• ഹല്ലുകളിൽ ഇരുപത്തുനാലാം അക്ഷരം
  • ഒരു വ്യഞ്ജനാക്ഷരം
ഭക്ത
  • വിശേഷണം:
  • ഭക്തിയുള്ള
  • ഭാഗിക്കപ്പെട്ട
ഭക്തചതുഷ്ടയം
  • ആർത്തൻ
  • ജിജ്ഞാസു
  • ആർത്ഥാർത്ഥി
  • ജ്ഞാനി – ഈ 4-ഉം
ഭക്തൻ
  • ഭജിക്കുന്നവൻ
  • സേവിക്കുന്നവൻ
ഭക്തനിരോധം
  • ചോറുവേണ്ടായ്ക
  • ഒരു രോഗം
ഭക്തപരായണ
  • വിശേഷണം:
  • ഭക്തന്മാരിൽ താൽപര്യമുള്ള
ഭക്തപ്രിയ
  • വിശേഷണം:
  • ഭക്തന്മാരെക്കുറിച്ചിഷ്ടമുള്ള
  • ഭക്തത്തിൽ താൽപര്യമുള്ള
ഭക്തം
  • അന്നം, ചോറു്
  • ആശ്രയിക്കപ്പെടുന്നതു് എന്നർത്ഥം.
  • പങ്കു്
ഭക്തരോധം
  • ചോറുചെല്ലുന്നതിനു തടവുണ്ടാകുന്ന ഒരു രോഗം
ഭക്തവത്സല
  • വിശേഷണം:
  • ഭക്തന്മാരിൽ വാത്സല്യമുള്ള
ഭക്തവാത്സല്യം
  • ഭക്തന്മാരിലുള്ള സ്നേഹം
ഭക്തി
  • ദൈവം, ഗുരു, രാജാവു് ഇങ്ങനെയുള്ളവരിൽ ബഹുമാനത്തോടുകൂടെ തോന്നുന്ന സ്നേഹം, സ്നേഹത്തോടുകൂടിയ വണക്കം
  • ഭജിക്ക, സേവിക്ക
  • ഭാഗിക്ക, പങ്കിടുക
  • ശ്രദ്ധ
  • സ്വയമായി ഈശ്വരങ്കൽ ഉണ്ടാകുന്ന ഒരു അനുരാഗമാണു് ഭക്തി. അനു = വഴിയെ, ഈശ്വരഗുണങ്ങളെ അറിഞ്ഞതിനുശേഷം. രാഗം = സ്നേഹം.
ഭക്തിചതുഷ്ടയം
  • താമസി
  • രാജസി
  • സാത്വികി
  • ഗുണാതീത ഈ 4-ഉം
ഭക്തിത്രയം
  • സാത്വികം
  • രാജസം
  • താമസം
  • (ഓരോന്നും നോക്കുക). ഭക്തി ഒമ്പതുവിധമെന്നു കാണുന്നു. “ശ്രവണം കീർത്തനം വിഷ്ണോഃ സേവനം സ്മരണം തഥാ, അർച്ചനം, വന്ദനം, ദാസ്യം സഖ്യ മാത്മനിവേദനം”
ഭക്തിമൽ
  • വിശേഷണം:
  • ഭക്തിയുള്ള
ഭക്തിയുക്ത
  • വിശേഷണം:
  • ഭക്തിയോടുകൂടിയ
ഭക്തിയോഗം
  • ഭക്തിവഴിയായി മോക്ഷം കിട്ടുവാനുള്ള മാർഗ്ഗത്തെ പ്രതിപാദിക്കുന്ന മതസിദ്ധാന്തം
ഭക്തിവൈരാഗ്യം
  • ദൈവത്തോടുള്ള ഭക്തിനിമിത്തം ലോകകാര്യത്തിങ്കലേ സ്നേഹമില്ലായ്ക
ഭക്തിശാലി
  • വിശേഷണം:
  • ഭക്തിയുള്ള
  • (സ്ത്രീ:ഭക്തിശാലിനീ.)
ഭക്തിസാധന
  • വിശേഷണം:
  • ഭക്തിയെ സാധിപ്പിക്കുന്ന
  • ഭക്തിയെ ഉണ്ടാക്കുന്ന
ഭക്തിസാധനങ്ങൾ
  • ഭക്തിക്കുള്ള സാധനങ്ങൾ (ഒമ്പതുവിധം)
  • ‘ഭക്തനുനന്നായ്പ്രകാശിക്കുമാത്മാവു നൂനം ഭക്തിക്കുകാരണവുമെന്തെന്നു കേട്ടാലും നീ * മൽഭക്തന്മാരോടുള്ള നിത്യസംഗമമതും മൽഭക്തന്മാരെക്കനിവോടു സേവിക്കെന്നതും * ഏകാദശ്യാദിവ്രതാനുഷ്ഠാനങ്ങളും പുനരാകുലമെന്നിയെ സാധിച്ചുകൊൾകയുമഥ * പൂജനം വന്ദനവും ഭാവനംദാസ്യം നല്ല ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ * മൽക്കഥാപാഠശ്രവണങ്ങൾ ചെയ്കയും മുദാ മൽഗുണനാമങ്ങളെ കീർത്തിച്ചുകൊള്ളുകയും’
    — അദ്ധ്യാത്മരാമായണം
ഭക്ഷക
  • വിശേഷണം:
  • അധികം ഭക്ഷിക്കുന്ന.
ഭക്ഷകാരൻ
  • പാചകൻ
  • പലഹാരക്കച്ചവടക്കാരൻ
ഭക്ഷടകം
  • ചെറിയ ഞെരിഞ്ഞിൽ
ഭക്ഷണം
  • തീൻ
  • ഭക്ഷിക്കുക
  • പര്യായപദങ്ങൾ:
    • ജഗ്ദ്ധി
    • ഭോജനം
    • ജേമനം
    • ലേഹം
    • ആഹാരം
    • നിഘസം
    • ന്യാദം
ഭക്ഷണചതുഷ്ടയം
  • ഖാദ്യം
  • ചൂഷ്യം
  • ലേഹ്യം
  • പേയം ഇവ 4-ം
  • ഭോജ്യം ഉൾപ്പെടുത്തി 5 വിധമെന്നും കാണുന്നു. ഭക്ഷ്യം എന്നതുകൂടി ചേർത്തു 6 വിധം എന്നുള്ള പ്രമാണവും ഇല്ലെന്നില്ല.
ഭക്ഷണമുറി
  • ഊട്ടുപുര
  • ഭക്ഷണത്തിനുള്ള മുറി
ഭക്ഷണശാല
  • ഊട്ടുപുര
ഭക്ഷപാത്രാ
  • വെറ്റിലക്കൊടി
ഭക്ഷം
  • പലഹാരം
ഭക്ഷിക്കുന്നു
  • തിന്നുന്നു
  • ഉണ്ണുന്നു
ഭക്ഷിത
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
ഭക്ഷിതം
  • ഭക്ഷിക്കപ്പെട്ട അന്നാദികളുടെ പേർ
ഭക്ഷ്യ
  • വിശേഷണം:
  • ഭക്ഷിപ്പാൻ തക്ക
ഭക്ഷ്യകാരൻ
  • പാചകൻ
ഭക്ഷ്യബീജം
  • മുരൾമരം
ഭക്ഷ്യം
  • ഭക്ഷണവസ്തു
  • ഭക്ഷിക്കത്തക്കത്
ഭഗം
  • സ്ത്രീയുടെ ഗുഹ്യം, യോനി
  • പുരുഷന്മാരാൽ ആശ്രയിക്കപ്പെടുന്നത് എന്നർത്ഥം.
  • ഭാഗ്യം
  • ശോഭ
  • കാമം
  • ശ്രേഷ്ഠത
  • പ്രയത്നം
  • ശക്തി
  • കീർത്തി
  • ജ്ഞാനം
  • അടക്കം
  • സർവ്വശക്തി
  • ഐശ്വര്യം, സമ്പത്ത്
  • വീര്യം
  • ഇച്ഛ
  • മാഹാത്മ്യം
  • ശിവന്റെ സിദ്ധി
  • സംപൂർണ്ണമായ മാഹാത്മ്യം, ധൈര്യം, കീർത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം ഇവ ആറിനും ഭഗം എന്നു പേരുണ്ട്.
ഭഗണം
  • നക്ഷത്രക്കൂട്ടം
  • (ഗണം എന്നതു നോക്കുക).
ഭഗഘ്നൻ
  • നേത്രഘ്നൻ
  • ശിവൻ
  • ദക്ഷയാഗത്തിൽ ഭഗന്റെ കണ്ണു ഇടിച്ചു തെറിപ്പിച്ചു കളഞ്ഞതിനാൽ ഈ പേരുണ്ടായി.
ഭഗദത്തൻ
  • നൂറ്റുപേരുടെ ഒരു സ്നേഹിതൻ
  • നരകാസുരന്റെ പുത്രൻ
  • പ്രാഗ്ജ്യോതിഷത്തിലേ രാജാവ്
  • പാണ്ഡവന്മാരുടെ പിതൃസഖാവ്
  • ജരാസന്ധന്റെ രക്ഷയിൽപെട്ടവൻ. അശ്വമേധയാഗത്തിൽ അർജ്ജുനനു കീഴടങ്ങി. ധർമ്മപുത്രർക്കു കപ്പം കൊടുത്തു. ‘കൊമ്പുതന്മേൽവന്നുവീഴുവാനായിട്ടു കൊമ്പുമുയർത്തിനിന്നാനതുകണ്ടിട്ടു *സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാനുമ്പർകോൻ തന്നുടെ നന്ദനനർജ്ജുനൻ* വാരണവീരൻ തലയറ്റുവില്ലറ്റു വീരൻ ഭഗദത്തൻ തന്റെ ശിരസ്സറ്റു * നാലാമതാനതൻ വാലുമരിഞ്ഞിട്ടു കോലാഹലത്തൊടു പോയിതുബാണവും’
    — ഭാരതം: ദ്രോണം

    ഭഗദത്തനു് നാലുകൊമ്പുള്ള ഒരു ആനയുണ്ടു്. ഇതിനു പതിനായിരം ആനയുടെ ബലമുള്ളപ്രകാരം അറിയുന്നു.
ഭഗണൻ
  • ജോത്സ്യൻ
ഭഗൻ
  • ആദിത്യൻ
  • ഉത്രം നക്ഷത്രം
  • എരിക്കു്
  • വേദത്തിലേ ഒരു ദേവത
  • ചന്ദ്രൻ
  • ഈ വേദത്തിലേ ദേവത ധനം ദാനം ചെയ്കയും വിവാഹങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്നു.
ഭഗന്ദരം
  • ഒരു രോഗം
  • ഇവിടെ ഭഗം എന്നതിനു ലക്ഷണയാ ഗുദസമീപമെന്നർത്ഥം. അതിനെ പിളർക്കുന്നതു് എന്നു ശബ്ദാർത്ഥം. മലദ്വാരത്തിന്റെ രണ്ടംഗുലം മേൽ കുരു വരും. വളരെ വേദന കാണും. അതു പൊട്ടുമ്പോൾ ഭഗന്ദരം എന്നു പറയുന്നു. പൊട്ടുന്നതിനു മുമ്പു് ഭഗന്ദരമെന്നു പറയാറില്ല. ഒരു കുരു എന്നേ പറയാറുള്ളു.
ഭഗനീയ
  • വിശേഷണം:
  • മനോഹരമായ
  • ഭാഗ്യമുള്ള
  • കീർത്തിക്കത്തക്ക
ഭഗവൽ
  • വിശേഷണം:
  • ഭഗമുള്ള
  • (പു:ഭഗവാൻ. സ്ത്രീ:ഭഗവതി.)
ഭഗവൽഗീത
  • മഹാഭാരതത്തിന്റെ ഏറ്റവും ശ്രുതിപ്പെട്ട ഭാഗം
  • കൃഷ്ണനും അർജ്ജുനനും തമ്മിൽ ആത്മികവിഷയങ്ങളെപ്പറ്റിയുണ്ടായ സംഭാഷണമാണു് ഇതിൽ അടങ്ങിയിരിക്കുന്നതു്.
ഭഗവതി
  • ദേവി
  • ലക്ഷ്മീ
  • ദുർഗ്ഗ
ഭഗവാൻ
  • വിഷ്ണു, ഷഡ്ഗുണങ്ങളോടു കൂടിയവൻ
  • (ഷഡ്ഗുണങ്ങൾ – ഐശ്വര്യം, വീര്യം, യശസ്സു്, ശ്രീ, വൈരാഗ്യം, വിജ്ഞാനം.)
  • ‘ഐശ്വര്യംശംകരാദീശ്വരവിനിയമനം
    വിശ്വതേജോഹരാണാം
    തേജസ്സംഹാരിവീര്യംവിമലമപിയശോ
    നിസ്പൃഹൈശ്ചോപഗീതം,
    അംഗാസംഗാസദാശ്രീരഖിലവിദസിന
    ക്വാപിതേസംഗവാർത്താ
    തദ്വാതാഗാരവാസിൻമുരഹരഭഗവ-
    ച്ഛബ്ദമുഖ്യാശ്രയോസി’.
  • ജിനമഹർഷിയുടെ ഒരു പേർ
  • ശിവൻ
  • മഹർഷിമാരെ ഭഗവൻ എന്നു സംബോധന ചെയ്യേണ്ടതാണെന്നു ഭരതാദികളുടെ മതം.
ഭഗാലം
  • തലയോടു്
ഭഗിനി
  • സഹോദരി
  • കീർത്തിയുള്ളവൾ എന്നർത്ഥം.
  • സ്ത്രീ
ഭഗിനികാ
  • സഹോദരി
ഭഗിനീപതി
  • ഉടപ്പിറന്നവളുടെ ഭർത്താവു്
  • അളിയൻ
ഭഗീരഥപ്രയത്നം
  • അസാമാന്യപ്രയത്നം
  • (ഗംഗാ, ജാഹ്നവി ഈ ശബ്ദങ്ങൾ നോക്കുക). ദിലീപൻ എന്ന രാജാവിന്റെ പുത്രനായി ഭഗീരഥൻ എന്നൊരു നൃപനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതൃക്കൾ മുമ്പു കപിലമഹർഷിയുടെ ശാപംകൊണ്ടു ഭസ്മീഭൂതന്മാരായിരുന്നു. ആ പിതൃക്കളുടെ ഉദ്ധരണത്തിനായി ഭഗീരഥൻ ആയിരം വർഷം കഠിനതപസ്സനുഷ്ഠിച്ചു് ആകാശഗംഗയെ ഭൂമിയിൽ കൊണ്ടുവന്നു. അതുപോലെയുള്ള കഠിനപ്രയത്നം എന്നർത്ഥം.
ഭഗീരഥൻ
  • സൂര്യവംശത്തിലെ ഒരു രാജാവു്
  • (ഗംഗാ, ജാഹ്നവി ഈ ശബ്ദങ്ങൾ നോക്കുക.) ഭഗീരഥൻ സൂര്യവംശരാജാവായ (സഗരന്റെ പൗത്രനായ) അംശുമാന്റെ പുത്രനായ ദിലീപന്റെ പുത്രൻ. ഇദ്ദേഹം തീവ്രതപസ്സുചെയ്തു ഗംഗയെ ആകാശത്തിൽനിന്നും ഭൂമിയിലേയ്ക്കും പാതാളത്തിലേയ്ക്കും അവതരിപ്പിച്ചു. സഗരന്റെ പുത്രന്മാരായ അറുപതിനായിരം പേരും മുമ്പു കപിലമുനിശാപാൽ ദഹിച്ചുപോയി. അവരുടെ സൽഗതിക്കായി ട്ടാണു ഗംഗയെ ഭഗീരഥൻ ഭൂലോകത്തിലേയ്ക്കു കൊണ്ടുവന്നതു്. കനകാഭരണവിഭൂഷിതകളായ ആയിരം കന്യകകളേയും മറ്റും അദ്ദേഹം ബ്രാഹ്മണർക്കു ദാനം ചെയ്തു. ദക്ഷിണചെയ്തു കൈകഴച്ച ഭഗീരഥന്റെ ദാനജലത്തിൽ ഊഴി മുഴുകുന്നതു കണ്ടു ഞടുങ്ങി ഗംഗാദേവി അദ്ദേഹത്തെ അച്ഛനായി വരിച്ചു. അഭൂതപൂർവ്വമായ ഈ സംഭവം കണ്ടു് കൗതുകീതരായ ഗന്ധർവ്വാദികൾ, പിതൃ ദേവമാനുഷഗണങ്ങൾ കേൾക്കത്തക്ക വിധത്തിൽ “ഇക്ഷ്വാകുവംശജനും വദാന്യനുമായ ഭഗീരഥന്റെ മഖഫലംകൊണ്ടു ഗംഗാദേവി പുത്രിയായിത്തീരുകയും ഇന്ദ്രാദിദേവന്മാർ പ്രത്യക്ഷരായി യജ്ഞാംശത്തെ സ്വീകരിക്കയും ചെയ്തിരിക്കയാൽ സർവ്വ ശ്രേയസ്സും ഈ ഭഗീരഥനു ലഭ്യമായിരിക്കുന്നു എന്നൊരു ഗാഥ ചൊല്ലി. ബ്രാഹ്മണകാരുണ്യം കൊണ്ടു് അദ്ദേഹം ഒടുവിൽ ബ്രഹ്മസായൂജ്യപദവിയെ പ്രാപിച്ചു.
ഭൂഗോളം
  • നക്ഷത്രങ്ങളായിരിക്കുന്ന ഉരുള
  • നക്ഷത്രഗോളം
ഭഗ്ന
  • വിശേഷണം:
  • ഒടിക്കപ്പെട്ട, മുറിക്കപ്പെട്ട
  • തോറ്റ, മടങ്ങിയ
ഭഗ്നം
  • നഷ്ടം
  • ഒരു രോഗം
  • (സവ്രണമെന്നും അവ്രണമെന്നും രണ്ടു വിധമുണ്ടു്).
ഭഗ്നപ്രക്രമം
  • കാവ്യദോഷങ്ങളിൽ ഒന്നു്
ഭഗ്നോത്സാഹിനീ
  • നശിച്ച ഉത്സാഹത്തോടുകൂടിയവൾ
ഭഗ്നാശൻ
  • ഇച്ഛാഭംഗമുള്ളവൻ
ഭഗ്നാശയ
  • വിശേഷണം:
  • നിരാശയുള്ള
ഭഗ്നോത്സാഹൻ
  • ഉത്സാഹം നശിച്ചവൻ
ഭഗ്നോത്സാഹി
  • നശിച്ച ഉത്സാഹത്തോടുകൂടിയവൻ
ഭംഗ
  • ചണം, ചണ
  • ആമർദ്ദിക്കപ്പെടുന്നതു് എന്നർത്ഥം.
  • കഞ്ചാവു്
  • ത്രികോല്പക്കൊന്ന
ഭംഗം
  • തിര
  • ചിന്നിച്ചിതറിപ്പോകുന്നതു് എന്നർത്ഥം.
  • ‘ഭാഗ്യപാരാവാരഭംഗപരമ്പരയാ’
    — കുചേലവൃത്തം വഞ്ചിപ്പാട്ടു്
    .
  • വിള്ളൽ
  • തടവു്
  • മടക്കം, ഒടിവു്
  • നാശം
  • ഭയം
  • ചതിവു്
  • കേടു്
  • തോൽക്ക
  • പൊട്ടിക്ക
  • വെള്ളത്തിലേ ഓളം
  • ഓളം
  • യുദ്ധത്തിൽ തോല്ക്കുക
  • പരമ്പര
  • മുറിക്കൽ
ഭംഗപ്പാടു്
  • ഉപദ്രവം
ഭംഗവാസാ
  • മഞ്ഞൾ
ഭംഗസാർത്ഥ
  • വിശേഷണം:
  • കൗശലമുള്ള
ഭംഗി
  • അഴകു്
  • ചേർച്ച, ക്രമം
  • മുഖസ്തുതി
  • വിഭാഗം
  • ചതി, വേഷമാറ്റം
  • കോർവാപറക
  • തിരമാല
  • കൗടില്യം
  • പരമ്പര
  • ഉദാ:വാണിഭംഗി.
ഭംഗുര
  • വിശേഷണം:
  • നാശമുള്ള
  • വളഞ്ഞ
ഭംഗുര
  • ആറിന്റെ തിരിവു്
  • ചണവിത്തു്
  • അതിവിടയം
ഭംഗുരം
  • നാശം
ഭചക്രം
  • രാശിചക്രം
  • സൂര്യചന്ദ്രാദികളായ ഗ്രഹങ്ങൾ സഞ്ചരിക്കുന്ന ആകാശമാർഗ്ഗം
ഭജനപ്പുര
  • തിരുവിതാംകൂർ ഇളയരാജാവിരിക്കുന്ന രാജധാനി
  • ക്ഷേത്രത്തിൽ പാർക്കുന്നതിനുള്ള ഒരു സ്ഥലം
ഭജനം
  • സേവ
ഭജനീയ
  • വിശേഷണം:
  • ഭജിക്കത്തക്ക
  • സേവിക്കത്തക്ക
ഭജൻ
  • വിശേഷണം:
  • ഭജിക്കുന്ന
  • സേവിക്കുന്ന
ഭജമാന
  • വിശേഷണം:
  • സേവിക്കുന്ന
  • വിഭാഗിക്കുന്ന
ഭജമാനം
  • ന്യായമായി കിട്ടുന്നതു്
  • ന്യായത്തോടു കൂടിയതു്, ഫലത്തേ കൂട്ടിച്ചേർക്കുന്നതു് എന്നർത്ഥം
ഭജാർ
  • ബെജാർ
  • കട
ഭജിക്കുന്നു
  • സേവിക്കുന്നു
ഭഞ്ജൻ
  • വിശേഷണം:
  • ഭഞ്ജിക്കുന്ന, ഒടിച്ചുകളയുന്ന
  • നശിപ്പിക്കുന്ന
ഭഞ്ജനം
  • നാശം
ഭഞ്ജിക
  • ചെറുതേക്കു്
ഭഞ്ജിക്കുന്നു
  • നശിപ്പിക്കുന്നു
  • ഒടിക്കുന്നു
  • മുറിക്കുന്നു
ഭടജനം
  • ഭടന്മാരുടെ കൂട്ടം
ഭടത്വം
  • ഭടന്റെ അവസ്ഥ
  • അക്ഷരാഭ്യാസമില്ലാത്തവന്റെ വാക്കു്
ഭടൻ
  • യുദ്ധം ചെയ്യുന്നവൻ, യുദ്ധവീരൻ, ആവശ്യംകൂടാതെ സംസാരിക്കുന്നവൻ എന്നർത്ഥം
  • കാലാൾപടയിലുള്ളവൻ.
  • അക്ഷരവിദ്യ പഠിക്കാത്ത മനുഷ്യൻ
ഭടാചാരം
  • ഭടന്മാരുടെ മര്യാദ
  • ചീത്ത പ്രവൃത്തി
ഭടിത്രം
  • ഇരുമ്പുകോലിന്മേൽ കോർത്തുചുട്ട മാംസം
  • പുഷ്ടിയെ ചെയ്യുന്നതു് എന്നർത്ഥം.
ഭട്ടതിരി
  • മലയാള ബ്രാഹ്മണരിൽ ചിലർക്കുള്ള ഒരു പേർ
  • വിദ്യയുള്ള ബ്രാഹ്മണൻ
ഭട്ടൻ
  • ഭട്ടതിരി എന്നുള്ളതിനു പകരം ചില ദിക്കിൽ ബ്രാഹ്മണർക്കു പറയുന്ന ഒരു ബഹുമാനപ്പേർ
  • (തത്ഭവം – പട്ടർ).
  • ശത്രുക്കളെ നിന്ദാപൂർവമായി ഉപാലംഭനം ചെയ്യുന്നവൻ
ഭട്ടം
  • സ്വാമിത്വം
ഭട്ടവൃത്തി
  • ഭട്ടതിരിയുടേയും ഭട്ടന്റേയും മുറ
ഭട്ടസ്മാർത്തൻ
  • ബ്രാഹ്മണരിലേ ഒരു ന്യായാധിപതി
ഭട്ടാരക
  • വിശേഷണം:
  • ബഹുമാനമുള്ള
  • ശ്രേഷ്ഠതയുള്ള
ഭട്ടാരകൻ
  • നാട്യത്തിൽ രാജാവിന്റെ പേർ
  • ആധിപത്യത്തെ ഇച്ഛിക്കുന്നവൻ എന്നർത്ഥം.
  • മുനി
  • ദേവൻ
  • രാജാവു്
ഭട്ടി
  • വിക്രമാദിത്യൻ എന്ന രാജാവിന്റെ സഹോദരനും മന്ത്രിയും
ഭട്ടികാവ്യം
  • രാമചരിതം വിഷയമാക്കി ഭട്ടി കവിയുണ്ടാക്കിയ ഒരു കാവ്യം
  • അലങ്കാര ശാസ്ത്രവും വ്യാകരണ സൂത്രങ്ങളും ഉദാഹരിക്കണമെന്നുള്ളതാണു് ഇതിന്റെ പ്രധാനോദ്ദേശ്യം. ഈ കാവ്യം ഭർത്തൃഹരി ഉണ്ടാക്കിയതാണെന്നും അഭിപ്രായം‌ കാണുന്നു. ഭട്ടികവി ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.
ഭട്ടിനി
  • രാജസ്ത്രീ, രാജ്ഞി
  • (പ്രധാന രാജമഹിഷിയെ ‘ദേവി’ എന്നും മറ്റുള്ള സ്ത്രീകളെ ‘ഭട്ടിനി’ എന്നും പറയും).
  • ബ്രാഹ്മണസ്ത്രീ
  • വെപ്പാട്ടി
  • (ഭട്ടൻ = ഭടാധിപൻ, രാജാവു്. രാജാവു് ഭർത്താവായിട്ടുള്ളവൾഎന്നർത്ഥം).
ഭണിത
  • വിശേഷണം:
  • പറയപ്പെട്ട
ഭണിതം
  • പറയപ്പെട്ടതു്
  • ‘ഗണിതക്കാരൻബ്രാഹ്മണനവനുടെ
    ഭണിതംനലമൊടുഫലിതമിദാനീം’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
ഭണിതി
  • വാക്കു്
ഭണ്ടാകി
  • ചെറുവഴുതിന
  • ഭരിക്കുന്നതെന്നർത്ഥം.
ഭണ്ഡകം
  • വാലാട്ടിപ്പക്ഷി
ഭണ്ഡനം
  • കവചം
  • യുദ്ധം
  • ദോഷം
ഭണ്ഡൻ
  • പോറാട്ടുകാരൻ
  • ഫലിതക്കാരൻ
ഭണ്ഡഹാസിനീ
  • വ്യഭിചാരിണി
ഭണ്ഡാകി
  • ചെറുവഴുതിന
ഭണ്ഡാരപ്പിള്ളർ
  • കൊച്ചീ മഹാരാജാവിന്റെ താണതരം ഭൃത്യന്മാർ
ഭണ്ഡാരപ്പുര
  • രാജധാനിയിലും മറ്റും സ്വർണ്ണം
  • രത്നം മുതലായവ വച്ചുസൂക്ഷിക്കുന്നതിനുള്ള പുരമുറി
ഭണ്ഡാരമഞ്ചി
  • പണ്ടാരവക ഖജനാവു്
  • ക്ഷേത്രംവക ഖജനാവു്
ഭണ്ഡാരം
  • രാജാക്കന്മാരുടേയൊ ക്ഷേത്രങ്ങളിലേയൊ സ്വർണ്ണാഭരണങ്ങളും മറ്റും
  • ഭണ്ഡാരപ്പുര
ഭണ്ഡാരി
  • പണ്ടാരി
ഭണ്ഡി
  • മഞ്ചട്ടി
  • നിറപ്പറ്റുള്ളവയിൽ പറയപ്പെടുന്നതു് എന്നർത്ഥം. (പാഠങ്ങൾ — ഭണ്ഢീരീ, ഭണ്ഡീരിക).
  • നെന്മേനിവാക
ഭണ്ഡില
  • വിശേഷണം:
  • ദൂതുപറയുന്ന
  • ഭാഗ്യമുള്ള
ഭണ്ഡിലം
  • നെന്മേനിവാക
  • മംഗളകരം എന്നർത്ഥം. ഭണ്ഡിരം എന്നുമാവാം.
ഭണ്ഡീരി
  • മഞ്ചട്ടി
ഭത്തി
  • ശമ്പളത്തിനു പുറമേ കിട്ടുന്ന പടി മുതലായ വരുമാനം
  • Allowance.
ഭദ്ര
  • വിശേഷണം:
  • ഭാഗ്യമുള്ള
  • ശുഭമായ, നന്മയുള്ള
  • ശുദ്ധമുള്ള
ഭദ്ര
  • ദ്വിതീയ, സപ്തമി, ദ്വാദശി ഈ മൂന്നു തിഥികൾക്കും കൂടെയുള്ള പേർ
  • ഭദ്രകാളി
  • കീരിക്കിഴങ്ങു്
  • അമരി
  • മംഗളസ്വരൂപിണി, കല്യാണവതീ
  • നറുനീണ്ടി
  • വന്നി
  • ചെറിയ ദന്തി
  • അടവതിയൻ
  • ഗംഗാനദി
  • തുളസി
  • കാട്ടുപരുത്തി
  • അരത്ത
  • തിപ്പലി
  • പശു
  • മലയമുക്കി
  • ചെറുവന്നി
  • വെങ്കുറുക
  • മഞ്ഞൾ
ഭദ്രക
  • വിശേഷണം:
  • സൗന്ദര്യമുള്ള
ഭദ്രം(ക)ം
  • ദേവതാരം
ഭദ്രകം
  • പെരുമുത്തങ്ങ
  • ദേവതാരം
  • ഒരു വൃത്തത്തിന്റെ പേർ
  • പാദത്തിൽ 22 അക്ഷരംവീതം കാണും.
  • ‘ഒന്നൊടുനാലതാറുദശമാക്ഷരം
    സുതനു! പത്തിനപ്പുറമതാ
    കുന്നൊരുരണ്ടുമാറുമിവയുംഗുരുക്കൾ
    പുനരെട്ടുമന്തിമമതും
    ഇന്ദിരതോറ്റിടുംവരതനോ! ധരി
    ച്ചിടുകപത്തിലുംയതിശുഭേ!
    സുന്ദരിപന്തിരണ്ടതിലുമാം സുഭദ്രതര
    ഗാത്രി! ‘ഭദ്രക’മതിൽ’.
    — കാന്തവൃത്തം
ഭദ്രകർമ്മം
  • നല്ലകൃത്യം
  • സൽകർമ്മം
ഭദ്രചതുഷ്ടയം
  • പുരുഷാർത്ഥചതുഷ്ടയം
ഭദ്രൻ
  • ശിവൻ
  • കാള
  • മംഗലൻ
  • കാമശാസ്ത്രപ്രകാരം ചിത്രിണീവല്ലഭൻ
ഭദ്രം
  • സുഖം
  • കല്യാണസ്വരൂപം എന്നർത്ഥം.
  • ഭാഗ്യം
  • ഒരു സുഗന്ധപ്പുല്ലു്
  • പൊൻ
  • ഇരിമ്പു്, ഉരുക്കു്
  • സമുദ്രത്തിലേ ഒരു ചെറിയ കക്ക
  • കരുതൽ
  • നല്ലതു്
  • വിസ്താരം
  • ഉറപ്പു്
  • മംഗലം
  • മേരുപർവതം
  • സൂക്ഷ്മമായതു്
  • തടുക്കപ്പെടുന്നതു് എന്നർത്ഥം.
  • മുത്തങ്ങ
  • കറുത്ത ആമ്പൽ
  • കാള
  • ആന
  • കടമ്പു
  • കരിങ്കുരികിൽ
  • ചതുരക്കള്ളി
ഭദ്രകാളി
  • കാളി
  • ദുർഗ്ഗാ
ഭദ്രകുംഭം
  • ശുദ്ധമുള്ള വെള്ളംകൊണ്ടുനിറച്ച കുടം
  • രാജദ്വാരാദികളിൽ മംഗളാർത്ഥമായി വെക്കുന്ന പൂർണ്ണകലശം.
ഭദ്രചാരു
  • കൃഷ്ണന്റേയും രുക്മിണിയുടേയും പുത്രൻ
ഭദ്രദാരു
  • ദേവതാരം
  • കാഷ്ഠദാരു
ഭദ്രദീപപ്രതിഷ്ഠ
  • ഒരു മഹാവ്രതം
ഭദ്രദീപം
  • മകരമാസം ഒന്നാംതീയതിയിലും കർക്കടകമാസം ഒന്നാംതീയതിയിലും തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിൽ കഴിക്കുന്ന ഒരു പ്രധാനപ്പെട്ട മംഗളകർമ്മം
  • ഭദ്രദീപപ്രതിഷ്ഠ ചെയ്തിട്ടുള്ളതു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു തെക്കുഭാഗത്തുള്ള ക്ഷേത്രത്തിലാകുന്നു. നിത്യപൂജ മുതലായതു് ഇവിടെ നടന്നുവരുന്നുണ്ടു്. ശ്രീ വീരമാർത്താണ്ഡവർമ്മ മഹാരാജാവു് രാജ്യം പിടിച്ചടക്കിയതുനിമിത്തമുണ്ടായ പാപശാന്തിക്കായിട്ടാണു ഈ കർമ്മം ആരംഭിച്ചതു്. ആണ്ടിൽ രണ്ടു തവണ നടത്തുന്നുണ്ടു്. ധനു, മിഥുനം ഈ മാസങ്ങളിലാണു്. ആറു വത്സരത്തിലൊരിക്കൽ - 12 ഭദ്രദീപാനന്തരം മുറജപവും ലക്ഷദീപവും കഴിക്കുന്നു. ഭദ്രദീപം തുടങ്ങിയതു 925–ാ മാണ്ടാണു്. വടക്കേ നടയിലത്രേ ശ്രീരാമസ്വാമിക്ഷേത്രം.
ഭദ്രനാമ
  • മരംകൊത്തിപ്പക്ഷി
ഭദ്രൻ
  • കാള
  • ‘തദ്രനെക്കാണായിഭദ്രനെക്കാണായി’
    — കൃഷ്ണഗാഥ
    .
ഭദ്രപദങ്ങൾ
  • പൂരുരുട്ടാതി
  • ഉത്രട്ടാതി ഈ രണ്ടിന്റേയും പേർ
  • മംഗളമായ സ്ഥിതിയോടുകൂടിയവ എന്നർത്ഥം
ഭദ്രപർണ്ണി
  • കുമിഴു്
  • പ്രസാരണി
ഭദ്രപീഠം
  • സിംഹാസനം
ഭദ്രപുഷ്പം
  • ചെമ്പരുത്തി
ഭദ്രബല
  • പ്രസാരണി
  • കുറുന്തോട്ടി
  • മാധവി
ഭദ്രബലനൻ, ഭദ്രാംഗൻ
  • ബലരാമൻ
ഭദ്രമുസ്തകം
  • പെരുങ്കോരപ്പുല്ലു്
  • നാഗമുത്തങ്ങ
ഭദ്രയവം
  • കുടകപ്പാലയരി
ഭദ്രരേണു
  • ഇന്ദ്രന്റെ ആന
ഭദ്രവിരാൾ
  • ഒരു വൃത്തത്തിന്റെ പേർ
  • (അർദ്ധസമവൃത്തത്തിൽപെട്ടതാണു്).
ഭദ്രാശാഖൻ
  • കാർത്തികേയൻ
ഭദ്രശ്രവാവു്
  • ഒരു വിഷ്ണുഭക്തൻ
  • ‘ഭദ്രാശ്വവർഷത്തിങ്കൽ
    ധർമ്മദേവന്റെപുത്രൻ
    നിത്യവുംഭദ്രശ്രവാവാകിയ
    വിഷ്ണുഭക്തൻ’
    — ഭാഗവതം
ഭദ്രശ്രീ
  • ചന്ദനം
ഭദ്രശ്രേണ്യൻ
  • ഒരു ഹേഹയരാജാവു്
  • ഹരിണികാരണം ഇദ്ദേഹവും കാശിരാജാവായ ദിവോദാസനും തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ടു്. – ബ്രഹ്മാണ്ഡപുരാണം നോക്കുക.
ഭദ്രസോമാ
  • ഗംഗാ
ഭദ്രാ
  • കൃഷ്ണന്റെ സഹോദരിയായ സുഭദ്രാ
  • ഉടഥ്യന്റെ ഭാര്യ
ഭദ്രാകരണം
  • ക്ഷൗരം
ഭദ്രാക്ഷം
  • രുദ്രാക്ഷത്തിന്റെ ആകൃതിയിലുള്ളതും അതിൽ ചെറിയ മുഴുപ്പോടുകൂടിയതും ആയ ഒരു തരം കായ്
ഭദ്രാംഗൻ
  • ബലരാമൻ
ഭദ്രാചലം
  • ഒരു പുണ്യക്ഷേത്രം
  • ശ്രീരാമഭഗവാൻ ഗോദാവരി കടന്നതു് ഇവിടെയാണു്. മദിരാശി സംസ്ഥാനത്തു ഗോദാവരി ഡിസ്ട്രിക്ടിലാണു് ഇതു്. രാജമഹേന്ദ്രത്തു നിന്നു 104 മയിലുണ്ടു്. ഇവിടെ രാമചന്ദ്രക്ഷേത്രത്തിൽ ഋഷിപ്രതിഷ്ഠയാണു്. ശ്രീരാമനവമിമഹോത്സവം കെങ്കേമവുമാകുന്നു.
ഭദ്രാശ്രയം
  • ചന്ദനം
ഭദ്രാശ്വം
  • ഭൂമിയുടെ ഒൻപതു ഖണ്ഡങ്ങളിൽ ഒന്നിന്റെ പേർ
  • (ജംബൂദ്വീപം എന്നതു നോക്കുക).
  • ഒരു ദ്വീപം
  • ഒരു ശ്രുതിപ്പെട്ട കുതിര, ഉച്ചൈശ്രവസ്സിന്റെ പുത്രൻ
ഭദ്രാസനം
  • സിംഹാസനം, രാജസിംഹാസനം
  • യോഗാസനത്തിൽ ഒന്നു്
  • രത്നങ്ങൾ പതിച്ചു വിശേഷമായി പണി ചെയ്തതും രാജാവിരിക്കുന്നതുമായ ആസനമത്രേ ഭദ്രാസനം. (ഭദ്രമായ ആസനം).
ഭദ്രാഹൻ
  • വിഷ്ണു
ഭദ്രികാ
  • ഒരു വൃത്തത്തിന്റെ പേർ
ഭൻ
  • ശുക്രൻ
ഭപൻ
  • രാശ്യാധിപൻ
ഭം
  • നക്ഷത്രം
  • ശോഭിക്കുന്നതു് എന്നർത്ഥം.
  • തേനീച്ച
  • തെറ്റു്
  • ഇരുപത്തേഴു് എന്ന സംഖ്യ
ഭംഭം
  • പുക
  • ഈച്ച
ഭയകൃത്തു്
  • വിഷ്ണു
  • ഭയത്തേ ചെയ്യുന്നവൻ
ഭയങ്കര
  • വിശേഷണം:
  • ഭയത്തെ ഉണ്ടാക്കുന്ന
ഭയദ്രുത
  • വിശേഷണം:
  • പേടിച്ചോടിയ
ഭയനാശനൻ
  • വിഷ്ണു
  • ഭയത്തേ നശിപ്പിക്കുന്നവൻ
ഭയപ്പാടു്
  • പേടിക്കുക
ഭയപ്പെടുന്നു
  • പേടിക്കുന്നു
  • (സകര്‍മ്മകക്രിയ:ഭയപ്പെടുത്തുന്നു.)
ഭയം
  • പേടി
  • ആപത്തു്
  • സുഖമില്ലായ്ക, ദീനം
ഭയാനക
  • ഭയങ്കര
ഭയാനകൻ
  • രാഹു
  • കടുവാ
ഭയാനകം
  • ഭയം
  • ഭയപ്പെട്ടവന്റെ ഭാവം, പേടിക്കുക
  • നവരസങ്ങളിൽ ഒന്നു്. ഭയപ്പെടുത്തുന്നതു് എന്നർത്ഥം
  • ഇതിൽ ഭയം സ്ഥായിയായി നില്ക്കും. ഇതിന്റെ അധിദേവത കാലനാണു്. നിറം കറുപ്പു്. ഭയങ്കരങ്ങളായ ചേഷ്ടകളാണു് ഇതിനുള്ളതു്.
  • കടുവാ
ഭയാപഹം
  • ഭയത്തെ ഇല്ലാതെയാക്കുന്നതു്
ഭയാർത്ത
  • വിശേഷണം:
  • ഭയംകൊണ്ടു സങ്കടപ്പെട്ട
ഭയാവഹം
  • ഭയം ഉണ്ടാക്കുന്നതു്
ഭരടൻ
  • കുശവൻ
ഭരണം
  • ഭരിക്കുക
  • ശമ്പളം, കൂലി
  • ചുമക്കുക
ഭരണി
  • രണ്ടാമത്തെ നാൾ
  • ഒരുവക വലിയ ഉറപ്പുള്ള മൺപാത്രം
  • കാട്ടുപിച്ചിൽ
ഭരണ്ഡൻ
  • യജമാനൻ, നാഥൻ
  • ഭരിക്കുന്നവൻ, രാജാവു്
  • കാള
ഭരണ്യ
  • വിശേഷണം:
  • ഭരിക്കപ്പെടുവാൻതക്ക
ഭരണ്യഭുൿ
  • കൂലിവേലക്കാരൻ
  • ശമ്പളം വാങ്ങി വേലചെയ്യുന്നവൻ
  • ഭരണ്യത്തെ (ശമ്പളത്തെ) ഭുജിക്കുന്നവൻ എന്നർത്ഥം.
ഭരണ്യം
  • കൂലി
  • ശമ്പളം
  • ഭരണത്തിൽ സാധു എന്നർത്ഥം.
ഭരതൻ
  • ശ്രീരാമന്റെ അനുജൻ
  • ദുഷ്യന്തന്റെ പുത്രൻ
  • ചന്ദ്രവംശരാജകുലത്തിൽ തദ്വംശീയനായ ദുഷ്യന്തമഹാരാജാവിനു ശകുന്തളയിൽ ജനിച്ച പുത്രൻ. ബാലനായിരുന്ന കാലത്തു സിംഹം, കടുവ, പുലി മുതലായ ദുഷ്ടമൃഗങ്ങളെ കളിപ്പാവയാക്കി അദ്ദേഹം മനുഷ്യരാൽ അസാദ്ധ്യങ്ങളായ പലേ കൃത്യങ്ങളൂം ചെയ്തിരുന്നു. അമാനുഷികങ്ങളായ അദ്ദേഹത്തിന്റെ കൃത്യങ്ങളെക്കണ്ടു സർവ്വദമനൻ എന്നു അദ്ദേ
  • ഹത്തെ വിളിച്ചുവന്നു. അദ്ദേഹം ഇൻഡ്യാരാജ്യം മുഴുവനും ജയിച്ചടക്കി ഏകച്ഛത്രാധിപതിയായി രാജ്യം വാണു. അനേകം രാജസൂയയാഗങ്ങളും‌ അശ്വമേധയാഗങ്ങളും നടത്തിച്ചു ബ്രാഹ്മണർക്കു ധാരാളം‌ ദ്രവ്യം ദാനം‌ചെയ്തു പ്രസിദ്ധനായ ഈ ചക്രവർത്തിയുടെ പേരിനെ ഇന്നും ജനങ്ങൾ കൊണ്ടാടുന്നു. ഇൻഡ്യാരാജ്യത്തേ ഇന്നും ഭാരതഖണ്ഡം എന്നുതന്നയല്ലേ പറഞ്ഞുവരുന്നതു്. അദ്ദേഹത്തിന്റെ വംശത്തിൽ ജനിച്ചവർ ഭരതന്മാർ. കൈകേയിയിൽ ദശരഥനു ജനിച്ച ഒരു ഭരതൻ ഉണ്ടായിരുന്നതുകൂടാതെ ഋഷഭന്റെ പുത്രനായി ഒരു ഭരതനും പണ്ടു ജീവിച്ചിരുന്നു. അദ്ദേഹവും ഒരു ദിവ്യനായിരുന്നു.
  • നാട്യക്കാരൻ, നടൻ
  • ഒരു തപസ്വി, ഋഷഭന്റെ പുത്രൻ
  • ഋഷഭൻ മേരുദേവിയിൽ നാഭിക്കു ജനിച്ച മഹാനാണു്. ഋഷഭൻ ശ്രീനാരായണാവതാരമാകുന്നു. (ഭാഗവതം പഞ്ചമസ്കന്ധം നോക്കുക).
ഭരതവാക്യം
  • എല്ലാ നാടകത്തിന്റേയും ഒടുവിലത്തേ ആശീർവാദവാക്കുകളായ ശ്ലോകം
  • നാടകത്തെ ആദ്യമായി കണ്ടുപിടിച്ച ഭരതന്റെ യശസ്സിനെ ഉദ്ദേശിച്ചു ബഹുമാനപൂർവം ചെയ്യുന്നതാണത്രെ.
ഭരതശാസ്ത്രം
  • നാട്യശാസ്ത്രം
ഭരഥൻ
  • രാജാവു്
  • അഗ്നി
ഭരദ്വാജം(ക)ം
  • ഒരു പക്ഷി
  • ചെംപോത്തു്
ഭരദ്വാജൻ
  • ഒരു മഹർഷി
  • ബൃഹസ്പതിയുടെ പുത്രൻ
  • പാണ്ഡരുടെ ഗുരുവായ ദ്രോണരുടെ പിതാവു്
  • ഉടഥ്യന്റെ പത്നി തന്റെ ഭർത്താവിനാലും ബൃഹസ്പതിയാലും ഗർഭിണി യായിരുന്നു. ഭർത്താവു് ഉല്പാദിപ്പിച്ച ദീർഘതമസ്സു് അവധിക്കുമുമ്പു ബൃഹസ്പതിയുടെ മകനെ ചവുട്ടി ഗർഭപാത്രത്തിനു പുറത്താക്കി. അനന്തരം കുട്ടിയുടെ മാതാവോടു ബൃഹസ്പതി ‘ഭരദ്വാജം’ എന്നു പറഞ്ഞു. ഇതുകൊണ്ടാണു് ഭരദ്വാജൻ എന്ന പേരുണ്ടായതു്.
ഭരദ്വാജം
  • ചെമ്പോത്തു് എന്ന പക്ഷി
  • ഭരദ്വാജമുനിയാൽ സൃഷ്ടിക്കപ്പെട്ടതു് എന്നർത്ഥം.
ഭര
  • വിശേഷണം:
  • ഭരിക്കുന്ന
  • രക്ഷിക്കുന്ന
  • താങ്ങുന്ന
ഭരം
  • വളരെ
ഭരം
  • 2൦ തുലാം, ഒരു പാരം, രണ്ടായിരം പലംകൂടിയതു്, ഭാരം
  • ഒരു പുരുഷനാൽ ഭരിക്കുവാൻ (ചുമക്കുവാൻ) കഴിയുന്നതു് എന്നർത്ഥം.
  • ചുമതല
  • അതിശയം
ഭരിക്കുന്നു
  • രക്ഷിക്കുന്നു
  • ചുമക്കുന്നു
ഭരിത
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
  • നിറഞ്ഞ
  • പച്ചനിറമായ
ഭരിപ്പു്
  • ഊട്ടുപുരയിലേ അധികാരം
  • ഭരിക്കുക
ഭരിപ്പുകാരൻ
  • പരിപ്പുകാരൻ
ഭരു
  • ശിവൻ
  • വിഷ്ണു
  • സ്വർണ്ണം
  • ഭർത്താവു്
  • യജമാനൻ
  • കടൽ
ഭരുജൻ
  • കുറുക്കൻ
ഭർഗ്ഗം
  • ഉപായം, വഞ്ചന
  • (സം.) ശോഭ
  • വറക്കുക
ഭർഗ്ഗിക്കുന്നു
  • വഞ്ചിക്കുന്നു
ഭർഗ്ഗൻ
  • ശിവൻ
  • കാമൻ, കാലൻ മുതലായവരെ ഹിംസിച്ചവൻ എന്നർത്ഥം.
  • ബ്രഹ്മാവു്
  • ഉപായി
  • ശോഭയുള്ളവൻ
ഭർജ്ജനം
  • വറക്കുക
  • വറക്കുന്ന (പൊരിക്കുന്ന) പാത്രം
ഭർത്തവ്യ
  • രക്ഷിക്കത്തക്ക
  • വഹിക്കാവുന്ന, വഹിക്കേണ്ടുന്ന, ഭരിക്കപ്പെടത്തക്ക
ഭർത്തവ്യാ
  • ഭാര്യ
ഭർത്താവു്
  • സ്ത്രീയെ വിവാഹംചെയ്തവൻ
  • ഭരിക്കുന്നവൻ എന്നർത്ഥം.
  • യജമാനൻ
  • രക്ഷിക്കുന്നവൻ
  • ഭരണകർത്താവു്
  • പര്യായപദങ്ങൾ:
    • ധവൻ
    • പ്രിയൻ
    • പതി.
ഭർത്ത്യ
  • വിശേഷണം:
  • ഭരിക്കുന്ന
  • രക്ഷിക്കുന്ന
  • ചുമക്കുന്ന
  • (ഗുണനാമം:ഭർത്തൃത, ഭർത്തൃത്വം).
ഭർത്തൃത്വം
  • ഭർത്താവു് (പതി) എന്ന അവസ്ഥ
ഭർത്തൃദാരകൻ
  • നാടകത്തിലും മറ്റും രാജകുമാരനെ സംബോധനചെയ്യുന്നതിനു ഉപയോഗിക്കുന്ന വാക്കു്
  • രാജാവിന്റെ പുത്രൻ എന്നർത്ഥം. (മേൽപ്രകാരം രാജകുമാരിയുടെ വിഷയത്തിൽ ഉപയോഗിക്കുന്ന വാക്കു് – ഭർത്തൃദാരിക).
ഭർത്തൃദാരിക
  • രാജപുത്രി
ഭർത്തൃദുഃഖം
  • ഭർത്താവു മരിച്ചിട്ടുള്ള ദുഃഖം
ഭർത്തൃഹരി
  • വിക്രമാദിത്യരാജാവിന്റെ അനുജനും യോഗാഭ്യാസിയുമായിരുന്ന ഒരു കവി
  • പ്രധാനകവിതകൾ- 1. ഭർത്തൃഹരി (ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം ഈ മൂന്നും കൂടിയതു്). 2. വാക്യപദീയം (വ്യാകരണം). ഭർത്തൃഹരി ക്രിസ്താബ്ദം 6-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി കേൾക്കുന്നു. ഭട്ടികാവ്യം ഇദ്ദേഹത്തിന്റെ കൃതിയാണെന്നു അഭിപ്രായക്കാരുണ്ടു്.
ഭർത്തൃഹീന
  • ഭർത്താവില്ലാത്തവൾ
ഭത്സനം
  • ഭീഷണിവാക്കു്
  • നിന്ദാവാക്കു്, ശകാരം, അപകാരാർത്ഥകമായ വാക്കു്
  • ഉദാ:‘നീ ചതിയനാണു്, നിന്നെ ഞാൻ വെളിയിലിറക്കും’.
ഭത്സിക്കുന്നു
  • നിന്ദിക്കുന്നു
  • ശാസിക്കുന്നു
  • ഭയപെടുത്തുന്നു
ഭത്സിത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
ഭർമ്മം
  • ശമ്പളം
  • പൊൻ, ഭരിക്കുന്നതെന്നർത്ഥം
  • പൊക്കിൾ
  • ഒരു നാണയം
ഭല്ലൻ
  • ശിവൻ
ഭല്ലം
  • കരടി, കരടിക്കുരങ്ങു്, ആൾക്കരടി
  • ഒരുമാതിരി അമ്പു്, മഴുവമ്പു്
  • ‘ഭല്ലങ്ങൾഏഴുംപ്രയോഗിച്ചു’
    — വാത്മീകരാമായണം
    .
ഭല്ലഹം
  • നായ്
ഭല്ലാതകം
  • ചേർക്കുരുവു്
  • ചേർ വൃക്ഷം
ഭല്ലാതകി
  • ചേർമരം
  • അമ്പിനെപ്പോലെ ശീഘ്രകാരി എന്നർത്ഥം.
ഭല്ലുകം
  • കരടി
  • പലകപ്പയ്യാനി
ഭല്ലൂകം
  • കരടി
  • ഹിംസിക്കുന്നതു് എന്നർത്ഥം.
  • വലിയ പലകപ്പയ്യാനി
  • നായ്
ഭവതരണം
  • ഒരു വൃത്തത്തിന്റെ പേർ
ഭവതി
  • സ്ത്രീകളെ നീയെന്നു പറയുന്നതിനുപകരം മാനിച്ചു പറയുന്ന ഒരു വാക്കു്
  • (പു:= ഭവാൻ).
ഭവദീയ
  • വിശേഷണം:
  • നിന്നെ സംബന്ധിച്ച
ഭവനം
  • വീടു്
  • ജനിക്കുന്നിടം എന്നർത്ഥം.
  • പാർക്കുന്ന സ്ഥലം
  • ജനനം
  • കെട്ടിടം
  • വയൽ
  • സ്വഭാവം, പ്രകൃതി
ഭവനീയം
  • വിശേഷണം:
  • വരുവാനുള്ള
ഭവൻ
  • ശിവൻ
  • സകലത്തിന്റേയും ഉത്ഭവസ്ഥാനമായവൻ എന്നർത്ഥം. എല്ലാം പ്രാപിക്കുന്നവൻ, ജീവാത്മ സ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവൻ, മംഗളസ്വരൂപി ഇങ്ങിനേയുമാവാം.
  • ‘ഭവഃക്ഷേമേശസംസാരേ
    സത്തായാംപ്രാപ്തിജന്മനോഃ’
    — മേദിനി
ഭവൽ
  • വിശേഷണം:
  • പദങ്ങളുടെ മുമ്പിൽ ചേരുമ്പോൾ ‘അങ്ങെ സംബന്ധിച്ച’ എന്നർത്ഥം വരുത്തുന്നു
  • ഉദാ:ഭവദ്വചനം = അങ്ങേ സംബന്ധിച്ച വാക്കു്.
ഭവൽ
  • വിശേഷണം:
  • (വൻ
  • വന്തീ
  • വൽ)
  • വിശേഷണനാമം:
  • ഉള്ള
ഭവന്തി
  • വിഷംതേച്ച അമ്പു്
ഭവഭൂതി
  • ഒരു പ്രസിദ്ധനായ ഗ്രന്ഥകർത്താവു്
  • ഏഴാം നൂറ്റാണ്ടിന്റെ ഒടുവിൽ കാന്യകുബ്ജരാജ്യം വാണിരുന്ന യശോവർമ്മരാജാവിന്റെ സദസ്യനാണു ഭവഭൂതി. ഉത്തരരാമചരിതം, മാലതീമാധവം, മഹാവീരചരിതം ഈ മൂന്നു നാടകങ്ങളും ഇദ്ദേഹത്തിന്റെ കൃതികളാകുന്നു.
ഭവം
  • സംസാരം, ജനനവും മരണവും
  • ഉൽപാദനം, ജനനം
  • നോട്ടം
  • ലോകം
  • ശ്രേഷ്ഠത
  • ശുഭം
  • ഉല്പത്തികാരണം
  • അവസ്ഥ
  • ഉള്ളതു്
  • ഫലം
  • പതിനൊന്നാം രാശി
  • ഭൂലോകം
  • ഐശ്വര്യം
  • ദൈവം
ഭവസാരം
  • ഒരു വൃത്തത്തിന്റെ പേർ
ഭവാനി
  • പാർവതി
  • ഭവന്റെ (ശിവന്റെ) പത്നി എന്നർത്ഥം.
ഭവാനീഗുരു
  • ഹിമാലയ പർവതം
ഭവാനീപതി
  • ശിവൻ
ഭവാൻ
  • നീ എന്നതിനു പകരം ബഹുമാനപൂർവം പറയുന്ന ഒരു വാക്കു്
  • അങ്ങു് എന്നുമാവാം
  • (സ്ത്രീ:-ഭവതി.)
ഭവാബ്ധി
  • സംസാരസമുദ്രം
ഭവായനി, ഭവായന
  • ഗംഗാനദി
ഭവിക
  • വിശേഷണം:
  • ശുഭമായുള്ള
  • ഭാഗ്യമുള്ള
ഭവികം
  • നന്മ
  • ഭാഗ്യം
  • മംഗളം
  • ക്ഷേമം
  • ഭദ്ര
  • പ്രാപ്തിയോടുകൂടിയതു് എന്നർത്ഥം.
ഭവിക്കുന്നു
  • ഉണ്ടാകുന്നു
ഭവിത
  • വിശേഷണം:
  • ഉണ്ടായ
ഭവിതവ്യ
  • വിശേഷണം:
  • ഉണ്ടാകുവാനുള്ള
ഭവിതവ്യത
  • ഉണ്ടാകുവാനുള്ളതിന്റെ അവസ്ഥ
  • ഭവിക്കത്തക്കതു് എന്നുള്ള അവസ്ഥ
  • ദൈവഗതി
ഭവിതാവു്
  • ഭവിക്ക ശീലമായിട്ടുള്ളവൻ എന്നർത്ഥം
ഭവിതൃ
  • വിശേഷണം:
  • ഭവിക്കുന്ന
ഭവിപുലാ
  • ഒരു വൃത്തത്തിന്റെ പേർ
ഭവിനൻ
  • കവി
ഭവില
  • വിശേഷണം:
  • ഉള്ള
ഭവിലൻ
  • ജാരൻ
  • വിഷയാസക്തൻ
ഭവിഷ്ണു
  • വിശേഷണം:
  • ഭവിക്കുന്ന
  • ഉണ്ടാകുന്ന
ഭവിഷ്ണു
  • ഭവിക്കശീലമായിട്ടുള്ളവൻ
ഭവിഷ്യ
  • വിശേഷണം:
  • ഭവിപ്പാനിരിക്കുന്ന
  • മേൽക്കാലത്തിൽ ഉണ്ടാകുവാനുള്ള
ഭവിഷ്യത്തു്
  • 18 പുരാണങ്ങളിൽ ഒന്നു്
  • അഘോരകല്പത്തിൽ ആദിത്യമാഹാത്മ്യമധികരിച്ചു ലോകസ്ഥിതിയും സൃഷ്ടിക്കപ്പെട്ട സ്വഭാവവും മനുവിനോടു പറഞ്ഞതു്. ബ്രഹ്മാവിനെ പുകഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം വലതുമുട്ടു്. രാജസഗുണപ്രധാനം. ഗ്രന്ഥം 14,500.
ഭവിഷ്യൽ
  • വിശേഷണം:
  • മേലാൽ ഭവിപ്പാനുള്ള
ഭവിഷ്യപുരാണം
  • ഒരു ശൈവപുരാണം
  • ചില കർമ്മങ്ങളും‌ ആചാരങ്ങളും മാത്രം വിവരിക്കുന്നുണ്ടു്. പഞ്ചലക്ഷണങ്ങൾ തികഞ്ഞിട്ടില്ല.
ഭവിഷ്യാവസ്ഥ
  • മേലാലുണ്ടാകുന്ന അവസ്ഥ
ഭവ്യ
  • വിശേഷണം:
  • ഭാഗ്യമുള്ള, ശുഭമായ
  • നല്ല, ശരിയായ
  • സത്യമുള്ള
  • ഭവിപ്പാൻ തക്ക
  • പൂജ്യതയുള്ള
  • ശ്രേഷ്ഠമായ
ഭവ്യ
  • പാർവതി
  • തിപ്പലി
  • അഗശി
ഭവ്യം
  • ഒരുതരം വലിയ വൃക്ഷം
  • ഈ വൃക്ഷം കൽക്കത്താ, ജഗന്നാഥം മുതലായ ദേശങ്ങളിൽ വളരെ ഉണ്ടാകുന്നു. ഇതിന്റെ കായ് പാലിനോടു ചേർത്തു ഭക്ഷിക്കരുതു്.
  • അസ്ഥി
  • സാദ്ധ്യം, ഫലം
  • ശുഭം ഉണ്ടാക്കുവാൻ യോഗ്യം എന്നർത്ഥം
  • വൈരപ്പുളി
ഭവ്യരാശി
  • ഭാഗ്യനിധി
ഭഷകം(ൻ)
  • നായു്
  • കള്ളന്മാരും മറ്റും വരുമ്പോൾ വീട്ടുകാരനെ മനസ്സിലാക്കി കൊടുക്കുന്നവൻ എന്നർത്ഥം.
ഭഷണം
  • നായ്
ഭഷം
  • നായ്
ഭസത്(ദ്)
  • മാംസം
  • കുളക്കോഴി
ഭസനം
  • തേനീച്ച
ഭസിതം
  • ചാരം
  • ഭസ്മം
ഭസ്ത്ര
  • ഉലയിൽ ഊതുന്നതിനുള്ള തുകൽ
  • ഉല
  • ഇതുകൊണ്ടു തീ കത്തിക്കുന്നതിനാൽ ഈ പേർ വന്നു.
  • പര്യായപദങ്ങൾ:
    • ചർമ്മപ്രസേവക.
ഭസ്ത്രികൻ
  • ഉലയിൽ തോൽകൊണ്ടു ഊതുന്നവൻ
ഭസ്മകം
  • സ്വർണ്ണം
  • വിഴാൽ
  • വെള്ളി
  • ഒരുമാതിരി കണ്ണിദ്ദീനം
ഭസ്മകാരൻ
  • അലക്കുകാരൻ
ഭസ്മക്കഞ്ഞി
  • ഭസ്മം കലക്കിത്തെളിച്ചെടുത്ത വെള്ളത്തിൽ അരിയിട്ടുവെന്ത കഞ്ഞി
  • ഒരു മരുന്നു കഞ്ഞി
ഭസ്മക്കുറി
  • ഭസ്മംകൊണ്ടു നെറ്റിയിലും മറ്റും വരപോലെ തേക്കുക
ഭസ്മഗന്ധാ, ഭസ്മഗന്ധിക, ഭസ്മഗന്ധിനി
  • അരേണുകം
  • (തക്കോലം എന്നുള്ള അഭിപ്രായവുമുണ്ടു്).
ഭസ്മഗർഭം
  • തൊടുകാര
ഭസ്മഗർഭാ
  • അല്പം മഞ്ഞനിറമുള്ള ഇരുവൂൾമരം
  • അരേണകം
  • ഭസ്മഗർഭാ – ഉള്ളിൽ ഭസ്മനിറമുള്ളതു്. കാതൽ വെളുത്തതായിരിക്കുമെന്നു താൽപര്യം. ഇരുമുള്ളുമരം തന്നെ കപിലനിറത്തിലുള്ള പുഷ്പത്തോടുകൂടിയതാണെങ്കിൽ അതത്രേ ഭസ്മഗർഭാ.
ഭസ്മപ്രിയൻ
  • ശിവൻ
ഭസ്മഭൂത
  • വിശേഷണം:
  • മരിച്ച
ഭസ്മം
  • ചാണകം ചുട്ട ചാരം
  • വെന്തു ചാരമായതു്, ചാരം
  • പിശാച സംഭാഷണ പീഡാപരിഹാരത്തിനായി ജപിച്ചു കൊടുക്കുന്നതു്
  • നാശം
ഭസ്മലേപനം
  • ഭസ്മം തേയ്ക്ക
ഭസ്മശായി
  • ശിവൻ
ഭസ്മീകരണം
  • ഭസ്മമാക്കുക
ഭസ്മീകരിക്കുന്നു
  • ഭസ്മമാക്കുന്നു
  • ചാമ്പലാക്കുന്നു
ഭസ്മീകൃത
  • വിശേഷണം:
  • ഭസ്മമാക്കപ്പെട്ട
  • നശിപ്പിക്കപ്പെട്ട
ഭളഭള
  • ഒരുമാതിരി ശബ്ദം
  • ശോഭ
ഭളഭളായമാന
  • വിശേഷണം:
  • മിനുസവും ശോഭയും ഉള്ള
ഭള്ളു
  • അഹംഭാവം
  • പളു, വഴു, പാഴ് അല്ലെങ്കിൽ വളുതം, വള്ളു ഇവയിൽ നിന്നുണ്ടായി.
  • ദുഷ്പ്രാഭവം
  • അതിസ്തുതി, കൂട്ടിപ്പറക
ഭാ
ഭാ
  • ശോഭ
  • സൗന്ദര്യം
  • ഛായ, നിഴൽ
ഭാൿ
  • വിശേഷണം:
  • അനുഭവിക്കുന്ന
  • പങ്കുകൂടുന്ന
ഭാക്തൻ
  • വിശേഷണം:
  • ചോറ്റുവേലക്കാരൻ, പിന്നാലെ നടക്കുന്നവൻ
  • ആശ്രിതൻ
ഭാക്തം
  • തീൻവസ്തു
ഭാക്തിക
  • ഭക്ഷണത്തിനായിട്ടു സേവിക്കുന്ന ഭൃത്യൻ
  • ആശ്രിതൻ
  • ഭാക്തൻ
ഭാക്ഷ
  • വിശേഷണം:
  • ഭോജനപ്രിയമുള്ള
ഭാ​ഗകൻ
  • പങ്കിടുന്നവൻ
ഭാ​ഗധേയൻ
  • അവകാശി
ഭാ​ഗധേയം
  • ഭാ​ഗ്യം
  • കരം
ഭാ​ഗനം
  • കാലക്രമം
ഭാ​ഗഭാക്കു്
  • പങ്കുകൊള്ളുന്നവൻ
ഭാ​ഗം
  • പങ്കു്, ഓഹരി
  • ഒന്നിനെ ആശ്രയിച്ചു നില്ക്കുന്നത് എന്നർത്ഥം. ഭാ​ഗം എന്നാൽ ഒന്നിലധികമായി ഭാ​ഗിച്ചതിൽ ഏതെങ്കിലും ഒരു ഭാ​ഗത്തി​ന്റെ പേർ. ഈ ഭാ​ഗങ്ങൾ സമാംശങ്ങളായിരിക്കണമെന്നില്ല.
  • വശം, പുറം
  • ഒരു കണക്കു്
  • സ്ഥലം
  • ഒരളവു്
  • ഭാ​ഗ്യം
ഭാ​ഗവത
  • വിശേഷണം:
  • പരിശുദ്ധമായ
  • വിഷ്ണുവിനേ സംബന്ധിച്ച
ഭാ​ഗവതം
  • പുരാണങ്ങൾ പതിനെട്ടുള്ളതിൽ ഒന്നു്
  • പുരാണങ്ങളിൽ പ്രധാനമായുള്ളതാണു്. ഇതിലേ പത്താമദ്ധ്യായത്തിലട
  • ങ്ങിയ കൃഷ്ണചരിതം അതി മുഖ്യമായി കരുതിപ്പോരുന്നു. ദേവ​ഗിരിരാജാവായ ഹേമാദ്രിയുടെ സഭയിലുണ്ടായിരുന്ന വൈയാകരണനായ വോപദേവ​ന്റെ കൃതിയാണു്. ​ഗായത്രി വിഷയകമായി ധർമ്മം പ്രതിപാദിക്കുന്നതും, വൃത്രാസുരവധം അടങ്ങിയതും സാരസ്വത കല്പത്തിലെ രാജാക്കന്മാരുടെ ചരിത്രം ചേർന്നതുമാണു്. വിഷ്ണുവിനെ പുകഴ്ത്തുന്നു. അവയവം വിഷ്ണുവി​ന്റെ തുട. സാത്വികപ്രധാനം. ​ഗ്രന്ഥം 18,000.
ഭാ​ഗവതർ
  • സം​ഗീതകലയിൽ സമർത്ഥൻ
  • എല്ലായ്പോഴും ഈശ്വരഭജനം ചെയ്യുന്നവൻ
ഭാ​ഗവതി
  • ഭ​ഗവൽ സംബന്ധിനി
ഭാ​ഗി
  • പങ്കുള്ളവൻ
ഭാ​ഗിക്കുന്നു
  • പങ്കിടുന്നു
ഭാ​ഗിനീ
  • പങ്കുള്ളവൾ
ഭാ​ഗിനേയൻ
  • പെങ്ങളുടെ മകൻ
  • മരുമകൻ
ഭാ​ഗീരഥി
  • ഒരാറു്, ​ഗം​ഗാ
  • ഭ​ഗീരഥ മഹാരാജാവിനെ സംബന്ധിച്ചവൾ എന്നർത്ഥം. ​ഗം​ഗാ എന്ന ശബ്ദം നോക്കുക.
  • ​ഗം​ഗയുടെ ഒരു പിരിവു്
ഭാം​ഗീനം, ഭം​ഗ്യം
  • ചെറുകമ്പു നെല്ലു് വിളയുവാൻ യോ​ഗ്യമായ ക്ഷേത്രം
  • (ഭം​ഗം എന്നതിനു ചണം എന്നും അർത്ഥം കാണുന്നു.)
ഭാ​ഗ്യ
  • വിശേഷണം:
  • ഭാ​ഗം ചെയ്യപ്പെടുവാന്തക്ക
  • നന്മയുള്ള
ഭാ​ഗ്യക്കുറി
  • ഭാ​ഗ്യം പരീക്ഷിക്കുന്നതിനു് ചീട്ടു് ഇടുന്ന ക്രമം
ഭാ​ഗ്യപരീക്ഷ
  • ഭാ​ഗ്യം ഉണ്ടോ ഇല്ലയോ എന്നു ശോധനചെയ്തു നോക്കുക
ഭാ​ഗ്യം
  • ദൈവത്തിങ്കൽനിന്നു ലഭിക്കുന്ന നന്മ
  • പൂർവജന്മകൃതമായ പുണ്യം
  • സേവിക്കപ്പെടുന്നതു് എന്നർത്ഥം. ശുഭമായും അശുഭമായുമുള്ള കർമ്മത്തി​ന്റെ (ജന്മാന്തരകൃതമായ പുണ്യപാപങ്ങളുടെ) പേർ എന്നും കാണുന്നുണ്ടു്.
ഭാ​ഗ്യവൽ
  • വിശേഷണം:
  • ഭാ​ഗ്യമുള്ള
ഭാ​ഗ്യവശാൽ
  • ഭാ​ഗ്യംനിമിത്തം
ഭാ​ഗ്യവാൻ
  • ധന്യൻ
ഭാ​ഗ്യശാലി
  • വിശേഷണം:
  • ഭാ​ഗ്യമുള്ള
  • (സ്ത്രീ:ഭാ​ഗ്യശാലിനീ.)
ഭാ​ഗ്യഹീന
  • വിശേഷണം:
  • ഭാ​ഗ്യമില്ലാത്ത
ഭാ​ഗ്യഹീനത
  • ഭാ​ഗ്യമില്ലായ്ക
ഭാ​ഗ്യായത്തം
  • ഭാ​ഗ്യംകൊണ്ടു സിദ്ധിച്ചതു്
ഭാജകം
  • ഹാരകം
ഭാജനം
  • പാത്രം
  • ആധേയവസ്തുവിനാൽ സേവിക്കപ്പെടുന്നതു് എന്നർത്ഥം.
ഭാ​ജിത
  • വിശേഷണം:
  • ഭാ​ഗിക്കപ്പെട്ട
  • പങ്കിടപ്പെട്ട
ഭാജ്യം
  • ഹരിക്കപ്പെടുന്ന തുക
ഭാട (ക)ം
  • കൂലി
  • വില
  • വാടക
ഭാടി
  • വാടക
  • കുലടകളുടെ സമ്പാദ്യം
ഭാണം
  • വിട​ന്റെ ഒരു ദിവസത്തെ കഥ
  • ദശരൂപകങ്ങളിൽ ഒന്നു്
  • (ദശരൂപകം എന്ന ശബ്ദം നോക്കുക).
ഭാണകൻ
  • പരസ്പരം ചെയ്യുന്നവൻ
ഭാണ്ഡക്കെട്ടു്
  • മാറാപ്പു്
ഭാണ്ഡപതി
  • കച്ചവടക്കാരൻ
ഭാണ്ഡപുടൻ
  • ക്ഷൗരക്കാരൻ
ഭാണ്ഡം
  • പാത്രം
  • സുഖത്തേചെയ്യുന്നതു് എന്നർത്ഥം.
  • മൂലധനം
  • വാദ്യം
  • കുതിരക്കോപ്പു്
  • വൃക്ഷം
  • () മാറാപ്പു്
  • പെട്ടി
  • വ്യാപാര സാമാനങ്ങൾ
  • ആഭരണം
ഭാണ്ഡാ​ഗാരം
  • ഭാണ്ഡങ്ങൾ സൂക്ഷിക്കുന്ന പുര
ഭാണ്ഡാഗാരികൻ
  • ശ്രാപ്പു്
  • മുതൽപിടിക്കാരൻ
ഭാണ്ഡിക(ല)ൻ
  • ക്ഷൗരക്കാരൻ
ഭാണ്ഡികം
  • പണിക്കോപ്പു്
ഭാണ്ഡീ, ഭാണ്ഡീരി
  • മഞ്ചട്ടി
  • നിറപ്പറ്റുള്ളവയിൽ പറയപ്പെടുന്നതു്. (പാഠങ്ങൾ – ഭണ്ഡീരി, ഭണ്ഡീരിക).
ഭാതു
  • ആദിത്യൻ
ഭാദ്രം, ഭാദ്രപദം
  • പ്രോഷ്ടപദ (കന്നി) മാസം
ഭാദ്രമാതുരൻ
  • പാതിവ്രത്യവും സുകൃതവുമുള്ള ഭാര്യയുടെ പുത്രൻ
ഭാദ്രമാസം
  • കന്നിയും തുലാവും
ഭാനം
  • പ്രകാശം
  • കാഴ്ച (തോറ്റം)
ഭാനു
  • ആദിത്യൻ
  • ശോഭാധീശൻ എന്നർത്ഥം. (ഭാതു എന്നുമാവാം.)
  • പ്രകാശം
  • രശ്മി
  • ശോഭിക്കുന്നതു് എന്നർത്ഥം.
  • സൗന്ദര്യമുള്ള സ്ത്രീ
  • ദിവസം
  • എരിക്കു്
  • രാജാവു്
  • ശിവൻ
ഭാനുജൻ
  • സു​ഗ്രീവൻ
  • ശനി
  • കാലൻ
ഭാനുഫല
  • വാഴ
ഭാനുമണ്ഡലം
  • ആദിത്യ​ന്റെ മണ്ഡലം
  • ആദിത്യബിംബം
ഭാനുമൽ
  • വിശേഷണം:
  • പ്രകാശമുള്ള
  • സൗന്ദര്യമുള്ള
ഭാനുമതി
  • ദുര്യോധന​ന്റെ ഭാര്യ
  • അഹംപതിയുടെ ഭാര്യ
ഭാനുമാൻ
  • ആദിത്യൻ
  • എരിക്കു്
ഭാനുവാരം
  • ഞായറാഴ്ച
ഭാ​മതീ
  • ബ്രഹ്മസൂത്രങ്ങൾക്കു വാചസ്പതിമിശ്ര​ന്റെ ഒരു വ്യാഖ്യാനം
ഭാമൻ
  • ആദിത്യൻ
  • സഹോദരിയുടെ ഭർത്താവു്
ഭാമം
  • കോപം
  • ശോഭ
  • എരിക്കു്
ഭാമാ
  • കൃഷ്ണ​ന്റെ ഭാര്യമാരിൽ ഒരുത്തി, സത്യഭാമാ
  • കോപമുള്ളവൾ, ഭാമിനി
ഭാ​മി
  • വിശേഷണം:
  • ഭാ​മമുള്ള
  • കോപമുള്ള
  • (സ്ത്രീ:ഭാമിനി.)
ഭാമിനി
  • സ്ത്രീവിശേഷം
  • സുന്ദരിയായ ഒരു യുവതി
  • തീർച്ചയായും കോപിക്കുന്നവൾ എന്നർത്ഥം.
ഭാമിനീവിലാസം
  • ഒരു കാവ്യം
  • (​ഗ്രന്ഥകർത്താവു് – ജ​ഗന്നാഥപണ്ഡിതർ).
ഭാ​യി
  • (ബായി എന്നതു നോക്കുക)
ഭാരക്കട്ടി
  • ഇരുപതു തുലാം തൂക്കുന്ന കട്ടി
  • ഏറ്റവും കനം
ഭാരക്കല്ലു്
  • തുലായന്ത്രത്തി​ന്റെ പിഞ്ഞണിക്കല്ലു്
ഭാരം​ഗീ
  • രക്ഷാകർത്ത്റി
ഭാരതകൂപം
  • ഒരു തീർത്ഥം
  • (ചിത്രകൂടത്തിലാണു്).
ഭാരതഖണ്ഡം
  • ഭൂമിയുടെ നവഖണ്ഡങ്ങളിൽ ഒന്നു്
  • ഹിമവാനു തെക്കു് സേതുവിനു വടക്കുള്ള ഭൂമി
ഭാരതൻ
  • ആട്ടക്കാരൻ
  • ഭരത​ന്റെ സന്തതി
  • അർജ്ജുനൻ
  • അ​ഗ്നി
  • ഭാരതവർഷത്തിൽ പാർക്കുന്നവൻ
ഭാരതം
  • ഇതിഹാസങ്ങളിൽ ഒന്നു്
  • ‘ഭരതമഹീപതിതന്നുടെ ഗുണങ്ങളാൽ
    പറഞ്ഞീടുന്നുലോകർഭാരതമെന്നുതന്നെ’
  • ‘ഭാരതഃ പഞ്ചമോ വേദഃ’ എന്നതനുസരിച്ചു് ഭാരതം അഞ്ചാമത്തെ വേദമാകുന്നു. ഭാരതം എന്ന പദം ഭ, ര, ത എന്ന മൂന്നു വർണ്ണങ്ങൾ ചേർന്നുണ്ടായിട്ടുള്ളതാണു്. ഓരോ വർണ്ണത്തിനും ഓരോ അർത്ഥമുണ്ടു്. ഭ = എല്ലാ വേദങ്ങളിലും (ഭാതി) ശോഭിക്കുന്നതു്. ര = എല്ലാ ജീവികളിലും (രതി) താൽപര്യം ഉള്ളതു്. ത = എല്ലാ തീർത്ഥങ്ങളേയും തരിക്കുന്നതു്.
  • ‘ഭാതിസർവ്വേഷു വേദേഷു
    രതിസ്സർവ്വേഷു ജന്തുഷു
    തരണം സർവ്വതീർത്ഥാനാം
    തേന ഭാരതമുച്യതേ’
  • ഭാരതം വൈശമ്പായനൻ ജനമേജയനെ കേൾപ്പിച്ചതാണു്.
  • നാടകശാസ്ത്രം
ഭാ​രത വർഷം
  • ഭാ​രതഖണ്ഡം
  • ഇൻഡ്യാമഹാരാജ്യം
  • പണ്ടു ഭരതൻ ഭരിച്ചതുകൊണ്ടു് ഈ പേർ സിദ്ധിച്ചു. നാം അധിവസിച്ചുവരുന്ന രാജ്യം ഭാരതവർഷമാകുന്നു. ജംബൂദ്വീപത്തി​ന്റെ ഒമ്പതിൽ ഒരു ഭാ​ഗമാകുന്നു ഈ വർഷം. ‘മഹർഷിവ്യാസരചിതേ ജംബൂദ്വീപേ ച ഭാരതം’ എന്നു രഭസൻ. സ്വായംഭുവമനുവി​ന്റെ പുത്രനായ പ്രിയവ്രത​ന്റെ പൗത്രൻ (ഋഷഭപുത്രൻ) ഭരതൻ ഭരിച്ചതുകൊണ്ടാണു് ഇൻഡ്യയ്ക്കു ഭാരതം എന്ന പേരുണ്ടായതു്. ജംബൂദ്വീപത്തെ ഒമ്പതു വർഷ(രാജ്യ)ങ്ങളായി ഭാ​ഗിച്ചിരിക്കുന്നു. (വർഷം എന്ന പദം നോക്കുക.)
ഭാരതി
  • വാക്കു്
  • വാക്കിന്റെ അധിഷ്ഠാനദേവതയായ സരസ്വതി
  • ഒരു വൃത്തം
  • ‘ഭാരതിതൻ​ഗുരുചേരുകിലാദിയിൽ.’
  • (പാദത്തിൽ മൂന്നക്ഷരം വീതം).
  • ബ്രഹ്മീ
  • സരസ്വതീ നദി
ഭാ​രത്തുലാം
  • പുരയുടെ കട്ടിയുള്ള തുലാം
ഭാരദ്വാജൻ
  • ഭരദ്വാജ​ന്റെ പുത്രൻ, ദ്രോണർ
  • അ​ഗസ്ത്യൻ
  • ഒരു വൈയാകരണൻ
ഭാ​രദ്വാജം
  • ചെമ്പോത്തു്
ഭാരദ്വാജി
  • കാട്ടുപരുത്തി
  • ഇതിനെ സൃഷ്ടിച്ചതു ഭരദ്വാജമുനിയാകയാൽ ഈ പേർ വന്നു.
  • ഊരകം
ഭാരം
  • കനം
  • ചുമടു്
  • ഇരുപതു തുലാം – 2000 പലം – ഒരു പാരം
  • ഒരു പുരുഷനാൽ ഭരിക്കുവാൻ കഴിയുന്നതു് എന്നർത്ഥം. ()
  • ഉള്ളിലുള്ള വ്യസനം
  • കാര്യത്തി​ന്റെ ചുമതല
ഭാ​രയം
  • വാനമ്പാടിപ്പക്ഷി
ഭാ​രയഷ്ടി
  • ചുമടെടുക്കുന്നതിന്നു തോളത്തു വയ്ക്കുന്നതിനുള്ള ഒരു വടി
  • കാവുതണ്ടു്
  • രണ്ടുഭാ​ഗത്തും ഉറി തൂക്കുന്ന വടി
  • ഭാരം വഹിക്കുന്ന വടി എന്നർത്ഥം.
ഭാ​രവാഹൻ
  • ചുമട്ടുകാരൻ
ഭാ​രവി
  • ഒരു സുപ്രസിദ്ധനായ കവി
  • കിരാതാർജ്ജുനീയത്തി​ന്റെ കർത്താവു്. കാളിദാസ​ന്റെ കാലത്തു് ജീവിച്ചിരുന്നിരിക്കണം.
ഭാ​രശൃം​ഗം
  • കടമാൻ
ഭാരി
  • വിശേഷണം:
  • വലിയ, നീളമുള്ള
  • തടിച്ച
  • ഭാരമുള്ള
ഭാരി
  • സിംഹം
  • ചുമട്ടുകാരൻ
ഭാ​രികൻ
  • ചുമട്ടുകാരൻ
ഭാ​രുണ്ഡസാമം
  • സാമവേദത്തി​ന്റെ ഉൾപ്പിരിവു്
ഭാ​ർ​ഗ്ഗവകം
  • വൈരം
ഭാ​ർ​ഗ്ഗവക്ഷേത്രം
  • കേരളം
  • ദക്ഷിണഇൻഡ്യയുടെ പടിഞ്ഞാറുവശത്തു് തെക്കുവടക്കായി നീണ്ടുകിടക്കുന്ന പശ്ചിമപർവതനിരകൾ എന്ന ‘സഹ്യാദ്രി’ ‘മലയാദ്രി’ ഇവയുടേയും പശ്ചിമസമുദ്രമാകുന്ന അറബിക്കടലി​ന്റേയും നടുക്കായിട്ടു നീളംകൂടിയും വീതികുറഞ്ഞും ഉള്ള ഒരു ഭൂമി കിടക്കുന്നുണ്ടു്. ആ ഭൂമിയുടെ തെക്കേകോടിയായ കന്യാകുമാരി മുതൽ വടക്കു ​ഗോകർണ്ണം വരെ 160 കാതം ഭൂമിക്കു് മലയാളം എന്നും ഭാർ​ഗ്ഗവക്ഷേത്രം എന്നും കർമ്മഭൂമി എന്നും കേരളം എന്നും പേരുകൾ പറയപ്പെട്ടിരിക്കുന്നു.
ഭാർ​ഗ്ഗവൻ
  • (ഭൃ​ഗുവി​ന്റെ സന്തതി), പരശുരാമന്‍
  • ശുക്രന്‍
  • വില്ലാളി
  • ശിവൻ
  • മാർക്കണ്ഡേയൻ
  • ജമദ​ഗ്നി
  • ആന
ഭാർ​ഗ്ഗവി
  • ലക്ഷ്മി
  • തേജസ്വിനി എന്നർത്ഥം. ഭൃ​ഗുവി​ന്റെ മകൾ.
  • പാർവതി
  • കറുക
  • ദേവയാനി
ഭാർ​ഗ്ഗി
  • ചെറുതേക്കു്
ഭാർങ്​ഗി
  • ഒരു പച്ചമരുന്നു്
  • ചെറുതേക്കു്
  • കഫാദികളെ പചിക്കുന്നതു് എന്നു ശബ്ദാർത്ഥം.
ഭാര്യ
  • തന്നാൽ വിവാഹംചെയ്യപ്പെട്ട സ്ത്രീ
  • ഭർത്താവിനാൽ ഭരിക്കപ്പെടുന്നവൾ എന്നർത്ഥം. (അടിതോൽ എന്നതു നോക്കുക). ഭാര്യമാർ രണ്ടുവിധം — 1. ഏകചാരിണി – തന്നെമാത്രം വിവാഹംകഴിച്ചു തന്നിൽതന്നെ രമിക്കുന്ന ഒരു പുരുഷ​ന്റെ ഭാര്യ. 2. സപത്നി – അനേകം സ്ത്രീകളെ വച്ചുകൊണ്ടിരിക്കുന്ന പുരുഷ​ന്റെ ഭാര്യ.
ഭാര്യാ​ഗൃഹം
  • ഭാര്യയുടെ വീടു്
  • (അടിതോൽ എന്നതു നോക്കുക.)
ഭാര്യാടികം
  • മാന്‍
ഭാര്യാപതികള്‍
  • ഭാര്യയും ഭര്‍ത്താവും
ഭാര്യാരു
  • മാന്‍
ഭാര്യാവു്
  • ഭാര്യ
  • കണ്ണശ്ശപ്പണിക്കരുടെ കാലത്തെ ഒരു പ്രയോഗവിശേഷം. ഇതുപോലെ കന്യാവു എന്നു കാണുന്നുണ്ട്.
ഭാര്യാവാന്‍
  • ഭാര്യയുള്ളവന്‍
ഭാലം
  • നെറ്റി
  • ‘ഭാലനേത്രനുപദേശദായകന്‍’
    — അന്യാപദേശശതകം
    .
  • ശോഭ
ഭാലാംകം
  • ആമ
  • ചെങ്കുവരിമീന്‍
  • അറപ്പുവാള്‍
ഭാലാംകന്‍
  • ശിവന്‍
ഭാലു
  • സൂര്യന്‍
ഭാലൂകം, ഭാല്ലൂകം
  • കരടി
ഭാവ
  • അറുപതു വര്‍ഷത്തില്‍ എട്ടാമത്തെ വര്‍ഷം
ഭാവല്‍ക്കം
  • ഭവാനെ (അങ്ങയേ) സംബന്ധിച്ച
  • അവിടുത്തേ
ഭാവഗാംഭീര്യം
  • ഭാവത്തിന്റെ ഗാംഭീര്യം
ഭാവദര്‍ശി
  • വിശേഷണം:
  • ഭാവത്തെ നോക്കുന്ന
  • (സ്ത്രീ:ഭാവദര്‍ശിനി.)
ഭാവന, ഭാവനം
  • ഓര്‍മ്മ
  • മുമ്പനുഭവിച്ചതിനെ മറക്കാതിരിക്കുന്നത്.
  • ധ്യാനം
  • ബഹുമാനം, ഭാവിക്ക, സങ്കല്പം
ഭാവനാത്രയം
  • അസംഭാവന
  • സംശയഭാവന
  • വിപരീതഭാവന
ഭാവനാപുരുഷോത്തമം
  • ഒരു നാടകമാണ്
  • കര്‍ത്താവ് ‘ശ്രീനിവാസശതാവധാനി’.
ഭാവനാസാഹചര്യം
  • ഒന്നുതുടങ്ങി അതിനെ സംബന്ധിച്ചുവരുന്ന ഓരോ സംഗതികള്‍ മനസ്സില്‍ ഉദിക്കുന്നത്
ഭാവന്‍
  • നാട്യത്തില്‍ വിദ്വാന്‍ എന്നതിനു പകരം പറയുന്ന ഒരു വാക്ക്
  • എല്ലാറ്റിനേയും അറിയുന്നവന്‍ എന്നര്‍ത്ഥം.
  • മാന്യന്‍
ഭാവബന്ധനം
  • പരസ്പരം സ്നേഹം ഉല്പാദിക്കുക എന്നത്
ഭാവബോധകം
  • മനോഗതത്തെ അറിയിക്കുക
  • അനുഭാവം
ഭാവഭേദം
  • ഭാവത്തിന്റെ വ്യത്യാസം
ഭാവം
  • അവസ്ഥ
  • മനസ്സ്, അന്തര്‍ഗ്ഗതം, ആത്മാവ്
  • താല്‍പര്യം
  • സ്വഭാവം
  • നാട്യസംബന്ധമായുള്ള സ്ഥായീഭാവം എട്ടും, വ്യഭീചരിഭാവം മുപ്പത്തിമൂന്നും
  • നാട്യം
  • ശരീരത്തിന്റെ പ്രവൃത്തികൊണ്ടറിയിക്ക
  • ഉദയംമുതല്‍ പന്ത്രണ്ടു രാശിക്കും പറയുന്ന ഒരു പേരു്
  • സാരം
  • ഉത്ഭവം
  • ഉണ്ടെന്നുള്ള അവസ്ഥ
  • രത്യാദിയായ മനോവികാരം
  • രസങ്ങളെ ഭാവനം ചെയ്യുന്നത് എന്നര്‍ത്ഥം. നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളില്‍ ഒന്നിന് ഭാവം എന്നു പറഞ്ഞുവരുന്നു. ജനിച്ചതു മുതല്‍ ഇതുവരെ യാതൊരു ഭാവഭേദങ്ങളും ഉണ്ടായിക്കണ്ടിട്ടില്ലാത്ത മനസ്സില്‍ പ്രഥമമായി കാണുന്ന വികാരമത്രേ ഭാവം.
ഭാവവികാരം
  • ഭാവഭേദം
ഭാവശുദ്ധി
  • സ്വഭാവമഹിമ
ഭാവനാകൂലം
  • ഭാവത്തിനു സഹായമായിട്ടു്
ഭാവാനുബന്ധം
  • ഏതെങ്കിലും ഒന്നിനോടുള്ള പ്രതിപത്തി
  • പ്രാവണ്യം
ഭാവാന്തരം
  • ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം
ഭാവാവസ്ഥ
  • ഉദയം
  • ശാന്തി
  • സന്ധി
  • ശബളത്വം
  • (സാഹിത്യപ്രകാരമുള്ളവയാണ്.)
ഭാവി
  • വിശേഷണം:
  • ഭവിപ്പാനുള്ള
  • വരാന്‍ പോകുന്ന
ഭാവിക
  • വിശേഷണം:
  • വരുവാനുള്ള
  • സ്വഭാവേനയുള്ള
ഭാവികം
  • അലങ്കാരശാസ്ത്രത്തിലെ ഒരലങ്കാരം
  • ഭൂതമായൊ ഭാവിയെയോ ഉള്ള സംഗതിയെ പ്രത്യക്ഷമായി മുന്നില്‍ കാണിക്കുന്നത്.
ഭാവികാലം
  • വരാനുള്ളതിനു ഭാവികാലം എന്നുപേര്‍
ഭാവിക്കുന്നു
  • നിശ്ചയിക്കുന്നു
  • നിരൂപിക്കുന്നു
  • തുടങ്ങുന്നു
  • നടിക്കുന്നു
  • ധ്യാനിക്കുന്നു
ഭാവിത
  • വിശേഷണം:
  • വിചാരിക്കപ്പെട്ട
  • പ്രാപിക്കപ്പെട്ട
  • നിശ്ചയിക്കപ്പെട്ട
  • വീര്യഭേദം വരുത്തുവാനായിട്ടു മരുന്നു വെള്ളത്തിലും മറ്റും ഇടപ്പെട്ട
ഭാവിതം
  • സുഗന്ധദ്രവ്യങ്ങളാല്‍ ഭാവനം ചെയ്യപ്പെട്ടത്, മുമ്പറഞ്ഞ മാതിരി സൌരഭ്യയുക്തമാക്കി ചെയ്യപ്പെട്ട വസ്തുവിന്റെ — വസ്ത്രാദികളുടെ പേര്‍
  • കൊത്തമല്ലി, കായം മുതലായതുകൊണ്ടു സുഗന്ധമാക്കപ്പെട്ട രസവും മറ്റും
  • മുല്ലപ്പു മുതലായതുകൊണ്ടു സുഗന്ധം വരുത്തിയ തൈലം മുതലായവ
  • ഭാവനം ചെയ്യപ്പെട്ടത് എന്നര്‍ത്ഥം.
  • പ്രാപിക്കപ്പെട്ടത്
ഭാവിനി
  • ദുര്‍മ്മാര്‍ഗ്ഗമായി നടക്കുന്നവള്‍
  • ഒരുമാതിരി വേശ്യ
ഭാവുക
  • വിശേഷണം:
  • ഭാഗ്യമുള്ള
  • സുഖമുള്ള
  • ഇതു ചില നാമത്തോടു ചേരുമ്പോള്‍ ‘ആയിത്തീരുന്നു’ എന്നര്‍ത്ഥം വരും.
ഭാവുകന്‍
  • മച്ചുനന്‍ എന്ന അര്‍ത്ഥത്തില്‍ നാടകങ്ങളില്‍ സാധാരണ ഉപയോഗിച്ചുകാണുന്ന പദം
ഭാവുകം
  • ശുഭം, മംഗളം
  • ഭാഗ്യവാന്മാരില്‍ പ്രത്യക്ഷപ്പെടുന്നത് എന്നര്‍ത്ഥം.
  • ശ്രേയസ്സ്
ഭാഷ
  • വാക്ക്
  • വാക്കിന്റെ അധിഷ്ഠാനദേവതയായ സരസ്വതിദേവി
  • വ്യക്തമായി വചിക്കുന്നവള്‍ എന്നര്‍ത്ഥം. (വീണാവാദനാദികളെക്കൊണ്ടു സ്വരങ്ങളെ വ്യക്തമാക്കിചെയ്യുന്നവള്‍). വ്യക്തമായി ഉച്ചരിക്കപ്പെടുന്നത് എന്നുമാവാം.
  • രൂപം
  • മാതിരി, സ്വഭാവം
  • നിവൃത്തി
  • സമ്പ്രദായം
  • ഒരുവന്റെ മനസ്സിലുള്ള വിചാരത്തെ മറ്റൊരാളെ ധരിപ്പിക്കുന്നതിനുള്ള ഉത്തമമായ ഒരു മാര്‍ഗ്ഗമത്രെ ഭാഷ. ഭാഷാന്തരത്തില്‍ പ്രധാനമായി വേണ്ടതു് – 1. ഭാവം തെറ്റാതെ അര്‍ത്ഥം കൊണ്ടുവരണം. 2. ഓരോ ദിക്കിലും ചേര്‍ച്ചയുള്ള പദം ചേര്‍ക്കണം. 3. പാദപൂരണത്തിനോ പ്രാസത്തിനോ വേണ്ടി ഇടയ്ക്ക് ആപ്പ് എന്നപോലെ നിരര്‍ത്ഥപദങ്ങളെ കത്തിച്ചെലുത്തരുത്.
ഭാഷക്കാരന്‍
  • ഒരു ഭാഷയില്‍ പറയുന്ന വാക്കിനെ മറ്റൊരു ഭാഷയില്‍ പൊരുള്‍തിരിച്ചു പറഞ്ഞു കേള്‍പ്പിക്കുന്നവന്‍
ഭാഷക്കേട്
  • വിരൂപം
  • ചേര്‍ച്ചക്കേട്
ഭാഷണം
  • വാക്ക്
ഭാഷന്‍
  • സൂര്യന്‍
ഭാഷപ്പെടുത്തുന്നു
  • സംസ്കൃതശ്ലോകങ്ങളും മറ്റും മലയാളഭാഷയിലോ മറ്റൊ പൊരുള്‍ തിരിച്ചെഴുതുന്നു
ഭാഷാജനകന്‍
  • ബ്രഹ്മാവു്
ഭാഷാന്തരം
  • ഒരു ഭാഷയില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായത്തെ മറ്റൊരു ഭാഷയില്‍ പറയുക
  • തര്‍ജ്ജിമ
  • (ഭാഷ എന്നതു നോക്കുക.)
ഭാഷാഭേദം
  • മാതിരിയുടെ വ്യത്യാസം
  • ഓരോ ജാതിക്കാരുടെ വാക്കു തമ്മിലുള്ള ഭേദം
ഭാഷാവ്യാഖ്യാനം
  • സംസ്കൃതഭാഷയിലുള്ള വ്യാഖ്യാനത്തില്‍ നിന്നെടുത്തു മലയാള ഭാഷയിലെഴുതിയ വ്യാഖ്യാനം
ഭാഷി (ഭാഷിണി)
  • (സാധാരണമായി പദാന്ത്യത്തില്‍ ചേര്‍ന്നുവരുന്നത്).
  • പറയുന്നവന്‍ (പറയുന്നവള്‍)
ഭാഷിക്കുന്നു
  • പറയുന്നു
  • പരിഹസിക്കുന്നു
ഭാഷിത
  • വിശേഷണം:
  • പറയപ്പെട്ട
ഭാഷിതം
  • വാക്കു്
ഭാഷ്യ
  • വിശേഷണം:
  • ഭാഷിക്കപ്പെടുവാന്‍തക്ക
  • പറയേണ്ടുന്ന
ഭാഷ്യം
  • പാണിനീയസൂത്രത്തിന്റെയും മറ്റും വ്യാഖ്യാനം
  • സൂത്രാര്‍ത്ഥം ഇതിനാല്‍ വ്യക്തമായി പറയപ്പെടുന്നു എന്നര്‍ത്ഥം.
  • ഖണ്ഡനവും മണ്ഡനവും ചേര്‍ത്തു സ്വാതന്ത്ര്യം പ്രകാശിപ്പിക്കുന്ന വ്യാഖ്യാനം
  • ഒരുമാതിരി പണി
  • ഗ്രന്ഥത്തെ ആക്ഷേപിച്ചു പ്രതികൂലമായി ചെയ്യുന്നതു ഖണ്ഡനം. ഗ്രന്ഥകാരനെ പിന്‍താങ്ങി അനുകൂലമായി ചെയ്യുന്ന വിമര്‍ശം മണ്ഡനം.
ഭാഷ്യകാരൻ
  • ഭാഷ്യം ഉണ്ടാക്കിയ ആള്‍
  • പതഞ്ജലി
ഭാസന്‍
  • കഴുവന്‍
  • നായ്
  • കുതള
ഭാസന്‍
  • ഒരു സുപ്രസിദ്ധ കവി
  • (ക്രിസ്താബ്ദം ഏഴാംനൂറ്റാണ്ടിനുമുമ്പു ജീവിച്ചിരുന്നു).
ഭാസം
  • ശോഭ
  • രശ്മി
  • പൂവന്‍ കോഴി
  • കഴുത
ഭാസമാന
  • വിശേഷണം:
  • ശോഭിക്കുന്ന
ഭാസാ
  • ചന്ദ്രവംശത്തിലെ അയുതന്‍ എന്ന നൃപന്റെ ഭാര്യ
ഭാസുര
  • വിശേഷണം:
  • ശോഭയുള്ള
ഭാസുരന്‍
  • പരാക്രമമുള്ളവന്‍
ഭാസുരം
  • സ്ഫടികം
  • കൊട്ടം
ഭാസ്കര
  • വിശേഷണം:
  • ശോഭിക്കുന്ന
ഭാസ്കരന്‍
  • ആദിത്യന്‍
  • കാന്തിയെ ഉണ്ടാക്കുന്നവന്‍ എന്നര്‍ത്ഥം.
  • അഗ്നി
  • ഭാസുരന്‍
  • ശിവന്‍
ഭാസ്കരപ്രിയം
  • രക്തചന്ദനം
  • മാണിക്ക്യം
ഭാസ്കരം
  • സ്വര്‍ണ്ണം
ഭാസ്കരാചാര്യമിശ്രന്‍
  • ഒരു ജ്യോതിശ്ശാസ്ത്രപാരംഗതന്‍
  • ‘സിദ്ധാന്തശിരോമണി’എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ബീജഗണിതം, ലീലാവതി ഇവയും നിര്‍മ്മിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടോടു സമീപിച്ചു ജീവിച്ചിരുന്നു.
ഭാസ്ഫരസം
  • ഫോസ്ഫറസ്
ഭാസ്വര
  • വിശേഷണം:
  • ശോഭിക്കുന്ന
ഭാസ്വരന്‍
  • ആദിത്യന്‍
  • എരിക്ക്
ഭാസ്വല്‍
  • വിശേഷണം:
  • ശോഭിക്കുന്ന
ഭാസ്വതി
  • ശോഭിക്കുന്നവള്‍
ഭാസ്വാന്‍
  • ആദിത്യന്‍
  • ശോഭിക്കുന്നവന്‍
  • എരിക്ക്
ഭാസ്സു്
  • ശോഭ
  • രശ്മി
  • ദീപ്തി
  • ‘ആറാമുത്സവവാസരേ ലസിതഭാ
    സ്സേറുന്നൊരിന്ദ്രാസനേ’
    — ഉത്സവപ്രബന്ധം
ഭി
ഭിക്ഷ
  • യാചന
  • യാചിക്കുന്നവനു കൊടുക്കുന്നത്, ഇരന്നിട്ടു കിട്ടിയ വസ്തു
  • സന്യാസിയുടെ ഭക്ഷണം
ഭിക്ഷക്കാരന്‍
  • യാചകന്‍
  • പിച്ചക്കാരന്‍
ഭിക്ഷക്കാരി
  • വിശേഷണം:
  • ഇരക്കുന്നവള്‍
ഭിക്ഷാകദംബകം
  • ഭിക്ഷയെടുത്തു കിട്ടിയത്
  • ഭിക്ഷാസമൂഹം എന്നര്‍ത്ഥം.
ഭിക്ഷാകന്‍(കി)
  • യാചിക്കുന്നവന്‍
  • സന്യാസി
ഭിക്ഷാടനം
  • ഇരപ്പാനുള്ള നടപ്പ്
ഭിക്ഷാടനന്‍
  • സന്യാസി
ഭിക്ഷാന്നം
  • ഇരന്നു വാങ്ങിച്ച ചോറു്
ഭിക്ഷാര്‍ത്ഥി
  • വിശേഷണം:
  • ഭിക്ഷ ചോദിക്കുന്ന
ഭിക്ഷാശനം
  • ഭിക്ഷ വാങ്ങിച്ചിട്ടുള്ള ഭക്ഷണം
ഭിക്ഷാശി
  • വിശേഷണം:
  • ഇരന്നുണ്ണുന്ന
ഭിക്ഷാശിത്വം
  • ഇരന്നൂണ്
ഭിക്ഷിത
  • വിശേഷണം:
  • യാചിക്കപ്പെട്ട
ഭിക്ഷു
  • സന്യാസി, നാലാമത്തെ ആശ്രമത്തില്‍ പ്രവേശിച്ച ഒരു ബ്രാഹ്മണന്‍
  • (സ്ത്രീ:ഭിക്ഷുണി).വയിന്നേരത്തേയ്ക്കോ നാളേയ്ക്കുോഉള്ള ഭക്ഷണപദാര്‍ത്ഥത്തെ സമ്പാദിക്കരുത്. അപ്പപ്പോള്‍ ക്ഷുന്നിവൃത്തിക്കായ് ഭിക്ഷയെടുത്തു ഭക്ഷിച്ചുകൊള്ളണമെന്നാണു വിധി. സന്യാസാശ്രമത്തിലിരിക്കുന്നവന്‍, യാചിക്ക ശീലമായവന്‍ – സര്‍വപരിത്യാഗം ചെയ്തു ഭിക്ഷാന്നംകൊണ്ടുപജീവിക്കുന്നവന്‍ എന്നര്‍ത്ഥം.
  • ശ്രാവണി
  • വയല്‍ച്ചുള്ളി
ഭിക്ഷുകന്‍
  • ഭിക്ഷവാങ്ങിച്ചു ജീവിക്കുന്നവന്‍
  • സന്യാസി
ഭക്ഷുകീ
  • സന്യാസവൃത്തിയിലിരിക്കുന്ന സ്ത്രീ
ഭിണ്ഡ(ക)ം, ഭിണ്ഡാ, ഭിണ്ഡീ, ഭിണ്ഡീതകം
  • വെണ്ട
ഭിണ്ഡാ
  • വെണ്ട
ഭിണ്ഡിപാലം
  • ഒരുതരം അമ്പ്
  • ഒരുമാതിരി ഈട്ടി
ഭിണ്ണ
  • വിശേഷണം:
  • തടിച്ച
  • ‘അമ്പങ്ങുഭിണ്ണനും കൊണ്ടൊരുനേരം’
    — രാമായണസങ്കീര്‍ത്തനം
    .
ഭിത്തം
  • അംശം
  • ശകലം
  • ഭേദിക്കപ്പെട്ടത് എന്നര്‍ത്ഥം.
ഭിത്തി, ഭിത്തിക
  • ചുവര്
  • ചുമരു
  • ചോരന്മാരാല്‍ ഭേദിക്കപ്പെടുന്നത് എന്നര്‍ത്ഥം.
ഭിത്തിക
  • ചിഹ്നങ്ങളില്‍ ഒന്ന്
  • (:) ഇത് ഒരു ഇടബ്ഭിത്തിപോലെ സമനിലയിലുള്ള രണ്ടു ഭാഗങ്ങളെ വേര്‍പ്പെടുത്തുന്നു.
  • ശതാവരി
ഭിത്തിപാതനം
  • പെരുച്ചാഴി
ഭിദ
  • പിളര്‍ച്ച
  • ഭേദിക്കുന്നത് എന്നര്‍ത്ഥം.
ഭിദകം
  • ഇന്ദ്രന്റെ വജ്രായുധം
  • വൈരം
ഭിദി
  • വൈരം
ഭിദു
  • വജ്രായുധം
  • വൈരം
ഭിദുര
  • വിശേഷണം:
  • ഭേദിക്കുന്ന
  • പിളര്‍ക്കുന്ന
ഭിദുരം
  • വജ്രായുധം
  • പിളര്‍ക്കുന്നത്, ഭേദിക്ക ശീലമുള്ളത്. ശത്രുസൈന്യത്തെ പിളര്‍ക്കുന്നത് എന്നര്‍ത്ഥം.
  • വൈരം
  • ഇത്തിയാല്
ഭിന്ദിപാലം
  • കവണ
  • ഭിന്ദി എന്നാല്‍ പന്ത്രണ്ടു താളത്തിന്റെ കാലം, പന്ത്രണ്ടു താളകാലം കാക്കുന്നത് — അത്ര വേഗത്തില്‍ സ്വ പ്രവൃത്തിയെ ചെയ്യുന്നത് എന്നര്‍ത്ഥം.
  • ചാണ്ടുന്നതിനുള്ള ഓരായുധം
  • വെടിയുണ്ട
  • ഒരു മുഴം നീളമുള്ള തിരുകത്തടി
ഭിന്ദി
  • പന്ത്രണ്ടു താളത്തിന്റെ കാലം
ഭിന്ദു
  • തുള്ളി
  • ചാപിള്ളയെ പ്രസവിക്കുന്ന സ്ത്രീ
ഭിന്ന
  • വിശേഷണം:
  • വേര്‍പെട്ട
  • ഭേദിക്കപ്പെട്ട, പിളര്‍ക്കപ്പെട്ട
  • (ന – ഭിന്നത, ഭിന്നത്വം).
ഭിന്നഭിന്നങ്ങൾ
  • ഭേദിച്ചു ഭേദിച്ചിരിക്കുന്നവ
ഭിന്നം
  • രത്നങ്ങളിലോ മറ്റൊ ഉള്ള കേടു്
  • ശകലം, ഭാഗം
  • ഭേദിച്ചതു (വ്യത്യാസപ്പെട്ടതു്)
  • സദ്യോവ്രണനിദാനത്തില്പെട്ട ഒരു രോഗം
  • ഭിന്നമെന്ന രോഗം വേൽ, കുന്തം മുതലായവയുടെ മുനകൾ ഏറ്റിട്ടോ എല്ലൊ മറ്റൊ ഏറ്റിട്ടോ വസ്തി മുതലായവ മുറിഞ്ഞു് അല്പമായ രക്തം ഒലിക്കുന്നതാണു്.
  • പിളർക്കപ്പെട്ടതു്
ഭിന്നമതി
  • ഭിന്നാഭിപ്രായം ഉള്ള ആൾ
ഭിന്നിയ്ക്കുന്നു
  • പിളരുന്നു
  • വേർപെടുന്നു
  • പൊട്ടുന്നു
  • ശകലമായിത്തീരുന്നു
  • (സകര്‍മ്മകക്രിയ:ഭിന്നിപ്പിക്കുന്നു.)
ഭിന്നിപ്പു്
  • പിളർപ്പു്
  • വേർപാടു്
  • തമ്മിലുള്ള അകലിച്ച.
ഭിന്നോദരൻ
  • ചിറ്റമ്മയിലോ
  • പേരമ്മയിലോ ജനിച്ച ഭ്രാതാവു്
ഭിയാ
  • ഭയം
  • ‘ഭയേഭിയാ’ എന്നു ശബ്ദാർണ്ണവം.
ഭിദ്രം
  • വൈരം
ഭിഷൿ
  • വൈദ്യൻ. രോഗങ്ങളേ ജയിക്കുന്നവൻ എന്നർത്ഥം
  • വിഷ്ണു
  • മരുന്നു്
ഭിഷഗ്വരാ
  • കടുക്ക
ഭിസ്സ
  • ചോറു്
  • ശോഭിക്കുന്നതു് എന്നർത്ഥം.
ഭിസ്സട
  • കരിഞ്ഞ ചോറു്
  • കുത്സിതാവസ്ഥയെ ഗമിച്ച അന്നം എന്നർത്ഥം.
ഭീ
ഭീ
  • ഭയം
ഭീകരം
  • വിശേഷണം:
  • ഭയങ്കരം
ഭീത
  • വിശേഷണം:
  • ഭയപ്പെട്ട
ഭീതി
  • ഭയം
ഭീതിപ്പെടുന്നു
  • ഭയപ്പെടുന്നു
ഭീമ
  • വിശേഷണം:
  • ഭയത്തേ തോന്നിക്കുന്ന
  • ഭയങ്കരം
ഭീമം
  • ഭയം, ഭയാനകരസം
  • ഞെരിഞ്ഞാംപുളി
ഭീമൻ
  • ഭീമസേനൻ
  • ശിവൻ
  • ഭയങ്കരൻ
  • പരമാത്മാവു്
  • നളന്റെ ഭാര്യയായ ദമയന്തിയുടെ പിതാവു്
ഭീമരം
  • യുദ്ധം
ഭീമരഥി
  • ഒരുവന്റെ 77-ം വയസ്സിൽ 7-ം മാസം 7-ം ദിവസം രാത്രി
  • ( ഈ സമയം അയാൾക്കു് ആപൽകരമാകുന്നു).
  • ‘സപ്തസപ്തതിമേ വർഷേ സപ്തമേ
    മാസി സപ്തമീ രാത്രിഭീമരഥീനാമ
    നരാണാമതിദുസ്തരം’
  • ഭീമരഥീനദി (മലയപർവ്വതത്തിൽ നിന്നു പുറപ്പെടുന്നു)
ഭീമവിക്രാന്തൻ
  • സിംഹം
ഭീമസേനൻ
  • പാണ്ഡവന്മാരിൽ രണ്ടാമൻ
  • കുന്തിയിൽ വായുവിനുണ്ടായ ഭീമസേനൻ പാണ്ഡവരിൽ രണ്ടാമത്തേവനാണു്. ഭീമന്റെ ആയുധം ഗദയാകുന്നു. ശക്തിയും ധൈര്യവും അസാധാരണമായിരുന്നു. ഭക്ഷണപ്രിയനാകയാൽ വൃകോദരൻ എന്നു വിളിക്കുന്നു. ആളും വലുപ്പംകൊണ്ടു സാമാന്യനല്ല. തന്റെ അമ്മയും സഹോദരന്മാരും കൂടി ഭക്ഷിക്കുന്നിടത്തോളമുള്ള ഭക്ഷണം ഭീമനു തന്നെ വേണ്ടിവന്നു. ഗദായുദ്ധം പഠിപ്പിച്ചതു് ദ്രോണരും ബലരാമനും കൂടിയായിരുന്നു. ഭീമന്റെ ഗദാപ്രയോഗവൈദഗ്ദ്ധ്യമാണു് ദുര്യോധനനു മുഖ്യമായി അസൂയയെ ജനിപ്പിച്ചതു്. ദുര്യോധനൻ ഭീമനു് ഒരിക്കൽ വിഷം കൊടുത്തു ദേഹത്തെ ഗംഗയിൽ എറിഞ്ഞു കളഞ്ഞു. അരക്കില്ലത്തിലാക്കി തീവയ്പിച്ചു. ഹിഡിംബൻ, ബകൻ, കിർമ്മീരൻ, ജരാസന്ധൻ, ജീമൂതൻ, (ഒരു മല്ലൻ), കീചകൻ, ദുശ്ശാസനൻ, ദുര്യോധനൻ ഇവരെ ഭീമൻ വധിച്ചു. ഹിഡിംബൻ എന്ന നിശാചരനെ കൊന്നതിന്റെ ശേഷം അവന്റെ സോദരിയായ ഹിഡിംബിയെ ഭീമൻ തന്റെ പത്നിയാക്കി. ദ്രൗപതിയെ കട്ടുകൊണ്ടു പോകുന്നതിനു ശ്രമിച്ച ജയദ്രഥനെ ഭീമൻ വലിച്ചിട്ടു ചവുട്ടി അവമാനിച്ചയച്ചു. ത്രിഗർത്ത രാജാവായ സുശർമ്മാവിനെ തോല്പിച്ചു. ദുര്യോധനനുമായുള്ള യുദ്ധത്തിൽ ഭീമൻ ക്രമക്കേടു കാണിക്കയാൽ ബലരാമൻ ഭീമനു ജിഹ്മയോധി എന്ന പേർ കൊടുത്തു. യുദ്ധാനന്തരം ധൃതരാഷ്ട്രർക്കു ഭീമനെ കാണണമെന്നു പറഞ്ഞു. കൃഷ്ണനു കാരണം മനസ്സിലായതുകൊണ്ടു ഒരു ഇരിമ്പുബിംബം ഹാജരാക്കി. ധൃതരാഷ്ട്രർ അതിനെ പിടിച്ചു ഞെക്കിപ്പൊടിച്ചു കളഞ്ഞു. ഭീമനു ദ്രൗപതിയിൽ ശ്രുതസേനനും, ഹിഡിംബിയിൽ ഘടോൽകചനും, കാശിരാജാവിന്റെ പുത്രിയായ ബലന്ധരയിൽ സർവഗനും ജനിച്ചിട്ടുണ്ട്. ബാഹുശാലി, ജരാസന്ധജിത്തു് ഇവയും ഭീമന്റെ പേരുകൾ തന്നെ. അജ്ഞാതവാസത്തിൽ ഭീമന്റെ ഒരു പേർ ‘ജയന്തൻ’ എന്നു കാണുന്നു. ‘വലലൻ’ എന്നതു പ്രസിദ്ധം.
  • ജനമേജയനൃപന്റെ ഒരു സോദരൻ
ഭീമസേനം
  • ഭീമസേനകർപ്പൂരം
  • കർപ്പൂരവൃക്ഷം ചൈന, ജപ്പാൻ മുതലായ ദേശങ്ങളിലുണ്ടാകുന്നു. ആകൃതി കറുവാപോലെ ഇരിക്കും. ഇതിന്റെ തൊലി മുറിച്ചാൽ പുറപ്പെടുന്ന പശ ഉണങ്ങുമ്പോൾ അതത്രെ കർപ്പൂരം.
ഭീമാ
  • ദുർഗ്ഗയുടെ ഒരു പേർ
  • ഗോരോചന
  • ഒരു നദി
ഭീമാക്ഷൻ
  • ഒരു രാക്ഷസാധിപതി
  • ഇവനെ കോസലാധിപനായ വസുമനസ്സു കൊന്നു. ഭീമാക്ഷന്റെ പിതാവു ക്ഷേമകൻ. ഇവനെ ദിവോദാസൻ വധിച്ചു.
ഭീരങ്കി
  • വലിയതോക്കു്
  • (പീരങ്കി, ബീരങ്കി ഇങ്ങിനേയും കാണുന്നുണ്ടു്).
ഭീരു
  • വിശേഷണം:
  • ഭയമുള്ള
  • പേടിച്ച
ഭീരു
  • പേടി സ്വഭാവമുള്ള സ്ത്രീ, ഭയത്തിനുള്ള ഹേതുക്കൾ പൂർണ്ണങ്ങളല്ലാതിരിക്കുമ്പോഴും ഭയപ്പെടുന്നവൾ
  • വെള്ളി
  • ആട്ടിൻപെട
  • ശതാവരി
  • കണ്ടകാരിച്ചുണ്ട
  • കുറുക്കൻ
  • കടുവാ
ഭീരുക
  • വിശേഷണം:
  • ഭയമുള്ള
ഭീരു(ക)ം
  • കടുവാ
  • നീലക്കരിമ്പു്
ഭീരുകം
  • മരക്കൂട്ടം, കാടു്
  • മൂങ്ങാ
  • കരടി
ഭീരു(കൻ)
  • കുറുക്കൻ
ഭീരുകൻ
  • പേടിയുള്ളവൻ
ഭീരുത, ഭീരുത്വം
  • ഭയം
ഭീരുഹൃദയം
  • മാൻ
ഭീലുക
  • വിശേഷണം:
  • പേടിയുള്ള
ഭീലു(ലൂ)കം
  • കരടി
ഭീഷണ
  • വിശേഷണം:
  • ഭയങ്കരത്വമുള്ള
ഭീഷണം
  • ഭയം
  • ഈന്തപ്പന
  • കുന്തുരുക്കം
  • ഈന്തിൽ
  • പ്രാവു്
ഭീഷണൻ
  • ഭയങ്കരൻ
  • ശിവൻ
ഭീഷണി
  • വ്യാജം പറഞ്ഞും മറ്റും ഭയപ്പെടുത്തുക
ഭീഷണിക്കാരൻ
  • ശക്തിയില്ലാതെ വ്യാജംകൊണ്ടും മറ്റും ഭയപ്പെടുത്തുന്നവൻ
ഭീഷിത
  • വിശേഷണം:
  • പേടിപ്പിക്കപ്പെട്ട
ഭീഷ്മ
  • വിശേഷണം:
  • ഭയത്തെ ഉണ്ടാക്കുന്ന
  • ഭയങ്കര
ഭീഷ്മജനനി
  • ഗംഗാനദി
ഭീഷ്മം
  • ഭയം
  • ഭാരതത്തിലെ ഒരു പർവം
ഭീഷ്മൻ
  • ശിവൻ
  • ശന്തനു എന്ന രാജാവിനു ഗംഗയിൽ ജനിച്ച പുത്രൻ
  • ഭയങ്കരൻ എന്നർത്ഥം. ഭീഷ്മൻ – മഹാഭിഷക് എന്ന സൂര്യവംശരാജാവു ബ്രഹ്മസദസ്സിൽ വെച്ചു് ഗംഗാദേവിയെ പ്രേമത്തോടെ നോക്കിയതിനാൽ ബ്രഹ്മാവു് ശപിച്ചു. അതു നിമിത്തം ഗംഗയും, ഇതിനടുത്ത കാലത്തു വസിഷ്ഠന്റെ ശാപം ഹേതുവായിട്ടു് അഷ്ടവസുക്കളും ഭൂമിയിൽ ജനിക്കേണ്ടതായി വന്നു. ഈ രണ്ടു കാര്യങ്ങളും ഒന്നിച്ചു നിറവേറ്റുന്നതിനു അഷ്ടവസുക്കളുടെ അപേക്ഷപ്രകാരം ഗംഗാദേവി ശന്തനുവിന്റെ ഭാര്യയായി ഭവിച്ചു അനന്തരം അഷ്ടവസുക്കളുടെ അംശങ്ങൾ ഒന്നായി വഹിച്ചുള്ള ഭീഷ്മർ എന്ന മകനെ ഗംഗ പ്രസവിച്ചു. തന്റേയും പുത്രന്റേയും വാസ്തവങ്ങളെല്ലാം രാജാവിനെ ധരിപ്പിച്ചു മറഞ്ഞ ദേവിയുടെ വാക്കനുസരിച്ചു് ഭീഷ്മരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിൽപിന്നീടു് ഭീഷ്മരേ ദേവിതന്നെ രാജസന്നിധിയിലാക്കി. പിന്നീടു മൂന്നുരാജാക്കന്മാരുടെ തലമുറയോളം കാലം നിത്യബ്രഹ്മചാരിയായ ഭീഷ്മർ കുരുവംശരാജാക്കന്മാരുടെ ഒരു രക്ഷകന്റെ സ്ഥാനത്തിൽ വാണു. അംബ, അംബിക, അംബാലിക ഈ മൂന്നു പേരും കാശിരാജാവിന്റെ പുത്രികളാണു്. അംബികയും അംബാലികയും വിചിത്രവീര്യന്റെ ഭാര്യമാരാകുന്നു. ഇവ രുടെ ജ്യേഷ്ഠസഹോദരിയായ അംബ സാല്വനെ ഭർത്താവായി കിട്ടാത്ത ഇച്ഛാഭംഗം നിമിത്തം ഭീഷ്മരോടു് ഭർത്താവാകണമെന്നു പ്രാർത്ഥിച്ചു. അദ്ദേഹം അതിനെ സ്വീകരിച്ചില്ല. അതുകൊണ്ടുള്ള വിരോധം നിമിത്തം അംബ സുബ്രഹ്മണ്യനെ തപസ്സുചെയ്തു് ഭീഷ്മരെ കൊല്ലുന്നതിനു് ഒരു മാല വാങ്ങി. ഇതിനെ അവൾ പാഞ്ചാലരാജ്യത്തിൽ കൊണ്ടിട്ടു. അതു് യാജ്ഞസേനി എന്ന രാജപുത്രിക്കു കിട്ടി. ഭീഷ്മരെ ഭയപ്പെട്ടു് അവൾ പുറത്താക്കപ്പെട്ടു. അവൾ ഗന്ധർവബലം കൊണ്ടു് ശിഖണ്ഡി എന്ന രൂപാന്തരത്തെ അംഗീകരിച്ചു. ഭീഷ്മർക്കു തർപ്പണേച്ഛു, താലകേതു, ശാന്തനവൻ, ഗാംഗേയൻ, നദിജൻ എന്ന നാമധേയങ്ങളുമുണ്ടു്. യുദ്ധത്തിൽ ഭീഷ്മർ കൗരവരുടെ ഭാഗം നിന്നു. ദുര്യോധനന്റെ ഉത്സാഹവും പരിഹാസവും നിമിത്തം ഇദ്ദേഹത്തിനു് അർജ്ജുനനോടു എതിർക്കേണ്ടിവന്നു. ഭീഷ്മർ നീതിമാനും സുകൃതിയും ഭക്തനും വിശ്വസ്തനുമായിരുന്നു.
ഭീഷ്മകൻ
  • ശിവൻ
  • ഗംഗയിൽ ശന്തനുരാജാവിന്റെ ഒരു പുത്രൻ
  • രുക്മിണിയുടെ പിതാവായ വിദർഭരാജാവു്
ഭീഷ്മപഞ്ചകം
  • ഒരു മഹാവ്രതം
  • വാസുദേവൻ ധർമ്മപുത്രർക്കും ഭീഷ്മർക്കും ഉപദേശിച്ചതാണു്. കാർത്തികമാസത്തിലെ ശുക്ലൈകാദശി തുടങ്ങി അഞ്ചു ദിവസം കൊണ്ടു അവസാനിക്കും. ഇതിനെ വിഷ്ണുപഞ്ചകം എന്നും പറയും.
ഭീഷ്മസൂ
  • ഗംഗ
  • ഭീഷ്മരെ പ്രസവിച്ചവൾ എന്നർത്ഥം.
ഭു
ഭുക്ത
  • വിശേഷണം:
  • ഭക്ഷിക്കപ്പെട്ട
  • അനുഭവിക്കപ്പെട്ട
ഭുക്തം
  • ചോറു്
  • ഭുജിക്കപ്പെട്ടതു്
ഭുക്തശേഷം
  • ഉച്ഛിഷ്ടം
ഭുക്തസമുജ്ഝിതം
  • ഭക്ഷിച്ചു ശേഷിച്ചതു്
  • എച്ചിൽ
  • ആദ്യം ഉണ്ടതും പിന്നെ ഉപേക്ഷിച്ചതും എന്നർത്ഥം.
ഭുക്തി
  • ഭക്ഷിക്ക
  • അനുഭവം
ഭുക്തിപ്രദം
  • ചെറുപയറു്
ഭുഗ്ന
  • വിശേഷണം:
  • കൂനുള്ള
  • വളഞ്ഞ
  • കുനിഞ്ഞ
ഭുജഗഭുൿ
  • മയിൽ
  • ഗരുഡൻ
ഭുജഗഭോജി
  • മയിൽ
ഭുജഗം
  • പാമ്പു്
  • വളഞ്ഞ ഗമനമുള്ളവൻ, ഉപായത്തിൽ സഞ്ചരിക്കുന്നവൻ ഇങ്ങിനെ അർത്ഥം.
ഭുജംഗത
  • വേശ്യാഭർത്തൃത്വം
ഭുജംഗൻ
  • വിടവൃത്തിയോടുകൂടിയവൻ
ഭുജംഗപ്രയാതം
  • ഒരു വൃത്തത്തിന്റെ പേർ
  • പാദത്തിൽ 12 അക്ഷരം വീതം കാണും
  • ‘ക്രമാലൊന്നുനാലേഴുപത്തെന്നിവറ്റിൽ
    പ്രമോദപ്രദേ! ലാഘവംവന്നുവെന്നാൽ,
    പ്രമാണജ്ഞരെല്ലാം ഭുജംഗപ്രയാതാ
    ഖ്യമാം വൃത്തമാണായതെന്നോതിടുന്നു’
    (കാന്തവൃത്തം)
ഭുജംഗമം
  • പാമ്പു്
  • കാരീയം
ഭുജംഗം
  • പാമ്പു്
  • സർപ്പപര്യായങ്ങളെല്ലാം ആയില്യം നക്ഷത്രത്തിന്റെ പര്യായങ്ങളാകുന്നു.
  • ആയില്യം നക്ഷത്രം
  • എട്ടു് എന്ന അക്കം
ഭുജംഗവിജൃംഭിതം
  • ഒരു വൃത്തത്തിന്റെ പേർ
ഭുജംഗാക്ഷി
  • ഒരു പച്ചമരുന്നു്
  • ചിറ്റരത്ത
  • സർപ്പത്തിന്റെ കണ്ണുപോലെയുള്ള പൂവുള്ളതു് എന്നർത്ഥം.
ഭുജഗാന്തകൻ
  • കഴുവൻ
ഭുജംഗേശൻ
  • വാസുകി
  • പതഞ്ജലി
  • ശേഷൻ
  • പിംഗല മഹർഷി
ഭുജപത്രം
  • കടലാസുപോലെ തൊലിയുള്ള ഒരു വൃക്ഷം
  • പൂതണക്കുവൃക്ഷം
ഭുജബലം
  • കൈയൂക്കു്
ഭുജഭവൻ
  • ക്ഷത്രിയൻ
ഭുജം
  • കൈ
  • പാലിക്കുന്നതു്, ഭക്ഷിക്കുന്നതു് ഇങ്ങിനെ അർത്ഥം.
  • ഭുർജ്ജ മരം
ഭുജവീര്യം
  • കൈയുടെ ശക്തി
ഭുജശിരസ്സു്
  • തോൾ
  • ചുമലു്
ഭുജാ
  • ഭുജം
  • കൈ
ഭുജാടോപം
  • കൈക്കരുത്തു്
ഭുജാന്തരം
  • മാർവിടം
ഭുജാന്തരാളം
  • മാർവിടം
ഭുജി
  • അഗ്നി
ഭുജിക്കുന്നു
  • ഭക്ഷിക്കുന്നു
  • അനുഭവിക്കുന്നു
  • കാരണക്രിയ:ഭുജിപ്പിക്കുന്നു.
ഭുജിഷ്യ
  • ദാസി
ഭുജിഷ്യൻ
  • ദാസൻ
  • സ്വാമിയുടെ ഉച്ഛിഷ്ടത്തെ ഭുജിക്കുന്നവൻ എന്നർത്ഥം
ഭുഞ്ജാന
  • വിശേഷണം:
  • ഭക്ഷിക്കുന്ന
  • അനുഭവിക്കുന്ന
ഭുവനത
  • രാജ്യം
ഭുവനപതി
  • ലോകത്തിന്റെ നാഥൻ
ഭുവനം
  • ലോകം
  • എല്ലാം ഇതിൽ ഉണ്ടാകുന്നതിനാൽ ഈ പേർ വന്നു.
  • വെള്ളം
  • പ്രാപിക്കപ്പെടേണ്ടതു് എന്നർത്ഥം
  • കൊടുവേലി
  • സ്വർഗ്ഗം
  • പതിനാലു് എന്ന അക്കം
  • വാസസ്ഥാനം
ഭുവനേശ്വരൻ
  • ലോകങ്ങളുടെ നാഥൻ
ഭുവനേശ്വരം
  • നശിച്ചു കിടക്കുന്ന അനേകം ശിവക്ഷേത്രങ്ങളുള്ള ഒറിസയിലെ ഒരു നഗരം
  • ‘ഏകാമ്രകാനനം’ എന്നു പേരുണ്ടായിരുന്നു.
ഭുവർല്ലോകം
  • ഭൂമിയ്ക്കുമീതെയുള്ള ഒരു ലോകം
  • ഭൂമിക്കും സൂര്യനും മദ്ധ്യേയുള്ള സ്ഥലം
ഭുവിസ്സു്
  • സമുദ്രം
ഭുശുണ്ഡി
  • ഒരായുധം
  • ചാണ്ടുന്ന ഒരായുധം
ഭൂ
ഭൂ
  • ഭൂമി
  • സ്ഥലം
  • ഭവിക്കുന്നതു് എന്നർത്ഥം.
ഭൂകം
  • ഗുഹ
  • ദ്വാരം
  • ഇരുട്ടു്
ഭൂകർണ്ണം
  • ഭൂമിയുടെ നടുവര
ഭൂകമ്പം
  • ഭൂമികുലുക്കം
  • “ഭൂമിയുടെ ഉൾഭാഗത്തു നിന്നു് എല്ലായ്പൊഴും ഉഷ്ണം പോയിക്കൊണ്ടിരിക്കുമ്പോൾ ചില ഭാഗങ്ങൾ ക്രമേണ തണുത്തുവരുകയും അങ്ങിനെ തണുക്കുമ്പോൾ ഒരു ദിവസം ആ ഭാഗങ്ങളിൽ പെട്ടെന്നു സങ്കോചം ഉണ്ടാവുകയും ചെയ്യുന്നതാണു്. ഉൾഭാഗത്തിൽ ഒരിടത്തിൽ സങ്കോചമുണ്ടാകുമ്പോൾ അതിന്നു നേരെ മേലേയുള്ള ഭാഗങ്ങൾക്കു ഒരു ചലനം ഉണ്ടാകുന്നതാണല്ലൊ. ആ ചലനം ആകുന്നു ഭൂകമ്പം.” സങ്കോചത്തിന്റെ അവസ്ഥപോലെയിരിക്കും ഭൂകമ്പത്തിന്റെ ഗൗരവം.
ഭൂകശ്യപൻ
  • വസുദേവർ
ഭൂകാകം
  • ചെറിയ കാക്ക
  • കരിഞാറൽപക്ഷി
ഭൂക്ഷിത്തു്
  • രാജാവു്
ഭൂഖണ്ഡം
  • ഭൂഭാഗം
  • (ഏഷ്യാ, യൂറോപ്പു്, ആഫ്റിക്ക, അമേരിക്ക, ഓഷ്യാനിയ ഇങ്ങിനെ 5).
ഭൂഗർഭൻ
  • വിഷ്ണു
  • ഭവഭൂതി
ഭൂഗർഭം
  • ഭൂമിയുടെ ഉൾഭാഗം
  • (ഭൂഗർഭം ഇന്നും അത്യുഷ്ണമായിരിക്കുന്നു. ഭൂമി കുഴിച്ചു കീഴ്പോട്ടു പോകുമ്പോൾ ചൂടു കൂടിവരുന്നു. തണുപ്പു ഭൂഗർഭത്തിൽ ചെല്ലുന്നില്ല. ഭൂഗർഭം ഘനരൂപത്തിൽ ഇരിക്കാത്തതിന്റെ കാരണം അതാണു്. ഉപരിതലത്തു മാത്രമെ തണുപ്പു സ്പർശിക്കുന്നുള്ളു.).
ഭൂഗർഭശാസ്ത്രം
  • ഭൂമിക്കുള്ളിലുള്ളവയേപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം
  • ഭൂമിയുടെ ഉള്ളിലുള്ള പലതരം വസ്തുക്കളും കണ്ടുപിടിക്കാനുള്ള ശാസ്ത്രം
ഭൂഗോളം
  • ഭൂമി എന്നുള്ള ഉരുണ്ട വസ്തു
ഭൂഗോളശാസ്ത്രം
  • ഭൂഗോളത്തിനെക്കുറിച്ചു പറയുന്ന പുസ്തകം
ഭൂചക്രം
  • ഭൂഗോളം
ഭൂചര
  • വിശേഷണം:
  • ഭൂമിയിൽ സഞ്ചരിക്കുന്ന
ഭൂഛത്രം
  • കൂൺ
ഭൂഛായ
  • ഭൂമിയുടെ നിഴൽ
  • രാഹു
ഭൂജ
  • വിശേഷണം:
  • ഭൂമിയിൽ നിന്നു ജനിച്ച
ഭൂജം
  • വൃക്ഷം
ഭൂജംബു
  • നിലഞാവിൽ
ഭൂജാത
  • വിശേഷണം:
  • ഭൂമിയിൽ ജനിച്ച
ഭൂജാനീശ്വരൻ
  • ഭൂമിയാകുന്ന ഭാര്യയ്ക്കു നാഥനായുള്ളവൻ, രാജാവു്
  • രാജാക്കന്മാരിൽവച്ചു ശ്രേഷ്ഠൻ, രാജാധിരാജൻ
ഭൂത
  • വിശേഷണം:
  • ഉണ്ടായ
  • കഴിഞ്ഞ
  • ലഭിച്ച
  • സത്യമായ
ഭൂതകാലം
  • കഴിഞ്ഞ സമയം
  • കഴിഞ്ഞതിനു ഭൂതകാലം എന്നു പേർ
ഭൂതകേശം
  • വയമ്പു്
  • ജടാമാഞ്ചി
  • ഭൂതങ്ങളുടെ കേശത്തോടു തുല്യമായതു് എന്നർത്ഥം.
ഭൂതക്കണ്ണാടി
  • എത്രയും ചെറിയ ലോക സാധനങ്ങളെപ്പോലും വലിയ ആകൃതിയിൽ കാണിക്കുന്ന ഒരുതരം കണ്ണാടി
  • (Mycroscope).
ഭൂതക്കാൽ
  • വീങ്ങിയ കാൽ
ഭൂതഘ്നം
  • ഒട്ടകം
  • ഭൂർജ്ജമരം
  • വെള്ളുള്ളി
ഭൂതങ്ങൾ
  • ദേവയോനികളിൽ ഒരു കൂട്ടർ
  • ബാലഗ്രഹാദികൾ എന്നർത്ഥം
  • പിശാചുക്കൾ, ശാസ്താവിന്റെ ഭൃത്യവർഗ്ഗങ്ങൾ.
ഭൂതചാരി
  • ശിവൻ
ഭൂതത്താൻ
  • ഒരുമാതിരി പിശാചു്
ഭൂതദയ
  • എല്ലാ ജീവികളോടും തോന്നുന്ന അനുകമ്പ
  • എല്ലാറ്റിനോടുമുള്ള സ്നേഹം
ഭൂതധാത്രി
  • ഭൂമി
ഭൂതനാഥൻ
  • ശിവൻ
  • ശാസ്താവു്
ഭൂതനാശനം
  • രുദ്രാക്ഷം
  • പെരുങ്കായം
  • ചേരുമരം
  • കടുക്
ഭൂതപിണ്ഡം
  • പഞ്ചഭൂതങ്ങളെക്കൊണ്ടുണ്ടാക്കീട്ടുള്ള ശരീരം
ഭൂതപൂർവ്വം
  • മുൻപിനാലെ
ഭൂതപ്രയോഗം
  • മന്ത്രവാദം
  • ആഭിചാരം
ഭൂതബാധ
  • ഭൂതത്തിനെക്കൊണ്ടുള്ള ഉപദ്രവം
ഭൂതം
  • പിശാചു്
  • ദേവത
  • ബാധ
  • ജനം
  • ജന്തു
  • ഭവിച്ചതു്, കഴിഞ്ഞതു്
  • വ്യാകരണപ്രകാരം കാലങ്ങളിൽ ഒന്നു്
  • (കഴിഞ്ഞ കാലം).
  • യുക്തമായിട്ടുള്ളതു്
  • പൃഥിവ്യാദി പഞ്ചഭൂതങ്ങൾ
  • സത്യം
  • പ്രാണിമാത്രം
ഭൂതയജ്ഞം
  • ചില ഭൂതങ്ങൾക്കായിട്ടു് കഴിക്കുന്ന ഒരു ബലി
  • പശുക്കൾക്കു പുല്ലുകൊടുക്കുക മുതലായതു്. തത്തക്കു പാൽ കൊടുക്കുക, പ്രാവിന്നരികൊടുക്കുക, പൂച്ചക്കു ചോറു കൊടുക്കുക മുതലായതും ഇതിൽ ഉൾപ്പെടും.
ഭൂതലപോടക
  • ഒരുവക മരുന്നു്
ഭൂതലം
  • ഭൂമി
ഭൂതവാക്കു്
  • ഭൂതങ്ങളിൽ നിന്നുണ്ടായ ശബ്ദം
ഭൂതവാസം
  • താന്നിവൃക്ഷം
ഭൂതവിദ്യ
  • പിശാചുക്കളെപ്പറ്റിയുള്ള ശാസ്ത്രം
ഭൂതവേശി
  • വെളുത്ത നൊച്ചി, ഭൂതങ്ങൾ പ്രവേശിക്കുന്നതെന്നർത്ഥം
  • വെള്ളച്ചേമന്തി
ഭൂതസഞ്ചാരം
  • ഭൂതം ബാധിക്കുക
ഭൂതസ്ഥാനം
  • കാവു്
ഭൂതാങ്കുശം
  • തുമ്മി
  • ചെരുപ്പടി
  • പത്രശാകങ്ങളിൽ ഒന്നു്. ഇതിന്റെ ഇല തിരുമ്പി മണപ്പിച്ചാൽ തുമ്മും. അതിനാൽ തുമ്മി എന്നു പറയുന്നു. നിലത്തു ചേർന്നു പടരുന്നതിനാൽ ചെരുപ്പടി എന്നു വിളിക്കുന്നു. ഇതു വൃക്ഷമായിട്ടും ലതയായിട്ടും രണ്ടുതരമുണ്ടു്.
ഭൂതാത്മാവു്
  • ബ്രഹ്മാവു്
  • ശരീരം, ഭൂതങ്ങളുടെ ആത്മാവു്, ഭൂതങ്ങൾ (പൃഥിവ്യാദികൾ) ആത്മാവായിട്ടുള്ളതു എന്നർത്ഥം
ഭൂതാവേശം
  • ഭൂതസഞ്ചാരം
ഭൂതാവാസം
  • താന്നി
  • ഭൂതങ്ങളുടെ വാസസ്ഥാനം എന്നർത്ഥം.
ഭൂതി
  • ഐശ്വര്യം
  • വിശേഷേണ ഉണ്ടാകുന്നതു് എന്നർത്ഥം.
  • ഭസ്മം
  • സൗഭാഗ്യം
  • സമ്പത്തു്
  • നാന്മുകപ്പുല്ലു്
  • വൃദ്ധി
  • പൂതണക്കപ്പുല്ലു്
  • പിച്ചകം
ഭൂതികം
  • നിലവേപ്പു്
  • കവടപ്പുല്ലു്
  • പൂതണക്കപ്പുല്ലു്
  • കിരിയാത്ത
  • ചെറുകുമിഴു്
  • തന്നത്താൻ മുളച്ചുണ്ടാകുന്നതു് എന്നർത്ഥം.
  • കർപ്പൂരം
ഭൂതി(തീ)കം
  • നാന്മുകപ്പുല്ലു്
  • പൂതണക്കപ്പുല്ലു്
  • നിലവേപ്പു്
  • ചന്ദനം
  • കുറാശാണി
ഭൂതേശൻ, ഭൂതേശ്വരൻ
  • ശിവൻ
  • ഭൂതങ്ങളൂടെ ഈശ്വരൻ എന്നർത്ഥം.
  • വിഷ്ണു
  • ബ്രഹ്മാവു്
  • സർവ സൃഷ്ടികളുടേയും ഈശ്വരൻ എന്നർത്ഥം.
ഭൂതോദയം
  • കാരണംകൂടാതെ ഉണ്ടാകുന്ന ഒരു നിശ്ചയം
ഭൂത്തമം
  • സ്വർണ്ണം
ഭൂദാനം
  • സന്യാസിയുടെ ശവം കുഴിച്ചിടുന്നതിനു പറയുന്ന പേർ
  • ഭൂമിദാനം
ഭൂദാരം
  • പന്നി
  • ഭൂമിയെ പിളർക്കുന്നതു, വിഷ്ണു വരാഹരൂപേണ അവതരിച്ചപ്പോൾ ഭൂമി ഭാര്യയായിട്ടുള്ളതു് ഇങ്ങിനെ ശബ്ദാർത്ഥം.
ഭൂദേവൻ
  • ബ്രാഹ്മണൻ
  • ഭൂമിയിലേ ദേവൻ എന്നർത്ഥം. ‘ഭൂപര്യായങ്ങളോടു് ദേവപര്യായങ്ങൾ ചേർത്താൽ ബ്രാഹ്മണപര്യായമാകും’
ഭൂധരം
  • പർവതം
ഭൂധരൻ
  • രാജാവു്
  • ശിവൻ
  • കൃഷ്ണൻ
ഭൂധ്രം
  • പർവതം
ഭൂനാഗം
  • ഞാഞ്ഞൂൽ
ഭൂനിംബം
  • കിരിയാത്ത
  • നിലത്തുള്ള വേപ്പു = കൈപ്പുരസംകൊണ്ടു വേപ്പിനോടു തുല്യമായതു് ഇങ്ങിനെ ശബ്ദാർത്ഥം. ഭൂനിംബം എന്നതു പുത്തരിച്ചുണ്ടയാണെന്നു അഭിപ്രായക്കാരുണ്ടു്. എന്റെ അന്വേഷണത്തിൽ ഞാൻ അഭിപ്രായത്തോടു യോജിക്കുന്നില്ല.
ഭൂപടം
  • ഭൂമിയുടേയോ
  • ഒരു ദേശത്തിന്റെയോ
  • പല ദേശങ്ങളുടേയോ സ്വരൂപം കാണിക്കേണ്ടതിനു എഴുതുന്ന ചിത്രം
ഭൂപതി
  • രാജാവു്
  • ശിവൻ
  • ഇന്ദ്രൻ
ഭൂപദി
  • വള്ളിമുല്ല
  • കമ്പിൽ വേരൂന്നുന്നതു് എന്നർത്ഥം.
  • മല്ലിക
ഭൂപൻ, ഭൂഭിപൻ
  • രാജാവു്
  • ഭൂമിയെ പാലിക്കുന്നവൻ എന്നർത്ഥം.
ഭൂപാലൻ
  • രാജാവു്
ഭൂപാളം
  • ഒരു രാഗം
ഭൂപുത്രൻ, ഭൂസുതൻ
  • ചൊവ്വാ എന്ന ഗ്രഹം
  • നരകാസുരൻ
ഭൂപുത്രി
  • സീത
ഭൂപൃഷ്ഠം
  • ഭൂതലം
  • ഭൂമിയുടെ ഉപരിതലം
ഭൂപ്രദിക്ഷണം
  • ഭൂമിയുടെ ണധികപ്രദേശം തന്റെ വലത്തുവശത്തായിട്ടിരിപ്പാൻ തക്കവഷ്ണം ഭൂമിയെ ചുറ്റിനടക്കുക
ഭൂഭർത്താവു്
  • രാജാവു്
  • ശിവൻ
ഭൂഭാരം
  • ഭൂമിയുടെ കനം
  • ദുഷ്ടന്മാർ വർദ്ധിച്ചാൽ ഭൂമിക്കുണ്ടാകുന്ന കനം
ഭൂഭുക്കു്
  • രാജാവു്
ഭൂഭൃത്തു്
  • രാജാവു്
  • പർവതം. ഭൂമിയെ ഭരിക്കുകകൊണ്ടു ഈ പേർ വന്നു
ഭൂഭൃന്നിലം
  • പർവതപ്രദേശം
ഭൂമണ്ഡലം
  • ഭൂമിക്കു മുഴുവനും കൂടെ പറയുന്ന ഒരു പേർ
  • ഭൂഗോളം
ഭൂമാവു്
  • ബാഹുല്യം
  • നേരമ്പോക്കു്
  • പ്രാഭവം, വലിപ്പം, മഹിമ
  • ശക്തി
ഭൂമ
  • വിശേഷണം:
  • വളരെയുള്ള
  • വർദ്ധിച്ച
ഭൂമന്യു
  • ശകുന്തളയുടെ പുത്രനായ ഭരതനു് സുനന്ദയിൽ ഉണ്ടായവൻ
ഭൂമൻ
  • ലോകനായകൻ
  • ശ്രേഷ്ഠൻ
ഭൂമഹേശ്വരൻ
  • ശിവൻ
ഭൂമി
  • പഞ്ചഭൂതങ്ങളിൽ ഒന്നു്, മനുഷ്യർക്കു പ്രത്യേകമായുള്ള ഈ ലോകസ്ഥലം
  • ഭൂഗോളത്തിന്റെ മുക്കാൽ ഭാഗവും മൂടിക്കിടക്കുന്ന ജലാശയങ്ങൾ നീക്കി അഞ്ചുകോടി ഇരുപതുലക്ഷം ചതുരശ്രനാഴിക ഭൂമിയുണ്ടു്.
  • ധ്രുവന്റെ ഒരു ഭാര്യയുടെ പേർ
ഭൂമിക
  • നാട്യാലങ്കാരം
  • വേഷം
  • ആകൃതി
  • ആടിക്കഴിഞ്ഞവൻതന്നെ രണ്ടാമതും ധരിക്കുന്ന വേഷം
ഭൂമികുലുക്കി
  • ഒരുതരം വലിയ തോക്കു്, പീരങ്കി
  • ഒരു പക്ഷി
ഭൂമിജ
  • വിശേഷണം:
  • ഭൂമിയിൽ നിന്നുണ്ടായ
ഭൂമിജൻ
  • ചൊവ്വാ എന്ന ഗ്രഹം
ഭൂമിജംബുക
  • നിലഞാവൽ വൃക്ഷം
ഭൂമിതാലം
  • ഒരു മരുന്നു്
  • നിലപ്പന
ഭൂമിതൈലം
  • മൺതൈലം
ഭൂമിദേവൻ
  • ബ്രാഹ്മണൻ
ഭൂമിദേവി
  • ഭൂമി
  • ഭൂമിയുടെ ദേവി
ഭൂമിനാഥകവി
  • ഒരു സംസ്കൃതകവിയാണു്
  • രാമഭദ്രദീക്ഷിതരുടെ ശിഷ്യനും വംശക്കാരനുമാണു്. ശഹജിരാജാവിനെക്കുറിച്ചു ‘ധർമ്മവിജയം’ എന്നൊരു ചമ്പൂകാവ്യമുണ്ടാക്കീട്ടുണ്ടു്.
ഭൂമിപടം
  • ഭൂപടം
ഭൂമിപാലകൻ
  • രാജാവു്
ഭൂമിപാലനം
  • ഭൂമിയെ രക്ഷിക്ക
ഭൂമിഭർത്താവു്
  • രാജാവു്
ഭൂമിലേപനം
  • ചാണകം
ഭൂമിസ്പൃൿ
  • വൈശ്യൻ
  • മനുഷ്യൻ
ഭൂമുഖം
  • ഭൂമിയുടെ ബഹിർഭാഗം
  • (ഭൂപൃഷ്ഠം); ഭൂമിയുടെ മുകൾവശം.
ഭൂമീന്ദ്രൻ
  • രാജാവു്
ഭൂയസ്സ
  • വിശേഷണം:
  • വളരെയുള്ള
  • പെരുകിയ
ഭൂയസ്സ്
  • കൂടക്കൂടെ
  • പിന്നയും പിന്നെയും
ഭൂയാന്മാർ
  • ബഹുതരന്മാർ (ഏറ്റവും ബഹുക്കൾ)
ഭൂയിഷ്ഠ
  • വിശേഷണം:
  • വളരെയുള്ള
  • അത്യധികമായ
  • ഏറ്റവും ബഹുവായിരിക്കുന്ന
ഭൂയോദർശനം
  • വീണ്ടുമുള്ള കാഴ്ച
ഭൂരഥൻ
  • പരമേശ്വരൻ
  • ‘രത്നസാനു വിശിഖാസനൻ ഭൂരഥൻ’
    — ഭാഗവതം
    .
ഭൂരി
  • വിശേഷണം:
  • വളരെയുള്ള
  • പെരുകിയ
ഭൂരി
  • ബ്രഹ്മാവു്
  • വിഷ്ണു
  • ശിവൻ
  • പൊൻ
  • സോമദത്തന്റെ പുത്രൻ
  • ഇന്ദ്രൻ
  • ബ്രാഹ്മണൻ
ഭൂരി
  • അധികമായി
ഭൂരിഗം
  • കഴുത
ഭൂരിഗമം
  • കഴുത
ഭൂരിതരം
  • വളരെ അധികമായുള്ള
ഭൂരിതമം
  • വളരെ വളരെ അധികമായുള്ള
ഭൂരിപക്ഷം
  • അധികമാളുകളുടെ അഭിപ്രായം
ഭൂരിഫേന
  • ഒരു തൈ
  • ചർമ്മലന്ത
  • വളരെ നുരയുള്ളതു എന്നർത്ഥം.
ഭൂരിരസം
  • കരിമ്പു്
ഭൂരിപ്രയോഗം
  • സാധാരണയായ പ്രയോഗം
ഭൂരിപ്രേമം
  • ചക്രവാകപ്പക്ഷി
ഭൂരിമായൂ(യ)
  • കുറുക്കൻ
  • വികൃതമായ ശബ്ദത്തെ പുറപ്പെടുവിക്കുന്നതു് എന്നർത്ഥം.
ഭൂരിശ്രവസ്സ്
  • സോമദത്തന്റെ ഒരു പുത്രൻ
  • കൗരവന്മാരുടെ സ്നേഹിതൻ. (സാത്യകി വധിച്ചു).
  • സോമദത്തന്റെ അച്ഛൻ ബൽഹി(ഹീ)ക രാജ്യത്തെ രാജാവും ശന്തനുവിന്റെ സഹോദരനുമായ ബൽഹി(ഹീ)കൻ എന്നു കാണുന്നു.
ഭൂരുണ്ഡി
  • ഒരു പച്ചമരുന്നു്
  • വേനപ്പച്ച
  • വേലിപ്പരുത്തി
  • നിലത്തു പടർന്നു കിടക്കുന്നതു് എന്നർത്ഥം
ഭൂരുഹം
  • വൃക്ഷം
ഭൂരേണു
  • പൂഴി
  • ഭൂമിയിലെ പൊടി
ഭൂർജ്ജം
  • പൂതണക്കു വൃക്ഷം
  • ഭൂമിയാകുന്ന ബലമുള്ളതു്, ഭൂമിയിൽ ജനിച്ചതു് എന്നർത്ഥം. ഭൂർജ്ജവൃക്ഷത്തിന്റെ തൊലിയെ സ്വർഗ്ഗസ്ത്രീകൾ കാമലേഖനത്തിന്നായി ഉപയോഗിക്കുന്നു. അധികമായും ഹിമാലയം മുതലായ പർവതങ്ങളിൽ ഉണ്ടാകുന്നു. ഇതിന്റെ തൊലി ചതച്ചു യതികൾ വസ്ത്രമാക്കി ധരിക്കുന്നു.
ഭൂർജ്ജപത്രം
  • പൂതണക്കുവൃക്ഷം
ഭൂർണ്ണി
  • ഭൂമി
  • മണൽക്കാടു്
ഭൂലത
  • ഞാഞ്ഞൂൽ
ഭൂലോകം
  • ഭൂമി
ഭൂവലയം
  • ഭുമിയുടെ ചുറ്റു്
ഭൂവാസികൾ
  • മനുഷ്യർ
ഭൂവാഹനൻ
  • ശിവൻ
ഭൂഷ, ഭൂഷണം
  • ആഭരണം
  • അലങ്കാരം
  • മോതിരവും മറ്റും
  • ഭൂഷണം × ദൂഷണം.
ഭൂഷണചതുഷ്ടയം
  • അലങ്കാരചതുഷ്ടയം തന്നെ
ഭൂഷണത്രയം
  • ദാനം (കൈയ്ക്കു)
  • സത്യം (കണ്ഠത്തിനു)
  • ശാസ്ത്രം (കർണ്ണത്തിനു)
ഭൂഷണൻ
  • വിഷ്ണു
ഭൂഷിത
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
ഭൂഷിതം
  • അലങ്കരിക്കപ്പെട്ടതു്
  • അഴിഞ്ഞിൽ
ഭൂഷ്ണു
  • വിശേഷണം:
  • ഭവിക്കുന്ന
  • ഉണ്ടാകുന്ന
ഭൂഷ്യം
  • അലങ്കരിക്കപ്പെടേണ്ടതു് (അലങ്കാര്യം)
ഭൂസുത
  • സീതാ
ഭൂസുതൻ
  • ചൊവ്വാ, ഭൂമിയുടെ പുത്രൻ
  • നരകാസുരൻ
ഭൂസുരൻ
  • ബ്രാഹ്മണൻ
ഭൂസ്തൃണം
  • പൂതണക്കപ്പുല്ലു്
ഭൂസ്വർഗ്ഗം
  • മഹാമേരു
ഭൃ
ഭൃകുടി
  • കോപം അസൂയ മുതലായതു നിമിത്തം പുരികം വളയ്ക്കുക
  • (ഭ്രുകുടി, ഭ്രൂകുടി.)
ഭൃകുംസൻ
  • സ്ത്രീവേഷം കെട്ടിയ ആട്ടക്കാരൻ
  • സ്ത്രീവേഷം കെട്ടിയ സ്ത്രീക്കു് ഈ പദം യോജിക്കുന്നതല്ലാ. (ഭ്രുകുംസൻ, ഭ്രൂകുംസൻ.)
ഭൃഗു
  • ഒരു മഹർഷി
  • വേധാവിന്റെ മകൻ (ഭൃഗുവിന്റെ മകൻ ച്യവനൻ). ഭൃഗു ബ്രഹ്മാവിന്റെ ഹൃദയത്തിൽ നിന്നാണു് ജനിച്ചതു്. ഭൃഗു ഒരു പ്രജാപതിയും മഹർഷിയുമാണു്. ജമദഗ്നിയുടേയും പരശുരാമന്റേയും ഭാർഗവകുലം സ്ഥാപിച്ചു. ദക്ഷയാഗത്തിൽ പുരോഹിതനായിരുന്നു. അന്നു വേണ്ടുവോളം കഷ്ടത അനുഭവിച്ചു. ഭൃഗു നഹുഷനെ ശപിച്ചു സർപ്പമാക്കി. നഹുഷൻ തന്റെ രഥം വഹിച്ചുകൊണ്ടുപോയ അഗസ്ത്യമഹർഷിയെ ചവുട്ടിയപ്പോൾ ആ മഹർഷിയുടെ ജടയിൽ ഒളിച്ചിരുന്നാണു് ഇങ്ങിനെ ചെയ്തതു്. പത്മപുരാണത്തിൽ താഴെ പറയുന്നപ്രകാരം കാണുന്നുണ്ടു്. ഒരു യാഗത്തിൽ കൂടിവന്നിരുന്ന ഋഷിമാർ ത്രിമൂർത്തികളിൽ ആരാണു് പൂജ്യയോഗ്യനെന്നു തമ്മിൽ വാദംതുടങ്ങി. ഇതിനെ പരീക്ഷിച്ചു തീർച്ചയാക്കിവരുവാൻ ഭൃഗുവിനെ നിയമിച്ചു. ആദ്യം അദ്ദേഹം ശിവനെ പ്രാപിച്ചു. ശിവൻ പത്നീസമേതം ഇരിക്കുന്നതിനാൽ കാണാൻ തരംകൊടുത്തില്ല. അതിനാൽ ഭൃഗു ശിവനെ ലിംഗരൂപനാകട്ടെ എന്നും സജ്ജനങ്ങളാൽ നിന്ദിതനാകട്ടെ എന്നും ശപിച്ചു. പിന്നീടു ഭൃഗു ബ്രഹ്മാവിന്റെ അടുക്കൽ ചെന്നു. അദ്ദേഹം അനേകം ഋഷികളുടെ മദ്ധ്യേ വലിയ പ്രതാപത്തോടു കൂടി തന്നെ ഗണിക്കാതെ ഇരിക്കുന്നതു കണ്ടിട്ടു് ബ്രാഹ്മണരുടെ പൂജക്കു അനർഹനെന്നു ശപിച്ചു. തദനന്തരം ഭൃഗു വിഷ്ണുവിന്റെ സന്നിധിയിൽ ചെന്നു. അപ്പോൾ അദ്ദേഹം പള്ളിനിദ്രയിലായിരുന്നു. മടിയനെന്നു കണ്ടു് ഭൃഗു കോപിച്ചു ഇടത്തേക്കാൽകൊണ്ടു് വിഷ്ണുവിന്റെ നെഞ്ഞിൽ ചവുട്ടി. ഉടൻ വിഷ്ണു ഉണർന്നു് സന്തോഷത്തോടെ ഭൃഗുവിന്റെ കാൽ തടവീട്ടു വേദനയുണ്ടായൊ എന്നു ചോദിച്ചു. ഇതിൽ ഭൃഗു സന്തുഷ്ടചിത്തനായി സൽഗുണമൂർത്തിയായ വിഷ്ണുതന്നെ സാക്ഷാൽ ദൈവമെന്നും പൂജാർഹനെന്നും തീർച്ചപ്പെടുത്തി ഋഷികളെ ധരിപ്പിച്ചു. അവരും ഈ അഭിപ്രായത്തെ പൂർണ്ണമായി സമ്മതിച്ചു.
  • ശിവൻ
  • ശുക്രൻ
  • പരശുരാമന്റെ അച്ഛൻ, ജമദഗ്നി
  • മലയുടെ ചെരിവു്
  • സൂര്യകിരണം കാട്ടുതീയ്യ് ഇവയാൽ തപിപ്പിക്കപ്പെടുന്നതു് എന്നർത്ഥം.
  • മലമുകൾ
  • കൃഷ്ണൻ
  • വെള്ളിയാഴ്ച
ഭൃഗുനന്ദനൻ
  • പരശുരാമൻ
ഭൃഗുപതി
  • പരശുരാമൻ
ഭൃഗുവാസരം
  • വെള്ളിയാഴ്ച
ഭൃഗുശാർദ്ദൂലൻ
  • പരശുരാമൻ
ഭൃഗുശ്രേഷ്ഠൻ
  • പരശുരാമൻ
ഭൃഗുസത്തമൻ
  • പരശുരാമൻ
ഭൃഗുസുതൻ
  • പരശുരാമൻ
ഭൃംഗം
  • വണ്ടു്
  • കറുപ്പുനിറത്തെ ഭരിക്കുന്നതു് എന്നർത്ഥം.
  • ഇലവങ്ങം
  • രോഗികളെ ഭരിക്കുന്നതു് എന്നർത്ഥം.
  • ഒരു പക്ഷി, ചെറുകുരികിൽ
  • കയ്യോന്നി
  • വേട്ടാവളിയൻ
  • പൊൻകിണ്ടി
  • കുടുമച്ചാത്തൻ
  • വണ്ടിനെപ്പോലെ കറുത്തതു് എന്നർത്ഥം; കുലത്തെ ഭരിക്കുന്നതു് എന്നുമാവാം.
  • അഭ്രകം
ഭൃംഗം(ക)ം
  • കുടുമച്ചാത്തൻ
ഭൃംഗരജസ്സ്
  • കയ്യോന്നി
  • കുഞ്ഞുണ്ണി
  • കയ്യണ്ണം
ഭൃംഗരാജം
  • കയ്യന്യം
  • വണ്ടിനെപ്പോലെ ശോഭിക്കുന്നതു് എന്നർത്ഥം.
  • ഒരു പക്ഷി
  • വണ്ടു്
  • ഒരു പ്രധാന ബലി
ഭൃംഗാനന്ദാ
  • കുറുമുഴി
ഭൃംഗാര(ക)ം
  • പൊൻ പിടി മൊന്ത
  • പൊൻകിണ്ടി
  • കൂജ
  • ജലത്തെ ഭരിക്കുന്നതു് എന്നർത്ഥം. (പാഠം – ഭൃംഗാരു).
ഭൃംഗാരം
  • സ്വർണ്ണം
  • ഇലവങ്ങപ്പൂവു്
  • കയ്യോന്നി
ഭൃംഗാരാമം
  • വണ്ടുകൾക്കുള്ള പൂന്തോട്ടം
ഭൃംഗാരി
  • ചീവീടു്
  • ചിവിടു്
  • ചിലവൂടു് എന്നു തമിഴ്
  • വണ്ടിന്റെ സാദൃശ്യത്തെ ഗമിക്കുന്നതു് എന്നർത്ഥം.
ഭൃംഗാവലി
  • വണ്ടിനം
ഭൃംഗി
  • പേരാലു്
  • അതിവിടയം
ഭൃംഗി, ഭൃംഗിരിടി
  • ശിവപാരിഷദന്മാരിൽ ഒരുത്തൻ
ഭൃഗുതുംഗം
  • ഒരു പുണ്യസ്ഥലം
ഭൃത
  • വിശേഷണം:
  • കൂലിക്കു വാങ്ങിക്കപ്പെട്ട
  • താങ്ങപ്പെട്ട
  • നിറയ്ക്കപ്പെട്ട
ഭൃതക
  • വിശേഷണം:
  • കൂലിവാങ്ങിയ
ഭൃതക(ൻ)
  • ഭൃത്യൻ
  • കൂലിവേലക്കാരൻ
ഭൃതകൻ
  • ശമ്പളം വാങ്ങി പണിയെടുത്തു് ഉപജീവിക്കുന്ന വേലക്കാരൻ
  • ഭരിക്കപ്പെടുന്നവൻ എന്നർത്ഥം.
ഭൃതി
  • കൂലി, ശമ്പളം
  • രക്ഷണം
  • മുതൽ, ദ്രവ്യം
  • ആഹാരം
  • വാടക
ഭൃതിഭുൿ
  • വേലക്കാരൻ
ഭൃത്യ
  • വിശേഷണം:
  • ഭരിക്കപ്പെടുവാൻ തക്ക
ഭൃത്യ
  • കൂലി
  • ശമ്പളം
  • വേലക്കാരന്മാർ ഇതുകൊണ്ടു ഭരിക്കപ്പെടുന്നതിനാൽ ഈ പേർ വന്നു.
ഭൃത്യത്വം, ഭൃത്യത
  • ദാസവേല
ഭൃത്യൻ
  • ആശ്രിതൻ
  • ദാസൻ
  • (ഭൃത്യത്വം, ഭൃത്യത – നാമം).
  • പര്യായപദങ്ങൾ:
    • - ദാസേയൻ
    • ദാസേരൻ
    • ദാസൻ
    • ഗോപ്യകൻ
    • ചേടകൻ
    • നിയോജ്യൻ
    • കിങ്കരൻ
    • പ്രൈഷ്യൻ
    • ഭുജിഷ്യൻ
    • പരിചാരകൻ.
ഭൃത്യഭൃത്തു്
  • യജമാനൻ
  • ഗൃഹസ്ഥൻ
ഭൃത്യവൃത്തി
  • ഭൃത്യന്റെ വേലയോ അവസ്ഥയോ
ഭൃശ
  • വിശേഷണം:
  • അധികമായ
  • ഏറിയ
ഭൃശം
  • ഏറ്റവും
  • ‘ഭൃശം ഗതോസിനൂനമാപദം’
    — നളചരിതം കഥകളി
    .
ഭൃഷ്ട
  • വിശേഷണം:
  • വറുക്കപ്പെട്ട
ഭൃഷ്ടയവം
  • യവം വറുത്തുപൊടിച്ചതു്
  • അരി മുതലായതു വറുത്തു പൊടിച്ചതു്
ഭേ
ഭേകം
  • തവള
  • ഭയപ്പെടുന്നതു്, ഭയപ്പെടുത്തുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
  • കുറിയാടു്
  • മുത്തങ്ങ
ഭേകഭുക്കു്
  • പാമ്പു്
ഭേകവർണ്ണി
  • കുടങ്ങൽ
ഭേകി
  • പെൺതവള
  • തവളക്കുഞ്ഞു്
  • ചെറിയ ബ്രഹ്മി
ഭേഡം
  • കുറിയാടു്
ഭേത്താവു്
  • കലഹമുണ്ടാക്കുന്നവൻ
  • ഭേദിപ്പിക്കുന്നവൻ
ഭേത്തൃ
  • വിശേഷണം:
  • ഭേദിപ്പിക്കുന്ന
  • വിഭാഗിക്കുന്ന
ഭേദകം
  • ഒരു ശബ്ദത്തിന്റെ അർത്ഥത്തെ ഭേദിപ്പിക്കുന്ന (വിശേഷിപ്പിക്കുന്ന) സംജ്ഞ
  • (ഭേദകം = വിശേഷണം).
ഭേദകാതിശയോക്തി
  • ഒരലങ്കാരം
ഭേദകാനുപ്രയോഗം
  • ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാംശങ്ങളേ ചേർക്കുന്നതു്
ഭേദഗതി
  • തുല്യമല്ലാതെയുള്ള അവസ്ഥ
  • വ്യത്യാസം
ഭേദത്രയം
  • സജാതീയം
  • വിജാതീയം
  • സ്വഗതം
ഭേദനം
  • ഭേദിപ്പിക്കുക, കലഹമുണ്ടാക്കുക
  • പെരുങ്കായം
  • ഞെരിഞ്ഞാംപുളി
  • പന്നി
ഭേദം
  • വ്യത്യാസം
  • ചീന്തൽ, പിളർക്കുക
  • പങ്കുവെക്ക
  • ഭിന്നിപ്പു്
  • സ്ഥിതി
  • നാലുപായങ്ങളിൽ ഒന്നു്
  • പരസ്പരം സ്നേഹിച്ചു കൊണ്ടു തന്നെ ദ്രോഹിക്കുന്ന രണ്ടു ശത്രുക്കളെ തങ്ങളിൽ ഭിന്നിപ്പിക്കയും തരമുണ്ടെങ്കിൽ അവരിൽ ഒരുവനെ തനിക്കധീനനാക്കിത്തീർക്കുകയും ചെയ്യുന്നതു ഭേദോപായം. ഭേദോപായത്തിന്റെ
  • പര്യായപദങ്ങൾ:
    • ഉപജാതം
ഭേദാഭേദം
  • വ്യത്യാസവും വ്യത്യാസമില്ലായ്കയും
  • ഉള്ളിലുള്ള സംഗതികളെ തരംതിരിച്ചറിയിക്കത്തക്ക സ്ഥിതി
ഭേദി
  • ഇളക്കുന്നതു്, കലക്കുന്നതു്
  • മലശോധന
  • ഞെരിഞ്ഞാംപുളി
ഭേദിക്കുന്നു
  • വേർ പിരിയുന്നു
  • പിളരുന്നു
  • വ്യത്യാസം വരുന്നു
  • അകലുന്നു
ഭേദിത
  • വിശേഷണം:
  • ഭേദിപ്പിക്കപ്പെട്ട
  • പിളർക്കപ്പെട്ട
ഭേദിനീ
  • കരിഞ്ചീരകം
ഭേദ്യ
  • വിശേഷണം:
  • ഭേദിക്കപ്പെടുവാൻ തക്ക
ഭേരി
  • ഒരു വലിയ വാദ്യം
  • പെരുമ്പറ
  • ശത്രുക്കൾക്കു് ഭയത്തേ കൊടുക്കുന്നതു് എന്നർത്ഥം.
ഭേരുണ്ഡ
  • വിശേഷണം:
  • ഭയങ്കരത്വമുള്ള
ഭേരുണ്ഡൻ
  • ശിവന്റെ ആകൃതിഭേദം കൊണ്ടുണ്ടായ ഒരു പേർ
ഭേരുണ്ഡം
  • ഉല്പാദനം
ഭേരുണ്ഡാ
  • ദുർഗ്ഗയുടെ ദാസികളിൽ ഒന്നു്
ഭേഷജപ്പെടുത്തുക
  • ഭയപ്പെടുത്തുക
ഭേഷജം
  • ഔഷധം
  • മരുന്നു്
  • ഭേഷത്തെ (രോഗത്തെ) ജയിക്കുന്നതു് എന്നർത്ഥം.
ഭേഷജാംഗം
  • മരുന്നു കലക്കി സേവിക്കുന്നതിനുള്ള തേൻ പാൽ മുതലായവ
ഭേഷം
  • ഭയപ്പെടുത്തുന്നതു്
  • രോഗം
ഭൈ
ഭൈക്ഷം
  • ഭിക്ഷാവസ്തു, ഇരന്നു കിട്ടിയ സാധനം
  • ഭിക്ഷയുടെ സമൂഹം
ഭൈമസേനി(ന്യൻ)
  • ഭീമസേനന്റെ പുത്രൻ
ഭൈമി
  • ദമയന്തി
  • ഭീമരാജാവിന്റെ മകൾ
ഭൈരവ
  • വിശേഷണം:
  • ഭയത്തെ ഉണ്ടാക്കുന്ന
  • ഭയങ്കര
ഭൈരവം
  • ഭയം
  • ഭീരുവിനെ ബാധിക്കുന്നതു് എന്നർത്ഥം.
ഭൈരവൻ
  • ശിവൻ
  • ഭയങ്കരൻ
  • ചുടലദേവതയായ ശൈവമൂർത്തി
  • (ഭൈരവദേവന്റെ ദൂതന്മാർ പട്ടികളാകുന്നു.)
ഭൈരവമാതൃക്കൾ
  • ശിവന്റെ രൂപാന്തരങ്ങളായ എട്ടു ഭൈരവന്മാരും ഏഴു ബ്രാഹ്മാദി മാതാക്കളും
ഭൈരവി
  • കാളിയുടെ ഒരു പേർ
  • ഒരു രാഗം
  • ഭയങ്കരി
  • ചാമുണ്ഡാദേവി
ഭൈഷജം
  • ഔഷധം
  • കാടപ്പക്ഷി
ഭൈഷജ്യം
  • ഔഷധം
  • ചികിത്സ
ഭോ
ഭോ
  • ഇതു
  • ‘എടൊ’
  • ‘ഹെ’
  • അല്ലയോ എന്നുള്ളവയ്ക്കുപകരം ചേർക്കുന്നതു്
ഭോക്തവ്യ
  • വിശേഷണം:
  • അനുഭവിപ്പാനുള്ള
  • ഭക്ഷിക്കപ്പെടുവാനുള്ള
ഭോക്താവു്
  • ഭർത്താവു്
  • രാജാവു്
  • അനുഭവിക്കുന്നവൻ
  • വിഷ്ണു
ഭോക്തുകാമ
  • വിശേഷണം:
  • ഭക്ഷിപ്പാനാഗ്രഹമുള്ള
  • ഭുജിപ്പാനാഗ്രഹമുള്ള
  • അനുഭവിപ്പാനാഗ്രഹമുള്ള
ഭോക്തൃ
  • വിശേഷണം:
  • ഭക്ഷിക്കുന്ന
  • അനുഭവിക്കുന്ന
ഭോക്തൃത്വം
  • അനുഭവം
ഭോക്ഷ്യം
  • ഭുജിക്കപ്പെടേണ്ടതു്
ഭോഗം
  • സന്തോഷം, സുഖാനുഭവം
  • സമ്പത്തു്
  • കൂലി
  • പാമ്പിന്റെ പത്തി
  • പാമ്പിന്റെ ഉടൽ
  • അണിയായി നിൽക്കുന്ന സൈന്യം
  • വേശ്യമാർ മുതലായവർക്കു കൊടുക്കുന്ന ധനം മുതലായവ
  • സ്ത്രീകൾ ഹസ്ത്യശ്വാദികൾ ഇവരെ ഭരിക്കുന്നതു്
  • ഭുജിക്കപ്പെടുന്നതു്, ഭുജിക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
ഭോഗധരം
  • സർപ്പം
ഭോഗപതി
  • ഒരു ഡിസ്ത്രിക്ടിലെ ഭരണാധികാരി
  • ഗവർണ്ണർ
ഭോഗപാലൻ
  • യൗവ്വനമുള്ളവൻ
  • മണവാളൻ
ഭോഗഭൂമി
  • സ്വർഗ്ഗം
ഭോഗലാഭം
  • പലിശ
ഭോഗലോല
  • വിശേഷണം:
  • ഭോഗത്തിങ്കൽ താല്പര്യമുള്ള
ഭോഗലോലുപ
  • വിശേഷണം:
  • സുഖത്തിങ്കൽ ആഗ്രഹമുള്ള
ഭോഗവതി
  • നാഗങ്ങളുടെ നഗരം
  • നാഗലോകത്തിലേ പ്രധാന സ്ഥലം. (പുൽകാരീ എന്നും പേരുണ്ടു്). ഭോഗവതി എന്നതു പാതാളത്തിൽ സർപ്പങ്ങളുടെ നഗരമാണു്. ഇതിന്റെ മുകളിലായിരുന്നു ദ്വാരകയുടെ സ്ഥിതി.
  • പാതാളനദി, പാതാളഗംഗാ
  • സുഖമുള്ളതു് എന്നു ശബ്ദാർത്ഥം.
  • പുഴമുഞ്ഞ
ഭോഗവ്യൂഹം
  • യുദ്ധത്തിങ്കൽ വ്യൂഹത്തിനു ദണ്ഡാദികളായ ഭേദങ്ങൾ ഉള്ളവയിൽ ഒന്നു്
ഭോഗശീല
  • വിശേഷണം:
  • ഭോഗത്തിങ്കൽ ശീലമുള്ള
  • സുഖത്തിങ്കൽ ആഗ്രഹമുള്ള
ഭോഗി
  • വിശേഷണം:
  • ഭോഗമുള്ള
  • അനുഭവിക്കുന്ന
ഭോഗി
  • സർപ്പം
  • ഫണമുള്ളവൻ എന്നർത്ഥം. വളഞ്ഞു നടക്കുന്നവൻ എന്നുമാവാം.
  • രാജാവു്
  • നാഗതാളി
  • ക്ഷൗരക്കാരൻ
  • ഗ്രാമത്തിൽ പ്രധാനി
  • () പോണ്ടൻ
ഭോഗികൻ
  • കുതിരക്കാരൻ
ഭോഗിക്കുന്നു
  • സുഖം അനുഭവിക്കുന്നു
ഭോഗിനി
  • രാജാവിന്റെ വെപ്പാട്ടി
  • വെപ്പാട്ടി
  • മഹിഷിയൊഴിച്ചു ബാക്കിയുള്ള രാജസ്ത്രീ. വളരെ സുഖാനുഭവം ഉള്ളവൾ എന്നർത്ഥം.
  • ‘വിഹായമഹിഷീമന്യരാജയോഷിതി ഭോഗിനി’
    — മേദിനി
    .
  • നാഗങ്ങളുടെ തലസ്ഥാനം
ഭോഗിഭുക്ക്
  • മയിൽ
ഭോഗീശൻ
  • സർപ്പരാജൻ
  • അനന്തൻ
ഭോഗേച്ഛ
  • സുഖതൽപരത
ഭോഗ്യ
  • വിശേഷണം:
  • ഭോഗിപ്പാൻ തക്ക
  • അനുഭവിപ്പാൻ തക്ക
ഭോഗ്യ
  • വ്യഭിചാരിണി
ഭോഗ്യം
  • സമ്പത്തു്
  • ധാന്യം
ഭോജകൻ
  • ഭുജിക്കുന്നവൻ
ഭോജൻ
  • മഹാവിദ്വാനായിട്ടു ഉജ്ജയിനിയിൽ പണ്ടുണ്ടായിരുന്ന ഒരു രാജാവു്, ഭോജരാജൻ
  • ഈ മഹാൻ വിദ്വൽക്കല്പവൃക്ഷമാണു്. പത്താം ശതാബ്ദത്തിന്റെ ഒടുവിൽ ജീവിച്ചിരുന്നു. ഭോജപ്രബന്ധം നോക്കുക.
  • വിഭർഭരാജാവു്
ഭോജന്മാർ
  • ദ്രുഹ്യുവിന്റെ പരമ്പര
ഭോജനൻ
  • ശിവൻ
  • വിഷ്ണു
ഭോജപ്രബന്ധം
  • ഭോജരാജാവിന്റെ ചരിത്രം അടങ്ങിയ ഒരു ഗ്രന്ഥം
  • (കവി – ബല്ലാലൻ).
ഭോജനപ്രിയ
  • വിശേഷണം:
  • ഭക്ഷണത്തിൽ അധികം ഇഷ്ടമുള്ള
ഭോജനം
  • ഭക്ഷണം
  • വസ്തു, ധനം
  • അനുഭവം
  • ഭോജനത്തിന്റെ രുചി പ്രധാനമായി ആശ്രയിച്ചു നില്ക്കുന്നതു് പദാർത്ഥങ്ങളെ അല്ല, പാകഭേദത്തെയാണു്.
ഭോജനസാധനം
  • ഭക്ഷണവസ്തു
ഭോജം
  • ഭാരതഖണ്ഡത്തിൽ അൻപത്താറു മഹാരാജ്യങ്ങൾ ഉള്ളതിൽ ഒന്നു്
ഭോജവർഷം
  • 1094-ക്കു 1159 – 1160
ഭോജാധിപൻ
  • കംസൻ
  • കർണ്ണൻ
ഭോജി
  • വിശേഷണം:
  • ഭുജിക്കുന്ന
ഭോജിനി
  • ഭുജിക്കുന്നവൾ
ഭോജ്യ
  • വിശേഷണം:
  • ഭുജിക്കപ്പെടുവാൻ തക്ക
ഭോജ്യം
  • ഭക്ഷിപ്പാനുള്ള സാധനം
ഭോജ്യസംഭവം
  • ഭക്ഷിച്ച വസ്തുവിന്റെ സാരം
ഭോലി
  • ഒട്ടകം
ഭോഷത്തം
  • ഭോഷന്റെ സ്ഥിതി
ഭോഷത്തരം
  • ഭോഷന്റെ അവസ്ഥ
  • ഭോഷത്തം
  • ബുദ്ധിക്കുറവും മറ്റും
ഭോഷത്വം
  • ഭോഷന്റെ സ്വഭാവം
ഭോഷൻ
  • ബുദ്ധിയില്ലാത്തവൻ
  • (ഇതാണു് പോഴൻ എന്നായതു്).
ഭോഷ്ക്കു
  • അസത്യം
  • വ്യാജം
  • നുണ
ഭോഷ്ക്കാരം
  • കീൾശ്വാസം
ഭോസ്സ്
  • സംസ്കൃതത്തിൽ ‘ഹെ’ ‘എടൊ’ ‘അല്ലയൊ’ എന്നും മറ്റും പറയേണ്ടുന്നതിനു പകരം കൂട്ടിപറയുന്നതു്
ഭൗ
ഭൗതിക
  • വിശേഷണം:
  • ഭൂതസംബന്ധമുള്ള
  • പിശാചാദികളെ സംബന്ധിച്ചുണ്ടായ
ഭൗതികൻ
  • ശിവൻ
ഭൗതികപിണ്ഡം
  • പഞ്ചഭൂത നിർമ്മിതമായ ശരീരം
ഭൗതികം
  • ചേരുമരം
ഭൗത്യൻ
  • പതിന്നാലാമത്തേ മനു
ഭൗമ
  • വിശേഷണം:
  • ഭൂമിയെ സംബന്ധിച്ച
ഭൗമൻ
  • ചൊവ്വാ, ഭൂമിയുടെ പുത്രൻ എന്നർത്ഥം
  • നരകാസുരൻ
  • അത്രി
ഭൗമരത്നം
  • പവിഴം
ഭൗമാ
  • മൂവില
ഭൗമം
  • ഉവരുപ്പു്
ഭൗമി
  • സീത
ഭൗമികം
  • ഭൂമിയെ സംബന്ധിച്ചതു്
ഭൗരികൻ
  • സ്വർണ്ണഭണ്ഡാരത്തിൽ അധികാരമുള്ളവൻ
  • മുതൽപിടിക്കാരൻ
  • വളരെ സ്വർണ്ണത്തിൽ നിയോഗിക്കപ്പെട്ടവൻ എന്നർത്ഥം.
ഭ്ര
ഭ്രകുടി, ഭ്രുകുടി, ഭ്രൂകുടി
  • കോട്ടുഞരമ്പു്
  • കോപം, അസൂയ മുതലായതു ഹേതുവായിട്ടു പുരികം വളയ്ക്കുക. ഭ്രവിന്റെ (പിരികത്തിന്റെ) കുടി (കൗടില്യം) എന്നർത്ഥം.
ഭ്രകുടിഘടന
  • പുരികം ചുളിക്കുക
  • ‘ഉൾപ്പൂവിൽകോപമപ്പോൾ ഭ്രകുടിഘടനതാൻ’
    — അമരുകശതകം
    .
ഭ്രകുംസൻ
  • സ്ത്രീവേഷം കെട്ടിയ ആട്ടക്കാരൻ
  • ഒരു സ്ത്രീ തന്നെ സ്ത്രീവേഷം ധരിച്ചാൽ അവിടെ ഈ അർത്ഥം വരികയില്ല.
ഭ്രജ്ജനം
  • വറുപ്പ്
  • വറക്കുക
ഭ്രമണം
  • ചുറ്റൽ, ചുഴൽച്ച
  • വട്ടത്തിൽ തിരിയുക
  • അനക്കം
  • ഒരു വക കളി
ഭ്രമം
  • ചുഴലിച്ച, തലതിരിച്ചൽ, ഒരു ദിക്കിൽ സ്ഥിരമായിരിപ്പാൻ വയ്യായ്ക
  • ഭ്രാന്തി, അറിവില്ലായ്ക കൊണ്ടു തെറ്റായി വിചാരിയ്ക്ക, തെറ്റിദ്ധരിക്കൽ
  • നീർച്ചുഴിവു, ഉറവു
  • കുശവന്റെ ചക്രവും മറ്റും
  • ഭ്രമം എന്നതു് ഭ്രാന്തി തന്നെ. ഭ്രാന്തി എന്നാൽ അതല്ലാത്തതിൽ അതാണെന്നുള്ള ജ്ഞാനമാകുന്നു
ഭ്രമര
  • വിശേഷണം:
  • ഭ്രമിക്കുന്ന
  • ചുറ്റുന്ന
ഭ്രമരക
  • നെറ്റിക്കുറുനിര, നെറ്റിയിന്മേൽ തൂങ്ങിക്കിടക്കുന്ന കുറുനിര
  • വണ്ടു്
  • പമ്പരം
  • നീർച്ചുഴിവു്
  • ജലം
  • കാവിമണ്ണു്
ഭ്രമരകീടം
  • ഒരു ചെറിയ പറക്കുന്ന പ്രാണി
  • വേട്ടാവളിയൻ
ഭ്രമരച്ഛല്ലീ
  • ഒരു വൃക്ഷം
  • ഇതു് വളരെ വലുതാണു്. അധികമായും മരുഭൂമിയിലുണ്ടാകുന്നു.
ഭ്രമരൻ
  • സ്ത്രീലോലൻ
  • യുവാവു്
ഭ്രമരം
  • വണ്ടു്
  • ഒരേടത്തും സ്ഥിരമായി നില്ക്കാത്തവൻ എന്നർത്ഥം
  • ഒരു ദീനം, തലതിരിച്ചൽ
  • ഒരുവക തേൻ
  • ഈ തേൻ വെളുത്തിരിക്കും.
ഭ്രമരമാരി
  • ഒരു വൃക്ഷം
  • ഇതിന്റെ പൂക്കൾ വണ്ടുകൾക്കു വിരോധമാണു്.
ഭ്രമരവിലസിതം
  • ഒരു വൃത്തത്തിന്റെ പേർ
ഭ്രമരാവലി
  • ഒരു വൃത്തത്തിന്റെ പേർ
ഭ്രമരാസക്തൻ
  • കടച്ചിക്കൊല്ലൻ
ഭ്രമി
  • വിശേഷണം:
  • ഭ്രമമുള്ള
  • ചുറ്റിത്തിരിയുന്ന
ഭ്രമി
  • തലതിരിച്ചൽ, ചുഴൽച്ച, ചക്രം തിരിച്ചൽ
  • തെറ്റു്
ഭ്രമിക്കുന്നു
  • തെറ്റുന്നു, മനസ്സിളകുന്നു
  • ഭ്രാന്തു പിടിക്കുന്നു
  • വിസ്മയിക്കുന്നു
  • മോഹിക്കുന്നു
  • സകര്‍മ്മകക്രിയ:ഭ്രമിപ്പിക്കുന്നു.
ഭ്രമിണീ
  • ഭ്രമമുള്ളവൾ
  • ചുറ്റിത്തിരിയുന്നവൾ
ഭ്രംശഥ
  • ഒരു നാസാരോഗം
  • തലയിൽ മുമ്പെ വർദ്ധിച്ചിരിക്കുന്ന കഫം വെയിൽ കൊള്ളുമ്പോൾ ലവണ രസത്തോടുകൂടിയതായി പാകപ്പെടാതേയും കൊഴുത്തിട്ടും മൂക്കിൽകൂടിയൊഴുകും.
ഭ്രംശം
  • അതാതിന്റെ സ്ഥാനത്തുനിന്നു് വീഴുകയൊ മാറുകയൊ ചെയ്ക
  • വീഴ്ച
ഭ്രംശിക്കുന്നു
  • തന്റെ സ്ഥാനത്തുനിന്നു മാറ്റം വരുന്നു
  • വീഴുന്നു
ഭ്രഷ്ട
  • വിശേഷണം:
  • ഭ്രംശിച്ച
  • വീണുപോയ
  • നശിച്ചുപോയ
  • നാമം:ഭ്രഷ്ടത.
ഭ്രാ
ഭ്രാജിഷ്ണു
  • വിശേഷണം:
  • ഭ്രാജിക്കുന്ന
  • ശോഭിക്കുന്ന
  • അലങ്കാരാദികളെക്കൊണ്ടു അതിശയേന ശോഭിക്ക ശീലമായിട്ടുള്ള.
ഭ്രാജിഷ്ണു
  • ശിവൻ
  • വിഷ്ണു
ഭ്രാതാവു്
  • സഹോദരൻ
  • ജ്യേഷ്ഠൻ
  • അനുജൻ
  • ശോഭിക്കുന്നവൻ എന്നർത്ഥം.
ഭ്രാതൃക
  • വിശേഷണം:
  • സഹോദരസംബന്ധമുള്ള
ഭ്രാതൃജൻ
  • സഹോദരപുത്രൻ
  • ജ്യേഷ്ഠഭ്രാതാവിന്റേയും കനിഷ്ഠഭ്രാതാവിന്റേയും പുത്രൻ. ഭ്രാതാവിങ്കൽ നിന്നു ജനിച്ചവൻ എന്നർത്ഥം.
ഭ്രാതൃജായാ
  • സഹോദരന്റെ ഭാര്യ
  • ജ്യേഷ്ഠന്റെ അല്ലെങ്കിൽ അനുജന്റെ ഭാര്യ.
ഭ്രാതൃദ്വിതീയാ
  • ഒരു വിശേഷ ദിവസം
  • വൈഷ്ണവന്മാരുടെ പുണ്യയാത്രസ്ഥലമാണു് ചിത്രകൂടം. വൈഷ്ണവന്മാർ കൂട്ടംകൂട്ടമായി അവിടേയ്ക്കു യാത്ര പുറപ്പെടും. ശ്രീരാമനവമി, ഭ്രാതൃദ്വിതീയാ എന്നീ രണ്ടു ദിവസങ്ങളിൽ അസംഖ്യം യാത്രക്കാർ അവിടെ ചെന്നുകൂടുന്നു.
ഭ്രാതൃപത്നി
  • സഹോദരഭാര്യ
ഭ്രാതൃഭഗിനികൾ
  • സഹോദരനും സഹോദരിയും
ഭ്രാതൃവ്യൻ
  • സഹോദരപുത്രൻ, കൂടെ പിറന്നവന്റെ പുത്രൻ
  • ജ്യേഷ്ഠഭ്രാതാവിന്റെയും കനിഷ്ഠഭ്രാതാവിന്റെയും പുത്രൻ.
  • ശത്രു
ഭ്രാതൃസ്നേഹം
  • സഹോദരനോടുള്ള സ്നേഹം
ഭ്രാത്രീയ
  • വിശേഷണം:
  • സഹോദരനെ സംബന്ധിച്ച
ഭ്രാത്രീയൻ
  • സഹോദരപുത്രൻ
  • ജ്യേഷ്ഠഭ്രാതാവിന്റെയും കനിഷ്ഠഭ്രാതാവിന്റെയും പുത്രൻ
  • (ഭ്രാതൃവ്യൻ എന്നുമാവാം).
ഭ്രാന്തു്
  • ബുദ്ധിഭ്രമം
ഭ്രാന്ത
  • വിശേഷണം:
  • ചുറ്റിത്തിരിഞ്ഞ
  • ഭ്രമിക്കുന്ന
  • ഭ്രമമുള്ള
ഭ്രാന്തൻ
  • ബുദ്ധിഭ്രമമുള്ളവൻ
  • ഭോഷൻ
ഭ്രാന്താപഹ്നുതി
  • ഒരു അലങ്കാരം
ഭ്രാന്തി
  • ഒന്നിനൊന്നായിട്ടൂഹിക്കുക, തെറ്റിദ്ധാരണ
  • ബുദ്ധിയെ ഇളക്കിത്തീർക്കുന്നതു് എന്നർത്ഥം.
  • ബുദ്ധിഭ്രമം, ഭ്രാന്തു്
  • ഭ്രമിക്കുക
ഭ്രാന്തിമൽ
  • വിശേഷണം:
  • ഭ്രാന്തിയുള്ള
ഭ്രാന്തിമാൻ
  • ഒരു അലങ്കാരം
  • (ഒന്നിനേ മറ്റേതെന്നു ഭ്രമിക്കുന്നതു്).
ഭ്രാന്തിഹരൻ
  • ആലോചനക്കാരൻ
ഭ്രാമകം
  • കുറുക്കൻ
  • അയസ്കാന്തം
ഭ്രാമകം
  • ഭ്രമത്തെ ഉണ്ടാക്കുന്ന
  • ചതിക്കുന്ന
ഭ്രാമണ
  • ചുറ്റൽ
ഭ്രാമരം
  • ഒരുവക തേൻ
  • ഒരുമാതിരി കളി
  • അയസ്കാന്തം
  • ചുറ്റൽ
ഭ്രാമരി
  • വിശേഷണം:
  • ഭ്രമിക്കുന്ന, ചുറ്റുന്ന
  • ഭ്രമരത്തിൽ നിന്നുണ്ടായ
ഭ്രാഷ്ട്ര
  • വിശേഷണം:
  • കരണ്ടിയിൽ വറുത്ത
ഭ്രാഷ്ട്രം
  • വറക്കുന്ന കരണ്ടിയും‌ മറ്റും
  • ഇതിൽ വറക്കുന്നതിനാൽ ഈ പേർ വന്നു.
ഭ്രു
ഭ്രുകുടി
  • കോട്ടുഞരമ്പു്
  • കോപം അസൂയ ഇവ വരുമ്പോൾ നെറ്റിമേലുണ്ടാകുന്ന ഒരടയാളം
ഭ്രുകുംസൻ
  • സ്ത്രീയുടെ വേഷം ധരിച്ചു നൃത്തം ചെയ്യുന്നവൻ
  • പിരികക്കൊടികൊണ്ടു ഭാഷണം ചെയ്യുന്നവൻ
  • ശോഭിക്കുന്നവൻ എന്നർത്ഥം.
ഭ്രൂ
ഭ്രൂ
  • പുരികം
  • ഇളകിക്കൊണ്ടിരിക്കുന്നതു്. എന്നർത്ഥം.
ഭ്രൂകുടി
  • കോട്ടുഞരമ്പു്
  • ചുളുക്കിയ പുരികം
  • (ഭ്രകുടി എന്നതു നോക്കുക).
ഭ്രൂകുംസൻ
  • സ്ത്രീയുടെ വേഷം ധരിച്ചു് നൃത്തംചെയ്യുന്നവൻ
  • (ഭ്രുകുംസൻ എന്നതു നോക്കുക).
ഭ്രൂചലനം
  • പുരികത്തിന്റെ ഇളക്കം
ഭ്രൂണം
  • ശിശു
  • ഗർഭം
  • കുക്ഷിയിലിരിക്കുന്ന ഗർഭം
  • പുറത്തേക്കുപോയാൽ കൊള്ളാമെന്നാഗ്രഹിക്കുന്നതു് എന്നർത്ഥം. ഭൂമിയിൽ ചെന്നാൽ ഇനിയും പാപകർമ്മങ്ങൾ ചെയ്യുമൊ എന്നു ശങ്കിക്കുന്നതു് എന്നുമാവാം.
ഭ്രൂണഹത്യ
  • ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ വധം
ഭ്രൂണഹാ
  • ഗർഭം അലിസിപ്പിക്കുന്നവൻ
ഭ്രൂഭംഗം
  • പുരികത്തിന്റെ ഇളക്കം
ഭ്രൂഭേദം
  • പുരികച്ചുളുക്കൽ
ഭ്രൂമദ്ധ്യം
  • പുരികത്തിന്റെ നടുവു്
ഭ്രൂലത
  • പുരികക്കൊടി
ഭ്രൂവല്ലി
  • പുരികക്കൊടി
ഭ്രൂവിക്ഷേപം
  • പുരികം ഇളക്കുക
  • പുരികംചുളുക്കൽ ഏഴുവിധമുണ്ടു്
    ‘ഉൽക്ഷെപഃ പാതനഞ്ചൈവ
    ഭ്രൂ കുടീചതുരംഭ്രുവോഃ
    കുഞ്ചിതംരോചിതംചൈവ
    സഹജംചൈവസപ്തധാ’
ഭ്രൂവിഭംഗം
  • പുരികം ചുളുക്കുക
ഭ്രൂസംജ്ഞ
  • പുരികംകൊണ്ടറിയിക്ക
ഭ്രേ
ഭ്രേഷം
  • സ്വസ്ഥാനത്തു നിന്നു വീഴുക
  • ഇളകുക എന്നു ശബ്ദാർത്ഥം.
  • നടക്ക
  • ചേതം
  • ഒരുമ എന്ന ഒരു കണക്കു്