ഹ
ഹ
- ഹല്ലുകളിൽ മുപ്പത്തുമൂന്നാം അക്ഷരം
ഹ
- പാദപൂരണത്തിങ്കൽ പറയും
ഹഃ
- ശിവൻ
- വിഷ്ണു
ഹകാരം
- ഹ എന്ന അക്ഷരം
ഹക്ക
- ഉള്ളതു്
- വാസ്തവമായതു്. അറബി:
ഹക്കൽ
- ബുദ്ധി അറബി:
ഹക്കിം
- വൈദ്യൻ അറബി:
ഹജാം
- ക്ഷുരകൻ
ഹജൂത്തു്
- മുഹമ്മദന്മാരുടെ കാലാരംഭവർഷം. from 16th July. A.D.622
ഹജുർ
- റവന്യു സംബന്ധമായ പ്രധാന കച്ചേരി
- ദിവാന്റെ കച്ചേരി
- രാജധാനി. അറബി:
ഹജ്ജു
- മെക്കയിലേക്കുള്ള തീർത്ഥയാത്ര
ഹഞ്ജി, ഹഞ്ജികാ
- ചെറുതേക്കു്
ഹഞ്ജേ
- നാട്യത്തിൽ ചേടിയെ വിളിക്കുന്ന ഒരു വാക്കു്. (ഹള എന്നതു നോക്കുക)
ഹട്ടചൊരകൻ
- ചന്തയിൽ മോഷ്ടിക്കുന്നവൻ
ഹട്ടം
- അങ്ങാടിത്തെരുവു്
- ചന്തസ്ഥലം
ഹട്ടവിലാസിനി
- നാകുണം
- പവിഴക്കൊടി
- വേശ്യാ
ഹട്ടി
- ചന്ത
ഹഠകാരം
- ബലാല്ക്കാരം
ഹഠം
- ബലാല്ക്കാരം
- പായൽ
- കറുകമ്പുല്ലു്
ഹഠയോഗം
- രാജയോഗത്തേക്കാൾ അധികം ശ്രമിച്ചു് സാധിക്കേണ്ട ഒരു യോഗാഭ്യാസ ക്രമം
- ജ്ഞാനബലം കൊണ്ടു് മനസ്സിനെ യഥാർത്ഥകേന്ദ്രത്തിലേക്കാകർഷിച്ചു് അതുവഴി മിഥ്യാബോധത്തെ കൈവെടിയുന്നതു് ഹഠയോഗം.
ഹഠാൽ
- ബലാല്ക്കാരമായി
ഹഠാർത്ഥക
- ഹഠ എന്ന ശബ്ദത്തിന്റെ അർത്ഥത്തോടുകൂടിയ
ഹണ്ഡേ
- നാട്യത്തിൽ നീച സ്ത്രീയെ വിളിക്കുന്ന ഒരു വാക്കു്. (ഹള എന്നതു നോക്കുക.)
ഹത
- വിശേഷണം:
- അടിക്കപ്പെട്ട, കൊല്ലപ്പെട്ട
- ആകപ്പാടെ നശിക്കപ്പെട്ട
- സ്ഥാനഭ്രഷ്ഠാക്കപ്പെട്ട
- പെരുക്കപ്പെട്ട
- വിട്ടുപോയ
- ഇച്ഛാഭംഗംവന്ന
- അവസാനിക്കപ്പെട്ട
ഹതകൻ
- ദുഷ്ടൻ
- പേടിയുള്ളവൻ
ഹതദൈവ
- ഭാഗ്യമില്ലാത്ത
ഹതബുദ്ധി
- ബുദ്ധിയില്ലാത്ത
ഹതബോധൻ
- ബോധമില്ലാത്തവൻ
ഹിതം
- പെരുക്കൽ
- കൊലചെയ്ത, ഉപദ്രവിക്ക
- ഹനിക്കപ്പെട്ടതു്
- നഷ്ടം
ഹതശേഷം
- കൊല്ലപ്പെട്ടതിന്റെ ശേഷമുള്ളതു്
ഹതാശ
- വിശേഷണം:
- കൃപയില്ലാത്ത
- ഇച്ഛാഭംഗം വന്ന
- തളർന്ന
- ഹീനമായ
ഹതാശ
- മച്ചി
ഹതി
- കൊല
- ഉപദ്രവം
- അടി
- നഷ്ടം
- തോൽവി
ഹത്നു
- ഒരു ആയുധം
- ഒരു ദീനം
ഹത്യ
- കൊല
- വധം
ഹഥൻ
- മനസ്സിടിഞ്ഞവൻ
ഹഥം
- അടി, ഇടി
- കൊല
- മരണം
ഹൻ
- ശിവൻ
- വിഷ്ണു
- ചന്ദ്രൻ
- വൈദ്യൻ
- പരബ്രഹ്മം
ഹനനൻ
- കൊല്ലുന്നവൻ
ഹനനം
- കൊല
- അടി
- ഉപദ്രവം
ഹനം
- കൊല
ഹനാൻവെള്ളം
- (സു) തീർത്ഥജലം
- അനുഗ്രഹത്തിന്റെ വെള്ളം. ക്രിസ്തുമതസംബന്ധം:
ഹനിക്കുന്നു
- കൊല്ലുന്നു
- നശിപ്പിക്ക മുതലായതു ചെയ്യുന്നു
- തല്ലുന്നു
ഹനു
- താടിയെല്ലു്
- (ഹനൂ എന്നുമാവാം). പുത്രാദികളാൽ സ്പർശിക്കപ്പെടുന്നതു് എന്നർത്ഥം.
- ഒരായുധം
- പവിഴക്കൊടി
- ദീനം
- മരണം
- മഞ്ഞൾ
- വേശ്യ
ഹനുമാൻ, ഹനൂമാൻ
- വായുപുത്രനായ ഒരു വാനരശ്രേഷ്ഠൻ
- (ശ്രീരാമദാസനാണ്. അഞ്ജന എന്ന പദം നോക്കുക.) ’കല്യാണസൗഗന്ധികം’ തുള്ളലിൽ ’താമരസാക്ഷന്റെ മെത്തേടെതാഴത്തു്’ ഇത്യാദി വളച്ചുകെട്ടിയ ഒരു സ്തുതി കാണുന്നു. ഇതിനു പലരും പലവിധം അർത്ഥം പറയുന്നുണ്ടു് ഒരഭിപ്രായം: താമരസാക്ഷന്റെ- വിഷ്ണുവിന്റെ
മെത്തേടെ- അനന്തന്റെ
താഴത്തുതാങ്ങിക്കിടക്കുന്നവനെ -ആദികൂർമ്മത്തെ
ചുമക്കുന്ന വമ്പന്റെ കൊമ്പന്റെ- ചുമക്കുന്ന വമ്പനായ കൊമ്പന്റെ = ഗജശ്രേഷ്ഠന്റെ = ഗണപതിയുടെ.
കൊമ്പൊന്നൊടിച്ചോന്റെ -സുബ്രഹ്മണ്യന്റെ
ജ്യേഷ്ഠനെ - ഗണപതിയെ
പേടിച്ചു നാട്ടീന്നുപോയോന്റെ -വൈശ്രവണന്റെ
ചാട്ടിന്റെ-പുഷ്പകവിമാനത്തിന്റെ.
കൂട്ടിന്റെ കോട്ടം തിമിർപ്പവന്റെ–രാവണന്റെ
ഉണ്ണിയുടെ-(മകന്റെ) അക്ഷകുമാരന്റെ കഴുത്തറുത്തോരു പുരുഷൻ-ഹനുമാൻ
എന്നുള്ളം തെളിവോടു വന്നു തുണയ്ക്കണം.
മറ്റൊരഭിപ്രായം: താമരസാക്ഷന്റെ - വിഷ്ണുവിന്റെ
മെത്തേടെ - അനന്തന്റെ
താഴത്തുതാങ്ങിക്കിടക്കുന്നവനെ -ആദികൂർമ്മത്തെ.
ചുമക്കുന്ന വമ്പന്റെ സമുദ്രത്തിന്റെ
കൊമ്പന്റെ ഐരാവതത്തിന്റെ
കൊമ്പൊന്നൊടിച്ചോന്റെ -കുംഭകർണ്ണന്റെ
ചേട്ടനെ - രാവണനെ
പേടിച്ചു നാട്ടീന്നുപോയോന്റെ -വൈശ്രവണന്റെ
ചാട്ടിന്റെ-പുഷ്പകവിമാനത്തിന്റെ.
കൂട്ടിന്റെ-(വാസസ്ഥലത്തിന്റെ)ഭൂമിയുടെ
അല്ലെങ്കിൽ ചാട്ടിന്റെ കൂട്ടിന്റെ —കൂട്ടു (ചങ്ങാതി) = പുരഹരരഥം = ഭൂമി
അതിന്റെ കോട്ടം— വിപരീതമായ നില.
തിമിർപ്പവനുണ്ണി— ആദിവരാഹമൂർത്തിയുടെ ഉണ്ണി = നരകാസുരൻ
കഴുത്തറുത്തോരു പുരുഷൻ —ശ്രീകൃഷ്ണൻ
കല്യാണ സൗഗന്ധികത്തിൽ ‘വാനോർ നദിപുരെ വാണരുളീടുന്ന ദീനാനുകമ്പിയാം കൃഷ്ണൻ തിരുവടി’ എന്നിപ്രകാരം സ്തുതിച്ചിട്ടുള്ള സ്ഥിതിക്കു് ഇങ്ങനെയും ഒരു സ്തുതി വേണമെന്നു് ആ മഹാകവി വിചാരിക്കുമോ?
ഹനുമാൻധാര
- പ്രസിദ്ധമായ ഒരു കിണറു്
- (ഇതു ചിത്രകൂടത്തിലാണു്)
ഹനൂഷൻ
- ഒരു രാക്ഷസൻ
ഹന്ത
- കഷ്ടം
- ആശ്ചര്യം
ഹന്തവ്യ
- വിശേഷണം:
- കൊല്ലപ്പെടേണ്ടുന്ന
ഹന്താവു്
- കൊല്ലുന്നവൻ, കൊന്നവൻ
- ശത്രു
ഹന്തു
- കാള
- കൊല
- മരണം
ഹന്തുകാമ
- വിശേഷണം:
- കൊല്ലുവാൻ ആഗ്രഹമുള്ള
ഹന്തോക്തി
- ദയ
ഹന്ന
- വിശേഷണം:
- ഒഴിഞ്ഞ
- കടന്നുപോയ
ഹം
- കോപത്തിലും മറ്റും പ്രയോഗിക്കുന്ന ഒരു പദം
ഹം
- അരയന്നം
- കുതിര
- ജലം
- ചോര
- ആകാശം
- പൂജ്യം(൦)
- ധ്യാനം
- മംഗലം
- സ്വർഗ്ഗം
- അറിവു്
- യുദ്ധം
- ഭയം
- കാരണം
- സന്തോഷം
- ആയുധം
ഹംസകം
- തള, കാൽച്ചിലമ്പു്, കാൽവള
- ഹംസതുല്യം എന്നർത്ഥം
- വാത്ത
ഹംസകൂടം
- കാളയുടെ ഉപ്പുചുമലു്, പൂഞ്ഞ
- ഹിമാലയശിഖരം
ഹംസഗതി
- അരയന്നത്തെപ്പോലെ നടക്കുന്ന നട
ഹസതൂലം
- അരയന്നത്തിന്റെ തൂവൽ
ഹംസധ്വനി
- ഒരു രാഗം
ഹംസനാദിനി
- ഒരുവക പ്രധാന സ്ത്രീ
ഹംസൻ
- ബ്രഹ്മാവു്
- വിഷ്ണു
- ശിവൻ
- സൂര്യൻ
- ഇരുട്ടിനെ ഹനിക്കുന്നവൻ എന്നർത്ഥം
- കാമൻ
- സ്വാതന്ത്ര്യമുള്ള രാജാവു്
- സന്യാസി
- ജരാസന്ധന്റെ ഒരു കൂട്ടുകാരൻ
ഹംസം
- അരയന്നം
- ഗമനശീലം കൊണ്ടു് ഈ പേരുണ്ടായി.
- ഒരു മന്ത്രം
- ശ്രേഷ്ഠം
- കുതിര
- അസൂയ
- പ്രാണവായുക്കളിൽ ഒന്നു്
- മുൻപിൽ
- എരിക്കു്
- പർവ്വതം
- പോത്തു്
ഹംസമാല
- ഒരു വൃത്തത്തിന്റെ പേർ
- കാരണം
ഹംസമുഖി
- ഒരു വൃത്തത്തിന്റെ പേർ
ഹംസരഥൻ
- ബ്രഹ്മാവു്
ഹംസലോഹകം
- പിച്ചള
ഹംസവാദം
- ചായില്യം
ഹംസവാഹനൻ
- ബ്രഹ്മാവു്
- ഹംസം വാഹനമായുള്ളവൻ എന്നർത്ഥം.
ഹംസാഭിഖ്യം
- വെള്ളി
ഹംസി
- പെൺഅരയന്നം
ഹം ഹോ
- വിളിയിങ്കലും നിന്ദയിങ്കലും പ്രയോഗിച്ചു വരുന്നു
ഹയഗ്രീവ
- ദുർഗ്ഗ
ഹയഗ്രീവൻ
- ബ്രാഹ്മണരുടെ വേദം മോഷണം ചെയ്ത ഒരസുരൻ
- വിഷ്ണു
ഹയനം
- മൂടലുള്ള രഥം
ഹയൻ
- ഇന്ദ്രൻ
ഹയപുച്ഛി
- പെരുങ്കാണം എന്ന മരുന്നു
ഹയപ്രിയം
- യവം
ഹയം
- കുതിര
- ഏഴു് എന്ന അക്കം
- പുരുഷന്മാരിൽ ഒരു ജാതി
ഹയമാരകം
- കണവീരം എന്ന തൈ
ഹംകഷൻ
- മാതലി
- തേരാളി
ഹയമേധ
- അശ്വമേധം(ഒരു യാഗം)
ഹയവാഹനൻ
- കുബേരൻ
- സൂര്യൻ
ഹയശാല
- കുതിരലായം
ഹയാംഗം
- ധനുരാശി
ഹയി
- പെൺകുതിര
ഹയോത്ഥം
- കുതിര നിമിത്തം ഉണ്ടായതു്. (കിളർന്നതു്)
ഹര
- വിശേഷണം:
- ഹരിക്കുന്ന, ബലാൽ എടുക്കുന്ന, പിടിച്ചുപറിക്കുന്ന
- കളയുന്ന
ഹരകൻ
- കള്ളൻ
- ശിവൻ
- ഹാരകം
- പിടിച്ചുപറിക്കുന്നവൻ
ഹരചൂഡാമണി
- ചന്ദ്രൻ
ഹരണം
- ബലാൽ എടുക്കുക
- മോഷണം
- കൈ
- സ്ത്രീധനം
- ബീജം
- കവടി
- പൊന്നു്
- ചൂടുവെള്ളം
- കണക്കിൽ കിഴിക്ക
ഹരതേജസ്സ്
- രസം
ഹരനേത്രം
- ശിവന്റെ കണ്ണ്
- മൂന്നു് എന്ന അക്കം
ഹരൻ
- ശിവൻ
- അഗ്നി
- കണക്കിൽ കിഴിപ്പൻ
- കഴുത
ഹരബീജം
- രുദ്രാക്ഷം
- രസം
ഹരം
- കഴുത
ഹരവാഹനം
- കാള
ഹരശേഖരാ
- ഗംഗാനദി
ഹരാക്ഷം
- രുദ്രാക്ഷം
ഹരി
- പച്ചയായുള്ള
- പിംഗലമായുളള
- മഞ്ഞയായുള്ള
ഹരി
- ഇന്ദ്രൻ
- സൂര്യൻ
- വിഷ്ണു (കൃഷ്ണൻ.)
- വായു
- സിംഹം
- തവള
- കുതിര
- കുരങ്ങു്
- രശ്മി
- ഭീരു
- ചന്ദ്രൻ
- യമൻ
- ശുക്രൻ
- സർപ്പം
- സ്വർണ്ണവർണ്ണം
- കിളി
- ശിവൻ
- ഭൂമിയുടെ ഒൻപതു മണ്ഡലങ്ങളിൽ ഒന്നു്, ഹരിവർഷം
- ബ്രഹ്മാവു്
- അഗ്നി
- കുയിൽ
- അരയന്നം
- മയിൽ
- പച്ചനിറം
- പിംഗലനിറം
- താന്നി
- എരിക്കു്
- മനുഷ്യൻ
- ഇന്ദ്രന്റെ കുതിര
- ഭർത്തൃഹരി എന്ന കവി
- ‘ഹരിരിന്ദ്രോഹരിർഭാനുഹരിവിഷ്ണുർഹരിർമ്മരുതു് ഹരിസ്സിംഹോഹരിർഭേകോ ഹരിർവാജീഹരിഃ കപിഃ ഹരിരംശുർഹ രിർഭീരുർഹരിസ്സോമോ ഹരിര്യമഃ ഹരിശ്ശുക്രോ ഹരിസ്സർപ്പസ്സ്വർണ്ണ വർണ്ണോഹരി സ്മൃതഃ || ഹരി = 28, ശ്രീ = 2, ഗ = 3, ണ = 5, പ = 1, ത = 6, യെ = 1, ന = 0, മ = 5.
ഹരിഃശ്രീഗണപതയെ നമഃ = 51
ഹരികൻ
- മഞ്ഞ നീല നിറങ്ങളുള്ള കുതിര
- ചൂതാളി
- കള്ളൻ
ഹരികേശൻ
- ശിവൻ
ഹരിക്കാരൻ, അരിക്കാരൻ
- രാജാവിങ്കൽ നിന്നു് അധികാരം കിട്ടിയ അടയാളമുള്ള ശിപായി
- ദൂതൻ (പെർഷ്യൻ ഭാഷ)
ഹരിക്കുന്നു
- എടുത്തുകൊണ്ടുപോകുന്നു, മാറ്റുന്നു, കളയുന്നു, കണക്കിൽ കിഴിക്കുന്നു
- അപഹരിക്കുന്നു
- കൊല്ലുന്നു
- ധിക്കരിക്കുന്നു
ഹരിഗന്ധം
- ഒരുതരം ചന്ദനം
ഹരിചന്ദനം
- കല്പ വൃക്ഷങ്ങളിൽ ഒന്നു്
- രക്തചന്ദനം
- കുങ്കുമം
- പീതചന്ദനം
- നിലാവു്
- ഹരിചന്ദനം (ഒരുവക മഞ്ഞൾ ചന്ദനം). മെലിവിനും മറ്റും നന്നു്. ഇതു ദിവ്യവും ജനങ്ങൾക്കു ദുർല്ലഭവുമാണ്.
ഹരിണ
- വിശേഷണം:
- വെളുത്ത
- മഞ്ഞ വെള്ള നിറമായ
ഹരിണൻ
- സൂര്യൻ
- വിഷ്ണു
- ശിവൻ
ഹരിണം
- മാൻ
- വെള്ള നിറം
- ചെമ്പു്
- അരയന്നം
ഹരിണാരി
- സിംഹം
ഹരിണാംകം
- കർപ്പൂരം
ഹരിണി
- മാൻപേട
- പച്ചനിറം
- സ്വർണ്ണ പ്രതിമ
- മഞ്ഞൾ
- നാലാമത്തേവളായ ചിത്രിണി
- മഞ്ഞമുല്ല
- ഒരു വൃത്തം
- കുറുമുഴി
- മഞ്ചട്ടി
- വിദേഹ രാജാവായ വേശവാന്റെ പുത്രി
ഹരിത
- വിശേഷണം:
- പച്ചനിറമുള്ള
- ഇരുണ്ടു് നീലനിറമുള്ള
ഹരിത
- കരിങ്കറുക, ദുവ്വ എന്ന പുല്ലു്
- മഞ്ഞൾ
- വലിയ മുന്തിരി
- പുഴമുഞ്ഞ
- പച്ച
ഹരിതകം
- ഒരു മാതിരിചീര
- പച്ചപ്പുല്ലു്
ഹരിതച്ഛദ
- പച്ചനിറത്തോടുകൂടിയ ഇലയുള്ള
ഹരിതം
- പച്ചിലനിറം
- സിംഹം
ഹരിതമഞ്ജരി
- കുപ്പമേനി
ഹരിതാലകം
- ചൂളപ്രാവു്
- അരിതാരം
ഹരിതാലം
- അരിതാരം
ഹരിതാശ്മം
- പച്ചക്കല്ലു്
- തുത്ഥാഞ്ജനം
ഹരിൽ
- ദിക്കു്
- വിമാനാദികൾ കൊണ്ടു് നടക്കാനുള്ള ഇടം എന്നർത്ഥം.
- പച്ചിലനിറം
- ചെറുപയറു്
- സിംഹം
- മഞ്ഞൾ
ഹരിൽപ്രഭുക്കൾ
- ദിൿപാലന്മാർ
ഹരിദശ്വൻ
- ആദിത്യൻ
ഹരിദശ്വമഹാമണി
- സൂര്യകാന്തക്കല്ലു്
ഹരിദ്ര
- മഞ്ഞൾ
ഹരിദ്രവം
- മരമഞ്ഞൾ
- കാലേയകം
ഹരിദ്രാഭ
- വിശേഷണം:
- മഞ്ഞനിറമുള്ള
ഹരിദ്രാഭം
- മഞ്ഞനിറം
- കച്ചോലം
ഹരിദ്രാരംഗ
- വിശേഷണം:
- സ്ഥിരമില്ലാത്ത
ഹരിദ്രു
- മരമഞ്ഞൾ
- മഞ്ഞക്കടമ്പു്
ഹരിദ്വാരം
- ഒരു പുണ്യതീർത്ഥം
- ( ഇതു ഗംഗയുടെ ഉത്ഭവസ്ഥാനത്താകുന്നു.)
ഹരിനാമാ
- ചെറുപയറു്
ഹരിനേത്രം
- വെളുത്തതാമര
- ഊമൻ
ഹരിന്മണി
- മരതകം
ഹരിപ്രിയ
- വിശേഷണം:
- വിഷ്ണുവിനും മറ്റും ഇഷ്ടമുള്ള
ഹരിപ്രിയ
- ലക്ഷ്മി
- തുളസി
- ദ്വാദശി
- ഭൂമി
- ഈത്ത
ഹരിപ്രിയൻ
- ശിവൻ
- ഭോഷൻ
ഹരിപ്രിയം
- കടമ്പുമരം
- രാമച്ചം
- പീതചന്ദനം
- കണവീരം
- ഉച്ചമലരി
- ശംഖു്
- മഞ്ഞക്കയ്യോന്നി
ഹരിഭുക്കു്
- പാമ്പു്
ഹരിമഞ്ജരി
- ഒരു തൈ
ഹരിമന്ദിരം
- വൈകുണ്ഠം
ഹരിമന്ഥ(ക)ം
- കടല
- (ഹരിമന്ഥജം എന്ന പാഠവും കാണുന്നു.)
ഹരിയം
- മഞ്ഞനിറമുള്ള കുതിര
ഹരിലോചനം
- ഞണ്ടു്
- ഊമൻ
ഹരിവർഷം
- ഒരു വർഷത്തിന്റെ പേർ
- ഭൂമിയുടെ ഒൻപതു ഖണ്ഡങ്ങളിൽ ഒന്നു്
- (ജംബൂദ്വീപം നോക്കുക.)
‘പ്രഹ്ളാദൻ നരസിംഹമൂർത്തിയെസ്സേവിക്കുന്നു
മുദിതാത്മനാഹരിവർഷത്തിലിരുന്നല്ലൊ’
മുദിതാത്മനാഹരിവർഷത്തിലിരുന്നല്ലൊ’
— ഭാഗവതം
ഹരിവല്ലഭാ
- ചെമ്പരുത്തി
- തുളസി
ഹരിവാൻ
- ഇന്ദ്രൻ
ഹരിവാലുകം
- ഒരു മരുന്നു്
ഹരിവാസം
- അരയാലു്
ഹരിശ്ചന്ദ്രൻ
- പണ്ടുണ്ടായിരുന്ന ഒരു സൂര്യവംശ രാജാവു്
- ത്രിശംകുവിന്റെ പുത്രൻ
- കഥ സുപ്രസിദ്ധം. പ്രസിദ്ധകവിയായ പേട്ടയിൽ ഈ. രാമൻപിള്ള ആശാൻ ഈ കഥയെ ആസ്പദമാക്കി ഹരിശ്ചന്ദ്രചരിതം എന്നു ഒരാട്ടക്കഥയും, ഈ നിഘണ്ടുകാരൻ ഒരു കിളിപ്പാട്ടും എഴുതീട്ടുണ്ടു്.
ഹരിശ്ചന്ദ്രനാവുക
- സത്യസന്ധനെന്നു ഭാവിക്ക
ഹരിസേനൻ
- ഒരു കവി
- നാലാം ശതവർഷത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. തന്റെ രക്ഷിതാവിനെക്കുറിച്ചുള്ള ഒരു അഷ്ടകവും ഒരു മുപ്പതുവരി ഗദ്യവും, കാളിദാസന്റെയും ദണ്ഡിയുടെയും കവിതകളോടു സദൃശങ്ങളാക്കി നിർമ്മിച്ചിട്ടുണ്ടു്. സംസ്കൃത കാവ്യലക്ഷണങ്ങൾ അനുസരിച്ചു രചിച്ചിട്ടുള്ള ഹരിസേനന്റെ ഗദ്യം ദീർഘദീർഘങ്ങളായ സമസ്തപദങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അതുകളിൽ ഒന്നിനു നൂറ്റിരുപതു അക്ഷരങ്ങളിൽ കൂടുതലുണ്ടു്. എന്നാൽ പദ്യകൃതിയിലാകട്ടെ അദ്ദേഹം ദീർഘപദങ്ങളെ ത്യജിച്ചു കാളിദാസാദികളെപ്പോലെ വൈദർഭീരീതിയെ ആശ്രയിച്ചിരിക്കുന്നു.
ഹരിഹയൻ
- ഇന്ദ്രൻ
- ആദിത്യൻ
- സുബ്രഹ്മണ്യൻ
- ഗണപതി
ഹരിഹരചൊല്ലിക്ക
- കഷ്ടപ്പെടുത്തുക
ഹരിഹരതനയൻ
- ശാസ്താവു്
- വിഷ്ണുവിന്റെയും ശിവന്റെയും പുത്രൻ. വിഷ്ണു മോഹിനിയായ കഥ പുരാണ പ്രസിദ്ധം.
ഹരിഹരൻ
- വിഷ്ണുവും ശിവനും ഒന്നെന്നു സങ്കല്പിച്ചിട്ടുള്ള മൂർത്തി
ഹരീതകി
- കടുക്കാ
ഹരേണു
- അരേണുകം
- വട്ടച്ചാണായി
- ഉത്തമസ്ത്രീ
- ലങ്ക
ഹർജ്ജി, ഹരജി
- നിയമപ്രകാരമുള്ള അപേക്ഷ. അറബി:
ഹർത്താവു്
- ഹരിക്കുന്നവൻ
- ബലാൽ എടുക്കുന്നവൻ
ഹർമ്മുടം
- ആമ
- എരിക്കു്
- സ്വർണ്ണം
ഹർമ്മ്യം
- മാളിക, മേട, ധനിക ഗൃഹം
- കൊട്ടാരം
- പൊന്നു്
- (പ്രാസാദം–ഉന്നതഭവനം) (ധനികന്മാരുടെ മാളികയ്ക്കു ‘ഹർമ്മ്യം’ എന്നും രാജാക്കന്മാരുടെ മാളികയ്ക്കു ‘പ്രാസാദം’ എന്നും പറയുന്നു.)
ഹര്യക്ഷൻ
- വൈശ്രവണൻ
ഹര്യക്ഷം
- സിംഹം
ഹര്യം
- താന്നി
ഹര്യശ്വന്മാർ
- 10
- 000. ദക്ഷനു അസിക്നിയിലുണ്ടായവരാകുന്നു. (സന്യസിച്ചു)
ഹർഷക
- വിശേഷണം:
- സന്തോഷമുള്ള
ഹർഷചരിതം
- ബാണകവിയുടെ ഒരു കാവ്യം.
ഹർഷണം
- സന്തോഷിപ്പിക്കുക
ഹർഷണാ(ണി)
- സന്തോഷിപ്പിക്കൽ
- കാമന്റെ അഞ്ചമ്പുകളിൽ ഒന്നിന്റെ പേർ
ഹർഷദ
- വിശേഷണം:
- സന്തോഷിപ്പിക്കുന്ന
ഹർഷമാണ
- വിശേഷണം:
- സന്തോഷമുള്ള
ഹർഷം
- സന്തോഷം
- വികാസം
- മലങ്കാര
ഹർഷയിത്നു
- സ്വർണ്ണം
ഹർഷവർദ്ധനൻ
- ബാണകവിയുടെ ഒരു സഭ്യൻ
ഹർഷാശ്രു
- സന്തോഷാശ്രു
ഹർഷിക്കുന്നു
- സന്തോഷിക്കുന്നു
ഹർഷിത
- വിശേഷണം:
- സന്തോഷിക്കപ്പെട്ട
- സന്തോഷിച്ച
ഹലധര
- വിശേഷണം:
- കലപ്പയെ ധരിച്ച
ഹലധരൻ
- ബലഭദ്രൻ
ഹലഭൂതി, ഹലഭൃതി
- കൃഷി
ഫലഭൃത്ത്
- ബലഭദ്രൻ
- ഉഴുന്നവൻ
ഹലം
- കലപ്പ
- ഉഴുന്നതു എന്നർത്ഥം
ഹലഹതി
- കൃഷി
ഹലാ
- സഖി
- ഭൂമി
- ജലം
- മദ്യം
- നാട്യോക്തിയിൽ സഖിയെ വിളിക്കുന്നതു്. (ഹള എന്ന ശബ്ദം നോക്കുക)
ഹലായുധൻ
- ബലഭദ്രൻ
ഹലാഹലം
- വിഷം. അകത്തുചെന്നാൽ ഉദരത്തെയും പുറത്തിരിക്കുമ്പോൾ അടുത്തുള്ള വൃക്ഷങ്ങൾ, ലതകൾ മുതലായവയെയും ദഹിപ്പിക്കുന്നതിനാൽ ഈ പേർ വന്നു. (ഹാലാഹലം എന്നതു നോക്കുക.)
- ഒരുവക സർപ്പം
ഹലി
- ബലഭദ്രൻ
- കൃഷിക്കാരൻ
- കൃഷി
- ഉഴവുചാൽ
ഹലിനീ
- കലപ്പക്കൂട്ടം
ഹലിപ്രിയ
- മദ്യം
ഹലിപ്രിയം
- കടമ്പുവൃക്ഷം
ഹലീനം
- തേക്കുവൃക്ഷം
ഹലീഷാ
- കലപ്പപ്പിടി
ഹല്യ
- വിശേഷണം:
- ഉഴുത
- കൃഷിക്കുതക്ക
ഹല്യം
- ഉഴുക
ഹല്യാ
- കലപ്പയുടെ കൂട്ടം
ഹല്ലകം
- ചെന്താമര
ഹല്ലനം
- ഉറക്കത്തിൽ ഉരുളുക
ഹല്ലന്ത, ഹലന്ത
- വിശേഷണം:
- ഹല്ലു് അവസാനത്തിലുള്ള
ഹല്ലീശ(ഷ)ം
- വട്ടത്തിൽ കളിക്കുക, സ്ത്രീകളും മറ്റും പാടിക്കൊണ്ടു് വട്ടത്തിൽ നടന്നു കളിക്കുന്ന ഒരു കളി
- ഉപരൂപകങ്ങളിൽ ഒന്നു്
ഹല്ലെലൊ(ലു)യാ-ഹി
- ദൈവത്തെ സ്തുതിപ്പിൻ. സ്തുതി
- ആനന്ദസ്തവം
ഹല്ലു്
- ക മുതലായ അക്ഷരങ്ങൾ എല്ലാറ്റിന്നും കൂടെ പറയുന്ന പേർ
ഹവം
- യാഗം
- വിളി
- പോർക്കുവിളി
- പ്രാർത്ഥന
- കല്പന, ആജ്ഞ
ഹവനം
- ഹോമം
- യാഗം
- പോർക്കുവിളി
- പ്രാർത്ഥന
ഹവനായുസ്സ്
- അഗ്നി
ഹവനീയ
- വിശേഷണം:
- യാഗസംബന്ധമായ
ഹവനീയം
- നെയ്യു്
ഹവാലത്തി
- ജാമ്യം
ഹവാൽദാർ
- ഒരു പട്ടാള ഉദ്യോഗസ്ഥൻ
ഹവിർഭാഗം
- ഹോമിക്കപ്പെടുന്ന ദ്രവ്യാംശം
ഹവിർഭുക്കു്
- അഗ്നി
ഹവിർഭൃത്തു്
- അഗ്നി
- ഹവിസ്സിനെ വഹിക്കുന്നവൻ എന്നർത്ഥം.
ഹവിഷ്യം
- നൈ
ഹവിസ്സു്
- ഹോമിപ്പാനായിട്ടുള്ള ദ്രവ്യം.(പുരോഡാശം എന്നതു നോക്കുക)
- നൈ
- ശിവൻ
- ജലം
- യാഗം
ഹവ്യ
- വിശേഷണം:
- ഹോമിപ്പാൻതക്ക
ഹവ്യപാകം
- ദേവന്മാർക്കു നിവേദ്യത്തിനായിട്ടുണ്ടാക്കിയ വസ്തു
ഹവ്യം
- ഹോമം
- നൈ
- ചെറുപയർ
ഹവ്യവതി
- ഹവ്വ(ഓവാ)
ഹവ്യവാഹ(ന)ൻ
- അഗ്നി
ഹവ്യാശൻ
- അഗ്നി
ഹസനം
- ചിരി
ഹസനി
- നെരുപ്പോടു്
- തീച്ചട്ടി
ഹസനീമണി
- അഗ്നി
ഹസന്തി
- നെരുപ്പോടു്
- വള്ളിമുല്ല
ഹസന്തിക
- നെരുപ്പോടു്
ഹസം
- ചിരി
ഹസികാ
- ചിരി
ഹസിക്കുന്നു
- ചിരിക്കുന്നു
ഹസിത
- വിശേഷണം:
- ചിരിക്കുന്ന
- വിടിർന്ന
ഹസിതം
- ചിരി
- കാമദേവന്റെ വില്ലു്
ഹസ്തകടകം
- കൈവള
ഹസ്തകമലം
- താമരപോലെയുള്ള ഹസ്തം
- കൈയിൽ കൊണ്ടുനടക്കുന്ന താമര
ഹസ്തഗതം
- കൈയ്യിൽ കിട്ടിയതു്
ഹസ്തഗാമി
- കൈയിൽ വന്നു ചേരുന്ന
ഹസ്തജോഡി
- ശാകവർഗ്ഗത്തിലേ ഒരു മഹാകന്ദം
- വശ്യത്തിനും ഇന്ദ്രജാലത്തിനും നന്നു.
ഹസ്തതലം
- ഉള്ളങ്കൈ
- ആനയുടെ തുമ്പികൈയുടെ അറ്റം
ഹസ്തതാഡനം
- കൈകൊണ്ടടിക്കുക
ഹസ്തദാനം
- കൈകൊടുപ്പു്
ഹസ്തധാരണം
- തടുക്കുക
- ഹസ്തവാരണം എന്നതു നോക്കുക.
ഹസ്തപ്രാപ്ത
- വിശേഷണം:
- കൈത്തലത്തിലായ
ഹസ്തമല്ലൻ
- ഐരാവതം
- ഗണേശൻ
ഹസ്ത
- കൈ
- അത്തംനക്ഷത്രം
- തുമ്പിക്കൈ
- തുരുത്തി
- തലമുടിയുള്ള തല
- ഒരു മുഴുവൻ മുഴത്തിന്റെ (24 അംഗുലം നീളമുള്ള ആശാരി മുഴക്കോലിന്റെ) പേർ
- വ്യാപാരാദികളാൽ ശോഭിക്കുന്നതു എന്നർത്ഥം.
ഹസ്തവാരണം
- കൊല്ലുന്നതിനും മറ്റും ഒരുമ്പെട്ടു വരുന്നവനെ തടുക്കുക
ഹസ്തസംജ്ഞ
- കൈക്രിയ
ഹസ്തസൂത്രം
- കൈവള
ഹസ്തസ്ഥ
- വിശേഷണം:
- കൈയിലായ
ഹസ്താക്ഷരം
- ഒരാളിന്റെ കൈപ്പട.(ഒപ്പു്)
ഹസ്താന്തരം
- വേറൊരാളിന്റെ കൈവശം
ഹസ്താംഗുലി
- കൈവിരൽ
ഹസ്തി
- ആന
- അയമോദകം
- ഭരതന്റെ പ്രപൗത്രൻ. ഇദ്ദേഹം ഹസ്തിനപുരം നിർമ്മിച്ചു
ഹസ്തിനഖം
- ഗോപുരത്തിൽ നിന്നും കീഴ്പ്പെട്ടു സുഖമായി ഇറങ്ങുകയും കയറുകയുംചെയ്യുന്നതിനു മണ്ണുകൊണ്ടോ ക
- ല്ലു കൊണ്ടോ ക്രമത്തിൽ ചായ്പായി കെട്ടി ഉണ്ടാക്കുന്ന ആനക്കല്പട
- ശത്രുക്കൾ എളുപ്പം കയറി ഉപദ്രവിക്കാതിരിക്കുന്നതിനു നഗരദ്വാരത്തിൽ പണിചെയ്തു വയ്ക്കുന്ന വലിയ മൺതറ
ഹസ്തിനാപുരം
- ഒരു രാജധാനി
- ഹസ്തി എന്ന രാജാവു് ഗംഗാതീരത്തിൽ പണികഴിപ്പിച്ച മുഖ്യ രാജധാനി
- ദെൽഹി
- കൗരവനഗരം
- ഇപ്പോഴത്തെ ഡൽഹിക്കു ഉദ്ദേശം 5൦ മൈൽ വടക്കു കിഴക്കാണെന്നു കാണുന്നു.
ഹസ്തിനി
- പിടിയാന
- സൗരഭ്യമുള്ള ഒരങ്ങാടി മരുന്നു്
- രതിമഞ്ജരി പ്രകാരമുള്ള നാലുജാതി സ്ത്രീകളിൽ ഒരുവൾ. (സ്ത്രീ എന്നതു നോക്കുക)
ഹസ്തിപ(ക)ൻ
- ആനക്കാരൻ
ഹസ്തിമദം
- മദജലം
- കണ്ടിവെണ്ണ
- കണ്ടിവെണ്ണ എന്നതു ആനയുടെ മദജലത്തിന്റെ ഗന്ധമുള്ള ഒരു ഗന്ധദ്രവ്യമാകുന്നു.
ഹസ്തി വിഷാണി(ക)
- വാഴ
ഹസ്തിശാല
- ആനക്കൂടു്
ഹസ്തേകരണം
- വിവാഹം
ഹസ്ത്യ
- വിശേഷണം:
- കൈകൊണ്ടു കൊടുക്കപ്പെട്ട
- കൈകൊണ്ടു പ്രവർത്തിക്കത്തക്ക, കൈപ്പാടുള്ള, കൈസംബന്ധമായ
ഹസ്ത്യാരോഹകൻ
- ആനക്കാരൻ
ഹഹലം
- ആപൽകരമായ ഒരുവക വിഷം
ഹസ്ത്ര
- വിശേഷണം:
- മൂഢതയുള്ള
- ചിരിക്കത്തക്ക, ചിരിയുണ്ടാകുന്ന
ഹഹാ
- ഒരു ഗന്ധർവ്വൻ
- (’ഹാഹാ’ നോക്കുക)
ഹഹലം
- ആപൽക്കരമായ ഒരുവക വിഷം
ഹള
- നാട്യത്തിൽ സഖിയെ വിളിക്കുന്നതു്
- ഹണ്ഡേ, ഹാഞ്ജേ, ഹളാ ഇവ സംബോധനാർത്ഥകമായ അവ്യയങ്ങളാണു്. നീചസ്ത്രീയെക്കുറിച്ചുള്ള ആഹ്വാനത്തിൽ —ഹണ്ഡേ. ദാസിയേ–ഹാഞ്ജേ. സഖിയേ(തോഴിയെ)—ഹളാ
ഹറാം
- ന്യായവിരുദ്ധമായ
ഹാ
ഹാ
- ക്ഷണം
- നിന്ദ
- ദുഃഖം
- സന്തോഷം ഇവയിൽ പ്രയോഗിച്ചു വരുന്നതു്
ഹാംഗരം
- ഒരുവക വലിയ മത്സ്യം
ഹാജർ
- സാന്നിദ്ധ്യം. അറബി:
ഹാടക
- വിശേഷണം:
- സ്വർണ്ണം കൊണ്ടുണ്ടാക്കിയ
ഹാകേം
- പൊന്നു്
- ശോഭിക്കുന്നതു് എന്നർത്ഥം.
- ഉമ്മം, ഉമ്മത്തം
ഹാടകാ
- ഒരു നദി
- വിതലത്തിങ്കൽ പിന്നെ ശ്രീമഹാദേവൻ നിത്യം അതുലാനന്ദത്തോടും ഹാടകേശ്വരനെന്ന* തിരുനാമവും പൂണ്ടു പാർവ്വതിയോടു ചേർന്നു സുരതിചെയ്തു രമിച്ചിരിപ്പതവരുടെ * ഇന്ദ്രിയം വീണുവീണു നദിയായൊഴുകുന്നി തന്നദിയുടെ നാമംഹാടകയെന്നു തന്നെ’
— ഭാഗവതം
ഹാടകഗിരി
- മേരുപർവ്വതം
ഹാഫികാ
- കോട്ടുവായിടുക
ഹാനം
- വിടുക
- ശൗര്യം
ഹാനി
- നാശം
- ആപത്തു്
- വിടുക
- കുറവു്
ഹായനം
- സംവത്സരം
- ഋതുക്കളെ ഉപേക്ഷിക്കുന്നതു എന്നർത്ഥം
- രശ്മി
- വ്രീഹിഭേദം
ഹാരകൻ
- കള്ളൻ
- കൊള്ളചെയ്യുന്നവൻ
- ചൂതുകളിക്കാരൻ
ഹാരകം
- ഹാര്യത്തിനെ ഏതു സംഖ്യകൊണ്ടു് ഹരിക്കുന്നവോ അതു്
ഹാരം
- മുത്തുമാല
- യുദ്ധം
ഹാരഹൂരം
- മദ്യം
ഹാരി
- വിശേഷണം:
- ഭംഗിയുള്ള
- എടുക്കുന്ന
ഹാരി
- ഹാരങ്ങളോടുകൂടിയതു്
ഹാരികണ്ഠം
- കുയിൽ
ഹാരിണകൻ
- വേടൻ
ഹാരിദ്രം
- മഞ്ഞനിറം
- കടമ്പുവൃക്ഷം
ഹാരീ
- തോലി
- മുത്തു്
- കുയിൽ
ഹാരീത(കം), ഹാരിലം, ഹാരിതം
- ചൂളപ്രാവു്
ഹാരീതം
- ചൂളപ്രാവു്
- വ്യാജം
ഹാരീതൻ
- ഒരു മഹർഷി
ഹാർദ്ദം
- സ്നേഹം
- ദയ
- വിചാരം
- അർത്ഥം
ഹാര്യ
- വിശേഷണം:
- പിടിച്ചുപറിക്കത്തക്ക
ഹാര്യം
- ഹരിക്കപ്പെടുന്ന തുക
- പാമ്പു്
ഹാലൻ
- ബലഭദ്രൻ
- ശാലിവാഹനൻ
ഹാലകൻ
- മഞ്ഞത്തവിട്ടുനിറമുള്ള കുതിര
ഹാലം
- കലപ്പ
ഹാലാ
- മദ്യം
ഹാലാസ്യം
- പ്രധാനപ്പെട്ട ഒരു ശിവക്ഷേത്രം
ഹാലാഹലം
- വിഷം
- പാലാഴി കടഞ്ഞപ്പോൾ പുറത്തുവന്ന ദുഷ്ടാംശമാണത്രേ ഇതു്. അഹിഛത്രം ശൃംഗിവേരപുരം, കൊങ്കണം, മലയം എന്നീ പ്രദേശങ്ങളിൽ കാണാറുണ്ടു്. പൃഥുമാലി എന്ന അസുരന്റെ ചോരയിൽ നിന്നുണ്ടായതാണെന്നും അഭിപ്രായം കാണുന്നു.
- ഒരു മാതിരി പുഴു.
ഹാലാഹലാ
- ഒരുതരം ചുണ്ടെലി
ഹാലാഹലാശൻ
- ശിവൻ
ഹാലാഹലി
- മദ്യം
ഹാലിക
- വിശേഷണം:
- കലപ്പയെ സംബന്ധിച്ച
ഹാലികൻ
- ഹലം(കരി)കൊണ്ടു പൂട്ടുന്നവൻ
- കരിയെ വഹിക്കുന്നവൻ
- കരിയെ സംബന്ധിച്ചവൻ
ഹാലീ
- ഭാര്യയുടെ അനുജത്തി
ഹാലു
- പല്ലു്
ഹാവം
- സ്ത്രീകളുടെ വിലാസാദി ചേഷ്ടാവിശേഷം
- രസം വ്യക്തമായി കാണുന്ന ഭാവം. (വിലാസം എന്നതു നോക്കുക) എടുക്കയും കൊടുക്കയും ചെയ്യുന്നതു എന്നർത്ഥം.
- വിളി, വിളിക്കുക
ഹാസകൻ
- കട്ടിയക്കാരൻ
- ഭീരു
- വിദൂഷകൻ
ഹാസം
- ചിരി
- ആകസ്മികമായ ചിരി(വിലാസങ്ങൾ നോക്കുക)
- കങ്കുട്ടം
ഹാസ്തികൻ
- ആനക്കാരൻ
ഹാസ്തികം
- ആനക്കൂട്ടം
ഹാസ്തിനം
- ഹസ്തിനാപുരം
ഹാസ്യ
- വിശേഷണം:
- ചിരിക്കപ്പെടുവാൻ തക്ക
- പരിഹസിക്കപ്പെടുവാൻ തക്ക
- പരുഷ വാക്കു്, ദുഷ്ടരോടു യാചിക്ക ഇവ 2-ഉം ഹാസ്യഹേതുക്കളാകുന്നു.
ഹാസ്യം
- ചിരി
- നവരസങ്ങളിൽ ഒന്നു്
ഹാസ്യാർണ്ണവം
- ജഗദീശപണ്ഡിതൻ ഉണ്ടാക്കിയ ഒരു നാടകം
ഹാഹാ
- സന്തോഷം
- (ദുഃഖം മുതലായവയിൽ പ്രയോഗം)
ഹാഹാ
- ഒരു ഗന്ധർവ്വൻ
- ഹാഹാ ഹുഹു തുടങ്ങിയുള്ള ഗന്ധർവ്വന്മാർ ദേവകളുടെ പാട്ടുകാരാകുന്നു.
ഹി
ഹി
- ദുഃഖഹേതു
- വിഷാദം
- വിസ്മയം എന്നീ അർത്ഥങ്ങളിൽ പ്രയോഗിച്ചു വരുന്നു
- പാദപൂരണത്തിന്നും ചേർക്കും.
ഹിക്ക
- ഒരു ദീനം
- എക്കിൾ
ഹിജ്ജലം
- നീർകടമ്പു്
ഹിഡിംബി
- ഒരു രാക്ഷസി
ഹിഡിംബൻ
- ഭയങ്കരനായ ഒരു രാക്ഷസൻ
- പാണ്ഡവരെ വശീകരിപ്പാൻ ചെന്ന സ്വസഹോദരിയായ ഹിഡിംബിയും ഭീമനും സ്വൈരസല്ലാപം ചെയ്യും മദ്ധ്യേ അവിടെ ചെന്നെത്തി. യുദ്ധത്തിൽ ഭീമനാൽ കൊല്ലപ്പെട്ടു. ഹിഡിംബിയെ ഭീമൻ വേട്ടു. ഘടോൽകചൻ ഉണ്ടായി.
ഹിഡിംബാ
- ഹിഡിംബന്റെ സഹോദരി, ഭീമന്റെ ഒരു ഭാര്യ
- ഹനൂമാന്റെ ഭാര്യ
ഹിണ്ഡനം
- ഗമനം
‘ശീതളാംബുദമണ്ഡലോപരി ഹിണ്ഡനംകഥയത്യയം’
— ശാകുന്തളം
ഹിണ്ഡികൻ
- ജ്യോതിഷകാരൻ
ഹിണ്ഡി
- ദുർഗ്ഗാ
ഹിണ്ഡി(ണ്ഡീ)രം
- കടൽനുര
- കടൽനാക്കു്
ഹിത
- ഇഷ്ടംപോലെയുള്ള, കൊള്ളാകുന്ന
- പോയ, പുറപ്പെട്ട
- മേലാൽ ഗുണമായിട്ടു വരുന്നതിനു കാരണമായ
- പിടിക്കപ്പെട്ട, വെക്കപ്പെട്ട
- ഉപകാരമുള്ള
- സ്നേഹമുള്ള, ദയവുള്ള
ഹിതകം
- കുഞ്ഞു്
ഹിതകാരി(-രിണി)
- ഹിതം ചെയ്യുന്നവൻ(-വൾ)
- ഹിതം-ഗുണകരമായുള്ളതു്. ഈ പദത്തിന്നു ‘ഇഷ്ടം’ എന്നൊരർത്ഥം സംസ്കൃതഭാഷയിൽ ഇല്ല.
ഹിതൻ
- ബന്ധു
- ഇഷ്ടൻ
ഹിതവാദി
- വിശേഷണം:
- ഇഷ്ടത്തെ പറയുന്ന
- മേലാൽ ഗുണമായിട്ടു വരുവാനുള്ള സംഗതികളെ പറഞ്ഞുകൊടുക്കുന്ന
ഹിതാ
- നടന്നുപോകുന്നതിനുള്ള ചിറ
- വഴി
ഹിതാശംസ
- ഇഷ്ടവാക്കു്
ഹിതാഹിതം
- വേണ്ടുന്നതും വേണ്ടാത്തതും
ഹിതോക്തി
- ഇഷ്ടവാക്കു്
ഹിതോപദേശം
- ഇഷ്ടമായ ഉപദേശം
- ഒരു പുസ്തകം
- വിഷ്ണു ശർമ്മാവുണ്ടാക്കിയതു്. നീതിമാർഗ്ഗം അടങ്ങിയിരിക്കുന്നു. മിക്ക ഭാഷകളിലും ഇതു തർജ്ജിമയുണ്ടു്.
ഹിന്താലം
- ഈന്തപ്പന
ഹിന്തു
- ഭാരതഖണ്ഡത്തിന്റെ പേർ
- ഭാരതഖണ്ഡത്തിലുള്ള മനുഷ്യരുടെ പേർ
- പ്രാചീനാചാര്യന്മാർ ആദ്യം സിന്ധുനദീതീരത്തിൽ താമസിച്ചിരുന്നതുകൊണ്ടു അന്യർ അക്കാലത്തു ആര്യന്മാരെ ‘സിന്ധുക്കൾ’ എന്നു വിളിച്ചു വന്നു. സിന്ധു ശബ്ദം കാലക്രമേണ ‘ഹിന്ദു’ ശബ്ദമായി.
ഹിന്ദുകൂഷ്
- ഏഷ്യാഖണ്ഡത്തിന്റെ നടുവിലുള്ള ഒരു പർവതം
ഹിന്ദോളം
- അന്തോളം
ഹിബുകം
- പത്താമേടം
ഹിമത്രയം
- ചന്ദനം
- രക്തചന്ദനം
- പീതചന്ദനം
ഹിമരേഖ
- വേനൽക്കാലത്തും ഉരുകാതെ ഹിമം കിടക്കത്തക്ക പൊക്കം
ഹിമരശ്മി
- ചന്ദ്രൻ
ഹിമം
- മഞ്ഞ്
- ചന്ദനം
- കർപ്പൂരം
- വെളുത്തീയം
- മുത്ത്
- രക്തചന്ദനം
- ഹിമാലയപർവ്വതം
- താമര
- രാത്രി
ഹിമകരം
- കർപ്പൂരം
ഹിമണി
- അരയിൽ കെട്ടുന്ന ഒരുമാതിരി സഞ്ചി. (മടിശ്ശീല)
ഹിമദ്യുതി
- ചന്ദ്രൻ
ഹിമദ്രുമം
- നിംബവൃക്ഷം
ഹിമൻ
- ചന്ദ്രൻ
ഹിമവാൻ
- ഭാരതഖണ്ഡത്തിന്റെ വടക്കെ അറ്റമുള്ള ഒരു വലിയ പർവ്വതം
- ഹിമാലയൻ
ഹിമവാലുക
- കർപ്പൂരം
ഹിമാനി
- മഞ്ഞിൻകട്ടി
- വലിയമഞ്ഞ്
ഹിമാരാതി
- അഗ്നി
- സൂര്യൻ
ഹിമാശു
- ചന്ദ്രൻ
- കർപ്പൂരം
ഹിമാശുഭൂവു്
- കടൽ
ഹിമാലയൻ
- ഹിമവാൻ പർവ്വതം
ഹിമാവതി
- മലയെരിമ (എരിമത്താളി)
ഹിമികാ
- മഞ്ഞ്
ഹിമ്മണി
- അരയിൽ കെട്ടുന്ന ഒരു സഞ്ചി
ഹിംകാരം
- കടുവാ
ഹിംഗു
- പെരുങ്കായം
- ശരീരത്തിൽ വ്യാപിക്കുന്നത് എന്നർത്ഥം
ഹിംഗുനിര്യാസം
- വേപ്പുമരം
ഹിംഗുല(ള)
- ചായില്യം
ഹിംഗുലി
- ചെറുവഴുതിന
ഹിംഗുലു
- ചായില്യം
ഹിംസ
- അടി
- വധം, കൊല
ഹിംസകൻ
- ശത്രു
- അഥർവ വേദം നല്ലവണ്ണം പഠിച്ച ബ്രാഹ്മണൻ
ഹിംസാരു
- കടുവാ
ഹിംസാലു
- നായ്
ഹിംസാലു(ക)
- വിശേഷണം:
- കൊല്ലുക ശീലമുള്ള
- ഉപദ്രവിക്ക ശീലമുള്ള. ഹിംസാലുകൻ-കടിക്കുന്ന പട്ടി
ഹിംസിക്കുന്നു
- കൊല്ലുന്നു
ഹിംസിത
- വിശേഷണം:
- കൊല്ലപ്പെട്ട
ഹിംസിതം
- ഉപദ്രവം
ഹിംസീരൻ
- കടുവാ
- ദുഷ്ടൻ
ഹിംസീരം
- കടുവാ
ഹിംസ്യ
- വിശേഷണം:
- ഹിംസിക്കത്തക്ക
ഹിംസ്ര
- വിശേഷണം:
- ഭയങ്കരമായുള്ള
- കൊല്ലുന്ന
- ഉപദ്രവിക്കുന്ന
ഹിംസ്ര
- മാഞ്ചി
ഹിംസ്രകം
- ഇരതേടുന്ന കാട്ടുമൃഗം
ഹിംസ്രൻ
- നശിപ്പിക്കുന്നവൻ
- ശിവൻ
- ഭീമൻ
ഹിംസ്രം
- ദുഷ്ടമൃഗം
- കാട്ടുമൃഗം
ഹിരംഗു
- രാഹു
ഹിരണം
- സ്വർണ്ണം
ഹിരണ്മയ
- വിശേഷണം:
- പൊന്നുകൊണ്ടുണ്ടാക്കപ്പെട്ട
ഹിരണ്മയൻ
- ബ്രഹ്മാവു്
ഹിരണ്മയം
- ഭൂമിയുടെ ൻ-ഖണ്ഡങ്ങളിൽ (ജംബൂദ്വീപം നോക്കുക)
- അറുപതിലൊരു വത്സരം
‘ആര്യമാവായപിതൃനായകൻഹിരണ്മയ വരിഷത്തീങ്കൽകൂർമ്മമൂർത്തിയെസേവിക്കുന്നു’.
ഹിരണ്യഗർഭൻ
- ബ്രഹ്മാവു്
ഹിരണ്യഗർഭം
- ചില രാജാക്കന്മാർ കഴിക്കുന്ന ഒരു വലിയ കർമ്മം
ഹിരണ്യം
- പൊന്നു്
- വെള്ളി
- സമ്പത്തു്
- വിലയേറിയ വസ്തു
- നശിച്ചുപോകാത്ത വസ്തു
- കവടി
ഹിരണ്യതീരം
- സരസ്വതീതീരം
ഹിരണ്യനാഭം
- മൈനാക പർവ്വതം
ഹിരണ്യരേതസ്സ്
- അഗ്നി
- സൂര്യൻ
- കൊടുവേലി
ഹിരണ്യബാഹു
- ശോണനദം(ശോണാനദി) ഇതിൽ നിന്നു സ്വർണ്ണം അരിച്ചെടുക്കുന്നതിനാൽ ഈ പേരുണ്ടായി
- ശിവൻ
ഹിരണ്യവർണ്ണാ
- നദി
ഹിരുൿ
- കൂടാതെ(ഒഴിച്ചു്)
- ഇടയിൽ
- സമീപത്തിങ്കൽ
ഹിലമോചി(ക)
- ചീര.(ശാക ഭേദം)
- കാനകവാഴ
ഹില്ലം
- താറാവു്
ഹിസാബ്
- കണക്കു്
ഹി ഹി
- സന്തോഷത്തിലൊ
- അത്ഭുതത്തിലൊ പ്രയോഗം
ഹീ
ഹീ
- അത്ഭുതം
- ദുഃഖം
- കാരണം
- തളർച്ച ഇവയിൽ പറഞ്ഞുവരുന്ന ഒരവ്യയം
ഹീന
- വിശേഷണം:
- കുറവുള്ള
- കുറ്റമുള്ള, ചീത്തയായ
- കേടുവന്ന, തേഞ്ഞ, ചേതംവന്ന
- ഉപേക്ഷിച്ച
- താണ
ഹീനത
- കുറവു്
ഹീനം
- കുറവു്
- കുറ്റം
- നിന്ദ
ഹീനാംഗ
- വിശേഷണം:
- മുടന്തുള്ള
- അംഗത്തിനു കുറവുള്ള
ഹീനാംഗി
- ചെറിയ ഉറുമ്പു്
ഹീരം
- വൈരക്കല്ലു്
- കുങ്കുമം
- പാമ്പു്
- സിംഹം
- ഇന്ദ്രന്റെ വജ്രായുധം
ഹീരദേശം
- യൂറോപ്പു്
ഹീരൻ
- ശിവൻ
- ശ്രീഹർഷന്റെ പിതാവിന്റെ പേർ
ഹീര(ക)ം
- വൈരം
- വജ്രം
ഹീരം
- വൈരക്കല്ലു്
- പാമ്പു്
- സിംഹം
- ഇന്ദ്രന്റെ വജ്രായുധം
ഹീരകം
- വജ്രം
ഹീരാ
- ലക്ഷ്മി
- എറുമ്പു്
ഹീരാംഗം
- വജ്രായുധം
ഹീഹി
- അത്ഭുതത്തിങ്കൽ പ്രയോഗം
ഹു
ഹുക്ക
- കഞ്ചാവു വലിക്കുവാനുള്ള കുഴൽ. അറബി:
ഹുക്കും
- കല്പന
- ആജ്ഞ
ഹുങ്കു്
- അഹംകാരം
- ശക്തി, ബലം
ഹുങ്കാരം
- അലർച്ച
ഹുംകൃതി
- അലർച്ച
ഹുഡുക്കം
- ഒരു വാദ്യം(ആനദ്ധവാദ്യഭേദം)
- മൂങ്ങ, നത്തു്
ഹുണ്ടി, ഗുണ്ടിക, ഉണ്ടിയൽ
- കച്ചവടക്കാരുടെ സൗകര്യത്തിനു വേണ്ടി വെച്ചുമാറ്റു സമ്പ്രദായത്തിൽ പണം കൊടുക്കൽ വാങ്ങൽ ചെയ്യുന്ന ഏർപ്പാടു്
ഹുണ്ഡം
- കടുവ
- നാട്ടുപന്നി
ഹുത
- വിശേഷണം:
- ഹോമിക്കപ്പെട്ട
- വിളിക്കപ്പെട്ട
ഹുതഭുൿ
- അഗ്നി
- കൊടുവേലി
ഹുതഭുൿപ്രിയ
- അഗ്നിയുടെ ഭാര്യ
- സ്വാഹ
ഹുതം
- ഹോമം
- ഹൊമദ്രവ്യം
- അഗ്നിയിൽ പ്രക്ഷേപിക്കപ്പെട്ടതു്
ഹുതാശനൻ, ഹുതാശൻ, ഹുതാമഹൻ
- അഗ്നി
ഹും
- ഊഹിക്കുക
- അനുസരണം
- ചോദ്യം മുതലായവയിൽ പ്രയോഗം
ഹുര്യാവോ!
- ഒരു വ്യാക്ഷേപകം
ഹൂ
ഹൂ
- വിളി
- ദുഃഖം
- നിന്ദ മുതലായവയിൽ പ്രയോഗം
ഹൂണൻ
- ധ്വര, സായ്പ്
- പരദേശി
- മ്ലേച്ഛൻ
ഹൂതി
- വിളിക്കുക എന്നക്രിയ, ആഹ്വാനം
- പോർക്കുവിളി
- പേർ
ഹൂം
- സന്ദേഹം
- ചോദ്യം
- ഓർമ്മ മുതലായവയിൽ പ്രയോഗം
ഹൂരവൽ
- കുറുക്കൻ
ഹൂഹൂ
- ഒരു ഗന്ധർവ്വൻ
- ഹൂഹൂ എന്നു പേരാകും ഗന്ധർവ്വാധീപൻ വീരൻ.
— ഗജേന്ദ്രമോക്ഷം തുള്ളൽ
ഹൃ
ഹൃച്ഛികാ
- തുമ്പൽ
ഹൃണീയ
- നിന്ദ
- ലജ്ജ, ജുഗുപ്സ
ഹൃത്തു്
- മനസ്സ്
- വിഷയങ്ങളാൽ ഹരിക്കപ്പെടുന്നതു എന്നർത്ഥം. (വിചാരത്തിന്റെ ഇരിപ്പിടം).
- കരൾ, നെഞ്ചു്
- ഹൃദയത്തിന്റെ ഉള്ളിലിരിക്കുന്ന പത്മാകാരമായ മാംസവിശേഷം
ഹൃതശേഷം
- ഹരിച്ചതിൽ ബാക്കി വന്ന തുക
- എടുത്തതിൽ പിന്നെയുള്ള ശിഷ്ടം
ഹൃത
- വിശേഷണം:
- ഹരിക്കപ്പെട്ട
ഹൃതി
- അപഹരണം
ഹൃദന്തം
- ഉള്ളം
ഹൃദയകമലം
- മനസ്സ്
ഹൃദയഗ്രന്ഥി, ഹൃൽഗ്രന്ഥി
- മനസ്സിന്നു നേരിട്ടിരിക്കുന്ന വിഷമത
ഹൃദയം
- മനസ്സ്, ബുദ്ധിയുടെ ഇരിപ്പടം
- നെഞ്ചു്, കരൾ
- ഹൃദയം എന്നതു രക്താശയമാണു. ഒരു പൊള്ളയായ അവയവമാകുന്നു. ഇതിന്റെ ആകൃതി മിക്കവാറും വാഴക്കൂമ്പുപോലെയിരിക്കും നാലറകളുണ്ടു്.
ഹൃദയംഗമ
- മനസ്സിനു ഇണങ്ങിയ
- എളുപ്പത്തിൽ മനസ്സിൽ ചേരുന്ന
- യുക്തമായുള്ള
ഹൃദയംഗമം
- യുക്തിയുക്തമായ വാക്കു്
- പര്യായപദങ്ങൾ:
- ‘സംഗതം’
ഹൃദയസ്ഥാനം
- നെഞ്ചു്
ഹൃദയാലു, ഹൃദയവത്
- വിശേഷണം:
- നിഷ്കളങ്കമായ മനസ്സോടു കൂടിയ
ഹൃദയികൻ
- നിഷ്കളങ്കമനസ്സോടു കൂടിയവൻ
ഹൃദിസ്പൃൿ
- ഹൃദയത്തെ സ്പർശിക്കുന്നതു്
- ഇഷ്ടമുള്ളതു്
- വികാരങ്ങളെ ഉണ്ടാക്കുന്നതു്
ഹൃദ്യ
- വിശേഷണം:
- മനസ്സിൽ സന്തോഷമുണ്ടാക്കുന്ന, പ്രിയമുള്ള
- നല്ല
- ഹൃദയത്തിനെ സംബന്ധിച്ച
ഹൃദ്യഗന്ധം
- പിച്ചക
ഹൃദ്യം
- ഹൃദയത്തെ അടക്കം വരുത്തുന്നതിനുള്ള ഒരു മന്ത്രം
ഹൃദ്യാ
- വൃദ്ധി എന്ന മരുന്നു്
ഹൃദ്പിണ്ഡം
- ഹൃദയം
ഹൃദ്രോഗം
- നെഞ്ചിനകത്തുണ്ടാകുന്ന ഒരു ദീനം
- ദുഃഖം
- പ്രേമം
ഹൃല്ലാസം
- നെഞ്ചെരിച്ചൽ എന്ന സുഖക്കേടു്
- ദുഃഖം
ഹൃദ്ശയൻ
- കാമദേവൻ
ഹൃഷിത
- വിശേഷണം:
- സന്തോഷിച്ച
- അത്ഭുതപ്പെട്ട
- ഇച്ഛാഭംഗം വന്ന
ഹൃഷീകം
- ഇന്ദ്രിയം
ഹൃഷീകേശൻ
- വിഷ്ണു
- ഇന്ദ്രിയങ്ങളുടെ നിയന്താവു്
- സാക്ഷി
- ഈശൻ
- സൂര്യചന്ദ്രരൂപനായിരിക്കുന്ന യാതൊരുവന്റെ കേശങ്ങൾ(രശ്മികൾ)ജഗത്തിനു ഹർഷത്തെ ചെയ്യുന്നുവോ അവൻ ഹൃഷീകേശൻ.
ഹൃഷ്ട
- വിശേഷണം:
- സന്തോഷിച്ച
- സന്തോഷമുള്ള
ഹൃഷ്ടത
- പ്രസന്നത
ഹൃഷ്ടി
- സന്തോഷം
- സുഖം
- അറിവു്
ഹേ
ഹേ
- സംബോധനവാചകം
- അല്ലയോ
- എടോ
ഹേതി
- ആയുധം
- ആദിത്യരശ്മി
- അഗ്നിജ്വാല
ഹേതു
- കാരണം
ഹേതുക
- വിശേഷണം:
- കാരണമായ
ഹേതുകം
- കാരണം
- ഒരായുധം
ഹേതുത(ത്വം)
- കാരണമായി ഭവിക്ക എന്നതു്
ഹേതുൽപ്രേക്ഷ
- ഒരലങ്കാരം
ഹേത്വതിശയോക്തി
- ഒരലങ്കാരം
ഹേത്വന്തരേണ
- മറ്റൊരു കാരണത്താൽ
ഹേത്വപഹ്നുതി
- അപഹ്നുതി എന്ന അലങ്കാരത്തിൽപ്പെട്ടതു്
ഹേമകന്ദലം
- പവിഴം
ഹേമകരൻ, ഹേമകർത്താ
- തട്ടാൻ
ഹേമകൂടം
- കിം പുരുഷവർഷത്തിലുള്ള ഒരു പർവ്വതം
- (മേരുവിനും ഹിമവാനും മദ്ധ്യെ)
ഹേമകേശൻ
- ശിവൻ
ഹേമചന്ദ്രൻ
- ഒരു സംസ്കൃത അകാരാദിയുടെ കർത്താവു്
ഹേമചന്ദ്രാചാര്യൻ
- ഒരു സംസ്കൃതകവി
- ജൈനനാണു്. മഹാവീരസ്വാമി സ്ത്രോത്രം ഉണ്ടാക്കി
ഹോദുഗ്ദ്ധകം
- അത്തിവൃക്ഷം
ഹേമന്തം
- ആറു ഋതുക്കളിൽ ഒന്നു്
- തുലാത്തിലെ വെളുത്തപ്രതിപദം മുതൽ ധനുവിലെ കറുത്തവാവു വരെയുള്ള കാലം
- ബലത്തെ വർദ്ധിപ്പിക്കുന്നതു് എന്നർത്ഥം.
ഹേമപുഷ്പം
- ചെമ്പകം
- അശോകവൃക്ഷം
- ചെമ്പരുത്തി
- നാഗപ്പൂവു്
ഹേമപുഷ്പിക
- ചെമ്പകം
- മഞ്ഞക്കുറുമുഴി
ഹേമം
- പൊന്നു്
- നിർബ്ബന്ധം, ശക്തി
- നാഗപ്പൂവു്
- പൊന്നിനെ സംബന്ധിച്ച വിശേഷ അളവു്
ഹേമമാല
- യമന്റെ ഭാര്യ
ഹേമശംഖൻ
- വിഷ്ണു
ഹേമലൻ
- തട്ടാൻ
ഹേമ
- ഒരപ്സരസ്ത്രീ
- സുന്ദരി
ഹേമാംഗം
- സിംഹം
- ചമ്പകം
- മേരുപർവ്വതം
ഹേമാംഗൻ
- ഗരുഡൻ
- ബ്രഹ്മാവു്
- വിഷ്ണു
ഹേമാദ്രി
- മഹാമേരു പർവ്വതം
ഹേമാവു്
- പൊന്നു്
- ബുധൻ
ഹേമിക്കുന്നു
- ബലവിക്കുന്നു
- നിർബന്ധിക്കുന്നു
ഹേയ
- വിശേഷണം:
- ഉപേക്ഷിക്കത്തക്ക
ഹേരംബം
- പോത്തു്
ഹേരംബൻ
- ഗണപതി
- ശിവന്റെ അടുക്കൽ സ്ഥിതിചെയ്യുന്നവൻ എന്നർത്ഥം.
- അഹങ്കാരമുള്ള പടയാളി
- പോത്തു്
ഹേരാ
- മഞ്ഞൾ
ഹേല
- ഹാവവിശേഷം, ശൃംഗാരരസക്കാരുടെ ഭാവഭേദം, വികാരസ്ഫുടത.(വിലാസം നോക്കുക)
- നിലാവു്
- നിന്ദ
ഹേലനം
- നിന്ദ
- ശൃംഗാരഭാവത്തിലേ രസഭേദം
ഹേലി
- സൂര്യൻ
- ശൃംഗാരവിലാസം
ഹേഷം,ഹേഷാ,ഹേഷിതം
- കുതിരക്കരച്ചൽ
ഹേഷി
- കുതിര
ഹേ ഹേ
- (വിളിയിൽ പ്രയോഗം.)
ഹൈ
ഹൈ
- (വിളിയിൽ പ്രയോഗം)
ഹൈതുക
- കാരണമായ
ഹൈമ
- വിശേഷണം:
- ഹേമത്തോടു (സ്വർണ്ണത്തോടു) ചേർന്ന സ്വർണ്ണമായുള്ള
- ഹിമത്തോടു(മഞ്ഞോടു)ചേർന്ന
ഹൈമന
- വിശേഷണം:
- തണുപ്പുള്ള
- തണുപ്പുകാലത്തോടു ചേർന്ന
- മഞ്ഞുകാലത്തുണ്ടാകുന്ന
ഹൈമനം
- മകരമാസം
- മഞ്ഞുകാലം
ഹൈമൻ
- ശിവൻ
ഹൈമന്ത
- പൊൻനിറമുള്ള ഒരുവകമുല്ല
ഹൈമന്തിക
- ഹേമന്തകാലത്തെ സംബന്ധിച്ച
ഹൈമം
- ഉറച്ച മഞ്ഞു്
- മഞ്ഞുവെള്ളം
- നിലവേപ്പു്
ഹൈമവതം
- ഭാരതഖണ്ഡം
- ഒരു വിഷം
ഹൈമവതീ
- പാർവ്വതി
- ഹിമവാനെ സംബന്ധിച്ച.
- വെളുത്ത വയമ്പു്, വയമ്പു്
- കടുക്ക
- മലഎരുമ
- ഗംഗ
- വലിയ എരുമ
- അരേണുകം
ഹൈയംഗവീനം
- ഇന്നലെ കറന്ന പാൽ കാച്ചി ഉറ വീഴ്ത്തി ഇന്നു അതു കടഞ്ഞുണ്ടാക്കുന്ന വെണ്ണ നെയ്യ്
ഹൈരണ്യവാസസ്സ്
- ഒരസ്ത്രം
ഹൈരാക്കി ഗ്രീൿ:
- വൈദികഭരണക്രമം
- വിശ്വാസികളേയും പട്ടക്കാരേയും മെത്രാന്മാരെയും ഒരു അതിമെത്രാന്റേയോ പാത്രിയാർക്കീസിന്റേയോ കീഴിൽ ഉൾപ്പെടുത്തുന്ന ഭരണരീതി.
ഹൈരികൻ
- കള്ളൻ
ഹൈഹയൻ
- സൂര്യകുലത്തിൽ ജനിച്ച ശയ്യാതിയുടെ പുത്രൻ
- വീതഹവ്യൻ എന്നും പറയും. ഇദ്ദേഹം തപസ്സുകൊണ്ടു ഒടുവിൽ ബ്രാഹ്മണ്യത്തെ പ്രാപിച്ചു. ബ്രാഹ്മണ്യം പ്രാപിച്ചതിൽ പിന്നെയും ഒരു പുത്രനുണ്ടായി. പേർ -ഗൃൽസമദൻ.
- യദുവിന്റെ പുത്രന്റെ പൗത്രൻ
- കാർത്തവീര്യാർജ്ജുനൻ
ഹോ
ഹോ
- (ചോദ്യത്തിലും വിളിയിലും പ്രയോഗം)
ഹോഡം
- ചങ്ങാടം
ഹോഢം
- തൊണ്ടികൾ
- മോഷ്ടിച്ച വസ്തുക്കൾ
ഹോതാവു്
- ഹോമിക്കുന്ന ആൾ
- യാഗംചെയ്യുന്നവൻ
- അഗ്നി
ഹോത്രം
- ഹോമബലിക്കായി നിശ്ചയിച്ച വസ്തു, ഉരുക്കി അരിച്ച നൈയും മറ്റും
- ഹോമം
ഹോത്രാ
- യാഗം
- സ്തുതി
ഹോത്രിയൻ
- ഹോമിക്കുന്നആൾ
ഹോത്രിയം
- ഹോമിക്കുന്ന മുറി
ഹോമധാന്യം
- എള്ളു്
- യവം
ഹോമധേനു
- ഹോമത്തിന്നാവശ്യമുള്ള നെയ്യ് മുതലായതു കൊടുക്കുന്ന പശു
- (ഹോമത്തിനു വേണ്ടിയുള്ള പശു എന്നു വിഗ്രഹം.)
ഹോമം
- അഗ്നിയിൽ ചെയ്യുന്ന ഒരു കർമ്മം
ഹോമി
- നൈ
- വെള്ളം
- തീ
ഹോമി
- ഹോമിക്കുന്നവൻ
ഹോമിക്കുന്നു
- ഹോമത്തിന്റെ രീതിയനുസരിച്ചു തീയിലിട്ടു ദഹിപ്പിക്കുന്നു
ഹോര
- ജ്യോതിശ്ശാസ്ത്രത്തിൽ വച്ചു മുഖ്യമായ ഭാഗം
- ലഗ്നം(രാശ്യർദ്ധം)
- രാശിചക്രത്തിലെ ഒരടയാളത്തിന്റെ ആരംഭം
- അഹോരാത്രം, ഒരു ദിവസത്തിന്റെ 24 ൽ ഒരു പങ്കു്
- ഒരു രാശിയെ രണ്ടാക്കി ഭാഗിച്ചാലുണ്ടാകുന്നതു്
- ഒരു വര
ഹോരാഫലം
- ജാതകഫലം
ഹോശാന
- ദൈവത്തിന്നു സ്തുതി
- ക്രിസ്തു യെറുശലേമിലേക്കു് എഴുന്നള്ളിയതിനെ കൊണ്ടാടുന്ന ദിവസം, പുനരുത്ഥാനത്തിന്റെ തലേ ഞായറാഴ്ച
ഹോ ഹൗ
- വിളിയിലും നന്ദിയിലും പ്രയോഗം
ഹൗ
ഹൗ
- നിന്ദ
- ചോദ്യം ഇവയിൽ പ്രയോഗം
ഹൗണി
- ഇംഗ്ലീഷ് ഭാഷ
ഹൗരികൾ
- ദിവ്യോദ്യാനത്തിലുള്ള നിത്യയുവതികളായ കന്യകമാർ
ഹ്യ
ഹ്യ
- ഇന്നലെ
ഹ്യസ്തന
- വിശേഷണം:
- ഇന്നലത്തെ നാൾ സംബന്ധിച്ച
ഹ്ര
ഹ്രദ
- ആറ്റിൻചുഴി, കയം
- ഹ്രദത്തിന്നു പ്രസന്നതയോടുകൂടിയിരിക്കുന്ന ഒരവസ്ഥയുണ്ടു്.
- രശ്മി.
ഹ്രദിനി
- നദി
- മിന്നൽ
ഹ്രസിക്കുക
- ചുരുങ്ങുക
ഹ്രസിത
- വിശേഷണം:
- ശബ്ദിച്ച
- ചുരുക്കിയ
ഹ്രസിമാവു്
- നീളക്കുറവു്
ഹ്രസിഷ്ഠ
- വിശേഷണം:
- നീളങ്കുറഞ്ഞ
- വളരെ ചെറുതായ
ഹ്രസ്വ
- വിശേഷണം:
- നീളമില്ലാത്ത
- പൊക്കമില്ലാത്ത. ഹ്രസ്വം × ദീർഘം
ഹ്രസ്വൻ
- മുണ്ടൻ
ഹ്രസ്വം
- സ്വരങ്ങളിൽ ഒന്നു്. (വൃത്തശാസ്ത്രത്തിൽ) ലഘു
ഹ്രസ്വമൂലപഞ്ചകം
- ഓരില
- മൂവില
- ചെറുവഴുതിന
- ഞെരിഞ്ഞിൽ
- വെളുത്തചുണ്ട
ഹ്രസ്വഗവേധു(ഥ)ക
- ആനക്കുറുന്തോട്ടി
ഹ്രസ്വശാഖാശിഫം
- നന്നെ ചെറിയ കൊമ്പും മുരടുമായുള്ള ചെടി
ഹ്രസ്വാംഗം
- ഒരു മരുന്നു്
- നീളംകുറഞ്ഞ അവയവം
ഹ്രാദം
- ശബ്ദം
ഹ്രാദി
- വിശേഷണം:
- ശബ്ദിക്കുന്ന
ഹ്രാദിനി
- മിന്നൽ
- വജ്രായുധം
- നദി
- ഈന്തമരം
ഹ്രാസം
- ചുരുങ്ങൽ
- ചെറിയതുക
- ശബ്ദം
ഹ്രീ
- ലജ്ജ
- നാണം
ഹ്രീക
- ലജ്ജ
- അടക്കം
- ഭയം
- പേടി
ഹ്രീണ
- വിശേഷണം:
- ലജ്ജ
- നാണം
ഹൃക
- അരക്കു്
- വെളുത്തീയം
- പൂച്ച
- ലജ്ജ
- ഭയം
ഹ്രീണ
- വിശേഷണം:
- ലജ്ജിച്ച
ഹ്രീത
- വിശേഷണം:
- ലജ്ജിച്ച
ഹ്രീബേ(വേ)ര(ല)ം
- ഇരുവേരി
ഹ്രീള
- ലജ്ജ
ഹ്രേഷ, ഹ്രേഷിത
- കുതിരക്കരച്ചൽ
ഹ്ല
ഹ്ലാദം, ഹ്ലാദകം, ഹ്ലാദികാ
- സന്തോഷം
ഹ്ലാദനം
- സന്തോഷം
ഹ്ലാദി
- വിശേഷണം:
- ഹ്ലാദമുള്ള
- സന്തോഷമുള്ള
ഹ്ലാദിനീ
- ഈന്തവൃക്ഷം
ഹ്വാനം
- വിളി
- ശബ്ദം
റ
റ
- ‘ര’ കഴിഞ്ഞു ‘റ’ വരുക ഉത്തമം.
റ
- ഹല്ലുകളിൽ ഒരക്ഷരം
റക്കാബു്
- അങ്കപ(വ)ടി. അറബി:
റബ്ബി
- യജമാനൻ അറബി:
റമ്പാൻ
- സന്യാസി
റദ്ദാക്കുന്നു
- വേണ്ടെന്നു വയ്ക്കുന്നു
റവ
- വളരെ ചെറിയ ഉരുണ്ട സാധനം
റവുക്ക
- സ്ത്രീകൾ ധരിക്കുന്ന ഒരുതരം ചെറിയ ഉടുപ്പു്
റാക്കു്
- വെള്ളത്തിനടുത്തു മുളക്കുന്ന ഒരു തൈ
റാഞ്ചൻ
- ഒരു പക്ഷി
റാഞ്ചുന്നു
- പരുന്തു മുതലായ പക്ഷികൾ തക്കം നോക്കി പറന്നുവന്നു ചെറിയ ജന്തുക്കളെ കാൽനഖത്തിൽ കോർത്തുകൊണ്ടു പോകുന്നു
റാജു
- ക്ഷത്രിയന്മാരുടെ ഒരു സ്ഥാനപ്പേരു്
റാട്ടു്
- നൂലുചുറ്റുന്ന ഒരു യന്ത്രം
റാണി
- രാജ്യഭാരം ചെയ്യുന്ന രാജസ്ത്രീ
- രാജ്ഞി
റാത്തൽ
- ആറേകാൽ പലം. അറബി:
റാൻ, ഇറാൻ
- കല്പനപോലെ
- ഉത്തരവു പോലെ
- ആദരവുള്ള സമ്മതത്തെ കാണിക്കുന്ന ഒരു വ്യാക്ഷേപകപദം
റാവത്തു
- കുതിരക്കാരൻ
- (രാകുത്തൻ)
റാവുത്താർ
- മഹമ്മദീയരുടെ ഒരു സ്ഥാനപ്പേരു്
റാസ
- (സു) ആഘോഷമായ സുറിയാനി കുർബാന
റാഫത്ത്
- സമാധാനം
- സുഖം.അറബി:
റിക്കാർട്ടു്
- രേഖാവിവരം
റുമാൽ
- ഉറുമാൽ
- കൈലേസു്
റൂ(ഉറു)ശമാ
- (സു) ആശീർവാദം
റൂശ്യ
- വടക്കെ അറ്റത്തുള്ള ഒരു വലിയ രാജ്യം
റൂഹാദക്കദ്(ദി)ശാ
- (സു) ആശ്വാസപ്രദൻ
- പരിശുദ്ധാരൂപി
- ത്രിത്വത്തിലെ മൂന്നാമത്തെ ആൾ
റെഗുലേഷൻ
- അദാലവും പോലസു് സംബന്ധിച്ച രാജ്യകാര്യങ്ങൾ നടത്തേണ്ടും നീതികളെക്കുറിച്ചു രാജാവു നിശ്ചയിച്ചെഴുതിയ കോർട്ടുകളിലും മറ്റും സ്ഥിരപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകം
റെഡി
- ഒരുക്കം
- തയാർ
റെപ്പട്ടു്
- ബോധിപ്പിക്കൽ
- (Report).
റേന്ത
- വസ്ത്രങ്ങളുടെ അറ്റത്തു തുന്നിപ്പിടിപ്പിക്കുന്ന ഒരുമാതിരി നേരിയതരം തുണിവേല
റൊട്ടി
- ഒരു പലഹാരം
- റൊട്ടി ഈ നാട്ടിൽ പോർത്തുഗീസുകാർ മുഖാന്തരം നടപ്പായ ഒരു അപ്പമാണു്.
റോട്ടു്
- വഴി
റോന്തു്
- സർക്കരുദ്യോഗസ്ഥന്മാർ രാത്രികാലങ്ങളിൽ കുടികളുടെ രക്ഷയ്ക്കുവേണ്ടി ചുറ്റിനോക്കുക
- (പോർട്ടു്ഗീസു ഭാഷ).
റോപ്പ
- ഒരു വലിയ ഭൂഖണ്ഡം
- യൂറോപ്പു്
റോമാ
- പഴയ കൂറ്റുകാരുടെ മുഖ്യസ്ഥലം
- (ലിപിക്രമം – ര് റ് = ർ).
ള
ള
- 37 വ്യഞ്ജനങ്ങളിൽ ഒന്നു് ഒരു ചില്ലു്
ളത്വം
- ദിവ്യത്വം
- മായാസംബന്ധം; ജ്യോതിസ്വരൂപം
‘ളത്വംകലർന്നിതുകാരത്തിനപ്പരിചു്’
— ഹരിനാമകീർത്തനം
.ക്ഷ
ക്ഷ
- ക-യുടെ അവസാനത്തിൽ നോക്കുക.
ഴ
ഴ
- 37 വ്യഞ്ജനങ്ങളിൽ ഒന്നു്
- ഒരു ചില്ലു്
- (ലിപിക്രമം – ള് ഴ് = ൾ).