അമലിന
  • വിശേഷണം:
  • അഴുക്കില്ലാത്ത
  • പരിശുദ്ധമായ
അമസം
  • രോഗം
  • വിഡ്ഢിത്തം
അമസൃണ
  • വിശേഷണം:
  • മസൃണം (മൃദുത്വം) ഇല്ലാത്ത
അമളി
  • ദുർഘടം
  • ആലോചനയില്ലായ്മ
  • തിടുക്കം
  • പരിഭ്രമം
  • അമ്പരപ്പു്
  • വലച്ചൽ
  • വ്യസനം
  • കലക്കം
  • കലമ്പൽ
  • ‘വീട്ടിലൊരമളിനമുക്കുണ്ടായതു
    കേട്ടില്ലെങ്കിൽ പറയാം കുറെ ഞാൻ’
    — രുക്മിണീസ്വയംവരം തുള്ളൽ
  • കിടക്ക
  • മെത്ത (ഇപ്പോൾനടപ്പില്ല)
  • ‘അല്ലഅമളിക്കുമേൽഅണന്തുപള്ളികൊണ്ട’ (രാമചരിതം).
അമളിക്കുക
  • പരിഭ്രമിക്കുക
  • തിടുക്കപ്പെടുക
  • വ്യസനിക്കുക
അമറൽ
  • കാളയുടേയും മറ്റും ശബ്ദം
  • കാളയേപ്പോലെയുള്ള ശബ്ദം
അമറുക
  • കാളയേയും മറ്റും പോലെ ശബ്ദിക്കുക
അമാ
  • കൂടെ
  • സമീപം
  • ‘സാകംസത്രാസമംസാർദ്ധമമാസഹ’ (അവ്യയാർത്ഥപ്രകാശം).
  • അമാത്യൻ – സമീപത്തിലുള്ളവൻ
  • അമാവസ്യ – സൂര്യനും ചന്ദ്രനും ഇവിടെ കൂടിയിരിക്കുന്നു എന്നു സഹാർത്ഥം
  • കറുത്തവാവു്
  • സൂര്യനും ചന്ദ്രനും കൂടി ചേരുന്ന ദിവസം
അമാത്യ
  • തേവിടിശ്ശി
അമാത്യൻ
  • പ്രധാനമന്ത്രി
  • സദാ സമീപത്തിൽതന്നെ നിൽക്കുന്നവൻ എന്നു ശബ്ദാർത്ഥം. ‘മന്ത്രീധീസചിവോമാത്യഃ’ (അമരം). [മന്ത്രി, ധീസചിവൻ, അമാത്യൻ 3-ം, പ്രധാനമന്ത്രിയുടെ പേർ.
  • രാജ്യാംഗങ്ങളിൽ ഒന്നു്
  • സ്വാമി, അമാത്യൻ, സുഹൃത്തു്, കോശം, രാഷ്ട്രം, ദുർഗ്ഗം, ബലം 7-ം, രാജ്യാംഗങ്ങൾ ആകുന്നു.
അമാനന(ം)
  • വിനയമില്ലായ്മ
  • നിന്ദ
  • അനുസരണക്കേടു്
അമാനവ
  • വിശേഷണം:
  • മനുഷ്യസംബന്ധമല്ലാത്ത
  • ദൈവസംബന്ധമായ
അമാനസ്യം
  • ദുഃഖം
  • അമനസ്സിന്റെ (ദുർമ്മനസ്സിന്റെ – ദുഷ്ടമനസ്സിന്റെ) ഭാവം.
അമാനുഷ(ഷി)
  • വിശേഷണം:
  • മാനുഷം (മനുഷ്യസംബന്ധം) അല്ലാത്ത
  • ദൈവികമായുള്ള
അമാനുഷ്യ
  • വിശേഷണം:
  • മനുഷ്യസംബന്ധമല്ലാത്ത
  • ദൈവികമായ
അമാന്തം
  • അമളി
  • നാനാവിധം
  • കുഴപ്പം
  • മടി
അമാന്തക്കാരൻ
  • അമാന്തം കാണിക്കുന്നവൻ
അമാംസ
  • വിശേഷണം:
  • മാംസമില്ലാത്ത
  • മെലിഞ്ഞ
  • ബലംകുറഞ്ഞ
അമാംസൻ
  • ദുർബ്ബലൻ
  • അല്പമാംസമുള്ളവൻ എന്നു ശബ്ദാർത്ഥം.
അമാർ
  • ഒരു വൃക്ഷം
  • പട്ടുനൂലുണ്ടാക്കുന്ന പുഴുക്കൾക്കു് ഇതിന്റെ ഇല ഭക്ഷണമായി കൊടുക്കുന്നു. അമാർ എന്നതു പെർഷ്യൻഭാഷയാണു്.
അമാർഗ്ഗ
  • വിശേഷണം:
  • മാർഗ്ഗം (വഴി) ഇല്ലാത്ത
അമാർഗ്ഗം
  • വഴിയില്ലായ്ക
അമാനത്തു് (പെർഷ്യൻഭാഷ)
  • അനാമത്തു്
  • പണയം
അമാനം
  • അളവറ്റതു്
അമാമസി
  • കറുത്തവാവു്
അമാമാസി
  • കറുത്തവാവു്
അമാവസി
  • കറുത്തവാവു്
അമാവാസി
  • കറുത്തവാവു്
അമാവാസ്യ, അമാവസ്യ
  • കറുത്തവാവു്
  • ആദിത്യനും ചന്ദ്രനും ഈ ദിവസം ഒന്നിച്ചുവസിക്കുന്നു എന്നു് ശബ്ദാർത്ഥം.
അമി
  • വരിനെല്ലു്
അമിക്കയറു
  • നുകം വെച്ചു കെട്ടുന്നകയറു്
അമിക്കുക
  • നുകം വെച്ചുകെട്ടുക
അമിൽദാർ
  • പട്ടാളത്തിലെ ഒരു ജോലി
  • അറബി:
അമിത
  • വിശേഷണം:
  • മിതം (കണക്കു്) അല്ലാത്ത
  • ക്രമത്തിലധികമായ
അമിത്രഘാത
  • വിശേഷണം:
  • ശത്രുക്കളെ കൊല്ലുന്ന
അമിത്രജിത്തു്
  • വിശേഷണം:
  • ശത്രുക്കളെ ജയിക്കുന്ന
അമിത്രജിത്തു്
  • ഒരു സൂര്യവംശരാജാവു്
  • കൗരവരിൽ ഒരുവൻ
അമിത്രത്വം
  • ശത്രുത്വം
  • വിരോധം
അമിത്രൻ
  • ശത്രു
അമിത്രാന്തകൻ
  • ജയിക്കുന്നവൻ
  • ശത്രുക്കളുടെ കാലൻ എന്നു ശബ്ദാർത്ഥം
അമിലാതകം
  • വൻകുറുഞ്ഞി
അമിഴ്ത്തുക
  • ഉറപ്പിക്കുക
അമിഴുക
  • പ്രാചീനമലയാളം: താഴുക
  • മുഴുകുക
  • മുങ്ങുക
  • ‘പോരിൽ അമിഴ്ന്തകവിവീരരെയരക്കർ
    ചിലർവാപിളർന്തമണ്ണിനപേയുംനായും’
    — രാമചരിതം
  • വീഴുക, പതിക്കുക, വസിക്കുക.
  • ‘ഭൂലോകംതന്നിലമണ്ണുതുടങ്ങിനാർ
    നൂതനമായോരുകാന്തിയുമായ്’
    — കൃഷ്ണഗാഥ
അമീത
  • വിശേഷണം:
  • ഉപദ്രവിക്കാത്ത
  • നിർദ്ദോഷമായുള്ള
അമീത്തു്
  • ഭക്ഷണം കഴിക്ക
അമീൻ
  • അറബി: സ്വദേശ ജഡ്ജി
  • ചുമതലപതിച്ചവൻ
അമീൻ
    അറബി:
  • കുലശ്രേഷ്ഠൻ
  • മഹാൻ
  • (അമീറന്മാർ – കുലശ്രേഷ്ഠന്മാർ, മഹാന്മാർ).
അമുക്കൻ
  • വലിയ കള്ളൻ
അമുക്കു്, അമുക്കൽ
  • ഞെക്കൽ
  • ഞെരുക്കൽ
അമുക്കം
  • ഞെക്കൽ
  • ഞെരുക്കൽ
  • കശക്കൽ
  • പിതുക്കൽ
  • പിഴിയൽ
അമുക്കുക
  • ഞെക്കുക
  • ഞെരുക്കുക
  • പിതുക്കുക
അമുക്കുരം
  • ഒരങ്ങാടിമരുന്നു്
  • അമുക്കിരം. തമിഴ്: അചുവകെന്തിക്കിഴംകു്, അമുക്കിറാക്കിഴംകു്. സംസ്കൃതം: അശ്വഗന്ധം.
അമുങ്ങുക
  • ഞെരുങ്ങുക
  • പതുങ്ങുക
അമുക്തം
  • ഒരായുധം
  • വാൾ
  • കത്തി
  • ഇതു വീണുപോകാതെ സദാ കൈയിൽ മുറുകിയിരിക്കുന്നതാണു്.
അമുതു്
  • അമൃതു്
  • പ്രാചീനമലയാളം:
അമുത്ര
  • ജന്മാന്തരത്തിങ്കൽ
  • പരലോകത്തിൽ
അമുഴ്ത്തുക
  • പതിക്കുക
  • ഉദാ:രത്നങ്ങൾ അമുഴ്ത്തിയ ആഭരണങ്ങൾ.
അമൂർത്ത
  • വിശേഷണം:
  • മൂർത്തം (രൂപം) ഇല്ലാത്ത
  • ആകൃതിയില്ലാത്ത
  • ശരീരമില്ലാത്ത
  • അമൂർത്തദ്രവ്യങ്ങൾ: ഇന്ദ്രിയഗോചരങ്ങളായ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത പദാർത്ഥങ്ങളെ ‘അമൂർത്തദ്രവ്യങ്ങൾ’ എന്നു പറഞ്ഞുവരുന്നു. കാലം, ദിക്കു് മുതലായവ.
അമൂർത്തൻ
  • ശിവൻ
അമൂർത്തി
  • വിശേഷണം:
  • രൂപമില്ലാത്ത
  • ആകൃതിയില്ലാത്ത
അമൂർത്തി
  • വിഷ്ണു
  • രൂപമില്ലായ്ക
  • ആകൃതിയില്ലായ്ക
അമൂല
  • വിശേഷണം:
  • കിഴങ്ങില്ലാത്ത
  • കാരണമില്ലാത്ത
  • അടിസ്ഥാനമില്ലാത്ത
അമൂല
  • മേത്തോന്നി എന്ന ഔഷധം
അമൂല്യ
  • വിശേഷണം:
  • വിലമതിക്കത്തക്കതല്ലാത്ത
  • വിലയേറിയ
അമൃണാളം
  • രാമച്ചം
  • ജലത്തിൽ സ്ഥിതി ചെയ്യുന്നതു് എന്നു വ്യുല്പത്തി. ജലത്തിന്ന രികെ ഇതു സാധാരണ നല്ലവണ്ണം വളരുന്നു.
അമൃത
  • വിശേഷണം:
  • മരിക്കാത്ത
  • മരണമില്ലാത്ത
അമൃത
  • നെല്ലി
  • മരണത്തെക്കളയുന്നതെന്നു ശബ്ദാർത്ഥം.
  • കടുക്ക
  • ചിറ്റമൃതു്
  • മദ്യം
  • കരിംകറുക
  • ചെറുപ്പുന്ന
  • കിഴുകാനെല്ലി
  • കടുക്ക
  • കിണികിണിപ്പാല
  • ഐവിരലിക്കോവ
  • അതിവിടയം
  • തുളസി
  • തിപ്പലി
  • നാല്ക്കൊപ്പക്കൊന്ന
  • സൂര്യന്റെ ഒരു കിരണത്തിന്റെ പേർ
  • ചെറുകാട്ടുവെള്ളരി
അമൃതകരൻ
  • ചന്ദ്രൻ
അമൃതകിരണം
  • കർപ്പൂരം
അമൃതകിരണൻ
  • ചന്ദ്രൻ
അമൃതകുണ്ഡം
  • സുധനിറഞ്ഞ ഒരു പാത്രം
അമൃതഗർഭ
  • വിശേഷണം:
  • അമൃതമോ വെള്ളമോ നിറഞ്ഞ
അമൃതജട
  • മാഞ്ചി
അമൃതതരംഗിണി
  • നിലാവു്
അമൃതദശമൂലാദി
  • ഒരു കഷായം
  • ക്ഷയം, കുര, അഗ്നിമാന്ദ്യം ഇവയ്ക്കു നന്ന്.
അമൃതദീധിതി
  • ചന്ദ്രൻ
അമൃതദ്യുതി
  • ചന്ദ്രൻ
അമൃതൻ
  • മരണമില്ലാത്തവൻ
  • ദേവൻ
  • ഇന്ദ്രൻ
  • വിഷ്ണു
  • ശിവൻ
  • സൂര്യൻ
അമൃതഫല
  • നെല്ലി
  • മുന്തിരി
അമൃതഫലം
  • നെല്ലിക്ക
  • കടുക്ക
  • നാസാപാതി
  • കയ്പൻപടോലം
  • ദീപാന്തരത്തിലുള്ള ഈത്തപ്പഴം
അമൃതം
  • അമൃത്
  • സുധാ
  • മോക്ഷം
  • മരണമില്ലാത്തതു എന്നു് ഇതിനു ശബ്ദാർത്ഥം. ജനനമില്ലാത്ത സ്ഥിതിയാകുമ്പോൾ മരണവുമില്ലല്ലോ.
  • ജലം
  • മരണത്തെ നിവർത്തിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • യാഗശിഷ്ടമായ ഹവിസ്സുമുതലായതു്
  • ആരെങ്കിലും വല്ലതും മനസ്സറിഞ്ഞു തരുന്നതിനെ ഭക്ഷിക്കുക
  • ആരോടും ഒന്നിനേയും യാചിക്കാതെ ഈശ്വരധ്യാനത്തോടെ സന്തുഷ്ടനായി വസിക്കുക
  • പാൽ
  • രസം
  • നെയ്യ്
  • ഉരുക്കുനെയ്യ്
  • വത്സനാഭം
  • കിഴുകാനെല്ലി
  • പന്നിക്കിഴങ്ങ്
  • മങ്കട്ടപയറു്
  • ചിറ്റമൃതു്
  • വിഷം
  • മോരു്
  • കടുക്ക
  • നെല്ലു്
  • ചോറു്
  • ബ്രഹ്മം
  • വാരനക്ഷത്രയോഗം
  • തിഥിവാരയോഗം
  • നാലു എന്ന അക്കം
  • സ്വർണ്ണം
അമൃതമഥനം
  • പാലാഴിമർദ്ദനം
  • വിദ്യാധരസ്ത്രീകൾ ഒരു ദിവ്യപുഷ്പമാല ദുർവാസസ്സിന്നു കൊടുത്തു. അദ്ദേഹം അതിനെ ഇന്ദ്രനു ദാനം ചെയ്തു. ഇന്ദ്രൻ ആ മാലയെ ഐരാവതത്തിന്റെ മസ്തകത്തിന്മേൽ വെച്ചിട്ടു തലചിക്കിഉലർത്തപ്പോൾ വണ്ടുകളുടെ ഉപദ്രവം ഹേതുവായിട്ടു് ആ പുഷ്പമാലയെ ഐരാവതം നശിപ്പിച്ചു. അതുകണ്ട് കോപാക്രാന്തനായി ‘ദേവാദികൾ ജരാനരയുള്ളവരായി വൃദ്ധരായി ഭവിക്കട്ടെ’ എന്നു ദുർവാസസ്സു മഹർഷി ശപിച്ചു. പിന്നീടു് ‘അമൃതഭോജനം കൊണ്ടു ജരാനര തീരട്ടെ’ എന്നു് ശാപമോക്ഷം നൽകി. അമൃതം എടുക്കുന്നതിനായിട്ടു് അനന്തരം പാലാഴി കടഞ്ഞു. ഇതിലേയ്ക്കു മത്തു് മന്ദരപർവതവും, കയറു വാസുകിയും, പ്രവർത്തകന്മാർ ദേവാസുരന്മാരും ആയിരുന്നു.
അമൃതമാലിനി
  • ദുർഗ്ഗയുടെ ഒരു പേർ
അമൃതരശ്മി
  • ചന്ദ്രൻ
അമൃതരസാ
  • വലിയ മുന്തിരി
അമൃതലത, അമൃതലതിക
  • ചിറ്റമൃതു്
അമൃതവല്ലി, അമൃതവല്ലരി
  • ചിറ്റമൃതു്
അമൃതസംഭവം
  • ചിറ്റമൃതു്
അമൃതസംസ്കാരം
  • കല്ലുമുതലായതിന്റെ വിഷം പോക്കുക
അമൃതസോദരം
  • കുതിര
അമൃതസ്രവ
  • അമൃതവള്ളി
  • അഴുകണ്ണി
അമൃതസ്രവം
  • അമൃതത്തിന്റെ ഒലിപ്പു്
അമൃതാംശു
  • ചന്ദ്രൻ
  • കർപ്പൂരം
അമൃതാദി
  • ഒരു എണ്ണ
  • (ചെറിയതു്) രക്തവാതത്തിനും തലച്ചൂടു്, വേദന ഇവക്കും നന്നു്, (വലിയതു്) നീരിളക്കം, കുരു, ചിരങ്ങു് ഇവയിൽ തലയിൽ തേയ്ക്കണം.
അമൃതാന്ധസ്സുകൾ
  • ദേവന്മാർ
  • അമൃതത്തെ ഭക്ഷിക്കുന്നവർ എന്നു ശബ്ദാർത്ഥം.
അമൃതാത്മാവു്
  • ചന്ദ്രൻ
  • ശിവൻ
  • അമൃതസ്വരൂപൻ (മരണമില്ലാത്തവൻ). ‘തിരോഹിതേദ്രാഗമൃതാത്മനീശ്വരേ’ (ദക്ഷയാഗം കഥകളി).
അമൃതഭാനു
  • ചന്ദ്രൻ
അമൃതാർണ്ണവലേഹ്യം
  • ഒരു മരുന്നു്
  • രക്തശുദ്ധി, ശരീരകാന്തി, ഓർമ്മശക്തി, ഇവയെ നൽകുന്നതും ക്ഷയം, വയറ്റുപോക്കു, ദീർഘകാലം ചെന്ന തലവേദന, നെഞ്ഞുവേദന ഇവയെ ശമിപ്പിക്കുന്നതുമാകുന്നു.
അമൃതാഫലം
  • കൈപ്പൻ പടവലം
അമൃതപ്രാശ(ന)ം
  • ഒരു ഘൃതം
  • ശുക്ലക്ഷയം, ബലക്ഷയം, ശോഷം, ക്ഷത, കാസം ഇവയ്ക്കു നന്നു്.
അമൃതാശനന്മാർ
  • ദേവന്മാർ
  • അമൃതം ഭക്ഷിക്കുന്നവർ എന്നർത്ഥം.
അമൃതാസംഗം
  • കർപ്പരീതുത്ഥം
അമൃതാശൻ
  • വിഷ്ണു
അമൃതാഹ്വം
  • നാസാപാതി എന്ന ഔഷധം
അമൃതാഹരൻ
  • ഗരുഡൻ
അമൃതാഹ്വയം
  • നെയ്യ്
അമൃതു്
  • അമൃതു് എന്ന മരുന്നു്
  • ദേവകളുടെ ഭക്ഷണം
  • ജലം
  • മോക്ഷം
  • പാൽ
  • വിഷം
  • ഉരുക്കുനെയ്യ്
  • മോരു്
  • സമ്പത്തു്
  • യാഗശിഷ്ടം
  • ഒന്നും യാചിക്കാതെ ദൈവവിചാരത്തിൽ ഇരിക്കുക
  • അന്നം
  • ചോറു്
  • പൊന്നു
  • രസം – ‘അമൃതം’ എന്ന ശബ്ദം നോക്കുക
അമൃതേശൻ, അമൃതേശ്വരൻ
  • ശിവൻ
അമൃതേശയൻ
  • വിഷ്ണു
  • വെള്ളത്തിൽ ശയിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
അമൃതേത്തു്
  • രാജാക്കന്മാരും മറ്റും ഭക്ഷിക്കുന്നതിനു പറയുന്നപേർ
  • അമീത്തു എന്നും കാണുന്നു. അമൃതേത്തു് എന്നതാണു് അധികം നടപ്പു്.
  • ‘ഉണ്ണിഗണേശനുവയർനിറവോളം
    കണ്ണുമടച്ചമൃതേത്തുകഴിക്കാം’
    — ഐരാവതപൂജ തുള്ളൽ
അമൃത്യു
  • മരണം ഇല്ലായ്ക
അമൃഷാ
  • സത്യമായിട്ടു്
  • കളവുകൂടാതെ
അമേദ്ധ്യ
  • വിശേഷണം:
  • മേദ്ധ്യം (ശുദ്ധിയുള്ളതു്) അല്ലാത്ത
  • വെടിപ്പില്ലാത്ത
  • ഭക്ഷിച്ചാൽ ബുദ്ധിക്കുകൊള്ളരുതാത്ത
അമേദ്ധ്യം
  • മലം
  • ദുശ്ശകുനം
അമേദ്ധ്യലേപം
  • മലംപൂശൽ
  • അഴുക്കു പിരട്ടുക
അമേയ
  • വിശേഷണം:
  • അളവില്ലാത്ത
  • പരിച്ഛേദിക്കാൻ വയ്യാത്ത
അമേയം
  • എത്രത്തോളം ഉണ്ടെന്നു പരിച്ഛേദിക്കാൻ വയ്യാത്തതു്
  • ‘അതുമായം, അതമേയം
    അതുമായുന്നതുമല്ലുലകിൽ’
    — നളചരിതം കഥകളി
അമോക്ഷം
  • മോക്ഷം ഇല്ലായ്ക
  • ദാസ്യം
  • കാവൽ
അമോഘ
  • വിശേഷണം:
  • വിലയേറിയ
  • ‘അമോഘചിന്താമണിഭക്തിഭാജാം’ (ശ്രീകൃഷ്ണചരിതം).
  • ഫലമുള്ള
  • വ്യർത്ഥമല്ലാത്ത
അമോഘ
  • പാതിരി (പൂപ്പാതിരി)
  • വിഴാൽവൃക്ഷം
  • കടുക്ക
  • കൈപ്പൻപടവലം
അമ്പണം
  • അസഭ്യം
അമ്പതു്
  • നൂറിൽ പാതി
അമ്പ!
  • പ്രധാനവ്യാക്ഷേപകങ്ങളിൽ ഒന്നു്
അമ്പാടി
  • ഗോഷ്ഠം
  • തൊഴുത്തു്
  • ‘ജന്മഭൂമിയാക്കീട്ടമ്പാടിയിലെട്ടൊമ്പതുവർഷം’ (കുചേലവൃത്തം വഞ്ചിപ്പാട്ടു്).
അമ്പു്
  • അസ്ത്രം
  • ‘പൃഷൽകബാണവിശിഖാ
    അജിഹ്മഗഖഗാശുഗാഃ
    കളംബമാർഗ്ഗണശരാഃ
    പത്രീരോപഇഷുർദ്വയോഃ’
    — അമരം
  • പൃഷൽകം, ബാണം, വിശിഖം, ജിഹ്മഗം, ഖഗം, ആശുഗം, കളംബം, മാർഗ്ഗണം, ശരം, പത്രി, രോപം, ഇഷു 12-ഉം, അമ്പിന്റെ പേർ, ശരം എന്നതിനു ‘സരം’ എന്നും പാഠമുണ്ടു്. ‘ചിത്രപുങ്ഖസ്സരശ്ശരഃ’.
അമ്പ
  • ബലമുള്ള കയറു്
അമ്പുക
  • ചേരുക
  • വസിക്കുക
അമ്പുകൂടു്
  • ആവനാഴി
  • അമ്പുറ
  • അമ്പറ (അമ്പിടുന്ന ഒരുപാത്രം)
അമ്പുകോൽ
  • അമ്പിന്റെ തണ്ടു്
അമ്പട്ടൻ
  • ക്ഷൗരക്കാരൻ
അമ്പരക്കുക
  • പരിഭ്രമിക്ക
  • വിഷമിക്ക
  • ‘കുമ്പിടുന്നോരളവെന്തൊരുഘോഷമെ
    ന്നമ്പരന്നംഭോജസംഭവനുംതദാ’
    — ഭാഗവതം
അമ്പരപ്പു്
  • പരിഭ്രമം
  • വിഷമം
അമ്പലപ്പടി
  • ക്ഷേത്രത്തിൽ ചിലർക്കുമാത്രമുള്ള ഒരു ബഹുമാനസ്ഥാനം
അമ്പലം
  • ക്ഷേത്രം
അമ്പലപ്പുഴ
  • തിരുവിതാംകൂറിലെ ഒരു താലൂക്കു്
  • ആ താലൂക്കിലെ ഒരു പകുതി
  • അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. എന്നാൽ 1754-ൽ രാമയ്യൻദളവാ അതിനെ തിരുവിതാംകൂറിനോടു ചേർത്തു. ഇവിടെ വിശേഷപ്പെട്ട ഒരു കൃഷ്ണസ്വാമിക്ഷേത്രമുണ്ടു്. അമ്പലപ്പുഴക്കു സംസ്കൃതത്തിൽ ‘അംബരാപഗാപുരം’ എന്നു പേർ.
അമ്പലപ്പുഴപ്പായസം
  • അമ്പലപ്പുഴ കൃഷ്ണസ്വാമിക്ഷേത്രത്തിലേ പാൽപായസം
  • ഈ പായസം വകയ്ക്കു് ആണ്ടൊന്നിനു പതിനെണ്ണായിരപ്പറ നെല്ലും, ദിവസമൊന്നിനു മുപ്പത്തിആറുപറ പാലും, മൂന്നിടങ്ങഴി അരിയും, ഒന്നരതുലാം പഞ്ചസാരയും ചെലവുണ്ടെന്നാണു് അറിവു്. ഈ പായസം സുപ്രസിദ്ധമാകുന്നു. “ഒരിക്കൽ ചെമ്പകശ്ശേരിരാജാവു് സൈന്യച്ചെലവിനായി നാട്ടുകാരനായ ഒരു പരദേശബ്രാഹ്മണനോടു പത്തായിരപ്പറ നെല്ലു് വായ്പവാങ്ങി. ഈ കടം വീട്ടാൻ ഇടയാകാതെ കുറെക്കാലം കിടന്നു. മുതലും പലിശയും പലിശയ്ക്കു പലിശയും കൂടി ക്രമത്തിലധികം വർദ്ധിച്ചു. ഭണ്ഡാഗാരത്തിൽ മുതൽ കുറഞ്ഞതും ബ്രാഹ്മണൻ കടം വീട്ടണമെന്നു ശഠിച്ചതും ഒരേ അവസരത്തിലായിരുന്നു. കോവിലെഴുന്നള്ളത്തുസമയം നോക്കി ഒരു ദിവസം ബ്രാഹ്മണൻ ധ്വജമണ്ഡപത്തിൽ മറിപ്പുനിന്നു. ഉടൻ എഴുന്നെള്ളത്തായി. അപ്പോൾ ബ്രാഹ്മണൻ ഇപ്രകാരം പറഞ്ഞു ‘എന്റെ കടംതീർക്കാതെ തേവരാണെ അകത്തുകടക്കരുതു്’ ഇതുകേട്ടു രാജാവു് പരുങ്ങലിലായി. നിമിഷംകൊണ്ടു മന്ത്രിയുടെ വരുതിയനുസരിച്ചു കണക്കിൻപ്രകാരം നെല്ലും മുതലും പലിശയും പലിശയ്ക്കുപലിശയും ഒക്കെകൂടി ബ്രാഹ്മണന്റെ മുമ്പാകെ അളന്നുകൂട്ടി ബ്രാഹ്മണൻ അനന്തരം സന്തോഷത്തിലും ആശ്ചര്യത്തിലും ഒന്നോടെ മുങ്ങി. ഉടമ്പടിയനുസരിച്ചു നെല്ലു് ഉടൻമാറ്റിക്കൊള്ളണമെന്നു മന്ത്രി നിർബ്ബന്ധിച്ചു. അതിലേക്കുള്ള ഉപകരണം ഒന്നു കിട്ടാഞ്ഞു ബ്രാഹ്മണൻ മാപ്പുചോദിക്കയും അവധിക്കപേക്ഷിക്കയും ചെയ്തിട്ടു ഫലപ്പെടായ്കയാൽ ഒരുപിടിനെല്ലും കച്ചീട്ടും കൂടി കൃഷ്ണസ്വാമിക്കു നടക്കുവെച്ചു് ആ മുതൽകൊണ്ടു് എല്ലാനാളും കൃഷ്ണസ്വാമിക്കു പാൽപ്പായസം നടത്തിക്കൊള്ളണമെന്നു് ഏർപ്പാടുചെയ്തിട്ടുപിരിഞ്ഞു.”
  • ‘അമ്പലപ്പുഴെമേവുമംബുജ
    നേത്രകൃഷ്ണനമോസ്തുതേ’
    — നാളായണീചരിതം തുള്ളൽ
അമ്പലവാസി
  • ക്ഷേത്രത്തിൽ താമസിക്കുന്നവൻ
  • ക്ഷേത്രത്തിലെ വേലക്കാരൻ
  • ക്ഷേത്രത്തിലെ വേലക്കാരുടെ ജാതി
  • വാര്യർ, കുരുക്കൾ, പുഷ്പകൻ, മാരാൻ, പിഷാരടി, നമ്പിയാർ, ചാക്യാർ, പുതുവാൾ, നമ്പിടി ഇവരെല്ലാം അമ്പലവാസികളിൽ ഉൾപ്പെട്ടവരാണു്.
അമ്പഴം
  • ഒരു വൃക്ഷം
  • ‘....................പീതനകുപീതനൗ
    ആമ്രാതകേ............’ (അമരം)
  • പീതനം, കുപീതനം, ആമ്രാതകം 3-ഉം, അമ്പഴത്തിന്റെ പേർ. ‘ആമ്രാതകാപീതനകഃകപിചൂതോമ്ലവാടി (തി) കഃ; ശൃംഗീകപിരസാഢ്യശ്ചതനുക്ഷീരഃകപിപ്രിയഃ’ എന്നു പര്യായങ്ങൾ. ഇതിന്റെ പച്ചക്കായ് അതിപിത്തകരമല്ല. രുചി, ദാഹം, വാതപിത്തങ്ങൾ ഇവയ്ക്കു് വളരെ നന്നു്. ബലത്തെ വർദ്ധിപ്പിക്കും. കഫത്തെ ഉണ്ടാക്കും. വിരേചനകരമാണു്. പഴുത്തകായ് പിത്തകഫാപഹമാണു്. ദാഹം ക്ഷയം ക്ഷതം ഇവയെയും കളയും. ഈ വൃക്ഷത്തെ ‘അമ്പാഴം’ എന്നും ചിലദിക്കിൽപറയുന്നു. കർണ്ണാടകത്തിലും തുളുവിലും ‘അമ്പട’ എന്നത്രേ.
  • പര്യായപദങ്ങൾ:
    • പീതനം
    • കുപീതനം
    • ആമ്രാതകം
അമ്പഴങ്ങാ
  • അമ്പഴത്തിന്റെ കായ്
അമ്പറ, അമ്പുറ
  • ആവനാഴി
  • അമ്പിടുന്ന സാധനം
അമ്പാപ്പാട്ടു
  • തണ്ടു വലിക്കുന്ന പാട്ടു്
അമ്പാരം
  • കൂമ്പൽ
അമ്പാരി
  • ആനയുടെ പുറത്തു രാജാവിനു് എഴുന്നെള്ളുവാൻ കെട്ടിയുണ്ടാക്കുന്നതു്
  • ഇതു രാജാവിന്റെ (ചിഹ്നങ്ങളിൽ) സ്ഥാനമാനങ്ങളിൽ ഒന്നാകുന്നു. ഇതു ഹിന്ദുസ്ഥാനി ഭാഷയാണു്. ‘കല്പനാസജ്ജനാസമേ’ (അമരം). കല്പന, സജ്ജന, 2-ഉം, രാജാവിനു കയറുവാനായി ആനയുടെ പുറത്തു അമ്പാരികെട്ടിച്ചമക്കുന്നതിന്റെ പേർ.
അമ്പിൻചിറകു്
  • അമ്പിന്നു വേഗം കൂടുന്നതിനായി അതിന്റെ കടയ്ക്കൽചേർത്തു കെട്ടുന്ന തൂവൽ
  • ‘പക്ഷോവാജസ്ത്രിഷൂത്താര’ പക്ഷം, വാജം 2-ഉം അമ്പിന്റെ കടയ്ക്കലേ തൂവലിന്റെ പേർ.
അമ്പിൻമുന
  • അമ്പിന്റെ തലയ്ക്കൽ ഇരിമ്പുകൊണ്ടു മൂർച്ചയോടുകൂടിയതായി ഉണ്ടാക്കിവെയ്ക്കുന്ന മുനയുടെ പേർ
  • ‘വാപുംസിശല്യംശംകുർന്നം’ (അമരം). [ശല്യം, ശംകു 2-ഉം, പര്യായങ്ങളാകുന്നു. മൂർച്ചയുള്ളഇരിമ്പുകുറുവടിയുടെ പേരെന്നും അഭിപ്രായമുണ്ടു്.
അമ്പിട്ടൻ
  • ക്ഷൗരക്കാരൻ
  • അമ്പട്ടൻ എന്നുമുണ്ടു്
അമ്പിളി
  • ചന്ദ്രൻ
  • കർപ്പൂരം
അമ്പിളിക്കല
  • ചന്ദ്രകല (ചന്ദ്രക്കല)
അമ്പിളിത്തെല്ലു്
  • ചന്ദ്രകല
അമ്പിളിയമ്മാമൻ
  • ചന്ദ്രൻ
അമ്പുക
  • ചേരുക
  • വസിക്കുക
അമ്പുമാരി
  • ശരവർഷം
അമ്പേ, അമ്പൈ
  • ഒരു വ്യാക്ഷേപകം
  • അത്ഭുതം, സന്തോഷം ഇവയുണ്ടാകുമ്പോൾ പറയപ്പെടുന്നു.
അമ്പോടു
  • സന്തോഷത്തോടു
അമ്പോട്ടൽ
  • അമയുടെപേർ
  • തമിഴ്: പേക്കരിയും.
അംബ
  • അമ്മ
  • പാർവതി
  • ദുർഗ്ഗാ
  • ഒരപ്സരസ്ത്രീ
  • അംബാഡി
  • കാശിരാജാവിന്റെ ഒരു പുത്രി
  • കാശിരാജാവിനു മൂന്നു പുത്രികൾ ഉണ്ടായിരുന്നു. അവരിൽ ഒന്നത്രെ അംബ മറ്റു രണ്ടുപേരുടേയും നാമധേയം അംബിക എന്നും അംബാലിക എന്നുമായിരുന്നു. ഇവരെ വിചിത്രവീര്യനു വിവാഹം ചെയ്തുകൊടുപ്പാനായി ഇവരെയും കൊണ്ടു് ഭീഷ്മർ ഹസ്തിനപുരം പ്രാപിച്ചു. തനിക്കു സാല്വൻ മതിയെന്നു അംബ ശഠിച്ചു് അവൾ സാല്വന്റെ അടുക്കൽ ചെന്നു. സാല്വനും അവളെ ഉപേക്ഷിച്ചു അതിനു കാരണം അവൾ അന്യഗൃഹത്തിൽ പാർത്തു എന്നുള്ളതാണത്രെ. തിരിയെ ഭീഷ്മരോടു സങ്കടം അറിയിച്ചു. അദ്ദേഹവും അവളെ ഉപേക്ഷിച്ചു. അനന്തരം വ്യസനാക്രാന്തയായ അംബ കാട്ടിൽ ചെന്നു ഭീഷ്മരോടു പ്രതിക്രിയക്കായി തപസ്സു തുടങ്ങി. ശിവൻ പ്രത്യക്ഷനായി അടുത്തജന്മത്തിൽ മനോരഥം സാ ധിക്കട്ടെ എന്നു വരം കൊടുത്തു. പിന്നീടു ദ്രുപദന്റെ പുത്രിയായി ശിഖണ്ഡിനി എന്ന നാമധേയത്തോടു ജനിച്ചു.
അംബകം
  • കണ്ണു്
  • ഉദാ:ത്ര്യംബകൻ (ത്രി + അംബകൻ) ത്രിനേത്രൻ = മുക്കണ്ണൻ = ശിവൻ ‘അംബകംനയനംദൃഷ്ടിഃ’ ഇതിഹലായുധഃ.
  • കൊക്കുമന്താരം
  • ചെമ്പു്
അംബകൻ
  • പിതാവു്
  • ഉദാ:ത്ര്യംബകൻ = മൂന്നുലോകങ്ങൾക്കും പിതാവായവൻ (ശിവൻ).
അംബം
  • കണ്ണു്
  • വെള്ളം
  • ശബ്ദം
അംബൻ
  • അച്ഛൻ
  • ശബ്ദിക്കുന്നവൻ
അംബരതടിനി
  • ആകാശ ഗംഗ
  • ‘അംബരതടിനീനിലയനിലീനമൊ
    രംബുജനയനംനയനാനന്ദം’
    — ഘോഷയത്ര തുള്ളൽ
അംബരചാരി
  • വിശേഷണം:
  • ആകാശത്തിൽ സഞ്ചരിക്കുന്ന
അംബരദം
  • പഞ്ഞി
അംബരനദി
  • ഗംഗ
അംബരം
  • ആകാശം
  • ശബ്ദിക്കുന്നതു് എന്നു വ്യുൽപത്തി
  • വസ്ത്രം
  • ജലം
  • അഭ്രകം
  • പച്ചില
അംബരമണി
  • സൂര്യൻ
  • ‘അംബരമാർഗ്ഗംതന്നിൽവിളങ്ങുമൊ
    രംബരമണിയുടെബിംബമൊരുന്നാൾ’
    — സ്യമന്തകം
അംബരമാർഗ്ഗം
  • ആകാശം
അംബരയുഗം
  • ഉടുക്കുന്ന വസ്ത്രവും തോളിൽ ഇടുന്ന വസ്ത്രവും
അംബരസ്ഥലി
  • ഭുമി
അംബരാന്തം
  • ചക്രവാളം
  • വസ്ത്രത്തിന്റെ അഗ്രം
  • ആകാശപ്രദേശം
അംബരാന്താ
  • ചക്രവാളംവരെ
  • ‘അംബരാന്തംമുഴങ്ങുമാറത്ഭുതം’ (സന്താനഗോപാലം പാന).
അംബരായണം
  • ആകാശഗമനം
  • ‘വെണ്മതികലമൗലിധനഞ്ജയ
    നംബരായണമാകുന്നവിദ്യയാൽ’
    — സന്താനഗോപാലം – പാന
അംബരി
  • സാമൂതിരിമാരുടെ സ്ത്രീകൾക്കുള്ള ബഹുമാനപ്പേർ (വലിയതമ്പുരാട്ടി)
അംബരീഷൻ
  • ഒരു സൂര്യവംശരാജാവു്. (നാഭാഗരാജന്റെ പുത്രൻ)
  • ശിവൻ
  • വിഷ്ണു
അംബരീഷചരിതം
  • അംബരീഷ രാജാവിന്റെ കഥ
  • വിഷ്ണുഭക്തനായ അംബരീഷനൃപൻ പത്നിയൊന്നിച്ചു ദ്വാദശീവ്രതാനുഷ്ഠാനംചെയ്തു് കാളിന്ദിയുടെ സമീപത്തിൽ വസിച്ചിരുന്നു. ഭക്ത്യതിശയം ഹേതുവായിട്ടു വിഷ്ണു പ്രസാദിച്ചു് ഇദ്ദേഹത്തിനു് ഒരു ചക്രം കൊടുത്തു. പാരണദിവസം വിഷ്ണുപൂജാവസാനത്തിൽ ദുർവാസസ്സ് മഹർഷി അദ്ദേഹത്തെ പ്രാപിച്ചു. ഉടൻ നൃപതി അദ്ദേഹത്തെ ഊണിനു ക്ഷണിച്ചു. അനന്തരം യമുനയിൽ സ്നാനത്തിനായി മഹർഷി ഗമിച്ചു. പാരണസമയം തെറ്റിപ്പോകുമെന്നു ഭയപ്പെട്ടു് രാജാവു് പാരണംകഴിച്ചു. ഇതു് മുനി ദിവ്യദൃഷ്ടികൊണ്ടു് അറിഞ്ഞു് കോപാന്ധനായിവന്നു് നൃപനെ അസഭ്യം പറഞ്ഞു ജടപറിച്ചു കൃത്തികയെ ഉണ്ടാക്കി. ഭീഷണരൂപിണിയായ കൃത്യയെക്കണ്ടു സംഭ്രമിച്ചു അംബരീഷനൃപൻ വിഷ്ണുവിനെ സ്മരിച്ചു. ഉടൻ വിഷ്ണുചക്രം പുറപ്പെട്ടു. കൃത്യ അഗ്നിയിൽ ശലഭം എന്നപോലെ നശിച്ചു. ചക്രം മുനിയെ പിൻതുടർന്നോടിച്ചു. മുനി ബ്രഹ്മാവിനെയും ശിവനെയും പ്രാപിച്ചു. രക്ഷകിട്ടിയില്ല. പിന്നിടു വിഷ്ണുവിന്റെ കാൽക്കൽതന്നെ വന്നുവീണു. അംബരീഷഭൂപന്റെപദം സേവിപ്പാൻ അദ്ദേഹം ആജ്ഞാപിച്ചു. മുനി വ്യസനത്തോടെ രാജാവിന്റെ കാൽപിടിച്ചു. ഉടൻ രാജാവു് ചക്രം അടക്കുന്നതിനു വിഷ്ണുവിനെ സ്തുതിച്ചു. പെട്ടെന്നു ചക്രം മറഞ്ഞു. മുനി സന്തുഷ്ടനായി ഭൂപനു് ഇഷ്ടവരങ്ങളെ പ്രദാനംചെയ്തു.
അംബരീഷം
  • വറവുപാത്രം
  • കനല്ക്കാര
  • അപ്പക്കാരിക
  • മലരു വറുക്കുമ്പോഴും മറ്റും ശബ്ദിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • അമ്പഴം
  • കാരകിൽ
  • പതിനെട്ടു നരകങ്ങളിൽ ഒന്നു്
  • യുദ്ധം
  • ആൺകുതിരക്കുട്ടി
  • ആൺകഴുതക്കുട്ടി
  • ആകുലം
  • വ്യസനം
  • പശ്ചാത്താപം
അംബഷ്ഠ
  • കറുമുഴിമുല്ല. അമ്മയെപ്പോലെ സ്ഥിതിചെയ്യുന്നതു എന്നു് വ്യുൽപത്തി
  • പാട (വള്ളി)
  • പുളിയാരൽ
  • അമ്പട്ടത്തി
അംബഷ്ഠൻ
  • അമ്പട്ടൻ
  • ആനക്കാരൻ
  • വൈദ്യൻ
  • വൈശ്യസ്ത്രീയിൽ ബ്രാഹ്മണനു ജനിച്ചവൻ
  • ഇവന്റെ പ്രവൃത്തി ചികിത്സയാകുന്നു.
അംബഷ്ഠകി
  • പാട (വള്ളി)
അംബഷ്ഠികാ
  • ബ്രഹ്മി
അംബഷ്ഠി
  • അമ്പട്ടത്തി
അംബഷ്ഠം
  • അമ്പഴം
അംബാലിക
  • വിചിത്രവീര്യന്റെ ഭാര്യ
  • കാശിരാജാവിന്റെ ഒരു പുത്രി
  • പാണ്ഡുവിന്റെ അമ്മ (അംബാലികയിൽ വ്യാസനാണു പാണ്ഡു ജനിച്ചതു്)
  • അംബാഡി
അംബിക
  • പാർവതി
  • ജഗന്മാതാവു്
  • ലോകമാതാവു് എന്നു ശബ്ദാർത്ഥം
  • ധൃതരാഷ്ട്രരുടെ അമ്മ
  • ‘അംബികാപാർവതീമാത്രോർ
    ധൃതരാഷ്ട്രസ്യമാതരി’
  • എന്നു മേദിനി.
അംബായു
  • അമ്മ
അംബികേയൻ
  • ഗണേശ്വരൻ
  • സുബ്രഹ്മണ്യൻ
  • അംബികയായ പാർവതിയിൽ ജനിച്ചതുകൊണ്ടു് ഈ പേർ സിദ്ധിച്ചു.
  • ധൃതരാഷ്ട്രർ
  • അംബിക എന്ന കാശിരാജപുത്രിയിൽ ഉണ്ടായതുകൊണ്ടു് ഈ പേർ വന്നു
അംബു
  • ജലം
  • ഒഴുകുമ്പോൾ ശബ്ദിക്കുന്നതിനാൽ ഈ പേരുണ്ടായി.
  • ഇരുവേലി (രി)
  • ‘നാംബുപേയമശക്ത്യാവാ
    സ്വല്പമല്പാഗ്നിഗുന്മിഭിഃ
    പാണ്ഡൂദരാതിസാരാർശോ
    ഗ്രഹണീരോഗശോഫിഭിഃ
    സമസ്ഥലകൃശാഭുക്ത
    മദ്ധ്യാന്തപ്രഥമംബുവാ’
  • മന്ദാഗ്നിയുള്ളവൻ, ഗുന്മമുള്ളവൻ, പാണ്ഡുരോഗി, മഹോദരമുള്ളവൻ, അതിസാരമുള്ളവൻ, അർശസ്സുള്ളവൻ, ഗ്രഹണിദോഷമുള്ളവൻ, വീക്കമുള്ളവൻ ഇവർ വെള്ളം കുടിക്കരുതു്. തീരെ സഹിക്കവയ്യെങ്കിൽ കുറച്ചു കുടിക്കണം. രോഗമില്ലാത്തവനായാലും ശരത് ഗ്രീഷ്മം രണ്ടിനെയും ഒഴിച്ചു ശേഷമുള്ള കാലങ്ങളിൽ ജലം കുറച്ചു കുടിക്കണം. ശരൽഗ്രീഷ്മങ്ങളിൽ ഇഷ്ടംപോലെ കുടിക്കാം. ഭക്ഷണമദ്ധ്യത്തിൽ വെള്ളം കുടിച്ചാൽ ശരീരം വളരെ തടിക്കുകയും വളരെ മെലിയുകയും ഇല്ല. സമശരീരനായി ഭവിക്കും. ഭക്ഷണത്തിന്റെ ഒടുവിൽ ജലപാനം ചെയ്താൽ ദേഹം തടിക്കും. ഭക്ഷണത്തിന്റെ ആദിയിൽ വെള്ളം കുടിച്ചാൽ ദേഹം മെലിയും. അതിനാൽ ഭക്ഷണമദ്ധ്യത്തിൽ ജലപാനം ചെയ്ക നന്ന്.
അംബുകണം
  • വെള്ളത്തുള്ളി
അംബുകണ്ടകം
  • മുതല
  • വൻ കോട്ട
അംബുകണാകര
  • ഊറ്റുകുഴി
അംബുകം
  • കൊക്കുമന്താരം
  • രുദ്രമന്ദാരം
  • വെള്ളഎരുക്കു്
  • ഇലഞ്ഞി
അംബുകിരാതം
  • മുതല
അംബുകൂർമ്മ, അംബുകീശം
  • മുതലയോടു തുല്യാകൃതിയായ ഒരുജന്തുവിന്റെ പേർ (ശിംശുമാരം)
  • നീർക്കുരങ്ങ്
  • നീർമുതല
  • കടൽആന
  • ചീങ്കണ്ണി
അംബുകുക്കുടം
  • നീർകോഴി
അംബുചാമരം
  • കരിമ്പായൽ
അംബുജ
  • വിശേഷണം:
  • ജലത്തിൽ ഉണ്ടായ
അംബുജൻ
  • ചന്ദ്രൻ
അംബുജന്മാ
  • ചന്ദ്രൻ
  • താമര
  • വണ്ടാരംകോഴി
  • ശംഖ്
  • ചിപ്പി
അംബുജബന്ധു
  • സൂര്യൻ
അംബുജം
  • താമര
  • ജലത്തിലുണ്ടായതു് എന്നു ശബ്ദാർത്ഥം.
  • നീർകടമ്പു്
  • ആറ്റുവഞ്ഞിയുടെ വകഭേദം
  • ശംഖു്
  • ചിപ്പി
അംബുജശരൻ
  • കാമദേവൻ
അംബുജാക്ഷ
  • വിശേഷണം:
  • താമരപ്പൂപോലെ കണ്ണുള്ള
  • സൗന്ദര്യമുള്ള
അംബുജാക്ഷൻ
  • വിഷ്ണു
അംബുജാസനൻ
  • ബ്രഹ്മാവു്
അംബുജാസന
  • ലക്ഷ്മി
അംബുജാവാസൻ
  • ബ്രഹ്മാവു്
അംബുജേക്ഷണ
  • വിശേഷണം:
  • താമരപ്പൂപോലെ കണ്ണുള്ള
അംബുജോത്ഭവൻ
  • ബ്രഹ്മാവു്
അംബുതസ്കരൻ
  • സൂര്യൻ
  • തന്റെ രശ്മി ജലത്തെ കുടിച്ചുകളയുന്നതിനാൽ ഈ പേരുണ്ടായി.
അംബുതാലം
  • കരിംപായൽ
അംബുദ
  • വിശേഷണം:
  • ജലത്തെ കൊടുക്കുന്ന
അംബുദ
  • മുത്തങ്ങ
  • മേഘം
അംബുദാഹ്വയം
  • മുത്തങ്ങ
അംബുധരം
  • മുത്തങ്ങ
  • മേഘം
അംബുധി
  • സമുദ്രം
അംബുധിപ്രസവാ
  • കറ്റുവാഴ
അംബുധിസ്രവാ
  • കറ്റുവാഴ
അംബുനാമാ
  • ഇരുവേലി
അംബുനിധി
  • കടൽ
അംബുപനസം
  • അയിനി
അംബുപ്രസാദം
  • തേറ്റമരം
അംബുപ്രസാദനം
  • തേറ്റാമ്പരൽ
അംബുഭൂഷണൻ
  • വരുണൻ
അംബുഭൃത്തു്
  • മേഘം ജലത്തെ ഭരിക്കുന്നതു് എന്നു ശബ്ദാർത്ഥം. സമുദ്രമെന്നും പറയുന്നു
അംബുരാശി
  • സമുദ്രം
അംബുരാജൻ
  • വരുണൻ
  • സമുദ്രം
അംബുരുഹം
  • താമര
  • അംബുവിൽ (ജലത്തിൽ) രുഹിക്കുന്നതു (മുളയ്ക്കുന്നതു്).
അംബുരോഹി
  • വണ്ടാരം കോഴി
  • താമര
അംബുവല്ലികാ
  • പാവൽ (വലുതു്)
അംബുവാഹം
  • മേഘം
  • ജലത്തെ ചുമക്കുന്നതു്
  • ‘അംബുവാഹങ്ങൾകേശംശിരസ്സുവിധാതാവും’ (ഭാഗവതം).
അംബുവേതസം
  • ആറ്റുവഞ്ഞി (മരം)
അംബുസരണം
  • ജലത്തിന്റെ ഒഴുക്കു്
അംബുസാരം
  • വാഴ
അംബുസൂർപ്പിക
  • മുത്തുച്ചിപ്പി
അംബകൃതം
  • വായിലെ വെള്ളം തെറിക്കത്തക്കവണ്ണം പറക
  • അംബു ഇല്ലാത്തതിനെ അംബു ഉള്ളതാക്കി ചെയ്തതു് അംബുകൃതം.
അംഭസ്സ്
  • ജലം ഗമിക്കുന്നതു്
  • ഒലിച്ചുചെല്ലുന്നതു് എന്നു വ്യുൽപത്തി
  • ഇരുവേലി
അംഭസ്സംഭ്രമം
  • നീർച്ചുഴി
അംഭസ്സാരം
  • മുത്തു്
അംഭാരവം
  • കാളയെപ്പോലെ മുക്കുറയിടുക
  • അലർച്ച
അംഭോജ
  • വിശേഷണം:
  • ജലത്തിൽ നിന്നുണ്ടായ
അംഭോജം
  • താമര
  • ശംഖു്
  • വണ്ടാരംകോഴി
  • കർപ്പൂരം
അംഭോജൻ
  • ചന്ദ്രൻ
അംഭോജബാണൻ
  • കാമദേവൻ
  • അംഭോജം (താമരപ്പൂവ്) ബാണം (ശരം) ആയിട്ടുള്ളവൻ.
അംഭോജയോനി
  • ബ്രഹ്മാവ്
  • അംഭോജം (താമരപ്പൂവ്) യോനി (ജനനസ്ഥാനം ആയിട്ടുള്ളവൻ). ‘അംഭോജയോനിക്കുകൂറില്ലനമ്മളിൽ’ (കാളിയമർദ്ദനം തുള്ളൽ).
അംഭോജിനി
  • താമരപ്പൊയ്ക
അംഭോദം
  • മേഘം
  • മുത്തങ്ങ
അംഭോധരം
  • മേഘം
  • മുത്തങ്ങ
  • കടൽ
അംഭോധി
  • സമുദ്രം
അംഭോധികന്യ
  • ലക്ഷ്മി
അംഭോധിനാഥൻ
  • വരുണൻ
അംഭോധിപാനം
  • അധികമായ ജലപാനം
അംഭോധിവല്ലഭം
  • പവിഴം
അംഭോധിശായി
  • വിഷ്ണു
  • പാൽക്കടലിൽ കിടക്കുന്നവൻ എന്നർത്ഥം.
അംഭോനിധി
  • സമുദ്രം
അംഭോരാശി
  • സമുദ്രം
അംഭോരുഹം
  • താമര
  • അംഭസ്സിൽ (ജലത്തിൽ) രുഹം (ഉണ്ടായതു്).
  • വണ്ടാരംകോഴി
അമ്മ
  • മാതാവു്
  • ‘ജനയിത്രീപ്രസൂർമ്മാതാജനനീ’ (അമരം). [ജനയിത്രി, പ്രസൂ, മാതാവു്, ജനനി 4-ഉം, അമ്മയുടെ പേർ. അടിതോൽ എന്നതു നോക്കുക.
  • സ്ത്രീകളെ ബഹുമാനിച്ചു പറയുന്ന വാക്കു്
അമ്മക്കള്ളൻ
  • വലിയകള്ളൻ
അമ്മച്ചി
  • അമ്മ
  • വയസ്സായ സ്ത്രീകളെയും രാജാക്കന്മാരുടെ ഭാര്യമാരെയും ബഹുമാനിച്ചു പറയുന്ന വാക്കു്
അമ്മച്ഛൻ
  • അമ്മയുടെ അച്ഛൻ
അമ്മയകം
  • ബ്രാഹ്മണഭാര്യയുടെ തറവാടു്
അമ്മയച്ഛന്മാർ
  • അമ്മയും അച്ഛനും
  • ‘മാതാപിതരൌ പിതരൌ മാതരപിതരൌ പ്രസൂജനയിതരൌ’ (അമരം). [മാതാപിതാക്കന്മാർ, പിതാക്കന്മാർ, മാതരപിതാക്കന്മാർ, പ്രസൂജനയിതാക്കന്മാർ ഇവർ, അച്ഛനും അമ്മയ്ക്കും കൂടിയുള്ള പേർ.
അമ്മയം
  • അപ്പിന്റെ (വെള്ളത്തിന്റെ) വികാരം
  • വെള്ളമുള്ള, ജലമയമായി, പതപോലെയും മറ്റുമിരിക്കുന്നതു്. (അപ് + മയം = അമ്മയം.)
  • പര്യായപദങ്ങൾ:
    • ആപ്യം.
അമ്മമ്മ
  • അമ്മയുടെ അമ്മ
  • ദുഃഖമോ വലിയ സംശയമോ അത്ഭുതമൊ വരുമ്പോഴും ‘അമ്മമ്മാ’ എന്നു വിളിക്കാറുണ്ടു്
അമ്മരം
  • വഷളത്തം
  • അസഭ്യവാക്കു്
അമ്മരക്കാരൻ
  • അസഭ്യം പറയുന്നവൻ
അമ്മയാർ
  • ആയിമ്മ
  • ബ്രാഹ്മണരുടെസ്ത്രീ
അമ്മവീടു
  • രാജാക്കന്മാരുടെ ഭാര്യവീടു്
അമ്മശാസ്ത്രം
  • ഐതിഹ്യം
  • പഴഞ്ചൊല്ലു്
അമ്മാണിയമ്മാണി, അമ്മാണിഉമ്മാണി
  • അല്പവൃത്തി
  • കുറച്ചു്
  • അങ്ങിനെ
  • ഇങ്ങിനെ
അമ്മാത്തു
  • അമ്മയുടെ ഉടപ്പുറന്നവന്റെ വീടു്
അമ്മാത്തുമുത്തശ്ശൻ
  • അമ്മയുടെ പിതാവു്
  • പര്യായപദങ്ങൾ:
    • മാതാമഹൻ
അമ്മാത്തുമുത്തശ്ശി
  • അമ്മയുടെ അമ്മ
അമ്മാൻ
  • അമ്മാവൻ
  • അമ്മാനപ്പൻ
  • അമ്മായപ്പൻ
  • അച്ഛന്റെ സഹോദരം
അമ്മാനക്കാ
  • അമ്മാനം എറിഞ്ഞു കളിക്കുന്നതിനു് ഓടുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ ഉരുണ്ടവസ്തു
അമ്മാനപ്പാട്ടു്
  • കേരളത്തിൽ പുരാതനമായി അമ്മാനക്കളിക്കു് ഉപയോഗിച്ചു വരുന്ന ഒരു പാട്ടു്
അമ്മാനം
  • ഒരുവക കളി
  • അമ്മാനയാട്ടം
അമ്മാനയാട്ടക്കാരൻ
  • അമ്മാനം കളിക്കുന്നവൻ
അമ്മാനക്കളി
  • അമ്മാനക്കാമേല്പോട്ടു് എറിഞ്ഞു പിടിച്ചുകളിക്കുന്ന ഒരു വിനോദം
അമ്മാമ(വ)ൻ
  • അമ്മയുടെ താഴേയും മേലേയുമുള്ള സഹോദരൻ
  • (ഭാര്യയുടെ അച്ഛനേയും ഇങ്ങിനെ വിളിക്കുന്നുണ്ടു്. ചില സ്ഥലങ്ങളിൽ അർമ്മോൻ, അമ്മോമൻ എന്നും വിളിച്ചുവരുന്നു). ‘മാതുഭ്രാതാതുമാതുലഃ’ (അമരം). ഭ്രാതൃശബ്ദം ജ്യേഷ്ഠനേയും അനുജനേയും കുറിക്കുന്നു.
അമ്മായിപ്പഞ്ചതന്ത്രം
  • ഒരു പുസ്തകത്തിന്റെ പേർ
അമ്മായി, അമ്മാവി
  • അമ്മാമന്റെ ഭാര്യ
  • ‘മാതുലാനീതു മാതുലീ’ (അമരം). [മാതുലനീ, മാതുലി 2-ഉം, അമ്മായിയുടെ പേർ] ഭർത്താവിന്റെ അമ്മയേയും ഭാര്യയുടെ അമ്മയേയും ഇങ്ങിനെ വിളിക്കുന്നുണ്ടു്. ഭാര്യയുടെ അമ്മയെ അമ്മാമി, അമ്മായിയമ്മ എന്നും വിളിച്ചുവരുന്നു.
അമ്മായിശാസ്ത്രം
  • പഴയപെണ്ണുങ്ങളുടെ ശാസ്ത്രം
  • അന്ധവിശ്വാസത്തെ പ്രകടിപ്പിക്കുന്ന പഠിത്തം
അമ്മാശി
  • സാമൂതിരി ജയിച്ച ഒരു ജാതിക്കാർ
അമ്മി
  • അരകല്ലു്
അമ്മിക്കുഴവി
  • അരകല്ലിന്മേൽ വെച്ചരയ്ക്കുന്ന ചെറിയ കല്ലു്. അമ്മിക്കുട്ടി
  • അമ്മിപ്പിള്ള
അമ്മിഞ്ഞി
  • മുല
  • സാധാരണ മുല കുടിക്കുന്ന കുട്ടികൾ മുലയ്ക്കു് അമ്മിഞ്ഞി എന്നാണു പറയുക. കർണ്ണാടകത്തിലും തുളുവിലും ‘അമ്മണ്ണി’ എന്നു പറയുന്നു.
  • അമ്മിഞ്ഞിനന്നായ്ക്കുടിച്ചുകൊൾകനിന്റെ
    അമ്മയാകുന്നുഞാനെന്നറിഞ്ഞീടു നീ’
    — കൃഷ്ണലീല തുള്ളൽ
അമ്മിട്ടം
  • കീഴ്ച്ചുണ്ടു്
  • തമിഴ്: ‘നമുട്ട’
അമ്മിണി
  • ഒരു സ്ത്രീയുടെ പേർ
  • വാത്സല്യംകൊണ്ടു് അമ്മയും മക്കളും അന്യോന്യം വിളിക്കുന്ന പേർ. ഭാര്യയേയും അമ്മയേയും മറ്റും ചിലർ ‘അമ്മണ’ എന്നു വിളിക്കുന്നു.
അമ്മിപ്പിള്ള
  • അരക്കല്ലിന്മേൽ വെച്ചരയ്ക്കുന്ന ചെറിയ കല്ല്
  • അമ്മിക്കുട്ടി
അമ്മു
  • ഓമനപ്പേരു
  • ഒരു സ്ത്രീയുടെ പേർ
  • വ്യസനത്തിൽ പറയുന്ന ഒരു വാക്കു്
അമ്മുക
  • അമുങ്ങുക
അമ്മുണ്ണി
  • വടക്കേ മലയാളത്തിൽ ഈ പേർ സ്ത്രീകൾക്കാണു്
  • അമ്മുണ്ണി, കുഞ്ഞിക്കുട്ടി, മാതു എന്നീ മൂന്നു പേരുകളും ചില ദിക്കിൽ പുരുഷന്മാർക്കും മറ്റു ചില ദിക്കിൽ സ്ത്രീകൾക്കും ധാരാളം ഉപയോഗിച്ചുവരുന്നുണ്ടു്.
അമ്മുമ്മ
  • അമ്മയുടെ അമ്മ
  • വയസ്സധികം ചെന്ന സ്ത്രീകളെ ബഹുമാനിച്ചു പറയുന്ന വാക്കു്
അമ്മുമ്മത്തള്ള
  • അമ്മൂമ്മ
അമ്മേ
  • ആശ്ചര്യം
  • പേടി
  • വ്യസനം എന്നിവയുണ്ടാകുമ്പോൾ പറയുന്ന ഒരു വാക്കു്
അമ്മോച്ചൻ
  • അമ്മാവൻ
  • സിംഹത്തെയൊ കടുവായെയൊ വിളിക്കുന്ന ഒരു കന്നവാക്കു് (ദുർഭാഷ)
അമ്രം
  • മാവു്
അമ്രാതകം
  • അമ്പഴം
  • അമ്ലരസത്തെ പ്രാപിച്ചുകൊണ്ടിരിക്കുന്നതു് എന്നു ശബ്ദാർത്ഥം. അമ്രാതകം (ആമ്രാതം) എന്ന പദം കുറേക്കൂടി നന്ന്.
അമ്ല
  • വിശേഷണം:
  • പുളിയുള്ള
അമ്ലകം
  • അയനിമരം
  • പുളിച്ചു തികട്ടൽ
അമ്ലജനകം
  • ജീവധാരബാഷ്പം
  • പ്രാണവായു
അമ്ലപത്രകം
  • വെണ്ട
അമ്ലപനസം
  • അയിനി
അമ്ലപിത്തം
  • ഒരു രോഗം
  • ദഹനക്കേട്, ക്ഷീണം, ഉന്മാദം, തേട്ടൽ, ശരീരത്തിനു കനം, ഹൃദയവും തൊണ്ടയും വരളുക, അരുചി ഇവ ലക്ഷണം.
അമ്ലാ
  • പുളിപ്പു്
  • രോഗത്തെ ചെയ്യുന്നതു്
  • അരുചിയെ പോക്കുന്നതു് എന്നു ശബ്ദാർത്ഥം
  • അബ് ലം ഇതും പാഠാന്തരം തിന്നുമ്പോൾ പുളിപ്പു ഹേതുവായിട്ടു ശബ്ദം പുറപ്പെടുവിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • മോരു്
  • ഞെരിഞ്ഞാം പുളി
  • ചണ
അമ്ലലോണി(ക), അമ്ലലോളികം, അമ്ലലോളി
  • പുളിയാരൽ
അമ്ലവല്ക്കം
  • പുളിവേരിന്മേൽ തൊലി
അമ്ലവേതസം
  • ഞെരിഞ്ഞാംപുളി
  • പുളിയുള്ളതായി വെള്ളത്തിനരികേ തൂങ്ങിനിൽക്കുന്നതു് എന്നു ശബ്ദാർത്ഥം.
അമ്ലസാരം
  • കാടി
  • ഞെരിഞ്ഞാം പുളി
  • വടുകപ്പുളി നാരകം
  • ഈന്തപ്പന
അമ്ലാ
  • ഇഞ്ച
  • കോല്പുളി
  • പുളിഞ്ചി
  • പുളിയാരൽ
അമ്ലാദ്ധ്യുഷിതാ
  • ഒരു നേത്രരോഗം
  • കണ്ണിന്റെ നടുവു് കരുവാളിച്ചും ചെമന്നുമിരിക്കും. കണ്ണുമുഴുവൻ പഴുക്കും ചൂടും വീക്കവും കാണും. കണ്ണുനീരും ഉണ്ടായിരിക്കും ഇവ ലക്ഷണം.
അമ്ലാന
  • വിശേഷണം:
  • മ്ലാനം (വാടിയതു്) അല്ലാത്ത
  • തെളിവുള്ള
അമ്ലാനാ
  • വാടാക്കുറിഞ്ഞി
  • എളുപ്പം വാടാത്ത പൂവുള്ളതു് എന്നു ശബ്ദാർത്ഥം.
അമ്ലിക
  • പുളിമരം
  • പുളിരസമുള്ളതു് എന്നർത്ഥം. ‘ആമ്ലകം’ എന്നും പാഠമുണ്ടു്.
അയ
  • ധാതു: മുറുകാതിരിക്കുക
അയ
  • വല്ലതും (മുണ്ടോ ഉടുപ്പോ മറ്റുവല്ലതുമോ) ഇടുന്നതിനു കെട്ടുന്ന കയർ
അയം
  • അനുകൂലദൈവത്തിന്റെ പേർ
  • സുകൃതിയെ (പുണ്യവാനെ) പ്രാപിക്കുന്നതു്. ഭാഗ്യം, ശുഭവിധി.
  • പോക്കു്
  • നീണ്ടൽ
  • ചുക്കിണി
  • പകിട
അയം
  • ഇവൻ
  • (സംസ്കൃതം: പ്ര. ഏ)
അയക്കൂറു്
  • ഒരു വക മത്സ്യം
  • (തമിഴിൽ അയം = ചളി, ജലം)
അയക്കോൽ
  • മുണ്ടു മുതലായവ ഇടുന്നതിനു കെട്ടിയ വടി
അയയ്ക്കുക
  • മുറുക്കമില്ലാതാക്കുക
  • ആർദ്രമാക്കുക
  • വിടുക
  • കടുപ്പം കുറവാക്കുക
അയഷ്മം
  • ആരോഗ്യം
അയച്ചൽ
  • അയവു്
  • മുറുക്കമില്ലാത്ത സ്ഥിതി
  • വിടുതൽ
അയജ്ഞക
  • വിശേഷണം:
  • യാഗത്തിനു കൊള്ളരുതാത്ത
അയഞ്ഞ
  • വിശേഷണം:
  • ഉരുകിയ
  • ‘വിലീനെവിദ്രുതദ്രൂതൗ’ (അമരം). [വിലീനം, വിദ്രുതം, ദ്രുതം 3-ഉം ഉരുകിയതിന്റെ തന്നത്താൻ അയഞ്ഞതിന്റെ പേർ.
  • മുറുക്കമില്ലാതായ
  • കടുപ്പംകുറഞ്ഞ
അയതം
  • വിശേഷണം:
  • തടുക്കപ്പെടാത്ത
അയൻ
  • അജൻ
  • ബ്രഹ്മാവു്. (പ്രാചീനമലയാളം:)
അയന്ത്രം
  • ശത്രുക്കളെ കീഴടക്കുന്നതിനുള്ള ശക്തി കൂടിയ ഒരു ആയുധം
അയഥാ
  • വിശേഷണം:
  • ഇരിക്കേണ്ടതുപോലെ ഇരിക്കാത്തതായ
അയപ്പു
  • അയക്കുക
  • അയവു്
  • വിടുതൽ
അയനം
  • സഞ്ചാരം
  • ഗതി
  • മൂന്നു ഋതുക്കൾ കൂടിയ കാലം
  • അയ = ഗമിക്ക. സൂര്യൻ ഇതുകൊണ്ടു ഗമിക്കുന്നു. അയനം രണ്ടു്. 1. ഉത്തരായണം. 2. ദക്ഷിണായനം. മാഘം മുതൽ ആഷാഢമാസംവരെ സൂര്യൻ ഉത്തരമായി പോകുന്നതിനാൽ ഉത്തരായണം എന്നും ശ്രാവണം മുതൽ പുഷ്യമാസം വരെ സൂര്യൻ ദക്ഷിണമായി ഗമിക്കുന്നതിനാൽ ദക്ഷിണായനമെന്നും പേർ.
  • മാർഗ്ഗം
  • വഴി
  • ഗമിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
അയനി, അയനിഊണു്
  • വിവാഹമുഹൂർത്തത്തിനു അല്പം മുമ്പു് അതു സംബന്ധമായി കഴിക്കുന്ന ആഹാരം
അയനിപ്പലാവു്
  • അയനിമരം
  • ആഞ്ഞിലി
  • ‘ലകുചോലികചോഡഹുഃ’ (അമരം). [ലകുചം, ലികലം, ഡഹു ഇവ 3-ഉം അയനിപ്പുലാവിന്റെ പേർ.
അയന്ത്രിതം
  • വിശേഷണം:
  • കീഴടക്കപ്പെടാത്ത
അയന്നു
  • ക്ഷീണിച്ചു
അയമിത
  • വിശേഷണം:
  • കീഴടക്കപ്പെടാത്ത
അയമോദകം
  • ഓമം
  • തമിഴിൽ അയമോദകത്തിനു് കായച്ചരക്കു്, കാശിച്ചരക്കു്, കാച്ചരക്കു്, എന്നിങ്ങനെ പറയുന്നു. സംസ്കൃതത്തിൽ ‘അജമോദാ’ എന്നു പേർ ആട്ടിന്റെ ഗന്ധത്തോടു സദൃശമായ ഗന്ധമുള്ളതു്. ആടിനു സന്തോഷം ഉണ്ടാകുന്നതു്. ‘അജമോദാ തുഗ്രഗന്ധാബ്രഹ്മദർഭായ വാനികം’ (അമരം). [അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദർഭ, യവാനിക ഇവർ അയമോദകത്തിന്റെ പേർ ഇവയിൽ ആദ്യത്തെ രണ്ടും ഒരു വിധവും മറ്റതു രണ്ടും വേറൊരുവിധവുമായ അയമോദകമാണെന്നു് അഭിപ്രായക്കാരുണ്ടു്. കരശോണി (ആശാള) എന്നു വേറൊരു പക്ഷം. ഇതു വയറ്റുവേദന, കഫവാതരോഗങ്ങൾ, കൃമിരോഗം, ഇക്കിൾ, അഗ്നിമാന്ദ്യം, അരോചകം, മഹോദരം, ജ്വരം, മേൽവയറുവീർപ്പ്, ഗ്രഹണി ഇവയെ ഇല്ലാതാക്കും. നന്നാലാംപനിക്കു വളരെ നന്നു്.
അയയുക
  • മുറുക്കം കുറയുക
  • ആർദ്രമാവുക
അയർക്കുക
  • മൂർച്ഛിക്കുക
  • മറക്കുക
  • തളരുക
  • നിന്ദയോടു സംസാരിക്കുക
  • ഇടയുക
  • വെറുത്തു പറയുക
  • ‘പഴുതേതന്നെനിന്നൊടയർത്തുഞാൻ’ (സന്താനഗോപാലം പാന).
അയർതി, അയർപ്പ്
  • മൂർച്ഛ
  • മോഹാലസ്യം
  • മറവി
  • ഇടച്ചൽ
  • നിന്ദിച്ചുള്ള സംസാരം
  • കോപം
അയർപ്പിക്കുക
  • കോപമുണ്ടാക്കുക
അയൽ
  • വിശേഷണം:
  • സമീപമുള്ള
  • അടുക്കലുള്ള
അയൽ
  • അയ (വല്ലതും ഇടുന്നതിനു കെട്ടുന്ന കയർ) വടക്കൻ പ്രയോഗം
അയൽ
  • സമീപം
  • അടുക്കൽ
അയല
  • ഒരുവക മത്സ്യം
അയൽപക്കം
  • അടുത്തവീട്
  • സമീപത്തുള്ള ഭവനം
അയൽപക്ഷം
  • അയൽപക്കം
  • പ്രയോഗം ചുരുങ്ങും
അയവ്
  • മുറുക്കമില്ലാത്ത സ്ഥിതി
  • അയച്ചൽ
അയല്വക്കം
  • അയൽപക്കം
  • അയൽപക്കം എന്നതു ലോപിച്ചു അയല്വക്കമായി. ഇതു് ഒരു വിലക്ഷണപദമാണ്.
അയവിറക്കുക
  • അയറുക
  • ആടു മുതലായ ചില ജന്തുക്കൾ തിന്നതിനെ കക്കി വീണ്ടും വായിലാക്കി ചവയ്ക്കുക, അയവെട്ടുക എന്നു പറയും.
അയവെട്ടുക
  • അയവിറക്കുക
അയശ്ശലാകം
  • നേർക്കെ തട്ടിനുറുക്കിയ ഇരിമ്പ്
അയസ്കൃതി
  • ഒരു മരുന്ന്
  • പ്രമേഹം, രക്തപിത്തം ഇവയ്ക്കു നന്നു്.
അയശസ്സ്
  • യശസ്സ് (കീർത്തി) കേട്
  • ദുഷ്കീർത്തി
അയസ്കാണ്ഡം
  • ഇരിമ്പമ്പു് (ഇരുമ്പ് കൊണ്ടുള്ള അമ്പ്)
  • നല്ല ഇരുമ്പ്
അയസ്കാന്തം
  • കാന്തക്കല്ല്
  • തമിഴിൽ: ഊചിർക്കാന്തം, ദഹനം, രുചി, ഗുന്മം, മേഹം ഇവയ്ക്കു നന്ന്.
അയസ്കാരൻ
  • കൊല്ലൻ
അയസ്സ്
  • ഇരുമ്പ്
  • ഉരുക്ക്
  • ശല്യാദിരൂപം കൊണ്ടു പിളർക്കുന്നതിനാൽ ഈ പേരു ഉണ്ടായി.
അയാചിതം
  • ഇരക്കാത്തത്
അയാനം
  • വിശേഷണം:
  • പോകാത്ത
  • ഇരക്കാത്ത
അയാവക
  • വിശേഷണം:
  • സ്വഭാവേന ചെമന്ന
അയി
  • അല്ലയോ
  • ഹേ
  • അനുനയത്തിങ്കൽ പ്രയോഗം.
അയിക്കരനാടു
  • കുന്നത്തുനാടു താലൂക്കിൽ ഒരു പക്തി
അയിനി
  • അയണിമരം
  • ഇതത്രേ ആഞ്ഞിലി. ഇതിന്റെ പഴം നിന്ദ്യമാണു്. സംസ്കൃതം: ലകുചം.തമിഴ്: ഈറപ്പല, ആചിനി.
അയിരാണിമുട്ടം
  • തിരുവനന്തപുരം താലൂക്കിൽ ഒരു പകുതി
അയിരു, അയിരം
  • പഞ്ചലോഹമുള്ള കല്ലൊ മണ്ണൊ
  • ഇരുമ്പുണ്ടാക്കുന്ന ഒരു വകക്കല്ല്.
അയിരാന്യത്തു
  • അലമ്പൽ
  • മനസ്സിന്റെ വ്യാകുലത
  • അനർത്ഥം
അയിരി
  • വയ്ക്കോൽ തുറു
  • ഉണങ്ങിയ പുൽതുറു
അയിരൂത്തു്
  • അയിരു് ഉരുക്കി ഇരുമ്പാക്കുക
അയിരൂപ്പാറ
  • തിരുവന്തപുരം താലൂക്കിൽ ഒരു പകുതി
അയിരൂര്
  • ചിറയിൻകീഴു്
  • തിരുവല്ലം
  • ആലങ്ങാടു് ഈ മൂന്നു താലൂക്കുകളിലും ഈ പേരുള്ള ഓരോ പകുതിയുണ്ടു്
അയുക്ത
  • വിശേഷണം:
  • യുക്തം (യോഗ്യം) അല്ലാത്ത
  • ചേരാത്ത
  • ‘അത്രഖലുനമ്മുടയശത്രുവാഴുന്നതു
    മെത്രയുമയുക്തതരമത്രേനിനയ്ക്കിലൊ’
    — ദുര്യോധനവധം കഥകളി
അയുക്തി
  • യുക്തി (ചേർച്ച) കേടു്
അയുഗ
  • വിശേഷണം:
  • ഒറ്റയായുള്ള. (യുഗം = ഇരട്ട)
അയുഗനേത്രൻ, അയുഗനയനൻ
  • ശിവൻ
അയുഗബാണൻ
  • കാമദേവൻ
അയുഗവിശിഖൻ
  • കാമദേവൻ
  • ‘ദശവദനനയുഗശരപരവശതയാസമം’ (അദ്ധ്യാത്മരാമായണം).
അയുഗസപ്തി
  • സൂര്യൻ
അയുഗള
  • വിശേഷണം:
  • യുഗളം (ഇരട്ട) അല്ലാത്ത. ഒറ്റയായ
അയുഗു
  • ഒരു കുട്ടിയുള്ളസ്ത്രീ
അയുഗ്മ
  • വിശേഷണം:
  • ഒറ്റയായുള്ള
  • യുഗ്മം (ഇരട്ട) അല്ലാത്ത.
അയുഗ്മനേത്രൻ, അയുഗ്മനയനൻ
  • ശിവൻ
അയുഗ്മം
  • ഒറ്റ
  • (വൃത്തശാസ്ത്രത്തിൽ) പദ്യത്തിൽ നാലു പാദങ്ങൾ ഉള്ളതിൽ ഒന്നും മൂന്നും ചേർന്നതിന്റെ പേർ
  • അയുഗ, അയുഗ്മ, അയുഗള ഈ പദങ്ങളോടു കണ്ണുള്ളവൻ എന്ന അർത്ഥം വരുന്ന നേത്രൻ, ലോചനൻ മുതലായ പദങ്ങൾ ചേർത്താൽ ശിവൻ എന്നും, അമ്പുള്ളവൻ എന്നർത്ഥം വരുന്ന ബാണൻ, ശരൻ മുതലായവ ചേർത്താൽ കാമദേവൻ എന്നും അർത്ഥം വരും.
അയുജ
  • വിശേഷണം:
  • കൂട്ടില്ലാത്ത
  • ഒറ്റയായ
  • പ്രത്യേകമായ
അയുത
  • വിശേഷണം:
  • യുതം (ചേർന്നതു്) അല്ലാത്ത
  • ചേരാത്ത
അയുതൻ
  • ചന്ദ്രവംശത്തിൽ മഹാഭൗമൻ എന്ന രാജാവിനു സുമന്ത്രയിൽ ഉണ്ടായവൻ
അയുതം
  • ചേർന്നതല്ലാത്തതു്
  • പതിനായിരം
അയുതാദ്ധ്യാപകൻ
  • നല്ല വാദ്ധ്യാർ
അയുധൻ
  • യോദ്ധാവല്ലാത്തവൻ
  • പോരാളി അല്ലാത്തവൻ
അയേ
  • സ്മരണം
  • വിചാരത്തെ ബോധിപ്പിക്കുന്നതു, ഹേ, അല്ലയോ.
അയോഗം
  • വേർപാടു്
  • പിരിവു്
  • ന്യായമല്ലാത്ത ചേർച്ച
അയോഗൻ
  • ഭാര്യ മരിച്ചവൻ
അയോഗു
  • കൊല്ലൻ
അയോഗ്യം
  • വിശേഷണം:
  • യോഗ്യം (ചേർച്ച) ഇല്ലാത്ത
  • യോഗ്യമല്ലാത്ത
അയോഗ്രം, അയോഗ്രകം
  • ഉലക്ക
  • തലയ്ക്കൽ ഇരുമ്പുകൊണ്ടു കെട്ടിയതു് എന്നർത്ഥം.
  • ചുറ്റുകല്ലു്
അയോഘനം
  • ഇരിമ്പടിക്കുന്ന കൂടം
അയോജ്യത
  • ചേർച്ചയില്ലായ്ക
അയോദ്ധ്യ
  • ഒരു നഗരം
  • പട്ടണം, യുദ്ധം ചെയ്യപ്പെടത്തക്കതല്ലാത്തതു് എന്നു ശബ്ദാർത്ഥം. ഇതു സൂര്യവംശരാജാക്കന്മാരുടെ രാജധാനിയാണു്. ഇപ്പോൾ ഇതിനു ഔഡു് (Oudh) എന്നു പേർ. ഇതു സരയൂനദിയുടെ തീരത്തിലാണു് സ്ഥിതിചെയ്യുന്നതു്. ഇതിനു 48 മയിൽ നീളവും 12 മയിൽ വീതിയുമുണ്ടു്. ഇതിനു ‘സാകേതം’ എന്നും പേരുണ്ടു്.
അയോനി
  • വിശേഷണം:
  • ജനനസ്ഥാനമില്ലാത്ത
  • ശാശ്വതമായ
  • ആഭ്യന്തമില്ലാത്ത
അയോനി
  • ബ്രഹ്മാവു്
  • ശിവൻ
അയോനിജ
  • യോനിജം (പ്രസവിച്ചുണ്ടായതു്) അല്ലാത്ത
അയോനിജ, അയോനിസംഭവ
  • സീത
അയോനിജൻ
  • വിഷ്ണു
അയോപാനം
  • നരകങ്ങളിൽ ഒന്നു്
  • ഇവിടെ ചെന്നകപ്പെടുന്നവരുടെ വായിൽ ഇരിമ്പു് ഉരുക്കി ഒഴിച്ചു് അവരെക്കൊണ്ടു കുടിപ്പിക്കും. അതുകൊണ്ടു് ഈ പേരുണ്ടായി.
അയോമയ
  • വിശേഷണം:
  • ഇരിമ്പു് കൊണ്ടുള്ള
അയോമലം
  • ഇരിമ്പുകീടം
അയോരജസ്സ്, അയോരസം
  • ഇരിമ്പുകീടം
  • ഉരുക്കുപൊടി
അയഃപത്രം
  • ഇരിമ്പുതകടു്
അയഃപിണ്ഡം
  • ഇരിമ്പുരുള
അയ്യ
  • പരിഹാസവാക്കു്
  • നിന്ദാവാക്കു്
അയ്യൻ
  • പിതാവു്
  • പ്രഭു
  • യജമാനൻ
  • ബ്രാഹ്മണരുടെ നാമധേയത്തോടു് ഈ പദം ചേർക്കാറുണ്ടു്. ഉദാ:രാമയ്യൻ, കൃഷ്ണയ്യൻ ഇത്യാദി.
അയ്യൻ, അയ്യപ്പൻ
  • ശാസ്താവു്
അയ്യൻവഴി
  • ആറുമാതിരി നായാട്ടുള്ളതിൽ ബഹുമാനമുള്ള ഒന്നു്
  • (കുറിച്ചുനായാട്ടു്).
അയ്യന്നി
  • ആണ്ടിൽ രണ്ടുതവണ വിളയുന്ന നിലം (വയൽ) മകരക്കണ്ടം
അയ്യ
  • വിശേഷണം:
  • ചീത്ത
  • കൊള്ളരുതാത്ത
അയ്യം
  • ദുഃഖം
  • കൊള്ളരുതാത്തതു്
  • യാചന
  • ധർമ്മം
  • നിലവിളി
  • സംശയം
അയ്യാവിളി
  • ഏലാവിളി
  • നിലവിളി
  • ഭയംകൊണ്ടുള്ള വിളി
അയ്യയ്യേ
  • നിന്ദ
  • ആക്ഷേപം
  • പരിഹാസം ഇവയെ അറിയിക്കുന്നതു്
അയ്യയ്യോ, അയ്യോ
  • സങ്കടത്തേയും ദയയേയും അറിയിക്കുന്ന ഒരു പ്രധാന വ്യാക്ഷേപകം
അയ്യായിരം
  • ഒരു സംഖ്യ (5൦൦൦)
അര
  • ധാതു: ദ്രവംചേർന്നു പൊടിയുക
അര
  • കടിപ്രദേശം
  • മദ്ധ്യാ
  • നടുവു്
  • ഇട
  • ‘കടോനാശ്രോണിഫലകം
    കടിശ്രോണീകകുദ്മതീ’
    — അമരം
  • കടം, ശ്രോണിഫലകം 2-ആം അരയുടെ പേർ എന്നും കടം, ശ്രോണിഫലകം, കടി, ശ്രോണി, കകുദ്മതി ഇവ 5-ആം അരയുടെ പേർ എന്നും രണ്ടു പക്ഷമുണ്ടു്. ഒടുവിലേ 3-ആം കുറുകിന്റെ പേരെന്നു മറ്റൊരഭിപ്രായവും കാണുന്നു.
  • ഒന്നിൽ പകുതി
  • അരൻ – ഹരൻ പഴയമലയാളം, ശിവൻ എന്നർത്ഥം.
അരം
  • കാലതാമസംകൂടാതെ
  • വേഗം
  • ഏറ്റം
അരം
  • രാകാനുള്ള ഒരായുധം
  • രഥചക്രം
  • ‘ചാരുകൈരരപങ് ക്തിതൻവിവ
    രാൽബഹിഃപതയാലുഭിഃ’
    — അഭിജ്ഞാനശാകുന്തളം
  • കട്ടിലിന്റെ കാൽ തുളച്ചു ചെലുത്തുന്ന മരം (എഴുക) കീലം
  • മൂല
  • കോണം
  • അല്ലി
അരകല്ലു്
  • അരയ്ക്കാനുള്ള കല്ലു്
അരക്കു്
  • കോലരക്കു്
  • കറ
  • പശ
  • മുദ്രത്തിരി
  • ചക്കയരക്കു്
  • ‘ലാക്ഷാരാക്ഷാജതുക്ലീബേ
    യാവോലക്തോദ്രുമംമയ:’
  • ലാക്ഷ, രാക്ഷ, ജതു, യാവം, അലക്തം, ദ്രുമാമയം ഇവ 6-ആം അരക്കിന്റെ പേർ. അരക്കു് എന്നതു തമിഴ് വാക്കാകുന്നു. കോലരക്കു വിശേഷം വിഷം, ഭ്രാന്തു്, മുറിവു്, നേത്രരോഗം ഇവയെ ശമിപ്പിക്കും. കേശത്തിനു വളരെ നന്നു്.
അരക്കച്ച
  • അരയിൽ കെട്ടുന്ന ഒരുമാതിരി ശീലത്തുണ്ടു് (വാറു്)
അരക്കൻ
  • രാക്ഷസൻ
  • ‘അരക്കന്മാരൊടുനേർത്തു
    കുരങ്ങന്മാരിവിടത്തിൽ’
    — കുംഭകർണ്ണവധം തുള്ളൽ
  • പിശുക്കൻ
  • ലുബ്ധൻ
  • ചെമന്ന മൃഗം
അരക്കാടുക
  • ചായം തേച്ചു് മിനുക്കം വരുന്നതിനായി പെട്ടിയിലും മറ്റും കോലരക്ക് ഉരുക്കി പുരട്ടുക
അരയ്ക്കാണി
  • ഒന്നു നൂറ്ററുപതായി ഭാഗിച്ചതു് 16൦-ൽ 1
അരയ്ക്കാൽ
  • ഒന്നു് എട്ടായി ഭാഗിച്ചതു്
  • 8-ൽ 1.
അരക്കിടുക
  • ചുളുക്കുവരാതിരിക്കാൻ തോട, ഞാലി, കാപ്പു് മുതലായ ആഭരണങ്ങൾക്കകത്തു് അരക്കു് ഉരുക്കി ഒഴിക്കുക
അരക്കില്ലം
  • അരക്കുകൊണ്ടുണ്ടാക്കിയ ഗൃഹം
  • ജതുഗേഹം
  • പാണ്ഡവന്മാരെ ചതിപ്പാൻ നൂറ്റു പേർ തീർപ്പിച്ചുകൊടുത്ത അരക്കില്ലം പുരാണപ്രസിദ്ധമാണു്. കൗരവപക്ഷത്തിലുള്ള പുരോചനൻ ആണു് ഇതു തീർപ്പിച്ചതു്. ഈ കെട്ടിടത്തിൽ ചണം, ചെഞ്ചില്യം മുതലായ അഗ്നിദീപകമായ വസ്തുക്കൾ ധാരാളമുണ്ടു്. നെയ്യു്, എണ്ണ, കൊഴുപ്പു്, അരക്കു് എന്നിവ മണ്ണിൽ കലർത്തി ചുമരുകളിലെല്ലാം കനത്തിൽ തേച്ചിരിക്കയാണു്. സമ്പ്രദായത്തിൽ പാണ്ഡവരെ അവിടെ താമസമാക്കി. കാര്യം മുഴുവൻ മനസ്സിലാക്കിയിരുന്ന ഭീമൻ ഒരുദിവസം കൃഷ്ണപക്ഷത്തിൽ ചതുർദ്ദശിനാളിൽ രാത്രി പുരയ്ക്കു് തീവെച്ചു. എന്നാൽ വിദുരർ ചതിയുടെ വിവരം മുൻകൂട്ടി അറിഞ്ഞു് പണിമദ്ധ്യെ ഒരു വിലംകൂടി തീർപ്പിച്ചിരുന്നു. അതൂടെ പാഞ്ഞു പാണ്ഡവർ രക്ഷയെ പ്രാപിച്ചു. തരംനോക്കി തീവെച്ചു പാണ്ഡവരെ നശിപ്പിക്കാമെന്നു സധൈര്യം വാഗ്ദത്തം ചെയ്തു് അനുകൂലശത്രുവായി താമസിച്ച പുരോചനന്റെ ക്രൂരകൃത്യം സാധിപ്പാൻ സർവേശ്വരൻ സമ്മതിച്ചില്ല.
അരക്കുതിരി
  • മെഴുകുതിരി
  • ഇതു മുദ്രവെയ്പാനുള്ളതു്.
അരക്കുപതം
  • അരക്കിന്റെ പാകം
അരക്കുപാവ
  • അരക്കുകൊണ്ടുണ്ടാക്കിയ പാവ
  • ഇതിനു സംസ്കൃതത്തിൽ ‘ജാതുഷം’ എന്നു പേർ.
അരക്കുപ്പായം
  • അരയിലേക്കുള്ള ചട്ട
അരക്കുഴൽ
  • അരയിൽ കെട്ടുന്ന ഒരാഭരണം
  • പൊന്നു മുതലായവകൊണ്ടു തീർക്കുന്നതാണു്.
അരക്കെട്ടു്
  • ഇട
  • മദ്ധ്യം
  • എളി
  • കച്ചവാറു്
അരക്തം
  • അരത്ത
അരക്ഷണം
  • ക്ഷണത്തിൽ പകുതി
  • അടുത്ത ക്ഷണം
  • അധികം വേഗം
അരക്ഷിതം
  • രക്ഷിതം (രക്ഷിക്കപ്പെട്ടതു്) അല്ലാത്തതു്
  • രക്ഷിക്കപ്പെടാത്തതു്
അരഗൻ
  • ആരോൻ
  • Eel. ഒരു പക്ഷി.
അരഗ്വധം
  • കൊന്ന വൃക്ഷം
  • (ആരഗ്വധം എന്നുമുണ്ടു്. മുഴുവൻ രോഗശങ്കയേയും കളയുന്നതു് എന്നർത്ഥം).
അരഘട്ട
  • വെള്ളംകോരുന്ന ഒരു യന്ത്രം
  • തുലായന്ത്രം
അരങ്ങു്
  • കളികൾക്കുള്ള സ്ഥലം
  • കളരി
  • സഭ
  • പോർക്കളം (രംഗം = അരങ്ങു്)
  • രംഗസ്ഥലം
  • പാവയെ കളിപ്പിക്കുന്നവർ മൂടുന്ന തുണി
അരങ്ങൽ
  • തിരുകുറ്റി
  • കതക് ഇതിൽ കിടന്നു തിരിയുന്നു.
അരങ്ങഴിക്കുക
  • അപമാനിക്കുക
അരങ്ങഴിച്ചൽ, അരങ്ങഴിവു
  • അപകീർത്തി
  • അപവാദം
  • അനേകം ആളുകൾ അറിയത്തക്കവണ്ണമുള്ള പരിഹാസം
അരങ്ങഴിയുക
  • അപമാനം സംഭവിച്ചു നടക്കുക
അരങ്ങിടുക
  • ആരംഭിക്കുക
അരങ്ങുക, അരക്കുക
  • നെല്ലുകുത്തി തൊലിക്കുക
  • മുറിക്കുക
  • ഉദാ:ഓല അരങ്ങുക, ചതക്കുക, ഞെരുക്കുക, ഭഞ്ജിക്കുക.
അരങ്ങേറുക
  • ഒന്ന് അഭ്യസിച്ചതിന്റെ ശേഷം ആദ്യമായി അരങ്ങത്തു (സഭയിൽ) പ്രയോഗിക്കുക
അരങ്ങേറ്റം, അരങ്ങേറ്റു്
  • ഒരഭ്യാസം ശീലിച്ചതിന്റെ ശേഷം ഒന്നാമതായി സഭയിൽ കാണിക്കുന്ന പ്രയോഗം
അരചൻ
  • രാജാവു്
  • പ്രഭു
  • തത്ഭവത്തിൽപെട്ട രജോ എന്നു പ്രകൃതിയുടെ വികൃതി. അരചൻ ദുഷിച്ചു അരയൻ എന്നായി.
അരചിടുക
  • സ്ഥിരീകരിക്ക
  • സ്ഥാപിക്ക
അരചീനൻ
  • ചന്ദ്രവംശത്തിൽ ജയസേനനു സുഷുവയിൽ ഉണ്ടായവൻ
അരചു
  • രാജത്വം
  • സന്മാർഗ്ഗം
  • വിനയം
  • അരയാൽ (അരചം എന്നും കാണുന്നു)
  • രാജാവു്
  • പ്രാചീനമലയാളം:
അരചുവാഴ്ച
  • രാജ്യഭാരം
അരച്ചട്ട
  • അരയിൽ ഇടുന്ന കുപ്പായം
  • കൊച്ചുചട്ട
  • (അരവരെ എത്തുന്നതു്).
അരച്ചല്ലടം
  • അര മുതൽ മുട്ടുവരെയുള്ള ചെറിയ കുപ്പായം
അരച്ചിപ്പുല്ലു
  • സംസ്കൃതത്തിൽ ഗർമ്മുത്
  • ഗർമ്മുത്തു എന്നതു് അരച്ചിപ്പുല്ലു് എന്നു ചിലരും, തിന എന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നു.
അരച്ചരിക
  • കുഞ്ഞുങ്ങളുടെ അരയിലിടുന്ന ഒരാഭരണം
അരഞാൺ, അരഞ്ഞാൺ
  • അരയിൽ കെട്ടുന്നതിനു പൊന്നു വെള്ളി എന്നവ കൊണ്ടുണ്ടാക്കുന്ന ഒരാഭരണം
  • അപൂർവമായി ‘അരഞ്ഞാൾ’ എന്നും ചില സ്ഥലത്തു പറയുന്നു.
  • ....മേഖലാകാഞ്ചിസപ്തകീരശനാതഥാ
    ക്ലീബേസാരസനം ചാഥേ........................
  • മേഖല, കാഞ്ചി, സപ്തകി, രശന, സാരസനം — ഇവ 5-ഉം, സ്ത്രീകൾ അരയിൽ ഉടുത്ത വസ്ത്രത്തിന്റെ മേൽഭാഗത്തു കെട്ടുന്ന അരഞ്ഞാണിന്റെ പേർ.
അരഞ്ഞിൽ
  • അഴിഞ്ഞിൽ വൃക്ഷം
അരടു്
  • മരംകൊണ്ടുള്ള വണ്ടിയുടെ അച്ചു്
  • കടയാണി.
അരട്ടുക
  • ഭയപ്പെടുത്തുക
അരൺ
  • കോട്ട
  • അഴകു്
അരണ
  • ഇഴയുന്ന ഒരു ചെറിയ ജന്തു
അരണം
  • അനക്കം
  • പോക്ക്
  • അഭയസ്ഥാനം
അരണികം
  • കാട്ടുമുഞ്ഞ
  • മുഞ്ഞ
അരണി
  • അഗ്നി
  • കടഞ്ഞെടുപ്പാനുള്ള മുട്ടി (മരത്തുണ്ടു്) ഇതു രണ്ടുണ്ടു്. ഒന്നു് ഉത്തരാരണി, മറ്റൊന്നു് അധരാരണി. ‘അഗ്നി’ ഇതിൽ നിന്നുത്ഭവിക്കുന്നതിനാൽ ‘അരണി’ എന്ന പേരുണ്ടായി.
  • കടലാടി
  • കോട്ട
  • ഈ അർത്ഥം ഇപ്പോൾ മലയാളത്തിൽ നടപ്പില്ല.
  • ‘അരണിയൽകിഴക്കിൻവാപിക്കൽ’
    — രാമചരിതം
    .
  • മുഞ്ഞ
  • അരേണുകം
അരണിക്ക
  • പ്രതികൂലമായിരിക്ക
അരണിപ്പു്
  • ജയിച്ചുകൂടാത്തതായിരിക്ക
  • ഇളക്കമില്ലാത്തതായിരിക്ക
അരണികേതു
  • മുഞ്ഞ
അരണിസുതൻ
  • ശുകൻ എന്ന മുനി
  • ഘൃതാചിയെ മോഹിയ്ക്കയാൽ വ്യാസന്റെ ബീജം അരണിയിൽ (വൃക്ഷത്തിൽ) വീഴുകയും ശുകൻ ജനിക്കയുമുണ്ടായി. അതിനാൽ ഈ പേർ വന്നു.
അരണ്മന
  • കോട്ടമതിലുകളുള്ള മന
  • ഉറപ്പുള്ള മന. ഈ ശബ്ദമാണു് ‘അരമന’ ആയതു്
അരണ്യം
  • കാടു്
  • വനം
  • മൃഗകിരാതാദികളും നായാട്ടിനായി മറ്റുള്ളവരും സഞ്ചരിക്കുന്ന സ്ഥലം എന്നർത്ഥം.
അരണ്യധാന്യം
  • നീവാരം
  • വരിനെല്ല്
അരണ്യമക്ഷിക
  • കാട്ടീച്ച
അരണ്യരക്ഷകൻ
  • വനം സൂക്ഷിപ്പുകാരൻ
അരണ്യരാജൻ
  • സിംഹം
  • കടുവാ എന്നും അഭിപ്രായം ഉണ്ടു്.
അരണ്യശ്വാവ്
  • ചെന്നായ്
അരണ്യാനി
  • വലിയ കാട്
അരത
  • വിശേഷണം:
  • തൃപ്തികേടുവരുത്തുന്ന
  • അസന്തുഷ്ടിയുള്ള
അരതം
  • സംഗമില്ലായ്ക
  • സംഭോഗമില്ലായ്ക
അരതി
  • ഉല്ലാസമില്ലായ്ക
  • സന്തോഷമില്ലായ്ക
  • ഇഷ്ടമില്ലായ്ക
  • കോപം
അരത്ത
  • അങ്ങാടിമരുന്നു വകയിൽ ഒന്നു്
  • ഇതു ചെമന്നതും വെളുത്തതുമുണ്ടു്. ചെമന്നതിനു ചിറ്റരത്ത എന്നു പേർ. അതു് ഉഷ്ണമാണു്. കഫം, വിഷം, കാസം, മഹോദരം, ശോഫം, ആമദോഷം, രക്തവാതം ഇവയെ കളയും. വെളുത്തതിനും ഈ ഗുണം തന്നെ. പക്ഷേ അല്പം കുറയും. അരത്ത എന്നതു തമിഴാണ്. സംസ്കൃതം: രാസ്നാ. ഏലാപർണ്ണ, സുവഹ, രാസ്ന, യുക്തരസ ഇവ 4-ഉം ചിറ്റരത്തയുടെ പേരെന്നും അരത്തയുടെ പേരെന്നും അഭിപ്രായങ്ങൾ കാണുന്നു. എലാപർണ്ണി യുക്തരസ ഇവ 2-ഉം അരത്തയുടേയും സുവഹ, രാസ്ന ഇവ 2-ഉം അരത്തയുടേയും ചിറ്റരത്തയുടേയും പേരെന്നു ഔഷധിനിഘണ്ടു പറയുന്നു.
  • പര്യായപദങ്ങൾ:
    • നാകുലി
    • സുരസാ രാസ്നാ
    • സുഗന്ധ
    • ഗന്ധനകേചി
    • നകുലേഷ്ട
    • ഭുജംഗാക്ഷി
    • ഛത്രാകി
    • സുവഹ
അരത്തം
  • കുരുതി
  • മഞ്ഞളും ചുണ്ണാമ്പും കൂട്ടിച്ചേർത്തു കലക്കിയ ജലം. രക്തം എന്ന പദമാണു അരത്തം എന്നായതു്.
അരത്താലി
  • കുട്ടികളുടെ അരയിൽ കെട്ടുന്ന താലി (ഒരാഭരണം)
അരദ
  • വിശേഷണം:
  • പല്ലില്ലാത്ത
  • പല്ലടന്നു പോയ
അരദേശി
  • പരദേശി
അരത്നി
  • കൈമുട്ടുമുതൽ ചെറുവിരലിന്റെ അറ്റം വരേയുള്ള ഭാഗം
  • ചെറുവിരൽമാത്രം നിറുത്തി മറ്റു വിരലൊക്കെ മടക്കിപ്പിടിച്ച മുഷ്ടിയോടു കൂടിയ ഹസ്തം
  • (രത്നി അല്ലാത്തതു അരത്നി. രത്നി കച്ചവടക്കാർ ഇതുകൊണ്ടു രമിക്കുന്നതിനാൽ ഈ പേർ വന്നു).
  • മുഴംകൈ
  • കൈയുടെ മുട്ടു്
  • ചിലപ്പോൾ മുഷ്ടി എന്നും പറയുന്നു.
  • ബാഹു
  • ഭുജം
  • അരത്നി എന്നതുകൂടാതെ അരത്നം എന്നും അപൂർവം കാണുന്നു.
അരൻ
  • ശിവൻ
  • ഹരൻ
അരന്ധുഷ
  • വിശേഷണം:
  • ഉറക്കെ ശബ്ദിക്കുന്ന
അരപ്പടം
  • അരക്കച്ച
അരപ്പട്ട
  • ചട്ടയിടുന്നവർ ഉറപ്പിനുവേണ്ടി മദ്ധ്യത്തിൽ കെട്ടുന്ന പട്ടയുടെ പേർ
  • സാരസനം, അധികാംഗം ഇവ രണ്ടും‌ പര്യായങ്ങൾ. ‘അധികാംഗം’ എന്ന ശബ്ദം നോക്കുക.
അരപ്പു്
  • അരവു്
  • അരയ്ക്കുക
അരം
  • രാകുന്ന ഒരു സാധനം
  • മൂർച്ച
  • (വണ്ടിയുരുളിന്റെയും മറ്റും) കീലം
  • എഴുക
അരമ
  • ഒന്നിനെ നാല്പതായിട്ടു ഭാഗിച്ചതു്
  • 4൦-ൽ 1.
  • സാക്ഷ
  • അരമയ്ക്കു (സാക്ഷയ്ക്കു്) പര്യായം അർഗ്ഗളം.
അരമ
  • വിശേഷണം:
  • താഴ്ന്ന
  • ഹീനമായ
  • നീചമായ
അരമണ, അരമമാണ
  • വിശേഷണം:
  • സന്തോഷമില്ലാത്ത
  • ഒഴിയാത്ത
  • ഇടവിടാത്ത
അരമണി
  • കുഞ്ഞുങ്ങളുടെ അരയിൽ അണിയുന്ന ഒരാഭരണം
  • രമണി അല്ലാത്തവൾ
  • ആലിംഗനചുംബനാദികളെക്കൊണ്ടു പുരുഷനെ രമിപ്പിക്കുന്നവളെ ‘രമണി’ എന്നു പറയുന്നു.
അരമതി
  • കാന്തി
  • ആഡംബരം
  • അനുസരണം
അരമതി
  • വിശേഷണം:
  • ചൊടിപ്പുള്ള
അരമൻ
  • വളരാത്ത ധാന്യം
അരമന
  • കൊട്ടാരം
  • അരണ്മന എന്നതാണു് അരമനയായതു് (അരണ്മന നോക്കുക).
  • ‘അരുമനസദനത്തിൽഭാഗ്യസന്താനവല്ലീ
    അരമനവഴിയേചെന്നത്ഭുതശ്രീവിലാസൈ’
    — ശ്രീമദ്വിശംഖരാജവിജയം
  • ‘സൗധോസ്ത്രീരാജസദനം’ (അമരം). [സൗധം, രാജസദനം 2-ഉം, അരമനയുടെ പേർ.
  • ന്യായസ്ഥലം
അരമാനം
  • അര
അരമാൾ
  • അരക്കൂട്ടു്
  • ഇളി
അരയന്നം
  • ഒരുവക പക്ഷി
  • ‘ഹംസാസ്തുശ്വേതഗരുത
    ശ്ചക്രാംഗാമാനസൗകസഃ’
    — അമരം
  • ഹംസം, ശ്വേതഗരുത്തു്, ചക്രാംഗം, മാനസൗകസ്സ് ഇവ 4-ഉം, അരയന്നത്തിന്റെ പേർ (കാദംബം, കളഹംസം 2-ഉം, കാരന്നത്തിന്റെ പേർ.) കൊക്കും കാലും ചെമന്നും ബാക്കി മുഴുവൻ വെളുത്തും ഇരിക്കുന്ന ഹംസങ്ങൾക്കു ‘രാജഹംസങ്ങൾ’ എന്നു പേർ. ഏറെക്കുറെ ധൂമ്രനിറമുള്ള കൊക്കും കാലുമുള്ളവയും ശേഷമത്രയും വെളുപ്പോടു കൂടിയവയുമായ ഹംസങ്ങൾക്കു ‘മല്ലികങ്ങൾ’ എന്നു പേർ. കൊക്കും കാലും കറുത്തും ശരീരം വെളുത്തുമുള്ള അരയന്നങ്ങൾക്കു ‘ധാർത്തരാഷ്ട്രങ്ങൾ’ എന്നു പേർ. അരയന്നപ്പിടക്കു വരട എന്നു പറയുന്നു.
അരയൻ
  • മുക്കുവന്മാരുടെ പ്രധാനി
  • മരക്കാന്മാരുടെ പ്രമാണി
  • തെക്കോട്ടുള്ള ഒരുവക മുക്കുവവർഗ്ഗം
  • കായലരയന്മാരിൽ പ്രധാനി
  • ചെമ്പിൽ അരയൻ
  • മലയരിൽ ഒരു ഇനം
  • സ്ത്രീ:അരയി.
അരയാൽ
  • ഒരു വൃക്ഷം
  • അരശുമരം, അരശുവൃക്ഷം. തമിഴ്: അരചമരം. സംസ്കൃതം: അശ്വത്ഥം.
  • ‘ബോധദ്രുമശ്ചലദലഃപിപ്പലഃകുഞ്ജരാശനഃ’
    അശ്വത്ഥേഥ......’
    — അമരം
    .
  • ബോധദ്രുമം, ചലദലം, പിപ്പലം, കുഞ്ജരാശനം, അശ്വത്ഥം ഇവ 5-ഉം, അരയാലിന്റെ പേർ. അരയാലിന്റെ രസം മധുരകഷായവും വീര്യം ശീതവുമാണു്. ഇതു ചുട്ടുനീറൽ, രക്തദോഷം, കഫപിത്തങ്ങൾ ഇവയെ കളയും. ഇതു കൊണ്ടുള്ള കഷായം യോനിദോഷത്തെ എളുപ്പം ശമിപ്പിക്കും. അരയാൽ കായ്ക്കു അശ്വത്ഥം എന്നുപേർ. ‘എല്ലാവൃക്ഷങ്ങളിലും വെച്ചു് അശ്വത്ഥവൃക്ഷം ഞാനാകുന്നു’ എന്നു ഭഗവദ്വാക്യമുള്ളതിനാൽ വൃക്ഷങ്ങളിൽ ശ്രേഷ്ഠം അശ്വത്ഥമാകുന്നു. ഇതു് വൃക്ഷജാതിയിൽ ബ്രാഹ്മണനും ജ്ഞാനിയുമാണു്.
അരയുകാരം
  • ഉകാരം രണ്ടുപ്രകാരം ഉള്ളതിൽ ഒന്നു്
  • പല്ലു്, നാടു് എന്നിവയെപ്പോലെ അസ്ഫുടമായി ഒരു ഉൾവലിവോടുകൂടി ഉച്ചരിക്കുന്നതു്. ഇതിനു സംവൃതം എന്നു പേർ.
അരയ്ക്കുക
  • തേയ്ക്കുക
  • അമ്മിയിൽ വല്ലതും വെച്ചിട്ടു് അതിന്റെ കുഴവികൊണ്ടു് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി നേർമ്മവരുത്തുക
അരരം
  • വാതിൽ
  • അങ്ങോട്ടും ഇങ്ങോട്ടും വന്നുപോയിക്കൊണ്ടിരിക്കുന്നതു്.
  • ‘അരരംതിറവല്ലഭേ! ദ്രുത
    മടച്ചിടാതിഹമനംതെളിഞ്ഞുനീ’
    — വാതൽതിറപ്പാട്ടു്
അരരി
  • വാതിൽ
അരവു്
  • അരയ്ക്കുക
  • അരപ്പു്
അരവ
  • വിശേഷണം:
  • രവം (ഒച്ച) ഇല്ലാത്ത
അരവം
  • പാമ്പു്
  • ശബ്ദമില്ലായ്ക
അരവാശി
  • അർദ്ധം
  • പാതി
അരവിന്ദനാഭൻ, അരവിന്ദനാഭി
  • വിഷ്ണു
  • നാഭിയിൽ അരവിന്ദം (താമര) ഉള്ളവൻ.
അരവിന്ദം
  • താമരപ്പൂവു്
  • അല്ലികൾ ഉള്ളതു്, മൂർച്ചയുള്ള ഇലകൾ ഉള്ളതു്, ചക്രാംഗതുല്യങ്ങളായ ഇതളുകൾ ഉള്ളതു്, വേഗത്തിൽ ആഗ്രഹത്തെ ഉണ്ടാക്കുന്നതു് എന്നിങ്ങിനെ ശബ്ദാർത്ഥം.
അരവിന്ദാക്ഷൻ
  • വിഷ്ണു
  • താമരപ്പൂപോലെ കണ്ണുള്ളവൻ
  • സുന്ദരൻ
അരവിന്ദാക്ഷി
  • ലക്ഷ്മി
  • താമരപ്പൂപോലെ കണ്ണുള്ളവൾ
  • സുന്ദരി
അരശു
  • ഒരു വൃക്ഷം (അരചു)
അരളി
  • ഒരു വൃക്ഷം
അരളു
  • പലകപ്പയ്യാന
  • വ്യാപനശീലമത്രെ ഈ പേരിനു കാരണം.
  • പെരുമരം
  • വയ്യാഴാന്ത
അരളുക
  • ഭയപ്പെടുക
  • അരണ്ടു = ഭയപ്പെട്ടു.
  • ‘കണ്ണനുംചെന്നവൻ വായിലേപൂകുമ്പോൾ
    വിണ്ണവർതിണ്ണമരണ്ടുനിന്നു’
    — കൃഷ്ണഗാഥ
  • കുറയുക
  • ചുരുങ്ങുക
  • ചുളുങ്ങുക
അരളുകം
  • പലകപ്പയ്യാന
  • പെരുമരം
  • വയ്യാഴാന്ത
അരൾച്ച
  • പേടി
  • ഭീതി
അരാജക
  • വിശേഷണം:
  • രാജാവില്ലാത്ത
അരാജി
  • പേയത്തി എന്ന ഔഷധി
അരാതി
  • ശത്രു (നരാതിസുഖം) സുഖത്തെ കൊടുക്കാത്തവൻ എന്നർത്ഥം
അരാദ്ധി
  • കുറ്റം
  • പാപം
  • അസൂയ
അരാള
  • വിശേഷണം:
  • വളഞ്ഞ
  • ചുരുണ്ട
അരാളകേശി
  • ചുരുണ്ട തലമുടിയുള്ളവൾ
  • ‘മരാളകന്യാമിവമാനസംഗതാം
    അരാളകേശീമവലോക്യതാംസതീം’
    — ദക്ഷയാഗം കഥകളി
അരാളം
  • ചെഞ്ചല്യം
  • ദുഃഖത്തെ കൊടുക്കാത്തതു് എന്നു ശബ്ദാർത്ഥം.
  • വളഞ്ഞഭുജം
  • ബാഹു
  • മദംപിടിച്ച ആന
അരാള
  • വ്യഭിചാരിണി
  • കുലട
  • മൎയ്യാദയുള്ള സ്ത്രീ
  • അടക്കമുള്ള സ്ത്രീ
അരി
  • നെല്ലിനകത്തുള്ള കുരു
  • ചക്ക മുതലായതിനകത്തിരിക്കുന്ന കുരു
  • ശത്രു
  • വിരോധത്തെ ഗമിക്കുന്നവൻ എന്നർത്ഥം.
  • ചക്രം എന്ന ആയുധം
  • വണ്ടിയുടെ ഉരുൾ
  • ആറു് എന്ന അക്കം
  • (ശത്രുക്കൾ 6 വിധം ഉള്ളതിനാൽ — കാമം, ക്രോധം, ലോഭം, മദം, മോഹം, മത്സരം).
  • കാറ്റു്
  • പ്രഭു
  • ദൈവഭക്തിയുള്ളവൻ
  • ഹരി
  • വാനരൻ
  • ഈ പ്രയോഗം കേരളവർമ്മ രാജാവിന്റെ കാലത്തുകൂടി നടപ്പിലിരുന്നു. (അടിതോൽ എന്നപദം നോക്കുക).
അരികത്തു്
  • സമീപത്തു്
അരികു
  • സമീപം
  • അടുക്കൽ
  • വക്കു്
അരികുമണി
  • ഒരുവിധം സ്വർണ്ണമാല
അരികുവഴി
  • സമീപത്തുള്ള വഴി
അരിക്കൻ
  • ആദിത്യൻ
  • അർക്കൻ എന്നതാണു് അരിക്കൻ ആയതു്. ‘അരിക്കന്റെകുലമലങ്കരിക്കുംനിന്നുടെ’ (നളചരിതം കഥകളി).
അരിക്കാടി
  • അരികഴുകിയ വെള്ളം
  • തമിഴ്: അരിചിക്കാടി. സംസ്കൃതം: തണ്ഡുലാംബു.
അരിക്കാറരി
  • കുടകപ്പാലരി
  • കാർകോലരി
  • ചെറുപുന്നയരി
  • കൊത്തമ്പാലരി
  • ഏലത്തരി
  • വിഴാലരി
  • ഇങ്ങിനെ 6. ഇതിനു് ‘അരിയാറു്’ എന്നുള്ള പദം പ്രസിദ്ധം.
അരിക്കുക
  • അരിയിലേ കല്ലു്, എണ്ണയിലേ കല്ക്കം മുതലായവ വേർപെടുത്തുക
  • ഉറുമ്പു മുതലായവ നടക്കുകയൊ കരണ്ടു ഭക്ഷിക്കുകയൊ ചെയ്ക
  • എണ്ണ മുതലായവ അരിക്കുന്നതുകൂടാതെ ആറ്റുമണൽ മുതലായവയും അരിക്കാറുണ്ടു്.
അരിക്കൊട്ട
  • അരിവട്ടി
  • അരികഴുകുന്നതിനു വേയുടെ പൊളി മുതലായവകൊണ്ടുണ്ടാക്കുന്നതു്.
അരിഗ്രസ്ത
  • വിശേഷണം:
  • ശത്രുവിനാൽ പിടിക്കപ്പെട്ട
അരിങ്കമാല
  • കഴുത്തിലേക്കുള്ള ഒരു വിലപിടിച്ചമാല
  • കണ്ഠഭൂഷ
അരിങ്കിനാവു്
  • അപൂർവമായ കിനാവു് (സ്വപ്നം)
അരിച്ചൽ
  • വേർപെടുത്തുക
  • അരിക്കുക
  • ചെറിയ പ്രാണികളുടെ സഞ്ചാരം
അരിജീവിതം
  • പണയം
അരിജാതി
  • നെല്ലു്
  • ചോളം
  • കമ്പ
  • തിന
  • വരകു
  • ചാമ
  • ഗോതമ്പു്
  • കമ്പച്ചോളം
  • രായി മുതലായവ
അരിതാരം
  • ഒരങ്ങാടിമരുന്നു്
  • താളകം
  • സംസ്കൃതം: ഹരിതാല, തമിഴ്: അരിതാരം. ഇതിന്റെ രസം നന്നായി ചവർത്തു് മധുരിച്ചതാണു്. വിഷത്തിനു നന്നു്.
  • ‘പിഞ്ജരംപീതനംതാല
    മാലഞ്ചഹരിതാലകേ’
    — അമരം
  • പിഞ്ജരം, പീതനം, താലം, ആലം, ഹരിതാലകം, ഇവ 5-ഉം, അരിതാരത്തിന്റെ പേർ. ഇതിന്റെ ഭസ്മം ചുമ, മാന്തം, കുഷ്ഠം, വണ്ടുകടി, എലിവിഷം ഇവയ്ക്കു നന്നു്.
അരിത്രം
  • ചുക്കാൻ
  • തുഴ
  • പങ്കായം
  • ഇതുകൊണ്ടു തോണി ഗമിക്കുന്നു.
അരിധരം
  • പൊയ്ത്തലച്ചി എന്ന ഔഷധി
അരിന്തപൻ
  • ജയിക്കുന്നവൻ
അരിന്ദമ
  • വിശേഷണം:
  • ജയിക്കുന്ന
അരിന്ദമൻ
  • വിഷ്ണു
  • ശത്രുക്കളെ അടക്കുന്നവൻ
അരിന്മണി
  • മരതകം
അരിപ്പം, അരുപ്പം
  • പ്രയാസം
അരിപ്പു്
  • അരിക്കുന്ന വസ്ത്രം അല്ലെങ്കിൽ പാത്രം
  • അരിക്കുക
അരിപ്പുകൊട്ട
  • തിരുകല്ലിലിട്ടു പൊടിച്ച അരി
  • ഗോതമ്പു മുതലായവയുടെ തരിയും പൊടിയും വേർതിരിപ്പാനുള്ള ഒരു പാത്രം
  • ഇതിനു് അനേകം ദ്വാരങ്ങൾ കാണും. കെട്ടിത്തൂക്കി ആട്ടുന്നതാണു്. ചിലർ ചല്ലടമെന്നു പറയാറുണ്ടു്.
  • പര്യായപദങ്ങൾ:
    • ചാലിനി
    • തിരുള.
അരിപ്പുണ്ണു്
  • വ്രണത്തിൽ പൊങ്ങിവരുന്ന മാംസം
  • ഇതു് അരിപോലെ ഇരിക്കും.
അരിപ്പുവല
  • മീൻ പിടിക്കുന്ന ഒരു തരം വല
അരിപ്പൊടി
  • മാവുപൊടി
അരിപ്രാവു്
  • കാട്ടുപ്രാവു്
  • കൊതട്ടുപ്രാവു്
അരിപ്രം
  • വിശേഷണം:
  • പാപമില്ലാത്ത
  • കുറ്റമില്ലാത്ത
അരിമ
  • വിശേഷണം:
  • പ്രിയമുള്ള
  • പ്രയാസമുള്ള
  • ശ്രേഷ്ഠതയുള്ള
അരിമ
  • വേദം
അരിമാരൻ
  • വെള്ളക്കരിങ്ങാലി
  • പീനാറി
അരിമാവു്
  • അരി പൊടിച്ചതു്
  • ഇതു തണുപ്പാണു്. ഇതു ജലത്തിൽ കലക്കി തീയിൽ കുറുക്കി പുണ്ണിൽവെച്ചു കെട്ടിയാൽ നന്നായി ഉണങ്ങും. വങ്കാളപ്പച്ച എന്ന നഞ്ചു തിന്നാൽ ഇതു പാലിൽ കലക്കിക്കൊടുക്കുന്ന പക്ഷം ഗുണമുണ്ടാകും. വസൂരി പിടിപെട്ടു കിടക്കുന്നവരുടെ ഉഷ്ണശാന്തിക്കു് ഇതു പുറത്തു വിതറിയാൽ മതിപോലും.
അരിമേദം
  • പീനാറി
  • സഹിക്കവയ്യാത്ത ഗന്ധത്തോടുകൂടിയ കൊഴുപ്പുള്ളതു് എന്നർത്ഥം. ചിലർ കരിവേലം എന്നു പറയുന്നു. കറുത്ത കരിങ്ങാലി എന്നു വേറെ ചിലർ. വെള്ളക്കരിങ്ങാലി എന്നു മറ്റൊരഭിപ്രായം.
  • ഇതു മൂലരോഗം, വിഷം, വിസർപ്പം കാസം, ഭൂതബാധ, ശോഫം ഇവയെ ശമിപ്പിക്കും.
  • പര്യായപദങ്ങൾ:
    • വിൾഖദിരം.
അരിമ്പു്, അരിമ്പു
  • ഭംഗിക്കും ഉറപ്പിനുമായി ആഭരണങ്ങളുടെ വക്കിലും മറ്റും പൊന്നുകൊണ്ടുണ്ടാക്കി വെയ്ക്കുന്നതു്
  • പൂമൊട്ടു്
അരിമ്പാറ
  • ശരീരത്തിൽ മുളച്ചുണ്ടാകുന്ന ഒരു വക കുരു
  • ഇതു കറുത്തിരിക്കും; വേദന കാണുകയില്ല. ഉരുളക്കിഴങ്ങു പുഴുങ്ങിയ വെള്ളംകൊണ്ടു് അരിമ്പാറയുള്ള കൈ തേച്ചുകഴുകുകയോ പല പ്രാവശ്യം കൈ ആ വെള്ളത്തിൽ മുക്കുകയോ ചെയ്താൽ നശിച്ചുപോകും.
അരിമ്പുണ്ണു്
  • അരിപ്പുണ്ണു്
അരിമ്പുമണി
  • അനവധി അരുമ്പുകൾ കൂട്ടി വിളക്കിയുണ്ടാക്കുന്ന ഒരാഭരണം
അരിമ്പൊരുൾ
  • സാക്ഷാലുള്ള അർത്ഥം
അരിയ
  • വിശേഷണം:
  • വലിയ
  • അസാധാരണമായ
  • കഠിനമായ
  • പ്രയാസമുള്ള
  • ‘സുരലോകേചെന്നമരാരികളാം
    അരിയനിവാതകകവചന്മാരെ’
    — സന്താനഗോപാലം തുള്ളൽ
അരിയാറു
  • കുടകപ്പാലരി മുതലായി ആറുവിധം അരികൾ
  • ‘അരിക്കാറരി’ എന്നതു നോക്കുക.
  • ശരീരത്തിലുള്ള കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം ഈ ആറു ശത്രുക്കൾ
അരിയിട്ടുവാഴ്ച
  • രാജാക്കന്മാരുടെ കിരീടധാരണസംബന്ധമായ ഒരു ശുഭക്രിയ
  • ഈ ക്രിയയിൽ കുറച്ചു അരിയും പൂവും കൂടെ എടുത്തു് അവരുടെ ശിരസ്സിൽ ഇടുക പതിവാണു്.
അരിയുന്നു
  • കണ്ടിക്കുന്നു
  • നുറുക്കുന്നു
  • കൊയ്യുന്നു
  • ചെത്തുന്നു
അരിവെയ്പുകാരൻ
  • അരിയും കറിയും പാകംചെയ്യുന്നവൻ
  • ആരാളികൻ, ആന്ധസികൻ, സൂദൻ, ഔദനികൻ, ഗുണൻ ഇവ 5-ഉം പര്യായങ്ങൾ.
അരിവട്ടി
  • അരി കഴുകുന്നതിനും മറ്റും വേയുടെ പൊളി മുതലായവകൊണ്ടുണ്ടാക്കുന്ന ഒരു പാത്രം
അരിവാൾ
  • പുല്ലും മറ്റും അറുക്കുന്നതിനുള്ള ഒരുവിധം ആയുധം
  • വളഞ്ഞ കത്തി
  • ഇതുകൊണ്ടു അരിയുന്നതിനാൽ അരിവാൾ എന്ന പേരുണ്ടായി. ദാത്രം, ലവിത്രം 2-ഉം പര്യായങ്ങൾ.
  • തുമ്പം
  • കിളത്തുമ്പം
അരിവി, അരുവി
  • നീർച്ചാട്ടം
  • ‘അരിവിക്കു മദാംബുസമം
    ചൊരിയുന്നു മദാംബുപോലരുവി’
    — ഭാഷാഭൂഷണം
അരിശം
  • കോപം
അരിഷണ്യ
  • വിശേഷണം:
  • ഉപദ്രവിക്കാത്ത
അരിഷം
  • നില്ക്കാതെ വളരെനേരം പെയ്യുന്ന മഴ
  • ഒരു മൂലരോഗം
അരിഷ്ടകം
  • പുളിഞ്ചിമരം
അരിഷ്ടത
  • കഷ്ടത
  • വ്യസനം
  • ഭാഗ്യക്കേട്
  • ദരിദ്രത
അരിഷ്ടതാതി
  • ശുഭത്തെ ചെയ്യുന്നവൻ
അരിഷ്ടതാതി
  • വിശേഷണം:
  • ശുഭത്തെ ചെയ്യുന്ന
  • ഗുണമുള്ള
  • ശുഭമായ
അരിഷ്ടതി
  • രക്ഷ
  • സുഖം
  • തുടർച്ചയായ സൗഖ്യം
അരിഷ്ടദുഷ്ടധി
  • മരണം അടുത്തതിനാൽ ദുഷിച്ച മനസ്സോടുകൂടിയവൻ
  • മരണലക്ഷണംകൊണ്ടു ബുദ്ധികെട്ടവൻ
അരിഷ്ടൻ
  • ഒരസുരൻ
  • ബലിയുടെ പുത്രൻ
  • ഇവൻ കാളയുടെ ആകൃതിയിൽ കൃഷ്ണനോടെതിർത്തു. അദ്ദേഹം ഇവനെ കൊന്നു.
അരിഷ്ടപുരം
  • ഒരു സ്ഥലത്തിന്റെ പേർ
അരിഷ്ടഥേനൻ
  • വിഷ്ണു
  • കൃഷ്ണൻ
  • ശിവൻ
അരിഷ്ട
  • വിശേഷണം:
  • നിർദ്ദോഷമായുള്ള
  • തികവായ
  • നിശ്ചയമായ
  • ഉറപ്പായ
അരിഷ്ട
  • ദക്ഷന്റെ ഒരു പുത്രി
  • കശ്യപന്റെ ഒരു ഭാര്യ
അരിഷ്ടം
  • ശുഭം
  • ഭാഗ്യം
  • അശുഭം
  • നിർഭാഗ്യം
  • ഈറ്റില്ലം
  • പുളിഞ്ചിമരം
  • രക്ഷിക്കുന്നത് എന്നർത്ഥം. പുവ്വത്തി എന്നു തമിഴരും ശീതഫേനം എന്നു മലയാളികളും പറയുന്നു.
  • വെള്ളുള്ളി
  • അശുഭമല്ലാത്തതു് എന്നു ശബ്ദാർത്ഥം.
  • കാക്ക (കാകൻ)
  • മരണമില്ലാത്തതു് എന്നു ശബ്ദാർത്ഥം‌.
  • മോരു്
  • ദുഃഖം ഉണ്ടാകാത്തതു് എന്നർത്ഥം.
  • മരണലക്ഷണം
  • ആപത്തിനുള്ള ഒരു അടയാളം
  • ഒരു വക മദ്യം
  • ഞാറപ്പക്ഷി
  • പുളിഞ്ചി
  • വേപ്പുമരം
  • ‘അരിഷ്ടോലശുനേനിംബ
    ഫേനിലേകാകകങ്കയോഃ
    അരിഷ്ടമശുഭേതക്രേസ്മതികാഗാര
    ആസവേശുഭേമരണചിഹ്നേച’
          എന്നു മേദിനി.
അരിഷ്ടശയ്യാ
  • ഇരിക്കക്കട്ടിലിലേ ശയനം
  • ‘അരിഷ്ടശയ്യാംപരിതോവിസാരിണം’ (രഘുവംശം).
അരിഷ്ടസൂദനൻ
  • കൃഷ്ണൻ
  • വിഷ്ണു
അരിഷ്ടിക്കുക
  • കഷ്ടപ്പെട്ടു കഴിക്കുക
അരു, അരുവു
  • വക്കു്
  • വിശേഷമായ
  • ശ്രേഷ്ഠമായ
  • ‘അരുമറകളരിമയൊടു
    വകവകതിരിച്ചവർ’
    — ഭാരതം
  • അശക്യമായ
  • സൂക്ഷ്മമായ
അരു
  • ശുദ്ധഭേദകങ്ങളിൽ ഒന്നു്
  • അപൂർവ്വം എന്നായിരുന്നു ഈ വാക്കിന്റെ അർത്ഥം. ഇത് ഒരു പുരാതന വാക്കാണ്. പഞ്ചദ്രാവിഡഭാഷകളിലും കാണുന്നുണ്ട്.
അരുകു
  • വക്കു്
അരുകുക
  • കുറയുക
  • താഴുക
  • ചെറുതാവുക
അരുക്കു്
  • വിശേഷണം:
  • രുക്കു് (രോഗം) ഇല്ലാത്ത
അരുക്കു്
  • തക്കോടു (രോഗത്തോടു) കൂടാത്തവർ
അരുകൊല
  • അറുകൊല
  • കുത്തിക്കൊല്ലുക
  • നിർദ്ദയഹിംസ
അരുചി
  • ദുസ്സ്വാദ്. രുചികേടു്
  • രുചി കുറവുള്ളവർ ഭക്ഷണം കഴിക്കുന്നതിനു് അരമണിക്കൂറിനു മുമ്പേ അരക്കഴഞ്ചു് ഇഞ്ചി അല്പം ഉപ്പുകൂട്ടിതിന്നാൽ ഊണിനു നല്ല രുചി തോന്നുന്നതാണ്.
അരുജ
  • വിശേഷണം:
  • രുജ (രോഗം) ഇല്ലാത്ത
അരുജം
  • കൊന്നവൃക്ഷം
അരുണ
  • വിശേഷണം:
  • ചെമപ്പുള്ള
  • അവ്യക്തമായ ചെമപ്പുള്ള
അരുണ
  • അതിവിടയം
  • ത്രികോല്പക്കൊന്ന
  • നാല്ക്കൊപ്പക്കൊന്ന
  • കന്നി
  • മഞ്ചട്ടി
അരുണൻ
  • സൂര്യൻ
  • സഞ്ചരിക്കുന്നവൻ (ഗമിക്കുന്നവൻ) എന്നർത്ഥം.
  • സൂര്യന്റെ സാരഥി
  • അരുണനിറമുള്ളവൻ എന്നർത്ഥം. അരുണോല്പത്തി: കശ്യപപ്രജാപതിക്കു ‘കദ്രു’ എന്നും ‘വിനത’ എന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവരുടെ സൗശീല്യാദിഗുണം കണ്ടിട്ടു് അദ്ദേഹം പ്രസന്നനായി അവരോടു എന്തുവരം വേണമെന്നു ചോദിച്ചു. വീര്യബലമുള്ള നാഗസഹസ്രം വേണമെന്നു കദ്രു ഉത്തരം പറഞ്ഞു. കദ്രുസുതന്മാരെക്കാൾ വേഗമുള്ള രണ്ടു പുത്രന്മാരുണ്ടാകണമെന്നായിരുന്നു വിനതയുടെ അപേക്ഷ. രണ്ടു പേർക്കും മുട്ടയായുണ്ടാകുമെന്നും പൊട്ടാതെ സൂക്ഷിച്ചുകൊള്ളണമെന്നും കശ്യപൻ കല്പിച്ചു. അതിന്റെ ശേഷം കദ്രു ആയിരം മുട്ടയും വിനത രണ്ടു മുട്ടയും പെറ്റു. അഞ്ഞൂറു വർഷം കഴിഞ്ഞപ്പോൾ ആയിരം മുട്ടയിൽനിന്നു് ആയിരം നാഗങ്ങളുണ്ടായി. മുട്ട വിരിയാഞ്ഞു വിനത വ്യസനിച്ചു് ഒന്നിനെ കൊട്ടിയുടച്ചു. അനന്തരം അനൂരുവായി (തുടകൾ ഇല്ലാത്തവനായി) അരുണൻ ജനിച്ചു് ആകാശം പ്രാപിച്ചു. ശരീരം മുഴുവനും തീരുന്നതിനുമുമ്പു് ഈ വിധം ചെയ്യുകകൊണ്ടു് ‘കദ്രുവിനു് അടിമയായി വരുക’ എന്നു അരുണൻ മാതാവിനെ ശപിക്കയും ‘ഇരിക്കുന്ന മുട്ടയെ പൊട്ടിച്ചുകളയരുതു്’ അവൻ ഉത്ഭവിച്ചു അമ്മയുടെ ദാസ്യം തീർക്കും, ഇനി അഞ്ഞൂറുവർഷത്തെ താമസമുണ്ടു്. അവൻ ഹേതുവായിട്ടു അമ്മയ്ക്കു ഗതി ഭവിക്കും’ എന്നിങ്ങനെ ഉപദേശിക്കയും ചെയ്തശേഷം താൻ സൂര്യന്റെ സാരഥിയായി തീർന്നു. അരുണനു് ആശ്മനൻ, തമ്രൻ, അനൂരു, വിപാദൻ എന്നിങ്ങനെ പല പേരുണ്ടു്. അരുണന്റെ ഭാര്യയ്ക്കു് ശ്യേനി എന്നു പേർ. സംപാതിയും ജടായുവും അരുണനു ശ്യേനിയിൽ ഉണ്ടായവരാകുന്നു] അരുണശബ്ദത്തിനു് എരിക്കു് എന്നും അർത്ഥം ഉണ്ടു്.
അരുണം
  • ചെമപ്പു
  • വ്യക്തമല്ലാത്ത ചെമപ്പു
  • പ്രകാശം ഇല്ലാത്ത ചെമപ്പു
  • മനസ്സിനെ പ്രാപിക്കുന്നതു് എന്നർത്ഥം. ‘അവ്യക്തരാഗസ്ത്വരുണഃ’ (അമരം).
  • ചെറു ചെംകുറുഞ്ഞി
  • കൈലാസത്തിനു പടിഞ്ഞാറുള്ള (ഹിമവാന്റെ) ഒരു കൊടുമുടി
  • പുതുതായ
  • ഉദാ:അരുണതാരുണ്യൻ.
അരുണാഗ്രജൻ
  • ഗരുഡൻ
  • അരുണൻ എന്ന അഗ്രജൻ (ജ്യേഷ്ഠൻ) ഉള്ളവൻ എന്നർത്ഥം.
അരുണാത്മജ
  • യമുന
  • അരുണന്റെ (സൂര്യന്റെ) ആത്മജ (പുത്രി).
അരുണാത്മജൻ
  • ശനി
  • കർണ്ണൻ
  • സുഗ്രീവൻ
  • യമൻ
  • സാവർണ്ണിമനു – ഇവർ സൂര്യപുത്രന്മാർ
  • സംപാതി, ജടായു ഇവർ രണ്ടുപേരും
  • സൂര്യസാരഥിയായ അരുണന്റെ പുത്രന്മാർ
അരുണാർച്ചിസ്സു്
  • സൂര്യൻ
അരുണലോചനം
  • ചെമന്നകണ്ണു്
  • പ്രാവു്
അരുണാവരജൻ
  • ഗരുഡൻ
അരുണിത, അരുണീകൃത
  • വിശേഷണം:
  • ചെമപ്പുനിറമാക്കപ്പെട്ട
അരുണിമ
  • ചെമപ്പുനിറം
  • ചെമന്നനിറമുള്ള പശു
അരുണോദക
  • ഒരു നദിയുടെ പേർ
അരുണോദകം
  • ഒരു കായലിന്റെപേർ
അരുണോദയം
  • പ്രഭാതം
  • ആദിത്യൻ ഉദിപ്പാൻ തുടങ്ങുന്ന സമയം
  • ഉഷസ്സു്
അരുതു്
  • നിഷേധവാക്കു്
  • പ്രയാസമായിട്ടുള്ളതു്. ഉദാ:വിലയറിയാനരുതാകിയ രത്നം. അരിയ മുതലായ പദങ്ങൾ കാൺക.
അരുതാത്ത
  • വിശേഷണം:
  • നിഷേധിക്കപ്പെട്ട
  • വിലക്കപ്പെട്ട
  • ദോഷമുള്ള
അരുതായ്ക
  • ആവതില്ലായ്ക
  • അതൃപ്തി, ക്ഷീണത.
അരുതായ്മ
  • ആവതില്ലായ്മ
  • അതൃപ്തി
  • ക്ഷീണത.
അരുന്തപൻ
  • ദുർല്ലഭമായ തപസ്സോടുകൂടിയവൻ
അരുന്തുദ
  • വിശേഷണം:
  • അത്യുപദ്രവമുണ്ടാക്കുന്ന
  • മർമ്മത്തെ പിളർക്കുന്ന
  • വ്രണങ്ങളെ വേദനപ്പെടുത്തുന്ന
അരുന്ധതി
  • വസിഷ്ഠമഹർഷിയുടെ പത്നി
  • അമ്മ: ദേവഹുതി. അച്ഛൻ: കർളമ പ്രജാപതി. അരുന്ധതി പാതിവ്രത്യനിഷ്ഠയിൽ അതിപ്രസിദ്ധയാണു്. ഒരു നക്ഷത്രം ആകുന്നു. മരണം സമീപിച്ചിരിക്കുന്നവർ നോക്കിയാൽ ഈ നക്ഷത്രത്തെ കാണുകയില്ല. ആകാശത്തിൽ വടക്കു ദിക്കിൽ സപ്തർഷിമണ്ഡലചക്രത്തിൽ വസിഷ്ഠസമീപത്തു പ്രകാശത്തോടുകൂടി മാലാരൂപത്തിൽ അരുന്ധതി സ്ഥിതിചെയ്യുന്നു.
  • ‘അനസൂയാലോപാമുദ്രയും
    അരുന്ധതിമുമ്പാകും
    മുനിഗൃഹിണിമാരെല്ലാരും
    അനുഗൃഹ്ണന്തുനമ്മെ’
    — നളചരിതം കഥകളി
അരുമ
  • ഓമന
അരുമന
  • വിളവംകോട്ടു താലൂക്കിൽ ഒരു പകുതി
അരുമനല്ലൂർ
  • തോവാളതാലൂക്കിൽ ഒരു പകുതി
അരുമാന്ത
  • വിശേഷണം:
  • അപൂർവമായ
  • കൗതുകമുള്ള
അരുമാമറ
  • സൂക്ഷ്മവും മഹത്തുമായ വേദം
അരുമറ
  • അരു (സൂക്ഷ്മമായ) മറ (വേദം)
അരുവ
  • സുന്ദരി. (പ്രാചീനമലയാളം:)
അരുവയർ
  • സുന്ദരിമാർ
  • അരുവ എന്ന പദത്തോടുകൂടി ‘ആർ’ പ്രത്യയം ചേർന്നതാണു്. വയറുമായി യാതൊരു സംബന്ധവുമില്ല.
  • ഇരുപത്തഞ്ചുവയസ്സായ പെണ്ണു്
അരുവലർ
  • ശത്രുക്കൾ
അരുവാൾ
  • അരിവാൾ (ഈ പദംനോക്കുക.)
അരുവി, അരിവി
  • നീർച്ചാട്ടം
അരുവിക്കര
  • കൽക്കുളംതാലൂക്കിലേ ഒരു പകുതി
അരുവിയാറു
  • പർവതത്തിൽ ജലം (ഉറവു്) പുറപ്പെടുന്ന സ്ഥലത്തിൽനിന്നുമുള്ള ജലപ്രവാഹം
  • വാരിപ്രവാഹം, നിർഝരം, ഝരം ഇവ 3-ഉം പര്യായങ്ങൾ.
അരുവൈ
  • (അരിവൈ എന്ന പദത്തിന്റെ രൂപാന്തരം) ഇരുപത്തഞ്ചുവയസ്സായ പെൺ. സുന്ദരി
  • (ഈ പദത്തോടു പൂജകബഹുവചനപ്രത്യയമായ ‘ആർ’ ചേർത്താൽ അരുവയറാകും. അരുവയറിനു വയറുമായി സംബന്ധമില്ല.)
അരുഷൻ
  • സൂര്യൻ
  • സൂര്യന്റെ ചെമപ്പുകുതിര
അരുഷി
  • ഭൃഗുവിന്റെ ഭാര്യ
  • ഔർവന്റെ അമ്മ
അരുഷം
  • സൂര്യന്റെ ചെമന്നകുതിര
അരുഷ്കര
  • വിശേഷണം:
  • വ്രണത്തെ ചെയ്യുന്ന
അരുഷ്കരം
  • ചേർമരം
  • വ്രണത്തെ ചെയ്യുന്നതു് എന്നർത്ഥം.
അരുഷ്കൃത
  • വിശേഷണം:
  • മുറിപ്പെടുത്തിയ
  • വേദനപ്പെടുത്തിയ
അരുസ്സ്
  • വ്രണം
  • പുണ്ണ്
  • ചീഞ്ഞൊലിക്കുന്നതു് എന്നർത്ഥം.
അരുൾ
  • കല്പന
  • കരുണ
  • സ്നേഹം
  • ‘നാരായണനരുളാലൊരുനരകൃമി’ (ഭഗവൽഗീത).
അരുളപ്പാടു്
  • കല്പന
  • ‘അരുളപ്പാടതുകേട്ടുകിരീടി
    പുരികക്കൊടികൊണ്ടൊന്നറിയിച്ചു’
    — കൃഷ്ണാർജ്ജുനവിജയം തുള്ളൽ
അരുളിച്ചെയ്യുക
  • കല്പിക്കുക
  • പറയുക
അരുളുക
  • കല്പിക്കുക
  • പറയുക
  • കൊടുക്കുക
  • മംഗളാശംസചെയ്യുക
അരൂക്കുറ്റി
  • ചേർത്തലതാലൂക്കിലേ ഒരു പകുതി
അരൂപ
  • വിശേഷണം:
  • രൂപം
  • (ശരീരം–ആകൃതി–സൗന്ദര്യം) ഇല്ലാത്ത.
അരൂപം
  • ചുരുക്കം
അരൂപി
  • ദൈവം
  • രൂപം (ശരീരം, ആകൃതി) ഇല്ലാത്തവൻ എന്നർത്ഥം.
അരൂർ
  • ചേർത്തലതാലൂക്കിലേ ഒരുപകുതി
അരൂഷിക
  • ഒരു ക്ഷുദ്രരോഗം
  • കഫരക്തങ്ങളും കൃമിയും കോപിച്ച് തലയിൽ വ്രണമുണ്ടാകും. വളരെ മുഖങ്ങളും പഴുപ്പും കാണും.
അരേ
  • എടോ
  • ഹീനന്മാരെ സംബോധനചെയ്യുന്നതിൽ പ്രയോഗം
  • അരേ! ദുരാചാരനൃശംസകംസ! (ശ്രീകൃഷ്ണചരിതം).
അരേണുകം
  • വാൽമുളക്
  • തക്കോലം
  • സംസ്കൃതത്തിൽ ഹരേണു തമിഴിൽ–വാൽമിളക്. കടലാടി എന്നു ചിലർ പറയുന്നു. ദ്വിജ, ഹരേണു, രേണുകം, കൗന്തി, കപില, ഭസ്മഗന്ധിനി 6-ഉം, പര്യായങ്ങൾ.
അരോക
  • വിശേഷണം:
  • പ്രഭയോടുകൂടാത്ത
  • പ്രഭയില്ലാത്ത
  • രോചനം (ദീപ്തി) ഇല്ലാത്ത എന്നർത്ഥം.
അരോഗത
  • രോഗമില്ലായ്മ
അരോചകം
  • അരുചി
  • രുചികേടു്
  • ഒരു രോഗം
  • മനസ്സിന്നു് അധികമായ ഭക്ഷണം, ഭയം, ക്രോധം, ശോകം, അതിലോഭം മുതലായവകൊണ്ട് അരോചകം ഉണ്ടാകുന്നു. വാതംകൊണ്ടുള്ള അരോചകത്തിനു പല്ലുപുളിക്കും, വായ്ക്കുചവർപ്പുരസം കാണും.
അർക്കചന്ദനം
  • രക്തചന്ദനം
അർക്കജൻ
  • കർണ്ണൻ
  • ശനി
  • സുഗ്രീവൻ
  • അന്തകൻ
  • വൈവസ്വതമനു
  • ഇവർ അർക്കനിൽ (സൂര്യനിൽ) നിന്നുണ്ടായവരാകയാൽ ഈ പേർ വന്നു.
അർക്കതനയ
  • യമുനാനദി
  • യമുന സൂര്യന്റെ പുത്രിയാകയാൽ ഈ പേർ വന്നു.
അർക്കൻ
  • സൂര്യൻ
  • സർവരാലും പൂജിക്കപ്പെടുന്നവൻ എന്നർത്ഥം.
  • വിഷ്ണു
അർക്കപത്രം
  • എരിക്കില
അർക്കപാദപം
  • നിംബം (വേപ്പു്)
അർക്കപർണ്ണം
  • എരിക്ക്
  • സൂര്യനെപ്പോലെ തീക്ഷ്ണങ്ങളായ ഇലകൾ ഉള്ളതു് എന്നു ശബ്ദാർത്ഥം.
അർക്കപുത്രൻ
  • കർണ്ണൻ
  • ശനി
  • സുഗ്രീവൻ
  • അന്തകൻ
  • വൈവസ്വതമനു
അർക്കബന്ധു
  • ശാക്യമുനി
  • സൂര്യകുലത്തിൽ അവതരിച്ചതുകൊണ്ട് ഈ പേരുണ്ടായി.
അർക്കബാന്ധവൻ
  • ശാക്യമുനി
അർക്കം
  • സ്ഫടികം
  • സൂര്യകാന്തം
  • എരിക്ക്
അർക്കവല്ലഭം
  • താമര
  • ബന്ധുകം
അർക്കവാസരം
  • ഞായറാഴ്ച
അർക്കരാഗം
  • സൂര്യകാന്തക്കല്ലു്
  • കുന്നി
അർക്കവാരം
  • ഞായറാഴ്ച
അർക്കവേധം
  • താലീശപത്രം
അർക്കാന്വയം
  • സൂര്യവംശം
  • അർക്കന്റെ (സൂര്യന്റെ) അന്വയം (വംശം‌).
അർക്കാഹ്വം
  • എരിക്കു്
  • അർക്കം എന്നു പേരുള്ളതു്.
അർക്കേന്ദുസംഗമം
  • അമാവസ്യ
അർഗ്ഗളം
  • സാക്ഷ (തഴുതു) മുറുകിനിൽക്കുന്നതു് എന്നർത്ഥം
  • ‘അർഗ്ഗളബാഹുവാംരോഹിണീപുത്രനു’ (കൃഷ്ണലീല തുള്ളൽ).
അർഗ്ഗള
  • സാക്ഷ (തഴുതു)
  • ‘ഹാരഃഛിന്നോഭവതുഹരിണീ ശാബമുഗ്ധാക്ഷികാമം
    ദ്വാരാസജ്ജന്മണിമയകവാടാർഗ്ഗളാസംഗഭംഗാൽ’
അർഗ്ഗളി
  • സാക്ഷ (തഴുതു്)
അർഗ്ഗളിക
  • ചെറിയസാക്ഷ (തഴുതു്)
അർഗ്ഗളിത
  • വിശേഷണം:
  • സാക്ഷയിട്ട (തഴുതിട്ട)
അർഗ്ഗളീയ
  • വിശേഷണം:
  • സാക്ഷയെ (തഴുതിനെ) സംബന്ധിച്ച
അർഗ്ഘം
  • വില
  • പൂജാവിധി
  • ഇതുകൊണ്ടു പൂജിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
അർഗ്ഘാംശൻ
  • ശിവൻ
അർഗ്ഘ്യ
  • വിശേഷണം:
  • പൂജയ്ക്കായിക്കൊണ്ടുള്ള
  • പൂജിക്കപ്പെടത്തക്ക
അർഗ്ഘ്യ
  • നല്ല ജാതിപ്പശു
അർഗ്ഘ്യം
  • പൂജയ്ക്കായിക്കൊണ്ടുള്ള ജലം
  • വിലമതിക്കത്തക്കതു്
അർഗ്ഗ്വധം, ആരഗ്വധം
  • കൊന്നവൃക്ഷം
  • രോഗശങ്കയെയെല്ലാം കളയുന്നതെന്നു ശബ്ദാർത്ഥം.
അർച്ച
  • പൂജ
  • പ്രതിബിംബം
  • പൂജയ്ക്കായി ശില, ലോഹം മുതലായവ കൊണ്ടു നിർമ്മിക്കുന്ന പ്രതിമ
  • മറ്റുള്ളവയ്ക്കും (ഉപചാരാൽ) പറയാം.
  • നേത്രരോഗവിശേഷം
അർച്ചകൻ
  • പൂജക്കാരൻ
അർച്ചന
  • പൂജ
അർച്ചനം
  • പൂജ
  • വന്ദനം
അർച്ചനീയ
  • വിശേഷണം:
  • പൂജിക്കത്തക്ക
അർച്ചി, അർച്ചിസ്സ്
  • അഗ്നിജ്വാല
  • പൂജിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
അർച്ചിക്കുക
  • പൂജിക്കുക
അർച്ചിത
  • വിശേഷണം:
  • പൂജിക്കപ്പെട്ട
അർച്ചിതം
  • പൂജിക്കപ്പെട്ടതു്
  • നമസ്കരിക്കപ്പെട്ടതു്
അർച്ചിഷ്കണം
  • തീപ്പൊരി
അർച്ചിസ്സ്
  • അഗ്നിജ്വാല
  • പൂജിക്കപ്പെടുന്നതു് എന്നർത്ഥം.
  • സൂര്യകിരണം
  • ജ്വാല
  • ശോഭ
അർജ്ജക
  • വിശേഷണം:
  • നേടുന്ന
അർജ്ജകം
  • വെൺകഞ്ജകം
  • ആരോഗ്യത്തെ സമ്പാദിക്കുന്നതു് എന്നർത്ഥം. വെളുത്ത തുളസി എന്നും പറയുന്നുണ്ടു്. ചിലർ നല്ലതൃത്താവു് എന്നു വിളിക്കുന്നു.
അർജ്ജനം
  • സമ്പാദ്യം
അർജ്ജി, അരജി, ഹർജ്ജി
  • അപേക്ഷയേയൊ സങ്കടം, പരാതി ഇവയെയൊ എഴുതി സർക്കാരിൽ ബോധിപ്പിക്കുക
അർജ്ജിത
  • വിശേഷണം:
  • സമ്പാദിക്കപ്പെട്ട
അർജ്ജുന
  • വിശേഷണം:
  • വെളുത്ത
  • ‘പിശംഗമൗഞ്ജീയുജമർജ്ജുനച്ഛവിം’ (മാഘം).
അർജ്ജുന
  • ഒരു രാജ്യത്തിന്റെ പേർ
അർജ്ജുനകൻ
  • അർജ്ജുനനെ വന്ദിക്കുന്നവൻ
അർജ്ജുനക്കൊടി
  • ഒരു പച്ചമരുന്നു്
അർജ്ജുനൻ
  • പാണ്ഡവരിൽ മൂന്നാമത്തവൻ
  • പാണ്ഡവർ അഞ്ചുപേർ. 1. ധർമ്മപുത്രൻ. 2. ഭീമൻ. 3. അർജ്ജുനൻ. 4. നകുലൻ. 5. സഹദേവൻ. ഇവരിൽ അർജ്ജുനൻ ഇന്ദ്രനു കുന്തിയിൽ ജനിച്ചവനാകുന്നു. ദ്രോണർ ആകുന്നു അർജ്ജുനനെ അയുധവിദ്യ അഭ്യസിപ്പിച്ചതു്. ഇദ്ദേഹം ദ്രോണരുടെ പ്രിയശിഷ്യനെന്നുള്ളതു് സുപ്രസിദ്ധമാണു്. പാണ്ഡവന്മാർ അഞ്ചുപേരും കൂടിയാണു് പാഞ്ചാലിയെ ഭാര്യയാക്കി താമസിപ്പിച്ചു വന്നതു്. എന്നാൽ വിവാഹം ചെയ്തതു് അർജ്ജുനനായിരുന്നു. ഒരോവത്സരം ഒരോരുത്തനും പാഞ്ചാലിയുമായി ഗൃഹത്തിൽ താമസിക്കണമെന്നും ആ ദിവസം മറ്റുള്ള നാലുപേരിൽ ആരെങ്കിലും ആ ഗൃഹത്തിൽ വന്നാൽ ആയാൾ തീർത്ഥയാത്ര ചെയ്യണമെന്നും ഒരു നിയമം ഉണ്ടായിരിന്നു. ഇതു കുന്തിയുടേതായിരുന്നുവത്രെ. ഒരു ദിവസം അർജ്ജുനൻ പാഞ്ചാലിയുടെ താമസസ്ഥലത്തു തന്റെ ആയുധം എടുപ്പാനായി ഓടിച്ചെന്നപ്പോൾ ദ്രൗപദിയെയും ധർമ്മപുത്രരെയും ഒന്നിച്ചു കാണ്മാനിടയായി. ഇതു ഹേതുവായിട്ടു മുൻ നിശ്ചയപ്രകാരം അർജ്ജുനൻ 12 മാസം കുടുംബത്തെ വെടിഞ്ഞു സഞ്ചരിക്കേണ്ടിവന്നു. ഇദ്ദേഹം ഖാണ്ഡവവനം ദഹിപ്പിച്ചു് അഗ്നിയോടു ഗാണ്ഡീവവും, കിരാതവേഷം ധരിച്ചുവന്ന പരമേശ്വരങ്കൽ നിന്നു പാശുപതവും വാങ്ങി. അർജ്ജുനൻ ഭാരതയുദ്ധത്തിൽ ഭീഷ്മരെ കഠിനമായി മുറിവേൾപ്പിക്കയും പലരേയും തോല്പിക്കയും ജയദ്രഥനെയും കർണ്ണനെയും കൊല്ലുകയും ചെയ്തു. അർജ്ജുനനു പാഞ്ചാലിയിൽ ശ്രുതകീർത്തി, സുഭദ്രയിൽ അഭിമന്യു, ഉലൂപിയിൽ ഇരാവാൻ, ചിത്രാംഗദയിൽ ബഭ്രുവാഹനൻ ഇങ്ങിനെ നാലു പുത്രന്മാർ ഉണ്ടായിട്ടുണ്ടു്. കൃഷ്ണനെക്കാൾ മൂന്നുമാസത്തെ ഇളപ്പമുണ്ടു് അർജ്ജുനനു്. അർജ്ജുനൻ, ഫൽഗുനൻ, പാർത്ഥൻ, കിരീടി, ശ്വേതവാഹനൻ, ബീഭത്സു, വിജയൻ, ജിഷ്ണു, സവ്യസാചി, ധനഞ്ജയൻ ഇവ പത്തും അർജ്ജുനന്റെ പേരാകുന്നു.
  • ‘അർജ്ജുനഃ ഫൽഗുനഃ പാർത്ഥഃ
    കിരീടി ശ്വേതവാഹനഃ
    ബീഭത്സുർവിജയോ ജിഷ്ണുഃ
    സവ്യസാചീ ധനഞ്ജയഃ’
  • ഈ പത്തു പേരും ജപിച്ചുകൊണ്ടാൽ ഇടിഭയം ഉണ്ടാകയില്ലെന്നു ബുധവചനം. അർജ്ജുനന്റെ എല്ലാ പേരുകളും കകഭ വൃക്ഷത്തിന്റെ (നീർമരുതിന്റെ – പുല്ലു മരുതിന്റെ) പര്യായങ്ങളാകുന്നു.
  • ‘അർജ്ജുനഃ കകഭഃ പാർത്ഥ
    ശ്ചിത്രയോധീ ധനഞ്ജയഃ
    വീരാന്തകഃ കിരീടീച
    നദീസർജ്ജോപി പാണ്ഡവഃ’
    — ധന്വന്തരി

    ‘അർജ്ജുനശ്ശംബരഃ പാർത്ഥ
    ശ്ചിത്രയോധീ ധനഞ്ജയഃ
    വൈരാന്തകഃ കിരീടീച
    ഗാണ്ഡീവീ ശിവമല്ലകഃ
    സവ്യസാചീ നഭീസർജ്ജഃ
    കർണ്ണാരിഃ കരുവീരകഃ
    കെടന്തേയ ഈന്ദ്രസൂനുശ്ച
    വീരദ്രുഃ കൃഷ്ണസാരഥിഃ
    പൃഥാജഃ ഫൽഗുനോ ധന്വീ
    കകഭശ്ചൈകവിംശതിഃ’
    — രാജനിഘണ്ടു
  • കാർത്തവീര്യൻ – ഹേഹയാധിപനായ കൃതവീര്യന്റെ മകൻ
  • സാധാരണ പേർ കാർത്തവീര്യൻ. ഇദ്ദേഹത്തെ പരശുരാമൻ വധിച്ചു.
  • ഇന്ദ്രൻ
  • പര്യായപദങ്ങൾ:
    • അർജ്ജുനൻ
    • ഫൽഗുനൻ
    • പാർത്ഥൻ
    • കിരീടി
    • ശ്വേതവാഹനൻ
    • ബീഭത്സു
    • വിജയൻ
    • ജിഷ്ണു
    • സവ്യസാചി
    • ധനഞ്ജയൻ
അർജ്ജുനം
  • വെളുത്ത നിറം
  • സമ്പാദിച്ചുവെയ്ക്കുന്നതു് എന്നർത്ഥം.
  • നീർമരുതു്
  • പുല്ലു മരുതെന്നും അഭിപ്രായം കാണുന്നു. അർജ്ജുനന്റെ പേരുള്ളത് എന്നർത്ഥം.
  • തൃണഭേദം
  • സമ്പാദിക്കപ്പെടുന്നത് എന്നു ശബ്ദാർത്ഥം.
  • വെള്ളി
  • സ്വർണ്ണം
  • ഒരു നേത്രരോഗം
  • [വേദന കൂടാതേയും മിനുപ്പോടുകൂടിയും മുയലിന്റെ ചോരപോലെ രക്തവർണ്ണമായുള്ള ഒരു ബിന്ദു കണ്ണിന്റെ ശുക്ലമണ്ഡലത്തിങ്കൽ ഉണ്ടാകും. ഇതത്രേ ആർജ്ജൂനം.
അർജ്ജുനി
  • പശു
  • ഒരു വക സർപ്പം
  • ഉഷ (അനിരുദ്ധന്റെ ഭാര്യ)
  • ഒരു നദി (കരതോയ)
  • അർജ്ജുനന്റെ പുത്രൻ
  • മിക്കവാറും വെളുത്ത നിറമുള്ളവൻ
അർജ്ജുനോപമം
  • തേക്കു വൃക്ഷം
അർണ്ണ
  • ഒരു നദി
അർണ്ണപോതം
  • വള്ളം
  • കപ്പൽ
അർണ്ണം
  • തേക്കു മരം
അർണ്ണവകാഞ്ചി
  • ഭൂമി
അർണ്ണവം
  • സമുദ്രം
  • ജലമുള്ളത്
  • ‘കർണ്ണസുയോധനഭീഷ്മാദികളാം
    അർണ്ണവമാശുകടപ്പാൻനല്ലൊരു’
    — കിരാതം തുള്ളൻ
അർണ്ണവമന്ദിരൻ
  • വിഷ്ണു
  • വരുണൻ
അർണ്ണവമലം
  • കടൽനുര
അർണ്ണവോൽഭവ
  • ലക്ഷ്മി
അർണവോത്ഭവൻ
  • ചന്ദ്രൻ
അർണവോത്ഭവം
  • അഗ്നിജാരവൃക്ഷം
അർണ്ണസ്സ്
  • ജലം
  • പൊയ്ക്കൊണ്ടിരിക്കുന്നത് എന്നർത്ഥം
  • ഇരുവേലി
അർണ്ണോജഭവൻ
  • ബ്രഹ്മാവ്
  • താമരയിൽ ഉണ്ടായവൻ എന്നർത്ഥം.
അർണ്ണോജം
  • താമര
  • ജലത്തിലുണ്ടായതു്.
അർണ്ണോദം
  • മേഘം
  • മുത്തങ്ങ
അർണ്ണോരുഹം
  • താമര
  • ജലത്തിൽ മുളച്ചത്.
അർണ്ണോരുഹാക്ഷൻ
  • വിഷ്ണു
  • താമരപോലെയിരിക്കുന്ന കണ്ണോടുകൂടിയവൻ.
അർത്തഗളം
  • നീലക്കുറിഞ്ഞി
അർത്തന
  • വിശേഷണം:
  • ദുഷിക്കുന്ന
  • നിന്ദിക്കുന്ന
  • ദുഃഖമുള്ള
  • ദുഃഖിച്ച
അർത്തനം
  • ജുഗുപ്സ (ലജ്ജ)
  • ആക്ഷേപം
അർത്തി
  • പീഡ
  • വില്ലിന്റെ അഗ്രഭാഗം
  • ഹിംസിക്കുന്നത് എന്നർത്ഥം.
അർത്ഥദാപനം
  • കടം വാങ്ങിക്കൊടുത്ത അർത്ഥത്തെ മടക്കി കൊടുപ്പിക്കുന്നത്
അർത്ഥദൂഷണം
  • ദുർവ്യയം
  • അധികച്ചെലവ്
  • കോപജമായ ദോഷം, അർത്ഥദൂഷണം സപ്തവ്യസനങ്ങളിൽ ഒന്നാകുന്നു.
  • അർത്ഥത്തിൽ ദോഷം കണ്ടു പിടിക്കുക
  • അന്യന്റെ വസ്തുവെ നശിപ്പിക്കുക
അർത്ഥന
  • യാചന
  • അപേക്ഷ
അർത്ഥനിർദ്ദേശം
  • പൊരുൾതിരിപ്പ്
അർത്ഥപതി
  • കുബേരൻ
  • മഹാരാജാവു്
അർത്ഥപരീക്ഷ
  • അർത്ഥനിർണ്ണയം ചെയ്ക
  • വഴിപോലെ കണക്കു നോക്കുക
  • ചർച്ച, സംഖ്യ, വിചാരണ ഇവ 3-ഉം, പര്യായങ്ങൾ (പ്രമാണംകൊണ്ടുള്ള അർത്ഥപരീക്ഷ എന്നു താല്പര്യം).
അർത്ഥപലിശ
  • ഉഭയം
അർത്ഥപൗനരുക്ത്യ
  • പറയാതെ തന്നെ സിദ്ധിക്കുന്ന അർത്ഥത്തെ എടുത്തു പറയുക
  • ഉദാ:വെള്ളം ദാഹിക്കുന്നു, വയറു വിശക്കുന്നു മുതലായവ.
അർത്ഥപ്രയോഗം
  • ധനം കൊടുത്തു പലിശ വാങ്ങി കാലക്ഷേപം കഴിക്കുക
അർത്ഥബന്ധം
  • വാക്കുകളെ അടുക്കുക
അർത്ഥം
  • ധനം
  • യാചിക്കപ്പെടുന്നതു് എന്നർത്ഥം.
  • ശബ്ദംകൊണ്ടു പറയപ്പെടുന്നതു്
  • നിവൃത്തി
  • പ്രയോജനം
  • വസ്തുതത്വം
  • കൃതികളിൽ ഒരു വിഭാഗം
അർത്ഥലോലുപ
  • വിശേഷണം:
  • ദുരാഗ്രഹമുള്ള
അർത്ഥവത്തു്
  • വിശേഷണം:
  • ധനമുള്ള
  • ബുദ്ധിയുള്ള
  • സാരമുള്ള
  • ജയമുള്ള
  • ഉപയോഗമുള്ള
അർത്ഥവാൻ
  • ധനവാൻ
  • മനുഷ്യൻ
അർത്ഥവിചാരം
  • അർത്ഥത്തെക്കുറിച്ചുള്ള ഓർമ്മ
അർത്ഥവിജ്ഞാനം
  • അർത്ഥത്തെക്കുറിച്ചുള്ള അറിവു്
അർത്ഥവ്യക്തി
  • കാവ്യഗുണങ്ങളിൽ ഒന്നു്
  • വസ്തുസ്വഭാവം സ്ഫുടമായിരിക്കുന്നതു്.
അർത്ഥശാസ്ത്രം
  • അർത്ഥമെന്ന പുരുഷാർത്ഥത്തിനു് ഉപയോഗിയായ ശാസ്ത്രം
  • അർത്ഥം = ഭൂമി, ധനം മുതലായതു്. ഇവയെക്കുറിച്ചുള്ളശാസ്ത്രം അർത്ഥശാസ്ത്രം. ഇതു് അറിഞ്ഞിരുന്നെങ്കിലത്രേ ഭൂമി മുതലായ സ്വത്തുക്കളെ പരിപാലിപ്പാൻ കഴികയുള്ളു.
അർത്ഥസാധനം
  • വേപ്പ്
അർത്ഥാഗമം
  • ധനലാഭം
അർത്ഥാഗ്രഹം
  • ധനത്തിലുള്ള താൽപര്യം
അർത്ഥാഗ്രഹി
  • ധനത്തിലിച്ഛയുള്ളവൻ
അർത്ഥാതിദർപ്പം
  • ധനം മുതലായതിനാലുണ്ടായ ഗർവം
അർത്ഥാതുരൻ
  • ധനേച്ഛകൊണ്ടു ക്ഷീണിച്ചവൻ
അർത്ഥാന്തരന്യാസം
  • ഒരലങ്കാരം
  • ‘പ്രസ്തുതമായ സാമാന്യത്തെ സമർത്ഥിപ്പാൻ വേണ്ടി അപ്രസ്തുതമായ വിശേഷത്തേയൊ, മറിച്ചു പ്രസ്തുതമായ വിശേഷത്തിനു വേണ്ടി അപ്രസ്തുതമായ സാമാന്യത്തെയൊ കഥിക്കുന്നതു്.’
  • (ഭാഷാഭൂഷണം)
അർത്ഥാന്തരം
  • മറ്റൊരർത്ഥം
അർത്ഥാപത്തി
  • ഒരലങ്കാരം
  • ‘ഒരു കാര്യത്തിന്റെ ഉൽപ്പത്തിയിൽ അതിനെ സംബന്ധിച്ചു് മറ്റൊരു കാര്യത്തിന്റെ നിഷ്പത്തി അർത്ഥസിദ്ധമായി വരുക.’
  • (ഭാഷാഭൂഷണം)
അർത്ഥാർത്ഥി
  • അർത്ഥത്തെ യാചിക്കുന്ന
അർത്ഥാലങ്കാരം
  • അലങ്കാരത്തിൽ ഒരു പിരിവു്
  • മറ്റൊന്നു ശബ്ദാലങ്കാരം.
അർത്ഥി
  • യാചകൻ
  • ധനം കൈവശമില്ലാത്തവൻ എന്നു പദാർത്ഥം.
  • ധനമുള്ളവൻ
  • രാജസേവൻ
അർത്ഥികൻ
  • വിളിച്ചുപറയുന്നവൻ
  • കാവൽക്കാരൻ
  • ഭൃത്യൻ
  • ഊണുസമയത്തെയും ഉറക്കസമയത്തെയും പാട്ടുപാടി അറിയിക്കുന്നതാണു് ഇവന്റെ തൊഴിൽ.
അർത്ഥിക്കുക
  • യാചിക്കുക; അപേക്ഷിക്കുക
അർത്ഥിത
  • വിശേഷണം:
  • യാചിക്കപ്പെട്ട
അർത്ഥിതം
  • ആഗ്രഹം
അർത്ഥൗകസ്സു്
  • ഭണ്ഡാഗാരം
അർത്ഥ്യ
  • വിശേഷണം:
  • അർത്ഥിക്കത്തക്ക
  • യാചിക്കത്തക്ക
  • ധനമുള്ള
  • ശരിയായ
  • ബുദ്ധിയുള്ള
അർത്ഥ്യൻ
  • അർത്ഥത്തോടുകൂടിയവൻ
  • ധൈര്യമുള്ളവൻ
അർത്ഥ്യം
  • കന്മദം
  • രോഗികൾ യാചിക്കുന്നതു് എന്നർത്ഥം.
അർദ്ദന
  • കൊല
  • ഉപദ്രവം
  • പീഡ
  • ദുഃഖം
  • യാചന
അർദ്ദനൻ
  • കൊല്ലുന്നവൻ; പീഡിപ്പിക്കുന്നവൻ
അർദ്ദനം
  • പീഡ
  • ദുഃഖം
  • കൊല
  • യാചിക്കുക
അർദ്ദനി
  • രോഗം
  • അഗ്നി
  • യാചന
അർദ്ദിക്കുക
  • ഉപദ്രവിക്കുക
  • കൊല്ലുക
  • യാചിക്കുക
അർദ്ദിത
  • വിശേഷണം:
  • ഉപദ്രവിക്കപ്പെട്ട
  • ദുഃഖിപ്പിക്കപ്പെട്ട
  • കൊല്ലപ്പെട്ട
  • യാചിക്കപ്പെട്ട
അർദ്ദിതം
  • ഉപദ്രവിക്കപ്പെട്ടതു്
  • ദുഃഖിപ്പിക്കപ്പെട്ടതു്
  • കൊല്ലപ്പെട്ടതു്
  • യാചിക്കപ്പെട്ടതു്
  • കോട്ടവാതം
  • [അർദ്ദിതം — എന്ന വാതവ്യാധിക്കു മുഖത്തിന്റെ പകുതിഭാഗത്തിനു കോട്ടം ഭവിക്കും. കഴുത്തിനും കോട്ടം ഉണ്ടാകും, തലവീർക്കും, വാക്കുപുറപ്പെടുകയില്ല ഇത്യാദി ലക്ഷണങ്ങൾ.
അർദ്ധകേതു
  • രുദ്രൻ
അർദ്ധക്ഷൗരം
  • തല ഒഴിച്ചുള്ള ക്ഷൗരം
അർദ്ധഗംഗ
  • കാവേരി
അർദ്ധഗ്രാസം
  • തികയാത്ത ഭക്ഷണം
അർദ്ധചന്ദ്ര
  • വിശേഷണം:
  • പാതിച്ചന്ദ്രനെപ്പോലെയുള്ള
അർദ്ധചന്ദ്ര
  • നാല്ക്കൊപ്പക്കൊന്ന
  • അർദ്ധചന്ദ്രാകൃതിയിലുള്ള ഇലയോടുകൂടിയതു് എന്നർത്ഥം.
അർദ്ധചന്ദ്രൻ
  • പാതിച്ചന്ദ്രൻ
അർദ്ധചന്ദ്രം
  • വ്യാകരണത്തിൽ സംവൃതോകാരത്തിനുള്ള അടയാളം
അർദ്ധചന്ദ്രാകാരം, അർദ്ധചന്ദ്രാകൃതി
  • അർദ്ധചന്ദ്രനെപ്പോലെയുള്ളതു്
അർദ്ധതൂരം
  • ഒരുവക വാദ്യം
അർദ്ധനാരായണൻ
  • വിഷ്ണുവിന്റെ ഒരു രൂപം
അർദ്ധനാരീശൻ, അർദ്ധനാരീശ്വരൻ
  • ശിവൻ
  • പകുതി സ്ത്രീയും പകുതി പുരുഷനുമായുള്ള ശിവന്റെ രൂപം.
അർദ്ധനാവം
  • തോണിയുടെ നേർപകുതി (സ്ഥലത്തിന്റെ പേർ)
  • നാവിന്റെ (തോണിയുടെ) അർദ്ധം. (പകുതി). [അകമ്പടിക്കാർക്കും രക്ഷികൾക്കുമായിട്ടു തോണിയുടെ നേർപകുതി കൊടുത്തതിന്റെശേഷം വിവാഹംചെയ്തവനേയും പത്നിയേയും ഔപാസനാഗ്നിയേയും ശേഷം പകുതി സ്ഥലത്തിരുത്തേണ്ടതാണെന്നുള്ള ഗൃഹ്യവചനത്തിൽ ഈശബ്ദം പ്രയോഗിച്ചു കാണുന്നു – ‘പുരോഗാമിഭ്യഃപൃഷ്ഠരക്ഷിഭ്യശ്ചാർദ്ധനാവംപ്രകല്പ്യവധൂവരമഗ്നിഞ്ചാസ്ഥാപയതി’.
അർദ്ധനിശ
  • പാതിരാത്രി
അർദ്ധപഞ്ചാശത്തു്
  • ഇരുപത്തഞ്ചു് (25)
അർദ്ധപാദിക
  • വിശേഷണം:
  • അരപാദമുള്ള
അർദ്ധപാരാവതം
  • ഒരുവക പ്രാവു്
അർദ്ധം
  • നേർപകുതി
  • കൂട്ടമായതിനെ വേർതിരിക്കുന്നതു് എന്നർത്ഥം.
  • ശകലം
അർദ്ധമാണവം, അർദ്ധമാണവകം
  • കഴുത്തിൽ കെട്ടുന്നതും പന്ത്രണ്ടു് ഇഴയുള്ളതുമായ ഒരാഭരണം (മുത്തുമാല)
അർദ്ധമൗലി
  • ശിവൻ
അർദ്ധരഥൻ
  • യുദ്ധത്തിൽ ധീരത ഇല്ലാത്തവൻ
  • ഒരു തേരാളിയുടെ സാമർത്ഥ്യമില്ലാത്ത മറ്റൊരുവനൊന്നിച്ചു രഥത്തിൽഇരുന്നു യുദ്ധംചെയ്യുന്നവൻ (യോദ്ധാവു്)
അർദ്ധരാത്ര
  • രാത്രിയുടെ മദ്ധ്യകാലം
അർദ്ധരാത്രാർദ്ധദിവസം
  • സമരാത്രി
  • രാപ്പകൽ ഒരുപോലെ ഇരിക്കുന്ന കാലം
അർദ്ധരാത്രി
  • പാതിരാത്രി
  • പര്യായപദങ്ങൾ:
    • അർദ്ധരാത്രം
    • നിശീഥം.
അർദ്ധർച്ചം
  • ഋക്കിന്റെ പകുതി
  • വേദത്തിൽ ഒരു വാക്യത്തിന്റെ പകുതി.
അർദ്ധലക്ഷ്മീഹരി
  • അർദ്ധരൂപം ലക്ഷ്മിയുടേതായിട്ടുള്ള ഹരി
അർദ്ധവില്വം
  • ഒരു കഷായം
  • ശോഫത്തിനും ശോധനക്കുറവിനും നന്നു്.
അർദ്ധവൃദ്ധ
  • അമ്പതുവയസ്സുചെന്ന ഭർത്താവുമരിച്ചു് കാഷായവസ്ത്രം ധരിച്ചിരിക്കുന്നവൾ
അർദ്ധശതം
  • അമ്പതു് (5൦)
അർദ്ധശഫരം
  • ഒരു വക മത്സ്യം
അർദ്ധസമവൃത്തം
  • (ഛന്ദശ്ശാസ്ത്രത്തിൽ) ഒരു പദ്യത്തിന്റെ പ്രഥമതൃതീയപാദങ്ങൾക്കും ദ്വിതീയചതുർത്ഥപാദങ്ങൾക്കും ലക്ഷണം ഒന്നാകുന്നതു്
  • ‘ജനനമരണമെന്നതിജ്ജനാനാ
    മനുഭവമെന്നതിനെന്തെടോവിവാദം
    മരണദിവസവുംശിരസ്സിലാക്കി
    ദ്ധരണിതലംപ്രവിശന്തിമാനുഷന്മാർ’
    — ശ്രീകൃഷ്ണചരിതം
അർദ്ധസീരി
  • പകുതിവിളവു തന്റെ വേലയ്ക്കു വകവച്ചെടുക്കുന്ന കൃഷിക്കാരൻ
അർദ്ധഹാരം
  • പന്ത്രണ്ടു ഇഴയുള്ള മുത്തുമാല
  • പാതിരുദ്രാക്ഷവും പാതിമുത്തും കൂടിയമാല
  • അറുപത്തിനാലു മുത്തു കോർത്തമാല
അർദ്ധാർദ്ധം
  • പകുതിയിൽ പകുതി
അർദ്ധാസനസ്ഥ
  • വിശേഷണം:
  • പകുതിസ്ഥലത്തിരുന്ന
അർദ്ധാസനം
  • മാനിച്ചുകൂടെ ഇരുത്തുക
അർദ്ധി, അർദ്ധിക
  • വിശേഷണം:
  • പകുതിക്കവകാശമുള്ള
അർദ്ധിക്കുക
  • പകുതിയാക്കുക
അർദ്ധോൽഗതം
  • പകുതി പറയപ്പെട്ടതു്
അർദ്ധോദയം
  • പകുതി ഉദിക്കുക
  • ഒരു പുണ്യദിനം
  • കറുത്തവാവും, തിങ്കളാഴ്ചയും, തിരുവോണവും, വ്യതീപാതയോഗവും ചേർന്നദിവസം.)
അർദ്ധോദിത
  • വിശേഷണം:
  • പകുതി ഉദിച്ച
  • പകുതി പറയപ്പെട്ട
അർദ്ധോരുകം
  • സ്ത്രീകളുടെ അരമാത്രം മറയ്ക്കുന്നവസ്ത്രം
  • സ്ത്രീകൾ തുടയുടെ നടുവുവരെ ഉടുക്കുന്നവസ്ത്രം
  • ചല്ലടം
  • തുടയുടെ പകുതിയിൽ ശോഭിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • പര്യായപദങ്ങൾ:
    • ചണ്ഡാതകം.
അർദ്ധ്യ
  • വിശേഷണം:
  • പാതിയെസംബന്ധിച്ച
  • വർദ്ധിപ്പിക്കത്തക്ക
അർപ്പണം
  • വെയ്ക്കുക
  • കൊടുക്കുക
അർപ്പിക്കുന്നു
  • വെയ്ക്കുന്നു
  • കൊടുക്കുന്നു
അർപ്പിത
  • വെയ്ക്കപ്പെട്ട
  • കൊടുക്കപ്പെട്ട
അർബുദി, അർബുദൻ
  • സർപ്പരൂപിയായ ഒരസുരൻ
  • ഇവനെ ഇന്ദ്രൻ കൊന്നു.
അർബുദം
  • പത്തുകോടി എന്ന സംഖ്യ
  • വ്യാധിവിശേഷം
  • പശ്ചിമ ഇൻഡ്യയിലുള്ള ഒരു പർവതം
അർഭക
  • വിശേഷണം:
  • ചെറുതായ
അർഭകൻ
  • കുട്ടി
  • കുഞ്ഞു്
  • പൈതൽ
  • വളർത്തപ്പെടുന്നതുകൊണ്ടു് അല്ലെങ്കിൽ അമ്മയെ ആശ്രയിച്ചു ഗമിക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി.
  • മൂഢൻ
അർഭകം
  • ആനയുടെ ഒരു മർമ്മം
അർമ്മക
  • വിശേഷണം:
  • മെലിഞ്ഞ
  • ഉണങ്ങിയ
അർമ്മം
  • നേത്രരോഗവിശേഷം
  • ഒരുവൻ പോകേണ്ടതായ ദേശം (ഗന്തവ്യദേശം)
  • ശ്മശാനഭൂമി
അര്യ
  • വിശേഷണം:
  • മഹത്തായുള്ള
  • ശ്രേഷ്ഠമായുള്ള
  • മാന്യമായ
  • യോഗ്യമായ
അര്യൻ
  • പ്രഭു
  • ശ്രേഷ്ഠൻ
  • വൈശ്യൻ
  • ഗമിക്കുന്നവൻ എന്നർത്ഥം.
അര്യമാവു്
  • സൂര്യൻ
  • അസ്തമനപർവതത്തിലേക്കു ഗമിക്കുന്നവൻ, ഗമനശീലൻ എന്നിങ്ങനെ ശബ്ദാർത്ഥം.
അര്യ
  • പ്രഭ്വി
  • ശ്രേഷ്ഠ
  • വൈശ്യ സ്ത്രീ
അര്യാണി
  • വൈശ്യജാതിയിൽ പിറന്നവൾ
അര്യി
  • വൈശ്യന്റെ ഭാര്യ
അർപ്പാ(വു)
  • കുതിര
  • ഗമിക്കുന്നതു എന്നർത്ഥം.
  • നിന്ദിക്കപ്പെട്ടതു്
  • കൂട്ടത്തിൽനിന്നു് പിരിഞ്ഞുപോകുന്നതു് എന്നർത്ഥം. അപകർഷത്തെ ഗമിക്കുന്നതു് എന്നുമാകാം
  • ചന്ദ്രന്റെ പത്തുകുതിരകളിൽ ഒന്നു്
  • ചൊട്ടച്ചാൺ
  • ദൈത്യരുടെ വാഹനം (പകുതി കുതിരയും പകുതി പക്ഷിയും)
അർവാ(വു്)
  • അധമൻ
  • ഇന്ദ്രൻ
അർവാവസു
  • സൂര്യന്റെ ഒരു രശ്മി
  • രൈഭ്യൻ എന്ന ഋഷിയുടെ ഒരു പുത്രന്റെ പേർ
  • ദേവകളുടെ ഹോതാവു്. ഭരദ്വാജമഹർഷിയുടെ പുത്രനും യാഗത്തിൽ നിന്നുത്ഭവിച്ച ഒരു രാക്ഷസനാൽ കൊല്ലപ്പെട്ടവനുമായ യവക്രീതനേയും, യവക്രീതന്റെ ചിതയിൽ കയറി മരിച്ച ഭരദ്വാജനേയും പരാവസുവിനാൽ കൊല്ലപ്പെട്ട രൈഭ്യനേയും അർവാവസുവിന്റെ ഭക്തിനിമിത്തം ദേവകൾ ജീവിപ്പിച്ചു.
അർവ്വതി
  • പെൺകുതിര
  • തായ്ക്കിഴവി
  • ദൂതി
  • കൂട്ടിക്കൊടുക്കുന്ന സ്ത്രീ
അർവ്വശ
  • വിശേഷണം:
  • വേഗമുള്ള
അർവ്വാൿ
  • കീഴായ കാലത്തിങ്കൽ
  • കീഴായ ദേശത്തിങ്കൽ
  • കീഴായ കാലത്തിലോ ദേശത്തിലോ ഭവിച്ചതു്
  • പിമ്പിൽ
അർവ്വാൿ
  • വിശേഷണം:
  • പിന്നാലെ വരുന്ന
അർവ്വാംഗൻ
  • തല കുമ്പിട്ടവൻ
അർവ്വാചീനൻ
  • പിന്നീടുള്ളവൻ
  • ഇക്കാലത്തുള്ളവൻ
അർവ്വുകർ
  • ദക്ഷിണഭാരതത്തിലെ ഒരു ജാതിക്കാർ
  • മഹാഭാരതത്തിൽ സഹദേവൻ ജയിച്ചു് എന്നു പറയുന്നവരാണു്.
അർശം
  • നഷ്ടം
  • ചേതം
  • ഉപദ്രവം
അർശസ്സ്
  • മൂലക്കുരു
  • മൂലരോഗം
  • ഉണ്ടായാൽ ഉടൻ ഗുദത്തിലെല്ലാം പരക്കുന്നതു് എന്നർത്ഥം, ശത്രുക്കൾക്കു സമം പ്രാണികളെ കൊല്ലുന്നതു് എന്നുമാകാം.
  • പര്യായപദങ്ങൾ:
    • ദുർന്നാമകം.
അർശസൻ
  • മൂലരോഗമുള്ളവൻ
അർശോഘ്നം
  • ചേനാ
  • കാട്ടുചേനാ
  • അർശസ്സിനെ ഹനിക്കുന്നതു് എന്നർത്ഥം. [അർശോഘ്നം, സൂരണം, കന്ദം ഈ മൂന്നും ചേനയുടെ സാമാന്യവാചകമാണെന്നും അർശസ്സ് എന്ന രോഗത്തെ ഹനിപ്പാൻ കാട്ടുചേനയ്ക്കാണു് കൂടുതൽ സാമർത്ഥ്യമെന്നും ഓഷധിനിഘണ്ടു പ്രസ്താവിക്കുന്നു.
അർശോരോഗയൂതൻ
  • അർശസ്സുള്ളവൻ
അർഷണം
  • ഗമനം
  • അനക്കം
അർഹ
  • വിശേഷണം:
  • യോഗ്യമായ
അർഹ
  • പൂജ
അർഹത
  • യോഗ്യത
അർഹൻ
  • യോഗ്യൻ
  • ഇന്ദ്രൻ
  • വിഷ്ണു
അർഹതൻ
  • ബുദ്ധൻ
  • ശിവൻ
അർഹണാ, അർഹണം
  • പൂജാ
  • ബഹുമാനം
അർഹണീയ
  • വിശേഷണം:
  • പൂജിക്കത്തക്ക
അർഹവർണ്ണൻ
  • ഒറ്റുകാരൻ
അർഹിത
  • വിശേഷണം:
  • നമസ്കരിക്കപ്പെട്ട
അല
  • ഒരു ധാതു
  • ഈ ധാതുവിനു (മലയാളത്തിൽ) തെണ്ടിനടക്കുക എന്നർത്ഥം.
അല
  • സമുദ്രത്തിലെ തിര
  • ദുഃഖം
അലകടൽ
  • തിരകളോടുകൂടിയ സമുദ്രം
അലകു്
  • കമുകിന്റെയും മറ്റും കീറു്
  • വാരി
  • പിച്ചാത്തി മുതലായതു പിടിക്കുന്നതിന്റെ മേൽവശം
അലക്കു്
  • വസ്ത്രങ്ങൾ അടിച്ചുകഴുകി വെളുപ്പിക്ക
  • തല്ലുക
  • അടിക്കുക
  • അലക്കിയ ഇണപ്പുടവയ്ക്കു് ‘ഉൾഗമനീയം’ എന്നും അലക്കിയ പട്ടിനു് ‘ധൗതകൗശെയം’ എന്നും പേർ.
അലക്കുക
  • മുണ്ടു അടിച്ചുകഴുകി വെളുപ്പിക്കുക
  • തല്ലുക
  • അടിക്കുക
അലക്കുകാരൻ
  • വെളുത്തേടൻ
  • അലക്കുന്നവൻ
അലക്തം(കം)
  • അരക്കു
  • ചെമ്പരത്തിച്ചാറു്
  • കാൽവിരലുകൾ ഇതുകൊണ്ടു് അലങ്കരിക്കുന്നതിനാൽ ഈ പേർ വന്നു. അരക്കുതന്നെയാണു് ചെമ്പഞ്ഞിച്ചാറായിട്ടും മറ്റും ഉപയോഗിക്കാറുള്ളതു്.
  • ‘സാലക്തകേനനവപല്ലവകോമളേന’
    — അമരുകശതകം
അലക്ഷണ
  • വിശേഷണം:
  • രൂപമില്ലാത്ത
  • ഭംഗിയില്ലാത്ത
  • അടയാളമില്ലാത്ത
  • ഗുണമില്ലാത്ത
അലക്ഷിത
  • വിശേഷണം:
  • കാണപ്പെട്ടതല്ലാത്ത
  • അടയാളമിടപ്പെട്ടതല്ലാത്ത
അലക്ഷിതൻ
  • കാണപ്പെടാത്തവൻ
അലക്ഷ്മി
  • അഭാഗ്യം
  • അഴുക്കു്
  • വൃത്തികേടു്
അലക്ഷ്മീ
  • നരകദേവത
  • ജ്യേഷ്ഠാഭഗവതി
അലക്ഷ്മീക
  • വിശേഷണം:
  • ഭാഗ്യക്കേടുള്ള
  • വൃത്തിയില്ലാത്ത
അലക്ഷ്മീവത്തു്
  • വിശേഷണം:
  • ലക്ഷ്മിയില്ലാത്ത
അലക്ഷ്യ
  • വിശേഷണം:
  • ലക്ഷ്യം (കാണപ്പെടത്തക്കതു്) അല്ലാത്ത
  • തിരിച്ചറിയാവതല്ലാത്ത
  • തെളിഞ്ഞിട്ടില്ലാത്ത
അലക്ഷ്യം
  • കാണപ്പെടായ്ക
  • അടയാളമില്ലായ്ക
  • ലാക്കില്ലായ്ക
  • വകവയ്ക്കാത്ത സ്ഥിതി
അലംകരണം
  • ആഭരണം
  • അലങ്കരിക്കുക എന്നർത്ഥം.
അലംകരിക്കുക
  • ആഭരണങ്ങൾ മുതലായവ അണിയുക
  • വിതാനിക്കുക
  • പട്ടുവിതാനം മുതലായവ ചെയ്ക
അലംകരിഷ്ണു
  • അലംകരിക്ക ശീലമായവൻ
അലങ്കർത്താവു്
  • അലങ്കരിക്ക ശീലമായിട്ടുള്ളവൻ
  • പരിപൂർണ്ണമാക്കിച്ചെയ്യുന്നവൻ എന്നർത്ഥം.
അലങ്കർമ്മീണൻ
  • വ്യാപാരശക്തിയുള്ളവൻ
  • ക്രിയകൾ ചെയ്യുന്നതിനു സാമർത്ഥ്യമുള്ളവൻ
അലങ്കാരചതുഷ്ടയം
  • നക്ഷത്രങ്ങൾക്കു ചന്ദ്രൻ
  • സ്ത്രീകൾക്കു ഭർത്താവു്
  • ഭൂമിക്കു രാജാവു്
  • എല്ലാവർക്കും വിദ്യ ഇങ്ങനെ നാലു്
അലങ്കാരചിത്രിതം
  • അലങ്കാരങ്ങൾകൊണ്ടു് നാനാവർണ്ണമാക്കപ്പെട്ടതു്
അലങ്കാരം
  • ആഭരണം
  • ‘അലങ്കാരസ്ത്വാഭരണ പരിഷ്കാരോ
    വിഭൂഷണം മണ്ഡനം....’
    — അമരം
  • അലങ്കാരം, ആഭരണം, പരിഷ്കാരം, വിഭൂഷണം, മണ്ഡനം ഇവ 5–ഉം ആഭരണത്തിന്റെ പേർ.
  • അലങ്കാരശാസ്ത്രം
  • “സഹൃദയന്മാരുടെ ഹൃദയത്തിനു് ആഹ്ലാദത്തെ ജനിപ്പിക്കുന്നതായ കവിതാധർമ്മത്തിനു് ചമൽകാരം എന്നു പേർ. ചമൽകാരത്തിനു് ആശ്രയമായ വാക്യഭംഗിതന്നെ അലങ്കാരം. (ഭാഷാഭൂഷണം).”
അലങ്കാര്യം
  • അലങ്കരിക്കപ്പെടേണ്ടതു്
അലങ്കാരസാധനചതുഷ്ടയം
  • അതിശയം, സാമ്യം, വാസ്തവം, ശ്ലേഷം ഇവ നാലും (അർത്ഥാലങ്കാരത്തിലുള്ളവ)
അലങ്കാരസ്വർണ്ണം
  • അലങ്കാരരൂപമായ സ്വർണ്ണം
  • സംസ് കൃതത്തിൽ ശൃംഗീകനകം
അലംകൃത
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
  • ‘മണ്ഡിതഃ;പ്രസാധിതോലംകൃതശ്ച
    ഭൂഷിതശ്ചപരിഷ്കൃതഃ’
  • മണ്ഡിതൻ, പ്രസാധിതൻ, അലംകൃതൻ, ഭൂഷിതൻ, പരിഷ്കൃതൻ 5–ഉം അലങ്കരിക്കപ്പെട്ടവന്റെ പേർ.
അലംകൃതി
  • അലങ്കാരം
  • അലങ്കരിക്ക
അലംക്രിയ
  • അലങ്കാരക്രിയ
  • അലങ്കരിക്കുക എന്ന ക്രിയ
  • പര്യായപദങ്ങൾ:
    • ഭൂഷണം
അലംകോയിക
  • ജോനകപ്പുല്ലു്
അലംകോലം
  • വൃത്തികേടു്
  • കുഴച്ചിൽ
അലഗർദ്ദ(ദ്ധ)ം
  • നീർക്കോലി
  • ലോകത്തെ പീഡിപ്പിക്കാത്തതു്, തവളകളെ വിഴുങ്ങുന്നതു്. [ലഗർദ്ദൻ അല്ലാത്തവൻ = അലഗർദ്ദൻ. ലഗർദ്ദൻ = ചവിട്ടിയവനെ പീഡിപ്പിക്കുന്നവൻ] വിഷമില്ലാത്തതിനാൽ കടി ഏറ്റാലും പീഡ ഉണ്ടാകയില്ല. ശബ്ദിക്കയും സഞ്ചരിക്കുയും ചെയ്യുന്നതു്. ഭക്ഷണത്തിൽ വളരെ താൽപര്യമുള്ളതു് എന്നിങ്ങിനെ വ്യുൽപത്തി.
അലഘു
  • വിശേഷണം:
  • ലഘുവല്ലാത്ത
  • വലുതായ
  • ‘അലഘുസംപമിസജ്ജനവുംതഥാ’ (അഭിജ്ഞാനശാകുന്തളം).
അലഘൂപലം
  • പാറ
അലംഘ്യം
  • ലംഘി (അതിക്രമി)ക്കപ്പെടുവാൻ വയ്യാത്തതു്
  • സാധിപ്പാൻ പ്രയാസമായതു്
  • ചെയ്യപ്പെടാൻവയ്യാത്തതു്
അലങ്ങൽ
  • അനക്കം
  • അമളി
  • കലഹം
അലങ്ങുക
  • അനങ്ങുക
അലച്ചൽ
  • കഷ്ടത
  • വ്യസനം
  • തളർച്ച
  • ഇളക്കം
  • അലച്ചിൽ എന്നുമുണ്ടു്. അലശൽ അലച്ചൽ ഇങ്ങിനെ പഴയ പ്രയോഗവും കാണുന്നു.
അലജി
  • പ്രമേഹക്കുരുക്കളിൽ ഒരു വക
അലജം
  • ഒരു വക പക്ഷി
അലജ്ജ
  • ലജ്ജയില്ലായ്ക
  • നാണമില്ലായ്ക
അലഞ്ഞരി
  • മംഗലി (മംകലി)
അലഞ്ജരം
  • മംഗലി (മങ്കലി)
  • പിടാവു് മുതലായ വലിയ പാത്രം. [അളിഞ്ജരം എന്നമരത്തിൽ കാണുന്നു] സാമർത്ഥ്യമില്ലാത്തതു്, വേഗം പൊട്ടിപ്പോകുന്നതു് എന്നു ശബ്ദാർത്ഥം.
  • പര്യായപദങ്ങൾ:
    • മണികം
അലഞ്ജീവിക
  • കാലക്ഷേപത്തിനുള്ള
അലട്ടു്
  • ബുദ്ധിമുട്ടു് പ്രയാസം
  • ഉപദ്രവം
  • ഈ ധാതുവിനു ബുദ്ധിമുട്ടിക്ക എന്നർത്ഥം. (അലട്ടുക = ഉപദ്രവിക്ക).
  • ‘മാതാനിന്ദിക്കുമച്ഛൻ വെടിയുമധനനിൽ
    സോദരൻ മൗനനാകം
    ഭൃത്യൻപാരം ഹസിക്കും നിജ സൂതനുമവൻ
    ചൊല്ലുകിൽ കേൾക്കയില്ല
    കോപിക്കും ഭാര്യ ബന്ധുക്കളുമധികമല
    ട്ടോർത്തു കണ്ടാലൊളിക്കും
    എന്നോർത്തർത്ഥങ്ങൾ നേടീടണമഖിലജനം
    വന്ദനം ചെയ്യുമപ്പോൾ.’
    — ബാലഭൂഷണം
അലതാരി
  • കോപ്പു്
  • ആവശ്യമുള്ള സാമാനങ്ങൾ
അലതി
  • അരിഷ്ടത
  • ഉപദ്രവം
  • സന്തോഷമില്ലാത്ത വേലനിമിത്തമുണ്ടാകുന്ന ക്ഷീണം
അലപ്പറ
  • അസഹ്യത
  • അലട്ടു്
  • പ്രയാസം
അലപ്പു്
  • കുഴപ്പം
  • കലഹം
  • അമളി
  • കലശൽ
  • അത്യാഗ്രഹം
  • കൊതി
  • മയക്കം
  • ‘ഇലക്കണനുടേതമയനോടടൽകൊടുത്താ
    രലപ്പിനോടുറംകുമവനന്തകനും വാനും’
    — രാമചരിതം
അലബ്ധ
  • വിശേഷണം:
  • ലബ്ധം (ലഭിച്ചതു്) അല്ലാത്ത
  • കിട്ടാത്ത
അലബ്ധി
  • ലഭിക്കായ്ക
അലഭ്യ
  • വിശേഷണം:
  • ലഭ്യ (ലഭിക്കത്തക്കതു്) അല്ലാത്ത
അലം
  • ഭൂഷണം
  • പര്യാപ്തി (പരിപൂർണ്ണത
  • മതി)
  • ശക്തി (സാമർത്ഥ്യം)
  • വാരണം (തടവു്)
  • ‘അലംഭൂഷണപര്യാപ്തി
    ശക്തിവാരണവാചകം’
    — അമരം
  • അരിതാരം
അലംഗാമി
  • വിശേഷണം:
  • പിൻതുടരുന്ന
അലമ്പൽ
  • ശോകാദിനിമിത്തം ഇന്നിതാണു് ചെയ്യേണ്ടതെന്നുള്ള അറിവില്ലായ്മ
  • കീറൽ
അലമ്പു്
  • ഉപദ്രവം
  • ക്ഷീണം
അലമ്പുക
  • കുഴങ്ങുക
  • ക്ഷീണിക്കുക
  • മുണ്ടോ മറ്റോ വെള്ളത്തിലിട്ടു കഴുകുക
അലംബുദ്ധി, അലംമതി
  • മതി എന്ന മനസ്സു് (തൃപ്തി)
അലംബുഷാ
  • പാച്ചോറ്റി
  • ഒരപ്സരസ്ത്രീ
അലംബുഷൻ
  • ഒരു രാക്ഷസൻ (ഇവനെ ഘടോൽക്കചൻ കൊന്നു)
  • പ്രഹസ്തൻ (രാവണന്റെ മന്ത്രി)
അലംബുസം
  • നീലക്കടമ്പു്
അലംഭാവം
  • മതിയെന്നുള്ളബുദ്ധി (തൃപ്തി)
അലംമതി
  • മതിയെന്നുള്ളബുദ്ധി (തൃപ്തി)
അലമലം
  • മതിമതി
അലമാരി, അൽമാരി
  • സാമാനങ്ങൾ വെയ്പാനുള്ള ഒരു മാതിരി പെട്ടി
  • ഇതു പർഷ്യൻ വാക്കാണു്.
അലയ്ക്കുക
  • മാലടിക്കുക
  • ദുഃഖം നിമിത്തം രണ്ടു കൈയും കൊണ്ടു തന്നെത്താൻ നെഞ്ചിലടിക്കുക
  • തിരയടിക്കുക
  • തല്ലുക
അലയുക
  • ഉഴലുക
  • ചുറ്റിനടക്കുക
  • തളരുക
  • അനങ്ങുക
  • തുളുമ്പുക
  • തിരയടിക്കുക
അലർ
  • മൊട്ടു്
  • പൂവു്
അലരി
  • അരളി എന്ന പുഷ്പം
  • ഒരു പൂച്ചെടി
  • പര്യായപദങ്ങൾ:
    • പ്രതിഹാസം
    • ശതപ്രാസം
    • ചണ്ഡാതം
    • ഹയമാരകം
    • കരവീരം
അലരുക
  • വികസിക്കുക
  • വിടിരുക
  • വളരെ ചൂടുകൊണ്ടു പൊരിയുക
  • അധികം ആഗ്രഹിക്കുക
അലർച്ച
  • അലറുക
  • അട്ടഹാസം
  • അത്യാഗ്രഹം
അലർന്ന
  • വിശേഷണം:
  • മലർന്ന
  • ‘വൈദേഹിയെവൈകാതെകാണ്മാന
    ഴകൊടലർന്നൊരശോകമിതാഗ്നേയാസ്ത്രമനംഗൻ’
    — കണ്ണശ്ശരാമായണം
അലർന്നവൻ
  • അലർച്ചക്കാരൻ
  • അത്യാഗ്രഹി
അലൽ, അല്ലൽ
  • ദുഃഖം
അലവല
  • കീറിപ്പറിഞ്ഞതു്
  • ‘വേറൊരുപൊന്നിൻചെപ്പതിലല്ലാ
    ലലവലയാകിയ............’
    — ഭഗവൽഗീത
അലവാലം
  • വൃക്ഷങ്ങളുടെ ചുവട്ടിൽ വെള്ളം നില്പാനായിട്ടു് ഉണ്ടാക്കുന്ന തടം
  • ആലവാലം എന്നതിനാണു് അധികം പ്രചാരം.
അലസ
  • വിശേഷണം:
  • മടിയുള്ള
  • ഇളക്കമുള്ള
അലസക
  • വിശേഷണം:
  • മടിയുള്ള
  • ഇളക്കമുള്ള
അലസകം
  • വായുക്ഷോഭം
അലസത
  • മടി
  • ഇളക്കം
  • ഇടച്ചൽ
  • സാഹിത്യസാഹ്യപ്രകാരമുള്ള ഒരു രീതി
  • (അലസം നോക്കുക).
അലസൻ
  • മടിയൻ
  • മടികൊണ്ടു കാര്യങ്ങളിൽ ശോഭിക്കാത്തവൻ
  • ‘വലുതായസുരകാര്യംപലതുമുണ്ടിഹപാർത്ഥ
    ബലവീര്യേണസാധിപ്പൂ അലസനല്ലവനൊട്ടും’
    — നിവാതകവചവധം കഥകളി
അലസം, അലസത
  • മന്തു (പെരുക്കാൽ)
  • ഒരു വൃക്ഷം
  • കാൽവിരലുകളുടെ ഇടയിലുണ്ടാകുന്ന വിള്ളൽ
  • സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
  • വൈചിത്ര്യംകൊണ്ടും ഫലിതം കൊണ്ടും ഉണ്ടാകുന്ന കാന്തിവിശേഷം ഉണ്ടാകാതിരിക്കുക. ഉജ്ജ്വലം × അലസം.
അലസൽ
  • ഗർഭം ഛിദ്രിക്കുക
  • തളർച്ച
  • മടക്കം
  • കലക്കം
  • വേർവിടുക
അലസ
  • ഒരു വള്ളി
അലസാലാപം
  • വേറെ ജോലിയില്ലാതിരുന്നു് വല്ലതും പറക
അലസാതെ
  • വിശേഷണം:
  • തളരാതെ
  • ഗർഭം ഛിദ്രിക്കാതെ
അലസിപ്പൂ(വു്)
  • പുഷ്പാഞ്ജലിക്കു് ഉപയോഗമുള്ള ഒരുവകപ്പൂവു്
അലസുക
  • ഗർഭം ഛിദ്രിക്കുക (പിള്ളഅഴിയുക)
അലറുക
  • നിലവിളിക്കുക
  • അട്ടഹാസം ചെയ്ക
അലാക്കു്
  • നാശം
അലാക്കായി
  • ഉദാസീനമായി
അലാതം
  • തീക്കൊള്ളി
  • പൊള്ളലിനെ പേടിച്ചു് ആരും ഇതിനെ എടുക്കാത്തതിനാൽ ഈ പേർവന്നു.
  • പര്യായപദങ്ങൾ:
    • ‘ഉല്മുകം’
അലിക്കത്തു
  • മേൽകാതിലേ കടുക്കൻ
അലംബൂ
  • ചുര
  • ഇതിന്റെ ഉണങ്ങിയ കായ് (ചുരക്ക – ചുരങ്ങ) ജലത്തിലിട്ടാൽ താഴുകില്ല. അതിനാൽ ഈ പേരുണ്ടായി. താഴാത്തതു് എന്നു് അർത്ഥം. രണ്ടു് ഉണങ്ങിയ കായ് കൂട്ടി പിണച്ചുകെട്ടി ജലാശയത്തിൽ ഇട്ടു് അതിൽ കിടന്നു തുഴഞ്ഞു് നീന്തിക്കടക്കാം. അലാംബൂ, ആലാംബൂ, ആലാബു, ലാബു, ലാബൂ ഇവ പാഠാന്തരങ്ങൾ. ചുരക്ക (ചുരങ്ങ) ഭക്ഷിക്കത്തക്കതാണു്. സ്വാദുണ്ടു്. ചിലസ്ഥലങ്ങളിൽ ബ്രാഹ്മണർ ഇതിനെ സ്വീകരിക്കുന്നില്ല. പാൽചുരങ്ങ എന്നും കറുത്തചുരങ്ങ എന്നും രണ്ടിനം കാണുന്നു. കറുത്തതു ഭക്ഷിക്കത്തക്കതല്ലെന്നു് അഭിപ്രായക്കാരുണ്ടു്.
അലാംബു
  • ചുര
  • അലാംബൂ നോക്കുക
അലായുധൻ
  • ഒരു രാക്ഷസൻ
  • ഇയാളെ ഘടോല്ക്കചൻ കൊന്നു.
അലി
  • ഈ ധാതുവിനു മലയാളത്തിൽ ‘ദ്രവമാവുക’ എന്നർത്ഥം
അലിച്ചൽ
  • അലിവു്
  • ഉരുക്കൽ
അലിഞ്ജരം
  • മംഗലി (മങ്കലി) എന്ന പാത്രം
  • അലഞ്ജരം നോക്കുക
അലിപ്പുണ്ണു്
  • കുഴിഞ്ഞവ്രണം
അലിയുക
  • ഉരുവുക
അലിവു്
  • ആർദ്രത
  • കൃപ
  • ഉരുക്കൽ
അലിംഗബഹുവചനം
  • സ്ത്രീപുരുഷലിംഗങ്ങൾ രണ്ടും കൂടികലർന്നുണ്ടാവുന്ന ബഹുത്വത്തെ കുറിക്കുന്നതു്
  • പ്രത്യയം – ആർ. സലിംഗം — അലിംഗം.
    കുരുടന്മാർ, കുരുടികൾ — കുരുടർ
അലിംഗം
  • ലിംഗം (ചിഹ്നം - അടയാളം) ഇല്ലാത്തതു്
  • (വ്യാകരണത്തിൽ) ലിംഗമില്ലാത്തതു്
അലിംഗൻ
  • ദൈവം
അലുക്കു്
  • തൊങ്ങൽ
അലുക്കുക
  • ഇളക്കുക
  • വ്യാകുലപ്പെടുത്തുക
  • ക്ഷീണിപ്പിക്കുക
അലുക്കുലുക്കു്
  • ഞെട്ടൽ
  • നടുങ്ങൽ
  • ഭയം കൊണ്ടുള്ള വിറയൽ
  • ‘വലിയചിലവനംപൂകുമ്പോൾ
    വലിയചിലനിനദംകേട്ടി
    ട്ടലുക്കുലുക്കുപിടിച്ചുമുനി
    രാമരഘുനാഥജയ’
    — രാമായണം 24 വൃത്തം
അലുങ്ങൽ
  • ഇളക്കം
  • അമളി
  • തിടുക്കം
അലുപ്ത
  • വിശേഷണം:
  • ലുപ്തം (നശിക്കപ്പെട്ടതു്) അല്ലാത്ത
അലുപ്പു
  • ക്ഷീണം
  • തളർച്ച
അലുബ്ധൻ
  • ലുബ്ധനല്ലാത്തവൻ
അലുവൽ
  • തൊഴിൽ
  • വേല
അലുവാ
  • ഒരു പലഹാരം. അറബി:
അലൂന
  • വിശേഷണം:
  • ലൂനം (മുറിക്കപ്പെട്ടതു്) അല്ലാത്ത
  • ‘അനാവോധാൽകീർണ്ണംമണി
    തളിരലൂനംകരരുഹൈഃ’
    — അഭിജ്ഞാനശാകുന്തളം
അലേഖം
  • എഴുതാത്ത ഗ്രന്ഥം
അലേപകൻ
  • വർണ്ണഭേദമില്ലാത്തവൻ
  • ദൈവം
  • ‘ആനന്ദരൂപമാലപകമവ്യയം’ (ഭാഗവതം). അലേമാനി – ജർമ്മനി.
അലോക്യപ്പെടുത്തുക
  • അസഹ്യപ്പെടുത്തുക
അലോക്യം
  • അസഹ്യം
  • ഉപദ്രവം
അലോക്യ
  • വിശേഷണം:
  • നടപ്പില്ലാത്ത
  • അപൂർവമായ
അലോല
  • ഒരുവൃത്തം
  • ശക്വരിഛന്ദസ്സിൽപെട്ടതാണു്. പാദമൊന്നിൽ പതിനാലുഅക്ഷരം വീതം കാണും. ‘മംസംമംഭഗഗംചേർന്നേഴേഴെങ്കിലലോലം’ (വൃത്തമഞ്ജരി).
അലോലുപൻ
  • നൂറ്റുപേരിൽ ഒരുവൻ
അലോസരം
  • ബദ്ധപ്പാടു്
  • കുഴക്കു്
  • പ്രയോഗം ചുരുക്കം.
അലോഹ്യ
  • ലോഹസംബന്ധമല്ലാത്ത
അലൗകികൻ
  • ലോകമര്യാദ അറിഞ്ഞുകൂടാത്തവൻ
  • ലോകസ്ഥിതിയെ കവിഞ്ഞവൻ
അലൗകികം
  • ലൗകികമില്ലായ്ക
  • ലോകമര്യാദയില്ലായ്ക
അല്ക്കം
  • വൃക്ഷം
  • അവയവം
അല്ക്കീടം
  • ജഘനം
  • ഗുഹ്യപ്രദേശം
  • അല്ക്കിടം എന്നും കാണുന്നു. ‘ചീർത്തൊരല്ക്കിടം’ (കൃഷ്ണഗാഥ).
അല്പ
  • വിശേഷണം:
  • ഹീനമായ
  • ചെറിയ
  • സാരമില്ലാത്ത
അല്പകാലം
  • അല്പസമയം
  • ‘സാരസപത്രമെളുതായവരണ്ടൊന്നിച്ചാൽ
    നേരിയസൂചീമുഖംകൊണ്ടുകൈകടുതായ
    പൂരുഷനെടുത്തതിവേഗമൊടൂന്നുംവിധൗ
    പത്രമതൊന്നുമുറിഞ്ഞങ്ങേതുതന്മേൽചെന്നു
    പറ്റീടുന്നതിനിടയുള്ളൊരുകാലക്രമം
    മുല്പാടിന്നല്പകാലമെന്നുപോൽചൊല്ലീടുന്നു’
    — ഭാഗവതം
അല്പഗന്ധം
  • ചെന്താമര
അല്പതനു
  • ചെറിയ ദേഹമായവൻ
അല്പൻ
  • സാരമില്ലാത്തവൻ
അല്പപത്മം
  • ചെന്താമര
അല്പപ്രജ്ഞ
  • വിശേഷണം:
  • ബുദ്ധികുറവായ
അല്പം
  • സൂക്ഷ്മമായതു്. തടുക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം
  • ‘സ്തോകാല്പക്ഷുല്ലകംഃശ്ലക്ഷ്ണം
    സൂക്ഷ്മം ഭദ്രം കൃശം തനു
    സ്ത്രിയാം മാത്രാ ത്രുടീപുംസി
    ലവലേശകണാണവഃ’
  • സ്തോകം, അല്പം, ക്ഷുല്ലകം, ശ്ലക്ഷ്ണം, സൂക്ഷ്മം, ഭദ്രം, കൃശം, തനു, മാത്ര, ത്രുടിലവം, ലേശം, കണം, അണു 14-ഉം സൂക്ഷ്മമായതിന്റെ പേർ. സ്തോകശബ്ദം മുതൽ 3-ഉം അല്പത്തിന്റെ പേരാണെന്നും അഭിപ്രായം കാണുന്നു.
  • പര്യായപദങ്ങൾ:
    • സ്തോകം
    • അല്പം
    • ക്ഷുല്ലകം
    • ശ്ലക്ഷ്ണം
    • സൂക്ഷ്മം
    • ഭദ്രം
    • കൃശം
    • തനു
    • മാത്ര
    • ത്രുടിലവം
    • ലേശം
    • കണം
    • അണു
അല്പബുദ്ധി
  • വിശേഷണം:
  • ബുദ്ധികുറഞ്ഞ
അല്പമതി
  • അല്പബുദ്ധി
അല്പവൃത്തി
  • കുറച്ചു്
  • കുറെ
  • ഉപായസ്ഥിതി
അല്പമദ്ധ്യമ
  • വിശേഷണം:
  • ചെറിയ (കൃശമായ) അരയുള്ള
അല്പമാരിഷം
  • ചെറുചീര
  • രസപാകങ്ങളിൽ മധുരവും ശീതവീര്യവുമാകുന്നു. അരോചകം, അഗ്നിമാന്ദ്യം, പിത്തരോഗം, കഫരോഗം, തലതിരിച്ചൽ, വിഷം, ചുട്ടുനീറൽ ഇവയെ നശിപ്പിക്കും.
അല്പമൂർത്തി
  • വിശേഷണം:
  • ചെറിയശരീരമുള്ള
  • കിളരം കുറഞ്ഞ
അല്പരസം
  • അല്പമായ സന്തോഷം
അല്പവിദ്യ
  • പഠിത്തമില്ലായ്ക
  • മൂഢത്വം
അല്പശമി
  • ശമിയെപ്പോലെയുള്ള ഒരു ചെറിയ വൃക്ഷം
അല്പസരസ്സ്
  • ചിറക്കുഴി
  • മറ്റുപര്യായങ്ങൾ – വേശന്തം, പല്വലം.
അല്പസാര
  • വിശേഷണം:
  • ബുദ്ധികുറഞ്ഞ
  • ശക്തികുറഞ്ഞ
അല്പസാരജ്ഞ
  • വിശേഷണം:
  • ബുദ്ധികുറഞ്ഞ
അല്പ
  • തൊട്ടാരൊട്ടി
  • വളരെ ചെറുതായ ഒരുമാതിരി ഈച്ച
അല്പാചമനം
  • മൂത്രവിസർജജനം
  • ഇതൊരു ബഹുമാനവാചകം.
അല്പാല്പ
  • വിശേഷണം:
  • വളരെ ചെറുതായ
  • ‘അല്പാല്പംപേനിനക്കെപ്പൊഴുമഭിലഷിതം’ (ഉത്തരരാമായണം ചമ്പു).
അല്പായുസ്സ്
  • വിശേഷണം:
  • ആയുസ്സുകുറഞ്ഞ
അല്പാർത്ഥൻ
  • പാവപ്പെട്ടവൻ
അല്പാർത്ഥവാചി
  • അർത്ഥംകുറഞ്ഞവാക്ക്
അല്പാശമി
  • ശമി
  • ചമത
  • ചെറുവന്നി
അല്പിഷ്ഠ
  • വിശേഷണം:
  • അധികം ചെറിയ
  • അത്യല്പമായ
അല്പീയസ്സ്
  • ഏറ്റവും അല്പം
അല്പേതര
  • വിശേഷണം:
  • വലുതായ
അല്, അല്ല്
  • രാത്രി
  • ഇരുട്ട്
  • ഇതിൽനിന്നു (അൽ + താഴം) അത്താഴം, അത്തൽ ഇത്യാദിയുണ്ടായി.
അല്ല്
  • ഇരുട്ട്
  • രാത്രി
അല്ല
  • നിഷേധവാക്കു്
അല്ലാൽ
  • അല്ലാത്തതിനാൽ
അല്ല
  • നാടകത്തിൽ മാതാവിനു പറയുന്ന പേർ
അല്ലൽ
  • വ്യസനം
  • സങ്കടം
  • ഭീതി
  • (അലൽ എന്നു പ്രാചീനമലയാളം:)
അല്ലയോ
  • ഹേ (സംബോധന)
  • ഉദാ:അല്ലയോ രാമ!
  • അല്ലൊ
അല്ലല്പെടുക
  • വ്യസനിക്കുക
  • ഭയപ്പെടുക
അല്ലായ്കിൽ
  • അല്ലെങ്കിൽ
അല്ലാതെ
  • കൂടാതെ
അല്ലി, അല്ലല്ലി?
  • അല്ലാതിരിക്കുമോ?
  • ചോദ്യത്തിങ്കൽ പറയുന്ന വാക്കു്.
അല്ലി
  • പൂക്കൾക്കകമേയുള്ള കേസരം
  • ജലത്തിലുള്ള ഒരു തൈ
അല്ലിത്താർ
  • താമരപ്പൂവ്
  • അല്ലിത്താർ എന്ന ശബ്ദത്തോടു ശരപര്യായങ്ങൾ ചേർത്താൽ കാമദേവൻ എന്നർത്ഥമാകും. ഉദാ:അല്ലിത്താർശരൻ, അല്ലിത്താർബാണൻ ഇത്യാദി.
അല്ലിത്താർമാതു്
  • ലക്ഷ്മീദേവി
  • അല്ലിത്താരിന്റെ (അല്ലിത്താമരയുടെ) മാതു് (പെൺ). അല്ലിത്താരാണു് ലക്ഷ്മിയുടെ മാതാവ് എന്നും പറയാം.
അല്ലിപ്പൂമകൾ
  • ലക്ഷ്മി
  • മുന്നർത്ഥം നോക്കുക.
  • ‘അല്ലിപ്പൂമകൾകാന്തൻ
    താനരുൾചെയ്തീടിനാൻ’
    — ഭാഗവതം
അല്ലിയൻ
  • ഉഴലുന്ന ആന
  • പെണ്ണാന
അല്ലിവിശിഖൻ
  • കാമൻ
  • അല്ലി (അല്ലിത്താർ) വിശിഖൻ (ശരമാക്കിയവൻ). ‘അല്ലിവിശിഖനുടെവില്ലിൻവിലാസത്തെയും’ (പ്രദോഷമാഹാത്മ്യം തുള്ളൽ).
അല്ലീ
  • അല്ലയൊ
അല്ലൂർ
  • കൊടുങ്ങല്ലൂരിൽ പെരുമാക്കന്മാരുടെ വാസസ്ഥലം
  • ‘അല്ലൽപെരുംകോയിലകം’ എന്നും പറയും.
അല്ലേ
  • ‘അല്ലയോ’ എന്നതിന്റെ സംകുചിതരൂപമായിട്ടാണ് സാധാരണ പ്രയോഗിക്കുക
  • ചിലേടത്തു് ‘എ’ എന്നതു് അവധാരണാർത്ഥകമായ ഒരു നിപാതമായിട്ടും വരും. രണ്ടാമത്തേതിനു്:
  • ‘നമ്മുക്കതുകൊണ്ടുപകാരം
    നൈഷധമർശനം സാരം
    നിനക്കല്ലേ നീരന്നും പാരം
    നിത്യസഞ്ചാരം’
    — നളചരിതം കഥകളി
അല്ലോ
  • അല്ലയോ
  • വാക്കുകളുടെ അവസാനത്തിൽ നിശ്ചയത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വാക്കു്
അവ
  • ഈ ഉപസർഗ്ഗം സംസ്കൃതങ്ങളുടെ മുമ്പിൽ കാണാം
  • നഷ്ടം, കീഴ്ത്തരം, വേർപാടു, കുറച്ചൽ, രക്ഷണം, പരപ്പു, അറിവു്, കല്പന, മുമ്പു്, ആചാരമില്ലായ്ക ഇത്യാദി ഇതിന്റെ അർത്ഥം.
അവ
  • അതു് എന്നതിന്റെ ബഹുവചനം
  • അതുകൾ എന്നുമാകാം. അവ, അവറ്റ, അവറ്റകൾ, അവറ്റു് ഈ ബഹുവചനങ്ങൾ നപുംസകത്തിൽ പ്രയോഗം.
  • അംകുരം
  • മുള
  • കൂമ്പു്
  • തളിരു്
അവകടം
  • ആപത്തു്
  • ദുർഘടം
അവകടിക
  • മായം
  • മാറാട്ടം
  • ഉൾകപടം
  • വ്യാപ്തി
അവകരം
  • അടിച്ചുകളയപ്പെട്ടതു്
  • തുറപ്പ (ചൂലു)കൊണ്ടു് അടിച്ചുകൂട്ടിയ അടിക്കാട്ടു്
  • അടിച്ചുകൂട്ടപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. മറ്റൊരു പര്യായം സങ്കരം.
  • പര്യായപദങ്ങൾ:
    • സങ്കരം
അവകർഷണം
  • പുറത്തേയ്ക്കു വലിക്കുക
അവകലിത
  • വിശേഷണം:
  • കാണപ്പെട്ട
  • അറിയപ്പെട്ട
  • സ്വീകരിക്കപ്പെട്ട
  • പ്രതികൂലമായുള്ള
  • വികടമായുള്ള
  • ദുശ്ശീലമുള്ള
അവകാശം
  • അധികാരം
  • അനുഭവം
  • സംഗതി
  • സംസ്കൃതം:
  • ഇടം
  • സമയം
  • സ്ഥലം
അവകാശപ്പെടുക
  • അനുഭവമായിത്തീരുക
അവകാശി
  • അനുഭവമായിത്തീരുക
അവകാശി
  • അവകാശക്കാരൻ
  • ഉടയക്കാരൻ
അവകീർണ്ണ
  • വിശേഷണം:
  • വിതറപ്പെട്ട
  • പൊടിക്കപ്പെട്ട
  • ഉപേക്ഷിക്കപ്പെട്ട
അവകീർണ്ണി
  • ബ്രഹ്മചര്യാദി വ്രതത്തിൽ നിന്നു പിഴച്ചവൻ
  • വിക്ഷിപ്തമായ വ്രതത്തോടുകൂടിയവൻ എന്നു ശബ്ദാർത്ഥം. മറ്റൊരു പര്യായം ‘ക്ഷതവ്രതൻ’.
  • പര്യായപദങ്ങൾ:
    • ക്ഷതവ്രതൻ
അവകീർത്തി
  • ദുര്യശസ്സു്
അവകുഞ്ചനം
  • വളവു്
  • ഒരുരോഗം
അവകുണ്ഠനം
  • വളവു്
  • ഉൾപ്പെടുത്തൽ
അവകുണ്ഠനംചെയ്ക
  • മറയ്ക്കുക
അവകൂലി
  • ഒരുവക നെൽകൂലി
അവകൃഷ്ട
  • വിശേഷണം:
  • പുറത്തു തള്ളപ്പെട്ട
അവകൃഷ്ടൻ
  • പിടിച്ചുതള്ളി പുറത്താക്കപ്പെട്ടവൻ
  • അവകർഷിക്കപ്പെട്ടവൻ എന്നു ശബ്ദാർത്ഥം. അപകൃഷ്ടൻ എന്നു പാഠാന്തരം. മറ്റൊരു പര്യായം നിഷ്കാസിതൻ.
  • അടിച്ചുതളി മുതലായ താഴ്ന്ന വേല ചെയ്യുന്നവൻ
അവകേടു
  • അബദ്ധം
അവകേശ
  • വിശേഷണം:
  • കീഴ്പെട്ടു നീണ്ടുകിടക്കുന്ന കേശം (തലമുടി) ഉള്ള
അവകേശൻ
  • തലമുടിയില്ലാത്തവൻ
അവകേശി
  • തലമുടിയില്ലാത്തവൻ
  • ഒരിക്കലും കായ്ക്കാത്ത മരം
  • അവകേശനെ (തലമുടിയില്ലാത്തവനെ)പ്പോലെ ഭംഗിയില്ലാത്തതു് എന്നർത്ഥം.
അവകേശി
  • വിശേഷണം:
  • കുറച്ചു തലമുടിയുള്ള
  • കായ്ക്കാത്ത
അവകം
  • ശൂന്യം
അവക്തവ്യം
  • പറഞ്ഞുകൂടാത്തതു്
അവക്രന്ദം, അവക്രന്ദനം
  • കരച്ചൽ
അവക്രമം
  • ക്രമക്കേടു്
  • പിന്മാറ്റം
അവക്രയം
  • വില
  • ഇതുകൊണ്ടു പകരം വാങ്ങുന്നതിനാൽ ഈ പേരുണ്ടായി.
അവക്രിയ
  • ഉപേക്ഷ
  • വീഴ്ച
അവക്രോശം
  • ചേർച്ചയില്ലാത്ത ശബ്ദം
  • നിന്ദ
  • ശാപം
അവക്ഷയം
  • നാശം
അവക്ഷേപണം
  • എറിയുക
  • ന്യായശാസ്ത്രപ്രകാരം അഞ്ചുവിധം കർമ്മങ്ങളിൽ ഒന്നു്
  • നിന്ദ
  • ശകാരം
  • ജയം
അവക്ഷേപണി
  • കടിഞ്ഞാൺ
അവക്ഷേപം
  • കുറ്റംപറയുക
  • നിന്ദിച്ചുപറയുക
  • വിരോധം
അവഖണ്ഡിക്കുക
  • പങ്കിടുക
  • ഇല്ലാതാക്കുക
അവഖാതം
  • താഴ്ചയുള്ള കിടങ്ങു്
അവഖാദം
  • നിന്ദ്യമായ ഭക്ഷണം
അവഖ്യാതി
  • ദുഷ്കീർത്തി
അവഗണനം
  • അനുസരണമില്ലായ്ക
  • ബഹുമാനമില്ലായ്ക
  • തോൽവി
അവഗണിത
  • വിശേഷണം:
  • അവമാനിക്കപ്പെട്ട
അവഗണിതം
  • അവമാനിക്കപ്പെട്ടതു്
  • കണക്കാക്കപ്പെടാത്തതെന്നു ശബ്ദാർത്ഥം.
അവഗണ്ഡം
  • മുഖപ്പരു
  • മുഖക്കുരു
അവഗതം
  • അറിയപ്പെട്ടതു്
  • (അവഗമിക്കപ്പെട്ടതു് അവഗതം). ‘ആകാരൈരവഗതമാളിഭിസ്സ്വവാചാ’ (നളചരിതം കഥകളി).
അവഗതി
  • അറിവു്
  • പോക്കു്
അവഗമ(നം)
  • അറിവു്
  • പോക്കു്
അവഗമിക്ക
  • അറിയുക
  • പോവുക
അവഗാദം
  • വള്ളത്തിൽനിന്നു വെള്ളം കോരിക്കളയുന്നതിനു മരം കൊണ്ടു തീർത്ത ചെറിയ പാത്രം
അവഗാഹനം, അവഗാഹം
  • സ്നാനം (കുളി)
  • മുങ്ങൽ
  • ഒരു ചികിത്സ
  • വാതകോപം സർവാവയവങ്ങളിലുമായി വരുമ്പോൾ ചില മരുന്നുകളിട്ടു് തിളപ്പിച്ച ജലം ഒരു കുഴിയിൽ നിറച്ചു രോഗി അതിലിറങ്ങി നിൽക്കുകയൊ ഇരിക്കുകയൊ ചെയ്യുക. മൂത്രകൃഛ്ഠം, അർശസ്സു് മുതലായവ പിടിപ്പെട്ടാൽ മേൽപ്രകാരം ചെയ്ക ഉത്തമം. കുഴിയിലേ പാടുള്ളു എന്നില്ല. വലുതായ പാത്രങ്ങളിലും മുൻപറഞ്ഞതുപോലെ ആവാം.
അവഗാഹി
  • സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
  • രീതി എന്നാൽ പദങ്ങളെ ചേർക്കുന്നതിന്റെ മാതിരി ഭേദമാണു്. വായിച്ചാൽ ഉടൻ മനസ്സിലിറങ്ങി അവിടെ പതിഞ്ഞുകിടക്കുന്നതു് അവഗാഹി. ഇതിനു വിപരീതം (മസൃണം).
അവഗീതം
  • നിന്ദിച്ചു പാടപ്പെട്ടതു്
  • നിന്ദിക്കപ്പെട്ടതു്
  • ദൗഷ്ട്യം
  • യുദ്ധം
അവഗീതൻ
  • അധമൻ
  • പ്രസിദ്ധപ്പെട്ട നിന്ദയോടുകൂടിയവൻ
  • അവഗാനം ചെയ്യപ്പെട്ടവൻ = അവഗീതൻ. മറ്റൊരു പര്യായം ‘ഖ്യാതഗർഹണൻ’.
  • പര്യായപദങ്ങൾ:
    • ഖ്യാതഗർഹണൻ
അവഗീർണ്ണ
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
അവഗുണം
  • ദുർഗ്ഗുണം
  • കുറവു്
അവഗുണ്ഠനം
  • സ്ത്രീകളുടെ മൂടുപടം
അവഗുണ്ഠിക
  • തിരശ്ശീല
അവഗുണ്ഠിത
  • വിശേഷണം:
  • തിരശ്ശീലയിട്ടുമൂടിയ
അവഗൂഹനം
  • ഒളിക്കുക
  • ആലിംഗനം
അവഗൃഹീത
  • വിശേഷണം:
  • തടഞ്ഞ
  • വിരോധിച്ച
അവഗൃഹണം
  • തടവു്
  • വിരോധം
  • അവമാനം
  • അറിവു്
അവഗ്രഹം
  • വർഷപ്രതിബന്ധം (മഴയുടെ തടസ്സം)
  • പിടിച്ചുനിറുത്തുന്നതു് എന്നു ശബ്ദാർത്ഥം. ഈ തടസ്സം ഗ്രഹങ്ങൾ പിഴച്ചുനിന്നിട്ടുണ്ടാകുന്നതാണെന്നു ശബ്ദം കൊണ്ടു വെളിവാകുന്നു. അവഗ്രാഹം എന്ന പാഠവും കാണുന്നു.
  • ‘വ്യാധികളാധികൾശാഠ്യംമൗഢ്യം
    ശൗര്യാക്രൗര്യംദുഷ്ടതദൃഷ്ടത
    ശിശുജനമരണമവഗ്രഹമെന്നിത്യാദികൾ’
    — ഉത്തരരാമായണം ചമ്പു
  • ആനയുടെ നെറ്റിയുടെ പേർ
  • തോട്ടികൊണ്ടു് അവഗ്രഹിക്കപ്പെടുന്നേടം. ‘ഗജാളികേ വൃഷ്ടിരോധേപ്രതിബന്ധേവഗ്രഹഃ’ എന്നു രുദ്രൻ.
  • സ്വീകാരം
  • വിരോധം
  • ശാപവാക്കു്
  • അപഹരണം
  • ഉണക്കു്
  • ബന്ധനം
അവഗ്രാഹം
  • ശാപവചനം
  • മഴയുടെ തടസ്സം
  • തടവു്
  • പ്രതിബന്ധം
  • അകറ്റൽ
അവഘൂർണ്ണനം
  • ചുഴൽച്ച
  • ചുറ്റുക
അവഘോഷം, അവഘോഷണം, അവഘോഷ
  • പരസ്യം
  • വിളംബരം
അവചിത
  • വിശേഷണം:
  • ശേഖരിക്കപ്പെട്ട
  • നിറക്കപ്പെട്ട
  • പറിച്ചുകൂട്ടപ്പെട്ട
അവചൂഡം, അവചൂലം
  • രഥത്തിൽ തൂങ്ങുന്ന ഒരു തുണി
  • കൊടിയുടെ മുകളിൽ തൂങ്ങുന്ന ഒരലങ്കാരവസ്തു
അവചൂർണ്ണനം
  • പൊടിയാക്കുക
  • ഒരു വക രോഗം
  • പുണ്ണു്
  • മുറിവിൽ മരുന്നു പൊടിയിടുക
അവചൂർണ്ണിത
  • വിശേഷണം:
  • പൊടിക്കപ്പെട്ട
  • (അവദ്ധ്വസ്ത എന്നും ആകാം).
അവച്ഛ(ച്ഛാ)ദം
  • മൂടി
  • മറവു്
  • പൊതപ്പു്
  • മൂടുപടം
അവിച്ഛിന്ന
  • വിശേഷണം:
  • മുറിക്കപ്പെട്ട
  • അതിരാകപ്പെട്ട
അവച്ഛേദം
  • ഭാഗം
  • പങ്കു്
  • അതിരു്
അവച്ഛേദക
  • വിശേഷണം:
  • പങ്കുള്ള
  • പ്രത്യേകമുള്ള
  • വേർതിരിക്കുന്ന
  • അതിരാക്കുന്ന
അവച്ഛേദകം
  • ലക്ഷണംകൊണ്ടുള്ള അറിവു്
  • നിശ്ചയവചനം (മറ്റൊന്നിനെക്കുറിച്ചു നിശ്ചയമായി പറയുക)
  • അതിരു്
  • ഗുണം
അവച്ഛേദനം
  • വേർപിരിവു്
  • മുറിക്കുക
  • അതിർതിരിക്കുക
അവച്ഛേദിക്ക
  • നിർണ്ണയിക്ക
അവജയം, അപജയം
  • തോൽവി
അവജിത
  • വിശേഷണം:
  • ജയിക്കപ്പെട്ട
  • ആക്ഷേപിക്കപ്പെട്ട
  • നിന്ദിക്കപ്പെട്ട
അവജിതി
  • തോൽവി
അവജ്ഞ
  • അനാദരം
  • നിന്ദ
  • ചീത്തയായി അറിയുന്നതു് എന്നു ശബ്ദാർത്ഥം
  • അവജ്ഞാനം എന്നുമാകാം
അവജ്ഞാനം
  • നിന്ദ
  • അനാദരം
അവജ്ഞാത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
  • അനാദരിക്കപ്പെട്ട
  • അവമാനിക്കപ്പെട്ട
അവജ്ഞേയൻ
  • അവമാനിക്കപ്പെടേണ്ടവർ
അവഞ്ഞാടു്, അവഞ്ഞനാടു്
  • കടത്തുവനാട്ടിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു ദേശം
അവടൻ
  • ചെപ്പടി വിദ്യക്കാരൻ
  • ഇന്ദ്രജാലക്കാരൻ
അവടം
  • ഗുഹ
  • ‘അവടങ്ങൾസങ്കടങ്ങൾഅകമേദുഷ്ടമൃഗങ്ങൾ’ (നളചരിതം കഥകളി).
  • കുഴി. ചോരാദികളെ രക്ഷിക്കുന്നതു് എന്നു ശബ്ദാർത്ഥം. ‘അവടി’ എന്നുമാകാം. ‘ഭാർഭപവിത്രമവടിരവടേപി’ എന്നു ഹലായുധൻ
അവടി
  • ഗുഹ
  • കുഴി
  • ‘അവടം’ എന്നതു നോക്കുക
അവടീടൻ
  • പതിമൂക്കൻ
  • കുഴിമൂക്കൻ
  • അവടീട (കുഴിഞ്ഞമൂക്കു്) ഉള്ളവൻ എന്നു ശബ്ദാർത്ഥം. അവടീടം = നാസികയുടെ നതം (കുഴിവു്).
അവടു
  • പിൻകഴുത്തും തലയും കൂടുന്ന സന്ധിഭാഗത്തിന്റെ പേർ
  • കഴുത്തിലെ മുഴ
  • പിടരി (പിടലി)
  • കിണറു്
  • പോതു്
  • ഒരു വൃക്ഷം
അവടു
  • വടു (ബ്രഹ്മചാരി) അല്ലാത്തവൻ
അവധാനം
  • പക്ഷികളുടെ പറപ്പു്
അവണം
  • ഒരു തൂക്കം
  • അളവു്
അവതന്ത്രം
  • ഒരുവക അപസ്മാരം
അവതം
  • കിണറു്
  • വെള്ളം ഒഴിക്കുന്ന തൊട്ടി
  • മരവി
അവതംസം
  • ശിരോഭൂഷണം
  • കർണ്ണാലങ്കാരം (കുണ്ഡലം)
അവതംസിതം
  • ശിരോഭൂഷണത്തോടുകൂടിയതു്
  • കർണ്ണാലങ്കാരത്തോടുകൂടിയതു്
അവതമസം
  • കുറഞ്ഞഇരുട്ടു് (മങ്ങൽ). അവഹീനമയ (കുറഞ്ഞ) തമസം (ഇരുട്ടു്)
  • കിരീടം മുതലായതു്
  • കാതിലിടുന്ന ഓല മുതലായതു്
അവതരണം
  • ജനനം
  • ഇറക്കം
അവതരണികാ
  • മുഖവുര
  • തലക്കെട്ടു്.
അവതരിക്കുക
  • ജനിക്കുക
  • ഇറങ്ങുക
അവതർപ്പണം
  • വേദന ഇല്ലാതാക്കുന്ന ഒരു ഔഷധം.
അവതാരകവി
  • ഒരു സംസ്കൃതകവി
  • കാശ്മീരക്കാരനാണു്. അനേകബന്ധവിചിത്രമായി സടീകമായി ഈശ്വരശതകം എന്നൊരു പുസ്തകമുണ്ടാക്കീട്ടുണ്ടു്. സ്തുതികസുമാഞ്ജലിടീകാകാരനായ രാജാനകരത്നകണ്ഠന്റെ മൂത്തച്ഛനാണെന്നു തോന്നുന്നു.
അവതാരം
  • ജനനം
  • ഇറക്കം
  • വിഷ്ണവിന്റെയും മററും ജനനം
  • രാജാക്കന്മാരുടെ ജനനം
  • ഭാഗവതപുരാണപ്രകാരം അവതാരങ്ങൾ 22: 1. പുരുഷൻ. 2. വരാഹം. 3. നാരദൻ. 4. നരനാരായണന്മാർ. 5. കപിലൻ. 6. ദത്താത്രേയൻ. 7. യജ്ഞൻ. 8. ഋഷഭൻ. 9. പൃഥു. 1൦. മത്സ്യം. 11. കൂർമ്മം. 12-൦ 13-൦ ധന്വന്തരി. 14. നരസിംഹം. 15. വാമനൻ. 16. പരശുരാമൻ. 17. വേദവ്യാസൻ. 18. രാമൻ. 19. ബലരാമൻ. 2൦. കൃഷ്ണൻ. 21. ബുദ്ധൻ. 22. കല്ക്കി.
  • ‘മത്സ്യഃ കൂർമ്മോവരാഹശ്ച
    നാരസിംഹശ്ച വാമനഃ
    രാമോ രാമശ്ച രാമശ്ച
    കൃഷ്ണഃ ഖഡ്ഗീത്യമീദശ’
    (രാമോ രാമശ്ച കൃഷ്ണശ്ച
    ബുദ്ധഃ കല്ക്കീലതേദശ)
  • 1. മത്സ്യാവതാരം — വേദങ്ങളെ മോഷ്ടിച്ചുകൊണ്ടുപോയ ഹയഹ്രീവാസുരനെ കൊല്ലുന്നതിനും ഭക്തനായ വൈവസ്വതമനുവിനു മോക്ഷം നൽകുന്നതിനും വേണ്ടി വിഷ്ണു മകരമത്സ്യമായി അവതരിച്ചു. 2. കൂർമ്മാവതാരം — ഗന്ധർവസ്ത്രീകൾ ഒരു പുഷ്പമാലകെട്ടി ദുർവാസസ്സ് മഹർഷിക്കു കൊടുത്തു. അദ്ദേഹം അതിനെ ഇന്ദ്രനു നൽകി. ഇന്ദ്രൻ ആ മാലയെ ഐരാവതത്തിന്റെ ശിരസ്സിൽ വെച്ചിരിക്കുമ്പോൾ അതു് അതിനെ തുമ്പിക്കൈകൊണ്ടു് എടുത്തു നശിപ്പിച്ചു. ഇതുകണ്ടു മഹർഷി കോപിച്ചു് ‘ദേവാദികൾ ജരാനരയുള്ളവരായി വൃദ്ധരായി ഭവിക്കട്ടെ’ എന്നു ശപിക്കയും ‘അമൃതഭോജനം കൊണ്ടു് ജരാനര തീരട്ടെ’ എന്നു ശാപമോക്ഷം കൊടുക്കയും ചെയ്തു. അനന്തരം അമൃതം എടുപ്പാൻ പാലാഴി കടഞ്ഞു. ആ സന്ദർഭത്തിൽ മന്ദരപർവതമായിരുന്നു മത്തു്. അതു സമുദ്രത്തിൽ താണുപോയി. അതിനെ ഉയർത്തിക്കൊണ്ടു വരുന്നതിനു വിഷ്ണു നൂറുയോജന വിസ്താരമുള്ള ഒരു ആമയായി അവതരിച്ചു. 3. വരാഹാവതാരം — ഹിരണ്യാക്ഷനെ കൊല്ലുന്നതിനു വിഷ്ണു പന്നിയായി അവതരിച്ചു. 4. നരസിംഹാവതാരം — ഹിരണ്യകശിപുവിനെ നിഗ്രഹിപ്പാൻ വിഷ്ണു കഴുത്തിനു മേൽ സിംഹത്തിന്റെ രൂപത്തേയും കഴുത്തിനു കീഴ് മനുഷ്യന്റെ രൂപത്തേയും അവലംബിച്ചു നരസിംഹമൂർത്തിയായി അവതരിച്ചു. 5. വാമനാവതാരം — മഹാബലിയുടെ അഹങ്കാരം തീർത്തു ലോകരക്ഷചെയ്വാൻ വേണ്ടി വിഷ്ണു വാമനനായി അവതരിച്ചു. 6. പരശുരാമാവതാരം — കാർത്തവീര്യൻ മുതലായ ക്ഷത്രിയരാജാക്കന്മാരെ നിഗ്രഹിച്ചു ധർമ്മസംരക്ഷണം ചെയ്വാൻ വിഷ്ണു രേണുകയിൽ പരശുരാമനായി അവതരിച്ചു. 7. ശ്രീരാമാവതാരം — രാവണൻ മുതലായ ദുഷ്ടരാക്ഷസന്മാരെ കൊല്ലുന്നതിനു വിഷ്ണു കൗസല്യയിൽ ദശരഥന്റെ പുത്രനായി രാമനായി അവതരിച്ചു. 8. ബലരാമാവതാരം — കൃഷ്ണന്റെ ജ്യേഷ്ഠനായി പ്രലംബാസുരാദികളെ നിഗ്രഹിപ്പാൻ ബലരാമനായി അവതരിച്ചു. 9. ശ്രീകൃഷ്ണാവതാരം — കംസൻ മുതലായ ദുഷ്ടന്മാരെ നിഗ്രഹിപ്പാനും പാണ്ഡവന്മാരെ സഹായിപ്പാനുമായി വിഷ്ണു ദേവകിയിൽ വസുദേവപുത്രനായി കൃഷ്ണനായി അവതരിച്ചു. 1൦. കല്ക്കി — കലിയുഗത്തിന്റെ അവസാനത്തിൽ ദുഷ്ടരെ ഇല്ലാതാക്കുവാനായി വിഷ്ണു കല്ക്കിയായി അവതരിക്കും.
അവതാരിക
  • മുഖവുര
  • തലക്കെട്ടു്
അവതാളം
  • ഭോഷത്തം
  • തെറ്റു്
  • കള്ളം
  • താളപ്പിഴ
അവതീർണ്ണ
  • വിശേഷണം:
  • അവതരിക്കപ്പെട്ട
  • ജനിക്കപ്പെട്ട
അവതോക
  • ചെന കലങ്ങിയ പശു
  • (ഗർഭം അലസിപ്പോയ പശു). അവഗളിതം (വീണുപോയ) തോകം (അപത്യം). മറ്റൊരു പര്യായം ‘വന്ധ്യം’.
അവത്രസ്ത
  • വിശേഷണം:
  • ഭയപ്പെട്ട
അവദംശം
  • രുചിയുണ്ടാകുവാൻ വേണ്ടി കുടിക്കുമ്പോൾ കൂട്ടുവാനുള്ള പദാർത്ഥം
  • ‘ഉപദംശസ്തു ഭക്ഷണം’ എന്നും പാഠം കാണുന്നു. കൂട്ടിക്കുടിക്കുന്നതു് എന്നു ശബ്ദാർത്ഥം. മദ്യം സേവിക്കുമ്പോൾ അതിനു രുചിയുണ്ടാകുന്നതും അതോടുചേർത്തു കുടിക്കുന്നതുമായ മാംസാദികൾ എന്നു വേറൊരഭിപ്രായം കാണുന്നു. (കടുമാങ്ങ, ഉപ്പിലിട്ടതു്).
  • വറുത്തുപ്പേരി
അവദത്ത
  • വിശേഷണം:
  • ദാനംചെയ്ത
  • പൂർത്തിയാക്കിയ
അവദരണം
  • ഉടയുക
  • പൊട്ടുക
  • വേർവിടുക
അവദാത
  • വെളുപ്പുനിറമുള്ള
  • മഞ്ഞനിറമുള്ള
അവദാതം
  • വെളുപ്പുനിറം
  • ശുദ്ധിയാക്കുന്നതെന്നു ശബ്ദാർത്ഥം.
  • വെളുത്തതു്
  • മഞ്ഞനിറത്തിലുള്ളതു്
  • ശുദ്ധിയുള്ളതു്
അവദാനം
  • അതിശ്രേഷ്ഠമായ പ്രവൃത്തി
  • ശുദ്ധജീവിതം
  • മുൻകഴിഞ്ഞ ചരിത്രം
  • രാമച്ചം
അവദാരണം
  • മൺവെട്ടി
  • പാര
  • കൈക്കോട്ടു മുതലായ കിളയ്ക്കുന്ന ആയുധം
  • പിളർക്കുന്നതു് എന്നു ശബ്ദാർത്ഥം. മറ്റൊരു പര്യായം ‘ഖനിത്രം’.
അവദാഹം
  • രാമച്ചം
  • ദാഹം – ചുട്ടുനീറൽ – ഇതുകൊണ്ടു ശമിപ്പിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
അവദീർണ്ണ
  • വിശേഷണം:
  • ദ്രവിച്ച
  • പിളർക്കപ്പെട്ട
അവദീർണ്ണം
  • ഉരുക്കപ്പെട്ട സ്വർണ്ണം മുതലായവ
  • അവദാരണം ചെയ്യപ്പെട്ടതു് അവദീർണ്ണം. അവദാരണം ചെയ്ക = ഉരുക്കുക. മറ്റൊരുപര്യായം – ദ്രുതം.
  • പിളർക്കപ്പെട്ടതു്
  • ദ്രവിച്ചതു്
  • ഉരുക്കപ്പെട്ടതു്
അവദൂറു്
  • ദൂഷ്യം
  • കുരള
  • നുണ
അവദോഹം
  • പാൽ കറക്കുക
  • പാൽ
അവദ്ധം
  • അബദ്ധം (എന്നതിന്റെ ഉത്ഭവം)
  • അപകടം
  • പിശക്
അവദ്യ
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
  • ഹീനമായ
  • പാപമുള്ള
അവദ്യൻ
  • നിന്ദിക്കപ്പെട്ടവൻ
  • പാപി
അവദ്യം
  • നിന്ദിക്കപ്പെട്ടതു്
  • ജാതി, ആചാരം, വംശം മുതലായവകൊണ്ടായിരിക്കണം. പറയപ്പെടരുതാത്തതെന്നു ശബ്ദാർത്ഥം.
അവധാനം
  • മനസ്സിരുത്തൽ
  • ജാഗ്രത
അവധാരണം
  • നിശ്ചയം
അവധാവനം
  • പിറകേ ഓടുക
  • കഴുകുക
  • വൃത്തിയാക്കുക
അവധാരിതൻ
  • അവധാരണംചെയ്യപ്പെട്ടവൻ
  • അവധാരണം ചെയ്യുക = നിശ്ചയിക്കുക.
അവധി
  • അതിത്തി
  • മട (അള)
  • നിശ്ചയിച്ച സമയം
  • അവസാനം
  • മര്യാദ
  • ബലം
അവധിക്രയം
  • പറഞ്ഞുവെച്ച പ്രകാരമുള്ള വില്പന
അവധീരണം
  • തിരസ്കാരം
  • നിരാകരണം
  • അപമാനം
അവധീരിതൻ
  • നിരാകരണം ചെയ്യപ്പെട്ടവൻ
അവധൂകൻ
  • ഭാര്യയില്ലാത്തവൻ
അവധൂത
  • വിശേഷണം:
  • ലോകകാര്യങ്ങളിൽ നിന്നു വേർപെട്ട
  • ഉപേക്ഷിക്കപ്പെട്ട
  • ഇളക്കപ്പെട്ട
  • നിർബന്ധിക്കപ്പെട്ട
  • ആക്രമിക്കപ്പെട്ട
അവധൂതൻ
  • സന്യാസി
  • സർവസംഗപരിത്യാഗം ചെയ്തവൻ
അവധൂപിത
  • വിശേഷണം:
  • സുഗന്ധദ്രവ്യങ്ങളാൽ പുകയ്ക്കപ്പെട്ട
അവധൂലനം
  • പുണ്ണുകളിൽ പൊടി വിതറുക
അവധൃത
  • വിശേഷണം:
  • കെട്ടഴിഞ്ഞ
  • കേട്ടറിയപ്പെട്ട
അവദ്ധ്യ
  • വിശേഷണം:
  • വദ്ധ്യം (വധിക്കപ്പെടേണ്ടതു്) അല്ലാത്ത
അവദ്ധ്യോക്തി
  • കൊല്ലരുതെന്നുള്ള വാക്കു്
അവദ്ധ്വംസം
  • പൊടിക്കുക
  • അരപ്പു്
  • ഉപേക്ഷിക്കൽ
  • അപവാദം
അവദ്ധ്വസ്ത
  • വിശേഷണം:
  • പൊടിക്കപ്പെട്ട
  • മറ്റൊരു പര്യായം – അവചൂർണ്ണിത.
അവനക്ഷത്രം
  • നക്ഷത്രങ്ങളുടെ മറവു്
അവനത
  • വിശേഷണം:
  • നമസ്കരിച്ച
  • കുനിഞ്ഞ
  • വളഞ്ഞ
അവനതമൂർദ്ധാവു്
  • തലകുമ്പിട്ടവൻ
അവനതം
  • തലകുനിച്ചതു്
  • അധോമുഖമായുള്ളതു്
അവനതാനത
  • വിശേഷണം:
  • കീഴ്ക്കാമ്പാടുള്ള
അവനതി
  • വളവു്
  • കനിവു്
അവനദ്ധ
  • വിശേഷണം:
  • ഉണ്ടാക്കപ്പെട്ട
  • ഉറപ്പിക്കപ്പെട്ട
അവനദ്ധം
  • ഒരു വാദ്യം
  • ചെണ്ട
  • ഭേരി
അവനം
  • രക്ഷ
  • തൃപ്തിവരുത്തൽ
  • സന്തോഷം
  • ദയ
  • യാചിക്ക
  • പിടിച്ചുപറിക്ക
  • കൊല
  • ഗമനം
  • ആശ്ലേഷം
  • പ്രാപിക്കുക
അവനമിക്ക
  • നമസ്കരിക്ക
  • കുനിയുക
  • താഴുക
അവനമ്ര
  • വിശേഷണം:
  • കുനിഞ്ഞ
  • താഴ്ന്ന
  • ‘ലജ്ജാവനമ്രവദനാതമപൃച്ഛദേവം’ (സുഭദ്രാഹരണം കഥകളി).
അവനവഞ്ചേരി
  • തിരുവിതാംകൂറിൽ ചിറയിൻകീഴു് താലൂക്കിൽ ചേർന്ന ഒരു പകുതി
അവനാടൻ
  • പതിമൂക്കൻ
  • കുഴിമൂക്കൻ
  • അവനാടം (കുഴിഞ്ഞമൂക്കു) ഉള്ളവൻ. എന്നു ശബ്ദാർത്ഥം. അവനാടം = നാസികയുടെ നതം (കുഴിവു്).
അവനായം
  • കീഴ്പ്പെട്ടുകൊണ്ടുപോവുക. താഴ്ത്തുക
  • അവനയിക്കുകയെന്നു ശബ്ദാർത്ഥം
അവനാഹം
  • ചുറ്റിക്കെട്ടുക
അവനി
  • ഭുമി
  • മനുഷ്യാദികളെ രക്ഷിക്കുന്നതു് എന്നു ശബ്ദാർത്ഥം. ‘അവനി’ എന്നും ആകാം.
  • വിരൽ
  • നദി
  • ഈ ശബ്ദത്തോടു് ഈശൻ, ഈശ്വരൻ, പാലൻ, നാഥൻ, പതി ഇത്യാദി ശബ്ദങ്ങളെ ചേർത്താൽ ‘രാജാവു്’ എന്നർത്ഥം ഉണ്ടാകും.
  • ഒരു വൃത്തം
  • അതിജഗതിഛന്ദസ്സിൽ ഉൾപ്പെട്ടതാണു്. പാദം ഒന്നിൽ 13 അക്ഷരം കാണാം. ‘അവനിക്കുവരും സസനജലം കില’ വൃത്തമഞ്ജരി.
അവനീതലം
  • ഭൂമി
അവനീദേവൻ
  • ബ്രാഹ്മണൻ
  • അവനിശബ്ദത്തോടു ദേവപര്യായങ്ങൾ ചേർത്താൽ ബ്രാഹ്മണൻ എന്നർത്ഥമുണ്ടാകും.
അവനേജനം
  • കഴുകുക
അവൻ
  • ആ പുരുഷൻ
അവന്തി, അവന്തികാ
  • ഉജ്ജയിനി നഗരത്തിന്റെ പുരാതനപ്പേർ
  • അവന്തിദേശം മാൾവായുടെ പടിഞ്ഞാറു നർമ്മദയ്ക്കു വടക്കുള്ള രാജ്യമായിരുന്നു. ഇതിന്റെ പ്രധാനപട്ടണമാണു് ഉജജയിനി. ഹിന്ദുക്കളുടെ ഏഴു പുണ്യനഗരങ്ങളിൽ ഒന്നു്.
  • ‘അയോദ്ധ്യാമഥുരാമായാ
    കാശീകാഞ്ചിരവന്തികാ
    പുരീദ്വാരവതീചൈവ
    സപ്തൈതാമോക്ഷയാദികാഃ’
  • ഇവയത്രേ 7 നഗരങ്ങൾ
  • ഒരു നദിയുടെ പേർ
അവന്തിസോമം
  • കാടി
  • വെപ്പുകാടി അവന്തിദേശത്തിൽ ഔഷധവിശേഷമായുള്ളതു്
  • കാടി മലത്തെ ഇളക്കും, ആമത്തെ പചിപ്പിക്കും. ഒഴുകുന്ന പക്ഷം ജ്വരം, ചുട്ടുനീറൽ ഇവയെ കളയും. അഗ്നിയെ വർദ്ധിപ്പിക്കും. ഹൃദയപ്രസാദത്തെയും രുചിയേയും വർദ്ധിപ്പിക്കും. കുടിച്ചാൽ കഫം, വീക്കം, വാതം, മൂർച്ഛം, ശ്രമം, ശൂലം, ആധാനം ഇവയെ നശിപ്പിക്കയും അഗ്നിയെ വർദ്ധിപ്പിക്കയും ചെയ്യും.
അവന്ധ്യ
  • വിശേഷണം:
  • യഥാകാലം കായ്ക്കുന്ന
അവന്ധ്യ, അബന്ധ്യം
  • യഥാകാലം കായ്ക്കുന്ന വൃക്ഷം ലത മുതലായവ
  • വന്ധ്യം‌ അല്ലാത്തതു് അവന്ധ്യം. വന്ധ്യം = ഫലത്തെ പുറത്തുവിടാതെ ബന്ധിച്ചു നിറുത്തുന്നതു്.
അവപതിക്കുക
  • വീഴുക
അവപഥ്യാ
  • അപഥ്യം
അവപാകം
  • വിശേഷണം:
  • വകയ്ക്കുകൊള്ളാതെ പചിക്കപ്പെട്ട
അവപീഡകം
  • മൂത്രം തടുത്താലുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഒരു നെയ്യ്സേവ
അവബോധം
  • ശ്രേഷ്ഠമായ അറിവു്
അവബോധിക്കുക
  • അറിയുക
അവഭൃഥം
  • യാഗദീക്ഷാവസാനത്തിലേ ഇഷ്ടിയുടേയും
  • യാഗാവസാനത്തിലെ കുളിയുടേയും പേർ
  • യാഗദീക്ഷയെ മുഴുവനാക്കിച്ചെയ്യുന്നതു് എന്നു ശബ്ദാർത്ഥം.
അവഭൃഥസ്നാതൻ
  • അവഭൃതസ്നാനം ചെയ്തവൻ
അവഭ്രടൻ
  • പതിമൂക്കൻ
  • കുഴിമൂക്കൻ
  • അവഭ്രട (കുഴിഞ്ഞമൂക്കു്) ഉള്ളവൻ എന്നു ശബ്ദാർത്ഥം. അവഭ്രടം = നാസികയുടെ നതം (കുഴിവു്).
അവമ
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
അവമത
  • വിശേഷണം:
  • അവമാനിക്കപ്പെട്ട
അവമതി
  • അവമാനം
  • അനിഷ്ടം
അവമൻ
  • അധമൻ
  • ജാതി കുലം ആചാരം എന്നവകൊണ്ടൂ നിന്ദിക്കപ്പെട്ടവൻ. ഇതിങ്കൽനിന്നു് ആത്മാവിനെ രക്ഷിക്കുന്നു എന്നു ശബ്ദാർത്ഥം.
അവമന്തവ്യ
  • അവമാനിക്കപ്പെടേണ്ടുന്ന
അവമർദ്ദ
  • പീഡനം
  • (അവമർദ്ദിക്കുക = കുഴക്കുക)
  • ശത്രുസൈന്യം വന്നു നാടുമുടിക്കുക. പൊടിക്കുകകൊണ്ടു് ഈ അർത്ഥം വന്നതായും അഭിപ്രായപ്പെടുന്നു.
അവമര്യാദ
  • മര്യാദകേടു്
അവമർശം
  • സ്പർശം
അവമർഷം
  • നാടകത്തിലെ അഞ്ചു സന്ധികളിൽ ഒന്നു്
  • തിരക്കം
  • വിചാരണ
അവമർഷണം
  • പൊറുതിയില്ലായ്മ
  • മായ്ക്കുക
  • മാച്ചുകളയുക
അവമാനന, അവമാനനം
  • നിന്ദ
  • അനാദരം
  • പൂജയ്ക്കു വിപരീതമായുള്ളതെന്നു ശബ്ദാർത്ഥം. മാനിക്കാത്തതു് എന്നു താൽപര്യം.
അവമാനം
  • മാനക്കേടു്
  • അനാദരം
  • നിന്ദ
അവമാനിക്കുക
  • മാനക്കേടു വരുത്തുക
  • നിന്ദിക്കുക
  • അനാദരിക്കുക
അവമാനിത
  • വിശേഷണം:
  • അവമാനിക്കപ്പെട്ട
അവയ്ക്കുക
  • തഴയ്ക്കുക
  • മുളവരുക
  • കൂമ്പു വരുക
  • നെല്ലുകുത്തി അരിയായതിന്റെ ശേഷം അതിലുള്ള തവിടുകളഞ്ഞു വെളുപ്പിക്കുക (തീട്ടുക)
അവയവസംസ്ഥാനം
  • അവയവങ്ങളുടെ വഴിപോലെയുള്ള ഇരിപ്പു്
അവയവം
  • അംഗം
  • കൈകാൽ മുതലായവ
  • അന്യോന്യം ഒന്നിച്ചുചേരാതെ പ്രത്യേകം പ്രത്യേകം ഇരിക്കുന്നതു് എന്നു ശബ്ദാർത്ഥം. ‘അംഗംപ്രതീകോവയവോപഘാനാഥ’ (അമരം). [അംഗം, പ്രതീകം, അവയവം, അപഘനം 4-ഉം, കൈ, കാൽ മുതലായ അവയവങ്ങളുടെ പേർ.
  • സാധനം (ഉപകരണം)
അവയവി
  • അവയവമുള്ളതു്
  • തേങ്ങ-അവയവി. തൊണ്ടു്, ചിരട്ട, തേങ്ങപ്പരിപ്പു് ഇത്യാദി അവയവങ്ങൾ.
അവയോഗം
  • ശകുനപ്പിഴ
  • ദുശ്ശകുനം
അവർ
  • ആ ആളുകൾ
അവര
  • വിശേഷണം:
  • ഒടുക്കമുള്ള
  • പിൻപുവരുന്ന
അവര, അവരക്ക
  • അവരപ്പയറു്
  • അമരക്ക
അവരജ
  • താഴെയുള്ള കാലത്തിൽ ജനിച്ച
അവരജൻ
  • (കനിഷ്ഠഭ്രാതാവു്) അനുജൻ
  • പിന്നാലെ ജനിച്ചവൻ എന്നു ശബ്ദാർത്ഥം, അവരജ = അനുജത്തി.
അവർരതി
  • ഉപരാമത്തിന്റെ പേർ
  • ഉപരാമം എന്നാൽ ഒന്നിൽ നിവർത്തിക്കുക – അടങ്ങുക എന്നർത്ഥം. അവസാനം – നിറുത്തൽ.
അവര
  • ദുർഗ്ഗാ
  • ഒരു തൈ
  • അമര
അവരം
  • ആനയുടെ പിന്നിലുള്ള കാലുകളുടെ മുട്ടിന്നു താഴെയുള്ള ഭാഗം
  • പ്രധാനമല്ലാത്ത അംഗം
  • വരിക്കാത്തതു് എന്നു ശബ്ദാർത്ഥം. ‘അപരം’ എന്നും പാഠം കാണുന്നു.
  • പിൻപുറം
  • ശ്രേഷ്ഠമല്ലാത്തതു്
അവരവർണ്ണൻ
  • ശൂദ്രൻ
  • ബ്രാഹ്മണ ക്ഷത്രിയ വൈശ്യരേക്കാൾ താണജാതി എന്നു ശബ്ദാർത്ഥം. അവര (കീഴെയുള്ള) വർണ്ണത്തിൽ (ജാതിയിൽ) ഉള്ളവൻ. അവരവർണ്ണം = ശൂദ്രസ്ത്രീ.
അവരശൈലം
  • പശ്ചിമപർവ്വതം (ഇതിനു പുറകിൽ സൂര്യൻ ഉദിക്കുന്നു)
അവരാജിതം
  • നീരാരൽ
അവരാഹം, അവരാഹകം
  • ചീങ്കണ്ണി
  • കോർമുതല
  • ചുറ്റിക്കൊണ്ടു പ്രാണികളെ ഹിംസിക്കുന്ന മത്സ്യവിശേഷത്തിന്റെ പേർ എന്നും കാണുന്നു. ഇതിനു ‘നീരാളി’ എന്നു ചിലദിക്കിൽ പറഞ്ഞുവരുന്നു. ഔഷധിനിഘണ്ടു ‘ചീങ്കണ്ണി’ എന്നുതന്നെ ബലമായി പറയുന്നു. അവഹാരം, അവഹാരകം എന്ന പാഠങ്ങളുമുണ്ടു്. ഇതിനു ചുറ്റി അന്വേഷിച്ചു് എത്തിപ്പിടികൂടുക എന്നു ശബ്ദാർത്ഥം.
അവരി
  • അമരി
അവരീണ
  • വിശേഷണം:
  • ധിക്കരിക്കപ്പെട്ട
അവരീണൻ
  • ധിക്കരിക്കപ്പെട്ടവൻ
  • അവസ്രവിച്ചവൻ — കീഴ്പെട്ടു വീണവൻ എന്നർത്ഥം.
അവരുദ്ധ
  • വിശേഷണം:
  • തടുക്കപ്പെട്ട
  • വളയപ്പെട്ട
  • ബന്ധനത്തിലാക്കപ്പെട്ട
  • വേഷം മാറ്റപ്പെട്ട
അവരൂപം
  • രൂപം കെട്ടതു്
അവരോധനൻ
  • ഗയൻ എന്ന രാജശ്രേഷ്ഠന്റെ ഒരു പുത്രൻ
അവരോധം, അവരോധനം
  • രാജാക്കന്മാരുടെ സ്ത്രീകൾ ഇരിക്കുന്ന ഗൃഹം
  • അന്തഃപുരം. അന്യന്മാരുടെ പ്രവേശത്തെ തടുക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • രാജസ്ത്രീ
  • വിരോധം
  • തടസ്സം
  • തടങ്ങൽ
  • വലിയ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കുക
അവരോധിക്കുക
  • തടുക്കുക
  • വിരോധിക്കുക
അവരോപണം
  • വേരോടെ പറിക്കുക
  • ചെറുതാക്കുക
  • താഴ്ത്തുക
അവരോഹണം
  • ഇറക്കം
  • കരേറ്റം
  • അവരോഹണം ×ആരോഹണം
അവരോഹം
  • വേട്
  • (ഇതു മരത്തിന്റെ മുകളിൽ നിന്നു പൊട്ടിയുണ്ടാകുന്നതാണ്. ശാഖ, കൊമ്പു്). വേടു് എന്നതു ചില മരത്തിന്റെ കൊമ്പിൽ നിന്നു പുറപ്പെടുന്ന വേര് എന്നു പറയുന്നു.
  • വൃക്ഷമൂലത്തിങ്കൽ നിന്നു തുടങ്ങി വൃക്ഷാഗ്രം വരെ പോയതായ വള്ളി
  • (തൊണ്ടി ചിറ്റമൃതു് മുതലായവ).
  • ഇറക്കം
  • കരേറ്റം
അവർജ്ജിത
  • വർജ്ജിതമല്ലാത്ത
അവർണ്ണ
  • വിശേഷണം:
  • വർണ്ണം (നിറം) ഇല്ലാത്ത
  • താഴ്ന്നതരമായ
അവർണ്ണം
  • ആക്ഷേപം
  • നിന്ദ
  • സ്തുതിക്കു വിപരീതം എന്നു ശബ്ദാർത്ഥം. (വർണ്ണം = സ്തുതി).
  • അ, ആ ഈ അക്ഷരങ്ങൾക്കുള്ള പേർ
  • നിന്ദിച്ചുപറയുക
  • വെറുപ്പ്
അവലക്ഷണ
  • വിശേഷണം:
  • ലക്ഷണമില്ലാത്ത
അവലക്ഷണം
  • ലക്ഷണം കെട്ടതു്
  • രൂപം കെട്ടതു്
  • ദുശ്ശകുനം
അവലക്ഷം
  • വെളുപ്പുനിറം
അവൽഗുജം
  • കാർകോകിൽ
  • കാർകോകിലരിക്കു ദുർഗ്ഗന്ധമുള്ളതുകൊണ്ട് ഈ പേർ വന്നു.
അവലഗ്ന
  • വിശേഷണം:
  • ചേർന്ന
  • പതിഞ്ഞ
അവലഗ്നം
  • അര
  • ശരീരമദ്ധ്യപ്രദേശം
  • ഇളി
  • പൂർവാപരാവയവങ്ങളേക്കാൾ കൃശമായതു കൊണ്ടു ലജ്ജിക്കുന്നതു് എന്നു ശബ്ദാർത്ഥം.
അവലംബനം, അവലംബം
  • ആശ്രയം
  • തൂങ്ങിക്കിടക്കുക
  • താങ്ങു്
അവലംബിക്കുക
  • ആശ്രയിക്കുക
  • ആശ്ലേഷം ചെയ്യുക
അവലംബിതം
  • ആശ്രയിക്കപ്പെട്ടതു്
അവലാപം
  • നിഷേധവാക്കു്
  • മറച്ചുപറക
  • ഭോഷ്ക്ക്
അവലിപ്ത
  • വിശേഷണം:
  • പൂശപ്പെട്ട
  • അഹങ്കാരമുള്ള
അവലിപ്തത
  • സ്നിഗ്ദ്ധത
  • ഡംഭം
അവലീല
  • കളി
  • സന്തോഷം
  • നിന്ദ
അവലീഢ
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
  • ചവയ്ക്കപ്പെട്ട
  • നക്കപ്പെട്ട
അവലുണ്ഠനം
  • ഭൂമിയിൽ – ചേറ്റിൽ – ഉരുളുക
അവലേപം
  • മദം
  • തേപ്പ്
  • പൂശൽ
  • ചേർച്ച
  • ആഭരണം
അവലേഹനം
  • നക്കുക
അവലോകനം
  • കാണുക
  • കാഴ്ച
  • നോക്കു്
  • അന്വേഷണം
അവലോജ, അവല്ഗുജ
  • കാർകോകിലരി
അവവരകം
  • വിടവു
  • പഴുതു്
  • ദ്വാരം
  • ജന്നൽ
അവവാദ
  • കല്പന
  • ആജ്ഞ
  • നിന്ദ
  • അപവാദം എന്നും പാഠം കാണുന്നു. ഒരു സംഗതിയെ അടിസ്ഥാനമാക്കി വ്യക്തമായി പറയപ്പെടുന്നതെന്നു ശബ്ദാർത്ഥം.
അവശകുനം
  • ദുശ്ശകുനം
അവരത
  • വിശേഷണം:
  • സ്വാധീനമില്ലാത്ത
അവശ
  • വിശേഷണം:
  • വശം (സ്വാധീനം) ഇല്ലാത്ത
  • കീഴ്പെടാത്ത
അവശം
  • പരവശം
അവശിഷ്ട
  • വിശേഷണം:
  • ശേഷിച്ച
അവശീകൃത
  • വിശേഷണം:
  • വശീകൃതം (സ്വാധീനത്തിലാക്കപ്പെട്ടതു്) അല്ലാത്ത
അവശേഷം
  • പിന്നിടുള്ള ശേഷിപ്പു്
  • ശിഷ്ടം
അവശ്യദൃശ്യം
  • നിശ്ചയമായി കാണേണ്ടതു്
അവശ്യ
  • വിശേഷണം:
  • വശ്യം (വശത്താക്കത്തക്കതു്) അല്ലാത്ത
അവശ്യം
  • കൂടിയേതീരു എന്ന മട്ടിൽ
  • നിശ്ചയമായിട്ടു്
  • മറ്റൊരു പര്യായം നൂനം.
അവശ്യം
  • നിർബന്ധം
  • കൂടിയേതീരു എന്നുള്ളതു്
അവശ്യായം
  • മഞ്ഞു്
  • കുളിരിനോടു കൂടിയതെന്നു ശബ്ദാർത്ഥം.
  • അഭിമാനം
അവഷ്ഠംഭം
  • മദം
  • ദർപ്പോവലേപോവഷ്ടംഭശ്ചിത്തോദ്രേകഃസ്മയോമദഃ’ എന്നു മഹേശ്വരപാഠം.
  • ആരംഭം
  • സ്വർണ്ണം
  • ധൈര്യം
അവഷ്ടബ്ധൻ
  • ആശ്രയിച്ചവൻ
  • സമീപത്തിലിരിക്കുന്നവൻ
  • അവലംബിച്ചവൻ എന്നു ശബ്ദാർത്ഥം. [അവസഥം എന്നൊരു ശബ്ദവും അതിനു ഭവനം, ഗ്രാമം എന്നിങ്ങനെ അർത്ഥവും ചില നിഘണ്ടുകളിൽ കാണുന്നു. അമരത്തിൽ ആവസഥം എന്നാണു കാണുന്നതു്..
അവസരം
  • സമയം
  • പ്രസംഗം
  • വാക്കിന്റെ അവസരം എന്നാൽ ആവാക്കു പറയുന്നതിനു യോഗ്യമായ സമയം എന്നർത്ഥം.
അവസാദം
  • അലസത
അവസാനം
  • ഒടുക്കം
  • സമാപനം
  • മരണം
അവസാമം
  • ചീത്തപ്പാട്ടു്
അവസായം
  • സമാപ്തി
  • അവസാനം
  • തീർച്ച (ഉറപ്പു്)
അവസിതനില
  • മരണാവസ്ഥ
അവസിത
  • വിശേഷണം:
  • ഒടുങ്ങിയ
  • അവസാനിച്ച
  • നിവർത്തിച്ച
  • അറിഞ്ഞ
അവസിതം
  • അവസാനിച്ചതു്
  • ‘തവമമസുചകർമ്മമൊന്നുപോൽതാ
    നവസിതമിന്നുഫലത്തിലംഗുലീയ!’
    — അഭിജ്ഞാനശാകുന്തളം
  • അവസാനിപ്പിച്ചതു്
  • (സമാപ്തമായിട്ടുള്ളതു്). മറ്റൊരുപര്യായം – സിതം.
അവസിതൻ
  • നിർദ്ധനൻ
അവസിതി
  • അവസാനം
അവസ്കര
  • മലം. കീഴ്പെട്ടു തള്ളിക്കളയുന്നതു് എന്നു ശബ്ദാർത്ഥം
  • ഗുഹ്യപ്രവേശം. നിന്ദിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം
  • അഴുക്കു്
  • കപ്പ
  • തേരിന്റെ അവയവം
അവസ്ഥാ
  • സ്ഥിതി
  • നില
  • ഇരിപ്പു്
അവസ്ഥപ്പെടുത്തുക
  • ധൃതിപ്പെടുത്തുക
  • ഉപദ്രവിക്ക
അവസ്ഥാത്രയം
  • ജാഗ്രത്ത്
  • നല്ല ഉണർച്ച
  • സ്വപ്നം (പകുതി ഉറക്കവും പകുതി ഉണർച്ചയും)
  • സുഷുപ്തി (വലിയ നിദ്ര)
  • ഇവ മൂന്നും.
അവസ്ഥാന്തരം
  • മറ്റൊരവസ്ഥ
  • സ്ഥിതിഭേദം
  • ഇടയിൽവരുന്ന അവസരം
അവസ്ഥിത
  • വിശേഷണം:
  • സ്ഥിരപ്പെട്ട
അവസ്ഥിതി, അവസ്ഥാനം
  • ഇരിപ്പു് നില
അവസ്നസ
  • പെരുഞരമ്പു്
അവസ്രവിക്ക
  • കീഴ്പെട്ടുവീഴുക
അവസ്വരം
  • ശബ്ദമാധുര്യമില്ലായ്മ
  • സംഗീതജ്ഞാനമില്ലായ്മ
അവഹരം
  • വളഞ്ഞ വഴി
  • ചതി
അവഹസ്തം
  • കൈയുടെ പുറവശം (പിൻവശം)
അവഹാരകം, അവഹാരം
  • ചീങ്കണ്ണി
  • കോർമുതല
  • (അവരാഹം എന്നതു നോക്കുക) ഇതിനു് ശ്രാക്, കടലാന, മുതല എന്നിങ്ങനെയുംപറയുന്നുണ്ട്.
അവഹിത
  • വിശേഷണം:
  • ശ്രദ്ധയുള്ള
  • അറിയപ്പെട്ട
അവഹിതൻ
  • അടക്കമുള്ളവൻ
അവഹിതം
  • അയോഗ്യം
അവഹിതാഞ്ജലി
  • കൂപ്പുകൈ
അവഹിത്ഥാ
  • മനസ്സിലുള്ളതിനെ മറച്ചുവെക്കുക
  • മുഖവികാരത്തെ മറച്ചുകളയുന്നതിനും പറയാം. വെളിയിലേക്കു കാണിക്കാതിരിക്കുന്ന സ്ഥിതി എന്നു ശബ്ദാർത്ഥം. [‘അവഹിഥ്യം’ എന്നൊരു പദവും അതിനു ‘വ്യാപ്തി’ എന്നർത്ഥവും അപൂർവ്വം ചില അകാരാദികളിൽ കാണുന്നുണ്ട്.
അവഹേളനം
  • അനാദരം
  • നിന്ദ ആദരവില്ലായ്മ എന്നു ശബ്ദാർത്ഥം
അവഹേളിതൻ
  • അനാദരിക്കപ്പെട്ടവൻ
  • നിന്ദിക്കപ്പെട്ടവൻ
അവൾ
  • ആ സ്ത്രീ
അവാക്
  • പറയപ്പോകാത്തവൻ
  • മൂകൻ
  • തലതാഴ്ത്തിയവൻ
അവാൿ
  • കീഴിൽ
അവാൿ
  • വിശേഷണം:
  • തലകുമ്പിട്ട
അവാക്പുഷ്പി
  • ശതകപ്പ
  • പെരും ശതകപ്പ
  • കാട്ടുശതകപ്പ
  • തലതാഴ്ത്തിയ പൂക്കളോടുകൂടിയത് എന്നു ശബ്ദാർത്ഥം.
അവാകരം
  • കമ്മട്ടം
  • നാണയങ്ങൾ അടിക്കുന്ന സ്ഥലം
അവാക്കർണ്ണൻ
  • സംസാരിപ്പാനും കേൾപ്പാനും വയ്യാത്തവൻ
അവാഗ്ര
  • വിശേഷണം:
  • അധോമുഖമായ
  • കുനിഞ്ഞ
അവാഗ്രം
  • അധോമുഖമായത്
  • തലകീഴായതു്
  • അവനതമായ അഗ്രത്തോടുകൂടിയത് എന്നു ശബ്ദാർത്ഥം.
അവാങ്മുഖം
  • വിശേഷണം:
  • തലകുമ്പിട്ട
അവാചകം
  • കാവ്യദോഷങ്ങളിൽ ഒന്ന്
  • പദദോഷങ്ങളിൽപെട്ടതാണ്. വിവക്ഷിതമായ അർത്ഥത്തെക്കുറിക്കാൻ ശക്തിയില്ലാത്തത്. ‘മുമ്പിൽവന്നാദരിക്കുമവരോടു ചേരണം’ ഇവിടെ ആദരിക്ക എന്നതിനു ‘ക്ഷണിക്ക’ എന്നർത്ഥം വേണ്ടിയിരിക്കുന്നു. ഈ അർത്ഥം ആ ശബ്ദത്തിനില്ല (ഭാഷാഭൂഷണം).
  • വാചകമല്ലാത്തത്
അവാചി
  • തെക്കേ ദിക്ക്
  • സൂര്യൻ ഇവിടെ മധ്യാഹ്നത്തിൽ ഗമിക്കുന്നതുകൊണ്ടും ദക്ഷിണായനം കൊണ്ട് ഗമിക്കുന്നതിനാലും ഈ പേർ വന്നു. [അവാചി എന്ന പാഠം ശരിയല്ലെന്ന് രാമാശ്രമി പറയുന്നു. അപാചീ എന്നത് ശരി. അപ എന്നാൽ മദ്ധ്യം എന്നർത്ഥം. മദ്ധ്യാഹ്നസമയം സൂര്യനെ ഗമിക്കുന്നത് എന്നു താൽപര്യം.
അവാചിനം, അവാഗ്ഭവം
  • തെക്കേ ദിക്കിൽ ഭവിച്ചത്
അവാച്യ
  • വിശേഷണം:
  • വചിക്കത്തക്കത് (പറയത്തക്കത്) അല്ലാത്ത
അവാതം
  • കാറ്റില്ലായ്ക
  • കാറ്റില്ലാത്ത സ്ഥലം
അവാന്തര
  • വിശേഷണം:
  • ഉള്ളിൽപ്പെട്ട
  • അടങ്ങിയ
അവാന്തരാ
  • ഇര
  • ആക്രമണം
അവാപ്തി
  • കിട്ടുക
  • ലഭിക്കുക
  • പ്രാപ്തി
അവാരം
  • ഇക്കര
  • യാതൊരു കരയിൽ നിന്നു മറുകരയെ നിശ്ചയിക്കുന്നുവോ ആ കര. ജലമില്ലാതിരിക്കുന്നതു് എന്നു ശബ്ദാർത്ഥം. അവാരം = അവക്കോയതീരം (ഇക്കര). പരാർവാചീതീരം (അക്കര) പരമായ തീരം.
അവാലത്തു്
  • ജാമ്യം
  • ഉറപ്പു്
അവാസസ്സ്
  • ഉടുക്കാത്തവൻ (വസ്ത്രരഹിതൻ)
അവി
  • കറിയാടു്
  • തീണ്ടായിരുന്നവൾ
  • തീണ്ടായിരിയായാൽ സ്ത്രീകൾ വെളിയിൽ സഞ്ചരിക്കരുതെന്നു പറയുന്നതിനു കാരണം അപ്പോഴത്തെ ദേഹത്തിലുള്ള അശുദ്ധിനിമിത്തം ഭൂതഗ്രഹാദി ബാധയുണ്ടാവാൻ എളുപ്പമുള്ളതുകൊണ്ടാണു്. ഇവക്കു് ഉപദ്രവിപ്പാൻ നല്ലതരം ഈ സന്ദർഭമാകുന്നു. ഈ വിധം രക്ഷിക്കുകയാൽ ‘അവി’ എന്ന പേരുണ്ടായി.
  • പർവതം
  • ആടു്
  • ആദിത്യൻ
  • മല
  • കാറ്റു (വായു)
  • കരിമ്പടം
  • യജമാനൻ
  • മതിൽ
  • (അവിയാടു് – കുറിയാടു്).
അവികം
  • ആടു്
  • വൈരക്കല്ലു്
അവികല
  • വിശേഷണം:
  • വികലം (ശൂന്യം) അല്ലാത്ത
  • നിറഞ്ഞ
  • ഇളകിയതല്ലാത്ത
  • ‘അവികലകലശലുകൂടിയ സമയെ’ (പ്രദോഷമാഹാത്മ്യം തുള്ളൽ)
അവികല്പം
  • വികല്പം (സംശയം
  • തെറ്റു്
  • മാറ്റം) ഇല്ലാത്തതു്
അവികാര
  • വിശേഷണം:
  • വികാരം (ഭാവഭേദം) ഇല്ലാത്ത
അവിക്കയറു
  • നുകക്കയറു്
അവിക്കുക
  • വേവിക്കുക
  • നുകം വെച്ചുകെട്ടുക
അവിക്രമൻ
  • ശക്തി കുറഞ്ഞവൻ
അവിക്രമം
  • ശക്തിക്കുറവു്
അവിഖ്യാതി
  • ദുഷ്കീർത്തി
അവിഗ്നം
  • പെരുംക്ലാവു്
  • തമിഴിൽ പെരുങ്കളാച്ചെടി. ഇതു് ‘ഞെട്ടാഞെടുങ്ങ’ ആണെന്നും പറയുന്നു. രോഗങ്ങളെ ഭയപ്പെടുത്തുന്നതു് എന്നു ശബ്ദാർത്ഥം. (ക്ലാക്കാവൃക്ഷമെന്നും പറയുന്നു). [ഇതിന്റെ പച്ചക്കായ് പിത്തത്തെ ഉണ്ടാക്കും. കുറച്ചു കയ്പും പുളിയും കൂടിയതാണു്. ദീപനത്തെ ചെയ്യും. പഴക്കായ് വിഷത്തെ കളയും. മധുരമാണു്. ത്രിദോഷങ്ങളെ നശിപ്പിക്കും.
അവിഘ്നം
  • വിഘ്നം (തടസ്സം) കൂടാതെ
അവിചലിത
  • വിശേഷണം:
  • ഇളക്കമില്ലാത്ത
അവിചാൽ
  • ഒരു പിശാചു്
അവിച്ചൽ
  • ദഹനം
അവിച്ഛിന്ന
  • വിശേഷണം:
  • ഇടവിടാതെയുള്ള
  • ഇടയ്ക്കു ഭംഗംവരാതെയുള്ള
അവിജ്ഞ
  • വിശേഷണം:
  • അറിവില്ലാത്ത
അവിജ്ഞത
  • അറിവില്ലായ്ക
അവിജ്ഞാത
  • വിശേഷണം:
  • വിജ്ഞാതം (അറിയപ്പെട്ടതു്) അല്ലാത്ത
അവിജ്ഞേയൻ
  • ദൈവം
അവിജ്ഞേയ
  • വിശേഷണം:
  • വിജ്ഞേയം (അറിയേണ്ടതു്) അല്ലാത്ത
അവിടം
  • ആ സ്ഥലം
അവിടെ
  • ആ സ്ഥലത്തു്
അവിട്ടം
  • ഒരുനക്ഷത്രം
  • (23-ാമത്തേതു).
അവിത
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
അവിതം
  • രക്ഷിക്കപ്പെട്ടതു് (അവനം ചെയ്യപ്പെട്ടതു്)
അവിത്തൻ
  • ധനഹീനൻ
അവിതഥം
  • വിതഥം (കള്ളം) അല്ലാത്തതു്
അവിദൻ
  • അറിയാത്തവൻ
അവിദിതൻ
  • അറിയപ്പെടാത്തവൻ
അവിദൂരൻ
  • സമീപസ്ഥൻ
അവിദൂരം
  • സമീപം
അവിദ്യ
  • ഭോഷത്തമുള്ള
  • ബുദ്ധിയില്ലാത്ത
അവിദ്യൻ
  • വിദ്യയില്ലാത്തവൻ
  • ബുദ്ധിയില്ലാത്തവൻ
അവിദ്യ
  • അജ്ഞാനം
  • അറിവില്ലായ്മ
  • വിപരീതമായ അറിവു് എന്നു ശബ്ദാർത്ഥം.
  • മായം
അവിദ്ധകർണ്ണി
  • പാട (വള്ളി) ഇതിന്റെ ഇല വേഗം മുറിയുന്നതല്ലാത്തതിനാൽ ഈ പേർ വന്നു
  • ‘വിദ്ധകർണ്ണി’ എന്ന പാഠം പ്രധാനമെന്നു ചിലരുടെ പക്ഷം. വിദ്ധകർണ്ണീ – വൈദ്യശാസ്ത്രത്തിൽ വേണ്ടുവോളം കേൾക്കപ്പെടുന്നതു്.
അവിധവ
  • സുമംഗലി
  • ‘ആലോചിച്ചീവിധമവിധവേ
    ചിത്തമാശ്വസ്തമാക്കി’
    — മയൂരസന്ദേശം
അവിധാ
  • ഒഴിവുകഴിവു്
  • ആവലാതി
  • സങ്കടം
അവിധാനം
  • നിശ്ചിതമായ ചട്ടത്തിനു വിപരീതംചെയ്ത
  • ചട്ടലംഘനം
  • അഴിമതി
  • ക്രമക്കേടു്
അവിധി
  • വിശേഷണം:
  • വിധിക്കു വിപരീതമായ
  • വിധിയില്ലാത്ത
  • പ്രമാണമില്ലാത്ത
  • ചട്ടത്തിനു് അനുസരണമല്ലാത്ത
അവിധി
  • ന്യായവിരുദ്ധം
  • ചട്ടലംഘനം
അവിധേയ
  • വിശേഷണം:
  • ഭരിക്കപ്പെടുവാൻ തക്കതല്ലാത്ത
  • ചെയ്യപ്പെടുവാൻ തക്കതല്ലാത്ത
അവിധൃത
  • വിശേഷണം:
  • ധരിക്കപ്പെടാത്ത
  • വിടപ്പെട്ട
അവിപത്തി
  • ആപത്തില്ലായ്ക
  • ഒരുപൊടി
  • പാണ്ഡുരോഗികൾക്കു നന്നു്
  • [ചുക്കു, മുളകു, തിപ്പലി, ഏലത്തരി, ഇലവങ്ങത്തൊലി, പച്ചില, മുത്തങ്ങാക്കിഴങ്ങു്, വിഴാലരി, നെല്ലിക്കാ, ത്രികോല്പക്കൊന്ന ഇവ പൊടിച്ചതു്. അതോടു പഞ്ചസാര, തേൻ ഇവ ചേർക്കുക. ഈ പൊടി പിത്തരോഗങ്ങളിൽ വിരേചനത്തിനു നന്നു്.
അവിനദ്ധ
  • വിശേഷണം:
  • ചട്ടയിടപ്പെട്ട
അവിനയം
  • ധിക്കാരം
  • വിനയം (വണക്കം – മര്യാദ) ഇല്ലായ്മ
അവിനയവാൻ
  • മര്യാദകെട്ടവൻ
  • ‘അവളവശമുറങ്ങുന്നേരം
    അവിനയവാൻ പോയീദൂരം’
    — നളചരിതം കഥകളി
അവിനാശി
  • നാശമില്ലായ്ക
അവിനീത
  • വിശേഷണം:
  • വിനീതം (വണക്കം – അടക്കം) ഇല്ലാത്ത
അവിനീത
  • പാതിവ്രത്യം വെടിഞ്ഞസ്ത്രീ
അവിനീതൻ
  • അഹംഭാവി
  • വിനയം ഇല്ലാത്തവൻ
അവിമർശം
  • വിചാരംകൂടാതെ
അവിമുക്ത
  • വിശേഷണം:
  • വിമുക്തം (വിടപ്പെട്ടതു്
  • അഴിക്കപ്പെട്ടതു്) അല്ലാത്ത
അവിമുക്തം
  • കാശി
  • കാശിക്കടുത്തു് ഒരു തീർത്ഥസ്ഥലം
അവിമൃശ്യകാരി
  • വിചാരിക്കാതെ പ്രവർത്തിക്കുന്നവൻ
അവിമൃഷ്ടവിധേയാംശം
  • കാവ്യദോഷങ്ങളിൽ ഒന്നു്
  • ‘വിധിക്കേണ്ടതായ ഭാഗത്തെ പ്രധാനമായി നിർദ്ദേശിക്കാതിരിക്ക’ (ഭാഷാഭൂഷണം).
അവിയൽ
  • ഒരു കറി
  • കൂട്ടുവാൻ
അവിയുക
  • വെന്തുകുറയുക
  • ചീഞ്ഞുകുറയുക
  • ചുരുങ്ങുക
അവിരത
  • വിശേഷണം:
  • നിത്യമായ
അവിരതം
  • എപ്പൊഴും
  • വിരതം (അവസാനം) ഇല്ലാത്തതു്
അവിരള
  • കുറയാതെ
  • സംപൂർണ്ണമായി
അവിൽ
  • ഒരു പലഹാരം
  • ഇതു നെല്ലു കുറച്ചു അവിച്ചു വറുത്തിടിച്ചു പേറ്റി എടുക്കുന്നതാണു്. തമിഴ്: അവൽ, അവൈയൽ.
  • ‘പൃഥുകഃസ്യാച്ചിപിടകഃ’
    — അമരം
    .
  • പൃഥുകം, ചിപിടകം 2-ഉം, അവലിന്റെ പേർ. ചിപിടം എന്നതും പര്യായം തന്നെ. പുത്തവിൽ എന്നതു പുന്നെല്ലിന്റെ അവിലാകുന്നു.
  • പര്യായപദങ്ങൾ:
    • പൃഥുകം
    • ചിപിടകം
അവില്പുരി, അമിൽപൊരി, അകില്പുരി
  • അരത്ത
അവിലംഘിത
  • വിശേഷണം:
  • ലംഘിതം (കടക്കപ്പെട്ടതു്) അല്ലാത്ത
അവിലുക
  • പകുതി വേവിക്കുക
അവിൽദാർ
  • പട്ടാളത്തിലെ ഒരു ഉദ്യോഗസ്ഥൻ
അവിവേകം
  • വിവേകം (തിരിച്ചറിവു്) ഇല്ലായ്ക
  • വിചാരം‌ ഇല്ലായ്ക
അവിവേകി
  • തിരിച്ചറിവില്ലാത്തവൻ
  • വിചാരമില്ലാത്തവൻ
അവിശസ്തൻ
  • സ്വയം‌മൃതൻ (തന്നെ മരിച്ചവൻ.)
അവിശേഷ
  • വിശേഷണം:
  • ഒന്നുപോലെയുള്ള
  • തുല്യതയുള്ള
അവിശ്വാസ
  • വിശേഷണം:
  • വിശ്വാസമില്ലാത്ത
അവിശ്വാസി
  • വിശ്വാസമില്ലാത്തവൻ
അവിഷ
  • അതിവിടയം
അവിഷ
  • വിശേഷണം:
  • വിഷമില്ലാത്ത
അവിഷം
  • സമുദ്രം
  • ആകാശം
അവിഷി
  • ഒരു നദി
  • ഭൂമി
  • സ്വർഗ്ഗം
അവിസ്പഷ്ട
  • വിശേഷണം:
  • തെളിവില്ലാത്ത
അവിസ്പഷ്ടം
  • തെളിവില്ലാത്തതു്
  • കൊഞ്ഞവാക്കു്
  • വ്യക്തമല്ലാത്തതു് എന്നു ശബ്ദാർത്ഥം. മറ്റൊരു പര്യായം ‘ക്ലിഷ്ടം’.
അവിഹിതം
  • വിഹിതമല്ലാത്തതു്
  • പീനൽകോടനുസരിച്ചുള്ള ഒരു കുറ്റം
  • (തിരുവിതാംകൂർ ശിക്ഷാനിയമം വകുപ്പു 4൦3-ഉം, 4൦4-ഉം).
അവിളംബം
  • താമസംകൂടാതെ
  • വേഗത്തിൽ
അവിളംബിതം
  • ബദ്ധപ്പാടുള്ളതു്
  • വേഗമുള്ളതു്
  • വിളംബിതം (അമാന്തം) ഇല്ലാത്തതു്. അവിളംബനം എന്നു പാഠാന്തരം കാണുന്നു.
അവിളംബിതം
  • കാലതാമസം കൂടാതെ
  • ഇതുകൊണ്ടു താമസിക്കപ്പെടുന്നില്ലാ എന്നു ശബ്ദാർത്ഥം.
അവീചി
  • ഒരു നരകം
  • സുഖം ഇല്ലാത്തിടം എന്നു ശബ്ദാർത്ഥം.
അവീട്ടുവൻ
  • വടക്കൻ മലബാറിൽ തീയരെപോലെയുള്ള ഒരു ജാതിക്കാരൻ
അവീൻ
  • കറുപ്പു്
  • അറബി:
അവീർ
  • മുഖത്തിടുന്ന ഒരു സുഗന്ധവസ്തു
  • അറബി:
അവീര
  • വിശേഷണം:
  • ശക്തികുറഞ്ഞ
അവീര
  • ഭർത്താവും പുത്രനും ഇല്ലാത്തവൾ
  • വിധവയാകയും മക്കളില്ലാതെ വരുകയും കൂടി ഒരുമിച്ചു ചേരുന്ന അവസ്ഥയാണു് ഈ പേരിനു കാരണം. വീര (പതിയും പുത്രനും ഉള്ളവൾ) അല്ലാത്തവൾ.
  • ‘അവീരാനിഷ്പതിസുതാ’ (അമരം).
അവൃകം
  • രക്ഷ
  • സമാധാനം
അവൃഷ്യ
  • വിശേഷണം:
  • ശുക്ലത്തെ വർദ്ധിപ്പിക്കാത്ത
  • ശരീരപുഷ്ടിയെ ഉണ്ടാക്കാത്ത
അവേക്ഷ, അവേക്ഷണം
  • ദൃഷ്ടി ഉറപ്പിച്ചുള്ള നോട്ടം
  • അവേക്ഷ എന്നതിനു ശ്രദ്ധ, ഉടമ്പടി ഈ അർത്ഥവുംകാണുന്നു.
അവേക്ഷമാണൻ
  • അവേക്ഷിച്ചിയങ്ങുന്നവൻ
  • ‘അവേക്ഷമാണാം‌മഹതീം‌മുഹുർമ്മുഹുഃ’
    — മാഘം
അവേക്ഷിക്കുക
  • ദൃഷ്ടി ഉറപ്പിച്ചുനോക്കുക
  • ദർശിക്കുക
അവേദ്യ
  • അറിയപ്പെടുവാൻ വയ്യാത്ത
അവേദ്യം
  • കിടാവു്
  • കന്നു്
അവേല്ലജം
  • കുരുമുളകു് (നല്ലമുളകു്)
അവൈദികം
  • വൈദികം (വേദസംബന്ധം) അല്ലാത്തതു്
അവ്യക്ത
  • വ്യക്തം (സ്പഷ്ടം) അല്ലാത്ത
അവ്യക്തത
  • സ്പഷ്ടമില്ലായ്മ
അവ്യക്തം
  • വ്യക്തം (സ്പഷ്ടം) അല്ലാത്തതു്
  • അവ്യാകൃതാദിനാമങ്ങൾകൊണ്ടു പറയപ്പെടുവാൻ യോഗ്യമായിരിക്കുന്ന ഈശ്വരന്റെ ശക്തിവിശേഷം
അവ്യക്തൻ
  • വിഷ്ണു
  • ഇന്നപ്രകാരമെന്നു സ്പഷ്ടമല്ലാത്തവൻ.
  • പരമാത്മാവു്
  • ശിവൻ
  • കാമദേവൻ
അവ്യക്തമൂർത്തി
  • ദൈവം. അഗോചരമായ രൂപമുള്ളവൻ
അവ്യക്തരാഗം
  • വ്യക്തമല്ലാത്ത ചെമപ്പു്
അവ്യക്തരാശി
  • അറിയപ്പെടാത്ത അക്കം
  • അല്ലെങ്കിൽ സംഖ്യ
അവ്യക്തരൂപി
  • ദൈവം
  • കാണപ്പെടാത്തവൻ
അവ്യക്തലക്ഷൻ
  • ശിവൻ
അവ്യക്തവചനം
  • കൊഞ്ഞവാക്കു്
അവ്യഗ്ര
  • വിശേഷണം:
  • ഭ്രമമില്ലാത്ത
  • വ്യാകുലമില്ലാത്ത
  • ശ്രദ്ധയുള്ള
  • അധൈര്യമില്ലാത്ത
  • പ്രവൃത്തിയിൽ പ്രവേശിക്കാത്ത
  • ഇളക്കമില്ലാത്ത
അവ്യഗ്രം
  • പതുക്കെ
  • സാവധാനത്തിൽ
അവ്യണ്ഡ
  • വിശേഷണം:
  • നായ്ക്കുരണ
  • ന വിഗതമണ്ഡംബീജമസ്യാഃ‌; ഇതിന്റെ അണ്ഡം വിഗതമാവുകയില്ല.
അവ്യഥ
  • വിശേഷണം:
  • വ്യഥ (വേദന) ഇല്ലാത്ത
അവ്യഥാ
  • കടുക്കമരം
  • വ്യഥയെ (ദുഃഖത്തെ) കളയുന്നതു് എന്നു ശബ്ദാർത്ഥം.
  • ഓരിലത്താമര
  • വേദനയില്ലായ്മ
അവ്യഥം
  • ഒരു സർപ്പം
അവ്യഭിചരിതം
  • വ്യഭിചരിക്കാത്തതു്
  • നിയതസ്ഥലത്തിൽ നിന്നു് അന്യസ്ഥലത്തിൽ പ്രവേശിക്കാത്തതു്.
അവ്യയ
  • വിശേഷണം:
  • നാശമില്ലാത്ത
  • ചെലവില്ലാത്ത
അവ്യയം
  • വ്യയം (നാശം, ചെലവു്) ഇല്ലാത്തതു്
  • നാമം, കൃതി, ഭേദകം, നിപാതം ഇവയിൽ ഏതെങ്കിലും ഒരു ജാതിയിൽ ജനിച്ച പദം കാരണവശാൽ സ്വജാതിധർമ്മം വിടുന്നതായാൽ അപ്പോൾ അതിനുള്ളപേർ രൂപത്തിനു ഭേദം വരാത്ത പദം — അവ്യയം.
  • പരബ്രഹ്മം
അവ്യയൻ
  • നാശമില്ലാത്തവൻ
  • ബ്രഹ്മ, വിഷ്ണു, ശിവൻ
  • ലുബ്ധൻ
അവ്യവസായി
  • വിശേഷണം:
  • ജാഗ്രതയില്ലാത്ത
അവ്യവസിത
  • വിശേഷണം:
  • വ്യവസിതം (നിശ്ചയം) ഇല്ലാത്ത
അവ്യവസ്ഥ
  • വിശേഷണം:
  • വ്യവസ്ഥയില്ലാത്ത
അവ്യവഹിതം
  • ഇടയിൽ വേറെ ഒന്നില്ലാത്ത വിധം തമ്മിൽ കൂടിച്ചേർന്നതു്
അവ്യാകുലം
  • വിശേഷണം:
  • ഇളക്കമില്ലാത്ത
അവ്യാകൃതം
  • തെളിയിച്ചുകൂടാത്തതു്
  • സ്പഷ്ടമാക്കിക്കൂടാത്തതു്
  • വ്യാകരിപ്പില്ലാത്തതു്
  • വ്യാകരിപ്പു് = യാതൊരു ഭേദവുംകൂടാതെ ഒരേ ആകൃതിയിൽ ബ്രഹ്മമായിരിക്കാത്തതു്.
  • ‘മായയാ മൂടി മറഞ്ഞിരിക്കുന്നൊരു
    നീയല്ലോ നൂനമവ്യാകൃതമായതും’
    — അദ്ധ്യാത്മരാമായണം
അവ്യാജ
  • വിശേഷണം:
  • വ്യാജം (കളവു്) ഇല്ലാത്ത
  • സത്യമായ
അവ്യാപ്ത
  • വ്യാപ്തം (വ്യാപിക്കപ്പെട്ടതു്) അല്ലാത്ത
  • എത്തിയതല്ലാത്ത
  • പരക്കാത്ത
അവ്യാപ്തി
  • വ്യാപിക്കായ്ക
  • എത്തേണ്ട ദിക്കുകളിൽ മുഴുവൻ എത്തായ്ക
അവ്യാഹത
  • വിശേഷണം:
  • തടുക്കപ്പെടാത്ത
  • തടവില്ലാത്ത
  • വിരോധമില്ലാത്ത
അവ്യാഹൃതം
  • വ്യാഹൃതം (പറയപ്പെട്ടതു്) അല്ലാത്തതു്
  • മൗനം
അവ്യോഘം
  • ആട്ടിൻകൂട്ടം
അവ്വണ്ണം
  • അതുപോലെ
അശക്ത
  • വിശേഷണം:
  • ശക്തമല്ലാത്ത
  • ബലമില്ലാത്ത
  • ക്ഷീണിച്ച
അശക്തി
  • ശക്തി (ബലം) ഇല്ലായ്മ
അശക്യം
  • ശക്യം (കഴിയുന്നതു്) അല്ലാത്തതു്
  • കഴിയാത്തതു്
അശങ്ക
  • വിശേഷണം:
  • ശങ്ക (സംശയം, ഭയം) കൂടാത്ത
  • ഉറപ്പുള്ള
അശങ്കിതം
  • സംശയംകൂടാതെ
അശംസിതം
  • ശംസിതം (സ്തുതിക്കപ്പെട്ടതു) അല്ലാത്തതു്
അശടു
  • സംശയം
  • ഭീതി
  • സൂക്ഷ്മക്കുറവു്
അശടി
  • സൂക്ഷ്മക്കുറവു്
അശനം
  • ഭക്ഷണം
അശനായ
  • വിശപ്പു്
  • അശനത്തിന്റെ ഇച്ഛ
  • ഭക്ഷണത്തിനുള്ള ഇച്ഛ എന്നു ശബ്ദാർത്ഥം.
അശനായിത
  • വിശേഷണം:
  • വിശപ്പുള്ള
അശനി
  • വജ്രായുധം
  • ഇടിത്തീയ്
  • ത്രൈലോക്യത്തെ ഭുജിക്കുന്നതു്
  • ശത്രുപ്രാണങ്ങളെ ഭക്ഷിക്കുന്നതു്
  • ഇന്ദ്രനു മൂന്നു ലോകങ്ങളെ സ്വാധീനമാക്കുന്നതിനുള്ള ഉപകരണം
  • ‘അശനിസമംതവപാപമാപതിക്കും’ (ശ്രീകൃഷ്ണചരിതം).
അശനേച്ഛു
  • അതിഭക്ഷകൻ
അശാനൈഃ
  • വേഗം
അശമന്നൂർ
  • തിരുവിതാംകൂറിൽ കുന്നത്തു നാട്ടു താലൂക്കിൽ ഒരു പകുതി
അശരണ
  • വിശേഷണം:
  • ശരണം (സഹായം) ഇല്ലാത്ത
അശരീരി
  • വിശേഷണം:
  • ശരീരമില്ലാത്ത
അശരീരിവാക്കു്
  • ദേവവാക്കു്
  • ദിവ്യവാക്കു്
അശാന്ത
  • വിശേഷണം:
  • ശാന്തമില്ലാത്ത
അശാന്തം
  • ശമിക്കത്തക്കതല്ലാത്തതു്
അശിക്കുക
  • ഭക്ഷിക്കുക
അശിക്ഷിത
  • വിശേഷണം:
  • ശിക്ഷിക്കപ്പെടാത്ത
  • അഭ്യസിക്കപ്പെടാത്ത
  • ‘സ്ത്രീകൾക്കശിക്ഷിതപടുത്വമമാനുഷീഷു’ (അഭിജ്ഞാനശാകുന്തളം).
അശിത
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
അശിതം
  • ഭക്ഷിക്കപ്പെട്ട അന്നം മുതലായവ
  • ഭുജിക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം.
അശിരൻ
  • അഗ്നി
  • സൂര്യൻ
  • എരുക്കു്
  • കൊടുവേലി
  • ദുർദേവത
  • ഒരു രാക്ഷസന്റെ പേർ
  • കാറ്റു്
അശിര
  • ഒരു രാക്ഷസന്റെ ഭാര്യ
അശിരസ്നാനം
  • തലയൊഴിച്ചുള്ള കുളി
  • അതായതു് ദേഹമാസകലം ജലംകൊണ്ടു കഴുകുക.
അശിര
  • വജ്രം
  • രത്നം
അശിവം
  • അമംഗളം
  • ശിവം (ശുഭം) ഇല്ലായ്ക, നിർഭാഗ്യം.
അശിശ്വി
  • കുട്ടികളില്ലാത്തവൾ
  • ശിശുവില്ലാത്തവൾ എന്നു ശബ്ദാർത്ഥം.
അശിഷ്ട
  • വിശേഷണം:
  • മൂഢതയുള്ള
  • നല്ല നടത്തയില്ലാത്ത
അശിഷ്ഠം
  • അഗ്നി
അശിഷ്ഠ
  • വിശേഷണം:
  • അധികം ഭക്ഷിക്കുന്ന
അശീത
  • വിശേഷണം:
  • ശീതം (തണുപ്പു്) ഇല്ലാത്ത
അശീതകരൻ
  • സൂര്യൻ
അശീതത്വിട്ടു്
  • സൂര്യൻ
അശീതരശ്മി
  • സൂര്യൻ
അശീതി
  • എൺപതു (8൦)
അശീതികൻ
  • എൺപതുവയസ്സായവൻ
അശീർഷക
  • വിശേഷണം:
  • ശീർഷം (തല) ഇല്ലാത്ത
അശീലം
  • ശീലം (മര്യാദ
  • നല്ലസ്വഭാവം) ഇല്ലായ്ക
  • മൂർഖത
അശു
  • വിശേഷണം:
  • തുലോംചെറുതായ
അശുചി
  • ശുചി (വൃത്തി) കേടു്
  • അശുദ്ധി
  • കറുപ്പുനിറം
  • അവമാനം എന്നും പറയുന്നു.
അശുദ്ധ
  • വിശേഷണം:
  • ശുദ്ധമല്ലാത്ത
  • അഴുക്കായ
  • തെറ്റായ
അശുദ്ധി
  • ശുദ്ധിയില്ലായ്മ
അശുഭ
  • വിശേഷണം:
  • ശുഭം (ക്ഷേമം, സൗഖ്യം) ഇല്ലാത്ത
  • നന്മകേടുള്ള
  • അമംഗളമായ
  • നിർഭാഗ്യമുള്ള
അശുഭം
  • ക്ഷേമമില്ലായ്ക
  • അമംഗളം
  • പാപം
  • നിർഭാഗ്യം
  • നന്മകേട്
അശുഭോദർക്കം
  • അമംഗലഫലം
  • ‘നീരന്ധ്റാംഭോധരനിരയതിന്നാർപ്പുകേട്ടാർഭടിക്കാ
    യാരംഭിച്ചാലതുടനശുഭോദർക്കമാംതർക്കമില്ല’
    — മയൂരസന്ദേശം
അശൃത
  • വിശേഷണം:
  • പാകം ചെയ്യപ്പെടാത്ത
  • മൂക്കാത്ത
  • പച്ചയായ (പഴുക്കാത്ത)
അശേഷം
  • ഒട്ടൊഴിയാതെയുള്ളത്
  • മുഴുവനായുള്ളത്
  • ബാക്കിയില്ലാത്തതു് എന്നു ശബ്ദാർത്ഥം
അശോക
  • ശോക (ദുഃഖ) മില്ലാത്ത
അശോകൻ
  • ശോകം (ദുഃഖം) ഇല്ലാത്തവൻ
  • വിഷ്ണു
  • ദശരഥന്റെ ഒരു മന്ത്രി
  • മൗര്യവംശത്തിലെ പ്രധാനരാജാവ്
  • ബുദ്ധമതകാലം തുടങ്ങുന്നതു് അശോക മഹാരാജാവിന്റെ രാജ്യഭരണം മുതൽക്കാണു്. വിഖ്യാതികൊണ്ടു് ഇദ്ദേഹം ഭാരതത്തിലുള്ള എല്ലാ രാജാക്കന്മാരേയും ജയിച്ചിരുന്നു. അശോകമഹാരാജാവിന്റെ അച്ഛന്റെ പേർ ബിന്ദുസാരൻ എന്നായിരുന്നു. അമ്മ സുഭദ്രാംഗി എന്ന ബ്രാഹ്മണസ്ത്രീയാണ്. കലി 2 84 1-ലൊ 42-ലൊ ഇദ്ദേഹം സിംഹാസനാരോഹണം ചെയ്തു. ഇദ്ദേഹം വേണ്ടും വണ്ണം ബുദ്ധമതത്തെ പ്രചരിപ്പിച്ചു. മഹാരാജാവിനു് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. പാടലീപുത്രമായിരുന്നു തന്റെ തലസ്ഥാനം. ചന്ദ്രഗുപ്തന്റെ പൗത്രനാണു്.
അശോകം
  • അശോകവൃക്ഷം
  • ശോകത്തെകളയുന്നതു് എന്നു വ്യുൽപത്തി. വഞ്ജുളം എന്നതു പര്യായമാകുന്നു. ഇതു ഗുന്മം, ശൂല, വ്രണം, മൂലക്കുരു, തളർച്ച, പിത്തം, ചുട്ടുനീറൽ, മേൽ വയറുവീ4ക്കൽ ഇവയെ ശമിപ്പിക്കും. തിക്തരസമാണ്.
  • ‘അശോകഃശോകനാശസ്യാ
    ദ്വിശോകാവഞ്ജുളദ്രുമഃ
    മധുപുഷ്പോപശോകശ്ച
    കങ്കേളീകലികസ്തഥാ
    രക്തപല്ലവകശ്ചിത്രോ
    വിചിത്രഃകർണ്ണപൂരകഃ
    സ്മരാധിവാസഃസുഭഗോ
    ദോഷഹാരീപ്രപല്ലവഃ
    രാഗീതരുർഹേമപുഷ്പോ
    രാമാവാമാംഘ്രിഘാതകഃ
    പിണ്ഡീപുഷ്പോനടശ്ചൈവ
    പല്ലവദ്രുർദ്വവിംശതിഃ’
  • കടുകരോഹിണി
  • കന്മദം
  • പര്യായപദങ്ങൾ:
    • വഞ്ജുളം
അശോക
  • കടുകരോഹിണി
  • രസം
അശോകരോഹിണി
  • കടുകരോഹിണി അശോകംപോലെ മുളച്ചുണ്ടാകുന്നതു് എന്നു വ്യുൽപത്തി
അശോകവനിക
  • അശോകോദ്യാനം
അശോകവനികാന്യായം
  • “അശോകവനികയോടു തുല്യങ്ങളായി വേറേയും ഉദ്യാനങ്ങൾ ലങ്കയിലുണ്ടായിരുന്നുവെങ്കിലും അശോകവനികയിലാണ് രാവണൻ സീതയെക്കൊണ്ടാക്കിയതു്
  • അപ്രകാരം തുല്യഗുണങ്ങളിൽ ഒന്നു തിരഞ്ഞെടുക്കുന്നതിന്നു സ്വേച്ഛയാണ് പ്രമാണം. ആ വിഷയത്തിൽ ചോദ്യത്തിന്നവകാശമില്ല എന്ന സമ്പ്രദായത്തെ ഈ ന്യായം കാണിക്കുന്നു.”
അശോകവർദ്ധനൻ
  • മഗധയിലേ ഒരു ചക്രവർത്തി
അശോഭന
  • വിശേഷണം:
  • ശോഭനമല്ലാത്ത
  • പ്രകാശമില്ലാത്ത
അശൗചം
  • അശുദ്ധി
അശ്മകം
  • കന്മദം
അശ്മകൻ
  • ഒരു രാജാവു്
  • ഒരു മുനി
അശ്മകുട്ടൻ
  • കല്ലുകൊണ്ടു പൊടിച്ചുമാത്രം ഭക്ഷിക്കുന്നവൻ
അശ്മഗർഭം
  • മരതകരത്നം
  • കല്ലിൽനിന്നുണ്ടായതു് എന്നു ശബ്ദാർത്ഥം.
അശ്മജം
  • കന്മദം
അശ്മദർഘ
  • കന്മദം
അശ്മദാരണം
  • കല്ലുളി
  • മഴു
അശ്മന്ത
  • വിശേഷണം:
  • അതിരില്ലാത്ത
  • ചീത്തശകുനമുള്ള
അശ്മന്തകം
  • കല്ലൂര്‍വഞ്ചി
  • കൊങ്ങുമന്താരം
അശ്മന്തം
  • അടുപ്പു്
  • കല്ലിനുകൂടി നാശംവരുത്തുന്നതുകൊണ്ടു് ഈ പേർവന്നു. അവസാനത്തിൽ കല്ലുള്ളതു് എന്നും വ്യുൽപത്തികാണുന്നു. ‘അസ്വന്തം’ എന്നും പാഠമുണ്ടു്.
  • മരണം
  • അശുഭം
അശ്മപട്ടം
  • പാറപ്പുറം
അശ്മപുഷ്പം
  • ചേലേയം
  • കല്ലിന്റെ പൂപോലെയുള്ളതെന്നു ശബ്ദാർത്ഥം. ഇതു പാറപ്പുറത്തുണ്ടായി വളരുന്നു.
അശ്മഭിത്തു്
  • കല്ലൂർവഞ്ചി(ഞ്ഞി)
അശ്മഭേദം
  • കല്ലൂർവഞ്ചി(ഞ്ഞി)
അശ്മം
  • കല്ലു്
  • പാറ
  • ശില
  • മല
  • അശിക്ക–ഭക്ഷിക്കുക. വസ്ത്രാദികളെ അലക്കുമ്പോൾ ഭക്ഷിക്കുന്നതു് എന്നർത്ഥം.
അശ്മരി
  • കല്ലടപ്പു്
  • കല്ലുണ്ടാക്കിത്തീർക്കുന്നതു് എന്നു ശബ്ദാർത്ഥം. [ഇതു വായു, വസ്തി മുഖത്തെരോധിച്ചു മൂത്രത്തെ പിത്തത്തോടൊ കഫത്തോടൊ ശുക്ലത്തോടൊകൂടി ഉണ്ടാക്കുന്നതാകുന്നു (പശുവിന്റെ പിത്തത്തിങ്കൽനിന്നും ഗോരോചനയുണ്ടാകുംവണ്ണം).
അശ്മശ്രു
  • മീശവരാത്ത പുരുഷൻ
അശ്മസാരം
  • ഇരിമ്പു്
  • കല്ലിന്റെ സാരം
  • ഇരിമ്പു് ഒരുതരം കല്ലിൽനിന്നു കിട്ടുന്നതുകൊണ്ടു് ഈ പേരുണ്ടായി.
അശ്മാവു്
  • കല്ലു്
അശ്മിക
  • പ്രാചിന്വാന്റെ ഭാര്യ
അശ്രദ്ദധാനൻ
  • ശ്രദ്ധിക്കുന്നവനല്ലാത്തവൻ
അശ്രദ്ധ
  • വിശേഷണം:
  • ശ്രദ്ധ (താൽപര്യം
  • ജാഗ്രത
  • വിശ്വാസം) ഇല്ലാത്ത
അശ്രദ്ധ
  • വിശ്വാസക്കേടു്
അശ്രം
  • മൂല
  • ഉദാ:ചതുരശ്രം ഇത്യാദി.
  • കണ്ണുനീർ (കണ്ണുനീരിനു ‘അസ്രം’ എന്നതു നന്നു്)
അശ്രമം
  • ശ്രമം (അലസത, ക്ഷീണം) ഇല്ലായ്ക
അശ്രാന്ത
  • വിശേഷണം:
  • ക്ഷീണം ഇല്ലാത്ത
  • എപ്പോഴുമുള്ള
അശ്രാന്തം
  • എല്ലായ്പൊഴും
  • എപ്പോഴുമുള്ളതു്
അശ്രാവ്യ
  • വിശേഷണം:
  • ശ്രാവ്യം (കേൾക്കത്തക്കതു്, ശ്രവിക്കത്തക്കതു്) അല്ലാത്ത
അശ്രി
  • വിശേഷണം:
  • ഐശ്വര്യമില്ലാത്ത
അശ്രി
  • ആയുധങ്ങളുടെ വായ്തല
  • ശത്രുക്കളുടെ ശരീരത്തിൽ പ്രവേശിക്കുന്നതു് എന്നു ശബ്ദാർത്ഥം.
അശ്രി
  • കുന്തത്തിന്റെ മുന
  • കോണു്
  • ഒരു മുറിയുടെയൊ വീട്ടിന്റെയൊ മൂല
അശ്രീക
  • വിശേഷണം:
  • അഴകില്ലാത്ത
  • നിർഭാഗ്യമുള്ള
  • ഐശ്വര്യമില്ലാത്ത
അശ്രീകരം
  • വൃത്തികേടു്
  • ദാരിദ്ര്യം
അശ്രു
  • കണ്ണുനീർ
  • ഒറ്റൊറ്റു (ഇറ്റിറ്റു) വീഴുന്നതു്, കവിൾത്തടത്തിൽ വ്യാപിക്കുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം. ‘ചാസ്രുനേത്രാംബുരോദനഞ്ചാസ്രമശ്രുച’ (അമരം). അസ്രു, നേത്രാംബു, രോദനം, അസ്രം, അശ്രു 5-ം, കണ്ണുനീരിന്റെ പേർ.
  • പര്യായപദങ്ങൾ:
    • അസ്രു
    • നേത്രാംബു
    • രോദനം
    • അസ്രം
    • അശ്രു
അശ്രുകണം
  • കണ്ണുനീർതുള്ളി
അശ്രുകല
  • കണ്ണുനീർതുള്ളി
അശ്രുജലം
  • കണ്ണുനീർ
അശ്രുത
  • വിശേഷണം:
  • ശ്രുതം (കേട്ടിട്ടുള്ളതു്) അല്ലാത്ത
  • കേട്ടിട്ടില്ലാത്ത
അശ്രുദേവൻ
  • ഒരു സൂര്യവംശരാജാവു്
അശ്രുവാർക്കുക
  • കണ്ണുനീർതൂകുക
  • കരയുക
  • ‘അശ്രുവാർത്തുതഭംഗനനിന്നപ്പോൾ
    വിശ്രുതകീർത്തിചൊല്ലിനാൻഗോവിന്ദ’
    — രാമായണം 24 വൃത്തം
അശ്ലീല
  • വിശേഷണം:
  • സഭായോഗ്യതയില്ലാത്ത
അശ്ലീലം
  • നീചവചനം
  • സഭായോഗ്യതയില്ലാത്ത വാക്കു്
  • ഭംഗിയില്ലാത്തതു്, മനോഹരത്വമില്ലാത്തതു് എന്നിപ്രകാരം വ്യുൽപത്തി.
  • സാഹിത്യസാഹ്യപ്രകാരം കാവ്യ (പദ) ദോഷങ്ങളിൽ ഒന്നു്
  • ലജ്ജ, ജുഗുപ്സ, അമംഗലം ഇവയ്ക്കു ഇടംകൊടുക്കുന്നതു്.
  • ‘വീതാതങ്കംവിധുസ്ത്രീവടിവുവിധുധരൻ
    കണ്ടുകാമിച്ചടുത്തി
    ട്ടേതാണ്ടൊക്കെപ്രവർത്തിച്ചളവവതരണം
    ചെയ്തചൈതന്യമൂർത്തി’
  • ഇവിടെ ‘ഏതാണ്ടൊക്കെ പ്രവർത്തിച്ചളവു്’ എന്നതു് അശ്ലീലം ആകുന്നു (ഭാഷാഭൂഷണം).
അശ്വകം
  • ചെറിയ കുതിര
  • ഉടമസ്ഥൻ ഇന്നാരെന്നറിയാതെ വഴിതെറ്റിനടക്കുന്ന കുതിര
അശ്വകർണ്ണം(കം)
  • മരുതു്
  • കുതിരച്ചെവിപോലെ ഇലകളുള്ളതു് എന്നുശബ്ദാർത്ഥം. മുളപ്പൂമരുതു്, വെണ്മരുതു് ഇങ്ങിനെയും കാണുന്നു.
അശ്വകാരകൻ
  • കുതിരപ്രധാനി
അശ്വഗതി
  • കുതിരയുടെ ഗമനം
  • രണ്ടു വൃത്തങ്ങളുടെ പേർ
  • ഒന്നു അഷ്ടിഛന്ദസ്സിൽ ഉൾപ്പെട്ടതു്. പാദത്തിൽ 16 അക്ഷരം വീതം കാണും.
  • ‘അഞ്ചുകോരമിഹാശ്വ
    ഗതിക്കൊടുവിൽഗുരുവും’
  • മറ്റൊന്നു ധൃതിഛന്ദസ്സിൽ ഉൾപ്പെട്ടതു പാദത്തിൽ 18 അക്ഷരംവീതംകാണും.
  • ‘അഞ്ചുഭകാരമിഹാശ്വഗതിക്കു
    സകാരവുമൊടുവിൽ’
    — വൃത്തമഞ്ജരി
അശ്വഗന്ധം
  • അമുക്കുരം
അശ്വഗ്രീവൻ
  • ഹയഗ്രീവൻ എന്ന അസുരൻ
അശ്വഘോഷൻ
  • ‘ബുദ്ധചരിത’ത്തിന്റെ കർത്താവാകുന്നു
  • ഇദ്ദേഹം കനിഷ്കൻ എന്ന രാജാവിന്റെ സമാനകാലീനനാണു് എന്നു ബുദ്ധമതക്കാർ പറയുന്നു. അതു വാസ്തവമാണെങ്കിൽ പ്രസ്തുതകവി എ-ഡി ഒന്നാംനൂറ്റാണ്ടിൽ ജീവിച്ചിരുന്നിരിക്കണം. ഏതായാലും ബുദ്ധചരിതത്തിന്റെ നിർമ്മാണകാലം എ-ഡി. 35൦-നും, 4൦൦-നും പിമ്പാകാൻ നിവൃത്തിയില്ലാ എന്നുള്ളതിനു തെളിവുണ്ടു്.
അശ്വഘ്ന
  • പേരാൽ
അശ്വതരം
  • ഒരുമാതിരി കഴുത
അശ്വതി
  • ആദ്യത്തെ നക്ഷത്രം
അശ്വത്ഥാ
  • അരയാൽ
  • വളരെക്കാലം നിലനിൽക്കുന്നതു്, ജലമുള്ളതു് എന്നു ശബ്ദാർത്ഥം.
അശ്വത്ഥാമാവു്
  • ദ്രോണർക്കു് കൃപി എന്ന ഭാര്യയിൽ ജനിച്ച ഏകപുത്രൻ
  • അശ്വത്തിനൊപ്പം സ്ഥാമം (ബലം) ഉള്ളവൻ എന്നു ശബ്ദാർത്ഥം. അശ്വത്തിന്റെ സ്ഥിതിപോലെയിരിക്കുന്ന സ്ഥിതിയോടുകൂടിയവൻ എന്നുമാകാം. [ഈ അശ്വത്ഥാമാവു് ജന്മനാ ബ്രാഹ്മണനും ബ്രാഹ്മണർക്കു് നിഷിദ്ധമായ യുദ്ധത്തിൽ അതിവിദഗ്ദ്ധനുമായിരുന്നു. ഇദ്ദേഹം ചിരംജീവികളിൽ ഒരുവനാണു്. കൗരവരുടെ സേനാപതിയായിരുന്നു. ഭീമൻ അർജ്ജുനൻ മുതലായവർ കൂടി അടിച്ചു് ഈ വീരന്റെ തലയിലുണ്ടായിരുന്ന രത്നത്തെ പറിച്ചെടുത്തു പാഞ്ചാലിക്കു കൊടുത്തു. ബ്രാഹ്മണനാകയാൽ കൊന്നില്ല.
  • ‘അശ്വത്ഥാമാബലിർവ്യാസോ
    ഹനൂമാംശ്ച വിഭീഷണഃ
    കൃപഃ പരശു രാമശ്ച
    സപ്തൈതേ ചിരജീവിനഃ’
അശ്വപതി
  • കുതിരക്കാരൻ
  • ഒരു ബഹുമാനപ്പേർ
അശ്വപാലൻ
  • കുതിരക്കാരൻ
  • ലായം വിചാരിപ്പുകാരൻ
അശ്വം
  • കുതിര
  • ഗമനം കൊണ്ടു ദിക്കുകളെ വ്യാപിക്കുന്നതു്, വേഗത്തോടെ ഗമിക്കുന്നതു് എന്നു വ്യുൽപത്തി.
അശ്വമാലിക
  • തുളസി
അശ്വമേധം
  • ഒരു യാഗം
  • ഇതു പുരാണകാലങ്ങളിൽ ഉണ്ടായിരുന്നതാണു്. രാജാക്കന്മാർ ദോഷനിവൃത്തിക്കു് ഇതു നടത്തിവന്നിരുന്നു. ഒരു കുതിരയേ യഥേഷ്ടം സഞ്ചരിക്കുന്നതിനയക്കയും അതു ചെല്ലുന്ന രാജ്യത്തുള്ള രാജാക്കന്മാർ അതിനെ തടയുകയും അയച്ച രാജാവു് അവിടെ ചെന്നു യുദ്ധം ചെയ്തു ജയിച്ചു് അതിനെ തിരിയെ കൊണ്ടു പോരുകയും ചെയ്കയാണു്. നൂറു അശ്വമേധം കഴിക്കുന്ന രാജാവിനു് ഇന്ദ്രനാകാം.
അശ്വമേധീയം
  • അശ്വമേധയാഗത്തിനു നിശ്ചയിക്കപ്പെട്ട കുതിര
  • മറ്റൊരു പര്യായം ‘യയു’.
അശ്വയുക്കു്
  • അശ്വതി നക്ഷത്രം
  • രൂപം കൊണ്ടു അശ്വത്തിനു തുല്യമായതു്.
അശ്വയുജം
  • തുലാമാസം
അശ്വരഥ
  • ഒരു നദി
  • (ഗന്ധമാദനപർവതത്തിലാണു്).
അശ്വരത്നം
  • നല്ല കുതിര
അശ്വലളിതം
  • ഒരു വൃത്തം
  • വികൃതിഛന്ദസ്സിൽ പെട്ടതു്. പാദത്തിൽ 23 അക്ഷരം വീതം കാണും.
  • ‘ഇഹ പതിനൊന്നിൽനിന്നു നജഭം ജഭം
    ജഭലഗങ്ങളശ്വലളിതം’
    — വൃത്തമഞ്ജരി
അശ്വലക്ഷണം
  • കുതിരയുടെ ലക്ഷണം
അശ്വവൃത്തി
  • നീചന്മാരെ സേവിക്കാത്തവൻ
അശ്വശാല
  • കുതിരപ്പുര
അശ്വസൻ
  • നായാടി
  • ഇവൻ വേടനാണു്.
അശ്വസമൂഹം
  • കുതിരക്കൂട്ടം
  • അശ്വീയം (ആശ്വീയം), ആശ്വം — ഇവ പര്യായങ്ങൾ
അശ്വസാദി
  • കുതിരശ്ശേവുകക്കാരൻ
അശ്വസേനൻ
  • തക്ഷകന്റെ പുത്രൻ
അശ്വഹൃദയം
  • അശ്വത്തെ നയിക്കുന്നതിനുള്ള ഒരു മന്ത്രം
  • ഇതു നളൻ ഋതുപർണ്ണനു കൊടുത്തതാണു്. ഈ മന്ത്രം പഠിച്ചാൽ മനോവേഗത്തിൽ കുതിരയെ ഓടിക്കുന്നതിനു കഴിയും. (അക്ഷഹൃദയം എന്ന ശബ്ദം നോക്കുക).
അശ്വ
  • പെൺകുതിര
അശ്വാനീകം
  • കുതിരപ്പട്ടാളം
  • അശ്വസൈന്യം
അശ്വാരൂഢ
  • കുതിരപ്പുറത്തു കയറിയ
അശ്വാരോഹണം, അശ്വാരോഹം
  • കുതിരപ്പുറത്തു കയറുക
അശ്വാരോഹൻ
  • കുതിരമേൽ കയറിയവൻ
  • കുതിരക്കാരൻ
അശ്വാരോഹ
  • അമുക്കുരം
അശ്വി
  • അശ്വതി നക്ഷത്രം
  • ശ്രേഷ്ഠനായ കുതിരപ്പടയാളി
അശ്വികൾ
  • ദേവവൈദ്യന്മാർ
  • വൈദ്യശാസ്ത്രോപദേഷ്ടാക്കന്മാരായ രണ്ടു ദേവകൾ
അശ്വിനി
  • അശ്വതി നക്ഷത്രം
  • അശ്വത്തെപ്പോലെ രൂപമുള്ളതെന്നു ശബ്ദാർത്ഥം.
അശ്വിനീദേവന്മാർ
  • സ്വർഗ്ഗവൈദ്യന്മാർ
  • ഇവർ രണ്ടുപേരും സദാ ഒരുമിച്ചു സഞ്ചരിക്കുന്നവരാണു്. ഇവരിൽ ഒരാളുടെ പേർ ‘നാസത്യൻ’, മറ്റൊരാളുടെ പേർ ‘ദസ്രൻ’. ഇവർ നകുലന്റേയും സഹദേവന്റേയും പിതാക്കന്മാരാകുന്നു. കുതിരയുടെ രൂപം അവലംബിച്ച (അശ്വിനി) സംഞ്ജാദേവി എന്ന അപ്സരസ്ത്രീയിൽ സൂര്യനു ജനിച്ചവരാകുന്നു. ഇവർക്കു ഗതാഗതർ, സ്വർവൈദ്യർ, അബ്ധിജർ, വാദവേയർ, പുഷ്കരസ്രജർ എന്നുള്ള പേരുകളും കാണുന്നുണ്ടു്.
അശ്വിനീസുതന്മാർ
  • അശ്വിനീദേവന്മാർ (അശ്വിനിയുടെ പുത്രന്മാർ)
അശ്വിമാഹാത്മ്യം
  • ശ്രേഷ്ഠരായ കുതിരപ്പടയാളികളുടെ സാമർത്ഥ്യം
  • അശ്വിനീദേവന്മാരെപ്പോലെയുള്ള വൈദ്യവിദ്യാസാമർത്ഥ്യം
അശ്വീയം
  • കുതിരക്കൂട്ടം
  • ആശ്വീയം എന്നതു കുറെക്കൂടി നന്നു്.
അശ്വോപജീവനൻ
  • കുതിരയെ രക്ഷിച്ചു നിത്യവൃത്തി കഴിക്കുന്നവൻ
അശ്വൗഘം
  • കുതിരക്കൂട്ടം
അഷഡക്ഷീണം
  • രണ്ടാൾ തനിച്ചു ചെയ്യുന്ന മന്ത്രം
  • മൂന്നാമതൊരുവനറിയാത്ത മന്ത്രം
  • ആറു ചെവി കേൾക്കാത്തതു് എന്നു ശബ്ദാർത്ഥം
  • (രഹസ്യം).
അഷാഢകം
  • കർക്കടകമാസം
  • ആഷാഢ(ക)ം എന്ന ശബ്ദം പ്രസിദ്ധം. ‘സ്യാദാഷാഢേത്വഷാഢകഃ’ എന്നു ശബ്ദാർണ്ണവവചനം. ‘ആശാഢം’ എന്നു തമിഴ്പാഠം (ആഷാഢം എന്നതു മിഥുനം മദ്ധ്യം മുതൽ കർക്കടകം മദ്ധ്യംവരെയാണെന്നു കാണുന്നു.)
അഷ്ട
  • വിശേഷണം:
  • എട്ടാമത്തെ
അഷ്ടകഷ്ടങ്ങൾ
  • കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ ഇവ എട്ടും
അഷ്ടകൻ
  • ഒരു മുനി
  • വിശ്വാമിത്രന്റെ ഒരു പുത്രൻ
അഷ്ടകം
  • എട്ടു്
  • എട്ടാമത്തെ
അഷ്ടകോണം
  • എട്ടുകോണുള്ളതു്
അഷ്ടഗന്ധം
  • അകിൽ, ചന്ദനം, ഗുൽഗുലു, മാഞ്ചി, കുംകുമം, കൊട്ടം, രാമച്ചം, ഇരുവേലി ഇവ എട്ടും ചേർന്നതു്
അഷ്ടഗുണങ്ങൾ
  • എല്ലാഭൂതങ്ങളിലും ദയ, ക്ഷമ, അനസൂയ, ഗൗരവം, അനായാസം, മംഗളം, അകാർപ്പണ്യം, അസ്പൃഹ ഇവ എട്ടും. ഇവയെ അഷ്ടാംഗബ്രഹ്മചര്യനിഷ്ഠ എന്നും പറയും
അഷ്ടഗൃഹാഢ്യർ
  • പരശുരാമൻ ഉത്തരദേശത്തു കൃഷ്ണാനദിയുടെതീരത്തു നിന്നുകൊണ്ടുവന്ന വേദശാസ്ത്രാദികളിൽനിപുണനായ ഒരു ബ്രാഹ്മണന്റെ (സ്ഥാനപ്പേർ യോഗാചാര്യൻ) എട്ടുപുത്രന്മാർ
  • ഇവർക്കു എട്ടുപേർക്കും വെവ്വേറെ ഇല്ലവും കെട്ടിച്ചു. എട്ടില്ലക്കാർക്കും സ്ഥാനവലിപ്പവും അഷ്ടഗൃഹത്തിലെ ‘ആഢ്യർ’ എന്നപേരും കൊടുത്തു വാഴിച്ചു.” (മ-ഭാ-ച).
അഷ്ടഗ്രാഹി
  • എട്ടുരുള മാത്രം ഭക്ഷിക്കുന്നവൻ സന്യാസി
അഷ്ടചൂർണ്ണം
  • ചുക്കു്, മുളകു്, തിപ്പലി, അയമോദകം, ജീരകം, കരിഞ്ജീരകം, ഇന്തുപ്പു്, കായം ഈ എട്ടുകൂട്ടം മരുന്നുകൾ കൂട്ടിയുണ്ടാക്കുന്ന ഒരു പൊടി
  • ഇതു് അഗ്നിവർദ്ധനയ്ക്കും വാതഗുന്മത്തിനും മറ്റും നന്നു്.
അഷ്ടതാരിണി
  • താരിണിദേവിയുടെ എട്ടു രൂപങ്ങൾ
  • ‘താരാചോഗ്രാമഹോഗ്രാച
    വജ്രാകാളീസരസ്വതീ
    കാമേശ്വരീചചാമുണ്ഡാ
    താരിണ്യോഷ്ടാവിതീരിതഃ’
അഷ്ടദിൿപതികൾ, അഷ്ടദിൿപാലന്മാർ
  • ഇന്ദ്രൻ, വഹ്നി, പിതൃപതി, നിര്യതി, വരുണൻ, മരുത്തു്, കുബേരൻ, ഈശൻ ഇവർ എട്ടും
  • ‘ഇന്ദ്രോവഹ്നിഃപിതൃപതിർ-
    നിര്യതിർവരുണോമരുത്
    കുബോഈശഃപതയഃ
    പൂർവാദീനാംദിശാംക്രമാൽ’
    — അമരം
അഷ്ടദിക്കുകൾ
  • എട്ടുദിക്കുകൾ
  • കിഴക്കു്, തെക്കുകിഴക്കു്, തെക്കു്, തെക്കുപടിഞ്ഞാറു്, പടിഞ്ഞാറു്, വടക്കുപടിഞ്ഞാറു്, വടക്കു്, വടക്കുകിഴക്കു്. (4 ദിക്കും അതുകളുടെ 4 കോണും.)
  • ‘പൂർവാഗ്നേയീദക്ഷിണാച
    നൈര്യതീപാശ്ചിമാതഥാ
    വായവീചോത്തരൈശാനീ
    ദിശസ്ത്വഷ്ടാവിതീരിതാഃ’
അഷ്ടദിക്കരിണികൾ
  • എട്ടു ദിഗ്ഗജങ്ങളുടെ പിടിയാനകൾ
  • അഭ്രമു, കപില, പിംഗല, അനുപമ, താമ്രകർണ്ണി, ശുഭ്രമന്തി, അംഗന, അഞ്ജനാവതി.
അഷ്ടദിഗ്ഗജങ്ങൾ
  • ഐരാവതൻ, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവഭൗമൻ, സുപ്രതീകൻ ഇങ്ങനെ 8
അഷ്ടദ്രവ്യം
  • യാഗത്തിനുപയുക്തങ്ങളായ എട്ടു ദ്രവ്യങ്ങൾ
  • അരയാൽ, അത്തി, പ്ലാശു്, പേരാൽ ഇതുകളുടെ ചമത, കടുക്, എള്ളു്, പായസം, നെയ്യു്– ഇവ.
  • ‘അശ്വത്ഥോദുംബരപ്ലക്ഷ
    ന്യഗ്രോധസമിദസ്തിലാഃ
    സിദ്ധാർത്ഥപായസാജ്യാനി
    ദ്രവ്യാണ്യഷ്ടൗവിദുർബുധാഃ’
അഷ്ടധാ
  • എട്ടുപ്രകാരം
അഷ്ടധാതുക്കൾ
  • പൊന്നു്, വെള്ളി, ചെമ്പു്, വെള്ളീയം, യശദം, കാരീയം, ഇരിമ്പു്, രസം ഇവ 8-ഉം
  • ‘സ്വർണ്ണംരൂപ്യഞ്ചതമ്രേഞ്ച
    രംഗംയശദമേവച
    സീസംലെഹോരസശ്ചേതി
    ധാതവോഷ്ടൗപ്രകീർത്തിതാഃ’
അഷ്ടപദി
  • ഒരു പാട്ടുപുസ്തകം
  • ഇതിൽ കൃഷ്ണന്റെയും ഗോപസ്ത്രീകളുടെയും ക്രീഡാവർണ്ണനമാണു് അടങ്ങിയിരിക്കുന്നത്. കലിവർഷം 42൦൦-ന്റെ ഇടയ്ക്കു ജീവിച്ചിരുന്ന ‘ജയദേവർ’ എന്ന പ്രസിദ്ധവിദ്വാന്റെ കൃതികളിൽ ഒന്നാണു്. ഈ ഗ്രന്ഥത്തിന്റെ പ്രധാനപേർ ‘ഗീതാഗോവിന്ദം’ എന്നാകുന്നു. (സംസ്കൃത ഗ്രന്ഥമാണു്).
അഷ്ടപാത്തു്
  • എട്ടുകാലി
  • എട്ടടിമാൻ
അഷ്ടപാദം
  • എട്ടുകാലി
അഷ്ടപ്രാസം
  • ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
അഷ്ടബന്ധം
  • ബിംബം ഉറപ്പിപ്പാൻ ഏതാനും മരുന്നുകൾ ഇടിച്ചു നേർപ്പിച്ചുണ്ടാക്കുന്നതു്
അഷ്ടബുദ്ധിഗുണങ്ങൾ
  • ശുശ്രുഷ, ശ്രവണം, ഗ്രഹണം, ധാരണം, ഊഹാപോഹങ്ങൾ, അർത്ഥവിജ്ഞാനം, തത്വജ്ഞാനം ഇവ എട്ടും
അഷ്ടഭാര്യമാർ
  • ശ്രീകൃഷ്ണന്റെ എട്ടു ഭാര്യമാർ
  • 1. രുക്മിണി. 2. ജാംബവതി. 3. സത്യഭാമ. 4. കാളിന്ദി. 5. മിത്രവിന്ദ. 6. സത്യ. 7. ഭദ്ര. 8. ലക്ഷണ.
അഷ്ടഭുജോഷ്മകം
  • എട്ടു കൈയുടേയും തീക്ഷ്ണമായ ശക്തി
അഷ്ടമ
  • വിശേഷണം:
  • എട്ടാമത്തെ
അഷ്ടമംഗലം
  • ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണ്ണം, നെയ്യു്, ആദിത്യൻ, ജലം, രാജാവു് ഈ എട്ടും
അഷ്ടമംഗല്യം
  • കുരവാ, ദർപ്പണം, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗനാ, സ്വർണ്ണം ഇവ എട്ടും
  • ‘കുരവംദർപ്പണംദീപാകലശംവസ്ത്രമക്ഷതം
    അംഗനാഹോമസംയുക്തമഷ്ടമംഗല്യലക്ഷണം’
    ‘കെല്പോടഷ്ടമംഗല്യാദിസാകല്യത്തൊടും’
    — കുചേലവൃത്തം വഞ്ചിപ്പാട്ടു്
അഷ്ടമി
  • എട്ടാമത്തെ പക്കം
അഷ്ടമിരോഹിണി
  • ഒരു വിശേഷദിവസം (കൃഷ്ണൻ ജനിച്ച ദിവസം)
അഷ്ടമുടി
  • തിരുവിതാംകൂറിൽ കൊല്ലം താലൂക്കിലുള്ള ഒരു കായൽ
  • നീളം മയിൽ പത്തു്. ഇതിനു് എട്ടു ശാഖകൾ (മുടികൾ) ഉള്ളതുകൊണ്ടാണു് അഷ്ടമുടി എന്നു വിളിക്കുന്നതു്. ഇവയിൽ പ്രധാനശാഖകൾ 1. മഞ്ഞപ്പാടം. 2. മുകുന്ദപുരം. 3. അഷ്ടമുടി. 4. ആശ്രമം. 5. കുരീപ്പുഴ. 6. കാഞ്ഞിരക്കോടു് ഇവയാണു്. നീണ്ടകരഅഴി ഇതിനെ സമുദ്രത്തോടു ചേർക്കുന്നു.
അഷ്ടമൂർത്തി
  • ശിവൻ, ജലം, വഹ്നി (അഗ്നി), യജമാനൻ (ഹോതാവു്), സൂര്യൻ, ചന്ദ്രൻ, ആകാശം, വായു, അവനി (ഭൂമി) ഈ എട്ടു മൂർത്തികളോടുകൂടിയവൻ
  • ‘ജലംവഹ്നിസ്തഥായഷ്ടാ
    സൂര്യാചന്ദ്രമസൗതഥാ
    ആകാശംവായൂരവനീ,
    മൂർത്തയോഷ്ടൗപിനാകിനഃ’
          മറ്റൊന്നു്.
    ‘പൃഥിവിസലിലംതേജോ
    വായൂരാകാശമേവച
    സൂര്യാചന്ദ്രമസൗസോമ
    യാജീചേത്യഷ്ടമൂർത്തയഃ’
അഷ്ടരസങ്ങൾ
  • ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം ഇവ എട്ടും. ഇവയോടു ശാന്തം കൂടിചേർന്നാൽ ‘നവരസം’
  • ‘ശൃംഗാരഹാസ്യകരുണം’
    രൗദ്രവീരയോനകാഃ
    ബീഭത്സാത്ഭുതസംജ്ഞൗചേ
    തൃഷ്ടൗനാട്യരസാഃസ്മൃതംഃ’
അഷ്ടരാഗങ്ങൾ
  • കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ ഇവ എട്ടും
അഷ്ടലോഹകം
  • എട്ടുലോഹങ്ങൾ
  • ‘സുവർണ്ണംരജതംതാമ്രം
    സീസകംകാന്തികംതഥാ
    വംശംലൗഹംതീക്ഷ്ണലൗഹം
    ലൗഹാന്യഷ്ടാവിമാനിതു’
അഷ്ടവർഗ്ഗം
  • ഒരു കഷായം
  • വാതത്തിനു നന്നു്.
അഷ്ടവസുക്കൾ
  • ധരൻ, ധ്രുവൻ, സോമൻ, ആപൻ, അനലൻ, അനിലൻ, പ്രത്യൂഷൻ, പ്രഭാസൻ ഇവർ എട്ടും
  • ‘ധരനുംധ്രുവനുംസോമൻ
    പ്രത്യൂഷനനിലൻതഥാ
    ആപൻപ്രഭാസനനല
    നേവമഷ്ടവസുക്കളാം’
    — സുഭാഷിതരത്നാകരം
അഷ്ടവിവാഹങ്ങൾ
  • എട്ടു തരം വിവാഹങ്ങൾ
  • ‘ബ്രാഹ്മംദൈവവുമാർഷം
    പ്രാജാപത്യംനിനയ്ക്കഗാന്ധർവ്വം
    ആസുരവുംരാക്ഷസവും
    പൈശാചവുമാംവിവാഹമെട്ടേവം’
    — സുഭാഷിതരത്നാകരം
  • 1. ബ്രാഹ്മാ —- പിതാവു പുത്രിയെ ഉദകത്തോടുകൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്കു കൊടുക്കുക. 2. ദൈവം — പിതാവു പുത്രിയെ ആഭരണങ്ങളെക്കൊണ്ടു് അലങ്കരിച്ചു യാഗത്തിൽ ഋത്വിക്കിനു (പുരോഹിതനു) കൊടുക്കുക. 3. ആർഷം — പശുവിനേയൊ കാളയേയൊ വാങ്ങിച്ചുകൊണ്ടു പകരം കന്യകയെ കൊടുക്കുക. 4. പ്രാജാപത്യം —‘നിങ്ങൾ നിയമാനുഷ്ഠാനത്തോടുകൂടി വാഴുവിൻ’ എന്നു പറഞ്ഞിട്ടു പിതാവു പ്രതിഫലംകൂടാതെ പുത്രിയെ പുരുഷനു കൊടുക്കുക. 5. ഗാന്ധർവം — കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുക്കളോടും മറ്റും ആലോചിക്കാതെയും കർമ്മങ്ങൾകൂടാതെയും കൈക്കൊള്ളുക. (രണ്ടുപേർ പരസ്പരാനുരാഗംകൊണ്ടു ഗുരുസമ്മതം ഗണിക്കാതെ ചെയ്യുന്ന വിവാഹം).
  • ‘ഇച്ഛയാന്യോന്യസംയോഗഃ
    കന്യായാശ്ചവരസ്യച
    ഗാന്ധർവസ്സതുവിജ്ഞേയോ
    മൈഥുന്യഃ കാമസംഭവഃ’
    — മനു
  • 6. ആസുരം — (മാനുഷം) ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കൽനിന്നു വിലയ്ക്കു വാങ്ങുക. 7. രാക്ഷസം — ഒരു സ്ത്രീയെ ബന്ധുക്കളെ യുദ്ധത്തിൽ തോല്പിച്ചു ബലാൽകാരേണ പിടിച്ചുകൊണ്ടുപോക. 8. പൈശാചം — സ്ത്രീക്കു ബോധം ഇല്ലാതിരിക്കുമ്പോൾ അവളെ പുരുഷൻ ബലാൽക്കാരേണ ഭാര്യയാക്കുക. (ഇവയിൽ ആദ്യത്തെ ആറും വസിഷ്ഠമതം. ശേഷം ബോധായനമതം). വിവാഹത്തിനു പുരുഷന്റെ ജന്മനക്ഷത്രം മാത്രം വർജ്ജിക്കണം.
അഷ്ടവൈദ്യന്മാർ
  • കുട്ടൻചെരിമൂസ്സു് (വാസസ്ഥലം: കൊച്ചി വടക്കാഞ്ചേരി), പ്ലാന്തോട്ടുമൂസ്സ് (വള്ളുവനാട്ടു താലൂക്കു്), ചീരിട്ടമൺമൂസ്സു് (കോട്ടയത്തു് ഉളശ്ശയിൽ), ഇളയിടത്തു തൈക്കാട്ടുമൂസ്സു്, തൃശ്ശിവപേരൂർ തൈക്കാട്ടുമൂസ്സു്, വെള്ളോട്ടുമൂസ്സു്, ആലത്തൂർനമ്പി, കാത്തോൾനമ്പി, ഇവർ എട്ടുപേരും
  • അഷ്ടവൈദ്യന്മാർ — പരശുരാമൻ വൃ നംപൂരിമാരിൽ വൃ ഇല്ലക്കാർക്കു വൈദ്യശാസ്ത്രം ഉപദേശിച്ചു. ഇതു കേരളവാസികൾക്കു രോഗശമനം വരുത്തിക്കൊടുക്കുന്നതിനായിരുന്നു. കലിവർഷം ഏകദേശം 34൦൦-നു ഇപ്പുറം അഷ്ടവൈദ്യന്മാരിൽ ഓരോ വിദ്വാന്മാർ യോഗരത്നസമുച്ചയം, ശാർങധരം, സഹസ്രയോഗം, നവഖണ്ഡം, മനോരമ മുതലായ വൈദ്യഗ്രന്ഥങ്ങൾ കേരളത്തിൽ സംസ്കൃതഭാഷയിൽ ഉണ്ടാക്കി. അവരുടെ ശിഷ്യന്മാരെ പഠിപ്പിച്ചു വന്നു. കേരളബ്രാഹ്മണർ ഉണ്ടാക്കീട്ടുള്ള വൈദ്യഗ്രന്ഥങ്ങൾ വേറെയും അനേകം ഉണ്ടു്.
അഷ്ടശൈലം
  • പ്രധാനങ്ങളായ എട്ടു പർവതങ്ങൾ
അഷ്ടസിദ്ധി
  • അഷ്ടൈശ്വര്യം
അഷ്ടാക്ഷരം
  • ‘ഓം നമോ നാരായണായ’ എന്ന മന്ത്രം
അഷ്ടാംഗയോഗങ്ങൾ
  • പരബ്രഹ്മയോഗം, ജ്ഞാനയോഗം, രാജയോഗം, സാംഖ്യയോഗം, സന്യാസയോഗം, അഭ്യാസയോഗം, ഭക്തിയോഗം, വിവേകയോഗം, ഇങ്ങനെ എട്ടു്
അഷ്ടാംഗപാതം, അഷ്ടാംഗപ്രണാമം, അഷ്ടാംഗനമസ്കാരം
  • സാഷ്ടാംഗനമസ്കാരം (എട്ടംഗങ്ങളും കൊണ്ടുള്ള നമസ്കാരം)
  • ‘ജാനുഭ്യാഞ്ചതഥാപദ്മ്യാം
    പാണിഭ്യാമുരസാധിയാ
    ശിരസാവചസാദൃഷ്ട്യാ
    പ്രണാമോഷ്ടാംഗഈരിതഃ’
അഷ്ടാംഗബ്രഹ്മചര്യനിഷ്ഠ
  • എട്ടംഗങ്ങളോടുകൂടിയ ബ്രാഹ്മചര്യനിഷ്ഠ
  • ഈ എട്ടംഗങ്ങളാവിതു്. 1. എല്ലാ ഭൂതങ്ങളിലും ദയയും, 2. ക്ഷമയും, 3. അനസൂയയും, 4. ശൗചവും, 5. അനായാസവും, 6. മംഗളവൂം, 7. അകാർപ്പണ്യവും, 8. അസ്പൃഹതയും (എന്നു ഗൗതമമതം).
അഷ്ടാംഗയോഗങ്ങൾ
  • യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി ഇങ്ങനെ എട്ട്
അഷ്ടാംഗഹൃദയം
  • എട്ടംഗങ്ങളെ സംബന്ധിച്ചുള്ള ഒരു വൈദ്യഗ്രന്ഥം
  • 1. കായം: ധാതുക്കളുടെ തികവോടുകൂടിയ ശരീരം. 2 ബാലം: ധാതുക്കളുടെ തികവോടുകൂടാത്ത ശരീരം. 3. ഗ്രഹം: ബാലന്മാരെ ബാധിക്കുന്ന ഭൂതങ്ങൾ. 4. ഊർദ്ധ്വാംഗം: ശിരസ്സ്. 5. ശല്യം: ശരീരത്തിലുൾപ്പെട്ട ശല്യം മുതലായവ. 6. ദംഷ്ട്ര: വിഷപ്പല്ല് 7. ജരാ: വയോഹാനി (യൗവ്വനക്ഷയം). 8. വൃഷം: ശുക്ലം ഇങ്ങനെ എട്ടു വസ്തുക്കളിൽ ചികിത്സയുടെ സംശ്രയം ഉണ്ടാകയാൽ ഈ പേരുണ്ടായി.
അഷ്ടാംഗങ്ങൾ
  • ശരീരത്തിലെ എട്ടു പ്രധാനമായ അംഗങ്ങൾ
  • (അഷ്ടാംഗപ്രണാമം, അഷ്ടാംഗഹൃദയം ഇവ നോക്കുക).
അഷ്ടാദശപർവ്വങ്ങൾ
  • ആദി, സഭാ, വനം, വിരാടം, ഉദ്യോഗം, ഭീഷ്മം, ദ്രോണം, കർണ്ണം, ശല്യം, സൗപ്തികം, സ്ത്രീശാന്തി, അനുശാസനം, ആശ്വമേധികം,ആശ്രമവാസികം, മൗസലം, മഹാപ്രസ്ഥാനികം, സ്വർഗ്ഗാരോഹണം
അഷ്ടാദശപുരാണങ്ങൾ
  • വൈഷ്ണവങ്ങൾ: വൈഷ്ണവം, നാരദീയം, ഭാഗവതം, ഗാരുഡം, പാത്മം, വാരാഹം. ശൈവങ്ങൾ: മാത്സ്യം, കൗർമ്മം, ലൈംഗ്യം, വായവ്യം, സ്കാന്ദം. ആഗ്നേയം: ബ്രഹ്മങ്ങൾ, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവർത്തം, മാർക്കണ്ഡേയം, ഭവിഷ്യത്ത്, വാമനം, ബ്രാഹ്മം
അഷ്ടാദശസ്മൃതികർത്താക്കന്മാർ
  • മനു, അത്രി, വിഷ്ണു, ഹാരീതൻ, യാജ്ഞവൽക്യൻ, ഉശനസ്സ്, അംഗിരസ്സ്, യമൻ, ആപസ്തംബൻ, സംവർത്തൻ, കാത്യായനൻ, ബ്രഹസ്പതി, പരാശരൻ, വ്യാസൻ, ശംഖൻ, ലിഖിതൻ, ദക്ഷൻ, ഗൗതമൻ ഇങ്ങനെ പതിനെട്ടു മഹർഷികൾ
അഷ്ടാദശോപപുരാണങ്ങൾ
  • സനൽകുമാരം, നാരസിംഹം, നാരദീയം, ശിവപുരാണം, ദൗർവ്വാസസം, കാപിലം, മാനവം, ഔശനസം, ബ്രഹ്മാണ്ഡം, വാരുണം, കാളികം, മാഹേശ്വരം, സാംബം, സൗരം, പാരാശര്യം, ഭാഗവതം (രണ്ട്), കൗർമ്മപുരാണം
  • ‘അഷ്ടാന്യേവപുരാണംനി
    മുനിഭിഃകഥിതാനിതു
    ആദ്യം സനൽകുമാരോക്തം
    നാരസിംഹമതഃപരം
    ത്രിതീയം നാരദപ്രൊക്തം
    കുമാരേണതുഭാഷിതാ
    ചതുർത്ഥം ശിവധർമ്മാഖ്യം
    സാക്ഷോന്നന്ദീശഭാഷിതം
    ദുർവ്വാസസോക്തമാശ്ചര്യം
    നാരദോക്തമതഃപരം
    കാപിലം മാനവംചൈവ
    തഥൈവോശനഃസരിതം
    ബ്രഹ്മാണ്ഡം വാരുണഞ്ചാഥ
    കാലികാഹ്വയ മേവച
    മംഹശ്വരം തഥാ സാംബം
    സൗരം സർവ്വാർത്ഥസഞ്ചയം
    പരാശരോക്തം പ്രവരം
    തഥാഭാഗവതദ്വയം
    ഇദമഷ്ടാദശപ്രോക്തം
    പുരാണംധർമ്മസംയുതം’
അഷ്ടാദശോപചാരങ്ങൾ
  • പതിനെട്ടു് ഉപചാരങ്ങൾ
  • ആസനംസ്വാഗതാപാദ്യം
    അർഘ്യമാചമനീയകം
    സ്നാനംവസ്ത്രോപവീതംച
    ഭൂഷണാനിചസൎവശഃ
    ഗന്ധപുഷ്പെതഥാധൂപ
    ദീപാവന്നഞ്ചതർപ്പണം
    മാല്യാനുലേപനംചൈവ
    നമസ്കാരവിസജ്ജനെ
    അഷ്ടാദശോപചാരൈസ്തു
    മന്ത്രീപൂജാസമാചരേൽ’
അഷ്ടാദശ
  • പതിനെട്ടു്
അഷ്ടാദശധാന്യങ്ങൾ
  • പതിനെട്ടു ധാന്യങ്ങൾ
  • ‘യവഗോധൂമധാന്യാനി
    തിലകംഗുകുലസ്ഥകംഃ
    മാഷമുദ്ഗമസൂരാശ്ച
    നിഷ്പവോഃശ്യാമസർഷപാഃ
    ഗവേധുകാശ്ചനീവാരം
    ഒഢേക്യോഥസതീനകം
    ചണകാശ്ചീനകംശ്ചൈവ
    ധാന്യാന്യഷ്ടാമശൈവതു’
അഷ്ടാദശവിദ്യകൾ
  • പതിനെട്ടു വിദ്യകൾ
  • ‘അംഗാനിവേദാശ്ചത്വാരെ
    മീമാംസാന്യായവിസ്തരഃ
    പുരാണംധർമ്മശാസ്ത്രഞ്ച
    വിദ്യാഹ്യേതാശ്ചതുർദ്ദശ
    ആയുർവേദമാധനുവേർദൊ
    ഗാന്ധർവ്വശ്ചേതിതേത്രയഃ
    അർത്ഥശാസ്ത്രംചതുർത്ഥാതു
    വിദ്യാഹ്യഷ്ടാദശൈവതു’
അഷ്ടാപദം
  • സ്വർണ്ണം
  • എട്ടുധാതുക്കളിൽ നിന്നുണ്ടാകുന്നതു് ‘അഷ്ടൊധാതവഃപദ നിസ്ഥാനാന്യസ്യ’ എന്നു ശബ്ദാർത്ഥം.
  • ചൂതുപടം
  • എല്ലാവരിയിലും എട്ടെട്ടു കള്ളിയുള്ളതു് എന്നു ശബ്ദാർത്ഥം.
  • എട്ടുകാലി
  • കൈലാസപർവ്വതം
  • ശരഭം എന്ന മൃഗം
  • (അഗൗകസ്സു് എന്ന ശബ്ദം നോക്കുക).
  • ഒരു പുഴു
അഷ്ടാപദി
  • കാട്ടുമുല്ല
അഷ്ടാവക്രൻ
  • ഒരു ബ്രാഹ്മണൻ
  • മുനി
  • ‘ഇദ്ദേഹം കഹോദരമുനിയുടെ പുത്രനാണു്. ഗർഭത്തിലേ അച്ഛനെ ശാസിച്ചു. കാരണം അദ്ദേഹം വിദ്യാഭ്യാസത്തിലുള്ള താൽപൎയ്യം ഹേതുവായിട്ടു് ഭാര്യയോടു് അതിപ്രീതികാണിക്കാതിരുന്നതാണു്. ആ ശാപംകൊണ്ടത്രേ വക്രമായ അവയവങ്ങളോടുകൂടി ജനിപ്പാൻ ഇടയായതു്. അനന്തരം കഹോദരൻ ഒരു ബുദ്ധസന്യാസിയുമായുള്ള വാഗ്വാദത്തിൽ പരാജിതനായതിനാൽ പരാജിതന്മാരായ ബ്രാഹ്മണരോടുകൂടി ഒരു ആറ്റിൽ തള്ളപ്പെട്ടു. പന്ത്രണ്ടുവയസ്സിൽ അഷ്ടാവക്രൻ ഈ വിവരം അറിഞ്ഞു് ആ ബുദ്ധസന്യാസിയെ വാദത്തിൽ മടക്കി. അപ്പോൾ ‘താൻ വരുണപുത്രനാണെന്നും ഒരു യാഗത്തിനു ബ്രാഹ്മണരെ ലഭിപ്പാൻ വേണ്ടിവന്നു ബ്രാഹ്മണരെ ഇങ്ങിനെ നദിയിൽ തള്ളിച്ചതാണെന്നും പറഞ്ഞു് കഹോദരനെ തിരിയെ വരുത്തി. പിന്നീടു് അഷ്ടാവക്രൻ പോയി സമംഗനദിയിൽ കുളിച്ചു ദേഹത്തിന്റെ വക്രതയെ കളഞ്ഞു്. ഇതു സന്തുഷ്ടനായ കഹോദരന്റെ കല്പനപ്രകാരമായിരുന്നു. ഒരിക്കൽ അഷ്ടാവക്രൻ ജലത്തിൽ തപസ്സുചെയ്തു നില്ക്കവെ ഏതാനും ദേവസ്ത്രീകൾ അദ്ദേഹത്തെ വന്നുവന്ദിച്ചു. സന്തുഷ്ടനായി ഉടൻ അദ്ദേഹം എന്തു വരം വേണമെന്നു് അവരോടു ചോദിച്ചു. മനുഷ്യനിൽ ഉത്തമനായവൻ ഭർത്താവാകണമെന്നു് അവർ അപേക്ഷിചു. താൻ ഭർത്താവായിക്കൊള്ളാമെന്നു പറഞ്ഞു് മുനി കരയിൽ കയറി. വക്രതകണ്ടു അവർ ചിരിച്ചു. ഉടൻ കോപിച്ചു് ഇഷ്ടം പോലെ ഭർത്താവിനെ കിട്ടുമെന്നും കള്ളന്മാർ അവനെ കൊല്ലുമെന്നും പറഞ്ഞു് മറഞ്ഞു’.
അഷ്ടാശി
  • എൺപതു്
അഷ്ടാശീതി
  • എൺപത്തെട്ടു്
അഷ്ടി
  • ഈ ഛന്ദസ്സിനു പാദത്തിൽ 16 അക്ഷരംവീതം കാണും
അഷ്ടി
  • ഭക്ഷണം
  • ഊണു്
  • അന്നം
അഷ്ടീല
  • കുടകപ്പാല
  • മാംസക്കട്ടി
അഷ്ടീവാൻ, അഷ്ടീവത്തു്
  • മുട്ടു്
  • കനത്ത അസ്ഥിയുള്ളതെന്നു ശബ്ദാർത്ഥം
അഷ്ടൈശ്വര്യങ്ങൾ
  • അണിമാവു് (ചെറുപ്പം), മഹിമാവു് (വലുപ്പം), ലഘിമാവു് (ലഘുത്വം), ഗരിമാവു് (ഗുരുത്വം), ഈശിത്വം (എല്ലാത്തിനേയും അതിശയിച്ചിരിക്കുന്നു എന്നുളളതു്), വശിത്വം (എല്ലാവരേയും തനിക്കു അധീനന്മാരാക്കുന്നതു്, ഇന്ദ്രിയങ്ങളെ സ്വാധീനത്തിൽ ഇരുത്തുന്നതു്), പ്രാപ്തി (ലാഭം), പ്രാകാശ്യം (ഇച്ഛപോലെ സഞ്ചാരശക്തിയെ കൊടുക്കുന്നതു്)
അസകൃൽ
  • വളരെ പ്രാവശ്യം
  • വീണ്ടുംവീണ്ടും
അസക്ത
  • വിശേഷണം:
  • സക്തം (താൽപര്യം) ഇല്ലാത്ത
  • ഇഹലോക വ്യാപാരങ്ങൾ വെടിഞ്ഞ
അസക്തി
  • സക്തി (താൽപര്യം) ഇല്ലായ്ക
  • ചേർച്ചയില്ലായ്ക
  • സ്നേഹമില്ലായ്ക
അസഞ്ജാതരസം
  • കുരുന്നില
അസതി
  • സതി (പതിവ്രത) അല്ലാത്തവൾ
  • വ്യഭിചാരിണി
അസതീസുതൻ
  • കുലടാപുത്രൻ
അസൽ
  • വിശേഷണം:
  • ഇല്ലാത്ത
  • നേരല്ലാത്ത
  • ഭവിക്കാത്ത
അസൽ
  • പകർപ്പെഴുതിയതിനെ ശരിപ്പെടുത്തി എഴുതിയതു്
അസൽഭാവം
  • ഇല്ലായ്മ
  • ചീത്തസ്വഭാവം
അസത്തു്
  • ചീത്തയായതു്
  • ശരിയല്ലാത്തതു്
അസത്യ
  • വിശേഷണം:
  • സത്യം അല്ലാത്ത
അസത്യം
  • സത്യക്കേടു്
  • വ്യാജം
അസത്യഭാഷണം
  • പൊളിപറക
  • വിതഥം എന്നു പര്യായം.
അസത്യവാദി
  • പൊളിപറയുന്നവൻ
അസത്വ
  • വിശേഷണം:
  • സത്വഗുണമില്ലാത്ത
  • ബലമില്ലാത്ത
  • ജന്തുവില്ലാത്ത
  • നന്മയില്ലാത്ത
അസത്വം
  • സത്വഗുണമില്ലായ്മ
  • സത്യമില്ലായ്മ
  • ദുർബ്ബുദ്ധി
  • ഇരുട്ടു്
അസനവില്വാദി (തൈലം)
  • ഒരെണ്ണ
  • ‘അസനവില്വബലാമൃതപാലിതേ
    മധുകനാഗരകത്രിഫലാന്വിതേ
    പയസിതൈലമിദംപയസാപചെൽ
    നയനകർണ്ണശിരൊഹിതമുത്തമം’
  • വേങ്ങാക്കാതൽ, കൂവളത്തിൻവേർ, കുറുന്തോട്ടിവേർ, അമൃതു് ഇവ കഷായം. എണ്ണ, പാലു്, ഇരട്ടിമധുരം, ചുക്ക്, ത്രിഫല, കല്ക്കം. ഈ തൈലം നയന രോഗവും കർണ്ണരോഗവും ശിരോരോഗവും ശമിപ്പിക്കും.
അസനപർണ്ണി
  • തുവരപ്പയറു്
  • (നീരാരൽ എന്നും അഭിപ്രായമുണ്ടു്). വേങ്ങയുടെ ഇലയെപ്പോലെ ഇലയുള്ളതു് എന്ന ശബ്ദാർത്ഥം.
അസനം
  • വേങ്ങാമരം, കുഷ്ഠം മുതലായവയെ നശിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം
  • അശനം എന്നും ആസനം എന്നും കൂടെ പറയാമെന്നു കാണുന്നു.
  • ഒഴിച്ചൽ
  • വിടുതൽ
അസന്തുഷ്ട
  • വിശേഷണം:
  • സന്തോഷമില്ലാത്ത
അസന്തുഷ്ടി
  • സന്തോഷമില്ലായ്ക
അസന്ദിഗ്ദ്ധ
  • വിശേഷണം:
  • സന്നിഗ്ദ്ധം (സംശയിക്കപ്പെട്ടതു്) അല്ലാത്ത
  • നിശ്ചയമുള്ള, തെളിവുള്ള.
അസന്ദിഗ്ദ്ധാത്മാവു്
  • യാതൊന്നിലും സംശയം ഇല്ലാത്തവൻ
അസന്ദിഗ്ദ്ധം
  • സംശയം ഇല്ലായ്ക
  • നിശ്ചയം
അസന്ദിഷ്ട
  • വിശേഷണം:
  • അറിയപ്പെടാത്ത
അസന്ധി
  • വിശേഷണം:
  • ഒരുമിപ്പില്ലാത്ത
അസന്നികർഷം
  • ദൂരം
  • അകല്ച
അസന്നികൃഷ്ട
  • അടുത്തല്ലാത്ത
  • അകന്ന
അസഭ്യ
  • വിശേഷണം:
  • സഭ്യം (സഭയ്ക്കു യോഗ്യമായതു) അല്ലാത്ത
  • ഹീനമായ
അസഭ്യവാക്ക്
  • ചീത്തവാക്ക്
അസമഞ്ജൻ
  • ഒരു സൂര്യവംശരാജാവു്
അസമഞ്ജസ
  • വിശേഷണം:
  • നീതിന്യായമില്ലാത്ത
  • സമ്മതമായ തത്വത്തോടുകൂടാത്ത
  • തെളിവില്ലാത്ത
  • അസ്പഷ്ടമായ
അസമർത്ഥം
  • കഴിവില്ലാത്തത്
അസമശരൻ
  • കാമദേവൻ
  • അസമശബ്ദത്തോടു ശരപര്യായങ്ങൾ ചേർത്താൽ ‘കാമദേവൻ’ എന്നർത്ഥമുണ്ടാകും.
അസമാന
  • സമാനം (തുല്യം) അല്ലാത്ത
അസമാസാർത്ഥ
  • സമസ്യം
അസമീക്ഷ്യകാരി
  • വിശേഷണം:
  • വരുംകാര്യം ആലോചിക്കാതെ പ്രവർത്തിക്കുന്ന
അസമുന്നദ്ധൻ
  • ഗർവമില്ലാത്തവൻ
  • വലിയവൻ എന്നു വിചാരിക്കാത്തവൻ
അസമേഷു
  • കാമദേവൻ
അസമ്മത
  • വിശേഷണം:
  • സമ്മതം (ഇഷ്ടം) അല്ലാത്ത
  • വിരോധമുള്ള
അസമ്മതി
  • സമ്മതമില്ലായ്മ
അസംകുല
  • ഞെരുങ്ങാത്ത
  • തിങ്ങാത്ത
അസംകുലം
  • വീതി (വിസ്തീർണ്ണം) ഉള്ള വഴി
അസംഖ്യ
  • വിശേഷണം:
  • എണ്ണം ഇല്ലാത്ത
അസംഖ്യാവത്തുക്കൾ
  • സംഖ്യയില്ലാത്തവർ
  • സംഖ്യാവത്തുക്കൾ
  • വിദ്വാന്മാർ അല്ലാത്തവർ
അസംഗ
  • വിശേഷണം:
  • ചേർച്ച ഇല്ലാത്ത
അസംഗതം
  • അസംബന്ധം
അസംഗതി
  • കാരണമില്ലായ്മ
  • ഒരലങ്കാരം
  • ‘ഹേതുവൊന്നിൽ കാര്യമൊന്നി
    ലെന്നുവന്നാലസംഗതി
    കൊണ്ടലുണ്ടു വിഷം. മൂർച്ഛ
    പൂണ്ടുപോൽപാന്ഥനാരിമാർ’
    — ഭാഷാഭൂഷണം
അസംഗൻ
  • ദിങ്ങ്നാഗൻ എന്ന കവിയുടെ ആചാര്യൻ
അസംപത്തി
  • നിർഭാഗ്യം
അസംപ്രേക്ഷണം
  • ക്ഷമവിട്ടപ്രവൃത്തി
  • സാഹസം
അസംബന്ധ
  • വിശേഷണം:
  • സംബന്ധം (ചേർച്ച) ഇല്ലാത്ത
അസംബന്ധാതിശയോക്തി
  • ഒരലങ്കാരം
  • ‘അയോഗംചൊൽകയോഗത്തി
    ലയോഗാതിശയോക്തിയാം
    ത്വൽപ്പാദസേവയുള്ളപ്പോൾ
    കല്പപാദപമല്പമാം’
    — ഭാഷാഭൂഷണം
അസംബാധാ
  • തിക്കില്ലാത്തതു്
  • തുറസ്സായുള്ളതു്
  • പ്രയാസത്തോടു കൂടാത്തതു്
  • ഒരു വൃത്തം
  • ശക്വരീഛന്ദ സ്സിൽപെട്ടതു്. പാദം ഒന്നിൽ 14 അക്ഷരം വീതം കാണും. ‘അഞ്ചിൽതട്ടുംമംതനസഗഗമസംബംധം’ (വൃത്തമജ്ഞരി).
അസംഭവ
  • സംഭവമല്ലാത്ത
  • ഉണ്ടാകാത്ത
അസംഭവം
  • ഉണ്ടാകായ്ക
  • അപൂർവകാര്യം
അസംഭാവ്യം
  • വിശേഷണം:
  • സംഭാവ്യം (സംഭവിക്കത്തക്കതു്) അല്ലാത്ത
അസംഭിന്ന
  • വിശേഷണം:
  • സംഭിന്നം (ഭേദിച്ചതു്) അല്ലാത്ത
  • വേർപെടാത്ത
അസംഭൂത
  • വിശേഷണം:
  • സംഭവിച്ചതല്ലാത്ത
  • ഉണ്ടായതല്ലാത്ത
അസംരംഭം
  • ഇളക്കമില്ലാതിരിക്ക
അസംശയം
  • സംശയമില്ലായ്ക
അസംശയം
  • നിശ്ചയമായിട്ടു്
  • കൂസൽകൂടാതെ
അസംസ്കൃത
  • വിശേഷണം:
  • സംസ്കൃതം (സംസ്കരിക്കപ്പെട്ടതു്, പരിഷ്കരിക്കപ്പെട്ടതു്) അല്ലാത്ത
  • ഉണ്ടാക്കപ്പെടാത്ത
  • അലങ്കരിക്കപ്പെടാത്ത
  • ശുദ്ധീകരിക്കപ്പെടാത്ത
അസഹന
  • വിശേഷണം:
  • സഹിച്ചുകൂടാത്ത
അസഹനൻ
  • ശത്രു
അസഹനീയ
  • വിശേഷണം:
  • സഹിക്കവയ്യാത്ത
അസഹായ
  • വിശേഷണം:
  • സഹായം (ആശ്രയം) ഇല്ലാത്ത
അസഹിഷ്ണു
  • വിശേഷണം:
  • സഹിഷ്ണു (സഹിക്കുന്നശീലം) ഇല്ലാത്ത
അസഹ്യ
  • വിശേഷണം:
  • സഹ്യം (സഹിക്കത്തക്കതു്) അല്ലാത്ത
അസഹ്യപ്പെടുത്തുക
  • ഉപദ്രവപ്പെടുത്തുക
അസാകല്യം
  • സംപൂർണ്ണമാകാതെയിരിക്കുക
  • ഏതാനും
അസാംഗത്യം
  • യോജിപ്പില്ലായ്മ
അസാധക
  • സാധിക്കാത്ത
  • സാധകമല്ലാത്ത
അസാധാരണ
  • വിശേഷണം:
  • സാധാരണം (സാമാന്യം) അല്ലാത്ത
അസാധാരണം
  • പതിവില്ലാത്തതു്
അസാധു
  • സാധു (നല്ലതു്) അല്ലാത്ത
  • ചീത്തയായ
  • നന്മയില്ലാത്ത
  • മനോഹരമല്ലാത്ത
അസാധു
  • നല്ല തറവാട്ടിൽ ജനിക്കാത്തവൻ
  • ധർമ്മത്തെ സാധിക്കാത്തവൻ.
അസാദ്ധ്യ
  • വിശേഷണം:
  • സാദ്ധ്യം (സാധിക്കത്തക്കതു്) അല്ലാത്ത
അസാദ്ധ്വി
  • പതിവ്രതയല്ലാത്തവൾ
അസാംപ്രതം
  • അയുക്തം
  • ‘വിഷവൃക്ഷോപിസംവർദ്ധ്യ
    സ്വയംഛേത്തുമസാംപ്രതം’
അസാമാന്യ
  • വിശേഷണം:
  • സാമാന്യം (സാധാരണം) അല്ലാത്ത
  • തുല്യമല്ലാത്ത
  • പ്രധാന്യമുള്ള
അസാര
  • വിശേഷണം:
  • സാരം (കാതൽ, ബലം, ചാറു്) ഇല്ലാത്ത
അസാരത
  • വകയ്ക്കുകൊള്ളായ്ക
അസാരം
  • അല്പം
  • കാതൽ (ബലം) ഇല്ലാത്തതു്
  • സാരം (സ്ഥിരാംശം) ഇല്ലാത്തതു് എന്നു വ്യുൽപത്തി.
  • ആവണക്കു്
  • വാഴ
അസാരസ്യ
  • വിശേഷണം:
  • സാരസ്യം (രസികത്തം) ഇല്ലാത്ത
  • രുചിയില്ലാത്ത
അസി
  • വാൾ
  • ശത്രുക്കളെ ക്ഷേപിക്കുന്നതു എന്നർത്ഥം.
  • കാശിക്കു തെക്കുവശത്തുള്ള ഒരു നദി
അസിക്നി
  • വാർദ്ധക്യം വരാതെയും രാജസ്ത്രീകളുടെ ദാസ്യം എടുത്തും അവരുടെ ഗൃഹത്തിൽ പാർക്കുന്നവൾ (ദാസി)
  • കറുത്ത തലമുടിയുള്ളവൾ എന്നു ശബ്ദാർത്ഥം.
  • രാത്രി
  • പഞ്ചാബിൽ ഒരു നദിയുടെ പേർ
അസിജീവി
  • വാൾകൊണ്ട് ഉപജീവിക്കുന്നവൻ
  • പടയാളി
അസിത
  • വിശേഷണം:
  • സിതം (വെളുത്തതു്) അല്ലാത്ത
  • കറുത്ത
അസിതഛത്ര
  • ശതകുപ്പ
അസിതൻ
  • ശനി
  • കറുപ്പുനിറമുള്ളവൻ എന്നു ശബ്ദാർത്ഥം.
  • ഒരു സൂൎയ്യവംശരാജാവു്
അസിതാ
  • കറുപ്പ്
  • അവീൻ
  • അമരി
അസിതം
  • കറുപ്പ്
  • കറുത്തപക്ഷം
അസിദന്തം
  • മുതല
  • ചീങ്കണ്ണി
അസിധാര
  • വാളിന്റെ വായ്ത്തല
  • വാൾ മുതലായവയെ വെടിപ്പാക്കുന്നതു കൊണ്ടു് ഈ പേർ വന്നു
അസിധാരാവ്രതം
  • ‘കാമോദ്ദീപകങ്ങളായ സകല ശൃംഗാരോപകരണങ്ങളെക്കൊണ്ടും അലങ്കരിക്കപ്പെട്ട ശയ്യാഗൃഹത്തിൽ മനോമോഹനങ്ങളായ വേഷാലങ്കാരങ്ങളെക്കൊണ്ടു ഹൃദയഹാരിണിയായ ഭാര്യയോടുകൂടി സരസസല്ലാപാദി വിനോദങ്ങളും ചെയ്തു ഏകശയ്യയിൽ കിടക്കണം
  • മനസ്സിൽ അല്പംപോലും കാമവികാരം ഉണ്ടാകയും അരുതു്. (അശ്വവിസർജ്ജനം കഴിഞ്ഞാൽ ആ അശ്വം ഭൂപ്രദക്ഷിണം കഴിച്ചു തിരിയെവന്നെത്തുന്നതിനുള്ള കാലം ഒരു സംവത്സരമാണ്. ആ ഒരു സംവത്സരകാലം ധർമ്മപുത്രർ ‘അസിധാരാവ്രതം’ അനുഷ്ഠിച്ചുകൊണ്ടിരുന്നിട്ടുണ്ടു്).
അസിധാവകൻ
  • ആയുധം (വാൾ) കടയുന്നവൻ
  • കടച്ചിക്കൊല്ലൻ
അസിധേനുക, അസിധേനു
  • ചുരിക എന്ന ആയുധം
  • അസിയുടെ (വാളിന്റെ) ധേനുക (പുത്രി) എന്നു ശബ്ദാർത്ഥം.
അസിപത്രം, അസിപത്രകം
  • കരിമ്പു്
  • ഒരു നരകം
  • വാളലക്
അസിപത്രവനം
  • ഒരു നരകം
അസിപുത്രി
  • ചുരിക
അസിരം
  • രശ്മി
  • അമ്പു്
അസിൽ
  • ഒരുവകപ്പക്ഷി
  • ഇതിനു ‘ക്രുങ്’, ‘ക്രൗഞ്ചം’ ഇങ്ങനെ രണ്ടു പര്യായങ്ങൾ അമരത്തിൽ കാണുന്നു.
അസിലത
  • ഖഡ്ഗം
  • വാൾ
  • നല്ലവാൾ
  • വള്ളിപോലെ പുളയുന്ന വാൾ
അസിഹേതി
  • വാൾക്കാരൻ
  • വാളോടുകൂടിയവൻ
  • മറ്റൊരു പര്യായം ‘നൈസ്ത്രിംശികൻ’.
അസു
  • പ്രാണൻ
  • ശോഭിക്കുന്നതു് എന്നർത്ഥം.
  • ജലം
അസുഖം
  • സുഖക്കേട്
  • വ്യസനം
  • വേദന
അസുധാരണൻ
  • ജീവനോടുകൂടിയിരിക്കുന്നവൻ
അസുധാരണം
  • ജീവിച്ചിരിപ്പ്
അസുനാശം
  • ജീവനാശം
  • മരണം
അസുനിയമം
  • പ്രാണധാരണം
  • ‘യാവദസുനിയമമതുമില്ല’ (നളചരിതം കഥകളി).
അസുപ്ത
  • വിശേഷണം:
  • ഉറങ്ങാത്ത
അസുഭരണം
  • പ്രാണധാരണം
  • ‘വസുനിനക്കിന്നുതന്നേനസുഭരണോചിതം’ (നളചരിതം കഥകളി).
അസുരഗണം
  • അസുരക്കൂട്ടം
അസുരൻ
  • സുരനല്ലാത്തവൻ ദേവന്മാരെ ഉപദ്രവിക്കുന്നവൻ എന്നർത്ഥം
  • ഇന്ദ്രൻ അഗ്നി, വരുണൻ ഇവർക്കും ദേവന്മാർ എന്ന അർത്ഥത്തിൽ ഈ വാക്ക് ഉപയോഗിച്ചുവന്നു. ക്രമേണ അർത്ഥഭേദംവന്നു് ദേവന്മാരുടെ ശത്രു എന്നായി. അസുരന്മാരും രാക്ഷസന്മാരും ഒന്നല്ല. രാക്ഷസർ പുലസ്ത്യസന്തതികളാണു്. പ്രജാപതി, ദേവന്മാർ മുതലായവരെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന്റെ വയറ്റിൽ നിന്നു ഉത്ഭവിച്ചവരാണു് അസുരന്മാർ എന്നു കാണുന്നു. പ്രജാപതിയുടെ മേൽപ്പറഞ്ഞ സൃഷ്ടിസമയം നിലത്തു തൂകിയ ജലത്തിൽനിന്നുണ്ടായി എന്നും ബ്രഹ്മാവിന്റെ അരയിൽനിന്നും ഉത്ഭവിച്ചു എന്നും പലവിധം കാണുന്നുണ്ടു്. അന്യായകർമ്മങ്ങൾ ചെയ്കയാൽ അസുരന്മാർ ദേവകളുടെ കൂട്ടത്തിൽനിന്നു ഭ്രഷ്ടന്മാരായിത്തീർന്നു. അസുരന്മാർ പാതാളവാസികളാണു്.
  • ‘അസുരാദൈത്യദൈതേയ
    ദനുജേന്ദ്രാരിദാനവാഃ
    ശുക്രശിഷ്യാദിതിസുതാഃ
    പൂർവദേവാഃസുരദ്വിഷഃ’
  • അസുരൻ, ദൈത്യൻ, ദൈതേയൻ, മനുജൻ, ഇന്ദ്രാരി, മാനവൻ, ശുക്രശിഷ്യൻ, ദിതിസുതൻ, പൂർവദേവൻ, സുരദ്വിട്ടു് — 1൦-ഉം അസുരന്റെ പേർ.
അസുരനഖം
  • ഒരൗഷധം
  • ഇതിനു് അരേണുകത്തിന്റെ ഗുണമുണ്ടു്.
അസുരരിപു
  • വിഷ്ണു
അസുരാ
  • രാത്രി
  • ഒരു രാശി
അസുരാചാര്യൻ
  • ശുക്രൻ
അസുരാധിപൻ
  • ഇന്ദ്രൻ
അസുരി
  • അസുരസ്ത്രീ
  • കറുത്ത കടുകു്
അസുലഭം
  • എളുപ്പത്തിൽ കിട്ടാത്തതു്
അസുഹൃത്തു്
  • സുഹൃത്തു് (ഇഷ്ടൻ) അല്ലാത്തവൻ
  • ശത്രു
അസൂയ
  • മറ്റൊരുവന്റെ ഗുണത്തിങ്കൽ ദോഷത്തെ ഉണ്ടാക്കുക
  • (ഈർഷ്യ എന്നതു നോക്കുക). “കോപം, രാഗം, അസൂയ മുതലായ മനോവികാരങ്ങൾ നിമിത്തം മനുഷ്യദേഹത്തിൽ വിഷമയമായ ഓരോ ദ്രവ്യങ്ങൾ ഉണ്ടാകുമെന്നും, അതിൽ ചിലതു് വളരെ അപായകരമാണെന്നും വാഷിം ഗ്ടണിലെ പ്രൊഫസർ എൽമർഗേഫ്സ് എന്ന മഹാൻ രസതന്ത്രപരീക്ഷകൾ കൊണ്ടു് സിദ്ധാന്തിച്ചിരിക്കുന്നു. കോപം കൊണ്ടു് ചെമ്പുനിറത്തിലുള്ള ഒരു വക ദ്രവമാണുണ്ടാകുന്നതു്. അതു് മറ്റു ജീവികളിൽ കുത്തിവച്ചാൽ സ്നായുക്ഷോഭമുണ്ടാകും. അസൂയാദ്രവം ഒരു പന്നിയുടെ ദേഹത്തിൽ കടത്തിയ ക്ഷണത്തിൽ ആ ജന്തു മരിച്ചുപോയത്രേ.” (ഒരു മാസിക).
അസൂർക്ഷണം, അസൂക്ഷണം
  • അനാദരം
  • ആദരമില്ലായ്ക
  • നിന്ദ
  • പ്രാണങ്ങളെ നശിപ്പിക്കുന്നതു്
അസൃൿ
  • ചോര
  • ചർമ്മം മുറിയുമ്പോൾ പുറത്തുവരുന്നതു് എന്നർത്ഥം.
അസൃൿപൻ
  • രാക്ഷസൻ
  • രക്തം കുടിക്കുന്നവൻ എന്നു ശബ്ദാർത്ഥം. അസ്രപൻ, അശ്രപൻ ഈ പാഠങ്ങളും കാണുന്നു.
അസൃക്കര
  • രസധാതു
അസൃഗ്ദരം
  • സ്ത്രീകൾക്കുണ്ടാകുന്ന ഒരു രോഗവിശേഷം
അസൃഗ്ദ്ധര
  • തൊലി
  • രക്തധാതു ഒഴുകിപ്പോകാതെ നിറുത്തിക്കൊള്ളുന്നതു്. ‘അസൃഗ്ദ്ധാരം’ എന്നും പാഠംകാണുന്നു.
അസേചനകം
  • കണ്ടാൽ തൃപ്തിവരാത്ത വസ്തു (വീണ്ടും വീണ്ടും കണ്ടാൽ കൊള്ളാമെന്നു തോന്നുന്ന വസ്തു)
  • ഇതിൽ നിന്നു മനസ്സ് പിരിഞ്ഞുപോകാത്തതുകൊണ്ടൂ് ഈ പേർ വന്നു. (കുളുർപ്പിക്കുന്നതു് എന്നു താൽപര്യം).
അസേവനം
  • അനുസരണമില്ലായ്ക
അസൗ
  • ഇവൻ (പ്ര. ഏ.) സംസ്കൃതപദമാണു്
അസൗഖ്യം
  • സൗഖ്യം ഇല്ലായ്ക
അസൗമ്യസ്വര
  • വിശേഷണം:
  • കാക്കയെയും മറ്റും പോലെ ക്രൂരമായ ശബ്ദം
അസൗമ്യാക്ഷം
  • ഭയത്തെ ജനിപ്പിക്കുന്ന നോട്ടം
അസ്ഖലിത
  • വിശേഷണം:
  • നിലയിൽനിന്നു ചലിക്കാത്ത
  • തെറ്റാത്ത
  • ഇളകാത്ത
  • ഇളക്കമില്ലാത്ത
അസ്ത
  • വിശേഷണം:
  • നീക്കപ്പെട്ട
  • പ്രേരിപ്പിക്കപ്പെട്ട
അസ്തകം
  • മോക്ഷാനന്ദം
അസ്തം
  • അസ്തമനപർവതം
  • സന്ധ്യാസമയത്തിൽ പ്രകാശിക്കുന്നതു്, സൂര്യചന്ദ്രന്മാരെ തള്ളിയിടുന്നതു് എന്നിങ്ങനെ വ്യുൽപത്തി.
  • കാണാതാവുക
  • അദർശനം രണ്ടുവിധം. കേവലനാശംകൊണ്ടു്.
  • ഉദാ:അസ്തംഗതോബാലിഃ, മറവുകൊണ്ടു്. ഉദാ:അസ്തംഗതശ്ചന്ദ്രഃ.
അസ്തമതി
  • മൂവില
അസ്തമനപർവതം
  • ആദിത്യൻ മറയുന്ന പർവതം
  • പര്യായപദങ്ങൾ:
    • അസ്തം
    • ചരമക്ഷ്മാഭൃത്തു്
അസ്തമനം
  • പകലിന്റെ അവസാനത്തിൽ ആദിത്യൻ മറയുക
അസ്തമനസന്ധ്യ
  • ദിനാവസാനസമയം
  • (പകലിന്റെ അവസാനകാലം). ദിനാന്തം, സായം -2-ഉം പര്യായങ്ങൾ.
അസ്തമയം
  • സൂര്യൻ മറയുന്ന സമയം
അസ്തമാനം
  • അസ്തമനം
അസ്തമിക്കുക
  • മറയുക
  • (ദിവസാവസാനത്തിൽ ആദിത്യൻ മറയുക).
അസ്തശംകം
  • വിശേഷണം:
  • ശംക (സംശയം) കൂടാത്ത
  • ഭയം കൂടാത്ത
അസ്തശിഖി
  • അസ്തപർവതത്തിന്റെ കൊടുമുടി
അസ്താചലം
  • അസ്തമന പർവതം
അസ്തി
  • കാലസാമാന്യം
  • ഉണ്ടു് എന്നു ഇതിന്റെ അർത്ഥം. കോപത്തോടുകൂടിയ വാക്യത്തിങ്കൽ പ്രയോഗം.
അസ്തികൻ
  • ഒരു ഋഷി
  • ജരല്ക്കാരു എന്ന മഹാമുനി വാസുകിയുടെ സോദരിയായ ജരല്ക്കാരു എന്നവളെ വേട്ടു. ഇവളിൽ ഉണ്ടായവനത്രേ അസ്തികൻ. ജനമേജയന്റെ യാഗത്തിൽ, തീയിൽ നശിക്കാതെ, നാഗങ്ങളെ രക്ഷിച്ചു.
അസ്തിത്വം
  • ഇരിപ്പു്
അസ്തു
  • ഇരിക്കട്ടെ
  • ഭവിക്കട്ടെ
  • അസൂയയോടുകൂടിയുള്ള അംഗീകാരം
  • അസൂയ എന്നതിനു കോപം എന്നു തമിഴ് വ്യാഖ്യാനം.
അസ്തുവാകുക
  • ഇല്ലാതാവുക
അസ്തേയം
  • മോഷണം ചെയ്യായ്ക
അസ്തോകം
  • അനല്പം
അസ്ത്രജീവൻ
  • പട്ടാളക്കാരൻ
അസ്ത്രജ്ഞ
  • വിശേഷണം:
  • അസ്ത്രവിദ്യയെ അറിയുന്ന
അസ്ത്രം
  • അമ്പു്
  • ആയുധം
  • ഇതുകൊണ്ടു് ശത്രുക്കളെ ഓടിക്കുന്നു എന്നർത്ഥം. സാമാന്യം ആയുധം, എറിയുന്നതു്.
അസ്ത്രമാർജകൻ
  • കടച്ചിക്കൊല്ലൻ
അസ്ത്രശാല
  • ആയുധംവെയ്ക്കുന്ന ഭവനം
അസ്ത്രാഭ്യാസം
  • ആയുധവിദ്യ പഠിക്കുക
അസ്ത്രി
  • യുദ്ധസമർത്ഥൻ
  • വില്ലാളി
  • മന്ത്രാസ്ത്രമുള്ളവൻ
അസ്ത്രീകൻ
  • സ്ത്രീയല്ലാത്തവൻ
  • ഭാര്യയില്ലാത്തവൻ
അസ്ഥാനത്തിൽ
  • കാരണമില്ലാത്തപ്പോൾ
അസ്ഥാനസ്ഥപദം
  • കാവ്യദോഷങ്ങളിൽ ഒന്നു്
  • പദങ്ങളെ വേണ്ടസ്ഥാനത്തുനിന്നുതെറ്റി പ്രയോഗിക്കുക. ‘പക്ഷിശ്രേഷ്ഠൻ ജടായുസ്സിതിനുടെ വലുതായുള്ള ശൃംഗ ത്തിൽ വാണാൻ’ ‘ഇക്ഷോണിധ്രച്ചുവട്ടിൽ സുഖമൊടുമുടജേ ഞങ്ങളും വാണുമുന്നം.’ (ഭാഷാഭൂഷണം).
അസ്ഥി
  • എല്ലു്
  • മാംസഭോജികളാൽ എടുത്തുകളയപ്പെടുന്നതു്. അശുദ്ധമെന്നു് ഉപേക്ഷിച്ചൂകളയുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം. (കീകസം, കല്യം, അസ്ഥി-ഇവ മൂന്നും എല്ലിന്റെ പേർ).
അസ്ഥികൂടം
  • എല്ലുമാത്രമുള്ള ശരീരം
അസ്ഥിക്കുറച്ചി, അത്തിക്കുറച്ചി
  • ശുദ്രജാതിയിൽ ഒരു താണവകക്കാർ
  • ശവസംസ്കാര ക്രിയയിൽ നായന്മാർക്കു് ഇവരെക്കൊണ്ടുപകാരമുണ്ടു്.
അസ്ഥിച്ചോര
  • മജ്ജ
അസ്ഥിഭൂഷണൻ
  • ശിവൻ
  • എല്ലുകൾ അണിയുന്നവൻ എന്നു ശബ്ദാർത്ഥം.
അസ്ഥിമാലി
  • ശിവൻ
  • അസ്ഥികളായ (എല്ലുകളായ) മാലയോടുകൂടിയവൻ.
അസ്ഥിയുരുക്കം
  • ഒരു രോഗം
അസ്ഥിര
  • വിശേഷണം:
  • സ്ഥിരം (ഉറപ്പു്) ഇല്ലാത്ത
  • ഇളക്കമുള്ള
അസ്ഥിരൻ
  • സ്ഥിരതയില്ലാത്തവൻ
അസ്ഥിസമർപ്പണം
  • മരിച്ചു് ദഹനം കഴിഞ്ഞതിൽ പിന്നീടു് അവരുടെ അസ്ഥി (എല്ലു്) എടുത്തു് മൺകലത്തിലാക്കി നദിയിൽ ഒഴുക്കുകയൊ ഭൂമിയിൽ സ്ഥാപിക്കയോ ചെയ്ക
അസ്ഥിസഞ്ചയം
  • മരിച്ചു ദഹനം കഴിഞ്ഞാൽ അസ്ഥി എടുക്കുക
അസ്ഥിസ്രാവം
  • എല്ലുരുക്കൽ എന്ന ദീനം
അസ്പഷ്ട
  • വിശേഷണം:
  • സ്പഷ്ടം–വ്യക്തം–അല്ലാത്ത
അസ്പഷ്ടദൃഷ്ടം
  • സ്പഷ്ടമായിട്ടല്ലാതെ കാണപ്പെട്ടതു്
അസ്പഷ്ടം
  • ഒരലങ്കാരം
അസ്പൃശി
  • പുത്തരിച്ചുണ്ട
  • സ്പർശിച്ചു കൂടാത്തതു്. കണ്ടകാരിച്ചുണ്ട എന്നും പറയുന്നുണ്ടു്.
അസ്പൃഷ്ട
  • വിശേഷണം:
  • സ്പൃഷ്ടം (സ്പർശിക്കപ്പെട്ടതു്–തൊടപ്പെട്ടതു്) അല്ലാത്ത
അസ്ഫുടവാക്കു്
  • അസ്പഷ്ടമായി പറയുന്നവൻ
  • മറ്റൊരു പര്യായം – ‘ലോഹലൻ’.
അസ്മദീയം
  • എന്നെ സംബന്ധിച്ചതു്
  • ‘അതിനുടയസമാപ്താവസ്മദീയാവരോധം’ (അഭിജ്ഞാനശാകുന്തളം).
അസ്മൽ
  • വിശേഷണം:
  • എന്നെ സംബന്ധിച്ച
അസ്മാതിക്കാർ
  • നമ്മുടെ ജാതിക്കാർ
  • ഒരു ജാതിയിലുള്ളവർ
അസ്രപ
  • അട്ട
  • രക്തത്തെ പാനം ചെയ്യുന്നതു്.
അസ്രപൻ
  • രാക്ഷസൻ
  • ചോരകുടിക്കുന്നവൻ എന്നർത്ഥം.
അസ്രം
  • രക്തം
  • അസൃൿശബ്ദത്തിന്റെ അർത്ഥം തന്നെ.
  • തലമുടി
  • ക്ഷേപിക്കപ്പെട്ടതു് എന്നർത്ഥം.
  • കോണു്
  • കണ്ണുനീർ
അസ്രു
  • കണ്ണുനീർ
  • ഒറ്റൊറ്റുവീഴുന്നതു്
അസ്വച്ഛന്ന
  • വിശേഷണം:
  • മറ്റൊരുത്തന്റെ വരുതിക്കു കീഴടങ്ങുന്ന
  • അന്യാശ്രയമുള്ള
അസ്വതന്ത്രൻ
  • പരാധീനൻ
അസ്വന്തം
  • അടുപ്പു്
  • അശ്മന്തം എന്ന ശബ്ദത്തിന്റെ പാഠഭേദം.
അസ്വപ്നന്മാർ
  • ദേവന്മാർ
  • സ്വപ്നം (ഉറക്കം) ഇല്ലാത്തവർ എന്നു ശബ്ദാർത്ഥം.
അസ്വരൻ
  • കാക്കയെയും മറ്റും പോലെ ക്രൂരമായ ശബ്ദമുള്ളവർ
അസ്വസ്ഥത, അസ്വാസ്ഥ്യ
  • സുഖക്കേടു്
അസ്വാതന്ത്ര്യം
  • പരാധീനം
അസ്വാദ്ധ്യായൻ
  • വേദാദ്ധ്യയനമില്ലാത്തവൻ
  • വേദം പഠിക്കാത്തവൻ
  • വേദം പഠിച്ചു മറന്നവൻ
  • സ്വാദ്ധ്യായം = വേദംപഠിക്കുക.
അസ്വാധീന
  • വിശേഷണം:
  • സ്വാധീനമല്ലാത്ത
  • വശത്തിൽ നില്ക്കാത്ത
അസ്വാധീനത
  • സ്വാധീനമില്ലായ്മ
അസ്വാസ്ഥ്യ
  • വിശേഷണം:
  • സ്വാസ്ഥ്യം (സൗഖ്യം) ഇല്ലാത്ത
അസ്സർ
  • അസ്സർപ്പൂ (പതിറ്റടി അറബി:)
അസ്സൽ
  • ഒന്നെഴുതിയതിന്റെ ശേഷം അതിനെ തിരുത്തി ശരിയാക്കിഎഴുതിയാൽ അതിനുള്ള പേർ
  • ആദ്യം എഴുതിയതിനു നക്കൽ എന്നു പേർ. അസ്സൽ – അറബി ഭാഷയാണു്. ‘പക്ഷെ അസ്സൽ എഴുതിയതിൽ ഒരബദ്ധം പറ്റി.’ (കഥാരത്നമാല).
അഹമഹമിക
  • ഞാൻ ശക്തനാകുന്നു ഞാൻ ശക്തനാകുന്നു എന്നിപ്രകാരമുള്ള അഹങ്കാരം
  • ഞാൻ മുമ്പേ ഞാൻ മുമ്പേ എന്നുള്ള തിരക്കു്
  • ‘തെന്നിച്ചുംഭസ്സതിലതിരയം
    ബോട്ടുപായിക്കുമുള്ളം
    തന്നിൽതിങ്ങുന്നഹമഹമികെ
    യ്ക്കൊത്തുകൈവർത്തരപ്പോൾ’
    — മയൂരസന്ദേശം
അഹം
  • ഞാൻ (പ്ര. ഏ.) ഇതു സംസ്കൃതശബ്ദമാണു്
അഹങ്കരിക്കുക
  • മദിക്കുക
അഹങ്കാരം
  • ഗർവം
  • ഞാൻ ശ്രേഷ്ഠൻ എന്ന ബുദ്ധിയെ തോന്നിക്കുന്നതു എന്നു ശബ്ദാർത്ഥം. ഗർവം, അഭിമാനം, അഹങ്കാരം ഇവ പര്യായങ്ങൾ.
അഹങ്കാരശീല
  • വിശേഷണം:
  • ഗർവസ്വഭാവമുള്ള
അഹങ്കാരി
  • ഗർവമുള്ളവൻ
  • അഹംയു, എന്നതു മറ്റൊരു പര്യായമാകുന്നു.
അഹംകൃതൻ
  • അഹങ്കരിച്ചവൻ
അഹംകൃതി
  • ഗർവം
അഹംബുദ്ധി
  • അഹംമതി
അഹംഭാവം
  • അഹംമതി
അഹംഭാവി
  • ഡംഭമുള്ളവൻ
  • മദമുള്ളവൻ
അഹമ്മതി
  • തന്നോടൊപ്പമില്ലാ എന്നുള്ള നിനവു്
  • ദേഹാദികളിൽ ഞാൻ എന്നുള്ള ബുദ്ധി
  • അറിവില്ലായ്മ
  • മദം
അഹംയു
  • അഹംകാരി
  • അഹം എന്ന ഭാവമുള്ളവൻ എന്നു ശബ്ദാർത്ഥം.
  • പട്ടാളക്കാരൻ
അഹംപൂർവ്വം, അഹംപൂർവ്വിക
  • ഞാൻ മുമ്പിൽ ഞാൻ മുമ്പിൽ എന്നു തമ്മിലുള്ള തിരക്കു്
  • സേനകൾ യുദ്ധത്തിന്നായി ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്ന മട്ടിൽ ഒരുങ്ങി ഓടുക എന്നതിനും പറയാം.
അഹർഗ്ഗണം
  • മാസം
അഹർന്നിശം
  • രാപ്പകൽ
  • രാത്രിയും പകലും
അഹർപ്പതി
  • ആദിത്യൻ
  • അഹസ്സിന്റെ (പകലിന്റെ) പതി (അധിപൻ).
  • എരുക്കു്
അഹർമ്മുഖം
  • പ്രഭാതം
  • പകലിന്റെ ആരംഭകാലം എന്നു ശബ്ദാർത്ഥം.
അഹർവൃത്തി
  • നിത്യോപജീവിതം
  • ഭാഷയിൽ ഇതിനെ അഹോവൃത്തി എന്നു പറയുന്നു.
അഹരഹം
  • ദിനന്തോറും
  • പ്രതിദിവസം
  • (അഹഃ + അഹം = അഹരഹം). ‘അഹരഹമഹമഘമകലുവാൻ’ (ഭാരതം).
അഹല്ലിക
  • ശവം
അഹല്യ
  • ഗൗതമമഹർഷിയുടെ പത്നി
  • ഇന്ദ്രൻ ഒരിക്കൽ അഹല്യയെ കാമിക്കയും മുനി നാലാംയാമത്തിൽ സന്ധ്യാവന്ദനത്തിനു പോയപ്പോൾ അഹല്യയെ പ്രാപിക്കയും ചെയ്തു. അനന്തരം സൂര്യോദയം അടുത്തില്ലെന്നു കണ്ടു മുനി തിരികെ വന്നപ്പോൾ പരമാർത്ഥം മനസിലാക്കി ‘സഹസ്രഭഗനായി ഭവിക്കട്ടെ’ എന്നു ഇന്ദ്രനെയും ‘കല്ലായിപ്പോവുക’ എന്നു അഹല്യയെയും ശപിക്കുകയുമുണ്ടായി. ‘ശ്രീരാമപാദസ്പർശം കൊണ്ടു ദുരിതം നശിക്കട്ടെ’ എന്നു് അനന്തരം അഹല്യക്കു് മുനി ശാപമോക്ഷം നൽകി. ഇന്ദ്രൻ ഗൗതമരൂപത്തിലാണു് അഹല്യയെ പ്രാപിച്ചതെന്നും കോഴിയുടെ ശബ്ദം പുറപ്പെടുവിച്ചാണു് മഹർഷിയെ അകറ്റിയതെന്നും കാണുന്നുണ്ടു്. ബ്രഹ്മാവു് ആദ്യം സൃഷ്ടിച്ച സ്ത്രീയത്രേ അഹല്യ.
അഹല്യാകാമുകൻ
  • ദേവേന്ദ്രൻ
അഹല്യാജാരൻ
  • ദേവേന്ദ്രൻ
അഹല്യാനന്ദനൻ
  • ശതാനന്ദമുനി
അഹല്യം
  • വിശേഷണം:
  • ഉഴപ്പെടാത്ത
അഹസ്കരൻ
  • സൂര്യൻ
  • അഹസ്സിനെ (പകലിനെ) ചെയ്യുന്നവൻ എന്നു ശബ്ദാർത്ഥം.
  • എരുക്കു്
അഹസ്പതി
  • ആദിത്യൻ
അഹസ്സ്
  • പകൽ
  • സൂര്യനെ പിരിഞ്ഞിരിക്കാത്തതു്. സൂര്യനാൽ ഉപേക്ഷിക്കപ്പെടാത്തതു്. മടങ്ങി വരവിനെ കൈവെടിയാത്തതു്. എന്നിങ്ങനെ വ്യുല്പത്തി.
അഹഹ
  • അത്ഭതം
  • ഖേദം
  • ക്ഷീണം
  • ഇഷ്ടം
  • കഷ്ടം
  • വിളി
അഹാര്യ
  • വിശേഷണം:
  • ഹാര്യം (ഹരിക്കത്തക്കതു്) അല്ലാത്ത
അഹാര്യം
  • പർവ്വതം
  • ഹരിക്കപ്പെടുവാൻ വയ്യാത്തത് എന്നർത്ഥം.
അഹികാന്തം
  • വായു
  • കാറ്റ്
അഹി
  • സർപ്പം
  • ഗമിക്കുന്നതു്, കൊല്ലുന്നത് എന്നർത്ഥം
  • ഇഴയം
അഹി
  • വൃത്രാസുരൻ
  • ആദിത്യൻ
  • വഴിപോക്കൻ
അഹിഗ്രാഹി
  • പാമ്പിനെ പിടിക്കുന്നവൻ
അഹിച്ഛത്രം
  • അർജ്ജുനൻ ജയിച്ചു് ദ്രോണർക്കു കൊടുത്ത ഒരു രാജ്യം
  • അഹിക്ഷേത്രം
അഹിച്ഛത്ര
  • കരിമ്പു്
അഹിച്ഛത്രകം
  • കുമിൾ
  • കൂൺ
അഹിജിത്ത്
  • കൃഷ്ണൻ
  • കാളിയനെ കൊന്നതിനാൽ ഈ പേർ വന്നു.
  • ഇന്ദ്രൻ
അഹിത
  • വിശേഷണം:
  • ഹിതം (ഇഷ്ടം) ഇല്ലാത്ത
അഹിതൻ
  • ശത്രു
  • ഒരിക്കലും ഹിതത്തെ ചെയ്യാത്തവൻ എന്നു ശബ്ദാർത്ഥം.
അഹിതുണ്ഡികൻ
  • പാമ്പാട്ടി
  • അഹിതുണ്ഡം (പാമ്പിന്റെ മുഖം) കൊണ്ടുകളിക്കുന്നവൻ എന്നു ശബ്ദാർത്ഥം. ‘ആഹിതുണ്ഡകൻ’ എന്നു പാഠാന്തരം.
അഹിദംഷ്ട്ര, അഹിദംഷ്ടിക
  • പാമ്പിൻ പല്ലു്
അഹിദേശം
  • പൂർവ്വകാലത്തു ഗ്രീസ്സ് രാജ്യത്തു നിന്നു് ദിൿ സഞ്ചാരികളായി വന്നിരുന്ന ഭൂഗോള ശാസ്ത്രജ്ഞന്മാരിൽ മുമ്പനായ ‘ടാൾമി’ കേരളത്തിനെ ‘അഹിദേശം’ എന്നു പേർ വിളിച്ചതായി പ്രാചീനഗ്രന്ഥങ്ങളിൽ നാം കാണുന്നു
അഹിനാഭൃത്തു്
  • ബലദേവൻ
അഹിപതി
  • അനന്തൻ
  • വാസുകി
  • തക്ഷകൻ
  • സർപ്പരാജാവ്
അഹിഫേനാദ്രാവകം
  • ഒരു മരുന്ന്
  • അതിസാരം വയറ്റുവേദന ഇവയ്ക്കു നന്നു്.
അഹിഫേനാസവം
  • ഒരു ഔഷധം
  • അതിസാരം, ഗ്രഹണി, ശൂല ഇവയ്ക്കുനന്നു്.
അഹിഫേനം
  • കറുപ്പ്
അഹിഭയം
  • സർപ്പഭയം
  • സ്വപക്ഷക്കാരിൽ നിന്നുണ്ടാകുന്ന ഭയം
  • രാവണന് വിഭീഷണനിൽ നിന്നുണ്ടായതു പോലെയുള്ള ഭയമാണ് അഹിഭയം. ‘മഹീഭുജാമഹിഭയംസ്വപക്ഷപ്രഭവംഭയം’
    — അമരം
  • ‘ശ്രീമത്ത്വത്താൽ മദമൊടുജഗൽ
    പ്രാണനേതിന്നുനന്നായ്
    സാമർത്ഥ്യത്തോടഹിഭയമുദിപ്പിച്ചുഭൂമീപതിക്കും
    — മയൂരസന്ദേശം
അഹിഭുക്കു്
  • മയിൽ
  • ഗരുഡൻ
  • പാമ്പിനെ തിന്നുന്നതു് എന്നു ശബ്ദാർത്ഥം. ചകോരം, പാമ്പുതീനി.
അഹിഭൂഷണൻ
  • ശിവൻ
  • പാമ്പിനെ ഭൂഷണമാക്കിയവൻ.
അഹിമികരണൻ
  • സൂര്യൻ
അഹിമരശ്മി
  • സൂര്യൻ
അഹിമാരകം
  • ഗരുഡക്കൊടി
അഹിയാമൻ (ഹൈയാമൻ)
  • ‘ചീന രാജ്യത്തുകാർ വളരെക്കാലം മുമ്പു ദക്ഷിണഖണ്ഡത്തിന്റെ ഭൂപടം ഉണ്ടാക്കിയതിൽ മലയകൂടം അല്ലെങ്കിൽ മലയാളം എന്ന രാജ്യത്തിനു ‘ഹൈയാമൻ’ അല്ലെങ്കിൽ ‘അഹിയാമൻ’ എന്നപേർകൂടി ഉപയോഗിച്ചതായി അറിയുന്നു
  • ഈ പേരുകളുടെ പൂർവാർദ്ധത്തിൽ കാണുന്ന ‘അഹി’ എന്ന സംസ്കൃതപദത്തിന്റെ അർത്ഥം പാമ്പു് എന്നാകുന്നു’ (അഹിദേശം എന്നതുകൂടി നോക്കുക).
അഹിരിപു
  • ഗരുഡൻ
  • കൃഷ്ണൻ
  • ഇന്ദ്രൻ
അഹിർബുദ്ധ്ന്യൻ
  • ശിവൻ
അഹിംസ
  • പരപീഡചെയ്യാതിരിക്ക
അഹിംസ്യു
  • പരപീഡചെയ്യേണ്ടതല്ലാത്ത
അഹിംസ്ര
  • വിശേഷണം:
  • ഉപദ്രവമില്ലാത്ത
അഹിഹാ
  • വൃത്രൻ
  • ഗരുഡൻ
  • ഇന്ദ്രൻ
അഹീനൻ
  • സർപ്പശ്രേഷ്ഠൻ
  • ‘വിമൃശന്തമവോചദുപേത്യ മുനി
    ശ്ശരണം സമഹീനമഹീനഭുജം’
    — അംബരീഷചരിതം കഥകളി
അഹീനഭുജൻ
  • ദീർഘബാഹു
അഹേതു
  • ഹേതു (കാരണം) ഇല്ലായ്ക
അഹേതുക
  • വിശേഷണം:
  • കാരണമില്ലാത്ത
അഹേരു
  • ശതാവരി
  • പോകാത്തതു്, നശിക്കാത്തതു് എന്നു ശബ്ദാർത്ഥം. ‘ആഹേരു’ എന്ന പാഠവും കാണുന്നു.
അഹോ
  • വിസ്മയം
  • വികല്പം
  • നിന്ദ
  • ദയ
  • പരിഹാസം
  • ദുഃഖം
  • അപമാനം
  • ക്ഷീണം
  • ഗ്രന്ഥപൂരണം
  • കഷ്ടം
  • വിളി
  • പ്രശംസ
  • ‘ആഹോ’ എന്നുമാവാം.
അഹോബലം
  • ഒരു പുണ്യബലം
അഹോരാത്രം
  • 3൦ മുഹൂർത്തം
  • (6൦ നാഴിക 24 മണിക്കൂർ) കൂടിയതു്. ഒരു മുഴുവൻ ദിവസം, രാവുപകൽ, പകലിനോടുകൂടിയ രാത്രി എന്നിങ്ങിനെ ശബ്ദാർത്ഥം.
അഹോവൃത്തി
  • കാലക്ഷേപം
  • നിത്യച്ചെലവു്
  • സന്ധിയിൽ ‘അഹവൃത്തി’ എന്നു വേണ്ടതാണു്. ഭാഷയിൽ ‘അഹോവൃത്തി’ എന്നതു സാധുതന്നെ.
അഹ്ന
  • അഹസ്സ്
അഹ്നാന്തം
  • വൈകുന്നേരം
അഹ്നായ
  • ഉടനെ
  • വേഗം
അൾമാരി, അൽമാരി
  • ഉടുപ്പുപെട്ടി
  • വസ്ത്രം മുതലായവ വെയ്ക്കുന്ന ഒരുമാതിരി പെട്ടി
  • (ഇതു പെർഷ്യൻ ഭാഷയാകുന്നു).
അള
  • പോതു്
  • വൃക്ഷങ്ങളിൽ പക്ഷികളും മറ്റും ഇരിക്കുന്ന ദ്വാരം.
അളകം
  • കുറുനിര
  • നെറ്റിയുടെ മുകളിൽ വണ്ടിന്റെ വടിവിൽ പ്രത്യേകം പ്രത്യേകം അഴകിയമട്ടിൽ വെട്ടിനിറുത്തുന്ന തലമുടി. മറ്റൊരുപര്യായം ‘ചൂർണ്ണകുന്തളം’.
  • പേപ്പട്ടി
അളകവർണ്ണൻ
  • കൃഷ്ണൻ
  • കടൽവർണ്ണൻ (തമിഴ്: അളം = സമുദ്രം).
അളമട
  • പക്ഷികളും എലികളും ഇരിക്കുന്ന ദ്വാരം
അളക
  • വൈശ്രവണന്റെ രാജധാനി
  • അലങ്കരിക്കുന്നതു് എന്നു ശബ്ദാർത്ഥം. ഈ നഗരം ഹിമാലയപർവതത്തിലാണു്. ഗന്ധർവന്മാരുടെ വാസസ്ഥലമാകുന്നു. ഈ ശബ്ദത്തോടു് അധിപൻ, പതി, ഈശ്വരൻ ഇത്യാദി ചേർത്താൽ കുബേരൻ എന്നു് അർത്ഥം വരും.
  • എട്ടുമുതൽ 1൦ (വയസ്സ്) വരെ പ്രായംചെന്ന പെൺകുട്ടി
അളകാനന്ദ
  • ഗംഗ
  • ഗംഗയിൽ വീഴുന്ന മറ്റൊരു നദി
  • 8 മുതൽ 1൦ വരെ പ്രായം ചെന്ന പെൺകുട്ടി
അളകാപുരി
  • വൈശ്രവണന്റെ രാജധാനി
അളക്കുക
  • തൂക്കം അറിയുക
  • നാഴി
  • ഇടങ്ങഴി മുതലായവകൊണ്ടു് എത്രമാത്രമുണ്ടെന്നു തിട്ടംവരുത്തുക
അളം
  • ഉപ്പു ശേഖരിക്കുന്ന സ്ഥലം
  • ഈറംനിലമെന്നും കാണുന്നുണ്ടു്
  • തമിഴ്: സമുദ്രം.
അളർക്കം
  • വെള്ളരിക്ക
  • പേനായ്
  • എല്ലാവരാലും തടുക്കപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു. മരുന്നുമുതലായതു കൊണ്ടു് ഉന്മാദിയാക്കപ്പെട്ടനായ് എന്നുമുണ്ടു്.
  • മന്താരം (മന്ദാരം)
അളർക്കർ
  • സമുദ്രം
അളർക്കുക
  • അലറുക
  • കരയുക
അളത്തം
  • അളവു്
അളർച്ച, അളർപ്പു്
  • അലറുക
  • കരച്ചിൽ
അളവു്
  • തിട്ടംവരുത്തൽ
  • തൂക്കം ഗ്രഹിക്കുക അളക്കുക
  • അളക്കുന്ന തൊഴിൽ
അളവറ്റ
  • വിശേഷണം:
  • എണ്ണമില്ലാത്ത
  • അളവില്ലാത്ത
  • അളമാഞ്ചി കപ്പിത്താൻ–ജർമ്മൻ പ്രധാനി. അലേമാനി = ജർമ്മനി.
അളരുക
  • ഭയപ്പെടുക
അളവൻ
  • അളക്കുന്നവൻ
  • തന്നത്താൻ സ്തുതിക്കുന്നവൻ
അളവറ്റവൻ
  • ഈശ്വരൻ
അളവുകോൽ
  • മുഴക്കോൽ
  • അളക്കുന്നതിനുള്ള കോൽ
അളവുചങ്ങല
  • അളക്കുന്നതിനുള്ള തുടൽ
  • 66 ജാതിയടി അല്ലെങ്കിൽ 100 ലിംക്സ് നീളമുള്ള ചങ്ങല.
അളവുവാശി
  • അളക്കുന്നതിൽ അധികം വരുന്നതു്
അളവേ
  • ഭംഗിയായി
  • ‘എന്നറിയിത്തവനുംവണങ്കിനാനളവേ’
    — രാമചരിതം
    .
  • മുഴുവനും
  • സ്ഥിതിയിൽ
  • സമയത്തു്
അളി
  • വണ്ടു്
  • മദ്യം
  • തേൾ
  • കൂട്ടം
അളികണ്ണു്
  • ചീത്തക്കണ്ണു്
അളികം
  • നെറ്റി
  • അലങ്കരിക്കപ്പെടുന്നതു് എന്നർത്ഥം.
അളികളഭം
  • ചേറു വണ്ടു്
അളിക്കൺകുരുവി
  • ഒരു വകപ്പക്ഷി
  • ആതായി, ചില്ലം – ഇവ പര്യായങ്ങൾ.
അളിക്കുക
  • കൈകൊണ്ടു ഞവിടുക (പിശക്കുക)
അളിച്ചൽ
  • ചീർച്ചൽ
  • അളി എന്ന ധാതുവിനു പാകമേറി ദ്രവിക്കുക എന്നർത്ഥം.
അളിഞ്ജരം
  • പാത്രവിശേഷം
  • അലിഞ്ജരം നോക്കുക.
അളിന്ദം
  • പുറന്തിണ്ണ
അളിനി
  • പെൺവണ്ടു്
  • ‘നാനാതരുപ്രസവലീനാളിനീനിവഹ
    ഗാനാതിമോഹനതമാലേ’
    — അംബരീഷചരിതം കഥകളി
അളിപ്പു്
  • അളിച്ചൽ
അളിയൻ
  • ഭാര്യയുടെ സഹോദരൻ
  • സഹോദരിയുടെ ഭർത്താവു്
അളിയുക
  • ചീയുക
അളീകം
  • അപ്രിയം
  • അസത്യം
  • ‘പയ്യപ്പോയീടിനാരാളികൾവെളിയിലളീ
    കങ്ങളോരോന്നുചൊല്ലി’
    — അമരുകശതകം
  • നെറ്റി
  • സ്വർഗ്ഗം
അളുക്കു്
  • ചിമിഴു്
അളുക്കുക
  • തിറമ്പിപ്പോവുക
  • കോച്ചുക
അളുങ്കു്
  • ചെറുപനച്ചി
  • ഇതു് വയറുകടിക്കും കണ്ണിനും നന്നു്.
അളുക്കം
  • ഭയം
അളുമ്പുക
  • ചതയ്ക്കുക
  • ഞെരുക്കുക
  • പിഴിയുക
അളൂപം
  • ചേമ്പു്
അള്ള
  • ദൈവം
  • അറബിവാക്കു്.
അള്ളയാക
  • മെലിയുക
അള്ളുക
  • മാന്തുക
അഴകൻ
  • സുന്ദരൻ
അഴകം
  • സ്ത്രീകൾ കൈയിലിടുന്ന ഒരടയാളം
അഴകി
  • സുന്ദരി
അഴകിയരാവണൻ
  • വേഷംകെട്ടിസൗന്ദര്യമുണ്ടാക്കുന്നവൻ
അഴകിയപാണ്ടിപുരം
  • തിരുവിതാംകൂറിൽ തോവാള താലൂക്കിലേ ഒരു പകുതി
അഴകു്
  • ഭംഗി
അഴയുക
  • അയയുക
  • വിപരീതപദം ‘കൊഴുക്കുക’.
അഴൽ
  • വ്യസനം
  • ചൂടു്
  • ചെറിയ ചൊറി
അഴൽച്ച
  • ചൂടു്
  • നീറ്റൽ
  • ദു:ഖം
അഴലുക
  • വ്യസനിക്കുക
  • ഉഷ്ണിക്കുക
  • എരിയുക
  • കാന്തുക
അഴി
  • തളച്ചുകയറ്റുന്ന മരം
  • കായലും സമുദ്രവും തമ്മിൽ സദാ തൊട്ടുകിടക്കുന്ന ഭാഗം
  • അഴി എന്ന ധാതുവിനു കെട്ടുവിടുക എന്നർത്ഥം.
അഴിച്ചൽ
  • ചെലവു്
  • നാശം
  • ജനസമ്മതം
അഴിഞ്ഞിൽ
  • അങ്കോലം എന്ന വൃക്ഷം
  • അങ്കോലം എന്നതു് നോക്കുക.
അഴിനില
  • തരക്കേടു്
  • തടസ്സം
  • നാശം
  • ആശാഭംഗം
  • നിലവിടുതൽ
അഴിന്തു്
  • മനസ്സുരുകി (പ്രാചീനമലയാളം)
അഴിപ്പുര
  • ഠാണാവു്
  • പാഠാവു്
  • കാരാഗൃഹം
അഴിമതി
  • അക്രമം
  • ദുർന്നടപ്പു്
  • നാശം
അഴിമുഖം
  • കപ്പൽ അടുക്കുന്ന ഭാഗം
  • നദി സമുദ്രത്തോടു ചേരുന്ന സ്ഥലം
  • പര്യായപദങ്ങൾ:
    • സംഭേദം
    • സിന്ധുസംഗമം.
അഴിയം
  • തോട്ടം
  • കുടിയിരിക്കുന്നിടം
അഴിയുക
  • കെട്ടുവിടുക
  • ചെലവാകുക
  • നശിക്കുക
അഴിവു്
  • ചെലവു്
  • നാശം
  • മരണം
  • ഉദാ:അഴിവുപെട്ട = മരിച്ച.
അഴു, അഴുകു്
  • വലിയ കൽച്ചുവരു്
അഴുകൽ
  • ചീച്ചൽ
അഴുകുക
  • ചീയുക
  • തമിഴ്: കരയുക.
അഴുകുരൽ
  • ഒരു പക്ഷി
  • പര്യായപദങ്ങൾ:
    • ഉൽക്രോശം
    • കുരരം
    • കുരലം
അഴുക്കു്
  • മലം
  • ചെളി
  • ശുദ്ധികേടു്
അഴുതയാറു്
  • തിരുവിതാംകൂറിൽ പമ്പയാറ്റിന്റെ ഒരു പോഷകനദി
അഴുത്തം
  • മിനുസം
അഴുത്തുക
  • അമിഴ്ത്തുക
അഴുവ
  • ആമാശയത്തിന്റെ മുഖത്തുണ്ടാകുന്ന നീർക്കെട്ടു്
അഴൂർ
  • തിരുവിതാംകൂറിൽ ചിറയിൻകീഴ് താലൂക്കിലേ ഒരു പകുതി
അറ
    ധാതു:
  • തല്ലിനുറുക്കുക
അറ
  • നെല്ലു പണം മുതലായവ വെച്ചുസൂക്ഷിക്കുന്ന മുറി
  • കിടപ്പുമുറി
  • മുഴുവൻ
അറക്കുളം
  • തിരുവിതാംകൂറിൽ മൂവാറ്റുപുഴ താലൂക്കിലെ ഒരു പകുതി
അറക്കുക
  • മുറിക്കുക
  • കൊയ്യുക
  • പിളർക്കുക
അറച്ചീര
  • ഒരുവക ചീര
  • ഇതിന്റെ ഇല ഗുരുത്വമുള്ളതാണു്.
അറപ്പക്ഷി
  • അടുക്കളക്കരികിൽ
അറപ്പു്
  • കൊയിത്തു്
  • മുറിക്കുക
അറപ്പുര
  • നെല്പുര
  • ഒരു കെട്ടിടം
  • (ഇതു സാധാരണ വീട്ടിന്റെ പടിഞ്ഞാറുവശത്തായിരിക്കും).
അറപ്പുവാൾ
  • അറക്കുന്ന വാൾ
അറം
  • കവികൾ കഥാപാത്രങ്ങളുടെ വാക്കായിട്ടു് ഉത്തമപുരുഷസർവനാമം ചേർത്തു് ശാപരൂപമായ സംഗതി പറയുന്നതു് മേലാൽ തനിക്കുതന്നെ ഫലിക്കുന്നതാണു് അറം
  • തന്മയത്വമാണു് ഇതിനു മുഖ്യം അതു മഹാകവികളുടെ വാക്കിലേ കാണുകയുള്ളു. ക്ഷുദ്രകവികൾക്കു് അറം വരുകപതിവില്ല.
  • ‘കലമിതഖിലവുമറുതിവന്നിതു’
    — നളചരിതം കഥകളി
  • മഹാകവിയായ ഉണ്ണായിവാര്യരുടെ തറവാടു അദ്ദേഹത്തോടുകൂടി അന്യം നിന്നുപോയി എന്നതു് സുപ്രസിദ്ധമാണല്ലൊ.
  • ധർമ്മം
  • നാശം
അറമുറിയൻ
  • തുരങ്കക്കാരൻ
അറയുക
  • വെട്ടിനുറുക്കുക
  • നുറുങ്ങത്തല്ലുക
  • അടിക്കുക
അറയ്ക്കുക
  • വെറുക്കുക
  • ദുർഗ്ഗന്ധം മുതലായവകൊണ്ടു തൊടുന്നതിനു മടിക്കുക
അറപ്പു് (അറയ്പ്)
  • അറയ്ക്കുക
  • മടി
അറവാതൻ
  • അറയുടെ മുൻഭാഗത്തുള്ള കതകു്
അറവി
  • അറേബിയാ എന്ന രാജ്യം
അറാം
  • ന്യായവിരുദ്ധം
അറിമുഖം
  • പരിചയം
അറിയുക
  • ഗ്രഹിക്കുക
  • മനസ്സിലാക്കുക
  • അറി എന്ന ധാതുവിനു് ഗ്രഹിക്കുക എന്നർത്ഥം.
അറിവു്
  • മനസ്സിലാക്കൽ
അറിയിപ്പു്
  • അറിവു് കൊടുക്കുക
അറിവാളൻ, അറിവൻ
  • പഠിച്ചവൻ
  • പരിചയിച്ചവൻ
അറുക
  • മുറിയുക
  • അവസാനിക്കുക
  • ‘അറു’ എന്ന ധാതുവിനു ‘ഖണ്ഡിക്ക’ എന്നർത്ഥം.
അറുകുലഹീനൻ
  • തീരെ താണ കുലത്തിൽ ജനിച്ചവൻ
  • ചണ്ഡാലൻ
  • ‘മഠയോനാകിലുമറുകുലഹീനൻ’
    — ഭഗവൽഗീത
    .
അറുകൻപുല്ലു്
  • കറുക
അറുകൊല
  • കുത്തിക്കൊല്ലുക
  • നിർദയഹിംസ
അറുക്കൽ
  • ഭിത്തിയിലുണ്ടാക്കിയ അറ
അറുപ്പു്
  • മുറിക്ക
  • പിളർക്കുക
അറുനൂറു
  • ആറുനൂറു കൂടിയതു്
അറുനൂറർ
  • നായർയോഗക്കാർ
  • ‘അറുനൂറർ’, ‘പതിനായിരത്താർ’ എന്നും മറ്റും പറയുന്നതു്, നംപൂരിമാർ അവരുടെ അധികാരങ്ങളെ കൈകടത്തി പ്രയോഗിച്ച കാലത്തുണ്ടായിരുന്ന നാട്ടിലെ രക്ഷാധികാരികളായ നായർ യോഗക്കാരെ ആകുന്നു.
അറുനെല്ലി
  • കീഴാനെല്ലി
  • (അറുനെല്ലി എന്നതു തമിഴാണ്).
അറുതി
  • അവസാനം
അറുപ്പുവാൾ
  • അറുക്കുന്ന വാൾ
അറുമുഖൻ
  • സുബ്രഹ്മണ്യൻ
  • (ആറുമുഖമുള്ളവൻ).
അറുവർ
  • ആറുപേർ
അറുമ്പു്
  • പഞ്ഞം
  • ദുർഭിക്ഷം
അറ്റ
  • വിശേഷണം:
  • അവസാനിച്ച
  • ഇല്ലാത്ത
  • അറുതിവന്ന
അറ്റകാലം
  • മരണം
അറ്റക്കഴ
  • ജലാശയങ്ങളിൽ നിൽക്കുന്ന മഴവെള്ളം
അറ്റകുറ്റം
  • കേടു്
  • കെടുമതി
അറ്റടക്കം
  • തറവാട്ടിലേ അനന്തരാവകാശം ലഭിക്കാത്ത ഒരു ശാഖയെ ജയിപ്പാനുള്ള അവകാശം നേടുക
അറ്റം
  • അവസാനം
  • ഒടുക്കം
അഃ
  • അത്ഭുതത്തിൽ പ്രയോഗിക്കുന്ന ഒരു വാക്ക്