• ഹല്ലുകളിൽ ഏഴാം അക്ഷരം
ഛഗം
  • ആടു്
ഛഗണം
  • ഉണക്കച്ചാണകം
ഛഗലൻ
  • അത്രി മഹർഷി
ഛഗലം
  • മറിക്കുന്നി
  • ഒരു രാജ്യം
  • നീല വസ്ത്രം
ഛഗല(ക)ം
  • വെള്ളാടു്
  • ആടു്
ഛഗലാ
  • ആട്ടിൻപെട
  • മറിക്കുന്നി
ഛഗലന്ത്രി, ഛഗലാഘ്രി, ഛഗലാണ്ഡി, ഛഗലാ
  • മറിക്കുന്നി
ഛട
  • കൂട്ടം
  • ‘ആനമ്രത്രിശോധിരാജമകുടീമാണിക്യകാന്തിച്ഛടം’.
  • ശോഭ, രശ്മി
ഛടാഫലം
  • കവുങ്ങ്
ഛത്മം, ഛദ്മം
  • വ്യാജം
ഛത്രകം
  • പൊന്മാൻ
  • വില്ലുപോലെ വളച്ചു പണിതിട്ടുള്ള അമ്പലം
  • കൂൺ
  • നീർക്കാക്ക
ഛത്രപത്രം
  • ഓരിലത്താമര
ഛത്രഭംഗം
  • പതിത്വം
  • വൈധവ്യം
  • രാജ്യം നഷ്ടമാവുക
ഛത്രം
  • കുട, വെൺക്കുറ്റക്കുട
  • മറയ്ക്കുന്നതു് എന്നർത്ഥം.
  • പൂതണക്കപ്പുല്ലു്
  • പര്യായപദങ്ങൾ:
    • ആതപത്രം.
ഛത്രാ
  • കൊത്തമ്പാലരി
  • കാട്ടുശതകുപ്പ. ഭൂമിയെ മറയ്ക്കുന്നതു്, കുടപോലെയുള്ള പൂക്കുലയുള്ളതു് എന്നർത്ഥം
  • തക്കോലപ്പുട്ടിൽ
  • കുണ്ടപ്പുല്ലു് (കുടപ്പുല്ലു്)
  • മഞ്ചട്ടി
  • കൂൺ
ഛത്രാക
  • കൂൺ
  • ചെറുവേലം
ഛത്രാകീ
  • ഒരങ്ങാടിമരുന്നു്
  • അരത്ത
  • കുടയോടു സദൃശമായ ഇലകൾ ഉള്ളതു് എന്നർത്ഥം.
ഛത്രാണി
  • തുമ്പ
ഛത്രാതിഛത്രം
  • ഒരു സൗരഭ്യമുള്ള പുല്ലു്, ശതകുപ്പ
ഛത്രാധാന്യം
  • കൊത്തമ്പാലയരി
ഛത്രി
  • വിശേഷണം:
  • കുടയുള്ള
  • ത്രീ, ത്രിണി, ത്രി.
ഛത്രിക
  • ശതകുപ്പ
  • കൂൺ
ഛത്രികൻ
  • കുടപിടിക്കുന്നവൻ
ഛത്രീ
  • ക്ഷൗരകൻ
  • ഏഴിലംപാല
ഛത്വര
  • ഗൃഹം
ഛദ്മ
  • മഞ്ചട്ടി
ഛദ്മിക
  • ചിറ്റമൃതു്
  • മഞ്ചട്ടി
ഛദനം
  • പച്ചില
  • ഇലവങ്ങം
ഛദനം, ഛദം
  • ഇല. വൃക്ഷത്തെ മറയ്ക്കുന്നതു് എന്നർത്ഥം
  • ചിറകു്. അംഗത്തെ മറയ്ക്കുന്നതു് എന്നു താൽപര്യം
  • ഉറ
ഛദം
  • പച്ചില
  • പച്ചിലമരം, കരിഞ്ചെണ്ണ
  • ഇതൾ
ഛദിസ്സ്, ഛദി
  • പുരമേയുന്നതിനുള്ള സാധനങ്ങൾ
  • (ഓല, പുല്ലു്, വൈക്കോലു്, ഓടു്, ചെമ്പു പലക മുതലായവ) പുര മറയ്ക്കുന്നതെന്നർത്ഥം.
ഛന്ദകൻ
  • രക്ഷാകർത്താവു്
  • വാസുദേവൻ
ഛന്ദനം
  • മൂടി
  • ചിറകു്
  • ഇല
  • ഉറ
ഛന്ദനാമം
  • മറയ്ക്കപ്പെട്ട പേർ
ഛന്ദം, ഛന്ദസ്സ്
  • അഭിപ്രായം മറച്ചുവെയ്ക്കുന്നതെന്നർത്ഥം
  • സ്വാധീനം
ഛന്ദസ്സ്
  • ആറു ശാസ്ത്രങ്ങളിൽ ഒന്നു്
  • വേദത്തിന്റെ ഗായത്രി മുതലായ ഛന്ദസ്സുകളുടെ പേർ
  • ആഹ്ലാദിപ്പിക്കുന്നതു് എന്നർത്ഥം.
  • വൃത്തത്തിന്നാശ്രയങ്ങളായ ഉക്താത്യുക്താദികൾ
  • വൃത്തശാസ്ത്രപ്രകാരമുള്ള ഛന്ദസ്സുകൾ.
    ഒരു പാദത്തിൽ ആകെ അക്ഷരം
    ഉക്തക്കു് 1. ശക്വരിക്കു 14.
    അത്യുക്തക്കു് 2. അതിശക്വരിക്കു 15.
    മധ്യക്കു 3. അഷ്ടിക്കു 16.
    പ്രതിഷ്ഠക്കു 4. അത്യഷ്ടിക്കു 17.
    സുപ്രതിഷ്ഠക്കു 5. ധൃതിക്കു 18.
    ഗായത്രിക്കു 6. അതിധൃതിക്കു 19.
    ഉഷ്ണിക്കിനു 7. കൃതിക്കു 2൦
    അനുഷ്ടുപ്പിനു 8. പ്രകൃതിക്കു 21.
    ബൃഹതിക്കു 9. ആകൃതിക്കു 22.
    പംക്തിക്കു 1൦. വികൃതിക്കു 23.
    ത്രിഷ്ടുപ്പിനു 11. സംകൃതിക്കു 24.
    ജഗതിക്കു 12. അഭികൃതിക്കു 25.
    അതിജഗതിക്കു 13. ഉൽകൃതിക്കു 26. ഛന്ദസ്സ് — (രാഗം, വൃത്തം) വേദാംഗങ്ങളിൽ ഒന്നു്. ഇതിനെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനഗ്രന്ഥം പിംഗലൻ ഉണ്ടാക്കിയ ഛന്ദശ്ശാസ്ത്രം ആകുന്നു.
  • വേദം
  • ഇച്ഛ
  • താന്തോന്നിത്വം
ഛന്ദിത
  • വിശേഷണം:
  • സന്തോഷിക്കപ്പെട്ട
ഛന്ദോഭംഗം
  • ശ്ലോകത്തിൽ അക്ഷരക്കുറവു്
ഛന്ദോമയൻ
  • വിശേഷണം:
  • വേദസ്വരൂപൻ
ഛന്ന
  • വിശേഷണം:
  • മറയ്ക്കപ്പെട്ട
  • നിർജ്ജനമായുള്ള
ഛന്നചാരി
  • ഗൂഢമായി നടക്കുന്നവൻ
ഛന്നത
  • മറവു്
ഛന്നൻ
  • മറഞ്ഞവൻ
ഛന്നപാപ
  • വിശേഷണം:
  • പാപത്തെ മറച്ച
ഛന്നം
  • വിജനപ്രദേശം
  • മറവുള്ളേടമെന്നർത്ഥം.
  • മറയ്ക്കപ്പെട്ടതു്
ഛന്നവേഷ
  • വിശേഷണം:
  • വേഷത്തേ മറച്ച
ഛർദ്ദന
  • മുലങ്കാര
  • വേപ്പു്
ഛർദ്ദി
  • ഭക്ഷിച്ചവസ്തു വായിൽകൂടി പുറത്തോട്ടു പോക
  • കക്കൽ
  • പര്യായപദങ്ങൾ:
    • പ്രഛർദ്ദിക
    • വമി
    • വമഥു
ഛർദ്ദികാ
  • വിഷ്ണുക്രാന്തി
ഛർദ്ദിക്കുക
  • ഭക്ഷിച്ചവസ്തു വായിൽകൂടെ പുറത്തേക്കു് പോകുക
  • കക്കുക
  • സകര്‍മ്മകക്രിയ:ഛർദ്ദിപ്പിക്കുക.
ഛർദ്ദിഘ്നം
  • കരിവേപ്പു
ഛലനം, ഛലം
  • വ്യാജം
  • വഞ്ചന
ഛലം
  • യുദ്ധമര്യാദയിൽ നിന്നു തെറ്റുക
  • ചതി
  • ഉരുട്ടു്, പിരട്ടു്
  • പര്യായപദങ്ങൾ:
    • സ്ഖലിതം.
ഛല്ലി
  • തോൽ
  • തൊലി
ഛവി
  • ശോഭ (സാമാന്യശോഭ)
  • ഇരുട്ടിനെ നശിപ്പിക്കുന്നതെന്നർത്ഥം.
  • രശ്മി
  • പ്രഭ
ഛാ
  • രസം
ഛാഗകർണ്ണം
  • മരുതു്
ഛാഗം
  • കോലാടു്
  • ഇലകളെകൂടി മുറിച്ചുതിന്നുന്നതെന്നർത്ഥം.
ഛാഗമുഖൻ
  • കാർത്തികേയൻ
ഛാഗരഥൻ
  • അഗ്നി
ഛാഗ(ല)ം
  • ആടു്
  • കോലാടു്
ഛാഗിക
  • പെണ്ണാടു്
ഛാഗീ
  • പെണ്ണാടു്
ഛാഗീഘൃതം
  • ആട്ടിൻനെയ്യു്
ഛാത
  • വിശേഷണം:
  • മുറിയ്ക്കപ്പെട്ട, ഛേദിക്കപ്പെട്ട
  • മെലിഞ്ഞ, ക്ഷീണിച്ച, ബലഹീനമായ
  • ചെത്തിക്കുറച്ചതുപോലെ ബലം കുറഞ്ഞ എന്നർത്ഥം.
ഛാതൻ
  • ദുർബ്ബലൻ
ഛാത്രൻ
  • ശിഷ്യൻ
  • ഗുരുവിന്റെ ദോഷങ്ങളെ മറച്ചുവെക്കുന്നവൻ എന്നർത്ഥം.
ഛാത്രം
  • ഛാത്രം എന്നു പേരുള്ള തേൻ
  • ഈ തേൻ വിശേഷിച്ചു രക്തപിത്തം, പ്രമേഹം, കൃമി, തണ്ണീർദാഹം, ഭ്രമം, ശ്വിത്രം, വിഷം, മോഹം ഇവയ്ക്കു നന്നു്. ധാതുപുഷ്ടിയെ ചെയ്യും. നിറം അല്പം ചെമപ്പാണു്. എന്നാൽ മഞ്ഞളിപ്പു കൂടും. ഇതു മിക്കവാറും ഹിമവൽ പർവതത്തിന്റെ താഴ്വരയിലുള്ള വനങ്ങളിൽ ഉണ്ടാകുന്നുണ്ടു്.
ഛാദനം, ഛാദം
  • മറവു്
  • വമ്പുപറഞ്ഞു ഭയപ്പെടുത്തുക
ഛാദനം
  • കരിങ്കുറുഞ്ഞി
ഛാദം
  • പുരമേയുന്നതിനുള്ള സാധനം
ഛാദിക്കുക
  • കണ്ടിക്കുക
  • മറയ്ക്കുക
  • വമ്പുപറയുക
ഛാദിത
  • വിശേഷണം:
  • മറയ്ക്കപ്പെട്ട
  • മുറിക്കപ്പെട്ട
ഛാദ്യ
  • വിശേഷണം:
  • മറയ്ക്കപ്പെടത്തക്ക
  • മുറിക്കപ്പെടത്തക്ക
ഛാന്ദസു്
  • വിശേഷണം:
  • വേദത്തേ സംബന്ധിച്ച
ഛാന്ദസൻ
  • വാധ്യാൻ
  • വേദജ്ഞനായ ബ്രാഹ്മണൻ
  • വേദാധ്യായനം ചെയ്യുന്നവൻ
  • പര്യായപദങ്ങൾ:
    • ശ്രോത്രിയൻ.
ഛാന്ദോഗ്യം
  • വേദോപദേശം
  • സാമവേദത്തിന്റെ ഉപനിഷത്തു്
  • വേദം
ഛായ
  • നിഴൽ
  • താപാദികളെ കളയുന്നതു് എന്നർത്ഥം.
  • പ്രതിബിംബം
  • രൂപം, വടിവു്, ഭാഷ
  • ആദിത്യന്റെ ഭാര്യ
  • വിശ്വകർമ്മാവിന്റെ പുത്രിയും സൂര്യന്റെ ഭാര്യയുമായ സംജ്ഞ സ്വഭർത്താവിന്റെ തീവ്രതയെ സഹിക്കവയ്യാതെ ഛായ എന്ന തന്റെ ദാസിയെ അദ്ദേഹത്തിന്റെ സമീപത്താക്കിയുംവെച്ചു ഗമിക്കുകയുണ്ടായി. അക്കാലത്തു ഛായയിൽ ഉണ്ടായവരാണു് ശനി സാവർണ്ണി എന്ന പുത്രന്മാരും തപതി എന്ന പുത്രിയും. ഒരിക്കൽ സംജ്ഞയുടെ പുത്രൻ ഇവരെ ചവുട്ടുന്നതിനു കാലുയർത്തി. ഇതിനു കാരണം ഛായ ഇവരോടു പക്ഷഭേദം കാണിച്ചതായിരുന്നു കാലുപൊക്കിയപ്പോൾ ഛായ അവനെ ശപിച്ചു. അതുകൊണ്ടു കാലിൽ വ്രണം വന്നു. ഇതുനിമിത്തം ഛായ തന്റെ ഭാര്യയായ സംജ്ഞയല്ലെന്നു സൂര്യൻ ഗ്രഹിച്ചു. പിന്നീടു അദ്ദേഹം സംജ്ഞയെ അന്വേഷിച്ചു കരസ്ഥമാക്കി.
  • ശോഭ
  • പോഷണം
  • മണവാളസ്ത്രീ
ഛായം
  • ശോഭിക്കുന്നതു്
  • ഉദാ:കാശഗുഛച്ഛായം.
ഛായാതരു
  • പടർച്ചയുള്ള വൃക്ഷം
  • സുരപുന്നാഗം (ദേവപുന്ന)
ഛായാദേവി
  • ആദിത്യന്റെ ഭാര്യ
ഛായാനാഥൻ
  • സൂര്യൻ
ഛായാപതി
  • ആദിത്യൻ
ഛായാപഥം
  • ആകാശം
ഛായാപുത്രൻ
  • ശനി
  • (സൂര്യഭാര്യയായ ഛായയുടെ പുത്രൻ.)
ഛായാമൃഗധരൻ
  • ചന്ദ്രൻ
ഛായാവൃക്ഷം
  • കല്ലാലു്
  • സുരപുന്നാഗം (ദേവപുന്ന)
ഛി
  • വെറുപ്പിങ്കലോ വിരോധത്തിങ്കലോ പ്രയോഗിക്കപ്പെടുന്ന ഒരു അവ്യയം
ഛിക്ക
  • തുമ്മൽ
ഛിക്കനി
  • ഭൂതാംകുശം (തുമ്മി)
  • ഇതു വൃക്ഷമായിട്ടും ലതയായിട്ടും രണ്ടുതരമുണ്ടു്.
ഛിത
  • വിശേഷണം:
  • മുറിക്കപ്പെട്ട
  • ഛേദിക്കപ്പെട്ട
ഛിത്തി
  • ഉങ്ങു
ഛിത്വര
  • വിശേഷണം:
  • കള്ളന്ത്രാണമുള്ള
  • ശ്രുതിയുള്ള
  • മൂർച്ചയുള്ള
ഛിദ
  • ഖണ്ഡനം
  • നാശം
ഛിദകം
  • ഇന്ദ്രന്റെ വാൾ
ഛിദി
  • കോടാലി
ഛിദ്രക്കാരൻ
  • കലഹക്കാരൻ
ഛിദ്രോദര
  • ഉദരനിദാനത്തിൽപ്പെട്ട ഒരു രോഗം
  • മുള്ളു, എല്ലു, കല്ലു, പല്ലു മുതലായവ അന്നത്തോടു കൂടി വിലങ്ങത്തിൽ ഉള്ളിൽ ചെന്നാൽ കുടൽമാല ഭേദിച്ചു ഛിദ്രങ്ങളുണ്ടാകും.
ഛിദ്രാ
  • ദ്വാരം
  • ഛേദിക്കപ്പെടുന്നത് എന്നർഥം
  • കുറ്റം
  • കലഹം
  • അവസരം, തരം
ഛിദ്രവൈദേഹി
  • അത്തിത്തിപ്പലി
ഛിദ്രിക്കുക
  • തുളയ്ക്കുക
  • കലഹിക്കുക
  • പൊട്ടുക
  • അലസുക
  • പിരിയുക
  • ഭംഗംവരുക
  • കാരണക്രിയ:ഛിദ്രിപ്പിക്കുക.
ഛിദ്രിതം
  • വിശേഷണം:
  • തുളയ്ക്കപ്പെട്ട
ഛിന്ന
  • ചിറ്റമൃതു്
ഛിന്ന
  • വിശേഷണം:
  • മുറിക്കപ്പെട്ട
  • ഛേദിക്കപ്പെട്ട
  • പൊട്ടിയ
ഛിന്നഗ്രന്ഥിനിക
  • നൂറൻകിഴങ്ങു്
ഛിന്നഭിന്നം
  • ചിന്നിച്ചിതറിയതു്
  • ശിഥിലമാക്കിയതു്
  • ഛിന്നം = ഛേദിക്കപ്പെട്ടതു്. ഭിന്നം = ഭേദിക്കപ്പെട്ടതു്.
ഛിന്നരുഹ
  • അമൃതുവള്ളി, ചിറ്റമൃതു്
  • മുറിച്ചാൽ പൊടിക്കുന്നതെന്നർത്ഥം.
  • മയിലെള്ളു്
  • പൊൻകൈത
  • ഈന്തിൽ
ഛിന്നിക്ക
  • ഭാഗമാവുക
  • പലതായി പിരിക്കുക
  • കാരണക്രിയ:ഛിന്നിപ്പിക്ക.
ഛിന്നോത്ഭവ
  • അമൃതുവള്ളി
  • ചിറ്റമൃതു്
ഛിലിഹിണ്ഡം
  • പാതാളഗരുഡക്കൊടി
ഛുഛുകാ
  • നച്ചെലി
ഛുഛുന്ദരം, ഛുഛുന്ദരി
  • നച്ചെലി
ഛുദ്രം
  • പകരം വീട്ടുക, പ്രതിക്രിയ
  • രശ്മി (വെളിച്ചത്തിന്റെ)
ഛുരി
  • കത്തി
ഛുരിക
  • കത്തി, ചുരിക എന്ന ആയുധം, ഛേദിക്കുന്നതെന്നർത്ഥം
  • ചെഞ്ചീര
ഛുരിത
  • വിശേഷണം:
  • പതിക്കപ്പെട്ട
ഛുരിതം
  • പതിക്കപ്പെട്ടതു്
  • വ്യാപ്തം
ഛേക
  • വിശേഷണം:
  • ഇണക്കമുള്ള
ഛേകൻ
  • വിദഗ്ദ്ധൻ
  • സമർത്ഥൻ
ഛേകം
  • കളിക്കുന്നതിനും മറ്റും ഗൃഹത്തിൽ വളർത്തുന്ന തത്ത
  • കോഴി മുതലായ പക്ഷികളുടേയും മാൻ മുതലായ മൃഗങ്ങളുടേയും പേർ
ഛേകാനുപ്രാസം
  • ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
  • അനുപ്രാസത്തിന്റെ ഉൾപ്പിരിവു്.
ഛേകാപഹ്നുതി
  • അപഹ്നുതി എന്ന അലങ്കാരത്തിന്റെ ഒരു പിരിവു്
ഛേകോക്തി
  • സൂചകവാക്കു്
ഛേദനം, ഛേദം
  • ഖണ്ഡനം, കണ്ടിക്കുക, മുറിക്കുക
  • ഖണ്ഡം
ഛേദനീയം
  • തേറ്റാമ്പരൽ
  • തേറ്റമരം
  • ഛേദിക്കത്തക്കതു്
ഛേദിക്കുക
  • കണ്ടിക്കുക
ഛേദ്യ
  • വിശേഷണം:
  • ഛേദിക്കപ്പെടുവാൻ തക്ക
ഛേലകം
  • ആടു്
  • കോലാടു്
ഛോടി
  • മുക്കുവൻ
ഛോലംഗം
  • ചെറുനാരങ്ങ
  • മാതളനാരങ്ങ
ഛോഹാര
  • പശുവിൻമുല പോലെ നീളമുള്ള ഈത്തപ്പഴം