എ
എ
- ഒരു സ്വരാക്ഷരം
- (ഹ്രസ്വസ്വരം) ഇതു് ഒരു കണ്ഠതാലവ്യം. ഈ സ്വരത്തിനു സംസ്കൃതത്തിൽ ഹ്രസ്വാന്തമായ പാഠമില്ല. എ എന്നതു ‘ഇ’ ‘ഉ’ എന്നിങ്ങനെ മാറിക്കാണുന്നുണ്ടു്. ഉദാ:ഇറുമ്പു് ഉറുമ്പു ചിലപ്പോൾ ‘അ’ എന്നുമാകാം. എന ‘അനേ’.
എഃ
- വിഷ്ണു
- ഓർമ്മ
- അസൂയ
- കരുണ
- വിളി
- നിന്ദ, അധിക്ഷേപം
എകറു
- പല്ലു
- തേറ്റ. (പ്രചാരലുപ്തം)
എകിറു
- പല്ലു്, ദംഷ്ട്ര
- തേറ്റ
- ചിറകു്
‘കഠിനവജ്രമോടെതിരെകിറുമ
ങ്ങിനസമാനമാനനവുമത്ഭുതം’
ങ്ങിനസമാനമാനനവുമത്ഭുതം’
— പാതാള രാമായണം
എക്ക
- എക്കൽ
- കൃഷ്ണമധുരയിൽ വാഹനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഒരു കുതിര
എക്കച്ചക്കം
- വഴക്കു്
എക്കം
- തക്കം
- അന്നന്നുള്ള വില
- വിലക്കുവാങ്ങുന്നതിനുതക്ക സമയം
എക്കൽ
- ഒഴുക്കുകൊണ്ടുണ്ടാകുന്ന വളം
- എത്തിവലിയുക
- വയറൊട്ടിക്ക
എക്കളിക്ക, എക്കിളിക്ക
- എത്തിവലിയുക
- ഏക്കുക
എക്കിട്ട, എക്കിൾ, ഇക്കിൾ
- ഒരു ശ്വാസവികൃതി
- സംസ്കൃതത്തിൽ ‘ഹിക്ക’.
എക്കുക
- എക്കിളിക്കുക
- എത്തിവലിയുക
എങ്കിൽ, എങ്കിലും
- സംശയത്തിങ്കൽ പ്രയോഗം
എങ്ങൽ
- ഞങ്ങൾ (നീചഭാഷ)
- ഞങ്ങൾ എന്നതു ഉത്തമം. ഞാനും മറ്റുള്ളവരും എന്നർത്ഥം.
എങ്ങാണ്ടു
- എവിടേയൊ
എങ്ങാനും
- വല്ലെടത്തും
എങ്ങിനത്തേ
- വിശേഷണം:
- ഏതുപ്രകാരമുള്ള
എങ്ങിനെ
- ഏതുപ്രകാരം
എങ്ങിനെഎങ്കിലും
- വല്ല പ്രകാരവും
എങ്ങിനേയും
- ഏതുപ്രകാരവും
എങ്ങിനേയുള്ള
- ഏതുപ്രകാരമുള്ള
എങ്ങു്
- എവിടെ
എങ്ങുനിന്നു, എങ്ങുന്നു
- എവിടെനിന്നു
എങ്ങും
- എവിടേയും
- ഒരിടത്തും
എങ്ങേനും
- എങ്ങാനും
- എവിടെ എങ്കിലും (പ്രാചീനമലയാളം:)
‘എങ്ങേനും മണ്ടിനാൻ’
— കൃഷ്ണഗാഥ
.എങ്ങോട്ടു
- എവിടേയ്ക്കു്
എങ്ങോൻ
- അവൻ എവിടെ (എങ്ങെ അവൻ)
എച്ചം
- ജന്തുക്കളുടെ മലം
- (പ്രധാനമായി ചിലന്തി, പല്ലി ഇവയുടേതാണ്).
- ഈച്ചയുടെ മലം
എച്ചിൽ
- ഉണ്ടുശേഷിച്ചത്
- ഭക്ഷിച്ചതിന്റെ ശേഷിപ്പ്, ഉച്ഛിഷ്ടം
- അശുദ്ധി
- കർണ്ണാടകത്തിൽ – എഞ്ജൽ, തെലുങ്കിൽ - എംഗിൽ.
- പര്യായപദങ്ങൾ:
- ഫേലം
- ഭുക്തസമുജ്ഝിതം.
എച്ചിൽക്കുപ്പ
- അശുദ്ധമായതും അടിച്ചുകൂട്ടിയതുമായ ചവറ്
എച്ചിൽക്കുരുന്ന്
- ഒരു ചെടി
എച്ചിൽക്കുഴി
- എച്ചിലിടുന്ന കുഴി (സ്ഥലം)
എച്ചിൽനക്കി
- എച്ചിൽ തിന്നുന്നവൻ
- ഇരപ്പാളി
എച്ചിൽപാറ്റുക
- തളിക്കുക
എച്ചിൽപ്പാട്ട്
- ആഹാരം കഴിഞ്ഞതിനുമേലുള്ള പാട്ട്
എച്ചിൽപ്പുണ്ണ്
- ഒരു ദീനം
എജമാനൻ
- (യജമാനൻ)
- ഗൃഹസ്ഥൻ, പ്രഭു.
എടനാട്
- കേവലം നാടും കേവലം കാടും അല്ലാത്ത പ്രദേശം
എടവാട്
- കൊടുക്കൽവാങ്ങൽ
എടാ
- തന്നെക്കാൾ താണവനെ വിളിക്കുന്ന വാക്ക്
- ഈ നിപാതത്തിനു ലിംഗവ്യവസ്ഥയുണ്ട്. ‘എടാ’ എന്നത് പുല്ലിംഗമാണ്. സ്ത്രീ:എടീ. എടോ = സാധാരണലിംഗം.
എടുക്കുക
- കൈക്കൊള്ളുക. ചെയ്യുക
എടുപ്പിക്കുക
- കൈക്കൊള്ളിക്കുക
- ചെയ്യിക്കുക
എടുപ്പ്
- എടുക്കുക
- ഒരു ദീനം
- ലാഭം
- പൊക്കം
- വരവ്
- ശേഖരിപ്പ്
- നികുതി
- കുറതീർക്കുക
എടോ
- (ഒരു നിപാതം)
- സമത്തിലുള്ളവനെ വിളിക്കുന്ന ഒരു വാക്കു്. (എടാ എന്നതു നോക്കുക).
എട്ടടിമാൻ
- ഒരു മൃഗം
- സംസ്കൃതത്തിൽ ശരഭം എന്നു പറയപ്പെടുന്നു. ഇതു സിംഹത്തെ കൊല്ലുന്നതാണു്. ഇതിനു എട്ടു കാലുണ്ട്. മഹാവിഷ്ണു പന്നിയായി അവതരിച്ചു ഹിരണ്യകശിപുവിനെ കൊന്നതിന്റെ ശേഷം അദ്ദേഹത്തിന്റെ ഉഗ്രത ശമിച്ചില്ലെന്നുകണ്ട് ആയതു ശമിപ്പിപ്പാനായി പരമശിവൻ ശരഭമായി അവതരണം ചെയ്തു. ശരഭത്തിനു സിംഹത്തെ കൊല്ലുന്നതിനുള്ള ശക്തിയുണ്ട്. ഈ ജന്തു മൃഗത്തിന്റെയും പക്ഷിയുടെയും വർഗ്ഗത്തിൽ ഉൾപ്പെടും. ശരഭമഹാമന്ത്രത്തിന്റെ ധ്യാനത്തിൽ പക്ഷിസ്വരൂപമായിട്ടാണ് വർണ്ണിച്ചിട്ടുള്ളത്. ‘ശരഭം’ നോക്കുക.
എട്ടംഗം
- തല
- നെറ്റി
- മൂക്ക്
- മാറ്
- രണ്ടുകൈ
- രണ്ടുകാൽ ഇവ 8-ഉം
- (അഷ്ടാംഗശബ്ദം നോക്കുക).
എട്ടരയോഗം
- തിരുവിതാംകൂറിൽ ശ്രീപത്മനാഭക്ഷേത്രം സംബന്ധിച്ചു കൊല്ലം 225 ൽ നാടുവാണിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ടു ഏർപ്പെടുത്തിയ ഒരു യോഗം
- ഓരോ യോഗം വീതമുള്ള ആറു പോറ്റിമാരും, ഒരു സ്വാമിയാരും, അരയോഗം വീതമുള്ള ശ്രീകാര്യത്തു പോറ്റിയും കർണ്ണത്താക്കുറുപ്പും മഹാരാജാവും = (എട്ടര). 6 പോറ്റിമാർ. 1. കൂവക്കറപ്പോറ്റി. 2. വഞ്ചിയൂർ അത്തിയറപ്പോറ്റി. 3. കൊല്ലൂർ അത്തിയറപ്പോറ്റി. 4. മുട്ടവിളപ്പോറ്റി. 5. കരുവപ്പോറ്റി. 6. നെയ്യശ്ശേരിപോറ്റി.
എട്ടാം
- വിശേഷണം:
- എട്ടാമത്തെ.
എട്ടാമതു്
- ഏഴു കഴിഞ്ഞാലുള്ളതു്
എട്ടാമത്തേ
- വിശേഷണം:
- ഏഴുകഴിഞ്ഞാലുള്ള
എട്ടാമൻ
- എട്ടാമത്തേവൻ
എട്ടാലൊന്നു
- എട്ടിലൊരുപംകു 1/8
- അരക്കാൽ
- ‘തട്ടാൻതൊട്ടാൽഎട്ടാലൊന്നു’.
എട്ടാവട്ടത്തു
- അടുക്കലെങ്ങും
എട്ടാശ
- എട്ടുദിക്കു്
- നാലുദിക്കും അതുകളുടെ നാലുമൂലയും ഇങ്ങിനെ – 8
എട്ടി
- കാഞ്ഞിരം
എട്ടിയാൻ
- ചെട്ടിയാൻ
- (പരദേശക്കച്ചവടക്കാരിൽ ഒരു വകക്കാർ).
എട്ടിലൊന്നു
- എട്ടിലൊരുപംകു
- അരയ്ക്കാൽ
എട്ടു്
- നാലിരട്ടിച്ചതു്
എട്ടുകാലൻ, എട്ടുകാലി
- ചിലന്തി
- എട്ടുകാലിയുടെ ഒരു വലയിലേ നൂലിനു 21൦ നാഴിക നീളമുണ്ടാകുമത്രേ.
എട്ടുദിക്കു്
- എട്ടുദേശം
- എട്ടാശനോക്കുക.
എട്ടുവീട്ടിൽപിള്ളമാർ
- എട്ടു ഭവനങ്ങളിലേ പ്രധാനികൾ
- 1. മാർത്താണ്ഡമഠത്തിൽ പിള്ള. 2. രാമനാമഠത്തിൽ പിള്ള. 3. കുളത്തൂർപിള്ള. 4. കഴക്കൂട്ടത്തുപിള്ള. 5. വെങ്ങാനൂർപിള്ള. 6. ചെമ്പഴന്തീപ്പിള്ള. 7. കൊടുമൺപിള്ള. 8. പള്ളിച്ചൽപിള്ള.
‘മാർത്താണ്ഡാലയ രാമനാമഠകുള
ത്തൂരും കഴക്കൂട്ടവും
വെങ്ങാനൂരഥചെമ്പഴന്തി കൊടുമൺ
പള്ളിച്ചലെന്നിങ്ങിനെ
ചൊല്പൊങ്ങീടുമൊരെട്ടുദിക്കിലമരും
തത്രത്യരാംപിള്ളമാ
രൊപ്പംവിക്രമവാരിരാശികളഹോ
ചെമ്മേവളർന്നീടിനാർ’
ത്തൂരും കഴക്കൂട്ടവും
വെങ്ങാനൂരഥചെമ്പഴന്തി കൊടുമൺ
പള്ളിച്ചലെന്നിങ്ങിനെ
ചൊല്പൊങ്ങീടുമൊരെട്ടുദിക്കിലമരും
തത്രത്യരാംപിള്ളമാ
രൊപ്പംവിക്രമവാരിരാശികളഹോ
ചെമ്മേവളർന്നീടിനാർ’
— ശ്രീവീരമാർത്താണ്ഡവർമ്മവിജയംകഥകളി
എട്ടെട്ടു
- അറുപത്തിനാലു (64)
- എട്ടു എട്ടു കൂടിയതു്
- എട്ടുവീതമുള്ള
എണ്ണ
- എള്ളിൽനിന്നെടുക്കുന്ന തൈലം
- എണ്ണ = എള്ളിലെ നൈ.
- വല്ലതിന്റേയും തൈലം
- വൃക്ഷങ്ങളുടെയും ചെടികളുടെയും അരിയോ കായൊ തടിയൊ വെന്തൊ വാറ്റിയൊ ആട്ടിയൊ എടുക്കുന്നതാണു് തൈലം. മൃഗങ്ങളുടെ മാംസം, കൊഴുപ്പു്, മജ്ജ മുതലായവയിൽ നിന്നും തൈലമെടുക്കാം.
എണ്ണക്കര
- ഒരു വൃക്ഷം
എണ്ണക്കുരുക്കൾ
- എണ്ണ എടുക്കാവുന്ന കുരുക്കൾ. ആവണക്കിൻകുരു
- എള്ളു്
- നിലക്കടല
- പേയെള്ളു്
- തേങ്ങാ
- കാട്ടുമഞ്ഞൾ മുതലായവ
എണ്ണക്കൂടി
- ഒരുമാതിരി അപ്പം
എണ്ണച്ചട്ടി
- തൈലപ്പാത്രം
എണ്ണച്ചായൽ
- വിശേഷണം:
- വിളർച്ചയുള്ള
എണ്ണത്തഴുകി
- ഒരു മരുന്നു്
എണ്ണപ്പാത്തി
- തൈലത്തോണി
എണ്ണപ്പായൽ
- വെള്ളത്തിലുള്ള ഒരു ചെടി
എണ്ണപ്പെട്ട
- വിശേഷണം:
- തുക എടുക്കപ്പെട്ട
- എണ്ണപ്പെട്ടതു് എന്നതിനു പര്യായങ്ങൾ – സംഖ്യാതം, ഗണിതം. എണ്ണപ്പെടുവാൻ യോഗ്യം എന്നതിനു പര്യായങ്ങൾ – ഗണനീയം, ഗണേയം
- മാനിക്കപ്പെട്ട
എണ്ണം
- സംഖ്യാ, തുക, കണക്കു
- മതിപ്പു
- വിചാരം
- വിശ്വാസം
- മൂന്നും നാലും അർത്ഥങ്ങൾക്കു തമിഴിലാണു് അധികം പ്രസിദ്ധി. മലയാളഭാഷയിലും നടപ്പുണ്ടു്.
‘മനമതിൽമറിച്ചെണ്ണമവ്വണ്ണമായി’
— മയൂരസന്ദേശം
.എണ്ണവണ്ണം
- എണ്ണുവാൻ തക്കപോലെ
എണ്ണലർ
- ശത്രുക്കൾ
- പദ്യത്തിൽ പ്രയോഗം.
എണ്ണാങ്ക്
- എട്ടുനാലുകൂടിയതു്
- (32).
എണ്ണാങ്കൊടി
- ഒരു ചെടി
എണ്ണായിരം
- എട്ടു ആയിരം കൂടിയതു്
- (8൦൦൦).
എണ്ണാഴി
- എട്ടു നാഴി കൂടിയതു്
- രണ്ടിടങ്ങഴി
എണ്ണിക്കകൊടുക്ക
- കണക്കുകൊടുക്ക
എണ്ണുക
- കണക്കു കൂട്ടുക
- വിചാരിക്കുക
- മതിക്കുക
- വിശ്വസിക്കുക
- കരുതുക
എണ്ണൂറ്
- എട്ടുനൂറുകൂടിയതു്
- (8൦൦).
എൺ
- വിശേഷണം:
- എട്ടിനെ സംബന്ധിച്ച.
- തമിഴിൽ എണ്ണം.
എൺകയിൽ
- വിശേഷണം:
- എട്ടുകരണ്ടിയിൽ കൊള്ളുന്ന
എൺകോൺ
- വിശേഷണം:
- എട്ടുകോണുള്ള
എൺദിശയും
- എട്ടുദിക്കുകളിലും
- എല്ലാടവും
എൺപതിനായിരം
- എട്ടു പതിനായിരം കൂടിയതു്
- (8൦൦൦൦).
എൺപതു്
- എട്ടു പത്തു കൂടിയതു്
- (8൦).
എൺപലം
- എട്ടുപലം
എണ്മണി
- എള്ളിന്റെ മണി
എണ്മർ
- എട്ടുപേർ
- ഉദാ:എണ്മർയോഗം.
എണ്മൂന്നു
- ഇരുപത്തിനാലു്
എത
- അതിരു
- അവസാനം
- സൂക്ഷ്മമായ സമയം
- മൂർദ്ധന്യസമയം
എതം
- തക്കം
- തരം
- ഏലു്
- സൗകര്യം
- (എതമൊടു = തരം നോക്കി).
‘ഇണക്കാമെന്നോർത്തങ്ങെതമൊടു’
— നളചരിതംകഥകളി
.എതിരാളി
- ശത്രു
- നേരിട്ടുവരുന്നവൻ.
എതിരിട
- മാതൃക
- പകർപ്പു്
എതിരിടുക
- നേരിടുക
- തടുക്കുക
എതിരു്
- വിശേഷണം:
- വിരോധമായുള്ള
- മുമ്പെയുള്ള
എതിരു്
- വിരോധം
- തുല്യം
- മാതൃക
- മുൻഭാഗം
- ഉപമ
എതിരേ, എതിരവേ
- നേരെ
- പുലരവേ
- കാലത്തെ
എതിരേല്പു്
- നേരെ ചെന്നു കൂട്ടിക്കൊണ്ടു പോരിക
- നേരിടുക
എതിരേറുക
- എതിർക്കുക
എതിർ
- വിശേഷണം:
- നേരെയുള്ള
എതിർക്കുക
- നേരിടുക
എതിർകോൽ
- നടക്കുന്നവരുടെ കാലിൽ കൊള്ളുവാൻ തക്കവണ്ണം മാർഗ്ഗത്തിൽ കിടക്കുന്ന കോൽ
എതിർതരിക
- യുദ്ധത്തിനു കൂടുക
എതിർതല, എതിർത്തല
- ശത്രു
എതിർത്തേ
- മുഴുവനും
- ഉദാ:എതിർത്തേപച്ചനിറം.
എതിർപെടുക
- നേരിടുക
എതിർപൊരുക
- യുദ്ധം ചെയ്ക
എതിർപ്പു്
- നേരിടുക
- വിരോധിക്ക
- ശകുനം
- ദുശ്ശകുനം
എതിർമുഖം
- അഭിമുഖം, എതിരേ മുഖമായി
- എതിർത്തപുറം
എതിർമുള്ളു
- മാറിലേ എല്ലു്
എതിർമൊഴി
- എതിർപറക
എതിർവാക്കു്
- എതിർമൊഴി
- എതിർത്തു പറക
- വിരോധം പറക
എതിർവീടു്
- നേരേയുള്ള വീടു്
എതു്
- അതിരു
- അവസാനം
- എത നോക്കുക.
എതുക
- ദ്വിതീയാക്ഷരപ്രാസം എന്ന പേരിൽ നാം ഇപ്പോൾ വ്യവഹരിച്ചു വരുന്ന ശബ്ദാലങ്കാരവിശേഷം
- (ദ്രമിഡസംഘാമക്ഷരനിബന്ധനമേതുകമോനവൃത്തവിശേഷം പാട്ടു്). (ലീലാതിലകം) എതുകയെ ഇന്നും ഭാഷാകവികൾ പ്രായേണ ആദരിച്ചുതന്നെ പോരുന്നു.
എത്തം, എത്തൽ, എത്ത്
- എത്തുക, തൊടുവാൻ തക്കവണ്ണമാവുക
- നീളം
എത്തിക്കൽ
- ഏന്തൽ
- ഉദാ:കാൽ എത്തിക്കൽ.
എത്തിവലിയുക
- കാലിന്റെ വിരൽ കുത്തി പൊങ്ങുക
എത്തുക
- ചെല്ലുക
- തീരുക
- ഇല്ലാതാകുക
- തൊടുവാൻതക്കവിധമാവുക
- സകര്‍മ്മകക്രിയ:എത്തിക്കുക
‘എത്താനും തൽപുരമതിൽമഹാ
രാജ്ഞിയെക്കാണുവാനും’
രാജ്ഞിയെക്കാണുവാനും’
— മയൂരസന്ദേശം
എത്ര
- ഇത്രയെന്നു നിശ്ചയമില്ലാത്തതിനെപ്പറി ചോദിക്കുന്ന ഒരു വാക്ക്
- വളരെ
- ഏറ്റവും
- എത്ര = എ + തിര. തിര = മാത്ര.
എത്രയും
- തുലോം അധികം
എത്രോളം, എത്രോടം, എത്രേടം
- ഏതുവരെ
എന
- എന്നു്
എനി
- ഇനി
എന്തു
- (ഒരു പ്രധാന വ്യാക്ഷേപകം)
- അറിയാത്തതിനെക്കുറിച്ചു ചോദിക്കുന്ന ഒരു വാക്കു്.
എന്തുവാൻ
- എന്താണു്
എന്തോ
- ഒരു (വ്യാക്ഷേപകം)
- സംശയത്തെ സൂചിപ്പിക്കുക.
എന്ത്യാ, എന്തേ
- കാരണം അറിയാത്തതിനെക്കുറിച്ചു ചോദിക്കുന്ന ഒരു വാക്കു്
എൻ
- എന്റെ
എൻപെരുമാൻ
- തുളുനാട്ടിലുള്ള ബ്രാഹ്മണൻ
എൻപുരാൻ
- എന്റെ എജമാനൻ
- എമ്പ്രാൻ, നീലേശ്വരത്തും മറ്റുമുള്ളവരും യാഗം കഴിക്കുന്നവരുമായ ഒരു വക ബ്രാഹ്മണൻ
‘എമ്പ്രാന്റെവിളക്കത്തു
വാരിയന്റെഅത്താഴം’
വാരിയന്റെഅത്താഴം’
എൻറീശ്വര
- ഒരു വ്യാക്ഷേപകം
എൻറു (പ്രാചീനമലയാളം:).
- എന്നു
എന്നവാറെ
- അപ്പോൾ
- അതിൽ പിന്നീടു്
എന്നാകിൽ, എന്നാൽ
- എങ്കിൽ
എന്നാറെ
- അതിൽപിന്നിടു്
എന്നിങ്ങനെ
- ഇപ്രകാരം
എന്നിട്ടു്
- പിന്നെ
- അതിന്റെശേഷം
- എന്നു പറഞ്ഞിട്ടു്
എന്നിട്ടും
- അതിന്റെശേഷവും
- പിന്നേയും
- എങ്കിലും
എന്നി, എന്നിയെ
- കൂടാതെ
- ഈൻറി – കൂടാതെ. ഇതു് ഇൻറി എന്നതിന്റെ രൂപഭേദം. ഇൻറിയിൽ നിന്നു എൻറി, എന്നി, എന്നിയെ ഈ രൂപങ്ങൾ കാലാന്തരത്തിലുണ്ടായി.
എന്നിരിക്കേ
- അപ്പോൾ
എന്നീവണ്ണം
- ഇപ്രകാരം
എന്നു്
- ഇങ്ങിനെ
- ഏതുദിവസം
- എപ്പോൾ [തമിഴിൽ എൻറു].
എന്നും
- എല്ലായ്പോഴും
എന്നുമ്പോൾ
- എന്നുപറയുമ്പോൾ
- എന്നു വിചാരിക്കുമ്പോൾ
എന്നുമേ
- എപ്പോഴും
- ഒരുനാളും
എന്നുവെച്ചു്
- ഇങ്ങനെ വിചാരിച്ചു
- അതുകൊണ്ടു്
എന്നേ
- ദുഃഖത്തിലും സന്തോഷത്തിലും ആശ്ചര്യത്തിലും പറയുന്ന ഒരുവാക്കു്
എന്നേക്കും, എന്നന്നേക്കും, എന്നെന്നും
- എല്ലാനാളേക്കും
എന്മാൻ, എമ്മാൻ
- എന്നുപറവാൻ
- എന്നതുകൊണ്ടു്
- (എമ്മാൻ എന്നതു നോക്കുക).
എപ്പുറം
- ഏതുപുറം
എന്മൊരു
- എന്നുപറയപ്പെടുന്നു
എന്മേടം
- എന്നുള്ള സംഗതി
എപ്പേർപെട്ടതും
- എല്ലാം
- മുഴുവനും
എപ്പേരും
- എല്ലാം
- എല്ലാവരും
എപ്പൊഴുതും
- എല്ലാനേരവും
എപ്പോൾ
- ഏതുസമയത്തു്
എപ്പോഴും
- ഏതുസമയത്തും
- പര്യായപദങ്ങൾ:
- സതതം
- അനാരതം
- അശ്രാന്തം
- സന്തതം
- അവിരതം
- അനിശം
- നിത്യം
- അനവരതം
- അജസ്രം-ൻ.
എപ്പോഴും, എപ്പോളും
- എല്ലാനേരവും
എമ്പ്രാദോർ
- ചക്രവർത്തി
എമ്പ്രാൻ
- എൻപുരാൻ
എമൻ
- യമൻ
എമ്മൾ
- നമ്മൾ
എമ്മൻകിടാവു്
- കോലത്തിരിയുടെ കാര്യസ്ഥൻ
എമ്മാൻ
- എന്നതുകൊണ്ടു്
എമ്മാൻ
- എന്നു പറവാൻ
- എമ്മാൻ = എന്നുപറവാൻ ‘എൻ’എന്ന ഖിലധാതുവിന്റെ പിൻവിനയേച്ചമാണ് ’എമ്മാൻ’. ‘എന്നാൾ’ = എന്നുപറഞ്ഞാൽ. ഇത്യാദി രൂപങ്ങൾ നോക്കുക.‘ഉണ്മാൻ’ എന്നതിനെ ‘ഉന്മാൻ’ എന്നു എഴുതാറുള്ളതുപോലെ ‘എന്മാൻ’ എന്നതും എഴുത്തിൽ ‘എമ്മാൻ’ എന്നായി (ആളയച്ചിട്ടു) നളനെ അന്വേഷിപ്പാൻ ദൂതനെ അയച്ചതിൽ (ഉണ്ടെമ്മാനില്ല) അവൻ ഇന്നെടത്തുണ്ടെന്നു പറവാനില്ല; (ഇല്ലെമ്മാനില്ല) മരിച്ചുപോയി എന്നു പറവാൻ പാടില്ല നളനെപ്പറ്റി യാതൊരറിവും കിട്ടീട്ടില്ലെന്നു അർത്ഥം. ന ച സ ജഞായമത വീരോനാള ജീവതി വാ ന വം’. എന്ന മൂലത്തിന്റെ ശരിതർജിമയാകുന്നു ഇതു്. സാഹിത്യസാഹ്യം.
‘ആളയച്ചിട്ടുണ്ടെമ്മാനില്ല, ഇല്ലെമ്മാനില്ല
നീളെനിന്നുവന്നു,-കളിയല്ല
നീളെനിന്നുവന്നു,-കളിയല്ല
— നളചരിതം കഥകളി
എയിത്തു്
- എയ്യുക
- അമ്പുകൊണ്ടുള്ള പ്രയോഗം
- തെറ്റുക
എയ്തുക
- പ്രാപിക്കുക
എയ്തിയപ്രാചീനമലയാളം:
- വിശേഷണം:
- എത്തിയ
- പ്രാപിച്ച
എയ്തുന്ന
- ഏല്ക്കുന്ന
എയ്യൻ
- മുള്ളൻ
- മുള്ളൻപന്നി
എയ്യൻപന്നി
- മുള്ളൻപന്നി
എയ്യമ്പുല്ലു്
- ഏരകം
- സമുദ്രതീരത്തിൽ ഉണ്ടാകുന്നതും ശരത്തിനു (അമ്പിനു) ഉപയോഗമുള്ളതുമായ ഒരു മാതിരി പുല്ലു്. ഇതു് ഇരിമ്പു പൊടിയിൽനിന്നുണ്ടായി വളരുന്നതാണെന്നു പറയപ്പെടുന്നു.
എയ്യൻമുള്ളു്
- മുള്ളൻപന്നിയുടെ മുള്ള്
- (തുവൽ).
എയ്യുക
- അമ്പു് അയക്കുക
- അമ്പുകൊണ്ടു പ്രയോഗിക്കുക
- തെറ്റുക
എരക്കം
- ദയവ്
- അലിവു്
എരട്ടിമധുരം
- ഒരു അങ്ങാടിമരുന്നു
- ഇതു ക്ഷയം, തൃഷ്ണ, നയനരോഗം, വിഷം, ഛർദ്ദി, അരോചകം, ശീതപിത്തം, പിത്തരോഗങ്ങൾ, വ്രണം ഇവയെശമിപ്പിക്കും. ശുക്ലവൃദ്ധിയെ ചെയ്യും.
- പര്യായപദങ്ങൾ:
- മധുകം
- ക്ലീതകം
- യഷ്ടീമധുകം
- മധുയഷ്ടികം ഇവ നാലും.
എരവു്
- വായിപ്പ വാങ്ങുന്ന ആഭരണം മുതലായതു്
- എരവൽ എന്നു ചിലേടങ്ങളിൽ.
എരി, എരിവു്, എരുവു്
- മുളകിന്റെ രസം
- ഉഷ്ണം
- കത്തൽ
- കോപം
- പര്യായപദങ്ങൾ:
- ‘കടു’.
എരികനൽ
- കത്തുന്നതീയ്
- തീക്കനൽ
എരിക്കു്
- ഒരു ചെടി
- ഇതിന്റെ ഇല വാതത്തേയും കഫത്തേയും ശമിപ്പിക്കും. വേരു, വിരേചനത്തെ ചെയ്യും. വിഷഹരവുമാണു്. എരിക്കു വാതത്തെ കളയും. ദീപനവും ഉഷ്ണവുമാണു്. കൃമിരോഗങ്ങൾക്കു് വളരെ വിശേഷം. ശോഹം, ചൊറി, കുഷ്ഠം, വ്രണം, പ്ലീഹ മുതലായവയ്ക്കു് ഉത്തമം.
- പര്യായപദങ്ങൾ:
- അർക്കാഹ്വം
- വസുകം
- ആസ്പോതം
- ഗണരൂപം
- വികീരണം
- മന്ദാരം
- അർക്കപർണ്ണം.
എരിക്കിഴങ്ങു്
- ഇഞ്ചി
എരിക്കുക
- ചുടുക
- തീകത്തിക്കുക
എരിക്കൊള്ളി
- തീക്കൊള്ളി
എരിച്ചിൽ
- എരിവു്
- തീകത്തൽ
- കോപം
എരിതീയ്
- കത്തുന്നതീയ്
എരിതേങ്ങാ
- ചില കർമ്മങ്ങൾക്കു മടലോടെ തീകത്തിച്ചുഴിയുന്ന തേങ്ങാ
എരിപുളി, എരിവുപുളി
- ഒരു കറി
- (മോരു ചേർത്തുണ്ടാക്കുന്നതാണു്).
എരിപൊരി
- വലുതായ സങ്കടം
എരിപൊരിസഞ്ചാരം
- ഉഷ്ണം നിമിത്തം ഉണ്ടാകുന്ന അധികമായ വ്യസനം
- എരിച്ചിൽ
എരിപ്പു്
- എരിവു്
- തീകത്തിക്ക
- ജ്വാല
- തീക്കൊള്ളി
എരിമക്കള്ളി
- ഒരു ചെടി
- ചതുരക്കള്ളി എന്നും പറയുന്നു. ഇതു വിരേചനകരമാണ്. മലഎരിമ എന്നു മറ്റൊരുപക്ഷം.
എരിമത്താളി
- ഒരു വള്ളി
- .
- പര്യായപദങ്ങൾ:
- എരിമത്താളി (എരുമത്താളി)ക്കു പര്യായങ്ങളായി പടുപർണ്ണി
- ഹൈമവതി
- സ്വർണ്ണക്ഷീരി
- ഹിമാവതി ഇങ്ങനെ 4 ശബ്ദങ്ങൾ കാണുന്നുണ്ടു്. ചിലർ മലഎരുമയുടെ പേരെന്നു പറയുന്നു.
എരിമപ്പാവൽ
- ഒരു ചീര
എരിമരം
- രാത്രിയിൽ പ്രകാശിക്കുന്ന ഒരു മരം
എരിയുക
- നീറുക
- തീകത്തുക
എരിവുകാരൻ
- ഘോരൻ
- ഉഗ്രൻ
എരിശ്ശേരി
- തേങ്ങാ അരച്ചു ചേർത്തുണ്ടാക്കുന്ന ഒരു കറി
- എരിച്ച കറി
എരുക്കു്
- എരിക്കു്
- എരിക്കു് എന്നതു നോക്കുക.
എരുതു്
- കാള
- മൂരി
- ചുമടെടുപ്പാൻ സാമർത്ഥ്യമുള്ള കാള
എരുത്തിൽ
- കാളക്കൂടു്
- തൊഴുത്തു
എരുന്തു്, എരിന്തു്
- നദിയിലുള്ള ചിപ്പിമീൻ
എരുപുളി
- മോരുചേർത്തുണ്ടാക്കുന്ന ഒരു കറി
എരുമ
- പെൺകന്നു്
എരുമപ്പാൽ
- എരുമയുടെ പാൽ
- വളരെ ഗുരുവാണു്. അത്യഗ്നിയെ ശമിപ്പിക്കുന്നതുമാകുന്നു. ഉറക്കത്തെ ഉണ്ടാക്കും.
എരുമത്തൈർ
- എരുമയുടെ പാലിൽ നിന്നുണ്ടാക്കുന്ന തൈർ
- വളരെ ഗുരുവാണു്. ഉഷ്ണവും വിഷ്ടംഭവുമാകുന്നു. വാതങ്ങൾ ഉണ്ടാകും. മൂലരോഗം, അതിസാരം ഇവയെ ശമിപ്പിക്കും.
എരുമക്കള്ളി
- ഒരു ചെടി
- എരിമക്കള്ളി നോക്കുക.
- .
- പര്യായപദങ്ങൾ:
- ദുഗ്ദിക
- ക്ഷീരാവി എന്നവ എരുമക്കള്ളിയുടെ പര്യായങ്ങളെന്നു കാണുന്നുണ്ടു്.
എരുമണം
- എരിവു്
- എരിവിന്റെ വാസന
- നല്ലമുളകു് (കുരുമുളക്) എന്നതിന്റേതുപോലെയുള്ള വാസന.
എരുമപ്പാവൽ
- ഒരു ചെടി
- ഇതിന്റെ കിഴങ്ങു് ബാലന്മാരുടെ കുടൽവീക്കം തീർക്കും.
എരുമാൻ
- കല്ലാശാരിമാരിൽ ഒരുവകക്കാർ
- (ഇവർ തളിപ്പറമ്പിൽ ധാരാളമുണ്ടു്).
എരോപ്പ
- യൂറോപ്പു് എന്ന ഭൂഖണ്ഡം
- Europe.
എലങ്ങം
- ഇലവങ്ങം
എലവു
- ഇലവു എന്ന വൃക്ഷം
- (ഇലവു് എന്നതു നോക്കുക).
എലാഞ്ചുക, ലാഞ്ചുക
- ആഞ്ചുക
- അലയുക
- ഒരു പാത്രത്തിൽ നിറയെ അല്ലാതെ വെളളം ഒഴിച്ചു് എടുത്താൽ അതു ഉലയുന്നതിനു ഈ പേർ പറയുന്നു. വെളളം ലാഞ്ചുന്നു എന്നു സാധാരണ പറയാറുണ്ടു്. ‘ഓളാഞ്ചുക’ എന്ന ശബ്ദവും കാണുന്നു.
എലി
- ഒരു ചെറിയ ജന്തു
- ഗിരികം, ബാലമൂഷിക 2-ആം, ചുണ്ടെലിയുടെ പേർ. ചുചുന്ദരി, ഗന്ധമൂഷി 2-ആം നച്ചെലിയുടെ പേർ. എലി മാംസം ഗുഹ്യരോഗങ്ങൾക്കു നന്നു്.
- പര്യായപദങ്ങൾ:
- ഉന്ദുരു
- മൂഷികൻ
- ആഖു.
എലിക്കണി
- എലിയെ പിടിക്കുന്ന ഒരു യന്ത്രം
എലിക്കത്തിരി
- എലിക്കണി
എലിക്കാഷ്ഠം
- എലിപ്പിഴുക്ക
- എലിയുടെ മലം
എലിച്ചെവി
- ഒരു പച്ച മരുന്നു്
- ഇതു കഫപിത്തങ്ങളേയും ആനാഹം, ജ്വരം, വയറുവേദന ഇവയേയും നശിപ്പിക്കും. പാചനമാകുന്നു ഇതിനു മുയൽ ചെവി, എഴുത്താണിപ്പച്ച, തിരുദേവി എന്നിങ്ങനെയും പറയുന്നു.
- പര്യായപദങ്ങൾ:
- ചിത്ര
- ഉപചിത്ര
- ന്യഗ്രോധി
- ദ്രവന്തി
- ശാംബരി
- വൃഷ
- പ്രത്യകാർശ്രണി
- സുതശ്രേണി
- രണ്ഡാ
- മൂഷിക പർണ്ണി.
എലി
- വ്യാഘ്രനഖം
എലിത്തടി
- ഒരു പച്ചമരുന്നു്
- (ആനമകുടം എന്നതു നോക്കുക).
എലിനടകൾ, എലിക്കോൽ, എലിവാട
- മേല്പുരയുടെ (മേല്ക്കെട്ടിന്റെ) ഒരു ഭാഗം
- എലിയോടി.
എലിനാഴി
- എലിയെപ്പിടിക്കുന്ന യന്ത്രം
എലിപ്പച്ച
- ഒരു ചെടി
എലിപ്പത്തായം
- എലിയെ പിടിക്കുന്ന ഒരു യന്ത്രം
എലിപ്പാതാളം
- എലിമട
എലിപ്പാഷാണം
- എലിയെ കൊല്ലുന്ന ഒരു മരുന്നു്
- (വിഷമാണു്.) ഇതു എലിവിഷത്തിനു നന്നു്. ശീതജ്വരത്തിനും കൊളളാം. ഉർമ്മത്തിലച്ചാറ്റിൽ പ്രയോഗിക്കുന്നതു ഗുണകരം.
എലിപ്പിഴുക്ക
- എലിക്കാഷ്ഠം
- ഇതു വിഷമോഹത്തിനു കൊളളാം.
എലിപ്പുനം
- എലിമട
എലിമഞ്ചി
- എലിയെ പിടിക്കുന്ന ഒരു യന്ത്രം
എലിമട
- എലിയുടെ ദ്വാരം
- എലിപ്പാതാളം
എലിമുളളു
- ഒരു മുൾചെടി
എലിവഞ്ചികാ
- എലിയെ പിടിക്കുന്ന യന്ത്രം
എലുമിച്ച
- കടുകപ്പുളിനാരകം
എലുമ്പൽ
- ചെറിയ എല്ലു്
എലുമ്പു്
- എല്ലു്
എല്ക, എലുക
- അതിരു്
- എല്ല നോക്കുക.
എല്കക്കല്ലു്, എലുകക്കല്ലു്
- അതിർത്തിക്കല്ലു്
- അതിരറിവാൻ ഇടുന്ന കല്ലു്
എല്ല
- അതിരു്
- എല്ലയ്ക്കുൾപ്പെടുത്തുക = അതിർത്തിക്കുൾപ്പെടുത്തുക.
- അവധി എല്ലയിൽനിന്നു
- ‘എലുക’ വന്നു. എല്ല = എൽക = എലുക.
എല്ലത്തല
- അതിരു്
എല്ലാടവും
- എല്ലാസ്ഥലത്തും
എല്ലാടത്തും
- എല്ലാസ്ഥലത്തും
എല്ലാനാളും
- എല്ലാദിവസം
എല്ലാനേരവും
- എല്ലായ്പോഴും
എല്ലാം
- ഒക്കെ
- മുഴുവനും
- എല്ലാം എന്നതു നിത്യബഹുവചനമാകുന്നു.
- പര്യായപദങ്ങൾ:
- സമം
- സർവം
- വിശ്വം
- അശേഷം
- കൃൽസ്നം
- സമസ്തം
- നിഖിലം
- അഖിലം
- നിശ്ശേഷം
- സമഗ്രം
- സകലം
- പൂർണ്ണം
- അഖണ്ഡം
- അനൂനകം.
എല്ലായ്പ്പൊഴും
- എല്ലാ സമയത്തും
എല്ലാറ്റിലും
- ഒക്കെയിലും
- മുഴുവനിലും
എല്ലാരും, എല്ലാവരും
- സകല മനുഷ്യരും
എല്ല്
- അസ്ഥി
- പര്യായപദങ്ങൾ:
- കീകസം
- കല്യം
- അസ്ഥി.
എല്ലുകാമ്പു
- അസ്ഥിസാരം
- അസ്ഥിഗുരുത്വം
- മജ്ജ
എല്ലുരുക്കം
- എല്ലുരുകിപ്പായുന്ന ഒരു രോഗം
എവിടത്തു
- എവിടെ
- മാധവനെവിടുത്തൂ, എന്ന ഉദ്യോഗപർവം പ്രയോഗം കാണുക. ‘കോട്ടയം’ ‘കൊല്ലം’ ഇത്യാദിയിൽ ‘ത്തു’ ചേർത്തു കോട്ടയത്തു്, കൊല്ലത്തു് ഇത്യാദി രൂപമുണ്ടാക്കുന്നതുപോലെ എവിടം എന്നതിൽ നിന്നു ‘എവിടുത്തു’ എന്ന രൂപം ഉണ്ടായി.
എവിടെ
- ഏതു ദിക്കിൽ
എവിടേയും
- ഏതു ദിക്കിലും
- ഒരു ദിക്കിലും
എഷ്ടിമധുകം
- ഇരട്ടി മധുരം
- അതിമധുരം
എഷ്ടി
- ഇരട്ടിമധുരം
എഷ്ട്യാഹ്വാ
- ഇരട്ടിമധുരം
എളങ്ങല്ലുർസ്വരൂപം
- ഇടപ്പിള്ളി രാജവംശം
എളി
- അരക്കൂടു്
- (ഇളി).
എളി
- ശുദ്ധഭേദകങ്ങളിൽ ഒന്നു്
എളിമ
- താണസ്ഥിതി
- അടക്കം
- ലജ്ജ
- ദരിദ്രത
എളിയ
- വിശേഷണം:
- താണ
- അഗതിയായ
എളിയോൻ
- നിസ്സാരൻ
എളുതു
- വിശേഷണം:
- എളുപ്പമുള്ള
- കഴിയുന്ന
എളുപ്പം
- പ്രയാസംകൂടാതെ
- വേഗം
എളേടത്തു്
- വേണാട്ടു പ്രദേശം പണ്ട് അഞ്ചു രാജ്യമായി വിഭജിച്ചിരുന്നതിൽ ഒന്നു്
എള്ളു്
- എണ്ണയുള്ള ഒരു ധാന്യം
- ഇതു കൈപ്പും എരിപ്പുമാണു്. ഉഷ്ണവീര്യമാകുന്നു. ത്വക്കിനു ഹിതം, സ്നിഗ്ദ്ധമാകുന്നു, കഷായമധുരരസം. വാതത്തെ ക്ഷയിപ്പിക്കും, മേധാ, അഗ്നി, കഫം, പിത്തം, ബുദ്ധി, കേശം ഇവയെ വർദ്ധിപ്പിക്കും. മൂത്രത്തെ കുറയ്കും. ദീപനമുണ്ടാക്കും. എള്ളു് കറുത്തും വെളുത്തും ചെമന്നുമുള്ള നിറങ്ങളിലുണ്ടു്. ഇവയിൽ മേലേമേലേതിനു ഗുണം ക്രമമായി കൂടിയിരിക്കും. ഇതിന്റെ ഇല വാതളവും കടുതിക്താമ്ളവും ഭേദിയുമാകുന്നു. എള്ളെണ്ണ എണ്ണകളിൽ പ്രധാനമാണു്.
എള്ളോളം
- എള്ളളവു്
എഴ
- നീളമുള്ള കോൽ
- നീളമുള്ള നൂൽ
- പായുടെ അളി
എഴിമല
- ഒരു പർവതം
എഴിൽ
- ബലം
എഴു
- മുതലെടുപ്പു്
- ഉയരം
- ഉന്തിനിൽപ്പു്
- മുഴപ്പു്
- എട്ടു് എന്ന അക്കം
- ഏഴുപേർ
എഴുക
- കട്ടിലിന്റെ കാൽ തുളച്ചു് ചെത്തുന്ന മരം
എഴുക
- പൊങ്ങുക
- വർദ്ധിക്കുക
- ഉണ്ടാക
- എഴുന്നേൽക്കുക
എഴുതുക
- അക്ഷരം വരയ്ക്കുക
- (അടിതോൽ എന്നതു നോക്കുക.)
- ചിത്രം വരയ്ക്കുക
- കണ്ണിൽ മഷി തേയ്ക്കുക
- (സകര്‍മ്മകക്രിയ:എഴുതിക്കുക)
എഴുത്തച്ഛൻ
- ആശാൻ
- ഗുരു
- എഴുതിക്കുന്നവൻ
- തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയുടെ ആദിപിതാവാകുന്നു. കൊല്ലവർഷം 700-നും, 800-നും മദ്ധ്യേ ജീവിച്ചിരുന്നു. ജാതിയിൽ ചക്കാലയാണു്. അച്ഛൻ സർവശാസ്ത്രപാരംഗതനായ നീലകണ്ഠൻ നംപൂതിരിയാകുന്നു. ജനനസ്ഥലം തിരൂർ തീവണ്ടി ആഫീസിനുസമീപം തൃക്കണ്ടിയൂർ എന്ന ദിക്കിൽ ഒരു ഭവനമാണു്. കിളിപ്പാട്ടു് എന്ന പുതിയരീതി കണ്ടുപിടിച്ചതു് ഇദ്ദേഹമാണത്രെ.
എഴുത്തൻ
- വിശേഷണം:
- ചിത്രമെഴുതിയ
- ചായം പിടിച്ച
എഴുത്തൻ
- എഴുത്തുകാരൻ
എഴുത്താണി
- എഴുതുന്ന നാരായം
എഴുത്താണിപ്പച്ച
- എലിച്ചെവിയൻ
എഴുത്താണിവാലൻ
- ചേര
- (നായാട്ടു പേർ).
എഴുത്താശാൻ
- ഗുരു
എഴുത്തു്
- എഴുതുക, അക്ഷരം
- ചിത്രം
- വിദ്യ
- ചീട്ടുകുറിമുതലായവ.
എഴുത്തുപള്ളി
- പാഠശാല
എഴുത്തോല
- കരിമ്പനയോല
എഴുനിന്നു
- എഴുന്നേറ്റു
എഴുനിലമാടം
- ഏഴുനിലമാളിക
എഴുന്തീയ്
- കാട്ടുതീയ്
എഴുന്നരുളത്തു, എഴുന്നള്ളത്തു
- ബ്രാഹ്മണർ രാജാക്കന്മാർ മുതലായവർ പോകയൊ വരികയൊ ചെയ്യുന്നതിനു പറയുന്ന പേർ
എഴുന്നരുളുക
- എഴുന്നെള്ളുക
എഴുന്ന
- വിശേഷണം:
- പൊങ്ങിനില്ക്കുന്ന
എഴുന്നീല്ക്ക, എഴുനീല്ക്ക, എഴുന്നേല്ക്ക
- ഉയരുക
- എഴുന്നുനില്ക്ക എന്നതിൽനിന്നു വന്നതായിരിക്കണം. അതു ലോപിച്ചു എണീക്ക എന്നും ആയിട്ടുണ്ടു്.
എഴുന്നെള്ളത്തു്
- ഘോഷയാത്ര
- (അടിതോൽ എന്നതിൽ യാത്ര എന്നപദം നോക്കുക.)
എഴുന്നെള്ളിയേടം
- തിരുമുമ്പു്
എഴുന്നേള്ളിയേടത്തന്മാർ
- തളിപ്പറമ്പിലുള്ള ഒരു ബ്രാഹ്മണവർഗം
എഴുന്നേല്പു്
- ഉയരുക
എഴുമ്പുല്ലു്
- ഒരുമാതിരി വലിയ പുല്ലു്
എഴുന്നെള്ളിക്ക, എഴുന്നള്ളിക്ക
- ഘോഷയാത്ര പുറപ്പെടുവിക്കുക
എഴുമ്പുക
- പൊങ്ങുക
- വർദ്ധിക്കുക
എഴുമ
- പൊക്കം
- ഉയരം
എഴുവർ
- ഏഴുപേർ
എറ
- ഇറ
എറി
- ഏറു്
എറികണ്ണു്
- ചുളിച്ചുനോക്കുക
എറിക്കുക
- തടിയുടെ വെള്ള കളഞ്ഞു ഉരുട്ടുക
എറിപ്പു്
- എറിച്ചിൽ
എറിയൻ
- കണ്ണിൽ ചിലപ്പോൾ വീഴാറുള്ള ഒരു വക ചെറിയജന്തു
എറിയുക
- കളയുക
- ചാട്ടുക
എറുക
- നെറ്റി
എറുമ്പു്
- ഉറുമ്പു്
എറുമ്പൊഴക്കൽ
- രോമാവലി
എറ്റു്
- അലക്കു്
- അടി
- കണി, കണ്ണി, കുരുക്കു്
എറ്റുക
- അലക്കുക
- അടിക്കുക