ജ
ജ
- ഹല്ലുകളിൽ എട്ടാം അക്ഷരം
ജ, (ജൻ, ജാ, ജം), ജന്മാവു്
- ജനിച്ച എന്നർത്ഥം വരുത്തുവാൻ പദാന്തത്തിൽ ചേർക്കുന്നതു്
- ഉദാ:പത്മജൻ = പത്മത്തിൽ (താമരയിൽ) ജനിച്ചവൻ – ബ്രഹ്മാവ് (പത്മജന്മാവു്). ഗിരിജാ = ഗിരിയിൽ ജനിച്ചവൾ (പാർവതി). നീരജം = നീരിൽ (ജലത്തിൽ) ജനിക്കുന്നതു് – താമര.
ജകുടം
- മലയപർവതം
- പട്ടി
ജകുടം, ജകൂടം
- പട്ടി
ജക്ഷകൻ
- ഭക്ഷിക്കുന്നവൻ
ജക്ഷണം, ജക്ഷി
- ഭക്ഷണം
ജക്ഷ്മ, ജക്ഷ്മാവു്
- രാജയക്ഷ്മാവു് എന്ന ദീനം
ജഗച്ചക്ഷുസ്സ്
- ആദിത്യൻ
- ലോകത്തിന്റെ കണ്ണു്
ജഗൽ, ജഗത്തു്
- ലോകം
- പ്രളയകാലത്തിൽ നൽകുന്നതെന്നർത്ഥം.
- ജനം
- വായു ഗമിക്കുന്നതെന്നർത്ഥം
- ജംഗമം, ഗമിക്കുന്നതെന്നർത്ഥം
ജഗൽകർത്താവു്
- ജഗദീശ്വരൻ
ജഗൽകാരണം
- ദൈവം
ജഗൽഗുരു
- ശിവൻ
- വിഷ്ണു
- ബ്രഹ്മാവു്
- നാരദൻ
ജഗത്രയം
- മൂന്നുലോകം
ജഗൽപതി
- ലോകനാഥൻ
- ദൈവം
ജഗൽപിതാ
- ബ്രഹ്മാവു്
- ദൈവം
ജഗൽപ്രാണൻ
- വായു
- കാറ്റു്
- പ്രപഞ്ചത്തിന്റെ ജീവൻ എന്നർത്ഥം.
ജഗൽസ്ഥിതി
- ലോകത്തിന്റെ ഇരിപ്പു്
- ലോകരക്ഷ
ജഗതി
- ലോകം
- പ്രളയകാലത്തിൽ നശിക്കുന്നതെന്നർത്ഥം.
- ഒരു പാദത്തിൽ പന്ത്രണ്ടക്ഷരമുള്ള ഛന്ദസ്സ്
- ഭൂമി
- ജനമുള്ളതെന്നർത്ഥം.
- ജനം
ജഗദണ്ഡകാരണൻ
- ജഗദാദികാരണൻ
‘പുണ്യപൂരുഷ! വിഭോ! ജയജഗദണ്ഡകാരണ! വിധോ!’
— കിർമ്മീരവധം കഥകളി
.ജഗദൻ
- രക്ഷകൻ
- അകമ്പടിക്കാരൻ
ജഗദംബ, ജഗദംബിക
- ദുർഗ്ഗ
- ദേവി
ജഗദാധാരം
- സമയം
- കാറ്റു്
ജഗദാശ്രയൻ
- ലോകത്തെ താങ്ങുന്നവൻ
- ദൈവം
ജഗദീശ
- പാർവ്വതി
- ലക്ഷ്മി
ജഗദീശൻ
- ദൈവം
- വിഷ്ണു
ജഗദീശ്വരൻ
- ദൈവം
ജഗദീശ്വരി
- പാർവ്വതി
- ലക്ഷ്മി
- ദേവി
ജഗദുത്ഭവം
- ലോകത്തിന്റെ ഉത്ഭവം
ജഗദ്ഗുരു
- ദൈവം
ജഗദ്വാസി
- ലോകവാസി
ജഗദ്വേഷി
- ലോകത്തെ ഉപേക്ഷിക്കുന്ന
- ലോകത്തെ ഉപദ്രവിക്കുന്ന
ജഗദ്ധരൻ
- വേണീസംഹാരം മാലതീധവം ഇവയുടെ വ്യാഖ്യാതാവായ ഒരു പ്രസിദ്ധനായ ഗ്രന്ഥകാരൻ
- അമ്മ—ദമയന്തി. പിതാവു്—രത്നധരൻ. ക്രിസ്താബ്ദം 14-ആം നൂറ്റാണ്ടിനു ശേഷം ജീവിച്ചിരുന്നു.
ജഗന്നാഥൻ
- ലോകനാഥൻ, ദൈവം
- വിഷ്ണു
- ദത്താത്രേയൻ
- ജഗന്നാഥപുരത്തിലെ ഒരു ബിംബം
- കൃഷ്ണനെ ജരസൻ കൊന്നതിന്റെ ശേഷം മരത്തിന്റെ ചുവട്ടിൽ കിടന്നിരുന്ന ആ അഴുകിയ അസ്ഥികളെ ചില ഭക്തന്മാർ കാണുകയും എടുത്തു പെട്ടിയിൽ സൂക്ഷിക്കയും ചെയ്കയുണ്ടായി. പിന്നീടു ജഗന്നാഥന്റെ ഒരു ബിംബം ഉണ്ടാക്കി അതിനുള്ളിൽ കൃഷ്ണന്റെ അസ്ഥികളെ സൂക്ഷിക്കേണ്ടാതാണെന്നു് ഇന്ദ്രദ്യുമ്നനൃപനോടു കൽപ്പിച്ചു. ഈ നൃപൻ ഒരു വിഷ്ണുഭക്തനായിരുന്നു. പണി അശേഷം തീർന്നതിന്റെ ശേഷമല്ലാതെ അതിനെ കാണുന്നതിനായിട്ടു് ആരും വരുകയില്ലെങ്കിൽ ആ ഭാരം താൻ ഏറ്റു എന്നു വിശ്വകർമ്മാവു് പറഞ്ഞു. കൈയും കാലും കുറതീരുന്നതിനു മുമ്പു ക്ഷമയില്ലാതെ ഇന്ദ്രദ്യുമ്നൻ പണി നോക്കുന്നതിനായി ചെന്നു. അപ്പോൾ പതിനഞ്ചു ദിവസം കഴിഞ്ഞതേയുള്ളു. ഇന്ദ്രദ്യുമ്നനെ കണ്ടിട്ടു വിശ്വകർമ്മാവു് ബിംബത്തെ ഇട്ടുംകളഞ്ഞു പോയി. അനന്തരം ഇന്ദ്രദ്യുമ്നന്റെ അപേക്ഷ ഹേതുവായിട്ടു ബ്രഹ്മാവു് ആ ബിംബത്തെ കേൾവിപ്പെട്ടതാക്കുകയും പ്രതിഷ്ഠാസന്ദർഭത്തിൽ താൻകൂടി ഒരു മുഖ്യ ആചാര്യസ്ഥാനം വഹിക്കയും ചെയ്തു.
ജഗന്നാഥപണ്ഡിതൻ
- ഒരു പ്രസിദ്ധനായ ഗ്രന്ഥകർത്താവു്
- ഇദ്ദേഹത്തിന്റെ പ്രധാനകൃതി രസഗംഗാധരം ആകുന്നു. ഗംഗാലഹരി, കരുണാലഹരി, അമൃതലഹരി, പീയൂഷലഹരി, സുധാലഹരി, ഭാമിനീവിലാസം ഈ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ക്രിസ്താബ്ദം 165൦ നുസമീപം ജീവിച്ചിരുന്നിരിക്കണം.
ജഗന്നാഥം
- ബങ്കാള ഉൾക്കടലിന്നരികെ ഒരു കേൾവിപ്പെട്ട സ്ഥലം
ജഗന്നായകൻ
- ദൈവം
ജഗന്നാശം
- ലോകനാശം
ജഗന്നിവാസൻ
- ദൈവം
ജഗന്മംഗലൻ
- ദൈവം
ജഗന്മംഗല
- ലക്ഷ്മി
- പാർവ്വതി
ജഗന്മണ്ഡലം
- വിശ്വംമുഴുവൻ
ജഗന്മയൻ
- ദൈവം
- ജഗത്തുകളാകുന്ന രൂപത്തോടുകൂടിയവൻ
ജഗന്മയി
- പാർവ്വതി
ജഗന്മാതാ
- മായാദേവി
- പാർവ്വതി
ജഗന്മോഹന
- വിശേഷണം:
- സൗന്ദര്യമുള്ള
ജഗരം
- കവചം
- കുപ്പായം
- ദേഹത്തെ രക്ഷിക്കുന്നതിനു സദാ തയാറുള്ളതു് എന്നർത്ഥം.
ജഗള(ല)ം
- കൊഴുത്ത മദ്യം
- മദ്യത്തിന്റെ അടിയിൽ ഊറിക്കിടക്കുന്ന കൽക്കം
- ചാണകം
ജഗ്ദ്ധ
- വിശേഷണം:
- ഭക്ഷിക്കപ്പെട്ട
ജഗ്ദ്ധം
- ഭക്ഷണം
ജഗ്ദ്ധി
- ഭക്ഷണം (ഊണു്)
- ഭക്ഷണകർമ്മം
- സഹഭോജനം
- ഭക്ഷിക്കുക എന്നർത്ഥം.
ജഘനം
- സ്ത്രീകളുടെ അരയുടെ മുൻഭാഗം
- സുരതസമയം പുരുഷന്മാർ ഹനിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു. ജഘനം × നിതംബം.
ജഘനേഫല
- കാട്ടത്തി
- പേയത്തി
ജഘന്യ
- വിശേഷണം:
- ഒടുക്കത്തെ
- നിന്ദ്യമായുള്ള
ജഘന്യജൻ
- അനുജൻ
- ഒടുവിൽ ജനിച്ചവനെന്നർത്ഥം.
- ശൂദ്രൻ
ജഘന്യൻ
- ഒടുവിൽ ജനിച്ചവൻ
- അധമൻ
ജഘന്യം
- ഒടുവിലുള്ളതു്
- ഒടുവിലുണ്ടായതു്
- ജഘനത്തിൽ ഭവിച്ചതെന്നർത്ഥം.
- അധമം
ജൻ
- ശിവൻ
- വിഷ്ണു
ജം
- ജലം
- ജനനം
- വിഷം
- സുഖം
- ലോകങ്ങൾക്കു കാഴ്ചയെ കൊടുക്കുന്നവൻ എന്നർത്ഥം.
ജംഗമ
- വിശേഷണം:
- ഇളകുന്ന
- സഞ്ചരിക്കുന്ന
ജംഗമം
- സഞ്ചരിക്കുന്ന വസ്തു
- ജംഗമം × സ്ഥാവരം] കുടിലമായി ഗമിക്കുന്നതെന്നർത്ഥം. കുടിലം എന്നതു പ്രായികമാണു്. വളയാതെ നടന്നാലും ജംഗമം തന്നെ. ‘ചരാചരംജംഗമേസ്യാദംഗവിഷ്ടപയോരപി’ എന്നു പ്രമാണം.
- പര്യായപദങ്ങൾ:
- ചരിഷ്ണു
- ചരം
- ത്രസം
- ജംഗം
- ചരാചരം.
ജംഗമകുടി
- കുട
ജംഗമേതരം
- അചരം
- സ്ഥാവരം
- ജംഗമത്തിന്റെ (നടക്കുന്ന വസ്തുവിന്റെ) ഇതരം (വിപരീതം); നടക്കാത്ത വസ്തു, വൃക്ഷലതാദികൾ.
- പര്യായപദങ്ങൾ:
- സ്ഥാവരം.
ജംഗല
- വിശേഷണം:
- വിജനമായുള്ള
ജംഗാലം
- അതിരു്
- വരമ്പു്
ജംഗുലം
- വിഷം
ജംഘ
- മുഴങ്കാൽ, (കണങ്കാൽ)
- ഉണ്ടാകുന്നതു്, വളരുന്നതു് എന്നിങ്ങനെ അർത്ഥം. കാൽവണ്ണം.
‘ജംഘകൾ കൈതപ്പൂക്കൾസമാനം’
— ഒരു പഴയ കൃതി
.ജംഘലാ
- ഒരു രാഗം
ജംഘം
- കണങ്കാൽ
- കാൽ
ജംഘാകാരികൻ
- അഞ്ചൽക്കാരൻ
- ദൂതിനും മറ്റും വേണ്ടി വഴിനടക്കുന്നവൻ
- ജംഘാബലംകൊണ്ടു ജീവിക്കുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജാംഘികൻ.
ജംഘാത്രാണം
- കാൽകുപ്പായം
ജംഘാലൻ
- വളരെ വേഗം നടക്കുന്നവൻ
- വേഗത്തിൽ നടക്കുമ്പോൾ കണങ്കാലുകൾ നല്ലവണ്ണം ഇളകുന്നതുകൊണ്ടു ഈ പേരു സിദ്ധിച്ചു.
- പര്യായപദങ്ങൾ:
- അതിജവൻ
ജട
- പേരാലിന്റെ പാലും ഭസ്മവും കൂട്ടിപ്പിരിച്ച തലമുടി, എണ്ണതേച്ചു കുളിയും മറ്റും ഉപേക്ഷിച്ചു വ്രതാനുഷ്ഠാനത്തോടിരിക്കുന്നവരുടെ ശിഖ
- കൂട്ടിപ്പിണഞ്ഞു കിടക്കുന്നതു് എന്നർത്ഥം.
- വിടുവേരു്
- പര്യായപദങ്ങൾ:
- സട.
ജടാ
- മാഞ്ചി, ജടയുള്ളതു്
- കൂട്ടിപ്പിണഞ്ഞു കിടക്കുന്നതെന്നർത്ഥം.
- നായിക്കൊരുണ
- ശതാവരി
ജടാജൂടം
- ജട
- ശിവന്റെ ജട
‘പ്രേമസ്ഫൂർത്തിയൊടഭ്രനിർഝരണിയെക്കറ്റജ്ജടാജൂടമാം’
— മദനകാമചരിതം നാടകം
.ജടാജ്വാലം
- വിളക്കു്
ജടാധാരി
- വിശേഷണം:
- ജടയുള്ള
ജടാമാഞ്ചി, ജടാമാംസി
- ഒരങ്ങാടി മരുന്നു്, ഗോലോമി, ഭൂതകേശം
- വയമ്പിൽ ഒരു വകഭേദം
ജടാമൂലാ
- ശതാവരി
ജടായു(സ്സ്)
- ശ്യേനിയിൽ അരുണന്റെ പുത്രനായ ഒരു പക്ഷിരാജാവു്
- സീതയെ രാവണൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന മദ്ധ്യേ സീതയുടെ കരച്ചിൽ കേട്ടു ജടായു എത്തി തടയുകയും ചന്ദ്രഹാസം കൊണ്ടു മുറിവേറ്റു നിലത്തു പതിക്കുകയും മരിക്കുംമുമ്പു വന്നുചേർന്ന ശ്രീരാമനെക്കണ്ടു രാവണനുമായി നട ന്ന ഘോരയുദ്ധത്തെയും മറ്റും വിവരിക്കയും ചെയ്തു. അനന്തരം മരിച്ചു. ശേഷക്രിയകൾ രാമലക്ഷ്മണന്മാർ ചെയ്തു. ജടായുവിനു മോക്ഷം ലഭിച്ചു. പരമദയാലുവായ ജടായു ദശരഥന്റെ ഒരു മിത്രമായിരുന്നു, ശനിയുടെ കോപത്തിൽ നിന്നു ആ നൃപനെ രണ്ടുതവണ രക്ഷിക്കയുണ്ടായിട്ടുണ്ടു പോലും. ജടായു ഗരുഡന്റെ പുത്രനാണെന്നും ചിലർ അഭിപ്രായപ്പെട്ടു കാണുന്നുണ്ടു്.
- ഗുഗ്ഗുലു
ജടാലംകാരം
- ഒരാഭരണം
- തലപിന്നി പുറത്തുവെച്ചു കെട്ടുന്നതാണു്.
ജടാസുരൻ
- ഒരു അസുരൻ
- ജടാസുരൻ ബ്രാഹ്മണവേഷം ധരിച്ചു ധർമ്മപുത്രർ, സഹദേവൻ, നകുലൻ, പാഞ്ചാലി ഇവരെ അപഹരിക്കുകയും ഭീമനാൽ വധിക്കപ്പെടുയും ചെയ്തു.
ജടി
- ഇത്തി
- ചിറ്റാലു്
- പേരാലു്
- താപസൻ
- ജടയുള്ളവനെന്നർത്ഥം.
ജടില
- വിശേഷണം:
- ജടയുള്ള
ജടില
- മാഞ്ചി
- ജടകൾ ഉള്ളതു എന്നർത്ഥം.
- വയമ്പു
- തിപ്പലി
- കിഴുകാനെല്ലി
- ഗൗതമന്റെ പുത്രി, ഏഴുപേരുടെ ഭാര്യയും സുകൃതിനിയുമായ ഒരു സ്ത്രീ
ജടിലൻ
- സിംഹം
- തിപ്പലി
- ജടയുള്ളവൻ
ജടിലം
- സിംഹം
- മക്കിപ്പൂവു്
- എള്ളു്
ജടുലം, ജഡുലം
- ശരീരത്തിലുള്ള കറുത്ത മറുവു്
- ശരീരത്തേ ചീത്തയാക്കിത്തീർക്കുന്നതെന്നർത്ഥം.
ജടു(ഡു)ലൻ
- ശരീരത്തിന്മേൽ കറുത്ത മറുവുള്ളവൻ
ജഠര
- വിശേഷണം:
- കടുപ്പമുള്ള
- ബന്ധിക്കപ്പെട്ട
- പഴകിയ
ജഠരം
- വയറു്
- ജന്തു അല്ലെങ്കിൽ മലം ഇതിൽ ഉണ്ടാകുന്നതിനാൽ ഈ പേർ വന്നു.
- കഠിനമായ വസ്തു
- ഗുഹ
- ഗർഭപാത്രം
ജഠരാഗ്നി
- വയറ്റിലേ അഗ്നി
ജഠരാമം
- നീരൊഴിവു്
ജഠരാമയം
- വയറ്റിലെ ദീനം
ജഡ
- വിശേഷണം:
- തണുപ്പുള്ള
- മൂഢതയുള്ള
- ജീവനില്ലാത്ത
ജഡക്രിയ
- വിശേഷണം:
- താമസിച്ചു ചെയ്യുന്ന
ജഡത, ജഡത്വം
- തണുപ്പു്
- മൂഢത
- ജാള ്യം
- ശരീരാവയവങ്ങളെക്കൊണ്ടും മനസ്സുകൊണ്ടും ഒന്നും പ്രവർത്തിപ്പാൻ കഴിവില്ലായ്ക.
ജഡൻ
- മൂഢൻ
- ജളബുദ്ധി
- ലോകസ്ഥിതിയെ അറിയാത്തവൻ എന്നർത്ഥം. ‘ഇഷ്ടം വാനിഷ്ടം വാസുഖദുഃഖംവാനവേത്തിയോമോഹാൽ; പരവശഗഃ, സഭവേദിഹനാമ്നാജഡസംജ്ഞകഃപുരുഷഃ’ = യാവനൊരുവനാണോ അജ്ഞാനം ഹേതുവായിട്ടു ഇഷ്ടാനിഷ്ടങ്ങളേയും സുഖദുഃഖങ്ങളേയും അറിയാത്തവനും മറ്റുള്ളവർക്കു അധീനനും ആയിരിക്കുന്നു, അവനത്രേ ജഡൻ.
- പര്യായപദങ്ങൾ:
- അജ്ഞൻ.
ജഡഭരതൻ
- ഒരു മുനി
ജഡം
- ദേഹം
- മാംസം
- വിറകുമുട്ടി
- വ്യാപാരമില്ലാത്തതു്
- വെള്ളം
- കാരീയം
- തണുപ്പോടുകൂടിയതു്
ജഡാ
- നായ്ക്കൊരുണ
- കിഴുകാനെല്ലി
ജഡിമാ
- തണുപ്പു്
ജഡീകൃതം
- ജഡമാക്കിത്തീർത്തതു്
ജഡീഭൂതം
- ജഡമായി ഭവിച്ചതു്
ജഡുലം
- മറുകു്
- ശരീരത്തിൽ കാണുന്ന കറുത്ത പുള്ളി
ജതു
- കോലരക്കു്
- അരക്കു്
- വൃക്ഷത്തിന്മേലുണ്ടാകുന്നതെന്നർത്ഥം.
ജതുക, ജതൂക
- വാവൽ
- ആവൽ
- അരക്കിന്റെ നിറമുള്ളതു് എന്നർത്ഥം.
ജതുകം
- പെരുങ്കായം
- ജതുവിനെ (മെഴുകിനെ)പ്പോലെ ഒട്ടുന്നതു എന്നർത്ഥം.
- അരക്കു്
ജതുഗേഹം
- അരക്കില്ലം
ജതുനി
- വാവൽ
- ആവൽ
ജതുമണി
- മറുകു് (മറു)
- ഒരു ക്ഷുദ്രരോഗം
- കഫരക്തം നിമിത്തം ജനിക്കുമ്പോൾതന്നെ സമമായിട്ടും ഉയർന്നിട്ടും വേദനയൊടു കൂടാതെയും മണ്ഡലാകൃതിയായിട്ടും ഉണ്ടാകുന്ന ലാഞ്ഛനം.
ജതുരസം
- കറുത്ത അരക്കു്
ജതൂക
- വാവൽ
- വെൺകച്ചോലം
- അരക്കുണ്ടാക്കുന്നതു് എന്നർത്ഥം.അരക്കു് ഈ മരത്തിന്റെ കറയെന്നു കാണുന്നു.
ജതൂമുഖം
- പുഴക്കണ്ണിനെല്ല്
ജത്രു
- പൂണെല്ലു്
- വളയെല്ല്
- കണ്ഠസ്കന്ധ മദ്ധ്യേ ജനിക്കുന്നതു് എന്നർത്ഥം. പൂണെല്ലു് ചുമലിന്റെയും കക്ഷത്തിന്റെയും സന്ധിയാണു്.
ജനകൻ
- പിതാവു്
- ജനിപ്പിക്കുന്നവൻ എന്നർത്ഥം.
- മിഥിലാരാജാവു്
- ജനകൻ വിദേഹം അല്ലെങ്കിൽ മിഥില എന്ന രാജ്യത്തിലേ രാജാവും സീതയുടെ വളർത്തച്ഛനുമാണ്. പരിശുദ്ധത, വിജ്ഞാനം ഇവക്കു ജനകൻ വിളനിലമായിരുന്നു. രാമചന്ദ്രൻ സീതയെ ഉപേക്ഷിച്ചതിന്റെ ശേഷം അദ്ദേഹം സർവവും വെടിഞ്ഞു വനവാസിയായി ബ്രഹ്മജ്ഞാനിയായി ഭവിച്ചു. അദ്ദേഹത്തിന്റെ ഗുരുവും ഉപദേഷ്ടാവും യാജ്ഞവല്ക്കൻ എന്ന മഹർഷിയായിരുന്നു. ജനകനെ വിദേഹൻ എന്നും മിഥിലൻ എന്നും കൂടി വിളിക്കാറുണ്ടു്. വിദേഹരാജാവായ ജനകൻ മഹാ കാവ്യകാലത്തു (17൦1 - 21൦1) എങ്ങും ശ്രുതിപ്പെട്ട ഒരാളായിരുന്നു.
- പര്യായപദങ്ങൾ:
- താതൻ
- പിതാവു്.
ജനകം
- കാരണം
- ജനിപ്പിക്കുന്നതെന്നർത്ഥം.
ജനത
- ജനക്കൂട്ടം
ജനനദിവസം
- ജനിച്ചദിവസം
ജനനചതുഷ്ടയം, ജന്തുചതുഷ്ടയം
- ജരായുജം അണ്ഡജം സ്വേദജം ഉദ്ഭിജം ഇങ്ങനെ നാലു്
ജനനഭൂമി
- ജനിച്ചദിക്കു്
- അട്ടിപ്പേർ
ജനനമരണങ്ങൾ
- ജനനവും മരണവും
ജനനം
- ഉത്ഭവം, പിറവി
- വംശപാരമ്പര്യം
- പര്യായപദങ്ങൾ:
- ജനു
- ജനനം
- ജന്മം
- ജനി
- ഉല്പത്തി
- ഉത്ഭവം.
ജനനി
- മാതാവു്, അമ്മ. ജനിപ്പിച്ചവൾ എന്നർത്ഥം
- ജനനം
- കരികച്ചോലം
- (രജനി എന്നതിന്റെ പാഠം).
- കറുമുഴി
- വാവൽ
- മഞ്ചട്ടി
- കറുത്ത അരക്കു്
- മാഞ്ചി
- കടുരോഹിണി
- പര്യായപദങ്ങൾ:
- ജനയിത്രി
- പ്രസു
- മാതാ.
ജനപദം
- രാജ്യം
- സമുദായം
- ജാതി
- നാട്ടിൻപുറം
ജനപുഷ്ടി
- ജനങ്ങൾ വർദ്ധിക്കുക
- ആൾപ്പെരുപ്പം
ജനപുഷ്ടികര
- വിശേഷണം:
- ജനങ്ങൾക്കു പുഷ്ടിവരുത്തുന്ന
ജനപ്രഭസൂരി
- ഒരു സംസ്കൃതകവി
- ജൈനമതക്കാരൻ. സിദ്ധാന്താഗമസ്തവം, പാർശ്വനാഥസ്തവം, ഗോരുമസ്തോത്രം, വീരസ്തവം, ചതുവിംശതിജിനസ്തവം, വീരനിർവാണ കല്യാണകസ്തവം ഇതുപോലെ എഴുനൂറു പുസ്തകങ്ങൾ ഉണ്ടാക്കിയതായി കേൾവിയുണ്ടു്.
ജനപ്രവാദം
- കേൾവി
ജനപ്രിയം
- കൊത്തമ്പാലയരി
- കരിമുരിങ്ങ
ജനബാധ
- അസഹ്യത
- അലട്ടു്
ജനം
- ജനക്കൂട്ടം
- പ്രജ
ജനംഗമൻ
- ചണ്ഡാലൻ
- ധാർമ്മികന്മാരല്ലാത്തവരുടെ അടുക്കൽ ചെല്ലുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജലംഗമൻ.
ജനമേജയൻ
- പരീക്ഷിത്തിന്റെ പുത്രൻ
- (ജനാൻ ഏജയതി കമ്പയതി = ശത്രുക്കളെ വിറപ്പിക്കുന്നവൻ). (പരീക്ഷിത്തു് അർജ്ജുനന്റെ പൗത്രനാകുന്നു.) [ജനമേയൻ ഒരു കീർത്തിപ്പെട്ട രാജാവാണു്. ഹസ്തിനാപുരിയിൽ വാണു. ഈ നൃപനോടാണു് വൈശമ്പായനൻ മഹാഭാരതം ചൊല്ലിക്കേൾപ്പിച്ചതു്. ഇദ്ദേഹം സർപ്പസത്രം കഴിച്ചു. ഇതിനു കാരണം പിതാവായ പരീക്ഷിത്തു തക്ഷകനെന്ന മഹാസർപ്പത്തിന്റെ വിഷം തീണ്ടി മരിച്ചതാണു്. സർപ്പയാഗത്തിൽ തക്ഷകൻ ഒഴികെ എല്ലാനാഗങ്ങളും ദഹിച്ചു. തക്ഷകൻ രക്ഷപ്പെട്ടതു ആസ്തികൻ എന്ന മുനിയുടെ അപേക്ഷ ഹേതുവായിട്ടു് ബലിനിറുത്തുകയാലാകുന്നു. മഹാഭാരതകഥ വൈശമ്പായനമുനി പറഞ്ഞുകേട്ടതിൽ പിന്നെ രാജാവിന്നു ബ്രഹ്മഹത്യപാപത്തിൽ നിന്നു മോചനം ലഭിച്ചുവത്രേ. ജനമേജയനു ‘സർപ്പശത്രു’ എന്നും പേർ കാണുന്നു.
- പുരുവിനു കൗസല്യയിൽ ഉണ്ടായവൻ
ജനയൽ, ജന്നൽ, ജനൽ, ജനവാതിൽ
- കാറ്റുവരുന്നതിനുള്ള ചെറിയ വാതിൽ
- വാതായനം
ജനയിതാ
- പിതാവു്
ജനയിത്രി
- മാതാവു്
ജനയിഷ്ണു
- പൂർവൻ
- കാരണവൻ
- പഴവൻ
ജനരഞ്ജന
- മനുഷ്യസ്നേഹം
- സൽഗുണശീലം
ജനരാൾ, ജനരാട്ടു
- ജനറൽ
- ജനാധിപതി
ജനലോകം
- ലോകങ്ങൾ പതിനാലുള്ളതിൽ ഒന്നു്
ജനവാദം
- വർത്തമാനം
ജനശ്രുതി
- എവിടെനിന്നുത്ഭവിച്ചു എന്നു തിരിച്ചറിവാൻ പാടില്ലാത്തതും പലരും ധരിച്ചിട്ടുള്ളതുമായ വർത്തമാനം
- പര്യായപദങ്ങൾ:
- കിംവദന്തി.
ജനസ്ഥാനം
- ദണ്ഡകവനത്തിൽ ഒരു ഭാഗം
‘ഗൗതമീതീരേമഹാകാനനേപഞ്ചവടി
ഭൂതലേമനോഹരേസഞ്ചരിച്ചീടുന്നൊരു
യാമിനീചരിജനസ്ഥാനവാസിനിയായ’
ഭൂതലേമനോഹരേസഞ്ചരിച്ചീടുന്നൊരു
യാമിനീചരിജനസ്ഥാനവാസിനിയായ’
— ആദ്ധ്യാത്മരാമായണം
ജനാർദ്ദനൻ
- വിഷ്ണു
- ദുഷ്ടജനങ്ങളെ അർദ്ദനം ചെയ്യുന്നവൻ (പീഡിപ്പിക്കുന്നവൻ), കടൽ നടുവിൽ സ്ഥിതി ചെയ്യുന്ന ജനന്മാർ എന്ന ദൈത്യന്മാരെ പീഡിപ്പിച്ചവൻ, മായാവിനാശനൻ, ജനത്തേ (ജന്മത്തേ) ഇല്ലാതാക്കുന്നവൻ, മോക്ഷത്തിന്നായിക്കൊണ്ടു ജനങ്ങളാൽ യാചിക്കപ്പെടുന്നവൻ ഇങ്ങനെ അർത്ഥം.
- കൃഷ്ണൻ
ജനാർദ്ദനം
- വർക്കല
ജനാല
- കിളിവാതിൽ
‘കുളത്തിന്റെനേർക്കുള്ളജനാലയിൽ’
— മാളവികാഗ്നിമിത്രം നാടകം
.ജനാശനം
- ചെന്നായ്
ജനാശ്രയം
- വഴിയമ്പലം
- മണ്ഡപം
- ജനങ്ങൾക്കിരിപ്പാനുള്ള സ്ഥലം എന്നർത്ഥം
ജനി
- ജനനം
- സ്ത്രീ
- കച്ചോലം
- പുത്രഭാര്യ ഇവളിൽ വംശം ഉത്ഭവിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു
ജനിക്കുക
- പിറക്കുക
- ഉത്ഭവിക്കുക (ജനിപ്പിക്കുക. സകര്‍മ്മകക്രിയ:)
ജനിതാവു്
- പിതാവു്
ജനിത്രി
- അമ്മ
ജനിത്വൻ
- പിതാവു്
ജനിത്വാ
- മാതാവു്
ജനിപ്പിക്കുക
- ഉണ്ടാക്കുക
ജനിഭൂവ്
- പിറന്ന ഗൃഹം
‘ജനിഭുവിദമയന്ത്യാം’
— നളചരിതംകഥകളി
.ജനിമാ
- ജനനം
- ഉൽപാദനം
ജനിമൃതികൾ
- ജനനവും മരണവും
ജനീ
- ജനനം
- സ്ത്രീ
- മാതാവു്
- മകന്റെ ഭാര്യ
- വെൺകച്ചോലം
- കടുരോഹിണി
ജനീതാർത്ഥനുരാഗ
- വശ്യാദികൊണ്ടു സ്നേഹമുണ്ടാക്കുന്ന സ്ത്രീ
ജനു
- ജനനം
ജനുസ്സ്
- ജനനം
- ജനിക്ക എന്നർത്ഥം.
ജനോദാഹരണം
- മഹത്വം
- ശ്രേഷ്ഠത
ജനോപകാരം
- ജനങ്ങളുടെ പ്രയോജനം
ജനോപദ്രവം
- ജനപീഡ
ജനൌഘം
- ജനസമൂഹം
ജന്തു
- പ്രാണി
- ജന്തു എന്നുള്ള ശബ്ദം മനുഷ്യരെ ഒഴിച്ചുള്ള പ്രാണികൾക്കാണു് അധികം ഉപയോഗിക്കാറു നടപ്പു്] ജന്തുക്കൾ നാലുവിധം — 1. ജരായുജം (പ്രസവിച്ചുണ്ടാകുന്നതു്). 2. അണ്ഡജം (മുട്ടയിൽനിന്നു വിരിയുന്നതു്). 3. സ്വേദജം (വിയർപ്പിൽനിന്നുണ്ടാകുന്നതു്). 4. ഉത്ഭിജം (മുളച്ചുണ്ടാകുന്നതു്).
- പര്യായപദങ്ങൾ:
- പ്രാണി
- ചേതനം
- ജന്മി
- ജന്യ
- ശരീരി.
ജന്തുകാ
- അരക്കു്
ജന്തുക്കൾ
- മനുഷ്യൻ മുതലായ പ്രാണികൾ
ജന്തുത്വം
- മൃഗസ്വഭാവം
ജന്തുധർമ്മങ്ങൾ
- ആഹാരം
- വിഹാരം
- മൈഥുനം
- നിദ്ര ഇവ നാലും
ജന്തുധർമ്മം
- ജന്തുക്കളുടെ സ്വഭാവഗുണം
ജന്തുനാശനം
- പെരുങ്കായം
- വിഴാൽ
ജന്തുപ്രായ
- വിശേഷണം:
- മൃഗസ്വഭാവമുള്ള
ജന്തുഫലം
- അത്തി
- ഫലത്തിൽ ജന്തുക്കളുള്ളതു് എന്നർത്ഥം. [അത്തിക്കായിൽനിന്നു് ഈച്ചയുണ്ടാകുമെന്നുള്ളതു പ്രസിദ്ധമാകുന്നു..
ജന്തുമതി
- ഭൂമി
ജന്തുവൃത്തം
- മൃഗങ്ങളുടെ ശീലം
ജന്തുവൃത്തി
- മൃഗങ്ങളുടെ സ്വഭാവം
ജന്തുഹനനം
- വിഴാൽ
ജന്തുഹിംസ
- പ്രാണിവധം
ജന്മക്കാരൻ
- മുതലാളൻ
- പ്രഭു
- ഉടമസ്ഥൻ
ജന്മതാരം
- ജനനദിവസം
- ജനിക്കുമ്പോളത്തേ നക്ഷത്രം
ജന്മദേശം
- ജനിച്ച ദിക്കു്
ജന്മനക്ഷത്രം
- ജനിച്ച ദിവസം
- ജനിക്കുമ്പോഴത്തേ നക്ഷത്രം
- ജന്മനക്ഷത്രം വരുന്ന ആഴ്ചയുടെ ഫലം
ഞായർ – ആലസ്യം,
തിങ്കൾ – ബുദ്ധിവികാസം,
ചൊവ്വാ – അലച്ചിൽ,
ബുധൻ – വിദ്യാലാഭം,
വ്യാഴം – ഭോഗസൗഖ്യം,
വെള്ളി – ധനാഗമം,
ശനി – രോഗം.
ജന്മനാൾ
- ജനിച്ച ദിവസം
- വിവാഹത്തിനു പുരുഷന്റെ ജന്മനാൾ വർജ്ജിക്കണം. നാമകരണം, ചോറൂണു്, ഉപനയനം ഇവക്കും ജന്മനാൾ നന്നല്ല.
ജന്മപക
- ജാതിവൈരം
ജന്മപത്രിക
- ജാതകം
ജന്മപാപം
- മൂലപാപം
ജന്മപ്പക
- കുടിപ്പക
- വംശപരമ്പരയായ പക
ജന്മപ്രകൃതി
- സ്വഭാവം
- ജനിച്ചപ്പോഴേയുള്ള ശീലം
ജന്മപ്രഭൃതി
- ജനനംമുതൽ
- ജനിച്ചനാൾ തുടങ്ങി
ജന്മഭം
- ജനനദിവസം
- ജനിച്ച ദിവസത്തെ നാൾ, പുറന്നാൾ
ജന്മഭ്രഷ്ടൻ
- ജാതിഭ്രഷ്ടൻ
ജന്മം
- ജനനം
- മുതലാളന്റെ വസ്തു, അട്ടിപ്പേർ
ജന്മർക്ഷം
- പുറന്നാൾ
ജന്മവാദം
- മുതലാളന്റെ വസ്തു സംബന്ധിച്ചുള്ള തർക്കം
ജന്മസാഫല്യം
- ജനിച്ചതിന്റെ സഫലത
- ജന്മോദ്ദേശ്യം ഫലിക്കയെന്നുള്ളതു്
- കൃതാർത്ഥത
- ശ്രേഷ്ഠമായ സുഖം
ജന്മസിദ്ധി
- ജന്മസാഫല്യം
- ജന്മം കിട്ടുക എന്നുള്ളതു്
ജന്മാധികാരം
- ജന്മത്തിന്റെ അധികാരം
ജന്മാധികാരി
- വിശേഷണം:
- ജന്മത്തിന്നധികാരമുള്ള
ജന്മാന്തരകൃതം
- വിശേഷണം:
- മുജ്ജന്മത്തിൽ ചെയ്ത
- മറ്റൊരു ജന്മത്തിൽ ചെയ്ത
ജന്മാന്തരം
- മറുജന്മം
- അന്യ(മുൻ) ജന്മം, മുൻപിലത്തേയോ ഇനിയത്തേയോ ജന്മം
- സദ്ഗുണശീലം, നന്ദി
ജന്മാന്തരവാസന
- പൂർവജന്മവാസന
- മറ്റൊരു ജന്മവാസന
ജന്മാഷ്ടമി
- ശ്രാവണമാസത്തിൽ കൃഷ്ണപക്ഷത്തെ അഷ്ടമി
- കൃഷ്ണന്റെ ജനനദിവസം
ജന്മി
- ഭൂമിയുടെ ഉടയവൻ, മുതലാളൻ
- മനുഷ്യൻ മുതലായ പ്രാണികളുടെ പേർ
- ജനനമുള്ളവൻ എന്നർത്ഥം.
ജന്മിഭോഗം
- ജന്മിക്കുള്ള അവകാശം
ജന്മിമാറാട്ടം
- മുതലാളന്റെ വസ്തുവിനെക്കുറിച്ചുള്ള തർക്കം
ജന്യ
- വിശേഷണം:
- ജനിക്കത്തക്ക
ജന്യ
- മാതാവു്
- മാതവിന്റെ സഖി
- തോഴി
- ഇഷ്ടം, സന്തോഷം
ജന്യന്മാർ
- വേൾക്കുന്നതിനു വരുമ്പോൾ വരൻ ഒന്നിച്ചു വന്നിരിക്കുന്ന അയാളുടെ ബന്ധുക്കൾ സ്നേഹിതന്മാർ മുതലായവർ
- കുടി വയ്പ്പാൻ വരുമ്പോൾ കുടിഒന്നിച്ചുള്ള അവളുടെ ബന്ധുക്കൾ സഖികൾ മുതലായവർ
ജന്യൻ
- പിതാവു്
- തോഴൻ
- ജനങ്ങൾക്കു ഹിതമായതിനെ ചെയ്യുന്നവൻ
- കല്യാണപ്പെണ്ണിന്റെ ഭൃത്യൻ
- ഭർത്താവിന്റെ സ്നേഹിതൻ
- വാഹകൻ
ജന്യം
- യുദ്ധം, ജനിക്കുക, ഇപ്പോൾ മരിക്കുമെന്നു തീർച്ചയാക്കിനില്ക്കുക, അടുത്ത ജന്മത്തെ തീർച്ചയാക്കുക ഇങ്ങനെ അർത്ഥം
- ശ്രുതി, ജനവാദം
- ചന്തക്കൂട്ടം
- കാര്യം
- ഉണ്ടാകുന്നതെന്നർത്ഥം.
‘ജന്യമഹോത്സവമതികോലാഹലം’
— പ്രദോഷമാഹാത്മ്യം തുള്ളൽ
ജന്യു
- പ്രാണി
ജപമാല, ജപമാലിക
- ജപിക്കുന്ന മാല
- രുദ്രാക്ഷമാല
ജപ, ജാപം, ജപനം
- പ്രാർത്ഥനയോ വേദത്തിലേ ചില വാക്യങ്ങളോ തന്ത്രമോ നാമങ്ങളോ ചൊല്ലുക
- വേദാധ്യയനം
- മാനസികമായ അധ്യയനം എന്നർത്ഥം.
- പര്യായപദങ്ങൾ:
- സ്വാദ്ധ്യായം.
ജപപരായണ
- ജപത്തിങ്കൽ താൽപര്യമുള്ള
ജപാ, ജവാ
- ചെമ്പരത്തി
ജപാകുസുമ
- ചെമ്പരത്തിപ്പൂവു്
- ചെമ്പരത്തിപ്പൂവിനു.
- പര്യായപദങ്ങൾ:
- ജാവാ (ജപാ) പുഷ്പം
- ഓണ്ധ്രപുഷ്പം.
ജപിക്കുക
- പ്രാർത്ഥനയും മറ്റും ചൊല്ലുക
ജപ്ത
- വിശേഷണം:
- ജപിക്കപ്പെട്ട
ജപ്തി
- കണ്ടുകെട്ടുക
- ഒരുവൻ മറ്റൊരുവനു കൊടുപ്പാനുള്ള പണത്തിനു വ്യവഹാരപ്പെട്ടാൽ കടക്കാരന്റെ വസ്തുവിനെ കടം വീട്ടുന്ന വകയ്ക്കു സർക്കാരധീനത്തിൽ വെയ്ക്കുക. അറബി:
ജപ്യം
- വിശേഷണം:
- ജപിക്കേണ്ടുന്ന. ‘കിംജപ്യം കിന്നുഭൂഷണം’
ജമ
- ശേഖരിപ്പു്
- കരം പിരിവു്
ജമക്കാളം, ചമക്കാള, ചവുക്കാളം
- പൊതപ്പു്
- (പെർഷ്യൻഭാഷ) വിരിച്ചു കിടക്കുന്നതിനു മനോഹരമായ വിരിപ്പു തുണി
ജമഖർച്ച
- വരവിനും ചെലവിനും ഉള്ള കണക്കു്
ജമദഗ്നി
- ഒരു മുനി
- പരശുരാമന്റെ പിതാവു്
- ജമദഗ്നിയുടെ അച്ഛൻ ഋചീകൻ, ഉൽകൃഷ്ടദൈവഭക്തിയുള്ള ജമദഗ്നി ഭൃഗുവംശജനാണ്. അമ്മ സത്യവതി. സത്യവതി ക്ഷത്രിയരാജാവായ ഗാധിയുടെ പുത്രിയാകുന്നു. സത്യവതി ഗർഭിണിയായിരിക്കുമ്പോൾ ഋചീകൻ ബ്രാഹ്മണഗുണങ്ങളോടു കൂടിയ ഒരു പുത്രനെ ഇച്ഛിച്ചു് ഒരു ആഹാരം നൽകി. ഈ സന്ദർഭത്തിൽ തന്നെ സത്യവതിയുടെ മാതാവിനും ഒരു ആഹാരം കൊടുത്തു. ഇതു യുദ്ധവൈദഗ്ദ്ധ്യമുള്ള ഒരു പുത്രനെ പ്രസവിപ്പാൻ വേണ്ടിയായിരുന്നു. സ്ത്രീകൾ രണ്ടുപേരും ആഹാരം വെച്ചുമാറി. അതിനാൽ ഋചീകപുത്രനായ ജമദഗ്നി ക്ഷത്രിയഗുണമുള്ള ബ്രാഹ്മണനായും ഗാധിസൂനുവായ വിശ്വാമിത്രൻ ബ്രാഹ്മണഗുണങ്ങളോടുകിയ ക്ഷത്രിയനായും ജനിച്ചു. ജമദഗ്നി രേണുകയെ വിവാഹം ചെയ്തു. രേണുക സൂര്യവംശത്തിലേ രേണുരാജാവിന്റെ മകളാണ്. ജമദഗ്നി വിവാഹം ചെയ്തത് വേദാഭ്യാസം പൂർത്തിയായതിൽ പിന്നീടായിരുന്നു. രേണുക ആശ്രമത്തിൽ വച്ച് അഞ്ചു പുത്രന്മാരെ പ്രസവിച്ചു. അവരുടെ പേർ രുമണ്വൻ, സുഷേണൻ, വസു, വിശ്വാവസു, പരശുരാമൻ എന്നിങ്ങനെയായിരുന്നു. രേണുക ഒരിക്കൽ അഗ്നിഹോത്രത്തിനു ജലം കൊണ്ടുവരാൻ കുളത്തിൽ പോയപ്പോൾ ജലക്രീഡയിൽ ആസക്തനായ ചിത്രരഥന്റെ ഛായ കണ്ടു നോക്കിക്കൊണ്ടു നിന്നുപോയി. ചിത്രരഥനും ഭാര്യയും കൂടി ഉല്ലാസമായി പെരുമാറുകയായിരുന്നു. രേണുക പതിവിൻപ്രകാരം വരുണജപം കഴിഞ്ഞിട്ടും ജലം പൊങ്ങുകയാകട്ടെ തനിക്കു ലഭിക്കുകയാകട്ടെ ചെയ്തില്ല. വെറും കു ടവും കൊണ്ടു രേണുക താമസിച്ചു വരികയാൽ കോപാന്ധനായ ഋഷി വാസ്തവം അറിഞ്ഞു രേണുകയുടെ ശിരസ്സു ഛേദിപ്പാൻ പുത്രന്മാരോടാജ്ഞാപിച്ചു. പരശുരാമൻ മാത്രം ആജ്ഞയെ അനുസരിച്ച് മാതാവിനെ വധിച്ചു. ജമദഗ്നിയുടെ ശാപം നിമിത്തം മറ്റുള്ള പുത്രന്മാർ ഭ്രാന്തന്മാരായി ഭവിച്ചു. ജമദഗ്നി പരശുരാമനെക്കുറിച്ചു സന്തോഷിച്ചു് എന്തു വരം വേണമെന്നു ചോദിച്ചു. തന്റെ അമ്മയെ ജീവിപ്പിക്കണമെന്നും സഹോദരന്മാരെ പൂർവ്വസ്ഥിതിയിലാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിതാവ് അപ്രകാരം ചെയ്തു. ജമദഗ്നി ഹേഹയരാജാവായ കാർത്തവീര്യന്റെ പുത്രന്മാരാൽ കൊല്ലപ്പെട്ടു. ഇതിനു കാരണം ജമദഗ്നിയുടെ മകനായ പരശുരാമൻ കാർത്തവീര്യനെ വധിച്ചതായിരുന്നു. ഒരിക്കൽ കാർത്തവീര്യൻ ജമദഗ്നിയുടെ ആശ്രമത്തിൽ ചെന്നു യഥായോഗ്യം സൽക്കരിക്കപ്പെട്ടതിന്റെ ശേഷം തിരിച്ചുപോകുംമദ്ധ്യേ ആശ്രമത്തിനു ചുറ്റുമുള്ള വൃക്ഷങ്ങളെ നശിപ്പിക്കുകയും സുരഭി എന്ന പശുക്കുട്ടിയെ അപഹരിക്കുകയും ചെയ്തു. ഇതുകൊണ്ടാണു് പരശുരാമൻ കാർത്തവീര്യനെ വധിപ്പാനിടയായതു്.
ജമദാർ
- പട്ടാളത്തിലെ ഒരുദ്യോഗസ്ഥൻ (പേർഷ്യൻഭാഷ)
ജമനം
- ഭക്ഷണം (ഊണു്)
- ജേമനം എന്നതിന്റെ പാഠാന്തരം.
ജമാബന്തി, ജമാവന്തി
- കരംപിരിവു് വകയ്ക്കുള്ള ഒരു മേലധികാരവും അവിടുത്തെ അധികാരങ്ങളുടെ കൂട്ടവും
‘നാട്ടിൽബ്ബാലേ! റവന്യൂ വകനിഖിലകണ
ക്കൊക്കെയെന്നല്ല പിന്നെ
ക്കേട്ടാലുംചൊല്ലുവൻതൻമുതൽചെലവുകളും
സൂക്ഷ്മമായിഗ്രഹിപ്പാൻ
കോട്ടംകൂടാതെതീർത്തുള്ളൊരുതുറയെ
ജമാബന്തിയെന്നോതിടുന്നു...’
ക്കൊക്കെയെന്നല്ല പിന്നെ
ക്കേട്ടാലുംചൊല്ലുവൻതൻമുതൽചെലവുകളും
സൂക്ഷ്മമായിഗ്രഹിപ്പാൻ
കോട്ടംകൂടാതെതീർത്തുള്ളൊരുതുറയെ
ജമാബന്തിയെന്നോതിടുന്നു...’
ജമാവസൂൽബാക്കി
- പിരിവും കുടിശ്ശികയും
ജമീദാർ, ജമേദാർ
- പട്ടാളത്തിലേ ഒരു ഉദ്യോഗപ്പേരു്
ജംപതികൾ
- ഭാര്യാഭർത്താക്കന്മാർ
- (ഭാര്യയുടേയും ഭർത്താവിന്റെയും കൂടിയപേർ).
- പര്യായപദങ്ങൾ:
- ദമ്പതി
- ഭാര്യാപതി
- ജായാപതി.
ജംപാ
- ചെമ്പരുത്തി
ജമ്പാല(ള)ം
- ചെളി (ചളി)
- ഗതിയെയൊ വസ്തുവിനെയൊ ഗ്രസിക്കുന്നതു്, ഗമനത്തേ തടസപ്പെടുത്തുന്നതു് എന്നർത്ഥം.
- ചിറ
- നീർവാളം
- കടലാവണക്കു്
ജംബാലം
- കരിമ്പായൽ
- പൂക്കൈത
ജംബാലിനി
- നദി
ജംബീരഫല
- ചെറുനാരങ്ങാ
ജംബീരം, ജംബിരം
- ജോനകനാരകം
- ചെറുനാരകം
- ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
ജംബു, ജംബൂ
- ചാമ്പ, ചാമ്പയ്ക്കാ
- ഞാവൽ(ക്കായ്)
- ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
- കുറുക്കൻ
ജംബു
- പലകപ്പയ്യാനി
ജംബൂകൻ
- കുറുക്കൻ
- മാംസം ഭക്ഷിക്കുന്നവൻ എന്നർത്ഥം.
- വരുണൻ
ജംബുമാലി
- ഒരു രാക്ഷസൻ
- രാവണന്റെ സേനാനായകാനാണു്. ഹനുമാനാൽ വധിക്കപ്പെട്ടു.
ജംബൂ
- ചാമ്പ, ചാമ്പെക്കാ
- ഞാവൽ
- കുറുക്കൻ
ജംബൂകൻ
- കുറുക്കൻ
‘ഖരോഷ്ട്രകപിജംബൂക
വായസാജംബരോയമഃ’
വായസാജംബരോയമഃ’
— വാചസ്പതി
ജംബൂകം
- പൂക്കൈത
- പലകപ്പയ്യാനി
ജംബൂദ്വീപം
- ലവണ സമുദ്രത്തിനകത്തുള്ള ഭൂമി
- ഇതു സപ്തദ്വീപങ്ങളിൽ ഒന്നാണു്. മഹാമേരു അതിന്റെ മദ്ധ്യവും ഭാരതവർഷം അതിന്റെ പ്രധാനവർഷവുമാണു്. അതിന്റെ വർഷങ്ങൾ – 1. ഭാരതം. 2. കിംപുരുഷം. 3. ഹരിവർഷം. 4. (മേരുവുള്ള) ഇളാവൃതം. 5. രമ്യകം. 6. ഹിരണ്മയം. 7. ഉത്തരകുരു. 8. ഭദ്രാശ്വം. 9. കേതുമാലം.
ജംബൂനദി
- മേരുവിങ്കൽനിന്നു് ഒഴുകുന്ന ഒരു നദി
ജംബൂഫലം
- ചാമ്പക്കാ
- ഞാവൽക്കാ
ജംബൂല(ള)ം
- പൂക്കൈത
- ഞാവൽ
ജംഭക
- വിശേഷണം:
- തിന്നുന്ന, വിഴുങ്ങുന്ന
- കൊല്ലുന്ന, നശിപ്പിക്കുന്ന
- മൂരിനിവരുന്ന
ജംഭൻ
- ഇന്ദ്രന്റെ ശത്രുവായ ഒരു അസുരൻ
- ഒരു രാക്ഷസൻ
- [ജംഭാസുരൻ ഇന്ദ്രന്റെ ശത്രുവാകയാൽ ജംഭാരി, ജംഭരിപു എന്നിങ്ങനെ ഇന്ദ്രനു പേരുണ്ടായി. ജംഭൻ എന്ന രാക്ഷസൻ അർജ്ജുനനോടു യുദ്ധംചെയ്കയും കൃഷ്ണനാൽ വധിക്കപ്പെടുകയും ചെയ്തു. ജംഭൻ എന്ന പേരു പല രാക്ഷസന്മാർക്കും ഉള്ളതായി കാണുന്നു.
ജംഭഭേദി
- ഇന്ദ്രൻ
- ജംഭൻ എന്ന അസുരനെ ഭേദിച്ചവൻ (കൊന്നവൻ) എന്നർത്ഥം.
ജംഭം
- ജോനകനാരകം, ചെറുനാരകം
- പുളിപ്പുഹേതുവായിട്ടു് ദേഹത്തേ തിരിക്കയും മറിക്കയും ചെയ്യുന്നതു്.
- പല്ലു്
- കോട്ടുവായിടുക, മൂരിനിവിരുക
ജംഭരിപു
- ഇന്ദ്രൻ
ജംഭല(ര)ം
- ജോനകനാരകം
- ചെറുനാരകം
ജംഭാ, ജംഭികാ, ജംഭകാ
- കോട്ടുവായിടുക
ജംഭാരി
- ഇടിവാൾ
- ഇന്ദ്രൻ
ജംഭീര(ല)ം
- ജോനകനാരകം, ചെറുനാരകം
- കർപ്പൂരതുളസി
- മണിക്കഞ്ജകം, സമുദ്രപ്പച്ച
ജയഢക്ക
- ചേങ്ങില
ജയതാളം
- ഒരുവക താളം
ജയദേവർ
- സുപ്രസിദ്ധമായ ഗീതാ ഗോവിന്ദം എന്ന ഗാനകാവ്യത്തിന്റെ കർത്താവു്
- കലിവർഷം 42൦൦ – നിടക്കു ജീവിച്ചിരുന്നു. പ്രധാനകൃതികൾ – ചന്ദ്രാലോകം, ഗീതാഗോവിന്ദം (അഷ്ടപദി). ഇവ രണ്ടും സംസ്കൃതകൃതികളാണു്. ജയദേവരുടെ പിതാവു് ‘ശ്രീഭോജദേവൻ’ എന്ന ബ്രാഹ്മണനും മാതാവു് ‘പത്മാവതി’ യും ആകുന്നു. കുലഗ്രാമത്തിന്റെ പേർ ‘ബിന്ദുബില്വം’.
ജയദ്രഥൻ
- ഒരു സിന്ധുരാജാവു്
- കൗരവന്മാരുടെ സഹോദരിയായ ദുശ്ശളയുടെ ഭർത്താവു്.
- ജയദ്രഥൻ കൗരവരുടെ സഹായിയാണു്. ഒരിക്കൽ ജയദ്രഥൻ വേട്ടക്കായി വനത്തിൽ പോയപ്പോൾ പാണ്ഡവരുടെ വാസസ്ഥലത്തു ചെന്നു. അപ്പോൾ പാഞ്ചാലി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ആ സ്ത്രീരത്നം അക്ഷയപാത്രത്തിന്റെ സഹായത്താൽ ജ യദ്രഥനും കൂടെ വന്ന ആറു സഹോദരന്മാർക്കും പരിവാരങ്ങൾക്കും തൃപ്തിയാകുംവിധം ഭക്ഷണം നൽകി. അഞ്ഞൂറു മാനുകളുടെ മാംസവും മറ്റു പദാർത്ഥങ്ങളും ഉണ്ടായിരുന്നു. ഭക്ഷണാനന്തരം ജയദ്രഥൻ പാഞ്ചാലിനിമിത്തം മോഹപരവശനായി. അവളെ താനൊന്നിച്ചു പോരണമെന്നു ക്ഷണിക്കയും ക്ഷണം തിരസ്കരിക്കയാൽ ദ്രൗപദിയെ ഹഠാൽ പിടിച്ചുകൊണ്ടുപോകയും ചെയ്തു. പാണ്ഡവർ തിരിയെ വന്നപ്പോൾ വിവരം അറിഞ്ഞു ജയദ്രഥനെ പിടിച്ചു തടവിലാക്കി. ഭീമൻ നന്നേ അടിക്കുകയും ചവുട്ടുകയും ചെയ്തു. ‘ഞാൻ പാണ്ഡവരുടെ അടിമയാണേ’ എന്നു അവനെക്കൊണ്ടു പറയിച്ചു. ഒടുവിൽ പാഞ്ചാലിയുടെ മദ്ധ്യസ്ഥതയിൽ വിട്ടയച്ചു. ധർമ്മപുത്രരുടെ കല്പന ഹേതുവായിട്ടു അവനെ വധിച്ചില്ല. ഭാരതയുദ്ധത്തിന്റെ 14 - ആം ദിവസം ജയദ്രഥൻ അർജ്ജുനനാൽ വധിക്കപ്പെട്ടു.
ജയദ്ബലൻ
- അജ്ഞാതവാസത്തിൽ സഹദേവന്റെ പേർ
ജയനം
- ആന കുതിരകൾക്കുള്ള കവചം
- ജയിക്കുക
ജയൻ
- സൂര്യൻ
- അർജ്ജുനൻ
- ധർമ്മപുത്രൻ
- വിഷ്ണുവിന്റെ ഒരു കാവൽക്കാരൻ
- ശിവന്റെ ഒരു ദാസൻ
- ജയന്തൻ
ജയന്തൻ
- ഇന്ദ്രന്റെ പുത്രൻ
- ജയശീലൻ എന്നർത്ഥം.
- ശിവൻ
- വിഷ്ണു
- അജ്ഞാതവാസത്തിൽ ഭീമന്റെ പേർ
- പര്യായപദങ്ങൾ:
- പാകശാസനി.
ജയന്തി
- ദുർഗ്ഗാദേവി
- ഇന്ദ്രന്റെ പുത്രി
- പുഴമുഞ്ഞ, തഴുതാവൽ എന്നും പേരുണ്ടു്
- ഇത്തിക്കണ്ണി
- മുഞ്ഞ
- ഋഷഭൻ എന്ന രാജാവിന്റെ ഭാര്യ
- ജയിച്ചിയങ്ങുന്നവളായ സ്ത്രീ
- നായ്ക്കുരണ
- തഴുതാവലി
- കൊടിക്കൂറ, കൊടി
- ഭഗവാന്റെ അവതാര ദിവസങ്ങൾ
- മത്സ്യജയന്തി, കൂർമ്മജയന്തി ഇത്യാദി.
ജയപത്രം
- ജയവർത്തമാനം
- തീർപ്പു്
ജയപാലം
- നേർവാളം
ജയഭേരി
- ജയത്തിങ്കൽ കൊട്ടുന്ന ഒരുവക വാദ്യം
ജയം
- വെല്ലുക
- ഉൽക്കർഷസിദ്ധി
- സർവോൽക്കർഷേണ വർത്തിക്കുന്ന സ്ഥിതി
- ജയശീലൻ എന്നതിനു പര്യായങ്ങൾ ജേതാവു്, ജിഷ്ണു, ജിത്വരൻ. ഇതു കൂടാതെ ജൈത്രൻ എന്നും കാണുന്നു. അമരകോശം സങ്കീർണ്ണവർഗ്ഗത്തിൽ ‘ജയിക്കുക’ എന്നതിന്റെ പേരായ ‘ജയം’ ‘ജയനം’ ഇങ്ങനെ രണ്ടു ശബ്ദം കാണുന്നതിനെകൂടി ഗ്രഹിച്ചു കൊള്ളുക.
- പര്യായപദങ്ങൾ:
- വിജയം.
ജയമാർഗ്ഗചതുഷ്ടയം
- ജനങ്ങളെ സത്യം കൊണ്ടും
- ദീനതയെ ദാനം കൊണ്ടും
- ഗുരുവിനെ ശുശ്രൂഷകൊണ്ടും
- ശത്രുവിനെ ആയുധം കൊണ്ടും ജയിക്കണം
ജയവിജയന്മാർ
- വിഷ്ണുപാർഷദന്മാർ
- ജയനും വിജയനും
- സനകാദികൾ ഒരിക്കൽ വിഷ്ണുവിനെ കാണ്മാൻ ചെന്നപ്പോൾ ജയവിജയന്മാർ തടുത്തു. ‘ദുർജ്ജനാഗ്രേസരന്മരായ നിങ്ങൾ പോയി നിർജ്ജരദ്വേഷികളാകെന്നനുക്ഷണം’ എന്നു മുനികൾ ശപിച്ചു. മഹർഷിമാർ പോയ ശേഷം ‘മൂന്നു ജന്മംകഴിഞ്ഞു നിങ്ങൾ എന്നോടു ചേർന്നുകൊൾവിൻ; അതുവരെ വിദ്വേഷഭക്തിയോടെ എന്നെ സേവിപ്പിൻ; ഞാൻ തന്നെ നിങ്ങളെ വധിക്കാം’ എന്നു വിഷ്ണു ജയവിജയന്മാരോടു കല്പിച്ചു സമാധാനപ്പെടുത്തി. 1-ആം ജന്മം – ഹിരണ്യാക്ഷൻ, ഹിരണ്യകശിപു. 2-ആം ജന്മം – രാവണൻ, കുംഭകർണ്ണൻ. 3-ആം ജന്മം ശിശുപാലൻ, ദന്തവക്ത്രൻ.
ജയശബ്ദം
- ജയിച്ചിട്ടുള്ള ശബ്ദം
ജയശംഖു്
- ജയിച്ചിട്ടുള്ള ശംഖുനാദം
ജയശേഖരൻ
- രാജാവു്
ജയശ്രീ
- ജയം കൊണ്ടുള്ള ഐശ്വര്യം
ജയസന്തോഷം
- ജയിച്ചിട്ടുള്ള സന്തോഷം
ജയസേനൻ
- ചന്ദ്രവംശത്തിൽ സാർവഭൗമനു വസുന്ധരയിൽ ഉണ്ടായവൻ
- അജ്ഞാതവാസത്തിൽ നകുലന്റെ പേർ
ജയസ്തംഭം
- ജയക്കൊടി
- യുദ്ധത്തിൽ കിട്ടിയ വിരുതു്
ജയാ
- പാർവ്വതി
- പാർവ്വതിയുടെ ഒരു തോഴി
- തൃതീയ, അഷ്ടമി, ത്രയോദശി
- കടുക്ക
- മുഞ്ഞ, പുഴ മുഞ്ഞ
- കഞ്ചാവു്
- അറുപതിൽ ഇരുപത്തിയെട്ടാം വർഷം
- ചെറുവന്നി
- കരിങ്കറുക
- മഞ്ഞൾ
- വിഷ്ണുകാന്തി
ജയാജയം
- ജയവും തോൽവിയും
ജയാദ്വയം
- മുഞ്ഞയും കടുക്കയും
ജയാപീഡൻ
- (എട്ടാം നൂറ്റാണ്ടിലേ) ഒരു കാശ്മീരരാജാവു്
ജയി
- വിശേഷണം:
- ജയിക്കുന്ന
ജയിത്രൻ
- ജയശീലൻ
ജയിൽ, ജെയിൽ, ജേൽ
- ബന്ധനഗൃഹം
- പര്യായപദങ്ങൾ:
- ബന്ധനാലയം
- കാര.
ജയൈഷി
- ജയിപ്പാനായിക്കൊണ്ടു് ഇച്ഛിക്കുന്നവൻ
ജയ്യ
- വിശേഷണം:
- ജയിപ്പാൻ കഴിയുന്ന
ജര
- വാർദ്ധക്യം, വാർദ്ധക്യംകൊണ്ടു ശരീരത്തിൽ ചുളുക്കുമുതലായതു വരുക, മാംസങ്ങളുടെ ഞൊറി, വാർദ്ധക്യത്തിൽ ശരീരത്തിനുണ്ടാകുന്ന പ്രകൃതിമാറ്റം
- യൗവ്വനത്തേ കളയുന്നതു് എന്നർത്ഥം.
- ഒരു വ്യാധൻ
- ജരസൻ എന്നതു നോക്കുക.
- പര്യായപദങ്ങൾ:
- ‘വിസ്രസ’.
ജരജ്ജാനി
- വൃദ്ധനായ ഭർത്താവു്
ജരഠ
- വിശേഷണം:
- വാർദ്ധക്യമുള്ള, പഴയ
- കഠിനമായിട്ടുള്ള
- ജരഠം എന്നാൽ നശിക്കുന്നതു് എന്നർത്ഥം.
- വളഞ്ഞ
- മഞ്ഞചേർന്ന വെളുപ്പുള്ള
ജരഠൻ
- വൃദ്ധൻ
- പാണ്ഡു (പാണ്ഡവരുടെ പിതാവു്)
‘ജരഠനാമെന്നുടെതാതനരുൾകൊണ്ടുഞാൻ’
— വിച്ഛിന്നാഭിഷേകംകഥകളി
.ജരഡി
- വെള്ളത്തിലുണ്ടാകുന്ന ഒരുതരം പുല്ലു്
ജരണ
- വിശേഷണം:
- പഴകിയ
- നശിച്ച
ജരണം
- ജീരകം
- അന്നത്തെ ദഹിപ്പിക്കുന്നതു് എന്നർത്ഥം.
- വാർദ്ധക്യം
- പെരുംകായം
- തുവർച്ചിലഉപ്പു്
- കൊട്ടം
- കരിഞ്ജീരകം
- വെളുത്തജീരകം
- കൊടുവേലി
- പൊന്നാവീരം
- ഒരുവക തൈ
ജരതൻ
- വൃദ്ധൻ
ജരതി, ജരതിക
- വൃദ്ധയായ സ്ത്രീ
ജരദ്ഗവം
- മുതുകാള
- ജരന്നായഗോവു് എന്നർത്ഥം.
ജരദ്ഗവി
- മുതുപശു
ജരന്തം
- പോത്തു്
ജരയ്ക്കുന്നു
- നരയ്ക്കുന്നു
- വയസ്സുചെല്ലുന്നു
ജരൽ
- വിശേഷണം:
- വാർദ്ധക്യമായ
- പഴക്കമായ
ജരല്ക്കാരു
- ഒരു മുനി
- സർപ്പശ്രേഷ്ഠനായ വാസുകിയുടെ സഹോദരി
- ജരല്ക്കാരു എന്ന മുനി ജരല്ക്കാരു എന്നവളെ വേട്ടു. അവളിൽ അസ്തികൻ ജനിച്ചു. സർപ്പസത്രത്തെ ഒഴിച്ചതു് ഈ അസ്തികൻ എന്ന മുനിയാകുന്നു. ഒരിക്കൽ ജരല്ക്കാരു തന്റെ പത്നിയുടെ മടിയിൽ നിദ്രയിൽ ശയിക്കേ ഭാര്യയായ ജരല്ക്കാരു ഉണർത്തി. സൂര്യാസ്തമനം കണ്ടു സന്ധ്യാവന്ദനത്തിനായിട്ടാണു് ഉണർത്തിയതു്. ഇതുകൊണ്ടു കോപാന്ധനായി ഭർത്താവു ഭാര്യയെ ഉപേക്ഷിച്ചു പോയി. പോകുമ്പോൾ ‘നിനക്കു ഗർഭമുണ്ടു്. നാഗവംശത്തിനു രക്ഷിതാവായ ഒരു പുത്രനെ നീ പ്രസവിക്കും’ എന്നു പറകയുണ്ടായി. ഈ പുത്രനത്രേ ആസ്തികൻ..
ജരസൻ
- കൃഷ്ണനെ അറിയാതെ കൊന്ന വേടൻ
- ഇവൻ കൃഷ്ണഭഗവാന്റെ പാദംകണ്ടു മൃഗമാണെന്നു വിചാരിച്ചു് അതിനെ ലക്ഷ്യമാക്കി ഒരു അമ്പു് എയ്തു. ഉടൻ അയാൾ ശ്രീകൃഷ്ണന്റെ അടുക്കൽ ചെന്നു ഭഗവാനെക്കണ്ടു വ്യാധൻ പശ്ചാത്തപിച്ചു. ഭക്തപ്രിയനായ ശ്രീകൃഷ്ണൻ വ്യാധനു സൽഗതി കൊടുത്തു. ശ്രീകൃഷ്ണൻ വൈകുണ്ഠലോകം പ്രാപിച്ചു. പരഗതി പ്രാപിച്ചപ്പോൾ ശ്രീകൃഷ്ണനു 125 വയസ്സായിരുന്നുവത്രെ.
ജരസ്സു്
- വൃദ്ധത
ജരാ
- ഒരു രാക്ഷസി.
- (ജരാസന്ധൻ, ഗൃഹദേവി ഇവ നോക്കുക.)
ജരാതുര
- വാർദ്ധക്യംകൊണ്ടു ക്ഷീണിച്ച
ജരാനരകൾ
- ജരയും നരയും
- വാർദ്ധക്യം
ജരായണി
- ജരാസന്ധൻ
ജരായു
- ഗർഭപാത്രത്തിൽ കിടക്കുന്ന പ്രജയെ പൊതിഞ്ഞിരിക്കുന്ന ഒരു തൊലി, മറുപിള്ള
- ഗർഭം വെളിയിൽ പോന്നാൽ ജീർണ്ണമായിത്തീരുന്നതു് എന്നർത്ഥം.
- പാമ്പിന്റെ പടം
ജരായുജ
- ജരായുവിൽ ജനിച്ച
ജരായുജങ്ങൾ
- മനുഷ്യർ പശുക്കൾ മുതലായവ ഗർഭാശയത്തിൽ നിന്നു ജനിക്കയാൽ ഈ പേർ സിദ്ധിച്ചു. നേരെ പ്രസവിച്ചുണ്ടാകുന്നവ
ജരാസന്ധൻ
- ഒരു മഗധരാജാവു്
- ബൃഹദ്രഥന്റെ പുത്രനാണു്. വളരെക്കാലം മക്കളില്ലാതിരുന്ന ബൃഹദ്രഥ പത്നിമാർ രണ്ടുപേരും ഒരു പുത്രന്റെ പപ്പാതി പ്രസവിക്കുകയും ഭയപ്പെട്ടു ദൂരെ എറിഞ്ഞുകളയുകയും ചെയ്തു. അനന്തരം ജര എന്നു പേരുള്ള നരമാംസഭോജിനിയായ രാക്ഷസി അവയെ എടുത്തു കൊണ്ടുപോയി ഒന്നായി വെച്ചു. രണ്ടും ഒന്നിച്ചു ചേർന്നു ഒരു ശിശുവായി ഉച്ചത്തിൽ കരച്ചിൽ തുടങ്ങി. കരച്ചിൽകേട്ടു വന്നവർ രാക്ഷസിയിൽനിന്നു കിട്ടിയ വിവരങ്ങൾ രാജാവിനെ മനസ്സിലാക്കി. രാജാവു ശിശുവിനു ജരാസന്ധൻ (ജരയാൽ ചേർക്കപ്പെട്ടവൻ) എന്നു നാമധേയം നൽകി. ശിവഭക്തനായിത്തീർന്ന ജരാസന്ധൻ ഒട്ടുവളരെ രാജാക്കന്മാരെ ജയിച്ചു കീഴടക്കി. ഒടുവിൽ കൃഷ്ണാനോടെതിരിട്ടു. ഇതിനു കാരണം കൃഷ്ണൻ കംസനെ വധിച്ചതാണു്. കംസൻ ജരാസന്ധന്റെ മകളുടെ ഭർത്താവായിരുന്നു. ജരാസന്ധൻ കൃഷണനെ മഥുരയിൽ വെച്ചു പതിനെട്ടുപ്രാവശ്യം എതിർത്തു. ഒക്കെയും ജരാസന്ധനു തോൽവിയായിരുന്നു ഫലം. പക്ഷേ ശക്തിക്ഷയം ഹേതുവായിട്ടു കൃഷ്ണൻ മഥുരയിൽനിന്നു് ദ്വാരകക്കു പോകേണ്ടി വന്നു. ജരാസന്ധൻ വളരെ നൃപന്മാരെ തടവുകാരായി പാർപ്പിച്ചിരുന്നു. അവരെ മോചിപ്പിക്കുന്നതിനു ഭീമനോടും അർജ്ജുനനോടുംകൂടി കൃഷ്ണൻ ജരാസന്ധനെ പ്രാപിച്ചു. തടവുകാരെ വിട്ടയച്ചില്ല. ഭീമനു മായുള്ള ഘോരയുദ്ധത്തിൽ ജരാസന്ധൻ വധിക്കപ്പെട്ടു. ജരാസന്ധനു ‘ജരായണി’ എന്ന പേരും കാണുന്നു. ജരാസന്ധൻ ദാനവനായ വിപ്രചിത്തിയുടെ അംശമാണു്. ജരാസന്ധന്റെ ഉത്ഭവം ഭോജകുലത്തിലാണു്. യയാതി വംശത്തിൽ നിന്നാണു് ഭോജകുലത്തിന്റെ ഉത്ഭവം.
ജരിക്ക
- ജരപിടിക്ക, തൊലിചുളിയുക
- ദഹിക്ക
ജരിത
- ഒരു പക്ഷി
- അനപത്യത്വം ഹേതുവായിട്ടു മന്ദപാലൻ എന്ന മുനി ഒരു ആൺപക്ഷിയുടെ രൂപത്തിൽ ജരിതയോടു സംസർഗ്ഗംചെയ്തു. അവളിൽ നാലു പുത്രന്മാർ ജനിച്ചു. അവരുടെ പേർ ജരിതാരി, സാരിസൃക്കൻ, സ്തംബമിത്രൻ, ദ്രോണൻ എന്നായിരുന്നു. മന്ദപാലൻ അവളെ കൈവെടിഞ്ഞു ഗമിച്ചു. ഖാണ്ഡവവനത്തിൽ ദഹിപ്പാൻ തുടങ്ങിയ ആ പുത്രന്മാരെ മന്ദപാലൻ അഗ്നിയോടു ശുപാർശചെയ്തു രക്ഷിച്ചു. സ്വപുത്രരെ രക്ഷിക്കുന്നതിനു അവൾ ചെയ്യുന്ന ഉത്സാഹം കണ്ടിട്ടു മന്ദപാലനു ആർദ്രത തോന്നിയാണു് അഗ്നിയോടു ശുപാർശ ചെയ്തതു്.
ജരൂഥം
- മാംസം
- വാർദ്ധക്യം കൊണ്ടു് തൊലി ഞൊറിഞ്ഞതു്
ജർജ്ജര
- വിശേഷണം:
- പഴയ, കീറിയ
- തകർന്ന, പൊടിഞ്ഞ, ശകലങ്ങളായി ഭവിച്ച
ജർജ്ജരം
- ഇന്ദ്രന്റെ കൊടി
- കരിംപായൽ
- ചെമന്നഉള്ളി
ജർണ്ണം
- കർപ്പൂരം
ജർത്തിലം
- കാട്ടെള്ളു്
ജർത്തു
- ആന
ജർമ്മൻകാരൻ
- ജർമ്മനി എന്ന രാജ്യത്തിലുള്ളവൻ
ജലകണം
- വെള്ളത്തിന്റെ തുള്ളി
ജലകന്ദ(ക)ം
- നീർക്കിഴങ്ങു്
ജലകം
- ശംഖു്
ജലകരംകം
- ശംഖു്
- താമര
- തേങ്ങാ
- കിണറു്
- തിര
- മേഘം
ജലകർമ്മം
- ഒരു ദീനം
ജലകല്ക്കം
- ചെളി
- വെള്ളത്തിലെ അടിമട്ടു്
ജലകാന്തം
- കാറ്റു്
ജലകാന്താരൻ
- വരുണൻ
ജലകാംക്ഷം, ജലകാംക്ഷ
- ആന
ജലകുന്തളം, ജലകേശം
- പായൽ
ജലകൂപി
- കുളം
- ഉറവ്, ഊറ്റു്
- കിണറു്
- നീർച്ചുഴി
ജലക്രീഡ
- വെള്ളത്തിൽ കിടന്നുള്ളകളി
ജലംഗമൻ
- ചണ്ഡാലൻ
- (ജനംഗമൻ എന്നതു നോക്കുക.)
ജലഗാ
- നദി
ജലഗുല്മം
- ആമ
ജലചര
- വിശേഷണം:
- വെള്ളത്തിൽ സഞ്ചരിക്കുന്ന
ജലചരം
- മീൻ
ജലചാരി
- മീൻ
ജലജ
- വിശേഷണം:
- വെള്ളത്തിലുണ്ടാകുന്ന
ജലജാ
- ലക്ഷ്മി
ജലജന്തുക
- അട്ട
ജലജന്തുക്കൾ
- വെള്ളത്തിലെ ജന്തുക്കൾ
- പര്യായപദങ്ങൾ:
- യാദസ്സുകൾ.
ജലജപം
- മഴപെയ്തു ജലം കിട്ടുന്നതിനുള്ള ജപം
ജലജം
- മത്സ്യം
- താമര
- കക്കാ, ശംഖു്
- ഉപ്പുകാരം
- കരിംപായൽ
- നീർക്കടമ്പു്
- പനച്ചി
- ആറ്റുവഞ്ചി
‘ജലജാലോചനൻജവമൊടന്നേരം’
— ഭാഗവതം 24 വൃത്തം
.ജലജിഹ്വം
- മുതല
- ഒട്ടകം
- നായ്
ജലജീവി
- മുക്കുവൻ
ജലതാപികം
- വാള എന്ന മീൻ
ജലദ
- വിശേഷണം:
- വെള്ളത്തെ കൊടുക്കുന്ന
ജലദം
- മേഘം
- മുത്തങ്ങാ
ജലദാനം
- വെള്ളം കൊടുക്കുക
ജലദാശനം
- മരുതു്
ജലദോഷം
- ഒരു ദീനം
ജലദ്രോണി
- വെള്ളം വെക്കുന്ന ഒരു വലിയ പാത്രം
ജലദ്വാരം
- ഓകു്
- ഓവു്
ജലധര
- വിശേഷണം:
- വെള്ളത്തെധരിക്കുന്ന
ജലധരം
- മേഘം
- സമുദ്രം
- ജലത്തെ ധരിക്കുന്നതു് എന്നർത്ഥം.
- ശംഖു്
- മുത്തങ്ങ
- തൊടുകാര
ജലധാര
- വെള്ളംകൊണ്ടുള്ള ധാര
ജലധാരണം
- വെള്ളംകൊണ്ടു് കഴുകുക
- ശിക്ഷവരുത്തുക
ജലധി
- സമുദ്രം
- സംഖ്യാവിശേഷം
ജലധികാ
- നദി
ജലധിജ
- ലക്ഷ്മി
ജലനകുലം
- കഴനം
- നീർപ്പൂച്ച
ജലനിധി
- സമുദ്രം
- ജലത്തിന്നിരിപ്പിടമെന്നർത്ഥം.
ജലനിർഗ്ഗമം
- തൂമ്പു്, ഓകു് (ഓവു്)
- ചക്രാകാരേണ ജലത്തിന്റെ കീഴ്പ്പെട്ടുള്ള പോക്കു്, ഊറ്റു് പുഴ കിണറു് കുളം മുതലായവയിൽ ഭൂമിയുടെ അന്തർഭാഗത്തിലിരിക്കുന്ന ജലം മേല്പെട്ടു പൊങ്ങുക, ഉറവു്
- ജലങ്ങൾ ഇവയിൽ നിന്നു പുറപ്പെട്ടു പോകുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു.
ജലനീലി
- കരിമ്പായൽ
- കറുത്തചണ്ടി
- വെള്ളത്തെ നീലനിറമാക്കുന്നതെന്നർത്ഥം.
ജലപതി
- വരുണൻ
ജലപക്ഷി
- വെള്ളത്തിൽ സഞ്ചരിക്കുന്ന പക്ഷി
ജലപാത്രം
- കിണ്ടി മുതലായതു്
ജലപാനം
- വെള്ളംകുടി
ജലപിപ്പികം
- മീൻ
ജലപിശാചു
- ഒക്കെയും അശുദ്ധമെന്നു വിചാരിക്കുക
ജലപുഷ്പം
- താമര
- ആമ്പൽ ഇത്യാദി
- ആവി
ജലപ്രവാഹം
- ഒഴുക്കു്
- പര്യായപദങ്ങൾ:
- വാരിപ്രവാഹം
- നിർഝരം
- ഝരം (ഝരാ
- ഝരി) ഇവ മൂന്നും. അരുവിയാറിന്റെ പേരെന്നും പക്ഷമുണ്ടു്.
ജലപ്രസാദം
- തേറ്റാമ്പരൽ
- വെള്ളത്തിന്റെ തെളിവു്
ജലപ്രളയം
- വെള്ളപ്പൊക്കം
- ലോകനാശം
ജലപ്രായം
- വെള്ളം അധികമുള്ള അനൂപദേശം
ജലപ്രിയം
- മീൻ
- വേഴാമ്പൽ പക്ഷി
ജലപ്ലവം
- കഴുനാ
- നീർപ്പൂച്ച
ജലബന്ധകം
- കെട്ടിയ ചിറ
ജലബന്ധു
- മീൻ
ജലബാധ
- മലമൂത്രങ്ങൾ ഒഴുകുന്നതിനു് പറയുന്ന ഒരു വാക്കു്
ജലബി(വി)ല്വം
- ഞണ്ടു്
ജലബ്രഹ്മി
- ഒരു വക പച്ചമരുന്നു്
ജലമഡ്ഡുകം
- സ്ത്രീകളുടെ വെള്ളത്തിലെ തുടി
ജലമയ
- വിശേഷണം:
- വെള്ളമുള്ള
ജലമസി
- കർപ്പൂരം
ജലമാർജ്ജാരൻ
- കഴുന
ജലമുൿ
- മേഘം
- ജലത്തെ മോചിപ്പിക്കുന്നത് എന്നർത്ഥം.
- മുത്തങ്ങാ
- കർപ്പൂരം
ജലമുൿ സുഹൃത്തു്
- മയിൽ
ജലമൂർത്തിക
- ആലിപ്പഴം
- മേഘം
ജലമോദം
- രാമച്ചം
ജല
- വെള്ളം
- ജഡമായിഭവിക്കുന്നതു്, തണുപ്പുള്ളതു്, തടുക്കപ്പെടുന്നതു് എന്നർത്ഥം.
- ഇരുവേലി
- പര്യായപദങ്ങൾ:
- ആപഃ (അപ്പുകൾ)
- വാര്
- വാരി
- സലിലം
- കമലം
- ജലം
- പയസ്സ്
- കീലാലം
- അമൃതം
- ജീവനം
- ഭുവനം
- വനം
- കബന്ധം
- ഉദകം
- പാഥസ്സ്
- പുഷ്ക്കരം
- സർവ്വതോമുഖം
- അംഭസ്സ്
- അർണ്ണസ്സ്
- തോയം
- പാനീയം
- നീരം
- ക്ഷീരം
- അംബു
- ശംബരം
- മേഘപുഷ്പം
- ഘനരസം.
ജലയന്ത്രം
- ജലം കയറ്റുവാൻ എന്തുസൂത്രം ഉപയോഗിച്ചാലും അതിനുള്ള പേർ
ജലരംകം
- കൊക്കു്
ജലരാശി
- സമുദ്രം
ജലരാശികൾ
- കർക്കടകം
- വൃശ്ചികം
- മീനം
- മകരം
ജലരുഹം
- താമര
ജലരൂപൻ
- കാമദേവന്റെ കൊടിയിന്മേലുള്ള മകരമത്സ്യം
ജലരേഖ
- വെള്ളത്തിലേ വര
ജലലത
- ഓളം
- തിരമാല
ജലവജ്രം
- വജ്റായുധംപോലെആപൽകരമായ ജലസമൂഹം
- മേഘത്തിനുള്ള ഭാവഭേദം
ജലവാഹനം
- തോണി മുതലായതു്
ജലവാസം
- രാമച്ചം
ജലവാഹം
- മേഘം
ജലവിഷുവം
- തുലാസംക്രമം
- ആദിത്യൻ തുലാരാശിയിൽ ചെല്ലുന്ന സമയം.
ജലവൃശ്ചികം
- ചെമ്മീൻ
- ചിംകടമത്സ്യം
ജലവേണി
- ഒഴുക്കു്
ജലവ്യാളം
- നീർക്കോലി
- വെള്ളത്തിലേ പാമ്പു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- അലഗർദ്ദം.
ജലശയൻ, ജലശായി
- വിഷ്ണു
- പ്രളയകാലത്തു ശേഷസർപ്പത്തിന്മേൽ ജലത്തിൽ കിടക്കുന്നതിനാൽ ഈ പേരുണ്ടായി.
ജലശായി
- വിഷ്ണു
- നീർക്കോഴി
ജലശുക്തി
- ഞവഞ്ഞു്
- ജലസാമാന്യത്തിലെല്ലാം ഉണ്ടാകുന്നതു്, ജലസാമാന്യത്തിലുള്ള ശിപ്പി എന്നിങ്ങിനെ അർത്ഥം.
- കക്ക
ജലശൂല
- ആന്ത്രശൂല
ജലശൂ(സൂ)കരം
- മുതല
ജലസന്ധി
- കടലിടുക്കു്
ജലസൂചി
- അട്ട
- ചീങ്കണ്ണി
- കോലാമീൻ
- കങ്കപ്പക്ഷി
ജലസൂത്രം
- വെള്ളംകൊണ്ടുപോകുന്ന ഒരു വിദ്യ
ജലസ്തംഭനം, ജലസ്തംഭം
- വെള്ളത്തിൻമേൽ ചെയ്യുന്ന ഒരുമാതിരി കൺകെട്ടു വിദ്യ
ജലസ്ഥലഭ്രമം
- ജലമുള്ളേടം സ്ഥലമെന്നും സ്ഥലം ജലമുള്ളെടമെന്നും തെറ്റിദ്ധരിക്കുക
ജലഹസ്തി
- കടലാന
- നീരാന
ജലഹാസം
- കടൽനുര
ജലകാന്താരൻ
- വരുണൻ
ജലാകാംക്ഷ
- ആന
ജലാഖു
- കഴുനാ
- നീർപ്പൂച്ച
ജലാഞ്ചലം
- കരിമ്പായൽ
ജലാടനം
- കൊറ്റിപ്പക്ഷി
- കങ്കപ്പക്ഷി
ജലാണ്ഡകം
- ചിറാകുമീൻ
ജലാധാരം
- ജലം നില്ക്കുന്ന പ്രദേശത്തിന്റെ സാമാന്യമായ പേർ
- പൊയ്ക
- കുടം
- പര്യായപദങ്ങൾ:
- ജലാശയം
ജലാധിപൻ
- വരുണൻ
ജലാംബികാ
- കിണറു്
ജലാമോദം
- രാമച്ചം
ജലാർദ്ര
- വസ്ത്രഖണ്ഡംകൊണ്ടു ഉണക്കപ്പെട്ട വിശറി
ജലാലു
- നീർച്ചേമ്പു്
ജലാവർത്തം
- നീർച്ചുഴി
ജലാശയം
- ജലംനില്ക്കുന്ന പ്രദേശത്തിന്റെ സാമാന്യമായ പേർ
- രാമച്ചം
- കടൽ
- മീൻ
- പൊയ്ക
- പര്യായപദങ്ങൾ:
- ജലാധാരം.
ജലാശ്രയം
- വെള്ളിപ്പക്ഷി
ജലേന്ദ്രൻ
- വരുണൻ
ജലേശൻ
- വരുണൻ
ജലേശയൻ
- മീൻ
- വിഷ്ണു
ജലോഛ്വാസം
- വാച്ചാൽ
- വെള്ളം ഒലിക്കുന്ന ചാൽ
ജലോദരം
- മഹോദരം എന്ന ദീനം
ജലൗകസ്സ്
- അട്ട
ജലൗകാ
- അട്ട
ജല്ദി, ജൽത്തി
- വിശേഷണം:
- വേഗത്തിൽ
ജല്പക
- വിശേഷണം:
- തുമ്പില്ലാതെ പറയുന്ന
ജല്പനം, ജല്പം
- തുമ്പില്ലാത്ത സംസാരം
- പിണക്കം, മുഷിവു്
ജല്പാക
- വിശേഷണം:
- തുമ്പില്ലാതെ പറയുന്ന
ജല്പിക്ക
- ചിലയ്ക്ക
ജല്പിത
- വിശേഷണം:
- പറയപ്പെട്ട
ജല്പിതം
- വാക്കു്
ജവന
- വിശേഷണം:
- അധികവേഗമുള്ള
ജവനൻ
- അതിവേഗം ഓടുന്ന കുതിര
- പര്യായപദങ്ങൾ:
- ജവാധികൻ.
ജവനം
- കുതിര
- മ്ലാവു്
ജവനിക, ജവനി
- തിരശ്ശീല
- കൂടാരമറ
- എളുപ്പം താഴ്ത്തുന്നതിനും ഉയർത്തുന്നതിനും കഴിയുന്നതു്. പാഠഭേദങ്ങൾ - യവനികാ, യമനികാ.
- പര്യായപദങ്ങൾ:
- പ്രതിസീരം
- തിരസ്കരിണി.
ജവന്തിപുഷ്പം
- ചേമന്തി
ജവ
- വിശേഷണം:
- വേഗമുള്ള
ജവം
- വേഗം
ജവളി, ജൗളി, ചവളി
- തുണി
- കച്ച
- ചേല മുതലായ ചരക്കുകൾ
ജവാതുക്കുടുക്ക
- മെരുകിനെ (പച്ചപ്പുഴുവിനെ) സംബന്ധിച്ച ഒരു പഴയ കരം
ജവാദ്(തു)
- ഒരുവക കസ്തൂരി
- കസ്തൂരിമൃഗം
- മെരുകു്
ജവാദി
- പച്ചപ്പുഴുവു്
ജവാധിക
- വിശേഷണം:
- അധികവേഗമുള്ള
ജവാധികൻ
- വളരെ വേഗം ഓടുന്ന കുതിര
- പര്യായപദങ്ങൾ:
- ജവനൻ.
ജവാപുഷ്പം, ജപാപുഷ്പം
- ചെമ്പരത്തി
- ചെമ്പരത്തിപ്പൂവു്
- ജവാപുഷ്പം എന്നതിനു വേഗത്തിൽ വാടുന്ന പുഷ്പം എന്നർത്ഥം. ജപാപുഷ്പം എന്നും പറയാം. ’ജവായാന്തു ജപാസ്ത്രീയാം’ എന്നു ധർമ്മദാസൻ.
ജവാബ്
- മറുപടി. അറബി:
ജവി
- വിശേഷണം:
- വേഗമുള്ള. (വി
- വിനി
- വി)
ജവി
- കുതിര
- ഒട്ടകം
ജവീയസം
- വെള്ളി
ജസദം
- നാകം
ജസുരി
- ഇന്ദ്രന്റെ വജ്രായുധം
ജഹക
- വിശേഷണം:
- ഉപേക്ഷിക്കുന്ന
ജഹകം
- പൈതൽ
- സമയം
- പാമ്പിന്റെ പടം
ജഹാ
- നായ്ക്കുരണ
- ജഡ എന്നതിന്റെ പാഠഭേദം. ചൊറിയുകകൊണ്ടു് എല്ലാവരും ത്യജിക്കുന്നതെന്നർത്ഥം.
ജഹൂദന്മാർ
- ജൂതന്മാർ
ജഹ്നു
- ഒരു മുനി
- ഈ മുനി പുരൂരവസ്സിന്റെ സന്തതിയിലുള്ളവനാണു്. ഗംഗ തന്റെ തപോവിഘ്നത്തിനു ഭാവിച്ചതായി തോന്നുകകൊണ്ടു് ഗംഗയെ മുഴുവൻ കുടിച്ചുകളഞ്ഞു. പിന്നീടു ചെവിയിൽകൂടി പുറത്താക്കി. ഇതുകൊണ്ടാണു ഗംഗയ്ക്കു ജാഹ്നവി, ജഹ്നുകന്യാ, ജഹ്നുതനയാ, ജഹ്നുസുതാ എന്നും മറ്റും പേരുണ്ടായതു്. ‘ഗംഗ’ എന്ന ശബ്ദം നോക്കുക.
- വിഷ്ണു
ജഹ്നുകന്യാ, ജഹ്നുതനയാ, ജഹ്നുസുതാ
- ഗംഗാനദി
- ജഹ്നുമുനിയുടെ പുത്രി എന്നർത്ഥം. (ഗംഗ എന്ന ശബ്ദം നോക്കുക).
ജളത, ജളത്വം
- മന്ദതാ, ബുദ്ധിമാന്ദ്യം
- അറിവില്ലായ്ക
- അപമാനം
ജളൻ
- മന്ദബുദ്ധിയുള്ളവൻ
- ഭോഷൻ
ജളബുദ്ധി
- അറിവില്ലാത്തവൻ
- പര്യായപദങ്ങൾ:
- ജഡൻ (ജളൻ)
- അജ്ഞൻ.
ജളമതി
- മന്ദബുദ്ധി
- ബുദ്ധിയില്ലായ്മ
ജളൂകം
- അട്ട
ജളൂകാ
- അട്ട
ജളൗകാ
- അട്ട
- ജലത്തിൽ കിടക്കുന്നതു എന്നർത്ഥം.
ജളൗകസ്സ്
- അട്ട
ജാ
ജാ
- ഗംഗാനദി
ജാഗര
- വിശേഷണം:
- ഉണർച്ചയുള്ള
ജാഗരണം
- ഉണർച്ച
- ഉറക്കമൊഴിക്കുക
ജാഗരം
- കുപ്പായം
- ദേഹരക്ഷയ്ക്ക് എപ്പോഴും തയാറുള്ളതു് എന്നർത്ഥം.
- ഉറക്കമൊഴിക്കുക
ജാഗരാ
- ഉറക്കമൊഴിക്കുക
ജാഗരി
- വിശേഷണം:
- ഉണർച്ചയുള്ള
ജാഗരിക്കുന്നു
- ഉണർച്ചയുണ്ടാകുന്നു
ജാഗരിത
- ഉണർച്ചയുള്ള
- ഉണർന്നിരിക്കുന്ന
ജാഗരൂക
- ഉണർച്ചയുള്ള
- ഉണർന്നിരിക്കുന്ന
- ജാഗ്രതയുള്ള
ജാഗർത്തി
- ജാഗരണം
- ഉണർച്ച
- ഉറക്കമൊഴിക്കുക
ജാഗര്യ
- ഉണർച്ച
- ഉറക്കമൊഴിക്കുക
ജാംഗലങ്ങൾ
- മാൻ മുതലായവ
ജാംഗലം
- മാംസം
- ഭംഗിയുള്ള ദേശം, ജാങ്ങലദേശം
- വിഷഹരണമന്ത്രം
- പിതാരിപ്പുള്ളു്
ജാംഗലി
- വിഷവിദ്യ
- നായിക്കൊരുണ
ജാംഗലി, ജാംഗലികൻ
- സർപ്പവശീകരക്കാരൻ
- പാമ്പുപിടിക്കുന്നവൻ
‘തൽക്ഷണംചെയ്യിപ്പിച്ചു
ജാംഗലികാഢ്യന്മാരാം’
ജാംഗലികാഢ്യന്മാരാം’
— ഭാഗവതം
ജാംഗുഡം
- കുങ്കുമം
ജാംഗുലം
- കാട്ടുപീച്ചലിന്റെ കായ്
- വിഷം
ജാംഗുലി
- ദുർഗ്ഗ
ജാംഗുലികൻ, ജാംഗുലി
- വിഷവൈദ്യൻ
- ജാംഗുലി (വിഷവൈദ്യം) അറിയുന്നവൻ എന്നർത്ഥം.
- പാമ്പു പിടിക്കുന്നവൻ
ജാഗ്രത
- ഉറക്കമൊഴിച്ചിൽ
- സൂക്ഷ്മം, താൽപര്യം
ജാഗ്രതപ്പെടുന്നു
- സൂക്ഷ്മം ഉണ്ടാകുന്നു
- താൽപര്യപ്പെടുന്നു. സകര്‍മ്മകക്രിയ:ജാഗ്രതപ്പെടുത്തുന്നു.
ജാഗ്രൽ
- വിശേഷണം:
- ഉണർന്നിരിക്കുന്ന
- ജാഗ്രതയുള്ള
ജാഗ്രബുദ്ധി
- ജാഗ്രതയുള്ള മനസ്സ്
ജാഗ്രിയാ
- ജാഗരണം
ജാംഘനീ
- തുട
ജാംഘികൻ
- ഓട്ടാളൻ
- ഓടുന്നവൻ
- ജംഘാബലംകൊണ്ടു ജീവിക്കുന്നവൻ
ജാംഘികം
- അതിവേഗത്തിൽ പോകുന്നത്
‘ത്രൈലോക്യാങ്കണജാംഘികോത്ഭടഭുജാടോപേനയേനാജനി’
— അംബരീഷചരിതംകഥകളി
.ജാംഘികം
- ഒട്ടകം
- മ്ലാവ്
ജാജലി
- ഒരു ബ്രാഹ്മണൻ
- തപസ്സുചെയ്തു ഇഷ്ടംപോലെ സഞ്ചരിക്കുന്നതിനുള്ള അമാനുഷശക്തി നേടി. ഉടൻ അഹങ്കാരംകയറി തനിക്കു തുല്യൻ ആരും ഇല്ലെന്നു ഞെളിഞ്ഞു. അങ്ങിനെയിരിക്കെ തനിക്കു വൈശ്യനായ തുലാധാരനോളം യോഗ്യതയില്ലെന്നു ഒരശരീരിവാക്കുണ്ടായി. അതുകേട്ടു ഉടൻ തുലാധാരന്റെ ശിഷ്യനായി ജ്ഞാനം അഭ്യസിപ്പാൻ തുടങ്ങി.
ജാജ്ജ്വല്യമാന
- വിശേഷണം:
- വീണ്ടും വീണ്ടും ശോഭിക്കുന്ന
ജാട
- തട്ടിപ്പ്
ജാടലി
- പാതിരിവൃക്ഷം
ജാഠര
- വിശേഷണം:
- വയറ്റിനെ സംബന്ധിച്ച
ജാഠരാഗ്നി
- വയറ്റിലേ അഗ്നി
ജാഡ്യം
- തണുപ്പു്
- ജലമയത്വം
- മടി, മന്ദത
- ആലസ്യം
- മൗഢ്യം
ജാഡ്യാരി
- ജോനകനാരകം
ജാത
- വിശേഷണം:
- ജനിച്ച
ജാതകകഥകൾ
- ആര്യവംശക്കാരുടെ ഇടയിൽ ഏറ്റവും പഴക്കമുള്ള കഥകൾ
- ഇവ ക്രിസ്താബ്ദത്തിനു വളരെ മുമ്പിൽതന്നെ ഇൻഡ്യയിൽനിന്നു പുറപ്പെട്ടു രൂപഭേദങ്ങളോടുകൂടി യൂറോപ്പിൽ എല്ലാഭാഗങ്ങളിലും വ്യാപിച്ചു.
ജാതകപദ്ധതി
- ഒരു ജ്യോതിഷഗ്രന്ഥം
ജാതകബ്രാഹ്മണൻ
- ജ്ഞാനമാകട്ടെ സുകൃതമാകട്ടെ ഇല്ലതെ ജനനം കൊണ്ടു മാത്രം ബ്രാഹ്മണനായുള്ളവൻ
ജാതകം
- ജന്മപത്രിക, ജനനഫലം അറിയുന്നതിനു എഴുതുന്നതു്
- അപ്പോൾ പ്രസവിച്ച കുഞ്ഞു്
ജാതകർമ്മം
- ഒരു പൈതൽ ജനിക്കുമ്പോൾ കഴിക്കുന്ന കർമ്മം
- ഇതു ബുദ്ധിവർദ്ധനക്കായ്ക്കൊണ്ടുചെയ്യുന്ന ഒരു സംസ്കാരമാകുന്നു
‘പ്രങ്നാഭിവർദ്ധനാൽപുംസോ ജാതകർമ്മവിധീയതേ’
— മനു
.ജാതകസാരം
- ഒരു ജ്യോതിഷഗ്രന്ഥം
ജാതഖേദം
- സങ്കടത്തോടെ
ജാതപുത്രാ
- പുത്രനോ പുത്രന്മാരോ ജനിച്ചിട്ടുള്ള സ്ത്രീ
ജാതപ്രേത
- വിശേഷണം:
- ജനിച്ചുമരിച്ച
ജാതമാകുന്നു
- ജനിക്കുന്നു
ജാതമാത്ര
- വിശേഷണം:
- അപ്പോൾ ജനിച്ച
ജാതമോദം
- സന്തോഷത്തോടെ
ജാതം
- ശിശു
- തരം
- കൂട്ടം
- ജനനം
ജാതരൂപ
- വിശേഷണം:
- സൗന്ദര്യമുള്ള
ജാതരൂപ
- സ്വർണ്ണം
- പ്രശസ്തമായുണ്ടായതു് എന്നർത്ഥം.
- ഉമ്മത്തു്
ജാതരോഷം
- കോപത്തോടെ
ജാതവതി
- ജനിച്ചവൾ
ജാതവേദസ്സു്
- അഗ്നി
- വേദങ്ങൾ ഹിരണ്യം ഇവ ഇവങ്കൽ നിന്നുണ്ടായതുകൊണ്ടു് ഈ പേർ വന്നു ശുഭത്തേയും അശുഭത്തേയും അറിയുന്നവൻ, ജനിച്ച വരുടെ ദേഹത്തിലൊക്കെ ജാരാഗ്നിരൂപമായി സ്ഥിതിചെയ്യുന്നവൻ, വേദത്തിന്നുൽപ്പത്തിസ്ഥാനം ഇങ്ങിനെയും അർത്ഥമുണ്ടു്.
- കൊടുവേലി
ജാതാപത്യ
- പ്രസവിച്ചവൾ
- പുത്രൻ പിറന്നവൾ എന്നർത്ഥം. അപ്പോൾ പ്രസവിച്ചവളുടെ (പെറ്റെഴുന്നേല്ക്കാത്തവളുടെ) പേർ എന്നും കാണുന്നുണ്ടു്.
ജാതാഭിഷംഗം
- അതികോപത്തോടെ
ജാതാലസ്യ
- വിശേഷണം:
- ആലസ്യത്തോടുകൂടിയ
ജാതി
- തരം, മാതിരി, വക
- ഗോത്വം, മനുഷ്യത്വം മുതലായ സാമാന്യത്തിന്റെ പേർ
- ജനനം
- വംശം
- ജാതിക്കാമരം
- പിച്ചകം
- സുഖം ഇതിൽ നിന്നുണ്ടാകുന്നതിനാൽ ഈ പേർ വന്നു.
- നെല്ലി
- കമ്പിപ്പാല. (മ) ഒട്ടും കയറിയില്ലത്തതു്
- പൊതുവേ പല എണ്ണങ്ങൾക്കു ചേരുന്ന ഒറ്റയായ പദാർത്ഥം
- ഉദാ:തെങ്ങു എന്ന വ്യക്തിക്കു വൃക്ഷം എന്നതു ജാതി. (ആകൃതി ഗ്രഹണാജാതിഃ എന്നു ജാതിലക്ഷണം) ബ്രാഹ്മണനു ‘ശർമ്മ’, ക്ഷത്രിയനു ‘വർമ്മ’, വൈശ്യനു ‘ഗുപ്തൻ’, ശൂദ്രനു ‘ദാസൻ’. (ഇതിനു ജാതിദ്യോതകനാമചതുഷ്ടയം എന്നു പേർ. ശർമ്മ, വർമ്മ, ഗുപ്തൻ, ദാസൻ ഇവ നോക്കുക.)
ജാതികർത്തവ്യം
- ഒരുജാതിക്കാരെ ഭരിക്കുക
ജാതികർത്താവു
- ഒരു ജാതിക്കാരിൽ പ്രമാണി
- പ്രഭു
ജാതികോശം
- ജാതിക്കായ്
- ജാതിപത്രി
ജാതികോശി
- ജാതിപത്രി
ജാതിക്കാ
- ഒരങ്ങാടിമരുന്ന്
- കഫം, കണ്ഠരോഗം, കൃമി, ഛർദ്ദി, വായുമുട്ടൽ മുതലായ പല രോഗങ്ങൾക്കു നന്നു്. തേജസ്സിനേയും രുചിയേയും ഉണ്ടാക്കും. അഗ്നിയേയും ബലത്തേയും വർദ്ധിപ്പിക്കും. മലത്തെ പിടിപ്പിക്കും. തമിഴിൽ – ചാതിക്കാ. ഇംഗ്ലീഷിൽ nut-meg നട് മെഗ്.
- പര്യായപദങ്ങൾ:
- ജാതീകോശം
- ജാതീഫലം.
ജാതിക്കൂട്ടം
- വംശക്കൂട്ടം
- ജനക്കൂട്ടം
ജാതിക്കെട്ടു
- ജാതിബന്ധം
- ജാതിമര്യാദ
ജാതിദ്യോതകനാമചതുഷ്ടയം
- ബ്രാഹ്മണനു ശർമ്മ, ക്ഷത്രിയനു വർമ്മ, വൈശ്യനു ഗുപ്തൻ, ശൂദ്രനു ദാസൻ
- ബ്രാഹ്മണനു ദേവൻ, ക്ഷത്രിയനു ത്രാതാവ്, വൈശ്യനു ഭൂതി, ശൂദ്രനു ദത്തൻ
ജാതിധർമ്മം
- ജാതിമര്യാദ
ജാതിപത്രീ
- ഒരു മരുന്നു്
- കഫം, കൃമി, ചുമ, ഛർദ്ദി, വായുമുട്ടൽ, വിഷം, തണ്ണീർദാഹം, ദുർഗ്ഗന്ധം ഇവയ്ക്കു നന്നു്. രുചിയെയുണ്ടാക്കും. തമിഴിൽ – ചാതിപത്തിരി. ഇംഗ്ലീഷിൽ – mace മേസ്. സംസ്കൃതത്തിൽ – ജാതിപത്രി.
ജാതിപുഷ്പം
- പിച്ചകപ്പൂവ്
ജാതിഫലം
- ജാതിക്കാ
ജാതിഭ്രംശം
- ജാതിഭ്രഷ്ട്
- പുറത്തു തള്ളുക
ജാതിഭ്രഷ്ട
- വിശേഷണം:
- ജാതിയിൽ നിന്നു തള്ളപ്പെട്ട
ജാതിഭ്രഷ്ട്
- ജാതിക്കു പുറത്തു്
ജാതിമര്യാദ
- ജാതിയുടേയോ വംശത്തിന്റെയോ മര്യാദ
ജാതിമാത്രം
- വിശേഷണം:
- ജാതിമര്യാദയില്ലാത്ത
ജാതിമാത്രോപജീവി
- ജാതിമാത്രം കൊണ്ടു ജീവിക്കുന്നവൻ
- ബ്രാഹ്മണവംശത്തിൽ ജനിച്ചും ബ്രാഹ്മണകർമ്മത്തെ ചെയ്യാതേയും ഇരിക്കുന്നവൻ
ജാതിമാനം
- സ്വജാതിയേകുറിച്ചുള്ള ഒരുമാനം
ജാതിലിംഗം
- ചായില്യം
ജാതിവഴക്കു
- വംശവഴക്കു
ജാതിവൈരം
- സ്വഭാവേനയുള്ള വൈരം
- (കീരിയും സർപ്പവും തമ്മിൽ, എണ്ണയും പുണ്ണാക്കും തമ്മിൽ-എന്ന പോലെ).
- അടുത്ത ചാർച്ചക്കാർ തമ്മിലുള്ള പക
ജാതിവ്യവഹാരം
- ജാതിവഴക്കു
ജാതിശ്രേഷ്ഠ
- വിശേഷണം:
- ജാതിയിൽ പ്രമാണിയായ
ജാതിസാരം
- ജാതിക്കാ
ജാതിഹീന
- താണജാതിയിലുള്ള, ജാതിയിൽ മറ്റില്ലാത്ത
ജാതീകോശം
- ജാതിക്ക
ജാതിഫലം
- ജാതിക്ക
ജാതു
- ഒരിക്കൽ (ഒരുകാലത്തു്)
- ചിലപ്പോൾ
‘കരാളദംഷ്ടോദനുജോപിജാതുചിൽ’
‘ജീവലോരഹസിജാതുസഹാസേ’
— ദക്ഷയാഗം കഥകളി
‘ജീവലോരഹസിജാതുസഹാസേ’
— നളചരിതം കഥകളി
ജാതുകം
- പെരുങ്കായം
ജാതുകാ
- കറിക്കായം
ജാതുചിൽ
- ഒരിക്കൽ
ജാതുധാനൻ
- രാക്ഷസൻ
- പിശാചു
ജാതുഷ
- വിശേഷണം:
- അരക്കുകൊണ്ടു തീർത്ത
- അരക്കിനെ സംബന്ധിച്ച
ജാതുഷം
- അരക്കുകൊണ്ടുണ്ടാക്കിയ പാവ മുതലായതിന്റെ പേർ
ജാതുകർണ്ണൻ
- ശിവൻ
ജാതോക്ഷം
- കാളയുടെ സ്വഭാവത്തെ പ്രാപിച്ച കാളക്കുട്ടി
- (ആരബ്ധയൗവ്വനാവസ്ഥനായ കാള), അപ്പോൾ പിറന്ന കാള.
- കാള
ജാത്യന്ധ
- വിശേഷണം:
- കുരുടനായി ജനിച്ച
ജാത്യം
- വിശേഷണം:
- സഹജമായുള്ള, സ്വാഭാവികമായുള്ള
- നല്ല വംശത്തിൽ ജനിച്ച
- ഉത്തമമായ
- ഇമ്പമുള്ള, ഭംഗിയുള്ള
ജാത്യാ
- വിശേഷണം:
- ജനനാലുള്ള
- ജനനാൽ തന്നെ
- സ്വാഭാവികമായി
ജാത്യാചാരം
- ജാതിക്കടുത്ത ആചാരം
ജാത്യാദി
- പിച്ചകത്തില മുതലായവകൊണ്ടുള്ള ഒരൗഷധയോഗം
ജാത്യാന്ധൻ
- പിറവിക്കുരുടൻ
ജാത്യാഭിമാനം
- ജാതികൊണ്ടുള്ള അഭിമാനം
ജാത്യാവൈരം
- സ്വഭാവേനയുള്ളവൈരം
ജാന
- വിശേഷണം:
- അറിഞ്ഞ
ജാനകീ
- സീത
- ജനകരാജാവിന്റെ മകൾ
ജാനപദ
- ജനം
- നാടു്, രാജ്യം
- ജനങ്ങൾ ഇതിൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഈ പേരുണ്ടായി.
ജാനി
- (സമാസപദാന്ത്യത്തിൽ) ഭാര്യ
- ഉദാ:ഭൂജാനി – ഭൂ (ഭൂമി) ഭാര്യയായിട്ടുള്ളവൻ = രാജാവു്.
ജാനു
- മുട്ടു. വളരുന്നതു എന്നർത്ഥം
ജാനുദഘ്നം
- മുട്ടോളം
ജാപകൻ
- ജീവിക്കുന്നവൻ
- മന്ത്രിക്കുന്നവൻ
- ദുരാലോചനക്കാരൻ
ജാപക
- പീതചന്ദനം
- ജായകം എന്നതിന്റെ പാഠം.
- ചൊവ്വള്ളി
- സാമ്പ്രാണി
- വെളുത്ത ചന്ദനം
ജാപനം
- ഭ്രഷ്ടു്, തള്ളുക
- നിവൃത്തി
ജാപം
- വേദാദ്ധ്യയനം
- (ജപം എന്നതിന്റെ പാഠാന്തരം) ‘പ്രജാപോബ്രാഹ്മണഇവ’ എന്നുദാഹരണം.
ജാബാലൻ
- ആടുമേയിക്കുന്നവൻ
- ഒരു മുനി
ജാബാലി
- ഒരു നിരീശ്വരവാദിയായ ബ്രാഹ്മണൻ
- ദശരഥന്റെ ഒരാചാര്യൻ. ദശരഥന്റെ കല്പനയെ അനുസരിച്ചിട്ടാവശ്യമില്ലെന്നും കാട്ടിൽ പോകാതെ ഭരതനോടു രാജ്യം വാങ്ങി മുറപോലെ നോക്കണമെന്നും ഭരതനെ ഉപദേശിച്ചു.
- ഒരു നീതിശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവു്
ജാമദഗ്ന്യൻ
- പരശുരാമൻ
ജാമാ
- പുത്രി
- മകന്റെ ഭാര്യ
ജാമാതാ(വു്)
- മകളുടെ ഭർത്താവു്
- ഭാര്യയെ അളക്കുന്നവൻ (ഭാര്യാഗുണങ്ങളെ പരിശോധിച്ചു കൃത്യപ്പെടുത്തുന്നവൻ) എന്നർത്ഥം.
- തൊഴുകണ്ണി
- പ്രഭു
- സൂര്യകാന്തിപുഷ്പം
ജാമി
- കുലസ്ത്രീ
- ഉടപ്പുറന്നവൾ
- സുഖം അനുഭവിക്കുന്നവൾ എന്നർത്ഥം.
- മകന്റെ ഭാര്യ
- പുത്രി
ജാമിത്രം
- ഏഴാമിടം
ജാമേയൻ
- സഹോദരിയുടെ പുത്രൻ
ജാമ്യക്കാരൻ
- ജാമ്യം ഏല്ക്കുന്നവൻ
- പര്യായപദങ്ങൾ:
- ലഗ്നകൻ
- പ്രതിഭൂവു്.
ജാമ്യം, ജാമീൻ
- മൂന്നാമൻ
- ഉറപ്പു, രക്ഷഅറബി:
ജാമ്യമേല്ക്ക
- മൂന്നാമനായിതീരുക
- സകര്‍മ്മകക്രിയ:ജാമ്യമേല്പിക്കുക.
ജാംബവം
- സ്വർണ്ണം
- ഞാവൽക്കായ്, ചാമ്പക്കായ്
ജാംബവതി
- ജാംബവാന്റെ പുത്രി
- ശ്രീകൃഷ്ണന്റെ ഭാര്യ, സാംബന്റെ അമ്മ.
- നാഗദമനി (സർപ്പപ്പോള)
ജാംബവാൻ
- കരടികളുടെ രാജാവു്
- കപിശ്രേഷ്ഠൻ
- ജാംബവാൻ ബ്രഹ്മാവിന്റെ പുത്രനാണു്. കൃഷ്ണനും ജാംബവാനും തമ്മിൽ ഘോരയുദ്ധം ഉണ്ടായി. ഇതിനു കാരണം – സൂര്യൻ സത്രാജിത്തെന്ന യാദവശ്രേഷ്ഠനു കൊടുത്ത മണിയെ അണിഞ്ഞും കൊണ്ടു ഒരിക്കൽ സത്രാജിത്തിന്റെ അനുജൻ പ്രസേനൻ നായാട്ടിനായി വനത്തിൽ പോയി. അവിടെവെച്ചു ഒരു സിംഹം പ്രസേനനെക്കൊന്നു മണിയുംകൊണ്ടു കടന്നു. മണിയുടെ പേർ സ്യമന്തകം എന്നായിരുന്നു. സിംഹത്തിന്റെ പക്കൽനിന്നും മണി ജാംബവാൻ കൈക്കലാക്കി. ഇതിനെ അന്വേഷിച്ചുപോയ മാർഗ്ഗത്തിലാണു് കൃഷ്ണനും ജാംബവാനും തമ്മിൽ യുദ്ധമുണ്ടായതു്. യുദ്ധത്തിൽ ജാംബവാൻ തോറ്റു. സ്യമന്തകത്തേയും തന്റെ പുത്രിയായ ജാംബവതിയേയും കൃഷ്ണനായിട്ടു നൽകി. ശ്രീരാമനു ജാംബവാൻ സീതാന്വേഷണത്തിൽ വേണ്ട സഹായം ചെയ്തിട്ടുണ്ടു്. ജാംബവാൻ ചിരംജീവികളിൽ ഒരുവനാണു്..
ജാംബൂനദം
- പൊന്നു്
- ജംബൂനദിയിലുണ്ടായതു എന്നർത്ഥം.
‘ജാംബൂനദവും പട്ടും വളയും’
— സ്യമന്തകം തുള്ളൽ
.ജായ
- 1. വിവാഹം കഴിച്ച ഭാര്യ
- ഭർത്താവു പുത്ര രൂപേണ ഇവളിൽ ജനിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
ജായകം
- പീതചന്ദനം
- ഗന്ധാന്തരത്തേ ജയിക്കുന്നതു എന്നർത്ഥം.
- പുഴമുഞ്ഞ
ജായാജീവൻ
- നടൻ (വേഷക്കാരൻ)
- ജായയെക്കൊണ്ടുപജീവിക്കുന്നവൻ എന്നർത്ഥം.
ജായാനുജീവി
- കൊക്കു്
ജായാപതികൾ
- ഭാര്യാ ഭർത്താക്കന്മാർ
- ഭാര്യയുടെയും ഭർത്താവിന്റെയും കൂടിയ പേർ.
ജായു
- ഒരൗഷധം
- മരുന്നു്
- രോഗത്തേ അഭിഭവിക്കുന്നതു് എന്നർത്ഥം.
ജായു
- വൈദ്യൻ
ജാരജൻ
- വ്യഭിചാരിപുത്രൻ
ജാരജാ
- വ്യഭിചാരിപുത്രി
ജാരണി
- പെരുഞ്ചീരകം
ജാരത്വം
- വ്യഭിചാരം
ജാരൻ
- ഒളിശയനക്കാരൻ
- കൂട്ടുഭർത്താവു്
- രഹസ്യക്കാരൻ
- പരസ്ത്രീയുടെ യൗവ്വനത്തേ കളയുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഉപപതി
ജാരവൃത്തി
- ജാരന്റെ പ്രവൃത്തി
- വ്യഭിചാരം
ജാരി
- ദുർഗ്ഗാ
ജാരിണി
- വ്യഭിചാരിണി
ജാല
- കഴുക്കോലിന്റെ താഴത്തെ വളവു്
ജാലക
- വഞ്ചനയുള്ള
- ചെപ്പിടിവിദ്യയുള്ള
- വലയുള്ള
ജാലകം
- പുതിയമൊട്ടു്
- വളരെ ചെറുതായ കായ്, പിഞ്ചു്
- മൊട്ടായി പ്രകാശിക്കുന്നതിനു മുമ്പു് ആദ്യം കാണുന്ന വൃന്തം
- മൊട്ടു്
- കിളിവാതിൽ
- കൂട്ടം
- വല
- പൂമൊട്ടു്
- അഹങ്കാരം
- വാഴക്കാ
ജാല(ക)ം
- കടുമ്പു്
ജാലകാരകൻ
- ചിലന്നി
- ചിലന്തി
ജാലകിനീ
- പെണ്ണാടു്
ജാലക്കാരൻ
- ജാലമുള്ളവൻ
ജാലഗർദ്ദഭം
- ഒരുക്ഷുദ്രരോഗം
- പിത്തപ്രധാനമായും തനുവായും അല്പമായും വഴുപ്പോടു കൂടിയും ദാഹത്തേയും ജ്വരത്തേയും ഉണ്ടാക്കുന്നതായും വിസർപ്പംപോലെ വ്യാപിക്കുന്നതായുമിരിക്കുന്ന നീരു്.
ജാലപാത്തു്
- അരയന്നം
- പാത്തയും മറ്റും
ജാലപാദം
- അരയന്നം
- താറാവു
ജാലം
- കൺകെട്ടുവിദ്യ, ക്ഷുദ്രം, മായ
- മൊട്ട്
- കിളിവാതിൽ, ജനൽ
- കൂട്ടം
- വല
- ജലത്തിൽ ഇടുന്നതു്. ജാലം (കിളിവാതിൽ) പോലെയുള്ളതു, കള്ളികള്ളിയായി നെയ്തുണ്ടാക്കിയതു് ഇങ്ങനെ അർത്ഥം.
- പൂമൊട്ട്
- അഹമ്മതി
- ഒരുവക കണ്ണിദീനം
- കടമ്പു വൃക്ഷം
- കവചം
- വനം
- പര്യായപദങ്ങൾ:
- ‘ആനായം’
ജാലയക്കട്ടിള
- കട്ടിളച്ചട്ടം
ജാലി
- പടവലം (പടോലം)
- വലപോലെ സൂക്ഷ്മങ്ങളായ കണ്ണികളോടുകൂടിയ പൂവുള്ളതു് എന്നർത്ഥം
- കാട്ടുപീച്ചിൽ
- ചണ
- വല
ജാലികൻ
- വലവെച്ചു മൃഗങ്ങളെ പിടിക്കുന്നവൻ. ജാലംകൊണ്ടു ചരിക്കുന്നവൻ എന്നർത്ഥം
- ഒരു ദേശത്തിലെ പ്രധാന ഭരണക്കാരൻ
- ചതിയൻ
- ചെപ്പടിവിദ്യക്കാരൻ
- മുക്കുവൻ
- വലക്കാരൻ
ജാലികം
- കുരങ്ങു്
ജാലിനീ
- ചായമിടുന്നതിനുള്ള മുറി
- ദേവതാളി
- കാട്ടുപീച്ചിൽ
ജാല്മ
- അവിവേകമുള്ള
- ഹീനതയുള്ള
ജാല്മൻ
- നീചൻ, ഇരപ്പാളി, ഹീനൻ. കാര്യങ്ങൾ മറച്ചുവെക്കുന്നവൻ എന്നർത്ഥം
- അവിവേകി, ആലോചന കൂടാതെ പ്രവർത്തിക്കുന്നവൻ
ജാവകം
- ചൊവ്വള്ളിക്കൊടി
- കറുത്ത അരക്കു്
ജാഷകം
- പീതചന്ദനം
- ജായകം എന്നതിന്റെ പാഠം.
ജാഹക(ൻ)ം
- പൂച്ച
- മരപ്പട്ടി
ജാഹ്നവീ
- ഗംഗാനദി
- (ഒരിക്കൽ ജഹ്നു എന്ന മഹർഷി ഒരു യാഗം കഴിപ്പിച്ചുകൊണ്ടിരുന്നു. ഭഗീരഥൻ ഗംഗയെ ആകാശത്തു നിന്നു പാതാളത്തേക്കു കൊണ്ടുവരുന്നവഴിക്കു അതിലെ (ഗംഗയിലെ) ജലം യാഗശാലയേ മുക്കി. അനന്തരം ക്രുദ്ധിച്ചു മഹർഷി ജലം അശേഷം പാനം ചെയ്തു. പിന്നെ ഭഗീരഥന്റെയും മറ്റും പ്രാർത്ഥനഹേതുവായിട്ടു മുനി ഗംഗാജലത്തെ കാതുവഴിയേ പുറത്താക്കി. ഇപ്രകാരം ജഹ്നുവിൽ നിന്നുണ്ടാകയാൽ ഗംഗയ്ക്കു ‘ജാഹ്നവി’ എന്ന പേർ സിദ്ധിച്ചു. ഗംഗ എന്ന ശബ്ദം നോക്കുക.)
ജാളി(ക), ചാളി(ക)
- പണസ്സഞ്ചി
ജാള ്യം
- ജളത
- ഭോഷത്വം
ജാള ്യത
- ജളത
- ഭോഷത്വം
ജി
ജിഗത്നു
- ശ്വാസം
- പ്രാണൻ
ജിഗമിഷാ
- ഗമിപ്പാനുള്ള ആഗ്രഹം
ജിംഗിണി
- കാരിലവു്
ജിംഗീ
- മഞ്ചട്ടി
ജിഗീഷാ
- ജയിപ്പാനുള്ള ആഗ്രഹം
- മത്സരം, പിണക്കം
- ഉന്നതി, ബലത
- ഉത്സാഹം, ശ്രമം
ജിഘത്സാ
- തിന്നാനുള്ള ആഗ്രഹം
ജിഘത്സു
- വിശേഷണം:
- വിശപ്പുള്ള
ജിഘാംസ
- കൊല്ലാനുള്ള ആഗ്രഹം
- പകമീളുക, വൈരപ്രതിക്രിയ
ജിഘാംസക
- കൊലചെയ്യുന്ന
- പകമീളുന്ന
ജിഘാംസു
- വിശേഷണം:
- കൊല്ലുന്ന
ജിഘാംസു
- ശത്രു
ജിഘൃക്ഷ
- ഭക്ഷണേച്ഛ
- കൈക്കലാക്കാനുള്ള ആഗ്രഹം
ജിജ്ഞാസ
- അറിവാനുള്ള ആഗ്രഹം
- അന്വേഷണം, ശോധന, വിചാരണ
ജിജ്ഞാസു
- അറിവാനാഗ്രഹിക്കുന്ന
- മോചനം ലഭിപ്പാനാഗ്രഹമുള്ള
ജിത
- വിശേഷണം:
- ജയിക്കപ്പെട്ട
ജിതക്രോധൻ
- വിഷ്ണു
- ശിവഭക്തനായ ഒരു മുനി
ജിതശ്രമം
- പ്രയാസംകൂടാതെ
ജിതാക്ഷര
- വിശേഷണം:
- നല്ലവണ്ണം വായിക്കുന്ന
- വേഗം വായിക്കുന്ന
ജിതാത്മാവു്
- ആത്മാവിനെ നിയന്ത്രണം ചെയ്തവൻ
- ഉള്ളടക്കമുള്ളവൻ
ജിതാമിത്രൻ
- വിഷ്ണു
- ശത്രുക്കളെ ജയിച്ചവൻ
ജിതി
- ജയം
- ലാഭം
ജിതേന്ദ്രിയ
- വിശേഷണം:
- ഇന്ദ്രിയങ്ങളെ ജയിച്ച
- അടക്കമുള്ള
ജിതേന്ദ്രിയൻ
- അടക്കമുള്ളവൻ
- മുനി
- ഇന്ദ്രിയസമൂഹത്തെ ജയിച്ചവൻ
ജിത്തു്
- വിശേഷണം:
- ജയിച്ച
ജിത്യ
- വിശേഷണം:
- വി. ജയിക്കുപ്പെടുവാൻതക്ക
ജിത്യ
- കൊഴു
ജിത്വര
- വിശേഷണം:
- ജയിക്കുന്ന
ജിനൻ
- ബുദ്ധൻ, ബുദ്ധമുനി
- വിഷ്ണു
- വൃദ്ധൻ
ജിനവല്ലഭസൂരി
- ഒരു സംസ്കൃത കവി
- ജിനമതം. സംസ്കൃതത്തിലും പ്രാകൃതത്തിലും സമമായി മഹാവീരസ്വാമി സ്തോത്രം എന്നൊരു പുസ്തകം ഉണ്ടാക്കി.
ജിനിസ്സ്, ദിനിസ്സ്, ദിനുസ്സ്
- മാതിരി, ജാതി, തരം അറബി:
- സാധനം
ജിലേബി
- ഒരു പലഹാരം
- ഗോതമ്പുമാവു തൈരിലോ വെള്ളത്തിലോ കുഴച്ചു പാകപ്പെടുത്തി തേങ്കു ഴൽ മാതിരിയിൽ നെയ്യിൽ കാച്ചി, പഞ്ചസാര പാവുകാച്ചി അതിൽ ഇട്ടു് എടുക്കുന്നതു്.
ജില്ല
- മണ്ടപത്തും വാതിൽ
- കോവിലകത്തിൻ വാതിൽ
- താലൂക്കു്
- തുക്കിടി
- ദേശപുരം
- ശീമ
- രാജ്യം
- ഏതാനും താലൂക്കുകൾ കൂടിയതു്
- സിവിൽ വ്യവഹാരങ്ങൾ കേട്ടു തീർച്ചയാക്കുന്നതിനായി തിരിക്കപ്പെട്ടിട്ടുള്ള രാജ്യത്തിന്റെ പിരിവുകൾ.
- ഒരു തരം കോടതി അറബി:
ജിഷ്ണു
- വിശേഷണം:
- ജയമുള്ള
ജിഷ്ണു
- വിഷ്ണു„ കൃഷ്ണൻ
- ഇന്ദ്രൻ
- അർജ്ജുനൻ
- ജയശീലൻ
ജിഹാനകം
- ലോകനാശം
ജിഹ്മ
- വിശേഷണം:
- വളഞ്ഞ
- ചതിവുള്ള
- ദുഷ്ടതയുള്ള
- അയോഗ്യതയുള്ള
- മടിയുള്ള
- ഭംഗിയില്ലാത്ത
ജിഹ്മഗ
- വിശേഷണം:
- വളഞ്ഞുനടക്കുന്ന
- സാവധാനത്തിൽ നടക്കുന്ന (നീങ്ങുന്ന)
ജിഹ്മഗം
- പാമ്പു്
ജിഹ്മം
- വളഞ്ഞതു്
- ഒരു മരം
- തകരം
ജിഹ്മാക്ഷ
- വിശേഷണം:
- കോങ്കണ്ണുള്ള
ജിഹ്മമേഹനം
- തവള
ജിഹ്മയോധി
- ഭീമൻ
- (ഭീമസേനൻ എന്ന പദം നോക്കുക.)
ജിഹ്വ
- നാക്കു്
ജിഹ്വക
- ഒരുവക സന്നിപാതം
ജിഹ്വല
- വിശേഷണം:
- അത്യാശയുള്ള
- കൊതിത്തരമുള്ള
ജിഹ്വാഗ്രം
- നാക്കിന്റെ അറ്റം
ജിഹ്വാപം
- കടുവാ
- പുലി
- കരടി
- നായ്
- പൂച്ച
ജിഹ്വാമുഖം
- നാവിന്റെ മുൻഭാഗം
ജിഹ്വാസ്തംഭം
- ഒരു രോഗം
- വാഗ്വിഹിനി എന്നപേരോടുകൂടിയ സിരയെ ആശ്രയിച്ച വായു കോപിച്ചു നാക്കിനെ സ്തംഭിപ്പിക്കുക ഇതുകൊണ്ടു ഭക്ഷിപ്പാനും ജലപാനം ചെയ്യാനും സംസാരിക്കാനും വയ്യാതെ വരും.
ജിഹ്വിക
- നാക്കു്
ജിഹ്വികം
- ഒരു സന്നിപാതം
- ഇതിൽ ശ്വാസവേഗം, ചുമ, സന്താപം ഇവയുണ്ടാകും നാക്കു തേരകത്തിലപോലെയിരിക്കും. അധികം പുറത്തേക്കു തള്ളും. ചെവിഅടക്കും, സംസാരിക്കയില്ലാ, ബലംനശിക്കും.
ജീ
ജീതി
- ജയം
- ക്ഷയം
- താഴ്ച
- നഷ്ടം
ജീന
- വിശേഷണം:
- പഴയ
- വയസ്സുചെന്ന
ജീൻ, ജീനി
- കുതിരക്കോപ്പുകളിൽ ഒന്നു്
- കുതിരപ്പുറത്തിരുന്നു ഓടിപ്പാനുള്ള തോൽപീഠം
- പെർഷ്യൻ ഭാഷ.
ജീമൂതൻ
- ഒരുമല്ലൻ
- വിരാടരാജാവിന്റെ സഭയിൽവെച്ചു ഭീമനാൽ കൊല്ലപ്പെട്ടു.
- ഇന്ദ്രൻ
- രക്ഷിക്കുന്നവൻ
ജീമൂതനാമാ
- വസുമനസ്സു എന്ന രാജാവിനു വരുണൻ കൊടുത്ത ഒരു കുതിര
ജീമൂത
- മേഘം
- പർവതം
- ദേവതാളി
- കാട്ടുപീച്ചിൽ
ജീമൂതവാഹനൻ
- ഇന്ദ്രൻ
- ദായഭാഗം എന്ന ഗ്രന്ഥത്തിന്റെ കർത്താവു്
- ഒരുവിദ്യാധരരാജാവു്, നാഗാനന്ദം എന്ന നാടകത്തിന്റെ നായകൻ
- ഔദാര്യം മുതലായഗുണങ്ങൾകൊണ്ടു് പ്രസിദ്ധനായിരുന്നു. പിതാവു ജീമൂതകേതുവാണത്രേ. ഇദ്ദേഹത്തിന്റെ രാജ്യം ബന്ധുക്കൾ ആക്രമിച്ചു. അപ്പോൾ അതിനെ അവർക്കു നൽകീട്ടു മലയപർവതത്തിൽ ചെന്നുതപസ്സുചെയ്യണമെന്നു നിർബന്ധിച്ചു. ഒരിക്കൽ അവിടെ ഗരുഡഭക്ഷണാർത്ഥം നിശ്ചയിച്ചിരുന്ന ഒരു ചെറിയ സർപ്പത്തിനു പകരം ഗരുഡസമീപം പ്രാപിച്ചു തന്റെ സൗശീല്യംകൊണ്ടു് നാഗഭക്ഷണം ഉപേക്ഷിക്കണമെന്നു് ഗരുഡനോടു് നിർബന്ധിക്കയും സമ്മതിപ്പിക്കയും ചെയ്തു.
ജീമൂതവാഹി
- പുക
ജീരകം
- ചീരകം
- അന്നത്തെ ദഹിപ്പിക്കുന്നതെന്നർത്ഥം. വാതം, വയറടപ്പു്, കഫം, കൃമി, ഗുല്മം, ഗ്രഹണി, വ്രണം, അതിസാരം അരുചി, ജീർണ്ണജ്വരം ഇവക്കുനന്നു്. ഒരു ഗന്ധദ്രവ്യമാകുന്നു. അഗ്നിയേയും പിത്തത്തേയും വർദ്ധിപ്പിക്കും. വല്ലകാരണവശാലും കൂട്ടാൻ പുകയുകയോ കരിയുകയോ ചെയ്താൽ അല്പം പച്ചജീരകം അരച്ചൊഴിച്ചാൽ പുകസ്വാദിനു ശമനം വരും. തമിഴിൽ – ചീരകം. ഇംഗ്ലീഷിൽ – (Cumin Seed) കുമിൻസീഡ്]
- പര്യായപദങ്ങൾ:
- ജരണം
- അജാജി
- കണാ.
ജീർണ്ണ
- വിശേഷണം:
- വൃദ്ധതയുള്ള, പഴയതായ
- ദഹിക്കപ്പെട്ട
ജീർണ്ണജ്വരം
- പഴകിയ പനി
ജീർണ്ണത
- വൃദ്ധത, പഴയതായസ്ഥിതി
- ദഹിക്കപ്പെട്ടതു്
ജീർണ്ണപർണ്ണം
- പഴുത്ത ഇല
- കടമ്പു്
ജീർണ്ണഭൂമി
- കളകൾ ധാരാളം വളരുന്ന നിലത്തിന്റെ പേർ
- ഈ നിലത്തിൽ പണംചെലവാക്കുന്നതിനു മടിക്കരുതു്. വേല ചെയ്യുന്നതിൽ ജാഗ്രതവേണം – കൃഷിശാസ്ത്രം.
ജീർണ്ണം
- പഴയതു്
- ചേലേയം
- ജീരകം
ജീർണ്ണാവശേഷം
- നഷ്ടശിഷ്ടം
- നശിച്ചു കിടക്കുന്ന ശേഷിപ്പു്
ജീർണ്ണി
- വാർദ്ധക്യം
- പഴക്കം
- ദഹനം
ജീർണ്ണിക്ക
- നശിക്ക
- അറ്റകുറ്റംവരുക
- പൊടിഞ്ഞുപൊടിഞ്ഞു കാലക്രമംകൊണ്ടു ഇല്ലാതാവുക
ജീർണോദ്ധാരണം, ജീർണോദ്ധാരം
- കേടു പോക്കുക
- പഴകിയതിനെ നന്നാക്കുക
ജീവി
- കോടാലി
- ശരീരം
- വണ്ടി
- ജന്തു
ജീവക
- വിശേഷണം:
- വേലചെയ്തു ഉപജീവനം കഴിക്കുന്ന
- വളരെക്കാലം ജീവിച്ചിരിക്കുന്ന
ജീവകൻ
- ഭൃത്യൻ
- പാമ്പു പിടിക്കുന്നവൻ
- ബുദ്ധസന്ന്യാസി
- ജന്തു
ജീവകം
- വേങ്ങ
- അഷ്ടൗഷധങ്ങളിൽ ഒന്നു്
- പ്രാണി
- ഒരൗഷധം
- ജീവകം എന്ന ഔഷധം — രക്തപിത്തം, വാതരോഗം, ദാഹജ്വരം, സർവാംഗസന്താപം, ക്ഷയം, കാസം, ശ്വാസം, രാജയക്ഷ്മാവു്, ദൗർബല്യം, മെലിച്ചിൽ, മൂത്രകൃച്ഛ്രം ഇവക്കു നന്നു് ശുക്ലവൃദ്ധിയെ ചെയ്യും. കഫകരമാണ്.
- ജീവിപ്പിക്കുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- കൂർച്ചശീർഷം
- മധുരകം
- ശൃംഗം
- ഹ്രസ്വാംഗം
- ജീവകം.
ജീവചരിത്രം
- ഉത്തമന്മാരായ ആളുകളുടെ ജീവചരിത്രം എഴുതുന്നതുവളരെ പ്രയോജനകരമാകുന്നു. അവർ പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും നാം അറിയുമ്പോൾ നമുക്കും ആ അവസ്ഥ യിൽ തന്നെ ജീവിക്കണമെന്നുള്ള ഒരു നല്ല ആഗ്രഹം ഉണ്ടാകാതെയിരിക്കയില്ലാ.
ജീവച്ഛവം
- ചൈതന്യമില്ലാതെ ജീവൻ മാത്രമുള്ള ഭാവം
ജീവഞ്ജീവം
- വട്ടച്ചാവൽ എന്ന പക്ഷി
- ചകോരപ്പക്ഷി
ജീവത
- ആനപ്പുറത്തു് എഴുന്നള്ളിക്കാറുള്ള വിഗ്രഹത്തെ വെയ്ക്കുന്ന ഒരു ചട്ടക്കൂട്ടു്
- (ദേശ്യപദമാണു്. ജീവിത, ചീവത, ശീവത ഇങ്ങിനെയുമുണ്ടു്. “ആനയുടെ തലയിൽക്കെട്ടും ജീവതയും” എന്നു കാണുന്നു.)
ജീവത്തത്വം
- പ്രധാനഗുണം
ജീവഥ
- ദീർഘായുസ്സുള്ള
- സുകൃതമുള്ള, സൽഗുണമുള്ള
ജീവഥം
- മയിൽ
- അമ
- ജീവൻ
- മേഘം
ജീവദ്രന്ധ്രം
- പ്രധാനരന്ധ്രം
ജീവധാനി
- ഭൂമി
ജീവധാരണം
- ജീവനെ ധരിക്ക
- ഭക്ഷണം
- പര്യായപദങ്ങൾ:
- ജീവൻ
- അസുധാരണം.
ജീവൻ
- പ്രാണൻ
- ഇരിപ്പു്
- ജീവനം
- കർണ്ണൻ
- ബൃഹസ്പതി
- വിഷ്ണു
- (ത്രിവിധജീവൻ: 1. അവിച്ഛിന്നൻ, ചിദാഭാസൻ, സ്വപ്നകല്പിതൻ 2. വിശ്വൻ, തൈജസൻ, പ്രാജ്ഞൻ)
ജീവനകം
- അഹാരം
ജീവനപഞ്ചമൂലം
- ഔഷധഭേദം
ജീവനം
- ജീവൻ
- വൃത്തി, തൊഴിൽ
- വെള്ളം
- പുത്തിലഞ്ഞി
- ജീവകം
- വെണ്ണ
ജീവനാ
- വലിയ അടപതിയൻ
- മേദാ
ജീവനാഘാതം
- വിഷം
ജീവനാഥൻ
- ഭർത്താവു്
ജീവനിക
- കടുക്ക
ജീവനീ
- അടപതിയൻ
- മേദാ
- കുറുമുഴി
- പെരുംകുരുമ്പ
- കാകോളി
- മഹാമേദ
- ഡോഡി (ഒരു ഫലശാകം)
ജീവനീയം
- വെള്ളം
- പാലു്
- അടപതിയൻ
ജീവനീയാ
- കടുക്ക
ജീവനോപായം
- നിത്യവൃത്തിക്കുള്ള മാർഗ്ഗം
- പര്യായപദങ്ങൾ:
- ആജീവം
- ജീവിക
- വാർത്ത
- വൃത്തി
- വർത്തനം
- ജീവനം.
ജീവനൗഷധം
- മൃതസഞ്ജീവനി
- ജീവനെകൊടുക്കുന്ന ഔഷധം
- അമൃതം
ജീവന്തി
- വന്നി
- ഇത്തിക്കണ്ണി
- അടപതിയൻ
- ചിറ്റമൃതു്
- കടുക്ക
- മേദ
- ഡോഡി
- കാകോളി
ജീവന്തിക
- ഇത്തിക്കണ്ണി
- അമൃതു്
- അടപതിയൻ
- തണ്ടൻചീര
- കടുക്ക
ജീവന്തികൻ
- പക്ഷികളെ പിടിക്കുന്നവൻ
ജീവൻ
- പ്രാണൻ
- ജീവാത്മാവു്
- വ്യാഴം
ജീവന്മുക്തൻ
- ആത്മജ്ഞാനമുള്ളവൻ
- ജീവനോടുകൂടിത്തന്നെ സംസാരബന്ധത്തിൽ നിന്നു മോചിക്കപ്പെട്ടവൻ
ജീവന്മുക്തി
- ആത്മജ്ഞാനം
- ജീവനോടുകൂടിത്തന്നെ സംസാരബന്ധത്തിൽ നിന്നു മോചിപ്പിക്കൽ
ജീവപത്നി
- ഭർത്താവു ജീവിച്ചിരിക്കുന്ന സ്ത്രീ
ജീവപുഷ്പം
- കർപ്പൂര തുളസി
- മക്കിപ്പൂവു്
ജീവപ്രിയ
- കടുക്ക
ജീവഭദ്രാ
- അടവതിയൻ
ജീവമന്ദിരം
- ദേഹം
ജീവമാതൃകകൾ
- കുമാരി
- ധനദാ
- നന്ദാ
- വിമലാ
- മംഗലാ
- ബലാ
- പദ്മാ ഇങ്ങനെ ഏഴു
‘കുമാരീധനദാനന്ദാ
വിമലാമംഗലാബലാ
പദ്മാചൈതിചവിഖ്യാതാഃ
സപ്തൈതാജീവമാത്രുകാഃ
വിമലാമംഗലാബലാ
പദ്മാചൈതിചവിഖ്യാതാഃ
സപ്തൈതാജീവമാത്രുകാഃ
ജീവം
- വലിയ വേപ്പു്
- ചീവൽപ്പക്ഷി
ജീവംജീവം
- ചകോരപക്ഷി
ജീവലോകം
- എല്ലാ പ്രാണികളും
ജീവസ്ഥാനം
- മർമ്മം
ജീവാ
- വയമ്പു്
- അടവതിയൻ എന്ന പച്ചമരുന്നു്
ജീവാക്ഷരം
- സ്വരാക്ഷരം
- മന്ത്രങ്ങളിലും മറ്റും പ്രാധാന്യമുള്ള അക്ഷരം
ജീവാതു
- മൃതസഞ്ജീവനി, ജീവിപ്പാനുള്ള മരുന്നു്
- ചോറു്
- ജീവൻ
ജീവാത്രുകം
- കർപ്പൂരം
ജീവാത്മകാര്യചതുഷ്ടയം
- ഗുണം
- കർമ്മം
- കർത്തവ്യം
- പരിണാമം ഇവനാലും
ജീവാത്മാവു്
- സുഖദുഃഖങ്ങളെ അറിയുന്ന ആത്മാവു്
- ജീവനുള്ള ആത്മാവു്
- വേദാന്തസിദ്ധാന്ത പ്രകാരം ഈശ്വരനു ജ്ഞാനശക്തി, ഇച്ഛാശക്തി, ക്രിയാശക്തി എന്നു പ്രധാനമായി മൂന്നു ശക്തികൾ ഉണ്ടു്. അതിൽ ഇച്ഛാശക്തി കൊണ്ടാണ് ഈശ്വരൻ പ്രപഞ്ചം സൃഷ്ടിക്കുന്നതു്. അല്ലാതെ കുശവൻ കളിമണ്ണുകൊണ്ടു കുടം തീർക്കുന്നതുപോലെ പഞ്ചഭൂതങ്ങളെക്കൊണ്ടു് സ്ഥാവര ജംഗമങ്ങളെ ചമക്കുന്നില്ല.‘ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടിഃ’എന്നാണു പ്രമാണം. ഈ ശക്തി വിശിഷ്ടനായി, പരമാത്മരൂപനായിരിക്കുന്ന ഈശ്വരന്റെ പ്രതിബിംബങ്ങളാണു മനുഷ്യരുടെ ജീവാത്മാക്കൾ.
ജീവാധാരാ
- ഹൃദയം
ജീവാനപേക്ഷി
- പ്രാണാപേക്ഷയില്ലാത്തവൻ
ജീവാന്തകൻ
- പക്ഷി പിടിക്കുന്നവൻ
- ജീവനു കാലനായുള്ളവൻ, കൊലചെയ്യുന്നവൻ
ജീവാവസാനം
- മരണം
ജീവിക
- വൃത്തി, ജീവനം, ജീവനോപായം
- അടവതിയൻ
ജീവികാമാർഗ്ഗം
- ശമ്പളത്തോടു കൂടിയ ജോലി
ജീവികാര്യചതുഷ്ടയം
- ആഹാരം
- നീഹാരം
- നിദ്ര
- മൈഥുനം ഇവ 4-ഉം
ജീവികാവ്യാപാരങ്ങൾ
- ഈ ലോകം സംബന്ധിച്ച കാര്യങ്ങളെ സാധിപ്പാനുള്ള പ്രവൃത്തികൾ
ജീവിക്ക
- ജീവനോടിരിക്ക
- ഉപജീവിക്ക, വൃത്തികഴിക്ക
- സകര്‍മ്മകക്രിയ:ജീവിപ്പിക്കുക.
ജീവിച്ചെഴുന്നേല്പു്
- ഉയിർത്തെഴുന്നേല്പു്
ജീവിത
- വിശേഷണം:
- ജീവിച്ച
ജീവിതകാലം
- ജീവിച്ചിരിക്കുന്ന കാലം
- മനു നിയമപ്രകാരം ഒരു ബ്രാഹ്മണന്റെ ജീവിതകാലം നാലായി ഭാഗിച്ചിരിക്കുന്നു. 1. ബ്രഹ്മചാരി – ഗുരുവോടു വേദം പഠിക്കുന്ന കാലം. 2. ഗൃഹസ്ഥൻ – ഭാര്യാസമേതം ഗൃഹകൃത്യനിർവഹണവും, വേദം പഠിപ്പിക്കുക, ബലി കഴിക്കുക, ദാനം കൊടുക്കുക ഇവയും ചെയ്യേണ്ടകാലം. 3. വാനപ്രസ്ഥൻ – ധ്യാനേന്ദ്രിയ നിഗ്രങ്ങൾക്കു വേണ്ടി വനത്തിൽ താമസിക്കേണ്ടകാലം. 4. സന്യാസി – സന്തോഷ സന്താപങ്ങളേയും മോഹങ്ങളേയും ഉപേക്ഷിച്ചു പരമാത്മാ വിൽ ലയിപ്പാനുള്ള ആഗ്രഹം മാത്രം സ്വീകരിച്ച് ഭിക്ഷയെടുത്തു ഉപജീവിക്കേണ്ടകാലം.
- പര്യായപദങ്ങൾ:
- ആയുസ്സു്.
ജീവിതം
- ജീവൻ
- ആയുസ്സു്
- ശമ്പളം.
ജീവിതവ്യം
- ജീവിക്കുവാനുള്ള കാലം
ജീവിതാവധി
- മരണംവരെയുള്ള കാലം.
ജീവിതാശ
- ജീവിക്കണമെന്നുള്ള ആഗ്രഹം
ജീവിതേശൻ
- ഭർത്താവു്
- കാലൻ
ജീവ്യാ
- കടുക്ക
- അടവതിയൻ
- കിണികിണിപ്പാല
ജു
ജുകുടം
- നായ്
- മലയപർവതം
ജുഗുപ്സ, ജുഗുപ്സനം
- നിന്ദ
- ആക്ഷേപം
- അസൂയ
- തെറി
- അധിക്ഷേപം, അപവാദം
ജുഗുപ്സിത
- വിശേഷണം:
- നിന്ദിക്കപ്പെട്ട
ജുട്ടു്
- സേവകൻ
‘കേനാപിതൽപദജുഷംകിലദക്ഷയാഗ’
— ദക്ഷയാഗം കഥകളി
.ജുതാം
- മിഥുനം രാശി
ജുംഗം, ജുംഗാ
- മറികന്നി
ജുഷ്ട
- വിശേഷണം:
- സേവിക്കപ്പെട്ട
ജുഷ്ടം
- ഉച്ഛിഷ്ടം
ജുഹു
- ഹോമപാത്രങ്ങളിൽ ഒന്നു്
‘പാത്രങ്ങളുംസ്രുവവുംജുഹുവാദികൾ’
— ഭാഗവതം
.ജുഹുരാണം
- കർപ്പൂരം
ജൂ
ജൂകം
- തുലാംരാശി
ജൂടം
- ജട
- കൂടിപ്പിടിച്ച തലമുടി
ജൂതി
- വേഗം
ജൂര്‍ണ്ണ
- വിശേഷണം:
- നശിച്ച
- പഴയ
ജൂർണ്ണം
- കമ്പംപുല്ലു്
ജൂര്‍ണ്ണാഹ്വ
- ചോളം
ജൂര്‍ണ്ണി
- വേഗം
- ആദിത്യന്‍
ജൂര്‍ത്തി
- പനി
ജൂഷം
- പരിപ്പുവെള്ളം
ജൃ
ജൃംഭണംചെയ്ക
- മൂരിനിവിരുക
ജൃംഭണം, ജൃംഭം, ജൃംഭാ
- കോട്ടുവാ
- വിടിര്‍ച്ച, വളര്‍ച്ച
- മൂരിനിവിരുക
ജൃംഭിക്ക
- കോട്ടുവായിടുക
- വിടിരുക
- മൂരിനിവിരുക
ജൃംഭിച്ച
- വിശേഷണം:
- വർദ്ധിച്ച
- മൂരിനിവിർന്ന
ജൃംഭിണി
- അരത്ത
ജൃംഭിത
- വിശേഷണം:
- വിടിര്‍ന്ന
- കോട്ടുവായിട്ട
- മൂരി നിവിര്‍ന്ന
ജൃംഭിതം
- കോട്ടുവാ
- വീക്കം
- വിടിര്‍ച്ച
ജേ
ജേതവ്യ
- വിശേഷണം:
- ജയിക്കപ്പെടുവാന്‍ തക്ക
ജേതാ
- ജയിപ്പവന്‍
- ജയിക്കുന്നവന്‍
ജേതൃ
- വിശേഷണം:
- ജയിക്കുന്ന
ജേമനം
- ഭക്ഷണം
ജേയാ
- നായ്ക്കൊരണ
ജേല്‍
- ജയില്‍
- കാരാഗൃഹം
- ഇംഗ്ലീഷു ഭാഷ.
‘പള്ളിക്കൂടംപലതുവലുതാം
പാളയംപള്ളികുള്ള
പുള്ളിക്കാരെത്തടവിലിടുവാ
നുള്ളജേലാശുപത്രി’
പാളയംപള്ളികുള്ള
പുള്ളിക്കാരെത്തടവിലിടുവാ
നുള്ളജേലാശുപത്രി’
— മയൂരസന്ദേശം
ജൈ
ജൈത്ര
- വിശേഷണം:
- ജയമുള്ള
ജൈത്രന്‍
- ജയിക്കുന്നവന്‍
ജൈത്രം
- രസം
ജൈത്രരഥന്‍
- ജയശീലന്‍
ജൈത്രശരന്‍
- കാമന്‍
ജൈത്രി
- പുഴമുഞ്ഞ
ജൈനന്‍
- ജിനന്‍
- ജൈനമതക്കാര്‍
- ജിനമുനി സ്ഥാപിച്ച മതത്തേ അനുസരിക്കുന്നവന്‍
- ബുദ്ധമതക്കാരെപ്പോല ജൈനന്മാര്‍ക്കും സന്യാസാശ്രമങ്ങള്‍ ഉണ്ടു്. അവര്‍ യാതൊരു ജന്തുവിനേയും ഉപദ്രവക്കയില്ല ഹിന്ദുമതത്തിലെ മിക്ക ആചാരങ്ങളേയും അവരും ഉപേക്ഷിച്ചിരിക്കുന്നതു കൂടാതെ ബുദ്ധമതക്കാരെപ്പോലെ കര്‍മ്മത്തിലും നിര്‍വാണത്തിലും വിശ്വസിച്ചു വരികയും ചെയ്യുന്നുണ്ടു്. ജൈനമതവും ഈശ്വരാജ്ഞേയത്വമതം തന്നെയാകുന്നു. അവരുടെ മതഗ്രന്ഥങ്ങളായ ആഗമങ്ങള്‍ ഏഴായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയില്‍ മുഖ്യമായ ഭാഗത്തില്‍ പതിനൊന്നു അംഗങ്ങള്‍ ഉണ്ടു്. ഈ അംഗങ്ങളില്‍ ഒന്നായ ആചാരാംഗസൂത്രത്തില്‍ സന്യാസാശ്രമവിധികളും മതസ്ഥാപകനായ മഹാവീരന്റെ ചരിതവും അടങ്ങീട്ടുണ്ടു്.
ജൈപാലം
- നേര്‍വാളം
ജൈമിനി
- ഒരു മുനി
- മീമാംസാദര്‍ശനസ്ഥാപകനും വ്യാസന്റെ ശിഷ്യനും സാമവേദോപദേഷ്ടാവുമാണു്.
ജൈവാതൃക
- വിശേഷണം:
- ആയുസ്സുള്ള
- മെലിഞ്ഞ
ജൈവാതൃകന്‍
- ചന്ദ്രന്‍
- വളരെ ആയുസ്സുള്ളവന്‍
- പുത്രന്‍
- സന്യാസി
- ഔഷധം
ജൈവാതൃകം
- കര്‍പ്പൂരം
ജൈവേയന്‍
- ബൃഹസ്പതിയുടെ പുത്രനായ കചന്‍
ജോ
ജോടു്
- ഇണ, ഇരട്ട
- വലുപ്പത്തില്‍ ഒരുപോലെയുള്ളതു്
- ചെരിപ്പു്
- (ഹിന്ദുസ്ഥാനിഭാഷ.)
ജോംഗ(ഗി)കം
- അകില്‍വൃക്ഷം
ജോംഗം
- പീതചന്ദനം
ജോനകനാരകം
- ചെറുനാരകം
- ഒരുവക നാരകം
- വാതം, വായുമുട്ടല്‍, കഫം, കഫോല്‍ക്ലേശം, കൃമി, ശൂലം, ചുമ, ഛര്‍ദ്ദി, തണ്ണീര്‍ദാഹം, അഗ്നിമാന്ദ്യം, ആമദോഷം, അരുചി, ഹൃദ്രോഗം ഇവക്കുനന്ന്. സുഗന്ധിയാണ്. പിത്തത്തേ വര്‍ദ്ധിപ്പിക്കും. നിറത്തെ നന്നാക്കും. മലമൂത്രങ്ങളുടേ തടവിനെ തീര്‍ക്കും. ഇതിന്റെ കായ് പാലുമായി ഭക്ഷിച്ചാല്‍ വിരുദ്ധമാണു്. സംസ്കൃതത്തിൽ – ജംബീരം. തമിഴിൽ – എലുമിച്ചം. ഇംഗ്ലീഷിൽ – (Lemons) ലെമന്‍സ്.
ജോനന്‍, ചോനന്‍
- യവനന്‍
- തുലുക്കന്‍
ജോനകപ്പുല്ലു്
- ഒരുവക പുല്ലു്
ജോന്താല
- ചോളം
ജോരാവരി
- ബലാല്‍ക്കാരം
- ബലബന്ധം
ജോലന
- സഞ്ചി
ജോലാ
- പൊക്കണം
- തോള്‍മാറാപ്പു്
- ഹിന്ദുസ്ഥാനിഭാഷ.
ജോലാമാലി
- പ്രയാസമുള്ള കാര്യങ്ങള്‍
ജോലി
- വേല, കാര്യം
- പ്രയാസമുള്ള കാര്യം
- വീട്ടുകഴച്ചില്‍കൊണ്ടുള്ള അസഹ്യം
ജോഷം
- ഭാഗ്യം
- സുഖം
- സന്തോഷം
ജോഷാ
- മൗനമായി
- മിണ്ടാതെ
ജോഷാ
- സ്ത്രീ
ജോഷിതാ
- സ്ത്രീ
ജോഷിത്തു്
- സ്ത്രീ
ജ്ഞ
ജ്ഞ
- വിശേഷണം:
- (പദാന്തത്തില്‍) അറിവുള്ള
- ഉദാ:സര്‍വജ്ഞ = സര്‍വത്തെയും അറിയാവുന്ന.
ജ്ഞന്‍
- ബുധന്‍ എന്ന ഗ്രഹം
- അറിയുന്നവന്‍
- ഉദാ:നയജ്ഞന്‍, നീതിജ്ഞന്‍ ഇത്യാദി.
ജ്ഞപിത
- വിശേഷണം:
- അഭ്യസിപ്പിക്കപ്പെട്ട
- അറിയിക്കപ്പെട്ട
ജ്ഞപ്ത
- വിശേഷണം:
- അറിയപ്പെട്ട
ജ്ഞപ്തി
- ബോധനം, അറിയിപ്പു്, ഗ്രഹണം
- ഓര്‍മ്മ
ജ്ഞാത
- വിശേഷണം:
- അറിയപ്പെട്ട
ജ്ഞാതവ്യം
- അറിയത്തക്കതു്
ജ്ഞാതസിദ്ധാന്തന്‍
- ശാസ്ത്രസാരം അറിഞ്ഞവന്‍
- പല മതഭേതങ്ങളും അറിയുന്നവന്‍
- മന്ത്രവാദി
ജ്ഞാതാവു്
- അറിയുന്നവന്‍
ജ്ഞാതി
- ബന്ധു
- കൂട്ടവകാശി
ജ്ഞാതിക്കാരന്‍
- ബന്ധു
- അകന്ന ചാര്‍ച്ചക്കാരന്‍
ജ്ഞാതിഭാവം
- ബന്ധുത്വം
ജ്ഞാതൃ
- വിശേഷണം:
- അറിയുന്ന
- അറിവുള്ള
ജ്ഞാതേയം
- ബന്ധുത്വം
ജ്ഞാനചതുഷ്ടയം
- സ്പര്‍ശം
- രസം
- ഗന്ധം
- രൂപം
- തുമ്പി മുതലായ ജന്തുക്കള്‍ക്കുള്ളവ.
ജ്ഞാനചക്ഷുസ്സ്
- ദിവ്യദൃഷ്ടി
ജ്ഞാനദര്‍പ്പണന്‍
- ജിനന്‍
ജ്ഞാനദൃഷ്ടി
- ആത്മസംബന്ധമുള്ള കണ്ണു്, ഉള്ളിലേക്കണ്ണു്
- ഉള്ളിലേ അറിവു്
- കാലത്രയത്തെ അറിയുന്നതു്
ജ്ഞാനപിതാവു
- ഒരു പൈതല്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുമ്പോള്‍ അവന്റെ ഉത്തരവാദിയായിട്ടു് നില്ക്കുന്നവന്‍
- തലതൊടുന്ന ആള്‍
ജ്ഞാനപൂര്‍വാ
- വിശേഷണം:
- അറിവില്‍ മുന്‍പുള്ള
- അധികം അറിവുള്ള
- ജ്ഞാനത്തോടുകൂടിയ
ജ്ഞാനബോധം
- തിരിച്ചറിവു്
ജ്ഞാനമാതാവു്
- ജ്ഞാനസ്നാനത്തിങ്കല്‍ ഉത്തരവാദിയായി നില്ക്കുന്ന സ്ത്രീ
- തല തൊടുന്ന സ്ത്രീ
ജ്ഞാനമാര്‍ഗ്ഗം
- അറിവിനുള്ള വഴി
ജ്ഞാനമുദ്ര
- വലതുകൈ നീട്ടി പെരുവിരലും ചുണ്ടോന്നിവിരലും ചേര്‍ത്തും അതുപോലെ ഇടതുകൈ ഇടതുകാതിനു സമീപം പിടിച്ചും ഇരിക്കുക
ജ്ഞാനമൂര്‍ത്തി
- ദൈവം
- ശിവന്‍
ജ്ഞാനം
- അറിവു്, മോക്ഷഅറിവു്, മുക്തിബോധം
- ദൈവകാര്യങ്ങളിലുള്ള അറിവു്, ആത്മകാര്യം
- മോക്ഷത്തിങ്കലുള്ള ബുദ്ധി, പരമാര്‍ത്ഥതത്വത്തേ അറിയത്തക്കതായ ബുദ്ധിവിശേഷം
- ഇതിനാല്‍ അറിയപ്പെടുന്നതുകൊണ്ടു ഈ പേര്‍ വന്നു.
ജ്ഞാനവല്‍
- വിശേഷണം:
- ജ്ഞാനമുള്ള
- അറിവുള്ള
ജ്ഞാനവിചാരം
- അറിവിനുള്ള വിചാരം
ജ്ഞാനവ്യവസ്ഥാപിതം
- ജ്ഞാനം കൊണ്ടു് ഇന്നവിധമുള്ളതെന്നു തീര്‍ച്ചയാക്കിയതു്
ജ്ഞാനശാസ്ത്രം
- അറിവിനുള്ള പുസ്തകം
ജ്ഞാനസ്നാനകന്‍
- ജ്ഞാനസ്നാനം ചെയ്യുന്നവന്‍
ജ്ഞാനസ്നാനം
- സത്യകര്‍മ്മത്തില്‍ ഒന്നു്
- ശുദ്ധമുള്ള കുളി
- വെള്ളത്തില്‍ മുക്കുക
ജ്ഞാനഹീന
- വിശേഷണം:
- അറിവില്ലാത്ത
- മൂഢതയുള്ള
ജ്ഞാനാന്ധ്യം
- തീരെ അറിവില്ലായ്മ
- മൂഢത
ജ്ഞാനാര്‍ത്ഥം
- ജ്ഞാനത്തിനായിട്ടു്
ജ്ഞാനി
- വിശേഷണം:
- ജ്ഞാനമുള്ള
- അറിവുള്ള
ജ്ഞാനി
- അറിവുള്ളവന്‍
- ജ്യോതിഷക്കാരന്‍
- ജ്ഞാനികള്‍ 6 വിധമെന്നു കാണുന്നു. കടീചകന്‍, ഹംസന്‍, ബാഹുദകന്‍, തുര്യാതീതന്‍, പരമഹംസന്‍, അവധൂതന്‍.
ജ്ഞാനിചതുഷ്ടയം
- ബ്രഹ്മവിത്തു്
- ബ്രഹ്മവിദ്വരന്‍
- ബ്രഹ്മവിദ്വര്യന്‍
- ബ്രഹ്മവിദ്വരിഷ്ഠന്‍
ജ്ഞാനേന്ദ്രിയം
- ചെവി
- തൊലി
- കണ്ണു്
- നാവു്
- മൂക്കു്
ജ്ഞാനോപദേശം
- ആത്മോപദേശം
ജ്ഞാപക
- വിശേഷണം:
- അറിയിക്കുന്ന
- പഠിപ്പിക്കുന്ന
ജ്ഞാപകന്‍
- വാദ്ധ്യാര്‍
- യജമാനന്‍
ജ്ഞാപകപ്പെടുന്നു
- ഓര്‍ക്കുന്നു
- സകര്‍മ്മകക്രിയ:ജ്ഞാപകപ്പെടുത്തുന്നു.
ജ്ഞാപകം
- ഓര്‍മ്മ
- കുറിപ്പടി
- കുറിമാനം
- ബുദ്ധി
ജ്ഞാപകലേഖനം
- അറിവ് എഴുതുന്നത്
ജ്ഞാപനം
- ഓര്‍മ്മ
- അറിവു്
ജ്ഞാപിത
- വിശേഷണം:
- ബോധിപ്പിക്കപ്പെട്ട
- ഓര്‍മ്മിക്കപ്പെട്ട
- തോല്പിക്കപ്പെട്ട
ജ്ഞേയം
- വിശേഷണം:
- അറിയപ്പെടുവാന്‍തക്ക
‘ജ്ഞേയമായുള്ളപരമാത്മാനമറിയുമ്പോള്‍’
— അദ്ധ്യാത്മരാമായണം
.ജ്യാ
ജ്യാ
- ഭൂമി
- ഇതിലിരുന്നു് എല്ലാം നശിക്കുന്നതുകൊണ്ട് ഈ പേര്‍ വന്നു.
- ഞാണ്‍
- തേഞ്ഞുപോകുന്നതു് എന്നര്‍ത്ഥം.
- ജ്യാകര്‍ഷണം = ജ്യയുടെ (വില്ലിന്റെ) കര്‍ഷണം (വലി).
‘കര്‍ണ്ണാന്തംകടകാമുഖാകലിതമായ് ജ്യാകര്‍ഷണം
— അമരുകശതകം
.ജ്യാഘോഷം
- ഞാണൊലി
ജ്യാനി
- വാര്‍ദ്ധക്യം
- ബലക്ഷയം
ജ്യാമഘന്‍
- ഒരു സോമവംശരാജാവു്
- ഭാര്യ ശൈബ്യ പ്രസവിച്ചിട്ടില്ലായിരുന്നു. ഭാര്യയെ ഭയപ്പെട്ടിട്ടു ജ്യാമഘനു മറ്റൊരുവളെ പരിഗ്രഹിക്കുന്നതിനു നിവൃത്തിയില്ലാതെ പരുങ്ങുകയായിരുന്നു. ഒരിക്കല്‍ ജ്യാമഘന്‍ ഒരു രാജാവിനെ യുദ്ധത്തില്‍ തോല്പിച്ചു. ആ രാജാവിന്റെ അതിസുന്ദരിയായ മകളെക്കണ്ടു ജ്യാമഘന്‍ മോഹപരവശനായി അവളേയും കൂട്ടിച്ചുകൊണ്ടു വേളികഴിക്കണമെന്നുള്ള താല്‍പര്യത്തോടുകൂടി ശൈബ്യയുടെ സമ്മതം വാങ്ങുവാന്‍ ചെന്നു. ഈ കന്യക ഏതെന്നു ശൈബ്യ ചോദിച്ചു. ജ്യാമഘന്‍ കിടുകിടെ വിറച്ചുംകൊണ്ടു, ‘നീ പ്രസവിപ്പാന്‍ പോകുന്ന പുത്രനു പത്നിയായി കൊണ്ടുവന്നതാണു്’ എന്നു മറുപടി പറഞ്ഞു. ശൈബ്യ വാര്‍ദ്ധക്യത്തില്‍ വിദര്‍ഭന്‍ എന്നു പേരുള്ള ഒരു പുത്രനെ പ്രസവിക്കയും അവന്‍ ആ കന്യകയെ വിവാഹം ചെയ്കയും ചെയ്തു. ഭാര്യമാരുടെ വരുതിയില്‍ പെട്ടു സ്വാതന്ത്ര്യമില്ലാതെ അവരുടെ ഇഷ്ടംപോലെ നടക്കുന്ന ഭര്‍ത്താവിനു ജ്യാമഘന്‍ ഒരു ദൃഷ്ടാന്തഭൂതനാകുന്നു.
ജ്യായസ്സു്
- വിശേഷണം:
- അധികം വയസ്സു ചെന്ന
- പ്രശംസിക്കപ്പെടുവാന്‍ യോഗ്യനായ, അതിശ്രേഷ്ഠതയുള്ള
ജ്യായാന്‍
- ജ്യേഷ്ഠന്‍
ജ്യാവരന്‍
- രാജാവു്
ജ്യുതി
- പ്രകാശം
- ശോഭ
- വെളിച്ചം
ജ്യേഷ്ഠ
- വിശേഷണം:
- അതിശ്രേഷ്ഠമായ
- അധികം വയസ്സുചെന്ന
- മുന്‍പിറന്ന
- (ന) ജ്യേഷ്ഠത, ജ്യൈഷ്ഠ്യം.
ജ്യേഷ്ഠത്തി
- മൂത്തസഹോദരി
- ജ്യേഷ്ഠന്റെ ഭാര്യ
ജ്യേഷ്ഠന്‍
- മൂത്തസഹോദരന്‍
- മൂത്തസഹോദരിയുടെ ഭര്‍ത്താവ്
- ഏറ്റവും ശ്രേഷ്ഠന്‍
- അതിവൃദ്ധന്‍
ജ്യേഷ്ഠം
- ജ്യേഷ്ഠമാസം
- മിഥുനമാസം ജ്യേഷ്ഠാനക്ഷത്രയുക്തമായ പൌര്‍ണ്ണിമയോടുകൂടിയത് എന്നര്‍ത്ഥം. എന്നുമുണ്ടു്.
- വെളുത്തീയം
- പര്യായപദങ്ങൾ:
- ശുക്രം
- ജൈഷ്ഠ്യം
ജ്യേഷ്ഠാ
- ജ്യേഷ്ഠത്തി
- നിര്‍ഭാഗ്യദേവത, ലക്ഷ്മിയുടെ മൂത്തസഹോദരി
- നിര്‍ഭാഗ്യം
- പതിനെട്ടാമത്തേ നക്ഷത്രം, കേട്ട
- ഗംഗാനദി
- നടുക്കുള്ള വിരല്‍
ജ്യേഷ്ഠാംബു
- കഞ്ഞിയുടേ എങ്കിലും കാടിയുടേ എങ്കിലും പാട
ജ്യേഷ്ഠാശ്രമി
- ഗൃഹസ്ഥന്‍
- രണ്ടമാത്തെ ആശ്രമമുള്ളവന്‍
ജ്യൈഷ്ഠം
- മിഥുനമാസം
ജ്യോതിര്‍മ്മയ
- വിശേഷണം:
- തേജോരൂപമായ
ജ്യോതിരിംഗണം
- മിന്നാമിനുങ്ങു്
- നക്ഷത്രതുല്യമായി സഞ്ചരിക്കുന്നതെന്നര്‍ത്ഥം.
- പര്യായപദങ്ങൾ:
- ഖദ്യോതം.
ജ്യോതിശ്ചക്രം
- ഗ്രഹങ്ങളുടെ മാര്‍ഗ്ഗം
- സൂര്യാദി ഗ്രഹങ്ങള്‍ക്കും അശ്വിന്യാദി നക്ഷത്രങ്ങള്‍ക്കും ആധാരമായും
- വൃത്താകാരമായും ദ്വാദശരാശ്യാശ്രയമായും
- ഗഗനമദ്ധ്യസ്ഥമായും
- അദൃശ്യമായുമുള്ള ഒരു വസ്തുവിശേഷം
ജ്യോതിശ്ശാസ്ത്രം
- ഗണിതം
- ഗ്രഹശാസ്ത്രം
ജ്യോതിഷക്കാരന്‍
- ജ്യോതിശ്ശാസ്ത്രം അറിയുന്നവന്‍
- ഗണിതക്കാരന്‍
- ലക്ഷണം പറയുന്നവന്‍
- പര്യായപദങ്ങൾ:
- സാംവത്സരന്‍
- ജ്യൗതിഷികൻ (ജ്യോതിഷികന്‍)
- ദൈവജ്ഞന്‍
- ഗണകന്‍
- മൗഹൂര്‍ത്തികന്‍
- മൗഹൂര്‍ത്തന്‍
- ജ്ഞാനി
- കാര്‍ത്താന്തികന്‍.
ജ്യോതിഷം
- ഗണിതശാസ്ത്രം
- ഗ്രഹശാസ്ത്രം
ജ്യോതിഷികന്‍
- ജ്യോതിശ്ശാസ്ത്രം അറിയുന്നവന്‍
ജ്യോതിഷ്കം
- ആദിത്യന്‍ മുതലായ ഗ്രഹങ്ങള്‍
ജ്യോതിഷ്കാ
- ഉലുവ
- ചെറുപ്പുന്ന
ജ്യോതിഷ്ടോമം
- യജ്ഞഭേദം
ജ്യോതിഷ്മതി
- ചെറുപ്പുന്ന. ജ്യോതിസ്സോടുകൂടിയതെന്നര്‍ത്ഥം
- വാലുഴവം എന്നും കാണുന്നു. വാലുളാവു് എന്നു തമിഴു വ്യാഖ്യാനം.
- ഒരു രാജ്യം
ജ്യോതിഷ്മാന്‍
- ബ്രഹ്മാവിന്റെ മൂന്നാമത്തെ പാദം
- ലോകനാശത്തില്‍ പ്രത്യക്ഷമാവാനിരിക്കുന്ന എഴൂസൂര്യന്മാരില്‍ ഒന്നു്, ആദിത്യന്‍
ജ്യോതിസ്സു്
- പ്രകാശം
- നക്ഷത്രം, കൃഷ്ണമണി ശോഭിക്കുന്നതെന്നര്‍ത്ഥം
- ദൃഷ്ടി
- സൂര്യന്‍
- അഗ്നി
- ചന്ദ്രന്‍
- മിന്നാമിനുങ്ങു്
- രശ്മി
ജ്യോതീരഥന്‍
- ധ്രുവന്‍
ജ്യോല്‍സ്നാ
- നിലോവോടുകൂടിയ രാത്രി
- നിലാവു്
- പടോലം
- പ്രകാശമുള്ളതെന്നര്‍ത്ഥം.
- അരേണുകം
- പര്യായപദങ്ങൾ:
- ചന്ദ്രിക
- കൌമുദി.
ജ്യോല്‍സ്നാപ്രിയം
- ചകോരം
ജ്യോല്‍സ്നി
- നിലാവുള്ള രാത്രി
- പടവലം
- അരേണുകം
ജ്യോല്‍സ്നിക
- നിലാവുള്ള രാത്രി
- അരേണുകം
ജ്യോത്സ്യന്‍
- ജ്യോതിഷക്കാരന്‍
ജ്യോത്സ്യം
- ജ്യോതിഷം
ജ്യൗതിഷപഞ്ചാംഗം
- നക്ഷത്രം
- തിഥി
- വാരം
- യോഗം
- കരണം ഇവ 5-ഉം
ജ്യൗതിഷികന്‍
- ജ്യോതിഷക്കാരന്‍
ജ്യൗല്‍സ്നീ
- നിലാവുള്ള രാത്രി
- നിലാവുള്ളത് എന്നര്‍ത്ഥം.
- പടോലം
- നിലാവുള്ളപ്പോള്‍ ശോഭിക്കുന്നതെന്നര്‍ത്ഥം.
ജ്വ
ജ്വരഘ്ന
- ചിറ്റമൃതു്
- ചീര
ജ്വരഘ്നി
- മഞ്ചട്ടി
ജ്വരം
- പനി
- ദുഃഖിപ്പിക്കുന്നതു് എന്നര്‍ത്ഥം. ഇരുവേരി, മുത്തങ്ങാക്കിഴങ്ങു, പുത്തരിച്ചുണ്ട വേരു്, പാടക്കിഴങ്ങു്, കൊത്തമ്പാലയരി, ചുക്കു് ഇവകൊണ്ടുള്ള കഷായം എല്ലാ ജ്വരങ്ങള്‍ക്കും നന്നു്.
- ജ്വരലക്ഷണം — വിയര്‍പ്പില്ലായ്മ, ദെഹെന്ദ്രിയ മനസ്സുകള്‍ക്കു സന്താപം. സര്‍വാംഗങ്ങളിലും ഈവക ലക്ഷണങ്ങള്‍ ഒരുമിച്ചു യാതൊരു രോഗത്തിങ്കല്‍ കാണപ്പെടുന്നുവോ ആ രോഗമത്രേ ജ്വരം.
- അഗ്നിബാധയാലുണ്ടാകുന്ന ഉപദ്രവം
‘തോയതോയദഭൂനിംബ
പാഠാധാന്യമഹൌഷധൈഃ
കൃതഃ കഷായഃ സവേര്‍ഷാം
ജ്വരാണംപാചനംപരം’
പാഠാധാന്യമഹൌഷധൈഃ
കൃതഃ കഷായഃ സവേര്‍ഷാം
ജ്വരാണംപാചനംപരം’
ജ്വരാന്തകം
- വന്‍കൊന്ന
- ഉത്തരകിരിയാത്തു്
ജ്വരിക്കുന്നു
- പനിക്കുന്നു
- കോപമുണ്ടാകുന്നു
ജ്വരിത
- വിശേഷണം:
- പനിയുള്ള
ജ്വലനന്‍
- അഗ്നി
- കത്തുന്നവന്‍ എന്നര്‍ത്ഥം.
- കൊടുവേലി
ജ്വലനം
- ജ്വലിയ്ക്കുക
- കൊടുവേലി
ജ്വലനാശ്മാ
- സൂര്യകാന്തം
ജ്വലനോപലം
- സൂര്യകാന്തം
ജ്വലിക്കുക
- കത്തുക, ശോഭിക്കുക
- കോപം ഉണ്ടാക്കുക
- സകര്‍മ്മകക്രിയ:ജ്വലിപ്പിക്കുക.
ജ്വലിത
- വിശേഷണം:
- കത്തിയ
- ജ്വലിപ്പിക്കപ്പെട്ട
ജ്വലിനി
- പെരുംകുരുമ്പ
ജ്വാല
- തീനാമ്പു്
- അഗ്നിജ്വാല
- ജ്വലിക്കുന്നതു് എന്നർത്ഥം.
ജ്വാലാജിഹ്വം
- കൊടുവേലി
ജ്വാലാമുഖി
- ഭൂമിക്കു കീഴെനിന്നു തീപുറപ്പെടുന്ന ഒരു പുണ്യസ്ഥലം
- ഹിമാലയത്തിലേ ഒരു പുണ്യസ്ഥലം
- ഒരു അഗ്നിപർവതം
- ശിവന്റെ പത്നിയായ സതി തീകൂട്ടി തന്നത്താൻ ദഹിച്ചതു ഇവിടെ വെച്ചാണുപോലും.
ജ്വാലാവക്ത്രൻ
- ശിവൻ