• ഹല്ലുകളിൽ ഒൻപതാം അക്ഷരം
ഝഗതി, ഝഗിതി
  • ഝടിതി
ഝടഝട
  • ശബ്ദവിശേഷം
ഝടി
  • ചെടി
ഝടിതി
  • വേഗം
  • പെട്ടെന്നു
  • ഝടുതി എന്നും കാണുന്നു. ഝഗിതി എന്ന പാഠവും ഉണ്ടു്.
  • ‘ആഹ്നായമങ്ക്ഷുഝഗിതി ഝടിതി
    സ്രാൿദ്രാൿശൈഘ്രേ’
    — ഗണരത്നമഹോദധി
    .
ഝണഝണാ, ഝണഝണം
  • ശബ്ദവിശേഷം
ഝണൽകാരം
  • ലോഹനിർമ്മിതമായ ആഭരണത്തിന്റെ ശബ്ദം
ഝണ്ഡൂ
  • ഒരു ഔഷധി
  • ക്ഷുദ്രക്ഷുപവർഗ്ഗത്തിൽ പെട്ടതു്. ജ്വരം, ഗ്രഹപീഡ, ഭൂതാവേശം ഇവക്കു നന്നു്. ഇംഗ്ലീഷിൽ – French mary gold.
ഝട
  • കിഴുകാനെല്ലി
  • ഫലസമൂഹമുള്ളതു എന്നർത്ഥം.
ഝടാമലാ
  • കിഴുകാനെല്ലി
ഝൻ
  • ബൃഹസ്പതി
ഝങ്കാരം, ഝംകൃതം
  • മൂളൽ
  • ഇരപ്പു്
  • വണ്ടിന്റെ നാദം
ഝംകാരിണി
  • ഗംഗാനദി
ഝംകാരിതാത്മാവു്
  • ആർത്തഹംകരിക്കുന്നവൻ
ഝംകൃതി
  • ലോഹംകൊണ്ടു നിർമ്മിച്ചിട്ടുള്ള ആഭരണങ്ങളുടെ ശബ്ദം
ഝംഝ
  • കൊടുങ്കാറ്റിന്റെ ശബ്ദം
  • മഴപെയ്യുന്ന ശബ്ദം
  • കൊടുങ്കാറ്റു്
  • ചിലമ്പുനാദം
  • വലുതായ തുള്ളിയിൽ മഴപെയ്യുക
  • കളഞ്ഞുപോയ വസ്തു
ഝരഝനം
  • ലോഹംകൊണ്ടുള്ള ആഭരണങ്ങളുടെ ശബ്ദം
  • മണിനാദം
ഝംഝലം
  • ശബ്ദവിശേഷം
  • ലോഹം കൊണ്ടുള്ള ആയുധങ്ങളുടെ ശബ്ദം, മണിനാദം.
ഝംഝാവാതം
  • മഴയോടുകൂടിയകാറ്റു്
ഝ പ, ഝ പാ
  • ചാട്ടം
  • ഒരു താളം
ഝംപാകം
  • കുരങ്ങു്
ഝംപാരു
  • കുരങ്ങു്
ഝ പാശി
  • നീർക്കാക്ക
ഝ പി
  • കുരങ്ങു്
ഝരം, ഝരാ, ഝരി
  • അരുവിയാറു്. ക്രമത്തിൽ കുറഞ്ഞുകുറഞ്ഞു വരുന്നതു്. വർഷകാലം കഴിഞ്ഞാൽ ജലപ്രവാഹം ക്രമത്തിൽ കുറയുകയാണല്ലോ പതിവു്
  • ഊറ്റു്
ഝരിക
  • പ്രവാഹം
  • ‘ബന്ധുക്കൾക്കാക്കിബാഷ്പോദകഝരിക’
    — അമരുകശതകം
    .
ഝരീ
  • അരുവിയാറു്
  • നദി
  • പ്രവാഹം
ഝർജ്ഝരം
  • ഒരു വാദ്യം
  • ചല്ലരിപ്പറ (പറ) ‘ഝർജ്ഝ’ ശബ്ദത്തേ കൊടുക്കുന്നതു എന്നർത്ഥം
ഝർജ്ഝരാ
  • വേശ്യാ, തേവിടിച്ചി, കുലട
  • ഉടുക്കു്, ഒരു വാദ്യം
ഝർജ്ഝരാവതി
  • ഗംഗാനദി
ഝർജ്ഝരീ
  • ഒരു വാദ്യം
  • കൈത്താളം
  • ‘ഡിണ്ഡിമമങ്ക്യമിടയ്ക്കയുടുക്കുകൾ
    മഡ്ഡുഝല്ലരികൾഝർഝരിവാദ്യം’
    — സ്യമന്തകം തുള്ളൽ
ഝർജ്ഝരീകം
  • രാജ്യം
  • ദേഹം
  • പടം, രൂപം
ഝലരി
  • കുറിയാടു്
ഝല
  • പെൺകുട്ടി, പുത്രി
  • സൂര്യപ്രകാശം, വെയിൽ
  • മിന്നുക
  • ചീവിടു
ഝലജ്ഝല
  • ആന ചെവിയടിക്കുന്ന ശബ്ദം
  • മഴത്തുള്ളി വീഴുന്നശബ്ദം
ഝലി
  • പാക്കു്
ഝല്ലകണ്ഠം
  • മാടപ്രാവു്
  • പ്രാവു്
  • കപോതം
ഝല്ലകം
  • ഒരു വാദ്യം
  • കൈമണി
ഝല്ലരീ
  • ഒരു വാദ്യം
  • കുറുനിര
  • കുറിയാടു്
ഝല്ലിക
  • പ്രകാശം, ശോഭ
  • ചായമോ സുഗന്ധവസ്തുവോ തുടപ്പാനുള്ള തുണിക്കഷണം
ഝഷകേതനൻ
  • കാമൻ
ഝഷകേതു
  • ഝഷകേതനൻ കാണുക.
ഝഷദ്ധ്വജൻ
  • ഝഷകേതനൻ കാണുക.
ഝഷദ്ധ്വജൻ
  • കാമദേവൻ
ഝഷം
  • മത്സ്യം
  • തന്നിൽ താഴെയുള്ള മത്സ്യങ്ങളെ ഹിംസിക്കുന്നതു് എന്നർത്ഥം.
  • മീനംരാശി
  • ചൂടു്
  • കാടു്
  • മണൽക്കാടു്
ഝഷാ
  • ആനക്കുറുന്തോട്ടി വാതരോഗത്തെ നശിപ്പിക്കുന്നതു് എന്നർത്ഥം
  • വലിയ ഊരകം
ഝഷാങ്കൻ
  • ഝഷകേതനൻ കാണുക.
ഝഷാശനം
  • ചീങ്കണ്ണി
  • കടൽപന്നി
ഝഷോദരി
  • വ്യാസന്റെ അമ്മയായ സത്യവതി
ഝളഝള
  • ശബ്ദവിശേഷം. ആനകൾ കാതുകൊണ്ടടിക്കുന്ന ശബ്ദം
ഝള്ളി
  • കൈത്താളം
  • ഒരു വാദ്യം
ഝാ കൃതം
  • പാദശരം തണ്ട മുതലായതിന്റെ ശബ്ദം
ഝാടം
  • വള്ളിക്കുടിൽ
  • കാടു്
ഝാട, ഝാടി
  • കിഴുകാനെല്ലി
  • കുറുമുഴി
ഝാടാമലാ, ഝാടിക
  • കിഴുകാനെല്ലി
ഝാടലം
  • വെണ്പാതിരിമരം
  • കൂട്ടിപ്പിണഞ്ഞുകിടക്കുന്നതു എന്നർത്ഥം. കാട്ടുപരുത്തിച്ചെടി, മുഷ്കകവൃക്ഷം ഇങ്ങനെയും അഭിപ്രായം കാണുന്നു. മുളിമ്പുലാവ്, മുഴമ്പിലാവു്, മുളംപ്ലാവു്, മുളംപ്ലാച്ചി എന്നു ദേശഭേദേന പറയപ്പെടുന്നു.
ഝാമകം
  • ചുട്ട ചെങ്കല്ലു് (ഇഷ്ടിക)
ഝാമരം
  • സൂചിയുംമറ്റും തേയ്ക്കുന്ന കല്ലു്
ഝാലരി
  • കുഴിതാളം
  • വൃക്ഷവിശേഷം
ഝാവുകം
  • കാഞ്ചിമരം
  • മയിലെള്ളിൽ ഒരു വകഭേദം
  • ‘ഝ’ എന്നു ശബ്ദിക്കുന്നതെന്നർത്ഥം.
ഝിംഗിനി
  • പന്തം, ചൂട്ടു്, ദീവെട്ടി
  • ഒരുമാതിരി വെള്ളരിക്ക
ഝിംഗിനി, ഝിംഗി, ഝിംഝിണി
  • കാരിലവു്
ഝിംഝിരീട
  • ഒരൗഷധി
  • ബലം മുലപ്പാൽ ഇവയെ വർദ്ധിപ്പിക്കും. രക്താതിസാരത്തിനു നന്ന്. പൂവ് മഞ്ഞനിറമായിരിക്കും.
ഝിണ്ടി
  • നീലക്കുറിഞ്ഞി (കരിങ്കുറുഞ്ഞി)
  • ഉണങ്ങിയാൽ ‘ഝി’ എന്നു ശബ്ദിക്കുന്നതെന്നർത്ഥം.
  • മുൾക്കുറുഞ്ഞി (ചെറുകുറുഞ്ഞി)
ഝിരി
  • ചീവിടു്
  • (തമിഴിൽ – ചിലവൂട്.)
ഝിരികാ, ഝിരീകാ, ഝിരുക
  • ചീവിടു്
ഝില്ലിക
  • ചീവിടു്
  • മനസ്സിനെ ശിഥിലമാക്കിച്ചെയ്യുന്നതെന്നർത്ഥം.
  • വെയിലിന്റെ പ്രകാശം
  • ശോഭ, ചീവിടു അലയ്ക്കുക
ഝില്ലികണ്ഠം
  • മാടപ്രാവു്
ഝില്ലീ
  • കൈമണി
  • ചീവിടു്
  • വിളക്കിന്റെ തിരി
  • ശോഭ
  • ‘ഝില്ലിഝങ്കാരനാദമണ്ഡിതസിംഹവ്യാഘ്ര’
    — അദ്ധ്യാത്മരാമായണം
    .
ഝില്ലീക, ഝില്ലക
  • ചീവിടു്
ഝീരിക, ഝീരുക
  • ചീവിടു്
ഝുണ്ടം
  • ഒരു വൃക്ഷം
  • ഒരു ചെടി
ഝൂണി(ലി)
  • ഒരുമാതിരി പാക്കു്
  • ദുശ്ശകുനം