ആ
ആ
- മലയാള അക്ഷരങ്ങളിൽ രണ്ടാമത്തേതു്
- ഓർമ്മ
- ദയ
- സംശയം
- അവധി
- അഭിവിധി
- അല്പം
ആം
- അനുസരണത്തിങ്കൽ ഉപയോഗിക്കുന്നതു് ആകാം
ആക
- വിശേഷണം:
- മുഴുവനായ
ആകണ്ഠം
- കണ്ഠം (കഴുത്തു) വരെ
ആകണ്ഠംനീരിലാഴും മുനികളുടെ
ജടാഭാരമാടും ദശായാം’
ജടാഭാരമാടും ദശായാം’
— ജാനകീപരിണയം
.ആകർത്ഥനം
- വമ്പു പറക
ആകത്യാ
- അശുദ്ധമാക്കുക
ആകനിഷ്ഠം
- ചെറുവിരൽവരെ
ആകപ്പാടെ
- മുഴുവനും
ആകമാനം
- മുഴുവനും
- എല്ലാം
- പൊതുവെ
ആകമ്പനം
- ഇളക്കം
ആകമ്പിത, ആകമ്പ്ര
- വിശേഷണം:
- ഇളക്കപ്പെട്ട
- കുറഞ്ഞോന്നു ഇളക്കപ്പെട്ട
ആകയാൽ
- ആയതുകൊണ്ടു്
ആകരം
- രത്നങ്ങൾ വിളയുന്നസ്ഥലം
- പുരുഷാരം
- ഇരിപ്പിടം
ആകരികൻ
- രത്നം വിളയുന്ന സ്ഥലത്തിലേ വിചാരിപ്പുകാരൻ
ആകണ്യാകർണ്യ
- പിന്നെയും പിന്നെയും കേട്ടിട്ടു്
ആകർണ്ണനം
- കേൾക്കുക
ആകർണ്ണം
- ചെവിയോളം
ആകമ്ര
- വിശേഷണം:
- വർദ്ധിച്ച
‘ആകമ്രശ്രീതകാചന്ദനവിടപിവര
ഭ്രാന്തികൈക്കൊണ്ടുഞാനാം’
ഭ്രാന്തികൈക്കൊണ്ടുഞാനാം’
— ഉത്തരരാമായണം ചമ്പു
.ആകർഷക
- വിശേഷണം:
- വലിക്കുന്ന
- സ്ത്രീ:ആകർഷകി.
ആകർഷകം
- കാന്തക്കല്ലു്
- ഉരകല്ലു്
ആകർഷണം
- വലിക്കുക
- ആകർഷിക്കുന്നതു്,ആകർഷിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
- വണ്ടിയുടെ ചക്രം
- വാദപ്രതിവാദം
ആകർഷിക്കുക
- വലിക്കുക
- വലിച്ചെടുക്കുക
ആകർഷം
- ചൂതുകളി, പകിടക്കുരു, ചൂതു നിരത്തുന്ന പലക ഇവയുടെ പേർ
ആകലനം
- കണക്കുകൂട്ടുക
- പിടിക്കുക
- മനസ്സിലാക്കുക
- അന്വേഷണം
- ആഗ്രഹം
ആകലിതം
- ബദ്ധം
- കെട്ടപ്പെട്ടതു്
- ചെയ്യപ്പെട്ടതു്
‘സുവർണ്ണസൂത്രാകലിതാധരാംബരം’
— മാഘം
.ആകല്പകം
- വ്യസനത്തോടെ ഓർമ്മിക്കുക
- സന്തോഷം
- ബുദ്ധിമാന്ദ്യം
- കെട്ടു് (മുടിച്ചൽ)
ആകല്പം, ആകല്പകാലം
- ലോകനാശം വരെ
ആകല്പം
- അലങ്കാരം
- വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരം
- അലങ്കാരം നിമിത്തമുണ്ടായ ശോഭ
- ദീനം
- വർദ്ധനം
ആകല്യം
- രോഗം
ആകവെ
- മുഴുവനും
- എല്ലാംകൂടെ
ആകസ്മികം
- പെട്ടെന്നു്
- കാരണം കൂടാതെ
‘കൂരിരുട്ടുമാകസ്മികമായൊരുമഹാമഴയും’
— കുചേലവൃത്തം വഞ്ചിപ്പാട്ട്
.ആകാ
- ആകില്ല
- കൊള്ളരുത്
- ഇല്ല
ആകാത്ത, ആകാത
- കൊള്ളരുതാത്ത
- ചീത്ത
ആകാംക്ഷ
- ആഗ്രഹം
- വിശേഷണത്തിന്നു വിശേഷ്യത്തോടു എന്നപോലെ ശബ്ദങ്ങളുടെ വേർപെടുത്താൻ പാടില്ലാത്ത ബന്ധം
‘ആകാംക്ഷപരവശചേതസാചോദിക്കുന്നു’
— അദ്ധ്യാത്മരാമായണം
ആകാംക്ഷിക്കുക
- ആഗ്രഹിക്കുക
ആകാംക്ഷിത
- വിശേഷണം:
- ആഗ്രഹിക്കപ്പെട്ട
ആകായ്മ
- വിഡ്ഢിത്തം
- കൊള്ളരുതായ്മ
ആകായം
- ചിത
- ചിതയിൽ കത്തുന്ന തീയ്
- പാർപ്പിടം
ആകാരം
- ശരീരം
- ആകൃതി (അവയവസംസ്ഥാനം)
- രത്നങ്ങൾ വിളയുന്ന സ്ഥലം
- അഭിപ്രായത്തിന് അനുരൂപമായ ചേഷ്ട
- അഭിപ്രായം
- സ്വഭാവം
- ‘ആ’ എന്ന അക്ഷരം
- അടയാളം
ആകാരഗോപനം, ആകാരഗുപ്തി, ആകാരഗൂഹനം
- ശോകം മുതലായവകൊണ്ടുണ്ടായ മനോവികാരം മുഖവികാരം ഇവയെ മറച്ചുവെയ്ക്കുക
- ആകാരത്തെ മറച്ചുവെയ്ക്കുക എന്നു ശബ്ദാർത്ഥം.
ആകാരണം, ആകാരണ
- വിളിക്കുക എന്ന ക്രിയാ
- ക്ഷണിക്ക
ആകാരാന്തം
- ‘ആ’ കൊണ്ടവസാനിക്കുന്നതു്
ആകാരികൻ
- രത്നം വിളയുന്ന സ്ഥലം സൂക്ഷിപ്പുകാരുടെ മേലധികാരിയായി രാജാവിനാൽ നിയമിക്കപ്പെട്ടവൻ
ആകാരിത
- വിശേഷണം:
- വിളിക്കപ്പെട്ട
ആകാലം
- ശരിയായ സമയം
- തെറ്റായ സമയം
ആകാലിക
- വിശേഷണം:
- അല്പസമയത്തേയ്ക്കു മാത്രമുള്ള
- സമയത്തിനു തക്കതല്ലാത്ത
- സമയത്തിനുമുമ്പുള്ള
ആകാലികി
- മിന്നൽ
ആകാശഗം
- പക്ഷി
ആകാശഗംഗ, ആകാശഗാ
- സ്വർഗ്ഗത്തിലേ നദി
ആകാശഗമനം
- ആകാശത്തിൽ നടക്കുക
ആകാശഗരുഡൻ
- ഗരുഡക്കൊടി
- പേയത്തി
- ചീന്തിൽ
- ആകാശഗരുഡക്കൊടി എന്നു ഇതിനെ വിളിക്കാറുണ്ട്. ഇതു സന്നിപാതത്തിനു നന്നു്.
ആകാശചമസം
- ചന്ദ്രൻ
ആകാശചാരി
- വിശേഷണം:
- ആകാശത്തിൽ സഞ്ചരിക്കുന്ന
ആകാശചൂർണ്ണം
- പുകയറ, ഇതു ഉഷ്ണമാണു്
- മേഢ്ഠരോഗത്തിനും ശീതജ്വരത്തിന്നും വിഷത്തിനുമുപയോഗം.
ആകാശദീപം, ആകാശപ്രദീപം
- ദീപാവലിദിവസം ലക്ഷ്മിയുടേയൊ വിഷ്ണുവിന്റേയൊ പ്രസാദത്തിനുവേണ്ടി കൊളുത്തികമ്പിന്റെ മുകളിൽ തൂക്കുന്ന വിളക്ക്
ആകാശഭാഷിതം
- അശരീരിവാക്ക്
ആകാശമണ്ഡലം
- നക്ഷത്രങ്ങൾ കാണപ്പെടുന്ന ഗോളം
- ആകാശം
ആകാശമാർഗ്ഗം
- ആകാശത്തിലെ വഴി
ആകാശം
- പഞ്ചഭൂതങ്ങളിൽ ഒടുവിലത്തേതു്
- എങ്ങും പ്രകാശിക്കുന്തു്. സൂര്യാദികളുടെ ശോഭയോടുകൂടിയതു്. ഭൂമിക്കും നക്ഷത്രങ്ങൾക്കും ഇടയിലുള്ള ഭാഗം.
- ഒഴിഞ്ഞ സ്ഥലം
- ദ്വാരം
- അനുസ്വാരം
- ഒരു കുത്തു്
- പര്യായപദങ്ങൾ:
- 1. ദ്യൗ
- 2. ദ്യൗ
- 3. അഭ്രം
- 4. വ്യോമം
- 5. പുഷ്കരം
- 6. അംബരം
- 7. നഭസ്സ്
- 8. അന്തരിക്ഷം (അന്തരീക്ഷം)
- 9. ഗഗനം
- 1൦. അനന്തം
- 11. സുരവർത്മ
- 12. ഖം
- 13. വിയത്തു്
- 14. വിഷ്ണുപദം
- 15. ആകാശം
- 16. വിഹായസ്സ്
- 17. വിഹായസം
- 18. നാകം
- 19. ദ്യു
- 2൦. താരാപഥം
- 21. ശബ്ദഗുണം
- 22. മേഘാദ്ധ്വാവു്
- 23. മഹാബലം.
ആകാശവഴുതിന
- ഒരു തൈ
ആകാശവാണി
- അശരീരിവാക്കു്
ആകാശവീഥി
- ആകാശമാർഗ്ഗം
ആകാശസലിലം
- മഴ
- മഞ്ഞു്
ആകി
- ആയി (പ്രാചീനമലയാളം:)
ആകിൽ
- കഴിയുമെങ്കിൽ
ആകിഞ്ചനം, ആകിഞ്ചന്യം
- ദാരിദ്ര്യം
ആകീൎണ്ണ
- വിശേഷണം:
- ചിതറപ്പെട്ട
- പലവസ്തുക്കൾ കൂടിയ
- നിറയപ്പെട്ട
- പരന്ന
ആകീൎണ്ണം
- അനേകതരത്തിലുള്ളവ ഒന്നിച്ചുചേർന്നതു്
- അത്യന്തമിശ്രമായതു്
- പര്യായപദങ്ങൾ:
- സങ്കീർണ്ണം
- സകലം
ആകീർണ്ണത
- നിറവു്
ആകുഞ്ചം
- ജീവനം
- വളവു്
ആകുഞ്ചനം
- വളവു്
- ഉറവീഴ്ത്തുക, വർദ്ധിക്കുക
ആകുഞ്ചിത
- വിശേഷണം:
- വളയ്ക്കപ്പെട്ട
- ചുരുക്കപ്പെട്ട
‘അതിവിപുലഗളതലവുമാർജ്ജവമാക്കിനി
ന്നാകുഞ്ചിതാംഘ്രിയായുർദ്ധ്വനയനനായ്’
ന്നാകുഞ്ചിതാംഘ്രിയായുർദ്ധ്വനയനനായ്’
— അദ്ധ്യാത്മരാമായണം
ആകുക
- ഭവിക്കുക
- തീരുക
ആകുല
- വിശേഷണം:
- ദുഃഖമുള്ള
- ക്ഷീണമുള്ള
- കുഴഞ്ഞ, ക്രമം തെറ്റിയ
- നിറഞ്ഞ
- മനം കലങ്ങിയ
ആകുലത്വം, ആകുലത
- ദുഃഖം
- പാരവശ്യം
- ക്രമക്കേടു്
ആകുലപ്പെടുക
- ദുഃഖപ്പെടുക
- പരവശപ്പെടുക
ആകുലി
- ആവിമരം
- ആവീരമരം
ആകുലീഭൂതം
- ആകുലമായി ഭവിച്ചതു്
ആകുലം
- ദുഃഖിച്ചതു്, ദുഃഖം, വ്യസനം
- സംഭ്രാന്തം
- ചിന്നിച്ചിതറിയതു്
- കൂട്ടിക്കെട്ടിക്കിടപ്പു കുറഞ്ഞതു് എന്നു ശബ്ദാർത്ഥം.
ആകുല്യം
- ആവിക്കുരു
- ആവീരക്കുരു
ആകൂതം
- അഭിപ്രായം, ആഗ്രഹം
- അത്ഭുതം
ആകൃതി
- സ്വരൂപം
- ചന്ദസ്സുകളിൽ ഒന്നു്
ആകൃതിപ്പെടുക
- രൂപമുണ്ടാവുക
ആകൃഷ്ട
- വിശേഷണം:
- ആകർഷിക്ക(വലിക്ക)പ്പെട്ട
ആകോലി
- ആവോലി
- ഒരു മത്സ്യം
ആകോകേരം
- മകരം രാശി
ആക്കം
- ബലം, ശക്തി, പെരുമ, ശ്രീ
- വീറു
- വിസ്താരം
- താൽപര്യം, ആഗ്രഹം
- അഭിവൃദ്ധി
‘ആക്കമിയന്നവലാഹകളാകിയ’
— കൃഷ്ണഗാഥ
.ആക്കുക
- നിയമിക്കുക, ഏർപ്പെടുത്തുക
- ചെയ്യുക
ആക്രന്ദൻ
- എതിരാളി
- കരയുന്നവൻ
ആക്രന്ദ(ന)ം
- നിലവിളി
- വിളി
- നിലവിളിപ്പിക്ക
- മുറവിളി (ഒച്ചപ്പെട്ടു കരയുക)
- ഭയങ്കര യുദ്ധം
- രക്ഷിതാവ്
ആക്രന്ദികൻ
- നിലവിളി കേട്ടു സ്ഥലത്തേയ്ക്കു ഓടിച്ചെല്ലുന്നവൻ
ആക്രന്ദിത
- വിശേഷണം:
- നിലവിളിക്കപ്പെട്ട
ആക്രമണം, ആക്രമം
- ക്രമക്കേടായ പ്രവേശം, അതിരുവിട്ട പ്രവേശം
- അപ്പുറം കടക്കുക
- ശത്രുരാജ്യം വളയുക
- ജയം
ആക്രമി
- ആക്രമിക്കുന്നവൻ, ബലാൽകയ്യേറ്റം ചെയ്യുന്നവൻ
- ജയിക്കുന്നവൻ
ആക്രമിക്ക
- അതിരുകവിയുക
- അപ്പുറം കടക്കുക, ബലാൽകയറുക
- ജയിക്ക
ആക്രാന്തൻ
- ആക്രമിക്കപ്പെട്ടവൻ
ആക്രാന്തം
- ആക്രമിക്കപ്പെട്ടത്
ആക്രാമകൻ
- ക്രമക്കേടായി പ്രവേശിക്കുന്നവൻ
- ആക്രമിക്കുന്നവൻ
ആക്രീഡം
- ഉദ്യാനം, പൂങ്കാവ്
- ക്രീഡിക്കുന്നേടം എനർത്ഥം. ‘ജ്ഞേയമാക്രീഡമുദ്യാനം’ എന്നമരമാല.
- ഉല്ലാസം
ആക്രോശനം
- ശാപം
- ആഭിമുഖ്യേന വിളിച്ചുപറയുന്നത്.
ആക്രോശം
- ശാപവചനം
- നിലവിളി
- നില
- പര്യായപദങ്ങൾ:
- ശാപം
- ആണ
- ആക്രോശം
- ദൂരേഷണ
ആക്രോശിക്കുക
- ശപിക്കുക
- നിന്ദിക്കുക
‘ആക്രോശിക്കുന്നിതെന്നെപ്രതിനിഖിലജനം’
— ഉത്തരരാമായണം ചമ്പു
.ആക്ഷപകൻ
- എറിയുന്നവൻ
ആക്ഷപണം
- പട്ടിണി
ആക്ഷപാദൻ
- ന്യായശാസ്ത്രത്തെ അറിയുന്നവൻ
- ‘അക്ഷപാദൻ’ എന്നുമാകാം. ഈ ശബ്ദം നോക്കുക.
ആക്ഷപാടികൻ
- ന്യായാധിപതി
- അക്ഷപാടകശബ്ദം നോക്കുക.
ആക്ഷാരണ, ആക്ഷാരണം
- മൈഥുനത്തെക്കുറിച്ചു നിന്ദിച്ചു പറയുക
- അന്യന്റെ സംസർഗ്ഗം ഹേതുവായിട്ട് ഒരു സ്ത്രീയേയൊ, അന്യസ്ത്രീസംസർഗ്ഗം ഹേതുവായിട്ട് ഒരു പുരുഷനെയോ നിന്ദിക്കുക. നാടെങ്ങും പരക്കുന്നത് എന്നു ശബ്ദാർത്ഥം.
ആക്ഷാരിതൻ
- മൈഥുനം ഹേതുവായിട്ടു് ഉള്ളതും ഇല്ലാത്തതുമായ ദോഷങ്ങളെ ആരോപിച്ചു നിന്ദിക്കപ്പെട്ടവൻ
- ലോകാപവാദം ഹേതുവായിട്ടു ദൂഷിതനായവൻ
ആക്ഷാരം
- മൈഥുനം നിമിത്തമായ നിന്ദാവചനം
ആക്ഷികം
- ചൂതുകളിയിൽ കിട്ടിയ പണം
- ചൂതുകളിയിൽ നഷ്ടമായ പണം
ആക്ഷിപ്ത
- വിശേഷണം:
- ആക്ഷേപിക്ക (നിന്ദിക്ക – പരിഹസിക്ക)പ്പെട്ട
ആക്ഷീവം(ബം)
- മുരിങ്ങ
- മദിപ്പിക്കുന്നത് എന്നർത്ഥം.
ആക്ഷേപം
- പരിഹാസം
- നിന്ദ
- വിരോധം
- ചോദ്യം
- കുറ്റം
- ശോധന
- അത്ഭുതപ്പെട്ടു ചോദിക്കുക
- ഒരു അലങ്കാരം (പറഞ്ഞിട്ടോ, പറയാൻ ഭാവിച്ചിട്ടോ മദ്ധ്യേ ആലോചിച്ചിട്ടുവേണ്ടെന്നു വയ്ക്കുന്നത്)
ആക്ഷേപണം
- ഏറു (എറിച്ചൽ)
- എറിയുക
ആക്ഷേപിക്കുക
- പരിഹസിക്കുക
- നിന്ദിക്കുക
ആക്ഷോട(ഡ)ം
- മലഉകമരം
- ‘അക്ഷോടം’ എന്നതു നോക്കുക.
ആഖണ്ഡലൻ
- ഇന്ദ്രൻ
- ശത്രുക്കളെകൊല്ലുന്നവൻ, ശത്രുക്കളെ പിളർക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥം.
ആഖനം
- തൂമ്പാ
ആഖനികൻ
- കള്ളൻ
- തുരന്നു മോഷ്ടിക്കുന്നവൻ
- നിലം വെട്ടിക്കുഴിക്കുന്നവൻ
ആഖനികം
- തൂമ്പാ
- എലി, ചുണ്ടെലി
- പന്നി
ആഖരം
- തൂമ്പാ
- മൺവെട്ടി
ആഖരൻ
- കിളയ്ക്കുന്നവൻ
- ആഖാതം – കുളം
ആഖു
- എലി
- ചുറ്റും തുരക്കുന്നവൻ എന്നർത്ഥം.
- പന്നി
- ഒരു വൃക്ഷം
- കള്ളൻ
- ദേവതാളി
ആഖുകർണ്ണിക
- എലിച്ചെവിയൻ
ആഖുഗൻ
- ഗണേശൻ
ആഖുപത്രൻ
- ഗണേശൻ
ആഖുഭുക്ക്
- പൂച്ച
- എലിയെ തിന്നുന്നതു് എന്നർത്ഥം.
ആഖുരഥൻ
- ഗണേശൻ
ആഖുവാഹനൻ
- ഗണേശൻ
ആഖുവിൎഷഹാ
- ദേവതാളിലത
- ഇതു് എലി കടിച്ച വിഷത്തിനു നന്നു്.
ആഖേടം
- നായാട്ട്
- ഭയപ്പെടുത്തുന്നതു് എന്നർത്ഥം.
ആഖ്യ
- പേരു, നാമം
- പറയപ്പെടുന്നതു് ന്നർത്ഥം.
- നാം ഏതിനെക്കുറിച്ചു പറയുന്നുവോ ആയതു്
- ഉദാ:കൃഷ്ണൻ പാഠം പഠിച്ചു. ഇതിൽ ‘കൃഷ്ണൻ’ എന്നതു് ആഖ്യ.
ആഖ്യാതം
- ആഖ്യയെക്കുറിച്ചു നാം എന്തുപറയുന്നുവോ ആയതു്
- ഉദാ:‘രാമൻ പഠിച്ചു’ ‘പഠിച്ചു’ എന്നതു് ആഖ്യാതം.
- പറയപ്പെട്ടതു്
- (ആഖ്യാനം ചെയ്യപ്പെട്ടതു്).
- വിളിക്കപ്പെട്ടതു്
ആഖ്യാനം
- കഥ
- വാക്ക്
- പേരു
- പറക
- ഒരു സംഗതി നടന്നതായി പ്രസ്താവിക്കുന്നതിനു പൊതുവേ പറയുന്ന പേർ
ആഖ്യാനകി
- അർദ്ധസമവൃത്തങ്ങളിൽ ഒന്നു്
- വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിക്കുന്നതു്.
ആഖ്യാനിക്കുക
- പറയുക
ആഖ്യായകൻ
- ചാരൻ
- ദൂതൻ
ആഖ്യായിക
- കവികല്പിതമാത്രമല്ലാത്തതും പരമാർത്ഥത്തിൽ മുമ്പു നടന്നതുമായ കഥയെ പ്രതിപാദിക്കുന്നതു്
- നോവൽ
- ഒരു യഥാർത്ഥനോവലിന്റെ ഉദ്ദേശ്യം ഒരു സമുദായത്തിന്റെ ആചാരനടപടികളും ചില പ്രത്യേകജനങ്ങളുടെ സ്വഭാവവിശേഷങ്ങളും വിവരിക്കുകയാകുന്നു. ഏതു തരത്തിലുള്ള വായനക്കാരേയും അസാമാന്യമായി രസിപ്പിക്കണം. അവരെക്കൊണ്ട് ആവശ്യംപോലെ ചിരിപ്പിക്കയും കരയിക്കയും ഇടയ്ക്കിടയ്ക്ക് ഗൗരവമായ ആലോചന ചെയ്യിക്കയും അവരുടെ ഹൃദയത്തിൽ നാനാപ്രകാരേണ ക്ഷോഭങ്ങൾ ഉണ്ടാക്കുകയും ആകപ്പാടെ അത്യന്തം തൃപ്തികരമായ ഒരനുഭവം ജനിപ്പിക്കയും ചെയ്യണം. ഇവയെല്ലാം അടങ്ങിയെങ്കിലത്രേ ഒരു യഥാർത്ഥനോവൽ ആകയുള്ളൂ. ഉദാ:‘ഇന്ദുലേഖ.’
ആഗത
- വിശേഷണം:
- വന്ന
- ലഭിക്കപ്പെട്ട
ആഗതപുഷ്പി
- മേത്തോന്നി
ആഗതി
- വരവു്
- ലാഭം
ആഗന്തു
- തന്റെ ഗൃഹത്തിലേക്കുവന്ന അതിഥി
- വിരുന്നുകാരൻ
- വഴിപോക്കൻ
ആഗന്തു(ക)
- വിശേഷണം:
- വരുന്ന
- പ്രാപിക്കുന്ന
ആഗന്തുകൻ
- വിരുന്നുകാരൻ
- വഴിപോക്കൻ
‘അന്നദാനത്തിന്റെവട്ടങ്ങൾകൂട്ടി
ആഗന്തുകന്മാരുംവന്നിടകൂടി’
ആഗന്തുകന്മാരുംവന്നിടകൂടി’
— ഹരണീസ്വയംവരം തുള്ളൽ
ആഗമജ്ഞൻ
- വേദജ്ഞൻ
ആഗമനനാൾ
- വരവുനാൾ
- ക്രിസ്തുവിന്റെ വരവുനാൾ
- ഇംഗ്ലീഷ് സഭയിൽ ആദ്യഞായറാഴ്ച
ആഗമനം, ആഗമം
- വരവു്
ആഗമം
- വേദം
- വരവു്
- ശാസ്ത്രം
- വ്യാകരണത്തിൽ പദങ്ങളെകൂട്ടിച്ചേർക്കുമ്പോൾ ഇടയിൽ വരുന്ന വർണ്ണം
- സാധാരണമായി ഇങ്ങനെ ചേരുന്നതു് യ്, വ് എന്നിവറ്റിൽ ഒന്നുതന്നെ ഉദാ:ചാടി + ഓടി = ചാടിയോടി. തിരു + ഓണം = തിരുവോണം.
- ചരിത്രം
ആഗരം
- അമാവാസ്യ
ആഗസ്ത്യൻ
- അഗസ്ത്യൻ
- അഗസ്ത്യൻ എന്ന ശബ്ദം നോക്കുക.
ആഗസ്സു്
- പാപം
- കുറ്റം, അപരാധം
- പ്രതികൂലാഭാവത്തെ പ്രാപിക്കുന്നതു് എന്നർത്ഥം.
‘ആഗസ്സുണ്ടാക്കരുതവരെനീ
ഹന്തബാധിച്ചുസാധൂൻ’
ഹന്തബാധിച്ചുസാധൂൻ’
— മയൂരസന്ദേശം
ആഗസ്വി
- അപരാധി
ആഗളം
- കഴുത്തുവരെ
ആഗാഖാൻ
- മഹമ്മദീയ സമുദായോദ്ധാരകൻ
- സ്ഥലം. പശ്ചിമഇൻഡ്യ.
ആഗാമി
- വിശേഷണം:
- വരുവാനുള്ള
ആഗാമിക
- വിശേഷണം:
- വരുവാനുള്ള
ആഗാരദാഹം
- വീട്ടിനു തീ വയ്ക്കുക
ആഗാരം
- ഭവനം
ആഗ്രു
- പ്രതിജ്ഞ (ഏൾക്കുന്നതു്)
- അംഗീകാരം
- എല്ലാം അറിയുന്നതു്, ഉദ്യമിക്കുന്നതു്, എന്നു വ്യുൽപത്തി.
ആഗോഷ്ഠം
- ഗോഷ്ഠം (അമ്പാടി – പശുക്കൾ സ്ഥിതിചെയ്യുന്നേടം) വരെ
ആഗ്നിക
- വിശേഷണം:
- അഗ്നിയെ സംബന്ധിച്ച
- യാഗാഗ്നിയെ സംബന്ധിച്ച
ആഗ്നീധ്രൻ
- ഋത്വിക്കു്
- യാഗാഗ്നിയെ പോഷിപ്പിക്കുന്നവൻ
- അഗ്നീധ്രാദികൾ (ഋത്വിക്കുകൾ) 16. 1. അഗ്നീദ്ധ്രൻ; 2. ബ്രാഹ്മണാച്ഛംസി; 3. മൈത്രാവരുണൻ; 4. ഹോതാവു്; 5. പോതാവു്; 6. പ്രശാസ്താവു്; 7. അദ്ധ്വർയ്യു; 8. ഗ്രാവസ്തുത്ത്; 9. ബ്രഹ്മൻ (ബ്രഹ്മാവു്); 10. പ്രതിഹർത്താവു്; 11. സുബ്രഹ്മണ്യൻ; 12. ഉൽഗാതാവു്; 13. പ്രതിപ്രസ്ഥാതാവു്; 14. നേഷ്ടാവു്; 15. നേതാവു്; 16. ആച്ഛാവാകൻ. ഇവരത്രേ യാഗക്രിയ ചെയ്യുന്നവർ.
ആഗ്നീധ്രം
- ഹോമകുണ്ഡം
ആഗ്നേയ
- വിശേഷണം:
- അഗ്നിയെ സംബന്ധിച്ച
ആഗ്നേയകീടം
- ശലഭം
- തീയിൽ പറന്നു വീഴുന്ന ഈയൽ
ആഗ്നേയൻ
- അഗസ്ത്യൻ
- കാർത്തികേയൻ
- അഗ്നിവന്ദനക്കാരൻ
ആഗ്നേയപുരാണം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
ആഗ്നേയം
- സ്വർണ്ണം
- കാർത്തിക നക്ഷത്രം
- 18 പുരാണങ്ങളിൽ ഒന്നു്
- ചോര
- ഒരു രാജ്യം
ആഗ്നേയി
- തെക്കുകിഴക്കേക്കോണു് (അഗ്നിക്കോണു്)
- അഗ്നിയുടെ ഭാര്യ
ആഗ്നേയോൽഗാരം
- അഗ്നിപർവതത്തിന്റെ അന്തർഭാഗത്തിൽ നിന്നും ദ്രവിച്ചിട്ടുള്ള ധാതുക്കൾ അതികഠിനമായ ചൂടോടുകൂടി ക്രേറ്റർ വഴിയായി തീവ്രമായ ജലപ്രവാഹംപോലെ പുറത്തൊലിക്കുക
- ക്രേറ്റർ – ഇതു അഗ്നിപർവതത്തിനകത്തുള്ള വസ്തുക്കളെ പുറത്തുകൊണ്ടുവരുന്നതിനു അഗ്നിപർവതത്തിന്റെ മുകളിൽ ഉള്ള വലുതായ ദ്വാരമാകുന്നു.
ആഗ്ന്യാധാനികി
- ദക്ഷിണ
ആഗ്രയണം, ആഗ്രായണം
- പുത്തരിയൂണ്
- ബ്രാഹ്മണരുടെ ഒരു കർമ്മം.
ആഗ്രഹം
- മോഹം
- ഇഷ്ടം
- ഇച്ഛ
ആഗൃഹായണി
- മകീരം
- അഗ്രത്തിങ്കൽ ഹായനത്തോടു(സംവത്സരത്തോടു) കൂടിയതു്. (മൃഗശീർഷ നക്ഷത്രത്തോടുകൂടിയ പൗർണ്ണിമയിൽ സംവത്സരത്തിന്റെ ആരംഭത്തിൽ പുതുയുഗധ്യാനം കൊണ്ടു് ഹവിർയ്യാഗം ചെയ്യുന്നതിനാൽ അഗ്രത്തിങ്കൽ ഹായനത്തോടുകൂടിയതു്) നവവ്രീഹികളോടുകൂടിയതു്. മാർഗ്ഗശീർഷമാസം മുതൽക്കു വത്സരം ആരംഭിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
ആഗ്രഹായണികം, ആഗ്രഹായണം
- ധനുമാസം
- അഗ്രഹായണി (മകയിരം) ഇതോടുകൂടിയ വെളുത്തവാവു് ഇതിങ്കലുള്ളതിനാൽ ഈ പേരുണ്ടായി.
ആഗ്രഹി
- ഇച്ഛയുള്ളവൻ
- ആഗ്രഹമുള്ളവൻ
ആഗ്രഹിക
- സ്നേഹം
- സഹായം
ആഗ്രഹിക്കുക
- മോഹിക്കുക
- ഇച്ഛിക്കുക
ആഗ്രഹിത
- വിശേഷണം:
- മോഹിക്കപ്പെട്ട
- ആഗ്രഹിക്കപ്പെട്ട
ആഘട്ടന(ം)
- അടി
- കുത്തു്
- മുട്ടു്
- ഉരയൽ
- തേപ്പു്
ആഘർഷണം
- ഉരച്ചൽ
- കൂട്ടിമുട്ടൽ
ആഘാടം
- കൊല
- ഒരു വാദ്യം
- അതിരു്
ആഘാടി
- ഒരു വാദ്യം
ആഘാതം
- അടി
- കടലാടി
- കുത്തു്, മുറിവു്
- കൊല്ലുക
- കൊലസ്ഥലം
ആഘാരം
- വെണ്ണ
- നെയ്യ്
ആഘൂർണ്ണനം
- ചുറ്റൽ
- ചുറ്റിത്തിരിയൽ
ആഘൂർണ്ണിത
- വിശേഷണം:
- തലചുറ്റിക്കപ്പെട്ടവൾ
- തുറിച്ചുമിഴിക്കപ്പെട്ട
- ചുറ്റിക്കപ്പെട്ട
- ഉരുട്ടപ്പെട്ട
‘പോയ് വാഗ്വിഷാഘൂർണ്ണിതാ’
— അമരുകശതകം
ആഘൃണി
- സൂര്യൻ
ആഘോഷം
- കോലാഹലം
- ആർപ്പുവിളി
ആഘോഷിക്കുക
- ആർപ്പുവിളിക്കുക
- കോലാഹലമായി നടത്തുക
ആഘ്രാണം
- മണപ്പിക്കൽ
ആഘ്രാണിക്കുക
- മണക്കുക
ആഘ്രാത
- വിശേഷണം:
- മണപ്പിക്കപ്പെട്ട
- കവിയപ്പെട്ട
‘അനാഘ്രാതം പുഷ്പം പുതുമധുവനാസ്വാദിതരസം’
— അഭിജ്ഞാനശാകുന്തളം
ആങ്കു്
- അങ്ങു് (പ്രാചീനമലയാളം:)
ആങ്കോലം
- അങ്കോലം
- അങ്കോലശബ്ദം നോക്കുക.
ആങ്
- ഒരു ഉപസർഗ്ഗം
- 1. പ്രാപ്തി, 2. ഇച്ഛ, 3. ബന്ധനം, 4. ഭയം, 5. വാക്യം, 6. ശ്ലേഷം, 7. അഭിവിധി, 8. സാദ്ധ്യം, 9. കൃച്ഛ്രം, 1൦. ആദികർമ്മം, 11. ഗ്രഹണം, 12. നിലയം, 13. സാമീപ്യം, 14. വിക്രിയ, 15. നിമന്ത്രണം, 16. നിവൃത്തി, 17. ആശിസ്സ്, 18. ആദാനം, 19. അന്തർഭാവം, 2൦. സ്പർദ്ധ, 21. ആഭിമുഖ്യം, 22. ഊർദ്ധ്വകർമ്മം, 23. വിസ്മയം, 24. പ്രതിഷ്ഠ, 25. നിർദ്ദേശം, 26. ശക്തി, 27. മര്യാദ. (മലയാളത്തിൽ) 1. കുറെ, കുറച്ചു് 2. തുടങ്ങി 3. വരെ, ഓളം 4. അതിരു് എന്നീ അർഥങ്ങൾ പ്രധാനം.
ആംഗ
- വിശേഷണം:
- അവയവസംബന്ധമായ
- ശരീരസംബന്ധമായ
- നാടകത്തിലേ താണതരം പാത്രങ്ങളെ സംബന്ധിച്ച
ആംഗലം
- ഇംഗ്ലംണ്ടു്
ആംഗലന്മാർ
- ഇംഗ്ലീഷുകാർ
ആംഗ്ലേശൻ
- ഇംഗ്ലീഷു ഗവർണ്ണർ
ആംഗാര
- തീക്കൊള്ളിക്കൂട്ടം
- കരി
- കരിക്കട്ട
ആംഗികം
- പിരികക്കൊടി മുതലായ അംഗങ്ങളെക്കൊണ്ടു ജപ്പിക്കുന്നക്രിയ, പിരികക്കൊടി ഇളക്കുക മുതലായ അംഗവിക്ഷേപംകൊണ്ടു മനോഗതാർത്ഥത്തെ പ്രകാശിപ്പിക്കുക
- ശരീരസംബന്ധമായതു്
- അഭിധാനിയാമകങ്ങളിൽ ഒന്നു്
ആംഗികൻ
- മിഴാവടിക്കുന്നവൻ
ആംഗൻ
- അംഗദേശരാജാവു്
ആംഗം
- സൗന്ദര്യമുള്ള ശരീരം
ആംഗകൻ
- അംഗദേശനിവാസി
- അംഗദേശത്തെ ഭരിക്കുന്ന ആൾ
ആംഗിരസൻ
- വ്യാഴൻ
- അംഗിരസ്സിന്റെ പുത്രൻ, ദേവകളുടെ ആചാര്യൻ.
ആംഗിരസ്സുകൾ
- അംഗിരസ്സിന്റെ വംശത്തിൽ ജനിച്ച ദീർഘതമസ്സിന്റെ പുത്രന്മാർ
ആംഗ്യഭാഷ
- കൈക്രിയ
ആംഗ്യം
- കൈ മുതലായ അംഗങ്ങളെക്കൊണ്ടു അറിയിക്കുന്ന ഭാവം
- കൈക്രിയ
- നവരസങ്ങളെ നടിക്കുക
ആങ്ങൾ
- ഉടപ്പുറന്നവൻ, സഹോദരൻ
- ആങ്ങൾ ×പെങ്ങൾ. നായർ സ്ത്രീകളും മറ്റും സഹോദരനെ ആങ്ങൾ എന്നു വിളിക്കുന്നു.
- പുരുഷൻ
ആചണ്ഡാലൻ
- ബ്രാഹ്മണൻ മുതൽ പറയൻ വരെ
ആചന്ദ്രകാലം
- ചന്ദ്രൻ ഉള്ളതുവരെ
ആചന്ദ്രതാരകം, ആചന്ദ്രതാരം
- ചന്ദ്രനും നക്ഷത്രങ്ങളും ഉള്ള കാലംവരെ
ആചന്ദ്രാർക്കം
- ചന്ദ്രനും അർക്കനും (സൂര്യനും) ഉള്ള കാലംവരെ
ആചമനം
- ബ്രാഹ്മണർ ജലംകൊണ്ടു ശരീരശുദ്ധിചെയ്യുക
- വെള്ളം കുറച്ചു ഭക്ഷിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
ആചമനീയം
- ആചമിപ്പാനുള്ള ജലം
ആചമിക്കുക
- ജലംകൊണ്ടു ശരീരശുദ്ധിചെയ്യുക
ആചയം
- കുന്നുപോലെ കൂട്ടിയതു്, കൂമ്പാരം
- ധാരാളം ശേഖരിച്ചതു്
ആചയക
- ശേഖരിപ്പാൻ സാമർത്ഥ്യമുള്ള
ആചരണം
- അനുഷ്ഠാനം
- നടത്തൽ
ആചരിക്കുക
- നടത്തുക
- അനുഷ്ഠിക്കുക
- ചെയ്യുക
- ശീലിക്കുക
ആചരിത
- ആചരിക്കപ്പെട്ടതു്
- നടത്ത
ആചര്യചര്യൻ
- അനുകരണീയമായ നടപടിയോടുകൂടിയവൻ
ആചാമം
- വാർത്തകഞ്ഞി
- ആചമിക്കപ്പെടുന്നതു് (ഭക്ഷിക്കപ്പെടുന്നതു്) എന്നർത്ഥം.
ആചാമനകം
- പടിക്കം
- തുപ്പാനുള്ള പാത്രം
ആചാരദീപം
- ആചാരത്തിനു വെക്കുന്ന വിളക്കു്
- ‘നിറനാഴിയുംവിളക്കും’ എന്നും മറ്റും പ്രസിദ്ധമാണല്ലൊ.
ആചാരം
- നടപ്പു്
- മര്യാദ
- മുറ
- ചട്ടം
- അനുഷ്ഠാനം
ആചാരാനുരോധേന
- ആചാരപ്രകാരം
ആചാര്യകം
- പഠിപ്പിപ്പു്
- പഠിപ്പിക്കുക
- വാദ്ധ്യാർവേല
ആചാര്യത, ആചാര്യത്വം
- ആചാര്യന്റെ അവസ്ഥ
ആചാരപത്നി
- ആചാര്യന്റെ ഭാര്യ
- പര്യായപദങ്ങൾ:
- ആചാര്യാനി
ആചാര്യൻ
- ഗുരു
- വാദ്ധ്യാർ
- ആശാൻ
- പട്ടക്കാരൻ
- തന്റെ ശിഷ്യജനങ്ങളെക്കൊണ്ടു ധർമ്മങ്ങളെ ആചരിപ്പിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ആചാര്യ
- സ്വയം പഠിപ്പിക്കുന്ന സ്ത്രീ
- മന്ത്രവ്യാഖ്യാനം ചെയ്യുന്നവളുടെ പേർ
- ആചരിക്കുന്നവൾ എന്നു ശബ്ദാർത്ഥം.
- പണ്ടു സ്ത്രീകൾ ഉപനയനാദിസംസ്കാരവും ഗായത്രി ജപവും വേദം അഭ്യസിപ്പിക്കലും നടത്തിവന്നിരുന്നു എന്നു യമസ്മൃതി തെളിയിക്കുന്നു.
ആചാര്യാനി
- ആചാര്യന്റെ ഭാര്യ
- ഇതിൽ ‘ന’കാരത്തിനു ണത്വം ഇല്ല. [ആചാര്യാണി എന്നതു തെറ്റാകുന്നു. ‘ന’കാരത്തിന്റെ സ്ഥാനത്തു‘ണ’കാരദേശത്തിനു നിഷേധമുണ്ടാകയാൽ ‘ആചാര്യാണി’ എന്ന ശബ്ദത്തിന്നു ശാസ്ത്രസമ്മതിയില്ല.
ആചിത
- വിശേഷണം:
- കൂട്ടപ്പെട്ട
- പരത്തപ്പെട്ട
- കോർക്കപ്പെട്ട
- മൂടപ്പെട്ട
ആചിതം, ആചിതി
- ഒരു വണ്ടിയിൽ കയറ്റാവുന്ന ഭാരം
- പത്തുഭാരം
- (പാരം) വർദ്ധിച്ചത് എന്നു ശബ്ദാർത്ഥം
ആചീന
- വിശേഷണം:
- പത്തു ഭാരം തൂങ്ങുന്ന
ആചൂഷണം
- വലിച്ചുകുടിക്കുക
- വായ് കൊണ്ടു വലിയ്ക്കുക
ആച്ചി
- ഇടയത്തി
- പു:ആയൻ.
ആച്ചിയാർ
- വൈശ്യത്തി
ആച്ച്
- തഞ്ചം
- സൗകര്യം, തക്കസമയം
ആച്ചുക
- കനം നോക്കുക
ആച്ഛന്നം
- മറയ്ക്കപ്പെട്ടത്
ആച്ഛാകം, ആച്ഛുകം
- ഒരുവൃക്ഷം (ആക്ഷികം)
ആച്ഛാദനം
- മറയ്ക്കുക
- മൂടി
- കുപ്പായം
- മറ
- വസ്ത്രം
- ഇതുകൊണ്ട് ആച്ഛാദനം ചെയ്യുന്നു എന്നർത്ഥം.
ആച്ഛാദനി
- മറ
- വസ്ത്രം
ആച്ഛാദിക്കുക
- മറയ്ക്കുക
- മൂടുക
- ഉടുക്കുക
ആച്ഛാദിനൂ
- വിശേഷണം:
- മറയ്ക്കപ്പെട്ട
- മൂടപ്പെട്ട
- ഉടുക്കപ്പെട്ട
ആച്ഛുരിത(ക)ം
- പൊട്ടിച്ചിരിക്കുക
- മറ്റൊരുവന്റെ മനസ്സിനെ പിളർക്കുന്നത് എന്നു ശബ്ദാർത്ഥം.
ആച്ഛോദനം
- നായാട്ട്
- ഇതിൽ മൃഗാദികൾ ആച്ഛോദിക്കപ്പെടുന്നതിനാൽ ഈ പേർവന്നു.
ആച്ഛോടനം
- ഞൊട്ടയൊടിക്കുക
ആജകം
- കോലാടിൻകൂട്ടം
- ആട്ടിൻകൂട്ടം
ആജകാരൻ
- ശിവന്റെ കാള
ആജനനം
- ഉന്നതമായ ജനനം (ഉത്ഭവം)
ആജനനം
- ജനനം മുതൽ
ആജന്മം
- ജനിച്ച നാൾതുടങ്ങി
ആജഗവം
- ശിവന്റെവില്ല്
- ‘അജഗവം’ എന്നതു നോക്കുക.
ആജം
- ഉരുക്കുനെയ്യ്
- ആട്ടിൻപാൽ
ആജയനം
- ജയം
- യുദ്ധം
ആജാനമനോഹരം
- പ്രകൃത്യാതന്നെ മനോഹരം
‘രാജാനഇമേതരവോദൃഢ
മാജാനമനോരമഭൂതികൾ’
മാജാനമനോരമഭൂതികൾ’
— നളചരിതം കഥകളി
ആജാനു
- മുട്ടുവരെ
ആജാനുബാഹു
- വിശേഷണം:
- കാൽമുട്ടോളംകൈയ്ക്കു നീളമുള്ള
ആജാനം
- ജന്മഭൂമി
- ജനനം
ആജാനി
- ജനനം
- വംശം
ആജാനേയം
- നല്ലജാതി കുതിര
- കുതിരക്കാരന്റെ സംജ്ഞകളെ അറിയുന്നത് എന്നു വ്യുൽപത്തി. എല്ലാ അശ്വലക്ഷണങ്ങളും തികഞ്ഞ ആൺകുതിരയിൽനിന്ന് ആ വിധമുള്ള പെൺകുതിരയിൽ ഉണ്ടായതായിരിക്കണം.
- പര്യായപദങ്ങൾ:
- കുലീനം
ആജി
- യുദ്ധം
- സമഭൂമി
‘ആജിതന്നിൽനിങ്ങളെക്കൊലചെയ്തുന്നു
രോജമിത്രപുത്രപത്തനത്തിലാക്കുവൻ’
രോജമിത്രപുത്രപത്തനത്തിലാക്കുവൻ’
— സുഭദ്രാഹരണം കഥകളി
ആജിക്രിയ
- ശണ്ഠ
- യുദ്ധം
ആജിശൂരൻ
- യുദ്ധവിദഗ്ദ്ധൻ
ആജീവകഫലം
- പേയത്തി
ആജീവനാന്തം
- ജീവിച്ചിരിക്കുന്ന കാലം മുഴുവനും
- ജനനം മുതൽ മരണം വരെ.
ആജീവം
- ജീവനോപായം
- ഉപജീവനം
- ഇതുകൊണ്ടു ജീവിക്കുന്നു എന്നർത്ഥം.
ആജീവ(ന)ം
- ഉപജീവനം
- ഉപജീവനത്തിനുള്ള പ്രവൃത്തി
ആജീവകൻ
- ഭിക്ഷക്കാരൻ
ആജു
- ബലാൽക്കാരേണ നരകത്തിലിടുക എന്ന ക്രിയ
- നരകദുഃഖത്തെ അനുവിക്കുന്നതു് എന്നർത്ഥം.
- നരകത്തിലിടപ്പെടുന്ന പ്രാണി
- കൂലികൊടുക്കാതെ വേലയെടുപ്പിക്കുക
ആജീവിക
- ജീവനോപായം
ആജ്യം
- നെയ്യു്
- അന്നത്തിൽ ഒഴിപ്പാൻ യോഗ്യം എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ഘൃതം
- ഹവിസ്സ്
- സർപ്പിസ്സ്
ആജ്ഞ
- കല്പന
- നല്ലവണ്ണം അറിവുകൊടുക്കുന്നതു് എന്നു ശബ്ദാർത്ഥം. ആജ്ഞയുടെ തത്ഭവം – ആണ.
- പര്യായപദങ്ങൾ:
- അവവാദം
- നിർദ്ദേശം
- നിദേശം
- ശാസനം
- ശിഷ്ടി
ആജ്ഞപ്തി
- കല്പന
ആജ്ഞാകരൻ
- ഭൃത്യൻ
- ആജ്ഞയെചെയ്യുന്നവൻ എന്നർത്ഥം.
ആജ്ഞാകാരിണി
- വേലക്കാരി
ആജ്ഞാചക്രം
- ആറാധാരങ്ങളിൽ ഒന്നു്
ആജ്ഞാപക
- വിശേഷണം:
- കല്പിക്കുന്ന
- കല്പന കൊടുക്കുന്ന
ആജ്ഞാപത്രം
- കല്പന എഴുതിയ കടലാസ്
ആജ്ഞാപനം
- കല്പന
ആജ്ഞാപിക്കുക
- കല്പിക്കുക
ആജ്ഞാഭംഗം
- കല്പനയ്ക്കു് വിരോധം
ആജ്ഞാപിത
- വിശേഷണം:
- കല്പിക്കപ്പെട്ട
ആജ്ഞാപ്രതീക്ഷി
- ആജ്ഞയെ കാത്തുനിൽക്കുന്നവൻ. സ്ത്രീ:ആജ്ഞാ പ്രതീക്ഷിണി
ആജ്ഞാവശംവദൻ
- ആജ്ഞയെ അനുസരിക്കുന്നവൻ
ആജ്ഞാവശീകൃതൻ
- വരുതികേൾക്കുന്നവൻ
ആജ്ഞാവഹൻ
- വേലക്കാരൻ
ആജ്ഞാവിധേയ
- വരുതികേൾക്കുന്ന
ആജ്യാഹുതി
- ആജ്യം കൊണ്ടുള്ള ഹോമം
ആഞ്ചുക
- മുന്നോട്ടുചാടുക
- ആയുക
ആഞ്ഞിലി, ആഞ്ഞലി
- അയനിമരം
- ‘അയനി’ എന്നതു നോക്കുക. അയണി എന്നും പറയാറുണ്ടു്. ഇതിന്റെ പഴം വളരെ നിന്ദ്യമാണ്.
ആട
- വസ്ത്രം (മുഖ്യമായിസ്ത്രീകളുടേതാണു്)
- കുട്ടികൾ വിശേഷദിവസങ്ങളിൽ ഉടുക്കുന്ന വസ്ത്രത്തിനു ‘ചിറ്റാട’ എന്നുപേർ.
ആടകം
- ഒരളവ്
ആടരൂഷകം
- ആടലോടകം
- ‘ആടരൂഷം’ നോക്കുക.
ആടൽ
- ഉൽകണ്ഠ
- വ്യസനം, ദുഃഖം
- ആട്ടം (ആടുക) ചാഞ്ചാട്ടം, അനക്കം
- ഇളക്കം
- ഊഞ്ഞാലാട്ടം
‘കൂടെക്കൂടെക്കരയുമതിനാലാശുനീയന്തികേചെ
ന്നാടൽക്കെല്ലാമറുതിയുളവാക്കേണമെൻക്ഷേമമോതി’
ന്നാടൽക്കെല്ലാമറുതിയുളവാക്കേണമെൻക്ഷേമമോതി’
— മയൂരസന്ദേശം
ആടലോടകം
- ഒരു പച്ചമരുന്നു്
- കം ഔഷധിക്കു പച്ചയായിരിക്കണം. ഛർദ്ദി, കാസം, രക്തപിത്തം ഇവയെ ശമിപ്പിപ്പാൻ പ്രധാനം. ഇതിന്റെ ഇല ശീതമാണു്. രസം തിക്തം പാകത്തിൽ കടു ഗ്രാഹിയാണു്. വാതളവും കഫപിത്തജിത്തുമാകുന്നു.
- പര്യായപദങ്ങൾ:
- വൈദ്യമാതാവു്
- സിംഹി
- വാശിക (വാസിക)
- വൃക്ഷം
- അടരൂഷം (ആടരൂഷം)
- സിംഹാസ്യം
- വാസകം (വാശകം)
- വാജിദന്തകം – 8. ഇതിന്റെ വേരു ഛർദ്ദിക്കു വിശേഷം. ആടലോട
ആടി
- കർക്കടകമാസം
ആടിമാതങ്ങൾ
- (പ്രാചീനമലയാളം:) മഴക്കാലം
ആടു്
- ഒരു നാല്ക്കാലിമൃഗം
- മലയാടു്, വരയാടു്, കോലാടു്, വെള്ളാടു്, പള്ളാടു്, ചെമ്മരിയാടു് ഇങ്ങിനെ പലവിധംകാണുന്നു. അജ, ഛാഗി 2-ം, പെൺകോലാട്ടിന്റെ പേർ, സ്തഭം, ഛാഗം, ബസ്തം, ഛഗലകം, അജം 5-ം, കോലാടിന്റെ പേർ. മേഢ്റം, ഉരഭ്രം, ഉരണം, ഊർണ്ണായു, മേഷം, വൃഷ്ണി, ഏഡകം 7-ഉം, കുറിയാടിന്റെ പേർ, അജ, ഛാഗി ഇവ വെളുത്ത പെണ്ണാടിന്റെയും സ്തംഭാമി 5-ം, വെളുത്ത ആണാടിന്റെയും മേഢ്റാദി 7-ഉം, ചെമന്ന ആടിന്റെയും പേരെന്നു ചിലരുടെ പക്ഷം. പെരു (Peru) ദേശത്തിൽ മൃദുവായ നീണ്ട രോമങ്ങളോടു കൂടിയ ഒരു വക വെളുത്ത ആടുണ്ടു്. അതിനു പേർ Alpaca (അല്പക്കാ).
ആടുക
- അങ്ങോട്ടും ഇങ്ങോട്ടും മാറി മാറിപ്പോവുക
- തൂങ്ങുക
- അലയുക
- കളിക്കുക (നാടകം ആടുക)
- മുഴുകുക (തീർത്ഥമാടുക), നായാടുക, എണ്ണയാടുക
ആടുതീണ്ടാപ്പാല, ആടുതൊടാപ്പാല
- ഒരു തൈ
- വേലിപ്പരുത്തി
ആടുമാട്
- കന്നുകാലി
ആടേറാപ്പാല
- ആട്ടുകൊട്ടപ്പാല
ആടോപം
- ഗർവം
- ആഡംബരം
- (സംസ്കൃതത്തിൽ) സമാംസമീന എന്നു പേർ.
‘സാടോപംവികടഗഭീരഗർത്തനേത്രം’
— അംബരീഷചരിതം കഥകളി
ആട്ട
- ആണ്ടു്
- ഉദാ:ആട്ടപ്പിറന്നാൾ, ആട്ടവെലി ഇത്യാദി.
ആട്ടക്കഥ
- കേരളത്തിൽ അഭിനയയോഗ്യമായ ഒരുതരം പ്രാചീനകൃതി
- ഇതു ഇവിടെ നടപ്പായിട്ടു എട്ടു ശതവർഷം കഴിഞ്ഞിരിക്കും. (കഥകളി എന്നതു നോക്കുക).
ആട്ടക്കന്നി
- ആണ്ടിൽ ആണ്ടിൽ പെറുന്ന പശു
ആട്ടക്കാരത്തി
- ആടുന്നവൾ
- വേഷം കെട്ടി കളിക്കുന്നവൾ
- പര്യായപദങ്ങൾ:
- നർത്തകി
- ലാസിക
ആട്ട(ണ്ട)ങ്ങ
- കാട്ടുവെള്ളരിക്ക
ആട്ടപ്പിറന്നാൾ
- ആണ്ടുതോറും വരുന്ന പിറന്നാൾ
ആട്ടം
- കളി
- കഥകളി
- രാമനാട്ടം
ആട്ടവിശേഷം
- ആണ്ടുതോറും വരുന്ന വിശേഷദിവസം
- പെരുനാൾ
ആട്ടിക്കടിയൻ
- കുറുക്കൻ (നായാട്ടുപേർ)
ആട്ടിടയൻ
- ആട്ടിനെ മേയ്ക്കുന്നവൻ
- പര്യായപദങ്ങൾ:
- ജാബാലൻ
- അജാജീവൻ
ആട്ടിങ്കല്ലു്
- ഗോരോചന
ആട്ടിനവങ്ങനം
- പരാജയപ്പെടുത്തിയപ്പോൾ (പ്രാചീനമലയാളം:)
ആട്ടിൻകുട്ടി
- ആട്ടിന്റെ കുട്ടി
- കുഞ്ഞാടു്
ആട്ടിൻകൊമ്പു്
- ആട്ടിന്റെ കൊമ്പു്
- ഇതു കണ്ണിന്നുപയോഗം.
ആട്ടിൻപല്ലു്
- ആട്ടിന്റെ പല്ലു്
- കണ്ണിനു ഹിതം.
ആട്ടിൻപാൽ
- ആട്ടിന്റെ പാലു്
ആട്ടിൻപിഴുക്ക
- ആട്ടിന്റെ കാഷ്ടം (മലം)
ആട്ടിൻപെട്ടി
- ആട്ടിന്റെ തൊഴുത്തു്
ആട്ടിൻ രോമം
- ആട്ടിന്റെ രോമം
ആട്ടുക
- ചെക്കിലിട്ടു ഞെക്കി എണ്ണ എടുക്കുക
- ഇളക്കുക
- പുറത്തു പൊയ്ക്കൊൾക എന്നും മറ്റും കോപത്തോടു പറക, അലക്ഷ്യമാക്കുക
- അങ്ങും ഇങ്ങും ആടുന്നതിന് ഇടയാക്കുക
ആട്ടുകട്ടിൽ
- ഊഞ്ഞാൽ കട്ടിൽ
- തൊട്ടി
ആട്ടുകല്ലു്
- കുഴിയുള്ളതും പലഹാരം മുതലായവയ്ക്ക് അരിയും മറ്റും ആട്ടുന്നതുമായ ഒരു പണിചെയ്ത കല്ല്
ആട്ടുകൊട്ടപ്പാല, ആട്ടുകൊട്ടമ്പാല
- ആടുതിന്നാപ്പാല
- ആടേറാപ്പാല. വേലിപ്പരുത്തി എന്നു ചിലർ പറയുന്നു
- ഇതു വിഷഹരമാണ്. സന്നിപാതത്തിനു നന്ന്. വാതം, ജ്വരം, ഗുന്മം, ശൂല, അഷ്ടീല, മഹോദരം, അഗ്നിമാന്ദ്യം, ചെവിവേദന, വ്രണം ഇവയ്ക്കു നന്നു്. കണ്ണിനു ഹിതം.
- പര്യായപദങ്ങൾ:
- അജശൃംഗി
- വിഷാണി
ആട്ടുകൊറ്റൻ
- മുട്ടാട്
- ആണാട്
ആട്ടുനാറിവേള
- വേള
- നായർവേള
- പര്യായപദങ്ങൾ:
- ബർബരം
- കബരി
- തുംഗി
- ഖരപുഷ്പം
- അജഗന്ധിക
ആട്ടെ
- (ഒരു പ്രധാന വ്യാക്ഷേപകം) അനുസരിച്ചു പറക
ആഡംബരം
- അലങ്കാരം
- കോലാഹലം
- വാദ്യാഘോഷം
- ആനയുടെ അലർച്ച
- ആരംഭം
- അഹംഭാവം
- യുദ്ധാരംഭത്തിലും യുദ്ധം അവസാനത്തിലും പെരുമ്പറകൊട്ടുക
- നിത്യം ആഹാരം ചെയ്യണമെന്നത് ‘ആവശ്യം’. അതിനു സദ്യയുടെ വട്ടങ്ങൾ വേണമെന്നത് ‘ആഡംബരം’
ആഢകം
- നാലിടങ്ങഴിത്താപ്പും നടപ്പുള്ളത് എന്നു ശബ്ദാർത്ഥം
- മരയ്ക്കാലിനും പറയാറുണ്ട്.
ആഢകി
- തുവരപ്പയറു
- ആഢകം (ഒരളവുപാത്രം) കൊണ്ട് അളക്കുന്നതിനാൽ ഈ പേർ വന്. ഇളകിക്കൊണ്ടിരിക്കുന്നത് എന്നുമാകാം.
- കാട്ടുപയറു്
- മണമുള്ള മണ്ണ്
- പാവ്
ആഢകികം
- നാലിടങ്ങഴി വിത്തു വിതയ്ക്കുന്ന സ്ഥലം
ആഢ്യ
- വിശേഷണം:
- ധനമുള്ള, സമ്പത്തുള്ള
- ശ്രേഷ്ഠമായ
ആഢ്യൻ
- ധനവാൻ
- സദാ ധ്യാനിച്ചുകൊണ്രിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
- ശ്രേഷ്ഠൻ
- അഷ്ടഗ്രഹക്കാരിൽഒരാൾ (അഷ്ടഗ്രഹക്കാർ – ബ്രാഹ്മണരിൽ ശ്രേഷ്ഠതയുള്ള ഒരു സംഘക്കാർ)
- പ്രഭു
- പര്യായപദങ്ങൾ:
- ധനി
- ഇഭ്യൻ
‘പരിവാരങ്ങൾ ഭൂതങ്ങൾ
പിശാചങ്ങളുണ്ടനേകം
നിസ്രപാഢ്യൻ താനെ
ന്നു ണ്ടൊരു ഭാവമുള്ളിൽ’
പിശാചങ്ങളുണ്ടനേകം
നിസ്രപാഢ്യൻ താനെ
ന്നു ണ്ടൊരു ഭാവമുള്ളിൽ’
— ദക്ഷയാഗം കഥകളി
ആൺ
- ആണു് (പുരുഷൻ)
ആണ
- ശപഥം
- സത്യം
ആണകൻ
- ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ടവൻ
- ‘അണക’ ശബ്ദം നോക്കുക.
ആണത്തം
- പുരുഷന്റെ അവസ്ഥ
- പുരുഷത്വം
- ധീരത
‘ആണത്തം നടിച്ചവരോണം പോലെല്ലാനാളും’
— ഹിഡിംബവധം തുള്ളൽ
.ആണ
- ചാറു്
- ഉദാ:ആട്ടാണം, കോഴിയാണം.
- സൂപ്പു് (ഇറച്ചിച്ചാറു്)
- കുഴമ്പു്
- ആണം ×കഷണം.
ആണി
- ഇരിമ്പ്, മരം മുതലായവകൊണ്ടു മുനകൂർപ്പിച്ച് തറയ്ക്കാനായി ഉണ്ടാക്കുന്ന വസ്തു
- ഉദാ:പട്ടിലാണി, കടയാണി.
- പൊന്നിന്റെ മാറ്റ് ഉരച്ചു നോക്കുന്നതിനു പൊന്നുകൊണ്ടുണ്ടാക്കുന്നതു്.
- പരു(കു)വിൽ അകത്തിരിക്കുന്ന (ആണി) കള്ളൻ
- മറ്റെല്ലാം ആശ്രയിച്ചുനിൽക്കുന്ന ഒരു ആപ്പു്
- ഉദാ:കർണ്ണൻ കൗരവർക്കു് ഒരാണിയാണു്.
ആണിക്കണ്ണ
- ഒരു വക മത്സ്യം
ആണിക്കൂട്ടം
- മാറ്ററിയാൻ പലതരത്തിൽ സ്വർണ്ണംകൊണ്ടുണ്ടാക്കിയ സ്വർണ്ണശകലങ്ങൾ
ആണിപ്പൊന്നു
- മാറ്റുകൂടിയ പൊന്നു്
ആണിമാണ്ഡവ്യൻ
- ഒരു ഋഷി
- (അണിമാണ്ഡവ്യൻ എന്നതു നോക്കുക.)
ആണില്ലക്കാർ
- ഭർത്താവിന്റെ ബന്ധുക്കൾ
ആണ്ട, ആണ്ടൽ
- മുള
- തളിർ
ആണ്ടങ്ങ, ആട്ടക്ക
- കാട്ടുവെള്ളരിക്ക
ആണ്ടൽ, ആണ്ടാൽ
- ഇല്ലികൂമ്പു്
- മുളംകൂമ്പു്
ആണ്ടാൻമുള
- മുളംകൂമ്പു്
ആണ്ടി
- സുബ്രഹ്മണ്യന്റെ ഭക്തൻ
- പണ്ടാരം
- മോക്ഷത്തിനായിട്ടു് ഇരന്നുനടക്കുന്നവൻ
ആണ്ടിയാട്ടം
- പണ്ടാരങ്ങൾ ഹനുമാന്റെ മുഖം വെച്ചുകെട്ടി ആടുക
- ഈ പണ്ടാരത്തിനെ സാധാരണ ‘ഹനുമാൻ പണ്ടാരം’ എന്നു വിളിക്കുന്നു.
- ഒരു വിധം കളി
‘ആണ്ടിയാട്ടവുമായുധക്കളി
പാഠകം പല ചാട്ടവും’
പാഠകം പല ചാട്ടവും’
— സഭാപ്രവേശം തുള്ളൽ
ആണ്ടിയൂട്ടു്
- പണ്ടാരങ്ങൾക്കു ഭക്ഷണം കൊടുക്കുക
ആണ്ടു്
- സംവത്സരം (12 മാസം)
- പര്യായപദങ്ങൾ:
- സംവത്സരം
- വത്സരം
- അബ്ദം
- ഹായനം
- ശരത്തു്
- സമകൾ
‘വത്സരംമുന്നൂറ്ററുപത്തഞ്ചേകാലാമപ്പോൾ
മാനുഷർക്കാണ്ടൊന്നതുദേവകൾക്കഹോരാത്രം
മാനുഷർക്കാണ്ടൊന്നതുദേവകൾക്കഹോരാത്രം
— ഭാഗവതം
ആണ്ടുപൂണ്ടു
- വന്നണഞ്ഞു (ആണ്ടപൂണുകാ – വന്നണയുക)
ആൺപാടു്
- പുരുഷന്റെ പ്രവൃത്തി
- ആൺപിറന്നവൻ, പുരുഷൻ
ആണ്മ
- ആണത്തം
- ധീരത
‘ആണ്മതിരണ്ടൊരുനാന്മുഖൻ
— കൃഷ്ണഗാഥ
.ആണ്മുറി
- തേങ്ങയുടെ കീഴ് പകുതി ഭാഗം
ആതങ്കം
- രോഗം
- ദുഃഖം
- ഭയം
- വളരെ കഷ്ടതയിൽ ജീവിക്കുക എന്നർത്ഥം.
ആതഞ്ചനം
- പാലിൽ ഉറവീഴ്ത്തുക, കഷായത്തിൽ മേല്പൊടി ചേർക്കുക, എണ്ണയിൽ കല്ക്കും ചേർക്കുക ഇത്യാദി
- സന്തോഷിപ്പിക്കുക
- വേഗം
- കൂടിച്ചേരുക എന്നു ശബ്ദാർത്ഥം.
- ലോഹാദികൾ നീറ്റുന്ന പൊടി
ആതത
- വിശേഷണം:
- വിസ്താരമുള്ള
- പരന്ന
ആതതായി
- കൊല്ൻഒരുമ്പെട്ടവൻ, വർമ്മകവചാദികളേക്കൊണ്ടു സന്നദ്ധനായിട്ടു ശത്രുവിനെ കൊല്ലുന്നതിനു തയ്യാറായി പുറപ്പെട്ടവൻ
- കള്ളൻ
- കവർച്ചക്കാരാൻ
- സ്ത്രീ:ആതതായിനി.
ആതനം
- കാഴ്ച
- വിസ്താരം, വ്യാപനം
ആതപത്രം
- വെൺകറ്റക്കുട
- ആതപത്തിൽനിന്നു ത്രാണം ചെയ്യുന്നതു് (രക്ഷിക്കുന്നതു്) എന്നർത്ഥം.
- കുട
ആതപനൻ
- ശിവൻ
ആതപം
- വെയിൽ
- എല്ലാദിക്കും (ഏങ്ങും) തപിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം. പ്രകാശമാത്രത്തിനും (നിലാവിനും) പറയാമെന്നു അഭിപ്രായം കാണുന്നു. ചന്ദ്രാതപാദിപ്രയോഗങ്ങളും കാണുന്നുണ്ടു്.
‘ആതപംമഴമരുത്തിതൊന്നുമറിയാതെ’
— അന്യാപദേശശതകം
.ആതപവാരണം
- കുട
- വെയിലിനെ തടുക്കുന്നതു് എന്നു ശബ്ദാർത്ഥം.
ആതപീയ
- വെയിൽതട്ടുന്ന
- വെയിലുള്ള
ആതരം
- തോണിക്കൂലി
- കപ്പൽക്കൂലി
- ജലമാർഗ്ഗസഞ്ചാരത്തിൽ കടത്തുന്ന സാധനംകൊണ്ടു നടക്കുന്നവർക്കു കൊടുക്കുന്ന കൂലി. ഇതുകൊണ്ടു തോണികടപ്പാൻ കഴിയുന്നതിനാൽ ഈ പേർ വന്നു.
‘തസ്മൈസൌമിത്രിമൈത്രീമയമുപകൃതവാനാതരം നാവികായ’
— മുരാരി
.ആതാപി, ആതായി
- അളിക്കുൺ കുരുവി
- തന്റെ കൂട്ടരെ രക്ഷിക്കുന്നത്. ചില്ലം, മലംകുരികിൽ, പരുന്തു ഇങ്ങിനെയും പറയുന്നു.
- പര്യായപദങ്ങൾ:
- ചില്ലം
- മലംകുരികിൽ
- പരുന്തു
ആതാമ്ര
- വിശേഷണം:
- ചെമ്പിച്ച നിറമായ
- കുറച്ചു ചെമന്ന
ആതായി
- ഒരു പക്ഷി
- (ആതാപി നോക്കുക).
ആതാളിക്ക
- വിളിച്ചുബഹളം കൂട്ടുക
ആതി
- പൊന്മാൻ
- ഒരു പക്ഷി
ആതിച്ചനല്ലൂർ
- തിരുവിതാംകൂറിൽ കൊല്ലം താലൂക്കിലെ ഒരു പകുതി
ആതിഥ്യം
- അതിഥിക്കായുള്ള അന്നാദി
- അതിഥിസല്ക്കാരരൂപമായ ക്രിയക്കും വിശേഷിപ്പിക്കാം, അതിഥിസല്ക്കാരം.
‘ആതിഥ്യേനനിമന്ത്രിച്ചുടനെ’ (അംബരീഷചരിതം കഥകളി).
ആതിഥ്യ, ആതിഥേയ
- വിശേഷണം:
- അതിഥികളെ സല്ക്കരിക്കുന്നതിനു യോഗ്യമായ
ആതിര
- തിരുവാതിര നക്ഷത്രം
ആതു
- പൊങ്ങുതടി
- ചങ്ങാടം
ആതുര
- രോഗമുള്ള
- പാരവശ്യമുള്ള
ആതുരൻ
- രോഗി
- പരവശൻ
- രോഗശാന്തിക്കായി ബദ്ധപ്പെടുന്നവൻ എന്നു ശബ്ദാർത്ഥം.
ആതുരത
- രോഗിയുടെ അവസ്ഥ
- പരവശത
ആതുരശാല
- ആശുപത്രി
ആതുളി
- ശബ്ദം
- മുഴക്കം
- തമിഴ്: തമിഴിൽ – ആതാളി.
ആതോദ്യം
- വീണ മുതലായ തതവാദ്യത്തിന്റെയും, മുരജം മുതലായ ആനദ്ധ വാദ്യത്തിന്റെയും, വംശാദിയായ സുഷിര വാദ്യത്തിന്റെയും, കാംസ്യതാളാദിയായ ഘനവാദ്യത്തിന്റെയും സാമാന്യമായ പേർ
- എങ്ങും അടിക്കപ്പെടുന്നതു എന്നു ശബ്ദാർത്ഥം. തതം – വീണ മുതലായ വാദ്യങ്ങൾ. സുഷിരം – ഓടക്കുഴൽ മുതലായ വാദ്യങ്ങൾ. ഘനം – ഓടുകൊണ്ടുണ്ടാക്കപ്പെട്ട താളക്കൂട്ടുമുതലായതു്. കാംസ്യം – ഓടുകൊണ്ടുണ്ടാക്കിയതു്.
‘തതം വീണാദികം വാദ്യ
മാനദ്ധം മുരജാദികം
വംശാദികന്തുസുഷിരം
കാംസ്യംതാളദികംഘനം’
(അമരം)
മാനദ്ധം മുരജാദികം
വംശാദികന്തുസുഷിരം
കാംസ്യംതാളദികംഘനം’
(അമരം)
ആത്ത
- വിശേഷണം:
- പ്രാപിച്ച
- എടുക്കപ്പെട്ട (അ + ദത്ത)
ആത്ത
- ഒരു വൃക്ഷം
ആത്തഗന്ധ
- വിശേഷണം:
- സുഗന്ധമുള്ള
- താഴ്ത്തപ്പെട്ട
ആത്തഗന്ധ, ആത്തഗർവ
- വിശേഷണം:
- പരിഭവിക്കപ്പെട്ട
- മറ്റൊരുത്തനാൽ ഗർവം നശിപ്പിക്കപ്പെട്ട
ആത്തഗർവൻ, ആത്തഗന്ധൻ
- മറ്റൊരുത്തനാൽ ഗർവം നശിപ്പിക്കപ്പെട്ടവൻ
- ഇവിടെ ഗന്ധശബ്ദത്തിനു ‘ഗർവം’ എന്നർത്ഥം. ആത്തഗർവൻ എന്നതിനു ഗർവത്തെ കളഞ്ഞവൻ എന്നു ശബ്ദാർത്ഥം.
‘ഗന്ധോഗന്ധകആമോദ
സംബന്ധേലേശഗർവയോഃ’
സംബന്ധേലേശഗർവയോഃ’
— വിശ്വം
ആത്തഗർവ
- വിശേഷണം:
- അഹംഭാവമുള്ള
ആത്തചാപൻ
- ആത്ത (എടുക്കപ്പെട്ട)
- ചാപത്തോടു (വില്ലോടു) കൂടിയവൻ.
‘മൃഗമതിനെയുമാത്തചാപനാകും’
— അഭിജ്ഞാനശാകുന്തളം
.ആത്തമോദ
- വിശേഷണം:
- സന്തോഷമുള്ള
ആത്തിറം
- പരിഭ്രമം
ആത്തോല്
- നംപൂരിമാരുടെ സ്ത്രീകൾ.
- ആത്തോൾ = അകത്തേ അവൾ.
ആത്മാ
- ആത്മാവു്
- സ്വകർമ്മഫലത്തെ അനുഭവിക്കുന്നവൻ, എല്ലായ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവൻ ഇങ്ങനെ ശബ്ദാർത്ഥം.
- ജീവാത്മാവു്
- പ്രയത്നം
- ധൈര്യം
- ബുദ്ധി
- സ്വഭാവം
- ബ്രഹ്മം
- ശരീരം
- വേദം
- സ്വരൂപം
- അഗ്നി
- വായു
- പുത്രൻ
- പരമാത്മാവു്
- മനസ്സു്
- ബോധം
- താൻ
- ആദിത്യൻ
- പര്യായപദങ്ങൾ:
- ക്ഷേത്രജ്ഞൻ
- പുഷൻ
ആത്മകർമ്മം
- തന്റെ പ്രവൃത്തി
ആത്മഗതം
- മനസ്സിൽ വിചാരിക്കുക
- നാടകങ്ങളിൽ കാണുന്ന ഈ ആത്മഗതം എന്ന ശബ്ദത്തിന്റെ വിരുദ്ധപദം ‘പ്രകാശം’.
ആത്മഗുപ്ത
- നായ്ക്കുരണ
- തന്നത്താൻ രക്ഷിക്കുന്നതു് എന്നു ശബ്ദാർത്ഥം.
ആത്മഗുപ്തി
- അടക്കം.
ആത്മഘാതകൻ, ആത്മഘാതി
- തന്നത്താൻ കൊല്ലുന്നവൻ.
ആത്മഘോഷം
- കാക്ക
- ‘കാകാ’ എന്നിങ്ങനെ തന്നത്താൻ ഘോഷിക്കുന്നതു് എന്നർത്ഥം.
- പൂവൻകോഴി
ആത്മജൻ, ആത്മജന്മാ
- പുത്രൻ
- ആത്മാവിങ്കൽനിന്നു ജനിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ആത്മജ
- പുത്രി
ആത്മജാതൻ
- പുത്രൻ
- സ്ത്രീ:ആത്മജാത.
ആത്മജ്ഞാനം
- പരമാർത്ഥമായ മോക്ഷ അറിവു്
‘ക്രമത്താലാത്മാവിങ്കലഖിലകർമ്മങ്ങളും
സമർപ്പിച്ചിരിക്കുമ്പോളുദിക്കുമാത്മജ്ഞാനം’
സമർപ്പിച്ചിരിക്കുമ്പോളുദിക്കുമാത്മജ്ഞാനം’
— ഭാഗവതം
ആത്മതത്വം
- തന്റെ പരമാർത്ഥം
ആത്മദമനം
- തന്നെത്താനടക്കാനുള്ള ശീലം
ആത്മനിയമനം
- തന്നെത്താൻ അടക്കുക
ആത്മപരിത്യാഗം
- തന്നെക്കൂടി ഉപേക്ഷിക്കയെന്നുള്ള സ്ഥിതി
ആത്മപ്രശംസ
- തന്നെത്താൻസ്തുതിക്കുക
ആത്മബഹുമതി
- സ്വാഭിമാനം
ആത്മബോധം
- തന്നെത്താനുള്ളഅറിവു്
ആത്മഭവൻ
- പുത്രൻ
ആത്മഭൂവ്
- ആത്മാവിങ്കൽനിന്നുണ്ടായ
ആത്മഭൂവു്
- ബ്രഹ്മാവു്
- തന്നെത്താനുണ്ടായവ, പരമാത്മാവിങ്കൽനിന്നുണ്ടായവൻ എന്നർത്ഥം.
- കാമദേവൻ
- തന്നെത്താൻ പ്രകാക്കുന്നവൻ, മനസ്സിൽ ജനിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
- വിഷ്ണു
- ശിവൻ
- പുത്രൻ
ആത്മംഭരി
- തന്റെ വയറുമാത്രം നിറയ്ക്കുന്നവൻ
- ആത്മാവിനെ ഭരിക്കുന്നവൻ എന്നു ശബ്ദാർത്ഥം
- പര്യായപദങ്ങൾ:
- കുക്ഷിംഭരി
ആത്മരുചി
- തന്റെശോഭ
ആത്മയോനി
- ബ്രഹ്മാവു്
- വിഷ്ണു
- ശിവൻ
- കാമദേവൻ
ആത്മവത്തു്
- ബുദ്ധിയുള്ള
- അടക്കമുള്ള
ആത്മവിചാരം
- തന്നത്താൻ അറിയുക
ആത്മവിത്തു്
- ആത്മജ്ഞൻ
- ജ്ഞാനി
- ആത്മാ = ആത്മാവു് എന്നതത്വം. ജീവാത്മാവു്, പരമാത്മാവു് ഇങ്ങിനെ രണ്ടുവിധം വ്യവഹരിക്കപ്പെടുന്നതായും ആത്മാവെന്നു സാധാരണമായ പേരോടുകൂടിയതായുമിരിക്കുന്ന വസ്തു എന്നു സാരം. വേദിക്ക = വിചാരിക്ക. മോക്ഷോപയോഗിയായ ബോധത്തിനായി യത്നിച്ചുവരുന്നവൻ എന്നു സാരം.
ആത്മസംഭാവന
- തങ്ങളെക്കുറിച്ചുള്ള ബഹുമാനം
- തന്നേക്കുറിച്ചുള്ള അഭിമാനം
ആത്മസംയമനം
- ആത്മാവിനെ വഴി പോലെ അടക്കുക
- മനസ്സിലുണ്ടാകുന്ന ദുർവിചാരങ്ങളെ അടക്കുക
‘ആത്മസംയമനംനിത്യംചെയ്തീടുന്നമഹാമതി
രാജ്യംപിടിച്ചടക്കുന്നവീരനെക്കാളുമുത്തമൻ’
രാജ്യംപിടിച്ചടക്കുന്നവീരനെക്കാളുമുത്തമൻ’
— സുഭാഷിതരത്നാകരം
ആത്മഹത്യ
- തന്നത്താൻകൊല്ലുക
- ശിക്ഷാനിയമപ്രകാരമുള്ളഒരു കുറ്റം
- ആത്മഹത്യചെയ്യാൻ ഉത്സാഹിപ്പിക്കുന്നതിനു പത്തുകൊല്ലത്തെ രണ്ടിൽ ഏതുവിധമെങ്കിലുമായ തടവുവിധിക്കേണ്ടതുകൂടാതെ, പിഴയുംകൂടി വിധിക്കാം. തിരുവിതാംകൂർ ശിക്ഷാനിയമം വകുപ്പു 3൦6. ആത്മഹത്യചെയ്വാൻ ശ്രമിക്കുന്നതിനു ഒരു കൊല്ലത്തെ വെറുംതടവോ പിഴയോ രണ്ടും കൂടിയോ വിധിക്കാം. തി-ശി-നി വകുപ്പു 3൦9.
ആത്മാർത്ഥ
- വിശേഷണം:
- തനിക്കുവേണ്ടിയുള്ള
ആത്മാനുരൂപൻ
- തനിക്കുചേർന്നവൻ
ആത്മാവബോധം
- തന്നേപ്പറ്റിയുള്ള അറിവ്
ആത്മാരാമൻ
- ആത്മാവിനു് ആരാമമായുള്ളവൻ
- സകലജീവനും തന്നിൽതന്നെ രമിക്കുന്നവൻ
ആത്മാർത്ഥം
- സ്നേഹം
- യഥാർത്ഥം
- മനഃപൂർവം
ആത്മീയം
- സ്വന്തം
- തനിക്കുള്ളത്
- തന്നെ സംബന്ധിച്ചത്
ആത്മോദയം
- തന്റെ വൃദ്ധി
ആത്മോചിതം
- തനിക്കുചിതമായിട്ടുള്ളത്
ആത്യന്തികം
- നിലനിൽക്കുന്നത്
- വിരുദ്ധപദം – താല്ക്കാലികം.
- അത്യധികമായ
- ഇടവിടാതുള്ള, തുടർച്ചയായ, അവസാനമില്ലാത്ത
- അമിതമായ
- പൂർണ്ണമായ
- അതിശ്രേഷ്ഠമായ
ആത്രേയൻ
- അത്രിയുടെ പുത്രൻ
ആത്രേയി
- തീണ്ടായിരിക്കുന്നവൾ
- ആത്രേയമഹർഷിയുടെ പത്നിയായ ആത്രേയിയെപ്പോലെ ഗമിച്ചുകൂടാത്തവൾ എന്നർത്ഥം. [ഋതുവായാൽ 4 ദിവസം കഴിഞ്ഞേ ഗമിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പാപമുണ്ട്. ആദ്യത്തെനാലുദിവസവും വർജ്ജ്യങ്ങളാണെന്നു ജ്യോതിശ്ശാസ്ത്രവചനമുണ്ട്. ആദ്യത്തെ മൂന്നുദിവസവും 11-ആം ദിവസവും വർജ്ജ്യമാണെന്നു വാഹടൻ അഭിപ്രായപ്പെടുന്നു.
- അത്രേയമഹർഷിയുടെ പത്നി
അഥർവണൻ
- അഥർവവേദം പഠിച്ചബ്രാഹ്മണൻ
അഥർവണം
- അഥർവങ്ങളുടെസമൂഹം
- അഥർവമുനി കൊടുത്ത പ്രാർത്ഥനകളും മറ്റും
ആദരണീയം
- ആദരിക്കത്തക്കത്
‘ഏതൊരുപുരുഷനിലുള്ളിൽകൌതുകംപാരി
ലാദരണീയം തസ്യജാതകം’
ലാദരണീയം തസ്യജാതകം’
— നളചരിതം കഥകളി
ആദരം, ആദരവു്
- വണക്കം
- ബഹുമാനം
ആദരിക്കുക
- ബഹുമാനിക്കുക
- അനുസരിക്കുക
ആദർശം
- കണ്ണാടി
- രൂപം മുഴുവനും ഇതിൽ കാണപ്പെടുന്നതുകൊണ്ട് ഈ പേർ വന്നു.
- മാതൃക
- പര്യായപദങ്ങൾ:
- ദർപ്പണം
- മുകുരം
ആദർശകം, ആദർശനം
- കണ്ണാടി
ആദാനം
- സ്വീകാരം
- എടുക്കുക
ആദായപ്പെടുക
- ലാഭത്തിൽ കിട്ടുക
- ലഭിക്കുക
ആദായം
- ലാഭം
- വരവ്
ആദി
- മുതലായത്
- മുമ്പ്, ആരംഭം
ആദി
- ആദിയിൽ ഭവിച്ചത്
- പ്രഥമം ഗ്രഹിക്കപ്പെടുന്നത് എന്നർത്ഥം.
- പര്യായപദങ്ങൾ:
- മറ്റു പ ര്യായങ്ങൾ – പൂർവം
- പൗരസ്ത്യം
- പ്രഥമം
- ആദ്യം
ആദികവി
- വാല്മീകിമഹർഷി
- ബ്രഹ്മാവു്
ആദികാരണം
- മുഖ്യകാരണം
- കാര്യത്തിന്റെ ആരംഭകാലത്തിലേ കാരണം എന്നു ശബ്ദാർത്ഥം. ഉപാദാനകാരണം.
- പര്യായപദങ്ങൾ:
- നിദാനം
ആദികാലം
- മുമ്പുള്ള സമയം
- പണ്ടേക്കാലം
ആദിതേയന്മാർ
- ദേവന്മാർ
- അദിതിയുടെ പുത്രന്മാർ എന്നു ശബ്ദാർത്ഥം.
ആദിത്യകേതു
- ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
- ആദിത്യന്റെ തേർ തെളിക്കുന്നവൻ
ആദിത്യൻ
- സൂര്യൻ
- അദിതിയുടെ പുത്രൻ എന്നു ശബ്ദാർത്ഥം.
- ദേവൻ
- എരിക്കു്
ആദിത്യപുത്രന്മാർ
- യമൻ
- കർണ്ണൻ
- ശനി
- സുഗ്രീവൻ
ആദിത്യഭക്ത
- ഓരിലത്താമര
ആദിത്യവല്ലി
- വെളുത്ത ഉഴിഞ്ഞ
ആദിനായകൻ
- മഹാവിഷ്ണു
ആദിപുരാണം
- ബ്രഹ്മപുരാണം
ആദിപൂരുഷൻ
- വിഷ്ണു (കൃഷ്ണൻ)
- ഒന്നാമത്തെ സൃഷ്ടികർത്താവു്
ആദിപ്രാസം
- ശബ്ദാലങ്കാരത്തിൽ പെട്ടതാണു്
- അടുത്തടുത്തുള്ള പദങ്ങളെ ഒരേ വർണ്ണംകൊണ്ടു് ആരംഭിക്കുക.
- ഇതിനു ഇംഗ്ലീഷ് കവിതകളിൽ അധികം പ്രചാരമുള്ളതിനാൽ ‘ആംഗലപ്രാസം’ എന്നും അഭിപ്രായമുണ്ടു്.
‘മങ്ങാതെങ്ങും മഹിതതരയാം മന്ദിരശ്രേണികൊണ്ടും
മുങ്ങാനേറ്റം മുദമരുളിടും മുഗ്ദ്ധപാഥസ്സുകൊണ്ടും’
മുങ്ങാനേറ്റം മുദമരുളിടും മുഗ്ദ്ധപാഥസ്സുകൊണ്ടും’
— മയൂരസന്ദേശം
ആദിഭൂത
- വിശേഷണം:
- ഒന്നാമതുണ്ടായ
ആദിഭൂതൻ
- ദൈവം
- ഈശ്വരൻ
- ആദിയിൽ ഉണ്ടായവൻ
ആദിമ
- വിശേഷണം:
- ആദ്യമുള്ള
ആദിയോഗാചാര്യൻ
- ശിവൻ
ആദിരസം
- ശൃംഗാരം
ആദിരാജൻ
- മനു
- പൃഥുചക്രവർത്തി
ആദിവരാഹൻ
- വിഷ്ണു
ആദിശേഷൻ
- അനന്തൻ
ആദിസർഗ്ഗം
- ആദ്യത്തെ സൃഷ്ടി
ആദീനവം
- ക്ലേശം
- ക്ലേശിയ്ക്കുക എന്നതിന്റെ പേർ. ക്ഷയിച്ചു കൊണ്ടിരിക്കുക എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ആസ്രവം
- ക്ലേശം
ആദുഃ
- അസ്പഷ്ടം
ആദൃത
- വിശേഷണം:
- ആദരത്തോടുകൂടിയ
- ആദരിക്കപ്പെട്ട, മാനിക്കപ്പെട്ട
ആദൃതൻ
- ആദരിക്കപ്പെട്ടവൻ, മാനിക്കപ്പെട്ടവൻ
- ആദരവോടുകൂടിയവൻ
ആദൃശം
- തുല്യം
ആദേവനം
- ചൂതുകളി
- ചുക്കിണി
ആദേശം
- കല്പന
- (വ്യാകരണത്തിൽ) അക്ഷരങ്ങളുടെ ചേർപ്പിൽ ഒരു വർണ്ണത്തിനു പകരം മറ്റൊരു വർണ്ണം വരുക
- ഉദാ:പൊൻതാമര = പൊൽതാമര, ഇത്യാദി.
ആദേഷ്ടാവു്
- കല്പിക്കുന്നവൻ
- യാഗം ചെയ്യിക്കുന്നവൻ
ആദ്യ
- ദുർഗ്ഗ
ആദ്യ
- വിശേഷണം:
- ആദിയിൽ ഭവിച്ച, മുമ്പേയുള്ള
- തിന്നാകുന്ന
ആദ്യൻ
- ഈശ്വരൻ
- ആദിയിൽ ഭവിച്ചവൻ
- ദൈവം
ആദ്യന്ത
- ആദിയും അവസാനവും ഉള്ള
ആദ്യന്തഹീന
- വിശേഷണം:
- ആദിയും അന്തവും ഇല്ലാത്ത
ആദ്യന്തഹീനൻ
- ആദിയും അന്തവും ഇല്ലാത്തവൻ
- ഈശ്വരൻ
- ദൈവം
ആദ്യം
- ഒന്നാമത്തേതു
- അന്നം
- ധാന്യം
ആദ്യമാഷകം
- അഞ്ചു കുന്നിത്തൂക്കം. (രണ്ടേകാൽ പണത്തൂക്കം)
- 1 നെന്മണി = വീശത്തൂക്കം.
16 വീശത്തൂക്കം = 1 പണത്തൂക്കം.
7 51 വീശത്തൂക്കം = ഒരു കുന്നിയിട. 2 പണത്തൂക്കവും 59 വീശത്തൂക്കവുമാണ്. ഒരു ആദ്യമാഷമെന്നു മറ്റൊരഭിപ്രായം. ഞാൻ ആദ്യഭിപ്രായത്തോടു യോജിക്കുന്നു.
അദ്യുനൻ
- ജയിപ്പാനുള്ള ഇച്ഛ ഇല്ലാത്തവൻ, വിശപ്പുകൊണ്ടു ശത്രുവിനെ ജയിപ്പാൻ കൂടെ ഇച്ഛയില്ലാത്തവൻ
- ആദിയില്ലാത്തവൻ
- പര്യായപദങ്ങൾ:
- ഔദകൻ
ആദ്യോതം
- പ്രഭ
- പ്രകാശം
അധാനം
- ഉൽപ്പാദനം (ഗർഭാധാനം)
- വയ്ക്ക
ആധാരി
- സപ്തമി
ആധാരം
- ആശ്രയം
- പ്രമാണം
ആധി
- മനഃപീഡ
- ദുഃഖത്തെ ഉണ്ടാക്കുനതു് എന്നു ശബ്ദാർത്ഥം, വ്യസനം.
- ആപത്തു്
- പണയം
ആധികാരികം
- രൂപകത്തിലെ വസ്തുക്കളിൽ ഒന്നു്
- മറ്റൊന്നു ‘പ്രാസംഗികം’.
ആധിക്യം
- അധികത
ആധിദൈവിക
- വിശേഷണം:
- ദൈവത്തിൽനിന്നുണ്ടായ
ആധിപത്യം
- കോയ്മ
- അധികാരം
ആധിപാഥോധി
- ആധിയാകുന്ന ആഴി
ആധിഭൌതിക
- വിശേഷണം:
- ഭൂതങ്ങളിൽ നിന്നുണ്ടായ
ആധീന
- വിശേഷണം:
- അധികാരത്തിനു കീഴുള്ള
ആധുനിക
- വിശേഷണം:
- ഇപ്പോഴുണ്ടായ
- പ്രത്യക്ഷമായ
ആധൂത
- വിശേഷണം:
- കുറഞ്ഞോന്നു ഇളക്കപ്പെട്ട
- (ആധൂനനം ചെയ്യപ്പെട്ടത് – ആധൂതം. ആധൂനനം ചെയ്ത = കുറഞ്ഞോന്നു ഇളക്കുക).
- പര്യായപദങ്ങൾ:
- വേല്ലിതം
- പ്രേംഖിതം
- ചലിതം
- ആകുംപിതം
- ധൂതം
ആധേയ
- വിശേഷണം:
- വെയ്ക്കപ്പെട്ട
- പണയം വെയ്ക്കപ്പെടത്തക്ക
ആധേയം
- ആശ്രയി
ആധോരണൻ
- ആനക്കാരൻ
- ആനയെ നല്ലവണ്ണം നടത്തുന്നവൻ എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ഹസ്തിപകൻ (ഹസ്തിപൻ)
- ഹസ്ത്യാരോഹൻ
- നിഷാദി
ആധൌത
- വിശേഷണം:
- വെളുപ്പിക്കപ്പെട്ട
- കഴുകപ്പെട്ട
ആധ്മാത
- വിശേഷണം:
- ഊതിവീർപ്പിക്കപ്പെട്ട, ഊതിവീർക്കപ്പെട്ട.
ആധ്മാതം
- വയറുവീർപ്പ്
ആധ്മാനം
- വീർക്കുക
- വയറുവീർപ്പു്
- തീത്തുരുത്തി
ആദ്ധ്യക്ഷം
- ആധിപത്യം
ആദ്ധ്യാത്മിക
- വിശേഷണം:
- പരമാത്മാവിനെ സംബന്ധിച്ച
- ശുദ്ധമായ
ആദ്ധ്യാനം
- സ്മൃതി (ചിന്തിക്കുന്നതു്)
- ദുഃഖത്തോടുള്ള വിചാരം
ആന
- ഒരു മൃഗം
- യൂഥപൻ, യൂഥനാഥൻ 2-ഉം, ആനത്തലവന്റെ പേർ. മദോൽകടം, മദകളം 2-ഉം, മദമുള്ള ആനയുടെ പേർ. കളഭം, കരിശാബകം 2-ഉം, ആനക്കുട്ടിയുടെ പേർ. പ്രഭിന്നൻ, ഗർജ്ജിതൻ, മത്തൻ 3-ഉം, മദംപൊട്ടിയ ആനയുടെ പേർ. ഉദ്വാന്തൻ, നിർമ്മദൻ 2-ഉം, മദം അടങ്ങിയ ആനയുടെ പേർ. ഹാസ്തികം, ഗജതം 2-ഉം, ആനക്കൂട്ടത്തിന്റെ പേർ. കരിണി, ധേനുക, വശ 3-ഉം, പിടിയാനയുടെ പേർ. ഗണ്ഡം, കടം 2-ആം, ആനയുടെ കവിൾത്തടത്തിന്റെ പേർ മദം, ദാനം 2-ഉം, മദജലത്തിന്റെ പേർ. വമഥു, കരശീകരം 2-ഉം, തുമ്പിക്കൈയിൽ നിന്നു വീഴുന്ന വെള്ളത്തുള്ളിയുടെ പേർ. കുംഭങ്ങൾ-ആനയുടെ മസ്തകത്തിന്റെ മുഴകളുടെ പേർ. വിദു-മസ്തകങ്ങളുടെ മദ്ധ്യപ്രദേശത്തിന്റെ പേർ. അവഗ്രാഹം-ആനയുടെ നെറ്റിയുടെ പേർ. ഇഷീകം -ആനയുടെ നേത്രഗോളത്തിന്റെ പേർ. നിര്യാണം-ആനയുടെ കടക്കണ്ണിന്റെ പേർ. ചൂളികം-ആനയുടെ ചെവിക്കുറ്റിയുടെ പേർ. വാഹിർത്ഥം-ആനയുടെ മസ്തകത്തിന്റെ താഴെയുള്ള ഭാഗത്തിന്റെ പേർ. പ്രതിമാനം-കൊമ്പുകളുടെ നടുവിന്റെ പേർ. ആസനം, സ്കന്ധദേശം 2-ഉം, ആനയുടെ സ്കന്ധപ്രദേശത്തിന്റെ പേർ (കഴുത്തിൽ ആളിരിക്കുന്നേടം). പത്മകം, ബിന്ദുജാലകം 2-ഉം, ആനയുടെ മുഖാദികളിലെ പുള്ളികളുടെ പേർ. പക്ഷഭാഗം, പാർശ്വഭാഗം 2-ഉം, ആനയുടെ പാർശ്വഭാഗത്തിന്റെ പേർ. ദന്തഭാഗം-ആനയുടെ മുൻഭാഗത്തിന്റെ പേർ. ഗാത്രം-ആനയുടെ മുമ്പിലുള്ള കാലുകളുടെ മുട്ടിന്നു താഴെയുള്ള ഭാഗത്തിന്റെ പേർ. അവരം (അപരം)-ആനയുടെ പിന്നിലേ കാലുകളുടെ മുട്ടിന്നു താഴെയുള്ള ഭാഗത്തിന്റെ പേർ തോത്രം, രവെണുകം (വേണുകം) 2-ഉം, ആനയെ ശിക്ഷിപ്പാനുപയോഗിക്കുന്ന കോലിന്റെ (ആനവളരിന്റെ) പേർ ആളാനം, ബന്ധസ്തംഭം 2-ഉം, ആനയെ തളയ്ക്കുന്ന കെട്ടുകുറ്റിയുടെ പേർ. ശൃംഖലം (ശൃംഖലം), അന്ദുകം, നിഗഡം (നിഗളം) 3-ഉം, ആനച്ചങ്ങലയുടെ പേർ. അംകുശം, സൃണി 2-ഉം, ആനത്തോട്ടിയുടെ പേർ. ദൂഷ്യം (ചൂഷ്യം, ചൂഷ), കക്ഷ്യം (കക്ഷം), വരത്രം 3-ഉം, കച്ചക്കയറിന്റെ പേർ. (ആനയുടെ നടുഭാഗത്തു കെട്ടുന്ന തോൽ എന്നു ചിലർ). കല്പനം, സജ്ജനം 2-ഉം, രാജാവിനു കയറുവാനായി ആനയെ അമ്പാരി കെട്ടി ചമയിക്കുന്നതിന്റെ പേർ. പ്രവേണി, ആസ്തരണം, വർണ്ണം, പരിസ്തോമം, കഥം 5-ഉം, ആനപ്പുറത്തു വിരിക്കുന്ന കമ്പിളിയുടെ പേർ. വീതം-യുദ്ധം മുതലായതിനു ഉപയോഗമില്ലാത്തതും ബലക്കുറവുള്ളതുമായ ആനയുടെയും കുതിരയുടെയും പേർ. വാരി, ഗജബന്ധനി 2-ഉം, ആനയെ ചതിച്ചു ചാടിച്ചുപിടിക്കുന്നതിനു കാട്ടാനകൾ സഞ്ചരിക്കുന്ന കാട്ടിൽ കത്തിയുണ്ടാക്കുന്ന വാരിക്കുഴിയുടെ പേർ. ആനപ്പന്തിയെന്നു ചിലർ പറയുന്നു.
- പര്യായപദങ്ങൾ:
- ദന്തി
- ദന്താവളം
- ഹസ്തി
- ദ്വിരഭം
- അനേകപം
- ദ്വിപം
- മതംഗജം
- ഗജം
- നാഗം
- കുഞ്ജരം
- വാരണം
- കരി
- ഇഭം
- സ്തംബേരമം
- പത്മി - 15. (നായാട്ടുപേർ – കൊടച്ചെവിയൻ)
ആനകദുന്ദുഭി
- വസുദേവർ
- ഇദ്ദേഹത്തിന്റെ ഭവനത്തിൽ വിഷ്ണു ജനിച്ചസമയം ദേവകൾ ആനകവാദ്യങ്ങളെയും ദുന്ദുഭിവാദ്യങ്ങളെയും മുഴക്കിയതിനാൽ ഈ പേരുണ്ടായി.
ആനകം
- തപ്പട്ട എന്ന വാദ്യം
- ഭടന്മാരെ ഉത്സാഹിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം.
ആനക്കളി
- കുഞ്ഞുങ്ങളുടെ ഒരു തരം കളി
- (മുതുകിൽ കയറി കളിക്കുകയും മറ്റും).
ആനക്കല്പട
- ഗോപുരത്തിൽ നിന്നു് സുഖമായി ഇറങ്ങുന്നതിനും കയറുന്നതിനും മണ്ണുകൊണ്ടൊ കല്ലുകൊണ്ടൊ ക്രമത്തിൽ ചായ്പായി കെട്ടിയുണ്ടാക്കുന്നതു്
- പര്യായപദങ്ങൾ:
- ഹസ്തിനഖം
ആനക്കായ്ക്കൂവ
- ഒരു തൈ
ആനക്കാരൻ
- ആനപ്പാപ്പാൻ
- പര്യായപദങ്ങൾ:
- ആധോരണൻ
- ഹസ്തിപകൻ (ഹസ്തിപൻ)
- ഹസ്ത്യാരോഹൻ
- നിഷാദി
ആനക്കാൽ
- ആനയുടെ കാലു്
- റോട്ടുനന്നാക്കുന്ന ഒരായുധം
ആനക്കുറുന്തോട്ടി, വൻകുറുന്തോട്ടി
- വലിയ കുറുന്തോട്ടി
- ഗുണം കുറുന്തോട്ടിക്കു സമം തന്നെ ബൃംഹണകരമാകുന്നു. ശുക്ലത്തെ വർദ്ധിപ്പിക്കും. സന്താപം, ദേഹംവറളുക ഇവയെ നശിപ്പിക്കും. ക്ഷതം ഹേതുവായിട്ടു ക്ഷീണത ഭവിച്ചവർക്കു വളരെനന്നു്. ജ്വരം, വിഷമജ്വരം, മൂത്രകൃഛ്ശ്രം, സോമരോഗം (വളരെ മൂത്രം പോകുന്നതു), ത്രിദോഷകോപം, ശോഫം, വാതാർശസ്സ്, ഹൃദ്രോഹം, മോഹം ഇവയെ കളയും. മഹാബലക്കു് (ആനക്കുറുന്തോട്ടിക്കു) മഹാരാഷ്ട്രഭാഷയിൽ – ഭാംഭുർഡി. ഗുജരാത്തിയിൽ സഹദേവി. കർണ്ണാടകത്തിൽ – വേല്ലുദുരുവേ. ലത്തീനിൽ (ലാറ്റിനിൽ) (Sidarhomfifolia).
- പര്യായപദങ്ങൾ:
- മഹാബല
ആനക്കുളം
- തിരുവിതാംകൂറിൽ ദേവികുളം താലൂക്കിൽ ഒരു പകുതി
ആനക്കുഴി
- ആനയെ പിടിക്കുന്ന കുഴി
ആനക്കൊട്ടിൽ
- ആനപ്പുര
- കൊട്ടാരങ്ങളുടേയും മറ്റും പ്രധാനവാതിലിനോടു ചേർത്തു മുൻവശം കെട്ടിയുണ്ടാക്കുന്ന പുര
‘ഘോടകപംക്തികളാനക്കൊട്ടിലുമുള്ള’
— കുചേലവൃത്തം വഞ്ചിപ്പാട്ടു്
.ആനക്കൊമ്പു്
- ആനയുടെകൊമ്പു്
- ദന്തം
- ഇതു കണ്ണിലേ വ്രണത്തിനും മറ്റും നന്ന്. സംസ്കൃതത്തിൽ വിഷാണം, കുഞ്ജം, നാഗദന്തകം എന്നിപ്രകാരം പറയുന്നു.
ആനക്കോൽ
- ഒരളവു
- ഒരു ദണ്ഡു്
ആനച്ചന്തം
- ഓരോ അംശവും പ്രത്യേകം പ്രത്യേകം സൂക്ഷിക്കുമ്പോൾ വിരൂപതയുണ്ടെങ്കിലും ആകപ്പാടെ ഒരു നോട്ടത്തിൽ തരക്കേടില്ലാത്ത സ്ഥിതി
ആനച്ചണ്ട
- ഒരു തൈ
- കറുത്ത ചുണ്ടയുടെ ഗുണം തന്നെ. വിശേഷിച്ചു കൃമിനാശനമാണു്. പുഴുക്കടിക്കു നന്നു്.
ആനച്ചുവടി
- ആനയടിയൻ
- കൂഞ്ഞിരിക്ക എന്നും പറയും
- ഇതു പ്രമേഹം, പാണ്ഡു, വിദ്രധി, സന്നി, മൂലരോഗം മുതലായവക്കുപയോഗം.
ആനച്ചൊറി
- വലിയചൊറി
ആനച്ചൊറിയൻ
- വലിയ ചൊറിയുള്ളവൻ
ആനത
- വിശേഷണം:
- താഴ്ത്തപ്പെട്ട
- അധോമുഖമായിട്ടുള്ള
- കുനിഞ്ഞ
- വളഞ്ഞ
- താണ
- നമിച്ച
ആരൂഢവിനയംകൊണ്ടാനത വക്ത്രത്തൊടു
— അദ്ധ്ത്മരാമായണം
.ആനത്തലവൻ
- ആനക്കൂട്ടത്തെ കാക്കുന്നവൻ
- പര്യായപദങ്ങൾ:
- യൂഥനാഥൻ
- യൂഥപൻ
ആനത്തോട്ടി
- ആനയെ നടത്തുന്ന തോട്ടി
- പര്യായപദങ്ങൾ:
- അംകുശം
- സൃണി
ആനദ്ധ
- വിശേഷണം:
- കെട്ടപ്പെട്ട
ആനദ്ധം
- കെട്ടപ്പെട്ടതു്
- മിഴാവു മദ്ദളം മുതലായ വാദ്യം
- ചർമ്മംകൊണ്ടു മുഖത്തിൽ ബന്ധിക്കുപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
ആനനക്കി
- മലയിലേ ഒരുവക വിഷവൃക്ഷം
- ‘പാലക്കാട്ടുള്ള എലിവാൽ എന്ന മലയിൽ ഒരു പുതിയതരം വൃക്ഷം കണ്ടെത്തിയിരിക്കുന്നെന്നും ഇതിന്റെ ഇല തൊടുന്നവർക്കു ഒൻപതുദിവസത്തേക്കു കഠിനമായ പനിയും ബോധക്ഷയവുമുണ്ടാകുമെന്നും കാണുന്നു ഈ വൃക്ഷത്തിനു ഇപ്പോൾ വിളിച്ചുവരുന്ന പേരു “ആനനക്കി” എന്നാണെങ്കിലും അതിനെക്കണ്ടാൽ ആനയ്ക്കും വലിയ ഭയമാണെന്നു പറയപ്പെടുന്നു.’
ആനനം
- മുഖം
- നിശ്വാസോച്ഛ ്വാസങ്ങളെ ചെയ്യുന്നതു് എന്നു ശബ്ദാർത്ഥം.
ആനന്ദം
- സന്തോഷം (സുഖം)
- ഭാഗ്യം
- നിർവാണം
- (ആനന്ദം 8 വിധം: 1. വിഷയാനന്ദം. 2. ബ്രഹ്മാനന്ദം. 3. വാസനാനന്ദം. 4. ആത്മാനന്ദം. 5. മുഖ്യാനന്ദം. 6. നിജാനന്ദം. 7. അദ്വൈതാനന്ദം. 8. ജ്ഞാനാനന്ദം).
ആനന്ദഥു
- സന്തോഷം (സുഖം)
- ഭാഗ്യം
ആനന്ദനം
- ബന്ധുക്കളെയും മറ്റും സ്വാഗതവാക്യങ്ങൾ മുതലായവകൊണ്ടു ആന്ദിപ്പിക്കുക
- ആനന്ദിപ്പിക്കുക എന്നു ശബ്ദാർത്ഥം.
ആനന്ദബഹുലം
- ഉപസ്ഥം
- സന്തോഷാധിക്യം
ആനന്ദബാഷ്പം
- സന്തോഷംകൊണ്ടുണ്ടാകുന്ന കണ്ണുനീർ
ആനന്ദവനം
- ശ്രീകാശി
- സ്കാന്ദപുരാണത്തിലുള്ള ശങ്കരസംഹിതയെ അഗസ്ത്യൻ തന്റെ ശിഷ്യരായ വസിഷ്ഠാദിമഹർഷികൾക്കു് ഉപദേശിച്ചതു് ഈ വനത്തിൽവച്ചായിരുന്നു.
ആനന്ദഭൈരവി
- ഒരു രാഗം
ആനന്ദി
- ഭാഗ്യം
- സന്തോഷം
ആനന്ദിക്കുക
- സന്തോഷിക്കുക
- ദിവസം പ്രതി കാലത്തു് ഏഴുതവണ അവരവരുടെ കിണറ്റിലേ ജലം മുഖത്തുതൂകുക
ആനപ്പട
- ആനകൾ കൂടിച്ചേർന്നു യുദ്ധത്തിനായി നിൽക്കുക
- പര്യായപദങ്ങൾ:
- ഘടനം
- ഘടം.
ആനപ്പന്തി
- ആനപ്പുര
- ആനയെ ചതിച്ചു ചാടിച്ചു പിടിക്കുന്നതിനു കാട്ടാനകൾ സഞ്ചരിക്കുന്ന കാട്ടിൽ കുത്തിയുണ്ടാക്കുന്ന വാരിക്കുഴി
- പര്യായപദങ്ങൾ:
- വാരി
- ഗജബന്ധനി
ആനപ്പരുവ
- ഒരു തൈ
- ഒരു വള്ളി
- ഈ വള്ളി സമൂലം കഷായം വെച്ചുസേവിച്ചാൽ വിട്ടുമാറാതെയുള്ള മലമ്പനി ശമിക്കും.
ആനപ്പല്ലു്
- ആനയുടെ പല്ലു്
- കണ്ണിനു നന്നു്. പല്ലുകുത്തിനുപയോഗമുണ്ട്. ക്ഷതശുക്ലത്തിനു വിശേഷം. തലവേദനക്കു ഇതിനെ അരച്ചു നെറ്റിയിൽ ഇടുക പതിവാണു്.
ആനപ്പാൽ, പിടിപ്പാൽ
- ആനയുടെ പാൽ
- ഇതു ഗുരുവാണു്. കണ്ണിനു ഹിതം, സ്ഥൈര്യകരമാകുന്നു. ബലവർദ്ധനവും ശീതവുമാണത്രെ.
ആനപ്പാവു്
- ആനയെ ഇണക്കുന്ന ഒരു സമ്പ്രദായം
ആനപ്പാവാൻ, ആനപ്പാപ്പാൻ
- ആനക്കാരൻ
ആനപ്പിണ്ടി
- ആനയുടെ മലം
ആനമകുടം, ആനമുടകം
- ഒരു ഔഷധം
- ഇതു് ബാലപീഡക്കും ശുലയ്ക്കം, നന്നു്. വായു ശമിക്കും. പിത്തത്തിനു കൊള്ളാം. എലിത്തടി എന്നും പറയാറുണ്ട്. ഇതു വലിയ മരങ്ങളിൽ പറ്റി നേരെ കയറിചെല്ലുന്ന തടിച്ച വള്ളിയാണു്.
ആനമനം
- നമസ്കാരം
- വണക്കം
ആനമിക്കുക
- നമസ്കരിക്കുക
- വണങ്ങുക താഴുക
ആനമുഖൻ
- ഗണപതി
ആനമുള്ളു്
- ഒരു തൈ
ആനമ്ര
- വിശേഷണം:
- വളഞ്ഞ
- കനിഞ്ഞ
ആനയിക്കുന്നു
- കൊണ്ടുവരുന്നു
ആനയിരുത്തി
- ഒരു തൈ
ആനവണങ്ങി
- തെക്കിട എന്ന ഔഷധം
- ഇതു ഹൃദ്യമാണു്. വാതപിത്ത ശമനമാകുന്നു. ശോഷം, ശ്വാസം, കാസം, ഗുന്മം, കഫം, കൃമി, കുഷ്ഠം, അംഗമർദ്ദം ഇവക്കു നന്നു്.
ആനയടിവേർ
- ആനച്ചുവടി
ആനവളർ
- ആനയെ ശിക്ഷിപ്പാൻ ഉപയോഗിക്കുന്ന കോൽ
- പര്യായപദങ്ങൾ:
- തോത്രം
- വൈണുകം (വേണുകം)
ആനവാൾ
- ക്ഷേത്രാധികാരി
- ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥൻ.
ആനറായപ്പക്ഷി
- റാഞ്ചൽ
- ഒരു വക പരുന്തു്
ആനാകം
- സ്വർഗ്ഗത്തോളം, ആകാശത്തോളം.
ആനാടു്
- തിരുവിതാംകൂറിൽ നെടുമങ്ങാട്ടു താലൂക്കിലേ ഒരു പകുതി
ആനായൻ
- ഇടയൻ
- പശുവടിക്കുന്നവൻ
‘ആനായപ്പിള്ളരാൽചൂഴുറ്റകാർവർണ്ണൻ’
— കൃഷ്ണഗാഥ
ആനായത്തീട്ടു്
- ഓരോ ബ്രാഹ്മണനേയും പന്ത്രണ്ടു പന്ത്രണ്ടു സംവത്സരം രാജാവാക്കുന്ന സംഗതികൾക്കുള്ള പ്രമാണം
ആനായം
- വല
- മത്സ്യങ്ങളെ ആനയിക്കുന്നതു്. (പിടിച്ചെടുക്കുന്നതു്) എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ജാലം
ആനായ്യ
- വിശേഷണം:
- കൊണ്ടുവരപ്പെടത്തക്ക
ആനായ്യം
- ഗാർഹപത്യാഗ്നിയിൽനിന്നെടുത്തിട്ടു് യാതൊരു ദക്ഷിണാഗ്നി പ്രണയിക്കപ്പെടുന്നുവോ, അതു്
- ഏതൊരു ദക്ഷിണാഗ്നിയാണോ ഗാർഹപത്വാഗ്നിയിൽ നിന്നു കൊണ്ടുവന്നു സംസ്കരിക്കപ്പെടുന്നതു് അതു്
- ഗാർഹപത്യാഗ്നിയിൽ നിന്നു കൊണ്ടുവരപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
ആനാവു്
- പശുക്കിടാവു്
- നാകു
ആനാഹം
- മലമൂത്രങ്ങളുടെ തടവു, മേൽവയർവീർപ്പു്
- ഒന്നായിട്ടുള്ള ബന്ധനം എന്നു ശബ്ദാർത്ഥം.
- നീളം
- ഇതുകൊണ്ടു കെട്ടുന്നു എന്നർത്ഥം.
- വസ്ത്രത്തിന്റെ നീളം
- പര്യായപദങ്ങൾ:
- ദൈർഗ്ഘ്യം
- ആയാമം
ആനാഹലക്ഷണം
- ആമമോ മലമോ ക്രമേണ വയറ്റിൽ വർദ്ധിച്ചാൽ അതു പിന്നെ ഗുണഹീനനായ വായുവിനാൽ വിബദ്ധമായിട്ടു പ്രവൃത്തിയില്ലാതെ കിടക്കും
- ആ രോഗത്തെ അനാഹം എന്നു പറയുന്നു.
ആനി
- മിഥുനം എന്ന മാസം
ആനീത
- ആനയിക്ക (കൊണ്ടുവര)പ്പെട്ട
ആനീലൻ
- കറുത്ത കുതിര
ആനുകൂല്യം
- അനുകൂലഭാവം
ആനുപൂർവി, ആനുപൂർവ്യം
- സ്വാദ്ധ്യായക്രമം
- ക്രമം
- അനുപൂർവത്തിന്റെ (പൂർവത്തെ അനുക്രമിച്ചിട്ടുള്ള സ്ഥിതിയുടെ) ഭാവം, മുമ്പുള്ളതിനെ തുടർന്നുകൊണ്ടുള്ളതു് എന്നിങ്ങനെ ശബ്ദാർത്ഥം.
ആനുയാത്രികൻ
- പിൻതുടരുന്നവൻ
ആനുലോമ്യം
- മുകളിൽനിന്നു മുറയ്ക്കു കീഴ്പെട്ടു്
- ക്രമം
- ആനുലോമ്യം ×പ്രാതിലോമ്യം.
ആനൂപ
- വിശേഷണം:
- ജലമുള്ള
- നനവുള്ള
ആനൂപം
- സദാ ജലത്തിൽ പെരുമാറുന്ന ജന്തു
- ഉദാ:പോത്തു്.
ആനിലൻ, ആനിലി
- ഹനുമാൻ
- ഭീമൻ
ആനൃത
- വിശേഷണം:
- എപ്പോഴും കള്ളംപറയുന്ന
ആനൃശംസ്യം
- സൗമ്യത
- കൃപ
ആനേയം
- വൈശ്യകുലത്തിൽ നിന്നോമറ്റോ കൊണ്ടുവന്നു സംസ്കരിക്കപ്പെട്ട ദക്ഷിണാഗ്നി
ആന്ത
- വിശേഷണം:
- അന്തത്തെ (അവസാനത്തെ) സംബന്ധിച്ച
ആന്ത
- ഓന്തു്
ആന്തം
- കള്ളൻമാർ ഫലവൃക്ഷങ്ങളിൽ പ്രവേശിക്കാതെ തടുപ്പാനുള്ള കൂർത്ത മുനയോടുകൂടിയ കോൽ, ആന്തക്കോൽ
- കൊതക്കത്തി
ആന്തര
- വിശേഷണം:
- രഹസ്യമായുള്ള
- നടുവിലുള്ള, ഇടയിലുള്ള
- അകത്തുള്ള
ആന്തരാഗാരിക
- വിശേഷണം:
- പണ്ടകശാല വിചാരിപ്പുകാരന്റെ ജോലികളെ സംബന്ധിച്ച
- പള്ളിയറവിചാരിപ്പുകാരന്റെ ജോലികളെ സംബന്ധിച്ച
- അറവിചാരിപ്പുകാരന്റെ ജോലികളെ സംബന്ധിച്ച
ആന്തരം
- രഹസ്യം
- മനസ്സിലുള്ളതു്
ആന്തരികം
- ആഭ്യന്തരം
- അകമേയുള്ളതു
ആന്തര്യം
- അഭിപ്രായം
ആന്തിക
- ജ്യേഷ്ഠത്തി
ആന്തിയന്മാർ
- കലം ഉണ്ടാക്കുന്നവർ
- ഒരു ജാതിക്കാർ
ആന്തുറനായന്മാർ, ആന്തുർനായന്മാർ
- ഒരുവക ജാതിക്കാർ
- കലം ഉണ്ടാക്കുന്നവർ. അന്ത്യുൻ എന്ന ശബ്ദവും കാണുന്നു.
ആന്ത്രം
- കുടൽമാല
- മാലാരൂപേണ ഉദരത്തിൽ വ്യാപിച്ചുകിടക്കുന്നതു എന്നു ശബ്ദാർത്ഥം.
- വൃഷണം
- പര്യായപദങ്ങൾ:
- പുരീതത്തു്
ആന്ത്രവായു
- ഒരു ദീനം
ആന്ത്രവീക്കം
- വൃഷണത്തിൽ ഉണ്ടാകുന്ന നീർ
ആന്ത്രവൃദ്ധി
- വൃഷണത്തിൽ ഉണ്ടാകുന്ന നീർ
- വാതകോപകരങ്ങളായ ആഹാരങ്ങൾ ഭക്ഷിക്ക, തണുത്ത ജലത്തിൽ മുഴു കുക, മലമൂത്രാദിവേഗങ്ങളെ അടക്കുക, അവയെ ബലമായി പുറപ്പെടുവിക്കുക, ചുമടുചുമക്കുക, ക്രമത്തിലധികം വഴിനടക്കുക, ദേഹത്തിനു പ്രയാസമുള്ള പ്രവൃത്തികൾ ചെയ്ക, ഇവകൊണ്ടു കോപിച്ച വായു കുടലിന്റെ ഒരു ഭാഗത്തെ ചുരുക്കി സ്വസ്ഥാനത്തിൽ നിന്നു കീഴ്വശത്താക്കി ഒടിയുടെ സന്ധിയിൽ നിന്നിട്ടു മുഴ പോലുള്ള നീരിനെ ഉണ്ടാക്കും. ചികിത്സ ഉടൻ ചെയ്യാഞ്ഞാൽ മേൽവയർ വീർക്കുക, വേദന, സ്തംഭനം, ഇവയോടൊന്നിച്ചു വൃഷണങ്ങളെ വർദ്ധിപ്പിക്കും കൈകൊണ്ടമർത്തിയാൽ വായു മൂളിക്കൊണ്ടു അകത്തു പോവുകയും കൈയെടുത്താൽ വീണ്ടും വീർപ്പിക്കയും ചെയ്യും. ഇതു് ആകൃതികൊണ്ടു വാതവൃദ്ധിപോലിരിക്കും. ഈ രോഗമത്രേ ആന്ത്രവൃദ്ധി അസാദ്ധ്യമാണു്.
ആന്ദോളീക
- ആന്തോളം
ആന്ദോളം, ആന്ദോളനം
- ഊഞ്ഞാലാട്ടം
- അങ്ങോട്ടും ഇങ്ങോട്ടും ആടുക
- ആടിക്കൊണ്ടിരിക്ക
ആന്ദോളിത
- വിശേഷണം:
- ഇളക്കപ്പെട്ട
- ഇളകുന്ന
ആന്ധസികൻ
- വെപ്പുകാരൻ
- അടുക്കളക്കാരൻ
- അന്ധസ്സിനെ (അന്നത്തെ) ഉണ്ടാക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ആന്ധ്യം
- അന്ധത്വം
- കണ്ണില്ലായ്മ
- കഷ്ടം
- അജ്ഞാനം
‘കാന്തിയെവാഴ്ത്തീടാമെന്നങ്ങുനണ്ണിനി
ന്നാന്ധ്യത്തെക്കോലേണ്ടയാരുമിപ്പോൾ’
ന്നാന്ധ്യത്തെക്കോലേണ്ടയാരുമിപ്പോൾ’
— കൃഷ്ണഗാഥ
ആന്ധ്രദ്രാവിഡങ്ങൾ
- സംസ്കൃതഗ്രന്ഥകാരന്മാർ ദാക്ഷിണാത്യഭാഷകളെ ഇങ്ങനേയും വിവരിക്കുന്നു
ആന്ധ്രാ
- ഹൈദ്രാദേശം. Hyderabad
ആന്യം
- ആശാരിക്കും മറ്റും കൊടുക്കുന്ന കൂലി
ആന്വയിക
- വിശേഷണം:
- ക്രമമായ
- നല്ല വംശത്തിലുള്ള
ആന്വീക്ഷികി
- (ഗൗതമാദിപ്രണീതമായ) തർക്കശാസ്ത്രം
- അന്വീക്ഷാപ്രയോജനമായിട്ടുള്ളത് ആന്വീക്ഷികി. അനു = ശ്രവിച്ചതിൽപിന്നീട്, ഈക്ഷാ = പരീക്ഷണം. അത് അന്വീക്ഷം. ‘പ്രത്യക്ഷാഗമങ്ങളെക്കൊണ്ടു സിദ്ധമായ വസ്തുവിനെ യുക്തിബലത്താൽ നല്ലവണ്ണം ആലോചിച്ച് നന്നായ് ഉറപ്പിക്കുന്നതാണത്രേ തർക്കവിദ്യയുടെ പ്രയോജനം. ഭഗവാൻ ദത്താത്രേയനായി അവതരിച്ച് അളർക്കൻ എന്ന രാജാവിനും പ്രഹ്ലാദാദികൾക്കും ആന്വീക്ഷികിയെ ഉപദേശിച്ചപ്രകാരം ഭാഗവതത്തിൽ കാണുന്നു.’
ആപകര
- വിശേഷണം:
- വിരുദ്ധമായ, അനിഷ്ടമായ
- അപകടമുള്ള, ഉപദ്രവമുള്ള
ആപക്വം
- അരിമാവ്, ഗോതമ്പുമാവ് എന്നിവകൊണ്ടുണ്ടാക്കുന്ന ഓട്ടട, ബോളി മുതലായവ
- ഇവയ്ക്കു സാധാരണയിൽ ചുരുങ്ങിയ വേവേ പാടുള്ളു. പകുതി വെന്തതു് എന്നു ശബ്ദാർത്ഥം.
- പകുതി വേവിച്ചതു്
- ഒട്ടൊട്ടു പഴുത്തത്
ആപഗാ
- പുഴ
- ജലസമൂഹംകൊണ്ടു ഗമിക്കുന്നത് എന്നു ശബ്ദാർത്ഥം. അപഗാ എന്നുമാകാം. നദി, ആറു്.
ആപഗേയൻ
- ഭീഷ്മർ
- നദിയുടെപുത്രൻ എന്നർത്ഥം.
ആപണം
- ചന്ത മുതലായ കച്ചവടസ്ഥലം
- എല്ലാടവും കൊടുത്തുവാങ്ങൽ ഉള്ളത് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ‘നിഷദ്യം’
ആപണികൻ
- കച്ചവടക്കാരൻ
- (സാമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവൻ)
ആപണിക
- കച്ചവടസംബന്ധമായുള്ള
ആപതനം
- അടുക്കുക, സമീപിക്കുക
- കയ്യേറ്റം
- അനുഭവം, സംഭവം
- ഇറങ്ങിവരവ്
ആപതികം
- പുള്ള്
- രാജാളി
ആപതിക
- വിശേഷണം:
- യാദൃച്ഛികമായ
ആപതിത
- വിശേഷണം:
- വീണുപോയ, വീഴപ്പെട്ട
- ഉണ്ടായ, സംഭവിച്ച
ആപത്തി
- ആപത്തു്
- ആപത്തു് ×സമ്പത്തു്.
ആപത്തു്
- അനർത്ഥം
- അപകടം
- പര്യായപദങ്ങൾ:
- വിപത്തി
- വിപത്
- ആപത്
ആപൽക്കര
- വിശേഷണം:
- ആപത്തുണ്ടാക്കുന്ന
ആപൽപ്രാപ്ത
- ആപത്തിൽ അകപ്പെട്ട
ആപൽപ്രാപ്തൻ
- ആപത്തിൽ അകപ്പെട്ടവൻ
- പര്യായപദങ്ങൾ:
- ആപന്നൻ
ആപന്ന
- വിശേഷണം:
- ആപത്തിൽ അകപ്പെട്ട
- ലഭിച്ച
ആപന്നൻ
- ആപത്തിലകപ്പെട്ടവൻ
- ആപദിക്കപ്പെട്ടവൻ എന്നു ശബ്ദാർത്ഥം. ആപന്നൻ ×സമ്പന്നൻ.
ആപന്നസത്വാ
- ഗർഭിണി
- പ്രാപ്തമായ സത്വത്തോടു (ജന്തുവോടു) കൂടിയവൾ എന്നു ശബ്ദാർത്ഥം. ആണോ പെണ്ണോ എന്നു വ്യക്തമായി അറിവാൻ വയ്യാത്തതുകൊണ്ടു് ജന്തു (ജീവി) എന്നു പറയപ്പെട്ടു.
ആപമിത്യകം
- ഒന്നുകൊടുത്തു പകരം മറ്റൊന്നു വാങ്ങിയതു്
- പകരം കൊടുത്തുകിട്ടുന്നത് എന്നു ശബ്ദാർത്ഥം. കൈമാറ്റം കൊണ്ടുണ്ടായ ദ്രവ്യം.
ആപവൻ
- വസിഷ്ഠൻ
ആപാതമധുരം
- വീഴുമ്പോൾ (കേട്ടുതീരുമ്പോൾ) മധുരമായിരിക്കുന്നത്
- ‘തല്ക്കാലം മധുരമായിരിക്കുന്നത്’
ആപാതം
- വീഴ്ച
ആപാതുക
- വിശേഷണം:
- വീഴുക ശീലമുള്ള
ആപാദം
- പാദംവരെ.
ആപാദചൂഡം, ആപാദമസ്തകം
- കാലുമുതൽ തലവരെ
ആപാദമധുരം
- മുഴുവനും മധുരമായിരിക്കുന്നതു്
ആപാദിക്ക
- ലഭിക്ക
- കൈക്കൊള്ളുക
ആപാനം, ആപാനകം
- മദ്യപാനം ചെയ്വാനായി കൂടിച്ചേരുന്ന സഭ
- കൂടിച്ചേർന്നു കുടിക്കുന്നേടം എന്നു ശബ്ദാർത്ഥം. മദ്യപാനം ചെയ്യുന്ന സ്ഥലം.
- മദ്യം വിൽക്കുന്ന സ്ഥലം
ആപാലി
- പേൻ
ആപിഞ്ജര
- വിശേഷണം:
- ചെമന്നനിറമുള്ള
ആപിഞ്ജരം
- സ്വർണ്ണം
ആപീഡം
- ശിരോലങ്കാരം
- തലയിലേ ആഭരണം. ചുഴിഞ്ഞുനിൽക്കുന്നതു് എന്നു വ്യുൽപത്തി.
- പര്യായപദങ്ങൾ:
- ശേഖരം
ആപീഡനം
- ഞെക്കൽ, ഞെരുക്കൽ
- വേദനപ്പെടുത്തൽ
ആപീത
- വിശേഷണം:
- പാനം ചെയ്യപ്പെട്ട, കുടിക്കപ്പെട്ട
- മഞ്ഞൾനിറമുള്ള
ആപീന
- വിശേഷണം:
- തടിച്ച
ആപീനം
- അകിടു്
- വളരുന്നതു് എന്നുശബ്ദാർത്ഥം.
- കിണറു്
- പര്യായപദങ്ങൾ:
- ഊധസ്സ്
ആപീനസം
- പീനസം എന്ന രോഗം
- തടിച്ചവനെക്കൂടി കൊല്ലുന്നതു് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ‘പ്രതിശ്യായം’
ആപൂപം
- അപ്പം
ആപൂപികൻ
- പലഹാരക്കച്ചവടക്കാരൻ
- പര്യായപദങ്ങൾ:
- കാരുവികൻ
- ഭക്ഷകാരൻ. ആപൂപം (അപ്പം) കച്ചവടമായിട്ടുള്ളവൻ എന്നു ശബ്ദാർത്ഥം.
ആപൂപികം
- അപൂപങ്ങളുടെ (അപ്പങ്ങളുടെ) സമൂഹം
ആപൂര
- വിശേഷണം:
- നിറഞ്ഞ
ആപൃച്ഛനം
- സംഭാഷണം
ആപേക്ഷികമായി
- താരതമ്യപ്പെടുത്തി പറയുമ്പോൾ
- സദൃശപ്പെടുത്തി പറയുമ്പോൾ
ആപോക്ലിമം
- 3
- 6
- 9
- 12 ഈ രാശികൾ
ആപ്ത
- വിശേഷണം:
- വിശ്വസിക്കപ്പെട്ട
- ലഭിക്കപ്പെട്ട
ആപ്തഗർഭ
- ഗർഭിണി
ആപ്തൻ
- വിശ്വസ്തൻ
- സ്വകാര്യവർത്തമാനങ്ങളെ അറിയുന്നവൻ എന്നു വ്യുൽപത്തി.
ആപ്തമിത്രം
- വിശ്വസ്തമിത്രം
- മനഃപൂർവ്വം സ്നേഹിക്കുന്നവൻ
ആപ്തസ്നേഹം
- ഉറ്റസ്നേഹം
ആപ്ത
- പിരിച്ച തലമുടി
ആപ്തി
- ലാഭം, ഇഷ്ടലാഭം
- ബന്ധനം, കെട്ട്
- വിശ്വാസം
- ചേർച്ച
- സ്ത്രീയോടുള്ള ചേർച്ച
- യോഗ്യത
- ഭാഗ്യസമയം
ആപ്തോക്തി
- ഗുണദോഷവചനം
ആപ്പ
- തവി
- കറണ്ടി
- വലിയ തവി
ആപ്പു്
- മരപ്പൂളു്
- അടപ്പു്
- അടമാനം
- സാക്ഷ
ആപ്യ
- വിശേഷണം:
- ജലത്തിൽ ഭവിച്ച
ആപ്യാ
- അപ്പിന്റെ (ജലത്തിന്റെ) വികാരം
- കൊട്ടം
- പര്യായപദങ്ങൾ:
- ‘അമയം’
ആപ്യായനം
- തൃപ്തി
- തടിപ്പു്
ആപ്യായിത
- തൃപ്തിപ്പെട്ട
- തടിച്ച
ആപ്രച്ഛനം
- സ്വാഗതസംപ്രശ്നാദികളെക്കൊണ്ടു് ഉണ്ടാക്കപ്പെട്ട ആനന്ദം
- ബാന്ധവാദിജനങ്ങളെ സ്വാഗതവചനം മുതലായതുകൊണ്ടു ആനന്ദിപ്പിക്കുക
ആപ്രച്ഛന്ന
- രഹസ്യമായുള്ള
- മറഞ്ഞ
ആപ്രദം
- പുറവടിയോളം
അപ്രപദീനം
- പുറവടിയോളം താണവസ്ത്രം
- വസ്ത്രത്തിന്റെ എന്നുതന്നെയല്ല പുറവടിവരെ എത്തുന്ന വക്കു മുതലായതോടുകൂടിയ വസ്ത്രാദികൾ, നിലയങ്കിമുതലായതു്
- പാദാഗ്രത്തെ പ്രാപിക്കുന്നതു് എന്നു ശബ്ദാർത്ഥം.
ആപ്ലവനം, ആപ്ലാവം, ആപ്ലവം
- തലമുങ്ങിക്കുളി
- കുളി, വെള്ളം തളിക്ക
- വെള്ളത്തിൽ മുഴുവനും ഗമിക്കുക എന്നു ശബ്ദാർത്ഥം.
ആപ്ലവവ്രതി
- ഗൃഹസ്ഥൻ
- വിവാഹം കഴിച്ച ബ്രാഹ്മണൻ
ആപ്ലവിക്ക
- തലമുങ്ങിക്കുളിക്കുക
- കടക്കുക
ആപ്ലുത
- വിശേഷണം:
- കുളിച്ച
ആപ്ലുതം
- കുളി
ആപ്ലുതവ്രതി
- സ്നാതകൻ
- ബ്രഹ്മചര്യാശ്രമത്തിന്റെ സമാപ്തി കർമ്മമായ സമാവർത്തനം കഴിഞ്ഞു; ഗൃഹസ്ഥാശ്രമം കൈക്കൊണ്ടിട്ടുമില്ലാ; ഈ നിലയിലിരിക്കുന്നവനത്രേ സ്നാതകൻ.
ആപ്ലുതൻ
- ഗൃഹസ്ഥൻ
ആഫദയം
- ഫലം ലഭിക്കുന്നതു വരെ
ആഫൂകം
- കറുപ്പു്
ആബദ്ധ
- വിശേഷണം:
- കെട്ടപ്പെട്ട
ആബദ്ധതൂണൻ
- അമ്മുറയിട്ടവൻ
ആബദ്ധം
- കെട്ട്
- അമിക്കയറു്.
ആബന്ധനം
- കെട്ട്
- നുകക്കയറു്
- ആഭരണം, അലങ്കാരം
ആബന്ധം
- നുകക്കയറു്, ഇതുകൊണ്ടു ബന്ധിക്കുന്നു
- കെട്ട്
- ആഭരണം
- അലങ്കാരം
- പര്യായപദങ്ങൾ:
- യോത്രം
- യോക്ത്
ആബല്യം
- ക്ഷീണം
- തളർച്ച
ആബാധ
- ദുഃഖം
- കലക്കുന്നതു് എന്നർത്ഥം.
ആബാലവൃദ്ധം
- ബാലന്മാർ മുതൽ വൃദ്ധന്മാർ വരെ
ആബാല്യാൽ
- ബാല്യം മുതൽക്കേ
‘ആബാല്യാൽപശുപതിമേവഭര്ത്തൃഭാവേ’
— ദക്ഷയാഗം കഥകളി
ആബ്ദികം
- വിശേഷണം:
- ആണ്ടുതോറുമുള്ള
ആബ്ദികം
- ആട്ടവെലി
ആഭ
- ശോഭ
ആഭരണം
- അലങ്കാരം
- പര്യായപദങ്ങൾ:
- അലങ്കാരം
- പരിഷ്കാരം
- വിഭൂഷണം
- മണ്ഡനം
ആഭാഷണം
- സംബോധനാപൂർവ്വകമായിട്ടുള്ള ഭാഷണം
- നേരിട്ടുള്ള ഭാഷണം എന്നു ശബ്ദാർത്ഥം. സംസാരം, സംഭാഷണം.
ആഭാസ
- വിശേഷണം:
- വഷളായുള്ള
- ശോഭയുള്ള
ആഭാസത്തനം
- വേണ്ടാതനം
ആഭാസത്തം
- വഷളത്തം
- പ്രകാശത്വം
ആഭാസം
- വഷൾ
- വെളിച്ചം, പ്രതിബിംബം
ആഭാസരൂപകം
- രൂപകാലങ്കാരത്തിന്റെ ഒരു പിരിവു്
- കവികൾ ചിലപ്പോൾ പാദപൂരണത്തിനുവേണ്ടി ചെയ്യുന്ന രൂപകം
- അടിമലർ, മുഖാരവിന്ദം ഇത്യാദി.
ആഭാസ്വരന്മാർ
- ഗണദേവതകളിൽ ഒരു കൂട്ടക്കാർ
- ഇവർ 64. ഗണദേവതകൾ = ഒന്നിച്ചു സഞ്ചരിക്കുന്ന ദേവതമാർ. ആഭാസ്വരന്മാർ എന്നാൽ പ്രകാശിക്കുന്നവർ എന്നർത്ഥം.
ആഭിചാരം
- അന്യനെ ഹിംസിക്കാൻ വേണ്ടി ചെയ്യുന്ന ഹോമമന്ത്രജപാദിരൂപമായ കർമ്മം
- ക്ഷുദ്രം
- കൂടപത്രം
ആഭിചാരികൻ, ആഭിചരണികൻ
- ആഭിചാരം ചെയ്യുന്നവൻ
- ക്ഷുദ്രം ചെയ്യുന്നവൻ
ആഭിജാത്യം
- നല്ലകുലത്തിലേ ജനനം
ആഭിമുഖ്യം
- അനുകൂലഭാവം
- സന്നിധി, മുഖത്തോടുമുഖം
‘അതിനൊരുത്തരമാഭിമുഖ്യവും’
— നളചതം കഥകളി
.ആഭീരൻ
- ഇടയൻ
- ഗോപൻ
- പശുക്കളെ തെളിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ആഭീരപല്ലി
- ഇടയഗ്രാമം
- ഇടയന്മാരുടെ വാസസ്ഥലം
- ഘോഷം. പല്ലി എന്നു് മാത്രമായാലും പര്യായംതന്നെ.
‘ചൊര്യേണപ്രണയേനുവാപഹരതഃ പല്ലീഷുഗവ്യാന്യപി’
— നീലകണ്ഠചമ്പു
.ആഭീരി
- ഇടയത്തി (ഇടച്ചി)
- ആഭീരന്റെ സ്ത്രീ എന്നർത്ഥം.
ആഭീലം
- ദുഃഖം
- എല്ലാടവും ഭയത്തെ ചെയ്യുന്നതു് എന്നു ശബ്ദാർത്ഥം.
- അതിവേദന
- ശരീരപീഡ
ആഭുഗ്ന
- വിശേഷണം:
- അല്പം വളഞ്ഞ
- വളഞ്ഞ
ആഭൂതപ്ലവം
- പിശാചുകളാലുള്ള ബാധ
ആഭൂതപ്ലവം
- ലോകനാശംവരെ
ആഭൂതി
- ശേഷി
- സാമർത്ഥ്യം
ആഭോഗം
- പരിപൂർത്തി
- പരിപൂർണ്ണാവസ്ഥ
- ഒരേടത്തും ന്യൂനതയില്ലായ്ക എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- പരിപൂർണ്ണത
ആഭോഗമാർന്ന
- സുഖാനുഭവയോഗ്യമായ
ആഭോഗാനന്ദം
- പൂർണ്ണസന്തോഷം
ആഭ്യന്തര
- വിശേഷണം:
- അകമേയുള്ള
- ആഭ്യന്തരം ×ബാഹ്യം.
ആഭ്യന്തരകൃമി
- ഒരു രോഗം
- ജ്വരവും വൈവർണ്ണ്യവും വയറ്റിൽ വേദനയും ഹൃദ്രോഗവും ശരീരസാദവും തലതിരിച്ചലും അന്നത്തിൽ വെറുപ്പും അതിസാരവും ഉണ്ടാകുമ്പോൾ അകത്തു കൃമിയുടെ ഉപദ്രവമുണ്ടെന്നറിയണം.
ആഭ്യന്തരം
- വ്യാകരണത്തിൽ ഒരു പ്രയത്നം
ആമ് (ആം)
- അംഗീകാരം
- ഒരുത്തൻ ഒന്നു പറഞ്ഞാൽ മടികൂടാതെ അതിനെ അംഗീകരിക്കുന്നതിൽപ്രയോഗം
- പര്യായപദങ്ങൾ:
- ‘ഏവം’
‘സമ്പദ്വർഷേവരേത്വർവഃ
ഗാമേവംസ്വയമാത്മനം’
ഗാമേവംസ്വയമാത്മനം’
— അമരം
ആമ
- വിശേഷണം:
- പച്ചയായ
- ഉദാ:ആമകുംഭം = പച്ചക്കുടം.
ആമ
- ഇഴയുന്ന ഒരു ജന്തു
- ഇതു് ഇതിന്റെ അവയവങ്ങൾ അഞ്ചിനെയും ഉള്ളിലേയ്ക്കു വലിക്കുന്നതുകൊണ്ടു് ഇതിനു ‘പഞ്ചാംഗം’ എന്നു പേരുണ്ടു്.
- അംഗീകാരം
- പര്യായപദങ്ങൾ:
- കൂർമ്മം
- കമഠം
- കച്ഛപം
ആമഗന്ധി
- ദഹിക്കാതെ പോകുന്ന മലത്തിന്റെ നാറ്റം
- പച്ചമാംസത്തിന്റെ ഗന്ധത്തോടു തുല്യമായ ഗന്ധത്തോടു കൂടിയ വസ്തു
ആമജ്വരം
- ഒരു ദീനം
- ഇതിനു വായിൽനിന്നു വെള്ളം ഒഴുകും. നെഞ്ഞു കലിക്കും. ഹൃദയത്തിനു് അശുദ്ധി, അരുചി, മടി, ക്ഷീണം, ദഹനക്കുറവു് ഇവയുണ്ടാകും. വായ്ക്കു രസം സംഭവിക്കയില്ല. ദേഹത്തിനു കനമുണ്ടാകും. വിശപ്പ് കാണുകയില്ല. മൂത്രം വളരെ പോകും. ദേഹം സ്തംഭിക്കും. ജ്വരത്തിനു വേഗം അധികമാവും. ഈ രോഗത്തിനു ഔഷധം കൊടുത്താൽ പിന്നെയും വർദ്ധിക്കും.
ആമതാ, ആമത്വം
- പച്ചയായസ്ഥിതി
ആമതൃഷ്ണ
- ഒരു രോഗം
- ആമദോഷം ഹേതുവായിട്ടും തൃഷ്ണയുണ്ടാകും. അതിനു ത്രിദോഷത്തിന്റെ ലക്ഷണങ്ങളും കാണും. ഹൃദയത്തിനു വേ ദന, കൂടെക്കൂടെയുള്ള തുപ്പൽ, ശരീരത്തിനു തളർച്ച ഇവയും കൂടി ഉണ്ടാകും.
ആമണ്ഡം
- ആവണക്കു് (ആമണക്കു്). അലങ്കരിക്കുന്നതു് എന്നു ശബ്ദാർത്ഥം
ആമനസ്യം
- ദുഃഖം, അമനസ്സിന്റെ (ദുർമനസ്സിന്റെ) ഭാവം എന്നർത്ഥം
- മനഃപീഢ
- വൈമനസ്യം
- പ്രസവവേദന
ആമന്ത്രണം
- വഴിയാത്രപറയൽ
- യാത്ര ചോദിക്കുക
- ക്ഷണിക്കുക
- ഭക്ഷണത്തിനു വിളിക്കുക
ആമന്ത്രിക്ക
- യാത്ര ചോദിക്കുക
‘ആമന്ത്രിച്ചിത്രിദിശപൃതനാ
ധീശനാമീശസൂനും’
ധീശനാമീശസൂനും’
— മയൂരസന്ദേശം
ആമന്ത്രാണം
- ക്ഷണിക്കൽ
- ഊട്ട്
ആമന്ത്രിത
- വിശേഷണം:
- ക്ഷണിക്കപ്പെട്ട, വിളിക്കപ്പെട്ട
- യാത്രപറയപ്പെട്ട
ആമന്ദ്രം
- മുഴക്കം
- മുഴങ്ങൽ
ആമപീനസം
- ഒരു രോഗം
- ഈ രോഗത്തിനു തലക്കു കനവും അരുചിയും ഉണ്ടാകും. മൂക്കിൽ കൂടി വെള്ളം ഒഴുകും. ശബ്ദം തനുവായും അവ്യക്തമായും ഇരിക്കും. മൂക്കിൽ കൂടി കൂടെക്കൂടെ കഫം വരും.
ആമം
- തടിവിലങ്ങു
- ദഹിക്കാതെ വയറ്റിൽ കിടക്കുന്ന അന്നം
- രോഗം
- അജീർണ്ണം
ആമന്ദം
- പതുക്കെപ്പതുക്കെ
ആമപ്പലക
- ആമയുടെ ആകൃതിയിൽ ബ്രാഹ്മണർക്കിരിപ്പാൻ ഉണ്ടാക്കുന്ന പീഠം. (കൂർമ്മപീഠം)
ആമമാംസം
- പച്ചയിറച്ചി
ആമയം
- വ്യാധി
- കൊല്ലുന്നത് എന്നുശബ്ദാർത്ഥം.
- ദീനം, രോഗം
- കൊട്ടം
ആമയാവി
- വിശേഷണം:
- വ്യാധിയുള്ള
ആമരണാന്തം, ആമരണാന്തികം
- മരിക്കുന്നതുവരെ
ആമർദ്ദനം ചെയ്ക
- തടവുക
ആമർശനം
- ആലോചന
- തൊടുക
- ഉരയുക
ആമർഷം, ആമർഷണം
- കോപം
- ക്ഷമയില്ലായ്മ
ആമലകം
- നെല്ലിക്ക
- നെല്ലിവൃക്ഷം
ആമലകി, ആമലകം
- നെല്ലി
- ഗുണങ്ങളെ ധരിക്കുനത് എന്നു ശബ്ദാർത്ഥം.
- നെല്ലിക്ക
- നെല്ലിയെ പ്രദിക്ഷണം വയ്ക്കുക, സേവിക്കുക, നനയ്ക്കുക, നെല്ലിക്ക മുടങ്ങാതെ തിന്നുക മുതലായവ കൊണ്ടു കലിബാധതീരും. ഇവരെ കലി ബാധിക്കുകയില്ല.
ആമവാതം
- ഒരു രോഗം
- വിരുദ്ധാഹാരം ഭക്ഷിക്കുന്നവൻ, വിരുദ്ധകർമ്മപ്രവർത്തകൻ, അഗ്നിമാന്ദ്യമുള്ളവൻ, വ്യായാമമില്ലാത്തവൻ, സ്നിഗ്ദ്ധദ്രവ്യങ്ങളെ ക്രമത്തിലധികം ഭക്ഷിക്കുന്നവൻ, ഭക്ഷണം കഴിഞ്ഞാൽ ഉടൻ വ്യായാമം ചെയ്യുന്നവൻ ഇങ്ങനെയുള്ളവർക്കു ഈ രോഗം ഉണ്ടാകുന്നു. ആമം വായു പ്രേരിതമായിട്ടു കഫ സ്ഥാനത്തെ പ്രാപിക്കുകയും മറ്റും ചെയ്യും. ദേഹം സ്തംഭിക്കുന്നതാണു പ്രധാനലക്ഷണങ്ങളിൽ ഒന്ന്.
ആമശൂല
- ഒരു രോഗം
- ഈ രോഗത്തിനു വയറ്റിൽ പൊടുപൊട് എന്ന ശബ്ദവും, നെഞ്ചു കലപ്പും, ഛർദ്ദിയും, ഗുരുത്വവും, മന്ദതയും, വയർവീർപ്പും മറ്റും ലക്ഷണങ്ങളാകുന്നു.
ആമശ്രാദ്ധം
- പിതൃസംബന്ധമായ ഒരു ശ്രാദ്ധം
- (ചാത്തം ഊട്ടുന്നതിനു പകരം അരി മുതലായവ ഭക്ഷണസാധനങ്ങളെ ദാനം ചെയ്ക)
ആമാജീർണ്ണം
- ഒരു രോഗം
- അജീർണ്ണങ്ങളിൽവെച്ചു് ഈ രോഗത്തിൽ ദേഹത്തിനു കനവും, തേട്ടലും കവിൾത്തടങ്ങളിലുംകണ്ണിൻപോളയിലും വീക്കവും, ഏമ്പക്കവുമുണ്ടാകും. അപ്പോൾ ഭക്ഷണം കഴിച്ചതുപോലെ തോന്നും. ഇവയത്രേ ലക്ഷണം.
ആമാതിസാരം
- ഒരു രോഗം
- അന്നം ദഹിക്കായ്കനിമിത്തം വാതം മുതലായ ദോഷങ്ങൾ സ്വസ്ഥാനത്തെ ഉപേക്ഷിച്ചു് കോഷ്ഠത്തിൽ എത്തി രക്തം തുടങ്ങിയ ധാതുക്കളേയും മലമൂത്രങ്ങളെയും ഇളക്കി അതിസാരത്തെ ഉണ്ടാക്കുന്നു. ആ മലം പല നിറത്തിലിരിക്കും. വയറുവേദനയോടുകൂടിയാണു മലംപോവുക. ഇതു് ആറാമത്തെ അതിസാരമാണു്.
ആമാത്യൻ
- മന്ത്രി
- ഭൃത്യൻ
ആമാനസ്യം
- വേദന
- വ്യസനം
ആമാശയം
- ഇതു മാംസപേശികളെക്കൊണ്ടു് ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു സഞ്ചിയും ദഹനേന്ദ്രിയങ്ങളിൽ ഒന്നുമാകുന്നു
- മേൽവയറു്
ആമാറു
- കൊണ്ടാദിഗണത്തിൽ ഉൾപ്പെട്ടതാണു്
- ചതുർത്ഥിവിഭക്തിയിൽ ചേരും.
ആമി
- ഘനം കുറഞ്ഞ ഒരുവക വൃക്ഷം (ഉതി)
ആമിക്ഷാ, ആമീക്ഷാ
- കാച്ചിയതും ചൂടുള്ളതുമായ പാലിൽ തൈർ ചേർത്തുണ്ടാക്കുന്നതു്
- കൂട്ടിച്ചേർക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം.
ആമിഷഭോജി
- രാക്ഷസൻ
‘ആമിഷഭോജികളെവധിപ്പാനായിക്കൊണ്ടു’
— അദ്ധ്യാത്മരാമായണം
.ആമിത്രി
- ശത്രുവിന്റെ കുട്ടി (കുഞ്ഞു്)
ആമിഷാശി
- മാംസം ഭക്ഷിക്കുന്നവൻ
- രാക്ഷസൻ
- സ്ത്രീ:ആമിഷാശിനി.
- പര്യായപദങ്ങൾ:
- ‘ശൗഷ്കലൻ’
ആമിഷം
- മാംസം
- പരസ്പരസ്പർദ്ധക്കു കാരണം എന്നു ശബ്ദാർത്ഥം.
- കൈക്കൂലി
- അനുഭവിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
- കപ്പം
- കാഴ്ച, ദ്രവ്യം
ആമിഷി
- മാഞ്ചി
ആമീൻ
- സ്വദേശപോലീസ് ഉദ്യോഗസ്ഥൻ
- സിവിൽകോടതികളിലെ ഒരു ജീവനക്കാരൻ
ആമീൽ
- ശേഖരിപ്പുകാരൻ
ആമുക്ത
- വിശേഷണം:
- അഴിച്ചുവിടപ്പെട്ട
- ധരിക്കപ്പെട്ട
ആമുക്തം
- കെട്ടപ്പെട്ട ചട്ട കുപ്പായം മുതലായതു്
- ആമോചിക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം.
- വിടപ്പെട്ടത്
ആമുക്തി
- മോചനം, വിടുതൽ
- മോക്ഷം
ആമുഖം
- ആരംഭം
ആമുഗ്ദ്ധ
- വിശേഷണം:
- സൗന്ദര്യമുള്ള
ആമുഷ്മിക
- പരലോകസംബന്ധമായ
ആമൂലം
- ചുവട്ടിലോളം
ആമൂലാഗ്രം
- ചുവടുമുതൽ തലവരെ
ആമൃണ
- വിശേഷണം:
- മുറിവേൾപ്പിക്കത്തക്ക
- മുറിവേൾപ്പിക്കാകുന്ന
ആമൃഷ്ടം
- തുടയ്ക്കപ്പെട്ടത്
‘പരിചൊടുചിരിച്ചാമൃഷ്ടോരഃ
സ്ഫുരദ്ധരിചന്ദനം’
സ്ഫുരദ്ധരിചന്ദനം’
— ശാകുന്തളം
ആമേരികം
- അമ്മേരിക്കാ (America)
ആമോചനം
- അഴിച്ചുവിടുക, സ്വാതന്ത്ര്യമാക്കുക
- ധരിക്കുക, കെട്ടുക
ആമോടനം
- ഞെക്കുക
- ഞെരുക്കുക
ആമോദനം
- സന്തോഷം
- സുഗന്ധമുണ്ടാക്കുക
ആമോദം
- സുഗന്ധം
- സന്തോഷം
- ഈ രണ്ടർത്ഥവും താഴെകാണിക്കുന്ന ഉദാഹരണത്തിൽ ഉണ്ടു്.
‘കാമോല്ലാസാനുകൂലാംകുവലയബഹളാ
മോദസൗന്ദര്യദാത്രീം’
മോദസൗന്ദര്യദാത്രീം’
— ദക്ഷയാഗം കഥകളി
ആമോദംചെയ്ക
- മണത്തറിയുക
ആമോദി
- വിശേഷണം:
- സൗരഭ്യത്തെ ഉണ്ടാക്കുന്ന
- സന്തോഷത്തെ ഉണ്ടാക്കുന്ന
ആമോഭി
- മുഖത്തിനു സൗരഭ്യത്തെ ഉണ്ടാക്കുന്നതായ താംബൂലം
- കർപ്പൂരം
- മദ്യം മുതലായതു്
ആമോഷി
- കള്ളൻ
ആമോഷം
- കളവു
- കവർച്ച
ആമോഹനിക
- ഒരു സുഗന്ധസാധനം
ആമ്നായം
- വേദം, അഭ്യസിക്കപ്പെടുന്നതു്
- ധർമ്മാധർമ്മങ്ങളെ ഉപദേശിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- ഗുരുപരമ്പരയായി സിദ്ധിച്ച സദുപദേശം
ആമ്നായമൂർത്തി
- വിഷ്ണു
- ശിവൻ
ആമ്പൽ
- വെള്ളത്തിലുള്ള ഒരു തൈ
- പുഷ്പം
- വെള്ളാമ്പൽ, രക്താമ്പൽ, ചെറുചിറ്റാമ്പൽ, ഒട്ടലാമ്പൽ, ചിറ്റാമ്പൽ, നെയ്താമ്പൽ ഇങ്ങിനെ പലതരം ഉണ്ടു്.
- പര്യായപദങ്ങൾ:
- കുമുദം
- കൈരവം
ആമ്പൽപ്പൊയ്ക
- ആമ്പൽനിറഞ്ഞതടാകം
- പര്യായപദങ്ങൾ:
- കുമുദ്വതി
- കുമുദിനി
ആമ്പാടി, അമ്പാടി
- ഗോപാലന്മാരുടെ രാജധാനി
- ആയൻപാടി, ഐമ്പാടി ഇങ്ങിനേയും പറയുന്നു.
ആമ്രഫലം
- മാങ്ങ
ആംബരീഷപുത്രകം
- അംബരീഷപുത്രന്മാർ നിവസിച്ച ഒരു രാജ്യം
ആംബികേയൻ
- ധൃതരാഷ്ട്രർ
- സുബ്രഹ്മണ്യൻ
ആംഭസികം
- മത്സ്യം
- അംഭസ്സിൽ (ജലത്തിൽ) ഉണ്ടാകുന്നതു്.
ആമ്രകൂടാ
- ഒരു പർവതം
- (സാനുമാനാമ്രകൂടം).
ആമ്രാതം, ആമ്രാതകം
- അമ്പഴം
- മാങ്ങയോടു തുല്യമായ ഫലമുള്ളതു് എന്നു ശബ്ദാർത്ഥം.
ആമ്രാസ്ഥി
- മാങ്ങയണ്ടി
ആമ്രം
- മാവു്
- ആഗ്രഹിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
ആമ്രേഡനം
- പിന്നെയും പിന്നെയും പറക
ആമ്രേഡിക്ക
- വർദ്ധിപ്പിക്ക
ആമ്രേഡിത
- വിശേഷണം:
- പിന്നെയും പിന്നെയും ആവർത്തിക്കപ്പെട്ട
- രണ്ടുമൂന്നു പ്രാവശ്യം പറയപ്പെട്ട
ആമ്രേഡിതം
- രണ്ടും മൂന്നും പ്രാവശ്യം പറയുന്നതിന്റെ പേർ
- പരിഭ്രമം ഹേതുവായിട്ടു പല തവണ ഉച്ചരിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. ഉദാ:‘ഹേ! പേപ്പട്ടി!, പേപ്പട്ടി!’
ആമ്ലാനം
- വാടിയതു്
ആമ്ലം
- പുളിരസം
- പുളിമരം
ആമ്ലികാ, ആമ്ലികാ
- പുളിമരം
- പുളിരസമുള്ളതു് എന്നർത്ഥം.
- പുളിപ്പു്
ആയക്കെട്ടു്
- കരം പതിഞ്ഞ നിലങ്ങളുടെ കണക്കു്
- നിലം പുരയിടങ്ങളുടെ കണക്കു്
ആയത
- വിശേഷണം:
- നീളമുള്ള, നീണ്ട
- പരന്ന
ആയതനം
- വീടു, പാർപ്പിടം
- യജ്ഞസ്ഥാനവിശേഷം
- അഗ്നികാര്യമായി യത്നം ചെയ്യുന്നേടം എന്നു ശബ്ദാർത്ഥം.
- ദേവാലയം
- രാജപൂജിതവൃക്ഷം
- ബൌദ്ധാലയം
- രോഗങ്ങളുടെ കാരണം
ആയതനേത്രൻ
- നീണ്ടകണ്ണുള്ളവൻ
ആയതനേത്ര, ആയതലോചന, ആയതേക്ഷണ, ആയതാക്ഷി
- നീണ്ടകണ്ണുള്ളവൾ
- (സുന്ദരി എന്നർത്ഥം).
ആയതാക്ഷ
- വിശേഷണം:
- നീണ്ടകണ്ണുള്ള
ആയതി
- ദൈർഗ്ഘ്യം
- ഭാവികാലം
- ഒടുവിൽ അവസാനിക്ന്നതു്. വരാൻപോകുന്നതു് എന്നർത്ഥം.
- പ്രഭുത്വം
- ചേർച്ച
- സ്വീകാരം, ലഭിക്കുക
‘ശ്രുതിയാളും കൈരളി! നിൻ
സ്തുതിയായതിയാർന്നിടുംദൃഢംപാരിൽ’
സ്തുതിയായതിയാർന്നിടുംദൃഢംപാരിൽ’
— ഷഷ്ടിപൂർത്തിഷഷ്ടി
ആയതം
- നീണ്ടതു്
- പ്രയന്തപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ദീർഗ്ഘം
‘ആയതമായുള്ളധാത്രീതലംഭവാൻ’
— ധ്രുവചരിതം തുള്ളൽ
.ആയത്ത
- വിശേഷണം:
- അധീനമായ
ആയത്തൻ
- അന്യന്നധീനൻ
- അന്യനു വേണ്ടിയത്നിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ആയത്തി
- അധീനം
- ബലം
- അതിരു്
- നീളം
- ഭാവികാലം
- പ്രഭുത്വം
ആയഥാതത്ഥ്യം
- വേണ്ടപോലെ അല്ലായ്ക
ആയൻ
- ഇടയൻ, ആട്ടിടയൻ
- പശുവടിക്കുന്നവൻ
- ആയർ = ഇടയൻ, സ്ത്രീ:ആച്ചി.
ആയമ്പാടി
- അമ്പാടി, ഗോഷ്ഠം
- സാമൂതിരിയുടെ കോവിലകം (ഐമ്പാടി)
ആയം
- വരവു്, പണത്തിന്റെ വരവു്, ലാഭം
- ദേഹാദ്ധ്വാനത്തിന്റെ സ്വാധീനത ആയം ×വ്യയം
- (ജ്യോതിഷത്തിൽ) പതിനൊന്നാമേടം
ആയർകോൻ
- ആയന്മാരിൽ(ഇടയന്മാരിൽ) പ്രമാണി
- പശുവടിക്കുന്നവരിൽ മുഖ്യൻ
- കോൻ – മുഖ്യൻ, ശ്രേഷ്ഠൻ. ഉദാ:അണ്ടർകോൻ (ഇന്ദ്രൻ).
ആയർമകൻ
- ഗോപാലബാലൻ
ആയവണ്ണം
- അഴിയുന്നപോലെ
ആയസ
- വിശേഷണം:
- ഇരിമ്പുകൊണ്ടുള്ള
- ഇരിമ്പായുധം ധരിച്ച
ആയസി
- പടച്ചട്ട
- (ഇരുമ്പു) കവചം
ആയസം
- ഇരിമ്പു
- ഇരിമ്പുകൊണ്ടുണ്ടാക്കിയതു്
- ആയുധം
ആയസ്കാരം
- ആനയുടെ തുടയുടെ മുകൾവശം
ആയാഗം
- യാഗത്തിൽ കൊടുക്കുന്ന ഒരു സമ്മാനം
ആയാചിത
- വിശേഷണം:
- ആവശ്യമായി യാചിക്കപ്പെട്ട
ആയാത
- വിശേഷണം:
- വന്ന
ആയാതി
- വരവു്
ആയാതം
- വന്നതു്
ആയാനം
- വരവു്
ആയാപനം
- വരുവാൻ കാരണമാക്കുക
- ക്ഷണം (ക്ഷണിക്കുക)
ആയാമം
- നീളം
- വാര
- കോൽ മുതലായതുകൊണ്ടു് അളന്നു കൃത്യപ്പെടുത്തുന്നതു് എന്നർത്ഥം
‘ആയാമമുള്ളൊരചലേവിളങ്ങും
കായാമ്പൂതൻകോരകമെന്നപോലെ’
കായാമ്പൂതൻകോരകമെന്നപോലെ’
— ശ്രീകൃഷ്ണചരിതം
ആയാംകുടി
- തിരുവിതാംകൂറിൽ ഏറ്റുമാനൂർ താലൂക്കിലേ ഒരു പകുതിയായ കടുത്തുരുത്തിയിലുള്ള ഒരു കര
ആയാസിക്ക
- പ്രയാസപ്പെടുക
ആയാസം
- ക്ഷീണം, തളർച്ച
- പ്രയാസം
ആയി
- ഭവിച്ചു
- തീർന്നു
- കൊണ്ടാദിഗണത്തിൽ ഒന്നു്
- ചതുർത്ഥിയിൽ ചേരുന്നു. ദേവനായി = ദേവനുവേണ്ടി.
ആയിക്കുടി
- തിരുവിതാംകൂറിൽ ചെങ്കോട്ട താലൂക്കിലേ ഒരു പകുതി
ആയിക്കൊണ്ടു
- വേണ്ടി
- ചതുർത്ഥിയുടെ പ്രത്യയം.
ആയിക്കോട്ട
- തിരുവിതാംകൂറിന്റെ വടക്കെ അതിർത്തിയിലെ കോട്ട
ആയിനി
- ആഞ്ഞിലി
- കാട്ടുപിലാവു്
- പുളിയായിനി – ഇതിന്റെ ഫലത്തിനു ‘കാട്ടുചക്ക’ എന്നു പേർ.
ആയിനിവിളമ്പുക
- പാൽചോറൂണ്
- അയിനിയൂണു നോക്കുക.
ആയിരക്കണ്ണി
- വിദ്രധിക്കുരു
ആയിരപ്പന്തം
- ആയിരം ദീപമുള്ള പന്തം (വിളക്കുതണ്ടു്)
ആയിരം
- പത്തു നൂറുകൂടിയതു്
ആയിരംതെങ്ങു്
- തിരുവിതാംകൂറിൽ അഷ്ടമുടിക്കായലിനെ കായംകുളത്തോടു യോജിപ്പിക്കുന്ന മറ്റൊരു ചെറിയ കായൽ
ആയിരന്നാവൻ
- അനന്തൻ
ആയിരംപല്ലി
- ഒരു വക മത്സ്യം
- സംസ്കൃതത്തിൽ ‘സഹസ്രദംഷ്ട്രം’ എന്നും ‘പാഠീനം’ എന്നും പേർ.
ആയിരോൻ
- ആയിരം നായന്മാർക്കു പ്രമാണി
ആയില്യം
- ഒൻപതാമത്തെനക്ഷത്രം
- മണ്ണാറശ്ശാലെ നാഗങ്ങളെ സംബന്ധിച്ച ഒരു വിശേഷനാൾ
ആയുക
- ബലം ഊന്നുക
- അടുക്കുക
- മുമ്പോട്ടുചാടുക
- തെരയുക, പെറുക്കുക, ചിതറുക.
ആയുക്ഷീണം
- ആയുസ്സിന്റെ ബലക്കുറവു്
ആയുധജീവി
- ആയുധംകൊണ്ടു ജീവിക്കുന്നവൻ
- പര്യായപദങ്ങൾ:
- ശസ്ത്രാജീവൻ
- കാണ്ഡപൃഷ്ഠൻ
- ആയുധീയൻ
- ആയുധികൻ
ആയുധപാണി
- ആയുധം ധരിച്ചവൻ
ആയുധം
- വാളു്
- കുന്തം ശൂലം
- വില്ലു
- അമ്പു മുതലായതു്
- ഇതുകൊണ്ടു യുദ്ധം ചെയ്യുന്നതിനാൽ ഈ പേരുണ്ടായി.
- പര്യായപദങ്ങൾ:
- പ്രഹരണം
- ശസ്ത്രം
- അസ്ത്രം
‘ശൂലം, മുസലം, പരിഘവും, ചക്രവും
വേലോടു,വെണ്മഴു,കുന്തം,ഗദകളും,
തുള്ളുംമുനയോടിളകും ചുരികക,
ളുള്ളുംനടുങ്ങുംകടുത്തില, വാളുകൾ’
വേലോടു,വെണ്മഴു,കുന്തം,ഗദകളും,
തുള്ളുംമുനയോടിളകും ചുരികക,
ളുള്ളുംനടുങ്ങുംകടുത്തില, വാളുകൾ’
ആയുധവിദ്യ
- ആയുധാഭ്യാസം
- ആയുധശാസ്ത്രം.
ആയുധശാല
- ആയുധങ്ങൾ സൂക്ഷിക്കുന്ന മുറി
ആയുധാഭ്യാസം
- ആയുധപ്രയോഗം ശീലിക്കുക
- ഈ വിദ്യ 18 വിധം (തടുക്കുന്നപ്രയോഗവും പണിക്കർ പഠിപ്പിക്കുന്നതുമാണ്). 1. ഓതിരം. 2. കടകം. 3. ചടുലം. 4. മണ്ഡലം. 5. വൃത്തചക്രം. 6. സുകങ്കാളം. 7. വിജയം. 8. വിശ്വമോഹനം. 9. തിര്യങ്മണ്ഡലം (അന്യോന്യം). 10. ഗദയാഖേടഗഹ്വരം. 11. ശത്രുഞ്ജയം. 12. സൗഭദ്രം. 13. പടലം. 14. പുരാജയം. 15. കായവൃദ്ധി. 16. ശിലാഖണ്ഡം. 17. ഗദാശാസ്ത്രം. 18. അനുത്തമം.
ആയുധികൻ, ആയുധീയൻ
- ആയുധവിദ്യകൊണ്ടുപജീവിക്കുന്നവൻ
- ആയുധക്കാരൻ
ആയുർദ്ദായം
- ജീവനകാലം
ആയുർബലം
- ആയുസ്സിന്റെ ശക്തി
ആയുർഭാവം
- എട്ടാംരാശി
- എട്ടാംഭാവം
ആയുരന്തം
- മരണം
- (ആയുഃ + അന്തം = ആയുരന്തം).
ആയുർവർദ്ധനം
- ആയുസ്സിന്റെ ദൈർഗ്ഘ്യം
ആയുർവേദം
- ഋഗ്വേദത്തിന്റെ ഉപവേദം
- വൈദ്യം
ആയുശ്ശേഷം
- ശേഷിച്ച ആയുസ്സ്
ആയുഷ്കര
- ആയുസ്സിനെ ചെയ്യുന്ന
ആയുഷ്കർമ്മം
- ആയുസ്സുണ്ടാവാൻ ചെയ്യുന്ന പ്രവൃത്തി
ആയുഷ്ടോമം, ആയുസ്തോമം
- ആയുസ്സിനെ സംബന്ധിച്ച ഒരു അടിയന്ത്രം
ആയുഷ്പരിമാണം
- ആയുസ്സിന്റെ പരിമാണം
- (ഭാഗവതം തൃതീയസ്കന്ധം നോക്കുക).
ആയുഷ്മൽ
- വിശേഷണം:
- വളരേകാലം ജീവിച്ചിരിക്കുന്ന
ആയുഷ്മാൻ
- വളരെക്കാലം ജീവിച്ചിരിക്കുന്നവൻ
- വളരെ ആയുസ്സുള്ളവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജൈവാതൃകൻ
ആയുഷ്യം
- ആയുസ്സിന്റെ വൃദ്ധി
- കുട്ടി പിറന്നാലുള്ള ഒരടിയന്ത്രം
ആയുസ്സ്
- ജീവിച്ചിരിക്കുന്ന കാലം
- പ്രാപിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- പുരൂരവസ്സിന്റെ പുത്രൻ
- (ഉർവശിയിൽ പുരൂരവസ്സിനുണ്ടായവൻ), നഹുഷന്റെ പിതാവു്.
- പര്യായപദങ്ങൾ:
- ‘ജീവിതകാലം’
ആയോഗം
- നിയമനം, ഏർപ്പെടുത്തുക
- പ്രവൃത്തി
- കര
- ചേർച്ച
ആയോഗവൻ
- ശൂദ്രനു വൈശ്യസ്ത്രീയിൽ ഉണ്ടായവൻ
- അസവർണ്ണന്മാരായ മാതാപിതാക്കന്മാരുടെ സംയോഗത്താൽ പതിമ്മൂന്നു സങ്കരജാതികൾ ഉണ്ടാകുന്നതായി പ്രാചീനാര്യാവൃത്തം പറയുന്നു. സ്ത്രീ:ആയോഗവി.
ആയോജിതം
- ചേർക്കപ്പെട്ടതു്
ആയോധനം
- യുദ്ധം
- നല്ലവണ്ണം പ്രഹരിക്കുക എന്നർത്ഥം.
‘അയിവിജയതരികഗയമരുതരുതുതാമസം
ആയോധനം വേണമെന്നില്ല ശാഠ്യവും’
ആയോധനം വേണമെന്നില്ല ശാഠ്യവും’
— കൃഷ്ണാർജ്ജുനവിജയം തുള്ളൽ
ആരു്
- തെങ്ങു, കവുങ്ങു മുതലായതിന്റെ വാരിയിൽനിന്നു മുള്ളു പോലെ എഴുന്നു വരുന്ന വസ്തു
ആരു്?
- പരിചയമില്ലാത്ത ഒരാളെക്കണ്ടാൽ ചോദിക്കുന്ന വാക്കു്
- ഉദാ:താൻ ആരു്? നീ ആരു്?
ആര
- വിശേഷണം:
- വിലയേറിയ
- ഐശ്വര്യമുള്ള
ആരകൂടം
- പിച്ചള
- ചെല്ലുന്നേടം പൊള്ളിക്കുന്നതു എന്നു വ്യുല്പത്തി.
- പര്യായപദങ്ങൾ:
- രീതി
ആരക്തം
- കുറഞ്ഞോന്നുചെമന്നതു്
ആരക്ഷകൻ
- കാവൽക്കാരൻ
- നടന്നുകാവൽ കാക്കുന്നവൻ
ആരഖണം
- ആരഖാൻ Arakhan
ആരഗ്വധം
- കൊന്നവൃക്ഷം
- രോഗശംകയെ മുഴുവൻ കളയുന്നതു് എന്നു ശബ്ദാർത്ഥം. അരഗ്വധം, അര്ഗ്ഗ്വധം എന്നു പാഠഭേദങ്ങൾ.
ആരഘട്ടം
- കിണരു
ആരചിക്ക
- ചെയ്യുക
ആരടം
- തറവാടു്
ആരടൻ
- കളിക്കാരൻ
- വേഷക്കാരൻ
ആരട്ടം
- പഞ്ചാബിൽ വടക്കു കിഴക്കുവശമുള്ള ഒരു സ്ഥലം; കുതിരകൾക്കു വിശേഷപ്പെട്ടതു്
ആരണൻ
- ബ്രാഹ്മണൻ
ആരണം
- വേദം
ആരണി
- നീർച്ചുഴി
ആരണ്ഡം
- ആവണക്കു്
ആരണ്യ
- വിശേഷണം:
- കാട്ടിലുണ്ടായ
- കാട്ടിനെ സംബന്ധിച്ച
ആരണ്യകം
- ബ്രാഹ്മണങ്ങളുടെ അന്തത്തിൽ ആരണ്യകമെന്ന ഒരു ഭാഗമുണ്ടു്
- ഈ ഭാഗത്തെ വാനപ്രസ്ഥൻ വനത്തിൽ നിന്നു അദ്ധ്യയനം ചെയ്തു. അതിൽ വിധിച്ച ധർമ്മങ്ങളെ അനുഷ്ഠിക്കേണ്ടതു കൊണ്ടു അതിനു ‘ആരണ്യകം’ എന്നു പേർ. ദേവർഷി പിതൃക്കളുടെ ഋണങ്ങൾ തീർത്തശേഷം ഗൃഹഭാരം പുത്രന്മാർക്കു ഏല്പിച്ചുകൊടുത്തു. ഗൃഹസ്ഥൻ നിവൃത്തി മാർഗ്ഗത്തിൽ പോവാനായി സ്വീകരിക്കേണ്ടുന്ന ആശ്രമം വാനപ്രസ്ഥമാകുന്നു.
ആരണ്യം
- കാടു്
- മഹാകാവ്യകാലത്തെ സാഹിത്യാംഗങ്ങളിൽ ഒന്നു്
- ഇതിൽ കുരുക്കൾ, പാഞ്ചാലന്മാർ, കോസലരാജ്യക്കാർ വിദേഹന്മാരാദിയായിട്ടുള്ളവർ ഗംഗാതടത്തിൽ താമസച്ചിരുന്ന കാലത്തെക്കുറിച്ചുപറന്നു.
- രാമായണത്തിലേ ഒരു കാണ്ഡം
- ഭാരതത്തിലേ ഒരു പർവം
- വിത്തുവിതയ്ക്കാതെ വളരുന്ന ഒരു ധാന്യം
- ചാണകം
ആരതി
- ഉപരാമം (നിവൃത്തി)
- (ഒന്നിൽ നിവർത്തിക്കുക – അടങ്ങുക)
- നിറുത്തു്, അടങ്ങുക എന്നു ശബ്ദാർത്ഥം.
ആരഥം
- ഒറ്റക്കാളവണ്ടി
- ഒറ്റക്കുതിരവണ്ടി
ആരൻ
- ചൊവ്വാ (ഗ്രഹം)
ആരനാളകം, ആരനാളം
- വെപ്പുകാടി
- പരന്നിരിക്കുന്ന ഗന്ധമുള്ളത് എന്നു ശബ്ദാർത്ഥം.
ആരമ്പക്കളി
- കുട്ടികളും അച്ഛനമ്മമാരും കൂടികളിച്ചൂരസിക്കുക
ആരമ്പക്കുട്ടി
- ഓമനക്കുട്ടി
ആരമ്പപ്പൈതൽ
- ഓമനക്കുട്ടി
ആരമ്പം
- ഓമന (ആരമ്പമായി വളർക്കുക = ഓമനിച്ചൂവളർക്കുക) = പോറ്റുക
ആരമ്പുളി
- ഒരുമാതിരി പുളിമരം
- ഇതു വാതപിത്തങ്ങളെ ശമിപ്പിക്കും. വെള്ളിയുടെ അഴുക്കു കളയുന്നതിനു വിശേഷം.
ആരബ്ധം
- തുടങ്ങിയതു്
- ആരംഭിക്കപ്പെട്ടതു്
ആരബ്ധി
- തുടങ്ങുക
- ആരംഭം
ആരഭടൻ
- ധീരൻ
ആരഭടി
- നൃത്തം (ആർഭടി)
ആരഭി
- ഒരു രാഗം
ആരം
- ഹാരം
- മുത്തു
- മുത്തുമാല
- ഉദാ:ആരവാർമുല. (പഴയ മലയാള വാക്ക്).
- പിച്ചള (പിത്തള)
- മൂല
- കോണ്
- ശനി എന്ന ഗ്രഹം
ആരംഭം
- തുടങ്ങുക, വേഗത്തിൽ തുടങ്ങുക
- പക്രമം, ഉപക്രമം 2-ഉം പ്രഥമാരംഭത്തിന്റെ പേർ. അഭ്യാദാനം, ഉൽഘാതം, ആരംഭം, 3-ഉം ആരംഭമാത്രത്തിന്റെ പേർ. പ്രക്രമം മുതൽ -ഉം ആരംഭത്തിന്റെ പേരെന്നും അഭിപ്രായമുണ്ട്.
- ഒരുക്കം
- മുഖവുര
- അവതാരിക
ആരംഭണം
- കൈക്കലാക്കൽ
- കൈപിടി
ആരംഭി
- വിശേഷണം:
- താൽപര്യമുള്ള
ആരംഭി
- സമർത്ഥൻ
ആരംഭിക്കുക
- തുടങ്ങുക
ആരമണം
- വിശേഷണം:
- നിർത്തൽ
- സന്തോഷം
ആരമാ
- ഒരു നാണയം
- 5 രൂപയ്ക്കുള്ളതു)
ആരൽ
- ഒരുവക മത്സ്യം
- നീരാരൽ, പുളിയാരൽ
ആരവം
- ശബ്ദം
‘ആരവമെന്തിതറിയുന്നതോ-ഇഹ
ഘോരവനത്തിൽ നിന്നെഴുന്നതും’
ഘോരവനത്തിൽ നിന്നെഴുന്നതും’
— നളചരിതം കഥകളി
ആരവാർമുലയാൾ
- ആരം (ഹാരം) കൊണ്ടു വിലസുന്ന മുലയോടുകൂടിയവൾ
- മുത്തണിമുലയാൾ
- സുന്ദരി എന്നർത്ഥം.
ആരവാരം
- കൊതി
- അലർച്ചയുള്ള പുരുഷാരം (ജനക്കൂട്ടം)
ആരസ്യം
- (അരസത) രുചിയില്ലായ്മ
- വാസനയില്ലായ്മ
ആരാ
- തോലൂളി
- ഗമിക്കുന്നത്, ചർമ്മത്തെ ഭേദിക്കുന്നത് എന്നർത്ഥം.
- പര്യായപദങ്ങൾ:
- ‘ചർമ്മഭേദികാ’
ആരാവാരം
- പരിവാരം
- കൂട്ടായ്മ
ആരാടിക്ക
- താരാട്ടുചൊല്ലി ഉറക്കുക
ആരാട്ടു
- താരാട്ടു
ആരാതി
- ശത്രു
ആരാധനം
- പൂജ
- നിർമ്മാണം
- പ്രാപ്തി
- സന്തോഷം
ആരാധകൻ
- സേവിക്കുന്നവൻ
- ഭജിക്കുന്നവൻ
ആരാധിക്കുക
- പൂജിക്കുക
- സിദ്ധിക്കുക
- പ്രാപിക്കുക
- സന്തോഷിപ്പിക്കുക
ആരാധിത
- വിശേഷണം:
- ആരാധിക്കപ്പെട്ട
- പൂജിക്കപ്പെട്ട
- ഉപചരിക്കപ്പെട്ട
‘ഏധിതംഭുവിമഹാതരുക്കൾവള
രാവതോളമിഹലോകമാ
രാധിതംതണൽഫലങ്ങൾപൂക്കളിവ
കൊണ്ടുശക്തിയതിനൊത്തപോൽ’
രാവതോളമിഹലോകമാ
രാധിതംതണൽഫലങ്ങൾപൂക്കളിവ
കൊണ്ടുശക്തിയതിനൊത്തപോൽ’
— അന്യാപദേശശതകം
ആരാൻ
- ഏവനെങ്കിലും ഒരുവൻ
- വല്ലവൻ
- ഒരാൾ
‘ആരാനുംകൊണ്ടന്നുതന്നെങ്കിൽഭക്ഷിക്കാം’
— ശീലാവതി
.ആരാമികൻ
- തോട്ടക്കാരൻ
ആരാമം
- നട്ടുനനച്ചുണ്ടാക്കിയ തോപ്പു് (പൂങ്കാവു)
- കളിക്കുന്നേടം എന്നർത്ഥം. [സ്വതേ മുളച്ചുണ്ടായി വളർന്ന വൃക്ഷലതാദികളോടുകൂടിയ വനത്തിനു ഈ പേർ പറഞ്ഞുകൂടാ.
- പര്യായപദങ്ങൾ:
- ഉപവനം
ആരാൽ
- അടുക്കൽ
- ദൂരെ
ആരായുക
- അന്വേഷിക്കുക
- തെരയുക
ആരാഞ്ഞുപുറപ്പെട്ടുനീളേസഞ്ചരിക്കുമ്പോൾ
— ത്രിപുരദഹനം തുള്ളൽ
.ആരാവം
- ശബ്ദം
- ആർത്തധ്വനി
‘അതുപൊഴുതുസുരമുനികൾനാരദനാദികൾ
ആരാവപൂരൈർബലനെസ്തുതിച്ചുടൻ’
ആരാവപൂരൈർബലനെസ്തുതിച്ചുടൻ’
— ഭാഗവതം
ആരാളികൻ
- വെപ്പുകാരൻ
- അടുക്കളക്കാരൻ
- കുടിലമായി ചരിക്കുന്നവൻ
- (ആരാളം = കുടിലം).
ആരിഷം
- ഋഷിപ്രോക്തം (ഋഷികളുടെ വാക്കു്)
- ആർഷം എന്നു സംസ്കൃതം.
ആരു
- പന്നി
- ഞണ്ടു്
- കുടം (ജലപാത്രം)
- ഒരു തൈ
ആരുക
- നിറഞ്ഞിരിക്ക
- തിങ്ങിയിരിക്ക
- ‘ആർന്ന’ എന്ന പദം നോക്കുക. ഉദാ:അകിലാരും മുല.
ആരുന്ന
- ഉള്ള
ആരൂഢ
- വിശേഷണം:
- കരേറിയ
- വർദ്ധിച്ച
‘ആരൂഢപ്രേമഭാരാത്രിഭുവനവിജയി
ന്യർജ്ജൂനേധാർത്തരാഷ്ട്രം’
ന്യർജ്ജൂനേധാർത്തരാഷ്ട്രം’
— സുഭദ്രാഹരണം കഥകളി
ആരൂഢം
- കരേറിയതു്, വർദ്ധിച്ചതു്
- മോന്തായത്തിനു താഴെയുള്ള ഉത്തരം
ആരൂഢമോദം
- ഏറിയ സന്തോഷത്തോടെ
ആരുണി
- ധൗമ്യമഹർഷിയുടെ ഒരുപേർ
ആരുണ്യം
- അരുണത (ചെമപ്പു്)
ആരുദ്ധം
- നാട്ടപ്പെട്ട
- തടവിൽ പാർപ്പിക്കപ്പെട്ട
ആരുയിർ
- ശ്രേഷ്ഠമായ ഉയിർ
- പ്രിയമുള്ള ഉയിർ
ആരുവാമൊഴി
- തോവാളയിൽ ഒരു പ്രധാന സ്ഥലം
- ഇതിനെ തിരുവിതാംകൂറിൽനിന്നു തിരുനൽവേലിക്കു കടക്കുന്ന അതിർത്തിവാതലെന്നു പറയുന്നു. ഇവിടെ ഒരു ചവുക്കയുണ്ടു്. അതിർത്തി രക്ഷയ്ക്കായുണ്ടായിരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളും കാണുന്നു.
ആരേവതം
- കൊന്ന
- മലത്തെ അയച്ചുകളയുന്നതു് എന്നു ശബ്ദാർത്ഥം.
ആരോഗ്യം
- (അരോഗത) രോഗമില്ലായ്മ, രോഗമില്ലാത്ത സ്ഥിതി എന്നർത്ഥം
- ആയുർവേദപ്രകാരം ദോഷസാമ്യം.
- ശക്തി
- ദേഹസുഖം
- പര്യായപദങ്ങൾ:
- അനാമയം
ആരോൻ
- നീളമുള്ള ഒരു മത്സ്യം
ആരോപകൻ
- ചുമത്തുന്നവൻ
ആരോപണം, ആരോപം
- ചുമത്തുക
- ഏൾപ്പിക്ക
- കരേറുക
ആരോപിക്കുക
- ചുമത്തുക
ആരോമൽ
- അരുമയായ
- ഓമനയായ
‘ആരോമൽകളവാണിനീപറകെടൊ
ശ്രീവഞ്ചിഭൂവാസവൻ’
ശ്രീവഞ്ചിഭൂവാസവൻ’
— ശ്രീമദ്വിശാഖരാജവിജയം
ആരോഹണം
- കല്പട
- കല്ലു കൊണ്ടും മറ്റും (കെട്ടിപ്പടുത്തുണ്ടാക്കുന്നത്). ഇതിലൂടെ മേല്പോട്ടു കയറുന്നു എന്നർത്ഥം. മരം മുതലായവകൊണ്ടു പണിചെയ്യപ്പെടുന്ന കോണിക്കു ‘നിശ്രേണി’ എന്നും ‘അധിരോഹിണി’ എന്നും പേർ
- കരേറ്റം
- മുളച്ചുണ്ടാവുക
- മഴുമരം
- പര്യായപദങ്ങൾ:
- ‘സോപാനം’
ആരോഹം
- നീളം. ഇതുകൊണ്ടു മരത്തിലും മറ്റും കയറുന്നു എന്നർത്ഥം
- ഉത്തമസ്ത്രീയുടെ കടിപ്രദേശം. ഭർത്താവിനാൽ ആരോഹണം ചെയ്യപ്പെടുന്നത് എന്നു ശബ്ദാർത്ഥം
- ഉയരം
- കരേറ്റം
- വൃക്ഷങ്ങളുടെ മുള
- പൃഷ്ഠം
- സ്ത്രീകളുടെ അര
ആരോഹകൻ
- കുതിരപ്പുറത്തും മറ്റും കയറുന്നവൻ
- കയറി ഓട്ടിക്കുന്നവൻ
ആരോഹിക്ക
- കയറുക. വിരുദ്ധപദം – അവരോഹിക്ക
ആർ
- ഏതാൾ
- മൂർച്ച (മുന)
- അലക്
- ഉദാ:ആരിൻകുന്തം, ആരിൽകോൽ.
- ആറ്
ആർ
- വിശേഷണം:
- പ്രകാശമുള്ള
- ശ്രേഷ്ഠമായ
- നിറഞ്ഞ
- സൂഷ്മമായ
- അപൂർവ്വമായ
ആർക്കൽ
- ആർപ്പു്
ആർക്കാനും
- വല്ലവനും
‘ആർക്കാനുമുള്ളൊരുപെണ്ണിനെത്തൻപാട്ടി
ലാക്കാമെന്നോർത്താലബദ്ധമേയുള്ളു’
ലാക്കാമെന്നോർത്താലബദ്ധമേയുള്ളു’
— കംഭകർണ്ണവധം തുള്ളൽ
ആർക്കുക
- ആർപ്പുവിളിക്കുക
- ഉറക്കെ ശബ്ദിക്കുക
ആർക്കോടം
- ഒരു ദേശം
- Arcot.
ആർജ്ജകം
- അരിങ്കഞ്ജകം
ആർജ്ജനം
- സമ്പാദ്യം
ആർജ്ജവം
- നേരു്, സത്യം
- വണക്കം
- ഋജുത്വം (വക്രത) ഇല്ലായ്മ = നേർ.
ആർജ്ജിക്കുക
- സമ്പാദിക്കുക
- ആർജ്ജിക്ക ×വർജ്ജിക്ക.
ആർജ്ജിത
- വിശേഷണം:
- സമ്പാദിക്കപ്പെട്ട
ആർത്ത
- വിശേഷണം:
- ദുഃഖമുള്ള
- രോഗമുള്ള
- പരവശതയുള്ള
ആർത്തഗളം
- നീലക്കുറുഞ്ഞി
- പഴകിയാൽ പൊട്ടിച്ചിതറുന്നത്, പഴകിയാൽ ഭക്ഷിക്കാവുന്നത് എന്നർത്ഥം.
- കരിം കുറുഞ്ഞി
- നീലക്കുറുഞ്ഞിയും കരിംകുറുഞ്ഞിയും ഒന്നാണെന്നുള്ള അഭിപ്രായക്കാരുമുണ്ട്.
ആർത്തദ്ധ്വനി
- കരച്ചിൽ
ആർത്തനാദം
- കരച്ചിൽ
ആർത്തപരായണ
- വിശേഷണം:
- ആർത്തന്മാരെക്കുറിച്ചു കൃപയുള്ള
ആർത്തബന്ധു
- ദീനരക്ഷകൻ
ആർത്തവ
- വിശേഷണം:
- ഋതുക്കളെ സംബന്ധിച്ച
ആർത്തവം
- സ്ത്രീകൾക്കു ഋതുകാലത്തിൽ സ്രവിക്കുന്ന രക്തം
- സ്ത്രീകൾക്കു അശുദ്ധി (വിലക്കം) ആവുമ്പോൾ (മാസം തോറും) പ്രവർത്തിക്കുന്ന രക്തം.
- പൂവ്
ആർത്തവശുദ്ധിലക്ഷണം
- തീണ്ടായിരിച്ചോരയുടെ ശുദ്ധിയുടെ ലക്ഷണം
- പശപോലെയല്ലാതേയും ചൂടു വേദന ഇവ ഇല്ലാതെയും അധികമല്ലാതെയും വളരെ കുറയാതെയും മാസം തോറും അഞ്ചുനാൾ വരെ പ്രവർത്തിക്കുന്ന രക്തം ശുദ്ധരക്തമാണ്. മുയൽചോര ചെമ്പഞിച്ചാറു് ഇവയെപോലെയുള്ള രക്തവും കഴുകിയ വസ്ത്രത്തിൽ പറ്റാതിരിക്കുന്ന രക്തവും ശുദ്ധരക്തം തന്നെ.
ആർത്തസ്വരം
- കരച്ചിൽ
ആർത്തി
- വ്യസനം
- ദുഃഖം
- വേദന
- വില്ലിന്റെ അറ്റം
- നാശം
- ദീനം
ആർത്വിജം
- യാഗക്രിയക്കു കൂടുന്ന ബ്രാഹ്മണകൂട്ടം
ആർത്ഥക
- ബുദ്ധിയുള്ള
- ധനമുള്ള
ആർത്ഥികം
- അർത്ഥികളുടെ കൂട്ടം
ആർദ്ര
- വിശേഷണം:
- നനഞ്ഞ
- പാകം വന്ന
- അലിവുള്ള
ആർദ്രത
- അലിവു, ദയ
- നനവു
ആർദ്രം
- നനഞ്ഞതു്
- നനവിനെ പ്രാപിച്ചതു് എന്നു ശബ്ദാർത്ഥം.
- അലിഞ്ഞതു്
ആർദ്ര
- തിരുവാതിരനക്ഷത്രം
- ഇതിന്റെ ഉൽപത്തി-ബ്രഹ്മാവു് ഒരിക്കൽ ‘സന്ധ്യ’ എന്നു പേരായ തന്റെ മകളോടു സംസർഗ്ഗത്തിനു വട്ടം കൂട്ടുന്നതു കണ്ടു് അവൾ മാൻപേടയുടെ രൂപം ധരിച്ചു ഓടി. മാനിന്റെ രൂപത്തിൽ തന്നെ ബ്രഹ്മാവും പിന്നാലെ ഓട്ടം തുടങ്ങി. അവളോടു അടുത്തപ്പോൾ ശിവൻ കണ്ടു അസ്ത്രമയച്ചു. ആ അസ്ത്രം ആണ്മാനിന്റെ കഴുത്തു മുറിച്ചു. അനന്തരം ബ്രഹ്മാവു് സ്വരൂപത്തെ അവലംബിച്ചു് ശിവനെ ഭജിച്ചു് പൂജിച്ചു. അതിൽപിന്നെ ശിവന്റെ അമ്പു് ‘ആർദ്ര’ എന്ന നക്ഷത്രമായും മാനിന്റെ ശിരസ്സ് ‘മൃഗശിരസ്സു്’ (മകയിരം) എന്ന നക്ഷത്രമായും ഭവിച്ചു.
ആർദ്രകം
- ഇഞ്ചി
- നാക്കിനെ നനവുള്ളതാക്കിച്ചെയ്യുന്നതു്. ആർദ്രംനക്ഷത്രത്തിൽ ഉണ്ടായതു് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ശൃംഗാവരം (ശൃംഗിവേരം)
ആർദ്രപക്വം
- നല്ലവണ്ണംപഴുത്ത പഴം
ആർദ്രബുദ്ധി
- അലിവുള്ള മനസ്സ്
- ദയയുള്ള മനസ്സ്
ആർദ്രഭാവം
- അലിവു്
- ദയ
ആർദ്രാലുബ്ധകം
- തിരുവാതിരയ്ക്കു തെക്കു കാണുന്ന നക്ഷത്രം
ആർദ്രി
- ഇഞ്ചി
- ഉള്ളി
ആർദ്രിക
- പച്ചക്കൊത്തമ്പാലയരി
ആർന്ന
- വിശേഷണം:
- ഉള്ള
- പൂണ്ട
- കൂടിയ
- പ്രാപിച്ച
- നിറഞ്ഞ
- ഉണ്ടായ
- ഇതു ആരുക എന്ന ക്രിയയിൽ നിന്നുണ്ടായതാണു്. ആരുക = നിറഞ്ഞിരിക്ക, തിങ്ങിയിരിക്ക ഈ അർത്ഥം പോയി ഇപ്പോൾ ‘ഉള്ള’ ‘പൂണ്ട’ ‘കൂടിയ’ എന്ന അർത്ഥങ്ങൾ വന്നിരിക്കുന്നു. ‘താരാർമാതു’ എന്നതിലേ ആർ എന്നതിനു ‘തിങ്ങിയിരിക്ക’ എന്നർത്ഥം. ആർന്നു് എന്നതു വ്യാകരണപ്രകാരം ‘കൊണ്ടോഭി’ ഗണത്തിൽ ഉൾപ്പെട്ടതാണു്. ദ്വിതീയ വിഭക്തിയിൽ ചേരുന്നു.
ആർപ്പു
- നിലവിളി
- ഉറക്കെയുള്ള ശബ്ദം
ആർഭടി
- നൃത്തം
‘നീരന്ധ്രാംഭോധരനിരയതിന്നാർപ്പുകേട്ടാർഭടിക്കായ് ’
— മയൂരസന്ദേശം
ആർഭാടം
- ബഹളം
- ഒച്ചപ്പാടു്
ആര്യ
- വിശേഷണം:
- ശ്രേഷ്ഠമായ
- നല്ല
ആര്യകൻ
- മുത്തച്ഛൻ
ആര്യകടുകു്
- ഒരൗഷധം
- ഇതിന്റെ ഇല ഉഷ്ണവും ദീപനവും ഹൃദ്യവും ലഘുവും ക്രിമിഹരവും ആകുന്നു.
ആര്യകം
- പിതൃക്രിയക്കുള്ള ഒരു പാത്രം
ആര്യകർമ്മം
- ശ്രേഷ്ഠപ്രവൃത്തി
ആര്യങ്കാവു്
- തിരുവിതാംകൂറിൽ മലവാരത്തുള്ള ശാസ്താപ്രതിഷ്ഠാസ്ഥലങ്ങളിൽ ഒന്നും പുണ്യഭൂമിയുമാകുന്നു
ആര്യൻ
- മാന്യൻ
- ശ്രേഷ്ഠൻ
- നല്ല തറവാട്ടിൽ ജനിച്ചവൻ
- അടുത്തു പരിചയിക്കുന്നതിനു നല്ലവൻ, പാപകർമ്മത്തിന്റെ അടുത്തുചെല്ലാത്തവൻ എന്നർത്ഥം. ‘ആരാൽയാതഃ’ എന്നു വിഗ്രഹിച്ചാൽ ഹിന്ദുകുഷത്തിൽ നിന്നു പോന്നവർ എന്നർത്ഥം വരും. ആധുനികന്മാരുടെ അഭിമതവും അങ്ങിനെയാണല്ലൊ.‘നല്ല തറവാട്ടിൽ ജനിച്ചവൻ’ എന്നതിന്റെ
- പര്യായപദങ്ങൾ:
- മഹാകുലൻ
- കുലീനൻ
- ആര്യൻ
- സഭ്യൻ
- സജ്ജനം
- സാധു
ആര്യപട്ടർ
- ഒരുവകപരദേശബ്രാഹ്മണർ
ആര്യപടിക്കൽ
- കൊട്ടാരവാതുക്കൽ
ആര്യപുത്രൻ
- ഭർത്താവു്
- (നാടകത്തിൽ പ്രഗം).
- ഭവാൻ
- ഗുരുപുത്രൻ
ആര്യഭട്ടൻ
- പൗരാണിക കാലത്തുണ്ടായിരുന്ന ആദ്യത്തെ ജ്യൗതിഷഗ്രന്ഥകാരൻ
- ഇദ്ദേഹം കലിവർഷം 3577-ൽ പാടലീപുത്രത്തിൽ ജനിച്ചു. വരാഹമിഹിരൻ ഈ മഹാന്റെ പിൻതുടർച്ചക്കാരനാണു്. ആര്യഭട്ടന്റെ പ്രധാനകൃതിക്കു് ‘ആര്യഭട്ടീയം’ എന്നു പേർ.
ആര്യഭാഷ
- സംസ്കൃതം (ശ്രേഷ്ഠഭാഷ)
ആര്യം
- ശ്രേഷ്ഠം
ആര്യമാവു്
- സൂര്യൻ
- അസ്തമനപർവതത്തിലേയ്ക്കു ഗമിക്കുന്നവൻ
- ഗമനശീലൻ എന്നു ശബ്ദാർത്ഥം
ആര്യവേപ്പു്
- മലവേപ്പു്
- ഇതു ഏറ്റവും ഗ്രാഹിയും വാതത്തെ ഉണ്ടാക്കുന്നതുമാണു്.
ആര്യാ
- പാർവതി
- ശ്രേഷ്ഠയായവൾ
ആര്യാടുതെക്കു്, ആര്യാടുവടക്കു്
- തിരുവിതാംകൂറിൽ ചേർത്തലതാലൂക്കിലേ രണ്ടു പകുതികൾ
- ആര്യാടു – ആലപ്പുഴക്കു് അല്പം വടക്കാണു്. ഇവിടെ മൺറൊ സായ്പിന്റെ ഓർമ്മയ്ക്കായി ഒരു ദീപസ്തംഭം പണിയിച്ചിട്ടുണ്ടു്.
ആര്യാണി
- ശ്രേഷ്ഠ
ആര്യാവർത്തം
- വിന്ധ്യപർവതത്തിന്റെയും ഹിമവാൻ പർവതത്തിന്റെയും മദ്ധ്യദേശം
- ഉത്തരഹിന്ദുസ്ഥാൻ. എല്ലാടവും ആര്യന്മാർ പാർക്കുന്ന സ്ഥലം എന്നർത്ഥം. മനുവിന്റെ അഭിപ്രായം — കിഴക്കേ സമുദ്രത്തിൽ നിന്നും പടിഞ്ഞാട്ടും പടിഞ്ഞാറെ സമുദ്രത്തിൽ നിന്നും കിഴക്കോട്ടും, ഹിമവൽ പർവതത്തിൽ നിന്നും തെക്കോട്ടും, വിന്ധ്യപർവതത്തിൽ നിന്നു വടക്കോട്ടുമുള്ള പ്രദേശം.
- പര്യായപദങ്ങൾ:
- പുണ്യഭൂമി
ആര്യാവൃത്തം
- മാത്രാവൃത്തങ്ങളിൽ ഒന്നു് (വൃത്തശാസ്ത്രപ്രകാരം)
‘മതിമുഖിപത്തൊടുരണ്ടിഹ
ചിതമായ്പാദങ്ങൾതന്നിലൊറ്റകളിൽ
പതിനെട്ടുരണ്ടിൽനാലിൽ
പതിനഞ്ചാംമാത്രയാര്യയ്ക്കു് ’
ചിതമായ്പാദങ്ങൾതന്നിലൊറ്റകളിൽ
പതിനെട്ടുരണ്ടിൽനാലിൽ
പതിനഞ്ചാംമാത്രയാര്യയ്ക്കു് ’
— കാന്തവൃത്തം
ആർഷ
- വിശേഷണം:
- ഋഷിയെ സംബന്ധിച്ച
ആർഷഭൻ
- ഋഷഭദേവന്റെ പുത്രൻ (ജഡഭരതൻ)
ആർഷഭം
- ഋഷഭദേവനെ സംബന്ധിച്ചതു്
- കാളയെ സംബന്ധിച്ചതു്
ആർഷഭ്യൻ
- ഉടയ്ക്കേണ്ട പ്രായമായ കാളക്കുട്ടി
- ഋഷഭത്തിന്റെ പ്രകൃതി എന്നർത്ഥം
- പര്യായപദങ്ങൾ:
- ‘ഷണ്ഡതായോഗ്യം’
ആർഷം
- ഋഷിപ്രോക്തം
- പാണിനിമഹർഷിയുടെ വ്യാകരണത്തിന്റെ പ്രചാരത്തിന്റെ ശേഷംഉണ്ടായ പുരാണങ്ങളും ഇതിഹാസങ്ങളും കാവ്യനാടകങ്ങളും പ്രായേണ മഹർഷിയുടെ വ്യാകരണത്തിന്നു അനുസരിച്ചു ഇരിക്കുന്നു. പാണിനീ യത്തിൽ നിന്നു വ്ത്യസ്തമായി മേല്പടിഗ്രന്ഥങ്ങളിൽ കാണുന്ന പ്രയോഗങ്ങളെ ‘ആർഷം’ എന്നു പറയും.
- എട്ടുവിധം വിവാഹങ്ങളിൽ ഒന്നു്
- (അഷ്ടവിവാഹങ്ങൾ നോക്കുക).
ആർഷ്ടിഷേണൻ
- ഒരു ഉഗ്രതപസ്വി
ആർഹകൻ
- വാദികൻ
ആർഹതൻ
- ബുദ്ധൻ
- ബുദ്ധമുനിയുടെ പിതാവു്
- ശുദ്ധോദനൻ
ആൽ(ല്)
- പേരാൽ എന്ന വൃക്ഷം
ആല
- വിശേഷണം:
- വിസ്താരമുള്ള
ആല
- കൊല്ലന്റെയുംമറ്റും പണിപ്പുര
- ആടുകളെ അടച്ചു സൂക്ഷിക്കുന്നേടം
- ചക്കുപുര
- തിരുവിതാംകൂറിൽ ചെങ്ങന്നൂർ താലൂക്കിലേ ഒരു പകുതി
ആലക്ഷ്യം
- വിശേഷണം:
- കാണപ്പെടുന്ന
ആലക്ഷണ്യം
- നിർഭാഗ്യം
ആലത്തൂർകാക്ക
- ആശിച്ചു കാലം കളയുന്നവൻ
ആലത്തൂർനമ്പി
- അഷ്ടവൈദ്യന്മാരിൽ ഒരാൾ
- സഹസ്രയോഗം എന്ന ഗ്രന്ഥത്തിലെ രോഗനിദാനസ്ഥാനം ഉണ്ടാക്കിയിട്ടുണ്ടു്. സ്ഥലം കോഴിക്കോട്ടു പൊന്നാനിതാലൂക്കു്.
ആലപിക്കുക
- പാടുക
- സംഭാഷണംചെയ്ക
ആലപ്പുഴ
- തിരുവിതാംകൂറിൽ അമ്പലപ്പുഴതാലൂക്കിലേ ഒരു പകുതി
- ഇതു തിരുവിതാംകൂർസംസ്ഥാനത്തിന്റെ പ്രധാന തുറമുഖവും പ്രധാന കച്ചവടസ്ഥലവും ആണു്. ഇതു വേമ്പനാട്ടുകായലിന്റെ തെക്കേ അറ്റത്തു കിടക്കുന്നു. ഇവിടെ ഒരു ദീപസ്തംഭം ഉണ്ടു്.
ആലബ്ധം
- തൊടപ്പെട്ട, കൂട്ടിച്ചേർക്കപ്പെട്ട
- കൊല്ലപ്പെട്ട
ആലം
- അരിതാരം
- വിസ്താരം
- വിഷം
- പേഴുമരം
- ഭൂമി
- ലോകം
- ഉദാ:‘ആലങ്ങാടു്’.
ആലങ്കാരികൻ
- അലങ്കാരശാസ്ത്രം വഴിയാകുംവണ്ണം പഠിച്ചവൻ
ആലങ്കോടു
- തിരുവിതാംകൂറിൽ ചിറയിൻകീഴ് താലൂക്കിലെ ഒരു പകുതി
ആലങ്ങാടു്
- തിരുവിതാംകൂറിലേ ഒരു താലൂക്കു്
- ആ താലൂക്കിലേ ഒരു പകുതി
ആലമാനം
- ഒരുക്കം
ആലംബ(ന)ം
- ആശ്രയം
- രക്ഷ
ആലംബിക്കുക
- ആശ്രയിക്കുക
ആലംബിത
- വിശേഷണം:
- ആശ്രയിക്കപ്പെട്ട
ആലംബിതകരൻ
- കൈയിൽ കടന്നു പിടിച്ചവൻ
ആലംഭം
- വധം
- കൊല
‘പാലംഭോനിധിയിലഹീന്ദ്രമഞ്ചമദ്ധ്യേ
ലോലംബോപമരുചിപള്ളികൊള്ളുമീശൻ
ആലംഭത്തിനുയമനാഗമിച്ചിടുമ്പോ
ളാലംബംകനിവൊടെനിക്കുനൽകിടേണം’
ലോലംബോപമരുചിപള്ളികൊള്ളുമീശൻ
ആലംഭത്തിനുയമനാഗമിച്ചിടുമ്പോ
ളാലംബംകനിവൊടെനിക്കുനൽകിടേണം’
— സ്തുതികുസുമാഞ്ജലി
ആലംഭനം
- പിടിച്ചെടുക്കുക, തൊടുക
- യാഗത്തിനു മൃഗങ്ങളെ കൊല്ലുക
- വേരോടെ പറിക്ക, ചീന്തുക
ആലയം
- ഭവനം
- വീടു്
- പാർപ്പിടം
- സ്വകാര്യമായി ഇരിപ്പാനുള്ള സ്ഥലം എന്നർത്ഥം.
ആലവട്ടം
- മയിൽ പീലിയും മറ്റുംകൊണ്ടു കെട്ടിയുണ്ടാക്കുന്ന വിശറി
- പങ്കാ
- പര്യായപദങ്ങൾ:
- ‘താലവൃന്തകം
- യജനം
ആലവട്ടം ചാർത്തുക
- വീശുക
- (ആചാരവാക്കു്).
ആലവണ്യം
- രുചികേടു്
- ഭംഗികേടു്, വിരൂപത
ആലവാലം
- വൃക്ഷലതാദികളുടെ ചുവട്ടിൽ വെള്ളം നിറുത്തുവാൻ ഉണ്ടാക്കുന്ന തടം
- വെള്ളത്തുള്ളികളെ ചുറ്റും ആദാനം ചെയ്യുന്നതു് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ആവാലം (ആബാലം)
- ആവാപം
ആലശീല
- അസഹ്യത
- വ്യസനം
ആലസൻ
- അലസൻ
- മടിയൻ
ആലസ
- വിശേഷണം:
- മടിയുള്ള
ആലസ്യം
- (അലസത)
- മടി
- ക്ഷീണം
- ദീനം
- അടിതോൽ എന്നതിൽ ‘ദീനം’ എന്നതു നോക്കുക.
ആലാതം
- തീക്കൊള്ളി
ആലാത്തുക
- അലറുക
- കുരവയിടുക
ആലാപം
- സംബോധനാപൂർവകമായി ഒരുത്തനോടു പറയുക
- വ്യക്തമായി പറയുക എന്നു ശബ്ദാർത്ഥം
- സംഭാഷണം
- കളിവാക്കു്
- പര്യായപദങ്ങൾ:
- ആഭാണം
‘എന്നാലാപമതോടുസമ്മിളിതമായൊന്നും’
— അഭിജ്ഞാനശാകുന്തളം
ആലാബു
- ചുര
- ‘അലാബു’ നോക്കുക.
ആലാരാമപുരം
- തിരുവിതാംകൂറിൽ മാവേലിക്കരത്താലൂക്കിൽ ഉൾപ്പെട്ട ഒരു സ്ഥലം
ആലാവർത്തം
- ആലവട്ടം
- (തത്ഭവമാണു്).
ആലാസ്സ്, ആലാത്തു
- നങ്കൂരക്കയർ
- വടം അറബി:
ആലാസ്യം
- മുതല
ആലിക്ക
- ആർപ്പുവിളിക്ക പ്രാചീനമലയാളം:
ആലിംഗനം
- കെട്ടിപ്പിടിച്ചു തഴുകുക
- തഴുതാമ (ചാരണ)
- പര്യായപദങ്ങൾ:
- പരിരംഭം (പരീരംഭം) പരിഷ്വംഗം
- സംശ്ലേഷം
- ഉപഗൂഹനം
ആലിംഗി
- തഴുകിക്കൊട്ടുന്ന വാദ്യം
ആലിംഗ്യം
- തഴുകിക്കൊട്ടുന്ന വാദ്യം
- ഇതിന്റെ ആകൃതി ഗോപുച്ഛം പോലെയിരിക്കും.
ആലിപ്പഴം
- പുതുമഴക്കും മറ്റും ചിലപ്പോൾ നിലത്തുവീണു് അല്പം കഴിഞ്ഞാൽ അലിഞ്ഞു ജലത്തിൽ ചേരുന്നതും
- കാഴ്ചയിൽ മഞ്ഞുകട്ടി പോലെയിരിക്കുന്നതുമായ വർഷോപലം
- (വർഷോപലം = വെള്ളം കല്ലുപോലെ ഉറച്ചു കട്ടിയായതു്) സംസ്കൃതത്തിൽ കരകാ (കരകം) (‘ഗന്ധകമഴ’ നോക്കുക).
ആലിമികൾ
- വിദ്വാന്മാർ
ആലീഢ
- വിശേഷണം:
- തടുക്കപ്പെട്ട
- നക്കപ്പെട്ട
- നുറുക്കപ്പെട്ട
- ചുറ്റിക്കെട്ടപ്പെട്ട
- മുറിപെടുത്തപ്പെട്ട
ആലീഢം
- വില്ലാളികളുടെ നില്പു് (ഏവുകാരുടെ നില)
- വലത്തേ മുഴങ്കാൽ നീട്ടി ഇടത്തേ മുഴങ്കാൽ കുറുക്കിയുള്ള സ്ഥിതിയാണു് ആലീഢം. വില്ലാളികളുടെ നില അഞ്ചുവിധം: 1. പ്രത്യാലീഢം—ഇടത്തേ മുഴങ്കാൽ നീട്ടി വലത്തേ മുഴങ്കാൽ കുറുക്കിയുള്ള നില. 2. ആലീഢം – മുമ്പു് പറഞ്ഞതുപോലെ. 3. സമപദം – ഒത്തടിനിൽക്കുന്നതു്. 4. വൈശാഖം – കാലുകളെ പന്ത്രണ്ടംഗുലം അകത്തിവച്ചുനിൽക്കുന്നതു്. 5. മണ്ഡഖം – കാലുകളെ മണ്ഡലാകാരമായ് വച്ചു കൊണ്ടുള്ള സ്ഥിതി. ‘വൈഷ്ണവം’ എന്നു ഒരു സ്ഥാനം കൂടിയുണ്ടെന്നു ഭരതമതം.
ആലു
- കിണ്ടി
- ജലത്തെ ദാനം ചെയ്യുന്നതു് എന്നർത്ഥം.
- മൂങ്ങ
- ഒരു വൃക്ഷം
- (കരിന്തകാളി).
- പര്യായപദങ്ങൾ:
- കർക്കരി
- ഗളന്തികാ. ‘ആലു’ എന്നതു് കരകക്കിണ്ടിയാണെന് ഒരു മാതിരി കുടമാണെന്നുമുള്ള അഭിപ്രായവും കാണുന്നു
ആലുക
- അനങ്ങുക
- വ്യാപിക്കുക
ആലുകൻ
- ശേഷൻ
ആലുഞ്ചനം
- തുണ്ടു തുണ്ടായി കീറുക
ആലുണ്ടനം
- കൊള്ള
- കവർച്ച
ആലുല
- വിശേഷണം:
- അനക്കമുള്ള
- ഉറപ്പില്ലാത്ത
- അസ്ഥിരമായ
ആലുവാ
- തിരുവിതാംകൂറിൽ ആലങ്ങാട്ടു താലൂക്കിലേ ഒരു പകുതി
- ഇതു പെരിയാറ്റിന്റെ തീരത്തുള്ള ഒരു സുഖവാസസ്ഥലമാണു്. ശങ്കരാചാര്യർ ഗുരുവരന്റെ ജന്മഭൂമിയായ ‘കാലടി’ ഇതിനു കിഴക്കാകുന്നു. കുംഭമാസത്തിലേ ശിവരാത്രിയത്രേ ആലുവായിൽ ഒരു പ്രധാനഉത്സവം.
ആലുളിതം
- ഇളക്കപ്പെട്ടതു്
ആലുഴി
- പേരാലിൽനിന്നു വീണ കാകൾ
ആലൂന
- വിശേഷണം:
- മുറിക്കപ്പെട്ട
ആലൂല
- വിശേഷണം:
- അനക്കമുള്ള
ആലേഖനം
- എഴുത്തു്
ആലേഖ്യം
- പടം
‘ശില്പംകല്പിച്ചെഴുമൊരുമദാ
ലേഖ്യമാലോക്യവാഴും’
ലേഖ്യമാലോക്യവാഴും’
— മയൂരസന്ദേശം
ആലേപനം
- പൂശുക
- ചന്ദനപ്പൂച്ചു്
ആലോകനം
- ദർശനം
- നോട്ടം
- ചുറ്റും നോക്കുക എന്നു ശബ്ദാർത്ഥം.
ആലോകം
- ദർശനം കാണുക
- പ്രകാശം
ആലോകിത
- വിശേഷണം:
- കാണപ്പെട്ട
ആലോക്യമാനൻ
- നോക്കപ്പെടേണ്ടുന്നവൻ
ആലോക്യൻ
- കാണപ്പെടേണ്ടവൻ
ആലോചന
- കൂടിവിചാരം
- ഗുണദോഷം
- ഭാവം, ശോധന
- മനുഷ്യന്ന് ഒരു ആലോചന അവനവൻ തന്നെ അറിയുവാൻ ഒരു സെക്കണ്ടിന്റെ നാല്പതിലൊരംശം നേരം വേണ്ടിവരുമെന്നു സിംസ് തോംപ്സണ് എന്ന വൈദ്യൻ പറഞ്ഞിരിക്കുന്നു (ശാരദ).
ആലോചനകർത്താവു
- ആലോചനക്കാരിൽ പ്രമാണി
ആലോഡനം
- ഉരുളുക
- പിരളുക
- ഇളക്കം
- കലക്കം
- അന്യോന്യം ചേർക്കുക
ആലോലമാകുക
- മരിപ്പാറാവുക
ആലോലം
- വിശേഷണം:
- ഇളകുന്ന
‘ഇന്നാലോലാളകാളീലളിതമിളകിടും’
— അമരുകശതകം
.ആൽത്തറ
- ആലിന്റെ ചുറ്റും കല്ലുകൊണ്ടു പണിചെയ്ത തറ
ആവണക്കല്ല്
- കിണറ്റിനടുത്തുള്ള തൊട്ടി (താളിയും മറ്റും പിഴിയുന്നതു്)
ആവണക്കു്
- ഒരു തൈ
- ചിലർ ആമണക്ക് എന്നും പറയുന്നു. ചിറ്റാവണക്ക്, പേരാവണക്ക്, വെളുത്താവണക്ക്, ചുവന്നാവണക്ക്, കടലാവണക്ക്, കാട്ടാവണക്ക്, പുല്ലാവണക്ക്, കൊടിയാവണക്ക് ഇങ്ങനെ പലതുണ്ടു്. ഇവയിൽ പ്രധാനം ചിറ്റാവണക്കെന്ന വെളുത്താവണക്കാകുന്നു. ഇതു മലശോധനത്തിനു നന്നു്. കഫവാതങ്ങളെ ശമിപ്പിക്കും. ശോഫം, ഗുന്മം ഇവയെ കളയും. ഇതിന്റെ ഇല ലഘുവാണു്. വാതഹരമാകുന്നു. വേരും തൊലിയും – വൃഷ്യവും വാതഹരവും എന്നു തന്നല്ല മലശോധനയ്ക്കും നന്നു്. എണ്ണ – നൂറു റാത്തൽ കരുവിൽനിന്നു 35 റാത്തൽ എണ്ണകിട്ടും. ഇതു വാതത്തെ ശമിപ്പിക്കും. സുഖവിരേചനത്തെ ഉണ്ടാക്കും. കഫം, വിഷമജ്ജ്വരം, ഗുന്മം, മഹോദരം മുതലായവയ്ക്കു ഗുണം. (ഉത്തര തിരുവിതാംകൂറിലുള്ള ഉൾനാടുകളിൽ ധാരാളമായി (കൃഷി ചെയ്യാതെ തന്നെ) ഉണ്ടാകുന്ന ഒരു ചെടിയാണു്. ഇതിന്റെ വേരു്, ഇല, കുരു, എണ്ണ ഇവ ദിവ്യൗഷധങ്ങാളാണു്. ആവണക്കു രണ്ടുതരമുണ്ടു്. ഒന്നു വെളുത്തതു, മറ്റൊന്നു ചെമന്നതു്. വെളുത്തതു ഔഷധികൾക്കു വിശേഷം. ഇതിന്റെ കുരുവത്രേ വിത്തും).
- പര്യായപദങ്ങൾ:
- വ്യാഘ്രപുച്ഛം
- ഗന്ധർവഹസ്തകം
- ഏരണ്ഡം
- ഉരുവൂകം (ഉരുബൂകം)
- രുചകം
- ചിത്രകം
- ചഞ്ചു
- പഞ്ചാംഗുലം
- മണ്ഡം (അമണ്ഡം, ആമണ്ഡം)
- വർദ്ധമാനം
- വ്യഡംബകം (വ്യഡംബനം)
ആവണക്കെണ്ണ
- ആവണക്കിന്റെ കുരുവിൽ നിന്നെടുക്കുന്ന എണ്ണ
ആവണപ്പലക
- ബ്രാഹ്മണനു ഇരിപ്പാനുള്ള പലക
- (ആമപ്പലക).
ആവണി
- ചിങ്ങം
- സംസ്കൃതം: (ശ്രാവണം).
ആവണിവട്ടം
- ബ്രാഹ്മണർക്കുള്ള ഒരു വിശേഷദിവസം
- (ആവണിഅവിട്ടം = ഉപാകർമ്മം).
ആവതു
- കഴിവുള്ളതു്
ആവനാഴിക
- അമ്പുറ (അമ്പു് ഇടുന്ന ഉറ)
- അമ്പറ എന്നതു നോക്കുക.
- പര്യായപദങ്ങൾ:
- തൂണം
- ഉപാസംഗം
- തൂണീരം
- നിഷംഗം
- ഇഷുധി
- തൂണി
ആവപനം
- പാത്രം
- സാധനങ്ങൾ വയ്ക്കുന്നതു എന്നു ശബ്ദാർത്ഥം.
- വിത്തുവിതയ്ക്കുക
ആവരണം
- മറവു്
- തടവു്
- മായയ്ക്കുള്ള ശക്തികളിൽ ഒന്നു്
- (മറ്റൊന്നു വിക്ഷേപം).
ആവർജ്ജിത
- വിശേഷണം:
- ദാനം ചെയ്യപ്പെട്ട
ആവർത്തനം
- വീണ്ടും പ്രവർത്തിക്കുക
- ചുറ്റിത്തിരിയുക
- കടയുക
ആവർത്തം
- നീർച്ചുഴി (ജലത്തിലേ ചുഴി)
- ചക്രത്തെപ്പോലെ ചുറ്റിത്തിരിയുന്നതു് എന്നു ശബ്ദാർത്ഥം.
- ചുരുണ്ടതലമുടി
- ഉരുൾച്ച
- വിചാരം
- ഒരു കല്പാന്തകാലമേഘം
ആവർത്തിക്ക
- വീണ്ടും ചെയ്യുക
- ചുറ്റിത്തിരിയുക
ആവർത്തിച്ചറിയുക
- തിരിച്ചറിയുക
ആവർത്തിനി
- കണവീരം
ആവൽ, ആവിൽ
- ഞെട്ടാവൽ (ഒരു വൃക്ഷം)
- ഉങ്ങിൽ ഒരു വകഭേദം.
- ആവലിനെ ‘ആവിമരം’ എന്നും പറയാറുണ്ടു്.
- പര്യായപദങ്ങൾ:
- പ്രകീര്യം
- പൂതികരജം
- പൂതികം
- കലിമാരകം
ആവൽ
- വാവൽ (വവ്വാൽ)
- (വാഗ്ഗുദമെന്നു തത്വാർത്ഥദീപിക).
- പര്യായപദങ്ങൾ:
- ജതുകം
- അജിനപത്രം
ആവലാതി
- വഴക്കു്
- സങ്കടം
ആവലി
- കൂട്ടം, നിര
- ഇടതൂർമ്മയില്ലാത്ത മരക്കൂട്ടം
- ചുറ്റും മറയ്ക്കുന്നതു എന്നു ശബ്ദാർത്ഥം.
ആവശ്യം, ആവശ്യകം
- വേണ്ടത്തക്കതു്, കൂടിയേകഴിയൂ എന്നതു
- മുട്ടു്
- ആവശ്യക്കാരൻ = മുട്ടുള്ളവൻ.
ആവസതി
- രാത്രി
- പാതിരാത്രി
ആവസഥം
- ഭവനം (പാർപ്പിടം)
- ആവാസസ്ഥാനം എന്നു ശബ്ദാർത്ഥം.
ആവസിക്കുക
- പാർക്കുക
ആവസിത
- വിശേഷണം:
- പാർക്കപ്പെട്ട
ആവസിതം
- പൊലി
- മെതിച്ചുവയ്ക്കോൽ നീക്കി ചേറുവാൻ (പാറ്റുവാൻ) തയാറാക്കിവെച്ച നെല്ലു്.
ആവഹൻ
- സപ്തമരുത്തുകളിൽ ഒന്നു്
- ഗഗനൻ
- അന്തരീക്ഷത്തിൽ സഞ്ചാരം.
ആവഹിക്കുക
- ഉണ്ടാക്കുക
ആവാക്കു്
- ആ വഴി
‘ആ വാക്കേനീവടിവൊടുപടി
ഞ്ഞാട്ടുകിഞ്ചിൽഗമിച്ചാൽ’
ഞ്ഞാട്ടുകിഞ്ചിൽഗമിച്ചാൽ’
— മയൂരസന്ദേശം
ആവാപകം
- വള
- മണിബന്ധത്തിനു മീതേ ഇടുന്നതു എന്നർത്ഥം.
ആവാപനം
- തറി, തറിമരം
- നൂൽചുറ്റുന്ന റാട്ട്
- ക്ഷൗരം ചെയ്ക
ആവാപം
- തടം
- വൃക്ഷലതാദികളുടെ ചുവട്ടിൽ ജലം നിറുത്തുവാൻ ഉണ്ടാക്കുന്നതു്. ജലം ഇതിൽ നിധാനം ചെയ്യപ്പെടുന്നു എന്നു ശബ്ദാർത്ഥം.
- വള
- കല്ക്കംചേർക്കുക
- എറിക
- പാത്രം.
- പര്യായപദങ്ങൾ:
- ആലവാലം
- ആവാലം.
ആവാര
- ഒരു തൈ
ആവാരി
- പീടിക
ആവാലം
- തടം (ആലവാലം നോക്കുക)
- വെള്ളത്തെ ചുറ്റും തടഞ്ഞുനിർത്തുന്നതു് എന്നു ശബ്ദാർത്ഥം.
ആവാസം
- വാസസ്ഥലം
- പാർപ്പിടം
- ഭവനം
ആവാസശാല
- പാർപ്പുസ്ഥലം
- പടക്കുടി
ആവാഹനം
- മന്ത്രം ജപിച്ചു ദൈവത്തെ വിളിക്കുക
- വിളി
- ക്ഷണം (ക്ഷണിക്കുക)
ആവാഹം
- വിവാഹം
ആവാഹിക്കുക
- മന്ത്രംജപിച്ചു ദൈവത്തെ വിളിക്കുക
- വിളിക്കുക
ആവി
- ജലബാഷ്പം, പുക
- ഊഷ്മാവ്
- ചൂട്
- ഒരു വൃക്ഷം
- ആടു്
- ആവിവൃക്ഷത്തിന്റെ വേരിന്മേൽ തൊലിയും ഇലയും ദീപനമാണു്. അർശ്ശസ്സു, കൃമി, കുഷ്ഠം, പ്ലീഹ, ഉഭാവർത്തം ഇവയെ നശിപ്പിക്കും കഫഘ്നമാണു്.
ആവികം
- കമ്പിളി
ആവിക്കലം
- വെളുത്തേടൻതുണിപുഴുങ്ങുന്നകലം
ആവിഗ്ന
- വിശേഷണം:
- ബുദ്ധിമുട്ടിക്കപ്പെട്ട
- ഉപദ്രവിക്കപ്പെട്ട
ആവിഗ്നം
- ക്ലാക്ക
ആവിദ്ധ
- വിശേഷണം:
- വളഞ്ഞ (ആവേധിക്കപ്പെട്ടതു് – ആവിദ്ധം)
- ഇടപ്പെട്ട
- മുറിപ്പെട്ട
- പ്രേരിപ്പിക്കപ്പെട്ട
- നീക്കപ്പെട്ട
- തുളയ്ക്കപ്പെട്ട
ആവിധം
- കുത്തുവാനുള്ള ആയുധം, തുരപ്പളി, രത്നം മുതലായതു തുരക്കുന്ന വജ്രസൂചി, ഭ്രമരസൂചി, ഇതുകൊണ്ടുവേധിക്കുന്നതിനാൽ ഈ പേർവന്നു
- കൊട്ടുന്നകോൽ
ആവിർഭവം
- ജനനം
- പ്രത്യക്ഷം
ആവിർഭവിക്കുക
- പ്രത്യക്ഷമാവുക
- പുറത്തുവരുക
- ഉണ്ടാവുക
ആവിർഭാവം
- പ്രത്യക്ഷത
ആവിർഭൂത
- വിശേഷണം:
- പ്രത്യക്ഷമായ
- പുറത്തുവന്ന
- ഉണ്ടായ
ആവിർമ്മോദം
- സന്തോഷം
ആവിയാടു
- പള്ളാടു്
- ഇതിന്റെപാലു് അഹൃദ്യവും ഉഷ്ണവുമാണു്. വാതരോഗത്തെ ശമിപ്പിക്കും. ഇക്കിൾ, ശ്വാസം, പിത്തം, കഫം ഇവയെ ഉണ്ടാക്കും.
ആവിൽ
- ആവിമരം (ആവൽ നോക്കുക)
ആവിലിതം
- കലക്കപ്പെട്ടതു്
ആവിലം
- കലങ്ങിയതു്
- തെളിവില്ലാത്തതു്
- കണ്ണിനെ ചുറ്റുംവെറുപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം.
ആവിഷ്കരിക്ക
- പുറത്താക്കുക
- പ്രത്യക്ഷപ്പെടുത്തുക
- വെളിവാക്കുക
ആവിഷ്ടൻ
- ബാധിക്കപ്പെട്ടവൻ
- പ്രവേശിക്കപ്പെട്ടവൻ
ആവിഷ്ടം
- വിശേഷണം:
- പ്രവേശിച്ച
- ബാധിക്കപ്പെട്ട
ആവിഃ
- പ്രകാശഭാവം
- സ്പഷ്ടം
‘ആവിർവൈരമൊടുക്കിരാക്ഷസകുലം’
— ഉത്തരരാമായണം ചംപു
.ആവീരം
- ഒരുവക പച്ചമരുന്നു്
- പൊന്നാരവീരൻ ഇതിന്റെ കുരു എല്ലാപ്രമേഹത്തിനും ഉപയോഗമുള്ളതാണു്
ആവുഃ
- ഒരു പ്രധാന വ്യാക്ഷേപകം
- വേദന, ക്ഷീണം മുതലായവയിൽ പറയുന്ന ഒരു വാക്കു്.
ആവുക
- നിറയുക
ആവുകൻ
- അച്ഛൻ
- രക്ഷിക്കുന്നവൻ എന്നുശബ്ദാർത്ഥം. (നാടകത്തിൽ പ്രയോഗം).
ആവുത്തൻ
- സഹോദരിയുടെ ഭർത്താവു്
- അളിയൻ
- (നാടകത്തിൽ പ്രയോഗം) ആവൂത്തൻ എന്നും പറയാം. സഹോദരിയെ രക്ഷിക്കുന്നവൻ എന്നു അർത്ഥം.
ആവൂ!
- ഒരു പ്രധാന വ്യാക്ഷേപകം
- വേദന, ക്ഷീണം മുതലായവയിൽ പറയുന്ന ഒരു വാക്കു്.
ആവൃത
- വിശേഷണം:
- ചുറ്റപ്പെട്ട
- മറയ്ക്കപ്പെട്ട
ആവൃതം
- ചുറ്റപ്പെട്ടതു്
- മറയ്ക്കപ്പെട്ടതു്
- നദി മുതലായതിനാൽ ചുറ്റപ്പെട്ട ദ്വീപു മുതലായതിന്റെ പേർ
ആവൃതശരീരൻ
- മറയ്ക്കപ്പെട്ടശരീരത്തോടുകൂടിയവൻ
ആവൃതി
- കൈയാല
- വേലി
ആവൃത്ത്
- സ്വാദ്ധ്യായക്രമം
- ഉപചാരാൽ മറ്റു ക്രമങ്ങൾക്കും പറയാം
- ആവർത്തിക്കുക എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ആനുപൂർവി
- പരിപാടി
- അനുക്രമം
- പര്യായം
ആവൃത്ത
- വിശേഷണം:
- പിൻതിരിക്കപ്പെട്ട
- ചുറ്റിത്തിരിയപ്പെട്ട
‘സോൽക്കണ്ഠമാവൃത്തകണ്ഠാ’
— അമരുകശതകം
.ആവൃത്തി
- പ്രാവശ്യം, തവണ
- ചുറ്റിത്തിരിയൽ
- പിൻതിരിയൽ
ആവൃത്തിദീപകം
- ഒരലങ്കാരം
- ഇവിടെ ‘വളർന്നുതുടങ്ങിനാർ’ ഇത്യാദിയിൽ ഇവർ വളരുകയും സന്തോഷം വളരുകയും ചെയ്തു. വളർന്നു എന്നതു ആവർത്തിച്ചിരിക്കുന്നതുകൊണ്ടു ആവൃത്തിദീ പകം എന്നലങ്കാരം. ഇതു മൂന്നു വിധം. അർത്ഥാവൃത്തി, പദാവൃത്തി, ഉഭയാവൃത്തി.
‘വളർന്നുതുടങ്ങിനാർമൂവരുമൊരുമിച്ചു
വളർന്നുസന്തോഷവുംപുരവാസികൾക്കെല്ലാം’
വളർന്നുസന്തോഷവുംപുരവാസികൾക്കെല്ലാം’
— ഭാരതം
ആവേഗം
- തിടുക്കം
- കോപം
- ഭയം
ആവേഗി
- മറിക്കുന്നി
- ആവേഗം (ഭയം) ഉള്ളതു് എന്നു ശബ്ദാർത്ഥം. പൊത്തിച്ചീരയെന്നും പറയുന്നുണ്ടു്. ആടുതിന്നാപ്പാലയെന്നു മറ്റൊരഭിപ്രായവും കാണുന്നു. ഇതു വാതകഫരോഗങ്ങൾ, ശോഫം, കൃമിരോഗം, പ്രമേഹം, രക്തവാതം, മഹോദരം, കാസം, ആമദോഷം ഇവയെ കളയും; ബലത്തെ ഉണ്ടാക്കും; ശുക്ല വൃദ്ധികരമാണു്.
ആവേദനം
- അറിയിക്കൽ
ആവേധോൽകീർണ്ണം
- കുത്തിത്തുളയ്ക്കപ്പെട്ടതു്
ആവേശനം
- ആല (ആശാരി, കൊല്ലൻ, തട്ടാൻ, മൂശാരി, കമ്മാളൻ മുതലായ കൈവേലക്കാരുടെ പണിപ്പുര)
- പണിചെയ്യുന്ന ശില്പികളും പണിചെയ്യിപ്പിക്കുന്ന മറ്റു ജനങ്ങളും പ്രവേശിക്കുന്ന സഥലം എന്നർത്ഥം.
- പ്രവേശം
- പിശാചുബാധ
- പര്യായപദങ്ങൾ:
- ശില്പിശാല (ശില്പിലം)
ആവേശം
- ബാധ
- പാരവശ്യം
- പിശാചുബാധ
- പ്രവേശം
- മോഹാലസ്യം
- ഡംഭം
- (മലയാളത്തിൽ) ദുരാഗ്രഹം
‘കല്യാവേശാൽകലുഷമതിയാ
മെന്റെ ചാപല്യമൂലം’
(മയൂരസന്ദേശം)
മെന്റെ ചാപല്യമൂലം’
(മയൂരസന്ദേശം)
ആവേശികൻ
- തന്റെ ഗൃഹത്തിലേയ്ക്കു വന്ന അതിഥിയുടെപേർ
- വഴിപോക്കൻ. ആവേശത്തിൽ ഭവിച്ചവൻ എന്നു ശബ്ദാർഥം. തന്റെ ഗൃഹത്തിലുള്ളവൻ വന്നാൽ അവൻ അതിഥിയല്ല എന്നു താൽപര്യം.
ആവേശികം
- സ്വന്തമുള്ള
- പ്രത്യേകമുള്ള
ആവേശിക്കുക
- ബാധിക്കുക
- പ്രവേശിക്കുക
ആവേഷ്ടകം
- കയ്യാല
- മതിലു്
- വേലി
ആവേഷ്ടനം
- വേലിക്കെട്ടു്, കയ്യാലകെട്ടു്, മതിലുകെട്ടു്
- തലപ്പാവു്
ആവോ!
- (ഒരു പ്രാധാനവ്യാക്ഷേപകം)
- അറിയുന്നില്ല.
ആവോന്നു്
- ആവതു്
ആവോലി
- ഒരുവക മത്സ്യം
ആവോളം
- കഴിവോളം
- കഴിയുന്നിടത്തോളം
ആശ
- ആഗ്രഹം
- ദിക്കു (എങ്ങും വ്യാപിക്കുന്നതെന്നു ശബ്ദാർത്ഥം)
- അഭിലാഷാധിക്യം (അധികമായ ആഗ്രഹം)
- അഭിലാഷം എന്നതു നോക്കുക] [ഗൃദ്ധ്നു, ഗർദ്ധനൻ, ലുബ്ധൻ, അഭിലാഷുകൻ, തൃഷ്ണൻ ഇവ 5-ം, ആശയുള്ളവന്റെ പേർ. ആദ്യത്തെ രണ്ടും ആകാംക്ഷയുള്ളവന്റെയും, ശേഷം മൂന്നും അഭിലാഷമുള്ളവന്റെയും പേരാണെന്നും അഭിപ്രായമുണ്ടു്.
‘ആശയംതന്നിലന്യസംഗമ
മാശയില്ലെനിക്കംബുജാക്ഷ’
പൂർവാശാബലയായതൻതരുണിയെ
പ്പൂണ്ടെന്നറിഞ്ഞപ്പോഴേ’
മാശയില്ലെനിക്കംബുജാക്ഷ’
— പത്തുവൃത്തം
പൂർവാശാബലയായതൻതരുണിയെ
പ്പൂണ്ടെന്നറിഞ്ഞപ്പോഴേ’
— പാണ്ഡ വിജയം നാടകം
ആശങ്ക
- ഭയം
- സംശയം
ആശങ്കനീയ
- വിശേഷണം:
- സംശയമുള്ള
ആശങ്കിത
- വിശേഷണം:
- ഭയപ്പെട്ട
- സംശയിക്കപ്പെട്ട
ആശനം
- ഇടിവാൾ
- മേഘമൂർത്തി
ആശപ്പെടുക
- ആഗ്രഹിക്കുക
ആശംസ, ആശംസനം
- ഇച്ഛ,ആഗ്രഹം
- പറക
- സ്തുതി
ആശംസിത
- ഇച്ഛിക്കപ്പെട്ട, ആഗ്രഹിക്കപ്പെട്ട
- പറയപ്പെട്ട
ആശംസിതാവു്
- ഇഷ്ടാർത്ഥത്തെ പ്രാപിപ്പാൻ ആഗ്രഹിക്കുന്നവൻ
- പര്യായപദങ്ങൾ:
- ആശംസു
ആശംസിതൃ
- വിശേഷണം:
- ആഗ്രഹിക്കുന്ന
- പറയുന്ന
ആശംസു
- ഇഷ്ടാർത്ഥത്തെ പ്രാപിപ്പാൻ ആഗ്രഹിക്കുന്നവൻ
- ആശംസിക്കുന്നവൻ എന്നു ശബ്ദാർത്ഥം
ആശയഭേദം
- ആമാശയവും പച്യമാനാശയവും പക്വാശയവും വസ്തിയും യകൃത്തും പ്ലീഹാവും ഹൃദയവും മലാശയവും ഹൃദയത്തിന്റെ വാമഭാഗവും കോഷ്ഠം എന്നു പറയപ്പെടുന്നു
‘സ്ഥാനന്യോമാഗ്നിപക്വാനാം
മൂത്രസ്യരുധിരസ്യച
ഹൃദണ്ഡുകഃ ഫുഫുസശ്ച
കോഷ്ഠഇത്യഭിധീയതേ’
മൂത്രസ്യരുധിരസ്യച
ഹൃദണ്ഡുകഃ ഫുഫുസശ്ച
കോഷ്ഠഇത്യഭിധീയതേ’
— മാധവനിദാനം
ആശയം
- മനസ്സു്
- സഞ്ചി
- ഭാവം
- വയറു്
- ഇരിപ്പിടം
- അഭിപ്രായം
ആശയാശി
- അഗ്നി
- ആശ്രയംശൻ എന്നതിന്റെ പാഠഭേദം.
ആശരൻ
- രാക്ഷസൻ, കൊല്ലുന്നവൻ
- ഹിംസിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
- കൊടുവേലി
- അഗ്നി
‘ആശരനാഥമുഞ്ചമാം’
— രാവണ വിജയം കഥകളി
.ആശാ
- ദിക്കു്
- എങ്ങും വ്യാപിക്കുന്നതു് എന്നു ശബ്ദാർത്ഥം.
ആശാധിപതികൾ
- ഇന്ദ്രൻ തുടങ്ങിയ ദിൿപതികൾ
- അഷ്ടദിൿപതികൾ എന്നതു നോക്കുക.
ആശാൻ
- ഗുരു
- വാദ്ധ്യാർ
ആശാപാശം
- മോഹബന്ധം
- ആഗ്രഹം
ആശാപുഷ്പി
- മേത്തോന്നി
ആശാബന്ധം
- മോഹബന്ധം, ആഗ്രഹം
- ചിലന്തിവല
ആശാഭംഗം
- ആഗ്രഹനാശം
ആശാരി
- തച്ചൻ
ആശാള
- കഠാശാണി എന്ന ഔഷധി
- കാസം, പാർശ്വശൂല,അർശസ്സ്, ഗ്രഹണി, ജ്വരം ഇവയ്ക്കു നന്നു്.
ആശി
- അനുഗ്രഹം
- വിഷപ്പല്ലു്
ആശിത
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
ആശിതിക
- ഇലന്ത
ആശിതംഗവീനം
- മുമ്പു പശുക്കളെ മേച്ചു തീറ്റിയിരുന്ന സ്ഥലം
- (യത്രപുരാഗാവഃ ആശിതാഃ).
ആശിരൻ
- രാക്ഷസൻ
- ആശരൻ എന്നതിന്റെ പാഠഭേദം.
ആശിരം
- അഗ്നി
- ഭൂതം
- പിശാചു
ആശിസ്സു
- അനുഗ്രഹം
- ഇഷ്ടമായ വസ്തു
- പാമ്പു്
- വിഷപ്പല്ലൂ്
- വിഷം
ആശീർവചനം
- അനുഗ്രഹവാക്കു്
ആശീർവദിക്കുക
- അനുഗ്രഹിക്കുക
ആശീർവാദം
- അനുഗ്രഹവാക്കു്
ആശീവിഷം
- സർപ്പം
- ആശിസ്സിങ്കൽ (വിഷപ്പല്ലിൽ) വിഷമുള്ളതു് എന്നു ശബ്ദാർത്ഥം.
ആശു
- വേഗത്തിൽ
- കാലതാമസം കൂടാതെ
- വ്യാപിക്കുന്നതു് എന്നു ശബ്ദാർത്ഥം
ആശു
- ചെന്നെല്ല്
ആശുഗ
- വിശേഷണം:
- വേഗം ഗമിക്കുന്ന
ആശുഗൻ
- വായു
- വേഗത്തിൽ ഗമിക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ആശുഗം
- അമ്പു്
ആശുവ്രീഹി
- നവര മുതലായ നെല്ല്
- വേഗം വിളയുന്ന നെല്ലു് എന്നു ശബ്ദാർത്ഥം. വ്രീഹി എന്നും അഭിപ്രായം കാണുന്നു.
ആശുശുക്ഷണി
- അഗ്നി
- വേഗത്തിൽ ശോഷിപ്പിപ്പാൻ ആഗ്രഹിക്കുന്നവൻ എന്നു ശബ്ദാർത്ഥം. ഈ ശബ്ദത്തിനു മറ്റൊരു വ്യുൽപ്പത്തിയും കാണുന്നു. അതായതു് വേഗത്തിൽ നല്ലവണ്ണം ഹിംസിക്കുന്നവൻ. ആശുശുക്ഷണി – ശു എന്നതു പൂജാർത്ഥകമായ അവ്യയം.
- കൊടുവേലി
- വായു
ആശുശുക്ഷണിദേവനാശകൾമിന്നുംവണ്ണം
— ഭാഗവതം
.ആശോത്തരം
- അധികമുളള ആഗ്രഹം
ആശോഷണം
- ഉണക്കുക
- ശോഷിപ്പിക്കുക
ആശൗചം
- അശുദ്ധി
- പുല
ആശ്ചര്യതാ, ആശ്ചര്യത്വം
- അത്ഭുതം
ആശ്ചര്യപ്പെട്ടവൻ
- അത്ഭുതപ്പെട്ടവൻ
- പര്യായപദങ്ങൾ:
- വിലക്ഷൻ
- വിസ്മയാന്വിതൻ
ആശ്ചര്യാവിഷ്കരണം
- ആശ്ചര്യത്തെ പ്രത്യക്ഷപ്പെടുത്തുക
ആശ്ചര്യം
- അത്ഭുതരസം
- എല്ലാവരാലും സ്വീകരിക്കപ്പെടുന്നതു്. ആഃ എന്നഭിനയിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- വിസ്മയം
- അത്ഭുതം
- ആശ്ചര്യം
- ചിത്രം
ആശ്ച്യോതനം
- ഒഴുക്കൽ
- ധാര
- നനയ്ക്കുക
- കഴുകുക
ആശ്മം
- കല്ലുകൊണ്ടുണ്ടാക്കിയതു്
ആശ്രപണം
- പാചകവൃത്തി
ആശ്ര
- കണ്ണുനീരു്
ആശ്രമധർമ്മം
- ബ്രഹ്മചാരി
- ഗൃഹസ്ഥൻ
- വാനപ്രസ്ഥൻ
- സന്യാസി എന്നീ നാലുപേരും ചെയ്യേണ്ടുന്ന മുറ
ആശ്രമപദം
- പർണ്ണശാല
ആശ്രമം
- പർണ്ണശാല, മുനികളുടെ ഇരിപ്പിടം
- ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം ഇങ്ങിനെ ആശ്രമം നാലു്
- ശ്രമം നാലു്. ഇതിങ്കൽ തപസ്സോടുകൂടിയവരായിരിക്കുന്നു എന്നു ശബ്ദാർത്ഥം. എപ്പോഴും സ്വധർമ്മാചരണക്ലേശം ഹേതുവായിട്ടു (ശ്രമം) ബുദ്ധിമുട്ടുള്ളതു് എന്നുമാകാം. ബ്രഹ്മചര്യാദി നാലിന്നും ‘ആശ്രമം’ എന്നു പറയുന്നുണ്ടു്. 1. ബ്രഹ്മചാരി — ഗുരുവോടു വേദം പഠിക്കുന്ന കാലം. 2. ഗൃഹസ്ഥൻ — ഭാര്യാസമേതം ഗൃഹകൃത്യനിർവഹണവും, വേദം പഠിപ്പിക്കുക, ബലികഴിക്കുക, ദാനം കൊടുക്കുക ഇവയും ചെയ്യേണ്ട കാലം. 3. വാനപ്രസ്ഥൻ — ധ്യാനേന്ദ്രിയനിഗ്രഹങ്ങൾക്കു് വേണ്ടി വനത്തിൽ താമസിക്കേണ്ട കാലം. 4. സന്യാസി — സന്തോഷസന്താപങ്ങളേയും മോഹങ്ങളേയും ഉപേക്ഷിച്ചു പരമാത്മാവിൽ ലയിപ്പാനുള്ള ആഗ്രഹം മാത്രം സ്വീകരിച്ചു് ഭിക്ഷയെടുത്തു ഉപജീവിക്കേണ്ട കാലം.
ആശ്രമിക
- വിശേഷണം:
- ആശ്രമങ്ങൾ നാലുള്ളതിൽ ഒന്നിനോടുചേരുന്ന
ആശ്രയഭക്ഷണൻ
- അഗ്നി
ആശ്രയഭൂത
- രക്ഷിതാവായി ഭവിച്ച
ആശ്രയം
- താങ്ങു്, തുണ, സഹായം, സേവ
- ആറുഗുണങ്ങളിൽ ഒന്നു്
- 6 ഗുണങ്ങൾ: സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധം, ആശ്രയം. ആശ്രയിക്ക എന്നതിന്റെ
- രക്ഷാസ്ഥലം, രക്ഷ
- ചേർച്ച
- പര്യായപദങ്ങൾ:
- ശ്രായം
- ശ്രയണം
ആശ്രയാശൻ
- അഗ്നി
- ആശ്രയിക്കുന്നതിനെഭക്ഷിക്കുന്നവൻ എന്നു ശബ്ദാർത്ഥം. പാഠാന്തരങ്ങൾ – ആശ്രയാശി, ആശയാശി.
- രക്ഷാസ്ഥലത്തെ ഇല്ലാതാക്കിയവൻ
- കൊടുവേലി
ആശ്രയാശി
- അഗ്നി
ആശ്രയിക്കുക
- ശരണം പ്രാപിക്കുക
- സഹായം അപേക്ഷിക്കുക
- സേവിക്കുക
ആശ്രയീഭൂതൻ
- ആശ്രയമായി ഭവിച്ചവൻ
ആശ്രവ
- വിശേഷണം:
- അനുസരണമുള്ള
- പറഞ്ഞതു കേൾക്കുന്ന
ആശ്രവൻ
- പറഞ്ഞതു കേട്ടു നടക്കുന്നവൻ. മുഴുവൻ കേൾക്കുന്നവൻ എന്നു ശബ്ദാർത്ഥം
ആശ്രവിക്കുക
- ഏൽക്കുക 2. കേൾക്കുക
ആശ്രവം
- പ്രതിജ്ഞ (ഏൽക്കുന്നതു), അംഗീകാരം
- നല്ലവണ്ണം കേൾക്ന്നതു് എന്നർത്ഥം.
- ഉടമ്പടി
- ആലസ്യം
ആശ്രി
- വാളിന്റെ വക്കു്
ആശ്രിത
- വിശേഷണം:
- ആശ്രയിക്കപ്പെട്ട, ശരണം പ്രാപിച്ച
- പാർക്കുന്ന
ആശ്രിതപരായണ
- വിശേഷണം:
- ആശ്രയിക്കുന്നവരെക്കുറിച്ചു താൽപര്യമുള്ള
ആശ്രിതരക്ഷണം
- ശരണം പ്രാപിച്ചവരെ രക്ഷിക്ക
ആശ്രിതവത്സല
- വിശേഷണം:
- ശരണം പ്രാപിച്ചവരിൽ സ്നേഹമുള്ള
ആശ്രുത
- വിശേഷണം:
- കേൾക്കപ്പെട്ട
- വാഗ്ദത്തംചെയ്യപ്പെട്ട
- ഏല്ക്കപ്പെട്ട
ആശ്രുതി
- കേൾക്കുക
- സ്വീകാരം
ആശ്രുതം
- അംഗീകരിക്കപ്പെട്ടതു്. ആശ്രവിക്കപ്പെട്ടതു്, ഏല്ക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം
- കേൾക്കപ്പെട്ടതു്
ആശ്ലിഷ്ട
- വിശേഷണം:
- ആശ്ലേഷം (ആലിംഗനം) ചെയ്യപ്പെട്ട, കെട്ടിപ്പിടിക്കപ്പെട്ട
- ചേർക്കപ്പെട്ട
ആശ്ലേഷം
- ആലിംഗനം (കെട്ടിപ്പിടി)
- ചേർച്ച
ആശ്ലേഷ
- ആയില്യം എന്ന നക്ഷത്രം
ആശ്ലേഷിക്കുക
- ആലിംഗനം ചെയൂക
- കെട്ടിപ്പിടിക്കുക
ആശ്വ
- കുതിരയെ സംബന്ധിച്ച
- കുതിരകളാൽ വലിക്കപ്പെട്ട
ആശ്വത്ഥം
- അരയാൽക്കുരു
ആശ്വം
- കുതിരക്കൂട്ടം
ആശ്വയൂജ
- തുലാമാസത്തോടു ചേരുന്ന
ആശ്വയൂജം
- ആശ്വിനമാസം
- (തുലാമാസം). അശ്വതി നക്ഷത്രത്തോടു കൂടിയ പൗർണ്ണിമയുളളതു് എന്നു ശബ്ദാർത്ഥം.
ആശ്വയുജി
- തുലാമാസത്തിലേ വെളുത്ത വാവു്
ആശ്വലക്ഷണിക
- വിശേഷണം:
- കുതിരയുടെ ലക്ഷണങ്ങളെ അറിയുന്ന
ആശ്വലക്ഷണികൻ
- കുതിര വൈദ്യൻ
- ലാടം തറയ്ക്കുന്നവൻ
- ലായം വിചാരിപ്പുകാരൻ
ആശ്വലായനൻ
- ഒരു മഹർഷി
- ഒരു കവി
- ആശ്വലായനൻ ജീവിച്ചിരുന്നതു് മഹാകാവ്യകാലത്തിനടുത്തു് ഇപ്പുറമുളള തത്വദാർശനികകാലത്താണു്. [മഹാകാവ്യകാലം - 17൦1-21൦1] അശ്വലായനന്റെ ഗൃഹ്യസൂത്രത്തിൽ മഹാഭാരതത്തിന്റെ പേർ കാണുന്നുണ്ടു്. (പ്രാചീനാര്യാവൃത്തം).
ആശ്വസിക്കുക
- സുഖിക്കുക
ആശ്വസ്ത
- വിശേഷണം:
- ആശ്വസിക്കപ്പെട്ട
ആശ്വാസകം
- ഉടുപ്പു
- വസ്ത്രം
ആശ്വാസപ്രദ
- വിശേഷണം:
- ആശ്വാസത്തെ കൊടുക്കുന്ന
ആശ്വാസം
- സുഖം
- ദീർഘശ്വാസം
- പൂർത്തി
- അദ്ധ്യായം
ആശ്വികൻ
- കുതിരക്കാരൻ
- കുതിരപ്പടയാളി
ആശ്വിനം
- തുലാമാസം
- അശ്വതിയോടുകൂടിയ പൗർണ്ണമാസിയുളള മാസം.
ആശ്വിനി
- കൂമ്പാരം
- കൂട്ടം
ആശ്വിനേയന്മാർ
- അശ്വിനീപുത്രന്മാർ
- അശ്വനീദേവന്മാർ
- ദേവവൈദ്യന്മാർ
- ഇവർ രണ്ടുപേരും സദാ ഒന്നിച്ചിരിക്കുന്നവരാണു്
ആശ്വീനം
- ഒരു കുതിര ഒരു ദിവസം കൊണ്ടു എത്ര ദൂരം ചെല്ലുമോ അത്രയും ദൂരം
ആശ്വീയം
- കുതിരക്കൂട്ടം
ആഷാഢ
- പൂരാടം നക്ഷത്രം
ആഷാഢം
- ആടിമാസം (കർക്കടക മാസം)
- മിഥുനം മദ്ധ്യം മുൽ കർക്കടകം മദ്ധ്യം വരെയാണു് ആഷാഢമാസം എന്നു കാണുന്നു.
- വ്രതവിഷയമായി ധരിക്കുന്നതും പ്ലാശുമരം കൊണ്ടുണ്ടാക്കിയതുമായ ദണ്ഡു്, ബ്രഹ്മചാരിയാൽ ധരിക്കപ്പെട്ട പലാശദണ്ഡം
- മറ്റു വ്രതസ്ഥന്മാരുടേതിനും ഇതു് പറയാം.
- മലയപർവതം, ആഷാഢകം എന്നും കാണുന്നു
ആഷാഢി
- ആഷാഢം (പ്ലാശുദണ്ഡു്) കൈയിലുളളവൻ
ആഷാഢി
- കർക്കടകത്തിലേ വെളുത്തവാവു
ആസകലം
- മുഴുവൻ
- എല്ലാം
ആസക്ത
- ആഗ്രഹമുളള
- ശുഷ്കാന്തിയുളള
ആസക്തൻ
- താൽപര്യത്തോടുകൂടിയവൻ
- ആസംഗിച്ചവൻ എന്നു ശബ്ദാർത്ഥം.
ആസക്തി
- താൽപര്യം, ആഗ്രഹം
- ശുഷ്കാന്തി
ആസംഗ
- വിശേഷണം:
- എന്നുമുളള
ആസംഗത്യം
- വേർപിരിച്ചൽ
- ചേരായ്മ
- ഭിന്നത
ആസംഗം
- ഇളക്കം
- ചേർച്ച, സംബന്ധം
- എന്നും
- ആഗ്രഹം
‘ചിത്താസംഗേനമന്ദം മിഴികളിടകലർന്നോരുനേരം’
— അമകശതകം
.ആസംഗിനി
- ചുഴലിക്കാറ്റു്
ആസംഗിമം
- മുറിവിനെ കെട്ടുന്ന കെട്ടു (ശസ്ത്രക്രിയ സംബന്ധിച്ചതാണു്)
ആസംജനം
- ഉറപ്പിക്കൽ
- ചേർച്ച, സംബന്ധം
- ഭക്തി, ഉപാസനം
- താൽപര്യം
ആസത്തി
- സമീപം
- ലാഭം
- ചേർച്ച, അധികമായ അടുപ്പം
ആസനം
- പൃഷ്ഠം, കടിയിൽ ഉന്നതമായ പ്രദേശം
- വേങ്ങ
- (പീഠേഭസ്കന്ധയൊ ക്ലീബമാസനം നാതുജീവകേ).
- പീഠം
- ഇരിപ്പാനുള്ള കസാല,പായ്, തോൽ മുതലായവ
- ഇരിപ്പാനുള്ളതു് എന്നു ശബ്ദാർത്ഥം.
- ആറു നയനങ്ങളിൽ ഒന്നു്
- ആനയുടെ സ്കന്ധപ്രദേശം
- ഇവിടെ ഇരിക്കുന്നതിനാൽ ഈ പേർ വന്നു.
- ഇരിപ്പു്
- അഷ്ടാംഗയോഗങ്ങളിൽ ഒന്നു്
- ഓരോവിധത്തിലുള്ള ഇരിപ്പു്.
ആസനങ്ങൾ
- ദർഭാസനം
- വസ്ത്രാസനം
- വ്യാഘ്രചർമ്മാസനം
- വൽക്കലാസനം
- കുശാസനം
- കൃഷ്ണാസനം
- വിഷ്ടരാസനം
- പത്മാസനം
- മയൂരാസനം
- വീരാസനം
- സ്വസ്തികാസനം
- കൂർമ്മാസനം മുതലായവ
ആസനാ, ആസ്യാ
- ഒരുദിക്കിൽതന്നെ സ്ഥിരമായിച്ചെയ്യുന്ന ഇരിപ്പു്
ആസനി
- പീടിക (കട)
- പീഠം
ആസന്ദി
- ആസനവിശേഷം, സന്യാസികൾ ഇരിക്കുന്ന ആസനം
- കസേര, കൈയുള്ളകസേര, വീതിയിൽ നീളമധികമുള്ള നാല്ക്കാലി
ആസന്ദിക
- ചെറിയ ആസനം (കസേര)
ആസന്ന
- വിശേഷണം:
- അടുത്ത
‘ആസന്നമൃത്യുവായുള്ളോ
ർക്കിതുയോഗ്യംതന്നെ’
ർക്കിതുയോഗ്യംതന്നെ’
— ഭാഗവതം
ആസന്നം
- സമീപം
- അടുത്തുവരുന്നതു് എന്നു ശബ്ദാർത്ഥം.
- അടുത്തതു്
- അടുത്തിരിക്കുന്നതു്
ആസന്നമരണത്വം
- മരണകാലസാമീപ്യം
- മരണത്തിന്റെ അടുപ്പം
ആസന്നമൃത്യു
- മരണം അടുത്തവൻ
ആസന്നമരണൻ
- മരണം അടുത്തവൻ
ആസന്നവർത്തി
- വിശേഷണം:
- അടുക്കൽ സഞ്ചരിക്കുന്ന
ആസവം
- മരുന്നുകളിട്ടുകാച്ചിയമദ്യം, മദ്യം
- കരിമ്പിൻനീർപാകം ചെയ്തുണ്ടാക്കുന്നതു ശീധു
- അതുതന്നെ പാകം ചെയ്യാതെ പൂളിപ്പിച്ചുണ്ടാക്കുന്നതു് ആസവം
ആസാദനം
- പ്രാപിക്കുക, ലഭിക്കുക
- സാദ്ധ്യം
- നിവൃത്തി
ആസാദിത
- വിശേഷണം:
- പ്രാപിക്പ്പെട്ട, ലഭിക്കപ്പെട്ട, സമ്പാദിക്കപ്പെട്ട
- ക്ഷീണിക്കപ്പെട്ട
- മറയ്ക്കപ്പെട്ട
ആസാദിക്കുക
- പ്രാപിക്കുക
ആസാധനം
- നിവൃത്തി
- പ്രാപ്തി
- സമ്പാദനം
ആസാമം
- കാമരൂപം എന്നരാജ്യം
- Assam
ആസാരം
- പെരുമഴ
- ധാരമുറിയാതെയുള്ള മഴ. എങ്ങും വ്യാപിക്കുന്നതു് എന്നർത്ഥം.
- എല്ലാടവും വ്യാപിച്ചുകൊണ്ടുള്ള പട പുറപ്പാടിന്റെ പേർ
- പരന്നു ഗമിക്കുക എന്നു ശബ്ദാർത്ഥം.
- ജലകണം
- ശത്രുവെവളയുക
- തീൻപണ്ടം
- പര്യായപദങ്ങൾ:
- പ്രസണി
‘ആധാരമില്ലമറ്റെന്നവൾകേഴുമ്പോ
ളാസാരവുംതുടങ്ങീടിനാൻവാസവൻ’
ളാസാരവുംതുടങ്ങീടിനാൻവാസവൻ’
— ഭാരതം
ആസിക
- ഇരിപ്പു്
‘സഹപുലോമജയാപ്യനുലോമയാ
നിജഗൃഹേജഗൃഹേസസുഖസികം’
നിജഗൃഹേജഗൃഹേസസുഖസികം’
— നളചരിതം കഥകളി
ആസികൻ
- വാൾക്കാരൻ (ഖഡ്ഗപാണി)
ആസിക്ത
- വിശേഷണം:
- നനയ്ക്കപ്പെട്ട
ആസിധാരാ
- ഒരുവക വ്രതം
- ‘അസിധാരം’. ‘നോക്കുക.
‘അഭ്യസ്യതീവവ്രതമാസിധാരം’
ആസീന
- വിശേഷണം:
- ഇരുന്ന
ആസീനൻ
- ഇരിക്കുന്നവൻ
‘വിജ്ജ്വരാത്മാനമാസീനംവിധിസമം’
— അദ്ധ്യാത്മരാമായണം
.ആസുഃ, ആഃ
- കോപം
- ഭീഷണി
- ദുഃഖം ഇവയിൽ പറയുന്ന വാക്കു്
ആസുര
- വിശേഷണം:
- അസുരനെ സംബന്ധിച്ച
ആസുരൻ
- ദൈത്യൻ
ആസുരം
- ദൗഷ്ട്യം
- കാഠിന്യം
ആസുരി
- കരിങ്കടുകു്
- കടുരസം കൊണ്ടു് അരസ്ത്രീയെപ്പോലെയുള്ളതു്. മുത്താറി എന്നും ചിലർ പറയുന്നു.
- കടുപ്പമുള്ള അസ്ത്രപ്രയോഗം
ആസൂത്രണം
- (സാഹിത്യസാഹ്യപ്രകാരം) “വിഷയത്തിൽ വിവരിക്കേണ്ട അംശങ്ങൾ ഏതെല്ലാമെന്നാലോചിച്ചു് നിശ്ചയിച്ചു് കുറിച്ചുവെയ്ക്കുന്നതിനു ‘വിഷയ വിശകലനം” എന്നു പേർ. “വിശകലനം ചെയ്തു സംഗ്രഹിച്ച കുറിപ്പു(നോട്ടു)കളെ തരംതിരിച്ചു ക്രമപ്പെടുത്തി എഴുതിയാൽ അതു് ആസൂത്രണം.” (പ്ലാൻ).
ആസൂത്രിത
- വിശേഷണം:
- മാലയുടെ ആകൃതിയിലാക്കിയ
ആസേകം
- തളിക്ക
- നനയ്ക്ക
ആസേചനക
- വിശേഷണം:
- തളിക്കുന്ന
ആസേചനകം, അസേചനകം
- കണ്ടാൽ തൃപ്തിവരാത്ത (പിന്നേയും പിന്നേയും കാണണമെന്നു തോന്നുന്ന) വസ്തു
- കുളിർപ്പിക്കുന്നതു് എന്നർത്ഥം.
- തളിപ്പു് (തളിക്കുക)
‘അപശ്യമാസേചനകം
തദാകേരളമണ്ഡലം
കേരാളികോമളതരം
ഭുവഃകോണേനിവേശിതം
തദാകേരളമണ്ഡലം
കേരാളികോമളതരം
ഭുവഃകോണേനിവേശിതം
— ഗുരുവായുപുരമാഹാത്മ്യം
ആസേദിവാൻ
- പ്രാപിച്ചവൻ
- ഇരുന്നവൻ
ആസേദുഷി
- ഇരുന്നവൾ
ആസേവാ, ആസേവനം
- വൈരാഗ്യമുള്ളപ്രവൃത്തി
- സംസർഗ്ഗം
- തുടർച്ച
ആസേവിത
- വിശേഷണം:
- പ്രവർത്തിക്കപ്പെട്ട
- പിന്നേയും പറയപ്പെട്ട
ആസേവിതം
- പ്രവൃത്തി
- അനുഷ്ഠാനം
ആസ്കന്ദ(നം)
- യുദ്ധം
- മരിപ്പാനൊരുങ്ങി പുറപ്പെടുക എന്നു ശബ്ദാർത്ഥം.
- തിരസ്കാരം, ആക്ഷേപം
- സംശോഷണം
- കുതിരയുടെ ഗതിഭേദം
ആസ്കന്ദിതം
- കുതിരയുടെ ഗതിഭേദം
- കോപംകൊണ്ടോ എന്നുതോന്നുമാറു് നാലുകാലുംപൊക്കി ചാടിച്ചാടിയുള്ള ഓട്ടം
ആസ്ഖലിത
- വിശേഷണം:
- ഇടറിവീഴപ്പെട്ട
ആസ്തരണിക
- വിരിപ്പിന്മേൽ സുഖമെടുക്കുന്ന
ആസ്തരണം
- വിരിപ്പു്, മേൽവിരിപ്പു്
- ആനപ്പുറത്തു വിരിക്കുന്ന കമ്പിളി
- മറയ്ക്കുന്നതു് എന്നു ശബ്ദാർത്ഥം.
- പഞ്ഞിയിട്ടകിടക്കയുടെ മേൽവിരിപ്പു്
- ആനക്കോപ്പു്
- കിടക്ക
- കിടക്കയിൽ വിരിക്കുന്ന വസ്ത്രം
- വിരിക്കുക
- ചിതറുക
‘മണിമയസദനേമോഹനശയനേ
മണമിയലുംനവകുസുമാസ്തരണേ’
മണമിയലുംനവകുസുമാസ്തരണേ’
— കിർമ്മീരവധം കഥകളി
ആസ്താരം
- വിരിക്കുക
- ചിതറുക
ആസ്താവം
- യാഗത്തിൽ സങ്കീർത്തനം ചൊല്ലുന്നസ്ഥലം
- സങ്കീർത്തനം, സ്തുതി
ആസ്തി
- സംപത്തു്
- സ്വത്തു്
ആസ്തിക
- വിശേഷണം:
- ദൈവവിശ്വാസമുള്ള
- വിശ്വാസമുള്ള, നന്ദിയുള്ള
ആസ്തികൻ
- പരലോകത്തെയും ദൈവത്തെയും വിശ്വസിക്കുന്നവൻ
- ആസ്തികൻ ×നാസ്തികൻ.
- ഒരു മുനി
ആസ്തികൻ
- ഒരു മുനി
- വാസുകിയുടെ സഹോദരിയായ ’ജരല്ക്കാരു’ എന്നവളിൽ ’ജരല്ക്കാരു’എന്ന മുനിക്കുണ്ടായവൻ
- സർപ്പസത്രത്തെ ഒഴിച്ചത് ഈ ആസ്തികൻ ആകുന്നു. ആസ്തീകൻ എന്നും കാണുന്നു.
ആസ്തികം
- മഹാഭാരതത്തിലേ ഒരു പർവം
ആസ്തിക്യം, ആസ്തികതാ, ആസ്തികത്വം
- ശ്രദ്ധ
- ഒരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം
ആസ്തീർണ്ണം
- വിരിക്കപ്പെട്ടത്
ആസ്തൃത
- വിരിക്കപ്പെട്ട
- മൂടപ്പെട്ട
- മറഞ്ഞ
- ചേർത്തുകെട്ടപ്പെട്ട
‘കണ്ടാലുമെങ്കിൽകുശാസ്തൃതംസീതയാ’
— അദ്ധ്ത്മരാമായണം
.ആസ്ഥൻ
- ആധീനൻ
ആസ്ഥാ
- ആഗ്രഹം
- ആദരവ്
- താൽപര്യം, ശ്രദ്ധ
- സ്നേഹം
- ആസ്ഥാനമണ്ഡപം
- പ്രയത്നം
- ഇതിൽ സ്ഥിതി ചെയ്യുന്നു എന്നു ശബ്ദാർത്ഥം.
- ഇരിപ്പിടം
‘എന്തൊരാസ്ഥാമഹാജ്ഞാനിനാമുള്ളതും’
— അദ്ധ്യാത്മരാമായണം
.ആസ്ഥാനദേശം
- രാജാക്കന്മാർ സഭകൂടാനുള്ള സ്ഥലം (സഭാമണ്ഡപം)
ആസ്ഥാനം
- ഇരിപ്പിടം
- രാജസഭ
- എല്ലാവരും ഇരിക്കുന്നേടം എന്നു ശബ്ദാർത്ഥം.
- സഭ
‘ആസ്ഥാനത്തങ്ങിരിപ്പൂനിയതവുമറിവു
ലോകവൃത്തങ്ങൾതദ്വൽ’
ലോകവൃത്തങ്ങൾതദ്വൽ’
— ഉത്തരരാമായണം ചമ്പു
ആസ്ഥാനമണ്ഡപം
- രാജാക്കന്മാർ സഭകൂടാനുള്ള സ്ഥലം
ആസ്ഥാനി
- രാജസഭ
- എല്ലാവരും ഇരിക്കുന്നേടം എന്നു ശബ്ദാർത്ഥം.
ആസ്ഥാപനം
- സ്ഥാപിക്കുക, വയ്ക്കുക
- താമസത്തിനിടയാക്കുക
ആസ്ഥിത
- വിശേഷണം:
- ഇരിക്കപ്പെട്ട
- ഇരുന്ന
ആസ്ഥിതൻ
- കയറിയിരിക്കുന്നവൻ
‘സോമകോടിസമധാമകഞ്ചുകി
ലലാമമഞ്ചതലമാസ്ഥിതം’
ലലാമമഞ്ചതലമാസ്ഥിതം’
— അംബരീഷചരിതം കഥകളി
ആസ്പദീഭൂതം
- ആസ്പദം (സ്ഥാനം – ഇരിപ്പിടം) ആയിഭവിച്ചത്
ആസ്പദം
- സ്ഥാനം, ഇരിപ്പിടം
- ചെയ്യത്തക്ക കാര്യം
- ഇതിൽ പ്രാപിക്കുന്നു എന്നു ശബ്ദാർത്ഥം.
ആസ്പന്ദനം
- ഇളക്കം
ആസ്ഫാലനം
- അടി, അഭിഘാതം
- അഹംഭാവം, അഹങ്കാരം, ഡംഭം
- ആന ചെവിയാട്ടുക
ആസ്ഫാലിത
- വിശേഷണം:
- അടിക്കപ്പെട്ട
‘അജസ്രമാസ്ഫാലിതവല്ലകീഗുണ
ക്ഷതോജ്ജ്വലാംഗുഷ്ഠനഖാഃശൂഭിന്നയഃ’
ക്ഷതോജ്ജ്വലാംഗുഷ്ഠനഖാഃശൂഭിന്നയഃ’
— മാഘം
ആസ്ഫുരിത
- വിശേഷണം:
- ശോഭിക്കപ്പെട്ട
ആസ്ഫോട(ന)ം
- വിടിർച്ച
- പിളർപ്പു്
ആസ്ഫോടം
- വിടിർച്ച, പിളർപ്പ്
- എരിക്കു്
- മുത്തുചിപ്പിപ്പുട്ടൽ
ആസ്ഫോടനി
- രത്നങ്ങൾ തുളയ്ക്കുന്ന കതിരു്
- മണിവേധകസൂചി എന്നും പറയും. പിളർക്കുന്നതു് എന്നു ശബ്ദാർത്ഥം.
- മരം തുളയ്ക്കുന്ന ഉളി (വിറുമ)
- കത്രിക (കത്തിരി)
- പര്യായപദങ്ങൾ:
- വേധനി
ആസ്ഫോതം
- എരിക്കു്
- വിടരുന്നതു എന്നു ശബ്ദാർത്ഥം. ആസ്ഫോടം എന്നും പാഠമുണ്ടു്.
ആസ്ഫോതാ, ആസ്ഫോടാ
- വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി)
- നാലുഭാഗവും വിടിർന്ന പൂക്കൾ ഉള്ളതു് എന്നു ശബ്ദാർത്ഥം.
- കാട്ടുമുല്ല
- വെള്ളെരിക്കു്
- കാട്ടുപിച്ചകം
- ചേറിൻകുരു
- എരിക്ക്
- നവമല്ലികപൂവു്
ആസ്യം
- മുഖം
- വായ്
- പുളിരസവും മറ്റും കൊണ്ടു ഒലിക്കുന്നതു്, അക്ഷരത്തെ ഉച്ചരിക്കുന്നതു് ഇങ്ങനെ ശബ്ദാർത്ഥം.
ആസ്യന്ദനം
- വിശേഷണം:
- ഒഴുകുന്ന
- ഊറുന്ന
ആസ്യപത്രം
- താമര
ആസ്യലാംഗലം
- പന്നി
- പട്ടി
ആസ്യലോമ
- മീശ
- കരടി
ആസ്യ, ആസനാ
- ഇരിപ്പു്
- ഒരു ദിക്കിൽതന്നെ സ്ഥിരമായിട്ടു ഇരിക്കുക.
- പര്യായപദങ്ങൾ:
- സ്ഥിതി
- സ്ഥാനം
ആസ്യാസവം
- വായിലേ വെള്ളം (ഉമിനീർ)
ആസ്രപൻ
- രാക്ഷസൻ (ചോര കുടിക്കുന്നവൻ)
ആസ്രം
- രക്തം
- കണ്ണുനീർ
ആസ്രവം
- ക്ലേശം
- സങ്കടം
- പൊയ്ക്കൊണ്ടിരിക്കുക എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ആഭീനവം
- ക്ലേശം
ആസ്രാവ
- വിശേഷണം:
- ഒഴുകുന്ന
- ഓടുന്ന
ആസ്രാവം
- മുറിവ്
- വേദന
- രോഗം
- ഗതി, പോക്ക്
ആസ്വദിക്കുക
- ഭക്ഷിക്കുക
- രുചിനോക്കുക
- അനുഭവിക്കുക
‘പാരമർപ്പിതഹവിരാസ്വദിച്ചധുനാ’
— അംബരീഷചരിതം കഥകളി
.ആസ്വനിത
- വിശേഷണം:
- ശബ്ദമുണ്ടാക്കപ്പെട്ട
ആസ്വാദനം
- ഭക്ഷണം
- രുചിനോക്കുക
- അനുഭവിക്കുക
ആസ്വാദിത
- വിശേഷണം:
- ആസ്വദിക്കപ്പെട്ട
- ഭക്ഷിക്കപ്പെട്ട
- രുചി നോക്കപ്പെട്ട
- അനുഭവിക്കപ്പെട്ട
ആഹകം
- മൂക്കിലേ ഒരുവക രോഗം
ആഹത
- വിശേഷണം:
- അടിക്കപ്പെട്ട
- അറിയപ്പെട്ട
- പെരുകിയ
ആഹതനം
- അടി
- കൊലസ്ഥലം
ആഹതം
- അടിച്ചുണ്ടാക്കിയതു്
- ഒട്ടും ചേർച്ചയില്ലാത്ത അർത്ഥത്തോടുകൂടിയ വാക്കു്
- പെരുക്കിയ സംഖ്യ
- ഒരു വാദ്യം
ആഹതലക്ഷണൻ
- ഗുണങ്ങൾ ഹേതുവായിട്ടു പ്രസിദ്ധി നേടിയവൻ
- ജനങ്ങൾ പിന്നെയും പിന്നെയും പറയുന്ന പേരോടുകൂടിയവൻ എന്നു ശബ്ദാർത്ഥം. ആഹിതലക്ഷണൻ എന്നും ചിലർ പറയുന്നുണ്ട്.
- പര്യായപദങ്ങൾ:
- കൃതലക്ഷണൻ
ആഹതി
- അടി
- കൊല്ലുക
ആഹനനം
- അടി
- വടി
ആഹനിക്കുക
- താഡിക്കുക
- അടിക്കുക
- കൊല്ലുക
‘സിംഹംതാൻകോപിച്ചങ്ങാനതൻമസ്തക
മാഹനിച്ചങ്ങുപൊളിപ്പതിനായ്’
മാഹനിച്ചങ്ങുപൊളിപ്പതിനായ്’
— കൃഷ്ണഗാഥ
ആഹന്ത
- കഷ്ടം
- ആശ്ചര്യം
ആഹരണം
- കൈക്കലാക്കുക
- സ്ത്രീധനം
ആഹരം
- ധൈര്യം
ആഹരി
- ഒരു രാഗം
ആഹരിക്കുക
- കൈക്കലാക്കുക
- കൊണ്ടുവരുക
ആഹവം
- യുദ്ധം
- സ്പർദ്ധിച്ച പ്രവൃത്തി എന്നു ശബ്ദാർത്ഥം.
- യാഗം
‘ആഹവമതിലതിമോഹികളായ് ചില
ദേഹികൾവന്നിടുകിൽ’
ദേഹികൾവന്നിടുകിൽ’
— അംബരീഷചരിതം കഥകളി
ആഹവനം
- യാഗം
ആഹവനീയം
- അഗ്നികൾ മൂന്നുള്ളതിൽ ഒന്നു്
- മറ്റവ ദക്ഷിണാഗ്നി, ഗാർഹപത്യാഗ്നി. മഹാകാവ്യകാലത്തു വേദിയിൽപരിശുദ്ധാഗ്നിയെ ജ്വലിപ്പിക്കുന്നതു് എല്ലാ ഗൃഹസ്ഥന്മാരുടേയും ഒരുമുഖ്യപ്രവൃത്തിയായിരുന്നു. ഗാർഹപത്യാഗ്നി വൃത്തത്തിലും, ആഹവനീയാഗ്നി ചതുരത്തിലും, ദക്ഷിണാഗ്നി അർദ്ധവൃത്താകാരത്തിലും ഇട്ടു വന്നിരുന്നു.
ആഹവഭൂമി
- പടനിലം
ആഹാ
- സന്തോഷം
- അത്ഭുതം
- ദുഃഖം ഇവയുണ്ടാകുമ്പോൾ പ്രയോഗിക്കുന്ന ഒരു വാക്കു്
ആഹാരം
- ഭക്ഷണം, ഊണു്, തീറ്റി, തിന്നാനുള്ളതു്
- ആഹാരപദാർത്ഥങ്ങൾ നാലുവിധം — 1. ഖാദ്യം – കടിച്ചുതിന്നുന്നതു്. 2. പേയം – കുടിക്കത്തക്കതു്. 3. ലേഹ്യം – നക്കിത്തിന്നാന്നതു്. 4. ഭോജ്യം (ഭക്ഷ്യം) – ഭുജിക്കത്തക്കതു്.
- എടുക്കുക
- പര്യായപദങ്ങൾ:
- ജഗ്ദ്ധി
- ഭോജനം
- ജേമനം
- ലേഹം
- ആഹാരം
- നിഘസം
ആഹാരാദിചതുഷ്ടയം
- ആഹാരം മുതലായ നാലു കാര്യങ്ങൾ
- ആഹാരം,വിഹാരം, മൈഥുനം, നിദ്ര ഇവ നാലുമത്രേ ജന്തുധർമ്മങ്ങൾ.
ആഹാര്യ
- വിശേഷണം:
- ആഹരിക്ക (എടുക്ക) പ്പെടേണ്ടുന്ന
ആഹാര്യശോഭ
- വാസ്തവത്തിലധികമായ ശോഭ
- ഇവിടെ ആഹാര്യം എന്ന പദത്തിനു ‘കൃത്രിമം’ (കെട്ടിച്ചേർത്തുണ്ടാക്കുന്നതു്) എന്നർത്ഥം.
ആഹാവം
- കൽത്തൊട്ടി
- (ഇതു് സാധാരണ കിണറു, കുളം മുതലായതിനു സമീപം നിർമ്മിക്കാറുണ്ടു്. പശുക്കൾക്കു ജലം കുടിപ്പാനായിട്ടാണു്.) ഇതിന്റെ അടുക്കൽ പശുക്കൾ വിളിക്കപ്പെടുന്നു എന്നർത്ഥം.
- പര്യായപദങ്ങൾ:
- നിപാനം
ആഹികജ്വരം
- ഇടവിട്ടുള്ള പനി
ആഹികൻ
- കേതു
- പാണിനിയുടെ മറ്റൊരുപേർ
ആഹിത
- വിശേഷണം:
- വയ്ക്കപ്പെട്ട
ആഹിതലക്ഷണ
- വിശേഷണം:
- ഗുണങ്ങളെക്കൊണ്ടു പ്രസിദ്ധിനേടിയ
- ആഹതലക്ഷണൻ എന്നതു നോക്കുക.
ആഹിതാഗ്നി
- അഗ്നിഹോത്രി
ആഹിതാനലൻ
- അഗ്നിഹോത്രി
- (ആഹിതാനല എന്നുള്ളതു് ഇപ്പോൾ കർണ്ണാടകത്തിൽ ‘ഐതാള’ എന്നായി).
ആഹിതുണ്ഡികൻ
- പാമ്പു പിടിക്കുന്നവൻ(പാമ്പാട്ടി)
- അഹിതുണ്ഡം (പാമ്പിന്റെ മുഖം)കൊണ്ടു കളിക്കുന്നവൻ എന്നും പറയാം.
- പര്യായപദങ്ങൾ:
- വ്യാളഗ്രാഹി
ആഹുകൻ
- ഉഗ്രസേനന്റെ പിതാവു്
ആഹുത
- വിശേഷണം:
- ഹോമിക്കപ്പെട്ട
ആഹുതി
- ഹോമം
ആഹൂത
- വിശേഷണം:
- വിളിക്കപ്പെട്ട
ആഹൂതസംപ്ലവം
- ലോകനാശകാലം
ആഹൂതി
- സ്വായംഭുവമനുവിനു ശതരൂപയിൽ ഉണ്ടായവൾ
- വിളി
ആഹൂതം
- വിളി
ആഹൃത
- വിശേഷണം:
- ആഹരിക്ക(എടുക്ക)പ്പെട്ട
ആഹേയ
- വിശേഷണം:
- അഹിയെ (സർപ്പത്തെ) സംബന്ധിച്ച
ആഹേയം
- പാമ്പിന്റെ അസ്ഥി
- വിഷം
- വള മുതലായതു്
- അഹിയിൽ (പാമ്പിൽ) ഭവിച്ചതു് എന്നു ശബ്ദാർതത്ഥം.
ആഹേരു
- ശതാവരി (അഹേരു എന്നതു നോക്കുക)
ആഹേളനം
- നിന്ദ
ആഹോ
- അതൊ ഇതൊ എന്നുള്ള വികല്പത്തിലും വിശേഷേണയുള്ള തർക്കത്തിലും പ്രയോഗം. ഇതു ചോദ്യത്തിലും പ്രയോഗിക്കാറുണ്ടു്
ആഹോപുരുഷിക
- അഹംഭാവം അഹംകാരം
- ഞാൻ കേമനാണു്
- സമർത്ഥനാണു്
- ധീരനാണു് എന്നും മറ്റുമുള്ള വിചാരം
ആഹോസ്വിൽ
- അഹോ എന്നതിന്റെ അർത്ഥം
ആഹ്നിക
- വിശേഷണം:
- പകലിനേസംബന്ധിച്ച
ആഹ്നികം
- ദിവസന്തോറും ചെയ്യുന്നതു് (കുളി ഭക്ഷണം ഇത്യാദിപോലെ)
ആഹ്നികക്രിയ
- പകലത്തേകർമ്മം
ആഹ്ലാദനീയ
- വിശേഷണം:
- സന്തോഷിപ്പിക്കേണ്ടുന്ന
ആഹ്ലാദനം
- സന്തോഷത്തെനൽകുന്നതു്
ആഹ്ലാദം
- സന്തോഷം
ആഹ്ലാദി
- വിശേഷണം:
- സന്തോഷത്തെ കൊടുക്കുന്ന
ആഹ്ലാദിക്കുക
- സന്തോഷിക്കുക
ആഹ്ലാദിത
- വിശേഷണം:
- സന്തോഷിപ്പിക്കപ്പെട്ട
ആഹ്വ
- പേർ
- നാമം
- ആഹ്വാനം ചെയ്യപ്പെടുന്നതു് (വിളിക്കപ്പെടുന്നതു്) എന്നർത്ഥം.
ആഹ്വയം
- പേർ
- നാമം
- വിളിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
ആഹ്വാനദർശനം
- വിചാരണയ്ക്കുഹാജരാവുക
ആഹ്വാനം
- വിളി
- കോടതിയിൽ നിന്നു സമൻസയച്ചു വിളിക്കുക
ആഹ്വാനയതി
- സമൻസയക്കുക
- കല്പിച്ചുവിളിക്കുക
ആഹ്വായം
- സമൻസ്
- പേർ
ആഹ്വായക
- വിശേഷണം:
- ക്ഷണിക്കുന്ന
- വിളിക്കുന്ന
ആഹ്വായകൻ
- ദൂതൻ
ആൾ, ആള്
- മനുഷ്യൻ
- ശേഷിയുള്ളവൻ, സമർത്ഥൻ
‘വൃത്താന്തംമേപറവതിനുമാ
ളല്ലനീതന്നെവേണം’
ളല്ലനീതന്നെവേണം’
— മയൂരസന്ദേശം
.ആളക്കൊല്ലി
- പണം
- ദ്രവ്യം
- ധനം
ആളന്തരം
- പുരുഷാന്തരം
- മരണം
ആളർക്കം
- അളർക്കത്തെ (പേപ്പട്ടിയെ) സംബന്ധിച്ച
‘ആളർക്കംവിഷമിവസർവതഃപ്രസൃപ്തം’
— ഉത്തരരാമായണംചംപു
.ആളാനം
- ആനയെ കെട്ടുന്നതറി
- ആനയെ തളയ്ക്കുന്ന കെട്ടുകുറ്റി
- ഇതിനോടു ചേർത്തു കെട്ടുന്നതിനാൽ ഈ പേർവന്നു.
- പര്യായപദങ്ങൾ:
- ബന്ധസ്തംഭം
ആളായ്മ
- ശേഷി
- കാര്യപ്രാപ്തി
- തനിക്കുതാൻപോരിക
ആളി
- കൂട്ടം (സമൂഹം)
- സഖി (ഒപ്പം കളിച്ചു വളർന്നവൾ)
- അലങ്കരിക്കുന്നവൾ എന്നർത്ഥം.
- ചിറ, ചെറിയചിറ
- വെള്ളത്തെ തടുക്കുനതു് എന്നു ശബ്ദാർത്ഥം.
- ഇടതൂർമ്മയില്ലാത്ത മരക്കൂട്ടം
- അലങ്കരിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- തേൾ
- വരമ്പു്
- വരി
- വര
- പര്യായപദങ്ങൾ:
- സേതു
ആളിന്ദം
- പുറന്തിണ്ണ (അളിന്ദം എന്നതിനു പ്രചാരം കൂടുതലുണ്ടു്)
ആളുക
- ഭരിക്കുക
- രക്ഷിക്കുക
- വഹിക്കുക
- അനുഭവിക്കുക
- ഉണ്ടായിരിക്കുക
- വാഴുക
- ഉയരുക
- പടർന്നുകേറുക
ആളുപകം
- ഈഴച്ചേമ്പു്
ആളൂർ
- തിരുവിതാംകൂറിൽ ഇരണിയൽ താലൂക്കിലേ ഒരു പകുതി
ആളോടി
- വെടിപ്പഴുതു്
ആൾപ്പാട്ടം
- അടിമയെ മറ്റൊരാൾക്കു എഴുതിക്കൊടുത്തു് ആണ്ടുതോറും വാങ്ങിക്കുന്ന ദ്രവ്യം
ആൾപ്രമാണം
- കൈപ്പടത്തോടുകൂടി കൈ മേല്പോട്ടു നീട്ടിനിന്ന മനുഷ്യന്റെ (പുരുഷന്റെ) നീളം
- ഇതിനു ഭാഷയിൽ ‘ഒരാളും കൈയെടുപ്പും’ എന്നു പറയാറുണ്ട്.
- പര്യായപദങ്ങൾ:
- പൗരുഷം
ആൾക്കാട്ടി
- പുള്ളു്
- അസഹ്യതയുണ്ടാക്കുന്ന ഒരുവക പക്ഷി
ആൾക്കാർ
- കീഴ്പെട്ടവർ
- കീഴ്വരുതിക്കാർ
- ആശ്രിതന്മാർ
ആൾക്കുറിയൻ
- ഒരു പക്ഷി
ആഴക്കു്
- നാഴിയിൽ എട്ടിലൊന്നു്
ആഴം
- താഴ്ച (കുഴി)
ആഴാതി
- അമ്പലവാസികളുടെ ഒരു സ്ഥാനപ്പേർ
ആഴാന്തൽ
- പലകപ്പയ്യാനി
ആഴി
- സമുദ്രം (ആഴമുള്ളതു് എന്നർത്ഥം)
- മോതിരം
- ഉദാ:തിരുവാ
- സുദർശനം എന്ന ചക്രം
- കുളം
- എരിയുന്ന തീയ്
ആഴിമാതാവു, ആഴിമാതു്
- ലക്ഷ്മീ ഭഗവതി
- സമുദ്രം അമ്മയായവൾ എന്നു ശബ്ദാർത്ഥം.
ആഴിവർണ്ണൻ
- വിഷ്ണു
- (കടൽ നിറമുള്ളവൻ).
ആഴുക
- താഴുക
- മുങ്ങുക
- താണുകിടക്കുക
ആഴുവാഞ്ചേരി
- ഒരു ബ്രാഹ്മണഗ്രാമത്തിന്റെ പേർ. ഇതു തിരുനാവായ്ക്കടുത്താണു്. ഇതിലേ പ്രമാണിക്കു ആഴ്വാൻ ചേരിതമ്പ്രാക്കൾ എന്നു പറഞ്ഞു വരുന്നു
ആഴെ
- വിശേഷണം:
- അഗാധമായി
ആഴ്ച
- തിങ്കൾ
- ചൊവ്വാ
- ബുധൻ
- വ്യാഴം
- വെള്ളി
- ശനി
- ഞായർ എന്ന ഗ്രഹങ്ങളിൽ ഓരോന്നിനും പറയുന്ന പേർ
ആഴ്ചവട്ടം
- ഏഴാഴ്ചക്കും കൂടി പറയുന്ന പേർ
ആറന്മുള
- തിരുവിതാംകൂറിൽ തിരുവല്ലാ താലൂക്കിൽ ചേർന്ന ഒരു പകുതി
- ഇതു വള്ളംകളിക്കു വിശേഷമുള്ളതാണു്.
ആറക്കാൽ
- വണ്ടിച്ചക്രത്തിന്റെ വട്ടങ്ങൾക്കും കടത്തിനും മദ്ധ്യേയുള്ള കാലു്
- ചിലേടത്തു ഇതിനു ‘അരക്കാൽ’ എന്നാണു പേർ. സംസ്കൃതത്തിൽ ‘അരം’ എന്നും ‘ആരം’ എന്നും പറയുന്നു.
‘ആറക്കാലിനിടക്കുകൂടിനെടുകേ
നൂഴുന്നുവേഴാമ്പൽ’
നൂഴുന്നുവേഴാമ്പൽ’
— മലയാളശാകുന്തളം
ആറാടുക
- കുളിക്കുക
ആറാട്ടം
- കുളി
- പിരളുക
ആറാട്ടു്
- കുളി
- ബിംബത്തെ കുളിപ്പിക്ക
ആറാട്ടുതറ
- വെടിക്കോട്ട
ആറാട്ടുപുഴ
- തിരുവിതാംകൂറിൽ കാർത്തികപ്പള്ളി താലൂക്കിൽ ഒരു പകുതി
ആറാംപഴിഞ്ഞി
- ഞൊങ്ങണംപുല്ലു്
ആറാമട
- തിരുവിതാംകൂറിൽ തിരുവനന്തപുരം താലൂക്കിലെ ഒരു പകുതി
ആറാംവരി
- വാരിപ്പുറം
- വാരിയെല്ലു്
ആറായിരം
- ആറു ആയിരംചേർന്നതു്
ആറാറു
- മുപ്പത്താറു്
- ആറു തവണ ആറു ടിയതു്.
- ആറുവീതമായ
ആറു
- മാതിരി
- സമ്പ്രദായം പ്രാചീനമലയാളം:
ആറു
- അഞ്ചു കഴിഞ്ഞാലുള്ളതു്, മൂന്നിരട്ടിച്ചാൽ വരുന്ന തുക
- നദി
- വഴി
- ഉദാ:പെയ്താറെ, വന്നാറെ.
- വിധം, സ്ഥിതി
- ഉദാ:കിട്ടിയറെങ്ങിനെ.
- വണ്ണം
- ഉദാ:വരുമാറു = വരുംവണ്ണം.
ആറുക
- ചൂടില്ലാതാവുക
ആറുകാലാദി
- ഒരു വിധം എണ്ണ
- കയ്യൊന്നി, ചിറ്റമൃതു്, കൊഴുപ്പ, കറുക, ഉഴിഞ്ഞ ഇവ സമം ഇടിച്ചു പിഴിഞ്ഞു നീരു ഇരുനാഴി, എണ്ണ, നാഴി; കല്ക്കുത്തിനു കദളിക്കിഴങ്ങു നാലു കഴഞ്ചു; അരച്ചു കലക്കി കാച്ചിയരിച്ചു തേക്കുക; ഈ തൈലം കാമിലയ്ക്കു നന്നു. കുല്കത്തിനു ഇരട്ടിമധുരം, ചന്ദനം, കൊട്ടം ഇവയാകിലുമാം. പ്രസവിച്ചാൽ തലനോവു വർദ്ധിക്കുന്നപക്ഷം ഈ തൈലം ഉപയോഗപ്പെടും. ഈ യോഗം ഗർഭ ചികിത്സയിൽപ്പെട്ടതാണു്.
ആറുകാലു്
- കയ്യന്ന്യം (കയ്യോന്നി)
- വണ്ട്
ആറുദേശപ്പറ്റ്
- തിരുവിതാംകൂറിൽ വിളവങ്കോട് താലൂക്കിലെ ഒരു പകുതി
ആറുനയങ്ങൾ
- സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം ഇവ ആറും
ആറുമുഖൻ
- സുബ്രഹ്മണ്യൻ (ശിവന്റെ പുത്രൻ)
ആറുരസങ്ങൾ
- സ്വാദു് (മധുരം), അമ്ലം (പുളി), ലവണം (ഉപ്പു്), തിക്തം (കയ്പ്), ഉഷണം (എരു), കഷായം (ചവർപ്പു്) ഈ ആറും
- ഇവ ദ്രവ്യത്തെ ആശ്രയിച്ചിരിക്കുന്നു. മുമ്പേ പറയപ്പെട്ട രസം ദേഹത്തിന് അധികമായി ബലത്തെയുണ്ടാക്കും.
ആറുശാസ്ത്രങ്ങൾ
- (വേദാംഗങ്ങൾ)
- ശിക്ഷ
- ഉച്ചാരണം ശരിയായി അഭ്യസിപ്പിക്കുന്ന ശാസ്ത്രം.
- കല്പം
- ആചാരക്രമങ്ങളെ വരിക്കുന്ന ശാസ്ത്രം.
- വ്യാകരണം
- ഭാഷയെക്കുറിക്കുന്നതു്.
- നിരുക്തം
- പദങ്ങളുടെ അർഥത്തെ വിവരിക്കുന്നതു്.
- ജ്യോതിഷം
- നക്ഷത്രം മുതലാവയെ പ്രതിപാദിക്കുന്നതു്.
- ഛന്ദസ്സ്
- വൃത്തത്തെക്കുറിച്ചുള്ളതു്.
‘ശിക്ഷാകല്പം വ്യാകരണം
നിരുക്തം ചന്ദസാം ചയഃ
ജ്യോതിഷാ മയനും ചൈവ
വേദാംഗാനിഷഡേവതു’
നിരുക്തം ചന്ദസാം ചയഃ
ജ്യോതിഷാ മയനും ചൈവ
വേദാംഗാനിഷഡേവതു’
ആറേ
- ആറ്റിൽകൂടെ
ആറ്റ
- കുരുവി
- ചെറിയപക്ഷി
ആറ്റ
- വിശേഷണം:
- ഓമനയായ
ആറ്റൽ
- വിശേഷണം:
- ഓമനയായ
‘ആറ്റൽകിടാവിനെചീറ്റവും പൂണ്ടങ്ങു’
— കൃഷ്ണഗാഥ
.ആറ്റൽ
- ചൊടി
- ശുഷ്കാന്തി
- മനോഹരമായ വളർച്ച
- ആശ്വസിപ്പിക്ക
- തണുപ്പിക്ക
- ശമിപ്പിക്ക
‘കാറ്റുതട്ടി വിളക്കങ്ങു
കെട്ടുപോയാലതിൽപിന്നെ
ആറ്റലോടെവെളിച്ചെണ്ണ
പകർന്നാൽ കത്തുമാറുണ്ടോ’
കെട്ടുപോയാലതിൽപിന്നെ
ആറ്റലോടെവെളിച്ചെണ്ണ
പകർന്നാൽ കത്തുമാറുണ്ടോ’
— ത്രിപുരദഹനം തുള്ളൽ
ആറ്റം
- വളരെ
- വല്ലതും
- ഏതാനും
ആറ്റുക
- തണുപ്പിക്ക
- ചൂടില്ലാതാക്കുക
ആറ്റുകാൽ
- ആറ്റിൽ നിന്നുണ്ടായ തോട്
- തിരുവനന്തപുരത്തു ഠൌണിലുള്ള ഒരു സ്ഥലത്തിന്റെ പേർ
ആറ്റുങ്ങൽ
- തിരുവിതാംകൂറിൽ ചിറയിൻകീഴ് താലൂക്കിലെ ഒരു പകുതി
- തിരുവിതാംകൂറിലെ വിശേഷസ്ഥലങ്ങളിൽ ഒന്നാകുന്നു. പണ്ടു് ഒരു രാജ്ഞിയിൽ നിന്നു തിരുവിതാംകൂറിനു കിട്ടിയതാണു്. ഇതു നമ്മുടെ രാജ്ഞിമാരുടെ പൊതുകുടുംബമാണെന്നുള്ളതു്. ‘ആറ്റിങ്ങൽ മൂത്തതമ്പുരാൻ’, ‘ഇളയ തമ്പുരാൻ’ എന്ന നാമധേയങ്ങൾ കൊണ്ടു സ്പഷ്ടമാകുന്നു. ആറ്റുങ്ങലും ഇടക്കോടും ശ്രീപാദം വകയാണു്.
ആറ്റുദർഭ
- ഒരുവക പുല്ലു്
- ഇതു ശ്രമം, ശോഷം, അരോചകം, ആമദോഷം, രക്തപിത്തം, ദുർബലത, ചുട്ടുനീറൽ, ക്ഷയം, ഇവയെ നശിപ്പിക്കും, ശുക്ലവൃദ്ധിയെ ചെയ്യും. രസത്തിൽ മധുരവും പാകത്തിൽ തിക്തരസവും ശീതളവുമാകുന്നു. ഇതു കണ്ഠത്തിനുമേലേ ഉണ്ടാകുന്ന രോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും ഉപയോഗം.
- പര്യായപദങ്ങൾ:
- കാശം
- ഇക്ഷുഗന്ധ
- പോദഗളം
- കുരുവിക്കരിമ്പു് എന്നും പറയുന്നുണ്ട്
ആറ്റുനോറ്റുപോകുക
- കുളിച്ചു ഉപവസിച്ചു് വ്രതമിരിക്ക
ആറ്റുപേരാൽ
- ഒരുവക വൃക്ഷം
‘നദീവടോയജ്ഞവൃക്ഷ:
സിദ്ധാർത്ഥോവടകോവടീ
അമരാസംഗിനീചൈവ
ക്ഷീരകാഷ്ഠാചകീർത്തിതാ’
സിദ്ധാർത്ഥോവടകോവടീ
അമരാസംഗിനീചൈവ
ക്ഷീരകാഷ്ഠാചകീർത്തിതാ’
‘വടീകഷായമധുരാശിശിരാപിത്തഹാരിണീ
ദാഹതൃഷ്ണാശ്രമശ്വാസവിച്ഛദ്ദിശമനീപരം’
എന്നു ഗുണങ്ങൾ.
ദാഹതൃഷ്ണാശ്രമശ്വാസവിച്ഛദ്ദിശമനീപരം’
എന്നു ഗുണങ്ങൾ.
ആറ്റുപ്ര
- തിരുവിതാംകൂറിൽ തിരുവനന്തപുരം താലൂക്കിലേ ഒരു പകുതി
ആറ്റുവഞ്ഞി
- ഒരു വൃക്ഷം
- ഇതിന്റെ പൂവും കായും ഭൂതബാധയെ കളയും. ദീപനവും രുചികരവുമാകുന്നു. രക്തപിത്തത്തെ കളയും. ഇതിനു ആറ്റുവഞ്ചി എന്നും നീർവഞ്ചി എന്നുമുള്ള പേരും കാണുന്നു. വ്രണവാതം, മൂത്രകൃച്ഛ്റം, അശ്മരി ഇവക്കും നന്നാണത്രേ. അധികം ആറ്റുവഞ്ഞിയുള്ളപ്രദേശത്തിന്നു് ‘വേതസ്വാൻ’ എന്നു പേർ.
- പര്യായപദങ്ങൾ:
- പരിവ്യാധം
- വിദുഖം
- നാദേയി
- അംബുവേതസം
ആറ്റുവട്ടു
- ഒരു ചെടി
- ആറ്റുവക്കു്
ആറ്റുവെപ്പു്
- ആറ്റരുകിൽ എക്കൽ കേറിയുണ്ടാകുന്ന സ്ഥലം
- ആറ്റുവെപ്പു് ×കരവെപ്പു്.
ആറ്റൂർ
- തിരുവിതാംകൂറിൽ കല്ക്കുളം താലൂക്കിലേ ഒരു പകുതി