• ഒരു സ്വരാക്ഷരം
  • ദീർഗ്ഘസ്വരം, കണ്ഠതാലവ്യം. അ + അ + ഇ എന്നു മൂന്നുസ്വരം ചേർന്നുണ്ടായ സന്ധ്യക്ഷരമാകുന്നു ‘ഐകാരം’ എന്നാണു സംസ്കൃതത്തിൽ ഗണിക്കപ്പെടുന്നതു്. എന്നാൽ മലയാളത്തിനു തമിഴിലേ ഉച്ചാരണമാവശ്യം. ഐ = അ + ഇ അല്ലെങ്കിൽ അ + യ് എന്നു കേരളപാണിനീയം.
  • അഞ്ചു് (5)
  • തമിഴ്: ഐന്തു്. ഉദാ:ഐവർ.
  • ഓർമ്മ
  • വിളി
ഐഃ
  • ശിവൻ
ഐക
  • വിശേഷണം:
  • ഒന്നിനെ സംബന്ധിച്ച
ഐകദ്യം
  • ഉടനെ
ഐകപത്യം
  • ഒരേ അധിപൻ എന്നുള്ള സ്ഥിതി
  • ഏകച്ഛത്രാധിപത്യം
ഐകമത്യം
  • യോജിപ്പു്
  • ചേർച്ച
ഐകാഗാരികൻ
  • കള്ളൻ
  • ആരുമില്ലാത്ത സ്ഥലത്തു കക്കുന്നവൻ.
  • ഒറ്റ വീട്ടിന്റെ ഉടമസ്ഥൻ
ഐകാഗ്ര്യം
  • ഏകാഗ്രത
  • ഒന്നിങ്കൽ തന്നെയുള്ള ശ്രദ്ധ
ഐക്യരാജ്യം
  • ഏകച്ഛത്രാധിപത്യം
ഐക്യത
  • യോജിപ്പു്
  • ഒരുമിപ്പു്
ഐക്യം
  • യോജിപ്പു്
  • ഒരുമിപ്പു്
ഐക്ഷവം
  • വിശേഷണം:
  • ഇക്ഷു (കരിമ്പു) സംബന്ധിച്ച
  • കരിമ്പിൽ നിന്നുണ്ടായ
ഐംഗുദം
  • ഓടക്കുരു
  • ‘ചന്തംചേർന്നൈംഗുദംച്ഛദനചിരമസൃണീഭൂതമാമശ്മപട്ടം’
    — അഭിജ്ഞാനശാകുന്തളം
    .
ഐക്കല, അയിക്കല
  • പള്ളിയുടെപേർ
ഐങ്കടി
  • കമ്മാളന്മാരിൽ അഞ്ചു വകക്കാർ
ഐങ്കൊല്ലന്മാർ
  • കമ്മാളന്മാരിൽ അഞ്ചുവകക്കാർ
ഐച്ഛിക
  • വിശേഷണം:
  • തനിക്കിഷ്ടമുള്ള
ഐഡവിഡൻ
  • വൈശ്രവണൻ
ഐഡവിലൻ
  • വൈശ്രവണൻ
ഐണം
  • ആണ്മാനിന്റെ തോൽ കൊമ്പു മുതലായതു്
  • ഏണത്തെ സംബന്ധിച്ചതു എന്നർത്ഥം.
ഐണം
  • മാൻകൂട്ടം
ഐണികൻ
  • മാനിനെ കൊല്ലുന്നവൻ
ഐണേയം
  • മാൻപേടയുടെ തോൽ എല്ലു മാംസം മുതലായതു്
  • ഏണിയെ (മാൻ പെടയെ) സംബന്ധിച്ചതു് എന്നർത്ഥം.
  • കറുത്ത മാൻ
ഐതരേയബ്രാഹ്മണം
  • വേദത്തിന്റെ ഒരു ഭാഗം
ഐതിഹ്യം
  • പഴഞ്ചൊല്ലു്, പാരമ്പര്യോപദേശം
  • പുരാണകഥ
  • ഇതിഹത്തിൽ ഭവിച്ചതു് ഐതിഹ്യം. ഇതി = ഇങ്ങിനെ. ഹ = പ്രസിദ്ധം.
  • പര്യായപദങ്ങൾ:
    • ഇതിഹ.
ഐദമ്പര്യം
  • ഒന്നിനോടു മാത്രമുള്ള താൽപര്യം
  • (ഐദംപര്യേണ = ഒന്നിനോടുമാത്രമുള്ള താൽപര്യത്തോടുകൂടി) ഇദംപരം = ഇതു ശ്രേഷ്ഠം. ഇതിൽനിന്നു ഐദംപര്യമുണ്ടായി.
ഐനസം
  • പാപം
ഐനാങ്കു
  • അഞ്ചു നാലു കൂടിയതു (2൦)
ഐന്താർബാണാരി
  • ശിവൻ
  • ഐന്താർബാണൻ (അഞ്ചു പൂക്കൾ, അമ്പാക്കിയവൻ – കാമദേവൻ.) കാമന്റെ ശത്രു എന്നർത്ഥം.
ഐന്തോളം
  • അന്ദൊളം
  • പല്ലക്ക്
ഐന്ദ്ര
  • വിശേഷണം:
  • ഇന്ദ്രനെസംബന്ധിച്ച
  • (സ്ത്രീ:ഐന്ദ്രീ.)
ഐന്ദ്രജാലിക
  • വിശേഷണം:
  • വഞ്ചനയുള്ള
  • ക്ഷുദ്രമുള്ള
  • മായയുള്ള
ഐന്ദ്രജാലികൻ
  • ക്ഷുദ്രക്കാരൻ
  • ചെപ്പടിക്കാരൻ
ഐന്ദ്രൻ
  • അർജ്ജുനൻ
  • ബാലി
  • ജയന്തൻ
ഐന്ദ്രം
  • ഒരു സംവത്സരത്തിന്റെ പേർ
ഐന്ദ്രലുപ്തികൻ
  • കഷണ്ടിക്കാരൻ
ഐന്ദ്രിക
  • വിശേഷണം:
  • ഇന്ദ്രിയങ്ങളെ സംബന്ധിച്ച
  • ഗ്രഹിക്കത്തക്ക
ഐന്ദ്രിയകം
  • കാണാനൊ കേൾപ്പാനൊ മറ്റൊകഴിയുന്നതു്
  • ഇന്ദ്രിയത്താൽ അനുഭവിക്കപ്പെടുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പ്രത്യക്ഷം.
ഐന്ദ്രി
  • ഇന്ദ്രന്റെ ഭാര്യ
  • ദുർഗ്ഗ
  • ജ്യേഷ്ഠാഭഗവതി
  • ഒരു വള്ളി, കാട്ടുവെള്ളരി
  • തൃക്കേട്ട
  • കിഴക്കേദിക്കു
  • ഉഴിഞ്ഞ
ഐന്ധനൻ
  • സൂര്യൻ
ഐമ്പതു
  • അഞ്ചു പത്തു കൂടിയതു (5൦)
ഐമ്പരുത്തി
  • ഒരു പുഷ്പം
ഐമ്പാടി
  • ആയമ്പാടി
ഐമ്പെരുമാൾ
  • ഭർത്താവിന്റെ അനുജൻ
  • ദേവരൻ
ഐമ്പൊന്നു
  • അഞ്ചു പ്രധാന ലോഹങ്ങൾ
  • പഞ്ചലോഹം
  • സ്വർണ്ണം, വെള്ളി, ചെമ്പു്, വെള്ളീയം, നാഗം ഇവ 5-ഉം.
ഐമ്മുല
  • അഞ്ചു മുലയുള്ള പശു
ഐയൻ, അയ്യൻ
  • ദൈവം
  • അയ്യൻ എന്നതു നോക്കുക.
ഐയപ്പൻ, അയ്യപ്പൻ
  • ശാസ്താവു്
  • നായാട്ടു പരദേവത
ഐയം, അയ്യം
  • ധർമ്മം
  • സംശയം
  • ദുഃഖം
ഐയാമലയാഴി
  • അഞ്ചാമത്തെസമുദ്രം
  • ഉപ്പു്, കറുപ്പു്, ചെമപ്പു്, പാൽ ഇങ്ങിനെ നാലു സമുദ്രങ്ങൾ കഴിഞ്ഞു് അഞ്ചാമത്തേതു ശുദ്ധജലസമുദ്രം.
ഐർ, അയ്യർ
  • ബ്രാഹ്മണർ
  • ദൈവങ്ങൾ
  • അയ്യൻ എന്നതുനോക്കുക.
ഐരണ്ടാനനൻ
  • ദശമുഖൻ
  • രാവണൻ
ഐരം
  • ശബ്ദം
  • ഇരത്തെ (ജലത്തെ) സംബന്ധിച്ചതു്
ഐരാണി
  • കുതള എന്ന ചെടി
  • കാട്ടുകുരുന്നു
  • കാട്ടുപിണ്ണാക്കു്
ഐരാവണം
  • ഇന്ദ്രന്റെ ആന ഐരാവതം
  • ഇരാവണത്തിൽ (സമുദ്രത്തിൽ) ഉണ്ടായതു്. ഇരകൊണ്ടു (വണതി) ശബ്ദിക്കുന്നതു്. ഇരാവണം = സമുദ്രം.
ഐരാവതം
  • ഇന്ദ്രന്റെ ആന
  • ഇരം = ജലം. ഇരാവാൻ = സമുദ്രം. സമുദ്രത്തിൽ നിന്നു് ഉണ്ടായതു്.
  • നാരകം
  • മിന്നലിനെപ്പോലെ നിറമുള്ളതു് എന്നർത്ഥം.
  • നിലഞാവൽ
  • മധുരനാരങ്ങ
  • മേഘവില്ലു്
  • ഇതളൂരിനാരകം
  • മേത്തോന്നി
  • പര്യായപദങ്ങൾ:
    • അഭ്രമാതംഗം
    • ഐരാവണം
    • അഭ്രമുവല്ലഭൻ.
ഐരാവതത്തോൻ
  • ഐരാവതമുള്ളവൻ
ഐരാവണി
  • ഇന്ദ്രാണി
ഐരാവതി
  • മിന്നൽ
  • ഇരാവാനിൽ (മേഘത്തിൽ) നിന്നുണ്ടായതു് എന്നർത്ഥം.
  • പഞ്ചാബിലേ ഒരു നദി
  • ഐരാവതം എന്ന ആനയുടെ പിടി
  • ചെറുനാരകം
ഐരി
  • വയ്ക്കോൽ തുറു
ഐരിണം
  • കല്ലുപ്പു്
  • ഭൂമിയിൽ നിന്നു വെട്ടിയെടുത്തതു്
  • ധാതു
ഐരു, അയിർ
  • ഇരുമ്പുണ്ടാക്കുന്ന കല്ലു് പഞ്ചലോഹമുള്ള കല്ലോ മണ്ണോ
ഐരൂർചാക്കര
  • കൊടുങ്ങല്ലൂർതമ്പുരാക്കന്മാരുടെയും പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെയും മറ്റും വംശമൂലമായ സ്വരൂപം
ഐല
  • ഒരു വക മത്സ്യം
ഐലവിലൻ
  • വൈശ്രവണൻ
  • ഇലവില (ഇളബിള)യുടെ പുത്രൻ എന്നർത്ഥം.
ഐലവാലുക
  • ഒരങ്ങാടിമരുന്നു്
  • ഒരു സുഗന്ധദ്രവ്യം
ഐലേയം
  • ഒരങ്ങാടിമരുന്നു്
  • ഭൂമിയിൽ ഉണ്ടായതു എന്നർത്ഥം. ഏലാവാലുകം.
ഐശ, ഐശ്വര
  • വിശേഷണം:
  • ഈശനെ സംബന്ധിച്ച, ശിവനെ സംബന്ധിച്ച.
ഐശ്വര്യം
  • സമ്പൽസമൃദ്ധി
  • ഈശ്വരഭാവം (അമാനുഷത്വം) എന്നർത്ഥം.
  • ശുഭം, സമ്പൽസമൃദ്ധിയും സുഖാഭിവൃദ്ധിയും
  • ധനം മാനം മുതലായതുള്ള അവസഥ
  • അണിമാദ്യഷ്ടൈശ്വര്യം
  • പര്യായപദങ്ങൾ:
    • വിഭൂതി
    • ഭൂതി.
ഐശ്വര്യവത്തു്
  • വിശേഷണം:
  • സമ്പൽസമൃദ്ധിയുള്ള
  • സ്ത്രീ:ഐശ്വര്യവതി. പു:ഐശ്വര്യവാൻ.
ഐഷണികം
  • തുലാസു്
ഐഷമസ്സ്
  • ഈ സംവത്സരം
ഐഹിക
  • വിശേഷണം:
  • ഇഹലോകത്തിനടുത്തുള്ള
ഐഹികാനന്ദം
  • ഇഹലോകസുഖം (സന്തോഷം)
ഐളലൻ
  • പുരൂരവസ്സു
ഐളബിളൻ
  • വൈശ്രവണൻ
ഐലവം
  • ശബ്ദം
  • കരച്ചിൽ
ഐളിബിളി
  • വൈശ്രവണൻ