• ഒരു സ്വരാക്ഷരം
  • (കണ്ഠതാലവ്യം).
  • ഒരു വ്യാക്ഷേപകം
  • ഓർമ്മ
  • മനസ്സലിയുക
  • വിളിക്ക
  • അനുസരണം
  • ബലം, ഉറപ്പു്
  • ബന്ധം
  • മാത്രം
  • വിഷ്ണു
  • കരുണ
  • അസൂയ
  • ആക്ഷേപം, നിന്ദ
ഏക
  • വിശേഷണം:
  • ഒന്നായ, ഒറ്റയായ
  • മാത്രമായ
  • മറ്റൊന്നിനോടുകൂടാത്ത
  • ഉറപ്പായ
  • മാറ്റപ്പെട്ടിട്ടില്ലാത്ത
  • ശ്രേഷ്ഠമായ
  • ഒന്നിൽ തന്നെ ചേർന്ന
  • അതുല്യമായ
  • ചെറുതായ
  • സത്യമായ
ഏകക
  • വിശേഷണം:
  • താനേയുള്ള
  • ഒന്നു മാത്രമായിട്ടുള്ള
ഏകകണ്ടകം
  • വയൽച്ചുള്ളി
ഏകകൻ
  • ആരും സഹായമില്ലാതെ ഒറ്റയായിട്ടുള്ളവൻ
ഏകൽ
  • കൊടുപ്പ്
  • ഭാഗ്യം
  • വിധി
ഏകാ
  • ദുർഗ്ഗാ
ഏകകാലിക, ഏകകാലീന
  • വിശേഷണം:
  • ഒരേ കാലത്തുള്ള
ഏകകുണ്ഡലൻ
  • കുബേരൻ
  • ബലഭദ്രൻ
  • ശേഷൻ
ഏകഗുരു
  • ഒരു ഗുരുവിങ്കൽനിന്നു വിദ്യാഭ്യാസം ചെയ്തവർ അന്യോന്യം വിളിക്കുന്ന പേർ
  • പര്യായപദങ്ങൾ:
    • സതീർത്ഥ്യൻ.
ഏകചക്ര
  • ഒരു നഗരം
  • വ്യാസന്റെ ഗുണദോഷം ഹേതുവായിട്ടു പാണ്ഡവർ ഇവിടെ കുറേക്കാലംതാമസിക്കയുണ്ടായി
  • ‘ജടയും വല്കലവും ധരിച്ചു പാണ്ഡവന്മാ
    രടവികളും പല നദിയും ഗിരികളും
    കടന്നുപോന്നിങ്ങേകചക്രയാം ഗ്രാമംപൂക്കാർ
    നടന്നാരവിടെയും ഭിക്ഷയേറ്റൊട്ടുകാലം’
    — ഭാരതം
ഏകചര
  • ഒരു കാട്ടുമൃഗം
ഏകചിത്തൻ
  • ഒരു കാര്യത്തിൽ തന്നെ ബുദ്ധി ചെന്നിരിക്കുന്നവൻ
ഏകഛത്രാധിപതി
  • ഭൂമി ഒട്ടുക്കു് അടക്കി ഭരിക്കുന്നവൻ
  • ചക്രവർത്തി
ഏകജൻ
  • സോദരൻ
  • ഒരേ അച്ഛനമ്മമാർക്കുണ്ടായവൻ
ഏകജ്യോതിസ്സ്
  • ശിവൻ
ഏകണി, ഏകണിപ്പ്
  • ഏഷണി
ഏകതഃ
  • ഒരിടത്തു്
ഏകത, ഏകത്വം
  • ഒന്നു് എന്നുള്ള സ്ഥിതി
  • ഐക്യം
ഏകതമ
  • വിശേഷണം:
  • പലതിൽ ഒന്നു്
ഏകതരം
  • വിശേഷണം:
  • വേറൊട്ടൊന്നു്, അന്യം
  • രണ്ടിൽ ഒന്നു്
ഏകതാന
  • വിശേഷണം:
  • ഒരു കാര്യത്തിൽ തന്നെ ബുദ്ധിചെന്നിരിക്കുന്ന
ഏകതാനത
  • ഏകാഗ്രത്വം
  • ‘നന്മയോടരശനെപ്പൊഴും ജനഹി
    തൈകതാനത ഭവിക്കണം’
    — ശാകുന്തളം
ഏകതാളം
  • ഒറ്റത്താളം
  • സമന്വിതലയസ്തു ഏകതാള ഇത്യച്യതെ = ലയം വഴിപോലെ ഏതിൽ ചേർന്നിരിക്കുന്നുവോ അതു ഏകതാളം. ‘ലയം’ എന്നാൽ നൃത്തഗീതവാദ്യങ്ങളുടെ ശരിയായ കലാശം ആകുന്നു] വേണ്ടവിധത്തിൽ യോജിച്ചുനില്ക്കുന്നതായ ഗീതവാദ്യപാദ വിന്യാസങ്ങളുടെ ക്രിയാകാലസാമ്യാവസ്ഥ.
ഏകത്ര
  • ഒരിടത്തു്
ഏകദന്തൻ, ഏകദംഷ്ട്രൻ
  • ഒറ്റക്കൊമ്പൻ
  • ഗണപതി
ഏകദാ
  • ഒരിക്കൽ
  • ഒരു കാലത്തു് (ഒരു നാൾ)
ഏകദൃഷ്ടി
  • കാക്ക
  • ഒരു കണ്ണിൽ മാത്രം ദർശനശക്തിയുള്ളതിനാൽ ഈ പേർ വന്നു. ഏതുകണ്ണുകൊണ്ടു നോക്കാൻ ഭാവിക്കുന്നു അതിലേ ദർശനശക്തി കാണുകയുള്ളു എന്നറിക.
ഏകദേശം
  • മിക്കവാറും
  • ഒരേദേശം
  • ചില അംശം
ഏകദേഹൻ
  • ബുധൻ
ഏകധനം
  • നല്ല സമ്മാനം
  • ചില വിശേഷദിവസങ്ങളിൽ വെള്ളം കോരുന്ന ഒരു പാത്രം
ഏകധാ
  • ഒരുപ്രകാരം
  • ഒരിക്കൽ
  • ചിലപ്പോൾ
ഏകധുര, ഏകധുരാവഹ, ഏകധുരീണ
  • വിശേഷണം:
  • ഒരുവേല തന്നെ എടുക്കുന്ന
ഏകധുരീണൻ, ഏകധുരൻ
  • ഒരു ഭാരത്തെ വഹിക്കുന്നവൻ
  • വണ്ടി കരി മുതലായതിൽ ഏതെങ്കിലും ഒരു ഭാരത്തെ തന്നെ വഹിക്കുന്ന കാള
ഏകൻ
  • ഒരുത്തൻ
  • വിഷ്ണു
  • ബ്രഹ്മം
  • മുഖ്യൻ
  • അന്യൻ
  • കേവലൻ
ഏകനവതഃ
  • തൊണ്ണൂറ്റൊന്നാമത്തേ
ഏകനവതി
  • തൊണ്ണൂറ്റൊന്നു
ഏകനാഥൻ
  • താൻ തന്നെ നാഥനായുള്ളു എന്നുള്ളവൻ
ഏകനായക
  • വിശേഷണം:
  • ഒരുവൻ തന്നെ പ്രമാണിയായ
ഏകനായകം
  • പൊൻകുര(റ)ണ്ടി
  • ഇതു മോഹത്തെ നശിപ്പിക്കും വിഷത്തിനു നന്നു.
ഏകനിഷ്ഠ
  • വിശേഷണം:
  • ഒരു കാര്യത്തിൽ തന്നെ ബുദ്ധിചെന്നിരിക്കുന്ന
ഏകപഞ്ചാശത്തു
  • അമ്പത്തൊന്നു
ഏകപതിക
  • വിശേഷണം:
  • ഒരു ഭർത്താവുള്ള
ഏകപത്രം
  • ഓരിലത്താമര
ഏകപദം
  • 1
  • അപ്പോൾ
  • ഒരിക്കൽ
  • ഒരു വചനം, ഒരു പദം
ഏകപദി
  • വഴി
  • ഓരോരോ കാലടിയുള്ളതു് എന്നർത്ഥം.
ഏകപദീമാർഗ്ഗം
  • ഒറ്റയടിപ്പാത
ഏകപർണ്ണാ
  • ഹിമവാനു മേനയിലുള്ള ഒരു പുത്രി
  • ഹിമവാനു മേനയിൽ ഉള്ള പുത്രിമാരാണു് ഏകപർണ്ണാ, ഏകപാടലാ, അപർണ്ണാ ഇവർ മൂന്നുപേരും. അവർ മൂ വരും കൃച്ഛ്രതപസ്സുചെയ്തു. ഏകപർണ്ണാ ഒരിലയും ഏകപാടല ഒരു പാടലയും മാത്രം ഭക്ഷിച്ചു ജീവിച്ചു. അപർണ്ണ ഒരു ഇലപോലും ഭക്ഷിച്ചില്ല. ഇതു കണ്ടു അപർണ്ണയുടെ അമ്മ ‘ഉ-മാ’ (മാ) അരുതു എന്നു പറഞ്ഞു. അതു നിമിത്തം ആ ദേവി ശിവന്റെ പത്നിയായ ഉമയായി ഭവിച്ചു.
ഏകപാടല
  • ഹിമവാനു മേനയിലുള്ള ഒരു പുത്രി
  • ഏകപർണ്ണശബ്ദം നോക്കുക.
ഏകപാദികാ
  • പക്ഷികളുടെ ഒരുമാതിരി കിടപ്പു്
ഏകപാൽ, ഏകപാത്തു്
  • ഒറ്റക്കാലൻ
  • ശിവൻ
ഏകപിംഗൻ
  • വൈശ്രവണൻ
  • പിംഗലമായ (പഴുപ്പുനിറമായ) വർണ്ണമുള്ള ഒരു കണ്ണോടുകൂടിയവൻ. വൈശ്രവണൻ, പരമേശ്വരന്റെ വാമാങ്കത്തിൽ സ്ഥിതിചെയ്യുന്ന പാർവതിയെ ഒരിക്കൽ അസൂയയോടുകൂടിനോക്കിയതിനാൽ ഒരു കണ്ണു പൊട്ടിപ്പോയി. പാർവതിക്കു മനസ്സമാധാനം, ശിവന്റെ അനുനയം-ഹേതുവായിട്ടു്-ഉണ്ടായപ്പോൾ എല്ലാക്കാലവും ഓർമ്മയിരിക്കത്തക്കവണ്ണം ആ നോക്കിയ കണ്ണിനെ പിംഗലനിറമാക്കിത്തീർത്തു.
ഏകം
  • ഒന്നു
  • ശ്രേഷ്ഠം
  • ഏക എന്നതു നോക്കുക.
ഏകമനസ്സ്
  • വിശേഷണം:
  • ഒരുപോലെമനസ്സുള്ള
ഏകമൂല
  • മൂവില
ഏകയഷ്ടികാ
  • ഒരിഴമാത്രമായിട്ടുള്ള മുത്തുമാല
  • .
  • പര്യായപദങ്ങൾ:
    • ഏകാവലി.
ഏകരം
  • ഉയരം (നീചമാണു്)
ഏകരാത്രം
  • ഒരു രാത്രി മുഴുവനുള്ള ഒരടിയന്ത്രം
ഏകരീതി
  • ഒരുമ്പാടു
  • തുല്യത
ഏകൽ
  • ഉച്ചാരണം
  • കല്പന
  • ശാസന
  • ഭാഗ്യം, വിധി
  • അനുഗ്രഹം
  • പ്രതിജ്ഞ
  • കൊടുപ്പു്
ഏകവചനം
  • ഒരു വാക്കു്
  • വചനങ്ങളിൽഒന്നു്, ഒന്നിനെ കുറിക്കുന്നതു്
ഏകലൻ
  • ഏകൻ
  • ആരും സഹായമില്ലാതെ ഒറ്റയായുള്ളവൻ
ഏകലവ്യൻ
  • ദ്രോണശിഷ്യന്മാരിൽ ഒരുവൻ
  • നിഷാദരാജാവിന്റെ പുത്രൻ
  • ‘ഏകലവ്യനെക്കണ്ടുകുരച്ചുസാരമേയം’
    — ഭാരതം
    .
ഏകവസ്ത്രൻ
  • ഒരു വസ്ത്രം ധരിച്ചവൻ
ഏകവിംശതി
  • വിശേഷണം:
  • ഇരുപത്തിയൊന്നു്
ഏകവിലോചനൻ
  • ശിവൻ
ഏകശാസന
  • വിശേഷണം:
  • ഒരുവന്റെ കല്പനതന്നെയുള്ള
ഏകശാസനം
  • ഒരു രാജാവിന്റെ വരുതി
ഏകശൃംഗം
  • കാണ്ടാമൃഗം
ഏകസപ്തതി
  • വിശേഷണം:
  • എഴുപത്തൊന്നു്
ഏകസർഗ്ഗ
  • വിശേഷണം:
  • ഒരു കാര്യത്തിൽ തന്നെ ബുദ്ധിചെന്നിരിക്കുന്ന
  • ഒരൊറ്റനിശ്ചയത്തോടുകൂടിയ
ഏകഹായനി
  • ഒരു വയസ്സുചെന്ന പശു
ഏകാകി
  • വിശേഷണം:
  • താനേയുള്ള
  • സ്ത്രീ:ഏകാകിനി.
ഏകാകിത്വം
  • താനേയുള്ള എന്നസ്ഥിതി
ഏകാക്ഷൻ
  • ശിവൻ
ഏകാക്ഷം
  • കാക്ക
ഏകാഗാരികൻ
  • കള്ളൻ
ഏകാംഗൻ
  • വിഷ്ണു
ഏകാംഗം
  • ചന്ദനം
ഏകാഗ്ര
  • വിശേഷണം:
  • ഒരു കാര്യത്തിൽതന്നെ ബുദ്ധിചെന്നിരിക്കുന്ന, ഒരിടത്തുതന്നെ മനസ്സു നിറുത്തിയ
  • കലക്കപ്പെടാത്ത
ഏകാഗ്രചിത്ത
  • വിശേഷണം:
  • ഒന്നിച്ചുതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
ഏകാഗ്രത, ഏകാഗ്രത്വം
  • ഒരിടത്തു തന്നെ മനസ്സു നിറുത്തിയ സ്ഥിതി
ഏകാഗ്ര്യ
  • വിശേഷണം:
  • അധികം താൽപര്യമുള്ള
  • ഒന്നിൽതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
ഏകാദശരുദ്രന്മാർ
  • അജൈകപാത്തു്
  • അഹിർബുദ്ധ്ന്യൻ
  • വിരൂപാക്ഷൻ
  • സുരേശ്വരൻ
  • ജയന്തൻ
  • ബഹുരൂപൻ
  • അപരാജിതൻ
  • സാവിത്രൻ
  • ത്ര്യംബകൻ
  • വൈവസ്വതൻ
  • ഹരൻ ഇങ്ങിനെ പതിനൊന്നു രുദ്രന്മാർ
ഏകാദശി
  • പതിനഞ്ചുപക്കങ്ങളിൽ പതിനൊന്നാംപക്കം
ഏകാന്ത
  • വിശേഷണം:
  • അധികമായ
  • തനിച്ചുള്ള
  • വേറെ
ഏകാന്തം
  • ഏറ്റവും. മുഖ്യമായ നിശ്ചയമുള്ളതു് എന്നർത്ഥം
  • രഹസ്യ സ്ഥലം
  • അധികത
  • ഏകത്വം
ഏകാബ്ദാ
  • ഒരുവയസ്സുചെന്ന പശു
ഏകായന
  • വിശേഷണം:
  • ഒരേമാർഗ്ഗത്തെ ആശ്രയിച്ച
  • ഒന്നിൽതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
ഏകായനഗത
  • വിശേഷണം:
  • ഒന്നിൽതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
ഏകാരം
  • ഏ എന്ന അക്ഷരം
ഏകാർഗ്ഗളം
  • നവദോഷങ്ങളിൽ ഒന്നു് (ജ്യോതിഷത്തിൽ.)
  • നവദോഷങ്ങൾ – ഗുളികൻ, വൃഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം, ഏകാർഗ്ഗളം, സാർപ്പശിരസ്സ്, ലാടം, വൈധൃതം.
ഏകാവലി
  • ഒരിഴമാത്രമായിട്ടുള്ള മുത്തുമാല
  • ഒരലങ്കാരം
  • മുൻമുൻ ചൊന്നതു പിൻപിൻ വരുന്നതിനു് ഏതുവിധമെങ്കിലും വിശേഷണമാകത്തക്കവണ്ണമോ അല്ലെങ്കിൽ നേരേമറിച്ചോ പിടിച്ചുവിടുന്ന മട്ടിൽ വിശേഷണവിശേഷ്യങ്ങളെ ചങ്ങലകോർക്കുന്നതു് ഏകാവലി – ഭാഷാഭൂഷണം.
ഏകാശ്രയ
  • വിശേഷണം:
  • ഒരാശ്രയംതന്നെയുള്ള
ഏകാഷ്ടക
  • വിശേഷണം:
  • ഇന്ദ്രസോമന്മാരുടെ മാതാവു്
  • ഒരു പ്രജാപതിയുടെ മകൾ
ഏകാഷ്ഠീലം
  • കൊക്കുമന്താരം
  • ഒരസ്ഥിയുള്ളതെന്നർത്ഥം. [രുദ്രമന്ദാരം എന്നും വെള്ളെരുക്കു് എന്നും കൂടി കാണുന്നുണ്ടു്.
ഏകാഷ്ഠീലാ
  • പാട (പാടവള്ളി)
  • മുഖ്യമായ സാരമുള്ളതു് എന്നർത്ഥം.
ഏകാഹം
  • ഒരു ദിവസം
  • മരിച്ചാൽ പതിനൊന്നാം ദിവസത്തിൽ ചെയ്യുന്ന ഒരു വൈദികകർമ്മം
ഏകിപ്പറക
  • നിന്ദിച്ചു പറക
  • ‘കൃഷ്ണനോടുചെന്നേകിപ്പറവാനും
    ചേർച്ചയില്ലാതെതീർന്നുനിൻവാക്കിനാൽ’
    — സന്താനഗോപാലം പാന
ഏകിയ
  • വിശേഷണം:
  • ആജ്ഞാപിച്ച
ഏകീകരണം
  • ഒന്നാക്കൽ
ഏകീകരിക്ക
  • ഒന്നാക്കുക
ഏകീകൃത
  • വിശേഷണം:
  • ഒന്നാക്കപ്പെട്ട
ഏകീഭവിക്ക
  • ഒന്നാവുക
ഏകീഭൂത
  • വിശേഷണം:
  • തനിച്ചായ
ഏകുക
  • നൾകുക, കൊടുക്കുക
  • കല്പിക്കുക
  • ഉച്ചരിക്കുക
  • ശാസിക്കുക
  • പ്രതിജ്ഞചെയ്ക
  • സമ്മതിച്ചു പറക
  • ‘മോദേനതാതനെപ്പോവതിന്നേകിനാൻ’
    — ഭാരതം
    .
  • ഏകിനാൻ = സമ്മതിച്ചു പറഞ്ഞു.
ഏകൈകം
  • ഓരോന്നു്
  • ഓരോരോ
ഏകോത്ഭവം
  • ഒരുമിച്ചു ചേർന്നുള്ള സ്ഥിതി
  • ഐകമത്യം
ഏകോപിക്ക
  • ഒരുമിച്ചുചേരുക
ഏകോനവിംശതി
  • വിശേഷണം:
  • പത്തൊൻപതു്
ഏക്കനെ
  • മുൻകൂട്ടി
ഏക്കം
  • ശ്വാസം അധികമായി വലിക്കുക
  • നെടുവീർപ്പു്
ഏക്കി
  • യക്ഷി
ഏക്കുക, ഏയ്ക്കുക
  • കൂട്ടിക്കെട്ടുക
  • കൂട്ടിത്തയ്ക്കുക
  • ഒന്നിച്ചു ചേർക്കുക (ഏപ്പു്)
ഏങ്കോണിക്ക
  • കോണോടുകോണാക്കുക
  • മട്ടം തെറ്റിക്ക
  • മൂരികൾ കാൽ കൈകൾ സങ്കോചിപ്പിച്ചുകിടക്കുക
  • വളരെ കോണുകൾ ഉണ്ടാകും വിധം സാധനങ്ങൾ വെക്കുക
ഏങ്ങൽ
  • ശ്വാസം വലിക്കുക
  • നെടുവീർപ്പിടുക
ഏച്ചിൽ
  • ഏപ്പു്
  • ഏച്ചുകെട്ടുക
ഏച്ചു
  • ക്ഷീണിച്ചു
  • തളർന്നു
ഏജക
  • വിശേഷണം:
  • നടുങ്ങുന്ന
ഏജതക
  • വിശേഷണം:
  • വിറക്കുന്ന
  • നടുങ്ങുന്ന
ഏജന
  • വിറയൽ
  • നടുങ്ങൽ
ഏട
  • വിശേഷണം:
  • മുടന്തുള്ള
ഏടം
  • ഇടം
  • ഉദാ:ഒരേടം.
  • സമയം
ഏടാകൂടം
  • ദുർഘടം
  • ‘ഏടാകൂടം വളരെയിടനാടോടെപോകുന്നതാകിൽ’
    — മയൂരസന്ദേശം
  • അപകടം
  • വിരോധം
  • വിരോധവാക്കു്
  • തടവു്
  • പ്രയാസം
  • ഭോഷത്തം
  • ഉപദ്രവം
  • തെറ്റു്
ഏടുകെട്ടുക
  • പഠിത്തം മതിയാക്കുക
  • നിറുത്തുക (ശൈലി)
ഏടു്
  • എഴുതുവാനായിട്ടു വാർന്നുമുറിച്ച ഓല
  • അലേഖ
ഏടുക
  • ഏയ്ക്കുക
  • ഏക്കുക
ഏട്ട
  • ഒരു മത്സ്യം
ഏട്ടൻ
  • ചേട്ടൻ
ഏട്ടുകമ്പു്
  • ഗ്രന്ഥപ്പടി
ഏട്ടുപടി
  • ഗ്രന്ഥപ്പടി
ഏഡൻ
  • ചെവി കേൾപ്പാൻ കഴിയാത്തവൻ
  • ചെകിടൻ
  • ലോകസ്ഥിതി ഒന്നും അറിയാത്തവൻ എന്നർത്ഥം.
ഏഡകം
  • ആട്ടുകൊറ്റൻ
  • കുറിയാട്
  • ഓടിനടക്കുന്നതും, ക്ഷേപിക്കുന്നതും എന്നർത്ഥം
ഏഡകാ
  • പെണ്ണാടു്
ഏഡഗജം
  • തകര
  • ആന വൃക്ഷങ്ങളെ നശിപ്പിക്കുന്നതുപോലെ ആടു് ഇവയെ നശിപ്പിക്കുന്നതിനാൽ ഈ പേരുണ്ടായി.
ഏഡ
  • വിശേഷണം:
  • ചെവി കേൾക്കാത്ത
ഏഡമൂകൻ
  • ഊമച്ചെകിടൻ
  • (മിണ്ടുന്നതിനും ചെവികേൾക്കുന്നതിനും വയ്യാത്തവൻ, ഏഡനും മൂകനുമായവൻ.)
ഏഡൂകം
  • ഉറപ്പിനു വേണ്ടി അകമേ കല്ലു്
  • അലക്
  • ഇല്ലിമുള്ളു മുതലായതു വെച്ചുകെട്ടിയുണ്ടാക്കപ്പെട്ട ചുമരു്
  • ‘വളരെ വിശേഷം’ എന്നു പറയപ്പെടുന്നതു് എന്നർത്ഥം ഏഡകം, ഏഡേകം ഇങ്ങിനെയും പാഠങ്ങൾ കാണുന്നു.
ഏഡ്വാളകം
  • ഏലാവാലുകം
ഏണതിലകൻ
  • ചന്ദ്രൻ
ഏണദൃക്കു്
  • വിശേഷണം:
  • മാൻകണ്ണുള്ള
ഏണദൃക്കു്
  • മകരംരാശി
  • സുന്ദരി
ഏണനാഭി
  • കസ്തൂരിമൃഗം
ഏണഭൃത്തു്
  • ചന്ദ്രൻ
ഏണം
  • മാൻ
  • കൃഷ്ണമൃഗം
  • ഓടുന്നതു് എന്നർത്ഥം.
  • വിശാലമായ കണ്ണുകളുള്ള കറുത്ത മാൻ
  • (ഏണകം എന്നുമാകാം.)
ഏണലാഞ്ഛനൻ
  • ചന്ദ്രൻ
ഏണലോചന
  • മാൻകണ്ണി
  • സുന്ദരി
  • ഏണമിഴി, ഏണനയന, ഏണനേത്ര ഇത്യാദി.
ഏണാക്കുടിപ്പു്
  • അതിയായ കൊതി
ഏണാങ്കചൂഡൻ
  • ശിവൻ
  • ചന്ദ്രനെ ആഭരണമാക്കിയതുകൊണ്ടു് ഈ പേർ വന്നു.
ഏണാങ്കബിംബം
  • ചന്ദ്രമണ്ഡലം
ഏണാങ്കൻ
  • ചന്ദ്രൻ
ഏണാങ്കമൗലി
  • ശിവൻ
ഏണാങ്കശേഖരൻ
  • ശിവൻ
ഏണാജിനം
  • മാൻതോൽ
ഏണി
  • കോവിണി
  • ശ്രേണി എന്ന പ്രകൃതിയുടെ വികൃതി.
ഏണി
  • മാൻപേട
ഏണിക്ക
  • നേരെയാവുക
  • ഇതിനു വിപരീതമത്രേകോണിക്ക.
ഏണീദൃക്കു്
  • മാൻകണ്ണി
  • സുന്ദരി
ഏണീപദം
  • ഒരു മാതിരി സർപ്പം
ഏണു്
  • വക്കു്
  • ചിരട്ടയുടെ മൂന്നുകോണു്
ഏതദീയ
  • വിശേഷണം:
  • ഇതിനെ സംബന്ധിച്ച
ഏത
  • വിശേഷണം:
  • പലനിറമുള്ള
  • ചെന്നുചേർന്ന
ഏതനം
  • നശിക്ക
  • ഒരുവക മത്സ്യം
  • ശ്വാസം വലിക്കുക
ഏതം
  • നാനാവർണ്ണം
  • പലനിറങ്ങൾ ചേർന്നു പ്രത്യേകനിറമായതു് എന്നർത്ഥം.
  • മാൻ
  • പാപം
ഏതൽ
  • ഇതു്
ഏതർഹി
  • ഇപ്പോൾ
ഏതാ
  • നാനാവർണ്ണമുള്ളവൾ
  • നാനാവർണ്ണം
  • പര്യായപദങ്ങൾ:
    • ഏനി.
ഏതാണ്ടു്
  • അറിയാത്തവസ്തു
ഏതാദൃശം
  • ഇതുപോലെയുള്ള
ഏതാനും
  • അല്പം
  • കുറേ
ഏതാമൊരു
  • യാതൊരു
ഏതാവൽ
  • ഇത്രത്തോളം
  • ‘ഏതാവൽസങ്കടംദുസ്സഹമിതുനിയതം’
    — അമരുകശതകം
    .
ഏതു്
  • അറിയാഞ്ഞു ചോദിക്കുന്ന ഒരു വാക്കു്
ഏതുമേ
  • അല്പംപോലും
ഏതേതു
  • ഏതു് ഏതു്
ഏത്തക്കാ
  • വടക്കർ ഇതിനെ ആഴത്തിൽ നിന്നു വെള്ളം വലിക്കാനുള്ള ‘ഏത്തം’ എന്ന യന്ത്രത്തിനു സംബന്ധപ്പെട്ട എന്തൊ ഒരു സാധനമെന്നു പറയുന്നു. തെക്കർ ഇതിനെ നേന്ത്രക്കായ്ക്കു് ഉപയോഗിച്ചുവരുന്നു.
ഏത്തക്കായ്
  • നേന്ത്രക്കായ്
  • (ഒരുവിധം വാഴയ്ക്ക).
ഏത്തം
  • വന്ദനം
  • വെള്ളംകോരുന്ന ഒരു യന്ത്രം (തുലാം)
  • പര്യായപദങ്ങൾ:
    • ഉദ്ഘാടനം
    • ഘടീയന്ത്രം.
ഏത്തമിടുക
  • ഇടത്തുകൈ വലത്തുചെവിയിലും വലത്തുകൈ ഇടത്തുചെവിയിലും പിടിച്ചും കാലുരണ്ടും പിണച്ചും നിന്നു കൈയുടെ മുട്ടുരണ്ടും നിലത്തു മുട്ടിച്ചു വന്ദിക്കുക
  • ഇതു പണ്ടു പള്ളിക്കൂടങ്ങളിൽ ആശാന്മാരുടെ കാലത്തു കുട്ടികളിൽ നടത്തിവന്ന ഒരു ശിക്ഷയാകുന്നു.
ഏത്തവാഴ
  • നേന്ത്രവാഴ
ഏത്താക്കൾ
  • പാട്ടുകാർ
  • തമിഴിൽ ഏത്ത = സ്തുതിക്ക, വന്ദിക്ക, ആട്കൾ = ആക്കൾ.
ഏത്താപ്പു്
  • സ്ത്രീകൾ മാറത്തിടുന്ന വസ്ത്രം
ഏത്തായ
  • വായ് നീര്
  • പര്യായപദങ്ങൾ:
    • ലാലാസ്യന്ദിനി
    • സൃണികാ.
ഏദിധിഷുഃപതി
  • ജ്യേഷ്ഠത്തി വിവാഹം കഴിക്കുന്നതിനു മുമ്പു് അനുജത്തിക്കു വരുന്ന ഭർത്താവിനു പറയുന്ന പേർ
ഏധമാന
  • വിശേഷണം:
  • വർദ്ധിക്കുന്ന
ഏധസ്സ്
  • വിറക്
  • അഗ്നി ഇതുകൊണ്ടു വർദ്ധിക്കുന്നതിനാൽ ഈ പേരുണ്ടായി.
ഏധാ
  • ധനാദിസമൃദ്ധി
ഏധ
  • ഉഗയം
  • വർദ്ധന
ഏധിത
  • വിശേഷണം:
  • വർദ്ധിക്കപ്പെട്ട
  • വർദ്ധിച്ച
ഏധിതം
  • വർദ്ധിച്ചതു്
ഏനപ്പാത്തി
  • മദ്യം വാറ്റുന്ന പാത്രം
ഏനപ്പെടുക
  • ഒരുങ്ങുക
  • (സകര്‍മ്മകക്രിയ:ഏനപ്പെടുത്തുക)
ഏനസ്വത്ത്, ഏനസ്വീ
  • വിശേഷണം:
  • പാപമുള്ള
  • കുറ്റമുള്ള
ഏനസ്സ്
  • പാപം
  • അധോഗതിക്കു കാരണമായതു് എന്നർത്ഥം.
  • കുറ്റം
ഏനസ്യ
  • വിശേഷണം:
  • പാപമുള്ള
  • കുറ്റമുള്ള
ഏനി
  • നാനാവർണ്ണമുള്ളവൾ
  • നാനാവർണ്ണം
ഏനം
  • തരം, അവസരം
  • ഭംഗി
  • യോഗ്യത
  • ഒരുക്കം
ഏനം
  • യോഗ്യമായ
  • ഭംഗിയുള്ള
ഏന്തൽ
  • മുടന്തു്
  • കൈയിൽ എടുത്തു പിടിക്കുക
ഏന്തുകാൽ
  • മുടന്തുകാൽ
ഏന്തുക
  • മുടന്തുക
  • കൈയിൽ എടുത്തു പിടിക്കുക, വഹിക്കുക
ഏന്ത്രം
  • യന്ത്രം
ഏമ്പക്കം
  • മേല്പെട്ടുള്ള ഒരു ശ്വാസഭേദം
  • വയറു നിറയുമ്പോൾ സാധാരണ ഇതു വരാറുണ്ട്.
ഏമ്പൽ
  • ഏമ്പക്കം
ഏമ്പലം
  • ഏമ്പക്കം
ഏമ്പു്
  • ഏപ്പു്
ഏർപ്പു്
  • ചേർപ്പു്
  • സന്ധി
ഏഭ്യൻ
  • ഭോഷൻ
ഏമാളി
  • ഇരപ്പാളി
ഏമാറ്റം
  • തകടം മറിപ്പു്, ചതിവു്
  • ഭക്ഷണത്തിനുള്ള അത്യാശ
ഏയ്ക്കുക
  • ക്ഷീണിക്കുക
  • തളരുക
ഏരു്
  • ഇണ
ഏരകപ്പുല്ലു്
  • കടൽപ്പുല്ലു്
  • എയ്യമ്പുല്ലു്
  • ‘വാരിധിതീരത്തിങ്കൽപൂരിതകൃതമായോ
    രേരകകണിശങ്ങൾകൊണ്ടുതങ്ങളിൽതന്നെ’
    — ഭാഗവതം
ഏരകാ
  • ഏരകപ്പുല്ലു്
ഏരകം
  • ചെക്കോളം, ആട്ടുരോമം കൊണ്ടുളള കമ്പിളി
  • എയ്യമ്പുല്ലു്
ഏരണ്ഡദ്വയം
  • ചെമന്ന ആവണക്കും വെളുത്ത ആവണക്കും
ഏരണ്ഡം
  • ആവണക്കു്
  • രോഗത്തെ കളയുന്നതു് എന്നർത്ഥം
ഏരം
  • എയ്യമ്പുല്ലു്
ഏരംഗ
  • ഒരു വക മത്സ്യം
ഏരാളൻ
  • ഏറാള നാട്ടിലുളളവൻ
  • വീരൻ
  • ശൂരൻ
ഏരി
  • കൃഷിക്കുവേണ്ടി വെളളം കെട്ടി നിറുത്തിയ ചിറ മുതലായതു്
  • ജലം ധരിക്കപ്പെടുന്നതു് എന്നർത്ഥം, കൈത്തോടുകൾ വെട്ടി പുഴയിലുളള വെളളത്തെ ആ വഴിയൂടെ കൊണ്ടുചെന്നു കെട്ടിനിറുത്തുന്നിടം.
  • പര്യായപദങ്ങൾ:
    • ‘ആധാരം’
ഏരി, ഏരിക്കാൽ
  • വരമ്പിന്റെ രക്ഷക്കായിട്ടു നാട്ടുന്ന കോൽ
ഏരിപിടിക്ക
  • വരമ്പിടുക
ഏർകാൽ
  • ചക്രക്കാൽ
ഏർക്കുരു
  • കൃഷിക്കുളള ഉപകരണം
ഏർമ്മ
  • ആദ്യമുളള ഉഴവു്
ഏർവാരു, ഏർവാരുക
  • വെളളരിക്ക
ഏലകം
  • ആട്ടുകൊറ്റൻ
  • മുട്ടാടു്
ഏലക്കായ്
  • ഏലപ്പുട്ടിൽ
ഏലച്ചരക്കു്
  • മലകളിൽ നിന്നു കിട്ടുന്ന ചരക്കു്
ഏലത്തരി
  • ചിറ്റേലം
  • ഏലം
  • സൗരഭ്യമുളളതാണു്. കഫവാതങ്ങളെ കളയും, വളരെ രുചിയുണ്ടാക്കും. വൃഷ്യമാണു്. ഹിദ്ധ്മാവിനെ ശമിപ്പിക്കും മൂത്രകൃച്ഛ്രത്തിനു നന്നു്. ദഹനത്തിനു കൊളളാം.
ഏലപ്പുട്ടിൽ, ഏലപ്പിട്ടിൽ
  • ഏലക്കായ്
  • ഏലത്തരിയുണ്ടാകുന്ന ചുള
  • ഇതു ദാഹത്തിനും എരിച്ചിലിനും നന്നു്.
ഏലംഗം
  • ഒരു വക മത്സ്യം
ഏലം
  • ഏലത്തരി
ഏലം, ലേലം
  • വില്പാനുളള വസ്തുവിനെ പ്രസിദ്ധപ്പെടുത്തുക
ഏലമല
  • ഏലത്തരിയുണ്ടാകുന്ന പർവതം
ഏലംവിളി, ലേലംവിളി
  • വില്പാനുണ്ടെന്നു വിളിച്ചുപറയുക
  • ഇതു സാധാരണ കോടതികളിൽ നടന്നുവരുന്നു.
ഏലവിലൻ
  • വൈശ്രവണൻ
ഏലസ്സ്
  • അരയിൽ കെട്ടുന്ന ഒരാഭരണം
ഏലാ
  • ഏലത്തൈ, ഏലത്തരി
  • മുഖത്തുളള നാറ്റത്തെ (ദുർഗ്ഗന്ധത്തെ) കളയുന്നതു് എന്നർത്ഥം.
  • തടിയും മറ്റും പിടിക്കുമ്പോൾ പാടുന്ന പാട്ടു്
ഏലാപത്രം
  • ഒരു നാഗം
ഏലാപർണ്ണി
  • അരത്ത
  • ചിറ്റരത്ത
  • ഏലയുടെ ഇലയ്ക്കു സദൃശമായ ഇലയുളളതു് എന്നർത്ഥം.
ഏലായുഗ്മം
  • ചിറ്റേലവും പേരലവും
ഏലാവാലുകം
  • ഒരു മരുന്നു്
  • ഏലവളളി പോലെ ഇളകുന്നതു് എന്നർത്ഥം. [ഇതു പാകത്തിൽ കടുവാണ്. കഫവാതരോഗങ്ങളെയും വിഷം.ചൊറി, കുഷ്ഠം, വ്രണം, ജ്വരം, ചുട്ടുനീറൽ ഇവയേയും ശമിപ്പിക്കും. ലഘുവും ഉഷ്ണവുമാകുന്നു. യോനിദോഷത്തിന്നും വിഷത്തിന്നും കൊളളാം. ഏലാലുകം, ഏല്വാലുകം, എല്ലവാലുകം ഇങ്ങിനെ പാഠങ്ങൾ കാണുന്നു.
ഏലീകാ
  • ചെറിയ ഏലത്തരികൾ
ഏലു്
  • സുഖം; ശക്തി
ഏലുക
  • ഇയലുക
ഏലുക
  • യോഗ്യമാവുക
  • പറ്റുക
  • ഉണ്ടാവുക
ഏലും
  • ആരാനും
  • പ്രാചീനമലയാളം:
    ‘കൈപിടിപ്പാനായാരേലും’
    — കൃഷ്ണഗാഥ
    .
ഏല്ക്കുക
  • കൈക്കൊള്ളുക
  • ചുമതലപ്പെടുക
  • യോജിക്കുക
  • സമ്മതിക്കുക
  • സഹിക്കുക, കൊള്ളുക
  • പര്യായപദങ്ങൾ:
    • സംവിത്തു്
    • ആഗു
    • പ്രതിജ്ഞാനം
    • നിയമം
    • ആശ്രവം
    • സംശ്രവം
    • അംഗീകാരം
    • അഭ്യുപഗമം
    • പ്രതിശ്രവം
    • സമാധി ഇവ പത്തും.
ഏലാപ്പുറങ്ങൾ
  • വയലുകളുടെ അടുത്തും മറ്റും തണലുള്ള പ്രദേശങ്ങൾ
ഏല്പാടു്, ഏർപ്പാടു്
  • ഉത്തരവാദം, ചുമതലപ്പെടുത്തുക
  • ആരംഭം
  • തടസ്സം
ഏല്പു്
  • സ്വീകാരം
ഏല്പെടുക, ഏർപ്പെടുക
  • ഉത്തരവാദിയാവുക
  • ചുമതലപ്പെടുക
  • ഉൾപ്പെടുക
  • ചേരുക
  • ഒരുങ്ങുക
  • [ സകര്‍മ്മകക്രിയ:ഏല്പെടുത്തുക, ഏർപ്പെടുത്തുക]
ഏവ
  • തന്നെ
  • അവധാരണാർത്ഥം. അവധാരണം എന്നാൽ തീർച്ചപ്പെടുത്തുക എന്നർത്ഥം.
ഏവ, ഏവറ്റകൾ, ഏവറ്റ, ഏവറ്റു്
  • ഇത്രയും ‘ഏ’ എന്ന സർവനാമങ്ങളുടെ ബഹുവചനങ്ങൾ ആകുന്നു; നപുംസകത്തിൽ പ്രയോഗം
ഏവൻ
  • ഏതൊരുവൻ
ഏവം
  • ഇപ്രകാരം
  • സമത്വം
  • അവധാരണം (നിശ്ചയം)
  • അംഗീകാരം
  • കല്പന
  • ഗ്രന്ഥപൂരണം
ഏവരും
  • എല്ലാവരും
ഏവൾ
  • ഏതൊരുത്തി
ഏവു്
  • അമ്പുകൊണ്ടുള്ള പ്രയോഗം
ഏശ
  • രാത്രിയിലെ ആദ്യയാമം
  • സന്ധ്യകഴിഞ്ഞുള്ള പ്രാർത്ഥന അറബി:
ഏശൽ
  • തൊടുക
  • കൊള്ളുക, പറ്റുക, ഏല്ക്കുക
  • സാധിക്കുക
  • ഒരുമിക്കുക
  • എതിരിടുക
  • ഒരു രാഗം
ഏശുക
  • തൊടുക
  • കൊള്ളുക, പറ്റുക, ഏല്ക്കുക
  • സാധിക്കുക
  • ഒരുമിക്കുക
  • എതിർക്കുക
ഏഷഃ
  • ഇവൻ
ഏഷണത്രയം
  • പുത്രൈഷണം
  • വിത്തൈഷണം
  • ദാരൈഷണം ഇവ മൂന്നും
  • ‘വേർപെടുത്തനുദിനമേഷണത്രയങ്ങളും’
    — ഭാഗവതം
    .
ഏഷണം
  • ആഗ്രഹം
  • അന്വേഷണം
  • ഇരുമ്പുകൊണ്ടുള്ള അമ്പു്
ഏഷണാ
  • അന്വേഷണം
  • ആഗ്രഹം
  • യാചന, അപേക്ഷ
ഏഷണി
  • കുരള, നുണ
  • തട്ടാന്റെ ത്രാസ്
ഏഷണികാ
  • തട്ടാന്റെ (പൊന്നുതൂക്കുന്ന) ത്രാസ്
  • ഇതുകൊണ്ടു തൂക്കം ശരിയായി അറിയുന്നതിനാൽ ഈ പേരുണ്ടായി.
  • ചെറുനാരായക്കോൽ
  • പര്യായപദങ്ങൾ:
    • നാരാചി.
ഏഷണിക്കാരൻ
  • ഏഷണിപറയുന്നവൻ
  • പര്യായപദങ്ങൾ:
    • കർണ്ണേജപൻ
    • സൂചകൻ
    • പിശുനൻ.
ഏഷം, ഏഷാ
  • ആഗ്രഹം
ഏഷികാ
  • ചിത്രമെഴുതുന്നതിനും മറ്റുമുള്ള തൂവൽ
  • എഴുതുമ്പോൾ നടന്നുകൊണ്ടിരിക്കുന്നതു എന്നർത്ഥം.
ഏഷ്ടി
  • ആഗ്രഹം
ഏഹസ്സ്
  • കോപം
ഏള
  • വിശേഷണം:
  • ചെവികേൾക്കാത്ത
ഏളകം
  • ചെമന്ന ആട്ടുരോമം
ഏളഗജം
  • തകര
  • ഏഡഗജം നോക്കുക.
ഏളിതം
  • പരിഹാസം
ഏളിയേടത്തന്മാർ
  • തളിപ്പറമ്പിലുള്ള ഒരു ബ്രാഹ്മണവർഗ്ഗക്കാർ
ഏളുക
  • എഴുക
  • ഉദാ:എതിരേളുക. ബഹുമാനാർത്ഥം ഉപയോഗിക്കുന്നതാണു്. [എഴുന്നെള്ളുക - കാണുക]
ഏള്ളതു
  • ബോധിച്ചതു്
ഏഴ
  • പ്രായശ്ചിത്തം
ഏഴ
  • പാവപ്പെട്ട ആൾ
ഏഴക്കോഴ
  • സമ്മാനം
  • കൈക്കൂലി
ഏഴാമുത്ത
  • ഒരു കളി
ഏഴാമേടം
  • ഏഴാമത്തേ രാശി
  • ഭാര്യ
ഏഴി
  • സപ്തശൈലം
  • (ഏഴി - ഏഴുള്ളതു്).
ഏഴിപ്പെരുമാൾ
  • കോലത്തിരി രാജാവു്
ഏഴിലാമ്പാല
  • ഒരു വൃക്ഷം
  • ഇതിനെ ‘മുക്കംപാല’ എന്നും വിളിക്കുന്നുണ്ടു്. ഇതു ത്രിദോഷങ്ങളെ നശിപ്പിക്കും. തിക്തവും ഉഷ്ണവും ദീപനവുമാണു്. ത്വക്ദോഷാദികൾക്കും ശൂലക്കും കൊള്ളാം.
  • പര്യായപദങ്ങൾ:
    • സപ്തപർണ്ണം
    • വിശാലത്വക്കു്
    • ശാരദം
    • വിഷമച്ഛദം
ഏറക്കുറ
  • ഏറയും കുറയും, വ്യത്യാസം, കൂടുതലും അല്ല കുറവുമല്ല എന്നുള്ള സ്ഥിതി
  • അതിക്രമം, അക്രമം
ഏറക്കുറവു്
  • വ്യത്യാസം
ഏറക്കുറെ
  • ഉദ്ദേശം
ഏറടവു്
  • കണക്കുകൂട്ടുക
  • കണക്കുപുസ്തകം
ഏറാങ്കടെ
  • ഒടുവിൽ
  • ഏറാടിമാർ ഗോപാലർ കോഴിക്കോട്ടധിപന്മാരുടെ കുടുംബം (ആയമ്പാടി).
ഏറാട്ടുമേനോൻ
  • നമ്പൂതിരിയുടെ (5൦൦൦ നായന്മാരുള്ള) രായസക്കാരൻ
ഏറിടുക
  • കണക്കു കൂട്ടുക
ഏറിയ
  • വർദ്ധിച്ച
ഏറു്
  • എറിക, ചാട്ടു്
  • ദോഷം
  • ഉദാ:കണ്ണേറു് = ദൃഷ്ടിദോഷം
  • ഏറ്റം, കേറ്റം
ഏറുക
  • കേറുക
  • വർദ്ധിക്കുക
ഏറും
  • ഏറുന്ന, വർദ്ധിക്കുന്ന
  • ചൂടപ്പെടുന്ന
ഏറുമാടം
  • മരത്തിന്റെ മുകളിൽ ചെയ്യുന്ന കാവൽപ്പുര
  • പൊക്കമുള്ള മാടം
ഏറെ
  • അധികം.
ഏറ്റകുറ്റം
  • കയ്യേറ്റം
  • അതിക്രമം
ഏറ്റത്തൂക്കം
  • കേറ്റവും ഇറക്കവും
  • പൊക്കവും താഴ്ചയും
ഏറ്റം
  • അധികം
  • വളരെ.
ഏറ്റം
  • വർദ്ധനം
  • കരേറ്റം, ഉയർച്ച
  • വേലിയേറ്റം
  • കലശൽ
  • കാച്ചിലും മറ്റും കേറ്റുന്നതിനായിട്ടു നാട്ടുന്ന കോൽ
  • ക്രൂരത
ഏറ്റക്കുറച്ചിൽ
  • ഭേദം
  • വ്യത്യാസം
ഏറ്റവും
  • അധികം
  • വളരെ
  • പര്യായങ്ങൾക്കു് ‘അതിമാത്രം’ എന്ന ശബ്ദം നോക്കുക.
ഏറ്റാളി
  • പ്രതിയോഗി
  • പരവൻ
ഏറ്റിറക്കം
  • കേറ്റവും ഇറക്കവും
ഏറ്റു
  • ചുമതല വഹിച്ചു
  • (ഏല്ക്ക എന്നതിന്റെ ഭൂതകാലം).
ഏറ്റുതെറ്റിക്കുക
  • വിരുദ്ധമായി പറക
  • വിപരീതമായി പറക
ഏറ്റുപാടുക
  • കൂടെ പാടുക
ഏറ്റുമതി
  • മറ്റു സ്ഥലത്തേയ്ക്കു കയറ്റിക്കൊണ്ടു പോകുന്ന സാമാനം
  • ഏറ്റുമതി × ഇറക്കുമതി
ഏറ്റുമാറുക
  • എഴുന്നേറ്റു മാറുക
  • എഴുന്നേറ്റു പോവുക
  • ‘ഏറ്റംകയർത്തുപറയുന്നതെന്തു നീ
    ഏറ്റുമാറാനെനിക്കേതുമെളുതല്ല’
    — കല്യാണസൗഗന്ധികം തുള്ളൽ
ഏറ്റുവാണിഭം
  • ചില്ലറക്കച്ചവടം