രഹ്മാവ്
- കൂടസ്ഥൻ
‘ക്ഷരസ്സർവാണി ഭൂതാനി കൂടോസ്ഥോക്ഷര ഉച്യതേ’
— ഭഗവദ്ഗീത
അക്ഷരപരിജ്ഞാനി
- അക്ഷരത്തിൽ പരിചയമുള്ളവൻ
- എഴുത്തറിവുള്ളവൻ
അക്ഷരതൂലിക
- എഴുതുന്ന തൂവൽ
- സ്റ്റീൽപേന
- ചായമിടുന്നതിനുള്ള ഉപകരണവിശേഷം
അക്ഷരന്യാസം
- എഴുതുക
- അക്ഷരമാല
- അക്ഷരക്രമം
അക്ഷരഭൂമിക
- എഴുതാനുള്ള പലക
അക്ഷരമാലിക
- അക്ഷരക്രമം
- അ
- ആ
- ഇത്യാദി തുടർച്ചയായി വിവരിക്കുന്നതു്; ഭാഷയിലുള്ള എല്ലാ അക്ഷരങ്ങൾക്കും കൂടി പറയുന്ന പേർ
അക്ഷരമുഖൻ
- വിദ്വാൻ
- വിദ്യാർത്ഥി
- മുഖത്തു അക്ഷരമയങ്ങളായ ശാസ്ത്രങ്ങൾ ഉള്ളവൻ എന്നു വ്യുൽപത്തി
അക്ഷരലക്ഷം
- ഒരു സമ്മാനം. ഭോജചരിത്രം മുതലായ ഗ്രന്ഥങ്ങളിൽ കവികൾക്ക് ‘അക്ഷരലക്ഷം’ കൊടുത്തു എന്നു കാണുന്നുണ്ട്. വിശേഷമായ ശ്ലോകമാണെങ്കിൽ അതിൽ എത്ര അക്ഷരമുണ്ടോ അത്രയും അക്ഷരങ്ങള്‍ക്കു ലക്ഷം പണം വീതം കൊടുക്കുന്നതിനാലാണ് അക്ഷരലക്ഷം എന്നു പറയുന്നതു്. മഹാകവികാളിദാസൻ ഒരിക്കൽ ഉണ്ടാക്കിയ നാലു ശ്ലോകത്തിനു പ്രതിഫലമായി ഭോജരാജാവു തന്റെ രാജ്യം മുഴുവന്‍ കൊടുത്തു എന്നു നാം പ്രസിദ്ധമായി കേട്ടിട്ടുണ്ടല്ലോ.
— ഒരു മാസിക
അക്ഷരവർജ്ജിത
- വിശേഷണം:
- വിദ്യയില്ലാത്ത
- പഠിത്തമില്ലാത്ത
- പഠിത്തമുള്ളവനെ (വിദ്വാനെ) സാക്ഷരൻ എന്നും പഠിത്തമില്ലാത്തവനെ അക്ഷരവർജ്ജിതൻ എന്നും പറയുന്നു.
അക്ഷരവിദ്യ
- സാഹിത്യവിദ്യ
- പഠിപ്പ്
‘സാക്ഷരന്മാർമരിക്കുമ്പോൾ
രാക്ഷസന്മാരായിത്തീരും
പക്ഷപാതമതുപിന്നെ
അക്ഷരവിദ്യയിൽവേണം’
രാക്ഷസന്മാരായിത്തീരും
പക്ഷപാതമതുപിന്നെ
അക്ഷരവിദ്യയിൽവേണം’
— ത്രിപുരദഹനം തുള്ളൽ
അക്ഷരവിന്യസം
- അക്ഷരത്തെ വിന്യസിക്കുന്നതു
- വിന്യാസം എന്നാൽ വേണ്ടും പ്രകാരമുള്ള നിറുത്തൽ എന്നത്ഥം. ഉദാ:ബലവിന്യാസം-സൈന്യത്തെ വേണ്ടുംപ്രകാരം നിറുത്തക
അക്ഷരശഃ
- ഓരോ അക്ഷരമായിട്ടു്
- സൂക്ഷ്മമായിട്ടു്
അക്ഷരശ്ലോകം
- ഒരു വിനോദം
- ഒരാൾ ശ്ലോകം ചൊല്ലിയാൽ ആ ശ്ലോകത്തിന്റെ മൂന്നാം പാദത്തിന്റെ ആദ്യ അക്ഷരം ഏതോ ആ അക്ഷരത്തിൽ തുടങ്ങുന്ന ശ്ലോകം എതിർകക്ഷി ചൊല്ലേണ്ടതാണെന്നുള്ള വ്യവസ്ഥയോടുകൂടിയിരുന്ന് ആയതു നടത്തി ജയത്തേയും തോൽവിയേയും പരീക്ഷിച്ചറിയുക.
- ഹരിനാമകീർത്തനം മുതലായ പുസ്തകങ്ങളുടെ അക്ഷരമാല പോലുള്ള ശ്ലോകസമൂഹം
അക്ഷരസംഖ്യ
- കടപയാദി
- പരപ്പേർ
- 1 2 3 4 5 6 7 8 9 ശൂന്യം
ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ ത ഥ ദ ധ ന
പ ഫ ബ ഭ മ ” ” ” ” ”
യ ര ല വ ശ ഷ സ ഹ ള ”
ഇങ്ങിനെ ക=1, ഖ=2, ഗ=3 എന്നിപ്രകാരം ധരിക്കണം. വ്യഞ്ജനത്തോടു സ്വരം ചേർന്നാൽ സംഖ്യഭേദപ്പെടുകയില്ല ഉദാ:കെ പൊ യൊ. ഇവയൊക്കെയും 1 എന്നുതന്നെ. കൂട്ടക്ഷരങ്ങളിൽ അവസാനത്തുള്ള വ്യഞ്ജനം കൂട്ടേണ്ടതാണു്. സ് പ=പ=1. ക, ട, പ, യ=1. ഖ, ഠ, ഫ, ര=2. ഗ, ഡ, ബ, ല=3. ഘ, ഢ, ഭ, വ=4. ങ, ണ, മ, ശ=5. ച, ത, ഷ=6 ഛ, ഥ, സ=7. ജ, ദ, ഹ=8. ഝ ധ ള=9, ന ഈ 2-൦ അ ആ മുതലായ 16 കേവലസ്വരങ്ങളും ശൂന്യം.
അക്ഷരസംയുക്തൻ
- വിദ്യാഭ്യാസത്തോടുകൂടിയവൻ
‘ശുദ്രമക്ഷരസായുക്തം’
— നീതിസാരം
അക്ഷരസംസ്ഥാനം
- എഴുതപ്പെട്ട അക്ഷരം
- [ലിഖിതം, അക്ഷരസംസ്ഥാനം, ലിപി, ലിബി ഇവ നാലും എഴുതപ്പെട്ട അക്ഷരത്തിന്റെ പേർ. ‘ലിഖിതാക്ഷരവിന്യാസേ’ എന്നും പാഠം കാണുന്നു]
- അക്ഷരങ്ങളെ വേണ്ടുംവണ്ണം കൂട്ടിച്ചേർക്കുക
- അക്ഷരമാല
‘ലിഖിതാക്ഷരസംസ്ഥാനേ
ലിപിർല്ലിബിരുഭേസ്ത്രിയൊ’
ലിപിർല്ലിബിരുഭേസ്ത്രിയൊ’
— അമരം
അക്ഷരാംഗം
- ലിപി മലയാളത്തിൽ 53 അക്ഷരങ്ങളുടെ ഉച്ചാരണത്തിനു വർണ്ണം എന്നു പേർ വർണ്ണത്തെ എഴുതിക്കാണിപ്പാൻ പാടില്ല. ഉച്ചാരണത്തെ കുറിക്കു ന്ന അ, ആ മുതലായ ചിഹ്നങ്ങള്‍ക്കു ‘ലിപി’ എന്നു പറയുന്നു.
അക്ഷരാജൻ
- ചൂതൂകളിയിൽ അധികം താൽപര്യമുള്ളവൻ
- ചൂതുകളിയിൽ അതിപ്രധാനമായ ‘കല’ എന്ന കരുവു്
- രാജാ, അഹസ്സ്, സഖി ഈ ശബ്ദങ്ങൾക്കു സമാസാന്തത്തിൽ ‘ടച്ചു’ പ്രത്യയം വന്നു് അകാരാന്തത്വം വരുന്നു. ഉദാ:ദേവരാജൻ, മകരകുണ്ഡലധരസഖൻ ‘രാജാഹസ്സഖിഭ്യഷ്ടച്ചു’ എന്നു പാണിനിസൂത്രം.
അക്ഷരാഡംബരം
- ഒച്ചമുഴങ്ങന്ന വിധത്തിലുള്ള അക്ഷരങ്ങൾ പ്രയോഗിക്കുക
- ചമൽക്കാരം
- തുല്യത ഇവ അക്ഷരങ്ങളിൽ വരുത്തുക
അക്ഷരാഭ്യാസം
- അക്ഷരങ്ങൾ അഭ്യസിക്കുക (പഠിക്ക)
- അക്ഷരവിദ്യ
അക്ഷരാരംഭം
- വിദ്യാരംഭം
- കുട്ടികൾക്കു സാഹിത്യവിദ്യ അല്ലെങ്കിൽ അക്ഷരവിദ്യ തുടങ്ങുക
അക്ഷരാർത്ഥം
- വ്യുൽപ്പത്തിയനുസരിച്ചു പദങ്ങൾക്കുള്ള അർത്ഥം
അക്ഷരീ
- മഴക്കാലം
അക്ഷലീല
- ചൂതുകളി
‘അക്ഷലീലാവിധം നിർത്തി
ദക്ഷവൈരിഭഗവാനും
തൽക്ഷണംതന്നുടെ രൂപം
പ്രകാശിപ്പിച്ചരുൾചെയ്തു’
ദക്ഷവൈരിഭഗവാനും
തൽക്ഷണംതന്നുടെ രൂപം
പ്രകാശിപ്പിച്ചരുൾചെയ്തു’
— പഞ്ചേന്ദ്രോപാഖ്യാനം തുള്ളല്‍
അക്ഷവതി
- ചൂതുകളി
- ദ്യൂതം, അക്ഷവതി, കൈതവം, പണം ഇവ നാലും ചൂതിന്റെ പേർ.
‘ദ്യൂതോസ്ത്രിയാമക്ഷവതീ
കൈതവം പണഇത്യപി’
കൈതവം പണഇത്യപി’
— അമരം
അക്ഷവതീക്രീഡ
- ചൂതുകളി
- അക്ഷമുള്ള കളി
അക്ഷവാടം, അക്ഷവാടി, അക്ഷവാടിക
- ചൂതുകളിക്കുള്ള ഇടം
- ചൂതുകളിപ്പാനുള്ള പലക
അക്ഷവിത്തു്
- ചൂതുകളി അറിയുന്നവൻ
- വ്യവഹാരം അറിയുന്നവൻ
അക്ഷവിദ്യ
- ചൂതുകളിയുടെ അറിവു്
അക്ഷവൃത്തൻ
- ചൂതുകളി പരിചയിച്ചവൻ
അക്ഷവേത്രി
- ചൂതുകളി അറിയുന്നവൾ
- വ്യവഹാരം അറിയുന്നവൾ
അക്ഷശാകം
- വ്ളാർമരം
അക്ഷശൗണ്ഡൻ
- ചൂതുകളിപ്പാൻ സമർത്ഥൻ
അക്ഷസസ്യം
- വ്ളാർമരം
അക്ഷസൂത്രം
- ജപമാലയ്ക്കുള്ള ചരടു്
‘അക്ഷസൂത്രം ശിവലിംഗം
വ്യാഘ്രചർമ്മമിവയെല്ലാം
രക്ഷയും തൽക്ഷണം ദൂര
ത്തുപേക്ഷിച്ചു കശ്മലൻമാർ’
വ്യാഘ്രചർമ്മമിവയെല്ലാം
രക്ഷയും തൽക്ഷണം ദൂര
ത്തുപേക്ഷിച്ചു കശ്മലൻമാർ’
— ത്രിപുരദഹനം തുള്ളൽ
അക്ഷഹൃദയം
- ഒരു മന്ത്രം
- അക്ഷഹൃദയം ഒരു സിദ്ധവിദ്യയാണു്. ഇതു് അറിയാവുന്നവർക്കു് ഒരു മരത്തിൽ എത്ര ഇല പൂവു മുതലായവ ഉണ്ടെന്നു് എണ്ണാതെ പറവാൻ കഴിയും.
‘വിശ്വാസഭാജനമായ് വന്നാൽപിന്നെ
അശ്വഹൃദയമവനായ് നൽകീടുകിൽ
അക്ഷഹൃദയം വശമായ്പരും തവ;
അക്ഷമനാംകലിയുമന്നൊഴിയും’
അശ്വഹൃദയമവനായ് നൽകീടുകിൽ
അക്ഷഹൃദയം വശമായ്പരും തവ;
അക്ഷമനാംകലിയുമന്നൊഴിയും’
— നളചരിതം കഥകളി
അക്ഷാഗ്രകീലം,അക്ഷാഗ്രകീലകം
- അക്ഷത്തിന്റെ അഗ്രത്തിലുള്ള കീലം (കീലകം) (അച്ചുതടിയുടെ തലയ്ക്കുള്ള ആണി)
- അച്ചുതണ്ടിന്റെ ആണി
- പിണ്ഡിക, നാഭി ഇവ രണ്ടും ചക്രകൂടത്തിന്റെ പേർ. അക്ഷാഗ്രകീലം(കം), അണി ഇവരണ്ടും അച്ചുതണ്ടിന്റെപേർ.
‘പിണ്ഡികോനാഭിരക്ഷാഗ്ര
കീലകേതുദ്വയോരണി’
കീലകേതുദ്വയോരണി’
— അമരം
അക്ഷാന്തി
- ക്ഷാന്തിയില്ലായ്മ
- ഈര്‍ഷ്യയില്ലായ്മ
- ക്ഷമയില്ലായ്മ
- അക്ഷാന്തി, ഈർഷ്യ ഇവ രണ്ടും ഈർഷ്യയുടെ പേർ.
‘ആക്ഷാന്തിരീര്‍ഷ്യം’
— അമരം
അക്ഷാന്തിമാൻ
- ക്ഷമയില്ലാത്തവൻ
- ഈർഷ്യയില്ലാത്തവൻ
- അസൂയയില്ലാത്തവൻ
- വിരോധമില്ലാത്തവൻ
- സ്ത്രീ:അക്ഷാന്തിമതി. നപും:അക്ഷാന്തിമത്ത്.
അക്ഷാമ
- ക്ഷാമം (ദുർല്ലഭത) ഇല്ലാത്ത
‘അക്ഷാമഭക്തിപ്രവാണേനമൂർധ്നാ
ജഗ്രാഹരാത്രിഞ്ചരകാളരാത്രിഃ’
ജഗ്രാഹരാത്രിഞ്ചരകാളരാത്രിഃ’
— ഉത്തരരാമായണം ചമ്പു
അക്ഷാര
- വിശേഷണം:
- സാക്ഷാൽ ഉപ്പായ
അക്ഷാരം
- സാക്ഷാൽ ഉപ്പ്
അക്ഷാരലവണം
- സാക്ഷാൽ ഉപ്പ്
- ഇന്തുപ്പ്
അക്ഷാവപനം
- ചൂതുകളിപ്പലക
- (ഇതു ചൂതിലുള്ള കരുക്കളെ ഇളക്കിയിടുന്നതിനുള്ള ആധാരസാധനം.)
അക്ഷാവലി
- ജപമാല (അക്ഷമാല.)
അക്ഷാവാപൻ
- ചൂതുകളിക്കുന്നവൻ
- അക്ഷങ്ങളെ ഇളക്കിക്കളിക്കുന്നതുകൊണ്ട് ഈ പേർ വന്നു.
അക്ഷാംശം
- ഭൂമദ്ധ്യരേഖയിൽ നിന്നു വടക്കോട്ടോ തെക്കോട്ടോ ഉള്ള ദൂരത്തിന്റെ പേർ
- അക്ഷം (അച്ചുതണ്ട്) വടക്കേ ധ്രുവം മുതൽ തെക്കെ ധ്രുവംവരെ ഭൂമിയുടെ ഉള്ളിൽക്കൂടി കടന്നുപോകുന്നതായി ഒരു അക്ഷം (അച്ചുതണ്ട്) ഉണ്ടെന്നാണു ശാസ്ത്രജ്ഞമതം. അതിന്റെ ഒത്ത നടുവിലാണു ഭൂമദ്ധ്യരേഖ.
അക്ഷി
- കണ്ണ്
- വിഷയങ്ങളെ വ്യാപിക്കുന്നത്
- വസ്തുക്കളെ വ്യാപിച്ചറിയുന്നത് എന്നു വ്യുൽപത്തി.
അക്ഷികം
- കണ്ണിനു ഹിതമായത്
അക്ഷികർണ്ണം
- പാമ്പ്
‘അക്ഷികർണ്ണന്മാർവംശം നഷ്ടമാക്കീടുവാനായ്’
— ഭാരതം
അക്ഷികമ്പം
- കണ്ണിമയ്ക്കുക
അക്ഷികൂടം
- കറുത്തമിഴി
അക്ഷികൂലകം
- കണ്മണി
അക്ഷികോണം
- കടക്കണ്ണ്
‘ബദ്ധാമർഷാതിരേകഭൂമിതപരിഘദ
ത്താതിരൂക്ഷാക്ഷികോണഃ’
ത്താതിരൂക്ഷാക്ഷികോണഃ’
— കല്യാണസൗഗന്ധികം കഥകളി
അക്ഷിഗത
- വിശേഷണം:
- കണ്ട
- കണ്ണിൽപ്പെട്ട
- കണ്ണിനു നേരെ വന്ന
അക്ഷിഗതൻ
- ദ്വേഷിക്കപ്പെടത്തക്കവൻ
- ദ്വേഷ്യൻ, അക്ഷിഗതൻ ഇവ രണ്ടും ദ്വേഷിക്കപ്പെടത്തക്കവന്റെ പേർ.
‘ദ്വേഷ്യേത്വക്ഷിഗതഃ’
— അമരം
അക്ഷിഗോളം
- കറുത്തമിഴി
അക്ഷിഗോചര
- വിശേഷണം:
- കാണാകുന്ന
അക്ഷിതാര
- കറുത്തമിഴി
അക്ഷിദ്വന്ദ്വം
- കണ്ണിണ
അക്ഷിപക്ഷ്മം
- ഇമ
- കൺപീലികൾ
അക്ഷിപടലം
- കണ്മിഴിയുടെ പുറത്തേ തൊലി
- കണ്മിഴിയുടെ പുറത്തൊലിയുടെ മീതേയുണ്ടാകുന്ന ഒരു രോഗം
അക്ഷിപാകാത്യയ
- ഒരു നേത്രരോഗം
- വാതാദിദോഷം നിമിത്തം കൃഷ്ണമണ്ഡലം മുഴുവനും വെളുത്തതായ ശുക്ലം വ്യാപിക്കുന്നതാണു ലക്ഷണം. സന്നിപാതജമായ ഈ രോഗം വർജ്ജനീയമാകുന്നു.
‘ശ്വേതംസമാക്രാമതിസർവതോഹി
ദോഷേണയസ്യാസിതമണ്ഡലഞ്ച
തമക്ഷിപാകാത്യയമക്ഷിരോഗം
സർവാത്മകം വർജ്ജയിതവ്യമാഹുഃ’
ദോഷേണയസ്യാസിതമണ്ഡലഞ്ച
തമക്ഷിപാകാത്യയമക്ഷിരോഗം
സർവാത്മകം വർജ്ജയിതവ്യമാഹുഃ’
— മാധവനിദാനം
അക്ഷിപീല
- വലിയ വേപ്പ്
അക്ഷിപ്നു
- ക്ഷിപ്നു (നിന്ദാശീലൻ) അല്ലാത്തവൻ
‘നിരാകരിഷ്ണുക്ഷിപ്നുസ്സ്യാൽ’
— അമരം
അക്ഷിഭൂ
- സത്യമായത്
- പ്രത്യക്ഷമായത്
അർക്ഷിഭേഷജം
- ചെമന്ന പാച്ചോറ്റി
- വെളുത്ത പാച്ചോറ്റി എന്നു പാഠ്യം.
അക്ഷിഭ്രുവം
- പുരികവും കണ്ണും തമ്മിൽ മുട്ടുക
- ഇതു കോപാദിഭാവഭേദങ്ങളിൽ ഉണ്ടാകും.
അക്ഷിമണി
- കണ്മണി
- കണ്മിഴി
- അക്ഷികൂടകം
അക്ഷിയുഗം
- കണ്ണിണ
അക്ഷിലക്ഷീഭവിക്ക
- കാണുമാറാക
അക്ഷി ലാമം, അക്ഷി രാമം
- ഇമ
- കണ്ണിന്റെ രോമം
അക്ഷിവം(ബം)
- കടലുപ്പ്
- കണ്ണിനു പ്രീതിയെ ഉണ്ടാക്കുന്നതു് എന്നു താൽപര്യം.
- മഞ്ഞനിറമുള്ള മുരിങ്ങ (ശോഭാഞ്ജനവൃക്ഷം)
അക്ഷിവികൂർണിതം
- കടക്കണ്ണു കൊണ്ടുള്ള നോട്ടം
അക്ഷിവകൂശിതം
- കടക്കണ്ണു കൊണ്ടുള്ള നോട്ടം
അക്ഷിവിലാസം
- കണ്ണിന്റെ ഭംഗി
അക്ഷിസ്യന്ദം
- വ്ളാർമരം
അക്ഷീണ
- വിശേഷണം:
- ക്ഷീണമില്ലാത്ത
- തളർച്ചയില്ലാത്ത
‘വീക്ഷിച്ചുവിഘ്നരഹിതംമുനികൃത്യമെല്ലാ
മക്ഷീണവിക്രമവിജൃംഭിതമാംത്വദീയം’
മക്ഷീണവിക്രമവിജൃംഭിതമാംത്വദീയം’
— അഭിജ്ഞാനശാകുന്തളം
അക്ഷീണത
- ക്ഷീണം (തളർച്ച) ഇല്ലായ്മ
അക്ഷീണരുക്കു്
- പ്രബലമായ താപം
‘സാക്ഷാദധുനാഇന്നു
വീക്ഷേവിധിനാഹരി
ണാക്ഷീംതുവിനാവിരഹേ
ണാക്ഷീണതജാവിവശോ’
വീക്ഷേവിധിനാഹരി
ണാക്ഷീംതുവിനാവിരഹേ
ണാക്ഷീണതജാവിവശോ’
— നളരചരിതം കഥകളി
അക്ഷീര
- വലിയവേപ്പു്
അക്ഷീവം(ബം)
- കടലുപ്പു്
- കറികളിൽ വ്യാപിക്കുന്നതിനാൽ ഈ പേരുണ്ടായി എന്നും കാണുന്നു.
- അക്ഷീബം, വസിരം ഇവരണ്ടും കടലുപ്പിന്റെ പേർ.
- (മഞ്ഞപ്പൂവുള്ള) മുരിങ്ങ
- സൗഭഞ്ജനം, ശിഗ്രം, തീക്ഷ്ണഗന്ധകം, അക്ഷീബം, മോചകം, ഇവ അഞ്ചും മുരിങ്ങയുടെപേർ.
‘സാമുദ്രം യത്തുലവണ
മക്ഷീബംവസിരഞ്ചതൽ
മക്ഷീബംവസിരഞ്ചതൽ
— അമരം
‘സൗഭഞ്ജനേശിഗ്രുതീക്ഷ്ണ
ഗന്ധകാക്ഷീബമോചകാഃ’
ഗന്ധകാക്ഷീബമോചകാഃ’
— അമരം
അക്ഷീബ
- വിശേഷണം:
- മദിച്ചിട്ടില്ലാത്ത
- മത്തൻ, ശൗണ്ഡൻ, ഉൽക്കടൻ, ക്ഷീബൻ ഇവ നാലും കുടിച്ചു മദിച്ചവന്റെ പേർ.
‘മത്തേശൗണ്ഡോൽക്കുടക്ഷീബാഃ’
— അമരം
അക്ഷീരം
- വലിയ വേപ്പു്
- മുളവെണ്ണ
അക്ഷുണ്ണ
- വിശേഷണം:
- പരിചയിക്കപ്പെടാത്ത
- (ഉദാ:അക്ഷുണ്ണശിഖരങ്ങൾ. ‘അക്ബർ’.)
- ചതയ്ക്കപ്പെട്ടതല്ലാത്ത
- പൊടിക്കപ്പെട്ടതല്ലാത്ത
- മുറിക്കാത്ത
- മുറിയാത്ത
- ജയിക്കപ്പെടാത്ത
- ജയശീലമുള്ള
- കുറക്കാത്ത
- കുറയാത്ത
- ചവുട്ടീട്ടില്ലാത്ത
- അസാധാരണമായ
- അഭ്യസിക്കാത്ത
- തുടരെനിവർന്നു കിടക്കുന്ന
അക്ഷുദ്രൻ
- ക്ഷുദ്രനല്ലാത്തവന്‍
- ക്ഷുദ്രൻ = പിശുക്കിന്റെ ശക്തികൊണ്ടു് ദരിദ്രൻ എന്നപോലെ കഷ്ടമായി ജീവിക്കന്നവൻ.
- ശ്രേഷ്ഠൻ
- നിസ്സാരനല്ലാത്തവൻ
- ശിവൻ
അക്ഷുദ്ര
- വിശേഷണം:
- ഹീനമല്ലാത്ത
- ലുബ്ധുള്ള
- നിസ്സാരമല്ലാത്ത
- ക്രൂരമല്ലാത്ത
‘രൂക്ഷാട്ടഹാസമൊടുമക്ഷിസ്ഫുലിംഗമൊടു
മക്ഷീണമാമസുരരക്ഷോഭടപ്രകര
യക്ഷപ്രധാനികളുമക്ഷുദ്രപക്ഷികൾത
രക്ഷുക്കളുംവളരെവിശ്വംഭരായനമഃ’
മക്ഷീണമാമസുരരക്ഷോഭടപ്രകര
യക്ഷപ്രധാനികളുമക്ഷുദ്രപക്ഷികൾത
രക്ഷുക്കളുംവളരെവിശ്വംഭരായനമഃ’
— പതിനാലുവൃത്തം
അക്ഷ്ണുതം
- ക്ഷ്ണുതം (മൂർച്ചകൂട്ടപ്പെട്ടതു്) അല്ലാത്തതു്
അക്ഷേത്ര
- വിശേഷണം:
- കൃഷിചെയ്തിട്ടില്ലാത്ത
- വയലുകൾ ഇല്ലാത്ത
അക്ഷേത്രാജീവൻ
- കൃഷിക്കാരനല്ലാത്തവൻ
അക്ഷേത്രം
- നല്ല വിദ്യാർത്ഥി അല്ലാത്തവൻ
- ചീത്തവയലു്
- ക്ഷേത്രം (ഭാര്യ) അല്ലാത്ത
- ക്ഷേത്രം (ശരീരം) അല്ലാത്ത
അക്ഷേത്രി
- ഭാര്യയുടെ നാഥനല്ലാത്തവൻ
അക്ഷേപിഷ്ഠൻ
- ക്ഷേപിഷ്ഠൻ (വേഗാതിശയമുള്ളവൻ) അല്ലാത്തവൻ
അക്ഷോടം, അക്ഷോഡം(ഡകം)
- മല ഉകമരം
- അക്ഷോടം, കന്ദരാളം (കർപ്പരാളം) രണ്ടും മല ഉകമരത്തിന്റെ പേർ.
‘അക്ഷോടകന്ദരാളൗ’
— അമരം
അക്ഷോദിഷ്ഠൻ
- ക്ഷോദിഷ്ഠൻ (അതിക്ഷുദ്രൻ) അല്ലാത്തവൻ
അക്ഷോഭ്യ
- വിശേഷണം:
- ഇളകാത്ത
- ഇളക്കാൻ കഴിയാത്ത
- ഇളക്കപ്പെടുവാൻ വയ്യാത്ത
- സ്ഥിരമായ
‘സമ്മാനത്തിങ്കലുള്ളിൽ സമ്മോദമുണ്ടാകാ
നിർമ്മലമപമാനത്തിങ്കലുംഖേദിയാതെ
അക്ഷോഭ്യനായിഗംഗതന്നിലേഹ്രദംപോലെ
രക്ഷിച്ചു ധർമ്മത്തെയും വാണീടുന്നവൻ വിദ്വാൻ’
നിർമ്മലമപമാനത്തിങ്കലുംഖേദിയാതെ
അക്ഷോഭ്യനായിഗംഗതന്നിലേഹ്രദംപോലെ
രക്ഷിച്ചു ധർമ്മത്തെയും വാണീടുന്നവൻ വിദ്വാൻ’
— ഭാരതം വിദുരവാക്യം
അക്ഷോഭ്യനിശ്ചയൻ
- ഇളകാത്ത മനസ്സുറപ്പുള്ളവൻ
അക്ഷൗഹിണി
- ഒരു വലിയ സൈന്യവിഭാഗം
- ‘ഏകേഭൈകരഥത്ര്യശ്വം പത്തിഃപഞ്ചപദാതികം’ എന്നതനുസരിച്ചു് ഒരു ആന, ഒരു തേരു്, മൂന്നു കുതിര, അഞ്ചു കാലാൾ ഇത്രയും കൂടിയ സൈന്യത്തിനു ‘പത്തി’ എന്നു പേർ.
3 പത്തി - ഒരു സേനാമുഖം.
3 സേനാമുഖം - ഒരു ഗുല്മം.
3 ഗുല്മം - ഒരു ഗണം.
3 ഗണം - ഒരു വാഹിനി.
3 വാഹിനി - ഒരു പൃതന.
3 പൃതന - ഒരു ചമു.
3 ചമു - ഒരു അനീകിനി.
1൦ അനീകിനി - ഒരു അക്ഷൗഹിണി.
ഇതനുസരിച്ച് 21, വൃ7൦ ആന, 21 വൃ7൦ തേരു്, 65, 61൦ കുതിര, 1൦ൻ, 35൦ കാലാൾ ഇത്രയും കൂടിയ സൈന്യവിഭാഗമാണ് ഒരു അക്ഷൗഹിണി. ആനകളും തേരുകളും എണ്ണത്തിൽ തുല്യമായിരിക്കയും, കുതിരയും കാലാളും യഥാക്രമം മുൻചൊന്നവയുടെ മൂന്നും അഞ്ചും ഗുണം വീതം ആയിരിക്കുകയും ചെയ്യുന്നതു് ഇന്ത്യയിലെ പണ്ടത്തെ യുദ്ധസമ്പ്രദായമാകുന്നു.
‘ഹസ്തിയും തേരുമോരോന്നശ്വംമൂന്നഞ്ചുകാലാൾ
പത്തിയാം, മൂന്നുപത്തികൂടിയാൽസേനാമുഖം
തത് ത്രിഗുണിതം ഗുല്മം, തത് ത്രിഗുണിതം ഗണം
തത് ത്രിഗുണിതമല്ലോ വാഹിനിയാകുന്നതും
തത് ത്രിഗുണിതയല്ലോ പൃതനയാകുന്നതും
തത് ത്രിഗുണിതം ചമൂരാഖ്യയെന്നതു നൂനം
തത് ത്രിഗുണിതയല്ലോ ചൊല്ലേറുമനീകിനി
തദ്ദശഗുണിതയാകുന്നതുമക്ഷൗഹിണി
ഇരുപത്തോരായിരത്തെണ്ണൂറുമെഴുപതും
കരികൾവേണം നല്ലരഥവുമത്രവേണം
മുമ്മടങ്ങതിലശ്വം കാലാളുമഞ്ചുമട
ങ്ങിമ്മതമറിയിച്ചാൻ മുനികളോടുസൂതൻ’
പത്തിയാം, മൂന്നുപത്തികൂടിയാൽസേനാമുഖം
തത് ത്രിഗുണിതം ഗുല്മം, തത് ത്രിഗുണിതം ഗണം
തത് ത്രിഗുണിതമല്ലോ വാഹിനിയാകുന്നതും
തത് ത്രിഗുണിതയല്ലോ പൃതനയാകുന്നതും
തത് ത്രിഗുണിതം ചമൂരാഖ്യയെന്നതു നൂനം
തത് ത്രിഗുണിതയല്ലോ ചൊല്ലേറുമനീകിനി
തദ്ദശഗുണിതയാകുന്നതുമക്ഷൗഹിണി
ഇരുപത്തോരായിരത്തെണ്ണൂറുമെഴുപതും
കരികൾവേണം നല്ലരഥവുമത്രവേണം
മുമ്മടങ്ങതിലശ്വം കാലാളുമഞ്ചുമട
ങ്ങിമ്മതമറിയിച്ചാൻ മുനികളോടുസൂതൻ’
— ഭാരതം
അഖചിതം
- ഖചിതം (പതിച്ചിട്ടുള്ളതു്) അല്ലാത്തതു്
- ചേർക്കപ്പെട്ടതല്ലാത്തതു്
അഖട്ടം
- മുൾമരം (പ്രിയാളവൃക്ഷം)
അഖട്ടി
- അനുചിതമായ വിസ്താരം
- ശിഷ്ടമല്ലാത്ത വ്യവഹാരം
അഖണ്ഡ
- വിശേഷണം:
- മുഴുവനായ
- മുറിഞ്ഞിട്ടില്ലാത്ത
അഖണ്ഡൻ
- പൂർണ്ണൻ
- എല്ലായിടവും നിറഞ്ഞവൻ
‘ജഗദുത്ഭവസ്ഥിതിസംഹാരാദികൾ ചെയ്വാ
നഖണ്ഡൻബ്രഹ്മവിഷ്ണുരുദ്രനാമങ്ങൾപൂണ്ടു’
നഖണ്ഡൻബ്രഹ്മവിഷ്ണുരുദ്രനാമങ്ങൾപൂണ്ടു’
— അദ്ധ്യാത്മരാമായണം
അഖണ്ഡം
- മുടക്കംകൂടാതെ
- ഇടവിടാതെ
- തടവുകൂടാതെ
- വിഘ്നംകൂടാതെ
അഖണ്ഡം
- ഒട്ടൊഴിയാതെയുള്ളതു്
- സമം
- സർവം
- വിശ്വം
- അശേഷം
- കൃത് സ്നം
- സമസ്തം
- നിഖിലം
- അഖിലം
- നിശ്ശേഷം
- സമഗ്രം
- സകലം
- പൂർണ്ണം
- അഖണ്ഡം
- അനൂനകം
- ഇവ പതിനാലും ‘ഒട്ടൊഴിയാതെയുള്ളത്’, എന്ന അർത്ഥത്തോടുകൂടിയവയാകുന്നു.
‘...............സമം സർവം
വിശ്വമശേഷം കൃത്സ്നം
സമസ്തനിഖിലാഖിലാനി നിശ്ശേഷം
സമഗ്രം സകലം പൂർണ്ണ
മഖണ്ഡം സ്യാദനൂനകെ’
വിശ്വമശേഷം കൃത്സ്നം
സമസ്തനിഖിലാഖിലാനി നിശ്ശേഷം
സമഗ്രം സകലം പൂർണ്ണ
മഖണ്ഡം സ്യാദനൂനകെ’
— അമരം
അഖണ്ഡന
- വിശേഷണം:
- മുഴുവനായ
- മുറിഞ്ഞിട്ടില്ലാത്ത
അഖണ്ഡനം
- മുറിഞ്ഞിട്ടില്ലാത്തതു്
- മുറിയാതിരുന്നസ്ഥിതി
- എതിർക്കപ്പെടാതെയിരിക്കുന്നസ്ഥിതി
- അസാധുവാകാതെയിരിക്കുന്ന സ്ഥിതി
- കാലം
‘വിണ്ണോരധീശ്വരൻ വജ്രംപ്രയോഗിച്ചു
ഖണ്ഡനംചെയ്തു വധിച്ചുകുമാരനെ’.
ഖണ്ഡനംചെയ്തു വധിച്ചുകുമാരനെ’.
— ഹനുമദുത്ഭവം തുള്ളൽ
അഖണ്ഡന
- മുഴുവനായവൾ
- മുറിഞ്ഞിട്ടില്ലാത്തവൾ
അഖണ്ഡാനന്ദൻ
- പരിപൂർണ്ണ സച്ചിദാനത്തോടു കൂടിയവൻ
അഖണ്ഡിത
- വിശേഷണം:
- ഖണ്ഡിതം (മുറിക്കപ്പെട്ടതു്) അല്ലാത്ത
- മുഴുവനായ
- അംശിക്കപ്പെട്ടതല്ലാത്ത
- തടവുകൂടാത്ത
- ഉപദ്രവം നേരിടാത്ത
‘അഖണ്ഡിതായധമുഖങ്ങളും’
— നളചരിതം തുള്ളൽ
അഖണ്ഡിത ഋതു, അഖണ്ഡിതർത്തു
- പൂക്കളും മറ്റും വേണ്ടതുപോലെ പതിവനുസരിച്ചു് ഉണ്ടാകുന്ന കാലം
- വിശേഷണമായാൽ ഫലവത്തായ എന്നർത്ഥം വരും.
അഖണ്ഡ്യ
- വിശേഷണം:
- ഖണ്ഡ്യം (മുറിക്കത്തക്കതു്) അല്ലാത്ത
അഖർവ
- വിശേഷണം:
- പൂർണ്ണതയുള്ള
- തികവായ
- ചെറുതല്ലാത്ത
- വലുതായ
‘താവൽക്കല്പാന്തകാലോൽകടപവനലുറൽ
പുഷ്കലാവർത്തകാഭ്ര
പ്രദ്ധ്വാനോഖർവഗർവത്രുടനപടുതര
സ്ഫാരവിഷ്ഫാരനാദഃ’
പുഷ്കലാവർത്തകാഭ്ര
പ്രദ്ധ്വാനോഖർവഗർവത്രുടനപടുതര
സ്ഫാരവിഷ്ഫാരനാദഃ’
— ഉത്തരാസ്വയംവരം കഥകളി
അഖലതി
- വിശേഷണം:
- കഷണ്ടിയല്ലാത്ത
അഖലൻ
- ഖലൻ (ദുഷ്ടൻ) അല്ലാത്തവൻ
- ക്രൂരനല്ലാത്തവൻ
അഖാതം
- വിശേഷണം:
- കുഴിച്ചിട്ടില്ലാത്ത
- കുഴിച്ചിട്ടിട്ടില്ലാത്ത
അഖാതം
- താനേയുണ്ടായ കുളം
- പുണ്യതീർത്ഥം.
- ദേവക്ഷേത്രങ്ങളോടു ചേർന്നുള്ള പൊയ്ക (മറ്റു ജലാശയം)
- അഖാതം = വെട്ടപ്പെടാത്തതു. ദേവഖാതകം = ദേവന്മാരാൽ വെട്ടപ്പെട്ടതു്. (രണ്ടും പൂണ്യതീർത്ഥത്തിന്റെ പേർ)
‘അഖാതം ദേവഖാതകം’
— അമരം
അഖാതകൻ
- കടംവാങ്ങിയവൻ
അഖാദകൻ
- ഭക്ഷിക്കാത്തവൻ
അഖാദനം
- തിന്നാതിരിക്ക
അഖാദുക
- വിശേഷണം:
- ഉപദ്രവം ചെയ്യുന്നതല്ലാത്ത
- ദോഷംചെയ്യുന്നതല്ലാത്ത
- ദോഷംചെയ്യണമെന്നുള്ള വിചാരം ഇല്ലാത്ത
- സ്ത്രീ:അഖാദുകി.
അഖാദ്യം
- ഖാദ്യം (കടിച്ചുതിന്നാനുള്ളതു്) അല്ലാത്തതു്
- ഭക്ഷണസാധനമല്ലാത്തതു്
അഖാർവാടൻ
- കഷണ്ടിത്തലയനല്ലാത്തവൻ
അഖിദിരൻ
- ദരിദ്രനല്ലാത്തവൻ
- സ്വത്തുനാശം വന്നവനല്ലാത്തവൻ
അഖിന്ന
- വിശേഷണം:
- ഖേദമില്ലാത്ത
- ക്ഷീണമില്ലാത്ത
- തളർച്ചയില്ലാത്ത
‘നിന്നോടതുപറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ്വന്നിതു താതനറിക നീ
ഖിന്നനായ്വന്നിതു താതനറിക നീ
— അദ്ധ്യത്മരാമായണം
അഖിന്നത
- ഖേദമില്ലായ്ക
- ക്ഷീണമില്ലായ്ക
- തളർച്ചയില്ലായ്ക
ഖിന്നുതയും പറവതിനിഹ നഹി
നിന്നുടെ കൃപതാനിഹ ശരണം’
നിന്നുടെ കൃപതാനിഹ ശരണം’
— രുഗ്മിണീസ്വയംവരം തുള്ളൽ
അഖില
- വിശേഷണം:
- പൂർണ്ണമായ
- തികവായ
- [അഖണ്ഡം എന്നതു നോക്കുക]
‘അഖിലമൊരുമിച്ചുചെന്നാവഹംചെയ്കിലും
അഖിലബലവീര്യനാമഞ്ജനാപുത്രന്റെ’
അഖിലബലവീര്യനാമഞ്ജനാപുത്രന്റെ’
— രാമാനുചരിതം തുള്ളൽ
അഖിലാണ്ഡം
- ലോകം മുഴുവനും
കൈലാസവാസികരുണാനിധികാർദ്രവേയ
മാലാകേലാപനഖിലാണ്ഡകടാഹനാഥൻ.
മാലാകേലാപനഖിലാണ്ഡകടാഹനാഥൻ.
— സ്തുതികസുമാഞ്ജലി
അഖിലഭൂമി
- കൃഷിചെയ്ത ഭൂമി
അഖിലാധരൻ
- എല്ലാത്തിനെയും താങ്ങുന്നവൻ
- എല്ലാത്തിനും ആശ്രയമായിത്തിർന്നവൻ
അഖിലേന
- പൂർണ്ണം
- പൂർണ്ണമായിട്ടു്
അഖിലേശൻ
- എല്ലാത്തിനും നാഥനായവൻ
- ദൈവം
- ഈശ്വരൻ
അഖുല്ലകൻ
- നീചനല്ലാത്തവൻ
അഖേചര
- വിശേഷണം:
- ആകാശത്തിൽ സഞ്ചരിക്കാത്ത
അഖേദം
- ഖേദം (ദുഃഖം
- തളർച്ച) ഇല്ലായ്ക
അഖേടികം
- വൃക്ഷം
- നായാട്ടുശീലിച്ചിട്ടുള്ള നായ്
അഖേദനം
- ദു:ഖമില്ലായ്ക
- തളർച്ചയില്ലായ്ക
അഖ്യാത
- ദുഷ്കീർത്തിയുള്ള
- യശസ്സുകെട്ട
അഖ്യാതി
- ദുഷ്കീർത്തി
- യശസ്സുകേടു്
അഗ
- വിശേഷണം:
- ഗമിക്കാത്ത
- പോകാത്ത
- അടുക്കാൻവയ്യാത്ത (പാടില്ലാത്ത)
അഗം
- വൃക്ഷം
- പർവ്വതം
- (രണ്ടിനും ഗമിക്കാത്തതു് എന്നു വ്യുൽപ്പത്തി)
- പാമ്പു്
- ഏഴു് എന്ന ലക്കം
- കാലപർവ്വതങ്ങൾ ഏഴാകയാൽ ഈ പേർ വന്നു.
അഗൻ
- സൂര്യൻ
അഗച്ഛം
- വൃക്ഷം
- (ഗമിക്കാത്തതിനാൽ ഈ പേരുണ്ടായി.)
അഗജ
- പാർവ്വതി
അഗജ
- വിശേഷണം:
- മലയിൽ നിന്നുണ്ടായ
- വൃക്ഷത്തിൽ നിന്നുണ്ടായ
അഗജം
- കല്മദം
- പർവ്വതശിലയിൽ നിന്നുണ്ടാകയാൽ ഈ പേരുണ്ടായി.
അഗണന
- എണ്ണായ്ക
അഗണനീയൻ
- ഗണിക്കപ്പെടാൻ യോഗ്യനല്ലാത്തവൻ
- നിസ്സാരൻ
അഗണിതം
- വിശേഷണം:
- ഗണിതമല്ലാത്ത
- എണ്ണപ്പെട്ടതല്ലാത്ത
- അറിയപ്പെട്ടതല്ലാത്ത
അഗണ്യ
- വിശേഷണം:
- ഗണ്യം (ഗണിക്കത്തക്കതു്) അല്ലാത്ത
- സംഖ്യയില്ലാത്ത
- ഗണനത്തിനു് അവകാശമില്ലാത്ത
അഗത
- പോകാത്ത
- നശിക്കാത്ത
അഗതി
- കാലക്ഷേപത്തിനു പാങ്ങില്ലായ്ക
- ഉപജീവനത്തിനു വഴിയില്ലായ്ക
- ഗതിയില്ലാത്തവർ
- ഗതിയില്ലാത്തവൾ
- ഗതിയില്ലാത്തതു്
അഗതിക
- വിശേഷണം:
- ഗതിയില്ലാത്ത
അഗതീക
- വിശേഷണം:
- ഗതിയില്ലാത്ത
- (പ്രയോഗം ചുരുക്കം).
അഗത്യന്തരം
- ഗത്യന്തരം (അന്യഗതി) ഇല്ലാത്ത
അഗദ
- വിശേഷണം:
- ഗദം (രോഗം) ഇല്ലാത്ത
അഗദം
- ഔഷധം
- ഗദം(രോഗം) ഇല്ലാതാകുന്നതിനാൽ ഈ പേരുണ്ടായി
- വൈദ്യശാസ്ത്രം
- അരോഗത
- കൊട്ടം എന്ന ഔഷധം
അഗദരാജം
- കടുക്ക
അഗദംകാരൻ
- വൈദ്യൻ അഗമം (രോഗം) ഇല്ലാതാക്കുന്നവൻ
അഗദിത
- ഗദിതം (പറയപ്പെട്ടതു്) അല്ലാത്തതു്
അഗഭീരിമം
- ഗാംഭീര്യമില്ലായ്മ
- മഹത്വമില്ലായ്മ
അഗമം
- പർവ്വതം
- വൃക്ഷം
- ഗമിക്കാത്തതു് = സഞ്ചരിക്കാത്തതു് എന്നു വ്യുൽപ്പത്തി
അഗമ്യ
- വിശേഷണം:
- ഗമ്യം (പ്രവേശിക്കത്തക്കതു്) അല്ലാത്ത
- പ്രാപിക്കത്തക്കതല്ലാത്ത
- അടുക്കാൻ പാടില്ലാത്ത
അഗമ്യ
- സംയോഗത്തിനു കൊള്ളാത്തവൾ
അഗമ്യാഗമനം
- അഗമ്യയായ സ്ത്രീയോടു കൂടിയുള്ള സംയോഗം
അഗമ്യാഗാമി
- അഗമ്യാഗമനം ചെയ്യുന്നവൻ
അഗംഭീരത
- ഗാംഭീര്യമില്ലായ്മ
- മഹത്വമില്ലായ്മ
അഗരി
- ദേവതാളിവൃക്ഷം
- വിഷമില്ലാതാക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു. വിഷമില്ലാത്തതാക്കുന്ന മറ്റു സാധനങ്ങൾക്കും അപൂർവമായി ‘അഗരി’ എന്നു പറയുന്നുണ്ടു്. ദേവതാളിക്കു ‘ദേവതാഡം’ എന്നും പറയും.
അഗരിഷ്ഠ
- വിശേഷണം:
- ഗുരുത്വമില്ലാത്ത
- ഉറപ്പില്ലാത്ത
- കനമില്ലാത്ത
അഗരു
- അകിൽ (അഗരുചന്ദനം)
- അഗുരു എന്നും പാഠമുണ്ടു്. (‘അകിൽ’ എന്ന ശബ്ദം നോക്കുക.)
അഗരുവാചക
- മുല്ലപ്പൂനാറി അകിൽ
അഗരുസാരം
- അകിൽ
അഗർവം
- ഗർവം (അഹങ്കാരം) ഇല്ലായ്ക
അഗർഹണം
- നിന്ദിക്കായ്ക
അഗർഹിത
- വിശേഷണം:
- നിന്ദിക്കപ്പെട്ടതല്ലാത്ത
അഗർഹ്യ
- വിശേഷണം:
- നിന്ദിക്കത്തക്കതല്ലാത്ത
അഗശി(അതസി)
- ചണച്ചെടി
- പട്ടുനൂൽ ചണം
- ഒരു വക ചെറിയ ചണം
അഗശിഖരം
- പർവതത്തിന്റെ കൊടുമുടി
‘പൊങ്ങിപ്പോരുന്നപോലുള്ളഗശിഖരമതിൽ’
— ശാകുന്തളം
അഗസ്തി
- അഗസ്ത്യൻ എന്ന മുനി
- അകത്തിവൃക്ഷം അഗസ്ത്യമഹർഷിക്കു പ്രിയമുള്ള വൃക്ഷമായതുകൊണ്ടു് ഈ പേരുണ്ടായി
- അഗസ്ത്യസംബന്ധമുള്ള തെക്കേദിക്കു്
അഗസ്തിദ്രു
- അകത്തിവൃക്ഷം
- ‘അകത്തി’ ശബ്ദം നോക്കുക.
അഗസ്ത്യൻ
- അഗസ്ത്യൻ എന്ന മഹർഷി
- വിന്ധ്യപർവതത്തെ അമർത്തിയതിനാൽ ഈ പേരുണ്ടായി. ഇദ്ദേഹമാണു തമിഴു് ഭാഷയ്ക്കു് ആദ്യമായി വ്യാകരണം നിർമ്മിച്ചതു്. സംസ്കൃതരീതിയെ ആശ്രയിച്ചു് ആ ഭാഷയ്ക്കു് ലിപികളും മറ്റും നിശ്ചയിച്ചതും ഇദ്ദേഹം തന്നെ. ആദികാലത്തു് ഇൻഡ്യയിലെ തെക്കൻദിക്കുകളിൽ സഞ്ചരിക്കയും പാർക്കുകയും ചെയ്ത മഹർഷിമാരിൽ ഇദ്ദേഹം പ്രഥമഗണനീയനാകുന്നു. ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജപുത്രൻ ആനയായിത്തീർന്നതിനു കാരണം ഇദ്ദേഹത്തിന്റെ ശാപമാകുന്നു. മലയാദ്രിയിൽ ഇന്ദ്രദ്യുമ്നൻ തപസ്സു ചെയുന്ന സന്ദർഭത്തിൽ അവിടെ അഗസ്ത്യമഹർഷി ചെന്നതിന്റെ ശേഷം ഉപചരിച്ചില്ല എന്നുള്ളതാണു ഹേതു. നഹുഷൻ സർപ്പമായതും ഇദ്ദേഹത്തിന്റെ ശാപം നിമിത്തം തന്നെ. ഇദ്ദേഹമത്രേ ശ്രീരാമനു വൈഷ്ണവശാപം നൽകിയതു്. രാവണവധം കഴിഞ്ഞു ശ്രീരാമാദികൾ അയോദ്ധ്യക്കു പോകുമ്പോൾ ഇദ്ദേഹവുംകൂടി പോവുകയുണ്ടായി. വാതാപി എന്നും ഇല്വലൻ എന്നും രണ്ടു ദുഷ്ടരാക്ഷസന്മാരെ ഇദ്ദേഹം കൊന്നിട്ടുണ്ടു്. ഇദ്ദേഹത്തിന്റെ ഭാര്യയെ ലോപാമുദ്ര, വരപ്രദ, കൗശീതകി എന്നിങ്ങനെ വിളിക്കുന്നു. സർവമൃഗങ്ങളുടേയും ഭംഗിയേറുന്ന ഭാഗങ്ങളെ എടുത്താണു ലോപാമുദ്രയെ സൃഷ്ടിച്ചിട്ടുള്ളതു്. ഈ ലോപാമുദ്ര സീതയ്ക്കു വളരെ ഉപകാരങ്ങൾ ചെയ്തിട്ടുണ്ടു്. അതു ശ്രീരാമനാൽ ത്യജിക്കപ്പെട്ട കാലത്താണു്. ഗംഗാദേവിയുടെ അപേക്ഷയനുസരിച്ചത്രേ ഉപകാരങ്ങൾ ചെയ്തതു്. അഗസ്ത്യന്റെ പേരുകൾ.
-
മൈത്രാവരുണി-ഉർവശിയെ മോഹിച്ച മിത്രൻ, വരുണൻ ഇവരുടെ ബീജമായതുകൊണ്ടു്.
-
പീതാബ്ധി, സമുദ്രചുളുകൻ-ദേവാസുരയുദ്ധത്തിൽ ദൈത്യന്മാർ സമുദ്രത്തിൽ ഒളിക്കയാൽ അതിനെ കുടിച്ചു വറ്റിച്ചതുകൊണ്ടു്.
-
മാന്യൻ-ജനിച്ചപ്പോൾ വളരെ ചെറുതായിരുന്നതിനാൽ.
-
കുംഭസംഭവൻ-കുംഭത്തിൽ നിന്നു ജനിച്ചതുകൊണ്ടു്. ബീജം കുംഭത്തിൽ വീണുണ്ടായതുകൊണ്ടു്.
-
വിന്ധ്യകൂടൻ-വിന്ധ്യൻപർവതം വണങ്ങിയതുകൊണ്ടു്.
-
‘അഗസ്ത്യഃ കുംഭസംഭവഃ,
മൈത്രാവരുണിരസ്യൈവ
ലോപാമുദ്രാസധർമ്മിണീ’
മൈത്രാവരുണിരസ്യൈവ
ലോപാമുദ്രാസധർമ്മിണീ’
— അമരം
അഗസ്ത ഗീത
- ഭാരതത്തിലെ ശാന്തിപർവത്തിൽ അടങ്ങിയ ഒരു മുഖ്യഭാഗം
അഗസ്ത്യതീർത്ഥം
- പഞ്ചതീർത്ഥങ്ങളിൽ ഒന്നു്
അഗസ്ത്യരസായനം
- ഒരു ലേഹ്യം
- (ക്ഷയം, കാസം ഇവയ്ക്കു നന്നു്).
അഗസ്ത്യസംഹിത
- വിഷ്ണുപൂജ മുതലായവ നടത്തേണ്ടും ക്രമത്തെ ഉപദേശിക്കുന്ന ഒരു ഗ്രന്ഥം
അഗാധം
- നിലയില്ലാത്ത പ്രദേശം
- ആഴമുള്ള കുഴി
അഗാധജലം
- ആഴമുള്ള ജലാശയം
അഗാത്മജ
- പാർവതീദേവീ
അഗാരം
- വീടു്
- ഗൃഹം
- ഗമിക്കാത്തവരെ പ്രാപിക്കുന്നതു് എന്നു വ്യുല്പത്തി. ‘വിദ്യാദഗാരമാഗാരമപഗാമാപഗാമപി’ എന്നുള്ളതിനാൽ ‘ആഗാരം’ എന്നും പറയാം.
അഗാരദാഹി
- വീട്ടിനു തീ വയ്ക്കുന്നവൻ
അഗാരദാഹിനി
- വീട്ടിനു തീ വയ്ക്കുന്നവൾ
അഗിരം
- സ്വർഗ്ഗം
- അഗ്നി
- കൊടുവേലി
അഗിരൻ
- ഒരു രാക്ഷസൻ
- ആദിത്യൻ
അഗിരൗകസ്സ്
- ദേവൻ
- അഗിരഃസ്വർഗ്ഗഃ ഓകോ വാസസ്ഥാനം യസ്യ=അഗിരം (സ്വർഗ്ഗം), ഓകസ്സ് (വാസസ്ഥാനം) ആയുള്ളവൻ.
അഗീർണ്ണ
- വിശേഷണം:
- വിഴുങ്ങപ്പെടാത്ത
- സ്തുതിക്കപ്പെടാത്ത
അഗു
- രാഹു
- ഇരുട്ടു്
- നാസ്തിഗൗര്യസ്യ-ഗൊ (കിരണം) ഇല്ലാതിരിക്കുന്നു എന്നു വ്യുൽപത്തി. രാഹുവിൽ സൂര്യപ്രകാശം തട്ടാത്തതിനാൽ ഈ പേരുണ്ടായി. രാഹു ഒരു ഗ്രഹമല്ലെന്നും ഇരുട്ടാണെന്നുമത്രേ ഒരു മതം.
അഗുണ
- നല്ല ശീലമൊന്നും ഇല്ലാത്ത
- ഗുണങ്ങൾ (വിശേഷങ്ങൾ) ഒന്നുമില്ലാത്ത
അഗുണവാദി
- കുറ്റം (ദോഷം) പറയുന്നവൻ
അഗുണം
- ദോഷം
- കുറ്റം
അഗുപ്ത
- ഗുപ്തം (മറയ്ക്കപ്പെട്ടതു്) അല്ലാത്ത
അഗുരു
- വിശേഷണം:
- ഗുരുവല്ലാത്തതു്
- ഭാരമില്ലാത്തതു്
- ഘനമില്ലാത്തതു്
- സ്ത്രീ: അഗുർവി.
അഗുരു
- ഗുരുവല്ലാത്തവൻ
- ഗുരുവില്ലാത്തവൻ
- ഗുരു=ഉപദേശകൻ
- അഗരുചന്ദനം
- ഒരു മാത്രയുള്ള അക്ഷരം (ലഘുവർണ്ണം)
- ഇരുവൂൾ മരം
- അകിൽ
അഗുരുശിംശപ
- ഇരുവൂൾ മരം
അഗുരുസാരതൈലം
- അകിലെണ്ണ
അഗൂഢഗന്ധ
- വിശേഷണം:
- മറച്ചുവയ്ക്കാൻ പാടില്ലാത്ത ഗന്ധമുള്ള
അഗൂഢഗന്ധം
- പെരുംകായം
- കടുപ്പമായ ഗന്ധമുള്ളതിനാൽ ഈ പേരുണ്ടായി.
അഗൃധ്നു
- വിശേഷണം:
- ആഗ്രഹമില്ലാത്ത
അഗൃഭീത
- ഗ്രഹിച്ചിട്ടില്ലാത്ത
- (ഇതു് വളരെപഴയകൃതികളിലേകാണൂ) ഭീ=ഹീ.
അഗൃഹൻ
- ഗൃഹമില്ലാതെ അലയുന്നവൻ
- സന്യാസി
- വാനപ്രസ്ഥൻ
അഗൃഹീത
- വിശേഷണം:
- അറിയപ്പെട്ടതല്ലാത്ത
അഗൃഹീതദിക്കു്
- വിശേഷണം:
- ദിക്കറിഞ്ഞിട്ടില്ലാത്ത
- കളഞ്ഞുപോയ
അഗൃഹ്യ
- വിശേഷണം:
- ഗ്രഹിക്കത്തക്കതല്ലാത്ത
അഗോചര
- വിശേഷണം:
- ഇന്ദ്രിയങ്ങളെക്കൊണ്ടു് അറിയാൻ വയ്യാത്ത
‘സർവേഷ്വഗോചരന യന്തര്യാമിയായ്
സർവജഗദ്യന്ത്രവാഹകനായനീ’
സർവജഗദ്യന്ത്രവാഹകനായനീ’
— അദ്ധ്യാത്മരാമായണം
അഗോചരം
- ഇന്ദ്രിയങ്ങളെക്കൊണ്ടുഗ്രഹിച്ചിട്ടില്ലാത്ത വസ്തു
- പരബ്രഹ്മം
അഗോപന
- വിശേഷണം:
- ഗോപനം (മറവു്) ഇല്ലാത്ത
- രക്ഷണമില്ലാത്ത
അഗോപനീയ
- വിശേഷണം:
- ഗോപനീയമല്ലാത്ത
- മറയ്ക്കത്തക്കതല്ലാത്ത
- രക്ഷിക്കത്തക്കതല്ലാത്ത
അഗൗകസ്സ്
- അഗഃ പർവതഃ ഓകോ യസ്യ അഗം (പർവതം) ഓകസ്സു് (വാസസ്ഥാനം) ആയിട്ടുള്ള മനുഷ്യൻ അല്ലെങ്കിൽ മൃഗം
- വൃക്ഷവാസി എന്ന പക്ഷി
- ശരഭം എന്ന മൃഗം
- ശരഭത്തിനെ മലയാളത്തിൽ എട്ടടിമാൻ എന്നു പറയാറുണ്ടു്. ശരഭം മഹാമൃഗവർഗ്ഗത്തിൽപെട്ടതാണു്. മാനിന്റെ ജാതിയിൽ ചേർന്നതല്ല. ഈ ശരഭമൃഗത്തിനു എട്ടു പാദങ്ങൾ ഉണ്ട്.
- എന്നതുകൊണ്ടു ഇതു ഗജത്തെ കൊല്ലുന്നതാണെന്നും ഇതിനു വ്യാളി എന്നു പേരുണ്ടെന്നും തെളിയുന്നു. അഗൗകസ്സ് എന്ന ശബ്ദം ശരഭത്തിനു പര്യായമെന്നും കാണുന്നുണ്ടു്.
‘ശരഭസ്തുഗജാരാതിഃ വ്യാളീതു ചാഷ്ടപാദകഃ
— മഹാഭാരതം
അഗൗര
- വിശേഷണം:
- വെളുത്തതല്ലാത്ത
- മഞ്ഞനിറമല്ലാത്ത
- ചെമപ്പല്ലാത്ത
അഗൗരവ
- വിശേഷണം:
- ഗൗരവമില്ലാത്ത
- ഗുരുത്വമില്ലാത്ത
- മാനമില്ലാത്ത
- ശ്രേഷ്ഠതയില്ലാത്ത
- ലഘുവായ
അഗ്നാമരുത്തു്
- അഗ്നിക്കും മരുത്തിനും കൂടി ഒന്നായുള്ളപേർ. ഒരേ ഹവിസ്സിനെ ഭുജിക്കുന്നവരാകയാൽ ഈ പേർ വന്നു
അഗ്നായി
- സ്വാഹാദേവി (അഗ്നിയുടെ ഭാര്യയാണു്)
- ത്രേതായുഗം
അഗ്നി
- മേൽപ്പെട്ടു പോകുന്നതിനാൽ ഈ പേർ വന്നു
- വളഞ്ഞോ നേരെയോ ഗമിക്കുന്നതു എന്നു കാണുന്നു.
- തീ
- അഗ്നിഭഗവാൻ
- 1. അഗ്നി. 2. വൈശ്വാനരൻ. 3. വഹ്നി 4. വീതിഹോത്രൻ. 5. ധനഞ്ജയൻ. 6. കൃപീടയോനി. 7. ജ്വലനൻ. 8. ജാതവേദസ്സ്. 9. തനൂനപാത്തു്. 1൦. ബർഹിസ്സ്. 11. ശുഷ്മാവു്. 12. കൃഷ്ണവര്‍ത്മാവു്. 13. ശോചിഷ്കേശൻ. 14. ഉഷർബ്ബുധൻ. 15. ആശ്രയാശൻ. 16. ബൃഹദ്ഭാനു. 17. കൃശാനു. 18. പാവകൻ. 19. അനലൻ. 2൦. രോഹിതാശ്വൻ. 21. വായുസഖൻ. 22. ശീഖാവാൻ. 23. ആശുശുക്ഷണി. 24. ഹിരണ്യരേതസ്സ്. 25. ഹുതഭുക്. 26. ദഹനൻ. 27. ഹവ്യവാഹനൻ. 28. സപ്താർച്ചിസ്സു്. 29. ദമുനസ്സു്. 3൦. ശുക്രൻ. 31. ചിത്രഭാനു. 32. വിഭാവസു 33. ശുചി. 34. അപ്പിത്തം. ഇവ മുപ്പത്തിനാലും അഗ്നിയുടെ പേർ.
- അഗ്നി വിഷ്ണുവിന്റെ മൂത്തപുത്രനാണെന്നു വിഷ്ണുപുരാണം ഘോഷിക്കുന്നു. അഗ്നിയുടെ ഭാര്യ സ്വാഹാദേവിയാണു്. അഗ്നിക്കു സ്വാഹയിൽ പാവകൻ, പവമാനൻ, നൂലി എന്നു മൂന്നു പുത്രന്മാരും ഇവർക്കു എല്ലാംകൂടി നാല്പത്തഞ്ചു പുത്രന്മാരും ഉണ്ടായിട്ടുണ്ട്. അഗ്നിയേയും അഗ്നിയുടെ പുത്രപൗത്രന്മാരേയും ഉൾപ്പെടുത്തിയാണു നാല്പത്തൊമ്പതഗ്നികൾ എന്നു പറയുന്നത്. അഗ്നി ഒരിക്കൽ ഖാണ്ഡവവനം മുഴുവനും ദഹിപ്പിച്ചു. ഇതു കൃഷ്ണന്റെയും അർജ്ജുനന്റെയും സഹായത്തോടുകൂടിയായിരുന്നു. ആ വനത്തിലുള്ള ഔഷധികൾകൊണ്ട്, തന്റെ ശക്തിക്ഷയം ശമിപ്പിക്കുന്നതിനായിരുന്നു ഇപ്രകാരം ചെയ്തത്. അഗ്നിയെ ദേവന്മാരുടെ മുഖമായി സങ്കൽപ്പിച്ചുകാണുന്നു.
‘കരാളീധൂമശ്വേതാ
ലോഹിതാനീലലോഹിതാ
സുവർണ്ണാപത്മരാഗോച
ജിഹ്വാസപ്തവിഭാവസോഃ’
എന്നതനുസരിച്ച് അഗ്നിക്കു കരാളി, ധൂമിനി, ശ്വേത, ലോഹിത, നീലലോഹിത, സുവർണ്ണ, പത്മരാഗ, ഇങ്ങിനെ ഏഴു നാവുകൾ ഉണ്ട്. അഗ്നിക്ക് ‘സപ്തജിഹ്വ’ എന്നു പേരുണ്ടെന്നുള്ളതു് ഇതുകൊണ്ടു വെളിവാകുന്നു. ജഠരത്തിലെ അഗ്നി, യാഗത്തിലെ അഗ്നി, സ്വർണ്ണം, പിത്തം, മൂന്ന്, മൂന്ന് എന്ന അർത്ഥം വരുന്നതിനു കാരണം ഗാർഹപത്യം, ആഹവനീയം, ദക്ഷിണം എന്നിങ്ങനെ മൂന്നു യാഗാഗ്നികൾ ഉള്ളതിനാലാണ്. കൊടുവേലി, ചേരുമരം, വടുകപ്പുളി, നാരകം.
‘അഗ്നിര്‍വൈശ്വാനരോവഹ്നി
വീതിഹോത്രോധനഞ്ജയഃ
കൃപീടയോനിർജ്വലനോ
ജാതവേദാസ്തനൂനപാത്
ബർഹിശ്ശുഷ്മാകൃഷ്ണവർത്മാ
ശോചിഷ്കേശ ഉഷർബുധഃ
ആശ്രയാശോബൃഹദ്ഭാനുഃ
കൃശാനുഃ പാവകോനലഃ
രോഹിതാശ്വോവായുസഖ
ശ്ശിഖാവാനാശുശുക്ഷണിഃ
ഹിരണ്യരേതാഹുതഭു
ഗ്ദഹനോഹവ്യവാഹനഃ
സപ്താർച്ചിര്‍ദ്ദമുനാശ്ശുക്രശ്ചിത്രഭാനുര്‍വിഭാവസുഃ
ശുചിരപ്പിത്തം (അമരം)
വീതിഹോത്രോധനഞ്ജയഃ
കൃപീടയോനിർജ്വലനോ
ജാതവേദാസ്തനൂനപാത്
ബർഹിശ്ശുഷ്മാകൃഷ്ണവർത്മാ
ശോചിഷ്കേശ ഉഷർബുധഃ
ആശ്രയാശോബൃഹദ്ഭാനുഃ
കൃശാനുഃ പാവകോനലഃ
രോഹിതാശ്വോവായുസഖ
ശ്ശിഖാവാനാശുശുക്ഷണിഃ
ഹിരണ്യരേതാഹുതഭു
ഗ്ദഹനോഹവ്യവാഹനഃ
സപ്താർച്ചിര്‍ദ്ദമുനാശ്ശുക്രശ്ചിത്രഭാനുര്‍വിഭാവസുഃ
ശുചിരപ്പിത്തം (അമരം)
അഗ്നികം
- മിന്നാമിനുങ്ങ്
- അഗ്നിയെപ്പോലെ പ്രകാശിക്കുന്നതിനാൽ ഈ പേരുണ്ടായി
- കൊടുവേലി
- ചേരുമരം
അഗ്നികണം
- തീപ്പൊരി
- സ്ഫുലിംഗം, അഗ്നികണം രണ്ടും തീപ്പൊരിയുടെ പേർ.
‘ത്രിഷുസു് ഫുലിംഗോഗ്നികണഃ’
— അമരം
അഗ്നികർമ്മം
- ഹോമം
- അഗ്നിഹോത്രം
അഗ്നികല
- അഗ്നിയുടെ അവയവഭേദം
- അഗ്നികലകൾ പത്തു വിധം.
‘ധൂമ്രാർച്ചിരൂഷ്മാജ്വേലിനിജ്വാലിനി ബി
സ്ഫുലിംഗിനി സുശ്രീഃ സുരൂപാകുപിലാ
ഹവ്യകവ്യവഹേ അപി’
സ്ഫുലിംഗിനി സുശ്രീഃ സുരൂപാകുപിലാ
ഹവ്യകവ്യവഹേ അപി’
അഗ്നികാര്യം
- ഹോമം
- ബ്രാഹ്മണൻ അഗ്നിയിൽ കഴിക്കുന്ന ഒരു കർമ്മം
അഗ്നികാരിക
- ഹോമത്തെ ശുദ്ധമാക്കുവാനുള്ള വിധം
അഗ്നികാഷ്ഠം
- അകിൽ
- അഗ്നിയെ ഉദ്ദീപനം ചെയ്യുന്നതു് എന്നു വ്യുല്പത്തി
അഗ്നികുക്കുടം
- അഗ്നി ജ്വലിക്കുന്ന പുൽക്കൂട്ടം. കുക്കുടം എന്നാൽ എരിയുന്ന ചൂട് എന്ന് (ഇവിടെ) അർത്ഥം
അഗ്നികുണ്ഡം
- അഗ്നിയിടുന്നതിനുള്ള വളച്ചുകെട്ട്
- തീച്ചൂള
- അഗ്നിയെ വെച്ചിരിക്കുന്ന പാത്രം
- തീക്കുഴി
അഗ്നികുമാരൻ
- കാർത്തികേയൻ (സുബ്രഹ്മണ്യൻ). അഗ്നിയിൽനിന്നുണ്ടാകയാൽ സുബ്രഹ്മണ്യനു് ഈ പേർ സിദ്ധിച്ചു
അഗ്നികുമാരരസം
- ഒരു ഔഷധം. ഇത് ആമദോഷങ്ങളെ നീക്കും
അഗ്നികേതു
- പുക
- രാവണന്റെ ഇഷ്ടന്മാരായ രണ്ടു രാക്ഷസന്മാർ. ഇവരെ ശ്രീരാമൻ കൊന്നു
അഗ്നികോണം
- തെക്കുകിഴക്കേ ദിഗ്ഭാഗം
- തെക്കുകിഴക്കേമൂല. ഈ മൂല അഗ്നിയായ ദേവതയോടുകൂടിയതു കൊണ്ട് ഈ പേർ സിദ്ധിച്ചു
അഗ്നിക്രിയ
- ശവം ദഹിപ്പിക്കുക
- ചൂടുവെയ്ക്കുക
അഗ്നിക്രിഡ
- വെടിക്കെട്ട്
- കരിമരുന്നു പ്രയോഗം
അഗ്നിഗർഭ
- മദ്ധ്യഭാഗത്തില്‍ അഗ്നിയുള്ള
- അകത്തു് അഗ്നിയുള്ള
അഗ്നിഗർഭം
- സൂര്യകാന്തം
- അഗ്നി ഉള്ളിൽ ഉള്ളതിനാൽ ഈ പേർ വന്നു. സൂര്യകിരണം ഹേതുവായിട്ടു തീയുണ്ടാക്കുന്നതിനാലാണ് ഉള്ളിൽ അഗ്നിയുള്ളതെന്നു പറവാൻ കാരണം
- ശമിവൃക്ഷം (വന്നി)
- അക്ലാരി
അഗ്നിഗൎഭ
- ഭൂമി
- അകത്തു അഗ്നിയുള്ളതുകൊണ്ടൂ് ഈ പേർ വന്നു.
- വലിയ വാലുഴവം എന്ന ഔഷധി
- വന്നി
അഗ്നിഗൃഹം
- ഹോമാദികൾക്കുള്ള ഗൃഹം
അഗ്നിഗ്രന്ഥം
- ഹോമാദികളെ വിവരിക്കുന്ന ഗ്രന്ഥം
അഗ്നിഘൃതം
- വൈദ്യശാസ്ത്രപ്രകാരമുള്ള ഒരു നെയ്യ്
- ഇതു ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കും
അഗ്നിചയം, അഗ്നിചയനം
- അഗ്നി വൎദ്ധിക്കുന്നതിനുള്ള വസ്തു
- അഗ്നിയെ വൎദ്ധിപ്പിക്കുന്നതു് എന്നു വ്യുല്പത്തി
- ഒരു മന്ത്രം
- തീക്കൂമ്പാരം
- ഹോമാഗ്നിയെ സമ്പാദിച്ചു സൂക്ഷിക്കുക
അഗ്നിചിത്തു്
- അഗ്നിഹോത്രാദികൾ നടത്തുന്ന ഗൃഹസ്ഥൻ
- അക്കിത്തിരി
- ഹോമാഗ്നിയെ സമ്പാദിച്ചു സൂക്ഷിക്കുന്നവൻ.
അഗ്നിചിത്യ
- ഗൃഹസ്ഥൻ ചെയ്യാനുള്ള അഗ്നിസംരക്ഷണം. (അഗ്ന്യാധാനം)
- ഹോമാഗ്നിയെ സൂക്ഷിക്കുക
അഗ്നിചൂൎണ്ണം
- വെടിമരുന്നു്
അഗ്നിജ
- വിശേഷണം:
- അഗ്നിയിൽ നിന്നു ജനിച്ച
അഗ്നിജൻ
- സുബ്രഹ്മണ്യൻ
- വിഷ്ണു
അഗ്നിജം
- സ്വൎണ്ണ ം
- അഗ്നിയിൽ നിന്നുണ്ടായതെന്നുദ്ദേശിക്കുന്നതിനാൽ ഈ പേർ വന്നു.
- അഗ്നിജാരം എന്ന ഔഷധി (അക്ലാരി)
അഗ്നിജന്മാവു്
- സുബ്രഹ്മണ്യൻ
- സ്വൎണ്ണ ം
അഗ്നിജാതം
- സ്വൎണ്ണ ം
അഗ്നിജാതൻ
- സുബ്രഹ്മണ്യൻ
- വിഷ്ണു
അഗ്നിജാരം
- അക്ലാരി
അഗ്നിജിഹ്വാ
- തീനാക്കു്
- അഗ്നിജ്വാല
- മേത്തോന്നി
അഗ്നിജിഹ്വിക
- മേത്തോന്നി
അഗ്നിജ്വാല
- തീജ്ജ്വാല
- തീനാക്കു്
- ജ്വാല എന്നാൽ ജ്വലിക്കുന്നതു് എന്നൎത്ഥ ം
- (ജ്വാല, കീല, അൎച്ചിസ്സ്, ഹേതി, ശിഖ ഇവ അഞ്ചും അഗ്നിജ്വാലയുടെ പേർ. ജ്വാല കീലൌദ്വയോഃ- ജ്വാല കീലശബ്ദങ്ങൾ പുല്ലിംഗമായിട്ടും സ്ത്രീലിംഗമായിട്ടും വരും. സ്ത്രീലിംഗത്തിലായാൽ ‘ജ്വാലാ’ ‘കീലാ’ ഇപ്രകാരമിരിക്കും. (മലയാളമായാൽ ജ്വാല, കീല) ജ്വാല-ജ്വലിക്കുന്നതു്. കീലം-പക്ഷി മുതലായവയുടെ ഗതിയെ തടുക്കുന്നതു്).
- താതിരി
- നീൎത്ത ിപ്പലി
‘വഹ്നേർദ്വയോൎജ്വാലകീലം
വൎച്ചിൎഹേതിശ്ശിഖാസ്ത്രിയാം’
വൎച്ചിൎഹേതിശ്ശിഖാസ്ത്രിയാം’
— അമരം
അഗ്നിതനയൻ
- സുബ്രഹ്മണ്യൻ
അഗ്നിതപസ്സു്
- കഠിനമായ തപസ്സു്
- പഞ്ചാഗ്നിമദ്ധ്യത്തിലുള്ള തപസ്സു്
- അഗ്നിയെപ്പോലെ എരിയുന്ന (കത്തുന്ന
- ജ്വലിക്കുന്ന)
അഗ്നിതേജസ്സു്
- അഗ്നിയുടെ പ്രകാശം (ശക്തി)
അഗ്നിത്രയം
- ദക്ഷിണാഗ്നി
- ഗാൎഹപത്യാഗ്നി
- ആഹവനീയാഗ്നി ഈ മൂന്നഗ്നിക്കുംകൂടി അഗ്നിത്രയം എന്നു പറയുന്നു
‘ദക്ഷിണാഗ്നിയതുംഗാൎഹ
പത്യമാഹവനീയവും
ഏവമഗ്നികൾമൂന്നെന്നു
ചൊല്ലീടുന്നുബുധാവലി’
പത്യമാഹവനീയവും
ഏവമഗ്നികൾമൂന്നെന്നു
ചൊല്ലീടുന്നുബുധാവലി’
— സുഭാഷിതരത്നാകരം
അഗ്നിദ
- വിശേഷണം:
- തീവയ്ക്കുന്ന
അഗ്നിദഗ്ദ്ധ
- വിശേഷണം:
- അഗ്നി(തീ)യിൽ ദഹിച്ച
- തീകൊണ്ടു ദഹിച്ച
അഗ്നിദമനി
- ചെറിയ കണ്ടകാരിച്ചുണ്ട
- (ചിലർ ‘തൂതുവള’ എന്നും പറയുന്നുണ്ടു്).
അഗ്നിദാതാവു്
- ശേഷക്രിയ ചെയ്യുന്നവൻ
അഗ്നിദീപ്ത
- വലിയ വാലുഴവം
അഗ്നിദീപ്ത
- വിശേഷണം:
- തീ ജ്വലിക്കുന്ന
- തീ പോലെ പ്രകാശിക്കുന്ന
അഗ്നിദീപ്തി
- ദഹനശക്തി
അഗ്നിദൂഷിത
- വിശേഷണം:
- ചൂടുവച്ച
- തീക്കൊള്ളിവച്ച
അഗ്നിധമനം
- വേപ്പു്
അഗ്നിധമനി
- ചെറിക കണ്ടകാരി
അഗ്നിധാനം
- അഗ്നിഹോത്രിയുടെ ഭവനം
- ഗൃഹസ്ഥാഗ്നിയെ സൂക്ഷിപ്പാനുള്ള പാത്രം, അല്ലെങ്കിൽ സ്ഥലം.
അഗ്നിധാരണം
- ഗൃഹസ്ഥൻ അഗ്നിയെ സംരക്ഷിക്കുക
അഗ്നിനിൎയ്യാസം
- അഗ്നിജാരം (അക്ലാരി)
അഗ്നിനേത്ര
- വിശേഷണം:
- തീക്കണ്ണുള്ള
അഗ്നിപദം
- തീയിടുന്ന സ്ഥലം
- അഗ്നി എന്ന പദം (വാക്കു്)
അഗ്നിപരിക്രിയ, അഗ്നിപരിഷ്ക്രിയ
- അഗ്നിപൂജ
അഗ്നിപരിച്ഛദം
- ഹോമത്തിനാവശ്യമുള്ള ഉപകരണങ്ങൾ
അഗ്നിപരിധാനം
- ഒരുമാതിരി തിര (മറയ്ക്കുന്ന വസ്തു) കൊണ്ടു് ഹോമാഗ്നിയെ വളയുക
- പൊതിയുക
- വളച്ചുകെട്ടുക
അഗ്നിപരീക്ഷ
- തീയിൽ ചാടി സത്യത്തെ പരിശോധിക്ക
- തീയിൽ പതിച്ചു ശുദ്ധിയെ പരിശോധിക്ക
അഗ്നിപൎവതം
- ചില കാലങ്ങളിൽ തീ പൊട്ടിത്തെറിക്കുന്ന മല
- ഭൂമിയുടെ അന്തൎഭാഗത്തോടു് ഒരു കുഴൽവഴിയായി ചേൎന്നിരിക്കുന്നതും ഉരുകിയ പാറകൾ, വസ്തുശകലങ്ങൾ, ആവി ഇവയെ മുഖത്തിൽ കൂടി വെളിയിൽ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതുമായ കൂൎത്ത കുന്നു് (പൎവതം). ഭൂലോകത്തിൽവച്ചു് തുലോം ഊൎജ്ജ ിതമായിരിക്കുന്ന ആൻഡിസ് പൎവതത്തിലുള്ള ‘കൊട്ടപ്പാക്സി’ എന്ന അഗ്നിപൎവതത്തിനു സമുദ്രനിരപ്പിൽ നിന്നു 18,887 അടി പൊക്കമുണ്ടു്. അഗ്നിപൎവതത്തിനകത്തുള്ള സാധനങ്ങളെ പുറത്താക്കുന്നതിനു് അതിന്റെ മുകളിൽ ഒരു വലിയ ദ്വാരം ഉള്ളതിനു് ഇംഗ്ലീഷിൽ ‘ക്രേറ്റർ’ എന്നാണു പേർ. ഇതിന്റെ രൂപം കിണ്ണം പോലെയാണു്. അഗ്നിപൎവതം പൊട്ടുമ്പോൾ നാം കേൾക്കുന്നതു്, ഭൂമിക്കകത്തു ചൂടുപിടിച്ചു ജലം ആവിയാകുന്ന സമയം അതു ഭൂമിയെ ഭേദിക്കുന്ന ശബ്ദമാകുന്നു. ചളിയെയും ജലത്തെയും മാത്രം വമിക്കുന്ന കുന്നുകൾക്കു ‘സാൽസെസ്’ എന്നു പറയുന്നു. ഇവയിൽ മണ്ണെണ്ണ ധാരാളം കാണുന്നു. അഗ്നിപൎവതത്തിന്റെ അകത്തുനിന്നു ദ്രവിച്ച ധാതുക്കൾ ഉൽക്കടമായ ചൂടോടുകൂടി ക്രേറ്റർമാൎഗ്ഗമായി കഠിനമായ ജലപ്രവാഹം എന്നവണ്ണം പുറത്തൊഴുകുന്നതിനു ആഗ്നേയോൽഗാരം (ലാവാ) എന്നാണു പേർ. എ.ഡി. 79-ൽ വിസൂവിയസ് അഗ്നിപൎവതത്തിന്റെ ലോകപ്രസിദ്ധമായ പൊട്ടൽ നിമിത്തം ഹർകുലേനി, സ്റ്റാബി, പാംപി മുതലായ റോമൻ പട്ടണങ്ങൾ നശിച്ചു. ആ സന്ദൎഭത്തിൽ അതിനുചുററും 15 നാഴിക അകലമുള്ള സ്ഥലത്തു പകൽ സമയം അൎദ്ധരാത്രി എന്നവണ്ണം ഇരുട്ടടഞ്ഞിരുന്നു. ഇപ്പോൾ ഭൂലോകത്തിൽ 3൦൦-ൽ അധികം ഊൎജ്ജ ിതങ്ങളായ അഗ്നിപൎവതങ്ങൾ ഉണ്ടു്.
അഗ്നിപാദപം
- വന്നിമരം (ശമിവൃക്ഷം)
അഗ്നിപുരാണം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
- ഇതിൽ 14,5൦൦ ശ്ലോകം കാണുന്നു. ഈ പുരാണത്തിൽ ജ്യോതിഷം, വൈദ്യം, സ്വപ്നഫലം, ഹസ്ത്യായുൎവേദം, വ്യാകരണം, അലങ്കാരം, ഛന്ദസ്സ്, പാമ്പുകടിച്ചികിത്സ ഇത്യാദിയെ ചുരുക്കമായി പ്രസ്താവിക്കുന്നു.
അഗ്നിപുഷ്പിക
- താതിരി
അഗ്നിപ്രവേശം, അഗ്നിപ്രവേശനം
- തീയിൽ ചാടി മരിക്കുക
- ഇതിനു് ഉടന്തടി ചാടുക എന്നും പറയും.
അഗ്നിഫല
- വലിയ വാലുഴവം
അഗ്നിബലം
- ദഹനശക്തി
- തീയുടെ ശക്തി
അഗ്നിബാധ
- തീ കൊണ്ടുള്ള ഉപദ്രവം
അഗ്നിബാഹു
- ഒന്നാമത്തെ മനുവിന്റെ ഒരു പുത്രൻ
അഗ്നിബീജം
- സ്വൎണ്ണ ം
അഗ്നിഭ
- ചേറുപ്പുന്ന
അഗ്നിഭം
- സ്വൎണ്ണ ം
അഗ്നിഭവം
- സ്വർണ്ണം
അഗ്നിഭാര്യ
- സ്വാഹാദേവി
- (ആഗ്നേയി, സ്വാഹാ, ഹുതഭുൿപ്രിയ - 3-ം അഗ്നിഭാര്യയുടെ പേർ.)
‘...........ആഗ്നേയീ
സ്വാഹാചഹുതഭുൿപ്രിയ’
സ്വാഹാചഹുതഭുൿപ്രിയ’
— അമരം
അഗ്നിഭാസ
- ചേറുപ്പുന്ന
അഗ്നിഭ്ര
- സ്വർണ്ണം
അഗ്നിഭ്രവു്
- സുബ്രഹ്മണ്യൻ (അഗ്നിയിൽ നിന്നുണ്ടായവൻ)
‘സേനാനീരഗ്നിഭൂർഗ്ഗുഹഃ’
— അമരം
അഗ്നിഭുസിത
- ഏഴിലംപാല
അഗ്നിമണി
- സൂര്യകാന്തം
- ചുക്കു മൂക്കുകല്ലു് (ചക്കിമൂക്കി)
അഗ്നിമന്ഥകം
- മുഞ്ഞ
അഗ്നിമഥനം
- മുഞ്ഞ
- തീകടഞ്ഞെടുക്കുക
അഗ്നിമന്ഥം, അഗ്നിമന്ഥനം
- ഉരച്ചു തീയുണ്ടാക്കുക
- മുഞ്ഞ
അഗ്നിമന്ഥാദി
- ഒരു കഷായം
- മുഞ്ഞവേർ, കുറുന്തോട്ടിവേർ, ആവണക്കിൻവേർ, ചെറുതേക്കു്, കൊട്ടം, ചുക്കു് ഇവകൊണ്ടുള്ളതാണു്. ഇതു് ഇക്കിൾ, ശ്വാസം, കാസം ഇവയെ ശമിപ്പിക്കും.
‘അഗ്നിമന്ഥബലൈരണ്ഡ
ഭാർങ് ഗീകഷ്ഠമഹൗഷധേഃ
പിബേൽ പ്രക്വഥിതം തോയം
ഹിദ്ധ് മാരുക് ശ്വാസകാസവാൻ’
ഭാർങ് ഗീകഷ്ഠമഹൗഷധേഃ
പിബേൽ പ്രക്വഥിതം തോയം
ഹിദ്ധ് മാരുക് ശ്വാസകാസവാൻ’
— വൈദ്യസംഗ്രഹം
അഗ്നിമത്തു്
- വിശേഷണം:
- തീയുള്ള
അഗ്നിമയം
- വിശേഷണം:
- തീയുള്ള
അഗ്നിമാൻ
- തീയുള്ളവൻ
- ഉപനയനം കഴിഞ്ഞ ബ്രാഹ്മണൻ
- ഗൃഹസ്ഥാശ്രമത്തിലുള്ള ആൾ
അഗ്നിമാന്ദ്യം
- ദഹനക്കുറവു്
- തീയുടെ മന്ദത
- ജഠരാഗ്നി - മന്ദം, തീക്ഷ്ണം, വിഷമം, സമം ഇങ്ങനെ നാലുവിധമുണ്ടു്. ദോഷങ്ങളുടെ ആധിക്യംനിമിത്തം ഇവയുണ്ടാകുന്നു. ജഠരാഗ്നി കഫാധിക്യത്താൽ മന്ദമായും പിത്താധിക്യത്താൽ തീക്ഷ്ണമായും വാതാധിക്യത്താൽ വിഷമമായും മൂന്നു ദോഷങ്ങളുടേയും തുല്യതനിമിത്തം സമമായും ഭവിക്കുന്നു.
- അഗ്നികളിൽവെച്ചു സമാഗ്നിയാകുന്നു ശ്രേഷ്ഠം. ഈ അഗ്നി ഉചിതമായ മാത്രയെ അനുസരിച്ചു ഭക്ഷിക്കുന്നവരുടെ ആഹാരത്തെ നല്ലവണ്ണം പചിക്കും.
‘മന്ദസ്തീക്ഷ്ണോഥവിഷമസ്സമശ്ചേതിചതുർവിധഃ
കഫപിത്താനിലാധിക്യാത്തത്സാമ്യാജ്ജാഠരോനലഃ’
കഫപിത്താനിലാധിക്യാത്തത്സാമ്യാജ്ജാഠരോനലഃ’
‘സമാഗ്നിഃ ശ്രേഷ്ഠ ഉച്യതെഃ’
— മാധവനിദാനം
അഗ്നിമാലി
- കൊടുവേലി
- അഗ്നിയുടെ പര്യായങ്ങളെല്ലാം കൊടുവേലിയുടെ പേരാണു്.
അഗ്നിമിത്രൻ
- കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തിലെ നായകൻ
- ഇദ്ദേഹം ശുംഗകുലത്തിലെ ഒരു രാജാവാണു്. അച്ഛന്റെ പേർ പുഷ്പമിത്രൻ.
അഗ്നിമുഖം
- കുംകുമം
- മൂട്ട
- കുയുമ്പ്
- ചേരുമരം
- കൊടുവേലി
അഗ്നിമുഖൻ
- ദേവൻ
- ബ്രാഹ്മണൻ
‘അഗ്നിമുഖാവൈദേവാ’ (എന്നു ശ്രുതി)
അഗ്നിമുഖി
- അടുക്കള
- ചേരുമരം
- മേത്തോന്നി
അഗ്നിമൂല
- തെക്കുകിഴക്കേദിക്കു് (കോണു്)
അഗ്നിരജസ്സു്
- മിന്നാമിനുങ്ങു് (ഇന്ദ്രഗോപകീടം)
- അഗ്നിയുടെ ശക്തി
- സ്വർണ്ണം
അഗ്നിരാശി
- തീയുടെ സമൃദ്ധി
- തീക്കൂമ്പാരം
അഗ്നിരുഹ
- മാംസരോഹണി (ഔഷധി)
അഗ്നിരൂപ
- വിശേഷണം:
- അഗ്നിയെപ്പോലെ ആകൃതിയുള്ള
- അഗ്നിയുടെ സ്വഭാവമുള്ള
അഗ്നിരേതസ്സ്
- സ്വർണ്ണം
അഗ്നിരോഹിണി
- ഒരു രോഗം
- അന്തർദ്ദാഹം, ജ്വരം ഇവയോടുകൂടി ജ്വലിച്ചിരിക്കുന്ന അഗ്നിപോലെയുള്ള പുളകങ്ങൾ മാംസം ഭേദിച്ചു കക്ഷഭാഗങ്ങളിൽ ഉത്ഭവിക്കുക. ഇതു ഏഴോ പത്തോ പതിനഞ്ചോ ദിവസം കൊണ്ടു പ്രാണഹാനി ചെയ്യും.
‘കക്ഷഭാഗേഷുയസ്ഫോടോ
ദായന്തേമാംസദാരണാം
അന്തർദ്ദാഹജ്വരകരം
ദീപ്തപാവകസന്നിഭാഃ
സപ്താഹദ്വാദശാഹാദ്വം
പക്ഷാദ്വാഘ്നന്തിമാനവം’
ദായന്തേമാംസദാരണാം
അന്തർദ്ദാഹജ്വരകരം
ദീപ്തപാവകസന്നിഭാഃ
സപ്താഹദ്വാദശാഹാദ്വം
പക്ഷാദ്വാഘ്നന്തിമാനവം’
— മാധവനിദാനം
അഗ്നിലിംഗം
- തീയുടെ അടയാളം
- പുക
അഗ്നിലോകം
- മഹാമേരു പർവതശൃംഗത്തിൻ കീഴുള്ള ഒരു ഭാഗം
അഗ്നിവക്ത്രകം
- ചേരുമരം
അഗ്നിവർണ്ണൻ
- സൂര്യകുലത്തിലേ ഒരു രാജാവ്
അഗ്നിവധൂ
- സ്വാഹാദേവി (അഗ്നിയുടെ ഭാര്യ)
അഗ്നിവർദ്ധക
- ദഹനശക്തിയുണ്ടാക്കുന്ന
അഗ്നിവല്ലഭം
- മരുത്
- ചെഞ്ചല്യം
അഗ്നിവാഹം
- പുക
- ആട്
അഗ്നിവിസർപ്പം
- ഒരു രോഗം
- അതിസാരം, പനി, ഛർദ്ദി ഇന്ദ്രിയ സാദം, തണ്ണീർദാഹം, തലതിരിച്ചിൽ എല്ലുപൊട്ടൽ, അഗ്നിമാന്ദ്യം, തമകശ്വാസം, അരുചി ഇവയോടു കൂടിയ വിസർപ്പം ഉണ്ടാവുക. ഈ വിസർപ്പം ശരീരത്തിൽ എവിടെ വ്യാപിക്കുന്നുവോ അവിടം കരിക്കട്ട എന്നവണ്ണം കറുക്കയോ നീലിക്കയോ ചെയ്യും. ഉടനെ തീ തട്ടിയ ദേഹം പോലെ ചില പൊള്ളലുകളോടുകൂടിയുമിരിക്കും. എല്ലാടവും വ്യാപിക്കുന്നതിനാൽ വിസർപ്പം എന്നു പേരുണ്ടായി.
അഗ്നിവിസർപ്പം
- ഒരു രോഗം
അഗ്നിവീര്യം
- സ്വർണ്ണം
- തീയുടെ ശക്തി
അഗ്നിവേശൻ
- ഒരു മുനി. (ചരകം മുതലായ വൈദ്യഗ്രന്ഥങ്ങളുടെ കർത്താവ്)
- അഗ്നിയുടെ പുത്രൻ
- ദ്രോണരുടെ ഗുരു
അഗ്നിശരണം
- ഗൃഹസ്ഥന്റെ അഗ്നി സൂക്ഷിച്ചിരിക്കുന്ന സ്ഥലം
‘ചെന്നാരും ഗ്രഹിയാതെഅഗ്നിശരണേ
പൊട്ടിച്ചു പാത്രങ്ങളേ’
പൊട്ടിച്ചു പാത്രങ്ങളേ’
— ജാനകീപരിണയം
അഗ്നിശാല
- ഗൃഹസ്ഥന്റെ അഗ്നി സൂക്ഷിച്ചിരിക്കുന്ന സ്ഥലം
അഗ്നിശിഖ
- തീജ്വാല
- മേത്തോന്നി
- കുപ്പമഞ്ഞൾ
- പാച്ചോറ്റി
അഗ്നിശിഖം
- വിളക്കു്
- ശരം
- കരിമരുന്നുപ്രയോഗത്തിനുള്ള വസ്തു
- സ്വർണ്ണം
- മഞ്ഞൾ
- കുംകുമം (തീനാക്കുപോലെ ശിഖയുള്ളതുകൊണ്ട് ഈ പേർ വന്നു)
- കുയുമ്പു
അഗ്നിശേഖര
- കുംകുമം (കുംകുമമരം)
- കുയുമ്പുമരം
അഗ്നിഷ്ഠം
- ഹോമാഗ്നിയുടെ മുൻഭാഗത്തു നിർത്തുന്ന യൂപം (തൂൺ)
അഗ്നിഷ്ഠോമം, അഗ്നിസ്തോമം
- ഒരു യാഗകർമ്മം
അഗ്നിസഖൻ
- വായു
അഗ്നിസാദം
- അഗ്നിമാന്ദ്യം
- ദഹനശക്തിക്കുറവ്
അഗ്നിസഹായം
- പ്രാവു്
അഗ്നിസാരം
- രസാഞ്ജനം
അഗ്നിസംഗ്രഹം
- ഹോമം നടത്തുവാനുള്ളിടത്തു അഗ്നി വെയ്ക്കുക
അഗ്നിസംഭവം
- സ്വർണ്ണം
- അ ക്ലാരി
- കാട്ടുകുയുമ്പു്
അഗ്നിസംസ്കാരം
- ശവം ദഹിപ്പിക്കുക; അഗ്നികൊണ്ടു ശുദ്ധമാക്കുക
അഗ്നിസാക്ഷിക
- വിശേഷണം:
- അഗ്നിയെ സാക്ഷിയായി വെച്ചിട്ടുള്ള
- അഗ്നിയുടെ മുൻ വശമുള്ള
‘സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്
സഖ്യവുംചെയ്തുപരസ്പരംകാര്യവും’
സഖ്യവുംചെയ്തുപരസ്പരംകാര്യവും’
— അദ്ധ്യാത്മരാമായണം
അഗ്നിസാത്
- അഗ്നിയുടെ സ്ഥിതിയിൽ (അധീനം)
അഗ്നിസാത്ഭവിക്ക
- അഗ്നിയ്ക്കിരയായിത്തീരുക
അഗ്നിസൂതൻ
- സുബ്രഹ്മണ്യൻ
അഗ്നിസ്തംഭം
- അഗ്നിയുടെ ദഹനശക്തി കുറയ്ക്കുന്ന ഒരു മന്ത്രം
അഗ്നിസ്തുത്തു്
- ഒരു നാളത്തേയ്ക്കു മാത്രം നടക്കുന്ന യാഗകർമ്മം
അഗ്നിസ്തോമം, അഗ്നിഷ്ഠോമം
- ഒരു യാഗകർമ്മം
അഗ്നിസ്ഫുലിംഗം
- തീപ്പൊരി
- സ്ഫുലിംഗം – ചലിക്കുന്നതു്
‘ത്രിഷുസ്ഫുലിംഗോഗ്നികണഃ’
— അമരം
അഗ്നിഹോത്രഹവ(നി)ണി
- അഗ്നിഹോത്രത്തിനു് ആവശ്യമുളള ഒരു പാത്രവിശേഷം
അഗ്നിഹോത്രം
- അഗ്നിയിൽ അനുഷ്ഠിക്കുന്ന ഹോമം
- ഒരു പ്രത്യേക ഹോമത്തിന്റെ പേർ
‘അഗ്നിഹോത്രവുംരക്ഷി
ച്ചുഗ്രമാംതപസ്സൊടു
മഗ്നിസന്നിഭൻമഹ
ത്തേജസാതപോധനൻ’
ച്ചുഗ്രമാംതപസ്സൊടു
മഗ്നിസന്നിഭൻമഹ
ത്തേജസാതപോധനൻ’
— ബ്രഹ്മാണ്ഡപുരാണം
അഗ്നിഹോത്രി
- അഗ്നിഹോത്രം പതിവായി നടത്തുന്ന ആൾ
- അഗ്നിഹോത്രാദികർമ്മങ്ങൾ പതിവായി അനുഷ്ഠിക്കുന്ന ആൾ, ഹോമത്തിനു വെണ്ണ, പാൽ എന്നിവ നൽകുന്ന പശു എന്നു ശബ്ദാർത്ഥം.
- വരരുചിയുടെ മൂത്തപുത്രൻ
‘മൃഷ്ടാന്നദാതാശരണാഗ്നിഹോത്രി’
— നീതിസാരം
അഗ്നീധ്രൻ
- സ്വായംഭൂവ മനുവിനു ശതരൂപ എന്ന പത്നിയിൽ പത്തു പുത്രന്മാരും ഊർജ്ജസ്വതി എന്ന ഒരു കന്യകയും ജനിച്ചു. ഇവരിൽ മൂത്തവൻ പ്രിയവ്രതനായിരുന്നു. ഈ പ്രിയവ്രതന്റെ പുത്രനത്രെ അഗ്നീധ്രൻ
- പ്രിയവ്രതന്റെ പത്നിയായ ബർഹിഷ്മതി വിശ്വകർമ്മാവിന്റെ മകളാണു്. പ്രിയവ്രതനു ബർഹിഷ്മതിയിൽ ജനിച്ചവരിൽ മൂത്തവനത്രേ അഗ്നീധ്രൻ. ഇദ്ദേഹം ജംബുദ്വീപത്തിലെ അധിപനായിരുന്ന കാലത്തു പർവതഗുഹയെ പ്രാപിച്ചു തപസ്സു ചെയ്തു. അപ്പോൾ പൂർവചിത്തി എന്ന അപ്സരസ്ത്രീ ബ്രഹ്മാവിന്റെ കല്പനപ്രകാരം അവിടെ ചെല്ലുകയും പ്രിയവ്രതനെ മോഹിപ്പിച്ചു ഭർത്താവാക്കുകയും ചെയ്തു. അവൾ 1. നാഭി, 2. കിംപുരുഷൻ, 3. ഹരി, 4. ഇളാവർത്തൻ, 5. രമ്യകൻ, 6. ഹിരണ്മയൻ, 7. കുരു,8. ഭദ്രാശ്വൻ, 9. കേതുമാലൻ എന്നിങ്ങനെ ഒമ്പതുപേരെ പ്രസവിച്ചതിന്റെ ശേഷം ബ്രഹ്മലോകം പ്രാപിച്ചു. തദനന്തരം അഗ്നീധ്രൻ ജംബുദ്വീപത്തെ ഒമ്പതുപുത്രന്മാർക്കായി പകുത്തുകൊടുത്തിട്ടു ബ്രഹ്മലോകത്തിൽ ചെന്നു പൂർവചിത്തിയുമായി രമിച്ചു.
- അഗ്നിയെ സൂക്ഷിക്കുന്ന ബ്രാഹ്മണൻ
‘അക്കാലമഗ്നീധ്രനും തന്നുടെ ജംബുദ്വീപ
മൊക്കവേപകുത്തുതൻ നന്ദനന്മാർക്കു നല്കി
താൻ പിന്നേ തപോബലം കൊണ്ടു പോയ്
ബ്രഹ്മലോകേ
സാമ്പ്രതം രമിച്ചുപോൽ പൂർവചിത്തിയുമായി
മൊക്കവേപകുത്തുതൻ നന്ദനന്മാർക്കു നല്കി
താൻ പിന്നേ തപോബലം കൊണ്ടു പോയ്
ബ്രഹ്മലോകേ
സാമ്പ്രതം രമിച്ചുപോൽ പൂർവചിത്തിയുമായി
— ഭാഗവതം
അഗ്നീന്ധനം
- അഗ്നിയെ സംരക്ഷിക്കുക
- അഗ്നിയെ പോഷിപ്പിക്കുക
അഗ്ന്യഗാരം
- അഗ്നികാര്യത്തിനുളള ഭവനം
- ഹോമം മുതലായവയ്ക്കുളള ഗൃഹം
അഗ്ന്യാഖ്യം
- കൊടുവേലി
അഗ്ന്യാധാനം
- ഹോമം നടത്താനുളള സ്ഥലത്തു അഗ്നി ഇടുക
അഗ്ന്യാഹിരൻ
- അഗ്ന്യാധാനം ചെയ്ത ബ്രാഹ്മണൻ
അഗ്ന്യുൽപാതം
- ധൂമകേതു (വാൽനക്ഷത്രം)
- വാൽനക്ഷത്രത്തിന്റെ ഉദയം
അഗ്ന്യുൽപാതം
- അഗ്നിയുടെ (ഉൽപാതം) പ്രകൃതിവികൃതിയെ പ്രാപിക്കുന്ന സ്ഥിതി
- അഗ്ന്യുൽപാതം എന്നതു ധൂമകേതുവിന്റെ ഉദയം എന്നു ചിലരുടെയും, വഹ്നിയാൽ ഉണ്ടാക്കപ്പെട്ട ആപത്തെന്നു് അന്യന്മാരുടെയും പക്ഷം.
‘അഗ്ന്യുൽപാത ഉപാഹിതഃ’
— അമരം
അഗ്ര
- വിശേഷണം:
- ആദ്യമായുള്ള
- ശ്രേഷ്ഠമായ
- ഒന്നാമത്തെ
- വർദ്ധനയുള്ള
അഗ്രകരം
- ഉള്ളങ്കൈ
അഗ്രം
- മുകൾഭാഗം
- ഉപരിഭാഗത്തുള്ളതു
- അറ്റം
- മുന
- അഗ്രം എന്നാൽ പുരോഭാഗത്തിന്റെയും അധികത്തിന്റെയും ഉപരിഭാഗത്തിന്റെയും പേർ.
- മൂർച്ച
- സൂക്ഷ്മത
- (സാമുദ്രികാശാസ്ത്രത്തിൽ) കേശം തുടങ്ങുന്ന നെറ്റിയുടെ അവസാനത്തിൽനിന്നു ആരംഭിച്ചു മൂർദ്ധാവിന്റെ നടുവുവരെ നേരെ നടുവിലുള്ള പ്രദേശം
- ഉദ്ദേശ്യം
- ആരംഭം
- കാണാത്ത വസ്തുവെക്കുറിച്ചുള്ള സ്വപ്നം
- കൊടുമുടി
- ശൃംഗം
‘പുരോധികമുപര്യഗ്രാ
ണ്യഗാരേനഗരേപുരം’
ണ്യഗാരേനഗരേപുരം’
— അമരം
‘ഇരുണ്ടഗ്രം ചുരുണ്ടുള്ളതലമുടിവടിവോടെ’
— നാളായണീചരിതം തുള്ളൽ
അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു
മഗ്രേനടന്നുകൊള്ളേണം പിരിയാതെ’
മഗ്രേനടന്നുകൊള്ളേണം പിരിയാതെ’
— അദ്ധ്യാത്മരാമായണം
കൈലാസാഗ്രേകദാചിദ്രവിശശിവിമലേ
സുന്ദരേരത്നപീഠേ
സുന്ദരേരത്നപീഠേ
— രാമായണംമൂലം
അഗ്രഗ്രൻ
- നേതാവ്
- അഗ്രസ്ഥാനത്തു ഗമിക്കുന്നവൻ
അഗ്രഗണ്യൻ
- ഒന്നാമതായി വിചാരിക്കപ്പെടത്തക്കവൻ
അഗ്രഗാമി
- മുമ്പേ പോകുന്നവൻ
- സമർത്ഥൻ
അഗ്രഗ്രാഹി
- അക്കിൽകറ എന്ന മരുന്നു
- (അക്കിൽകറ നോക്കുക).
അഗ്രജൻ
- ജ്യേഷ്ഠൻ
- മുമ്പുജനിച്ചവൻ എന്നു വ്യുൽപത്തി
- വിപ്രൻ (അഗ്രസ്ഥാനത്തു ജനിക്കുന്നവൻ)
അഗ്രജന്മാവു്
- ജ്യേഷ്ഠൻ
- ബ്രാഹ്മണൻ
അഗ്രണി
- ശ്രേഷ്ഠൻ
- അഗ്രസ്ഥാനത്തു നയിക്കുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു. അഗ്രിനിയാണു് അഗ്രണിയായതു്
‘അപ്യഗ്രണീർമ്മന്ത്രകൃതാമൃഷീണാം’
— രഘുവംശം
അഗ്രതഃ
- അഗ്രത്തിൽ
- അഗ്രത്തിൽനിന്നു്
- ഈ മാതിരി ശബ്ദങ്ങൾ ഭാഷയിൽ ഗദ്യങ്ങളിൽ പ്രയോഗിക്കാതെയിരിക്കുന്നതു് ഉത്തമം
- കിഴക്കെ ദിക്കിൽ നിന്നു്
അഗ്രതഃ കൃത്തു്
- മുമ്പിലാക്കപ്പെട്ടവൻ
- മുമ്പിൽചെയ്യപ്പെട്ടവൻ
അഗ്രതസ്സര
- വിശേഷണം:
- മുന്നിൽനടക്കുന്ന
അഗ്രതസ്സരൻ
- നേതാവു്
- മുന്നിൽനടക്കുന്നവൻ
- പ്രമാണി
അഗ്രദാനി
- ശവദഹനം സംബന്ധിച്ചുള്ള ദാനം വാങ്ങിക്കുന്ന ബ്രാഹ്മണൻ
- അത്യാഗ്രഹംകൊണ്ടും ദാരിദ്ര്യംകൊണ്ടും ദാനം വാങ്ങുന്നവർക്കും ഈ പേർ പറയാം.
അഗ്രദിധിഷു
- മൃതനായ (മരിച്ച) ജ്യേഷ്ഠന്റെ ഭാര്യയെ വേൾക്കുന്നവൻ
അഗ്രദൂതൻ
- ഒരു വൃത്താന്തം മുൻകൂട്ടി അറിവുകൊടുക്കുന്നവൻ
അഗ്രദ്രവസംഹതി
- പാട
അഗ്രദ്വീപം
- ഒരു പുണ്യസ്ഥലം
- ഇതു ബങ്കാൾരാജ്യത്തു നദിയഡിസ്ട്രിക്റ്റിൽ ഭാഗീരഥീതീരത്താകുന്നു. പ്രസിദ്ധനായ നവദ്വീപചൈതന്യന്റെ ശിഷ്യനായ ഘോഷാശേഖരന്റെ പ്രതിഷ്ഠയായി ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ടു്. ഗോപീനാഥൻ എന്നാണു മൂർത്തിയുടെ പേർ. ഇവിടെ കുംഭം മീനംകാലത്തു ഒരു ഉത്സവമുണ്ടു്. 25,000 ആളുകളോളം അന്നു അവിടെ കൂടുമത്രെ. അക്കാലത്തു തീർത്ഥയാത്രക്കാരുടെ ആവശ്യത്തിനായി അപ്പപ്പോൾ കുടിലുകൾ കെട്ടിയുണ്ടാക്കുകയാണ് പതിവു്. അല്ലാതെ സത്രങ്ങൾ ഒന്നും ഇല്ല.
— മംഗളമാല
അഗ്രൻ
- മുഖ്യൻ
- പ്രധാനം ഇതു് നിത്യനപുംസകമാകുന്നു പ്രമുഖൻ, പ്രവേകൻ, അനുത്തമൻ, ഉത്തമൻ, മുഖ്യൻ, വര്യൻ, വരേണ്യൻ, പ്രബർഹൻ, അനവരാർദ്ധ്യൻ, പരാർദ്ധ്യൻ, അഗ്രൻ, പ്രാഗ്രഹരൻ, പ്രാഗ്ര്യൻ, അഗ്ര്യൻ, അഗ്രീയൻ, അഗ്രിയൻ ഇവ 17-ം മുഖ്യനായവന്റെ പേർ.
‘ക്ലീബേ പ്രധാനം പ്രമുഖ
പ്രവേകാനുത്തമോത്തമംഃ
മുഖ്യവര്യവരേണ്യാശ്ച
പ്രബർഹോനവരാര്‍ദ്ധ്യവൽ
പരാർദ്ധ്യാഗ്രപ്രാഗ്രഹര
പ്രാഗ്ര്യാഗ്ര്യാഗ്രീയമഗ്രിയം’
പ്രവേകാനുത്തമോത്തമംഃ
മുഖ്യവര്യവരേണ്യാശ്ച
പ്രബർഹോനവരാര്‍ദ്ധ്യവൽ
പരാർദ്ധ്യാഗ്രപ്രാഗ്രഹര
പ്രാഗ്ര്യാഗ്ര്യാഗ്രീയമഗ്രിയം’
അഗ്രനഖം
- നഖത്തിന്റെ അഗ്രഭാഗം
അഗ്രനിരൂപണം
- മുൻകൂട്ടി നിശ്ചയിക്കുക
- ദീർഘദർശനം
അഗ്രന്ഥികന്‍
- ജൈനന്മാരിൽ ഒരു ഇനക്കാരൻ
അഗ്രപത്രക
- അമരി; തമിഴിൽ ‘അവരി; സംസ്കൃതത്തിൽ ‘നീലി’
അഗ്രപർണ്ണി
- നായിക്കൊരുണ
അഗ്രപാതി
- മുൻകൂട്ടി അനുഭവിക്ക
- മുന്നായുള്ള
- മുൻനടക്കുന്ന
അഗ്രപാദം
- പാദത്തിന്റെ മുൻവശം
- വിരൽ
- വിരലുകൾ ചേർന്ന ഭാഗം
അഗ്രപൂജ
- മുഖ്യപൂജ
- പ്രമാണിയെ ഉദ്ദേശിച്ചു ചെയ്യുന്ന പൂജ
- സല്ക്കാരം
‘അഗ്രപൂജയ്ക്കു ദേവർഷിബ്രഹ്മർഷിക
ളുഗ്രനും ജഞാനിയിലാത്മാവിലും കൊള്ളാം
ളുഗ്രനും ജഞാനിയിലാത്മാവിലും കൊള്ളാം
— ഭാഗവതം
’അഗ്രബീജം
- മഞ്ഞക്കുറുഞ്ഞി
അഗ്രഭാഗം
- മുഖ്യഭാഗം
- പ്രധാനവശം
- മുൻവശം
- മുന
- അവശേഷം
‘സുഗ്രീവനർഘ്യപാദ്യാദ്യേനപൂജചെ
യ്തഗ്രഭാഗേവീണുവീണ്ടും വണങ്ങിനാൻ’
യ്തഗ്രഭാഗേവീണുവീണ്ടും വണങ്ങിനാൻ’
— അദ്ധ്യാത്മരാമായണം
അഗ്രഭാഗി
- ഒന്നാമതായി കൈക്കൊള്ളുന്നവൻ
- ആദ്യമായവകാശപ്പെടുന്നവൻ
അഗ്രഭുക്കു്
- മുമ്പെ ഊണുകഴിക്കുന്നവൻ
- പൂജ്യസ്ഥാനത്തു ഭക്ഷണംകഴിക്കുന്നവൻ
അഗ്രഭൂ, അഗ്രഭൂമി
- ആഗ്രഹവിഷയം
അഗ്രഭോജനം
- ആദ്യമായി മറ്റുള്ളവർക്കു മുമ്പു് ഭക്ഷണം കഴിക്ക
- പൂജ്യസ്ഥാനത്തുള്ള ഭക്ഷണം
അഗ്രമാംസം
- അഗ്ര ‘ഉൽകൃഷ്ടമായ’ മാംസം (ഇറച്ചി)
- ഹൃദയം
- മാംസങ്ങളിൽ പ്രധാനം ഹൃദയത്തിനാണല്ലോ. ഹൃദയാന്തർഗ്ഗതമായ മാംസവിശേഷം എന്നു് പാരമേശ്വരി, മുഖ്യമാംസം എന്നു് ബാലപ്രിയ.
- ബുക്കാ, അഗ്രമാംസം ഇവ രണ്ടും മുഖ്യമാംസത്തിന്റെ പേർ. ഹൃദയം, ഹൃത്ത് ഇവ രണ്ടും ഹൃദയത്തിന്റെ പേർ. ബുക്കാദി നാലും തുല്യാർത്ഥമാകുന്നു എന്നും ഒരു പക്ഷമുണ്ട്. ബുക്കാ എന്നതിനു ‘വൃക്യാ’ എന്ന പാഠവും കാണുന്നു.
‘ബുക്കാഗ്രമാംസം ഹൃദയം
ഹൃന്മേദസ്തുവപാവസം’
ഹൃന്മേദസ്തുവപാവസം’
— അമരം
അഗ്രയാനം
- മുമ്പിൽഗമിക്കുക
- യുദ്ധത്തിനു മുന്നോട്ടടുക്കുക
അഗ്രയായി
- സേനാനായകൻ
- മുമ്പെ ഗമിക്കുന്നവൻ
- കൗരവരിൽ ഒരുവന്റെ പേർ
അഗ്രഃയാധി
- യുദ്ധത്തിൽ മുഖ്യഭാഗം വഹിക്കുന്നവൻ
അഗ്രലോഹിത
- ചീര അഗ്രം ലോഹിതം യസ്യാഃ സാ (ചില്ലീശാക)
അഗ്രശാല
- ഊട്ടുപുര
- ബ്രാഹ്മണർക്കുള്ള ഭക്ഷണശാല
അഗ്രശാലപ്പറ
- മുദ്രപ്പറ
- മുദ്രക്കു പത്തിടങ്ങഴികൊള്ളുന്ന പറ
അഗ്രസന്ധാനി
- മനുഷ്യരുടെ ശുഭാശുഭപ്രവൃത്തികളുടെ വിവരം കുറിച്ചുവയ്ക്കുന്ന യമന്റെ പുസ്തകം
അഗ്രസന്ധ്യ
- സന്ധ്യയ്ക്കു കുറച്ചു മുമ്പുള്ള കാലം
‘കർക്കന്ധൂനാമുപരിതുഹിനംരഞ്ജയത്യഗ്രസന്ധ്യാ’
— ശാകുന്തളം
അഗ്രസരൻ
- മുന്നിൽനടക്കുന്നവൻ
- മുഖ്യൻ
- (പ്രയോഗപ്രചാരം ചുരുങ്ങും.)
അഗ്രസാരം
- മുള
അഗ്രഹസ്തം
- കരത്തിന്റെ മുൻവശം വലംകൈയു്
- വിരലുകൾ
- തുമ്പിക്കരത്തിന്റെ മുൻഭാഗം
അഗ്രഹായാനം, അഗ്രഹായണം
- വർഷത്തി (ആണ്ടി)ന്റെ ആരംഭം
- മാർകഴി എന്ന ചാന്ദ്രമാസം
അഗ്രഹാരം
- രാജാക്കന്മാർ ബ്രാഹ്മണർക്കു ദാനംചെയ്ത ഭൂമി
- ബ്രാഹ്മണർ പാർക്കുന്ന ഗ്രാമം മുൻവശം മാലപോലെ തൊടുത്തിരിക്കുന്നതുകൊണ്ട് ഈ പേരുണ്ടായി.
‘അഗ്രഭാഗേ രണ്ടു പന്തി നിരക്കവേ
അഗ്രഹാരംകണ്ടുകൗതുകംപൂണ്ടുടൻ’
അഗ്രഹാരംകണ്ടുകൗതുകംപൂണ്ടുടൻ’
— കല്യാണസൗഗന്ധികം തുള്ളൽ
അഗ്രാണീകം
- മുന്നണിയിലുള്ള സൈന്യം
അഗ്രാനീകം
- മുന്നണിയിലുള്ള സൈന്യം
അഗ്രാമ്യ
- വിശേഷണം:
- ഗ്രാമസംബന്ധമല്ലാത്ത
- പട്ടണസംബന്ധമായ
- സഭ്യമായ
- സഭയിലേയ്ക്കു് അന്തസ്സുള്ള
അഗ്രാശനം
- മുമ്പേ ഭക്ഷണം കഴിക്ക
- പൂജ്യസ്ഥാനത്തുള്ള ഭക്ഷണം
അഗ്രാശി
- പൂജ്യസ്ഥാനത്തിലുള്ള ഭക്ഷണം കഴിക്കുന്നവൻ
- മുമ്പു ഭക്ഷിക്കുന്നവൻ
അഗ്രാശിനി
- പൂജ്യസ്ഥാനത്തിൽഭക്ഷണം കഴിക്കുന്നവൾ
- മുൻകൂട്ടിഭക്ഷിക്കുന്നവൾ
‘അഗ്രാശിനീമന്യഗൃഹപ്രവേശിനീം
ഭാര്യാ ത്യജേൽപുത്രദശപ്രസൂതികാം’
ഭാര്യാ ത്യജേൽപുത്രദശപ്രസൂതികാം’
— നീതിസാരം
അഗ്രാസനം
- പ്രധാനപീഠം
- സമാജം മുതലായവയിൽ പ്രമാണിക്കുള്ള പീഠം
- ഈ പീഠത്തിൽ സ്ഥിതിചെയ്യുന്നവനെ അഗ്രാസനൻ, അഗ്രാസനാധിപതി, അഗ്രാസനപതി എന്നിങ്ങനെ പറയുന്നു.
അഗ്രാഹ്യ
- ഗ്രഹിക്കാൻ വയ്യാത്ത
- മനസ്സിലാക്കൻ കഴിയാത്ത
- കൈക്കൊള്ളുന്നതിനു യോഗ്യമല്ലാത്ത
അഗ്രിമ
- വിശേഷണം:
- ശ്രേഷ്ഠമായ
- പ്രധാനമായ
- അഗ്രത്തിൽ ഭവിച്ച
- ജ്യേഷ്ഠത്വമുള്ള
- ഒന്നാമത്തെ
അഗ്രിയ
- ശ്രേഷ്ഠമായ
- പ്രധാനമായ
- അഗ്രത്തിൽ ഭവിച്ച
- ജ്യേഷ്ഠത്വമുള്ള
- ഒന്നാമത്തെ
- (അഗ്രൻ എന്ന ശബ്ദം നോക്കുക).
അഗ്രിയൻ, അഗ്രീയൻ
- ജ്യേഷ്ഠഭ്രാതാവു്
- മുഖ്യൻ
‘വീരാഗ്രീയേഷുതേഷുപ്രതികകലിത
പ്രേമയാ യാജ്ഞാസേന്യാ’
പ്രേമയാ യാജ്ഞാസേന്യാ’
— കല്യാണസൗഗന്ധികം കഥകളി
അഗ്രേ
- മുമ്പിലായിട്ടു്
- പ്രധാനസ്ഥാനത്തു്
- പിൻവരുന്നഭാഗത്തിൽ
- ‘അഗ്രേ’ ശബ്ദം അഗ്രപദത്തിന്റെ സപ്തമി (ആധാരിക)യായിട്ടണു് അധികമായി പ്രയോഗിച്ചുകാണുന്നതു്.
‘അഗ്രേയാസ്യാമ്യഹം’
— അദ്ധ്യാത്മരാമായണം
അഗ്രേഗണ്യൻ
- പ്രധാനസ്ഥാനത്തു വിചാരിക്കപ്പെടേണ്ടവൻ
‘ഗണ്യന്മാരായ് ഗുരുവിനയരായ്
ശ്രോത്രിയന്മാരിലഗ്രേ
ഗണ്യന്മാരായ് ഗതകലുഷരാ
യുള്ള ധാത്രീസുരാണാം’
ശ്രോത്രിയന്മാരിലഗ്രേ
ഗണ്യന്മാരായ് ഗതകലുഷരാ
യുള്ള ധാത്രീസുരാണാം’
— മയൂരസന്ദേശം
അഗ്രദിധിഷു
- ഒരിക്കൽ കല്യാണം കഴിഞ്ഞ സ്ത്രീയെ വിവാഹംചെയ്യുന്ന ബ്രാഹ്മണൻ
- ക്ഷത്രിയൻ അല്ലെങ്കിൽ വൈശ്യൻ
- ജ്യേഷ്ഠൻ മരിച്ചതിൽ പിന്നെ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം ചെയ്തവൻ
- (സ്ത്രീലിംഗമായാൽ) ജ്യേഷ്ഠത്തിക്കു വിവാഹം കഴിയാതെയിരിക്കെ വിവാഹംകഴിഞ്ഞ അനുജത്തിയുടെ പേർ എന്നർത്ഥം
- പുനർവിവാഹം ചെയ്യപ്പെട്ടവളെ പ്രധാനഭാര്യയാക്കീട്ടുള്ള ബ്രാഹ്മണനെ അഗ്രേദിധിഷു എന്നു പറയുന്നു. ദിധിഷു എന്നും ദിധീഷു എന്നുമാകാം. രണ്ടും, പുനർ വിവാഹം ചെയ്യപ്പെട്ടവളുടെ പേർ.
അഗ്രേദിധീഷൂപതി
- ജ്യേഷ്ഠത്തിക്കു വിവാഹം കഴിയാതെയിരിക്കുമ്പോൾ വിവാഹം കഴിഞ്ഞ അനുജത്തിയുടെ ഭർത്താവിന്റെ പേർ
അഗ്രേഭവൻ
- മുമ്പിൽ ജനിച്ചവൻ
അഗ്രേവനം(ണം)
- കാട്ടിന്റെ അറ്റം
അഗ്രേസരൻ
- നേതാവു്
- മുമ്പേ നടക്കുന്നവൻ
‘ഊഴിദേവകുലാഗ്രേസരനാകും
ആഴാഞ്ചേരിമഹീസുരരാജനും’
ആഴാഞ്ചേരിമഹീസുരരാജനും’
— മുറജപപ്പാന
അഗ്ര്യ
- വിശേഷണം:
- മുഖ്യമായ
- പ്രധാനമായ
- ശ്രേഷ്ഠമായ
‘അഗ്രമായുള്ളോരുപൂജകൊണ്ടെല്ലാരും
വ്യഗ്ര്യരായ് നിന്നു ചമഞ്ഞുകൂടി’
വ്യഗ്ര്യരായ് നിന്നു ചമഞ്ഞുകൂടി’
— കൃഷ്ണഗാഥ
അഗ്ര്യം
- വീട്ടിന്റെമേൽപ്പുര
- മേൽക്കൂടു്
അഗ്ര്യൻ
- മുമ്പൻ
- ഒന്നാമൻ
- മുമ്പിലുള്ളവൻ
- ജ്യേഷ്ഠഭ്രാതാവു്
അഗ്ര്യജന്മാവു്
- ജ്യേഷ്ഠൻ
- ബ്രാഹ്മണൻ
അഗ്ര്യപൂജ
- മുഖ്യാരാധന
അഘം
- പാപം
- വ്യസനം
- വേദന
- ദാനാദി കൊണ്ടുപോകുന്നതിനാൽ ഈ പേരുണ്ടായി.
‘അഹരഹമഹമഘമകലുവാ
നഹികുലപതിശയനലീലകൾ’
നഹികുലപതിശയനലീലകൾ’
— ഭാരതം
‘അഘവുംനീങ്ങി മേ സർവ്വം
ഗൃഹവുംപൂതമായിപ്പോൾ’
ഗൃഹവുംപൂതമായിപ്പോൾ’
— നളചരിതം കഥകളി
അഘകൃത്തു്
- വിശേഷണം:
- പാപം ചെയ്യുന്ന
- ദോഷം ചെയ്യുന്ന
- (പാപം ചെയ്യുന്നവൻ, ദോഷം ചെയ്യുന്നവൻ).
അഘഘ്നൻ
- കൃഷ്ണൻ
- (അഘൻ എന്ന അസുരനെ കൊന്നവൻ).
അഘൻ
- ഒരസുരൻ
- (കൃഷ്ണൻ കൊന്നു).
അഘാസുരവധം
- ഒരിക്കൽ ശ്രീകൃഷ്ണൻ ഗോപാലന്മാരൊന്നിച്ചു കാളിന്ദീതീരത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അഘൻ എന്ന അസുരൻ കംസനിയോഗം ഹേതുവായിട്ടു കൃഷ്ണനെ കൊല്ലുന്നതിനു പെരുമ്പാമ്പായി വന്നു. ഈ അഘാസുരൻ പൂതനയുടെയും ബകാസുരന്റെയും ഭ്രാതാവാണു്. അവരെ കൃഷ്ണൻ കൊല്ലുകയാൽ അവനു ക്രമത്തിലധികമായ വിരോധവും ശ്രീകൃഷ്ണനിൽ ഉണ്ടായിരുന്നു. കൃഷ്ണനും ഗോപാലന്മാരും സഞ്ചരിക്കുന്ന വഴി നോക്കിയാണു് അഘാസുരൻ (പെരുമ്പാമ്പു്) കിടന്നതു്. അവൻ ഗുഹപോലെ വായ് പിളർന്നിരുന്നു. ആദ്യം ഗോപാലന്മാർ വിവരം അറിയാതെ ചെന്നു വായ്ക്കകത്തു കയറി. അതറിഞ്ഞു കൃഷ്ണൻ ഗോപാലന്മാരെ രക്ഷിപ്പാനായി കൂടെക്കയറി. കാര്യം സാധിച്ചു എന്നു സന്തോഷിച്ചു് ഉടൻ പെരുമ്പാമ്പു് വായ് മുറുക്കി. അതുകണ്ടു ഭഗവാൻ പണ്ടു മഹാബലിയോടു ഭൂമി അളന്നുവാങ്ങിക്കുന്നതിനു വളര്‍ന്നതു പോലെ വളർന്നു. അനന്തരം തലയും ഉടലും പൊട്ടി (പാമ്പു) അഘാസുരൻ മരിക്കയും ഭഗവാനും ഗോപാലന്മാരും പുറത്തുവന്നു രക്ഷപ്പെടുകയും ചെയ്തു.
അഘനാശനൻ
- പാപത്തെ നശിപ്പിക്കുന്നവൻ
- ദോഷത്തെ ഇല്ലാതാക്കുന്നവൻ
അഘഭോഗി
- പാപത്തെ ഭുജിക്കുന്നവൻ (അനുഭവിക്കുന്നവൻ)
- പാപകരമായ തീറ്റിക്കാരൻ
- (ദൈവത്തിനു കൊടുക്കാതെ തന്നത്താൻ വച്ചു ഭക്ഷിക്കുന്നവൻ)
അഘമർഷണം
- സകല പാപങ്ങളേയും നശിപ്പിക്കുന്നതും നിത്യം ജപിക്കേണ്ടതുമായ ഒരു മന്ത്രം. പാപത്തെ നശിപ്പിക്കുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു
- അഘമർഷണോമന്ത്രഃ, അഘമർഷണീഋൿ, അഘമർഷണംസൂക്തം ഇങ്ങിനെ മൂന്നു ലിംഗങ്ങളിലും വരും.
അഘമർഷണസൂക്തം
- ഋഗ്വേദത്തിലെ ഒരു ഗീതം. വെള്ളത്തിൽ നിന്നു് മൂന്നു പ്രാവശ്യം ഈ സൂക്തം ഉച്ചരിച്ചാൽ സർവപാപവും നശിച്ചുപോകും
അഘമാര
- വിശേഷണം:
- പാപത്തെ നശിപ്പിക്കുന്ന
അഘമോചനം
- പാപനിവൃത്തി
അഘല
- വിശേഷണം:
- പാപത്തെ കളയുന്ന (നശിപ്പിക്കുന്ന)
അഘവിഷം
- ഒരു പാമ്പു്
- ഭയങ്കരവിഷമുള്ളതു്
അഘർമ്മ
- വിശേഷണം:
- ചൂടില്ലാത്ത
- തണുത്ത
അഘശംസൻ
- കള്ളനെപ്പോലെയുള്ള ദുഷ്ടൻ
അഘശംസി
- പാപത്തെ അറിയിക്കുന്നവൻ
അഘഹാരൻ
- പ്രസിദ്ധനായ കൊള്ളക്കാരൻ
അഘായു
- വിശേഷണം:
- പാപമുള്ള
- ദുർഗ്ഗുണമുള്ള
- ദ്വേഷമുള്ള
- ഉപദ്രവമുള്ള
അഘാരി
- വ്യസനത്തോടുകൂടിയവൻ
- ആപത്തോടുകൂടിയവൻ
- ഭാഗ്യക്കേടോടുകൂടിയവൻ
അഘാസുരൻ
- അഘൻ എന്ന അസുരൻ
- (അഘൻ എന്നതു നോക്കുക).
അഘൃണ
- വിശേഷണം:
- ഘൃണ (ദയ) ഇല്ലാത്ത
അഘോര
- വിശേഷണം:
- വളരെ ഘോരമല്ലാത്ത
അഘോര
- ഉഗ്രമായ
- കൊടുംകോപമുള്ള
- ഉദാ:‘അഘോരയുദ്ധം, അഘോരജ്ജ്വരം’
അഘോര
- കന്നിമാസത്തിൽ കറുത്ത പക്ഷത്തിലെ പതിനാലാം ദിവസം
അഘോരൻ
- ശിവൻ
- ശിവവന്ദനക്കാരൻ
- ദുർഗ്ഗാവന്ദനക്കാരൻ
അഘോരപഥൻ,അഘോരമാർഗ്ഗൻ
- ശിവന്റെ അനുഗാമി
അഘോരപ്രമാണം
- ഒരു ഭയങ്കരമായ സത്യം
അഘോരമൂർത്തി
- ശിവൻ
അഘോരരൂപൻ
- ശിവൻ
അഘോരി
- കാര എന്ന മരുന്നു്
- ഇതു കുരുക്കൾ, വീക്കം, സന്നിപാതം ഇവയ്ക്ക നന്നു്. ഇതിന്റെ കുരു ജ്വരത്തിനും സന്നിക്കും ഉപയോഗമുള്ളതാണു്. വിഷത്തിനുള്ള ഒരു പച്ചമരുന്നു്.
അഘോഷ
- ഘോഷം (ഉച്ചത്തിലുള്ള ശബ്ദം) ഇല്ലാത്ത
- ഇടയന്മാരില്ലാത്ത
- ഉച്ചശ്ശബ്ദമുള്ള
അഘൗഘം
- പാപാധികത
അഘ്ന്യ
- വിശേഷണം:
- ഹനിക്കത്തക്കതല്ലാത്ത
- വധിക്കത്തക്കതല്ലാത്ത
അഘ്ന്യ
- പശു. ഹനിക്കപ്പെടരുതാത്തതിനാൽ ഈ പേരുണ്ടായി
- (പര്യായത്തിനു പശു എന്നതു നോക്കുക).
അഘ്ന്യൻ
- ബ്രഹ്മാവു്
- ഹനിക്കത്തക്കവനല്ലാത്തവൻ
അഘ്രേയ
- വിശേഷണം:
- ഘ്രാണിക്കത്തക്കതല്ലാത്ത
- മണപ്പിക്കത്തക്കതല്ലാത്ത
അഘ്രേയം
- മദ്യം
അങ്ക്
- അടയാളം ഇടുക
- സ്റ്റാമ്പുപതിക്ക
- എണ്ണുക
- കളങ്കപ്പെടുത്തുക
- ദുഷ്കീർത്തിപ്പെടുത്തുക
അങ്കകരണം
- അടയാളം ഇടുക
അങ്കഗണിതം
- കണക്കുശാസ്ത്രം
അങ്കക്കശൻ
- യോദ്ധാവു്
- പോരാളി
അങ്കണം
- മിറ്റം
- നടക്കുന്നതിനുള്ള സ്ഥലമാകയാൽ ഈ പേർ സിദ്ധിച്ചു. (അംഗനം, അംഗണം).
- (അംഗണം, ചത്വരം, അജിരം ഇവ മൂന്നും അങ്കണത്തിന്റെ പര്യായങ്ങളാകുന്നു. അംഗണം എന്നതിനു അംഗനം എന്നും പാഠം കാണുന്നു).
‘അംഗണംചത്വരാജിരേ’
— അമരം
‘ഇന്ദ്രനീലശിലയാ നി
ർമ്മിതമാംശീവെലിപ്പന്തൽ
ഇന്ദ്രിയങ്ങൾക്കാനന്ദമാ
മങ്കണങ്ങളും’
ർമ്മിതമാംശീവെലിപ്പന്തൽ
ഇന്ദ്രിയങ്ങൾക്കാനന്ദമാ
മങ്കണങ്ങളും’
— കുചേലവൃത്തം വഞ്ചിപ്പാട്ടു്
അങ്കതന്ത്രം
- കണക്കുശാസ്ത്രം
അങ്കതത്വം
- കണക്കുശാസ്ത്രം
അങ്കതി
- കാറ്റു്
- തീയു്
- ബ്രഹ്മാവു്
- ഹോമാഗ്നിയെ സൂക്ഷിക്കുന്ന ബ്രാഹ്മണൻ
അങ്കധാരണം, അങ്കധാരണ
- കുറിയിടുക
- ഗോപിയിടുക
- (വൈഷ്ണവമതക്കാരും മറ്റും ഗോപിയിടുക പതിവാണല്ലൊ)
അങ്കനം
- അടയാളം
- അടയാളം ഇടുന്ന ക്രിയ
- അടയാളം ഇടുകയൊ മുദ്രവയ്ക്കുകയൊ ചെയ്യുന്ന വഴി
അങ്കപരിവർത്തം
- മടിയിൽ മറുപുറം തിരിയുക
- ഒരാളുടെ മടിയിലോ ആയാളിലോ മറിയുക (വിളയാടുക)
- വിനോദാർത്ഥം മറിയുകയും തിരിയുകയും ചെയ്ക
അങ്കപാലി
- അങ്കദേശം
- അങ്കത്തിൽ (മടിയിൽ) ഉള്ള ഇരിപ്പു്
- ആലിംഗനം ചെയ്ക
- ശിശുക്കളെ എടുത്തു വളർത്തുന്നവൾ
അങ്കപാലിക
- ആലിംഗനം
അങ്കപാശം
- അങ്കഗണിതത്തിലേ ഒരു പ്രയോഗം
- ചങ്ങല തൊടുത്തുന്നതുപോലെ അക്കങ്ങൾ തൊടുക്കുക
അങ്കപൂരണം
- സംഖ്യകളെ ഗുണിക്കുക
അങ്കപ്പലക
- ആനയുടെ കൈകളുടെ മുകൾഭാഗമുള്ള വീതിയേറിയ എല്ലിന്റെ പേർ
അങ്കപ്പോരു
- പരസ്യമായ ദ്വന്ദ്വയുദ്ധം (രണ്ടുപേർ കൂടിച്ചെയ്യുന്ന യുദ്ധം)
അങ്കപ്രാന്തം
- അങ്കപ്രദേശം
അങ്കബന്ധം
- തുടകളെ ഒന്നോടൊന്നായി ബന്ധിച്ചു രൂപപ്പെടുത്തുക
- തുടയെ പിണച്ചുവയ്ക്കുക
അങ്കം
- അടയാളം
- അടയാളപ്പെടുത്തുന്നതിനാൽ അങ്കം എന്ന പേരുണ്ടായി. ഉദാ:മൃഗാങ്കൻ, ശശാങ്കൻ.
- മടി
- ബാലന്മാർ ഇവിടെ ഗമിക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
- ‘ഉത്സംഗേ ചിഹ്നയൊരങ്കഃ’ അങ്കത്തിനു മടി, അടയാളം എന്നുനാനാർത്ഥം.
- യുദ്ധം
- അടുപ്പം
- നാടകത്തിലെ അങ്കം
- കൊളുത്തു
- ചൂണ്ടൽ
- ഒരാഭരണം
- കളിയിലേ യുദ്ധം
- സ്ഥലം
- ദുഷ്കർമ്മം
- പാപം
- പിഴ
- വളഞ്ഞ
- ശരീരം
- മല
- ഒരു അക്കം
- സംഖ്യ
‘അങ്കേചേർത്തിട്ടുപത്ന്യാഃപ്രണയപരവശൻ
ദക്ഷനിത്ഥം ബഭാഷെ’
ദക്ഷനിത്ഥം ബഭാഷെ’
— ദക്ഷയാഗം കഥകളി
‘പങ്കമകന്നൊരുതങ്കംപൊന്നിനൊ
ടങ്കംപൊരുതുമൊരംഗപ്രഭയും’
ടങ്കംപൊരുതുമൊരംഗപ്രഭയും’
— നളചരിതം തുള്ളൽ
അങ്കം
- കലിവർഷം 34൦൦-നു മുമ്പു പെരുമാക്കന്മാരുടെ കാലംമുതൽ പോലീസ് കാര്യാദികളേ സംബന്ധിച്ചുണ്ടായ സംഗതികൾക്കു പറയുന്ന പേർ
‘നാടുംനഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം’
വീടുംകുടികളുമെന്നിവയെല്ലാം’
— പാത്രചരിതം തുള്ളൽ
അങ്കഭാക്കു്
- വിശേഷണം:
- മടിയിൽ ഇരിക്കുന്ന
- കുഞ്ഞിനെപ്പോലെ എളിയിൽ (ഇടുപ്പിൽ) എടുത്തുകൊണ്ടു പോകുന്ന
അങ്കമാലി
- ആലങ്ങാട്ടു് ഒരു സ്ഥലം
- പട്ടണത്തിലുംമറ്റും നാലു ചതുരമുള്ള സ്ഥലം
- നാലുവശവും ഒരുപോലെയുള്ള പരസ്യമായ സ്ഥലം
- പഴയ സിറിയൻ ബിഷപ്പിന്റെ ഇരിപ്പിടം
- പീഠം
- ആസനം
അങ്കലായ്പ്പ്
- ദുഃഖം
- വ്യസനം
- (ഈ ഗ്രാമ്യപദം പ്രയോഗിക്കാതെയിരിക്കുക നന്നു്).
അങ്കമുഖം
- കഥ മുഴുവനും സൂചിപ്പിക്കുന്ന പൂർവരംഗത്തിലേ പ്രസ്താവന
- മുന്നരങ്ങു്
അങ്കലോപം
- വ്യപകലനം. (കുറയ്ക്കുക.)
അങ്കവടി
- കുതിരപ്പുറത്തു ചവുട്ടിക്കയറുന്നതിനുള്ള (ഇരിമ്പു) വളയം
അങ്കവാൽ(ലു്)
- പൂവൻകോഴിയുടെ വളഞ്ഞ വാൽ
അങ്കവിദ്യ
- കണക്കുശാസ്ത്രം
അങ്കവൃക്ഷം
- കടമ്പു്
അങ്കസ്സ്
- അടയാളം
- ശരീരം
അങ്കാം
- തല്ക്കാലനിയമനം
- ഉദാ:‘അങ്കാംഗുമസ്തൻ’
അങ്കാമി
- തല്ക്കാലനിയമനം
- ഉദാ:‘അങ്കാമിശിപായി’
അങ്കാങ്കം
- ജലം
അങ്കാവതാരം
- മുമ്പിലത്തെ അങ്കത്തിന്റെ അവസാനത്തിൽ നടന്മാർ സൂചിപ്പിച്ചിട്ടുള്ള കഥയെ തുടർന്നു് അഭിനയിക്കുന്ന അങ്കത്തിന്റെ ആരംഭം
അങ്കാശ്രയം
- മടിയിൽ കയറ്റിയിരുത്തുക
‘സന്താനാഭരണാനിബാലതനയാ
നങ്കാശ്രയപ്രാർത്ഥിനഃ’
നങ്കാശ്രയപ്രാർത്ഥിനഃ’
— അഭിജ്ഞാനശാകുന്തളം
അങ്കാളപ്പൻ
- ഒരുവക കരപ്പൻ
അങ്കി
- വിശേഷണം:
- അങ്കമുള്ള
- അടയാളമുള്ള
അങ്കി
- മുഴുക്കുപ്പായം
- ഒരുമാതിരി വാദ്യം
- തുടി
- ഉടുക്കു്
- അഗ്നി (തത്ഭവം)
അങ്കിത
- വിശേഷണം:
- എണ്ണപ്പെട്ട
- അടയാളം ഇടപ്പെട്ട
അങ്കിനി
- അടയാളങ്ങളുള്ള സ്ത്രീ
അങ്കുടം
- താക്കോൽ
അങ്കുപം
- വെള്ളം
അങ്കുരം
- മുള
- വിത്തിൽനിന്നു പുറപ്പെടുന്ന മുള
- കിളുന്നു്
- തളിർ
- കൂമ്പു്
- നാമ്പു്
- വെള്ളം
- (ഭാവിയെ സൂചിപ്പിക്കുന്നതുകൊണ്ടു് ഈ പേർ വന്നു).
അങ്കുരക
- പക്ഷിക്കൂടു്
- ജന്തുക്കളുടെ കൂടു്
അങ്കുരിക്കുക
- മുളയ്ക്കുക
- ജനിക്കുക
- (മനസ്സിൽ അംകുരിക്കുന്നു=തോന്നുന്നു). സകര്‍മ്മകക്രിയ:അംകുരിപ്പിക്കുക
അങ്കുരിത
- വിശേഷണം:
- മുളച്ച
- മുളയുള്ള
‘അംകുരിതപുളകം കലർന്നിടു
മെൻകപോലമതിങ്കലമ്പൊടു’
മെൻകപോലമതിങ്കലമ്പൊടു’
— സംസ്കൃതകീർത്തനങ്ങളും പദങ്ങളും
അങ്കുരോൽപത്തി
- കിളുർക്കുക
- മുളയുണ്ടാകുക
അങ്കുശം
- തോട്ടി (ആനത്തോട്ടി)
- അടയാളപ്പെടുത്തുന്നതിനാൽ ഈ പേർ വന്നു. ‘സ്യാദംകുശോസ്ത്രീസൃണിർദ്വയോഃ’ (അംകുശം, സൃണി ഇവ 2-ഉം ആനത്തോട്ടിയുടെ പേർ).
- (വ്യാകരണത്തിൽ) ചിഹ്നനങ്ങളിൽ ഒന്നു്
- ഇതു് അല്പമായ നിറുത്തലിനെ കുറിക്കുന്നു. തടവു് കൂടാതെ വായിച്ചുകൊണ്ടുപോകുമ്പോൾ തോട്ടികൊണ്ടു് ഒടക്കിയാലെങ്ങിനെ അതുപോലെ ഒന്നു തടയണം എന്നു് ഈ ചിഹ്നംകൊണ്ടു കാണിക്കുന്നു.
അങ്കുശഗ്രഹൻ
- ആനപ്പാപ്പാൻ
അങ്കുശധരൻ
- ഗണപതി
- ആനപ്പാപ്പാൻ
‘പാശാംകുശധരം വന്ദേ’
— ഗണാഷ്ടകം
അങ്കുശധാരണൻ
- ഗണപതി
- ആനപ്പാപ്പാൻ
അങ്കുശധാരി
- ആനപ്പാപ്പാൻ
- ഗണപതി
അങ്കുശിത
- വിശേഷണം:
- തോട്ടികൊണ്ടു കുത്തിയ (ഉഴറ്റിയ)
അങ്കുശി
- തോട്ടിയുള്ള
അങ്കൂരം
- മുള
- വിത്തിൽനിന്നു പുറപ്പെടുന്ന മുള
- കൂമ്പു്
- ‘അങ്കൂരശ്ചാംകരഃ പ്രോക്തഃ’ എന്നുള്ളതിനാൽ അംകുരം അങ്കൂരം എന്നു രണ്ടുമാകാം.
‘അങ്കാങ്കൂരംകുലത്തിന്നഭിനവമിതുഞാൻ
മൂലമുണ്ടായ് ചമഞ്ഞു’
മൂലമുണ്ടായ് ചമഞ്ഞു’
— ഉത്തരരാമായണം ചമ്പു
അങ്കൂയത്തു്
- വിശേഷണം:
- തപ്പിപ്പിഴപ്പാനായി ആമയെപ്പോലെ ഇഴയുന്ന
അങ്കൂഷം
- അംകുശം (തോട്ടി)
അങ്കോടം
- അഴിഞ്ഞിൽ (അങ്കോലം നോക്കുക)
അങ്കോലം
- അഴിഞ്ഞിൽ
- അടയാളപ്പെടുത്തുന്നതിനാൽ ഈ പേർ വന്നു. (ഇതിനു മുള്ളുണ്ടു്). ഇതിലുള്ള കായ്കളിൽ ചിലതിനു ദിവ്യശക്തിയുണ്ടെന്നും അവ താഴെ വീണാൽ ഉടൻ മുന്നേപ്പോലെ ഞെട്ടിൽ ചെന്നു പറ്റിക്കൊള്ളുമെന്നും ഉള്ള സംഗതി സുപ്രസിദ്ധമാകുന്നു. ഈ വക കായ്കളെ തിരഞ്ഞുപിടിച്ചു കൈവശമാക്കി അവയിൽനിന്നു തൈലം എടുത്താൽ അതുകൊണ്ടു പലേ പ്രയോഗങ്ങൾ ഫലവത്തുകളാകും എന്നു മന്ത്രശാസ്ത്രം ഘോഷിക്കുന്നു. ഈ വൃക്ഷത്തിന്റെ ചുവട്ടിൽ ചാമ്പൽ (വെണ്ണീർ) പരത്തിയാൽ ദിവ്യശക്തിയുള്ളകായെ കണ്ടുപിടിക്കുന്നതിനു എളുപ്പമുണ്ടുപോലും. ഇതിനു അങ്കോടം എന്നും അംഖോഠം എന്നും പാഠാന്തരങ്ങൾ കാണുന്നു.
- അങ്കോലം, നികോചകം 2-൦ അഴിഞ്ഞിലിന്റെ പേർ. വേറേയും പല പര്യായങ്ങൾ കാണുന്നു.
‘അങ്കോലേതുനികോചകഃ’
— അമരം
അങ്കോലാദി
- ഒരു എണ്ണ
- അഴിഞ്ഞിൽകുരു മുതലായ ഏതാനും മരുന്നുകൾ കൂട്ടിച്ചേർത്തു കാച്ചുന്നതു്. തേച്ചുകുളിച്ചാൽ തലയിലേ ചൊറി ചിരങ്ങു മുതലായവ നശിക്കും.
അങ്കോലസാരം
- അങ്കോലക്കുരുകൊണ്ടുണ്ടാക്കുന്ന ഒരുമാതിരി വിഷദ്രവ്യം
അങ്കോലിക
- ആലിംഗനം
- അഴിഞ്ഞിൽ
അങ്ക്യ
- വിശേഷണം:
- അടയാളപ്പെടുത്തത്തക്ക
- അടയാളം ഇടത്തക്ക
അങ്ക്യം
- ഒരുമാതിരി വാദ്യം (മടിയിൽ വച്ചു കൊട്ടുന്നതാണു്)
‘ഡിണ്ഡിമമങ്ക്യമിടയ്ക്കയുടുക്കുകൾ
മഡ്ഡുഝല്ലികൾഝർഝരവാദ്യം’
മഡ്ഡുഝല്ലികൾഝർഝരവാദ്യം’
— സ്യമന്തകം തുള്ളൽ
അങ്ക്റി
- (കർണ്ണാടകത്തിൽ അച്ചി) പശുവിന്റെയും മറ്റും മുല
- മുലക്കാമ്പു്
- സ്തനം
അംഖ്
- ഇഴയുക
അംഖോഠം
- അഴിഞ്ഞിൽ
- (അങ്കോലം നോക്കുക)
അംഗ
- സംബോധനാർത്ഥകം
- ഹെ
- അല്ലയോ
- എടോ!
- പിന്നെ ‘പുനരർത്ഥേംഗ’ (അമരം). അംഗ (അവ്യയം) പിന്നെ എന്നു ഇതിന്റെ അർത്ഥം
‘അംഗസ്വൈരം പ്രവിശപലതും
തത്രകാണാംവിശേഷം’
തത്രകാണാംവിശേഷം’
— മയൂരസന്ദേശം
അംഗകം
- അവയവം
‘അനന്തരംവിദർഭജാ
ഭുജങ്ങളും കുചങ്ങളും
മനോഹരാധരോഷ്ഠവും
തദംഗകങ്ങളൊക്കവേ
തനിച്ചുതങ്ങളൊട്ടുനാൾ
കൊടഞ്ഞേകാംക്ഷിതങ്ങളെ
കണക്കുതീർത്തുനൽകിനാൾ
നളന്നുപുണ്യവാരിധി’
ഭുജങ്ങളും കുചങ്ങളും
മനോഹരാധരോഷ്ഠവും
തദംഗകങ്ങളൊക്കവേ
തനിച്ചുതങ്ങളൊട്ടുനാൾ
കൊടഞ്ഞേകാംക്ഷിതങ്ങളെ
കണക്കുതീർത്തുനൽകിനാൾ
നളന്നുപുണ്യവാരിധി’
— ഭാഷാനൈഷധചമ്പു
അംഗക്രിയ
- സുഗന്ധദ്രവ്യങ്ങളെ ശരീരത്തിൽ പൂശുക
- (വ്യാകരണത്തിൽ) സാധ്യക്രിയകളിൽ ഒന്നു്
അംഗഗ്രഹം
- ഞരമ്പുവലി
- കോച്ചൽ
- ശരീരത്തിലേ കൊളുത്തു്
അംഗച്ഛേദം
- ശരീരം മുറിക്കുക
- അവയവം മുറിക്കുക
അംഗജ
- വിശേഷണം:
- ശരീരത്തിൽനിന്നു ജനിച്ച
അംഗജ
- മകൾ
അംഗജൻ
- കാമദേവൻ
- (അംഗം=മനസ്സ്, മനസ്സിൽ ജനിക്കുന്നവൻ)
- പുത്രൻ
‘അംഗജനുള്ളോരുശൃംഗാരപൂജത
ന്നംഗങ്ങളായുള്ള സാധനങ്ങൾ’
‘അംഗം പുണരുവതിനമ്പൊടു വരികനീ
അംഗജസമാനാകാരം’
ന്നംഗങ്ങളായുള്ള സാധനങ്ങൾ’
— കൃഷ്ണഗാഥ
‘അംഗം പുണരുവതിനമ്പൊടു വരികനീ
അംഗജസമാനാകാരം’
— നരകാസുരവധം കഥകളി
.അംഗജരിപു
- പരമേശ്വരൻ
- അംഗജന്റെ (കാമദേവന്റെ രിപു (ശത്രു).
അംഗജചാപം
- കാമന്റെ വില്ല്
അംഗജതാപം
- കാമവേദന (ചൂട്)
അംഗജബാണം
- കാമന്റെ ശരം
അംഗജലീല
- കാമക്രീഡ
‘അംഗജലീലപൂണ്ടന്തഃപുരത്തിങ്കൽ’
— അദ്ധ്യാത്മരാമയണം
അംഗജാരി
- കാമദേവന്റെ ശത്രു
- ശിവൻ
അംഗജാർത്തി
- കാമപീഡ
‘ബലവദംഗജാർത്തിപെരുത്തിതുഹൃദിമേ’
— നളചരിതം കഥകളി
അംഗജം
- ചോര
അംഗജ്വരം
- ക്ഷയം
അംഗണം
- അങ്കണം (മിറ്റം)
അംഗദം
- തോൾവള
- ‘കേയൂരമംഗളം തുല്യേ’ കേയൂരം,അംഗദം 2-ം തോൾവളയുടെ പേർ. രണ്ടും രണ്ടുവിധത്തിലുള്ളതാണെന്നും അഭിപ്രായമുണ്ട്. കേയൂരം-തോളിലേയ്ക്കു കയറി നിൽക്കുന്നതു്. അംഗദം-കേയൂരത്തിനു താഴെ കൈത്തണ്ടിൽ കെട്ടുന്നതു്. രണ്ടിനും തോൾവള എന്നുതന്നെ പേർ.
‘കിരീടഹാരാംഗദവന്യമാല’
— ശ്രീകൃഷ്ണചരിതം
അംഗദൻ
- ബാലിയുടെ മകൻ
- വാനരാധിപതി
- ബാലിക്കു താരയിൽ ജനിച്ചവനാണ്. വാൿസാമര്‍ത്ഥ്യം ബൃഹസ്പതിക്കു കൂടുമല്ലോ. അതിനാൽ ശ്രീരാമനെ സഹായിക്കുന്നതിനു ബൃഹസ്പതിയുടെ അംശം കൊണ്ടു ജനിച്ചു. സീതയെ അന്വേഷിക്കാൻ സുഗ്രീവൻ നാലുദിക്കിലും വാനരന്മാരെ നിയോഗിച്ചു. തെക്കൻ ദിക്കുകളിൽ നിയമിക്കപ്പെട്ടവരിൽ മുഖ്യൻ അംഗദനായിരുന്നു. ഈ വാനരപുംഗവൻ രാമദൂതനായി രാവണസന്നിധിയെ പ്രാപിക്കയുണ്ടായിട്ടുണ്ട്. സുഗ്രീവനു പിന്നീടു അംഗദൻ കിഷ്കിന്ധയിൽ രാജാവായി.
- ലക്ഷ്മണനു് ഊർമ്മിളയിൽ ഉണ്ടായവന്റെ പേർ
- ദുര്യോധനകക്ഷിയിലുള്ള ഒരു യോദ്ധാവിന്റെ പേർ
- കൃഷ്ണന്റെ ഭ്രാതാവായ ഗദന്റെ മകൻ
അംഗദേശം
- ബംഗാളിൽ ബഗൽപ്പൂരു് ഡിസ്ട്രിക്റ്റ് ഉൾപ്പെട്ട സ്ഥലം
അംഗന
- സ്ത്രീ
- സുന്ദരി (നല്ല ശരീരമുള്ളവൾ)
- ദിക്കരിണി (വടക്കെ ദിഗ്ഗജത്തിന്റെ പിടിയാന)
- കറ്റവാഴ
- ഞാഴൽ
‘അലങ്കരിച്ചൂനിജഗേഹമെല്ലാം
കുലാംഗനാസംകുലമാംപ്രദേശം’
കുലാംഗനാസംകുലമാംപ്രദേശം’
— ശ്രീകൃഷ്ണചരിതം
അംഗനം
- അംഗണം
- അങ്കണം
- മിറ്റം
‘അംഗനംപ്രാംഗണേയാനേ
കാമിന്യാമംഗനാമതം’
എന്നു വിശ്വവാക്യം.
കാമിന്യാമംഗനാമതം’
എന്നു വിശ്വവാക്യം.
അംഗനാജനം
- സ്ത്രീജാതി
അംഗനാപ്രിയം
- മാവ്
- അശോകം
അംഗപതി
- കർണ്ണൻ
- (അംഗദേശത്തിലേ അധിപൻ)
അംഗപാലിക
- (അങ്കപാലിക നോക്കുക)
അംഗപ്പട
- സൈന്യങ്ങളുടെ പ്രത്യേക പിരിവിനുള്ള പേർ
- ഉദാ:നാലംഗപ്പട, പത്തംഗപ്പട.
അംഗപ്രകാശം
- ദേഹകാന്തി
- ശരീര ശോഭ
- അവയവഭംഗി
‘അംഗപ്രകാശമുടയോരു ഭവാനിക്കുനീ
മംഗീകരിച്ചരുൾകവാഞ്ഛിതമംഗനാനാം.’
മംഗീകരിച്ചരുൾകവാഞ്ഛിതമംഗനാനാം.’
— ശ്രീകൃഷ്ണചരിതം
അംഗപ്രത്യംഗം
- ചെറുതും വലുതുമായ എല്ലാ അവയവങ്ങളും
- അവയവങ്ങൾ തോറും
അംഗഭംഗം
- അവയവനാശം
- കാൽകൈ എന്നിവ നശിക്കുക
അംഗഭംഗി
- സൗന്ദര്യം
- ശരീരകാന്തി
‘അങ്ങുചെന്നു ജനകാത്മജതന്നുടെ
അംഗഭംഗിവഴിപോലെചമഞ്ഞു’
അംഗഭംഗിവഴിപോലെചമഞ്ഞു’
— രാമാനുചരിതം തുള്ളൽ
അംഗഭൂപൻ
- കർണ്ണൻ
- അംഗദേശത്തിലേ രാജാവു്
അംഗഭൂപാല(ക)ൻ
- കർണ്ണൻ
- അംഗദേശത്തിലേ രാജാവു്
‘അംഗഭൂപാലനെക്കാൺക നീ കന്യകേ’
— ഹരിണീസ്വയംവരം തുള്ളൽ
അംഗഭൂവു്
- ശരീരത്തിൽനിന്നുണ്ടായവൻ (പുത്രൻ)
- കാമദേവൻ
‘ഹിരണ്യഗർഭാംഗഭുവംമുനിംഹരിഃ’
— മാഘം
അംഗം
- ശരീരം
- അവയവം
- പാമ്പ്
- കൂട്ടത്തിൽ ഒരാൾ. (മെമ്പർ)
- വേദത്തിന്റെയൊ സേനയുടെയൊ ഒരു ഭാഗം
- (വ്യാകരണത്തിൽ) സാദ്ധ്യക്രിയകളിൽ ഒന്നു്
- വിശേഷണമായും അപ്രധാനമായും നിൽക്കുന്നത് അംഗം. ‘ബ്രഹ്മാവു് കുംഭകർണ്ണനു കൊടുത്ത വരം ഉറക്കമായിരുന്നു’ ഇതിൽ ‘കൊടുത്ത’-അംഗം
- ഭാഗം (വകുപ്പു്)
- ഗണിതശാസ്ത്രത്തിൽ ലഗ്നം
- 6 എന്ന ലക്കം ആറുവേദാംഗങ്ങൾ ഉള്ളതിനാൽ
- മനസ്സു്
- (ഉദാ:അംഗജൻ=മനസ്സിൽ ജനിക്കുന്നവൻ.)
- ബംഗാളിൽ ബഗൽപ്പൂരു് ഡിസ്ട്രിക്റ്റു ഉൾപ്പെട്ട സ്ഥലം
അംഗംചാർത്തുക
- രാജാക്കന്മാർക്കും മറ്റും ക്ഷൗരം ചെയ്യുക
അംഗമർദ്ദ(ക)ൻ
- കാൽമുതലായ അവയവം തിരുമ്മുന്നവൻ (തലോടുന്നവൻ)
അംഗമർദ്ദനം
- കാൽ മുതലായ അവയവം തിരുമ്മുക (തലോടുക) മേലുഴിയുക
- [സംവാഹനം, മർദ്ദനം 2-൦, അംഗമർദ്ദനത്തിന്റെ പേർ]
‘സംവാഹനംമർദ്ദനംസ്യാൽ’
അംഗമന്ത്രം
- ഒരുമാതിരി മന്ത്രം
അംഗമർഷം
- വാതവ്യാധി
അംഗമഹീപതി
- കർണ്ണൻ
- അംഗദേശത്തിലേ രാജാവു്
അംഗയജ്ഞം
- ഒരുമാതിരി താഴ്ന്നതരം യാഗം
അംഗരക
- ചെറിയ ഉടുപ്പു്
അംഗരക്തം
- കമ്പിപ്പാല
- ഒരുവക പാലുള്ള ചെറിയ മരം
അംഗരക്ഷ(ണം)
- ശരീരരക്ഷ(ണം)
- കുപ്പായം
അംഗരക്ഷകൻ
- ശരീരം കാക്കുന്നവൻ
- ശരീരംകാത്തു (രക്ഷിച്ചു) നിൽക്കുന്നവൻ
- [രക്ഷിവർഗ്ഗം, അനീകസ്ഥം 2-൦ രാജാവിന്റെ അംഗരക്ഷക സമൂഹത്തിന്റെ പേർ]
‘രക്ഷിവർഗ്ഗസ്ത്വനീകസ്ഥഃ’
— അമരം
അംഗരക്ഷിണി
- ഉടുപ്പു്
- ചട്ട
- ശരീരത്തെ രക്ഷിക്കുന്നവൾ
അംഗരണം
- മിറ്റം
അംഗരാഗം
- കുറിക്കൂട്ടു
- ശരീരത്തിൽ പൂശുന്ന സുഗന്ധദ്രവ്യം
‘മംഗലഗാത്രിയായോരുതരുണിയെ
അംഗരാഗംനല്ലപാത്രത്തിൽവച്ചിട്ട്’
അംഗരാഗംനല്ലപാത്രത്തിൽവച്ചിട്ട്’
— ഭാഗവതം
അംഗരാജൻ
- കർണ്ണൻ. (അംഗദേശത്തിലെ രാജാവ്.)
അംഗരുഹം
- ശരീരത്തിൽ മുളച്ചതു
- രോമം
‘വിഹംഗരാജാംഗരുഹൈരിവയേതൈഃ’
— മാഘം
അംഗലാവണ്യം
- ശരീരശോഭ
- സൗന്ദര്യം
‘അംഗലാവണ്യംകൊണ്ടംഗനമാർക്കുള്ളിൽ’
— വാതിൽതിറപ്പാട്ടു്
അംഗലി
- മേത്തോന്നി എന്ന മരുന്നു്
അംഗലേപം
- ദേഹത്തിൽ പൂശുവാനുള്ള സുഗന്ധക്കൂട്ടു്
- കളഭം
അംഗലോഡ്യം
- കാട്ടുവെള്ളരി
- ഒരുമാതിരി പുല്ലു്
അംഗല്യം
- വേപ്പു്
അംഗവം
- ഉണങ്ങിയ കായ്
- പഴം
- കനി
അംഗവളർപ്പൻ
- ദേഹത്തിലുണ്ടാകുന്ന ഭയങ്കരമായ വീക്കം (നീരു്)
- ഇതിനെ അങ്കാളപ്പൻ എന്നു പറയാറുണ്ടു്. പക്ഷെ ഇങ്ങനെ പറയുന്നതു് ഗ്രാമ്യമാകുന്നു.
അംഗവസ്ത്രം
- ഉത്തരിയം
- മേൽപുടവ
അംഗവാക്യം
- (വ്യാകരണത്തിൽ) ഒരു പ്രധാനവാക്യത്തിന്റെ അംഗമായതു്
അംഗവികല
- വിശേഷണം:
- മുടന്തുള്ള
- ശരീരത്തിനു് അറ്റകുറ്റമുള്ള
അംഗവികൃതി
- ആട്ടക്കാരും മറ്റും ആടുമ്പോൾ കരചരണാദികൾകൊണ്ടു കാണിക്കുന്ന പ്രവൃത്തിഭേദം
- അപസ്മാരം
അംഗവിക്ഷേപം
- ആട്ടക്കാരും മറ്റും ആടുമ്പോൾ കരചരണാദികൾകൊണ്ടു കാണിക്കുന്ന പ്രവൃത്തിഭേദം (ഗോഷ്ഠി.)
- അംഗവിക്ഷേപം എന്നതിനു് അംഗത്തിന്റെ പ്രേരണം എന്ന അർത്ഥം.
- അംഗഹാരം, അംഗവിക്ഷേപം
‘അംഗഹാരോഗവിക്ഷേപഃ’
— അമരം
അംഗവിദ്യ
- വ്യാകരണശാസ്ത്രം
- അവയവങ്ങൾനോക്കി കുറിപറയുക
- (ഗുണദോഷം പറയുക)
അംഗവീരൻ
- പ്രധാന ശൂരൻ
- മുഖ്യപരാക്രമി
അംഗവൈകല്യ
- ശരീരത്തിന്റെ മുടക്കം
- അവയവങ്ങളുടെ മുടക്കം (ന്യൂനത)
അംഗവൈകാര്യം
- അവയവങ്ങളുടെ ഭാവഭേദം
- ശരീരത്തിന്റെ ഭാവഭേദം
- ആംഗ്യം കാണിക്ക
അംഗവൈകൃതം
- ആംഗ്യം കാണിക്ക
- അകമേയുള്ള വിചാരങ്ങളെ മുഖഭാവം കൊണ്ടു കാണിക്ക
- (അംഗവിക്ഷേപം നോക്കുക)
അംഗവൈകൃത്യം
- (അംഗവികൃതിനോക്കുക)
- വികലാംഗൻ, പോഗണ്ഡൻ -2-൦ ജനിക്കുമ്പോൾ തന്നെ അംഗവൈകല്യമുള്ളവന്റെ പേർ. വികലാംഗസ്തുപൊഗണ്ഡഃ’ എന്നും ‘വികലാംഗസ്ത്വപോഗണ്ഡഃ’ എന്നും പക്ഷാന്തരങ്ങൾകാണുന്നു.
‘വികലാംഗസ്തുപോഗണ്ഡഃ’
— അമരം
അംഗവൈഗുണ്യം
- വിണ്ണഭജനത്തിലേ സങ്കല്പത്തിനുള്ള ന്യൂനത
അംഗവൈരൂപ്യം
- ശരീരത്തിന്റെ രൂപത (ഭംഗികേടു്)
- അവയവങ്ങളുടെ ശോഭക്കുറവു്
അംഗസ്സു്
- ഒരു പക്ഷി
അംഗസത്വം
- ദേഹബലം
അംഗസംഗം
- ദേഹസ്പർശം
- അവയവത്തോടു ചേരുക
- ആലിംഗനം
- സംയോഗം
അംഗസംജ്ഞം
- ആഗ്യം
അംഗസംസ്കാരം
- ദേഹത്തെ ശുദ്ധമാക്കിവെക്കുക
- ശരീരത്തെ വെടിപ്പാക്കുക
- പരികർമ്മാ, അംഗസംസ്കാരം 2-൦ മലിനത കളഞ്ഞു ശരീരം വെടിപ്പാക്കുന്നതിന്റെ പേർ.
‘പരികർമ്മാംഗസംസ്കാരഃ’
— അമരം
അംഗസംഹതി
- ശരീരബലം
- സുലക്ഷണം
- ഒത്തകണക്കു
- ചേർച്ച
അംഗസ്പർശം
- ശരീരത്തിൽ തൊടുക
‘അംഗസ്പർശം മമ സുലഭമ
ല്ലെങ്കിലുംനിങ്കലേറും’
ല്ലെങ്കിലുംനിങ്കലേറും’
— മയൂരസന്ദേശം
അംഗഹാനി
- അവയവനാശം
- കാലിന്റെയും മറ്റും മുടർക്കം
അംഗഹാരം
- ആട്ടക്കാരും മറ്റും ആടുമ്പോൾ കരചരണാദികൾകൊണ്ടു കാണിക്കുന്ന പ്രവൃത്തിഭേദം
- അംഗവിക്ഷേപം നോക്കുക. അംഗഹാരം എന്നതിനു് അംഗത്തെ അന്യസ്ഥാനം പ്രാപിപ്പിക്കുക എന്നു വ്യുൽപത്തി.
അംഗഹീനത
- ശരീരത്തിന്റെ അറ്റകുറ്റം (ന്യൂനത)
- അവയവങ്ങളുടെ കുറവു്
അംഗഹീനൻ
- അവയവത്തിനോ അവയവങ്ങൾക്കോ ന്യൂനത തട്ടിയവൻ
അംഗാംഗീഭാവം
- അലങ്കാരത്തിന്റെ ഒരു പിരിവു്
അംഗാധിപൻ
- കർണ്ണൻ (അംഗദേശത്തിലേ രാജാവു്)
‘സിന്ധുഭൂപനുമംഗാധിപനുമതുകണ്ടു
കുന്തീനന്ദനരഥം പൂട്ടീടുമശ്വങ്ങളെ’
കുന്തീനന്ദനരഥം പൂട്ടീടുമശ്വങ്ങളെ’
— ഭാരതം
അംഗാധീശൻ
- (അംഗദേശത്തിലേ രാജാവു്) കർണ്ണൻ
അംഗാരം
- തീക്കനൽ
- കരിക്കട്ട
- ചെമപ്പു് (ചെമന്ന നിറം)
- ചെറുതേക്കു്
- കൊടുവേലി
‘ചലദളിഝംകാരംചെവികളിലംഗാരം’
— നളചരിതം കഥകളി
അംഗാര
- വിശേഷണം:
- ചെമന്ന നിറമുള്ള
‘അംഗാരപ്രഭതേടുംത്രിഭുവന
ഭംഗിയുമോമൽതിരുനാസികയും’
ഭംഗിയുമോമൽതിരുനാസികയും’
— വിഷ്ണുമായാചരിതം തുള്ളൽ
അംഗാരകം
- തീക്കലം
- കരിക്കട്ട
- തീപ്പൊരി
- (ചെമന്നപൂവുള്ള) മുൾ കുറുഞ്ഞി
- കയ്യൊന്നി
അംഗാരകതൈലം
- പെരുംകുരുമ്പവേരു് തുടങ്ങിയുള്ള ഏതാനും മരുന്നുകൾ ചേർത്തുണ്ടാക്കുന്ന എണ്ണ. ഇതു ജ്വരത്തിനു വളരെ നന്നു്
അംഗാരകൻ
- ചൊവ്വാ എന്ന ഗ്രഹം. തീയെപ്പോലെ നിറമുള്ളവൻ; അവയവങ്ങളെ പീഡിപ്പിക്കുന്നവൻ; ഗമിക്കുന്നവൻ എന്നിങ്ങനെ വ്യുൽപത്തി. പര്യായത്തിനു ‘ചൊവ്വാ’ എന്ന ശബ്ദം നോക്കുക
അംഗാരക
- ഒരു രാക്ഷസി
അംഗാരകമണി
- പവിഴം
അംഗാരകാരകൻ
- കരി ചുട്ടുണ്ടാക്കുന്നവൻ
- കരിയെടുക്കുന്നവൻ
‘ആരാമത്തിങ്കൽചെന്നമാലാകാരനെപ്പോലെ
അരുമൂലാർത്ഥിയാകുമംഗാരകാരകന്റെ’
അരുമൂലാർത്ഥിയാകുമംഗാരകാരകന്റെ’
— ഭാരതം
അംഗാരകാരി
- വില്ക്കാനായി കരിയുണ്ടാക്കുന്നവൻ
അംഗാരകിത
- വിശേഷണം:
- വറുത്ത
- പൊരിച്ച
അംഗാരകുഷ്ഠകം
- ഹിതാവലി എന്ന ഔഷധം
അംഗാരഗ്രന്ഥികം
- ഹിതാവലി എന്ന ഔഷധം
അംഗാരധാനി(ക)
- തീച്ചട്ടി; നെരിപ്പോടു്. കനൽ ഇതിൽ നിധാനം ചെയ്യുന്നതിനാൽ ഈ പേർ വന്നു
അംഗാരനേത്രൻ
- ശിവൻ. (കണ്ണിൽ തീയോടുകൂടിയവൻ)
അംഗാരപരിപാചിതം
- പൊരിച്ചമാംസം
- പൊരിച്ച ആഹാരസാധനം
അംഗാരപാത്രി
- തീക്കലം
- നെരിപ്പോടു്
അംഗാരപുഷ്പം
- ഓടൽമരം. അംഗാരം (തീക്കനൽ) പോലെ പുഷ്പം ചെമന്നിരിക്കുന്നതിനാൽ ഈ പേർ വന്നു
അംഗാരബാഷ്പം
- ഒരു വായു
അംഗാരഭോജി
- ചകോരപ്പക്ഷി
അംഗാരമഞ്ജരി
- വലിയ ഉങ്ങു്
അംഗാരലോചനൻ
- ശിവൻ (കണ്ണിൽ തീയോടുകൂടിയവൻ)
‘അംഗാരലോചനതുല്യൻഘടോല്ക്കച
നംഗേശനോടുമസുരവരനോടും’
നംഗേശനോടുമസുരവരനോടും’
— ഭാരതം
അംഗാരവട്ടക
- തീച്ചട്ടി
- നെരിപ്പോടു്
അംഗാരവർണ്ണൻ
- പാണ്ഡവരുടെ സഹായിയായ ഒരു ഗന്ധർവരാജാവു്
- പാണ്ഡവന്മാർ അമ്മയുമായി ഏകചക്രയിൽ നിന്നു പാഞ്ചാലപുരിയിലേക്കു പോകുമ്പോൾ ഗംഗാതീരാത്തുചെന്ന ഉടൻ അർദ്ധരാത്രിയായി. അർജ്ജുനൻ ഒരു കൊള്ളിയും മിന്നി ഗംഗകടക്കുന്നതിനു് ആരംഭിച്ചു. അനന്തരം ഗംഗയിൽ സോമശ്രവായണം എന്ന തീർത്ഥത്തിൽ അംഗാരവർണ്ണൻ ഭാര്യയുമായി ക്രീഡിക്കുന്നതു കണ്ടു. എവിടെ പോകുന്നു എന്നുള്ള വിവരം പറയണമെന്നും അല്ലെങ്കിൽ യുദ്ധത്തിനു തയാറായിക്കൊള്ളണമെന്നും അർജ്ജുനനോടു ഗന്ധർവ്വരാജൻ പറഞ്ഞു. അനന്തരം അവർ തമ്മിൽ ഘോരയുദ്ധം നടന്നു. ഫൽഗുനൻ അംഗാരവർണ്ണനെ കൊല്ലുന്നതിനു മുതിർന്നു. അതുകണ്ടു അവന്റെ ഭാര്യയായ കുംഭീനസി അർജ്ജുനന്റെ കാക്കൽവീണു ശരണംപ്രാപിച്ചു് ഭർത്താവിനെ വധിക്കരുതെന്നു പ്രാർത്ഥിച്ചു. ഇതുകേട്ടു് അർജ്ജുനൻ അവനെ വധിച്ചില്ല. പ്രാണരക്ഷ കിട്ടുകയാലും അർജ്ജുനന്റെ യുദ്ധസാമർത്ഥ്യം കാണുകയാലും ഗന്ധർവ്വശ്രേഷ്ഠൻ സന്തോഷിച്ചു് അർജ്ജുനനു ചാക്ഷുഷി എന്ന വിദ്യകൊടുത്തു. പകരം ആഗ്നേയമസ്ത്രം ഗന്ധർവ്വനേയും അർജ്ജുനൻ പഠിപ്പിച്ചു. അംഗാരവർണ്ണനു ചിത്രരഥൻ എന്നും പേരുണ്ടു്. ഇപ്രകാരമാണു് അംഗാരവർണ്ണൻ പാണ്ഡവരുടെ മിത്രമായിത്തിർന്നതു്.
അംഗാരവർണ്ണം
- അംഗാരവർണ്ണൻ എന്ന ഗന്ധർവ്വന്റെ വക ഒരു വനം
‘അംഗാരവർണ്ണനെന്നഗന്ധർവ്വപ്രവരൻഞാ
നംഗാരവർണ്ണംമമനാമത്താൽവനമിതും’
നംഗാരവർണ്ണംമമനാമത്താൽവനമിതും’
— ഭാരതം
അംഗാരവർണ്ണ
- ഇരുവൂൾമരം
അംഗാരവല്ലരി,അംഗാരവല്ലി(ക)
- ചെറുതേക്കു്
- വലിയ ഉങ്ങു്
- ഉങ്ങിൽ ഒരു വകഭേദം.
‘അംഗാരവല്ലരീമൂലവല്ക്കലേനശൃതംജലം
ഈഷൽകർപ്പൂരസംയുക്തം രജസ്സാമ്യകരം പരം
ഈഷൽകർപ്പൂരസംയുക്തം രജസ്സാമ്യകരം പരം
— ഹോര
അംഗാരവൃക്ഷം
- ഓടൽമരം
അംഗാരവേൺ
- ഒരുമാതിരി മുള
അംഗാരശകടി
- നെരിപ്പോടു്
- തീച്ചട്ടി
അംഗാരസാര
- ഇരുവൂൾമരം
അംഗാരി
- കന്നാൻ
- മൂശാരി
- തീച്ചട്ടി
- പുളിയാരൽ
അംഗാരിക
- തീക്കലം
- കരിമ്പിന്റെ തണ്ടു്
- പ്ലാശിന്റെ മൊട്ടു്
അംഗാരിണി
- ചെറിയ തീച്ചട്ടി
അംഗാരിത
- വിശേഷണം:
- വറുത്ത
- പൊരിച്ച
അംഗാരിത
- പ്ലാശിന്റെ മൊട്ടു്
അംഗി
- സാദ്ധ്യക്രിയകളിൽ ഒരിനം
- വിശേഷമായും പ്രധാനമായും നിൽക്കുന്നതു് അംഗി ‘ബ്രഹ്മാവു കുംഭകർണ്ണനു വരം കൊടുത്തു. അതു ഉറക്കമായിരുന്നു, ഇതിൽ ‘കൊടുത്തു’ അംഗി.
അംഗിക
- ചട്ട
അംഗിരൻ,അംഗിരസ്സ്
- ഒരു പ്രജാപതിയും മഹർഷിയുമാണു്. ഇദ്ദേഹത്തിന്റെ പത്നി കർദ്ദമന്റെ മകളായ ശ്രദ്ധയാകുന്നു. കൂടാതെ സ്മൃതി, സ്വധ, സതി എന്നിങ്ങനെ മൂന്നു ഭാര്യമാരും ഉണ്ടു്. അംഗിരസ്സ് ബ്രഹ്മവിദ്യയിൽ ഒരുപാദ്ധ്യായനായിരുന്നു. ഇദ്ദേഹം ജൗതിഷഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ടു്. ഉരുവിനു് ആഗ്നേയിയിൽ ഉണ്ടായവനാണെന്നും, അഗ്നിയുടെ മകനാണെന്നും, അഗ്നിയുടെ അച്ഛനാണെന്നും, ബൃഹസ്പതിയെന്നും, ബൃഹസ്പതിയുടെ പിതാവെന്നും, വരുണൻ കഴിച്ച യാഗത്തിൽ നിന്നു് ഉത്ഭവിച്ച മൂന്നു് ഋഷികളിൽ ഒരുവനാണെന്നും പല കഥകൾ കാണുന്നു. അംഗിരസ്സ് ബ്രഹ്മാവിന്റെ പത്തു മാനസികപുത്രന്മാരിൽ ഒരുവനെന്നും പ്രജാപതികളിൽ ഒരാളെന്നും മറ്റും പല അഭിപ്രായങ്ങൾ ഉണ്ടു്.
അംഗിരസൻ
- പരശുരാമാവതാരത്തിൽ വിഷ്ണുവിന്റെ ഒരു ശത്രു
അംഗീകരണം
- കൈക്കൊള്ളുക
- പ്രതിജ്ഞചെയ്ക
അംഗീകരിക്കുക
- കൈക്കൊള്ളുക
- പ്രതിജ്ഞചെയ്യുക
‘അംഗപ്രകാശമുദയോരുഭവാനിമാനീ
മംഗീകരിച്ചരുൾകവാഞ്ഛരിതമംഗനാനാം’
മംഗീകരിച്ചരുൾകവാഞ്ഛരിതമംഗനാനാം’
— ശ്രീകൃഷ്ണചരിതം
അംഗീകാരം
- സ്വീകാരം (കൈക്കൊള്ളുക)
- പ്രതിജ്ഞ
- സമ്മതം
- ഉടമ്പടി
- അംഗീകാരം എന്നതിനു വിസമ്മതിച്ചതിനെ സമ്മതിക്കുന്നതു്, ആദ്യം സ്വീകരിക്കാതെയിരുന്നതിനെ സ്വീകരിക്കുന്നതു് എന്നു വ്യുൽപത്തി കാണുന്നു. അംഗീകാരം പ്രതിജ്ഞയുടെ പേരെന്നു് അമരം ഘോഷിക്കുന്നു.
അംഗീകൃത
- വിശേഷണം:
- സ്വീകരിക്കപ്പെട്ട
- കൈക്കൊള്ളപ്പെട്ട
- പ്രതിജ്ഞ ചെയ്യപ്പെട്ട
അംഗീകൃതം
- സ്വീകരിച്ചതു (കൈക്കൊണ്ടതു)
അംഗീകൃതി
- സ്വീകാരം (കൈക്കൊൾക)
അംഗു
- കൈയ്
അംഗുലം
- വിരൽ
- എട്ടു യവത്തിന്റെ നീളം
- പെരുവിരൽ
- അരയാൽ
‘കൊണ്ടങ്ങുചെന്നീടിനപാശമെല്ലാം
രണ്ടംഗുലംനീളമതൂനമായി’
രണ്ടംഗുലംനീളമതൂനമായി’
— ശ്രീകൃഷ്ണചരിതം
അംഗുലി(അംഗുലീ)
- വിരൽ
- ( 1. അംഗുഷ്ഠം=തള്ളവിരൽ. 2. തർജ്ജിനി=ചൂണ്ടുവിരൽ. 3. മധ്യമ=നടുവിരൽ. 4. അനാമിക=മോതിരവിരൽ. 5. കനിഷ്ഠ=ചെറുവിരൽ.)
- ആനത്തുമ്പിക്കൈയ്
‘അംഗുലീയങ്ങൾകൊണ്ടുവിളങ്ങീടു
മംഗുലികളുംഹസ്തകുടകവും’
മംഗുലികളുംഹസ്തകുടകവും’
— മുറജപപ്പാന
അംഗുലിതോരണം
- ചന്ദനം മുതലായവകൊണ്ടു നെറ്റിയിൽ അർദ്ധചന്ദ്രാകാരത്തിൽ കുറിയിടുക
അംഗുലിത്രാണകം
- ഒരു യന്ത്രം
- ഇതു് ആനക്കൊമ്പും മറ്റും കൊണ്ടുണ്ടാക്കുന്നതാണു്. നീളം നാലു വിരൽ. സുഷിരങ്ങൾ രണ്ടുണ്ടു്. ആകൃതി പശുവിൻ മുലപോലെയിരിക്കും. ഇതു് വായ് വിടുർത്തുക എന്ന ക്രിയയിങ്കൽ സുഖകരമാകുന്നു.
‘അംഗുലീത്രാണകംദാന്തം
വാർക്ഷം വാചതുരംഗുലം
ദ്വിച്ഛിദ്രം ഗോസ്തനാകാരം
തദ്വക്ത്രവിവൃതൗ സുഖം’
വാർക്ഷം വാചതുരംഗുലം
ദ്വിച്ഛിദ്രം ഗോസ്തനാകാരം
തദ്വക്ത്രവിവൃതൗ സുഖം’
— അഷ്ടാംഗഹൃദയം
അംഗുലിത്രം, അംഗുലിത്രാണം
- വില്ലാളികൾ വിരലുകൾക്കു ഹാനിതട്ടാതിരിപ്പാൻ ഇടുന്ന ആവരണം
‘ബദ്ധഗോധാംഗുലിത്ര
യുക്തനായ് ഖഡ്ഗിയായ് സ
ന്നദ്ധനായ് കവചിയായ്
ബ്രഹ്മനിർമ്മിതമായി’
യുക്തനായ് ഖഡ്ഗിയായ് സ
ന്നദ്ധനായ് കവചിയായ്
ബ്രഹ്മനിർമ്മിതമായി’
— ഭാരതം
അംഗുലിപഞ്ചകം
- അഞ്ചു വിരലുകൾ
അംഗുലിഫലം
- കോഴിയവര
അംഗുലിമാനം
- വിരൽ
- കോൽ മുതലായതു കൊണ്ടുള്ള അളവു്
- ‘മാനം തുലാംഗുലിപ്രസ്ഥൈഃ’ എന്നതനുസരിച്ചു് മാനം-തുലാമാനം, അംഗുലിമാനം, പ്രസ്ഥമാനം ഇങ്ങനെ മൂന്നു വിധമാകുന്നു. തൂക്കി അളക്കുന്നതു് തുലാമാനം; വിരൽ, കോൽ മുതലായതുകൊണ്ടു അളക്കുന്നതു് അംഗുലിമാനം; ഇടങ്ങഴി, നാഴി എന്നിവകൊണ്ടു അളക്കുന്നതു് പ്രസ്ഥമാനം.
അംഗുലിമുദ്ര, അംഗുലിമുദ്രിക
- മുദ്രമോതിരം
‘അംഗുലീമുദ്രയെടുത്തുചാണക്യനും
തൽക്കരതാരിൽപിടിച്ചുനോക്കുന്നേരം’
തൽക്കരതാരിൽപിടിച്ചുനോക്കുന്നേരം’
— ചാണക്യസൂത്രം
അംഗുലിമോടന
- ഞൊട്ടയൊടിക്ക
- ഞൊടിക്ക
അംഗുലിസംഭൂതം
- നഖം
- അംഗുലികളിൽ (വിരലുകളിൽ) നിന്നു സംഭൂതം (സംഭവിച്ചതു, ഉണ്ടായതു.)
അംഗുലിസ്ഫോടനം
- ഞൊട്ട ഒടിക്ക
- ഞൊടിക്ക
അംഗുലീയം, അംഗുലീയകം
- മോതിരം. അംഗുലിയെ (വിരലിനെ) സംബന്ധിച്ചതെന്നർത്ഥം
‘തദനുമമഹൃദിസപദിരഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടുശിരസിമേ’
തസ്യാംഗുലീയവുമുണ്ടുശിരസിമേ’
— അദ്ധ്യാത്മരാമായണം
അംഗുഷ്ഠം
- പെരുവിരൽ
- തള്ളവിരൽ
‘അതുപൊഴുതുപവനസുതനതികൃശശരീരനാ
യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ’
യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ’
— അദ്ധ്യാത്മരാമായണം
അംഗുഷ്ഠമാത്ര
- പെരുവിരലോളമുള്ള
- പു:അംഗുഷ്ഠമാത്രൻ. സ്ത്രീ:അംഗുഷ്ഠമാത്രി.
അംഗുഷ്ഠ്യം
- തള്ളവിരലിലേ നഖം. അംഗുഷ്ഠത്തിൽ ഭവിച്ചതു് എന്നർത്ഥം
അംഗൂഷം
- അസ്ത്രം
അംഗേശൻ
- കർണ്ണൻ. അംഗദേശത്തിലേ രാജാവാകയാൽ ഈ പേർ വന്നു
‘ഇത്ഥമധിക്ഷേപവാക്കുകേട്ടംഗേശ
നെത്രയുംകോപിച്ചടുത്തുയുദ്ധംചെയ്താൻ’
നെത്രയുംകോപിച്ചടുത്തുയുദ്ധംചെയ്താൻ’
— ഭാരതം
അംഗേശ്വരൻ
- കർണ്ണൻ. അംഗദേശത്തിലെ രാജാവു്
‘തുംഗനതാകിയ രുക്മിണിസുതനൊടു
മംഗേശ്വരനാം കർണ്ണനുമേറ്റു’
മംഗേശ്വരനാം കർണ്ണനുമേറ്റു’
— കൃഷ്ണാർജ്ജുനവിജയം തുള്ളൽ
അംഘ്
- പുറപ്പെടുക
- ബദ്ധപ്പെടുക
- നിന്ദിക്കുക
അംഘസ്സ്
- പാപം
അംഘ്രി
- പാദം. ഏതുകൊണ്ടു നടക്കുന്നുവൊ അതു് അംഘ്രി
- വൃക്ഷാദികളുടെ വേർ. ജന്തുക്കളുടെ പാദം എന്നപോലെ വൃക്ഷങ്ങൾക്കു വേരുള്ളതുകൊണ്ടു് ഈ പേർ വന്നു
- നാലു്. പാദശബ്ദം നാലു എന്ന അർത്ഥത്തെ കുറിക്കുന്നതാകുന്നു. (അംഹ്രിശബ്ദം നോക്കുക)
അംഘ്രിനാമകം
- മുരടു്
- വൃക്ഷത്തിന്റെ ചുവടു്
അംഘ്രിപം
- വൃക്ഷം. പാദം (വേർ) കൊണ്ടു പാനം ചെയ്യു (കുടിക്കു) ന്നതിനാൽ ഈ പേർ വന്നു
അംഘ്രിപർണ്ണി, അംഘ്രിപർണ്ണിക
- ഓരില
അംഘ്രിവല്ലി, അംഘ്രിവല്ലിക
- ഓരില
അംഘ്രിബല
- ഓരില
അംഘ്രിസ്കന്ധം
- കാൽ പെരുവിരലിന്റെ സന്ധി
- പുറംകാൽ
അങ്ങനെ
- അപ്രകാരം. (അങ്ങിനെ നോക്കുക.)
അങ്ങു്
- അവ്യയം
- ആ സ്ഥലത്തിൽ
- അവിടെ
- ദൂരെ
അങ്ങു്
- അവിടുന്നു്. ബഹുമാനമുള്ളവരെ നീ എന്നു പറയുന്നതിനു പകരം ഉപയോഗിച്ചുവരുന്ന വാക്കു്. (വിരുദ്ധപദം – ഇങ്ങു്)
അങ്ങാടി
- വരിവരിയായ കച്ചവടസ്ഥാനം
- ‘വിപണിഃ പണ്യവീഥികം’ എന്നമരം.
(വിപണി, പണ്യവീഥിക) 2.-ം അങ്ങാടിത്തെരുവിന്റെ പേർ. ആപണം, നിഷമ്യ എന്നു രണ്ടുംകൂടി ഉൾപ്പെടുത്തി 4 പേരുണ്ടെന്നു് അഭിപ്രായമുണ്ടു്.
‘അങ്ങാടികളിലുമാൽത്തറമേലും
ഭംഗ്യാനിന്നിതു ഘോഷം കാണ്മാൻ’
ഭംഗ്യാനിന്നിതു ഘോഷം കാണ്മാൻ’
— ഘോഷയാത്ര തുള്ളൽ
അങ്ങാടിക്കാരൻ
- സാമാനങ്ങൾ വിൽക്കുന്നവൻ
- അങ്ങാടിയിൽ ഇരുന്നു സാമാനങ്ങൾ വിലയ്ക്കു കൊടുക്കുന്നവൻ
അങ്ങാടിച്ചരക്കു്
- വിലയ്ക്കു കൊടുപ്പാനുള്ള സാമാനങ്ങൾ
അങ്ങാടിത്തോലി
- അങ്ങാടിയിൽ നിന്നു സാമാനം വാങ്ങുമ്പോൾ അറിയാതെ കൂടുതൽ വിലകൊടുത്തു പോവുക
- ന്യായമായ വില അറിഞ്ഞു വാങ്ങുന്നതിനു വിവരമില്ലായ്മ
‘എങ്ങളോടെന്നതുചെയ്തുകൊള്ളാമിപ്പോ
ളങ്ങാടിത്തോലിയങ്ങമ്മയോടെ’
ളങ്ങാടിത്തോലിയങ്ങമ്മയോടെ’
— കൃഷ്ണഗാഥ
അങ്ങാടിത്തോലിയം
- വിലയ്ക്കു വാങ്ങുകയൊ കൊടുക്കുകയൊ ചെയ്യുന്നതിലുള്ള മായം. (കൃത്രിമം
- ഉരുട്ടു
- ചതി.)
അങ്ങാടിപ്പാട്ടു
- പട്ടണ (നഗര)ത്തിലുള്ള പാട്ട്
അങ്ങാടിപ്പീടിക
- അങ്ങാടിത്തെരുവിലുള്ള കച്ചവടപ്പുര
അങ്ങാടിമരുന്നു
- കടകളിൽ കൊണ്ടുവന്നുവച്ചു വിൽക്കുന്ന ഉണക്കമരുന്നു
അങ്ങിട്ടു്
- അവിടെ. (ഇങ്ങിട്ട് = ഇവിടെ) ഈ പ്രയോഗം തെക്കൻദിക്കുകളിൽ നടപ്പില്ല. (അങ്ങിട്ടിങ്ങിട്ടു് = അവിടെയും ഇവിടെയും)
അങ്ങിനെ, അങ്ങനെ
- അവ്വണ്ണം
- അപ്രകാരം
- പഴയ കൃതികളിൽ അധികവും ‘അങ്ങിനെ’ എന്നു കാണുന്നു. വടക്കൻ ദിക്കുകളിലെ പ്രയോഗവും അപ്രകാരം തന്നെയാണു കാണുന്നതു്. തെക്കൻ ദിക്കുകളിൽ ‘അങ്ങനെ’ എന്നു എഴുതുക നടപ്പായിരിക്കുന്നു. ‘അനെ’ എന്നതിനു ആവിധം എന്നർത്ഥം പറയുന്നു.
‘അങ്ങിനെയുള്ളമരങ്ങളിന്നിങ്ങിനെ
അങ്ങിനെകാണായതെങ്കിലിപ്പോൾ’
‘ഇങ്ങിനെചൊന്നവർവാഴ്ത്തിനനേരത്തു’
അങ്ങിനെകാണായതെങ്കിലിപ്പോൾ’
‘ഇങ്ങിനെചൊന്നവർവാഴ്ത്തിനനേരത്തു’
— കൃഷ്ണഗാഥ
അങ്ങിനത്തെ
- വിശേഷണം:
- അവ്വണ്ണമുള്ള
- അതുപോലെയുള്ള
- അപ്രകാരമുള്ള
അങ്ങില്ലാപ്പൊങ്ങു്
- വെള്ളത്തിലുണ്ടാകുന്ന ഒരുമാതിരി ചെടി. (ഔഷധം)
അങ്ങുന്നു്
- അവിടെനിന്നു്
- വലിയ ഉദ്യോഗസ്ഥന്മാരെ നീ എന്നുപറയുന്നതിനു പകരം ഉപയോഗിക്കുന്ന വാക്കു്. അങ്ങുനിന്നു് എന്നതു ‘അങ്ങുന്നു്’ എന്നായി. ‘അങ്ങുന്നേ’ എന്നു സംബോധന
‘അങ്ങുന്നു’ അകത്തുപോകണം. പൊ
ന്നുതമ്പുരാന്റെതിരുവുളംഅങ്ങേപ്പേരിൽ
ഉണ്ടാകട്ടെ
ന്നുതമ്പുരാന്റെതിരുവുളംഅങ്ങേപ്പേരിൽ
ഉണ്ടാകട്ടെ
— അഭിജ്ഞാനശാകുന്തളം
അങ്ങൂടു് (അങ്ങോടു്, അങ്ങോട്ടു്)
- അവിടത്തെ
- ആ ഭാഗത്തു്
- (ഊടു എന്ന പദത്തിനു മദ്ധ്യം, അകം, തവണ (പ്രാവശ്യം), പ്രധാനഭാഗം, ഇടയിൽ ചേർക്കുക, സൂഷ്മം എന്നീ അർത്ഥങ്ങൾ കാണുന്നു.)
അങ്ങൂട്ടു
- അങ്ങേവീട്ടിൽ
അങ്ങേ, അങ്ങത്തേ
- വിശേഷണം:
- അവിടുത്തെ
- നിന്നെ സംബന്ധിച്ച അങ്ങേടെ എന്നു പറയുന്നതിനെക്കാൾ അങ്ങയുടെ എന്നു പ്രയോഗിക്കുന്നതു നന്നു്] ഉദാ:‘അങ്ങയുടെ അഭിപ്രായം’
അങ്ങേക്കൂററു
- അയൽപക്കം
- അടുത്ത ഗൃഹം
‘അങ്ങേരവളെപ്പിരിഞ്ഞരനാഴിക
അങ്ങേക്കൂറ്റിൽപോലുംപോകയുമില്ല’
അങ്ങേക്കൂറ്റിൽപോലുംപോകയുമില്ല’
— കുംഭകർണ്ണവധം തുള്ളൽ
അങ്ങേടം
- ആ സ്ഥലം
- അങ്ങേ (ആ)ഇടം (സ്ഥലം)
അങ്ങേതു്
- അടുത്തവീടു്
- അയൽവീടു്
- അവിടുത്തേതു്
അങ്ങേൻ
- അവൻ എന്നതിനു പകരം മാനിച്ചുപറയുന്ന ഒരുവാക്കു്
- അങ്ങുള്ളവൻ
- അയാൾ
- (പഴയ പ്രയോഗമാകുന്നു.)
അങ്ങേർ
- അങ്ങുള്ളവർ
- അവർ
- അയാൾ
‘അങ്ങേരവളെപ്പിരിഞ്ഞരനാഴിക’
— കുംഭകർണ്ണവധം തുള്ളൽ
അങ്ങേയവർ
- അങ്ങുള്ളവർ
- അവർ
അങ്ങേവർ
- അങ്ങുള്ളവർ
- അവർ
അങ്ങോട്ടു്
- ആ ഭാഗത്തേയ്ക്കു്
- ആ സ്ഥലത്തേയ്ക്കു്
- അവിടേയ്ക്കു്. (അകത്തോട്ടു് എന്ന ശബ്ദം നോക്കുക.)
അങ്ങോൻ
- അവൻ എന്നതിനു പകരം ബഹുമാനാർത്ഥം പ്രയോഗിക്കുന്ന ഒരു പദം
അങ്ങോരു്
- അദ്ദേഹം
- അവൻ എന്നതിനുപകരം ബഹുമാനസൂചകമായി പറയുന്ന ഒരു വാക്കു്
‘അങ്ങോർ അതിൽ എന്തോ ഒരു
സൂക്ഷ്മസംഗതി കണ്ടു പിടിച്ചിട്ടുണ്ടു്’
സൂക്ഷ്മസംഗതി കണ്ടു പിടിച്ചിട്ടുണ്ടു്’
— കഥാരത്നമാല
‘അങ്ങോരായതുകേട്ടുകയർത്തുട
നങ്ങോട്ടുംപലവാക്കുപറഞ്ഞു’
നങ്ങോട്ടുംപലവാക്കുപറഞ്ഞു’
— രുക്മിണീസ്വയംവരം തുള്ളൽ
അച്
- പോവുക
- അനങ്ങുക
- ബഹുമാനിക്കുക
- അപേക്ഷിക്കുക
അചക്ര
- വിശേഷണം:
- ചക്രം (ഉരുൾ) ഇല്ലാത്ത
- നീങ്ങാത്ത
- അനങ്ങാത്ത
- വിറയ്ക്കാത്ത
അചക്ഷു
- വിശേഷണം:
- കാഴ്ചയില്ലാത്ത
അചക്ഷുസ്സ്
- ചീത്തക്കണ്ണു
- കാഴ്ചയില്ലാത്തവൻ
അചഞ്ചല
- വിശേഷണം:
- ചഞ്ചലം (ഇളക്കം) ഇല്ലാത്ത; ഉറപ്പുള്ള
അചണ്ഡ
- വിശേഷണം:
- ക്രൂരതയില്ലാത്ത
അചണ്ഡൻ
- അക്രൂരൻ
- ക്രൂരതയില്ലാത്തവൻ
അചണ്ഡി
- കോപമില്ലാത്തവൾ
- ഇണങ്ങിയ പശു
- ‘സ്യാദചണ്ഡീതുസുകരാ’ എന്നമരം (അചണ്ഡി, സുകര-2-ം, ഇണക്കമുള്ള പശുവിന്റെ പേർ.)
അചതുര
- വിശേഷണം:
- സാമർത്ഥ്യമില്ലാത്ത
- നാലല്ലാത്ത
അചപല
- വിശേഷണം:
- ചപലം (ഇളക്കം) ഇല്ലാത്ത
അചര
- വിശേഷണം:
- ചരിക്കാത്ത
- സഞ്ചരിക്കാത്ത
- ചരാചരങ്ങൾ, ചരങ്ങളും (ജംഗമങ്ങളും), അചരങ്ങളും (സ്ഥാവരങ്ങളും) ജംഗമങ്ങൾ: ഇളകുന്നവ. സ്ഥാവരങ്ങൾ: ഇളകാത്തവ.
‘സഗുണനഗുണനായതും നീ
സകലചരാചരജീവനായതും നീ’
സകലചരാചരജീവനായതും നീ’
— ശ്രീകൃഷ്ണചരിതം
അചരരാശി
- ചരരാശികൾ അല്ലാത്തവ
- എടവം, ചിങ്ങം, വൃശ്ചികം, കുംഭം ഇവ 4-ം.
അചരമ
- വിശേഷണം:
- അവസാനത്തതല്ലാത്ത
അചല
- വിശേഷണം:
- ചലം (ഇളക്കം) ഇല്ലാത്ത
- അചല-ഇളകാത്തതു്, പർവതങ്ങളോടുകൂടിയതു്. ആകാശരഹിതം.
അചലകന്യക
- പാർവതി
- അചലം (പർവതം), കന്യക (പുത്രി). പാർവതി ഹിമവാൻ പർവതത്തിന്റെ പുത്രിയാകയാൽ ഈ പേരുണ്ടായി. അചലശബ്ദത്തോടു ‘പുത്രി’ എന്നർത്ഥമുള്ള ശബ്ദം ചേർത്താൽ പാർവതി എന്നർത്ഥം ഉണ്ടാകും.
അചലകീല
- ഭൂമി
അചലജാത
- വിശേഷണം:
- പർവതത്തിൽനിന്നുണ്ടായ
അചലജ
- പാർവതി. പർവതത്തിന്റെ പുത്രി
- പർവതത്തിനു ജനിച്ചവൾ
അചലതരം
- അനക്കംകൂടാതെ
അചലതമം
- ഒട്ടും അനക്കംകൂടാതെ
അചലദ്വേഷി
- ഇന്ദ്രൻ
- ഇന്ദ്രൻ പർവതങ്ങളുടെ ചിറകുകളെ മുറിച്ചതുകൊണ്ടു് ഈ പേരുണ്ടായി. പണ്ടു പർവതങ്ങൾക്കു ചിറകുണ്ടായിരുന്നു എന്നുള്ളതു പുരാണപ്രസിദ്ധമാണല്ലോ.
അചലനന്ദിനി
- പാർവതി
- പർവതത്തിന്റെ പുത്രി
- ഹിമവാന്റെ മകൾ
‘അഖിലഗീർവാണതരുണിമാർകൂപ്പു
മചലനന്ദിനീബാലെ’
മചലനന്ദിനീബാലെ’
— കിരാതം കുറത്തിപ്പാട്ടു്
അചലൻ
- ശിവൻ
- ഗാന്ധാര രാജാവിന്റെ ഒരു പുത്രൻ
അചലപതി
- പർവതരാജാവു്
അചലം
- പർവതം
- ഇളക്കമില്ലാത്തതു്
- (പര്യായങ്ങൾക്കു പർവതം എന്ന ശബ്ദം നോക്കുക.)
അചലരാട്ടു്
- പർവതരാജാവു്
അചലാ
- ഭൂമി
- (പര്യായങ്ങൾക്കു ഭൂമി എന്നതു നോക്കുക.)
അചാഞ്ചല്യം
- അചഞ്ചലത
- ചഞ്ചലത (ഇളക്കം) ഇല്ലാത്ത.
അചാതുര്യം
- ചാതുര്യം (ചതുരത
- സാമർത്ഥ്യം) ഇല്ലായ്ക
അചാപല
- ഉറപ്പുള്ള
- ഇളക്കമില്ലാത്ത
അചാപലം, അചാപല്യം
- ഇളക്കം ഇല്ലായ്മ
- ഉറപ്പു്
അചാലനം
- ചാലനം (ഇളക്കം) ഇല്ലായ്മ
അചിക്കണം
- പരുഷം
- കഠിനം
അചിത്തു്
- ചിത്തു് (ജ്ഞാനം
- അറിവു്) ഇല്ലാത്ത
- ദൈവഭക്തിയില്ലാത്ത
അചിത്ത
- വിശേഷണം:
- അഗോചരമായ
- വിചാരിച്ചിരിക്കാത്ത
- മന്ദബുദ്ധിയായ
അചിത്തം
- മനസ്സില്ലാതെ
- മനസ്സുകൂടാതെ
അചിത്തി
- മൂഢത
അചിന്തനീയ
- വിശേഷണം:
- വിചാരിക്കത്തക്കതല്ലാത്ത
അചിന്തിതം
- ചിന്തിതം (ചിന്തിക്കപ്പെട്ടതു്
- വിചാരിക്കപ്പെട്ടതു്) അല്ലാത്തതു്
‘അചിന്തിതം കേട്ടഥ കർണ്ണശല്യം
വചസ്തദീയം ഭൃശവിക്ലബാത്മം’
വചസ്തദീയം ഭൃശവിക്ലബാത്മം’
— ഉത്തരരാമായണം ചമ്പു
അചിന്ത്യ
- വിശേഷണം:
- ചിന്ത്യം (വിചാരിക്കാത്തതു) അല്ലാത്ത
- വിചാരിക്കപ്പെടുവാൻ കഴിയാത്ത
അചിന്ത്യൻ
- ഈശ്വരൻ
- ദൈവം
- ശിവൻ
അചിന്ത്യജം
- രസം
അചിര
- ചിരം (ഏറെക്കാലം) നില്ക്കാത്ത
അചിരദ്യുതി
- മിന്നൽ
- ഇടിവാൾ
അചിരപ്രഭ
- മിന്നൽപിണർ
അചിരപരിചിതൻ
- തൽക്കാലം പരിചയിക്കപ്പെട്ടവൻ
അചിരഭാസ്സ്
- മിന്നൽ
അചിരരോചിസ്സ്
- മിന്നൽ
അചിരാൽ
- താമസം കൂടാതെ
- വേഗം
അചിരാഭ
- മിന്നൽ
അചിരായ
- (അവ്യയം) താമസംകൂടാതെ
- വേഗം
അചിരാംശു
- മിന്നൽ
അചിരേണ
- താമസംകൂടാതെ
- വേഗം
‘സിന്ധുവളരേണമചിരേണഹരശംഭോ’
— പതിന്നാലുവൃത്തം
അചേതന
- വിശേഷണം:
- ജീവനില്ലാത്ത
- ചൊടിപ്പില്ലാത്ത
- അറിവില്ലാത്ത
അചേതസ്സ്
- വിശേഷണം:
- ബുദ്ധിയില്ലാത്ത
- ജീവനില്ലാത്ത
അചേതാന
- വിശേഷണം:
- മന്ദബുദ്ധിയായ
- ബോധമില്ലാത്ത
- നേരില്ലാത്ത
- (വേദത്തിലെ പ്രയോഗമുള്ളു.)
അചേഷ്ട
- വിശേഷണം:
- നാസ്തിചേഷ്ടായസ്യ
- ചേഷ്ട (ക്രിയ, പ്രവൃത്തി) ഇല്ലാത്ത
- വ്യാപാരമില്ലാത്ത
- അനക്കമില്ലാത്ത
അചൈതന്യം
- വിശേഷണം:
- വിശേഷജ്ഞാനമില്ലാത്ത
- ബോധം (അറിവു) ഇല്ലാത്ത
- ബുദ്ധിമാന്ദ്യമുള്ള
അച്ച
- അമ്മ
- തമിഴിൽ: അത്തൈ.
‘അച്ച തന്നുടെ മുലനൽകേണം’
— വൈരാഗ്യചന്ദ്രോദയം
അച്ചൻ
- സ്ഥാനവലിപ്പമുള്ളവരെ പറയുന്ന പേർ
- ചില രാജവംശങ്ങളിൽ പുരുഷന്മാർക്കുള്ള ബഹുമാനപ്പേരു: കൊമ്പിയച്ചൻ, പാല്യത്തച്ചൻ ഇത്യാദി
- ചിലർ അമ്മയുടെ സഹോദരനെ വിളിക്കുന്ന പേർ
- പിതാവു
- പ്രഭു
- ജ്യേഷ്ഠൻ
- ചില ജാതിപ്പേരിന്റെയും പേരിന്റെയും ഒടുക്കം ചേർത്തു പറയുന്ന വാക്കു്
- സ്ഥാനവലിപ്പത്തെയൊ ബഹുമാനത്തെയൊ കാണിക്കുന്നവാക്കു്
- (ഉദാ:കുരങ്ങച്ചൻ.) തമിഴിൽ: അത്തൻ, കര്‍ണ്ണാടകത്തിലും തുളുവിലും ‘അജ്ജൻ’.
അച്ചൻകോവിൽമല
- തിരുവിതാംകൂറിൽ ചെങ്കോട്ട താലൂക്കിലുള്ള ഒരു മല
അച്ചു്
- അ മുതൽ പതിനാറു അക്ഷരങ്ങൾക്കുംകൂടി ഒന്നായ പേർ
അച്ചു്
- അക്ഷരങ്ങൾ കൊത്തീട്ടുള്ള ആണി
- അച്ചുതണ്ടു്
- അച്ചുത്തടി
- കടച്ചിൽവേലയ്ക്കുള്ള ഒരു യന്ത്രം
- ഒരുതരം ചെറിയ പുഴു
- രാജമുദ്ര (ആധാരം മുതലായവയിൽ കുത്തുന്നതു്)
- രൂപങ്ങൾ അടിച്ചെടുക്കുന്ന മാതൃക
- അച്ചടിക്കുന്ന യന്ത്രം
- പതിനാറു രാശി (16൦ ചക്രം)
- നെയ്യുന്നവർ നൂൽ അടുപ്പിക്കുന്ന കോൽ (മുള)
- തെറ്റ് (അക്ഷരശ്ലോകത്തിൽ അച്ചു കൊള്ളുക)
- ചെറിയ നത്ത
- തമിഴിൽ ഇതിനു് നത്തു്, അചറു എന്നു പറയും.
‘അക്ഷരശ്ലോകമോതീടിൽ
അച്ചുകൂടാതെ ചൊല്ലണം
അച്ചുകൂടാതെ ചൊല്ലീടിൽ
അക്കൈയ്ക്കു വള നൽകുവേൻ’
അച്ചുകൂടാതെ ചൊല്ലണം
അച്ചുകൂടാതെ ചൊല്ലീടിൽ
അക്കൈയ്ക്കു വള നൽകുവേൻ’
അച്ചടക്കം
- ബഹുമാനം
- ഭക്തി
- ഉള്ളിലേ പേടി
- ലജ്ജ
- ശങ്ക
അച്ചടി, അച്ചടിപ്പു്
- രൂപങ്ങളെയൊ അക്ഷരങ്ങളെയൊ കടലാസ്സിൽ പതിച്ചെടുക്കുക
- ഈ വക രൂപങ്ങൾ വാർത്തുണ്ടാക്കിയവയായിരിക്കും.
- ഒരു മാതിരി ശീലാട്
- ‘അച്ചടി’ എന്നു പറയാറുണ്ടു്.
‘അച്ചടി കോസടി കച്ചകരിമ്പടം’
— ഹരിണീസ്വയംവരം തുള്ളൽ
അച്ചടിക്കരുക്കൾ
- അക്ഷരങ്ങൾ കൊണ്ടുള്ള ആണികൾ
- ഇവ പല മാതിരിയുണ്ടു്. ഗ്രേറ്റുപ്രൈമർ, ഇംഗ്ലീഷ്, പൈയ്ക്കം, സ്മാൾപൈക്ക ലാംഗ് പ്രൈമർ മുതലായവ.
അച്ചടിക്കാരൻ
- അച്ചടിക്കുന്നവൻ
അച്ചടിക്കുക
- കരുപ്പിടിയ്ക്കുക
അച്ചടിമഷി
- അച്ചടിപ്പാനുള്ള മഷി
- ഇതു ഇംഗംലാമ നിർമ്മിതമാണ്. അതിനാൽ ഒരിക്കൽ കടലാസിൽ പതിഞ്ഞതിനെ മായ്ക്കുവാൻ സാധിക്കുന്നതല്ലാ.
അച്ചടിയന്ത്രം
- അക്ഷരങ്ങളും രൂപങ്ങളും മറ്റും പതിച്ചെടുക്കുന്നതിനുള്ള സൂത്രം
- റോമാപട്ടണമാണു അച്ചടിയന്ത്രത്തിന്റെ ജന്മഭൂമിയെന്നു റിസ്രാലി എന്ന മഹാൻ അഭിപ്രായപ്പെടുന്നു, ജർമ്മനിയാണെന്നു ജർമ്മനിയും ഫ്രാൻസാണെന്നു ഫ്രാൻസും തർക്കിക്കുന്നുണ്ടു്. അച്ചടിവിദ്യ ആദ്യം ചീനത്തു ഉത്ഭവിച്ചതായി നമുക്കു വാദിക്കാം. കടലാസുണ്ടായതു ആദ്യമായി ആ ദിക്കിലാണല്ലൊ. കടലാസും അച്ചടിയും ആപ്തമിത്രങ്ങളാണെന്നുള്ളതിൽ പക്ഷാന്തരമെന്തുള്ളു. ഈ വിദ്യയെക്കുറിച്ചു സ്പഷ്ടമായ അറിവു് നമുക്കു കിട്ടീട്ട് ഇപ്പോൾ 5൦൦ വർഷം ഇരിക്കും. അച്ചടിവിദ്യ ഒന്നാമതായി കണ്ടുപിടിച്ചതു് ലോറൻ കാസ്റ്റൻ എന്ന മഹാനാണു്. ഇദ്ദേഹം ഡച്ചുദേശമായ ഹാർലം നഗരത്തിലെ ഒരു പള്ളിയുടെ വാർഡനായിരുന്നു. ഇദ്ദേഹം കുട്ടികളെ കളിപ്പിപ്പാൻ മരത്തൊലിയിൽ അക്ഷരങ്ങൾ കൊത്തി കടലാസിൽ പൊതിഞ്ഞു് ഉടുപ്പിന്റെ ചെപ്പിൽ ഇടുക പതിവായിരുന്നു. ഒരിക്കൽ അവയെ എടുത്തു നോക്കിയപ്പോൾ അക്ഷരങ്ങൾ കടലാസിൽ പതിഞ്ഞുകണ്ടു. ഇങ്ങിനെയാണു് അച്ചടിവിദ്യയുടെ ഉത്ഭവം. പിന്നീടു പലരുടേയും സഹായംകൊണ്ടു് അഭിവൃദ്ധിയിൽ വന്നു. ഇപ്പോൾ വിദ്യുച്ഛക്തികൊണ്ടു് പണിചെയ്യുന്ന അച്ചടിയന്ത്രങ്ങൾ ഉണ്ടു്. ആ യന്ത്രത്തിൽ മണിക്കൂറൊന്നിനു ലക്ഷത്തിലധികം പ്രതികൾ വരെ കിട്ടും. കല്ലച്ചു് എന്നതു് മറ്റൊരുവിധം യന്ത്രമാകുന്നു. ഇതിനു കരുക്കള്‍ വേണ്ട. ഒരു പ്രതി എഴുതിയാൽ ആവശ്യമുള്ള പ്രതികൾ അതിൽ നിന്നെടുക്കാം. ക്രിസ്തുവർഷം 1555 നു കൊല്ലവർഷം 73൦-ാമാണ്ടിടയ്കാണു് മലയാളത്തിൽ ആദ്യം അച്ചുക്കൂടം സ്ഥാപിച്ചതു്. ഇതു കൊണ്ടുവന്നതു് ജെസ്യൂട്ടു് പാദ്രിമാരാകുന്നു. ആദ്യം സ്ഥാപിച്ച അച്ചുക്കൂടം കൊടുങ്ങല്ലുരിനു സമീപം അമ്പലക്കാടു് എന്ന നഗരത്തിലായിരുന്നു.
അച്ചടിയോല
- രാജമുദ്ര പതിച്ച ഓല
അച്ചടിശാല
- അച്ചുക്കൂടം
അച്ചടിശ്ശീല
- രൂപങ്ങൾ പതിച്ചെടുക്കുന്ന തുണി
അച്ചട്ടു
- സൂക്ഷ്മം
- ഉറപ്പു്
- തികവു്
അച്ചം
- ഭയം
‘അച്ചമില്ലാത നൃപന്മാർക്കവനിയിൽ’
— ഭഗവൽഗീത
അച്ചാരം
- വല്ലതും തരാമെന്നോ വാങ്ങിക്കാമെന്നോ പറഞ്ഞു് ഒതുങ്ങി ഒരു തുക തീർച്ചപ്പെടുത്തി ഉറപ്പിനായിട്ടു കുറച്ചു പണം (ദ്രവ്യം) മുമ്പേറു കൊടുക്കുക
- ‘ഞാൻ ഇതു് വിലയ്ക്കു തരാം’ ‘ഞാൻ ഇതു വിലയ്ക്കു വാങ്ങിച്ചുകൊള്ളാം’ എന്നിപ്രകാരം പറയുന്നതിന്റെ പേർ. ‘ക്ലീബേ സത്യാപനം സത്യംകരേസ്സത്യാകൃതിഃസ്ത്രിയാം’ എന്നമരം.
- പര്യായപദങ്ങൾ:
- സത്യാപനം
- സത്യംകാരം
- സത്യാകൃതി
- സത്യാപന
അച്ചി
- നായർസ്തീ
- അമ്മ
- ബഹുമാനമായി വയസ്സിനു മൂത്തവരെ പറയുന്ന ഒരു വാക്കു്
- (അച്ചൻ എന്നതു നോക്കുക.) ഉദാ:‘അക്കച്ചി, അമ്മച്ചി’.
‘മാമുനി ശൂദ്രനായപ്പോൾ
കാമിനി അച്ചിയായ് വന്നു’
കാമിനി അച്ചിയായ് വന്നു’
— നാളായണീചരിതം തുള്ളൽ
അച്ചിക്കുറുപ്പു്
- കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മററും അടിച്ചുതളിക്കുന്ന സ്ത്രികളുടെ മേൽവിചാരക്കാരൻ
അച്ചിങ്ങ(അത്തിങ്ങ, അണിക്ക)
- ചെറിയ പയറു്
- ചെറിയ അമരയ്ക്ക
- ഇതിനെ അച്ചളിങ്ങ എന്നും പറയുന്നുണ്ടു്. ‘അച്ചിങ്ങ പീച്ചങ്ങ കൊവ്വയ്ക്ക പാവയ്ക്ക’ എന്ന നമ്പ്യാരുടെ പ്രയോഗം കാണുക.
അച്ചിടുക
- അച്ചടിക്കുക
അച്ചിമട്ടം
- ഒരുതരം കുതിര
അച്ചിരി
- കോപത്തോടുകൂടിയുള്ള ചിരി
- അട്ടഹാസം
- മുഖത്തിനു വാട്ടമുണ്ടാക
- ലജ്ജയോടുകൂടിയ ചിരി
- ഇവിടെ ‘അച്ചിരിവരുന്നാകിൽ’ എന്നതിനു ‘പരിഹാസമുണ്ടായാൽ’ എന്നർത്ഥം.
‘തച്ചിതുഭീമൻതരിച്ചിതുകൈത്തലം
ഉച്ചത്തിലൊച്ചപൊങ്ങീനിലത്തേല്ക്കയാൽ
അച്യുതൻകൂടെചിരിച്ചാനതുനേരം
മച്ചിരിപൂണ്ടാനനിലതനയനും’
ഉച്ചത്തിലൊച്ചപൊങ്ങീനിലത്തേല്ക്കയാൽ
അച്യുതൻകൂടെചിരിച്ചാനതുനേരം
മച്ചിരിപൂണ്ടാനനിലതനയനും’
— ഭാരതം
അച്ഛൻചൊന്നതുകേട്ടി
ട്ടച്ചിരിവരുന്നാകിൽ
നിശ്ചയംപൊറുക്കുന്നു
തന്നാലുമെന്നാനവൻ’
ട്ടച്ചിരിവരുന്നാകിൽ
നിശ്ചയംപൊറുക്കുന്നു
തന്നാലുമെന്നാനവൻ’
— ഭാരതം
അച്ചൊ
- അയ്യൊ
- കഷ്ടം
- അച്ഛോ എന്നും പറയാറുണ്ടു്. വേദനയോ വ്യസനമോ ആശ്ചര്യമോ തോന്നുമ്പോൾ ഉപയോഗിക്കുന്നതാകുന്നു.
‘അച്ചോ! നീലംനിറമടിതൊഴുംകൂന്തൽ’
അച്ഛ
- വിശേഷണം:
- നിർമ്മലമായ
- തെളിവുള്ള
- ദൃഷ്ടിയെ ഉപദ്രവിക്കാത്തതു് എന്നു വ്യുൽപത്തി.
- പ്രസന്നം, അച്ഛം ഇവരണ്ടും തെളിഞ്ഞതിന്റെ പേർ.
‘പുരഃപ്രവാളൈരിവപൂരിതാർദ്ധയം
വിഭാന്തമച്ഛസ് ഫടികാക്ഷമാലയം’
‘ത്രിഷ്വഗാധാൽപ്രസന്നോച്ഛഃ
വിഭാന്തമച്ഛസ് ഫടികാക്ഷമാലയം’
— മാഘം
‘ത്രിഷ്വഗാധാൽപ്രസന്നോച്ഛഃ
— അമരം.
അച്ഛം
- കരളി
- സ് ഫടികം
- നിർമ്മലം
- ആഭിമുഖ്യം
‘അച്ഛഃസ്ഫടികഭല്ലൂകനിർമ്മലേഷ്വച്ഛമവ്യയം’ എന്നു മേദിനി.
അച്ഛദം
- ഹിമാലയത്തിലുള്ള ഒരു തടാകം
അച്ഛൻ
- പിതാവു്
- (അടിതോൽ എന്നതു നോക്കുക.) ‘താതസ്തുജനകഃപിതാ’ എന്നമരം. [താതൻ, ജനകൻ, പിതാവു് ഇവ 3-ഉം അച്ഛന്റെ പേർ. രാജാക്കന്മാരോടു അച്ഛനു ‘തന്തപ്പഴവൻ’ എന്നു വേണം പറവാൻ]
- തെളിവോടുകൂടിയവൻ
- യജമാനൻ
- അമ്മയുടെ സഹോദരൻ (എന്നും ചിലർ പറയുന്നു.)
- നാട്യോക്തിയിൽ അച്ഛനു ‘ആവുകൻ’ എന്നു പറയുന്നു. ‘ഗുരൂഗീഷ്പതിപിത്രാദ്യൊ’ എന്നതനുസരിചു് ‘അച്ഛനു’ ‘ഗുരു’ എന്നും പേരുണ്ടു്. ജനിപ്പിക്ക, പഠിപ്പിക്ക, ചോറുകൊടുത്തു വളർത്തുക എന്നിത്യാദി ഉള്ളതിനാലും അച്ഛൻ അത്രേ ഗുരു.
അച്ഛന്ന
- വിശേഷണം:
- ഛന്നം (മറച്ചതു്) അല്ലാത്ത
‘അച്ഛന്നഗർവമിതുചെയ്തതുകൊണ്ടെനിക്ക
ല്ലച്ഛന്നുമുണ്ടുകുറവെന്നഴലേറിടുന്നു’
ല്ലച്ഛന്നുമുണ്ടുകുറവെന്നഴലേറിടുന്നു’
— ദേവയാനീപരിണയം മണിപ്രവാളം
അച്ഛച്ഛൻ
- അച്ഛന്റെ അച്ഛൻ
അച്ഛഭല്ലം
- കരടിക്കുരങ്ങു് (ആൾകരടി)
- ആഭിമുഖ്യമായി ഹിംസിക്കുന്നതു (ഇണങ്ങിക്കൊല്ലുന്നതു) കൊണ്ടു ഈ പേരുണ്ടായി.
അച്ഛമ്മ
- അച്ഛന്റെ അമ്മ
അച്ഛാവാകൻ
- യാഗക്രിയ ചെയ്യുന്നവൻ
- ഋത്വിക്കുകൾ 16. 1. അഗ്നീധ്രൻ, 2. ബ്രാഹ്മണാച്ഛംസി, 3. മൈത്രാവരുണൻ, 4. ഹോതാവു്, 5. പോതാവു്, 6. പ്രശാസ്താവു്, 7. അദ്ധ്വര്യു, 8. ഗ്രാവസ്തുത്തു്, 9. ബ്രഹ്മൻ, 1൦. പ്രതിഹർത്താവു്, 11. സുബ്രഹ്മണ്യൻ, 12. ഉൽഗതാവു്, 13. പ്രതിപസ്ഥാതാവു്, 14. നേഷ്ടാവു്, 15. നേതാവു്, 16. അച്ഛാവാകാൻ. (ഋത്വിക്കുകൾ=ഋതുവിങ്കൽ യജിക്കുന്നവർ.)
അച്ഛി (അച്ചി)
- അമ്മ
- സ്ത്രീ എന്നുള്ള അർത്ഥങ്ങളിൽ ചില ദിക്കുകളിൽ പ്രയോഗിക്കുന്നു
അച്ഛിദ്ര
- വിശേഷണം:
- ച്ഛിദ്രം (ദ്വാരം) ഇല്ലാത്ത
- അറ്റകുറ്റമില്ലാത്ത
- കലഹമില്ലാത്ത
- അവസരമില്ലാത്ത
അച്ഛിദ്രം
- അക്ഷതം
- ആരോഗ്യത്തോടു കൂടെ
‘അച്ഛിദ്രം നിന്തിരുവടിയിരിക്കേണമെന്നൊന്നുതാൻ’
— മയൂരസന്ദേശം
അച്ഛിന്ന
- ച്ഛിന്നം (മുറിക്കപ്പെട്ടതു്) അല്ലാത്ത
- അച്ഛിന്നശബ്ദത്തിനു് ഇവിടെ ധാര മുറിയാത്തതു് എന്നർത്ഥം.
‘അച്ഛിന്നൗഘംനയനസലിലം കൊണ്ടനച്ഛാസ്യനായി’
— മയൂരസന്ദേശം
അച്ഛിന്നപത്രം
- ശാഖോടവൃക്ഷം
അച്ഛേദിക, അച്ഛൈദിക
- ഛേദിക്ക (മുറിയ്ക്ക)ത്തക്കതല്ലാത്ത
- (ഛേദനം നാർഹതി.)
അച്ഛേദ്യ
- വിശേഷണം:
- വിഭജിക്കത്തക്കതല്ലാത്ത
- വേർപിരിച്ചുകൂടാത്ത
- പകുത്തുകൂടാത്ത
- മുറിച്ചുകൂടാത്ത
അച്ഛോ (അച്ചൊ)
- അയ്യോ
- കഷ്ടം
- അച്ചൊ എന്നതു നോക്കുക.
അച്ഛോടനം
- വേട്ട
അച്യുത
- വിശേഷണം:
- ച്യുതം (നാശം) ഇല്ലാത്ത
അച്യുതവാസം
- അരയാൽ
- അച്യുതാവാസം എന്നുമുണ്ട്.
അച്യുതസ്ഥലം
- പഞ്ചാവിൽ ഒരു സ്ഥലത്തിന്റെ പേർ
അച്യുതൻ
- വിഷ്ണു
- ഒരിക്കലും നശിക്കാത്തവൻ എന്നു വ്യുൽപത്തി. (പര്യായങ്ങൾക്കു് വിഷ്ണു എന്ന ശബ്ദം നോക്കുക.
‘വിശ്വംഭരൻ വൃഷവാഹനവന്ദിത
നച്യുതനവ്യയനവ്യക്തനദ്വയൻ’
നച്യുതനവ്യയനവ്യക്തനദ്വയൻ’
— ഭാഗവതം
അച്യുതാഗ്രജൻ
- ബലഭദ്രൻ
- അച്യുത (കൃഷ്ണ)ന്റെ അഗ്രജൻ: ജ്യേഷ്ഠൻ).
- ഇന്ദ്രൻ
‘വാമനമൂർത്തിമഹാബലിയേവഞ്ചിപ്പാനായ്
കാമദനിന്ദ്രാനുജനായവതാരം ചെയ്താൻ’
കാമദനിന്ദ്രാനുജനായവതാരം ചെയ്താൻ’
— ഭാഗവതം
അച്യുതാഗ്രജം
- അഞ്ചുപുളി
- (കോൽപുളി, മതുംപുളി, ഞരിഞ്ഞാംപുളി, മരപ്പുളി, പിണംപുളി ഇവ 5-ം.)
അച്യുതാത്മജൻ
- കാമദേവൻ
- അച്യുത (കൃഷ്ണ)ന്റെ ആത്മജൻ(പുത്രൻ) കൃഷ്ണനു രുക്മിണിയിൽ ജനിച്ചവൻ
അച്യുതാവാസം
- അരയാൽ. അച്യുതവാസം എന്നുമാകാം
അച്യുതി
- നിലനിൽപ്പു്
- സ്ഥിരത
അജ
- വിശേഷണം:
- ജനിക്കാത്ത
- ഉണ്ടാകാത്ത
അജ
- പെണ്ണാടു് (ആട്ടിൻപെട)
- അജത്തിന്റെ സ്ത്രീ (അജജാതിസ്ത്രീ)
- മായാദേവി
അജക
- ചെറിയ പെണ്ണാടു്
അജക, അജകാജാതം
- ഒരു നേത്ര രോഗം
- ആട്ടിൻകാഷ്ടം പോലെ കറുത്തുരുണ്ടു് വേദനയോടും അല്പം ചെമപ്പായും ചെമന്നു് വഴുവഴുത്തു ചോരയുടെ സ്രാവത്തോടും കൃഷ്ണ മണ്ഡലത്തെ ഭേദിച്ചുണ്ടാകുന്ന രോഗം.
‘അജാപുരീഷ പ്രതിമോരുജാവാൻ
സംലോഹിതോ ലോഹിതലിച്ഛിലാസ്ര:
വിഗൃഹ്യകൃഷ്ണം പ്രചയോപ്യുപൈതി
തച്ചാജകം ജാതമിതിവ്യവാസ്യൽ’
സംലോഹിതോ ലോഹിതലിച്ഛിലാസ്ര:
വിഗൃഹ്യകൃഷ്ണം പ്രചയോപ്യുപൈതി
തച്ചാജകം ജാതമിതിവ്യവാസ്യൽ’
— മാധവനിദാനം
അജകർണ്ണ(ക)ം
- മരുതു്
അജകത്വം
- ശിവന്റെ വില്ലു്
- ആടുകൾക്കു പ്രിയമുള്ള ഒരുമാതിരി വൃക്ഷം
- യാഗത്തിനുപയുക്തമായ ഒരു തരം മരപ്പാത്രം
- അജകാജാതം എന്ന നേത്രരോഗം
- വിഷമുള്ള ഒരു മാതിരി ചെറിയ ജന്തു
അജകാവം
- ശിവന്റെ വില്ലു്
- വിഷ്ണുവിനെയും ബ്രഹ്മാവിനെയും രക്ഷിക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
അജക്ഷീരം
- ആട്ടിന്റെ പാലു്
- ആട്ടിൻപാൽ രാജയക്ഷ്മാവു്, പനി, ശ്വാസം, രക്തപിത്തം, അതിസാരം എന്നിവയെ ശമിപ്പിക്കും.
- കുറിയാടിന്റെ പാൽ ഹൃദയത്തിനു ഹിതമല്ല. ഉഷ്ണമാണു്. വാതവ്യാധിയെ ശമിപ്പിക്കും. എക്കിട്ടത്തേയും ഏക്കാത്തേയും പിത്തകഫങ്ങളേയും ഉണ്ടാക്കും.
‘ആജം ശോഷജ്വരശ്വാസ
രക്തപിത്താതിസാരജിൽ’
രക്തപിത്താതിസാരജിൽ’
‘അഹൃദ്യം തുഷ്ണമാവികം
വാതവ്യാധിഹരം ഹിദ്ധ് മാ
ശ്വാസപിത്തകഫപ്രദം’
വാതവ്യാധിഹരം ഹിദ്ധ് മാ
ശ്വാസപിത്തകഫപ്രദം’
— അഷ്ടാംഗഹൃദയം
അജഗജാന്തരം
- ആടും ആനയും തമ്മിലുള്ള വ്യത്യാസം
അജഗൻ
- വിഷ്ണു
- അഗ്നി
അജഗർദ്ദം
- നീർക്കോലി
- ചിലർ വെള്ളത്തിലെ പാമ്പു്, ജലവ്യാളം എന്നിങ്ങനെയും പറയുന്നു. അലഗർദ്ദം എന്നണു പാഠം. ചവിട്ടിയവനെ പീഡിപ്പിക്കുന്നവൻ ലഗർദ്ദൻ, അങ്ങിനെ അല്ലാത്തവൻ അലഗർദ്ദൻ. കടി ഏറ്റാലും വിഷമില്ലാത്തതിനാൽ ഉപദ്രവം തട്ടുകയില്ലെന്നർത്ഥം. ഭക്ഷണപ്രിയം അധികമുള്ളതു്. സഞ്ചരിക്കയും ശബ്ദിക്കുകയും ചെയ്യുന്നതു്.
അജഗന്ധ
- അയമോദകം
- ആട്ടുനാഠിവേള (വേള)
- തൈവേള എന്നും പറയുന്നു
അജഗവം
- ശിവന്റെ വില്ല്
- ത്രിപുര ദഹനസമയം ബ്രഹ്മാവാണല്ലോ സൂതനായിരുന്നത്; അതിനാൽ ഈ വില്ലിനെക്കുറിച്ച് അദ്ദേഹത്തിനു നല്ല അറിവുണ്ട്. അങ്ങിനെ ബ്രഹ്മാവ് അറിയുന്നതുകൊണ്ട് ഈ പേരുണ്ടായി, അജത്തെ (യജ്ഞപശുവിനെ) പിൻതുടർന്നു ചെല്ലുന്നത്. ദക്ഷയാഗം മുടക്കുന്ന സമയം ശിവനെ പേടിച്ചു യജ്ഞം ഒരു മൃഗവേഷം അവലംബിച്ചു ഓടി. ഉടൻ ഭഗവാൻ വില്ലും ധരിച്ചു അതിന്റെ പിന്നാലെ ചെന്നു. ‘മൃഗമനുഗതനാം പിനാകപാണിം നഗപതി നന്ദിനിതൻ പതിം സ്മരാമി’ എന്ന വചനം നോക്കുക. അജഗവൻ-വിഷ്ണു ശരത്വേന ഇതിൽ സ്ഥിതി ചെയ്യൂക കൊണ്ടും അജഗവം എന്ന പേര്‍ സിദ്ധിച്ചു എന്നു പറയുന്നു. ഇതിനു് അജകവം എന്നും ആജഗവം എന്നും അജകാവം എന്നുംകൂടി പേരുണ്ട്.
- [പിനാകം, അജഗവം 2-ം ശിവന്റെ വില്ലിന്റെ പേരു്]
‘പിനാകോജവഗംധനുഃ’ (അമരം.)
അജഗാവം
- ശിവന്റെ വില്ല്
- സൂര്യചന്ദ്രനക്ഷത്രാദികളുടെ പന്ഥാവിന്റെ തെക്കേ ഭാഗം
- ഒരു സർപ്പപ്രധാനി
അജഗം
- ശിവന്റെ വില്ല്
അജഗരം
- പെരുമ്പാമ്പ്
- (നാശമില്ലാത്ത വിഷമുള്ളത്, ഉറക്കമധികമുള്ളത്, ആടിനെക്കൂടി വിഴുങ്ങുന്നതു്).
അജഗന്ധിക
- ആട്ടു നാഠിവേള
- നായർവേള
- ആടിന്റെ ഗന്ധമുള്ളതുകൊണ്ട് ഈ പേർ സിദ്ധിച്ചു.
- പര്യായപദങ്ങൾ:
- അജഗന്ധ
- ബസ്തഗന്ധ
- സുരപുഷ്പി
- വിഗന്ധിക
- ഉഗ്രഗന്ധ
- ബ്രഹ്മഗർഭ
- ബ്രാഹ്മി
- പുതിമയൂരിക
അജഗന്ധിനി
- ആട്ടുകൊട്ടപ്പാല
- ഇതിനെ ആടുതീണ്ടാപ്പാല, ആടുതൊടാപ്പാല എന്നിങ്ങനേയും പറയുന്നു.
അജഗല്ലിക
- പാലുണ്ണി
- ഇതു ക്ഷുദ്രരോഗങ്ങളിൽ ഒന്നാവുന്നു. മന്ദവേഗമായും മഹാവേഗമായും ക്രൂരമായും മറ്റുമുള്ള രോഗത്തെ ക്ഷുദ്രരോഗം എന്നു പറയുന്നു. ബാലന്മാർക്കും ഈ രോഗം ഉണ്ടാകുന്നു. കഫവാതമാണു ഇതിനു കാരണം. ഈ കുരുക്കൾ മിനുമിനുത്തിരിക്കും. ഇതിന്റെ നിറം ശരീരത്തിനു തുല്യമായിക്കാണാം. ആകൃതിയിൽ ചെറുപയറെന്നു തോന്നും.
‘സ്നിഗ്ദ്ധാസ്സവർണ്ണാഗ്രഥിതാ
നീരുജാമുദ്ഗസന്നിഭഃ
കഫവാതോത്ഥിതാജ്ഞേയാ
ബാലനാമജഗല്ലികഃ
നീരുജാമുദ്ഗസന്നിഭഃ
കഫവാതോത്ഥിതാജ്ഞേയാ
ബാലനാമജഗല്ലികഃ
— മാധവനിദാനം
അജഗളം
- കൊഴുത്ത മദ്യം
അജഗളസ്തനം
- ആട്ടിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മുലക്കണ്ണ്
അജട
- കിഴുകാനെല്ലി
അജഡ
- നായിക്കൊരുണ
അജഡ
- വിശേഷണം:
- ദുർബ്ബദ്ധിയല്ലാത്ത
അജഥ്യ
- മഞ്ഞക്കുറുമൊഴി
അജഥ്യ
- ആട്ടിൻകൂട്ടം
അജണ്ടാ
- മഹാരാഷ്ട്രത്തിനു കീഴ്ഭാഗത്തുള്ള പ്രസിദ്ധമായ ഗുഹാസമൂഹം
- [അവിടെയുള്ള വിഹാരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബുദ്ധപ്രതിമ എഴുപതുഅടി ഉയരമുള്ളതാണു പോൽ]
അജദണ്ഡി
- ബ്രഹ്മദണ്ഡി
- ചമതക്കോൽ എന്നു മറ്റൊരു പക്ഷം.
അജൻ
- ബ്രഹ്മാവ്
- വിഷ്ണു
- ശിവൻ
- ജനിക്കാത്തവൻ=അജൻ.
- ഒരു സൂൎയ്യവംശരാജാവു്
- (ദശരഥന്റെ അച്ഛൻ, ശ്രീരാമന്റെ അപ്പൂപ്പൻ). ബ്രഹ്മമുഹൂൎത്ത ത്തിൽ ജനിക്കയാൽ അജൻ എന്ന പേരുണ്ടായി. അയൻ എന്നതിനെ അജൻ (ബ്രഹ്മാവു്) എന്ന വിധത്തിൽ പ്രയോഗിച്ചിരിക്കുന്നതു കാണുക.
- അജൻ വിദൎഭരാജാവിന്റെ മകളായ ഇന്ദുമതിയെ വിവാഹം ചെയ്യുന്നതിനു് പോകുന്നവഴിക്കു് ഒരു കാട്ടാനയെ വധിച്ചു. അനന്തരം ആ മൃഗത്തിൽ നിന്നു ഒരു ഗന്ധർവൻ ആവിർഭൂതനായി ഏതാനും ദിവ്യാസ്ത്രങ്ങളെ ദാനംചെയ്തു. ഇവ കൊണ്ടത്രേ സ്വയംവരത്തിൽ ജയം നേടിയതു്.
- ഒരു ഋഷിയുടെ പേർ
- ചന്ദ്രൻ
- കാമദേവൻ
- ദൈവം
‘ഉരത്തിടങ്കൊണ്ടു പൂണ്ടേ
നൂക്കിലാവളെയെന്നാ
ളുരത്ത നളയനോടെല്ലാ
മുടനവൻ ചാപമിട്ടാൻ’
നൂക്കിലാവളെയെന്നാ
ളുരത്ത നളയനോടെല്ലാ
മുടനവൻ ചാപമിട്ടാൻ’
— രാമചരിതം
അജനനി
- ജനനാഭാവം
- (അകരണി, അജീവനി എന്ന ശബ്ദങ്ങൾ നോക്കുക).
അജനൻ
- ഈശ്വരൻ
- ബ്രഹ്മാവു്
അജനനാമക
- മാക്കീരക്കല്ലു്
- (പൊൻ നിറമുള്ളതു്; നന്നു്).
അജനപത്രകം
- വാവൽ എന്ന പക്ഷി
അജനയോനി
- ദക്ഷൻ
- അജനനിൽ (ബ്രഹ്മാവിൽ) നിന്നുണ്ടായവൻ
അജനി
- വഴി
അജന്മാവു്
- ജനിക്കാത്തവൻ
- ദൈവം
അജന്യ
- വിശേഷണം:
- ജനിപ്പിക്കത്തക്കതല്ലാത്ത
- മനുഷ്യസ്വഭാവത്തിനു ചേരാത്ത
അജന്യാ
- ഭൂകമ്പം ധൂമകേതു മുതലായവ ശുഭാശുഭസൂചകം
- ജനങ്ങൾക്കു ഇഷ്ടമില്ലാത്തതു് എന്നു വ്യുൽപത്തി. അജനനിൽ (ഈശ്വരനിൽ) നിന്നുണ്ടായതു്.
അജപാല(ക)ൻ
- ആട്ടിടയൻ
അജപ്രിയ
- ലന്തമരം
- വഹ്നിവൃക്ഷം (കൊടുവേലി)
അജഭക്ഷ
- ചെറിയകൊടിത്തൂവ (വന്നി)
അജഭക്ഷം
- കറുത്ത കാട്ടുതുളസി
അജം
- ആടു്
- വെളുത്ത ആട്ടിൻ കുട്ടി
- അവിടവിടെ സഞ്ചരിക്കുന്നതു കൊണ്ടു് ഈ പേർ വന്നു. ‘ശുഭച്ഛാഗബസ്തച്ഛഗലകാഅജേ’ അമരം. (ശുഭം, ഛാഗം, ബസ്തം, ഛഗലകം, അജം ഇവ 5-ം വെളുത്ത ആട്ടിന്റെ പേർ.)
- മേടംരാശി
- ഒരുമാതിരി ധാന്യം
- മാക്ഷികധാതു
- സൂൎയ്യന്റെ രഥം
അജംഭ
- വിശേഷണം:
- പല്ലില്ലാത്ത
- നാസ്തിജംഭൊ (ദന്തൊ) യസ്യ എന്നു വ്യുൽപത്തി.
അജംഭം
- തവള
- പല്ലില്ലാത്ത സ്ഥിതി. (കുട്ടികളെപ്പോലെ)
അജംഭൻ
- സൂൎയ്യൻ
അജമാംസം
- ആട്ടിറച്ചി
- ആട്ടിന്റെ മാംസത്തിനു അല്പമായ തണുപ്പും, അല്പമായ ഗുരുത്വവും കുറച്ചു് സ്നിഗ്ദ്ധതയും ഉണ്ടു. ദോഷങ്ങളെ തുല്യമാക്കിച്ചെയ്യുന്നതാണു്. ആട്ടിന്റെ ശരീരധാതുക്കൾക്കു മനുഷ്യസാദൃശ്യമുണ്ടു്. അതിനാൽ കഫസ്രവണകരമല്ല. ദേഹത്തിനു പുഷ്ടിയുണ്ടാകും.
‘നാതിശീതഗുരുസ്നിഗ്ദ്ധം മാംസമാജമാദാഷളം
ശരീരധാതുസാമാന്യാനനഭിഷ്യന്ദിബൃഃഹണം
ശരീരധാതുസാമാന്യാനനഭിഷ്യന്ദിബൃഃഹണം
— അഷ്ടാംഗഹൃദയം
അജമീഢം
- ഒരു ദേശം
അജമുഖൻ
- ദക്ഷൻ
- അജത്തി (ആട്ടി)ന്റെ മുഖമുള്ളവൻ.
അജമുഖി
- ഒരു രാക്ഷസി
- രാവണൻ സീതയെ മോഷ്ടിച്ചു ലങ്കയിൽ അശോകവനത്തിൽ ഇരുത്തി പല രാക്ഷസികളെയും കാവലാക്കിയിരുന്നു. അങ്ങനെ കാത്തുനിന്നവരിൽ ഒരുവളത്രേ ‘അജമുഖി.’
അജമുഴ
- മനുഷ്യന്റെ കഴുത്തിൽ മുൻഭാഗത്തുള്ള മുഴയുടെ പേർ
- ഇതിനെ ‘തൊണ്ടമുഴ’ എന്നും പറയും. മർമ്മശാസ്ത്രപ്രകാരം ഇതു് ഒരു മർമ്മമാണു്. അവിടെ ബലം പ്രയോഗിച്ചാൽ അപകടം സംഭവിക്കും എന്നു മർമ്മശാസ്ത്രം ഉപദേശിക്കുന്നു.
അജമേധം
- ആടിനെക്കൊണ്ടു ചെയ്യുന്ന ഒരു യാഗം
അജമോജ
- അയമോദകം
- ഓമം
അജമോജദ്രവം
- ഒരു മരുന്നു്
- ഇതു് അഗ്നിമാന്ദ്യം, വയറ്റുവേദന ഇവയ്ക്കു നന്നു്.
അജമോജദ്രാവകം
- ഒരു മരുന്നു്
- ഇതു് അഗ്നിമാന്ദ്യം, വയറ്റുവേദന ഇവയ്ക്കു നന്നു്.
അജമോദ
- അയമോദകം
- ഓമം
- ആട്ടിന്റെ ഗന്ധത്തിനു തുല്യമായ ഗന്ധമുള്ളതുകൊണ്ടു് ഈ പേർ വന്നു.
- ഇലവിൻപശ
അജമോദിക
- കറാശാണി
അജയ
- വിശേഷണം:
- ജയമില്ലാത്ത
അജയ
- ദുർഗ്ഗയുടെ ഒരു സഖി
അജയൻ
- അഗ്നി
- വിഷ്ണു
- ജയിക്കപ്പെടുവാൻ വയ്യാത്തവൻ എന്നു വ്യുൽപത്തി.
- ജയമില്ലാത്തവൻ
അജയം
- തോൽവി
- അപജയം
അജയ്യ
- വിശേഷണം:
- ജയിക്കപ്പെടുവാൻ കഴിയാത്ത
അജര
- വിശേഷണം:
- ജരയില്ലാത്ത
- എന്നും യൗവ്വനമുള്ള
അജര
- ചെറിയമറിക്കുന്നി
- കറ്റുവാഴ
അജരം
- സ്വർണ്ണം
- കുതിര
അജലംബനം
- സ്രോതോഞ്ജനം
അജവസൂരി
- ആട്ടിനുണ്ടാകുന്ന വസൂരി
- മനുഷ്യർക്കു് എന്നപോലെ വസൂരിദീനം ആട്ടിനും ഉണ്ടാകുന്നു. അതിനെയാണു് അജവസൂരി എന്നു പറയുക. ആട്ടിന്റെ തുട, ചുണ്ടു്, വായ്, മൂക്കു് ഈ സ്ഥലങ്ങളിൽ കുരുവുണ്ടാകുന്നു. മൂക്കിൽ നിന്നു വെള്ളം ഒഴുകുകയും പനിയും അതിസാരവും ക്ഷീണവും ഉണ്ടാകയും ചെയ്യും. ക്ഷണം പകരും. രണ്ടാഴ്ചവട്ടത്തോളം നിൽക്കും. വേഗത്തിൽ പരത്തും. ഉപ്പു ധാരാളം ചേർത്തു കുറച്ചു കുറച്ചു ഗുരുത്വമുള്ള ഭക്ഷണം കഞ്ഞിയായി കൊടുക്കണം. സ്ഥലശുദ്ധി വരുത്തിക്കൊള്ളേണ്ടേതു എത്രയും ആവശ്യം.
അജശൃംഗി(ക)
- ആടുതൊടാപ്പാല (ഒരു ചെടി)
- ആടുതീണ്ടാപ്പാല ആട്ടുകൊട്ടപ്പാല എന്നും മറ്റും കൂടെപറയുന്നു
- ആട്ടിന്റെ കൊമ്പുപോലെയുള്ള ഫലമുള്ളതിനാൽ ഈ പേർ സിദ്ധിച്ചു. വേലിപ്പരുത്തിക്കും ഈ പേർ പറയുന്നു.
അജസ്രം
- എല്ലാപ്പോഴും
‘അജസ്രമാസ്ഫാലിതവല്ലകീഗുണ
ക്ഷതോജ്ജ്വലാംഗുഷ്ഠനഖാംശുഭിന്നയം’
ക്ഷതോജ്ജ്വലാംഗുഷ്ഠനഖാംശുഭിന്നയം’
— മാഘം
അജഹ
- വിശേഷണം:
- ഉപേക്ഷിക്കാത്ത
അജഹ
- നായ്ക്കുരണ
- ശുകങ്ങളെ ഉപേക്ഷിക്കാത്തതു്.
അജാക്ഷി
- കാട്ടത്തി (പേയത്തി)
- ഒരു മരം
അജാഗര
- വിശേഷണം:
- ഉണർച്ചയില്ലാത്ത
- ശ്രദ്ധയില്ലാത്ത
അജാഗരണം
- വിശേഷണം:
- ജാഗരണം (ഉണർച്ച) ഇല്ലാത്ത
അജാഗരം
- കയ്യോന്നി
അജാഗ്രത
- ജാഗ്രത (ശ്രദ്ധ
- ഉത്സാഹം) ഇല്ലായ്മ
അജാഘൃതം
- ആട്ടിൻനെയ്യ്
അജാജി
- ജീരകം. സ്വാഭാവികമായ മന്ദാഗ്നിത്വത്തെ കളയുന്നതു്
- വെളുത്ത ജീരകം
- കാട്ടത്തി
അജാജീവൻ, അജാജീവി
- ആടുമേച്ചു കാലം കഴിക്കുന്നവൻ
- [ജാബാലൻ, അജാജീവൻ (അജാജീവി) 2. ആടുമേക്കുന്നവന്റെ പേർ]
‘ജംബാലസ്സ്യാദജാജീവഃ’
— അമരം
അജാണ്ഡി
- മറിക്കുന്നി (ഒരുമാതിരി തൈ)
അജാത
- വിശേഷണം:
- ജാതം (ജനിച്ചതു്) അല്ലാത്ത
- ജനിക്കാത്ത
അജാതവ്യവഹാരൻ
- വയസ്സു (പ്രായം) തികയാത്തവൻ (മൈനർ)
അജാതവ്യഞ്ജന
- വിശേഷണം:
- തരംതിരിക്കുന്ന അടയാളമോ ആകൃതിയോ ഇല്ലാത്ത
അജാതദന്ത
- വിശേഷണം:
- പല്ലില്ലാത്ത
- പല്ലില്ലാത്ത സ്ഥിതി
അജാതപക്ഷ
- തൂവലുകൾ വന്നു മൂടീട്ടില്ലാത്ത ചിറകോടു കൂടിയ
അജാതരിപു
- ധർമ്മപുത്രൻ
അജാതശത്രു
- ധർമ്മപുത്രൻ
- ഒരു മധുരരാജാവ്
- ശിവൻ
- ഒരു കാശി രാജാവ്
- (വിദ്വാനും വിദ്യയുടെ രക്ഷകനുമായിരുന്ന ഇദ്ദേഹം ഒരു ബ്രാഹ്മണനു ജ്ഞാനം ഉപദേശിച്ചിട്ടുണ്ടു്.)
അജാതി
- വിശേഷണം:
- ജാതിയല്ലാത്ത
അജാതി
- ശാശ്വതൻ
- നിത്യൻ
അജാതൗല്വലി
- ഒരു മുനി. ഇദ്ദേഹം ആട്ടിൻപാൽ മാത്രം കുടിച്ചു് ഉപജീവിച്ചതായി പറയുന്നു
അജാദധി
- ആട്ടിൻതൈരു്
അജാദനി
- ചെറിയ കൊടിത്തൂവ
അജാനി
- ഭാര്യയില്ലാത്തവൻ
- ഭാര്യ മരിച്ചുപോയവൻ. ‘നാസ്തിജായായസ്യ’ എന്നു വ്യുൽപത്തി
അജാനികൻ
- ആട്ടിടയൻ
അജാനേയ
- വിശേഷണം:
- ഒരു കുതിരയെപ്പോലെ ഭയമില്ലാതെയും ശക്തിമത്തായുമുള്ള ജനനത്തില്‍പ്പെട്ട
അജാനേയം
- ധൈര്യവും ശക്തിയുമുള്ള വിധം ജനിച്ച ഒരു കുതിര
അജാന്ത്രി
- മറുകൂടരി
- മറുക്കുന്നി
- ചെറിയ മറുക്കുന്നി
അജാപയസ്സ്
- ആട്ടിൻപാലു്
അജാമിളൻ
- കന്യാകുബ്ജത്തിലെ ഒരു ബ്രാഹ്മണൻ. (കാന്യകുബ്ജം എന്നു പറയുന്നു.)
- അജാമിളമോക്ഷം: അജാമിളൻ കന്യാകബ്ജപുരത്തിൽ ഗൃഹസ്ഥാശ്രമാചാരപ്രകാരമുള്ള കർമ്മങ്ങളും ചെയ്തു താമസിച്ചുവന്നു. ചമത മുതലായവയ്ക്കായി ഒരു ദിവസം ഇദ്ദേഹം കാട്ടിൽ ചെന്നപ്പോൾ അവിടെ ഒരു ശുദ്രാംഗനാരത്നത്തെ കണ്ടെത്തി. സംഭാഷണം കൊണ്ടും മറ്റും അന്യോന്യം അനുരാഗവശനായി ഒന്നുചേർന്നു തിരിയെവന്നു ശൂദ്രസ്ത്രീയുടെ ഭവനത്തിൽ താമസമായി. തദനന്തരം ക്രമേണ ബ്രാഹ്മണൻ നിത്യവൃത്തിക്കായി ദുഷ്കർമ്മങ്ങൾ തുടങ്ങി. ഏതാനും പുത്രരും അക്കാലത്തു ജനിച്ചു. അവരെ പോറ്റുന്നതിനു് അകൃത്യങ്ങൾ അനവധി ചെയ്തുവന്നു. തന്റെ വർണ്ണധർമ്മങ്ങളും കർമ്മവും ഒക്കെ മറന്നു. മാംസത്തിനായി കൊന്ന പക്ഷികൾക്കും മറ്റും കണക്കില്ല. ഒരു കാശിനും വകയില്ലെന്നായപ്പോൾ കട്ടും കവർന്നും മറ്റും കാലയാപനം തുടങ്ങി. 88 വയസ്സോളം ഇങ്ങനെ കഴിഞ്ഞു. അനന്തരം യമകിങ്കരന്മാരുടെ പുറപ്പാടായി. ഉടൻ ഭയത്തോടെ മൂത്തമകനായ നാരായണനെ ‘നാരായണ! നാരായണ! രക്ഷിക്കരക്ഷിക്ക’ എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ തന്നെ വിഷ്ണുവിന്റെ അനുചരന്മാരായ നാലുസിദ്ധയോഗീന്ദ്രന്മാർ വന്നുചേർന്നു. കാലദൂതന്മാരോടു് എതിർത്തു് അജാമിളനെ കെട്ടിയ പാശത്തെ വേർപെടുത്തുകയും ഉടൻ കാലകിങ്കരന്മാർ പരമാർത്ഥം ചോദിച്ചു മനസ്സിലാക്കി. അജാമിളനു വൈഷ്ണവരൂപം കാണുമാറായി എന്നു തന്നെയല്ല മതിയായ ജ്ഞാനവും ഉദിച്ചു. വിഷ്ണുദൂതന്മാരും നിർഗ്ഗമിച്ചു. അജാമിളൻ ഗാംഗാതടം പ്രാപിച്ചു് വിഷ്ണുഭക്തനായി സ്ഥിതിചെയ്തു. അനന്തരം വിഷ്ണുപാർഷദന്മാർ വന്നു തേരിൽ കയറ്റി വൈകുണ്ഠത്തേക്കു കൊണ്ടുപോയി.
അജാമൂത്രം
- ആട്ടിൻമൂത്രം
- (മരുന്നിനു കോലാട്ടിൻമൂത്രം നന്നു്.) ആട്ടിൻ മൂത്രം മരുന്നിനു വിശേഷമാണു്. അരേണകം, തിപ്പലി, രസാഞ്ജനം, ഇന്തുപ്പു് ഇവ ആട്ടിൻമൂത്രത്തിൽ അരച്ചു ചമച്ച ഗുളിക കണ്ണിലെഴുതുക. രാക്കണ്ണു കാണാത്തതു ശമിക്കും]
‘അജാമൂത്രേണവാകൗന്തി
കൃഷ്ണാസ്രോതോജ സൈന്ധവൈഃ’
കൃഷ്ണാസ്രോതോജ സൈന്ധവൈഃ’
— സഹസ്രയോഗം
അജികാ
- ചെറിയ പെണ്ണാടു്
അജിത
- വിശേഷണം:
- ജയിക്കപ്പെടാത്ത
- ആർക്കും ജയിപ്പാൻ കഴിവില്ലാത്ത
‘ആസുരമസ്ത്രമയച്ചിതു സാല്വൻ
അജിതശരംമോചിച്ചു വിദർഭൻ’
അജിതശരംമോചിച്ചു വിദർഭൻ’
അജിത
- മിറ്റം
- തുവരിമണ്ണു്
അജിതൻ
- വിഷ്ണു
- ജയിക്കപ്പെടാത്തവൻ
- കൗരവന്മാരിൽ ഒരുവനേയും ബുദ്ധമുനിയേയും അജിതൻ എന്നു പറയുന്നുണ്ടു്.
‘വിഷ്ണാവപ്യൂജിതൗ’
— അമരം
അജിതാപീഡൻ
- ഒരു രാജാവു്
അജിനം
- മാൻ മുതലായവയുടെ തോലിന്റെ പേർ. ക്ഷേപിക്കപ്പെടുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു
അജിനപത്ര, അജിനപത്രി, അജിനപത്രിക
- ആവലിന്റെ പേർ
- നരിച്ചീർ
- വാവൽ
- വവ്വാൽ എന്നും മറ്റും കൂടി പറയുന്നുണ്ടു്
- (ജതുക, അജിനപത്ര ഇവ 2-ം, ആവലിന്റെ പേർ. പരോഷ്ണി, തൈലപായിക ഇവ 2-ം, നരിച്ചീറിന്റെ പേർ. ‘ജതുകം ജിനപത്രാസ്യാൽ പരോഷ്ണീ തൈലപായികം’ എന്നും പാഠം കാണുന്നു. ഇവ 4-ം ആവലിന്റെ പേർ എന്നും അഭിപ്രായം ഉണ്ടു്.) തോലിനെപ്പോലെയുള്ള ചിറകുള്ളതുകൊണ്ടു് ഈ പേരുണ്ടായി. വാവൽ എന്ന പ്രാണിയെ ‘വൗവ്വാൽ’ എന്നും ‘കടവാതൽ’ എന്നും കൂടി പറയുന്നുണ്ടു്. ഇതു പക്ഷിജാതിയിൽ പെട്ടതല്ല. പക്ഷികൾക്കു പല്ലില്ലാ. വാവലിനു പല്ലുകൾ ഉണ്ടു്. ഇതു തലകീഴായി തൂങ്ങിക്കിടക്കുന്നു. ഇതു ജീവനോടെ കുട്ടിയെ പ്രസവിച്ചു മുലകൊടുത്തു വളർത്തുന്നു. ഇതു പക്ഷികളിൽ നിന്നും ഇവയ്ക്കുള്ള വലിയ ഒരു അന്തരമാണു്. നരിച്ചീർ വാവലിന്റെ ജാതിയിൽ ഒരു വകഭേദമാകുന്നു.
‘ജതുകാജിനപത്രാസ്യാൽ
പരോഷ്ണീതൈലപായിക’
പരോഷ്ണീതൈലപായിക’
— അമരം
അജിനയോനി
- മാൻ. ധ്യാനാസനമാകുന്ന അജിനമുള്ളതു് എന്നു വ്യുൽപത്തി. (അജിനായോനികൾ = കൃഷ്ണസാരാഭികൾ
- മാന്തോലുണ്ടാകുന്നതിനു കാരണമാകയാൽ ഈ പേർ വന്നു)
അജിര
- വിശേഷണം:
- വേഗമുള്ള
അജിര
- ദുർഗ്ഗാദേവി
- ഒരു നദി
അജിരം
- അങ്കണം (അംഗണം)
- മിറ്റം
- നെല്ലു മുതലായതു ചിക്കുന്ന സ്ഥലം
- ഗമിയ്ക്കുന്നേടം
- ശബ്ദസ്പർശരൂപരസഗന്ധങ്ങളാകുന്ന വിഷയങ്ങൾ
- ശരീരം
- ഒരുമാതിരി ചുണ്ടെലി
‘അജിരം വിഷായകായേ’
— അമരം
അജിഹ്മ
- വിശേഷണം:
- വളവോടുകൂടാത്ത
- വളഞ്ഞതല്ലാത്ത
അജിഹ്മഗം
- അമ്പു്
- വളഞ്ഞു ഗമിക്കാത്തതു് എന്നു വ്യുൽപ്പത്തി. നേരെ പോകുന്നതു്.
അജിഹ്മഗ
- വിശേഷണം:
- വളഞ്ഞു ഗമിക്കാത്ത
- ‘ഋജാവജിഹ്മപ്രഗുണൗ’ (അമരം) ഋജൂ, അജിഹ്മാ, പ്രഗുണം ഇവ 3-ം വളവോടുകൂടാത്തതിന്റെ പേർ.
അജിഹ്വം
- തവള
- ഇതു അഗ്നിയെ കോപിപ്പിക്കയാൽ അദ്ദേഹം ശപിച്ചു. അതുകൊണ്ടു് ഇതിനു നാവില്ലാതായി.
അജീകവം
- ശിവന്റെ വില്ലു്
അജീഗർത്തം
- പാമ്പു്
അജീഗർത്തൻ
- ഭൃഗുവംശത്തിലെ ഒരു ബ്രാഹ്മണൻ (ഋഷി)
- ശൂനശ്ശേഫന്റെ അച്ഛനാണു്. ബലികഴിപ്പാൻവേണ്ടി ശൂനശ്ശേഫനെ വിലയ്ക്കുകൊടുത്തു.
അജീത
- വിശേഷണം:
- തളരാത്ത
- ക്ഷീണിക്കാത്ത
അജീതി
- അഭിവൃദ്ധി
- ക്ഷേമം
അജീവ
- വിശേഷണം:
- ജീവനില്ലാത്ത
- ചത്തുപോയ
അജീവന
- വിശേഷണം:
- ജീവനത്തിനു (കാലക്ഷേപത്തിനു)
- ഇല്ലാത്ത.)
അജീവനി
- ജീവിച്ചിരിക്കായ്ക്ക
- ‘അല്ലേ മൂഢ, നിനക്കു അജീവനി ഭവിക്കട്ടെ’ എന്നതിന്റെ അർത്ഥം നീ മരിക്കട്ടെ എന്നാകുന്നു. നിന്ദിച്ചുപറയുന്ന വാക്കിൽ അന്തർഭവിച്ചിട്ടില്ലാതെ ഈ ശബ്ദം പ്രയോഗിക്കരുതു്. ‘അകരണി’ എന്നപദം നോക്കുക.
അജീവന
- നാശം
- മരണം
അജീവം
- മരണം
- നാശം
അജീർണ്ണ
- വിശേഷണം:
- ദഹിക്കാത്ത
- കേടുവരാത്ത
അജീർണ്ണകരം
- ഉഴുന്നു്
അജീർണ്ണജരണം
- കച്ചോലം
അജീർണ്ണം
- ദഹനക്കേടു്
- ദഹനമില്ലായ്മ എന്ന രോഗത്തിന്റെ പേർ
- അജീർണ്ണലക്ഷണം: കഫം ഹേതുവായിട്ടു ദഹിക്കാതെ കിടക്കുന്ന അന്നത്തിനു ആമം എന്നും, വായു ഹേതുവായിട്ടുണ്ടാകുന്ന അജീർണ്ണത്തിനു വിഷ്ടബ്ധം എന്നും, പിത്തം ഹേതുവായിട്ടുണ്ടാകുന്ന അജീർണ്ണത്തിനു വിദഗ്ദ്ധം എന്നും പറയപ്പെടുന്നു. ആമം, വിദഗ്ദ്ധം, വിഷ്ടബ്ധം എന്നീ മൂന്നു അജീർണ്ണങ്ങൾക്കേ ദോഷസംബന്ധമുള്ളു. 3-ം അന്നത്തിൽനിന്നു ജനിക്കുന്നവയാണു്. ആഹാരരസത്തിങ്കൽ നിന്നു ജനിക്കുന്നതായി ‘രസശേഷം’ എന്നു ഒന്നുണ്ടു്. ഈ അജീർണ്ണനത്തിനു ദോഷസംബന്ധമില്ല. വയറുവീർക്കുക മുതലായ ഉപദ്രവങ്ങളോടുകൂടി ഒരു ദിവസം മുഴുവനും കൊണ്ടു ആഹാരം ദഹിക്കുന്നതായി ഒരു അജീർണ്ണമുള്ളതിനെ അഞ്ചാമതായി ഗണിക്കാറുണ്ടു്. വയറുവീർപ്പ് എന്നിത്യാദി ഉപദ്രവങ്ങളൊന്നും കൂടാതെ ഒരു പകൽ കൊണ്ടു് ആഹാരം ദഹിക്കുന്നതു് ആറാമത്തെ അജീർണ്ണമെന്നു പറയുന്നു. ഭക്ഷണം കഴിഞ്ഞാൽ ഉടൻ നൂറടി നടക്കണം. തദനന്തരം ഇടത്തുഭാഗം ചെരിഞ്ഞു കിടക്കണം. മനസ്സിനു സന്തോഷത്തെ ചെയ്യുന്ന ശബ്ദരൂപസ്പർശരസഗന്ധങ്ങളെ സേവിക്കണം. ഭക്ഷിച്ച അന്നം ദഹിക്കുന്നതിനു മേൽപ്പറഞ്ഞവ നല്ല മാർഗ്ഗങ്ങളാകുന്നു.
- അധികമായി ജലപാനം ചെയ്ക, സമയംതെറ്റി ആഹാരം കഴിക്ക, മലമൂത്രാദിവേഗങ്ങളെ തടുക്കുക, പകൽ ഉറങ്ങുക മുതലായവയത്രേ അജീർണ്ണത്തിനുള്ള പ്രധാന കാരണങ്ങൾ.
‘ഭൂക്ത്വാപദശതംഗത്വാ
വാമപാർശ്വേനസംവിശേൽ
ശബ്ദരൂപരസസ്പർശ
ഗന്ധാംശ്ചമനസഃപ്രിയാൻ
ഭൂക്താവാനുപസേവേത
തേനാന്നംസാധുതിഷ്ഠതി’
വാമപാർശ്വേനസംവിശേൽ
ശബ്ദരൂപരസസ്പർശ
ഗന്ധാംശ്ചമനസഃപ്രിയാൻ
ഭൂക്താവാനുപസേവേത
തേനാന്നംസാധുതിഷ്ഠതി’
— സുശ്രുതം
‘അത്യംബുപാനാദ്വിഷമാശനാച്ച
സന്ധാരണാൽസ്വപ്നവിപര്യയാച്ച
കാലേപിസാത്മ്യംലഘുചാപിഭക്ത
മന്നംനപാകംഭജതേനരസ്വ’
സന്ധാരണാൽസ്വപ്നവിപര്യയാച്ച
കാലേപിസാത്മ്യംലഘുചാപിഭക്ത
മന്നംനപാകംഭജതേനരസ്വ’
— മാധവനിദാനം
അജുഷ്ടി
- ഇച്ഛാഭംഗം ഉണ്ടാകുക
- അതൃപ്തി തോന്നുക
- സുഖാനുഭവം ഇല്ലായ്ക
അജേയ
- വിശേഷണം:
- ജേയം (ജയിക്കത്തക്കത്) അല്ലാത്ത
- ജയിക്കപ്പെടുവാൻ കഴിയാത്ത
അജൈത്ര
- വിശേഷണം:
- ജൈത്രം (ജയശീലം) അല്ലാത്ത
- ജയിക്കത്തക്കതല്ലാത്ത
അജോഷ
- വിശേഷണം:
- തൃപ്തിയുണ്ടാകാത്ത
- ഭാഗ്യമില്ലാത്ത
- സുഖമില്ലാത്ത
അജ്ജൂക
- വേശ്യാ (ഗണിക, ദാസി)
- ‘നാട്യോക്തൗ’ എന്നുള്ളതിനാൽ ഈ ശബ്ദം നാട്യോക്തിയിലാണു പ്രയോഗിക്കേണ്ടത്. അജ്ജുകാശബ്ദം നാട്യോക്തിയിലല്ലാതെയും പറയാം.
‘ഗണികപൃഥ്വീവേശ്യാ
ഭാതർക്കാരീഷുനാതുദൈവജ്ഞേ
പ്രോക്താജ്ജുകാതുനാട്യേ
ഗണികായാമേവനാന്യത്ര’
ഭാതർക്കാരീഷുനാതുദൈവജ്ഞേ
പ്രോക്താജ്ജുകാതുനാട്യേ
ഗണികായാമേവനാന്യത്ര’
— മേദിനി
അജ്ഝട
- കിഴുകാനെല്ലി
- കീഴാനെല്ലി എന്നും പറയുന്നുണ്ട്. ആശ്ചര്യജനകമായ സംഘാതത്തോടുകൂടിയത്.
അജ്ഝടാദി
- ഒരു തൈലം
- കിഴുകാനെല്ലി, വേപ്പിൻതൊലി, കരിനൊച്ചി ഇവറ്റിൻനീരും വരട്ടുമഞ്ഞൾ കൽക്കവും. ഈ തൈലം ഓഷ്ഠരോഗം ശമിപ്പിക്കും; ചുണ്ടിലെ വ്യാധികൾക്കു നന്ന്.
അഝടംനിംബനിർഗ്ഗുണ്ഡീ
സ്വരസേനവിപാചിതാ
നിശാകല്ക്കയുതം തൈലം
ഓഷ്ഠരോഗവിനാശനം.
സ്വരസേനവിപാചിതാ
നിശാകല്ക്കയുതം തൈലം
ഓഷ്ഠരോഗവിനാശനം.
— സഹസ്രയോഗം
അജ്ഞ
- വിശേഷണം:
- അറിവില്ലാത്ത
- ജളബുദ്ധിയായ
- അജ്ഞൻ, മൂഢൻ, യഥാജാതൻ, മൂർഖൻ, വൈധേയൻ, ബാലിശൻ ഇവ 6-ം മൂഢന്റെ പേർ
‘അജ്ഞേമൂഢയഥാജാത മൂർഖവൈധേയബാലിശാഃ’
— അമരം
‘ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ളഞാൻ’
— കൃഷ്ണഗാഥ
അജ്ഞക
- മൂഢസ്ത്രീ
അജ്ഞഭൂവ്
- ചെറുപയറ്
അജ്ഞാത
- വിശേഷണം:
- ജ്ഞാതം (അറിയപ്പെടുന്നത്) അല്ലാത്ത
അജ്ഞാതചര്യ
- അജ്ഞാതവാസം
- ആളറിയാതെയുള്ള പാർപ്പ്
അജ്ഞാതവാസം
- ആളറിയാതെയുള്ള പാർപ്പ്
- കൗരവന്മാർ കള്ളച്ചൂതു പൊരുതു് പാണ്ഡവരെ ജയിക്കുകയും പന്ത്രണ്ടു സംവത്സരം വനവാസവും ഒരു സംവത്സരം അജ്ഞാതവാസവും അവർക്കു ശിക്ഷയായി കല്പിക്ക യും ചെയ്തു. വനവാസം കഴിഞ്ഞതിൽ പിന്നെ പാണ്ഡവർ വേഷപ്രച്ഛന്നരായി ഒരു വർഷം വിരാടപുരത്തിലാണു കഴിച്ചുകൂട്ടിയത്. ഇപ്രകാരം ആളറിയാതെ ചെയ്ത വാസത്തിനു് (പാർപ്പിന്) അജ്ഞാതവാസം എന്നു പറയുന്നു.
- ഈ കഥാവസ്തു അടങ്ങിയതിനാല്‍ ഈ പേരോടുകൂടിയ ഒരു ഭാഷാനാടകം ഉണ്ട്.
‘അജ്ഞാനമെല്ലാമകലെക്കളഞ്ഞൊരു
വിജ്ഞാനികളായ് ധർമ്മജന്മാദികൾ
ആയുധമൊക്കെശ്ശമീവൃക്ഷത്തിന്മേൽവ
ച്ചതേയനേത്രയാം കൃഷ്ണയും തങ്ങളും
ഛന്നമായുള്ളൊരു നാമവേഷത്തൊടും
ചെന്നു വിരാടപുരിയിലകംപൂക്കു’
വിജ്ഞാനികളായ് ധർമ്മജന്മാദികൾ
ആയുധമൊക്കെശ്ശമീവൃക്ഷത്തിന്മേൽവ
ച്ചതേയനേത്രയാം കൃഷ്ണയും തങ്ങളും
ഛന്നമായുള്ളൊരു നാമവേഷത്തൊടും
ചെന്നു വിരാടപുരിയിലകംപൂക്കു’
— ഭാരതം
അജ്ഞാനം
- ജ്ഞാനം
- (അറിവു) ഇല്ലായ്മ. ജ്ഞാനസമ്പാദനത്തിൽ നശിക്കുന്നത്. ‘അജ്ഞാനമവിദ്യാഹമ്മതിസ്ത്രിയാം’ (അമരം). അജ്ഞാനം, അവിദ്യ, അഹമ്മതി ഇവ 3-ം അജ്ഞാനത്തിന്റെ പേർ.
അജ്ഞാനി
- അറിവില്ലാത്തവൻ
‘അജ്ഞാനംകൊണ്ടുമല്ലമത്സരംകൊണ്ടുമല്ല
വിജ്ഞാനമുള്ള ജനം കേള്‍ക്കണമെന്റെവാക്യം
അജ്ഞാനിശിവനിവനെത്രയുമതിനിചൻ
വിജ്ഞാനമുണ്ടെന്നുള്ളതള്ളലേയുള്ളുനൂനം’
വിജ്ഞാനമുള്ള ജനം കേള്‍ക്കണമെന്റെവാക്യം
അജ്ഞാനിശിവനിവനെത്രയുമതിനിചൻ
വിജ്ഞാനമുണ്ടെന്നുള്ളതള്ളലേയുള്ളുനൂനം’
— ദക്ഷയാഗം കിളിപ്പാട്ട്
അജ്ഞെയ
- വി. ജ്ഞെയം (അറിയേണ്ടത്) അല്ലാത്ത
അഞ്ചടി
- ഒരുവിധം പാട്ട്
അഞ്ചതി
- കാറ്റ്
- അഗ്നി
അഞ്ചനം
- അഞ്ജനം
- അഞ്ചനം എന്നു പണ്ടു ചെറുശ്ശേരി മുതലായവർ പ്രയോഗിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പ്രയോഗം നടപ്പില്ല.
അഞ്ചം
- ഒരുമാതിരി ചെറിയ കിണ്ണൻ പാത്രം
അഞ്ചമ്പൻ
- കാമദേവൻ. അഞ്ചു അമ്പുള്ളവൻ
- അഞ്ചും പുഷ്പങ്ങളാണു. 1 അരവിന്ദം (താമരപ്പൂവ്). 2. അശോകം (അശോകപ്പൂവ്). 3. ചൂതം (മാമ്പൂവ്), 4. നവമാലിക (പിച്ചകപ്പൂവു) നവമല്ലിക എന്നും പാഠമുണ്ട്. 5 നിലോല്പലം (കരിങ്കൂവളപ്പൂവ്) ഇവ 5-ം കാമദേവന്റെ അസ്ത്രങ്ങളാണു്. പഞ്ചബാണശബ്ദം നോക്കുക.
അഞ്ചൽ
- ഒരു ദിക്കിൽ നിന്നു മറ്റൊരു ദിക്കിലേയ്ക്ക് എഴുത്തുകളും പണവും സാമാനങ്ങളും മറ്റും കൊണ്ടുപോകുക. ഇതു സർക്കാർ ഏർപ്പാടാണു്. ഇതിലേക്കു സർക്കാരിൽനിന്നു് ഏർപ്പെടുത്തീട്ടുള്ള കാര്യാലയത്തിനു് അഞ്ചലാഫീസു എന്നു പേർ
അഞ്ചലം
- അറ്റം
‘ചഞ്ചലഭാവവുമഖിലമകന്നുക
രാഞ്ചലയുഗളം മുകുളിതമാക്കി’
‘അതുപൊഴുതുപവനതന
യനെയുമവരാദരി
ച്ചാലിംഗ്യഗാഢമാ
ചുംബ്യബാലാഞ്ചലം’
രാഞ്ചലയുഗളം മുകുളിതമാക്കി’
— കിരാതം തുള്ളൽ
‘അതുപൊഴുതുപവനതന
യനെയുമവരാദരി
ച്ചാലിംഗ്യഗാഢമാ
ചുംബ്യബാലാഞ്ചലം’
— അദ്ധ്യാത്മരാമയണം
അഞ്ചാതെ
- കുലുക്കംകൂടാതെ
- പേടിക്കാതെ
‘പഞ്ചശരൻതന്റെ പഞ്ചശരങ്ങളെ
അഞ്ചാതെ കൈയിലാക്കിവന്നു’
അഞ്ചാതെ കൈയിലാക്കിവന്നു’
— രുക്മിണീസ്വയംവരം തള്ളൽ
അഞ്ചാൻ
- ഒരളവ്
അഞ്ചാംപനി
- പൊങ്ങൻപനി
- വസൂരി സംബന്ധിച്ചുണ്ടാകുന്നതാണ്. ശരീരത്തിൽ തടിപ്പുണ്ടായിരിക്കും.
അഞ്ചാംപുര
- വ്യഭിചാരദോഷം ഉണ്ടെന്നു തോന്നുന്ന ബ്രാഹ്മണസ്തീകളെ
- അതിനെ നിർണ്ണയപ്പെടുത്തുന്നതുവരെ താമസിക്കുന്ന സ്ഥലം (ഗൃഹം)
അഞ്ചായുധൻ
- കാമദേവൻ
- അഞ്ചു ആയുധമുള്ളതുകൊണ്ട് ഇപ്രകാരം പറയുന്നു. (അഞ്ചമ്പൻ എന്ന ശബ്ദം നോക്കുക).
‘അഞ്ചാറനുജന്മാരു നമുക്കു
ണ്ടഞ്ചായുധനെക്കാൾ വിരുതന്മാർ’
ണ്ടഞ്ചായുധനെക്കാൾ വിരുതന്മാർ’
— ഘോഷയാത്ര തുള്ളൽ
അഞ്ചിത
- വിശേഷണം:
- പൂജിക്കപ്പെട്ട
- മനോഹരമായ
- തോറ്റതു
- വളഞ്ഞതു
- ‘അഞ്ചുപൂജനെ’എന്നുള്ളതിനാൽ ഈ ധാതുവിനു പൂജിയ്ക്ക എന്നുള്ള അൎത്ഥ ം സ്പഷ്ടം. അഞ്ചു എന്ന ധാതുവിനു പൂജിക്ക എന്നും ഗമിക്ക എന്നും അൎത്ഥ മുള്ള പ്രകാരവും കാണുന്നുണ്ടു്. ‘പൂജിതേഞ്ചിതഃ (പൂജിതേൎച്ചിതഃ)’ എന്നമരമുള്ളതിനാൽ പൂജിക്കപ്പെട്ടതു് എന്നതു തന്നെയാണു് പ്രധാനമായ അൎത്ഥ ം.
- അഞ്ചു് - എന്നതിനു 1. വളയുക, ചുരുളുക. 2. പോവുക, അനങ്ങുക. 3. ഭജിക്ക, ബഹുമാനിക്ക, പൂജിക്ക. 4. വന്ദിക്ക. 5. അപേക്ഷിക്ക. 6. ആഗ്രഹിക്ക. 7. മുറുമുറുക്കുക എന്നീ അൎത്ഥ ങ്ങൾ ഉള്ള പ്രകാരവും വെളിവാകുന്നുണ്ടു്.
‘വഞ്ചിമഹീപതി വരകുലശേഖര
നഞ്ചിതവിമലമഹാഗുണസഞ്ചയ
സഞ്ചിതനാകിന സകലജനേശനു
മഞ്ചിതധനജനകുലബലശാലി’
നഞ്ചിതവിമലമഹാഗുണസഞ്ചയ
സഞ്ചിതനാകിന സകലജനേശനു
മഞ്ചിതധനജനകുലബലശാലി’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അഞ്ചിതഭ്രു
- മനോഹരമായ പുരികമുള്ളവൾ
- വളഞ്ഞ പുരികമുള്ളവൾ
അഞ്ചുക
- ഭയപ്പെടുക. (അഞ്ചി = ഭയപ്പെട്ടു)
- ലജ്ജിക്കുക
‘വീരനുമറച്ചറച്ചുമികവെഴുംപിഴകണ്ടഞ്ചി’
— രാമചരിതം
അഞ്ചുതെങ്ങു്
- ചിറയിൻകീഴ് താലൂക്കിലുള്ള ബ്രിട്ടീഷ് സ്ഥലം
അഞ്ചുവൎണ്ണം
- കറുപ്പു്, വെളുപ്പു്, ചെമപ്പു്, പച്ച, മഞ്ഞ ഇവ 5-ം
അഞ്ജനൻ
- പടിഞ്ഞാറെ ദിക്പാലകന്റെ ആന
- മഷിപോലെ നിറമുള്ളതു്
- ഭംഗിയായി ഗമിക്കുന്നതു്
- പ്രകാശിക്കുന്നതു് എന്നു വ്യുൽപത്തി. കർദ്രുകുലത്തിലേ ഒരു സൎപ്പം. അതിനു് അനേകം തലകൾ ഉണ്ടു്.
അഞ്ജനദ്യുതി
- മഷിയുടെ നിറം പോലെയുള്ള ശോഭ
‘വസാനമേണാജിനമഞ്ജനദ്യുതിഃ’
— മാഘം
അഞ്ജനം
- മഷി
- സൗവീരാഞ്ജനം
- രസാഞ്ജനം
- സ്രോതോഞ്ജനം ഇവ മൂന്നും
- ഒരു പര്‍വതം
- ഒരുതരം ഗൗളി
- ഒരു നേത്രരോഗം
അഞ്ജനകേശി
- പവിഴക്കൊടി
- അഞ്ജനവൎണ്ണമായ കേശമുള്ളതുകൊണ്ടു് ഈ പേർ സിദ്ധിച്ചു. (പൎയ്യായങ്ങൾക്കു പവിഴക്കൊടി നോക്കുക)
- നളിനാമലകം എന്ന ഗന്ധദ്രവ്യം
- ഇതിനു് ഉത്തരദേശങ്ങളിലേ പ്രസിദ്ധിയുള്ളു. നളിനാമലകം എന്നതിനു ഭാഷയിൽ ‘പവാരി’ എന്ന ശബ്ദം കാണുന്നു.
- കറുത്ത തിരുതാളി
അഞ്ജനക്കല്ലു
- ഒരു വക കറുത്ത ഔഷധക്കല്ലു്
അഞ്ജനക്കുന്നു
- അഞ്ജനപൎവതം
‘അഞ്ജനക്കുന്നിന്മേൽനിന്നുവിളങ്ങിന
കഞ്ജമനോഹരമെന്നപോലെ’
കഞ്ജമനോഹരമെന്നപോലെ’
— കൃഷ്ണഗാഥ
അഞ്ജനശൈലം
- അഞ്ജനപൎവതം
‘അഞ്ജനശൈലംപോലെശരീരവു
മതിതീവ്രനഖമുഖവും കണ്ടാൽ’
മതിതീവ്രനഖമുഖവും കണ്ടാൽ’
— കാൎത്ത വീൎയ്യാൎജ്ജു നവിജയം തുള്ളൽ
അഞ്ജനവൎണ്ണൻ
- വിഷ്ണു
- കൃഷ്ണൻ (കറുത്ത നിറമുള്ളവൻ)
‘അഞ്ജനവൎണ്ണനുകാണ്മാനാഗ്രഹ-
മധികമതുണ്ടെന്നറികയിദാനീം’
മധികമതുണ്ടെന്നറികയിദാനീം’
— രാമാനുചരിതം തുള്ളൽ
അഞ്ജനശലാക
- മഷി പിരട്ടി ഉപയോഗിക്കുന്ന ചെറിയ കമ്പു് (പെൻസിൽ)
അഞ്ജന
- ഹനുമാന്റെ അമ്മ
- അഞ്ജന എന്ന ഈ വാനരസ്ത്രീ മുമ്പു പുഞ്ജികസ്ഥലി എന്ന ഒരു അപ്സരസ്ത്രീയായിരുന്നു. ശാപം നിമിത്തമാണു് വാനരസ്ത്രീയായ് ഭവിച്ചതു്. അഞ്ജനയടെ പിതാവിനെ കുഞ്ജുരൻ എന്നും ഭർത്താവിനെ കേസരി എന്നും വിളിക്കുന്നു. ഹനുമാനെ പ്രസവിച്ചതു് ഈ അഞ്ജനയാണു്. എന്നാൽ പിതാവു് വായു ആകുന്നു. ഹനുമാൻ ശ്രീപരമേശ്വരന്റെ ബീജം കൊണ്ടുണ്ടായി എന്നുള്ളതിനും മറ്റും ഹനുമോത്ഭവം നോക്കുക.
അഞ്ജനാദ്രി
- അഞ്ജനപർവതം
അഞ്ജനനാമിക
- ഒരു നേത്രരോഗം
- ഇതിനു പോളയിൽ കുരുവുണ്ടാകും. ചെറുതായിരിക്കും, ചൂടും കുത്തലും കാണും. ചെമ്പിച്ചും നേർത്തുമിരിക്കും. അല്പമായ വേദനയും നേരിടും. ഇതു നേത്രവർത്മഗതരോഗമാണു്.
‘ദാഹതോദവതീതാമ്രാ
പിടികാവർത്മസംഭവാ
മൃദ്വീമന്ദരുജാസൂക്ഷ്മാ
ജ്ഞേയാസാഞ്ജനനാമികാ’
പിടികാവർത്മസംഭവാ
മൃദ്വീമന്ദരുജാസൂക്ഷ്മാ
ജ്ഞേയാസാഞ്ജനനാമികാ’
— മാധവനിദാനം
അഞ്ജനാതനയൻ
- ഹനുമാൻ
- അഞ്ജനയുടെ തനയൻ (പുത്രൻ) അഞ്ജന എന്ന ശബ്ദത്തോടുകൂടി ആത്മജൻ, സുതൻ, നന്ദനൻ, സൂനു, തനുജൻ എന്നിപ്രകാരം പുത്രൻ എന്ന അർത്ഥത്തെ കുറിക്കുന്ന ശബ്ദങ്ങൾ ചേർന്നാൽ ഹനുമാന്‍ എന്നർത്ഥം വരും.
അഞ്ജനാഭസ്സ്
- കണ്ണുനീർ
അഞ്ജനാവതി
- ദിക്കരിണി
- വടക്കുകിഴക്കെ ദിക്പാലകന്റെ ആനയായ് സുപ്രതീകന്റെ പിടിയാന
- മഷിപോലെ നിറമുള്ളതു്, അഞ്ജനപർവതം പോലെ ഇരിക്കുന്നതു് എന്നു വ്യുൽപത്തി.
അഞ്ജനി
- കടുരോഹിണി
അഞ്ജനിക
- ഒരുമാതിരി ചുണ്ടെലി
- സുപ്രതീകൻ എന്ന ആനയുടെ പിടി
- വേദപാഠത്തിൽ അട്ടക്കംപിടിക്കുക
അഞ്ജലി
- തൊഴുകൈ
- കൂപ്പുകൈ
- രണ്ടുകൈയുംകൂട്ടി തൊഴുതുപിടിച്ചതു്. രണ്ടുകൈയും കൂട്ടി വെള്ളം കൊള്ളത്തക്കവണ്ണം പിടിച്ചതു്.
- വെള്ളം എടുക്കുവാനുപയോഗിക്കുന്ന ഒരു പാത്രം
- ഇരുപത്തിനാലു അംഗുലംനീളമുള്ള ആശാരിമുഴക്കോലിന്റെ പേർ
- എല്ലാവരിലും നിറുത്തിപ്പിടിച്ച കൈപ്പടത്തോടുകൂടിയ കൈത്തണ്ടിന്റെ പേർ
- 2 പലം = ഒരു പ്രസൃതം, 2 പ്രസൃതം = ഒരഞ്ജലി, ഇതിനു കുടുംബം എന്നു പറയും.
‘ചിന്മയനായ ഭഗവാനെ നാരായണനെ
അഞ്ജലികൊണ്ടുസേവിച്ചീടുന്നിവർകളും’
‘അഞ്ജലികൂപ്പിയുണർത്തിച്ചാനുട
നഞ്ജനതന്നുടെമകനുടെവചനം
അഞ്ജലികൊണ്ടുസേവിച്ചീടുന്നിവർകളും’
— ഭാഗവതം
‘അഞ്ജലികൂപ്പിയുണർത്തിച്ചാനുട
നഞ്ജനതന്നുടെമകനുടെവചനം
— രാമാനുചരിതം തുള്ളൽ
അഞ്ജലിക
- ചെറിയ ചുണ്ടെലി
അഞ്ജലികം
- അർജ്ജുനന്റെ ഒരു അസ്ത്രത്തിന്റെ പേർ
അഞ്ജലികാരിക
- തീണ്ടാനാഴി (തീണ്ടാനാവി, മുക്കുറ്റി)
- തൊട്ടാവാടി
അഞ്ജലിബന്ധം
- രണ്ടുകൈയും കൂട്ടി തൊഴുതുപിടിക്കുക
അഞ്ജസ
- വേഗത്തില്‍
- ഉടനേ
‘ഡംബരംതവശമിക്കുമാഹവേ
ശംബരാ! വരുകപോരിനഞ്ജസാ’
ശംബരാ! വരുകപോരിനഞ്ജസാ’
— ശ്രീകൃഷ്ണചരിതം
അഞ്ജീരം(കം)
- അഞ്ജീർ
- ശീമഅത്തിപ്പഴം.
അഞ്ജീർ
- അഞ്ജീർ (തമിഴിൽ: ചീമൈഅത്തിപ്പഴം)
അഞ്ഞായം
- അന്യായം
- അഞ്ഞായം എന്നു ഇപ്പോൾ പറയാറില്ല.
അട
- വഴിമറയ്ക്കുക
അട
- ഒരുപലഹാരം (അപ്പം)
- സഞ്ചാരം
- ഭിക്ഷാൎത്ഥ മായും മറ്റും അവിടവിടെ സഞ്ചരിക്കുക. ‘ൎവ്രജ്യാടാട്യാപൎയ്യടനം’
— അമരം. വ്രജ്യാ, അടാ, അട്യാ, പൎയ്യടനം ഇവ ർ-൦, പൎയ്യടനത്തിന്റെ പേർ] പൎയ്യടനം-എല്ലാ പ്രദേശങ്ങളിലുമുള്ള നടപ്പ്. അടാട്യാ എന്നു സമസ്തമായും കാണുന്നു. ‘അടാപൎയ്യടനം ഭ്രമഃ’ എന്ന രത്നകോശത്തെയും ‘വൃഥട്യോഖലുസാതസ്യ’ എന്ന പ്രയോഗത്തേയും അനുസരിച്ചു മഹേശ്വരടീക അടാ അദ്യാ എന്നു രണ്ടു പദമാക്കി പ്രതിപാദിക്കുന്നു.
- താഴു് (പൂട്ടു്)
- വിളക്കു്
അടകല്ലു്
- അടയ്ക്കുന്ന കല്ലു്
- ലോഹങ്ങൾവെച്ചു് അടിച്ചുപണിയുന്ന ഉരുക്കുകട്ടി
അടക്കളം
- രക്ഷാസ്ഥലം
- രക്ഷ
- ആശ്രയം
അടക്കാവു്
- ഊൎക്കുരികിൽ
- അടുക്കളക്കുരികിൽ
- അടക്കാപ്പക്ഷി
- രക്ഷാസ്ഥലം
അടക്കം
- ക്ഷമ
- വിനയം
- രഹസ്യം
- സംസ്കാരം
- ശവം അടക്കുക
- മുഴുവൻ
- കീഴാക്കുക
- അപഹരിക്കുക
- ഒതുക്കം
‘പെരികരുതടക്കമിക്കാലമന്നിങ്ങനെ’
— രാമചരിതം
‘അടങ്കിയങ്ങുചെന്നരചനെത്തൊഴുതുചൊല്ല
ത്തുടങ്കിനൻപിചീഴണനുണന്തതുയരെല്ലാം’
ത്തുടങ്കിനൻപിചീഴണനുണന്തതുയരെല്ലാം’
— രാമചരിതം
‘ചതിയായിതെന്റെതുമടക്കമായവർകൾചൊല്ലിനാർ’
— രാമചരിതം
‘പളകുപറന്തടക്കംമുടിക്കും
വെൻറിവിളന്തിരിക്കും’
വെൻറിവിളന്തിരിക്കും’
— രാമചരിതം
അടങ്ങുക
- സമാധാനപ്പെടുക
- ചേരുക
- കൊള്ളുക
- താഴുക
അടങ്കൽ
- ഒരു പണിവകയ്ക്കു് ആകപ്പാടെ നിശ്ചയിക്കുന്ന ചെലവുതുക
- മുഴുവൻ
അടത്തുന്നു
- പിഴുന്നു
- മുറിച്ചെടുക്കുന്നു
- വെട്ടി എടുക്കുന്നു
അടച്ചുപാറ്റി
- അടപലക
അടച്ചൂറ്റി
- അടപ്പു്
- അടയ്ക്കുന്നപലക
അടനം
- സഞ്ചാരം
- ചുറ്റിത്തിരിയുക
- അട എന്ന ശബ്ദം നോക്കുക.
അടന
- യാചിക്കുക
- യാച്ഞാ, ഭിക്ഷാ, അടന, അൎദ്ദനാ ർ-൦, യാചിക്ക എന്നതിന്റെ പേർ
‘യാച്ഞാഭിക്ഷാടനാൎദ്ദനാ’
— അമരം
അടനി
- വില്ലിന്റെ തല
- വില്ലിന്റെ അറ്റം
- വില്ലിന്റെ അഗ്രം
- ഞാൺ ഇതിനെ പ്രാപിക്കുന്നതിനാൽ ഈ പേർ വന്നു
അടന്ത
- ഒരു താളം
അടപതിയൻ
- ഒരു പച്ചമരുന്നു്
- ഇതിനെ അടപൊതിയൻ, അടകൊതിയൻ, അടവതിയൻ ഇങ്ങനെ പലവിധം പറയുന്നു. ‘ജീവന്തിജീവനീജീവാജീവനീയമധുസ്രവാ’ (അമരം). ജീവന്തി, ജീവനി, ജീവ, ജീവനീയ, മധുസ്രവ ഇവ അടപതിയന്റെ പേരാകുന്നു. മധുഃ, സ്രവഃ എന്നു രണ്ടാക്കിയും പാഠമുണ്ടു്.
- അടപതിയന്റെ ഇല പുഴുങ്ങിത്തിന്നാൽ രാക്കണ്ണുകാണാത്തതു ശമിക്കും. ഓജസ്സിനെ വർദ്ധിപ്പിക്കും. ദേഹപുഷ്ടിയെ ചെയ്യും. ഒച്ച നന്നാക്കും. ഗുരുത്വമുള്ളതാണു്. ശൂക്ലത്തെ അധികമാക്കും. യൗവ്വനത്തെ അധികകാലം നിറുത്തും. കണ്ണിന്നു് ഹിതമാണു്. സകലദോഷങ്ങളേയും ഇല്ലാതാക്കും. രസം മധുരവും വീര്യം ശീതവുമാണു്.
‘ജീവന്തീസ്യാജ്ജീവനീജീവനീയാ
ജീവാജീവ്യാജീവഭാജീവീഭാൎത്രീ’
ശാകശ്രേഷ്ഠാജീവദ്രോചദ്രോ
മംഗള ്യാചക്ഷുദ്രജീവായശസ്യാ
ശൃംഗാടീജീവപൃഷ്ഠാച
കാഞ്ജികാശശശിംബികാ
സുപിംഗളേതിജീവന്തീ
ജ്ഞേയ അഷ്ടാദശാഭിധാ’
ജീവാജീവ്യാജീവഭാജീവീഭാൎത്രീ’
ശാകശ്രേഷ്ഠാജീവദ്രോചദ്രോ
മംഗള ്യാചക്ഷുദ്രജീവായശസ്യാ
ശൃംഗാടീജീവപൃഷ്ഠാച
കാഞ്ജികാശശശിംബികാ
സുപിംഗളേതിജീവന്തീ
ജ്ഞേയ അഷ്ടാദശാഭിധാ’
‘ജീവനീബൃംഹണീകണ്ഠ്യാഗുർവീവൃഷ്യാരസാ
ചക്ഷുഷ്യാസർവദോഷഘ്നീജീവന്തീമധുരാഹിമാ’
ചക്ഷുഷ്യാസർവദോഷഘ്നീജീവന്തീമധുരാഹിമാ’
— അഷ്ടാംഗഹൃദയം
അടപലക
- കഞ്ഞിയും ചോറും വേർതിരിപ്പാൻ ഉപയോഗിക്കുന്ന പാത്രം
- പാത്രത്തിന്റെ വക്കിൽ ഈ പലകവച്ചാണു വാർക്കുന്നതു്. ചിലേടത്തു ചൂററീലാമി എന്നു പറയുന്നു. പിച്ചളകൊണ്ടു ഈയിട ചിലതു കാണുന്നുണ്ടു്. അതിനെ ചിപ്പിലി എന്നു വിളിക്കുന്നു. ഇതു് അരിവടിക്കുന്നതിനും ചോറു വിളമ്പുന്നതിനും ഉപയോഗിക്കുന്നു. ചോറു വിളമ്പുന്നതിൽ ദ്വാരം കാണുകയില്ല.
അടമ്പു്
- ഒരുവകവള്ളി. അടുമ്പു് എന്നു ചിലദിക്കിൽ പറയുന്നു
അടപ്പു്
- അടയ്ക്കുന്ന സാധനം
- ഭരണിയും കുപ്പിയും മറ്റും തുറന്നുകിടക്കാതെ മൂടിവയ്ക്കുന്നതിനുള്ള വസ്തു
- അടയ്ക്കുന്ന സ്ഥിതി
അടപ്പൻ, അടപ്പം
- നൂറു (ചുണ്ണാമ്പു്) ഇട്ടുവയ്ക്കുന്ന പാത്രം
- വെറ്റില പാക്കു മുതലായവ ഇട്ടുവയ്ക്കുന്ന സഞ്ചി
- ക്ഷുരകന്മാർ കത്തിയും മറ്റും ഇട്ടു സൂക്ഷിക്കുന്ന ഉറ
അടപ്പാംകുരു
- കന്നുകാലികൾക്കുള്ള ഒരു വ്യാധി
- ഇതു പകരുന്നതാണു്. മൃഗങ്ങളിൽ നിന്നു മനുഷ്യർക്കും പകരും. ആടു മാടുകളേയും കുതിരകളേയും നശിപ്പിക്കുന്ന അസാദ്ധ്യരോഗമാണു്. ഇതിനെ സന്നിപാതോദാരഗ്രന്ഥി, നൊണ്ടി വീക്കം, ശംഖപിടകം, ബ്രാക് സി, വിഷജ്വരം, രാജകുരു ഇങ്ങിനെ തരംതിരിച്ചിരിക്കുന്നു.
അടപ്പക്കാരൻ
- വെറ്റിലയും പാക്കും എടുത്തുകൊടുക്കുന്ന വേലക്കാരൻ
അടപ്രഥമൻ
- ഒരു മധുരക്കറി
- പഴപ്രഥമൻ, പരിപ്പുപ്രഥമൻ, ചക്കപ്രഥമൻ, കടലപ്രഥമൻ, അവൽപ്രഥമൻ, പാൽപ്രഥമൻ, ഗോതമ്പുപ്രഥമൻ, ചവ്വരിപ്രഥമൻ ഇത്യാദി പലവിധമുണ്ടു്. ചേന, മത്തങ്ങ, ശീമച്ചക്ക, ഉരുളക്കിഴങ്ങു മുതലായ ഓരോന്നുകൊണ്ടും ഈയിട പ്രഥമൻ ഉണ്ടാക്കാറുണ്ടു്. ഈയിട അമേരിക്കൻമാവുകൊണ്ടാണു് അധികമായി അടപ്രഥമൻ പാകംചെയ്തു കാണുന്നതു്.
അടമഴ
- ഇടവിടാതെയുള്ള വർഷം
അടമാങ്ങ
- നല്ലവിളഞ്ഞ പച്ചമാങ്ങ നുറുക്കി ഉപ്പുംഇട്ടു വയ്ക്കുകയും
- ഉപ്പുപിടിക്കുമ്പോൾ വെയിലിൽ ഇട്ടു് ഉണക്കുകയും ചെയ്യുന്നു. ഇങ്ങിനെ എടുക്കുന്ന മാങ്ങയ്ക്കു് അടമാങ്ങ എന്നു പേർ
അടമാനം
- അടയ്ക്കുന്ന സാധനം
- ഈടു (പണയം)
- ജാമ്യം
അടമാറി
- ഞാറ്റടി (ഞാറു വളർത്തുന്ന ചെറിയ വയൽ)
- ഇതിനെ ചില ദേശങ്ങളിൽ പള്ളിഞായൽ, പള്ളിയാൾ, പള്ളിയാളി, പള്ളിമഞായൽ ഇങ്ങിനെ പലവിധം പറയുന്നു.
- ഭൂമിയുടെ നിരപ്പില്ലായ്മ
അടയ, അടയെ
- മുഴുവൻ
- എല്ലാം
‘പൊരുതുപാൎത്ഥ നെക്കൊലചെയ്തുപോരിൽ
പൊരുതവനുള്ളതടയനൽകവൻ’
പൊരുതവനുള്ളതടയനൽകവൻ’
— ഭാരതം
അടയർ
- ശത്രുക്കൾ
അടയലർ
- ശത്രുക്കൾ
അടയാളം
- വ്യത്യാസം അറിയിപ്പാനുള്ളലക്ഷ്യം
- പദാൎത്ഥ ത്തെ കാണിച്ചുതരുന്നതു്
- കളങ്കം, അംകം, ലാഞ്ഛനം, ചിഹ്നം, ലക്ഷ്മ, ലക്ഷണം ഇവ 6-o, അടയാളത്തിന്റെ പേർ. ലക്ഷണം എന്നതിനു ലക്ഷ്മണം എന്നും പറയാം.
‘കളങ്കാങ്കൗലാഞ്ഛനഞ്ച
ചിഹ്നംലക്ഷ്മചലക്ഷണം’
ചിഹ്നംലക്ഷ്മചലക്ഷണം’
— അമരം
അടയാളവാക്കു്
- അടയാളത്തെ പ്രദൎശിപ്പിക്കുന്ന വാക്ക്
- എന്നു് അദ്ധ്യാത്മരാമായണത്തിൽ പറയുന്ന അടയാള വാക്കു് ഒരു ഉദാഹരണമാകുന്നു ഇതു് ശ്രീരാമൻ ഹനുമാനോടു പറഞ്ഞയക്കുന്നതാണു്. പഞ്ചവടിയിൽവച്ച് ‘രാവണൻ വന്നു നിന്നെകൊണ്ടുപോകും; അതുകൊണ്ടു് നീ അഗ്നിയിൽ മറഞ്ഞിരിക്കണം; മായാ സീതയെ ആശ്രമത്തിൽ ആക്കണം’ എന്നു ശ്രീരാമൻ സീതയോടു കല്പിച്ചതു്.
‘എന്നുടെകാൎയ്യത്തിനോൎക്കിൽപ്രമാണംനീ
യെന്നിയേ മറ്റാരുമില്ലെന്നു നിൎണ്ണയം
പിന്നെ‘അടയാളവാക്കു’മരുൾചെയ്തു
മന്നവൻപോയാലുമെന്നയച്ചീടിനാൻ’
യെന്നിയേ മറ്റാരുമില്ലെന്നു നിൎണ്ണയം
പിന്നെ‘അടയാളവാക്കു’മരുൾചെയ്തു
മന്നവൻപോയാലുമെന്നയച്ചീടിനാൻ’
അടയുക
- നിറയുക
- മൂടുക
- പ്രാപിക്കുക
- ലഭിക്കുക
‘ചെകിടടയുമാറലറും വാദ്യങ്ങൾ’
— ഭാരതം
അടയ്ക്ക
- പാക്കു്
- കവുങ്ങിന്റെ കായ്
- എന്നു അടയ്ക്കയുടെ പൎയ്യായങ്ങൾ. വെറ്റിലയ്ക്കുമുമ്പായി അടയ്ക്ക തിന്നരുതു്. അങ്ങിനെ തിന്നുന്നവൻ ബുദ്ധിയില്ലാത്തവനും ദരിദ്രനുമാകും. മരണകാലത്തു് ഈശ്വരസ്മരണയും ഉണ്ടാകയില്ല.
പൂഗന്തുലിക്കണീലിക്കം
ചിക്കണംശ്ലക്ഷ്ണകംതഥം
ഉദ്വേഗംക്രമുകഫലം
ജ്ഞേയംപൂഗഫലംവസു
ചിക്കണംശ്ലക്ഷ്ണകംതഥം
ഉദ്വേഗംക്രമുകഫലം
ജ്ഞേയംപൂഗഫലംവസു
അനിധായമുഖേപൎണ്ണാപുഗാഖാമതിയേനുരഃ
മതിഭ്രഷ്ടോദരിദ്രഃസ്യാമന്തെസ്മരതിനോഹരിം
എന്നു പ്രമാണം.
മതിഭ്രഷ്ടോദരിദ്രഃസ്യാമന്തെസ്മരതിനോഹരിം
എന്നു പ്രമാണം.
അടയ്ക്കാക്കത്തി
- പാക്കുവെട്ടി
- പാക്കുവെട്ടുന്നതിനുള്ള കത്തി (ആയുധം)
അടയ്ക്കാമണിയൻ
- ഒരു മരുന്നുതൈ (ചെടി). ഇതു വയലുകളിലും മറ്റും കിട്ടും
അടയ്ക്കാമരം
- കവുങ്ങു്
- പാക്കുകായ്ക്കുന്ന വൃക്ഷം
‘പൂഗസ്തുപൂഗവൃക്ഷശ്ചക്