ഫ
ഫ
- ഹല്ലുകളിൽ ഇരുപത്തുരണ്ടാം അക്ഷരം
ഫക്കൻ
- മുടന്തൻ
- മുടവൻ
ഫക്കികാ
- കൗശലം
- വഞ്ചന
ഫഞ്ജികാ
- ചെറുതേക്കു്
- രോഗങ്ങളെ ഹനിക്കുന്നതു് എന്നർത്ഥം.
- വലിയദന്തി
- ദേവതാളി
- ചെങ്കൊടിത്തൂവ
ഫടൻ
- വഞ്ചകൻ
- ശഠൻ
ഫടാ, ഫടം
- ഫണം
- പടം
- പത്തി
- (സ്ഫടയുടെ പാഠം.)
ഫണ, ഫണം
- പാമ്പിന്റെ പത്തി
- ഇതിനെ വിടിർത്തിക്കൊണ്ടാണു് സർപ്പം ഇഴഞ്ഞുപോകുന്നതു്; അതിനാൽ ഈ പേർ വന്നു.
ഫണക(ധ)രൻ
- പാമ്പു്
ഫണഭൃത്ത്
- പാമ്പു്
- ഒൻപതു് എന്ന സംഖ്യ
ഫണവാൻ
- ആദിശേഷൻ
‘അറിവാനും പറവാനും
ഫണവാനും കഴിവുണ്ടോ?’
ഫണവാനും കഴിവുണ്ടോ?’
— നളചരിതം കഥകളി
ഫണാടോപം
- വിടിർത്തിയ പത്തി
ഫണാഭരൻ
- പാമ്പു്
ഫണി
- സർപ്പം, പാമ്പു്
- കർപ്പൂരത്തുളസി
- നാഗതാളി
- രാഹു
- പതഞ്ജലി
ഫണികേസരം
- നാഗകേസരം
ഫണിഖേലം
- കാടപ്പക്ഷി
ഫണിതല്പഗൻ
- വിഷ്ണു
ഫണിധരൻ
- ശിവൻ
ഫണിപതി
- ശേഷൻ
- വാസുകി
- പതഞ്ജലി
ഫണിപ്രമാണി
- ആദിശേഷൻ
ഫണിപ്രിയൻ
- വായു
ഫണിഫേനം
- കറുപ്പു്
ഫണിഭുക്കു്
- മയിൽ
ഫണിമുഖം
- തുരങ്കക്കാരൻ ഉപയോഗിക്കുന്ന ഒരായുധം
ഫണിർജ്ജകം
- ഒരുമാതിരി തുളസി
- മണികഞ്ജകം
- കർപ്പൂരതുളസി
- സമുദ്രപ്പച്ച
- പാഠങ്ങൾ – ഫണിർജ്ജകം, ഫണിജ്ഝകം.
ഫണിലതാ, ഫണിവല്ലി
- വാൽമുളകു്
ഫണിസ്ഥ
- വിശേഷണം:
- പത്തിയിൽ ഇരിക്കുന്ന
ഫണീന്ദ്രൻ
- സർപ്പങ്ങളുടെ രാജാവു്, അനന്തൻ
- പതഞ്ജലി
ഫണ്ഡം
- വയറു്
ഫയലാകുന്നു
- നമ്പരുപതിയുന്നു
- സകര്‍മ്മകക്രിയ:(ഫയലാക്കുന്നു. കോടതിയിൽ ഹാജരാക്കുന്നു.)
ഫയൽ
- രജിസ്തർ
ഫരം
- പരിച
ഫരുബകം
- വെറ്റിലപ്പെട്ടി
ഫർഫരീകാ
- ചെരിപ്പു്
ഫലകണ്ടകം
- പ്ലാവു്
ഫലകപാണി
- പരിചക്കാരൻ
- വാളും പരിചയും ധരിച്ചവൻ
- ശത്രുവിന്റെ ആയുധത്തെ തടുക്കുന്നതാകയാൽ ചിലപ്പോൾ അതുകൊണ്ടു പൊട്ടിച്ചിതറുന്നതു് എന്നർത്ഥം.
ഫലകർപ്പൂരാ
- തക്കോലപ്പൂട്ടിൽ
ഫലകം
- പരിച
- എഴുതുന്ന ഓല അല്ലെങ്കിൽ കടലാസു്
- ഉള്ളംകൈ
- പലക
- ഫലകത്തിന്റെ തത്ഭവമായിരിക്കണം പലക.
- നെറ്റിയുടെ അസ്ഥി
- അരയുടെ പിൻഭാഗം, ചന്തി
- നാകപൂവു്
ഫലകയന്ത്രം
- ഭാസ്കരാചാര്യൻ കണ്ടുപിടിച്ച ജ്യോതിശാസ്ത്രസംബന്ധമായ ഒരു യന്ത്രം
ഫലകി
- ചന്ദനമരം
ഫലകൃഷ്ണം
- നീർനെല്ലി
ഫലകേസരം
- നാളികേരവൃക്ഷം
ഫലത്രയം, ഫലത്രികം
- കടുക്ക
- നെല്ലിക്ക
- താന്നിക്ക ഇവ മൂന്നും
- (ത്രിഫല)
ഫലദം
- വിശേഷണം:
- ഫലം നൽകുന്ന
ഫലദം
- വൃക്ഷം
ഫലദ്രുമം
- പ്ലാവു്
ഫലപരിണതി, ഫലപാകം
- കായ് മുതലായതു പഴുക്കുക
- ഫലത്തിന്റെ പൂർത്തി
ഫലപാകാന്തം
- കാ മൂക്കുമ്പോൾ നശിക്കുന്നവ
- നെല്ലു്
- ചാമ
- മുതലായവ
- ഓഷധി
ഫലപൂരം
- വള്ളിനാരകം
- മാതളനാരകം
ഫലപ്രദം
- വിശേഷണം:
- ഫലം നൽകുന്ന
ഫലപ്രാപ്തി
- ഫലത്തിനെ ലഭിക്കുക
- കാര്യലാഭം
ഫലപ്രിയാ
- ഞാഴൽ
ഫലഭാൿ
- ഫലത്തെ അനുഭവിക്കുന്നവൻ
ഫലഭാഗം
- ആദായത്തിലുള്ള ഓഹരി
ഫലഭൂമി
- താൻ ചെയ്ത കർമ്മങ്ങളുടെ ഫലം അനുഭവിപ്പാനുള്ള സ്ഥലം
- (സ്വർഗ്ഗം അല്ലെങ്കിൽ നരകം.)
ഫലഭോഗം
- ഫലം അനുഭവിക്കൽ
ഫലമൂലങ്ങൾ
- കാകളും കിഴങ്ങുകളും
ഫലമൂലാശി
- വിശേഷണം:
- കാകളും കിഴങ്ങുകളും ഭക്ഷിക്കുന്ന
ഫലം
- കായ്
- സാദ്ധ്യം
- പുണ്യം
- ലാഭം
- ഫലിക്കുന്നതെന്നർത്ഥം.
- പരിച
- ശത്രുവിന്റെ ആയുധത്തെ തടുക്കുന്നതാകയാൽ ചിലപ്പോൾ അതുകൊണ്ടു പൊട്ടിച്ചിതറുന്നതിനാൽ ഈ പേർ വന്നു.
- വാളിന്റെ മൂർച്ച
- ഒരു മരുന്നു്
- ജാതിക്കാ
- ത്രിഫല
- കൊഴുവു്
- ഉഴുതുന്നതു് എന്നർത്ഥം.
- തക്കോലം
- കുടകപ്പാല
- മലങ്കാര
ഫലയോഗം
- കാര്യസിദ്ധി
ഫലവത്ത്, ഫലവൽ
- വിശേഷണം:
- ഫലമുള്ള
- കായുള്ള
ഫലവാൻ
- കാച്ചുനിൽക്കുന്ന മരം
ഫലവിക്രയി
- കായ്കൾ വില്ക്കുന്നവൻ
ഫലശാഡവം
- മാതളനാരകം
ഫലശാലി
- വിശേഷണം:
- കായുള്ള
ഫലശൈശിരം
- ഇലന്തമരം
ഫലശ്രുതി
- ഈശ്വരകഥകളുംമറ്റും പറഞ്ഞാൽ അതിന്റെ മഹത്വത്തെക്കുറിച്ചു പിന്നീടും പറയുന്ന ശ്ലോകം
ഫലശ്രേഷ്ഠം
- മാവു്
ഫലസമ്പത്തു്
- ഫലങ്ങളുടെ ആധിക്യം
- വിജയം
ഫലസം(ശം)
- പ്ലാവു്
ഫലസിദ്ധി
- ഫലപ്രാപ്തി
ഫലഹാരം
- പലകാരം
- (ഫലഹാരമാണു് പലകാരമായതു്.)
ഫലഹാരി
- കാളി
- ദുർഗ്ഗാ
ഫലഹി
- പൂള
- ഇലവം
ഫലഹീന
- വിശേഷണം:
- ഫലമില്ലാത്ത
- നിഷ്ഫലമായ
ഫലാഢ്യ
- വിശേഷണം:
- ധാരാളം കായുള്ള
ഫലാഢ്യാ
- ഒരുതരം വാഴ
ഫലാദനം
- കിളി
ഫലാദ്ധ്യക്ഷം
- ഒരു വൃക്ഷം
- പഴമുൺപാല
ഫലാനുമേയ
- വിശേഷണം:
- ഫലംകൊണ്ടു ഊഹിക്കപ്പെടുവാൻ തക്ക
ഫലാന്തം
- മുള
- ഇല്ലി
ഫലാപേക്ഷ
- ഫലത്തേ കാത്തിരിക്കുക
ഫലാപേത
- വിശേഷണം:
- നിഷ്ഫലമായ
ഫലാഫലം
- ജയവും തോൽവിയും
ഫലാമ്ലം
- പുളിമരം
ഫലാശനം
- കിളി
ഫലാശി
- വിശേഷണം:
- ഫലത്തെമാത്രം ഭക്ഷിക്കുന്ന
ഫലാസ്ഥി
- തെങ്ങു്
ഫലാഹാര
- കാകളെ ഭക്ഷിക്കുക
ഫലി
- വിശേഷണം:
- കായുള്ള
- (നകാരന്തം)
ഫലി
- ഒരുമാതിരി മത്സ്യം, പലകമീൻ
- ഞാഴൽ
- കാച്ചുനിൽക്കുന്ന മരം
ഫലിക്കുന്നു
- കായ്ക്കുന്നു
- കാര്യം സാധിക്കുന്നു
- സാദ്ധ്യമാകുന്നു
ഫലിത
- വിശേഷണം:
- ഫലമുള്ള
- കായ്ച്ച
ഫലിതക്കാരൻ
- ചിരിക്കത്തക്ക വാക്കു പറയുന്നവൻ
ഫലിതാ
- തീണ്ടാർന്ന സ്ത്രീ
ഫലിതാർത്ഥം
- ഫലത്തോടു കൂടിയ അർത്ഥം
ഫലിതം
- കളിവാക്കു്, നേരമ്പോക്കു്
- ഒരു വൃക്ഷം
- ഫലമുള്ളതു്
ഫലിനം
- പ്ലാവു്
- കാച്ചുനിൽക്കുന്ന മരം
- ഫലമുള്ളവസ്തു
ഫലിനീ
- ഞാഴൽ
- കുപ്പമഞ്ഞൾ
ഫലീകരണം
- ചേറ്റൽ
- തൂറ്റൽ
ഫലേഗ്രഹി
- വിശേഷണം:
- കായ്ക്കുന്ന
ഫലേഗ്രഹി
- യഥാകാലം കായ്ക്കുന്ന വൃക്ഷലതാദികളുടെ പേർ
ഫലേരുഹ
- പൂപ്പാതിരിവൃക്ഷം
- മുളകളോടുകൂടിയ കായുള്ള എന്നർത്ഥം.
ഫലോദയം
- ലാഭം
- സ്വർഗ്ഗം
- ആനന്ദം
ഫലോൽപ്രേക്ഷ
- ഉൽപ്രേക്ഷാലങ്കാരത്തിന്റെ ഒരു ഇനം
ഫല്യം
- പുഷ്പം
ഫല്ഗു
- വിശേഷണം:
- നിസ്സാരമായുള്ള
- മനോഹരമായ
ഫല്ഗു
- കാട്ടത്തി
- നിസ്സാരമായ ഫലമുള്ളതു് എന്നർത്ഥം.
- പേയത്തി
- അസത്യവാക്കു്
- വസന്തം
- ഗയയിലെ ഒരു നദിയുടെ പേർ
ഫല്ഗുന
- വിശേഷണം:
- ചെമന്ന
- പാടലമായ
ഫല്ഗുനൻ
- അർജ്ജുനൻ
- ഫല്ഗുന മാസത്തിൽ ഫല്ഗുനി (ഉത്രം) നക്ഷത്രത്തിൽ ജനിച്ചവൻ എന്നർത്ഥം.
- ഇന്ദ്രൻ
ഫല്ഗുനി
- ഉത്രം നക്ഷത്രം
ഫല്ഗുനീഭവൻ
- വ്യാഴം
- ബൃഹസ്പതി
ഫല്ഗുമൂലം
- ചുഴലിവേർ
ഫല്ഗുവാടികാ
- കാടത്തി
ഫസലി
- അറബിൿ വർഷം
- കൊയ്ത്തുസമയം
ഫാ
ഫാട്
- സംബോധനാർത്ഥകം
ഫാടകി
- ചീനക്കാരം
ഫാണി
- ചക്കരപ്പാവു്
- പാനി
ഫാണിതം
- മുറിയൻ ശർക്കര
- നീർക്കണ്ടിശർക്കര
- അയഞ്ഞതു് എന്നർത്ഥം. (കൽക്കണ്ടം എന്നും പറയുന്നു).
ഫാണ്ട
- വിശേഷണം:
- ഒരുങ്ങിയ
ഫാണ്ടം
- അന്നുവെച്ചകഷായം
- എളുപ്പത്തിൽ ഉണ്ടാക്കപ്പെട്ട കഷായം. ദ്രവരൂപമാകയാൽ ഒലിച്ചുപോകുന്നതു് എന്നർത്ഥം.
ഫാണ്ഡം
- വയറു്
ഫാല
- വിശേഷണം:
- ഫലത്തിൽ നിന്നുണ്ടായ
- പഞ്ഞികൊണ്ടുണ്ടാക്കിയ
ഫാലകൃഷ്ട
- വിശേഷണം:
- ഉഴുത
- കിളച്ച
ഫാലകൃഷ്ടം
- ഉഴുതവയൽ
ഫാലഖേലാ
- കാടപ്പക്ഷി
ഫാലൻ
- ബലരാമൻ
- ശിവൻ
ഫാലം
- നെറ്റി
- കൊഴുവു്
- ഉഴുതവയൽ
- മാതളനാരകം
ഫാലഗുപ്തൻ
- ബലരാമൻ
ഫാലലോചനൻ
- ശിവൻ
ഫാലാഹത
- വിശേഷണം:
- ഉഴുത
- കിളച്ച
ഫാല്ഗുനം, ഫാൽഗുനികം
- മീനമാസം
- സുഖത്തെ ചെയ്യുന്നതു് എന്നർത്ഥം.
ഫാല്ഗുനാനുജം
- ചൈത്രമാസം
- വസന്തകാലം
ഫാല്ഗുനാനുജൻ
- നകുലൻ
- സഹദേവൻ
ഫാല്ഗുനി
- ഫാല്ഗുനിമാസത്തിൽ വെളുത്തവാവു്
- മീനമാസം
ഫി
ഫിരംഗം
- യൂറോപ്പു്
ഫിരംഗി
- യൂറോപ്യൻ
ഫു
ഫു
- ഒരു ശകാരം
- നിന്ദാവാക്കു്
ഫുകം
- പക്ഷി
ഫുടം
- വിരിഞ്ഞപത്തി
ഫുപ്ഫുസം
- ശ്വാസകോശം
- (വളരെ ചെറിയ അനേകം കോടി അറകൾകൊണ്ടു് ഉണ്ടാക്കപ്പെട്ടതാണു്. നെഞ്ചിലുള്ള അസ്ഥിക്കൂട്ടിനകത്തു രക്താശയത്തിന്റെ ഇടത്തും വലത്തും ഇരിക്കുന്ന രണ്ട് സഞ്ചികളാകുന്നു. ദുഷിച്ച രക്തം ശൂദ്ധി ചെയ്യുന്നത് ഇവിടെ വച്ചാണു്.)
ഫുല്ല
- വിശേഷണം:
- വികസിച്ച
- വിടിർന്ന
ഫുല്ലനയനം
- ഒരുതരം മാൻ
ഫുല്ലം
- വിടിർന്നു പുത്തുനിൽക്കുന്ന മരം
- വിരിഞ്ഞതു്
- വിസ്താരത്തെ പ്രാപിച്ചതു് എന്നർത്ഥം
ഫുല്ലരീകം
- സർപ്പം
- പ്രദേശം
ഫൂ
ഫൂൽകരം
- അഗ്നി
ഫൂൽകാരം
- ഊത്ത്
- ചീറ്റൽ
- ഫൂ എന്ന ശബ്ദം.
ഫേ
ഫേണാശനി
- ഇന്ദ്രൻ
ഫേനഗിരി
- സിന്ധുനദിക്കടുത്തുള്ള ഒരു പർവ്വതം
ഫേനം
- നുര
- പത
- കടൽനാക്ക്
- വർദ്ധിക്കുന്നതു് എന്നർത്ഥം.
ഫേനല
- വിശേഷണം:
- നുരയുള്ള
ഫേനവാഹി
- അരിക്കുവാനുള്ള വസ്ത്രം
ഫേനാഗ്രാം
- നീർക്കുമള
ഫേനില
- പതയുള്ള
ഫേനിലം
- പുളിഞ്ചി, ഉറുഞ്ചിമരം, നുരയുള്ളതു്, അരച്ചാൽ പതയുന്നതു
- ഇലന്തകുരുവു്
- നുരയുള്ളതു എന്നർത്ഥം.
- ഇതു ‘ശീതഫേന’മെന്നു മലയാളികളും ‘പൂവ്വത്തി’ എന്നു തമിഴരും പറയപ്പെടുന്ന മരമാണു്.
ഫേരം, ഫേരണ്ഡ
- കുറുക്കൻ
ഫേരവ
- വിശേഷണം:
- ഉപായമുള്ള
ഫേരവം
- കുറുക്കൻ
- കള്ളൻ
’കീരവാണിഭൈരവാണി-സാരവ
ഫേരവാണിഘോരകാനനാനി’
ഫേരവാണിഘോരകാനനാനി’
— നളചരിതം കഥകളി
ഫേരു
- കുറുക്കൻ
ഫേല, ഫേലി
- ഉച്ഛിഷ്ടം
- ഉണ്ടുശേഷിച്ചതു്
- ഉപേക്ഷിക്കപ്പെട്ടതു എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഭുക്തസമുജ്ഝിതം.
ഫേലകം
- ഉച്ഛിഷ്ടം
- എച്ചിൽ
ഫൗ
ഫൗസ്സദാരി, ഫൗജദാരി
- വിശേഷണം:
- ഉദ്യോഗസ്ഥന്മാരുടെ കുറ്റത്തെ സംബന്ധിച്ച മേൽനോട്ടക്കാരൻ
- കുറ്റസംബന്ധമായുള്ള