ഔ
ഔ
- ഒരു സ്വരാക്ഷരം
- അ + ഒ = ഔ.
ഔ
- ശബ്ദം
- അനന്തൻ
- ഭൂമി
ഔ
- വിളി
- വിരോധം, എതിരു്
- സൂക്ഷ്മവചനം, നിശ്ചയവാക്കു്
ഔകാരം
- ‘ഔ’ എന്ന അക്ഷരം
ഔക്ഷകം, ഔക്ഷം
- കാളക്കൂട്ടം
ഔഖ്യ
- വിശേഷണം:
- പാത്രത്തിൽ വേവിച്ച
ഔഗ്ര്യം
- ഉഗ്രത
- കാഠിന്യം
- ക്രൗര്യം
- ഭയങ്കരം
ഔചിതി, ഔചിത്യ
- യോഗ്യത
- അർഹത
- ചേർച്ച
ഔജസിക
- വിശേഷണം:
- അതിബലമുള്ള
ഔജസ
- സ്വർണ്ണം
ഔജസ്യം
- ബലം
ഔജ്ജ്വല്യം
- (ഉജ്ജ്വലത) പ്രകാശം
- കാന്തി
- ശോഭ
ഔഡ
- വിശേഷണം:
- നനഞ്ഞ
ഔഡൂപികൻ
- വള്ളം കേറി പോകുന്നവൻ
ഔഡ്രപുഷ്പം
- ചെമ്പരുത്തി
ഔഡ്വ
- വിശേഷണം:
- ഉഡുവിനെ (നക്ഷത്രത്തെ) സംബന്ധിച്ച
ഔത്തമി
- മൂന്നാമത്തെ മനു
ഔത്തര
- ഉത്തരദിക്കിനെ സംബന്ധിച്ച
ഔത്തരേയൻ
- പരീക്ഷിത്തു്. അഭിമന്യുവിനു് ഉത്തരയിൽ ഉണ്ടായവൻ
ഔത്താനപാദൻ
- ധ്രുവൻ എന്ന രാജാവു്
- ഉത്താനപാദന്റെപുത്രൻ എന്നർത്ഥം.
ഔത്താരഹൻ
- ഉത്തരദിക്കിലുള്ളവൻ
ഔത്ഭിതം
- ഉവരുപ്പു്
- പൊടിയുപ്പു്
ഔത്സുക്യം
- ഇഷ്ടമായ അർത്ഥത്തെക്കുറിച്ചുള്ള ഉത്സാഹം
- താൽപര്യം
- അധികമുള്ള യുദ്ധശ്രദ്ധ
ഔദകം
- ഉദക(വെള്ള)ത്തെ സംബന്ധിച്ചതു്
‘ഔദകമായൊരു പിണ്ഡവും കർമ്മവും’
— കൃഷ്ണഗാഥ
.ഔദനികൻ
- വെപ്പുകാരൻ
- ചോറ്റുകാരൻ
- ഔദനം ശില്പമായിട്ടുള്ളവൻ എന്നർത്ഥം.
ഔദരിക
- വിശേഷണം:
- തന്നത്താൻ പോറ്റുന്ന
- ഉദരത്തിൽ താൽപര്യമുള്ളവൻ ഔദരികൻ. ഐഹികപാരത്രികങ്ങളായി ഒരുവനു് അനേകം ജയങ്ങൾ ലഭിക്കേണ്ടതായുണ്ടു്. വെശപ്പുനിമിത്തം ആ ജയേച്ഛകൾ ഇല്ലാതായിത്തീർന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- ആദ്യുനൻ.
ഔദാര്യം
- ഉദാരത, വളരെ കൊടുക്കുന്ന സ്വഭാവം
- മഹത്വം
- നായികാശ്രയങ്ങളായ ഇരുപത്തെട്ടലങ്കാരങ്ങളിൽ ഒന്നു്. ‘ഔദാര്യം വിനയസ്സദാ’ എപ്പോഴും വിനയഭാവത്തോടുകൂടിയിരിക്കുന്നതു് ‘ഔദാര്യം’ എന്നുമുണ്ടു്
ഔദുകം
- ഉദകം (ജലം) സംബന്ധിച്ചതു്
ഔദുംബരം
- അത്തിത്തരു
- ചെമ്പു
ഔദുംബരം
- വിശേഷണം:
- അത്തിയെ സംബന്ധിച്ച
- ചെമ്പിനെ സംബന്ധിച്ച
ഔദ്ദാലകം
- ഔദ്ദാലകം എന്ന പേതേൻ
ഔദ്ഭിജ്ജം
- പൊടിയുപ്പു്
ഔദ്ഭിദം
- പൊടിയുപ്പു്
ഔദ്ഭിദസലിലം
- മലരി
ഔധസ്യം
- പാലു്
ഔദ്ധത്യപരിഹാര
- സാഹിത്യസാഹ്യ പ്രകാരം ഖണ്ഡനമണ്ഡനങ്ങൾ രചിക്കുന്നതിൽ ഉൾപ്പെട്ട ഉപദേശങ്ങളിൽ ഒന്നു്
ഔദ്ധത്യ
- ഗാംഭീര്യം
- ഡംഭം
ഔന്നത്യ
- ഉയർച്ച
- വലിപ്പം
- മഹത്വം
- പര്യായപദങ്ങൾ:
- ചിത്തസമന്നതി
- മാനം.
ഔന്ന്യ
- ഊനത
- നിർഭാഗ്യം
- കഷ്ടത
- ദുഃഖം
- അരിഷ്ടത
- ദുരദൃഷ്ടം
ഔപകർണ്ണിക
- വിശേഷണം:
- ചെവിക്കടുത്തുള്ള
ഔപഗവകം
- ഔപഗവന്മാരുടെ സമൂഹം
- ഔപഗവന്മാർ = ഉപഗുവിന്റെ അപത്യങ്ങൾ.
ഔപചാരിക
- വിശേഷണം:
- ഉപചാരത്തെ സംബന്ധിച്ച
- മര്യാദപ്രകാരമുള്ള
ഔപധേയം
- വണ്ടിച്ചക്രം
- രഥാംഗം
ഔപനിധികം
- പണയം
ഔപമ്യം
- ഉപമാനം
- സാദൃശ്യം
ഔപയികം
- ഉപായശബ്ദാർത്ഥം
- ഉപായം = കാര്യസാധകം, ഉചിതം.
ഔപരാജിക
- രാജാവിനു പകരം രാജാധികാരത്തോടു വാഴുന്നവനെ (Viceroy-യെ) സംബന്ധിച്ച
ഔപവസ്ത്രം
- ഉത്തരീയം
ഔപവസ്ഥം
- ഉപവാസം
ഔപവാഹ്യം
- രാജാവിന്റെ വാഹനം
ഔപാസനം
- ഉപാസന
- സേവ
ഔപസ്ഥിക
- വിശേഷണം:
- സ്ത്രീസംഗം കൊണ്ടുപജീവിക്കുന്ന
- പരസ്ത്രീസംഗം കൊണ്ടുപജീവിക്കുന്ന
ഔമീനം
- ചണം വിളയുന്ന സ്ഥലം
ഔരഗം
- ആയില്യം നക്ഷത്രം
ഔരഭ്രകം
- കുറിയാട്ടിൻകൂട്ടം
ഔരസൻ, ഔരസ്യൻ, ഉരസ്യൻ
- സ്വന്തപുത്രൻ
- തങ്കൽനിന്നു ജനിച്ച പുത്രന്റെ പേർ. ഉരസ്സുകൊണ്ടു നിർമ്മിതൻ എന്നു ശബ്ദാർത്ഥം. സവർണ്ണയായ ഭാര്യയിൽ തനിക്കുതന്നെ ഉണ്ടായ പുത്രന്റെ പേർ എന്നും കാണുന്നുണ്ടു്.
ഔർദ്ധ്വദേഹകം
- ശേഷക്രിയ
- പിതൃക്രിയ
- ദേഹത്തേക്കാൾ മേലേ ഭവിച്ചതു് എന്നർത്ഥം. ‘ഔർദ്ധ്വദൈഹികം’ എന്നും കാണുന്നു.
ഔർവ്വൻ
- ഒരു പ്രസിദ്ധഋഷി
- ഹിംസിക്കുന്നവൻ
- ഉർവ്വന്റെ പുത്രനും ഭൃഗുവിന്റെ പൗത്രനുമാണു്. മഹാഭാരതപ്രകാരം ആരു ഷിയിൽ ച്യവനനുണ്ടായവൻ. കൃതവീര്യരാജാവിന്റെ ദാനങ്ങൾകൊണ്ടു ധനികരായ ഭൃഗുസന്തതി, ദാരിദ്ര്യത്തിൽപെട്ടു മേൽപറഞ്ഞ നൃപന്റെ സന്തതിക്കു ലേശവും സഹായം ചെയ്യായ്കയാൽ ക്ഷത്രിയർ ഭൃഗുസന്തതിയുടെ മൂലനാശത്തിനുദ്യമിച്ചു. ഒരു ഗർഭിണിമാത്രം തന്റെ കുട്ടിയെ ഊരുവിൽ ഒളിച്ചുവയ്ക്കുകയുണ്ടായി. ക്ഷത്രിയർ ഈ വൃത്താന്തം അറിഞ്ഞു കുഞ്ഞിനെ കൊലചെയ്വാൻ അന്വേഷിച്ചു പുറപ്പെട്ടു. അനന്തരം കുട്ടി സ്വമാതാവിന്റെ ഊരുവിൽനിന്നു തിളങ്ങിക്കൊണ്ടിറങ്ങി സ്വശോഭ ഹേതുവായിട്ടു ക്ഷത്രിയരെ ഒന്നൊഴിയാതെ അന്ധരാക്കി. ഊരുവിൽ നിന്നു ജനിക്കയാൽ ആ കുട്ടിക്കു് ഔർവൻ എന്ന പേരുണ്ടായി. ക്ഷത്രിയർക്കു വിരോധമായ അവന്റെ തപസ്സുകൾ ദേവന്മാർക്കും ക്ഷത്രിയർക്കും തുലോംഭയമുണ്ടാക്കി. ഒടുവിൽ പിതൃക്കളുടെ ഉപദേശം അനുസരിച്ചു് ഔർവൻ തന്റെകോപത്തെ അബ്ധിയിൽ എറിഞ്ഞു. അതു് അവിടെ കുതിരമുഖമുള്ള ഹയശിഭസ്സായി ഭവിച്ചു. ഔർവ്വൻ വനത്തിൽ തപോനിഷ്ഠനായിരിക്കേ രാജാവായ ബാഹുവിന്റെ ഭാര്യ ഭർത്താവിന്റെ ശവത്തോടുകൂടി ദഹിപ്പിക്കപ്പെടുവാൻ, സമ്മതിക്കാത്തതുനിമിത്തം, ഏഴു വർഷം ഗർഭസ്ഥമായ അവളുടെ കുട്ടി ജനിച്ച ഉടൻ ഔർവ്വന്റെ ശിഷ്യനായി ഭവിക്കയും ഔർവ്വനിൽനിന്നു ആഗ്നേയാസ്ത്രം ലഭിക്കുകയും ചെയ്തു. ഔർവ്വന്റെ പുത്രനാണ് ഋചീകൻ.
ഔർവ്വം
- ബഡവാഗ്നി, സമുദ്രാഗ്നി
- ഇതു സമുദ്രമദ്ധ്യത്തിലുള്ള ഒരു പെൺകുതിരയുടെ മുഖത്താകുന്നു. സ്ഥിതിചെയ്യുന്നതെന്നു പ്രസിദ്ധം.
- പൊടിയുപ്പ്
ഔർവ്വശേയൻ
- അഗസ്ത്യൻ
- ഉർവ്വശിയുടെ പുത്രൻ
ഔർവ്വാഗ്നി
- സമുദ്രാഗ്നി
ഔലാനം
- രക്ഷ
- തൊട്ടി
ഔലൂക്യന്‍
- ഔലൂക്യ അല്ലെങ്കില്‍ വൈശേഷികദര്‍ശനത്തിന്റെ സ്ഥാപകനായ കണാദന്റെ പേര്‍
- ദ്രവ്യ, ഗുണ, കര്‍മ്മ, സാമാന്യ, വിശേഷ, സമവായ, അഭാവങ്ങളാകുന്ന സപ്തപദാര്‍ത്ഥങ്ങളെ പിടിച്ചു വാദിക്കുന്ന വൈശേഷികമതക്കാരന്റെ പേര്‍.
ഔലോതു
- അവില്‍
- അരിമാവു്
ഔല്പലം
- ചെങ്ങഴനീര്‍ക്കിഴങ്ങു്
ഔവു
- നീര്‍ക്കെട്ടു്
- ഇതു് ഇപ്പോഴും നടപ്പില്ലെന്നില്ല. ശിശുക്കള്‍ ‘ഊവു’ എന്നു വല്ല വേദനയ്ക്കും പറയുന്നതു തെക്കന്‍ദിക്കില്‍ നടപ്പാകുന്നു.
‘സൂര്യന്‍അധികതരം കറുത്തനല്‍
ആഴിയൗവിളക്കി’ (രാമചരിതം)
ആഴിയൗവിളക്കി’ (രാമചരിതം)
ഔവണ്ണം
- അതുപോലെ
ഔവനിക്കട
- ബ്രാഹ്മണവംശം
ഔവ്വ
- സരസ്വതി
ഔശനസം
- വിശേഷണം:
- ഉശനസ്സി(ശുക്ര)നെ സംബന്ധിച്ച
ഔശനസം
- ഒരു ഉപപുരാണം
- ഒരു ധര്‍മ്മശാസ്ത്രഗ്രന്ഥം
ഔശീനരി
- പുരൂരവസ്സുരാജാവിന്റെ ഭാര്യ
ഔശീരം
- വെഞ്ചാമരപ്പിടി
- ശോഭിക്കുന്നതു് എന്നര്‍ത്ഥം.
- വെഞ്ചാമരം
- മെത്തമുതലായ കിടപ്പുസാധനം
- പീഠം മുതലായ ഇരിപ്പുസാധനം
- കിടപ്പാനും ഇരിപ്പാനും ഉള്ളതിന്റെ പേര്‍ എന്നും പറയുന്നുണ്ടു്.
- രാമച്ചം
ഔഷണം
- എരിവു്
ഔഷണശൌണ്ഡി
- ചുക്കു്
ഔഷധം
- രോഗഹരത്വമുള്ള ഒരു വസ്തു
- ഓഷധി ശബ്ദം നോക്കുക] ഗുളിക പൊടി മുതലായവ.
ഔഷധി
- ആവണക്കു് അമൃതു മുതലായ ഓരോ വസ്തുവിന്റെ പേര്‍
- ഓഷധി ശബ്ദം നോക്കുക.
ഔഷരം
- പൊടിയുപ്പു്
ഔഷരകം
- ഉവരുപ്പു്
ഔഷ്ട്രകം
- ഒട്ടകക്കൂട്ടം
ഔഷ്ട്രഘൃതം
- ഒട്ടകത്തിന്റെ നെയ്യു്
ഔഷ്ണ്യം
- ഉഷ്ണത, ചൂടു്
- സാമര്‍ത്ഥ്യം