ക
ക
- ഒരു വ്യഞ്ജനാക്ഷരം
- ഖരങ്ങളില്‍ ഒന്നു്
- ഒരു കണ്ഠ്യം
കകുഞ്ജലം
- വേഴാമ്പല്‍പക്ഷി
കകുല്‍, കകുത്തു്
- കാളയുടെ പൂഞ്ഞുകുറ്റി
കകുല്‍സ്ഥന്‍
- ഒരു സൂര്യവംശരാജാവു്
- പുരഞ്ജയന്‍
- വികുക്ഷിയുടെ പുത്രനാണു്. ത്രേതായുഗത്തില്‍ അസുരന്മാര്‍ ദേവന്മാരെ തോല്പിച്ചു. അനന്തരം ദേവന്മാര്‍ വിഷ്ണുവിനോടു് അഭയമിരന്നു. പുരഞ്ജയന്റെ സഹായം ചോദിപ്പാന്‍ വിഷ്ണു അവരെ പറഞ്ഞയച്ചു. അതിന്മണ്ണംചെയ്തപ്പോള്‍, ഇന്ദ്രന്‍ ഒരു കാളയുടെ രൂപത്തില്‍ തന്റെ പൂഞ്ഞുകുറ്റിയില്‍ തന്നെ കൊണ്ടു പോവുകയാണെങ്കില്‍ സഹായിക്കാമെന്നായിരുന്നു പുരഞ്ജയന്റെ മറുപടി. ഇന്ദ്രന്‍ അതിന്മണ്ണം ചെയ്കയും പുരഞ്ജയന്‍ കാളപ്പുറത്തു കയറിച്ചെന്നു ദേവാരാതികളെ തോല്പിക്കുയും ചെയ്തു. പുരഞ്ജയന്‍ അന്നുമുതല്‍ കകുല്‍സ്ഥന്‍ എന്ന പേര്‍ സിദ്ധിച്ചു.
കകുദ്
- ദക്ഷന്റെ ഒരു പുത്രി
- ധര്‍മ്മന്റെ പത്നി
കകുദ്മതി
- കുറുകു്
- അരയ്ക്കു താഴെയുള്ള ഭാഗം മുഴുവന്‍
- കാളയുടെ ചുമലിലുള്ള കൂനുപോലെ കട്ടിയായ മാംസത്തോടു കൂടിയത്.
കകുദ്മാന്‍
- കാള
- ഇടവകം
കകുദ്മി
- കാള
കകുദ്മികന്യാ
- ബലരാമന്റെ ഭാര്യ
കകുദം
- കാളയുടെ പൂഞ്ഞുകുറ്റി
- പ്രധാനമായിട്ടുള്ളത്
- രാജചിഹ്നമായ ഛത്രചാമരാദികള്‍
- കൊടുമുടി
- പ്രസിദ്ധമായ സുഖത്തെ ദാനം ചെയ്യുന്നതു് എന്നര്‍ത്ഥം.
കകുപ്പു്
- ദിക്കു്
- സൂര്യനെക്കൊണ്ടു പ്രകാശിക്കുന്നതു്. വായുവിനേയും ജലത്തേയും വിസ്തീര്‍ണ്ണമാക്കുന്നതു് എന്നര്‍ത്ഥം.
കകുഭം
- വീണയുടെ ചുവട്ടില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട ചുരങ്ങ
- വായുവിനെ വിടാതെ സ്തംഭിപ്പിച്ചു നിറുത്തുന്നതെന്നര്‍ത്ഥം.
- വീണയുടെ വളവോടുകൂടിയ ഭാഗം
- നീര്‍മരുതു്
- അധികമായ വിസ്താരം ഹേതുവായിട്ടു കകുപ്പു (ദിക്കു)കളെ വ്യാപിച്ചതു് എന്നര്‍ത്ഥം.
- തിത്തിരിപ്പുള്ളു്
- വീണയുടെ ചുര മരംകൊണ്ടുണ്ടാക്കി തോല്‍ പൊതിഞ്ഞിട്ടുമാവാം. ഇതു ചേര്‍ക്കുന്നതു ശബ്ദഗാംഭീര്യത്തിനു വേണ്ടിയാണു്.
കകുഭാദനി
- പവിഴക്കൊടി
കകൂണകം
- ഒരു ബാലരോഗം
- പാലിന്റെ ദോഷം ഹേതുവായിട്ടു കുട്ടിയുടെ കണ്‍പോളയില്‍ ഉണ്ടാകുന്നു. കണ്ണു ചൊറിയും, ജലമൊലിക്കും, നെറ്റിയും കണ്ണും മൂക്കും കൈകൊണ്ടു തിരുമ്മും, സൂര്യരശ്മിയെ നോക്കാന്‍ പാടില്ല. കണ്‍പോളകളെ ഇളക്കുന്നതിനും കഴിയില്ല.
കകേരുകം
- വയറ്റിലേ പുഴു
കക്കു്
- ഛര്‍ദ്ദി
- ഒരു ചെടി
- പക്ഷികളുടെ അകത്തിരിക്കുന്ന ഒരു സാധനം
കക്കട
- ഒരായുധം
- ചൊട്ട
കക്കടം
- ഒരു ജന്തു
കക്കന്‍
- വിക്കന്‍, വിക്കിപ്പറയുന്നവന്‍
- കൊഞ്ഞയായി സംസാരിക്കുന്നവന്‍
കക്കരി
- ഒരുവക വെള്ളരി
കക്കാ
- ചില ജന്തുക്കളുടെ പുറത്തേതോടു്
- ഇത്തിള്‍
- ചിപ്പി
- കക്കാ നല്ല ഉരമാണു്. നിലങ്ങളില്‍ അമ്മോണിയാ ഇളക്കിവിടുന്നതിനു നന്നു്. ഇതു കുറച്ചേ ചേര്‍ക്കാവു. നിലത്തിലെ കാരത്തിനെ എടുത്തുകളയും. അതിലുള്ള ഇംഗാലാമ്ലംകൊണ്ടു സസ്യാദികള്‍ വളര്‍ച്ചക്കു് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
കക്കം
- കല്ക്കം
കക്കാട്ടു്
- കാരണപ്പാടു്
- നമ്പിടി ജാതിയിലുള്ള (Punatur) രാജാവു്
കക്കിപ്പറക
- ആഞ്ചിപ്പറക
- വിക്കിപ്പറക
- കൊഞ്ഞയായി പറക
കക്കുക
- മോഷ്ടിക്കുക
- ഭൂതകാലം — കട്ടു.
- ഛര്‍ദ്ദിക്കുക
- അകത്തു ചെലുത്തുന്ന വസ്തു അവിടെ കൊള്ളാതെ അതിലൂടെതന്നെ പുറത്തുപോരിക. ഭൂതകാലം — കക്കി.
കക്കുലം
- ഇലഞ്ഞി
കക്കൂസ്
- മറപ്പുര
കക്കോലം(കം)
- തക്കോലപ്പൂട്ടില്‍
- ഒരു സൗരഭ്യമുള്ള ചെടി
- ആഗ്രഹിക്കപ്പെടുന്നതും കട്ടപ്പിടിച്ചതും എന്നര്‍ത്ഥം.
- പര്യായപദങ്ങൾ:
- കോലകം
- കോശഫലം.
കക്ഖടം
- കഠിനമായിട്ടുള്ളത്
- കർക്കശത്തിന്റെ പാഠഭേദം.
കക്ഖടി
- ഖഡി
- എഴുത്തുകല്ലു്
കക്വട
- വിശേഷണം:
- കട്ടിയുള്ള
കക്വടി
- കല്‍ച്ചുണ്ണാമ്പു്
കക്ഷപം
- ആമ
കക്ഷം
- കൈക്കുഴി
- ഭാഗം, വശം
- വള്ളിക്കാടു്, പുല്ക്കാടു്
- ഉണക്കപ്പുല്ലു്
- പുല്ലു്
- ആറ്റരികു്
- കൈക്കുഴി എന്നതു കൈകളുടെ ചുവട്ടിലേ ഭാഗമാകുന്നു കക്ഷം – ഞെക്കുന്നതു് എന്നു ശബ്ദാര്‍ത്ഥം.
- കാള
- പോത്തു്
- ഒരു ക്ഷുദ്രരോഗം
- പര്യായപദങ്ങൾ:
- ബാഹുമൂലം.
കക്ഷരുഹാ
- പെരുമുത്തങ്ങ
കക്ഷശായം, കക്ഷശായു
- നായ്
കക്ഷാ
- ഒരു ക്ഷുദ്രരോഗം
- കൈയിലോ പാര്‍ശ്വങ്ങളിലോ ചുമലിലോ കക്ഷത്തോ കറുത്ത പൊള്ളലുകളോടും വേദനയോടും കുരുക്കള്‍ ഉണ്ടാകും. അതത്രേ കക്ഷ.
കക്ഷ്യാ, കക്ഷാ
- ആനയുടെ കച്ചക്കയറു്
- ആനയുടെ നടുഭാഗത്തുകെട്ടുന്ന തോല്‍
- ഉടഞാണ്‍
- ഇടമുറ്റം
- വിരോധം
- ഉത്തരീയം
- മാളിക മുതലായവയുടെ പുറംതിണ്ണ
- കൈക്കുഴിയിലുണ്ടാകുന്ന (വേദനയുള്ള) ഒരു ദീനം
- രാജധാനിയുടെ അകത്തെ മുറി
‘നാടകക്കൊട്ടിലുംകക്ഷ്യാ
പ്രാകാരഗോപുരങ്ങളും’
പ്രാകാരഗോപുരങ്ങളും’
— കുചേലവൃത്തംവഞ്ചിപ്പാട്ടു്
കക്ഷി
- ഒരു പക്ഷത്തുള്ള ആള്‍
- ഭാഗം, വശം
- അപകടം
- വിരോധം
കക്ഷിക്കാരന്‍
- ഭാഗത്തുള്ളവന്‍
- വശത്തുള്ളവന്‍
കക്ഷീവല്‍
- ഋഗ്വേദത്തിലെ ചില ഗീതങ്ങളുടെ കര്‍ത്താവായ ഒരു ഋഷി
- പജ്രിയന്‍ എന്നും പേരുണ്ടു്
കക്ഷോത്ഥാ
- പെരുമുത്തങ്ങ
കങ്കടകം, കങ്കടം
- കവചം
- കുപ്പായം
- പടച്ചട്ട
- സുഖത്തെ വര്‍ഷിക്കുന്നതു് എന്നര്‍ത്ഥം.
‘വക്ഷസ്ഥലോദ്ധൃതവിശങ്കടകങ്കടാസ്തേ’
— കിര്‍മ്മീരവധംകഥകളി
.കങ്കണം
- കൈവള, ശുഭസൂചകമെന്നര്‍ത്ഥം
- വെള്ളത്തിന്റെ ഒരു തുള്ളി
- മുത്തുവള, പവിഴക്കരി, കാര്‍പ്പു മുതലായതു്
കങ്കണി
- ചെറിയ മണി
- സുഖത്തെ ശംസിക്കുന്നത് എന്നര്‍ത്ഥം.
കങ്കതം
- വലിയ ഊരകം
കങ്കതിക, കങ്കതി
- ഊരകം
കങ്കതിക, കങ്കതി, കങ്കതം
- ചീപ്പു്
- തലമുടി ചീന്തുന്നതിനുള്ളതു്
- ശിരസ്സില്‍ വകത്തേടത്തെല്ലാം ചെല്ലുന്നതു് എന്നര്‍ത്ഥം. ‘കങ്കതന്തു പ്രസാധനം’-‘കങ്കതീതു പ്രസാധനീ’ എന്ന പ്രയോഗങ്ങള്‍ കാണുക.
കങ്കത്രോടാ, കങ്കത്രോടി
- കോലാമീന്‍
കങ്കന്‍
- യമന്‍
- വ്യാജമായിട്ടു ബ്രാഹ്മണവേഷം ധരിച്ചവന്‍
- ധര്‍മ്മപുത്രര്‍ വ്യാജമായിട്ടു സന്യാസി വേഷംധരിച്ചപ്പോള്‍ എടുത്തിരുന്ന പേര്‍
- ക്ഷത്രിയന്‍
കങ്കപത്രം
- അമ്പു്
- കഴുകന്‍പക്ഷിയുടെ തൂവല്‍
കങ്ക
- കഴുകന്‍ എന്ന പക്ഷി
- പെരുമ്പരുത്തു്, റാഞ്ചന്‍പക്ഷി
- പറക്കുന്നതു് എന്നര്‍ത്ഥം.
- കൊക്കു്
- വലിയ ഞെട്ടികുഴിയന്‍മാവു്
കങ്കര
- വിശേഷണം:
- ചീത്തയായ
- മുഷിഞ്ഞ
കങ്കരം
- വെള്ളം അധികം കൂട്ടിയമോരു്
- നൂറു നിയുതം കൂടിയ സംഖ്യ
കങ്കരോലം
- അഴിഞ്ഞില്‍
കങ്കവളാദി
- കഴുകന്‍ ആനറാഞ്ചി മുതലായവ
കങ്കശത്രു
- ഓരില
കങ്കശായം
- നായ്
കങ്കാ
- ഒരു മാതിരി ചന്ദനം
കങ്കാളന്‍
- ശിവന്‍
കങ്കാളി
- പാര്‍വതി
കങ്കാളം
- തോലും മാംസവും ഇല്ലാത്ത ശരീരാസ്ഥി
- സുഖത്തെ കളയുന്നതു് എന്നര്‍ത്ഥം.
- (മലയാളത്തിൽ) ഒരു മാതിരി മണ്ണു്
കങ്കിരാതം
- മഞ്ഞക്കുറുഞ്ഞി
കങ്കു
- തിന
കങ്കുട്ടം
- ഒരു വക മലമണ്ണു്
- (പാര്‍വതീയ മൃത്തികാവിശേഷം). ‘ഹിമവല്‍പാദശിഖരെ കംകുഷ്ഠമുപജായതെ’ എന്നുള്ളതിനാല്‍ ഈ മണ്ണു ഹിമാലയാപര്‍വതത്തില്‍ കിട്ടും. ഒരു മരുന്നാണു്. ഇതു വെള്ളി, പൊന്നു് ഈ രണ്ടുനിറത്തിലുമുണ്ടു്. പൊന്നരിതാരം പോലെയിരിക്കും. സംസ്കൃതം: കങ് കഷ്ഠം, കങ് ഗുഷ്ഠം.
കങ്കുരം
- സ്വര്‍ണ്ണം
കങ്കുഷ്ഠം(കം)
- കംകുട്ടം
കങ്കേലി(ല്ലി)
- അശോകം
കങ്കേല്ലം
- ചീര
കങ്കേളി
- അശോകവൃക്ഷം
‘കങ്കേളിചെമ്പകാദികൾ പൂത്തുനില്ക്കുന്നു’
— നളചരിതം കഥകളി
.കങ്കൊട്ടു്
- കൈക്കോട്ടു്
- കിളതുമ്പ
കങ്കൊത്തി
- കല്‍കൊത്തി
- കല്ലുവെട്ടുന്ന ആള്‍
കങ്കോലം(കം)
- തക്കോലപ്പുട്ടില്‍
- കക്കോലകം നോക്കുക.
കംഖം
- അനുഭവം
കംഗു
- തിന എന്ന ധാന്യം
- സുഖത്തെ ഉണ്ടാക്കുന്നതു് എന്നര്‍ത്ഥം.
- പര്യായപദങ്ങൾ:
- പ്രിയംഗു.
കംഗുണി
- വലിയ വാലുഴവം
കംഗുണിനി
- ചെറുപ്പുന്ന
- തിന
കംഗുണീപത്ര
- പണ്യന്ധാ
- ഒരു പുല്‍ച്ചെടി
കംഗുഷ്ഠം
- കംകുട്ടം
- ഒരു വക മലമണ്ണു്
കംഗൂ
- ഞാഴല്‍
കങ്ങല്‍
- കരിച്ചില്‍
- തീപെട്ടുണ്ടായ വ്രണം
കങ്ങാണി
- കൊയിത്തില്‍ ആദ്യം എടുത്തു ദേവാലയങ്ങളില്‍ കൊടുക്കുന്ന ധാന്യം
- കൂലിക്കാരില്‍ പ്രധാനി
- സമ്മാനം
കങ്ങാണിക്കുക
- തര്‍ക്കിക്കുക, വഴക്കു പറയുക
- വിശ്വസിച്ചു് ഏള്‍പ്പിക്കുക
കങ്ങാണിപ്പു്
- തര്‍ക്കം, വഴക്കു്
- ശബ്ദം
- ഉപദ്രവം
കങ്ങാനം
- വെപ്പുപാത്രം
കങ്ങുക
- കരിയുക
കചഗ്രഹം
- തലമുടിക്കു പിടിക്കുക
കചന്‍
- ബൃഹസ്പതിയുടെ പുത്രന്‍
- പണ്ടു ദേവാസുരയുദ്ധകാലത്തു മൃതസഞ്ജീവനി എന്ന വിദ്യ അഭ്യസിച്ചുവരുന്നതിനായി ദേവന്മാര്‍ കചനെ ശുക്രമഹര്‍ഷിയുടെ അടുക്കലയച്ചു. ശുക്രന്റെ മകളായ ദേവയാനിയെ വശത്താക്കിയാല്‍ വിദ്യ എളുപ്പം കൈക്കലാക്കാമെന്നും മകള്‍ പറയുന്നതേ മഹര്‍ഷി കേള്‍ക്കൂ എന്നും കചനെ ധരിപ്പിച്ചാണു് അയച്ചതു്. കചന്‍ അച്ഛനും മകള്‍ക്കും അനുകൂലമായ വിധത്തില്‍ അവിടെ വര്‍ത്തിച്ചു. കാലക്രമംകൊണ്ടു ദേവയാനിക്കു കചനില്‍ ദൃഢാനുരാഗം വേരൂന്നി. വളരെ നാള്‍ കഴിഞ്ഞപ്പോള്‍ കചന്റെ പരമാര്‍ത്ഥം അസുരന്മാര്‍ അറിഞ്ഞു. ഒരിക്കല്‍ കചന്‍ കാട്ടില്‍ പശുക്കളെ മേച്ചുനില്‍ക്കുമ്പോള്‍ അസുരകള്‍ അവനെ വെട്ടി നുറുക്കി ചെന്നായ്ക്കള്‍ക്കു കൊടുത്തു. കചനെ കാണാഞ്ഞു ദേവയാനി വിഷാദിച്ചപ്പോള്‍ ശുക്രന്‍ കചനെ വിളിച്ചു. ചെന്നായ്ക്കളുടെ വയറുപിളർന്നു ഉടന്‍ കചന്‍ പുറത്തു വ ന്നു. മറ്റൊരിക്കല്‍ അവന്റെ ദേഹത്തെ പൊടിച്ചു് ആഴിയില്‍ തളളി. അന്നും അവനെ മുനി ജീവിപ്പിച്ചു. ഇനി ഇവന്‍ ജീവിച്ചുവരരുതെന്നു വിചാരിച്ചു് അസുരകൾ ഇവന്റെ ദേഹത്തെ വറുത്തുപൊടിച്ചു തരി പോക്കി മൃദുചൂര്‍ണ്ണമാക്കി മദ്യത്തില്‍ കലക്കി ശുക്രനെ സേവിപ്പിച്ചു. അപ്പോഴും മകള്‍ രോദനം തുടങ്ങി. ഉടന്‍ ശുക്രന്‍ കചനെ വിളിച്ചു. അവന്‍ വയറ്റിനകത്തു കിടന്നു വിളികേട്ടു. ഈ സന്ദര്‍ഭത്തില്‍ മുനി മൃതസഞ്ജീവനിവിദ്യ കചനു ഉപദേശിച്ചു. കചന്‍പുറത്തുവന്നു. ഉടന്‍ മഹര്‍ഷി മരിച്ചു. മഹര്‍ഷിയെ ആ വിദ്യകൊണ്ടു കചന്‍ ജീവിപ്പിച്ചു. അക്കാലം മുതല്‍ ബ്രാഹ്മണര്‍ക്കു ശുക്രന്‍ മദ്യപാനം വിരോധിച്ചു. ഒടുവില്‍ ദേവയാനിയെ ഉപേക്ഷിച്ചിട്ടു കചന്‍ തിരികെ പോയി.
കചപക്ഷം
- നല്ല തലമുടി
കചഭരാ, കചഭാരം
- നല്ല തലമുടി
- വളരെ തലമുടിയുണ്ടായിരിക്കുക
കചം
- തലമുടി
- ബന്ധിക്കപ്പെടുന്നതു് എന്നര്‍ത്ഥം.
- ഉണങ്ങിയ വ്രണം, തഴമ്പു്
- മേഘം
- കെട്ടു്, ബന്ധനം
- വസ്ത്രത്തിന്റെ വക്കു്
- ഇരുവേലി
കചംഗലം
- സമുദ്രം
കചരിപുഫലാ
- വന്നി
കചാ
- പെണ്ണാന
- പ്രകാശം, കാന്തി
കചാടുരം
- നത്തു്
കചാമോദം
- ഇരുവേലി
കചില്ലകം
- പാവല്‍
- വെളുത്ത തഴുതാമ
- ചെറുതുളസി
കചു
- കാച്ചില്‍
കച്ച
- ഒരുമാതിരി കട്ടിയുള്ള വസ്ത്രം
- ആട്ടം, ആയുധവിദ്യ മുതലായതു് അഭ്യസിക്കുമ്പോഴും ചെയ്യുമ്പോഴും അരയ്ക്കു് ഒതുക്കവും മുറുക്കവും വരുന്നതിനായി അരയില്‍ കെട്ടുന്ന വീതികുറഞ്ഞുനീളമുള്ള ഒരു ശീല
കച്ചകെട്ടു്
- ആയുധവിദ്യ ആട്ടം മുതലായവക്കുള്ള അഭ്യാസം
കച്ചകെട്ടിയിറങ്ങുക
- ഒരുങ്ങുക
- തുനിയുക (ശൈലി)
കച്ചകെട്ടുക
- മെയ്യായം വരുത്തുക
കച്ചക്കണക്കു്
- ജവളിവ്യാപാരക്കാരുടെ കണക്കു്
കച്ചക്കയറു
- ആനയുടെ നടുക്കയറു്
കച്ചത്തരം
- കട്ടിയുള്ള വസ്ത്രം
കച്ചപ്പുറം
- ഒരാഭരണം
- പടിയരഞ്ഞാണ്
കച്ചര
- വിശേഷണം:
- മലിനമായിട്ടുള്ള, ചളിപറ്റി മുഷിഞ്ഞ, കുത്സിതമായി ചരിക്കുന്നതു് എന്നര്‍ത്ഥം
- ദുഷ്ടതയുള്ള
കച്ചരം
- മോരു്
കച്ചവടക്കാരന്‍
- സാമാനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവന്‍
- പര്യായപദങ്ങൾ:
- വൈദേഹകന്‍
- സാര്‍ത്ഥവാഹന്‍
- നൈഗമന്‍
- വാണിജന്‍
- വണിക്കു്
- പണ്യാജീവന്‍
- ആവണികന്‍
- ക്രയവിക്രയികന്‍.
കച്ചവടം
- വില്‍ക്കുകയും കൊള്ളുകയും ചെയ്ക
- വ്യാപാരം
- പര്യായപദങ്ങൾ:
- വാണിജ്യം
- സത്യാനൃതം.
കച്ചവടസ്ഥലം
- കച്ചവടംചെയ്യുന്ന സ്ഥലം
- പര്യായപദങ്ങൾ:
- വിപണി.
കച്ചി, കച്ചിലു്
- വയ്ക്കോല്‍
കച്ചിക്കുഴല്‍
- ശൂദ്രസ്ത്രീകള്‍ കഴുത്തില്‍ കെട്ടുന്ന ഒരാഭരണം
കച്ചില്‍
- ചോദ്യത്തിനും അനുനയത്തിലും ഉപയോഗിക്കുന്ന ഒരവ്യയം
- കല്‍ + ചില്‍ = കച്ചിൽ. കച്ചില്‍ എന്നതു് ഇഷ്ടപ്രശ്നത്തിലാണു് അധികം ഉപയോഗിക്കാറുള്ളതു്. ഉദാ:’കച്ചിജ്ജീവതി മേ മാതാ’ = എന്റെ അമ്മ ജീവിച്ചിരിക്കുന്നുവോ? അമ്മ ജീവിച്ചിരിക്കണമെന്നുള്ള ഇഷ്ടത്തെയാണു് ഇവിടെ ചോദിക്കുന്നതെന്നറിക]
കച്ചില
- യുദ്ധത്തിനുള്ള അരക്കെട്ടു്
കച്ചിലേക്കിഴങ്ങു്
- കച്ചോലം
കച്ചീട്ടു്
- ലക്ഷ്യമായി എഴുതിക്കൊടുക്കുന്ന ആധാരം
കച്ചു്
- നാട
- റവുക്ക
കച്ചു
- വെറുത്തു
- കയ്ക്കുക എന്നതിന്റെ ഭൂതകാലം.
കച്ചൂരി
- കച്ചൂരിക്കിഴങ്ങു്
- കച്ചോലം
കച്ചൂരം
- കച്ചോലം
- അടവിക്കച്ചോലം എന്നതു നോക്കുക.
കച്ചേരി
- സർക്കാരുദ്യോഗസ്ഥന്മാർ ഇരുന്നു ജോലി ചെയ്യുന്ന സ്ഥലം
- (ഹിന്ദുസ്ഥാനിഭാഷ).
കച്ചേരിനമ്പി
- നായന്മാരിൽ ഒരിനക്കാർ
- അകത്തൂട്ടുപരിഷ എന്നതു നോക്കുക.
കച്ചേലും
- വിശേഷണം:
- ഭംഗിയുള്ള
- കച്ചു് എന്നതിനു ‘റവുക്ക’ എന്നർത്ഥം കാണുന്നു. റവുക്കയിട്ടു് ഇറുക്കിനെഞ്ചൊതുക്കം വരുത്തിയാൽ മുലയ്ക്കു പ്രത്യേകം ഒരു ഭംഗിവരാൻ കാരണമുണ്ടു്. അതായിരിക്കാം കച്ചണിമുലയാൾ എന്ന പദത്തിന്റെയും മറ്റും ശരിയായ അർത്ഥം.
‘കച്ചേൽമുഖത്തയ്യലിത്ഥമാകൃതങ്ങ
ളുൾച്ചേർന്നതെല്ലാംപുണർന്നുണർത്തിച്ചതിൽ’
ളുൾച്ചേർന്നതെല്ലാംപുണർന്നുണർത്തിച്ചതിൽ’
— ഭാഗവതം
കച്ചോലം, കച്ചോര
- സൗരഭ്യമുള്ള ഒരു ചെടി
- കച്ചോലത്തിന്റെ ഇല ത്രിദോഷങ്ങളെ കളയും. ലഘുവും ഗ്രാഹിയുമാണു്. കിഴങ്ങു വളരെ ശീതമാകുന്നു. കുഷ്ഠത്തിനു നന്നു്.
- പര്യായപദങ്ങൾ:
- കച്ചൂരകം
- ദ്രാവിഡകം
- കാല്യകം
- വേദമുഖ്യകം.
കച്ഛം(കം)
- പടുകരണ
കച്ഛകോലി
- നീർക്കടമ്പു്
കച്ഛപം
- ആമ
- മൂട്ടിൽകൂടെ ജലത്തെ അകത്തേയ്ക്കു വലിക്കുന്നതു്, ക്ഷുദ്രജന്തുക്കളെ തിന്നുന്നതിനു ജലമുള്ളെടത്തു തരം നോക്കി കാത്തിരിക്കുന്നതു്, എന്നിങ്ങനെ അർത്ഥം.
- വൈശ്രവണന്റെ നവനിധികളിൽ ഒന്നു്
- ആമയെപ്പോലെ ഉറപ്പായിരിക്കുന്നതു് എന്നർത്ഥം.
- ഒരു രോഗം
- കച്ഛപം എന്നതു അണ്ണാക്കിലുണ്ടാകുന്ന ഒരു രോഗമാണു്. അണ്ണാക്കിന്റെ മദ്ധ്യത്തിൽ അല്പവേദനയോടുകൂടി ആമപോലെ ഉയർന്നു വീക്കമുണ്ടാകും. വളരെക്കാലം കൊണ്ടു വർദ്ധിക്കും.
കച്ഛപി
- പെണ്ണാമ
- കച്ഛത്തിൽ പാനം ചെയ്യുന്നതു് എന്നർത്ഥം.
- സരസ്വതിയുടെ വീണ
- രോഗവിശേഷം
കച്ഛപിക
- പ്രമേഹക്കുരുക്കളിൽ ഒന്നു്
- മുഖക്കുരു
- ഇതു് ഒരു ക്ഷുദ്രരോഗമാണു്. കഫവാതങ്ങൾ ഹേതുവായിട്ടു് ആമപോലെ ഉയർച്ചയോടുകൂടിയ അഞ്ചോ ആറോ മുഴകൾ അടുത്തടുത്തുണ്ടാകും.
കച്ഛം
- വെള്ളം കെട്ടിനില്ക്കുന്ന താഴ്ന്നപ്രദേശം
- ജലത്തോടടുത്ത പ്രദേശം
- വെള്ളം അധികമുള്ളതായ അനൂപദേശം
- വെള്ളത്തെ കണക്കാക്കുന്നതു് എന്നർത്ഥം.
- തടം
- പൂവരശുവൃക്ഷം
- പടുകരണ എന്ന പേരും കാണുന്നു. ഇതു് ആലിന്റെ ആകൃതിയിലുള്ളതും ആനകൾക്കു് ആഹാരമായിട്ടുള്ളതുമാണെന്നും കാണുന്നുണ്ടു്.
- വസ്ത്രത്തിന്റെ ചുളുക്കു്
‘വണ്ടും ഞണ്ടും വടിവൊടുകളിക്കുന്ന കച്ഛങ്ങളേയും’
— മയൂരസന്ദേശം
.കച്ഛരുഹാ
- പെരുമുത്തങ്ങ
- കരുനുറുക
കച്ഛാ
- പന്നികിഴങ്ങു്
കച്ഛാന്തരുഹാ
- വെങ്കറുക
കച്ഛു
- ചിരങ്ങു്
- ചൊറി
- ശരീരത്തെ കെടുക്കുന്നതു് എന്നർത്ഥം.
കച്ഛുകുഷ്ഠം
- ഒരുവക കുഷ്ഠം
- അസഹ്യമായ ചൂടു്, വലിയ പുളകങ്ങൾ ഇവ കാണും. കൈപ്പടത്തിലും ആസനത്തിലും ഉണ്ടാകും. കഠിനമാണു്.
കച്ഛുഘ്നി
- ചെറിയ അടയ്ക്കാവണിയൻ
- കൈപ്പൻപടവലം
കച്ഛുനാശിനി
- ചെറിയ അടയ്ക്കാവണിയൻ
കച്ഛുമതി
- നായിക്കൊരുണ
കച്ഛുര
- വിശേഷണം:
- ചിരങ്ങുള്ള
- കാമമുള്ള
കച്ഛുരാ
- ചെറുകച്ചോലം
- ചെങ്കൊടിത്തൂവ
- നായിക്കൊരുണ
- വെങ്കൊടിത്തൂവ
കച്ച്ശൂര(ക)ം
- (ചെറു) കച്ചോലം
കച്ച്ശൂരാ
- കൊടിത്തൂവ
- നായിക്കൊരുണ
കച്ച്ശൂരി
- കൊടിത്തൂവ
കച്ഛേഷ്ടം
- ആമ
കച്ഛോത്ഥാ
- മുത്തങ്ങ
കച്ഛോരാ
- ചെറുകച്ചോലം
കച്വി
- കാച്ചിൽ
കജ
- താമര
- മീൻ
കജ്ജളം
- അഴുക്കു്, ചളി
- കണ്ണിലെഴുതുന്ന മഷി, അഞ്ജനം
- വിളക്കിലുണ്ടാകുന്ന മഷി
- മേഘം
- മുത്തങ്ങ
‘കജ്ജളംപറ്റിയാൽസ്വർണ്ണവുംനിഷ്പ്രഭം’
— അദ്ധ്യാത്മരാമായണം
.കജ്ജ്വലം
- വിളക്കിലുണ്ടാകുന്ന മഷി
കജ്ജ്വലദ്ധ്വജം
- വിളക്കു്
കഞ്ചടം
- നീർചെറുചീര
കഞ്ചഡം
- തകര
കഞ്ചൻ, കഞ്ചത്താൻ
- കംസൻ പ്രാചീനമലയാളം:
കഞ്ചാരം
- എരിക്കു്
കഞ്ചാവു്
- ലഹരിയുള്ള ഒരുവക ചെടി
- ‘ഗഞ്ജാ’ എന്നതാണു ‘കഞ്ചാവു്’ എന്നായതു്. (ഗഞ്ജാ ഹിന്ദുസ്ഥാനി ഭാഷ). തമിഴിൽ കോരക്കമൂലി, കോരർമൂലി എന്നിങ്ങനെ പറയുന്നു. ശിവമൂലി എന്നും പേരുണ്ടു്.ഇതു ബുദ്ധിക്കു നന്നു്. ദീപനമാണു്. മദത്തെ നൽകും. ഒരു യോഗകല്പമാകുന്നു. മദ്യത്തിന്റെ ഗുണങ്ങളും ഉണ്ടു്.
കഞ്ചിതം
- പീഡിതം
കഞ്ചുകാലു്
- പാമ്പു്
കഞ്ചുകം
- ഉടുപ്പു്, കുപ്പായം, റവുക്ക
- പടച്ചട്ട
- ബന്ധിക്കപ്പെടുന്നതു് എന്നർത്ഥം
- പാമ്പിന്റെ വള
- സർപ്പശരീരത്തോടുകൂടി ബന്ധിച്ചു നില്ക്കുന്നതെന്നർത്ഥം.
കഞ്ചുകി
- സർപ്പം
- വളയുള്ളതെന്നർത്ഥം.
- രാജസ്ത്രീകളുടെ ഭവനത്തിന്റെ പുറത്തേ രക്ഷാധികാരി, ഹരിക്കാരൻ
- കുപ്പായമിട്ടിട്ടുള്ളവൻ എന്നർത്ഥം.
- യവം
- കടല
- പാമ്പു്
- കാരകിൽ
കഞ്ചുകിത
- വിശേഷണം:
- കഞ്ചുകമുള്ള
- ഉടുപ്പുള്ള
കഞ്ചുളിക
- റവുക്ക
‘പ്രാന്തേഷുച്ഛിദ്യതേകഞ്ചുളികസഖികളെ!
ഹന്തഞാനെന്തുചെയ്വു?’
ഹന്തഞാനെന്തുചെയ്വു?’
— അമരുശതകം
.കഞ്ജ
- വിശേഷണം:
- വെള്ളത്തിലുണ്ടായ
കഞ്ജകം
- മൈന എന്ന പക്ഷി
- തൃത്താവു്
കഞ്ജൻ
- ബ്രഹ്മാവു്
കഞ്ജനൻ
- കാമദേവൻ
കഞ്ജനാഭൻ
- വിഷ്ണു
- നാഭിയിൽ താമരയുള്ളവൻ എന്നർത്ഥം.
കഞ്ജനം
- മന്മഥന്റെ പക്ഷി
- മൈനാ പക്ഷി
കഞ്ജം
- താമരപ്പൂവു്
- കം (ജലത്തിൽ) ജം (ജനിച്ചതു്).
- അമൃതം, പീയൂഷം
കഞ്ജരം
- എരിക്കു്
- ആന
കഞ്ജലം
- മൈനാപക്ഷി
കഞ്ജാരം
- എരിക്കു്
- ആന
കഞ്ജികാ
- ചെറുതേക്കു്
കഞ്ഞൽ
- ചീത്തയായി വെച്ച ചോറു്
കഞ്ഞി
- അരിയിട്ടു വേവിച്ച വെള്ളം
- കായക്കഞ്ഞി, കുഴക്കഞ്ഞി, വാർത്തകഞ്ഞി, പാൽക്കഞ്ഞി, കഷായക്കഞ്ഞി, പുടവക്കഞ്ഞി ഇങ്ങിനെ പലവിധമുണ്ടു്.
- (അടിതോൽ എന്നതു നോക്കുക).
- പര്യായപദങ്ങൾ:
- യവാഗു
- ഉഷ്ണികാ
- ശ്രാണ
- വിലേപി
- തരളാ.
കഞ്ഞുണ്ണി
- ഒരു പച്ചമരുന്നു്
- കയ്യോന്നി, കയ്യണ്ണം.
- പര്യായപദങ്ങൾ:
- മാർക്കവം
- ഭൃംഗരാജം.
കട
- ധാതു:
- കലക്കുക
കട
- അങ്ങാടി
- ചുവടു്
കടകട
- വിശേഷണം:
- വളരെ നല്ലതായ
കടകടൻ
- ശിവൻ
- ഗണേശൻ
കടകതടം
- താഴ്വര
കടകൻ
- പൊട്ടനായവൻ
കടകം
- പൊൻവള
- കൈയെ മറയ്ക്കുന്നതെന്നർത്ഥം.
- പർവതത്തിന്റെ മദ്ധ്യപ്രദേശം മറയ്ക്കുന്നതെന്നർത്ഥം
- നഗരം
- മലനാടു്
- രാജ്യം
- അരയ്ക്കു താഴെ അടിക്കുന്ന അടി
- കടലുപ്പൂ്
കടകാമുഖം
- ചൂണ്ടുവിരലിന്റെയും നടുവിരലിന്റേയും മദ്ധ്യത്തിൽ പെരുവിരൽ അമർത്തി മോതിരവിരൽ ചേർത്തു പിടിക്കുന്ന മുദ്ര
‘കർണ്ണാന്തംകടകാമുഖാകലിതമായ്
ജ്യാകർഷണംചെയ്യും........’
ജ്യാകർഷണംചെയ്യും........’
— അമരുകശതകം
കടകെട്ടവൻ
- കൊള്ളരുതാത്തവൻ
- അയോഗ്യൻ
കടകോൽ
- മത്തു്
- തൈരുകലക്കുന്നതിനുള്ള ഒരു വസ്തു
- പര്യായപദങ്ങൾ:
- വൈശാഖം
- മന്ഥം
- മന്ഥാനം
- മന്ഥാവു
- മന്ഥദണ്ഡകം.
കടക്കണ്ടം
- ഇളന്തല
കടക്കണ്ണു്
- കണ്ണിന്റെ പുറത്തേ കോണു്
- പര്യായപദങ്ങൾ:
- അപാംഗം.
കടക്കാരൻ, കടംകാരൻ
- കടം വാങ്ങിച്ചവൻ
- കടം കൊടുത്തവൻ
- പീടികയിലിരുന്നു കച്ചവടം ചെയ്യുന്നവൻ
കടക്കുക
- അപ്പുറം പോവുക
- പ്രവേശിക്കുക
- അകത്തേക്കു പ്രവേശിക്കുക
- അതിക്രമിക്കുക
കടക്കോടി
- കടപ്പുറത്തു പാർക്കുന്ന ഒരു ജാതിക്കാരൻ
- മരയ്ക്കാൻ
കടഖാദക
- വിശേഷണം:
- അധികം ഭക്ഷിക്കുന്ന
കടഖാദകം
- സ്ഫടികപാത്രം
- കാക്ക
- കുറുക്കൻ
കടങ്കടേരി
- മഞ്ഞൾ
കടങ്കാരൻ
- കടക്കാരൻ
കടഘാടം
- മലങ്കാര
കടച്ചിനാരു്
- കൈതനാരു്
കടച്ചിൽ, കടച്ചൽ
- മൂർച്ച മിനുസം എന്നവ വരുത്തുവാനും മറ്റും അച്ചു്, കടച്ചിച്ചാണ ഇവയിൽവെച്ചു ചെയ്യൂന്ന പ്രവൃത്തി
- കഴപ്പു്
കടച്ചിൽക്കൊല്ലൻ
- കടച്ചിൽപ്പണി ചെയ്യുന്ന ഒരു ജാതിക്കാരൻ
- പര്യായപദങ്ങൾ:
- ശാസ്ത്രമാർജ്ജൻ
- അസിധാവകൻ.
കടച്ചിൽച്ചാണ
- ആയുധങ്ങൾ മൂർച്ചവരുത്തുന്നതിനുള്ള ചാണ
കടച്ചിൽപ്പണി
- അച്ചിലുംമറ്റും വെച്ചു ചെയ്യുന്ന വേല
കടതല
- ചുവടും തലയും
- ആരംഭവും അവസാനവും
കടത്തൽ
- അതിക്രമം
കടത്തിയൂട്ടു്
- മറ്റൊരുവന്റെ ഭവനത്തിൽവെച്ചു സദ്യകഴിക്ക
കടത്തു, കടത്തൽ
- തോണിയിലുംമറ്റും കയറ്റി മറ്റൊരു സ്ഥലത്താക്കുക
- ദൂരത്താക്കുക
- കൊണ്ടുപോവുക
- അകത്തേയ്ക്കു പ്രവേശിപ്പിക്കുക
കടത്തുക
- തോണിയിൽ കേറ്റി അക്കരേ കൊണ്ടുപോയി ഇറക്കുക
- വസ്തുക്കളെ വേറൊരു ദിക്കിൽ കൊണ്ടുപോവുക
- ദൂരത്താക്കുക
- അകത്തേയ്ക്കു ചെലുത്തുക
കടത്തുകടവു്
- വള്ളത്തിൽ കേറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലം.
കടത്തുകാരൻ
- വള്ളത്തിൽ കയറ്റി അക്കരയും ഇക്കരയും വിടുന്നവൻ
കടത്തുതോണി
- വഴിക്കാരെ അക്കരയും ഇക്കരയും വിടുന്നതിനുള്ള തോണി
കടന്ത, കടന്നൽ
- കുത്തുന്നതായ ഒരുമാതിരി ഈച്ച
- പര്യായപദങ്ങൾ:
- ഗന്ധോളി
- വരട.
കടൻപുല്ലു്
- ഒരുമാതിരി പുല്ലു്
കടപുഴക്കുക
- ചുവടുമറിച്ചുവീഴ്ത്തുക
കടപ്പിലാവു്
- ഒരു വൃക്ഷം
കടപ്പു്
- ചീത്തവാക്കു്
- ശകാരം
കടപ്പുവാക്കു്
- ശകാരവാക്കു്
കടപ്പുറത്തിന്റെതാക്കോൽ
- ഭ്രാന്തൻ
- കഥയില്ലാത്തതിനുള്ള പൂട്ടുകെട്ടു്
- (ശൈലി - ഗ്രാമ്യം).
കടഭി
- വാലുഴവം എന്ന ചെടി
- ചെറുപ്പുന്ന
- കടം (പായ്) പോലെ ശോഭിക്കുന്ന ഇലകൾ ഉള്ളതു്. തമിഴ്: ‘വാലുളാവു്’.വെംകുന്നി എന്ന അർത്ഥവും കാ ണുന്നു. കടഭി – മലയമുക്കിയാണെന്നും പറയുന്നു.
കടമരം
- ഇരുപ്പുൾമരം
- പീനസത്തെ കളയും. കഫഹരമാണു്. ശ്വിത്രം, കുഷ്ഠം, പ്രമേഹം ഇവയെ ജയിക്കും. ദുഷ്ടവ്രണത്തെ ശമിപ്പിക്കും.
കടമാൻ
- ഒരു വലിയ കാട്ടുമൃഗം
കടമാലിനി
- മദ്യം
കടം
- പായ്
- മറയ്ക്കുന്നതു് എന്നർത്ഥം.
- ആനയുടെ കവിൾത്തടം (ചെന്നിത്തടം)
- മദജലത്തെ വർഷിക്കുന്നതു് എന്നർത്ഥം.
- അര, ശരീരത്തിന്റെ മദ്ധ്യം
- വസ്ത്രാദികൊണ്ടു മറയ്ക്കപ്പെടുന്നതു് എന്നർത്ഥം.
- ഒരുമാതിരി പുല്ലു്
- ശവം
- ശവം കൊണ്ടുപോകുന്ന വണ്ടി, ശവമഞ്ചം
- അസ്ത്രം, ശരം
- ചിത
- വേഴൽ
- (മലയാളം) വായ്പവാങ്ങിച്ച മുതൽ
- കടം കൊടുക്കുന്നവൻ – ‘ഉത്തമർണ്ണൻ’. കടം വാങ്ങുന്നവൻ – ‘അധമർണ്ണൻ’.
- പര്യായപദങ്ങൾ:
- സത്യാനൃതം
- ഋണം
- പര്യുദഞ്ചനം.
കടങ്കടം
- അഗ്നി
- പൊന്നു്
- കൊടുവേലി
കടംകടി
- മരമഞ്ഞൾ
- മഞ്ഞൾ
കടംകടേരി(ക)
- മരമഞ്ഞൾ
- മഞ്ഞൾ
കടംകൊള്ളുക
- കടം വാങ്ങുക
കടമ്പു്
- ഒരു വൃക്ഷം
- ഇതു ത്രിദോഷശമനമാണു്.
- പര്യായപദങ്ങൾ:
- നീപം
- പ്രിയകം
- കദംബം
- ഹലിപ്രിയം.
കടംപെടുക
- കടത്തിൽ അകപ്പെടുക
കടമ്പ
- വേലി കടപ്പാനുള്ള ഒരു സൂത്രം
കടംബര
- ഒരു വൃക്ഷം
- നീർക്കടമ്പു്
കടംഭരം
- പലകപ്പയ്യാനി
കടംഭരാ
- ഒരു പച്ചമരുന്നു്, പ്രസാരണി
- കടുകരോഹിണി
- പെരുംകരുമ്പം
- വലിയ വശളച്ചീര
- വെളുത്ത തഴുതാമ
- പിടിയാന
- മഞ്ഞക്കുറുന്തോട്ടി
കടം വരാ
- കടുരോഹിണി
കടം വായ്പ
- പിന്നെ കൊടുക്കാമെന്നു പറഞ്ഞു വാങ്ങുന്ന മുതൽ
കടം വീട്ടുക
- വായ്പ വാങ്ങിച്ചതു തിരിയെ കൊടുക്കുക
കടയ്ക്കൽ
- ചുവട്ടിൽ.
കടയുക
- കലക്കുക
- കടച്ചിൽ പണിചെയ്യുക
- കുഴയ്ക്കുക
കടൽ
- സമുദ്രം
- കടലുകളുടെ വകഭേദം: ക്ഷീരോദം — പാൽപോലെയുള്ള ജലത്തോടുകൂടിയതു. ലവണോദം — ഉപ്പുരസമുള്ള ജലത്തോടു കൂടിയതു (ഇപ്പോൾ നാം കണ്ടുപോരുന്ന കടലാണിതു). ദധ്യദം — തൈരുപോലെയുള്ള ജലത്തോടു കൂടിയതു. ഘൃതോദം — നെയ്യ് പോലെയുള്ള ജലത്തോടുകൂടിയതു. സുരോദം — മദ്യം പോലെയുള്ള ജലത്തോടുകൂടിയതു. ഇക്ഷൂദം — കരിമ്പിൻ നീരു പോലെയുള്ള ജലത്തോടുകൂടിയതു. സ്വാദൂദം — ശുദ്ധജലത്തോടുകൂടിയതു.
- പര്യായപദങ്ങൾ:
- സമുദ്രം
- അബ്ധി
- അകൂപാരം
- പാരാവാരം
- സരില്പതി
- ഉദന്വാൻ
- ഉദധി
- സിന്ധു
- സരസ്വാൻ
- സാഗരം
- അർണ്ണവം
- രത്നാകരം
- ജലനിധി
- യാദഃപതി
- അപാംപതി.
കടൽക്കുന്നി
- ആഴിമാതു
- ലക്ഷ്മീദേവി
കടൽക്കര
- സമുദ്രതീരം
കടൽകാക്ക
- സമുദ്രത്തിൽ സഞ്ചരിക്കുന്ന ഒരു പക്ഷി
കടൽക്കാറ്റു
- കടലിലുള്ള കാറ്റു്
- കടലിൽ നിന്നടിക്കുന്ന കാറ്റു്
കടൽക്കുതിര
- ഒരു മാതിരി വലിയ ജലജന്തു
കടൽക്കൂരി
- സമുദ്രത്തിലേ ഒരു വക മത്സ്യം
കടൽക്കോല
- ഒരു വക മത്സ്യം
കടൽക്കോൾ
- കടലിൽ തിരമാല വർദ്ധിക്കും
കടൽച്ചരക്കു്
- ഇറക്കുമതി (ച്ചരക്കു്)
കടൽച്ചിറാവു്
- സമുദ്രത്തിലുള്ള ഒരുമാതിരി വലിയ മത്സ്യം
കടൽച്ചുങ്കം
- കടൽത്തീരുവ
കടൽത്തിര
- സമുദ്രത്തിലേ ഓളം
കടൽത്തുറ
- സമുദ്രത്തിൽ കപ്പൽ വന്നടുക്കുന്ന സ്ഥലം
- തുറമുഖം
- അഴിമുഖം
കടൽത്തെങ്ങു
- ചില ദ്വീപുകളിലുള്ള തെങ്ങുമരം
കടൽത്തേങ്ങ
- ചില ദ്വീപുകളിലുണ്ടാകുന്ന തെങ്ങിലേ കായ്
കടൽത്തോണി
- കടലിലേ തോണി
- പര്യായപദങ്ങൾ:
- ‘സാമുദ്രികം’.
കടൽപ്പന്നി
- ഒരു ജലജന്തു
കടൽപ്പായൽ
- കടലിലേ പായൽ
- നീരൊപ്പി
കടൽപ്പുറം
- സമുദ്രതീരം
കടൽനാക്കു്, കടൽനുര
- കടപ്പുറത്തുനിന്നു കിട്ടുന്ന ഒരു മരുന്നു്
- ഒരു മാതിരി മത്സ്യത്തിന്റെ അസ്ഥി
- ശീതവും ചക്ഷുഷ്യവുമാണു്, ചവർത്തരസം ലേഖനമാകുന്നു.
- പര്യായപദങ്ങൾ:
- ഡിണ്ഡീരം
- അബ്ധികഫം
- ഫേനം.
കടൽമകൾ
- ലക്ഷ്മീദേവി
കടൽവഞ്ചി
- കടൽവള്ളം
കടൽവർണ്ണൻ
- വിഷ്ണു
- കൃഷ്ണൻ
കടൽവഴി
- കടൽമാർഗ്ഗം
കടൽവാഴയ്ക്കാ
- മത്സ്യം
‘കടൽ വാഴയ്ക്കാക്കറിയുണ്ടൊരു വക
ഭടഭോജനമതുകൂടാതില്ല’
ഭടഭോജനമതുകൂടാതില്ല’
— ഘോഷയാത്ര തുള്ളൽ
കടല
- ഒരു മാതിരി പയറു ചെടി
- കടല ശബ്ദം കർണ്ണാടകമാണു്. ഇംഗ്ലീഷ്: Fieldpea. ഫീൽഡ്പീ. ലാറ്റിൻ: പൈസം സാതിവം. Pisum Sativum.
- (ഇതു വാതത്തെ വളരെ വർദ്ധിപ്പിക്കും ’കളായസ്ത്വതി വാതളഃ’ എന്നു പ്രമാണം. ബാങ്കളത്തു കുതിരകളെ തീറ്റിക്കുന്നതിനാൽ ഇതിനെ ‘ബങ്കാളമുതിര’ എന്നു പറയുന്നു. ഘനമുള്ള ഭൂമികളിൽ സാധാരണ ഉണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിലാണ് ഇതിനെ വിതയ്ക്കുന്നതു്. ഇതിനെ ആഴത്തിൽ പൂട്ടി വിതയ്ക്കണം).
- പര്യായപദങ്ങൾ:
- കളായം
- മുണ്ഡചണകം
- വിരേണു
- രേണുകം
- സതീലകം
- ഖണ്ഡികം
- ത്രിപുടം
- അതിവർത്തുള
- ശമന
- നീലകകണ്ടീ
- സതീല
- സതീന
- വിരേണുക
- സതീനകം.
‘കലായഃകുരുതേവാതം
പിത്തംദാഹകഫാപഹഃ
രുചിപുഷ്ടിപ്രദഃശീതഃ
കഷായശ്ചാമദോഷകൃൽ’
പിത്തംദാഹകഫാപഹഃ
രുചിപുഷ്ടിപ്രദഃശീതഃ
കഷായശ്ചാമദോഷകൃൽ’
— രാജനിഘണ്ടു
കടലയ്ക്കാ
- കടലയുടെ കായ്
കടലാടി
- ഒരു പച്ചമരുന്ന്
- ഇതിനെ ‘നായുരുവി’ എന്നും പറയും. വാതം, കഫം, വസ്തിരോഗം ഇവയെ ശമിപ്പിക്കും. നായ് കടിച്ച വിഷത്തിനും മുറിവിനും ഉത്തമം.
- പര്യായപദങ്ങൾ:
- അപമാർഗ്ഗം
- ശേഖികം
- ധാമാർഗ്ഗവം
- മയൂരകം
- പ്രത്യൿപർണ്ണി
- കീശപർണ്ണി
- കിണിഹി
- ഖരമഞ്ജരി.
കടലാടുക
- കടലിൽ കുളിക്കുക
കടലാന
- കടലിലുള്ള ആന
- ഒരു മാതിരി വലിയ ജന്തു
കടലാമ
- കടലിലുള്ള ആമ
കടലാവണക്ക്
- ഒരു ചെടി
- അപ്പയാവണക്ക്. കുറിയോട്ടി എന്നു ചിലർ പറയുന്നു. ഇതു വാതത്തേയും കുഷ്ഠത്തേയും ശമിപ്പിക്കും. ഇതിന്റെ അരി ശൂലയ്ക്കും വിഷത്തിനും നന്ന്. അരിയിലേ എണ്ണ വാത ശമനമാണ്. സുഖവിരേചനത്തെ ചെയ്യും. വർത്മവായു, ഗുന്മം, കഫം, വിഷമജ്വരം, മഹോദരം, ഇവയ്ക്കെല്ലാം നന്ന്. കായാഗ്നിയെ വർദ്ധിപ്പിക്കും. അരക്കെട്ട്, കോഷ്ഠം, ഗുഹ്യം, പൃഷ്ഠം ഈ സ്ഥലങ്ങളിലെ നീരിനും വേദനയ്ക്കും അത്യുത്തമം.
കടലാസു്
- എഴുതുന്നതിനായിട്ടു് പഞ്ഞികൊണ്ടുംമറ്റും ഉണ്ടാക്കുന്ന സാധനം
- അറബി:.
കടലിവേഗം
- ഒരു പച്ചമരുന്ന്
കടലുപ്പു്
- ഉപ്പിൽ ഒരിനം
- പര്യായപദങ്ങൾ:
- ഉപ്പു് എന്നതു നോക്കുക.
കടലെടുപ്പു്
- പെരുങ്കടൽ
കടലേടി
- കടൽപ്പന്നി
കടലോരം
- സമുദ്രതീരം
കടവയറു
- അടിവയറു്
കടവാ
- ചൊടികൾ രണ്ടും കൂടി അവസാനിക്കുന്ന സ്ഥലം
കടവാതിൽ
- വാവൽ
- വവ്വാൽ
കടവിരിക്കുക
- കച്ചവടസ്ഥലങ്ങളിൽ ചരക്കുകൾ നിരത്തിവെയ്ക്കുക
- കട + വിരിക്കുക.
കടവിരിക്കുക
- മലശോധനയ്ക്കു പോവുക
- കടവു് + ഇരിക്കുക.
കടവിറങ്ങുക
- മലശോധന കഴിച്ചു പിന്നീടു ജലംകൊണ്ടു കഴുകുക
- കടവു് + ഇറങ്ങുക.
കടവ്
- ആറു് കുളം മുതലായ ജലാശയങ്ങളിൽ കുളിപ്പാനിറങ്ങുന്ന സ്ഥലം
- വളളം അടുക്കുന്ന സ്ഥലം
- അവസരം, സമയം
കടവുകൂട്ടുക
- തടികൾ വലിച്ചുവെളളത്തിലാക്കുക
കടവുവഞ്ചി
- ആറ്റിലും മറ്റും അക്കരയിക്കര കടത്തുന്നതിനുളള വഞ്ചി
കടാക്ഷം
- കടക്കണ്ണു കൊണ്ടുളളനോട്ടം
- ദയയോടുകൂടിയുളള നോട്ടം. അതിശയിതങ്ങളായ അക്ഷികളോടുകൂടിയതു് എന്നർത്ഥം
കടാക്ഷാഞ്ചലം
- കടക്കണ്ണിന്റെ അറ്റം
‘തണ്ടാർമാതിൻകടാക്ഷാഞ്ചലകുവലയക
ല്യാണദാമാഞ്ചിതാത്മാ’
ല്യാണദാമാഞ്ചിതാത്മാ’
— ഭാഷാനൈഷധചമ്പു
കടാക്ഷിക്കുക
- കടക്കണ്ണുകൊണ്ടുനോക്കുക
- ദയയോടുകൂടി നോക്കുക
- ദയചെയ്യുക
കടാടങ്കൻ
- ശിവൻ
കടാരൻ
- മോഹമുളളവൻ
കടാവുക
- നടത്തുക
- ഈ പദം പൂന്താനം നംപൂതിരിയുടെ കാലം വരെ ഭാഷയിൽ പ്രചുരപ്രചാരമായിരുന്നു.
- ചെലുത്തുക
‘വരരഥമതുകരുതിവിരഞ്ഞുകടാവിനനേരം’
— ഭഗവൽഗീത – മാധവപ്പണിക്കർ
.കടാഹം, കടാഹകം
- വലിയ കുടം
- ഒരു മാതിരി ചെമ്പുപാത്രം, കിടാരം
- എരുമക്കുട്ടി
- ആമത്തോടു
- കൂമ്പാരം, കൂട്ടം
കടായനം
- രാമച്ചം
കടാവരിയ
- ലംഘിക്കുവാൻ പ്രയാസമായ
- ദുർഗ്ഗമമായ
കടാഹ്വയം
- താമരക്കിഴങ്ങു്
കടി
- അര, ശരീരമദ്ധ്യം വസ്ത്രാദി കൊണ്ടു മറയ്ക്കപ്പെടുന്നതു് എന്നർത്ഥം
- ആനയുടെ ചെന്നിത്തടം
- വലിയ കടലാടി
- തിപ്പലി
- കടുരോഹിണി (മലയാളം)
- ചൊറിച്ചിൽ
- പല്ലുകൊണ്ടുളള പ്രവൃത്തി, കടിക്ക
- ചതി
കടിക
- വെളളം കോരുമ്പോൾ കയറ്റിൽ കെട്ടി ചെപ്പുക്കുടത്തിൽ ഇടുന്ന മരക്കഷണം
കടിക
- അര
- ഇളി (എളി)
കടികതരുണം
- അരയിലുളള ഒരു മർമ്മം
കടികൂട്ടുക
- കടിക്ക
കടികോൽ
- കടിക്കുന്നതിനു ചില മൃഗങ്ങളുടെ വായിലിടുന്ന കോൽ
കടിക്കുക
- പല്ലുകൊണ്ടു മുറിക്കുക
- കാരണക്രിയ:കടിപ്പിക്കുക
കടിച്ചി
- കടിയന്റെ സ്ത്രീ
കടിഞാൺ
- കുതിരയുടെ വായിലിടുന്ന കടിയിരിമ്പിൽ കെട്ടുന്ന വാറു്
- പര്യായപദങ്ങൾ:
- കവികം
- ഖലീനം.
കടിഞ്ഞു്
- പ്രയാസപ്പെട്ടു്
കടിഞ്ഞൂൽ
- ഒന്നാമതു പ്രസവിക്കപ്പെട്ട
കടിഞ്ഞൂൽ
- ഒന്നാമത്തെ പ്രസവം
‘നിച്ചിരിയത്തി കടിഞ്ഞൂൽ പെറ്റൊരു
കൊച്ചിനെയിന്നിവൾ കൊല്ലുംതാനും’
കൊച്ചിനെയിന്നിവൾ കൊല്ലുംതാനും’
— രുക്മിണീസ്വയംവരം തുളളൽ
കടിതടം
- അര
- ശരീരത്തിന്റെ നടുവു്
കടിതരുണം
- ശരീരത്തിൽ തണ്ടെല്ലും അരയും കൂടുന്ന സ്ഥലം (ചേർപ്പ്)
കടിപിടികൂടുക
- ശണ്ഠപിടിക്കുക (ശൈലി ഗ്രാമ്യം)
കടിപ്പിക്കുക
- കടിപെടുത്തുക
- കടിയ്ക്കാനിടയാക്കുക
കടിപ്പു്
- പല്ലുകൊണ്ടു മുറിക്കുക
കടിപ്രദേശം
- അര
- ശരീരത്തിന്റെ മദ്ധ്യം
കടിപ്രോഥം
- കടിയിൽ ഉന്നതമായ പ്രദേശത്തിന്റെ – ആസനത്തിന്റെ – പേർ
- കടിപ്രദേശത്തെ പുഷ്ടിപ്പെടുത്തുന്നതു് എന്നർത്ഥം.
കടിഫലം
- അഞ്ജീർ
കടിയൻ
- കുടിമ്മിക്കാരൻ, ഇടിയൻ
- കടിക്കുന്ന പട്ടി
കടിയവൻ
- കടുപ്പക്കാരൻ
കടിയർ
- ‘സർപ്പഭീതികൊണ്ടു കേരളത്തിൽ നിന്നും പരദേശങ്ങളിൽ ഓടിപ്പോയ ബ്രാഹ്മണർ തിരിയെ വന്നപ്പോൾ കേരളബ്രാഹ്മണർ അവരെ അവരുടെ കൂട്ടത്തിൽ ചേർത്തില്ല. ഇങ്ങിനെ തിരിയെ വന്നു പാർത്ത ശേഖരത്തിൽ കൊങ്ങിണികളോടുകൂടി വന്നിട്ടുണ്ടായിരുന്ന കൊങ്കണശൂദ്രർക്കു ‘കടിയർ’ എന്നു പേർ കല്പിക്കപ്പെട്ടു’. (മ. ഭാ. ച).
കടിയാണം
- കടിഞാൺ
കടിയുക
- തെരിഞ്ഞെടുക്കുക
- വേർതിരിക്കുക
കടില്ലകം
- പാവൽവള്ളി
- ഇതിന്റെ കായത്രേ ‘പാവയ്ക്കാ’. ‘കഠില്ലകം’ എന്നതിനു അധികം പ്രചാരമുണ്ടു്.
- വെന്തഴുതാമ
- ചെറുതുളസി
കടിവായ്
- പാമ്പുകടിച്ച മുറിപാട്
- കോൾവായു്
കടിവാളം
- കടിഞാൺ
കടിവാളവാറ
- കടിഞാണിന്റെ വാറ
കടിശൃംഖലാ
- ചിലങ്കകെട്ടിയ അരഞാൺ
കടിസൂത്രം
- അരയിൽ കെട്ടുന്ന ചരടു്
- അരഞാണം
കടീതലം
- ഒരു മാതിരി വളഞ്ഞ വാൾ
കടീരം, കടീരകം
- പിൻഭാഗം
- ഗുഹ
കടു
- വിശേഷണം:
- എരിവുള്ള
- ക്രൂരതയുള്ള
- നീരസമുള്ള
- കോപമുള്ള
- ചൂടുള്ള
- അസഹ്യമായ
- ദുർഗ്ഗന്ധമുള്ള
- മത്സരമുള്ള
- അനിഷ്ടമായ
കടു
- എരിവു്
- വേണ്ടുവോളം ദുഃഖത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം. തീക്ഷ്ണതകൊണ്ടു മുഖത്തെ ആവരണം ചെയ്യു ന്നതു്.
- തീക്ഷ്ണം
- ദുസ്സഹമായിട്ടുള്ളതു്.
- കടുകരോഹിണി
- രോഗങ്ങളെ തടുക്കുന്നതു് എന്നർത്ഥം.
- ചെയ്യരുതാത്ത കാര്യം
- മത്സരം
- കർപ്പൂരം
- കടുകു്
- ചുക്കു്
- തിപ്പലി
- മണിത്തക്കാളി
- ഞാഴൽ
- എരിവിള്ളു
- കൊഴിഞ്ഞിൽ
കടുകന്ദം
- ഇഞ്ചി
- മുരിങ്ങ
- വെള്ളുള്ളി
കടുകൻ
- തീക്ഷ്ണൻ
കടുകപ്പുളിനാരങ്ങാ
- വടുകപ്പുളിനാരങ്ങാ എന്നും പറയും
- ശീതളമാണു്. അഗ്നിയെ ശമിപ്പിക്കും. അധികം പിത്തകരമല്ല.
കടുകഫലം
- തക്കോലം
കടുകം
- മുളക്കരിമ്പു്
- എരിവുരസം
- മുളകു്
- അഴിഞ്ഞിൽ
- എരിക്കു്
- കൈപ്പൻപടവലം
- കരിങ്കടുകു്
- കടകപ്പാല
കടു(ക)രോഹിണി
- ഒരങ്ങാടിമരുന്നു്
- ഇതു പിത്തരോഗം, ചുട്ടുനീറൽ, അരോചകം, ജ്വരം, ശ്വാസകാസം, രക്തപിത്തം, വിഷമജ്വരം, കുഷ്ഠം ഇവയെ ശമിപ്പിക്കും.
- പര്യായപദങ്ങൾ:
- കടു
- കടംഭരം
- അശോകരോഹിണി
- മത്സ്യപിത്തം
- കൃഷ്ണഭേദി
- ചക്രാംഗി
- ശകുലാദനി.
കടുകവല്ലി
- എരിവുവള്ളി
കടുകു്, കടു
- ഒരു ധാന്യം
- ‘കടുകു് ഭക്ഷണത്തിനു രുചിയുണ്ടാക്കുന്നതും ദഹനത്തിനു സഹായിക്കുന്നതും ചില്ലറ വിഷങ്ങളുടെ ശക്തിയെ തടുക്കുന്നതുമാണെന്നു് ഒരിംഗ്ലീഷ് വൈദ്യഗ്രന്ഥത്തിൽ കാണുന്നു. ഇന്ത്യാക്കാർ പുരാതന കാലം മുതല്ക്കെ കറികളിലും മറ്റും കടുകു വറുത്തിടുന്നതിന്റെ കാരണം മേല്പറഞ്ഞ ഗുണങ്ങൾ കണ്ടറിഞ്ഞതുതന്നെയാണു്’.
- വെളുത്ത കടുകു്, കറുത്ത കടുകു്, പെരുംകടുകു്, നായ്ക്കടുകു്, കാട്ടുകടുകു് ഇങ്ങിനെ കടുകു് പലവിധമുണ്ടു്.
- പര്യായപദങ്ങൾ:
- സർഷപം
- തന്തുഭം (തുന്തുഭം)
- കടുംബരം.
കടുകാ
- കടുരോഹിണി
- പേച്ചുര
- കൈപ്പൻകോവ
- വെറ്റിലക്കൊടി
- ചെങ്കടുകു്
കടുകാഫലം
- ലതാകസ്തൂരികാ
കടുകാലാബു(ബൂ)
- പേച്ചുര
കടുകി
- കടുകരോഹിണി
- ഞാഴൽ എന്ന വൃക്ഷം
കടുകികാ
- കാട്ടുപൊന്നാവീരം
- കുറുച്ചൂലി
- ചുണ്ടയ്ക്കാ
- വേപ്പു്
കടുകീട(കം)
- കൊതുകു്
കടുകേ, കടുകനവേ
- വേഗത്തിൽ
- ഭയങ്കരമായിട്ടു
കടുകെ, കടുക്കനേ, കടുക്കെന്നു
- വേഗത്തിൽ
- കടുപ്പമായി
കടുക്കനേ
- വേഗത്തിൽ
കടുക്കൻ
- പുരുഷന്മാർ കാതിലിടുന്ന ഒരാഭരണം
കടുക്കാ
- ഒരങ്ങാടി മരുന്നു്
- ത്രിദോഷം, വായുമുട്ടൽ, ചുമ, പ്രമേഹം, അർശസ്സ്, കുഷ്ഠം, വീക്കം, മഹോദരം, കൃമി, സ്വരസാദം, ഗ്രഹണി, കഫപ്രസേകം, കൂട്ടുവിഷം, ഊരുസ്തംഭം, അരുചി, മലബന്ധം, സ്രോതസ്സുകളുടെ തടവു്, വിഷമജ്വരം, പുരാണജ്വരം, വയറുവീർപ്പു്, ഗുന്മം, വ്രണം, ശിരോരോഗം, ഛർദ്ദി, ഇക്കിൾ, ചൊറി, ഹൃദ്രോഗം, കാമലം, ശൂല, പ്ലീഹ, യകൃത്തു്, പാണ്ഡു, അതിസാരം, അശ്മരി, മൂത്രകൃച്ശ്രം, മൂത്രാഘാതം, ബോധക്കേടു്, ജരാവ്യാധി ഇവയെ ശമിപ്പിക്കും. അഗ്നിയേയും ശുക്ലത്തേയും വർദ്ധിപ്പിക്കും. ഇന്ദ്രിയബലത്തെ ഉണ്ടാക്കും. തടഞ്ഞിരിക്കുന്ന വായുവിനേയും മറ്റും നേരെ ആക്കും. ആമത്തെ പചിപ്പിക്കും. രുചിയെ ഉണ്ടാക്കും. മലത്തെ ഇളക്കും. ദേഹത്തെ തടിപ്പിക്കും. ബുദ്ധിയെ നന്നാക്കും. യൗവ്വനത്തെ നിലനിറുത്തും. കണ്ണിനും ആയുസ്സിനും നന്നു്.
- പര്യായപദങ്ങൾ:
- അഭയാ
- അവ്യഥാ
- പഥ്യാ
- കായസ്ഥാ (വയസ്ഥാ)
- പൂതനാ
- അമൃതാ
- ഹരീതകി
- ഹൈമവതീ
- ചേതകി (രേചകി)
- ശിവം
- ശ്രേയസി
കടുക്കാര
- കാര എന്ന മരുന്നു്
- അഘോരി എന്നും പറയും [അഘോരി – നോക്കുക.
കടുക്കുക
- കോപിക്കുക
- വർദ്ധിക്കുക
- കടുപ്പമുണ്ടാക്കുക
കടുക്കെന്നു
- വേഗത്തിൽ
- ഉദാ:‘കടുക്കെന്നുതെളിഞ്ഞുപുരാന്തകൻ’.
കടുക്വാണം
- ടിട്ടിഭപ്പക്ഷി
കടുഗ്രന്ഥി
- ചുക്കു്
കടുഗ്രന്ഥി(ക)ം
- തിപ്പലിമൂലം
കടുച്ഛഭം
- തകരം
കടുതലർ
- ശത്രുക്കൾ
കടുതായി
- കഠിനമായി
കടുതി
- വരുത്തം
- സുഖമില്ലായ്ക
കടുതിക്തം
- ചണ്ഡ
കടുതിക്ത(ക)ം
- നിലവേപ്പു്
- ചണ
കടുതിക്താ, കടുതിക്തികാ
- പേച്ചുര
കടുതുണ്ഡി, കടുതുണ്ഡികാ
- കൈപ്പൻകോവ
- പേച്ചുര
കടുതുംബി, കടുതുംബിനി
- പേച്ചുര
- പറുപറുപ്പുള്ള ചുര എന്നർത്ഥം.
കടുത്തില
- വളഞ്ഞ വായോടുകൂടിയ വാൾ
- കടുത്തല എന്നും അപൂർവം കാണുന്നുണ്ടു്.
കടുത്രയം
- ചുക്കു
- മുളകു
- തിപ്പലി ഇവ മൂന്നിനും കൂടിയുള്ള പേർ
- മുക്കടുകു് എന്നും പറയും.
- കാസശ്വാസം, പീനസം, അഗ്നിസാദം, സ്ഥൂലം മുതലായവയ്ക്കു കടുത്രയം നന്നു്.
കടുത്രികാ
- കടുത്രയം
കടുദലാ
- കക്കരി
കടുനിഷ്പാപാ
- ആറ്റമര
കടുന്തിരി
- കടുക്കനെ
കടുന്തുടി
- ഒരു വാദ്യം, എടയ്ക്കാ
- മഡ്ഡു – നെടുന്തുടി. ഡമരു – കടുന്തുടി.
- ഒരു മാതിരി കളിപ്പണ്ടം
കടുന്തുക്കം
- കിഴുക്കാന്തൂക്കമായ സ്ഥലം
കടുന്നിൽ, കടുന്നൽ
- കുത്തുന്നതായ ഒരു മാതിരി ഈച്ച
- കുളവി
- കടന്ത എന്നതു നോക്കുക.
കടുപത്ര(ക)ം
- വെളുത്ത ചെറുതുളസി
- പപ്പടകപ്പുല്ലു്
കടുപത്രികാ
- കാര
കടുപർണ്ണികാ, കടുപർണ്ണി
- മലഎരുമ
കടുപാസ്തു
- പെരുംചീര
കടുഫലം
- കുമ്പിൾവൃക്ഷം
- കൂവളത്തിൻകായ്
- തക്കോലം
- കൈപ്പൻപടവലം
കടുഫലാ
- കൈപ്പൻപടവലം
- പേച്ചുര
- പുളിഞ്ചി
കടുപ്പട്ടൻ
- ശുദ്രരിൽ താണ ഒരു ജാതി
കടുപ്പം
- ഉറപ്പു്
- ദയയില്ലായ്ക
- പ്രയാസം
കടുബീ(വീ)ജാ
- തിപ്പലി
കടുബീജികാ
- ഉലുവാ
കടുഭംഗം
- ചുക്കു്
കടുഭദ്രം
- ചുക്കു്
- ഇഞ്ചി
കടുമ
- കടുപ്പം
‘കടുമപുനരതിനുസമമൊന്നുമില്ലെന്നഹോ’
— ചാണക്യസൂത്രം
.കടുമഞ്ജരികാ
- വലിയ കടലാടി
കടുമാൻ
- ഒരു മൃഗം
കടുമീൻ
- ഒരു വക മത്സ്യം
കടുമൂലം
- തിപ്പലിമൂലം
കടുമോദം
- പച്ചപ്പുഴുവു്
കടുരം
- മോരു്
കടുമ്പകയാളി
- മുഴുത്തശത്രു
കടുമ്പു്
- തുറപ്പക്കുറ്റി
കടുംഭരാ
- കടുകരോഹിണി
കടുരവാ
- തവള
കടുരസം
- വരിയൻകക്കരി
കടുരോഹിണി
- കടുകരോഹിണി
കടുവൻ
- പൂച്ച
- പന്നി മുതലായവയിലേ ആൺ
- ആൺജന്തു
കടുവറുപ്പു്
- കടുകും കരുവേപ്പിലയുംകൂടെ നെയ്യിൽ വറുത്തു കറിയിലിടുക
കടുവാ
- കാട്ടിലുള്ള ഒരു ദുഷ്ടജന്തു
കടുവാക്കു്
- ചീത്തവാക്കു്
- ശകാരം
കടുവാക്കൂട്ടിൽതലയിടുക
- സാഹസം പ്രവർത്തിക്കുക
- ആപത്തിൽചാടുക
- (ശൈലി).
കടുവാർത്താകി
- വെളുത്തകണ്ടകാരിച്ചുണ്ട
കടുശർക്കരാ
- ചുണ്ണാമ്പു്
കടുശൃംഗാലം
- ഗൗരസുവർണ്ണമെന്ന ശാകം
കടുസ്നേഹം
- വെങ്കടുകു്
കടൂടങ്കം
- ചുക്കു്
കടൂല്ക്കടം
- മരമഞ്ഞൾ
- ഇഞ്ചി
കട്ടു്
- ചില ഭക്ഷണവസ്തുക്കളിലുള്ള ദോഷം
- മരച്ചീനിയിൽ കട്ടുള്ളതിനാലാണു് അധികം പ്രാവശ്യം ഊറ്റിക്കളയുന്നതു.
കട്ട
- കൂടിയുറച്ചതു്
- ചില ആഭരണങ്ങളിൽ വെയ്ക്കുന്നപൊന്നിൻശകലം
കട്ടക്കാണം
- തൂശിക്കാണം, കൊഴു അവകാശം
- നിലംകൃഷിക്കാരനു ഗുണമില്ലാത്തവിധമുള്ള അനുഭവ മുറ
- പ്രേതം കട്ടയിൽ വെയ്ക്കുമ്പോൾ സ്ഥല ഉടമസ്ഥനു കൊടുക്കുന്ന പണം
കട്ടക്കാര
- ഒരു വക മുൾച്ചെടി
കട്ടക്കിടാവു്
- ചോരക്കുഞ്ഞു്
- പെറ്റിട്ടു് അധികനാളാകാത്ത കുട്ടി
‘കട്ടക്കിടാവുതൻ കൈത്തലംകൊണ്ടുള്ള’
— കൃഷ്ണഗാഥ
.കട്ടക്കുരികിൽ
- ഒരു വക ചെറിയ പക്ഷി
കട്ടക്കോൽ
- വിതച്ചതിൽപിന്നീടു കട്ടകൾ ഉടപ്പാനുള്ളതും പിടിയുള്ളതുമായ ഒരായുധം
- മരത്തൊട്ടി
കട്ടങ്ങം
- കാളയുടെ കഴുത്തിലിടുന്ന വള്ളി വളയൽ
കട്ടപ്പാര
- കട്ട കുത്തിയെടുക്കുന്ന അലകു പാര
കട്ടയ്ക്കുക, കട്ടയ്പു
- കട്ടയായിത്തീരുക
- ഉറച്ചു കട്ടയാവുക
കട്ടറ, കട്ടുകറ
- തുരുമ്പു്
കട്ടാക്കുട്ടി
- ഗൃഹസംഭാരം, ഗൃഹത്തിലെ തട്ടുമുട്ടു (സാമാനങ്ങൾ)
- സ്നേഹിച്ചുള്ള കൂട്ടുകെട്ട്
കട്ടായം, കട്ടായ്മ
- കണിശം
- സത്യം
കട്ടായം
- കൊത്തന്മാർ കല്ലു കുറുക്കെവച്ചു കെട്ടുക
- കട്ടായം × നെട്ടായം.
കട്ടാരം, കട്ടാരി, കഠാരി
- ഒരു മാതിരി ആയുധം
- ചൊട്ട
കട്ടാരി
- ചൊട്ട
- ഒരുമാതിരി മരപ്പാത്രം (ഹിന്ദുസ്ഥാനിഭാഷ)
കട്ടി
- തുലാസിൽ ഇട്ടു തൂക്കുന്നതിനു ഈയം മുതലായവകൊണ്ടുണ്ടാക്കുന്ന വസ്തു
- ഉറപ്പ്
- കാഠിന്യം
- കനം
കട്ടിക്കാരൻ, കട്ടിയക്കാരൻ
- സമർത്ഥൻ
- തമിഴ്നാടകങ്ങളിൽ ഹാസ്യരസം പ്രകടിപ്പിക്കുന്ന ഒരു പാത്രം
- കഥകളിയിൽ ഈ പാത്രത്തിനു ‘ഭീരു’ എന്നു പേർ. നാടകത്തിൽ ‘വിദൂഷകൻ’.
കട്ടിക്കുക
- കഷ്ടം വയ്ക്കുക
കട്ടിൽ, കട്ടിൾ
- കിടക്കുന്നതിനുള്ള വസ്തു
- പലകക്കട്ടിൽ, കയറ്റുകട്ടിൽ മുതലായി പലതരമുണ്ടു്.
- പര്യായപദങ്ങൾ:
- മഞ്ചം
- പര്യങ്കം
- പല്യങ്കം
- ഖട്വാ.
കട്ടിൽസ്ഥാനം
- നായന്മാർ അവരവരുടെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും കൊടുക്കുന്ന വസ്തുക്കൾ
കട്ടിള
- കതകു തൊടുപ്പാൻ മരംകൊണ്ടുണ്ടാക്കി ചുവരിൽ ഉറപ്പിക്കുന്ന വസ്തു
കട്ടിളക്കാൽ
- കട്ടിളയിൽ ഇടത്തും വലത്തും നീളത്തിൽപണിതുനിറുത്തുന്നകാൽ
കട്ടുമുള്ള്
- കോഴിയുടെ കാലിലേ മുള്ള്
കട്ടോടം
- പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്കും ദീനക്കാർക്കും ഉപകരിക്കുന്ന ഒരു മരപ്പാത്രം
- മരത്തൊട്ടി
കട്ടോടംചാത്തൻ
- ഒരുവക പക്ഷി
- വേഴാമ്പൽ
കട്(ൾ)ഫലം
- ചെറുകുമിഴു്
- മരത്തെ മറപ്പാൻ തക്കവണ്ണം ഫലമുള്ളത് എന്നർത്ഥം.
- കുമ്പിൾ
- തേക്കുമരം
കട്ഫലാ
- വെളുത്ത ചെറിയ വെള്ളരി
- മണിത്തക്കാളി
- തക്കാരി വഴുതിന
- ദേവതാളി
- കുമിഴു്
- ചെറുവഴുതിന
കട്യാലം
- കുമ്പിൾ വൃക്ഷം
കട്യാവ്
- ഒരു വക ചെമന്ന ശീല
കട്വംഗൻ
- ദിലീപൻ എന്ന രാജാവ്
കട്വംഗം
- പലകപ്പയ്യാനി
- പെരുമരം
കട്വരം
- മോരു്
കട്വി
- കടുരോഹിണി
- എരിവള്ളി
- പലകപ്പയ്യാനി
കഠര
- വിശേഷണം:
- കഠിനമായ
കഠാകു
- ഒരു പക്ഷി
കഠാരം
- കഠാരി
- കട്ടാരി
കഠാഹകം
- നത്തു്
കഠിക
- എഴുത്തുകല്ലു്
കഠിഞ്ജരം
- തുളസി, ചെറുതുളസി
- കഞ്ജകം
- കഠിനമായ വസ്തുവിനെകൂടി ജരിപ്പിക്കുന്നതു് എന്നർത്ഥം.
- പെരുമൂലകം
കഠിന
- വിശേഷണം:
- ഉറപ്പുള്ള
- കടുപ്പമായ
- മൃദുവല്ലാത്ത
- ഇളകാത്ത
കഠിനകം
- ആമ
കഠിനകോഷ്ഠം
- മരുന്നു കുടിച്ചാലും ഇളകാത്ത വയറു്
കഠിനപൃഷ്ഠ(ക)ം
- ആമ
കഠിനം
- കടുപ്പമായിട്ടുള്ളതു്
- (സാഹിത്യസാഹ്യപ്രകാരം) രീതികളിൽ ഒന്നു്
- വരകു്
- പര്യായപദങ്ങൾ:
- കർക്കശം
- കഠിനം
- ക്രൂരം
- കഠോരം
- നിഷ്ഠൂരം
- ദൃഢം
- ജരഠം
- മൂർത്തം
- മൂർത്തിമത്തു്
കഠിനാ
- ഒരു മൺപാത്രം
- ഒരു മധുര പലഹാരം
- എഴുത്തുകല്ലു്
- കാട്ടത്തി
കഠിനി, കഠിനികാ
- കൽച്ചുണ്ണാമ്പു്
- ചെറുവിരൽ
- എഴുത്തുകല്ലു്
കഠിനീഭൂത
- വിശേഷണം:
- കഠിനമായിഭവിച്ച
കഠില്ലകം
- പാവൽവള്ളി
- കടില്ലകം നോക്കുക.
- വെന്തഴുതാമ
കഠേരൻ
- ദരിദ്രൻ (പാപ്പർ)
- ഇരപ്പാളി
- ഭിക്ഷക്കാരൻ
കഠോര
- വിശേഷണം:
- കടുപ്പമായ, കട്ടിയുള്ള
- ക്രൂരതയുള്ള
- ഭയങ്കരമായ
കഠോരഗിരിമാഹാത്മ്യം
- ബ്രഹ്മാണ്ഡപുരാണത്തിൽ ഒരു ഭാഗം
കഡ
- വിശേഷണം:
- ഒച്ചഅടപ്പുള്ള
- ഉരിയാടാത്ത
- മൂഢത്വമുള്ള
കഡംകരം, കഡംഗരം
- പതിരു്
- കളത്തിൽ പരക്കുന്നതു എന്നർത്ഥം.
- വയ്ക്കോൽ
- പര്യായപദങ്ങൾ:
- ബുസം.
കഡംഗം
- ലഹരിയുള്ള മദ്യം
കഡംബം
- ചീരത്തണ്ടു മുതലായതിന്റെ പേർ
- മദത്തെ ചെയ്യൂന്നതു് എന്നർത്ഥം.
കഡംബരം
- ചീരത്തണ്ടു്
കഡംബി
- വലിയ വശളച്ചീര
കഡാര
- വിശേഷണം:
- കരാൽനിറമുള്ള
- തവിട്ടുനിറമുള്ള
കഡാരം
- ഗോരോചനത്തിന്റെ നിറത്തോടൊത്ത നിറം (പിംഗളവർണ്ണം)
- കണ്ണിനെ ആഹ്ലാദിപ്പിക്കുന്നതു് എന്നർത്ഥം. ഒട്ടകത്തിന്റെ കഴുത്തിലെ രോമത്തോടു തുല്യമായ നിറം എന്നും പക്ഷം കാണുന്നു. തവിട്ടുനിറം, കരാൽ എന്നു സാധാരണ പറയുന്നു.
കഡിലുതം
- വാൾ
കണ
- ദേഹം ചടയ്ക്കുന്നതും സാധാരണ കുട്ടികൾക്കുണ്ടാകുന്നതുമായ ഒരു ദീനം
- തിപ്പലി
- ശബ്ദിക്കുന്നതു്, എരിവുള്ളതു് എന്നർത്ഥം.
- ജീരകം
- സൂക്ഷ്മാവയവങ്ങളുള്ളതു് എന്നർത്ഥം. (മലയാളത്തിൽ.)
- ഇല്ലിയുടെ ശിഖരം, ഇല്ലിക്കണ
- അമ്പു (ശരം)
- ചക്കുകണ
- വാളിന്റേയും മറ്റും പിടി
കണക്കധികാരം
- കണക്കു പഠിക്കുന്നതിനുള്ള ഒരു പുസ്തകം
കണക്കൻ
- കണക്കു പഠിച്ചവൻ
- കണക്കെഴുത്തുകാരൻ, പിള്ള
- ഒരു താണജാതിക്കാരൻ
കണക്കപ്പിള്ള
- കണക്കെഴുതുന്ന ആൾ
കണക്കാക്കുക
- വേണ്ടുംപ്രകാരമായിത്തീരുക
- .
- പര്യായപദങ്ങൾ:
- കണക്കാക്കപ്പെടുവാൻ ശക്യമായിട്ടുള്ളതിനു ‘ഗണനീയം’
- ‘ഗണേയം’ എന്നും
- കണക്കാക്കപ്പെടുന്നതിനു ‘സംഖ്യാതം’ ‘ഗണിതം’ എന്നും പര്യായങ്ങൾ.
കണക്കിടുക
- എണ്ണുക
കണക്കിലാക്കുക
- വേണ്ടുംപ്രകാരമാക്കുക, നല്ലവണ്ണമാക്കുക
- സാധിപ്പിക്കുക
കണക്കു്
- വിശേഷണം:
- കൊള്ളാവുന്ന
- ഉചിതമായ
കണക്കു്
- എണ്ണം, സംഖ്യ
- സംഖ്യനിശ്ചചയിച്ചെഴുതിയ കടലാസും മറ്റും
- കണക്കധികാരപ്പുസ്തകം
- വരവിനും ചെലവിനും വിവരം എഴുതിയ എഴുത്തു്
- കണക്കെഴുത്തുകാരന്റെ ഉദ്യോഗം
കണക്കുത്തു്
- വസ്ത്രം ഉടുക്കുമ്പോൾ അരയിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗം
- വസ്ത്രത്തിന്റെകെട്ടു
- സ്ത്രീകൾ അരയിൽ ഉടുക്കുന്ന വസ്ത്രം അഴിഞ്ഞുപോകാതിരിപ്പാൻവേണ്ടി ഉള്ളിലേയ്ക്കു തിരുകുമ്പോൾ ആ തിരുകൽകൊണ്ടുണ്ടാകുന്ന മുഴ
- സംസ്കൃതത്തിൽ – നീവി.
കണക്കുസാരം
- കണക്കു പഠിപ്പാനുള്ള ഒരു പുസ്തകം
കണക്കേ, കണക്കനേ
- പോലെ
- വിധത്തിൽ
കണങ്കാൽ
- മുഴങ്കാൽ
- കാൽമുട്ടിന്നുതാഴെ പാദത്തിനു മുകളിലുള്ളഭാഗം
- പര്യായപദങ്ങൾ:
- ജംഘാ
- പ്രസൃതാ.
കണങ്കുത്തു്
- കണക്കുത്തു്
- കണക്കുത്തു് എന്നതു നോക്കുക.
കണങ്കൈ
- കൈയുടെ പത്തിക്കുമേൽ മുട്ടിന്നുതാഴെയുള്ള ഭാഗം
കണജീരകം
- ചെറുജീരകം
- വെളുത്ത ജീരകം
കണജീർണ്ണ
- വെളുത്ത ജീരകം
കണപം
- കുന്തം
- ഈട്ടി
- വേൽ
- ഉടൎക്കുളി
കണപ്പൽ
- നല്ല കൂൺ
കണപ്പു്
- ചതുരശ്രത്തിന്റെ കോണു്
കണപ്പുമട്ടം
- ചതുരശ്രം
കണപ്പൂടു്
- മുക്കുത്തിപ്പൂവു്
- ഇതിനു കാട്ടുജവന്തി എന്നു പറയും. കുഞ്ഞുങ്ങളുടെ ശൂല, കണ, ശോഫം ഇത്യാദിക്കു നന്നു്.
കണം
- തുള്ളി
- വളരെ ചെറിയ അംശം, അല്പം, കാണ്മാൻ കഴിയാത്തതെന്നർത്ഥം
- ധാന്യങ്ങളുടെ കണ്ണു്
- അഗ്നി, രത്നം മുതലായതിൽനിന്നു പുറപ്പെടുന്ന ചെറിയ ശകലം
- തിപ്പലി
- ‘ത്രായന്തീമുസ്കഭൂനിംബകലിംഗകണചന്ദനൈഃ’ എന്നു് അഷ്ടാംഗഹൃദയം.
- നുറുങ്ങരി
കണമരം
- ഈന്തു
കണമ്പു്
- ഒരുവക മത്സ്യം
കണയം
- കുന്തം എന്ന ആയുധം
കണയാഴി
- കാലിൽ ഇടുന്ന ഒരാഭരണം
‘പൊൻചിലമ്പണിനല്ല മിഞ്ചുമക്കുണയാഴി’
— വാല്മീകിരാമായണം
.കണയെണ്ണ
- ചക്കിന്റെ കണ അല്ലെങ്കിൽ ഉലർക്കയിൽ നിന്നെടുക്കുന്ന എണ്ണ
- ഇതു വാതത്തിനു നന്നു്. ചൊറിചിരങ്ങിനു വിശേഷം. കൃമിഹരമാണു്.
കണലാഭം
- ജലത്തിലുണ്ടാകുന്ന ചുഴി
- നീർച്ചുഴി
കണവൻ
- ഭർത്താവു്
കണവില്ലു്
- ഒരു മാതിരി വില്ലു
കണവീരം
- ഒരു പച്ചമരുന്നു്
- കണവീരം ‘അലരി’യുടെ പേരെന്നും അഭിപ്രായം കാണുന്നു. കണവീരം ബാലന്മാർക്കു നന്നു്. വൃഷ്യവും സർവ്വദോഷഹരവുമാകുന്നു.
- പര്യായപദങ്ങൾ:
- പ്രതിഹാസം (പ്രതീഹാസം) ശതപ്രാസം
- ചണ്ഡാതം
- ഹയമാരകം
- കരവീരം.
കണശഃ
- ശകലംശകലമായി
- തുള്ളിത്തുള്ളിയായി
- കുറച്ചുകുറച്ചു്
കണാ
- തിപ്പലി
- ജീരകം
- ‘കണ’ എന്ന ശബ്ദം നോക്കുക.
കണാഖ്യം
- വെൺജീരകം
കണാടീര(ക)ം
- കരിംകുരികിൽ
കണാദൻ
- തട്ടാൻ
കണാദൻ, കണഭക്ഷകൻ, കണഭുക്കു്
- വൈശേഷിക ദർശനം സ്ഥാപിച്ച ഒരു ഋഷിക്കു ചിലർ കൊടുത്ത പരിഹാസപ്പേർ
- അണുക്കളെ ഭക്ഷിക്കുന്നവൻ എന്നർത്ഥം.
കണാമൂലം
- കാട്ടുതിപ്പലിവേരു്
- തിപ്പലിമൂലം
കണ്വാഹാ
- വെളുത്ത ജീരകം
കണി
- പക്ഷികളേയും മറ്റും പിടിക്കാൻ വെയ്ക്കുന്ന ഒരു സൂത്രം, കരുക്ക്
- രാവിലെ ഉണരുമ്പോൾ ആദ്യം കാണുന്ന വസ്തു
- വിഷുക്കണി
കണികൻ
- ധൃതരാഷ്ട്രരുടെ മന്ത്രിപ്രധാനി
- (ബ്രാഹ്മണനാണു്).
കണികാ
- മുഞ്ഞ
- ശബ്ദിക്കുന്നതെന്നർത്ഥം.
- അതിസൂക്ഷ്മമായ വസ്തു, പരമാണു, അല്പം, ശകലം
- ജീരകം
- തിപ്പലി
കണികാണുക
- രാവിലെ ഉണരുമ്പോൾ ആദ്യമായി ഒരു വസ്തുവിനെ കാണുക (ഇതു വിഷുദിവസം പ്രധാനം)
കണികം
- അല്പമായ വസ്തു
- തുളളി
- ധാന്യങ്ങളുടെ കണ്ണു്
- അഗ്നി രത്നം മുതലായവയിൽ നിന്നു പുറപ്പെടുന്ന ശകലം
- ശത്രു
കണിക്കുക
- കണിവെയ്ക്കുക
- കുടയുടെ ചട്ടം – ഉരുവം – ഉണ്ടാക്കുക
കണിപ്പു
- അവയവങ്ങളുടെ സന്ധി
കണിയട്ട
- ഒരുമാതിരി ചെറിയ കറുത്ത അട്ട
കണിയാട്ടി
- കണിയാന്റെ സ്ത്രീ
കണിയാൻ
- കമ്മാളന്മാരിൽ ഒരു ജാതി
- ഇവർക്കു ജ്യോതിശ്ശാസ്ത്രം പഠിപ്പാണു വൃത്തി. ചിലർ ഓലക്കുടയുണ്ടാക്കുന്നവരായുമുണ്ടു്.
കണിയാരക്കുറുപ്പു്, കണിയാരപ്പണിക്കർ
- കണിയാന്മാരിൽ ഒരു ജാതി
- അവരുടെ ക്ഷൗരക്കാരും മറ്റും
കണിയാരം
- മുള
- ഇല്ലി
കണിവെയ്ക്കുക
- വിഷുദിവസം രാവിലേ ഉണർന്നാൽ ആദ്യമായിക്കാണുന്നതിനു പുഷ്പം മുതലായതു വെയ്ക്കുക
- കരുക്കുവെയ്ക്കുക
കണിശൻ
- കണിയാൻ
കണിശം
- നെൽക്കതിരു്, കതിരു് കണങ്ങൾ (മണികൾ) ഉളളതെന്നർത്ഥം
- (മലയാളത്തിൽ) രൊക്കം
- പര്യായപദങ്ങൾ:
- ‘സസ്യമഞ്ജരി’
കണീക
- വിശേഷണം:
- ഏറ്റവും ചെറുതായ
- ഇളയ
കണീചി
- ചെമന്ന കുന്നി
കണീയസ്സ്
- ഏറ്റവും ചെറുതായതു്
- പു:കണീയാൻ. സ്ത്രീ:കണീയസി.
കണേരം
- ചെറുകൊന്ന
കണേരു
- ചെറുകൊന്ന
- പെണ്ണാന
കൺകുരു
- കണ്ണിലുണ്ടാകുന്ന പരു
കൺകുഴി
- കണ്ണിന്റെ കുഴി
കൺകുഴിയൻ
- ഒരു വക മസൂരി
കൺകൂലി
- കണ്ടൂപിടിക്കുന്നതിനുളള കൂലി
കൺകെട്ടു്
- ഇന്ദ്രജാലം
- ചെപ്പടിവിദ്യ
കൺകേടു്
- കാഴ്ചക്കുറവു്
കൺകൊത്തി (പാമ്പു്)
- ചിത്രസർപ്പം (പച്ചളിപ്പാമ്പു്
- പച്ചിലപ്പാമ്പു്)
- ‘മദനമണ്ഡല’ എന്നും പറയുന്നുണ്ടു്.
- പര്യായപദങ്ങൾ:
- മാലുധനം
- മാതുലാഹി.
കൺകോച്ചുക
- കണ്ണുരുട്ടുക
കൺപൊലിയുക
- ഉറങ്ങുക
കണ്ട
- വിശേഷണം:
- മുളളുളള
കണ്ട
- കൂവ
- ചേമ്പു മുതലായ കിഴങ്ങു്
കണ്ടക
- വിശേഷണം:
- ഉപദ്രവകാരണമായ
കണ്ടകത്വം
- ദുഷ്ടത്വം
- മൂഢത്വം
കണ്ടകദ്രുമം
- ഇലവു്
കണ്ടകൻ
- കളളൻ
- ക്രൂരൻ
- നിന്ദ്യൻ
- ശത്രു
കണ്ടകപ്രാവൃത
- കറ്റുവാഴ
കണ്ടകഫല
- പ്ലാവു്
- വലിയ ഞെരിഞ്ഞിൽ
കണ്ടകഭക്ഷണം
- ഒട്ടകം
കണ്ടകഭുക്കു്
- ഒട്ടകം
കണ്ടകം
- രോമാഞ്ചം
- മുളളു്
- സൂചിയുടെ മുന
- സൂചിമുനപോലെ കൂർത്തതു്
- മത്സ്യത്തിന്റെ എല്ലു്
- (ജ്യോതിഷം) ഉദയം, നാലു്, ഏഴു്, പത്തു് ഈ നാലു രാശികൾ
- ശത്രു
- മുള
കണ്ടകവൃക്ഷം
- ഇലവു്
കണ്ടകവൃന്താകി
- തക്കാരിവഴുതിന
കണ്ടകശ്രേണി
- കണ്ടകാരിച്ചുണ്ട
- മുള്ളൻപന്നി
കണ്ടകാഗാരം
- ഒരു മാതിരി പുഴു
കണ്ടകാഢ്യ
- ഇലവു്
കണ്ടകാഢ്യം
- മുള്ളുചെമന്തി
കണ്ടകാര
- കട്ടക്കാര
കണ്ടകാരം
- വയ്യംകതകു്
- ഇലവു്
കണ്ടകാരി, കണ്ടകാരികാ
- പുത്തരിച്ചുണ്ട
- കണ്ടകാരിച്ചുണ്ട എന്നും പറയുന്നുണ്ടു്. കണ്ടങ്കത്തിരി, കട്ടക്കാര എന്നു മറെറാരഭിപ്രായം. [ഇതു് എരിവും കയ്പും ഉള്ളതാകുന്ന കാസശ്വാസങ്ങൾ, അരോചകം, വാതം, ആമദോഷം, ഹൃദ്രോഗം, പീനസം, അഗ്നിമാന്ദ്യം, കഫവാതജ്വരം ഇവയെ ശമിപ്പിക്കും.
- പര്യായപദങ്ങൾ:
- നിദിഗ്ദ്ധികാ
- സ്പൃശി
- വ്യാർഘ്രി
- ബൃഹതി
- കണ്ടകാരികാ
- പ്രചോദനി
- കുലി
- ക്ഷുദ്രാ
- ദുസ്പർശാ
- രാഷ്ട്രികാ.
കണ്ടകാലം
- പിലാവു്
കണ്ടകാലുകം
- വെങ്കൊടിത്തൂവ
കണ്ടകാശനം
- ഒട്ടകം
കണ്ടകി
- വിശേഷണം:
- മുള്ളുള്ള
കണ്ടകി
- മലങ്കാര
- വലിയ ഞെരിഞ്ഞിൽ
- കൂവളം
- ചെറുവഴുതിന
- നിലവേപ്പു്
- ലന്തമരം
- കരിങ്ങാലി
- മുരിക്കു്
- മുള
- വയ്യംകതകു്
- ഒരുവകമത്സ്യം
കണ്ടകിക്കുറുപ്പുകൾ
- ഒരുമാതിരിതുണി
കണ്ടകിത
- വിശേഷണം:
- മുള്ളുള്ള
- രോമാഞ്ചമുണ്ടാകുന്ന
കണ്ടകിദലാ
- പൂക്കൈത
കണ്ടകിദ്രുമം
- ഇലവു്
കണ്ടകിനി
- കണ്ടകാരിച്ചുണ്ട
- തേനീത്ത
- മുൾക്കുറുഞ്ഞി
- തക്കാരിവഴുതിന
കണ്ടകിഫലം, കണ്ടകഫലം
- പിലാവു്
- മുള്ളുള്ള ഫലമുള്ളതെന്നർത്ഥം.
- മാങ്ങാനാറി, വലിയ ഞെരിഞ്ഞിൽ
- അയിനി
കണ്ടകിംശുകം
- മുരിക്കു്
കണ്ടകിവൃക്ഷം
- ഇലവു്
കണ്ടകീടകം
- ഓടമരം
കണ്ടകീദ്രുമം
- കരിങ്ങാലി
കണ്ടകീഫലം
- പ്ലാവു്
കണ്ടകുബ്ജം
- സന്നിപാതം
- തലവേദന, കഴുത്തു കൂനുക, ചൂടു്, ബോധക്ഷയം, വിറയൽ, പനി, രക്തം തുപ്പുക, വായുകോപം, വായ് തുറപ്പാൻ പ്രയാസം, സന്താപം, പിച്ചുപറയുക, ഇന്ദ്രിയസാദം ഇവയത്രേ ഇതിനു ലക്ഷണങ്ങൾ. കഷ്ടസാദ്ധ്യമാണ്..
കണ്ടകരണ്ടം
- മുൾകുറുഞ്ഞി
കണ്ടതനു
- ചെറുവഴുതിന
കണ്ടത്തിനായർ
- കോഴിക്കോട്ടിലെ ഒരു പ്രസിദ്ധനായ കാര്യസ്ഥൻ
കണ്ടദലാ
- പൂക്കൈത
കണ്ടൻ
- ആൺ
- ഉദാ:കണ്ടൻപൂച്ച. സ്ത്രീ:ചക്കിപ്പൂച്ച.
കണ്ടപത്ര, കണ്ടപത്രഫല
- ബ്രഹ്മദണ്ഡി
കണ്ടപത്രം
- വയ്യംകതകു്
കണ്ടപത്രികാ
- തക്കാരിവഴുതിന
കണ്ടപാദം
- വയ്യംകതകു്
കണ്ടപുംഖാ, കണ്ടപുംഖികാ
- മുള്ളൻ കൊഴിഞ്ഞിൽ
കണ്ടഫല
- പ്ലാവു്
- (ചെറിയ) ഞെരിഞ്ഞിൽ
- കഴഞ്ചി
- ഉമ്മത്തു്
- വെളുത്താവണക്കു്
കണ്ടഫലാ
- പാവൽ
- ബ്രഹ്മദണ്ഡി
- ദേവതാളി
- ഝിംഝിരീടം
- നെയ്പാവൽ
കണ്ടം
- വയൽ
- കഷണം, ഖണ്ഡം
കണ്ടംമുണ്ട്
- ഉറക്കത്തിനു വിരിക്കുന്ന ഒരു മുണ്ട്
കണ്ടൽ
- കായൽത്തീരങ്ങളിലും മറ്റും നില്ക്കുന്ന ഒരു വൃക്ഷം
- പാതിപഴുത്ത ഫലം
കണ്ടലം
- കൺതലം
- ഒരു ചെടി
കണ്ടവല്ലി
- പുളിഞ്ചി
കണ്ടവൃന്താകി
- തക്കാരിവഴുതിന
കണ്ടശല്മലി
- മുള്ളിലവു്
കണ്ടശ്ശർക്കര
- നിർക്കണ്ടിശർക്കര
- ഒരുവിധം ശർക്കര
- കട്ടയായശർക്കര.
- പര്യായപദങ്ങൾ:
- മത്സ്യണ്ഡി
- ഫാണിതം.
കണ്ടങ്കാര
- കട്ടക്കാര
കണ്ടങ്കി, കണ്ടാങ്കി
- പാണ്ടിയിലും മറ്റുമുള്ള സ്ത്രീകൾ ഉടുക്കുന്ന ഒരു വക ചേല
കണ്ടാഫലം
- പ്ലാവ്
കണ്ടാരികാ
- കണ്ടകാരിച്ചുണ്ട
കണ്ടാർത്തഗളാ
- മുൾക്കുറുഞ്ഞി.
- (കറുത്ത പൂവുള്ളത് ഔഷധത്തിനു നന്ന്).
കണ്ടാലം
- മലങ്കാര
കണ്ടാലി, കണ്ടാലികാ
- കണ്ടകാരിച്ചുണ്ട
കണ്ടാലു
- മുള
- ചെറുവഴുതിന
- വെൾവേലം
- തക്കാരിവഴുതിന
- കക്കരി
- മുള്ളൻകൊഴിഞ്ഞിൽ
കണ്ടാലും
- അത്ഭുതം തോന്നുമ്പോൾ ചിലർ പറയുന്ന ഒരു വാക്ക്
- നോക്കിയാലും, കണ്ണിനു വിഷയമാക്കിച്ചെയ്താലും
കണ്ടി
- ഇരുപത്തെട്ടു തുലാം കൂടിയത്
- നാലു തൂമരമുള്ള തടി
- കട്ടയായത്
- പായൽ, ചണ്ടി
- അഞ്ഞൂറു റാത്തൽ
കണ്ടിക്കൻ(ചേല)
- കടും പച്ചനിറമുള്ള ഒരു വക ചേല
കണ്ടിക്കാർ
- കട്ടയായുള്ള മേഘം
കണ്ടിക്കാർക്കുഴൽ, കണ്ടിക്കാർകൂന്തൽ
- മേഘം പോലെ കറുത്തും നീണ്ടുമുള്ള തലമുടി
കണ്ടിക്കുക
- മുറിച്ചു വേർതിരിക്കുക
കണ്ടിലവു്
- ഇലവിന്റെ വകഭേദം
- മുള്ളിലവു്
കണ്ടിവാർകുഴലി
- സുന്ദരി
- കറുത്ത തലമുടിയുള്ള സ്ത്രീ
കണ്ടിവെണ്ണ
- ഒരങ്ങാടിമരുന്ന്
- ഉഷ്ണമാണ്. വ്രണം, ചൊറി ഇവയെ കളയും. കേശത്തിനു നന്ന്. ത്രിദോഷങ്ങളെ കളയും. തൃഷ്ണാ, ഛർദ്ദി, ഭഗന്ദരം, വിഷൂചിക ഇവയെ നശിപ്പിക്കും.
കണ്ടുകാഴ്ച
- കാഴ്ചവെച്ചു കാണുക
കണ്ടുകൃഷി
- രാജാവിന്റെ വകയായിട്ടുള്ള ഒരു കൃഷി
കണ്ടുകെട്ട്
- സർക്കാരിൽ നിന്നും ഒരുവന്റെ വസ്തു വില്ക്കുന്നതിനായി നിശ്ചയിക്കുമ്പോൾ അതിനെ കണ്ടെഴുതി സൂക്ഷിക്കുക
കണ്ടെഴുതുക
- നിലം അളന്നും വൃക്ഷങ്ങൾ എണ്ണി തരംതിരിച്ചും കണക്കിൽ പതിക്കുക
- ഒന്നിനേക്കണ്ടു മറ്റേതു പോലെ എഴുതുക
കണ്ടെഴുത്ത്
- നിലം പറമ്പ് മുതലായതു കണ്ടു നിശ്ചയിച്ചു കണക്കെഴുതുക
‘പണ്ടത്തെക്കണ്ടെഴുത്തെന്നതിനെ
യനുസരിച്ചിപ്പൊഴും നാട്ടിലെല്ലാം
കണ്ടീടും വൃക്ഷജാലം വയൽ
പുരയിടമെന്നുള്ള വസ്തുക്കളൊക്കെ
വേണ്ടുംപോൽചെന്നുകണ്ടിട്ടവയിലിടപെടും
നല്പുതില്പൊക്കെ നോക്കി
ക്കണ്ടപ്പുത്തൻകരംചേർപ്പൊരു തുറയുടെ
പേർ കണ്ടെഴുത്തെന്നുനൂനം’
യനുസരിച്ചിപ്പൊഴും നാട്ടിലെല്ലാം
കണ്ടീടും വൃക്ഷജാലം വയൽ
പുരയിടമെന്നുള്ള വസ്തുക്കളൊക്കെ
വേണ്ടുംപോൽചെന്നുകണ്ടിട്ടവയിലിടപെടും
നല്പുതില്പൊക്കെ നോക്കി
ക്കണ്ടപ്പുത്തൻകരംചേർപ്പൊരു തുറയുടെ
പേർ കണ്ടെഴുത്തെന്നുനൂനം’
— ഹജൂർവിലാസം മണിപ്രവാളം
കണ്ടേടം
- എല്ലാടവും
- എവിടെയെങ്കിലും
കണ്ടോ!
- ഒരു പ്രധാന വ്യാക്ഷേപകം
കണ്ടോഷ്ഠം
- മുച്ചുണ്ട്
കണ്ഠകാണ്ഡം
- കഴുത്തിൻ തണ്ടു്
കണ്ഠതലാസിക
- കുതിരയുടെ കഴുത്തിൽ കെട്ടുന്ന തോൽ (കയർ)
കണ്ഠദേശം
- കഴുത്തു്
കണ്ഠദ്ധ്വനി, കണ്ഠനാദം
- കഴുത്തിനകത്തുനിന്നു പുറപ്പെടുന്ന ശബ്ദം
- അട്ടഹാസം
കണ്ഠനാളം
- കഴുത്തിൻ തണ്ടു്
‘കണ്ഠനാളമഴകിൽ തിരിച്ചനുപദം’
— അഭിജ്ഞാന ശാകുന്തളം
.കണ്ഠനീഡകം
- പരുന്തു്
- അളിക്കൺകുരുവി
കണ്ഠഭൂഷാ
- കഴുത്തിൽ കെട്ടുന്ന ആഭരണം
- കണ്ഠാലങ്കാരം
- പര്യായപദങ്ങൾ:
- ‘ഗ്രൈവേയകം’.
കണ്ഠം
- കഴുത്തു്
- ചങ്കു്
- ശബ്ദിക്കുന്നതു് എന്നർത്ഥം.
- മലങ്കാര
‘കണ്ഠോഗളേ സന്നിധാനേ
ധ്വനൗ മദനപാദപേ’
ധ്വനൗ മദനപാദപേ’
— വിശ്വം
കണ്ഠമാല
- കഴുത്തിലുണ്ടാകുന്ന ഒരു മാതിരി പരുക്കൾ
- കഴുത്തിലിടുന്ന ഒരാഭരണം
കണ്ഠരോഗം
- കഴുത്തിലുണ്ടാകുന്ന രോഗം
കണ്ഠശാലൂകം
- തൊണ്ടയിൽ ഉണ്ടാകുന്ന ഒരു രോഗം
- തൊണ്ടയിൽ ലന്തക്കുരു പ്രമാണത്തിൽ പരുപരുത്തിട്ടും ഉറച്ചിട്ടും മുള്ളുപോലെയോ നെല്ലിന്റെ ഓകു പോലെയോ വേദനയോടുകൂടി നീരുണ്ടാകും. ഇതു ശസ്ത്രക്രിയകൊണ്ടു സാദ്ധ്യം.
കണ്ഠസൂത്രം
- കഴുത്തിൽ കെട്ടുന്ന ചരടു്
- താലി.
കണ്ഠാരം
- ഒരു രാഗം
കണ്ഠാലം
- വള്ളം
- യുദ്ധം
- ഒട്ടകം
- മൺവെട്ടി
- സഞ്ചി
- ചേന
കണ്ഠാലങ്കാരം, കണ്ഠാഭരണം
- കഴുത്തിൽ കെട്ടുന്ന ആഭരണം
കണ്ഠീരവം
- സിംഹം
- മാടപ്രാവു്
കണ്ഠീരവി
- ആടലോടകം
കണ്ഠീലം
- ഒട്ടകം
കണ്ഠേകാളൻ
- ശിവൻ
‘കണ്ഠേകാളജടാലംകാരം’
— ദക്ഷയാഗം കഥകളി
.കണ്ഠ്യങ്ങൾ
- കണ്ഠത്തെ സംബന്ധിച്ചവ
- ക,ഖ, ഗ, ഘ, ങ, അ, ഹ, ഇവ ഏഴും തൊണ്ടയാകുന്ന കണ്ഠത്തിൽ നിന്നു ജനിക്കയാൽ കണ്ഠ്യങ്ങൾ
കണ്ഡനം
- ധാന്യം അടിക്കുക
കണ്ഡനി
- ഉലക്ക
കണ്ഡം
- ചിരങ്ങു്
കണ്ഡാനകൻ
- ശിവന്റെ ഒരു ഭൃത്യൻ
കണ്ഡുര(ല)ാ
- വെറ്റിലപ്പുളി
- നായ്ക്കുരണ
കണ്ഡുരാ, കണ്ഡൂകരി
- നായ്ക്കുരണ
കണ്ഡൂ, കണ്ഡൂതി, കണ്ഡൂയ
- ചൊറി
- ശരീരത്തിന്മേൽ ഉരയ്ക്കുന്നതു്.
കണ്ഡൂഘ്നം
- വൻകൊന്ന
- വെങ്കടുകു്
കണ്ഡൂയനം
- ചൊറിയുക
‘കണ്ഡൂയനമതു കൊണ്ടുമയക്കി’
— ദുര്യോധനവധംകഥകളി
.കണ്ഡൂരാ,കണ്ഡൂലാ
- നായ്ക്കുരണ
- ചൊറിയുണ്ടാക്കുന്നതു് എന്നർത്ഥം.
കണ്ഡലം
- ചേന
കണ്ഡോയം
- കമ്പിളിപ്പഴുവു്
കണ്ഡോല(ക)ം
- കൂടക്കൊട്ട, ചൂരക്കൊട്ട, വേയ്ക്കുട്ട, വല്ലം
- , എലികൾ ഭേദിക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
- പത്തായം, ശേഖരിപ്പുപുര
- ഒട്ടകം
- പര്യായപദങ്ങൾ:
- ‘പിടം’
കണ്ഡോലവീണ
- കണ്ഡോലന്റെ (ചണ്ഡാലന്റെ) വീണ
- കടോലവീണ എന്നും പറയാം.
- പര്യായപദങ്ങൾ:
- ചണ്ഡാലവല്ലകി.
കണ്ഡോഷം
- കമ്പിളിപ്പുഴു
- പുഴു
കണ്ഡ്വം
- പാപം
- ദോഷം
കണ്ണട
- മൂക്കിൽ വെയ്ക്കുന്ന കണ്ണാടി
കണ്ണടയ്ക്കുക
- മരിക്കുക (ശൈലി)
കണ്ണടപ്പുള്ളി
- ചില കാളയുടെ കണ്ണിന്റെ മുകളിലുണ്ടായിരിക്കുന്ന വെളുത്ത രേഖ
കണ്ണൻ
- കൃഷ്ണൻ
- വിശേഷപ്പെട്ട കണ്ണുള്ളവൻ
- ഒരു വക വാഴ
‘കണ്ണൻ പഴവും പൊന്നിൻ
കിണ്ണം നിറച്ചു ചോറും’
കിണ്ണം നിറച്ചു ചോറും’
— കിരാതം തുള്ളൽ
കണ്ണഞ്ചിറാവു്
- ഒരുമാതിരി ചിറാക് (ശ്രാവു്) മത്സ്യം
- ഇതിന്റെ തല ചുറ്റുകല്ലുപോലെയിരിക്കും.
കണ്ണാക്കു്
- മരിച്ചവരുടെ ശേഷക്കാരെ ചെന്നുകാണുക
- ഇഴവന്വേഷിച്ചു ചെല്ലുക
കണ്ണാടി
- കാഴ്ചയുടെ ഉപയോഗത്തിനായി സ്ഫടികം
- വെള്ളോടു മുതലായതു കൊണ്ടു വാർത്തുണ്ടാക്കുന്ന സാധനം
- മൂക്കിക്കണ്ണാടി, മുഖക്കണ്ണാടി, വാൽകണ്ണാടി, കുഴൽക്കണ്ണാടി മുതലായത്. കണ്ണാടിക്കു
- പര്യായപദങ്ങൾ:
- ദർപ്പണം
- മുകുരം
- ആദർശം.
കണ്ണാടിക്കൂട്
- കണ്ണാടികൾ ഉറപ്പിച്ചുവക്കുന്നതിനും സൂക്ഷിക്കുന്നതിനും മരം മുതലായതു കൊണ്ടുണ്ടാക്കുന്ന വസ്തു
കണ്ണാടിത്തടം
- എളിക്കു താഴെയുള്ള സ്ഥലം
കണ്ണാടിത്തിണ്ണ
- ഇറയത്തിനു താഴെയുണ്ടാക്കുന്ന കോലിറയം
- ഇളന്തിണ്ണ
കണ്ണാടിവാതിൽ
- കണ്ണാടിവെച്ച വാതിൽ
കണ്ണായം
- നേർമ്മയുള്ളത്, കട്ടിയില്ലാത്തത്
- നല്ലവസ്ത്രം
കണ്ണാരം
- ഒരുമാതിരി പാമ്പ്.
കണ്ണാളി
- കാമി
- കാമാതുരൻ
കണ്ണാറ
- ഒരുവക വെളുത്തപക്ഷി
- വെളിർ
കണ്ണി
- ചങ്ങലവളയം
- വലക്കണ്ണി
- ഒരുവക മത്സ്യം
- വെറ്റിലക്കൊടിയിലുണ്ടാകുന്ന ചിനപ്പ്
- പയറുകളുടെ പൂക്കുല
കണ്ണികഴിയുക
- ചിലദിക്കിൽ ചാകുന്നതിനുപകരം പറയുന്ന പേർ
കണ്ണികുത്തുക
- കൊടിമേൽവെറ്റില ഉണ്ടാകുന്നതിനുള്ള ചിനപ്പുണ്ടാവുക
- പയറ്റിന്നു പൂക്കുലയുണ്ടാവുക
കണ്ണിണ
- രണ്ടു കണ്ണിനും കൂടിപറയുന്ന പേർ
കണ്ണിപ്പുഴു
- ഒരുവക പുഴു
കണ്ണിമ
- കണ്ണിന്റെ പോളയിലേ രോമം
- കൺപീലി
കണ്ണിമയ്ക്കുക
- കണ്ണടയ്ക്കുക
കണ്ണിമാങ്ങ
- ചെറിയ ഇളയമാങ്ങ
- ചവർപ്പു്, എരു, പുളി എന്നീ രസങ്ങൾ ഉള്ളതും രൂക്ഷവും വാതരക്തപിത്തങ്ങളെ ഉണ്ടാക്കുന്നതും ആകുന്നു.
കണ്ണിൽമണ്ണിടുക
- ഒരു കാര്യത്തിൽ പ്രത്യേകദൃഷ്ടിയോടുകൂടിയിരിക്കുന്ന ഒരുവനെ മറ്റൊരുവൻ കബളിപ്പിക്ക
- വഞ്ചിക്ക
കണ്ണിലുണ്ണി
- ഏറ്റവും പ്രിയമുള്ള ആൾ, വളരെ വാത്സല്യത്തിനു വിഷയമായ സാധനം (ശൈലി)
- കണ്ണിന്റെ അകത്തേ കൃഷ്ണമണി
കണ്ണിവെറ്റില
- കണ്ണികത്തിയുണ്ടാകുന്ന വെറ്റില
- നല്ലവെറ്റില
കണ്ണീർ
- കണ്ണിലേവെള്ളം
- കണ്ണീർ = കൺ + നീരു്. വെണ്ണിലാവ് = വെൺ + നിലാവ് ഈ സന്ധികളിൽ ന ‘ണ’ ആയിമാറുന്നു.
കണ്ണു്
- കാണുന്നതിനുള്ള ഇന്ദ്രിയം
- ‘കണ്ണിൽ ചുണ്ണാമ്പുതട്ടിയാൽ പച്ചവെള്ളത്തിൽ പഞ്ചസാര കലക്കി ധാരയിട്ടാൽ ഗുണംകിട്ടും. അടയ്ക്കാ പച്ചപറിച്ചു കൊണ്ടുവന്നു നീരെടുത്തു ധാരയിടുന്നതു നല്ലതാണെന്നു പണ്ടേ പ്രസിദ്ധമാണു്.’
- വലക്കണ്ണു് (വലയിലുള്ള ഇട)
- മുലക്കണ്ണു്
- തേങ്ങാക്കണ്ണു്
- പര്യായപദങ്ങൾ:
- ലോചനം
- നയനം
- നേത്രം
- ഈക്ഷണം
- ചക്ഷുസ്സ്
- അക്ഷി
- ദൃക്ക്
- ദൃഷ്ടി.
കണ്ണുകടി
- കണ്ണുകടിക്കുക
- അസൂയ
കണ്ണുകാട്ടുക
- മനസ്സിലിരിക്കുന്ന ചില ഭാവത്തെ കണ്ണുകൊണ്ടറിയിക്കുക
കണ്ണുകൊൾക
- കടക്കണ്ണുകൊണ്ടു നോക്കുക
- കണ്ണേറു്
കണ്ണുചികിത്സ
- കണ്ണുവൈദ്യം
കണ്ണുചീമ്പുക
- കണ്ണുചീത്തയാവുക
- ചീമ്പക്കണ്ണെന്നുള്ള ഒരു മാതിരി ദീനം കണ്ണിനുണ്ടാവുക
- കണ്ണടയ്ക്കുക
കണ്ണുണ്ണി
- വളരെ വാത്സല്യത്തിന്നു വിഷയമായ സാധനം
- കണ്ണിലേ കൃഷ്ണമണി
കണ്ണുതട്ടുക
- കടക്കണ്ണുകൊണ്ടു നോക്കുക
- കണ്ണേറു്
കണ്ണുതുറിക്കുക
- കോപിച്ചോ മറ്റോ കണ്ണു മുഴുവൻ തുറന്നു നോക്കുക
കണ്ണുവെയ്ക്കുക
- മോഹം തോന്നുക
- ആശിക്കുക
കണ്ണുനീർ
- കണ്ണിലേവെള്ളം
- പര്യായപദങ്ങൾ:
- അശ്രു
- നേത്രാംബു
- രോദനം
- അസ്രം
- അസ്രു.
കണ്ണുരാവുന്നു
- കണ്ണു അടഞ്ഞു പോകുന്നു
കണ്ണുരുട്ടു്
- കണ്ണു മുഴുവൻ തുറന്നു കോപിച്ചു (ഉരുട്ടി) നോക്കുക
കണ്ണുവൈദ്യൻ
- കണ്ണിലേ ദീനത്തിനു ചികിത്സിക്കുന്ന ആൾ
കണ്ണൂക്ക്
- മരിച്ചവരുടെ ശേഷക്കാരെ ചെന്നു കാണുക
- കണ്ണോക്കു്
- കണ്ണാക്കു്
കണ്ണൂർ
- ഒരു ദേശം
കണ്ണെഴുത്തു്
- കണ്ണിൽ മഷിയോ മരുന്നോ തേയ്ക്കുക
കണ്ണേല്ക്ക
- ദൃഷ്ടിദോഷം ഭവിയ്ക്ക
കണ്ണേറു്
- നോക്കിക്കൊതിക്കുക
കണ്ണോക്കു്
- കണ്ണൂക്കു്
കണ്ണോട്ടം
- കടാക്ഷം
- വേഗമുള്ള നോട്ടം
കൺപീള
- കണ്ണിലേ മലം
കൺപൊലിയുക
- ഉറങ്ങുക
കൺപോള
- കണ്ണിന്റെ താഴെയും മുകളിലുമുള്ള തൊലിയും രോമവും കൂടിയതു്
കണ്മട്ടം
- കണ്ടിട്ടുള്ള നിശ്ചയം
കണ്മണി
- കണ്ണിന്റെ കൃഷ്ണമണി
കണ്മതി
- കണ്ണുകൊണ്ടു മതിക്കുക
കണ്മയക്കം
- ഉറക്കം തൂക്കുക
- അല്പമായുറങ്ങുക
കണ്മയങ്ങുക
- ഉറക്കം വന്നു കണ്ണടയുക
കണ്മയറ്റം
- നോക്കി സ്വാധീനമാക്കുക
കണ്മായം
- കൺകെട്ടു്
- വശീകരണം
- ഒരു മാതിരി ചെപ്പടിവിദ്യ
- നോക്കുന്നതിലുള്ള വ്യാജം
കണ്മായവിദ്യ
- ഇന്ദ്രജാലം
കണ്മഴി
- കണ്ണിന്റെ അകത്തു വട്ടത്തിലുള്ളത്
- കണ്ണുതുറക്കുക
കണ്മുന
- കടക്കണ്ണു്
- കണ്ണിന്റെ അറ്റം
കണ്മുനത്തെല്ലു്
- കടക്കണ്ണുകൊണ്ടു അല്പമായിട്ടു നോക്കുക
- ദയയോടുകൂടിയ നോട്ടം
കണ്വൻ
- ഒരു മഹർഷി
- [ഇദ്ദേഹമാണു ശകുന്തളയെ വളർത്തിയതു്. ഋഗ്വേദത്തിലേ പലേ മന്ത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ഈ പേരുള്ളവർ വേറെയും ഉണ്ടെന്നുകാണുന്നു.
കണ്വാശ്രമം
- ഹരിദ്വാരത്തിന്നു സമീപം
- ശകുന്തളയുടെ ജന്മഭൂമി
കതകു്, കതവു്
- വാതിൽ അടപ്പാനായിട്ടു് പണിതു കട്ടളയിൽ തൊടുക്കുന്ന പലക
കതം, കതകം
- തേറ്റാമ്പൽ
കതം
- ബലം
‘കതമൊടവനാലെനിക്കുവരാകേടു’
— ഭഗവൽഗീത-മാധവപ്പണിക്കർ
.കതമ
- വിശേഷണം:
- ആരു്
- ഏതു്
- മൻ, മാ, മം.
കതയ്ക്കുക
- ക്ഷീണിക്കുക
- അണയ്ക്കുക
- നാമം – കതപ്പു്.
കതറുക
- ഭയം കൊണ്ടൊ ദുഃഖംകൊണ്ടൊ തൊണ്ട പൊട്ടിക്കരയുക
- നിലവിളിക്ക
കതി
- എത്ര
കതിചിൽ
- ചില
കതിന
- വെടിവയ്ക്കന്നതിനുള്ള ഒരു മാതിരി ഇരിമ്പുകുറ്റി
- കതിനാക്കുറ്റി
കതിനാവെടി
- കതിനാകുറ്റിയിൽ മരുന്നിട്ടിടിച്ചു വെയ്ക്കുന്ന വെടി
കതിപയ
- ചില
- കുറഞ്ഞ സംഖ്യ
- ഏതാനും
- അകതിപയ ശബ്ദം നോക്കുക.
കതിപയ
- വിശേഷണം:
- സ്വല്പമായ
കതിരവൻ
- ആദിത്യൻ
‘അതിശയമവനുടെശരനികരത്താൽ
കതിരവനുടെ കിരണങ്ങൾമറഞ്ഞു’
കതിരവനുടെ കിരണങ്ങൾമറഞ്ഞു’
— കിരാതം തുള്ളൽ
കതിരിന്മേൽ വളം വെയ്ക്കുക
- ശ്രമിച്ചാൽ സാധിക്കുമെന്നുള്ള കാലത്തു മൗനമായിരുന്നു അവസാനത്തിൽ ശ്രമം ചെയ്യുക
- കാലം തെറ്റി പ്രവർത്തിക്കുക (ശൈലി)
കതിരു്, കതിർ
- നെല്ലു മുതലായ ചില ധാന്യങ്ങളുടെ കുല
- ആദിത്യന്റെ രശ്മി (കിരണം)
- നൂലുണ്ടാക്കുന്നതിനുള്ള ഒരു മാതിരി ചെറിയ യന്ത്രം
- പര്യായപദങ്ങൾ:
- കണിശം
- സന്ധ്യ
- മഞ്ജരി.
കതിരൂക്കു്
- കതിരിന്റെ വലിപ്പം
- രശ്മിയുടെ ശക്തി
കതിരോൻ
- ആദിത്യൻ
കതിർക്കുക
- കതിരുള്ളതായിതീരുക
- അതിക്രമിക്കുക
- അഹംകരിക്കുക
- കയർക്കുക
കതിർക്കുല
- കതിരു്
കതിർപ്പു്
- മത്സ്യം മുതലായവയെ ഉപ്പിലിടാൻ കീറിയതു്
- അടയ്ക്കാക്കുല മുതലായതിൽ ഉള്ള ചെറിയ കുലകൾ
- തടസ്ഥം
- ശണ്ഠ
കതിർപ്പുളി
- ചൂടുകോൽ
- ചൂടുവെയ്ക്കുന്ന കോൽ
കതിർമ്മ
- ആദിത്യൻ
- ഉദിച്ചാൽ ഉടനെയുള്ള രശ്മിയുടെ വരവു്.
കതൃണം
- ചുണ്ടു
- നാന്മുകപ്പുല്ലു്
കത്ത
- കുടിപ്പാനുള്ള പാത്രം
കത്തൻ
- കർത്താ(വിന്റെ ഉത്ഭവം)
കത്തനാരു
- സുറിയാനിപ്പട്ടക്കാരിൽ ചിലർക്കുണ്ടാകുന്ന സ്ഥാനപ്പേർ
കത്തൽ
- കത്തുക
- എരിച്ചൽ
കത്തി
- പിച്ചാങ്കത്തി
- ക്ഷൗരക്കത്തി
- മുതിരയുടെകായ്
- കള്ളെടുപ്പാൻ പനം കുലയും മറ്റും ചെത്തുന്ന ഒരു മാതിരി ആയുധം
- ഇരുമ്പുകൊണ്ടുള്ള ഒരു മാതിരി ആയുധം
- കത്തുന്നു (ജ്വലിക്കുന്നു) എന്നതിന്റെ ഭൂതകാലം.
- കൊഴുവിന്റെ മുമ്പിലുള്ള പരന്ന ഇരിമ്പുചട്ടം.
- ഇതിന്റെ കീഴറ്റം കത്തിപോലെ മൂർച്ചയുള്ളതായിരിക്കും. ഇതു മണ്ണിനെ ആഴത്തിൽ മുറിക്കും. പുല്ലും കളയും അധികമായി നിലത്തിൽ ഉണ്ടെന്നു കാണുന്ന പക്ഷമേ ഇതു് ഉപയോഗപ്പെടുത്താവു.
കത്തിക്കാരൻ
- കള്ളെടുപ്പാൻ പനംകുലയും മറ്റും ചെത്തുന്നവൻ
- ഈഴവൻ, ക്ഷൗരകൻ മുതലായവർ.
കത്തിക്കൂടു്
- കത്തികൾ സൂക്ഷിപ്പാനുള്ള ഉറ
കത്തിപ്പണം
- കള്ളെടുക്കുന്നവൻ സർക്കാരിലേക്കു കൊടുക്കേണ്ടുന്ന പണം
- കലാൽപണം
കത്തിപ്പിട്ടൽ
- കത്തിക്കൂടു്
കത്തിയമ്പു്
- കത്തിയുടെ ഭാഷയിലുള്ള ഒരു മാതിരി അമ്പു്
കത്തിയെഴുത്താണി
- പിടി കൂടാതെപിച്ചാങ്കത്തിയോടുകൂടിയുള്ള ഒരു വക നാരായം
- നാരായമുള്ള പിച്ചാങ്കത്തി
കത്തിവാൾ, കത്തുവാൾ
- ഒരുമാതിരി വലിയ പിച്ചാങ്കത്തി
കത്തിശട്ടിവക
- ശില്പികളുടെ പണിക്കോപ്പു വകക്കുള്ള കരം
കത്തു്
- ചില ഉദ്യോഗസ്ഥന്മാരും മറ്റും എഴുതിയ എഴുത്തു്
- എഴുത്തു്
- അധികാരം
- കല്പന
- ചീട്ടു് അറബി:.
കത്തുക
- ജ്വലിക്കുക, എരിയുക
- ഒടിഞ്ഞ അസ്ഥി തമ്മിൽ ചേരുക
- സകര്‍മ്മകക്രിയ:കത്തിക്കുക
കത്തുകളി
- ചീട്ടുകളി
കത്തുവാൾ
- ഒരു മാതിരി വലിയ പിച്ചാങ്കത്തി
കത്തൃണം
- നാന്മുകപ്പുല്ലു്, സുഗന്ധമുള്ള ഒരു മാതിരി പുല്ലു്
- കാവട്ടംപുല്ലു് എന്നു മറ്റൊരു പക്ഷം. പശുക്കൾക്കു അഭക്ഷ്യമായതുകൊണ്ടു കുത്സിതമായ തൃണം എന്നർത്ഥം.
- കൊടപ്പായൽ
- ഓരില
കത്തോയം
- മദ്യം
കത്ഥ
- ഭിത്തി
- കാലിലേ നഖം
- തച്ചിരിക്കുന്ന പഴന്തുണി
കത്ഥനം
- ഊറ്റവാക്കു പറക
- ആത്മസ്തുതി
കത്രിക, കത്തിരി
- ശീല മീശ മുതലായവയെ വെട്ടുവാനുള്ള സാധനം
കത്രികപ്പൂട്ടു്
- കത്രികയുടെ ഭാഷയിൽ രണ്ടു മുളയോ മറ്റോ കൂട്ടിക്കെട്ടിയതു്
- നേരിയമുണ്ടും മറ്റും തലയിൽ കെട്ടുന്നതിന്റെ ഒരു മാതിരിഭേദം
കത്രിക്കുക
- കത്രികൊണ്ടു മുറിക്കുക
കഥ
- വാക്യരചനാവിശേഷം
- എന്തിനെ എങ്കിലും കുറിച്ചു വിസ്തരിച്ചു എഴുതുകയൊ പറകയോ ചെയ്യുന്നതു്. ഈ വാക്യരചനാവിശേഷം കുറെ സത്യമായും രസാനുഗുണമായി മറ്റു ചില സംഭവങ്ങളും കൂട്ടിച്ചേർത്തു ഭംഗി വരുത്തിയതായും ഇരിക്കണം. ‘കാദംബരി’ ഒരു കഥയാകുന്നു.
കഥക
- വിശേഷണം:
- കഥപറയുന്ന
കഥകഴിഞ്ഞു
- അവസാനിച്ചു
- മരിച്ചു (ശൈലി)
കഥകളി
- ഒരു വക കളി
- വേഷം കെട്ടി കഥകൾ ചൊല്ലിക്കളിക്കുക
- ആട്ടം
- കഥകളി എന്നൊരു പുതിയരീതിയെ ആദ്യമായി കണ്ടുപിടിച്ചതു കൊട്ടാരക്കര കേരളവർമ്മതമ്പുരാൻ ആകുന്നു. ഇദ്ദേഹം കൊല്ലവർഷം 75-നും 85-നും മദ്ധ്യേ ജീവിച്ചിരുന്നു. രാമായണം മുഴുവനും എട്ടുദിവസത്തേ കഥയായി ഇദ്ദേഹം എഴുതീട്ടുണ്ടു്. ഇദ്ദേഹം തിരുവിതാംകൂർ രോഹിണിതിരുനാൾ വീര കേരളവർമ്മരാജാവിന്റെ ഒരു ഭാഗിനേയനാകുന്നു. കഥകളിക്കു തെക്കോട്ടുള്ളവർ ആട്ടക്കഥയെന്നാണു പറഞ്ഞുവരുന്നതു്. കോഴിക്കോട്ടു ‘കൃഷ്ണാട്ടം’ നടപ്പുണ്ടായിരുന്നു. ഒരടിയന്തരത്തിനു കൃഷ്ണാട്ടക്കാരെ അയച്ചുതരണമെന്നു ഒരിക്കൽ കൊട്ടാരക്കരത്തമ്പുരാൻ സാമൂതിരിക്കു എഴുതി അയച്ചു. അതിനു് തെക്കൻദിക്കിൽ കൃഷ്ണാട്ടത്തിന്റെ രസം ഗ്രഹിപ്പാൻ തക്ക വിദ്വാന്മാരില്ലായ്കയാൽ അയപ്പാനിടയില്ലെന്നു അദ്ദേഹം ആക്ഷേപമായി മറുപടി അയച്ചു. ഇതു കൊട്ടാരക്കരത്തമ്പുരാനു തീരെ രസിച്ചില്ല. ഉടൻ തെക്കൻദിക്കിൽ രാമനാട്ടം ആകട്ടെ എന്നു നിശ്ചയിച്ചു് അതിലേയ്ക്കായി ഒരുമ്പെട്ടു കഥകളി ആദ്യം അരങ്ങേറ്റം കഴിച്ചതു കൊട്ടാരക്കര ഗണപതിക്ഷേത്രസന്നിധിയിലായിരുന്നു. അന്നു കുപ്പായവും കിരീടവും മറ്റും ഉണ്ടായിരുന്നില്ല. കണിശന്മാരുടെ കോലം കെട്ടിയാട്ടത്തെപ്പോലെ കമുകിൻപാളയിൽ വേഷങ്ങൾ എഴുതി വെച്ചു കെട്ടി ആടിവന്നു പാടുന്നതു് ആട്ടക്കാർ തന്നെ ആയിരുന്നു. ചെണ്ട അന്നില്ല. മദ്ദളം ഉണ്ടായിരുന്നു. പിന്നീടു വടക്കേവെട്ടത്തനാട്ടുരാജാവു ചില പരിഷ്കാരങ്ങൾ ചെയ്തു. പാള നിറുത്തി, കിരീടമാക്കി മുഖത്തു മനയോല തേയ്ക്കുകയും കുപ്പായമിടുകയും നടപ്പാക്കി. ആട്ടക്കാർതന്നെ പാടിവന്നതിനെ നിറുത്തി വേറെ ആളാക്കി. അപ്പോഴാണു ചെണ്ട നടപ്പിൽ വന്നതു്. പിന്നീടു നിണം അണിയുക ചുട്ടികുത്തുക മുതലായ ചില പുതിയ ഏർപ്പാടുകൾ കപ്ലിങ്ങാട്ടു (കല്പലങ്ങാട്ടു) നംപൂതിരിയും, കലാശത്തിലും മുദ്രക്കൈയിലും ചില പരിഷ്കാരങ്ങൾ കല്ലടിക്കോട്ടു നംപൂതിരിയും ചെയ്കയുണ്ടായിട്ടുണ്ടു്. കഥകളിയുടേയും നാടകത്തിന്റേയും രീതികൾ വളരെ ഭിന്നങ്ങളാണു്. ആ സ്ഥിതിക്കു അവയെ താരതമ്യപ്പെടുത്തി നിരൂപണം ചെയ്യുന്നതു് അത്യന്താപേക്ഷിതമെന്നു തോന്നുന്നില്ല. കഥകളിയുടെ കർത്താക്കന്മാർ നാടകലക്ഷണങ്ങളെ ഗൗനിച്ചിട്ടേയില്ല. കഥകളി ഒരു നല്ല വിനോദവിദ്യയാണെന്നുള്ളതിനു സംശയമില്ല. അതിൽ രസം തോന്നണമെങ്കിൽ കഥ മുഴുവനും മനസ്സിലാക്കിയിരിക്ക, സംഗീതജ്ഞാനം, കൈ പ രിചയം, കളിയുടെ ചടങ്ങുകളുടെ ഗ്രഹണം മുതലായവ കൂടിയേ കഴിയൂ.
കഥങ്കഥിക
- വിശേഷണം:
- ചോദിക്കുന്ന
കഥങ്കഥികത
- ചോദ്യം
കഥഞ്ചന
- പണിപ്പെട്ടു്
- ഞെരുങ്ങീട്ടു്
‘കൃത്വാമൃത്തികയാകഥഞ്ചനപൃഥാ
പുത്രസ്ത്രിണേത്രാകൃതിം’
പുത്രസ്ത്രിണേത്രാകൃതിം’
— കിരാതം തുള്ളൽ
കഥഞ്ചിൽ
- പണിപ്പെട്ടു
- ഞെരുങ്ങീട്ടു
കഥന
- വിശേഷണം:
- പറയുന്ന
കഥനകൻ
- ഒരു ഒട്ടകത്തിന്റെ പേർ
കഥനം
- പറക
- പറയുന്ന സ്ഥിതി
കഥനീയം
- പറയത്തക്കതു്
കഥം
- എങ്ങിനെ
- എന്തു്
കഥ
- മേൽവിരിപ്പു്
- ആനയുടെ പുറത്തു വിരിക്കുന്നതു്
‘കഥേനനാഗേന്ദ്രമിവേന്ദ്രവാഹനം’
— മാഘം
.കഥമപി
- പണിപ്പെട്ടു്
- ഏതുവിധേനയെങ്കിലും
കഥയ
- കഥിച്ചാലും
- പറഞ്ഞാലും
കഥാചന, കഥാചിൽ
- വല്ല തരത്തിലും
കഥാപാത്രം
- ഒരു കഥയിലേ സംഭവങ്ങളിൽ പംകുകൊള്ളുന്ന ആൾ
കഥാപുരുഷൻ
- കഥാസംഭവങ്ങളിൽ ഏർപ്പെടുന്ന പ്രധാനപുരുഷൻ
കഥാപ്രസക്തൻ
- കഥ കേൾപ്പാനാഗ്രഹമുള്ളവൻ
കഥാപ്രസംഗം
- ഒരു കഥ പറയുന്നതിൽ അതിനെ സംബന്ധിച്ചു മറ്റൊരു വർത്തമാനം വരിക
കഥാപ്രാണൻ
- ആട്ടക്കാരൻ
കഥാരസം
- കഥയിലുള്ള താൽപര്യം
കഥാർണ്ണവം
- മുപ്പത്തഞ്ചു കഥകളുടെ ഒരു സംഗ്രഹം
- ഒരു ശിവദാസൻ ഉണ്ടാക്കിയതു്.
കഥാവശേഷം
- കഥ മാത്രം അവസാനിച്ചതു്
കഥാവിശേഷം
- കഥകളിലുള്ളഭേദം
- ഒരു കഥ
കഥാസരിൽസാഗരം
- ഒരു കഥാപുസ്തകം
- കാശ്മീരദേശക്കാരനായ സോമദേവഭട്ടൻ സംഗ്രഹിച്ചതു്. പന്ത്രണ്ടാം ശതാബ്ദം.
കഥാസാരം
- കഥയുടെ പ്രധാനമായുള്ള അർത്ഥം
കഥിക
- വിശേഷണം:
- പറയുന്ന
കഥികൻ
- പറയുന്നവൻ
കഥിക്കുക
- പറയുക
കഥിത
- പറയപ്പെട്ട
- പറയപ്പെട്ടിട്ടുള്ള
കഥ്യ
- വിശേഷണം:
- പറയാവുന്ന
- പറയാൻ പ്രയാസമില്ലാത്ത
കദ
- വിശേഷണം:
- ജലത്തെ ദാനം ചെയ്യുന്ന
കദകം
- മേല്ക്കെട്ടി
- വിതാനം
കദദ്ധ്വാ
- ചീത്തവഴി
- കുത്സിതമായ മാർഗ്ഗമെന്നർത്ഥം.
കദാചിൽക്കം
- വല്ലപ്പോഴും കൂടി ഉണ്ടാകുന്നതു്
കദനം
- ദുർഭാഗ്യം
- കർമ്മം
- ദുഃഖം
- ഹിംസ
- യുദ്ധം
- നാശം
- പാപം
കദം
- മേഘം
കദംബം, കദംബകം
- കൂട്ടം
- കോലാഹലരൂപേണ കുത്സിതമായി ശബ്ദിക്കുന്നതെന്നർത്ഥം.
- കടുകു്
- ഹിംസിക്കുന്നതെന്നർത്ഥം.
- നീർക്കടമ്പു്, കടമ്പു്
- അമ്പ്
- മേഘം
കദംബകം
- വലിയ വേഴൽ
- മഞ്ഞക്കടമ്പു്
കദംബഗോളകന്ന്യായം
- ‘കടമ്പുമരത്തിന്മേൽ എല്ലാഭാഗത്തും ഒപ്പമാണ് പൂവുണ്ടാകുന്നത്
- ഒരുമിച്ചേ ഉണ്ടാവുള്ളു എന്ന സംഗതികളിൽ ഈ ന്യായം പ്രവർത്തിക്കുന്നു’.
കദംബവാദി
- വലിയ കടമ്പ്
കദംബി
- ദേവതാളി
കദരം
- വെൺകരിങ്ങാലി
- കുത്സിതമായ രോഗത്തെ കളയുന്നതെന്നർത്ഥം.
- അറുക്കുന്നതിനുള്ള വാൾ
- ആനത്തോട്ടി
- ക്ഷുദ്രരോഗം (മുള)
- ക്ഷുദ്രരോഗലക്ഷണം – കാലുകൾ ചരക്കല്ലുകൊണ്ടിട്ടു തകർന്നുപോകയൊ മുള്ളു മുതലായവ കൊണ്ടിട്ടു മുറികയൊ ചെയ്താൽ ലന്തക്കുരു പോലെ മുഴയുണ്ടാകും. ഇതത്രെ കദരം. മുള എന്നു ഭാഷ.
- പര്യായപദങ്ങൾ:
- സോമവല്ക്കം.
കദര്യ
- വിശേഷണം:
- ദ്രവ്യം ചിലവിടാത്ത
- അനുഭവിക്കയും കൊടുക്കയും ചെയ്യാത്ത
കദര്യൻ
- ലുബ്ധൻ
- പിശുക്കൻ
- ദ്രവ്യം ചെലവഴിപ്പാനുള്ള മടികൊണ്ടു് ദരിദ്രനെപ്പോലെ കഷ്ടപ്പെട്ടു കഴിക്കുന്നവൻ
കദലം, കദലകം
- വാഴ
കദളാ, കദളി, കദളം
- വാഴ
- വായ് പിളർക്കുന്നതെന്നർത്ഥം.
കദളാ
- ഇലവ്
- ഓരില
- ബ്രഹ്മി
- വാഴ
- പലകപ്പയ്യാനി
കദളി
- വാഴ
- ഒരു വക മാൻ
- കൊടിക്കൂറ
- ഒരു വക പൂച്ചെടി
- മാൻ എന്നു പറഞ്ഞിട്ടുള്ളതു് പുള്ളിയും പുറത്തു വരയും ഉള്ളതും ഗുഹയിൽ കിടക്കുന്നതുമായ മാൻ എന്നു് അഭിപ്രായം കാണുന്നു. കദളി എന്നതിനു വെള്ളത്തിൽ നീന്തിക്കളിക്കുന്നതെന്നർത്ഥം.
കദളി, കദളിക
- വാഴ
കദളിവാഴ
- ഒരു വക വാഴ
- കദളിവാഴയുടെ മാണം ത്രിദോഷശമനമാണു്. പച്ചക്കായ് ശ്മേഷ്മത്തേയും ദീപനത്തേയും വളർത്തും. ഇളങ്കായ് രക്തപിത്തത്തിനും ജ്വരത്തിനും നന്നു്. മാഞ്ഞിക്കായ് അർശസ്സിനു വളരെ ഉത്തമം. പൂവു് ചോരപോക്കിനും പക്വാതി സാരത്തിനും കൊള്ളാം, പഴം ഇന്ദ്രിയവർദ്ധനമാണു്. വളരെ തണുപ്പാകുന്നു നന്നായിപ്പഴുത്തതു് വാതപിത്തജിത്താണു്. വൃഷ്യവും അതിഗുരുവും തീക്ഷ്ണഹരവുമാകുന്നു.
കദളീകുസുമം
- വാഴപ്പൂവു്
കദളീക്ഷത
- സുന്ദരി
- ഒരു മാതിരി വെള്ളരിക്ക
കദളീദണ്ഡം
- വാഴപ്പിണ്ടി
കദാ
- എപ്പോൾ
കദാചന
- ഒരിക്കൽ
- ഒരുകാലത്തു്
- ചിലപ്പോൾ
കദാചിൽ
- ഒരിക്കൽ
- ഒരുകാലത്തു്
- ചിലപ്പോൾ
- ചിൽ, ചന ഈ രണ്ടു് അവ്യയത്തിനും കിം ശബ്ദത്തോടല്ലാതെ ഒറ്റയായി പ്രയോഗമുണ്ടെന്നു കാണുന്നില്ല.
കദാത്തിന്നുപോവുക
- മലശോധനയ്ക്കുപോവുക. അറബി:
കദാപി
- ഒരിക്കൽ
- ഒരുകാലത്തു്
- ചിലപ്പോൾ
കദുഷ്ണ
- വിശേഷണം:
- അല്പം ചൂടുള്ള
കദുഷ്ണം
- കുറഞ്ഞ ചൂടു്
- കിഞ്ചിൽ(കുറച്ചു) ഉഷ്ണം (ചൂടു്) എന്നർത്ഥം.
കദ്രു
- പിംഗളവർണ്ണം (ഗോരോചനത്തിന്റെ നിറം)
- ശോഭിക്കുന്നതു്, മോഹിപ്പിക്കുന്ന നിറമുള്ളതെന്നർത്ഥം. ചെമപ്പോടുകൂടിയ മഞ്ഞൾ നിറമെന്നും പൊൻനിറമെന്നും കൂടി പറയുന്നുണ്ടു്.
- പ്ലാശു
- സ്വർണ്ണം
കദ്രു
- ദക്ഷന്റെ പുത്രി
- കശ്യപന്റെ പതിമൂന്നു ഭാര്യമാരിൽ ഒരുവൾ
- ശേഷൻ
- വാസുകി മുതലായ 1൦൦൦ നാഗങ്ങളുടെ മാതാവു്
- അരുണൻ എന്ന ശബ്ദം നോക്കുക.
കദ്രു
- വിശേഷണം:
- പിംഗളവർണ്ണമുള്ള
- ചെമപ്പോടുകൂടിയ മഞ്ഞൾനിറമുള്ള
കദ്രുപുത്രൻ
- പാമ്പു്
കദ്വദ
- വിശേഷണം:
- ചീത്തയായി പറയുന്ന
- കദ്വദൻ – കുത്സിതമായി വാദിക്കുന്നവൻ. ദുർഭാഷി എന്നർത്ഥം]
- പര്യായപദങ്ങൾ:
- ഗർഹ്യവാദി.
കധി
- കടൽ
കനകക്കല്ലൂരി
- മസൂരിപതിനെട്ടിൽ ഒന്നു്
- ഇതു വന്നാൽ പത്തുദിവസത്തിനകം മരിക്കാത്ത പക്ഷം ആ ആൾ രാജാവിനു തുല്യനായിരിക്കും. കനകക്കല്ലൂരിരോഗസ്യലക്ഷണംപറയാമിനി ഉണ്ടായാലുടനേ പിത്തജ്ജ്വരമായിട്ടുസൂചകം || മാംസത്തിൽനിന്നുരക്തങ്ങൾ മണിപോലെനിഴൽപ്പെടും ജ്വരംതുടങ്ങിയാൽ ദേഹേനിന്നിടും വിംശതിദിനം || പിന്നെമൂർച്ഛിച്ചുമെല്ലെന്നു ഛർദ്ദി കൂടാതിരിക്കിലും കണ്ണുരണ്ടും ചുവന്നീടും മൂർദ്ധാവങ്ങുപിളർക്കയും || പുരികങ്ങൾനിരന്നീടും കുറഞ്ഞീടുംവിരേചനം ചെമ്പഴുക്കനിറംപോലെ ദേഹത്തിന്റെപ്രകാശവും || അഞ്ചാംനാളിൽമുളച്ചീടും മുളച്ചാൽസൗഖ്യമാമുടൻ ഏഴാംനാളിൽ കണ്ണുരണ്ടും കലങ്ങുംതൊണ്ടനൊന്തിടും || അസ്തമിച്ചാൽവിളക്കത്തു കാണാംപൊന്മണിപോലയാം കദളിപ്പഴസാദൃശ്യമുണ്ടാംവാസനനിർണ്ണയം || കുരുക്കൾകീറിയുള്ളിൽതാനിരിക്കുംപൊടിയോടുടൻ ഉരയ്ക്കതങ്കംമാറ്റെന്നിരിക്കുമതുനിർണ്ണയം || പത്താംനാളിൽമരിക്കുന്നവ്യാധിയെന്നതു നിർണ്ണയം എട്ടിൽശംഖംകഴിച്ചീടുമെരിഞ്ഞീടുകമൂർദ്ധനി || മൂലാധാരങ്ങൾനൊന്തീടൂം തൊണ്ടനൊന്തുതുടങ്ങുമാം ഏറ്റം തേജസ്സുവർദ്ധിക്കും പോറ്റിക്കതിഗുണങ്ങളും || സിദ്ധിക്കയില്ലയീവ്യാധി ഒരുത്തർക്കും വിശേഷതഃ ഉത്ഭവിച്ചെന്നു വന്നാകിൽ മരിച്ചീടുന്നുനിർണ്ണയം || മരിയാതെയിരുന്നാകിലവൻ ഭുപതിയായ് വരും മരിക്കുമെന്നുവയ്ക്കാതെ ചികിത്സകൾതുടങ്ങണം || മുന്തിരിങ്ങാപ്പഴം പാലിളന്നീരു മലർപ്പൊടി പഞ്ചസാരകൾകല്ക്കണ്ടം കരിമ്പനക്കരിക്കുനീർ || വെളളരിപ്പഴവും പിന്നെ കരിമ്പിൻനീരുമെളളുമാം ദശമൂലമതുംതങ്കം പിന്നെനന്നായ് ത്തണുത്തതും || ആവോളമശനം ചെയ്യിച്ചടുക്കൽ താനിരിക്കയും ഈ വണ്ണം ചെയ്തുസൂക്ഷിച്ചാൽ ജീവിക്കിലതുഭാഗ്യമാം.
— മസൂരിപടലം
കനകക്ഷാരം
- പൊൻകാരം
കനകക്ഷീരി
- മലഎരിമ
- എരിമക്കളളി
കനകദണ്ഡം
- പൊന്നുകൊണ്ടുളള വടി
- പൊന്നുകൊണ്ടു കാലുളള കുട
കനകദലം
- ഉമ്മത്തില
കനകൻ
- ഹരിണിയുടെ മകനായ ദുർമ്മദനു ചിത്രാംഗിയിൽ ജനിച്ചവൻ
‘വേട്ടിതു, ചിത്രാംഗിപെറ്റുണ്ടായികനകനും
— ബ്രഹ്മാണ്ഡപുരാണം
.കനകപലം
- ഒരു പലം സ്വർണ്ണം
കനകപ്പല്ലക്കു്
- പൊന്നു പൊതിഞ്ഞ പല്ലക്കു്
കനകപ്പൊടി
- പൊൻപൊടി
കനകപ്രഭ
- വലിയ വാലുഴവം
- മഞ്ഞക്കുറുമുഴി
കനകപ്രസവ
- പൊൻകൈത
കനകം
- പൊന്നു്, സ്വർണ്ണം, പ്രകാശിക്കുന്നതു് എന്നർത്ഥം
- പ്ലാശു
- നാഗപ്പൂമരം, നാകപ്പൂവു്
- ഉമ്മത്തു് (ഉന്മത്തം)
- മഞ്ഞക്കുറിഞ്ഞി
- കണഗുഗ്ഗുലു
- പൊന്നാവീരം
- പീതചന്ദനം
- മലയകത്തി
- ചെമ്പകം
കനകരംഭ
- സ്വർണ്ണവാഴ
കനകരസം
- അരിതാരം
കനകലത
- സ്വർണ്ണവളളി
- ഒരു സ്ത്രീയുടെ പേർ
- കനകലതാസ്വയംവരം ഭാഷാനാടകത്തിലേ നായിക
- ‘കനകലതാസ്വയംവരം നാടകം’ ഈ നിഘണ്ടൂകാരനായ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിളളയുടെ ചെറുപ്പകാലത്തെ കൃതിയും കല്പിതകഥയുമാണു്.
കനകലോദ ഭവം
- ചെഞ്ചല്യം
കനകവാഴ
- കാനകവാഴ
- ഒരു മാതിരി ചീര
കനകശൈലം
- സുമേരുപർവതം
കനകസ്തംഭ
- സ്വർണ്ണവാഴ
കനകാചലം
- സുമേരുപർവതം
- ശുദ്ധജലസമുദ്രത്തിൽ നിന്നു 13 കാതം വടക്കു്. ഐയാമലയാഴി നോക്കുക.
കനകാദ്രി
- സുമേരു പർവതം
കനകാധ്യക്ഷൻ
- പൊൻപണ്ടം പൊൻനാണ്യം മുതലായവ വെയ്ക്കുന്ന സ്വർണ്ണഭണ്ഡാരത്തിൽ അധികാരമുള്ളവൻ
- പര്യായപദങ്ങൾ:
- മൗരികൻ.
കനകാഭിഷേകം
- സ്വർണ്ണനാണയം ഒരുവന്റെ ശിരസ്സിൽ കോരിച്ചൊരിയുക
കനകാരം
- മലയകത്തി
കനകാലുക
- പൊൻകിണ്ടി
- കനക (സ്വർണ്ണമയമായ) ആലു (കിണ്ടി) എന്നർത്ഥം. പിടിമൊന്ത എന്ന പക്ഷവും ഉണ്ടു്. തമിഴിൽ കൂജാവു് (കൂശ) എന്നു കാണുന്നു.
കനകാഹ്വയം
- ഉമ്മത്തു്
- കനകത്തിന്റെ പേരുളളതു് അല്ലെങ്കിൽ കനകം എന്നു പേരുളളതു് എന്നർത്ഥം.
- നാകപ്പൂവ്
കനകുരുപ്പുകൾ
- മദ്ദളം മുതലായ വാദ്യങ്ങൾ
കനക്കവെ
- വളരെ
- ഏറ്റവും
കനക്കുക
- തടിക്കുക
- ഭാരം തോന്നുക
കനക്കുറവു്
- കനമില്ലായ്മ, ലഘുത്വം
- മെലിച്ചിൽ, വണ്ണക്കുറവു്
- ഭാരക്കുറവു്
കനക്കെ
- വളരെ
- ഏറ്റവും
‘കനക്കെ കൊതി നിനക്കെന്തുചൊല്ലുക
മറുത്തതാരൊടു മറന്നിതൊ’
മറുത്തതാരൊടു മറന്നിതൊ’
— നളചരിതം കഥകളി
കനക്കേടു്
- കനക്കുറവു്
‘കനക്കേടുവരുത്തുമക്കഴുവേറിയറിഞ്ഞെന്നാൽ’
— കൃഷ്ണലീല തുള്ളൽ
.കനത്തുമിനുത്ത
- വിശേഷണം:
- കനത്തും മിനുത്തുമിരിക്കുന്ന
- കനത്തും മിനുത്തും ഇരിക്കുന്നവനു
- പര്യായപദങ്ങൾ:
- ‘മേദുരൻ’
കനം
- വിശേഷണം:
- വണ്ണമുള്ള
- തടിപ്പുള്ള
- കട്ടിയുള്ള
- ഘനമുള്ള
- ഭാരമുള്ള
കനം
- ഭാരം
- അധികം
- കട്ടി
- ഘനം
- വണ്ണം
- ഘനമാണു കനമായതു്.
- ബലം
കനം
- അധികമായി
കനയ്ക്കുക
- വെളിച്ചെണ്ണയിലുണ്ടാക്കിയ പലഹാരവും മറ്റും പഴകിത്തിന്നാൽ ചുവയ്ക്കുക
കനയ്പ്
- കനയ്ക്കുക
കനൽ
- തീക്കട്ട
- കൊടുവേലി
- ചൊവ്വാ എന്ന ഗ്രഹം
- കാർത്തികനക്ഷത്രം
കനാവു്
- കിനാവിന്റെ പൂർവ്വരൂപം
കനി
- വൃക്ഷം മുതലായവയുടെകായ്
- ഫലം
കനി
- പെൺകുട്ടി, കന്യ
- പുത്രി
കനിച്ചിൽ
- അല്പമായിട്ടു വെള്ളം പുറപ്പെടുക
- വാലുക
കനിയുക
- മനസ്സലിയുക, ദയതോന്നുക
- അല്പമായിട്ടുവെള്ളം പുറപ്പെടുക
കനിവു്
- മനസ്സിന്റെ അലിവു്
- ദയ
കനിഷ്ഠ
- വിശേഷണം:
- ചെറിയ
- വയസ്സുകുറഞ്ഞ
കനിഷ്ഠൻ
- അനുജൻ, വയസ്സുകുറഞ്ഞവൻ എന്നർത്ഥം
- അത്യന്തം യുവാവു്
- അത്യല്പൻ
- ശിവൻ
കനിഷ്ഠ, കനിഷ്ഠിക
- അനുജത്തി
- ചെറുവിരൽ
- അത്യല്പം എന്നർത്ഥം.
- കടുരോഹിണി
- കണ്മണി
കനീചി
- ചെമന്ന കുന്നി
കനീനക
- കന്യക. കണ്മിഴി
കനീനകൻ
- പൈതൽ
- യുവാവു
കനീനകം
- കണ്മിഴി
കനീനിക
- കണ്ണിന്റെ കൃഷ്ണമണി. ശോഭിക്കുന്നതെന്നർത്ഥം
- ചെറുവിരൽ
കനീയസ്സ്
- ഏറ്റവും ചെറിയ
- പു:യാൻ. സ്ത്രീ:യസി]
കനീയാൻ
- അനുജൻ
- താഴെയുള്ളവൻ
കനൂജ്
- കാന്യകുബ്ജം
- കന്യാകുബ്ജം
കനീയസം
- ചെമ്പു്
കനീയസി
- അനുജത്തി
കന്തു്
- കൃസരി
- (സഭ്യമല്ല).
കന്ഥരി
- ഇലക്കള്ളി
കന്ഥാ
- ശീലയുടെ ശകലങ്ങൾ കൂട്ടി വെച്ചു തച്ചിരിക്കുന്ന പഴന്തുണി
- നിഗളം
- ഭിത്തി
- കാലിലേ നഖം
‘ക്വചിൽ കന്ഥാധാരീ ക്വചിഭപിച പര്യങ്കശയനാ’
— ഭർത്തൃഹരി
.കന്ഥാ(രി)
- ഇലക്കള്ളി
കന്ദകം
- പല്ലക്കു്
കന്ദഗുഡൂചി, കന്ദഗുളൂചി
- പേരമൃതു്
കന്ദഗ്രന്ഥി
- പിണ്ടാളൻചേമ്പു്
കന്ദടം
- വെളുത്ത ആമ്പൽ
കന്ദബഹുലാ
- നൂറൻകിഴങ്ങു്
കന്ദം
- കിഴങ്ങു് മൂലം
- ചേന
- രോഗങ്ങളെ ഉപദ്രവിക്കുന്നതെന്നർത്ഥം. കാട്ടുചേന എന്നും അഭിപ്രായം കാണുന്നു.
- താമരക്കിഴങ്ങു്
- മേഘം
- വീർപ്പു്, നീരു്
- ചണ്ണമുള്ളങ്കി
- കർപ്പൂരം
- പര്യായപദങ്ങൾ:
- അർശോഘ്നം
- സൂരണം.
കന്ദ
- വിശേഷണം:
- ഉണ്ടാക്കുന്ന
- ഉദാ:‘ശ്രീകന്ദരാഗം’.
കന്ദമൂലം
- മുള്ളങ്കി
കന്ദരം
- ഗുഹ, മലയുടേയും മറ്റും ഗുഹ
- കൃത്രിമമായി ഉണ്ടാക്കപ്പെട്ടതും ഗൃഹതുല്യവുമായ മട
- കൃത്രിമമോ, അകൃത്രിമമോ, വെള്ളമുള്ളതോ, വെള്ളമില്ലാത്തതോ ആയ പർവതവിവരം എന്നും അഭിപ്രായം കാണുന്നു.
- കന്ദരം പലവിധത്തിൽ ഉണ്ടാകുന്നു. വെള്ളച്ചാട്ടം, ഭൂകമ്പം ഇവകൊണ്ടൊ പന്നി മുതലായ മൃഗങ്ങളോ കള്ളന്മാരോ ഉണ്ടാക്കീട്ടോ ഉണ്ടാകാം.
- ഇഞ്ചി
‘കന്ദരംതന്നിലേ മന്ദിരമായുള്ള’
— കൃഷ്ണഗാഥ
കന്ദരാളം
- കല്ലാലു്
- ഗുഹാപ്രദേശത്തെ അലങ്കരിക്കുന്നതു് എന്നർത്ഥം.
- മല ഉകമരം
- പർവതസാനുക്കളെ അലങ്കരിക്കുന്നതു് എന്നർത്ഥം. [അക്ഷോടം എന്നതു നോക്കുക.
- പൂവരശു്
കന്ദരാള(ക)ം
- ഇത്തിയാലു്
കന്ദരോദ്ഭവ
- ചെറിയ കല്ലുർവഞ്ചി
കന്ദരോഹിണി
- പേരമൃതു്
കന്ദർപ്പദഹനൻ
- ശിവൻ
കന്ദർപ്പൻ
- കാമദേവൻ
- കം = നിന്ദിതം, ദർപ്പം = അഹങ്കാരം. നിന്ദിക്കപ്പെട്ട അഹങ്കാരത്തോടുകൂടിയവൻ, സുഖത്തോടുകൂടിയവരിൽ അഹങ്കരിക്കുന്നവൻ, ബ്രഹ്മാവിൽ കൂടിയും അഹങ്കാരത്തെ പ്രവർത്തിക്കുന്നവൻ എന്നിപ്രകാരം അർത്ഥം.
കന്ദർപ്പമഥനൻ
- ശിവൻ
കന്ദലത
- മാലക്കിഴങ്ങു്
- നെയ്പാവൽ
കന്ദലം
- ഇഞ്ചി
- ചേന
- യുദ്ധം
- അംകുരം, മുള
കന്ദലീകുസുമം
- കൂണു്
കന്ദവർദ്ധനം
- ചേന
കന്ദവല്ലി
- കാട്ടുപാവൽ
- മുതക്കു്
കന്ദശൂസൂരണം
- ചേന
കന്ദസാരം
- ഇന്ദ്രന്റെ തോട്ടം
കന്ദളം, കന്ദലം
- മുള, അംകുരം, തളിര്
- ഉദാ:‘കിരണകന്ദളം’.
- യുദ്ധം
- വാഴ
- ഉദാ:കന്ദളദളോല്ലാസം.
- ഇഞ്ചി
- ചേന
- കൂട്ടം
- സ്വർണ്ണം
കന്ദളി
- വലിയ വയറും കറുത്ത മുൻകാലുകളും ഉള്ള മാൻ
- സസ്യങ്ങളുടെ കിഴങ്ങു കുത്തിപ്പറിച്ചു തിന്നുന്നതെന്നർത്ഥം.
കന്ദളികാ
- കുന്തുരുക്കം
കന്ദളിത
- വിശേഷണം:
- അംകുരിച്ച
- മുളച്ച.
കന്ദാഢ്യം
- നിലക്കിഴങ്ങു്
കന്ദാമൃത
- പേരമൃതു്
കന്ദായം
- നാലു മാസത്തിന്റെ ഇട
കന്ദാരം
- പേരാൽവൃക്ഷം
- താമരക്കിഴങ്ങു്
കന്ദാർഹം
- ചേന
കന്ദാലു
- കണ്ണൻചേമ്പു്
- നൂറൻ കിഴങ്ങു്
- നിലക്കിഴങ്ങു്
കന്ദി
- ചേന
- മുക്കുറ്റി
കന്ദിരി
- നെയ്ക്കലം
കന്ദു
- ദോശച്ചട്ടി
- അപൂപാദിയെ ശോഷിപ്പിക്കുന്നതെന്നർത്ഥം.
- മദ്യം വാറ്റുന്നപാത്രം
- പര്യായപദങ്ങൾ:
- ‘സ്വേദനി’.
കന്ദുകം
- പന്തു്
- സുഖത്തെ ദാനം ചെയ്യുന്നതു്, ശിരസ്സിനു വേദനയുണ്ടാക്കുന്നതു് ആഹ്വാനം ചെയ്യപ്പെടുന്നതു് എന്നിങ്ങിനെ അർത്ഥം.
- പര്യായപദങ്ങൾ:
- ‘ഗേണ്ഡുകം’.
‘ദ്യൂതേകന്ദുകഖേലനേ ഭ്രമണക
ക്ഷേപാദി ലീലാന്തരേ’
ക്ഷേപാദി ലീലാന്തരേ’
— ഭാഷാനൈഷധചമ്പു
കന്ദുളം
- പെരിച്ചാഴി
കന്ദോടം
- കറുത്ത ആമ്പൽ
- വെളുത്ത ആമ്പൽ
കന്ദോതം
- ആമ്പൽ
കന്ദോത്ഥം
- കറുത്ത ആമ്പൽ
കന്ദോദ്ഭവാ
- പേരമൃതു്
കന്ധം
- മേഘം
കന്ധ(ര)ം
- മുത്തങ്ങ
- മേഘം
കന്ധരാ
- കഴുത്തു്
- ശിരസ്സിനെ ധരിക്കുന്നതെന്നർത്ഥം.
- മുത്തങ്ങ
- മേഘം
- ചെറുചെഞ്ചീര
കന്ധി
- കഴുത്തു്
- സമുദ്രം
കന്നക്കാരൻ
- ചതിയൻ
കന്നക്കുഴൽ
- കന്നടിത്തോക്കു്
കന്നക്കോൽ
- കള്ളന്മാർ ചുവരു തുരക്കുന്ന ആയുധം
‘കന്നൽക്കണ്ണാൾമണികളവിടെ
ക്കള്ളമോടും കടാക്ഷ
ക്കന്നൽക്കോലാൽ തരുണരുടെ ഹൃ
ത്തട്ടിനെബ്ഭിന്നമാക്കി’
ക്കള്ളമോടും കടാക്ഷ
ക്കന്നൽക്കോലാൽ തരുണരുടെ ഹൃ
ത്തട്ടിനെബ്ഭിന്നമാക്കി’
— മയൂരസന്ദേശം
കന്നടം
- ഒരു ദേശം
കന്നടിക്കാരൻ
- ഇടയൻ
- കന്നിനെ രക്ഷിക്കുന്നവൻ
കന്നടിക്കുക
- കന്നുകാലികളെ തീറ്റുക
- മേയ്ക്കുക
കന്നടിയൻ
- കന്നടിദേശക്കാരൻ
കന്നട്ട
- വെള്ളത്തിലുണ്ടാകുന്ന വലിയ അട്ട
കന്നട്ടം, കന്നട്ട
- കൊപ്പിറ (കൊപ്ര) ഉണക്കുന്ന സ്ഥലം
കന്നത്തം, കന്നത്തരം
- മുട്ടാളത്തരം
- നീചമായ കൗശലം
- വെടിപ്പുകേടു്
- ദുസ്സാമർത്ഥ്യം
കന്നൻ
- വൃത്തികെട്ടവൻ
- വെടിപ്പില്ലാത്ത പ്രവൃത്തി കാട്ടുന്നവൻ
- അസഭ്യം പറയുന്നവൻ
കന്നപ്പൂ
- ചെവിയുടെ മുകളിൽ അലങ്കരിക്കുന്ന ഒരാഭരണം
കന്നം
- ചെകിടു്, കവിൾത്തടം
- ഗണ്ഡം എന്നതാണു കന്നം എന്നായതു്.
- കർണ്ണം, ചെവിസംസ്കൃതം:
- പാപം
- മോഹാലസ്യം, ബോധക്കേടു
കന്നമോടി
- വൃത്തികെട്ടവന്റെ പ്രവൃത്തിയും വാക്കും ഭാവവും
കന്നമോടിക്കാരൻ
- പ്രവൃത്തിയില്ലാത്തവൻ
കന്നൽ
- മത്സ്യം
- ഉദാ:കന്നൽമിഴി = മീനാക്ഷി. കന്നൽ ശബ്ദത്തിനു തമിഴിൽ മധുരം, ശർക്കര, കരിമ്പു് ഈ അർത്ഥങ്ങൾ കാണുന്നു. ഉദാ:കന്നമൊഴി. മിഴിക്കും രമണീയതകൊണ്ടും മാധുര്യം കൊണ്ടും ഈ ശബ്ദം യുക്തമാകയാൽ ‘കന്നൽമിഴി’ എന്നു പറയാമെന്നും അഭിപ്രായം കാണുന്നു. കന്നൽശബ്ദം കരിംകൂവളവാചിയാണെന്നു വേറൊരു പക്ഷവും ഉണ്ടു്. കന്നൽമൊഴി, കന്നൽമിഴി എന്നിവ കൂടാതെ കന്നൽമുടിയാൾ എന്ന പദവും കാണുന്നു. കന്നൽമൊഴി കന്നൽമിഴിയായി, അതിനു പുറമേ കന്നൽമുടിയാളുമായിത്തീർന്നു.
- ഉദാ:ഏഴാംക്ലാസ് പാഠ്യപുസ്തകം 28-ാമതു് ‘കിളിപോയ കൂടു്’ എന്നതിൽ ‘കന്നൽക്കാർവേണിയാൾ’ എന്നു കാണുന്നു. ഇതിനു നല്ല കറുത്ത തലമുടിയോടുകൂടിയവൾ, സുന്ദരി എന്നർത്ഥം പറയുന്നതിനേ തരവുമുള്ളൂ. മത്സ്യവും മധുരവും ശർക്കരയും കരിമ്പും ഒന്നും ഇവയ്ക്കടുക്കുന്നില്ല.
കന്നൽക്കണ്ണി
- സുന്ദരി
- കന്നൽശബ്ദം നോക്കുക.
കന്നൽക്കൂത്തു്
- ഒരു വക പാട്ടുംകളിയും
കന്നാത്തി
- കന്നാന്റെ സ്ത്രീ
കന്നാൻ
- ഓടും പിച്ചളയും കൊണ്ടു വാർക്കുന്ന ഒരു ജാതിക്കാരൻ
കന്നാരം
- ഒരങ്ങാടി മരുന്നു്
- ഇതിനെ ശുദ്ധിചെയ്തു ഭസ്മമാക്കിയാൽ കഫം, ഉഷ്ണം, പല്ലിളക്കം, ക്ഷയം, ചുമ, കാസം ഇവയെ കളയും.
കന്നി
- ഒരു മലയാളമാസത്തിന്റെ പേർ
- കന്യക
- കൂനി
കന്നികായ്ക്കുക
- പിലാവു മുതലായ ചില വൃക്ഷങ്ങൾ ഒന്നാമതു കായ്ക്കുക
കന്നിക്കണ്ടം
- കന്നിഞാറൽകണ്ടം
- ആണ്ടിൽ ഒരിക്കൽ വിളവെടുക്കുന്നവയൽ
- കന്നിവിള
- കരക്കണ്ടം ഇങ്ങിനെ പല പേരുണ്ടു്.
കന്നിക്കൂറു്
- മേടക്കൂറു മുതൽ പന്ത്രണ്ടു കൂറുള്ളതിൽ ആറാമത്തെ കൂറു്
കന്നിപ്പേറു്
- ഒന്നാമത്തെ പ്രസവം
- കടിഞ്ഞൂൽ
കന്നിമാസം
- ഒരു മാസത്തിന്റെ പേർ
കന്നിമൂല
- തെക്കുപടിഞ്ഞാറേക്കോണു്
കന്നിരാശി
- ആറാമത്തെ രാശി
കന്നു
- പശുക്കുട്ടി
- പശു
- കുട്ടി
- മലയാളത്തിൽ ചിലേടത്തു പോത്തിനേയും എരിമയേയും ‘കന്നു്’ എന്നു പറഞ്ഞുവരുന്നു.
കന്നുകാലി
- കന്നു് കാള പശു ഇവയ്ക്കുള്ള പേർ
കന്നുകാലിപ്പിള്ളർ
- കന്നുകാലികളെ മേയ്ക്കുന്ന പിള്ളർ
കന്മദം
- പാറകളിൽനിന്നു പ്രവേശിക്കുന്ന ഒരു ദ്രവം
- വേനൽക്കാലത്തിൽ വെയിലേറ്റു മലമ്പാറകൾ തപ്തമാകുമ്പോൾ അതിൽനിന്നു് അരക്കുപോലെ പുറപ്പെടുന്ന ഒരു സാധനം. കല് + മദം = കന്മദം. ഇതിനു ശിലാജതു എന്നും മറ്റും പേർ കാണുന്നു. ഇതു, സൗവർണ്ണം, രാജതം, താമ്രം, ആയസം ഇങ്ങിനെ നാലു തരമുണ്ടു്. ‘നിദാഘേഘർമ്മസന്തപ്താ ധാതുസാരം ധരാധരാ നിര്യാസവൽ പ്രമുഞ്ചന്തി തച്ഛിലാജതുകീർത്തിതം’ എന്നു ഭാവമിശ്രവചനം. കഫം, പ്രമേഹം, കല്ലടപ്പു്, മൂത്രകൃച്ശ്രം, ക്ഷയം, വായുമുട്ടൽ, വാതരക്തം, അർശ്ശസ്സ്, പാണ്ഡു, അവസ്മാരം, ഉന്മാദം, വീക്കം, കുഷ്ഠം, മഹോദരം, കൃമി, അഗ്നിമാന്ദ്യം, ജ്വരം ഇവയെ ശമിപ്പിക്കും. കല്മദം നാലുജാതിയുള്ളതിൽ ‘ആയസം’ ശ്രേഷ്ഠമാകുന്നു. ഇതു വിന്ധ്യപർവതത്തിൽ ധാരാളമുണ്ടാകുന്നു. ഇരിമ്പു് അവിടെ അധികമുണ്ടല്ലൊ. ഇതിനു. ഇംഗ്ലീഷിൽ Bitumen കന്മദം എന്നതിനു കല്മദം എന്നോ കന്മദം എന്നോ പറയാം. എന്നാൽ സംസ്കൃതവാക്കായ കല്മഷത്തെ കന്മർഷമാക്കുന്നതു തെറ്റാകുന്നു.
- പര്യായപദങ്ങൾ:
- ശിലാജതു
- അദ്രിജതു
- ശൈലനിര്യാസ
- ഗൈരേയ
- അശ്മജ
- ഗിരിജ
- ശൈലധാതുജ
- അർത്ഥ്യ
- ശിലാജ
- അഗജ
- ശൈല
- ശൈലേയ
- ശീതപുഷ്പക
- ശിലാവ്യാധി
- അശ്മോത്ഥ
- അശ്മലാക്ഷ
- അശ്മജതുക
- ജത്വശ്മക
കന്മഷം
- കല്മഷം എന്നതു നോക്കുക
കന്മാടം
- കരിങ്കല്ലുകൊണ്ടുള്ള ഭവനം
കന്യ
- പത്തുവയസ്സായ പെൺകുട്ടി
- വിവാഹം കഴിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്കു പൊതുവായി ഈ പേർ പറയാറുണ്ടു്. കന്യക എന്നും പറയാം. ശോഭയുള്ളവൾ, ആഗ്രഹിക്കപ്പെടുന്നവൾ എന്നിങ്ങിനെ അർത്ഥം.
- രണ്ടു വൃത്തങ്ങളുടെ പേർ
- 1. പ്രതിഷ്ഠാഛന്ദസ്സിൽപെട്ടതു്. മംഗംകന്യാ 2. ജഗതിഛന്ദസ്സിൽപെട്ടതു്. ‘അത്രഭസനയം വരുവതു കന്യാ’ - വൃത്തമഞ്ജരി.
- ദുർഗ്ഗാദേവി, കന്യ, കുമാരി
- കറ്റുവാഴ (കറ്റാർവാഴ)
- ഞാഴൽ
- കാട്ടുപാവൽ
- പേരേലം
- പന്നിക്കിഴങ്ങു്
- പുത്രി
- പര്യായപദങ്ങൾ:
- കന്യ
- കുമാരി.
‘ശേമേകന്യകാപ്രോക്താ
അത ഊർദ്ധ്വം രജസ്വലാ’
അത ഊർദ്ധ്വം രജസ്വലാ’
— സ്മൃതി
കന്യകാ
- കന്യാ
- കന്യാ എന്നതു നോക്കുക.
- പുത്രി
- കല്യാണം കഴിയാത്തവൾ
- കുറുഞ്ഞി
- പേരേലം
- കറ്റുവാഴ
കന്യകാജാതൻ
- കന്യകാപുത്രൻ
- കന്യകയിൽ ജനിച്ചവൻ എന്നർത്ഥം,
- പര്യായപദങ്ങൾ:
- കാനീനൻ.
കന്യകാപുടം
- പേരേലം
കന്യകാമണി
- കന്യകാരത്നം, അതിസുന്ദരിയായ കന്യക
- ഒരു വൃത്തത്തിന്റെ പേർ, ഉൽകൃതിഛന്ദസ്സിൽ പെട്ടതാണു്
- പാദം ഒന്നിൽ 26 അക്ഷരം കാണും.
‘രേഫവും ജകാരവും കലർന്നൊരെട്ടുപിന്നെ
ലംഗവുംധരിക്കകന്യകാമണിയാം’
ലംഗവുംധരിക്കകന്യകാമണിയാം’
— വൃത്തമഞ്ചരി
കന്യാകുബ്ജം
- ഒരു രാജ്യത്തിന്റെ പേർ
- ഒരു പഴയ നഗരം
- ഇപ്പോൾ കനൂജ് എന്നു പറയപ്പെടുന്നു.
- ഇതു വടക്കേഇൻഡ്യയിൽ ഗംഗയുടെ കൈവഴിയിൽ സ്ഥിതിചെയ്യുന്നു. കാന്യകുബ്ജം എന്നുമുണ്ടു്. സംസ്കൃതത്തിൽ ഈ ശബ്ദമാണു് അധികം കാണുന്നത്. കന്യാകബ്ജം = കന്യാകുമാരി എന്നു റിച്ചാർഡു് കോളിൻസ്.
കന്യാകുമാരി
- തിരുവിതാംകൂറിൽ അഗസ്തീശ്വരം താലൂക്കിലേ ഒരു പകുതി
- ഇതു തിരുവിതാംകൂറിന്റെ എന്നല്ല ഇൻഡ്യാമഹാരാജ്യത്തിന്റെ എറ്റവും തെക്കേ അറ്റത്തേ കോടിയാകുന്നു. [ഇവിടെ പ്രസിദ്ധപ്പെട്ട ഒരു ഭഗവതിക്ഷേത്രമുണ്ടു്. കന്യാകുമാരി സുഖവാസസ്ഥലങ്ങളിൽ ഒന്നാണു്.
കന്യാത്വം, കന്യകാത്വം
- കന്യകയുടെ സ്ഥിതി
കന്യാദാനം
- പ്രതിഫലം വാങ്ങിക്കാതെ മകളെ ഒരുവനു വിവാഹംകഴിപ്പിച്ചു കൊടുക്കുക
കന്യാപ്പെണ്ണു്
- വിവാഹം കഴിയാത്ത സ്ത്രീ
കന്യാവ്രതം
- വിവാഹത്തിനു മുമ്പേയുള്ള അവസ്ഥ
കന്യാസ്ത്രീ
- കന്യാപ്പെണ്ണു്
കപടക്കാരൻ
- കള്ളമുള്ളവൻ
- ചതിയൻ
കപടം
- വ്യാജം
- ഒരു വസ്ത്രം എന്നപോലെ ശിരസ്സിനെ മറയ്ക്കുന്നതെന്നർത്ഥം. കപട പ്രവൃത്തികൊണ്ടുള്ള ദുഷ്കീർത്തി തലയുള്ള കാലം മുഴുവൻ കാണുമെന്നു സാരം. ബ്രഹ്മാവിനെപ്പോലും മറയ്ക്കുന്നതു് എന്നുമാകാം.
- പര്യായപദങ്ങൾ:
- കപടം
- വ്യാജം
- ദംഭം
- ഉപാധി
- ഛത്മം
- കൈതവം
- കുസൃതി
- നികൃതി
- ശാഠ്യം.
കപടസൂത്രം
- കള്ളക്കൗശലം
- ചതിക്കുന്നതിന്നുള്ള ഉപായം
കപടസ്ഥൻ
- കപടക്കാരൻ
കപടി
- വിശേഷണം:
- വ്യാജമുള്ള
- സ്ത്രീ:കപടിനി.
കപടേശ്വരി
- വെളുത്തകണ്ടകാരി
കപർദ്ദം
- ശിവന്റെ ജടാഭാരം
- ശിരസ്സിനെ നിറയ്ക്കുന്നതു്, ഗംഗാജലംകൊണ്ടു ശുദ്ധമാക്കിചെയ്യുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം.
- കവടി
കപർദ്ദി
- ശിവൻ
- കപർദ്ദം എന്ന ജടയുള്ളവൻ
കപർദ്ദികാ
- കവടി
കപാടഘ്നൻ
- കള്ളൻ
- ഭവനഭേദനം ചെയ്യുന്നവൻ
കപാടം
- കതകു്
- വാതിൽ
- വായുവിനെപ്പോലും അകത്തു കടത്താത്തതു്, കാറ്റു നിമിത്തം ശബ്ദിക്കുന്നതു്, ശിരസ്സിനെ പിളർക്കുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം. കവാടം, കുവാടം എന്നും കാണുന്നുണ്ടു.
- പര്യായപദങ്ങൾ:
- അരരം.
കപാടിനി
- ചീഡാദേവതാരം
കപാടോദ്ഘാടനം
- വാതിൽ തുറക്കുക
- താക്കോൽ
കപാലപാണി
- ശിവൻ
കപാലഭൃത്ത്
- ശിവൻ
കപാലം
- തലയോട്
- ശിരസ്സിനെ രക്ഷിക്കുന്നതെന്നർത്ഥം.
- പരന്ന അസ്ഥി
- ഭിക്ഷക്കാരന്റെ ഒരു മാതിരി പാത്രം
- ഒരു കുടത്തിന്റെ പാതി
- പര്യായപദങ്ങൾ:
- കർപ്പരം.
കപാലമാലി
- ശിവൻ
കപാലമാലിനി
- ദുർഗ്ഗാ
കപാലശിരസ്സ്
- ശിവൻ
കപാലി
- ശിവൻ
- ശ്രീപരമേശ്വരൻ തലയോടെടുത്തു് ഇരക്കുന്നതിനുള്ള കാരണം താഴെ പ്രസ്താവിക്കുന്നു. ത്രൈലോക്യാധിപത്യത്തെപ്പറ്റി ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും പരസ്പരം വലുതായ വാദം തുടങ്ങി. അങ്ങനെ വാദിച്ചുപോരുന്ന സന്ദർഭത്തിൽ, അവരുടെ മദ്ധ്യേ ഒരു തേജസ്സു കാണുകയുണ്ടായി. ഉടനടി ഒരു അശരീരി വാക്കും ഉത്ഭവിച്ചു. ‘ഈ തേജസ്സിന്റെ അവസാനം ആരാണോ കണ്ടുപിടിക്കുന്നു അവനത്രേ ത്രൈലോക്യാധിപതി’ എന്നായിരുന്നു അശരീരി വാക്കിന്റെ താൽപര്യം. അനന്തരം ബ്രഹ്മാവു മേൽ ഭാഗത്തേയ്ക്കും വിഷ്ണു കീഴ്ഭാഗത്തേയ്ക്കും പുറപ്പെടുന്നതിനു സമ്മതിച്ചു യാത്ര തുടങ്ങി. ഏറെക്കാലം കഴിഞ്ഞിട്ടും തേജസ്സിന്റെ അവസാനം കാണായ്കയാൽ വളരെ മനസ്സുമുട്ടി. ഇങ്ങനെ ഇരിക്കെ ഒരു കൈതപ്പൂവ് ഉപരിഭാഗത്തു നിന്നും വരുന്നതു കണ്ട് എവിടെ നിന്ന് വരുന്നു എന്ന് ബ്രഹ്മാവു ചോദിച്ചു. ഈ തേജസ്സിന്റെ അവസാന ഭാഗത്തു നിന്നു വരുന്നു എന്ന് അത് ഉത്തരം പറഞ്ഞതു കേട്ടിട്ട് അവിടെ ചെല്ലുന്നതിനു ഇനിയും എത്ര ദൂരം പോകണമെന്നു് ബ്രഹ്മാവു് ചോദിച്ചു. ഞാൻ അവിടെ നിന്നു തിരിച്ചതിൽ പിന്നെ മൂന്നു ബ്രഹ്മപ്രളയം കഴിഞ്ഞിരിക്കുന്നു എന്നു പുഷ്പം മറുപടി പറകയുണ്ടായി. ഇതു കേട്ടിട്ട് നിനക്കു് എന്റെ കരത്തിൽ ഇരിക്കുന്നതിന് മനസ്സുണ്ടോ എന്ന് ബ്രഹ്മാവു ചോദിച്ചു. പൂർണ്ണസമ്മതമെന്നു പുഷ്പം ഉത്തരം പറഞ്ഞു. അവ്വണ്ണം സത്യം ചെയ്യണമെന്നു ബ്രഹ്മാവു് അപേക്ഷിച്ചതനുസരിച്ചു കൈതപ്പൂവു് പ്രവർത്തിക്കുകയും അതിനെ ബ്രഹ്മാവ് തന്റെ കരത്തിൽ വച്ചുകൊള്ളുകയും ചെയ്തു. അനന്തരം അദ്ദേഹം വിഷ്ണുവിന്റെ സമീപത്തിൽ ചെന്നു ചേർന്നു. തേജസ്സിന്റെ അവസാനം കണ്ടുവോ എന്ന് വിഷ്ണു ചോദിച്ചതിനു് അതിന്റെ മൂർദ്ധാവിലിരിക്കുന്ന പുഷ്പം ഇതാണെന്നു കൈതപ്പൂവിനെ ചൂണ്ടിക്കാണിച്ചു ബ്രഹ്മാവു പറഞ്ഞു. മൂർദ്ധാവു കണ്ടുവോ എന്നു വീണ്ടും വിഷ്ണു നിർബന്ധിച്ചു ചോദിച്ചു. ഉടൻ അഞ്ചു തലയുള്ളതിൽ ഒന്നു കൊണ്ടു കുലുക്കി അനുസരിച്ചു. ഇതു കണ്ടു കൈയ്യിലിരുന്ന പുഷ്പം രുദ്രാകൃതി പൂണ്ടു കുലുക്കിയ തലയെ ഉടൻ അറുത്തു. അനന്തരം‘നീ കപാലം (തലയോട്) എടുത്തു ഇരക്കുക’ എന്നു ബ്രഹ്മാവ് ശിവനെ ശപിച്ചു. ഇതു മുതൽ ശിവന് കപാലി എന്ന പേരുണ്ടായി. അധികം ഭേദമില്ലാത്ത മറ്റൊരഭിപ്രായം: അഞ്ചു ശിരസ്സാണല്ലോ ബ്രഹ്മാവിനു് ആദ്യം ഉണ്ടായിരുന്നതു്. പരമേശ്വരന്റെ ആദ്യവസാനം കാണ്മാൻ ഒരിക്കൽ വരാഹരൂപത്തെ അവലംബിച്ചു പാദാന്വേഷണാർത്ഥം വിഷ്ണു അധോഭാഗത്തേക്കും, ഹംസരൂപാവലംബിയായി ബ്രഹ്മാവ് ശിരോദർശനാർത്ഥം ഉപരിഭാ ഗത്തേക്കും തിരിച്ചു. ഇടക്കു ഭഗവാന്റെ ശിരസ്സിൽനിന്നു കീഴ്പ്പെട്ടുവരുന്ന ഒരു പൂമാലയെ ബ്രഹ്മാവു കാണുകയുണ്ടായി. എവിടുന്നാണെന്നു ചോദിച്ചതിൽ അനേകകല്പാന്തങ്ങൾക്കു മുമ്പു പരമേശ്വരന്റെ ശിരസ്സിൽനിന്നു പോന്നതിന്റെ ശേഷവും ഇതുവരയ്ക്കുമേ വന്നെത്തുന്നതിനു സാധിച്ചുള്ളൂ എന്നു പൂമാല പറയുന്നതു കേട്ടു. ബ്രഹ്മാവു തൽക്കാര്യം അസാദ്ധ്യമെന്നുകരുതി മടങ്ങിപ്പോന്നു. അനന്തരം പാദം കാണാതെ വിഷ്ണുവും മടങ്ങി എത്തി. പിന്നീടു വിഷ്ണുവിനോടു ‘ഞാൻ ശിവശിരസ്സ് കണ്ടൂ’ എന്നു ബ്രഹ്മാവു കള്ളം പറകയാൽ കള്ളംപറഞ്ഞ ശിരസ്സിനെ ഉടൻ ശിവൻ അറുത്തു. അന്നു മുതൽ ബ്രഹ്മകപാലത്തെ ശിവൻ ധരിപ്പാനിടയായി. ബ്രഹ്മഹത്തിയെ മറച്ചുവെയ്ക്കാതെ പ്രത്യക്ഷമാക്കുന്നതിനായിട്ടാണു ശിവൻ അതിനെ ധരിച്ചതു്.
കപാലിക
- ഒരു ദന്തരോഗം
- പല്ലുതേയ്ക്കായ്കകൊണ്ടു് അതിലെ മലം ഹേതുവായി ചരൽക്കല്ലുപോലെയുണ്ടാകുന്ന ദന്തശർക്കര എന്ന രോഗം പല്ലുകളെ അല്പമായി പിളർക്കും. അതുകൊണ്ടു പല്ലുകൾക്കു നാശം വരും. ഇതത്രേ കപാലിക.
- പിച്ചകം
കപി
- വാനരം, കുരങ്ങു്
- ഒരു ദിക്കിലും ഉറച്ചുനില്ക്കാത്തതെന്നർത്ഥം.
- അറബിക്കുന്തുരുക്കം
- രക്തചന്ദനം
- പന്നി
- നെല്ലി
- വലിയ ഉങ്ങു്
- ആന
- സൂര്യൻ
- വിഷ്ണു
- പര്യായപദങ്ങൾ:
- കപി
- പ്ലവംഗം
- പ്ലവഗം
- ശാഖാമൃഗം
- വലീമുഖം
- മർക്കടം
- വാനരം
- കീശം
- വനൗകസ്സ്.
കപിക
- കടിഞാൺ
- നായിക്കൊരുണ
- കരിനൊച്ചി
കപികഛു
- നായിക്കൊരുണ
- കുരങ്ങന്മാർക്കുകൂടി ചൊറിക്കു ഹേതു എന്നർത്ഥം.
കപികന്ദുകം
- തലയോടു്
കപികേതനൻ
- അർജ്ജുനൻ
- അർജ്ജുനന്റെ ദ്ധ്വജത്തിൽ ഹനുമാനായതുകൊണ്ടു് ഈ പേരുണ്ടായി.
കപിചൂഡം
- അമ്പഴം
- കല്ലാൽ
- വെളുത്ത പേരാൽ
കപിജം
- അറബിക്കുന്തുരുക്കം
കപിഞ്ജലം
- വേഴാമ്പൽപക്ഷി
- പിതാരിപ്പുള്ളു്
കപിതൈലം
- അറബിക്കുന്തുരുക്കം
കപിദ്ധ്വജൻ
- അർജ്ജുനൻ
- കപികേതനൻ നോക്കുക.
കപിത്ഥത്വക്കു്
- ഏലാവാലുകം
കപിത്ഥഫലിനി
- വിളാമ്പശ
കപിത്ഥം
- ഏലാവാലുകം
- വിളാർമരം
കപിനാമ, കപിനാമകം
- അറബിക്കുന്തുരുക്കം
കപിപിണ്ഡ്യാകം
- കണ്ടിവെണ്ണ
കപിപിപ്പലി
- ചെറിയ കടലാടി
കപിപ്രിയം
- വിളാർ
- അമ്പഴം
- പഴമുൺപാല
കപിരഥൻ
- അർജ്ജുനൻ
- രാമൻ
കപില
- വിശേഷണം:
- കുരാൽനിറമുള്ള
കപിപ്രഭ
- നായിക്കൊരുണ
കപിരോമ, കപിരോമഫല
- നായിക്കൊരുണ
കപിലദ്യൂതി
- സൂര്യൻ
കപിലചന്ദനം
- കപിലവർണ്ണമായ ചന്ദനം
- പര്യായപദങ്ങൾ:
- ഹരിചന്ദനം.
കപിലദ്രാക്ഷ
- വലിയ മുന്തിരി
കപിലധര
- ഗംഗാനദി
കപിലൻ
- ഒരു മഹർഷി
- കർദുമനു ദേവഹൂതിയിലുണ്ടായവൻ.
- ഈ മഹർഷി സഗരന്റെ അറുപതിനായിരം പുത്രന്മാരെ ദൃഷ്ടിയിൽ എരിച്ചു. സാംഖ്യദർശനം സ്ഥാപിച്ചതു് ഇദ്ദേഹമാണു്. ഇദ്ദേഹത്തിനു കപിലവാസുദേവൻ എന്നും പേരുണ്ടു്.
കപിലപുരാണം
- ഒരു ഉപപുരാണം
- അഷ്ടാദശോപപുരാണം നോക്കുക.
കപിലഫലം
- വലിയ മുന്തിരി
കപിലം
- പിച്ചള
- അറബിക്കുന്തുരുക്കം
- നായ്
കപിലർ
- ഒരു ബ്രാഹ്മണകവി
- ഇദ്ദേഹം പാണ്ടിയിൽ തിരുവടവൂർ എന്ന ദേശത്തു ജനിച്ചു. മലയാളത്തിൽ വന്നു താമസിച്ചു. ‘പൊയ്യാനാവിർക്കപിലർ’ (പൊയ്യ് പറയാത്തവൻ) എന്ന വിരുതു പേർ നേടി.
കപിലലോഹം
- നല്ല പിച്ചള
കപിലവസ്തു
- ശുദ്ധോദനന്റെ പ്രധാന നഗരം
- ശുദ്ധോദനൻ ഗോതമബുദ്ധന്റെ പിതാവാണു്.
കപിലശിംശപാ
- ഇരുവുൾമരം
- അല്പം മഞ്ഞനിറമുള്ളത്.
കപില
- അഗ്നിക്കോണിലേ ഗജമായ പുണ്ഡരീകന്റെ പിടി
- കപിലവർണ്ണമുള്ളതെന്നർത്ഥം.
- ഇരുമുള്ള്
- അരേണുകം
- കറ്റുവാഴ
- പശു
- നല്ല പിച്ചള
- അത്തിത്തിപ്പലി
കപിലാക്ഷി
- ഒരു വക മാൻ
- ഒരല്പം മഞ്ഞനിറമുള്ള ഇരുവുൾമരം
- വെളുത്ത ചെറിയ വെള്ളരി
കപിലൈലാ
- അരേണുകം
കപിലോമ
- നായ്ക്കുരണ
കപില്ലിക
- അത്തിത്തിപ്പലി
കപിലാഞ്ജനൻ
- ശിവൻ
കപിലാശ്വൻ
- ഇന്ദ്രൻ
കപിലോല
- അരേണുകം
കപിലോമഫല
- നായ്ക്കുരണ
കപിവക്ത്രൻ
- നാരദൻ
കപിവല്ലി
- അത്തിത്തിപ്പലി, കുരങ്ങനെപ്പോലെയുള്ള (അങ്ങോട്ടുമിങ്ങോട്ടും പടർക്കുന്ന) വള്ളി
- വലിയ കടലാടി
കപിവദാന്യം
- അമ്പഴം
കപിശ
- വിശേഷണം:
- കറുപ്പോടുകൂടിയ ചെമപ്പു നിറമുള്ള
കപിശം
- കറുപ്പും മഞ്ഞയും ചേർന്ന നിറം (കരിവാളിപ്പ്)
- കപിശബ്ദത്തിനു ഇവിടെ നിറവിശേഷമെന്നർത്ഥം. വാനരവർണ്ണസദൃശമെന്നു ശബ്ദാർത്ഥം.
- കറുപ്പോടു കൂടിയ ചെമപ്പുനിറം, പാതിരിപ്പൂനിറം
- തവിട്ടുനിറം
- സാമ്പ്രാണി
- ഒരു വക മദ്യം
- അറബിക്കുന്തുരുക്കം
- പര്യായപദങ്ങൾ:
- ശ്യാവം
കപിശാ(ശി)
- മാധവീലത
- ഒരു നദിയുടെ പേർ
- ഒരു വക മദ്യം
കപിശാഞ്ജനൻ
- ശിവൻ
കപിശീക
- ഒരു വക മദ്യം
കപിശീർഷകം
- ചായില്യം
കപീകഛ്ഛു
- നായിക്കൊരുണ
കപീജ്യൻ
- രാമൻ
- സുഗ്രീവൻ
കപീജ്യം
- പഴമുൺപാല
കപീതനം
- അമ്പഴം
- വാനരന്റെ നിറത്തോടു തുല്യമെന്നർത്ഥം
- കല്ലാൽ, ജലത്തെ പീതനിറമാക്കുന്നത്
- നെന്മേനിവാക
- പൂവരശ്
- കവുങ്ങ്
- ഇത്തിയാല്
- കൂവളം
- അരയാൽ
കപീന്ദ്രൻ
- സുഗ്രീവൻ
- ജാംബവാൻ
- ഹനുമാൻ
കപീലു
- പനച്ചി
കപീഷ്ടം
- പഴമുൺപാല
- വ്ളാർമരം
കപൂയ
- വിശേഷണം:
- ജാത്യാചാരകലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട
- കുത്സിതമായി നശിക്കുന്നത് കപൂയം.
- നീചമായ, നിന്ദ്യമായ, താഴ്ന്ന
കപേർവാസം
- വെളുത്ത പേരാൽ
കപോണി
- കൈമുട്ടു് മടക്കുന്നതിനും നിവർത്തുന്നതിനും പ്രയാസമില്ലാത്തതെന്നർത്ഥം. കഫോണി
- കഫണി എന്നുമാകാമെന്നു കാണുന്നു
‘കഫോണി:കഫണിർദ്വയോഃ’
— ശബ്ദാർണ്ണവം
.കപോതകം
- പ്രാക്കുഞ്ഞു്
- സൗവീരാഞ്ജനം
കപോതചരണ
- പവിഴക്കൊടി
- മാടപ്രാവിന്റെ കാലിനു സദൃശമായ വേരുള്ളതു് എന്നർത്ഥം.
കപോതനന്ദനം
- അഞ്ജനക്കല്ലു്
കപോതപങ്കം
- അടയ്ക്കാമണിയൻ
കപോതപാലി(ളി), കപോതപാലി(ളി)ക
- പ്രാവിൻപലക
- പ്രാക്കൂടു്
- പര്യായപദങ്ങൾ:
- വിടങ്കം.
കപോതം
- മാടപ്രാവു്
- വായുവിന്റെ സഹായത്തോടുകൂടി പറക്കുന്നതെന്നർത്ഥം.
- കുരുവിപ്പക്ഷി
- താറുതാവൽ
- കാട്ടുപ്രാവു്
- പുരയുടെ ഉത്തരത്തിനു താഴത്തു വെയ്ക്കുന്ന മരം
കപോതയാമുനം
- രസാഞ്ജനം
കപോതവങ്ക
- ബ്രഹ്മി
കപോതവർണ്ണി, കപോതവർണ്ണിക
- ചിറ്റേലം
കപോതവാണ
- പവിഴക്കൊടി
കപോതവേഗ
- ബ്രഹ്മി
കപോതസമൂഹം
- കപോതക്കൂട്ടം
- പര്യായപദങ്ങൾ:
- കപോതം.
കപോതസാരം
- സ്രോതാഞ്ജനം
കപോതാംഘ്രി
- പവിഴക്കൊടി
- ഒരു വക മണമുള്ള ചെടി, മാഞ്ചി
കപോതാഞ്ജനം
- സ്രോതാഞ്ജനം
കപോതാരി
- പെരുമ്പരുന്തു്
- പരുന്തു്
കപോതി, കപോതിക
- പേടപ്രാവു്
കപോലപാളി
- കവിൾത്തടം
കപോലഫലകം
- കവിൾത്തടം
കപോലം
- കവിൾത്തടം
- കോപം മുതലായവയിൽ വിറയ്ക്കുന്നതു്, സുഖത്തെ അധികമാക്കുന്നതെന്നർത്ഥം. [കണ്ണിനു വളരെ അടുത്ത ഭാഗം കവിളും അതിനു കീഴ്ഭാഗം കപോലവുമാണെന്നു ചിലർക്കഭിപ്രായമുള്ളപ്രകാരം കാണുന്നു.
- പര്യായപദങ്ങൾ:
- ഗണ്ഡം.
കപ്പ
- കപ്പയാവണക്കു്
- ഓമ എന്നതുനോക്കുക.
കപ്പക്കിഴങ്ങു്
- നട്ടുണ്ടാക്കുന്ന ഒരു വക കിഴങ്ങു്
കപ്പട, കപ്പണ
- കല്ലുവെട്ടാംകുഴി
കപ്പം
- രാജാക്കന്മാർ ചക്രവർത്തികൾക്കു കൊടുക്കുന്ന കരം
- പര്യായപദങ്ങൾ:
- ഭാഗധേയം
- കരം
- ബലി.
കപ്പംകെട്ടുക
- കപ്പംകൊടുക്കുക
കപ്പൽ
- സമുദ്രത്തിലേ വാഹനങ്ങളിൽ വെച്ചു വലുതായുള്ളതു്
- ഉരു
- കപ്പൽക്കച്ചവടക്കാരനു പര്യായങ്ങൾ സാംയാത്രികൻ, പോതവണിക്കു് കപ്പൽക്കൂലിക്കു ശുല്ക്കം എന്നു പേർ.
- പര്യായപദങ്ങൾ:
- യാനപാത്രം
- പോതം.
കപ്പൽച്ചക്ക
- ഒരു മാതിരി കൈതയിലുണ്ടാകുന്ന കായ്
- കൈതച്ചക്ക
കപ്പൽച്ചരക്കു്
- കപ്പലിൽ കൊണ്ടുവരുന്ന കച്ചവടവസ്തു
കപ്പൽച്ചാൽ
- കപ്പലോടുന്നതിനുള്ളവഴി
കപ്പൽച്ചേതം
- കപ്പലിന്റെ നാശം
കപ്പൽപായ്
- കപ്പലിന്റെ പാമരത്തിൽ കെട്ടുന്ന ഒരുമാതിരി പായ്
കപ്പൽമാങ്ങ
- കപ്പൽമാവിന്റെ കായ്
കപ്പൽമാവു്
- പറങ്കിമാവു്
കപ്പൽമുളകു്
- ഒരു വക വലിയ മുളകു്
- ചീനമുളകു്
കപ്പലണ്ടി
- കപ്പൽമാങ്ങയിൽ ചെന്നിരിക്കുന്ന വിത്തു്
- കശുഅണ്ടി
- പറങ്കിഅണ്ടി
കപ്പലോട്ടം
- കപ്പൽസഞ്ചാരം
കപ്പളങ്ങ
- കപ്പളത്തിന്റെ കായ്
കപ്പളം
- ഉറപ്പില്ലാത്ത ഒരു മാതിരി ചെറിയ വൃക്ഷം
- കപ്പയാവണക്കു്.
കപ്പാരിക്കുക
- വൃഷണം ഉടയ്ക്കുക
കപ്പി
- തടിയും മറ്റും മുകളിൽ കയറ്റുന്നതിനു കയറിലിടുന്ന ഒരു യന്ത്രം
കപ്പിത്താൻ
- കപ്പലിലേ കാര്യസ്ഥൻ
- പോർട്ടുഗീസ് ഭാഷ.
കപ്പിയാരു്
- പള്ളിയിലേ ഒരു വേലക്കാരൻ
കപ്പിയോളം
- അറ്റം വരെ പ്രാചീനമലയാളം:
കപ്പു്
- കൈകൂട്ടാതെ വായ് കൊണ്ടു കമ്മുക
- പട്ടിയെപ്പോലെതിന്നുക
- കവരം
കപ്പുക
- കൈയുടെ സഹായം കൂടാതെ കമ്മിത്തിന്നുക
കഫകാലം
- കഫം വർദ്ധിക്കുന്ന സമയം
കഫകൂർച്ചിക
- ഉമിനീർ
കഫഘ്നി
- ചെറിയ അടയ്ക്കാമണിയൻ
കഫണി
- കൈമുട്ടു്
- കപോണി എന്നതു നോക്കുക.
കഫം
- ത്രിദോഷങ്ങളിൽ ഒന്നു്
- ശ്ലേഷ്മം
- വെള്ളം കുടികൊണ്ടു വർദ്ധിക്കുന്നതു്, പറ്റിച്ചേരുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം. ശ്ലേഷ്മണൻ, ശ്ലേഷ്മളൻ, കഫി ഇവ മൂന്നും കഫരോഗിയുടെ പേർ.
കഫവർദ്ധനം
- മലങ്കാര
കഫവിരോധി
- മുളകു്
കഫഹരം
- കൈപ്പൻപടവലം
കഫാന്തകം
- മുള്ളങ്കി
- വെൾവേലം
കഫാരി
- ചുക്കു്
കഫി
- വിശേഷണം:
- ദേഹപുഷ്ടിയുള്ള
- കാരമുള്ള
- കഫരോഗമുള്ള
കഫി
- കഫരോഗമുള്ളവൻ
കഫേലു
- ദേഹപുഷ്ടിയുള്ള
- കഫമുള്ള
കഫേലു(ലൂ)
- നറുവരി
കഫോണി
- കൈമുട്ടു്
- കപോണി എന്നതു നോക്കുക.
കബന്ധൻ
- ഭയങ്കരനും വിരൂപിയുമായ ഒരു രാക്ഷസൻ
- ശ്രീരാമലക്ഷ്മണന്മാർ വനവാസത്തിൽ സീതാന്വേഷണംചെയ്യും മദ്ധ്യേ ഈ രാക്ഷസനെ കാണുകയുണ്ടായി. ‘വക്ഷസിവദനവും യോജനബാഹുക്കളും ചക്ഷുരാദികളുമില്ലെന്തൊരു സത്വമിദം? പക്ഷിയുംമൃഗവുമല്ലെത്രയും ചിത്രം ചിത്രം വക്ഷസിവക്ത്രംകാലും തലയുമില്ലതാനും’ ഈ രാക്ഷസന്റെ കൈക്കകത്തകപ്പെടുകയാൽ വലതുകൈ രാമചന്ദ്രനും, ഇടതുകൈ ലക്ഷ്മണനും മുറിച്ചു. അനന്തരം വാസ്തവമെല്ലാം കബന്ധനെ അറിയിക്കയാൽ അവൻ സന്തുഷ്ടചിത്തനായി താൻ ഒരു ഗന്ധർവ്വനാണെന്നും അഷ്ടവക്രമുനിയുടെ ശാപം നിമിത്തം രാക്ഷസനായി എന്നും ഇന്ദ്രൻ വജ്രായുധം കൊണ്ടു ശിരസ്സു മുറിക്കുകയാൽ ഈ രൂപത്തിലായി എന്നും ശാപമോക്ഷം ഇതാ സിദ്ധിച്ചൂ എന്നും ഉണർത്തിച്ചു. പിന്നീടു കബന്ധനെ അവർ ദഹിപ്പിച്ചൂ. ഗന്ധർവൻ രാമനെ സ്തുതിച്ചു മടങ്ങി. കബന്ധനു ‘ദനു’ എന്നും പേരുണ്ടു്. കബന്ധനു വയറ്റിൽ ഒരു കണ്ണുകൂടിയുണ്ടെന്നു അഭിപ്രായം കാണുന്നു.
- രാഹു
കബന്ധനൃത്തം
- കബന്ധം തുള്ളുക
കബന്ധം
- ജലം
- സുഖത്തെ വിട്ടുകളയാതെ ബന്ധിച്ചുനിറുത്തുന്നതെന്നർത്ഥം.
- നൃത്തംചെയ്യുന്നതും തലപോയതുമായ ഉടൽ
- പ്രാണൻ കേവലം പോയിട്ടില്ലാത്തതു് (വായു ബന്ധിച്ചിരിക്കുന്നതു്) എന്നർത്ഥം. തല പോയാൽ ഉടലിൽ കുറച്ചുസമയത്തേക്കു പ്രാണശേഷം നില്ക്കുന്നതുകൊണ്ടു് ഉടൽ തുള്ളും. അതത്രേ കബന്ധം.
- വയറു്
- മേഘം
- വാൽനക്ഷത്രം
കബര
- ആട്ടുനാറിവേള
കബരി
- കെട്ടിവെച്ച തലമുടി
- ശിരസ്സിനെ മറയ്ക്കുന്നതെന്നർത്ഥം. ഇതു വകുത്തു ഭംഗിയായി കെട്ടിവെച്ച തലമുടിയുടെ പേരാണു്.
- ആട്ടുനാറിവേള
- കേശത്തോടു തുല്യം എന്നർത്ഥം.
- കായമുണ്ടാകുന്ന മരം, കായമുണ്ടാകുന്ന മരത്തിന്റെ ഇല
- തലമുടിയുടെ സാദൃശ്യം (ഏതൊരുപ്രകാരമൊ) ഉള്ളതു്.
- കബരിമാൻ
- അരേണുകം
- കറിക്കായം
- നായർവെണ്ണ, ഒരു മരുന്നു ചെടി
- ഒരു വൃത്തം
- (അനുഷ്ടുപ് ഛന്ദസ്സിൽപെട്ടതു്).
- പര്യായപദങ്ങൾ:
- കേശവേശം.
‘തംജംലഘുംകബരി’
— വൃത്തമഞ്ജരി
.കബരീഭരം
- കേശഭാരം
‘തദുഷ്ടനായതവാത്മജൻദ്രുപദാത്മജാകബരീഭരം’
— പതിനാലുവൃത്തം
.കബളക്കാരൻ
- ചതിയൻ
കബളം
- ഉരു(റു)ള
- വെള്ളത്തോടുകൂടുമ്പോൾ തൃപ്തിയെ ചെയ്യുന്നതെന്നർത്ഥം.
- (മലയാളത്തിൽ) വ്യാജം, ചതി
- പര്യായപദങ്ങൾ:
- ഗ്രാസം.
‘കബളമരുതൊരുവരോടും’
— ശിവപുരാണം
.കബളിക്കുക
- ഉരുട്ടുക
- കളിപ്പിക്കുക
- വിഴുങ്ങുക
- ചതിക്കുക
കബളിത
- വിശേഷണം:
- വിഴുങ്ങപ്പെട്ട
കബളിപ്പിക്ക
- ചതിക്കുക
കബളീകരിക്ക
- ഭക്ഷിക്കുക
കബിത്ഥം
- വിളാർമരം
- വാനരന്മാർ ഇരിക്കുന്നേടം എന്നർത്ഥം.
കബിലേസ്സ്, കവിലിയസ്സ്
- വിശേഷദിവസങ്ങളിൽ വെടിവെയ്ക്കുന്നതോക്കു
കബുങ്കം
- കവുങ്ങ്
കം
- സന്തോഷം
- ജലം
- കെട്ടു്, മുടിച്ചി
- മയിൽ
- ബുദ്ധി
- ശരീരം
- സമയം
- ശിരസ്സ്
- വാളു്
- മേഘം
- വാക്കു്, ശബ്ദം
- പ്രകാശം, കാന്തി
- ധനം
- ഇച്ഛിക്കപ്പെടുന്നതു്
- കടൽ
- കുയിൽ
- എരിക്കു്
- കൊടുവേലി
കമ
- അഴക്
- സ്നേഹം, പ്രേമം
കമട്ടി
- ധൃതികൂട്ടി
- പരിഭ്രമിപ്പിച്ചു
കമഠം
- ആമ
- ജലത്തിൽ വസിക്കുന്നതെന്നർത്ഥം.
- ഈന്തിൽ
- മുള
- പര്യായപദങ്ങൾ:
- കൂർമ്മം
- കച്ഛപം.
കമഠി
- പെണ്ണാമ
കമണ്ഡലു
- കിണ്ടി, വ്രതികളുടെ ജലപാത്രം
- കം = ജലം. മണ്ഡം = സാരം. നല്ല ജലത്തെ സ്വീകരിക്കുന്നതെന്നർത്ഥം.
- ഇത്തിയാലു്
- കല്ലാലു്
കമണ്ഡലുതരു
- ഇത്തിയാലു്
കമണ്ഡലുധരൻ
- ഇത്തിയാലു്
കമഥനാഥ
- ചിത്രകൂടത്തിലേ ഒരു മല
- ഇവിടെ യാത്രക്കാർ അധികം പോകാറുണ്ടു. ഇതിന്റെ ഒരു കൊടുമുടിയിൽ ശ്രീരാമൻ പന്തീരാണ്ടു തപസ്സുചെയ്തു എന്നു പുരാണവേദികൾ പറയുന്നു. ഈ പർവതം സാമാന്യം പൊക്കമുള്ളതുതന്നെയാണു്. ഇതിനു ചുറ്റും ചെരിവുകളിൽ ചെറുതും വലുതുമായി അനേകം കെട്ടിടങ്ങളുമുണ്ടു്. അജയഗജം, പന്നാ എന്നീ നാട്ടിലെ രാജാക്കന്മാരാണു് ഈ കെട്ടിടങ്ങൾ കെട്ടിച്ചതു്. ഇതിനു ഒഴിഞ്ഞ ഒരു ഭാഗത്തു പ്രത്യേകം ഒരു കൊടുമുടിയുണ്ടു. ഇവിടെയാണത്രേ ലക്ഷ്മണൻ താമസിച്ചിരുന്നതു്. ആത്മപോഷിണി 1൦93 കർക്കടകം.
കമന
- വിശേഷണം:
- കാമിക്കുന്ന ശീലമുള്ള
- സൗന്ദര്യമുള്ള
കമനച്ഛദം
- കങ്കപക്ഷി
കമനൻ
- ബ്രഹ്മാവു്
- കാമദേവൻ
- കാമുകൻ
- ആഗ്രഹം ഏറിയവൻ
കമനം
- അശോകവൃക്ഷം
കമനി
- സൗന്ദര്യമുള്ള സ്ത്രീ
കമനീയ
- വിശേഷണം:
- ഇച്ഛിക്കേണ്ടതായ
- മനോഹരമായ
കമനീയത
- ഭംഗി
- സൗന്ദര്യം
കമനീയം
- ചെമ്പകം
- ഒരു വൃത്തം, അഷ്ടിഛന്ദസ്സിൽപെട്ടതു്
- പാദം ഒന്നിൽ 16 അക്ഷരം വീതം കാണും.
‘കമനീയമതാംസഗണങ്ങളൊരഞ്ചൊടുവിൽഗം’
— വൃത്തമഞ്ജരി
.കമന്ധം
- വെള്ളം
- കബന്ധത്തിന്റെ പാഠഭേദം.
കമര
- വിശേഷണം:
- ആഗ്രഹമുള്ള
കമർക്കുക
- ചവർക്കുക
കമർപ്പു്
- ചവർപ്പു്
കമല
- വിശേഷണം:
- താൽപര്യമുള്ള
കമല
- ലക്ഷ്മി
- താമരപ്പുഷ്പമുള്ളവൾ, ഇച്ഛിക്കപ്പെടുന്നവൾ എന്നർത്ഥം.
- ഉത്തമസ്ത്രീ
- ദമയന്തിയുടെ ഒരു സഖി
കമലകം
- ചെറിയ താമര
കമലജൻ
- ബ്രഹ്മാവു്
- താമരപ്പൂവിൽ നിന്നുണ്ടായവൻ എന്നർത്ഥം.
കമലജന്മാവ്
- ബ്രഹ്മാവു്
കമലദിവാകരം
- ഒരു വൃത്തം
- ആകൃതിഛന്ദസ്സിൽപെട്ടതു്. പാദം ഒന്നിൽ 22 അക്ഷരം വീതം കാണും.
‘കമലദിവാകരമിഹനജനംസനനമ
ഗുരുവോടേവന്നാൽ’
ഗുരുവോടേവന്നാൽ’
— വൃത്തമഞ്ജരി
.കമലബന്ധു
- ആദിത്യൻ
- എരിക്കു്
കമലബീജം
- താമരക്കുരു
കമലഭവൻ
- ബ്രഹ്മാവ്
കമലഭൂവു്
- ബ്രഹ്മാവ്
കമലം
- ജലം
- ദാഹിക്കുന്നവർ ആഗ്രഹിക്കുന്നതു്.
- താമര
- ജലത്തെ അലങ്കരിക്കുന്നതെന്നർത്ഥം.
- മാൻ
- ഇച്ഛിക്കപ്പെടുന്നതെന്നർത്ഥം.
- ചെമ്പു്
- ഇരുവേലി
- താമരവളയം
- വണ്ടാരംകോഴി
കമലയോനി
- ബ്രഹ്മാവ്
- കമലം (താമരപ്പൂവു്) ജനനസ്ഥാനമായുള്ളവൻ
കമലലോചനം
- താമരക്കണ്ണു്
- ചെഞ്ചീര
കമലാകരം
- താമരപ്പൊയ്ക
- താമരക്കൂട്ടം
- ഒരു വൃത്തം
- ശക്വരീഛന്ദസ്സിൽപെട്ടതു്. പാദം ഒന്നിൽ 14 അക്ഷരം വീതം കാണും.
‘നനഭസകമലാകരമിഹലം ലഘു’
— വൃത്തമഞ്ജരി
.കമലാക്ഷൻ
- വിഷ്ണു
- താമരക്കണ്ണൻ, താമരപോലെ കണ്ണുള്ളവൻ, സുന്ദരൻ
കമലാക്ഷം
- താമരക്കണ്ണു്
- ഒരു വൃത്തം
- അതിധൃതിഛന്ദസ്സിൽ പെട്ടത്. പാദം ഒന്നിൽ അക്ഷരം 19 വീതം കാണും.
‘വൃത്തമതുണ്ടാം കമലാക്ഷാഖ്യം ഭതയഭസംസഗമോർത്താൽ’
— വൃത്തമഞ്ജരി
.കമലാഗ്നി
- ചില പുടക്രിയകളിൽ താമരപ്പൂവിന്റെ വലിപ്പത്തിൽ കത്തിക്കുന്ന തീയ്
കമലാപതി
- വിഷ്ണു
കമലാലയ
- ലക്ഷ്മി
- കമലം (താമര) ആലയം (ഭവനം) ആയുള്ളവൾ.
കമലാവരൻ
- വിഷ്ണു
- ലക്ഷ്മിയുടെ ഭർത്താവു് എന്നർത്ഥം.
കമലാസഖി
- വിഷ്ണു
കമലാസനൻ
- ബ്രഹ്മാവു്
- താമരപ്പൂവിലിരിക്കുന്നവൻ എന്നർത്ഥം.
കമലിനി
- താമരപ്പൊയ്ക
കമലേക്ഷണൻ
- വിഷ്ണു
- താമരക്കണ്ണൻ എന്നർത്ഥം.
കമലോത്തരം
- കുസുഭത്തിന്റെ (കുയുമ്പിന്റെ) പൂവു്
- താമരപ്പുവിനെക്കാൾ അധികം ശോഭയുള്ളതെന്നർത്ഥം. കമലോത്തരം എന്നതിനെ ‘ചപ്പങ്ങം’ എന്നും പറയുന്നു.
കമലോത്ഭവൻ
- ബ്രഹ്മാവു്
- താമരയിൽ നിന്നും ഉത്ഭവിച്ചവൻ എന്നർത്ഥം.
കമലോത്ഭവരജസ്സു്
- താമരയല്ലി
കമാൻ
- ആക്കു്
- വളവു്
- പെർഷ്യൻഭാഷയാണു്.
കമിതാവു്
- കാമുകൻ, കാമമുള്ളവൻ
- ഭർത്താവു്
കമിത്രു
- കാമശീലമുള്ള
കമിത്രി
- കാമമുളളവൾ
കമിഴ്ത്തുക
- മറിക്കുക
- മറിച്ചുവെക്കുക
- ഉദാ:കുടം കമിഴ്ത്തുന്നു.
കമുക്, കമുങ്ങ്, കവുങ്ങ്
- അടയ്ക്കാമരം
- അടയ്ക്കാ എന്നതു നോക്കുക.
കമ്പ
- രണ്ടു പലക ഒന്നായി ചേർക്കുമ്പോൾ കതകിലും മറ്റും വെച്ചു പിടിപ്പിക്കുന്ന മരക്കഷണം
- ഒരുവകവിളവ്
- കമ്പ വരണ്ട നിലങ്ങളിൽ പയറ്, പരുത്തി ഇവയോടുകൂടി കലർന്നു സാധാരണ വിതയ്ക്കുന്നു. കനം കുറഞ്ഞമണ്ണിലാണു കൃഷി ചെയ്യുന്നത്. മഴപെയ്താൽ ഉടൻ വിതയ്ക്കുന്നതു പതിവാണ്. ഇതിൽ നിന്നും വളരെ ഉപയോഗമുള്ള ഒരു അരിയുണ്ടാകുന്നു. വിളവിന്ന് അധികം മൂപ്പുചെന്നതിനുമേൽ വയ്കോൽ അരിയുന്നതുനിമിത്തം അത് അധികം പരുത്തതും ഉറപ്പുള്ളതുമായിത്തീരുന്നു. അതു സാധാരണ ഉപയോഗിക്കുന്നതു വീടുമേയുവാനാണു്.
കമ്പകൂടുക
- ഒരു പുസ്തകം വായിച്ചു തീർക്കുക
കമ്പക്കളി
- കയറ്റിന്മേൽ കേറിയുള്ള കളി
കമ്പക്കാൽ
- പടക്കങ്ങൾ വെച്ചുകെട്ടി വെടിവെക്കുന്നതിനായി നാട്ടുന്ന തൂണ്
കമ്പക്കൂത്ത്
- കമ്പക്കളി
കമ്പക്കൂത്താടി
- കമ്പക്കളിക്കാരൻ
കമ്പച്ചോളം
- ഒരുതരം വിളവ്
- ഭക്ഷണത്തിനു നല്ല ഒരു അരിയാണ്. കാലിക്കു തീറ്റിക്കു നന്ന്.
കമ്പന
- വിശേഷണം:
- ഇളക്കമുള്ള
കമ്പനം
- ഇളക്കം, വിറയൽ
- ശിശിരർത്തു
- (മലയാളം) അടിവയറു വീർക്കുക
- ഒരുമാതിരി പനി, സന്നിപാതം
കമ്പം
- ഇളക്കം, അനക്കം
- ഭയം
- തൂണ്
- വിറയൽ
- കമ്പക്കളിക്കാർ നാട്ടുന്ന മുള, കമ്പക്കാൽ
- കമ്പവെടി
- സംശയം
- അസംബന്ധം. കമ്പാ = ഇളക്കം
- വിറയൽ എന്നതിനു
- പര്യായപദങ്ങൾ:
- വേപഥു.
കമ്പംകെട്ടു്
- വെടിക്കെട്ടു്
- ഒരുമാതിരി യുദ്ധം
- നായെപ്പോലെ ഒരുവനെ നേരിടുക.
കമ്പംപൊട്ടിക്കുക
- വല്ലതും വിളിച്ചൂപറക
- ശൈലി – ഗ്രാമ്യം.
കമ്പവെടി
- കമ്പക്കാൽ നാട്ടിയതിൽ പടക്കം വെച്ചുകെട്ടി തീ കത്തിച്ചുണ്ടാകുന്ന വെടി
കമ്പളം
- കരുമ്പടം
കമ്പാ
- ഇളക്കം
- അനക്കം
കമ്പാകം
- കാറ്റ്
കമ്പാവു്
- വലിയ കാറ്റ്
- തടിപൊക്കുന്നതിനുള്ള കാര്യാവ്
- (രണ്ടു മുളയോ മറ്റോ കൂട്ടി കത്രിപോലെ കെട്ടിയതു).
കമ്പി
- ലോഹങ്ങൾകൊണ്ടുള്ള നൂൽ
- വീണയുടെ കമ്പി
- പോഴംകളി
- കമ്പിത്തായം കളിക്കുമ്പോൾ രണ്ടു് ചുക്കിണിയും ഒറ്റയായി വീഴുമ്പോൾ പറയുന്ന പേർ
കമ്പികളിക്ക
- ചതിയിൽ പെടുക
- ബുദ്ധിമയങ്ങുക
കമ്പിക്കുക
- വിറയ്ക്കുക
- വയറു വീർക്കുക
കമ്പിത
- വിശേഷണം:
- ഇളക്കപ്പെട്ട
- ഇളകുന്ന
- ഇളകിയ
കമ്പിതം
- ഇളക്കം
- ഇളക്കിയതു്
കമ്പിത്തായം
- ചുക്കിണിയും ചൂതും കൊണ്ടുള്ള ഒരുമാതിരി കളി
കമ്പിനീട്ടുക
- വേഗത്തിൽ പുറപ്പെടുക
- ശൈലി - ഗ്രാമ്യം.
കമ്പിപിണയ്ക്ക
- ചതിയ്ക്ക
കമ്പിപ്പാല
- പാലുള്ള ഒരുവക ചെറിയ മരം
- ഇതു് വിരേചനദ്രവ്യമാണു്. വീര്യം ഉഷ്ണമാകുന്നു. വ്രണം, വിബന്ധം, കൃമി രോഗം, കഫരോഗം, ഗുന്മം, മഹോദരം, മേൽവയറുവീർപ്പു് ഇവയെ നശിപ്പിക്കും. മാത്രയേയും ബലത്തെയും കവിഞ്ഞു ഉപയോഗിച്ചാൽ ആപൽക്കരമാകുന്നു.
- പര്യായപദങ്ങൾ:
- കമ്പില്യം
- കർക്കശം
- ചന്ദ്രം
- രക്താംഗം
- രോചനി.
കമ്പിയച്ച്
- കമ്പിവലിച്ചൂ നീട്ടുവാൻ തുളച്ച ഇരുമ്പുസാധനം
കമ്പില്യ(ക)ം
- കമ്പിപ്പാല
- കുറച്ചിളക്കുന്നതു്.
കമ്പിവലിക്ക
- കമ്പിയെ നീട്ടുക
കമ്പിളി
- ആട്ടുരോമം കൊണ്ടുള്ള വസ്ത്രം
- കരിമ്പടം
- “കമ്പിളി എന്നതു കിടപ്പാനും പുതപ്പാനും ഉപയോഗിച്ചുവരുന്ന ഒരു സാധനമാകുന്നു. ഇതു ധനികന്മാർക്കു പരിചയം കൊണ്ടെങ്കിലും അറിവുണ്ടായിരിക്കാം. കമ്പിളി ചില മൃഗങ്ങളുടെ രോമങ്ങളെ ക്കൊണ്ടാകുന്നു ഉണ്ടാക്കുന്നതു്. ഉണ്ടാകേണ്ടതും അങ്ങിനെതന്നെയാകുന്നു പക്ഷേ ചിലർ ലാഭത്തെമാത്രം കരുതി ഉള്ളിൽ പഞ്ഞിനൂൽ ഉപയോഗിക്കുന്ന പതിവായി. ഇതു നോക്കാതെ പഴയ വിലയും കൊടുത്തു ചിലർ കമ്പിളി വാങ്ങാറുണ്ടു്. ഇമ്മാതിരി കിണ്ടത്വം പിണയുന്നവരുടെ കാര്യത്തെപറ്റി പറയുമ്പോൾ ‘അവരുടെ കാര്യം കമ്പിളിതന്നെ’ എന്നിപ്പോൾ അഭിപ്രായപ്പെടുന്നു.”
- പര്യായപദങ്ങൾ:
- രല്ലകം
- കംബളകം.
കമ്പിളിക്കെട്ടു്
- മാറാപ്പു്
കമ്പിളിപ്പഴം
- പട്ടുനൂലുണ്ടാക്കുന്ന പുഴുക്കൾക്കു് ഇല ഭക്ഷണമായി കൊടുക്കുന്നതിനും മറ്റുമുള്ള ഒരുവക വൃക്ഷം
കമ്പിളിപ്പുഴു
- ഒരുമാതിരി രോമമുള്ള പുഴു
കമ്പിളിപ്പൂച്ചി
- ഒരുമാതിരി രോമമുള്ള പുഴു
കമ്പിളിമാറാപ്പു്
- പാന്ഥന്റെ (വഴിപോക്കന്റെ) ഭാണ്ഡം
കമ്പിളിയാടു്
- രോമത്തിനു നീളമുള്ള ഒരുമാതിരി ആടു്
കമ്പു്
- വടി
- വൃക്ഷത്തിന്റെ കൊമ്പു്
- മുള മുതലായവയുടെ മുട്ടു്
- ഗ്രന്ഥത്തിന്റെ പിടി, ഏട്ടുകമ്പു്
കമ്പുകുലുക്കി
- ഒരു ചെടി
- കപ്പാമനി
കമ്പോളം
- പല വക കച്ചവടമുള്ള സ്ഥലം
കമ്പ്ര
- വിശേഷണം:
- ഇളക്കമുള്ള
കംബര
- വിശേഷണം:
- പല നിറമുള്ള
കംബലം
- വെള്ളം
കംബള(ക)ം
- കമ്പിളി
കംബളം
- കരിമ്പടം, കമ്പിളി, പുതപ്പു്
- ശീതകാലങ്ങളിൽ സഞ്ചാരത്തിനു് ഇതിന്റെ സഹായം ആവശ്യമുള്ളതുനിമിത്തം ഈ പേർ സിദ്ധിച്ചു. കുത്സിതമാകുംവണ്ണം ചുറ്റപ്പെടുന്നതു് എന്നുമാകാം.
- താട
- പാമ്പു്
കംബി
- തവി, ചട്ടുകം, കരണ്ടി മുതലായതിനുള്ള പേർ
- ആഗ്രഹിക്കപ്പെടുന്നതെന്നർത്ഥം.
- മുളയുടെ കാമ്പു്
കംബു
- ശംഖ്
- ജനങ്ങൾ ആഗ്രഹിക്കുന്നതു് എന്നും സുഖത്തെ അർത്ഥിക്കുന്നവരാൽ ഇഛിക്കപ്പെടുന്നതു് എന്നും അർത്ഥമാകാം.
- കൈവള
- ഗമിക്കുന്നതെന്നർത്ഥം.
- ആന
- കഴുത്തു്
- പല നിറം
- വേഴൽ
- കച്ചോലം
- കക്കാ
- കൊള്ളക്കാരൻ
- കംബു എന്നതു ശംഖജന്തുവാണു്. നാം മംഗളദ്ധ്വനിക്കും മറ്റും ഉപയോഗിക്കുന്ന ശംഖ് ഈ ജലജന്തുവിന്റെ അസ്ഥിയാകുന്നു.
- പര്യായപദങ്ങൾ:
- ശംഖം
കംബു
- വിശേഷണം:
- പലനിറമുള്ള
കംബുക, കംബുകാഷ്ഠ
- അമുക്കിരം
കംബുകണ്ഠി
- ശംഖിനോടു തുല്യമായ കഴുത്തുള്ളവൾ
കംബുകൻ
- നിന്ദ്യൻ
കംബുകം
- കവുങ്ങു്
കംബുഗ്രീവ
- മൂന്നു രേഖയോടുകൂടിയ കഴുത്തു്
- സാമുദ്രികാശാസ്ത്രപ്രകാരം ഇതു് ഉത്തമന്മാർക്കു മാത്രം ഉണ്ടാകുന്നതിനാൽ ഇതു മഹാഭാഗ്യവാന്റെ ഒരു ലക്ഷണമാകുന്നു.
കംബുപുഷ്പി
- ശംഖപുഷ്പി
കംബുമാലിനി
- ശംഖപുഷ്പി
കംബോജം
- ശംഖു്
കംഭാരി
- കുമിഴു്
കംഭു
- രാമച്ചം
കമ്മട്ടം
- നേരമ്പോക്കു്
‘കമ്മട്ടമല്ലീവൃദ്ധന്റെ കളിയെന്നിട്ടുകയറൂ
ചമ്മട്ടിയും വെച്ചിട്ടനായുധത്വം സത്യം’
ചമ്മട്ടിയും വെച്ചിട്ടനായുധത്വം സത്യം’
— കുചേലവൃത്തം വഞ്ചിപ്പാട്ടു്
കമ്മട്ടി
- കടലാവണക്കു്
കമ്മട്ടിവള്ളി
- ഒരുമാതിരി വള്ളി
കമ്മട്ടം, കമ്മിട്ടം
- നാണയങ്ങൾ അടിക്കുന്ന സ്ഥലം
കമ്മട്ടമടി
- നാണയമുണ്ടാക്കുക
കമ്മൻ
- പോരാളി, യോദ്ധാവു്
- പണിക്കാരൻ
- അസുരൻ
- ബലമുള്ളവൻ
കമ്മൾ, കൈമൾ
- ശൂദ്രരിൽ ഒരു പ്രധാനപ്പേർ, കർത്താവു്
- കമ്മാളന്മാർ നായന്മാരെ എല്ലാവരേയും പറയുന്ന ബഹുമാനപ്പേർ
കമ്മാട്ടി
- കമ്മാളസ്ത്രീ
കമ്മാരൻ
- കൊല്ലൻ
- സംസ്കൃതം: കർമ്മാരൻ.
കമ്മാളൻ
- ആശാരി
- മൂശാരി
- കൊല്ലൻ
- തട്ടാൻ
കമ്മി
- നഷ്ടം
കമ്മുക
- കപ്പുക.
കമ്മുക്കം
- ദുഷ്പ്രഭാവം
- ഡംഭം
കമ്ര
- വിശേഷണം:
- മനോഹരമായ
- കാമമുള്ള
- ആഗ്രഹമുള്ള
കമ്രൻ
- കാമുകൻ
കംശം
- ഓട്ടുപാത്രം
കംസകം
- മണി വാർക്കുന്ന ലോഹം
- വെള്ളോടു്
കംസകാരൻ
- ഓട്ടുപാത്രപ്പണിക്കാരൻ
കംസദ്വിട്ടു്, കംസാരി, കംസാരാതി
- കൃഷ്ണൻ
കംസൻ
- പണ്ടു മഥുരയിൽ ഉണ്ടായിരുന്ന ഒരു രാജാവു്
- കൃഷ്ണന്റെ അമ്മയായ ദേവകിയുടെ സഹോദരൻ, (ശ്രീകൃഷ്ണന്റെ അമ്മാവൻ) ഉഗ്രസേനന്റെ പുത്രൻ. കംസൻ അംശംകൊണ്ടു് അസുരനായ കാലനേമിയാണു്. അച്ഛനെ സ്ഥാനഭ്രഷ്ടനാക്കി താൻ രാജ്യം വാണു. സഹോദരിയായ ദേവകിയെ വസുദേവൻ വിവാഹം ചെ യ്തു രഥം കയറിയപ്പോൾ കംസനായിരുന്നു തേർതെളിച്ചതു്. മാർഗ്ഗമദ്ധ്യെ ‘ദേവകിയുടെ എട്ടാമത്തെ ശിശു, കംസാ! നിന്റെ അന്തകനാകുന്നു’ എന്നു് ഒരു അശരീരിവാക്യമുണ്ടായി. ഉടൻ കംസൻ ദേവകിയെ കൊല്ലുന്നതിനു മുതിർന്നു വസുദേവൻ സമാധാനപ്പെടുത്തി. അപ്പഴപ്പോൾ ദേവകി പ്രസവിക്കുന്ന കുട്ടികളെ കംസനെ ഏൽപ്പിച്ചുകൊള്ളാമെന്നും ഇഷ്ടംപോലെ ചെയ്തുകൊള്ളുന്നതു സമ്മതമാണെന്നും പറഞ്ഞതിനാലാണു് കംസൻ സമാധാനപ്പെട്ടതു്. അനന്തരം ദേവകിയേയും വസുദേവനേയും ബന്ധനത്തിലാക്കി. ദേവകി പ്രസവിച്ച ആറുകുട്ടികളെ കംസൻ കൊല്ലുകയുണ്ടായി പിന്നീടു ഏഴാമതും ഗർഭംധരിച്ചു. മായ ഈ ഗർഭത്തെ വസുദേവരുടെ മറെറാരു പത്നിയായ രോഹിണിയിലാക്കി ഇപ്രകാരം ബലരാമൻ ജനിച്ചു. എട്ടാമതും ദേവകിക്കു ഗർഭമുണ്ടായി പ്രസവിച്ചു. അതു സാക്ഷാൽ ശ്രീനാരായണൻതന്നെ കൃഷ്ണനായവതരിച്ചതാണു്. കംസനെ പേടിച്ചു് ഈ ശിശുവിനെ അപ്പോൾ തന്നെ നന്ദപത്നിയായ യശോദയുടെ അടുക്കൽ കൊണ്ടു കിടത്തി യശോദ പ്രസവിച്ച പെൺപൈതലിനെ എടുത്തു ദേവകിയുടെ സമീപത്തുമാക്കി. ദുഷ്ടനായ കംസൻ ദേവകി പ്രസവിച്ച വിവരം അറിഞ്ഞു കുഞ്ഞിനെ വന്നെടുത്തു കല്ലിൽ അടിപ്പാനായി കാലിൽ പിടിച്ചു ഓങ്ങി. ഉടൻ ആ ശിശു–
- എന്നു പറഞ്ഞു് ആകാശത്തേക്കു ഗമിച്ചു. പ്രാണഭയം നിമിത്തം കംസൻ കൃഷ്ണനെ അറിഞ്ഞു കൊല്ലാൻ കഴിയാ ഞ്ഞിട്ടു് ആ പ്രായമുള്ള അനേകം ശിശുക്കളെ വധിക്കയും വധിപ്പിക്കുകയും ചെയ്തു. ഒടുക്കം കൃഷ്ണബലദേവന്മാരെ ചതിച്ചുകൊല്ലുന്നതിനായി കംസൻ മഥുരയിൽ വരുത്തി. അവിടെവെച്ചു കംസനെ കൃഷ്ണൻ വധിച്ചു. കംസനെ ‘കലങ്കരൻ’ എന്നും പറയും.
‘അമ്പാടിതന്നിൽപിറന്നുവളരുന്നു
വമ്പനാം നിന്നെക്കൊലചെയ്വതിന്നിഹ
കമ്പമകന്നൊരു ബാലകനെന്നതു
മമ്പോടു ചിന്തിക്ക കംസാ! ജളമതേ’
വമ്പനാം നിന്നെക്കൊലചെയ്വതിന്നിഹ
കമ്പമകന്നൊരു ബാലകനെന്നതു
മമ്പോടു ചിന്തിക്ക കംസാ! ജളമതേ’
കംസം
- ഒരു ഓട്ടുപാത്രം, കിണ്ണം, പാനഭാജനം. ആഗ്രഹിക്കപ്പെട്ടതു എന്നർത്ഥം
- വെള്ളോടു്
കംസ(ക)ം
- വെള്ളോടു്
കംസാ
- കംസന്റെ സഹോദരി
കംസാസ്ഥി
- വെള്ളോടു്
കംസീയം
- വെള്ളോടു്
കംസോദ്ഭവ
- തുവരിമണ്ണ്
കയം
- വെള്ളക്കുഴി
- കുഴി
- ആഴം, വളരെ വെള്ളമുള്ള സ്ഥലം.
- പര്യായപദങ്ങൾ:
- ഹ്രദം.
‘ജാതമായ് പുഴയതിൻ കയത്തിലവിടെച്ചിരായപരിപുഷ്ടിയെ’
— അന്യാപദേശശതകം
.കയന്തല
- സന്തതി
കയമ്പം
- വിവാദം
- തർക്കം
- കയമ്പു് എന്നതു ശരിയല്ല.
കയ്ക്കിനിക്കൊള്ളുക
- പ്രാചീനമലയാളം: മൂത്രമൊഴിക്ക
കയയ്ക്കുക
- തർക്കിക്കുക
കയർക്കുക
- കോപിക്കുക
കയർപ്പു്
- കോപം
കയൽ
- ഒരുവക മത്സ്യം, ‘കൊണ്ട’ എന്ന മീൻ
- കയറു്
- വേരിൽ നിന്നുണ്ടാകുന്ന മുള അല്ലെങ്കിൽ കൊമ്പു് (കവരം)
കയൽക്കണ്ണി
- സുന്ദരി
- (കയൽപോലെ കണ്ണുള്ളവൾ).
കയൽക്കണ്ണു
- മീൻപോലെയുള്ള കണ്ണു്
- നല്ലകണ്ണു്
‘എണ്ണേറും വൈരഭാജാംവരയുവതികുലത്തെക്കയൽകണ്ണുകൊണ്ടേ’.
കയല
- കരടു്
- തരി
കയസ്ഥാ
- കാകോളി
- കാട്ടുതൃത്താവു്
- കടുക്ക
കയറു്
- ചകരി മുതലായവകൊണ്ടു പിരിച്ചുണ്ടാക്കിയതു്
- ശുല്വം, വരാടകം, രജ്ജു, വടി, ഗുണം, ഇവ 5–ം, വലച്ചരടിന്റെപേർ, കയറിന്റെ പേർ എന്നും അഭിപ്രായമുണ്ടു്. പാശം എന്നതും കയറുതന്നെ. പക്ഷേ, കെട്ടുവാനുള്ളതാണു്, പ്രഗ്രാഹം, പ്രാഗ്രഹം 2–ം കുതിര മുതലായതിനെ കെട്ടുന്ന കയറാകുന്നു. പശുരജ്ജു, ദാമനീ ഇവ 2–ം പശുക്കളെ കെട്ടുന്ന കയറിന്റെ പേർ. ദാമം, സന്ദാനം ഇവ 2–ം പശുക്കളെ കറക്കുന്ന സമയം കാൽകെട്ടുവാനുള്ള കയർ എന്നും സാമാന്യം കയർ എന്നും രണ്ടഭിപ്രായമുണ്ടു്.
- പര്യായപദങ്ങൾ:
- ദാമം
- സന്ദാനം
കയറുക
- കേറുക
കയറ്റുക
- കേറ്റുക
കയറ്റുകട്ടിൽ
- കയറുകൊണ്ടു കെട്ടുന്ന കട്ടിൽ
കയറ്റുകൊടി
- കയറ്റിന്മേൽ കേറ്റുന്ന വെറ്റിലക്കൊടി
കയറ്റം
- കേറ്റം
- മീതേകേറുക
- മുകളിൽ കേറുക
കയറ്റുവല
- കയറുകൊണ്ടുള്ള വല
- പര്യായപദങ്ങൾ:
- ഗണസൂത്രം
- പവിത്രകം.
കയറ്റുവാണം
- കയറ്റിന്മേൽ കോർത്തു തീകൊളുത്തുന്ന വാണം
കയ്പ
- കയ്വച്ചുര
- പേച്ചുര
- കുറച്ചു എരിപ്പൂം കൈപ്പും കൂടെ ഉള്ളതാണു്. ദീപനത്തിനു നന്നു്. കൃമിയേയും കുഷ്ഠത്തേയും കളയും, ഇതിന്റെ ഇല തിക്തവും പാകത്തിൽ കടുവുമാകുന്നു കഫപിത്തജിത്താണു്. വാതളമാകുന്നു. കരു കടുവും തിക്തവുമാണു്. പിത്തത്തെ വർദ്ധിപ്പിക്കും. വിഷത്തെ നശിപ്പിക്കും. ദീപനമാണത്രേ].
കയ്പിടി
- വാളു മുതലായ ആയുധങ്ങളുടെ പിടി
കയ്പീത്തു്
- മൊഴി
കയ്പു്
- കച്ചിരിക്കുന്നതു്
- പര്യായപദങ്ങൾ:
- തിക്തം.
കയാധു
- ഹിരണൃകശിപുവിന്റെ ഭാര്യ; പ്രഹ്ലാദന്റെ അമ്മ
കയ്യകലം
- ദൂരം
കയ്യടി
- കുട്ടികളൂടെ കൈകളിൽ പണ്ടു ആശാന്മാർ അടിച്ചുവന്ന അടി
കയ്യണ്ണം
- കുഞ്ഞുണ്ണി
കയ്യൻ
- ഭോഷൻ
- ഒരു താണ ജാതിക്കാരൻ
- ദുഷ്ടൻ
- നാവികക്കയ്യർ = ദുഷ്ടരായ വള്ളക്കാർ.
‘വഞ്ചിത്തഭ്രാന്തെഴുമരയരാം നാവികക്കയ്യരേനീ’
— മയൂരസന്ദേശം
.കയ്യണ്ണം
- കഞ്ഞുണ്ണി എന്ന പച്ചമരുന്നു്
- തമിഴിൽ – ‘കയ്യാന്തകര’. വടക്കൻദിക്കിൽ – ‘കഞ്ഞുണ്ണി’ തെക്കൻദിക്കുകളിൽ – കൈയോന്നി, കൈതോന്നി എന്നിങ്ങനെ പലവിധം പറയുന്നുണ്ടു്.
- ഇതു കഫരോഗം, ശോഫം, പാണ്ഡുരോഗം, വിഷം, ഹൃദ്രോഗം, ത്വക്കുദോഷം ഇവയെ നശിപ്പിക്കും. തലമുടിക്കു നല്ല കറുപ്പുണ്ടാക്കും. രസായനമാണു്. മഞ്ഞനിറത്തിൽ ഒരു കഞ്ഞുണ്ണിയുണ്ടു്. അതിനു ‘സ്വർണ്ണഭംഗാരം’ എന്നു പേർ. ഇതു വളരെ പ്രഭാവമുള്ളതാണത്രേ.
- പര്യായപദങ്ങൾ:
- മാർക്കവം
- ഭൃംഗരാജം.
കയ്യന്യാ
- കയ്യണ്ണം കാണുക.
കയ്യാലപ്പുറത്തേ തേങ്ങാ
- ഇരുകക്ഷികളിൽ ഏതിൽ ചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന ആൾ. (ശൈലി)
കയ്യാച്ച
- വിവാഹ സംബന്ധമായ ആദ്യത്തെ അപേക്ഷ.പ്രാചീനമലയാളം:
കയ്യാളിക്ക
- വല്ലതും വാങ്ങിപ്പാൻ മുൻകൂറു പണംകൊടുത്തേൾപ്പിക്ക
കയ്യിൽ
- തവി
കയ്യുറ
- കൈ പൊതിയുന്നതിനുള്ള ഒരു തുന്നൽപണി
കയ്യേണ്യം
- കഞ്ഞുണ്ണി
കയ്യേണ്യം
- കയ്യണ്ണം കാണുക.
കയ്യോന്നി
- കഞ്ഞുണ്ണി
കയ്യോന്നി
- കയ്യണ്ണം കാണുക.
കയ്യോന്യം
- കഞ്ഞുണ്ണി
കയ്യോന്ന്യം
- കയ്യണ്ണം കാണുക.
കര
- ധാതു:
- കണ്ണീരൊലിപ്പിക്ക
കര
- കടൽ, കായൽ മുതലായവയുടെ സമീപസ്ഥലം
- ചെറിയ ദേശം
- ചില വസ്ത്രങ്ങളിൽ ചെമന്ന നൂലുകൊണ്ടും മറ്റും നീളത്തിൽ നെയ്തുണ്ടാക്കുന്ന കര
- ഉതി
കരക
- ആലിപ്പഴം
- ആലിപ്പഴം എന്ന ശബ്ദം നോക്കുക. സസ്യത്തെ ഇല്ലാതാക്കുന്നതു്, കാറ്റിനാൽ ഭൂമിയിൽ ചിതറപ്പെടുന്നതു് എന്നിങ്ങനെ അർത്ഥം.
- പാവൽ
കരകക്കിണ്ടി
- മങ്കിണ്ടി
കരകങ്കണ
- കൈവള
കരകങ്കണന്ന്യായം
- കങ്കണം എന്നതിനു തന്നെ കൈവള എന്നർത്ഥമുണ്ടായിരിക്കെ കരകങ്കണം എന്നു പ്രയോഗിക്കുന്നതുകൊണ്ടു് കൈയിന്മേൽ കിടക്കുന്ന കൈവള എന്നർത്ഥം കാണിക്കുന്നു. ഈ ന്യായത്തിന്റെ ഉപയോഗം പ്രായേണ ബോധ വിഷയത്തിലായിരിക്കും.
കരകടം
- ഞണ്ടു്
കരകന്ദ
- സിന്ദൂരി
കരകം
- കിണ്ടി
- ആനന്ദത്തെ ചെയ്യുന്നതെന്നർത്ഥം. ജലപാത്രം.
- ആലിപ്പഴം
- താളിമാതളം (ഉറുമാമ്പഴം)
- ദോഷ ഭാവത്തെ ചെയ്യുന്നതെന്നർത്ഥം.
- തലമണ്ട
- ഒരു വക പക്ഷി
- മലയകത്തി
- ഇലഞ്ഞി
- മാവു്
- പ്ലാശു്
- കരീരം
- ചിരട്ട
- (പാത്രമായുപയോഗിക്കുന്നതു്).
- കൈയ്
കരകമലം
- താമരപ്പൂപോലെ ശോഭയുള്ള കൈയ്
- ഒരു വൃത്തം
- ധൃതിഛന്ദസ്സിൽപെട്ടതു്. പാദം ഒന്നിൽ 18 അക്ഷരം വീതം കാണും.
‘ഭംഭനജംനസഗണമിഹചേർപ്പതുകരകമലം’
— വൃത്തമഞ്ജരി
കരകവല്ലഭ
- നെയ്യുണ്ണി
കരകാംഭാഃ
- തെങ്ങു്
കരകാമ്ലം
- മാതളം
- അമ്പഴം
കരകുത്തുക
- കരയിലേക്കു് തുഴയുക
കരകൗശലം
- കൈവേലയിലുള്ള സാമർത്ഥ്യം
കരക്കാഞ്ഞിരം
- കിരിയാത്തു്
കരക്കാർ
- ദേശത്തുള്ള ജനങ്ങൾ
കരക്കാറ്റ്
- ഉച്ചയ്ക്കു് മുമ്പുണ്ടാകുന്ന ഒരുമാതിരി കിഴക്കൻ കാറ്റ്
കരയ്ക്കുക
- ഉണങ്ങിപ്പോവുക
- അലിഞ്ഞോ ദ്രവിച്ചോ പോവുക
- കരളുക
‘ഉൾക്കരന്തകോപം’
— രാമചരിതം
കരന്നുപോവുക
- അലിഞ്ഞുപോവുക, ദ്രവിച്ചു പോവുക
- നശിച്ചുപോവുക
- ക്ഷയിച്ചു പോവുക
കരക്കെട്ടു്
- പൊടിപ്പു്
- കുഞ്ചം
കരക്കൊത്തു്
- പുനം കൃഷി
കരങ്കം
- നൽക്കരിമ്പു്
കരങ്കശാലി
- നൽക്കരിമ്പു്
കരഗ്രഹം, കരഗ്രഹണം
- വിവാഹം
- കൈപിടിക്കുക
- കപ്പംവാങ്ങിക്കുക
കരഗ്രാഹൻ
- കപ്പംപിരിക്കുന്നവൻ
- ഭർത്താവു്
കരഗ്രാഹി
- വിശേഷണം:
- കപ്പം വാങ്ങിക്കുന്ന
- കൈപിടിക്കുന്ന
കരഘാട
- മലങ്കാര
കരച്ചിൽ
- ദുഃഖിച്ചു കണ്ണുനീർപൊഴിക്കുക
കരച്ചീര
- ഒരു മാതിരി ചീര
കരച്ചുങ്കം
- കരമാർഗ്ഗംകൊണ്ടുപോകുന്ന സാമാനങ്ങൾക്കുള്ള തീരുവ
കരച്ചുള്ളി
- മലങ്കാര
കരച്ഛദം
- ശാഖോടവൃക്ഷം
- സിന്ദൂരി
കരജ
- വിശേഷണം:
- കൈയ്യിൽനിന്നുണ്ടായ
- രശ്മിയിൽ നിന്നുണ്ടായ
കരജം
- കൈനഖം
- കരത്തിൽ ജനിച്ചതെന്നർത്ഥം.
- ഉങ്ങു്
- ജലത്തെ രഞ്ജിപ്പിക്കുന്നതെന്നർത്ഥം.
- പുലിച്ചുവടി
- നഖസദൃശം എന്നർത്ഥം.
- നാഗുണം
- ആവിവൃക്ഷം (ഉങ്ങിൽ ഒരു വകഭേദം)
‘ൈയ്യിന്മേൽ പരിചിൽപരന്നകരജ
ശ്രീപൂരസമ്മിശ്രിതം’
ശ്രീപൂരസമ്മിശ്രിതം’
— അമരുകശതകം
കരജാഖ്യം
- നാഗുണം
കരഞണ്ടു്
- കരപ്രദേശത്തുള്ള ഒരു വക ജന്തു
കരഞ്ജ(ക)ം
- ഉങ്ങ്
കരഞ്ജതൈലം
- ഉങ്ങെണ്ണ
കരഞ്ജയുഗ്മം
- ഉങ്ങും ആവിയും
കരഞ്ജഭേദം
- ആവിൽ
കരട
- ആനയുടെ കവിൾത്തടം
- കറക്കാൻ പ്രയാസമുള്ള പശു
കരട(ക)ം
- കാക്ക
കരടകൻ
- കാക്ക
- ഒരു കുറുക്കന്റെ പേർ
കരടൻ
- നാസ്തികൻ
- താണനിലയിലുള്ളവൻ
കരടൻപൊടി
- തരി
കരടം
- കാക്ക
- ആകാശത്തിൽ ശബ്ദിക്കുന്നതെന്നർത്ഥം.
- ആനയുടെ കവിൾത്തടം
- ഒരു വാദ്യം
- കുങ്കുമം
- കയുമ്പമരം
- കൂവളം
കരടി
- ഒരു വക കാട്ടുമൃഗം
- (നായാട്ടുപേർ – വല്ലാനപ്പോത്തു്).
കരടിക്കുരങ്ങു്
- ഒരുമാതിരി കുരങ്ങു്
- പര്യായപദങ്ങൾ:
- ഭല്ലുകം. ഋക്ഷം. അച്ഛഭല്ലം
- ഭല്ലൂകം ഈ നാലുശബ്ദത്തിനും ‘ആൾക്കരടി’ എന്നും അഭിപ്രായം കാണുന്നു.
കരടീ
- ആന
‘ദിഗന്തേ ശ്രൂയന്തേമദമലിന ഗണ്ഡാകരടിനുഃ’
കരടു്
- വരണ്ട
കരടു, കരേടു
- കൊക്കു് എന്ന പക്ഷി
കരടു
- തരി, ചകിരിയുടെ പൊടിയും മറ്റും
- പകർപ്പു്, അസലിനുമുമ്പു തയ്യറാക്കിയതു്
കരണത്രാണം
- തല
കരണൻ
- ശൂദ്രസ്ത്രീയിൽ വൈശ്യനു ജനിച്ചവൻ
- വിക്ഷേപിക്കപ്പെടുന്നവൻ എന്നർത്ഥം.
- എഴുത്തുകാരൻ
കരണപ്പിഴ
- അച്ചടിയോലയിലല്ലാതെ ആധാരം എഴുതിവാങ്ങിച്ചതിനു ചെയ്യുന്ന പിഴ
കരണം
- സാധനം
- ഉപകരണം, ഉപകരിക്കുന്ന അവയവം
- ചക്ഷുരാദിഇന്ദ്രിയങ്ങൾ
- എന്തെങ്കിലും ഒരു ക്രിയ ചെയ്യുന്നേടത്തു് ആ ക്രിയയെ വേഗം സാധിപ്പിക്കുന്ന വസ്തു
- നെല്ലു മുതലായതു കൃഷിചെയ്യുന്ന സ്ഥലം
- ശരീരം, ക്ഷേത്രം
- കരണം
- പ്രവൃത്തി
- സ്ഥാനം
- നിലം
- ആധാരം
- ജൊനനാരകം
- ഛേദനാദിക്രിയകളിൽ ഉപയോഗിക്കുന്ന വാൾ മുതലായതു്
- സംഗീതാദിഭേദങ്ങൾ
- ദേഹം
കരണംമറിച്ചിൽ, കരണംമറിയുക
- മുമ്പോട്ടോ പുറകോട്ടോ ദേഹം മറിച്ചു ചാടുക
- ബുദ്ധിമുട്ടുക. (ശൈലി – ഗ്രാമ്യം)
കരണവിഭ്രമം
- വർണ്ണങ്ങൾക്കു പലമാതിരി ശ്രുതിവരുത്തുന്നതിനുള്ള അഞ്ചു വക കാരണങ്ങളിൽ ഒന്നു്
- ഇതിനു ബാഹുപ്രയത്നം എന്നും പറയാം. കരണം എന്നാൽ ഉപകരണം. ദ്ധ്വനി പുറപ്പെടുവിക്കുന്നതിൽ ഉപകരിക്കുന്ന അവയവം. അതായതു് നാവു്. അതിന്റെ വിഭ്രമം = ചേഷ്ടാവിശേഷം. നാവുകൊണ്ടു കണ്ഠരണ്ധ്രത്തെ അടയ്ക്കയും തുറക്കയും എന്നു താൽപര്യം. (കേരളപാണിനീയം).
കരണീയ
- വിശേഷണം:
- ചെയ്യേണ്ടുന്ന
കരണീയം
- ചെയ്യേണ്ടുന്നതു്
കരണീയാന്തരം
- മറ്റുകൃത്യം
കരണ്ട
- കായാവു്
കരണ്ടകം
- ചുണ്ണാമ്പു വെയ്ക്കുന്നതിനുള്ള ഓട്ടപാത്രം
- അടപ്പൻ
കരണ്ടി
- വാലുള്ള ഒരു മാതിരി ചെറിയ ഇരിമ്പുപാത്രം
കരണ്ടിടുക
- അറുത്തു കയറുക
കരണ്ഡകം
- ഇരണ്ടപ്പക്ഷി
കരണ്ഡഫലകം
- വ്ളാർമരം
കരണ്ഡം
- പെട്ടകം (സമ്പുടം)
- ചുണ്ണാമ്പു വെയ്ക്കുന്ന പാത്രം
- കരണ്ടകം എന്നും പറയാറുണ്ടു്.
- പെരുമരം
- ചൂരലോ മുളയോ കൊണ്ടുണ്ടാക്കുന്ന ഒരു മാതിരി പെട്ടി
- വാൾ
- തേനീച്ചക്കൂടു്
- കാരണം
‘ഭഗ്നാശസ്യകരണ്ഡപിണ്ഡിതതനുഃ’
— ഭർത്തൃഹരി
.കരണ്ഡി
- മീൻ
കരണ്ഡു
- അക്രോധനൻ എന്ന ചന്ദ്രവംശരാജാവിന്റെ ഭാര്യ
കരതം
- മാതളനാരകം
കരതലം
- കൈയുടെ അകം
കരതളിർ
- തളിരുപോലെ മൃദുവായുള്ള കൈ
കരതാർ
- താമരപ്പൂവുപോലെ ഭംഗിയുള്ള കൈ
കരതോയാ
- നദി
- പാർവതീപരിണയസന്ദർഭത്തിൽ ഭഗവാന്റെ കൈയിലേ കന്യാപ്രദാനജലം ഒരു നദിയായി ഒഴുകി എന്നു പ്രസിദ്ധം. അതാണു് ഈ നദി. ‘നർമ്മദാനദി’ എന്നു കോളിൻസ്.
കരത്താമര
- ഓരിലത്താമര
കരദീപിക
- ചങ്ങലവിളക്കു്
കരന്തകാളി
- കരിങ്കൊടങ്ങൽ
കരദ്രുമം
- കാഞ്ഞിരം
കരന്നുപോവുക
- ദ്രവിച്ചുപോവുക
- അലിഞ്ഞുപോവുക
- ആവിയായിപ്പോവുക
കരപത്രം
- ഈർച്ചവാൾ
- കയ്യിൽനിന്നു വീണുകൊണ്ടിരിക്കുന്നതെന്നർത്ഥം. മരമറക്കുന്നതിനുള്ള വാൾ.
- പര്യായപദങ്ങൾ:
- ക്രകചം.
കരപർണ്ണം
- വെണ്ട
- ചെമന്നാവണക്കു്
കരപല്ലവം
- തളിരുപോലെ മൃദുവായ കൈ
കരപാലം
- വാൾ
- കരത്തെ (കൈയെ) പാലിക്കുന്ന (രക്ഷിക്കുന്ന) തെന്നർത്ഥം, കരവാളം എന്നു പാഠാന്തരം.
കരപാലിക
- ചെറുവാൾ
- കയ്യറക്കുന്നതെന്നർത്ഥം. കരവാളിക എന്നു കരപാലികയുടെ പാഠാന്തരം.
- ഒരു മാതിരി വടി
- പര്യായപദങ്ങൾ:
- ഈളി.
കരപീഡനം
- വിവാഹം
കരപ്പൻ
- പൈതങ്ങൾക്കുണ്ടാകുന്ന ഒരുവക ദീനം
- ‘ബാലന്മാർക്കുഭവിച്ചീടും കരപ്പൻവഴിയൊക്കവെ ചൊല്ലുന്നുണ്ടു ചുരുക്കത്തിൽ അതുഭാഷയതായതു || വാതപിത്തകഫംകൂടിഅമ്പത്താറുകരപ്പനു പതിനാറുവയസ്സോളംകാണാംവ്യാധിവിശേഷതഃ || വാതംമുമ്പായനീരെങ്കിൽകറുത്തനിറമായിടും പിത്തംമുമ്പായനീരെങ്കിൽരക്തത്തിൻനി റമായിടും || ശ്ലേഷ്മംമുമ്പായനീരെങ്കിൽ ശ്വേതവർണ്ണമതായിടും എന്തെന്നില്ലാതെ വന്നീടുംകരപ്പൻവ്യാധിയപ്പൊഴേ || അറിഞ്ഞിട്ടങ്ങുചെയ്തീടിൽ പൊറുപ്പുണ്ടെന്നു നിശ്ചയം ഇത്ഥമെല്ലാമറിഞ്ഞിട്ടുചെയ്തു കൊൾകഭിഷക്കുകൾ’.
— ബാലചികിത്സ
കരപ്പോക്കു്
- രത്നങ്ങളിൽ തുലോം വില കുറഞ്ഞതായുളള ഒരു മാതിരി ചായക്കല്ലു്
കരഭ
- തേക്കിട
കരഭ(ക)ം
- ഒട്ടകം
കരഭകാണ്ഡിക
- ഒട്ടകച്ചെടി
കരഭഞ്ജിക
- ചെറുക്ലാവു്
കരഭപ്രിയ
- ഉകമരം
കരഭപ്രിയാ
- ചെറിയ കൊടിത്തൂവ
കരഭം
- നാഗുണം
- ഒട്ടകക്കുട്ടി
- പൊടിപറപ്പിക്കുന്നതെന്നർത്ഥം.
- കരബന്ധത്തിൽ നിന്നു ചെറുവിരൽ വരെ ഉളളങ്കൈയിൽനിന്നു താഴെയുളള ഭാഗം, കൈയുടെ പത്തി
- മണിബന്ധംമുതൽ കൈയുടെ ചെറുവിരലിന്റെ മുരടുവരെയുളള കൈപ്പടത്തിന്റെ പുറംഭാഗം.
- ആനക്കുട്ടി
- ആനത്തുമ്പിക്കൈയ്
കരഭവല്ലഭം
- വ്ളാർമരം
- ഉകമരം
കരഭാദനിക, കരഭാദനി
- ചെറിയ കൊടുത്തവ
കരഭി
- തേക്കിട
- ആന
കരഭിക
- തേക്കിട
കരഭീഘൃതം
- ഒട്ടകത്തിൻനെയ്യു്
കരഭീരം
- സിംഹം
കരഭൂവു്
- കൈനഖം
കരഭൂഷണം
- കൈയിലിടുന്ന ആഭരണം, കൈവള
- വീരചങ്ങല
- മുത്തുവള, പവിഴക്കുരി, കാപ്പു മുതലായതു്
- പര്യായപദങ്ങൾ:
- കങ്കണം.
കരം
- കൈയ്
- രാജാവിനു കൊടുക്കേണ്ടുന്ന നീതി, കപ്പം
- രശ്മി
കരമ്പലു്
- കൽക്കം
കരമട്ടം
- കവങ്ങു്
കരമർദ്ദകം
- പെരുംക്ലാവു്
- തമിഴിൽ – പെരുങ്കളാച്ചെടി, ഞെട്ടാഞെടുങ്ങ എന്നും പേരുണ്ടു്.
കരമരി
- പിടിച്ചുകെട്ടി കാരാഗൃഹത്തിലാക്കപ്പെട്ടവൻ
കരമാലം
- പുക
കരമാലുവു
- പുക
കരമുക്തം
- വേൽ
കരമൊഴിവു്
- സർക്കാരിൽനിന്നു കരംകൂടാതെ അനുഭവിപ്പാൻ കൊടുത്തിരിക്കുന്ന നിലമോ പുരയിടമോ
കരങ്കം
- തലയോടു്
- ശരീരത്തിലേ എല്ലു്
കരംബ
- വിശേഷണം:
- വ്യാപിക്കുന്ന
കരംബം
- തൈരിൽ അരിപ്പൊടി മലർ ഇവ ചേർത്തുണ്ടാക്കുന്ന പലഹാരം
കരംബിത
- വിശേഷണം:
- വ്യാപിക്കപ്പെട്ട
കരംഭ
- വേലിപ്പരുത്തി
- ഞാഴൽ
കരംഭം
- തൈരിൽ അരിപ്പൊടി മലർപ്പൊടി ഇവ ചേർത്തുണ്ടാക്കുന്ന പലഹാരം
- ജലത്തോടുകൂടി ചേരുന്നതെന്നർത്ഥം. തൈരിൽ ചേർത്ത വറുത്ത യവം മുതലായതിന്റെ പൊടിയുടെ പേർ എന്നുമുണ്ടു്. ‘കരംബം’ എന്നുമാകാം.
- ഉമ്മത്തു്
- ചെറുതേക്കു്
- ഒരു വൃത്തത്തിന്റെ പേർ
- ഉൽകൃതിഛന്ദസ്സിൽ പെട്ടതു്. പാദം ഒന്നിൽ 26 അക്ഷരം വീതം കാണും.
- ശതാവരി
- ഞാഴൽ
‘നജനനയത്തൊടുസനനഗഗുരുവുംചേർന്നു
വരുന്നതുപറകകരംഭം’
വരുന്നതുപറകകരംഭം’
— വൃത്തമഞ്ജരി
കരയൻ
- കരയുളള വസ്ത്രം
കരയം
- ഒരു മാതിരി വൃക്ഷം
കരയാമ്പൂ
- കിരാമ്പു
- ഒരങ്ങാടിമരുന്നു്
- ഇതു് കടുവും ദീപനവും ഉഷ്ണവുമാണു്. ഛർദ്ദി, അതിസാരം, വായു ഇവ യെ നശിപ്പിക്കും സന്നിക്കും കരപ്പനും നന്നു്. അജീർണ്ണം, അഗ്നിമാന്ദ്യം, വയറുകടി ഇവയ്ക്കും കൊള്ളാം. കഫത്തെ കളയുന്നതാകുന്നു.
കരയുക
- ദുഃഖിച്ചു കണ്ണുനീരൊലിപ്പിക്കുക
- (സകര്‍മ്മകക്രിയ:കരയിക്ക)‘കരയുന്നതു്’ എന്നതിന്റെ
- പര്യായപദങ്ങൾ:
- ക്രന്ദിതം
- രുദിതം
- ക്രുഷ്ടം.
കരയേറുക
- കേറുക
- (സകര്‍മ്മകക്രിയ:കരയേറ്റുക)
കരയേറ്റം
- കേറ്റം, കേറുക
- വർദ്ധന
കരയോരം
- കര
- ആറ്റിന്റേയും മറ്റും അടുത്ത പ്രദേശം
കരരുഹം
- കൈനഖം
- കരത്തിൽ മുളച്ചുണ്ടാകുന്നതെന്നർത്ഥം.
കരൽ
- കര
- വക്കു്
- ഉദാ:‘തൊപ്പിയുടെ കരൽ’.
കരവല്ലഭം
- കൈകൊണ്ടുള്ള ഒരു സംസാരം
കരവഴി
- തോണിയിലും മറ്റും കയറാതെ ഭൂമിയിൽകൂടിയുള്ള വഴി
കരവാളം
- വാൾ
- കരപാലം നോക്കുക.
കരവാളിക
- ചെറുവാൾ
- കരപാലിക നോക്കുക.
കരവി
- കറിക്കായം
കരവീര
- മനയോല
കരവീരകം
- നീർമരുതു്
- കണവീരം
- ഒരുമാതിരി വാൾ
- ഒരു വിഷം
കരവീരഭുജ, കരവീരഭൂഷ
- നവരപ്പയറു്
കരവീരം
- കണവീരം
- കൈപ്പ
കരവെപ്പു്
- ഉയർന്ന തറയിൽ നടുക കരവെപ്പു് × ആറ്റുവെപ്പു്
കരശൽമണ്ണു്
- പരത്തിക്കുള്ള കടുപ്പമണ്ണു്
- ഇതു പരത്തിച്ചെടിക്കു വളരെ ഉപയോഗമുള്ളതാണ്. ഇതിൽ കല്ലുകാണാൻ പ്രയാസം. ഈ മണ്ണ് അധികകാലം ഈറമായിരിക്കും. വേനലിൽ കടുപ്പമുള്ളതാകുന്നു.
കരശാഖ
- കൈവിരൽ
- വിരലിന്റെ സാമാന്യമായ പേർ] കൈയ്യിന്റെ ശാഖപോലെയുള്ളതെന്നർത്ഥം.
- പര്യായപദങ്ങൾ:
- അംഗുലി.
കരശീകരം
- ആനയുടെ തുമ്പികൈയ്യിൽ നിന്നു വരുന്ന ജലം
കരശൂകം
- കൈവിരൽ
കരസ്ഥ
- വിശേഷണം:
- കൈയ്യിലിരിക്കുന്ന. കൈയ്യിൽകിട്ടിയ
കരസ്ഥമാക്കുക
- കൈക്കലാക്കുക
കരസ്ഥാനം
- അതതു ദേശത്തു പാർക്കുന്നവന്റെ അവസ്ഥ
കരസ്ഥിത
- വിശേഷണം:
- കൈയ്യിലിരിക്കുന്ന
കരള
- കരടു്, കയല
- ഉണങ്ങിയ ഫലം അല്ലെങ്കിൽ പഴം
കരള
- വിശേഷണം:
- കരടായ
- കട്ടിയായ
- കരളക്കുമ്മായം × നേരിയ കുമ്മായം.
കരഹാട(ക)ം
- മലങ്കാരം
- കൈ പൊള്ളിക്കുന്നതെന്നർത്ഥം.
- താമരക്കിഴങ്ങു്
- കരത്തെ ശോഭിപ്പിക്കുന്നതു്. ജപത്തിനായിട്ട് ഇതുകൊണ്ട് മാലയുണ്ടാക്കി ഉപയോഗിക്കാറുണ്ടു്. അതിനാലാണ് ഈ അർത്ഥമുണ്ടായതു്.
- പര്യായപദങ്ങൾ:
- ശിഫാകന്ദം.
കരൾച്ച
- അറത്തുകയറുക, കടിച്ചുതുരക്കുക
- അല്പമായി കരണ്ടുതിന്നുക
കരളു്
- മനസ്സ്
- ചങ്ക്
കരളുക
- അറത്തുകയറുക
- കടിച്ചുതുരക്കുക
- എലിയെപ്പോലെ കടിച്ചു തിന്നുക
കരാമർദ്ദം
- പെരുംക്ലാവു്
കരാർ
- ഇന്നപ്രകാരം ചെയ്തുകൊള്ളാമെന്നു സമ്മതിച്ചു് എഴുതി മാറുകയും മറ്റും
- ഉടമ്പടി
- ചട്ടം
- തീർച്ച
കരാവി
- കരിഞ്ചീരകം
കരാളകം
- കരിങ്കല്ല്
കരാംബുകം
- ചെറുക്ലാവു്
കരാമ്ല(ക)ം
- പെരുംക്ലാവു്
കരാള
- വിശേഷണം:
- ഉയരമുള്ള
- ഭയങ്കരമായ
- കോന്ത്രപ്പല്ലുള്ള
‘കരാളകളേബരമാകിയകൃത്യം’
— അംബരീഷചരിതംകഥകളി
.കരാളകം
- കറുത്ത ചെറുതുളസി
കരാളം
- കോപം
- കരിഞ്ചീരകം
- കറുത്ത ചെറുതുളസി
- കസ്തൂരിമൃഗം
- ഒരു ദന്തരോഗം
- വായ് പല്ലുകളെ ആശ്രയിച്ചിട്ടു പതുക്കെപ്പതുക്കെ അവയെ നീട്ടിയും വളച്ചും (കോന്ത്രപ്പല്ലുകൾ) ഉണ്ടാക്കും. അതു് അസാദ്ധ്യമാകുന്നു ഇതത്രേ കരാളലക്ഷണം.
കരാളാ
- മൂന്നുദളമുള്ള കടല
- നറു നീണ്ടി
കരാളി
- അഗ്നിയുടെ നാക്കുകളിൽ ഒന്നു്
- അഗ്നി എന്നതു നോക്കുക.
കരാളിക
- ദുർഗ്ഗാ
കരാളികം
- ഒരു വൃക്ഷം
- വാൾ
കരി
- ആന
- ഭംഗിയായി നടക്കുന്നവൻ എന്നർത്ഥം. സ്ത്രീ:കരിണി..
- കലപ്പ
- ഒരുമാതിരി പുല്ലു്
- കായലിനു സമീപവും മറ്റും കാലാകാലത്തിനു കൃഷിചെയ്യാതെ കിടക്കുന്ന ഒരുവക കറുത്തനിലം
- (മലയാളത്തിൽ) കരിക്കട്ട
കരി
- വിശേഷണം:
- കറുത്ത
കരികം
- പീനാറി
കരികാ
- നഖക്ഷതം
- കാര
കരികിലാഞ്ചി, കരികലാഞ്ചി
- ഒരു വക പക്ഷി
- ഒരുവക വള്ളി
- ഇതിന്റെ വേരു വ്രണങ്ങൾക്കു നന്നു്. ഇതിനു നാട്ടുപാവു് എന്നും പേരുണ്ടു്.
കരികോലം, കരുവേല
- തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേ ഭണ്ഡാരം
കരിക്കട്ട
- തീക്കനലിൽനിന്നു തീ പോയാലുള്ള വസ്തു
- ഇരിന്നൽ
കരിക്കൽ
- ആദിത്യൻ അസ്തമിക്കുന്ന സമയം
- ഇരിളുക
- തമിഴ്: കരുക്കൽ.
കരിക്കലാക്കുക
- ഇരുട്ടാക്കുക
- മൂടലാക്കുക
കരിക്കാടി
- ചോറു മുതലായ ഭക്ഷണവസ്തുക്കളെക്കുറിച്ചു് താണജാതികൾ ഉയർന്നജാതിക്കാരോടു പറയുന്ന ആചാരവാക്കു്
- (അടിതോൽ എന്നതു നോക്കുക).
കരിക്കു്
- ഇളന്തേങ്ങ
- ഇളനീർ
കരിക്കുക
- വേവിച്ചു കരിയാക്കുക
കരിക്കെന്നു്
- വേഗത്തിൽ.
കരിക്കോൽ
- കലപ്പത്തണ്ടു്
- പര്യായപദങ്ങൾ:
- ഈഷ
- ലാംഗലദണ്ഡം.
കരിഗർജ്ജിതം
- ആനയുടെ അലർച്ച
കരിങ്കച്ചോലം
- ഒരു ചെടി
- പര്യായപദങ്ങൾ:
- രാക്ഷസി
- ചണ്ഡാ
- ധനഹരി
- ക്ഷേമം
- ദുഷ്പുത്രം
- ഗണഹാസക് ഇവ 6-ഉം
- അടവിക്കച്ചോലം
- ചെറുകച്ചോലം ഇവയാണെന്നും പറയുന്നു.
കരിങ്കടൽ
- കറുത്ത കടൽ
- ബ്ളാക്സി എന്ന കടൽ
കരിങ്കടുകു്
- കറുത്ത കടുകു്
- പര്യായപദങ്ങൾ:
- ക്ഷവം
- ക്ഷുധാഭിജനനം
- രാജികാ
- കൃഷ്ണികാ
- ആസുരി ഇവ 5-ഉം
- മുത്താറിയുടെ പേർ എന്ന അഭിപ്രായക്കാരുമുണ്ടു്.
കരിങ്കണ്ണു്
- കാഴ്ചയില്ലാത്തകണ്ണു്
- നോക്കിയാൽ ദോഷം വരുത്തുന്ന കണ്ണു്
കരിങ്കണ്ണൻ
- നോക്കിയാൽ ദോഷം വരുത്തുവാൻ തക്ക കണ്ണുള്ളവൻ
- കണ്ണുകാണാത്തവൻ
കരിങ്കദളിവാഴ
- ഒരു മാതിരി വാഴ
- ഇതു ശ്ലേഷ്മവർദ്ധനവും ഗുരുവും ദീപനവുമാകുന്നു. മലം തടുത്തുപോകും. പൂവിനുകച്ചുപവർത്തരസമാണു്. ഇതിന്റെ പഴം നയനരോഗത്തിനു നന്നു്. ജ്വരം, ദാഹം, അതിസാരം, വിഷൂചിക ഇവയ്ക്കു കൊള്ളാം.
കരിങ്കന്നു
- കറുത്തകന്നു്
- പോത്തു്
കരിങ്കരപ്പൻ
- കരപ്പനിൽ ഒരിനം
- ചെവിടടയ്ക്കും, പനിക്കും, ചെറുനീരടയ്ക്കും, ബലംകുറയും, കുങ്കുമംപോലെ മേൽ സർവാംഗം കറുത്തു വീഴും, ദാഹം കുറയും (വേറെവിധം) രാവു പനിക്കും. ദേഹത്തിൽ കറുത്ത പോള പൊട്ടും. നടുവു കഴിയും.
കരിങ്കര
- ഒരു വൃക്ഷം
കരിങ്കലം
- മൺകലം
- കരിങ്കലം × വെങ്കലം.
കരിങ്കല്ലു്
- കറുത്ത കല്ലു്
- പാറ
കരിങ്കള്ളൻ
- വലിയ കള്ളൻ
കരിങ്കാലി
- ശിവന്റെ വേടരൂപം
കരിങ്കാളൻ
- ഒരു കറി
കരിങ്കടങ്ങൽ
- കരിന്തകാളി
കരിങ്കുട്ടിച്ചാത്തൻ
- കുട്ടിച്ചാത്തന്മാരിൽ ഒന്നു്
കരിങ്കുന്നി
- ഒരു വള്ളി
കരിങ്കുരങ്ങു്
- ഒരു മാതിരി കറുത്തകുരങ്ങു്
കരിങ്കുരികിൽ
- കറുത്ത കുരികിൽപക്ഷി
- പര്യായപദങ്ങൾ:
- ഖഞ്ജരീടം
- ഖഞ്ജനം.
കരിങ്കുവലയപ്പൂവു്
- കരിങ്കൂവളപ്പൂവു്
- പര്യായപദങ്ങൾ:
- നീലാംബുജന്മാ
- ഇന്ദീവരം.
കരിങ്കുഴിയൻ
- ഒരുമാതിരി കരപ്പൻ
- പനിക്കും, നടുങ്ങും, വീങ്ങും, തൊണ്ടയിൽ പുണ്ണുകെട്ടും, മേൽ സർവാംഗം തീപ്പൊരി തെറിച്ചപോലെ വീഴും, ചുമക്കും, മൂത്രമടക്കും.
കരിങ്കുറുഞ്ഞി
- ഒരു പച്ച മരുന്നു്
- പര്യായപദങ്ങൾ:
- നീലാ
- ഝിണ്ടി
- ബാണാ
- ദാസി
- ആർത്തഗളാ ഇവ 5-ഉം
- നീലക്കുറുഞ്ഞിയാണെന്നും അഭിപ്രായമുണ്ടു്.
കരിങ്കുറുഞ്ഞിമൂർഖൻ
- ഒരുവക മലമ്പാമ്പു്
കരിങ്കുറുന്തോട്ടി
- കുറുത്ത കുറുന്തോട്ടി
കരിങ്കുറുവ
- കറുത്തു നീളംകുറഞ്ഞ ഒരുമാതിരി നെല്ലു്
കരിങ്കൂരാൻ
- ഒരുമാതിരി പക്ഷി
കരിങ്കൂവളം
- കറുത്ത താമര
കരിങ്കോഴി
- കറുത്തകോഴി
കരിഗർജ്ജിതം
- ആനകളുടെ ശബ്ദം
- പര്യായപദങ്ങൾ:
- ബൃംഹിതം.
കരിങ്ങാലി
- ഒരു വൃക്ഷം
- പാചനമാണു്. ഇതു പിത്തം, കഫം, രക്തദോഷം, കുഷ്ഠം, ആമദോഷം, കാസം, ചൊറി, കൃമി, വ്രണം ഇവയെ ശമിപ്പിക്കും.
- പര്യായപദങ്ങൾ:
- ഗായത്രി
- ബാലതനയം
- കദിരം
- ദന്തധാവനം.
കരിങ്ങോട്ട
- ഒരു വൃക്ഷം
കരിച്ചാൽ
- കരിപോയ വഴി
- ഉഴപ്പൊളി
- പര്യായപദങ്ങൾ:
- സീതാ
- ലാംഗലപദ്ധതി.
കരിഞ്ചർക്കര
- പനങ്കള്ളു കുറുക്കിയുണ്ടാക്കുന്ന ഒരു മാതിരി ശർക്കര
കരിഞ്ചണ്ടി
- കരിമ്പായൽ
- കറുത്ത പായൽ
- പര്യായപദങ്ങൾ:
- ജലനീലി
- ശൈവാലം
- ശൈവലം.
കരിഞ്ചപ്പട്ട
- ഒരു കടുപ്പമായ മസൂരി
- കരിഞ്ചപ്പട്ടവ്യാധിക്കു ചൊല്ലാംലക്ഷണമങ്ങിനെ വാതജ്വരങ്ങൾ മൂർച്ഛിച്ചു അഞ്ചാംനാൾ വ്യാധികണ്ടിടും || പിഴയാതെചികിത്സിച്ചാൽ മരിക്കായെന്നുനിർണ്ണയം ഇരുപത്തെട്ടരചെല്ലാതെ കുളിച്ചീടരുതാമയെ || തൊണ്ണൂറുദിവസം കൊണ്ടേ സൗഖ്യമായിവരൂ നൃണാം ജ്വരങ്ങൾ കൊണ്ടാൽ രണ്ടാംനാൾ ഛർദ്ദിക്കും മൂക്കടച്ചിടും || ഇക്കിളുംകൂടെയുണ്ടാകുമതുമപ്പോൾശമിച്ചിടും ബോധംകെട്ടുകിടന്നീടും പുറപ്പെട്ടാലുമാമയെ || വല്യഞാറപ്പഴം പോലെ കാണാംവ്യാധിയിടക്കിടെ മുളകിൻറരിപോലെ താനിടക്കിടയിലെള്ളുപോൽ || ഉണ്ടായിട്ടു മുഴത്തുള്ളതൊക്കെ യങ്ങുപഴുക്കയും ചെറുതായുള്ളതൊക്കെത്താൻ വരണ്ടുപൊളിയുംക്രമാൽ || ഇങ്ങിനെയുള്ളവ്യാധിക്കു ചികിത്സിച്ചീടുകപ്പൊഴെ വല്യഞാറയുടെനീരും വെള്ളെരുക്കിന്റെപാലുമായ് || കൊടുത്തീടുകമുന്നേതാൻ കുരുക്കൾതെളിവാനുമായ് കഷായംവെച്ചുതേൻചേർത്തു കൊടുക്ക പത്തുനാൾമുതൽ || ജടാമാഞ്ചിഞ്ചകൊട്ടഞ്ച കൊടുത്തുവഞ്ചപാവുമായ് കൊടുത്തീടുപൊടിച്ചിട്ടു തേനിലാവോളമാദരാൽ || കഫനാശം ഭവിച്ചീടും ഉദരത്തിന്നുസൗഖ്യവും കുരുക്കളുംവളർന്നീടും രുചിയുണ്ടാംസുഖപ്രദം || അകതരുണിമുതലായിച്ചൊന്നൊരൗഷധമോർത്തുടൻ ഔചിത്യംകൊണ്ടെടുത്തിട്ടുചെയ്തിടേണംചികിത്സകൾ || പത്തുനാളുകഴിഞ്ഞെന്നാൽഅതിസാരങ്ങൾ കാണുകിൽ ഉടനേമുന്തിരിങ്ങായെകൊടുത്തീടണമാദരാൽ || അടങ്ങുമുടനേതന്നെവർദ്ധിച്ചുവെന്നിരിക്കിലോ മരിക്കുമതിനാൽത്തന്നെപിഴച്ചേമരണംവരൂ ||’.
— മസൂരിപടലം
കരിഞ്ചർമ്മം
- ആനത്തുകിൽ
കരിഞ്ചാത്തി, കരിഞ്ചാത്ത
- ഒരുതരം കറുത്ത പാമ്പു്
- വളരെ വിഷമുള്ളതാണു്.
കരിഞ്ചീരകം
- ഒരങ്ങാടിമരുന്നു്
- കരിഞ്ചീരകം തീക്ഷ്ണവും ഉഷ്ണവുമാണു്. മേധാഗ്നിവർദ്ധനവും രുച്യവും ലഘുവും ശ്ലേഷ്മാനിലാപഹവും അന്നഗന്ധഹരവും ദീപനവുമാകുന്നു
- പര്യായപദങ്ങൾ:
- ഖരാശ്വ
- കാരവി
- ദീപ്യം
കരിഞ്ചുര
- ഒരുമാതിരി അരി
കരിഞ്ചെള്ളു
- പറക്കുന്ന ഒരുമാതിരി ചെറിയ ജന്തു
കരിഞ്ചേമ്പു്
- വെട്ടുചേമ്പു്
കരിഞ്ചേര
- കറുത്ത ചേരപ്പാമ്പു്
കരിഞ്ചേരട്ട
- വലിയമാതിരി അട്ട
കരിണി
- പിടിയാന
- പര്യായപദങ്ങൾ:
- ധേനുകാ
- വശാ
കരിഞ്ഞോട്ട
- ഒരു വൃക്ഷം
- [കരിഞ്ഞോട്ട വാതത്തിനു നന്നു്.
കരിതെളിയിക്കുക
- തരിശുനിലം നന്നാക്കുക
കരിത്തലച്ചി
- ചെറുതേക്കു്
- അംഗാരവള്ളി
കരിദാരകം
- സിംഹം
കരിനാക്കൻ
- നോക്കിക്കൊണ്ടു പറഞ്ഞാൽ ദോഷംവരുത്തുന്നതിനു തക്ക നാക്കുള്ളവൻ
- സ്ത്രീ:കരിനാക്കി.
കരിനാട്ടി
- പറിച്ചുനട്ടിട്ടു തെളിയുന്ന ഒരുവക നെല്ലു്
കരിനൂൽ
- ആശാരിമാരുടെ നൂൽ
കരിനൊച്ചി
- ഒരു ചെടി
കരിനാസിക
- ഒരു വാദ്യം
കരിന്തകര
- ഒരു വൃക്ഷം
- രക്തസ്രാവം, വാതം ഇവക്കു നന്നു്.
കരിന്തകാളി, കരിന്താളി
- കരിങ്കൊടങ്ങൽ
കരിന്തുമ്പ
- ഒരു പച്ചമരുന്നു്
- ഗുണം തുമ്പയുടേതുതന്നെ. വിശേഷിച്ചു രുചിയുണ്ടാക്കും. കൃമിനാശനമാണു്.
കരിന്തുളസി
- കൃഷ്ണതുളസി
- കറുത്ത തൃത്താവു് എന്നും കാണുന്നു.
കരിന്തേൾ
- കറുത്ത തേൾ
കരിപത്രം
- താലീശപത്രം
കരിപൻ
- ആനപ്പാപ്പാൻ
കരിപാട്ടം
- കൃഷിചെയ്യാത്ത നിലത്തിനു കൊടുക്കേണ്ടിവരുന്ന കരം
കരിപിപ്പലി
- അത്തിത്തിപ്പലി
- ആനത്തിപ്പലി എന്നും പറയാറുണ്ടു്.
കരിപോതകം
- ആനക്കുട്ടി
കരിപ്പട്ടി
- കരിമ്പനയുടെ കള്ളുകൊണ്ടുണ്ടാക്കിയ ശർക്കര. തമിഴ്:
- കരിപ്പട്ടി
കരിപ്പു്
- കാടുചുട്ടു കൃഷിചെയ്യുക
- ഇരുൾച്ച
കരിപ്പത്തുകോവിലകം
- കോലത്തിരിയുടെ ഒരു കൊട്ടാരം
കരിപ്പാലി
- ഒരു വക നെല്ലു്
കരിമ
- കറുപ്പു്
കരിമരം
- മരുതു്
കരിമരുതു്
- ഒരു വൃക്ഷം
കരിമരുന്നു്
- കരിയും വെടിയുപ്പും മറ്റും കൂട്ടിയരച്ചുണ്ടാക്കിയതു്
- വെടിമരുന്നു്
കരിമാചലം
- സിംഹം
കരിമാൻ
- ഒരു വക മൃഗം
കരിമാനം
- കാർമേഘം
കരിമീൻ
- ഒരു വക മത്സ്യം
കരിമുകിൽ
- കറുത്ത മേഘം
കരിമുഖൻ
- ഗണേശൻ
- ആനമുഖമുള്ളവൻ എന്നർത്ഥം.
കരിമുട്ടി
- പാതി എരിഞ്ഞ വടി
- ദുഷ്ടൻ
- താന്തോന്നി, തെമ്മാടി
- സ്ത്രീ:കരിമുട്ടിച്ചി.
കരിമുണ്ടകൻ
- ഒരു വക നെല്ലു്
കരിമുള്ളു്
- ചക്കയുടെ മുള്ളു്
കരിമ്പടം
- പുതപ്പു്
- ആട്ടുരോമംകൊണ്ടു നെയ്തുണ്ടാക്കിയ കരിമ്പടം മുതലായതിനു മേഷകംബളം, ഊർണ്ണായു എന്നു പര്യായങ്ങൾ.
- പര്യായപദങ്ങൾ:
- മല്ലകം
- കംബളം.
കരിമ്പൻ
- വസ്ത്രങ്ങൾ നനഞ്ഞിട്ടു് ഉണങ്ങാതെ കുറേനാൾ ഇരുന്നാൽ അതിന്മേലുണ്ടാകുന്ന കറുത്ത നിറം
- കറുത്ത കാള
കരിമ്പന
- എഴുത്തോലയുണ്ടാകുന്ന പന
- കരിമ്പനയുടെ വേർ – ബലത്തെയുണ്ടാക്കും. കഫത്തെ കളയും. ശുക്ലത്തെ വർദ്ധിപ്പിക്കും. ഇതിന്റെ പഴം – പിത്തത്തെ വളർത്തും. ബലകരമാകുന്നു. ഇതി ന്റെ ഫലം – ഗുരുവും പിത്തജിത്തുമാകുന്നു. ഇതിന്റെ ഇത്തിളിനു ‘പനവാഴ’ എന്നു പേർ. പിത്തജങ്ങളായ വ്രണങ്ങളെ ശമിപ്പിക്കും. കരിമ്പനയുടെ ഓലത്തണ്ടു വാട്ടിപ്പിഴിഞ്ഞെടുക്കുന്ന ചാറു് കണ്ണിലേ പല രോഗങ്ങൾക്കും ഉപയോഗമുണ്ടു്. ഇതിന്റെ അങ്കുരത്തിനു പനങ്കിഴങ്ങു് എന്നു പേർ. ഇതു് അസ്ഥിസ്രാവത്തിനു നന്നു്. മേഹത്തിനു വിശേഷം. പനംകള്ളിനു (ചുണ്ണാമ്പു ചേർത്തുള്ളതിനു) അക്കാനി എന്നു പറയും. ബലത്തെയുണ്ടാക്കും. വിശപ്പിനു കൊള്ളാം. ഇതിൽനിന്നു ശർക്കരയുണ്ടാക്കുന്നു. നല്ലവണ്ണം കാച്ചിക്കുറുക്കുന്ന പക്ഷം പനംകല്ക്കണ്ടും കിട്ടും. അതു തണുപ്പും കഫഹരവുമാണു്. ചുണ്ണാമ്പുചേർക്കാത്ത കള്ളിനു മദ്യത്തിന്റെ ഗുണമുണ്ടു്. പനംകൂമ്പു് വ്രണത്തെ ഉണ്ടാക്കും.
- പര്യായപദങ്ങൾ:
- തൃണരാജാഹ്വയം.
കരിമ്പനമുണ്ടം
- പനംകൂമ്പു്
- പനംകാച്ചിൽ എന്നും പറയും.
കരിമ്പയറു്
- കറുത്ത പയറു്
കരിമ്പാട്ടു്
- കരിമ്പിൻനീരെടുപ്പാൻ ചാക്കിൽവെച്ചു് ഞെക്കുക
- കരിമ്പു് + ആട്ടു്.
കരിമ്പായൽ
- നനയുന്ന ഭിത്തിയിലും മറ്റുമുണ്ടാകുന്ന ഒരു മാതിരി പായൽ
കരിമ്പാലർ
- കാട്ടിൽ പാർപ്പുകാരും കള്ളന്മാരുമായ ഒരു ജാതിക്കാർ
കരിമ്പാറ
- കരിങ്കല്ലു്
കരിമ്പിത്തം
- ഒരു ദീനം
കരിമ്പിൻനീർ
- കരിമ്പിൽ നിന്നു പുറപ്പെടുന്ന വെള്ളം
- കരിമ്പിൻനീർ മുതലായതുകൊണ്ടുണ്ടാക്കുന്ന മദ്യത്തിനു ‘മൈരേയം’ എന്നു പേർ.
കരിമ്പു്
- ഒരു ചെടി
- ഇതിന്റെ തണ്ടു പിഴിഞ്ഞു നീരിനെ തിളപ്പിച്ചാൽ പഞ്ചസാര കിട്ടും. തണ്ടുകളെ ചക്കിന്റെ ഇടയിൽ തിരുകി ഞെരുക്കിയാൽ കിട്ടുന്ന ചാറു് അടുപ്പത്തുവെച്ചു വറ്റിച്ചാൽ ശർക്കര കിട്ടും. കരിമ്പിൻനീരു് ഗുരുവും സ്നിഗ്ദ്ധവും ബൃംഹണവും ശുക്ലവൃദ്ധിയെ ചെയ്യുന്നതും കഫത്തേയും മൂത്രത്തേയും ഉണ്ടാക്കുന്നതും രക്തപിത്തഹരവും സ്വാദു പാകരസവുമാണു് കരിമ്പിന്റെ വേരു മുലപ്പാലുണ്ടാക്കുന്നതിനു നന്നു്. കണ്ഠത്തിനും കൊള്ളാം. പുണ്ഡരീകക്കരിമ്പു്, മുളക്കരിമ്പു്, നീലക്കരിമ്പു്, വെണ്ണീറ്റുംകരിമ്പു്, ഈഴക്കരിമ്പു്, നായ്ക്കരിമ്പു് ഇങ്ങിനെ പല തരമുണ്ടു്. കരിമ്പിൻചണ്ടിയിൽ നിന്നു മെഴുകുണ്ടാക്കാമെന്നു കണ്ടുപിടിക്കപ്പെടുകയും നേറ്റൽരാജ്യത്തു ഈ വ്യവസായം ആരംഭിക്കുകയും ചെയ്തിരിക്കുന്ന പ്രകാരം 93-6-26-ലെ ‘സത്യനാദം’ എന്ന പത്രം പ്രസ്താവിക്കുന്നു.
- പര്യായപദങ്ങൾ:
- രസാളം
- ഇക്ഷു.
കരിമ്പുമാലി
- കരിമ്പു കൃഷിചെയ്യുന്നതിനുള്ള വയൽ
കരിമ്പുലി
- കറുത്ത പുലി
കരിമ്പുവീടു്
- തളിപ്പറമ്പിലുള്ള കോലത്തിരിരാജ്ഞിയുടെ കൊട്ടാരം
കരിമ്പുറ
- പോത്തു്
കരിമ്പൂച്ച
- ഒരുമാതിരി കറുത്ത പൂച്ച
കരിമ്പോള
- ഒരു പച്ചമരുന്നു്
കരിയറ
- കലപ്പയിൽ കൊഴുവെച്ചുറപ്പിക്കുന്ന ഭാഗം
- ഇവ 5-ഉം, കൊഴുവിന്റെ പേരെന്നും, ആദ്യത്തെ മൂന്നും കരിയറയുടേയും ശേഷം ഉള്ള 2-ഉം കൊഴുവിന്റെയും പേരെന്നും അഭിപ്രായമുണ്ടു്.
- പര്യായപദങ്ങൾ:
- ഫലം
- നിരീശം
- കുടകം
- ഫാലം
- കൃഷികം.
കരിയാത്തൻ
- കരിങ്കുട്ടിച്ചാത്തൻ
- കരുമകൻ
കരിയില
- ഉണങ്ങിയ ഇല
കരിയിലിറങ്ങുക
- നിലം പണയമായിട്ടെഴുതിവാങ്ങിച്ചവൻ ആ നിലത്തിൽ കൃഷി തുടങ്ങുക
- കാരണക്രിയ:കരിയിറക്കുക
കരിയുക
- വെന്തുകരിയുക
- ഉണങ്ങി പച്ചകെട്ടുപോവുക, ഉണങ്ങികറുത്തു പോവുക
കരിയോല
- പഴയ അഴുക്കിലിട്ട ഓല
കരിവങ്കം
- കറുത്ത ഈയ്യം
- ചക്ഷുഷ്യമാണു്. വാതം, പ്രമേഹം, വ്രണം, മേദസ്സ്, പാണ്ഡു ഇവയെ നശിപ്പിക്കും. കരിവങ്കത്തിന്റെ ഭസ്മം അനുപാനഭേദം കൊണ്ടു മുൻപറഞ്ഞ രോഗങ്ങൾക്കും വിശിഷ്യാ നീർക്കടുപ്പിനും കൊള്ളാം.
കരിവഴല
- ഒരു വക പാമ്പു്
കരിവാകമീൻ
- ഒരുവക മത്സ്യം
കരിവാടു്
- കരിനാട്ടി
- പറിച്ചുനട്ടിട്ടു തെളിയുന്ന ഒരു വക നെല്ലു്
കരിവി, കരുവി
- ക്ഷൗരക്കത്തി
- പണിക്കോപ്പു്
- കൊഴുവ്
- ഒരു വക വള്ളി
കരിവി, കരി
- കലപ്പ
കരിവിലാത്തി
- ഒരു മരുന്നു്
കരിവിവള്ളി
- ഉരു പച്ചമരുന്നു വള്ളി
- ഇതിന്റെ കിഴങ്ങു് വസ്തിരോഗം, മൂത്രകൃച്ശ്രം, ഉഷ്ണവാതം ഇവയ്ക്കനന്നു.
കരിവു്
- വെന്തുകരിയാവുക
- ഉണങ്ങിപ്പോവുക
- നിലം വെയിലേറ്റു നെല്ലുകിട്ടാതെ കരിഞ്ഞുപോവുക
കരിവെട്ടി
- ഒരു മരം
കരിവെയ്ക്കുക
- പണയം എഴുതിയ നിലം ഒഴിഞ്ഞുകൊടുക്കുക
കരിവേപ്പു്
- വേപ്പിൽ ഒരു വകഭേദം
- ഇതിന്റെ ഇല കടുവും തിക്തവും ക്ഷാരവും ദീപനവും വിരേചനകരവുമാണു്. വാതം, വിഷം, ശോഫം ഇവയെ ശമിപ്പിക്കും.
കരിവേലകം
- ഒരു വൃക്ഷം
- പല്ലുകുത്തിനും പല്ലുറപ്പിനും കൊള്ളാം. കഫത്തെ നശിപ്പിക്കും. അർശസ്സിനു നന്നു്.
കരിവേഴ
- ഒരു വക നെല്ലു്
കരിവൈജയന്തി
- ആന കൊണ്ടുപോകുന്ന ഒരു കൊടി
കരിശാബകം
- ആനക്കുട്ടി
- പര്യായപദങ്ങൾ:
- കളഭം.
കരീരകം
- യുദ്ധം
- ശണ്ഠ
കരീരഫലകം
- തെങ്ങു്
കരീരം
- തൂതുവള മുള്ളുകൊണ്ടു് ആനയെ ഉപദ്രവിക്കുന്നതെന്നർത്ഥം
- ആണ്ടാൻമുള
- ഹിംസിക്കുന്നതെന്നർത്ഥം.
- വൃക്ഷവിശേഷം, കൂവളം
- കുടം
- അഗസ്തിവൃക്ഷം
- ആണ്ടാൻമുള = വംശാങ്കുരം, മുളം കൂമ്പു്, ഇല്ലിയുടെ കൂമ്പു്, മുളക്കാമ്പു്.
കരീരിക
- ആനക്കൊമ്പിന്റെ ചുവടു്
കരീഷം
- ഉണങ്ങിയ ചാണകം
- വിക്ഷേപിക്കപ്പെടുന്നതെന്നർത്ഥം.
കരീഷംകഷ
- കൊടുങ്കാറ്റ്
കരു
- വിശേഷണം:
- കറുത്ത
കരു, കരുവു
- ഓട്ടുപാത്രം മുതലായതു വാർക്കുന്നതിനു അവയുടെ ആകൃതിയിൽ മണ്ണുകൊണ്ടുണ്ടാക്കിയതു്
- ഗർഭത്തിലിരിക്കുന്ന പ്രജ
- ക്ഷൗരക്കത്തി മുതലായ ചില ചെറിയ ആയുധം
- ചതുരംഗത്തിന്റെ ദേവനും മറ്റും
- മൊട്ടയുടെ അകത്തെ വസ്തു
- ഹൃദയം
കരുകരുക്കുക
- കരുകരുപ്പൂണ്ടാവുക
കരുകരുപ്പു്
- കണ്ണിൽ മണലോ മറ്റോ വീണാൽ ഉണ്ടാകുന്ന വേദന
കരുക്കു്
- അറപ്പുവാളിന്റെ പല്ലു്
- അരം
- പനമടലിന്റെയും മറ്റും മുള്ളു്
- പല്ലിന്റെ വക്കു്
കരുക്കൽ
- ആദിത്യന്റെ അസ്തമനസമയം
- ഏപ്പുകളിലേവേദന, കരിക്കൽ
കരുക്കുക
- ആദിത്യൻ അസ്തമിക്കുക
- വേദനയുണ്ടാവുക
കരുണ
- സാധുക്കളോടും മറ്റും തോന്നുന്ന ഒരു ഭാവം
- അലിവു്
- ദയ
കരുണൻ
- കരുണരസമുള്ളവൻ
കരുണമല്ലി
- തൂശിമുല്ല
കരുണ
- ശൃംഗാരാദിരസങ്ങളിൽ ഒന്നു്
- ദയതോന്നിക്കുന്നതു്, മറ്റു സകല രസങ്ങളേയും നശിപ്പിക്കുന്നതു് എന്നിങ്ങനെ അർത്ഥം. കരുണരസം ഉത്ഭവിക്കുന്നതു് ഇഷ്ടനാശം അനിഷ്ടപ്രാപ്തി ഇവ ഹേതുവായിട്ടാണു്. ഇതിന്റെ അധിദേവത യമനാകുന്നു. വർണ്ണം കപോതവർണ്ണമാണു്. ‘ധീരൈഃകപോരുവർണ്ണോയം കഥിതോയമദൈവതഃ’ എന്നു പ്രമാണം. കരുണരസത്തിന്റെ ഉദാഹരണത്തിനു രാമായണത്തിൽ ‘ദശരഥപ്രലാപം’ മുതലായതു നോക്കുക.
കരുണം
- ദയനീയമായ വിധത്തിൽ
കരുണവിപ്രലംഭം
- വിപ്രലംഭശൃംഗാരത്തിന്റെ ഒരു പിരിവു്
- വിപ്രലംഭശൃംഗാരം — പൂർവ്വരാഗം, മാനം, പ്രവാസം, കരുണം ഇങ്ങിനെ നാലായി ഭാഗിച്ചിരിക്കുന്നു. നായികാനായകന്മാരിൽ ഒരാൾ മരിച്ചുപോയാൽ വല്ല ഉപായവും നിമിത്തം വീണ്ടും ജീവിച്ചു തനിക്കു ലഭിക്കുമെന്നു മറ്റേ ആളിനു മോഹം തോന്നുന്നപക്ഷം ആയാളുടെ ആ വിധമുള്ള ദുഃഖാവസ്ഥാനമത്രേ കരുണവിപ്രലംഭം. നിരാശപ്പെട്ടിരിപ്പാണെങ്കിൽ കരുണരസത്തിന്നേ അവകാശമുള്ളു.
കരുണാകടാക്ഷം
- ദയയോടുകൂടിയ നോട്ടം
കരുണാകരൻ
- കൃപയ്ക്കിരിപ്പിടമായുള്ളവൻ
- വളരെ കൃപയുള്ളവൻ
കരുണാകരം
- ദയക്കിരിപ്പിടം
- കരുണാരത്നങ്ങൾ വിളയുന്ന സ്ഥലം
- ദയയെചെയ്യുന്നതു്
- വളരെകൃപയുള്ളതു്
- ഒരുവൃത്തം
- ഇതു ശക്വരീഛന്ദസ്സിൽപെട്ടതാണു്. പാദം ഒന്നിൽ 14 അക്ഷരം വീതം കാണും.
‘കരുണാകരമിഹസനനനലഘുഗം’
— വൃത്തമഞ്ജരി
.കരുണാപര
- വിശേഷണം:
- അധികം ദയയുള്ള
കരുണാ, കരുണാരസം
- ദയ
- കൃപ
- കരുണരസം
- കരുണം എന്നതു നോക്കുക.
- കരുണാ = ജനങ്ങളെ തന്റെ സ്വാധീനമാക്കിച്ചെയ്യുന്നതു്. [കാരുണ്യാദി ഏഴു ശബ്ദങ്ങളും ശൃംഗാരാദിരസങ്ങളിൽപെട്ട കരുണരസവും രണ്ടാണെന്നു വിചാരിച്ചുപോകരുതു്.
- പര്യായപദങ്ങൾ:
- കാരുണ്യം
- കരുണാ
- ഘൃണാ
- കൃപ
- ദയ
- അനുകമ്പ
- അനുക്രോശം.
കരുണാമയ
- വിശേഷണം:
- വളരെ കരുണയുള്ള
കരുതൽ
- വിചാരം, നിനവു്
- സൂക്ഷിച്ചുവെപ്പു്
- സൂക്ഷിച്ചുവെച്ചിട്ടുള്ള മുതൽ, സമ്പാദ്യം
കരുതലർ
- ശത്രുക്കൾ
- കരുതേണ്ടവർ എന്നു പദാർത്ഥം.
‘കരുതലരിളകൊന്നാർത്തതുനേരം’
— ഭഗവൽഗീത – മാധവപ്പണിക്കർ
.കരുതുക
- മുൻകൂട്ടി വിചാരിക്കുക
- മുതൽ സമ്പാദിക്കുക
കരുത്തു്
- സാമർത്ഥ്യം
- ദേഹത്തിന്റെയും മറ്റും ബലം, ശക്തി
കരുത്തൻ
- സമർത്ഥൻ
- ശക്തൻ
കരുനൊച്ചി, കരുനെച്ചി
- ഒരു പച്ച മരുന്നു്
- ഇവ 5-ഉം നെച്ചിയുടെ സാമാന്യവാചകമാണെന്നും ശേഫാളികാ, സുവഹാ, നിർഗ്ഗുണ്ഡി, നീലിക ഇവ നാലുമാണു കരുനൊച്ചിയുടെ പേരെന്നും അഭിപ്രായം കാണുന്നുണ്ടു്.
- പര്യായപദങ്ങൾ:
- സിന്ദുകം
- സിന്ദുവാരം
- ഇന്ദ്രസുരസം
- നിർഗ്ഗുണ്ഡി
- ഇന്ദ്രാണിക.
കരുന്തകാളി
- ഒരു പച്ചമരുന്നു്
- കരിന്തകാളി നോക്കുക.
കരുപിടിക്ക
- രൂപമുണ്ടാക്കുക
കരുന്തുമ്പ
- ഒരു ചെടി
- കരിന്തുമ്പ നോക്കുക.
കരും
- വിശേഷണം:
- കറുത്ത
കരുമ
- കറുപ്പു്
- വാളിന്റെ മൂർച്ച
- കടുപ്പം
- ശക്തി
കരുമം
- കർമ്മം
- ഫലം (പ്രാചീനമലയാളം:)
കരുമകൻ
- വേട്ടക്കരുമകൻ
- ശാസ്താവു്
കരുമണൽ, കരിമണൽ
- ഒരു മാതിരി കറുത്ത മണൽ
കരുമന
- ഉപദ്രവം
- ദുഷ്ടത
- നാശം
- അപകടം
- സങ്കടം
- ബലം
കരുമത്സ്യം
- ഒരു വക മത്സ്യം
- പര്യായപദങ്ങൾ:
- പ്രോഷ്ഠി
- ശഫരി.
കരുമാലി
- കരുമന
- പദ്യത്തിൽ പ്രയോഗം.
കരുമിഴി
- കണ്ണിന്റെനടുവിലുള്ള കറുപ്പു്
കരുമുകിൽ, കരിമുകിൽ
- കറുത്തമേഘം
കരുമുതക്കു്, കരിമുതക്കു്
- ഒരു വള്ളി
- കറുത്ത മുതക്കു്
- പര്യായപദങ്ങൾ:
- വിദാരി
- ക്ഷീരശുക്ല
- ഇക്ഷുഗന്ധാ
- ക്രോഷ്ടി.
കരുമുത്തിൾ
- ഒരു ചെടി
- ഇതിനു ഫലം ഇല്ല.
കരുവഴല
- ഒരു വക വലിയ കാട്ടുപാമ്പു്
- ഇതിന്റെ കണ്ണുകൾ ചെമന്നിരിക്കും.
കരുവഴിക്ക
- ഗർഭമഴിക്ക
കരുവാടു്
- ഉണങ്ങിയ മത്സ്യം
- ഉപ്പിട്ട മത്സ്യം
കരുവാത്തി
- കൊല്ലത്തി
കരുവാൻ
- കൊല്ലൻ
- ഇരിമ്പു പണിചെയ്യുന്നവൻ.
- പര്യായപദങ്ങൾ:
- വ്യോകാരൻ
- ലോഹകാരകൻ.
കരുവാര, കരുവാറ്റു്
- അരിമ്പാറ
കരുവാളിക്കുക
- വെയിലുകൊണ്ടോ മറ്റോ ശരീരത്തിൽ കറുത്തനിറമുണ്ടാകുക
കരുവാളിപ്പു്, കരിവാളിപ്പു്
- ശരീരത്തിലുണ്ടാകുന്ന കരിനിറം
കരുവി, കരിവി
- ക്ഷൗരക്കത്തി
- പണിക്കോപ്പു്
- കൊഴുവു്
- ഒരു വക വള്ളി
കരുവേപ്പു്
- കരിവേപ്പു്
കരുവേലപ്പട്ട
- കരുവേല വൃക്ഷത്തിന്റെ പട്ട
കരുവേലപ്പുര
- കരുവേലത്തുനായന്മാർ ജോലിനോക്കി വരുന്നതും തിരുവിതാംകൂറിൽ കൊട്ടാരത്തിലുള്ളതുമായ ഒരു പുര
കരുവേലം, കരികോലം
- തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ ഭണ്ഡാരം
കരുവേലം, കരുവേലകം
- ഒരു വൃക്ഷം
കരേടു
- വരണ്ട
- ഇരണ്ടപ്പക്ഷി എന്നും പറയുന്നുണ്ട്. ജലത്തിൽ കിടന്നു ശബ്ദിക്കുന്നതു് എന്നർത്ഥം
- ഇതു് അശുഭവാദിയായ ഒരു പക്ഷിയാണെന്നാണു് മഹേശ്വരന്റെ അഭിപ്രായം. തമിഴിൽ ഇതിനു പേർ ‘രാജാളി’.
കരേണു
- ആന
- പിടിയാന
- കൊമ്പനാന
- ശിരസ്സിൽ പൊടിയുള്ളതെന്നർത്ഥം. (പിടിയാനയുടേയും കൊമ്പനാനയുടേയും പേർ).
- ചെറുകൊന്ന
കരേണുക
- പിടിയാന
കരേണുദധി
- ആനത്തൈരു്
കരേണുദുഗ്ദ്ധ
- ആനപ്പാലു്
കരേന(വരം)
- അറബിക്കുന്തുരുക്കം
കരേണുപതി
- ആന
കരേണുഭൂ, കരേണുസൂതൻ
- കരേണുവിന്റെ പുത്രൻ
- പാലകാപ്യൻ
- ഗജശാസ്ത്രം ഉണ്ടാക്കിയതു് ‘പാലകാപ്യൻ’ ആകുന്നു.
കരേളകം
- കടുക്കമൂലി
- സന്നിനിമിത്തം മോഹിച്ചവർക്കു് ഇതിന്റെ വേരു് അഞ്ജനത്തിനു വിശേഷം. വിഷത്തിനും കൊള്ളാം. പശുക്കളുടെ രോഗങ്ങൾക്കും ഇതു ഉപയോഗിക്കുന്നുണ്ടു്. കുഞ്ഞുങ്ങളുടെ വ്രണത്തിനും കരപ്പനും ഇതിന്റെ ഇല നന്നാണ്.
കരേറുക
- കേറുക, കരയേറുക, അകത്തോട്ടോ മേൽപ്പോട്ടോ ചെല്ലുക
- വർദ്ധിക്കുക
- (സകര്‍മ്മകക്രിയ:കരേറ്റുക)
കരേറ്റ
- കേറ്റം
- വർദ്ധന
കരോഗി
- തലയിലേ അസ്ഥിക്കൂട്ടം. വായുവിനെ തടസ്സപ്പെടുത്തുന്നതെന്നർത്ഥം
കരോടി
- തലയോടു്
കരോട്ടു
- മുകളിൽ
കരോട്ടേയ്ക്കു്
- മുകളിലേയ്ക്
കർക്ക
- വിശേഷണം:
- വെളുത്ത
- നല്ല
കർക്കചിർഭിടാ, കർക്കചിർഭിടി
- വെളുത്ത വെള്ളരി
കർക്കട
- ഒരായുധം
‘മർക്കടവരരെക്കർക്കടകൊണ്ടും’
— കിരാതം തുള്ളൽ
കർക്കട(ക)ം
- കൂവളം
- താമരക്കിഴങ്ങു്
- പാൽച്ചൂര
- ഞണ്ടു്
- കരിമ്പു്
- മലങ്കാര
കർക്കടകി
- കർക്കടകശൃംഗി
കർക്കടകിനി
- മരമഞ്ഞൾ
കർക്കടം, കർക്കടകം
- ഞണ്ടു്
- ജനിക്കുമ്പോൾതന്നെ അമ്മയെ കൊല്ലുന്നതിനാൽ ഈ പേർ സിദ്ധിച്ചു.
- കർക്കടകരാശി
- കർക്കടകമാസം
- പര്യായപദങ്ങൾ:
- കളീരം
കർക്കടശൃംഗി, കർക്കടശൃംഗികാ, കർക്കടക
- കർക്കടകശൃംഗി
കർക്കട(ടു)
- വരണ്ട
കർക്കടാക്ഷം
- കക്കരി
കർക്കടാഖ്യാ
- കർക്കടശൃംഗി
കർക്കടാംഗാ
- കർക്കടശൃംഗി
കർക്കടാഹ്വം
- കൂവളം
കർക്കടാഹ്വാ
- കർക്കടശൃംഗി
കർക്കടി
- വെള്ളരി
- കരത്തെ ആവരണംചെയ്യുന്നതെന്നർത്ഥം.
- നായിക്കൊരുണ
- പെൺഞണ്ടു്
- ഇലവു്
- പാമ്പു്
- കാട്ടിലന്ത
- ലന്തമരം
- ദേവ താളി
- വയൽവെള്ളരി
- പര്യായപദങ്ങൾ:
- ഉർവാരു.
കർക്കടിനി
- മരമഞ്ഞൾ
കർക്കഡം
- ഞണ്ടു്
കർക്കനാടു്
- കേരളം എന്നു പറഞ്ഞുവരുന്ന ചേരരാജ്യത്തിനുണ്ടായിരുന്ന ഏഴു വിഭാഗങ്ങളിൽ ഒന്നു്
കർക്കന്ധു
- ലന്തമരം
- മുള്ളുള്ളതെന്നർത്ഥം.
- പെരുന്തുടരി, തുടരി
കർക്കഫലം
- കർക്കടവൃക്ഷം
കർക്കം
- വെളുത്ത കുതിര. കണ്ണിനു സുഖത്തെ ചെയ്യുന്നതെന്നർത്ഥം
- ഞണ്ടു്
- ജലം ഒഴിച്ചുവെയ്ക്കുന്ന ഭരണി
- കുടം
- അഗ്നി
- മുഖക്കണ്ണാടി
കർക്കര
- വിശേഷണം:
- കടുപ്പമുള്ള
കർക്കരാക്ഷൻ
- വാലാട്ടിപ്പക്ഷി
കർക്കരാംഗ
- കരിങ്കുരികിൽ
കർക്കരാടു
- വേഗത്തിൽ ചെല്ലുന്ന നോട്ടം
- ചെരിച്ച നോക്കു്
- കടാക്ഷം
കർക്കരടു(കം)
- വരണ്ട
കർക്കരാലം
- കടിഞ്ഞാണിന്റെ വളയം
കർക്കി
- വെള്ളരി
- കുടം
കർക്കരേടു
- വരണ്ട
- ‘കർക’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
കർക്കശ
- വിശേഷണം:
- കഠിനമായ
- ദയയില്ലാത്ത
- ക്രൂരമായ
കർക്കശച്ഛദ
- ആനപ്പീച്ചിൽ
- കാട്ടുപീച്ചിൽ
കർക്കശച്ഛദം
- പടോലം, കൈപ്പൻപടവലം
- ശാഖോടവൃക്ഷം
കർക്കശദലം
- ശാഖോടവൃക്ഷം
കർക്കശദലാ
- മദ്ധ്യേ
കർക്കശൻ
- സാഹസപ്രവൃത്തി ചെയ്യുന്നവൻ
- ഹിംസിക്കുന്നവൻ എന്നർത്ഥം.
കർക്കശം
- കഠിനമായിട്ടുള്ളതു്
- പീഡിപ്പിക്കുന്നതു് എന്നർത്ഥം, സ്നിഗ്ദ്ധതയില്ലാത്തതു്.
- കമ്പിപ്പാല
- കൈയിലെടുത്താൽ ശബ്ദിക്കുന്നതു് എന്നർത്ഥം. ചെറുകപ്പുല്ലു് എന്നുംഅഭിപ്രായമുണ്ടു്.
- പൊന്നാവീരം
- കരിമ്പു്
കർക്കശാ
- തേക്കിട
കർക്കശാഹ്വ
- കമ്പിപ്പാല
കർക്കശികാ
- കാട്ടിലന്ത
കർക്കാരു
- കുമ്പളം
- വെളളക്കുതിരയുടെ നിറമുള്ളതു് എന്നർത്ഥം. വലിയ കുമ്പളം.
- ഒടാ
- കക്കരിക്കാ
- വെള്ളരി
കർക്കാരുകം
- തണ്ണിമത്ത
കർക്കാരു (ലു)
- ചെറിയ കുമ്പളം
കർക്കി
- ഞണ്ടു
- കർക്കടകരാശി
- കർക്കടകമാസം
- ചെറിയ കുമ്പളം
കർക്കൊടി
- കുരുട്ടുപാവൽ
കർക്കൊടിക
- ചെറിയ കുമ്പളം
- കുരുട്ടുപാവൽ
കർക്കോടകൻ
- ഒരു പ്രധാനസർപ്പം
കർക്കോടകം
- കൂവളം
- കരിമ്പ്
- കുരുട്ടുപാവൽ
- നളനെ കടിച്ചു വിരൂപനാക്കിയ ഒരു സർപ്പം. അദ്ദേഹത്തിന്റെ കഷ്ടകാലത്തിൽ അദ്ദേഹത്തെ ആരും അറിയാതെയിരിപ്പാനായിട്ടു കടിച്ചതാണു്.
കർക്കോടക
- വലിയ കുമ്പളം
കർക്കോടകി
- കുരുട്ടുപാവൽ
- വരിപ്പീച്ചിൽ
കർച്ച
- ചെലവു്
കർച്ചൂര(ക)ം
- കച്ചോലം, കച്ചൂരി
- രോഗങ്ങളെ വ്യസനിപ്പിക്കുന്നതെന്നർത്ഥം.
- സ്വർണ്ണം
- അരിതാരം
- മഞ്ഞൾ
കർണ്ണ
- വിശേഷണം:
- ചെവിയുള്ള
- ചെവി കേൾക്കുന്ന
കർണ്ണകം
- ഒരു സന്നിപാതരോഗം
- പേപറക, ഒച്ചയും ചെവിയുമടയ്ക്കാ, ദേഹപീഡ, ശ്വാസംവലിക്ക, ചുമ, പനി, കഫാധിക്യം, കർണ്ണാന്തങ്ങളിൽ ചൂടു, കവിൾത്തടങ്ങളിൽ വേദന ഇവയത്രേ ലക്ഷണങ്ങൾ. ഇതു കഷ്ടസാദ്ധ്യമാണു്.
കർണ്ണകി
- ആന
കർണ്ണഛിദ്രം
- ചെവിദ്വാരം
കർണ്ണച്ഛേദം
- ചെവി ചെത്തുക
- കർണ്ണനെ കൊലചെയ്ക
‘ഭാരതചരിതം തന്നിലൊഴിഞ്ഞൊരു
കർണ്ണച്ഛേദം കേട്ടീലാരും’
കർണ്ണച്ഛേദം കേട്ടീലാരും’
— ഭാഷാനൈഷധചമ്പു
കർണ്ണജപൻ, കർണ്ണജാപൻ
- ദൂഷ്യംപറയുന്നവൻ
കർണ്ണജളൂകാ
- വളരെ കാലുകളുള്ള ഒരുമാതിരി പ്രാണി
കർണ്ണജളൌകസ്സ്, കർണ്ണജളൌക
- ചേരട്ട
- പഴുതാര അല്ലെങ്കിൽ കോട്ടെരുമ എന്നും പക്ഷമുണ്ടു്.
- പര്യായപദങ്ങൾ:
- ശതപദി.
കർണ്ണജിത്തു്
- അർജ്ജൂനൻ
കർണ്ണദർപ്പണം
- കാതിലിടുന്ന ഒരുമാതിരി ആഭരണം
കർണ്ണധാരൻ
- ചുക്കാൻപിടിക്കുന്നവൻ
- അമരക്കാരൻ
- കർണ്ണം (ചുക്കാൻ) ധരിക്കുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- നാവികൻ.
കർണ്ണൻ
- സൂര്യനു കുന്തിയിൽ ജനിച്ചവൻ
- അംഗരാജ്യത്തുണ്ടായിരുന്ന ഒരു രാജാവു്. കർണ്ണൻ ദുര്യോധനന്റെ പ്രധാന സഹായിയും മിത്രവുമാകുന്നു. പണ്ടു വസുദേവരുടെ സഹോദരിയും, യാദവരാജാവായ ശൂരസേനന്റെ മകളും കുന്തിഭോജന്റെ ദത്തുപുത്രിയുമായ കുന്തി, ദുർവാസസ്സുമഹർഷി കൊടുത്ത മന്ത്രം ജപിച്ചു വിവാഹത്തിനുമുമ്പു ഗർഭിണിയാകയും ആയുധപാണിയായ കർണ്ണനെ കർണ്ണത്തിൽകൂടി പ്രസവിക്കയുംചെയ്തു. ജനങ്ങളുടെ പരിഹാസം ഹേതുവായിട്ടു കുന്തി കർണ്ണനെ യമുനയുടെ തീരത്തിൽ ഉപേക്ഷിച്ചു. അനന്തരം അധിരഥൻ എന്ന ധൃതരാഷ്ട്രമന്ത്രി കർണ്ണനെ എടുത്തു കൊണ്ടുപോയി വളർത്തി. ജനിച്ചപ്പോഴെയുണ്ടായിരുന്ന കുണ്ഡലവും കവചവും ദേവേന്ദ്രൻ വന്നു യാചിച്ചു കർണ്ണനിൽ നിന്നും വാങ്ങിയതിനാൽ കർണ്ണന്റെ ശക്തി വളരെ കുറഞ്ഞു. ഭാരതയുദ്ധത്തെ സംബന്ധിച്ചു മറ്റുള്ളവരെല്ലാം വിപരീതാഭിപ്രായക്കാരായിരുന്നു. പാണ്ഡവരും കൌരവരും തമ്മിൽ വൈരം ഉറയ്ക്കുന്നതിനു മുഖ്യകാരണഭൂതൻ കർണ്ണനായിരുന്നു. കർണ്ണന്റെ മരണാനന്തരം യുദ്ധം ഏകദേശം അവസാനിച്ചപ്രകാരം ധർമ്മപുത്രർതന്നെ പ്രസ്താവിച്ചു കാണുന്നുണ്ടു്. ഇതുകളെക്കൊണ്ടു ഭാരതയുദ്ധത്തിൽ കർണ്ണനാശം തുലോം പ്രധാനമെന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. കർണ്ണനെ എടുത്തു വളർത്തിയവർ ദുര്യോധനന്റെ ആശ്രിതരായിരുന്നതിനാൽ കർണ്ണനും കൌരവാശ്രയം വന്നുകൂടി. താൻ ബ്രാഹ്മണനാണു് എന്നു പറഞ്ഞുംകൊണ്ടു കർണ്ണൻ പരശുരാമന്റെ ശിഷ്യനായിരിക്കുന്നകാലത്തു ഒരു ദിവസം പരശുരാമൻ തന്റെ മടിയിൽ തലയും വെച്ചു് ഉറങ്ങുകയുണ്ടായി. അനന്തരം ഒരു പുഴു കർണ്ണന്റെ തുടയിൽ തുളച്ചു കയറി. തുടയനക്കിയാൽ ഗുരുവിന്റെ നിദ്രയ്ക്കു ഭംഗം നേരിടുമെന്നു ഭയപ്പെട്ടു കർണ്ണൻ കഠിനവേദനയെ വകവയ്ക്കാതെ ധൈര്യവാനായി സ്ഥിതിചെയ്തു. ഉണർന്നപ്പോൾ പരശുരാമൻ കർണ്ണനെ ക്ഷത്രിയനെന്നു മനസിലാക്കി. ‘പഠിച്ചതു ആവശ്യപ്പെടുമ്പോൾ തോന്നാതെപോകട്ടെ’ എന്നു ശപിച്ചു. കർണ്ണൻ പരശുരാമനോടു പഠിച്ചതു ശസ്ത്രവിദ്യയായിരുന്നു. പുഴുവിന്റെ വേഷത്തെ അവലംബിച്ചു തുടയെ തുളച്ചതു ഇന്ദ്രനായിരുന്നു. ഇതു കർണ്ണനെ ചതിപ്പാൻ മനഃപൂർവം ചെയ്തതാണു്. തന്റെ പുത്രന്മാരെ കൊല്ലരുതെന്നു കുന്തി കർണ്ണനെക്കൊണ്ടു സത്യം ചെയ്യിപ്പിച്ചിരുന്നു. ഘടോല്കചനെ കൊന്നതു കർണ്ണനാകുന്നു. കൊലചെയ്തതു വേൽകൊണ്ടാണു്. അതിനെ കൃഷ്ണൻ കളയിച്ചു. ദുർജ്ജനസമ്പർക്കം കൊണ്ടു ദുരഭിമാനിയായി വളർന്ന കർണ്ണനു കൃത്യനിഷ്ഠയും കൃതജ്ഞതാഗുണവും ഉണ്ടായിരുന്നു. ഇതിനു ദൃഷ്ടാന്തം ഭഗവദതിന്നു ശേഷം കുന്തിയുടെ ഉപദേശത്തിന്നു കർണ്ണൻ പറയുന്ന മറുപടിയാണത്രേ. യുദ്ധസമയം കർണ്ണന്റെ രഥചക്രം നിലത്തു താണുപോകുന്നതിനു ഇടയായതു കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയാൽ അദ്ദേഹം ശപിച്ചതു കൊണ്ടാകുന്നു. കർണ്ണൻ ഗുരുവായ ഭരദ്വാജനോടു ബ്രഹ്മാസ്ത്രം അപേക്ഷിച്ചു. അതിനു അനർഹനാകയാൽ കൊടുത്തില്ല. പിണങ്ങിയാണു പരശുരാമനേ പ്രാപിച്ചതു്] കർണ്ണന്റെ പേരുകളും അവയുണ്ടാകാനുള്ള കാരണങ്ങളും. 1. ആധിരഥി – ധൃതരാഷ്ട്രരുടെ സാരഥിയായ അധിരഥൻ എടുത്തുവളർത്തിയതു കൊണ്ടു്. 2. സൂതൻ – അധിരഥന്റെ പ്രവൃത്തിഹേതുവായിട്ടു്. 3. രാധേയൻ – അധിരഥന്റെ ഭാര്യയായ രാധ എന്നവൾ വളർത്തുകകൊണ്ടു്. 4. കാനീനൻ – അച്ഛൻ ഇന്നാരാണെന്നു മുമ്പേ സ്പഷ്ടമാകാത്തതുകൊണ്ടു്, കന്യകയിൽ ഉണ്ടായതു കൊണ്ടു്. 5. ചമ്പാധിപൻ 6. അംഗരാജാവു് – ഉദ്യോഗം കൊണ്ടു്. 7. വൈകർത്തനൻ – സൂര്യന്റെ പുത്രനായതുകൊണ്ടു്. കർണ്ണന്റെ വില്ലിനു ‘കാളപൃഷ്ഠം’ എന്നു പേർ.
കർണ്ണപത്രം
- കാതിലിടുന്ന ഓല
- കാതിലോല
കർണ്ണപർവം
- ഭാരതത്തിലേ ഒരു പർവം
- കർണ്ണപർവത്തിൽ ആദ്യം ശിവസ്തുതി കാണുന്നതിനു വിശേഷകാരണം - എഴുത്തച്ഛൻ ഒരു പ്രദോഷദിവസമാണു് ഈ കാവ്യമുണ്ടാക്കിയതെന്നും അതിനാൽ ശിവസ്തുതിക്കിടയായി എന്നും ചിലർ അഭിപ്രായപ്പെടുന്നു, ഇതിലെ വൃത്തം അന്നനടയാണു്. ഭാരതം മുഴുവൻ നിറഞ്ഞിരിക്കുന്ന രസങ്ങൾ രൌദ്രം, ഭയാനകം ഇവയാണു്. (ദുശ്ശാസനനെ ഭീമൻ കൊല്ലുന്ന ഭാഗത്തിൽ ഇവ രണ്ടും അധികമായുണ്ടു്). ഈ പർവത്തിൽ ‘വടക്കുദിക്കൊക്കെ ജയിച്ചു’ എന്നു കാണുന്നതിന്റെ അർത്ഥം രാജസൂയം ചെയ്ത സന്ദർഭത്തിൽ വടക്കുദിക്കിനെ ജയിക്കാനായി അർജ്ജൂനനെ ധർമ്മപുത്രർ നിയോഗിക്കയാൽ അർജ്ജുനൻ അംഗാരവർണ്ണൻ, ചിത്രരഥൻ എന്നു രണ്ടു ഗന്ധർവന്മാരേയും മറ്റു പലരേയും ജയിച്ചതുകൊണ്ടാകുന്നു.
കർണ്ണപുരം
- ചെവിദ്വാരം
കർണ്ണപൂര(ക)ം
- കറുത്തആമ്പൽ
- അശൊകം
- നെന്മേനിവാക
കർണ്ണപൂര(ക)ം
- കടമ്പു
കർണ്ണപ്രാവരണർ
- തങ്ങളുടെ കാതുകൾ പുതപ്പായി ഉപയോഗിച്ച ഒരു കൂട്ടർ
കർണ്ണഫലം
- ഒരുമാതിരി മത്സ്യം, കണ്ണാമീൻ
- പിടിയാന
കർണ്ണഭൂഷണം
- കാതിലിടുന്ന ആഭരണം
കർണ്ണം
- ചെവി
- ചുക്കാൻ
- കിണ്ടി മുതലായ പാത്രങ്ങളുടെ പിടി
- വൻകൊന്ന
കർണ്ണമലം
- ചെവിപ്പീ
- ചെവിക്കാഷ്ഠം
കർണ്ണമൂലം
- ചെവിയുടെ ചുവടു്
കർണ്ണമോടി
- ചാമുണ്ഡാദേവി
- ചാമുണ്ഡി
- പാർവതി
കർണ്ണരന്ധ്രം
- ചെവിദ്വാരം
കർണ്ണവള്ളി
- സ്രോതസ്സ്
കർണ്ണവർജ്ജിതം
- പാമ്പു്
കർണ്ണവിട്ടു്
- ചെവിക്കാഷ്ഠം
കർണ്ണവിവരം
- ചെവിദ്വാരം
കർണ്ണവേധനി, കർണ്ണവേധനിക
- കാതു കുത്തുന്ന ആയുധം
കർണ്ണവേധം
- കാതു തുളയ്ക്കുക
കർണ്ണവേഷ്ടകം, കർണ്ണവേഷ്ടനം
- കർണ്ണാഭരണം
- കാതിലിടുന്ന ആഭരണം
- സ്ത്രീകളും പുരുഷന്മാരും ധരിക്കുന്നതാണു്. കാതിനെ മറയ്ക്കുന്നതെന്നർത്ഥം.
- പര്യായപദങ്ങൾ:
- – കുണ്ഡലം
കർണ്ണശൂല
- കേട്ടാൽ ചെവിക്കു സുഖക്കേടുണ്ടാക്കുന്ന വാക്കും മറ്റും
കർണ്ണശൂലം
- ചെവിക്കുത്തു്
കർണ്ണസൂ
- കുന്തി
- കർണ്ണന്റെ അമ്മ
കർണ്ണഹീനം
- പാമ്പു്
കർണ്ണാകർണ്ണി(ക)
- ചെവിക്കുചെവിയായി പറഞ്ഞറിയിക്കുക
കർണ്ണാടൻ, കർണ്ണാടകൻ
- കർണ്ണാടദേശത്തുള്ളവൻ
കർണ്ണാടപ്പരിഷ
- കർണ്ണാടന്മാരുടെ കൂട്ടം
കർണ്ണാടം, കർണ്ണാടകം
- കർണ്ണാടദേശം
- ഒരു രാഗം
- (കരു + നാടു്.) കാനറാ.
- ദ്രാവിഡഭാഷകളിൽഒന്നു്. തമിഴിൽ ‘കരൈനാടു്’ എന്നായിരുന്നു
കർണ്ണാടി
- ചെറുപ്പുള്ളടി
കർണ്ണാധാരിണി
- പിടിയാന
കർണ്ണാഭരണം
- കാതിലിടുന്ന ആഭരണം
- .
- വൻകൊന്ന
- പര്യായപദങ്ങൾ:
- സ്ത്രീകളുടെ കർണ്ണാഭരണത്തിനു പര്യായങ്ങൾ കർണ്ണിക
- താലപത്രം. സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന കർണ്ണാഭരണത്തിനു പര്യായങ്ങൾ – കുണ്ഡലം
- കർണ്ണവേഷ്ടനം എന്നു പേർ.
കർണ്ണാമൃതം
- വിശേഷണം:
- ചെവിക്കു രസമുള്ള
കർണ്ണാരി
- നീർമരുതു്
കർണ്ണാലങ്കാരം
- കുണ്ഡലം
- കാതിലിടുന്ന ആഭരണം
കർണ്ണാവതംസം
- ചെവിയിൽ അലങ്കരിക്കുന്ന ആഭരണമോ പുഷ്പമോ
കർണ്ണി
- കഴുത
- ഗർഭപാത്രം സംബന്ധിച്ച ഒരു രോഗം
- വൻകൊന്ന
കർണ്ണി
- വിശേഷണം:
- കർണ്ണങ്ങളുള്ള
- അമ്പു് ഉടക്കിയ
കർണ്ണികൻ
- ചുക്കാങ്കാരൻ
കർണ്ണികാ
- സ്ത്രീകളുടെ കർണ്ണാഭരണം
- കുണ്ഡലം, കർണ്ണഭുഷണം
- പൂവിന്റെ നടുവിലുള്ള മൊട്ടു്, താമരപ്പൂവിന്റെ മൊട്ടു്, താമരപ്പൂവിന്റെ നടുവിൽ താമരപ്പൂവടങ്ങിയ ബീജകോശം
- തുമ്പികൈയുടെ പുച്ഛം
- കൈയുടെ മദ്ധ്യവിരൽ
- മുഞ്ഞ
- ചേമന്തി
- പേരേലം
- ആട്ടുകൊട്ടപ്പാല
കർണ്ണികാചലം
- സുമേരുപർവതം
കർണ്ണികാരം
- ചെറുകൊന്ന
- കാമികളുടെ കർണ്ണഭൂഷണതയെ പ്രാപിക്കുന്നതെന്നർത്ഥം. സ്വനിറമുള്ള പൂവുണ്ടാകുന്ന ഒരു വൃക്ഷം.
- വേങ്ങ
- പഴമുൺപാല
- കൊങ്ങു് എന്നും കാണുന്നുണ്ടു്.
കർണ്ണീമാൻ
- വൻകൊന്ന
കർണ്ണീരഥ
- സ്ത്രീകൾക്കു കേറുന്നതിനുള്ള തേരു്
- മനുഷ്യരുടെ ചുമലുകൊണ്ടെടുക്കുന്ന മഞ്ചൽ മുതലായ വാഹനം
- കർണ്ണിരഥം = കർണ്ണിയായിരിക്കുന്ന രഥം. കർണ്ണി = കണ്ണസാദ്ധ്യം] രഥമെന്നുള്ള കേൾവിയെന്നല്ലാതെ തേരിന്റെ മറ്റു തുല്യതയൊന്നുമില്ലാത്തതെന്നർത്ഥം.
കർണ്ണീസൂതൻ
- മൂലദേവൻ (മോഷണവിദ്യ സ്ഥാപകൻ)
- കർണ്ണിയുടെ പുത്രൻ, കരടകൻ.
കർണ്ണേജപ
- വിശേഷണം:
- മറ്റൊരുവനെക്കൊണ്ടുദോഷം പറയുന്ന
- ചെവിയോളം നീണ്ട
കർണ്ണേജപൻ
- ഏഷണിക്കാരൻ
- ചെവിയിൽ മന്ത്രിക്കുന്നവൻ
‘കർണ്ണജപരായുള്ളോരുകർണ്ണാദികളെല്ലാം’
— പതിനാലുവൃത്തം
.കർണ്ണേജപാക്ഷി
- ചെവിയോളം നീണ്ടകണ്ണുകളോടുകൂടിയവൾ
കർണ്ണോപകർണ്ണിക
- കേൾവി
കർത്തനം
- മുറിക്കുക
- കത്തിരി
കർത്തനി
- കത്തിരി
കർത്തം
- ഗുഹ, ദ്വാരം
- കീറൽ, കീറുക
കർത്തരി, കർത്തരിക
- കത്തിരി
- കത്രിക. ഛേദിക്കുന്നതെന്നർത്ഥം
- പര്യായപദങ്ങൾ:
- കൃപാണി
കർത്തവ്യ
- വിശേഷണം:
- ചെയ്യപ്പെടുവാൻ തക്ക
- നിഷിദ്ധത്വമില്ലാത്ത
കർത്തവ്യത
- ചെയ്യേണ്ടുന്നതിന്റെ അവസ്ഥ
കർത്തവ്യാനുഷ്ഠാനം
- ചെയ്പാനുള്ള പ്രവൃത്തികളെ ചെയ്യുക
കർത്താവു്
- പ്രഭു
- നാഥൻ
- ഇടപ്രഭു
- ഉണ്ടാക്കുന്നവൻ
- അവകാശി
- താൻ മേലാവായി നിന്നുങ്കൊണ്ടു മറ്റു കാരകങ്ങളെ അതതിന്റെ വേലയിൽ പ്രവർത്തിപ്പിച്ചു ക്രിയയെ നിവർത്തിക്കുന്ന കാരകം.
കർത്തൃ
- വിശേഷണം:
- ചെയ്യുന്ന
- പ്രവൃത്തിയുള്ള
കർത്തൃകർത്താവു്
- നാഥന്റെ നാഥൻ
കർത്തൃത്വം
- അധികാരം
കത്രി
- കർത്തരി
- കത്തിരി
കർദനം
- കടലിന്റെ മുഴക്കം
കർദനി
- ചൈത്രമാസത്തിലേ പൗർണ്ണിമ
കർദ്ദടം
- താമരക്കിഴങ്ങു്
കർദ്ദം, കർദ്ദടം
- ചളി
- പങ്കം
കർദ്ദമൻ
- ഒരു പ്രജാപതി
കർദ്ദമം
- ചളി, അഴുക്കു കുത്സിതമായ ശബ്ദമുള്ളതു് എന്നർത്ഥം
- പാപം
‘കർദ്ദമമകന്നുള്ളതീർത്ഥാംബുകണ്ടായോനീ’
— വാല്മീകിരാമായണം
.കർദ്ദമഗന്ധി
- ചെറുതേക്കു്
കർദ്ദമജം
- ആമ്പൽ
- താമര
കർദ്ദമി
- മുദ്ഗരം
കർദ്ദ്വി
- ഏലത്തരി
കർപ്പടധാരി
- പഴന്തുണി ഉടുത്തു നടക്കുന്ന ഒരുമാതിരി പിച്ചക്കാരൻ
കർപ്പടം
- പഴന്തുണി
കർപ്പണം
- ഒരുമാതിരി ആയുധം
കർപ്പര
- തലയോടു്
- ഭാരം വഹിപ്പാൻ സാമർത്ഥ്യമുള്ളതെന്നർത്ഥം.
- ഒരായുധം
- ഒരുവക ഇരിമ്പുപാത്രം
- പൃഷ്ഠാസ്ഥി
- അത്തിയാലു്
- പര്യായപദങ്ങൾ:
- കപാലം.
കർപ്പരാശം
- വലിയ മണൽ
- ചരൽ
കർപ്പരാളം
- മലഉകമരം
- കന്ദരാളം നോക്കുക.
കർപ്പരി
- ഒരുമാതിരി രസാഞ്ജനം
- ലോഹപാത്രത്തിൽ മരമഞ്ഞൾകൊണ്ടു കഷായംവെച്ചു ചമച്ചതു്
കർപ്പാസം, കർപ്പാസി
- കരുപ്പരുത്തി
- പഞ്ഞിമരം
കർപ്പൂരകം
- കച്ചോലം
കർപ്പൂരതിലകാ
- കഞ്ചാവു്
കർപ്പൂരത്തുളസി
- കർപ്പൂരത്തിന്റെ മണമുള്ള ഒരു ചെടി
- പര്യായപദങ്ങൾ:
- സമീരണം
- മരുവകം
- പ്രസ്ഥപുഷ്പം
- ഫണിജ്ജകം
- ജംബീരം.
കർപ്പൂരപ്പച്ച
- ഒരു ചെടി
കർപ്പൂരം
- ചീനത്തുണ്ടാകുന്ന ഒരുമാതിരി സുഗന്ധമുള്ള പശ
- (കറുപ്പു് + ഊറൽ). ധാരാളമായി സന്തോഷത്തെ വർദ്ധിപ്പിക്കുന്നതു് എന്നർത്ഥം.
- മഞ്ഞിന്റെ പേരെല്ലാം കർപ്പൂരത്തിന്റെ പര്യായമാണു്. പച്ചക്കർപ്പൂരമെന്നും ചൂടൻകർപ്പൂരമെന്നും രണ്ടുവിധമുണ്ടു്. ഇതു വെപ്പുചരക്കാണു്. പച്ചക്കർപ്പൂരം തൃഷ്ണഹരമാണു്. ചെവിക്കും കണ്ണിനും കൊള്ളാം. വിഷം, വാതം, പീനസം, പ്രമേഹം, കാസശ്വാസങ്ങൾ, കഫം, ഹിദ്ധ്മാവു്, ചൊറി ഇവയെ നശിപ്പിക്കും. ചൂടൻകർപ്പൂരം (നല്ലകർപ്പൂരം) വീര്യഗന്ധവും കട്ടിയും വെളുപ്പും ഉണ്ടെങ്കിൽ നല്ലതാണു്. വസൂരിക്കും പനിക്കും നന്നു്. ഉറക്കംവരുന്നതിനു കൊള്ളാം. നിദ്രയിൽ ശുക്ലംപോകുന്നതിനു ഇതു നന്നു്. പല്ലുകുത്തു്, വാതം, ഗർഭപാത്രത്തിലേ വേദന, കാസം, ഗർഭിണികളുടെ നടുവുകഴപ്പു് ഇവയ്ക്കു ഉത്തമമാകുന്നു.
- പര്യായപദങ്ങൾ:
- കർപ്പൂരം
- ഘനസാരം
- ചന്ദ്രസംജ്ഞം
- സിതാഭ്രം
- ഹിമവാലുകം
കർപ്പൂരവള്ളി
- ഒരു പച്ചമരുന്നു്
- ഏകദേശം കർപ്പൂരത്തിന്റെ ഗുണം തന്നെ. കുഞ്ഞുങ്ങളുടെ കഫം, ശൂല, പനി ഇവക്കു നന്നു്. സ്ത്രീകളുടെ ഗുന്മത്തിനും വിശേഷമാണു്. ഇതിനു ‘പനികൂർക്ക’, ‘നവര’ ഇങ്ങിനേയും പേരുണ്ടു്.
കർപ്പൂരവാണി
- മനോഹരമായി സംസാരിക്കുന്നവൾ
- മനോഹരമായ വാക്കു്
കർപ്പൂരവൃക്ഷം
- കർപ്പൂരമുണ്ടാകുന്ന വൃക്ഷം
കർപ്പൂരാ
- മാങ്ങാമഞ്ഞൾ
കർബുദാര(കം)
- നറുവരി
കർബുദാരാ
- മലയകത്തി
- മുൾക്കുറിഞ്ഞി
കർബുര
- വിശേഷണം:
- പലനിറമുള്ള
കർബുരൻ
- രാക്ഷസൻ
- നാനാവർണ്ണമുള്ളവൻ എന്നർത്ഥം.
കർബുരം
- നാനാവർണ്ണം (പലനിറം ഒന്നുചേരുന്നതു്) മറ്റുനിറത്തെ മാറ്റിക്കളയുന്നതെന്നർത്ഥം
- സ്വർണ്ണം
- അഹംഭാവത്തെ ഉണ്ടാക്കുന്നതെന്നർത്ഥം.
- വെള്ളം
- പാപം
- ഒരുമാതിരി പാഷാണം
- ഇരുവേലി
- ഉമ്മത്തു്
- ആറ്റമര
- പുണ്ഡരീകക്കരിമ്പു്
കർബുരാ
- പാതിരി
കർബുരി
- ദുർഗ്ഗാ
കർബുരി
- കറുത്ത കാട്ടുതുളസി
കർബൂര(ക)ം
- കച്ചോലം
- അരിതാരം
കർമ്മക
- വിശേഷണം:
- കർമ്മംചെയ്യുന്ന
- കർമ്മമുള്ള
കർമ്മകര, കർമ്മകാര
- വിശേഷണം:
- വേലചെയ്യുന്ന
- സൂത്രപ്പണിയുള്ള
കർമ്മകരൻ
- ശമ്പളംവാങ്ങി വേലചെയ്തു കാലക്ഷേപം കഴിക്കുന്ന വേലക്കാരൻ
- പ്രവൃത്തി എടുക്കുന്നവൻ എന്നർത്ഥം.
കർമ്മകരി
- പെരുങ്കുരുമ്പ
- നല്ല കോവ
കർമ്മകാരൻ
- ശമ്പളംകൂടാതെ വേല ചെയ്യുന്നവൻ
- കർമ്മത്തെ ചെയ്യുന്നവൻ എന്നർത്ഥം.
- കൊല്ലൻ
കർമ്മകി
- വേലക്കാരൻ
കർമ്മകീലകൻ
- വെളുത്തേടൻ
കർമ്മകുശല
- വിശേഷണം:
- വേലയിൽ സാമർത്ഥ്യമുള്ള
കർമ്മകൃത്തു്
- വിശേഷണം:
- പ്രവൃത്തിചെയ്യുന്ന
കർമ്മക്ഷമ
- ക്രിയകൾ ചെയ്വാൻ സാമർത്ഥ്യമുള്ള
കർമ്മക്ഷേത്രം
- ഭാരതം
- ഭാരതവർഷം
കർമ്മചണ്ഡാളൻ
- ദുഷ്പ്രവൃത്തിചെയ്യുന്നവൻ
- അസൂയയുള്ളവൻ, ലുബ്ധൻ, നന്ദികെട്ടവൻ, വലിയകോപം നീളെ മനസ്സിൽവെച്ചുകൊള്ളുന്നവൻ, ചണ്ഡാളനായി ജനിച്ചവൻ ഇവർ അഞ്ചുപേരും കർമ്മചണ്ഡാളന്മാരാകുന്നു.
‘അസൂയകശ്ചപിശുനഃ
കൃതഘ്നോദീർഘരോഷകഃ
ചത്വാരഃ കർമ്മചണ്ഡാളാ
ജന്മതശ്ചാപിപഞ്ചമഃ’
കൃതഘ്നോദീർഘരോഷകഃ
ചത്വാരഃ കർമ്മചണ്ഡാളാ
ജന്മതശ്ചാപിപഞ്ചമഃ’
കർമ്മണ്യ
- വിശേഷണം:
- വേലയിൽ സാമർത്ഥ്യമുള്ള
- ഉത്സാഹമുള്ള
കർമ്മണ്യം
- ഉത്സാഹം
- മിടുക്കു്
- കൂലി
- ശമ്പളം
കർമ്മണ്യാ
- ശമ്പളം
കർമ്മണ്യഭുക്കു്
- കൂലിക്കു വേലചെയ്യുന്നവൻ
കർമ്മത്രയം
- സൃഷ്ടിസ്ഥിതിസംഹാരം ഇവ മൂന്നും
കർമ്മദോഷം
- പ്രവൃത്തിദോഷം
- പാപം
കർമ്മന്ദി
- സന്യാസി
- കർമ്മന്ദനാൽ പറയപ്പെട്ട ഭിക്ഷുസൂത്രത്തെ അദ്ധ്യയനം ചെയ്യുന്നവൻ എന്നർത്ഥം.
കർമ്മധാരയം
- ഒരു സമാസം
- വിശേഷണം വിശേഷ്യത്തോടു ചേർന്നുണ്ടാകുന്നതു്. ഉദാ:പൊണ്ണത്തടിയൻ (പൊണ്ണനായ തടിയൻ).
കർമ്മപാപം
- പ്രവൃത്തിക്കു കാരണമായുണ്ടാകുന്ന പാപം
കർമ്മഫലം
- പ്രവൃത്തികൊണ്ടുള്ള അനുഭവം
- മേലിൽ അനുഭവിക്കാനിരിക്കുന്ന കർമ്മഫലത്തിനു
- ജോനകനാരങ്ങ
- പര്യായപദങ്ങൾ:
- ‘ഉദർക്കം’
കർമ്മബന്ധന
- പ്രവൃത്തികൊണ്ടു കെട്ടിയ
കർമ്മബന്ധനം, കർമ്മബന്ധം
- പ്രവൃത്തികൊണ്ടുള്ള കെട്ടു്
കർമ്മഭൂ(വു്)
- ഭാരതഖണ്ഡം
- കൃഷിചെയ്യുന്ന സ്ഥലം
കർമ്മഭൂമി
- കർമ്മക്ഷേത്രം
- ഭാരതം
- ദക്ഷിണഇൻഡ്യയുടെ പടിഞ്ഞാറുവശത്തു തെക്കുവടക്കായി നീണ്ടുകിടക്കുന്ന ‘പശ്ചിമപർവതനിരകൾ’ എന്ന ‘സഹ്യാദ്രി’ ‘മലയാദ്രി’ ഇവയുടെയും പശ്ചിമസമുദ്രമാകുന്ന അറബിക്കടലിന്റെയും നടുക്കായിട്ടു നീളംകൂടിയും വീതികുറഞ്ഞും ഉള്ള ഒരു ഭൂമി കിടക്കുന്നുണ്ടു്. ആ ഭൂമിയുടെ തെക്കേക്കോടിയായ കന്യാകുമാരി മുതൽ വടക്കു ഗോകർണ്ണം വരെ 16൦ കാതം ഭൂമിക്കു ‘മലയാളം’ എന്നും ‘ഭാർഗ്ഗവക്ഷേത്രം’ എന്നും ‘കർമ്മ ഭൂമി’ എന്നും ‘കേരളം’ എന്നും പേരുകൾ പറയപ്പെട്ടിരിക്കുന്നു. — ഭാഷാചരിത്രം.
കർമ്മഭൃത്തു്
- കൂലിക്കാരൻ
- വേലക്കാരൻ
കർമ്മം
- വിശേഷണം:
- വേലയിൽ സാമർത്ഥ്യമുള്ള
- ജോലിയിൽ താൽപര്യമുള്ള
കർമ്മം
- പ്രവൃത്തി
- ദുർഭാഗ്യം, മനുഷ്യരുടെ നന്മതിന്മ പ്രവൃത്തികളുടെ ഫലം ഒന്നിച്ചു കൂടിയതു്
- വിധി
- യാഗം
- ശേഷക്രിയ
- ചില വാക്യങ്ങളിൽ ആഖ്യാതം അനുഭവിപ്പിക്കുന്നതു കാണിക്കുന്ന പദം. ഉദാ:‘രാമൻ കൃഷ്ണനെ അടിച്ചു.’ കൃഷ്ണനെ എന്നതു ‘കർമ്മം’
കർമ്മയുഗം
- കലിയുഗം
കർമ്മരി
- കൂവനീറു്
കർമ്മവശം
- കർമ്മത്തിന്നധീനം
കർമ്മവിപാകം
- മുമ്പിൽചെയ്ത പ്രവൃത്തിമൂലം അനന്തരം ഉണ്ടാകുന്ന സുഖം അല്ലെങ്കിൽ ദുഃഖം
- പാപത്തിന്റെ പ്രതിവിധികൾ അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥം
കർമ്മവിരോധം, കർമ്മവിഘ്നം
- കർമ്മങ്ങൾ ചെയ്യുന്നതിനുണ്ടാകുന്ന മുടക്കം
കർമ്മവൃത്തം
- അത്ഭുതപരാക്രമത്തിന്റെ പേർ
- മുൻകഴിഞ്ഞ ചരിത്രത്തിന്റെ പേർ. കർമ്മത്തിലുള്ള നിലനില്പു് എന്നു ശബ്ദാർത്ഥം
കർമ്മവൈകല്യം
- കർമ്മപ്പിഴ
കർമ്മശാല
- യാഗശാല
- പണിപ്പുര
കർമ്മശീല
- കർമ്മങ്ങൾചെയ്ക ശീലമായുള്ള
കർമ്മശീലൻ
- നിത്യമായി ഓരോരോ വേല എടുക്കുന്നവൻ
- ഫലാപേക്ഷകൂടാതെ കർമ്മങ്ങളിൽപ്രവർത്തിക്കുന്നവൻ
കർമ്മശുദ്ധി
- കർമ്മങ്ങൾക്കുള്ള വെടിപ്പു്
കർമ്മശൂര
- വേലചെയ്വാൻ സാമർത്ഥ്യമുള്ള
കർമ്മശേഷം
- ശേഷിച്ച കർമ്മം
കർമ്മസചിവൻ
- മന്ത്രിയല്ലാത്ത സചിവൻ
- ഓരോ പ്രത്യേകപ്രവൃത്തിയിൽ സഹായിക്കുന്നവൻ
- കപ്പം മുതലായതു പിരിക്കുന്നവരും രാജസ്ഥലത്തു നിത്യചെലവും ഊട്ടു മുതലായതും നടത്തുന്നവരുമായ കീഴ്കാര്യസ്ഥന്മാരത്രേ കർമ്മസചിവന്മാർ. രാജസഭയിലിരുന്നു് എപ്പോഴും രാജാവൊന്നിച്ചു സദാ രാജ്യകാര്യങ്ങൾ അന്വേഷിക്കുന്നവരെ മന്ത്രിമാർ എന്നും ഓരോരോ പ്രത്യേക കാര്യങ്ങളിൽ നിയമിക്കപ്പെട്ടു അധികൃതന്മാരുടെ ആജ്ഞയനുസരിച്ചു ആ കാര്യങ്ങൾ നടത്തുന്നവരെ കർമ്മസചിവന്മാർ എന്നും വിളിക്കപ്പെടുന്നു.
കർമ്മസാക്ഷി
- ആദിത്യൻ
- കർമ്മങ്ങൾക്കു സാക്ഷിഭൂതനായവൻ എന്നർത്ഥം.
- എരിക്കു്
കർമ്മസാക്ഷികൾ
- മനുഷ്യരുടെ എല്ലാ പ്രവൃത്തികളേയും നോക്കിക്കൊണ്ടിരിക്കുന്നവർ
- ഇവർ ഒമ്പതുപേരെന്നുകാണുന്നു.
‘സൂര്യസ്സോമോയമഃ കാലോ മഹാഭൂതാനിപഞ്ചച
ഏതേശുഭാശുഭസ്യേഹ കർമ്മണോനവസാക്ഷിണഃ’
ഏതേശുഭാശുഭസ്യേഹ കർമ്മണോനവസാക്ഷിണഃ’
കർമ്മസിദ്ധി
- വേലയുടെ നിവൃത്തി
കർമ്മാധികാരി
- കർമ്മംചെയ്യേണ്ടവൻ
കർമ്മാധിപൻ
- പ്രവൃത്തികൾ ചെയ്യിപ്പിക്കുന്നവൻ
കർമ്മാന്തരം
- പ്രതിക്രിയ
- പ്രായശ്ചിത്തം
കർമ്മാന്തികൻ
- ഭൃത്യൻ
- വേലക്കാരൻ
കർമ്മാരൻ
- മൂശാരി
- കൊല്ലൻ
കർമ്മാരം
- മുള
- പല പ്രവൃത്തികൾക്കും ഉപയോഗമായിത്തീരുന്നതു് എന്നർത്ഥം.
കർമ്മാവു്
- പ്രവർത്തിക്കുന്നവൻ
കർമ്മാർഹ
- വിശേഷണം:
- കർമ്മത്തിനു യോഗ്യമുള്ള
കർമ്മി
- വിശേഷണം:
- കർമ്മമുള്ള
- ഉദാ:നിഷ്കാമകർമ്മി. സ്ത്രീ:കർമ്മിണി.
കർമ്മി
- ശക്തിവന്ദനക്കാരൻ
കർമ്മിക്ക
- ചെയ്യുക
- കർമ്മാനുസരണം അറിയിക്കുക
‘കർമ്മിച്ചതെല്ലാം വരും’
— ഭാരതം.
കർമ്മിഷ്ഠ
- വിശേഷണം:
- കർമ്മത്തിൽ ശീലമുള്ള
കർമ്മേന്ദ്രിയം
- ഗുദം
- ഉപസ്ഥം
- കൈ
- കാൽ
- വാക്കു് (നാവു്) ഇവ 5-ഉം
- ഇന്ദ്രിയം എന്നതു നോക്കുക. ഇന്ദ്രിയം പ്രവൃത്തി
1. ഗുദം മലവിസർജ്ജനം
2. ഉപസ്ഥം സന്തോഷിക്കുക
3. കൈയ്യ് എടുക്കുക
4. കാൽ നടക്കുക
5. വാക്കു (നാവു) സംസാരിക്കുക
‘പായൂപസ്ഥം പാണിപാദൗ
വാൿചേതീന്ദ്രിയസംഗ്രഹഃ’
വാൿചേതീന്ദ്രിയസംഗ്രഹഃ’
— കാമന്ദകീ
കർവ്വടം
- പ്രധാനനഗരം
കർവ്വം
- സ്നേഹം
കർവ്വരൻ
- ഹിംസാശീലൻ
- രാക്ഷസൻ
കർവ്വരം
- കടുവാ
കർവ്വരി
- കറിക്കായം
കർവ്വാദാരം
- മലയകത്തി
കർവ്വാപ്പട്ട
- മസാലവകയിൽ ഒന്നു്
കർവു(ർവൂ)രം
- സ്വർണ്ണം
- ജലം
- ചെറുകച്ചോലം
- കച്ചോലം
കർവൂ
- നദി
കർവൂരകം
- കച്ചോലം
കർശന
- വിശേഷണം:
- മെലിപ്പിക്കുന്ന
- (മലയാളത്തിൽ) ഭയങ്കരമായ
കർശനൻ
- ദുർബലപ്പെടുത്തുന്നവൻ
കർശിത
- വിശേഷണം:
- മെലിപ്പിക്കപ്പെട്ട
- മെലിഞ്ഞ
കർശിതൻ
- മെലിഞ്ഞവൻ
കർശ്യം
- കച്ചോലം
കർഷ
- ചെറിയ നദി
- കൈത്തോടു്
- വാർത്താ, ജീവനത്തിനുവേണ്ടി ചെയ്യുന്ന കച്ചവടം മുതലായ വാർത്താ
- ആകർഷിക്കുന്നതു് എന്നർത്ഥം.
- വളപ്പൊടിയിലേ തീയ്, വരടിത്തീയ്യു്, ഉണങ്ങിയ ചാണകത്തിൽ കത്തിച്ച തീയ്
- കൃഷി
കർഷക
- വിശേഷണം:
- കൃഷിചെയ്യുന്ന
കർഷകൻ
- കൃഷിക്കാരൻ
- കന്നുപൂട്ടുന്നവൻ എന്നർത്ഥം.
കർഷണം
- വലി
- ഉദാ:‘ജ്യാകർഷണം’.
- ഉഴവു്
കർഷണി
- മലഎരുമ
- വ്യഭിചാരിണി
- ദൂരദേശത്തിരിക്കുന്ന പുരുഷന്മാരെക്കൂടി തന്റെ സമീപത്തേയ്ക്കു് ആകർഷിക്കുന്നവൾ എന്നർത്ഥം.
കർഷപണം
- തങ്കരൂപം
കർഷഫലം
- താന്നി
- താന്നിമരം
- താന്നിക്കായ്
- മൂന്നുകഴഞ്ചു തൂക്കമുള്ള ഫലമുള്ളതു് എന്നർത്ഥം. [താന്നിക്ക മൂന്നുകഴഞ്ചാണെന്നു പ്രസിദ്ധമാണു്.
കർഷഫലാ
- നെല്ലി
കർഷം
- പതിനാറു് ആദ്യമാഷകത്തിന്റെ പേർ
- വിലേഖനം ചെയ്യുന്നതു് എന്നർത്ഥം. [ആദ്യമാഷം എന്നതു നോക്കുക.
- ഉഴവു്
- മൂന്നുകഴഞ്ചുകൂടിയ തൂക്കം (റിച്ചാഡ് കോളിൻസ്.)
- ഉരകല്ലു്
- താന്നി
കർഷിക്കുക
- വലിക്കുക
- ഉരയ്ക്കുക
- ഉഴവുചെയ്യുക
കർഷിത
- വിശേഷണം:
- വലിക്കപ്പെട്ട
- ഉരയ്ക്കപ്പെട്ട
- ഉഴപ്പെട്ട
കർഹി
- ചിലപ്പോൾ
കർഹിചിൽ
- ചിലപ്പോൾ
കൽ
- അധികരണത്തേ കാണിക്കുന്ന ഒരു പ്രത്യയം
- ഉദാ:പടിക്കൽ, അവങ്കൽ.
കല
- അംശം, ഭാഗം
- ചന്ദ്രന്റെ 16-ൽ ഒരു ഭാഗം
- കണക്കാക്കപ്പെടുന്നതു് എന്നർത്ഥം.
- കാഷ്ഠകൾ മുപ്പതുകൂടിയതു്
- കാലത്തെ കണക്കാക്കുന്നതു് എന്നർത്ഥം.
- കലാവിദ്യകളുടെ (ഗീതനൃത്തവാദ്യാദി നൈപുണ്യത്തിന്റെ) പേർ
- (മലയാളത്തിൽ) മാനിൽ ആണു്
- തഴമ്പു്
- ദമയന്തിയുടെ സഖികളിൽ ഒരുവൾ
- തൊഴിൽ
- വിദ്യ
- ക്ഷണത്തിന്റെ മുപ്പതിൽ ഒരു ഭാഗം
- (കലാവിദ്യകളെ രണ്ടുവിധം വിഭജിക്കാം. 1. ഹൃദ്യകലകൾ (മനുഷ്യരുടെ സുഖത്തെ പ്രദർശിപ്പിക്കുന്നവ.) 2. ഉപജീവനകലകൾ (ആശാരി മുതലായവരുടെ ഉപജീവനങ്ങൾക്കു ഉതകുന്നവ.) ഹൃദ്യകലകളിൽ പ്രധാനമായവ - 1. ശില്പം. 2. കൊത്തുപണി. 3. ചിത്രമെഴുത്തു്. 4. സംഗീതം. 5. സാഹിത്യം. ആദ്യത്തെ 3-ഉം നേത്രമാർഗ്ഗമായും പിന്നത്തെ 2-ഉം ശ്രോത്രമാർഗ്ഗമായും സുഖത്തെ നൽകുന്നു.)
- കലയെന്നും കമലയെന്നും ദമയന്തിയുടെ രണ്ടു സഖിമാരാകുന്നു. കല എന്നൊരു സഖിയെ നൈഷധകാവ്യത്തിൽ ശ്രീഹർഷനും പറയുന്നുണ്ടു്. കമല വാര്യരുടെ സൃഷ്ടിതന്നെയായിരിക്കണം. സാഹിത്യസാഹ്യം.
- കലകൾ 64. (ഭോജരാജമതം): 1. ഗീതം. 2. വാദ്യം 3. നൃത്തം 4. നാട്യം 5. ചിത്രകർമ്മം. 6. പുസ്തകകർമ്മം. 7. പത്രഛേദ്യം. 8. ലിപിജ്ഞാനം. 9. വചനകൗശലം. 10. വൈലക്ഷണ്യം. 11. മാല്യവിധി. 12. ഗന്ധയുക്തി. 13. ആസ്വാദ്യവിധാനം. 14. അനുരഞ്ജനജ്ഞാനം. 15. സിവ്യം. 16. ഉപകരണക്രിയ. 17. ആജീവജ്ഞാനം. 18. തിര്യഗ്യോനിചികിത്സ. 19. മായാകൃതം. 20. പാഷണ്ഡസമയജ്ഞാനം. 21. ക്രീഡാകൗശലം. 22. സംവാഹനം. 23. ശരീരസംസ്കാരകൗശലം. 24. ആയപ്രാപ്തി. 25. രക്ഷാവിധാനം. 26. രൂപസംഖ്യ. 27. ക്രിയാമാർഗ്ഗം. 28. ജീവഗ്രഹണം. 29. നയജ്ഞാനം. 30. ചിത്രവിധി. 31. ഗൂഢരാശി. 32. തുലാവിധി. 33. ക്ഷിപ്രഗ്രഹണം. 34. അനുപ്രാപ്തി. 35. സ്മൃത്യനുക്രമം. 36. ലീലാവ്യാപാരമോഹനം. 37. തൃഹണാദാനം. 38. ഉപസ്ഥാനവിധി. 39. തതം. 40. ഗതം. 41. സ്ത്രീപുരുഷഭാവഗ്രഹണം. 42. സ്വരാഗപ്രകാശനം. 43. പ്രത്യംഗദാനം. 44. നഖവിചാരം. 45. ദന്തവിചാരം. 46. ഗുഹ്യസ്പർശനലോമ്യം. 47. പരമാർത്ഥകൗശലം. 48. ഭൂഷണം. 49. സമാനാർത്ഥത. 50. പ്രോത്സാഹനം. 51. മൃദുക്രോധപ്രവർണ്ണനം. 52. ക്രുദ്ധപ്രസാദനം. 53. സപ്തപരിത്യാഗം. 54. പരമസ്വാപവിധി. 55. ഗുഹ്യഗ്രഹണം. 56. സാശ്രൂപാതനം. 57. രമണവീക്ഷണം. 58. സ്വയംശപഥക്രിയ. 59. പ്രസ്ഥിതാനുഗമനം. 60. പുനർന്നിരീക്ഷണം. 61. ലഗ്നപരീക്ഷ. 62. ലേഖാ. 63. യുദ്ധം. 64. നീവീസ്രംസനം. [സാഹിത്യദർപ്പണടീകാകാരന്റെ മതത്തിനു സ്വല്പം വ്യത്യാസമുണ്ടു്] 64 കലാവിദ്യകൾ-മറ്റൊരഭിപ്രായം.: 1. ഗീതം. 2. വാദ്യം. 3. നൃത്യം. 4. ആലേഖ്യം. 5. വിശേഷകഛേദ്യം (തിലകരചനാവിശേഷം.) 6. തണ്ഡുലകുസുമബലിവികാരാ: (അണിയുക പൂനിരത്തുക മുതലായതു). 7. പുഷ്പാസ്തർണം(പുഷ്പശയ്യ മുതലായതു). 8. ദശനവസനാംഗരാഗം. 9. മണിഭൂമികാകർമ്മം. 10. ശയനരചനം. 11. ഉദകവാദ്യം. 12. ഉദകാഘാതം. 13. ചിത്രാശ്ചയോഗാ:. 14. മാല്യഗ്രഥനവികല്പാ: 15. ശേഖരകാപീഡയോജനം. 16. നേപഥ്യപ്രയോഗാ:. 17. കർണ്ണപതഭംഗാ: 18. ഗന്ധയുക്തി. 19. ഭൂഷണയോജനം. 20. ഐന്ദ്രജാലാ: കൗചുമാരാശ്ചയോഗാ: (കൺകെട്ടു വശീകരണപ്രയോഗം മുതലായവ). 21. ഹസ്തലാഘവം. 22. വിചിത്രശാകയൂഷഭക്ഷ്യവികാരക്രിയാ:. 23. പാനകരസരാഗാസവയോജനം. 24. സൂചീവാനകർമ്മാണി. 25. സൂത്രക്രീഡാ. 26. വീണാഡമരുകവാദ്യാദി. 27. പ്രഹേളികം. 28. പ്രതിമാലാ. 29. ദുർവ്വാചകയോഗാ:. 30. പുസ്തകവായനം. 31. നാടകാഖ്യായികാദർശനം. 32. കാവ്യസമസ്യാപൂരണം. 33. പട്ടികാവേത്രവാനവികല്പാ:. 34. തക്ഷകർമ്മാണി. 35. തക്ഷണം. 36. വാസ്തുവിദ്യാ. 37. രൂപ്യരത്നപരീക്ഷ. 38. ധാതുവാദം. 39. മണിരംഗാകാരജ്ഞാനം. 40. വൃക്ഷായുർവേദയോഗാ: 41. മേഷകുക്കുടലാവകയുദ്ധവിധി. 42. ശുകശാരികാപ്രലാപനം. 43. ഉത്സാദനേസംവാഹനേകേശമർദ്ദനേചകൗശലം. 44. അക്ഷരമുഷ്ടികാകഥനം. 45. മ്ലേഛിതവികല്പാ:. 46. ദേശഭാഷാവിജ്ഞാനം. 47. പുഷ്പശകടികാ. 48. നിമിത്തജ്ഞാനം. 49. യന്ത്രമാതൃക. 50. ധാരണമാതൃക. 51. സമ്പാദ്യം. 52. മാനസി (ദൃശ്യാദൃശ്യഭേദവിഷയമായ ചിന്ത). 53. കാവ്യക്രിയ. 54. അഭിധാനകോശം. 55. ഛാന്ദോജ്ഞാനം. 56. ക്രിയാകല്പം. 57. ഛലിതകയോഗാ:. (പരവ്യാമോഹനാർത്ഥം.) 58. വസ്ത്രഗോപനാദി. 59. ദ്യൂതവിശേഷാ:. 60. ആകർഷക്രീഡ (പകിടകളി മുതലായതു). 61. ബാലക്രീഡനകാദി. 62. വൈനയികീനാം. 63. വൈജയികീനാം. 64. വ്യായാമികീനാഞ്ചവിദ്യാനംജ്ഞാനം.
കല
- (നായാട്ടുപേർ) ചേനക്കൊമ്പൻ
കലകം
- പരൽ
കലകല
- ചെഞ്ചല്യം
കലകൾ
- മനുഷ്യശരീരത്തിലേ സപ്തധാതുക്കളുടെ ആധാരം
‘ആദ്യാമാംസധരാപ്രോക്താ ദ്വിതീയാ രക്തനാരിണി
മോദാധരം തൃതീയാതു ചതുർത്ഥീശ്ലേഷ്മധാരിണി
പഞ്ചമീചമലംധത്തേ ഷഷ്ഠീപിത്തധരാമൃതം
രേതോധരാസപ്തമീസ്യാൽ ഇതിസപ്തകലാഃ സ്മൃതാഃ’
മോദാധരം തൃതീയാതു ചതുർത്ഥീശ്ലേഷ്മധാരിണി
പഞ്ചമീചമലംധത്തേ ഷഷ്ഠീപിത്തധരാമൃതം
രേതോധരാസപ്തമീസ്യാൽ ഇതിസപ്തകലാഃ സ്മൃതാഃ’
കലക്കം
- തെളിവില്ലായ്മ
- കലശൽ
കലക്കൽ
- കലക്കുക
- കലങ്ങിയതു്
കലക്കുക
- വെള്ളത്തിലിട്ടു് അലിക്കുക
- കടകോൽകൊണ്ടു തൈരുംമറ്റും മഥിക്കുക
- കലക്കലാക്കുക
കലങ്കം
- ഇരിമ്പിൻകിട്ടം
കലങ്കഷം
- സിംഹം
കലങ്കുരം
- നീർച്ചുഴി
കലങ്കൊമ്പു്
- കല എന്ന മൃഗത്തിന്റെകൊമ്പു്
കലങ്ങൽ
- തെളിവില്ലായ്മ
- കലുഷം, അനച്ഛം, ആവിലം ഇവ 3-ഉം കലങ്ങിയതിന്റെ പേർ.
കലങ്ങുക
- തെളിവില്ലാതാവുക
- അലിഞ്ഞു വെള്ളത്തിൽ ചേരുക
- സമ്മിശ്രമാവുക
കലഞ്ജം
- പുകയില
കലടം
- പുരമേയുന്ന വയ്ക്കോൽ
കലതി
- ചില ശുദ്രർ കല്യാണത്തിന്റെ നാലാംദിവസം ചെയ്യുന്ന ഒരു കർമ്മം.
- (തമിഴ്:-മൂദേവി)
കലത്തപ്പം
- ഒരു പലഹാരം
- ചട്ടിയപ്പം
കലന്തിക
- അറിവു്
കലധൌതം
- സ്വർണ്ണം
- വെള്ളി
കലന്ധു
- ഗോളിച്ചീര
കലനം
- ചിതറുക
- കുറ്റം
- വഞ്ചി (ഔഷധം)
കലപിങ്കം
- ഊർക്കുരികിൽ
- കലപിംഗം, കളവിങ്കം, കളപിംകം, കളപിംഗം, ഇങ്ങിനെയും പറയാം.
കലപിംഗം
- ഊർക്കുരികിൽ
‘തൊഴുതുചെറുതകലെയവനാശുനിന്നീടിനാൻ
തുഷ്ട്യാകലപിംഗതുല്യശരീരനായ്’
തുഷ്ട്യാകലപിംഗതുല്യശരീരനായ്’
— അദ്ധ്യാത്മരാമായണം
കലപ്പ
- നിലം ഉഴുന്നതിനുള്ള സാധനം
- പര്യായപദങ്ങൾ:
- ലാംഗലം
- ഹലം
- ഗോദാരണം
- സീരം.
കലപ്പട്ടു്
- കലം ചുമക്കുന്നതിനു കെട്ടിയുണ്ടാക്കിയ പാത്രം
- ഉറി
കലപ്പാടു്
- നിലത്തിന്റെ അളവു്
കലഭം
- ഉമ്മത്തു്
കലഭവല്ലഭം
- ഉകമരം
കലഭി
- നീർച്ചീര
കലം
- ഒരുമാതിരി മൺപാത്രം
- തമിഴ് വ്യാഖ്യാനത്തിൽ ‘പാന.’
- ഒരളവു്
- കാട്ടിചന്ത
- മരുതു
- പര്യായപദങ്ങൾ:
- പിഠരം
- സ്ഥാലി
- ഉഖം
- കുണ്ഡം.
കലമ്പൽ
- കോപഭാവം, നീരസം
- ശകാരം
- കുഴയൽ, കലങ്ങൽ
- പരിഭ്രമം
കലമ്പുക
- കോപിക്കുക
- ശകാരിക്കുക
- കുഴയുക, കലങ്ങുക
- പരിഭ്രമിക്കുക
കലമ്പൊളിയൻ
- മുറകെട്ട മനുഷ്യൻ
- അഴിമതിയുള്ളവൻ
കലംബ(ക)ം
- കടമ്പു്
- മയിൽ
കലംബി, കലംബിക, കലംബു(ബൂ)
- വലിയ വശളച്ചീര
കലംബുടം
- വെണ്ണ
കലമാൻ
- ഒരു വക മാൻ
- ഇതിന്റെ കൊമ്പുകണ്ണിലേ ശുക്ലത്തിനും സന്നിപാതത്തിനും നന്നു്.
കലയ
- വന്ദിച്ചാലും
കലയം
- ഉതിമരം
കലയിക്ക
- പക്ഷികളെ ഓടിക്ക
കലയുക
- കൂട്ടം പിരിച്ചുകളയുക
കലയ്ക്കുന്നു
- തടസ്സം ചെയ്യുന്നു
കലരുക
- കൂടി യോജിക്കുക
- ഇടയിൽ ചേരുക
- സകര്‍മ്മകക്രിയ:കലർത്തുക]
കലർച്ച, കലർപ്പ്
- കൂട്ടിയോജിപ്പു്
കലർന്നു്
- കൂട്ടിച്ചേർന്നു്
- വ്യാകരണപ്രകാരം ഇതു കൊണ്ടാദിഗണത്തിൽ പെട്ടതാണ്, ദ്വിതീയവിഭക്തിയിൽ ചേരുന്നു.
കലലജം
- ചെഞ്ചല്യം
കലലജോത്ഭവം
- മരുതു്
കലലം
- ഗർഭപിണ്ഡം
- രക്തശുക്ലത്തിന്റെ ചേർച്ച കട്ടപ്പിടിച്ചതു് എന്നർത്ഥം
കലവറ
- ഭക്ഷണവസ്തുക്കൾ വെച്ചു സൂക്ഷിക്കുന്ന മുറി
- കലങ്ങൾ വെയ്ക്കുന്ന അറ = കലവറ.
കലവി
- ലീല
- ക്രീഡ
- ശൃംഗാരം
- വിനോദം
- ആഘോഷം
കലവിങ്കം(ഗം)
- ഊർക്കുരികിൽ
- കുടുമച്ചാത്തൻ
കലശക്കിണ്ടി
- മൺകിണ്ടി
കലശക്കുടം
- ചെറിയ മൺകുടം
കലശപ്പാനി
- ചെറിയ കുടം
- വലിയ കിണ്ടി
കലശഭവൻ
- അഗസ്ത്യമുനി
കലശം
- കുടം
- കലശം എന്നാൽ ഭംഗിയായി ചരിക്കുന്നതു്.
- ധൂപക്കുറ്റി
- പതിമുകം
- ബിംബശുദ്ധി വരുത്തുന്ന ഒരു കർമ്മം
- ജലത്തോടു ചേർന്നു നില്ക്കുന്നത് എന്നു അവയവാർത്ഥം.
- പര്യായപദങ്ങൾ:
- ഘടം
- കുടം
- നിപം.
കലശം കഴിക്കുക
- ബിംബശുദ്ധിക്കുള്ള കർമ്മം ചെയ്യുക
കലശമാടുക
- കലശക്കുടത്തിൽ ജലം പകർന്നു പൂജിച്ചു ബിംബത്തിന്നഭിഷേകം ചെയ്ക
കലശൽ
- കലഹം
- കുഴപ്പം
- യുദ്ധം, ശണ്ഠ
- കാറ്റു്, മഴ ദീനം മുതലായവയുടെ വർദ്ധന
കലശൽകൂട്ടുക
- ശണ്ഠപിടിക്കുക
- ശകാരിക്കുക
- അടിപിടിക്കൊരുമ്പെടുക
കലശലാകുക
- കാറ്റു് മഴ ദീനം മുതലായവ വർദ്ധിക്കുക
കലശലാക്കുക
- കലഹമുണ്ടാക്കുക
- സമ്മിശ്രമാക്കുക
കലശാബ്ധി
- സമുദ്രം
കലശി
- കുടം
- ഓരില
- മൂവിലയ്ക്കും പറയാമെന്നു് അഭിപ്രായം കാണുന്നു.
കലശീസുതൻ
- അഗസ്ത്യൻ
- അഗസ്ത്യൻ എന്നതു നോക്കുക.
കലശോത്ഭവൻ
- അഗസ്ത്യൻ
കലശോദധി
- സമുദ്രം
- സമുദ്രമഥനത്തിൽ അതു (സമുദ്രം) മഥനക്രിയയ്ക്കു് ഒരു കലശംപോലെ ആധാരഭൂതമായിരുന്നതിനാൽ സമുദ്രത്തിനു് ‘കലശോദധി’ എന്ന പേരുണ്ടായി. കലശംപോലെയുള്ള ഉദധി (സമുദ്രം).
കലഹക്കാരൻ
- കലഹമുള്ളവൻ
കലഹനാശനം
- ആവിമരം
- കലഹത്തെ നശിപ്പിക്കുന്നതു്
കലഹപ്രിയ
- കലഹത്തിൽ ഇഷ്ടമുള്ള
കലഹപ്രിയൻ
- നാരദമഹർഷി
- കലഹത്തിൽ ഇഷ്ടമുള്ളവൻ
കലഹപ്രിയ(ം)
- മൈനാപ്പക്ഷി
കലഹപ്രിയാ
- പഞ്ചവർണ്ണക്കിളി
കലഹം
- യുദ്ധം
- ക്രൂരശബ്ദത്തെ ഉണ്ടാക്കുന്നതെന്നർത്ഥം.
- വിരോധം
- ശകാരം
- ഇരട്ട
കലഹാന്തരിത
- എട്ടുവിധം നായികകൾ ഉളളവരിൽ ഒരുവൾ
- നല്ലവാക്കുളളവനെന്നിരുന്നാലും ആ വിധമുളള ഭർത്താവിനെ ധിക്കരിച്ചു പറഞ്ഞയച്ചിട്ടു പശ്ചാത്തപിക്കുന്നവൾ.
കലഹിക്കുക
- യുദ്ധം ചെയ്യുക
- കോപിക്കുക
- കലശൽകൂട്ടുക
- ശണ്ഠകൂടുക
- സകര്‍മ്മകക്രിയ:കലഹിപ്പിക്കുക.
കലാ
- അംശം, ഭംഗം
- തൊഴിൽ
- വിദ്യ
- കല എന്ന പദംനോക്കുക.
കലാചി, കലാചിക
- കൈത്തണ്ടു്
കലാഞ്ചി, കലാഞ്ഞി
- കപ്പലിന്റെ ഏണി (കോവണി)
കലാടീനം
- കരിങ്കുരികിൽ
കലാദൻ
- തട്ടാൻ
- പൊൻപണിക്കാരൻ
- പൊന്നു കൊണ്ടുളള ശില്പത്തെ കൈക്കൊണ്ടവനെന്നർത്ഥം.
കലാധികം
- പൂവങ്കോഴി
കലാനാഥം
- കർപ്പൂരം
കലാനിധി
- ചന്ദ്രൻ
- കലകളുടെ ഇരിപ്പിടം എന്നർത്ഥം.
കലാപകം
- നാലു ശ്ലോകങ്ങളെ ഒന്നിച്ചു അന്വയിക്കേണ്ടിവരുമ്പോൾ പറയുന്ന പേർ
കലാപതി
- ചന്ദ്രൻ
കലാപൻ
- ചന്ദ്രൻ
കലാപം
- കർപ്പൂരം
- ഭൂഷണം
- അരമണി, ആഭരണം
- മയിൽപീലി
- ആവനാഴിക
- സമൂഹം
- കലയെ പ്രാപിക്കുന്നതു എന്നു ശബ്ദാർത്ഥം (മലയാളത്തിൽ).
- കലഹം, കുഴപ്പം, പടയോട്ടം, യുദ്ധം
- ഉദാ:‘ടിപ്പുവിന്റെ പടയോട്ടം’.
- സ്ത്രീകൾ അരയിൽ ഉടുത്ത വസ്ത്രത്തിന്റെ മേലേ കെട്ടുന്ന അരഞാൾ
കലാപാ
- മയിൽപീലി
കലാപി
- മയിൽ
- കുയിൽ
- ഇത്തിയാൽ
- പേരാൽ
കലാപിനി
- രാത്രി
- പെരുമുത്തങ്ങ
കലാപൂർണ്ണൻ
- ചന്ദ്രൻ
കലാഭൃത്തു്
- ചന്ദ്രൻ
കലാങ്കുരൻ
- കംസൻ
കലാങ്കുരം
- സാരസപ്പക്ഷി
- വണ്ടാരംകോഴി
കലാംബിക
- കൊടുത്ത കടം
കലായനൻ
- ദണ്ഡിപ്പുകാരൻ
കലായ്ക്കാരൻ
- ഈയത്തകടുണ്ടാക്കുന്നവൻ
- പാത്രങ്ങൾക്കു ഈയം പൂശുന്നവൻ
കലായം, കളായം
- കടല
- ഒരുമാതിരി പയർ
- മലങ്കടല എന്നും പറയുന്നു. കടല എന്നതു നോക്കുക.
കലായാ
- മീൻ കണ്ണികറുകാ
കലാൽ
- ചാരായക്കുത്തക
- ഹിന്ദുസ്ഥാനി ഭാഷ
കലാവാൻ
- ചന്ദ്രൻ
കലാവികം
- കോഴി
- പൂവൻകോഴി
കലാവികലം
- കരികിൽ
- ഊർക്കുരികിൽ
കലാവിദ്യ
- പ്രകൃതിയിൽ നിന്നു കണ്ടു പഠിച്ചു് മനസ്സുകൊണ്ടു രൂപപ്പെടുത്തി
- മനോധർമ്മം പ്രയോഗിച്ചു തത്തുല്യമായി പ്രതിഫലിപ്പിക്കുന്ന ഒരു അഭ്യാസ നൈപുണ്യം
- കല എന്നതു നോക്കുക.
കലാവിദ്യുത്ത്
- മനയോല
കലാശം
- നൃത്തവും കൊട്ടും ഒരുമിച്ചവസാനിക്കുക
കലാശിക്കുക
- അവസാനിക്കുക
- നൃത്തവും കൊട്ടും ഒരുമിച്ചു നിറുത്തുക
- കാരണക്രിയ:അവസാനിപ്പിക്കുക..
കലാഹകം
- കാഹളം
കലി
- കലിയുഗം, നാലാമത്തെ യുഗം
- ഗമിക്കുന്നതു്, കണക്കാക്കപ്പെടുന്നതു് എന്നർത്ഥം.
- യുദ്ധം
- ശബ്ദത്തെയുണ്ടാക്കുന്നതെന്നർത്ഥം.
- പാപി
- താന്നി
- കലിയുഗത്തിന്റെ മൂർത്തിയായ നിർഭാഗ്യം
- (മലയാളം) മനുഷ്യദേഹത്തിൽ പിശാചു ബാധിച്ചുണ്ടാകുന്ന വിറയൽ
- കലിയുടെ നിവാസസ്ഥാനങ്ങൾ:
സന്തതംചൂതുപൊരുന്നേടത്തുംസുരാപാന
മന്തമെന്നിയെചെയ്തീടുന്നവങ്കലുംപിന്നെ
പന്തൊക്കുംമുലമാർപൂത്തുള്ളവരിലുംരുഗ്മ
പംക്തികൾതോറുംസർവഹിംസകാരകങ്കലും
മന്തമെന്നിയെചെയ്തീടുന്നവങ്കലുംപിന്നെ
പന്തൊക്കുംമുലമാർപൂത്തുള്ളവരിലുംരുഗ്മ
പംക്തികൾതോറുംസർവഹിംസകാരകങ്കലും
— ഭാഗവതം
കലിക
- മൊട്ടു്, വിരിയുവാനുള്ള ദിവസത്തെ എണ്ണിക്കൊണ്ടിരിക്കുന്നതു് എന്നർത്ഥം
- അന്നിൽപക്ഷി
- ഒരു വസ്തുവിനെ എണ്ണുന്നവന്റെ വിരലുകൾ മടങ്ങിയിരിക്കുന്നവണ്ണം കലികയുടെ ദലങ്ങൾ കൂമ്പിക്കൊണ്ടിരിക്കയും പിന്നീടു ഓരോ വിരൽ എന്ന പോലെ ഓരോ ദലം വീതം നിവരുകയും ചെയ്യുന്നതുകൊണ്ടു മൊട്ടു എന്നതിന്നു കലിക എന്നപേർ സിദ്ധിച്ചു.
- ചന്ദ്രകലികം
കലികൻ
- നീർക്കോഴി
കലികം
- നീർക്കോഴി
കലികാര(ക)ം
- ആവിമരം
- കുടുമച്ചാത്തൻ
കലികാരൻ
- നാരദൻ
കലികാരി
- മേത്തോന്നി
കലിക്കുക
- മധുരത്തിന്റെ അധികത്വംകൊണ്ടു വായ്ക്കു അരുചിയുണ്ടാവുക
- കണ്ണിൽ വേദനയുണ്ടാവുക
കലിക്രിയൻ
- നാരദൻ
കലിംഗബീജം
- കുടകപ്പാലയരി
കലിംഗം
- കുടകപ്പാലയരി
- കലിംഗദേശത്തിൽ വേണ്ടുവോളം ഉണ്ടാകുന്നതു, കലിയെ ഗമിക്കുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം.
- കുടുമച്ചാത്തൻ, ഊർക്കുരികിൽ
- കലിയെ (കലഹത്തെ) ഗമിക്കുന്നതു എന്നർത്ഥം.
- ആവിമരം
- തണ്ണിമത്ത
- ഇത്തിയാൽ
- നെന്മേനിവാക
- ഗോദാവരി മുതൽ ഗംഗവരെയുള്ള രാജ്യം, കലിംഗദേശം
- ദക്ഷിണഒറിസ്സാ, ഗഞ്ജാം, വിശാഖപട്ടണം, ഗോദാവരി ഇവ ഉൾപ്പെട്ടദേശം. [കലിംഗദേശം ഒറീസായ്ക്കു തെക്കു ഗോദാവരി വരെയുള്ള ഭാഗമായിരുന്നു. ഇതിന്റെ പ്രധാനപട്ടണം ഇപ്പോഴത്തെ രാജമന്ദ്രിയിലായിരുന്നു.
കലിംഗാ
- ത്രികോല്പക്കൊന്ന
കലിഞ്ജകം
- ഉങ്ങു്
കലിഞ്ജം
- പായ
കലിഞ്ജരാ
- ചിത്രകൂടത്തിനടുത്തുള്ള ഒരു ജനപദം
- ഇതു ചരിത്രപ്രസിദ്ധമാണു്.
കലിത
- വിശേഷണം:
- അറിയപ്പെട്ട
- കെട്ടപ്പെട്ട
- സമ്പാദിക്കപ്പെട്ട
- കൂട്ടപ്പെട്ട
- എണ്ണപ്പെട്ട
കലിദ്രുമം
- താന്നിവൃക്ഷം
- കലി ഇരിക്കുന്ന മരം എന്നർത്ഥം.ഋതുപർണ്ണങ്കൽ നിന്നു നളൻ അക്ഷഹൃദയമന്ത്രം ഗ്രഹിച്ച ഉടനെ കലി നളന്റെ ശരീരത്തെ വിട്ടു് അഭയം പ്രാപിച്ചുകൊണ്ടു് താന്നിമരത്തിലാണു പ്രവേശിച്ചതു്. അതിനാൽ താന്നിമരത്തിനു കലിദ്രുമം എന്നു പേർ സിദ്ധിച്ചു.
കലിധർമ്മം
- ദുഷ്ടത
കലിന്ദകന്യാ
- യമുനാനദി
കലിന്ദൻ
- സൂര്യൻ
കലിന്ദം
- പർവതം
- ഇതിൽ നിന്നത്രേ യമുനാനദി പുറപ്പെടുന്നതു്.
- താന്നി
കലിനാശനം
- ഉങ്ങു്
കലിപണം
- തിരുവിതാംകൂർ നാണയമാകുന്ന നാലു ചക്രം കൂടിയതിനുള്ള പേർ
കലിപുരുഷൻ
- കലഹാദി മൂർത്തീകരിച്ച പുരുഷൻ
- പിശാചു
- ശണ്ഠകൂടുന്നവൻ
കലിപ്പു്
- അരുചി വരുത്തുന്ന ചുവ
- കണ്ണിലുണ്ടാകുന്ന ഒരു മാതിരി നീറ്റൽ
കലിപ്രിയ
- വിശേഷണം:
- ശണ്ഠയിൽ പ്രിയമുള്ള
കലിപ്രിയൻ
- കുരങ്ങു്
- നാരദൻ
കലിപ്രിയം
- താന്നി
കലിമലം
- പിശാചുക്കൾ (കലി)ചെയ്യുന്ന ദോഷം
കലിമാരകം
- ആവൽ
- ഞെട്ടാവൽ
- കലിയെ നശിപ്പിക്കുന്നതെന്നർത്ഥം
കലിമാലകം, കലിമാല്യം
- ആവിമരം
കലിയൻ
- കലിപണം
- ഓളം, തിര
കലിയിറക്കുക
- ദൈവതോപദ്രവം നീക്കുക
കലിയുഗം
- നാലാമത്തെ യുഗം
- നീതിന്യായങ്ങൾ മുക്കാലംശവും നശിച്ചു. ദുർവികാരങ്ങളും കഷ്ടസങ്കടങ്ങളും വർദ്ധിച്ചു മനുഷ്യായുസ്സു കുറഞ്ഞു സ്ഥിരമില്ലാതായി. 36൦ മനുഷ്യവർഷം = ഒരു ദേവവർഷം. 12൦൦ ദേവവർഷം = ഒരു കലിയുഗം. കലിയുഗം മനുഷ്യമാനത്താൽ വർഷം 432൦൦൦.
കലിയുഗാലയം
- താന്നി
കലില
- വിശേഷണം:
- പ്രവേശിക്കപ്പെടുന്നതിനു പ്രയാസമുള്ള
കലിലം
- ദുഷ്പ്രവേശമായിട്ടുള്ളതു്
- ഇതിൽ ബുദ്ധിദൂരത്തുക്ഷേപിക്കപ്പെടുന്നു എന്നർത്ഥം.
- പര്യായപദങ്ങൾ:
- ‘ഗഹന’.
കലിവത്സരം
- കലിവർഷം
- ഇതും കൊല്ലവർഷമായിട്ടുള്ള അന്തരം കണക്കു കൂട്ടുന്നതിനുള്ള ക്രമം – ‘കൊല്ലത്തിൽ താളാംഗത്തെക്കൂട്ടുമ്പോൾ കലിവത്സരം കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്താബ്ദം കണ്ടുകൊള്ളണം’. താളാംഗം – ഗ = 3. ള = 9. ര = 2. ത = 6.3926. ശരജം – (ജ = 8, ര = 2, ശ = 5). 825. കൊല്ലവർഷസംഖ്യയോടു -3926 കൂട്ടിയാൽ കലിവർഷസംഖ്യ, കൊല്ലവർഷസംഖ്യയോടു 825 കൂട്ടിയാൽ ക്രിസ്താബ്ദസംഖ്യ.
കലിവാസം
- താന്നി
കലിവൃക്ഷം
- താന്നിമരം
കലിഹരി(കാ), കലിഹാരി
- മേത്തോന്നി
കലീപ്പന്മാർ
- മാപ്പിളവർഗ്ഗത്തിലുൾപ്പെട്ട ഒരു വകചെപ്പടിവിദ്യക്കാർ Caliphs
കലുഷ
- വിശേഷണം:
- പാപമുള്ള
- തെളിവില്ലാത്ത, കലങ്ങിയ
കലുഷത്വം, കലുഷത
- കലക്കം
- മനസ്സിലുള്ളവല്ലായ്മ
കലുഷം
- പാപം
- ശുഭത്തെ നശിപ്പിക്കുന്നതു എന്നർത്ഥം.
- തെളിവില്ലായ്ക
- വെള്ളത്തെ ചീത്തയാക്കിത്തീർക്കുന്നതു എന്നർത്ഥം.
- (സാഹിത്യസാഹ്യ പ്രകാരം) രീതികളിൽ ഒന്നു്
- വാലും തലയുമില്ലാതെ വിഷയത്തെവ്യാകുലപ്പെടുത്തി എഴുതുന്ന രീതി – കലുഷം. ഇതിനു വിപരീതം – പ്രസന്നം.
- പോത്തു്
- പര്യായപദങ്ങൾ:
- അനച്ഛം
- ആവിലം.
കലുഷി
- എരുമ
കലുഷിത
- വിശേഷണം:
- കലക്കപ്പെട്ട
കലേന്ദുവന്ദനാ
- രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒരു വൃത്തത്തിന്റെ പേർ
- ഉദാ:
‘കമലദലലോചനവുമമലകരപാദതല
മസകലകളാക്ഷരമൊടരുളിനൊരുഗീതകളും
മസകലകളാക്ഷരമൊടരുളിനൊരുഗീതകളും
— ഇരുപത്തിനാലുവൃത്തം
കല്ക്ക
- പഠിക്ക
- ഭൂതകാലം – കറ്റു
കല്ക്കണ്ടം
- ഒരു മധുരസാധനം, സാധാരണ കരിമ്പിൻ നീരുകൊണ്ടുണ്ടാക്കുന്നു
- കരിമ്പനയിൽ നിന്നെടുക്കുന്ന അക്കാനി നല്ലവണ്ണം കാച്ചിക്കുറുക്കുന്ന പക്ഷം പനംകല്ക്കണ്ടം കിട്ടും.
- പര്യായപദങ്ങൾ:
- മത്സ്യണ്ഡി
- ഫാണി തം
- ഖണ്ഡം. ചീനക്കല്ക്കണ്ടം പനങ്കല്ക്കണ്ടം എന്നു 2 വിധം.
കല്ക്കഫലം
- താളിമാതളം
കല്ക്കം
- പാപം, അഹംഭാവമായ ദോഷം
- വഞ്ചന
- ശുദ്ധി
- (വൈദ്യത്തിൽ) അരച്ചും മറ്റുമുണ്ടാക്കുന്ന കല്ക്കം എന്ന സാധനം
- എണ്ണ വെളിച്ചെണ്ണ മുതലായതിന്റെ മട്ടു്
- അറബിക്കുന്തുരുക്കം
- മലം
- ഉപേക്ഷിക്കപ്പെടുന്നതുഎന്നർത്ഥം
- ഡംഭം
- (മലയാളത്തിൽ) ഒരു വക കോഴി
കല്ക്കി
- വിഷ്ണുവിന്റെ പത്താമത്തേ അവതാരം
- അവതാരം എന്നതു നോക്കുക.
കല്ക്കൊടി
- ഒരുമാതിരി ചീര
കല്ക്കൊത്തി
- കല്ലുവെട്ടുന്നവൻ
കല്ച്ചുണ്ണാമ്പു്
- കല്ലുപോലെയുള്ള ഒരു മാതിരി ചുണ്ണാമ്പു്
- കഠിനി
- ഒരു വക ചുക്കാൻകല്ലു നീറ്റി എടുക്കുന്നതാണു. ഔഷധിക്കു ഈ ചുണ്ണാമ്പുതന്നെ നന്നു. പിത്തത്തെ വർദ്ധിപ്പിക്കും. തീക്ഷ്ണമാണു്. ഈ ചുണ്ണാമ്പിനു ശാന്തം കൂടും. ഇതു തെളിച്ചെടുത്ത ജലം ഛർദ്ദി, വായു, അജീർണ്ണം, ഗ്രഹണി, ലിംഗയോനി, ഗണ്ഡമാല, മൂത്രംഒഴിവു്, തീപ്പൊള്ളൽ, വ്രണങ്ങൾ ഇവയ്ക്കു നന്നു്. പാഷാണവിഷം, അമ്ലവിഷം, ഇവയ്ക്കും കൊള്ളാം.
കല്ത്തളം
- കല്ലുകൊണ്ടു നിലനിരപ്പായി പണിതതു്
കല്ത്താമര
- ഓരിലത്താമര
- കല്ലിലുണ്ടാകുന്ന താമര
- ശീതമാണു്. നേത്രവികാരങ്ങളെ നശിപ്പിക്കും. കഫപിത്തഹരവും, വ്രണഘ്നവും, വൃഷ്യവുമാണു. ഇതിനുപ്രപുണ്ഡരികം എന്ന പേരും കാണുന്നു.
കല്ത്തൊട്ടി
- കല്ലിൽ കുഴിച്ചുണ്ടാക്കുന്ന പാത്രം
കല്പ
- വിശേഷണം:
- ഏകദേശം സാദൃശ്യമുള്ള, ഒട്ടുതുല്യമായ
- തടയപ്പെടുന്ന
- ബലഹീനതയില്ലാത്ത
കല്പകം
- കല്പകവൃക്ഷം, സ്വർഗ്ഗത്തിലേ ഒരു വൃക്ഷം
- കച്ചോലം
കല്പകവാടികാ, കല്പവാടികാ
- വൃക്ഷങ്ങൾ നില്ക്കുന്ന തോട്ടം
കല്പകവൃക്ഷം
- കല്പകവൃക്ഷം, ദേവവൃക്ഷം
- ആഗ്രഹിക്കുന്ന ഫലങ്ങളെ കൊടുക്കുന്നതു എന്നർത്ഥം.മന്ദാരം, പാരിജാത(കം), സന്താനം, കല്പകവൃക്ഷം, ഹരിചന്ദനം ഇപ്രകാരം ദേവവൃക്ഷങ്ങൾ 5 ഒന്നു മറ്റൊന്നിന്റെ പര്യായമല്ല.
കല്പകാരൻ
- ക്ഷൗരക്കാരൻ
കല്പകാലം
- പ്രളയസമയം
കല്പക്ഷയം
- ഒരു കല്പകാലത്തിന്റെ അവസാനം
- പ്രളയം
കല്പട
- കേറുന്നതിനും മറ്റും ക്രമേണ പൊക്കി കല്ലുകൊണ്ടു പണിത നട
കല്പണി
- കരിങ്കല്ലും വെട്ടുകല്ലുംകൊണ്ടുള്ള വേല
കല്പദ്രുമം
- കല്പകവൃക്ഷം
- കല്പവൃക്ഷം
കല്പതരു
- കല്പതരു
- കല്പ എന്ന ശബ്ദത്തോടു വൃക്ഷപര്യായം ഏതെങ്കിലും ചേർത്താൽ ‘ദേവവൃക്ഷം’ എന്നർത്ഥം ഉണ്ടാകും.
കല്പന
- ആജ്ഞ
- രാജാവിനു കയറുന്നതിനു ആനയെ അമ്പാരികെട്ടി ചമയ്ക്കുന്നതിന്റെ പേർ
- സമർത്ഥമാക്കിച്ചെയ്യുക എന്നർത്ഥം
- വരുതി
- കവിത
- ഉപദേശം
- പര്യായപദങ്ങൾ:
- അവവാദം
- നിർദ്ദേശം
- നിദേശം
- ശാസനം
- ശിഷ്ടി
- ആജ്ഞ.
കല്പനപ്പണം
- കരം
- നികുതി
കല്പനം
- രൂപമാക്കുക, രീതിവരുത്തുക
- നിർമ്മിക്കുക
- പ്രവർത്തിക്കുക, സാധിക്കുക
- കോയ്മ
കല്പനാശക്തി
- അറിയാത്ത കാര്യങ്ങളെ സൂക്ഷ്മമായി അറിഞ്ഞവയെപ്പോലെ വിവരിച്ചു പറയുന്നതിനുള്ള ശക്തി
കല്പനി
- കത്തിരി
കല്പപാദപം
- കല്പവൃക്ഷം
കല്പം
- പ്രളയം, ലോകനാശം
- ലോകത്തെ നശിപ്പിക്കാൻ വിരുതോടുകൂടി ഭവിക്കുന്നതെന്നർത്ഥം.
- ഇന്നപ്രകാരം ചെയ്യണമെന്നുള്ള ശാസ്ത്രോക്തവിധി
- തീർച്ചയാക്കി വിധിക്കപ്പെടുന്നതെന്നർത്ഥം.
- നീതിന്യായം. സമർത്ഥം എന്നർത്ഥം
- ബ്രഹ്മാവിന്റെ ഒരു ദിവസം
- ആറുശാസ്ത്രങ്ങളിൽ ഒന്നു്
- (ആചാരക്രമങ്ങളെ വിവരിക്കുന്ന ശാസ്ത്രം).
- കല്പവൃക്ഷം
- ഉപദേശം
- ദീർഘകാലം ജീവിച്ചിരിപ്പാനും മറ്റുമുള്ള ചില ഔഷധയോഗങ്ങൾ
- ഒരു ദേവവർഷം എന്നതു് 36൦ മനുഷ്യവർഷമാകുന്നു. മനുഷ്യമാനത്താൽ കൃതയുഗത്തിനു വർഷം 1728൦൦൦. ത്രേതായുഗത്തിനു – 1296൦൦൦. ദ്വാപരയുഗത്തിനു – 864൦൦൦. കലിയുഗത്തിനു – 432൦൦൦. ഇങ്ങിനെ ആക 432൦൦൦൦ വർഷം ഒരു മഹായുഗം. 2൦൦൦ മഹായുഗങ്ങൾ അല്ലെങ്കിൽ 8 64൦,൦൦൦,൦൦൦ വർഷം ഒരു കല്പം. അതത്രേ ബ്രഹ്മാവിന്റെ ഒരു രാവും പകലും. ബ്രഹ്മാവിന്റെ ഒരു രാവും പകലും കഴിയുമ്പോൾ കല്പാന്തമാകും എന്നു പുരാണപ്രസിദ്ധം. ഇപ്പോഴത്തെ കല്പത്തിനു ‘ശ്രീശ്വേതവരാഹകല്പം’ എന്നു പേർ. 2൦൦൦ ദിവ്യസംവത്സരം - നമ്മുടെ 2൦൦൦ ചതുർയുഗം ബ്രഹ്മാവിന്റെ ഒരു അഹോരാത്രമാണു്. ഇതിൽ ആദ്യത്തെ ആയിരം ദിവ്യവർഷം പകലും രണ്ടാമത്തെ ആയിരം ദിവ്യവർഷം രാത്രിയുമാകുന്നു. ബ്രഹ്മാവു (തന്റെ) പകൽ ഉണർന്നിരുന്നു സൃഷ്ടി ചെയ്യുന്നു; രാത്രി സൃഷ്ടിയില്ല. അതിനു കാരണം അദ്ദേഹത്തിന്റെ നിദ്രയാണു്. അദ്ദേഹത്തിന്റെ മുൻപറഞ്ഞ അഹോരാത്രങ്ങൾ മനുഷ്യരുടെ രണ്ടു കല്പങ്ങളാകുന്നു. ഒന്നാമത്തേതിനു് ‘ഉദയകല്പം’ എന്നും രണ്ടാമത്തേതിനു ‘ക്ഷയകല്പം’ എന്നും പേർ. കല്പാന്തപ്രളയംകൊണ്ടു സകലവും നശിക്കുമെന്നും ബ്രഹ്മാവു വീണ്ടും സൃഷ്ടി ആരംഭിക്കുമെന്നും അറിയുക
- പര്യായപദങ്ങൾ:
- സംവർത്തം
- പ്രളയം
- ക്ഷയം
- കല്പാന്തം.
കല്പലക
- എഴുതുന്നതിനുള്ള ഒരുമാതിരി കല്ലു്
കല്പലത, കല്പലതിക
- കല്പവള്ളി
- കല്പവല്ലി
- സ്വർഗ്ഗത്തിലേ വള്ളി
കല്പവല്ലി
- കല്പകവൃക്ഷത്തോടു ചേർന്നുണ്ടാകുന്ന വള്ളി
- ആഗ്രഹിക്കുന്നതിനെ തരുന്ന സ്വർഗ്ഗത്തിലേ ലത.
കല്പവൃക്ഷം
- സ്വർഗ്ഗത്തിലേ ഒരു വൃക്ഷം
കല്പാന്തദഹനൻ
- പ്രളയകാലത്തുള്ള അഗ്നി
കല്പാന്തം
- പ്രളയകാലം
- സൃഷ്ടിയുടെ അവസാനകാലം എന്നർത്ഥം. [കല്പം എന്നതു നോക്കുക.
കല്പാന്തവഹ്നി
- ലോകത്തേ നശിപ്പിക്കുന്ന തീയ്
കല്പിക്കുക
- വിചാരിക്കുക
- രാജാക്കന്മാർ മുതലായവർ പറയുക
- ഉപദേശിക്കുക
- വരുതികൊടുക്കുക
- ഉണ്ടാക്കുക
- നിശ്ചയിക്കുക
കല്പിത
- വിശേഷണം:
- കല്പിക്കപ്പെട്ട, ഉണ്ടാക്കപ്പെട്ട
- നിശ്ചയിക്കപ്പെട്ട
- രാജാക്കന്മാർ മുതലായവരാൽ പറയപ്പെട്ട
- ഉപദേശിക്കപ്പെട്ട
- വിചാരിക്കപ്പെട്ട
- വരുതികൊടുക്കപ്പെട്ട
കല്പിതം
- ഉണ്ടാക്കപ്പെട്ടതു്
- നിശ്ചയിക്കപ്പെട്ടതു്
- രാജാക്കന്മാർ മുതലായവരാൽ പറയപ്പെട്ടതു്
- ഉപദേശിക്കപ്പെട്ടതു്
- വിചാരിക്കപ്പെട്ടതു്
- വരുതികൊടുക്കപ്പെട്ടതു്
- യുദ്ധത്തിനു കോപ്പിടുവിക്കപ്പെട്ട ആന
കല്പൂഴി
- വെട്ടുകല്ലിന്റെ പൊടിമണ്ണു്
കല്മദം
- പാറകളിൽ നിന്നു പ്രവേശിക്കുന്ന ഒരു ദ്രവം
- കന്മദം എന്നതു നോക്കുക.
കല്മഷ
- വിശേഷണം:
- മലിനതയുള്ള, അഴുക്കുള്ള
- പാപമുള്ള
- ദുഷ്ടതയുള്ള
കല്മഷം
- പാപം
- മലിനത, അഴുക്കു്
- ദുഷ്ടത
- കന്മഷം എന്ന ശബ്ദം തെറ്റാണ്.
കല മാഷ
- വിശേഷണം:
- നാനാജാതിനിറമുള്ള
- പലനിറമുള്ള
കല്മാഷപാദൻ
- സൂര്യവംശത്തിലേ ഒരു രാജാവു്
- സുദാസന്റെ മകനാകുന്നു. കാട്ടിൽ വേട്ടയാടുമ്പോൾ ഒരിക്കൽ വസിഷ്ഠന്റെ മൂത്ത പുത്രനായ ശക്തിമുനിയെ കണ്ടു. ശക്തിമുനി മാർഗ്ഗരോധംചെയ്കയാൽ കുതിരച്ചമ്മട്ടികൊണ്ടു് അടിച്ചു. ഉടൻ മാംസഭോജിയായ രാക്ഷസനായി ഭവിക്കുക എന്നു ശക്തി ശപിച്ചു. ഈ ശാപം വസിഷ്ഠവിരോധിയായ വിശ്വാമിത്രൻ അറിഞ്ഞു് ഒരു മനുഷ്യഭോജിയായ രാക്ഷസനാക്കിച്ചമച്ചു. രാജഭൃത്യൻ ഒരു മുനിയെ നരമാംസം തീറ്റിയതാണ് ഇതിനു കാരണം. കല്മഷപാദൻ അനന്തരം ശക്തിമുഖ്യന്മാരായ നൂറു വസിഷ്ഠപുത്രന്മാരേയും ഭക്ഷിച്ചു. പന്ത്രണ്ടുവത്സരം രാക്ഷസനായിരുന്നു. പിന്നീടു പൂർവ്വസ്ഥിതിയെ പ്രാപിച്ചു. അ തു വസിഷ്ഠന്റെ അനുഗ്രഹത്താലായിരുന്നു. സുദാസനിൽ നിന്നു ജനിക്കകൊണ്ടു ‘സൗദാസൻ’ എന്നു വിളിക്കുന്നു.
കല്മാഷം
- കസ്തൂരിച്ചെമ്പാവു് (ഔഷധം)
- നാനാജാതിനിറം
- വെളുപ്പു്, ചെമപ്പു്, കറുപ്പു്, മഞ്ഞ ഇവയെ ഇല്ലാതാക്കി ശോഭിക്കുന്നതു്.
കല്മാഷി
- യമുന
- ജമദഗ്നിയുടെ ഒരു പശു
കല്യ
- വിശേഷണം:
- കലാവിദ്യകളിൽ നൈപുണ്യമുള്ള
- വിദ്യാവ്യുല്പത്തിയുള്ള
- രോഗമില്ലാത്ത
- സന്തോഷം നല്കുന്ന സ്ഥിതിയുള്ള
- ശുഭമായ
- ശക്തിയുള്ള
- പ്രൗഢമായ
കല്യത്വം, കല്യത
- രോഗമില്ലായ്മ
- ശക്തി
- സാമർത്ഥ്യം
കല്യൻ
- രോഗംമാറി സുഖപ്പെട്ടവൻ
- തയ്യാറായവൻ
കല്യം
- ഉഷസ്സ്
- (ജ്യൗതിഷത്തിൽ) ലഗ്നം
- മദ്യം
- ഇന്നലെ
- നാളെ
- ശുഭം
- കല്പനീയമായതു്, മിഥ്യാഭൂതമായതു്
- ഉണർച്ച
കല്യാ
- കുശലിനിയായവൾ, ശുഭവതി
- മംഗളവചനം, സകലകാര്യത്തിലും നന്നായിട്ടുള്ളതു്
- കടുക്ക
- (അരിപ്പൊടി മുതലായവ കൊണ്ടുണ്ടാക്കുന്ന) മദ്യം
‘കല്യാദൈവാൽകഥമപിസമുന്മൂലിതസ്വാന്തശല്യാ’
— മയൂരസന്ദേശം
കല്യാംഗം
- പർപ്പടകപ്പുല്ലു്
കല്യാണ
- വിശേഷണം:
- ശുഭമായ
- നന്മയുള്ള
കല്യാണഘൃതം
- ഒരു നെയ്യ്
- ത്രിഫലത്തൊണ്ടു്, കാട്ടുവെള്ളരി, ചിറ്റേലം, ദേവതാരം, ഏലാവാലൂകം, നറുനീണ്ടിക്കിഴങ്ങു്, പാൽവള്ളിക്കിഴങ്ങു്, വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി, ഓരിലവേരു്, മൂവിലവേരു്, ഞാഴപ്പൂവു്, തകരം, ചെറുവഴുതിനവേരു്, കൊട്ടം, മഞ്ചട്ടിപ്പൊടി, നാഗപ്പൂവു്, താളി മാതളം, വിഴാലരി, താലീസപത്രം, ഏലത്തരി, പിച്ചകമൊട്ടു്, ചെങ്ങഴിനീർക്കിഴങ്ങു്, നാഗദന്തിവേരു്, പതുമുകം, ചന്ദനം ഇവ ഓരോ കഴഞ്ചു കല്ക്കമായിട്ടു അരച്ചു നാലിടങ്ങഴി പാലിൽ കലക്കി ഇടങ്ങഴി നെയ്യും ചേർത്തു കാച്ചി മെഴുകുപാകത്തിൽ അരിച്ചു സേവിക്ക. ഗർഭമുണ്ടാകും. ഭ്രാന്തു, ശ്വാസം, അപസ്മാരം മുതലായവ ശമിക്കും – ബാലചികിത്സ.
കല്യാണബീജം
- കറുത്ത ചണംപയറു്
കല്യാണം
- ശുഭം
- സ്വർണ്ണം
- വേങ്ങ
- പയിൻ
- (മലയാളത്തിൽ) വിവാഹം
- അകല്യാണ എന്ന പദം നോക്കുക
കല്യാണരൂപ
- വിശേഷണം:
- സൗന്ദര്യമുളള
കല്യാണരൂപി
- സൗന്ദര്യമുള്ളവൻ
കല്യാണശീല
- വിശേഷണം:
- നല്ല സ്വഭാവമുളള
കല്യാണസൗഗന്ധികം
- ഒരു പുഷ്പം, കല്ഹാരം
- (സൗഗന്ധികം എന്നായാൽ മാത്രം മതി)
- ഒരു പുരാണകഥ
- (ഭീമൻ പാഞ്ചാലിക്കായിട്ടു സൗഗന്ധികം എന്ന പുഷ്പം കൈക്കലാക്കുകയാണു കഥാവസ്തു)
കല്യാണാംഗ
- വിശേഷണം:
- സൗന്ദര്യം ചേർന്ന അവയവമുളള
കല്യാണി
- വിശേഷണം:
- ശുഭമായ
- നന്മയുളള
- സ്ത്രീ:-കല്യാണിനി.
കല്യാണി
- രാമായണം ഇരുപത്തിനാലുവൃത്തത്തിലേ ഒരു വൃത്തം. പാദം ഒന്നിൽ 11 അക്ഷരം വീതം
- ഒരു രാഗം
- പശു
- കാട്ടഴുന്നു്
ഉദാ:‘കല്യാണരൂപീവനത്തിന്നുപോവാൻ
വില്ലുംശരംകൈപ്പിടിച്ചോരുനേരം’
കല്യാണിതഗണംമൂന്നുഗുരുരണ്ടോടുചേരുകിൽ
വില്ലുംശരംകൈപ്പിടിച്ചോരുനേരം’
— ഇരുപത്തിനാലുവൃത്തം
കല്യാണിതഗണംമൂന്നുഗുരുരണ്ടോടുചേരുകിൽ
— വൃത്തമഞ്ജരി
കല്യാണിക
- മനയോല
കല്യാണിനി
- കുറുന്തോട്ടി. 2. ശുഭവതി
കല്യാപാലൻ
- മദ്യം കാച്ചുന്നവൻ
കല്യാവർത്തം
- പ്രാതൽ
കല്യാവേശം
- കലിയുടെ ബാധ
‘കല്യാവേശാൽ കലുഷമതിയാം’
— മയൂരസന്ദേശം
കല്ഹാരം
- സൗഗന്ധികപുഷ്പം. വെളളത്തിൽ സന്തോഷിക്കുന്നതു എന്നർത്ഥം.
- പര്യായപദങ്ങൾ:
- സൗഗന്ധികം.
കല്ലക്കാരം
- പനങ്കല്ക്കണ്ടം
- കരിമ്പു് എന്നതു നോക്കുക
കല്ലടക്കൊറ്റൻ
- മുളളൻ (നായാട്ടുപേർ)
കല്ലടപ്പു്
- കല്ലുപോലെ ഒരു രോഗമുണ്ടായി മൂത്രത്തെ തടയുക
- അശ്മരി
കല്ലടിക്കോടൻ
- പശ്ചിമപർവതത്തിന്റെ ഒരു ശിഖരം
‘കല്ലടിക്കോടൻ കറുത്താൽ
കറുകപ്പുഴനിറഞ്ഞു’
കറുകപ്പുഴനിറഞ്ഞു’
— പഴഞ്ചൊല്ലു്
കല്ലൻ
- കരിങ്കൽപണിക്കാരൻ
- ഉറപ്പുളളവൻ
- കഠിനഹൃദയൻ
കല്ലന്മുള
- കട്ടിയുളള ഒരു മാതിരി മുള
കല്ലാ
- സ്പടികംകൊണ്ടുളളകൊന്ത (കൊന്തക്കുരുമാല)
കല്ലയ്ക്കുക
- ശരീരത്തിലുളള നീരോ മറ്റോ ഉറച്ചു കല്ലുപോലെയാവുക
കല്ലയ്പു്
- കല്ലുപോലെയാവുക
കല്ലരി
- അരി എന്നുളളതിനു പകരം ബഹുമാനസൂചകമായി താഴ്ന്ന നിലയിലുളളവർ ഉപയോഗിക്കുന്ന വാക്കു്
- നല്ല അരി
- അടിതോൽനോക്കുക
കല്ലർക്കടൻ
- ധാന്യം അളക്കുന്നതിനുപയോഗിക്കുന്ന ഒരു താപ്പു്
കല്ലള
- കല്ലിലുണ്ടാകുന്ന ചില ഗുഹ
- മൺപാത്രത്തിൽ അല്പമായുളള ദ്വാരം
കല്ലറ
- കല്ലുകൊണ്ടുണ്ടാക്കിയ പുരമുറി
- പ്രേതക്കുഴി
- പാറയിലുണ്ടാക്കിയ ഗുഹ
കല്ലഴു
- കൽച്ചുവരു
കല്ലായി
- പാത്രങ്ങളുടെ കേടു തീർത്തു നന്നാക്കുന്നവൻ
- വിളക്കുന്നവൻ
കല്ലാൽ
- ഒരു വക വൃക്ഷം
- പര്യായപദങ്ങൾ:
- ഗർദ്ദഭാണ്ഡം
- കന്ദരാളം
- കപീതനം
- സുപാർശ്വകം
- പ്ലക്ഷം.
കല്ലാശാരി
- വെട്ടുകല്ലു പണിയുന്ന ഒരു ജാതിക്കാരൻ
കല്ലിക്കുക
- കല്ലുപോലെ ഉറക്കുക
- കല്ലിപ്പ് × പതം.
കല്ലിടക്കൊറ്റൻ
- മുള്ളനു വേട്ടയിലുള്ള പേർ
കല്ലിടാന്തി
- കല്ലിലുണ്ടായഗുഹ
- കല്ലിടുക്കു
കല്ലിടാവു്
- കല്ലിടാന്തി
- ഗുഹ
കല്ലിടുക്കു്
- പാറകളിലുണ്ടാകുന്ന ചില വിസ്താരം
- കുറഞ്ഞ ഇട
കല്ലിരിമ്പ്
- കല്ലിൽ നിന്നെടുക്കുന്ന ഇരുമ്പു
കല്ലു്
- പാറ, കരിങ്കല്ലു്
- രത്നം
- മൂത്രമടപ്പുണ്ടാകുന്ന ഒരുരോഗം
- കല്ലുകടിക്കുന്ന ചോറു് – ശാർക്കരം, ഓദനം. ചരൽക്കല്ലുള്ള പ്രദേശം – ശാർക്കരോദേശം, ശാർക്കരം.
- പര്യായപദങ്ങൾ:
- പാഷാണം
- പ്രസൂരം
- ഗ്രാവം
- അസ്മം
- ഉപലം
- ശിലാ
- ദുഷത്ത്.
കല്ലുപുളപ്പൻ
- ഒരുമാതിരി ചെടി
കല്ലുപ്പു്
- കട്ടയായുള്ള ഒരു വക ഉപ്പു്
കല്ലുമട
- കല്മട
- കപ്പണ
കല്ലുവാഴ
- മലവാഴ
കല്ലുളി
- കല്ലുപണിയുന്നതിനുള്ള ഉളി
- കല്ലുപൊളിക്കുന്ന പാര
- പര്യായപദങ്ങൾ:
- ടങ്കം
- പാഷാണഭാരണം.
കല്ലൂരി
- ഒരു വക മസൂരി
- ഇതു പ്രയത്നസാദ്ധ്യമാണു്. പതിനെട്ടുകഴികെ കുളിക്കാം.
- ഒരു നദി
- കല്ലൂരി എന്ന വ്യാധിക്കു ലക്ഷണംപറയാമിനി പിത്തജ്ജ്വരത്തിൽനിന്നിട്ടു് രക്തങ്ങൾക്കങ്ങുണക്കുകൾ || പറ്റിനിന്നിട്ടുതൊണ്ണൂറുദിവസംജ്വരമാമയെ തൊണ്ണൂറാംനാൾപനിച്ചീടും കുരുത്തീടുന്നുവ്യാധിയും || ചെറുതാംമുളകിൻകൂട്ടം പോലെയങ്ങതിലുള്ളിലായ് പശയുണ്ടായിരുന്നീടും വരണ്ടുപൊളിയുന്നതു || പൊളിയുമ്പോൾമദ്ധ്യഭാഗം കറുത്തിട്ടങ്ങിരിക്കയും മുന്തിരിങ്ങാത്തൊലിമണംപോലെ സൗരഭ്യമായതിൽ || ജ്വരംതുടങ്ങിയാൽമുന്നെ ഛർദ്ദിയുംതലവെട്ടലും നടുനൊന്തുവിയർത്തീടുംമൂക്കിൽനിന്നൊഴുകുംജലം || വിരേചനവുമുണ്ടാകുംമൂലാധാരങ്ങൾനൊന്തിടും മുളച്ചാൽസൗഖ്യമുണ്ടാകും ചികിത്സിച്ചേഗുണംവരൂ || ചികിത്സരക്ഷ ചെയ്യാഞ്ഞാൽ മരിച്ചീടുമസംശയം പതിനെട്ടുകഴിഞ്ഞെന്നാൽ ഗുണമായ്വരുമപ്പൊഴെ || കണ്ടാലുടൻ തണുപ്പാനായുള്ളൊരൗഷധമാദരാൽ ക്രമത്താൽ ചെയ്തുകൊള്ളേണമതിനായ് പറയുന്നിതു || മക്കിപൂവുടനീരുള്ളി കടുക്കാത്തോൽവയമ്പുമാം ചന്ദനം ജീരകംപിന്നെകൊത്തമ്പാലരിയുംതഥാ || കഷായംവെചു പഞ്ചാരപ്പൊടിചേർത്തിട്ടു സേവയേൽ ഇളന്നീർവസകല്ക്കണ്ടും ചേർത്തിട്ടങ്ങുകൊടുക്കണം || കരിമ്പനക്കരിക്കിന്റെ നീരിലുംനന്നുപിന്നെയും പത്തുനാൾമുതലായിട്ടു വരളാനുള്ളതിന്നുമേൽ || ചോദ്യവൈദ്യങ്ങളെല്ലാമേ ചെയ്തിടേണം പരസ്പരം വരട്ടുമഞ്ഞളുംപിന്നെ മരമഞ്ഞൾകരിമ്പുവേർ || കഷായംവെച്ചുതേൻചേർത്തു കൊടുപ്പൂവരളുംവരെ താന്നിക്കാമരമഞ്ഞൾത്തോൽ കൊട്ടാ മധുകവുംതഥാ || പഞ്ചമൂലങ്ങൾകൂട്ടീട്ടു കഷായങ്ങളുമുത്തമംകഞ്ചാവരിപൊടിച്ചിട്ടുതേനിലാവോളമാദരാൽ || കൊടുക്കയകമേയുള്ള വേദനക്കും ഗുണംതുലോം.
കല്ലൂർവഞ്ചി(ഞ്ഞി)
- ഒരു പച്ചമരുന്നു്
- അശ്മരി, മൂത്രകൃച്ശ്രം, രക്തസ്രാവം ഇവക്കു നന്നു്. രക്തപിത്തവിനാശനമാണു്.
കല്ലെടമുട്ടി, കല്ലൊട്ടി
- ഒരുവകമത്സ്യം
കല്ലേർ
- കല്ലുകൊണ്ടു എറിയുക
കല്ലൊട്ടി
- ഒരു വക മത്സ്യം
കല്ലോല
- വിരോധമുള്ള
- ശത്രുത്വമുള്ള
കല്ലോലം
- വലിയ തിരമാല
- അവ്യക്തമായി ശബ്ദിക്കുന്നതു എന്നർത്ഥം.
- സന്തോഷം
- പര്യായപദങ്ങൾ:
- ഉല്ലോലം.
കവ
- ഒരു വൃക്ഷത്തിന്റെ രണ്ടു കൊമ്പുകൂടിയ ഇട
- കാലുകളുടെ ഇട
കവകം
- കബളം
- കൂണു്
കവകാൽ
- ഇടത്തോട്ടും വലത്തോട്ടും അകന്നിരിക്കുന്ന കാൽ
കവകാലൻ
- കവകാലുള്ളവൻ
കവകാലി
- കവകാലുള്ളവൾ
കവചനാമകം
- പർപ്പടകപ്പുല്ലു്
കവചപത്രം
- ഭൂർജ്ജമരം
കവചം
- കുപ്പായം, ചട്ട, ഉടുപ്പു്
- കാറ്റിനെ വഞ്ചിക്കുന്നതു എന്നർത്ഥം.
- പർപ്പടകപ്പുല്ലു്
- കല്ലാലു്
കവചി
- ചട്ടയിട്ടവൻ
കവട
- ഒരുമാതിരിപുല്ലു്
കവടി
- ഗണിക്കുന്നതിനും മറ്റുമുള്ള ഒരു മാതിരി കക്കാ
- കതകിന്റെയും മറ്റും കുറുനിരപ്പലക
- കവുടി എന്നു ചിലർ പറയുന്നു.
കവട്ട
- വേലിയിലുള്ള വാതൽ
കവട്ടപ്പുല്ലു്
- ഒരു വക മണമുള്ള പുല്ലു്
കവണ
- കല്ലുവെച്ചു എറിയുന്നതിനുള്ള ഒരു മാതിരി വില്ലു്
- വെടിയുണ്ട
- ഒരു മുഴം നീളമുള്ള തിരുകത്തടി
- പര്യായപദങ്ങൾ:
- ഭിന്ദിപാലം
- സൃഗം.
‘എത്രയെന്നാൽകഥിയ്ക്കാമതിശക്തനാം
മർത്ത്യനൊരുത്തൻ കവണിയിൽകല്ലേറ്റി’
മർത്ത്യനൊരുത്തൻ കവണിയിൽകല്ലേറ്റി’
— ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടു്
കവണി
- കരയുള്ളതും നേരിയതുമായ ഒരുമാതിരി വെളുത്ത വസ്ത്രം
കവനം
- കവിത
- വെള്ളം
- ജാഗ്രത, താൽപര്യം
കവയിത്രി
- വിദുഷി
കവയ്ക്കുക
- രണ്ടു കാലും അകറ്റുക
- ചവുട്ടാതെ കവച്ചുകടക്കുക
- കവിതയുണ്ടാക്കുക
കവയ്പു
- കവയ്ക്കുക
- രണ്ടുകാലും അകറ്റുക
കവരങ്കി
- ബദ്ധൻ
- ബലാല്ക്കാരമായി പിടിക്കപ്പെട്ടവൻ
കവരപ്പുല്ലു്
- ഒരു വക പുല്ലു്
കവരം
- വിശേഷണം:
- മിശ്രമായുള്ള
- കൂടിക്കലർന്ന
കവരം
- ഉപ്പുരസം
- പുളിരസം, പുളി
- തൊടുകാര
- (മലയാളത്തിൽ) പിന്നിയ തലമുടി
- മരത്തിന്റെ കൊമ്പുകളുടെ ചുവടു്
- തൂണിന്റെ കുപ്പു്
കവരസ്ത്രീ
- ഒന്നാമതു ഗർഭം ധരിച്ച സ്ത്രീ
കവരാ
- കറുത്ത കാട്ടുതുളസി
കവരി
- പിന്നിയ തലമുടി
- നായർ വെണ്ണ
കവരി
- കറുത്ത കാട്ടുതുളസി
- കറിക്കായം
കവരുക
- മോഷ്ടിക്കുക
- കൊള്ളയിടുക
‘കവരുന്നതിലൊരുപാതികൊടുത്താൽ
അവരുമതിന്നു സഹായംതന്നെ’
അവരുമതിന്നു സഹായംതന്നെ’
— പ്രദോഷമാഹാത്മ്യം തുള്ളൽ
കവർഗ്ഗം
- ക
- ഖ
- ഗ
- ഘ
- ങ ഈ അഞ്ചു വ്യഞ്ജനങ്ങളും
കവർച്ച
- ബലാൽക്കാരമായുള്ള മോഷണം, കൊള്ള
- പീനൽകോടനുസരിച്ചുള്ള ഒരു കുറ്റം
- ഇൻഡ്യൻ പീനൽകോഡ് – വകുപ്പു 392. വാറണ്ടു കൂടാതെ പിടിക്കാം. ആദ്യം വാറണ്ടു്, ജാമ്യം എടുത്തുകൂടാ. രാജിയായിക്കൂടാ. പത്തുക്കൊല്ലത്തെ കഠിനമായ തടവും പിഴയും ശിക്ഷ. സെഷ്യൻ കോടതിയോ ഒന്നാംക്ലാസുമജിസ്ട്രേട്ടോ വിസ്തരിക്കാം.
കവർനാറ്റം
- ചിലരുടെ ശരീരത്തിലുണ്ടാകുന്ന ചീത്തഗന്ധം
- കവർ എന്നതിനു നാറ്റം, ഓർമ എന്നീ അർത്ഥങ്ങൾ കാണുന്നു.
കവല
- വഴികൾ തമ്മിൽ യോജിക്കുന്ന സ്ഥലം
- സാരം
- ദുഃഖം
- വിചാരം
കവളപ്പാറ
- ഒരു ദിക്കു്
- ഈ സ്ഥലം പണ്ടു വിദ്വാന്മാരെക്കൊണ്ടു പ്രസിദ്ധപ്പെട്ടിരുന്നു.
കവളം
- ഉറുള
- ഉരുള
- കബളം എന്നതാണു കവളം ആയതു്.
കവളി
- മരക്കൊമ്പിന്റെ ചുവടു്
കവളുക
- വിഴുങ്ങുക
കവറ
- പരമ്പുകൊട്ട (തെക്കൻദിക്കിൽ കുട്ട) മുതലായവയുണ്ടാക്കുന്ന ഒരു നീചജാതി
കവറു
- ഒരുമാതിരി കളിസാധനം
- പകട
കവറുക്കണ്ണു്
- പകട
കവാടം, കവാടി
- കതകു്
- കപാടം എന്നതു നോക്കുക.
കവാത്തു്
- പട്ടാളം അണിനിരക്കുന്നതിനു പരിചയിക്കുക
- യുദ്ധത്തിനു അണിനിരക്കുന്നതിനു പരിചയിക്കുക. അറബി:
കവാരം
- താമര
കവി
- വേണ്ടവിധമുള്ള പഠിത്തത്തോടു കൂടി പാട്ടുകളേയും ശ്ലോകങ്ങളേയും മറ്റും എഴുതുന്ന ആൾ
- വിദ്വാൻ
- അസുരാചാര്യനായ ശുക്രൻ, കാവ്യത്തെ നിർമ്മിക്കുന്നവൻ എന്നർത്ഥം
- സ്ത്രീലിംഗവും കവി എന്നു തന്നെ
- (മലയാളത്തിൽ) ചേനയും മറ്റും നട്ടാൽ മൂടുന്ന ഇല
- കവിത (തത്ഭവം)
കവികം
- കടിഞ്ഞാൺ
കവികാ
- കടിഞ്ഞാണിന്മേലുള്ള കടി
- കടിഞ്ഞാൺ
- ശബ്ദിക്കുന്നതു എന്നർത്ഥം.
കവിചതുഷ്ടയം
- ഉദാത്തൻ
- ഉദ്ധതൻ
- പ്രൗഢൻ
- വിനീതൻ ഇങ്ങനെ നാലു്
- 1. ഉദാത്തൻ = ഒളിച്ചു അഭിമാനം പറയുന്നവൻ. 2. ഉദ്ധതൻ = അന്യന്മാരെ താഴ്ത്തി തന്നെ പുകഴ്ത്തുന്നവൻ. 3. പ്രൗഢൻ = ഉല്കുർഷത്തെ യഥോചിതം പറയുന്നവൻ. 4. വിനീതൻ = തന്നെ നിനച്ചു വിനയം പറയുന്നവൻ.
കവിച്ചിൽ
- വെള്ളവും മറ്റും കുളം പാത്രം മുതലായവയിൽ നിന്നും കവിഞ്ഞൊഴുക
- അധികത്വം
കവിഞ്ചി
- ചമ്മട്ടി
- ചവുക്കു്
കവിജനനി
- സരസ്വതി
കവിട്ടുക, കമിട്ടുക
- വെളിയിലേക്കു് ഒഴിക്കുക
- കാരണക്രിയ:കവിട്ടിക്ക, കവിട്ടിപ്പിക്ക, കമട്ടിപ്പിക്ക]
കവിണ
- കല്ലുവെച്ചെറിയുന്നതിനു കെട്ടിയുണ്ടാക്കുന്ന കയറു്
- കവണനോക്കുക.
കവിണു
- കമഴ്ന്നു
കവിത
- വിദ്വാന്മാരുണ്ടാക്കുന്ന പദ്യങ്ങളും മറ്റും. മനോവികാരങ്ങളെ പ്രതിപാദിക്കുന്ന കല
- കവിതയ്ക്കു പ്രധാനമായി വാസന, കല്പനാശക്തി, ലോകജ്ഞാനം, ബുദ്ധി, പദപരിചയം ഇവയാകുന്നു ആവശ്യം. 1. കവിതയുടെ ഉദ്ദേശം – രസം. 2. കവിതയുടെ ഉപകരണം – ആശയങ്ങളെ ശരിയായികൊണ്ടുവരുന്ന പദങ്ങൾ. 3. കവിതയുടെ യോഗ്യത – വിഷയത്തിന്റെ നന്മയേയും വികാരത്തിന്റെ നി ർമ്മലതയേയും അനുസരിക്കുന്നു. 4. കവിതയുടെ ശക്തി – മനുഷ്യനെ ആകപ്പാടെ സ്പർശിക്കുന്നു.
- വിവേകം എന്നാൽ ത്യാജ്യഗ്രാഹ്യജ്ഞാനമാകുന്നു. അതായതു് ഒരു വസ്തുവിന്റെ പ്രധാനാംശങ്ങളെ കണ്ടുപിടിക്കാനുള്ള ശക്തിയാണു്. ദോഷങ്ങൾകൊണ്ടു കാവ്യത്വം നശിക്കയില്ല. (കുരുടനു മനുഷ്യത്വം ഇല്ലെന്നു പറഞ്ഞുകൂടാ). ദോഷങ്ങൾ പക്ഷേ കാവ്യത്തിന്റെ ഭംഗിയെ കുറക്കും.
- (മലയാളത്തിൽ) കള്ളം പറയുക
‘നരത്വംദുർല്ലഭംലോകെവിദ്യാതത്രചദുർല്ലഭാ
കവിത്വം ദുർല്ലഭംതത്രശക്തിസ്തത്രചദുർല്ലഭാ
വ്യുല്പത്തിദ്ദുർല്ലഭാതത്ര വിവേകസ്തത്രദുർല്ലഭ’
കവിത്വം ദുർല്ലഭംതത്രശക്തിസ്തത്രചദുർല്ലഭാ
വ്യുല്പത്തിദ്ദുർല്ലഭാതത്ര വിവേകസ്തത്രദുർല്ലഭ’
കവിതകെട്ടു്
- കാവ്യം മുതലായ കൃതികൾ ഉണ്ടാക്കുക
കവിത്വക്കു്
- കിലുകിലുപ്പു്
കവിത്വം
- കവിത
കവിയടക്കം
- പാരമ്പര്യ ന്യായം
കവിയൻ
- തലയിണയും മറ്റും മുഷിയാതെയിരിപ്പാനിടുന്ന ഉറ
കവിയം
- കടിഞ്ഞാൺ
കവിയിടുക
- ചേനയും മറ്റും നട്ടതിനെ ഇലകൊണ്ടു മൂടുക
- പൊതിയുക
കവിയുക
- നിറഞ്ഞൊഴുകുക, അധികമാവുക
- അസാമാന്യമായ അഹംഭാവവും മറ്റും കാണിക്ക
കവിരാജൻ
- രാഘവപാണ്ഡവീയം എന്ന ഗ്രന്ഥത്തിന്റെ കർത്താവു്
- രാഘവപാണ്ഡവീയം പ്രസിദ്ധമുള്ള ദ്വയാർത്ഥഗ്രന്ഥമാണു്.
കവിൾ
- കണ്ണും വായും ചെവിടും കൂടിയതിനിടയ്ക്കുള്ള ഭാഗം
- ചെകിടു്
- കവിൾത്തടത്തിനു
- പര്യായപദങ്ങൾ:
- ഗണ്ഡം
- കപോലം.
കവിൾക്കൊള്ളുക
- വായിലുണ്ടാകുന്ന ചില ദീനങ്ങൾക്കു മരുന്നു വെള്ളം വായിലൊഴിക്കുക
- കുലുക്കുഴിയുക
കവിൾത്തടം
- കവിൾപ്രദേശം
- കപോലം എന്നതു നോക്കുക.
കവിൾവാർപ്പു
- കവിളിലുണ്ടാകുന്ന ഒരു ദീനം
കവിളൻ
- വീർത്ത കവിളുള്ളവൻ
കവിളലജി
- ഗണ്ഡാർബ്ബുദം എന്ന കവിൾ രോഗം
കവിളുക, കവളു
- കവിൾകൊള്ളുക
കവിഴുക
- കമിഴുക
- ഭൂതകാലം — കവിണു] മലർന്നിരിക്കുന്ന വസ്തുവിന്റെ മുകൾവശം കീഴിലായിത്തീരുക.
- പാത്രവും മറ്റും മറിയുക
- മുഖം താഴുക. കവിഴ്ത്തുക (കമിഴ്ത്തുക) × മലർത്തുക
കവിഴ്ച
- മുഖം താഴ്ത്തുകയും മറ്റും
കവിഴ്ത്തു
- ചുവരിന്റെയും മറ്റും മുകളിൽ പണിയുന്ന കല്ലു്
കവിഴ്ത്തൽ
- കവിഴ്ത്തുക
കവിഴ്ത്തു
- കമത്തു
കവുങ്ങു്, കമുങ്ങു്, കമുകു്
- അടയ്ക്കാമരം
- ചൊരുക്കുന്ന അടയ്ക്കയ്ക്കു് ഉദ്വേഗം എന്നു പേർ.
- പര്യായപദങ്ങൾ:
- ഘൊണ്ടാ
- പൂഗം
- ക്രമുകം
- ഗുവാകം
- ഖപുരം.
കവുൽ
- ഏർപ്പാടു് അറബി:
കവേരകന്യ
- കാളിന്ദീനദി
കവേരം
- ഒരു മല
കവോഷ്ണ
- വിശേഷണം:
- അല്പമായ ചൂടുള്ളം
കവോഷ്ണം
- അല്പമായ ചൂടു്
കവ്യം
- പിതൃക്കൾക്കായി പാകംചെയ്ത അന്നം
- മന്ത്രപുരസ്സരം ദാനംചെയ്യപ്പെടുന്നതു് എന്നർത്ഥം
കവ്വ
- വിശേഷണം:
- വിചാരമുള്ള
- താൽപര്യമുള്ള
- ആവശ്യമുള്ള
കശ
- ചാട്ടവാറു്, ചമ്മട്ടി
- (കുതിരയേയും മറ്റും അടിക്കുന്നതിനുള്ളതു്) ഓടി ക്കുന്നതും ശംസിക്കുന്നതും എന്നർത്ഥം.
- മാംസരോഹിണി
- (മലയാളത്തിൽ) കലശൽ
കശകശ
- കറുപ്പുതയ്യുടെ കായിൽ അരിയിരിക്കുന്ന പുട്ടിൽ
- (പിത്തഹരവും ശീതളവും ധാതുവർദ്ധനവും ആണു്. കണ്ണിനു നന്നു്.)
കശക്കുക
- മർദ്ദിക്കുക
- ഞെക്കിത്തിരുമ്മുക
കശാപ്പു്
- കൊല്ലുക
കശാർഹ
- ചാട്ടുവാറു (ചമ്മട്ടി) കൊണ്ടടിക്കപ്പെടത്തക്ക
- അടിക്കപ്പെടത്തക്ക
കശിപു
- അന്നം, ചോറു്
- വസ്ത്രം
- പായ്
- തലയിണ
- അന്നവും വസ്ത്രവും
- ദുഃഖത്തെ കളയുന്നതെന്നർത്ഥം.
കശീശ
- സുറിയാനിപ്പട്ടക്കാരൻ
കശുഅണ്ടി
- കപ്പലണ്ടി
- പറങ്കിഅണ്ടി
കശുകശു
- മുറുമുറുക്കുക
- ചെവിയിൽ പറയുക
കശുമാങ്ങ
- കപ്പൽമാങ്ങ
- പറങ്കിമാങ്ങ
കശുമാവു്
- കപ്പൽമാവു്
കശേരു(കം)
- നീർമുത്തങ്ങ
കശേരുകാ
- തണ്ടെല്ലു്
- ശബ്ദിക്കുന്നതു എന്നർത്ഥം.
കശ്ചന, കശ്ചിൽ
- പേരറിയപ്പെടാത്തതിൽ ഒരുവൻ
കശ്മല
- വിശേഷണം:
- മലിനമായ, അഴുക്കുളള, മുഷിഞ്ഞ
- ലജ്ജാവഹത്വമുളള
കശ്മലം
- അഴുക്കു്
- ലജ്ജാവഹത്വം
- മോഹാലസ്യം
കശ്മീരജം
- കുങ്കുമം
കശ്മീരജന്മാവു്
- കുങ്കുമം
- കുങ്കുമപ്പൂവു്
കശ്മീർ, കശ്മീരം
- ഒരു രാജ്യം
കശ്യ
- വിശേഷണം:
- ചമ്മട്ടികൊണ്ടടിപ്പാൻ തക്ക
കശ്യപൻ
- ഒരു ഋഷി
- കശ്യം (മദ്യം) പാനം ചെയ്തതുകൊണ്ടു ഈ പേർ വന്നു. (മരീചിയുടെ പുത്രൻ. ഇദ്ദേഹം ഒരു പ്രജാപതിയാണു്. സൃഷ്ടിയിൽ ഇദ്ദേഹം ഒരു പ്രധാനഭാഗം വഹിച്ചതാണു് ഇതിനു കാരണം. കശ്യപൻ കുറെക്കാലം പരശുരാമന്റേയും രാമചന്ദ്രന്റേയും പുരോഹിതസ്ഥാനം വഹിച്ചിരുന്നു. അദിതിയും ദിതിയും ഇദ്ദേഹത്തിന്റെ ഭാര്യമാരാണു്. അദിതിയിൽ ആദിത്യൻ മുതലായവരേയും ദക്ഷന്റെ മറ്റു പന്ത്രണ്ടു പുത്രിമാരിൽ അസുരർ, രാക്ഷസർ പക്ഷിമൃഗാദികൾ മുതലായി സർവജീവജന്തുക്കളെയും ജനിപ്പിച്ചതു ഇദ്ദേഹമാണു്. അദിതിയിൽ വിഷ്ണു വാമനമൂർത്തിയായി അവതരിച്ചു.)
കശ്യപം
- ആമ
- ഒരുവക മത്സ്യം
കശ്യം
- കുതിരയുടെ മദ്ധ്യപ്രദേശം
- കശ (ചമ്മട്ടി) കൊണ്ടു അടികൊളളുന്നതു് എന്നർത്ഥം.
- മദ്യം
- അകത്തു ചെന്നാൽ ഉറക്കെ ശബ്ദിക്കുന്നതു് എന്നർത്ഥം.
കഷണിക്കുക
- വിഷമിക്കുക
- കഷണമാക്കുക, നുറുക്കുക
‘ഈയുളളനാംവിഷയബന്ധവിഷത്തിലുംവീ
ണയ്യോ കിടന്നു കഷണിച്ചു നശിച്ചിടുന്നു’
ണയ്യോ കിടന്നു കഷണിച്ചു നശിച്ചിടുന്നു’
— സാരോപദേശം
കഷണ്ടി
- രോമം ഇല്ലായ്മ
- (രോമകൂപങ്ങളിലുളള പിത്തം വാതത്തോടുകൂടി കോപിച്ചിട്ടു രോമങ്ങളെ പിഴുതുകളകയും ആ ദ്വാരങ്ങളിൽ രക്തത്തോടുകൂടിയ കഫം അടഞ്ഞു വീണ്ടും മുളയ്ക്കാൻ ഇടംകൊടുക്കാതാകുകയും ചെയ്യുന്നതിനാലാണു് കഷണ്ടിയുണ്ടാകുന്നതു്. കഷണ്ടിത്തലയനു).
- പര്യായപദങ്ങൾ:
- ഖലതി
- ഐന്ദ്രലുപ്തികൻ
കഷം
- ഉരകല്ലു്, (ഉരക്കല്ലു്)
- സ്വർണ്ണം മാറ്റുനോക്കുന്നതിനും മറ്റുമുളളതാണു്.
- കത്തികടയുന്ന ചാണ
കഷാകു
- അഗ്നി
- സൂര്യൻ
കഷായ
- വിശേഷണം:
- ചവർപ്പുരസമായ
- ചെമപ്പുനിറമുള്ള
- തവിട്ടുനിറമായ
കഷായക്കഞ്ഞി
- മരുന്നുകൊണ്ടു കഷായമുണ്ടാക്കിയതിൽവെയ്ക്കുന്ന കഞ്ഞി
- ദാഹത്തിനും വിശപ്പിനും വളരെ നന്നു്. ദീപനവും ഗ്രാഹിയുമാണു്. നയനരോഗക്കാർക്കും വ്രണമുള്ളവർക്കും മറ്റും ആവശ്യമെങ്കിൽ കൊള്ളാം.
കഷായക്കല്ലു്
- ഒരുമാതിരിക്കല്ലു്
- കാവിമണ്ണിൻകട്ട
- കാവിമണ്ണു്
- പൂങ്കാവി
- കഷായക്കല്ലു് ആന്ത്രത്തിനും അർശസ്സിനും നന്നു്. വാതപിത്തഹരമാണു്. തണുപ്പാകുന്നു കണ്ണിനു ഗുണം.
കഷായഫലം
- നെല്ലിക്ക
കഷായം
- ചവർപ്പുരസം
- കണ്ഠത്തെ വെറുപ്പിക്കുന്നതു് എന്നർത്ഥം.
- ക്വാഥം (ഒരുവക കഷായം, മരുന്നിട്ടു വേവിച്ചവെള്ളം)
- കണ്ഠത്തെ ഉപദ്രവിക്കുന്നതു് എന്നർത്ഥം.
- വൃക്ഷാദികളുടെ പശ
- തവിട്ടുനിറം
- മെഴുകു്
- ചെമപ്പുനിറം
- പലകപ്പയ്യാനി
- ഞമ
- പെരുമരുതു്
കഷായയാവനാലം
- അല്പം ചെമന്ന ചോളം
കഷായാ
- ചെറിയകൊടിത്തുവ
- ചെങ്കൊടിത്തുവ
കഷായി
- മരുതു്
- അയിനി
- ഈത്ത
കഷി
- വിശേഷണം:
- അനർത്ഥമുള്ള
- ഉപദ്രവിക്കുന്ന
കഷികാ
- ഒരുമാതിരി പക്ഷി
കഷേ(സേ)രുകാ
- നീർമുത്തങ്ങ
കഷ്ട
- വിശേഷണം:
- ദുഃഖത്തോടു സാധിക്കത്തക്ക
- ഞെരുക്കമുള്ള
- പ്രയാസമുള്ള
കഷ്ട
- ആരുടെ എങ്കിലും ആപത്തുകാണുമ്പോൾ ദുഃഖത്തോടു പറയുന്ന ഒരു വാക്കു്
കഷ്ടകർമ്മം
- ദുഷ്പ്രവൃത്തി
- ചെയ്യരുതാത്ത പ്രവൃത്തി
കഷ്ടകാരക
- വിശേഷണം:
- ദുഃഖമുണ്ടാക്കുന്ന
കഷ്ടകാരകം
- ലോകം
കഷ്ടകാലം
- ദുഃഖമുള്ള സമയം
- ചീത്തക്കാലം
കഷ്ടഗന്ധം
- പെരുമരം
കഷ്ടത
- ആപത്തു്
- ദുഃഖം
- അദ്ധ്വാനം
കഷ്ടപ്പാടു്
- ദുഃഖം
- പ്രയാസം, ബുദ്ധിമുട്ടു്
കഷ്ടഫലം
- താന്നി
കഷ്ടം
- ദുഃഖം
- ഹിംസിക്കുന്നതു് എന്നർത്ഥം.
- ക്ലേശം
- ദുർഗ്ഗമം
- പര്യായപദങ്ങൾ:
- പീഡാ
- ബാധാ
- വ്യഥാ
- ദുഃഖം
- ആമനസ്യം
- പ്രസൂതിജം
- കൃച്ഛ്രം
- ആഭീലം
കഷ്ടാനുഭവം
- ദുഃഖത്തെ അനുഭവിക്കുക
കഷ്ടിക്കുക
- തികയുന്നതിനു മാത്രമില്ലായ്കയാൽ ഞെരുങ്ങിയൊ ചുരുക്കമായിട്ടോ സാധിക്കുക
- പണിപ്പെടുക
കഷ്ടിച്ചു്
- ചുരുക്കത്തിൽ
- പ്രയാസത്തോടെ, പണിപ്പെട്ടു്
‘കഷ്ടിച്ചുകേളികൊട്ടിച്ചുഎന്നുംവരും’
— കൃഷ്ണലീല തുള്ളൽ
.കഷ്ടിപിഷ്ടി
- വേണ്ടുംവണ്ണം ചെയ്വാൻ വശമില്ലാഞ്ഞും ദ്രവ്യമില്ലാഞ്ഞും മറ്റും പ്രയാസത്തോടെ
- കഷ്ടിച്ചു്
കഷ്ടിപ്പു്
- വേണ്ടതിനുംമാത്രമില്ലായ്ക
കഷ്യാ
- കറിയുടേയുംമറ്റും കഷണം
കസനോത്പാടനം
- ആടലോടം
കസം
- ഉരകല്ലു്
കസവു്
- പൊന്നോ വെള്ളിയോ കൊണ്ടുണ്ടാക്കിയ ചെറിയ നൂൽ
- സ്വർണ്ണനൂലോ വെള്ളിനൂലോ പഞ്ഞിനൂലോടും മറ്റും ചേർത്തു പിരിച്ചതു്
- ഈ വക നൂലുകൾകൊണ്ടു വസ്ത്രത്തിലുണ്ടാക്കുന്ന കരയും കുറിയും മറ്റും
കസവുകര
- കസവുനൂലുകൊണ്ടു വസ്ത്രത്തിലുണ്ടാക്കുന്ന കര
കസവുകുറി
- കസവുകൊണ്ടു വസ്ത്രത്തിലുണ്ടാക്കുന്ന ഒരു കുറി
കസേര, കസേല
- ഇരിപ്പാനായിട്ടു മരം കൊണ്ടും ചൂരൽകൊണ്ടും മറ്റും ഉണ്ടാക്കുന്ന ഉയർന്ന പീഠം
- പര്യായപദങ്ങൾ:
- പീഠം
- ആസനം. (പോർട്ടുഗീസു് ഭാഷ.)
കസേരു
- മുത്തങ്ങ
- നീർമത്തങ്ങ
കസ്തീര(ക)ം
- വെളുത്തീയം
- തകരം
കസ്തൂരി, കസ്തൂരിക
- ഒരുവക മൃഗത്തിൽനിന്നെടുക്കുന്ന സുഗന്ധവസ്തു
- മുതലക്കസ്തൂരി
- ഗന്ധംകൊണ്ടു ദൂരദേശത്തെ ഗമിക്കുന്നതു്.
- ഇതു് ഒരു മൃഗത്തിന്റെ മദം ആകുന്നു. നാഭിയിൽ നിന്നുണ്ടായതാണു്. സൗരഭ്യമുള്ളതും മനോഹരമായുള്ളതുമാണു്. ഹൃദ്യമാകുന്നു. ശ്ലേഷ്മാമയത്തേയും മുഖശോഷത്തേയും നശിപ്പിക്കും.
- പര്യായപദങ്ങൾ:
- മൃഗനാഭി
- മൃഗമദം.
കസ്തൂരിപ്പിള്ള
- മൃഗം
കസ്തൂരിമഞ്ഞൾ
- ഒരുവക ചെടി
കസ്തൂരിമല്ലിക
- കസ്തൂരിമുല്ല
കസ്തൂരിമൃഗം
- കസ്തൂരിയുള്ള ഒരു മൃഗം
കസ്ഫടി
- കാകോളി
കസ്ബാ
- പ്രധാനപട്ടണം
- പോലീസ് സ്റ്റേഷൻ
കസാല
- കസേര
കഹ്വം
- കൊക്കു്
- ‘ക’ എന്നു ശബ്ദിക്കുന്നതു്. ജലത്തിലേ മത്സ്യാദിജന്തുക്കളോടു സ്പർദ്ധിക്കുന്നതെന്നർത്ഥം.
- പര്യായപദങ്ങൾ:
- ബകം.
കഹാഹം
- പോത്തു്
കള
- ധാതു:
- ഉപേക്ഷിക്ക
കള
- ധാന്യങ്ങളോടുകൂടെ മുളച്ചുണ്ടാകുന്ന പുല്ലും മറ്റും
- കള എന്നതു കൃഷിഭൂമിയിൽ വളർന്നിട്ടു് ഒരു പ്രയോജനവുമില്ലാത്ത എല്ലാ ചെടികളുമാകുന്നു. കളകളുടെ വിത്തുകൾ മറുകണ്ടങ്ങളും വീഴുന്നതാകകൊണ്ടു് എല്ലാ കൃഷിക്കാരും കളകളെ ഇളക്കിക്കളയുന്നതിൽ ജാഗരൂകന്മാരായിരിക്കണം. ഒരിക്കൽ കള പറിച്ചുകളഞ്ഞാൽ പിന്നെ ചെലവും ശ്രമവും കാണുകയില്ല. കിഴങ്ങുകൾ അധികം ആഴത്തിൽ പോയി കഷണങ്ങളായി ഓരോ ചെടികളെ ഉണ്ടാക്കി നിലത്തെ ചീത്തയാക്കുന്ന മുത്തങ്ങാപ്പുല്ലു് കളകളിൽവെച്ചു ഒന്നാമത്തേതാണു്. കറുക മുതലായതും കളഞ്ഞേതീരുവെന്നു നിർബ്ബന്ധമുള്ള കളകളാകുന്നു. കളകളെ വേരോടു പറിച്ചുകളയുന്നതു കൂടാതെ ചുട്ടുകളകയുമാം. ഭൂമിനനഞ്ഞിരുന്നാൽ കള പറിക്കരുത് – കൃഷിശാസ്ത്രം.
- അനുപ്രയോഗങ്ങളിലേ ഒരു ധാതു
കളകണ്ഠം
- കുയിൽ
- മാടപ്രാവു്
- അരയന്നം
കളകണ്ഠി
- കുയിൽപ്പേട
കളകം
- ഒരുവക മത്സ്യം
കളകളം
- ജനസമൂഹത്തിൽ നിന്നും പുറപ്പെടുന്ന അവ്യക്തശബ്ദം
- പല മനുഷ്യരിൽ നിന്നോ ജന്തുക്കളിൽ നിന്നോ വാദ്യങ്ങളിൽ നിന്നോ മറ്റോ ഉണ്ടാകുന്ന അവ്യക്തമായ വലിയ ശബ്ദം. കളം എന്നാൽ അവ്യക്തമധുരം. കളത്തേക്കാൾ കളം എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- കോലാഹലം.
‘കളകളമൊടുമേവുംകൗണവരുംമറ്റും’
— വിച്ഛിന്നാഭിഷേകംകഥകളി
.കളകാഞ്ചി
- കിളിപ്പാട്ടു വൃത്തങ്ങളിൽ ഒന്നു്
- രാമായണത്തിലേ സുന്ദരകാണ്ഡം ഈ വൃത്തമാണു്.
‘കാകളിക്കാദ്യപാദാദൗ
രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചുലഘുവാക്കീടി
ലുളവാം കളകാഞ്ചികേൾ’
രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചുലഘുവാക്കീടി
ലുളവാം കളകാഞ്ചികേൾ’
— വൃത്തമഞ്ജരി
കളങ്കം
- അടയാളം, എണ്ണപ്പെടുന്നതു്, അറിയപ്പെടുന്നതു് എന്നർത്ഥം
- അപവാദം
- പുത്രീഗമനംകൊണ്ടു ബ്രഹ്മാവിനുള്ള ദുഷ്പേരു കളങ്കമാണത്രേ.
- കറുപ്പു്
- കുറ്റം, കറ
കളങ്കി
- വിശേഷണം:
- അടയാളമുള്ള
- അപവാദവും മറ്റുമുള്ള
കളഘോഷം
- കുയിൽ
കളദ്ധ്വനി
- കുയിൽ
- അരയന്നം
- മാടപ്രാവു്
- മയിൽ
കളഞ്ജം
- വിഷം തേച്ചിട്ടുള്ള അസ്ത്രം ഏറ്റ മൃഗം
- പുകയില
- കഞ്ചാവു്
കളത്തി
- ഒരു ചെടി
കളത്രം
- ഭാര്യ
- കടിപ്രദേശം
- സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം.
- പ്രകൃതിഛന്ദസ്സിൽപെട്ട ഒരു വൃത്തം
- പാദം ഒന്നിൽ അക്ഷരം 21
‘നയനയനത്തോടിഹ ജയചേർത്താൽ
വരുവതുകേൾക്ക കളത്രം’
വരുവതുകേൾക്ക കളത്രം’
— വൃത്തമഞ്ജരി
കളത്രവാൻ
- ഭാര്യയുള്ളവൻ
കളധൗതം
- വെള്ളി
- സ്വർണ്ണം
- കള (ചെളി) കളഞ്ഞതു് എന്നർത്ഥം.
- മധുരമായ ശബ്ദം
കളനാദം
- മധുരമായും അസ്ഫുടമായുള്ള ശബ്ദം
- കാരന്നം
- ചുണ്ടും കാലും ചെമന്നിരിക്കുന്ന അന്നം
കളപികം(ഗം)
- ഊർക്കുരികിൽ
- കലപിംഗം എന്നതു നോക്കുക.
കളപ്പറ
- നെല്ലുമെതിക്കുന്ന സ്ഥലത്തു അളക്കുന്ന പറ
കളപ്പാടു്
- കളപ്പുര
കളപ്പിച്ച
- നെല്ലുമെതിക്കുന്ന സ്ഥലത്തു കൊടുക്കുന്ന ധർമ്മം
കളപ്പുര
- കൃഷിസ്ഥലത്തിനടുത്തുള്ള നെല്പുര
കളഭക്കൂട്ടു്
- അകിൽ
- ചന്ദനം
- ഗുഗ്ഗുലു
- മാഞ്ചി
- കുങ്കുമം
- കൊട്ടം
- ഇരിവേലി
- രാമച്ചം (സുഗന്ധദ്രവ്യം എട്ടും.)
കളഭം
- ഇരിവേലി മുതലായ സുഗന്ധദ്രവ്യം എട്ടും
- ചന്ദനക്കൂട്ടു്
- ആനക്കുട്ടി. കളമായിട്ടു ശബ്ദിക്കുന്നതു്
- പര്യായപദങ്ങൾ:
- കരിശാബകം.
കളം
- വിശേഷണം:
- അവ്യക്തമധുരശബ്ദത്തോടു കൂടിയിരിക്കുന്ന
- മനോഹരമായ
കളം
- നെല്ലു മെതിക്കുന്നതിനുള്ള സ്ഥലം
- യുദ്ധത്തിനുള്ള സ്ഥലം
- മനോഹരം
- പലനിറത്തിലുള്ള പൊടികൾ കൊണ്ടുണ്ടാക്കുന്ന രൂപം
കളമ്പൊലി
- കളത്തിൽനിന്നു നെല്ലും കൊണ്ടു ഉടയക്കാരനും മറ്റും പോവുക
കളംബകൻ
- പറകയും കേൾക്കയുമില്ലാത്തവൻ
- പൊട്ടൻ
കളംബം
- അമ്പു്, ശരം ക്ഷേപിക്കപ്പെടുന്നതു് എന്നർത്ഥം
- ചീരത്തണ്ടു മുതലായതിന്റെ പേർ
- ഇലക്കറിയ്ക്കു കൊള്ളാവുന്ന ചില ചെടികളുടെ തളിരു്. മദത്തെ ചെയ്യുന്നതു് എന്നർത്ഥം.
കളംബി
- വശളച്ചീര
- കൊടിവശള
- ജലത്തിൽ തൂങ്ങിനില്ക്കുന്നതു്.
കളംബു
- കൊടിവശള
- വശളച്ചീര
കളമപ്പുഴ
- ഗോദാവരി
കളമം
- കളമപ്പാരിച്ചെന്നെല്ലു്
- കളമപ്പാച്ചാലി
- കഴമ
- കളമം എന്നതു് അധികം ജലത്തിൽ നില്ക്കുന്നതും തണ്ടിന്നു ബലമുള്ളതും വളരെ മാസംകൊണ്ടു വിളയുന്നതുമായ ഒരു വക നെല്ലാണു്. കളമപ്പാരിച്ചെന്നെല്ലു ഭോജ്യവർഗ്ഗങ്ങളിൽചേർന്ന ശാലിയാണു്. ഇതു മിക്കവാറും മേടം ഇടവം ഈ മാസങ്ങളിൽ വിതക്കും. ധനു, മകരം ഈ മാസങ്ങളിൽ കൊയ്യും.
കളമാറുക
- നെല്ലു വിതച്ചശേഷം ഉഴുക
കളമാറ്റം
- നെല്ലു വിതച്ചതിൽപിന്നെ ചെയ്യുന്ന ഉഴവു്
കളമൊഴി
- മധുരമുള്ള വാക്കു്
- മധുരവാക്കുള്ള സ്ത്രീ
കളമോത്തമം
- കസ്തൂരിച്ചെമ്പാവു്
കളയായുന്നു
- കളയാത്തു്
- കളയാ, വാരാ ഇവയ്ക്കു് നിഷേധാർത്ഥമാണുള്ളതു്. ഇവയോടു വർത്തമാനപ്രത്യയമായ ‘ഉന്നു’ ചേർത്തു് കളയായുന്നു, വാരായുന്നു എന്നാക്കി. ഈ പ്രയോഗം ഇപ്പോൾ നടപ്പില്ല. ഇപ്പോഴത്തെ രൂപം കളയാത്തു, വരാത്തു എന്നാണു്. മുൻ കാണിച്ച ഉദാഹരണത്തെ വിവരിക്കുന്നു. പുനരെന്തിനുചേർത്തു ജീവിതം? എന്തിനു ജീവിതം കളയായുന്നു? ഇതു മാത്രം വചനീയം = എനിക്കു ജീവൻ തന്നതു് എന്തിനു? ഇപ്പോൾ എന്റെ ജീവൻ എടുത്തുകളയാത്തതു് എന്തുകൊണ്ടു്? ഇതു് ഒന്നു പറഞ്ഞറിയേണ്ടതാണു്.
‘വചനീയംപുനരെന്തിനു ചേർത്തു
ജീവിതമെന്തിനു കളയായുന്നു’
ജീവിതമെന്തിനു കളയായുന്നു’
— ഉത്തരരാമായണം ചമ്പു
കളയുക
- ഉപേക്ഷിക്കുക
- ദുരത്താക്കുക
- നശിപ്പിക്കുക
- കാരണക്രിയ:(കളയിക്കുക.)
കളരവം
- മാടപ്രാവു്, അവ്യക്തമധുരമായ ശബ്ദത്തോടുകൂടിയതു് എന്നർത്ഥം
- അവ്യക്തമധുരമായ ശബ്ദം
- കുരുവിപ്പക്ഷി
- കുയിൽ
കളരി
- ആയുധാഭ്യാസത്തിനും മറ്റുമുള്ള ശാല
കളവാണി
- മാധുര്യമുള്ള വാക്കു്
- മധുരവാക്കുള്ള സ്ത്രീ
കളവിങ്കം, കളപിങ്കം, കളപിംഗം, കളവിംഗം
- ഊക്കുരികിൽ
- ‘കളവിങ്കഃ പൂമാൻ ഗ്രാമചടകേപികലിംഗകേ’ എന്നുള്ള മേദിനീ വചന പ്രകാരം ഈ പക്ഷി നാട്ടുമ്പുറങ്ങളിലുള്ളതാകുന്നു. കളവിങ്കം എന്നാൽ ഭംഗിയിൽ നടക്കുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- ചടകം.
കളവു്
- കക്കുക
- മോഷണം
- വ്യാജം
- കള്ളം
- കളവു മുതലിനു പര്യായം – ലോപ്ത്രം.
- പര്യായപദങ്ങൾ:
- ചൗരികാ
- സ്തൈന്യം
- ചൗര്യം
- സ്തേയം.
കളഹംസം
- കാരന്നം
- ഒരു മാതിരി അരയന്നം
- മധുരവാക്കായ ഹംസം എന്നർത്ഥം. ഇരണ്ട, പാത്ത ഇങ്ങിനേയും അർത്ഥം കാണുന്നു.
‘കളഹംസാഞ്ചിതമന്ദഗതേത്വം
കമനിശൃണുമേഭാരതിം’
കമനിശൃണുമേഭാരതിം’
— സുന്ദോപസുന്ദയുദ്ധം കഥകളി
കളാക്കാ
- ഒരുമാതിരി കായ്
കളാചികാ
- വെറ്റിലത്തട്ടം
കളാദൻ
- തട്ടാൻ
കളാനുനാദി
- കുരികിൽ
- പിതരിപ്പുള്ളു്
- വേഴാമ്പൽ
കളാമകം
- കളമപ്പാരിച്ചെന്നെല്ലു്
കളായം
- കടല
- മലങ്കടല
- വാതത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം, കടല എന്നതു നോക്കുക] വട്ടച്ചണായി എന്ന അർത്ഥവും കാണുന്നു.
കളായാ
- മീൻകണ്ണിക്കറുക
കളാവു
- കളാക്കാ
കളി
- വിനോദം, നേരംപോക്കു്
- ആട്ടം, കഥകളി
- ശാസ്ത്രക്കളി
- മാങ്ങാച്ചാറു്, (മാങ്ങാ പിഴിഞ്ഞചാറു്.)
- അടയ്ക്കാക്കളി
- ഒരുമാതിരി പലഹാരം
- പന്തുകളി മുതലായതിനു് ക്രീഡാ, ഖേലാ, ക്രൂർദ്ദനം. ബാലക്രീഡക്കും പറയാം.
- പര്യായപദങ്ങൾ:
- താണ്ഡ വം
- നടനം
- നാട്യം
- ലാസ്യം
- നൃത്തം
- നർത്തനം.
കളിക്കാരൻ
- ആട്ടക്കാരൻ
- വിനോദക്കാരൻ
കളിക്കുക
- വിനോദിക്കുക
- ആട്ടം ആടുക, ആടുക
കളിക്കുമ്മായം
- നല്ല കുമ്മായം
- നല്ല ചുണ്ണാമ്പു്
കളിക്കൂട്ടർ
- കളിച്ചുനടക്കുന്ന പിള്ളർ
‘കൂടിച്ചേർന്നിട്ടൊരുവകകളിക്കൂട്ടർ നിന്നെപ്പിടിപ്പാൻ’
— മയൂരസന്ദേശം
.കളിക്കൊട്ടിൽ
- ആട്ടം മുതലായ ചിലകളികൾക്കായിട്ടു കെട്ടിയുണ്ടാക്കിയ സ്ഥലം
കളിക്കൊട്ടു്
- ആട്ടത്തിന്റെ കൊട്ടു്
കളിക്കോപ്പു്
- ആട്ടക്കാരുടെ കിരീടവും മറ്റും
- കളിക്കുന്നതിനുള്ള സാധനം
കളിച്ചൽ, കളിച്ചിൽ
- മത്സ്യത്തിനേ പിടിക്കുന്നതിനുള്ള ഒരു സൂത്രം
കളിത്തട്ടു്
- ചില ക്ഷേത്രത്തിനടുത്തു ഭിത്തികൂടാതെയും ചുവട്ടിൽ തട്ടുള്ളതായും ഉണ്ടാക്കുന്ന പുര
- കളിത്തട്ടകം, കളിത്തട്ടം ഇങ്ങിനെയും പറയുന്നു.
- പര്യായപദങ്ങൾ:
- സന്നിവേശം
- നികർഷണം.
കളിന്ദകന്യാ
- യമുനാനദി
- കാളിന്ദി
- കളിന്ദപർവ്വതത്തിന്റെ പുത്രി എന്നർത്ഥം.
‘കളിന്ദകന്യാജലമദ്ധ്യവർത്തീ’.
കളിന്ദജാ
- കാളിന്ദി
- യമുനാനദി
‘ആര്യനാകുംബലദേവവീരനോടുംകൂടെപ്പണ്ടു്
ചാരുകളിന്ദജാതന്റെ പുളിനംതന്നിൽ’
ചാരുകളിന്ദജാതന്റെ പുളിനംതന്നിൽ’
— കംസവധം വഞ്ചിപ്പാട്ടു്
കളിന്ദനന്ദിനി
- കാളിന്ദീനദി
കളിന്ദം
- ഒരു പർവ്വതം
കളിനിറം
- ഇരുണ്ടനിറം
കളിപ്പന്തൽ
- കളിക്കൊട്ടിൽ
കളിപ്പാക്കു്
- കളിപുരട്ടിയുണക്കിയപാക്കു്
കളിപ്പു്
- കളി
- മണ്ടത്തം
കളിപ്പാവ
- കളിപ്പാനായി മരം മുതലായതുകൊണ്ടുണ്ടാക്കുന്ന രൂപം
കളിഭ്രാന്തൻ
- കളിയിൽ മതിമറന്നവൻ
കളിമണ്ണു്
- ഒരുമാതിരി ചേറു്
- കശമണ്ണു്
- കളിമണ്ണിനു പശിമമണ്ണു് എന്നും പേരുണ്ടു്. പാറകളിലുള്ള കല്ലിൻപൊടി വെള്ളത്തിൽക്കലക്കി ഒരു പാത്രത്തിൽ വെച്ചു് ശുദ്ധജലം വിട്ടുകലർന്നു പല പ്രാവശ്യവും ഊറ്റിയാൽ ഒടുവിൽ നിറഭേദം കൂടാതെ ശുദ്ധജലമായിത്തീരും. അപ്പോൾ പാത്രത്തിന്റെ അടിയിൽ കടുപ്പമുള്ള തരികൾ കാണാം. ഇതിനു മണൽ എന്നു പറയുന്നു. കലക്കിയ വെള്ളം ഒഴിച്ചസ്ഥലത്തു ചെളിപോലെ പശിമയായി മൃദുവായിക്കാണുന്നതു കളിമണ്ണു് അല്ലെങ്കിൽ പശിമമണ്ണു് എന്നറിക. ഇപ്രകാരം കളിയും മണലുമായി ഒരു പാറയിൽ രണ്ടുസാധനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ചില പാറകളിൽനിന്നു മണൽ മാത്രവും ചിലതിൽനിന്നു കളിമാത്രവും കിട്ടുന്നു. കളിമൺ–ഇതിൽ ശീനക്കാരം ഉള്ളതിനാൽ നല്ല ഉരമാണു്. എന്നാൽ എല്ലാ നിലങ്ങളിലും കളിമണ്ണുള്ളതു നിമിത്തം മണൽപ്രദേശങ്ങളിലേക്കു മാത്രമേ ഉപയോഗപ്പെടുന്നുള്ളു–കൃഷിശാസ്ത്രം.
കളിമ്പം
- കളി
- പൈതങ്ങളുടേയും മറ്റും നേരമ്പോക്കു്
- വിനോദം
കളിമ്പു്
- ഓട്ടുപാത്രങ്ങളിലും മറ്റും ഉണ്ടാകുന്ന ക്ലാവു്
കളിയടയ്ക്കാ
- കളി പുരട്ടിയുണക്കിയ പാക്കു്
കളിയാടുക
- കളിക്കുക
കളിയാട്ടു്
- ചില ദിക്കിൽ ചില ദൈവങ്ങൾക്കായിട്ടു ചെയ്യുന്ന ഒരു കർമ്മം
കളിയാട്ടം
- കളിക്കുക
- വിനോദിക്കുക
കളിയിണക്കുക
- കളിക്കുന്നതിനുമുൻകൂട്ടി പഠിച്ചു തയാറാവുക
കളിവട്ടം
- കളിയുടെ മാതിരി
കളിവള്ളം
- കളിപ്പാൻ നല്ലതായ ഒരുമാതിരി വലിയ വഞ്ചി
കളിവാക്കു്
- നേരംപോക്കു പറക
കളിറു്
- കൊമ്പനാന
- പഴയ മലയാളം ഇപ്പോൾ നടപ്പില്ല.
‘മദകളിത്തിൽ’
‘മതക്കളിറീറ്റീനത്തിൻ മുമ്പിൽ
പാരിളഞ്ചിങ്കംപോലെ’
‘മതക്കളിറീറ്റീനത്തിൻ മുമ്പിൽ
പാരിളഞ്ചിങ്കംപോലെ’
— രാമചരിതം
കളുകളു
- സാഹസമായിട്ടു്
- മുഴുവനും
‘മുലയും മൂക്കും കളുകളയരിന്തു്’
— രാമചരിതം
.കളുക്കു്
- ഉളുക്കു്
കളുക്കുക
- ഉളുക്കുക
കളേബരം
- ശരീരം
- ഇവിടെ കളശബ്ദത്തിനു ശുക്ലം എന്നും അവ്യക്തമായി മധുരമായിരിക്കുന്ന ശബ്ദം എന്നും അർത്ഥം. പുരുഷശരീരത്തെ പറയുന്ന സമയം ശുക്ലത്തിൽ ശ്രേഷ്ഠം, സ്ത്രീ ശരീരത്തെയാണു പറയുന്നതെങ്കിൽ സംഗീതാദിശബ്ദമാധുര്യത്തിൽ ശ്രേഷ്ഠം. വബയോർന്നഭേദം എന്നതനുസരിച്ചു. കളേബരം – കളേവരം.
‘കളേബരം മൂത്രപുരീഷഭാജനം’
— ഭർത്തൃഹരി
.കൾക്കുക
- മോഷ്ടിക്കുക
കൾക്കുടിയൻ
- മദ്യപാനി
- കള്ളുകുടിക്കുന്നവൻ
കൾഫലം
- കുമ്പിൾമരം
കൾ, കള്ളു്
- തെങ്ങു്
- പന മുതലായവയുടെ കൂമ്പുകളെ തല്ലി ചെത്തി താളിതേച്ചു കിട്ടുന്ന മധു
- ഇതിനെ പുളിപ്പിച്ചു വാറ്റിയാൽ ചാരായമായിത്തീരുന്നു.
കള്ള
- വിശേഷണം:
- മോഷ്ടിക്കുന്ന
- വ്യാജംപറയുന്ന
കള്ളക്കമ്മിട്ടം
- വ്യാജമുള്ള നാണയം
കള്ളക്കരണം
- വ്യാജമായിട്ടുണ്ടാക്കിയ ആധാരം
കള്ളക്കാടു്
- വളരെകള്ളം
കള്ളക്കുറ്റി
- കടം വാങ്ങിച്ചാൽ കൊടുക്കാത്തവൻ
കള്ളക്കേടു്
- കള്ളന്മാരുടെ ബാധ
- കള്ളന്മാരിൽ നിന്നുണ്ടാകുന്ന ഉപദ്രവം
കള്ളക്കോൽ
- വ്യാജമുള്ള വെള്ളിക്കോൽ
കള്ളച്ചക്രം
- വ്യാജച്ചക്രം
കള്ളച്ചരക്കു്
- സർക്കാരിനു തീരുവ കൊടുക്കാതെ കൊണ്ടുവന്നു വില്ക്കുന്ന ചരക്കു്
കള്ളച്ചൂതു്
- വ്യാജമായി പ്രയോഗിക്കുന്ന ചൂതു്
കള്ളത്തരം
- വ്യാജമുള്ള സ്വഭാവം
- വഞ്ചന
കള്ളത്താക്കോൽ
- മറുതാക്കോൽ
കള്ളത്താലി
- ഒരുവൻ ഒരു കന്യകയെ വേളികഴിക്കുന്നതിനു താൽപര്യപ്പെടുകയും അവളും അവളുടെ ശേഷക്കാരും സമ്മതിക്കാതെയിരിക്കയും ചെയ്താൽ ശേഷക്കാരറിയാതെ അവൻ ആ കന്യകയെ പിടിച്ചു ബലാല്ക്കാരമായിട്ടു കെട്ടുന്ന താലി
കള്ളത്തി, കള്ളി
- കക്കുന്നവൾ
- മോഷണം ചെയ്യുന്നവൾ
കള്ളത്തിരിവു്
- ഉപായംകണ്ടു പിടിക്കുക
കള്ളന്ത്രാണം
- കള്ളക്കൗശലം
- മടി
കള്ളൻ
- മോഷണംചെയ്യുന്നവൻ
- കക്കുന്നവൻ
- സ്ത്രീ:കള്ളി
- പര്യായപദങ്ങൾ:
- ചോരൻ
- ഐകാഗാരികൻ
- സ്തെനൻ
- ദസ്യു
- തസ്കരൻ
- മോഷകൻ
- പ്രതിരോധി
- പരാസ്കന്ദി
- പാടച്ചരൻ
- മലിമ്ലുചൻ.
കള്ളപ്പടക
- വഞ്ചി
- കടൽക്കള്ളന്മാരുടെ വഞ്ചി
കള്ളപ്പം
- ഒരു പലഹാരം
കള്ളപ്പൂട്ട്
- തുറക്കുന്നതിന്നു പ്രയാസമുള്ള പൂട്ട്
കള്ളം
- വ്യാജം
- മോഷണം
- മടി
കള്ളർകാണിപ്പക്ഷി
- നീർക്കോഴി
- കുളക്കോഴി
- ഇതിന്റെ മാംസം കഫപിത്തങ്ങളെ ശമിപ്പിക്കും, വാതത്തെ വർദ്ധിപ്പിക്കും, മൂത്രത്തെ തടുക്കും, മലത്തെ കുറക്കും, ഇതിന്റെ കാലു നീണ്ടിരിക്കും.
- പര്യായപദങ്ങൾ:
- കോഷ്ടി(കം).
കള്ളാടി
- അടിമക്കാരുടെ ഒരു വംശം
കള്ളി
- കക്കുന്നവൾ
- പു:കള്ളൻ
- മടിയുള്ളവൾ
- ദേഹം പൊള്ളിക്കത്തക്ക കറയുള്ള ഒരു വൃക്ഷം, ഇലക്കള്ളിമരം, കള്ളിപ്പാല, ചതുരക്കള്ളി മുതലായവ
- വള്ളത്തിന്റെ മണിക്കാലുകൾക്കിടയിലുള്ള സ്ഥലം
- വശം, ഭംഗം
- അണിനിര
- കള്ളി — ചതുരക്കള്ളി, എരിമക്കള്ളി, ഇലക്കള്ളി, പയറ്റങ്ങാക്കള്ളി, തിരുവുകള്ളി, നാഗപടക്കള്ളി, ഇങ്ങിനെ പലവിധത്തിലുണ്ട്. കള്ളിയിൽ പ്രധാനം ചതുരക്കള്ളിയും ഇലക്കള്ളിയും ആണ്. ഇവറ്റിന്റെ പൊതുവായ ഗുണം അർശസ്സ്, പ്ലീഹ, ഉദരം, ഗുന്മം ഇവയെ നശിപ്പിക്കയാണ്. വാതത്തിനും കൊള്ളാം. വിരേചനകരമാണു്.
കള്ളിപ്പാല
- ദേഹം പൊള്ളിക്കത്തക്ക കറയുള്ള ഒരു വൃക്ഷം
കള്ളിമുള്ളൻ
- ഒരു വക മുള്ളൻപന്നി
- ഒരു വക ചീത്ത മസൂരിദീനം
കള്ളുകട
- മദ്യം വിൽക്കുന്ന സ്ഥലം
കഴ
- ധാതു: കഴപ്പുതോന്നുക
കഴ
- വണ്ണം കുറഞ്ഞും നീളം കൂടിയുമുള്ള ഒരു മാതിരി തടി, ഇഴ
- വള്ളം ഊന്നുന്ന കമ്പ്
കഴകക്കാരൻ
- ക്ഷേത്രത്തിൽ പരിചാരകപ്രവൃത്തി ചെയ്യുന്നവൻ
കഴകത്തു
- നന്മ
- പുഷ്ടി
കഴകം
- ക്ഷേത്രത്തിലേ പരിചാരക പ്രവൃത്തി
- ആര്യബ്രാഹ്മണർ കലിവർഷം രണ്ടായിരത്തി അഞ്ഞൂറിനിപ്പുറം കേരളത്തെ പെരുഞ്ചല്ലൂർ, പയ്യന്നൂർ, പാപ്പൂർ, ചെങ്ങന്നൂർ എന്നു നാലായി ഭാഗിച്ചു രാജ്യഭാരം നടത്തി. അവയിൽ ഓരോ ഭാഗത്തിനും ‘കഴകം’ എന്നു പേർ.
- കൂട്ടുവിഭാഗം
കഴകി
- ഭഗവതി
- വേട്ടയിലുള്ള പേർ.
കഴഞ്ചി, കഴച്ചി, കഴറ്റി
- ഒരു പച്ചമരുന്ന്
- ഇതിന്റെ ബീജം ശൂലത്തിനും ഗുല്മത്തിനും നന്നു്. ഉഷ്ണവും ശ്ലേഷ്മഘ്നവും കൃമിനാശനവുമാണു്. ഇതു പിത്തം, കഫം, രക്തദോഷം, വീക്കം, വയറടപ്പു, ശൂലം, രക്താർശസ്സു, പ്രമേഹം, വ്രണം, കുഷ്ഠ്ം, ഛർദ്ദി, കൃമി ഇവയെ നശിപ്പിക്കും. കഴഞ്ചിക്കുരുവിനും വേരിനും ഉള്ള ഗുണവും മേൽപ്രകാരംതന്നെ. തുള്ളപ്പനിക്കു വളരെ ഉത്തമം. ഇതിന്റെ ഇല വാതം, കഫം, കൃമി, ആന്ത്രശൂല ഇവയെ ശമിപ്പിക്കും. ഇതിന്റെ വേരിന്മേൽ തൊലി തുള്ളപ്പനിക്കും പിന്നീടുള്ള ക്ഷീണത്തിനും നന്ന്. കഴഞ്ചി മുള്ളുള്ള വള്ളിയാണ്. കായുടെ പുറത്തും മുള്ളുകാണും ഇംഗ്ലീഷിൽ (Banducnut) ബാൻഡൿനട്. തമിഴിൽ – കഴർച്ചി. സംസ്കൃതത്തിൽ – ലതാകരഞ്ജം.
കഴഞ്ച്
- പത്തുപണമിടകൂടിയ ഒരു തൂക്കം
കഴഞ്ചുകോൽ, കഴഞ്ചിക്കോൽ
- കഴഞ്ചറിവാൻ തൂക്കുന്ന കോൽ
കഴണ്ടി, കഷണ്ടി
- തലയിലെ രോമം പൊഴിഞ്ഞുള്ള സ്ഥിതി
കഴനായ്
- കഴുനായ്
കഴനി
- വയൽ, കണ്ടം
- പാഴ് നിലം
കഴനെറ്റി
- വലിയനെറ്റി
കഴം
- ആഴം, കയം
- ഉദാ:നടുങ്കഴം.
- ജലാശയം
കഴമ
- ഒരുമാതിരി നെല്ലു്
- കളമ നോക്കുക.
കഴപ്പു്, കഴയ്പു
- കഴയ്ക്കുക, അധികം വേലചെയ്താൽ കൈയ്ക്കും മറ്റും ഉണ്ടാകുന്ന ഒരുമാതിരി വേദന
- സന്ധി
- കാളറ (നീർക്കൊമ്പു്) ദീനത്തിൽ കഴപ്പുകൾ ഉരുണ്ടുരുണ്ടു കേറും.
കഴമ്പു്
- പഴങ്ങളുടെ അകത്തുള്ള ദശ
- ചില സസ്യങ്ങളുടെ തണ്ടു്
- സാരമായ ഭാഗം
- ‘കളംബം’ എന്നതാണു് ‘കഴമ്പു്’ എന്നായതു്.
കഴയ്ക്കുക
- സാമാന്യത്തിലധികം വേദനയുണ്ടാവുക
കഴല, കഴലപ്പാടു്
- നാഭിയുടെ രണ്ടുവശവുമുള്ള സ്ഥലം, ഒടുകു്
- പാമ്പുകടിച്ചാലുംമറ്റുമുണ്ടാകുന്ന വേദന
കഴലി
- കഴലൊടു (പാദത്തോടു) കൂടിയവൾ
കഴലിണ
- കാൽച്ചുവടു രണ്ടും
കഴലുക
- അടരുക
- സകര്‍മ്മകക്രിയ:കഴറ്റുക.
കഴൽ
- കാൽച്ചുവടു്, പാദം
- അഴിവാതൽ
കഴവത്താക്കുക
- നല്ലതായിത്തീരുക
കഴർ
- കയർ
കഴറ്റുക
- കുത്തിയടർക്കുക
കഴറ്റുപാര
- കുത്തിയടർക്കുന്ന പാര
കഴം
- കണ്ടത്തിൽ വെള്ളംകടത്തുന്ന തൂമ്പു്
- വേലിപ്പുഴ
കുഴി
- ചെളി
- തൂമ്പാക്കൈയ്
- നുകക്കുഴി
- മച്ചുപലകയുടെ അടിയിൽ തുലാത്തിന്മേൽ പണിതുവെയ്ക്കുന്ന മരം
- ഉപ്പിന്റെ അഴുക്കു്
- നൂലുരുട്ടിയതു്, താരു്
കഴിക്കുക
- നിവർത്തിക്കുക, സാധിക്കുക
- പ്രവർത്തിക്കുക
- കണക്കിൽ കുറയ്ക്കുക
- തിന്നുക
- അവസാനിപ്പിക്കുക
- ദിവസവൃത്തിചെയ്യുക
- കൊല്ലുക
- ലോഹങ്ങളുടെ കറ കളയുക
കഴിച്ചിൽ
- ദിവസവൃത്തി
- ഉപജീവനം
കഴിഞ്ഞ
- അവസാനിച്ച
- തീർന്ന
- പോയ
കഴിനാ
- ഒരു ജലജന്തു
കഴിപ്പു്
- വിശേഷണം:
- ചീത്തതിരിഞ്ഞുതള്ളപ്പെട്ട
കഴിമുത്തങ്ങാ
- ഒരു പച്ചമരുന്നു്
- തമിഴിൽ ‘പെരുമുത്തക്ക’ എന്നു പേർ കാണുന്നു. ഇതു കഫം, പിത്തം, രക്തദോഷം, വിസ്സർപ്പം, ചൊറി, വിഷം, കുഷ്ഠം, സർവാംഗസന്താപം, ആമശൂലം ഇവയെ ശമിപ്പിക്കും. മേധയ്ക്കുഹിതകരമാകുന്നു. ഇതു രൂക്ഷവും ഗ്രാഹിയും ഹിമവും ഗുരുവുമാണു്. നിറത്തെ നന്നാക്കും. സംസ്കൃതത്തിൽ കൈവർത്തീ, മുസ്തകം.
- പര്യായപദങ്ങൾ:
- കുടന്നടം
- ദാശപുരം
- വാനേയം
- പരിപേലവം
- പ്ലവം
- ഗോപുരം
- ഗോനർദ്ദം
- കൈവർത്തീമുസ്തകം.
കഴിയുക
- അവസാനിക്കുക
- ചാവുക
- ശേഷിയുണ്ടാവുക
കഴിവു്
- നിർവാഹം
- പ്രാപ്തി
- നിവൃത്തി
കഴു
- കഴുവേറ്റുന്ന മരം
കഴുകൻ, കഴുവൻ, കഴുകു്, കഴുവു്, കഴു
- ഒരു വലിയപക്ഷി
- ഇതിന്റെ കൊക്കു ചുട്ടഭസ്മം കണ്ണിലെ തിമിരത്തിനു് ഉത്തമം. കഴുകൻനാക്കു വിഷത്തിനു നന്നു ഇതിന്റെ മാംസം പഴകിയ അർശസ്സു്, വാതം, ക്ഷതം, ക്ഷയം, ഉന്മാദം, ഗുഹ്യരോഗം, വിശേഷാൽ നേത്രരോഗം ഇവയെ ശമിപ്പിക്കും. അഗ്നിബലം, ആയുസ്സു്, മാംസം ഇവയെ വർദ്ധിപ്പിക്കും. മലമൂത്രങ്ങളെ പുറത്തു കളയും.
- പര്യായപദങ്ങൾ:
- ദാക്ഷായ്യം
- ഗൃധ്രം.
കഴുകൽ
- ജലംകൊണ്ടു ശുദ്ധിചെയ്ക
കഴുകുക
- ജലംകൊണ്ടു ശുദ്ധിചെയ്യുക
കഴുക്കളം
- കഴുവേറ്റുന്ന സ്ഥലം
കഴുക്കോൽ
- മോന്തായത്തിലും ഉത്തരത്തിലും കൂട്ടിച്ചേർത്തു പണിയുന്ന മരം
- വള്ളം ഊന്നുന്നതിനുള്ള മുളക്കോൽ
കഴുങ്ങു, കഴുങ്ങൻ, കവുങ്ങു്, കമുങ്ങു്
- അടയ്ക്കാമരം
കഴുത
- ഏകദേശം കുതിരയെപ്പോലെയുള്ള ഒരു മൃഗം
- കാട്ടുകഴുതയുടെ മാംസം ഇതിനെക്കാൾ ശ്രേഷ്ഠമാണു്. കഴുതപ്പല്ലു കണ്ണിനു നന്നു്. കഴുതത്തൈരു - വിശേഷാൽ വാതത്തെ ശമിപ്പിക്കും. രുചിയെ ഉണ്ടാക്കും. അഗ്നിവർദ്ധനമാണു്. കഴുതനെയ്യ് വിശേഷാൽ കഫത്തെ വർദ്ധിപ്പിക്കും. മൂത്രദോഷത്തെ നശിപ്പിക്കും. അഗ്നിയേയും ബലത്തെയും അധികമാക്കും. കഴുതപ്പാലു – വിശേഷാൽ വാതത്തെയും വായു മുട്ടലിനെയും ശമിപ്പിക്കും. ബലത്തെയും അഗ്നിയേയും അധികമാക്കും. ബുദ്ധിയെ കുറയ്ക്കും. കഴുതമൂത്രം – വിശേഷാൽ വാതം, വ്രണം, കഫം, കുഷ്ഠം, കൂട്ടുവിഷം, ചിരങ്ങു്, ഉന്മാദം, കൃമി, ഛർദ്ദി, ഗ്രഹണി, വിറയൽ, പ്രമേഹം, ഗ്രഹപീഡാ, അപസ്മാരം, ഭൂതാവേശം ഇവയെ ശമിപ്പിക്കും. അഗ്നിയെ വർദ്ധിപ്പിക്കും. ആൺമൂത്രം നന്നു്.
- പര്യായപദങ്ങൾ:
- ചക്രീവാൻ
- ബാലേയം
- രാസഭം
- ഖരം
- ഗർദ്ദഭം.
കഴുതപ്പടവലം
- പാണ്ടിപ്പടവലം
- ഇതു മധുരവും കഫപിത്തഹരവുമാണു്.
കഴുതാക്കോൽ
- താഴിനകത്തിടുമ്പോൾ എടുപ്പാൻവയ്യാതെ വരുന്ന താക്കോൽ
കഴുത്താരം
- കഴുത്തിൽകെട്ടു്
കഴുത്തില
- സ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
കഴുത്തു്
- ഉടലും തലയും കൂടുന്ന സ്ഥലം
- വള്ളിയുടേയും മറ്റും തല
- കണ്ഠം, ഗളം – ഇവ 2-ഉം കഴുത്തിൽ മേലേഭാഗത്തിന്റെ പേർ.
- പര്യായപദങ്ങൾ:
- ഗ്രീവാ
- ശിരോധി
- കന്ധരാ
കഴുനാ
- ഒരു ജലജന്തു
- കഴിനാ
- നീർ നാ
കഴുന്നു
- അമ്പു്
- വില്ലിൽ ഞാൺ കെട്ടുന്നസ്ഥലം
കഴുപ്പിശാചു
- ഒരു ശകാര വാക്കു്
- കഴുവേറി
കഴുമുൾ
- ഒരു വൃക്ഷം
കഴുവൻ
- കഴുകൻപക്ഷി
- കഴുകൻ എന്നതു നോക്കുക.
കഴുവിരൽ
- നടുവിലുള്ള വിരൽ
കഴുവേറി
- ഒരു ശകാര വാക്കു്
കഴുവേറുക
- കഴുവിൽ കേറുക
- സകര്‍മ്മകക്രിയ:കഴുവേറ്റുക.
കറ
- വൃക്ഷങ്ങളുടെ പശ
- സ്ത്രീകൾക്കു ഋതുകാലത്തിലുണ്ടാകുന്ന രക്തം
- വാഴക്കാ മുതലായതിന്റെ വെള്ളം
- ചെളി, അഴുക്കു്
- കറുപ്പുനിറം
- തുരുമ്പു്
- കളങ്കം
- വിഷം
- കുറ്റം
കറകണ്ഠൻ
- ശിവൻ
കറകണ്ഠം
- മുർക്ക്വപ്പാമ്പിന്റെ കഴുത്തിലും തലയിലുമുള്ള കറുത്ത അടയാളം
കറക്കുക
- പശുവിന്റെയും മറ്റും മുലയിൽ നിന്നു പാലു വലിച്ചെടുക്കുക
- സകര്‍മ്മകക്രിയ:കറപ്പിക്കുക
- ചുറ്റിക്കുക
കറങ്ങൽ
- തലതിരിച്ചിൽ
- ചുറ്റിക്കൽ
കറങ്ങുക
- വട്ടത്തിൽ തിരിയുക
- തലതിരിയുക, ചില ദീനംകൊണ്ടും മറ്റും തലയ്ക്കു സുഖക്കേടുണ്ടായിട്ടു ചുറ്റുമുള്ള പ്രദേശങ്ങൾ തിരിയുന്ന പ്രകാരം തോന്നുക
കറത്തുണി
- അശുദ്ധമായ തുണി
- ചീത്തത്തുണി
കറപിരിക്കുക
- മോരൊഴിച്ചു വാഴക്കായുടെ കറ കളയുക
കറവ
- പശുവിനേയും മറ്റും കറക്കുക
കറവാർച്ച
- വൃക്ഷങ്ങളിൽ നിന്നു കറ ഒഴുകുക
- സ്ത്രീകൾക്കുണ്ടാകുന്ന ഒരു ദീനം, രക്തമൊഴിവു്, രക്തസ്രാവം
കറവാലുക
- കറയൊഴുകുക
കറവുകാണം, കറവക്കാണം
- കറപ്പാനായിട്ടു വാങ്ങിക്കുന്ന പശുവിന്റേയും മറ്റും ഉടയക്കാരന്നു കൊടുക്കുന്ന ദ്രവ്യം
കറാടി
- ബ്രാഹ്മണരിൽ ഒരു ജാതിക്കാരൻ
- കറുകാടി എന്നുമുണ്ടു്
കറാമത്തു്
- ഔദാര്യം
- അറബി:.
കറാൽ
- കണിശം
- സ്ഥൈര്യം
- കറാർ – അറബി:.
കറി
- ചോറിന്റെ കൂടെ കൂട്ടി ഭക്ഷിക്കുന്ന സാധനങ്ങൾ
- കൂട്ടാൻ
കറിക്കത്തി
- കറി സാമാനങ്ങൾ നുറുക്കുന്നതിനുള്ള ഒരു മാതിരി പിച്ചാത്തി
കറിക്കാ
- കറിയുണ്ടാക്കുന്നതിനുള്ള വാഴക്കാ
- സാമാന്യം മൂത്ത വാഴക്കാ
കറിക്കാൽ
- മൂന്നു കാലുള്ള ഒരു മാതിരി ചെറിയ മേശ
കറിക്കൊടി
- ഒരു വക വള്ളി
കറിക്കൊഴുപ്പ
- ഒരുമാതിരി ചീര
കറിക്കോപ്പു്
- കറിക്കുള്ള സാമാനം
കറിച്ചുണ്ട
- ഒരുവക ചുണ്ട
- പടർചുണ്ട
- നമസ്കാരി, ഗണ്ഡകാളി, സമംഗാ, ഖദിരാ-ഇവ 4-ം കറിച്ചുണ്ടയുടെ പേർ എന്നു ബാലപ്രിയ. മുക്കുറ്റിയുടെ പേർ എന്നു് ഔഷധി നിഘണ്ടു വാളച്ചണ്ടിയുടെ പേർ എന്നു തമിഴ് വ്യാഖ്യാനം. ഇതു മുള്ളുള്ളതാണു്. ഇലകൾ ചുരുണ്ടിരിക്കും. മുൻപറഞ്ഞ 4 ശബ്ദത്തിനും മുക്കുറ്റി എന്ന അർത്ഥത്തിലാണു പ്രസിദ്ധി.
കറിമുഞ്ഞ
- ഒരു മരം
കറിയുപ്പു്
- കറിയിലും മറ്റും ചേർക്കുന്ന ഉപ്പു്
- പാകത്തിൽ സ്വാദുരസം. ഗുരുവും, ശ്ലേഷ്മവർദ്ധനവും സുതിക്തവും കടുവും ക്ഷാരവുമാണു്. ഇതിന്റെ ഭസ്മം – പാർശ്വവായു, ശൂല, മഹോദരം, നിർദ്ദോഷം ഇവയ്ക്കുപയോഗം.
കറിവേപ്പില
- കറിവേപ്പിന്റെ ഇല
- കറിയിൽ ഇടുന്നതിനുള്ള ഇല. [ഇതു കണ്ണിന്നു നന്നു്. രുചിക്കുകൊള്ളാം. ദീപനവും ബുദ്ധിവർദ്ധനവുമാണു്. മേദസ്സ്, കൃമി, ജ്വരം ഇവയെ നശിപ്പിക്കും.
കറിവേപ്പു്
- കറിക്കുപകരിപ്പാൻ തക്കതായ ഇലയുണ്ടാകുന്ന ഒരു വൃക്ഷം
- കരിവേപ്പു്
കറിശൂല
- കീഴ്വയറ്റിൽ വാഴക്കാ പോലെ ഉണ്ടാകുന്ന ഒരു ദീനം
കറു
- വിശേഷണം:
- കരു
കറുക
- ഒരുവക ചെറിയ പുല്ലു്
- അറുകൻ പുല്ലു്. [തമിഴിൽ – അറുക.
- ഇതു മേദോഹരമാണു്. കണ്ഡൂപിടകം, ശോഫം കാമില ഇവയ്ക്കു നന്നു്. വെളുത്തകറുക വീര്യത്തിൽ ഹിമം, വിസർപ്പം, ജ്വരം, വിഷം ഇവയെ നശിപ്പിക്കും. പിത്തകരമാണു്. രക്തപ്രസാദനിയാകുന്നു വീര്യത്തിൽ ഹിമം.
- പര്യായപദങ്ങൾ:
- ദൂർവാ
- ശതപർവികാ
- സഹസ്രവീര്യാ
- ഭാർഗ്ഗവി
- രുഹാ
- അനന്താ.
കറുകനമ്പിടി
- ശൂദ്രരുടെ ശ്രാദ്ധമുണ്ണുന്ന ഒരുവക താണതരം ബ്രാഹ്മണർ
കറുകപ്പുഴ
- കുറ്റിപ്പുറത്തിന്നും പാട്ടാമ്പിക്കും മദ്ധ്യേയുള്ള ഒരു നദി
- കല്ലടിക്കോടൻ എന്നതു നോക്കുക.
കറുകറെ
- ഏറ്റവും കറുത്തു്, ഇരുണ്ടു്
- ക്രൂരമായിട്ട്
കറുക്കനേ
- ഏറ്റവും കറുത്ത
കറുക്കൻവെള്ളി
- കറയുള്ളവെള്ളി
- ചീത്തവെള്ളി
കറുക്കുക
- കറുത്തതായിത്തീരുക, ഉരുളുക
- കാരണക്രിയ:കറുപ്പിക്കുക
- ദേഷ്യപ്പെടുക
കറുത്ത
- വിശേഷണം:
- കരിക്കട്ടപോലെ നിറമായ
- ഇരുണ്ടതായ
കറുത്തഅരക്കു
- കോലരക്കു
കറുത്തചാര
- ഒരുമാതിരി കറുത്ത നെല്ലു്
കറുത്തണലി
- മസൂരി പതിനെട്ടിൽ ഒന്നു്
- ഇതു അസ്ഥിമേൽനിന്നു് ഉത്ഭവിക്കുന്നു. കുരുവു വന്നുറച്ചാൽ ജ്വരം വിട്ടുപോകും. പന്ത്രണ്ടുദിവസം കഴികെ പ്രയത്നസാദ്ധ്യമെന്നു ശാസ്ത്രം.
കറുത്തപായിപ്പയർ
- കറുത്ത ചെറുപയർ
കറുത്തഭാവം
- കോപിച്ച ഭാവം
കറുത്തവാവു്
- അമാവാസ്യാ
- പര്യായപദങ്ങൾ:
- അമാവാസ്യ
- അമാവസ്യ
- ദർശം
- സൂര്യേന്ദുസംഗമം
കറുത്തീയം
- കറുത്ത ഈയം
- കാരീയം
- കരിവങ്കം എന്നു പറയും.
കറുത്തുപ്പു്
- കറുത്ത ഉപ്പു്
- കാരുപ്പു്
കറുന്നനേ
- ഏറ്റവും കറുത്ത്
കറുപ്പൻ
- കറുത്തവൻ, കറുമ്പൻ
- ഒരു പിശാചു
കറുപ്പു്
- ലഹരിയുള്ള ഒരൗഷധം
- ഇതിനെ അവിയൻ (അഫിൻ) എന്നും പറയും. ഉഷ്ണവീര്യമാണു്. പിത്തത്തെ ഉണ്ടാക്കും ബുദ്ധിയെ ഉറപ്പിക്കും. കുഷ്ഠം, ഗുന്മവായു, വ്രണം ഇവയ്ക്കു സേവിച്ചാൽ നന്നു്. വാതത്തിന്നും നീരിന്നും കൊള്ളാം. മൂത്രം തടഞ്ഞാൽ ഗുദദ്വാരത്തിൽ തേച്ചാൽ ഗുണമാണു്. കണ്ണിനു ഹിതം. മദത്തെ ചെയ്യും. ഉറക്കത്തെ ഉണ്ടാക്കും. ഇതു പ്രായബലം അറിഞ്ഞേ കൊടുക്കാവൂ.
- കറുത്ത നിറം
കറുപ്പുറുമാൽ
- തലയിൽ കെട്ടുന്നതിനുള്ള ഒരു മാതിരി കറുത്ത ശീല
കറുമുറെ
- വറുത്ത വസ്തുക്കൾ കടിച്ചു തിന്നുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെ
കറുമ്പൻ
- കറുത്തവൻ
കറുമ്പി
- കറുത്ത നിറമുള്ളവൾ
കറുമ്പുക
- പശുവെങ്കിലും പശുവിനെപ്പോലെ എങ്കിലൂം താഴത്തേ പല്ലുകൊണ്ടു ചവച്ചുതിന്നുക
കറുവാ
- ഒരു വൃക്ഷം
- കറപ്പ
- കറുപ്പ എന്നും കാണുന്നു
- ഇലവങ്ങം എന്നതു നോക്കുക.
കറുവാത്തൈലം
- കറുവയിൽ നിന്നെടുക്കുന്ന എണ്ണ
കറുവാത്തൊലി, കറുവാപ്പട്ട
- കറുവാമരത്തിന്റെ തൊലി
കറ്റ
- വിശേഷണം:
- ഏറ്റവും
കറ്റ
- നെല്ലു മുതലായ ചില ധാന്യങ്ങൾ കൊയ്തുകെട്ടിയ കെട്ടു്
- പുല്ക്കെട്ടു്
കറ്റക്കളം
- നെല്ലു കൊയ്തുകെട്ടിയ കെട്ടുകൾ വയ്ക്കുന്ന സ്ഥലം
കറ്റച്ചിടയൻ
- ശിവൻ
- കറ്റജ്ജടയുള്ളവൻ എന്നർത്ഥം. (കറ്റച്ചെടയോൻ എന്നുമാകാം).
‘പറ്റാതൊന്നിങ്ങിനെ പത്തൂടെ ചൊൽകിലും
കറ്റച്ചിടയൻതൻപാദത്താണ’
കറ്റച്ചിടയൻതൻപാദത്താണ’
— കൃഷ്ണഗാഥ
കറ്റച്ചെട, കറ്റച്ചിട
- കറുത്ത ജട
കറ്റടവു്
- ചതിവു്
- നേരുകേടു്
കറ്റടിനായക
- ഒരൗഷധം
- ഇതു വിഷത്തിനു നന്നു്. ബാലന്മാരുടെ നീരിനെ ശമിപ്പിക്കും.
കറ്റടിശം
- ചെങ്കൊറണ്ടി
- ഏകനായക ഭേദം
കറ്റൻപുലി
- ഒരു മാതിരി ചെറിയപുലി
കറ്റരി
- അരി അവയ്ക്കുമ്പോൾ ഉരലിനടിയിൽ വെളുക്കാതെ കിടക്കുന്ന അരി
കറ്റവാർകുഴലി
- അധികം കറുത്തും തിങ്ങിഞെരുങ്ങിയുമുള്ള തലമുടിയോടു കൂടിയവൾ. സുന്ദരി
കറ്റവാർകുഴൽ, കറ്റക്കുഴൽ
- അധികം കറുത്തും തിങ്ങിഞെരുങ്ങിയുമിരിക്കുന്ന തലമുടി
കറ്റാണി
- ഉരലിന്റെ ചുവട്ടിൽ ദ്വാരത്തേ അടച്ചു പണിത മരം
കറ്റാർവാഴ
- ഒരുമാതിരി പോളയായുള്ള പച്ചമരുന്നു്
- ഇതിന്റെ വീര്യം ശീതമാണു്. കൃമിരോഗം, ദുർന്നാമനേത്രരോഗം, ഭഗന്ദരം, ശൂല, ഗുന്മം, ഉദരം, കുഷ്ഠം, വിഷം, കാസം ഇവയെ നശിപ്പിക്കും. ഇതിന്റെ നീരു വളരെ തണുപ്പുള്ളതാണു്. വാതപിത്തഹരവും ഗുരുവുമാകുന്നു. പൂവ് ശീതളവും വാതപിത്തജിത്തുമാണത്രേ.
കറ്റു
- കൗശലം
- തർക്കുത്തരം പറയുന്ന ശീലം
- ജ്ഞാനം
കറ്റുകിടാവു്
- കാളക്കിടാവു്
കറ്റുകൂലി
- ഉഴവു ചെയ്യുന്നവനു കൊടുക്കുന്ന ശമ്പളം
- കാളക്കിടാക്കളെ രക്ഷിക്കുന്നവനു കൊടുക്കുന്ന കൂലി
കറ്റുകെട്ടു്
- കവിതക്കെട്ടു്
കറ്റുചാണക
- ഒരൗഷധം
- ഇതു വിഷത്തിന്നു് അത്യുത്തമം ഇതിന്റെ ഭസ്മം ചോരകരപ്പനും ചൊലപുതുവനും നന്നു്.
കറ്റുനട
- ചതിവു്
- കറ്റടവു്
കറ്റുപുലി
- ഒരു മൃഗം
- ഇതിന്റെ മാംസം വാതത്തെ ശമിപ്പിക്കും. കണ്ണിനു ഹിതമാണു്. ശുക്ലത്തെ അധികമാക്കും. മലമൂത്രങ്ങളെ പുറത്തു കളയും. ഗ്രഹണി, വായുമുട്ടൽ, ചുമ, പഴകിയ അർശസ്സ്, മെലിവു് ഇവയെ ശമിപ്പിക്കും. സംസ്കൃതത്തിൽ വൃക്ഷമാർജ്ജാരം.
കറ്റുവാണിഭം
- കാളക്കിടാക്കളെ കച്ചവടം ചെയ്ക
കറ്റുവാഴ
- കറ്റാർവാഴ
- തമിഴിൽ – കറ്റാഴ = കൽ + താഴ
- കറ്റാർവാഴ എന്നതു നോക്കുക.
- വാതം, വിഷം, കഫം, കുഷ്ഠം, കൃമി, ജ്വരം, ഗുല്മം, പ്ലീഹ, വൃദ്ധി, യകൃൽപീഡ, നേത്രരോഗം, ഗ്രന്ഥി, അർശ്ശസ്സ്, തീപ്പൊള്ളിയ വൃണം, മഹോദരം, ശൂലം, രക്തപിത്തം, വായുമുട്ടൽ, ചുമ, വിസ്ഫോടം, ത്വൿദോഷം ഇവയെ ശമിപ്പിക്കും. ശുക്ലത്തെയും ബലത്തെയും വർദ്ധിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. മലത്തെ ഇളക്കും. ജരാവ്യാധിയെ നശിപ്പിക്കും. ഇതിന്റെ പൂവ് ഗുരുവും ശീതവീര്യവുമണു്. വാതം പിത്തം കൃമി ഇവയെ കളയും. ഇംഗ്ലീഷ്: Bar-badoesaloes ബാർബഡോസ് ആലൊസ്. തമിഴ്: കറ്റാഴൈ. സംസ്കൃതം: ഘൃതകുമാരി. കറ്റവാഴയുടെ നിര്യാസംകൊണ്ടു ചെന്നിനായകം ഉണ്ടാക്കുന്നു.
കറ്റുവിദ്യ
- ചതിവു്
- കറ്റുനട
- തരവഴി