ഗ
ഗ
- ഹല്ലുകളിൽ മൂന്നാം അക്ഷരം
ഗഃ
- ഗണേശൻ
- ഗന്ധർവൻ
ഗഗന(പുഷ്പം)കുസുമം
- ആകാശപുഷ്പം
- വാസ്തവമല്ലാത്ത വസ്തു. കഴിയാത്ത കാര്യം എന്നു താൽപര്യം.
ഗഗനചര
- വിശേഷണം:
- ആകാശത്തിൽ സഞ്ചരിക്കുന്ന
ഗഗനചരം
- വിശേഷണം:
- പക്ഷി
- മേഘം
- മുത്തങ്ങ
ഗഗനചാരി
- വിശേഷണം:
- ആകാശത്തിൽ സഞ്ചരിക്കുന്ന
ഗഗനചാരി
- പക്ഷി
- മേഘം
- മുത്തങ്ങ
ഗഗനതലം
- ആകാശം
ഗഗനദ്ധ്വജൻ
- സൂര്യൻ
ഗഗനദ്ധ്വജം
- മേഘം
- മുത്തങ്ങ
- എരിക്കു്
ഗഗനം
- ആകാശം, ദേവന്മാർ ഗമിക്കുന്ന വഴി, പക്ഷികൾ ഗമിക്കുന്ന വഴി
- അഭ്രകം
ഗഗനസിന്ധു
- ഗംഗാ
ഗഗനേചരൻ
- രാക്ഷസൻ
ഗംഗാ
- ഒരാറു്
- ഗംഗാദേവി
- ഹരിപദത്തിൽ നിന്നോ ഹരശിരസ്സിൽ നിന്നോ ഭൂമിയെ പ്രാപിച്ചതു്.
- ഗംഗയുടെ പുറപ്പാടു വിഷ്ണുവിന്റെ പെരുവിരലിൽ നിന്നാണു്. സൂര്യവംശത്തിലെ 14-ആമത്തെ രാജാവായ സഗരൻ പണ്ടു് അശ്വമേധം ചെയ്വാനായി വസിഷ്ഠാദികളോടു് ആലോചിച്ചു് ആരംഭിച്ചപ്പോൾ ദേവേന്ദ്രൻ അശ്വത്തെ മോഷ്ടിച്ചു പാതാളത്തു തപസ്സു ചെയ്യുന്ന കപില വാസുദേവന്റെ പിറകെ കെട്ടിയിട്ടു. അതിനെ ഭൂമിയിലെങ്ങും കാണാഞ്ഞു തിരവാനായി സഗരന്റെ 60000 പുത്രന്മാർ പിതാവിന്റെ ആജ്ഞയോടുകൂടി ഭൂമിയെ പാതാളത്തോളം വെട്ടിക്കുഴിച്ചു കപിലമഹർഷിയുടെ പിറകെ കെട്ടിയിരുന്ന കുതിരയെ കണ്ടുപിടിച്ചു് അദ്ദേഹത്തെ ദ്രോഹിച്ചു. തദനന്തരം അവരെ ഒന്നൊഴിയാതെ അദ്ദേഹം ഭസ്മമാക്കി. സമുദ്രം മുമ്പിൽ ഒരു തോടുപോലെയിരുന്നതിൽ വെട്ടിക്കുഴിച്ച സ്ഥലം മുഴുവനും ചേർന്നതുകൊണ്ടു് ഇപ്രകാരം വലുതായി ഭവിച്ചു. സഗരപുത്രന്മാർ വർദ്ധിപ്പിച്ചതു നിമിത്തം ‘സാഗരം’ എന്നു സമുദ്രത്തിനു പേരുണ്ടായി. പിന്നീടു് ഈ വംശത്തിലേ 18 - ആമത്തെ രാജാവായ ഭഗീരഥൻ തന്റെ പൂർവന്മാരായ സഗരന്മാർക്കു സൽഗതിക്കുവേണ്ടി ഗംഗയെ പാതാളത്തോളം കൊണ്ടുവരുന്നതിനു ബ്രഹ്മാവിനെ ഉദ്ദേശിച്ചു തപസ്സുചെയ്തു. ഗംഗയെ കൊണ്ടുപോകുന്നതിനു വരംവാങ്ങി. ഗംഗയുടെ പതനം ഭൂമി സഹിക്കുന്നതല്ലാത്തതിനാൽ അനന്തരം ഭഗീരഥൻ തപസ്സുകൊണ്ടു പരമേശ്വരനെ പ്രസാദിപ്പിച്ചു. ഗംഗ ഭൂമിയിൽ ഇറങ്ങിയപ്പോൾ അതിന്റെ ഊക്കു ഭൂമിക്കു ദുസ്സഹമായിരുന്നതുനിമിത്തം ഭഗീരഥന്റെ അപേക്ഷപ്രകാരം പരമേശ്വരൻ അതിനെ തലയിൽ താങ്ങി. ഇതത്രേ ഗംഗാധരൻ എന്ന പേരിനു കാരണം ശിവന്റെ ജടയിൽനിന്നു ഗംഗ സപ്തസിന്ധുക്കളായി ഒഴുകി. പോരുന്ന വഴിക്കു ജഹ്നുമഹർഷിയുടെ യാഗശാലയെ നശിപ്പിച്ചതുകൊണ്ടു് അദ്ദേഹം കോപിച്ചു ഗംഗയെ ആചമിച്ചു. പിന്നീടു ദേവകളുടെ പ്രാർത്ഥനമൂലം ചെവികളിൽകൂടി ഗംഗയെ പുറത്താക്കി. ഇപ്രകാരം ജഹ്നുമഹർഷിയിൽനിന്നുണ്ടായതുനിമിത്തം ഗംഗയ്ക്കു ‘ജാഹ്നവി’ എന്ന പേർ സിദ്ധിച്ചു. ഭഗീരഥൻ ഇത്രയൊക്കെ പണിപ്പെടു കൊണ്ടുചെന്നു 60000 പിതൃക്കളെയും ശുദ്ധം വരുത്തി. ഗംഗാജലത്താൽ ഉദകക്രിയ ചെയ്തെങ്കിലെ സ്വർഗ്ഗം കിട്ടു എന്നു ഗരുഡന്റെ ഉപദേശത്തെ കൈക്കൊണ്ടു തന്റെ മൂത്തപ്പുപ്പനു സാധിപ്പാൻ കഴിയാത്ത തപസ്സുചെയ്തു ഭഗീരഥൻ ഗംഗയെ ഭൂമിയിൽ കൊണ്ടുവരുക നിമിത്തം ഗംഗയ്ക്കു ‘ഭാഗീരഥി’ എന്ന പേരുണ്ടായി. ആദ്യം ശ്രീപരമേശ്വരന്റെ ശിരസ്സിലും പിന്നീടു് അവിടെനിന്നു ഭൂമിയിലും അവിടെനിന്നു പാതാളത്തിലും ഇപ്രകാരം മൂന്നു മാർഗ്ഗം ഗമിക്കയാൽ ‘ത്രിപഥഗാ’ എന്ന പേർ സിദ്ധിച്ചു. (ത്രി = മൂന്നു്, പഥം = വഴി ഗ = ഗമിക്ക) ഗംഗ ഹിമവാന്റെയും മേനയുടെയും പുത്രിയും ഉമയുടെ സഹോദരിയുമാണെന്നും [ബ്രഹ്മാവിന്റെ ശാപം ഹേതുവായിട്ടു ലോകത്തിൽ ശന്തനുവിന്റെ ഭാര്യയായിരുന്നു ഭീഷ്മർ മുതലായി എട്ടുപേരെ പ്രസവിച്ചു. ഇങ്ങിനെയും ഗംഗയെക്കുറിച്ചു] കാണുന്നു. ഖാപഗാ, ഹരശേഖര, ദേവഭൂമി, ഗാന്ദിനി, ഭദ്രസോമ, കിരാതി ഇവയും ഗംഗയുടെ പേർതന്നെ.
- പര്യായപദങ്ങൾ:
- വിഷ്ണുപദി
- ജഹ്നുതനയ
- സുരനിമ്നഗ
- ഭാഗീരഥി
- ത്രിപഥഗ
- ത്രിസ്രോതസ്സ്
- ഭീഷ്മസൂ.
ഗംഗാജൻ, ഗംഗാപുത്രൻ
- ഭീഷ്മർ
- കാർത്തികേയൻ
ഗംഗാടേയം
- ഒരു മത്സ്യം
ഗംഗാദത്തൻ
- ഭീഷ്മർ
- (എട്ടാമത്തെ വസുവിന്റെ അംശം).
ഗംഗാദ്വാരം
- ഹരിദ്വാരമെന്ന സ്ഥലം
ഗംഗാധരൻ
- ശിവൻ
- ഗംഗയെ ധരിക്കുന്നവനെന്നർത്ഥം.
ഗംഗാധരം
- കടൽ
ഗംഗാലഹരി
- ജഗന്നാഥപണ്ഡിതന്റെ ഒരു കാവ്യം
ഗംഗുകം
- തിന
ഗംഗോലം
- ഗോമേദകം
ഗജകണാ
- അത്തിത്തിപ്പലി
ഗജത
- ആനക്കൂട്ടം
ഗജദന്തഫലാ
- ആനക്കൊമ്പൻവെള്ളരി
ഗജദന്തം
- ആനക്കൊമ്പു്
ഗജദ്വിട്ടു്
- ഏഴിലംപാല
ഗജൻ
- ഒരു രാക്ഷസൻ. ശിവനാൽ വധിക്കപ്പെട്ടു
ഗജപിപ്പലി
- അത്തിത്തിപ്പലി
ഗജപുടം
- ലോഹാദികൾ ഭസ്മമാക്കുന്നതിന്റെ ഒരു അഗ്നിപ്രയോഗം
ഗജബന്ധനി
- വാരിക്കുഴി
- ആനപ്പന്തി
- വാരിക്കുഴി എന്നതു ആനയെ ചതിച്ചു ചാടിച്ചു പിടിക്കാനായി കാട്ടാനകൾ സഞ്ചരിക്കുന്ന കാട്ടിൽ കുഴിച്ചുണ്ടാക്കുന്നതാണു്.
ഗജഭക്ഷ്യം, ഗജഭക്ഷ
- ഈന്തൽവൃക്ഷം
- ഗജങ്ങളുടെ ഭക്ഷണസാധനം എന്നർത്ഥം.
ഗജഭക്ഷ
- കരിമ്പന
ഗജം
- ആന
- മദിക്കുന്നതെന്നർത്ഥം.
- ഒരളവു്
- (12 ഇഞ്ച് = ഒരടി, 3 അടി = ഒരു ഗജം).
ഗജമാചലം
- സിംഹം
ഗജമുഖൻ
- ഗണപതി
ഗജമുഖാനുജൻ
- സുബ്രഹ്മണ്യൻ
ഗജവല്ലഭാ
- ഈന്തൽ
- കാട്ടുവാഴ
ഗജസ്നാനം
- ഉപയോഗമില്ലാത്ത പ്രവൃത്തി
- (ആനകൾ കുളിച്ചുകഴിഞ്ഞാൽ മണ്ണും ചളിയും കോരി ദേഹത്തിൽ പൂശുക പതിവാണല്ലൊ അതുപോലെ).
ഗജാനനൻ (ദന്തൻ, മുഖൻ, വദനൻ)
- ഗണപതി
- ആനമുഖനെന്നർത്ഥം.
ഗജാരി
- ശിവൻ
ഗജാശനം
- താമരക്കിഴങ്ങു്
- അരയാൽ
ഗജാഹ്വാ
- അത്തിത്തിപ്പലി
ഗജേന്ദ്രമോക്ഷം
- ഇന്ദ്രദ്യുമ്നന്റെ മോക്ഷം
- (ഇന്ദ്രദ്യുമ്നൻ എന്നതു നോക്കുക).
ഗജേഷ്ടാ
- മുതക്കു്
- വാഴ
ഗഞ്ജ
- മദ്യംവില്ക്കുന്ന സ്ഥലം, കള്ളുഷാപ്പു്
- കൂകി വിളിക്കുന്നേടം എന്നർത്ഥം.
- രത്നങ്ങൾ വെട്ടിയെടുക്കുന്ന സ്ഥലം
- തൊട്ടി
- പാനപാത്രം
- കഞ്ചാവു്
ഗഞ്ജന
- വിശേഷണം:
- പരിഹസിക്കുന്ന
- അധികരിക്കുന്ന
- തോൽപ്പിക്കുന്ന
- ജയിക്കുന്ന
ഗഞ്ജിക
- മദ്യം വില്ക്കുന്ന സ്ഥലം
ഗഡകം
- കുട്ടിമത്സ്യം
- ജലത്തിൽ നനഞ്ഞു് ഇഴഞ്ഞു നടക്കുന്നതെന്നർത്ഥം.
- പരൽ
ഗഡം
- തടവു്
- മറവു്
- കുട്ടിമത്സ്യം
- പരൽ
- മേരുപ്പു്
ഗഡികാരം, ഗഡിയാരം, ഗഡിഹാരം, ഗഡിയാൾ
- വാച്ചു്
- മണി
- സമയം അറിയാൻ ഉണ്ടാക്കീട്ടുള്ള ഒരു യന്ത്രം
ഗഡു
- പിൻപുറത്തുള്ള കൂനു്
- തവണ, പ്രാവശ്യം
ഗഡു
- വിശേഷണം:
- കൂനുള്ള
ഗഡുക
- കുടം
- മോതിരം
ഗഡു, ഗഡുവു്, ഗടു
- തവണ
- പണമോ ധാന്യമോ ഏൽപ്പിക്കേണ്ട മുറ
- കണിശം
ഗഡുകം
- കുട്ടിമത്സ്യം
- പരൽ
ഗഡുര
- വിശേഷണം:
- കൂനുള്ള
ഗഡുരൽ
- കൂനൽ
ഗഡുല
- വിശേഷണം:
- കൂനുള്ള
ഗഡുലൻ, ഗഡു
- കൂനൻ
ഗഡൂചി
- ചിറ്റമൃതു്
ഗണകൻ
- ജ്യോതിഷക്കാരൻ, പ്രശ്നവാദി
- ഗണിക്കുന്നവനെന്നർത്ഥം.
- കണക്കെഴുത്തുകാരൻ
‘മാരിപെയ്യുമൊരു ഗീരിവണ്ണമുര
ചെയ്കയാൽ ഗണകനേകൻ....’
ചെയ്കയാൽ ഗണകനേകൻ....’
— അന്യാപദേശശതകം
ഗണചതുഷ്ടയം
- നെല്ലിക്ക
- കടുക്ക
- തിപ്പലി
- കൊടുവേലി ഇവ നാലും
ഗണച്ഛങ്കം
- സങ്കോചമില്ലാത്ത
- സ്വൈരമായുള്ള
ഗണദേവതകൾ
- ദേവകളിൽ ഓരോ കൂട്ടം
- ആദിത്യാദി ഒമ്പതു വർഗ്ഗക്കാർ
- ഒന്നിച്ചു സഞ്ചരിക്കുന്ന ദേവന്മാർ എന്നർത്ഥം. 1. ആദിത്യന്മാർ – 12. 2. വിശ്വദേവന്മാർ – 1൦. 3. വസുക്കൾ 8. 4. തുഷിതന്മാർ – 36. 5 ആഭാസ്വരന്മാർ – 64. 6. അനിലന്മാർ – 49. 7. മഹാരാജികന്മാർ – 22൦. 8. സാദ്ധ്യന്മാർ – 12. 9. രുദ്രന്മാർ – 11.
ഗണനം, ഗണന
- കണക്കു്
- എണ്ണുക
- ഗണിക്ക
ഗണനയന്ത്രം
- മണിബന്ധം
- മണിച്ചട്ടം (കുട്ടികൾക്കു കണക്കു പഠിപ്പാനുള്ളതു്)
ഗണനീയ
- വിശേഷണം:
- എണ്ണപ്പെടത്തക്ക
- കണക്കാക്കപ്പെടുവാൻ കഴിയുന്ന
ഗണപതി
- വിഘ്നേശ്വരൻ
- ഗണനാഥൻ
- ശിവന്റെ പുത്രൻ
- ശിവന്റെ ദാസന്മാരായ ഗണങ്ങളുടെ പ്രധാനിയാണു്. ഗണപതിയുടെ ജനനി പാർവതിയാണു്. വിഘ്നങ്ങളെ തീർക്കുന്നതിനാൽ വിഘ്നേശ്വരൻ എന്നു പേരുണ്ടായി. എലിയാണു് വാഹനം. അതുകൊണ്ടു് ആഖുരഥൻ എന്ന പേർ സിദ്ധിച്ചു. ഗണപതിയുടെ ശരീരം മഞ്ഞനിറവും കുറിയതുമാണു്. വലിയ വയറുണ്ടു്. ആനത്തലയും ഒറ്റക്കൊമ്പും ശംഖും ചക്രവും ഗദയും നാലു കൈയും (ഓരോന്നിലും ആമ്പൽ പിടിച്ചിട്ടുണ്ടു്) ഉണ്ടു്. പാർവതിയും പരമേശ്വരനും പിടിയും കൊമ്പനുമായി കാട്ടിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ പുത്രനാണു് ഗണപതി. ഒരിക്കൽ ശിവനെ കാണുന്നതിനു പരശുരാമൻ കൈലാസത്തിൽ ചെന്നു. അദ്ദേഹം ഉറക്കമാകയാൽ ഗണപതി പരശുരാമനെ അകത്തുവിട്ടില്ല. അവർ തമ്മിൽ കലശൽ കൂടി. ഗണപതി പരശുരാമനെ ചുരുട്ടി എടുത്തെറിഞ്ഞു. ബോധം വന്നപ്പോൾ പരശുരാമൻ പരശു എടുത്തു് ഗണപതിയെ എറിഞ്ഞു. പരശു ശിവൻ കൊടുത്ത ആയുധമാണല്ലൊ. അതു ഗണപതിയുടെ ഒറ്റക്കൊമ്പിനെ ഒടിച്ചു. ‘ഏകദന്തൻ’ ‘ഏകദംഷ്ട്രൻ’ എന്നപേരിനു കാരണം ഇതാണു്. ഗണപതിക്കു ആനത്തല വരുവാൻ പല കാരണങ്ങൾ പറയുന്നുണ്ടു്. 1. പാർവതി ശനിയെ വിളിച്ചു പുത്രനെ കാണിക്കയാൽ ശനിയുടെ നോട്ടം കൊണ്ടു തല ദഹിച്ചു. അതിനു പകരം ആനത്തല വെച്ചു 2. ഒരിക്കൽ ശിവൻ ആദിത്യനെ കൊന്നിട്ടു ജീവിപ്പിച്ചു. ഉടൻ ശിവന്റെയും മകന്റെയും തല പോ കട്ടെ എന്നു കശ്യപൻ ശപിച്ചു. തല പോയപ്പോൾ ഇന്ദ്രന്റെ ആനത്തല എടുത്തു പകരം വെച്ചു. 2. പാർവതി ഒരിക്കൽ കുളിക്കാൻ പോയപ്പോൾ ശിവൻ വന്നു് അകത്തു കടക്കാൻ ഭാവിച്ചു. ഗണപതി തടുത്തു. ഉടൻ ശിവൻ ഗണപതിയുടെ തലയെ വെട്ടി പകരം ഒരാനത്തല വെച്ചു. ഇങ്ങനെ പലവിധം പറയുന്നു.
- പര്യായപദങ്ങൾ:
- വിനായകൻ
- വിഘ്നരാജൻ
- ദ്വൈമാതുരൻ
- ഗണാധിപൻ
- ഏകദന്തൻ
- ഹേരംബൻ
- ലംബോദരൻ
- ഗജാനനൻ.
ഗണപതിക്കു കുറിക്ക
- ആരംഭിക്കുക
- (ശൈലി).
ഗണപീഠകം
- മാർവിടം
ഗണം
- കൂട്ടം
- ശിവന്റെ അനുചരന്മാരായ ഭൂതങ്ങൾ
- ഗണപതിയുടെ കീഴിലുള്ള ഒരുകൂട്ടം ദേവകൾ.
- ജാതി
- സേനാവിഭാഗം
- കണക്കാക്കപ്പെടുന്നതു് എന്നർത്ഥം. [അക്ഷൗഹിണി എന്നതു നോക്കുക] [ഗണം – 27. രഥം, 27 ആന, 81 കുതിര, 135 കാലാൾ ഇത്രയും കൂടിയ സൈന്യം.
- അടവിക്കച്ചോലം
- (കരിങ്കച്ചോലം എന്നു തമിഴിൽ).
- വൃത്തശാസ്ത്രപ്രകാരം 3 അക്ഷരം കൂടിയതു്
- നാലുമാത്ര കൂടിയതു്
- ഗണം ലക്ഷണം ഉദാഹരണം ദേവത ഫലം
1 മഗണം മൂന്നുഗുരു മല്ലാക്ഷീം ക്ഷ്മാ ശ്രീ
2 യഗണം ആദിലഘു യശോദാം അംബു വൃദ്ധി
3 രഗണം മധ്യലഘു രാഗിണീ അഗ്നി മൃതി
4 സഗണം അന്തഗുരു സരസാം അനിലൻ യാത്ര
5 തഗണം അന്തലഘു താമ്രൈവ ഖം ഠം
6 ജഗണം മധ്യഗുരു ജഘാന അർക്കൻ രുകു
7 ഭഗണം ആദിഗുരു ഭാവയു ഇന്ദു കീർത്തി
8 നഗണം മൂന്നുലഘു നൃവര സ്വർന്നാഥൻ ആയുസ്സു ക്ഷ്മാ = ഭൂമി. അംബു = വെള്ളം.
അഗ്നി = വഹ്നി. അനിലൻ = വായു.
ഖം = ആകാശം. അർക്കൻ = സൂര്യൻ.
ഇന്ദു = ചന്ദ്രൻ. ഠം = ശൂന്യം. രുകു = രോഗം.
‘ത്രിഗുർമ്മോമുഖലോയോരോ
മധ്യലസ്സോന്തഗോന്തലഃ
തോമധ്യഗുജോമുഖഗു
ദസ്ത്രിലോനോഗണാഷ്ടകഃ
ക്ഷ്മാംബ്വഗ്ന്യനിലഖാർക്കേന്ദു
സ്വർന്നാഥാമഗണായഃ
ശ്രീവൃദ്ധിമൃതിയാത്രാം
രുക്കീർത്ത്യായുർബലാഃ ക്രമാൽ’
മധ്യലസ്സോന്തഗോന്തലഃ
തോമധ്യഗുജോമുഖഗു
ദസ്ത്രിലോനോഗണാഷ്ടകഃ
ക്ഷ്മാംബ്വഗ്ന്യനിലഖാർക്കേന്ദു
സ്വർന്നാഥാമഗണായഃ
ശ്രീവൃദ്ധിമൃതിയാത്രാം
രുക്കീർത്ത്യായുർബലാഃ ക്രമാൽ’
ഗണരാത്രം
- രാത്രിസമൂഹം രാത്രികളുടെ കൂട്ടം
- അനേകം രാത്രികൾ എന്നർത്ഥം
ഗണരൂപ(ക)ം
- ഒരു പൂച്ചെടി, എരിക്കു്
- അനേകം സ്വരൂപമുള്ളതെന്നർത്ഥം.
- മന്ദാരം
ഗണഹാസ(ക)ം
- കാട്ടുകച്ചോലം
- (തമിഴിൽ – കരിങ്കച്ചോലം) ആൾക്കൂട്ടത്തെ ചിരിപ്പിക്കുന്നതെന്നർത്ഥം.
ഗണാചലം
- കൈലാസ പർവതം
- ഗണപർവതം
ഗണാധിപൻ
- ഗണപതി
- ഭൂതഗണങ്ങളുടെ നാഥനെന്നർത്ഥം.
ഗണിക
- വേശ്യാസ്ത്രീ
- പണക്കാരെ എണ്ണി കണക്കാക്കുന്നവൾ, ജനക്കൂട്ടം ഭർത്താവായിട്ടുള്ളവൾ എന്നിങ്ങനെ അർത്ഥം. ഗണികകളുടെ സമൂഹത്തിനു ‘ഗാണിക്യം’ എന്നു് പേർ.
- ഒരു പൂച്ചെടി
- വേശ്യയെപ്പോലെ ജനങ്ങളെ ആശ്രയിക്കുന്നതെന്നർത്ഥം.
- പിടിയാന
ഗണികാരിക
- മുഞ്ഞവൃക്ഷം
- വേശ്യയെപ്പോലെ മോഹിപ്പിക്കുന്നതു്. ഉത്തമമായ ഔഷധമാകയാൽ കണക്കാക്കപ്പെടുന്നതെന്നർത്ഥം.
ഗണിക്കുക
- എണ്ണുക, കണക്കു് കൂട്ടുക
- സാരമായി കരുതുക, മാനിക്കുക, വകവെയ്ക്കുക
ഗണിത
- വിശേഷണം:
- എണ്ണപ്പെട്ട
- മാനിക്കപ്പെട്ട 3 അറിയപ്പെട്ട
ഗണിതം
- ജ്യോതിഷം
- കണക്കാക്കപ്പെട്ടതു്
- നാലുമാത്ര
‘മാത്രനാലതിന്നൊരുഗണിതമെന്നുണ്ടല്ലൊ’
— ഭാഗവതം
.ഗണിതശാസ്ത്രം
- ജ്യോതിഷം
ഗണിതസാരം
- ഒരു ജ്യോതിഷ ഗ്രന്ഥം
ഗണേയ
- വിശേഷണം:
- കണക്കാക്കപ്പെടുവാൻ കഴിയുന്ന.
ഗണേരു
- ചെറുകൊന്ന
- പിടിയാന
ഗണേരുക
- വേശ്യാസ്ത്രീയുടെ തായ്ക്കിഴവി
ഗണേശകുസുമം
- ചെമന്ന അരളി
ഗണേശഗീതം
- ഭഗവൽഗീതയിൽ കൃഷ്ണന്റെ പേരിനു പകരം ഗണപതിയുടെ പേർ ചേർത്തു ഗണപതിഭക്തർ ഉപയോഗിക്കുന്ന ഒരു പുസ്തകം
ഗണേശൻ
- ഗണപതി
ഗണേശഭൂഷണം
- സിന്ദൂരം
ഗണേശ്വരം
- സിംഹം
ഗണ്ഡകം
- വാൾപുലി
- കുട്ടിമത്സ്യം
- പരൽ
- നിലവിളക്കു്
ഗണ്ഡകാരി(ലി), ഗണ്ഡകാളി
- മുക്കുറ്റി
- കമ്പുകളിൽ കറുപ്പുള്ളതെന്നർത്ഥം. [കറിച്ചുണ്ട, വാളച്ചണ്ടി, പടർച്ചുണ്ട ഇങ്ങനെയും അഭിപ്രായം കണുന്നു.
ഗണ്ഡകാശില
- സാളഗ്രാമം
ഗണ്ഡകി
- കരിമ്പു്
- ഒരു നദി
ഗണ്ഡദാസൻ
- അഗ്നിമിത്രന്റെ മഹിഷിയായ ധാരിണിദേവിയുടെ നട്വൻ
ഗണ്ഡം
- കവിൾത്തടം
- മുഖത്തിന്റെ ഒരു ഭാഗമെന്നർത്ഥം. കണ്ണിനോടു വളരെ സമീപിച്ച ഭാഗം ഗണ്ഡവും, അതിനു താഴെ കപോലവുമാണെന്നാണു് ചിലരുടെ അഭിപ്രായം.
- ആനയുടെ കവിൾത്തടം
- പര്യായപദങ്ങൾ:
- കപോലം.
ഗണ്ഡമാല
- കവിൾവാർപ്പു് എന്ന ദീനം
- മേദസ്സും കഫവും കൂടി ഞാറപ്പഴം, ലന്തക്കുരു, നെല്ലിക്ക ഇവയെപ്പോലെ കക്ഷം, കവിൾ, പിൻകഴുത്തു്, കഴുത്തു്, ഒടികൾ ഇവയിൽ വളരെ മുഴകൾ ഉണ്ടാക്കും. കാലക്രമേണ പഴുക്കും. അതത്രേ ഗണ്ഡമാല. മാലപോലെ മുഴകൾ ഉണ്ടാകനിമിത്തം ഈ പേർ സിദ്ധിച്ചു.
ഗണ്ഡമാലിക
- മുക്കുറ്റി
ഗണ്ഡശൈലം
- ഒരു ഉരുളൻപാറ
- പർവതങ്ങളിൽ നിന്നു പിരണ്ടു വീണ വലിയ പാറക്കല്ലു്. ഗണ്ഡതുല്യമായ ശൈലഖണ്ഡം എന്നർത്ഥം.
ഗണ്ഡാന്തം, കെണ്ണാന്ത
- ശുഭകർമ്മങ്ങൾക്കു് ഉപേക്ഷിക്കേണ്ട ഒരു സമയം
- ആപൽകരമായ സന്ധി
- കണ്ഠതയുടെ ഇരിപ്പിടം
- അശ്വതി, മകം, മൂലം ഈ നക്ഷത്രങ്ങളുടെ ആദിയിൽ 15 നാഴികയും, ആയില്യം, കേട്ട, രേവതികളിൽ 45 നാഴിക ചെന്നതിനുമേൽ 15 നാഴിക യും ഗണ്ഡാന്ത സമയമാകുന്നു. സർവ്വശുഭകർമ്മങ്ങൾക്കും ഈ സമയം ഉപേക്ഷിക്കത്തക്കതാണു്.
‘ഗണ്ഡാന്തേഷൂത്ഭവോമർത്ത്യഃപിതൃ
മാതൃകുലാന്തകഃയദിജീവതിഭൂപാലോഗ
ജവാജിസമന്വിതഃ’
മാതൃകുലാന്തകഃയദിജീവതിഭൂപാലോഗ
ജവാജിസമന്വിതഃ’
ഗണ്ഡാലി
- അമ്മാമൻമുത്തങ്ങ എന്ന മരുന്നു്, വെൺകറുക
- കവിൾത്തടത്തെ അലങ്കരിക്കുന്നതെന്നർത്ഥം. (ചിലർ വെൺകറുകയെ കർണ്ണാലങ്കാരമായി ഉപയോഗിക്കാറുണ്ടല്ലൊ).
- പേരരത്ത
- മീൻകണ്ണിക്കറുക
ഗണ്ഡി
- താടിയിലുണ്ടാകുന്ന ഒരു ദീനം
- തായ്മരം
ഗണ്ഡിനി
- ദുർഗ്ഗ
ഗണ്ഡീരം
- വാതക്കൊടി എന്ന മരുന്നു്
- വലിയ ചേന എന്നും അഭിപ്രായമുണ്ടു്
- മാങ്ങാനാറി എന്നു വേറെ ചിലർ പറയുന്നു. മുഖത്തിനു തന്റെ അവയവം പോലെ ഇഷ്ടമായിട്ടുള്ളതു് എന്നർത്ഥം.
ഗണ്ഡു
- തലയിണ
- സന്ധി
ഗണ്ഡൂകം
- നിലവിളക്കു്
- പന്തു്
ഗണ്ഡൂപദം
- ഞാഞ്ഞൂൽ
- ഭൂനാഗം
- ഗണ്ഡുകൾ (ശരീരഗ്രന്ഥികൾ – മുഴകൾ) തന്നെ പാദമായിട്ടുള്ളവ എന്നർത്ഥം.
ഗണ്ഡൂപദി
- ഞാഞ്ഞൂൽപേട
- ഗണ്ഡൂപദത്തിന്റെ (ഞാഞ്ഞൂലിന്റെ) സ്ത്രീ എന്നർത്ഥം.
- ചെറുതരം ഞാഞ്ഞൂൽ
ഗണ്ഡൂലം
- വളഞ്ഞ
ഗണ്ഡൂഷം, ഗണ്ഡൂഷ
- കുലുക്കുഴിക
- കവിൾകൊള്ളുക
- ഒരുവക ഗുളിക
ഗണ്ഡോളി
- കടുന്നിൽ
- പീഡിപ്പിക്കുന്നതു് എന്നർത്ഥം.
ഗണ്യ
- വിശേഷണം:
- കണക്കു കൂട്ടപ്പെടേണ്ടുന്ന
- പ്രമാണിക്കപ്പെടത്തക്ക, ഗണനത്തിന്നവകാശമുള്ള
ഗത
- വിശേഷണം:
- പോയ
- നശിച്ച
ഗതനാസിക
- വിശേഷണം:
- മൂക്കില്ലാത്ത
- മൂക്കുപോയ
ഗതം
- നടപ്പു്
ഗതാക്ഷൻ
- അന്ധൻ
ഗതാഗതം
- പോകയും വരികയും
- ഗത + ആഗതം.
ഗതിഭേദം
- പലവിധത്തിലുള്ള പോക്കു്
- വേറൊരു പ്രകാരം
ഗതി
- നടപ്പു്
- രക്ഷ
- സമ്പത്തു്
- മോക്ഷം
- സഹായം
- ഉപായം
- അവസ്ഥ
- വ്യാകരണപ്രകാരം ഒരു വിഭക്തിയോടു ചേർന്നു് അതിന്റെ അർത്ഥത്തെ പരിഷ്കരിക്കുന്ന അവ്യയം
- ഉദാ:തൊട്ടു്, കൂടെ ഇത്യാദി
ഗതിലാ
- നദി
ഗത്യന്തരം
- അന്യഗതി
ഗദ്ഗദ
- വിക്കിപ്പറയപ്പെട്ട
ഗദ്ഗദം
- ഇടറിപ്പറക
- തൊണ്ട ഇടറിയതു്
ഗദ്ഗദവതി
- തൊണ്ടയ്ക്കു ഇടർച്ചയോടുകൂടിയവൾ
‘എന്നീവണ്ണമുരച്ചു ഗദ്ഗദവതീ
ദേശാന്തരേ പോകുവാൻ’
ദേശാന്തരേ പോകുവാൻ’
— അമരുകശതകം
ഗദ്ഗദസ്വരം
- പോത്തു്
ഗദ
- ഒരായുധം
ഗദൻ
- ഒരു യാദവൻ
- ശ്രീകൃഷ്ണന്റെ അനുജൻ
- ഈ ഗദൻ എന്ന യാദവനാണു് സുഭദ്രയുടെ വർത്തമാനം അർജ്ജുനനോടു പറഞ്ഞതു്.
ഗദം
- വ്യാധി
- മുറവിളിയുണ്ടാക്കിത്തീർക്കുന്നതു എന്നർത്ഥം.
- കൊട്ടം
ഗദാഗ്രജൻ
- വിഷ്ണു
ഗദാധരൻ
- ഗദയെ ധരിക്കുന്നവൻ
- വിഷ്ണു
ഗദാവസാനം
- മാഗധൻ കൃഷ്ണന്റെ നേർക്കെറിഞ്ഞ ഗദ തൊണ്ണൂറ്റിഒമ്പതു യോജന ദൂരെ ചെന്നുവീണു. ആ ഗദവീണ മഥുരാ പാർശ്വത്തിന്നു “ഗദാവസാനം” എന്നു പേരുണ്ടായി
ഗദിക്കുക
- പറയുക
ഗദിത
- വിശേഷണം:
- പറയപ്പെട്ട
‘മനസാ വചസാ വിദിതം ഗദിതം’
— നളചരിതം കഥകളി
.ഗദ്യ
- വിശേഷണം:
- ഗദിക്കത്തക്ക
- പറയപ്പെടുവാൻ തക്ക
ഗദ്യം
- കവികളുടെ കൃതി
- കവിതാവിശേഷം
- ഗദ്യം എപ്പോൾമുതൽ എഴുതിത്തുടങ്ങിയെന്നു നിശ്ചയമില്ല. എങ്കിലും കലിവർഷം 33൦൦-നിപ്പുറം എഴുതിത്തുടങ്ങി എന്നൂഹിക്കാം. നാഗരികവർദ്ധനയ്ക്കു ഗദ്യം ആവശ്യമാകുന്നു. പദ്യത്തേക്കൊണ്ടുള്ളതിനേക്കാൾ ഉപകാരം ഗദ്യത്തേക്കൊണ്ടാണു്. ഇതിനു പ്രധാന കാരണം ഭാഷാകാഠിന്യം (പദപ്രയോഗകാഠിന്യം) എന്നുള്ളതിനു സംശയമില്ല. പദ്യത്തിനു പറയപ്പെടുന്ന നിർബന്ധമൊന്നും ഗദ്യത്തിനില്ല. ‘ഗദ്യം കവീനാം നികഷം വദന്തി’ ഗദ്യം എഴുതിഫലിപ്പിക്കുന്നതിലാണു് കവിയുടെ സാമർത്ഥ്യം തെളിയുന്നതു്. ഇവിടെ കവി ശബ്ദം പ്രയോഗിച്ചിരിക്കയാൽ കാവ്യരൂപമായ ഗദ്യമെഴുതുന്നവനേയും കവി എന്നുതന്നെ വിളിച്ചിരുന്നു എന്നു് സ്പഷ്ടമാകുന്നു. പദ്യം എന്നാൽ അക്ഷരം മാത്ര ഇവയുടെ ക്രമത്തോടുകൂടിയ പാദങ്ങൾ ഉള്ളതു്. ഗദ്യം എന്നാൽ ആവക വ്യവസ്ഥയില്ലാതെ കേവല പദയോജന മാത്രമായിട്ടുള്ളതു്.
ഗന്തവ്യ
- വിശേഷണം:
- ഗമിപ്പാൻ തക്ക
ഗന്തു
- വഴിപോക്കൻ
ഗന്തുകാമ
- വിശേഷണം:
- പോകാനാഗ്രഹമുള്ള
ഗന്ത്രി
- കാളവണ്ടി
- ഗമനശീലം എന്നർത്ഥം.
- പര്യായപദങ്ങൾ:
- കംബളിവാഹ്യകം.
ഗന്ത്രികം
- ചാടു്
- വണ്ടി
ഗന്ദ്രലം
- സിംഹം
ഗന്ധകമഴ
- ഒരുമാതിരി മഴ
- 1917-മേ മാസം 1൦-ആംനു-വണ്ടിപ്പെരിയാറ്റിനു സമീപമുള്ള ആർണയ്ക്കൽ തോട്ടത്തിൽ ഈ മഴപെയ്തു. ഇതിനു കാരണം നമ്മുടെ കിഴക്കൻ കാടുകളിൽ ഉണ്ടാകുന്ന ഏതോ ഒരുതരം പുഷ്പങ്ങളുടെ പരാഗങ്ങൾ വായുവിന്റെ വ്യാപാരംകൊണ്ടു് ആകാശത്തിലേക്കുയർന്നു മഴപെയ്ത സമയം മഴത്തുള്ളികളുമായി സംയോജിച്ചു ഭൂമിയിലേക്കു പതിച്ചതാണെന്നാണു ഭൂഗർഭശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നതു് – കൈരളി പുസ്തകം 3. ലക്കം 2. 1൦93-കുംഭം.
ഗന്ധകം
- ഒരു മരുന്നു്
- നെല്ലിക്കാഗന്ധകം
- പാൽഗന്ധകം
- ഗന്ധമുള്ളതെന്നർത്ഥം.
- മുരിങ്ങ
- പര്യായപദങ്ങൾ:
- ഗന്ധാശ്മാ
- സൗഗന്ധികം
ഗഗന്ധകരസായനം
- പുടംവച്ച ഗന്ധകം
- ഒരുവക രസായനം
ഗന്ധകാരി
- ഈന്തിൽ
ഗന്ധകാളി
- പടച്ചുണ്ട
- കരിങ്ങാലി
ഗന്ധകുടി
- മുരാമാഞ്ചി
- ഗന്ധത്തിന്നിരിപ്പിടം എന്നർത്ഥം. [ചിറ്റീന്തൽ എന്ന അഭിപ്രായക്കാരും ഉണ്ടു്. ചിറ്റീന്തൽ ഒരു ഗന്ധദ്രവ്യമാണെന്നു് എന്റെ പരിശോധയിൽ കാണുന്നില്ല.
ഗന്ധകോകില
- ഒരുതരം വള്ളി
- നല്ല ഗന്ധമുള്ളതാണു്
ഗന്ധചേലിക
- കസ്തൂരി
- പച്ചപ്പുഴുവു്
ഗന്ധജടില
- വയമ്പു്
ഗന്ധദ്വിപം
- മദയാന
ഗന്ധനം
- ഉത്സാഹം
- ഹിംസാവിചാരം
- അറിയിക്ക
- പ്രകാശനം
- ഗന്ധതൃണം
- നറുപാണ്ടി നെല്ലു്
ഗന്ധനാകുലി
- ചിറ്റരത്ത, ഗന്ധമുള്ള നാകുലി എന്നർത്ഥം
- ചെവിയം (അത്തിത്തിപ്പലിവേരു്)
- പേരരത്ത
- അരത്ത
ഗന്ധപാഷാണം
- ഗന്ധകം
ഗന്ധപീതാ
- നറുമഞ്ഞൾ
ഗന്ധഫലം
- കൂവളം
- വ്ളാർമരം
ഗന്ധഫല
- ഈന്തിൽ
- ഉലുവ
- ഞാഴൽ
- മുതക്കു്
ഗന്ധഫലീ
- ചമ്പകമൊട്ടു്
- ഞാഴൽ
- ഗന്ധമുള്ള ഫലങ്ങൾ ഉള്ളതെന്നർത്ഥം.
‘നഷൾപഭോഗന്ധഫലീമജിഘ്രൽ’
ഗന്ധബന്ധു
- മാവു്
ഗന്ധം
- സൗരഭ്യം, മണം
- ചന്ദനം
- വിഷയങ്ങളിൽ ഒന്നു്
- ആഗ്രഹിക്കപ്പെടുന്നതു് ഹിംസിക്കപ്പെടുന്നതു് എന്നിങ്ങനെ അർത്ഥം.
- കരിമുരിങ്ങ
- ലേശം, അല്പംപോലും
‘മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ’
‘ഗന്ധോഗന്ധക ആമോഭേ
ലേശേസംബന്ധ ഗർവയോഃ’
— അഭിജ്ഞാനശാകുന്തളം
‘ഗന്ധോഗന്ധക ആമോഭേ
ലേശേസംബന്ധ ഗർവയോഃ’
ഗന്ധമാദനം
- ഒരു പർവതം
- പുഷ്പഗന്ധംകൊണ്ടു സന്തോഷിക്കുന്നതെന്നർത്ഥം. ഇതും മേരുവിന്റെ പടിഞ്ഞാറാണെന്നു കാണുന്നു.
ഗന്ധമാദനൻ
- ശ്രീരാമന്റെ വാനരസേനാപതി
- രാവണന്റെ പുത്രനായഇന്ദ്രജിത്തു വധിച്ചൂ. ഉടൻ ഹനുമാൻ കൈലാസത്തിൽ നിന്നു കൊണ്ടുവന്ന ഔഷധങ്ങൾകൊണ്ടു ജീവിപ്പിച്ചു.
- രാവണന്റെ ഒരു പേർ
ഗന്ധമാർജ്ജാരൻ
- ഒരു മൃഗം
- മെരുകു്
- വെരുകു്
ഗന്ധമാർജ്ജാരവീര്യം
- പച്ചപ്പുഴുവു്
ഗന്ധമാല
- ഒരു ക്ഷുദ്രരോഗം
- പിത്തം കോപിച്ചുണ്ടാകുന്ന കക്ഷം എന്ന രോഗത്തിലുള്ള കുരുക്കളിൽ ഒരു കുരു അധികം വലുതായിട്ടും സ്ഫോട തുല്യമായിട്ടും തൊലിപ്പുറത്തുണ്ടാകും അതത്രേ ഗന്ധമാല.
ഗന്ധമുഖ്യം
- കസ്തൂരിമൃഗം
ഗന്ധമൂലി
- കച്ചോലം
- ചെറുകച്ചോലം
- ഗന്ധമുള്ള കിഴങ്ങുള്ളതെന്നർത്ഥം. ചെറുളങ്ങൻ ചെടിയുടെ പേരെന്നും കാണുന്നു.
ഗന്ധമൂഷി
- നച്ചെലി
‘ചുചുന്ദരീഗന്ധമൂഷീ
ദീർഘദേഹീതുമൂഷികാ’
ദീർഘദേഹീതുമൂഷികാ’
— ലിംഗാഭട്ടീയം
ഗന്ധമൃഗം
- മെരുകു്
- കസ്തൂരി മൃഗം
ഗന്ധമൈഥുനൻ
- കാള
ഗന്ധമോഹിനി
- ചമ്പകമൊട്ടു്
ഗന്ധരസം
- നറുംപശ
- ഗന്ധമുള്ള രസത്തോടുകൂടിയതെന്നർത്ഥം. രസഗന്ധം എന്ന പാഠവും കാണുന്നു.
ഗന്ധരാജം
- ചന്ദനം
- പച്ചപ്പുഴുവു്
- കണഗുഗ്ഗുലു
ഗന്ധലോലുപ
- ഈച്ച
- കൊതുകു്
ഗന്ധവഹൻ
- കാറ്റു്
- ഗന്ധത്തെ വഹിക്കുന്നവൻ എന്നർത്ഥം.
ഗന്ധവഹം
- മൂക്കു്
ഗന്ധവാഹൻ
- കാറ്റു്
- ഗന്ധത്തെ വഹിക്കുന്നവൻ എന്നർത്ഥം.
ഗന്ധവാഹം
- മൂക്കു്
ഗന്ധവിഹ്വല
- കോതമ്പു്
ഗന്ധവ്യാകുലം
- തക്കോലപ്പുട്ടിൽ
ഗന്ധർവ്വഗ്രഹപീഡ
- ഒരു രോഗം
- ഉന്മാദഭൂതോന്മാദനിദാനത്തിൽ പെട്ടതാണു്. ഗന്ധർവ്വ ഗ്രഹത്താൽ പീഡിപ്പിക്കപ്പെട്ടാൽ മനസ്സിനു സന്തോഷം, മണൽത്തിട്ട വനമദ്ധ്യം ഇവിടങ്ങളിൽ സഞ്ചാരം, സംഗീതത്തിലും, ഗന്ധമാല്യങ്ങളിലും പ്രിയം, ശുഭാചാരം, നൃത്തം, ചിരി മനോഹരമന്ദഗമനം ഇവയുള്ളവനായിരിക്കും.
ഗന്ധർവ്വൻ
- ദേവകളുടെ പാട്ടുകാരൻ
- (ഹാഹാ ഹൂഹൂ തുടങ്ങിയുള്ളവർ ഗന്ധർവ്വന്മാരാകുന്നു).
- കുതിര
- ഒരുവക മാൻ
- മരിച്ചവരുടെ ആത്മാവു്
- ഗന്ധർവ്വൻ – ഭൂലാക സ്വർഗ്ഗങ്ങളുടെ ഇടയിൽ സഞ്ചരിക്കുന്ന പിശാച വിശേഷം. ഗന്ധർവ്വന്മാർ സോമരസം ഉണ്ടാക്കുന്നവരാണെന്നു് അഭിപ്രായമുണ്ടു്. ബ്രഹ്മാവിന്റെ മൂക്കിൽ നിന്നു ജനിച്ചവരാണെന്നു ചിലരും കശ്യപന്റെ മക്കളാണെന്നു മറ്റുചിലരും പറയുന്നു. ഇവർക്കു് ഭാര്യമാർ അപ്സരസ്ത്രീകളാണ്. ഇവരുടെ പ്രമാണിയുടെ പേർ ചിത്രരഥൻ എന്നാകുന്നു.
ഗന്ധർവ്വനഗരം
- മായാനഗരം
- ഉണ്ടെന്ന് മനസ്സിൽ തോന്നിപ്പിക്കുന്ന നഗരം
- മനോഹരമായ ഒരു സങ്കല്പ നഗരം
- വെറും തോന്നൽ
- ഇതു വാസ്തവത്തിൽ ഇല്ലാത്തതും ഉണ്ടെന്നു തോന്നിക്കുന്നതുമാകുന്നു. മായ കൊണ്ടുണ്ടാക്കിയതാകുന്നു. ഇതു ആകാശമാകയാൽ അതുപോലെ പൂജ്യമായതു്.
ഗന്ധർവ്വം
- കുതിര
- ഗന്ധത്തെ അറിയുന്നതു് എന്നർത്ഥം.
- ഒരു വക മാൻ
- (ഇതിനു പെരുത്ത വയറും നീണ്ട വാലും കാണും).
- യാതനാശരീരം
- ഗന്ധർവശബ്ദത്തിനു ഗന്ധത്തെ അറിയുന്നതെന്നർത്ഥം.
- വെളുത്താവണക്കു്
- കുയിൽ
- കസ്തൂരിമൃഗം
ഗന്ധർവവിദ്യ
- സംഗീതം
ഗന്ധർവവിവാഹം
- എട്ടുവിധം വിവാഹങ്ങളിൽ ഒന്ന്
- കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുക്കളോടും മറ്റും ആലോചിക്കാതേയും കർമ്മങ്ങൾ കൂടാതേയും കൈക്കൊള്ളുക.
ഗന്ധർവവേദം
- സംഗീതത്തെക്കുറിച്ചുള്ള ഒരു ഉപവേദം
ഗന്ധർവഹസ്ത(ക)ം
- ആവണക്കു്
- ഗന്ധർവം (മൃഗവിശേഷം – ഭൂതവിശേഷം). അതിന്റെ കൈപോലെയുള്ള ഇലയുള്ളതെന്നർത്ഥം.
ഗന്ധർവം
- കുയിൽപ്പേട
ഗന്ധശേഖരം
- കസ്തൂരി
ഗന്ധസാരണം
- പുലിച്ചുവടി
- മുദ്ഗരം
ഗന്ധസാരം
- ചന്ദനം
- ഗന്ധമുള്ള കാതലോടുകൂടിയതെന്നർത്ഥം.
- കച്ചോലം
- തേക്കുമരം
- ഗുഗ്ഗുലു
- മുദ്ഗരം
ഗന്ധസോമം
- വെളുത്ത ആമ്പൽ
ഗന്ധാഖു
- നച്ചെലി
ഗന്ധാഗരു
- മുല്ലപ്പുനാറിയകിൽ
ഗന്ധാശ്മാ
- ഗന്ധകം
ഗന്ധാഹ്വ
- ചെമന്ന തുളസി
ഗന്ധി
- വിശേഷണം:
- മണമുള്ള
ഗന്ധി
- ജീരകം
ഗന്ധികം
- ഗന്ധകം
ഗന്ധിക്കുക
- മണക്കുക
ഗന്ധിനി
- മുരാമാഞ്ചി
- പ്രശസ്തഗന്ധമുള്ളതെന്നർത്ഥം.
ഗന്ധോതു
- വെരുകു്
ഗന്ധോത്തമ
- മദ്യം. ഗന്ധംകൊണ്ടു ശ്രേഷ്ഠമായതെന്നർത്ഥം
ഗന്ധോളി
- കടുന്നിൽ
- (ഗണ്ഡോളി എന്നതിന്റെ പാഠം).
- ചെറിയ വാളു്
ഗഭസ്തി
- രശ്മി
- കിരണം ഗമിച്ചുകൊണ്ടു തന്നെ ദിക്കുകളെ പ്രകാശിപ്പിക്കുന്നതു്
- ആകാശത്തിൽ ശോഭിക്കുന്നതു്-ഇങ്ങിനെ അർത്ഥം
‘ഭാസ്വാൻ വിവസ്വാൻ
നഭസ്വാൻ ഗഭസ്തിമാൻ’
നഭസ്വാൻ ഗഭസ്തിമാൻ’
— അദ്ധ്യാത്മരാമായണം
ഗഭീരം, ഗംഭീരം
- ആഴമുള്ള പ്രദേശം
- ശമനത്തിങ്കൽ ഭയത്തെ കൊടുക്കുന്നതെന്നർത്ഥം. ജലജന്തുക്കൾ ഇതിലൂടെ ഗമിക്കുന്നു എന്നുമാവാം.
- മഹത്വമുള്ള
ഗഭീരിമ
- മഹത്വം
- ഗാംഭീര്യം
‘സാരളിയും സൽഗഭീരിമയുമാളും’
— ഷഷ്ഠിപൂർത്തിഷഷ്ടി
.ഗംഭാരി
- ഒരു വൃക്ഷം
- പെരുംകുമിൾ
- ജലത്തെ ഭരിക്കുന്നതെന്നർത്ഥം.
ഗംഭീര
- വിശേഷണം:
- ബുദ്ധിക്കു് ആഴമുള്ള
ഗംഭീരജ്ജ്വരം
- ഒരുവക ജ്വരം
- ഇതിനു് ഉള്ളിൽ വളരെ ഉഷ്ണവും തണ്ണീർദാഹവും മലബന്ധവും അധികമായ ശ്വാസവും കാസവും കാണും.
ഗംഭീരത
- ഗാംഭീര്യം
- ബുദ്ധിയുടെ ആഴം
ഗംഭീരദൃഷ്ടി
- ഒരു രോഗം
- ദൃഷ്ടിപാതത്താൽ പീഡിക്കപ്പെട്ടതായിട്ടും വികൃതയായിട്ടും അകത്തേക്കു വലിയും. വലിയ വേദന കാണും.
ഗംഭീരം
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം അർത്ഥപുഷ്ടിയുള്ളതു ‘ഗംഭീരം’. പദങ്ങളെ ചേർക്കുന്നതിന്റെ മാതിരി ഭേദങ്ങളിൽ ഒന്നു്.
- ബുദ്ധിക്കാഴമുള്ള
ഗംഭീരാ
- ഒരുവക ഇക്കിൾ
- (ഇക്കിൾ എന്നതു നോക്കുക).
ഗമം, ഗമനം
- യാത്ര
ഗമി
- വഴിപോക്കൻ
ഗമിക്കുക
- നടക്കുക
ഗമ്യ
- വിശേഷണം:
- ഗമിക്കത്തക്ക
- പ്രാപിക്കപ്പെടുവാൻ കഴിയുന്ന
ഗയൻ
- ഒരസുരൻ
- ഒരു ഗന്ധർവൻ
ഗയാ
- നഗരം
- ഒരു പുണ്യസ്ഥലം (ബീഹാറിൽ)
ഗരം
- വിഷം
- കൂട്ടുവിഷം
ഗരളം
- വിഷം
- ഗരത്തെ (കൂട്ടുവിഷത്തെ) ദാനംചെയ്യുന്നതെന്നർത്ഥം. (കുറച്ചു ശരീരത്തിൽ ചേർന്നാലും കൂട്ടുവിഷത്തെപ്പോലെ പ്രവർത്തിക്കും).
- പര്യായപദങ്ങൾ:
- വിഷം
- ക്ഷ്വേളം.
ഗരളവേഗം
- വിഷത്തിനുള്ള ഒരു മരുന്നു
- കരളേകം
ഗരാഗരി
- ഒരു മരുന്നു്
- ദേവതാളി (ഖരാഗരി എന്നുമാവാം)
ഗരി
- ദേവതാളി
- ശബ്ദിക്കുന്നതെന്നർത്ഥം.
ഗരിമാവു്
- കനം
- ഗുരുത്വം
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
ഗരിഷ്ഠ
- വിശേഷണം:
- ഏറ്റവും കനമുള്ള
- ഉറപ്പുള്ള
ഗരീയസ്സ്
- വിശേഷണം:
- ഏറ്റവും കനമുള്ള
- ഉറപ്പുള്ള
- യാൻ, യസി, യസ്സ്.
ഗരുഡക്കരുത്തു്
- വിഷം ഇറക്കുന്നതിനുള്ള ഒരു മന്ത്രം
ഗരുഡധ്വജൻ
- വിഷ്ണു
- ഗരുഡൻ ധ്വജ ചിഹ്നമായിട്ടുള്ളവൻ എന്നർത്ഥം. അതാതു ദേവന്മാരുടെ വാഹനങ്ങൾ അവരവരുടെ കൊടിമരത്തിന്മേൽ ചിഹ്നമായിരിക്കും.
ഗരുഡൻ
- വിഷ്ണുവിന്റെ വാഹനം
- പക്ഷികളുടെ രാജാവു്
- ഗരുത്തുകളെ (ചിറകുകളെ)ക്കൊണ്ടു പറക്കുന്നവൻ എന്നർത്ഥം. (അരുണൻ എന്ന ശബ്ദം നോക്കുക). ഗരുഡന്റെ അമ്മ വിനത, അച്ഛൻ കശ്യപപ്രജാപതി. ഗരുഡന്റെ ആകൃതി പകുതി പക്ഷിയും പകുതി മനുഷ്യനുമാണു്. ഗരുഡന്റെ ജനനസമയമുണ്ടായ ശോഭ ദേവതകളെ അഗ്നി എന്നു ഭ്രമിപ്പിച്ചു. അതുനിമിത്തം അവർ വന്ദിച്ചു. ഗരുഡനു വിനായകയിൽ സമ്പാതി എന്നൊരു പുത്രനുണ്ടായി. വിനായകയ്ക്കു ‘ഉണ്ണടി’ എന്നും പേരുണ്ടു്. ഒരിക്കൽ ഭാര്യാസഹിതം ഒരു ബ്രാഹ്മണനെ ഭക്ഷിക്കയാൽ തൊണ്ട വെന്തുപോയി. ബ്രാഹ്മണരെ ഒഴിച്ചു മറ്റു മനുഷ്യരെ ഭക്ഷിച്ചുകൊള്ളുന്നതിനു മാതാപിതാക്കന്മാരുടെ അനുവാദം മുമ്പുതന്നെ ഉണ്ടായിരുന്നു. ഗരുഡൻ ഒരിക്കൽ അമൃതം മോഷ്ടിക്കയാൽ ഇന്ദ്രനുമായി യുദ്ധമുണ്ടായി. ഇന്ദ്രൻ തോറ്റു. വജ്രായുധം പൊടിഞ്ഞു. എന്നിട്ടും അമൃതം ഇന്ദ്രൻ തിരിയെ വാങ്ങി.
- പര്യായപദങ്ങൾ:
- ഗരുത്മാൻ
- താർക്ഷ്യൻ
- വൈനതേയൻ
- ഖഗേശ്വരൻ
- നാഗാന്തകൻ
- വിഷ്ണുരഥൻ
- സുപർണ്ണൻ
- പന്നഗാശനൻ.
ഗരുഡപ്പച്ച
- വിഷം ഇറക്കുന്നതിനുള്ള ഒരു കല്ലു്
ഗരുഡാഗ്രജൻ
- അരുണൻ
- ഗരുഡന്റെ (അഗ്രജൻ) ജ്യേഷ്ഠൻ എന്നർത്ഥം.
ഗരുത്തു്
- ചിറകു്
- ശബ്ദിക്കുന്നതെന്നർത്ഥം.
ഗരുത്മൽ
- വിശേഷണം:
- ചിറകുള്ള
- ത്മാൻ,ത്മതി,ത്മൽ.
ഗരുത്മാൻ
- ഗരുഡൻ
- നല്ല ചിറകുള്ളവൻ എന്നർത്ഥം.
- പക്ഷി
- ചിറകുകളുള്ളതെന്നർത്ഥം.
- കഴുവൻ
ഗർഗ്ഗൻ
- ഒരു ജ്യോതിശാസ്ത്രജ്ഞനായ മുനി
- കൃഷ്ണന്റേയും യാദവന്മാരുടെയും ഗുരു
ഗർഗ്ഗം
- കാള
ഗർഗ്ഗരം
- ഒരുവക മത്സ്യം
- ജലത്തിലേ ചുഴി
- ഒരുവക സംഗീതയന്ത്രം
ഗർഗ്ഗരി
- തൈർ കടയുന്ന പാത്രം
- മങ്കലി
- പാക്കലം
- ‘ഗർഗ്ഗ’ എന്നു ശബ്ദിക്കുന്നതെന്നർത്ഥം. (ഗർഗ്ഗരി എന്നതിനു ‘കലശി’ എന്ന പാഠവും കാണുന്നു.)
ഗർജ്ജനം
- ശബ്ദം
- അലർച്ച
- ഇടിമുഴക്കം
- കോലം
ഗർജ്ജരം
- മഞ്ഞമുള്ളങ്കി
ഗർജ്ജിക്കുക
- ശബ്ദിക്കുക
- അലറുക
- ഇടിമുഴങ്ങുക
ഗർജ്ജിത
- വിശേഷണം:
- ശബ്ദിച്ച
ഗർജ്ജിതൻ
- മദംപൊട്ടിയ ആന
- ശബ്ദിക്കുന്നവൻ എന്നർത്ഥം.
- ശബ്ദിക്കുന്നവൻ
- പര്യായപദങ്ങൾ:
- മത്തൻ
- പ്രഭിന്നൻ.
ഗർജ്ജിതം
- ഇടി, മേഘശബ്ദം
- അലർച്ച
ഗർത്തം, ഗർത്ത
- കുഴി, കുണ്ടുള്ളഭൂമി
- പോതു്
- ഓമൽച്ചുഴി
- സർപ്പാദികളെ ഉള്ളിൽ അടക്കിവെക്കുന്നതെന്നർത്ഥം.
ഗർത്തിക
- നെയിത്തുശാല
ഗർദ്ദഭം
- കഴുത
ഗർദ്ദഭാണ്ഡം
- പൂവരശുവൃക്ഷം
- കല്ലാൽവൃക്ഷം
- കഴുതയെപ്പോലെ അത്രവേഗത്തിൽ വേരോട്ടമുള്ളതെന്നർത്ഥം.
ഗർദ്ദഭികാ
- ക്ഷുദ്രരോഗങ്ങളിൽ ഒന്നു്
- മണ്ഡലാകാരമായി പരന്നുയർന്നു ചെമന്ന കുരുക്കളുണ്ടാകും. വേദന കാണും.
ഗർദ്ധന
- വിശേഷണം:
- ആശയുള്ള
- അത്യാഗ്രഹമുള്ള
ഗർദ്ധം
- അത്യാഗ്രഹം
ഗർഭകം
- തലമുടിയുടെ ഉള്ളിൽ വെച്ചു കെട്ടിയ മാല
ഗർഭചിഹ്ന
- ഗർഭമുണ്ടായാലുള്ള അടയാളം
ഗർഭഛിദ്രം
- ഗർഭം കലങ്ങുക
ഗർഭദീക്ഷ
- ഭാര്യയ്ക്കു ഗർഭമുണ്ടായാൽ പ്രസവിക്കുന്നതുവരെയും ഭർത്താവു ക്ഷൗരം ചെയ്യാതെ ഇരിക്ക
ഗർഭധാരണം
- ഗർഭംധരിക്ക
ഗർഭപാതം
- ഗർഭംപതിക്കുക
- അഞ്ചും ആറും മാസങ്ങളിൽ ഗർഭം സ്ഥിരശരീരിയായിരിക്കും. അതുകൊണ്ടു് അതിനു പാതമത്രെ ഉണ്ടാകുന്നതു്.
ഗർഭപാത്രം
- സ്ത്രീകളുടെ വയറ്റിൽ ഗർഭം ഇരിക്കുന്ന സ്ഥലം
- “ഇതു് ആകൃതിയിൽ ഏകദേശം ചുരുങ്ങിയ പേരക്കാപോലെ ഒരു മാംസസഞ്ചിയാണു്. ഇതു മാംസച്ചരടുകളാൽ പ്രധാനമായി ഉണ്ടാക്കപ്പെട്ടിരിക്കുന്നു. നാലുവശത്തോട്ടും ഒന്നോടൊന്നു പകച്ചു കിടക്കുന്നു. രക്തസിരകൾ വേണ്ടുവോളം ഉണ്ടു്. ഇതു രണ്ടു പ്രധാനഭാഗങ്ങളായി പകുക്കപ്പെട്ടിരിക്കുന്നു. മുകളിലത്തേ വലിയതു പിള്ളയ്ക്കുള്ള ഇരിപ്പിടമാണു്. കീഴത്തേതു കടുത്ത കഫംകൊണ്ടുള്ള അടപ്പിനാൽ ഗർഭകാലത്തു് അടഞ്ഞിരിക്കുന്നു. ഗർഭപാത്രം പിള്ളയുടെ വളർച്ചകൊണ്ടു നാൽ വിരൽ തുടങ്ങി ഒരടിവരയ്ക്കും വലിപ്പം വരുന്നു. മുഴുസ്സമയത്തു അണ്ഡാകൃതിയായ ചുരയ്ക്കപോലെയാകുന്നു”.
ഗർഭപിണ്ഡം
- ഗർഭം ഉൽപാദിച്ചതിന്റെശേഷം ശുക്ലരക്തങ്ങൾ ഒരുമിച്ചു പിണ്ഡാകാരമായിരിക്കുന്ന ഒരു വസ്തു
ഗർഭം
- പുരുഷന്റെ ശുക്ലം സ്ത്രീയുടെ യോനിയിൽ പതിച്ചു രക്തത്തോടുകൂടെ ചേർന്നു വർദ്ധിക്കുന്ന വസ്തു
- (അടിതോൽ എന്നതു നോക്കുക.) ഉള്ളിലിരിക്കുന്നതു്, ശബ്ദിക്കുന്നതു് ഇങ്ങിനെ അർത്ഥം.
- വയറ്റിലിരിക്കുന്ന കുട്ടി
- അന്തർഭാഗം അകം
- ഉള്ളിലുള്ളതു്
- വയറു്
- ബാലൻ
- ഗർഭഗ്രഹണത്തിന്നു്.
- പര്യായപദങ്ങൾ:
- ‘പ്രജനം’ ‘ഉപസരം’.
ഗർഭവതി
- ഗർഭമുള്ളവൾ
- ഗർഭിണി
ഗർഭശ്രീമാൻ
- ഗർഭത്തിൽ ആയിരിക്കുമ്പോഴേ ശ്രീയോടു (ഐശ്വര്യത്തോടു) കൂടിയവൻ
ഗർഭസ്രാവം
- പിള്ളയഴിക
- (മുഢഗർഭനിദാനത്തിൽ പെട്ട ഒരു രോഗമാണു്). [നാലുമാസംവരെ ഗർഭത്തിനു ദ്രവമുള്ളതിനാൽ അതു സ്രവിക്കും. അതത്രേ ഗർഭസ്രാവം.
ഗർഭാഗാരം
- ഉള്ളറ
- കാറ്റു കടക്കാത്തതു നിമിത്തം ഗർഭതുല്യമായ ഗൃഹം
- അന്യബാധയില്ലാത്തതെന്നർത്ഥം.
ഗർഭാധാനം
- ഗർഭം ഉണ്ടാകുന്നതിനു മുമ്പേ ചെയ്യുന്ന ഒരു കർമ്മം
- ഗർഭോൽപാദനം
ഗർഭാലംബനം
- തത്വദാർശനികകാലത്തു ഗർഭം ഉണ്ടാവാൻ ചെയ്തിരുന്ന ഒരു കർമ്മം
ഗർഭാലയം
- ഈറ്റില്ലം
ഗർഭാശയം
- ഗർഭപാത്രം
ഗർഭാശയം
- മറുപിള്ള
- ഗർഭം ഇതിൽ ശയിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
- പര്യായപദങ്ങൾ:
- ജരായു.
ഗർഭിണി
- ഗർഭമുള്ളവൾ
- ഗർഭിണികൾക്കു പുളികുടിക്കാൻ നല്ല ദിവസങ്ങൾ: ഞായർ, ചൊവ്വാ, വ്യാഴം ഈ ആഴ്ചകളും പുണർതം, പൂയം, പൂരുരുട്ടാതി, രോഹിണി, അശ്വതി, അനിഴം, ഉത്രിട്ടാതി, അത്തം, തിരുവോണം, കാർത്തിക ഈ നാളുകളും, ചരരാശികൾ നാലും, ഉദയരാശികൾ നാലും ഇടവവും കൊള്ളാം. നിത്യദോഷവും, ഊർദ്ധ്വ മുഖവും സ്ത്രീകളുടെ ജന്മാനുജന്മ നക്ഷത്രങ്ങളും വർജ്ജിക്കണം. വേലിയിറക്കവും വേണം.
- പര്യായപദങ്ങൾ:
- ആപന്നസത്വം
- ഗുർവിണി
- അന്തർവത്നി.
ഗർഭിണ്യവേക്ഷണം
- പ്രസവസംബന്ധമായ കർമ്മം
ഗർഭിതം
- ഉള്ളിൽ നിറയ്ക്കപ്പെട്ടതു്
- കാവ്യദോഷങ്ങളിൽ ഒന്നു്
- ഒരു വാക്യത്തിന്റെ ഗർഭത്തിൽ മറ്റൊരു വാക്യത്തെ തള്ളിക്കേറ്റുക.
‘കല്യാണി കാലാന്തകവല്ലഭേ കേൾ
ചൊല്ലാർന്ന നൽപ്പല്ലവ തുല്യശോഭം
(കില്ലില്ല തെല്ലും) തവ പാദപത്മ
മല്ലാതെനിക്കില്ലവലംബമൊന്നും’
ചൊല്ലാർന്ന നൽപ്പല്ലവ തുല്യശോഭം
(കില്ലില്ല തെല്ലും) തവ പാദപത്മ
മല്ലാതെനിക്കില്ലവലംബമൊന്നും’
— ഭാഷാഭൂഷണം
ഗർഭീകരിക്കുക
- ഉൾക്കൊള്ളുക
- ഉള്ളിൽ നിറയ്കുക
ഗർഭോപഘാതിനി
- ഗർഭം അലസിയ പശു
- കാള ചവിട്ടി ഗർഭം നശിച്ചുപോയ പശു
- ഗർഭത്തെ ഉപഹനിച്ചവൾ എന്നർത്ഥം. ഗർഭം ധരിച്ചതിൽ പിന്നീടു കാമപരവശത നിമിത്തം പിന്നേയും കാളയെ ചവിട്ടുന്നതിനു സമ്മതിക്കുന്നതുകൊണ്ടാണു ഗർഭം നശിക്കുന്നതു്.
- പര്യായപദങ്ങൾ:
- വേഹത്തു്.
ഗർഭോൽപാദം
- ഗർഭത്തെ ഉണ്ടാക്കുക
ഗർമ്മുത്തു്
- ഒരു പുല്ലു്, അരച്ചിപ്പുല്ലു്
- തിന, വേഴൽ
- സ്വർണ്ണം
ഗർവ്വം
- അഹങ്കാരം
- തന്നെ എല്ലാവരും മാനിക്കണമെന്നുള്ള ദുരഹങ്കാരത്തെ ഉണ്ടാക്കിത്തീർക്കുന്നതെന്നർത്ഥം.
- പര്യായപദങ്ങൾ:
- അഭിമാനം
- അഹങ്കാരം.
ഗർവ്വാടൻ
- വാതിൽ കാവൽക്കാരൻ
- കാവൽക്കാരൻ
- ഗ്രാമത്തിലേ പ്രമാണി
ഗർവ്വിക്കുക
- അഹങ്കരിക്കുക
ഗർവ്വിത
- വിശേഷണം:
- അഹങ്കാരമുള്ള
ഗർവ്വിഷ്ഠ
- വിശേഷണം:
- അഹങ്കാരമുള്ള
ഗർഹണം
- നിന്ദ
‘ഗംഗാധരന്റെ മഹത്വമറിയാതെ
ഗർഹണ ചെയ്യുന്നതർഹതയല്ലഹോ’
ഗർഹണ ചെയ്യുന്നതർഹതയല്ലഹോ’
— ദക്ഷയാഗം കഥകളി
ഗർഹാ
- നിന്ദ
ഗർഹിക്കുക
- നിന്ദിക്കുക
ഗർഹിത
- വിശേഷണം:
- നിന്ദിക്കപ്പെട്ട
ഗർഹ്യ
- വിശേഷണം:
- നിന്ദിക്കപ്പെടേണ്ടുന്ന
- നിന്ദിക്കേണ്ടുന്ന
- ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെടത്തക്ക
ഗർഹ്യവാദി
- വിശേഷണം:
- നിന്ദ്യവാക്കു പറയുന്ന
- ചീത്തയായി പറയുന്ന
ഗലം
- ആറ്റുദർഭ
ഗല്(ദ്)ഗദം
- സന്തോഷംകൊണ്ടൊ ദുഃഖംകൊണ്ടൊ ഇടനെഞ്ചു പൊട്ടി പുറപ്പെടുന്ന വാക്കു്
ഗല്ഭം
- ധൈര്യം
- നിഗളം
ഗല്യാ
- ആറ്റുദർഭയുടെ സമൂഹം
ഗല്ലകം
- വീഞ്ഞു കുടിക്കുന്നതിനുള്ള ചെറിയ കണ്ണാടിപ്പാത്രം
ഗല്ലം
- കവിൾ
ഗവയം
- ഒരുവകമാൻ
- ആര്യമാൻ (ഇതു പശുവിനെപ്പോലെ ഇരിക്കും)
- ശബ്ദിക്കുന്നതെന്നർത്ഥം.
ഗവരാജൻ
- കാള
ഗവലൻ
- കാട്ടുപോത്തു്
ഗവലം
- കാട്ടുപോത്തിന്റെ കൊമ്പു്
- പശുക്കളെ തടുക്കുന്നതെന്നർത്ഥം.
ഗവാക്ഷഛിദ്ര
- ജനൽവാതലിന്റെ രന്ധ്ര
ഗവാക്ഷം
- കിളിവാതിൽ
- പശുവിന്റെ കണ്ണുപോലെയുള്ളതെന്നർത്ഥം. സൂര്യചന്ദ്രന്മാരുടെ രശ്മി വ്യാപിക്കുന്നതിനുള്ള പഴുതു് എന്നുമാകാം.
- പര്യായപദങ്ങൾ:
- വാതായനം.
ഗവാക്ഷി
- ചെറിയ കാട്ടുവെള്ളരി
- ഭൂമിയിൽ പടർന്നുകിടക്കുന്നതെന്നർത്ഥം.
- ചെറുകുമ്മട്ടി
- ശംഖുപുഷ്പം
- പേക്കുമ്മട്ടി
- ശാഖോടവൃക്ഷം
- വള്ളിമുല്ല
- മലയമുക്കി
ഗവാചി
- ഒരുവക മത്സ്യം
ഗവീശ്വരൻ
- പശുക്കളുടെ ഉടമസ്ഥൻ
- ഗോക്കളുടെ നാഥൻ എന്നർത്ഥം
ഗവേഡു, ഗവേഡുക, ഗവേധു, ഗവേധുക
- ഒരുവക ധാന്യം
- (മുനികൾ ഭക്ഷിക്കുന്നതാണു്). ജലത്തിൽ വർദ്ധിക്കുന്നതെന്നർത്ഥം.
ഗവേഷണം, ഗവേഷണ
- അന്വേഷണം
- ശ്രാദ്ധാദിക്രിയകൾക്കു യോഗ്യന്മാരായിട്ടുള്ളവരെ അന്വേഷിക്കുക
ഗവേഷിത
- വിശേഷണം:
- അന്വേഷിക്കപ്പെട്ട
ഗവ്യ
- വിശേഷണം:
- പശുവിനേ സംബന്ധിച്ച
ഗവ്യം
- പാൽ
- വെണ്ണ
- പശുവിന്റെ അവയവം മുതലായി പശുവിനേ സംബന്ധിച്ച എല്ലാ വസ്തുവിന്റേയും പേർ
ഗവ്യാ
- പശുക്കൂട്ടം
- രണ്ടുനാഴിക ദൂരം
ഗവ്യൂതി, ഗവ്യൂതം
- രണ്ടു ക്രോശം കൂടിയ ദൂരം
- (24 അംഗുലം = ഒരു മുഴക്കോൽ. 8൦൦൦ മുഴക്കോൽ ഒരു ക്രോശം) രണ്ടുനാഴിക ദൂരം എന്നു കാണുന്നു.
ഗഹനചരിതൻ
- അറിയാൻ കഴിയാത്ത വൃത്താന്തത്തോടുകൂടിയവൻ
ഗഹന
- വിശേഷണം:
- പ്രവേശിപ്പാൻ കഴിയാത്ത
ഗഹന
- കാടു്
- ദുഷ്ടമൃഗം കലക്കുന്നതെന്നർത്ഥം. (ഇതു സാധാരണ കാടാണു്).
- ദുഷ്പ്രവേശമായിട്ടുള്ളതു്, പ്രാപിക്കാൻ കഴിയാത്തതു്
‘പേതന്നെ തോന്നുന്നതുമിഹ ഗഹനേ’
— നളചരിതം കഥകളി
.ഗഹ്വരം
- ഗുഹ
- ഗമനത്തെ കുടിലമാക്കിചെയ്യുന്നതെന്നർത്ഥം.
- കാടു്
- വള്ളിക്കുടിഞ്ഞിൽ
- ഗർവ്വം, ഡംഭം
ഗഹ്വരി
- ഭൂമി, ഗഹ്വരം (ഗുഹ) ഉള്ളതു്
- ഗുഹ
ഗളകംബളം
- പശുക്കളുടേയും മറ്റും താട
- കഴുത്തിൽ കരിമ്പടംപോലെ തൂങ്ങിനില്ക്കുന്നതെന്നർത്ഥം.
ഗളഗണ്ഡം
- ഒരു ദീനം
- കണ്ഠമാല
- കഴുത്തിൽ അനുബന്ധത്തോടുകൂടി വലുതായൊ ചെറുതായൊ വൃഷണം എന്ന വണ്ണം നീണ്ടുതൂങ്ങിക്കിടക്കും.
ഗളഗ്രഹം
- ഒരുമാതിരി ചാറു്
ഗളതലം
- കഴുത്തു്
ഗളനാളം
- കഴുത്തു്
ഗളന്തിക, ഗളന്തി
- മൺകിണ്ടി
- കിണ്ടി
- കരകക്കിണ്ടി
ഗളം
- കഴുത്തു്
- കഴുത്തിന്റെ മേലേഭാഗം (ചങ്ക്)
- അന്നാദികളെ ഇറക്കുന്നതു് എന്നർത്ഥം.
ഗളവിദ്രധി
- ഒരു രോഗം
- വാതപിത്തകഫങ്ങൾമൂലം കഴുത്തു മുഴുവൻ വ്യാപിച്ചുണ്ടാകുന്ന നീരു്. ഇതിനു എല്ലാ വേദനകളും കാണും.
ഗളവ്രതം
- മയിൽക്കോഴി
ഗളശുണ്ഡികാ
- ഒരു രോഗം
ഗളാഗളി
- കഴുത്തോടു കഴുത്തു് ഉരസി
ഗളാവില
- ഒരു മത്സ്യം (കൊഞ്ചു്)
ഗളിക്കുക
- ഒഴുകുക
- വീഴുക
- ഇല്ലാതാക്കുക
ഗളിത
- വിശേഷണം:
- ഒഴുകിയ
- വീണ
- ജീർണ്ണം ഭവിച്ച കേടുഭവിച്ച
- കുറഞ്ഞുപോയ
- ഇല്ലാതായ
ഗളിതകുഷ്ഠം
- വിരലുകൾ നശിച്ചുപോയ സുഖമാകാത്ത കുഷ്ഠരോഗം
ഗളിതദന്തൻ
- പല്ലു പോയവൻ
ഗളോദ്ദേശം
- മൃഗങ്ങളുടെ കഴുത്തിന്റെ താഴെയുള്ള ഒരു ഭാഗം
- കുതിരയുടെ കഴുത്തിന്റെ സന്ധി
- മേലേസന്ധി
- കുതിരയുടെ കഴുത്തിന്റെയും ജത്രുവിന്റെയും സന്ധിഭാഗം
ഗളൗഘ
- ഒരു രോഗം
- കഴുത്തിൽ നീരുണ്ടാകുന്നതാണു്. വലുതായിരിക്കും. അന്നത്തെ തടുക്കും. കഠിനജ്വരം കാണും. ഉദാന വായുവിന്റെ ഗതിയെ നിഹനിക്കും.
ഗാ
ഗാ
- പാട്ട്
- പദ്യം
ഗാംഗടം
- ഒരു മത്സ്യം
- കൊഞ്ചു്
ഗാംഗടേയം
- ചെമ്മീൻ
ഗാംഗൻ, ഗാംഗായനി
- ഭീഷ്മർ
- കാർത്തികേയൻ
ഗാംഗം
- സ്വർണ്ണം
- നീർമുത്തങ്ങ
ഗാംഗേയൻ
- ഭീഷ്മർ
- സുബ്രഹ്മണ്യൻ
ഗാംഗേയം
- സ്വർണ്ണം
- ഗംഗയുടെ അപത്യം എന്നർത്ഥം.
- നീർക്കിഴങ്ങു്, കഴിമുത്തങ്ങ, മുത്തങ്ങ
- ഉമ്മത്തു്
- വാള എന്ന മീൻ
ഗാംഗേരുകി
- ആനക്കുറുന്തോട്ടി
- (ഊരകത്തിന്റെ പേരെന്നും അഭിപ്രായമുണ്ടു്). ജലത്തെ പ്രേരിപ്പിക്കുന്നതെന്നർത്ഥം. വലിയ ഊരകം.
ഗാജരം
- മഞ്ഞമുള്ളങ്കി
ഗാഞ്ജി
- കഞ്ചാവു്
ഗാഡവം
- കാട്ടുകോരുമ്പു്
ഗാഡി
- വണ്ടി
- (ഹിന്ദുസ്ഥാനിഭാഷ).
ഗാഡിദി
- ശിപായി
ഗഢ
- വിശേഷണം:
- കടുപ്പമുള്ള
- അധികമായ
- മുറുകിയ
ഗാഢം
- മുറുകെ
- ഏറ്റവും
- അധികം
ഗാഢം
- സാഹിത്യസാഹ്യപ്രകാരം കെട്ടുപാടു പ്രമാണിച്ചു വാക്യം രണ്ടുവിധമുള്ളതിൽ ഒന്നു്
- ഇടയ്ക്കു് ഒരിടത്തും നിലച്ചുപോകാതെ കടശിവരെ ആകാംക്ഷ തുടർന്നു നില്ക്കത്തക്ക വിധമുള്ള ബന്ധം ‘ഗാഢം’. ഗാഢം × ശിഥിലം.
ഗാഢമുഷ്ടി
- വാൾ
ഗാഢമുഷ്ടി
- വിശേഷണം:
- കൈ ചുരുട്ടിപ്പിടിച്ച
- ലുബ്ധുള്ള
ഗാഢാശ്ലേഷം
- മുറുകെത്തഴുകൽ
ഗാണപത, ഗാണപത്യ
- വിശേഷണം:
- ഗണപതിയെ സംബന്ധിച്ച
ഗാണപത്യം
- ഒരുമതം
- കൂട്ടത്തിലേ പ്രധാനിയുടെ അവസ്ഥ
ഗാണിക്യം
- വേശ്യമാരുടെ കൂട്ടം
ഗാണ്ഡീവം, ഗാണ്ഡിവം
- അർജ്ജുനന്റെ വില്ലു്
- ഗാണ്ഡി (ഗ്രന്ഥി) യോടുകൂടിയതു് എന്നർത്ഥം.
- സാധാരണ വില്ലു്
- ഇതു ഖാണ്ഡവവനം ദാഹിപ്പിച്ചപ്പോൾ അഗ്നി അർജ്ജുനനു കൊടുത്ത വില്ലാണു്. സോമൻ വരുണനും വരുണൻ അഗ്നിക്കും മുമ്പു കൊടുത്തിരുന്നു.
ഗാണ്ഡീവി
- അർജ്ജുനൻ
- നീർമരുതു്
ഗാതാഗതിക
- പോകയും വരികയും എന്നതിനെ സംബന്ധിച്ച
- ഗതാഗതത്തിലുണ്ടായ
ഗാതു
- പാട്ടു്
- രാത്രിയിൽ പാടുന്ന ഒരു പക്ഷി
- മാർഗ്ഗം
- ഭൂമി
- അഭിവൃദ്ധി
- കുയിൽ
ഗാത്രഭംഗാ
- നായിക്കൊരുണ
ഗാത്രം
- ശരീരം
- അവയവം
- ആനയുടെ മുൻകാൽ, ആനയുടെ മുൻകാലിന്റെ മുട്ടിനു താഴേടം
- (പിൻകാലിന്റെ മുട്ടിനു താഴത്തെ ഭാഗത്തിന്നു ‘അവരം’ എന്നു പേർ) ഇതുകൊണ്ടു ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
ഗാത്രസങ്കോചി
- മരപ്പട്ടി
ഗാത്രാനുലേപനി
- കുറിക്കൂട്ടു്
ഗാത്രാവരണം
- പരിശ
ഗാഥ
- പാട്ടു്
- ശ്ലോകം
- രാഗം
ഗാഥകൻ
- പാട്ടുകാരൻ
ഗാധം
- ഇറങ്ങിക്കേറുന്ന സ്ഥലം, നിലയുള്ള ദിക്കു്
- കാമം
- ലോഭം
ഗാധി
- വിശ്വാമിത്രന്റെ പിതാവു്
- ബ്രഹ്മാവിന്റെ പുത്രൻ കുശന്തൻ, തൽപുത്രൻ കുശനാഭൻ. തൽപുത്രൻ ഗാധി. തൽപുത്രൻ വിശ്വാമിത്രൻ. കൗശാംബരാജാവിന്റെ പുത്രൻ എന്നും വിഷ്ണുപുരാണം അനുസരിച്ചു ഇന്ദ്രന്റെ ഒരവതാരമെന്നും കാണുന്നുണ്ടു്.
ഗാധിനഗരം(പുരം)
- കാന്യാകുബജം
ഗാധിനന്ദനൻ
- വിശ്വാമിത്രൻ
ഗാധേയൻ
- വിശ്വാമിത്രൻ എന്ന മഹർഷി
ഗാനതാനപ്രദാനം
- പാട്ടിനു ശ്രുതികൂട്ടുക എന്നുള്ളതു്
ഗാനം
- പാട്ടു്
- വാദ്യം
ഗാനവൃത്തിചതുഷ്ടയം
- കൗശികി
- ഭാരതി
- സാത്വതി
- ആരഭടി ഇവ നാലും
ഗാനി
- പാട്ടുകാരൻ
ഗാന്തു
- വിശേഷണം:
- ഗമിക്കുന്ന
- പോകുന്ന
ഗാന്തു
- വഴിപോക്കൻ
- പാട്ടുകാരൻ
ഗാന്ദിനി
- അക്രൂരന്റെ അമ്മ
- ശ്വവല്ക്കന്റെ ഭാര്യ
- കാശിരാജാവിന്റെ പുത്രി. മാതാവിന്റെ ഗർഭത്തിൽ ദ്വാദശവർഷം കിടന്നു. പുറത്തു വരണമെന്നു പറഞ്ഞതിൽ മൂന്നുസംവത്സരം ദിവസംതോറും ഓരോ പശുവിനെ ബ്രാഹ്മണർക്കു ദാനംചെയ്യണമെന്നു് അച്ഛനോടു മറുപടി പറകയുണ്ടായി. അതിന്മണ്ണം ചെയ്തു. പ്രസവാനന്തരം അതനുസരിച്ചു ‘ഗാന്ദിനി’ എന്നു നാമകരണം ചെയ്തു ജീവിതകാലമത്രയും ഈ ദാനം ചെയ്തുവന്നു.
ഗാന്ധിനീസുതൻ
- അക്രൂരൻ
- ഭീഷ്മർ
- കാർത്തികേയൻ
ഗാന്ധർവ്വ
- വിശേഷണം:
- ഗന്ധർവ്വനെ സംബന്ധിച്ച.
- ർവ്വൻ, ർവ്വീ, ർവ്വം.
ഗാന്ധർവ്വകൻ
- പാട്ടുകാരൻ
ഗാന്ധർവ്വം
- ഒരു വിവാഹം
- സ്ത്രീപുരുഷന്മാർ തമ്മിലുള്ള അനുരാഗം നിമിത്തം ബന്ധുക്കളുടെ അറിവും വിധിപ്രകാരമുള്ള ആചാരങ്ങളും കൂടാതെ നടത്തുന്ന വിവാഹം
ഗാന്ധാരം
- സപ്തസ്വരങ്ങളിൽ മൂന്നാമത്തേതു്
- ഒരു രാജ്യം(കന്ദഹാർ)
- നറുംപശ
- സിന്ദൂരം
- ഗാന്ധാരദേശത്തിൽ ഉണ്ടാകയാൽ ഈ സ്വരത്തിന്നു ഗാന്ധാരം എന്നു പേർ വന്നു. സുഖത്തിന്നു ഹേതുഭൂതമായതെന്നും പറയാം. ആടും കുറിയാടും ഗാന്ധാരസ്വരത്തിൽ ശബ്ദിക്കുന്നു.
ഗാന്ധാരൻ
- ഗാന്ധാരരാജ്യത്തെ രാജാവു്
ഗാന്ധാരി
- ദുര്യോധനന്റെ മാതുലനായ ശകുനി
ഗാന്ധാരി
- ദുര്യോധനാദിയുടെ അമ്മ
- ഗാന്ധാര രാജാവായ സുബലന്റെ മകൾ. ഇതുകൊണ്ട് ഗാന്ധാരിക്കു് സൗബലി, സൗബലേയി എന്നും പേരുണ്ട്. ധൃതരാഷ്ട്രരുടെ പത്നി. ആതിഥ്യം ഹേതുവായിട്ടു ഗാന്ധാരി വ്യാസനെ പ്രസാദിപ്പിച്ചു. അപ്പോൾ അദ്ദേഹം ഒരു വരത്തെ ദാനം ചെയ്യാമെന്നും അപേക്ഷിക്കുക എന്നും പറഞ്ഞു. നൂറു പുത്രന്മാരെ കിട്ടണമെന്നായിരുന്നു അപേക്ഷ. രണ്ടു വർഷം ഗർഭമായിരുന്നു. ഒരു മാംസപിണ്ഡത്തെ പെറ്റു. നൂറ്റൊന്നായി ഖണ്ഡിച്ചു് അവയെ ഭരണികളിലാക്കി.ആദ്യം ഒന്നിൽ നിന്നു ദുര്യോധനൻ ഉത്ഭവിച്ചു. ഒരു മാസം കഴിഞ്ഞതിന്റെ ശേഷം ദുശ്ശാ സനൻ മുതലായി 99 പുത്രന്മാരും ‘ദുശ്ശള’ എന്നു് ഒരു പുത്രിയും മറ്റേവയിൽ നിന്നുത്ഭവിച്ചു. ഭർത്താവായ ധൃതരാഷ്ട്രരും ഭാര്യയായ ഗാന്ധാരിയും വാർദ്ധക്യത്തിൽ കാട്ടുതീയിൽപ്പെട്ടു നശിച്ചു. കാരണം ഭർത്താവു് കുരുടനായിരുന്നതിനാൽ ഭാര്യയും കണ്ണുകെട്ടിക്കൊണ്ട് നടന്നതായിരുന്നു.
- വെങ്കൊടിർത്തൂവ
- ചെങ്കൊടിത്തൂവ
ഗാന്ധികൻ
- എഴുത്തുകാരൻ
- സുഗന്ധവർഗ്ഗം വിൽക്കുന്നവൻ
ഗാംഭീര്യം
- ആഴം
- മഹത്വം, വലിപ്പം
ഗാമി
- വിശേഷണം:
- നടക്കുന്ന
- മീ, മിനി, മി.
ഗാമുക
- വിശേഷണം:
- പോകുന്ന
- കൻ, കാ(കീ), കും.
ഗായക
- വിശേഷണം:
- പാടുന്ന
ഗായൽ
- വിശേഷണം:
- പാടുന്ന
- യൻ, യന്തീ, യൽ.
ഗായത്രി
- കരിങ്ങാലി വൃക്ഷം
- ഒരു ഛന്ദസ്സ്
- (ഒരു പാദത്തിൽ ആറക്ഷരമുണ്ടായിരിക്കും).
- ഒരു യന്ത്രം
- ഗാനം ചെയ്യുന്നവനെ രക്ഷിക്കുന്നതെന്നർത്ഥം. [ഗായത്രി ഋഗ്വേദത്തിൽ സൂര്യനെപ്പറ്റിയുള്ള സ്ത്രോത്രങ്ങൾ അത്യധികം പരിശുദ്ധിയുള്ളതായി ഗണിച്ചിരിക്കുന്ന ഒരു മന്ത്രമാകുന്നു.സന്ധ്യാവന്ദനങ്ങളിൽ ഇപ്പോൾ എല്ലാ ബ്രാഹ്മണരും ജപിക്കാറുണ്ടു്. ‘തത്സവിതുർവരേണ്യം ഭർഗോദേവസ്യധീമഹിധിയോ യോനഃപ്രചോദയാൽ’ സൂര്യനോടുള്ള ഒരു പ്രാർത്ഥന. പരബ്രഹ്മസംബന്ധമുള്ള പ്രകാരം വേദാന്തികൾ വ്യാഖ്യാനിച്ചുകാണുന്നു.
ഗായത്രീവല്ലഭൻ
- ശിവൻ
ഗാരിത്രം
- ധാന്യം
- അരി
ഗാരുഡ
- വിശേഷണം:
- ഗരുഡനെ സംബന്ധിച്ച
ഗാരുഡം
- ഗരുഡമന്ത്രം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
- മുപ്പത്തിരണ്ടുപനിഷത്തുകളിൽ ഒന്നു്
- സ്വർണ്ണം
- മരതകം
ഗാരുഡി
- പാതാള ഗരുഡാക്കൊടി
ഗാരുഡികൻ
- വശീകരണക്കാരൻ
- വിഷവൈദ്യൻ
ഗാരുഡവിദ്യ
- വിഷവൈദ്യം
ഗാരുത്മതം
- മരതകക്കല്ലു്
- ഗരുത്മാവിൽ നിന്നുണ്ടായതെന്നർത്ഥം.
ഗാർദ്ധ
- വിശേഷണം:
- അത്യാഗ്രഹമുള്ള
- കൊതിയുള്ള (ദ്ധൻ
- ദ്ധി
- ദ്ധം)
ഗാർദ്ധം
- അത്യാഗ്രഹം
ഗാർദ്ധ്യം
- അത്യാഗ്രഹം
- തൃഷ്ണാ
ഗാർഭിണം
- ഗർഭിണികളുടെ കൂട്ടം
ഗാർഹപത്യം
- ഹോമാഗ്നികളിൽ ഒന്നു്
- ഗൃഹപതിയെ സംബന്ധിച്ചതെന്നർത്ഥം.
ഗാർഹസ്ഥ്യം
- ഗൃഹസ്ഥന്റെ ധർമ്മം
- ഗൃഹസ്ഥാശ്രമത്തെ സംബന്ധിച്ച
ഗാർഹ്യ
- വിശേഷണം:
- ഗൃഹത്തെ സംബന്ധിച്ച
ഗാർഹ്യം
- നിന്ദ്യം
ഗാലം
- ഒഴുക്കൽ
- ഒലിപ്പു്
ഗാലവൻ
- ഒരു മുനി
- വിശ്വാമിത്രന്റെ ഒരു ശിഷ്യനാണു് ഗാലവൻ. പഠിച്ചു മുഴുപ്പിച്ചശേഷം ഗുരുവിനോടു് എന്താണ് ദക്ഷിണ വേണ്ടതെന്നു ഗാലവൻ ചൊദിച്ചു. ഇതു വിശ്വാമിത്രനു അത്ര രസിച്ചില്ല. ഓരോ കറുത്ത ചെവിയുള്ള 8൦൦ വെളുത്ത കുതിരകളെ അദ്ദേഹം ആവശ്യപ്പെട്ടു. ഗാലവൻ പരുങ്ങലിലായി. വിവരം ഗരുഡനെ അറിയിച്ചു. ഗരുഡൻ ഗാലവനെ യയാതിയുടെ സമീപത്താക്കി. ആവശ്യപ്പെട്ട കുതിരകളെ നൽകുന്നതിനു യയതിക്കു സാധിച്ചില്ല. എന്നാൽ മകളായ മാധവിയെ ഗാലവനു കൊടുത്തു. ഗാലവൻ മാധവിയെ ക്രമേണ മൂന്നു പേർക്കു നൽകി 2൦൦ വീതം 6൦൦-കുതിരകളെ വാങ്ങിച്ചു. മൂന്നുപേർ എന്നു പറഞ്ഞതു് അയോധ്യാരാജാവായ ഹര്യശ്വൻ, കാശിരാജാവായ ദിവോദാസൻ, ഭോജരാജാവായ ഉശീനരൻ ഇവരായിരുന്നു. മൂന്നുതവണയുള്ള വിവാഹത്തിൽ ഒരു ഭർത്താവിനു ഒരു പുത്രൻവീതം അവൾ മൂന്നുപേരെ പ്രസവിച്ചു. പക്ഷേ ഒരു വരം ഹേതുവായിട്ടു മാധവിയുടെ കൗമാരിത്വം നശിച്ചില്ല. അനന്തരം ഗാലവൻ മാധവിയേയും 6൦൦ കുതിരകളെയും വിശ്വാമിത്രനു ദക്ഷിണയായി നൽകി. അദ്ദേഹം അതു സ്വീകരിച്ചു. അവളിൽ വിശ്വാമിത്രനുണ്ടായ പുത്രനാണു് അഷ്ടകൻ. വിശ്വാമിത്രൻ വനത്തിൽ പോയി. പിന്നെ മാധവിയെ ഗാലവൻ യയാതിയുടെ സമീപം തിരിയെ കൊണ്ടാക്കി. ഹരിവംശം അനുസരിച്ചു ഗാലവൻ വിശ്വാമിത്രന്റെ പുത്രനായിരുന്നു.
ഗാലവം
- പാച്ചോറ്റി എന്ന മരുന്നു്
- നയനരോഗത്തെ നശിപ്പിക്കുന്നതെന്നർത്ഥം. ഗാലവമുനിയിൽ നിന്നുണ്ടായതെന്നുമാവാം.
- പനച്ചി
ഗാലി
- പ്രാക്കു്
- ദുഷിച്ചവാക്കു്
- ശകാരം
ഗാഹനം
- കുളി
- പ്രവേശനം
ഗാളനം
- ജലമയമായ വസ്തുക്കളെ അരിക്കുക
- ഉരുക്കുക
ഗാളികം
- ഇലക്കറി
ഗി
ഗിനിപ്പുല്ലു്
- ഒരു വക പുല്ലു്
- ഇതു കാലികളുടെ തീറ്റിക്കു നന്നു്. ഗിനിപ്പുല്ലു ശീലിക്കാത്ത കന്നുകൾക്കു് ആദ്യം തിന്നുമ്പോൾ കുറച്ചു് അതിസാരം ഉണ്ടായേക്കും.
ഗിരണം
- വിഴുങ്ങുക
ഗിരാ
- വാക്കു്
ഗിരാ
- വാക്കു്
‘ബ്രാഹ്മണീവചനം വാചാ ജല്പിതം ഗദിതം ഗിരാ’
— ശബ്ദാർണ്ണവം
.ഗിരി
- വിശേഷണം:
- വണക്കമുള്ള
ഗിരി
- പർവതം
- രത്നങ്ങൾ സിദ്ധൗഷധങ്ങൾ മുതലായവയെ ഒളിച്ചുവെയ്ക്കുന്നതെന്നർത്ഥം.
- വിഴുങ്ങൽ
- ‘ഗീർണ്ണിർഗ്ഗരൗ’ എന്നമരം.
- വലിയ പാറ
- ഒരു മാതിരി നയനരോഗം
- പന്തു്
- മേഘം
- എലി, ചുണ്ടെലി
ഗിരിക
- ചുണ്ടെലി
- ധാന്യം മുതലായവയെ വിഴുങ്ങുന്നതെന്നർത്ഥം. (ചെറിയ എലിക്കും പറയാമെന്നു് പക്ഷമുണ്ടു്).
ഗിരികണ്ടകം
- ഇന്ദ്രന്റെ ഇടിവാൾ
- വൈരം
ഗിരികർണ്ണി
- വിഷ്ണുക്രാന്തി, കൃഷ്ണകാന്തി
- എലിക്കുഞ്ഞിന്റെ ചെവിപോലെയുള്ള ഇലകളുള്ളതെന്നർത്ഥം.
- വെങ്കൊടിത്തൂവ
- മലയമുക്കി
ഗിരികർണ്ണിക
- ഭൂമി
- മലയമുക്കി
- വെളുത്ത കടഭി
ഗിരികാണൻ
- ഒറ്റക്കണ്ണൻ
- കുരുടൻ
ഗിരിജ
- പാർവതി
- പർവതപുത്രി എന്നർത്ഥം.
- അരത്ത
- പർവതകദളി
- കാട്ടുമാതളനാരകം
- കാട്ടുവാഴ
- ചെറിയ കല്ലൂർവഞ്ചി
- കാര
- വള്ളിമുല്ല
- ഗംഗാനദി
ഗിരിജതു
- കന്മദം
ഗിരിജം
- അഭ്രം
- പർവതത്തിലുണ്ടായതെന്നർത്ഥം.
- കല്മദം
- ഇരിമ്പു്
- കാവിമണ്ണു്
- ചേലേയം
- നീരിരിപ്പ
- മലയകത്തി
ഗിരിജാമലം
- അഭ്രം
ഗിരിജാഹ്വയം
- കന്മദം
ഗിരിജ്വരം
- ഇടിവാൾ, ഇന്ദ്രന്റെ വജ്രായുധം
- വൈരം
ഗിരിതടം
- താഴ്വര
ഗിരിധ്വജം
- ഇടിവാൾ
ഗിരിനന്ദിനി, ഗിരിഭൂ
- പാർവതി
- ഗംഗ
ഗിരിപക്ഷാരി
- ദേവേന്ദ്രൻ
ഗിരിപൃഷ്ഠം
- പർവതത്തിന്റെ ഉപരിഭാഗം
ഗിരിമല്ലിക
- കുടകപ്പാല
- പർവതത്തിന്മേൽ മല്ലികപോലെ ശോഭിക്കുന്നതെന്നർത്ഥം.
‘സമുന്മിഷന്തീ ഗിരിമല്ലികാനാം
പ്രസൂനരാജിഃ സുതരാംചകാശേ’
പ്രസൂനരാജിഃ സുതരാംചകാശേ’
— കൃഷ്ണവിലാസം
ഗിരിമാനം
- ആന
ഗിരിവർത്തിക
- കണ്ണൻ പീച്ചി
ഗിരിശൻ
- ശിവൻ
- കൈലാസപർവതത്തിൽ ശയിക്കുന്നവനെന്നർത്ഥം.
ഗിരിശരാസനൻ
- ശിവൻ
- പർവതം വില്ലാക്കിയവൻ എന്നർത്ഥം.
ഗിരിശൃംഗം
- പർവതത്തിന്റെ കൊടുമുടി
ഗിരിസാരം
- ഇരിമ്പു്
- വെളുത്തീയം
ഗിരീശൻ
- ശിവൻ
- കൈലാസനാഥൻ എന്നർത്ഥം.
- ഹിമാലയൻ
ഗില
- വിശേഷണം:
- വിഴുങ്ങുന്ന
- (ലൻ, ലാ, ലം).
ഗിലഗിലം
- മുതല
ഗിലഗ്രാഹം
- മുതല
ഗിലനം
- വിഴുങ്ങുക
ഗിലം
- ജോനനാരകം
- ചീങ്കണി
ഗിലി
- വിഴുങ്ങുക
ഗിലിത
- വിശേഷണം:
- വിഴുങ്ങപ്പെട്ട
ഗീ
ഗീഃ
- സരസ്വതി
- വാക്കു്
ഗീത
- വിശേഷണം:
- പാടപ്പെട്ട
ഗീതം
- പാട്ടു്
ഗീതാ
- ഒരു പുസ്തകം
- പദ്യരൂപമായിരിക്കും, ഏതെങ്കിലും പ്രത്യേക ധർമ്മവിഷയത്തെയൊ തത്വത്തെയൊ വ്യാഖ്യാനിക്കുന്നതായിരിക്കും. ഉദാ:രാമഗീതാ, ഭഗവൽഗീത, ശിവഗീത. സാധാരണയായി ഗീത എന്നു പറഞ്ഞുവരുന്നതു ഭഗവൽഗീതയെയാണു്. കൃഷ്ണൻ അർജ്ജുനനുപദേശിച്ച തത്വങ്ങൾ അടങ്ങീട്ടുള്ള ഭഗവൽഗീത എന്ന കൃതി.
ഗീതാഗോവിന്ദം
- ഒരു കാവ്യം
- (പ്രധാനം ശൃംഗാരരസം). [12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജയദേവൻ ഉണ്ടാക്കിയതാണു്. ഇതിൽ ശ്രീകൃഷ്ണനും രാധയുമായുള്ള കളികളെ വർണ്ണിച്ചിരിക്കുന്നു.
ഗീതി
- പാട്ടു്
- മാത്രാവൃത്തങ്ങളിൽ ഒന്നു്
ഗീഥാ
- പാട്ടു്
- പ്രസംഗം
ഗീർ
- വാക്ക്
ഗീർണ്ണ
- വിശേഷണം:
- വിഴുങ്ങപ്പെട്ട
- സ്തുതിക്കപ്പെട്ട
ഗീർണ്ണം
- വിഴുങ്ങപ്പെട്ടതു്
- സ്തുതിക്കപ്പെട്ടതു്
- ശബ്ദിക്കപ്പെടുന്നതെന്നർത്ഥം (ശബ്ദത്തിനു ഇവിടെ സ്തുതി എന്നു താൽപര്യം).
ഗീർണ്ണി
- വിഴുങ്ങുക
- വിഴുങ്ങൽ
ഗീർല്ലതാ
- വലിയ വാലുഴവം
ഗീർവാണ
- വിശേഷണം:
- ദേവസംബന്ധമായ
ഗീർവാണൻ
- ദേവൻ
- (ഗീഃ = വാക്ക്. ബാണം = അസ്ത്രം) ശാപലക്ഷണയായ വാക്കിനെതന്നെ ബാണമാക്കിച്ചെയ്യുന്നവൻ, ഫലിക്കുന്ന വാക്കുകൾ പറയുന്നവൻ എന്നിങ്ങനെ അർത്ഥം.
ഗീർവാണകുസുമം
- ഇലവംഗപ്പൂവു്
ഗീർവാണം
- സംസ്കൃതഭാഷ
ഗീർവാണവാണി
- ദേവഭാഷ
- സംസ്കൃതം
ഗീഷ്പതി
- വ്യാഴം
- വാക്കുകളുടെ നാഥൻ എന്നർത്ഥം. ഗീർപ്പതി എന്നുമാകാം. (അഹരാദീനാം പത്യാദിഷുവാ’എന്നുള്ള വികല്പരേഫമത്രേ കാരണം).
ഗു
ഗുഗ്ഗുലു(ല)
- ഒരു മരുന്നു്
- ശരീരത്തെ കക്കുന്നതെന്നർത്ഥം. ഇതു വാതം, വ്രണം, വീക്കം, വാതരക്തം, കഫം, കുഷ്ഠം, കൃമി, അപചി, അശ്മരി, അർശസ്സ്, പ്രമേഹം, പിടകം, പ്ലീഹ, ആമവാതം, ഗ്രന്ഥി (മുഴ), ഗണ്ഡമാല, ഗുല്മം, ഗ്രഹപീഡ, നുലവു്, ഒച്ചയടപ്പു്, മഹോദരം, ചുമ ഇവയെ നശിപ്പിക്കും. മലത്തിനയവുണ്ടാക്കും. മുറിവിനെ യോജിപ്പിക്കും. ജരം വ്യാധിക്കു നന്നു്. ഈ വൃക്ഷം പർവതങ്ങളിലുണ്ടാകുന്നു. ഇല വേപ്പിലയുടെ ആകൃതിയിൽ ചെറുതായിരിക്കും ഗുഗ്ഗുലു എന്നതു് ഈ മരത്തിന്റെ കുറയാണു്. ഗുഗ്ഗുലു അഞ്ചുതരമുണ്ടു്. 1. മഹിഷാക്ഷം (ധൂമ്രവർണ്ണം). 2. മഹാനിലം (നല്ല കറുത്തനിറം). 3. കുമുദം (വെളുത്തനിറം). 4. പദ്മം (ചെമന്നനിറം). 5. ഹിരണ്യം (സ്വർണ്ണനിറം). ഹിരണ്യവും (അതു കിട്ടാത്തപക്ഷം) മഹിഷാക്ഷവും മനുഷ്യർക്കു് ഉപയോഗിക്കാം. മറ്റേവ മൂന്നും ഉപയോഗിച്ചേകൂടാ. പുതിയതു നന്നു്. തമിഴിൽ – കുക്കിൽ.
- പര്യായപദങ്ങൾ:
- കുംഭം
- ഉലൂഖലകം
- കൗശികം
- പുരം.
ഗുച്ഛകന്ദം
- ശാകവർഗ്ഗത്തിൽപെട്ട കുന്ദശാകം
ഗുച്ഛകരഞ്ജം
- കരിങ്ങോട്ട (കരിഞ്ഞോട്ട)
ഗുച്ഛകം
- പൂങ്കുല
- മാല
- പൂങ്കുല ഏതാനും വിടിർന്നതും എതാനും വിടരാത്തതുമാണു്. ഗുത്സകം എന്നു് പാഠം കാണുന്നു ഗുച്ഛകം എന്നാൽ മധുപാനത്തിൽ അത്യധികം താൽപര്യമുള്ള വണ്ടുകളാൽ ചുറ്റപ്പെടുന്നതെന്നർത്ഥം. ഗുച്ഛം എന്നുമാകാം.
- തൂണിയാങ്കം
- പര്യായപദങ്ങൾ:
- ‘സ്തബകം’
ഗുച്ഛപത്രം
- പന
ഗുച്ഛപുഷ്പം
- കരിമ്പന
- ഏഴിലംപാല
ഗുച്ഛഫല
- മുന്തിരിങ്ങാവള്ളി
ഗുച്ഛഫലം
- വാഴ
ഗുച്ഛം
- പൂങ്കുല
- എഴുപതു ഇഴയുള്ള മാല
- ചാമരം
- നെല്ല് യവം മുതലായതിന്റെ തണ്ടു്
ഗുച്ഛാർദ്ധം
- ഇരുപത്തിനാലിഴയുള്ള മുത്തുമാല
- ഗുത്സാർദ്ധം എന്നുമാവാം.
ഗുജ്
- വ്യാധി
ഗുജറാറ്റു്
- പണ്ടത്തെ സൗരാഷ്ട്രം
ഗുഞ്ജ
- കുന്നി
- മദ്യം വിൽക്കുന്ന സ്ഥലം
- ഉപ്പുപടന (ഉപ്പു വിളയുന്ന സ്ഥലം)
ഗുഞ്ജാഗ്രന്ഥി
- മുത്തങ്ങ
- ഉണങ്ങിയാൽ വ്യക്തമല്ലാതെ ശബ്ദിക്കുന്നതെന്നർത്ഥം.
ഗുഞ്ജാഫലം
- കുന്നിക്കുരു
ഗുഡ
- ചതുരക്കള്ളി
ഗുഡചി
- ചിറ്റമൃതു്
ഗുഡജിഹ്വികാന്യായം
- ശർക്കരയും നാവും കൂടിച്ചേർന്നാൽ മധുരരസമാണല്ലോ ഫലം. അപ്രകാരം ഉചിതസമ്മേളനംകൊണ്ടുണ്ടാകുന്ന സൽഫലങ്ങളെ കാണിക്കുന്നതിലാണു് ഈ ന്യായത്തിന്റെ പ്രവൃത്തി.
ഗുഡപുഷ്പം
- ഇരിപ്പുവൃക്ഷം
- ശർക്കരയ്ക്കു തുല്യമായ പുഷ്പമുള്ളതെന്നർഥം.
ഗുഡഫലം
- ഉകമരം
- ശർക്കരയ്ക്കു തുല്യമായ ഫലമുള്ളതെന്നർത്ഥം.
- ലന്തമരം
- തേറ്റമരം
ഗുഡഭാ
- ചോളപ്പഞ്ചസാര
ഗുഡം
- ശർക്കര
- ഗുളിക
- ഗോളം
- ചുറ്റുന്നതെന്നർത്ഥം.
ഗുഡശർക്കര
- പഞ്ചസാര
ഗുഡാ
- ചതുരക്കള്ളി
- ചുറ്റിപ്പിണയുന്നതെന്നർത്ഥം.
- വലിയ മുന്തിരി
- കുരുപ്പരുത്തി
ഗുഡാകേശൻ
- അർജ്ജുനൻ
- ശിവൻ
‘മമദേഹേഗുഡാകേശയച്ചാന്യദ് ദ്രഷ്ടമർഹതി’
— ഭഗവൽഗീത
.ഗുഡൂചി
- ചിറ്റമൃതു്
- (ഗുളൂചിയുടെ പാഠം).
ഗുണകാര
- വിശേഷണം:
- പെരുക്കുന്നതിനുള്ള
ഗുണകാരം
- പെരുക്കുക
ഗുണജ്ഞ
- വിശേഷണം:
- ഗുണത്തെ അറിയുന്ന
ഗുണത, ഗുണത്വം
- ആശ്രയം
- സുകൃതം
- വിശേഷത
- പെരുക്കം
ഗുണത്രയം
- സത്വരജസ്തമോഗുണങ്ങൾ
ഗുണദോഷക്കാരൻ
- ഗുണത്തേയും ദോഷത്തേയും അറിയുന്നവൻ
- ശൂദ്രസ്ത്രീയുടെ ഭർത്താവു്
ഗുണദോഷജ്ഞ
- വിശേഷണം:
- ഗുണത്തേയും ദോഷത്തേയും അറിയുന്ന
ഗുണദോഷം
- നന്മയും തിന്മയും
- ബന്ധുത്വം
ഗുണദോഷവിചാരം
- നന്മതിന്മകളെക്കുറിച്ചുള്ള വിചാരം
ഗുണൻ
- വെയ്പുകാരൻ
ഗുണനം
- പെരുക്കം
- ഓരോന്നായി പറയുക
ഗുണനിക
- ആട്ടം
- വീണ്ടും പറക
ഗുണനിധി
- വിശേഷണം:
- ഗുണത്തിന്റെ ഇരിപ്പിടമായ
ഗുണനീയ
- വിശേഷണം:
- കണക്കുകൊണ്ടു പെരുക്കേണ്ടുന്ന
ഗുണനീയൻ
- അഭ്യസിക്കുന്നവൻ
ഗുണനീയം
- അഭ്യാസം
ഗുണപാഠം
- വൈദ്യശാസ്ത്രത്തിൽ ഒരു ഭാഗം
ഗുണബന്ധന
- വിശേഷണം:
- ഗുണത്തോടുചേർന്ന
ഗുണം
- നന്മ
- സ്വഭാവം
- ഞാൺ
- ബാണത്തെ തന്നിൽ ചേർത്തു വിടുന്നതെന്നർത്ഥം.
- വലച്ചരടു്
- കയറു്
- പിടിച്ചുവലിക്കുന്നതെന്നർത്ഥം.
- സന്ധി മുതലായതു്
- വൈദ്യശാസ്ത്രപ്രകാരമുള്ള സ്നിഗ്ദ്ധാദിയായ 2൦ ഗുണങ്ങൾ
- 1 ഗുരു 11 ലഘു
2 മന്ദം 12 തീക്ഷ്ണം
3 ഹിമം 13 ഉഷ്ണം
4 സ്നിഗ്ദ്ധം 14 രൂക്ഷം
5 ശ്ലക്ഷ്ണം 15 പരുഷം
6 സാന്ദ്രം 16 ദ്രവം
7 മൃദു 17 കഠിനം
8 സ്ഥിരം 18 സരം
9 സൂക്ഷ്മം 19 സ്ഥൂലം
1൦ വിശദം 2൦ വിച്ഛലം (ഗുരു × ലഘു. ഇത്യാദി എല്ലാം വിപരീതം.) - രസം
- തർക്കശാസ്ത്രപ്രകാരമുള്ള 24 ഗുണങ്ങൾ
- ജ്യോതിശ്ശാസ്ത്രപ്രകാരം കണക്കിന്റെ പെരുക്കം
- ദ്രവ്യത്തെ ആശ്രയിച്ചിരിക്കുന്ന രൂപരസഗന്ധാദികൾ
- സത്വരജസ്തമോഗുണങ്ങൾ
- ഔദാര്യം ശൗര്യം മുതലായ ഗുണങ്ങൾ
- വ്യാകരണത്തിൽ ഒരു സംജ്ഞ
ഗുണം, ഗുണനം
- കണക്കു ശാസ്ത്രത്തിൽ മടക്കുക
- പെരുക്കുക
ഗുണലയിക
- കൂടാരം
ഗുണവൽ
- വിശേഷണം:
- ഗുണമുള്ള
ഗുണവൃക്ഷകം
- പായ്മരം
- കയറുകൊണ്ടു കെട്ടപ്പെട്ട ചെറിയ വൃക്ഷം എന്നർത്ഥം. തോണി കെട്ടുന്ന കുറ്റിയുടെ പേർ എന്നുമാവാം.
- പര്യായപദങ്ങൾ:
- കൂപകം.
ഗുണശാലി
- വിശേഷണം:
- ഗുണമുള്ള
- നന്മയുള്ള
ഗുണാ
- കരിങ്കറുക
- മാംസരോഹിണി
ഗുണാധികാരം
- അധികഗുണം
ഗുണാധിക്യം
- അധിക ഗുണം
ഗുണാംബുരാശി
- ഗുണത്തിന്റെ ഇരിപ്പിടം
- വളരെ ഗുണമുള്ള എന്നർത്ഥം.
ഗുണി
- വിശേഷണം:
- നന്മയുള്ള
ഗുണി(കൻ)
- ഗുണവാൻ
ഗുണിക
- വീക്കം
- നീരു്
ഗുണിക്കുക
- പെരുക്കുക
ഗുണിത
- വിശേഷണം:
- പെരുക്കപ്പെട്ട
ഗുണോൽക്കർഷ
- വിശേഷണം:
- ഗുണാധിക്യമുള്ള
ഗുണോൽകൃഷ്ട
- വിശേഷണം:
- ഗുണാധിക്യമുള്ള
ഗുണ്ടിടുക
- സമയ സംബന്ധമായി വെടിവെയ്ക്കുക
- ലണ്ഡൺ മുതലായി പാശ്ചാത്യനഗരങ്ങളിലും ആംഗലേയർ ഭരിച്ചുവരുന്ന ഭാരതഖണ്ഡത്തിലേ ചില പ്രധാന നഗരങ്ങളിലും പകൽ 12-മണിക്കു ഭീരങ്കിവെടി പൊട്ടിക്കുക എന്നുള്ള ഏർപ്പാടുണ്ടു്, അതിന്റെ പേർ. മലയാളപഞ്ചാംഗപ്രകാരം ഒരു തീയതി ആരംഭിക്കുന്നതു ദിനകരോദയത്തിലാണു്. ആംഗലേയരുടെ തീയതി ആരംഭിക്കുന്നതു് അർദ്ധരാത്രം തൊട്ടാകുന്നു. തീയതിയുടെ മദ്ധ്യസമയം അറിവാനായിട്ടാണു് അവർ മദ്ധ്യാഹ്നത്തിൽ ഗുണ്ടിടുന്നതു്.
ഗുണ്ഠ(ണ്ഡ)നം
- ഒളിപ്പു്
- മൂടിവെയ്ക്കുക, മറച്ചുവെയ്ക്കുക
- പൂശുക, പുരട്ടുക
- ഉദാ:‘ഭസ്മഗുണ്ഠനം’.
ഗുണ്ഠിത
- വിശേഷണം:
- മൂടപ്പെട്ട
- ഒളിക്കപ്പെട്ട
ഗുണ്ഡകം
- പൊടി
ഗുണ്ഡാലാ
- ഒരു വൃക്ഷം
- വെള്ളത്തിലുണ്ടാകുന്നു. വളരെ വേരുകാണും. വീക്കം, ക്രിമി, വ്രണം ഇവയ്ക്കു നന്നു്.
ഗുണ്ഡാസിനി
- ഒരുവക പുല്ലു്
- ഇല പരന്നിരിക്കും, ജലത്തിലുണ്ടാകുന്നു. പിത്തം, വ്രണം, ശ്രമം, ചുട്ടുനീറൽ ഇവയ്ക്കു നന്നു്. പശുക്കൾക്കു വലിയ നാശമുണ്ടാക്കുന്നതാണു്.
ഗുണ്ഡിത
- വിശേഷണം:
- പൊടിക്കപ്പെട്ട
- ചുറ്റപ്പെട്ട
ഗുണ്ഡിത
- പൊടിക്കപ്പെട്ട പൊടിയും മറ്റും പിരണ്ടു സ്വഭാവം മാഞ്ഞുകിടക്കുന്ന എന്നർത്ഥം ഗുണ്ഠിതം എന്നുമാകാം
ഗുണ്യൻ
- ഗുണവാൻ
‘ഗുണ്യന്മാരായ് ഗുരുവിനയരായ്’
— മയൂരസന്ദേശം
.ഗുത്ഥം
- കാട്ടുകോതമ്പു്
ഗുത്സം
- 32 ഇഴയുള്ള മുത്തുമാല (ഗുച്ഛം എന്നുമാകാം) ചുറ്റുന്നതു് എന്നർത്ഥം
ഗുത്സാർദ്ധം
- ഇരുപത്തുനാലിഴയുള്ള മുത്തുമാല
- (ഗുച്ഛാർദ്ധം എന്നുമാവാം).
ഗുദകീലം
- അർശസ്സു്
ഗുദഗ്രഹം
- മലത്തിന്റെ തടവു്
ഗുദഭ്രംശം
- ഒരു ദീനം
ഗുദം
- മലദ്വാരം
- മലത്തെ വിടുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- അപാനം
- പായു.
ഗുദന്ദരം
- ഒരു രോഗം
ഗുദാമയഹരഃ
- ചേന
ഗുദാംകുരം
- അർശസ്സു്
ഗുധേര
- വിശേഷണം:
- രക്ഷിക്കുന്ന
ഗുന്ദ്ര
- കുഴിമുത്തങ്ങ, നാഗമുത്തങ്ങ ജലത്തോടടുത്തുണ്ടാകുന്നതു് എന്നർത്ഥം
- ഞാഴൽ
ഗുന്ദ്രം
- അമ
- ആടിക്കളിക്കുന്നതു് എന്നർത്ഥം. അംപൊട്ടൽ, പേക്കരിമ്പു് ഇങ്ങിനെയും ഭാഷ കാണുന്നു.
ഗുന്മം, ഗുല്മം
- ഒരു ദീനം
- അപഥ്യങ്ങളായവയെ ഭക്ഷിക്കുകകൊണ്ടും അഗ്നി ബലത്തെ കവിഞ്ഞുള്ള ഭുക്തിനിമിത്തവും ശരീരബലത്തിനനുസരിക്കാത്ത കർമ്മം മൂലവും വാതം മുതലായ ദോഷങ്ങൾ അധികം ദുഷിച്ചു് ഉദരാന്തർഭാഗത്തിൽ ഗ്രന്ഥിരൂപമായ ഗുന്മത്തെ ഉണ്ടാക്കുന്നു. ഇതു് അഞ്ചുവിധം. അതിനു രണ്ടു പാർശ്വഭാഗങ്ങൾ, ഹൃദയം, നാഭി, വസ്തി ഇങ്ങിനെ അഞ്ചു സ്ഥാനങ്ങൾ ഉണ്ടു്.
- കുറുന്തുവൽ
- സേനാമുഖം
- പുൽക്കൂട്ടം
ഗുന്മി
- വിശേഷണം:
- ഗുന്മമുള്ള
ഗുന്മിനി
- വള്ളിക്കുടിൽ
- (പടർന്നുപിടിച്ച വള്ളി).
ഗുപ്ത
- വിശേഷണം:
- ഒളിക്കപ്പെട്ട
- രക്ഷിക്കപ്പെട്ട
ഗുപ്തകൻ
- രക്ഷിതാവു്
- സൂക്ഷിക്കുന്നവൻ
ഗുപ്തൻ
- വൈശ്യരുടെ പേരോടുകൂടി സാധാരണ ചേർക്കാറുള്ള ഒരു പ്രത്യയം
ഗുപ്താ
- നായിക്കൊരുണ
ഗുപ്തി
- മറവു്
- രക്ഷണം
- ഒളിപ്പിടം
- നിലവറ
- കാരാഗ്രഹം മുതലായതു്
ഗുംജനം
- മുളകു്
ഗുംഫനം
- ഉള്ളടക്കം
- കോപ്പു്
- കഥാബന്ധം
ഗുംഫം
- പദബന്ധം, കാലിന്റെ നരിയാണി
- വിസ്താരാലങ്കാരം
ഗുംഫിത
- വിശേഷണം:
- കോർക്കപ്പെട്ട
- കെട്ടപ്പെട്ട
ഗുമസ്തൻ, ഗുമസ്താവു്, ഗുമസ്താ
- എഴുത്തുകാരൻ
- എഴുത്തുജോലിയോടുകൂടിയ കാര്യസ്ഥൻ
- (പെർഷ്യൻഭാഷ).
ഗുമുഗുമെ
- ശബ്ദവിശേഷം
‘ഗുമുഗുമെയെഴുമാവിയുദ്വമിച്ചു’
— കുമാരസംഭവം
.ഗുരണം
- ഒരിമ്പാടു്, ഉദ്യമം, ഓങ്ങൽ, ഭാരാദ്യുദ്യമനം
- (ഗോരണം എന്നും പാഠം കാണുന്നു)
- ജാഗ്രത
ഗുരു
- വിശേഷണം:
- കനമുള്ള
- ദഹിക്കാത്ത
ഗുരു
- ആചാര്യൻ
- പിതാവു്
- ആരാണോ തന്നെ വിധിച്ചവണ്ണം തന്റെ ഗർഭാധാനം മുതലായ കർമ്മങ്ങളെ ചെയ്കയും ചോറുതന്നു വളർത്തുകയും ചെയ്യുന്നു അദ്ദേഹമത്രേ ഗുരു. ഇതു് അച്ഛൻ തന്നെ എന്നു സ്പഷ്ടം.
- വ്യാഴം
- ഗർഭം
- ദീർഘാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും
- നായിക്കൊരുണ
- ഒൻപതാം രാശി
ഗുരുകം
- വിശേഷണം:
- അല്പം ഘനമുള്ള
- (മാത്രയിൽ) ദീർഘമുള്ള
ഗുരുകാര്യം
- സാരമുള്ള കാര്യം
ഗുരുഘ്നം
- വെങ്കടുക്
ഗുരുജനം
- ബഹുമാനപൂർവം ഗുരുവിനെ നിർദ്ദേശിച്ചു പറയുന്ന വാക്കു്
- ഗുരുക്കന്മാരുടെ കൂട്ടം
ഗുരുതല്പഗൻ
- ഗുരുദ്രോഹി
ഗുരുതമ
- വിശേഷണം:
- ഏറ്റവും മുഖ്യമായ
ഗുരുതമൻ
- വിശിഷ്ടഗുരു
- വിഷ്ണു
ഗുരുതാ
- ദുർഭരത്വം
- പ്രയാസം
- പ്രാബല്യം
- വലിപ്പം
- ബഹുമാനം
- ആദരവു്
- ഗുരുസ്ഥാനം
- പ്രാധാന്യം
‘സൊല്ലാസംശനകൈർന്നിതംബഗുരുതാ
മൂലം നടന്നെന്നതും’
മൂലം നടന്നെന്നതും’
— അഭിജ്ഞാനശാകുന്തളം
.ഗുരുത്വം
- കനം, വലിപ്പം (പ്രാധാന്യം)
- ദഹിക്കാത്ത സ്ഥിതി
ഗുരുദക്ഷിണ
- ഗുരുവിനു കൊടുക്കുന്ന ദക്ഷിണ
- വയലോ പണമോ പശുവോ കുതിരയോ കുടയോ ചെരുപ്പോ ധാന്യമോ വസ്ത്രങ്ങളോ ശാകമോ ഗുരു ഇഷ്ടപ്പെടുന്നതു കൊണ്ടുവന്നു കൊടുക്കണമെന്നു ഭവിഷ്യൽപുരാണം നാലാം അധ്യായത്തിൽ പറയുന്നു.
ഗുരുനാഥൻ
- ആശാൻ
ഗുരുപത്നി
- ഗുരുവിന്റെ ഭാര്യ
ഗുരുപാരമ്പര്യം
- ഗുരുക്കന്മാർ പണ്ടുപണ്ടേ ചെയ്തുവന്ന മുറ
ഗുരുപുഷ്പികാ
- കോല്പുളി
ഗുരുഭാര്യ
- ഗുരുവിന്റെ ഭാര്യ
ഗുരുഭൂതൻ
- ആശാൻ
ഗുരുമണി
- പുഷ്പരാഗം
ഗുരുരത്നം
- ഗോമേദകം
ഗുരുലഘുത്വം
- വലുപ്പച്ചെറുപ്പം
ഗുരുവാരം
- വ്യാഴാഴ്ച
ഗുരുശുശ്രൂഷ
- ഗുരുവിന്റെ ഇഷ്ടം പോലെ ചെയ്ക
ഗുരുശുശ്രൂഷാചതുഷ്ടയം
- ആപ്തം
- അംഗം
- സ്ഥാനം
- സദ്ഭാവം ഇവ നാലും
ഗുരുസാരം(രകം)
- ഇരിവൂൾമരം
ഗുരുഹാ
- ഗുരുവിനെ കൊന്നവൻ
- വെങ്കടുകു്
ഗുർജ്ജരം
- ഗുജറാത്തുദേശം
- Gujarat.
ഗുർവിണി
- ഗർഭമുള്ളവൾ
- വളർന്നുകൊണ്ടിരിക്കുന്ന ഗർഭത്തോടുകൂടിയവൾ എന്നർത്ഥം.
ഗുർവ്വി
- ഗർഭമുള്ളവൾ
- ഗുരുത്വമുള്ളവൾ
- കനമുള്ളവൾ
ഗുല് ഗുലു
- ഒരു മരുന്നു്
- (ഗുഗ്ഗുലു എന്ന പദം നോക്കുക). മലയാളികൾ ഗുല് ഗുലു എന്നും പാരദേശികന്മാർ ഗുഗ്ഗുലു എന്നും പറയുന്നു. ഗുല് ഗുലു എന്ന പദം പാരദേശിക പുസ്തകങ്ങളിൽ കാണുന്നുമില്ല. ഇത് ഒരു മരമാണ്. വാതകഫരോഗങ്ങൾ, വസ്തി, വ്രണം, വാതോദരം, മേദോദോഷം, പ്രമേഹം, പ്ലീഹോദരം, കാസം, കൃമി, കുഷ്ഠം, അർശസ്സ്, ശോഫം, ഭൂതബാധ ഇവയെ ശമിപ്പിക്കും. ഇതു രസായനോത്തമമാണു്. വർണ്ണസ്വരഹിതമാകുന്നു.
ഗുല് ഫം
- കാലിന്റെ നരിയാണി
- പുറവടി
- തച്ചുപൊട്ടുന്നതിൽ നിന്നു രക്ഷിക്കപ്പെടുന്നതു്.
ഗുല് മം
- സേനാവിഭാഗം
- (അക്ഷൗഹിണി എന്നതു നോക്കുക). രക്ഷിക്കപ്പെടുന്നതെന്നർത്ഥം.
- ഒരു രോഗം
- കുറുന്തവൽ,
- വേരും കൊമ്പുകളും മാത്രമുള്ളതും തടിമരമില്ലാത്തതുമായ ചെടിമരം
- ഗുന്മം
- പുല്ക്കട്ട
ഗുല് മമൂലം
- ഇഞ്ചി
ഗുല് മി
- നെല്ലി
ഗുല് മിനി
- ഇലകളും ചുള്ളികളും ഉള്ളതായ വള്ളി
ഗുവാകം
- കവുങ്ങുമരം
- മലശോധനയുണ്ടാക്കുന്നതു് എന്നർത്ഥം. ( ഗൂവാകം എന്നും പാഠം കാണുന്നു).
ഗുഹ
- പർവതത്തിന്റെ ദ്വാരം
- ആരുണ്ടാക്കിയതെന്നറിഞ്ഞുകൂടാത്തതായും മനുഷ്യരോ മൃഗമോ ഉണ്ടാക്കിയതോ ജലം മുതലായതു വീണുണ്ടായതോ എന്നു സംശയഗ്രസ്തമായും, പുരാതനവും ദീവിചിത്രവുമായും ഇരിക്കുന്നതത്രെ ഗുഹ.
- മൂവില
- ഓരില
- പര്യായപദങ്ങൾ:
- ദേവഖാതം
- ബിലം(വിലം)
- ഗുഹ
- ഗഹ്വരം.
ഗുഹൻ
- സുബ്രഹ്മണ്യൻ
- ശത്രുക്കളിൽ നിന്നു തന്റെ സൈന്യത്തെ രക്ഷിക്കുന്ന വൻ എന്നർത്ഥം.
- രാമായണത്തിൽ പറയുന്ന ഒരു മുക്കുവൻ, രാമഭക്തനായ ശ്രിംഗിവേരരാജാവു്
- വിഷ്ണു
ഗുഹം
- കുതിര
ഗുഹാ
- മൂവില തന്റെ പ്രഭാവത്തെ മറച്ചുവെക്കുന്നതു് എന്നർത്ഥം
ഗുഹാശയം
- സിംഹം
- വരിയമ്പുലി
- കരടി
- കടുവാ
- എലി
ഗുഹ്യകർ
- മാണിഭദ്രൻ മുതലായ നിധിപാലകന്മാർ
- കുബേരന്റെ നിധികളെ രക്ഷിക്കുന്നവർ എന്നർത്ഥം. ഗുഹ്യകന്മാർ പ്രായേണ കുത്സിതമായിട്ടു സംസാരിക്കുന്നവരാകുന്നു.
ഗുഹ്യകേശ്വരൻ
- വൈശ്രവണൻ
ഗുഹ്യപത്രം
- അരയാൽ
ഗുഹ്യപ്രദേശം
- രഹസ്യസ്ഥലം
ഗുഹ്യം
- വിശേഷണം:
- രഹസ്യമായ
ഗുഹ്യം
- സ്വീകാര്യമായിട്ടുള്ളതു്
- ലിംഗം
- യോനി. ഒളിച്ചുവെയ്ക്കുന്നതു് എന്നർത്ഥം
- ആമ
ഗുഹ്യോപദേശം
- രഹസ്യമായിട്ടുള്ള ഉപദേശം
ഗുളഫലം
- ഉകമരം
ഗുള(ഡ)ം
- ശർക്കര
ഗുളാന്നം
- ശർക്കരപ്പായസം
ഗുളാബം
- പനിനീർച്ചെടി
ഗുളാബപുഷ്പം
- പനിനീർപുഷ്പം
ഗുളാർദ്ദകം
- ഒരുമാതിരി കുഴമ്പു്
ഗുളാവു
- പനിനീർ
- പനിനീർച്ചെടി
- (പെർഷ്യൻഭാഷ)
ഗുളിക
- അരച്ചുരുട്ടിയുണക്കിയ മരുന്നു
ഗുളികൻ
- നവഗ്രഹങ്ങളുടെ കൂട്ടത്തിലുള്ള ഒരു സർപ്പം
ഗുളികവേളാ
- ഓരോ ദിവസത്തിലും യാതൊരു വേലയും ആരംഭിക്കാൻ പാടില്ലാതെ അശുഭകരമായുള്ള ഏതാനും കാലഭാഗങ്ങളിൽ ഒരുവക
- ‘കുലികവേലാ’ എന്ന സംസ്കൃതപദമാണു മലയാളത്തിൽ ‘ഗുളികവേള’യായിത്തീർന്നതു്.
ഗുളികാസ്ത്രം
- വെടിയുണ്ട
ഗുളുഗുളു
- പഴങ്ങൾമുതലായതു ജലത്തിൽ വീഴുന്ന ശബ്ദം
‘ഉല്പന്നമായി ഗുളുഗുളു ശബ്ദവും’
— പഞ്ചതന്ത്രം
.ഗുളുഞ്ചം
- പൂക്കെട്ടു്
ഗുളൂചി
- ചിറ്റമൃതു്
- രക്ഷിക്കുന്നതു് എന്നർത്ഥം. (ഗുഡൂചി എന്നുമാവാം).
ഗൂ
ഗൂഢ
- വിശേഷണം:
- ഒളിക്കപ്പെട്ട
- മറയ്ക്കപ്പെട്ട
- രഹസ്യമായുള്ള
ഗൂഢകർമ്മം
- രഹസ്യമായുള്ള പ്രവൃത്തി
ഗൂഢകാമി
- കാക്ക
ഗൂഢജൻ
- ഭർത്താവു ദൂരസ്ഥനൊ മറ്റൊ ആയിരിക്കുമ്പോൾ ഭാര്യ ജാരസംസർഗ്ഗം കൊണ്ടു സമ്പാദിച്ച പുത്രൻ
ഗൂഢനീഡം
- കരിങ്കുരികിൽ
ഗൂഢപത്രം
- അഴിഞ്ഞിൽ
ഗൂഢപാത്തു്
- പാമ്പു്
- മറ്റുള്ളവർക്കു് തിരിച്ചറിയുന്നതിനു എളുപ്പമില്ലാത്ത പാദങ്ങളുള്ളതു് എന്നർത്ഥം. [സർപ്പങ്ങൾക്കു വളരെ പാദങ്ങളുണ്ടെന്നു കേൾവിയുണ്ടു്. പക്ഷെ നമുക്കു കാണ്മാൻ കഴിയുന്നില്ല.
- ആമ
ഗൂഢപാദീശൻ
- ശേഷൻ
‘ഗൂഢപാദീശാംശജൻ’
— അദ്ധ്യാത്മരാമായണം
.ഗൂഢപുരുഷൻ
- ഒറ്റുകാരൻ
- സ്വകാര്യമായി കാര്യങ്ങൾ ഗ്രഹിക്കുന്നതിനു അയക്കപ്പെടുന്നവൻ
- ചാരപുരുഷൻ
ഗൂഢഭോജനം
- കുതിര
ഗൂഢം
- ഒളിച്ചുവെച്ചതു്
- ഗൂഹനം ചെയ്യപ്പെട്ടതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഗുപ്തം.
ഗൂഢമന്ത്രം
- രഹസ്യമായ കൂടിവിചാരം
- വശീകരണം
ഗൂഢമാർഗ്ഗം
- ഊടുവഴി
ഗൂഢമൈഥുനം
- കാക്ക
ഗൂഢവർച്ചസ്സ്
- തവള
ഗൂഢസ്ഥൻ
- ആത്മാവു്
ഗൂഢാംഗം
- ആമ
ഗൂഢാംഘ്രി
- പാമ്പു
ഗൂഥം
- മലം
- ശബ്ദത്തോടുകൂടിയതെന്നർത്ഥം.
ഗൂന
- വിശേഷണം:
- ഒഴിയപ്പെട്ട
ഗൂനം
- മലവിസർജ്ജനംചെയ്തതു്
ഗൂവാകം
- കവുങ്ങു്
- (ഗുവാകം എന്നതിന്റെ പാഠം).
‘ഗുവാകോപിച ഗൂവാകഃ’
— താരപാലവചനം
.ഗൂഷണാ
- മയിൽ വാലിലേ കണ്ണു്
ഗൂഹനം
- ഒളിപ്പു്
ഗൂഹിക്കുക
- ഒളിക്കുക
- മറയ്ക്കുക
ഗൂഹിത
- വിശേഷണം:
- ഒളിക്കപ്പെട്ട
ഗൃ
ഗൃഞ്ജനം
- വെള്ളുള്ളി
- അഭക്ഷ്യമെന്നു പറയപ്പെടുന്നതെന്നർത്ഥം.
- ചണ്ണമുള്ളങ്കി
- മഞ്ഞമുള്ളങ്കി
ഗൃത്സമദൻ
- ഒരു ഋഷി
- ഋഗ്വേദത്തിലെ ചില ഗീതങ്ങളുടെ കർത്താവു്.
ഗൃധ് നു
- വിശേഷണം:
- ആഗ്രഹമുള്ള
- ആശയുള്ള
- ലുബ്ധുള്ള
ഗൃധ് നുത
- ആഗ്രഹം
ഗൃധ്രം
- കഴുകു്(വു്) എന്ന പക്ഷി
- മാംസത്തിൽ അത്യാഗ്രഹമുള്ളതെന്നർത്ഥം.
ഗൃധ്രസി
- വാതരോഗം
- വായു തുടയ്ക്കു മേൽഭാഗത്തിലേ പിൻഭാഗം തുടങ്ങീട്ടു് അര, പൃഷ്ഠം, തുട, മുട്ടു്, കണങ്കാൽ, കാൽച്ചുവടു് ഇവയെ ക്രമേണ സ്തംഭനത്തോടും കുത്തിനോവോടും കൂടി പിടിച്ചുവലിക്കും. ഇതു രണ്ടുവിധമുണ്ടു്. മടിയും ഗൗരവവും അരുചിയും കാണും.
ഗൃഷ്ടി
- ഒന്നുപെറ്റ പശു, പശു
- പന്നി
- (ഘൃഷ്ടിയുടെ പാഠാന്തരം).
- നിലപ്പന, പന്നിക്കിഴങ്ങു്
- കുമിഴു്
- ലന്തമരം
ഗൃഷ്ടികാ
- പന്നിക്കിഴങ്ങു്
- ലന്തമരം
- കുമിഴു്
ഗൃഹകപോതം
- വളർത്തുന്ന പ്രാവു്
ഗൃഹകുക്കുടം
- നാട്ടുകോഴി
ഗൃഹകൃത്യാ
- വീട്ടുവേല
ഗൃഹഗോധിക
- ഗൗളി
- പല്ലി. (ഗൃഹത്തിലെ ഉടുമ്പു്
- ഉടുമ്പിന്റെ സാദൃശ്യമുള്ള ജന്തു)
- പല്ലി കടിച്ചാൽ ചൂടും നീരും കുത്തിനോവും വിയർപ്പുമുണ്ടാകും.
ഗൃഹഗോലിളിക
- പല്ലി
ഗൃഹണി
- കാടി
ഗൃഹദേവി
- ജരം എന്ന രാക്ഷസി
- മഗധരാജാവായ ജയദ്രഥന്റെ മന്ദിരത്തിൽ പാർത്തുവന്നു. മനുഷ്യഗൃഹങ്ങൾ തോറും പാർക്കുകയാണു് ഇവളുടെ പതിവു്. ദാനവനാശത്തിന്നുവേണ്ടി പിതാമഹൻ സൃഷ്ടിച്ചു. യൗവ്വനയുക്തരായ പുത്രരോടുകൂടി ഇവളെ ഭക്തന്മാർ ചുവരിൽ വരച്ചാൽ അവരുടെ ഗൃഹങ്ങളിൽ വൃദ്ധിയും അല്ലാത്ത വീടുകളിൽ ക്ഷയവും നേരിടും. (ജര എന്ന പദം നോക്കുക)
ഗൃഹനീഢം
- ഊർക്കുരികിൽ എന്ന പക്ഷി
ഗൃഹപതി
- ഭവനത്തിന്റെ ഉടയവൻ
- ആദിത്യൻ
- ഗൃഹസ്ഥൻ
- യാഗംചെയ്തവൻ
ഗൃഹപ്രവേശം
- കുടിവെയ്ക്കുക
- പുതിയ വീടുണ്ടാക്കി അതിൽ ഒന്നാമതായി കരേറുക
ഗൃഹം
- ഭവനം
- സകലരാലും സ്വീകരിക്കപ്പെടുന്നതെന്നു ‘ഗൃഹ’ത്തിന്റെ അർത്ഥം. സമ്പാദിക്കുന്ന ധനം അശേഷവും ഗ്രഹിക്കുന്നതെന്നുമാകാം.
- ഇല്ലം
- മന
- മറം
- കോയിക്കൽ
- കോവിലകം
- കൊട്ടാരം
- ഭാര്യ
- ധാന്യം മുതലായവയെ എടുത്തു സൂക്ഷിക്കുന്നവൾ എന്നർത്ഥം.
- കല്പങ്ങളിൽ ഒരു ഭാഗം. ജനനം മുതൽ മരണം വരെയുള്ള സംസ്കാരാദികളെ വർണ്ണിക്കുന്നതു്
- വീടു്, ഇല്ലം, മന, മഠം, കോയിക്കൽ, കോവിലകം, കൊട്ടാരം ഇതിലേതാണ് ഒരു പ്രകൃതത്തിൽ ഉപയോഗിക്കേണ്ടതെന്നു നിശ്ചയമില്ലാതെ വന്നാൽ അവിടെ ‘ഗൃഹം’ എന്ന സംസ്കൃതപദം പ്രയോഗിക്കുക – സാഹിത്യസാഹ്യം] (അടിതോൽ എന്നതു നോക്കുക)
- പര്യായപദങ്ങൾ:
- ഗൃഹം
- ഗേഹം
- ഉദവസിതം
- വേശ്മ
- സത്മ
- നികേതനം
- നിശാന്തം
- വസ്ത്യം
- സദനം
- ഭവനം
- അഗാരം
- മന്ദിരം
- ധിഷ്ണ്യം
- ഓകസ്സ്
- നിവസനം
- സ്ഥാനം
- വാസ്തു
- നിവേശനം
- ശരണം
- ധാമ
- സംസ്ത്യായം
- നിവാസം
- ആവസഥം
- ക്ഷയം
- വാസതേയി
- സഭാ
- പല്ലി
- വസതി
- ക്ഷേമം
- നികാര്യം
- നിലയം
- ആലയം
- വാസം
- കുടി
- ശാല.
ഗൃഹമണി
- വിളക്കു്
ഗൃഹമാചിക
- നരിച്ചീർ
ഗൃഹമൃഗം
- നായ്
ഗൃഹമേധി
- ഗൃഹസ്ഥൻ
- വിവാഹം ചെയ്തവൻ
ഗൃഹയാലു
- ഗ്രഹണശീലൻ
ഗൃഹസ്ഥഗുണചതുഷ്ടയം
- മാതൃത്വം
- പ്രിയവക്തൃത്വം
- ധീരത്വം
- ഉചിതജ്ഞത ഇവ നാലും
ഗൃഹസ്ഥൻ
- ഭവനത്തിലിരിക്കുന്നവൻ
- വിവാഹം ചെയ്തവൻ
ഗൃഹസ്ഥപാല്യചതുഷ്ടയം
- ശ്രാന്തനായജ്ഞാതി
- നിസ്സ്വനായ കുലശ്രേഷ്ഠൻ
- പുത്രനില്ലാത്ത സ്വസാവു്
- ദരിദ്രനായ സഖാവു്
ഗൃഹസ്ഥാശ്രമം, ഗൃഹാശ്രമം
- ജീവിതകാലത്തിന്റെ രണ്ടാമത്തേ ഭാഗം
- ഒരു ഭാര്യയോടുകൂടി ഗൃഹകൃത്യങ്ങൾ ചെയ്കയും പഠിപ്പിക്കയും ബലികൾ കഴിക്കയും ദാനങ്ങൾ കൊടുക്കയും ചെയ്യേണ്ടുന്ന കാലം.
ഗൃഹസ്ഥൂണം
- ഭവനത്തിന്റെ തൂണു്
- പുരയുടെ തൂണു്
ഗൃഹാക്ഷം
- കിളിവാതിൽ
ഗൃഹാധിപൻ
- ഭവനത്തിന്റെ പ്രമാണി
ഗൃഹാംബു
- കാടി
ഗൃഹാമ്ലം
- കാടി
ഗൃഹായണി
- ഗൃഹസ്ഥൻ
ഗൃഹാരാമം
- അടുക്കളപ്പൂങ്കാവ്
- ഉമ്മരപ്പൂങ്കാവു്
ഗൃഹാവഗ്രഹണി
- ചേറ്റുപടി
- ഗൃഹത്തിന്റെ അതിർത്തിയെ കാണിക്കുന്നതെന്നർത്ഥം.
ഗൃഹാശയ
- വെറ്റിലക്കൊടി
ഗൃഹി
- ഗൃഹസ്ഥൻ
- ഗൃഹസ്ഥാശ്രമത്തിലിരിക്കുന്നവൻ, ഗൃഹങ്ങൾ (ഭാര്യ) ഉള്ളവൻ എന്നർത്ഥം.
ഗൃഹിണി
- ഭാര്യ
ഗൃഹികൻ
- ഗൃഹസ്ഥൻ
ഗൃഹീത
- വിശേഷണം:
- പിടിക്കപ്പെട്ട
- അറിയപ്പെട്ട
ഗൃഹീതാവു്
- ഗ്രഹണശീലമുള്ളവൻ
ഗൃഹീതൃ
- വിശേഷണം:
- അറിയുന്ന
- എടുക്കുന്ന
ഗൃഹ്യ
- വിശേഷണം:
- ഗ്രഹിപ്പാൻ തക്ക
- വീട്ടിനുള്ളിലുള്ള
ഗൃഹ്യക
- വിശേഷണം:
- സ്വാതന്ത്ര്യമില്ലാത്ത
ഗൃഹ്യകങ്ങൾ
- ഭവനത്തിൽ കളിപ്പാനായും മറ്റും വളർത്തുന്ന തത്ത കോഴി മുതലായ പക്ഷികളും മാൻ മുതലായ മൃഗങ്ങളും
ഗൃഹ്യകൻ
- അന്യന്നധീനൻ
- പരതന്ത്രൻ
ഗൃഹ്യകം
- ഗൃഹത്തിൽ വളർത്തപ്പെട്ടതു്
ഗൃഹ്യകർമ്മങ്ങൾ
- ഗൃഹസംബന്ധമായ കർമ്മങ്ങൾ
- സംസ്കാരങ്ങളിൽ പ്രധാനമായിട്ടുള്ളവ വിവാഹം, ഗർഭകാലത്തേ ക്രിയകൾ, പ്രസവം, അന്നപ്രാശനം (ചോറൂണു്), ചൗളം, വിദ്യാരംഭം, വീടുപണിയിക്കൽ, ശവദാഹക്രിയകൾ, ശ്രാദ്ധം ഇവയാകുന്നു.
ഗൃഹ്യാചാരം
- ഗൃഹസ്ഥമര്യാദ
- വീട്ടാചാരം
ഗെ
ഗെടു, ഗഡു
- തവണ
- പ്രാവശ്യം
ഗേ
ഗേണ്ഡുകം
- പന്തു്
- മേൽപ്പെട്ടുയർന്നു ചന്ദ്രനെന്നവണ്ണം ശോഭിക്കുന്നതെന്നർത്ഥം. (ഗേന്ദുകം, ഗേണ്ഡൂകം, ഗണ്ഡുകം ഇവ പാഠാന്തരങ്ങൾ.)
- പര്യായപദങ്ങൾ:
- കന്ദുകം.
ഗേയം
- വിശേഷണം:
- പാടുവാൻ തക്ക
ഗേഹം
- ഭവനം
ഗേഹാസന്നസ്ഥലി
- മതിലകം
‘ഗേഹാസന്നസ്ഥലിയതിലതി
സ്വൈരമായ് സഞ്ചരിക്കും’
സ്വൈരമായ് സഞ്ചരിക്കും’
— മയൂരസന്ദേശം
ഗേഹി
- വിശേഷണം:
- ഭവനമുള്ള
ഗേഹിനി
- ഭാര്യ
‘ഗേഹിനി! സമ്മുഖോപഗതയായധുനാ വിധിനാ’
— ശാകുന്തളം
.ഗേഹേശൂരൻ
- വീട്ടിൽ മാത്രം ശൗര്യം കാണിക്കുന്നവൻ
- സാമർത്ഥ്യമില്ലാത്ത വെറും നാട്യക്കാരൻ
ഗൈ
ഗൈരം
- കാവിമണ്ണു്
ഗൈരി
- മേത്തോന്നി
ഗൈരികം
- കാവിമണ്ണു്
- സ്വർണ്ണം
- ഗിരിയിങ്കൽ ഭവിച്ചതെന്നർത്ഥം. [പൊന്നു്, വെള്ളി, ചെമ്പു്, മനോല, കാവിമണ്ണു്, അഞ്ജനം, കാരിയ്യം, ഇയ്യം, ഇരിമ്പു്, ചായില്യം, ഗന്ധകം, അഭ്രം മുതലായവ പർവ്വതത്തിൽ നിന്നുണ്ടാകുന്ന ധാതുക്കളാകുന്നു.
ഗൈരേയ
- മലയിലുണ്ടായ
ഗൈരേയം
- കല്മദം
- ഗിരിയിങ്കൽ ഭവിച്ചതെന്നർത്ഥം.
- കാവിമണ്ണു്
ഗൈർവാണി
- സംസ്കൃതഭാഷ
ഗോ
ഗോ
- പശു
- മേഞ്ഞുനടക്കുന്നതെന്നർത്ഥം. (ഗമിക്കുന്നവൾ).
- കാള. ഓടുന്നതു് എന്നർത്ഥം
- സ്വർഗ്ഗം
- ശരം
- വാക്കു്
- വജ്രം
- ദിക്കു്
- നേത്രം
- രശ്മി
- ഭൂമി
- ജലം
- യാഗഭേദം (പശുമേധയാഗം)
- രോമം
- സരസ്വതി
- ഇടിവാൾ
- അമ്മ
- ആദിത്യൻ
- ചന്ദ്രൻ
‘സ്വർഗ്ഗേഷുപശുവാഗ്വജ്ര
ദിങ്നേത്രഘൃണിഭൂജലെ’
ദിങ്നേത്രഘൃണിഭൂജലെ’
— അമരം
ഗോകണ്ടകം
- ഞെരിഞ്ഞിൽ
- ഭൂമി, പശു ഇവയ്ക്കുപദ്രവത്തെ ചെയ്യുന്നതെന്നർത്ഥം.
ഗോകർണ്ണം
- സർപ്പം
- കണ്ണും ചെവിയും ഒന്നായതു്.
- ഒരു ദിക്കിന്റെ പേർ
- മലയാളത്തിന്റെ വടക്കേഅതിരു്.
- ഒരു പുണ്യക്ഷേത്രം
- പെരുച്ചെവിമാൻ
- പശുവിന്റെ ചെവിപോലെയുള്ള ചെവിയുള്ളതെന്നർത്ഥം. സുകുമാരമൃഗമെന്നും പക്ഷമുണ്ടു്.
- മോതിരവിരലും പെരുവിരലും കൂടിയ ചാൺ
- പശുച്ചെവിക്കു തുല്യമായതെന്നർത്ഥം.
- പശുവിന്റെ ചെവി
- പാമ്പു്
- വെട്ടിക്കുതിര
ഗോകർണ്ണി
- പെരുംകുരുമ്പ
- പശുച്ചെവിയോടു സദൃശമായ ഇലകളുള്ളതെന്നർത്ഥം.
ഗോകിലം, ഗോകീലം
- കലപ്പ
- ഉലക്ക
ഗോകുലം
- പശുക്കൂട്ടം
- തൊഴുത്തു്
ഗോകുലാഷ്ടമി
- കൃഷ്ണാഷ്ടമി (അഷ്ടമിരോഹിണി)
ഗോകൃതം
- ചാണകം
ഗോക്ഷീരം
- പശുവിൻപാൽ
ഗോക്ഷുരം, ഗോക്ഷുരകം
- ഞെരിഞ്ഞിൽ
- ഭൂമിയിൽ ക്ഷുരസദൃശമായുള്ളതെന്നർത്ഥം.
ഗോഖുരം
- ഞെരിഞ്ഞിൽ
ഗോഘൃതം
- പശുവിൻ നെയ്യ്
- മഴവെള്ളം
ഗോഘ്നൻ
- പശുവിനെ കൊല്ലുന്നവൻ
ഗോചരങ്ങൾ
- വിഷയങ്ങൾ
- ഇന്ദ്രിയങ്ങൾ ഇവയിൽ സഞ്ചരിക്കുന്നു എന്നർത്ഥം.
- അറിയുന്നവ
ഗോചരൻ
- കാണപ്പെട്ടവൻ
ഗോചരം
- ഇന്ദ്രിയങ്ങളെക്കൊണ്ടുള്ള അറിവു്
- ഇന്ദ്രയങ്ങളാൽ അറിയാൻ പാടുള്ളതു്
- വ്യക്തമായതു്
- വിഷയീഭവിച്ചതു്
ഗോചരീഭവിക്ക
- വിഷയമായിത്തീരുക
ഗോജിഹ്വ
- കൊഴുപ്പ
- പശുവിന്റെ നാവുപോലെയുള്ള ഇലകൾ ഉള്ളതെന്നർത്ഥം.
ഗോണികാ
- പതഞ്ജലിയുടെ അമ്മയുടെ പേർ
ഗോണ്ഡം
- മുഴച്ചപൊക്കിൾ
- നീണ്ടപൊക്കിൾ
ഗോണ്ഡൻ
- നീണ്ടപൊക്കിൾ ഉള്ളൻ
ഗോത
- പശുക്കൂട്ടം
ഗോതമൻ
- മൂഢൻ
ഗോതുംബ
- ചെറിയ കാട്ടുവെള്ളരി
- (ചെറിയ കുമ്മട്ടി, പേയ്ക്കുമ്മട്ടി ഇങ്ങിനെയും പറയുന്നുണ്ട്).
ഗോത്രജ
- വിശേഷണം:
- വംശത്തിൽ ജനിച്ച
ഗോത്രൻ
- ഇന്ദ്രൻ
- പശുക്കളെ മേയ്ക്കുന്നവൻ
ഗോത്രഭിത്ത്
- ദേവേന്ദ്രൻ
ഗോത്രം
- വംശം
- പറയപ്പെടുന്നതു് എന്നർത്ഥം.
- പേർ
- ഇതുകൊണ്ടു പ്രസിദ്ധപ്പെടുന്നു എന്നർത്ഥം.
- പർവ്വതം
- ഗോവിനെ (ഭൂമിയെ) രക്ഷിക്കുന്നതന്നർത്ഥം.
- ക്ഷേത്രം
- വഴി
- ജലം
- ബലം
- തൊഴുത്തു്
- കൂട്ടം
ഗോത്രാ
- ഭൂമി
- പശുക്കൂട്ടം
- അമ്പുറ
- വയമ്പു്
- ഓരിലത്താമര
ഗോത്രാരി
- ദേവേന്ദ്രൻ
ഗോദ
- വിശേഷണം:
- പശുവിനെക്കൊടുക്കുന്ന
ഗോദം
- തലച്ചോറു്
- മൂത്രാശയം
ഗോദാ
- ഗോദാവരി എന്ന ആറു്
ഗോദാരണം
- കലപ്പ, കരി
- ഭൂമിയെ പിളർക്കുന്നതെന്നർത്ഥം.
- തൂമ്പ
ഗോദാവരി
- ഒരാറു്
- ഇതു മലയപർവ്വതത്തിൽ നിന്നു പുറപ്പെടുന്നു. ഒഴുകുന്നതു വിന്ധ്യന്റെ തെക്കു ഭാഗത്തുകൂടിയാണ്. ഇതിലെ ജലം വാ തം, പിത്തം,കുഷ്ഠം, വിസർപ്പം, രക്തദോഷം, തണ്ണീർദാഹം, വ്രണം ഇവയ്ക്കു നന്നു്. പാപനാശനവും അഗ്നിവർദ്ധനകരവുമാണ്. തമിഴിൽ – കോതാവരി.
ഗോദുഹൻ
- ഇടയൻ
- ഗോപൻ
- കറക്കുന്നവൻ എന്നർത്ഥം.
‘ഗോപഗോദുഹവല്ലവാഃ’
— ത്രികാണ്ഡശേഷം
.ഗോദോഹനി
- പാൽക്കുഴ
ഗോധ
- ഉടുമ്പു്
- കൈവാൾ
- ഞാണടി തട്ടി വേദനയുണ്ടാകാതിരിക്കാൻ തോൽ മുതലായവകൊണ്ടുണ്ടാക്കി കൈത്തണ്ടയിൽ ചുറ്റുന്ന കൈമൂടി
- ചുറ്റപ്പെടുന്നതെന്നൎത്ഥ ം.
- പര്യായപദങ്ങൾ:
- ‘തലം’.
‘ബദ്ധഗോധാംഗുലിത്രയുക്തൻ’
— ഭാരതം
.ഗോധാപദി
- ചെമന്ന ചെറുപ്പുള്ളടി
- (ഇതു മുക്കുറ്റിയിൽ ഒരു വകഭേദമെന്നും പക്ഷമുണ്ടു്). ഉടുമ്പിന്റെ കാലടിക്കു തുല്യമായ വേരുകൾ ഉള്ളതെന്നർത്ഥം.
- നിലപ്പന
ഗോധരാ
- ഉടുമ്പിൻ കുട്ടി
- ഗോധയുടെ (ഉടുമ്പിന്റെ) അപത്യം എന്നർത്ഥം. [ഇതു സർപ്പത്തിൽ നിന്നു ഗോധയിൽ ജനിച്ചതായും ഇതിനു ‘ചന്ദനഗോധ’എന്നു പേരുള്ളതായും അഭിപ്രായം കാണുന്നു. ഭാഷയിൽ ‘ഘോരപഡ’ എന്നു പറയുന്നുണ്ടു്. ഈ ഘോരപഡയിൽ കൃഷ്ണ സർപ്പത്തിൽനിന്നു ജനിച്ചതും നാലു കാലുള്ളതും കടിച്ചാൽ നിശ്ചയമായും മനുഷ്യർ മരിച്ചു പോകുന്നതുമാണെന്നു മറ്റൊരഭിപ്രായം. ഇതു് എന്തൊരു ജന്തുവാണെന്നു തീർച്ച പറയാൻ തരമില്ല. സാമാന്യം ഉടുമ്പിൻ കുട്ടിയാണെന്നുള്ളതും സംശയം തന്നെ.
ഗോധി
- നെറ്റി
- വസ്ത്രം മുതലായവ കൊണ്ടു ചുറ്റപ്പെടുന്നതെന്നൎത്ഥ ം.
- ഉടുമ്പു്
- പര്യായപദങ്ങൾ:
- അളികം (അളീകം)
- ലലാടം.
ഗോധിക
- നീരുടുമ്പു്
- ചുറ്റിപ്പിണഞ്ഞുകിടക്കുന്നതെന്നൎത്ഥ ം.
- പര്യായപദങ്ങൾ:
- നിഹാകം.
ഗോധികാത്മജം
- ഉടുമ്പിൻകുട്ടി
- (ഗോധാരം എന്നതു നോക്കുക).
ഗോധുൿ
- പശുക്കളെ മേയ്ക്കുന്ന ഗോപൻ (ഇടയൻ)
- പശുവിനെ കറക്കുന്നവൻ എന്നർത്ഥം.
ഗോധൂമം
- കോതമ്പു്
- ചുറ്റുന്നതു് എന്നർത്ഥം.
- നാരകം
- പര്യായപദങ്ങൾ:
- സുമനം.
ഗോനർദ്ദം
- കഴിമുത്തങ്ങ
- തമിഴിൽ പെരുമുത്തങ്ങ. ജലത്തെ ശബ്ദിപ്പിക്കുന്നതെന്നർത്ഥം.
- കാക്കത്തമ്പുരാൻ
ഗോനസം
- പെരുമ്പാമ്പു്
- (സൎപ്പവിശേഷം)
- പശുവിൻമൂക്കുപോലുള്ള മൂക്കോടുകൂടിയതെന്നർത്ഥം. (ഗോനാസം എന്നും ഗോനസി എന്നും പാഠം കാണുന്നു).
ഗോപ
- വിശേഷണം:
- പശുവിനെ രക്ഷിക്കുന്ന
ഗോപക
- വിശേഷണം:
- പശുവിനെ രക്ഷിക്കുന്ന
ഗോപകം
- നറുമ്പശ
ഗോപതി
- ശിവൻ
- ആദിത്യൻ
- രാജാവു്
- കാള
- ഇടവകം
- ചന്ദ്രൻ
- കൃഷ്ണൻ
- വരുണൻ
- ഉടയ്ക്കാത്തവനും സ്വേച്ഛയാ സഞ്ചരിക്കുന്നവനുമായ കാള
- പശുക്കളുടെ ഭർത്താവെന്നർത്ഥം.
‘ഗോപതിമാരുദയംചെയ്തതുപോലെ’
— അദ്ധ്യാത്മരാമായണം
.ഗോപതിഋഷഭൻ
- ശിവൻ
- കൃഷ്ണൻ കൊന്ന ഒരസുരൻ
ഗോപൻ
- സ്വർണ്ണഭണ്ഡാരത്തിന്റെ അധികാരി
- രക്ഷിക്കുന്നവൻ എന്നർത്ഥം.
- ഇടയൻ
- രാജാവു്
- രക്ഷിതാവു്
- പശുവിനെ കറക്കുന്നവൻ
- തൊഴുത്തിലെ അറ്റകുറ്റങ്ങൾ നോക്കുന്നവൻ
ഗോപനം
- രക്ഷണം
- ഒളിപ്പു്
- പച്ചില
ഗോപനീയ
- വിശേഷണം:
- രക്ഷിക്കപ്പെടുവാൻ തക്ക
- ഒളിക്കപ്പെടുവാൻതക്ക
ഗോപഭദ്രാ
- കുമിഴു്
ഗോപം
- നറുംപശ
- ജലത്തിൽ നിന്നു രക്ഷിക്കുന്നതെന്നർത്ഥം. (ഗോസം എന്നു് പാഠം).
ഗോപരസം
- നറുമ്പശ
ഗോപവധു
- നറുനീണ്ടി
ഗോപശശം
- നറുമ്പശ
ഗോപസുത
- ഇടച്ചി
- നറുനീണ്ടി
ഗോപാ
- നറുനീണ്ടി
- (ഗോപി എന്നതിന്റെ പാഠം).
ഗോപാനം
- സൂര്യകിരണങ്ങളാലുള്ള ശോഷണം
ഗോപാനസി
- മുഖപ്പലക
- ചുവരിന്മേൽ പുലിമുഖവും മറ്റും വളയ്ക്കുന്നതിനു വെക്കുന്ന വളമരം
- ഗോപാനത്തെ (സൂര്യകിരണങ്ങളാലുള്ള ശോഷണത്തെ) നശിപ്പിക്കുന്നതെന്നർത്ഥം.
ഗോപാംഗന
- ഇടച്ചി
- നറുനീണ്ടി
ഗോപായിത
- വിശേഷണം:
- രക്ഷിക്കപ്പെട്ട
ഗോപാലൻ
- ഇടയൻ
- ശ്രീകൃഷ്ണൻ
- രാജാവു്
ഗോപാലിക
- ഇടച്ചി
- നറുനീണ്ടി
ഗോപി
- ഇടച്ചി, ഇടയത്തി
- നറുനീണ്ടി
- രക്ഷിക്കുന്നതെന്നർത്ഥം (പാഠം – ഗോപം).
- ഒരുമാതിരി മണ്ണു്
- നെറ്റിയിലിടുന്ന ഒരുമാതിരി കുറി
ഗോപിക
- ഇടച്ചി
- നറുനീണ്ടി
ഗോപികൾ
- കൃഷ്ണന്റെ ബാല്യത്തിലേ സഖികൾ
- ഗോപസ്ത്രീകൾ
ഗോപിക്കുക
- രക്ഷിക്കുക
- മറയ്ക്കുക
ഗോപിചന്ദനം
- കുറിയിടുന്ന മണ്ണു്
- ഗോപി
ഗോപിതൊടുവിക്കുക
- സാധിക്കണമെന്നുള്ള വിചാരത്തോടെ ഒരുമ്പെടുന്ന ഒരു കാര്യത്തിനു പെട്ടെന്നു മറ്റൊരുവൻ വിഘ്നം വരുത്തുക
- (ശൈലി).
ഗോപിത്തം
- ഗോരോചന
ഗോപുരം
- രാജധാനിയുടെയും ക്ഷേത്രത്തിന്റെയും ചുറ്റുമുള്ള മതിലിൽ നാലു വശത്തും നേരേയുള്ള മാളിക
- കോട്ടവാതിൽ
- വന്നുചേരുന്നവരെ രക്ഷിക്കുന്നതു് എന്നർത്ഥം.
- കഴിമുത്തങ്ങ
- ജലം സ്ഥാനമായിട്ടുള്ളതു്, ജലത്താൽ രക്ഷിക്കപ്പെടുന്നതു് എന്നിങ്ങനെ അർത്ഥം.
- വാതിൽ
- പട്ടണം
- മുഞ്ഞ
- തിരുവനന്തപുരത്തുള്ള ഗോപുരത്തിന്റെ പണി കൊല്ലം 741-ൽ ആദിത്യവർമ്മ മഹാരാജാവിന്റെ കാലത്തു് ആരംഭിച്ചൂ. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു (932-933 ഈ ആണ്ടുകളിൽ) അഞ്ചുനിലവരെ തീർന്നിരുന്നു. 955-ൽ പണി മുഴുവൻ തീർത്തു.
- പര്യായപദങ്ങൾ:
- പുരദ്വാരം.
ഗോപ്തൃ
- വിശേഷണം:
- രക്ഷിക്കുന്ന
ഗോപ്യ
- വിശേഷണം:
- രക്ഷിക്കപ്പെടേണ്ടുന്ന
- രഹസ്യമായുള്ള
ഗോപ്യകൻ
- ദാസൻ
- അന്യനാൽ രക്ഷിക്കപ്പെടുന്നവൻ എന്നർത്ഥം.
ഗോപ്യചതുഷ്ടയം
- ശത്രു
- ശത്രുത്വം
- അവമാനം
- രാജകോപം ഇവ നാലും
ഗോപ്യൻ
- ദാസൻ
ഗോപ്യാധി
- പണയം
ഗോഭണ്ഡീരം
- നീർക്കോഴി
ഗോഭി
- കൊഴുപ്പ
ഗോമകൾ
- സീത
ഗോമയച്ഛത്രം
- ചാണകത്തിലുണ്ടാകുന്ന കൂൺ
- കുപ്പക്കൂൺ
ഗോമയപ്രിയം
- ചാണകത്തിലുണ്ടാകുന്ന കൂൺ
- പൂതണക്കപ്പുല്ലു്
ഗോമയം
- ചാണകം, ഗോവിന്റെ പുരീഷം
- ഗവ്യം
ഗോമലം
- ചാണകം
ഗോമൽ
- വിശേഷണം:
- പശുവുള്ള
ഗോമക്ഷിക
- കാട്ടീച്ച
ഗോമാങ്ങ
- കോട്ടമാങ്ങ
ഗോമാൻ
- വളരെ പശുക്കൾ ഉള്ളവൻ
- പശുക്കളുടെ ഉടമസ്ഥൻ
ഗോമായു
- കുറുക്കൻ
- കറുനരി
- വികൃതമായ ശബ്ദത്തെ പുറപ്പെടുവിക്കുന്നതെന്നർത്ഥം.
ഗോമാവു്
- കോട്ടമാവു്
ഗോമി
- കുറുക്കൻ
- പശുക്കളുടെ ഉടമസ്ഥൻ
ഗോമി
- വിശേഷണം:
- പശുവുള്ള
ഗോമീനം
- കൊഴുമീൻ
ഗോമുഖം
- ഒരു വാദ്യം (വാദ്യവിശേഷം)
- മുതല
ഗോമൂത്രം
- പശുമൂത്രം
- എല്ലാ മൂത്രങ്ങളിലും ശ്രേഷ്ഠമാണു്. അനേക രോഗങ്ങൾക്കു നന്നു്. തമിഴിൽ – പചുമൂത്തിരം. ഇംഗ്ലീഷിൽ – (Cow’s urine) കൗസ് യൂറൈൻ]
ഗോമൂത്രികാ
- ഒരുതരം വലിയ പുല്ലു്
- ഇതു ചെമന്നിരിക്കും. പശുക്കൾക്കു പാലിനെ അധികമാക്കും. ഇതു നിലങ്ങളിലും കറുത്ത മണ്ണുള്ള പ്രദേശങ്ങളിലുമാണു് മിക്കവാറും ഉണ്ടാവുക.
ഗോമൃഗം
- ആര്യമാൻ
ഗോമേദകം, ഗോമേദം
- ഒരു രത്നം
- ഗോമേദകം കഫം, പിത്തം, ക്ഷയം, പാണ്ഡു ഇവയ്ക്കു നന്നു്. രുചിയെ ഉണ്ടാക്കും. അഗ്നി വർദ്ധനകരമാണു് ബുദ്ധിക്കുണർച്ചയെ വരുത്തും. രോഗങ്ങളെ എല്ലാം ശമിപ്പിക്കും. തമിഴിൽ – കോമേതകം. ഇംഗ്ലീഷിൽ – (Onyz Gem) ഓനിക്സ് ജെം.
- പച്ചില
- പീതചന്ദനം
- കാക്ക
ഗോമേധം
- പശുയാഗം
ഗോംഭസ്സ്
- ഗോമൂത്രം
ഗോരക്ഷകൻ
- ഇടയൻ
- രാജാവു്
ഗോരക്ഷി
- ഒരു പത്രശാകം
- പിത്തം, ജ്വരം, ചുട്ടുനീറൽ, വിസ്ഫോടം, അതിസാരം, ഛർദ്ദി ഇവക്കു നന്നു്. ഇതിനു നല്ല ഗന്ധം കാണും, അഞ്ചു ദളങ്ങളുള്ള ഇലയുണ്ടായിരിക്കും.
ഗോരണം
- ഉദ്യമം
- ഓങ്ങൽ
- (ഗുരണത്തിന്റെ പാഠം).
ഗോരസം
- പശുവിൻമോരു്
- പശുവിൻപാൽ
- പശുവിൻതൈരു്
- തൈർ (സാമാന്യം)
ഗോരാജൻ
- കാള
ഗോരാടിക
- പഞ്ചവർണ്ണക്കിളി
ഗോരു
- വിതയ്ക്കന്നതിനുള്ള ഒരു യന്ത്രം
ഗോരോചന
- ഒരു സുഗന്ധവസ്തു
- ഗോരോചന – അലക്ഷ്മി, ഉന്മാദം, കുഷ്ഠം, കൃമി, ക്ഷതം, ഗ്രഹപീഡ, ഗർഭസ്രാവം, ഭൂതപീഡ, രക്തദോഷം, നേത്രരോഗം, വിഷം ഇവയെ നശിപ്പിക്കും. രുചികരമാണു്. ദേഹകാന്തിയുണ്ടാക്കും. വശീകരണത്തിനു നന്നു്. ബുദ്ധിക്കു ഹിതം. നിറം മഞ്ഞയാണു്. തമിഴിൽ – കോരോചനൈ. ഇംഗ്ലീഷിൽ – (Gallstone Bijoor) ഗാൾസ്റ്റോൺ ബിജുർ.
ഗോർദ്ദം
- തലച്ചോറു്
- ഉത്സാഹത്തിനു ഹേതുഭൂതമായതെന്നർത്ഥം.
ഗോർദ്ധം
- തലച്ചോറു്
ഗോലാ
- മനോല
- ഗോദാവരി നദി
- കവടി
- നല്ല കോവ
ഗോലാസം
- കൂൺ
ഗോലി
- മിനുസമുള്ള ഒരുതരം കല്ലിന്റെ പേർ
ഗോലീഢം
- വെൺപാതിരിവൃക്ഷം പശുക്കൾ ഭക്ഷിക്കുന്നതെന്നർത്ഥം
ഗോലോമി
- വയമ്പു്
- വെൺകറുക
- കരിങ്കറുക
- പശുവിന്റെ രോമംപോലെയുള്ളതെന്നർത്ഥം.
- ജടാമാഞ്ചി
ഗോവന്ദനി
- ഞാഴൽ
- ഭൂമിയിൽ സ്തുതിക്കപ്പെടുന്നതെന്നർത്ഥം.
ഗോവർണ്ണദോർ
- ഗവർണ്ണർ
ഗോവർദ്ധനധരൻ
- കൃഷ്ണൻ
ഗോവർദ്ധനാചാര്യൻ
- ജയദേവരുടെ സമകാലീനന്മാരായ കവികളിൽ ഒരാൾ
ഗോവർദ്ധനം
- വൃന്ദാവനത്തിലുള്ള ഒരു പർവതം
- ഇന്ദ്രപ്രീതിക്കായിട്ടു് ഒരിക്കൽ നന്ദഗോപർ മഹേന്ദ്രയാഗം തുടങ്ങി. ഇവർക്കു സ്വത്തു നല്ല തൃണവും ജലവുമാണല്ലൊ. ഇതിനു ഇന്ദ്രന്റെ പ്രീതി തന്നെയാണു പ്രധാനം. യാഗം ആരംഭിച്ചപ്പോൾ ഉദ്ദിഷ്ടകാര്യത്തിനു കാരണം ദേവേന്ദ്രനല്ലെന്നും ഗോവർദ്ധനപർവതമാണെന്നും മറ്റും കൃഷ്ണൻ പറഞ്ഞു. ഇതു കേട്ടു നന്ദൻ ഗോവർദ്ധനയാഗം തുടങ്ങി. കൃഷ്ണൻ ഗോവർദ്ധനപർവതത്തിന്റെ രൂപം ധരിച്ചുവന്നുയാഗാംശം സ്വീകരിച്ചു. ദേവേന്ദ്രൻ കോപിച്ചു അഹോരാത്രം ഒഴിയാതെ ഭയങ്കരമായ മഹാവർഷം തകർത്തു. കന്നുകാലികളുടേയും മറ്റും രക്ഷക്കു കൃഷ്ണൻ ഗോവർദ്ധനപർവതത്തെ കുടയാക്കിപ്പിടിച്ചു. ഇന്ദ്രന്റെഗർവ്വം അതോടെ തീർത്തു. ഇതിനാൽ കൃഷ്ണനു ‘ഗോവിന്ദൻ’ എന്നു മറ്റൊരു പേർ കൂടിയുണ്ടായി.
ഗോവിത്തു്
- യുദ്ധവീരൻ
- അസ്ത്രജ്ഞൻ
ഗോവിന്ദൻ
- വിഷ്ണു (കൃഷ്ണൻ)
- ഭൂമിയെ വശത്താക്കിയവൻ. (മഹാബലിയിങ്കൽ നിന്നു ഭൂമിയെ സമ്പാദിച്ചവൻ), പശുക്കളെ വശപ്പെടുത്തുന്നവൻ, വരാഹരൂപത്തോടെ ഭൂമിയെ പ്രളയജലത്തിൽ നിന്നുദ്ധരിച്ചവൻ, സ്വർഗ്ഗത്തെ പാലനം ചെയ്തവൻ, കാമധേനുവിന്നു ഐശ്വര്യത്തെ നൽകിയവൻ, ഗോക്കളുടെ നായകൻ, മത്സ്യാദിരൂപത്തോടെ വേദത്തെ വീണ്ടെടുത്തവൻ എന്നിങ്ങനെ അർത്ഥം. (ഗോവർദ്ധനം എന്നതു നോക്കുക).
- ബൃഹസ്പതി
ഗോവിന്ദപുത്രചതുഷ്ടയം
- ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമിക്കു് നാലുജാതിയിലായി വരരുചി
- വിക്രമാദിത്യൻ
- ഭട്ടി
- ഭർത്തൃഹരി ഇങ്ങനെ ഉണ്ടായ നാലു പുത്രന്മാർ
ഗോവിഷ്ഠാ
- ചാണകം
ഗോവിൾ
- ചാണകം
ഗോശകൃത്ത്
- ചാണകം
ഗോശാല
- പശുക്കൂട്, തൊഴുത്തു്
- തിരുവരത്തിക്കൂറ്റൻ
ഗോശീർഷം
- ചെങ്ങഴിനീർപൂവിന്റെ ഗന്ധത്തോടു സദൃശ്യമായ ഗന്ധമുള്ള ചന്ദനം
- ഗോവിന്റെ ശിരസ്സു പോലെയുള്ളതെന്നർത്ഥം. [മലയ പർവ്വതത്തോടു ചേർന്ന് ‘ഗോശീർഷം’ എന്ന പർവ്വതം ഉണ്ടെന്നും അവിടെ ഉണ്ടായതാണെന്നും അഭിപ്രായം കാണുന്നു.
ഗോഷ്ഠം
- അമ്പാടി
- പശുക്കൾ സ്ഥിതിചെയ്യുന്നേടം എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഗോസ്ഥാനകം.
ഗോഷ്ഠാഷ്ടമി
- കൃഷ്ണാഷ്ടമി
- (അഷ്ടമിരോഹിണി). തുലാമാസത്തിലെ വെളുത്ത അഷ്ടമി എന്നു കോളിൻസ് നിഘണ്ടു.
ഗോഷ്ഠി
- ഭംഗിയില്ലാത്ത പ്രവൃത്തി
- വാക്കു്
- (സം)സഃ. എല്ലാവരും ഒരുപോലെ ശോഭിക്കുന്നേടം എന്നർത്ഥം
ഗോഷ്പദം
- പശുക്കൾ മേയുന്ന സ്ഥലം
- പശുക്കുളമ്പോളമുള്ള അളവു്
- പശുക്കുളമ്പു്
ഗോസം
- നറുംപശ
- (ഗോപം എന്നതിന്റെ പാഠം).
ഗോസംഖ്യൻ
- ഇടയൻ
- പശുക്കളെ വ്യക്തമായി വിളിക്കുന്നവൻ.
ഗോസമൂഹം
- ഗോക്കളുടെ കൂട്ടം
- പര്യായപദങ്ങൾ:
- ഗവ്യാ
- ഗോത്രാ.
ഗോസർഗ്ഗം
- പ്രഭാതകാലം
- പശുക്കളെ വിടുന്ന സമയം എന്നർത്ഥം.
ഗോസ്തനം
- നാലിഴയുള്ള മുത്തുമാല
- സംഖ്യകൊണ്ടു പശുവിന്റെ മുലയോടു സദൃശം എന്നർത്ഥം.
- വലിയ മുന്തിരി
ഗോസ്തനി
- മുന്തിരി
- പശുവിന്റെ മുലയ്ക്കു തുല്യമായ ഫലമുള്ളതെന്നർത്ഥം.
ഗോസായി
- ഭിക്ഷയാചിച്ചു നടക്കുന്ന ഒരു വക തപസ്വികൾ
ഗോസ്ഥാനം, ഗോസ്ഥാനകം
- അമ്പാടി
- പശുക്കളുടെ സ്ഥാനം എന്നർത്ഥം.
ഗോസ്വാമി
- പശുക്കളുടെ ഉടമസ്ഥൻ
ഗോഹത്യ
- പശുവധം
ഗോഹനം
- മൂടുക
- ഒളിക്കുക
ഗോഹരീതക
- കൂവളം
ഗോളകൻ
- വിധവയുടെപുത്രൻ
- ഭർത്താവു് മരിച്ചതിൽ പിന്നെ ജാരസംസർഗ്ഗം കൊണ്ടുണ്ടായ പുത്രൻ. അകത്തിട്ടു വളർത്തപ്പെടുന്നവൻ. (പുറത്തു കാണിപ്പാൻ നിവൃത്തിയില്ലല്ലോ) എന്നർത്ഥം.
ഗോളം, ഗോളകം
- ഉണ്ട, മണ്ണുകൊണ്ടുണ്ടാക്കിയ ഉണ്ട മുതലായതു്
- മണ്ഡലം
- ഇന്ദ്രിയാധാരമായ അവയവവിശേഷം
- പന്തു
- മഷി
- മനോല
- മങ്ങലി
ഗോളീച്ചീര
- ഉപ്പുകുറ്റി (ഉപ്പുറ്റി)
- അർശസ്സു, അഗ്നിമാന്ദ്യം, വിഷം ഇവയ്ക്കു നന്നു്. വാതം, കഫം ഇവയെ വർദ്ധിപ്പിക്കും. രുചികരമാണു്. വയറടപ്പുണ്ടാക്കും. ശാകവർഗ്ഗത്തിൽപെട്ട പത്രശാകമാകുന്നു. മിക്കവാറും വേനലിൽ ഉണ്ടാകും. വയൽ, തണുപ്പുള്ള പ്രദേശം ഇവിടങ്ങളിലാണുണ്ടാകുന്നതു്. സംസ്കൃതത്തിൽ – ഘോലി, ലോണി. ഇംഗ്ലീഷിൽ – Purslane പഴ്സ്ലലേൻ.
ഗൗ
ഗൗ
- പശു
- വെള്ളം
- കാള
- ഇടവം
- ആന
ഗൗഡ, ഗൗര
- ഒരു ദേശം (ഇപ്പോൾ) ബങ്കാൾ
ഗൗഡൻ
- ഗൗഡദേശക്കാരൻ
ഗൗഡനൃപത!
- ഗൗഡരാജാവു്
ഗൗഡം
- ഗൗഡം എന്ന ദേശം
- ഗൗഡഭാഷ
ഗൗഡഭാഷ
- “ക്രിസ്താബ്ദം 12-ആം ശതവർഷത്തിൽ പുരാതനങ്ങളായ രാജകുടുംബങ്ങൾ ക്ഷയിച്ചു രാജപുത്രന്മാരെന്ന ജാതിക്കാർ എല്ലായിടത്തും പ്രബലന്മാരായിതീർന്നതിനോടുകൂടി പ്രാകൃതഭാഷകൾ ഹിന്ദി മുതലായ ഭാഷകളായി പരിണമിച്ചു. ഉത്തര ഹിന്ദുസ്ഥാനിൽ അഞ്ചു ഗൗഡഭാഷകൾ ഉണ്ടെന്നു ചിലർ പറഞ്ഞീട്ടുണ്ടു്. എന്നാൽ ഇപ്പോൾ ഗൗഡ ഭാഷകൾ അഞ്ചിലധികം ഉള്ളതാകുന്നു. അവ ബംഗാളി
- ഒറിയാ
- ഹിന്തി
- പഞ്ചാബി
- സിന്തി
- ഗുജറാത്തി
- മഹാരാഷ്ട്ര
- കാശ്മീരി
- മാർവാഡി ഹിന്ദുസ്ഥാനി ഇവയാകുന്നു.”
ഗൗഡരാജ്യം
- ബങ്കാളത്തിന്റെ വടക്കുവശം
- ഇതിനു പുണ്ഡ്രദേശം എന്നും പേരുണ്ടു്.
ഗൗഡഭാഷകൾ
- ബങ്കാളി
- ഒറയാ
- ഹിന്തി
- പഞ്ചാബി
- സിന്തി
- ഗുജറാത്തി
- മഹാരാഷ്ട്രം
- കാശ്മീരി
- മാർവാഡി
- ഹിന്ദുസ്ഥാനി
ഗൗഡി
- സാഹിത്യ സാഹ്യപ്രകാരം (സംസ്കൃത) രീതികളിൽ ഒന്നു്
- ഗൗഡദേശക്കാർക്കു പ്രിയമാകയാൽ ഈ പേർ വന്നു. ഇതിനു് അക്ഷരാഡംബരം പ്രധാനം.
ഗൗണ
- വിശേഷണം:
- കീഴിലുള്ള, കീഴ്ത്തരമായ, താണ
- രൂപകമായ, അലങ്കാരരൂപകമായ
- ലക്ഷണസംബന്ധമായ, വിശേഷണമായ
- ഗണനസംബന്ധമായ
- സ്ത്രീലിംഗം – ഗൗണീ.
ഗൗണപക്ഷം
- ഒരു തർക്കത്തിന്റെയൊ മറ്റൊ ബലഹീനമായ ഭാഗം
ഗൗണിക
- വിശേഷണം:
- സത്വരജസ്തമോഗുണങ്ങളെ സംബന്ധിച്ച
ഗൗതമൻ
- ഒരു മുനി
- ബ്രഹ്മാവിന്റെ പുത്രൻ ഉചത്ഥ്യൻ തൽപുത്രൻ ദീർഘതമാവു്. തൽപുത്രൻ ഗൗതമൻ]ഹിന്ദുക്കളുടെ തർക്കശാസ്ത്രം ഉണ്ടാക്കിയതു ഗൗതമമഹർഷിയാകുന്നു. അദ്ദേഹം ജീവിച്ചിരുന്നതു കപിലാചാര്യൻ ജീവിച്ചിരുന്നതിനു് ഒന്നോ രണ്ടോ ശതാബ്ദങ്ങൾ കഴിഞ്ഞീട്ടാകുന്നു. അദ്ദേഹം ഉണ്ടാക്കിയ ന്യായസൂത്രം എന്ന തർക്കശാസ്ത്രം അഞ്ചു ഭാഗമായിട്ടാണു് വിഭാഗിക്കപ്പെട്ടിട്ടുള്ളതു്. തത്വദാർശനികകാലം – പ്രാചീനാര്യാവൃത്തം.
- ശാക്യമുനി
- ശാക്യന്മാർ ഗോതമ (ഗൗതമ) ശിഷ്യന്മാരാണു്. ആ വംശത്തിലുണ്ടാകയാൽ ഗൗതമൻ.
- ഭാരദ്വാജൻ
- ന്യായദർശനത്തിന്റെ സ്ഥാപകനായ ശതാനന്ദൻ
- അഹല്യയുടെ ഭർത്താവു്
- കൃപൻ
- ബുദ്ധൻ
- പര്യായപദങ്ങൾ:
- ശാക്യമുനി
- ശാക്യസിംഹൻ
- സർവാർത്ഥസിദ്ധൻ
- ശൗദ്ധോദനി
- ഗൗതമൻ
- അർക്കബന്ധു
- മായാദേവീസുതൻ.
ഗൗതമി
- ദുർഗ്ഗ
- ഗോദാവരിനദി
- ഗോരോചന
- ദ്രോണരുടെ ഭാര്യയായ കൃപി (കൃപാ)
- ഗോമതിനദി
- ഒരു ഭയങ്കരരാക്ഷസി
ഗൗധാരം
- ഉടുമ്പിൻകുട്ടി
- (ഗോധാരം എന്നതു നോക്കുക).
ഗൗധൂമീനം
- കൊതമ്പുവിളയുവാൻ യോഗ്യമായ ക്ഷേത്രം
ഗൗധേയം, ഗൗധേരം
- ഉടുമ്പിൻകുട്ടി
ഗൗര, ഗൗഡ
- (ഇപ്പോൾ) ബങ്കാൾ
ഗൗര
- വിശേഷണം:
- വെളുത്ത
- മഞ്ഞനിറമുള്ള
- ചെമന്ന
ഗൗരം
- വെളുപ്പു്
- മനസ്സ് ഇതിനെപ്പറ്റി ഉത്സാഹമുള്ളതായിരിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
- മഞ്ഞനിറം
- ചെമപ്പു്
- സ്വർണ്ണം
- കർപ്പൂരം
- താമരയല്ലി
- അരിതാരം
- വെങ്കടുകു്
- വേങ്ങ
ഗൗരവം
- സാഹിത്യസാഹ്യപ്രകാരം ഒരു ശബ്ദശുദ്ധിവിശേഷം
- ജാത്യാഉള്ള മേന്മയെ ഗണിക്കമാത്രം ചെയ്യുന്നേടത്തു ഗൗരവം.
ഗൗരവം
- യശസ്സ്
- അന്തസ്സ്
- ശ്രേഷ്ഠത
- ഗുരുത്വം, വിലയേറിയസ്ഥിതി, കനം
- ഗൗരവം × ലാഘവം
- എരിവു്
- എതിരേല്പു്
- അതിഥിയും മറ്റും തന്റെ ഭവനത്തിൽ വരുമ്പോൾ വേഗം എഴുനേറ്റു് അവർക്കു ചെയ്യുന്ന സൽക്കാരം.
- പര്യായപദങ്ങൾ:
- ‘അഭ്യുത്ഥാനം’.
ഗൗരാതപത്രം
- വെൺകൊറ്റക്കുട
ഗൗരി
- പാർവ്വതി
- മഞ്ഞനിറമുള്ളവൾ എന്നർത്ഥം. ചെമപ്പുവർണ്ണമുള്ളവൾ എന്നു മറ്റൊരുപക്ഷം.
- കന്യക
- (പത്തുവയസ്സായ പെൺകുട്ടി, എട്ടു വയസ്സായവൾ എന്നും കാണുന്നു.) തിരളാത്തവൾ, വിവാഹത്തെക്കുറിച്ചു് ഉത്സാഹമുള്ളവൾ എന്നർത്ഥം.
- ഭൂമി
- വരുണന്റെ ഭാര്യ
- ഗോരോചന
- തുളസി
- മരമഞ്ഞൾ
- സ്വർണ്ണവാഴ
- ആകാശമാഞ്ചി
- വള്ളിമുല്ല
- ഞാഴൽ
- മഞ്ഞൾ
- വെങ്കറുക
- മഞ്ചട്ടി
‘അഷ്ടവർഷാഭവേൽകന്യാ
നവവർഷാചരോഹിണി
ദശവർഷാഭവേൽഗൗരി
അതഊർദ്ധാരജസ്വലാ’
നവവർഷാചരോഹിണി
ദശവർഷാഭവേൽഗൗരി
അതഊർദ്ധാരജസ്വലാ’
— സ്മൃതി
ഗൗരികാ
- കന്യക
ഗൗരിപ്പാഷാണം, ഗൗരീപാഷാണം
- വിഷമുള്ള ഒരുവക കല്ലു്
ഗൗലക്ഷണികൻ
- പശുലക്ഷണം അറിയുന്നവൻ
ഗൗഷ്ഠീനം
- മുമ്പിൽ ഗോപന്മാരും പശുക്കളും പാർത്തിരുന്ന സ്ഥലം
- മുമ്പു പശുക്കൾ മേഞ്ഞിരുന്ന ദേശം
‘വിധായഗൗഷ്ഠീനമഥക്ഷണേന’
— നാരായണീയം
.ഗൗഹ്യകം
- വിശേഷണം:
- ഗുഹൻ അധിഷ്ഠാനമായുള്ള
ഗൗളി
- പല്ലി
- (ഗൗളിശാസ്ത്ര എന്ന ശബ്ദം നോക്കുക).
- പര്യായപദങ്ങൾ:
- മുസലി
- ഗൃഹഗോധിക (ഗൃഹഗോളിക).
ഗൗളിപന്തു്
- ഒരു രാഗം
ഗൗളിശാസ്ത്രം
- പല്ലിയുടെ ശബ്ദത്തെ അറിഞ്ഞു ലക്ഷണം പറവാൻതക്ക ഒരു പ്രമാണഗ്രന്ഥം
- ഇതിന്റെ ശബ്ദംകേട്ടു കാര്യസംശയങ്ങള്‍ തീര്‍ക്കാം. അനേകം ശുഭാശുഭങ്ങളെയും, തിരിച്ചറിയാം. ഒരിക്കല്‍ മരീചി മുതലായ മഹര്‍ഷികള്‍ ബ്രഹ്മാവിനോടു കാലത്രയസംഭവങ്ങളെ അറിയുന്നതിന് എളുപ്പമായ മാര്‍ഗ്ഗം ഏതെന്നു ചോദിച്ചു. അതിനു പരമേശ്വരനെ സേവിക്കുയാണ് നന്നെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അനന്തരം അവര്‍ പരമശിവനെ തപസ്സുചെയ്തു. നാല്പതുദിവസമായപ്പോള്‍ ഒരു കൃഷ്ണത്രയോദശിനാള്‍ സന്ധ്യാസമയം പരമേശ്വരന്‍ മഹര്‍ഷിമാരുടെ മുമ്പില്‍ പ്രത്യക്ഷനായി. തൃക്കൈയില്‍ ഒരു ഗുളപിണ്ഡവുമുണ്ടായിരുന്നു. അദ്ദേഹം അതിനെ തിരുമ്മിപ്പൊടിച്ച് അണുപ്രായമാക്കി മേല്പോട്ടു എറിഞ്ഞു. ഉടന്‍ ഓരോ ഗുളാണുക്കളില്‍ നിന്നു വെളുപ്പു, കറുപ്പു, ചെമപ്പു, മഞ്ഞ, പച്ച ഈ നിറങ്ങളില്‍ അയ്യഞ്ചു ജന്തുക്കള്‍ ഉത്ഭവിച്ചു. ഇവ പതനം, സഞ്ചാരം, ആരോഹം, അവരോഹം, ശബ്ദം മുതലായവ ഹേതുവായിട്ടു ത്രികാലസംഭവങ്ങളെ അറിയിക്കുന്നു. ഗുളത്തില്‍ നിന്നുണ്ടാകയാല്‍ ‘ഗൗളി’ എന്നു പേര്‍വന്നു. കൃഷ്ണത്രയോദശി സന്ധ്യാസമയം ഉത്ഭവിക്കയാല്‍ ആ സമയം പ്രദോഷവ്രതക്കാര്‍ ഇവയെ കാണുക ശ്രേഷ്ഠമാണ്. വ്രതമില്ലാത്തവര്‍ക്കും ആ ഫലമുണ്ടാകും. ഈ ജന്തുക്കളെ കൊല്ലുന്നവര്‍ക്കു ബ്രാഹ്മണശിശുക്കളെ കൊന്നാലുള്ള പാപമുണ്ടാകും. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നു നാലു ജാതികളും പുരുഷന്‍, സ്ത്രീ, നപുംസകം എന്നു മൂന്നു വകഭേദവുമുണ്ട്. ഗൗളി ശാസ്ത്രം അനേകം മുനികള്‍ എഴുതീട്ടുണ്ടെങ്കിലും ‘നാരദീയം’ എന്നതിനാണ് അധികം പ്രസിദ്ധി.
ഗ്മ
ഗ്മാ
- ഭൂമി
ഗ്ര
ഗ്രഥനം
- കെട്ടു്
- ബന്ധനം
ഗ്രഥിത
- വിശേഷണം:
- കോര്‍ക്കപ്പെട്ട
- കെട്ടപ്പെട്ട
ഗ്രഥിതം
- കേര്‍ക്കപ്പെട്ടതു്
- ഒരു രോഗം
- കഫംനിമിത്തം ലിംഗം നെല്ലിന്റെ ഓകുകൊണ്ട് സദാ നിറഞ്ഞിരിക്കുന്നു എന്നു തോന്നും. ഇതത്ര ഗ്രഥിതം.
ഗ്രന്ഥകര്‍ത്താവു്
- പുസ്തകത്തെ ഉണ്ടാക്കുന്നവന്‍
ഗ്രന്ഥകാരന്‍
- ഗ്രന്ഥമെഴുത്തുകാരന്‍
ഗ്രന്ഥക്കുടി
- പുസ്തകശാല
ഗ്രന്ഥനം
- ബന്ധനം
- കെട്ടു്
ഗ്രന്ഥം
- പുസ്തകം
- മുപ്പത്തുരണ്ടക്ഷരം കൂടിയതു്
ഗ്രന്ഥവരി
- കോവിലകങ്ങളിലും മറ്റും വിവരങ്ങള്‍ എഴുതിവക്കുന്നത്
- കലിവര്‍ഷം 33൦൦-ന് ഇപ്പുറം കോവിലകങ്ങളിലും മറ്റും കാര്യാവസ്ഥകളെ ഗ്രന്ഥവരിയായി എഴുതിവെയ്ക്കുക പതിവുണ്ടായിരുന്നു. ഇവ ഗദ്യത്തിലായിരുന്നു. ചിറക്കല്‍ ഗ്രന്ഥവരി, തലശ്ശേരിഗ്രന്ഥവരി, കൊച്ചീഗ്രന്ഥവരി, തിരുവിതാംകൂര്‍ ഗ്രന്ഥവരി ഇവ ഇപ്പോള്‍ ഇരിപ്പുണ്ട് ആദ്യം കോലെഴുത്തിലായിരുന്നു എഴുതിയത്.
ഗ്രന്ഥസമുച്ചയം
- ഗ്രന്ഥങ്ങളുടെ കൂട്ടം
ഗ്രന്ഥി
- വിശേഷണം:
- പുസ്തകമുള്ള
- (ന്ഥീ, ന്ഥിനി, ന്ഥി.)
ഗ്രന്ഥി
- മുട്ട്
- സന്ധി
- മുഴ
- ഗ്രന്ഥകര്‍ത്താവു്
- ഒരു രോഗം
- പ്രത്യേകം ദുഷിച്ചിട്ടുള്ള വാതപിത്തകഫങ്ങള്‍ മാംസരസങ്ങള്‍, മേദസ്സ്, ഞരമ്പുകള്‍ ഇവയെ ദുഷിപ്പിച്ചിട്ടു നീരിനെ ഉണ്ടാക്കും. ഇതു ദൃഢമായും വട്ടമായുമിരിക്കും.
- മുളയുടെ കമ്പു്
- വളയ്ക്കുന്നതു് എന്നര്‍ത്ഥം.
- കരിച്ചണ്ണ
- പെരുമുത്തങ്ങ
- പിണ്ടാളന്‍ചേമ്പു്
- ശര്‍ക്കര
ഗ്രന്ഥികന്‍
- ഗണിതക്കാരന്‍
ഗ്രന്ഥികം
- തിപ്പലിവേരു്
- ഗുഗ്ഗുലു
- കരിഞ്ചണ്ണ
- മുള
ഗ്രന്ഥിതം
- കെട്ടപ്പെട്ടതു്
- കോര്‍ക്കപ്പെട്ടതു്
- കൂട്ടിച്ചേര്‍ക്കപ്പെട്ടതു് എന്നര്‍ത്ഥം.
ഗ്രന്ഥിപര്‍ണ്ണം
- തുണിയാങ്കം
- ഗ്രന്ഥി സദൃശങ്ങളായ ഇലകള്‍ ഉള്ളതു് എന്നര്‍ത്ഥം. കമ്പില്‍ ഇലകള്‍ ഉള്ളതു് എന്നുമാകാം.
ഗ്രന്ഥിലം
- വയ്യങ്കത
- തൂതുവളകമ്പുള്ളതു് എന്നര്‍ത്ഥം
- ഇഞ്ചി
- തിപ്പലിമൂലം
- ചെറുചീര
- പിണ്ടാളന്‍ചേമ്പു്
- അടവിക്കച്ചോലം
ഗ്രന്ഥിലാ
- വള്ളിക്കറുക
- മീന്‍കണ്ണിക്കറുക
- വയമ്പു്
- പെരുമുത്തങ്ങ
ഗ്രസനം
- വിഴുങ്ങല്‍
- ആക്രമം
ഗ്രസിക്കുക
- വിഴുങ്ങുക
- ഭക്ഷിക്കുക
ഗ്രസ്ത
- വിശേഷണം:
- വിഴുങ്ങപ്പെട്ട
- ഭക്ഷിക്കപ്പെട്ട
- സ്പഷ്ടമല്ലാതെ പറയുന്ന
ഗ്രസ്തം
- വ്യാധികളും മറ്റും കൊണ്ടുള്ള ബലക്ഷയത്താലോ ബാലത്വം ജഡത്വം മുതലായതുകൊണ്ടോ പദങ്ങളെയോ അക്ഷരങ്ങളെയോ ലോപിച്ചു പറയുന്ന വാക്ക്
- ഭക്ഷിക്കപ്പെട്ട അന്നാദികള്‍
ഗ്രസ്താസ്തമനം
- സൂര്യനും ചന്ദ്രനും ഗ്രഹണം പിടിച്ചു മോചനത്തിനുമുമ്പു് അസ്തമിച്ചാലുള്ളതിന്റെ പേര്‍
- ഈ ദിവസം ശ്രാദ്ധാദികള്‍ക്കു നിഷേധം; സൂര്യന്റേയും ചന്ദ്രന്റേയും ശുദ്ധമണ്ഡലം കാണുന്നതിനു മുമ്പു് ഉണ്ണാനും പാടില്ല.
ഗ്രഹചാര
- ഗ്രഹങ്ങളുടെ സഞ്ചാരം
- ഒരു രാശിയിൽ
ആദിത്യന്‍ — 1 മാസം.
ചന്ദ്രന്‍ — രണ്ടരദിവസം.
ചൊവ്വ — 45 ദിവസം
ബുധന്‍ — 1 മാസം.
വ്യാഴം — 1 വര്‍ഷം.
ശുക്രന്‍ — 1 മാസം.
ശനി — രണ്ടര വര്‍ഷം.
രാഹു — ഒന്നരവര്‍ഷം.
കേതു — ഒന്നരവര്‍ഷം.
ചില സമയങ്ങളില്‍ ഗ്രഹങ്ങളുടെ ഗതി പിറകോട്ടായിരിക്കും. അതിനു ‘വക്രഗതി’ എന്നുപേര്‍. ഗ്രഹ ശത്രു മിത്രബാന്ധവാവസ്ഥ: ആദിത്യനു—ചന്ദ്രകുജവ്യാഴന്മാര്‍ ബന്ധുക്കളും ബുധന്‍ സമനും ശനിശുക്രന്മാര്‍ ശത്രുക്കളുമാകുന്നു. ചന്ദ്രനു—ആദിത്യബുധന്മാര്‍ ബന്ധുക്കളും ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി ഇവര്‍ സമന്മാരുമാകുന്നു. ചൊവ്വാക്കു—ആദിത്യചന്ദ്രവ്യാഴന്മാര്‍ ബന്ധുക്കളും ശുക്രനും ശനിയും സമന്മാരും ബുധന്‍ ശത്രുവുമാകുന്നു. ബുധനു്—ആദിത്യശുക്രന്മാര്‍ ബന്ധുക്കളും ചൊവ്വായും വ്യാഴവും ശനിയും സമന്മാരും ചന്ദ്രന്‍ ശത്രുവുമാകുന്നു. വ്യാഴത്തിനു—ആദിത്യനും ചന്ദ്രനും ചൊവ്വായും ബന്ധുക്കളും ശനി സമനും ബുധശുക്രന്മാര്‍ ശത്രുക്കളുമാകുന്നു. ശുക്രനു്—ശനിബുധന്മാർ ബന്ധുക്കളും കുജവ്യാഴന്മാര്‍ സമന്മാരും ആദിത്യ ചന്ദ്രന്മാര്‍ ശത്രുക്കളുമാകുന്നു. ശനിക്കു—ശുക്രബുധന്മാര്‍ ബന്ധുക്കളും വ്യാഴന്‍ സമനും ആദിത്യനും ചന്ദ്രനും ചൊവ്വായും ശത്രുക്കളുമാകുന്നു. ഗ്രഹങ്ങളുടെ ദൃഷ്ടിക്രമം: എല്ലാ ഗ്രഹങ്ങള്‍ക്കും 3, 1൦ ഇവയില്‍ കാല്‍ ദൃഷ്ടി. 5, 9 ഇവയില്‍ അര ദൃഷ്ടി. 4, 8 ഇവയല്‍ മുക്കാല്‍ ദൃഷ്ടി 7-ല്‍ പൂര്‍ണ്ണദൃഷ്ടി. വിശേഷിച്ചും ശനിക്കു മൂന്നിലും പത്തിലും, വ്യാഴത്തിനു അഞ്ചിലും ഒന്‍പതിലും, ചൊവ്വാക്കു നാലിലും എട്ടിലും പൂര്‍ണ്ണദൃഷ്ടി ഭവിക്കുന്നു.
ഗ്രഹണം
- എടുക്ക, കൈക്കൊള്‍ക
- അറിവ്
- സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം
- സൂര്യചന്ദ്രന്മാരുടെ ഗ്രഹണത്തിന്നു്. [രാഹു എന്ന അസുരന്‍ ദേവന്മാരൊരുമിച്ചിരുന്നു അമൃതപാനം ചെയ്തതു സൂര്യചന്ദ്രന്മാര്‍ അറിഞ്ഞു വിഷ്ണുവിനോട് പറകയാല്‍ അദ്ദേഹം രാഹുവിന്റെ ശിരച്ഛേദം ചെയ്തു എന്നും അമൃതമഹിമാവുകൊണ്ടു രണ്ടു ഖണ്ഡങ്ങളും അജരാനരതയെ പ്രാപിച്ചു എന്നും വൈരനിര്യാതനത്തിനു രാഹു സൂര്യചന്ദ്രന്മാരെ അപ്പഴപ്പോള്‍ ആക്രമിക്കുന്നു എന്നും മറ്റും പുരാണകഥയുണ്ട്. രാഹു ചന്ദ്രനെ വിഴുങ്ങുന്നതായും മറ്റും കവികളും അതിശയോക്ത്യാ വര്‍ണ്ണിച്ചുകാണുന്നു. ഹിന്ദുക്കളുടെ ഗോളശാസ്ത്രത്തില്‍ ലേശവും പരിചയമില്ലാത്ത പാമരന്മാര്‍ ഈ അന്ധവിശ്വാസത്തെ ഇന്നും ഒഴിച്ചിട്ടില്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ജ്യോതിശ്ശാസ്ത്രപ്രകാരം രാഹുവും കേതുവും ത മോഗ്രഹങ്ങളാണ്. മറ്റു ഗ്രഹങ്ങളെപ്പോലെ ഇവര്‍ക്കു ബിംബമില്ല. ഈ പേരുകള്‍ സൂര്യചന്ദ്രന്മാര്‍ സഞ്ചരിക്കുന്ന വൃത്തങ്ങള്‍ തങ്ങളില്‍ യോജിക്കുന്ന സമ്പാതസ്ഥലങ്ങള്‍ക്കാണ് പറയുന്നത്. സൂര്യചന്ദ്രന്മാര്‍ ഈ രാഹുകേതുക്കളില്‍ ഒന്നിനോടു അടുത്തു നിന്നാലേ ഗ്രഹണം വരൂ. സൂര്യനെ മറയ്ക്കുന്നതു ചന്ദ്രനും ചന്ദ്രനെ മറയ്ക്കുന്നതു ഭൂഛായയുമാകുന്നു. രാഹുകേതുക്കളോടടുത്തു സൂര്യന്‍ നില്ക്കുമ്പോള്‍ വരുന്ന കറുത്തവാവുന്നാള്‍ സൂര്യഗ്രഹണമുണ്ടാകുന്നു. ചന്ദ്രബിംബം ഭൂഛായയാല്‍ മറയ്ക്കപ്പെടുമ്പോള്‍ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു.
- പര്യായപദങ്ങൾ:
- ഉപരാഗം
- ഗ്രഹം (ഗ്രഹണം)
ഗ്രഹണി
- ഒരു ദീനം
- ജഠരാഗ്നിയെ ഗ്രഹിക്കുന്നത് എന്നര്‍ത്ഥം. (എപ്പോഴും മലം പ്രവഹിച്ചുകൊണ്ടിരിക്കും). [അതിസാരം ശമിച്ചതില്‍ പിന്നീടു അഗ്നിബലം വരുന്നതിനു മുമ്പ് അപഥ്യ സാധനഭോജനം നിമിത്തം അഗ്നി വീണ്ടും അധികം മന്ദിക്കയും അതുമൂലം ഗ്രഹണിയുണ്ടാകയും ചെയ്യുന്നു. അതിസാരം ഇല്ലാതിരുന്നാലും അഗ്നിബലത്തെ കവിഞ്ഞു ഗുരുദ്രവ്യഭക്ഷണം കഴിച്ചാല്‍ ഗ്രഹണിയുണ്ടാകും. അതിസാരം പിടി പെട്ടിരിക്കുന്ന സമയവും അപഥ്യഭക്ഷണം ഗ്രഹണിയെ ഉണ്ടാക്കുന്നതാണ്.
- പര്യായപദങ്ങൾ:
- പ്രവാഹികം.
ഗ്രഹണീഹരം
- കരയാമ്പല്
- ഗ്രഹണിയെ ശമിപ്പിക്കുന്ന ഒരു മരുന്നു്
ഗ്രഹനായകം
- എരിക്ക്
ഗ്രഹപതി
- ആദിത്യന്‍
- ചന്ദ്രാദിഗ്രഹങ്ങളുടെ നാഥന്‍ എന്നര്‍ത്ഥം.
- എരിക്ക്
ഗ്രഹപ്പിഴ
- നിര്‍ഭാഗ്യം
- ദുരഭൃഷ്ടം
- ദൈവികമായ കഷ്ടത
ഗ്രഹഭോജനം
- കുതിര
ഗ്രഹം
- നവഗ്രഹങ്ങള്‍ക്കു പ്രത്യേകം പറയുന്ന ഒരുപേര്‍
- ഗ്രഹണം
- സൂര്യനും ചന്ദ്രനും ഇതിനാല്‍ ഗ്രഹിക്കപ്പെടുന്നു എന്നര്‍ത്ഥം.
- പിടിക്കുക
- നിര്‍ബ്ബന്ധം
- പര്യായപദങ്ങൾ:
- ‘ഉപരാഗം’.
ഗ്രഹയാലു
- വിശേഷണം:
- ഗ്രഹിക്കുന്ന
- അറിയുന്ന
ഗ്രഹരാജം
- കര്‍പ്പൂരം
- എരിക്ക്
ഗ്രഹസ്ഥിതി
- നവഗ്രഹങ്ങളുടെ ഇരിപ്പ്
ഗ്രഹിക്കുക
- അറിയുക
- പിടിക്കുക
- വാങ്ങിക്കുക
- പഠിക്കുക
- (കാരണക്രിയ:ഗ്രഹിപ്പിക്കുക.)
ഗ്രഹീത, ഗൃഹീത
- പിടിക്കപ്പെട്ട
- അറിയപ്പെട്ട
ഗ്രഹീതുകാമന്‍
- പിടിക്കാന്‍ തുനിയുന്നവന്‍
- ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവന്‍
ഗ്രഹീതൃ
- വിശേഷണം:
- അറിയുന്ന
- എടുക്കുന്ന
ഗ്രാ
ഗ്രാമടിക
- നികൃഷ്ടമായ ഗ്രാമം
ഗ്രാമണി
- ഗ്രാമത്തില്‍ പ്രമാണി
- ഗ്രാമത്തെ നയിക്കുന്നവന്‍, കൊണ്ടു നടത്തുന്നവന്‍ എന്നര്‍ത്ഥം.
- ക്ഷൗരക്കാരന്‍
- ശ്രേഷ്ഠന്‍
- അധിപന്‍
- അമരി
ഗ്രാമത
- ഗ്രാമങ്ങളുടെ കൂട്ടം
ഗ്രാമതക്ഷന്‍, ഗ്രാമതച്ചന്‍
- ഊര്‍ത്തച്ചന്‍
- ഗ്രാമക്കാര്‍ക്കധീനനായ ആശാരി
- തറയില്‍ അവകാശിയായ തച്ചന്‍
ഗ്രാമം
- ഭവനങ്ങളുടെ കൂട്ടം
- പ്രാണികളാല്‍ അനുഭവിക്കുപ്പെടുന്നത് എന്നര്‍ത്ഥം. ഭക്ഷണം ലഭിക്കുന്നേടം എന്നുമാകാം.
- ദേശം, കര, ഊരു
- കൂട്ടം
- ഉദാ:ഗുണഗ്രാമം, ശബ്ദഗ്രാമം ഇത്യാദി. (ഗ്രാമശബ്ദം തനിച്ചു പ്രയോഗിച്ചാല്‍ അതു ഗൃഹസമൂഹത്തിന്റെയും ഷള്‍ജാതി സ്വരത്തിന്റേയും പേരായിരിക്കും).
- (മൂന്നുവിധം – ഷഡ്ജഗ്രാമം, മധ്യമ ഗ്രാമം, ഗാന്ധാരഗ്രാമം).
- പര്യായപദങ്ങൾ:
- സംവസഥം.
‘സ്ഫുടീഭവല്‍ഗ്രാമവിശേഷമൂര്‍ച്ഛനാ’
— മാഘം
.ഗ്രാമമുഖം
- ദേശത്തിന്റെ മുമ്പ്
- ചന്തസ്ഥലം
ഗ്രാമമൃഗം
- നായ്
ഗ്രാമസൂകരം
- പോർക്കു്
ഗ്രാമാധിപന്‍
- ഗ്രാമത്തില്‍ പ്രമാണി
ഗ്രാമാന്തം
- ഗ്രാമസമീപദേശം
- (ഉപശല്യം എന്നതു നോക്കുക). ദേശത്തിന്റെ അവസാനം എന്നും കാണുന്നു.
ഗ്രാമികന്‍
- ഗ്രാമക്കാരന്‍
ഗ്രാമീണ
- അമരി എന്ന മരുന്നു് ’നാട്ടുമ്പുറത്തുണ്ടാകുന്നത്’ എന്നര്‍ത്ഥം
- ചെഞ്ചീര
ഗ്രാമീണം
- നായ്
- നാട്ടുപന്നി
ഗ്രാമേയം
- വിശേഷണം:
- ഗ്രാമത്തിലുണ്ടായ
- പരിഷ്കാരമില്ലാത്ത
ഗ്രാമേയി
- വേശ്യാസ്ത്രീ
ഗ്രാമ്യ
- വിശേഷണം:
- ഗ്രാമത്തില്‍ ഭവിച്ച, ഗ്രാമസംബന്ധമായ
- സഭ്യമല്ലാത്ത
ഗ്രാമ്യധര്‍മ്മം
- സ്ത്രീസംഗം
- പാമരന്മാരുടെ പ്രവൃത്തി
- (വിവേകമുള്ളവര്‍ സ്ത്രീസേവയില്‍ നിന്നു നിവര്‍ത്തിക്കുന്നവരാണല്ലൊ).
ഗ്രാമ്യന്‍
- വിടന്‍
ഗ്രാമ്യം
- സഭ്യമല്ലാത്തതും അപരിഷ്കൃതന്മാരുടെ ഇടയില്‍ കേട്ടുവരുന്നതുമായ ഗ്രാമ്യവചനം
- ഗ്രാമത്തില്‍ ഭവിച്ചതെന്നു ശബ്ദാര്‍ത്ഥം അപരിഷ്കൃതന്മാരുടെ ഇടയിലുണ്ടായതു് എന്നു താല്‍പര്യം.
- കാവ്യത്തില്‍ പദദോഷങ്ങളില്‍ ഒന്ന്
- ഗ്രാമ്യം × സഭ്യം.
ഗ്രാമ്യാശ്വം
- കഴുത
ഗ്രാവരോഹകം
- അമുക്കിരം
ഗ്രാവാ, ഗ്രാവം
- പര്‍വതം
- കല്ല്
- (ചീത്ത ഗ്രാവങ്ങളുടെ (കല്ലുകളുടെ) അഗ്രങ്ങള്‍ കൊണ്ടു ഉഗ്രമായും, അഗ്രാഹ്യമായുമുള്ളതു്. അഗ്രം = മുന. ഉഗ്രം = കടുപ്പം. അഗ്രാഹ്യം = സ്വീകരിക്കാന്‍ പാടില്ലാത്തതു.) (ഗ്രാവാ – ന. പു. പ്ര; ഏ) മറയ്ക്കുന്നതു് എന്നര്‍ത്ഥം ശബ്ദിക്കുന്നതു് എന്നുമാവാം.
‘ദുർഗ്രാവാഗ്രോഗ്രാഗ്രാഹ്യം’
— ഭാരതം
.ഗ്രാവസ്തുത്ത്
- 16 ഋത്വിക്കുകളില്‍ ഒരാള്‍
ഗ്രാസം
- ഉരുള
- ഉറുള
- ഭക്ഷിക്കപ്പെടുന്നത് എന്നര്‍ത്ഥം.
ഗ്രാഹക
- വിശേഷണം:
- വാങ്ങിക്കുന്ന
ഗ്രാഹകന്‍
- വാങ്ങുന്നവന്‍
- പുള്ള് എന്ന പക്ഷി
ഗ്രാഹകം
- നീരാരല്‍
- ചീങ്കണ്ണി
- പരുന്തു്
- പുള്ള്
ഗ്രാഹം
- ചീങ്കണ്ണി
- കോര്‍മുതല എന്നും പക്ഷമുണ്ടു്. പ്രാണികളെ പിടിച്ചാല്‍ വിടാത്തതു് എന്നര്‍ത്ഥം. ലതാകാരമായി ചുറ്റിക്കൊണ്ടു പ്രാണിഹിംസ ചെയ്യുന്നതു്, മത്സ്യവിശേഷമെന്നു ദ്വിംഗാഭട്ടീയം, (അവരാഹം എന്ന ശബ്ദം നോക്കുക).
- കോള്‍മുതല്‍
- വാങ്ങിക്കുക
- മുതല
- പാമ്പ്
- പര്യായപദങ്ങൾ:
- ‘അവഹാരം’.
ഗ്രാഹി
- വിശേഷണം:
- വാങ്ങിക്കുന്ന
- മലബന്ധത്തെ ചെയ്യുന്ന
ഗ്രാഹി
- വിളാവൃക്ഷം
- വ്ളാമരം മലബന്ധത്തെ ചെയ്യുന്നത് എന്നര്‍ത്ഥം
ഗ്രാഹിണി
- ചെറിയ കൊടിതൂവ
- മുക്കുറ്റി
ഗ്രാഹ്യ
- വിശേഷണം:
- ഗ്രഹിക്കപ്പെടുവാന്‍തക്ക
- കൈക്കൊള്ളത്തക്ക
ഗ്രാഹ്യചതുഷ്ടയം
- അമൃതം വിഷത്തിലിരുന്നാലും, സുഭാഷിതം ബാലനിരുന്നാലും, സല്‍കര്‍മ്മം ശത്രുവിലിരുന്നാലും, സ്ത്രീരത്നം ദുഷ്കുലത്തില്‍ ജനിച്ചതായാലും സ്വീകരിക്കാം.
ഗ്രാഹ്യം
- സ്വീകാര്യം
ഗ്രീ
ഗ്രീവ, ഗ്രീവം
- കഴുത്തു്
- ഇതുകൊണ്ടു ഭക്ഷിക്കുന്ന വസ്തുവിനെ ഇറക്കുന്നതിനാല്‍ ഈ പേര്‍വന്നു.
- പിടലി
ഗ്രീവി
- ഒട്ടകം
ഗ്രീഷ്മ (കാല)ം
- വേനല്‍(ക്കാലം)
ഗ്രീഷ്മജ
- കയ്പച്ചീര
- തൂശിമുല്ല
ഗ്രീഷ്മം
- വേനല്‍ക്കാലം
- ഗ്രീഷ്മഋതു
- രസങ്ങളെ ഗ്രഹിക്കുന്ന കാലം എന്നര്‍ത്ഥം.
ഗ്രീഷ്മസുന്ദരം
- വേനല്‍പച്ച
- (ഗ്രീഷ്മഋതു – മേടം ഇടവം ഈ രണ്ടുമാസങ്ങള്‍ കൂടുന്ന കാലമാണു്. ഇംഗ്ലീഷിൽ Summer).
ഗ്രൈ
ഗ്രൈവേയം, ഗ്രൈവേയകം
- കഴുത്തില്‍ കെട്ടുന്ന ആഭരണം
- കണ്ഠാലങ്കാരം
- ഗ്രീവയിങ്കല്‍ ഭവിച്ചത് എന്നര്‍ത്ഥം.
ഗ്രൈഷ്മി
- തൂശിമുല്ല
ഗ്ല
ഗ്ലപിതം
- തളർന്ന
- വാട്ടപ്പെട്ട
ഗ്ലസ്ത
- വിശേഷണം:
- വിഴുങ്ങപ്പെട്ട
ഗ്ലഹം
- ചൂതുകളിയിൽ വാതുചൊല്ലി പണയംകെട്ടുക
- ചൂതു
ഗ്ലാ
ഗ്ലാന
- വിശേഷണം:
- തളർന്ന
- രോഗമുള്ള
‘ഗ്ലാനം ഗ്രാതം മെലിഞ്ഞേൻ’
— അമരുകശതകം
.ഗ്ലാനി
- തളർച്ച
- ക്ഷീണം
- വാട്ടം
ഗ്ലാസ്നു
- വിശേഷണം:
- തളർന്ന
- രോഗമുള്ള
ഗ്ലൌ
ഗ്ലൌവ്വ്
- ചന്ദ്രൻ
- മാസന്തോറും ക്ഷയിക്കുന്നവൻ എന്നർത്ഥം.
- കർപ്പൂരം