അടുക്കുവതു
- മുതലാളന്നു കൊഴുവൻ കൊടുക്കുന്ന ഒരു അവകാശം
അടുത്ത
- വിശേഷണം:
- സമീപമുള്ള
- യോജിക്കുന്ന
- സംബന്ധമുള്ള
അടുത്തൂൺ
- നിശ്ചയിച്ചിട്ടുള്ള കൊല്ലത്തോളം കാലം ഒരാൾ സർക്കാരിനെ സേവിച്ചാൽ അനന്തരം ജോലിയിൽ നിന്നു വിടുർത്തി കൊടുക്കുന്ന ജീവനാംശം.
അടുപ്പു്
- പാത്രങ്ങൾ മുതലായവ മുകളിൽ വെച്ചു തീകത്തിക്കുന്നതിനു തക്കവണ്ണം കല്ലുകൊണ്ടും മറ്റും ഉണ്ടാക്കുന്നതു്.
- [അശ്മന്തം, ഉദ്ധാനം, അധിശ്രയണി, ചുല്ലി, അന്തിക 5-ആം, അടുപ്പിന്റെ പേർ അശ്മന്തം എന്നതിനു് ‘അസ്വന്തം’ എന്നും ഉദ്ധാനം എന്നതിനു ‘ഉദ്ധ്മാനം’ എന്നും പാഠാന്തരം കാണുന്നു]
‘അശ്മന്തമുദ്ധാനമധി
ശ്രയണീചുല്ലിരന്തികാ’
ശ്രയണീചുല്ലിരന്തികാ’
— അമരം
അടുപ്പം
- സമീപം
- സ്നേഹം
- ബന്ധം
- സന്നിധി, സന്നികർഷണം 2-ഉം, അടുപ്പത്തിന്റെ (സന്നിധാനത്തിന്റെ) പേർ. സന്നിധിക്കു് സന്നിധം എന്നും പാഠം കാണുന്നു. ‘സ്യാദുപഘ്നോന്തികാശ്രയേ’. ഉപഘ്നം, അന്തികാശ്രയം 2-ഉം, അടുത്ത ആശ്രയത്തിന്റെ പേർ.
‘സന്നിധിസ്സന്നികർഷണം’
— അമരം
.അടോ
- താണനിലയിലുള്ളവരെ വിളിക്കുന്നവിധം
- എടോ എന്നതു നന്നു്. എടാ! എന്ന നിപാതത്തിനു ലിംഗ വ്യവസ്ഥയുണ്ടു്. ഉദാ:എടാ! — പുല്ലിംഗം; എടീ! — സ്ത്രീലിംഗം; എടോ! — സാധാരണലിംഗം.
അടോല, അടോലം
- അടകല്ലു്
അഠാണ
- ഒരു രാഗം
അഠില്ല
- ഒരു വൃത്തത്തിന്റെ പേർ
അട്ട
- കറുപ്പു ചെമപ്പു മുതലായ നിറങ്ങളോടും വളരെ കാലുകളോടും കൂടിയ ഒരുതരം ജന്തു
- (ഒരു നെല്ലിട മുതൽ ഒരു ചാൺവരെ നീളം കാണും.)
- വെള്ളത്തിലേ അട്ട
- (രക്തപ, ജളൂക, ജളൗകസ്സ് 3-ഉം അട്ടയുടെ പേർ. രക്തപാതുജളൗകായാംസ്ത്രീയാം ഭൂമ്നിജളൗകസഃ എന്നും പാഠം കാണുന്നു.)
‘രക്തപാതുജളൂകായാം
സ്ത്രീയാംഭൂമ്നിജലൗകസഃ’
സ്ത്രീയാംഭൂമ്നിജലൗകസഃ’
— അമരം
അട്ട
- വിശേഷണം:
- ഉന്നതമായ
- ഉച്ചത്തിലുള്ള
- ഉയർന്ന ശബ്ദമായുള്ള
അട്ടകംപിടിക്കുക
- സ്വദ്ധ്യായത്തിന്നിരിക്കുമ്പോൾ ഉള്ള ക്രിയ
- (ബ്രഹ്മാഞ്ജലി = വേദത്തിനായിക്കൊണ്ടുള്ള തൊഴുകൈ).
അട്ടക്കരി
- പുകയറ
- ഇല്ലറക്കരി
- ദീപകിട്ടം
അട്ടക്കുളങ്ങര
- തിരുവനന്തപുരത്തു കിഴക്കെകോട്ടവാതലിനു സമീപിച്ച ഒരു സ്ഥലത്തിന്റെ പേർ.
അട്ടം
- മാളിക
- മേട
- മാളികയുടെ ഉപരിഗൃഹം
- യുദ്ധംചെയ്യാൻ കെട്ടിയ തേരോ മണ്ഡപമോ കൊത്തളമോ
- മിറ്റത്തിന്റെ പിൻപുണ്ടാക്കിയ സ്ഥലം
- കൊത്തളം
- ഈ കൊത്തളത്തിൽ രാജഭടന്മാർ എല്ലാ സാമഗ്രികളോടുകൂടി സദാ തയ്യാറായിരിക്കും.
- [അട്ടം, ക്ഷൗമം 2-ഉം, കൊത്തള(തെരുവുമണ്ഡപ)ത്തിന്റെ പേർ]
‘സ്യാദട്ടഃ ക്ഷൗമമസ്ത്രീയാം’
— അമരം
.‘അട്ടങ്ങളും മണിഘട്ടങ്ങളും പല
ചട്ടങ്ങളങ്ങനെ ഭംഗിയോടെ’
ചട്ടങ്ങളങ്ങനെ ഭംഗിയോടെ’
— സഭാപ്രവേശം തുള്ളൽ
അട്ടനം
- ചക്രാകാരമായ ഒരായുധം
അട്ടസ്ഥലി
- വളരെ കൊട്ടാരങ്ങളൊ മാളികകളൊ കൊത്തളങ്ങളൊ ഉള്ള സ്ഥലമോ രാജ്യമോ
അട്ടഹസിക്കുക
- അലറുക
- ഉറക്കെ ചിരിക്കുക
അട്ടഹസിതം
- പൊട്ടിച്ചിരി
- അലർച്ച
അട്ടഹാസം
- ഉറക്കെയുള്ള ചിരി (പൊട്ടിച്ചിരി)
- അലറുക
- കുരുക്കുത്തിമുല്ല
അട്ടഹാസകം
- കുരുക്കുത്തിമുല്ല
അട്ടഹാസി
- പൊട്ടിച്ചിരിക്കുന്നവൻ
- ശിവൻ
അട്ടഹാസ്യം
- ഉറക്കെച്ചിരിക്കുക
- അലറുക
അട്ടാട്ടം
- നിന്ദ
- കവിച്ചൽ
- ആധിക്യം
- വലിപ്പം
- പ്രധാനത
- വിശേഷത
അട്ടാലം, അട്ടാലകം
- യുദ്ധം ചെയ്യുന്നതിനായി തെരുവു മണ്ഡപത്തിലൊ കൊത്തളത്തിലൊ കെട്ടുന്ന വീടു്
- കൊട്ടാരം
- മാളിക
‘അട്ടാലനൃത്താലയ രത്നവാപീ
ഘട്ടങ്ങളും ഭംഗിയിലത്രകണ്ടാൻ’
ഘട്ടങ്ങളും ഭംഗിയിലത്രകണ്ടാൻ’
— ശ്രീകൃഷ്ണചരിതം മണിപ്രവാളം
അട്ടാലിക
- മാളിക
- കൊട്ടാരം
- ഒരു രാജ്യത്തിന്റെ പേർ
അട്ടാലികാകാരൻ
- കൊട്ടാരമോ വലിയ ഭവനമോ കെട്ടുന്നവൻ (ഉണ്ടാക്കുന്നവൻ)
- കല്ലാശാരി
- വെട്ടുകൽപണിക്കാരൻ
അട്ടി
- അടുക്കു്
- കൂട്ടം
- നിര
- മുറ (ക്രമം)
അട്ടിപ്പേറു്
- നിലം പുരയിടം മുതലായവയെ വിലയായി എഴുതിവാങ്ങുന്നതിനു ചില സ്ഥലങ്ങളിൽ പറയുന്ന പേർ.
അട്ടിപ്പേറ്റോല
- വിലതീറായി എഴുതി വാങ്ങുന്നതിനുള്ള അച്ചടിയോല
അട്ടിപ്പേറ്റോലക്കരണം
- വില തീറായി എഴുതിവാങ്ങിച്ച പ്രമാണം (ഓല)
അട്ടിമധുരം
- എരട്ടിമധുരം
അഡഹു
- അയനിപ്പുലാവു്
- വിറകിനുപയോഗിച്ചു ഭസ്മമാക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി.
- [ലകുചം, ലികുചം, ഡഹു 3-ഉം അയനിപ്പുലാവിന്റെ പേർ. ‘ഡഹു’ എന്നതിനു ‘അഡഹു’ എന്നും ‘ഡഹു’ എന്നും പാഠാന്തരം]
‘ലകുചോലികുചോഡഹുഃ’
— അമരം
.അഡ്ഢനം
- ചക്രാകാരമായ ഒരായുധം
- പരിശ (അട്ടനം)
അഡ്ഢചലം
- കലപ്പയുടെ ഒരു ഭാഗം
അഡ്ഢീൽ
- സ്ത്രീകളുടെ ഒരാഭരണം
- ഇതു കണ്ഠത്തിൽ അണിയുന്നതാണു്
അണ
- ചേരുക
അണ
- ഒരു ബ്രിട്ടീഷ് നാണയം
- (1 മുക്കാൽ ചക്രം അരക്കാശു)
- ചിറ
- വായ്ക്കകത്തു് ഇടത്തും വലത്തുമുള്ള രണ്ടു ഭാഗം
- വാഴക്കൈയെന്നും കാണുന്നു.
അണക
- വിശേഷണം:
- അധമസ്ഥിതിയിലുള്ള
- നിന്ദിക്കപ്പെട്ട
അണകൻ
- നിന്ദിതൻ
- അധമൻ
- (ആണകൻ എന്നുമാകാം.)
അണകം
- ഒരു തരം പക്ഷി
അണക്കടപ്പല്ലു്
- വായ്ക്കകത്തു കോണുരണ്ടിലുമുള്ള പല്ലു്
- (അണക്കടപ്പല്ലു് × ഉമ്മരപ്പല്ലു്.)
അണച്ചൽ
- ആശ്ലേഷം (കെട്ടിപ്പിടിക്കുക)
- അടുത്തുവരുക
- മൂർച്ചകൂട്ടുക
അണപ്പു്
- കൗശലം
അണപ്പല്ലു്
- അണയിലേപ്പല്ലു്
- ഇരട്ടപ്പല്ലു്
- (അണക്കടപ്പല്ല് നോക്കുക.) വിപരീതപദം — ഉമ്മരപ്പല്ലു്.
അണയത്തു്
- സമീപത്തു്
- അടുക്കെ
‘ദുഃഖിച്ചുകിടന്നൊരുപത്നിതന്നണയത്തു്’
— ഭാഗവതം
.അണയം
- അടുക്കൽ
- സമീപം
അണയുക
- അടുക്കുക
- നശിക്കുക
അണയ്ക്കുക
- ചേർക്കുക
- ആലിംഗനം ചെയ്യുക
- കതയ്ക്കുക
- ഇല്ലാതാക്കുക
- മൂർച്ചയുണ്ടാക്കുക
അണയ്പു്
- അരികിൽ ചേർക്കുക
- ആലിംഗനം
- മൂർച്ചയുണ്ടാക്കുക
- ഇല്ലാതാക്കുക
- (ഉദാ:വിളക്കുഅണച്ചു)
അണൽ
- അണ്ണാക്കു്
അണലി
- ഒരുവക വിഷമുള്ള സർപ്പം
അണവീനം
- ചെറുനെല്ലു വിളയുന്നതിനു യോഗ്യമായ സ്ഥലം
അണവു
- ചേർച്ച
- ആലിംഗനം
അണവ്യം
- ചെറുനെല്ലു വിളയുന്നതിനു യോഗ്യമായ സ്ഥലത്തിന്റെ പേർ
അണി
- നിരനിരയായി നിറുത്തുക
- വണ്ടിച്ചക്രത്തിന്റെ ആണി
- സേനയുടെ നില
- മൂർച്ചയുള്ള ആയുധത്തിന്റെ മുന
- അലങ്കാരം
- (ഉദാ:മുത്തണിക്കൊങ്കയാൾ, മുത്തണിപ്പോർമുലയാൾ.)
അണിച്ചൽ
- ആഭരണങ്ങൾ വസ്ത്രങ്ങൾ പുഷ്പങ്ങൾ എന്നിവകൊണ്ടു ദേഹത്തെയും ഗൃഹത്തെയും മറ്റും അലങ്കരിക്കുക
അണിമതി
- ചന്ദ്രൻ
‘അണിമതിശകലവുമംബരനദിയും
ഫണിപതിഫണിഗണമണികളുമണിയും’
ഫണിപതിഫണിഗണമണികളുമണിയും’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അണിമാവു്
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നാമത്തേതു്. ചെറുതാകണമെന്നു തോന്നിയാൽ ഇഷ്ടംപോലെആവിധമാകാനുള്ള ഒരു സിദ്ധി
അണിമാണ്ഡവ്യൻ
- ഒരു ഋഷി
- വിദ്വാനായ ഈ ബ്രാഹ്മണശ്രേഷ്ഠൻ കാട്ടിൽ തപസ്സുചെയ്യുമ്പോൾ അവിടെ കുറെ കള്ളന്മാർ വന്നുചേർന്നു. അവരെ തിരഞ്ഞു രാജഭടന്മാരും അവിടെചെന്നു. കള്ളന്മാർ ഭയാക്രാന്തന്മാരായി ഓടിപ്പോയി. കള്ളന്മാർ എവിടെ എന്നു നൃപകിങ്കരന്മാർ മഹർഷിയോടു ചോദിച്ചു. ധ്യാനത്തിലാകയാൽ ആയതു് അദ്ദേഹം ശ്രവിച്ചില്ല. ഇദ്ദേഹംതന്നെ ഒരു കള്ളനാണെന്നു അവർക്കു സംശയം തോന്നി. ചില കള്ളന്മാരെയും അവർക്കു പിടികിട്ടി. വിവരം തിരുമനസ്സറിയിച്ചു് കള്ളന്മാരെ ശൂലത്തിലിടുവാൻ കല്പന വാങ്ങി. മാണ്ഡവ്യനേയും ശൂലത്തിന്മേലിട്ടു. അനേകംനാൾ കഴിഞ്ഞിട്ടും അദ്ദേഹം മരിച്ചില്ല. അങ്ങനെയിരിക്കുമ്പോൾ ചില മുനികൾ പക്ഷികളായിഅവിടെചെന്നു് അദ്ദേഹത്തോടു വിവരം ചോദിച്ചു. കർമ്മഫലമാണെന്നും നൃപനുദോഷമില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. മുനികൾ വിവരം നൃപനോടറിയിച്ചു. ഉടൻ രാജാവു മാണ്ഡവ്യനെ വന്നു വണങ്ങുകയും ശൂലം മുറിച്ചു വിടുകയും ചെയ്തു. അതിൽപിന്നീടു് ഇദ്ദേഹത്തിനു ആണിമാണ്ഡവ്യൻ (അണിമാണ്ഡവ്യൻ) എന്നപേർ സിദ്ധിച്ചു. തന്നെ ശൂലത്തിലിടുന്നതിനു കാരണമെന്താണെന്നു മാണ്ഡവ്യൻ അന്തകനോടു ചോദിച്ചു. കുട്ടിക്കാലത്തു് ഈർക്കിൽ കൂർപ്പിച്ചു ഈച്ചയിൽ കയറ്റിയതിന്റെ ഫലമാണെന്നു അന്തകൻ മറുപടി പറഞ്ഞു. 12 വയസ്സുവരെയുള്ള ബാലന്മാരുടെ പ്രവൃത്തിക്കുദോഷമില്ലാത്തതിനാൽ ‘നീ ഭൂമിയിൽ പോയി ജനിക്കുക’ എന്നു് ഉടൻ മാണ്ഡവ്യൻ ശപിച്ചു. തദനന്തരം ധർമ്മരാജാവു് ഭൂമിയിൽ വിദുരരായി ജനിച്ചു.
അണിയം
- വള്ളത്തിന്റെ തല
- വള്ളങ്ങൾ ബോട്ടുകൾ കപ്പലുകൾ മുതലായ വാഹനങ്ങൾക്കു രണ്ടു ഭാഗങ്ങൾ ഉണ്ടു. അവ പൃഷ്ഠഭാഗവും പൂർവ്വഭാഗവുമാണു്. പൃഷ്ഠഭാഗത്തിനു് അമരം എന്നു പേർ. പൂർവ്വഭാഗത്തിനു് അണിയം (തല) എന്നു പേർ. അമരത്തിൽ ഇരിക്കുന്നവനു് അമരക്കാരൻ എന്നാണു പേരു്. വാഹനങ്ങളുടെ ഗതിയെ നിയന്ത്രണംചെയ്യുന്നതു് ഇവനാകുന്നു. (അമരം × അണിയം.)
അണിയൽ
- അലങ്കാരം
- ‘ആടാ ചാക്യാർക്കണിയൽ പ്രധാനം’ (പഴഞ്ചൊല്ലു്).
അണിയറ
- ആട്ടക്കാർ
- നാടകക്കാർ മുതലായവർ വേഷം ഒരുങ്ങുന്ന സ്ഥലം
അണിയുക
- അലങ്കരിക്കുക
അണിവിരൽ
- മോതിരവിരൽ
അണിവു്
- ആഭരണം
- അലങ്കാരം
അണീയസ്സ്
- ഏറ്റവും ചെറുതു്
- അത്യല്പം
- (അത്യല്പം നോക്കുക. പര്യായം കാണാം).
അണീയൻ
- ഏറ്റവും ചെറിയതു്
അണു
- സൂക്ഷ്മമായ വസ്തു
- ഏറ്റവും ചെറിയപൊടി
- ചെറുനെല്ലു്
- ശബ്ദിക്കുന്നതിനാൽ പേരുണ്ടായി.
- ശർമ്മിഷ്ഠയിൽ യയാതിക്കു ജനിച്ചവൻ
- (അനു എന്നും പറയുന്നു. അച്ഛനു യൗവ്വനം കൊടുക്കായ്കയാൽ ശപിക്കപ്പെട്ടു.)
- വാഴയിലയുടെ നടുവിലേ തണ്ടു്
- ശിവന്റെ ഒരു പേർ
- ഒരു മുഹൂർത്തത്തിന്റെ 54, 675, ൦൦൦-ആം ഭാഗം
- കണക്കു സാരം അനുസരിച്ചു് 45, 1584, ൦൦൦-ൽ ഒരു ഭാഗം
അണുക
- വിശേഷണം:
- വളരെ ചെറുതായ
- മിടുക്കുള്ള
അണുകം
- ചെറുനെല്ലു്
അണുകൻ
- അല്പൻ
അണുകുക
- അടുക്കുക
അണുത
- വളരെ ചെറുതാകുന്ന സ്ഥിതി
അണുതൈലം
- നസ്യത്തിനുള്ള ഒരു വിധം തൈലം
അണുപ്രാണിവിജ്ഞാനീയം
- അണുപ്രാണിശാസ്ത്രം
അണുപ്രായം
- അതിസൂക്ഷ്മം
- വളരെ ചെറുതു്
അണുഭ
- മിന്നൽ
അണുമതി
- അല്പബുദ്ധി
‘അണുമതിയാകുമൊരടിയനുവടിവൊടു’
— പ്രദോഷമാഹാത്മ്യം തുള്ളൽ
.അണുമാത്രം
- അല്പമെങ്കിലും
അണുമുഷ്ടികം
- വിഷമുഷ്ടി എന്ന ഔഷധം
- വിഷമുഷ്ടി എന്നതിനു പിറംകൈനാറി, കാട്ടുതിപ്പലി, കാട്ടപ്പ, കർക്കൊടി, (തമിഴിൽ) കാഞ്ഞിരം എന്നിങ്ങനെ അർത്ഥം കാണുന്നു.
അണുവീക്ഷണം
- അല്പനേരത്തേക്കുള്ള നോക്കു്
- ഭൂതക്കണ്ണാടിപോലെയുള്ള ഒരു യന്ത്രം
അണുവ്രീഹി
- ഒരുവിധംധാന്യം(നെല്ലു)
അണുരേവതി
- ചെറിയ ദന്തി
അണ്ട
- ആനയുടെ കാഷ്ടം (പിണ്ടി)
- ചെറിയ കട്ട (കൂമ്പാരം)
അണ്ടർ
- ദേവകൾ
അണ്ടർകോൻ
- ഇന്ദ്രൻ
‘അണ്ടർകോൻനാട്ടിലാശാരിപ്പണിക്കുവിശ്വകർമ്മാവെ
ന്നുണ്ടൊരുകൗശലക്കാരൻ നല്ലചിത്രപ്പണിക്കാരൻ’
ന്നുണ്ടൊരുകൗശലക്കാരൻ നല്ലചിത്രപ്പണിക്കാരൻ’
— സഭാപ്രവേശം തുള്ളൽ
അണ്ടം
- വൃഷണം
- (അണ്ഡം എന്നതിന്റെ തത്ഭവം.)
- പൃഷ്ഠം
- ബ്രഹ്മാണ്ഡം
- ‘അണ്ടമിളകുംപടിയരക്കനലറകേട്ടു’ (രാമചരിതം).
അണ്ടി
- മാങ്ങ മുതലായവയുടെ അകത്തേക്കുരു
- വൃഷണം
അണ്ടിയാട്ടം
- തായംകളി
- പകിടകളി
- പറങ്കിമാങ്ങയുടെ അണ്ടികൊണ്ടുള്ള ഒരുവിധം കളി
അണ്ഡം
- മുട്ട (മൊട്ട)
- എല്ലാ മുട്ടകൾക്കും അണ്ഡമെന്നു പറയാം. ഇതിൽ നിന്നു ശിശു പുറത്തുവരുന്നതിനാൽ ഈ പേർ വന്നു.
- വൃഷണം
- ബ്രഹ്മാണ്ഡം
അണ്ഡകടാഹം
- ലോകംഒട്ടൊഴിയാതെ
‘ഭണ്ഡമുസലശൂലങ്ങൾധരിച്ചുകൊ
ണ്ടണ്ഡകടാഹംനടുങ്ങുമാറൂററമാം’
ണ്ടണ്ഡകടാഹംനടുങ്ങുമാറൂററമാം’
— ഭാഗവതം
അണ്ഡകം
- വൃഷണം
- ചെറിയ മൊട്ട (മുട്ട)
അണ്ഡകോടരപുഷ്ടി
- മറിക്കുന്നി എന്ന തൈ
അണ്ഡകോശം
- വൃഷണം
- അണ്ഡങ്ങൾ (തരി)സൂക്ഷിക്കുന്ന ഉറയാകയാൽ ഈ പേർ സിദ്ധിച്ചു. അണ്ഡകോഷം — എന്നു പാഠാന്തരം.
- ഭൂഗോളം
അണ്ഡഗജം
- തകര
അണ്ഡഗോളം
- അണ്ഡാകാരമായഗോളം
അണ്ഡജ
- വിശേഷണം:
- മൊട്ടയിൽനിന്നു ജനിക്കുന്ന
അണ്ഡജ
- കസ്തൂരി
അണ്ഡജൻ
- ബ്രഹ്മാവു്
അണ്ഡജനായകം
- ചുണ്ടും കാലും ചെമന്നിരിക്കുന്ന അന്നം
അണ്ഡജം
- മത്സ്യം
- സർപ്പം
- പക്ഷി
- ഗൗളി
- നക്രം
- ഉറുമ്പു്
- മുട്ടയിൽനിന്നു ജനിക്കുന്ന എല്ലാ പ്രാണികൾക്കും പറയാം. അണ്ഡത്തിൽ (മുട്ടയിൽ) ജനിച്ചതു്. ‘പക്ഷിസർപ്പദയോണ്ഡജാഃ’
— അമരം.
അണ്ഡധരൻ
- ശിവൻ
അണ്ഡപേശി
- മൊട്ട ഉണ്ടകൾ
അണ്ഡവർദ്ധനം, അണ്ഡവൃദ്ധി
- വൃഷണത്തിലെ വീക്കം
അണ്ഡശുക്ലകം
- മുട്ടയുടെ വെള്ളപോലെയുള്ള ഒരു സാധനം
അണ്ഡഹസ്തി
- തകര
അണ്ഡവാതം
- വൃഷണത്തിലുണ്ടാകുന്ന വീക്കം
അണ്ഡാലു
- ഒരുമാതിരി മത്സ്യം
അണ്ഡീരൻ
- ശക്തിമാൻ (ബലശാലി)
അണ്ഡുകം
- ആനച്ചങ്ങല
അണ്ണ
- മേൽഭാഗം
അണ്ണൻ
- ജ്യേഷ്ഠൻ
- ശ്രേഷ്ഠൻ
- അണ്ണാൻ
- ഭഗവാൻ
‘അണ്ണനുമാത്രംചോറുണ്ടവിടവ
നുണ്ണുമ്പോൾനല്ലുരുളകൊടുക്കും’
നുണ്ണുമ്പോൾനല്ലുരുളകൊടുക്കും’
— കിരാതം തുള്ളൽ
അണ്ണൽ
- അണ്ണൻ
- ദൈവം
അണ്ണം
- അണ്ണാക്കു്
അണ്ണാക്കു്
- തൊണ്ട
- (നാക്കുത്ഭവിക്കുന്ന സ്ഥലം.) ‘താലുതുകാകുദം’
— അമരം. [താലു, കാകുദം, 2-ഉം, അണ്ണാക്കിന്റെ പേർ.] ‘അണ്ണയാക്കിയകമ്പനൻമെയ്യെല്ലാം’ എന്നു രാമചരിതത്തിൽ കാണുന്നു. ഈ കൃതി 5-ആം ശതവർഷത്തിലുണ്ടായതാണു്. ‘അണ്ണാൻ’ എന്ന വാക്കിന്റെ അർത്ഥം ‘മേൽഭാഗം’ എന്നാകുന്നു. ഇങ്ങനെയാണു് ‘അണ്ണാക്കു്’ എന്നായതു്.
‘വണ്ണംപെരുകിയനിന്നുടെയുടലി
ന്നണ്ണാക്കിൽതടയാതെഭുജിപ്പാൻ’
ന്നണ്ണാക്കിൽതടയാതെഭുജിപ്പാൻ’
— ലങ്കാമർദ്ദനം തുള്ളൽ
അണ്ണാർക്കണ്ണൻ
- അണ്ണാൻ (അണ്ണിപ്പിള്ള)
- ഇതിനു അണ്ണാർക്കണ്ണൻ, അണ്ണാർക്കോട്ടൻ, അണ്ണാൻ, അണ്ണി, അണ്ണപ്പിള്ള ഇങ്ങനെ ഓരോപേർ പറഞ്ഞുവരുന്നു. പണ്ടു് ശ്രീരാമചന്ദ്രൻ സേതുബന്ധനം ചെയ്തപ്പോൾ വാനരന്മാർ മലകൾ എടുത്തും അടത്തും കൊണ്ടുവന്നിടുന്നതു കണ്ടു് അണ്ണാർക്കണ്ണൻ അതിന്മണ്ണം സമുദ്രം നികത്തുന്നതിനു വെള്ളത്തിൽ മുങ്ങി കരയിൽ വരുകയും മണലിൽ കിടന്നുരുണ്ടു തന്റെ ദേഹത്തിൽ പറ്റുന്ന മണൽ വീണ്ടും ജലത്തിൽ കൊണ്ടുചെന്നു കലക്കുകയും ചെയ്തു. ഇതുകണ്ടു സ്വാമി പ്രസാദിച്ചു് അണ്ണാർക്കണ്ണന്റെ മുതുകിൽ തൃക്കൈകൊണ്ടു മൂന്നു വരവരച്ചു. അതിൽപിന്നീടു് ‘അണ്ണാർക്കണ്ണനും തന്നാലായതു് അണ്ണാൻപിള്ളയും തന്നാലായതു്’ എന്നുള്ള പഴമൊഴിയുണ്ടായി. ഈ ജന്തു ഒരു പൂച്ചക്കുട്ടിയോളം വളരും; ഇതിന്റെ രോമം ചിത്രമെഴുത്തുകാർക്കു് ബ്രഷിനു (തൂലികക്കു്) ഉപയോഗമുള്ളതാണു്. ഉടുപ്പിന്റെ വക്കിലുള്ള വരികൾ ഉണ്ടാക്കുന്നതിനും ഇതുപയോഗമുണ്ടു്.
അണ്ണാർക്കോട്ടൻ
- അണ്ണാൻ
അണ്ണാടി
- താടി
- കവിൾ എന്നും കാണുന്നു
അണ്ണാൻ
- അണ്ണിപ്പിള്ള
- (സാധാരണ അണ്ണാൻ, മലയണ്ണാൻ ഇങ്ങനെ രണ്ടു വിധമുണ്ടു്).
അണ്ണാന്നു്
- മേല്പോട്ടു നോക്കീട്ടു്
- (അണ്ണാ + എന്നു് = അണ്ണാന്നു്.)
‘കാച്ച ്യപാൽചേർന്നുള്ളഭാജനംതന്മൂട്ടിൽ
മൂർച്ചയേറിടുന്നകോൽകൊണ്ടുടൻ
കുത്തിക്കൊണ്ടണ്ണാന്നുവായുംപിളർന്നവൻ
ആസ്ഥയിൽനിന്നുനൽപ്പാൽകുടിക്കും’
മൂർച്ചയേറിടുന്നകോൽകൊണ്ടുടൻ
കുത്തിക്കൊണ്ടണ്ണാന്നുവായുംപിളർന്നവൻ
ആസ്ഥയിൽനിന്നുനൽപ്പാൽകുടിക്കും’
— കൃഷ്ണഗാഥ
അണ്ണാവി
- അണ്ണൻ
- ഉപാദ്ധ്യയൻ
- നടപ്രധാനി
അണ്ണി
- (അണൽ) കവിൾത്തടത്തിനകം
- കൊറടു്
- അണ്ണാൻ
അതകൻ
- സഞ്ചരിക്കുന്നവൻ
അതകുത
- ബദ്ധപ്പാടു്
- (തമിഴിൽ അതളി)
അതക്കുക
- ഒതുക്കിവയ്ക്കുക
- തുറുത്തിക്കേറ്റുക
- (തമിഴിൽ അതുക്കം)
അതടം
- മലച്ചരിവു്
- നിരപ്പില്ലാത്തേടം
- [പ്രപാതം, അതടം, ഭൃഗു 3-ഉം, മലച്ചരുവിന്റെ പേർ]
‘പ്രപാതസ്ത്വതടോഭൃഗുഃ’
— അമരം
.അതട്ടുക
- ഭയപ്പെടുത്തുക
അതനൻ
- സഞ്ചരിക്കുന്നവൻ
അതനം
- സഞ്ചാരം
അതനു
- തനു (കൃശം) അല്ലാത്ത
‘പരമതനുശരീരേ!ത്വാംതപിപ്പിച്ചിടുന്നു’
— അഭിജ്ഞാനശാകുന്തളം
.അതനു
- കാമദേവൻ
- തനു (ശരീരം) ഇല്ലാത്തവൻ എന്നു വ്യുൽപ്പത്തി.
അതപ്ത
- വിംതപ്തം (തപിപ്പിക്കപ്പെട്ടതു്) അല്ലാത്ത
അതയ്ക്കുക
- തടിയ്ക്കുക
അതർക്കിതം
- വിചാരിക്കപ്പെടാത്തതു്
അതർക്കിതം
- ഊഹിച്ചിരിക്കാതെ
അതദ്ഗുണം
- ഒരലങ്കാരം
‘സംസർഗ്ഗത്താൽപരഗുണം
പകരായ്കിലതദ്ഗുണം’
പകരായ്കിലതദ്ഗുണം’
— ഭാഷാഭൂഷണം
അതലം
- പതിനാലു ലോകങ്ങളിൽ ഒന്നു്
അതലൻ
- ശിവൻ
അതലസ്പർശം
- നിലയില്ലാത്ത പ്രദേശം
- അടിതൊടുന്നതിനു നിവൃത്തിയില്ലാത്തേടം എന്നു വ്യുൽപ്പത്തി. ‘അഗാധമതലസ്പർശം’ (അമരം). [അഗാധം, അതലസ്പർശം 2-ഉം, നിലയില്ലാത്തവിധം കുണ്ടുള്ളപ്രദേശത്തിന്റെ പേർ]
അതലാന്തികവീചി
- അറ്റിലാന്റിക് മഹാസമുദ്രത്തിലെ തിരമാല
അതസം
- വായു
- കാറ്റു്
- ആത്മാവു്
അതസി
- അഗശി (നാട്ടുആളിവിത്തു്)
- പരക്കുന്നതു് എന്നു വ്യുൽപത്തി.
- [അതസി, ഉമ, ക്ഷുമ ഇവ 3-ഉം, അഗശിയുടെ പേർ. ഇതിനു തമിഴിൽ ‘അലിസി’ എന്ന പേർ കാണുന്നു]
‘അതസീസ്യാദുമാക്ഷുമം’
— അമരം
.അതസി
- ഭിക്ഷ എടുത്തു നടക്കുന്നവൻ
- (വേദത്തിൽ പ്രയോഗം.)
അതളി
- ശബ്ദം
- അമളി
- കലശൽ
- (തമിഴുവാക്കാണു്.)
അതഃ
- ഇവിടെനിന്നു്
- ഇതിൽനിന്നു് ഇതുമുതൽ
- ഇതുകൊണ്ടു്
അതാ
- ദൂരത്തുള്ള വസ്തുവിനെ ചൂണ്ടിക്കാണിച്ചു പറയുന്ന വാക്കു്
അതാവു്
- ക്ഷീണം
- തളർച്ച
- ഇച്ഛാഭംഗം
- ‘ആശാവലിയോൻ അതാവുപേട്ടുപോം’ (പഴഞ്ചൊല്ല്). [തെക്കോട്ട് ഈ ശബ്ദം കേൾക്കുന്നില്ല.]
അതി
- പ്രകർഷം (ആധിക്യം)
- ഉദാ:അതിരൂപയായ സ്ത്രീ.
- ലംഘനം (അതിക്രമിക്കുക)
- ഉദാ:അതിസർവനായ മഹേശ്വരൻ.
- ഭൃശം (ഏറ്റവും)
- ഉദാ:അതിവൃഷ്ടി. അതി എന്ന ശബ്ദത്തെ തമിഴിൽ അസി എന്നതിനു പകരം ഉപയോഗിക്കുന്നുണ്ടു്.
‘പ്രകർഷേലംഘനേപ്യതി’
— അമരം
.‘ഇതവിടയകൂടംചൂലമീട്ടിവിട്ടേറുചൊട്ട
യതിയിരിപ്പെഴുകുകന്തമാഴിവിൽപീലിക്കുന്തം’
യതിയിരിപ്പെഴുകുകന്തമാഴിവിൽപീലിക്കുന്തം’
— രാമചരിതം
അതികഥ
- വിശേഷണം:
- പറയത്തക്കതല്ലാത്ത
- അധികമായി കൂട്ടിക്കെട്ടിയ
അതികഥ
- കൂട്ടിച്ചേർത്തുപറയുന്ന കഥ
- അർത്ഥമില്ലാത്ത സംസാരം
അതികന്ദകം
- മാറാംപൂ
അതികണ്ടകം
- വെംകൊടിത്തൂവ
അതികരുണം
- ഏറ്റവും ഭയയോടെ
അതികർഷണം
- വലിയ ഉപദ്രവം
- വലിയ പ്രയത്നം (ശ്രമം)
- ക്രമത്തിലധികമായി വലിക്കുക
അതികായ
- വിശേഷണം:
- വലിയകായം (ശരീരം) ഉള്ള
അതികായൻ
- രാവണന്റെ പുത്രൻ
- ഇവനെ ലക്ഷ്മണൻ കൊന്നു.
അതികുമാരൻ
- വളരെ ചെറുപ്പക്കാരൻ
അതികൃച്ഛ്ര
- വിശേഷണം:
- വളരെ പ്രയാസമുള്ള
അതികൃച്ഛ്രം
- അസാധാരണമായ കഷ്ടത
- വലിയ സങ്കടം
അതികൃതി
- അധികമായിചെയ്യുക
- ഒരു വൃത്തം
- (വരിയൊന്നിനു 25 അക്ഷരം കാണും.)
അതികൃതം
- അധികമായി ചെയ്തതു്
അതികേസരം, അതികേശരം
- മുള്ളു ചേമന്തി
അതികേസര
- മുള്ളു ചേമന്തി
അതികൊടുപ്പം
- ബഹുകഠിനം
- ഭയങ്കരമാംവണ്ണം
അതികോടു്
- വാളുകൊണ്ടു്
‘വഴിയിൽമതിത്തടുത്തുതടു
ത്തെതിർത്തുകവന്തനെക്കൈ
യതികൊടരിന്തവന്നരുതാത
നില്ലയിമ്മോകമിപ്പോൾ’
ത്തെതിർത്തുകവന്തനെക്കൈ
യതികൊടരിന്തവന്നരുതാത
നില്ലയിമ്മോകമിപ്പോൾ’
— രാമചരിതം
അതികോപി
- അധികം കോപമുള്ളവൻ
- [ചണ്ഡൻ, അത്യന്തകേപനൻ 2-ഉം അതികോപശീലന്റെ പേർ]
‘ചണ്ഡസ്ത്വത്യന്തകോപനഃ’
— അമരം
.അതിക്കുക
- നടക്കുക
- [ ഉദാ:യുഗാദ്യുഗം, യുഗാത്തുക്കളുടെ യുഗം. യുഗാത്തുകൾ, യുഗംകൊണ്ടു അതിക്കുന്നവ, യുഗം — നുകം. അതിക്കുക — നടക്കുക. യുഗാദ്യുഗമെന്നതു് പ്രാസംഗമാണു്. പ്രാസംഗം — നുകത്തിന്മേൽവച്ചു കെട്ടുന്ന നുകം. ]
അതിക്രമം
- ക്രമത്തിനു വിരുദ്ധം
- ക്രമംവിട്ട പ്രവൃത്തി
- [പര്യായം, അതിക്രമം, അതിപാതം ഉപാത്യയം 4-ഉം, ക്രമംവിട്ട പ്രവൃത്തിയുടെ പേർ]
- തെല്ലുപോലും ഭയംകൂടാതെ യുദ്ധത്തിൽ ശത്രുക്കളോടു് എതിർത്തുചെല്ലുക (അഭിക്രമം)
പര്യായോതിക്രമസ്തസ്മിന്നതിപാതഉപാത്യയ
— അമരം
.അതിക്രമക്കാരൻ
- ക്രമംവിട്ടു പ്രവർത്തിക്കുന്നവൻ
അതിക്രമിക്കുക
- ലംഘിക്കുക
- കവിഞ്ഞുനിൽക്കുക
അതിഘോഷം
- വളരെ ഉറക്കെ
അതിക്ഷുദ്രൻ
- അധികം ലുബ്ധൻ
- വളരെ പിശുക്കൻ
- അതിക്ഷുദ്രനു് ‘ക്ഷോഭിഷ്ഠൻ’ എന്നു പര്യായം.
അതിഖരം
- ഖ ഛ ഠ ഥ ഫ ഇവ ഓരോന്നിനുമുള്ള പേർ
അതിഗണ്ഡൻ
- വലിയ കവിൾത്തടമുള്ളവൻ
അതിഗന്ധ
- വിശേഷണം:
- വളരെ മണമുള്ള
അതിഗന്ധം
- ഗന്ധകം
- ചെമ്പകം
- ഭൂതതൃണം, മുദ്ഗരം മുതലായവ
- അതിഗന്ധം എന്നതിനു് പൂതണക്കപ്പുല്ലു്, എരുവപ്പുല്ലു്, കൊതിപ്പുല്ലു്, ഇഞ്ചിനാറിപ്പുല്ലു് എന്നിങ്ങനെയും അർത്ഥം കാണുന്നു.
അതിഗന്ധകം
- ഓടമരം
അതിഗന്ധാലു
- പുത്രദായി എന്ന ഔഷധം
അതിഗന്ധിക
- അടക്കാവണിയൻ
അതിഗന്ധി
- വിശേഷണം:
- വളരെ മണമുള്ള
അതിഗർജ്ജനം
- അലർച്ച
അതിഗർജ്ജിക്കുക
- അധികം അലറുക
അതിഗുണ
- വിശേഷണം:
- വിശേഷ ഗുണമുള്ള
അതിഗുരു
- വിശേഷണം:
- വളരെ ഘനമുള്ള
അതിഗുരു
- ബഹുമാനിക്കത്തക്കവൻ (അച്ഛൻ മുതലായവരെപ്പോലെ)
അതിഗുരുത്രയം
- പിതാവു്
- മാതാവു്
- ആചാര്യൻ ഇവർ മൂവരും
അതിഗുഹ
- മൂവില
അതിഗ്രഹ
- വിശേഷണം:
- ഗ്രഹിക്കാൻ പ്രയാസമുള്ള
അതിഗ്രഹം, അതിഗ്രാഹം
- ഗ്രഹങ്ങളുടെ വിഷയങ്ങൾ
- ഗ്രഹങ്ങൾ — അതിഗ്രഹങ്ങൾ.
1. പ്രാണൻ — അപാനൻ.
2. വാൿ — നാമം.
3. ജിഹ്വ — രസം.
4. ചക്ഷുസ്സ് — രൂപം.
5. ശ്രോത്രം — ശബ്ദം.
6. മനസ്സ് — കാമം.
7. ഹസ്തം — കർമ്മം.
8. ത്വൿ — സ്പർശം.
അതിചണ്ഡ
- വിശേഷണം:
- അധികം ക്രൂരതയുള്ള
‘അതിചണ്ഡരിപുഷണ്ഡഗളഖണ്ഡനപണ്ഡിത’
— നളചരിതം കഥകളി
.അതിചര
- വിശേഷണം:
- മറുപുറംപോക്കുന്ന
അതിചര
- ഓരിലത്താമര
- വേഗത്തിൽ വ്യാപിക്കുന്നതു് എന്നു വ്യുൽപത്തി.
അതിചരവു്
- വലിയ അയവു്
- അധികമായ അയച്ചിൽ
അതിച്ഛത്ര
- ശതകുപ്പ
- ഛത്രത്തെക്കാൾ ഭംഗിയുള്ള പൂവോടുകൂടിയതു്.
അതിച്ഛത്രം
- കടപ്പുല്ലു്
- പൂതണക്കപ്പുല്ലു് എന്നും കാണുന്നു. ഛത്രത്തെക്കാൾ ഭംഗിയുള്ളതു് എന്നു വ്യുൽപത്തി.
അതിജഗതി
- ഛന്ദസ്സുകളിൽ ഒന്നു്
- ഈ വൃത്തത്തിനു പാദത്തിൽ 13 അക്ഷരങ്ങൾ വീതം കാണും.
അതിജവൻ
- അതിവേഗത്തിൽ നടക്കുന്നവൻ
- [ജംഘാലൻ, അതിജൻ 2-ഉം അതിവേഗത്തിൽ നടക്കുന്നവന്റെ പേർ]
‘ജംഘാലോതിജവസ്തുല്യൗ’
— അമരം
.അതിജാഗരം
- അധികം ഉണർവുളള സ്ഥിതി
- കരിഞാറൽപക്ഷി
അതിതരാം
- ഏറ്റവും
അതിതാപം
- വലിയ ചൂടു്
- അധികമായ വ്യസനം
അതിതീക്ഷ്ണം
- കരിമുരിങ്ങ
അതിതീക്ഷ്ണ
- ചെങ്കടുകു്
അതിതീവ്ര
- മീൻകണ്ണിക്കറുവാ
അതിഥി
- വഴിപോക്കനായി ഭവനത്തിൽ വന്നവൻ
- ‘സ്യാദാവേശികആഗന്തുരതിഥിർന്നാഗൃഹാഗതേ’ — (അമരം). [ആവേശികൻ, ആഗന്തു, അതിഥി, ഗൃഹാഗതൻ ഇവ 4-ഉം അതിഥിയുടെ പേർ. നടന്നും വിശന്നും തളർന്നും ഭക്ഷിപ്പാനാഗ്രഹിച്ചുവരുന്നവനാണു് അതിഥി. ക്ഷണിച്ചുവരുന്നവനല്ല]
- ഒരിക്കൽ വന്നു പോയതിൽ പിന്നെ പതിനഞ്ചുദിവസത്തിനകം വരാത്തവൻ
- തിഥി, 15 ദിവസം (അ + തിഥി, അതിഥി).
- ഒരു നാൾ തികച്ചു താമസിക്കാത്തവൻ
- ഇവിടെ തിഥി എന്നാൽ ദിവസം എന്നു താൽപര്യം. അതിഥിയുടെ ലക്ഷണമില്ലാതെ വരുന്നവരൊക്കെ അഭ്യാഗതന്മാരാകുന്നു. അതായതു ബന്ധുക്കൾ, കാര്യം പ്രമാണിച്ചു വരുന്നവർ മുതലായവരത്രെ.
- ഒരു സൂര്യവംശരാജാവു്
- കുമുദവതിയിൽ കുശന്റെ പുത്രൻ, (രാമന്റെ പൗത്രൻ).
- കന്മദം
അതിഥിഗ്വൻ
- ദിവോദാസൻ
- ദേവന്മാരുടെ സഹായത്തോടുകൂടി ഇയാൾ ശംബരനെ ജയിച്ചു.
അതിഥിപൂജ
- വഴിപോക്കർക്കു ഭക്ഷണവും മറ്റും കൊടുക്കുക
- മനുഷ്യയജ്ഞം
- അതിഥിസൽക്കാരം
- അതിഥിപൂജനം
അതിഥിസപര്യാ
- അതിഥിപൂജ
അതിസർജ്ജനം
- അധികമായ വിട്ടുകൊടുക്കൽ
അതിഥിസൽക്കാരം
- അതിഥിപൂജ
അതിഥേയം
- അതിഥികൾക്കുളള തീൻ പണ്ടങ്ങൾ (ഭക്ഷണസാധനങ്ങൾ) (സാധുവല്ല)
അതിദയാപരൻ
- വളരെ ദയയുളളവൻ
അതിദാനം
- ഔദാര്യം
- അധികമായ വിട്ടുകൊടുക്കൽ
- [വിലംഭം, അതിസർജ്ജനം 2-ഉം, അതിദാനത്തിന്റെ പേർ]
‘വിലംഭസ്ത്വതിസർജ്ജുനം’
— അമരം
.അതിദീപ്യം
- ചെമന്ന കൊടുവേലി
അതിദൂരം
- ഏറ്റവും ദൂരം (അകലം)
- [ദവീയസ്സ്, ദവിഷ്ഠം, സദൂരം 3-ഉം അതിദൂരത്തുളളതിന്റെ അല്ലെങ്കിൽ അതിദൂരത്തിന്റെ പേർ]
‘ദവീയശ്ചദവിഷ്ഠഞ്ചസുദൂരേ’
— അമരം
.അതിദേവൻ
- ശിവൻ
- ഏറ്റവും ശ്രേഷ്ഠനായ ദേവൻ
അതിധന്വാവു്
- തുല്യതയില്ലാത്ത വില്ലാളി
അതിധൃതി
- ഛന്ദസ്സുകളിൽ ഒന്നു്
- ഈ വൃത്തത്തിനു പാദത്തിൽ 1ൻ അക്ഷരം വീതം കാണും.
അതിനിഷ്ഠൂരൻ
- വലിയക്രൂരൻ
- വളരെ കഠിനൻ
അതിനിർഹാരി
- വളരെ ദൂരവ്യാപിയായ സുഗന്ധമുളള വസ്തു
അതിനു
- തോണിയെ അതിക്രമിച്ചു വർത്തിക്കുന്നതിന്റെ പേർ
- തോണിയെ അതിക്രമിച്ചതു (നാവം അതിക്രാന്തം).
അതിപഞ്ച
- അഞ്ചുവയസ്സായ പെൺകുട്ടി
- (പഞ്ചവർഷമതിക്രാന്താ).
അതിപതനം
- അതിക്രമം(ലംഘനം)
- വീഴ്ച
- വിരോധം
അതിപത്രകം
- തേക്കുമരം
അതിപത്രം
- മാറാമ്പു്
അതിപഥി
- നല്ല റോട്ടു് (വഴി)
അതിപദ
- വിശേഷണം:
- പാദമില്ലാത്ത
- പദത്തെ ആക്രമിച്ച
- (അതിക്രാന്തഃപദം).
അതിപത്തി
- അപ്പുറംപോകുക
- തോല്വി
അതിപന്ന
- വിശേഷണം:
- അപ്പുറംപോയ
- കടന്ന
അതിപന്ഥാവു്
- നല്ലവഴി
- (അതിപന്ഥാവു്, സുപന്ഥാവു് സൽപഥം 3-ഉം നല്ലവഴിയുടെ പേർ).
‘അതിപന്ഥാസ്സുപന്ഥാശ്ചസൽപഥശ്ച’
— അമരം
.അതിപര
- വിശേഷണം:
- ശത്രുക്കളെ തോല്പിച്ച
അതിപരൻ
- വലിയ ശത്രു
അതിപരാക്രമം
- മറ്റെല്ലാവരെക്കാളും അതിശയിതമായ ശക്തിയോടു കൂടിയ ഭാവം
- (വിക്രമം, അതിശക്തിത 2-ഉം അതിപരാക്രമത്തിന്റെ പേർ).
‘വിക്രമസ്ത്വതിശക്തിതാ’
— അമരം
.അതിപരുഷൻ
- നിഷ്കണ്ടകൻ
‘പട്ടാളക്കാരതിപരുഷരായങ്ങുമിങ്ങുംനടക്കും’
— മയൂരസന്ദേശം
.അതിപരോക്ഷ
- വിശേഷണം:
- കാഴ്ചയിൽനിന്നു വളരെ ദൂരത്തായ
- കാണാകുന്നതല്ലാത്ത
അതിപാതം
- അതിക്രമം (ലംഘനം)
- വീഴ്ച
- വിരോധം
അതിപാതകം
- ഏറ്റവും ഹീനമായ പാപം
അതിപാദം
- ക്രമാതിക്രമം
അതിപിച്ഛില
- കറ്റുവാഴ
അതിപുകച്ചൽ
- വലിയ കത്തൽ
- വലിയ നീറൽ
- തീരെ തെളിവില്ലായ്മ
അതിപ്രകാശം
- അധികമായ ശോഭ
- (ശുഭ്രം — അധികമായ പ്രകാശത്തോടുകൂടിയതിന്റെയും വെളുപ്പുനിറത്തോടുകൂടിയതിന്റെയും പേർ).
‘ശുഭ്രമുദ്ദീപ്തശുക്ലയോഃ’
— അമരം
.അതിപ്രബന്ധം
- വലിയ യോജിപ്പു്
- വലിയ കൂട്ടിക്കെട്ടു്
- വലിയചേർച്ച
- വലിയ സന്ധിബന്ധം
- വലിയ തുടർച്ച
അതിപ്രയോഗം
- അധികമായ യത്നം
- അധികമായ പ്രവൃത്തി
- കടന്ന പ്രവൃത്തി
അതിപ്രവൃദ്ധ
- വിശേഷണം:
- വളരെ വളർന്ന
അതിപ്രശ്നം
- മര്യാദവിട്ടുള്ള ചോദ്യം
- അസഹ്യമായുള്ള ചോദ്യം
അതിപ്രസംഗം
- അതിവ്യാപ്തി
- ശകാരം
- നിന്ദ
അതിപ്രസിദ്ധ
- വിശേഷണം:
- പ്രകാശിക്കുന്ന
- (പ്രകാശം പ്രകാശിക്കുന്നതു്—ഇതു് അത്യന്തം പ്രസിദ്ധമായിട്ടുള്ളതിന്റെപേർ).
‘പ്രകാശോതിപ്രസിദ്ധേപി’
— അമരം
.അതിപ്രസിദ്ധി
- വിശേഷമായകേൾവി
- [വിശ്രാവം, പ്രവിഖ്യാതി 2-ഉം അതിപ്രസിദ്ധിയുടെ പേർ]
‘വിശ്രാവസ്തുപ്രവിഖ്യാതി’
— അമരം
.അതിപ്രഹർഷം
- അത്യന്തസന്തേഷം
അതിപ്രാണപ്രിയം
- ജീവനേക്കാളുമുള്ള സ്നേഹം (സന്തോഷം
- ഇഷ്ടം)
അതിപ്രിയൻ
- അധികം സന്തോഷിപ്പിക്കുന്നവൻ
- [പ്രേഷ്ഠൻ എന്നതു് അതിപ്രിയന്റെ പേരാകുന്നു. അതിശയേനപ്രിയൻ — പ്രേഷ്ഠൻ]
അതിപ്രീതൻ
- വളരെസന്തോഷിച്ചവൻ
അതിപ്രീതി
- അധികം സന്തോഷം
- അധികം തൃപ്തി
അതിബല
- ഒരു മന്ത്രം
- ശ്രീരാമലക്ഷ്മണന്മാരൊന്നിച്ചു വിശ്വാമിത്രൻ വനത്തിൽ പോകുന്നമധ്യെ ബല എന്നും അതിബല എന്നും രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചിട്ടുണ്ടു് എന്നുള്ളതു രാമായണം കൊണ്ടു സുപ്രസിദ്ധമാകുന്നു.
- ദക്ഷന്റെ ഒരു പുത്രി
- കാട്ടുകുറുന്തോട്ടി
‘ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
മാഹാത്മ്യമേറുന്നൊരു വിദ്യകളിവരണ്ടും
ബലവാന്മാരേ! നിങ്ങൾ പഠിച്ചുജപിച്ചാലും
ബലയുംപുനരതിബലയുംമടിയാതെ’
മാഹാത്മ്യമേറുന്നൊരു വിദ്യകളിവരണ്ടും
ബലവാന്മാരേ! നിങ്ങൾ പഠിച്ചുജപിച്ചാലും
ബലയുംപുനരതിബലയുംമടിയാതെ’
— അദ്ധ്യാത്മരാമായണം
അതിബലൻ
- തുല്യനില്ലാത്തയോദ്ധാവു്
അതിബലവാൻ
- അധികം ശക്തിയുള്ളവൻ
- [ഊർജ്ജസ്വലൻ, ഊർജ്ജസ്വി 2-ഉം അതിബലവാന്റെ പേർ]
‘ഊർജ്ജസ്വലഃസ്യാദൂർജ്ജസ്വീ’
— അമരം
.അതിബലം
- പവിഴം
അതിബാല
- വളരെബാലയായവൾ
- രണ്ടുവയസ്സായ പശുക്കുട്ടി
അതിബാന്ധവൻ
- ഉറ്റബന്ധു
- വളരെ ഭക്തിവിശ്വാസമുള്ളവൻ
അതിബൃഹത്ഫലം
- പ്ലാവു്
അതിബ്രഹ്മചര്യൻ
- ബ്രഹ്മചര്യയെ (അദ്ധ്യയനവൃത്തിയെ)കടന്നവൻ
- സ്ത്രീയോടു ചേർച്ച തുടങ്ങിയവൻ
അതിഭക്ഷകൻ
- വലിയ തീറ്റിക്കാരൻ
അതിഭക്ഷണം
- ക്രമത്തിലധികമായ തീറ്റി (ഭക്ഷണം)
അതിഭരം, അതിഭാരം
- വലിയചുമടു്
അതിഭാരഗം
- കഴുത
- വെട്ടിക്കുതിര
അതിഭീ
- മിന്നൽ
- ഇന്ദ്രന്റെ വജ്രായുധത്തിന്റെ കാന്തി
അതിഭീരുത
- വലിയ ഭയം
അതിഭൂമി
- അധികത്വം
- കവിച്ചൽ
- ധൈര്യം
- ഉന്നതി
- പ്രഭാവം
- അധീശത്വം
അതിഭോജനം
- അധികം തിന്നുക (ഭക്ഷിക്കുക)
അതിമണ്ഡലം
- പരൂഷകം (ചിറ്റീന്തൽ)
അതിമതി
- അധികമായ ഡംഭം (ഗർവം)
അതിമധുര
- വിശേഷണം:
- അധികം ഇനിപ്പുള്ള
- വളരെ മനോഹരമായ
‘അതിമധുരതരവപുഷമരികിലുടനൊരുപുരുഷ
മമൃതമൊഴിസഖികളോടു കണ്ടു’
മമൃതമൊഴിസഖികളോടു കണ്ടു’
— നളചരിതം കഥകളി
അതിമധുരം
- ഇരട്ടിമധുരം
- അധികമായ മധുരം
അതിമര്യാദ
- ക്രമത്തെ കവിഞ്ഞ സ്ഥിതി
- ചട്ടത്തെ ലംഘിച്ച സ്ഥിതി
- ആചാരത്തെ തെററിയുള്ള സ്ഥിതി
- അതിരു കവിഞ്ഞ സ്ഥിതി
അതിമലിന
- വിശേഷണം:
- വളരെ അഴുക്കുള്ള
അതിമാത്രം
- അതിശയം (ഏറ്റവും)
- അല്പത്തെ അതിക്രമിച്ചതു് എന്നു വ്യുല്പത്തി.
- പര്യായപദങ്ങൾ:
- അതിശയം
- ഭരം
- അതിവേലം
- ഭൃശം
- അത്യർത്ഥം
- അതിമാത്രം
- ഉദ്ഗാഢം
- നിർഭരം
- തീവ്രം
- ഏകാന്തം
- നിതാന്തം
- ഗാഢം
- ബാഢം
- ദൃഢം
‘അതിവേലഭൃശാത്യർത്ഥാ തിമാത്രോദ്ഗാഢനിർഭരം
തീവ്രൈകാന്തനിതാന്താനി ഗാഢബാഢദൃഢാനിച’
തീവ്രൈകാന്തനിതാന്താനി ഗാഢബാഢദൃഢാനിച’
— അമരം
അതിമാനം
- അളക്കാൻപാടില്ലാത്തതു്
- അളവുകടന്നതു്
- ബഹുമാനം
അതിമാനഹീന
- വിശേഷണം:
- തീരെ മാനമില്ലാത്ത
അതിമാനുഷൻ, അതിമർത്ത്യൻ
- മനുഷ്യന്റെ സ്ഥിതിയെകടന്നവൻ
- ദൈവികസ്ഥിതിയുള്ളവൻ
‘അതിമാനുഷനിവനെങ്കിലുമനവധി
മതിമുഖിമാരൊടുകൂടിരമിപ്പാൻ’
മതിമുഖിമാരൊടുകൂടിരമിപ്പാൻ’
— രാമചരിതം തുള്ളൽ
അതിമാന്യൻ
- വളരെമാനിക്കത്തക്കവൻ
അതിമംഗല്യ
- വിശേഷണം:
- വളരെ ശുഭമായ
അതിമംഗല്യം
- കൂവളം
അതിമായികൻ
- ഈശ്വരൻ
അതിമാരുത
- വിശേഷണം:
- അധികം കാറ്റുള്ള
അതിമാംസ
- വിശേഷണം:
- വളരെ മാംസമുള്ള
- വളരെ തടിച്ച
അതിമിത
- വിശേഷണം:
- അളവുകടന്ന
- അതിമിത (അ + തിമിത) = നനയാത്ത.
അതിമിത്രം
- ഉറ്റസ്നേഹിതൻ
അതിമുദിതം
- ഒരു വൃത്തത്തിന്റെ പേർ
- (അഷ്ടിച്ഛന്ദസ്സിൽ ചേർന്നതാണു്. വരി ഒന്നിൽ പതിനാറു അക്ഷരം വീതം കാണും.)
‘തംതംതസംതംഗമത്രാതിമുദിതാംകേൾവൃത്തമാം’
— വൃത്തമഞ്ജരി
.അതിമുക്ത
- വിശേഷണം:
- ലോകവ്യാപാരങ്ങളെ വെടിഞ്ഞ
- വിരക്തന്മാരായ ജനങ്ങളെ അതിക്രമിച്ച
അതിമുക്തം
- കുരുക്കുത്തിമുല്ല
- വിരക്തന്മാരായവർക്കുകൂടി ഇതിൽതാൽപര്യമുള്ളതിനാൽ അവരെ അതിക്രമിച്ചതു്, വെള്ളനിറം ഹേതുവായിട്ടു് മുത്തുമണിയെകൂടി അതിക്രമിച്ചതു് എന്നു വ്യുൽപത്തി. [ഈ വള്ളിച്ചെടിക്കു കസ്തൂരിഗന്ധമുണ്ടെന്നു പറയുന്നു. കുരുക്കുത്തി എന്ന പദം തമിഴാണു.]
- തൊടുകാര
- പനച്ചി
അതിമുക്തി
- മോക്ഷം
അതിമൃത്യു
- മോക്ഷം
അതിമൈഥുനം
- സ്ത്രീ പുരുഷന്മാർ തമ്മിലുള്ള കവിഞ്ഞ ചേർച്ച
അതിമോഘ
- വിശേഷണം:
- നിഷ്ഫലമായ
‘അതിമോഘങ്ങളഘങ്ങൾ’
— നളചരിതം കഥകളി
.അതിമോദ
- അധികമായ സുഗന്ധം
- നവമല്ലികാ
- തൂശിമുല്ല
അതിമോഹനം
- അധികം മോഹിക്കത്തക്കതു്
‘അതിമോഹനമെന്നുടെയാനം
അതിമോഹനമെന്നുടെഗാനം’
അതിമോഹനമെന്നുടെഗാനം’
— കിരാതം തുള്ളൽ
അതിരു്
- അതിർത്തി
- (അതിർത്തി എന്ന ശബ്ദം നോക്കുക).
അതിരഞ്ജക
- വിശേഷണം:
- അധികം യോജിപ്പിക്കുന്ന (ചേർക്കുന്ന)
അതിരക്ത
- വിശേഷണം:
- വളരെ ചെമന്ന
- വളരെ പ്രിയമുള്ള (രാഗമുള്ള)
അതിരഥൻ
- പ്രസിദ്ധനായ വലിയ യോദ്ധാവു്
- അതിരഥനു മഹാരഥനെക്കാൾ പത്തുമടങ്ങു ഗുണമുണ്ടു്. സാരഥി മരിച്ചുപോയാലും താൻതന്നെ തേർതെളിച്ചുംകൊണ്ടു യുദ്ധംചെയ്തു ശത്രുവിനെ ജയിക്കുന്ന വില്ലാളി. (മഹാരഥശബ്ദം നോക്കുക.)
അതിരഭസം
- വലിയ സാഹസം
- വളരെ വേഗം
- വലിയ ബദ്ധപ്പാടു്
അതിരസ
- അരത്ത
- വള്ളിഎരട്ടി മധുരം
അതിരാജൻ
- ഒരു അസാധാരണ രാജാവു്
- രാജാവിനെവെല്ലുന്നമറ്റൊരു രാജാവു്
അതിരാത്രം
- രാത്രികഴിഞ്ഞു്
- അശ്വമേധത്തിന്റെ മൂന്നാംനാൾ
അതിരിക്ത
- വിശേഷണം:
- അധികം ഏറിയ
- അത്യന്തം അധികമായ
- അതിരേചിച്ചതു് = അതിരിക്തം.
- അതിരിക്തം, സമധികം 2-ഉം അത്യന്തം അധികമായിട്ടുള്ളതിന്റെ പേർ.
- ഒഴിഞ്ഞ
- പൊള്ളയായ
‘അതിരിക്തഃസമധികഃ’
— അമരം
.അതിരിച്യമാനം
- വിശേഷണം:
- കവിഞ്ഞ
- അത്യധികമായ
അതിരുക
- ഭയപ്പെടുക
- ഇതു് തമിഴും പ്രാചീനമലയാളവുമാണു്.
അതിരുക്കു്
- അതിസുന്ദരി
- കാലിന്റെ മുട്ടു് (മുഴങ്കാൽ)
അതിരൂക്ഷ
- വിശേഷണം:
- അധികം കഠിനമായ
അതിരുചിര
- വളരെ മനോഹരമായ
- അധികം ഭംഗിയുള്ള
അതിരുചിര
- ഒരു വൃത്തത്തിന്റെ പേർ
- അതിജഗതി ഛന്ദസ്സിൽ ഉൾപ്പെട്ടതാണു്. വരി ഒന്നിൽ 13 അക്ഷരം വീതം കാണും.
‘ചതുര്യതിർഹ്യതിരുചിരാജഭസ്ജഗം’
— വൃത്തമഞ്ജരി
.‘സപർവതേഗതവതിനാരമേഭുവം
സുപർവരാഡപിനിരഗാൽത്രിവിഷ്ടപാൽ
തമന്വയുഃശിഖിയമപാശപാണയഃ
ക്രമാദമീയയുരഥകുണ്ഡിനാന്തികം’
സുപർവരാഡപിനിരഗാൽത്രിവിഷ്ടപാൽ
തമന്വയുഃശിഖിയമപാശപാണയഃ
ക്രമാദമീയയുരഥകുണ്ഡിനാന്തികം’
— നളചരിതം കഥകളി
അതിരുചിരം
- രണ്ടു വൃത്തങ്ങളുടെ പേർ
- (ജഗതി ച്ഛന്ദസ്സിൽ ഉൾപ്പെട്ടതിനു വരി ഒന്നിൽ 12 അക്ഷരം വീതം കാണും).
- [പ്രകൃതിഛന്ദസ്സിൽ ചേർന്നതും 21 അക്ഷരം വീതമുള്ളതുമായ മറ്റൊരു വൃത്തം]
‘നജനസചേരുകിലതിരുചിരം’
‘ഇരുപതുലഘുവൊരുഗുരുവൊടൊടുവിലതിരുചിരമതാം’
— വൃത്തമഞ്ജരി
.അതിരുച്യം
- ഏറ്റവും മനോഹരം
- (അന്നപക്ഷത്തിൽ) ഏറ്റവും സ്വാദുള്ള
അതിരൂപ
- വിശേഷണം:
- ഭാഷയില്ലാത്ത
- രീതിയില്ലാത്ത
- കാറ്റിനെപ്പോലെ നിരാകൃതിയായ
- വളരെ ഭംഗിയുള്ള
അതിരൂപൻ
- ദൈവം
- സർവശക്തൻ (അതിക്രാന്തോരൂപം)
അതിരേകം
- വിശേഷണം:
- കവിയുന്ന
- വർദ്ധിക്കുന്ന
‘അതിരേകംകൊതിയുമു
ണ്ടതിനൊത്തവിധിയുമു
ണ്ടതിൽകൂടെസ്ഥിതിചെയ്ത,
മതിഭൂമീപതിവീര’
ണ്ടതിനൊത്തവിധിയുമു
ണ്ടതിൽകൂടെസ്ഥിതിചെയ്ത,
മതിഭൂമീപതിവീര’
— സഭാപ്രവേശം തുള്ളൽ
അതിരേചകം
- വിശേഷണം:
- വളരെ വയറിളക്കുന്നതിനുള്ള
അതിരോഗം
- ക്ഷയം എന്ന രോഗം
അതിരോമശ, അതിലോമശ
- വിശേഷണം:
- വളരെ മുടിയുള്ള (രോമമുള്ള)
അതിരോമശം
- കരിംകുരങ്ങു്
- ഇണക്കമില്ലാത്ത ആടു് (കാട്ടാടു്)
അതിർത്തി
- ഏലുക
- കവിഞ്ഞു് അപ്പുറം കടന്നുകൂടാ എന്നു നിർബന്ധമുള്ളതു്.
- സീമാവു്, സീമ 2.ഉം ഗ്രാമാദികളുടെ അതൃത്തിയുടെ പേർ. ഋ ഌ ഈ രണ്ടു സ്വരങ്ങളും ദ്രാവിഡത്തിലില്ലാത്ത സംസ്കൃതങ്ങളാകയാൽ ശുദ്ധമലയാളത്തിൽ ഋകാരം കാണുകയില്ല. എന്നാൽ ഇതു ചില മലയാളപദത്തിലും ഉപയോഗിച്ചു കാണുന്നു. ഇതു സംസ്കൃതപദങ്ങളിലേ ആവശ്യത്തിനായിട്ടാണു സ്വീകരിക്കാനിടയായതു്. ഉദാ:തൃപ്പാദാ, മുതൃന്നു, അതൃത്തി ഇവയിൽ തൃപ്പാദത്തിലേ ‘തൃ, മാത്രം ഉചിതംതന്നെ. മറ്റൊക്കെ മുതിർന്നു, അതിർത്തി, എന്നുതന്നെ എഴുതണം.
‘ഗ്രാമാന്തഉപശല്യംസ്യാൽ’
‘സീമസീമേസ്ത്രിയാമുഭേ’
‘സീമസീമേസ്ത്രിയാമുഭേ’
— അമരം
.അതിർത്തിത്തർക്കം
- അതിർത്തി സംബന്ധിച്ച വാദം
അതിലംബി
- ശതകുപ്പ
അതിലിഹി
- ഒരു വൃത്തം
- (ഈ പ്രാകൃത വൃത്തത്തിനു് ഓരോവരിയിൽ മാത്ര 16 വീതം).
അതിലോമശം
- കരിംകുരങ്ങു്
- ഇണക്കമില്ലാത്ത ആടു് (കാട്ടാടു്)
അതിവക്ര
- വിശേഷണം:
- വളരെ വളഞ്ഞ
അതിവക്താവു
- അധികം പറയുന്നവൻ
- [വാവദൂകൻ, അതിവക്താവു് 2-ഉം, അധികം പറയുന്നവന്റെ പേർ]
‘വാവദൂകോതിവക്തരി’
— അമരം
.അതിവക്തൃ
- വിശേഷണം:
- വളരെ പറയുന്ന(സംസാരിക്കുന്ന)
അതിവർത്തനം
- ലംഘനം
- മാപ്പുകൊടുക്കത്തക്കകുറ്റം
അതിവർത്തിക്ക
- ലംഘിക്ക
അതിവർത്തുള
- വിശേഷണം:
- അധികം വൃത്താകാരമായ (വട്ടമായ)
അതിവർത്തുളം
- മലങ്കടല
അതിവാദി
- അധികം സംസാരിക്കുന്നവൻ
- വാചാലൻ
അതിവാദം
- മുഷിഞ്ഞു പറയുക
- അപ്രിയം പറയുക. അതിരുകടന്നവാക്കു് എന്നു വ്യുൽപത്തി.
- പാരുഷ്യം, അതിവാദം, 2-ഉം, അപ്രിയമായി മുഷിഞ്ഞു പറയുന്ന വാക്കിന്റെ പേർ.
‘പരുഷ്യമതിവാദഃസ്യാൽ’
— അമരം
.അതിവാസന
- നല്ല മണം (ഗന്ധം) ഗ്രഹിപ്പാനുള്ള ശക്തി (മനസ്സിലാക്കുന്നതിനുള്ള സാമർത്ഥ്യം)
അതിവാസനം
- സുഗന്ധദ്രവ്യങ്ങൾകൊണ്ടു് ശരീരാദികൾക്കു സൗരഭ്യമുണ്ടാക്കുക
അതിവാസം
- ശ്രാദ്ധത്തിന്റെ തലേദിവസമുള്ള ഉപവാസം
അതിവാഹകൻ
- മരിച്ചാൽ ജീവനെ മറ്റൊരു ശരീരത്തിലാക്കി കൊണ്ടുപോകുന്ന ദേവൻ
അതിവാഹനം
- വലിയ ചുമടു്
അതിവികട
- വിശേഷണം:
- വളരെ ഭയങ്കരമായ
- ദുശ്ശീലമുള്ള
അതിവികടൻ
- വളരെ ദുശ്ശീലമുള്ളവൻ
- ദുശ്ശീലമുള്ള ആന
അതിവികൃതം
- ഏറ്റവും വഷളായതു്
അതിവിടയം
- ഒരങ്ങാടിമരുന്നു്
- അതിവിടയം എന്നതു തമിഴാകുന്നു. സംസ്കൃതത്തിൽ ഇതിനു് ‘അതിവിഷ’ എന്നു പേർ.
- [വിശ്വ, വിഷ, പ്രതിവിഷ, അതിവിഷ, ഉപവിഷ, അരുണ, ശൃംഗമഹൗഷധം 8-ഉം, അതിവിടയത്തിന്റെ പേർ.] അതിവിഷ എന്നതിനു വിഷത്തെ അതിക്രമിച്ചതു് എന്നർത്ഥം. ഇതു് കാസം, കഫപിത്തജ്വരം, വിഷം, ആമപക്വാതിസാരം, ഛർദ്ദി ഇവയെ ശമിപ്പിക്കുന്നതാകുന്നു.
- പര്യായപദങ്ങൾ:
- വിശ്വ
- വിഷ
- പ്രതിവിഷ
- അതിവിഷ
- ഉപവിഷ
- അരുണ
- ശൃംഗമഹൗഷധം
‘വിശ്വാവിഷാപ്രതിവിഷാ
തിവഷോപവിഷാരുണാ
ശൃംഗീമഹൗഷധം’ (അമരം).
തിവഷോപവിഷാരുണാ
ശൃംഗീമഹൗഷധം’ (അമരം).
അതിവിടുവിഡ്ഢി
- ഒട്ടും അറിവില്ലാത്തവൻ
അതിവിതത
- വിശേഷണം:
- വളരെ പരന്ന
അതിവിഭവം
- വളരെ വിഭവത്തൊടുകൂടുംവണ്ണം
- വലിയ സമ്പത്തു്
‘അത്യാനന്ദംരമിച്ചാനതിവിഭവമാഹോധന്യനാം വന്യമാലീ’
— ശ്രീകൃഷ്ണചരിതം
.അതിവിഷ
- വിശേഷണം:
- വളരെ വിഷമുള്ള
അതിവിഷ
- അതിവിടയം
- (അതിവിടയം എന്ന ശബ്ദം നോക്കുക.)
അതിവിഷാദ്രാവകം
- ഈ മരുന്നു ഗ്രഹണി
- അതിസാരം ഇവയ്ക്കു നന്നു്
അതിവിസ്താര
- വിശേഷണം:
- അധികംപരപ്പായ
- അധികം വിസ്തീർണ്ണതയുള്ള
- അധികം വ്യാപകമായ
അതിവൃഷ്ടി
- അധികമായ മഴ
- ഈതിദോഷങ്ങളിൽ ഒന്നു്
അതിവേലം
- ഏറ്റവും
- വേലയെ(മര്യാദയെ) അതിക്രമിച്ചതു് എന്നു വ്യുൽപത്തി. (അതിമാത്രം എന്ന ശബ്ദം നോക്കുക).
‘ലീലയാതാംബൂലചവർണാദ്യൈരതി
വേലംവിനോദിച്ചിരുന്നരുളുന്നേരം’
വേലംവിനോദിച്ചിരുന്നരുളുന്നേരം’
— അദ്ധ്യാത്മരാമായണം
അതിവേപിത
- വിശേഷണം:
- ഏറ്റവും വിറച്ച
അതിവ്യഥ
- വലിയ വേദന
അതിവ്യഥനം
- വലിയ വേദന
അതിവ്യക്ത
- വിശേഷണം:
- അധികം സ്പഷ്ടമായ (തെളിവായ)
അതിവ്യാപ്തി
- അധികമായി വ്യാപിക്കുന്ന (പരക്കുന്ന) സ്ഥിതി
- ലാക്കിനു മറുപുറം കടക്കുക
അതിവ്യായാമം
- അധികമായ ദേഹാദ്ധ്വാനം
- കസറത്തെടുക്കുക, ഓടുക, ചാടുക മുതലായവയാകുന്നു. സ്ത്രീകൾക്കു തിരുവാതിരക്കളി മുതലായതും ഗൃഹജോലിയും വ്യായാമമാകുന്നു. വ്യായാമം അധികമായി ചെയ്യരുതു്. അങ്ങിനെ ചെയ്താൽ കുര, പനി, തൃഷ്ണ, ക്ഷയം, പ്രതമകം, രക്തപിത്തം, ദേഹേന്ദ്രിയങ്ങൾക്കു തളർച്ച ഇവയുണ്ടാകും.
‘അതിവ്യായാമതഃകാസോ
ജ്വരശ്ഛർദ്ദിശ്ചജായതേ
തൃഷ്ണാക്ഷയഃപ്രതമകോ
രക്തപിത്തംശ്രമഃക്ലമഃ’
ജ്വരശ്ഛർദ്ദിശ്ചജായതേ
തൃഷ്ണാക്ഷയഃപ്രതമകോ
രക്തപിത്തംശ്രമഃക്ലമഃ’
— അഷ്ടാംഗഹൃദയം
അതിശക്തിത
- അതിപരാക്രമം
- മറ്റുള്ളവരിൽ കൂടുതലായ ശക്തിയുള്ള സ്ഥിതി എന്നു വ്യുൽപത്തി (അതിപരാക്രമം എന്ന ശബ്ദം നോക്കുക).
അതിശക്തിഭാക്കു്
- അധികം ബലമുള്ളവൻ
അതിശക്വരി
- ഛന്ദസ്സുകളിൽ ഒന്നു്
- [ഈ വൃത്തത്തിനു് പാദത്തിൽ 15 അക്ഷരം വീതം കാണും]
അതിശങ്ക
- വലിയ സംശയം
അതിശയം
- ഏറ്റവും
- (ഭാഷയിൽ) വിസ്മയം. സംസ്കൃതത്തിൽ അതിശയശബ്ദത്തിനു വിസ്മയം എന്നർത്ഥമില്ല. (അതിമാത്രം എന്ന ശബ്ദം നോക്കുക).
- [ഉൽകർഷം, അതിശയം 2-ഉം ഉൽകർഷത്തിന്റെ പേർ] ഇവിടെ അതിശയശബ്ദത്തിനു അതിക്രമിക്കുക എന്നർത്ഥം.
‘ഇതിയുവതിജനാനാംദീനവാക്യങ്ങൾകേട്ട
ങ്ങതിശയകരുണാവാനഞ്ജസാകഞ്ജനാഭൻ’
ങ്ങതിശയകരുണാവാനഞ്ജസാകഞ്ജനാഭൻ’
— ശ്രീകൃഷ്ണചരിതം
‘ഉൽകർഷോതിശയെ’
— അമരം
.അതിശയനം
- മഹത്വം
- വലിപ്പം
- പ്രഭാവം
അതിശയനീയം
- വിസ്മയിക്കത്തക്കതു്
- അതിശയിക്കുക എന്ന ക്രിയക്കു് വിസ്മയിക്ക എന്നു സംസ്കൃതത്തിൽ അർത്ഥമില്ല. ഈ അർത്ഥം ഭാഷയിൽ എങ്ങിനെയൊ വന്നുചേർന്നതാണു്. അനീയം എന്നതു സംസ്കൃതത്തിലെ കൃത്യപ്രത്യയം ആകുന്നു (അതിശയ–അനീയം–അതിശയനീയം.)
അതിശയിക്കുക
- അതിക്രമിക്കുക
- (ഭാഷയിൽ) വിസ്മയിക്കുക ആശ്ചര്യപ്പെടുക.
അതിശയനി
- ഒരു വൃത്തം
- (ചിത്രലേഖ എന്നും പറയും.)
അതിശയോക്തി
- വാസ്തവത്തെ കവിഞ്ഞു പറക
- അലങ്കാരങ്ങളിൽ ഒന്നു്
‘ചൊല്ലുള്ളതിൽകവിഞ്ഞുള്ള
തെല്ലാമതിശയോക്തിയാം’
തെല്ലാമതിശയോക്തിയാം’
— ഭാഷാഭൂഷണം
അതിശസ്തൻ
- അധികം ശ്രേഷ്ഠൻ
- ശത്രുവിനാൽ നേരിടപ്പെട്ടവൻ
അതിശേഷം
- അല്പമുള്ള മിച്ചം
അതിശോധനൻ
- ഏറ്റവും ശ്രേഷ്ഠൻ
അതിശോഭനം
- വളരെ ശോഭയുള്ളതു്
- അതിശയേന (ഏറ്റവും) ശോഭനം (ശോഭയുള്ളതു്.)
അതിശ്രേയസി
- ഏറ്റവും മഹത്വമുള്ള ഒരു സ്ത്രീയുടെ അധിപതി
- ശ്രേയസീമതിക്രാന്തഃ.
അതിസക്തി
- വലിയ അടുപ്പം (ചേർച്ച)
- അധികമായ സ്നേഹം
അതിസന്ധാനം
- കളവു്
- പതിവു്
അതിസന്ധ്യ
- ഉഷസ്സിനു മുമ്പും സന്ധ്യയ്ക്കു പിമ്പുമുള്ള അല്പസമയം
അതിസമ്പന്നൻ
- വളരെ സമൃദ്ധിയുള്ളവൻ
- അധികർദ്ധി, സമൃദ്ധൻ 2-ഉം അതിസമ്പന്നന്റെ പേർ.
‘അധികർദ്ധിഃസമൃദ്ധഃസ്യാൽ’
— അമരം
.അതിസംസ്കൃത
- വിശേഷണം:
- അധികം പരിഷ്കരിക്കപ്പെട്ട
അതിസമ്മത
- രാമായണം 24 വൃത്തത്തിലെ 11-ആം വൃത്തത്തിന്റെ പേർ
നസയംയലഗംചേർന്നാലതിസമ്മതയായിടും
— വൃത്തമജ്ഞരി
.‘തമനുപവനാത്മജൻജാനകീവല്ലഭം
നിജമനസിചേർത്തുരോമാഞ്ചിതാംഗോമഹാൻ
നിജമനസിചേർത്തുരോമാഞ്ചിതാംഗോമഹാൻ
— ഇരുപത്തിനാലുവൃത്തം
അതിസംവത്സരം
- ഒരു വർഷത്തിലധികം
അതിസർഗ്ഗം
- ആഗ്രഹംപോലെ അനുവദിക്ക
- ജോലിയിൽ നിന്നും പിരിച്ചുവിടുക
- കൊടുക്കുക
- അധികമായ നിശ്ചയം
അതിസർജ്ജനം
- അധികമായ വിട്ടുകൊടുക്കൽ
- (അതിദാനം എന്ന ശബ്ദം നോക്കുക.)
അതിസർപ്പണം
- ഗർഭത്തിലുള്ള ശിശുവിന്റെ അതിയായ ഇളക്കം
അതിസർവ
- വിശേഷണം:
- എല്ലാറ്റിനും വിശേഷമായ (ഉപരിയായ)
അതിസർവൻ
- ഈശ്വരൻ
- ദൈവം
അതിസഹസ്രകവത്സരം
- ആയിരം വർഷത്തിലധികം
അതിസാന്തപനം
- ഒരുതരംകഠിനമായ തപസ്സ്
അതിസാമ്യ
- ഇരട്ടിമധുരം (ഒരൗഷധം)
അതിസാര
- വിശേഷണം:
- അധികം ബലമുള്ള
- അധികം സ്ഥിരമുള്ള
- അധികം ശ്രേഷ്ഠമായ
അതിസാരകി
- അതിസാരരോഗത്തോടുകൂടിയവൻ
- സാതിസാരൻ, അതിസാരകി 2 ഉം അതിസാരരോഗമുള്ളവന്റെ പേർ.
‘സാതിസാരോതിസാരകീ’
— അമരം
.അതിസാരഘ്നി
- അതിവിടയം
അതിസാരം
- വയറിളകിപ്പോകുന്ന ഒരു ദീനം
- വയറൊഴിവു്
- പലകപ്പയ്യാനിയുടെ തൊലി നുറുക്കിച്ചതച്ചു നെയ്യിൽ കുഴച്ചു് ആവിയിൽ വാട്ടിപ്പിഴിഞ്ഞു നീരിൽ തേൻചേർത്തു സേവിച്ചാൽ എത്ര ശക്തിയായ അതിസാരവും വേഗം ശമിക്കും. കനം, വളരെ മയം, വളരെകടുപ്പം, അധികം ചൂടു് ഇത്യാദിയായുള്ള പദാർത്ഥങ്ങൾ ഭക്ഷിക്കുക നിമിത്തവും മറ്റും ദുഷിച്ചരസം, ജലം, മൂത്രം, സ്വേദം, മേദസ്സു്, കഫം, പിത്തം, രക്തം മുതലായവ ജഠരാഗ്നിയെ മന്ദിപ്പിച്ചിട്ടു് അധോഭാഗത്തിൽ വായുവിനാൽ പ്രേരിതമായി മലത്തെ അയച്ചിട്ടു ഗുദമാർഗ്ഗമായി വെളിയിൽ കളയുന്നു. ഇതത്രേ അതിസാരം. അതിസാരത്തിന്റെ പൂർവരൂപങ്ങൾ — ഹൃദയം, നാഭി, ഗുദം, വയറു, കുക്ഷി ഇവയിൽ കുത്തിനോവുക, ദേഹത്തിനു ക്ഷീണം, വായുവിനു പ്രവൃത്തിയില്ലായ്ക, മലബന്ധം ഉണ്ടാക്കുക, വയറുവീർക്കുക, ദഹിക്കാതെയിരിക്കുക ഇവയാണു്.
‘ഹൃന്നാഭിപായൂദരകുക്ഷിതോഭ
ഗാത്രാവസാദാനിലസന്നിരോധാഃ
വിൾസംഗമാദ്ധ്മാനമഥാവിപാകോ
ഭവിഷ്യതസ്തസ്യപുരസ്സരാണി’
ഗാത്രാവസാദാനിലസന്നിരോധാഃ
വിൾസംഗമാദ്ധ്മാനമഥാവിപാകോ
ഭവിഷ്യതസ്തസ്യപുരസ്സരാണി’
— മാധവനിദാനം
അതിസൂക്ഷ്മം
- ഏറ്റവും ചെറുതായിട്ടുള്ളതു്
- കരികിൽ
അതിസൗരഭം
- അധികമായുള്ള സുഗന്ധം
- തേന്മാവു്
- മാവു്
അതിസൗഹിത്യം
- ആഹാരം കൊണ്ടു നിറയ്ക്കുക
അതിസ്തിമിത
- രാമായണം 24 വൃത്തത്തിലെ 17-ആം വൃത്തം
- ‘സജനംജഭലംമദ്ധ്യേഛിന്നാതിസ്തിമിതാഭിധാ’ (വൃത്തമഞ്ജരി)
‘രഘുനാഥശസ്ത്രമുടനുടലിൽതറച്ചുഘന
രുചിദൃഷ്ടിനിന്നഖിലരജനീചരാധിപതി
രുചിദൃഷ്ടിനിന്നഖിലരജനീചരാധിപതി
അതിസ്ഥിരം
- അതിശയേനസ്ഥിരമായിട്ടുള്ളതു്. (ഉറച്ചുനിൽക്കുന്നതു്)
- സ്ഥാസ്നു, സ്ഥിരതരം, സ്ഥേയാൻ 3-ഉം, അത്യന്തം സ്ഥിരമായിട്ടുള്ളതിന്റെ പേർ.
‘സ്ഥാസ്നുഃസ്ഥിരതരഃസ്ഥേയാൻ’
— അമരം
അതീത
- വിശേഷണം:
- കഴിഞ്ഞ
‘അതീതജന്മങ്ങളിൽനിങ്ങൾചെയ്തോ
രതീവപുണ്യക്രിയകൊണ്ടിമാനീം’
രതീവപുണ്യക്രിയകൊണ്ടിമാനീം’
— ശ്രീകൃഷ്ണചരിതം
അതീക്ഷ്ണം
- കഠിനമല്ലാത്തതു്
അതീതനൗകം
- തോണിയെ അതിക്രമിച്ച ഏതെങ്കിലും വസ്തുവിന്റെ (ആളുടെ) പേർ
- തോണിയെ അതിക്രമിച്ചു വർത്തിക്കുന്നതു് എന്നു വ്യുൽപത്തി.
അതീതേദ്യുഃ
- കഴിഞ്ഞ ദിവസം
അതീന്ദ്രിയ
- വിശേഷണം:
- ഇന്ദ്രിയങ്ങൾക്കു വിഷയമല്ലാത്ത
- ഇന്ദ്രിയങ്ങളെക്കൊണ്ടു അറിയത്തക്കതല്ലാത്ത
- ഇന്ദ്രിയങ്ങളെ അതിക്രമിച്ചതു് എന്നു ശബ്ദാർത്ഥം.
- അപ്രത്യക്ഷം, അതീന്ദ്രിയം 2-ഉം, ഇന്ദ്രിയങ്ങൾക്കു വിഷയമല്ലാത്തതിന്റെ പേർ.
‘അപ്രത്യക്ഷമതീന്ദ്രിയം’
— അമരം
അതീന്ദ്രിയജ്ഞാനം
- ഇന്ദ്രിയങ്ങളെ കവിഞ്ഞുള്ള അറിവു്
- യോഗാഭ്യാസം എന്നൊരുവിദ്യയുണ്ടു്. അതു് ആഹാരാദികളെത്തന്നെ ചുരുക്കി ഈശ്വരദ്ധ്യാനത്തോടുകൂടി ദേഹത്തിലുള്ള വാതകഫാദികളുടെ സ്ഥിതിക്കു ഭേദം വരുത്തി ക്ഷുൽപിപാസാദികളെ ജയിച്ചു ആകാശഗമനാദി ശക്തിവിശേഷത്തെ കൊടുക്കുന്ന സമ്പ്രദായമാകുന്നു. അവരുടെ അഭ്യാസവിശേഷം കൊണ്ടു ദൃഷ്ടിക്കു കുഴൽക്കണ്ണാടിയുടെ ചില്ലുകൾപോലെ നാലുപടലങ്ങൾഉള്ളതു തെളിഞ്ഞുവരും. അപ്പോൾ അതിദൂരത്തിങ്കലുള്ള സൂക്ഷ്മപദാർത്ഥങ്ങളേയും കാണും. അങ്ങിനെ കണ്ടറിയുന്നതു് അതീന്ദ്രിയജ്ഞാനം എന്നു പറയുന്നു.
അതീവ
- വളരെ (ഏറ്റവും)
- അതി + ഇവ = അതീവ. (അതിച ഇവച).
‘അതിൽകിടന്നൊക്കെദഹിച്ചുപോയാ
രതീവകഷ്ടം! ബരുപാണ്ഡവന്മാർ’
രതീവകഷ്ടം! ബരുപാണ്ഡവന്മാർ’
— ശ്രീകൃഷ്ണചരിതം
അതു്
- ആ കാര്യം
- ആ വസ്തു
- പുല്ലിംഗം — അവൻ. സ്ത്രീലിംഗം — അവൾ. നപുംസകലിംഗം — അതു്. അതു് എന്നതിന്റെ ബഹുവചനം അവ അല്ലെങ്കിൽ അതുകൾ അവകൾ എന്നും ഉപയോഗിക്കുന്നുണ്ടു്. അവ എന്നതു മതിയാകും.
അതുക്കുക
- കശക്കുക
- ഞെക്കുക
- പിതുക്കുക
- തിക്കിക്കടത്തുക
അതുച്ഛം
- വലിയ
‘അതുച്ഛമാംജപംപൂണ്ടൽപതിച്ചുകണ്ഡിനപൂരം’
— നളചരിതം കഥകളി
അതുന്ദ
- വിശേഷണം:
- തടിപ്പില്ലാത്ത
- മെലിഞ്ഞ
അതുല
- തുല്യം (സദൃശം) അല്ലാത്ത
‘അതുലപരാക്രമശാലികളാകും
ധൃതരാഷ്ട്രാത്മജരോടമർചെയ്താൽ’
ധൃതരാഷ്ട്രാത്മജരോടമർചെയ്താൽ’
— ഘോഷയാത്ര തുള്ളൽ
അതുലം
- തുല്യമല്ലാത്തതു്
- എള്ളിന്റെ തൈ. പയിലെള്ള്
അതുലിത
- വിശേഷണം:
- തുലിതം (തുല്യമാക്കപ്പെട്ടതു്) അല്ലാത്ത
അതുഷാരകരൻ
- സൂര്യൻ
അതൃണാദ
- വിശേഷണം:
- പുല്ലുതിന്നാത്ത
അതൃണാദം
- അപ്പോൾ ജനിച്ച കിടാവു് (കന്നു്)
അതൃഷ്ണകർമ്മാവു്
- പുണ്യകർമ്മങ്ങൾ ചെയ്യുന്നവൻ
- സദാചാരയുക്തൻ
അതേ
- അപ്രകാരംതന്നെ
- ഉവ്വ്
അത്ത
- (അത്തിക നോക്കുക).
അത്തം
- ഇരുപത്തേഴു നക്ഷത്രങ്ങളിൽ ഒന്നു്
- ചിങ്ങത്തിലും മീനത്തിലും കൊച്ചിയിലുള്ള ഒരു ആഘോഷം
അത്തനയിൽ
- ആ അളയിൽ
അത്തൽ
- വ്യസനം
- ദുഃഖം
- ഭയം
‘അത്രമഹാബലനായികദശമുഖ
നത്തൽവെടിഞ്ഞുതപംചെയ്തുടനേ’
നത്തൽവെടിഞ്ഞുതപംചെയ്തുടനേ’
— കാർത്തവീര്യാർജ്ജുനവിജയം തുള്ളൽ
അത്തർ
- ഒരു സുഗന്ധദ്രവ്യം
- റോസാപ്പൂവിന്റെ സത്തെന്നു പറയുന്നു. മുല്ലപ്പൂവിന്റെ സത്തെന്നു ചിലർ.
അത്തരം
- അപ്രകാരം
അത്താണി
- ചുമടുതാങ്ങി
‘നറുമലർവിലസിനപൂങ്കാവുകളും
തറകളുമന്തണമത്താണികളും’
തറകളുമന്തണമത്താണികളും’
— നളചരിതം തുള്ളൽ
അത്തായിത്തായി
- കൊഞ്ഞവാക്കു്
- വിക്കിപ്പറക
അത്താഴം
- രാത്രിയിലെ ഭക്ഷണം
- അത്താഴം:: മുത്താഴം. അൽ + താഴം - അൽ + തായം, അല്ലി(രാത്രി) ലെ തായം (ഭായം) - പങ്കു്. തായം എന്നതിനു മരുമക്കത്തായം മുതലായവ നോക്കുക.
‘അത്താഴത്തിനു തന്നുടെയില്ല
ത്തെത്താനതിനൊരുസംശയമില്ല’
ത്തെത്താനതിനൊരുസംശയമില്ല’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അത്താറ്
- മുളകൊണ്ടുള്ളഒരുവിധംപായ്
അത്തി
- ഒരു വൃക്ഷം
- ഉദുംബരം (ഉഡുംബരം), ജന്തുഫലം, യഞ്ജാംഗം, ഹേമദുഗ്ദ്ധകം 4-ഉം അത്തിയുടെ പേർ. അത്തിക്കാക്കു് സംസ്കൃതത്തിൽ ‘പ്ലാക്ഷം’ എന്ന പേർ കാണുന്നു.
- അസ്ഥി
- അത്തി — നാടനും ശീമയും ഉണ്ടു്. ഷാപ്പുകളിൽ വാങ്ങാൻ കിട്ടുന്നതു ശീമഅത്തിപ്പഴമാണു്. നാടൻഅത്തിയുടെ പഴം ഭക്ഷണയോഗ്യമല്ല.
‘ഉദുംബരേജന്തുഫലോ
യഞ്ജാംഗോഹേമദുഗ്ദ്ധകഃ’
യഞ്ജാംഗോഹേമദുഗ്ദ്ധകഃ’
അത്തിക, അത്ത
- ജ്യേഷ്ഠത്തി
- മാതൃതുല്യ
- എപ്പോഴും തന്റെ (അനുജത്തിയുടെ) സമീപത്തിരിക്കുന്നവൾ എന്നു താൽപര്യം ‘അന്തിക’ എന്നുമാകാം. അത്തിക എന്ന ശബ്ദത്തിനു സോദരന്റെ ഭാര്യയെ വാക്കുകൾകൊണ്ടു ഹിംസിക്കുന്നവൾ എന്നും വ്യുൽപത്തി കാണുന്നു. (നാടകത്തിൽ പ്രയോഗം).
അത്തിത്തിപ്പലി
- ഒരങ്ങാടിമരുന്നു്
- കരിപിപ്പശി, കപിവല്ലി, കോലവല്ലി, ശ്രേയസി, വശിരം 5-ം അത്തിത്തിപ്പലിയുടെ പേർ. ഇതിനു സംസ്കൃതത്തിൽ ‘ഹസ്തിപിപ്പലി’ എന്നും തമിഴിൽ യാനൈത്തിപ്പലി എന്നും പറയുന്നു. ഇതിന്റെ ഗുണം സാധാരണ തിപ്പലിക്കുള്ളതുതന്നെ. മുലപ്പാലിനെ വർദ്ധിപ്പിക്കുക ദേഹത്തിനു നിറം ഉണ്ടാക്കുക ഇവ രണ്ടും വിശേഷാൽ ഉള്ള ഗുണങ്ങളാകുന്നു.
‘ …കരിപിപ്പലി
കപിവല്ലീ കോലവല്ലീ
ശ്രേയസീ വശിരഃ പുമാൻ’
കപിവല്ലീ കോലവല്ലീ
ശ്രേയസീ വശിരഃ പുമാൻ’
അത്തിയാൽ
- അത്തിവൃക്ഷം
- (അത്തി എന്ന ശബ്ദം നോക്കുക).
അത്തു
- ഇഞ്ച
- ഈഞ്ച (ഈങ്ങ)
- തെക്കൻ ദിക്കുകളിൽ ഇഞ്ച (ഈഞ്ച) എന്നേ പറയാറുള്ളു.
അത്ഭുതം
- ആശ്ചര്യം
- നവരസങ്ങളിൽ ഒന്നു്
- ‘അലൗകികവസ്തുദർശനജന്യമായ ആശ്ചര്യമെന്നതത്രേ അത്ഭുതം’ എന്നു് ഭാഷാഭൂഷണത്തിൽ (ധ്വനിപ്രകരണത്തിൽ) പറയുന്നു. (അത് = ആശ്ചര്യം) ആശ്ചര്യ കാഴ്ചയിങ്കലുണ്ടാകുന്നതു് എന്നു വ്യുൽപത്തി.
- [വിസ്മയം അത്ഭുതം ആശ്ചര്യം ചിത്രം 4-ം അത്ഭുതരസത്തിന്റെ പേർ.
‘വിസ്മയോത്ഭുതമാശ്ചര്യം ചിത്രം...’
— അമരം
അത്ഭുതൻ
- ഒന്നാമത്തെ മന്വന്തരത്തിലേ ഇന്ദ്രന്റെ പേർ
അത്യഗ്നി
- (അതി + അഗ്നി = അത്യഗ്നി).
- അഗ്നിയേക്കാൾ അധികമായതു്
- കഠിനമായ ദഹനം
അത്യധികം
- വളരെ അധികം
- (അതി + അധികം = അത്യധികം). അതിരിക്തം എന്ന ശബ്ദം നോക്കുക.
അത്യന്തശോണിതം
- പൊൻകാവി
അത്യല്പം
- വളരെക്കുറച്ചു്; ഏറ്റവും അല്പം
- (അതി + അല്പം = അത്യല്പം).
- [അത്യല്പം അല്പിഷ്ഠം അല്പീയസ്സ് കനീയസ്സ് അണീയസ്സ് 5-ഉം അത്യല്പത്തിന്റെ പേർ..
‘അത്യല്പേല്പിഷ്ഠിമല്പീയഃകനിയോണീയ ഇത്യപി’
— അമരം
അത്യനർത്ഥം
- വലുതായ അപകടം
അത്യന്ത
- വിശേഷണം:
- ഏറ്റവും അധികമായ
അത്യന്തം
- ഏറ്റവും
- നല്ലവണ്ണം
അത്യന്തകോപന
- വിശേഷണം:
- വളരെ കോപശീലമുള്ള
- [ചണ്ഡൻ അത്യന്തകോപനൻ 2-ഉം അതികോപശീലന്റെ പേർ..
‘ചണ്ഡസ്ത്വത്യന്തകോപനഃ’
— അമരം
അത്യന്തഗാമി
- വിശേഷണം:
- വേഗം നടക്കുന്ന (ഗമിക്കുന്ന)
അത്യന്താതിശയോക്തി
- ഒരു അലങ്കാരം
‘ഹേതുവിൻമുന്നമേകാര്യ
മത്യന്താതിശയോക്തിയാം
മാനംപോയ് മുന്നമേകാന്തൻ
പിന്നെത്താൻസാന്ത്വമോതിനാൻ’
മത്യന്താതിശയോക്തിയാം
മാനംപോയ് മുന്നമേകാന്തൻ
പിന്നെത്താൻസാന്ത്വമോതിനാൻ’
— ഭാഷാഭൂഷണം
അത്യന്തി
- തന്നിഷ്ടമുള്ളവൻ
അത്യന്തിക
- വിശേഷണം:
- വളരെ അടുത്ത
- വളരെ ദൂരം പോകുന്ന
- വളരെ വേഗം പോകുന്ന
അത്യന്തികം
- വളരെ സമീപം
- അന്തികത്തെ അതിക്രമിച്ചതു്
അത്യന്തീനൻ
- വളരെ ദൂരം നടക്കുന്നവൻ
- വേഗം നടക്കുന്നവൻ
- യുദ്ധാദികളിൽ വീണ്ടുംവീണ്ടും ഗമിക്കുന്നവൻ അത്യന്തീനൻ.
‘കാമംഗാമ്യനുകാമീനോഹ്യത്യന്തീനസ്തഥാഭൃശം’
— അമരം
അത്യമ്ലപർണ്ണി
- കാട്ടുമാതളനാരകം
അത്യമ്ല
- വിശേഷണം:
- വളരെ പുളിപ്പുള്ള
അത്യമ്ല
- കാട്ടുമാതളനാരകം
അത്യമ്ലം
- മരപ്പുളി
- കാട്ടുമാതളനാരകം
- കോൽപുളി
അത്യയം
- മരണം
- മടങ്ങിവരാത്തഗമനം എന്നു വ്യുൽപത്തി.
- നാശം
- അവസാനം
- അത്യയം എന്നാൽ അതിക്രമിച്ചു ഗമിക്കുക. അത്യയം എന്നതു് അതിക്രമം ദുഃഖം ദോഷം ദണ്ഡം ഇവയുടെ പേർ എന്നു് നാനാർത്ഥവർഗ്ഗം.
‘അത്യയോതിക്രമേകൃഛ്റേ
ദോഷേദണ്ഡേപ്യഥാപദി’
ദോഷേദണ്ഡേപ്യഥാപദി’
— അമരം
അത്യർക്കം
- മന്ദാരം
- വെള്ളെരിക്കു്
അത്യർത്ഥം
- ഏറ്റവും
- അർത്ഥത്തെ (വിഷയത്തെ) കടന്നിരിക്കുന്നതു് എന്നു വ്യുൽപത്തി. പര്യായങ്ങൾക്കു് അതിമാത്രം എന്ന ശബ്ദം നോക്കുക.
അത്യഷ്ടിക്കു്
- ഛന്ദസ്സുകളിൽഒന്നു്
- പാദത്തിൽ 17 അക്ഷരം വീതം കാണും.
അത്യാകാര
- നിന്ദ
- ദൂഷണം
- അലക്ഷ്യം
- ആക്ഷേപം
അത്യാക്രമിക്കുക
- എതിർക്കുക
- (സമീപത്തുവരുക എന്ന അർത്ഥവും കാണുന്നു).
അത്യാക്ഷേപം
- വലിയ അസഭ്യം
- വലിയ കുറ്റം
- വലിയ ശോധന
- വലിയ വിരോധം
- വലിയ ചോദ്യം
അത്യാഗ്രഹം
- അധികമായ ആഗ്രഹം
- അധികമായ ഇച്ഛ (മോഹം)
- ലാലസ എന്നാൽ അധികമായ ആഗ്രഹം എന്നർത്ഥം. ലാലസം എന്നും പറയാം.
‘ലാലസാദ്വയേഃ’
— അമരം
അത്യാചാരം
- പൂർവികമര്യാദയ്ക്കു വിപരീതമായ പ്രവൃത്തി
അത്യാദിത്യം
- ആദിത്യനേക്കാൾ ശോഭയുള്ളതു്
അത്യാനന്ദ
- രതിയിൽ ആസക്തിയില്ലായ്മ
അത്യാനന്ദം
- അതിസന്തോഷം
അത്യാപത്തു്
- വലിയഅപകടം
അത്യായം
- അതിക്രമം
- ലംഘനം
- കുറ്റം
- ദോഷം
- അധികത്വം
- വലിയലാഭം
അത്യായത
- വിശേഷണം:
- അധികം നീണ്ട
അത്യായു
- യാഗത്തിനുള്ളഒരുവകപാത്രം
അത്യാരൂഢൻ
- അധികം വളർന്നവൻ
- ഉയർന്ന സ്ഥിതിയിലുള്ളവൻ
അത്യാവശ്യം
- വളരെ കൂടിയേതീരൂ എന്നുള്ള സ്ഥിതി
അത്യാശ
- അധികമായ ആഗ്രഹം
- ലോലുപൻ, ലോലുഭൻ 2-ഉം അത്യാശയുള്ളവന്റെ പേർ.
‘ലോലുപലോലുഭൗ’
— അമരം
അത്യാസക്തി
- അധികമായ താല്പര്യം
അത്യാസന്ന
- വിശേഷണം:
- വളരെസമീപമായ
അത്യാഹിതം
- അതികലശലായ ഭയം
- അതീവാധീയതേസ്മ മനസി (മനസ്സിൽ ഏറ്റവും പതിയുന്നതു്) എന്നു വ്യുൽപത്തി.
- ജീവനിൽ കൊതിയില്ലാതെ ചെയ്യുന്ന സാഹസകർമ്മം
- വലിയ ആപത്തു്
അത്യുക്ത
- ഒരു ഛന്ദസ്സ്
- ഒരുപാദത്തിൽ രണ്ടു് അക്ഷരം വീതം കാണും.
അത്യുക്തി
- യഥാർത്ഥത്തെ അധികമാക്കിപ്പറക
- കടന്ന സംസാരം
- അസാധാരണ വചനം
അത്യുഗ്ര
- വളരെ ഭയങ്കരമായ
- വളരെ കഠിനമായ
അത്യുഗ്രം
- പെരുംകായം
അത്യുഗ്രഗന്ധം
- അയമോദകം
- കറുത്ത മലയമുക്തി
അത്യുച്ച
- വിശേഷണം:
- വളരെ ഉയർന്ന
- വളരെ ഉറക്കെയുള്ള
‘അത്യുച്ചൈരഥപത്മനാഭഗിരിജാപത്യോസ്സദൈവോച്ചരൻ’
— സിംഹദ്ധ്വജചരിതം കഥകളി
അത്യുത്സാഹം
- അധികമായ ജാഗ്രത
അത്യുത്സാഹി
- അത്യുത്സാഹം ചെയ്യുന്നവൻ
- മഹോത്സാഹൻ, മഹോദ്യമൻ 2-ഉം വലുതായ ഉത്സാഹത്തോടുകൂടിയ സാധിക്കാൻ പ്രയാസമുള്ള കാര്യംകൂടി സാധിപ്പാനായി ഉത്സാഹം ചെയ്യുന്നവന്റെ പേർ.
‘മഹോത്സാഹോമഹോദ്യമഃ’
— അമരം
അത്യുന്നതം
- വിശേഷണം:
- അധികം ഉയർന്ന
അത്യുത്തമം
- ഏറ്റവും ശ്രേഷ്ഠം
അത്യുപഥൻ
- ധർമ്മാദിപരിചയം കൊണ്ടു പരിശുദ്ധനായ മന്ത്രി
അത്യുഷ്ണം
- അധികമായ ചൂടോടു കൂടിയതു്
- തിഗ്മം, തീക്ഷ്ണം, ഖരം 3-ഉം അത്യുഷ്ണത്തിന്റെ പേർ.
‘തിഗ്മംതീക്ഷ്ണംഖരം’
— അമരം
അത്യുഹം
- അന്യവിചാരത്തോടുകൂടാത്ത ധ്യാനം
- ചിന്ത
- നീർക്കാക്ക
അത്യൂഹ
- അമരി
അത്ര
- ഇവിടെ
‘വൃത്രവൈരിസുതനാംനിന്നുടെ
വീര്യമത്രകാണലാമെടം’
വീര്യമത്രകാണലാമെടം’
— സുഭദ്രാഹരണം കഥകളി
അത്ര
- വിശേഷണം:
- വളരെ
‘അത്രദരിദ്രതയുള്ളവനിന്നുക
ളത്രംവച്ചുപുലർത്താൻമോഹം’
ളത്രംവച്ചുപുലർത്താൻമോഹം’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അത്രത്തോളം, അത്രോളം
- അത്രമാത്രം
- അതുവരെ
അത്രമാത്രം
- അത്രത്തോളം
അത്രമേചകം
- കാരുപ്പു്
അത്രയും
- മുഴുവനും
- അത്രയും × ഇത്രയും.
അത്രാന്തരെ
- ആസമയത്തുങ്കൽ
‘അത്രാന്തരേതത്രസമീപവാസീ
സത്രാജിഭാഖ്യൻഖിലയാദവേന്ദ്രൻ’
സത്രാജിഭാഖ്യൻഖിലയാദവേന്ദ്രൻ’
— ശ്രീകൃഷ്ണചരിതം
അത്രി
- ഒരു മഹർഷി
- ദക്ഷന്റെ മകളായ അനസൂയ സ്വായംഭൂവ വൈവസ്വതമന്വന്തരങ്ങളിൽ ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ഈ അനസൂയയിൽ സ്വായംഭൂവ മന്വന്തരത്തിൽ ‘ദത്തൻ’, ‘ദുർവാസസ്സു്’, ‘സോമൻ’ ഇങ്ങിനെ മൂന്നു പുത്രന്മാർ ജനിച്ചു. പിന്നത്തേതിൽ അര്യമൻ എന്ന ഒരു പുത്രനും അമല എന്ന ഒരു പുത്രിയുമുണ്ടായി. അത്രിയുടെ ആശ്രമം ചിത്രകൂടത്തിനു തെക്കുഭാഗത്താണു്. ശ്രീരാമനും സീതയും ഇദ്ദേഹത്തെ അവിടെചെന്നു കാണുകയും യഥാമതി അദ്ദേഹം സല്ക്കരിക്കയും ചെയ്തിട്ടുണ്ടു്. ഇദ്ദേഹം തപസ്സു് ചെയ്തുകൊണ്ടിരിക്കുമ്പോൾ കണ്ണിൽനിന്നു ചന്ദ്രനുണ്ടായി. അത്രിമുനി ബ്രഹ്മാവിന്റെ മാനസികപുത്രനെന്നും പത്തു പ്രജാപതികളിൽ ഒരുവനെന്നും ബ്രഹ്മാവിന്റെ കണ്ണിൽനിന്നു ജനിച്ചവനെന്നും അഗ്നിജ്വാലയിൽ നിന്നുത്ഭവിച്ചവനെന്നും മറ്റും പലവിധം കാണുന്നുണ്ടു്. ഇദ്ദേഹം സപ്തമുനികളിൽ ഒരുവനാകുന്നു.
അത്രേ
- തന്നെ
അത്രിജൻ
- ചന്ദ്രൻ
അത്രിതനയൻ
- ദുർവാസസ്സ്
- ചന്ദ്രൻ
അത്രിനേത്രപ്രസൂതം
- കർപ്പൂരം
അത്രിനേത്രപ്രസൂതൻ
- ചന്ദ്രൻ
അത്രേടം
- അതുവരെ
- (അത്ര + ഇടം = അത്രേടം). അത്രോടം എന്നും പറയുന്നുണ്ടു്, അതു നന്നല്ല.
അഥ
- അനന്തരം
- പിന്നീടു്
- എന്നിട്ടു്
- അഥ, അഥോ 2-ഉം, പക്ഷാന്തരത്തേയും മംഗളാർത്ഥത്തേയും സൂചിപ്പിക്കുന്ന അവ്യയങ്ങളാകുന്നു.
- ‘അഥ’ എന്നതിനെ ശുഭസൂചകമായി വിചാരിപ്പാൻ കാരണം ബ്രഹ്മാവിന്റെ കണ്ഠം ഭേദിച്ചുവന്നതാകുന്നു.
‘അഥധ്യായൻ ജായാംകതിപയമിനൈഃ’
— നളചരിതം കഥകളി
‘ഓങ്കാരശ്ചാഥശബ്ദശ്ച
ദ്വാവേതൗ ബ്രഹ്മണഃപുരാ
കണ്ഠാഭിത്വംവിനിര്യാതൗ
തേനമാംഗലികാവുഭൗ’
ദ്വാവേതൗ ബ്രഹ്മണഃപുരാ
കണ്ഠാഭിത്വംവിനിര്യാതൗ
തേനമാംഗലികാവുഭൗ’
അഥവാ
- മറ്റൊരു പ്രകാരം
അഥർവൻ
- ഋഗ്വേദത്തിൽ ഒരാചാര്യൻ
- അഥർവവേദത്തിന്റെ കർത്താവാണു്. ഒരു പ്രജാപതിയാകുന്നു. ബ്രഹ്മാവിന്റെ വായിൽ നിന്നുണ്ടായ മൂത്ത പുത്രനാണെന്നു പറഞ്ഞുകാണുന്നു. ഇദ്ദേഹത്തിനു ‘ശാന്തി’ എന്നും ‘ചിത്തി’ എന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. ശാന്തി കർദ്ദമപ്രജാപതിയുടെ പുത്രിയാണു്. തീ ആദ്യം സ്വർഗ്ഗത്തിൽനിന്നു ഭൂമിയിൽ കൊണ്ടുവന്നതു് ഇദ്ദേഹമാകുന്നു. ബ്രഹ്മാവിൽ നിന്നാണു് അഥർവൻ ബ്രഹ്മവിദ്യ അഭ്യസിച്ചിട്ടുള്ളതു്.
അഥർവം
- നാലാമത്തെ വേദം
- ഇതിൽ പ്രാർത്ഥനകളും ആഭിചാരമന്ത്രങ്ങളും മറ്റുംകൂടി അടങ്ങീട്ടുണ്ടു്.
അഥർവാംഗിരസർ
- അഥർവന്റെയും അംഗിരസ്സിന്റേയും സന്തതി
അഥാപി
- എന്നിട്ടും
അഥൊ
- പിന്നീടു്
- (അഥശബ്ദം നോക്കുക).
അദഗ്ദ്ധ
- വിശേഷണം:
- ദഹിപ്പിക്കപ്പെടാത്ത
അദണ്ഡ്യൻ
- ശിക്ഷിക്കപ്പെടുവാൻ യോഗ്യനല്ലാത്തവൻ
അദത്ത്
- വിശേഷണം:
- പല്ലില്ലാത്ത
അദനം
- ഭക്ഷിക്കുക
അദന്ത
- വിശേഷണം:
- ദന്തം (പല്ലു്) ഇല്ലാത്ത
അദന്തൻ
- ആദിത്യന്മാരിൽ ഒരുവനായ പൂഷാവിന്റെ പേർ
- ദക്ഷയാഗത്തിൽ പല്ലുപോയതിനാൽ ഈ പേർ വന്നു.
അദല
- വിശേഷണം:
- ഇലയില്ലാത്ത
- ഇതൾഇല്ലാത്ത
അദല
- കറ്റുവാഴ
അദലം
- നീർക്കടമ്പു്
അദഭ്ര
- വിശേഷണം:
- അല്പമല്ലാത്ത
- ഏറ്റവും
- പെരുകിയ
അദംഭ
- വിശേഷണം:
- ചതിവില്ലാത്ത
- ഡംഭമില്ലാത്ത
- യോഗ്യതയുള്ള
അദംഭൻ
- ശിവൻ
അദർശനം
- കാണാതാവുക
- നശിക്കുക
- ദർശനത്തിന്റെ അഭാവം എന്നു വ്യുൽപത്തി.
അദായ
- വിശേഷണം:
- പങ്കിനവകാശമില്ലാത്ത
അദാലത്തു്
- ദ്രവ്യസംബന്ധമായ വ്യവഹാരം
- (സിവിൽകോടതി, നീതിന്യായക്കോടതി).
അദാഭ്യ
- വിശേഷണം:
- നന്ദിയുള്ള
- വിശ്വാസമുള്ള
- ഉപദ്രവപ്പെടാത്ത
- ദോഷം ഭവിക്കാത്ത
- നിർമ്മലമായ
- (വേദത്തിലേ പ്രയോഗമുള്ളു).
അദിക്കുക
- ഭക്ഷിക്കുക
അദിതി
- ദേവമാതാവു്
- അദിതി, ഋഗ്വേദത്തിൽ ദക്ഷന്റെ അമ്മ എന്നും പുത്രിയെന്നും, യജുർവേദത്തിൽ വിഷ്ണുവിന്റെ ഭാര്യയെന്നും മഹാഭാരതം, രാമായണം മുതലായവയിൽ വിഷ്ണുവിന്റെ മാതാവെന്നും, വിഷ്ണുപുരാണം അനുസരിച്ചു കശ്യപന്റെ ഭാര്യയെന്നും, ദക്ഷന്റെ മകളെന്നും, വാമനാവതാരത്തിൽ ഇന്ദ്രന്റെയും വിഷ്ണുവിന്റെയും അമ്മയെന്നും മററും കാണുന്നു. അദിതി ആകാശത്തിന്റെ രക്ഷാകർത്രിയും ഭൂമിയെ ആദരിക്കുന്ന മഹതിയും ഭൂമിയുടെ ഭരണകർത്രിയും ആണെന്നു വേറെ ഒരു ഭാഗം വിവരിക്കുന്നു. കൃഷ്ണന്റെ അമ്മയായ ദേവകി അദിതിയുടെ ഒരവതാരമാകുന്നു. ഇന്ദ്രൻ അദിതിക്കു രണ്ടു കുണ്ഡലങ്ങൾ സമ്മാനിച്ചു. ഇവ പാലാഴിമഥനത്തിൽകിട്ടിയതാണു്. നരകാസുരൻ അവയെ മോഷണം ചെയ്തു. അനന്തരം കൃഷ്ണൻ ആ വിവരം അറിഞ്ഞു നരകാസുരനെകൊന്നു കുണ്ഡലങ്ങൾ തിരിയെ എടുത്തുകൊടുത്തു. അദിതി എന്നതിന്റെ അർത്ഥം ‘അഖണ്ഡമായും അനവച്ഛിന്നമായും ശാശ്വതമായും ഇരിക്കുന്ന വസ്തു എന്നാകുന്നു. ഭൂമിയേയും മേഘമണ്ഡലത്തേയും ആകാശത്തെയും അതിക്രമിച്ചു് ആദിയും അവസാനവുമില്ലാതെ വാചാമഗോചരമായിക്കുന്നവസ്തുവിങ്കൽ മനുഷ്യനാൽ സൂക്ഷ്മത്തിങ്കൽ ഒന്നാമതായി ആരോപിക്കപ്പെട്ട വാക്കു് ഇതുതന്നെ ആയിരിക്കണം’ എന്നു പ്രാചീനാര്യാവർത്തം പറയുന്നു.
അദിതിനന്ദനന്മാർ
- അദിതിയുടെ നന്ദന (പുത്ര) ന്മാർ
- ദൈത്യമാതാവായ ദിതിയുടെ പുത്രന്മാരെ വധിക്കകൊണ്ടു് അവൾക്കു സന്തോഷത്തെ നൽകാത്തവർ (വ്യസനത്തെ നൽകുന്നവർ).
അദീർഘൻ
- കൗരവരിൽ (നൂറ്റുപേരിൽ) ഒരുവൻ
അദൂരം
- സമീപം
അദൂരവർത്തി
- സമീപത്തു സഞ്ചരിക്കുന്നവൻ
അദൃക്കു്
- ദൃക്കു് (കണ്ണു്) ഇല്ലാത്തവൻ
- കുരുടൻ
അദൃശ്യ
- വിശേഷണം:
- കാണാൻ വയ്യാത്ത
- കാണരുതാത്ത
അദൃശ്യന്തി
- ശക്തിയുടെ ഭാര്യ
അദൃഷ്ട
- വിശേഷണം:
- ദൃഷ്ടം (കാണപ്പെട്ടതു്) അല്ലാത്ത
- കാണപ്പെടാത്ത
അദൃഷ്ടചരൻ
- കാണപ്പെട്ടിട്ടില്ലാത്തവൻ
അദൃഷ്ടം
- കാണപ്പെടാത്തതു്
- എപ്പോഴാണു തീയ്, വെള്ളം മുതലായവയിൽ നിന്നു പൊടുന്നനവെ ഉണ്ടാകുന്ന ഭയം വന്നുചേരുന്നതെന്നു് മുൻകൂട്ടി അറിയാൻ നിവൃത്തിയില്ലാത്തതു്
- പാപം
- ഭാഗ്യക്കേടു്
അദൃഷ്ടി
- കോപാവേശം ഹേതുവായിട്ടുള്ള ക്രൂരമായ ദൃഷ്ടി (നോട്ടം)
- അദൃഷ്ടി — വിപരീതമായ ദൃഷ്ടി എന്നു വ്യുൽപത്തി.
അദേയം
- കൊടുത്തുകളയാൻ പാടില്ലാത്തതു്
- (ഭാര്യ, പുത്രൻ മുതലായവർ).
‘അന്വാഹിതംയാചിതക
മാധിസാധാരണം ചയൽ
നിക്ഷേപഃപുത്രദാരാശ്ച
സർവസ്വംചാന്വയേസതി
ആപൽസ്വപിചകഷ്ടാസു
വർത്തമാനേനദേഹിനാ
അമേയാന്യാർഹുരാചാര്യാ
യച്ചാന്യസ്മൈപ്രതിശ്രുതം’
മാധിസാധാരണം ചയൽ
നിക്ഷേപഃപുത്രദാരാശ്ച
സർവസ്വംചാന്വയേസതി
ആപൽസ്വപിചകഷ്ടാസു
വർത്തമാനേനദേഹിനാ
അമേയാന്യാർഹുരാചാര്യാ
യച്ചാന്യസ്മൈപ്രതിശ്രുതം’
അദേയദാനം
- ന്യായമല്ലാത്തസമ്മാനം
അദേശം
- തെറ്റിയ സ്ഥലം
- ഉറപ്പില്ലാത്ത സ്ഥലം
- ഒരുവന്റെ ശരിയായ സ്ഥലം അല്ലാത്തതു്.
- ഗുണമില്ലാത്ത രാജ്യം
അദോഷം
- ന്യൂനതയില്ലാത്തതു്
- കുറ്റം ഇല്ലാത്തതു്
അദ്ധാ
- സത്യമായിട്ടു
- പരമാർത്ഥമായിട്ടു
- നേരെ
- പ്രത്യക്ഷമായിട്ടു്
- വേണ്ടതുപോലെ
‘അദ്ധാതമാനേതുമദീപ്സമാനോ
ബദ്ധാഞ്ജലിംമാതലിമേവമൂചേ’
ബദ്ധാഞ്ജലിംമാതലിമേവമൂചേ’
— നിവാതകവചവധം കഥകളി
അദ്ധരഥൻ
- തേരിൽ ഏകനായി സ്ഥിതിചെയ്തു സാരഥ്യകർമ്മം വഹിച്ചുംകൊണ്ടു വളരെ വില്ലാളികളോടു യുദ്ധംചെയ്യാൻ സമർത്ഥൻ
അദ്മരൻ
- ഭക്ഷണം പ്രധാനമായിട്ടുള്ളവൻ
- അതിഭക്ഷണക്കാരൻ
- അദിക്കുന്നവൻ (ഭക്ഷിക്കുന്നവൻ) എന്നു വ്യുൽപത്തി.
അദ്യ
- ഇന്നു്
- ഇപ്പോൾ
അദ്യാപി
- ഇന്നും
- ഇപ്പോഴും
- (അദ്യ + അപി) = അദ്യാപി.)
അദ്യതനം
- ഇന്നുള്ളതു്
- ഇപ്പോഴുള്ളതു്
അദ്യം
- ഭക്ഷിക്കത്തക്കതു്
- ഭക്ഷണം
അദ്യൈവ
- ഇന്നുതന്നെ
- ഇപ്പോൾതന്നെ
- (അദ്യ + ഏവ = അദ്യൈവ.)
അദ്രി
- പർവതം. ഫലമൂലാദികൾ ഭക്ഷിപ്പാൻ കിട്ടുന്നേടം
- വൃക്ഷം
- ആദിത്യൻ
- ഇടിവാൾ
- കല്ല്
- മേഘക്കൂട്ടം
- ഒരളവു്
- ഏഴു് എന്നലക്കം
അദ്രികർണ്ണി
- മലയമുക്കി
അദ്രികന്യ
- പാർവതി. പർവതത്തിന്റെ പുത്രി
- പർവതത്തിന്റെ പര്യായങ്ങളോടു പുത്രി എന്നർത്ഥം വരുന്ന പദം ചേർത്താൽ പാർവതി എന്നർത്ഥംവരും.
അദ്രിക
- ഒരപ്സരസ്ത്രീ
- കാളിന്ദിയിൽ മത്സ്യമായിട്ടു കിടന്നു. ഇവളുടെ മകൾ കാളി (വേദവ്യാസന്റെ അമ്മ.)
അദ്രികുക്ഷി
- മലയിലേ ഗുഹ
അദ്രിജ
- വിശേഷണം:
- പർവതത്തിൽനിന്നുണ്ടായ
അദ്രിജ
- പാർവതി
- (അദ്രികന്യ നോക്കുക.)
- മലത്തിപ്പലി
- പൂങ്കാവി എന്നും കാണുന്നുണ്ടു്.
അദ്രിജം
- കന്മദം
- തൂമ്പൂണി
- കാവിമണ്ണെന്നും കാണുന്നു.
അദ്രികീല
- ഭൂമി
അദ്രികീലം
- ഒരു പർവതം
അദ്രിജതു
- കന്മദം
അദ്രിപതി
- ശിവൻ
- ഹിമാലയ പർവതം
അദ്രിരാജൻ
- പർവതങ്ങളുടെ രാജാവു്
- ഹിമവാൻ
‘ഹിമാലയോനാമനഗാധിരാജഃ’
— കുമാരസംഭവം
അദ്രിശൃംഗം
- കൊടുമുടി
അദ്രിസരിത്തു്
- മലയിൽനിന്നു പുറപ്പെടുന്ന നദി
അദ്രിസാരം
- ഉരുക്കു്
അദ്രുതം
- പതുക്കെ
അദ്രുമം
- പവിഴം
അദ്രോണി
- അമരി
- (പര്യായങ്ങൾക്കു് അമരി എന്ന ശബ്ദം നോക്കുക.) തൊടത്തക്കതല്ലാത്തതിനാൽ സജ്ജനങ്ങൾ ഇതിനടുത്തുചെല്ലുന്നില്ല, അതുകൊണ്ടു് ഈ പേർ വന്നു. [സ്മൃതികാരന്മാർ അസ്പൃശ്യങ്ങളുടെ കൂട്ടത്തിൽ അമരിയെക്കൂടി ചേർത്തുകാണുന്നില്ലാത്തതിനാൽ ദ്രോണി എന്നപാഠം നന്നു്. ദ്രോണി എന്നാൽ രോഗത്തെ പിൻതുടരുന്നതു് എന്നു ശബ്ദാർത്ഥം. അമരത്തിൽ താഴെ പറയുംപ്രകാരം കാണുന്നു.
- ഇവിടെ ദ്രൊണി എന്നും അദ്രൊണി എന്നും പദച്ഛേദംചെയ്വാനും എളുപ്പമുണ്ടല്ലൊ.
‘രഞ്ജനീശ്രീഹലീതുത്ഥാദ്രോണീദോളംചനീലിനീ’
അദ്വയം
- വിശേഷണം:
- ദ്വയം (ഇരട്ട
- രണ്ടു്) അല്ലാത്ത
- ഒന്നായ
അദ്വയം
- നിശ്ചയം
അദ്വയവാദി
- സർവജ്ഞൻ
- ബുദ്ധമഹർഷി
- ബുദ്ധമതക്കാരിൽ ഒരുവൻ
- ജീവാത്മാവും പരമാത്മാവും ഒന്നെന്നു പറയുന്നവൻ
അദ്വയൻ
- രണ്ടല്ലാത്തവൻ
അദ്വിതീയ
- വിശേഷണം:
- രണ്ടല്ലാത്ത
അദ്വിതീയൻ
- ദ്വിതീയൻ (രണ്ടാമൻ) അല്ലാത്തവൻ
- ഒന്നാമത്തവൻ
അദ്വിതീയം
- ബ്രഹ്മം
അദ്വൈതം
- ഏകമായ പരബ്രഹ്മം
- പരമാത്മാവും ജീവാത്മാവും അഭേദം എന്നുള്ള മതം
അദ്വൈതക്കാരൻ
- ശക്തിപൂജക്കാരൻ
- പരമാത്മാവും ജീവാത്മാവും ഒന്നുതന്നെ എന്നുള്ളവൻ
അധന്യൻ
- ധന്യനല്ലാത്തവൻ
- സുകൃതമില്ലാത്തവൻ
- ഭാഗ്യമില്ലാത്തവൻ
അധമ
- വിശേഷണം:
- നിന്ദിക്കപ്പെട്ട
- കീഴ്ത്തരമായ
- നികൃഷ്ടം, പ്രതികൃഷ്ടം, അർവ, രേഫം, യാപ്യം, അവമം, അധമം, കുപൂയം, കുത്സിതം, അവദ്യം, ഖേടം, ഗർഹ്യം, അണകം ഇവ 13-ഉം ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ടതിന്റെ പേർ. ‘അമൗന്യൂനകുത്സിതൗ’ എന്നതനുസരിച്ചു ന്യൂനമായിട്ടുള്ളതിന്റേയും നിന്ദ്യമായിട്ടുള്ളതിന്റേയും പേർ എന്നു നാനാർത്ഥം. അധമം × ഉത്തമം.
‘നികൃഷ്ടപ്രതികൃഷ്ടാർവരേഫയാപ്യാവമാധമാഃ
കുപൂയകുത്സിതാവദ്യഖേടഗർഹ്യാണകാഃസമാഃ
കുപൂയകുത്സിതാവദ്യഖേടഗർഹ്യാണകാഃസമാഃ
അധമഭൃത(ക)ൻ
- ചുമട്ടുകാരൻ
- താണതരത്തിലുള്ള ഒരു വേലക്കാരൻ. മൂന്നു വിധമുള്ള വേലക്കാരിൽ ഒരുവൻ.
‘ഉത്തമസ്ത്വായുധീയോത്ര
മധ്യമസ്തുകൃഷീവലഃ
അധമോഭാരവാഹീസ്യാ
ദിത്യേവംത്രിവിധോഭൃതഃ’
മധ്യമസ്തുകൃഷീവലഃ
അധമോഭാരവാഹീസ്യാ
ദിത്യേവംത്രിവിധോഭൃതഃ’
അധമർണ്ണൻ
- കടം വാങ്ങുന്നവൻ
- അധമമായ ഋണത്തോടുകൂടിയവൻ എന്നു വ്യുൽപത്തി
അധര
- വിശേഷണം:
- താഴത്തെ
- കീഴുള്ള
അധരകണ്ഠിക
- ശതാവരി
അധരകണ്ഠം
- കഴുത്തിന്റെ കീഴ്ഭാഗം
അധരകായം
- ശരീരത്തിന്റെ കീഴ്ഭാഗം
അധരൻ
- അധമൻ
അധരപാനം
- അധരത്തെ ആസ്വദിക്കുക
- ചുംബനം
അധരം
- ചുണ്ടു്
- (താഴെയും മേലെയുമുള്ള രണ്ടു ചുണ്ടിനും പറയാം). സ്ഥിരമായി നില്ക്കാത്തതു് എന്നു വ്യുല്പത്തി. പര്യായങ്ങൾക്കു ചുണ്ടു് എന്ന ശബ്ദം നോക്കുക. ഓഷ്ഠം എന്നതു മുകളിലത്തെ ചുണ്ടെന്നും അധരം എന്നതു് താഴത്തെ ചുണ്ടെന്നും അഭിപ്രായം കാണുന്നുണ്ടു്. ഇതു ശരി അല്ല. താഴേയും മേലേയുമുള്ള ചുണ്ടിനു അധരം എന്നു പറയാം, ഓഷ്ഠം എന്നും പറയാം. ഓഷ്ഠം മേലേചുണ്ടെന്നു സ്ഥാപിക്കുന്ന പക്ഷം ‘ബിംബോഷ്ഠീ’ എന്നുള്ളെടത്തു മേലേചുണ്ടുമാത്രം ബിംബ തുല്യമെന്നുള്ള അർത്ഥം വരുന്നു. ഇതു തീരെ യോജിക്കുന്നതല്ല.
- താഴെയുള്ള വസ്തു
- കീഴെ ഇരിക്കുന്ന വസ്തു
- ധരിക്കാത്തതു് എന്നു വ്യുൽപത്തി.
അധരമധു, അധരാമൃതം
- ചുണ്ടിലെ സുധ (പീയൂഷം)
അധരാംബരം
- അധര (താഴത്തെ) അംബരം (വസ്ത്രം)
- ഉള്ളിലുടുത്ത വസ്ത്രം
‘സുവർണ്ണസൂത്രാകലിതാധരാംബരം’
— മാഘം
അധരിത
- താഴ്ത്തിയ
- കീഴാക്കപ്പെട്ട
‘മധുരിമകൊണ്ടുടനധരിതമധുരസ-
മധരാസ്വാദം ചെയ്യാവൂഞാൻ’
മധരാസ്വാദം ചെയ്യാവൂഞാൻ’
— ഭാഷാനൈഷധചമ്പു
അധരീണ
- വിശേഷണം:
- അധിക്ഷേപിക്കപ്പെട്ട
- കുറ്റപ്പെടുത്തപ്പെട്ട
അധരേദ്യുഃ
- താഴേ ദിവസത്തിൽ
- ഇന്നലെ
അധരോത്തരം
- കീഴ്മേൽ
അധർമ്മ
- വിശേഷണം:
- ധർമ്മം(പുണ്യം)ഇല്ലാത്ത
- ചെയ്തേതീരൂ എന്നുള്ള മുറ ഇല്ലാത്ത
- വേദത്താൽ വിധിക്കപ്പെട്ട യാഗാദികർമ്മങ്ങൾ ഇല്ലാത്ത
അധർമ്മണ്ഡനം
- ന്യായരഹിതമായ ശിക്ഷ
അധർമ്മിഷ്ഠൻ
- പുണ്യമില്ലാത്തവൻ
- ചെയ്തേതീരൂ എന്നുള്ള മുറ ഇല്ലാത്തവൻ
- ദുർമ്മാർഗ്ഗമുള്ളവൻ
അധർമ്മ്യ
- വിശേഷണം:
- പാപമുള്ള
- ദുഷ്ടതയുള്ള
- ന്യായരഹിതമായ
- നീതിരഹിതമായ
അധവ
- ധവൻ (ഭർത്താവു്) ഇല്ലാത്തവൾ
അധഃപതനം
- കീഴ്പ്പെട്ടു വീഴുക
അധശ്ചരൻ
- കള്ളൻ
- കീഴ്പ്പെട്ടു പോകുന്നവൻ
അധസ്തന
- വിശേഷണം:
- താഴെയുള്ള
- മുമ്പുള്ള
അധസ്തലം
- താഴത്തേ പ്രദേശം
അധസ്താൽ
- അധോഭാഗത്തിൽ
- കീഴേ
അധസ്ഥ, അധസ്ഥിത
- വിശേഷണം:
- കീഴ്പ്പെട്ട
- കീഴുള്ള
അധാമാർഗ്ഗവം
- കടലാടി
അധാർമ്മിക
- വിശേഷണം:
- ധർമ്മവിരുദ്ധമായ
അധി
- മേലേ
- മീതേ
- ഉയരേ
- മുൻ
- കവിഞ്ഞ
- ശ്രേഷ്ഠം
- (ഈ പദം സംസ്കൃതപദങ്ങളുടെ ആദിയിൽ വരുമ്പോൾ മുൻ പറഞ്ഞ അർത്ഥങ്ങൾ ഉണ്ടാകും.)
അധിക
- വിശേഷണം:
- വളരെ
- പെരുകിയ
- വർദ്ധിച്ച
അധികകണ്ടകം
- വെങ്കൊടിത്തൂവ
- (അധികണ്ടകം എന്നും കാണുന്നു.)
അധികത
- അധികമായ സ്ഥിതി
അധികം
- വളരെ
- ലാഭം
- (ലാഭം = ഒരു തുകയിട്ടു വ്യാപാരം ചെയ്താൽ ആ തുകയിൽനിന്നു കൂടുതൽ കിട്ടുന്നതുക.)
- ഒരലങ്കാരം
‘ലാഭോധികം ഫലം’ എന്നമരം.
‘ആധേയാധിക്യമധികമാധാരാധിക്യവും തഥാ’
— ഭാഷാഭൂഷണം
അധികപ്പെടുക
- അധികമാവുക
- അധികമാവുക എന്ന അർത്ഥത്തിൽ ‘അധികരിക്കുക’ എന്നു ചിലർ പ്രയോഗിക്കുന്നുണ്ടു്. അധികരിക്കുക എന്നതു അധികാരം എന്ന നാമത്തിന്റെ ക്രിയാരൂപമാണു്. അധികശബ്ദത്തോടു് യാതൊരു സംബന്ധവും അധികരിക്കുക എന്നതിനില്ല. അതിനാൽ അധികരിക്കുക എന്നതിനെതള്ളി അധികപ്പെടുക എന്നതിനെ സ്വീകരിക്കുകയാണു് നന്നു്.
അധികരണം
- വല്ലതും വയ്ക്കുന്നതിനുള്ള പാത്രവും മറ്റും
- നിയമനം
- ചേർച്ച
- സംബന്ധം
- സപ്തമിവിഭക്തി
- നീതിന്യായക്കോടതി
- അവകാശം
- വ്യവഹാരം
- മേലധികാരം
- സംഗതി
- വിഷയം
അധികരണികൻ
- ന്യായാധിപതി
- മജിസ്രേറ്റു്
- സർക്കാർ ഉദ്യോഗസ്ഥൻ
അധികരണ്യം
- അധികാരം
- ആധിപത്യം
അധികർദ്ധി
- അതിസമ്പന്നൻ
- അധികമായ ഋദ്ധിയോടുകൂടിയവൻ എന്നു വ്യുൽപത്തി. ഋദ്ധി = സമ്പത്തു്.
അധികർമ്മികൻ
- ചന്തയിലേചുങ്കം ഈടാക്കുന്ന മേൽവിചാരിപ്പുക്കാരൻ
അധികാധികം
- വളരെവളരെ
അധികാംഗ
- വിശേഷണം:
- സാധാരണയിൽ കൂടുതൽ അവയങ്ങൾ ഉള്ള
അധികാംഗം
- ചട്ടയുടെ മദ്ധ്യത്തിൽകെട്ടുന്ന പട്ട (കച്ച)
- ഇളിപ്പൂട്ടു്
- അംഗത്തിൽനിന്നു് അധികമായിട്ടുള്ളതു് എന്നു വ്യുൽപത്തി.
- എന്നമരമാല. അധിപാംഗം എന്നും പാഠാന്തരംകാണുന്നു.
- എന്നു കാത്യവചനം. ഇതിനു അംഗത്തിൽ അധിഷ്ഠാനം ചെയ്തു പാലിക്കുന്നതു് എന്നു വ്യുൽപത്തി. അധികാംഗം എന്നതിനു മറ്റൊരു പര്യായമുള്ളതു സാരസനം (സാരസന) എന്നതാകുന്നു.
‘അധികാംഗം സാരസനം’
‘അധിപാംഗം സാരസനം’
അധികാരപത്രം
- എഴുതിയ ഉടമ്പടി
- സ്ഥാനമാനങ്ങളെ കല്പിച്ചു കൊടുക്കുന്ന നീട്ടു്
അധികാരം
- മേൽവിചാരം
- ഉദ്യോഗം
- കാര്യവിചാരം
- സ്ഥാനമാനം
- അവകാശം
- ഒരു രാജാവിന്റെ പ്രത്യേകമുള്ള അവകാശം
- ഉത്സാഹം
- ശ്രമം
- വ്യവസായം
- അദ്ധ്യായം
അധികാരി
- അധികാരമുള്ളവൻ
- ഭരിക്കുന്നവൻ
- അവകാശി
അധികാരിചതുഷ്ടയം
- മന്ദൻ
- മധ്യമൻ
- ഉത്തമൻ
- ഉത്തമോത്തമൻ
- ഇവരത്രേ ഗുരൂപദേശത്തിന്നധികാരികൾ
അധികാരിത്വം
- അധികാരിയുടെ സ്ഥിതി
- ആധിപത്യം
അധികൃതൻ
- ഒരു കാര്യത്തിൽ പ്രത്യേകമായ അധികാരം ലഭിച്ചവൻ
- അധികമായി പ്രവർത്തിക്കുന്നവൻ എന്നു വ്യുൽപത്തി.
- എന്നമരം. [അദ്ധ്യക്ഷൻ, അധികൃതൻ 2-ഉം, ഏതെങ്കിലും സംഗതിക്കു പ്രത്യേകാധികാരം ലഭിച്ചവന്റെ പേർ.
‘അദ്ധ്യക്ഷാധികൃതൗസമൗ’
അധികൃതി
- പ്രത്യേകാധികാരം
- മേൽവിചാരം
- അവകാശം
അധിക്രമം
- ആക്രമിക്കുക
- ബലമായുള്ള ഉൾപ്രവേശം
- എതിർക്കുക
അധിക്ഷിപ്ത
- വിശേഷണം:
- അധിക്ഷേപിക്കപ്പെട്ട
- നിന്ദിക്കപ്പെട്ട
- എന്നമരം. [അധിക്ഷിപ്തൻ, പ്രതിക്ഷിപ്തൻ 2-ഉം, അധിക്ഷേപിക്കപ്പെട്ടവന്റെ പേർ.
- എറിയപ്പെട്ട
- അയക്കപ്പെട്ട
‘അധിക്ഷിപ്തഃപ്രതിക്ഷിപ്തഃ’
അധിക്ഷേപം
- നിന്ദിക്കുക
- ഒരുവന്റെ ശൗര്യം, വീര്യം, മുതലായവയെക്കുറിച്ചു് അന്യൻ ചെയ്യുന്ന ആക്ഷേപമത്രേ അധിക്ഷേപം.
അധിക്ഷേപൻ
- കർമ്മഹീനനായിട്ടുള്ള ബ്രാഹ്മണൻ
അധിഗതം
- വിശേഷണം:
- പ്രാപ്തം
- പഠിച്ച
- അറിഞ്ഞു മനസ്സിലാക്കിയ
അധിഗമം, അധിഗമനം
- ലഭിക്കുക
- പ്രാപിക്കുക
- അറിവു്
- പഠിത്തം
- സാമർത്ഥ്യം
- ജയം
അധിജിഹ്വ
- സർപ്പം
- കുശപ്പുല്ലിലുണ്ടായിരുന്ന അമൃതം നക്കിക്കുടിക്കയാൽ നാവു രണ്ടായിക്കീറി; തന്നിമിത്തം ഈ പേർ സിദ്ധിച്ചു.
- തൊണ്ടയിൽ ഉണ്ടാകുന്ന ഒരുരോഗം
- നാക്കിന്റെ മുകളിൽ നാവിന്റെ അഗ്രം എന്നപോലെ ഉണ്ടാകുന്ന വീക്കമാകുന്നു. പഴുത്താൽ ഉപേക്ഷിക്കണം.
അധിജ്യം
- ഞാണേറ്റപ്പെട്ടതു്
‘ജംഭാരേഃകലിശായുധത്തിലുമമുഷ്യാധിജ്യമാം വില്ലിലും’
— അഭിജ്ഞാനശാകുന്തളം
അധിതടം
- തടത്തിങ്കൽ
അധിത്യക
- പർവതത്തിന്റെ മുകൾഭാഗം
- ഊർദ്ധ്വഭൂമി
‘ഉപത്യകാദ്രേരാസന്നാഭൂമിരുർദ്ധ്വമധിത്യകാ’
— അമരം
അധിദന്തം
- ഒരു പല്ലിന്റെ മീതെ വളരുന്ന അധികപ്പല്ലു്
അധിദൂതൻ
- ദൂതപ്രവരൻ
- പ്രധാന ദൈവദൂതൻ
അധിദേവ, അധിദേവത
- പ്രധാന ദേവത
- രക്ഷിക്കുന്ന ദേവത
- (ദൈവം, ദേവൻ.) [ഓരോ ഇന്ദ്രിയത്തിനും ഓരോ അധിദേവതയുണ്ടു്. ചെവിയ്ക്കു — ദിക്കു്. ത്വക്കിനു് — വാതം. നേത്രത്തിനു — അർക്കൻ. നാക്കിനു — വരുണൻ. മൂക്കിനു — അശ്വികൾ. വാക്കിനു — അഗ്നി. ഹസ്തത്തിനു — ഇന്ദ്രൻ. പാദത്തിനു — ഉപേന്ദ്രൻ. വായുവിനു — മിത്രൻ. ഉപസ്ഥത്തിനു് — പ്രജാപതി. മനസ്സിനു — ചന്ദ്രൻ.
അധിനാഥൻ
- അധീശൻ
- (അധിഭർത്താവു് എന്നതു നോക്കുക.)
അധിപൻ
- പ്രഭുത്വമുള്ളവൻ
- അധിപാലനം ചെയ്യുന്നവൻ എന്നു പദാർത്ഥം.
- ‘പരിവൃഢോധിപഃ’ എന്നമരം. സ്വാമി, ഈശ്വരൻ, പതി, ഈശിതാവു്, അധിഭൂവു്, നായകൻ, നേതാവു്, പ്രഭു, പരിവൃഢൻ, അധിപൻ 1൦-ഉം പ്രഭുത്വമുള്ളവന്റെ പേർ.
- മേലധികാരി
- ഉദ്യോഗസ്ഥൻ
- ഉടയക്കാരൻ
- രാജാവു്
- പര്യായപദങ്ങൾ:
- സ്വാമി
- ഈശ്വരൻ
- പതി
- ഈശിതാവു്
- അധിഭൂവു്
- നായകൻ
- നേതാവു്
- പ്രഭു
- പരിവൃഢൻ
- അധിപൻ
‘........സ്വാമീത്വീശ്വരഃപതിരീശിതാ
അധിഭൂർന്നയാകോനേതാ പ്രഭുഃ’
അധിഭൂർന്നയാകോനേതാ പ്രഭുഃ’
അധിപാംഗം
- ഉടുപ്പിടുന്നവൻ ഉറപ്പിനായിട്ടു് അതിന്റെ മദ്ധ്യേ കെട്ടുന്ന പട്ട (കച്ച)
- ഇളിപ്പൂട്ടു്
- (അധികാംഗം എന്നതുനോക്കുക.)
അധിഭർത്താവു്
- അധീശൻ
- സാങ്കേതികശബ്ദമാകയാൽ (Governor-General) ഗവർണർ ജനറൽ.
അധിഭൂവു്
- പ്രഭുത്വമുള്ളവൻ
- അധിഭവിക്കുന്നവൻ (മേലേ നിൽക്കുന്നവൻ)
- പര്യായങ്ങൾക്കു അധിപൻ എന്ന ശബ്ദം നോക്കുക.
അധിമന്ഥം
- ഒരു നേത്രരോഗം
- കണ്ണു് അത്യധികം പിളർക്കപ്പെടുന്നു എന്നും മഥിക്കപ്പെടുന്നു എന്നും തോന്നുന്നതാണു് ഇതിന്റെ സാമാന്യലക്ഷണം.
‘ഉൽപാട്യതഇവാത്യർത്ഥം
നേത്രംനിർമ്മഥ്യതേതഥാ’
നേത്രംനിർമ്മഥ്യതേതഥാ’
— മാധവനിദാനം
അധിമാംസം
- ദന്തരോഗങ്ങളിൽ ഒന്നു്
- കടവായിൽ താടിഎല്ലിനെ സംബന്ധിച്ച പല്ലിന്റെ ചുവട്ടിൽ വലിയ നീരും വളരെ വേദനയും ഉണ്ടാകുകയും ജലം ഒലിക്കുകയും ചെയ്യും. ഇതിനു കഫം നിമിത്തമുള്ള അധിമാംസം എന്നു പറയുന്നു.
അധിരഥ
- വിശേഷണം:
- രഥത്തിൽ കയറിയ
അധിരഥൻ
- കർണ്ണന്റെ വളർത്തച്ഛനായ അംഗദേശത്തിലേ ഒരു രാജാവു്
- സാരഥി
- ധൃതരാഷ്ട്രരുടെ സാരഥി
അധിരഥം
- വണ്ടിയിൽ കൊള്ളുന്ന ഭാരം ചാട്ടിൽ കൊള്ളുന്നതു്
- (വേദത്തിലേ പ്രയോഗമുള്ളു).
അധിരാട്ടു്
- അധിരാജൻ
- ചക്രവർത്തി
അധിരുക്മ
- വിശേഷണം:
- സ്വർണ്ണാഭരണങ്ങൾ ഉള്ള
അധിരൂഢ
- വിശേഷണം:
- വർദ്ധിച്ച
- കരേറിയ
- കരേറ്റപ്പെട്ട
അധിരോഹൻ
- ആനപ്പാപ്പാൻ
അധിരോഹണം
- കരേറ്റം
അധിരോഹിണി
- കോണി
- കല്പട
- അധിരോഹണം ചെയ്യാനുള്ള(കയറാനുള്ള)തു് എന്നു വ്യുൽപ്പത്തി.
അധിവചനം
- അധികം പറക
- ഒരു വക്കീലിനെപ്പോലെ വ്യവഹരിക്കുക
- അനുകൂലം പറക
അധിവസിക്കുക
- പാർക്കുക
അധിവാസനം
- കറിക്കൂട്ടുകൾ
- മാലധൂപം ഇത്യാദികൊണ്ടു ശരീരവസ്ത്രതാംബൂലാദികൾക്കു ചെയ്യുന്ന പരിഷ്കാരം
- ബിംബപ്രതിഷ്ഠ
‘സംസ്കാരോഗന്ധമാല്യാദ്യൈ-
ര്യഃസ്യാത്തദധിവാസനം’
ര്യഃസ്യാത്തദധിവാസനം’
— അമരം
അധിവാസി
- വിശേഷണം:
- അധിവസിക്കുന്ന
- പാർക്കുന്ന
- സുഗന്ധം ഉണ്ടാക്കുന്ന
അധിവാസം
- പാർപ്പ്
- സുഗന്ധം വരുത്തുക
- വസ്ത്രം
- ഉടുപ്പു (കുപ്പായം)
അധിവാസൻ
- അയല്ക്കാരൻ
- സമീപസ്ഥൻ
അധിവാഹനം
- എടുക്കുക
- ചുമക്കുക
- കൊണ്ടുപോകുക
അധിവികർത്തനം
- വെട്ടുക
അധിവിന്ന
- ഒരുവൻ ഒന്നാമതു വേട്ട സ്ത്രീ
- വിവാഹാനന്തരം സപത്നീലാഭമുണ്ടായവൾ എന്നു വ്യുൽപത്തി. (ദശരഥന്റെ ഭാര്യയായ കൗസല്യയ്ക്കു് ഈ പേർ ഉചിതം തന്നെ.)
അധിവേദം, അധിവേദനം
- ഒരു ഭാര്യയെക്കൂടി വേൾക്കുക
അധിശ്രയണി
- അടുപ്പു്
- ഇതിൽ പാകം ചെയ്യുന്നതിനാൽ ഈ പേർ സിദ്ധിച്ചു. (പര്യായങ്ങൾക്കു ‘അടുപ്പു്’ എന്ന ശബ്ദം നോക്കുക.)
അധിഷ്ഠാനം
- ആധാരം
- ആശ്രയം
- വണ്ടിച്ചക്രം
- പട്ടണം
- നഗരം
- പ്രഭാവം
- ആക്രമിക്കുക (സ്ഥിതിചെയ്യുക)
- ആശ്രയിച്ചിട്ടുള്ള ഇരിപ്പു എന്നു ചിലർ പറയുന്നു.
അധിഷ്ഠിതം
- ആദികാരണം
- ഉറപ്പിക്കപ്പെട്ടതു്
- നിശ്ചയിക്കപ്പെട്ടതു്
അധീത
- വിശേഷണം:
- പഠിച്ച
- ഓർമ്മിച്ച
അധീതി
- പഠിത്തം
- ഓർമ്മ
അധീതി
- വിശേഷണം:
- പഠിത്തമുള്ള
- ഓർമ്മയുള്ള
അധീതി
- പഠിത്ത്വമുള്ളവൻ
- ഓർമ്മയുള്ളവൻ
അധീന
- വിശേഷണം:
- അന്യന്റെ ചൊൽക്കീഴിൽ അടങ്ങിയ
അധീനൻ
- അധി (തന്റെ മേൽ) ഇനൻ (സ്വാമി) ഉള്ളവൻ
- ഇങ്ങനെ (പ്രഭുവിനെ) അധിഗമിച്ചവൻ എന്നു വ്യുൽപത്തി.
- അധീനൻ, നിഘ്നൻ, ആയത്താൻ, അസ്വച്ഛന്ദൻ, ഗൃഹ്യകൻ-5-ഉം, അന്യനു അധീനനായിട്ടുള്ളവന്റെ പേർ. ‘പരതന്ത്രഃ പരാധീനഃ പരവാൻനാഥവാനപി’ അമരം, പരതന്ത്രൻ, പരാധീനൻ, പരവാൻ, നാഥവാൻ 4-ഉം, അന്യന്റെ ചൊല്പടിക്കു നടക്കുന്നവന്റെ പേർ. 9-ഉം പരതന്ത്രത്തിന്റെ പേരെന്നും പറയുന്നുണ്ട്.
‘അധീനോനിഘ്നആയത്തോ
സ്വച്ഛന്ദോർഗൃഹ്യകോപ്യസൗ’
സ്വച്ഛന്ദോർഗൃഹ്യകോപ്യസൗ’
— അമരം
അധീനത
- അന്യന്റെ ചൊൽകീഴിൽ അടങ്ങിയ സ്ഥിതി
അധീനം
- കീഴടങ്ങൽ
- വശം
അധീര
- വിശേഷണം:
- ധൈര്യമില്ലാത്ത
- ഉറപ്പില്ലാത്ത
- ഭയമുള്ള
- അധീരൻ, കാതരൻ 2-ഉം, രോഗാദികൊണ്ടു് വ്യാകുലമനസ്സായിട്ടുള്ളവന്റെ പേർ.
‘എന്നെ അധീരനെന്നൊരുമപഹസിക്കരുതേ’
‘അധീരെകാതരഃ’
— നളചരിതംകഥകളി
‘അധീരെകാതരഃ’
— അമരം
അധീവാസസ്സ്
- മുഴുവൻ ദേഹവും മറയ്ക്കുന്ന ഉടുപ്പു് (കുപ്പായം)
അധീശൻ
- അധിനാഥൻ
- അധിഭർത്താവു എന്നതു നോക്കുക.
അധീശ്വരൻ
- നാടുവാഴികളാൽ വണങ്ങപ്പെട്ട രാജാവു്
- തന്റെ ചുറ്റുമുള്ള മറ്റു രാജാക്കന്മാരെ കീഴടക്കി വാഴുന്ന രാജാവു്. അധികനായ ഈശ്വരൻ എന്നു താൽപര്യം.
അധുനാ
- ഇപ്പോൾ (ഈ കാലത്തിൽ)
- ഏതർഹി, സമ്പ്രതി, ഇദാനീം, അധുനാ, സാമ്പ്രതം — ഈ 5-നും, ഇപ്പോൾ (ഈ കാലത്തിൽ) എന്നർത്ഥം.
‘ഏതർഹിസംപ്രതീദാനീ
മധുനാസാംപ്രതംതഥാ’
മധുനാസാംപ്രതംതഥാ’
— അമരം
‘നന്മയോടിന്ദ്രവരാശയതാകും
പെണ്മണിതന്നുടെമുഖമിദമധുനാ’
പെണ്മണിതന്നുടെമുഖമിദമധുനാ’
— ഉത്തരാസ്വയംവരം കഥകളി
അധുനാതന
- വിശേഷണം:
- ഇപ്പോഴുള്ള
- ഇക്കാലത്തുള്ള
അധൃതി
- ധൈര്യമില്ലായ്ക
അധൃഷ്ട
- വിശേഷണം:
- ലജ്ജയുള്ള
- സഭാകമ്പമുള്ള
- അധൃഷ്ടൻ, ശാലീനൻ 2-ഉം, ലജ്ജിച്ചവന്റെ പേർ.
‘സ്യാദധൃഷ്ടേതുശാലീനഃ’
— അമരം
അധൃഷ്യ
- വിശേഷണം:
- ജയിച്ചുകൂടാത്ത
- അതിക്രമിച്ചുകൂടാത്ത
- ലജ്ജയുള്ള
- അധൃഷ്യ × അഭിഗമ്യം.
അധൃഷ്യ
- ഒരാറു്
അധേനു
- പാൽ നൽകാത്ത പശു
അധോക്ഷ
- വിശേഷണം:
- വണ്ടിയുടെ അച്ചിന്റെ താഴെയുള്ള
അധോക്ഷജൻ
- വിഷ്ണു
- തപസ്വികളാൽ മാത്രം കാണപ്പെടാവുന്നവൻ, ഇന്ദ്രിയങ്ങളെ താഴ്ത്തി ഉണ്ടായവൻ, അധോക്ഷ (ജിതേന്ദ്രിയ) ന്മാരിൽ ജനിക്കുന്നവൻ (പ്രത്യക്ഷനായി ഭവിക്കുന്നവൻ.)
അധോഗതി
- കീഴ്പെട്ടുള്ളപോക്കു്
അധോഗന്താവു്
- എലി
അധോഘണ്ട
- വലിയ കടലാടി
- നായൂരി എന്നും പറയും.
അധോജിഹ്വിക
- അടിനാക്കു്
അധോഫലം
- കീഴുകാനെല്ലി
അധോഭക്തം
- ആഹാരം കഴിഞ്ഞതിന്റെശേഷം കുടിക്കുന്ന ഒരു ഡോസ് (ഒരു നേരത്തേമാത്രം അടങ്ങിയതു) വെള്ളം അല്ലെങ്കിൽ മരുന്നു്
അധോഭാഗം
- കീഴ്വശം
- താഴത്തെ പ്രദേശം
അധോഭുവനം
- പാതാളം
- താഴത്തെ ലോകം എന്നു ശബ്ദാർത്ഥം.
അധോമുഖ
- വിശേഷണം:
- തലതാഴ്ത്തിയ
- [അവാക്കു്, അധോമുഖൻ 2-ഉം, തലതാഴ്ത്തിയവന്റെ പേർ. ‘അവാഗ്രം’ അവനതം, ആനതം - 3-ഉം, അധോമുഖമായിട്ടുള്ളതിന്റെ പേർ.
അധോമുഖ
- കൊഴുപ്പാ
അധോലോകം
- പാതാളം
- താഴത്തേലോകം
അധോവാതം
- കീഴ്പെട്ടുള്ള വായു
- കീഴ്പ്പെട്ടുള്ള വായുവിന്റെ ഗതിയെ തടുത്താൽ ഗുന്മം, ഉദാവർത്തം, പൃഷ്ഠോദരവസ്ത്യാദികളിൽ വേദന, ഇന്ദ്രിയങ്ങൾക്കു തളർച്ച, വായുവിനും മൂത്രത്തിനും മലത്തിനും തടവു്, ദൃഷ്ടിനാശം അഗ്നിനാശം, ഹൃദ്രോഗം ഇവ സംഭവിക്കും.
‘അധോവാതസ്യരോധേന
ഗുന്മോദാവർത്തരുക്ലമാഃ
വാതമൂത്രശകൃത്സംഗ
ദൃഷ്ട്യഗ്നിവധഹൃൽഗതാഃ’
ഗുന്മോദാവർത്തരുക്ലമാഃ
വാതമൂത്രശകൃത്സംഗ
ദൃഷ്ട്യഗ്നിവധഹൃൽഗതാഃ’
— അഷ്ടാംഗഹൃദയം
അധോവായു
- കീഴ്പ്പെട്ടുള്ള വായു
- (അധോവാതം നോക്കുക).
അധോംശുകം
- ഉടുക്കുന്ന വസ്ത്രം
- ഉത്തരീയത്തിന്റെ താഴെയുള്ള വസ്ത്രം എന്നു പദാർത്ഥം.
അധഃ
- താഴേടം
- താഴെ
അധഃകരിക്ക
- താഴത്താക്കുക
അധഃപതനം
- തോൽവി
- സ്ഥാനത്തുനിന്നു താഴുക
- കീഴ്പ്പെട്ടുവീഴുക
അധഃപുഷ്പി
- കൊഴുപ്പാ
അധഃശല്യം
- വലിയകടലാടി
അദ്ധ്യണ്ഡ
- നായ്ക്കുരണ
- കിഴുകാനെല്ലി
അദ്ധ്യർക്കം
- മന്താരം
അദ്ധ്യയനം, അദ്ധ്യായം
- പഠിത്തം
- ഓർമ്മ
അദ്ധ്യവസിത
- വിശേഷണം:
- ഉത്സാഹിച്ച
- ശ്രമിച്ച
- നിശ്ചയിച്ച
അദ്ധ്യവസാനം
- ഉത്സാഹം
- ശ്രമം
അദ്ധ്യവസായം
- ഉത്സാഹം
- അവസാനം വരെ നിലനില്ക്കുന്നതു് എന്നു വ്യുൽപത്തി
അദ്ധ്യവസായി
- വിശേഷണം:
- ഉത്സാഹമുള്ള
അദ്ധ്യശനം
- അമിതമായ ഭക്ഷണം
അദ്ധ്യക്ഷ
- വിശേഷണം:
- ഒരു കാര്യത്തിൽ പ്രത്യേകാധികാരം ലഭിച്ച
- അദ്ധ്യക്ഷൻ എന്നാൽ എല്ലാദിക്കിലും ചെല്ലുന്നവൻ, പ്രത്യേകമായി കണ്ടറിയുന്നവൻ എന്നു താൽപര്യം. അധികൃതങ്ങളായ അക്ഷങ്ങളോടുകൂടിയവൻ അദ്ധ്യക്ഷൻ.
അദ്ധ്യക്ഷം
- പ്രത്യക്ഷമായിട്ടുള്ളതു്
- പഴമുണ്പാല
അദ്ധ്യാകാശം
- ആകാശത്തിങ്കൽ
അദ്ധ്യാത്മ
- വിശേഷണം:
- തന്നെ സംബന്ധിച്ച
അദ്ധ്യാത്മജ്ഞാനം, അദ്ധ്യാത്മവിദ്യ
- ആത്മാവിനെക്കുറിച്ചുള്ള അറിവു്
അദ്ധ്യാത്മപ്രദീപം(കം)
- പരമാത്മജ്ഞാനത്തെ തെളിയിക്കുന്നതു്
അദ്ധ്യാത്മരാമായണം
- പരമാത്മജ്ഞാനത്തെ കൊടുക്കുന്നവനായ ശ്രീരാമൻ ചെയ്തിട്ടുള്ള കൃത്യങ്ങളെ അറിവാനുള്ള മാർഗ്ഗം
അദ്ധ്യാത്മവിചാരം
- പരമാത്മജ്ഞാനത്തെ സംബന്ധിച്ച ആലോചന
അദ്ധ്യാത്മം
- സൂക്ഷ്മശരീരം
- തന്നെ സംബന്ധിച്ചതു്
- പരമാത്മാവു്
അദ്ധ്യാപകൻ
- പഠിപ്പിക്കുന്നവൻ
- അദ്ധ്യയനംചെയ്യിക്കുന്നവൻ എന്നു വ്യുൽപത്തി.
- ഉപാദ്ധ്യായൻ, അദ്ധ്യാപകൻ 2-ഉം പഠിപ്പിക്കുന്നവന്റെ പേർ.
‘ഉപാദ്ധ്യായോധ്യാപകോഥ’
— അമരം
അദ്ധ്യാപനം
- അദ്ധ്യയനംചെയ്ക
- പഠിപ്പിക്ക
അദ്ധ്യായം
- വകുപ്പുകൾ ചേർന്നുണ്ടാകുന്നതിന്റെ പേർ
- പദങ്ങൾ ചേർന്നു വാക്യവും വാക്യങ്ങൾചേർന്നു വകുപ്പും ഉണ്ടാകുന്നു. വകുപ്പിനു ഖണ്ഡിക എന്നും പറയുന്നു. കീഴ്വകുപ്പു് — ഉപഖണ്ഡിക. അദ്ധ്യായത്തിനു പകരം സർഗ്ഗം, അങ്കം, കാണ്ഡം ഇത്യാദിയും ഉപയോഗിച്ചുവരുന്നു.
അദ്ധ്യായി
- വിശേഷണം:
- പഠിക്കുന്ന
അദ്ധ്യാരൂഢ
- വിശേഷണം:
- പെരുകിയ
- കേറിയ
അദ്ധ്യാരോപം, അദ്ധ്യാരോപണം
- ചുമത്തുക (ചുമത്തൽ)
അദ്ധ്യാരോപിത
- വിശേഷണം:
- ചുമത്തപ്പെട്ട
അദ്ധ്യാരോഹം, അദ്ധ്യാരോഹണം
- കയറുക (കരേറ്റം)
അദ്ധ്യാസനം
- കയറിയിരിപ്പു്
- ഇരിപ്പു്
- സ്ഥലം
അദ്ധ്യാസിക്കുക
- ഇരിക്കുക
‘അദ്ധ്യാസിച്ചേകശയ്യാംപതിവരതരുണീ’
— അമരുകശതകം
അദ്ധ്യാസിതൻ
- കയറിയിരിക്കുന്നവൻ
അദ്ധ്യാഹാരം, അദ്ധ്യാഹരണം
- ഊഹം
- കുറവുള്ളതിനെ തീർപ്പാൻ കൂടുതൽ പദത്തെ ചേർക്കുക
അദ്ധ്യൂഢ
- വിശേഷണം:
- അധികം വർദ്ധിച്ച
- ഐശ്വര്യമുള്ള (സമ്പത്തുള്ള)
അദ്ധ്യൂഢ
- വളരെ സ്ത്രീകളെ വിവാഹം ചെയ്തവൻ ആദ്യം വിവാഹം ചെയ്ത സ്ത്രീയുടെ പേർ
- ഈ സ്ത്രീക്കു് പിന്നീടു്, ഭർത്താവു് വേട്ട മറ്റൊരുവളോടുകൂടിയവൾ എന്നു വ്യുൽപത്തി. അധിശബ്ദത്തിന്നു് ഇവിടെ ഊർദ്ധ്വം എന്നർത്ഥം. (അധിവിന്ന എന്ന ശബ്ദം നോക്കുക).
അദ്ധ്യൂഢൻ
- ശിവൻ
അദ്ധ്യൂധ്നി
- തടിച്ചുനിറഞ്ഞ അകിടുള്ള പശു
- അധികം ‘ഊധോ യസ്യ’ എന്നു വ്യുൽപ്പത്തി. (ഊധസ്സു് എന്നതു് അകിടിന്റെ പര്യായമാകുന്നു.)
അദ്ധ്യേക്ഷണ
- ഗുരു മുതലായവരെ ആരാധിക്കുക
- ഗുരു മുതലായവരെ ഒരു കാര്യത്തിൽ പ്രവർത്തിപ്പിക്ക (ക്ഷണിക്ക)
- ഗുരു മുതലായവരെ അപേക്ഷാപൂർവമായി ഏതെങ്കിലും ഒരു കാര്യത്തിൽ നിയോഗിക്കുക
- (സൽക്കാരപൂർവമായിട്ടുള്ളതു് എന്നു വ്യുൽപത്തി.) അദ്ധ്യേക്ഷണൻ എന്നതിനു കണ്ടാൽ ക്ഷണിക്കുന്നവൻ എന്നുള്ള അർത്ഥവും കാണുന്നു.
- സനി, അദ്ധ്യേക്ഷണം 2-ഉം ഗുരു മുതലായവരെ ആരാധിക്കുന്നതിന്റെ പേർ.
‘സനിസ്ത്വദ്ധ്യേക്ഷണ’
— അമരം
അദ്ധ്യേതാവു്
- വിദ്യാർത്ഥി
അദ്ധ്രുവ
- വിശേഷണം:
- നിശ്ചയമില്ലാത്ത
- ഉറപ്പില്ലാത്ത
അദ്ധ്രുഷം
- പനി കൂടിയുള്ള ഒരുവക രോഗം
- അണ്ണാക്കിൽ ചെമന്ന നിറത്തിൽ മന്ദമായ നീരുണ്ടാകും. കഠിനമായ വേദനയും കാണും.
അദ്ധ്വഗഭോഗ്യം, അദ്ധ്വഭോഗ്യം
- അമ്പഴം
അദ്ധ്വഗ
- ഗംഗാനദി
അദ്ധ്വഗൻ
- വഴിപോക്കൻ
അദ്ധ്വഗം
- ഒട്ടകം
- വെട്ടിക്കുതിര
അദ്ധ്വഗമനം
- വഴിനടപ്പു്
അദ്ധ്വനീനൻ
- വഴിപോക്കൻ
- നല്ലവണ്ണം വഴിനടക്കുന്നവൻ എന്നു വ്യുല്പത്തി.
‘അർദ്ധ്വനീനൈരതിശ്രാന്തൈ
രവകേശീവപാദപഃ’
രവകേശീവപാദപഃ’
— ഭാരതചമ്പു
അദ്ധ്വന്യൻ
- വഴിപോക്കൻ
- അദ്ധ്വാവിനെ ഗമിക്കുന്നവൻ എന്നു വ്യുൽപത്തി.
അദ്ധ്വപ്രശോഷി
- അധികം വഴിനടക്കുക നിമിത്തം ക്ഷീണിച്ചവൻ
അദ്ധ്വപ്രശോഷം
- ക്ഷയരോഗം
- അധികം വഴിനടക്കുക ഹേതുവായിട്ടുണ്ടാകും. ഉണങ്ങിയ മുഖം, ഉണങ്ങിയ മൂത്രാശയം, ഉണങ്ങിയ അണ്ണാക്കു് ഇവ ലക്ഷണങ്ങൾ.
അദ്ധ്വബാധം
- വഴിയടപ്പു്
അദ്ധ്വര
- വിശേഷണം:
- വളഞ്ഞതല്ലാത്ത
- കുഴങ്ങാത്ത
- ശ്രദ്ധയുള്ള
അദ്ധ്വരഥൻ
- വഴിയാത്രയിൽ സാമർത്ഥ്യമുള്ള ദൂതൻ
അദ്ധ്വരഥം
- വഴി പോകാനുള്ള തേരു്
അദ്ധ്വരം
- യാഗം
- സ്വർഗ്ഗമാർഗ്ഗത്തെ തരുന്നതു്, വൈദികമാർഗ്ഗത്തെ ദാനം ചെയ്യുന്നതു്.
‘അദ്ധ്വരത്തിങ്കൽച്ചെന്നു ശുനകൻ മന്ത്രംകൊണ്ടു
ശുദ്ധമാംപുരോഡാശം കൊണ്ടുപോകുന്നപോലെ’
ശുദ്ധമാംപുരോഡാശം കൊണ്ടുപോകുന്നപോലെ’
— അദ്ധ്യാത്മരാമായണം
അദ്ധ്വൎയ്യു
- യാഗത്തിങ്കൽ യജൂർവേദകർമ്മം ചെയ്യുന്ന ഋത്വിക്കിന്റെ പേർ
- തന്റേതെന്ന വിചാരത്തോടുകൂടെ (കപടം കാണിക്കാതെ) യാഗത്തിൽ പ്രവർത്തിക്കുന്നവൻ.
അദ്ധ്വശല്യം
- വലിയ കടലാടി
അദ്ധ്വസിദ്ധകം
- നൊച്ചി
അദ്ധ്വസ്ത
- വിശേഷണം:
- ഇല്ലാതാക്കപ്പെട്ട
- നശിപ്പിക്കപ്പെട്ട
അദ്ധ്വാധിപൻ
- വഴി (റോട്ടു) വിചാരിപ്പുകാരൻ
അദ്ധ്വാനപ്പെടുക
- പ്രയത്നപ്പെടുക; വലിയ വേലചെയ്യുക
അദ്ധ്വാനം
- പ്രയത്നം
- ധ്വാനം (ശബ്ദം) ഇല്ലായ്ക
അദ്ധ്വാന്തം
- ഇരുട്ടില്ലായ്ക
- അസ്തമനശോഭ
അദ്ധ്വാവു്
- വഴി
- ബലത്തെ ഭക്ഷിക്കുന്നതു (ഇല്ലാതാക്കുന്നതു) എന്നു വ്യുൽപത്തി.
‘അദ്ധ്വപരിശ്രമമുൾക്കൊണ്ടയ്യോ
നിദ്രവരാത്തതുമാര്യമറന്നോ’
നിദ്രവരാത്തതുമാര്യമറന്നോ’
— ഉത്തരരാമായണം ചംപു
അന
- ഇല്ലാ
- അല്ല
- ഉദാ:‘അനോപമയായശക്തി’ ഇത്യാദി.
അനക
- വിശേഷണം:
- അധമസ്ഥിതിയിലുള്ള
- (അണക എന്നതു നോക്കുക).
അനക്കം
- ഇളക്കം
അനക്കുക
- ഇളക്കുക
- ചലിപ്പിക്കുക
അനക്ഷ
- വിശേഷണം:
- കാഴ്ചയില്ലാത്ത
- അച്ചുത്തടിയില്ലാത്ത
അനക്ഷരം
- പറവാൻ യോഗ്യമല്ലാത്തതു്
- വിദ്യയില്ലാത്തതു്
- നിന്ദ്യങ്ങളായ അർത്ഥത്തോടുകൂടിയതു് എന്നു വ്യുൽപത്തി.
- അനക്ഷരം, അവാച്യം 2-ഉം പറവാൻയോഗ്യമല്ലാത്ത വാക്കിന്റെപേർ.
‘അനക്ഷരമവാച്യംസ്യതേ’
— അമരം
അനഗാരൻ
- അഗാരം (ഭവനം) ഇല്ലാത്തവൻ
- സന്യാസി
അനഗാരിക
- അലഞ്ഞുനടക്കുന്ന സന്യാസിയുടെ ഭവനമില്ലാത്ത സ്ഥിതി
അനഘ
- വിശേഷണം:
- അഘം (പാപം) ഇല്ലാത്ത
- വ്യസനമില്ലാത്ത
- ദോഷം ഇല്ലാത്ത
- കുറ്റം ഇല്ലാത്ത
‘അനഘമതാകിന കനകഗൃഹത്തിൽ
കനിവിലിരുത്തിപ്പരിപാലിച്ചു’
കനിവിലിരുത്തിപ്പരിപാലിച്ചു’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അനഘ
- അതിവിടയം
അനഘൻ
- വിഷ്ണു
- ശിവൻ
അനങ്ങുക
- ഇളകുക
- ചലിക്കുക
അനംഗ
- വിശേഷണം:
- അംഗം (ശരീരം) ഇല്ലാത്ത
- അവയവം ഇല്ലാത്ത
- ജ്ഞാനമില്ലാത്ത
അനംഗൻ
- കാമദേവൻ
- അംഗം (ശരീരം, ജ്ഞാനം) ഇല്ലാത്തവൻ എന്നു വ്യുൽപത്തി. (ശിവന്റെ തീക്കണ്ണിൽ കാമൻ ദഹിച്ചതു സുപ്രസിദ്ധമാണല്ലൊ).
അനംഗം
- ആകാശം
- കാറ്റു്
അനംഗാരി
- ശിവൻ
- അനംഗ(കാമ)ന്റെ അരി(ശത്രു). കാമദേവൻ എന്നതിന്റെ പര്യായങ്ങളോടു ശത്രു എന്നർത്ഥമുള്ള പദം ചേർത്താൽ ശിവൻ എന്നർത്ഥമുണ്ടാകും.
അനച്ച
- വിശേഷണം:
- ചൂടുള്ള
- (അനൽച്ച എന്നും കാണുന്നുണ്ടു്).
‘അനച്ചയുള്ളവെള്ളംകൊ
ണ്ടശേഷംക്ഷാളനംചെയ്യും’
ണ്ടശേഷംക്ഷാളനംചെയ്യും’
— നാളായണീചരിതം തുള്ളൽ
അനച്ഛ
- വിശേഷണം:
- അച്ഛം (തെളിഞ്ഞതു്) അല്ലാത്തതു്
- തെളിവില്ലാത്തതു്
അനഞ്ജന
- വിശേഷണം:
- അഞ്ജനം (മഷി) ഇല്ലാത്ത
- ചായക്കൂട്ടില്ലാത്ത
- മലിനതയില്ലാത്ത
- കളങ്കമില്ലാത്ത
- കുറ്റമില്ലാത്ത
അനഞ്ജനം
- ആകാശം
- പരബ്രഹ്മം
- വിഷ്ണു
അനഡുജിഹ്വ
- കൊഴുപ്പാ
അനഡ്വാൻ
- കാള
- അനസ്സിനെ (വണ്ടിയെ) വഹിക്കുന്നതിനാൽ ഈ പേർ വന്നു.
അനഡ്വാഹി
- പശു
അനതി
- വിശേഷണം:
- അധികമല്ലാത്ത
അനതിതീവ്രം
- വിശേഷണം:
- അതിതീവ്രം (അതികഠിനം) അല്ലാത്ത
- ഏതിനേക്കാൾ അതിതീവ്രമായി മറ്റൊന്നില്ലയോ അതു്
അനതിപ്രാംശു
- അതിദീർഘനല്ലാത്തവൻ
അനതിരിക്തം
- അതിയായി ഒഴിഞ്ഞതു്
- (പൊളളയായതു് അതിരിക്തം അങ്ങിനെ അല്ലാത്തതു് അനതിരിക്തം).
അനതിലംഘ്യം
- തടുക്കാൻ കഴിയാത്തതു്
അനതിവാമനൻ
- അധികം ഹ്രസ്വകായൻ (കിളരം കുറഞ്ഞവൻ) അല്ലാത്തവൻ
അനതിശയനൻ
- അതിശയിക്കപ്പെടുവാൻ കഴിയാത്തവൻ
- (അതിശയിക്ക = കവിയുക).
അനതീത
- വിശേഷണം:
- അതീതം (കഴിഞ്ഞു പോയതു്) അല്ലാത്ത
അനത്തിനു്
- എല്ലാത്തിനും
‘വരുമൊരുപുണ്യക്ഷേത്രമനത്തിനു’
— ഭഗവൽഗീത
അനത്തു
- മുഴുവനും
- എല്ലാം
- (പ്രാചീന മലയാളം. പ്രചാരലുപ്തം).
അനത്തുക
- ചൂടുപിടിപ്പിക്കുക
അനധീനകൻ
- തറയിൽ അവകാശിയല്ലാത്ത തച്ചൻ
- ആർക്കും അധീനനല്ലാത്തവൻ എന്നു വ്യുൽപ്പത്തി. ഇവനു ബോധിച്ചതുപോലെ ഏതു സമയവും ആർക്കും വേല ചെയ്യാം, തറയിൽ അവകാശിയായ തച്ചനു ഗ്രാമതക്ഷൻ എന്നു പേർ. ഇവൻ ഇന്നപ്പോൾ ഇന്ന വേലക്കു ചെല്ലേണ്ടതാണെന്നു നിർബന്ധമുണ്ടു്. അനധീനകൻ × ഗ്രാമതക്ഷൻ.
അനദ്ധ്യക്ഷ
- വിശേഷണം:
- മേലധികാരമില്ലാത്ത
- പ്രത്യക്ഷമല്ലാത്ത
അനനാസ്
- കൈതച്ചക്ക
- (അന്ന്യഭാഷയിൽ നിന്നും വന്നതായിരിക്കണം.)
അനനുവർത്തനം
- അനുസരിക്കായ്ക
അനദ്ധ്യയന, അനദ്ധ്യായ
- വിശേഷണം:
- പഠിത്തമില്ലാത്ത
- ഒഴിവുളള
അനന്ത
- വിശേഷണം:
- അന്തം (നാശം) ഇല്ലാത്ത
- അവസാനമില്ലാത്ത
അനന്ത
- ഭൂമി
- അനന്തൻ ധരിച്ചിരിക്കുന്നതു് എന്നും അവസാനമില്ലാത്തതു് എന്നും വ്യുൽപ്പത്തി.
- കൊടുത്തുവ്വാ
- അവസാനമില്ലാത്തതു് എന്നർത്ഥം
- നറുനീണ്ടി
- അവസാനമില്ലാത്ത മാഹാത്മ്യത്തോടു കൂടിയതു്
- കുപ്പ മഞ്ഞൾ
- പല രാജ്യങ്ങളിലും പരന്നിരിക്കുന്നതു്
- കറുക
- നാടെങ്ങും വ്യാപിക്കുന്നതു്
- കടുക്ക
- മുഞ്ഞ
- നെല്ലി
- ചിറ്റമൃതു്
- തിപ്പലി
- ത്രികോല്പക്കൊന്ന
- വെറ്റിലക്കൊടി
- മേത്തോന്നി
- പുരുവിനു കൗസല്യയിലുണ്ടായ ജനമേജയന്റെ ഭാര്യ
- പാർവതി
- ചെറുചീര
അനന്തകൻ
- വേഴൽ
അനന്തജിത്തു്
- വിശേഷണം:
- സർവവും ജയിക്കുന്ന
അനന്തജിത്തു്
- വിഷ്ണു
അനന്തൻ
- ആദിശേഷൻ
- ശേഷൻ, അനന്തൻ 2-ഉം ആദിശേഷന്റെ പേർ.
‘ശേഷോനന്തഃ’
— അമരം
അനന്തം
- ആകാശം
- അന്തം (അവസാനം) ഇല്ലാത്തതു്
- അഭ്രകം
- സ്വർണ്ണം
- വെങ്കൊടിത്തൂവം
- നൊച്ചി
- പാമ്പു്
- പരബ്രഹ്മം
അനന്തദൃഷ്ടി
- ശിവൻ
- ഇന്ദ്രൻ
അനന്തദേവൻ
- ആദിശേഷൻ
- വിഷ്ണു
അനന്തപടം
- നാഗപടം
- കഴുത്തിലെ ഒരാഭരണം
- ഇപ്പോൾ അധികം നടപ്പില്ല. നാഗപടത്താലി ഇതിൽ ഉൾപ്പെട്ടതാണു്. നാഗപടത്തിന്റെ മാതിരി ഇപ്പോൾ തോടയിലും മറ്റും കൊത്തുപണി കാണുന്നുണ്ടു്.
അനന്തമുടി, അനന്തോടി
- കാതില
- (കാതിലിടുന്ന ആഭരണം.)
അനന്തമൂലം
- നറുനീണ്ടി
അനന്തര
- വിശേഷണം:
- അതിന്റെശേഷമുള്ള
- പിന്നത്തെ
- വളരെ സമീപിച്ച
അനന്തരപ്പാടു്
- അവകാശി
അനന്തരം
- അതിന്റെശേഷം
‘അനന്തരംബ്രാഹ്മണനേവമൂചെ’
— ശ്രീകൃഷ്ണചരിതം
അനന്തരവൻ
- ശേഷകാരൻ
- (സഹോദരിയുടെ പുത്രൻ).
- പിൻവാഴ്ചക്കാരൻ
- (അടിതോൽ എന്നതു നോക്കുക).
- മരുമകൻ
- (മകളുടെ ഭർത്താവു്).
- മുതലവകാശമുള്ളവൻ
- അനുജൻ
അനന്തരസ്ഥാനം
- പിൻവാഴ്ച
- അനന്തരവന്റെ സ്ഥാനം (അവകാശം.)
അനന്തൽ
- ചിറ്റുറക്കം
അനന്തവിജയം
- ധർമ്മപുത്രരുടെ ശംഖിന്റെ പേർ
അനന്തശയനം
- തിരുവനന്തപുരത്തുള്ള സുപ്രസിദ്ധമായ ഒരു ക്ഷേത്രമാകുന്നു
- പരശുരാമൻ തിരുവല്ലത്തു് എഴുന്നെള്ളിത്താമസിക്കുമ്പോഴാണു് അനന്തശയനം ഉണ്ടായതെന്നു് ഐതിഹ്യമുണ്ടു്.
- തിരുവനന്തപുരം
- തിരുവിതാംകൂർ
അനന്തശീർഷ
- വാസുകിയുടെ ഭാര്യ
അനന്തവാതം
- ഒരു രോഗം
- ഇതു പിൻകഴുത്തിലെ ഞരമ്പുകളെ പീഡിപ്പിച്ചിട്ടു് പിടലികളിൽ കഠിനമായ വേദന ഉണ്ടാക്കുകയും മറ്റും ചെയ്യും.
അനന്താസനൻ
- വിഷ്ണു
‘മനാഗനന്താസനനായദേവൻ
മനോഹരംസാദരമംബഭാഷെ’
മനോഹരംസാദരമംബഭാഷെ’
— ശ്രീകൃഷ്ണചരിതം
അനന്യ
- വിശേഷണം:
- തുല്യമില്ലാത്ത
അനന്യജൻ
- കാമദേവൻ
- മനസ്സിൽ അല്ലാതെ വേറേ ഒരിടത്തും ജനിക്കാത്തവൻ. (പ്രത്യക്ഷമാവാത്തവൻ). വിഷ്ണുപുത്രൻ.
‘അനന്യജശരങ്ങളാൽനിഹിതനായൊരീയെന്നെനീ’
— മലയാളശാകുന്തളം
അനന്യബന്ധു
- വേറെബന്ധുവില്ലാത്ത
അനന്യബുദ്ധി
- വിശേഷണം:
- ഒന്നിൽതന്നെമനസ്സുറച്ച
അനന്യവൃത്തി
- ഒന്നിൽതന്നെ മനസ്സുപതിച്ചവൻ
- ഒന്നിൽതന്നെ ശ്രദ്ധയുള്ളവൻ വേറെ ഒന്നിൽ പ്രവർത്തിക്കാത്തവൻ എന്നു താൽപര്യം.
അനന്യശാസന
- വിശേഷണം:
- അന്യശാസന (വേറെ കല്പന) കൂടാത്ത
- ഒരേ കല്പനയുള്ള
അനന്യാദൃശം
- വിശേഷണം:
- വിശേഷമായ
- മറ്റുള്ളവരെപ്പോലെയല്ലാത്ത
അനന്വയ
- വിശേഷണം:
- സംബന്ധമില്ലാത്ത
- കൂടെചേർന്നു ഗമിക്കാത്ത
അനന്വയം
- സംബന്ധമില്ലാത്തതു്
- ഒരലങ്കാരം
- വേറെ ഒരു സദൃശവസ്തുവില്ലെന്നു കാണിപ്പാനായി ഒരു വസ്തുവിനെ അതിനോടു തന്നെ ഉപമിക്കുന്നതു് അനന്വയം എന്ന അലങ്കാരമാകുന്നു. ഉദാ:രാമരാവണയുദ്ധത്തിനു സദൃശം രാമരാവണയുദ്ധംതന്നെ.
അനപത്യ
- വിശേഷണം:
- അപത്യം (സന്തതി) ഇല്ലാത്ത
അനപത്യത, അനപത്യത്വം
- സന്തതിയില്ലായ്ക
അനപത്യൻ
- സന്തതിയില്ലാത്തവൻ
അനപായ
- വിശേഷണം:
- അപായം (നാശം) ഇല്ലാത്ത
അനപായം
- നാശമില്ലാത്തതു്
- ഒരു വൃത്തം
- (പ്രകൃതിഛന്ദസ്സിലുൾപ്പെട്ടതു്. വരി ഒന്നിനു 21 അക്ഷരം വീതം കാണും.)
‘സഭഭത്തോടിഹകേൾസസനയചേരുകിലേർപ്പെടുമനപായം’
— വൃത്തമഞ്ജരി
.അനപേക്ഷ
- അപേക്ഷ (ആഗ്രഹം) ഇല്ലായ്ക
- ഉപേക്ഷ
അനപേക്ഷൻ
- യോഗി
- ആഗ്രഹമെല്ലാം ത്യജിച്ചവൻ
അനപേതാർത്ഥൻ
- അർത്ഥത്തോടു കൂടിയവൻ
അനപ്പു്
- ചൂടു്
- ഉഷ്ണം
അനഭിജ്ഞൻ
- അറിവില്ലാത്തവൻ
- മൂഢൻ
- വേണ്ടതുപോലെ അറിഞ്ഞിട്ടില്ലാത്തവൻ
അനഭ്രം
- വിശേഷണം:
- മേഘമില്ലാത്ത
അനഭ്രംശം
- ദുഷിക്കപ്പെടാത്തതു്
അനംശുമൽഫല
- വാഴ
അനമൻ
- ബ്രാഹ്മണൻ
അനമിതംപചൻ
- ലുബ്ധൻ(പിശുക്കൻ)
- മിതംപചൻ എന്നാൽ മിതമായി പാകം ചെയ്യുന്നവൻ എന്നർത്ഥം, അങ്ങിനെയല്ലാത്തവൻ അനമിതംപചൻ.
അനമ്ര
- വിശേഷണം:
- വണക്കമില്ലാത്ത
അനയം
- ചൂതു മുതലായ സപ്തവ്യസനങ്ങൾ
- പൂർവത്തിൽ ചെയ്ത പാപകർമ്മം
- ആപത്തു്
- ഇതുകൊണ്ടു് സുഖത്തിൽ എത്തുന്നില്ലന്നു വ്യുൽപത്തി.
- നീതികേടു്
- മുറകേടു്
അനരണ്യൻ
- സൂര്യവംശത്തിലെ ഒരു രാജാവു്
അനരുക
- കായുക
- ചൂടുപിടിക്കുക
അനർഗ്ഗള
- വിശേഷണം:
- തടവുകൂടാത്ത
‘അനർഗ്ഗളംവൈദ്യുതമായവിഭ്രമം
നിനയ്ക്കിലിബ്ഭൂമിയിലുത്ഭവിക്കുമോ’
നിനയ്ക്കിലിബ്ഭൂമിയിലുത്ഭവിക്കുമോ’
— അഭിജ്ഞാനശാകുന്തളം
അനർഗ്ഘ
- വിശേഷണം:
- വിലമതിക്കവയ്യാത്ത
‘അനക്കംകൂടാതേനരവരനണഞ്ഞാശുകുതുകാ
ദനർഗ്ഘസ്വർണ്ണാഭംശയിതമരയന്നപ്പരിവൃഢം’
ദനർഗ്ഘസ്വർണ്ണാഭംശയിതമരയന്നപ്പരിവൃഢം’
— നളചരിതം കഥകളി
അനർഗ്ഘം
- ശരിയല്ലാത്ത വില
അനർഗ്ഘരാഘവം
- ഒരു നാടകം
- ഇതിന്റെ കർത്താവു് മുരാരിമിശ്രനാണു്. അതിനാൽ മുരാരിനാടകമെന്നും പറയുന്നുണ്ടു്. കഥാവസ്തു രാമായണം ആകുന്നു.
അനർത്ഥ
- വിശേഷണം:
- അർത്ഥം (സമ്പത്തു്) ഇല്ലാത്ത
- പ്രയോജനമില്ലാത്ത
അനർത്ഥം
- ഉപദ്രവം
- ദുർഗ്ഘടം
- ആപത്തു്
അനർത്ഥകം
- അനുചിതവാക്കു്
- അർത്ഥമില്ലാത്ത വാക്കു്
- [അബദ്ധം, അനർത്ഥകം 2-ഉം, അർത്ഥമില്ലാത്ത വാക്കിന്റെ പേർ.
‘അബദ്ധംസ്യാദനർത്ഥകം’
— അമരം
.അനർത്ഥചതുഷ്ടയം
- ദുഷ്കൃതജന്യം സുകൃതജന്യം അപരാധജന്യം ഭക്തിജന്യം — മനസ്സിനെ നേർവഴിയിൽ വിടാതെ കുഴയ്ക്കുന്നവയാകുന്നു.
അനർഹൻ
- അയോഗ്യൻ
അനൽ
- ചൂടു്
- തീയു്
അനൽച്ച
- ചൂടു്
- (അനച്ച നോക്കുക.)
അനലൻ
- അഗ്നിദേവൻ
- സകല പ്രാണികളും ഇതിനാൽ ജീവിക്കുന്നതു കൊണ്ടു് ഈ പേരുണ്ടായി. ഭക്ഷണസാധനങ്ങളിൽ തൃപ്തിയില്ലാത്തവൻ എന്നും ജീവിച്ചിരിപ്പാൻ ഹേതുഭൂതൻ എന്നും വ്യുൽപത്തികാണുന്നു.
- തീയ്
- പിത്തം
- കൊടുവേലി
- വെളുത്ത വെണ്ടകം
- വിഷ്ണു
- വാസുദേവൻ
- അഷ്ടവസുക്കളിൽ ഒരുവൻ
അനലനാമാ
- കൊടുവേലി
അനലപ്രഭ
- അഗ്നിപ്രഭ
- ചെറുപ്പുന്ന
അനലപ്രിയ
- (അഗ്നിയുടെ ഭാര്യ) സ്വാഹ
അനലം
- ചേരുമരം
- കൊടുവേലി
- സ്വർണ്ണം
അനലംകൃത
- വിശേഷണം:
- അലംകൃതം(അലങ്കരിക്കപ്പെട്ടതു്) അല്ലാത്ത
അനലി
- കൊക്കുമന്താരം
അനല്പ
- വിശേഷണം:
- വളരെ
- അല്പമല്ലാത്ത
അനവച്ഛിന്നം
- അവച്ഛിന്നമല്ലാത്തതു്
- മുറിക്കപ്പെടാത്തതു്
- ഒന്നിച്ചിരിക്കുന്നതു്
അനവധാന
- വിശേഷണം:
- മനസ്സിരുത്തൽ ഇല്ലാത്ത
അനവധാനത
- പ്രമാദം (മനസ്സിരുത്തൽ ഇല്ലായ്ക
- ) സാവധാനം ഇല്ലായ്ക
- പ്രമാദം, അനവധാനത 2-ഉം പ്രമാദത്തിന്റെ പേർ.
‘പ്രമാദോനവധാനതാ’
— അമരം
.അനവധാരിതൻ
- അറിയപ്പെടാത്തവൻ
- അനിശ്ചിതൻ
അനവദ്യ
- വിശേഷണം:
- കുറ്റമില്ലാത്ത
- കളങ്കമറ്റ
‘അനന്തജന്മാർജ്ജിതമസ്മൽപുണ്യഫലം
അനവദ്യകന്യാരൂപംകാൺകനീ’
അനവദ്യകന്യാരൂപംകാൺകനീ’
— ദക്ഷയാഗം കഥകളി
അനവധി
- വിശേഷണം:
- വളരെ
- അവധി (അറുതി) ഇല്ലാത്ത
അനവനം
- രക്ഷയില്ലായ്ക
അനവമ
- നിർദ്ദോഷ
‘ഭീമനരേന്ദ്രസുതാദമയന്തീനാമരമാനവമം’
— നളചരിതം കഥകളി
അനവരത
- വിശേഷണം:
- എല്ലായ്പോഴുമുള്ള
അനവരാർദ്ധ്യൻ
- മുഖ്യൻ
- ശ്രേഷ്ഠൻ
അനവരാർദ്ധ്യം
- മുഖ്യം
- ശ്രേഷ്ഠം
- അവരമായ അർദ്ധത്തിൽ (ഒടുക്കം) ഭവിച്ചതു് അവരാർദ്ധ്യം. അതല്ലാത്തതു് അനവരാർദ്ധ്യം. അതായതു് ആദ്യത്തേതു്, (മുഖ്യം എന്നു പദാർത്ഥം.)
അനവസരം
- വിശേഷണം:
- ജോലിയുള്ള
അനവസ്കരം
- അവസ്കരം (മലം) ഇല്ലാത്തതു്
- ശുദ്ധി വരുത്തിയതു്
അനവസ്ഥിത
- വിശേഷണം:
- സ്ഥിരതയില്ലാത്ത
- വ്യവസ്ഥയില്ലാത്ത
അനവസ്ഥിതൻ
‘ക്രോധിക്കർത്ഥവുമില്ല, ശഠനുമിത്രമില്ല
ക്രൂരനുനാരിയില്ല, സുഖിക്കു വിദ്യയില്ല,
കാമിക്കുനാണമില്ല, കോശമില്ലലസനു
സർവവുമില്ലനൂനമനുവസ്ഥിതനോർത്താൽ’
ക്രൂരനുനാരിയില്ല, സുഖിക്കു വിദ്യയില്ല,
കാമിക്കുനാണമില്ല, കോശമില്ലലസനു
സർവവുമില്ലനൂനമനുവസ്ഥിതനോർത്താൽ’
— മഹാഭാരതം — വിദുരവാക്യം
അനവസ്ഥിതി
- അവസ്ഥിതി (സ്ഥിരത) ഇല്ലാത്തതു്
- വ്യവസ്ഥയില്ലാത്തതു്
അനവഹിതത
- അന്ധാളിത്തം
- മനസ്സിരുത്തായ്ക
അനവഹിതൻ
- കരുതൽ കൂടാത്തവൻ
‘അദ്ധ്വാവിൽപുക്കനവഹിതനായങ്ങുമിങ്ങുംനടന്നാൽ’
— മയൂരസന്ദേശം
.അനവാപ്ത
- വിശേഷണം:
- അവാപ്തം (ലഭിക്കപ്പെട്ടതു്)അല്ലാത്ത
- ലഭിക്കാത്ത
അനവീകൃതം
- കാവ്യദോഷങ്ങളിൽ ഒന്നു
- ‘ഭംഗികൾ മാറ്റി പുതുപ്പിക്കാതെ ഒരേ മട്ടിൽ നീളെ തുടരുന്നതു്’ എന്നു ഭാഷാഭൂഷണം.
അനവ്രതൻ
- അല്പം സന്യാസവൃത്തിയുള്ളവൻ
- മേൽപ്രകാരമുള്ള ഒരു ജയിനൻ
അനശന
- വിശേഷണം:
- അശനം (ഭക്ഷണം) ഇല്ലാത്ത
- ഉപവസിക്കുന്ന
‘അനശനേനപരമാബാലവൃദ്ധം
അവനിദേവന്മാരുമഴലോടെ’
അവനിദേവന്മാരുമഴലോടെ’
— കിർമ്മീരവധം കഥകളി
അനശനദീക്ഷ
- സർവവും വെടിഞ്ഞു സന്യസിച്ചതിൽപിന്നീടു മേലിൽ ജലപാനംപോലും ചെയ്കയില്ലെന്നുള്ള ദൃഢനിശ്ചയം
- ഉണ്ണുകയില്ലെന്നുള്ള വ്രതം
അനശ്വര
- വിശേഷണം:
- നശ്വരം (നാശം) ഇല്ലാത്ത
- എന്നേയ്ക്കുമുള്ള
അനസ്സ്
- വണ്ടി (ചാടു്)
- അനസ്സ്, ശകടം 2-ഉം വണ്ടിയുടെ (ചാടിന്റെ) പേർ.
- ജനനം
- ജീവൻ
- ശ്വാസം
- അടുക്കള
- അമ്മ
- അച്ഛൻ
- ചോറു
‘ക്ലീബേനശ്ശകടഃ’
— അമരം
.‘തത്രൈവവിചാരിച്ചുനാന്മുഖനതുനേര
മെത്രയുംവിരവിനാലനസ്സുനിർമ്മിച്ചഥ’
മെത്രയുംവിരവിനാലനസ്സുനിർമ്മിച്ചഥ’
— സ്കന്ദപുരാണം
അനസൂയ
- അത്രിമുനിയുടെ പത്നി
- ദുർവാസസ്സുമഹർഷിയുടെ അമ്മ
- മാണ്ഡവ്യൻ എന്ന മഹർഷി ‘നാളെ സൂര്യനുദിക്കുന്ന നേരത്തു നാശം വന്നു ഭവിക്കും നിനക്കെടൊ’ എന്നു് ഉഗ്രതപസ്സിനെ ശപിക്കയാൽ അദ്ദേഹത്തിന്റെ ഭാര്യയായ ശീലവതി സൂര്യനെ തപസ്സു ചെയ്തു ഉദിക്കാതാക്കി. അക്കാലത്തു അനസൂയ തന്റെ പ്രിയസഖിയായ ശീലവതിയ്ക്കു് മംഗല്യദോഷം നേരിടാത്ത വിധത്തിൽ സൂര്യനെ ഉദിപ്പിക്കയും ഈ വിഷയത്തിൽ സഹായിക്കണമെന്നപേക്ഷിച്ച് ത്രിമൂർത്തികൾക്കും മറ്റും ഇഷ്ടലാഭം വരുത്തുകയും ചെയ്തു. അനസൂയ തന്റെ ഭർത്താവിന്റെ ആശ്രമത്തിൽകൂടെ ഗംഗയെ പ്രവഹിപ്പിച്ചു. ഭൂമിയിൽ ഒരിക്കൽ ഘോരമായ ക്ഷാമം ഉണ്ടായപ്പോൾ ഈ പതിവ്രതാരത്നം ജലഫലമൂലാദികൾ സൃഷ്ടിച്ചു് ജനങ്ങളെ സംരക്ഷിച്ചു. ഒരിക്കൽ അനസൂയയുടെ പാതിവ്രത്യപരീക്ഷണാർത്ഥം ത്രിമൂർത്തികൾ അവരുടെ ഭാര്യമാരുടെ വാക്കുകേട്ടു ചെന്നപ്പോൾ അവരെ ശിശുക്കളാക്കിത്തീർക്കുകയും ആ ഭാര്യമാർ വന്നു സങ്കടം പറകയാൽ ത്രിമൂർത്തികളെ പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. ശ്രീരാമനും സീതയും ലക്ഷ്മണനും അത്രിയുടെ ആശ്രമത്തിൽ ചെന്നപ്പോൾ അനസൂയ വേണ്ടുംവണ്ണം അവരെ സൽകരിക്കയും സീതക്കു തക്ക ഗുണദോഷങ്ങളും, പോകുമ്പോൾ ശരീരകാന്തി സദാപി നിലനിൽക്കുന്നതിനു സീതയെ അനുഗ്രഹിച്ചു വിശ്വകർമ്മാവു നിർമ്മിച്ച ഒരു ദുകൂലവും കുണ്ഡലവും അംഗരാഗവും നൽകയും ചെയ്തിട്ടുണ്ടു്.
- ശകുന്തളയുടെ ഒരു തോഴി
അനഹങ്കാരം, അനഹംകൃതി
- അഹങ്കാരം
- അഹംകൃതി (ഞാൻ എന്നുള്ള ഭാവം) ഇല്ലായ്ക
- അടക്കം
അനാകാര
- വിശേഷണം:
- ആകാരം (ശരീരം) ഇല്ലാത്ത
- രൂപം ഇല്ലാത്ത
അനാകാലം
- ക്ഷാമം
- അനവസരം
അനാകുല
- വിശേഷണം:
- ആകുലം (വ്യസനം) ഇല്ലാത്ത
- ദുഃഖം ഇല്ലാത്ത
- ചിന്നിച്ചിതറിയതല്ലാത്ത
അനാകൃത
- വിരോധിക്കപ്പെടാത്ത
അനാകൃഷ്ട
- വിശേഷണം:
- ആകൃഷ്ടം (ആകർഷിക്കപ്പെട്ടതു്) അല്ലാത്ത
അനാക്രാന്ത
- വിശേഷണം:
- എതിർക്കപ്പെടാത്ത
- ആക്രമിക്കപ്പെടാത്ത
അനാക്രാന്ത
- കണ്ടകാരിച്ചുണ്ട
- ചെറുവഴുതിന
അനാഗത
- വിശേഷണം:
- വരാത്ത
- വരാനിരിക്കുന്ന
- (ഇതു കാലത്തോടു ചേരും).
- പഠിക്കാത്ത
- പ്രാപിക്കാത്ത
- ലഭിക്കാത്ത
- അറിയാത്ത
അനാഗതശ്മശ്രു
- മീശവരാത്തവൻ
‘രുദ്വൃദ്ധൗശ്മശ്രുപുമ്മുഖേ’
‘ബാലകനനാഗതശ്മശ്രുവാം വടുവിനു
കാലദേശാവസ്ഥാദിഭേദബുദ്ധിയുമില്ല’
— അമരം
.
‘ബാലകനനാഗതശ്മശ്രുവാം വടുവിനു
കാലദേശാവസ്ഥാദിഭേദബുദ്ധിയുമില്ല’
— ഭാരതം
അനാഗതാഹം
- നാളെ
- അപ്രാപ്തമായ ദിവസം
അനാഗതാർത്തവ
- തിരളാത്തവൾ
- അനാഗതമാർത്തവം യസ്യാഃ (ഋതുകാലം വരാത്തവൾ) എന്നു വ്യുൽപത്തി.
അനാഗമം
- വിശേഷണം:
- ആഗമമല്ലാത്ത
- വ്യവഹാരത്തിൽ ആധാരമില്ലാത്ത
അനാഗമ്യൻ
- അടുത്തുകൂടാത്തവൻ
അനാഘ്രാതം
- മണപ്പിക്കപ്പെട്ടതല്ലാത്ത
‘അനാഘ്രാതം പുഷ്പം പുതുമധുവനാ സ്വാദിതരസം’
— അഭിജ്ഞാനശാകുന്തളം
.അനാചാര
- വിശേഷണം:
- ആചാരം (മര്യാദ
- സന്മാർഗ്ഗം) ഇല്ലാത്ത
അനാജി
- ധാന്യം
അനാജ്ഞപ്ത
- വിശേഷണം:
- ആജ്ഞപ്തം (ആജ്ഞാപിക്കപ്പെട്ടതു
- കല്പിക്കപ്പെട്ടതു്) അല്ലാത്ത
അനാജ്ഞാതൻ
- അറിയപ്പെടാത്തവൻ
- അറിയപ്പെട്ട എല്ലാറ്റിനെക്കാൾ ശ്രേഷ്ഠൻ
അനാതപം
- തണൽ
അനാതുര
- വിശേഷണം:
- ദുഃഖമില്ലാത്ത
- രോഗമില്ലാത്ത
അനാത്യന്തിക
- വിശേഷണം:
- നിലനില്ക്കാത്ത
- സ്ഥിരതയില്ലാത്ത
- അവസാനത്തേതല്ലാത്ത
- ഇടയ്ക്കിടവരുന്ന
- കൂടക്കൂടെവരുന്ന
അനാഥ
- വിശേഷണം:
- നാഥൻ (രക്ഷിതാവു്
- രാജാവു്
- ഭർത്താവു്) ഇല്ലാത്ത
അനാഥത്വം
- രക്ഷിതാവില്ലാത്തസ്ഥിതി
അനാഥപിണ്ഡദൻ
- ഒരു കച്ചവടക്കാരൻ
- ബുദ്ധഗൗതമൻ ശിഷ്യരെ അഭ്യസിപ്പിച്ചതു് ഇയാളുടെ തോട്ടത്തിൽ വെച്ചാകുന്നു.
അനാദരം
- നിന്ദ
- ആദരം (സൽക്കാരം) ഇല്ലായ്ക
- അനാദരം, പരിഭവം, പരീഭാവം, തിരസ്ക്രിയ, രീഢ, അവമാനന, അവജ്ഞ, അവഹേളനം, അസൂക്ഷണം 9-ഉം, അനാദരത്തിന്റെ പേർ.
‘അനാദരഃ പരിഭവഃ
പരീഭാവസ്തിരസ്ക്രിയാ
രീഢാവമാനനാവജ്ഞാ
വഹേളനമസൂക്ഷണം’
പരീഭാവസ്തിരസ്ക്രിയാ
രീഢാവമാനനാവജ്ഞാ
വഹേളനമസൂക്ഷണം’
— അമരം
അനാദി
- വിശേഷണം:
- ആദി (ആരംഭം
- തുടർച്ച) ഇല്ലാത്ത
അനാദിത്വം
- ആദിയില്ലാത്ത സ്ഥിതി
അനാദിതരിശു്
- പണ്ടേ തരിശായിക്കിടന്ന സ്ഥലം
അനാദിനിധനം
- ആദിയും അവസാനവും ഇല്ലാത്തതു്
അനാദിബന്ധം
- മായയുടെ കെട്ടുപാടു്
അനാദിമദ്ധ്യാന്ത
- വിശേഷണം:
- ആദിയും മദ്ധ്യവും അന്തവും ഇല്ലാത്ത
അനാദീനവ
- വിശേഷണം:
- കുറ്റമില്ലാത്ത
- നിർദ്ദോഷമായ
- പിഴയില്ലാത്ത
- കുറവില്ലാത്ത
അനാദൃത
- വിശേഷണം:
- ആദൃതം (ആദരിക്കപ്പെട്ടതു്) അല്ലാത്ത
- നിന്ദിക്കപ്പെട്ട
അനാദേയ
- വിശേഷണം:
- സ്വീകരിക്കാൻ യോഗ്യമല്ലാത്ത
- കൈക്കൊൾകത്തക്കതല്ലാത്ത
അനാദ്യ
- അദി (ഭക്ഷി) ക്കത്തക്കതല്ലാത്ത
- ആദ്യമല്ലാത്ത
അനാദ്യൻ
- ആദിയില്ലാത്തവൻ
- ഈശ്വരൻ
അനാദ്യന്തൻ
- ആദിയും അന്ത(അവസാന)വും ഇല്ലാത്തവൻ
- ഈശ്വരൻ
- ‘കച്ഛപസൂകുരവേഷമനാദ്യന്തം’ (ഭാഗവതം)
അനാദ്യവിദ്യ
- മായാ
- ഈശ്വരന്റെ ശക്തി
അനാധാര
- വിശേഷണം:
- ആധാരം (സഹായം
- ആശ്രയം) ഇല്ലാത്ത
അനാധി
- വിശേഷണം:
- ആധി (ദുഃഖത്തെ ഉണ്ടാക്കുന്നതു) ഇല്ലാത്ത
- വ്യാകുലമില്ലാത്ത
അനാധൃഷ്യൻ
- കൗരവരിൽ ഒരുവൻ
അനാധൃഷ്ട
- വിശേഷണം:
- അഹംകാരമില്ലാത്ത
- കുറ്റമില്ലാത്ത
- തടുക്കപ്പെടാൻ വയ്യാത്ത
അനാധൃഷ്ടി
- യാദവസൈന്യത്തിന്റെ അധിപൻ
- ഉഗ്രസേനന്റെ പുത്രൻ
അനാപ്തി
- ലഭിക്കായ്ക
അനാമക
- വിശേഷണം:
- പ്രസിദ്ധിയില്ലാത്ത
- കേൾവിയില്ലാത്ത
- പേരില്ലാത്ത
അനാമകം
- അർശസ്സ് എന്ന മൂലരോഗം
അനാമത്തു്
- സൂക്ഷിപ്പാൻ ഏല്പിക്കൽ
- രക്ഷക്കായിവെയ്ക്കുക
അനാമയ
- വിശേഷണം:
- ആമയം (വ്യാധി) ഇല്ലാത്ത
- ദുഃഖമില്ലാത്ത
അനാമയം
- രോഗമില്ലായ്മ
- (രോഗത്തിന്റെ അഭാവമെന്നു ശബ്ദാർത്ഥം).
- [അനാമയം, ആരോഗ്യം 2-ഉം, രോഗമില്ലായ്മയുടെ പേർ..
‘അനാമയംസ്യാദാരോഗ്യം’
— അമരം
.അനാമിക
- മോതിരവിരൽ
- പേരു പറവാൻ പാടില്ലാത്തതു് എന്നു ശബ്ദാർത്ഥം. (അംഗുലി എന്നതു നോക്കുക). ബ്രഹ്മാവു കള്ളം പറഞ്ഞതിനാൽ ശിവൻ ഈ വിരൽകൊണ്ടാണു ബ്രഹ്മാവിന്റെ തല മുറിച്ചതു്. തന്നിമിത്തം ഇതിനു ബ്രഹ്മഹത്യദോഷം ഉണ്ടു്. ഈ വിരലിന്മേൽ പവിത്രധാരണം ചെയ്യുന്നതിനു കാരണം ഇതാകുന്നു. മോതിരം ധരിക്കുന്നതിനും സംഗതി ഇതുതന്നെ. സാമുദ്രികാ ലക്ഷണപ്രകാരം അനാമികയിൽ നിന്നു് ഒരു രേഖ ചെറുവിരലിനെ പ്രാപിച്ചാൽ അയാൾ ധനികനാകും.
- മോതിരവിരലിൽനിന്നു് ആരംഭിച്ചു് ഒരു രേഖ ചെറുവിരലിനെ പ്രാപിക്കയാണെങ്കിൽ ആയാൾ ധനികനും അമ്മയുടെ ഇഷ്ടനും ആകും.
‘അനാമികാൽപരം രേഖാ
കനിഷ്ഠാസ്യാദൃഥാധികം
ധനവൃദ്ധികരംപുംസാം
മാതൃപക്ഷോബഹുസ്തഥാ’
കനിഷ്ഠാസ്യാദൃഥാധികം
ധനവൃദ്ധികരംപുംസാം
മാതൃപക്ഷോബഹുസ്തഥാ’
— സാമുദ്രികാലക്ഷണം
അനാമിഷ
- വിശേഷണം:
- ആമിഷം(മാംസം) ഇല്ലാത്ത
- ലാഭമില്ലാത്ത
അനാമൃത
- വിശേഷണം:
- മരണമില്ലാത്ത
- നാശമില്ലാത്ത
- നിത്യമായ
അനായാസം
- വിശേഷണം:
- മനസ്സിൽ ഭാരമില്ലാത്ത
- പ്രയാസമില്ലാത്ത
അനായാസകൃത
- വിശേഷണം:
- പ്രയാസംകൂടാതെചെയ്യപ്പെട്ട
അനായാസകൃതം
- എളുപ്പത്തിൽ ഉണ്ടാക്കപ്പെട്ട കഷായവിശേഷം
- പ്രയാസം കൂടാതെ ചമയ്ക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം.
അനായൂഷ്യ
- അധികം ആയുസ്സില്ലാത്ത
അനാരതം
- എല്ലായ്പോഴും
‘അനാരതം തുംബുതനാരദാദി
മുനീന്ദ്രവന്ദ്യസ്തൂതിവാദ്യഘോഷം’
മുനീന്ദ്രവന്ദ്യസ്തൂതിവാദ്യഘോഷം’
— ശ്രീകൃഷ്ണചരിതം
അനാര്യകം
- അകിൽ
- കുറച്ചു മഞ്ഞനിറമുള്ള അകിൽ
അനാര്യജം
- അല്പം മഞ്ഞനിറമുള്ള അകിൽ
അനാര്യതിക്ത
- കിരിയാത്ത
- ഇതിനു തമിഴിൽ ‘നിലവേപ്പു്’ എന്നു പറയുന്നു. കിരാതദേശത്തുണ്ടാകുന്നതു കിരിയാത്ത (കിരിയാത്തു്).
അനാർഷ
- വിശേഷണം:
- ഋഷിയെ സംബന്ധിച്ചതല്ലാത്ത
- വൈദികമല്ലാത്ത
അനാലസ്യം
- ആലസ്യം (ക്ഷീണം) ഇല്ലായ്ക
- ചൊടിപ്പു്
അനാലംബു(ഭു)ക
- രജസ്വല
- (തീണ്ടായിരുന്നവൾ).
അനാലോകിതൻ
- നോക്കപ്പെടാത്തവൻ
അനാവശ്യം
- ആവശ്യമില്ലായ്ക
- പ്രയോജനമില്ലായ്ക
അനാവാസയോഗ്യം
- പാർക്കുന്നതിനു് തക്കതല്ലാത്തതു്
അനാവില
- വിശേഷണം:
- ആവിലം (കലങ്ങിയതു്) അല്ലാത്ത
- തെളിഞ്ഞ
അനാവൃത
- വിശേഷണം:
- ആവൃതം (മറയ്ക്കപ്പെട്ടതു്) അല്ലാത്ത
- മറയ്ക്കപ്പെടാത്ത
അനാവൃതൻ
- മറയ്ക്കപ്പെടാത്തവൻ
- നഗ്നൻ
അനാവൃഷ്ടി
- വൃഷ്ടി (മഴ) ഇല്ലായ്മ
അനാവേധോൽകീർണ്ണം
- ആവേധോൽകീർണ്ണം (കുത്തിത്തുളയ്ക്കപ്പെട്ടതു്) അല്ലാത്ത
‘അനാവേധോൽകീർണ്ണം മണി’
— അഭിജ്ഞാനശാകുന്തളം
.അനാശ
- വിശേഷണം:
- ആശ (ആഗ്രഹം) ഇല്ലാത്ത
- (അൻ + ആശ).
- നാശം ഇല്ലാത്ത
- — (അ + നാശ).
അനാശസ്ത
- വിശേഷണം:
- സ്തുതിക്കപ്പെടാത്ത
- പ്രശംസിക്കപ്പെടാത്ത
അനാശ്രയ
- ആശ്രയം (രക്ഷ) ഇല്ലായ്ക
അനാശ്രവ
- വിശേഷണം:
- കേൾക്കാത്ത
- ചെവി പൊട്ടായ
അനാസ്ഥ
- വിശേഷണം:
- വിചാരമില്ലാത്ത
- മാനമില്ലാത്ത
- വിശ്വാസമില്ലാത്ത
- ആഗ്രഹമില്ലാത്ത
അനാസ്ഥാന
- വിശേഷണം:
- സഭയില്ലാത്ത
- ശരിയായ സ്ഥാനം ഇല്ലാത്ത
- തക്ക ഇരിപ്പിടം ഇല്ലാത്ത
അനാഹത
- വിശേഷണം:
- ആഹതം (മുറിയ്ക്കപ്പെട്ടതു്
- അടിയ്ക്കപ്പെട്ടതു്) അല്ലാത്ത
അനാഹതം
- നെയിത്തുതറിയിൽനിന്നു് ഉടൻ എടുത്തതും മുറിയ്ക്കാത്തതും അലക്കാത്തതുമായ വസ്ത്രം
- (കുത്തു് എന്നു ഭാഷ)
- ആറാധാരങ്ങളിൽ ഒന്നു്
അനാഹാരം
- ആഹാരമില്ലായ്ക
അനാഹാര്യ
- വിശേഷണം:
- സ്വാഭാവികമായ
- ഭക്ഷിക്കത്തക്കതല്ലാത്ത
- കൈക്കലാക്കത്തക്കതല്ലാത്ത
അനിക
- കിണികിണിപ്പാല
അനിക്ഷു
- ചെറിയ കുരുവിക്കരിമ്പു്
അനിഗൂഹിതം
- മറയ്ക്കപ്പെടാത്തതു്
അനിച്ചം
- ഉപ്പനിച്ചം
അനിത്യ
- വിശേഷണം:
- സ്ഥിരമല്ലാത്ത
- ഏറെക്കാലം നിൽക്കാത്ത
അനിത്യക്രിയ
- കൂടക്കൂടെയുള്ള പ്രവൃത്തി
അനിന്ദിത
- വിശേഷണം:
- നിന്ദിതം (നിന്ദിക്കപ്പെട്ടതു്) അല്ലാത്ത
അനിമിത്ത
- വിശേഷണം:
- അടിസ്ഥാനമില്ലാത്ത
- കാരണമില്ലാത്ത
അനിമിത്തലിംഗനാശം
- ഒരു നയന രോഗം
- ദേവന്മാരേയൊ ഋഷികളേയൊ ഗന്ധർവന്മാരേയൊ മഹാസർപ്പങ്ങളേയൊ സൂര്യനേയൊ സൂക്ഷിച്ചുനോക്കുന്നതുകൊണ്ടു മനുഷ്യന്റെ കണ്ണിനു കാഴ്ചയില്ലാതാവുക.
അനിമിഷം
- മത്സ്യം
- എമച്ചു മിഴി ഇല്ലാത്തതു്.
അനിമിഷൻ
- ദേവൻ
‘അനിമിഷവരാര ധരിച്ചുകൊൾവിൻ
കനിവൊടുകൈടഭവൈരിതൻനിയോഗം’
കനിവൊടുകൈടഭവൈരിതൻനിയോഗം’
— ശ്രീകൃഷ്ണചരിതം
അനിമേഷ
- എമച്ചു മിഴിയോടുകൂടാത്ത
‘ജനമെല്ലാമുൻമുഖമാ
യനിമേഷകളായ നേത്രപംക്തികളാൽ,
യനിമേഷകളായ നേത്രപംക്തികളാൽ,
— അഭിജ്ഞാനശാകുന്തളം
അനിമേഷം
- മത്സ്യം
അനിയന്ത്രണീയൻ
- തടുക്കാൻ കഴിയാത്തവൻ
- അടക്കിവയ്ക്കാൻ കഴിയാത്തവൻ
അനിയന്ത്രിതൻ
- തനിക്കു ബോധിച്ചതുപോലെ ചെയ്യുന്നവൻ
അനിയന്ത്രിതം
- അടക്കി വെക്കപ്പെടാത്തതു്
- സ്വാതന്ത്ര്യമുള്ളതു്
അനിയമപരിവൃത്തം
- കാവ്യദോഷങ്ങളിൽ ഒന്നു്
- നിയമം വേണ്ടാത്തിടത്തു അതു ചെയ്യുന്നതു് ഉദാ:, ‘വദനംചന്ദ്രകാന്തംതാൻ’ ഇവിടെ ‘ചന്ദ്രകാന്തം താൻ’ എന്ന നിയമം അനാവശ്യകം. [ഭാഷാഭൂഷണം].
അനിരുദ്ധ
- വിശേഷണം:
- നിരുദ്ധം (തടഞ്ഞതു്)അല്ലാത്ത
- തടുക്കപ്പെടുവാൻ കഴിയാത്ത
അനിരുദ്ധൻ
- കൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നന്റെ മകൻ. ബാണാസുരന്റെ മകളായ ഉഷയുടെ ഭർത്താവു്
അനിർദ്ദേശം
- ആജ്ഞയില്ലായ്ക
- (കല്പനയില്ലായ്ക)
അനിർദ്ദേശ്യം
- വിശേഷണം:
- തിരിച്ചു പറയപ്പെടുവാൻ കഴിയാത്ത
അനിർദ്ധാരിത
- വിശേഷണം:
- ക്ഌപ്തപ്പെടുത്താത്ത
അനിർമ്മല
- വിശേഷണം:
- നിർമ്മലം (പരിശുദ്ധം) അല്ലാത്ത
അനിർവചനീയ
- വിശേഷണം:
- പറയുവാൻ കഴിയാത്ത
അനിർവചനീയസർവസ്വം
- ശ്രീഹർഷന്റെ ഒരു പുസ്തകം
അനിർവചനീയൻ
- ഈശ്വരൻ
- ഇന്ന പ്രകാരമുള്ളവൻ എന്നു പറയപ്പെടുവാൻ ആർക്കും കഴിയാത്തതുകൊണ്ട് ഈ പേർ വന്നു.
അനിർവാണ
- വിശേഷണം:
- കഴുകാത്ത
- കുളിക്കാത്ത
- മോക്ഷമില്ലാത്ത
അനിർവാച്യം, അനിർവചനീയം
- പറയപ്പെടുവാൻ കഴിയാത്തതു്
അനിവാര്യ
- വിശേഷണം:
- തടുത്തുകൂടാത്ത
- (നിവാര്യം — നിവാരണംചെയ്യത്തക്കതു്. നിവാരണംചെയ്ക = തടുക്കുക).
അനിർവാഹം
- നിർവാഹമില്ലായ്ക
- തീർച്ചയില്ലായ്ക
- സാദ്ധ്യമില്ലായ്ക
അനിർവേദം
- വിശേഷണം:
- തളർച്ചയില്ലാത്ത
- വിനയമില്ലാത്ത
- വെറുപ്പില്ലാത്ത
അനിർവേശം
- ശമ്പളമില്ലായ്ക
- അധമമായ
- പ്രവൃത്തിയില്ലായ്ക
- ഉറച്ചുനിൽക്കായ്ക
അനിലഘ്നം(ഘ്നകം)
- താന്നി
അനിലൻ
- വായു
- സകലപ്രാണികളെയും ജീവിപ്പിക്കുന്നവൻ എന്നു വ്യുൽപത്തി.
അനിലന്മാർ
- അനിലന്മാർ എന്ന ഗണദേവതകൾ (അനിലന്മാർ 49.)
അനിലാത്മജൻ
- ഭീമൻ
- ഹനുമാൻ
അനിലോദ്ധുത
- വിശേഷണം:
- വായുവിനാൽ അടിച്ചു പറത്തപ്പെട്ട
അനിശം
- എപ്പോഴും
- രാത്രിയിലും അടങ്ങിയിരിക്കാത്തതു്
- വിച്ഛേദകാലത്തോടുകൂടാത്തതു്
അനിഷിദ്ധ
- വിശേഷണം:
- നിഷിദ്ധം (നിഷേധിക്കപ്പെട്ടതു്) അല്ലാത്ത
അനിഷ്കൃത
- വിശേഷണം:
- സ്ഥിരപ്പെടുത്താത്ത
- ഒതുങ്ങാത്ത
- നിവർത്തിക്കാത്ത
- തീർച്ചയാക്കാത്ത
അനിഷ്ട
- വിശേഷണം:
- ഇഷ്ടം (പ്രിയം) അല്ലാത്ത
- ആഗ്രഹിക്കപ്പെടാത്ത
അനിഷ്ടഗ്രഹം
- പാപഗ്രഹം
- ദുഷ്ടഗ്രഹം
അനിഷ്ടാപത്തി, അനിഷ്ടാപാദനം
- അനിഷ്ടലാഭം
അനിഴം
- ഒരു നക്ഷത്രം
- അനുഷം, അനുഴം ഇങ്ങനേയും പറയുന്നുണ്ടു്.
അനിസ്തീർണ്ണ
- വിശേഷണം:
- കടക്കരുതാത്ത
അനീകം
- സേന
- ഇതിനാൽ രാജശക്തി ജീവിക്കുന്നു എന്നു താൽപര്യം
- യുദ്ധം
അനീകസ്ഥം
- രാജാവിന്റെ അംഗരക്ഷകഗണം
- സൈന്യത്തിൽ ചേർന്നവർ എന്നു വ്യുല്പത്തി.
- അടയാളം
- യുദ്ധത്തിലുള്ള കാഹളം
- (ഊത്തു കുഴൽ).
അനീകസ്ഥൻ
- യോദ്ധാവു്(പോരാളി)
- ആയുധപാണിയായ ഒരു കാവൽക്കാരൻ
- ആനപ്പാപ്പാൻ
അനീകിനി
- സേന
- സൈന്യവിഭാഗം
- (അക്ഷൗഹിണി എന്നശബ്ദം നോക്കുക.)
അനീതി
- നീതി (മര്യാദ) കേടു്
- ദുഷിച്ച നടപ്പാവസ്ഥ (ദുർന്നടപ്പു്)
അനീലവാജി
- അർജ്ജുനന്റെ ഒരു പേർ
- (വെള്ളക്കുതിരയെവാഹനമാക്കിയവൻ)
അനീശ്വര
- വിശേഷണം:
- ഈശ്വരൻ ഇല്ലാത്ത
- രക്ഷിതാവില്ലാത്ത
അനീശ്വരവാദി
- ദൈവം ഇല്ലെന്നു പറയുന്നവൻ
- നാസ്തികൻ
അനീഹൻ
- അയോദ്ധ്യയിലെ ഒരു രാജാവു്
- ആഗ്രഹം ഇല്ലാത്തവൻ
അനു
- പിന്നാലെ
- സാദൃശ്യം
- തോറും
- ഭാഗം
- ലക്ഷണം
- സന്നിധി
- ആയാമം
- ഹീനം
- പിൻഭാഗം
- കൂടെ
അനുക
- വിശേഷണം:
- കാമിക്കുന്ന ശീലമുള്ള
അനുകൻ
- ഭർത്താവു്
- കാമുകൻ
- സ്ത്രീ തുടങ്ങിയുള്ള കാമവസ്തുക്കളെ കാമിക്കുന്നവൻ (ആഗ്രഹിക്കുന്നവൻ)
അനുകഥനം
- കൂടെ (കഥിക്കുക)പറയുക
അനുകഥനീയം
- കൂടെ (കഥിക്കത്തക്കതു്) പറയത്തക്കതു്
അനുകമ്പ
- കരുണാരസം
- ദയ
- കൃപ
- പരദുഃഖത്തിൽ മനസ്സിനെ ഇളക്കുന്നതു് (ചലിപ്പിക്കുന്നതു്)
‘അനുകമ്പായദിതവമാനസേ’
— നളചരിതം കഥകളി
.അനുകമ്പി
- കൃപയുള്ളവൻ
- ദയയുള്ളവൻ
‘വാനോർനദീപുരേവാണരുളീടുന്ന
ദീനാനുകമ്പിയാംകൃഷ്ണൻതിരുവടി’
ദീനാനുകമ്പിയാംകൃഷ്ണൻതിരുവടി’
— കല്യാണസൗഗന്ധികം തുള്ളൽ
അനുകമ്പിത
- വിശേഷണം:
- കൃപചെയ്യപ്പെട്ട
അനുകമ്പ്യ
- കൃപ (ദയ) ചെയ്യത്തക്ക
അനുകരണം
- അന്യനെപ്പോലെയുള്ള പ്രവൃത്തി
അനുകരിക്കുക
- അന്യൻ ചെയ്യുന്നതു പോലെ ചെയ്യുക
- മാതൃകയാക്കി സ്വീകരിക്കുക
അനുകല്പ
- വിശേഷണം:
- ഏകദേശം സദൃശമായ
അനുകല്പം
- സർവാംഗയുക്തമായ കർമ്മത്തിൽനിന്നു് ഏതാനും കുറഞ്ഞ കർമ്മം
- ശാസ്ത്രോക്തവിധി രണ്ടു പ്രകാരമുണ്ടു്. മുഖ്യവിധിക്കു പ്രഥമകല്പം എന്നും അപ്രധാനവിധിക്കു് (മുഖ്യ വിധിയെക്കാൾ താണതിനു്) അനുകല്പം എന്നും പേർ. ഉദാ:ഔപാസനത്തിനു നെല്ലു മുഖ്യം; അതു കിട്ടിയില്ലെങ്കിൽ വരിനെല്ലും മതിയാകും. ഇതു് അനുകല്പം..
അനുകർഷം
- തേരിന്റെ അടിപ്പലക
- അച്ചുതണ്ടിന്റെ ചുവട്ടിലെ ആണി
- അനുകർഷിക്കപ്പെടുന്നതു് എന്നു വ്യുൽപത്തി
- മന്ത്രംകൊണ്ടു വിളിക്കുക
- പിടിച്ചുവലിക്ക
അനുകർഷണം
- ആകർഷിക്കുക
- മന്ത്രംകൊണ്ടു വിളിക്കുക
അനുകാമം
- ഇച്ഛപോലെ
‘അധുനാനുകാമമിവനോടുകൂടി നീ
മധുരാനനേനനുവസിച്ചുകൊൾകെടോ’
മധുരാനനേനനുവസിച്ചുകൊൾകെടോ’
— ശ്രീകൃഷ്ണചരിതം
അനുകാമീനൻ
- ഇഷ്ടംപോലെ ചെയ്യുന്നവൻ
- ഇഷ്ടംപോലെ നടക്കുന്നവൻ
- കാമംഗാമി, അനുകാമീനൻ 2-ഉം, യുദ്ധാദികളിൽ സ്വേച്ഛപോലെ ഒരുവന്റെ കീഴടങ്ങാതെ സഞ്ചരിക്കുന്നവന്റെ പേർ.
‘കാമംഗാമൃനുകാമീനഃ’
— അമരം
.അനുകാര
- ഒന്നിനു തുല്യമായിട്ടു ചെയ്യുക
- മറ്റൊരുവനെപ്പോലെ ചെയ്യുക
- ഒരുവന്റെ രൂപം, ആചാരം, ഭാഷണം മുതലായവയെ മറ്റൊരുവൻ അനുകരിക്കുന്നതിന്റെ പേർ.
‘അനുഹാരോനുകാരഃസ്യാൽ’
— അമര
.അനുകാരി
- അനുകരിക്കുന്നവൻ
അനുകാര്യൻ
- അനുകരിക്കപ്പെടുവാൻ യോഗ്യൻ
അനുകാലം
- കാലത്തിനു തക്കവണ്ണം
അനുകീർത്തനം
- പറയുക
- അറിയിക്കുക
അനുകൂലം
- വിശേഷണം:
- ഹിതമായ
- ഇഷ്ടമായ
അനുകൂല
- ചെറിയ ദന്തി
അനുകൂലകം
- ചെറിയ ദന്തി
അനുകൂലത
- അനുസരിപ്പു്
- വിരോധമില്ലായ്മ
അനുകൂലശത്രു
- ഇഷ്ടമുള്ളഭാവത്തിൽ അടുത്തിരിക്കുന്ന (പെരുമാറുന്ന) വിരോധി
അനുകൂലിക്ക
- അനുസരിക്കുക
അനുകേസരോച്ചടാ
- മുത്തങ്ങ
അനുക്രമം
- ക്രമത്തെ (മുറയെ) അനുസരിച്ചതു്
അനുക്രമണം
- ക്രമം
- മുറ
അനുക്രമണി, അനുക്രമണിക
- ഒരു പുസ്തകത്തിലേ സംഗതിവിവരം
അനുക്രോശം
- കരുണാരസം
- കൃപ
- ദയ
- ദീനന്മാരെ വിളിച്ചുവരുത്തുക, ദീനന്മാരെക്കുറിച്ചു വ്യസനിക്കുക എന്നർത്ഥം, അനുശോചനം.
അനുക്തവാച്യം
- കാവ്യദോഷങ്ങളിൽ ഒന്നു്
- അവശ്യം പറയേണ്ടുന്ന അംശത്തെ പറയാതിരിക്ക. ഉദാ:‘തെല്ലല്ലലില്ലാത്തൊരു വേലവില്ലാൽ’ ഇവിടെ തെല്ലുപോലും അല്ലലില്ലാത്ത എന്നു വേണ്ടതാണു് — ഭാഷാഭൂഷണം.
അനുക്തവാതം
- ഒരു വാതരോഗം
അനുക്ത
- വിശേഷണം:
- പറയപ്പെടാത്ത
- (ഉക്തം = പറയപ്പെട്ടതു്.)
അനുക്ഷണം
- വേഗത്തിൽ
- പെട്ടെന്നു
- ക്ഷണത്തിൽ
- ഇടവിടാതെ
അനുഗ
- വിശേഷണം:
- അനുഗമിക്കുന്ന
- പിന്നാലെ പോകുന്ന
അനുഗൻ
- പിന്നാലെ നടക്കുന്നവൻ
അനുഗത
- വിശേഷണം:
- അനുഗമിക്കപ്പെട്ട (പിന്നാലെ ചെന്ന)
അനുഗതവ്യാഖ്യാനം
- മൂലഗ്രന്ഥത്തെ പദംപ്രതി വിവരിച്ചു് ഉപപത്തി കാണിക്കുന്നതു്
അനുഗതി
- പിന്നാലെ ചെല്ലുക
അനുഗം
- പിമ്പേ പോകുന്നതു്
- അനുഗമിക്കുന്നതു്
- ‘അന്വഗന്വക്ഷമനുഗേനുപദംക്ലീബമവ്യയം’. അന്വക്കു്, അന്വക്ഷം, അനുഗം, അനുപദം 4-ഉം പിന്നാലെ എന്ന അർത്ഥത്തിൽ ഉപയോഗം.
- പര്യായപദങ്ങൾ:
- അന്വക്കു്
- അന്വക്ഷം
- അനുഗം
- അനുപദം
അനുഗമം
- പിന്നാലെ പോവുക
അനുഗമിക്ക
- പിന്നാലെ ഗമിക്കുക
അനുഗമ്യ
- വിശേഷണം:
- പിന്നാലെ ഗമിക്കത്തക്ക (പോകത്തക്ക)
അനുഗാനം
- കൂടെപ്പാടുക
അനുഗാമി
- പിന്നാലെ ഗമിക്കുന്നവൻ (പോകുന്നവൻ)
അനുഗാമീനൻ
- ഒത്തവണ്ണം നടക്കുന്നവൻ
അനുഗീതി
- ഒരു വൃത്തത്തിന്റെ പേർ
അനുഗുണ
- വിശേഷണം:
- അനുകൂലമായ ഗുണം നിമിത്തം സദൃശമായ
- ചേർച്ചയുള്ള
അനുഗുപ്ത
- വിശേഷണം:
- മറയ്ക്കപ്പെട്ട
അനുഗൃഹീത
- വിശേഷണം:
- അനുഗ്രഹിക്കപ്പെട്ട
- നല്ലതുവരട്ടെ എന്നു കല്പിക്കപ്പെട്ട
അനുഗ്രഹം
- പ്രസാദം
- വരം
- നല്ലതു വരട്ടെ എന്നു പറക
- ഗുരുഭൂതന്മാർ മുതലായവരുടെ കാൽപിടിക്കുന്നതിനു് ‘അഭിവാദ്യം’ എന്നു പേർ. അവർ ഇങ്ങോട്ടു ചെയ്യുന്ന അനുഗ്രഹത്തിനു, പ്രത്യഭിവാദനം എന്നു പറയപ്പെടുന്നു.
- ഇഷ്ടത്തെ സമ്പാദിക്കയും അനിഷ്ടത്തെ തടുക്കുകയും ചെയ്യുക
- അഭ്യുപപത്തി, അനുഗ്രഹം 2-ഉം, അനുഗ്രഹത്തിന്റെ പേർ. അനുഗ്രഹം എന്നാൽ ചുറ്റും കാത്തു രക്ഷിക്കുക എന്നർത്ഥം.
- പര്യായപദങ്ങൾ:
- അഭ്യുപപത്തി
- അനുഗ്രഹം
‘അഭ്യുപപത്തിരനുഗ്രഹഃ’
— അമരം
.അനുഗ്രഹിക്കുക
- ‘നല്ലതു വരട്ടെ’ എന്നു കല്പിക്കുക
അനുചരൻ
- സഹായി
- അകമ്പടിക്കാരൻ
- പിന്നാലെ സഞ്ചരിക്കുന്നവൻ എന്നു വ്യുൽപത്തി.
അനുചരിക്കുക
- പിന്നാലെ സഞ്ചരിക്കുക
അനുചാരകൻ
- വേലക്കാരൻ
- പിന്നാലെ നടക്കുന്നവൻ
അനുചാരി
- വിശേഷണം:
- പിന്നാലെ നടക്കുന്ന
അനുചാരിക
- പിന്നാലെ നടക്കുന്നവൾ
- വേലക്കാരി
അനുചിത
- വിശേഷണം:
- ഉചിതം (കൊള്ളാവുന്നതു്) അല്ലാത്ത
അനുചിതാർത്ഥം
- കാവ്യദോഷങ്ങളിൽ ഒന്നു്
- വിവക്ഷിതത്തിന്നു വിരുദ്ധമായതു് അനുചിതാർത്ഥം എന്നു ഭാഷാഭൂഷണം.
അനുചിന്ത, അനുചിന്തനം
- വിചാരം
- [അനുചിന്ത്യ, അനുചിന്തനം ചെയ്തിട്ടു (വിചാരിച്ചിട്ടു്) എന്നർത്ഥം.
‘മാരസംഗമനുചിന്ത്യസന്തതം’
— ശ്രീകൃഷ്ണചരിതം
.അനുച്ചാരകൻ
- ഒരുവനു പിന്നാലെ ആവർത്തിച്ചുപറയുന്നവൻ
- ഉത്തരവാദി
- പ്രതിവാദി
അനുച്ഛ്രിതം
- പൊക്കം ഇല്ലാത്തത്
അനുജ
- വിശേഷണം:
- പിന്നാലെ ഉണ്ടായ
അനുജൻ
- പിന്നാലെ ജനിച്ചവൻ
- രണ്ടാമതുണ്ടായവൻ (ഇളയ സഹോദരൻ)
- ജഘന്യജൻ, കനിഷ്ഠൻ, യവീയാൻ (കനീയാൻ), അവരജൻ, അനുജൻ 5-ഉം, അനുജന്റെ പേർ.
- പര്യായപദങ്ങൾ:
- ജഘന്യജൻ
- കനിഷ്ഠൻ
- യവീയാൻ (കനീയാൻ)
- അവരജൻ
- അനുജൻ
‘ജഘന്യജേസ്യുഃകനിഷ്ഠ
യവീയോവരജാനുജാഃ’
യവീയോവരജാനുജാഃ’
— അമരം
അനുജ
- ഇളയ സഹോദരി
അനുജത്തി
- ഇളയസഹോദരി
അനുജം
- വീരപുണ്ഡരി (ഒരങ്ങാടിമരുന്നു)
അനുജന്മ
- വിശേഷണം:
- പിന്നീടുണ്ടായ
അനുജന്മനക്ഷത്രം
- ജന്മനക്ഷത്രം കഴിഞ്ഞുവരുന്ന ഒൻപതാമത്തെയും പതിനെട്ടാമത്തെയും നക്ഷത്രങ്ങൾ
- അശ്വതിക്കു മകവും മൂലവും അനുജന്മനക്ഷത്രങ്ങളാകുന്നു. ഇങ്ങിനെ ക്രമപ്രകാരം കണ്ടുകൊൾക.
അനുജന്മാവു്
- അനുജൻ
അനുജാത
- വിശേഷണം:
- പിന്നാലെ ജനിച്ച
അനുജാതൻ
- അനുജൻ (പിന്നാലെ ജനിച്ചവൻ)
അനുജീവനൻ, അനുജീവി
- സേവകൻ
അനുജീവി
- വിശേഷണം:
- ആശ്രയിച്ചു പാർക്കുന്ന
അനുജ്ഞ
- കല്പന
അനുജ്ഞാത
- വിശേഷണം:
- കല്പിക്കപ്പെട്ട
അനുജ്ഞാപനം, അനുജ്ഞപ്തി
- കല്പന
അനുജ്ഞാപകൻ
- കല്പന കൊടുക്കുന്നവൻ
- വരുതി നൽകുന്നവൻ
അനുജ്ഞായകം
- പ്രകാരങ്ങൾ നാലുവിധമുള്ളവയിൽ നാലാമത്തേതു്
അനുതപിക്കുക
- ചെയ്തതിന്റെ ശേഷം അതിനെക്കുറിച്ചു ദുഃഖിക്കുക
- ചൂടുപിടിക്കുക
അനുതപ്ത
- വിശേഷണം:
- ചെയ്തതിനെക്കുറിച്ചു പിന്നീടു ദുഃഖിച്ച
- ചൂടുപിടിപ്പിക്കപ്പെട്ട
അനുതർഷം, അനുതർഷണം
- ദാഹം
- മദ്യപാനം
- പാനപാത്രം
അനുതാപം
- കഴിഞ്ഞതിനെക്കുറിച്ചു ദുഃഖിക്കുക
അനുത്തമം
- അത്യുൽകൃഷ്ടം
- ഏതിനെക്കാൾ ഉത്തമമായിട്ടു മറ്റൊന്നില്ലയോ അതു് അനുത്തമം
അനുത്തമൻ
- ആരെക്കാൾ ഉത്തമനായിട്ടു മറ്റൊരുവൻ ഇല്ലയൊ അവൻ
- അത്യുൽകൃഷ്ടൻ
അനുത്തരം
- മേൽഭാഗത്തിങ്കലല്ലാത്തതു് (കീഴ്ഭാഗം)
- വടക്കല്ലാത്ത മറ്റുദിക്കിലുള്ളതു്
- ശ്രേഷ്ഠമല്ലാത്തതു്
അനുത്ഥാനം
- പ്രയത്നമില്ലായ്മ
- അദ്ധ്വാനമില്ലായ്മ
അനുൽപന്ന
- ഉണ്ടാകാത്ത
- ജനിക്കാത്ത
അനുദക
- വിശേഷണം:
- ഉദകം (ജലം) ഇല്ലാത്ത
അനുദാത്തം
- ഒരു സ്വരം
- നീചസ്ഥാനത്തിൽ ഉച്ചരിക്കപ്പെടുന്നതു് എന്നു വ്യുൽപത്തി. ഉദാത്തം എന്നാൽ ഉച്ചത്തിൽ ഉച്ചരിക്കപ്പെടുന്നതു് എന്നർത്ഥം. ‘ഉദാത്താദ്യസ്ത്രയഃ സ്വരാഃ’ (അമരം). സ്വരങ്ങൾ ഉദാത്തം, അനുദാത്തം, സ്വരിതം ഇങ്ങനെ 3. പ്രചിതം എന്നു ഒരു സ്വരം കൂടെയുള്ള പ്രകാരം കാണുന്നു. അതു ഛാന്ദസമാത്രമാകയാൽ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നു. ‘ഉദഃത്തശ്ചാനുദാത്തശ്ചസ്വരിതശ്ചസ്വരാസ്ത്രയഃ ചതുർത്ഥപ്രചിതോനോക്തോയതോസൗഛാന്ദേസഃ സ്മൃതഃ’ എന്നു പ്രമാണം.
അനുദിനം, അനുദിവസം
- ദിവസം പ്രതി
അനുദ്യമ
- ഉത്സാഹമില്ലാത്ത
- മടിയുള്ള
അനുദ്രുഹു
- ശർമ്മിഷ്ഠയിൽ യയാതിക്കു ജനിച്ചവൻ
അനുധാവനം
- പിറകേ ഓടുക
അനുദ്ധത
- വിശേഷണം:
- അഹങ്കാരമില്ലാത്ത
- ഉയർത്തപ്പെട്ടതല്ലാത്ത
അനുത്ഭട
- വിശേഷണം:
- ശക്തിയില്ലാത്ത
- ധൈര്യമില്ലാത്ത
- ശാന്തമായ
അനുനന്ദിക്കുക
- സന്തോഷിക്കുക
അനുനയം
- വണക്കം
- ഇഷ്ടം
- സമ്മതം
- നല്ലവാക്കു്
അനുനായിക
- നാടകങ്ങളിൽ നായികയുടെ സഖിയോ ദാസിയോ ആയവൾ
അനുനാസിക
- ങ, ഞ, ണ, ന, ഩ, മ, ഇവ 6-ഉം, മൂക്കിനെ ആശ്രയിച്ചവയാകയാൽ ഈ പേർ വന്നു
- പഞ്ചമം
അനുപദം
- പിമ്പെ
- പദംപ്രതി
- (പദന്തോറും) പദത്തിന്റെ പിന്നാലെ എന്നു വ്യുൽപത്തി. അടുത്ത ക്ഷണത്തിൽ.
അനുപദി
- അന്വേഷണം ചെയ്യുന്നവൻ
അനുപദീന
- മൂടിച്ചെരിപ്പു് (ബൂട്സ്)
- കാലിന്റെ അകവും പുറവും ഒരുപോലെ മൂടിക്കൊണ്ടിരിക്കുന്നതു്
അനുപധി
- നിർവ്യാജമായ
‘പ്രേമം നമ്മോടനുപധികലർ
ന്നീടുമസ്മൽപ്രിയായാഃ’
ന്നീടുമസ്മൽപ്രിയായാഃ’
— മയൂരസന്ദേശം
അനുപപത്തി
- കുറവു്
- മുടക്കം
- യുക്തമില്ലായ്ക
- ചേരായ്ക
- യുക്തിയില്ലായ്ക
- അതിദരിദ്രത
- വിപത്തു്
- കഷ്ടകാലം
- നിർഭാഗ്യം
അനുപപന്നം
- അയുക്തം
അനുപഭുക്തം
- ഉപഭോഗിക്കപ്പെടാത്തതു
- ഉപഭോഗിക്ക = അനുഭവിക്ക.
അനുപമ
- വിശേഷണം:
- ഉപമ (സാദൃശ്യം
- തുല്യം) ഇല്ലാത്ത
‘അനുപമഫലമിദമന്നുതുടങ്ങാ
മനുജനുസംഗതിവരുമെന്നാകിൽ’
മനുജനുസംഗതിവരുമെന്നാകിൽ’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അനുപമ
- തെക്കുപടിഞ്ഞാറെക്കോണിലേ ദിൿപാലകന്റെ ആനയായ കുമുദന്റെ പിടിയാന
- തുല്യത്തോടുകൂടാത്തതു് എന്നു ശബ്ദാർത്ഥം.
അനുപയുക്ത
- വിശേഷണം:
- ഉപയോഗമില്ലാത്ത
- ഉപയോഗിക്കപ്പെടാത്ത
അനുപലബ്ധി
- മീമാംസകത്തിലുള്ള ഒരു പ്രമാണം
- അപ്രത്യക്ഷം
അനുപസ്ഥിതി
- ഹാജരില്ലായ്ക
- കൂടെയില്ലായ്ക
- ഓർമ്മയിലുള്ള ശക്തിക്കുറവു്
അനുപാതം
- തിട്ടം
- വീതം
- കൂറു്
- മാത്ര
- കൂടെ വീഴുക
‘തുല്യനുപാതകൗതൂഹലം’
— ഭാഗവതം
.അനുപാദേയം
- സ്വീകാര്യമല്ലാത്തതു്
അനുപാനം
- ഒരു മരുന്നു സേവിക്കുന്നതിനു മുമ്പോ പിമ്പോ പാനം ചെയ്യപ്പെടുന്നതു്
- ചില ഔഷധം സേവിച്ചാൽ ഉടൻ കുടിക്കുന്ന പാലോ മറ്റു വല്ലതുമൊ
- മേമ്പൊടി (മേല്പൊടി)
അനുപാനീയം
- കുടിച്ചതിന്റെ ശേഷം പിന്നീടും കുടിക്കുക
അനുപാലനം
- രക്ഷ
- അനുസരണം
അനുപുരുഷൻ
- പിറകേ നടക്കുന്നവൻ
അനുപേക്ഷണീയം
- ഉപേക്ഷിക്കത്തക്കതല്ലാത്തതു്
അനുപോതകം
- വശള
- (വശളച്ചീര = ഒരുമാതിരി വള്ളി.)
അനുപ്രദാനം
- സമ്മാനം
- ദാനം
- വർണ്ണങ്ങൾക്കു പലമാതിരി ശ്രുതിവരുന്നതു് അഞ്ചുവക കാരണങ്ങളാലാണു്. അവയിൽ ഒന്നു്
അനുപ്രയോഗം
- കൂടെ ഉപയോഗിക്കുക
- പ്രയോജനപ്പെടുത്തുക
- പിന്നെയും പിന്നെയും ചെയ്യുക
- മറ്റൊരു ധാതുവിനെ സഹായിപ്പാനായി അതിനടുത്തു പരമായ് പ്രയോഗിക്കുന്ന ധാതു
അനുപ്രവചനം
- പിന്നെയും പിന്നെയും പറക
അനുപ്രാപ്തി
- അറുപത്തിനാലുകലകളിൽ ഒന്നു്
അനുപ്രാസം
- മറ്റയക്ഷരങ്ങളുടെ ആവൃത്തി
- (പ്രാസം എന്നതു കവിതയുടെ ഒരുമാതിരി അക്ഷരച്ചേർച്ചയാണു്.) ശബ്ദാലങ്കാരങ്ങളിൽ ഒന്നു്. പ്രതിഘഭരിതഭാവാൽപ്രൗഢിജൃംഭിച്ചകുംഭിഭയുടേയും മ്ഭിയുടേയും ആവർത്തനം നോക്കുക.
അനുപ്ലവൻ
- സഹായിക്കുന്നവൻ
- സഹായി
- പിന്നാലെ പോകുന്നവൻ എന്നു ശബ്ദാർത്ഥം.
അനുബന്ധക
- വിശേഷണം:
- ഒന്നിച്ചുകൂടിയ
- സംഘടിച്ച
- ചേർന്ന
അനുബന്ധചതുഷ്ടയം
- വിഷയം
- പ്രയോജനം
- സംബന്ധം
- അധികാരി ഇവനാലും
അനുബന്ധം
- അച്ഛനമ്മമാരെ അനുസരിക്കുന്ന കുട്ടി
- ദോഷസംഭവം
- പ്രകൃതിപ്രത്യയാദികളിൽ നശിച്ചുപോകുന്ന അക്ഷരം
- പ്രകൃതമായുള്ളതിനെ വിടാതെ രക്ഷിക്ക
- അവസാനം
- ഇടവാടു്
- ചേർച്ച
- മണം ഇല്ലതെ നശിച്ചുപോയതിനു മണം ഉണ്ടാക്കുക
- രോഗലക്ഷണം
അനുബന്ധി
- വിശേഷണം:
- സംബന്ധമുള്ള
അനുബന്ധ്യ
- വിശേഷണം:
- പ്രധാനമായുള്ള
- മുഖ്യമായുള്ള
അനുബിംബം
- നിഴൽ (പ്രതിച്ഛായ)
അനുബിംബിക്കുക
- നിഴലിക്കുക
അനുബോധം
- ഓർമ്മ
- അറിയിപ്പു്
- ഗന്ധം നശിച്ച വസ്തുവിന്നു പിന്നീടു ഗന്ധം ഉണ്ടാക്കുക
അനുബോധനം
- ഓർമ്മ
- അറിയിപ്പു്
അനുഭവം
- പ്രത്യക്ഷം
- ശമ്പളം
- ഉപയോഗം
- സഹിക്കുക
- സ്വീകാരം
അനുഭാവക
- വിശേഷണം:
- തിരിച്ചുകാണിക്കുന്ന
- അറിയിക്കുന്ന
അനുഭാവം
- സത്തുക്കളുടെ ബുദ്ധി നിശ്ചയം
- മനോഗതത്തെ തോന്നിക്കുന്നതു്
- മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം
- ഭാവത്തിനു ശേഷം ഉണ്ടാകുന്നതു് എന്നു വ്യുൽപത്തി.
- അറിവു്
- തേജസ്സു്
- പ്രഭാവം
‘ജീവനാഥൻപരമേശ്വരനോടനു
ഭാവമോദാലുണർത്തിച്ചാൾപുണർന്നുടൻ’
ഭാവമോദാലുണർത്തിച്ചാൾപുണർന്നുടൻ’
— ഭാഗവതം
അനുഭാവൻ
- പരാക്രമമുളളവൻ
അനുഭാവനം
- തോന്നലിനെ കാണിക്കുക
അനുഭാഷണം
- പറഞ്ഞതിനെ പിന്നെയും പറക
- സഹഭാഷണം
- സംസാരം
- സംവാദം
അനുഭൂതി
- തോന്നൽ
- മനോഭാവം
- അനുഭവം
അനുഭൂതിചതുഷ്ടയം
- പ്രത്യക്ഷം
- അനുമിതി
- ഉപമിതി
- ശാബ്ദം ഇവ നാലും
അനുഭൂതിസ്മൃതിശ്ചസ്യാദനുഭൂതിശ്ചതുർവിധാ
പ്രത്യക്ഷമപ്യനുമിതിസ്തഥോപമിതിശബ്ദജേ
പ്രത്യക്ഷമപ്യനുമിതിസ്തഥോപമിതിശബ്ദജേ
— കാരികാവലി
അനുഭോക്താവു
- അനുഭവിക്കുന്നവൻ
അനുഭോഗം
- അനുഭവം
അനുമണ്ഡപി
- ചെറിയ വശളച്ചീര
അനുമത
- അനുവദിക്കപ്പെട്ട
- അംഗീകരിക്കപ്പെട്ട
- സന്തോഷിക്കപ്പെട്ട
അനുമതം
- സമ്മതം
- അംഗീകാരം
അനുമതി
- സമ്മതം
- അംഗീകാരം
- പ്രഥമ മുതൽ പതിനാലാം ദിവസം വരുന്ന വാവു്
- ദേവകളാലും പിതൃക്കളാലും അനുമനനം ചെയ്യപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. [ചന്ദ്രൻ അപൂർണ്ണകലനായി ഏതൊരു വെളുത്തവാവുന്നാൾ ഉദിക്കുന്നുവോ ആ വെളുത്തവാവിനു ‘അനുമതി’ എന്നു പേർ.
അനുമതിക്കുക
- സമ്മതിക്കുക
അനുമനനം
- സമ്മതം
- അനുജ്ഞ
- അനുവാദം
അനുമരണം
- ഉടന്തടി (ഉടഞ്ചാവു)
- ഭർത്താവിന്റെ മൃതശരീരത്തെ ദഹിപ്പിക്കുമ്പോൾ ഭാര്യകൂടി തീയിൽ പതിച്ചു മരിക്കുക.
അനുമാനം
- ഊഹം
- ശാസ്ത്രത്തിലെ ഒരു പ്രമാണം
- അലങ്കാരങ്ങളിൽ ഒന്നു്
- (സാധനംകൊണ്ടു സാധ്യത്തെ ഊഹിക്കുന്നതു്).
അനുമാനിക്കുക
- ഊഹിക്കുക
- സംശയിക്കുക
അനുമാപകം
- സംശയിപ്പിക്കുന്നതു്
അനുമിത
- വിശേഷണം:
- ഊഹിക്കപ്പെട്ട
- സംശയിക്കപ്പെട്ട
അനുമേയ
- വിശേഷണം:
- ഊഹിക്കത്തക്ക
- സംശയിക്കത്തക്ക
അനുമോദം
- കൂടെയുളള സന്തോഷം
- സന്തോഷം
- അനുകമ്പ നിമിത്തമുളള സന്തോഷം
- അനുമോദനം
അനുമോദനം
- അംഗീകാരം
- താങ്ങൽ
- സന്തോഷത്തെ ഉണ്ടാക്കുന്നതു്
- സന്തോഷം
- കൂടെയുളള സന്തോഷം
അനുമോദിക്കുക
- കൂടെ സന്തോഷിക്കുക
അനുയവം
- പടുതുവര
അനുയാജം
- യാഗത്തിന്റെ ഒരംശം. (യജ്ഞാംഗം)
അനുയാത്ര
- ബഹുമാനമുളളവരെ യാത്ര അയക്കുമ്പോൾ കുറച്ചു ദൂരം അവരൊന്നിച്ചു് ആചാരപൂർവം പോവുക
അനുയാത്രികൻ
- കൂടെ പോകുന്നവൻ
- അകമ്പടിക്കാരൻ
അനുയാനം
- കൂടെ നടക്കുക
- അകമ്പടി പോവുക
അനുയായി, അനുയായികൻ
- പിന്നാലെ പോകുന്നവൻ
- പിൻഗാമി
- അനുചരൻ
അനുയുക്ത
- അനുയോജിക്ക (ചോദിക്ക)പ്പെട്ടവൾ
‘ഹേതുംചേതോഗതാധേർധ്രുവമിയ
മനുയുക്താവദേദേവബാലാ’
മനുയുക്താവദേദേവബാലാ’
— അഭിജ്ഞാനശാകുന്തളം
.അനുയോഗം
- ചോദ്യം
- അർത്ഥയോജനയോടുകൂടിയതു് എന്നു വ്യുൽപത്തി.
അനുയോജനം
- ചോദ്യം
- അറിവാൻ വേണ്ടിചോദിക്കുന്നതു്
അനുയോജിക്കുക
- ചേരുക
- ചോദിക്കുക
- ഇണങ്ങുക
അനുയോജ്യൻ
- ഭൃത്യൻ
- താഴ്മയും അനുസരണവുമുള്ള ഭൃത്യൻ
അനുരക്ത
- അനുരാഗമുള്ള
- സ്നേഹമുള്ള
അനുരക്തൻ
- അനുരാഗമുള്ളവൻ
- സ്നേഹമുള്ളവൻ
അനുരഞ്ജനജ്ഞാനം
- അറുപത്തിനാലുകലകളിൽ ഒന്നു്
അനുരഞ്ജനം
- യോജിപ്പു്
- ചേർച്ച
- സ്നേഹം
അനുരണനം
- മാറ്റൊലി
അനുരതൻ
- താൽപര്യമുള്ളവൻ
അനുരതി
- സ്നേഹം
- ആഗ്രഹം
- താൽപര്യം
അനുരഥ്യ
- നടക്കുന്നവഴി
- ഒരു തെരുവിന്റെ അരുക്
- മറുവഴി
അനുരസം, അനുരസിതം
- മാറ്റൊലി
- മറുശബ്ദം
അനുരാഗം
- ആഗ്രഹം
- സ്നേഹം
- വാത്സല്യം
- വാത്സല്യം എന്ന അർത്ഥത്തിൽ ഉദാഹരണം താഴെ ചേർക്കുന്നു.
- അനുരാഗത്തിനു രസം എന്നും പറയാം.
‘നിന്നകുമാരനിരാമനുമുള്ളിൽനി
റഞ്ഞനുരാഗവശേനപറഞ്ഞാൻ’
റഞ്ഞനുരാഗവശേനപറഞ്ഞാൻ’
— കണ്ണശ്ശരാമായണം
‘ഗുണേരാഗേദ്രവേരസഃ’
— അമരം
.അനുരാഗിണി
- അനുരാഗമുള്ളവൾ
അനുരാത്ര
- വിശേഷണം:
- രാത്രിയെ തുടർന്ന
അനുരാത്രം
- എല്ലാരാത്രിയിലും
അനുരാധ
- വിശേഷണം:
- ക്ഷേമം ഉണ്ടാക്കുന്ന
അനുരാധ
- അനിഴം
അനുരൂപ
- വിശേഷണം:
- തുല്യമായ
- തക്കതായ
അനുരൂപം
- സാദൃശ്യം (തുല്യത)
- ചേർച്ച
- ഉചിതം
- യോജിപ്പു്
അനുരോദനം
- അലിവു്
- വ്യസനം
- കൂടെ കരയുക
അനുരോധം, അനുരോധനം
- അനുസരണം
- പിന്നാലെ ചെന്നു തടുക്കുക
- ‘പോകുമ്പോൾ സ്നേഹിതന്മാർ പിറകേ ചെന്നു് ‘ഇന്നു പോകരുതേ’ എന്നു തടുക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി.’
അനുരോധക
- വിശേഷണം:
- ഇണക്കമുള്ള
- അനുസരണമുള്ള
- അനുകൂലമുള്ള
അനുലഗ്ന
- വിശേഷണം:
- ചേർന്ന
- പറ്റിയ
അനുലപിക്കുക
- പറഞ്ഞതു തന്നെ പറയുക
അനുലാപം
- പിന്നെയും പിന്നെയും പറക
- പറഞ്ഞുതീർന്ന ഉടനേ വീണ്ടും പറയുക
- അനുലാപം, മുഹുർഭാഷ ഇവ 2-ഉം, പിന്നെയും പിന്നെയും പറയുന്നതിന്റെ പേർ.
- പര്യായപദങ്ങൾ:
- അനുലാപം
- മുഹുർഭാഷ
‘അനുലാപോമുഹുഭാഷാ’
— അമരം
.അനുലാസം, അനുലാസ്യം
- മയിൽ
അനുലേപം, അനുലേപനം
- കുറിക്കൂട്ട്
- (ദേഹത്തിൽ പൂശുവാനുള്ള ചന്ദനം മുതലായവ).
അനുലോമ
- വിശേഷണം:
- മുറയ്ക്കുള്ള
- ക്രമമായുള്ള
- അനുകൂലമായ
അനുലോമം
- അനുകൂലം
- മുറ
- ക്രമം
- അനുലോമം× പ്രതിലോമം.
അനുലോമനം
- ക്രമോൽകർഷം
- കരേറ്റം
- ശമനം
- (ഔഷധത്തിൽ) വിരേചിപ്പിക്കുക, ശുദ്ധിവരുത്തുക.
അനുലോമജൻ
- ഹീനജാതിക്കാരൻ
അനൂൽപത്തി
- ജനിക്കായ്ക
- ഉണ്ടാകായ്ക
അനുവദിക്കുക
- സമ്മതിക്കുക
- അനുസരിക്കുക
അനുവർത്തകൻ
- അനുസരിക്കുന്നവൻ
അനുവർത്തനം
- അനുസരണം
അനുവർത്തനീയ
- അനുസരിക്കത്തക്ക
അനുവർത്തിക്കുക
- കണ്ടുചെയ്യുക
അനുവദി
- തത്ത
അനുവദിനം
- കുഴാച്ചെരിപ്പു്
അനുവംശം
- തായ്വഴിപ്പട്ടിക
- വംശപാരമ്പര്യപ്പട്ടിക
അനുവാകം
- ഋഗ്യജുസ്സമുദായം
- വേദത്തിന്റ ഒരു ഭാഗം
- വേദൈകദേശം
- നീർക്കുടമ്പു്
അനുവാതം
- കാറ്റുവശം
- ശിഷ്യനിൽനിന്നു ഗുരുവിന്മേൽ അടിക്കുന്ന കാറ്റു്
അനുവാദം
- സമ്മതം
- അനുസരണം
അനുവാദക, അനുവാദി
- വിശേഷണം:
- അനുസരിച്ചു പറയുന്ന
- സമ്മതിക്കുന്ന
- വിവരപ്പെടുത്തുന്ന
അനുവാദപത്രം
- സമ്മതപത്രം
അനുവാസം, അനുവാസനം
- വസ്ത്രത്തിനും മറ്റും സുഗന്ധമുണ്ടാക്കുക
- സ്നേഹം
അനുവാസരം
- ദിവസംപ്രതി
അനുവാസിത
- ഉടുത്ത
- ഉടുപ്പിട്ട
അനുവിധം
- പണയം
അനുവിധാ
- ജീവിതം (ശമ്പളം)
- ഇന്ന കർമ്മത്തിനു് ഇന്നതു് എന്നു തീർച്ചപ്പെടുത്തിയതു് എന്നു വ്യുൽപത്തി.
അനുവിധാനം
- അനുസരണം
- താഴ്മ
അനുവിദ്ധ
- വിശേഷണം:
- തുളക്കപ്പെട്ട ദ്വാരം ഉണ്ടാക്കപ്പെട്ട
- മുറിക്കപ്പെട്ട
- ചേർക്കപ്പെട്ട
അനുവൃത്തി
- കണ്ടുചെയ്ക
- നിവൃത്തിയില്ലായ്ക
- വിട്ടുപോകാത്ത വിധത്തിലുള്ള സ്ഥിതി
അനുവേധം
- തുളക്കുക (ദ്വാരമുണ്ടാക്കുക)
- മുറിക്കുക
- ചേർക്കുക
അനുവേലം
- ഏറ്റവും
- അതിമാത്രം എന്ന ശബ്ദം നോക്കുക.
അനുപമഗുണശീല! നിനക്കിന്നുവഴിപോലെ
അനുകൂലകർമ്മങ്ങൾ ചെയ്തീടുമനുവേലം’
അനുകൂലകർമ്മങ്ങൾ ചെയ്തീടുമനുവേലം’
— സുഭദ്രാഹരണം കഥകളി
അനുവ്യാഹാരം, അനുവ്യാഹരണം
- ആവർത്തിച്ചു പറക
- ശപഥം
- ശാപം
അനുവ്രജനം, അനുവ്രജ്യ
- കൂടെ പോവുക
അനുവ്രജിക്കുക
- കൂടെ പോവുക
- അനുകരിക്കുക
അനുശയം
- വിചാരിച്ചു ദുഃഖിക്കുക
- പശ്ചാത്താപം
- പണ്ടേയുള്ള ദ്വേഷം
അനുശരൻ
- രാക്ഷസൻ
അനുശസ്ത്രം
- ഒരായുധത്തിനു പകരം തല്ക്കാലം ഉപയോഗിക്കുന്ന ആയുധം
- (ഇതിൽ നഖവും ഉൾപ്പെടും.)
അനുശാസനം
- വരുതി
- ചട്ടം
- ശാസ്ത്രം
- ഗുണദോഷം
അനുശാസിക്കുക
- വരുതികൊടുക്കുക
- കല്പിക്കുക
- ചട്ടംകെട്ടുക
അനുശോകം, അനുശോചനം
- പശ്ചാത്താപം
- ദുഃഖം
അനുഷക്തം
- സംബന്ധം
- സഹജം
- (അനുഷംഗിച്ചതു് = ഒന്നിച്ചു ചേർന്നതു്).
‘രംഗാഭിരോഗാൻസതതാനുഷക്താൻ’
— അഷ്ടാംഗഹൃദയം
.അനുഷക്ത
- അനുരക്ത
‘നളേനുഷക്താമവബുദ്ധ്യപുത്രീം’
— നളചരിതം കഥകളി
.അനുഷക്തി
- സ്നേഹം
- അനുരാഗം
അനുഷംഗം(അനുസംഗം)
- ചേർച്ച ഒന്നിച്ചുചേരുക
- സംബന്ധം
- കലർച്ച
- അലിവു്
അനുഷംഗി(ക)
- സംബന്ധിച്ച
- ചേർന്ന
അനുഷേകം, അനുസേചനം
- വീണ്ടും നടക്കുക
അനുഷ്ടുപ്
- ഛന്ദസ്സുകളിൽ ഒന്നു്
- ഈ വൃത്തത്തിനു് വരി ഒന്നിൽ 8 അക്ഷരം വീതം കാണും.
അനുഷ്ടുഭം
- അനുഷ്ടുപ്പ്
- (വൃത്തം) ഇതിനു പദ്യം, ശ്ലോകം ഈ പേരുകളും ഉണ്ടു്.
അനുഷ്ഠാനം
- പ്രവർത്തിക്കുക
- ചെയ്യുക
അനുഷ്ഠാപനം
- ഒന്നു ചെയ്വാൻ ഇടയാക്കുക
അനുഷ്ഠിക്കുക
- പ്രവർത്തിക്കുക
- ചെയ്യുക
അനുഷ്ഠിത
- വിശേഷണം:
- പ്രവർത്തിക്കപ്പെട്ട
- ചെയ്യപ്പെട്ട (അനുഷ്ഠിക്കപ്പെട്ട)
അനുഷ്ഠേയ, അനുഷ്ഠാതവ്യ
- വിശേഷണം:
- ചെയ്യത്തക്ക
അനുഷ്ണൻ
- മടിയൻ
- ഉഷ്ണം (ഉത്സാഹം) ഇല്ലാത്തവൻ; ഉഷ്ണൻ (ദക്ഷൻ) അല്ലാത്തവൻ; കാര്യങ്ങൾക്കു ചൂടില്ലാത്തവൻ.
അനുഷ്ണം
- ഉല്പലം
അനുസന്ധാനം
- ശോധനം
- അന്വേഷണം
- വിചാരണ
- ചേർക്കുക
അനുസന്ധിക്കുക
- ശോധനചെയ്ക
- ചേർക്കുക
അനുസമാപനം
- സംപൂർത്തി
- പരിപൂർണ്ണത
- അവസാനം
- തീർച്ച
അനുസരണം
- സമ്മതം
- അനുവാദം
- പിന്നാലെ നടക്കുക
- അനുരോധം, അനുവർത്തനം 2-ഉം, അനുസരണത്തിന്റെ പേർ.
‘അനുരോധാനുവർത്തനാ’
— അമരം
.അനുസരിക്കുക
- സമ്മതിക്കുക
- പിന്നാലെ നടക്കുക
അനുസാരം
- ക്രമം
- മുറ
അനുസാരി
- പിൻ തുടരുന്നവൻ
അനുസ്യൂതം
- ഇടവിടാതെ
അനുസ്വാനം
- മാറ്റൊലി
അനുസൃതി
- പിൻ തുടർന്നുപോവുക
അനുസ്മരണ, അനുസ്മൃതി
- വീണ്ടുമുള്ള ഓർമ്മ
- ഓർമ്മ
അനുസ്വാരം
- സ്വരത്തിനു പിന്നാലെ ‘അം’ എന്നപോലെ വരുന്ന ഉച്ചാരണം
അനുഹാരം, അനുഹരണം
- ഒന്നിനു തുല്യമായിട്ടു ചെയ്ക
- ഒരുവനെപ്പോലെ കാണിക്ക
- അനുകരിക്കുക
- (അനുകാരം എന്നതു നോക്കുക).
അനൂകം
- സ്വഭാവം
- വംശംവിടാതെ നിൽക്കുന്നതു് എന്നു ശബ്ദാർത്ഥം
- പുല്ലിംഗമായാൽ ‘പുംസിസ്യാദ്ഗതജന്മനി’ എന്നതനുസരിചു് ‘കഴിഞ്ഞ ജന്മം’ എന്നും അനൂകത്തിനു അർത്ഥം കാണുന്നു.
അനൂകാശം
- പ്രതിഫലിക്കുക
- ദീപത്തിന്റെ പ്രതിബിംബം
അനൂചാനൻ
- വേദത്തേയും വേദാംഗത്തേയും അഭ്യസിച്ചവൻ
- ഗുരു പറഞ്ഞുകൊടുക്കുന്നതിനെ കേട്ടു കൂടെ ചൊല്ലി പഠിക്കുന്നവൻ എന്നു പദാർത്ഥം. (അനൂചാനൻ = കൂടെ ചൊല്ലിയവൻ).
അനൂഢ
- വിശേഷണം:
- വഹിക്കപ്പെടാത്ത
- താങ്ങാത്ത
- വിവാഹം കഴിക്കപ്പെടാത്ത (കഴിഞ്ഞിട്ടില്ലാത്ത)
അനൂഢ
- വിവാഹം കഴിയാത്ത സ്ത്രീ
അനൂനകം
- ഒട്ടൊഴിയാത്തതു്
- (കപ്രത്യയം കൂടാതെയുമാകാം. അതിനും ഈ അർത്ഥം തന്നെ).
അനൂനം
- വിശേഷണം:
- ഊനം (കുറ്റം) ഇല്ലാത്തതു്
- പൂർത്തിയായതു്
അനൂപ
- വിശേഷണം:
- നനവുള്ള
- വളരെശീതമുള്ള
അനൂപജം
- ഇഞ്ചി
അനൂപാലു
- നീർച്ചേമ്പു്
അനൂപം
- വെള്ളംതുടർന്നുവന്നുകൊണ്ടിരിക്കുന്ന സ്ഥലം
- ജലപ്രായം, അനൂപം, കച്ഛം 3-ഉം വെള്ളം വേണ്ടുവോളമുള്ള അനൂപദേശത്തിന്റെ പേർ.
- ഒരു പ്രത്യേക രാജ്യത്തിന്റെ പേർ
- ഊറ്റുള്ള നിലം (ഈറനിലം)
- പോത്ത്
- തവള
- ആന
- നദിയുടെയൊ പർവതത്തിന്റെയൊ അരുകു്
- കുളം (തടാകം)
‘ജലപ്രായമനൂപംസ്യാൽ
പുംസികച്ഛസ്തഥാവിധഃ’
പുംസികച്ഛസ്തഥാവിധഃ’
— അമരം
അനൂരു
- ഊരുക്കൾ (തുടകൾ) ഇല്ലാത്തവൻ
- അരുണൻ (സൂര്യന്റെ സാരഥി)
- വളരെക്കാലം കഴിഞ്ഞതിന്റെ ശേഷവും മുട്ടകൾ പിരികായ്കയാൽ കശ്യപന്റെ ഭാര്യയായ വിനത പരീക്ഷക്കായി അവയിൽ ഒരെണ്ണം പൊട്ടിച്ചു. ഉടനെ അരയ്ക്കു താഴെ മൂപ്പായിട്ടില്ലാത്ത ഒരു കുട്ടിയെ കണ്ടു. അതത്രേ അരുണൻ.
അനൂരുകൻ
- അരുണൻ
അനൂരുസരഥി
- സൂര്യൻ
- അനൂരു (അരുണൻ) സാരഥിയായിട്ടുള്ളവൻ.
‘ഗരുംതിരശ്ചീനമനൂരുസാരഥേഃ’
— മാഘം
.അനൃജു
- വിശേഷണം:
- ഋജു (കുടിലം
- വളഞ്ഞതു്) അല്ലാത്ത
- ചൊവ്വില്ലാത്ത
- നേരില്ലാത്ത
അനൃജു
- ശാഠ്യക്കാരൻ
- നേരില്ലാത്തവൻ
- കുടിലമായ മനസ്സോടുകൂടിയവൻ
- അപകടമനസ്സുള്ളവൻ
അനൃജുഗതി
- വക്രമായിത്തന്നെ നടക്കുക
‘കേമത്വംപൂണ്ടുനൃജുഗതിയാം’
— മയൂരസന്ദേശം
.അനൃണ
- വിശേഷണം:
- ഋണം (കടം) ഇല്ലാത്ത
അനൃണത, അനൃണ്യം
- കടം ഇല്ലായ്ക
- കടം വീട്ടിയിരിക്കുന്ന സ്ഥിതി
അനൃതം
- കളവു്
- അസത്യം
- കൃഷി
അനൃശംസൻ
- നൃശംസൻ (ക്രൂരൻ) അല്ലാത്തവൻ
അനേക
- വിശേഷണം:
- ഏകം (ഒന്നു്) അല്ലാത്ത
- ബഹു
അനേകജം
- ഒരു പക്ഷി
അനേകധാ
- പലപ്രകാരം
അനേകപ
- പിടിയാന
അനേകപം
- ആന
- അനേക(കൂട്ട)ത്തെ പാലിക്കുന്നതു്. തുമ്പിക്കൈയും വായും കൊണ്ടു കുടിക്കുന്നതു്. (തുമ്പിക്കൈയ് കൊണ്ട് ആദ്യം പാനംചെയ്ത ജലത്തെ വായിലാക്കിക്കുടിക്കുന്നതുകൊണ്ടു് ഈ പേർ വന്നു.)
അനേകപ്രകാരം
- ഏകപ്രകാരമല്ലാത്തതു്
- അനേകഭേദങ്ങളുള്ളതു്
- ഉവ്വാവചം, നൈകഭേദം 2-ഉം അനേകപ്രകാരത്തിന്റെ പേർ.
‘ഉച്ചാവചംനൈകഭേദം’
— അമരം
.അനേകമൂർത്തി
- വിഷ്ണു
- പല അവതാരങ്ങൾ എടുക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
അനേകശഃ
- പലപ്രകാരം
അനേകാർത്ഥം
- മാംസം
അനേഡ(ള)മൂകൻ
- ഊമച്ചെകിടൻ
- മിണ്ടാനും ചെവികേൾപ്പാനും വയ്യാത്തവൻ
- ഏഡ (ചെവികേൾക്കാത്തവൻ) മൂക (മിണ്ടാൻവയ്യാത്തവൻ) = ഏഡമൂകൻ. [ഇവനെക്കാൾ ഏഡമൂകൻ ഇല്ല എന്നു ശബ്ദാർത്ഥം.
അനേനസ്സു്
- സൂര്യവംശരാജാവായ പുരഞ്ജനന്റെ പുത്രൻ
‘പുത്രനായ് ശശദനെന്നുണ്ടായാനവനുടെ
പുത്രനായ് പുരന്ദരനെന്നഭൂപനുമുണ്ടായ്
തൽപുത്രനനേനസ്സുമുണ്ടായാൻ പ്രസിദ്ധനായ്
തൽപുത്രൻപൃഥുനൃപൻതൽപുത്രൻപൃഥുലാശ്വൻ’
പുത്രനായ് പുരന്ദരനെന്നഭൂപനുമുണ്ടായ്
തൽപുത്രനനേനസ്സുമുണ്ടായാൻ പ്രസിദ്ധനായ്
തൽപുത്രൻപൃഥുനൃപൻതൽപുത്രൻപൃഥുലാശ്വൻ’
— ബ്രഹ്മാണ്ഡപുരാണം
അനേകലോചനൻ
- ശിവൻ
- ഇന്ദ്രൻ
അനേഹസ്സു്
- കാലം
- നശിക്കാത്തത് എന്നു വ്യുൽപത്തി. [അനൈവർ, അനൈത്തും അത്രയും ഈ ശബ്ദം തമിഴും പഴയമലയാളവും പഴയകർണ്ണാടകവുമാണെന്നു കാണുന്നു.
അനോകഹം
- വൃക്ഷം
- അനസ്സിന്റെ (വണ്ടിയുടെ) അക(വേഗ)ത്തെ ഹന്തി(തടസ്സ)പ്പെടുത്തുന്നതു്. മരത്തിന്റെ നേർക്കു് ചെല്ലുന്ന ഏതു വസ്തുവും അതിൽ മുട്ടുകയും ഗതിക്കു മുടക്കം വരുകയും ചെയ്യും. (അനൗകഹം എന്ന പാഠം സാധുവല്ല.)
അനൗചിത്യം
- ഉചിതമല്ലാത്തതു്
- യോഗ്യമല്ലാത്തതു്
അന്ത
- വിശേഷണം:
- അവസാനത്തിലുള്ള
അന്തം
- മരണം
- യമപാശംകൊണ്ടു കെട്ടുന്നതിനാൽ ഈ പേർ വന്നു.
- അവസാനം
- നാശം
- അതിരു്
- അയൽസ്ഥലം
- അന്തികം
- നിശ്ചയം
- അകത്തുക
- അഗ്രം
- ഇതും പുരാതനവാക്കാണു്. പഞ്ചദ്രാവിഡഭാഷകളിലുമുണ്ട്.
അന്തകം
- അതിർത്തി
- സന്നിപാതം എന്ന രോഗം
- ഇതിങ്കൽ ചൂടു്, സന്താപം, മോഹം, തലവിറയൽ, ഇക്കിൾ, ചുമ, ഇവയുണ്ടാക്കും] അസാദ്ധ്യമാണു്.
അന്തകമാർഗ്ഗം
- കാലപുരത്തെക്കുള്ള വഴി
- ഇതിനു വൈതരണിയെ കൂടാതെ എണ്പത്താറായിരം യോജന വിസ്താരമുണ്ടു്. ഇരുന്നൂറ്റിനാല്പത്തേഴു യോജന (രാപ്പകൽകൊണ്ടു) ദിവസംപ്രതി പ്രേതം നടക്കുന്നു.
അന്തകൻ
- കാലൻ
- അന്തം (നാശം) ചെയ്യുന്നവൻ, അവസാന(മരണ)ത്തെ ചെയ്യുന്നവൻ
- ഒരു രാക്ഷസൻ
- ഒരു യാദവൻ
അന്തകരിപു
- പരമശിവൻ
- അന്തക(കാല)ന്റെ ശത്രു.
അന്തകാന്തകൻ
- അന്തക (കാല)ന്റെ അന്തകൻ (കാലൻ) = ശിവൻ
‘അന്തകാന്തകവൈഭവംഹൃദി
ചിന്തിയാതെമദാന്ധനായ’
ചിന്തിയാതെമദാന്ധനായ’
— ദക്ഷയാഗം കഥകളി
അന്തജ
- വിശേഷണം:
- ഒടുക്കം ജനിച്ച
അന്തണൻ
- ബ്രാഹ്മണൻ
അന്തഗള
- നിലക്കുറുഞ്ഞി എന്ന മരുന്നു്
അന്തഗമനം
- ഭക്ഷണംകൂടാതെ മരണാർത്ഥമായിരിക്ക
അന്തതഃ
- ഒടുക്കം
‘അന്തതഃപറകിലില്ലതിന്നുദന’
— അന്യാപദേശശതകം
അന്തപാലൻ
- അഗ്നിമിത്രന്റെ കാലത്തു കോട്ടകൾ കാത്തുവന്ന ഉദ്യോഗസ്ഥന്റെ പേർ
അന്തരതഃ
- അകത്തു്
അന്തരവയവങ്ങൾ
- അകത്തുള്ള അംഗങ്ങൾ
- അന്തഃ + അവയവങ്ങൾ = അന്തരവയവങ്ങൾ. ആമാശയം, പക്വാശയം, അന്നവാഹി, സ്വേദാവയവം മുതലായവ.
അന്തരം
- അവകാശം
- അവധി
- ഉടുക്കുന്ന വസ്ത്രം
- മാവു്
- ഭേദം
- അതിന്നായിക്കൊണ്ടുള്ളതു്
- പഴുതു
- തന്നെസംബന്ധിച്ചതു്
- കൂടാതെ
- ബഹിർഭാഗത്തിലുള്ളവ
- അവസരം
- മദ്ധ്യം
- അന്തരാത്മാവു്
- സാദൃശ്യം
- 1. അവകാശം (സ്ഥലം) ഉദാ:പ്രവേഷ്ടും അന്തരം അസ്തി — പ്രവേശിപ്പാൻ സ്ഥലമുണ്ടു്. 2. അവധി ഉദാ:നിമിഷാന്തരേ പേയം — ഒരു നിമിഷത്തിനുള്ളിൽ കുടിക്കണം. 3. പരിധാനം (ഉടുക്കുന്ന വസ്ത്രം) ഉദാ:അന്തരേസു ചേലകാഃ — ഉടുപ്പാൻ നല്ല യോഗ്യങ്ങൾ. 4. അന്തർദ്ധി (മറവു) ഉദാ:മേഘാന്തരിതോചന്ദ്രഃ — മേഘത്താൽ മറക്കപ്പെട്ട ചന്ദ്രൻ. 5. ഭേദം (വിശേഷം) ഉദാ:യദന്തരം രാവണരാമയോഃ — രാവണനും രാമനും തമ്മിൽ എത്ര ഭേദമുണ്ടു്. 6. താദർത്ഥ്യം — അതിന്നായിക്കൊണ്ടുള്ള ഉദാ:ഘൃതാന്തരഃക്ഷീരഃ — പാൽ നെയ്യുണ്ടാക്കുവാൻ വേണ്ടിയുള്ളതാകുന്നു. 7. ഛിദ്രം (പഴുതു) ഉദാ:അന്തരേപ്രഹർത്തവ്യാഃ — പഴുതുള്ളപ്പോൾ ശത്രുക്കൾ പ്രഹരിക്കപ്പെടുവാൻ യോഗ്യന്മാരാകുന്നു. 8, ആത്മീയം — (തന്നെ സംബന്ധിച്ചതു്) ഉദാ:അയമഭ്യന്തരോമമ — ഇവൻ എന്റെ സ്വന്ത ആളാകുന്നു. 9. വിനാ (കൂടാതെ) ഉദാ:അന്തരേണ പുരുഷാകാരം — പുരുഷാകൃതി കൂടാതെ. 1൦. ബഹിഃ (ബഹിർഭാഗത്തിലുള്ളവ) ഉദാ:അന്തരേചണ്ഡാലഗൃഹാഃഗ്രാമസ്യ — ചണ്ഡാലക്കുടികൾ ഗ്രാമത്തിനു പുറത്താകുന്നു. 11. അവസരം ഉദാ:അത്രാന്തരേകിമപിമാന്മഥമാവിരാസീൽ — ഈ അവസരത്തിൽ ഒരു മന്മഥവികാരം പെട്ടെന്നുണ്ടായി. 12. മദ്ധ്യം ഉദാ:ആവയോരന്തരേജാതം — നമ്മുടെ മദ്ധ്യത്തിലുണ്ടായതു്. 13. അന്തരാത്മാവു് ഉദാ:ദൃഷ്ടോന്തരോജ്യോതിരുപഃ — ജ്യോതിരൂപമായ അന്തരാത്മാവു കാണപ്പെട്ടു. 14. സദൃശം ഉദാ:ഹകാരസ്യഘകാരോന്തരതമഃ ഹകാരത്തിനുഘകാരം ഏറ്റവും സദൃശമാകുന്നു..
‘അന്തരമവകാശാവധി
പരിധാനാന്തർദ്ധിഭേദതാദർത്ഥ്യേ
ഛിദ്രാത്മീയവിനാബഹി
രവസരമദ്ധ്യേന്തരാത്മനിച’
പരിധാനാന്തർദ്ധിഭേദതാദർത്ഥ്യേ
ഛിദ്രാത്മീയവിനാബഹി
രവസരമദ്ധ്യേന്തരാത്മനിച’
— അമരം
അന്തരംഗ
- അകത്തുള്ള
- ഹൃദയത്തിലുള്ള
അന്തരംഗം
- ഹൃദയം
- മനസ്സു്
‘അന്തരംഗത്തിലേതുമന്തരമില്ലതിനു’
— കിരാതം തുള്ളൽ
അന്തരാ, അന്തരേ, അന്തരേണ
- മദ്ധ്യത്തിങ്കൽ (ഇടയിൽ)
- ഉള്ളിൽ
- മനസ്സിൽ
- കുറിച്ചു്
അന്തരാന്തരം
- കൂടക്കൂടെ
അന്തരാഭവസത്വം
- അന്തരപിശാചു്
അന്തരായാമം
- ഒരു വാതവ്യാധി
- വായു ശരീരത്തെ വില്ലുപോലെ അകത്തേക്കു വലിക്കുന്നതു് ഇതിന്റെ ലക്ഷണങ്ങളിൽ ഒന്നാണു്.
അന്തരായം
- മുടക്കം (വിഘ്നം)
- അന്തരത്തിന്റെ (മറവിന്റെ) അയം (ഗമനം) ഒന്നു തുടങ്ങിയാൽ മുഴുവനുമാകാതെ അതിനിടയിലുണ്ടാകുന്ന മറവു്.
‘എന്തഹോ! കഥശരംതിടുക്കിലി
ന്നന്തരായമപഹന്തിമന്നവൻ’
ന്നന്തരായമപഹന്തിമന്നവൻ’
— അഭിജ്ഞാനശാകുന്തളം
അന്തരാർത്തി
- മനോവേദന
അന്തരാത്മാവു്
- ജീവാത്മാവു്
- ദേഹത്തിനു ചൈതന്യമുണ്ടാക്കുന്നതു്, അന്തർഭാഗത്തിൽ ശോഭിക്കുന്ന തേജസ്സ്.
- മനസ്സ്
അന്തരാളദശ
- ഘട്ടം
അന്തരാളം
- മദ്ധ്യപ്രദേശം — രണ്ടു വസ്തുക്കളുടെ ഇടയിലുള്ള പ്രദേശം
- അവകാശത്തെ കൊടുക്കുന്നതു് എന്നു വ്യുൽപത്തി.
- എട്ടുദിക്കുകളുടെനടുപ്രദേശം
- [അഭ്യന്തരം, അന്തരാളം 2-ഉം, എട്ടു ദിക്കുകളുടെ നടുപ്രദേശത്തിന്റെ പേർ.
‘അഭ്യന്തരന്ത്വന്തരാളം’
— അമരം
.അന്തരിക്കുക
- മരിക്കുക
- ഇടയിൽ വരുക
- ഭേദിക്കുക
അന്തരിതം
- ഇടവിട്ടിട്ടുള്ളതു്
അന്തരിക്ഷം
- ആകാശം
- അന്തർഭാഗത്തിൽ ഋക്ഷ (നക്ഷത്ര)ങ്ങൾ ഉള്ളതു്. അന്തരീക്ഷം എന്നും പറയാം.
അന്തരിക്ഷൻ
- ഒരു സൂര്യവംശരാജാവു്
അന്തരിക്ഷചരം
- ഒരു പക്ഷി
അന്തരീക്ഷം
- ആകാശം
- അന്തർഭാഗത്തിൽ കാണുന്ന ജഗത്തോടുകൂടിയതു് എന്നു വ്യുൽപത്തി.
അന്തരീപം
- ദ്വീപം(ദ്വീപു്)
- വെള്ളത്തിന്റെ മധ്യത്തിലുള്ള തടം. ജലത്തിന്റെ മധ്യം, ജലമധ്യത്തിലിരിക്കുന്നതു് എന്നർത്ഥം.
അന്തരീയം
- ഉടുക്കുന്ന വസ്ത്രം
- പൊക്കിളിന്റേയും ഞെരിയാണിയുടെയും മദ്ധ്യത്തിലുള്ളതു് എന്നർത്ഥം.
അന്തരുദരം
- ഉൾവയർ
അന്തരേ
- മദ്ധ്യത്തിൽ (ഇടയിൽ)
അന്തരേണ
- മദ്ധ്യത്തിൽ (ഇടയിൽ)
അന്തർഗ്ഗതം
- വിസ്മൃത-മറയ്ക്കപ്പെട്ടതു്
- അന്തർഭാഗത്തിൽ ഗമിച്ചതു് എന്നു വ്യുൽപത്തി.
- ഉള്ളിലുള്ളതു്
- അഭിപ്രായം
- ‘എന്തിനുശോകംതേടുന്നുഅന്തർഗ്ഗതമരുൾചെയ്ക’ (ബകവധം കഥകളി).
അന്തർഗ്ഗളം
- കരിംകുറുഞ്ഞി
അന്തർഗൃഹം
- സ്വകാര്യമുറി
- അകത്തളം
- ഉള്ളിലുള്ള ഗൃഹം
അന്തർജ്ജനം
- ബ്രാഹ്മണസ്ത്രീ
അന്തർദ്ധ
- മറയ്ക്ക എന്ന ക്രിയ
അന്തർദ്ധാനം
- അപ്രത്യക്ഷമാവുക
- മറയുക
- ‘ദേവന്മാർ പ്രസാദിച്ചു നളനു് ഓരോരുത്തനും ഈരണ്ടുവരം വീതംകൊടുത്തു് അന്തർദ്ധാനം ചെയ്തു’. (കാന്താരതാരകം).
അന്തർദ്ധാര
- പെരുമഴ
അന്തർദ്ധി
- മറയ്ക്ക എന്ന ക്രിയ
- ഇതിനാൽ പദാർത്ഥം. ഉള്ളിൽ മറയ്ക്കപ്പെടുന്നു എന്നർത്ഥം.
അന്തർദൃഷ്ടി
- ഉൾക്കണ്ണ്
അന്തർദ്വാരം
- ഒളിവാതിൽ
- ഗൂഢമാർഗ്ഗമുള്ളതു് എന്നർത്ഥം.
അന്തർനഗരം
- രാജാവിന്റെ കൊട്ടാരം
- (പട്ടണത്തിനകത്തുള്ളതു്).
അന്തർഭവിക്കുക
- അടങ്ങിയിരിക്കുക
- അകത്തുണ്ടാവുക
അന്തർഭാഗം
- അകം
അന്തർഭാവന
- ഉള്ളിലെ ധ്യാനം
- അകത്തടങ്ങിയ സ്ഥിതി
അന്തർഭാവം
- അന്തർഭവിച്ചിരിക്കുന്ന സ്ഥിതി
- കാണാതാവുക
- മറയുക
അന്തർഭൂതം
- അകത്തുണ്ടായതു്
അന്തർമദം
- ഗർവം
അന്തർമ്മനസ്സ്
- വ്യാകുലചിത്തൻ
- വിചാരം നിമിത്തം അന്തർഭാഗത്തിൽ ലയിച്ച മനസ്സുള്ളവൻ
- ദുഃഖിതമായ മനസ്സോടുകൂടിയവൻ
അന്തർമഹാനാദം
- ശംഖു്
അന്തർമ്മോദം
- സന്തോഷം
അന്തര്യാഗം
- മനസ്സുകൊണ്ടു ചെയ്യുന്ന യാഗം
- വന്ദിക്ക
അന്തര്യാമി
- വിശേഷണം:
- എല്ലാറ്റിന്റേയും ഉള്ളിൽ സഞ്ചരിക്കുന്ന
അന്തര്യാമി
- പരമാത്മാവു്
അന്തര്യാമം
- കടശിയിലേ യാമം
അന്തര്യോഗം
- വലുതായ ധ്യാനം
അന്തർവ്വത്നി, അന്തർവ്വതി
- ഗർഭിണി
- അകത്തു ഗർഭം വഹിക്കുന്നവൾ
‘എന്തയ്യോമാതരോമേകലുഷവിരഹിതാ
നിങ്ങളുംകൂടിയോമാ
മന്തർവത്നീംവെടിഞ്ഞൂവനഭൂവിപിഴ
ചെയ്കീലതിന്നേതുമേ ഞാൻ’
നിങ്ങളുംകൂടിയോമാ
മന്തർവത്നീംവെടിഞ്ഞൂവനഭൂവിപിഴ
ചെയ്കീലതിന്നേതുമേ ഞാൻ’
— ഉത്തരരാമായണം ചമ്പു
അന്തർവമി
- ഒരുരോഗം
- (ദഹനക്കുറവുകൊണ്ടും മറ്റുമുണ്ടാകും.)
അന്തർവംശം
- അന്തർഗൃഹം
അന്തർവാഹിനി
- ഭൂമിയുടെ അടിയിൽ കൂടി ഒഴുകുന്ന നദി
അന്തർവ്വേശ്മികൻ
- പള്ളിയറ വിചാരിപ്പുകാരൻ
- പള്ളിയറക്കാരൻ
അന്തർവ്വംശികൻ, അന്തർവ്വേശികൻ
- രാജസ്ത്രീകളുടെ ഭവനത്തിലെ അധികാരി
- അന്തഃപുരത്തിൽ നിയോഗിക്കപ്പെട്ടവൻ
അന്തർവാണി
- ശാസ്ത്രജ്ഞൻ
- അന്തർഭാഗത്തിൽ വാക്കുള്ളവൻ
- അപ്പഴപ്പോൾ സമയോചിതങ്ങളായ വാക്കുകൾ തോന്നിക്കൊണ്ടിരിക്കുന്നവൻ
‘പ്രീണിതയാണീയന്തർ
വാണികളണിമണിയിൽ വാണിടുന്നതിനാൽ’
വാണികളണിമണിയിൽ വാണിടുന്നതിനാൽ’
— ഷഷ്ടിപൂർത്തിഷഷ്ടി
അന്തർവ്വിദ്രധി
- ഒരു രോഗം
- വാതം മുതലായ ദോഷങ്ങൾ പ്രത്യേകംപ്രത്യേകം കോപിച്ചു ഗുന്മംപോലെ കഠിനമായും പുറ്റു് എന്നവണ്ണം പൊങ്ങിയും ഇരിക്കുന്ന വിദ്രധിയെ അന്തർഭാഗത്തിങ്കൽ ഉണ്ടാക്കുന്നു. ഗുദം, വസ്തി, മുഖം, നാഭി, വയറു, ഒടികൾ, പ്രധാനമായ മാംസപിണ്ഡങ്ങൾ, പ്ലീഹ, യകൃത്തു്, ഹൃദയം, ക്ലോമം (ഒരു മാംസപിണ്ഡം) ഇവയിൽ ഒന്നിനെ ആശ്രയിച്ചുണ്ടാകും.
അന്തർഹാസം
- ഉള്ളിലേചിരി
അന്തർഹിതം
- മറഞ്ഞതു്
അന്തർഹിതാത്മാവു്
- മറഞ്ഞിരിക്കുന്നവൻ
അന്തശ്ഛിദ്രം
- അകത്തേ കലഹം
- (ജനങ്ങളുടെ ഇടയിലുള്ള കലഹം).
അന്തസ്താപം
- മനോദുഃഖം
അന്തസ്ഥങ്ങൾ
- യ, ര, ല, വ
- (മധ്യമങ്ങൾ എന്നും പറയും).
അന്തസ്ഥ
- വിശേഷണം:
- അകത്തിരിക്കുന്ന
അന്തസ്ഥ
- ഋഗ്വേദത്തിലെ ഒരു മന്ത്രത്തിന്റെ പേർ
അന്തസ്ഥിത
- വിശേഷണം:
- അകത്തിരിക്കുന്ന
അന്തസ്സ്
- ഗൗരവം
അന്തസ്സാരം
- അകത്തേകാതൽ
- ഗൗരവവിശേഷം
- മുഖ്യഭാഗം
- മനസ്സിന്റെ ഉറപ്പു്
‘അന്തകമാരുതനന്ദനഗീതക
ളന്തസ്സാരവിഹീനമിവണ്ണം’
ളന്തസ്സാരവിഹീനമിവണ്ണം’
— ഐരാവതപൂജ തുള്ളൽ
അന്തസ്സ്വേദം
- ആന
അന്താവസായി
- ക്ഷുരകൻ(ക്ഷൗരക്കാരൻ)
- അവസാനം വരെ മുറിപ്പാൻ ശീലമുള്ളവൻ എന്നർത്ഥം.
- പറയൻ
അന്താളം
- ഡംഭം
അന്താഴം, അന്തായം
- തഴുതു് — സാക്ഷ
- തടവു്
- (ജന്നലുകളുടെ മുൻഭാഗം കാണുന്നതുപോലെയുള്ളതു്).
അന്തി
- വൈകുന്നേരം
- (സന്ധ്യ എന്നതിന്റെ തത്ഭവം). [അന്തി — സന്ധ്യ. ശബ്ദങ്ങളുടെ ആദിയിലിരിക്കുന്ന ശ. സ-ഹങ്ങൾ ലോപിക്കുന്നതിനു് ഇതു് ഒരു ഉദാഹരണമാകുന്നു.
അന്തി
- മൂത്തപെങ്ങൾ
അന്തിക
- അടുപ്പു്
- ഇതിൽ പാത്രം ഉറപ്പിച്ചുവയ്ക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
- ചർമ്മലന്ത (ചർമ്മകഷാ) ഒരു തൈ
- ജ്യേഷ്ഠത്തി
- അത്തിക എന്നതു നോക്കുക.
അന്തികതമം
- ഏറ്റവും അടുത്തതു്
അന്തികം
- സമീപം
- അന്തമുള്ളതു് എന്നു ശബ്ദാർത്ഥം.
- നേദിഷ്ഠം, അന്തികതമം 2-ഉം, ഏറ്റവും അടുത്തതിന്റെ പേർ.
‘നേദിഷ്ഠമന്തികതമം’
— അമരം
.അന്തികം
- ചെറുപിച്ചകം
അന്തികാശ്രയം
- അടുത്ത ആശ്രയം
- കൊടി മുതലായവ കേറ്റുന്ന കാൽ അല്ലെങ്കിൽ മരം
അന്തിഗൃഹം
- അയൽവീടു്
അന്തിത്തിരി
- അന്തിവിളക്കു്
- വൈകുന്നേരം (സന്ധ്യയ്ക്കു) വിളക്കുകത്തിക്കുക
അന്തിമ
- വിശേഷണം:
- വളരെ അടുത്ത
അന്തിമന്താരം
- (അന്തിമലരി നോക്കുക).
അന്തിമം
- അന്തികം
അന്തിമലരി
- അന്തിമന്താരം
- സന്ധ്യയ്ക്കു വിടിരുന്ന പൂവുള്ള ഒരു ചെടി
- പന്തീരടിപ്പൂവു്
- ഇതു വൈകുന്നേരം നാലുമണിക്കു വിടിരുന്നതിനാൽ “നാലുമണിപ്പൂവു്” എന്നും പറയുന്നു.
അന്തിമഹാകാളൻ
- ഒരു പരദേവത
അന്തിയാവള്ളിയൻ
- ഒരു തൈ
അന്തിവിളക്കു്
- അന്തിത്തിരി
അന്തേവാസി
- ശിഷ്യൻ
- ഗുരുവിന്റെ അടുക്കൽ തന്നെ വസിക്കുന്നവൻ എന്നർത്ഥം
- ചണ്ഡാലൻ (പറയൻ)
- ഗ്രാമത്തിന്റെ അന്തത്തിൽ പാർക്കുന്നവൻ എന്നു വ്യുൽപത്തി.
അന്തോനേശ്വരൻ
- ദൈവം
- (വിലക്ഷണപദം) സർവശക്തൻ
അന്തോളം
- പല്ലക്കു്
- മഞ്ചൽ
- ശിബിക, യാപ്യയാനം 2-ഉം, അന്തോളത്തിന്റെ പേർ.
‘ശിബികായാപ്യയാനംസ്യാൽ’
— അമരം
.അന്തഃകരണം
- മനസ്സു്
അന്തഃകരണചതുഷ്ടയം
- മനസ്സു്, ബുദ്ധി, ചിത്തം, അഹങ്കാരം
അന്തഃകരണവിഷയചതുഷ്ടയം
- മനസ്സിനു സങ്കല്പം, ചിത്തത്തിനു അനുസന്ധാനം, ബുദ്ധിക്കു നിശ്ചയം, അഹങ്കാരത്തിനു് അഭിമാനം ഇങ്ങിനെ നാലു്.
അന്തഃകുപിതൻ
- ഉള്ളിൽ കോപം തോന്നിയവൻ
അന്തഃക്ഷോഭം
- ആളുകളുടെ ഇടയിലുള്ള കലഹം
അന്തഃപുരം
- രാജാക്കന്മാരുടെ സ്ത്രീകൾ ഇരിക്കുന്ന ഗൃഹം
- പുരത്തിന്റെ അകത്തുള്ളതു് എന്നു വ്യുൽപത്തി. (ഇതുതന്നെ രാജസ്ത്രീകളുടെ പേരായും വരും).
- അന്തഃപുരം, അവരോധനം, ശുദ്ധാന്തം, അവരോധം 4-ഉം, അന്തഃപുരത്തിന്റെ പേർ.
‘സ്ത്ര്യഗാരംഭൂഭുർജാമന്തഃപുരംസ്യാദവ
രോധനം ശുദ്ധാന്തശ്ചാവരോധശ്ച’
രോധനം ശുദ്ധാന്തശ്ചാവരോധശ്ച’
— അമരം
അന്തഃപുരചാരി
- രാജസ്ത്രീകൾ ഇരിക്കുന്ന ഭവനത്തിനുള്ളിൽ സഞ്ചരിക്കുന്നവൻ
- (സ്ത്രീലിംഗം: അന്തഃപുരചാരിണി).
- സൗവിദല്ലൻ, കഞ്ചുകി, സ്ഥാപത്യൻ, സൗവിദൻ 4-ഉം, രാജസ്ത്രീകൾ താമസിക്കുന്ന അന്തഃപുരത്തിന്റെ പുറത്തെ രക്ഷാധികാരികൾ (രാജസമീപത്തിങ്കലൊ രാജസ്ത്രീഗൃഹത്തിങ്കലൊ ഉള്ള വേത്രാധികാരികൾ)] [അന്തഃപുരത്തിലെ ദാസിക്കു് അസിക്നി എന്നു പേർ.
‘സൗവിദല്ലാഃ കഞ്ചുകിനഃ സ്ഥാപത്യഃ
സൗവിദാശ്ചതെ’
സൗവിദാശ്ചതെ’
— അമരം
അന്തഃപുരികമാർ
- അന്തഃപുരസ്ത്രീകൾ
- രാജസ്ത്രീകൾ
അന്ത്യ
- വിശേഷണം:
- ഒടുവിലുള്ള
അന്ത്യകൻ
- താണജാതിയിലുള്ളവൻ
അന്ത്യകാലം
- അവസാന സമയം
അന്ത്യജ
- വിശേഷണം:
- ഒടുക്കം ജനിച്ച
അന്ത്യജൻ
- ശൂദ്രൻ
- പറയൻ
അന്ത്യത്യം
- മുത്തങ്ങ
അന്ത്യൻ
- നീചൻ
അന്ത്യപ്രാസം
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
- ഈ പ്രാസം മഹാരാഷ്ട്രന്മാർക്കു് വളരെ പ്രിയമാകയാൽ മഹാരാഷ്ട്രപ്രാസം എന്നു പേരിടാമെന്നു് ഭാഷാഭൂഷണം പറയുന്നു.
‘കളഹംസവിരാജിതമന്ദഗതേ
കളധൗതമനോഹരദിവ്യലതേ
കളവല്ലയികേളഴൽതേടരുതേ
കളിയാടുകവാനൃവരാത്മസുതേ’
തേരിൽകേറിത്തിരിച്ചൂ വിജനമതിലഹം
സൂതനോടും ചരിച്ചൂ
പാരംമോദംഭവിച്ചൂ പല മൃഗതതിയെത്തൽക്ഷണം
ഞാൻവധിച്ചൂ
നേരേ മുന്നിൽഗ്ഗമിച്ചൂ വരതരുണിയൊരുത്തീടാർത്ത
നാദം ശ്രവിച്ചൂ
ചാരേചെൽവാനുറച്ചൂ മനുജനിനഭമല്ലെന്നു
സൂതൻവദിച്ചൂ.
കളധൗതമനോഹരദിവ്യലതേ
കളവല്ലയികേളഴൽതേടരുതേ
കളിയാടുകവാനൃവരാത്മസുതേ’
തേരിൽകേറിത്തിരിച്ചൂ വിജനമതിലഹം
സൂതനോടും ചരിച്ചൂ
പാരംമോദംഭവിച്ചൂ പല മൃഗതതിയെത്തൽക്ഷണം
ഞാൻവധിച്ചൂ
നേരേ മുന്നിൽഗ്ഗമിച്ചൂ വരതരുണിയൊരുത്തീടാർത്ത
നാദം ശ്രവിച്ചൂ
ചാരേചെൽവാനുറച്ചൂ മനുജനിനഭമല്ലെന്നു
സൂതൻവദിച്ചൂ.
— കനകലതാസ്വയംവരം നാടകം
അന്ത്യഭം
- രേവതി
- അന്ത്യ (ഒടുക്കത്തെ) ഭം (നക്ഷത്രം).
അന്ത്യം
- അവസാനം
- മരണം
- നാശം
- അവസാനത്തിൽ ഭവിച്ചതു്
- ജഘന്യം, ചരമം, അന്ത്യം, പാശ്ചാത്യം, പശ്ചിമം 5-ഉം അവസാനത്തിങ്കൽ ഭവിച്ചതിന്റെ പേർ.
‘അന്തോജഘന്യചരമ
മന്ത്യപാശ്ചാത്യപശ്ചിമ’
മന്ത്യപാശ്ചാത്യപശ്ചിമ’
— അമരം
അന്ത്യമദലക്ഷണം
- ഒരു രോഗം
- വിധിക്കനുസരിച്ചല്ലാതെ സേവിക്കുന്ന മദ്യം നിമിത്തമുണ്ടാകുന്നതാണു് ഈ രോഗം. മദ്യത്തിന്റെ മൂന്നാമത്തെ മദാവസ്ഥയിൽ പെട്ടവൻ ഗുരുത്വംകൂടാതെ ഗുരുഭാര്യ മുതലായവരെ പരിഗ്രഹിക്കുകയും മറ്റും ചെയ്യുന്നതു് ഇതിന്റെ ലക്ഷണമാകുന്നു.
അന്ത്യയുഗം
- കലിയുഗം
അന്ത്യവർണ്ണം
- ശൂദ്രജാതി
അന്ത്യാവസായി
- കാട്ടാളസ്ത്രീയിൽ ചണ്ഡാലനുണ്ടായവൻ
അന്ത്യവിപുല
- ഒരു വൃത്തം
അന്ത്രകൂജം,അന്ത്രകൂജനം, അന്ത്രവികൂജനം
- കടൽ ഇരപ്പു്
- കടൽ മുഴങ്ങുന്ന ശബ്ദം
അന്ത്രം
- കുടൽമാല
- മാലയായിട്ടു വയറ്റിൽ വ്യാപിച്ചുകിടക്കുന്നതു്. ആന്ത്രം എന്നും പറയുന്നു.
- [അന്ത്രം (ആന്ത്രം), പുരീതൽ 2-ഉം, കുടൽമാലയുടെ പേർ.
‘ആന്ത്രം പുരീതൽ’
— അമരം
.അന്ത്രമാംസം
- ഒരുമാതിരി പൊരിച്ച ഇറച്ചി
അന്ത്രവല്ലിക
- എരുമവള്ളി
അന്ത്രവൃദ്ധി
- വൃഷണത്തിലുണ്ടാകുന്ന വീക്കം (നീരു്)
അന്ത്രശില
- വിന്ധ്യപർവതത്തിൽ നിന്നു പുറപ്പെട്ട ഒരു നദി
അന്ദിക
- അടുപ്പ്
- അത്തിക (ജ്യേഷ്ഠത്തി)
അന്ദുക
- ആനച്ചങ്ങല
- ഇതുകൊണ്ടു ബന്ധിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
- കാൽത്തള (നൂപുരം)
അന്ദൂക
- ആനച്ചങ്ങല
- കാൽത്തള (നൂപുരം)
അന്ദോളം
- അന്തോളം
- മഞ്ചൽ
‘അന്ദോളംപല്ലക്കുകളിത്യാദിപദാർത്ഥങ്ങൾ’
— പ്രദോഷമാഹാത്മ്യം തുള്ളൽ
അന്ദോളിത
- വിശേഷണം:
- ഇളക്കപ്പെട്ട
അന്ധ
- വിശേഷണം:
- കണ്ണുകാണാത്ത
അന്ധക
- വിശേഷണം:
- കണ്ണുകാണാത്ത
അന്ധകൻ
- കുരുടൻ
- ഒരസുരൻ
- അന്ധകൻ കശ്യപനു ദിതിയിലുണ്ടായ ഒരസുരനാണു്. ഇവനു 1൦൦൦ ഭുജങ്ങളും ശിരസ്സുകളും, 2൦൦൦ കണ്ണും കാലും ഉണ്ടാ യിരുന്നു. കണ്ണുകൾക്കു കാഴ്ച വേണ്ടുവോളം ഉണ്ടായിരുന്നിട്ടും അവൻ കുരുടനാണെന്നുള്ള ഭാവത്തിൽ സഞ്ചരിച്ചതിനാൽ ‘അന്ധകൻ’ എന്നു വിളിക്കപ്പെട്ടു. പാർവതിയെ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനായി ഭാവിച്ചപ്പോൾ ശിവൻ ഇവനെ കൊല്ലുന്നതിനു മുതിർന്നു, എന്നു മത്സ്യപുരാണത്തിൽ കാണുന്നു. അനന്തരം അവൻ അദ്ദേഹത്തോടു ക്ഷമായാചനം ചെയ്തു. അവന്റെ ഭക്തികണ്ടു് ശിവൻ അവനെ ഗണങ്ങളുടെ കൂട്ടത്തിൽ ചേർത്തു. ഒരിക്കൽ ഇവൻ സ്വർഗ്ഗത്തിൽ നിന്നു പാരിജാതം മോഷ്ടിക്കാൻ ഉദ്യമിച്ചപ്പോൾ ശിവൻ ഇവനെ കൊന്നു.
- കൃഷ്ണന്റെ പൂർവികനായ ഒരു യാദവൻ
- അന്ധകനും വൃഷ്ണിയും കൂടി സ്ഥാപിച്ചതത്രേ അന്ധകവൃഷ്ണിവംശം.
- ഒരു ഋഷി
- ഉചത്ഥ്യൻ എന്ന മുനിക്കു മമതയിലുണ്ടായവൻ.
അന്ധകം
- തൂംപൂണി
അന്ധകരിപു
- ശിവൻ
- അന്ധകാസുരനെ കൊന്നവൻ എന്നു ശബ്ദാർത്ഥം.
അന്ധകവർത്തം
- ഒരു പർവതത്തിന്റെ പേർ
അന്ധകവൃഷ്ണികൾ
- അന്ധകന്റെയും വൃഷ്ണിയുടെയും വംശത്തിലുള്ളവർ
അന്ധകാരി
- ശിവൻ
- അന്ധകരിപു
അന്ധകാരം
- ഇരുട്ടു്
- കണ്ണുകാണാതാക്കുന്നതു് എന്നു ശബ്ദാർത്ഥം. ലോകത്തെ ഇരുട്ടാക്കുന്നതു് എന്നുമാകാം.
അന്ധകൂപം
- പൊട്ടക്കിണറു്
- ഇരുട്ടുകുഴി
അന്ധഗോലാംഗൂലന്യായം
- “ഒരു വികൃതിയുടെ ഉപദേശം കേട്ടു ബഹളിയുള്ള കാളക്കൂറ്റന്റെ വാൽ പിടിച്ചു വഴിയറിയാൻ ശ്രമിച്ച കുരുടനു വളരെ അനർത്ഥം അനുഭവിക്കേണ്ടിവന്നു എന്ന സംഭവത്തെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ടുള്ള ഈ ന്യായം, കണ്ണടച്ചു കാര്യങ്ങളിൽ പ്രവേശിച്ചു് ആപത്തനുഭവിക്കുന്ന സമ്പ്രദായത്തേയാണു കാണിക്കുന്നതു്.”
അന്ധത
- കണ്ണുകാണായ്ക
- അറിവില്ലായ്ക
അന്ധതമസം
- കൂരിരുട്ടു്
- അധികമായ ഇരുട്ടു്, കണ്ണു അല്പവും കാണാത്ത ഇരുട്ടു്.
അന്ധതാമിസ്രം
- ഒരു നരകം
അന്ധതിമിരം
- കൂരിരുൾ
- വലിയ ഇരുട്ടു്
അന്ധൻ
- കുരുടൻ
- കണ്ണിന്റെ കാഴ്ച കെട്ടവൻ എന്നർത്ഥം.
- അന്ധൻ, അദൃക്കു് 2-ഉം, കുരുടന്റെ പേർ.
- അറിവില്ലാത്തവൻ
‘അന്ധോദൃൿ’
— അമരം
.‘കണ്ണിനും പിടിപെടാത്തവയെല്ലാ
മെണ്ണിയെണ്ണിവിവരത്തൊടുചിത്തേ,
നിർണ്ണയിപ്പതിനുനല്ലൊരുശാസ്ത്ര
ക്കണ്ണകത്തുതെളിയാത്തവനന്ധൻ’
‘എന്തിക്കാലമകാരണംകണവനോടന്ധേകലമ്പിച്ചുനീ’
മെണ്ണിയെണ്ണിവിവരത്തൊടുചിത്തേ,
നിർണ്ണയിപ്പതിനുനല്ലൊരുശാസ്ത്ര
ക്കണ്ണകത്തുതെളിയാത്തവനന്ധൻ’
— ബാലഭൂഷണം
‘എന്തിക്കാലമകാരണംകണവനോടന്ധേകലമ്പിച്ചുനീ’
— അമരുകശതകം
അന്ധപംഗുന്യായം
- “കുരുടനും അവന്റെ തോളിൽ ഇരിക്കുന്ന മുടന്തനും, നടപ്പാനും വഴി കാണ്മാനും പരസ്പരം സഹായികളായിത്തീരുന്നു. അപ്രകാരം പ്രത്യേകമായി സാധിപ്പാൻ കഴിയാത്ത കാര്യങ്ങളെ യോജിച്ചു സാധിക്കുന്ന സമ്പ്രദായത്തെയാണു് ഈ ന്യായം കാണിക്കുന്നതു്.”
അന്ധപൂതന
- കുട്ടികൾക്കു സുഖക്കേടുകൾ ഉണ്ടാക്കുന്ന ഒരു പിശാചു്
- പീഡിതനായ ശിശുവിനു ഛർദ്ദി, കാസും, ജ്വരം, വെള്ളദാഹം, വസാഗന്ധം, അധികമായ കരച്ചൽ, പാലിൽ വെറുപ്പു്, അതിസാരം ഇവയുണ്ടാകും.
അന്ധം
- ഇരുട്ടു്
- തിമിരം എന്ന നേത്രരോഗം
- വെള്ളം
- കലങ്ങിയ വെള്ളം
അന്ധമാർഗ്ഗങ്ങൾ
- അറിവില്ലാത്ത വിധങ്ങൾ
അന്ധവിശ്വാസം
- മൂഢവിശ്വാസം
അന്ധവിശ്വാസം
- സ്വപ്നങ്ങൾ, ശകുനങ്ങൾ, ഭാഗ്യം, ഭാഗ്യക്കുറി, മന്ത്രവാദം മുതലായ അയുക്തങ്ങളായ അനുഭവങ്ങൾ അന്ധവിശ്വാസമെന്ന പദത്തിലുൾപ്പെടുന്നു.
അന്ധസ്സ്
- ചോറു്
- ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
- സോമലത
അന്ധഹസ്തിന്യായം
- ‘നാലുകുരുടന്മാർ കൂടി ആനയുടെ ആകൃതി അറിവാൻ പുറപ്പെട്ടു. ഒരാൾ കാലും മറ്റൊരാൾ വാലും വേറെ ഒരാൾ തുമ്പിക്കൈയും നാലാമൻ ചെവിയും മാത്രം തൊട്ടുനോക്കീട്ടു് ആന തൂണുപോലെയെന്നും, കയറുപോലെയെന്നും, പാമ്പുപോലെ എന്നും മുറംപോലെയെന്നും ഓരോരുത്തർ തീർച്ചയാക്കി. ഇപ്രകാരം ഒരു വസ്തുവിന്റെ അല്പം ഭാഗം മാത്രം ഗ്രഹിച്ചു് അതിന്റെ പൂർണ്ണസ്വഭാവം അറിഞ്ഞുവെന്നു് അഭിമാനിക്കുന്ന സമ്പ്രദായത്തെയാണു് ഈ ന്യായം കാണിച്ചു കളിയാക്കുന്നതു്’.
അന്ധാളി
- മടയൻ
- (അന്താളം നോക്കുക).
അന്ധാളിക്കുക
- പരിഭ്രമം കൊണ്ടോ മറ്റൊ മറന്നുപോവുക
- ‘അന്ധാളിപ്പോൻതനതുകഥയും വിട്ടുപോകുന്നപോൽ’ (മലയാള ശാകുന്തളം).
അന്ധാളിത്തം
- പരിഭ്രമംകൊണ്ടും മറ്റും മറന്നുപോവുക
അന്ധിക
- രാത്രി
- കൺകെട്ടിക്കളി
- ഒരു നയനരോഗം
അന്ധു
- കിണറു്
- ജനങ്ങൾക്കു ജീവനം കൊടുക്കുന്നതു്, ജലദാനഹേതുവായിട്ടു പ്രാണികളെ ജീവിപ്പിക്കുന്നതു്.
അന്ധുലം
- ശിരീഷവൃക്ഷം (നെന്മേനിവാക)
അന്ധ്രം
- ഒരു രാജ്യം
- ഇപ്പോഴത്തെ തെലിംഗാന.
അന്നു്
- ആ ദിവസം
അന്നടേ
- അപ്പോൾതന്നെ
- തൽക്ഷണം
അന്നന്നു്
- അതതുദിവസം
അന്ന
- വിശേഷണം:
- അദിക്കപ്പെട്ട
- ഭക്ഷിക്കപ്പെട്ട
അന്നകഫാമജാതൃഷ്ണ
- തൃഷ്ണാരോഗം
- ജലവാഹികളായ സ്രോതസ്സുകൾ അന്നം കഫം ആമദോഷം ആയ ദോഷങ്ങൾ ഹേതുവായിട്ടു ദുഷിക്കുമ്പോഴും തൃഷ്ണയുണ്ടാകുന്നു. ഇതു് ഏഴു വിധമുണ്ടു്.
അന്നക്കൊടി
- അന്നത്തിന്റെ അടയാളമുള്ള ഒരു കൊടി
- വിശേഷപ്പെട്ട അരയന്നം
- അന്നം കൊടുക്കുന്നവരിൽ പ്രമാണി
‘തുള്ളുമിളമാൻകിടാവോ-ശോഭ
കൊള്ളുമൊരന്നക്കൊടിയൊ’
കൊള്ളുമൊരന്നക്കൊടിയൊ’
— ഒരു പഴയ താരാട്ടു്
അന്നഗന്ധി
- ഗ്രഹണി
- അതിസാരം
അന്നജ
- ഇക്കിൾ
- അഞ്ചുവിധം ഉണ്ടു്, അവയിൽ ഒന്നു്. അന്നത്തിൽ നിന്നുണ്ടാകുന്നതുകൊണ്ടു് ഈ പേർ വന്നു. [ബദ്ധപ്പെട്ടും അധികമായും ചെയ്യുന്ന അന്നപാനങ്ങൾകൊണ്ടു വായു മേല്പോട്ടു ഗമിച്ചു് ഇക്കിൾ ഉണ്ടാകുന്നു. 1. അന്നജം, 2. യമിള, 3. ക്ഷുദ്ര, 4. ഗംഭീര, 5. മഹിത, ഇങ്ങിനെ ഇക്കിൾ 5 വിധം.
അന്നഗർത്തം
- അന്നക്കുഴി
- തടാതകയുടെ പരിണയത്തിനു ആ സ്ത്രീയുടെ അനുവാദപ്രകാരം അവസാനമില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ചിരുന്നു. വിവാഹംചെയ്യാൻ വരുന്ന പരമശിവന്റെ ഭൂതങ്ങളെ തൃപ്തിപ്പെടുത്താനായിട്ടാണു് ഇത്രയൊക്കെ ശേഖരിച്ചതു്. മലപ്രമാണം, ചെലവാകാതെ കിടപ്പുള്ള പദാർത്ഥങ്ങളെ ചെലവാക്കുന്നതിനു മാർഗ്ഗമുണ്ടാക്കിത്തരണമെന്നു തടാതക തന്റെ ഭർത്താവിനോടു് അപേക്ഷിച്ചു. ഇതുകേട്ടു ഐശ്വര്യമദോന്മത്തയായ തടാതകയുടെ അഹങ്കാരം ശമിപ്പിക്കണമെന്നുദ്ദേശിച്ചു ഭഗവാൻ സമീപത്തു നിന്നിരുന്ന ഹ്രസ്വഗാത്രനായ കുണ്ഡോദരനെ ഒന്നുനോക്കി. ഉടൻ അയാൾക്കു അളവറ്റ വിശപ്പു പിടിപെട്ടു. കുണ്ഡോദരൻ അനന്തരം അവിടെയുണ്ടായിരുന്ന സകലവും ഭക്ഷിച്ചിട്ടും വിശപ്പു സഹിക്കാഞ്ഞു പരമശിവന്റെ കാക്കൽവീണു തന്റെ ക്ഷുദ്ബാധ തീർക്കണമെന്നറിയിച്ചു. തടാതകയും അങ്ങിനെ ഉടൻ ചെയ്യണമെന്നും കുണ്ഡോദരന്റെ വിശപ്പു തീർപ്പാൻ തനിക്കു ശക്തിയില്ലെന്നും ഭഗവാനെ അറിയിച്ചു. ശിവൻ ഉടൻ അന്നപൂർണ്ണേശ്വരിയെ സ്മരിച്ചു. ദേവി പ്രത്യക്ഷമായി നാലു അന്നക്കുഴികൾ കുണ്ഡോദരനു കാണിച്ചുകൊടുത്തു. ഇവ നാലും സകല വിഭവസംപൂർണ്ണങ്ങളായിരുന്നു. ഭഗവാന്റെ കല്പനപ്രകാരം കുണ്ഡോദരൻ അവയിലുള്ള സാധനങ്ങളെല്ലാം ഭക്ഷിച്ചു സംതൃപ്തനായി.
അന്നതൃഷ്ണ
- തൃഷ്ണാരോഗം
- [മയം, പുളി, ഉപ്പു്, എരിവു്, ഗുരുദ്രവ്യം ഇത്യാദിപദാർത്ഥങ്ങൾ ഭക്ഷിക്കുക നിമിത്തം ഉണ്ടാകുന്നു.
അന്നദൻ
- അന്നം കൊടുക്കുന്നവൻ
അന്നദാതാവു്
- അന്നം കൊടുക്കുന്നവൻ
അന്നദാ
- ദുർഗ്ഗ
- അന്നപൂർണ്ണേശ്വരി
അന്നദാനം
- ഭക്ഷണം കൊടുക്കുക
അന്നദ്രവശൂല
- ഒരു രോഗം
- ആഹാരം ദഹിച്ചതിന്റെ ശേഷവും ദഹിക്കുന്ന സമയത്തും ദഹിക്കാതിരിക്കുന്ന സമയത്തും വേദനയുണ്ടാകും.
അന്നനട
- അരയന്നം നടക്കുന്നതുപോലെ നടക്കുക
- കിളിപ്പാട്ടു സംബന്ധിച്ച ഒരു വൃത്തം
- കർണ്ണപർവം ഈ വൃത്തമാണു്.
അന്നപാനാദി
- ആഹാരം (ചോറു) ജലം മുതലായവ
അന്നപൂർണ്ണ
- വിശേഷണം:
- അന്നം നിറഞ്ഞ
അന്നപൂർണ്ണ
- ദുർഗ്ഗയുടെ രൂപം
അന്നപൂർണ്ണേശ്വരി
- ദുർഗ്ഗ
- ഭൈരവീയുടെ രൂപം
- (ഈ ദേവി സുഭിക്ഷത്തിനു് ഈശ്വരിയാകുന്നു.)
അന്നപ്രാശം(ശനം)
- ചോറൂണു്
‘അന്നപ്രാശനമുണ്ണിക്കീമാസത്തിൽ
പിന്നെഞാനുമങ്ങെത്തുമറികടൊ’
പിന്നെഞാനുമങ്ങെത്തുമറികടൊ’
— മുറജപപ്പാന
അന്നബലം
- ഭക്ഷണസാധനങ്ങളിൽ നിന്നുണ്ടാകുന്ന ബലം
അന്നഭേദി
- ഒരു മരുന്നു്
അന്നഭേദിസിന്ദൂരം(ഭസ്മം)
- ഒരു മരുന്നു്
- രക്താശയം, പാണ്ഡു, ഗ്രഹണി ഇവയ്ക്കു നന്നു്.
അന്നം
- ചോറു്
- അദിക്കപ്പെടുന്നതു് എന്നർത്ഥം. അദിക്ക = ഭക്ഷിക്ക.
- ഭിസ്സ, ഭക്തം, അന്ധസ്സ്, അന്നം, ഓദനം, ദീദിവി 6-ഉം, ചോറിന്റെ പേർ.
- ഭക്ഷിക്കപ്പെട്ട അന്നാദികൾ
- അരയന്നപ്പക്ഷി
- അരയന്നം പാലിൽ കലർന്ന നീരിനെ വേർതിരിക്കും.
- മന്ദമായും മനോഹരമായുമുള്ള അന്നത്തിന്റെ നട പ്രസിദ്ധമാകുന്നു.
- പര്യായപദങ്ങൾ:
- ഭിസ്സ
- ഭക്തം
- അന്ധസ്സ്
- അന്നം
- ഓദനം
- ദീദിവി
‘ഭിസ്സാസ്ത്രീഭക്തമന്ധോന്ന
മോദനോസ്ത്രീസദീദിവിഃ’
മോദനോസ്ത്രീസദീദിവിഃ’
— അമരം
‘വസ്ത്രദാനഫലം രാജ്യം
പാദുകാഭ്യാംചവാഹനം
താംബൂലാഭോഗമാപ്നോതി
അന്നദാനഫലംത്രയം’ (നീതിസാരം)
പാദുകാഭ്യാംചവാഹനം
താംബൂലാഭോഗമാപ്നോതി
അന്നദാനഫലംത്രയം’ (നീതിസാരം)
‘പാലിൽകലർന്നുള്ളനീരിനെവേറിട്ടു
പാൽകുടിച്ചീടുന്നോരന്നംപോലെ’
പാൽകുടിച്ചീടുന്നോരന്നംപോലെ’
— കൃഷ്ണഗാഥ
അന്നമയം
- ശരീരം
- ചോറുമുതലായ ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുണ്ടായതു് എന്നു താൽപര്യം.
അന്നമയാദികോശം
- പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളെക്കൊണ്ടുണ്ടായ സ്ഥൂലശരീരം
അന്നമൂഷിക
- ദേവതാളി
- (പെരുംപീരം എന്നൊരു പക്ഷം).
അന്നരസം
- ഭക്ഷണസാധനങ്ങളുടെ വീര്യം. സത്തു്
- ഭക്ഷണസാധനങ്ങൾ പോകുന്ന ചെറുകുഴൽ
അന്നൽ
- അന്നം
- അരയന്നം
- ‘അന്നൽനേർനടയാൾ’ (മഹാഭാരതം).
- വളരെ കുട്ടി
- ‘അന്നലെപ്പോലെകരഞ്ഞു’ (കൃഷ്ണഗാഥ).
- ക്രൗഞ്ചപ്പക്ഷി
അന്നവാഹി
- വായിൽ നിന്നു് ആമാശയത്തിലേക്കുള്ള കുഴൽ
അന്നസത്രം
- ധർമ്മമായി ഭക്ഷണംകൊടുക്കുന്ന സ്ഥലം
അന്നിൽ
- ക്രൗഞ്ചപ്പക്ഷി
- (തമിഴിൽ) അൻറിൽപട്ച്ചി.
- ക്രുങ്ങ, ക്രൗഞ്ചം-2-ഉം, അന്നിൽ പക്ഷിയുടെ പേർ. ക്രൗഞ്ചത്തിനു ക്രൗഞ്ചപ്പക്ഷി എന്നേ അധികം പറയാറുള്ളു.
‘ക്രുങ്ക്രൗഞ്ചഃ’
— അമരം
അന്നീനൻ
- ഭക്ഷിക്കുന്നവൻ
അന്നേരം
- അപ്പോൾ
അമ്പട്ടൻ
- ക്ഷൗരക്കാരൻ
അൻപൻ
- സന്തോഷമുള്ളവൻ
- സ്നേഹമുള്ളവൻ
- ഭർത്താവു്
- ഉദാ:‘മലമകൾക്കനപൻ’ (രാമചരിതം)
അൻപാതെ
- വേഗത്തിൽ
അൻപിന
- ഉള്ള
അനപു
- സന്തോഷം
- സ്നേഹം
- ദയ
- ഭക്തി
- വാത്സല്യം
അൻപുക
- സന്തോഷിക്കുക
- സ്നേഹിക്കുക
- ചേരുക
- വസിക്കുക
- ഏർപ്പെടുക
അന്യ
- വിശേഷണം:
- വേറെ
- മറ്റു്
അന്യചിന്ത
- മറ്റു വിചാരം
അന്യതരം
- വേറട്ടൊന്നു്
അന്യതരേദ്യു
- രണ്ടിൽ വച്ചൊരു ദിവസത്തിൽ
- മറുനാൾ
- രണ്ടിലൊരുനാൾ
അന്യതോവാതം
- ഒരു നേത്രരോഗം
- വാതം, പിടലി, കണ്ണു്, ശിരസ്സ്, അടിഎല്ലു് ഇവയിലോ പിൻകഴുത്തിലൊ ഞരമ്പിലൊ വേറെ സ്ഥാനങ്ങളിലോ നിന്നിട്ടു് പുരികത്തിലും കണ്ണിലും വേദനയെ ഉണ്ടാക്കും. ഇതാണു് അന്യതോവാതം.
അന്യത്തു്
- മറ്റൊന്നു്
അന്യത്ര
- വേറൊരിടത്തു്
- മറ്റൊരിടത്തു്
- വേറെ എവിടെയെങ്കിലും
- കൂടാതെ
അന്യഥാ
- മറ്റുപ്രകാരമായാൽ
അന്യഥാത്വം
- വേറൊരു പ്രകാരമുള്ള സ്ഥിതി
അന്യഥാജ്ഞാനം
- ഭ്രമം
- ഭ്രാന്തി, മിഥ്യാമതി, ഭ്രമം-3-ഉം, അന്യഥാജ്ഞാനത്തിന്റെ പേർ.
‘ഭ്രാന്തിമ്മിഥ്യാമതിഭ്രമഃ’
— അമരം
അന്യദ്രവ്യേച്ഛ
- മറ്റുളളവരുടെ വസ്തുക്കളെ ആഗ്രഹിക്കുക
- (ഇതിനു് ‘അഭിധ്യ’ എന്നു പര്യായം).
‘അഭിധ്യാതുപരസ്വവിഷയേസ്പൃഹം’
— അമരം
.അന്യനാഭി
- വിശേഷണം:
- മറ്റൊരുവംശത്തിൽ ചേർന്ന
അന്യൻ
- മറ്റൊരുവൻ
- ഭിന്നൻ, അന്യതരൻ, ഏകൻ, ത്വൻ, അന്യൻ, ഇതരൻ 6-ഉം, അന്യന്റെ പേർ. അന്യതര എന്നതിനു് ഏകതര എന്നും പാഠമുണ്ടു്.
‘ഭിന്നാർത്ഥകാ അന്യതര
ഏകത്വാന്യേതരാവപി’
ഏകത്വാന്യേതരാവപി’
— അമരം
അന്യംനില്പു്
- വംശം ഒടുങ്ങുക
അന്യപുഷ്ടം
- കുയിൽ
- അന്യനാൽ വളർത്തപ്പെടുന്നതുകൊണ്ടു് ഈ പേരുണ്ടായി. കുയിൽ അതിന്റെ കുഞ്ഞുങ്ങളെ കാക്കയുടെ കൂട്ടിൽ കൊണ്ടുവെക്കും. തന്റെ കുഞ്ഞെന്നു ഭ്രമിച്ചു കാക്ക അതുകളെ വളർത്തും. പറന്നുതുടങ്ങിയാൽ അവ തങ്ങളുടെ കൂട്ടത്തിൽ ചേർന്നുകൊളളും.
അന്യം
- മറ്റൊന്നു്
- വംശം
- സന്തതി
അന്യഭാവം
- വേറൊരു ഭാവം (വിചാരം)
- ‘അന്യഭാവമെന്നിൽവേണ്ടാ ആശയം നീ ചൊൽകബാലെ!’ എന്നു ദക്ഷയാഗം കഥകളിയിൽ കാണുന്നു. ഇവിടെ പരിചിതൻ എന്ന വിചാരം — പരിചയമില്ലല്ലൊ എന്നുളള വിചാരം എന്നർത്ഥം.
അന്യഭൃത്തു്
- കാക്ക
- മറ്റൊന്നിനെ (കുയിലിനെ) വളർത്തുന്നതുകൊണ്ടു് ഈ പേരുണ്ടായി.
അന്യഭൃത
- കുയിൽ
- അന്യഭൃത്തായ കാക്ക വളർത്തുകയാൽ ഈ പേർ സിദ്ധിച്ചു.
അന്യരൂപ
- വിശേഷണം:
- രൂപം മാറിയ
അന്യരൂപേണ
- മറ്റൊരു രൂപമായിട്ടു്
അന്യവാദി
- വിശേഷണം:
- കളവുപറയുന്ന
- കളളത്തെളിവുകൊടുക്കുന്ന
- മറ്റു വല്ലതും പറയുന്ന
അന്യശാഖൻ, അന്യശാഖകൻ
- മറ്റൊരുമതത്തിൽ ചേർന്നവൻ
- മതത്യാഗി
- മതദ്വേഷി
അന്യസംഗമം
- മറ്റൊന്നിനോടുളള ചേർച്ച
- വ്യഭിചാരം
‘ആശയംതന്നിലന്യസംഗമ
മാശയില്ലവൾക്കുംബുജാക്ഷ’
മാശയില്ലവൾക്കുംബുജാക്ഷ’
— പത്തുവൃത്തം
അന്യാദൃശം
- വിശേഷണം:
- ഒപ്പം ഇല്ലാത്ത
- തുല്യമില്ലാത്ത
- മറ്റൊരാൾക്കും ഇതുപോലെ കാണാത്തമട്ടിൽ അപൂർവം
അന്യാധീനൻ
- മറ്റൊരുവനു് അധീനനായവൻ
- (അധീനശബ്ദം നോക്കുക). (അന്യാധീനപ്പെടുത്തുന്നു).
അന്യാപദേശം
- പറയുന്നതു് ഒന്നു്
- മനസ്സിലാക്കേണ്ടതു മറ്റൊന്നു്
- ഇതത്രേ അന്യാപദേശരീതി
- (അന്യം = മറ്റൊന്നു്. അപദേശം = വ്യാജം).
അന്യാപദേശശതകം
- ഒരു പുസ്തകത്തിന്റെ പേർ
- ഇതിന്റെ മൂലഗ്രന്ഥകർത്താവു് ശ്രീ നീലകണ്ഠദീക്ഷിതരാകുന്നു. ഇതിലേക്കു് 1൦22-മാണ്ടു നാടുനീങ്ങിയ കവികുലശേഖരനായ സ്വാതിതിരുനാൾ മഹാരാജാവു് തിരുമനസ്സുകൊണ്ടു പ്രതിപദ്യം അവതാരിക എഴുതിച്ചേർക്കയും സാഹിത്യസാമ്രാജ്യചക്രവർത്തിയായ മഹാമഹിമ ശ്രീ കേരളവർമ്മവലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് മുഴുവനും ഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്.
അന്യായക്കാരൻ
- സങ്കടക്കാരൻ
- കോടതികളിൽ അന്യായം ബോധിപ്പിക്കുന്നവൻ (വാദി).
- ന്യായം വിട്ടു നടക്കുന്നവൻ
- അന്യായം ചെയ്യുന്നവൻ
അന്യായത്തടങ്കൽ
- വല്ല ആളെയും ന്യായക്കേടായിതടയുക
- ശിക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റം
- (തിരുവിതാംകൂർ ശിക്ഷാനിയമംവകുപ്പു് 341.)
അന്യായത്തടവു്
- വല്ല ആളെയും ന്യായക്കേടായി തടവിൽ വെക്കുക
- ശിക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റം
- (തിരുവിതാംകൂർ ശിക്ഷാനിയമം വകുപ്പു 342-മുതൽ 348-വരെ.)
അന്യായം
- ന്യായം (നീതി) അല്ലാത്തതു്
- അധർമ്മം
- മര്യാദക്കേടു്
- കോടതിയിലും മറ്റും എഴുതി ഹാജരാക്കുന്ന ഹർജി
- ആവലാതി
അന്യൂന
- വിശേഷണം:
- കുറവില്ലാത്ത
- മുഴുവനായ
- വലുതായ
അന്യൂനം
- പരിപൂർണ്ണം
- ന്യൂനം (കുറ്റം കുറവു്) ഇല്ലാത്ത.
അന്യേ
- കൂടാതെ
അന്യേതരൻ
- അന്യനല്ലാത്തവൻ
അന്യേദ്യുഃ
- അടുത്തദിവസം
- (അന്യസ്മിൻഅഹനി = മറ്റൊരുദിവസത്തിൽ) ‘അന്യേദ്യുരുത്ഥായചയാത്രചൊല്ലി’ (ശ്രീകൃഷ്ണചരിതം).
അന്യോന്യ
- വിശേഷണം:
- തമ്മിൽതമ്മിലുള്ള
- പരസ്പരമുള്ള
അന്യോന്യഭാവം
- പരസ്പരമുള്ള സ്ഥിതി
അന്യോന്യം
- പരസ്പരം
- തമ്മിൽതമ്മിലുള്ള സ്നേഹം
- ഒരലങ്കാരം
‘പരസ്പരോപകാരംതാ
നന്യോന്യാഖ്യയലംകൃതി
നിശയാൽശശിശോഭിക്കും
ശശിയാൽനിശയുംതഥാ’
നന്യോന്യാഖ്യയലംകൃതി
നിശയാൽശശിശോഭിക്കും
ശശിയാൽനിശയുംതഥാ’
— ഭാഷാഭൂഷണം
അന്യോന്യവിരുദ്ധവാക്കു്
- പരസ്പരം ചേർച്ചയില്ലാത്ത വാക്കു്
- സംകുലം, ക്ലിഷ്ടം, പരസ്പരപരാഹതം 3-ഉം, അന്യോന്യവിരുദ്ധമായ വാക്കിന്റെ പേർ.
‘സംകുലക്ലിഷ്ടേപരസ്പരപരാഹതേ’
— അമരം
.അന്വക്കു്
- വിശേഷണം:
- പിമ്പേപോകുന്ന
- പിന്നാലെ കൂടെ ഗമിക്കുന്നതു് എന്നു ശബ്ദാർത്ഥം.
അന്വക്ഷം
- പിന്നാലെ
- ഇന്ദ്രിയത്തെ അനുഗമിച്ചതു് എന്നർത്ഥം.
അന്വയം
- വംശം
- അന്യോന്യം സംബന്ധിക്കുന്നതു്
- അന്യോന്യാകാംക്ഷയെ വിവരിച്ചു കാണിക്കുക
- പദങ്ങളെ വാചകമുറയ്ക്കടുക്കുക
അന്വയിക്കുക
- പദങ്ങളെ യോജിപ്പായി ചേർക്കുക
‘അങ്ങുമിങ്ങുമിരിക്കുന്ന
പദങ്ങളെയഥാക്രമം
ചേരുന്നപടിചേർക്കുന്ന-
തന്വയംപരികീർത്തിതം’
പദങ്ങളെയഥാക്രമം
ചേരുന്നപടിചേർക്കുന്ന-
തന്വയംപരികീർത്തിതം’
— ബാലപ്രബോധനം
അന്വർത്ഥ
- അർത്ഥത്തോടനുസരിച്ചുള്ള
അന്വർത്ഥസംജ്ഞ
- അർത്ഥത്തോടുകൂടിയ പേരു്
- ഉചിതമായ പേരു്
- യുക്തമായ പേരു്
- തക്കതായ പേരു്
അന്വർത്ഥം
- ഏവുകാരുടെ നില
അന്വവായം
- വംശം
- മുമ്പുമുമ്പുള്ളവരെ പിന്നെപ്പിന്നെയുള്ളവർ പിൻതുടർന്നു നടക്കുക എന്നർത്ഥം, പൂർവവും അപരവുമായി അന്വയിക്കപ്പെടുന്നതു്.
- നിലനിറുത്തുന്നതു്
അന്വവായചതുഷ്ടയം
- സത്യം
- ആർജ്ജവം
- ദമം
- അനൃശംസ്യം ഇവ 4-ഉം
അന്വഹം
- ദിവസംപ്രതി
- എല്ലാ ദിവസവും
അന്വാഖ്യാതസംഭാഷണം
- ‘മറ്റൊരുവൻ റിപ്പോർട്ടുചെയ്യുന്നമട്ടിൽ വക്താവിന്റെ വാക്യത്തെ ഉദ്ധരിക്കാതെ വിവരിക്കുന്നതു്’ എന്നു സാഹിത്യസാഹ്യം.
അന്വാഖ്യാനം
- റിപ്പോർട്ടു് കേൾപ്പിക്ക
- വിവരം അറിയിക്കുക
അന്വാചയം
- പ്രധാനാപ്രധാനക്രിയകളുടെ സാഹിത്യം
അന്വാധി
- ജാമ്യം
- മൂന്നാംസ്ഥാനം
- ഉറപ്പു്
- രക്ഷ
- പശ്ചാത്താപം അല്ലെങ്കിൽ ഒരു കുറ്റം ചെയ്തുംവച്ചു ദുഃഖിക്കുക
അന്വാരോഹണം
- ഉടന്തടി
- ഉടഞ്ചാവു
- (അനുമരണം നോക്കുക.)
അന്വാസനം
- ശുശ്രൂഷ
- ഊഴിയം
- മറ്റൊരാളിനു പിന്നീടു സ്ഥാനം ഏൽക്കുക
- ദുഃഖിക്കുക
- സ്നേഹവസ്തി
- പണിസ്ഥലം
അന്വാഹാര്യം, അന്വാഹാര്യകം
- മാസന്തോറുമുള്ള പിതൃകർമ്മം
- മാസന്തോറും പിണ്ഡപിതൃയജ്ഞത്തിന്നു ശേഷം ചെയ്യുന്നതായ അമാവാസ്യാശ്രാദ്ധം
‘പിണ്ഡാന്വാഹാര്യകംശ്രാദ്ധം
കര്യാന്മാസാനുമാസികം’
കര്യാന്മാസാനുമാസികം’
— മനുസ്മൃതി
അന്വിത
- വിശേഷണം:
- കൂടിയ
അന്വിഷ്ട
- വിശേഷണം:
- അന്വേഷിക്കപ്പെട്ട
അന്വിഷ്ടം
- അന്വേഷിക്കപ്പെട്ടതു് (തിരയപ്പെട്ടതു്)
- അന്വേഷിതം, ഗവേഷിതം, അന്വിഷ്ടം, മാർഗ്ഗിതം, മൃഗിതം 5-ഉം, അന്വേഷിക്കപ്പെട്ടതിന്റെ പേർ.
‘അന്വേഷിതംഗവേഷിത
മന്വിഷ്ടംമാർഗ്ഗിതംമൃഗിതം’
മന്വിഷ്ടംമാർഗ്ഗിതംമൃഗിതം’
— അമരം
അന്വീക്ഷണം
- തേടുക
അന്വേഷണം, അന്വേഷം
- തേടുക
- സംവീക്ഷണം, വിചയനം, മാർഗ്ഗണം, മൃഗണം, മൃഗം 5-ഉം, അന്വേഷണത്തിന്റെ പേർ.
‘സംവീക്ഷണംവിചയനം
മാർഗ്ഗണംമൃഗണംമൃഗഃ’ (അമരം)
മാർഗ്ഗണംമൃഗണംമൃഗഃ’ (അമരം)
‘സത്യാന്വേഷംനിമിത്തംവിധുരനഹമഹോ’
— അഭിജ്ഞാനശാകുന്തളം
.അനേഷണ
- ശ്രദ്ധാദിക്കു് യോഗ്യരേ അന്വേഷിക്കുക
അന്വേഷിത
- വിശേഷണം:
- അന്വേഷിക്കപ്പെട്ട (തിരയപ്പെട്ട)
അന്വേഷ്ട
- അന്വേഷിക്കുന്ന
- തേടുന്ന
അപ
- നീചം
- വേർപാടു്
- കീഴ്ത്തരം
- വിരുദ്ധം
- ഹ്രസ്വത്വം
- ഇല്ലാതാവുക
- സന്തോഷം
- സത്യക്കേടു്
അപകടം
- ആപത്തു്
- ദോഷം
- അഴിമതി
അപകരുണം
- കൃപകൂടാതെ
അപകർഷം
- നിന്ദ
- പരിഹാസം
- തള്ളൽ
- വലിക്കുക
- തള്ളിപ്പുറത്താക്കൽ
അപകർഷിക്കുക
- നിന്ദിക്കുക
- പരിഹസിക്കുക
- തള്ളുക
- വലിക്കുക
- തള്ളിപ്പുറത്താക്കുക
അപകാമം
- ആഗ്രഹം കൂടാതെ
- മനസ്സില്ലാതെ
- മറ്റൊരാളിനു ഹിതക്കേടായിട്ടു്
അപകാരഗീരു്
- അപകാരവാക്കു്
- ചീത്തപറയുക
അപകാരം
- ഉപകാരക്കേടു്
- വിപരീതമായി ചെയ്യുക
- നികാരം, വിപ്രകാരം 2-ഉം, അപകാരത്തിന്റെ പേർ.
‘നികാരോവിപ്രകാരഃസ്യാൽ’
— അമരം
.അപകാരി, അപകാരകൻ
- ഉപകാരം ചെയ്യുന്നവനല്ലാത്തവൻ
- വിപരീതമായി ചെയ്യുന്നവൻ
അപകിരണം
- ചിതറൽ
- ചിതറുക
അപകീർത്തിപ്പെടുത്തുക
- ദുഷ്കീർത്തി ഉണ്ടാക്കുക
- ശിക്ഷാനിയമപ്രകാരം ഒരു കുറ്റം
- (തിരുവിതാംകൂർ ശിക്ഷാനിയമം വകുപ്പു് 5൦3.)
അപകൃത
- വിശേഷണം:
- അപകാരം ചെയ്യപ്പെട്ട
- വിപരീതമായിചെയ്യപ്പെട്ട
- ഇല്ലാതാക്കപ്പെട്ട
അപകൃതശരണൻ
- ശരണം ഇല്ലാത്തവൻ
- ‘അപകൃതശരണർക്കുപകൃതിചെയ്യും’ (ഉത്തരരാമായണം ചംപു.).
അപകൃതി, അപകൃത്യം
- ഉപദ്രവം
- വിരോധം
- ധിക്കാരം
- ധിക്കാരപ്രവൃത്തി
- അകൃത്യം
അപകീർത്തി
- ദുഷ്കീർത്തി
- കീർത്തികേടു്
അപകൃഷ്ട
- വിശേഷണം:
- താണതായ
- ആട്ടിക്കളയപ്പെട്ട
- പിടിച്ചുതള്ളിപുറത്താക്കപ്പെട്ട
അപകൃഷ്ടൻ
- പിടിച്ചുതള്ളി പുറത്തക്കപ്പെട്ടവൻ
- താണവൻ
അപകൃഷ്ടവംശജൻ
- താണവംശത്തിൽ ജനിച്ചവൻ
അപക്തി
- പാകമാകാത്ത സ്ഥിതി
അപക്രമം, അപക്രമണം
- ഓട്ടം
- ശരിയല്ലാതെ കാൽവെയ്ക്കുക എന്നു ശബ്ദാർത്ഥം.
- പുറകോട്ടുപോവുക
- ഒഴിഞ്ഞുപോവുക
അപക്രയം, അപക്രയണം
- വില
അപക്രിയ
- ദുഷ്പ്രവൃത്തി
- അശുദ്ധമായ കർമ്മം
- ഉപദ്രവം
അപക്രോശം
- ശകാരം
- നിന്ദ
- ധിക്കാരം
അപക്വ
- വിശേഷണം:
- പക്വം (പാകം) വരാത്ത
- പച്ചയായ
- ദഹിക്കാത്ത
അപക്വബുദ്ധി
- വിശേഷണം:
- പാകം വരാത്ത ബുദ്ധിയുള്ള
അപക്വവ്രണശോഫം
- ഒരുരോഗം
- പഴുക്കാത്ത നീരു്, ചെറുചൂടു്, അല്പനീരു്, കഠിനത, തൊലിയുടെ നിറം. മന്ദവേദന ഇവയോടുകൂടിയിരിക്കും.
അപക്ഷ
- വിശേഷണം:
- പക്ഷം (ചിറക്) ഇല്ലാത്ത
- ഒരേഭാഗത്തു് (വശത്തു്) അല്ലാത്ത
- പക്ഷം (സ്നേഹം) ഇല്ലാത്ത
അപക്ഷേപം, അപക്ഷേപണം
- എറിയുക
- കീഴ്പ്പെട്ടിടുക
അപഖ്യാതി
- ദുഷ്കീർത്തി
- ദുര്യശസ്സു്
അപഗ
- വിശേഷണം:
- പോകുന്ന
അപഗ
- പുഴ. ജലംകൊണ്ടുഗമിക്കുന്നതു്
- ‘ആപഗ’ എന്നതു് അധികം നടപ്പു്, ‘അപഗ’ എന്നും ആകാം. ‘വിദ്യാദഗാരുമാഗാരമപഗാമാപഗാമപി’ എന്നു വിശ്വരൂപകോശം.
അപഗണിതം
- വിശേഷണം:
- അനാദരിക്കപ്പെട്ട
- ധിക്കരിക്കപ്പെട്ട
അപഗത
- മറഞ്ഞ
- കഴിഞ്ഞ
- പോയ
അപഗമം, അപഗമനം
- പിരിയുക
- മറയുക
- യാത്ര
അപഗരം
- ആക്ഷേപം
- അനുവാദം
- ദൂഷണം
- അപഖ്യാതി
- ധിക്കാരം
- ശകാരം
- നിന്ദ
അപഗരൻ
- നിന്ദിക്കുന്നവൻ
- അധിക്ഷേപിക്കുന്നവൻ
- ശകാരിക്കുന്നവൻ
അപഗ്രഥിക്ക
- കെട്ടഴിക്ക
അപഘനം
- കൈകാൽ മുതലായ അവയവങ്ങൾ കൂട്ടിത്തല്ലപ്പെട്ടതു്
- പീഡിക്കപ്പെട്ടതു് എന്നു വ്യുൽപത്തി.
അപഘ്നത്തു്
- നശിപ്പിച്ചിയങ്ങുന്നതു്
‘അപഘ്നന്തോദുരിതംഹവ്യവാഹൈഃ’
— അഭിജ്ഞാനശാകുന്തളം
.അപചൻ
- കൊള്ളരുതാത്ത വെയ്പ്പുകാരൻ (പാചകൻ)
അപചയം
- അപഹരണം
- (അന്യന്റെ ധനത്തെ അവന്റെ ഇച്ഛകൂടാതെ കൈവശമാക്കുക) [അപ = ഹ്രസ്വത്വം, ചയം = വൃദ്ധി = വൃദ്ധിയില്ലായ്ക.
- നാശം
- കുറവു്
- താഴ്ച
- വീഴ്ച
- പിഴ
അപചരിത
- വിശേഷണം:
- ദുരാചാരമുള്ള
- മരിച്ച
- പൊപ്പോയ
അപചരിതം
- വീഴ്ച
- കുറ്റം
- അകൃത്യം
അപചായിതം
- നമസ്കരിക്കപ്പെട്ടതു്
- അപചയിക്കപ്പെട്ടതു് = അപചായിതം. അപചയിക്ക = നമസ്കരിക്ക.
അപചാരം
- തെറ്റു്
- പിഴ
- മുഷിച്ചൽ
- അപമാനം
- മുട്ടു്
- കൂടെയില്ലായ്മ
- മരണം
അപചി
- പ്രമേഹക്കുരുക്കുകളിൽ ഒന്നിന്റെ പേർ
- അപചിക്കുരു എന്നും പറയാറുണ്ടു്
- ഞാറപ്പഴം, ലന്തക്കുരു എന്നവയെപ്പോലെ കക്ഷം, കവിൾ, പിൻകഴുത്തു് ഇത്യാദി സ്ഥാനങ്ങളിൽ മുഴകൾ ഉണ്ടാകും. വളരെക്കാലം ചെന്നാൽ ഇവ പഴുക്കും. അതിനു ഗണ്ഡമാല എന്നു പറയും. മാലപോലെ മുഴകൾ ഉള്ളതു് എന്നർത്ഥം. പഴുത്തതും ഉണങ്ങിയതും എല്ലാംകൂടി വളരെക്കാലം വിട്ടുമാറാതെ നിന്നാൽ അതിനു അപചി എന്നുപേർ.
അപചിതം
- നമസ്കരിക്കപ്പെട്ടതു്
- (അപചയിക്ക = നമസ്കരിക്ക)
- ഒരു മർമ്മം
അപചിതി
- പൂജ
- ക്ഷയം
- പൂജിക്കുക എന്നു പദാർത്ഥം.
- നാശം
- ചേതം
അപച്ഛേദനം, അപച്ഛേദം
- മുറിക്കുക
- തടസ്സം
- ഉപദ്രവം
- നഷ്ടം
അപച്യുത
- വിശേഷണം:
- വീണുപോയ
- മരിച്ചുപോയ
- പിരിഞ്ഞുപോയ
അപജയം
- ജയക്കേടു് (തോൽവി)
അപജാതൻ
- ചീത്തപുത്രൻ
- അച്ഛനമ്മമാരേക്കാൾ ഗുണം കുറഞ്ഞവൻ
അപടാന്തര
- വിശേഷണം:
- ഇടയിൽ മറ്റൊന്നില്ലാത്തവിധം തമ്മിൽ ഒന്നിച്ചുചേർന്ന
അപടാന്തരം
- ഇടയിൽ മറ്റൊന്നില്ലാത്തവിധം തമ്മിൽ ഒന്നിച്ചുചേർന്നതു്
അപടി
- തിരശ്ശീല
അപടീക്ഷേപം
- തിരശ്ശീലയിടുക
അപടു
- വിശേഷണം:
- പ്രവൃത്തിക്കു സാമർത്ഥ്യമില്ലാത്ത
- രോഗമുള്ള
- വാൿസാമർത്ഥ്യമില്ലാത്ത
അപടു
- അസമർത്ഥൻ
- രോഗി
- വ്യാധിയുള്ളവൻ
അപഠ
- വിശേഷണം:
- വായിപ്പാൻ ശക്തിയില്ലാത്ത
- ചീത്തവായനയുള്ള
അപണ്യ
- വിശേഷണം:
- വില്ക്കത്തക്കതല്ലാത്ത
- അഴിയുന്നതല്ലാത്ത
അപതർപ്പണം
- ഉപവാസം
- (ദീനത്തിൽ)
- തൃപ്തിയില്ലായ്മ
അപതന്ത്രകം
- ഒരു വാതവ്യാധി
- വായുകോപിച്ചു ദേഹത്തെ വില്ലുപോലെ വളയ്ക്കും. രോഗി മാടപ്രാവുപോലെ കൂകും. പണിപ്പെട്ടു ശ്വാസം വിടും.
അപതാനകം
- ഒരു വാതവ്യാധി
- വായു കണ്ണുകളുടെ രൂപഗ്രഹണശക്തി, അറിവു് ഇവയെ ഇല്ലാതാക്കി തൊണ്ടകൊണ്ടു ശബ്ദിക്ക മുതലായവ ലക്ഷണം.
അപത്നീകൻ
- ഭാര്യ മരിച്ചവൻ
അപതോക
- ചെനകലങ്ങിയ പശു
അപത്യജീവം(വകം)
- പൂത്തിലഞ്ഞി
അപത്യം
- സ്ത്രീസന്തതിയും പുരുഷസന്തതിയും
- മാതാപിതാക്കന്മാരെ നരകത്തിൽ പതിപ്പിക്കാത്തവർ എന്നർത്ഥം.
അപത്ര
- വിശേഷണം:
- ചിറകില്ലാത്ത
- ഇലയില്ലാത്ത
അപത്രപ
- അന്യങ്കൽനിന്നുള്ള ലജ്ജ
- കുഴപ്പം
- പരുങ്ങൽ
അപത്രപിക്കുക
- ലജ്ജിക്കുക
‘അപത്രപിച്ചീടേണ്ടാഞാനോ
വനത്തിൽമേവുന്നാണാളേ’
വനത്തിൽമേവുന്നാണാളേ’
— നളചരിതം കഥകളി
അപത്രവല്ലിക
- എരുമവള്ളി
അപത്രം
- കരീരം (തൂതുവള)
- തളിരു്
- കുരുന്നു്
- മുളയുടെ കുരുന്നു്
- ചിറകില്ലാത്ത ഒരു പക്ഷി
- ഇല പൊഴിഞ്ഞുപോയ വൃക്ഷം
അപത്രപിഷ്ണു
- ലജ്ജാശീലൻ
- അന്യൻ നിമിത്തമായി ലജ്ജിക്കുന്നവൻ
അപഥസ്ഥിതി
- ദുർന്നടപ്പു്
അപഥം
- പിഴവഴി (തെറ്റിയവഴി)
- മാർഗ്ഗത്തിന്റെ അഭാവം (വഴിയില്ലായ്മ)
- ദുർമ്മാർഗ്ഗം
അപഥ്യം
- പഥ്യക്കേടു്
- രോഗത്തിനു വിരുദ്ധമായി പദാർത്ഥങ്ങളെ ഭക്ഷിക്കുക
- ഹിതക്കേടു്
അപദ
- വിശേഷണം:
- പദമില്ലാത്ത
- സ്ഥാനമില്ലാത്ത
അപദം
- ഇഴയുന്ന ജന്തു
- അരിച്ചുനടക്കുന്ന ജന്തു
- ഇരിപ്പിടമില്ലാത്തതു്
- പദം (വാക്കു്) ഇല്ലാത്തതു്
അപദാനം
- ഉൽകൃഷ്ടകൃത്യം
- അത്ഭുതപരാക്രമം
- നിർവഹിക്കപ്പെട്ട കർമ്മം
- മുൻകഴിഞ്ഞ ചരിത്രം
- ‘സുരയുവതിഭിരുച്ചൈർഗ്ഗീയമാനാപദാനാ’ (കൃഷ്ണവിലാസം). (അവദാനം എന്നും പാഠം കാണുന്നു.)
അപദാഹം
- രാമച്ചം
അപദാന്തരം
- ഇടയിൽ മറ്റൊന്നില്ലാത്ത മട്ടിൽ ഒന്നിച്ചുചേർന്നതിന്റെ പേർ
- ഒരു കാലടി അകലമില്ലാത്തതു് എന്നു വ്യുൽപത്തി.
- സംസക്തം, അവ്യവഹിതം, അപദാന്തരം 3-ഉം, ഇടയിൽ മറ്റൊന്നില്ലാത്തമട്ടിൽ ഒന്നിച്ചുചേർന്നതിന്റെ പേർ.
‘സംസക്തേത്വവ്യവഹിത
മപദാന്തരമിത്യപി’
മപദാന്തരമിത്യപി’
— അമരം
അപദിശം
- ദിങ്മദ്ധ്യം (ദിക്കുകളുടെ മദ്ധ്യപ്രദേശം)
- രണ്ടുദിക്കിന്റെ നടു — അതായതു ദിക്കുകൾക്കു നാലുകോണുകൾ ഉള്ളവയിൽ ഒന്നു്. [നാലുകോണുകൾ = കിഴക്കുതെക്കു്, തെക്കുപടിഞ്ഞാറു്, പടിഞ്ഞാറുവടക്കു്, വടക്കുകിഴക്കു്.
അപദേശം
- വ്യാജം
- മറയ്ക്കൽ
- സ്വരൂപാച്ഛാദനം
- വ്യാജം, അപദേശം, ലക്ഷ്യം 3-ഉം, തന്റെ ആഗ്രഹം നേടുന്നതിനു ചെയ്യുന്ന പരപുരുഷസംസർഗ്ഗാദിവ്യാജപ്രവൃത്തിയുടെ പേർ.
- ലാക്കു്
- നിമിത്തം
‘വ്യാജാപദേശൊലക്ഷ്യം’
— അമരം
.‘കൃത്വാതീർത്ഥപ്രചാരംപ്രകടിതവനവാസാപദേശേന’
— കിർമ്മീരവധം കഥകളി
.അപദേശിക്കുക
- മറയ്ക്കുക
- സ്വരൂപാച്ഛാദനംചെയ്ക
അപദ്രവ്യം
- ചീത്തസാധനം
അപദ്വാരം
- ഒരുവശത്തേ വാതൽ
- പ്രധാനവാതലല്ലാത്ത മറ്റൊരു വാതൽ
അപദ്ധ്വസ്ത
- വിശേഷണം:
- ധിക്കരിക്കപ്പെട്ട (നിന്ദിക്കപ്പെട്ട)
- കീഴു്പെട്ടു തള്ളപ്പെട്ട
- പൊടിക്കപ്പെട്ട
- ശപിക്കപ്പെട്ട
- ശകാരിക്കപ്പെട്ട
അപദ്ധ്വസ്തൻ
- നിന്ദിതൻ (നിന്ദിക്കപ്പെട്ടവൻ)
അപദ്ധ്വംസി
- വിശേഷണം:
- നശിക്കുന്ന
അപധാവനം
- ദുസ്തർക്കം
- വക്രോക്തി
അപനയം
- അകറ്റൽ
- അബദ്ധം
- നീതികേടു്
- ആപത്തു്
- കുറ്റം
- ഉപദ്രവം
അപനയനം
- അകലെആക്കുക
- അകറ്റൽ
- കുറയ്ക്കുക
- ദീനം വാശിയാക്കുക
- കടം വീട്ടുക
അപനയിക്കുക
- അകറ്റുക
അപനീത
- വിശേഷണം:
- അകലത്താക്കിയ
അപന്യായം
- ന്യായക്കേടു് (അപഞ്ഞായം)
അപപ്രഥ
- അപമാനം
അപപ്രദാനം
- കൈക്കൂലി
അപന്ഥാവു്
- പിഴവഴി (പിഴച്ചവഴി)
- വഴിയില്ലായ്ക
അപഭൂതി
- തോൽവി
- നഷ്ടം
അപഭ്രംശം
- അപശബ്ദം
- തെറ്റായവാക്കു്
- സംസ്കൃതത്തിൽനിന്നു് അധഃപതനം വന്നതു് എന്നർത്ഥം.
- [അപഭ്രംശം, അപശബ്ദം 2-ഉം, അപശബ്ദത്തിന്റെ പേർ..
‘അപഭ്രംശോപശബ്ദഃ’
— അമരം
.അപഭ്രഷ്ടൻ
- അധമൻ
അപമര്യാദ
- മര്യാദകേടു്
അപമർദ്ദനം
- പീഡ
അപമാനം
- മാനക്കേടു്
അപമാരിഷം
- ചെറുചീര
അപമിത
- വിശേഷണം:
- ധിക്കരിക്കപ്പെട്ട
- അലംകൃതമല്ലാത്ത
അപമിത്യകം, അപമിത്യം
- കടം
അപമൃത്യു
- ദുർമ്മരണം
- വെട്ടു്, കുത്തു് മുതലായവകൊണ്ടു മരിക്കുക.
അപയാനം
- ഓട്ടം
- തിരിച്ചുപോവുക
- തോറ്റോടുക
അപര
- വിശേഷണം:
- വേറൊന്നു
- വിരുദ്ധമായ
- പടിഞ്ഞാറുള്ള
- ഒടുക്കമുള്ള
അപരക്രിയ
- ശവം ദഹിപ്പിക്കുക മുതലായവ
അപരത്വം
- വിരുദ്ധം
- വിപരീതം
അപരൻ
- ശത്രു
അപരപക്ഷം
- കൃഷ്ണപക്ഷം (കറുത്ത പക്ഷം)
അപരം
- ആനയുടെ പിൻകാൽ മുട്ടിന്റെ കീഴ്ഭാഗം
അപരവർണ്ണൻ
- ശുദ്രൻ
അപരസ്പര
- വിശേഷണം:
- (അ + പരസ്പര) അന്യോന്യമല്ലാത്ത
- ഇടവിടാത്ത
അപര
- വിശേഷണം:
- ഗർഭപാത്രം
- പടിഞ്ഞാറു്
അപരാജിത
- വിശേഷണം:
- ജയിക്കപ്പെടാത്ത
അപരാജിത
- നീരാരൽ (മരുന്നു്)
- ചെറിയ അടയ്ക്കാവണിയൻ
- പുഴമുഞ്ഞ
- വെളുത്തനൊച്ചി
- മലയമുക്കി
- ദുർഗ്ഗാദേവി
- ഒരു വിധം യോഗിനി
- ഒരുവൃത്തത്തിന്റെ പേർ
- ശക്വരിഛന്ദസ്സിൽ പെട്ടതു്. വരി ഒന്നിൽ 1ർ അക്ഷരം വീതം കാണും
‘നനരസലഗകേൾനടുക്കപരാജിതാ’
— വൃത്തമഞ്ജരി
.അപരാജിതൻ
- ശിവൻ
- വിഷ്ണു
- ഏകാദശരുദ്രന്മാരിൽ ഒരുവൻ
- ഒരു മുനി
അപരാജിതം
- ഒരുതരം വിഷമുള്ള പുഴു
അപരാദ്ധപൃഷല്ക
- ലാക്കിൽനിന്നു് അമ്പു പിഴച്ചവൻ
- തെറ്റിപ്പോയ ശരത്തോടുകൂടിയവൻ എന്നു ശബ്ദാർത്ഥം. [ശരപര്യായങ്ങളിൽ ഏതെങ്കിലും ഒന്നിനോടു് ‘അപരാദ്ധ’ ശബ്ദം ചേർത്താൽ മറ്റു പര്യായങ്ങൾ കിട്ടും. ഉദാഹരണത്തിനു ‘അപരാദ്ധേഷു’ (അപരാദ്ധ + ഇഷു) നോക്കുക.
അപരാദ്ധേഷു
- ലാക്കിൽനിന്നു് അമ്പു പിഴച്ചവൻ
അപരാധഗന്ധാസ്പൃഷ്ടൻ
- കുറ്റത്തിന്റെ ഗന്ധംപോലും സ്പർശിക്കപ്പെട്ടിട്ടില്ലാത്തവൻ
അപരാധം
- പിഴ
- കുറ്റം
- ദൂഷ്യം
- തെറ്റു്
- ഹിംസിക്കപ്പെടുന്നതു്. കാര്യങ്ങളെ കെടുക്കുന്നതു് എന്നു വ്യുൽപത്തി. ‘ആഗോപരാധോമന്തുശ്ച’ (അമരം). ആഗസ്സ്, അപരാധം, മന്തു 3-ഉം, അപരാധത്തിന്റെ പേർ.
അപരാധി
- വിശേഷണം:
- തെറ്റുചെയ്ത
- പിഴചെയ്ത
- കുറ്റംചെയ്ത
അപരാന്തിക
- മിശ്രവൃത്തങ്ങളിൽ ഒന്നു്
- ‘പ്രവൃത്തകത്തിന്റെ സമപാദം കൊണ്ടു തന്നെ ശ്ലോകം മുഴുവനും ചമച്ചാൽ അതു് അപരാന്തികം’ എന്നു വൃത്തമഞ്ജരി.
അപരാധിക്കുക
- കുറ്റംചെയ്യുക
- പിഴചെയ്യുക. (ഭാഷയിൽ) വ്യഭിചാരം ചെയ്യുക
അപരാത്രി
- രാത്രിയുടെ അവസാനം
- ഒടുവിലത്തെ യാമം
അപരാർത്തി
- അന്യദുഃഖം
അപരാർദ്ധം
- രണ്ടാമത്തെ പാതി
അപരാസനം
- ഹിംസിക്കുക
അപരാഹം
- ചീങ്കണ്ണി
അപരാഹ്ണം
- പകലിന്റെ ആറിലൊരുകൂറിൽ ഒടുക്കത്തേതു്
- പത്തുനാഴിക പകലുള്ള സമയം മുതൽ അസ്തമനം വരെയുള്ള കാലം
- അവസാന (ഒടുവില)ത്തെ അഹസ്സ് (പകൽ) എന്നു ശബ്ദാർത്ഥം.
അപരിണയം
- ബ്രഹ്മചര്യം
- വിവാഹം ചെയ്യായ്ക
അപരിക്ഷതം
- പരിക്ഷതം (മുറിവുപെട്ടതു്) അല്ലാത്തതു്
‘കൊണ്ടാടിയൻപൊടപരിക്ഷതകോമളം നിൻ’
— അഭിജ്ഞാനശാകുന്തളം
.അപരിഗ്രഹം
- ഒരാളിൽനിന്നു് ഏതുഭയങ്കരമായ ആപത്തിൽകൂടിയും ഒരു ദാനവും സ്വീകരിക്കാതിരിക്കുക
അപരിചിത
- വിശേഷണം:
- പരിചയിക്കപ്പെടാത്ത
- ശീലിക്കപ്പെടാത്ത
അപരിചിതൻ
- പരിചയിക്കാത്തവൻ
അപരിച്ഛിന്നൻ
- ഇന്ന പ്രകാരത്തിലുള്ളവനെന്നു ഗണിക്കാൻ നിവൃത്തിയില്ലാത്തവൻ
‘സർവഭൂതങ്ങൾക്കെല്ലാംജ്ഞാനദസ്വരൂപനായ്
അപരിച്ഛിന്നമായിപരമാനന്ദമായ’
അപരിച്ഛിന്നമായിപരമാനന്ദമായ’
— ഭാഗവതം
അപരിച്ഛേദ്യ
- വിശേഷണം:
- പരിച്ഛേദിക്കത്തക്കതല്ലാത്ത
- നിശ്ചയിക്കുന്നതിനു നിവൃത്തിയില്ലാത്ത
- കണക്കാക്കാൻ പാടില്ലാത്ത
അപരിനിഷ്ഠ
- നിശ്ചയമില്ലായ്ക
അപരിമിത
- വിശേഷണം:
- അളവില്ലാത്ത
- അവധിയില്ലാത്ത
- (പരിമിതമല്ലാത്തതു് — അപരിമിതം).
അപരിമ്ലാനം
- ചെംകുറുഞ്ഞി
അപരിഹാര്യം
- പരിഹരിക്കാൻ പാടില്ലാത്തതു്
- തള്ളിക്കളയാൻ വയ്യാത്തതു്
- ഉപേക്ഷിക്കാൻ കഴിയാത്തതു്
അപരിഹരണീയം
- ഉപേക്ഷിക്കാൻ കഴിയാത്തതു്
- തള്ളിക്കളയാൻ കഴിയാത്തതു്
- പരിഹരിപ്പാൻ പാടില്ലാത്തതു്
‘അപരിഹരണീയവിധി
യന്ത്രത്തിരിപ്പൂമൂന്നീ’
യന്ത്രത്തിരിപ്പൂമൂന്നീ’
— നളചരിതം കഥകളി
അപരു
- ചെങ്കരിങ്ങാലി
അപരൂപം
- ഭംഗികേടു്
- വിരൂപം
അപരേദ്യുഃ
- മറുനാൾ
- മറ്റൊരുനാൾ
- (അപരെഅഹ്നി = മറ്റൊരു ദിവസത്തിൽ.)
അപരോക്ഷം
- പ്രത്യക്ഷം
അപര്യാപ്തൻ
- മതിയാകാത്തവൻ
അപരോധം
- പുറത്താക്കൽ
- നീക്കം
അപർണ്ണ
- വിശേഷണം:
- പർണ്ണം (ഇല) ഇല്ലാത്ത
അപർണ്ണ
- പാർവതി
- കടത്തെ കളയുന്നവൾ, തപസ്സിങ്കൽ ഇലപോലും ഭക്ഷിച്ചിട്ടില്ലാത്തവൾ.
‘സ്വയംവിശീർണ്ണദ്രുമപർണ്ണവൃത്തിതാ
പരാഹികാഷ്ഠാതപസസ്തയാപുനഃ
തദപ്യപാകീർണ്ണമതഃപ്രിയംവദാം
വദന്ത്യപർണ്ണേതിചതാംപുരാവിദഃ’
പരാഹികാഷ്ഠാതപസസ്തയാപുനഃ
തദപ്യപാകീർണ്ണമതഃപ്രിയംവദാം
വദന്ത്യപർണ്ണേതിചതാംപുരാവിദഃ’
— കുമാരസംഭവം
അപർണ്ണം
- നിന്ദ
- വിപരീതസ്തുതി എന്നു ശബ്ദാർത്ഥം.
അപലം
- മൊട്ടുസൂചി
- ആണി
- സാക്ഷ
അപലാപം, അപലപനം
- യാഥാർത്ഥത്തെ മറച്ചുപറക
- കാര്യത്തെ ദൂരെ മറച്ചുകളക
- മോശപ്പെടുത്തുന്ന വാക്കു് എന്നു ശബ്ദാർത്ഥം.
അപവദിക്ക
- ദോഷം പറക
അപവൻ
- വസിഷ്ഠൻ
അപവർഗ്ഗം
- മോക്ഷം
- ദുഃഖാദികളുടെ വർജ്ജനം എന്നു വ്യുൽപത്തി.
അപവനം
- നടക്കാവു്
- ഉപവനം
അപവർജ്ജനം
- ദാനം
- പാപത്തെ വർജ്ജിക്കുന്നതിനാൽ ഈ പേർ വന്നു.
- മുക്തി
- കൈവല്യം
- പരമാനന്ദം
- പരിത്യാഗം (വിട്ടൊഴിവു്)
അപവാദഗീര്
- ഭത്സനവാക്കു്
- നിന്ദാവാക്കു്
അപവാദം
- ദുഷ്കീർത്തി
- മാനക്കേടു്
- നിന്ദ
- അപകൃഷ്ടമായ വചനം എന്നർത്ഥം. വിരോധവാക്കു്, ദൂഷണം.
- ആജ്ഞ
- [അപവാദം നിന്ദയുടേയും ആജ്ഞയുടേയും പേർ എന്നർത്ഥം. മുകുടനും വിശ്വനും ‘അവവാദം’ എന്നാണു പറയുന്നതു്. അവവാദം എന്നാൽ ഒരു കാര്യത്തെ അടിസ്ഥാനമാക്കി സ്പഷ്ടമായി പറയപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
‘അപവാദൗതുനിന്ദാജ്ഞെ’
— അമരം
.അപവാദി
- അപവാദം (ദൂഷണം) പറയുന്നവൻ
- വിരോധം പറയുന്നവൻ
- കീർത്തിദോഷം ഉണ്ടാക്കുന്നവൻ
- കുറ്റം പറയുന്നവൻ
അപവാര്യ
- ഒരാൾ കേൾക്കാതെ മറ്റൊരാളോടു പറക
- (നാടകങ്ങളിൽ പ്രയോഗം.)
അപവാരണം
- മറയ്ക്കുക
- മൂടുക
- ഇതിനാൽ പദാർത്ഥം മൂടപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു.
അപവിത്ര
- വിശേഷണം:
- പവിത്രം (ശുദ്ധം) അല്ലാത്ത
അപവിദ്ധം
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- നികൃഷ്ടമായ
അപവിദ്ധൻ, അപപുത്രൻ
- മാതാപിതാക്കന്മാർ ഉപേക്ഷിക്കുകയും അന്യൻ ദത്തെടുക്കുകയും ചെയ്ത ഒരു പുത്രൻ
അപവിദ്ധലോക
- വിശേഷണം:
- ഇഹലോകം വെടിഞ്ഞ
- മരിച്ച
അപവിഷ
- വിശേഷണം:
- വിഷമില്ലാത്ത
അപവിഷ
- നിർവേശി
- രാമച്ചം
അപവേധം
- മണിയെയോ മുത്തിനെയോ മറ്റൊ നേരെഅല്ലാതെ തുളച്ചു (തുരന്നു) വൃഥാകളക
അപവ്യയം
- അനാവശ്യച്ചെലവു്
- അഴിമതിയായ ചെലവു്
- ധാരാളച്ചെലവു്
- ദുർവ്യയം
അപവ്യയി, അപവ്യയമാന
- വിശേഷണം:
- ദുർവ്യയമുള്ള
- കടം വീട്ടാത്ത
- കടത്തെ നിഷേധിക്കുന്ന
അപശകുനം
- ദുശ്ശകുനം
- ചീത്തശകുനം
അപശദൻ
- നിന്ദ്യൻ
- നിർഗ്ഗുണത്വംമൂലം ക്ഷയിക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
അപശബ്ദം
- തെറ്റായ വാക്കു്
- അസാധുവായ ശബ്ദം
- (അപഭ്രംശം എന്നതു നോക്കുക.)
അപശ്ചിമൻ
- ശ്രേഷ്ഠൻ
അപശ്രയം
- തലയണ
- നീണ്ടമെത്ത
അപശ്രുതി
- ചീത്തക്കേൾവി
- ദുര്യശസ്സു്
- അശുഭങ്ങളായ ശബ്ദങ്ങൾ
‘നിങ്കലപശ്രുതികേൾക്കുമ്പോളതിൽ
സങ്കടമടിയങ്ങൾക്കുമഹേശ!’
സങ്കടമടിയങ്ങൾക്കുമഹേശ!’
— കിരാതം തുള്ളൽ
അപഷ്ഠം
- ആനത്തോട്ടിയുടെ അഗ്രം
അപഷ്ഠ
- പ്രതികൂലം
- അനുകൂലമില്ലാതെ നിൽക്കുന്നതു് എന്നു വ്യുൽപത്തി.
- വിപരീതം
- വിരുദ്ധാർത്ഥം
- ക്രൂരം
- ഇടഞ്ഞതു്
- കാലം
- സമയം
‘നിഷ്ഠുരാകൃതിരപഷ്ഠുനിനാദ
സ്തിഷ്ഠതേസ്മഭവതേവൃഷരൂപീ’
സ്തിഷ്ഠതേസ്മഭവതേവൃഷരൂപീ’
— നാരായണീയം
അപഷ്ഠു
- ഭംഗിയായി
- വിപരീതമായി
- കളവായി
- തെറ്റായി
അപഷ്ഠുര
- വിശേഷണം:
- പ്രതികൂലമായ
- എതിരായ
അപസജ്ജിപ്പിക്ക
- കെട്ടുക
അപസദൻ
- നീചൻ
- അപകൃഷ്ടമായ നടപടിയിൽ ചേരുന്നവൻ എന്നു ശബ്ദാർത്ഥം. ‘അപശദൻ’ എന്നുമാകാം.
അപസമം
- കഴിഞ്ഞവർഷത്തിൽ
- വർഷാവസാനത്തിൽ
അപസർജ്ജനം
- ദാനം
- സമ്മാനം
- വിട്ടൊഴിവു്
- പരിത്യാഗം
- പരമാനന്ദം
- മോക്ഷം
അപസർപ്പൻ
- ചാരപുരുഷൻ; ഒറ്റാളി
- വേഷംമാറിനടന്നു രാജ്യകാര്യങ്ങൾ അറിയുന്നവൻ
- ഒളിച്ചുനടക്കുന്നവൻ എന്നു ശബ്ദാർത്ഥം. (അപസർപ്പകൻ എന്നുമാവാം.)
അപസർപ്പണം
- തിരിയെ പോവുക
- മടങ്ങുക
- ചാരപുരുഷനെപ്പോലെ ആചരിക്കുക
അപസവ്യം
- പ്രതികൂലം
- ഇടത്തുഭാഗത്തിൽനിന്നു വിട്ടതു് എന്നു ശബ്ദാർത്ഥം.
- ശരീരത്തിന്റെ വലത്തുഭാഗം
- പെരുവിരലിനും ചൂണ്ടോന്നിവിരലിനും മദ്ധ്യേയുള്ള സ്ഥലം
അപസവ്യ
- വിശേഷണം:
- വലത്തേ
- എതിരായുള്ള
- വിരോധമായുള്ള
അപസ്കരം
- തേരിന്റെ അവയവങ്ങളുടെ പേർ
- അതാതുസ്ഥാനത്തിൽ വെയ്ക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. ‘രഥാംഗമപസ്കരഃ’ (അമരം). [രഥാംഗം, അപസ്കരം 2-ഉം, തേരിന്റെ അവയവങ്ങളുടെ പേർ. അപസ്കരശബ്ദം ചക്രംഒഴിച്ചു ബാക്കിയുള്ള രഥാവയവത്തെ പറയുന്നതാണെന്നും അഭിപ്രായമുണ്ടു്.
അപസാരണം
- ദൂരെ നീക്കുക
- ഓടിക്ക
- പുറത്താക്കുക
അപസ്കംഭം
- ഉറപ്പിക്കുക
- ഉറപ്പിക്കൽ
അപസ്തംഭം
- ജീവശ്വാസം നിറഞ്ഞതായി നെഞ്ഞിനു് ഒരു വശത്തിരിക്കുന്ന ഒരു പാത്രം
അപസ്ഖലം
- ചാട്ടം
അപസ്നാത
- മരിച്ച ആളെ ഉദ്ദേശിച്ചു കുളിച്ചവൻ
- അപകൃഷ്ടമായി സ്നാനം ചെയ്തവൻ എന്നു ശബ്ദാർത്ഥം. ‘അപസ്നാതോമൃതസ്നാതഃ’ (അമരം). അപസ്നാതൻ, മൃതസ്നാതൻ 2-ഉം, പുലകുളിച്ചവന്റെ പേർ.
അപസ്നാനം
- പുലകുളി
- (മരിച്ചവനെ ഉദ്ദേശിച്ചുള്ള കുളി.)
അപസ്മരിക്ക
- മറക്കുക
അപസ്മാരം
- ബോധംകെട്ടുവീഴുന്ന ഒരു രോഗം
അപസ്മൃതി
- ഓർമ്മകേടു്
അപസ്വരം
- തെറ്റിയ സ്വരം
അപഹം
- തള്ളിക്കളയുക
- പുറത്താക്കുക
- ഉദാ:‘അതിസാരാപഹം’ ക്ഷയാപഹം ഇത്യാദി.
അപഹർത്തവു്
- അപഹരിച്ചവൻ
- ബലാൽ കൈക്കലാക്കിയവൻ
അപഹരിക്കുക
- പിടിച്ചുപറിക്കുക
- ബലം പ്രയോഗിച്ചു കൈക്കലാക്കുക
- ഇല്ലായ്മച്ചെയ്ക
അപഹല
- വിശേഷണം:
- ചീത്തക്കലപ്പയുള്ള
അപഹസിക്കുക
- പരിഹസിക്കുക
- കാരണംകൂടാതെ ചിരിക്കുക
അപഹായ
- കൂടാതെ
- ഒഴിച്ചിട്ടു്
- വിട്ടിട്ടു്
- ഉപേക്ഷിച്ചിട്ടു്
അപഹാരം, അപഹരണം
- കൊള്ള
- പിടിച്ചുപറിക്ക
- അന്യന്റെ ധനത്തെ അവന്റെ സമ്മതംകൂടാതെ കൈവശമാക്കുക
- ‘അപഹാരസ്ത്വപചയഃ’ (അമരം). [അപഹാരം, അപചയം 2-ഉം, അന്യന്റെ സ്വത്തിനെ അവന്റെ സമ്മതം കൂടാതെ കൈവശമാക്കുന്നതിന്റെ പേർ.
അപഹാരകൻ, അപഹാരി
- കൊള്ളക്കാരൻ
- പിടിച്ചുപറിക്കുന്നവൻ
അപഹാസം
- പരിഹാസം
- അകാരണമായ ചിരി
‘ഭൂഷണങ്ങളധികംധരിക്കിലും
ഭോഷനെങ്കിലപഹാസകാരണം’
ഭോഷനെങ്കിലപഹാസകാരണം’
— ബാലഭൂഷണം
അപഹാസി
- വിശേഷണം:
- പരിഹസിക്കുന്ന
അപഹാസ്യ
- വിശേഷണം:
- അപഹസിക്കത്തക്ക
- പരിഹസിക്കത്തക്ക
അപഹാസ്യം
- പരിഹാസം
- അകാരണമായ ചിരി
അപഹിതം
- ഹിതക്കേടു്
അപഹൃത
- വിശേഷണം:
- അപഹരിക്കപ്പെട്ട
- പിടിച്ചുപറിക്കപ്പെട്ട
അപഹ്നവം
- മറയ്ക്കൽ
- സ്നേഹം
- നിഷേധം
അപഹ്നുതി
- ഒന്നിനെ അല്ലെന്നു മറയ്ക്കുക
- അലങ്കാരങ്ങളിൽ ഒന്നു്
- ‘വർണ്യവസ്തുവിനെ അതല്ലെന്നു ശബ്ദം കൊണ്ടുതന്നെയൊ അർത്ഥംകൊണ്ടോ നിഷേധിച്ചിട്ടു് അതോടു സദൃശമായ മറ്റൊരുവസ്തുവാണെന്നു പറയുന്നതു്’. (ഭാഷാഭൂഷണം).
അപാക
- വിശേഷണം:
- പാകമാകാത്ത
- മൂക്കാത്ത
- പഴുക്കാത്ത
- വേകാത്ത
- ദഹിക്കാത്ത
അപാകത
- സ്വഭാവത്തിന്റെ പാകതയില്ലായ്മ
അപാകശാകം
- ഇഞ്ചി
അപാകൃതം
- നീക്കപ്പെട്ട
- നശിക്കപ്പെട്ട
അപാകൃതി
- നീക്കം
- മാറ്റം
അപാംഗ
- വിശേഷണം:
- അവയവഹീനമായ
അപാംഗക
- വിശേഷണം:
- അവയവഹീനംവന്ന
അപാംഗൻ, അപാംഗകൻ
- കാമദേവൻ
അപാംഗകം
- കടക്കണ്ണു്
- കണ്ണിന്റെ പുറങ്കോണു്
- വലിയ കടലാടി
- തിലകം (പൊട്ടു്)
അപാംഗദർശനം, അപാംഗദൃഷ്ടി
- കടക്കണ്ണുകൊണ്ടുള്ള നോട്ടം
- ചിരിച്ചു നോക്കുക
- കടാക്ഷം
അപാംഗം
- കടക്കണ്ണു
- മിഴി
- ഇവിടെ ചെല്ലുകകൊണ്ടു് ഈ പേരുണ്ടായി. (വാൽക്കണ്ണു). ‘അപാംഗൗനേത്രയോരന്തൗ’ (അമരം).
- തിലകം (പൊട്ടു്)
- മതസംബന്ധമായി നെറ്റിയിലിടുന്ന കുറി
അപാകന്മാർ
- മഹാകാവ്യകാലത്തു് ഹിന്തുക്കൾ ആദ്യനിവാസികളെ വിളിച്ചു വന്ന ഒരു പേർ
അപാചി
- തെക്കേദിക്കു്
- സൂര്യൻ ഇവിടെ മദ്ധ്യാഹ്നത്തിൽ ഗമിക്കുന്നതിനാൽ ഈ പേർ വന്നു. ഇവിടെ അപ എന്നതിനു മദ്ധ്യം എന്നർത്ഥം. അമരത്തിൽ ‘അവാചീ’ എന്നു കാണുന്നതു് അപപാഠമെന്നു രാമാശ്രമി പറയുന്നു.
അപാചീന
- വിശേഷണം:
- തെക്കേദിക്കിൽ ഭവിച്ച
- പിറകിലുള്ള
അപാടവം
- പാടവം (സാമർത്ഥ്യം) ഇല്ലാത്ത
- ദീനം
അപാണിനീയ
- വിശേഷണം:
- പാണിനിയുടെ വ്യാകരണം നല്ലവണ്ണം പഠിച്ചിട്ടില്ലാത്ത
അപാത്രം
- അയോഗ്യം
- ഉപയോഗമില്ലാത്ത പാത്രം
- വിലയില്ലാത്ത ആൾ
- സമ്മാനത്തിനു് അർഹതയില്ലാത്ത ആൾ
- അസ്ഥാനം
അപാത്രീകരണചതുഷ്ടയം
- നിന്ദിതന്റെ ധനം വാങ്ങുക, വാണിജ്യം, ശൂദ്രസേവനം, അസത്യഭാഷണം ഇവ നാലും ബ്രാഹ്മണരെ അയോഗ്യരാക്കുന്ന പ്രവൃത്തികളാകുന്നു.
‘നിന്ദിതേഭ്യോധനാദാനം
വാണിജ്യംശൂദ്രസേവനം
അപാത്രീകരണംജ്ഞേയം
അസത്യസ്യചഭാഷണം’
വാണിജ്യംശൂദ്രസേവനം
അപാത്രീകരണംജ്ഞേയം
അസത്യസ്യചഭാഷണം’
— മനുസ്മൃതി
അപാദാന
- വിശേഷണം:
- ഉൽകൃഷ്ടചരിതങ്ങളോടു കൂടിയ
അപാദാനം
- നീക്കം
- എടുക്കുക
- ഒന്നിൽനിന്നെടുക്കുക
- അഞ്ചാമത്തെ വിഭക്തിയെക്കുറിച്ചുള്ള ഒരു സംജ്ഞ
- ‘ധ്രുവമപായേഅപാദാനം’ (പാണിനിസൂത്രം).
അപാനൻ
- പഞ്ചവായുക്കളിൽ ഒന്നു് (അധോവായു)
- വിണ്മൂത്രങ്ങളെ അധോമുഖമാക്കിച്ചെയ്തു പ്രാണികളെ ജീവിപ്പിക്കുന്നവൻ എന്നർത്ഥം. അപാനന്റെ സ്ഥാനം ഗുദമാകുന്നു.
അപാനം
- മലദ്വാരം
- അധോവായുവിനെ വിടുന്നതു് എന്നർത്ഥം.
അപാമാർഗ്ഗം
- വലിയ കടലാടി
- ചെറിയ കടലാടി
- ഇതിന്റെ കതിരിന്മേലുള്ള മണികൾ വേഗം മേൽ തറയ്ക്കുന്നതിനാൽ ഈ അർത്ഥമുണ്ടായി. ഇതിന്റെ അടുത്ത വഴികൾ എല്ലാം അപകൃഷ്ടമാണു്. (അപകൃഷ്ട ആസമന്താൽമാർഗ്ഗോസ്യ). ഇതു മൂലക്കുരു, മഹോദരം, രക്തദോഷം, ആമദോഷം, അതിസാരം, ഛർദ്ദി, ചൊറി, കഫരോഗം ഇവയെ ശമിപ്പിക്കും. ചെമന്നപൂവുള്ളതിനു ‘രക്തപുഷ്പം’ എന്നു പേർ. ഇതു വിഷദോഷഹരമാണു്. വേറെയും പല ഗുണങ്ങൾ ഉണ്ടു്.
അപാംനാഥൻ
- സമുദ്രം
- വരുണൻ
അപാംനിധി
- സമുദ്രം
- വരുണൻ
അപാംപതി
- സമുദ്രം
- വരുണൻ
- ജലങ്ങളുടെ നാഥൻ എന്നു താൽപര്യം.
അപാംപിത്തം
- കൊടുവേലി
അപായശംക
- അനർത്ഥത്തിനുള്ള സംശയം
അപാംയോനി
- സമുദ്രം
അപായം
- അനർത്ഥം
- നാശം
- വ്യസനം
- മരണം
- ചേതം
- മടങ്ങിപോവുക
- പുറപ്പാടു്
- വിയോഗം
അപാര
- വിശേഷണം:
- പാരം (മറുകര) ഇല്ലാത്ത
- അതിരില്ലാത്ത
അപാര
- ആനയുടെ രണ്ടു പിൻകാൽ മുട്ടിന്റെ കീഴ്ഭാഗം
- ഇതിനു് ‘അപരം’ ‘അവരം’ എന്നിങ്ങനെ പാഠാന്തരങ്ങൾ കാണുന്നു.
- ഭൂമി
അപാരക
- വിശേഷണം:
- ശക്തിയില്ലാത്ത
അപാരം
- അതിരില്ലാത്തതു്
- മറുകരയില്ലാത്തതു്
അപാർത്ഥ
- വിശേഷണം:
- അർത്ഥം (പ്രയോജനം) ഇല്ലാത്ത
- പൊരുളില്ലാത്ത
- ബുദ്ധിയില്ലാത്ത
അപാർത്ഥകരണം
- വ്യവഹാരത്തിൽ ഉടക്കുന്ന കളവായ വാദം
അപാവർത്തനം, അപാവൃത്തി
- പിൻമാറ്റം
- തിരിച്ചൽ
- തറയിൽ ഉരുളുക
അപാവൃത
- വിശേഷണം:
- മൂടപ്പെട്ട
- ചുറ്റപ്പെട്ട
- തടസ്സപ്പെട്ട
- തുറക്കപ്പെട്ട
- തന്നിഷ്ടമുള്ള
അപാവൃതൻ
- സ്വതന്ത്രൻ
- ആവരണം (തടസ്സം) ഇല്ലാത്തവൻ എന്നു ശബ്ദാർത്ഥം. തന്റെ ഇഷ്ടംപോലെ നടക്കുന്നവൻ.
അപാവൃതി, അപാവരണം
- തുറക്കുക
- മൂടുക
- മറയ്ക്കുക
അപാസനം
- കൊല
- വധം
അപാസരണം
- മടങ്ങൽ
- പിൻവാങ്ങൽ
അപാസു
- വിശേഷണം:
- ജീവൻപോയ
- ചത്ത
അപാസ്ത
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- നിന്ദിക്കപ്പെട്ട
- എറിയപ്പെട്ട
- വധിക്കപ്പെട്ട
- നിരസിക്കപ്പെട്ട
അപാസ്തൻ
- നിരസിക്കപ്പെട്ടവൻ
അപി
- ഗർഹാ (നിന്ദ)
- സമുച്ചയം
- പ്രശ്നം (ചോദ്യം)
- ശംക (അനിഷ്ടമായതിന്റെ ഊഹം
- സംഭാവന (ശക്ത്യുല്കർഷത്തെ പ്രകാശിപ്പിപ്പാനായിക്കൊണ്ടുള്ള അത്യുക്തി)
- 1. ഗർഹയിൽ ഉദാ:അപിപലാണ്ഡു, സിഞ്ചേൽ ഉള്ളിയെ നനക്കുകതന്നെ നിന്ദക്കു കാരണം. 2. സമുച്ചയത്തിൽ ഉദാ:പാലയമാമപിപുത്രമപി — എന്നെയും പുത്രനേയും രക്ഷിച്ചാലും. 3. പ്രശ്നം. ഉദാ:അപിഭദ്രം — സൗഖ്യം തന്നെയൊ. 4. ശങ്ക ഉദാ:അപിപോരോഭവേൽ — കള്ളനായിരിക്കുമോ. 5. സംഭാവന ഉദാ:സമുദ്രമപിലംഘയേൽ — സമുദ്രത്തേക്കൂടി കടക്കും.
‘ഗർഹാസമുച്ചയപ്രശ്ന
ശംകാസംഭാവനാസ്വപി’
ശംകാസംഭാവനാസ്വപി’
— അമരം
അപിഗീർണ്ണ
- വിശേഷണം:
- സ്തുതിക്കപ്പെട്ട
അപിച
- അത്രതന്നെയുമല്ല
‘അപിചമമദയിതാകളിയ
ല്ലനതിചിരസൂതാ പ്രാണൻ’
ല്ലനതിചിരസൂതാ പ്രാണൻ’
— നളചരിതം കഥകളി
അപിച്ഛില
- വിശേഷണം:
- പശയില്ലാത്ത
- തെളിവുള്ള
- കലങ്ങൽ ഇല്ലാത്ത
അപിതു
- എങ്കിലും
- എന്നാലും
അപിതൃക
- വിശേഷണം:
- പിതാവില്ലാത്ത
- പിതൃസംബന്ധമില്ലാത്ത
അപിധാനം
- മറയ്ക്കുക
അപിനദ്ധൻ
- ചട്ടയിട്ടവൻ
അപിനദ്ധം
- കെട്ടപ്പെട്ട ചട്ട
- കുപ്പായം മുതലായവ ബന്ധിക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം
അപിനദ്ധ
- വിശേഷണം:
- ചട്ട ധരിക്കപ്പെട്ട
- വസ്ത്രം ധരിക്കപ്പെട്ട
- ബന്ധിക്കപ്പെട്ട
അപീനസം
- ഒരു നാസാരോഗം
- വാതകഫങ്ങളാൽ ഉത്ഭവിക്കപ്പെട്ടതാണു്. ലക്ഷണം പീനസത്തിന്റേതു തന്നെ.
അപുഷ്ടം
- കാവ്യദോഷങ്ങളിൽ ഒന്നു്
- ‘നിഷ്പ്രയോജനമോ അന്യഥാസിദ്ധമോ ആയതു്’ എന്നു ഭാഷാഭൂഷണം. ഉദാ:ചെവികൊണ്ടുകേട്ടു്, കണ്ണുകൊണ്ടു കണ്ടു്.
അപുഷ്പഫലദം
- പ്ലാവു്
അപുഷ്പഫലസംബന്ധം
- അത്തിയാലു്
അപൂപം
- അപ്പം
- പൊട്ടിച്ചിതറാത്തതു് എന്നർത്ഥം.
അപൂരണി
- ഇലവു്
അപൂർവ
- വിശേഷണം:
- അസാധാരണമായ
- വിശേഷമായ
- മുമ്പേയില്ലാത്ത
- പുത്തനായ
- കിഴക്കേതല്ലാത്ത
അപൂർവപതി
- കന്യക
അപൂർവം
- ചുരുക്കം
- ഏതു സംഗതിക്കു പണ്ടുപണ്ടേയുള്ള കാരണം
- പരബ്രഹ്മം
അപേത
- വിശേഷണം:
- നശിച്ച
- പോയ
- ഇല്ലാത്ത
- കൂടാത്ത
അപേതരാക്ഷസി
- തുളസി
അപേയ
- വിശേഷണം:
- പേയം (കുടിക്കത്തക്കതു്) അല്ലാത്ത
അപേക്ഷ, അപേക്ഷണം
- ആഗ്രഹം
- ആവശ്യം
- കാത്തിരിപ്പു്
- യാചന
- വിചാരം
- ഹർജി
അപേക്ഷണീയ, അപേക്ഷ്യ, അപേക്ഷിതവ്യ
- വിചാരിക്കപ്പെടത്തക്ക
- ആഗ്രഹിക്കപ്പെടത്തക്ക
- ആവശ്യപ്പെടത്തക്ക
- അപേക്ഷണീയം× ഉപേക്ഷണീയം.
‘ആയാതമായാതമപേക്ഷണീയം
ഗതംഗതംസർവമുപേക്ഷണീയം’
ഗതംഗതംസർവമുപേക്ഷണീയം’
അപേക്ഷിത
- വിശേഷണം:
- അപേക്ഷിക്കപ്പെട്ട
- ആവശ്യപ്പെട്ട
- ആഗ്രഹിക്കപ്പെട്ട
അപേക്ഷി
- വിശേഷണം:
- ആഗ്രഹിക്കുന്ന
- അപേക്ഷിക്കുന്ന
- ആവശ്യപ്പെടുന്ന
അപോഗണ്ഡൻ
- ജനിക്കുമ്പോൾ തന്നെ അംഗവൈകല്യമുള്ളവൻ
- അപകൃഷ്ടനായി ജനങ്ങളാൽ കണക്കാക്കപ്പെടുന്നവൻ എന്നു ശബ്ദാർത്ഥം.
- പത്തുവയസ്സുവരെ പ്രായമുള്ള കുട്ടി
- മേലാസകലം ചുളിയുള്ളവൻ അപോഗണ്ഡൻ
- ഏതെങ്കിലും ചില അംഗങ്ങൾ അധികമുള്ളവൻ
അപോദിക
- വലിയ വശളച്ചീര
അപോദ്ധാരം
- അനേകം ഉപവാക്യങ്ങളെ കൂട്ടിക്കെട്ടിച്ചമച്ചിരിക്കുന്ന ഒരു പ്രധാന വാക്യത്തെ അഴിച്ചു തരംതിരിക്കുക
അപോഹം, അപോഹനം
- നിർണ്ണയിക്കൽ
- ഊഹാപോഹം (ഊഹം + അപോഹം) ഊഹം = ഒന്നിനെക്കുറിച്ചുള്ള ആലോചന. അപോഹം = ആലോചിക്കപ്പെട്ടതിന്റെ തീരുമാനം.
അപോഹ്യ, അപോഹനീയ
- വിശേഷണം:
- നിർണ്ണയിക്കത്തക്ക
അപൗരുഷ, അപൗരുഷേയ
- വിശേഷണം:
- പുരുഷത്വമില്ലാത്ത
- ധൈര്യക്കുറവുള്ള
അപൗരുഷം
- പുരുഷത്വമില്ലായ്ക
- ധൈര്യക്കുറവു്
അപ്തോര്യാമം
- ഒരടിയന്ത്രം
അപ്പ്
- വെള്ളം
അപ്പക്കാരൻ
- അപ്പം (പലഹാരം) ഉണ്ടാക്കി വിൽക്കുന്നവൻ
അപ്പക്കാരിക
- അപ്പം വാർക്കുന്ന ഒരു പാത്രം; ഇതിനു കുഴികൂടിയിണ്ടായിരിക്കും
അപ്പക്കാരോൽ
- അപ്പം വാർക്കുന്ന ഒരു പാത്രം; ഇതിനു കുഴികൂടിയുണ്ടായിരിക്കും
അപ്പച്ഛി
- അമ്മുമ്മ
അപ്പച്ഛൻ
- ഭർത്താവിന്റെ അപ്പൻ
- ഭാര്യയുടെ അപ്പൻ
- അമ്മായപ്പൻ
അപ്പടി
- അപ്രകാരം
അപ്പടി
- മുഴുവനും
അപ്പതി
- വരുണൻ
- അപ്പുകളുടെ (ജലങ്ങളുടെ) പതി (നാഥൻ).
- സമുദ്രം
അപ്പൻ
- പിതാവു് (അച്ഛൻ)
- പിതാവിന്റെ (അച്ഛന്റെ) അനുജൻ
അപ്പന്മാർ
- ദൈവങ്ങൾ
- ഉദാ:ഉദനാപുരത്തപ്പൻ, വൈക്കത്തപ്പൻ ഇത്യാദി.
അപ്പൻവിരൽ
- തള്ളവിരൽ
അപ്പം
- പലഹാരം
- അരിമാവു്, ഗോതമ്പു് മുതലായവ തനിച്ചും വേറെപലതും കൂട്ടിച്ചേർത്തിട്ടും ഉണ്ടാക്കുന്ന തീൻപണ്ടം. ‘പൂപോപൂപഃപിഷ്ടകഃസ്യാൽ’ (അമരം). പൂപം, അപൂപം, പിഷ്ടകം 3-ഉം അപ്പത്തിന്റെ പേർ.
- പര്യായപദങ്ങൾ:
- പൂപം
- അപൂപം
- പിഷ്ടകം
അപ്പാ
- ഒരു അത്ഭുതദ്യോതകപദം
- ഒരു വ്യാക്ഷേപകം
- അസാമാന്യമായ ദുഃഖത്തിലും ആശ്ചര്യത്തിലും സന്തോഷത്തിലും മറ്റും പറയാറുണ്ടു്. അപ്പാ, അപ്പപ്പാ, അപ്പടം, അബ്ബാ, അയ്യോ.
അപ്പാടെ
- അപ്രകാരം
അപ്പാട്ടു
- അപ്രകാരം
അപ്പാട്ടു
- അയൽ
- (അങ്ങെവീടു്)
‘അപ്പാട്ടെവീട്ടിലെകാളക്കിടാവിനെ
കട്ടവൻനമ്മുടെവീട്ടിലുംകെട്ടിനാൻ’
കട്ടവൻനമ്മുടെവീട്ടിലുംകെട്ടിനാൻ’
— കൃഷ്ണലീല തുള്ളൽ
അപ്പാൽ
- അവിടെ
‘പൊരിടയെറിഞ്ഞനൻമാമരത്താൽ
പോയിതുപലനുറങ്ങായതപ്പാൽ’
പോയിതുപലനുറങ്ങായതപ്പാൽ’
— രാമചരിതം
അപ്പായി
- അച്ഛന്റെ അമ്മ
അപ്പി
- മലം
- കുഞ്ഞു്
- ഓമന
അപ്പിത്തം
- തീയ്
- അഗ്നി
- പിത്തം എന്നപോലെ വെള്ളത്തെ ദഹിപ്പിക്കുന്നവൻ എന്നർത്ഥം.
- കൊടുവേലി
അപ്പു
- ഇരുവേലി
അപ്പുപ്പൻ
- അച്ഛന്റെയൊ അമ്മയുടെയോ അച്ഛൻ
അപ്പുറപ്പെടുക
- മുതിരുക
അപ്പുറം
- അങ്ങെപ്പുറം
- മറുപുറം
അപ്പോൾ
- ആ സമയത്തു്
- അന്നേരത്തു്
അപ്പൊഴുതു്
- ആ സമയത്തു്
- അപ്പോൾ
- അപ്പൊഴുതമരകൾ കൈക്കൊണ്ടാരതിദ്രുതം (ഭാഗവതം). [പൊഴുതു-(കാലം) എന്ന ശബ്ദത്തിലേ ‘തു’ ലോപിക്കുമ്പോൾ ‘അപ്പോൾ’ ‘ഇപ്പോൾ’ ‘എപ്പോൾ’ എന്ന രൂപങ്ങൾ സിദ്ധിക്കുന്നു എന്നു പാണിനീയം.
അപ്പോലെ
- അതുപോലെ
- അവ്വണ്ണം
- ‘അപ്പോലെസൗരഭനെന്നതുഗന്ധവും’ (ഭാഗവതം).
അപ്രകരണം
- സംബന്ധമില്ലാത്ത സംഗതി
- ഇടയിൽ സംഭവിക്കുന്നതു്
- അപ്രധാനമായ സംഗതി
- കാര്യം
അപ്രകാണ്ഡം
- തണ്ടില്ലാതേയും ഇലവിസ്താരമായും ഉള്ള വള്ളി
- കുറുന്തുവൽ
- കറുങ്കാടു്
- തായ്ത്തടിയില്ലാത്ത കാടു്
അപ്രകാരം
- അതിന്മണ്ണം
- അതനുസരിച്ചു്
- അവ്വണ്ണം
അപ്രകാശം, അപ്രകാശനം
- പ്രകാശം (തെളിവു്) ഇല്ലായ്ക
- മറഞ്ഞ സ്ഥിതി
- രഹസ്യമായ സ്ഥിതി
അപ്രകൃതശ്ലേഷം
- ഒരലങ്കാരം
- ശ്ലേഷത്താലുണ്ടാകുന്ന രണ്ടർത്ഥങ്ങളും അപ്രകൃതങ്ങളാകുന്നതു്.
അപ്രകൃഷ്ട
- വിശേഷണം:
- നിന്ദ്യമായ
- ചീത്തയായ
- നീചമായ
അപ്രകൃഷ്ടം
- കാക്ക
- കാകൻ
അപ്രക്ഷിത
- വിശേഷണം:
- നശിക്കാത്ത
- ക്ഷയിക്കാത്ത
അപ്രഗല്ഭ
- വിശേഷണം:
- സാമർത്ഥ്യമില്ലാത്ത
- ഹീനമായ
- പ്രസിദ്ധമല്ലാത്ത
- ധൈര്യമില്ലാത്ത
- കുലുക്കമില്ലാത്ത
അപ്രഗല്ഭം
- അസമർത്ഥം
അപ്രഗുണ
- ചിതറിയ
- ചിന്നിച്ചിതറിയ
അപ്രഗ്രാഹ
- കീഴടക്കമില്ലാത്ത
- ബന്ധനമില്ലാത്ത
- സ്വാതന്ത്ര്യമുള്ള
അപ്രതാപം
- പ്രതാപം (പ്രഭാവം) ഇല്ലായ്ക
- ചൂടില്ലായ്ക
- തേജസ്സില്ലായ്ക
- മഹത്വമില്ലായ്ക
അപ്രതി
- വിശേഷണം:
- ശത്രുവില്ലാത്ത
- വിരോധിയില്ലാത്ത
അപ്രതിഗ്രാഹക
- കൈക്കൊള്ളാത്ത
അപ്രതിപക്ഷ
- വിശേഷണം:
- ശത്രുവില്ലാത്ത
അപ്രതിപത്തി
- ഇന്നതു ചെയ്യണമെന്നുള്ള അറിവില്ലായ്ക
- ശ്രദ്ധയില്ലായ്ക
അപ്രതിബന്ധ
- വിശേഷണം:
- തടസ്സമില്ലാത്ത
അപ്രതിഭ
- വിശേഷണം:
- പ്രതിഭ (ബുദ്ധിവിശേഷം) ഇല്ലാത്ത
- വിവേകശക്തിയില്ലാത്ത
- പ്രതിബിംബിക്കാത്ത
അപ്രതിഭടൻ
- എതിരില്ലാത്ത യോദ്ധാവു്
- തുല്യനില്ലാത്ത പടയാളി
- യുദ്ധഭടൻ
അപ്രതിമ
- വിശേഷണം:
- തുല്യമില്ലാത്ത
- ഒപ്പമില്ലാത്ത
- മറ്റൊന്നിനോടു സദൃശപ്പെടുത്താൻ വയ്യാത്ത
‘കെല്പുള്ളഭീമനചൊല്പേറുമൊരുമകൾ
അപ്രതിമാഭുവനേ’
അപ്രതിമാഭുവനേ’
— നളചരിതം കഥകളി
അപ്രതിയോഗി
- പ്രതിയോഗി (എതിരാളി) ഇല്ലാത്ത
- എതൃകക്ഷിയില്ലാത്ത
അപ്രതിരഥൻ
- എതിരാളിയില്ലാത്ത യോദ്ധാവു്
- മുനി
അപ്രതിരവ
- വിശേഷണം:
- തർക്കം ഉടക്കാത്ത
അപ്രതിഷ്ഠ
- വിശേഷണം:
- പ്രതിഷ്ഠ (ഉറപ്പു്) ഇല്ലാത്ത
- പ്രയോജനമില്ലാത്ത
- യശസ്സില്ലാത്ത
അപ്രതിഹത
- വിശേഷണം:
- നശിക്കപ്പെടാത്ത
- ‘അപ്രതിഹതമദമത്തന്മാരിൽ’ (അംബരീഷചരിതം കഥകളി).
അപ്രതീക്ഷണം
- ഓർത്തിരിക്കാത്തതു്
അപ്രതീതം
- കാവ്യത്തിൽ പദദോഷങ്ങളിൽ ഒന്നു്
- ‘ശാസ്ത്രമാത്രത്തിലല്ലാതെ ലോകത്തിൽ പ്രസീദ്ധികുറഞ്ഞതു’ ഉദാ:‘ഏഴാമെടം’ ജ്യോതിശ്ശാസ്ത്രത്തിൽ ‘ഭാര്യ’ എന്നർത്ഥം.
- പ്രസിദ്ധി കുറഞ്ഞതു്
അപ്രത്യക്ഷം
- വിശേഷണം:
- ഇന്ദ്രിയങ്ങൾക്കു വിഷയമല്ലാത്തതു്
- കാണാത്തതു്
- ഇല്ലാത്തതു്
- പ്രത്യക്ഷവിരുദ്ധം എന്നു ശബ്ദാർത്ഥം.
അപ്രഥമൻ
- പ്രാഥമ്യമില്ലാത്തവൻ
- പ്രാധാന്യമില്ലാത്തവൻ
- ആദ്യത്തേവനല്ലാത്തവൻ
അപ്രദിക്ഷിണം
- ഇടത്തുനിന്നു വലത്തോട്ടു്
അപ്രധാനൻ
- മുഖ്യനല്ലാത്തവൻ
അപ്രധാനം
- പ്രധാനമല്ലാത്തതു്
- അപ്രാഗ്യം, അപ്രധാനം, ഉപസർജ്ജനം 3-ഉം, അപ്രധാനത്തിന്റെ പേർ.
‘അപ്രാഗ്ര്യം ദ്വയഹീനേദ്വേ
അപ്രധാനോപസർജ്ജനേ’
അപ്രധാനോപസർജ്ജനേ’
— അമരം
അപ്രമത്തഭാവം
- മനസ്സിരുത്തൽ
‘ഈവണ്ണമിബ്ഭൂവനപുസ്തകമപ്രമത്ത
ഭാവംകലർന്നധികസൂക്ഷ്മതയാർന്നബുദ്ധ്യാ’
ഭാവംകലർന്നധികസൂക്ഷ്മതയാർന്നബുദ്ധ്യാ’
— സുഭാഷിതരത്നാകരം
അപ്രമാണം
- കളവു്
- പ്രമാണം (കാരണം) ഇല്ലാത്തതു്
- വേദശാസ്ത്രാദികൊണ്ടു സാക്ഷിപ്പെടുത്തുവാൻ വയ്യാത്തതു്
- പരിച്ഛേദമില്ലാത്തതു്
- വിശ്വാസം ഇല്ലാത്തതു്
- ദൃഷ്ടാന്തമില്ലാത്തതു്
- നിശ്ചയമില്ലാത്തതു്
- അതിർത്തിയില്ലാത്തതു്
- തെറ്റായുള്ളതു്
അപ്രമുക്ത
- വിശേഷണം:
- കെട്ടഴിഞ്ഞ
- വിട്ടയച്ച
- അഴിച്ചുവിട്ട
അപ്രമേയ
- വിശേഷണം:
- പ്രമാണിപ്പാനുള്ളകാരണം ഇല്ലാത്ത
- അളക്കത്തക്കതല്ലാത്ത
- എണ്ണത്തക്കതല്ലാത്ത
- ഗ്രഹിച്ചുകൂടാത്ത
- നിർണ്ണയിക്കാൻവയ്യാത്ത
- ‘അപ്രമേയസ്ത്രീപുരുഷസംവാദങ്ങളും’ (കുചേലവൃത്തം വഞ്ചിപ്പാട്ടു്).
അപ്രമോദം
- സന്തോഷമില്ലായ്ക
അപ്രയത്നം
- പ്രയത്നമില്ലായ്ക
- ജാഗ്രതയില്ലായ്ക
- മടി
അപ്രയാസം
- എളുപ്പത്തിൽ
- പ്രയാസമില്ലാതെ
അപ്രയുക്തം
- പ്രയുക്തംഅല്ലാത്തതു്
- പ്രയോഗിക്കാവുന്നതു്
- (കാവ്യത്തിൽ) പദദോഷങ്ങളിൽ ഒന്നു്
- ഒരു കാലത്തു നടപ്പുണ്ടായിരുന്നിട്ടു കാലക്രമേണ ഉപയോഗമില്ലാതെവന്നതു്. ഉദാ:‘വിള്ളു്’ ഇത്യാദി.
അപ്രയോജനം
- വിശേഷണം:
- പ്രയോജനം (ഉപകാരം) ഇല്ലാത്ത
അപ്രവക്തവ്യം
- പറയത്തക്കതല്ലാത്ത
അപ്രശസ്ത
- വിശേഷണം:
- പ്രശസ്തം (പ്രശംസിക്കപ്പെട്ടതു്) അല്ലാത്ത
- കീർത്തിയില്ലാത്ത
- നല്ലതല്ലാത്ത
അപ്രസക്ത
- വിശേഷണം:
- ചേർന്നിട്ടില്ലാത്ത
- പ്രിയമില്ലാത്ത
അപ്രസന്ന
- വിശേഷണം:
- പ്രസന്നം (തെളിവു്) ഇല്ലാത്ത
- കലങ്ങിയ
- പ്രസാദം ഇല്ലാത്ത
അപ്രസന്നത
- തെളിവില്ലായ്മ
അപ്രസവൻ
- സന്തതിയില്ലാത്തവൻ (പ്രസവം സന്തതി.)
അപ്രസാദം
- പ്രസാദം (സന്തോഷം) ഇല്ലായ്ക
- തെളിവില്ലായ്ക
അപ്രസൂത
- വിശേഷണം:
- കുഞ്ഞില്ലാത്ത
- മച്ചിയായ
അപ്രസിദ്ധ
- വിശേഷണം:
- പ്രസിദ്ധമില്ലാത്ത
- കേൾവിപ്പെടാത്ത
- അപൂർവമായ
- പ്രകർഷേണ സാധിച്ചതല്ലാത്ത
അപ്രസ്തത
- വിശേഷണം:
- കാര്യത്തിനൊ സമയത്തിനൊ യോജിക്കാത്ത
- സംബന്ധമില്ലാത്ത
- നിരർത്ഥകമായ
അപ്രസ്തുതപ്രശംസ
- ഒരലങ്കാരം
- ഇതിനു ലക്ഷണം: ‘അപ്രസ്തുതപ്രശംസാഖ്യമപ്രസ്തുതമുരയ്ക്കതാൻ’ (ഭാഷാഭൂഷണം).
- ഇവിടെ ദേവയാനിക്കു് യൗവ്വനം പ്രാപ്തമായിരിക്കുന്ന സ്ഥിതിക്കു കാമുകനായ കചനു് അവൾ അനുഭവയോഗ്യയായിരിക്കുന്നു എന്നുള്ള പ്രസ്തുതം വർണ്യമായിരിക്കെ, അപ്രസ്തുതമായിരിക്കുന്ന താമരയുടേയും വണ്ടിന്റേയും കാര്യം പറഞ്ഞിരിക്കയാൽ അപ്രസ്തുത പ്രശംസ എന്ന അലങ്കാരമാകുന്നു.
‘സാരസംവിരിയുന്നനേരത്തേപ്പാർത്തുപാർത്തു
പാരാതെ മധുപാനംചെയ്തിടും മധുപന്മാർ’
പാരാതെ മധുപാനംചെയ്തിടും മധുപന്മാർ’
— സംഭവം
അപ്രഹത
- വിശേഷണം:
- ഉപദ്രവിക്കപ്പെടാത്ത
- അടിക്കപ്പെടാത്ത
- കൃഷിചെയ്യപ്പെടാത്ത
അപ്രഹതം
- ഒരിക്കലും വാഴാത്ത ഭൂമി
- ഒരുനാളും വാഴാത്ത നിലം
- ഒരു കാലത്തും ഉഴുതാത്ത ഭൂമി
- കലപ്പ മുതലായതിനാൽ പീഡിക്കപ്പെടാത്തതു് എന്നു് അർത്ഥം.
അപ്രാക്രത
- വിശേഷണം:
- പ്രാകൃതമല്ലാത്ത
- ഹീനമല്ലാത്ത
- മുഖ്യമായ
- പ്രത്യേകമായ
- വിശേഷമായ
- അകാര്യംചെയ്യാത്ത
- സജ്ജനങ്ങളിൽനിന്നു വേർപിരിയാത്ത
അപ്രാകാശ്യം
- രഹസ്യമായിവയ്ക്കേണ്ട കാര്യങ്ങൾ— ഇവ- 9
‘ജന്മർക്ഷംമൈഥുനംമന്ത്രോ
ഗൃഹച്ഛിദ്രം ച വഞ്ചനം
ആയുദ്ധനാപമാനം സ്ത്രീ
നപ്രാകാശ്യാനിസർവഥാ’
ഗൃഹച്ഛിദ്രം ച വഞ്ചനം
ആയുദ്ധനാപമാനം സ്ത്രീ
നപ്രാകാശ്യാനിസർവഥാ’
അപ്രാഗ്യ
- വിശേഷണം:
- പ്രാഗ്യം അല്ലാത്ത
- അപ്രധാനമായ
അപ്രാഗ്യൻ
- പ്രധാനനല്ലാത്തവൻ
അപ്രാപണം
- ലഭിക്കായ്ക
- കിട്ടായ്ക
അപ്രാപ്തകാലമൃതി
- അകാലമരണം
അപ്രാപ്തം
- കിട്ടാൻ എളുപ്പമല്ലാത്തതു്
അപ്രാമാണിക
- വിശേഷണം:
- വിശ്വസിക്കത്തക്കതല്ലാത്ത
- അധികാരമില്ലാത്ത
അപ്രിയ
- വിശേഷണം:
- പ്രിയമല്ലാത്ത
- ഇഷ്ടമല്ലാത്ത
- ‘ദുർമ്മുഖേമുഖരാബദ്ധമുർഖഃ’ (അമരം). ദുർമ്മുഖൻ, മുഖരൻ, അബദ്ധമുഖൻ 3-ഉം അപ്രിയത്തെ പറയുന്നവന്റെ പേർ.
അപ്രിയവചനം
- മുഷിഞ്ഞുപറയുക
- ‘പാരുഷ്യമതിവാദഃ’ (അമരം) പാരുഷ്യം, അതിവാദം, 2-ഉം അപ്രിയവചനത്തിന്റെ പേർ.
അപ്രിയൻ
- മുഷിഞ്ഞുപറയുന്നവൻ
- ശത്രു
അപ്രിയവാദി
- ഇഷ്ടക്കേടായി പറയുന്നവൻ
- മുഷിഞ്ഞു പറയുന്നവൻ
അപ്രിയ
- അപ്രിയം പറയുന്നവൾ
- ഒരു മത്സ്യം (ശൃംഗീമത്സ്യം)
അപ്രീതി
- പ്രീതി (സന്തോഷം) ഇല്ലായ്ക
- വിരോധം
അപ്രേതരാക്ഷസി
- തുളസി
അപ്സരസ്സുകൾ
- ഉർവശി മുതലായ ദേവസ്ത്രീകൾ
- അപ്പുകളിൽ (വെള്ളത്തിൽ) നിന്നുണ്ടായവർ, പുണ്യകൃത്തുക്കളാൽ പ്രാ പിക്കപ്പെടുന്നവർ, ധൈര്യത്തിൽനിന്നു സർവരേയും തെറ്റിക്കുന്നവർ. [ഉർവശി മുതലായവർ പാലാഴിമഥനത്തിൽ ഉത്ഭവിച്ചവരാണു്. ഇവർ ദേവാസുരന്മാർക്കു പൊതുവേ ഭാര്യമാരാകുന്നു. ഇതിനു കാരണം അവർ രണ്ടു കൂട്ടരും ആദ്യം സ്വീകരിക്കാത്തതുതന്നെ. യുദ്ധത്തിൽ മൃതന്മാരായി സ്വർഗ്ഗം പ്രാപിക്കുന്ന യോദ്ധാക്കന്മാർക്ക് ഇവരത്രേ ഭാര്യമാർ. കളിയിൽ ഇവർക്കു താൽപര്യം കൂടും. ഇന്ദ്രനു വിപരീതമായി വല്ലവരും കഠിനതപം ആരംഭിച്ചാൽ ഉടനെ അദ്ദേഹം ഈ സ്ത്രീകളെ അയച്ചു തപോവിഘ്നം വരുത്തും. സുരാംഗനകൾ, സ്വർവേശ്യകൾ, സമുദ്രാത്മജമാർ എന്നും ഇവർക്കു പേരുണ്ടു്. വിചാരിക്കുന്ന രൂപത്തെ അവലംബിക്കുന്നതിനു് ഇവർക്കു ശക്തിയുണ്ടു്. ഇന്ദ്രസ്വർഗ്ഗത്തിലേ പ്രധാന അപ്സരസ്ത്രീകൾ ‘ഘൃതാചിമേനകാരംഭാ ഉർവശീ ച തിലോത്തമാ സുകേശീ മഞ്ജുഘോഷാദ്യോഃ കഥ്യന്തേപസരസോ ബുധൈഃ.’ അപ്സരസ്ത്രീകളിൽ ഉത്തമകൾ 6. ‘ഉർവശീപൂർവചിത്തിസഹജന്യയും പിന്നെദിവ്യയാം മേനകയും വിശ്വാചീ ഘൃതാചിയും അപ്സരസ്ത്രീകളിൽവച്ചിവർകളറുവരുമത്ഭുതാംഗികളിൽബ്രഹ്മാത്മജാ മേനകതാൻ’] (ഭാരതം)
അപ്സരസ്തീർത്ഥം
- അപ്സരസ്സുകൾ കുളിക്കുന്ന ഒരു പരിശുദ്ധമായ തടാകം
അപ്സരസ്പതി
- ഇന്ദ്രൻ
അഫല
- വിശേഷണം:
- ഫലമില്ലാത്ത
- കായില്ലാത്ത
- ഉപയോഗമില്ലാത്ത
- കാര്യമില്ലാത്ത
അഫലം
- ഒരിക്കലും കായ്ക്കാത്തമരം
- ഫലമില്ലാത്തതു് എന്നു ശബ്ദാർത്ഥം.
അഫല
- കറ്റുവാഴ
അഫൂകം
- കറുപ്പ്
അഫേന
- വിശേഷണം:
- നുരയില്ലാത്ത
- പതയില്ലാത്ത
അഫേനം(നകം)
- കറുപ്പ്
അപ്ലവിക്ക
- സ്നാനം ചെയ്ക
അപ്ലവ
- വിശേഷണം:
- കപ്പൽഇല്ലാത്ത
- നീന്താത്ത
അബന്ധ്യ
- വിശേഷണം:
- ബന്ധ്യം (ബന്ധിക്കത്തക്കതു്) അല്ലാത്ത
അബദ്ധ
- വിശേഷണം:
- കെട്ടപ്പെടാത്ത
- സ്വാതന്ത്ര്യമുള്ള
അബദ്ധം
- അർത്ഥമില്ലാത്ത വാക്കു്
- മനസ്സുബന്ധിക്കപ്പെടാത്തതു്, കേൾക്കുന്നവന്റെ മനസ്സു് ഇതിൽ ബന്ധിക്കുന്നില്ല എന്നർത്ഥം.
- തെറ്റു്
- ദോഷംപറക
- കെട്ടപ്പെടാത്തതു്
- ‘അബദ്ധംസ്യാദനർത്ഥകാ’ (അമരം). [അബദ്ധം, അനർത്ഥകം 2-ഉം, അർത്ഥമില്ലാത്ത വാക്കിന്റെ പേർ. അബദ്ധ്യം എന്നും പാഠാന്തരം കാണുന്നുണ്ടു്.
അബദ്ധമുഖൻ
- അപ്രിയത്തെ പറയുന്നവൻ
- മുഖത്തെ അടക്കാത്തവൻ എന്നു ശബ്ദാർത്ഥം.
അബദ്ധ്യം
- അർത്ഥമില്ലാത്ത വാക്കു്. അബദ്ധം
അബല
- വിശേഷണം:
- ബലം (ശക്തി) ഇല്ലാത്ത
അബല
- സ്ത്രീ
- ബലംകുറഞ്ഞവൾ എന്നർത്ഥം.
അബലം
- ബലമില്ലാത്തതു്
- നീർമാതളം
- യവം
അബാധം
- ബാധ (തടവു്) ഇല്ലായ്മ
- ഉപദ്രവമില്ലായ്മ
അബാധിത
- വിശേഷണം:
- ബാധിതം (ബാധിക്കപ്പെട്ടതു്) അല്ലാത്ത
- തടുക്കപ്പെട്ടതല്ലാത്ത
അബോധവേള
- അർദ്ധരാത്രി
അബ്ജൻ
- ചന്ദ്രൻ
- വെള്ളത്തിൽ ഉണ്ടായവൻ എന്നു വ്യുൽപത്തി.
- ഭേവവൈദ്യനായ ധന്വന്തരി
അബ്ജകർണ്ണിക, അബ്ജകേസരം
- താമരയല്ലി
അബ്ജ്ജൻ
- ബ്രഹ്മാവു്
- അബ്ജത്തിൽ (താമരയിൽ) ജനിച്ചവൻ. അബ്ജശബ്ദത്തോടു ഭൂ, ഭവൻ, യോനി ഇത്യാദിപദങ്ങളെ ചേർത്താൽ ബ്രഹ്മാവു് എന്നർത്ഥംവരും.
അബ്ജനയനൻ
- താമരക്കണ്ണൻ
- താമരയുടെ ഇതൾപോലെ നീണ്ടകണ്ണുള്ളവൻ
- അബ്ജശബ്ദത്തോടു ദൃക്, ലോചന, നയന, നേത്ര, അക്ഷ ഇത്യാദിചേർത്താൽ താമരപോലെ കണ്ണുള്ള എന്നർത്ഥം വരും.
അബ്ജബാന്ധവൻ
- സൂര്യൻ
- താമര ബന്ധുവായുള്ളവൻ
അബ്ജഭോഗം
- താമരക്കിഴങ്ങു്
- കവടി
അബ്ജം
- ശംഖ്
- താമര
- കർപ്പൂരം
- നീർക്കടമ്പു്
- വെളുത്ത ആമ്പൽ
- 1000,000,000 എന്ന സംഖ്യ
അബ്ജവാഹനൻ
- ശിവൻ
- ചന്ദ്രനെ വഹിക്കുന്നവൻ
അബ്ജയോനി
- ബ്രഹ്മാവു്
- താമരയിൽ നിന്നു ജനിച്ചവൻ
‘ഗണപതിഭഗവാനുമബ്ജയോനി
പ്രണയിനിയാകിയദേവിവാണിതാനും’
പ്രണയിനിയാകിയദേവിവാണിതാനും’
— ശ്രീകൃഷ്ണചരിതം
അബ്ജസംഭവൻ
- ബ്രഹ്മാവു് (താമരയിൽനിന്നുണ്ടായവൻ)
അബ്ജസ്ഥിതൻ
- ബ്രഹ്മാവു്
അബ്ജഹസ്തൻ
- സൂര്യൻ
- കൈയിൽ താമരയോടുകൂടിയവൻ എന്നർത്ഥം.
അബ്ജിനി
- താമരപ്പൊയ്ക
അബ്ജിനിപതി
- സൂര്യൻ
അബ്ദൻ
- ജലദാനത്തെ ചെയ്യുന്നവൻ
- ഒരു രാക്ഷസൻ
‘അബ്ദൻകമ്പസുപാർശ്വമഹോദരൻ
ജംബുമാലിപ്രജംഘവിശങ്കൻ’
ജംബുമാലിപ്രജംഘവിശങ്കൻ’
— ലങ്കാമർദ്ദനം തുള്ളൽ
അബ്ദം
- മേഘം
- വത്സരം
- മുത്തങ്ങ
- ഒരു പർവതത്തിന്റെപേർ
അബ്ദവാഹനൻ
- ഇന്ദ്രൻ
- ശിവൻ
അബ്ദസാരം
- കർപ്പുരം
അബ്ധി
- സമുദ്രം
- ജലത്തിന്റെ ഇരിപ്പിടം, വെള്ളത്തെ ധരിക്കുന്നതു് എന്നു വ്യുൽപത്തി.
- കുളം
- കായൽ
അബ്ധികഫം
- കടൽനാക്കു് (കടൽനുര)
- സമുദ്രത്തിന്റെ കഫംപോലെയുള്ളതു് എന്നർത്ഥം.
അബ്ധിജ
- വിശേഷണം:
- സമുദ്രത്തിൽനിന്നുണ്ടായ
അബ്ധിജ
- ലക്ഷ്മീദേവി
- മദ്യം
അബ്ധിജൻ
- ചന്ദ്രൻ
അബ്ധിജന്മാർ
- അശ്വനീപുത്രന്മാർ
- ദേവന്മാർ
അബ്ധിജാതൻ
- ചന്ദ്രൻ
- സമുദ്രത്തിൽ നിന്നു ജനിച്ചവൻ
അബ്ധിജം
- ശംഖ്
- ചിപ്പി
അബ്ധിഡണ്ഡീരം
- കടൽനാക്കു്
- കടൽനുര
അബ്ധിനഗരി
- ദ്വാരക
അബ്ധിനവനീതം(തകം)
- ചന്ദ്രൻ
അബ്ധിദ്വീപ
- ഭൂമി
- ദ്വീപം
അബ്ധിനന്ദിനി
- മഹാലക്ഷ്മി (സമുദ്രത്തിന്റെ മകൾ)
അബ്ധിപല്ലവം
- പവിഴം
അബ്ധിഫേനം
- കടൽനുര
- കടൽനാക്കു്
അബ്ധിഭവ
- വിശേഷണം:
- സമുദ്രത്തിൽ നിന്നുണ്ടായ
അബ്ധിമണ്ഡൂകി
- മുത്തുച്ചിപ്പി
അബ്ധിമേഖല
- ഭൂമി
- അബ്ധി (സമുദ്രം) ആകുന്നമേഖല (ഉടഞാൺ) ഉള്ളതു്. വെള്ളംകൊണ്ടു ചുറ്റപ്പെട്ടിരിക്കുന്നതു് എന്നു താൽപര്യം.
അബ്ധിശയനൻ
- വിഷ്ണൂ
അബ്ധിസാരം
- ഒരു രത്നം
അബ്ധ്യഗ്നി
- ബഡവാഗ്നി
- സമുദ്രാഗ്നി
അബ്ധ്യംബുവികൃതി
- സമുദ്രജലത്തിന്റെ വികാരം
- വേലിയേറ്റം
അബ്രഹ്മണ്യം
- ബ്രാഹ്മണാദികളാൽചെയ്യപ്പെടുന്ന ദോഷോക്തി
- ബ്രാഹ്മണനു് ഇഷ്ടമല്ലാത്തതു് എന്നർത്ഥം.
അബ്രാഹ്മണൻ
- കണ്ടാൽ ബ്രാഹ്മണനെപ്പോലെ തോന്നും
- എന്നാൽ ബ്രാഹ്മണനല്ലതാനും
അബ്ബാ!
- പ്രധാനവ്യാക്ഷേപങ്ങളിൽ ഒന്നു്
- അത്ഭുതം, ദുഃഖം, സന്തോഷം എന്നിവയുണ്ടാകുമ്പോൾ പറയുന്നതു്. അപ്പാ എന്നതു നോക്കുക.
അഭഗ
- വിശേഷണം:
- ഭാഗ്യംകെട്ട
അഭംഗം
- നാശമില്ലായ്മ
- തടവില്ലായ്മ
- തിരമാലയില്ലായ്ക
- ശ്ലേഷാലങ്കാരത്തിന്റെ ഒരു പിരിവു്
അഭംഗുര
- വിശേഷണം:
- നാശമില്ലാത്ത
- ‘തിങ്ങിയിണങ്ങിയഭംഗുരഭംഗിവിളങ്ങി’ (നളചരിതം കഥകളി).
അഭയം
- ശരണം
- പേടിയില്ലായ്ക
- ധൈര്യം
- രാമച്ചത്തിന്റെ വേർ
- വ്യാധിഭയം കളയുന്നതുകൊണ്ടു് ഈ പേർവന്നു.
‘ശുഭമതിവസുദേവനേവമപ്പോ
ളഭയമിരന്നുവണങ്ങിനിന്നുചൊന്നാൻ’
ളഭയമിരന്നുവണങ്ങിനിന്നുചൊന്നാൻ’
— ശ്രീകൃഷ്ണചരിതം
അഭയ
- കടുക്ക
- ഭയത്തെ കളയുന്നതു് എന്നർത്ഥം.
- ദുർഗ്ഗയുടെ ഒരു രൂപം
അഭയാരിഷ്ടം
- ഒരു മരുന്നു്
- ഇതു മൂലക്കുരു, ശോധനക്കുറവു് ഇവകൾക്കു നന്നു്.
അഭയാലവണം
- (ഒരു ഭസ്മം)
- ഈ മരുന്നു ദീപനക്ഷയം, പ്ലീഹരോഗം ഇവയ്ക്കു നന്നു്.
അഭയാലേഹം
- ഈ മരുന്നു കാസത്തിനു പ്രധാനം.
അഭയാഹ്വ
- കണവീരം (എന്നൊരുപക്ഷം)
അഭയൻ
- ഭയമുള്ളവൻ
- കൗരവരിൽ (നൂറ്റുപേരിൽ) ഒരുവൻ
അഭാഗ
- വിശേഷണം:
- ഭാഗിച്ചിട്ടില്ലാത്ത
- പകുത്തിട്ടില്ലാത്ത
അഭാഗ്യം
- വിശേഷണം:
- ഭാഗ്യം (ദൈവാനുകൂലം) ഇല്ലാത്ത
അഭാവം
- ഇല്ലെന്നുള്ള അവസ്ഥ
- ഇല്ലായ്മ
- മരണം
- നാശം
- നാശമെന്നതു ദ്ധ്വംസം എന്ന അഭാവമാകുന്നു. ഇതിന്റെ പുറമേ പ്രാഗഭാവവും അത്യന്താഭാവവും അന്യോന്യാഭാവവുമുണ്ടു്. അതുകളും അഭാവപദത്തിന്റെ അർത്ഥമാകുന്നു.
- ശ്ലോകാർത്ഥത്തിന്നു് അലങ്കാരശാസ്ത്രമനുസരിച്ചുള്ള സാരഭാഗം ഇല്ലായ്ക
അഭാവന
- ധ്യാനം ഇല്ലായ്ക
അഭാഷണം
- സംസാരിക്കാതിരിക്ക
- മിണ്ടാതിരിക്ക
- വ്രതങ്ങൾ നിമിത്തമായി മിണ്ടാതിരിക്ക
അഭാസ്വരൻ
- ശോഭയോടുകൂടാത്തവൻ
അഭി
- ഏറ്റവും
- നേരെ
- വേറെ
- മീതേ
- അടുക്കൽ
അഭിക
- വിശേഷണം:
- സ്ത്രീ തുടങ്ങിയുള്ള കാമ്യവസ്തുക്കളെ കാമിക്കുന്ന
അഭികൻ
- ഭർത്താവു്
- കാമുകൻ
- സ്ത്രീ തുടങ്ങിയുള്ള കാമ്യവസ്തുക്കളെ കാമിക്കുന്നവൻ.
അഭിക്രന്ദ
- അലർച്ച
- വലുതായ ഒച്ച
അഭികൃതി
- ഛന്ദസ്സുകളിൽ ഒന്നു്
- പദം ഒന്നിനു 25 അക്ഷരംവീതം കാണും
അഭിക്രമം
- ശത്രുക്കളുടെ നേരെ ഭയപ്പെടാതെ പുറപ്പെടുക
- അഭിമുഖമായ ക്രമണം എന്നു ശബ്ദാർത്ഥം.
- കേറുക
അഭിക്രോശം
- കരച്ചിൽ
- ശകാരം
അഭിഖ്യ
- സാമാന്യശോഭ
- ചുഴലവും പ്രസിദ്ധമായി കാണപ്പെടുന്നതു് എന്നർത്ഥം.
- പേർ
- യശസ്സു്
- മഹത്വം
- ‘അഭിഖ്യാനാമശോഭയോഃ’ (അമരം). അഭിഖ്യാ–ചുഴലവും പ്രസിദ്ധപ്പെട്ടതു്. ഇതു് പേരിന്റെയും ശോഭയുടേയും പേർ] ‘ചിന്തിച്ചവ്വിധമോജനിച്ചലർശരൻ നാരായണാഭിഖ്യയം’ (ശ്രീമദ്വിശാഖരാജവിജയം).
അഭിഖ്യാതം
- വിശേഷണം:
- കീർത്തിപ്പെട്ട
അഭിഖ്യാനം
- ഇല്ലാത്തദോഷത്തെ ചുമത്തിപ്പറക
- ഇല്ലാത്തതിനെ ഉണ്ടാക്കിപ്പറക എന്നു ശബ്ദാർത്ഥം, കാരണം കൂടാതെയുള്ള ചോദ്യം (വഴക്കു്).
അഭിഗമനം
- നേരെവരുക
- നേരെചെല്ലുക
- അടുക്കൽചെല്ലുക
അഭിഗമ്യ
- സമീപത്തു ചെല്ലുവാൻതക്ക
- നേരെ ചെല്ലുവാൻതക്ക
അഭിഗരം
- സ്തുതി
അഭിഗർജ്ജനം
- കഠിനമായ അലർച്ച (അലറുക)
അഭിഗുപ്തി
- സംരക്ഷിക്കുക
അഭിഗ്രസ്ത
- വിശേഷണം:
- വിഴുങ്ങപ്പെട്ട
- കീഴിലാക്കപ്പെട്ട
- പിടിക്കപ്പെട്ട
അഭിഗ്രഹം
- പോരിനു വിളി
- ചുറ്റും ഗ്രഹിക്കുക എന്നു ശബ്ദാർത്ഥം.
- നല്ലവണ്ണം പറഞ്ഞുതടവുചെയ്ക
അഭിഗ്രഹണം
- നേരിട്ടു പൊത്തിപ്പിടിക്കുക
- അഭിമുഖമായ ഗ്രഹണം എന്നു ശബ്ദാർത്ഥം.
- മോഷണം
അഭിഘർഷണം
- ഉരയ്ക്കുക
അഭിഘാതി
- ശത്രു
- അഭിഹനിക്കുന്ന ശീലമുള്ളവൻ എന്നർത്ഥം.
- കൊല്ലുന്നവൻ
- ഉപദ്രവിക്കുന്നവൻ
അഭിഘാതം
- അടിയ്ക്കുക
- അടി
- ഇവിടെ ചാപഗുണാഭിഘാതം എന്നതിനു ഞാണടി എന്നർത്ഥം.
‘നിത്യംചാപഗുണാഭിഘാതകഠിനീ’
— അഭിജ്ഞാനശാകുന്തളം
.അഭിഘാതശോഫം
- ഒരു രോഗം
- മുറിയുക, വീണുപൊട്ടുക, ചതവുപറ്റുക, ശീതക്കാറ്റേൾക്കുക, കടൽക്കാറ്റേൽക്കുക, ചേരിൽവാലു് നായ്ക്കുരണയുടെ ഓക് ഇവ മേലിൽ തട്ടുക ഇത്യാദി ഹേതുക്കളാലുണ്ടാകുന്ന ശോഫം. വിസർപ്പം, തീവ്രമായ ചൂടു്, ചെമപ്പുനിറം ഇത്യാദി ലക്ഷണം.
അഭിഘാരം
- ഉരുക്കിയ പശുവിൻ നെയ്യ്
അഭിചരണം
- മന്ത്രം
- അഭിചാരം
അഭിചരൻ
- സഹായിക്കുന്നവൻ
- പിന്നാലെ നടക്കുന്നവൻ
- ഭൃത്യൻ
- അഭി (ചുറ്റിലും) ചരൻ (ഗമിക്കുന്നവൻ).
അഭിചാരം
- മാന്ത്രികമായ മാരണാദികർമ്മം
- മറ്റൊരുത്തനെ കൊല്ലുന്നതിനായി ചെയ്യുന്ന ഹോമം ജപം മന്ത്രം മുതലായവ. ‘ഹിംസാകർമ്മാഭിചാരഃസ്യാൽ’ (അമരം). ഹി സാകർമ്മം, അഭിചാരം 2-ഉം, പര്യായങ്ങൾ.
അഭിചാരിണി
- ക്ഷുദ്രപ്രവൃത്തി ചെയ്യുന്നവൾ
അഭിജനം
- വംശം
- ഇടവിടാതെ ഉത്ഭവിക്കുന്നതു്, ഇതിന്നഭിമുഖമായി ജനങ്ങൾ ജനിക്കുന്നു എന്നർത്ഥം.
- ജനിച്ചരാജ്യം (ജന്മഭൂമി)
- വംശമുഖ്യൻ
- കീർത്തി
- ജ്ഞാനം
- സൗന്ദര്യം
- സൗഭാഗ്യം
- ഭാഗ്യാതിശയം
- കുലചിഹ്നം
‘ഇഷ്യാതഭിജനഃകാല
കുലചിഹ്നകുലഖ്യാതയശോജനനഭൂമിഷു
ഭാഗ്യോൽകർഷേചസൗഭാഗ്യ
ജ്ഞാനസൗന്ദര്യയോരപി’
കുലചിഹ്നകുലഖ്യാതയശോജനനഭൂമിഷു
ഭാഗ്യോൽകർഷേചസൗഭാഗ്യ
ജ്ഞാനസൗന്ദര്യയോരപി’
— ശബ്ദവ്യൂഹതരിംഗിണി
അഭിജന്മത്വം
- അഭിജന്മാവിന്റെ ഭാവം
- ആഭിജാത്യം
അഭിജയം
- പൂർണ്ണജയം
അഭിജാത
- വിശേഷണം:
- നല്ലകുലത്തിൽ ജനിച്ച
- വിദ്വാനായ
- യോഗ്യതയുള്ള
- ഭംഗിയുള്ള
അഭിജാതൻ
- നല്ല കുലത്തിങ്കൽ ജനിച്ചവൻ
- നല്ല തറവാട്ടിലുള്ളവൻ
- നല്ല ജനനത്തോടുകൂടിയവൻ എന്നർത്ഥം.
- വിദ്വാൻ
അഭിജിത്തു്
- വിശേഷണം:
- പൂർണ്ണജയമുള്ള
- നക്ഷത്രക്കൂട്ടത്തിൽ ജനിച്ച
അഭിജിത്തു്
- വിഷ്ണു
- ഒരു യാഗം
- ഒരു നക്ഷത്രത്തിന്റെ പേർ
- ഒരു ദിവസത്തിന്റെ എട്ടാമത്തെ മുഹൂർത്തം
- ശ്രാദ്ധത്തിനുപയുക്തമായ മദ്ധ്യാഹ്നം
- യാത്രയ്ക്കു കൊള്ളാവുന്ന ഒരു ലഗ്നത്തിന്റെ പേർ
അഭിജിഹ്വിക
- നറുനീണ്ടി
അഭിജ്ഞ
- വിശേഷണം:
- സാമർത്ഥ്യമുള്ള
- എല്ലാം അറിയുന്ന
അഭിജ്ഞൻ
- സമർത്ഥൻ
- എല്ലാം അറിയുന്നവൻ എന്നു ശബ്ദാർത്ഥം.
അഭിജ്ഞത
- സമർത്ഥത
അഭിജ്ഞാതൻ
- വിദ്വാൻ
- എല്ലാമറിഞ്ഞവൻ
അഭിജ്ഞാനശാകുന്തളം
- കാളിദാസൻ എഴുതിയ അതിപ്രസിദ്ധിയുള്ള ഒരു നാടകം
- ഇതിനെ മഹാമഹിശ്രീ കേരളവർമ്മവലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഭാഷാന്തരപ്പെടുത്തീട്ടുണ്ടു്. [ശ്രീമഹാഭാരതം ആദിപർവത്തിനുള്ളിലുള്ള സംഭവം എന്ന അവാന്തര പർവത്തിൽ 68 മുതൽ 74 വരെയുള്ള 7 അദ്ധ്യായങ്ങളിൽ വിവരിക്കപ്പെട്ട ശകുന്തളോപാഖ്യാനമാകുന്നു അഭിജ്ഞാനശാകുന്തളത്തിലെ കഥാവസ്തു. കഥാസംഗ്രഹം — പണ്ടു ചന്ദ്രവംശത്തിൽ അതി ധാർമ്മികനായി ദുഷ്ഷന്തൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ നായാട്ടിനു പോയപ്പോൾ കണ്വമഹർഷിയുടെ ആശ്രമം കാണുകയുണ്ടായി. മഹർഷിയെ അന്വേഷിച്ചു് അകത്തു കടന്നപ്പോൾ രൂപവതിയായ ഒരു മുനികന്യക വന്നു ആതിഥ്യം ചെയ്തു തന്റെ അച്ഛനായ കണ്വൻ ഫലാഹരണത്തിനായി വെളിയിൽ പോയിരിക്കുന്നു എന്നറിയിച്ചു. അവിടെ അവർ തമ്മിൽ ഉണ്ടായ സംഭാഷണത്താൽ പരസ്പരം അനുരാഗം വർദ്ധിച്ചു. ശകുന്തള തന്റെ ഉൽപത്തിയെ ദുഷ്ഷന്തനെ സവിശദം കേൾപ്പിച്ചു. അനന്തരം അവിടെവച്ചു് അവർ തമ്മിൽ ഗാന്ധർവവിവാഹം നടന്നു. കുറച്ചുകാലം ആശ്രമത്തിൽ താമസിച്ചു. പിന്നെ രാജാവു നഗരത്തിലേക്കു പോയി. ശകുന്തള ഗർഭം ധരിച്ചു. മടങ്ങിവന്ന കണ്വമഹർഷി കഥയെല്ലാം ദിവ്യചക്ഷുസ്സുകൊണ്ടറിഞ്ഞു. ശകുന്തള ആശ്രമത്തിൽ തന്നെ പ്രസവിച്ചു. കുഞ്ഞിനു ‘സർവദമനൻ’ എന്ന പേർ കല്പിച്ചു. കുമാരനു യൗവ്വരാജാഭിഷേകത്തിനു പ്രായമായപ്പോൾ കണ്വൻ ശിഷ്യരെ ഏൾപ്പിച്ചു പുത്രനൊന്നിച്ചു ശകുന്തളയെ നാട്ടിലേക്കയച്ചു. രാജാവു് ശകുന്തളയെ നിരാകരിച്ചു. ശകുന്തള മടങ്ങുന്നതിനു ഭാവിച്ചു. അപ്പോൾ അശരീരിവാക്കുണ്ടായി. അനന്തരം മഹാരാജാവു ശകുന്തളയെ സ്വീകരിച്ചു് പട്ടമഹിഷിയാക്കി അഭിഷേകംചെയ്തു. ഇങ്ങിനെയാണു മൂലഗ്രന്ഥകഥാസംഗ്രഹം. ദുർവാസശ്ശാപം, അംഗുലീയവൃത്താന്തം, സ്വർഗ്ഗയാത്ര ഇവ മൂന്നും നാടകകർത്താവു വിശേഷാൽ ചേർത്തിട്ടുണ്ടു്.
അഭിജ്ഞാനം
- അടയാളം
- അറിവു്
അഭിജ്ഞാപക
- വിശേഷണം:
- അറിയിക്കുന്ന
അഭിതപിക്ക
- വ്യസനിക്ക
അഭിതപ്ത
- വിശേഷണം:
- ഏറ്റവും ചൂടുള്ള
- വളരെ വ്യസനിച്ച
അഭിതരൻ
- സഹായക്കാരൻ
അഭിതഃ
- അടുക്കെ
- സമീപം
- ഇരുഭാഗങ്ങളിൽ
- പൊടുന്നനവെ
- എല്ലാ ദേശങ്ങളിൽ
- മുഖത്തിനു നേരെയുള്ള ഭാഗത്തിൽ
അഭിതാമ്ര
- വിശേഷണം:
- വളരെ ചെമന്ന
അഭിധ
- പേർ
- (ശബ്ദാർത്ഥപ്രകരണത്തിൽ) “ഒരു വാചകശബ്ദം തന്റെ അർത്ഥത്തെ പ്രതിപാദിക്കുന്നതിൽ ചെയ്യുന്ന വ്യാപാരം അഭിധ”
- അഭിധ മൂന്നുവിധം. രൂഢി, യോഗം, യോഗരൂഢി.
അഭിധാദ്ധ്വംസി
- വിശേഷണം:
- ഒരുവന്റെ പേരിനെ കളയുന്ന
അഭിധർമ്മം
- ബുദ്ധമത സിദ്ധാന്തമനുസരിച്ചുള്ള അത്യുൽകൃഷ്ടമായ സത്യം
അഭിധാനകം
- ശബ്ദം
അഭിധാനകോശം
- നിഘണ്ടു
അഭിധാനചിന്താമണി
- ഹേമചന്ദ്രൻ ഉണ്ടാക്കിയ ഒരു പ്രസിദ്ധനിഘണ്ടു
അഭിധാനമാല
- ഒരു നിഘണ്ടു
അഭിധാനരത്നമാല
- ഹലായുധന്റെ ഒരു നിഘണ്ടു
അഭിധാനം
- നാമം (പേർ) ധരിക്കപ്പെടുന്നതു്
അഭിധാവകൻ
- പിറകെ ഓടുന്നവൻ
- കൈയേറ്റം ചെയ്യുന്നവൻ
അഭിധായ
- പറഞ്ഞിട്ടു്
അഭിധാവനം
- പിന്നാലെയുള്ള ഓട്ടം
- കൈയേറ്റം
അഭിധേയ
- വിശേഷണം:
- പറയത്തക്ക
- പേരിടത്തക്ക
അഭിധേയം
- പേർ
- പദാർത്ഥം
- വസ്തു
- അർത്ഥമുള്ള വാക്കു്
അഭിദ്ധ്യാ
- അന്യദ്രവ്യത്തിങ്കലുള്ള ഇച്ഛ
- പിടിച്ചടക്കുവാനുള്ള വിചാരം എന്നർത്ഥം.
അഭിദ്ധ്യാനം
- മനസ്സുകൊണ്ടുള്ള ആരാധന
അഭിനന്ദദ
- സന്തോഷം
- ആഗ്രഹം
അഭിനന്ദനം
- സന്തോഷം
- പ്രോത്സാഹിപ്പിക്കൽ
അഭിനമിക്ക
- നമസ്കരിക്ക
അഭിനയം
- ആട്ടം
- മനോഭിപ്രായത്തെ കൈമുദ്ര മുതലായവകൊണ്ടു പുറത്തു കാണിച്ചു മനസ്സിലാക്കിക്കൊടുക്കുക. ‘വ്യഞ്ജകാഭിനയൗ’ (അമരം). വ്യഞ്ജകം, അഭിനയം ഇവ 2-ഉം പര്യായങ്ങൾ. അഭിനയം രണ്ടു വിധം. 1. ആംഗികം. 2. സാത്വികം. ഇവ 2-ഉം, ക്രമാൽ പുരികം മുതലായ അംഗങ്ങൾകൊണ്ടു ജനിപ്പിക്കുന്ന ക്രിയകൾക്കും സത്വത്താൽ ഉണ്ടാക്കപ്പെട്ട സ്വേദരോമാഞ്ചാദികൾക്കും ഉള്ള പേരാകുന്നു. ഭൂതലവിക്ഷേപാദിക്രിയകൾ ആംഗികങ്ങൾ എന്നും, സ്തംഭം, പ്രളയം, രോമാഞ്ചം, സ്വേദം, വൈവർണ്യം, വേപഥു, അശ്രു, വൈസ്വര്യം ഇവ എട്ടും സാത്വികങ്ങൾ എന്നും അറിയുക.
അഭിനയചതുഷ്ടയം
- ആംഗികം
- സാത്വികം
- വാചികം
- ആഹാര്യകം ഈ നാലും നാട്യത്തിൽ അടങ്ങിയവ
അഭിനവ
- വിശേഷണം:
- പുതിയ
അഭിനവപയസ്സ്
- നിർമ്മലജലം
- പുതിയ പാൽ
അഭിനവം
- പുതിയതു്
- ചുറ്റും പ്രശംസിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. ‘പനിമതിലേഖാംവിലോകതേഭിനവാം’ (അഭിജ്ഞാനശാകുന്തളം).
അഭിനവോദ്ഭിത്തു്
- വിത്തിന്റെ പുതിയ മുള
- അഭിനവം = പുതിയതു്. ഉത്ഭിത്തു് = പൊട്ടിപ്പൊങ്ങിയുണ്ടാകുന്നതു്. ബീജത്തിൽനിന്നുണ്ടാകുന്ന മുള, കൂമ്പു്.
അഭിനിധാനം
- ഇടുക
- വെയ്ക്കുക
അഭിനിയുക്ത
- വിശേഷണം:
- ജോലിയിൽ നിയോഗിക്കപ്പെട്ട
അഭിനിയോഗം
- കല്പന
- മഹോത്സാഹം
- ജാഗ്രത
അഭിനിർമ്മുക്ത
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- തള്ളപ്പെട്ട
അഭിനിർമ്മുക്തൻ
- തള്ളപ്പെട്ടവൻ
- സൂര്യൻ അസ്തമിക്കുന്നസമയം ഉറങ്ങുന്നവൻ
- വൈകുന്നേരത്തെ സന്ധ്യാവന്ദനത്തെ ഉപേക്ഷിച്ചവൻ എന്നർത്ഥം.
അഭിനിര്യാണം
- യാത്ര
- പുറപ്പാടു്
- (എല്ലാവിധ യാത്രയ്ക്കും പറയാം).
അഭിനിവേശം(ശനം)
- അഭിപ്രായം
- കാര്യസാദ്ധ്യത്തിനുള്ള താൽപര്യം
- ശുഷ്കാന്തി
അഭിനിവേശിക്ക
- ജാഗ്രതചെയ്ക
- ശുഷ്കാന്തിയുണ്ടാക്കുക
- പ്രവേശിക്കുക
അഭിനിഷ്ക്രമണം
- വെളിയിൽ പോവുക
അഭിനീത
- വിശേഷണം:
- യുക്തമായിട്ടുള്ള
- ഏറ്റവും അലങ്കരിക്കപ്പെട്ട
- ക്ഷമയോടുകൂടിയ
- സമീപത്തു കൊണ്ടുവന്ന
അഭിനീതം
- ന്യായമായി കിട്ടുന്നതു്
- യുക്തം
- ന്യായത്തോടുകൂടിയതു്
- കാര്യങ്ങളെ സാധിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം.
അഭിനീതൻ
- യോഗ്യനായിട്ടുള്ളവൻ
- ക്ഷമയോടുകൂടിയവൻ
അഭിനുത
- വിശേഷണം:
- സ്തുതിക്കപ്പെട്ട
അഭിനേതാവു്
- കാര്യം നടത്തുന്നവൻ
- ആട്ടക്കാരൻ
അഭിനേത്രി
- കാര്യം നടത്തുന്നവൾ
- ആട്ടക്കാരി
അഭിന്യാസം
- ഒരുവക സന്നിപാത ജ്വരം
- ഈ സന്നിപാതത്തിൽ മുഖത്തിനു മിനുമിനുപ്പു്, നിദ്രാഭംഗം, നിശ്ചേഷ്ടത, കഷ്ടവാക്കു്, ബലക്ഷയം, ശ്വാസകാസങ്ങൾക്കു് തടവു് ഇവയുണ്ടാകും. ഇതു കാലനാകുന്നു.
അഭിന്നം
- വിശേഷണം:
- ഭിന്നം (ഖണ്ഡിക്കപ്പെട്ടതു്) അല്ലാത്ത
- വ്യത്യാസം വന്നിട്ടില്ലാത്ത
അഭിപന്നൻ
- അപരാധമുള്ളവൻ
- ആപത്തിൽ അകപ്പെട്ടവൻ
- ശത്രുവിനാൽ ആക്രമിക്കപ്പെട്ടവൻ
- അഭിപതിച്ചവൻ എന്നു ശബ്ദാർത്ഥം.
അഭിപൂർവം
- തുടരെ
അഭിപൂരണം
- നിറക്കുക
അഭിപ്രതപ്ത
- വിശേഷണം:
- വളരെ ചൂടുപിടിച്ച
- വേദനനിമിത്തം ക്ഷീണിച്ച
അഭിപ്രായം
- മനസ്സിലിരിപ്പു്
- അവനവന്റെ മനസ്സിൽ തോന്നിയതു്
- എല്ലാവർക്കും തൃപ്തിവരുത്തുക എന്നു ശബ്ദാർത്ഥം. ‘അഭിപ്രായഃഛന്ദആശയഃ’ (അമരം). [അഭിപ്രായം, ഛന്ദസ്സു്, ആശയം 3-ഉം അഭിപ്രായത്തിന്റെ പേർ..
അഭിപ്രീതി
- സന്തോഷം
അഭിപ്രേത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
- വിചാരിക്കപ്പെട്ട
- യത്നിക്കപ്പെട്ട
അഭിപ്രോക്ഷണം
- തളിപ്പു (തളിക്കുക)
അഭിപ്ലവം
- ഉപദ്രവം
- തോലി
- അവമാനം
അഭിബുദ്ധി
- ജ്ഞാനേന്ദ്രിയങ്ങൾ. കണ്ണു്
- മൂക്കു്
- ചെവി
- നാക്കു്
- തൊലി
അഭിഭവം
- അവമാനം
- തോലി
അഭിഭ
- ശോഭ
- കാന്തി
അഭിഭാഗം
- ഹാനി
- തടസ്സം
- മുടക്കം
അഭിഭാര
- വിശേഷണം:
- വളരെ ഘനമുള്ള
അഭിഭൂത
- വിശേഷണം:
- പരിഭവിക്കപ്പെട്ട
- കീഴാക്കപ്പെട്ട
- തോല്പിക്കപ്പെട്ട
അഭിഭൂതൻ
- പരിഭവിക്കപ്പെട്ടവൻ
- അഭിഭവിക്കപ്പെട്ടവൻ എന്നു ശബ്ദാർത്ഥം. (പരിഭവിക്കപ്പെട്ടവൻ എന്നാൽ അന്യനാൽ അഹങ്കാരം ഇല്ലാതാക്കപ്പെട്ടവൻ എന്നർത്ഥം.)
അഭിഭൂതി
- നിന്ദ
- അവമാനം
- മേൽവിചാരം
- ജയം
അഭിമത
- വിശേഷണം:
- സമ്മതിക്കപ്പെട്ട
- അഭിപ്രായപ്പെട്ട
- ആഗ്രഹിക്കപ്പെട്ട
അഭിമതം
- സമ്മതം
- ആഗ്രഹം
- ഇഷ്ടം
‘അവനിലിന്ധമെന്നപോലവേഇപ്പോൾ
അഭിമതമല്ലവനുസ്വാഹയും.’
അഭിമതമല്ലവനുസ്വാഹയും.’
— നളചരിതം കഥകളി
അഭിമത
- സഖി
അഭിമതൻ
- സ്നേഹമുള്ളവൻ
- പ്രിയൻ
അഭിമന്ത്രണം
- ക്ഷണിക്ക
- വിളിക്ക
- ആലോചന
- വശീകരണം
- മന്ത്രംചൊല്ലുക
അഭിമന്ത്രിത
- വിശേഷണം:
- ക്ഷണിക്കപ്പെട്ട
- വിളിക്കപ്പെട്ട
- ആലോചന ചെയ്യപ്പെട്ട
- വശീകരിക്കപ്പെട്ട
- മന്ത്രം ചൊല്ലപ്പെട്ട
അഭിമന്യു
- അർജ്ജുനനു സുഭദ്രയിൽ ജനിച്ചവൻ
- ശ്രീകൃഷ്ണന്റെ അനന്തരവൻ
- അഭിമന്യു അതിസുന്ദരനും ധീരനുമാണു്. ജനനത്തിൽതന്നെ പരാക്രമശാലിയായും ദീർഘബാഹുവായും അഗ്നിസദൃശനായും കാണപ്പെട്ടു. അതിനാൽ അഭിമന്യു എന്നപേർ നൽകി. വിരാടരാജാവിന്റെ പുത്രിയായ ഉത്തരയും, ബലരാമന്റെ പുത്രിയായ വത്സലയും തന്റെ ഭാര്യമാരാകുന്നു. ദുര്യോധനന്റെ മകനായ ലക്ഷ്മണനെ അഭിമന്യുവാണു് കൊന്നതു്. കൗരവന്മാർ അഭിമന്യുവിനെ പത്മവ്യൂഹ (ചക്രവ്യൂഹ)ത്തിൽ അകപ്പെടുത്തി വഞ്ചിച്ചു വധിച്ചു. അഭിമന്യുവിനു് സൗഭദ്രൻ എന്നും പേരുണ്ടു്. കർണ്ണൻ, കൃപരു്, ദ്രോണർ, അശ്വത്ഥാമാവു്, കൃതവർമ്മാവു്, ബൃഹദ്ബലൻ ഇങ്ങിനെ ആറു മഹാരഥന്മാർ കൂടിയാണു് അഭിമന്യുവിനെ 13-ആം ദിവസം കൊന്നതു്. അക്കാലം ഉത്തരയ്ക്കു് ഗർഭമുണ്ടായിരുന്നു. അനന്തരം ഉത്തര പ്രസവിച്ചു. പുത്രനു പരീക്ഷിത്തു് എന്നു നാമകരണം ചെയ്തു. ഇദ്ദേഹം ഹസ്തിനപുരിയിൽ രാജാവായി.
അഭിമരം
- യുദ്ധം
- കൊല
- സ്വന്തകക്ഷിയിലോ ആളിലൊ നിന്നുണ്ടാകുന്ന ആപത്തു്
- വിലങ്ങു്
- ചങ്ങല
- ബന്ധനം
അഭിമരൻ
- ആന
- കടുവാ മുതലായവയോടു എതിർത്തു ശണ്ഠകൂട്ടുന്നവൻ
അഭിമർദ്ദം(ദ്ദനം)
- യുദ്ധം
- അടി
- ഞെരുക്കൽ
- പീഡ
അഭിമർശം(ശനം), അഭിമർഷം(ഷണം)
- സ്പർശനം
- തൊടൽ
- കൈയേറ്റം
- അതിക്രമം
- സംയോഗം
- ശോധനം
അഭിമാതി
- ശത്രു
- പ്രതിപക്ഷത്തെ അറിയുന്നവൻ എന്നു ശബ്ദാർത്ഥം.
അഭിമാത്രൻ
- ശത്രു
അഭിമാദം
- ലഹരി
- മയക്കം
അഭിമാനം
- ഗർവം
- തനിക്കു വളരെ അവസ്ഥയുണ്ടു് എന്നുള്ള ഭാവം, ധനാദികളാലുണ്ടായ ഗർവം, ഞാൻ എന്റേതു് എന്നുതുടങ്ങിയ വിചാരം, എല്ലാവരും തന്നെ പൂജിക്കണം എന്നുള്ള വിചാരം.
- ഗർവം, അഭിമാനം, അഹങ്കാരം 3-ഉം, ഗർവത്തിന്റെ പേർ.
- അജ്ഞാനം (ജ്ഞാനം)
- പ്രാർത്ഥന
- ഹിംസ
- മറ്റുള്ളവരെ കെടുക്കുന്നതു് എന്നു ശബ്ദാർത്ഥം.
‘ഗർവോഭിമനോഹങ്കാരഃ’
— അമരം
.അഭിമാനി
- അഭിമാനമുള്ളവൻ
- തനിക്കു ബഹുമാനമുണ്ടെന്നു താൻതന്നെ വിചാരിക്കുന്നവൻ
അഭിമാനിക്ക
- അഹങ്കരിക്ക
- അഭിമാനം കരുതുക
അഭിമാനിതം
- അഹംബുദ്ധി
- അഹംഭാവം
- സ്നേഹം
അഭിമുഖ
- മുഖത്തിനുനേരെ ചെല്ലുക
അഭിമുഖത
- അനുകൂലത
- മുഖത്തിനുനേരെയുള്ളതു്
അഭിമുഖം
- എതിരേ
- നേരിട്ടു്
അഭിമുഖീകരിക്ക
- മുമ്പെചെല്ലുക
- നേരെചെല്ലുക
- നേരേമുഖത്തോടുകൂടിയതാക്കിചെയ്ക
- മുൻഭാഗത്താവുക
അഭിമോദം
- സന്തോഷം
അഭിയാതി
- ശത്രു
- സർവവ്യാപ്തി
അഭിയുക്ത
- വിശേഷണം:
- തക്ക
- ശരിയായ
- അഭിയോജിക്കപ്പെട്ട
അഭിയുക്തന്മാർ
- യോഗ്യന്മാർ
‘അഭിയുക്തന്മാർകുശലന്മാരെന്നിവനാലും’
— ഭാഗവതം
.അഭിയോഗം
- പോരിനായിക്കൊണ്ടുള്ള വിളി
- ചുറ്റുംകൂടുക എന്നു ശബ്ദാർത്ഥം.
- നല്ലവണ്ണം പറഞ്ഞു തടവു ചെയ്യുക
- അത്ഭുതപ്പെട്ടുചോദിക്കുക
അഭിയോഗി
- വിശേഷണം:
- പോർക്കുവിളിക്കുന്ന
- എതിർക്കുന്ന
- കയ്യേറുന്ന
അഭിയോഗി
- പോർക്കുവിളിക്കുന്നവൻ
- വാദി (അന്യായക്കാരൻ)
അഭിയോക്താവ്
- യുദ്ധസന്നദ്ധൻ
- എതിരാളി
- എതിർകക്ഷി
അഭിരതം
- ആനന്ദം
- സന്തോഷം
അഭിരാമ
- വിശേഷണം:
- മനോഹരമായ
- സൗന്ദര്യമുള്ള
- ഭംഗിയുള്ള
അഭിരാമത
- മനോഹരത്വം
അഭിരാമം
- മനോഹരം
- മനസ്സിനെ സന്തോഷിപ്പിക്കുന്നതു്
അഭിരാമമണി
- സുന്ദരമിശ്രൻ എഴുതിയ ഒരു നാടകം
- (കഥാവസ്തു — രാമായണം.)
അഭിരുചി
- ആഗ്രഹം
- താൽപര്യം
‘മാധവൻകഥാമൃതംതന്നിലുള്ളഭിരുചി
ചേതസികുറഞ്ഞീടിലേതുമേഫലമില്ല’
ചേതസികുറഞ്ഞീടിലേതുമേഫലമില്ല’
— ഭാഗവതം
അഭിരുചിതം
- ഇഷ്ടം
അഭിരുചിതൻ
- പ്രിയൻ
- ഇഷ്ടൻ
അഭിരുച്യം
- ഏറ്റവും മനോഹരം
- ഏറ്റവും സ്വാദുള്ളതു്
അഭിരുതം
- കരച്ചിൽ
- ശബ്ദം
അഭിരൂപൻ
- വിദ്വാൻ
- സുന്ദരൻ
- അഭിലക്ഷ്യമായ രൂപത്തോടുകൂടിയവൻ എന്നു ശബ്ദാർത്ഥം.
- ശിവൻ
- വിഷ്ണു
- കാമൻ
- ചന്ദ്രൻ
അഭിരൂപം
- മനോഹരമായിട്ടുള്ളതു്
അഭിലഷിത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
അഭിലഷിതം
- അഭിലാഷം
‘നരപതേ! ഭവദഭിലഷിതമെന്നാൽ
സാധിതപ്രായമിദം’
സാധിതപ്രായമിദം’
— നളചരിതം കഥകളി
അഭിലാപം
- വാക്കു്
അഭിലാവം
- കൊയിത്തു് (നെല്ലു മുതലായവ കൊയ്യുക)
- ഛേദിക്കുക എന്നു ശബ്ദാർത്ഥം.
അഭിലാഷം
- ഇച്ഛ
- വഴിപോലെ ആഗ്രഹിക്കുക
- ചുഴലവും പ്രകാശിപ്പിക്കുക എന്നു ശബ്ദാർത്ഥം.
- മോഹദം, ഇച്ഛാ, കാംക്ഷ, സ്പൃഹ, ഈഹ, തൃട്, വാഞ്ഛ, ലിപ്സാ, മനോരഥം, കാമം, അഭിലാഷം, തർക്കം, 12-ഉം, ഇച്ഛയുടെ പേർ. ഈ ഇച്ഛ അത്യന്തം വർദ്ധിച്ചാൽ അതിനു ‘ലാലസ’ എന്നും, അഭിലാഷമുള്ള ഗർഭിണിക്കു് ‘ശ്രദ്ധാലു, മോഹദവതി’ എന്നും അഭിലാഷാധിക്യത്തിനു ‘ആശ’ എന്നും പേർ..
- പര്യായപദങ്ങൾ:
- ോഹദം
- ഇച്ഛാ
- കാംക്ഷ
- സ്പൃഹ
- ഈഹ
- തൃട്
- വാഞ്ഛ
- ലിപ്സാ
- മനോരഥം
- കാമം
- അഭിലാഷം
- തർക്കം
‘അഭിലാഷംകൊണ്ടുതന്നെഗുണദോഷംവേദ്യമല്ല’
‘.........ഥ മോഹദം
ഇച്ഛാകാംക്ഷാസ്പൃഹേഹാ തൃഡ്
വാഞ്ഛാലിപ്സാ മനോരഥം
കാമോഭിലാഷസ്തർഷശ്ച’
— നളചരിതം കഥകളി
.
‘.........ഥ മോഹദം
ഇച്ഛാകാംക്ഷാസ്പൃഹേഹാ തൃഡ്
വാഞ്ഛാലിപ്സാ മനോരഥം
കാമോഭിലാഷസ്തർഷശ്ച’
— അമരം
അഭിലാഷുക
- വിശേഷണം:
- ആശയുള്ള (അഭിലാഷാധിക്യമുള്ള)
അഭിലിഖിതം, അഭിലേഖനം
- എഴുത്തു്
അഭിവന്ദനം
- നമസ്കാരം
- തൊഴുക
അഭിവന്ദിത
- വിശേഷണം:
- നമസ്കരിക്കപ്പെട്ട
അഭിവന്ദ്യ
- വിശേഷണം:
- നമസ്കരിക്കത്തക്ക
- നമസ്കരിച്ചിട്ടു്
അഭിലൂതാ
- ഒരുമാതിരി ചിലന്തി
അഭിവയസ്സ്
- വളരെപുതിയ
- ചെറിയ
അഭിവാഞ്ഛ
- ആഗ്രഹം
- മോഹം
അഭിവാഞ്ഛിക്ക
- ആഗ്രഹിക്ക
- മോഹിക്ക
അഭിവാഞ്ഛിത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
- മോഹിക്കപ്പെട്ട
അഭിവാദക
- വിശേഷണം:
- വന്ദനശീലമുള്ള
അഭിവാദകൻ
- വന്ദനശീലൻ
- അഭിവാദ്യം ചെയ്യുന്നവൻ എന്നർത്ഥം.
അഭിവാദം(ദനം)
- അഭിവാദ്യം ചെയ്യുക
- വന്ദിക്കപ്പെടുവാൻ അർഹന്മാരായ ഗുരുക്കന്മാർ മുതലായവരുടെ മുമ്പിൽ ചെന്നു തന്റെ പേരും കുലവും പറഞ്ഞു കാൽപിടിക്കുന്നതിനു് അഭിവാദ്യം എന്നു പേർ.
- ദുർവചനം
- ദുഷിവാക്കു്
അഭിവാദ്യ
- വിശേഷണം:
- വന്ദിക്കപ്പെടത്തക്ക
അഭിവാദ്യം
- വന്ദനം
- (അഭിവാദനം നോക്കുക).
അഭിവാസം, അഭിവാസനം
- മൂടുക
- ഉടുക്കുക
അഭിവൃദ്ധി
- വർദ്ധന
- നന്മ
- സൗഖ്യം
- ജയം
അഭിവ്യക്തത
- വളരെ സ്പഷ്ടത (തെളിവു്)
അഭിവ്യക്തം
- നല്ല സ്പഷ്ടം (തെളിവു)
അഭിവ്യഞ്ജനം
- പ്രകാശിപ്പിക്കൽ
- അറിയിക്കൽ
അഭിവ്യഞ്ജിപ്പിക്ക
- പ്രകാശിപ്പിക്ക
- അറിയിക്ക
അഭിവ്യാദാനം
- പ്രതിദ്ധ്വനി
അഭിവ്യാപ്ത
- വിശേഷണം:
- വ്യാപിക്കപ്പെട്ട
- പരക്കപ്പെട്ട
അഭിവ്യാപ്തി
- എല്ലാ പ്രദേശത്തിങ്കലുള്ള വ്യാപനം
അഭിശംസനം
- അപവാദം
- അവമാനം
- മുറിവാക്കു്
- അധിക്ഷേപം
അഭിശസ്തൻ
- ലോകാപവാദത്താൽ ദൂഷിതനായവൻ
- മൈഥുനം നിമിത്തമായി നിന്ദിക്കപ്പെട്ടവൻ
- അഭിതഃ (ചുറ്റും) വാക്കുകൊണ്ടു ഹിംസിക്കപ്പെട്ടവൻ എന്നു ശബ്ദാർത്ഥം.
- ആക്ഷാരിതൻ, ക്ഷാരിതൻ, അഭിശസ്തൻ 3-ഉം പര്യായം.
‘ആക്ഷാരിതഃക്ഷാരിതോഭിശസ്തേ’
— അമരം
.അഭിശസ്ത
- വിശേഷണം:
- ഉപദ്രവം ചെയ്യപ്പെട്ട
- എതിർക്കപ്പെട്ട
- അധിക്ഷേപിക്കപ്പെട്ട
അഭിശസ്തി
- യാചന (യാചിക്കുക)
- അഭിമുഖമായി സ്തുതിക്കുക (യാചിക്കുക) എന്നു ശബ്ദാർത്ഥം. ‘അഭിഷസ്തി’ എന്നു പാഠാന്തരം.
- നിർബ്ബന്ധമായി യാചിക്കുക
- അപവാദം
- അധിക്ഷേപം
- ഭാഗ്യക്കേടു്
അഭിശാപം, അഭിശപനം
- ഇല്ലാത്തദോഷത്തെ ഉണ്ടാക്കിപ്പറക
- ആരോപിച്ചു ശപിക്കുക എന്നു ശബ്ദാർത്ഥം.
- മിഥ്യാഭിശംസനം, അഭിശാപം 2-ഉം, ‘നീ മോഷ്ടിച്ചു’ എന്നും മറ്റും ഇല്ലാത്തദോഷത്തെ ഉണ്ടാക്കിപ്പറയുന്നതിന്റെ പേർ..
- ദൂഷ്യം
- കുരള
- നുണ
- അപവാദം
- ഉപദ്രവം
‘..........അഥമിഥ്യാഭിശംസനം
അഭിശാപഃ ’
അഭിശാപഃ ’
— അമരം
അഭിശാപജ്വരം
- ശാപോച്ചാരണം നിമിത്തമുണ്ടായ പനി
അഭിശാപനം
- ശാപോച്ചാരണം
അഭിഷംഗം (അഭിസംഗം)
- ശാപം
- തിരസ്കാരം
- ചുറ്റും പറ്റുന്നതു് എന്നു ശബ്ദാർത്ഥം.
- ചേർച്ച
- പിശാചും മറ്റും ഉപദ്രവിക്കുക
- സത്യം
- ആലിംഗനം
- പരിഹാസം
- നിന്ദ
- അപമാനിക്കുക
- പെട്ടെന്നുണ്ടായ ഇളക്കം അല്ലെങ്കിൽ ദുഃഖം
- അത്യാസക്തി
അഭിഷംഗജ്വരം
- പിശാചു ബാധിക്കകൊണ്ടുണ്ടാകുന്ന പനി
അഭിഷവം
- സോമവള്ളി ഇടിച്ചുപിഴിയുന്ന ക്രിയ (സോമാഭിഷവം)
- യജ്ഞാന്തസ്നാനം
- റാക്കു കാച്ചുക (മദ്യസന്ധാനം)
- ആണ്ട, മുള, കരിമ്പു് മുതലായവയിൽ നിന്നു ബഹുകാലം കൊണ്ടു ചമച്ച മദ്യം.
- കാടി
- അഭിഷേകം
- കുളി
അഭിഷസ്തി
- യാചന
- ‘അഭിശസ്തി’ നോക്കുക.
അഭിഷിക്ത
- വിശേഷണം:
- അഭിഷേകം ചെയ്യപ്പെട്ട
- നനയ്ക്കപ്പെട്ട
അഭിഷുതം
- കാടി
- കുത്തിപ്പിഴിഞ്ഞതു് എന്നു ശബ്ദാർത്ഥം.
അഭിഷേകം
- എണ്ണമുതലായവ തലയിൽ ഒഴിക്കുക
- രാജാവാകുന്നതിനു ചെയ്യുന്ന ഒരു ക്രിയ
അഭിഷേചനം
- അഭിഷേകം
‘ഉരുതരമഭിഷേചനംമേഗുരുജനകാരുണ്യം
സകലസാധകമെന്നു’
സകലസാധകമെന്നു’
— നിവാതകവചവധം കഥകളി
അഭിഷേണനം
- സൈന്യസമേതം ശത്രുവിനു് എതിരേചെല്ലുക
- സേനയൊന്നിച്ചു് അഭിമുഖമായി ചെല്ലുക എന്നർത്ഥം.
- അക്രമണം
അഭിഷ്ടവം
- സ്തുതി
അഭിഷ്ടുത
- സ്തുതിക്കപ്പെട്ട
അഭിഷ്യന്ദ
- വിശേഷണം:
- ഒലിക്കുന്ന (ഒഴുകുന്ന)
അഭിഷ്യന്ദം
- ഒരു നേത്രരോഗം
- വാതം, പിത്തം, കഫം, രക്തം ഇവ ഓരോന്നും ഹേതുവായിട്ടു് ഈ രോഗം 4 വിധം ഉണ്ടാകും. ദുസ്സഹമായ വേദന കാണും. പ്രായേണ എല്ലാ നേത്രരോഗങ്ങളേയും ഉണ്ടാക്കും.
അഭിഷ്യന്ദി
- വിശേഷണം:
- ഒലിക്കുന്ന
- ഒഴുകുന്ന
- വയറിളക്കുന്ന
അഭിഷ്യന്ദിരമണം
- ഉപഗ്രാമം
- ശാഖാനഗരം
അഭിഷ്വംഗം
- സ്പർശനം
- സംഘടം
- അനുരാഗം
- സ്നേഹം
അഭിസന്താപം
- യുദ്ധം
- ചൂടു്
- വ്യസനം
അഭിസന്ധ(ക)ൻ
- ചതിയൻ
അഭിസന്ധാനം
- ചേർച്ച
- ചതി
- സമാധാനം ഉണ്ടാക്കുക
അഭിസംപരായം
- വരുംഫലം
അഭിസംപാതം
- യുദ്ധം
- പോരു്
- ശത്രുക്കൾക്കു് അഭിമുഖമായി ഗമിക്കുക. നേരിട്ടു ചാടിവീഴുക എന്നു ശബ്ദാർത്ഥം.
അഭിസംബോധനംചെയ്ക
- നേരെ നോക്കി വിളിക്ക
അഭിസംവൃത
- ഉടുത്ത
- വസ്ത്രംധരിച്ച
അഭിസംശ്രയം
- രക്ഷാസ്ഥലം
- അഭയസ്ഥലം
അഭിസംസ്കാരം
- വിചാരം
- അഭിപ്രായം
- ലാഭമില്ലാത്ത പ്രവൃത്തി
അഭിസംസ്തവം
- വലിയ സ്തുതി
അഭിസമവായം
- ചേർച്ച
അഭിസരൻ
- സഹായി
- ചുറ്റും സഞ്ചരിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
അഭിസരണം
- എതിരേ ചെല്ലുക
‘പ്രസഭമഭിസരന്നിരുദ്ധ്യനന്ദീ’
— ദക്ഷയാഗം കഥകളി
.അഭിസാരണം
- ഒരു പ്രിയനോടു ചേരുവാനായി പോവുക
അഭിസാരം
- ചെന്നുചേരുന്നതിനായി പോവുക (ഒരുപ്രിയനോടെന്നപോലെ)
- അനുരാഗമുള്ളവർ മുറപ്രകാരം കൂടുന്ന സ്ഥലം (സംകേതം)
- എതിർക്കുക
- യുദ്ധം
- ശക്തി
- ഒരായുധം
- മീൻ
അഭിസാരൻ
- സഹായക്കാരൻ
- കൂടെനടക്കുന്നവൻ
അഭിസാരിക
- പുരുഷനേ അന്വേഷിച്ചു കുറിസ്ഥലത്തു ചെല്ലുന്നവൾ
- നേരിട്ടുചെല്ലുന്നവൾ എന്നർത്ഥം.
അഭിസാരികാലക്ഷണം
- കാമദേവനു കീഴ്പെട്ടു് ഏവളാണോ കാന്തനേ കുറിസ്ഥലത്തേക്കു വരുത്തുകയൊ, താൻനേരിട്ടു കുറിസ്ഥലത്തേക്കു ചെല്ലുകയൊ ചെയ്യുന്നു അവളത്രേ ‘അഭിസാരിക’ 2-ഉം, തമ്മിൽ വളരെ അന്തരമില്ല. ഭവനത്തിനടുത്തുള്ള പൂങ്കാവുകളിലും മറ്റും കാന്തനേ വരുത്തുകയായിരിക്കും ഒന്നാമത്തേതു്. രണ്ടാമത്തേതു പ്രസ്തുതത്തിലുള്ള അഭിസാരികയാകുന്നു.
‘അഭിസാരയതേകാന്തംയാമന്മഥവശംവദാ
സ്വയംവാഭിസരത്യേഷാധീരൈരുക്താഭിസാരികം’
സ്വയംവാഭിസരത്യേഷാധീരൈരുക്താഭിസാരികം’
— സാഹിത്യദർപ്പണം
അഭിസാരികകളുടെ ഭേദങ്ങൾ
- കുലസ്ത്രീയാണെങ്കിൽ അവൾ അവയവങ്ങളെല്ലാം ഒതുക്കിയും ആഭരണങ്ങളുടെ ഒച്ച കേൾപ്പിക്കാതെയും വസ്ത്രം, പൂമാല, കുറിക്കൂട്ടു മുതലായവകൊണ്ടു ദേഹം മറച്ചും അഭിസരിക്കണം. ഒരു വേശ്യ എങ്കിൽ വിവിധം ശോഭിക്കുന്ന വേഷത്തോടും ഒച്ച പുറപ്പെടുവിക്കുന്ന കാൽചിലമ്പു വള മുതലായ ആഭരണങ്ങളോടും സന്തോഷിച്ചും ചിരിച്ചും അഭിസരിക്കണം. ഒരു ദാസിയാണെങ്കിൽ മദംകൊണ്ടു സ്ഖലിതമായ വാക്കുകളോടും വിലാസഹേതുവായിട്ടു വിടിർന്ന കണ്ണുകളോടും തട്ടിത്തടിഞ്ഞഗതിയോടും കൂടിയവളായി അഭിസരിക്കണം.
‘സാലീനാസ്വേഷുഗാത്രേഷു
മൂകീകൃതവിഭൂഷണാ
അവഗുണ്ഠനസംവീത
കുലജാഭിസരേദ്യദി
വിചിത്രോജ്ജ്വലവേഷാ തു
രണന്നൂപുരകങ്കണാ
പ്രമോദസ്മേരവന്ദനാ
സ്യദ്വേശ്യാഭിസരേദ്യദി
മദസ്ഖലിതസല്ലാപം
വിഭ്രമോൽഫുല്ലലോചനാ
ആവിദ്ധഗതിസഞ്ചാരാ
സ്യാൽപ്രേഷ്യാഭിസരേദ്യദി’
മൂകീകൃതവിഭൂഷണാ
അവഗുണ്ഠനസംവീത
കുലജാഭിസരേദ്യദി
വിചിത്രോജ്ജ്വലവേഷാ തു
രണന്നൂപുരകങ്കണാ
പ്രമോദസ്മേരവന്ദനാ
സ്യദ്വേശ്യാഭിസരേദ്യദി
മദസ്ഖലിതസല്ലാപം
വിഭ്രമോൽഫുല്ലലോചനാ
ആവിദ്ധഗതിസഞ്ചാരാ
സ്യാൽപ്രേഷ്യാഭിസരേദ്യദി’
അഭിസരണസ്ഥാനങ്ങൾ
- 1. കൃഷിത്തോട്ടങ്ങൾ, വയലുകൾ. 2. പൂങ്കാവുകൾ. 3. ജീർണ്ണമായ ദേവാലയം. 4. ദൂതിമാരുടെ ഭവനം. 5. വനം. 6. വഴിയമ്പലം. 7. ചുടുകാടു്. 8. നദി മുതലായവയുടെ കര ഇവ എട്ടുമത്രേ അഭിക്രീഡാസ്ഥാനങ്ങൾ. ഇരുൾ നിറഞ്ഞ ഗുഹ മുതലായ സ്ഥലങ്ങളും ഇവർക്കു യോഗ്യസ്ഥലങ്ങളാകുന്നു.
‘ക്ഷേത്രംവാടീഭഗ്നദേവാം
ലയോദൂതീഗൃഹംവനം
മാലാപഞ്ചഃശ്മശാനഞ്ച
നദ്യാദീനംതടീതഥാ
ഏവംകൃതാഭിസാരാണാം
പുംശ്ചലീനാംവിനോദനെ
സ്ഥാനന്യേഭഷ്ടൗതഥാദ്ധ്വന്തേ
ച്ഛന്നേകത്രചിദാശ്രയേ’
ലയോദൂതീഗൃഹംവനം
മാലാപഞ്ചഃശ്മശാനഞ്ച
നദ്യാദീനംതടീതഥാ
ഏവംകൃതാഭിസാരാണാം
പുംശ്ചലീനാംവിനോദനെ
സ്ഥാനന്യേഭഷ്ടൗതഥാദ്ധ്വന്തേ
ച്ഛന്നേകത്രചിദാശ്രയേ’
അഭിസർഗ്ഗം
- സൃഷ്ടി
അഭിസർജ്ജനം
- ദാനം
- കൊല
അഭിഹത
- വിശേഷണം:
- അടിക്കപ്പെട്ട
- കീഴടക്കപ്പെട്ട
- ഹനിക്കപ്പെട്ട
- തടയപ്പെട്ട
അഭിഹനനം
- കൊല
- ഉപദ്രവം
- നാശം
അഭിഹരണം, അഭിഹാരം
- നേരിട്ടു പൊത്തിപ്പിടിക്കുക
- ആഭിമുഖ്യേനയുള്ള ഹരണം എന്നു ശബ്ദാർത്ഥം. (അഭിഗ്രഹണം നോക്കുക.)
- മോഷണം
- നേരെ ചെന്നാക്രമിക്കുക
- കവചബന്ധനം മുതലായതു്
അഭിഹാസം
- ഉല്ലാസം
- നേരമ്പോക്കു്
- കളിവാക്കു്
അഭിഹിത
- വിശേഷണം:
- പറയപ്പെട്ട
‘വിതതംഗഗനം, ക്ഷിതിതലമപിഹിതാ
മഭിഹിതമപിഹിതവചനംനശൃണുത’
മഭിഹിതമപിഹിതവചനംനശൃണുത’
— നളചരിതം കഥകളി
അഭിഹൂതി
- വിളി
- ഉപാസന
- ആരാധന
അഭീക
- വിശേഷണം:
- കാമശീലമുള്ള
അഭീകൻ
- കാമുകൻ
- അഭികാമിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
- ഒരു സൂര്യവംശരാജാവു്
- സ്ത്രീ തുടങ്ങിയുള്ള കാമവസ്തുക്കളെ കാമിക്കുന്നവൻ
- ഒരു കവി
അഭീക്ഷ്ണം
- പിന്നെയും പിന്നെയും
- എല്ലായ്പോഴും
അഭീത
- വിശേഷണം:
- ഭയമില്ലാത്ത
അഭീതി
- ഭയമില്ലായ്ക
അഭീപ്സിത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
അഭീപ്സിതം
- ഇഷ്ടമായതു്
- പിന്നെയും പിന്നെയും പ്രാപിക്കാനിച്ഛിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
അഭീരപല്ലി
- ഇടയന്മാരുടെ വാസസ്ഥലം
- (ആഭീരപല്ലി എന്നാണു് അധികംകാണുന്നതു്). അഭിരപല്ലി എന്നും പാഠമുണ്ടു്.
അഭീമൻ
- ഭയങ്കരനല്ലാത്തവൻ
- വിഷ്ണു
അഭീരൻ
- പശുപാലൻ (ഇടയൻ)
- (ആഭീരശബ്ദമാണു് അധികം നടപ്പു്.)
അഭീര
- കുമിഴു്
അഭീരി
- അഭീരജനങ്ങളുടെ ഭാഷ
അഭീരു
- വിശേഷണം:
- ഭീരുവല്ലാത്ത
- ഭയമില്ലാത്ത
അഭീരു
- ശതാവരി
- ഉറപ്പുള്ള മുള്ളും ഇലകളുമുള്ളതുകൊണ്ടു ഭയമില്ലാത്തതു് എന്നു ശബ്ദാർത്ഥം.
- ശിവൻ
- യുദ്ധാങ്കണം
അഭീരുപത്രി
- ശതാവരി
- ഉറപ്പുള്ള ഇലകൾ ഉള്ളതു് എന്നു ശബ്ദാർത്ഥം.
അഭീവൃത
- വിശേഷണം:
- മൂടിയ
- ചുറ്റിയ
അഭീശു, അഭീഷു
- കടിഞാൺ
- രശ്മി
- അഭിഗമിക്കുന്നതു്, അഭിഗമിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം.
‘അഭീഷുഃ പ്രഗ്രഹേ രശ്മൗ’
— അമരം
.അഭീഷംഗം
- ശാപം
- അഭിമുഖമായി ശാപം ഏൽപ്പിക്കുക എന്നു ശബ്ദാർത്ഥം.
അഭീഷ്ട
- പ്രിയപ്പെട്ട
- ആഗ്രഹിക്കപ്പെട്ട
അഭീഷ്ടം
- ഇഷ്ടമായതു്
- എല്ലാടവും ഇച്ഛിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
- മനോഗതം
- അഭീഷ്ടം, അഭീപ്സിതം, ഹൃദ്യാദയിതം, വല്ലഭം, പ്രിയം 6-ഉം, ഇഷ്ടമായതിന്റെ പേർ.
- ഉണ്ണി
- ഓമന
- മയിലെള്ളു്
- പര്യായപദങ്ങൾ:
- അഭീഷ്ടം
- അഭീപ്സിതം
- ഹൃദ്യാദയിതം
- വല്ലഭം
- പ്രിയം
‘അഭീഷ്ടേദീപ്സിതം ഹൃദ്യം
ദയിതം വല്ലഭം പ്രിയം’
ദയിതം വല്ലഭം പ്രിയം’
അഭീഷ്ട
- പ്രിയമുള്ള സ്ത്രീ
- പഠിപ്പിക്കുന്ന സ്ത്രീ
- അരേണകം
അഭൂതപൂർവം
- മുമ്പിൽ ഉണ്ടായിട്ടില്ലാത്തതു
അഭൂതാത്മകം
- പഞ്ചഭൂതസംബന്ധമല്ലാത്തതു്
അഭൂതി
- ദാരിദ്ര്യം
അഭൂവു്
- വിഷ്ണു; ജനനമില്ലാത്തവനെന്നർത്ഥം
അഭേദ
- വിശേഷണം:
- ഭേദമില്ലാത്ത
- വ്യത്യാസമില്ലാത്ത
- തുല്യമായ
അഭേദ്യ
- വിശേഷണം:
- ഭേദ്യം (ഭേദിക്കത്തക്കതു്) അല്ലാത്ത
അഭേദ്യം
- ഭേദ്യമല്ലാത്തതു്
- വജ്രം
അഭോഗം
- അനുഭവമില്ലായ്ക
അഭോജനം
- ഭക്ഷണം ഇല്ലായ്ക
- ഉപവാസം
അഭോജ്യ
- വിശേഷണം:
- ഭോജ്യം (ഭുജിക്കത്തക്കതു്) അല്ലാത്ത
അഭൗതിക
- വിശേഷണം:
- ഭൗതികം (ഭൂതസംബന്ധം) അല്ലാത്ത
- മനസ്സോടുചേർന്ന
അഭൗമം
- ഭൂസംബന്ധമല്ലാത്തതു്
അഭ്യക്തൻ
- എണ്ണതേച്ചവൻ
അഭ്യഗ്ര
- വിശേഷണം:
- അടുത്ത
- സമീപമുള്ള
അഭ്യഗ്ര
- സമീപം
- അഭിമുഖമായ അഗ്രത്തോടുകൂടിയതു് എന്നു ശബ്ദാർത്ഥം.
അഭ്യംഗം
- എണ്ണ
- എണ്ണതേപ്പു്
അഭ്യംഗസ്നാനം
- എണ്ണതേച്ചുകുളി
അഭ്യന്തരം
- രണ്ടു വസ്തുക്കളുടെ ഇടയിലുള്ള സ്ഥലം
- എട്ടു ദിക്കുകളുടെ ഇടയിലുള്ള പ്രദേശത്തിന്റെ പേർ
- അവകാശം (ഇട) ഉള്ളതു് എന്നു ശബ്ദാർത്ഥം.
അഭ്യന്തര
- വിശേഷണം:
- ഉള്ളിലുള്ള
അഭ്യന്തരകൻ
- ഉറ്റ സ്നേഹിതൻ
അഭ്യനുജ്ഞ
- കല്പന
അഭ്യമനം
- അക്രമം
- ഉപദ്രവം
- വ്യാധി
- രോഗം
അഭ്യമിത
- വിശേഷണം:
- രോഗമുള്ള
അഭ്യമിതൻ
- രോഗി
- രോഗംകൊണ്ടു് ആഹാരനിർഹാരങ്ങൾ ചുരുങ്ങിയവൻ
അഭ്യമിത്ര്യൻ, അഭ്യമിത്രീയൻ, അഭ്യമിത്രീണൻ
- യാവനൊരുത്തൻ ശത്രുക്കളെക്കുറിച്ചു യുദ്ധത്തിന്നായിക്കൊണ്ടുനേരിട്ടടുക്കുന്നുവോ അവൻ
- ബലാൽക്കാരമായി ശത്രുവിന്റെ നേരെ എതിർത്തു ചെല്ലുന്നവൻ
അഭ്യമിത്രം
- ശത്രുവിനെ എതിർക്കുക.
അഭ്യർച്ചനം
- പൂജ
അഭ്യർച്ച
- പൂജ
അഭ്യർച്ചിത
- വിശേഷണം:
- പൂജിക്കപ്പെട്ട
അഭ്യർണ്ണ
- വിശേഷണം:
- അടുത്ത
അഭ്യർണ്ണം
- സമീപം
- അഭിഗമിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. ‘സനാതനാഭ്യർണ്ണമണഞ്ഞുചൊന്നാൻ’ (ശ്രീകൃഷ്ണചരിതം).
അഭ്യർണ്ണത
- സമീപം
അഭ്യർത്ഥനം, അഭ്യർത്ഥന
- അപേക്ഷ
അഭ്യർത്ഥിത
- വിശേഷണം:
- അപേക്ഷിക്കപ്പെട്ട
- യാചിക്കപ്പെട്ട
അഭ്യർദ്ദനം
- പീഡ
- ദണ്ഡം
- വേദന
- ദുഃഖം
അഭ്യർഹിതൻ
- പൂജ്യൻ
അഭ്യവകരണം
- പുറത്തു കളക
അഭ്യവകർഷണം
- പുറത്താക്കൽ
- അമ്പും മറ്റും തറച്ചാൽ പതുക്കെ പുറത്തെടുക്കുക
- അഭിമുഖമായി അവകർഷിക്കുക എന്നു ശബ്ദാർത്ഥം.
അഭ്യവകാശം
- തുറന്നസ്ഥലം
അഭ്യവപത്തി
- അനുഗ്രഹം
അഭ്യവസ്കന്ദനം
- ചതിച്ചാക്രമിക്കുക
- പുഷ്ടിയോടു നിലനിന്നിരുന്നതിനെ പൊടുന്നനവെ നശിപ്പിക്കുക എന്നു ശബ്ദാർത്ഥം.
അഭ്യവഹാരം
- ഭക്ഷണം
അഭ്യവഹൃത
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
അഭ്യാവഹൃതം
- ഭക്ഷിക്കപ്പെട്ട അന്നം മുതലായതു്
- അഭ്യവഹരിക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം.
അഭ്യസനം
- ശീലം
- പഠിത്തം
അഭ്യസിക്കുക
- ശീലിക്കുക
- പഠിക്കുക
അഭ്യസ്ത
- വിശേഷണം:
- അഭ്യസിക്കപ്പെട്ട
അഭ്യാഖ്യാനം
- ഇല്ലാത്ത ദോഷത്തെ ചുമത്തിപ്പറയുക
- ഇല്ലാത്തതു് ഉണ്ടെന്നാക്കിപ്പറയുന്ന ആക്ഷേപവാക്കു്
- (അഭിഖ്യാനം എന്നും പറയാം).
അഭ്യാഗത
- വിശേഷണം:
- നേരേ വന്ന
അഭ്യാഗതൻ
- നേരേ വന്നവൻ
- വിരുന്നുകാരൻ
- തന്റെ ഗൃഹത്തിലേയ്ക്കു വന്ന അതിഥി
- ‘പ്രാഘൂർണ്ണികഃ പ്രാഘുണകഃ’ (അമരം). [പ്രാഘൂർണ്ണികൻ, പ്രാഘുണകൻ 2-ഉം അഭ്യാഗതന്റെ പേർ. അതിഥിക്കു പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്തവരെല്ലാം അഭ്യാഗതന്മാരാകുന്നു. ബന്ധുക്കൾ, കാര്യംപ്രമാണിച്ചു വരുന്നവർ മുതലായവർ ഇതിൽ ഉൾപ്പെടും.
അഭ്യാഗമം
- പോരു് യുദ്ധം
- അഭിമുഖമായ ആഗമനം, നേരിട്ടെതിർത്തുചെല്ലുക എന്നു ശബ്ദാർത്ഥം.
- നേരെവരുക
- തമ്മിൽ കണ്ടു സംസാരിക്കുക (സമാഗമം.)
- സമീപം
- എഴുന്നേൽക്ക
- അടിക്ക
- എതിർക്കുക
- ശത്രുത്വം
അഭ്യാഗമനം
- തമ്മിൽകാണുക
- വരവു്
അഭ്യാഗാരികൻ
- കുടുംബത്തിൽ തന്നെ പ്രയത്നം ചെയ്യുന്നവൻ
- കുടുംബസംരക്ഷണത്തിനായി സദാ യത്നിച്ചുകൊണ്ടിരിക്കുന്നവൻ ഗൃഹംവിട്ടു പോകുന്നതിനു നിവൃത്തിയില്ലാത്തവൻ എന്നു ശബ്ദാർത്ഥം.
അഭ്യാഘാതം
- അടി
- അക്രമം
അഭ്യാദാനം
- ആരംഭമാത്രം
- ആഭിമുഖേനയുള്ള ആദാനം എന്നു ശബ്ദാർത്ഥം.
അഭ്യാന്ത
- വിശേഷണം:
- രോഗമുള്ള
അഭ്യാന്തൻ
- രോഗമുള്ളവൻ
- രോഗി
അഭ്യാപാതം
- നിർഭാഗ്യം
- ഭാഗ്യദോഷം
അഭ്യാമർദ്ദം
- പോരു്
- യുദ്ധം
- ജനങ്ങൾ ഇതിങ്കൽതിക്കിത്തിരക്കുന്നതിനാൽ ഈ പേരുണ്ടായി. അഭിമർദ്ദം (എന്നുംആകാം).
അഭ്യാരൂഢ
- വിശേഷണം:
- കയറിയ
- വർദ്ധിച്ച
അഭ്യാശ, അഭ്യാസ
- വിശേഷണം:
- അടുത്തുള്ള
അഭ്യാശം
- സമീപം
- ചുറ്റും വ്യാപിച്ചതു് എന്നു ശബ്ദാർത്ഥം. അഭ്യാസം എന്നുമാകാം. ‘(അഭ്യാസൊഭ്യസനേന്തികേ’ എന്നു വിശ്വം.)
അഭ്യാസം
- ശിക്ഷ
- പരിചയം
- ഒരു വിഷയത്തെത്തന്നെ മനസ്സിൽ വീണ്ടും വീണ്ടും വിചാരിച്ചു ശീലിക്കുക
- പഠിപ്പു്
- സമീപം
- കച്ചകെട്ടിനടത്തുന്ന പാട്ടം മറിച്ചൽ മുതലായവ
അഭ്യാസശാല
- അഭ്യസിക്കുന്ന ശാല (സ്ഥലം)
അഭ്യാസാദനം
- ചതിച്ചാക്രമിക്ക
- പൊടിപൊടിക്കുക എന്നു ശബ്ദാർത്ഥം.
അഭ്യാസി
- അഭ്യസിക്കുന്ന
- പഠിക്കുന്ന
അഭ്യാസി
- ആയുധങ്ങളെ പ്രയോഗിപ്പാൻ ശീലമുള്ളവൻ
അഭ്യാഹാരം
- കളവു്
- മോഷണം
- നേരിട്ടു പൊത്തിപ്പിടിക്കുക
അഭ്യുക്ഷണം
- നനപ്പു്
- നനയ്ക്കുക
- തളിപ്പു്
- തളിക്കുക
അഭ്യുചിത
- വിശേഷണം:
- പതിവായ
- നടപ്പായ
അഭ്യുച്ശ്രിത
- വിശേഷണം:
- മേല്പെട്ടുയർത്തിയ
- ശ്രേഷ്ഠനിലയിലാക്കപ്പെട്ട
അഭ്യുത്ഥാനം
- എതിരേല്പു്
- ബഹുമാനാർത്ഥം എഴുന്നേല്ക്ക
- പുറപ്പെടുക
- സുര്യോദയം
- ഉദയകാലം
- ക്ഷേമം
- വാഴ്ച
അഭ്യുത്ഥായി
- വിശേഷണം:
- എതിരേൽക്കുന്ന
- ബഹുമാനാർത്ഥം എഴുന്നേൽക്കുന്ന
- ഉയർത്തിയ
അഭ്യുത്ഥിത
- വിശേഷണം:
- എതിരേറ്റ
- ബഹുമാനാർത്ഥം എഴുന്നേറ്റ
- ഉയർത്തപ്പെട്ട
- തീപോലെ ജ്വലിച്ച
അഭ്യുദയം
- ഉയർച്ച
- ശ്രേയസ്സ്
- ഭാഗ്യവർദ്ധന
- ശുഭവൃത്തി
അഭ്യുദിത
- ആദിത്യോദയ സമയം കിടന്നുറങ്ങുന്ന
- യാദൃച്ഛികമായുണ്ടായ
- ഉയർത്തപ്പെട്ട
- ഉദിക്കപ്പെട്ട
അഭ്യുദിതൻ
- സൂര്യോദയസമയം കിടന്നുറങ്ങുന്നവൻ
- കാലത്തു ചെയ്യേണ്ടതായ സന്ധ്യാവന്ദനം മുതലായ കർമ്മങ്ങളെ വെടിഞ്ഞവൻ എന്നു ശബ്ദാർത്ഥം.
- നേരെ ഉദിച്ചവൻ
അഭ്യുദ്യത
- വിശേഷണം:
- ഉത്സാഹമുള്ള
- താൽപര്യമുള്ള
അഭ്യുന്നതം
- ഉയർന്നതു്
അഭ്യുന്നതി
- ഉയർച്ച
അഭ്യുൽപതനം
- ചാട്ടം
- കുതിച്ചൽ
- പൊങ്ങുക
- മേല്പെട്ടുള്ള ചാട്ടം
അഭ്യുപഗമം
- അംഗികാമം
- കൈയേൽക്കുക
- പ്രതിജ്ഞ. മുമ്പു് ഏല്ക്കാത്തതിനെ ഏൽക്കുക
- എല്ലായിടത്തും അറിയുന്നതു്
- എതൃപക്ഷം സമ്മതിക്കുന്നതു് എന്നു ശബ്ദാർത്ഥം.
അഭ്യുപപത്തി
- യുക്തം
- വാക്കിന്റെ യുക്തി
- സഹായം
- അറിവു്
- അനുഗ്രഹം
അഭ്യുപായം
- പ്രതിജ്ഞ
- ഉപായം
- നിർവാഹം
- വഴി
- കഴിവു്
അഭ്യുപായനം
- കൈക്കൂലി
- ഉപചാരപൂർവമായ ഇനാം
അഭ്യുപേത്യ
- പ്രാപിച്ചിട്ടു്
- പ്രതിജ്ഞചെയ്തിട്ടു്
അഭ്യുഷം, അഭ്യൂഷം, അഭ്യോഷം
- ബോളി ഒട്ടടേ മുതലായ പലഹാരം
- (ഇവ അരിമാവു് ഗോതമ്പുമാവു് മുതലായതുകൊണ്ടു് ഉണ്ടാക്കപ്പെടുന്നു. സാധാരണയിൽ കുറഞ്ഞ വേവേ ഇവയ്ക്കു പാടുള്ളു). അഭ്യൂഷം എന്നതിനു് എല്ലാടവും വേവുതട്ടിയതു് എന്നത്രേ ശബ്ദാർത്ഥം. ‘അപക്വംപൗലിരഭ്യൂഷ’ (അമരം). [അപക്വം, പൗലി, അഭ്യൂഷം ഇവ 3-ഉം, പര്യായങ്ങൾ. പകുതി വേവിച്ച യവം മുതലായതോ നെയ്യിലും മറ്റും വറുത്ത യവം മുതലായതോ കൊണ്ടു് ഉണ്ടാക്കുന്ന ഒരു സാധനമെന്നും ഒരു ദേശത്തിൽ ഇതിനു ‘പൊല’ എന്നു പറയുന്നു എന്നും അഭിപ്രായം കാണുന്നു. എള്ളു്, ശർക്കര മുതലായതും അരിമാവും കൂട്ടി ഉണ്ടാക്കുന്നതാണെന്നു മറ്റൊരഭിപ്രായവും ഉണ്ടു്. അഭ്യൂഷം എന്ന പദത്തിനാണു് അധികം പ്രചാരം.
അഭ്രകം
- ഒരുവക ധാതു
- ഗിരിജാമലം
- അഭ്രം
- കാക്കപ്പൊന്നു്
- പഴമാനം
- മേഘതുല്യം എന്നു ശബ്ദാർത്ഥം.
അഭ്രകാദി
- ഒരു ചൂർണ്ണം
- ദഹനക്ഷയം, ഗുന്മൻ ഇവയ്ക്കു നന്നു്.
അഭ്രഗംഗ
- ആകാശഗംഗ
അഭ്രതലം
- ആകാശം
അഭ്രനാഗം
- ഐരാവതം
അഭ്രനിർജ്ഝരണി
- ഗംഗ
‘പ്രേമസ്ഫർത്തിയൊടഭ്രനിർജ്ഝരണി
യെക്കുറ്റജ്ജടാജുടമാം’
യെക്കുറ്റജ്ജടാജുടമാം’
— മദനകാമചരിതം നാടകം
അഭ്രപഥം
- ആകാശം
- ധൂമയന്ത്രം
അഭ്രപിശാചം
- രാഹു
അഭ്രപുഷ്പം
- വഞ്ഞി
- വർഷകാലത്തു പൂക്കുന്നതു് എന്നു ശബ്ദാർത്ഥം.
- ജലം
- ആകാശപ്പൂവു്
- സാധിക്കാത്ത കാര്യം എന്നർത്ഥം. ആകാശത്തിൽ വേലികെട്ടുക എന്നും മറ്റും പറക സാധാരണമല്ലൊ.
അഭ്രം
- ആകാശം
- ചലനമില്ലാത്തതു്
- പ്രകാശമില്ലാത്തതു്
- ഒന്നിനേയും ഭരിക്കാത്തതു്
- (വല്ലതും മേല്പെട്ടിട്ടാൽ കീഴ്പെട്ടു പോരുകകൊണ്ടു ഈ അർത്ഥം സിദ്ധിച്ചു) ഇങ്ങിനെ വ്യുൽപത്തി.
- മേഘം
- വെള്ളത്തെ ധരിക്കുന്നതു്, ഗമിക്കുന്നതു, എന്നിങ്ങനെ വ്യുൽപത്തി.
- അഭ്രകം
- മുത്തങ്ങ
- സ്വർണ്ണം
- കർപ്പൂരം
- (കണക്കിൽ) ‘൦’ (പൂജ്യം). [അഭ്രം എന്ന ധാതുദ്രവ്യം ഭൂമിയിൽ നിന്നെടുക്കുന്ന ഒരു മരുന്നാണു്. ഇതു സ്വതേ നാലുവിധമുണ്ടു്. 1. ചെമന്നതു് — ഇതു തീയിലിട്ടാൽ തവളയെപ്പോലെ ശബ്ദിക്കും. അതിനാൽ അതിനു ‘ദർദ്ദുരം’ എന്നപേർ സിദ്ധിച്ചു. 2. വെളുത്തതു് — ഇതു നാഗം പോലെ ശബ്ദിക്കും. 3. മഞ്ഞയായുള്ളതു് — തീയിലിട്ടാൽ നാലുവിധം ശബ്ദിക്കും. 4. കറുത്തതു് — ശബ്ദിക്കുകയില്ല.
അഭ്രംകക്ഷ
- വിശേഷണം:
- ആകാശത്തെ സ്പർശിക്കുന്ന
- ആകാശത്തിൽ ഉരസുന്ന
അഭ്രംകർഷം
- വായു
- പർവതം
- തേക്കുമരം
അഭ്രഭസ്മം
- ഒരു മരുന്നു്
- ശുക്ലവൃദ്ധിക്കും ആയുർവൃദ്ധിക്കും നന്നു്.
അഭ്രംലിഹ
- വിശേഷണം:
- മേഘത്തെ തൊട്ട
- വളരെ ഉയർന്ന (പൊക്കമുള്ള)
അഭ്രമാതംഗം
- ഐരാവതം എന്ന ആന
- അഭ്രത്തിങ്കൽ (= ആകാശത്തിൽ—മേഘക്കൂട്ടത്തിൽ) ഉള്ള ആന, മേഘസ്വരൂപമായ ആന എന്നിങ്ങനെ വ്യുൽപത്തി.
അഭ്രമാസി
- ആകാശമാഞ്ചി എന്ന മരുന്നു്
അഭ്രമു
- കിഴക്കേദിക്കരിണി (കിഴക്കെ ദിക്പാലകന്റെ) ആനയുടെ പിടി
- മേഘങ്ങളിൽ വർത്തിക്കുന്നതു്, ആകാശത്തിൽ ഒതുങ്ങിനിൽക്കുന്നതു്, ഭർത്താവിനെ വിട്ടുപിരിയാത്തതു് എന്നിങ്ങനെ വ്യുൽപത്തി.
അഭ്രമുവല്ലഭൻ
- ഐരാവതം
- അഭ്രമുവിന്റെ ഭർത്താവു് എന്നർത്ഥം.
‘അഭ്രമുവല്ലഭനുൾഭ്രമമുൾക്കൊ
ണ്ടഭ്രതലേപരവശനായ് മണ്ടി’
ണ്ടഭ്രതലേപരവശനായ് മണ്ടി’
— ഐരാവതപൂജ തുള്ളൽ
അഭ്രവാടികം, അഭ്രവാടിക
- അമ്പഴം
അഭ്രാതൃക
- വിശേഷണം:
- സഹോദരന്മാരില്ലാത്ത
അഭ്രരോഹം
- വൈഡൂര്യം
അഭ്രസഖൻ
- മയിൽ
അഭ്രസത്വം
- ഉതക്കു്
അഭ്രസാരം
- കർപ്പൂരം
അഭ്രി
- തോണികെട്ടുന്ന കുറ്റി
- തോണിയിലെ നാനാവിധം കളഞ്ഞു നന്നാക്കുന്ന കൂർപ്പൻകോൽ എന്നും അഭിപ്രായമുണ്ടു്
- മരക്കുത്തില
അഭ്രിയ
- വിശേഷണം:
- മേഘത്തിൽ ഭവിച്ച
അഭ്രിയം
- മേഘത്തിൽനിന്നുണ്ടായ വസ്തു
- അഭ്ര (മേഘ) ത്തിൽ ഉണ്ടായതു് എന്നു ശബ്ദാർത്ഥം.
- മിന്നൽ
- ഇടി മേഘങ്ങളുടെ കൂട്ടം
അഭ്രിഖാത
- വിശേഷണം:
- തൂമ്പാ (മൺവെട്ടി) കൊണ്ടു കിളച്ച
അഭ്രിഖാതം
- ഉഴുത വയൽ
അഭ്ര്യൻ
- നഗ്നൻ
- മുണ്ടുടുക്കാത്ത തപസ്വി
- കാറ്റിനെ ഉടുക്കുന്നവൻ (നഗ്നൻ) എന്നു ശബ്ദാർത്ഥം.
അഭ്രേയം
- മിന്നൽ
അഭ്രേയം
- നീതിന്യായം
- യോഗ്യത
- സ്വധർമ്മത്തിൽനിന്നു തെറ്റാത്തതു്
അഭ്രോത്ഥം
- വൈരം
അമ
- അമ്പൊട്ടൽ എന്ന ഔഷധം
- പേക്കരിമ്പു്
- ഗുന്ദ്രം, തേജനകം, ശരാ 3-ഉം, അമയുടെ പേർ. ശരോബാണഇഷുഃ കാണ്ഡഉൽക്കടഃ സായകഃക്ഷുരഃ ഇക്ഷുരഃ ക്ഷുരികാപത്രോവിശിഖശ്ചദശാഭിധഃ’ എന്നു പര്യായങ്ങൾ.
‘ഗുന്ദ്രാസ്തേജനകഃശരഃ’
— അമരം
.അമ
- കൂടെ
- ‘ദഹനശമനവരുണൈരമ’ (നളചരിതം കഥകളി).
അമട്ടു്
- ഭയപ്പെടുത്തൽ
- ഭീഷണിവാക്കു്
അമട്ടുക
- ഭയപ്പെടുത്തുക
- ഭീഷണിപറക
അമണ്ഡ
- അലങ്കരിക്കാത്ത
അമണ്ഡം
- ആവണക്കു്
- ആമണ്ഡം, ആരണ്ഡം, മണ്ഡം ഇങ്ങിനെയും പറയാം. മണ്ഡം എന്നതിനു് അലങ്കരിക്കുന്നതു് എന്നർത്ഥം.
അമതി
- ദുർബ്ബുദ്ധി
- കള്ളൻ
അമത്രം
- പാത്രം
- അന്നാദികൾ വെയ്ക്കപ്പെടുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
അമന്ദൻ
- മന്ദൻ(അല്പൻ) അല്ലാത്തവൻ
അമനാൿ
- അനല്പമായ
- ‘അമനാക്കമനീയതാംതദീയാം’ (ദക്ഷയാഗം കഥകളി).
അമംഗല, അമംഗല്യ
- വിശേഷണം:
- മംഗളമല്ലാത്ത
- ശുഭമല്ലാത്ത
- ദോഷമായ
- നിർഭാഗ്യമുള്ള
അമംഗലം
- ആവണക്കു്
അമയുക
- വസിക്കുക
അമർ
- യുദ്ധം
അമർക്കളം
- പോർക്കളം
അമർക്കുക
- ഉറപ്പിക്കുക
- ഞെക്കുക
അമർച്ച
- ശാന്തത
അമർച്ചക്കൊടി
- വാതക്കൊടി (ഔഷധം)
അമർത്തൽ
- ഉറപ്പിക്കൽ
- ഞെക്കൽ
അമര
- വിശേഷണം:
- മരണമില്ലാത്ത
- ചാകാത്ത
അമര
- ഒരുമാതിരി പയറു്
- അമരയ്ക്കാ
- അവര എന്നും പറയും.
- ചതുരക്കള്ളി
- ചിറ്റമൃതു്
- കരിംകുറുക
- കറ്റുവാഴ
- ആറ്റുപേരാൽ
- വലിയ അമരി
- തേക്കിട
- ചെറിയകാട്ടുവെള്ളരി
- ഇന്ദ്രനഗരി
- ഗർഭപാത്രം
- തൂണു്
അമരകണ്ടകം
- റീവ രാജ്യത്തുള്ള ഒരു പുണ്യക്ഷേത്രം
അമരകണ്ടൻ
- ഒരു രാക്ഷസൻ
- മഹാവിഷ്ണു വധിച്ചു.
അമരകോശം
- അമരസിംഹാചാര്യൻ എഴുതിയ ‘നാമലിംഗാനുസരശാസനം’ എന്ന സംസ്കൃതഗ്രന്ഥം
അമർത്ത്വാപഗ
- ദേവനദി
അമരന്മാർ
- ദേവന്മാർ
- മരണം ഇല്ലാത്തവർ എന്നർത്ഥം.
അമരകാഷ്ഠം
- ദേവതാരം
അമരക്കാരൻ
- അമരത്തിലിരിക്കുന്നവൻ
- വാഹനങ്ങളുടെ ഗതിയെ നിയന്ത്രണം ചെയ്യുന്നവൻ.
അമരചന്ദ്രൻ, വേണീകൃപാണാമരൻ
- ഒരു കവി
അമരത
- സ്വർഗ്ഗസംബന്ധമായ പരമാനന്ദം
- ദേവകളുടെ സ്ഥിതി
അമരദാരു
- ദേവതാരം
അമരനാഥം
- കാശ്മീരരാജ്യത്തുള്ള ഒരു പുണ്യക്ഷേത്രം
അമരനിമ്നഗ
- ഗംഗ
- ‘ഘോരമായമരനിമ്നഗാദിപതനം’ (അന്യാപദേശശതകം).
അമരപരിഷകൾ
- ദേവസമൂഹം
അമരപുഷ്പകം, അമരപുഷ്പം
- കരുവിക്കരിമ്പു്
- ചൂതം
- കേതകം
- കല്പവൃക്ഷം
അമരപുഷ്പി
- ശതകുപ്പാ
അമരപുഷ്പിക
- ശതകുപ്പ
- വയൽച്ചുള്ളി
അമരപ്രഭു
- വിഷ്ണുവിന്റെ സഹസ്രനാമങ്ങളിൽ ഒന്നു്
അമരം
- അമരകോശം എന്ന ഗ്രന്ഥം
- വള്ളങ്ങൾ കപ്പലുകൾ മുതലായവയുടെ രണ്ടു ഭാഗങ്ങളിൽ പൃഷ്ഠഭാഗത്തിന്റെ പേർ
- പൂർവഭാഗത്തിനെ അണിയം(തല) എന്നു പറയുന്നു. അമരത്തിൽ ഇരിക്കുന്നവൻ അമരക്കാരൻ; വാഹനങ്ങളുടെ ഗതിയെ നിയന്ത്രണംചെയ്യുന്നതു് ഇവനാകുന്നു.
- ആനയുടെ പിൻപുറം
- കണ്ണിൽ ഉണ്ടാകുന്ന ഒരു രോഗം
- രസം
- ചതുരക്കള്ളി
- ചങ്ങലംപരണ്ട
- സ്വർണ്ണം
അമരർകോൻ
- ദേവേന്ദ്രൻ
അമരമാല
- ഒരു അകാരാദി
അമരരത്നം
- സ്ഫടികം
അമരലത
- ആകാശവള്ളി
അമരവല്ലി, അമരവല്ലിക
- ആകാശവള്ളി
അമരവരൻ
- ദേവേന്ദ്രൻ
അമരസരിത്തു്
- ഗംഗാനദി
അമരസിംഹൻ
- അമരകോശം എന്ന ഗ്രന്ഥത്തിന്റെ കർത്താവു്
- നേപ്പാളരാജ്യത്തിൽ കാന്തി എന്ന രാജധാനിക്കു കിഴക്കായിട്ടു ‘വിശാലം’ എന്നു ഒരു നഗരം വിക്രമാബ്ദം 12-ആം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്നു. ഇതു 13-ആം നൂറ്റാണ്ടിൽ ഘോരമായ ഒരഗ്നിബാധയിൽ നശിച്ചു. ഇക്കാലത്തും കൃഷിക്കാർ കിളക്കുമ്പോൾ അന്നത്തെ ഗൃഹോപകരണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടുവരുന്നതിനാൽ അപ്രകാരം ഒരു നഗരം ഉണ്ടായിരുന്നു എന്നു പ്രസ്പഷ്ടമാകുന്നു. ഈ നഗരത്തിലാണു് അമരസിംഹൻ ജനിച്ചതു്. ഒരിക്കൽ ഇദ്ദേഹവും ശങ്കരാചാര്യസ്വാമിയും തമ്മിൽ ഒരാഴ്ചവട്ടം വാദം നടത്തി. ആ സമയം അമരസിംഹൻ ഒരു തിരശ്ശീലക്കുള്ളിലും ആചാര്യസ്വാമി അതിനു വെളിയിലുമാണു് ഇരുന്നിരുന്നതു്. ആർക്കും ജയമൊ തോൽവിയൊ ഉണ്ടാകാത്തതിനാൽ സംശയം തോന്നി ആചാര്യസ്വാമി തിരശ്ശീലനീക്കി നോക്കിയപ്പോൾ അമരസിംഹൻ മൗനവ്രതത്തോടു നിൽക്കുന്നതും കുടത്തിൽ ആവാഹിച്ചുവെച്ചിട്ടുള്ള സരസ്വതി സംസാരിക്കുന്നതും കണ്ടു്, എടീ! പാപി നീ എന്നെ ഉപേക്ഷിച്ചു് ഒരു ബൗദ്ധനെ സ്വീകരിച്ചുവോ എന്നും ആചാര്യസ്വാമി ചോദിച്ചു. അനന്തരം സരസ്വതി അവിടെ നിന്നും മറഞ്ഞു. വീണ്ടും ഉണ്ടായ വാദത്തിൽ അമരസിംഹൻ തോറ്റു ലജ്ജ ഹേതുവായിട്ടു പട്ടിണികിടന്നു മരിച്ചു. ഇപ്രകാരം പല ഐതിഹ്യങ്ങൾ കാണുന്നുണ്ടു്. അമരസിംഹൻ ജൈനമതക്കാരനായിരുന്നു എന്നു മറ്റൊരഭിപ്രായവും ഇല്ലെന്നില്ല. ബുദ്ധഗയയിലേ ക്ഷേത്രം ഇദ്ദേഹമാണുപോൽ പണികഴിപ്പിച്ചതു്. ഇദ്ദേഹം വിക്രമാദിത്യന്റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങളിൽ ഒന്നായിരുന്നു എന്നു താഴെ പറയുന്ന ഭാഗംകൊണ്ടു തെളിയുന്നു.
‘ധന്വന്തരിക്ഷപണകാമരസിംഹശംകു
വേതാളഭട്ടഘടഖർപ്പരകാളിദാസാഃ
ഖ്യാതോവരാഹമിഹിരോ നൃപാതസ്സഭംയാം
രത്നാനിവൈവരരുചിർന്നവവിക്രമസ്യ
വേതാളഭട്ടഘടഖർപ്പരകാളിദാസാഃ
ഖ്യാതോവരാഹമിഹിരോ നൃപാതസ്സഭംയാം
രത്നാനിവൈവരരുചിർന്നവവിക്രമസ്യ
— ജ്യോതിർവിദാഭരണം
അമരാംഗന
- ദേവസ്ത്രീ
അമരാചാര്യൻ
- ദേവഗുരു (ബൃഹസ്പതി
- വ്യാഴൻ)
അമരാദ്രി
- മഹാമേരുപർവതം
അമരാധിപൻ
- ദേവേന്ദ്രൻ
- അമര എന്ന പദത്തോടു് ഇന്ദ്രൻ, ഈശ്വരൻ, ഈശൻ, പതി, ഭർത്താ, രാജാ ഇത്യാദി പദങ്ങൾ ചേർത്താൽ ദേവേന്ദ്രൻ എന്നർത്ഥമുണ്ടാകും.
- ശിവൻ
- വിഷ്ണു
അമരാപഗ
- ഗംഗ എന്ന നദി
- അമര എന്ന ശബ്ദത്തോടു തടിനി, സരിത്തു് ഇത്യാദി നദീപര്യായങ്ങൾ ചേർത്താൽ ഗംഗാനദി എന്നർത്ഥം ഉണ്ടാകും.
അമരാരി
- അസുരൻ
- ദേവന്മാരുടെ ശത്രു
അമരാലയം
- സ്വർഗ്ഗം
അമരാവതി
- ഇന്ദ്രനഗരി
- ദേവകളുടെ വാസസ്ഥാനം എന്നു ശബ്ദാർത്ഥം.
- ബീരാർ എന്ന രാജ്യത്തിലെ ഇപ്പോഴത്തെ ഒരു പട്ടണം
- ഒരു നദി
അമരി
- ഒരു തൈ
- തമിഴിൽ ‘അവുരി’ എന്നും ഇംഗ്ലീഷിൽ ‘ഇൻഡിഗൊ’ (Indigo) എന്നും പറയുന്നു.
- നീലി, കാള, ക്ലീതകിക, ഗ്രാമീണ, മധുപർണ്ണിക, രഞ്ജനീ (രജനി), ശ്രീഫലി, തുത്ഥ, ദ്രോണി, ദോള, നീലിനി 11-ഉം, അമരിയുടെ പേർ. ‘നീലീനീലാനീലിനീനീലപത്രീതുത്ഥാരാജ്ഞീനീലികാനീലപുഷ്പി; കാളീശ്യാമാശോധനീ ശ്രീഫലം ചഗ്രാമ്യ ഭദ്രാഭാരവാഹീച മോചാ; കൃഷ്ണവ്യേഞ്ജനകേശീച രഞ്ജനീച മഹാഫലം; അസിതാ ക്ലിമനീനീലകേശീചാരടികാമതാ; ഗന്ധപുഷ്പാശ്യാമളികാരംഗപത്രീമഹാബലം; സ്ഥിരരംഗാരംഗപുഷ്പീ സ്യാദേകവിംശദാഹ്വയാ’ എന്നു പര്യായം. ഇതു കൃമി, കാസശ്വാസം, ജ്വരം, ആമദോഷം, വാതകഫരോഗം, മഹോദരം, രക്തദൂഷ്യം, ഗുന്മൻ ഇവയെ ഇല്ലാതാക്കും. വിഷത്തിന്നു് അമരി സിദ്ധൗഷധമാകുന്നു. കേശവർദ്ധനവുമാണു്.
- മരിക്കാത്തവൻ
- ദേവസ്ത്രീ
‘നീലീകാളാക്ലീതകികാഗ്രാമീണാമധുപർണ്ണികാ
രഞ്ജനീശ്രീഫലീതുത്ഥാദ്രോണീദോളാചനീലിനി’
രഞ്ജനീശ്രീഫലീതുത്ഥാദ്രോണീദോളാചനീലിനി’
— അമരം
അമരുക
- ചേരുക
- വസിക്കുക
- അടങ്ങുക
- ശാന്തമാവുക
- താഴുക
അമരുകൻ, അമരു
- ഒരു കവിയും രാജാവുമാണു്
- ക്രിസ്താബ്ദം 750-നു മുമ്പു ജീവിച്ചിരുന്നു. സംസ്കൃതത്തിൽ ശൃംഗാരരസം അടങ്ങിയതും 100 പദ്യങ്ങൾ ഉള്ളതുമായ ഒരു കാവ്യം ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. അതിനു ‘അമരുകശതകം’ എന്നു പേർ. ഇദ്ദേഹം ശങ്കരാചാര്യരുടെ അവതാരമാണെന്നു് അഭിപ്രായമുണ്ടു്.
അമരുകശതകം
- ശൃംഗാരരസപ്രധാനമായി 100 ശ്ലോകങ്ങൾ അടങ്ങിയ ഒരു സംസ്കൃതകാവ്യം
- അമരുകൻ ഉണ്ടാക്കിയതിനാൽ ഈ പേർ സിദ്ധിച്ചു. “ശങ്കാരാചാര്യർ ദിഗ്വിജയത്തിനെന്നുള്ള വ്യാജേന കാശ്മീരരാജ്യത്തിൽ പോയ സമയം ശൃംഗാരരസപ്രധാനമായി ഒരു കാവ്യം ഉണ്ടാക്കാൻ സദസ്യന്മാരാൽ പ്രാർത്ഥിക്കപ്പെട്ടു എന്നും, മൃതനായ അമരുകരാജാവിന്റെ ശരീരത്തിൽ തന്റെ ജീവനെ ആരോപിച്ചുകൊണ്ടു് രാജാവിന്റെ ഭാര്യമാരോടൊരുമിച്ചു സുഖമായി വസിച്ചു് അമരുകശതകത്തെ ഉണ്ടാക്കി എന്നും രവിചന്ദ്രന്റെ അമരുകശതകവ്യഖ്യാനത്തിൽ കാണുന്ന പ്രകാരവും മറ്റും മഹാമഹിമശ്രീ പൂയം തിരുനാൾ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ഭാഷാന്തരീകരണമായ അമരുകശതകം മണിപ്രവാളത്തിന്റെ മുഖവുരയിൽ പ്രസ്താവിച്ചിരിക്കുന്നു.”
അമരുലക്
- ദേവലോകം
അമരേത്തു്, അമറേത്തു്
- രാജാക്കന്മാർ ആഹാരം കഴിക്കുന്നതിനു പറയുന്ന പേർ
- വിലക്ഷണപദമാണു്. ഇപ്പോൾ ഉപയോഗിക്ക പതിവില്ല. ‘അമൃതേത്തു്’ എന്നാണിപ്പോൾ നടപ്പു്.
അമരേന്ദ്രൻ
- ദേവേന്ദ്രൻ
അമരേശ്വരൻ
- ദേവേന്ദ്രൻ
അമരൗഘം
- ദേവക്കൂട്ടം
അമർച്ച
- അടക്കം
- ഒതുക്കം
അമർച്ചക്കൊടി
- വാതക്കൊടി എന്ന ഔഷധം
അമർത്തൽ
- ഞെക്കൽ
- ഞെരുക്കൽ
- ഉറപ്പിച്ചിരുത്തൽ
അമർത്തുക
- ഞെരുക്കുക
- ഉറപ്പിച്ചിരുത്തുക
അമർത്യ
- വിശേഷണം:
- മർത്യൻ (മനുഷ്യൻ) അല്ലാത്ത
- ചാകാത്ത
അമർത്യൻ
- ദേവൻ
- മരണം ഇല്ലാത്തവൻ എന്നു വ്യുൽപത്തി.
അമർത്യത്വം
- ദേവത്വം
- മരണം ഇല്ലായ്ക
അമർത്യനദി
- ദേവഗംഗ
അമർത്യഭുവനം
- സ്വർഗ്ഗം
അമർത്യവൈരി
- അസുരൻ
- ദേവശത്രു
അമർന്ന
- വിശേഷണം:
- ചേർന്ന
- വസിച്ച
- അടങ്ങിയ
- ശാന്തമായ
അമർപ്പ്
- ചേർപ്പു്
അമർമ്മജാത
- വിശേഷണം:
- മർമ്മത്തിൽ ഉണ്ടാകാത്ത
അമർമ്മവേധി
- വിശേഷണം:
- മർമ്മത്തെ ഉപദ്രവിക്കാത്ത
- ശാന്തമായ
- മൃദുവായ
അമര്യാദ
- വിശേഷണം:
- മര്യാദ (ക്രമം) ഇല്ലാത്ത
- ക്രമക്കേടുള്ള
- അതിരില്ലാത്ത
- ന്യായമില്ലാത്ത
- നീതിയില്ലാത്ത
- ദുസ്സ്വഭാവമുള്ള
അമര്യാദ
- ക്രമക്കേടു്
- ന്യായക്കേടു്
- നീതികേടു്
- ദുസ്സ്വഭാവം
- ബഹുമാനത്തെ ലംഘിക്കുക
അമർഷഹാസം
- കോപമുള്ള ചിരി
അമർഷ
- വിശേഷണം:
- ക്ഷയമില്ലാത്ത
- സഹനശക്തിയില്ലാത്ത
അമർഷണ
- വിശേഷണം:
- കോപശീലമുള്ള
അമർഷണൻ
- കോപശീലൻ
- സഹിക്കാത്തവൻ എന്നു ശബ്ദാർത്ഥം.
- ഒരു സൂര്യവംശരാജാവു്
അമർഷം
- കോപം
- സഹിക്കായ്ക എന്നു ശബ്ദാർത്ഥം.
അമല്
- കരപ്പിരിവു്
- ഇതു് അറബിഭാഷയാണു്.
- കിറുക്കം
അമല്പൊരി
- അക്കുരം എന്ന രോഗത്തിനു ശമനൗഷധമായ ഒരു ചെടി
- ചെമപ്പു് വെളുപ്പു് ഇങ്ങിനെ രണ്ടുവിധം പൂവുള്ളതുമുണ്ടു്. ചെമന്ന പൂവുള്ളതു് വിഷത്തിനു നന്നു്. കുഷ്ഠശമനത്തെയും ചെയ്യും. വെളുത്ത പൂവുള്ളതു് അക്കുരം എന്ന രോഗത്തിനും, മറ്റുകരപ്പൻ ജാതിയിലുള്ള രോഗങ്ങൾക്കും ശമനൗഷധമാകുന്നു. ഇതിനു് അക്കുരംകൊല്ലി എന്നും പേരുണ്ടു്.
അമല
- വിശേഷണം:
- മലം (അഴുക്കു്) ഇല്ലാത്ത
- തെളിഞ്ഞ
- ശുദ്ധിയുള്ള
- പ്രകാശമുള്ള
- വെളുപ്പുള്ള
അമല
- ഒരു വൃത്തം
- അഷ്ടിഛന്ദസ്സിൽ ഉൾപ്പെട്ടതാണു്. പാദം ഒന്നിൽ 16 അക്ഷരം കാണും. ‘അമലാഖ്യംസഭസഭസംപിന്നൊരുഗുരുവുംകേൾ’ (വൃത്തമഞ്ജരി).
- കിഴുകാനെല്ലി
അമലതരം
- ഒരു വൃത്തം
- അതിധൃതിഛന്ദസ്സിൽപെട്ടതു്. ഒരു പാദത്തിൽ 19 അക്ഷരം കാണും. ‘അമലതരാഭിധമിഹനജനംസനനഗ വരികിൽ’ (വൃത്തമഞ്ജരി).
- വളരെ തെളിവുള്ളതു്
- പഴമാനം
- അഭ്രം(ഭ്രകം)
അമലം
- നിർമ്മലം
- സ്വച്ഛം
- അഴുക്കില്ലാത്തതു്
- ലക്ഷ്മി
- ചർമ്മലന്ത
അമലമണി
- സ്ഫടികം
അമലരത്നം
- സ്ഫടികം
അമലി
- സമൃദ്ധി
- ലക്ഷ്മി
- അമലിക്കുക സമൃദ്ധിയാക്കുക, ശേഖരിച്ചുവയ്ക്കുക.