• സ്വരാക്ഷരങ്ങളിൽ മൂന്നാമത്തേതു്
  • (താലവ്യം)
  • കാമദേവൻ
ഇഃ
  • കോപം
  • അത്ഭുതം
  • വ്യസനം
  • ആർദ്രത
  • നിന്ദ
  • ബുദ്ധിമുട്ടു്
ഇകൽ
  • യുദ്ധം
  • പോർ
  • പ്രാചീനമലയാളം:
    ‘അങ്ങുചെന്നികൽകിട്ടുവോമെം’
    — രാമചരിതം
    .
ഇകൽക്കുളം
  • പോർക്കുളം
ഇകടം
  • മുളംതളിർ
  • മുളംകൂമ്പു്
ഇകണക്കുരു
  • കഴഞ്ചിക്കുരു
ഇകണ്ണു
  • വെറുത്തു
  • പരിത്യജിച്ചു
  • ‘കാര്യമനത്തുമികണ്ണെങ്കിൽ’
    — ഭഗവൽഗീത
    .
ഇകറ്റുക
  • അകറ്റുക
  • ‘ഇകറ്റുമേദുഃഖമശേഷമപ്പോൾ’
ഇകാരം
  • ഇ എന്ന അക്ഷരം
ഇക്കട്ടു
  • പ്രയാസം
  • ദുർഘടം
  • വൈഷമ്യം
ഇക്കു
  • കാരണവൻ
  • അറബി:.
ഇക്കര
  • ഇങ്ങേക്കര
  • സംസ്കൃതത്തിൽ അക്കരയ്ക്കു ‘പരം’ എന്നും ഇക്കരയ്ക്കു ‘അവാരം’ എന്നും പേർ.
ഇക്കണക്കേ, ഇക്കണക്കു്
  • ഇങ്ങനെ
  • ഇപ്രകാരം
  • ഇതുപോലെ
ഇക്കിൾ
  • എക്കിട്ട എന്ന ദീനം
  • ഉൾപ്പുഴുക്കും മറ്റുമുണ്ടാക്കുന്ന പദാർത്ഥങ്ങളുടെ ഭക്ഷണം, അധികം ശീതമുള്ളജലം മുതലായതുകൊണ്ടുപാനാശന സ്നാനാദികൾ ചെയ്ക, പൊടി, പുക ഇവഏൾക്കുക, വെയിൽകൊള്ളുക, കാറ്റേൾക്കുക, വലിയഭാരം എടുക്കുക, അതിവ്യായാമം ചെയ്യുക, വളരെ വഴിനടക്കുക, മലമൂത്രാദിവേഗങ്ങളെ തടുക്കുക, ഉപവാസംചെയ്ക ഇവ ഹേതുവായിട്ടു് ഇക്കിളും ശ്വാസകാസവും ഉണ്ടാകുന്നു. പൊടുന്നനവെ അസുക്കളെ ഹനിക്കുക നിമിത്തം ഹിക്ക (ഇക്കിൾ) എന്നു പറയുന്നു. ഇക്കിൾ അഞ്ചുവിധം. 1. അന്നജ — ബദ്ധപ്പെട്ടുപയോഗിക്കുന്ന അന്നപാനങ്ങൾ കൊണ്ട് വായുപീഡിതനായി മേല്പെട്ടു ഗമിച്ചുണ്ടാകുന്നതു്. 2. യമള — വളരെ നേരംകൊണ്ട് ഈരണ്ടുകൂടിവരും; ശിരസ്സിനും കഴുത്തിനും ഇളക്കമുണ്ടാകും. 3. ക്ഷുദ്രാ — കണ്ഠസന്ധിയുടെ മൂലത്തിൽ നിന്നും പുറപ്പെടും; മന്ദവേഗത്തോടെ വളരെനേരംകൊണ്ടാണു പുറപ്പെടുന്നത്. 4. ഗംഭീരം — നാഭിയിൽ നിന്നു പുറപ്പെടും; ഗംഭീരമായ മുഴക്കംകാണും. തണ്ണീർദാഹം, ജ്വരം മുതലായവയും ഉണ്ടായിരിക്കും. ഇതു ഭയങ്കരമാണ്. 5. മഹതി — മൂത്രാശയം, ശിരസ്സ്, ഹൃദയം ഇവയെ പീഡിപ്പിച്ചു സർവശരീരങ്ങളേയും ഇളക്കി സദാപുറപ്പെടും.
ഇക്കിളി
  • കിക്കിളി
  • കിക്കിലി
ഇക്കിളിക്കുക
  • ശ്വാസം മേല്പെട്ടാക്കി വയറൊളിക്കുക. ഇക്കളിക്ക എന്നും അപൂർവം കാണുന്നുണ്ട്
ഇക്കു
    പ്രാചീനമലയാളം:
  • ആപത്ത്
  • ഉപദ്രവം
ഇക്കുറി
  • ഇത്തവണ
  • ഈ പ്രാവശ്യം
ഇക്കേറി
  • ബെഡ്നൂർ
  • (Lingaite) രാജാക്കന്മാരുടെ രാജധാനി
  • ഇവരുടെ രാജ്യത്തിനു ഇക്കേറി സംസ്ഥാനമെന്നും, നാണയങ്ങൾക്കു ഇക്കേറിപ്പണം, വരാഹൻ, എന്നും പറയുന്നു.
ഇക്കേറിയാൻ
  • കോലനാട്ടിനു വടക്കുഭാഗം കീഴടക്കിയ ഒരു രാജാവു്
ഇക്ഷു
  • കരിമ്പു്
  • ഇച്ഛിക്കപ്പെടുന്നത് എന്നു ശബ്ദാർത്ഥം. ഇവ കരിമ്പിന്റെ സാമാന്യമായ പേരാണ്.
  • ആഗ്രഹം
  • പര്യായപദങ്ങൾ:
    • രസാളം.
ഇക്ഷുകാണ്ഡം
  • പാൽമുതക്ക്
ഇക്ഷുകൂടകൻ
  • കരിമ്പുശേഖരിക്കുന്നവൻ
ഇക്ഷുഗന്ധം
  • ഞരിഞ്ഞിൽ
  • ഇക്ഷുവിന്റെ ഗന്ധംപോലെ ഗന്ധമുള്ളതു് എന്നു ശബ്ദാർത്ഥം.
  • വയൽചുള്ളി
  • കുരുമുതക്കു്, പാൽമുതക്കു്, വെണ്മുതക്കു് ഇങ്ങനെയും പറയുന്നു
  • ആറ്റുദർഭ (കുരുവിക്കരിമ്പ് എന്നും പറയുന്നുണ്ട്)
ഇക്ഷുദണ്ഡം, ഇക്ഷുയഷ്ടി
  • കരിമ്പിൻതണ്ട്
ഇക്ഷുദണ്ഡികാ
  • ഒരു വൃത്തത്തിന്റെ പേർ
ഇക്ഷുദർഭ
  • ഒരുവിധം പുല്ല്
ഇക്ഷുദാ
  • ഒരു നദിയുടെ പേർ
ഇക്ഷുധന്വാവ്
  • കാമദേവൻ
  • കരിമ്പു വില്ലായുള്ളവൻ.
ഇക്ഷുനിര്യാസം
  • കരിമ്പിൻനീര്
ഇക്ഷുരം
  • വയൽചുള്ളി
  • കരിമ്പിന്റെ ഗന്ധംപോലെ ഗന്ധമുള്ളത്. ഇക്ഷുരകം എന്നുമാവാം.
  • കരിമ്പ്
ഇക്ഷുരസം
  • കരിമ്പിൻനീര്
ഇക്ഷുവല്ലി
  • പാൽമുതക്കു്
ഇക്ഷൂദം
  • കരിമ്പിൻനീര്
ഇക്ഷ്വാകു
  • സൂര്യവംശത്തിലെ ഒന്നാമത്തെ രാജാവു്
  • ബ്രഹ്മാവിന്റെ മാനസപുത്രനായ മരീചിമഹർഷിയുടെ പുത്രൻ കാശ്യപപ്രജാപതി, തൽപുത്രൻ സൂര്യൻ, തൽപുത്രൻ വൈവസ്വതമനു, തൽഭാര്യശ്രദ്ധ. (വൈവസ്വതമനുവിനു ശ്രദ്ധയിലുണ്ടായവൻ).
  • ‘ആദിയിൽവൈവസ്വതനാകിയമനുവിനു
    മോദേനതനയനായിക്ഷ്വാകുവുമുണ്ടായല്ലൊ
    മേദിനീശ്വരന്മാരിലാദ്യനായതുമവൻ
    മേദിനീചക്രംപുരാപരിപാലിച്ചുചിരം’
    — ബ്രഹ്മാണ്ഡപുരാണം
ഇക്ഷ്വാകു
  • പേച്ചുര
  • കൈപ്പുഹേതുവായിട്ടു കരിമ്പിനുപോലും മധുരമില്ലാതാക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • പര്യായപദങ്ങൾ:
    • കടുംതുംബി.
ഇംഗ
  • വിശേഷണം:
  • അനക്കമുള്ള
  • അത്ഭുതമുള്ള
  • ഇളക്കമുള്ള
ഇംഗണം
  • തീപ്പൊരി
ഇംഗം
  • ഇളകുന്ന വസ്തു
  • (ജംഗമം.) ഗമിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • അഭിപ്രായത്തിന്നനുരൂപമായ ചേഷ്ട, ഇംഗിതം
  • അഭിപ്രായം. ഇതുകൊണ്ടറിയുന്നു എന്നു ശബ്ദാർത്ഥം.
  • അടയാളം
ഇംഗാലം
  • കരി
ഇംഗാലാമ്ലം
  • വായുവിൽനിന്നു കിട്ടുന്ന ഒരു സാധനം
ഇംഗിതജ്ഞ
  • വിശേഷണം:
  • അഭിപ്രായത്തെ അറിയുന്ന
ഇംഗിതം
  • അഭിപ്രായം
  • അഭിപ്രായത്തിന്നനുരൂപമായ ചേഷ്ട
  • സൂചകം
  • അനക്കം
  • അബുദ്ധിപൂർവമായ മുഖരാഗാദികൾക്കു ‘ആകാരം’ എന്നും, ബുദ്ധിപൂർവകമായ ഹസ്തനയനാദിചേഷ്ടകൾക്കു ‘ഇംഗിതം’ എന്നും ഭേദമുണ്ടെന്നു അഭിപ്രായക്കാരുണ്ടു്. അഭിപ്രായദ്യോതനം രണ്ടിനും സമമാകയാൽ രണ്ടും ഒന്നായി പറയപ്പെടുന്നു.
  • പര്യായപദങ്ങൾ:
    • ഇംഗം
    • ആകാരം.
ഇംഗു
  • ഒരു രോഗം
  • (കർണ്ണാടകത്തിൽ കായം).
ഇംഗുദഫലം
  • ഓടൽക്കുരു
ഇംഗുദി
  • ഓടമരം
  • മേല്പെട്ടുപോകുന്നതു് എന്നു ശബ്ദാർത്ഥം.
  • പര്യായപദങ്ങൾ:
    • താപസതരു.
ഇംഗുദം
  • ഓടമരം
ഇങ്ങിനെ, ഇങ്ങനെ
  • ഇപ്രകാരം
  • അങ്ങിനെ എന്നതു നോക്കുക.
ഇങ്ങിട്ടു്
  • ഇവിടെ
  • അങ്ങിട്ടു എന്നതു നോക്കുക.
ഇങ്ങിനത്തെ
  • ഈ വണ്ണമുള്ള
ഇങ്ങു
  • ഇവിടെ
  • നീ എന്നു പറയുന്നതിനുള്ള ഉപചാരവാക്കു്
ഇങ്ങുന്നു
  • ഇവിടെനിന്നു
  • എന്നിൽനിന്നു് (ഇങ്ങു + നിന്നു)
ഇങ്ങൂടു്
  • ഇവിടെ
  • ഇങ്ങ് (അങ്ങൂടു് നോക്കുക)
ഇങ്ങൂടു്
  • ഇങ്ങേവീട്ടിൽ
ഇങ്ങേ
  • ഈ വശത്തെ
  • ഈഭാഗത്തെ
ഇങ്ങേ, ഇങ്ങത്തേ
  • വിശേഷണം:
  • ഇവിടത്തെ
  • എന്നെ സംബന്ധിച്ച
  • അങ്ങെ, അങ്ങത്തെ നോക്കുക.
ഇങ്ങേൻ, ഇങ്ങേരു
  • ഇദ്ദേഹം
  • ഇയാൾ
ഇങ്ങേക്കൂറ്റു
  • അയൽപക്കം
ഇങ്ങേടം
  • ഈ സ്ഥലം
ഇങ്ങേതു
  • അടുത്തവീടു
ഇങ്ങേയവർ
  • ഇവർ
  • ഇങ്ങുള്ളവർ
ഇങ്ങോട്ടു്
  • ഇവിടെയ്ക്കു്
  • അങ്ങോട്ടു എന്നതു നോക്കുക.
ഇങ്ങോൻ, ഇങ്ങോരു
  • ഇവൻ എന്നതിനു പകരം ഉപയോഗിക്കുന്ന ഉപചാരവാക്കു്
  • (അങ്ങേരു എന്നതു നോക്കുക).
ഇചികിലം
  • കുളം
  • ചിറ
ഇച്ചക്കൻ
  • ദുസ്സാമർത്ഥ്യവാൻ
  • ലുബ്ധൻ
ഇച്ചിരി
  • ഈചിരി
  • ഒരു സ്ത്രീയുടെ പേരു്
  • ‘നിച്ചിരിയിച്ചിരിനേറ്റുണ്ണിയാച്ചിയും’
    — കൃഷ്ണലീല തുള്ളൽ
    .
  • ഇത്തിരി
ഇച്ഛകം
  • വള്ളിനാരങ്ങ
ഇച്ഛ
  • ആഗ്രഹം
  • പര്യായപദങ്ങൾ:
    • മോഹദം
    • കാംക്ഷ
    • സ്പൃഹ
    • ഈഹ
    • തൃട്ടു്
    • വാഞ്ഛ
    • ലിപ്സ
    • മനോരഥം
    • കാമം
    • അഭിലാഷം
    • തർഷം.
ഇച്ഛാപഥ്യം
  • വൈദ്യൻ അഭിപ്രായപ്പെടുന്നതു പോലെയുളള പഥ്യം
  • പഥ്യം എന്നാൽ വിരോധമൊന്നും കൂടാതെയുളള ഇരിപ്പു് എന്നർത്ഥം. ഇച്ഛാപഥ്യം എന്നു പറഞ്ഞാൽ കഠിനമായ പഥ്യമല്ലെന്നു ഗ്രഹിക്കണം.
ഇച്ഛാമതി
  • ഒരു ശാഖാനദി
  • നേപാളരാജ്യത്തിൽ ‘കാന്തി’ എന്നു പേരായ രാജധാനിയെ ജനങ്ങൾ ‘കാഷ്ഠമണ്ഡപം’ (കട്മണ്ട്) എന്നു വിളിച്ചു വരുന്നു. ഈ കാഷ്ഠമണ്ഡപത്തിനു് അല്പം കിഴക്കാണു് ഈ ശാഖാനദി.
ഇച്ഛാവത്തു്
  • വിശേഷണം:
  • ആഗ്രഹമുളള
ഇച്ഛാവതി
  • ആഗ്രഹമുളളവൾ
ഇച്ഛാശക്തി
  • വേദാന്ത സിദ്ധാന്തപ്രകാരം ഈശ്വരനുളള മൂന്നു പ്രധാനശക്തികളിൽ ഒന്നു
  • മറ്റവ ജ്ഞാനശക്തി, ക്രിയാശക്തി ഇവയാകുന്നു. [ഈ ഇച്ഛാശക്തി കൊണ്ടാണു് ഈശ്വരൻ പ്രപഞ്ചം സൃഷ്ടിക്കുന്നതു് – ‘ഇച്ഛാമാത്രംപ്രഭോഃസൃഷ്ടിഃ’ എന്നു പ്രമാണം.
ഇച്ഛാനുകൂല, ഇച്ഛാനുരൂപ
  • വിശേഷണം:
  • ആഗ്രഹത്തിനുതക്കവണ്ണമുളള
ഇച്ഛിക്കുക
  • ആഗ്രഹിക്കുക
ഇച്ഛിത
  • വിശേഷണം:
  • ആഗ്രഹിക്കപ്പെട്ട
ഇച്ഛു
  • ഇച്ഛിക്കുന്നവൻ
  • ‘അപുണ്യവാന്മാരുടെ മന്ദിരേപോ
    വതിന്നുതാനിച്ഛൂവതാകുമോചൊൽ’
    — കനകലതാസ്വയംവരം
ഇജ്ജലം
  • നീർക്കടമ്പു് വൃക്ഷം
  • ജലത്തെ ഗമിക്കുന്നതു് എന്നർത്ഥം. ഹിജ്ജലം എന്നതിനാണു് അധികം പ്രചാരം.
ഇജ്യൻ
  • ഗുരു
  • ബൃഹസ്പതി
  • വിഷ്ണു
ഇജ്യാ
  • യാഗം
  • ദാനം
  • പശു
ഇജ്യാശീലൻ
  • പിന്നെയും പിന്നെയും യാഗം ചെയ്യുന്നവൻ
  • പര്യായപദങ്ങൾ:
    • യായജുകൻ.
ഇഞ്ച
  • ഒരു മുൾച്ചെടി
  • ശരീരത്തിലുളള അഴുക്കും മെഴുക്കും മറ്റും കളയുന്നതിനു ഇതിന്റെ തൊലി നന്നാണു്. ഈങ്ങ, അത്തു ഇങ്ങിനെ പലവിധം പറയുന്നുണ്ടു്. ഇഞ്ച കുഞ്ഞുങ്ങളുടെ കരപ്പനു നന്നു്. കഫത്തേയും വാതത്തേയും ജയിക്കും.
ഇഞ്ചി
  • എരിവുളള ഒരു വക കിഴങ്ങു്
  • കോപം
  • പര്യായപദങ്ങൾ:
    • ആർദ്രകം
    • ശൃംഗവേരം (ശൃംഗിവേരം).
ഇഞ്ചിത്തൈരു്
  • ഒരു കറി
ഇഞ്ചിപ്പച്ചടി
  • ഒരു കറി
ഇഞ്ചിളിപ്പു
  • ഭയം
  • ശക്തി
  • മര്യാദ
ഇഞ്ചീൽ, ഇഞ്ജീൽ
  • സുവിശേഷം
  • (വേദപുസ്തകമായ പുതിയ നിയമം).
ഇട്, ഈടു്
  • അനുപ്രയോഗങ്ങളിൽ ഉൾപ്പെട്ട ഒരു ധാതു
ഇട
  • ധാതു: ശണ്ഠകൂടുക
ഇട, എട
  • സമയം, കാലം
  • നടുവു
  • തൂക്കം
  • കാരണം
  • സ്ഥലം
  • അകലം
ഇട്ചരം
  • ഉടയ്ക്കാത്തവനും തന്നിഷ്ടം പോലെ സഞ്ചരിക്കുന്നവനുമായ കാള
  • സുരതത്തിങ്കല്‍ ആഗ്രഹത്തോടെ സഞ്ചരിക്കുന്നവൻ എന്നു ശബ്ദാർത്ഥം, തിരുവരത്തിക്കൂറ്റൻ, എന്നും പറയാറുണ്ടു്.
  • പര്യായപദങ്ങൾ:
    • ഷണ്ഡം
    • ഗോപതി.
ഇടകലർച്ച
  • കൂടിമേളിപ്പു്
ഇടകലരുക
  • കൂടിമേളിക്കുക
ഇടയ്ക്ക
  • ഒരു വാദ്യം
ഇടക്കാഴി
  • നദിയുടെ കൈവഴി
ഇടയ്ക്കിട, ഇടയ്ക്കിടെ
  • ഇടവിട്ടിടവിട്ടു്
  • കൂടക്കൂടെ
ഇടകൂടുക
  • ചേരുക
  • സംഗതിയാവുക
ഇടകൂട്ടുക
  • സംഗതി വരുത്തുക
ഇടക്കട്ടി
  • തൂക്കം ശരിയാക്കുന്നതിനു ഇടയ്ക്കിടുന്നകട്ടി
ഇടക്കുടി, ഇടക്കുടിയാൻ
  • ഇടക്കാണക്കാരൻ
  • കൊഴുവന്റെ കൊഴുവൻ
ഇടക്കുറച്ചൽ
  • സ്ഥലക്കുറവു്
ഇടക്കെട്ടു്
  • അരയിൽകെട്ടുന്ന കച്ച
  • ഇടയ്ക്കുകെട്ടുന്ന കെട്ട്
  • ഇടനാഴി
  • നാലുകെട്ട്
ഇടക്കേടു്
  • ഉപദ്രവം
  • വിരോധം
ഇടക്കൊഴുവൻ
  • കൊഴുവനോടു നിലം പുരയിടങ്ങൾ എഴുതിവാങ്ങിച്ചവൻ
ഇടയ്ക്കോട്
  • തിരുവിതാംകൂറിൽ വിളവങ്കോട് ചിറയിൻകീഴ് ഈ താലൂക്കുകളിൽ ഉള്ള ഓരോ പകുതി
ഇടക്കോഴ
  • കൈക്കൂലി
ഇടങ്കേട്
  • ഉപദ്രവം
  • വിരോധം
  • ദോഷം, കുറ്റം
  • പ്രയാസം
ഇടങ്കൈ
  • ഇടത്തുകൈ
ഇടങ്ങഴി
  • ചങ്ങഴി
  • നാനാഴി
  • (നാലുനാഴികൊള്ളുന്ന ഒരളവുപാത്രം).
  • പര്യായപദങ്ങൾ:
    • പ്രസ്ഥം.
ഇടങ്ങഴിക്കണ്ടം
  • ഒരിടങ്ങഴി വിത്തു വിതയ്ക്കുന്ന സ്ഥലം
  • പര്യായപദങ്ങൾ:
    • പ്രാസ്ഥികം.
ഇടങ്ങാറു്, ഇടങ്ങു്, ഇടങ്ങേറു്
  • പ്രയാസം, ഇടങ്കേട്
  • വിപരീതം
  • ഞെരുക്കം
ഇടചുരുക
  • ആഭരണങ്ങളുടെ ഇടയിൽ കോർക്കുന്ന പുളിങ്ങ (ആഭരണവിശേഷം)
ഇടചേരുക
  • യോജിക്കുക
ഇടചേർച്ച
  • യോജിപ്പ്
ഇടച്ചി
  • ഇടയന്റെ സ്ത്രീ
ഇടച്ചിൽ, ഇടച്ചൽ
  • വഴക്ക്
  • യോജിപ്പില്ലായ്ക
  • കൂട്ടിമുട്ടുക
  • കലഹം
ഇടച്ചേരി, ഇടശ്ശേരി
  • കടത്തുവനാട്ടിലെ ഇടവകസ്ഥാനം
ഇടതൂരുക
  • ഇടതിങ്ങുക
  • നിറയുക
ഇടതൂർമ്മ
  • നിറപ്പ്
  • നിറഞ്ഞിരിക്കുന്ന സ്ഥിതി
ഇടത്ത്, ഇടത്തേ
  • ഇടത്തുഭാഗത്തുള്ള
ഇടത്തട്ട്
  • മോഷണം
  • ചതിച്ചെടുക്കുക
ഇടത്തൻ
  • ഇടങ്കൈ വാക്കുള്ളവൻ
ഇടത്തരം
  • ഇടയിലുള്ളത്
ഇടത്തല
  • ഇടത്തേവശം
  • ഉദാ:തോണിയുടെ ഇടത്തല.
ഇടത്തിടുക
  • പൂണൂലിനെ ഇടത്തേക്കൈ പൊന്തിച്ചു വലത്തെച്ചുമലിൽ തട്ടിച്ചിടുക
  • ഇടത്തുവശമിടുക
ഇടത്തൂട്
  • വിരോധം
  • വിപരീതം
  • ഇടതുവശം
ഇടത്തൂട്ടുകാർ
  • വേദവിപരീതക്കാർ
  • മതവിരോധികൾ
ഇടനാഴി
  • രണ്ടു മുറികൾക്കു നടുവേയുള്ള ഒരു വഴി
ഇടനിര
  • മുറിതിരിച്ചു പണിത നിര
ഇടനില
  • തടസ്സം
ഇടനില്ക്ക
  • ജാമ്യംനില്ക്ക
ഇടനീതി
  • ചീട്ടോല
ഇടനെഞ്ച്
  • ഹൃദയം
ഇടനേരം
  • ഉച്ചകഴിഞ്ഞ സമയം
ഇടന്തുക
  • ബുദ്ധിമുട്ടി നടക്കുക
  • പ്രയാസപ്പെട്ടു നടക്കുക
ഇടപഴകുക
  • അല്പം പരിചയിക്കുക
ഇടപഴക്കം
  • അല്പപരിചയം
ഇടപറക
  • മറ്റൊരാളിനു വേണ്ടി പറയുക
ഇടപാട്, ഇടവാട്
  • വഴക്ക്
  • വ്യവഹാരം
  • കാര്യാദി
  • ജോലി
  • ഏർപ്പാട്
  • വാദം
ഇടപെടുക
  • ഏർപ്പെടുക
ഇടപോക്കു്
  • പരിചയം
  • ശീലം
ഇടപ്പക്കം
  • രാജാവിന്റെ ഭൃത്യന്മാർ ഭക്ഷിക്കുന്ന സ്ഥലം
ഇടപ്പള്ളിനമ്പിയാതിരി
  • പരശുരാമനാൽ ദത്തം ചെയ്ത ഖഡ്ഗത്തോടുകൂടി പറവൂരിനു സമീപം താമസിക്കുന്ന 36൦൦൦ ബ്രാഹ്മണരുടെ പ്രമാണി
ഇടപ്പുറം
  • ഇടതുവശം
ഇടപ്രഭു
  • നാടുവാഴി
ഇടപ്പെടുക
  • വിസ്താരമാവുക
  • ഇടയുണ്ടാവുക
  • ‘കൺ ഇടപ്പെടതുറന്നുനോക്കി’
    — രാമചരിതം
    .
ഇടപ്രായക്കാരൻ
  • 4൦-ഉം
  • 5൦-ഉം
  • വയസ്സിനു മദ്ധ്യെയുള്ളവൻ
ഇടം
  • സ്ഥലം, ഇടം എടമായി
  • ഇപ്പോൾ ഏടമായി എന്നഭിപ്രായക്കാരുണ്ടെന്നു കാണുന്നു. ഏടമായി തീർന്നതു ഇയ്യിടെയല്ലാ എന്നതിനു ദൃഷ്ടാന്തം താഴെ ചേർക്കുന്നു.
  • ‘യോഗീന്ദ്രന്മാർക്കിരിപ്പാനൊരിടമവനിദേ
    വാവലീനാമൊരേടം’
    — ഉത്തരരാമായണം ചമ്പു
  • രാജധാനി
  • സംഗതി
  • വിസ്താരം
ഇടംകൊണ്ടു
  • വിസ്താരമായി
ഇടമണി, ഇടസരി
  • ഇഴച്ചുരുക്കു
  • പുളിങ്ങ (ആഭരണവിശേഷം)
  • ‘മണികനകമിടസരികലർന്നുള്ളമാലയും’
    — ചാണക്യസൂത്രം
    .
ഇടമനക്കൈക്കാരൻ
  • ഇടങ്കൈ വാക്കുള്ളവൻ
ഇടമിടർ
  • സന്തോഷമൊ വ്യസനമൊകൊണ്ടു സംസാരത്തിനുണ്ടാകുന്ന തടവു
ഇടമുട്ടു
  • ഇടവഴിമുട്ടുക
ഇടമ്പൽ
  • വിരോധം
  • അഹംഭാവം
  • നിഷേധം
ഇടമ്പിരി
  • ഇടവകം എന്ന മരുന്നു്
  • ഇടതുഭാഗം പിരിയുള്ള ശംഖു്
ഇടമ്പുക
  • നിന്ദിക്കുക
  • വിരോധിക്കുക
ഇടമ്പെട്ട
  • വിശേഷണം:
  • വിസ്താരമായ
  • വീതിയുള്ള
  • അകലമുള്ള
ഇടംവലം
  • ഇടവും വലവും (ഇടതും വലതും ഭാഗം)
ഇടയത്താഴം
  • അത്താഴം കഴിച്ചതിനു ശേഷം ഒരിക്കൽ കൂടി ആയതു കഴിക്കുന്നതിനുള്ള പേർ
  • ആദ്യം വിവാഹം കഴിക്കുന്ന തീയരുടെ ഒന്നാമത്തെ രാത്രി
ഇടയത്തി, ഇടച്ചി
  • ഇടയന്റെ ജാതിയിലുള്ള സ്ത്രീ
  • പര്യായപദങ്ങൾ:
    • ആഭീരി.
ഇടയൻ
  • പശുക്കളെ മേയ്ക്കുന്ന ഒരു ജാതിക്കാരൻ
  • ഗോപൻ
  • പര്യായപദങ്ങൾ:
    • ഗോപൻ
    • ഗോപാലൻ
    • ഗോസംഖ്യൻ
    • ഗോധുൿ (ഗോധുഹൻ)
    • ആഭീരൻ
    • വല്ലവൻ.
ഇടയാട്ടം, ഇടയിളക്കം
  • സംശയം
ഇടയായുധം
  • ഉപകരണം
  • ചമയം
  • കോപ്പു്
ഇടയാൾ
  • മദ്ധ്യസ്ഥൻ
  • ഇടയിൽ നില്ക്കുന്നവൻ
ഇടയിടെ
  • കൂടക്കൂടെ
  • ഇടയിൽ
ഇടയിളക്കം
  • സംശയം
ഇടയുക
  • കൂട്ടിമുട്ടുക
  • കലഹിക്കുക
  • വിപരീതമാവുക
  • പിണങ്ങുക
ഇടയുമ്മരം
  • ഇടവാതൽ
ഇടർ
  • ദുഃഖം
  • ‘രഘുപതിയൊടിനിയൊരിടരൊഴിയെ’
    — അദ്ധ്യാത്മരാമായണം
    .
  • കഷ്ടം
  • തെറ്റ്
  • യുദ്ധം
ഇടർച്ച
  • തടസ്സം
  • തെറ്റ്
  • സംശയം, ഉതെപ്പു്
ഇടർപെടുക
  • ദുഃഖിക്കുക
  • കഷ്ടപ്പെടുക
ഇടരുക
  • തെറ്റുക
  • സംശയിക്കുക
ഇടവ
  • സ്ഥലത്തെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനം
ഇടറുക
  • അല്പം തടയുക
  • ‘വലികളിലിടറിച്ചിരേണനാഭി
    ച്ചുഴിയിലിറങ്ങിനവീനവർഷബിന്ദു’
    — കുമാരസംഭവം
  • സംശയിക്കുക
  • വഴുതുക
ഇടല
  • വേഗം എരിഞ്ഞുപോകുന്ന ഒരുമാതിരി വിറകു
  • ഉദാ:‘ഇടലചുടലക്കാകാ’.
ഇടവക
  • കീഴിടു
  • ഇടപ്രഭുവിന്റെ ഭരണത്തിൽപെട്ട രാജ്യം
ഇടവകം
  • ഒരു മരുന്നു്
  • ഇതു രക്തപിത്തം, വാതരോഗം, ക്ഷയം, ദാഹജ്വരം ഇവയെ ശമിപ്പിക്കും. അത്യധികം ശുക്ലവൃദ്ധിയെ ഉണ്ടാക്കുന്നതാണു്.
  • പര്യായപദങ്ങൾ:
    • ശൃംഗി
    • ഋഷഭം
    • വൃഷം.
ഇടവൻ
  • വീരൻ
  • ശൂരൻ
  • (ഋഷഭൻ) എന്നതിന്റെ തത്ഭവം.
ഇടവം, എടവം
  • ഒരു മാസം
  • ഒരു രാശി
ഇടവാഴി
  • ഇടപ്രഭു
ഇടവിടാതെ
  • എല്ലാപ്പൊഴും
  • തുടരെത്തുടരെ
ഇടവിടുക
  • വേർപെടുക
  • മുറിയുക
ഇടി
  • മേഘശബ്ദം
  • [സ്തനിതം, ഗർജ്ജിതം, മേഘനിർഘോഷം, രസിതം 4-ഉം, മേഘധ്വനിയുടെ പേർ. സ്ഫൂർജ്ജഥു, വജ്രനിർഘോഷം, (വജ്രനിർഘാതം, വജ്രനിഷ്പേഷം) ഇവ 2-ഉം, ഇടിയുടെ (വജ്രസംഘട്ടനശബ്ദത്തിന്റെ) പേർ. ഉപനയനം മുതലായ ക്രിയകൾക്കു വിഘ്നം വരുത്തുന്ന ഇടിമുഴക്കമൊ അതിലും അല്പം അധികമായും അപായം പറ്റുന്നതല്ലെന്നു തോന്നുന്നതുമായ ഇടിയുടേയോ പേരാണു സ്തനിതം തുടങ്ങിയ 4-ഉം. ഇവ മേഘങ്ങൾ അന്യോന്യം കൂട്ടിമുട്ടുന്ന സമയം ഉണ്ടാകുന്നു എന്നും അഭിപ്രായമുണ്ടു്. സ്ഫൂർജ്ജ ഥുവും വജ്രനിർഘോഷവും എങ്ങനെയുള്ളവയെന്നാൽ ‘ആ ഇടി ആർക്കെങ്കിലും പറ്റിക്കാണും’ എന്നു തോന്നും വിധം ഭയങ്കരമായി വെട്ടിയതിന്റെ ശേഷം മനുഷ്യർക്കൊ മരങ്ങൾക്കൊ മറ്റൊ അതു നിമിത്തം നാശമുണ്ടായപ്രകാരം കേൾപ്പാൻ ഇടവരുന്ന ഇടിയുടെ പേർ ആകുന്നു. ഇതിനെ വജ്രായുധം അണയ്ക്കുന്ന സമയം ഉണ്ടാകുന്ന ശബ്ദമെന്നും പറയുന്നുണ്ട്] ഇടിവെട്ടലിൽ അവശത. ഇടിവെട്ടി അവശത ഭവിച്ചാൽ ഉടനെ ചെമ്പുപാത്രത്തിൽ വെള്ളം നിറച്ചു അതിൽ കിടത്തുകയൊ, ആ വെള്ളം ധാരചെയ്കയൊ ചെയ്താൽ മതി.
  • കൈ മുറുക്കി പ്രഹരിക്കുക
  • പൊടിക്കുക എന്ന പ്രവൃത്തി, ചതയ്ക്കുക എന്ന ക്രിയ
  • കുത്തു്
ഇടികല്ലു്
  • വെറ്റിലയും പാക്കും ചതയ്ക്കുന്ന ഉരൽ
ഇടികുഴൽ
  • വെറ്റിലയും പാക്കും ചതയ്ക്കുന്ന ഉരൽ (ഒരു മാതിരി കുഴൽ)
ഇടിക്കുക
  • കൈമുറുക്കി പ്രഹരിക്കുക
  • പൊടിക്കുക
  • ചതയ്ക്കുക
  • നശിപ്പിക്കുക
  • കുത്തുക
  • ക്ഷീണിപ്പിക്കുക (ഇടിവുവരുത്തുക)
ഇടിച്ചക്ക
  • മൂക്കാത്ത ചക്ക
  • ഇടിച്ചക്ക മൂത്തു കൊത്തൻ ചക്കയാകും. അതു മൂത്തു പാകമാകുന്നു. ഇടിച്ചക്ക ദാഹം ശമിപ്പിക്കും, കൃമിക്കു നന്നാണ്, ഗുരുത്വമുള്ളതാണു്, കഫം, മേദസ്സു്, ബലം ഇവയെ ഉണ്ടാക്കും. ഗുന്മിക്കും ബലഹീനനും കൊള്ളാം.
ഇടിച്ചി
  • ഇടയത്തി (ഇടയസ്ത്രീ)
ഇടച്ചിൽ
  • താഴ്ച
  • വ്യസനം
  • നാശം
ഇടിഞ്ഞിൽ
  • മണ്ണുകൊണ്ടുണ്ടാക്കുന്ന വിളക്കു്
ഇടിത്തീയ്
  • മിന്നൽ
  • കൊള്ളിയാൻ
  • ഇടിയിൽനിന്നു കീഴ് പെട്ടുവീണു വൃക്ഷാദികളിൽ പിടിപെടുന്ന തേജസ്സ്
  • പര്യായപദങ്ങൾ:
    • മേഘജ്യോതിസ്സ്
    • ഇരമ്മദം.
ഇടിനികരം
  • വിശേഷണം:
  • ഇടിക്കു തുല്യമായ
ഇടിപൊടി
  • കോലാഹലം
  • നേർമ്മയായ പൊടി
ഇടിമരം
  • തോക്കിന്റെ അച്ചുകോൽ
ഇടിമിന്നൽ
  • കൊള്ളിയാൻ
ഇടിമുഴക്കം
  • മേഘത്തിന്റെ ശബ്ദം
ഇടിയൻ
  • ഒരു ജാതിക്കാരൻ
  • ഇവരുടെ തൊഴിൽ (സാധാരണ) അവൽ ഇടിക്കയാണു്.
  • വെറ്റിലയും പാക്കും ഇടിക്കുന്ന ഉരൽ (ഇടികല്ലു്)
ഇടിയപ്പം
  • ഒരു വക അപ്പം
ഇടിയുക
  • വീഴുക
  • താഴുക
  • തകരുക
  • ദുഃഖിക്കുക
ഇടിയുണ്ണി, ഇടിയൂന്നി
  • ഒരു മാതിരി അപ്പം
ഇടിയുരൽ
  • വെറ്റില ഇടിക്കുന്ന ഉരൽ
ഇടിവു്
  • മനസ്സുമുട്ടൽ, താഴ്ച
  • ഇടിച്ചൽ
  • ദുഃഖം
  • ക്ഷീണം
ഇടിവാൾ
  • മിന്നൽ
  • കൊള്ളിയാൻ
ഇടിവാളം
  • ചാണകവളത്തിൽ ഇടി വീണാൽ കിട്ടുമെന്നുപറയുന്ന സ്വർണ്ണക്കട്ടി
ഇടിവീഴുക
  • വീഴുന്നതു മിന്നലിന്റെ ശക്തിയാണു്; എങ്കിലും ഇടിവീണു എന്നാണു സാധാരണ പറയുക
ഇടിവെട്ടു
  • ഇടിമുഴക്കം
  • ഇടികൊണ്ടുണ്ടാകുന്ന ഉപദ്രവം
ഇടിവേർ, ഇടുവേർ
  • പൊട്ടി പുറത്തു വേരായി വരുന്നതിനായിട്ടിരിക്കുന്ന ഒരു കായുടെ അണ്ടി
ഇടുക
  • താഴെ കളയുക, താഴെ വീഴിക്കുക
  • ധരിക്കുക
  • ഉദാ:ഉടുപ്പിക്കുക മാലയിടുക.
ഇടുകാടു്
  • ചുടുകാടു്
  • പ്രേതം ദഹിപ്പിക്കുന്ന സ്ഥലം
ഇടുകുഴി
  • നിലവറക്കുഴിയിൽ ഇറങ്ങുന്ന വാതിൽ
  • മാളികയിൽ കയറുന്ന വാതിൽ
  • ദുഷ്ടനെ അടക്കുന്ന ശവക്കുഴി
ഇടുക്കം
  • വിസ്തീർണ്ണക്കുറവു്
  • പ്രയാസം
  • ദാരിദ്ര്യം, ബുദ്ധിമുട്ടു്
ഇടുക്കു്
  • വിസ്താരം കുറവായ (കുടുസ്സായ) സ്ഥലം
  • കൊഞ്ചിന്റെ കാലു്
  • ദാരിദ്ര്യം, ബുദ്ധിമുട്ട്
ഇടുക്കുക
  • ഞെരുക്കുക
ഇടുക്കുകോൽ
  • കിട്ടി
  • ഞെക്കുന്ന കോൽ
ഇടുക്കുവഴി
  • വിസ്താരം കുറഞ്ഞ വഴി
ഇടുങ്ങുക
  • ചുരുങ്ങുക
  • ഇറങ്ങുക
ഇടുപടി
  • പടിവാതിൽ
ഇടുപലക
  • മാളികയിൽ കയറുന്ന വാതിൽ
ഇടുപൊടുന്നനെ
  • പെട്ടെന്നു്
  • വേഗത്തിൽ
ഇടുപ്പു്
  • എളി (അര)
ഇടുവ
  • ഇടുങ്ങിയ വഴി
ഇട്ട
  • മലം
  • വിഷ്ഠ എന്നതിന്റെ തത്ഭവം.
ഇട്ടലി, ഇഡ്ഢലി
  • ഒരു പലഹാരം
  • ഇതു ആവിയിൽ വേകുന്നതാകയാൽ ഗുരുത്വം കുറയും. മാവുകൊണ്ടുള്ള പലഹാരങ്ങൾ ആവികൊണ്ടു വേവിക്കാത്തവയായാൽ ഭക്ഷിക്കുമ്പോൾ പല സുഖക്കേടുകളും ഉണ്ടാക്കും.
ഇട്ടൽ ഇട്ടപ്പുറം
  • വീട്ടിനു ചുറ്റുമുള്ള പുറന്തിണ്ണ
  • വളപ്പു്
  • പറമ്പു്
ഇട്ടറ
  • ആശാരിമാർ (പണിക്കന്മാർ) ഉപയോഗിക്കുന്നതും കുതയുള്ളതുമായ ഒരു മരക്കഷണം
  • (ഇതു് ആപ്പടിച്ചു പലകകളും മറ്റും കീറാനുള്ളതാണു്).
ഇട്ടി
  • വിവാഹം കഴിയാത്ത പെണ്ണു്
  • ഉണ്ണി എന്ന വകക്കാരുടെ സ്ത്രീ
  • വടി. യഷ്ടി എന്നതിന്റെ തത്ഭവം
ഇട്ടിക
  • ചെങ്കല്ലു്
  • ഇഷ്ടക എന്നതിന്റെ തത്ഭവം.
  • കുമ്മായം കൊണ്ടുണ്ടാക്കുന്ന ഒരുമാതിരി കല്ല്
ഇട്ടിക്കൊമ്പിയച്ചൻ
  • പാലക്കാട്ടുരാജാവു് (ഇട്ടിക്കൊമ്പിമന്നവന്റെ പഞ്ചതന്ത്രം എന്നതു പ്രസിദ്ധമാണല്ലൊ)
  • ഇട്ടിപ്പഞ്ഞിയച്ചന്റെ മരുമകൻ.
ഇട്ടൂഴി
  • അട്ടിപ്പേറു്
ഇട്ടെങ്കി
  • കള്ളു വാറ്റുന്ന സ്ഥലം
ഇഡാ, ഇളാ
  • പശു
  • ഭൂമി
  • വാക്കു്
  • ഉൽക്ഷേപിക്കുന്നതു്, ഉൽക്ഷേപിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം. സൂര്യന്റെ മകനായ വൈവസ്വതമനുവിനു ശ്രദ്ധ എന്നൊരു ഭാര്യയുണ്ടായിരുന്നു. ഒരു പുത്രനുണ്ടാവാൻ വേണ്ടി വൈവസ്വതൻ മിത്രാവരുണയാഗം കഴിച്ചു. യാഗസന്ദർഭത്തിൽ തനിക്കു് ഒരു പുത്രി വേണമെന്നു ശ്രദ്ധ ഹോതാവിനോടപേക്ഷിച്ചു. അപ്രകാരം ഒരു പുത്രി ഉണ്ടായി. അവളത്രേ ഇളാ. പിന്നീടു വൈവസ്വതന്റെ അപേക്ഷയനുസരിച്ചു വസിഷ്ഠൻ ഇളയ്ക്കു പുരുഷത്വം കൊടുത്തു. ഇളൻ എന്നും സുദ്യുമ്നൻ എന്നും പേരുകൾ ഇട്ടു.
  • ഒരു നാഡി
  • വൈവസ്വതമനുവിനു ശ്രദ്ധയിൽ ഉണ്ടായവൾ
  • വായുവിന്റെ ഒരു പുത്രി, ധ്രുവൻ വേട്ടു
  • ഇവളിൽ ഉല്ക്കലൻ ജനിച്ചു.
ഇഡൻ
  • അഗ്നി
ഇഡവിഡാ
  • വിശ്രവസ്സിന്റെ ഭാര്യ
  • ഇലവിലാ എന്നും പറയും. വൈശ്രവണന്റെ അമ്മ. ഇതുകൊണ്ടു കുബേരനെ ഐലവിലൻ എന്നു വിളിക്കുന്നു. ഇലവിലയുടെ അച്ഛൻ തൃണബിന്ദു. അമ്മ അലംബുഷാ എന്ന അപ്സരസ്ത്രീ.
ഇഡസ്പതി
  • വിഷ്ണു
  • ആദിത്യൻ
ഇഡാചിക
  • കടുന്നൽ (കുത്തുന്ന ഒരു മാതിരി ഈച്ച)
ഇഡികാ
  • ഭൂമി
ഇഡുകുഞ്ചി
  • ഒരുവകഗ്രാമക്കാരുടെ പേർ
ഇഡ്ഢലി
  • ഇട്ടലി നോക്കുക
ഇണ
  • ഇരട്ട
  • ഭാര്യ
ഇണ
  • വിശേഷണം:
  • കൂടെയുള്ള
ഇണക്കം
  • ഇഷ്ടം, സ്നേഹം
  • ഇണക്കം × പിണക്കം.
  • സാധുത്വം
  • ചേർച്ച
  • അനുസരണം
ഇണക്കുക
  • സ്നേഹിച്ചുപഴക്കുക
ഇണക്കു്
  • ഉടമ്പടി, ഉഭയസമ്മതം
  • ഉടമസ്ഥൻ പണയക്കാരനു കൊടുക്കുന്ന സാക്ഷിപത്രം
  • ജന്മി ഒറ്റിവാങ്ങിയവനു കൊടുക്കുന്ന സർട്ടിഫിക്കെറ്റു് (യോഗ്യതാപത്രം)
ഇണങ്കിന
  • ഉള്ള. പ്രാചീനമലയാളം:
ഇണങ്ങു്
  • സ്വജാതി
ഇണങ്ങത്തി
  • സ്വജാതിക്കാരി
ഇണങ്ങൻ
  • സ്വജാതിക്കാരൻ
ഇണങ്ങുക
  • സ്നേഹിക്കുക
  • അനുസരിക്കുക
  • ചേരുക
ഇണപെറ്റു്
  • ചേർന്നു്
ഇണയുക
  • ചേരുക
ഇണർ
  • മീൻമൊട്ട
  • പൂംകുല (എന്നു തമിഴു്)
ഇണുക്കിയിണുക്കി
  • കുറേശ്ശ
ഇണുക്കു്
  • ശകലം
ഇണ്ട
  • കൂട്ടം
  • ‘വണ്ടിണ്ടയാകുമകമ്പടി’ (കൃഷ്ണഗാഥ)
    ‘കൊണ്ടലിണ്ടമുടിമേൽകുടികൊള്ളും
    മേടാമലിടകലർന്നിടിനാദം’
    — ഭാഷാകുമാരസംഭവം
  • തേനീച്ച എന്നും പൂമാല എന്നും കൂടെ അർത്ഥം. (ചുരുക്കം) കാണുന്നുണ്ടു്.
ഇണ്ടന്തിരി
  • നിലവിളി
  • ഇരച്ചിൽ
  • അമളി
ഇണ്ടൽ
  • ദുഃഖം
ഇത
  • മുള
  • തളിർ
  • ചെറിയ വേലി
ഇത
  • വിശേഷണം:
  • പ്രാപിച്ച
ഇതകൾ
  • പ്രാപ്തകൾ
ഇതു്
  • അടുത്തുള്ളതിനെ പറയുന്ന വാക്കു്
ഇതക്കുക
  • മുളയ്ക്കുക
ഇതം
  • ഹിതം
  • പ്രാചീനമലയാളം:
    ‘ഇണക്കാമെന്നോർത്തങ്ങിതമൊടുപിടിച്ചോരളവിലേ’
    — നളചരിതം കഥകളി
  • ശബ്ദങ്ങളുടെ ആദിയിലിരിക്കുന്ന ശസഹങ്ങൾ ലോപിക്കാമെന്നു കേരളപാണിനീയം പറയുന്നു. ഉദാ:ഹിതം – ഇതം..
ഇതര
  • വിശേഷണം:
  • മറ്റു
  • നീചമായ
ഇതരൻ
  • നീചൻ
  • തെണ്ടി നടക്കുന്നവൻ, കാമപരവശൻ, കാമം ഹേതുവായിട്ടു കടന്നു ചാടിപ്പോകുന്നവൻ എന്നിങ്ങനെ ശബ്ദാർത്ഥം.
  • അന്യൻ
ഇതരം
  • അന്യം (വേറെട്ടൊന്നു്)
  • ആഗ്രഹംകൊണ്ടു കഴിച്ചുകൂട്ടുന്നതു് എന്നു ശബ്ദാർത്ഥം.
ഇതരേതരം
  • അന്യോന്യം
ഇതരേദ്യുഃ
  • മറ്റൊരു ദിവസത്തിൽ (ഇതരസ്മിൻഅഹ്നി)
ഇതവു
  • ഹിതം
  • പ്രിയം
  • (ഇതവിയ – ഹിതമായ) യോഗ്യതയുള്ള.
  • ‘മല്ലാരിക്കിതവിനൊടുള്ളൊരുനാസം’
    — വേതാളചരിതം
    .
ഇതവിത
  • വിശേഷണം:
  • പ്രിയമുള്ള
  • യോജിപ്പുള്ള
ഇതൾ
  • പൂക്കളുടെ ദളം (ഇല)
ഇതസ്തത:
  • എല്ലാടവും
ഇതളൂരിനാരകം
  • ഒരു വൃക്ഷം
  • (ഔഷധി).
ഇതാ
  • കാണിച്ചുപറയുന്ന വാക്കു്
ഇതി
  • ഇപ്രകാരം
  • ഹേതു
  • പ്രകാരം
  • പ്രകാശം
  • സമാപ്തി
  • പ്രസിദ്ധം
  • സംബന്ധം
  • ക്രമം
  • എന്നുവെച്ചു്
  • ഈ അർത്ഥങ്ങൾ വരും.
ഇതികിം
  • ഇതെന്തു്
ഇതിവൃത്തം
  • കഥ, സംഗതി
  • കള്ളക്കഥ
  • സംഭവം, ഉണ്ടാകുന്നകാര്യം
ഇതികഥാ
  • സാരമില്ലാത്ത വാക്കു്
ഇതികർത്തവ്യ, ഇതികരണീയ
  • വിശേഷണം:
  • ചെയ്യപ്പെടേണ്ടതായ
ഇതികർത്തവ്യതാമൂഢൻ
  • ഇന്നതാണു ചെയ്യേണ്ടതെന്നറിയാത്തവൻ
ഇതിൻവണ്ണം
  • ഇപ്രകാരം
ഇതിഹ
  • പാരമ്പര്യമായ ഉപദേശം
  • ഇതി = ഇങ്ങിനെ. ഹ = പ്രസിദ്ധം. ഇതിഹത്തിൽ ഭവിച്ചതു് ഐതിഹ്യം.
ഇതിഹാസം
  • പുരാതനചരിത്രം
  • ഇതിഹ (പാരമ്പര്യോപദേശം) അടങ്ങിയതു് എന്നർത്ഥം. ഇതിഹാസത്തിനെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു.
  • ‘ധർമ്മാർത്ഥകാമമോക്ഷാണാ
    മുപദേശസമന്വിതം
    പൂർവവൃത്തം കഥായുക്ത
    മിതിഹാസം പ്രചക്ഷതേ’
  • ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ ഉപദേശിക്കുന്നതും, കഥായുക്തവുമായ പൂർവ്വചരിത്രത്തെ ഇതിഹാസം എന്നു പറയുന്നു. രാമായണവും ഭാരതവും ഇതിഹാസങ്ങളാണു്.
  • ‘അഞ്ചിതമായമഹാഭാരതമിതിഹാസമഞ്ചാമതൊരു വേദമെന്നത്രേചൊല്ലിമുനി’
    — ഭാരതം
  • ഇതിഹാസവും പുരാണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാണു്. പുരാണം നോക്കുക.
  • പര്യായപദങ്ങൾ:
    • പുരാവൃത്തം
ഇതഃ
  • ഇവിടെനിന്നു
  • ഇതുഹേതുവായിട്ടു്
  • ഇപ്രകാരം
  • ഇപ്പോൾ
ഇതഃപരം
  • ഇനിമേൽ
  • ‘ഇതഃപരംസമ്പ്രതിജാതനാകും’
    — ശ്രീകൃഷ്ണചരിതം
    .
ഇത്ത
  • ഈത്ത
ഇത്തരം
  • ഇതുപോലെയുള്ള
ഇത്തി
  • ഒരു വൃക്ഷം
  • ഇത്തിയാല് എന്നു ഔഷധിനിഘണ്ടു. ചിറ്റാല് എന്നു ബാലപ്രിയ. ഇതിന്റെ തളിരും തൊലിയും അത്തിയുടെ ഗുണം പോലെതന്നെ മോഹാലസ്യം, തളർച്ച, രക്തപിത്തം, പേയ് പറക മുതലായവയെ ശമിപ്പിക്കും. രക്തപ്രസാദനമാണ്.
  • പര്യായപദങ്ങൾ:
    • പ്ലക്ഷം
    • ജടി
    • പർക്കടി.
ഇത്തിക്കണ്ണി
  • ഇത്തിൾ (മരത്തിന്മേൽ കിളുർത്തുണ്ടാകുന്നത്)
  • ഇത്തിൾ എന്നതു നോക്കുക.
  • പര്യായപദങ്ങൾ:
    • വന്ദാ
    • വൃക്ഷാദനി
    • വൃക്ഷരുഹ
    • ജീവന്തികാ.
ഇത്തിരി
  • കുറേ
  • അല്പം
  • വളരെക്കുറച്ച്
  • ‘ഇത്തരമുള്ളൊരുഗർവുശമിപ്പാ
    നിത്തിരിപാകം വന്നേതീരൂ’
    — കിരാതം തുള്ളൽ
ഇത്തിൾ
  • ഇത്തിക്കണ്ണി
  • പര്യായം അറിയുന്നതിന് ഇത്തിക്കണ്ണി എന്ന ശബ്ദം നോക്കുക. ഇതു മരത്തിന്മേൽ പറ്റിയുണ്ടായി വളരുന്നു. ഗർഭരക്ഷാചികിത്സകൾക്ക് ഇതു നന്നാണ്. വാതജരോഗങ്ങൾ, മൂത്രകൃഛ്റം, അശ്മരി, മൂത്രഘാതം ഇവയെ കളയും. കരപ്പനും കൊള്ളാം.
  • ഞമഞ്ഞി
  • അമ
  • പല്ലുകളിൽ പറ്റിപ്പിടിക്കുന്ന അഴുക്ക്
ഇത്തിൾക്കൂടം
  • ഇത്തിക്കണ്ണി
ഇത്തൂടു്
  • ഈ ആണ്ടു്
ഇത്ഥം
  • ഇപ്രകാരം
ഇത്ഥസി
  • മീനംരാശി
ഇത്യാദി
  • ഇപ്രകാരം തുടങ്ങി
ഇത്യുക്തം
  • വിവരം
  • അറിയിപ്പ്
ഇത്ര
  • ഇതിൻവണ്ണം
  • ഇതിനോളം
  • ഇ + തിര = ഇത്ര. തിര = മാത്ര.
ഇത്രത്തോളം
  • ഇത്രമാത്രം
  • ഇതുവരെയും
ഇത്രപ്പോഴും
  • ഈ സമയം വരെയും
ഇത്രമാത്രം
  • ഇത്രതന്നെ
ഇത്വരം
  • ഉടയ്ക്കാത്തവനും തന്നിഷ്ടപ്രകാരം സഞ്ചരിക്കുന്നവനുമായ കാള.
  • ‘ഇട്ചരം’ എന്നതിന്റെ പാഠഭേദം.
ഇത്വരി
  • തേവിടിച്ചി
  • വ്യഭിചാരിണി
  • ദുർജ്ജനങ്ങൾ ഇരിക്കുന്നേടത്തേയ്ക്കു താനേ കടന്നുചെല്ലുന്നവൾ എന്നു ശബ്ദാർത്ഥം
ഇദം
  • ഇതു
ഇദദീയം
  • വിശേഷണം:
  • ഇതിനെ സംബന്ധിച്ച
ഇദംപ്രഥമം
  • ഒന്നാമതായ
ഇദംപ്രകാരം
  • ഈ മാതിരിയിൽ
ഇദാനീം
  • ഇപ്പോൾ (ഈ കാലത്തിൽ)
ഇദാനീന്തന
  • വിശേഷണം:
  • ഇപ്പോഴുള്ള
  • സ്ത്രീ:ഇദാനീന്തനി.
ഇദാനീന്തനന്മാർ
  • ഇപ്പോഴുള്ള ആളുകൾ
  • ഇദാനീം = തനം. തനം ഒരു പ്രത്യയമാകുന്നു.
ഇദ്ധ
  • വിശേഷണം:
  • വർദ്ധിക്കപ്പെട്ട
  • വെടിപ്പുള്ള
  • പ്രകാശിച്ചിരിക്കുന്ന
  • വർദ്ധിച്ച
  • ‘ഇദ്ധന്മാരായ്പുനരലമശോ
    കാനുഗോർവീശസാഹ്യാൽ’
    — ആംഗ്ലസാമ്രാജ്യം
ഇദ്ധം
  • പ്രകാശിച്ചിരിക്കുന്നത്, പ്രകാശം
  • വെയിൽ
  • ചൂട്
  • വർദ്ധിച്ചത്
ഇധ്മം
  • വിറക്
  • അഗ്നി കത്തുവാനുള്ള കരണം എന്നു ശബ്ദാർത്ഥം.
  • ചമത
ഇധ്മവാഹൻ
  • അഗ്നി
  • ഒരു രാജാവ്
ഇന
  • വിശേഷണം:
  • ശക്തിയുള്ള
  • ഉറപ്പുള്ള
  • ധൈര്യമുള്ള
ഇനൻ
  • സൂര്യൻ
  • ഗമനശീലൻ, പ്രാപിക്കുന്നവൻ, പ്രാപിക്കപ്പെടുന്നവൻ എന്നിങ്ങനെ ശബ്ദാർത്ഥം.
  • പ്രഭ
ഇനപൻ
  • കർപ്പൂരം
  • എരുക്ക്
ഇനം
  • ജാതി, തരം
  • ഈ അർത്ഥത്തിൽ ഇനം എന്ന പദം തിരുവിതാംകോട്ടു ഗദ്യത്തിലും പ്രയോഗിക്കാറുണ്ട്. കൂട്ടം എന്ന അർത്ഥത്തിൽ തിരുവിതാങ്കോട്ടും ഗദ്യത്തിൽ പ്രയോഗിക്കുന്നതു നടപ്പില്ല.
  • കൂടും
  • ‘കോരിക്കനംകുയിലിനങ്ങൾതദാചൊരിഞ്ഞാർ’
    — ഭാഷാനൈഷധചമ്പു
    .
ഇനി
  • മേലിൽ, വരുങ്കാലം
  • വീണ്ടും
ഇനിപ്പം
  • ഇമ്പം
ഇനിമ
  • മേന്മ
ഇനിമേലാൽ, ഇനിമേലിൽ, ഇനിമേൽ
  • വരും കാലത്തു്
ഇനിയ
  • വിശേഷണം:
  • ആദ്യത്തെ, മുമ്പിലത്തെ
  • ‘അക്ഷീണംശുദ്ധമായ്വന്നതുമിനിയപുരീ
    പ്രാപ്തിയും പ്രീത്യുദാരം’
    — ഉത്തര രാമായണം ചമ്പു
  • വരുംകാലത്തുളള
  • നല്ല
  • ഹിതമുളള
  • മധുരമായ
  • മനോഹരമായ
  • ശ്രേഷ്ഠമായ
  • മഹിമയുളള
  • ഇൻ (മധുരമായ) ധാതുവിൽനിന്നുണ്ടായതു്. ഇനിപ്പു് = മാധുര്യം, ഇനിയ ചൊൽ മുതലായവയുമായി ഒത്തുനോക്കുക. (പ്രചാരലുപ്തം) ഇപ്പോൾ പ്രയോഗം ചുരുക്കം.
ഇനിയും
  • വീണ്ടും
  • പിന്നെയും
ഇനിസ്സ
  • മാതിരി
  • ഇനം
  • തരം. അറബി:
ഇന്തു
  • സിന്ധു (എന്നതിന്റെ തത്ഭവം)
ഇന്തുപ്പു്
  • ഒരു മാതിരി ഉപ്പു്
  • ഇതു മധുരമാകുന്നു. രുചിയെ ഉണ്ടാക്കും. ലഘുവും സ്നിഗ്ദ്ധവുമാണു്. വീര്യം ശീതമാകുന്നു. ഇതു ദോഷങ്ങളുടെ തടവിനെയും ചെറിയ നാഡികളിൽ പ്രവേശിച്ചു ദോഷങ്ങളെയും നീക്കും. ത്രിദോഷകോപങ്ങൾ, മലന്തടവു്, ഹൃദ്രോഗം ഇവയെ ശമിപ്പിക്കും. ആമത്തെപചിപ്പിക്കും. ഇതിനു കാരണം ദീപന പാചനമാണു്. ഹിമമാകയാൽ വിദാഹിയല്ല. ലവണങ്ങളിൽ ഇന്തുപ്പു ശ്രേഷ്ഠമാണു്. ‘ലവണേഷുചസൈന്ധവം’ എന്നു പ്രമാണം. ചെമന്നതും വളുത്തതും രണ്ടുതരമുളളതിൽ വെളുത്തതു ഉത്തമം. മിനുസത്തിൽ ഇതു് സ്ഫടികസദൃശമായിരിക്കും. ഇതു കിട്ടുന്നതിനു വേണം ശ്രമിപ്പാൻ, ഇതിനു ഇംഗ്ലീഷിൽ Chloride of sodium എന്നും ലാറ്റിൻ ഭാഷയിൽ Sodii Chloridum എന്നും പേർ.
  • പര്യായപദങ്ങൾ:
    • സൈന്ധവം
    • ശീതശിവം
    • മാണിമന്ഥം
    • സിന്ധുജം.
ഇന്ദിന്ദിരം
  • വണ്ടു്
  • ഇന്ദതി ഇന്ദിരയാസഹ എന്നു വ്യുൽപ്പത്തി. ഇദിപരമൈശ്വര്യേ-പത്മങ്ങളിൽ ലക്ഷ്മിയൊന്നിച്ചു പരമൈശ്വര്യത്തോടു സ്ഥിതിചെയ്യുന്നതു് എന്നർത്ഥം.
ഇന്ദിരാ
  • ലക്ഷ്മി
  • (ഇന്ദിക്ക = ശോഭിക്ക) പരമൈശ്വര്യത്തോടുകൂടിയവൾ എന്നർത്ഥം.
ഇന്ദിരാമന്ദിരൻ
  • വിഷ്ണു
ഇന്ദിരാമന്ദിരം
  • നീലത്താമര
ഇന്ദിരാപതി
  • വിഷ്ണു
ഇന്ദീവരം
  • കരിങ്കൂവളം
  • കരിംകുവലയം, ഇന്ദീ = ലക്ഷ്മി. ലക്ഷ്മീദേവിക്കു വരം പ്രധാനമായതു് എന്നു ശബ്ദർത്ഥം. ഇന്ദിവാരം, ഇന്ദീവാരം ഇപ്രകാരവും പാഠങ്ങൾ കാണുന്നു. ‘നീലാംബുജന്മാ’ നീലത്താമര എന്ന പേരും ഉണ്ടു്.
ഇന്ദീവരാക്ഷൻ
  • വിഷ്ണു
ഇന്ദീവരി
  • ശതാവരി
  • ഇന്ദീവര സദൃശമായ പുഷ്പമുളളതു് എന്നർത്ഥം.
ഇന്ദു
  • ചന്ദ്രൻ
  • മഞ്ഞുകൊണ്ടു നനയ്ക്കുന്നവൻ എന്നർത്ഥം.
  • കർപ്പൂരം
ഇന്ദുകരം
  • ചന്ദ്രരശ്മി
ഇന്ദുകമലം
  • വെളളത്താമര
ഇന്ദുകല
  • ചന്ദ്രക്കല
ഇന്ദുകലിക
  • ചന്ദ്രക്കല
  • കേതകി
ഇന്ദുകാന്തം
  • ചന്ദ്രകാന്തം
  • ഒരുമാതിരി സ്ഫടികം.
ഇന്ദുഗോപം
  • മിന്നാമിനുങ്ങു്
  • വർഷകാലത്തുണ്ടാകുന്ന ഒരു മാതിരി ചെമന്നപുഴു.
ഇന്ദുചൂഡൻ
  • ശിവൻ
ഇന്ദുജ
  • വിശേഷണം:
  • ചന്ദ്രനിൽനിന്നുണ്ടായ
ഇന്ദുജ
  • നർമ്മദാ എന്ന നദി
  • രേവം
ഇന്ദുത
  • രാത്രി
  • കേതകി
ഇന്ദുദലം
  • ചന്ദ്രക്കല
ഇന്ദുധരൻ
  • ശിവൻ
ഇന്ദുബിംബം
  • ചന്ദ്രബിംബം
ഇന്ദുഭം
  • രോഹിണീനക്ഷത്രം
ഇന്ദുമണ്ഡലം
  • ചന്ദ്രമണ്ഡലം
ഇന്ദുമതി
  • വിദർഭരാജാവായ ഭോജന്റെ സഹോദരി, അജന്റെ ഭാര്യ, ദശരഥന്റെ അമ്മ, (നിദ്രയിൽ നാരദന്റെമാല നെഞ്ചിൽ വീണുമൃതയായി)
  • പൂർണ്ണിമ
ഇന്ദുമതീസുതൻ
  • ദശരഥൻ
ഇന്ദുമണി
  • ചന്ദ്രകാന്തം
ഇന്ദുമുഖി
  • സുന്ദരി (ചന്ദ്രനെപ്പോലെ മുഖമുള്ളവൾ)
ഇന്ദുമൗലി
  • ശിവൻ
ഇന്ദുരത്നം
  • മുത്തു്
  • മുക്താമണി
ഇന്ദുലേഖ
  • ചന്ദ്രക്കല
ഇന്ദുലോഹ(ക)ം
  • വെള്ളി
ഇന്ദുവദന
  • ചന്ദ്രമുഖി
  • 2. ഒരു വൃത്തം. രാമായണം 24 വൃത്തത്തിലെ 1-ഉം, 15-ഉം വൃത്തങ്ങൾ ഇന്ദുവദനയാണു്.
  • ‘ഇന്ദുവദനയ്ക്കു് ഭജസംനഗുരുരണ്ടും’
    — വൃത്തമഞ്ജരി
    .
ഇന്ദുവാരം
  • തിങ്കളാഴ്ച
ഇന്ദുവാസരം
  • തിങ്കളാഴ്ച
ഇന്ദുശകലം
  • ചന്ദ്രക്കല
ഇന്ദുശേഖരൻ
  • ശിവൻ
ഇന്ദൂരം
  • എലി, ചുണ്ടെലി
  • ഒരു രാജ്യം, Indur
ഇന്ദ്രകീലം
  • മന്ദരപർവതം
  • പാറ
  • ഇന്ദ്രന്റെ കൊടി
ഇന്ദ്രകുഞ്ജരം
  • ഐരാവതം
ഇന്ദ്രകൂടം
  • ഒരു പർവതം
ഇന്ദ്രകേതു, ഇന്ദ്രകീലം
  • ഇന്ദ്രന്റെ കൊടി
ഇന്ദ്രകോശം, ഇന്ദ്രകോഷ(ക)ം
  • ഇരിക്കക്കട്ടിൽ. Sofa (സോഫാ)
ഇന്ദ്രക്കാറ്റു്
  • കിഴക്കേക്കാറ്റ്
ഇന്ദ്രഗിരി
  • മഹേന്ദ്രപർവതം
ഇന്ദ്രഗുരു
  • ബൃഹസ്പതി
ഇന്ദ്രഗോപകം, ഇന്ദ്രഗോപം
  • ഒരു വിധം പുഴു (കീടം)
  • ചെമന്നും വെളുത്തും രണ്ടുവിധമുണ്ടു്.
ഇന്ദ്രചന്ദനം
  • വെളുത്ത ചന്ദനം
ഇന്ദ്രചാപം
  • മേഘവില്ലു്
  • മഴവില്ലു്
ഇന്ദ്രജാലം
  • മായ
  • വഞ്ചന
  • ക്ഷുദ്രം
  • അർജ്ജുനന്റെ ഒരായുധം
  • മായാ, ശാംബരി 2-ഉം, ഇന്ദ്രജാലാദിമായയുടെ പേർ.
ഇന്ദ്രജാലക്കാരൻ
  • മായാപ്രയോഗക്കാരൻ
  • ക്ഷുദ്രക്കാരൻ
  • വഞ്ചനക്കാരൻ
  • പര്യായപദങ്ങൾ:
    • മായാകാരൻ
    • പ്രതിഹാരികൻ.
ഇന്ദ്രജാലികൻ
  • ഇന്ദ്രജാലക്കാരൻ
ഇന്ദ്രജിത്തു്
  • മേഘനാദൻ (രാവണന്റെ മകൻ)
  • ഇന്ദ്രനെ ജയിക്കയാൽ ‘ഇന്ദ്രജിത്തു്’ എന്ന പേരുണ്ടായി. ലക്ഷ്മണനാൽ വധിക്കപ്പെട്ടു.
ഇന്ദ്രജിദ്വിജയി
  • ലക്ഷ്മണൻ
ഇന്ദ്രദർപ്പണം
  • (ഗോവർദ്ധനം എന്നതു നോക്കുക)
ഇന്ദ്രദിക്ക്
  • കിഴക്കുദിക്ക്
ഇന്ദ്രദൈവം
  • ബ്രഹ്മാവു്
ഇന്ദ്രദ്യുമ്നൻ
  • സുമതിയുടെ പുത്രൻ
  • ഭരതന്റെ പൗത്രൻ
  • പാണ്ഡ്യനൃപൻ
  • ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവു് വനത്തിൽ സമാധിയിലിരിക്കവേ അ ഗസ്ത്യമുനി അവിടെ ചെന്നു് സല്ക്കാരം ചെയ്യായ്കയാൽ രാജാവു ആനയായിപ്പോകട്ടെ എന്നു മുനി ശപിച്ചു. അഗസ്ത്യന്റെ ശാപം ഹേതുവായിട്ടു് ആനയായി അനേകം കാടുകളിൽ ചുറ്റി നടന്നു. ഈ ആന ഒരിക്കൽ ഒരു തടാകത്തിൽ ചെന്നിറങ്ങി. അതിൽ കിടന്നിരുന്ന ഒരു മുതല ഉടൻ ആനയുടെ കാലിൽ പിടികൂടി. മുതലയായി കിടന്നിരുന്നതു ഹുഹു എന്ന ഗന്ധർവ്വനായിരുന്നു. മുതലയുടെ പിടിവിടുവിക്കുന്നതിനു ആന നന്നേ ശ്രമിച്ചു, പറ്റിയില്ല. അനന്തരം വിഷ്ണുവിനേ സ്തുതിച്ചു. അദ്ദേഹം വന്നു പിടിവിടുവിച്ചു. കൂടുതൽ വിവരത്തിനു ‘ഗജേന്ദ്രമോക്ഷം’ നോക്കുക.
ഇന്ദ്രദ്രു
  • നീർമരുത്
  • ഇന്ദ്രൻ സ്വാധീനത്തിൽ വെച്ചിരിക്കുന്നതു്. സ്വപുത്രനായ അർജ്ജുനന്റെ നാമം ഇതിനുള്ളതു നിമിത്തം ഇന്ദ്രനു സന്തോഷം ഉണ്ടാക്കുന്ന മരം എന്നർത്ഥം. (പുല്ലുമരുതു്, ഓടമരം ഇങ്ങനെയും പറയുന്നു).
  • ‘അതന്ദ്രമിന്ദ്രദ്രുയുഗം തഥാവിധം’
    — നാരായണീയം
    .
ഇന്ദ്രധനുസ്സ്
  • മേഘവില്ലു്
  • മഴവില്ലു്
ഇന്ദ്രൻ
  • സ്വർഗ്ഗത്തിന്റെ രാജാവു്, ദേവേന്ദ്രന്‍. ശ്രേഷ്ഠമായ ഐശ്വര്യത്തോടുകൂടിയവൻ എന്നർത്ഥം
  • ബ്രാഹ്മണനായ വൃത്രാസുരനെ കൊല്ലുകയാൽ ഇന്ദ്രനു ബ്രഹ്മഹത്തിപാപം ഉണ്ടായി. അതു യാഗം കൊണ്ടു പരിഹരിച്ചു.ഒരിക്കൽ ഗൗതമപത്നിയായ അഹല്യയെ പ്രാപിക്കയാൽ സഹസ്രഭഗനായിത്തീർന്നു. പിന്നീടു് സഹസ്രാക്ഷനായി. ഒരിക്കൽ ഇന്ദ്രജിത്തു പിടിച്ചുകെട്ടി ലങ്കയിൽ കൊണ്ടുപോയി. ബ്രഹ്മാവു മുതലായവർ വിടുവിച്ചു. ദുർവ്വാസസ്സുമഹർഷി ഒരിക്കൽ ഇന്ദ്രനു ഒരു പൂമാല കൊടുത്തു. അതിനെ ഇന്ദ്രന്റെ ഐരാവതം നശിപ്പിക്കയാൽ മുനി ഇന്ദ്രനെ ശപിച്ചു. അതു ഹേതുവായിട്ടു ജരാനര ഭവിച്ചു. പാലാഴി കടഞ്ഞു അമൃതം എടുത്തു അതു തീർത്തു. ഗോവർദ്ധനയാഗത്തിൽ കൃഷ്ണനോടു മത്സരിച്ചു ഇന്ദ്രൻ പെരുമഴ പെയ്യിച്ചു. ഗോവർദ്ധന പർവ്വതത്തെ കുടയാക്കി കൃഷ്ണൻ ഗോപസമൂഹത്തെയും ഗോക്കളെയും രക്ഷിച്ചു. വൃന്ദാവനത്തിൽ വച്ച് ഒരിക്കൽ കൃഷ്ണനെ നിന്ദിപ്പാനായി ഇന്ദ്രൻ ഗോക്കളെയും ഗോപന്മാരെയും മറച്ചു. കൃഷ്ണൻ അവരെ സൃഷ്ടിക്കയാൽ അതിലും ഇന്ദ്രൻ തോറ്റു. അർജ്ജുനൻ ശിവനെ ഉദ്ദേശിച്ചു തപസ്സു ചെയ്യുമ്പോൾ തപോവിഘ്നത്തിനായി ഇന്ദ്രൻ ദേവസ്ത്രീകളെ നിയോഗിച്ചു. തപസ്സഴിപ്പാൻ ശക്തിയില്ലാഞ്ഞു അവർ മടങ്ങി. പാരിജാതം ഹരിച്ച സന്ദർഭത്തിലും ഇന്ദ്രൻ കൃഷ്ണനാൽ തോൽപ്പിക്കപ്പെട്ടു. ഇന്ദ്രൻ ദിതിയുടെ സന്താനങ്ങളെ ഗർഭത്തിൽ വെച്ചു കൊന്നു. തന്റെ വജ്രായുധം കൊണ്ടു പർവ്വതങ്ങളുടെ ചിറകുകളെ ഛേദിച്ചു. ഇന്ദ്രന്റെ ഭാര്യ ഇന്ദ്രാണി. പുത്രൻ – ജയന്തൻ. നഗരം – അമരാവതി. രഥം – വ്യോമയാനം. സാരഥി – മാതലി. അശ്വം – ഉച്ചൈശ്രവസ്സ്. പൂങ്കാവ് – നന്ദനം. ആന – ഐരാവതം. ആയുധം – വജ്രം. മാളിക – വൈജയന്തം. ഉത്സവം – ശക്രധ്വജോത്ഥാനം. വൃക്ഷം – മന്ദാരം. ഭക്ഷണം – അമൃതം. വില്ലു - ശക്രധനു. ദേവസഭാ – സുധർമ്മാ.
  • ശ്രേഷ്ഠൻ, അധിപൻ
  • ആത്മാ
  • പര്യായപദങ്ങൾ:
    • 1. ഇന്ദ്രൻ
    • 2. മരുത്വാൻ
    • 3. മഘവാവ്
    • 4. വിഡൗജസ്സ്
    • 5. പാകശാസനൻ
    • 6. വൃര്‍ദ്ധശ്രവസ്സ്
    • 7. സുനാസീരൻ
    • 8. പുരുഹൂതൻ
    • 9. പുരന്ദരൻ
    • 1൦. ജിഷ്ണു
    • 11. ലേഖര്‍ഷഭൻ
    • 12. ശക്രൻ
    • 13. ശതമന്യു
    • 14. ദിവസ്പതി
    • 15. സുത്രാമാവു്
    • 16. ഗോത്രഭിത്ത്
    • 17. വജ്രി
    • 18. വാസവൻ
    • 1൦. വൃത്രഹാവു്
    • 2൦. വൃഷാവു്
    • 21. വാസ്തോഷ്പതി
    • 22. സുരപതി
    • 23. വലാരാതി
    • 24. ശചീപതി
    • 25. ജംഭഭേദി
    • 26. ഹരിഹയൻ
    • 28. സ്വാരാട്ടു്
    • 28. നമുചിസൂദനൻ
    • 29. സംക്രന്ദനൻ
    • 3൦. ദുശ്ച്യവനൻ
    • 31. തുരാഷാട്ട്
    • 32. മേഘവാഹനൻ
    • 33. ആഖണ്ഡലൻ
    • 34. സഹസ്രാക്ഷൻ
    • 35. ഋഭുക്ഷാവു്
ഇന്ദ്രനീലം, ഇന്ദ്രനീലകം
  • ഒരു രത്നം
ഇന്ദ്രപുഷ്പി
  • മേത്തോന്നി
ഇന്ദ്രപുത്രൻ
  • ജയന്തൻ
ഇന്ദ്രപ്രസ്ഥം
  • ഒരു നഗരം
  • ഇതു യമുനാതീരത്തിൽ പാണ്ഡവന്മാരുടെ വാസസ്ഥലമായിരുന്നു. ഇപ്പോഴത്തെ പേർ ഡൽഹി. ഇന്ദ്രപ്രസ്ഥം പണ്ടത്തെ സോമവംശരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ഇതു മഹമ്മദീയരാജാക്കന്മാരുടെ കാലത്തു ഡൽഹിയായിത്തീർന്നു.
ഇന്ദ്രഭം
  • തൃക്കേട്ട നക്ഷത്രം
ഇന്ദ്രഭുജഗം
  • തുത്ഥനാഗം
ഇന്ദ്രഭോഗകൃമി
  • ഒരു ചെറിയ ജന്തു
ഇന്ദ്രമാല
  • ഒരു കൊടിയുടെ പേർ
  • ഉപരിചരൻ തപസ്സുചെയ്തു് ഇന്ദ്രത്വം കൂടി അർഹിക്കാമെന്ന നിലയിൽ എത്തിയപ്പോൾ ദേവന്മാർ ചേദിരാജാവായിരിക്കണമെന്നു ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യുന്നതിനായി ഇന്ദ്രൻ ഉപരിചരനു് ഒരു വിശേഷതരമായ വിമാനവും മറ്റും നല്കി. കൊടിയുടെ പേരാണ്. ‘ഇന്ദ്രമാല’.
  • ദദമിതേവൈജയന്തീംമാലാമമ്ലാനപങ്കജാം
    ഇന്ദ്രമാലേതിവിഖ്യാതംധന്യമപ്രതിമംമഹൽ
    — മഹാഭാരതം
ഇന്ദ്രമാളിക
  • ഇന്ദ്രന്റെ മാളിക
  • പേർ വൈജയന്തം
ഇന്ദ്രമൗലിഭേദനം
  • ഹാലാസ്യനാഥൻ തന്റെ പുത്രനായ ഉഗ്രപാണ്ഡ്യനെക്കൊണ്ടു ദേവേന്ദ്രന്റെ മൗലിഭേദനം ചെയ്ത ലീല. (ഹാലാസ്യമാഹാത്മ്യം അദ്ധ്യായം 18)
ഇന്ദ്രയവം
  • കുടകപ്പാലയരി
  • ഇന്ദ്രശബ്ദവാച്യമായ വൃക്ഷത്തിൽ യവതുല്യമായുണ്ടായതു് എന്നർത്ഥം. ഇതു ത്രിദോഷങ്ങളെ കളയും. ഛർദ്ദി, രക്തപിത്തം, പനി, വയറുവേദന, അഗ്നിമാന്ദ്യം, രക്താതിസാരം മുതലായവയെ വിശേഷാൽ ശമിപ്പിക്കും.
  • പര്യായപദങ്ങൾ:
    • കലിംഗം
    • ഭദ്രയവം.
ഇന്ദ്രലത
  • ഉഴിഞ്ഞ
ഇന്ദ്രലുപ്തകം
  • രോമം കൊഴിയുക
  • കഷണ്ടി
  • തലയിലെ രോമം കൊഴിയുക
  • പിത്തം വാതത്തോടൊന്നിച്ചു രോമകൂപങ്ങളിൽ ചെല്ലുകനിമിത്തമാണ് രോമങ്ങൾ കൊഴിഞ്ഞു പോകുന്നതു്. കൊഴിഞ്ഞാൽ കഫം രക്തത്തോടുകൂടി രോമകൂപങ്ങളെ അടയ്ക്കും. ഇതുകൊണ്ടത്രേ വേറെ രോമങ്ങൾ വരാത്തതു്. ഇതിനു ഇന്ദ്രലുപ്തം, കാലിത്വം (ഖാലിത്യം), രുഹ്യ ഇങ്ങനെ പല പേരു പറയുന്നു.
  • പര്യായപദങ്ങൾ:
    • കേശഘ്നം.
ഇന്ദ്രവജ്ര
  • ഒരു വൃത്തത്തിന്റെ പേർ
  • ത്രിഷ്ടുപ്ഛന്ദസ്സിൽ ചേർന്നതു്. പാദം ഒന്നിൽ അക്ഷരം 11 വീതം കാണും.
  • ‘കേളിന്ദ്രവജ്രയ്ക്കുതതംജഗംഗം’
    — വൃത്തമഞ്ജരി
    .
ഇന്ദ്രവല്ലി
  • ഉഴിഞ്ഞ
  • മുൾക്കൊറ്റാൻ
ഇന്ദ്രവല്ലി, ഇന്ദ്രവല്ലരി
  • പാരിജാതം
ഇന്ദ്രവള്ളി
  • സോമവള്ളി
ഇന്ദ്രവാരുണി
  • വലിയ കാട്ടുവെള്ളരി, ഇന്ദ്രനെതടുക്കുന്നത്
  • അമൃതം കൈവശമുള്ള ഇന്ദ്രൻ വന്നാലും അതിലും വിശേഷമാംവണ്ണം രോഗങ്ങളെ നീക്കുവാൻ സാമർത്ഥ്യമുള്ളത് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ‘വിശാലം’ മെതുക്കാ എന്നും കറുത്ത ശംഖുപുഷ്പം എന്നും കുമ്മിട്ടിക്കാ എന്നും കൂടി പറഞ്ഞുകാണുന്നു.
ഇന്ദ്രവിദ്ധാ
  • ഒരു രോഗം
  • കുരുക്കൾ വ്യാപിക്കുന്നതാണു് ഇതിന്റെ ലക്ഷണം. അവ വാതപിത്തങ്ങൾ കൊണ്ടുണ്ടായതായും പത്മകർണ്ണിക പോലെ അടിചുരുങ്ങിയും മുകൾ പരന്നും ഉള്ളതായും ഇരിക്കും.
ഇന്ദ്രവെല്ലിക
  • തലയിൽ ഉണ്ടാകുന്ന ഒരു വക കുരു
  • വാതപിത്തങ്ങൾ നിമിത്തമുണ്ടാകുന്നു. വൃത്തമായിരിക്കും. അധികം വേദനയും ജ്വരവും കാണും.
ഇന്ദ്രസുതൻ, ഇന്ദ്രസൂനു
  • ജയന്തൻ
  • അർജ്ജുനൻ
  • ബാലി
ഇന്ദ്രസുരസം, ഇന്ദ്രസുരിസം
  • നൊച്ചി
  • ഐശ്വര്യകരമായ രസത്തോടുകൂടിയതു് എന്നർത്ഥം, ഇന്ദ്രനിഷ്ഠമുള്ളതു എന്നും പറയാം.
  • കരുനൊച്ച
  • നൊച്ചികറുത്തതും വെളുത്തതുമുണ്ടെന്നു കാണുന്നു. കറുത്തതിനു നീലമഞ്ജരി മുതലായ പര്യായങ്ങളും, വെളുത്തതിനു ശ്വേതസുരസം മുതലായ ശബ്ദങ്ങളും പ്രത്യേകം പ്രത്യേകം കാണുന്ന സ്ഥിതിക്ക് ഇന്ദ്രസുരസം, നിർഗ്ഗുണ്ഡി, ഇന്ദ്രാണികാ, സിന്ദുവാരം, സിന്ദുകം ഇവ 5-ം, നൊച്ചിയുടെ സാമാന്യവാചകമാവാനേ ഇടയുള്ളു. എന്നാൽ ഇവയെ കരുനൊച്ചി എന്ന അർത്ഥത്തിൽ ഉപയോഗിച്ചും കാണുന്നുണ്ട്.
ഇന്ദ്രസേനാനി
  • സുബ്രഹ്മണ്യൻ
ഇന്ദ്രസേനൻ
  • നളന്റെ പുത്രൻ
ഇന്ദ്രസേന
  • നളന്റെ പുത്രി
  • പാഞ്ചാലിയുടെ പ്രാഗ്ജന്മത്തിലേ പേർ
  • നാളായണി എന്നും പറയും. ‘ഇന്ദ്ര സേനയെന്നു നാമം പിന്നെ നാളായണിയെന്നും’ (നാളായണീചരിതംതുള്ളൽ).
ഇന്ദ്രാണികാ, ഇന്ദ്രാണി
  • ഇന്ദ്രനിഷ്ടമായതു്
  • ഇന്ദ്രന്റെ മാതാവായ അദിതി ഇതിന്റെ അധിദേവതയാകകൊണ്ടു് ‘ഇന്ദ്രനെ ജനിപ്പിച്ചതു്’ എന്ന അർത്ഥവും കാണുന്നു
  • കരുനൊച്ചി (ഇന്ദ്രസുരസം എന്നതു നോക്കുക)
ഇന്ദ്ര
  • കാട്ടുവെള്ളരി
ഇന്ദ്രാണി
  • ശചി, ഇന്ദ്രന്റെ ഭാര്യ
  • ഇന്ദ്രനെ കൊണ്ടുവന്നവൾ, ഇന്ദ്രനെ ജീവിപ്പിച്ചവൾ എന്നർത്ഥം. [ഇന്ദ്രൻ ഒരിക്കൽ താമരവളയത്തിനുള്ളിൽ ഒളിച്ചിരിക്കേണ്ടി വന്നു. ഇതിനു കാരണം ബ്രഹ്മഹത്യാ ഭയമായിരുന്നു. ഇന്ദ്രന്റെ ഈ സ്ഥിതി ഇന്ദ്രാണി, ബൃഹസ്പതിയെ തെരിയപ്പെടുത്തുകയും ബ്രഹ്മഹത്യക്കു നിവൃത്തിവരുത്തി പഴയസ്ഥാനത്തിൽ കൊണ്ടുവരുകയും ചെയ്തു.
  • നൊച്ചി, കരുനൊച്ചി
  • ദുർഗ്ഗാ
  • പര്യായപദങ്ങൾ:
    • പുലോമജാ
    • ശചി
    • ഇന്ദ്രാണി.
ഇന്ദ്രായുധം
  • മേഘവില്ലു്
  • ഇന്ദ്രന്റെ ആയുധം
  • ഇതു മേഘത്തിൽ വില്ലിന്റെ ആകൃതിയിൽ അനേകവർണ്ണമായി ചിലകാലത്തിൽ പ്രതിഫലിച്ചു കാണപ്പെടുന്ന സൂര്യരശ്മി (തേജസ്സ്) ആകുന്നു.
  • പര്യായപദങ്ങൾ:
    • ശക്രധനു.
ഇന്ദ്രാരി
  • അസുരൻ
  • ഇന്ദ്രന്റെ ശത്രു എന്നർത്ഥം.
ഇന്ദ്രാവരജൻ
  • വിഷ്ണു
  • ഇന്ദ്രന്റെ അവരജൻ (അനുജൻ) എന്നർത്ഥം. വാമനമൂർത്തി. [വാമനാവതാരത്തിൽ വിഷ്ണു അദിതിയുടെ പുത്രനായി ജനിക്കയാൽ വിഷ്ണു ഇന്ദ്രന്റെ അനുജനായി.
  • വാമനമൂർത്തിമഹാബലിയെവഞ്ചിപ്പാനായ്
    കാമദനിന്ദ്രാനുജനായവതാരംചെയ്താൻ
    — ഭാഗവതം
ഇന്ദ്രാവസാനം
  • വനം
  • വിജനപ്രദേശം
ഇന്ദ്രാശനം
  • കുന്നിമരം (ഗുഞ്ജാവൃക്ഷം)
  • ചണ, ചണനാരു്
ഇന്ദ്രിയഗ്രാമം
  • പഞ്ചേന്ദ്രിയങ്ങൾ
  • കണ്ണ്, മൂക്ക്, ചെവി, നാക്കു്, ത്വക്ക് (തൊലി) ഇവ അഞ്ചും.
ഇന്ദ്രിയനിഗ്രഹം
  • ഇന്ദ്രിയങ്ങളെ തന്റെ തന്റെ വിഷയങ്ങളിൽ നിന്നു പിൻമടക്കുക
ഇന്ദ്രിയനിഗ്രഹി
  • ഇന്ദ്രിയങ്ങളെ അടക്കിയവൻ
  • ആശകുറഞ്ഞവൻ
ഇന്ദ്രിയബലം
  • ഇന്ദ്രിയങ്ങളുടെ ശക്തി
ഇന്ദ്രിയം
  • ആത്മാവിന്റെ അടയാളം
  • (ഇന്ദ്രിയമിന്ദ്രലിംഗം – ഇന്ദ്രൻ = ആത്മ) ജീവാത്മാവു് ദേഹത്തിലിരിക്കുന്നുണ്ടെന്നു് ഇന്ദ്രിയങ്ങൾ ദൃഷ്ടാന്തപ്പെടുത്തുന്നതിനാൽ ഈ പേരുണ്ടായി. 1. കർമ്മേന്ദ്രിയങ്ങൾ – ഗുദം, ഉപസ്ഥം, കൈ, കാൽ, വാക്കു് (നാവു്) ഇവയുടെ പ്രവൃത്തി മലവിസർജ്ജനം, സന്തോഷിക്കുക, എടുക്കുക, നടക്കുക, സംസാരിക്കുക. 2. ജ്ഞാനേന്ദ്രിയങ്ങൾ (മനസ്സ്), ചെവി, കണ്ണ്, രസന, ത്വക്കു്, നാസികാ. 3. അന്തരിന്ദ്രിയം – മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം.
  • പുരുഷബീജം (ശുക്ലം)
  • പര്യായപദങ്ങൾ:
    • ഹൃഷീകം
    • വിഷയി.
ഇന്ദ്രിയവശഗൻ
  • ഇന്ദ്രിയങ്ങൾക്കു വശമായിപ്പോയവൻ
ഇന്ദ്രിയവിഷയ
  • വിശേഷണം:
  • ഇന്ദ്രിയങ്ങളെസംബന്ധിച്ച
ഇന്ദ്രിയവിഷയം
  • ഇന്ദ്രിയങ്ങളെ സംബന്ധിച്ചുണ്ടാകുന്ന സാദ്ധ്യം
  • ഇന്ദ്രിയങ്ങളുടെ വിഷയം
  • ആകാശ ഗുണമായ ശബ്ദം ശ്രോത്രേന്ദ്രിയത്തിന്റെ വിഷയമാകുന്നു ഇത്യാദി.
ഇന്ദ്രിയസ്ഖലനം
  • ബീജം പുറത്തുപോവുക
ഇന്ദ്രിയാർത്ഥം
  • വിഷയം
  • ഇന്ദ്രിയങ്ങളാൽ ആഗ്രഹിക്കപ്പെടുന്നവ എന്നർത്ഥം. ഇന്ദ്രിയാർത്ഥങ്ങൾ – ശബ്ദസ്പർശരൂപരസഗന്ധങ്ങൾ.
ഇന്ദ്രിയേശൻ
  • ഇന്ദ്രിയങ്ങളെ അടക്കിയവൻ
ഇന്ധനം
  • വിറകു്
  • അഗ്നി ഇതുകൊണ്ടു കത്തിജ്വലിക്കുന്നു എന്നർത്ഥം.
  • തീയ് കത്തിപ്പാനുള്ള പുല്ല്
ഇന്ധാനം
  • ജ്വലിച്ചിയങ്ങുന്നതു്
ഇന്നു്
  • ഈ ദിവസം
ഇന്ന
  • വിശേഷണം:
  • ഏതെന്നുള്ള
ഇന്നത്തെ
  • വിശേഷണം:
  • ഈ ദിവസത്തെ
ഇന്നൽ
  • ഇണ്ടൽ
ഇന്നലെ
  • കഴിഞ്ഞ ദിവസം
ഇന്നാ
  • ഇതാ
  • കൊടുപ്പാൻനേരംപറയുന്ന ഒരു വാക്കു്
ഇന്നാങ്കം
  • ദുഃഖം
  • പ്രയാസം, തടസ്സം, ഉപദ്രവം
ഇന്നാർ
  • ഇന്നവൻ
ഇന്നാൾ
  • ഈ ദിവസം
  • കഴിഞ്ഞ ഒരു ദിവസം
ഇന്നി, ഇനി
  • ഇതുമുതൽക്കു
  • ഇന്നുമുതൽ
ഇന്നിശാ
  • ഒരു രാഗം
ഇന്നും
  • ഇനിയും
ഇന്നെടം
  • ഇന്ന സ്ഥലം
ഇന്നേ
  • ഇന്നുതന്നെ
ഇന്നേടം
  • ഈ ദിവസം
ഇമ്പപ്പെടുക
  • ഇഷ്ടപ്പെടുക
ഇമ്പം
  • ഇഷ്ടമുള്ള
  • അഴകുള്ള
  • ചേർച്ചയുള്ള
ഇമ്പം
  • ഇഷ്ടം
  • സന്തോഷം
  • സുഖം
ഇന്വകകൾ
  • മകീരത്തിനുമീതേ വട്ടത്തിൽ നില്ക്കുന്ന പ്രഭകുറഞ്ഞ 5 നക്ഷത്രം. (ഇല്വലകൾ)
ഇപ്പടി
  • ഈ വിധം
  • ഇപ്രകാരം
ഇപ്പാടെ
  • ഇപ്രകാരം
  • ഇതുപോലെ
ഇപ്പാർ
  • ഈ ലോകം
ഇപ്പി
  • ചിപ്പി
ഇപ്പിപ്പുട്ടിൽ
  • മുത്തുച്ചിപ്പി
ഇപ്പുറം
  • ഈ വശം
  • കഴിഞ്ഞതിന്റെ ശേഷം
ഇപ്പോൾ
  • ഈ സമയത്ത്
  • ഈ കാലത്തിൽ
  • പര്യായപദങ്ങൾ:
    • ഏതർഹി
    • സമ്പ്രതി
    • ഇദാനീം
    • അധുനാ
    • സാമ്പ്രതം.
ഇപ്പോലെ
  • ഇതുപോലെ
ഇപ്പോഴും, ഇപ്പഴെ
  • ഈ സമയത്തു തന്നെ
  • ഈ കാലത്തുതന്നെ
ഇപ്രകാരം
  • ഈ വിധം
  • ഇങ്ങിനെ
ഇപ്രദേശം
  • ഈ ദിക്കു
ഇബാദത്ത്
  • ശുശ്രൂഷ
  • ദാസവൃത്തി. അറബി:
ഇബിലിസ്സ്
  • പിശാച്
  • കള്ളൻ
  • ഖലൻ
ഇഭകൃത്തി
  • ആനത്തുകൽ
  • ‘അസ്ഥിയണഞ്ഞിഭകൃത്തിയുടുത്തു
    കരത്തിലെടുത്തുകപാലം’
    — ദക്ഷയാഗം കഥകളി
ഇഭനിമീലിക
  • കൃത്രിമം, കൗശലം
  • കുശാഗ്രബുദ്ധി
ഇഭപോടാ
  • പെണ്ണാനക്കുട്ടി
ഇഭാനനൻ
  • ഗണേശൻ
ഇഭാരി
  • സിംഹം
  • ഇഭത്തിന്റെ (ആനയുടെ) അരി (ശത്രു).
ഇഭി
  • പിടിയാന
ഇഭം
  • ആന
  • ഭംഗിയായി നടക്കുന്നത്.
ഇഭമാചലം
  • സിംഹം
ഇഭു
  • വിശേഷണം:
  • ധനമുള്ള
  • പുഷ്ടിയുള്ള
ഇഭ്യ(ക)
  • വിശേഷണം:
  • ധനമുള്ള
  • പുഷ്ടിയുള്ള
ഇഭ്യൻ
  • ധനവാൻ
  • ഇഭത്തെ (ആനയെ) അർഹിക്കുന്നവൻ എന്നർത്ഥം.
ഇഭ്യാ
  • പെണ്ണാന
ഇഭ്യം
  • ധനം
  • പുഷ്ടി
ഇമ
  • കൺപീലി. (കൺപോളയിലെ രോമം)
ഇമം
  • ഹിമം
  • (തത്ഭവമാണു്).
ഇമയാടുക
  • കണ്ണടക്കുക
  • നയനസംജ്ഞ കാട്ടുക
ഇമയുക
  • കണ്ണടയുക
ഇമയ്ക്കുക
  • കണ്ണടയ്ക്കുക
  • കണ്ണു ഒന്നു കൂടതുറക്കുക
ഇമരുക
  • കടുപ്പമായ വേദനകൊണ്ട് ശബ്ദിക്കുക
  • (തമിഴിൽ ശബ്ദിക്കുക എന്നും കർണ്ണാടകത്തിൽ ആവി പുറപ്പെടുക എന്നും കാണുന്നു).
ഇമാൻ
  • വിശ്വാസം, ഭക്തി, ശ്രദ്ധ
  • മാനം, പ്രതാപം, ശ്രേയസ്സ് അറബി:
ഇമ്മി
  • ഒരു കീഴ്കണക്കു്
  • 21/1അണു, 494802/1, 2150400/1
  • ഇത്തിരി, ഇമ്മിണി
ഇമ്മിണി
  • ഇത്തിരി
  • വളരെക്കുറച്ച്
  • ‘നമ്പൂരാരുടെപുറകെനടന്നി
    ട്ടിമ്മിണിമുതലുനമുക്കുണ്ടായത്’
    — സ്യമന്തകം തുള്ളൽ
ഇമ്പാ
  • വേട്ടസമയത്തുള്ള വിളി
ഇയക്കം
  • കർമ്മം
  • ‘തരമവരണ്ടുമിയക്കമൊഴിക്കും’
    — ഭഗവൽഗീത
    .
ഇയക്കുക
  • ചേർക്കുക
  • ഏച്ചു (ഇയച്ചു) കെട്ടുക
  • ‘അപ്പാശംകിഞ്ചനനീളമില്ലായ്കയാൽ
    അപ്പോളേമറ്റൊന്നിയച്ചാളമ്മ’
    — കൃഷ്ണഗാഥ
  • ‘ആ കയറ് പോരെന്നു വരുകിൽ മറ്റൊന്നുകൂടി ഏച്ചുകെട്ടുക’ എന്നു സാധാരണ പറയാറുള്ളത് ഈ ‘ഇയയ്ക്കു’ എന്നതിനെയാണ്.
ഇയങ്ങുക
  • ശരിയായി നടത്തുക
  • പ്രവർത്തിക്കുക
  • പദ്യങ്ങളിലാണു പ്രയോഗം അധികം. സേവിച്ചിയങ്ങുക – സേവിച്ചുപോരുക ഇത്യാദി.
ഇയത്തക
  • വിശേഷണം:
  • വളരെ ചെറിയ
ഇയത്താ, ഇയത്വം
  • ഇത്രമാത്രമുള്ളതാവൂ എന്നുള്ളത്
ഇയത്തകാ
  • ചീത്തഅതിരു്
ഇയമ്പുക
  • പറയുക
  • ശബ്ദിക്കുക
ഇയം
  • ഇവൾ
ഇയൽ
  • സ്ഥിതി
  • സംഗതിയുടെ നില
ഇയലുക
  • ചേരുക, കൂടുക, പ്രാപിക്കുക, ഇരിക്കുക
  • പൊരുത്തമുണ്ടായിരിക്കുക
  • ഉത്സാഹിക്കുക. ഏലുകയാണു് ‘ഇയലുക’യായത്
ഇയറ്റുക
  • ഉണ്ടാക്കുക
  • വരുത്തുക
  • ഇടയാക്കുക
ഇയ്യപ്പാവ
  • ഇയ്യം കൊണ്ടുണ്ടാക്കിയ പാവ
  • പര്യായപദങ്ങൾ:
    • ത്രാപുഷം
ഇയ്യം
  • ലോഹങ്ങളിൽ ഒന്നു്
  • ഈയം
  • കാരീയ്യവും വെള്ളീയ്യവും ഉണ്ട്
  • നാഗം തുടങ്ങി ർ-ഉം, ഇയ്യത്തിന്റെയും, ത്രപു മുതൽ ർ-ഉം, തകരത്തിന്റെയും പേരെന്നു് അഭിപ്രായമുണ്ടു്.
  • പര്യായപദങ്ങൾ:
    • നാഗം
    • സീസകം
    • യോഗേഷ്ടം
    • വപ്രം ഇവ ർ-ഉം
    • കറുത്ത ഇയ്യം. ത്രപു
    • പിച്ചടം
    • രംഗം
    • വംഗം
    • ഇവ ർ-ഉം
    • വെളുത്ത ഇയ്യം.
ഇയ്യാമ്പാറ്റ
  • അഗ്നിയിൽവന്നു പതിക്കുന്ന ചെറിയ പറവക (പക്ഷി)
  • ശലഭം
ഇയ്യിട
  • ഇതിനല്പം മുമ്പു്
  • ഇതിനടുത്തു്
  • (ഇ + ഇട). അടുത്ത കാലം.
ഇരക്കുക
  • യാചിക്കുക
ഇരയ്ക്കുക
  • മുഴങ്ങുക
  • ശബ്ദിക്കുക
ഇരക്കുന്നവൻ
  • യാചിക്കുന്നവൻ
  • പര്യായപദങ്ങൾ:
    • നിസ്വൻ
    • ദുർവിധൻ
    • ദീനൻ
    • ദുർഗ്ഗതൻ
    • ദരിദ്രൻ.
ഇരച്ചിൽ, ഇരച്ചൽ
  • ശബ്ദം
  • മുഴക്കം
  • കടലിന്റെ ശബ്ദം
ഇരഞ്ഞി
  • ഇലഞ്ഞി
ഇരടുക
  • ഇടറുക
  • (ഇടർച്ച = വഴുതൽ, തെറ്റു്).
ഇരട്ട
  • വിശേഷണം:
  • രണ്ടുകൂടിയ
  • പര്യായപദങ്ങൾ:
    • യുഗ്മം
    • യുഗളം
    • യുഗം
ഇരട്ടി
  • വിശേഷണം:
  • രണ്ടുമടങ്ങുകൂടിയ
ഇരട്ടിക്കുക
  • രണ്ടുമടങ്ങുകൂട്ടുക
  • വർദ്ധിക്കുക
ഇരട്ടിപ്പു
  • രണ്ടുമടങ്ങു്
  • വർദ്ധനം
ഇരട്ടിപ്പടി
  • ഇരട്ടിച്ചപ്രകാരം
ഇരട്ടിമധുരം
  • അതിമധുരം
  • ഇതു ക്ഷയം, തൃഷ്ണ, നേത്രരോഗം, ഛർദ്ദി, വിഷം, അരോചകം, പിത്ത രോഗങ്ങൾ, ശീതപിത്തം, വ്രണം ഇവയെ ശമിപ്പിക്കും. ശുക്ലത്തെ അധികമായി വർദ്ധിപ്പിക്കും. കുഞ്ഞുങ്ങളുടെ ചുമയ്ക്കും വായിൽ പുണ്ണിനും നന്നു്. ഇരട്ടിമധുരം വെളുത്ത കുന്നിയുടെ വേരാണെന്ന് അഭിപ്രായംകാണുന്നുണ്ട്. വെളുത്തകുന്നിയുടെ ഇലയും വേരും ”ഞാൻ ചവച്ചുനോക്കിയതിൽ നല്ല മധുരമായും ഇരിക്കുന്നു”.
  • പര്യായപദങ്ങൾ:
    • മധുകം
    • ക്ലീതകം
    • യഷ്ടീമധുകം
    • മധുയഷ്ടികം.
ഇരണം
  • ഉവർനിലം
  • വനം
ഇരണ്ട
  • ഒരു പക്ഷി
ഇരണ്ടം
  • ആനയുടെ മലം
  • ചിലർ ‘ആനറാണ്ടം’ എന്നു പറയാറുള്ളത് ഇതാണു്.
ഇരപ്പു്
  • യാചന
  • മുഴക്കം, ശബ്ദം
ഇരപ്പൻ
  • യാചിക്കുന്നവൻ
ഇരപ്പാളി
  • യാചിക്കുന്നവൻ
  • ദരിദ്രൻ
ഇരപ്പാളിത്ത(ന)ം
  • ഇരപ്പത്തനം
  • ദാരിദ്ര്യം
  • യാചകവൃത്തി
ഇരം
  • വെള്ളം
ഇരങ്കോൽ
  • വലിയവടി
  • വള്ളക്കാരുടെ കോൽ
ഇരമ്മദം
  • ഇടിത്തീയ്
  • വെള്ളംകൊണ്ടുപ്രകാശിക്കുന്നത് എന്നർത്ഥം.
  • ഇടിത്തീയ് പിടിപെടുമ്പോൾ മഴപെയ്യുന്നുണ്ടെങ്കിലും ആ തീയ് കെട്ടുപോകാതെ വർദ്ധിക്കതന്നെ ചെയ്യും.
  • ബഡവാഗ്നി മുതലായതിൽ നിന്നുണ്ടാകുന്ന തീയ്യ്
  • ‘മേഘാഗ്ന്യാദിരിരമ്മദഃ’
    — ശബ്ദാർണ്ണവം
    .
  • പര്യായപദങ്ങൾ:
    • മേഘജ്യോതിസ്സ്.
ഇരവതി
  • ഇരുപത്തേഴാം നക്ഷത്രം
  • (രേവതി).
ഇരവി
  • ഒരു പേർ
  • രവിയാണു് ഇരവിയായതു്. [രലങ്ങൾക്കു ആദിയിൽ സ്വരയോഗം വരും എന്നു വ്യാകരണം.] ഉദാ:രവി = ഇരവി. രക്തം = അരക്തം ഇത്യാദി.
ഇരവു്
  • രാത്രി
  • കർണ്ണാടകം—ഇരുൾ.
ഇരവുപകൽ
  • രാവും പകലും (രാപ്പകൽ)
  • ‘ഇരവുപകലധികതരസുഖമൊടുവസിക്കയും’
    — പഞ്ചതന്ത്രം
    .
ഇരവു്, ഇരവൽ
  • വായ്പ
  • കടം
  • കടം കൊള്ളുക
  • മറ്റൊരുത്തന്റെ വസ്തു പെരുമാറുക
  • ഉദാ:ഇരവൽവാങ്ങിയ വള.
ഇര
  • മദ്യം
  • കാമാവേശത്തെ ഉണ്ടാക്കുന്നതു് എന്നു ശബ്ദാർത്ഥം. [ഇ = കാമൻ, രാ – ദാനെ.
  • ഭൂമി
  • വാക്കു്
  • സരസ്വതി
  • തുള്ളി, പാൽതുള്ളി, കുടിക്കാവുന്ന (പാനീയ) ദ്രവ്യം
  • ജലം
  • ഭക്ഷണം
  • സൗഖ്യം
  • മൃഗങ്ങൾക്കു കിട്ടുന്ന ഭക്ഷണം
  • ഇരുവേലി
  • ഇരപ്പു് (ശബ്ദം)
ഇരാചര
  • വിശേഷണം:
  • ഭൂമിയിലുള്ള, ഭൂമിയിൽ നടക്കുന്ന
  • ജലത്തിലുള്ള
ഇരാചരം
  • ആലിപ്പഴം
ഇരാജൻ
  • കാമൻ
ഇരാതെ
  • ഇരിക്കാതെ
ഇരാവതി
  • ബർമ്മായിലെ ഒരു നദി
  • ദുർഗ്ഗാ
  • ഒരു ചെടി
ഇരാവാൻ
  • ഉലൂപിയിൽ അർജ്ജുനനു ജനിച്ചവൻ
  • സമുദ്രം
  • മേഘം
  • ഒരു രാജാവു്
ഇരിക്കക്കട്ടിൽ
  • ഇരിപ്പാനുള്ള ഒരു വക കട്ടിൽ
ഇരിക്കുക
  • പാർക്കുക
  • ജീവിക്കുക
ഇരിങ്ങാടിക്കുട, ഇരിങ്ങാണിക്കോടു്
  • ഒരു ബ്രാഹ്മണഗ്രാമം
  • (ഇതു കോഴിക്കോടിനു വടക്കാണു്).
ഇരിച്ചിൽ
  • ഇടർച്ച
ഇരിണം
  • ഓർനിലം
  • (ഉവർനിലം).
  • നിരാശ്രയദേശം (നിർജ്ജനദേശം)
  • ചിറ്റാറു്, ചെറുപുഴ, തോടു്
ഇരിന്നൽ
  • പുകയറ
  • കരി
ഇരിപ്പ
  • ഇലിപ്പവൃക്ഷം
  • പര്യായപദങ്ങൾ:
    • മധുകം
    • ഗുഡപുഷ്പം
    • മധുദ്രുമം
    • വാനപ്രസ്ഥം
    • മധുഷ്ടീലം.
ഇരിപ്പിടം
  • ഭവനം
  • പാർക്കുന്ന സ്ഥലം
  • ആസനം
ഇരിപ്പു
  • സ്ഥിതി, അവസ്ഥ
  • ശേഷിപ്പു
  • വാസം
  • വെപ്പു്
ഇരിപ്പെഴുകു്
  • ഇരുമ്പുവള
  • തടി
ഇരിമ്പു്
  • ലോഹങ്ങളിൽ ഒന്നു്
  • ഇരിമ്പിനു തെലുങ്കിൽ ‘ഇനുമു’. ഇരിമ്പിന്റെ ഉൽപത്തി ഒരു തരം കല്ലിൽ നിന്നാണു്. ഇരിമ്പിൻകിട്ടത്തിനു മണ്ഡൂരം, ശിംഘാണം.
  • പര്യായപദങ്ങൾ:
    • ലോഹം
    • ശസ്ത്രകം
    • തീക്ഷ്ണം
    • പിണ്ഡം
    • കാളായസം
    • അയസ്സ്
    • അശ്മസാരം.
ഇരിമ്പകം
  • ഇരിമ്പു്
ഇരിമ്പാല
  • കൊല്ലന്റെ പണിസ്ഥലം
ഇരിമ്പുതാഴ്ത്തി
  • നങ്കൂരം
  • ചീനി
ഇരിമ്പുപ്രതിമ
  • ഇരിമ്പുകൊണ്ടുള്ള പ്രതിമ
  • പര്യായപദങ്ങൾ:
    • സൂർമ്മി
    • സ്ഥൂണ
    • അയഃപ്രതിമ.
ഇരിമ്പുലക്ക
  • ഇരിമ്പുകൊണ്ടുള്ള ഉലക്ക (ഒരായുധം)
  • പരിഘം, പരിഘാതനം ഇവ 2-ഉം ഇരിമ്പുകെട്ടിയ വടി (ഇരിമ്പുലക്ക)യുടെ പേരെന്നും ദ്രുഘണം, മുൽഗരം, ഘനം, ഇവ 3-ഉം, മുൾത്തടി (ഇരിമ്പുഗദ – ഇരിമ്പുലക്ക) യുടെ പേരെന്നും അഭിപ്രായമുണ്ടു്.
  • പര്യായപദങ്ങൾ:
    • ദ്രുഘണം
    • മുൽഗരം
    • ഘനം
    • പരിഘം
    • പരിഘാതനം.
ഇരിയുക
  • അടക്കുക
  • പറിക്കുക
ഇരിൾ
  • ഇരുട്ടു്
ഇരു
  • രണ്ടു
ഇരുകര
  • രണ്ടുകര
ഇരുക്കൂറു
  • രണ്ടുപംകു്
ഇരുചാൽ
  • രണ്ടുപ്രാവശ്യം ഉഴുക
ഇരുട്ടു്
  • ഇരുളു്
  • കണ്ണു ലേശം കാണാത്ത ഇരുട്ടു് (കൂരിരുട്ടു) – ‘അന്ധതമസം’. ക്ഷീണമായ ഇരിട്ടു – ‘അവതമസം’. പരന്ന ഇരുട്ടു – ‘സന്തമസം’.
  • പര്യായപദങ്ങൾ:
    • അന്ധകാരം
    • ധ്വാന്തം
    • തമിസ്രം
    • തിമിരം
    • തമസ്സ്.
ഇരുതലമൂരി
  • ഒരു പാമ്പു്
ഇരുതലമൂലി
  • വിരുദ്ധകക്ഷികളിൽ രണ്ടിലും ചേരുന്നവൻ (ശൈലി)
ഇരുത്തു്, ഇരുത്തം
  • ഇരുപ്പു
  • താഴ്ച
ഇരുത്തി
  • ഋദ്ധി എന്ന ഔഷധം
  • തമിഴിൽ സിദ്ധി എന്നു പറയുന്നു, ഇതിനു കാട്ടുഴുന്നു, കാട്ടുമുതിര ഇങ്ങിനെയും പറയുന്നുണ്ടു്. ഋദ്ധി = ഇരുത്തി. ഋദ്ധിയെ ചിലർ എടമ്പിരി എന്നു പറയുന്നു. ഇതു കഫരോഗം, കുഷ്ഠം, കൃമി മുതലായവയെ നശിപ്പിക്കും.
  • പര്യായപദങ്ങൾ:
    • യോഗ്യം
    • സിദ്ധി
    • ലക്ഷ്മി.
ഇരുത്തുക
  • പാർപ്പിക്കുക
  • ജീവിപ്പിക്കുക
ഇരുനിറപ്പച്ച
  • ഒരു ഔഷധി
  • ഇതിനെ വിഷനാരായണി എന്നും പറയും. വിഷത്തിനു നന്നു്.
ഇരുന്നൽ
  • കൊല്ലന്മാർ ഉപയോഗിക്കുന്ന കരി
  • നീറിവേവിക്കുന്ന കരി
ഇരുന്നല്ക്കാരൻ
  • കല്ക്കരി വില്ക്കുന്നവൻ
  • കല്ക്കരി കുഴിച്ചെടുക്കുന്നവൻ
ഇരുന്നാലിൽപ്പാട്ടം, ഇരുനാൽപാട്ടം
  • ഉടമസ്ഥനും പാട്ടക്കാരനും കൂടി ധാന്യം സമമായി വീതിച്ചെടുക്കുക
ഇരുപങ്കു്
  • രണ്ടുപംകു്
ഇരുപരിഷ
  • രണ്ടുഭാഗക്കാർ
ഇരുപാടു്
  • രണ്ടുവശം
ഇരുപാട്ടുകാർ
  • രണ്ടുഭാഗക്കാർ
ഇരുപുറം
  • രണ്ടുവശം
ഇരുപ്പ
  • ഇലിപ്പമരം
ഇരുപ്പുൾ, ഇരുപൂൾ, ഇരുവൂൾ
  • ഇരുമുള്ളുമരം
ഇരുമ
  • ഒരു കീഴ്കണക്കു്
  • 10/1.
ഇരുമണി
  • പെറുക്കിയ നെല്ലു്
ഇരുമണിപെറുക്കുക
  • കാലാപെറുക്കുക
  • പെറുക്കിയെടുക്കുക
ഇരുമുടി
  • ഇരട്ടചുമടു്
ഇരുമുന
  • ഇരട്ടമുന
  • ഇരട്ടനാക്കു്
ഇരുമുനനാരായം
  • രണ്ടുതലയും മൂർച്ചയുള്ള നാരായം
ഇരുമുനവാൾ
  • രണ്ടുതലയും മൂർച്ചയുള്ള വാൾ
ഇരുമുള്ളു, ഇരിവുള്ളു
  • ഒരു വൃക്ഷം
  • ആദ്യത്തെ മൂന്നും കറുത്ത ഇരുമുള്ളുമരമെന്നും അഭിപ്രായമുണ്ട്.
  • പര്യായപദങ്ങൾ:
    • പിച്ഛിലാ
    • അഗരു
    • ശിംശപാ
    • കപിലാ
    • ഭസ്മഗർഭാ.
ഇരുവഴിനാടു്, ഇരുവൈനാടു്
  • കോലത്തിരിയുടെ കീഴിൽ നമ്പ്യാർ ഒരിക്കൽ ഭരിച്ചതും തലശ്ശേരിയിലുൾപ്പെട്ടതുമായ ഒരു ദേശം
ഇരുവാൽചാത്തൻ
  • ഒരു പക്ഷി
  • ഇതു കരേടുവിൽ (വരണ്ട) ഒരു വകഭേദമെന്നും തമിഴിൽ ഇതിനു ‘കർക്കരാവു’ എന്നാണു പേരെന്നും കാണുന്നു.
  • പര്യായപദങ്ങൾ:
    • കൃകണം
    • ക്രകരം.
ഇരുവി
  • ഒരൗഷധം
ഇരുവിൾ, ഇരൂൾ
  • ഒരുവിധം ചെമന്ന തടി
ഇരുവേലി, ഇരുവേരി
  • ഒരു മരുന്നു്
  • തമിഴ്: വെട്ടിവേരു്. ജലത്തിന്റെ പര്യായങ്ങളെല്ലാം ഇരുവേലിയുടേയും പര്യായങ്ങളാകുന്നു. ഇതു കയ്പുരസമാണു്. പിത്തം, ശ്ലേഷ്മം, വിസർപ്പം ഇവയെ ജയിക്കും. വാതത്തെ ഉണ്ടാക്കും. തൃട്ടു്, ചുട്ടുനീറൽ, പനി, കുഷ്ഠം ഇവയെ ശമിപ്പിക്കും.
ഇരുൾ
  • ഇരുട്ടു്
  • മോഹം
  • കറുപ്പ്
ഇരുൾമയക്കം
  • മൂടൽ
ഇരുളർ
  • കാട്ടിൽ പാർപ്പുകാരായ ഒരു ജാതിക്കാർ
ഇരുളാൻ, ഇറളൻ
  • ഒരുവക പുള്ളു്
ഇരുളുക
  • ഇരുട്ടാവുക
  • കറുക്കുക
ഇരുസാൽ, ഇരിസാൽ
  • ഉണ്ടികക്കടലാസ്
  • ദൂരദേശത്തേയ്ക്കു പണം അയയ്ക്കുക.അറബി:
ഇരൂളി
  • വലിയ ചിലന്തി (എട്ടുകാലി)
ഇരെച്ചുകെട്ടുക
  • രണ്ടു തേങ്ങ ഒന്നിച്ചുകെട്ടുക
  • ഒരോ തേങ്ങയുടേയും ചകിരി ഇരിഞ്ഞു തമ്മിൽ കെട്ടുക.
  • പട്ടികളുടെ പിണച്ചിൽ (സംയോഗം)
ഇരേശൻ
  • വരുണൻ
  • വിഷ്ണു
  • ഗണേശൻ
ഇർവാരു
  • വെള്ളരി
ഇൽ
  • സപ്തമിപ്രത്യയം
  • ഇതിനു വീടു്, സ്ഥലം എന്നീ അർത്ഥമുണ്ടു്. (ഇല്ലം). ഉദാ:കോയിൽ.
ഇല
  • പത്രം
  • കടലാസു്
  • ചക്രപ്പലക
  • അലകു്, വാളലകു്
  • ഇലയമൃതേത്തുകഴിക്ക = തമ്പുരാക്കന്മാർ വെറ്റിലതിന്നുക.
  • പര്യായപദങ്ങൾ:
    • പത്രം
    • പലാശം
    • ഛദനം
    • ദളം
    • പർണ്ണം
    • ഛദം.
ഇലകുക
  • ശോഭിക്കുക
ഇലക്കണം
  • അടയാളം
  • (ലക്ഷണം എന്നതിന്റെ തത്ഭവം).
  • ശ്രേഷ്ഠവും വ്യാകരണസംബന്ധവുമായ ഒരു ഭാഷാഭേദം
ഇലക്കള്ളി
  • ഒരു ചെടി
  • ഇതു കൂട്ടുവിഷദോഷങ്ങളെ ശമിപ്പിക്കും. അഗ്നിസമം, വീര്യോഷ്ണം, കടു, കഫവാതഘ്നം.
ഇലക്കറി
  • കറിവെപ്പാനുപയോഗിക്കുന്ന ചീര മുതലായതിന്റെ പേർ
  • ഇലകൊണ്ടുള്ള കറി
  • പര്യായപദങ്ങൾ:
    • ശാകം
    • ഹരിതകം
    • ശിഗ്രു.
ഇലക്കിയൻ
  • കോവിലുകളിൽ ഇലകൾ കൊണ്ടുകൊടുക്കുന്ന ഒരു ജാതിക്കാരൻ
ഇലക്കുടി
  • ഇലകൊണ്ടുള്ള വീടു്
ഇലക്കുടിഞ്ഞിൽ
  • ആശ്രമം (മുനിവാസസ്ഥലം)
ഇലച്ചന
  • മുദ്രമോതിരം
ഇലച്ചൽ
  • (ചെടികളുടെ) ഇലകൾക്കുള്ള പടർപ്പു്
  • ‘കണ്ഠവുംബതതിരിച്ചുനോക്കിയവൾ
    വല്ക്കുലാഞ്ചലമിലച്ചലിൽ’
    — മലയാളശാകുന്തളം
  • ഇല എന്ന നാമത്തിലുള്ള ഈ ക്രിയാരൂപം ചില ദിക്കുകളിൽ നടപ്പായിക്കഴിഞ്ഞിട്ടില്ല.
ഇലഞ്ഞി
  • ഒരു വൃക്ഷം
  • ഇതു ശീതളവും ഹൃദ്യവുമാകുന്നു. വിഷദോഷത്തെ കളയും. ഇലഞ്ഞിപ്പൂവു പാലിൽ ഇട്ടു കുറുക്കി സേവിക്കുന്നതായാൽ അതിസാരം ശമിക്കും. ഇതിന്റെ കുരു പല്ലിനു നല്ല ഉറപ്പുണ്ടാക്കും.
  • പര്യായപദങ്ങൾ:
    • കേസരം
    • ബകുളം.
ഇലത്താളം
  • കൈമണി (ഒരു വാദ്യം.)
ഇലന്ത
  • ഒരു വൃക്ഷം
  • ഇതിന്റെ കുരു ഛർദ്ദി, തൃഷ്ണ, കാസം ഇവയ്ക്കു് നന്നു്. കണ്ണിനുഹിതം പച്ചക്കായ്-ദാഹം, ഛർദ്ദി ഇവയെ ശമിപ്പിക്കും. പഴം – ദാഹം, ക്ഷതം, ക്ഷയം ഇവയെ കളയും.
ഇലമുളച്ചി
  • ആകാശച്ചെടി
ഇലവു്
  • ഒരു വൃക്ഷം
  • ഇലവിമരം
  • ഇതു മധുരശീതളമാണു്. ശുക്ലവൃദ്ധിയെ ചെയ്യും. ബലത്തെ ഉണ്ടാക്കും. കഫത്തെ വിശേഷമായി വർദ്ധിപ്പിക്കും. ഇതിന്റെ പശ-ബലം, പുഷ്ടി, വീര്യം, വർണ്ണഗുണം, ആയുസ്സു പ്രജ്ഞ ഇവയെ അധികം വളർത്തും. ഇലവിൻ പശയ്ക്കു് പര്യായങ്ങൾ പിച്ഛാ, ശാല്മലീവേഷ്ടം. ഇലവിനു ചിലദിക്കുകളിൽ ‘പൂള’ എന്നും പേരുള്ളതായിക്കാണുന്നു.
  • പര്യായപദങ്ങൾ:
    • പിച്ഛില
    • പൂരണി
    • മോചാ
    • സ്ഥിരായു
    • ശാല്മലി
    • തൂലവൃക്ഷം
    • രക്തഫലം
    • യമദ്രുമം
    • ദീർഘദ്രുമം
    • ദീർഘഫലം.
ഇലവങ്ങം, ഇലവംഗം
  • കറുവാമരം
  • ത്വൿപത്രം എന്നതിലേ ‘പത്രം’ എന്നതു പ്രത്യേകം പര്യായമായും സ്വീകരിക്കുന്നുണ്ട്. [ഇലവങ്ങം കണ്ഠം ശുദ്ധീകരിപ്പാൻ വളരെ വിശേഷമാണു്. കഫവാതരോഗങ്ങൾ, ചൊറി, വിഷം, വക്ത്രരോഗം, ശിരൊരോഗം, വസ്തിരോഗം, ശുക്ലദോഷം ഇവയെ ശമിപ്പിക്കും.
  • പര്യായപദങ്ങൾ:
    • ത്വൿപത്രം
    • ഉൽക്കടം
    • ഭൃംഗം
    • ത്വചം
    • ചോചം
    • വരാംഗം.
ഇലവങ്ങപ്പൂവു്
  • ഇലവങ്ങത്തിന്റെ പൂവു്
  • പര്യായപദങ്ങൾ:
    • ലവംഗം
    • ദേവകുസുമം
    • ശ്രീസംജ്ഞം.
ഇലവാണിയൻ
  • സസ്യങ്ങൾ വില്ക്കുന്ന ഒരുവകക്കാർ
  • ഇലവാണിയന്റെ സ്ത്രീയ്ക്കു ഇലവാണിച്ചി എന്നു പേർ.
ഇലവിലാ
  • തൃണബിന്ദുവിനു് അലംബുഷ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായവൾ
  • വിശ്രവസ്സിന്റെ ഭാര്യ
  • വൈശ്രവണന്റെ അമ്മ
  • വൈശ്രവണനെ ‘ഐലവിലൻ’ എന്നു വിളിക്കുന്നുണ്ടു്. പുലസ്ത്യന്റെ ഭാര്യയും വിശ്രവസ്സിന്റെ മാതാവും ആണെന്നു മറ്റൊരുപക്ഷം.
ഇലി
  • വിനാഴിക
ഇലിപ്പ
  • ഇരിപ്പ
  • ഒരു വൃക്ഷം
  • ഇരിപ്പക്കാതൽ മധുരവും ശീതളവുമാണു്. പിത്തം, ദാഹം, ശ്രമം ഇവയെ കളയും. ത്രിദോഷങ്ങളെ നീക്കും. പുഷ്ടിയേയും വീര്യത്തേയും വർദ്ധിപ്പിക്കും. വാതകരമല്ല. കണ്ണുരോഗത്തിനും കൊള്ളാം. ഇരിപ്പപ്പൂവു് – ഗുരുവും അഹൃദ്യവുമാണു്. പുഷ്ടിയെ ഉണ്ടാക്കും. ഇരിപ്പക്കായ് – വാതപിത്തങ്ങളെ ശമിപ്പിക്കും. പഴുത്തകായ് – ദാഹം, ക്ഷയം, ക്ഷതം ഇവയെ കളയും. ആറ്റിരിപ്പ – ജലത്തിലുണ്ടാകുന്നതാണു്. ഇതിന്റെ ഇല നീണ്ടിരിക്കും. അതു വ്രണത്തെ ഉണക്കും. ശുക്ലവൃദ്ധിയെ ചെയ്യും. ഛർദ്ദിക്കു വളരെ നന്നു്.
ഇലാക്കു
  • ലാക്കു് (ലക്ഷ്യം)
  • ‘ബാലിവായുരസ്സുഃഇലാക്കായുടൻ’
    — കേരളവർമ്മരാമായണം
    .
ഇലാവുക
  • ഉലാവുക
  • പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക
ഇലിയ
  • വിശേഷണം:
  • നിസ്സാരമായ പ്രാചീനമലയാളം:
ഇലീവിഷൻ
  • ഒരസുരൻ
  • (ഇവനെ ഇന്ദ്രൻ തോല്പിച്ചിട്ടുണ്ടു്).
ഇല്ല്
  • ശാസ്ത്രം
ഇല്ല
  • നാസ്തി
  • (വ്യാകരണപ്രകാരം ഒരു പ്രധാന വ്യാക്ഷേപകമാണു്).
ഇല്ലട്ടം
  • മേല്പുര
ഇല്ലട്ടക്കരി
  • പുകയറ
ഇല്ലത്തുമൂത്തച്ഛന്‍
  • അച്ഛന്റെ അച്ഛന്‍
  • പര്യായപദങ്ങൾ:
    • പിതാമഹന്‍
    • പിതൃപിതാവു്.
ഇല്ലം
  • നമ്പൂരിമാരുടെ ഭവനം
  • ഭവനം, സ്ഥലം
  • നായന്മാര്‍ നാലു തരമുള്ളവരില്‍ ഒന്നാമത്തേതു്
  • ഇല്ലം എന്ന ഈ ശബ്ദം തന്നെയാണു് ആധാരികയുടെ ‘ഇല്‍’ പ്രത്യയമായി തീര്‍ന്നിട്ടുള്ളതു്.
ഇല്ലെമ്മാനില്ല
  • മരിച്ചുപോയി എന്നും പറവാന്‍ പാടില്ല
ഇല്വലകള്‍
  • മകയിരം നക്ഷത്രത്തിന്റെ മീതെ നില്ക്കുന്ന നക്ഷത്രങ്ങള്‍
  • തച്ഛിരോദേശെ യാസ്താരകാ നിവസന്തിതാഃ ഇല്വലാഃ ഇത്യുച്യന്തെ = ആ മകയിരം നക്ഷത്രത്തിന്റെ ഉപരിഭാഗത്തു യാതൊരുനക്ഷത്രങ്ങള്‍ വസിക്കുന്നുവോ അവ ഇല്വലകള്‍ എന്നു പറയപ്പെടുന്നു.
ഇല്വലന്‍
  • ദണ്ഡകാരണ്യത്തിലേ ഒരു രാക്ഷസന്‍
  • വാതാപി, ഇല്വലന്‍ എന്ന രണ്ടുരാക്ഷസന്മാരും ദണ്ഡകാരണ്യത്തിലേ പാര്‍പ്പുകാരാണ്. ഒരിക്കല്‍ വാതാപി ഒരു ആടായിട്ടു ബ്രാഹ്മണരുടെ സമീപം ചെന്നു. ഉടന്‍ അവര്‍ പിടിച്ചു ബലികഴിച്ച് ആ മാംസത്തെ ഭക്ഷിച്ചു. അനന്തരം ഇല്വലന്‍ വാതാപിയെ വിളിച്ചു. വാതാപി ബ്രാഹ്മണരുടെ വയര്‍പൊളിച്ചു പുറത്തുവന്നു. ഈ പ്രയോഗം ഒരിക്കല്‍ ആ രണ്ടുരാക്ഷസന്മാരും അഗസ്ത്യമഹര്‍ഷിയോടു് എടുത്തു. അദ്ദേഹം വാതാപിയെ ഭക്ഷിച്ചു. എന്നാല്‍ ഇല്വ ലന്‍ വിളിക്കുംമുമ്പേ അവന്‍ ദഹിച്ചുപോയി. ഈ കാരണത്താല്‍ ഇല്വലന്‍ മുനിയോടുഎതിര്‍ക്കയും അദ്ദേഹത്തിന്റെ ശാപാഗ്നിയില്‍ ഭസ്മമാകയും ചെയ്തു.
ഇല്ലല്ലീ
  • അല്ലയൊ.
ഇല്ലറക്കരി
  • പുകയറ
ഇല്ലറം
  • ഗൃഹധര്‍മ്മം
ഇല്ലാച്ചൊല്ലു്
  • ദൂഷണവാക്കു്
ഇല്ലാതെ
  • കൂടാതെ
ഇല്ലായ്മ
  • ഇല്ലായ്ക
ഇല്ലി
  • ചെടി
  • മുളവൃക്ഷം
ഇല്ലിപ്പുട്ടില്‍
  • ഇല്ലിക്കൂട്ടം
ഇവ
  • ഇതുകള്‍
  • ഇ എന്ന സര്‍വനാമത്തിന്റെ ബഹുവചനം ഇവറ്റ, ഇവറ്റകള്‍, ഇവറ്റു്.
ഇവ
  • എന്നപോലെ
  • എന്നു തോന്നുമാറു്
  • ‘പൂരഃപ്രവാളൈരിവപൂരിതാര്‍ദ്ധയാ’
    — മാഘം
    .
ഇവണ്ണം
  • ഇപ്രകാരം
ഇവന്‍
  • ഈ മനുഷ്യന്‍
ഇവര്‍
  • ഈ മനുഷ്യര്‍
ഇവള്‍
  • ഈ സ്ത്രീ
ഇവറ്റ, ഇവറ്റു്
  • ഇതുകള്‍
  • ഈ ജന്തുക്കള്‍
ഇവറ്റു്
  • ഈവിധം
  • ഇപ്രകാരം
  • ഇവ
ഇവിടം
  • ഈ സ്ഥലം
ഇശ്ശി
  • അല്പം
ഇഷം
  • തുലാമാസം
  • കന്നി തുലാം മാസങ്ങള്‍ എന്നും കാണുന്നു.
ഇഷല്‍
  • കന്നി തുലാം മാസങ്ങള്‍
ഇഷിക
  • ആനയുടെ നേത്രഗോളം (കണ്മിഴി)
  • പാഠാന്തരങ്ങള്‍ – ഈഷികം, ഈഷീകം, ഇഷികം.
  • നാങ്കണപോലെ ഒരു മാതിരി പുല്ലു്
  • തൂലിക
ഇഷീകം
  • തൂലിക
  • മഷിത്തൂവല്‍
  • പുല്ക്കൊടി
ഇഷുഗ്രഹൻ
  • ആയുധപാണി
ഇഷുധി
  • അമ്പുറ
ഇഷു
  • ശരം (അമ്പു്)
ഇഷ്ട
  • വിശേഷണം:
  • സ്നേഹമുള്ള
  • സന്തോഷമുള്ള
ഇഷ്ടക, ഇഷ്ടിക
  • ഇട്ടിക
  • ചെങ്കല്ലു്
  • ചീക്കല്ലു്
ഇഷ്ടകാപഥം
  • രാമച്ചം
ഇഷ്ടഗന്ധ
  • വിശേഷണം:
  • നല്ല മണമുള്ള
ഇഷ്ടഗന്ധാ
  • പാൽമുതക്കു്
  • വെൺമുതക്കു്
ഇഷ്ടപ്പെടുക
  • സന്തോഷിക്കുക
ഇഷ്ടം
  • പ്രിയം
  • സ്നേഹം
  • ആഗ്രഹം
ഇഷ്ടം
  • യഥേഷ്ടം
  • ഈ അർത്ഥത്തിൽ ക്രിയാവിശേഷണമായി ഉപയോഗിക്കണം.
  • പര്യായപദങ്ങൾ:
    • കാമം
    • പ്രകാമം
    • പര്യാപ്തം
    • നികാമം
    • ഇഷ്ടം
    • യഥേപ്സിതം.
ഇഷ്ടമധുകാ
  • തേക്കട
ഇഷ്ടമാടുക
  • ഇഷ്ടംപോലെ ചെയ്യുക
ഇഷ്ടരശു
  • (ചതുരംഗക്കളിയിൽ) അരശു പറക എന്നതിൽ ഒന്നു്
  • ഇരുകക്ഷികളും തവണ ഇട്ടുകളിക്കും. ഒരു കക്ഷി തന്റെ ഒരു കരു നീക്കിയാൽ പിന്നെ അവനു് എതൃകക്ഷി കളിച്ചല്ലാതെ കളിക്കു് അവകാശമില്ല. ആ സമയം വൻകരുവിൽ ഒന്നിന്റെ കാൽ ദേവനിൽ തട്ടുകയാണെങ്കിൽ ചെറുകരുക്കാരന്റെ അടുത്ത കളി ദേവനെ നീക്കുക മാത്രമാണു്. ധർമ്മയുദ്ധമായതുകൊണ്ടു് ദേവനെ വെട്ടാൻ തുടങ്ങുന്നു എന്നുള്ള സംഗതി വിളിച്ചുപറകയും പതിവുണ്ടു്. ഇതിനു പൊതുവേയുള്ള പേർ ‘അരശുപറക’ എന്നാണു്. ഓരോ കരു ചെയ്യുന്ന അരശിനും പ്രത്യേകിച്ചു പേരുണ്ടു്. തേരുകൊണ്ടുള്ളതു് – വെച്ചരശു.
    കുതിരയെക്കൊണ്ടു – ഇഷ്ടരശു്.
    ആനയെക്കൊണ്ടു – പോട്ടരശു.
    മന്ത്രിയെക്കൊണ്ടു – കുത്തിയരശു്.
    ആളെക്കൊണ്ടു – ഉന്തിയരശു.
ഇഷ്ടലാഭം
  • ആഗ്രഹിച്ചതിനെ ലഭിക്കുക
ഇഷ്ടവൽ
  • വിശേഷണം:
  • പ്രിയമുള്ള
  • സ്നേഹമുള്ള
  • ആഗ്രഹമുള്ള
ഇഷ്ടവാക്കു
  • പ്രിയവാക്കു്
ഇഷ്ടസഖൻ
  • പ്രിയതോഴൻ
ഇഷ്ടാനിഷ്ടം
  • ഇഷ്ടവും അനിഷ്ടവും (അനിഷ്ടം = ഇഷ്ടക്കേടു്)
ഇഷ്ടാപൂർത്തം, ഇഷ്ടാപൂർത്തി
  • കിണറു്
  • കളം മുതലായവ കുഴിക്ക
  • യാഗം ചെയ്ക
  • വൃക്ഷാദികൾ നട്ടുണ്ടാക്കുക
  • ദാനംചെയ്ക മുതലായ ധർമ്മപ്രവൃത്തികളുടെ അനുഷ്ഠാനം
  • ‘വ്യാപീകൂപതടാകാദി
    ദേവതായതനാനിച
    അന്നപ്രദാനമാരാമാഃ
    പൂർത്തമർത്ഥ്യാഃ പ്രചക്ഷതേ
    ഏകാഗ്നികർമ്മഹവനം
    ത്രേതായാംയച്ചഹുയതേ
    അന്തർവേദ്യാം ച യദ്ദാനം
    ഇഷ്ടം തദഭിധീയതേ’
ഇഷ്ടാർത്ഥം
  • പ്രിയമുള്ള കാര്യം
ഇഷ്ടാർത്ഥം
  • താൽപര്യമായിട്ടു്
ഇഷ്ടാർത്ഥോദ്യുക്ത
  • വിശേഷണം:
  • തന്റെ സിദ്ധാന്തത്തിന്നുദ്യോഗിച്ച (ഒരുമ്പെട്ട)
ഇഷ്ടി
  • യാഗം
  • ഇച്ഛ
ഇഷ്ടിക
  • ഇട്ടിക
  • ചെങ്കല്ലു്
  • ചീക്കല്ലു്
ഇഷ്മ
  • വിശേഷണം:
  • ആഗ്രഹമുള്ള
ഇഷ്മൻ
  • കാമദേവൻ
ഇഷ്വൻ
  • ബലമുള്ളവൻ
ഇഷ്വാസം
  • വില്ലു്
ഇസ്ത്രിഇടുക
  • മൃദുവാക്കുക.അറബി:
  • നേർമ്മവരുത്തുക. [ഉടുപ്പു് ഇസ്ത്രി ഇടുന്നു.
ഇസ്സലാം
  • ഇസ്സലാം മാർഗ്ഗത്തിലുള്ള മര്യാദ
ഇസ്ലാംമതക്കാരൻ
  • മഹമ്മദീയൻ
ഇഹ
  • ഇവിടെ
ഇഹം
  • ഈ ലോകം
ഇള
  • ഭൂമി
  • പശു
  • ശബ്ദം
  • ബുധന്റെ ഭാര്യ
  • (ഇഡ എന്നതു നോക്കുക).
  • (വ്യാകരണത്തിൽ) ശുദ്ധഭേദകങ്ങളിൽ ഒന്നു്
  • ഒരു നദി (തീർത്ഥം)
ഇളകുക
  • അനങ്ങുക
ഇളകൊള്ളുക
  • മുളയ്ക്കുക (ഇപ്പോൾ ഇതു നടപ്പില്ല)
  • ഇള (ഭൂമി) എന്ന അർത്ഥത്തിൽ നിന്നുണ്ടായതു്.
  • ‘എന്നുമെൻമനക്കുരുന്നിൽ
          ഇളകൊള്ളും മൈതലി
    — രാമചരിതം
  • വിശ്രമിക്കുക
ഇളക്കുക
  • അനക്കുക
  • ഇളക്കുക എന്ന ക്രിയയുടെ പര്യായങ്ങൾ വിധൂനനം, വിധുവനം.
  • പര്യായപദങ്ങൾ:
    • വിധൂനനം
    • വിധുവനം.
ഇളക്കം
  • അനക്കം
  • സംശയം
ഇളക്കുതാലി
  • സ്ത്രീകൾ കഴുത്തിലിടുന്ന ഒരു ആഭരണം
ഇളയ്ക്ക
  • കുറയ്ക്ക
  • ‘വഞ്ചി മുങ്ങുമളവിങ്കലും ശഠ
    നിളയ്ക്കയില്ലവിലതെല്ലുമെ’
    — അന്ന്യാപദേശതകം
  • ത്യജിക്ക
ഇളതരം
  • വിശേഷണം:
  • ഇളയ
  • താണ
  • മൂക്കാത്ത
  • ക്ഷീണം തട്ടിയ
ഇളൻ
  • മനുവിന്റെ പുത്രൻ (ഇഡ എന്നതു നോക്കുക)
ഇളനീലം
  • നീലനിറം
  • താണതരത്തിലുള്ള നീലം
  • കടുത്ത നീലമല്ലാത്തതു്
ഇളന്നീരു
  • കരിക്കു്
  • ഇതു ചുട്ടുനീറൽ (ദാഹം), അസ്ഥിസ്രാവം മുതലായവയെ നശിപ്പിക്കും. ശീതളവും ഹൃദ്യവുമാണു്.
ഇളന്തച്ചൻ
  • കപ്പൽപണിക്കാരൻ
ഇളപ്പം‌
  • വിശേഷണം:
  • ഇളപ്പമുള്ള
ഇളപ്പം‌
  • താഴ്ച
  • ഇടിവു്
  • അപമാനം
  • ചീത്തത്തം
  • മൂപ്പുകുറവു്
  • പതുപ്പു, മാർദ്ദവം
ഇളപ്പെടുക
  • താഴുക
  • കുറയുക
ഇളപ്പെടുത്തുക
  • താഴ്ത്തുക
  • കുറയ്ക്കുക
ഇളമ
  • വിശേഷണം:
  • ഇളയ
ഇളമ
  • ഇളപ്പം
ഇളമനസ്സ്
  • ധൈര്യമില്ലായ്മ
ഇളമപ്പെട്ട, ഇളമസ്ഥാനം
  • ഇളയരാജാവിന്റെ സ്ഥാനം
ഇളമുറ
  • ഇളയരാജാവിന്റെ മുറ
ഇളം
  • വിശേഷണം:
  • ഇളയ
  • മൂക്കാത്ത
  • അലിവുള്ള
ഇളംകൂറു
  • ഇളയരാജാവിന്റെ സ്ഥാനം
ഇളംകൂറുവാഴ്ച
  • ഇളയരാജാവായിട്ടു വാഴുക
ഇളംപ്രായം
  • ചെറുപ്രായം
ഇളംബുദ്ധി
  • ബുദ്ധിക്കുറവു്
ഇളമതി
  • ബാലചന്ദ്രൻ
ഇളയ
  • വിശേഷണം:
  • ചെറിയ
  • മൂക്കാത്ത
  • മെലിഞ്ഞ
  • മൃദുവായ
  • ആർദ്രതയുള്ള
ഇളയതു
  • അമ്പലവാസികളിൽ ഒരു ജാതി
  • നായന്മാരുടെ പുരോഹിതൻ.
ഇളയഞ്ചൂടു, ഇളഞ്ചൂടു
  • ശീതോഷ്ണം
ഇളയപ്പൻ
  • ചിറ്റപ്പൻ
  • അമ്മയുടെ അനുജത്തിയുടെ ഭർത്താവു്. അച്ഛന്റെ അനുജൻ.
ഇളയച്ഛൻ
  • കൊച്ചച്ഛൻ (അച്ഛന്റെ അനുജൻ)
  • ഇളയപ്പനെന്നും ഇളയച്ഛനെന്നും‌ ഉള്ളതിനു വ്യത്യാസമില്ലാത്ത വിധം ഒരേ അർത്ഥത്തിലും ഉപയോഗിക്കുന്നുണ്ടു്.
ഇളയമ്മ
  • ചിറ്റമ്മ
  • അമ്മയുടെ അനുജത്തി
  • അച്ഛന്റെ അനുജന്റെ ഭാര്യ
ഇളയരശു്
  • ഇളങ്കൂറു്
ഇളയവൻ
  • അനുജൻ
  • തന്നിൽ താണ വയസ്സുള്ളവൻ
  • തന്നിൽ താണവൻ
ഇളവു്
  • അവധി
  • മാപ്പു്
  • ‘തോഴിയെച്ചെന്നു കാണു; ഞാനും ഇളവുകിട്ടിയതുകൊണ്ടു് ഗൃഹത്തിലേയ്ക്കു പോകുന്നു’ (മാളവികാഗ്നിമിത്രംനാടകം).
ഇളവൻ
  • കുമ്പളങ്ങ
  • മൂക്കാത്തകായ്
ഇളവൻകായ്
  • മൂക്കാത്ത കായ്
ഇളവാപ്പ
  • ഇളയപ്പൻ
  • (മുസൽമന്മാരും മറ്റും ഉപയോഗിക്കുന്നു).
ഇളാപാലനം
  • രാജ്യഭരണം
ഇളാവൃതം, ഇളാവൃതവർഷം, ഇളാവൃതഖണ്ഡം
  • ഭൂമിയുടെ നവഖണ്ഡങ്ങളിൽ മദ്ധ്യത്തിലുള്ളതു്
ഇളി
  • പല്ലുകാട്ടിയുള്ള ചിരി
  • എളിക്കൂടു് (അരക്കെട്ടു്)
  • കുതിരയുടെ കരച്ചിൽ
  • ചെറുവാൾ
  • വടി, കുറുവടി
ഇളിക്കുക
  • പല്ലുകാട്ടി ചിരിക്കുക
  • കുതിരകരയുക
  • ലജ്ജിക്കുക
ഇളിഞ്ഞിൽ
  • ഒരു മാതിരി വൃക്ഷം
  • (കുളിർമാവു്.)
ഇളിപ്പു്
  • പല്ലുകാട്ടിയുള്ള ചിരി
ഇളിബിളി
  • വിശ്രവസ്സിന്റെ ഭാര്യ
  • കുബേരന്റെ അമ്മ (ഇലവില എന്നതു് നോക്കുക)
ഇളിഭ്യൻ
  • ഭോഷൻ
ഇളിഭ്യം
  • ഭോഷത്തം
  • ‘പാരമിളിഭ്യമാകുന്നിതെല്ലാർക്കുമി
    പ്പാരവശ്യാധീനയാകുന്നതല്ലഞാൻ’
    — ഭാഗവതം
ഇളയ്ക്ക
  • വിശേഷണം:
  • ശ്രമിക്ക
  • ക്ഷമിക്ക
ഇളുമ്പു്
  • ഇട
ഇളൈയൻ
  • അനുജൻ
  • ഇളയോൻ
ഇഴ
    ധാതു:
  • പതിഞ്ഞുനടക്കുക
ഇഴ
  • നൂൽപ്പിണി
ഇഴച്ചൽ, ഇഴച്ചിൽ
  • വഴുക്കൽ
  • ഇഴഞ്ഞുനടക്ക
  • വലിച്ചിൽ
ഇഴയുക
  • ഇഴഞ്ഞുനടക്കുക
  • വഴുക്കുക
  • വലിയുക
  • (സകര്‍മ്മകക്രിയ:ഇഴയ്ക്കുക.)
ഇഴിക
  • അവതരിക്കുക
  • താഴുക
ഇഴിയുക
  • താഴുക
  • ഇറങ്ങുക
  • ‘ആദിമൂലശ്രീപരമാനന്ദസ്വതയിൽനി
    ന്നാദരാലുണർന്നിഴിഞ്ഞീടിനോരമൃതവും’
    — ഭാഗവതം
ഇഴുക
  • തേയുക
  • വഴുക്കുക
  • പറ്റുക
  • (സകര്‍മ്മകക്രിയ:ഇഴുക്കുക.)
  • ‘മങ്കകൾതന്നുടെകൊങ്കയിലിഴുകും’
    — സ്യമന്തകം തുള്ളൽ
    .
ഇഴുകൽ
  • തേപ്പു്
  • വഴുക്കൽ
ഇഴുക്കം
  • തേപ്പു്
  • വഴുക്കൽ
  • നിരപ്പു്
  • മിനുസം
ഇഴുങ്ങുക
  • ഇഴുക
  • (ഉദാ:വസ്ത്രം ഇഴുങ്ങുന്നു).
ഇറ
  • ഇറമ്പു്
  • ഇറക്കാരാണ്മ എഴുതിവാങ്ങിച്ച നിലത്തിന്റെ മിച്ചവാരം
  • കരംതീരുവ
ഇറകു
  • ചിറകു
ഇറക്കം
  • കീഴ്പെട്ടുള്ള ഗതി, താഴ്ച
  • സമുദ്രത്തിലേയ്ക്കു ജലത്തിന്റെവലിവു്
  • ക്ഷയം
  • ചന്ദ്രന്റെ ക്ഷയം
ഇറക്കാരാണ്മ
  • മുതലാളനോടു പാട്ടത്തിനു ഏറ്റ നിലം
ഇറക്കാരാണ്മയോല
  • ഇറക്കാരാണ്മ എഴുതിവാങ്ങിച്ച ഓല
ഇറക്കല്ലു്, ഇറങ്കൽ
  • പ്രവേശിപ്പാനുള്ള പടി
  • കോണിപ്പടി
ഇറങ്ങുക
  • താഴത്തു വരുക
  • വയറ്റിലേക്കു ചെല്ലുക
  • വിഷം വേർപെടുക
  • (സകര്‍മ്മകക്രിയ:ഇറക്കുക.)
ഇറച്ചി
  • മാംസം
ഇറച്ചില്ലുവെക്ക
  • വീടുമേയാൻ തുടങ്ങുക
ഇറന്നീടുക
  • ചാവുക
ഇറപുള്ളാളൻ
  • പുള്ള് (പക്ഷി)
ഇറപ്പു്
  • വാസം
  • ഇറയോടുകൂടിയതു് ഇറപ്പു്. ഇറയം – തിണ്ണ എന്ന അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു.
  • മരണം
  • ‘നാശംവരാതുടലിലിറപ്പു പുറപ്പില്ലാതൊരു’
    — ഭഗവൽഗീത
    .
ഇറപ്പുറം
  • ഇറയുടെ മേൽഭാഗം
ഇറമ്പു്
  • ഇറ
  • മലയുടെ അരിക്
  • വൃക്ഷത്തിന്റെ ചുവട്ടിലുള്ള സ്ഥലം
ഇറമ്പുക
  • ഇരയ്ക്കുക
ഇറമുളൻ
  • മാപ്പിളമാരുടേയും
  • മലബാർ മഹമ്മദന്മാരുടേയും ഉപവാസ (വ്രത) മാസം
ഇറയചെറുമർ
  • പാലക്കാട്ടിനു സമീപമുള്ള ഒരു വക താണജാതിക്കാർ
  • (ഇവർക്കു് തീണ്ടുണ്ടു്).
ഇറയാൽ
  • വെള്ളിപ്പത്താക്ക്
  • (പോർട്ടുഗീസ് ഭാഷ).
ഇറയുക
  • ഇറയ്ക്കുക
  • ഉദാ:കളംഇറയ്ക്കുക.
ഇറയം, ഇറയകം
  • തിണ്ണ
  • ഇറപ്പു് എന്നതു നോക്കുക.
ഇറയിലി
  • മാനിച്ചുകൊടുക്കുന്ന സമ്മാനം
  • വിരുത്തിനിലം
ഇറയവൻ
  • രാജാവു്
  • ഈശ്വരൻ
  • ‘ഇറയവ ചന്ദ്രാദിത്യന്മാരുടെ
    രശ്മിയതായ് മേവിന്നതുഞാനെ’
    — ഭഗവൽഗീത
    .
ഇറവൻ
  • ഈശ്വരൻ
  • ‘ഇറവനിവൻനാരായണനെന്നെ’
    — ഭഗവൽഗീത
    .
  • കുറവൻ (ഇറവാളൻ)
ഇറവരി
  • രാജഭോഗം
ഇറവാരം
  • വീട്ടിന്റെ ഇറമ്പു്
  • വീതിയുള്ള തിണ്ണ
ഇറാൻ
  • ഇളപ്പമുള്ളർ വിളികേൾക്കുന്ന ഒരാചാരവാക്കു്
ഇറുക്കു്, ഇറുക്കം
  • ഞെക്ക്
  • ഞണ്ടും മറ്റും കൊമ്പുകൊണ്ടു കുത്തുക
  • മുറുക്കുക
  • (ഇറുക്കം – മുറുക്കം).
ഇറുക്കുക
  • ഞെക്കുക
  • ഞണ്ടും മറ്റും കൊമ്പുകൊണ്ട് കുത്തുക
  • മുറുക്കുക, മുറുകെ കെട്ടുക
  • മുറുക്കെ പിടിക്കുക
ഇറുങ്ങു്
  • ഒരു ചെടി
  • അതിന്റെ അരി
  • ഇതു വാതം ഹേതുവായിട്ടുണ്ടാകുന്ന രോഗങ്ങളെയും കല്ലടപ്പു്, മൂത്രകൃച്ശ്രം, മുതലായവയേയും, ശമിപ്പിക്കും.
ഇറുങ്ങുക
  • ഞെക്കുക
ഇറുമ്പു്
  • എറുമ്പ്
  • ഭൂമിയിൽ അരിച്ചുനടക്കുന്ന പല പ്രാണികൾക്കും കൂടി പറയുന്ന പേർ
ഇറുമ്പുക
  • കടിക്കുക
ഇറുമ്മുക
  • വായ് തുറക്കാതെ പല്ലു കടിക്കുക
  • ‘ഉമ്മരത്തെപ്പല്ലുകൊണ്ടു
    ചിരിക്കും നമ്മളെക്കണ്ടാൽ
    ഉള്ളിലേ പല്ലുകൾകൊണ്ടി
    റുമ്മും പാണ്ഡുപുത്രന്മാർ’
    — സഭാപ്രവേശം തുള്ളൽ
ഇറ്റിക്കണ്ണി
  • ഇത്തിക്കണ്ണി
ഇറ്റിറ്റു
  • തുള്ളിത്തുള്ളിയായി
ഇറ്റു
  • തുള്ളി
ഇറ്റുക
  • തുള്ളിയായി വീഴുക
  • (കാരണക്രിയ:ഇറ്റിക്കുക.)