കാ
കാ
    ധാതു:
  • സൂക്ഷിക്ക
  • രക്ഷിക്ക
  • പ്രതീക്ഷിക്ക
കാകകഷ്ഠം
  • കങ്കുട്ടം
  • ഒരുവക മലമണ്ണു്
കാകഗുണചതുഷ്ടയം
  • ഗൂഢമായ മൈഥുനം
  • കാലാകാലസംഗ്രഹണം
  • ഉത്സാഹം
  • സാവധാനത്വം ഇവ നാലും
കാകഘ്നി
  • വലിയ ഉങ്ങു്
കാകചിഞ്ച, കാകചിഞ്ചി
  • ചെമന്ന കുന്നി കാക്കയുടെ നിറത്തിലുള്ള കറുത്ത അഗ്രഭാഗമുള്ളതെന്നർത്ഥം
  • കുന്നിക്കുരുവിന്റെ അഗ്രഭാഗത്തിൽ ഒരു കറുപ്പുണ്ടല്ലൊ
കാകച്ഛഭ(ഭി)ം
  • കരിങ്കുരികിൽ
കാകജംബു
  • ആറ്റുഞാവൽ
കാകജാതം
  • കുയിൽ
കാകജംഘാ
  • ഒരു പച്ചിലമരുന്നു്
  • കഫം, പിത്തം, വിഷമജ്വരം, രക്തദോഷം, കൃമി, ജീർണ്ണജ്വരം, വിഷം, 0 വ്രണം, ബാധിര്യം, അജീർണ്ണം, ചൊറി കുഷ്ഠം ഇവയെ ശമിപ്പിക്കും. ഇതു് ഒരു കഫഘ്നദ്രവ്യമാകുന്നു. ഇതു് അധികവും ഉണ്ടാകുന്നതു ജലാശയങ്ങളുടെ അടുക്കലുള്ള കാടുകളിലാണു്. ഇല നീണ്ടതും പരുപരുത്തതുമാകുന്നു പൂവിന്റെ നിറം നീലമാണു്. ചെറുതായിരിക്കും. സംസ്കൃതത്തിൽ കാകജംഘാ.
കാകണ്ടം
  • കാവടി
കാകണകുഷ്ഠം
  • ഒരു കുഷ്ഠരോഗം
  • ഇതു കുന്നിക്കുരുപേലെ നടുവു കറുത്തും വക്കു ചെമന്നുമിരിക്കും. അല്ലാത്തപക്ഷം നടുവു ചെമന്നും വക്കു കറുത്തുമിരിക്കും. അതിന്നു കഠിനവേദനയും പഴുപ്പും ഭവിക്കും. എല്ലാ കുഷ്ഠങ്ങളുടെ ലക്ഷണങ്ങളും ഇതിൽ ഉണ്ടാകും. ഇതു സാദ്ധ്യമല്ല.
കാകണന്തി, കാകണന്തികാ
  • ചെമന്ന കുന്നി
കാകണി
  • ചെമന്ന കുന്നി
കാകതാലീയം
  • യദ്യച്ഛാസംഭവം എന്ന അർത്ഥം വരത്തക്ക ഒരു ന്യായത്തിന്റെപേർ
കാകതിക്താ
  • ചെമന്ന കുന്നി
  • വലിയ ഉങ്ങു്
കാകതിന്ദുകം
  • കാക്കപ്പനച്ചി
കാകതുണ്ഡ(ക)ം
  • കാരകിൽ
കാകതുണ്ഡഫലാ
  • വലിയ കുരക്കുത്തൊണ്ടി
കാകതുണ്ഡി, കാകതുണ്ഡികാ
  • വലിയ കാക്കത്തൊണ്ടി
  • ചെമന്ന കുന്നി
കാകദന്തികാ
  • ചെറിയ കാക്കത്തൊണ്ടി
കാകൻ
  • കാക്ക
കാകനഖി
  • ചെമന്നകുന്നി
കാകനന്തികാ
  • ചെമന്നകുന്നി
കാകനാമാ
  • കൊക്കുമന്താരം
കാകനായകം
  • കാവതിക്കാക്ക
കാകനാസം
  • വയ്യങ്കതകു്
കാകനാസാ
  • വലിയ കാക്കത്തൊണ്ടി
കാകനാസികാ, കാകനാസാ
  • കാകജംഘ
  • ഇതിന്നു ഭാഷയിൽ വേറെ പേരില്ലെന്നു തോന്നുന്നു, കാക്കപ്പനച്ചി, കാക്കത്തൊണ്ടി എന്നു പറയുന്നുണ്ടു്. കാക്കക്കൊക്കുപോലെയുള്ള ഫലമുള്ളതെന്നർത്ഥം.
കാകനി
  • നാലിലൊന്നു
  • മഞ്ചാടി
  • കവടി
കാകനീലാ
  • ആറ്റു ഞാവൽ
കാകകർക്കടി
  • ചെറിയ ഈത്ത
കാകകർക്കടികാ
  • തേനീത്ത
കാകപക്ഷം
  • കുട്ടികളുടെവളർത്തുമുടി, ക്ഷൗരംചെയ്യുമ്പോൾ മുഴുവൻ തലമുടിയും കളയാതെ ഏതാനും നിറുത്തിയിരിക്കുന്നതു്, കുടുമ്മ
  • കാക്കയുടെ ചിറകുപോലെ കറുത്തിരിക്കുന്നതെന്നർത്ഥം.
  • ജനിക്കുമ്പോൾതന്നെ തലയിലുള്ള മുടി
  • കാക്കയുടെ ചിറകു്
കാകപർണ്ണി
  • കാട്ടുപയറു്
കാകപാദം
  • വയ്യങ്കതക്
കാകപാലകം
  • കങ്കട്ടം
കാകപീലു
  • പനച്ചി
  • ചെമന്ന കുന്നി
  • വെളുത്ത കുന്നി
  • ചെറിയ കാക്കത്തൊണ്ടി
കാകപീലുകം
  • കാക്കപ്പനിച്ചി
  • കാക്കയ്ക്കു കാപ്പിപോലെ ഇഷ്ടമായിട്ടുള്ളതു് എന്നർത്ഥം.
കാകപീലുകാ
  • വെളുത്തകുന്നി
കാകപുച്ഛം
  • കുയിൽ
കാകപുഷ്ടം
  • കുയിൽ
കാകപ്രാണാ
  • വലിയ കാക്കത്തൊണ്ടി
കാകഫലം
  • വേപ്പു്
കാകഫലാ
  • ആറ്റുഞാവൽ
കാകബീജകം
  • കാക്കപ്പനച്ചി
കാകഭാണ്ഡി
  • വലിയ ഉങ്ങു്
  • ചെറിയ കാക്കത്തൊണ്ടി
കാകഭീരു
  • ഊമൻ
  • മൂങ്ങ
കാകം
  • കാക്ക
  • കാക്കക്കൂട്ടം
  • ഒരു ദ്വീപു്
  • ഒരു വൃക്ഷം
കാകമർദ്ദ(ക)ം
  • കാഞ്ഞിരം
കാകമദ്ഗു
  • നീർക്കാക്ക
കാകമാചി
  • മണിത്തക്കാളി
  • കരുന്തക്കാളി, കരുമുത്തിൾ ഇങ്ങിനെയും പറയുന്നു. കാക്കകളെ പൂജിക്കുന്നതു് എന്നർത്ഥം. [ഇതിന്റെ പഴം കാക്കകൾ ഭക്ഷിക്കുന്നു.
കാകമാതാ
  • മണിത്തക്കാളി
കാകമുദ്ഗാ
  • കാട്ടുപയറു്
  • അല്പജലം കൊണ്ടു സന്തോഷിക്കുന്നതെന്നർത്ഥം.കാകം = ഈഷജ്ജലം.
കാകമുഷ്ടികം
  • വിഷമുഷ്ടി
കാകരുക
  • നഗ്നമായ
  • ഭയമുള്ള
കാകരുകൻ
  • സ്ത്രീയുടെ ചൊല്ക്കീഴിൽ നിൽക്കുന്ന ഭർത്താവു്
കാകരുഹാ
  • ഇത്തിക്കണ്ണി
കാകരൂകം
  • ഊമൻ
കാകലകം
  • കറുത്ത നവരനെല്ലു്
കാകലം
  • കാവതിക്കാക്ക
കാകലീദ്രാക്ഷാ
  • നന്നാ ചെറിയമുന്തിരി
കാകവല്ലഭാ
  • ആറ്റുഞാവൽ
കാകവൈരി
  • ഊമൻ
കാകശിംബി
  • ചെറിയ കാക്കതൊണ്ടി
കാകശീർഷം
  • കൊക്കുമന്താരം
കാകസ്ഫൂർജ്ജം
  • കാക്കപ്പനച്ചി
കാകളീ
  • മധുരമായ സൂക്ഷ്മ ശബ്ദം
  • ഈ ശബ്ദം മനുഷ്യകണ്ഠം കൊണ്ടു ഉച്ചരിപ്പാൻ പ്രയാസമാണ്.
  • ‘ലീലോദ്യാനേപികഗളഗളൽകാകളീരാവരമ്മ്യേ’
    — ബാണയുദ്ധം കഥകളി
    .
  • ഒരു കിളിപ്പാട്ടുവൃത്തം
  • ‘മാത്രയഞ്ചക്ഷരംമൂന്നിൽ
    വരുന്നോരുഗണങ്ങളെ
    എട്ടുചേർത്തുള്ളീരടിക്കു
    ചൊല്ലാം കാകളിയെന്നുപേർ’
    — ഭാഷമഞ്ജരി
  • ഉദാ:
  • ‘ശാരികപ്പൈതലേ ചാരുശീലേ വരി
    കാരോമലെ കഥാശേഷവും ചൊല്ലുനീ’
    — ഭാരതം
  • ഒരു തുള്ളൽപ്പാട്ടുവൃത്തം ശീതങ്കനിൽ പ്രയോഗം
  • ഉദാ:
  • ‘കല്യാണശീലനാംകാലാരിദേവനും
    കല്യാണിയായുള്ള പാർവ്വതീദേവിയും’
    — ഹനുമദുത്ഭവം
  • (ഇതു കിളിപ്പാട്ടിൽ പറഞ്ഞ കാകളിവൃത്തം തന്നെ. ഉദാഹരണം നോക്കുക).
കാകളീരവം
  • കുയിൽ
കാകാ
  • കാകജംഘ
  • വലിയകാക്കത്തൊണ്ടി
  • കാകോളി
  • ചെമന്ന കുന്നി
  • മണിത്തക്കാളി
  • കാട്ടത്തി
കാകാക്ഷിന്ന്യായം
  • ഒരേ കാര്യത്തിൽ ഉത്സാഹമിരിക്ക
  • കാക്കയ്ക്കു് രണ്ടുകണ്ണിനും കൂടി ദൃഷ്ടി ഒന്നേയുള്ളു. അതിനെ ആവശ്യം പോലെ ഓരോ പുറത്തെ ചക്ഷുർഗ്ഗോളത്തിലേയ്ക്കാക്കുന്നു. ഒരു പുറം കാണുമ്പോൾ മറ്റെപ്പുറം കാണില്ല. അപ്രകാരം ഒരു വസ്തു ആവശ്യം പോലെ മറ്റു രണ്ടു പദാർത്ഥങ്ങളിലും ചേരുന്നുവെന്നു കാണിക്കുന്നതിൽ ഈ ന്യായം പ്രവർത്തിക്കുന്നു. മദ്ധ്യമണിന്യായം രണ്ടുപുറത്തുള്ളതിനോടും ഒരു സമയത്തു തന്നെ ചേരുന്ന സമ്പ്രദായമാണ്. പ്രകൃതന്യായപ്രകരം ഒരു പുറത്തുള്ളതിനോടു ചേരുമ്പോൾ മറുപുറത്തുള്ളതിനോടു ചേരുന്നില്ല ഇതാണു ഭേദം.
കാകാംഗി
  • കാക്കജംഘ
  • കാക്കുക്കൊക്കുപോലുള്ള ഫലമുള്ളതു്. (കാകനാസിക നോക്കുക).
കാകാണ്ഡം
  • കാക്കപ്പനച്ചി
  • വലിയ വേപ്പു്
കാകാണ്ഡാ
  • ചണ്ടിപ്പയറു്
കാകാണ്ഡി
  • ചണ്ടിപ്പയറു്
  • വലിയ വാലുഴവം
കാകാണ്ഡൊലാ
  • ചണ്ടിപ്പയറു്
കാകാദനി
  • ചെറിയ കാക്കത്തൊണ്ടി
  • ചെമന്ന കന്നി
  • വെളുത്തകന്നി
കാകാമ്രം
  • മാങ്ങാനാറി
കാകാരി
  • മൂങ്ങ
കാകാലൻ
  • കാവതിക്കാക്ക
കാകാഹ്വാ
  • കാകജംഘാ
  • വലിയ കാക്കത്തൊണ്ടി
  • മണിത്തക്കാളി
കാകി
  • തുവരപ്പയറു്
  • കാക്കപ്പെട
  • കാകൊളി
  • വലിയ കാക്കത്തൊണ്ടി
കാകിണി, കാകിനി
  • ചെമന്ന കുന്നി
  • കർഷത്തിന്റെ നാലിലൊന്നു്, പണത്തിന്റെ (പലത്തിന്റെ) നാലിലൊന്നു്
കാകിനി
  • മണിത്തക്കാളി
കാകു
  • ദിഃഖം, ഭയം, കാമം, ക്രോധം മുതലായതു കൊണ്ടു് ഉണ്ടാകുന്ന ധ്വനിയുടെ വികാരം
  • ചോദ്യത്തെ കാണിക്കുന്ന അടയാളം (?)
  • പടുകരണ
  • ജിഹ്വ
കാകുകരം
  • പടുകരണ
കാകുദം
  • അണ്ണാക്കു്
  • കാകു (ജിഹ്വ) ഉത്ഭവിക്കുന്നേടം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • താലു.
കാകുൽസ്ഥൻ
  • സൂര്യവംശത്തിലേ രാജാക്കന്മാരുടെ ഒരു പേർ
  • കകുൽസ്ഥന്റെ സന്തതിയിലുള്ളവൻ
  • ശ്രീരാമൻ
കാകുളകം
  • പൂവരശു്
  • പടുകരണം
കകുളി
  • കർക്കടശൃംഗി
കാകേന്ദു
  • കാക്കപ്പനിച്ചം
  • കാക്കയുടെ ഉത്തമധനം എന്നർത്ഥം
കാകേഷ്ടം
  • വേപ്പു്
കാകോചികം, കാകോചി
  • കൂന്തൽ
  • മീൻ
കാകോദരം
  • സർപ്പം
  • കാകനെപ്പോലെയുള്ള ഉദരമുള്ളതു്.
  • ‘കഴുത്തിൽകിടക്കുംകാകോദരകണപംചെ
    റ്റഴുക്കുപുരളാതെയെടുത്തുകളയുമ്പോൾ’
    — ഭാഗവതം
കാകോദുംബരികാ
  • കാട്ടത്തിമരം
കാകോദുംബരികാഫലം
  • അഞ്ജീർ
കാകോളം
  • വിഷം
  • കാക്കയെപ്പോലെ കറുത്ത നിറമുള്ളതു്.
  • ‘കേകയപുത്രിയാമമ്മതൻവാക്കായ
    കാകോള വേഗമേ മൂലമതിനുള്ളു’
    — അദ്ധ്യാത്മരാമായണം
  • കാവതിക്കാക്ക
  • ഒരു ദിക്കിൽ ഉറച്ചു നില്ക്കാത്തതു് എന്നർത്ഥം. ഇതിന്നു ‘കടുക്കാക്ക’ എന്നും പറക്കാക്ക എന്നും കൂടെ പറഞ്ഞുവരുന്നു.
കാകോളി
  • ഒരു പച്ചമരുന്നു്
  • ഇതു വാതപിത്തജ്വരം, ചുട്ടുനീറൽ, ക്ഷയം, രക്തദോഷം, തണ്ണീർദാഹം ഇവയെ ശമിപ്പിക്കും. കഫശുക്ലവർദ്ധനമാണു്. ദേഹത്തെ തടിപ്പിക്കും. ഇതു വലിയ ശതാവരിക്കിഴങ്ങുപോലെ മോരംഗം മുതലായ ദേശങ്ങളിലുണ്ടാകുന്ന ഒരുവക കിഴങ്ങാണു്. മുറിച്ചാൽ പാലൊലിക്കും. പാലിന്റെ ഗന്ധം കാണും. ക്ഷീരകാകോളിയെക്കാൾ കറുപ്പാണു്. ഇതു കിട്ടാഞ്ഞാൽ പകരം അമുക്കിരം ചേർക്കാം.
  • പര്യായപദങ്ങൾ:
    • വായസോളി
    • സ്വാദുരസാ
    • വയഃസ്ഥാ.
കാക്ക
  • ഒരു കറുത്ത പക്ഷി
  • കാക്കയ്ക്കു ഒരു കണ്ണിലേ ദർശനശക്തിയുള്ളൂ. ഒരു കണ്ണുകൊണ്ടു നോക്കുമ്പോൾ മറെറതിനുകാഴ്ച ഇല്ല. അനന്തരം മറെറക്കണ്ണുകൊണ്ടു നോക്കുന്നതായാൽ ഈ കണ്ണും അങ്ങിനെതന്നെ. ഇതിന്റെ മാംസം വാതം, ക്ഷയം, ക്ഷതം, നേത്രരോഗം, ഉന്മാദം, ഗ്രഹണി, പഴകിയ അർശസ്സ്, ഭസ്മകാജീർണ്ണം ഇവയേയും നശിപ്പിക്കും. ബലം, ആയുസ്സു, മാംസം ഇവയെ അധികമാക്കും. മലത്തെ പുറത്തുകളയും, മൂത്രത്തെ പെരുപ്പിക്കും, മെലിഞ്ഞവർക്കു് അധികം നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. ഇതു് പ്രസഹവർഗ്ഗത്തിൽപെട്ട സാധാരണ മാംസമാണു് പ്രസഹവർഗ്ഗത്തിൽ ചേർന്ന ജാംഗലമാംസമെന്നും പക്ഷം. തമിഴിൽ കാക്കൈ. ഇംഗ്ലീഷിൽ (Crow) ക്രോ.
  • മഹമ്മദന്മാർ, അമ്മയുടെ സഹോദരൻ, അമ്മാവൻ, കാരണവൻ ഇവർക്കു പറയുന്ന വാക്കു്. വയസ്സിനു മൂത്തവരെയും പറയാറുണ്ടു്
  • പര്യായപദങ്ങൾ:
    • കാകം
    • കരടം
    • അരിഷ്ടം
    • ബലിപുഷ്ടം
    • സകൃൽപ്രജം
    • ധ്വാങ്ക്ഷം
    • ആത്മഘോഷം
    • പരഭൃത്തു്
    • ബലിഭുക്കു്
    • വായസം
    • ചിരഞ്ജീവി
    • ഏകദൃഷ്ടി
    • കലി.
കാക്കകുളിച്ചാൽ കൊക്കാകുമൊ
  • (പഴഞ്ചൊല്ലു്) നീചനായിട്ടുള്ളവൻ എത്രതന്നെ നടിച്ചാലും ശ്രേഷ്ഠനാകയില്ല എന്നർത്ഥം
  • (ശൈലി).
കാക്കക്കണ്ണു്
  • കോങ്കണ്ണു്
കാക്കക്കണ്ണൻ
  • കോങ്കണ്ണൻ
  • ചെരിച്ചു നോക്കുന്നവൻ
കാക്കകണ്ണി
  • കോങ്കണ്ണി
കാക്കക്കുരുവേള
  • വേളയിൽ ഒരിനം
കാക്കക്കുറത്തി
  • കാക്കാലത്തി
കാക്കക്കുറവൻ
  • കാക്കയെ ഭക്ഷിക്കുന്ന
  • ഒരു ജാതി
  • കാക്കാലൻ
കാക്കക്കൊടി
  • ഒരു മരുന്നു്
  • ഛർദ്ദി, കുഷ്ഠം, ജ്വരം, ശ്ലേഷ്മം, കൃമി, പാണ്ഡു, പ്രമേഹം ഇവയെ നശിപ്പിക്കും.
കാക്കച്ചെറുപയറു്
  • കാട്ടുപയറു്
  • കാട്ടുപയറു് നോക്കുക.
കാക്കജംബു, കാകജംബു
  • ആറ്റുഞാവൽ
കാക്കത്തമ്പുരാട്ടി
  • ഒരു പക്ഷി
കാക്കത്തമ്പുരാൻ
  • ഒരു പക്ഷി
  • ഇതിന്റെ മാംസം കണ്ണൻപീച്ചി എന്ന പക്ഷിയുടെ മാംസത്തിനു തുല്യമാണു്. സംസ്കൃതത്തിൽ – ഗോനർദ്ദം. ഇംഗ്ലീഷിൽ – (Crane) ക്രേൻ.
കാക്കത്തുടലി
  • മുള്ളുള്ള ഒരുമാതിരിച്ചെടി
കാക്കത്തുമ്പ
  • ഒരു ചെടി
കാക്കത്തൊണ്ടി
  • ഒരു വള്ളി
  • ഇതിന്റെ കിഴങ്ങു വിഷത്തിനു നന്നു്.
കാക്കനെപ്പറ്റി
  • പെട്ടെന്നു ഭയപ്പെട്ടു ഉറക്കെക്കരയുക (പ്രാചീനമലയാളം:)
കാക്കപ്പനിച്ചം, കാക്കപ്പനച്ചി
  • ചെറുപനച്ചി
  • ഒരു കാട്ടുമരം
  • ഇതിന്റെ പച്ചക്കായ് വാതകരമാണു്. മലത്തെ പിടിപ്പിക്കും. പഴുത്തകായ് പിത്തവികാരം, വാതം, ഛർദ്ദി ഇവയ്ക്കു നന്നു്. കഫത്തെ വർദ്ധിപ്പിക്കും. ഇതു മുള്ളുള്ള വൃക്ഷമാകുന്നു. കായ് – പനച്ചിക്കായെക്കാൾ ചെറുതാണു്. സംസ്കൃതത്തിൽ – കാകതിന്ദു. മേല്പറഞ്ഞ നാലു പര്യായങ്ങളും കരിത്തുമ്പച്ചെടിയുടേയും ചിറുതുമ്പച്ചെടിയുടെയും കാക്കത്തുമ്പച്ചെടിയുടെയും പേരാണെന്നു തമിഴ് വ്യാഖ്യാനം.
  • പര്യായപദങ്ങൾ:
    • കാകേന്ദു
    • കളകം
    • കാകപീലുകം
    • കാകതിന്ദുകം.
കാക്കപ്പുള്ളി
  • എണ്മണിപോലെ കറുത്തുള്ള പുള്ളി
  • പര്യായപദങ്ങൾ:
    • തിലകം
    • തിലകാളകം.
കാക്കപ്പൂവു്
  • കറുത്ത പൂവുണ്ടാകുന്ന ഒരു ചെടി
  • ഇതിന്റെ സമൂലം കണ്ണിലേ ശുക്ലത്തിനു നന്നു്.
കാക്കപ്പൊന്നു്
  • ഭൂമിയുടെ ധാതുക്കളിൽ ഒന്നു്
  • അഭ്രം, പഴമാനം. [അഭ്രകം എന്നതു നോക്കുക.
കാക്കമുല്ല
  • ഒരു ചെടി
കാക്കരിക്ക
  • അടക്കോഴിപോലെ കൊക്കുക
  • പാത്തപോലെ ഒച്ചയിടുക
കാക്കവള
  • കണ്ണാടികൊണ്ടുള്ള ഒരു മാതിരി വള
കാക്കവള്ളി
  • ഒരു വള്ളി
കാക്കവിളക്കു്
  • ഒരുതരം ഇരിമ്പുവിളക്കു്
കാക്കാത്തി
  • കാക്കാലന്റെ സ്ത്രീ
കാക്കാൻ
  • കാക്കാലൻ
കാക്കാലൻ
  • കാക്കയെ തിന്നുന്ന ജാതിക്കാരൻ
  • കാക്കക്കുറവൻ
  • കാക്കാൻ
കാക്കുക
  • മോഷണം പോകാതെയും മറ്റും സൂക്ഷിക്കുക
  • നോക്കിയിരിക്കുക
  • രക്ഷിക്കുക
കാക്ഷം
  • കടാക്ഷം
  • കടക്കണ്ണുകൊണ്ടുള്ള നോട്ടം
കാക്ഷി
  • തുവര
  • മലയിടുക്കിലുണ്ടാകുന്നതു എന്നർത്ഥം.
കാക്ഷീവകം, കാക്ഷീ(ബ)വം
  • മുരിങ്ങ
കാക്ഷീവതി
  • വ്യുഷിതാശ്വൻ എന്ന പൂരുവംശത്തിലെ ഒരു രാജാവിന്റെ ഭാര്യ
  • ഇവൾ മൂന്നു സാല്വന്മാരെയും നാലു മാദ്രന്മാരെയും പെറ്റു.
കാംക്ഷ
  • ഇച്ഛ
കാംക്ഷിതം
  • ഇച്ഛിക്കപ്പെട്ടതു്
കാങ്കയൻ
  • ഇടയൻ
  • പ്രാചീനമലയാളം:
കാങ്ക
  • ചൂടു്
  • പ്രാചീനമലയാളം:
കാങ്കി
  • ഒരുവക നീലവസ്ത്രം
  • ഒരു വക നീലച്ചായം
കാങ്കു
  • വൈരൂപ്യം
  • പ്രാചീനമലയാളം:
കാഗം
  • കാക്ക
കാംഗാ
  • കവടി
കാംഗുകം
  • നവരനെല്ലു്
കാചകുപ്പി, കായ്ച്ചുകുപ്പി, കാശ
  • പുടം വെക്കുന്നതിനുള്ള ഒരുമാതിരി കുപ്പി
  • സ്ഫടികകുപ്പി
കാചന
  • ഒരു
കാചന
  • കടലാസ്സും മറ്റും ഭാണ്ഡമായി ചുറ്റിക്കെട്ടുന്നതിനുള്ള കയറു്
  • ചരടുകൊണ്ടു ചുറ്റുക
കാചഭാജനം
  • സ്ഫടികപ്പാത്രം
കാചം
  • കാക്കപ്പൊന്നു
  • സ്ഫടികമുണ്ടാക്കുന്നതിനുള്ള മണൽ, കുരുട്ടുകല്ലു
  • കുപ്പി കല്ലുമണി കരുവള മുതലായതിന്റെ പേർ, മണ്ണിൽ ഒരു വകഭേദം
  • ചരടിൽ കോർത്തുകെട്ടുന്നതു്, ശോഭിക്കുന്നതെന്നർത്ഥം.
  • ഉറി
  • കണ്ണിലേ ഒരു ദീനം
  • കാരുപ്പു
  • മെഴുകു്
കാചമലം
  • കാരുപ്പു്
കാചലവണം
  • കാരുപ്പു്
കാചസംഭവം
  • കാരുപ്പു്
കാചസൗവർച്ചലം
  • കാരുപ്പു്
കാചസ്ഥാലി
  • പൂപ്പാതിരി
  • കറുപ്പു നിറത്തിന്നിരിപ്പിടം എന്നർത്ഥം.
കാചാക്ഷം
  • ബഹുഡീപക്ഷി
കാചാവു്, കായാവു്
  • ഒരു കാട്ടുചെടി
കാചിഘം
  • പൊന്നു്
  • എലി
കാചിൽ
  • ഒരു
കാചിത
  • വിശേഷണം:
  • ഉറിയിൽ തൂക്കപ്പെട്ട
  • (കാചത്തിൽ ധൃതം = കാചിതം).
കാചൂകം
  • കോഴി
  • ചക്രവാകപ്പക്ഷി
കാചൊത്ഥം
  • കാരുപ്പു്
കാച്ചു്
  • വസ്ത്രത്തിൽ ചായം പിടിപ്പിക്കുക
  • പാലും മറ്റും വേവിക്കുക, വെള്ളവും മറ്റും അനത്തുക
  • തല്ലുക
  • കൊല്ലുക, തിന്നുക
കാച്ചാങ്കണ്ണു്
  • കാലിലുണ്ടാകുന്ന ഒരു മാതിരി വ്രണം
കാച്ചി
  • ഒരുവക നെല്ലു്
കാച്ചിക്കാ
  • കാച്ചിലു വള്ളിയിന്മേലുണ്ടാകുന്ന കായ്
കാച്ചിൽ, കാച്ചൽ
  • വലിയ കിഴങ്ങുണ്ടാകുന്ന ഒരു വള്ളി
  • അതിന്റെ കിഴങ്ങു്, കാവത്തു്
  • ദേഹത്തിലുണ്ടാകുന്ന ചൂടു്, പനി
  • കാച്ചിൽ കഫത്തെ വർദ്ധിപ്പിക്കും, ആമവാതത്തെ വരുത്തും, പിത്തത്തെ ദ്രവിപ്പിക്കും, പിച്ഛിലമാണു്, മലത്തെ ഇളക്കും. സംസ്കൃതത്തിൽ കച്വി. ഇതു ശാകവർഗ്ഗത്തിൽപെട്ട കന്ദശാകമാണു്.
കാച്ചിതൾ
  • വലിയ ചിതൾ
കാച്ചുക
  • എണ്ണ, പാൽ മുതലായതു വേവിക്കുക
  • ജലം മുതലായതു് അനത്തുക
  • ചൂടുവെയ്ക്കുക
  • അടിക്കുക, തല്ലുക
  • വസ്ത്രത്തിന്റെ വക്കുകളിൽ ചായംപിടിപ്പിക്കുക
  • കൊല്ലുക
  • ഭക്ഷിക്കുക
  • നിറം കാച്ചുക
  • കാരണക്രിയ:കാച്ചിക്കുക.
കാച്ചുപുടവ
  • വക്കുകളിൽ ചായംകേറ്റിയ വെള്ളവസ്ത്രം
കാച്ചുപ്പു്
  • വിളയിച്ച ഉപ്പു്
കാച്ചുമുണ്ടു്
  • വിളുമ്പിൽ ചായം കേറ്റിയ വെള്ളമുണ്ടു്
കാച്ചുമുറി
  • കാച്ചുപുടവ
കാച്ചുരുളി
  • മദ്യവും മറ്റും വാറ്റുന്നതിനുള്ള ഉരുളി
കാജി, കാദി, കാതിയാർ
  • ജഡ്ജി അറബി:
കാഞ്ചനഗിരി
  • മേരുപർവതം
കാഞ്ചനക്ഷീരി
  • മല
  • എരുമ
കാഞ്ചനപല്ലവം
  • ഉമ്മത്തില
കാഞ്ചനപ്പൂവു്
  • മലമന്താരപ്പൂവു്
കാഞ്ചനശൈലം
  • മഹാമേരുപർവതം
കാഞ്ചന(ക)ം
  • വലിയ മലയകത്തി
  • പൊൻവർണ്ണച്ചെന്നെല്ലു്
  • അരിതാരം
കാഞ്ചനം
  • സ്വർണ്ണം, ശോഭിക്കുന്നതു് എന്നർത്ഥം
  • മലയിലുണ്ടാകുന്ന മന്താരം
  • മല്ലിക
  • ഉമ്മം
  • ധനം
  • നാകപ്പൂവു്
  • താമരയല്ലി
  • ചമ്പകം
  • പുന്ന
  • അത്തിയാലു്
കാഞ്ചനകദളി
  • സ്വർണ്ണവാഴ
കാഞ്ചനകാരിണി
  • ശതാവരി
കാഞ്ചനപുഷ്പകം
  • ആവര
  • പൊന്നാവര
കാഞ്ചനപുഷ്പികാ
  • നിലപ്പന
കാഞ്ചനപുഷ്പി
  • ഗണികാരി
കാഞ്ചനാര(ക)ം
  • വലിയ മലയകത്തി
കാഞ്ചനാഹ്വയം
  • ഉമ്മത്തം, ഉമ്മം
  • താമരയല്ലി
  • നാകപ്പൂവു്
കാഞ്ചനി
  • മഞ്ഞൾ
  • ശോഭയുള്ളതു് എന്നർത്ഥം
കാഞ്ചനീകാ
  • ഗോരോചന
കാഞ്ചി
  • അരഞ്ഞാൺ, ശോഭിക്കുന്നതു്, അരയിൽ കെട്ടുന്നതു് എന്നർത്ഥം
  • കാഞ്ചി എന്നതു സ്ത്രീകൾ അരയിൽ ഉടുത്ത വസ്ത്രത്തിന്റെ മേലെ കെട്ടുന്നതായ അരഞ്ഞാൺ എന്നു കാണുന്നു. ഇതു പലവിധമുണ്ടു്. ‘ഏകയഷ്ടിർഭവേൽകാഞ്ചീമേഖലാത്വഷ്ടയഷ്ടികാ; രസനാഷോഡശജ്ഞേയാകലാപഃപഞ്ചിവിംശകം’-ഒരിഴയുള്ളതു കാഞ്ചി, എട്ടിഴയുള്ളതുമേഖലാ, പതിനാറിഴയുള്ളതു രസനാ, ഇരുപത്തഞ്ചിഴയുള്ളതു കലാപം, ഈ പറഞ്ഞതു ഗ്രന്ഥാന്തരത്തിലേ വിശേഷമാണു്. ഇവിടെ ഈ ഭേദമില്ല. അരഞ്ഞാൺ സാധാരണ പരന്നിട്ടാണു്. അതുകൊണ്ടു് ഇതു പൊന്നിൻനൂലായിരിക്കണം. അരഞ്ഞാൺ എന്ന ശബ്ദം നോക്കുക.
  • കാഞ്ചീപുരം
  • ചെമന്ന കുന്നി
  • തോക്കിന്റെ കാഞ്ചി
കാഞ്ചിക
  • കാടി
കാഞ്ചികം
  • വെപ്പുകാടി, വായ്ക്കെട്ടി സൂക്ഷിക്കുന്നതു് എന്നർത്ഥം
  • കാടി
കാഞ്ചിമരം
  • മയിലെള്ളിൽ ഒരിനം
  • മയിലെള്ളിന്റെ ഗുണം തന്നെ. ഇതു ഉത്തംസവർഗ്ഗത്തിൽ ചേർന്ന പുഷ്പമാണു്. ഇതു നദീതീരത്തിലുണ്ടാവുക സാധാരണ കായ് വളരെ ചെറുതായിരിക്കും. കമ്പുകളിൽ മുള്ളുണ്ടു്. തമിഴിൽ പിറായഞ്ചെടി. സംസ്കൃതത്തിൽ ഝാവുകം.
  • പര്യായപദങ്ങൾ:
    • പിചുളം
    • ഝാവുകം.
കാഞ്ചീപുരം
  • ഒരു പട്ടണം
കാഞ്ചുകീയൻ
  • കോല്കാരൻ
  • ശിപായി
കാഞ്ചൊറി
  • ചൊറിയണം
  • ആനച്ചൊറിയണം
കാഞ്ഞിരം
  • കയ്പുള്ള ഒരു വൃക്ഷം
  • കഫം, രക്തദോഷം, കുഷ്ഠം, അർശസ്സു, വാതരോഗം, ചൊറി, ജ്വരം, വ്രണം, കൃമി, ശിരോരോഗം, ആമം, വീക്കം ഇവയെശമിപ്പിക്കും. ലഹരിയെ വരുത്തും. ഇതിന്റെ പച്ചക്കായ് വാത വർദ്ധനകരമാണു്. മലം പിടിത്തമുണ്ടാക്കും. ഇതു ശുദ്ധിചെയ്യേണ്ടതാണു്. സംസ്കൃതത്തിൽ കാരസ്കരം. തമിഴിൽ – എട്ടി. ഇംഗ്ലീഷിൽ – പായിസൻനട് Poison nut.
കാഞ്ഞിരോടു്
  • ഒരു നദി
കാഞ്ഞൂപ്പോത്തു്
  • ഒരുമാതിരി ജലജന്തു
കാഞ്ജി
  • കാടി
  • പെരുന്തുമ്പ
കാഞ്ജികം
  • വെപ്പുകാടി
  • വെള്ളത്തിൽ വ്യക്തിയുള്ളതു്, വെള്ളമായുള്ളതു് എന്നർത്ഥം.
  • കാടി
കാഞ്ജികാ
  • കാടി
  • പലാശി
  • അടവതിയിൽ
  • കടുകിൻ കിഴങ്ങു കൊണ്ടുണ്ടാക്കുന്ന കറി
കാട
  • ഒരു പക്ഷി
  • ഇതിന്റെ മാംസം വാതം, പിത്തം, കഫം, ജ്വരം ഇവയെ ശമിപ്പിക്കും. ബ ലത്തെയും അഗ്നിയേയും വർദ്ധിപ്പിക്കും. പുഷ്ടിയെ ഉണ്ടാക്കും. അധികം രുചികരമാണു്. ശീതവീര്യമത്രേ. തമിഴിൽ – കാടൈ. ഇംഗ്ലീഷിൽ – (Quail) ക്വൈൽ
  • പര്യായപദങ്ങൾ:
    • വർത്തകം.
കാടത്തുണി
  • കട്ടിയുള്ള തുണി
  • പരുപരുത്ത തുണി
കാടൻ
  • കാട്ടുപന്നി
  • കാട്ടുപൂച്ച
  • കുറുക്കൻ
  • കാട്ടിൽപാർപ്പുകാരൻ
കാടൻപുല്ലു്
  • ഒരു വക പുല്ലു്
കാടൻപൂച്ച
  • കാട്ടുപൂച്ച
കാടം
  • കിണറു്
കാടയടിയാൻ
  • ഒരു പക്ഷി
  • ഇതു മിക്കവാറും കാട്ടിൽ സഞ്ചരിക്കുന്നതാണു്. കാടപ്പക്ഷിയുടെ മാംസത്തിന്റെ ഗുണംതന്നെ ഇതിന്റെ മാംസത്തിനുമുള്ളതു്. രൂക്ഷമാണു്. തമിഴിൽ വിച്ചുള്ളി.
  • പര്യായപദങ്ങൾ:
    • വർത്തികം.
കാടർ
  • കേരളത്തിലേ ആദിമനിവാസികളിൽ ഒരു വർഗ്ഗം
കാടി
  • അരി കഴുകിയാലുള്ള വെള്ളം
  • വെപ്പുകാടി, ധാന്യാമ്ലം
  • കാടി വെപ്പുകാടി എന്നും അരി കഴുകിയ കാടി എന്നും കള്ളുപഴകിയ കാടി എന്നും മൂന്നുപ്രകാരമുണ്ടു്. ഇവയിൽ വെപ്പുകാടി വിശേഷം, കോതമ്പു്, അരി, മലർ മുതലായ പലേ ഔഷധങ്ങൾ ഇട്ടു കഷായമാക്കി ഭരണികളിൽ അടവെയ്ക്കുക പതിവാണു്. ഇതിനെയാണു് ‘നല്ല ദിവസംനോക്കി കാടിവെയ്ക്കുക, എന്നു പറയുന്നതു്. ഇതു പുളിപ്പും അത്യുഷ്ണവുമാകുന്നു. രുചിയെ ഉണ്ടാക്കും. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ ഇളക്കും വേറെയും പല ഗുണമുണ്ടു്. കാടി പാലിനോടു ചേർത്തു കുടിക്കരുതു്. വിരുദ്ധമാണു്. വാതത്തിനു വളരെ നന്നു്. അരി കഴുകിയ കാടി തീക്ഷ്ണോഷ്ണവും പിത്തകൃത്തുമാകുന്നു. മലത്തെ ഇളക്കും. കള്ളു പഴകിയ കാടി പുളിപ്പും തീക്ഷ്ണോഷ്ണവും കൃമിഹരവും ദീപനവും ആണു്. സന്നിക്കു വിശേഷം. സംസ്കൃതത്തിൽ കാഞ്ജികം. തമിഴിൽ കാടി. ഇംഗ്ലീഷിൽ സൗവ്വർഗ്രുവെൽ Sour gruel.
കാടു്
  • മരം, വള്ളി, മുള്ളു് മുതലായവ വളരെയുള്ള സ്ഥലം
  • കാട് × നാട്.
  • അടവി മുതൽ 4-ം, സാധാരണ കാടിന്റേയും കാനനം, വനം 2-ം അധികം വൃക്ഷലതാദികളുള്ള കാടിന്റെയും പേരാണെന്നു് അഭിപ്രായമുണ്ടു്. പെരുങ്കാടിനു പര്യായങ്ങൾ – മഹാരണ്യം, അരണ്യാനി.
  • പിഴ, പുസ്തകത്തിലേ പിഴ
  • പര്യായപദങ്ങൾ:
    • അടവി
    • അരണ്യം
    • വിപിനം
    • ഗഹനം
    • കാനനം
    • വനം.
കാടുകേറുക
  • നിരാധാരമാവുക
  • ശൈലി.
കാടുതേടുക
  • മൃഗങ്ങളെ അന്വേഷിക്കുക
  • നായാടുക
  • വേട്ടയാടുക
കാടുമറയുക
  • മരിക്കുക
  • രാജാക്കന്മാരോടും മറ്റും ജനങ്ങൾ ഉപയോഗിക്കാനുള്ള വാക്കാണു്.
കാടോടി
  • പഠിക്കാത്തവൻ
  • മൂഢൻ
കാഠം
  • പാറ
  • കല്ലു്
കാട്ടത്തി
  • പേയത്തി, തേരകം
  • ഇതിന്റെ തൊലി മുതലായതു കഫം, ശ്വിത്രം, പിത്തം, വ്രണം, കുഷ്ഠം, അർശസ്സ്, പാണ്ഡു, കാമില ഇവയെ ശമിപ്പിക്കും. അതിസാരത്തിന്നു അത്യുത്തമം. കാക്കയുടെ പേരെല്ലാം ഇതിന്നു പേരായി വരും. ഇല വിശേഷാൽ പരുപരുത്തിരിക്കും. മറ്റുള്ള എല്ലാ ലക്ഷണവും അത്തിയുടേതുതന്നെ. തമിഴിൽ പേയത്തി മരം. ഇംഗ്ലീഷിൽ കെഗ്ട്രി Kegtree.
  • കാട്ടന്റെ സ്ത്രീ
  • പര്യായപദങ്ങൾ:
    • കാകോദുംബരികാ
    • ഫൽഗു
    • മലപൂ
    • ജഘനേഫലാ.
കാട്ടൻ
  • കാട്ടിൽ പാർക്കുന്ന ഒരു ജാതിക്കാരൻ.
കാട്ടപ്പ
  • ഒരു ചെടി
  • പുറങ്കൈനാറി
  • കാട്ടപ്പ അപ്പയിൽ ഒരിനമാണു്. അപ്പക്കു കാളപ്പൂ എന്നും പേരു കാണുന്നു. കാട്ടപ്പ അർശസ്സിന്നു നന്നു്. ശൂലക്കു വിശേഷം വാതഹരമാകുന്നു. വെള്ളം വെന്തു കുളിപ്പിച്ചാൽ പനിയും കരപ്പനും ശമിക്കും.
കാട്ടരയാൽ
  • ഒരു വൃക്ഷം
  • ഈ വൃക്ഷം അധികം വളരുകയില്ല. ഇലയുടെ രണ്ടരികിലും അറ്റം വരെ അറപ്പുവാളിന്റെ പല്ലു പോലെയുള്ള ചിഹ്നങ്ങൾ കാണും. തമിഴിൽ മഴുകട്ടൈച്ചെടി. ഇംഗ്ലീഷിൽ മൾബെറിട്രി Mulberry tree]
  • പര്യായപദങ്ങൾ:
    • നൂദം
    • പൂഗം
    • ക്രമുകം
    • ബ്രഹ്മണ്യം
    • ബ്രഹ്മദാരു
    • തൂലം.
കാട്ടാടു്
  • ഒരു വക മാൻ.
കാട്ടാന
  • കാട്ടിലുള്ള ആന
കാട്ടാവണക്കു്
  • ഒരു ചെടി
  • കടലാവണക്കു് എന്നൊരു പക്ഷം
കാട്ടാളക്കുടി
  • കട്ടാളപ്പുര
  • പര്യായപദങ്ങൾ:
    • പക്കണം
    • ശബരാലയം.
കാട്ടാളത്തി
  • കാട്ടാളന്റെ സ്ത്രീ
കാട്ടാളൻ
  • വേടൻ
  • കാട്ടിൽ പാർക്കുന്ന ഒരു ജാതിക്കാരൻ
കാട്ടി
  • കാട്ടുപോത്തു്
  • കാട്ടെരുമ, കടമാൻ ഇങ്ങിനെയും പറയുന്നുണ്ടു്.
കാട്ടിക്കണ്ട
  • ഒരു സുഗന്ധപ്പുല്ലു്
  • പര്യായപദങ്ങൾ:
    • ദേവജഗ്ദ്ധകം.
കാട്ടിഞ്ചിക്കൂവ
  • ഒരു ചെടി
കാട്ടിലന്ത
  • മുള്ളുള്ള ഒരു മരം
  • വാതം, കുഷ്ഠം, ചൊറി, വ്രണം, വീക്കം, ആമദോഷം ഇവയെ ശമിപ്പിക്കും.സംസ്കൃതം: ഘോണ്ടാ. തമിഴ്: കാട്ടിലന്തൈ.
കാട്ടിലും, കാട്ടിൽ
  • ഏറ്റക്കുറച്ചിലുകളിൽ ചേർത്തുപറയുന്ന ഒരവ്യയപദം
കാട്ടീച്ച
  • ഒരു വക ഈച്ച
  • പര്യായപദങ്ങൾ:
    • ദംശം
    • വനമക്ഷികം.
കാട്ടുക
  • കാണിക്കുക
  • ചെയ്യുക
കാട്ടുകടുകു
  • ഒരുമാതിരി ചെടി
കാട്ടുകദളി
  • ഒരു ചെടി
കാട്ടുകന്നു
  • കടമാൻ
കാട്ടുകരയാമ്പു
  • ഒരു വൃക്ഷം
കാട്ടുകലശം
  • ഒരു വക ഉതിമരം
കാട്ടുകസ്തൂരി
  • കസ്തൂരിപോലെ മണമുള്ള ഒരു ചെടി
കാട്ടുകർവ
  • ഒരു വൃക്ഷം
കാട്ടുകാക്ക
  • ഒരു പക്ഷി
  • മാംസം മിക്കവാറും ഗുണം കൊണ്ടു കാക്കയുടേതിനൊപ്പം തന്നെ. സംസ്കൃതം: ചാഷം. ഇംഗ്ലീഷിൽ–ബ്ളൂജെ Bluejay.
  • പര്യായപദങ്ങൾ:
    • ചാഷം
    • കികീദിവി.
കാട്ടുകാച്ചിൽ
  • ഒരു വക കിഴങ്ങ്
കാട്ടുകിഴങ്ങ്
  • ഒരുമാതിരി കിഴങ്ങ്
കാട്ടുകുയുമ്പ്
  • കാട്ടിലുള്ള കുയുമ്പ്
  • കഫത്തെ ശമിപ്പിക്കും. അഗ്നി വർദ്ധനകരമാണ്. സംസ്കൃതത്തിൽ അരണ്യകുസുംഭം.
കാട്ടുകുരികിൽ
  • ഒരു പക്ഷി
  • നാട്ടുകുരികിലിന്റെ മാംസത്തേക്കാൾ ഇതിന്റെ മാംസം നന്നു. ഇതു പ്രതുഭവർഗ്ഗത്തിൽ ചേർന്ന ജാംഗലമാംസമാകുന്നു. സംസ്കൃതത്തിൽ അരണ്യചടകം ഇംഗ്ലീഷിൽ വൈൽഡ് സ്പാരോ wild sparrow.
കാട്ടുകോതമ്പു്
  • തിന മുതലായവയെപ്പോലെയുള്ള ഒരു വക പുല്ലു്
  • പേരുകൊണ്ടു് ഇതിനെ കോതമ്പിന്റെ കൂട്ടത്തിൽ ചേർക്കരുതു്. ഇതു ഭോജ്യവർഗ്ഗത്തിൽപെട്ട തൃണധാന്യമാണു്. സംസ്കൃതം: ഗവേധുകാ. തമിഴിൽ കാട്ടുകൊതുമൈ.
കാട്ടുകോഴി
  • കാട്ടിലുണ്ടാകുന്ന ഒരു വക കോഴി
  • മാംസത്തിനു കോഴിമാംസത്തിന്റെ ഗുണം തന്നെ അർശസ്സിന്നു ഗുണമല്ല. വിഷ്കിരവർഗ്ഗത്തിൽ പെട്ട ജാംഗലമാംസമാകുന്നു. സംസ്കൃതത്തിൽ – അരണ്യകുക്കുടം. ഇംഗ്ലീഷിൽ (Jungle fowl) ജംഗിൾ ഫൗൾ.
കാട്ടുഗോളിച്ചീര
  • ശാകവർഗ്ഗത്തിൽ ചേർന്ന പത്രശാകം
  • ഗുണങ്ങൾ ഗോളിച്ചീരയുടേതുതന്നെ. സംസ്കൃതത്തിൽ അരണ്യഘോലി.
കാട്ടുചക്ക
  • കടമ്പു്
കാട്ടുചമ്പകം
  • പാലുള്ള ഒരുവക ചെറിയ വൃക്ഷം
  • ഇതു് അഞ്ചുതരമുണ്ട്. പുഷ്പങ്ങൾ കൊണ്ടു വ്യത്യാസം അറിയണം. വാതം, കഫം, നേത്രരോഗം, വ്രണം ഇവയെ ശമിപ്പിക്കും. ഒരു ജ്വരഘ്നദ്രവ്യമാണ്. സംസ്കൃതത്തിൽ വനചമ്പകം.
കാട്ടുചീര
  • ഒരുവക ചീര
  • ഇതു ധാതു, ബലം, അഗ്നി ഇവയെ വർദ്ധിപ്പിക്കും. പിത്തത്തെ ശമിപ്പിക്കും. ആമത്തെ പചിപ്പിക്കും. അധികവും വർഷകാലത്തിൽ താനെ ഉണ്ടാകുന്നു. പൂവു വെളുത്തതാണ്. സംസ്കൃതത്തിൽ കണഞ്ജരം.
കാട്ടുചെറുതുളസി
  • ഒരുവക ചെറുതുളസി
  • ചർദ്ദി, പിശാചുബാധ, ഉരുപിഡ ഇവയെ ശമിപ്പിക്കും. ചെറുതുളസിയുടെ ഗുണങ്ങളത്രേ ഇതിന്നും സുരഭിയാണ്. സംസ്കൃതത്തിൽ വനബർബരികം.
കാട്ടുചെറുപയറു്
  • ഭോജ്യവർഗ്ഗത്തിൽ പെട്ട ശിംബിധാന്യം
  • സാമാന്യം ചെറുപയറിന്റെ ഗുണമാണു്. സംസ്കൃതത്തിൽ അരണ്യമുദ്ഗം. ഇതു വള്ളിയായി പടർന്നു കിടക്കും.
കാട്ടുചേന
  • കാട്ടിലുണ്ടാകുന്ന ചേന
  • അർശസ്സിനെ ശമിപ്പിക്കുന്നതിൽ കാട്ടുചേനയ്ക്കു സാമർത്ഥ്യം കൂടും. ഇതു കണ്ടാൽ വളരെ വെളുത്തിരിക്കും. സാമാന്യത്തിലധികം ചൊറിയും. ചൊറിമാറ്റി ഭക്ഷിക്കണം. രണ്ടു മൂന്നു തവണ വെച്ചൂറ്റുക, അമ്ലരസം ചേർക്കുക, എന്നാൽ ചൊറിമാറും.
  • പര്യായപദങ്ങൾ:
    • അരണ്യസൂരണം
    • വനജം
    • വനകന്ദം ഇത്യാദി.
കാട്ടുജന്തു
  • കാട്ടിലുള്ള മൃഗം
കാട്ടുജാതി
  • പന്നി
കാട്ടുജീരകം
  • ഒരുചെടി
  • ഒരു ഗന്ധദ്രവ്യം
  • ഇതു് അഗ്നിബലത്തെ ഉണ്ടാക്കും. ജീർണ്ണജ്വരം, കൃമി, വയറടപ്പു, വ്രണം ഇവയെ ശമിപ്പിക്കും. രുചികരമാണു്. സംസ്കൃതത്തിൽ വനജീരം തമിഴിൽ – കാട്ടുച്ചീരകം. ഇംഗ്ലീഷിൽ – (Purple Fleabane) പർപ്പിൾപ്ലീബേൻ.
കാട്ടുതിപ്പലി
  • ഒരു പച്ചമരുന്നു്
  • (രുചികരമാണു്. അഗ്നിയെ വർദ്ധിപ്പിക്കും. കാസഘ്നദ്രവ്യമാകുന്നു. പച്ചക്കു ഗുണംകൂടും. സംസ്കൃതത്തിൽ വനിപിപ്പലി.)
കാട്ടുതീ
  • മുളകൾ തമ്മിൽ കൂട്ടിമുട്ടിയും ഉരഞ്ഞും മറ്റും കാടുകളിൽ ഉണ്ടാകുന്ന തീ
  • എഴുന്തീ
  • പര്യായപദങ്ങൾ:
    • ദാവൻ
    • ദവൻ
    • വനഹുതാശനൻ.
കാട്ടുതുത്തി
  • ഒരു ചെടി
കാട്ടുതുമ്പ
  • ഒരു വക തുമ്പ
  • കരിന്തുമ്പ നോക്കുക.
കാട്ടുതുളസി
  • കാട്ടുതൃത്താവു
  • ഒരു ചെടി
കാട്ടുതേക്കു്
  • ഒരു വൃക്ഷം
കാട്ടുനാരകം, കാട്ടുചെറുനാരകം
  • കാട്ടിലുണ്ടാകുന്ന നാരകമരം
കാട്ടുനൂറോൻ
  • ഒരുമാതിരി കിഴങ്ങു
കാട്ടുപന്നി
  • കാട്ടിലുള്ള പന്നി
കാട്ടുപയറു്
  • കാക്കച്ചെറുപയർ
  • ഒരു പച്ചമരുന്നു്
  • (നരിപ്പയർ, കോഴിപ്പയർ ഇങ്ങനെയും പറയുന്നു. ഇതും കാട്ടുചെറുപയറുപോലെ വള്ളിയാണു്. മകുഷ്ഠകം, മയുഷ്ഠകം, വനമുദ്ഗം – ഇവ മൂന്നും കാട്ടുപയറിന്റെ പര്യായങ്ങളെന്നും കാണുന്നുണ്ടു്. ത്രിദോഷം, ഗ്രഹണി, അർശസ്സു്, ക്ഷതം, ചുട്ടുനീറൽ, വീക്കം, അതിസാരം, ജ്വരം, വാതരക്തം, തണ്ണീർ ദാഹം, ചുമ, വിഷം ഇവയെ ശമിപ്പിക്കും. മലംപിടിത്തമുണ്ടാക്കും. കണ്ണിനു ഹിതമാണു്. ലക്ഷണംകൊണ്ടു ചെറുപയറിനു തുല്യമാകുന്നു. ഇല ചെറുതായിരിക്കും. പൂവു മഞ്ഞനിറമാണു്. സംസ്കൃതത്തിൽ മുദ്ഗപർണ്ണി. തമിഴിൽ – നരിപ്പയറ്റങ്കൊടി.)
  • പര്യായപദങ്ങൾ:
    • മുദ്ഗപർണ്ണി
    • കാകമുദ്ഗ
    • സഹം.
കാട്ടുപരുത്തി
  • ഒരു മരം
  • ഇതിനെ സൃഷ്ടിച്ചതു ഭരദ്വാജമുനിയാകയാൽ ‘ഭരദ്വാജി’ എന്നു വിളിക്കുന്നു. ഇതു വ്രണങ്ങൾക്കും വിശേഷിച്ചു ആയുധംകൊണ്ടുള്ള മുറിവിനും ഉത്തമമാകുന്നു. വാതരക്തത്തെ ശമിപ്പിക്കും. രുചിയെ ഉണ്ടാക്കും. സംസ്കൃതത്തിൽ വനകാർപ്പാസി. തമിഴിൽ – കാട്ടുപരുത്തി. യഥാർത്ഥമായ കാട്ടുപരുത്തി ചിത്രകൂടത്തിനു സമീപമുണ്ടുപോലും. ഒരു മുറിവുണ്ടായാൽ ഇതിന്റെ ഇലപിഴിഞ്ഞനീരു ആ മുറിവിൽ വീഴ്ത്തിയാൽ തൽക്ഷണം പഴയസ്ഥിതിയിലാകും.
കാട്ടുപറണ്ട
  • ഉഴക്കോൽപറണ്ട
  • ഇതു വിരേചനകരമാണു്. വിഷം, ശോഷം, കഫം, വാതം, കൃമി ഇവയെ ശമിപ്പിക്കും.
കാട്ടുപാവൽ
  • കാട്ടിലുണ്ടാകുന്ന പാവൽ
  • മച്ചിപ്പാവൽ
  • (ഇതിനു കിഴങ്ങും ബീജമില്ലാത്ത കായും ഉണ്ടു്. എല്ലാ വിഷത്തേയും കഫത്തേയും വിസർപ്പത്തേയും കളയും. സർപ്പകോപത്തെ അടക്കും. വ്രണശുദ്ധിയെ ചെയ്യും. നയനശിരോരോഗങ്ങൾക്കും കരപ്പനും നന്നു്. സംസ്കൃതത്തിൽ വന്ധ്യാകർക്കോടകി. തമിഴിൽ കാട്ടുപ്പഴു പാകൽ.)
കാട്ടുപിച്ചകം
  • ഒരു മാതിരി പൂവുണ്ടാകുന്ന വള്ളി
  • (ഇതു ചൊറിചിരങ്ങിനും കരപ്പനും നന്നു്).
കാട്ടുപീച്ചിൽ
  • പൂട്ടൽപ്പീരം
  • (ഇതു മിക്കവാറും കാട്ടുവൃക്ഷങ്ങളെ അവലംബിച്ചു പടരുന്നു. പൂവിന്റെ നിറം മഞ്ഞയാണു്. ബീജം കറുത്തിരിക്കും. വീക്കം, പാണ്ഡുരോഗം, കഫം, പിത്തം, വയറുവീർപ്പു്, മഹോദരം, കുഷ്ഠം, കാമില, അർശസ്സ് ഇവയ്ക്കു നന്നു്. രുചികരമാണു്. മലത്തെ ഇളക്കും. അഗ്നിയെ വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ ഘണ്ടാലി. ഇംഗ്ലീഷിൽ ബിറ്റർല്യൂഫാ Bitter luffa. ഇതിന്റെ എണ്ണ മലത്തെ ഇളക്കും. വാതം, കഫം, കൃമി, പ്രമേഹം, കുഷ്ഠം, ശിരോരോഗം ഇവയെ ശമിപ്പിക്കും. ഈ എണ്ണ അതിന്റെ വിത്തിൽ നിന്നെടുക്കുന്നു.)
കാട്ടുപീനാറിയില
  • ഒരു ചെടി
  • (ചൊറിചിരങ്ങിനും കരപ്പനും നന്നു്).
കാട്ടുപേരീത്ത
  • ഒരു വൃക്ഷം
  • ഗുണം പെരീത്തയുടേതുതന്നെ. വിശേഷിച്ചു് പിത്തം, സർവാംഗസന്താപം, രക്തദോഷം, ചുഴൽച്ച, മൂർച്ച, ശ്രമം ഇവയെ ശമിപ്പിക്കും. പെരീത്തയെക്കാൾ സ്വാദുണ്ടു്. സംസ്കൃതത്തിൽ രാജഖർജ്ജുരി.
കാട്ടുപൊന്നാവീരം
  • ശാകവർഗ്ഗത്തിൽ ചേർന്ന പത്രശാകം
  • (പിത്തം, പ്രമേഹം, ജ്വരം, ചുമ, അരുചി, വായുമുട്ടൽ, രക്തദോഷം, കുഷ്ഠം ഇവയെ കളയും. ഹൃദയപ്രസാദത്തെ ചെയ്യും. സംസ്കൃതത്തിൽ കടുകികാ.)
കാട്ടുപോത്തു്
  • കാട്ടിലുള്ള ഒരു വക മൃഗം
  • കാട്ടെരുമ എന്നു തമിഴു വ്യാഖ്യാനം
  • (ഈ പര്യായങ്ങൾ യഥാർത്ഥത്തിൽ നാട്ടുപോത്തിന്റെയും പേരാണു്. കാട്ടുപോത്തു കുതിരയോടു വൈരമുള്ള മൃഗമാകുന്നു. മാംസഗുണം പോത്തിന്റേതു പോലെതന്നെ. വന്യമാകയാൽ രുചിയും ലാഘവവും കൂടും. സംസ്കൃതത്തിൽ ഗവലം).
  • പര്യായപദങ്ങൾ:
    • ലൂലായം
    • മഹിഷം
    • വാഹദ്വിഷൻ
    • കാസരം
    • സൈരിഭം.
കാട്ടുപ്രാവു്
  • ഒരു പക്ഷി
  • നീറ്റുപ്രാവു്
  • (ഇതു എല്ലാപ്രാവിലും ശ്രേഷ്ഠമാണു്. മാംസത്തിനു സാമാന്യം പ്രാവിന്റേതിലും കൂടുതലാണു ഗുണം. സംസ്കൃതത്തിൽ ജലപാരാവതം. തമിഴിൽ കാട്ടുപ്പുറാ. ഇംഗ്ലീഷിൽ വാട്ടർപിജിയൺ Water pigeon.)
കാട്ടുമക്കിപ്പൂവു്
  • ഒരു ഗന്ധദ്രവ്യം
  • (മലത്തെ വർദ്ധിപ്പിക്കും. ആമത്തെ പചിപ്പിക്കും. സംസ്കൃതത്തിൽ വന്യദമനം.)
കാട്ടുമഞ്ഞൾ
  • ഒരു ഔഷധി
  • (വാതരക്തം, വിഷം, ചുമ, വായുമുട്ടൽ, കുഷ്ഠം, ഇക്കിൾ ഇവയെ ശമിപ്പിക്കും. രുചികരമാണു്. അഗ്നിയെ വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ വനഹരിദ്രം.)
കാട്ടുമരം
  • നട്ടുണ്ടാക്കാതെ കാട്ടിൽ താനേ മുളയ്ക്കുന്ന വൃക്ഷം
കാട്ടുമല്ലിക
  • ഒരു വള്ളി
കാട്ടുമാക്കാൻ
  • കാട്ടുപൂച്ച
കാട്ടുമാതളനാരകം
  • വള്ളിനാരകം
  • (വാതം, ആമദോഷം, കഫം, കൃമി, വായുമുട്ടൽ ഇവക്കു നന്നു്. രുചികരമാണു്. മറ്റെല്ലാം മാതളനാരകത്തിന്റെ ഗുണംതന്നെ. സംസ്കൃതത്തിൽ വനബീജപൂരകം).
കാട്ടുമാവു്
  • ഒരു ചെടി
  • കാട്ടുമുന്തിരി
കാട്ടുമുഞ്ഞ
  • ഒരു ഔഷധി
  • (കഫം, മേദസ്സ്, വാതം ഇവയെ ശമിപ്പിക്കും).
കാട്ടുമുതിര
  • ഒരു പച്ചമരുന്നു്
  • (വള്ളിയാണു്). (ഇതു ചെറുതും വലുതും ഉണ്ടു്. ഗുണം രണ്ടിനും തുല്യം തന്നെ. അധികവും കാടുകളിലാണുണ്ടാകുന്നതു്. അധികം പടരുകില്ല. നയനരോഗം, മലമൂത്രങ്ങളുടെ തടവു്, അർശസ്സ്, വ്രണം, ചൊറി, ശൂലം, വയറുവീർപ്പ്, വിഷം ഇവക്കു നന്നു്. ഗുണം മുതിരയോടു തുല്യം തന്നെ. സംസ്കൃതത്തിൽ കലർത്ഥാ. തമിഴിൽ കാട്ടുക്കൊൾ. ഇംഗ്ലീഷിൽ ഫേ്ളാർലീവ്ഡ് കേശിയാ Flourleaved Cassia).
കാട്ടുമുരിങ്ങ
  • ഒരു വൃക്ഷം
  • മാവിലങ്കം (തമിഴ്)
കാട്ടുമുല്ല
  • മുല്ലപ്പൂപോലെ പൂവുണ്ടാകുന്ന ഒരു മാതിരി വള്ളി
  • (ഇതിനു മുല്ലയുടെ അത്ര ഗുണമില്ല. കരപ്പനും ചൊറിക്കും നന്നു്. സംസ്കൃതത്തിൽ വനമല്ലികാ. തമിഴിൽ കാട്ടുമല്ലികൈ. ഇംഗ്ലീഷിൽ വൈൽഡ് ജാസ്മിൻ Wild Jasmine.)
കാട്ടുമുളകു്
  • ഒരു പച്ചമരുന്നു്
  • (അത്യന്തം ദീപനവും പാചനവും കടുവുമാണു്. കാസശ്വാസത്തെ ശമിപ്പിക്കും. കൃമിഘ്നവും കഫവാതജിത്തുമാകുന്നു.)
  • പര്യായപദങ്ങൾ:
    • ചവ്യം
    • ചവികം.
കാട്ടുമൂർഖൻ
  • ഒരു വക പാമ്പു്
കാട്ടുമൃഗം
  • കാട്ടിലുള്ള മൃഗം
കാട്ടുമൈലോചന
  • ഒരു പച്ചമരുന്നു്
  • പര്യായപദങ്ങൾ:
    • ഘോണ്ട.
കാട്ടുരൻ
  • ഒരു ചെടി
കാട്ടുലുവാ
  • ഒരൗഷധി
  • ഗന്ധദ്രവ്യം
  • (ഇതിനു ഉലുവായിൽ കുറഞ്ഞ ഗുണമേയുള്ളു. കുതിരകൾക്കു വളരെ നന്നു്. സംസ്കൃതത്തിൽ വനമേഥികം.)
കാട്ടുവരകു്
  • ഭോജ്യവർഗ്ഗത്തിൽപ്പെട്ട ഒരു തൃണധാന്യം
  • വരകിന്റെ ഗുണമത്രേ ഇതിനും. വിശേഷിച്ചു വാതത്തെ കോപിപ്പിക്കും. വളരെ മലംപിടിത്തമുള്ളതാണു്. സംസ്കൃതത്തിൽ വനകോദ്രവം.
കാട്ടുവശള
  • ശാകവർഗ്ഗത്തിൽപ്പെട്ട പത്രശാകം
  • വശളയിൽ കുറഞ്ഞ ഗുണമാണിതിനുള്ളതു്. വിശേഷിച്ചു രുചികരമാകുന്നു. സംസ്കൃതത്തിൽ വനജാ]
കാട്ടുവാക
  • ഒരു മരം
കാട്ടുവാഴ
  • മലവാഴ
  • ചുട്ടുനീറൽ, തണ്ണീർദാഹം, പിത്തം, മെലിവു ഇവക്കു നന്നു്. രുചികരമാകുന്നു, ബലത്തെ വർദ്ധിപ്പിക്കും] സംസ്കൃതത്തിൽ ഗിരികദളി, തമിഴിൽ കാട്ടുക്കതലി.
കാട്ടുവിഷ്ണുക്രാന്തി
  • ഒരു പച്ചമരുന്നു്
കാട്ടുവെങ്കായം
  • ചെറിയ പോളയുള്ള ഒരു ചെടി
  • കാട്ടുള്ളി
കാട്ടുവെള്ളരി
  • ഒരു പച്ചമരുന്നു്
  • ഇതു രണ്ടുവിധമുണ്ടു്. അത്യുഷ്ണമാണു്. വിരേചനത്തെ ചെയ്യും.
  • പര്യായപദങ്ങൾ:
    • ഗവാക്ഷി.
കാട്ടുവെള്ളുരൻ
  • വെളുത്ത ഊർപ്പം
കാട്ടുശതകുപ്പ
  • ചെറിയ ശതകുപ്പ
  • വാതം, കഫം, യോനിശൂലം, കൃമി, ചുമ, ഛർദ്ദി, ചുട്ടുനീറൽ, ശൂലം, അഗ്നിമാന്ദ്യം, പ്ലീഹ, അർശസ്സു്, ക്ഷതം ഇവയെ ശമിപ്പിക്കും. ഹൃദയപ്രസാദക രമാണു്. മലത്തെ തടുക്കും. ആമത്തെ പചിപ്പിക്കും. സംസ്കൃതത്തിൽ – മധുരികാ. തമിഴിൽ ചതകുപ്പൈ. ഇംഗ്ലീഷിൽ (Fenel seed) ഫെനൽസീഡ്.
കാട്ടുള്ളി
  • ഒരുപച്ചമരുന്നു്
  • കാട്ടുവെങ്കായം
  • [കാട്ടുള്ളി വിഷത്തിനും പുഴുക്കടിക്കും ചുടുവാതത്തിന്നും ഉപയോഗം.
കാട്ടുള്ളിപ്പോള
  • കാട്ടുവെങ്കായത്തിന്റെ ഇല
  • ഒരു ചെടി
കാട്ടുഴുന്നു
  • ഒരു പച്ചമരുന്നു്
  • പെരുങ്കാണം എന്നും പറയും.
  • വാതം, ജ്വരം, ക്ഷയം, പിത്തം, ചുട്ടുനീറൽ, വീക്കം, രക്തദോഷം, ചുമ ഇവയെ ശമിപ്പിക്കും. മലത്തെ തടുക്കും ബലത്തെയും കഫത്തെയും വർദ്ധിപ്പിക്കും. ഇതിനു മിക്കവാറും ഉഴുന്നിന്റെ ലക്ഷണമാണുള്ളതു്. സംസ്കൃതത്തിൽ മാഷപർണ്ണി. തമിഴിൽ – പെരിവിടുകൊള്ളു.
  • പര്യായപദങ്ങൾ:
    • ഹയപുച്ഛി
    • കാംബോജി
    • മാഷപർണ്ണി
    • മഹാസഹാ.
കാട്ടുറുമ്പു്
  • ഒരുവക കറുത്ത ഉറുമ്പു്
കാട്ടൂരൻ
  • ഒരു ചെടി
കാട്ടെരുമ
  • പെൺകടമാൻ
കാട്ടെള്ളു
  • ഫലമില്ലാത്തതിലം
  • പര്യായപദങ്ങൾ:
    • തിലപേജം
    • തിലപിഞ്ജം.
കാഠിന്യം
  • ഉറപ്പു്
  • കഠിനത, ക്രൂരത
കാൺവന
  • കാഴ്ച
കാണ
  • വിശേഷണം:
  • ഒറ്റക്കണ്ണുള്ള
കാണകപോതകം
  • കരുട്ടുപ്രാവു്
കാണക്കാരൻ
  • മുതലാളന്നു ദ്രവ്യം വായ്പുകൊടുത്തു നിലം പാട്ടത്തിന്നു വാങ്ങിച്ചവൻ
കാണക്കൊട
  • നിലം പാട്ടത്തിന്നു എഴുതിവാങ്ങിക്കുന്നവൻ മുതലാളന്നു ദ്രവ്യം കൊടുക്കുക
  • കാണംകൊടുത്തു വാങ്ങിച്ചിരിക്കുന്ന നിലമോ പറമ്പോ
കാണജന്മമര്യാദ
  • മലയാളത്തിലേ വസ്തു അനുഭവക്രമം മുതലായവയെ വിവരിക്കുന്ന ഒരു ഗദ്യപുസ്തകം
കാണപ്പാട്ടം
  • കാണമായിട്ടു ദ്രവ്യം വായിപ്പകൊടുത്തെഴുതി വാങ്ങിച്ചിരിക്കുന്ന കണ്ടമോ പറമ്പോ
  • കാണത്തിന്റെ പലിശനീക്കി ശേഷം മുതലാളന്നു കൊടുക്കേണ്ടുന്ന പാട്ടം, മിച്ചവാരം
കാണം
  • മുതിര
  • ധനം, വസ്തു
  • നിലവും മറ്റും പാട്ടത്തിനേല്ക്കുമ്പോൾ അതിന്റെ ഉടയക്കാരന്നു വായിപ്പയായിട്ടു കൊടുക്കുന്ന ദ്രവ്യം
  • കാക്ക
  • പഴഞ്ചൊല്ലു് – കാണംവിറ്റും ഓണം കൊള്ളണം = വിറ്റുനശിച്ചാലും ഘോഷിക്കാനുള്ളതു ഘോഷിക്കണം.
കാണശിഷ്ടം
  • കാണത്തിന്റെ ഉഭയം നീക്കി ശേഷം ഉടയക്കാരന്നു കൊടുക്കേണ്ടുന്ന പാട്ടം
  • മിച്ചവാരം
കാണാകുക
  • കാണ്മാറാവുക
  • കാണ്മാൻ തക്കവണ്ണമാവുക
കാണാക്കോൽ
  • വഞ്ചന
  • ചതിവു്
കാണാതെ
  • കണ്ടറിയാതെ
  • അറിയാതെ
  • മറഞ്ഞു്
  • കളഞ്ഞു്
  • പഴഞ്ചൊല്ലു് – കാണാൻപോകുന്നപൂരം പറഞ്ഞു കേൾപ്പിക്കണമോ = ഉടൻ അനുഭവിപ്പാൻപോകുന്ന സംഗതിയെപ്പറ്റി പറഞ്ഞിട്ടാവശ്യമില്ല.
കാണാപ്പാഠം
  • പുസ്തകത്തിൽ നോക്കാതെ ചൊല്ലുക
കാണാരി
  • കാണക്കാരൻ
കാണി
  • അല്പം, ക്ഷണനേരം
  • ‘കാണിവിളംബനമരുതിഹമകളുടെ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
    .
  • ഒന്നിന്റെ എൺപതിൽ ഒരു പങ്കു്
  • ഒരുമാതിരി തയ്യൽ
കാണികൾ
  • കാണുന്നവർ
കാണിക്ക
  • രാജാക്കന്മാരേയും മറ്റും കാണ്മാൻ ചെല്ലുമ്പോൾ കാഴ്ചയായിട്ടു വെയ്ക്കുന്ന ദ്രവ്യം
  • ക്ഷേത്രങ്ങളിൽ വഴിപാടായിട്ടു നടയിൽവെക്കുന്ന ദ്രവ്യം
കാണിക്കുക
  • കാട്ടുക
  • ചെയ്യുക
  • കാണാറാക്കുക
കാണിക്കുത്ത്
  • മടിശ്ശീലയ്ക്കും മറ്റും പുറമേ ഭംഗിയിൽ തയ്ക്കുന്ന തയ്യൽ
കാണുക
  • കണ്ണുകൊണ്ടറിയുക
  • വിചാരിച്ചറിയുക
കാണൂകം
  • കാക്ക
  • പൂവൻ കോഴി
  • ഒരുമാതിരി പാത്ത
  • താലമരത്തിൽ തൂങ്ങുന്ന, കൂടുകൂട്ടുന്ന ഒരുമാതിരി പക്ഷി
കാണേയൻ, കാണേരൻ
  • ഒറ്റക്കണ്ണുള്ള സ്ത്രീയുടെ മകൻ
കാണ്ടാമരം
  • മണ്ണിന്റെയോ വെള്ളത്തിന്റെയൊ അടിയിൽ കിടക്കുന്ന ഒരു മാതിരി മരം
കാണ്ടാമൃഗം
  • ഒറ്റ കൊമ്പുള്ള ഒരുവക മൃഗം
കാണ്ഡകടുകം
  • ചങ്ങലംപരണ്ട
കാണ്ഡകണ്ടം
  • വലിയ കടലാടി
കാണ്ഡകം
  • വയൽ വെള്ളരി
കാണ്ഡകാണ്ഡകം
  • കുരുവിക്കരുമ്പു്
കാണ്ഡകാരം
  • കവുങ്ങ്
കാണ്ഡകീലകം
  • പാച്ചോറ്റി
കാണ്ഡഗുണ്ഡം
  • മുപ്പരപ്പൻപുല്ലു്
കാണ്ഡചതുഷ്ടയം
  • തുളു
  • (ഗോകർണ്ണത്തിനും പെരുംപുഴയ്ക്കും മദ്ധ്യെ), കൂപം (പെരുംപുഴ), കോട്ട (ഈ നദികൾക്കും മദ്ധ്യേ), കേരളം (പുതുപട്ടണം, കണ്ണേറ്റി ഇവയ്ക്കു മദ്ധ്യേ), മൂഷികം (കണ്ണേറ്റിക്കും കന്യാകുമാരിക്കും മദ്ധ്യേ). ഇവ പരശുരാമക്ഷേത്രത്തിന്റെ കാണ്ഡങ്ങൾ.
കാണ്ഡതിക്തക(കം)
  • നിലവേപ്പ്
കാണ്ഡനീലം
  • പാച്ചൊറ്റി
കാണ്ഡപടം
  • കൂടാരമറ
കാണ്ഡപുംഖാ
  • കൊഴിഞ്ഞിൽ
കാണ്ഡപുഷ്പാ
  • തുമ്പാ
കാണ്ഡപൃഷ്ഠ
  • വിശേഷണം:
  • യുദ്ധത്തിന്നായിട്ടു ആയുധം എടുത്ത
കാണ്ഡപൃഷ്ഠൻ
  • ആയുധവിദ്യകൊണ്ട് ഉപജീവിക്കുന്നവൻ
  • ശസ്ത്രങ്ങളെ അത്ര വകവെക്കാത്തവൻ എന്നർത്ഥം.
കാണ്ഡപൃഷ്ഠം, കാളപൃഷ്ഠം
  • കർണ്ണന്റെ വില്ല്
കാണ്ഡഭഗ്നം
  • ഭഗ്നനിദാനത്തിൽ പെട്ട ഒരു രോഗം
  • ഇതു 12 വിധമുണ്ട്. ഇരുന്നാലും നിന്നാലും കിടന്നാലും എന്നല്ല ഒരവസ്ഥയിലും സുഖമുണ്ടാകാത്തതാണു്. ഭഗ്നത്തിൽ കൈകൊണ്ടമർത്തിയാൽ ശബ്ദമുണ്ടാകും.
കാണ്ഡം
  • പൂക്കളുടെയും മറ്റും തണ്ട്
  • അദ്ധ്യായങ്ങൾ ചേർന്നുണ്ടാകുന്നതു് (ഭാഗം)
  • വടി
  • അസ്ത്രം
  • കുതിര
  • ജലം
  • സമയം
  • കൂട്ടം
  • അവസാനം
  • സ്വകാര്യ സ്ഥലം
  • സ്തുതി
  • ഒരളവ്
  • അമ, പേക്കരിമ്പ്
  • ഇരുമ്പുവേലി
  • 1. പദങ്ങൾ ചേർന്നു വാക്യവും. 2. വാക്യങ്ങൾ ചേർന്നു വകുപ്പും (ഖണ്ഡികയും). 3. വകുപ്പുകൾ ചേർന്നു അദ്ധ്യായ (സർഗ്ഗം – അങ്ക)വും. 4. അദ്ധ്യായങ്ങൾ ചേർന്നു കാണ്ഡവും (ഭാഗം). 5. കാണ്ഡങ്ങൾ ചേർന്നു ഗ്രന്ഥവും ഉണ്ടാകുന്നു.
കാണ്ഡരുഹാ
  • കടുരോഹിണി
കാണ്ഡശാഖാ
  • എരുമവള്ളി
കാണ്ഡവൽ
  • വിശേഷണം:
  • അസ്ത്രമുള്ള
  • വാൻ, വതി, വൽ] [കാണ്ഡവാൻ – ബാണത്തോടുകൂടിയവൻ എന്നർത്ഥം. കാണ്ഡം = ബാണം..
  • പര്യായപദങ്ങൾ:
    • കാണ്ഡീരൻ.
കാണ്ഡസ്പൃഷ്ട
  • വിശേഷണം:
  • ആയുധമെടുത്ത
കാണ്ഡികാ
  • മൂന്നു ദളമുള്ള കടല
  • വയൽവെള്ളരി
കാണ്ഡീര
  • വിശേഷണം:
  • അസ്ത്രത്തൊടുകൂടിയ
  • ബാണം ധരിച്ച
കാണ്ഡീരം
  • ചങ്ങലം പരണ്ട
  • ചെറുചീര
കാണ്ഡീരി
  • മഞ്ചട്ടി
കാണ്ഡേക്ഷു
  • വയൽച്ചുള്ളി
  • നീർച്ചുള്ളി
  • മുള്ളുള്ള ഒരു ചെടി
കാണ്ഡേരി
  • നാഗദന്തി
കാണ്ഡേരുഹാ
  • കടുരോഹിണി
കാതു്
  • ചെവി
  • ചില പാത്രത്തിന്റെ കുഴ
കാതു്
  • കിണറു്
കാതന്ത്രം
  • കാർത്തികേയന്റെ പ്രീതി ഹേതുവായിട്ടു സർവർമ്മാവു് ഉണ്ടാക്കിയ ഒരു വ്യാകരണം
കാതം
  • നാലുനാഴികവഴി
കാതര്യവാൻ
  • കാതര്യത്തോടു (ഭീരുതയോടു) കൂടിയവൻ
കാതര
  • ഭയമുള്ള
  • പാരവശ്യമുള്ള
  • ചഞ്ചലമായ
  • അകാതര എന്ന ശബ്ദം നോക്കുക.
കാതരൻ
  • രോഗാദികൊണ്ടു വ്യാകുലമനസ്സായിട്ടുള്ളവൻ
  • പണിപ്പെട്ടു കഴിച്ചുകൂട്ടുന്നവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • അധീരൻ.
കാതരത, കാതരത്വം, കാതര്യം
  • ഭയം, പേടി
  • പാരവശ്യം
  • ചാപല്യം
കാതരാക്ഷി
  • ചഞ്ചലാക്ഷി
  • സുന്ദരി
കാതൽ
  • മരത്തിന്റെ അകത്തേ ഉറപ്പുള്ള ഭാഗം, ഉള്ളു്
  • സത്തു് സാരം, ശക്തി
  • ആഗ്രഹം
  • ‘കാതലോടെ വിഷയങ്ങളെയഞ്ചു’
    — ഭഗവൽഗീത
    .
  • പര്യായപദങ്ങൾ:
    • സാരം
    • മജ്ജാ
കാതില
  • ചില സ്ത്രീകൾ കാതിലിടുന്ന ഒരുമാതിരി ആഭരണം
  • ‘കാതിലവളകളുംമാലകൾകാഞ്ചികളും’
    — ചാണക്യസൂത്രം
    .
കാതിലോല
  • ചില സ്ത്രീകൾ കാതിൽ ഇടുന്നതിനു തെറുത്ത ഓല
  • സംസ്കൃതത്തിൽ – കാ + അതിലോല = കാതിലോല = അതിലോല (സുന്ദരി) കാ = ആരു്.
കാതുകുത്തു്
  • മനുഷ്യരുടെചെവിതുളയ്ക്കുക
കാതോല
  • കാതിലോല
  • പനയോലമടലിൽ രണ്ടുഭാഗത്തുമുള്ളതിൽ നീളം കുറഞ്ഞ ഓല
കാത്തിരിക്കുക
  • ആരും കൊണ്ടുപോകാതെയും മറ്റും സൂക്ഷിച്ചുംകൊണ്ടു നോക്കിയിരിക്കുക
  • വരവിനേയും മറ്റും നോക്കിയിരിക്കുക
കാത്തിരിപ്പു്
  • കാവലായിട്ടു നോക്കിയിരിക്കുക
  • സമയത്തെ നോക്കിപ്പാർക്കുക
കാത്തു്
  • ഒരങ്ങാടി മരുന്നു്
  • കഫം, പിത്തം, കണ്ഠരോഗം, വ്രണം, പ്രമേഹം, കൃമി, വിസർപ്പം, കുഷ്ഠം, മുഖരോഗം, അർശസ്സ്, സ്ഥൗല്യം ഇവയെ ശമിപ്പിക്കും. ദീപനവും രുചികരവുമാണു്. കരിങ്ങാലിവിറകിൽ നിന്നെടുക്കുന്നു. ഇതു പാലോടുചേർത്തു ഉപയോഗിക്കരുതു്. ഇതു അധികമായി ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ പശുവിൻപാൽ കാച്ചി പഞ്ചസാര ചേർത്തു കൂടക്കൂടെ കൊടുക്കണം വികാരം തീരുന്നതിനു ഒരു യാമം വേണ്ടിവരും. സംസ്കൃതത്തിൽ ഖദിരസാരം ഇംഗ്ലീഷിൽ – (Catechu) കേടച്യു കാത്തിനെ ‘കാശിക്കട്ടി’ എന്നും പറയും.
കാത്തുകളി
  • കോലുകൊണ്ടുള്ള ഒരുമാതിരി കളി
കാത്തുനില്ക്കുക
  • വസ്തുക്കളെ ആരും കൊണ്ടുപോകാതെയും മറ്റും നോക്കിക്കൊണ്ടു നില്ക്കുക
  • അകത്തേക്കു ആരെയും വിടാതെ വാതുക്കൽ കാവലായിട്ടു നില്ക്കുക
  • കാണുന്നതിനും മറ്റും എപ്പോൾ സമയമുണ്ടാകുമൊ എന്നു വിചാരിച്ചുകൊണ്ടു് ശ്രദ്ധയോടെ നിൽക്കുക
കാത്യായനി
  • പകുതിവൃദ്ധയായി കാഷായവസ്ത്രം ധരിച്ചവളായിരിക്കുന്ന വിധവ
  • പാർവതി
  • കത്യായനമഹർഷിയുടെ വംശത്തിലുണ്ടായവൾ എന്നർത്ഥം.
  • ‘കാത്യായന്യർദ്ധവൃദ്ധായാ
    കാഷായവസനാധവാ’
    — അമരം
  • യാജ്ഞവല്ക്കന്റെ ഭാര്യയുടെ പേർ
കാത്യായനൻ
  • ഒരു മഹർഷി
  • ഒരു ധർമ്മശാസ്ത്രപ്രവർത്തകൻ
  • ഇദ്ദേഹം പാണിനീയസൂത്രങ്ങളെ പൂർത്തിയാക്കീട്ടുണ്ടു്. ശ്രൗരുസൂത്രങ്ങൾ എഴുതീട്ടുണ്ടു്. ഈ മഹർഷിയും ‘പ്രാകൃത പ്രകാശം’ എന്ന പുസ്തകം ഉണ്ടാക്കിയ വരരുചിയും ഒരാളാണെന്നും അഭിപ്രായക്കാരുണ്ടു്. പുഷ്പദന്തന്റെ അവതാരമെന്നു കഥാസരിൽസാഗരം പറയുന്നു.
  • ക്രിയ:
  • അ-4-ാം നൂറ്റാണ്ടിന്റെ പൂർവാദ്ധത്തിൽ ജീവിച്ചിരുന്നു.
കാഥികൻ
  • കഥകൾ എഴുതുന്നവൻ
കാദംബ
  • മഹാശ്രാവണി
കാദംബകം
  • അസ്ത്രം
കാദംബം
  • കാരന്നം
  • തൻ കൂട്ടത്തോടുകൂടെ സഞ്ചരിക്കുന്നതു എന്നർത്ഥം.
  • കടമ്പിൻപൂവു്, കടമ്പുവൃക്ഷം
  • അമ്പു
കാദംബരി
  • ഒരു മാതിരി മദ്യം, കടമ്പിൻപൂവിൽ നിന്നെടുക്കുന്ന മദ്യം
  • കദംബരന്റേതു് എന്നർത്ഥം. കാദംബരൻ = ബലഭദ്രൻ. കദംബത്തിൽ ജാതമായ രസം കാദംബം അതിനെ (രാത്രി) ആദാനംചെയ്യുന്നതു് എന്നുമാകാം. കാദംബരീമദ്യം വിശേഷാൽ പിത്തം ശ്രമം ഇതുകളെ ശമിപ്പിക്കും. പല വസ്തുക്കളും കൂട്ടിയുണ്ടാക്കുന്നതാണു്.
  • സരസ്വതി
  • പെൺപക്ഷി
  • ചിത്രരഥന്റെ പുത്രി
  • ബാണഭട്ടൻ ഉണ്ടാക്കിയ ഒരു ഗദ്യപുസ്തകം
  • മയിൽപ്പേട
  • പഞ്ചവർണ്ണക്കിളി
കാദംബരം
  • തൈർപ്പാട
  • കാച്ചിയ പാലിന്റെ പാട
  • ഗൗഡമദ്യം
കാദംബര്യം
  • കടമ്പു്
കാദംബിനി
  • മേഘക്കൂട്ടം
  • മേഘങ്ങളോടുകൂടിയതു്. കാദംബങ്ങൾ (കളഹംസങ്ങൾ) ഉള്ളതു് എന്നിങ്ങനെ ശബ്ദാർത്ഥം. ഹംസങ്ങൾക്കു വർഷകാലം അസഹ്യമാണല്ലൊ. മേഘാവിർഭാവത്തിങ്കൽ ഹംസങ്ങൾ അസഹ്യത ഹേതുവായിട്ടു മേഘത്തിന്റെ നേരെ പറന്നു ചെല്ലുന്ന അവസ്ഥയെ ഈ ശബ്ദം സൂചിപ്പിക്കുന്നു.
  • പര്യായപദങ്ങൾ:
    • മേഘമാല.
കാദർ
  • സർവശക്തൻ. അറബി:
കാദളം
  • വാഴക്കാ, വാഴയുടെ കായ്
  • പഴം
  • ‘കാദളമോദകപായസജാലങ്ങൾ’
    — കൃഷ്ണഗാഥ
    .
കാദ്രവം
  • വരകു്
കാദ്രവേയൻ
  • സർപ്പം
  • കദ്രുവിന്റെ പുത്രൻ എന്നർത്ഥം. കാദ്രവേയന്മാർ എന്നാൽ നാഗങ്ങൾ എന്നാകുന്നു അർത്ഥം. പത്തിയും വാലുമുള്ളവരും ശേഷം മർത്യസ്വരൂപികളും ദേവയോനികളും നിഗ്രഹാനുഗ്രഹശക്തിയുള്ളവരുമായ സർപ്പശ്രേഷ്ഠന്മാരത്രേ നാഗങ്ങൾ.
കാനക
  • വിശേഷണം:
  • കനകത്തെ സംബന്ധിച്ച
കാനകനാറി
  • കൈതപ്പൂവു്
  • സുഗന്ധവും മുള്ളുമുള്ള ഒരു പൂച്ചെടി.
കാനകവാഴ
  • ഒരു വക ചീര
  • ഇതു വാഴപ്പഴത്തി ആണെന്നും ഒരു പക്ഷമുണ്ടു്. ഇതു കർണ്ണശൂല, കഫശൂല ഇവറ്റിനു നന്നു്.
കാനക്കുറിഞ്ഞി
  • ഒരു രാഗം
കാനക്കൈത
  • ഒരു വൃക്ഷം
കാനജലം
  • മൃഗതൃഷ്ണാ
കാനനം
  • കാട്
  • വെള്ളം കൊണ്ടു മാത്രം ഉപജീവിക്കുന്നേടം, അന്തകമുഖം പോലെ ഭയങ്കരമായത് എന്നിങ്ങനെ ശബ്ദാർത്ഥം.കഃ യമൻ.
  • കാവ്
  • കന്റെ (ബ്രഹ്മാവിന്റെ) ആനനം (മുഖം)
  • ഭവനം
കാനനമല്ലിക
  • കാട്ടുമുല്ല
കാനനാരി
  • പന്നി
കാനഫോഡി
  • ഒരു ചെടി
  • ഗ്രാഹ്യാംശം വള്ളി. ഇതു എല്ലാവ്യാധിയെയും സകല വിഷയങ്ങളേയും ഗ്രഹപീഡ, ഭൂതപീഡ ഇവയെയും ശമിപ്പിക്കും. സംസ്കൃതത്തിൽ കർണ്ണസ്ഫോടാ.
കാനം
  • വനം
  • കാട്
കാനൽ
  • നടക്കാവു
  • മരകൂട്ടം
  • ചൂട്
കാനാഞ്ചി
  • ഒരു മരുന്ന്
  • (വമനകരമാണ്).
കാനിഷ്ഠികം
  • ചെറുവിരൽ
കാനീനൻ
  • കന്യകാപുത്രൻ
  • സത്യവതീപുത്രനായ വ്യാസൻ
  • കുന്തീപുത്രനായ കർണ്ണൻ
കാനീനം
  • ചെമന്ന പാച്ചോറ്റി
കാനീനി
  • വിവാഹം കഴിയാത്തവൾ പെറ്റ പുത്രി
കാനേഷുമാരി
  • ഒരു രാജ്യത്തുള്ള ജനങ്ങളുടെ ആകത്തുക എടുക്കുക
കാന്ത
  • വിശേഷണം:
  • സുന്ദരമായ
  • ഭംഗിയുള്ള
  • മനോഹരമായ
കാന്ത
  • ഭാര്യ
  • പ്രിയ
  • സുന്ദരി
  • ഞാഴൽ
  • പേരേലം
  • അരേണുകം
  • ത്രിസന്ധി
  • പെരുമുത്തങ്ങ
  • ഒരു വൃത്തം
  • അത്യുഷ്ടിഛന്ദ സ്സിൽ പെട്ടത്. പാദം ഒന്നിൽ അക്ഷരം 17.
  • ‘യഭംകാന്താനുരസലഘുവുംഗനാലിനുപത്തിനും’
    — വൃത്തമഞ്ജരി
    .
കാന്തകാരി
  • ഒരു വക ചെറിയ മുളകുണ്ടാകുന്ന ചെടി
  • കാന്തകാരിയുടെ കായ്, കാന്താരിമുളക്
കാന്തക്കല്ല്
  • അയസ്കാന്തം
  • ചന്ദ്രകാന്തം
  • സൂര്യകാന്തം
കാന്തങ്ങ
  • കാട്ടുള്ളി
കാന്തത
  • സൗന്ദര്യം
കാന്തൻ
  • ഭർത്താവു്
  • പ്രിയൻ
  • സുന്ദരൻ
കാന്തപാഷാണം
  • അയസ്കാന്തം
കാന്തപുഷ്പം
  • മലയകത്തി
കാന്തപക്ഷി
  • മയിൽ
കാന്തം
  • സൂര്യകാന്തം
  • ചന്ദ്രകാന്തം
  • അയസ്കാന്തം
  • കുങ്കുമം
  • പയിൻ
  • നീർക്കടമ്പു
  • ചക്രവാകപ്പക്ഷി
  • പടുകരണ
  • മാവു്
  • മനോഹരം
  • ഇച്ഛിക്കപ്പെടുന്നത് എന്നു ശബ്ദാർത്ഥം
കാന്തമല
  • കാന്തകല്ലുകൊണ്ടുണ്ടായിരിക്കുന്ന കുന്ന്
കാന്തൽ
  • ഉഷ്ണംകൊണ്ടോ എരിവു കൊണ്ടോ ഉണ്ടാകുന്ന വേദന
  • നീറ്റൽ
കാന്തല(ള)കം
  • പടുകരണ
  • ആനകളാൽ ആഗ്രഹിക്കപ്പെടുന്നതും ഭക്ഷിക്കപ്പെടുന്നതും എന്നർത്ഥം.
കാന്തലോഹം
  • അയസ്കാന്തം
കാന്തസിന്ദൂരം
  • അയസ്കാന്തവും മറ്റും നീറ്റിയുണ്ടാക്കിയ ഭസ്മം
കാന്തൾ
  • മേത്തോന്നി മേന്തോന്നി
കാന്താംഘ്രിദോഹദം
  • അശോകം
കാന്തായസം
  • അയസ്കാന്തം
കാന്താരക്കരിമ്പ്
  • ഈഴക്കരിമ്പ്
  • നീലക്കരിമ്പ്
  • വിശേഷാൽ കഫത്തെ വർദ്ധിപ്പിക്കും. മലത്തെ പുറത്തു കളയും. ദേഹത്തെ തടിപ്പിക്കും.
കാന്താര(ക)ം
  • കരിമ്പിന്റെ വകഭേദം
  • ഈഴക്കരിമ്പ്. രസമുള്ളതെന്നർത്ഥം. കാന്താരക്കരിമ്പു്
  • നീലക്കരിമ്പു് എന്നും പറയുന്നുണ്ട്
കാന്താരം
  • കൊടുങ്കാട്
  • കാട്ടുപാത, നടപ്പാൻ പ്രയാസമുള്ള വഴി, ഭീരുക്കളെ കടത്തി വിടാത്തതെന്നർത്ഥം
  • ജലമുള്ള സ്ഥലത്തെ തേടിക്കുന്നത് എന്നുമാകാം. കണ്ടാൽ മനോഹരങ്ങളായ അരങ്ങൾ (മൂർച്ചയുള്ള മുള്ളുകൾ) ഉള്ളത് എന്നും അർത്ഥമുണ്ട്.
  • ഈഴക്കരിമ്പ്, കാന്താരക്കരിമ്പ്
  • മലയകത്തി
കാന്താരി
  • മുളകുണ്ടാകുന്ന ഒരുമാതിരി ചെടി
  • അതിന്റെ കായ്, കാന്താരി മുളക്
  • കാന്താരക്കരിമ്പു്
  • കാന്താരിമുളക് വായുശമനത്തിനു നന്ന്. രൂക്ഷവും മധുരവുമാണ്. രക്തദോഷളംതന്നെ. അർശസ്സിനു ഗുണമല്ല.
കാന്താഹ്വ
  • ഞാഴൽ
കാന്തി
  • സാമാന്യശോഭ
  • ഇച്ഛിക്കപ്പെടുന്നതെന്നർത്ഥം. ഉൽകൃഷ്ടമായ കാന്തിക്കു ‘സൂഷമം’ എന്നു പേർ.
  • ഇച്ഛ
  • സൗന്ദര്യം
  • ചൂട്
  • കാവ്യഗുണങ്ങളിൽ ഒന്ന്
  • നേപാളരാജ്യത്തിലേ ഒരു രാജധാനി
  • ജനങ്ങൾ ഇതിനെ കാഷ്ഠമണ്ഡപം (കട്മണ്ടു്) എന്നു വിളിച്ചുവരുന്നു.
  • നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്ന്
കാന്തിദ
  • കാർകോകിൽ
കാന്തിദം
  • നെയ്യ്
കാന്തിദായകാ
  • പീതചന്ദനം
കാന്തിമാൻ
  • കാമദേവൻ
  • സൂര്യൻ
  • ചന്ദ്രൻ
കാന്തുക
  • എരിവോ ചൂടോ കൊണ്ടു നീറ്റലുണ്ടാവുക
കാന്ദവം
  • ഒരുമാതിരി അപ്പം
  • ദോശ
  • കന്ദുവി (ദോശക്കല്ലി)ൽ ഉണ്ടാക്കുന്നതിനാൽ ഈ പേർ വന്നു.
കാന്ദവികൻ
  • കന്ദുവിൽ (ദോശക്കല്ലിൽ) ദോശയുണ്ടാക്കുന്നവൻ
കാന്ദിശീക
  • വിശേഷണം:
  • ഭയപ്പെട്ടോടിയ
കാന്ദിശീകൻ
  • പേടിച്ചോടിയവൻ
  • ‘ഏതു ദിക്കിലേയ്കു പോകേണ്ടു’ എന്നു പറയുന്നവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഭയദ്രുതൻ.
കാന്യകുബ്ജം
  • ഒരു രാജ്യത്തിന്റെ പേർ
  • കന്യാകുബ്ജം എന്നതു നോക്കുക] Kanouj.
  • ‘ഭൂമീപാലപ്രഥമതയുടൻകാന്യകുബ്ജാഖ്യമാകം’
    — ആംഗലസാമ്രാജ്യം
    .
കാന്യജാ
  • പവിഴക്കൊടി
കാപടിക
  • വിശേഷണം:
  • വ്യാജമുള്ള
  • ചീത്തസ്വഭാവമുള്ള
കാപടികൻ
  • ശിഷ്യൻ
  • ഇഷ്ടം പറയുന്നവൻ
കാപട്യം
  • വ്യാജം
  • നേരുകേട്
കാപഥം
  • ചീത്തവഴി, ദുർമാർഗ്ഗം
  • രാമച്ചം
കാപശം
  • മദ്യം
കാപാലകുഷ്ഠം
  • ഒരുവക മഹാകുഷ്ഠം
  • മഹാകുഷ്ഠം ഏഴുവിധമുണ്ട്. ഇതു കറുത്തിട്ടും കലത്തിന്റെ ഓടുപോലെയും ചെമന്നിട്ടും രൂക്ഷമായും പറുപറുപ്പോടു കൂടിയും നേർത്തിട്ടും ഇരിക്കും. അധികം കുത്തിനോവു കാണും.
കാപാലം
  • കർക്കടവൃക്ഷം
കാപാലി
  • ശിവൻ
  • വിഴാൽ
കാപാലിക
  • വിശേഷണം:
  • തലയോടിനെ സംബന്ധിച്ച
കാപാലികത്വം
  • ക്രൗര്യം
കാപാലികൻ
  • ഒരു വക ശിവമതക്കാരൻ
  • ഇടത്തുടുകർമ്മങ്ങൾ ചെയ്യുന്ന ഒരു ജാതിക്കാരൻ
കാപില
  • വിശേഷണം:
  • കപിലനിറമായ
  • കപിലമഹർഷിയെ സംബന്ധിച്ച
കാപിലൻ
  • സാംഖ്യശാസ്ത്രത്തെ അറിയുന്നവൻ
കാപിശം
  • ഒരുമാതിരി മദ്യം
കാപിശായനം
  • ഒരുവക മദ്യം
കാപുരുഷൻ
  • നിന്ദ്യനായ മനുഷ്യൻ
കാപേയം
  • കുരങ്ങിനെ സംബന്ധിച്ചതു്
കാപോതം
  • കപോതസമൂഹം
  • (പ്രാക്കളുടെ കൂട്ടം.)
  • തുവർച്ചിലക്കാരം
  • കപോതവർണ്ണമുള്ളതെന്നർത്ഥം.
  • ഒരു വക അഞ്ജനം
  • വേങ്ങവേർ
കാപോത(ക)ം
  • സൗവീരാഞ്ജനം
  • കാപോതാഞ്ജനം
കാപ്യ
  • വിശേഷണം:
  • കപിയെ സംബന്ധിച്ച
കാപ്യകരൻ, കാപ്യകാരൻ
  • അനുതപിക്കുന്നവൻ
കാപ്യകരം, കാപ്യകാരം
  • അനുതാപം
കാപ്പ
  • സുറിയാനിപ്പട്ടക്കാരന്റെ പുറങ്കുപ്പായം
കാപ്പക്കുഴൽ
  • തോക്കിന്റെ അകത്തേ കുഴൽ
  • വെടിമരുന്നിടുന്ന പിള്ളക്കുഴൽ
കാപ്പട
  • വളർത്തുന്നതിനായിട്ടു പശുക്കിടാവിനേയും മറ്റു ചിലതിനേയും കൊടുക്കുക
കാപ്പി
  • ഒരുമാതിരി ചെറിയ വൃക്ഷം
  • കാപ്പിമരത്തിന്റെ കുരു
  • കാപ്പിക്കു സംസ്കൃതത്തിൽ – പീലു.ഉക എന്നൊരുപക്ഷം – ആ ശബ്ദം നോക്കുക.
കാപ്പിക്ക
  • കാക്കുമാറാക്കുക
കാപ്പിരി
  • ആഫ്രിക്കാദേശത്തിലുള്ള ഒരു ജാതിക്കാർ
കാപ്പു്
  • സ്ത്രീകൾ കൈയിൽ ഇടുന്ന ഒരാഭരണം
  • കല്യാണത്തിനുമുമ്പിൽ മണവാളന്റെ കൈയിൽകെട്ടുന്നചരടു്
  • വാതിൽ
  • രക്ഷ
  • കാവൽ
കാപ്പുകെട്ടുക
  • ഒരുങ്ങിയിരിക്കുക
  • ശൈലി.
കാഫലം
  • കായുണ്ടാവുക
  • ചെറുകുമിഴു്
കാമ
  • വലിയ ഞെട്ടികുഴിൻമാവു്
കാമകല
  • രതി
കാമകൂടൻ
  • വേശ്യയുടെ ജാരൻ
കാമകൂടം
  • വേശ്യാവൃത്തി
കാമകേളി
  • സംയോഗം
കാമക്രീഡ
  • കാമകേളി
  • ഒരു വൃത്തം
  • അതിശക്വരിഛന്ദസ്സിൽ പെട്ടതാണു്. പാദം ഒന്നിൽ 15 അക്ഷരം വീതം കാണും.
  • ‘മംതാനഞ്ചുംചേർന്നീടുന്നെങ്കിൽകാമക്രീഡാവൃത്തം’
    — വൃത്തമഞ്ജരി
    .
കാമഖഡ്ഗദലാ
  • പൊൻകൈത
കാമഗ
  • കുയിൽപേട
കാമഗാമി, കാമംഗാമി
  • വിശേഷണം:
  • തന്റെ ഇഷ്ടത്തിനു തക്കവണ്ണം നടക്കുന്ന
കാമഗുണം
  • ആഗ്രഹത്തോടുകൂടിയ സ്നേഹം
കാമചാരം
  • തോന്നിയവാസം
കാമചാരി
  • വിശേഷണം:
  • ഇഷ്ടംപോലെ സഞ്ചരിക്കുന്ന
  • ഇഷ്ടംപോലെ പ്രവർത്തിക്കുന്ന
  • ആഗ്രഹിക്ക ശീലമുള്ള
  • സ്ത്രീ:കാമചാരിണി]
കാമചാരി
  • ഗരുഡൻ
  • കാരകിൽ
കാമജ്ജ്വരം
  • ഒരുവക പനി
  • ആഗ്രഹിക്കപ്പെട്ട സ്ത്രീയേയും മറ്റും ലഭിക്കായ്കനിമിത്തം ഇതുണ്ടാകുന്നു. ഈ ജ്വരത്തിങ്കൽ ചിത്തവിഭ്രമം, മടി, അലസത, അരുചി ഇവ കാണും.
കാമതാലം
  • കുയിൽ
കാമദ
  • വിശേഷണം:
  • ഇഷ്ടമുള്ളതിനെ കൊടുക്കുന്ന
കാമദാനം
  • ആഗ്രഹിക്കുന്നതിനെ കൊടുക്കുക
കാമദൂതി, കാമദൂതിക
  • നാഗദന്തി
  • പാതിരി
കാമദേവൻ
  • കാമൻ
  • (കാമൻ എന്നതു നോക്കുക).
കാമധേനു
  • സ്വർഗ്ഗത്തിലേ പശു
  • പാലാഴിമഥനത്തിൽ കിട്ടിയതാണ്. ഇതു് ആഗ്രഹിക്കുന്നവർക്കു് സർവ്വവും നൽകും. ഇതിന്റെ പാലുകുടിച്ചാൽ “ക്ഷുല്പിപാസാദിവ്യാധിമരണജരാനരാദ്യുൽപത്തിനൃണാം പതിനായിരത്താണ്ടേക്കില്ല”.
കാമന
  • വിശേഷണം:
  • ആഗ്രഹമുള്ള
  • അനുരാഗമുള്ള
കാമനൻ
  • കാമുകൻ
കാമനാ
  • ആഗ്രഹം
  • അനുരാഗം
കാമനാമാ
  • ഞെട്ടിക്കുഴിയൻമാവു്
കാമനാശനൻ
  • ശിവൻ
കാമനീയം
  • സൗന്ദര്യം
കാമൻ
  • കാമദേവൻ
  • അന്യോന്യം കാമിപ്പിക്കുന്നവൻ, സുരതത്തിൽ കാമത്തെ ഉണ്ടാക്കുന്നവൻ, സുരതേച്ഛയെ ഉണ്ടാക്കിത്തീർക്കുന്നവൻ എന്നിങ്ങനെ ശബ്ദാർത്ഥം.
  • ബലരാമൻ, പരമാത്മാവു്
  • കാമൻ രുക്മിണിയിൽ കൃഷ്ണനുണ്ടായവനാണ്. ഭാര്യയുടെ പേർ രതി(രേഖാ) എന്നാകുന്നു. താരകാസുരനെ കൊല്ലുന്നതിനു ദേവകൾ മാർഗ്ഗം അന്വേഷിക്കവെ ശിവനു പാർവ്വതിയിൽ ജനിക്കുന്ന പുത്രൻ ആ കാര്യം സാധിക്കുമെന്നറിഞ്ഞു. പക്ഷെ പരമേശ്വരൻ തപസ്സു ചെയ്യുന്ന സന്ദർഭത്തിൽ അദ്ദേഹത്തെ ഒരു ഭ ർത്താവായി ലഭിയ്ക്കാൻ പർവ്വതിയും കൃഛ്റമായ തപസ്സിനെ അവലംബിച്ചിരുന്നു. പാർവ്വതീപരമേശ്വരന്മാരെ യോജിപ്പിപ്പാനായി ദേവകൾ കാമദേവനെ പറഞ്ഞയച്ചു. കാമാശ്രമത്തിൽവെച്ചു പരമേശ്വരന്റെ നയനാഗ്നിയിൽ കാമദേവൻ ഭസ്മമായി. പിന്നീടു് രതിയുടെ അപേക്ഷപ്രകാരം രുഗ്മിണിയിൽ പ്രദ്യുമ്നനായിജനിച്ചു. കാമൻ ധർമ്മന്റെ പുത്രനാണെന്നും പരമാത്മാവാണെന്നും മറ്റും പല കഥകൾ കാണുന്നുണ്ടു്. കാമന് മുൻപറയപ്പെട്ട പേർ കൂടാതെ ഇരാജൻ, ഇഷ്മാ, കിങ്കരൻ, അഭിരൂപൻ, ഗൃധു, കലാകേളി, കഞ്ജനൻ, രമണൻ, ദീപകൻ, മധുദീപൻ, ശമാന്തകൻ, മുഹിരൻ, രൂപാസ്ത്രൻ, മുർമ്മുരൻ, വാമൻ, പുഷ്പകേതനൻ, മകരകേതു, രതനാരിചൻ, രാഗവൃന്തൻ, സംസാരഗുരു, ഗദയിങ്ങു, മായാ, മായി, കണ്ടു, ഇങ്ങനെ പേരുകൾ കാണുന്നുണ്ടു്. അനിരുദ്ധൻ എന്നൊരു മകനും, തൃഷാ എന്നൊരു പുത്രിയും കാമനുണ്ടു്. ഇദ്ദേഹത്തിന്റെ വില്ല് കരിമ്പും ശരങ്ങൾ പുഷ്പങ്ങളും വില്ലിന്റെ ചരടു വണ്ടുകളും മകരം ധ്വജവും തത്ത വാഹനവും ആകുന്നു. കാമദേവന്റെ ഉത്ഭവത്തിനു കാരണം പരബ്രഹ്മത്തിന്റെ ഉള്ളിൽ ആദ്യം കാമമുണ്ടായതാണെന്നു കാണുന്നു.
  • പര്യായപദങ്ങൾ:
    • മദനൻ
    • മന്മദൻ
    • മാരൻ
    • പ്രദ്യുമ്നൻ
    • മീനകേതനൻ
    • കന്ദർപ്പൻ
    • ദർപ്പകൻ
    • അനംഗൻ
    • കാമൻ
    • പഞ്ചശരൻ
    • സ്മരൻ
    • ശംബരാരി
    • മനസിജൻ
    • കുസുമേഷു
    • അനന്യജൻ
    • പുഷ്പധന്വാവു്
    • രതിപതി
    • മകരദ്ധ്വജൻ.ആത്മഭൂവു്
    • ശൃംഗാരയോനി
    • ശ്രീപുത്രൻ
    • ശൂർപ്പകാരാതി
കാമന്ധമി
  • ഓടുകൊണ്ടും മറ്റും വാർക്കുന്ന ജാതിക്കാരൻ, മൂശാരി
  • കുന്നാൻ
കാമപാദപം
  • ഇത്തിക്കണ്ണി
കാമപാലൻ
  • ബലഭദ്രൻ, കാമനെ രക്ഷിക്കുന്നവൻ, ഭക്തജനങ്ങളുടെ ഇഷ്ടത്തെ രക്ഷിക്കുന്നവൻ
  • ശിവൻ
കാമപ്രിയങ്കരി
  • അമുക്കിരം
കാമഫലം
  • വലിയ ഞെട്ടി കുഴിയൻ മാവു്
കാമബാണം
  • കാമദേവന്റെ അസ്ത്രം
  • കാമബാണങ്ങൾ – അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം ഇവ അഞ്ചും.
  • സ്ത്രീക്കു പുരുഷനിലോ, പുരുഷനു സ്ത്രീയിലോ അധികം ആഗ്രഹം തോന്നുകയും തമ്മിൽ അകന്നിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സൗഖ്യക്കേടിനു പറയുന്ന പേർ
കാമം
  • അങ്ങിനെ ഇരിക്കട്ടെ
  • വേണ്ടുവോളം
  • നിന്ദയോടൊ, കോപത്തോടൊ കൂടിയുള്ള അനുസരണം
  • ആഗ്രഹത്തിനനുസരണമായി
  • അസൂയയോടുകൂടിയ സമ്മതം
  • ഇഷ്ടം തന്നെ
  • ഇഷ്ടമില്ലാത്തതിനെ പറയുന്നേടത്തു ‘കാമം’ എന്ന പദം ഉപയോഗിക്കുന്നു. മനസ്സില്ലാമനസ്സോടെ സമ്മതിക്കുക.
  • ‘വാമദേവനിലേറ്റംപ്രേമംകൊണ്ടവർക്കിന്നു
    മാമകാദ്ധ്വരേവരുവാൻവൈമുഖ്യമുളവാകിൽ
    കാമമെന്തിഹ ചേതം.......’
    — ദക്ഷയാഗം കഥകളി
കാമം
  • വിശേഷണം:
  • യഥേഷ്ടം
  • ക്രിയ:
കാമം
  • ഇച്ഛ, ആഗ്രഹം, മനസ്സിലുണ്ടാകുന്ന ഒരു ഭാവഭേദം
  • ഫലകാംക്ഷ
കാമമന്ഥാ
  • ഉലുവാ
കാമമോദി
  • കസ്തൂരി
കാമയിതാവ്
  • കാമുകൻ
  • കാമിക്കുന്നവനെന്നർത്ഥം.
കാമയിതൃ
  • വിശേഷണം:
  • കാമിക്ക ശീലമുള്ള
  • ആഗ്രഹിക്കുന്ന
കാമരം
  • തടി അറുപ്പാൻ തക്കവണ്ണം പൊക്കി വയ്ക്കുന്നത്
കാമരൂപം
  • ബങ്കാളത്തിന്റെ കിഴക്കുള്ള ഒരു ഡിസ്ട്രിക്ട്
  • ദക്ഷിണ ആസാം
കാമരൂപി
  • വിശേഷണം:
  • മനസ്സിൽ തോന്നുന്ന പ്രകാരമുള്ള രൂപത്തെ എടുക്കാവുന്ന
  • ഇഷ്ടം പോലെ ശരീരം മാറാവുന്ന
കാമരൂപിണി
  • അമുക്കിരം
കാമരേഖാ, കാമലേഖം
  • വേശ്യാസ്ത്രീ
കാമലം
  • ഒരു മാതിരി പിത്തരോഗം
കാമലികാ
  • തിന
കാമലേഖ(ന)ം
  • അനുരാഗത്തെ വിവരിക്കുന്ന എഴുത്ത്
  • അനുരാഗസൂചകമായ എഴുത്ത്
കാമവതി
  • മരമഞ്ഞൾ
കാമവല്ലഭം
  • മാവ്
  • വണ്ടാരം കോഴി
കാമവികാരം
  • കാമനാൽ മനസ്സിലുണ്ടാകുന്ന ഒരവസ്ഥ
കാമവൃക്ഷ(ക)ം
  • ഇത്തിക്കണ്ണി
കാമവൃന്താ
  • പാതിരി
കാമവൃദ്ധി
  • ഒരൗഷധം
  • ഗ്രാഹ്യാംശം – ബീജം. ഇതു ബലത്തെ വർദ്ധിപ്പിക്കും, രുചിയെ ഉണ്ടാക്കും, കാമോദ്ദീപനത്തെ ചെയ്യും. കർണ്ണാടദേശത്തിൽ ‘കാമജം’ എന്നു പ്രസിദ്ധം.
കാമശരം
  • കാമബാണം
  • മാവു്
കാമശാസ്ത്രം
  • സ്ത്രീപുരുഷലക്ഷണങ്ങൾ അറിയുന്നതിനും മറ്റുമുള്ള രഹസ്യ പുസ്തകം
കാമശീല
  • വിശേഷണം:
  • കാമിക്കുക ശീലമുള്ള
കാമസുരഭി
  • കാമധേനു
കാമസൂത്രം
  • ശൃംഗാരത്തെക്കുറിച്ചു വാത്സ്യായനൻ എഴുതിയ ഒരു പുസ്തകം
കാമാക്ഷി
  • ദുർഗ്ഗാ
കാമാംഗം
  • മാവുമരം
കാമാട്ടി
  • കല്ലാശാരി
കാമാഖ്യാ
  • ദുർഗ്ഗാ
കാമാതുര
  • വിശേഷണം:
  • സ്ത്രീയിലോ പുരുഷനിലോ അധികം ആഗ്രഹം തോന്നുകയാൽ അതുകൊണ്ടു ദുഃഖമുള്ള
കാമാനന്ദ
  • കസ്തൂരി
കാമാന്തം
  • വിശേഷണം:
  • തൃപ്തിയാകുംവണ്ണം
കാമാന്ധ
  • കസ്തൂരി
കാമാന്ധം
  • കുയിൽ
കാമായു
  • കഴുവൻ
കാമായുധൻ
  • വലിയ ഞെട്ടികുഴിയൻ മാവു്
കാമായുസ്സ്
  • ഗരുഡൻ
കാമാരി, കാമാജിത്തു്
  • ശിവൻ
  • ഒരു മരുന്നു്, മാക്കീരക്കല്ലു്
കാമാല
  • സങ്കടം
കാമാലിക
  • മദ്യം
കാമാലു
  • വലിയ മലയകത്തി
കാമാവതാരം
  • പ്രദ്യുമ്നൻ
കാമാശ്രമം
  • പണ്ടു ശ്രീപരമേശ്വരൻ തപസ്സുചെയ്ത സ്ഥലം
  • ഇവിടെവെച്ചാണു് കാമദേവനെ ദഹിപ്പിച്ചതു്.
കാമാഹ്വം
  • ഞെട്ടികുഴിയൻ മാവു്
കാമി
  • വണ്ടാരംകോഴി
  • ചക്രവാകപ്പക്ഷി
  • മാടപ്രാവു്
  • കാട്ടുപ്രാവു്
  • ഇടവകം
കാമി
  • വിശേഷണം:
  • കാമമുള്ള
  • സ്ത്രീയിലും മറ്റും ആഗ്രഹമുള്ള
കാമികം
  • കുളക്കോഴി
കാമിക്കുക
  • ആഗ്രഹിക്കുക
കാമിത
  • വിശേഷണം:
  • ആഗ്രഹിക്കപ്പെട്ട
കാമിനി
  • അധികം കാമമുള്ളവൾ
  • ഇത്തിൾക്കണ്ണി
  • മദ്യം
  • മരമഞ്ഞൾ
കാമനീശം
  • കരിമുരിങ്ങ
കാമില
  • ഒരു രോഗം
  • കാമിലയുള്ളവന്റെ കണ്ണു്, തൊലി, നഖം, മുഖം, ഇവ മഞ്ഞനിറമായിരിക്കും. മലവും മൂത്രവും ചെമന്നിട്ടും മഞ്ഞളിച്ചിട്ടുമിരിക്കും.
കാമുക
  • വിശേഷണം:
  • ആഗ്രഹമുള്ള
കാമുകകാന്താ
  • മാധവി
കാമുകൻ
  • കാമിക്കുന്നവൻ, കാമശീലമുള്ളവൻ, ആഗ്രഹിക്കുന്നവൻ
  • പ്രിയതമൻ
കാമുകം
  • കുരുക്കുത്തിമുല്ല
  • ഞാഴൽ
  • മലവേപ്പു്
  • അശോകം
  • കുരികിൽ
  • കാട്ടുപ്രാവു്
  • ചക്രവാകപ്പക്ഷി
കാമുകാ
  • പുഷ്പം മുതലായവയിലുള്ള ആശയോടുകൂടിയവൾ
  • ധനാദികളിൽ തൽപര്യമുള്ളവൾ
കാമുകി
  • സുരതത്തിൽ അത്യാഗ്രഹമുള്ളവൾ
  • വെള്ളപ്പക്ഷി
കാമേശ്വരൻ
  • കുബേരൻ
കാമേഷ്ടം
  • ഞെട്ടികുഴിയൻ മാവു്
കാംക്ഷ
  • ആഗ്രഹം
കാംക്ഷിക്കുക
  • ആഗ്രഹിക്കുക
കാംക്ഷിത
  • വിശേഷണം:
  • ആഗ്രഹിക്കപ്പെട്ട
കാംക്ഷിതം
  • അഭിപ്രായം
കാമ്പു്
  • പുഷ്പത്തിന്റെ ആധാരമായ തണ്ടു്
  • ആധാരമായ ഭാഗം (മുഖ്യഭാഗം)
  • ഏതു വസ്തുവിന്റെ എങ്കിലും ഉള്ളിലിരിക്കുന്ന സാരാംശം
  • കാതൽ
  • കഴമ്പു്
  • സാരാംശം
കാമ്പിക്കിണു
  • കാണിക്കുന്നു. പ്രാചീനമലയാളം:
കാമ്പില്യം, കാമ്പില്ല
  • ഒരു മരം, കമ്പിപ്പാല, കമ്പില്യദേശത്തുണ്ടായതു്
  • ദ്രൗപദിയുടെ സ്വയംവരം നടന്ന നഗരം
കാമ്പീല(കം)
  • കമ്പിപ്പാല
കാംബലം
  • കമ്പിളികൊണ്ടു മൂടിയ തേരു
കാംബവികൻ
  • ശംഖു കടയുന്നവൻ
  • ശംഖു വിളിക്കുന്നവൻ
  • കംബു = ശംഖം.
കാംബുകാ
  • അമുക്കിരം
കാംബോജം
  • കാംബോജ ദേശത്തിലുണ്ടായ കുതിര
  • കാംബോജദേശം
  • വെങ്കരിങ്ങാലി
  • പുന്ന
കാംബോജി
  • കാട്ടുഴുന്ന്
  • കാംബോജദേശത്തിലുണ്ടായതെന്നർത്ഥം.
  • പെരുങ്കായം
  • കന്നി
  • പീനാറി
  • മഞ്ഞൾ
  • കാർകോകിൽ
കാംഭോജം
  • ശംഖു്
  • ആന
കാംസ്യകാരൻ
  • ഓടു കൊണ്ടു പണിയുന്നവൻ
  • മൂശാരി
  • കന്നാൻ
കാംസ്യം
  • ഓട്ടുപാത്രം
  • ഓടു്
  • ചേങ്ങില
കാമ്യ
  • വിശേഷണം:
  • ആഗ്രഹിക്കേണ്ടുന്ന
  • ആഗ്രഹിക്കത്തക്ക
കാമ്യകം
  • ഖാണ്ഡവപ്രസ്ഥത്തിന്റെ പടിഞ്ഞാറേ ദിക്കിലുള്ള മരുഭൂമികളിൽ ഉൾപ്പെട്ടുകിടക്കുന്ന ഒരു പുണ്യസ്ഥലം
  • പാണ്ഡവർ താമസിച്ച വനം
കാമ്യദാനം
  • ആഗ്രഹമുള്ളതിനെ കൊടുക്കുക
  • ഫലേച്ഛയോടുകൂടിചെയ്യുന്ന ദാനം
  • തുലാപുരുഷാദിദാനം
  • കാമ്യമായ (ഫലത്തെ ഇച്ഛിച്ചുകൊണ്ടുള്ള) ദാനം, ആഗ്രഹിക്കപ്പെടത്തക്കതായപശു, ആന, കുതിര മുതലായതിന്റെ ദാനം എന്നർത്ഥം.
കാമ്യം
  • വേങ്ങ
കാമ്യമരണം
  • ആത്മഹത്തി
  • തന്നത്താൻ മരിക്കുക
കാമ്ലം
  • വിശേഷണം:
  • അല്പം പുളിയുള്ള
കായ്, കാ
  • വൃക്ഷങ്ങളിലും മറ്റും പൂവിന്റെ ശേഷമായിട്ടുണ്ടാകുന്ന വസ്തു, ഫലം, സസ്യം
  • പൂക്കാത്ത വൃക്ഷത്തിന്റേയും മറ്റും ഫലം
  • ദേഹത്തിലുണ്ടാകുന്ന ചില മുഴ, തഴമ്പ്
  • ചൂതുകളിയിൽ നിരത്തുന്ന വസ്തു
കായക്കഞ്ഞി
  • ചൂടുള്ള കഞ്ഞി
  • ‘നായർവിശന്നുവലഞ്ഞുവരുമ്പോൾ
    കായക്കഞ്ഞിക്കരിയിട്ടില്ല’
    — നളചരിതം തുള്ളൽ
കായപ്പുളി
  • നല്ല മുളകും വാളൻ പുളിയും ഉപ്പും ജീരകവും കായവും കൂട്ടിയുണ്ടാക്കിയ ചമ്മന്തി
കായബലനം
  • പടച്ചട്ട
കായബലം
  • ശരീരശക്തി
കായങ്കുളം വാള്
  • ഇരു കക്ഷികളിലും തരം പോലെ ചേരുന്ന ആൾ (ശൈലി)
കായം
  • ശരീരം, അന്നപാനാദികൊണ്ട് വർദ്ധിക്കുന്നത് എന്നർത്ഥം
  • മോതിരവിരലിന്റേയും ചെറുവിരലിന്റേയും മുരടായ പ്രജാപതിതീർത്ഥം
  • പ്രജാപത്യതീർത്ഥം. കഃ = പ്രജാപതി. പ്രജാപതി ദേവതയായിട്ടുള്ളതെന്നർത്ഥം.
  • വീണയുടെ കമ്പി കെട്ടുന്ന ഭാഗം
  • ഒരങ്ങാടി മരുന്ന്, ഒരു പശ
  • ‘സഹസ്രവേധീജതുകം
    ബാല്ഹികംഹിംഗുരാമഠം’
    — അമരം
  • പെരുങ്കായം സോമനാദികായം ഇങ്ങനെ രണ്ടു വിധമുണ്ടു്. കറിക്കായം പാകത്തിൽ എരിവും ഉഷ്ണവും തീഷ്ണവുമാണ്. മലത്തെ തടയും. രുചികരമാണ്. ലഘുവും പിത്തവർദ്ധനവും പാചനവും ദീപനവും ആകുന്നു. കഫം, വാതം, കൃമി, ഗുന്മം, വസ്തിയിങ്കലെ നോവ്, ഹൃദ്രോഹം, പ്ലീഹ, അർശസ്സ്, ആനാഹം, മനോദരം, ശ്വാസം, അജീർണ്ണം, വിഷം, വീക്കം, ശൂല, കഫവാതം ഇവയെ ശമിപ്പിക്കും. പെരുങ്കായം മരത്തിന്റെ കറയാണു്. കായത്തിന്റെ ഗന്ധം ഉൽക്കടമാകയാൽ ഈ പേർ വന്നു. കായം ഗുണങ്ങൾ കൊണ്ടു അരക്കിനോടു തുല്യമാകുന്നു. കായത്തിനു ഹിംഗു എന്നു സംസ്കൃതം. പെരുങ്കായത്തിനു അഗൂഢഗന്ധം എന്നു പേർ. തീയിൽ വെച്ചു പഴുപ്പിച്ച ലോഹപാത്രത്തിൽ നെയ് ചേർത്തു കായം പൊരിക്കണം. അല്പം ചെമന്നുവരുമ്പോൾ വാങ്ങി പൊടിച്ചു യോഗങ്ങളിൽചേർക്കണം ഇതു പഞ്ചാബ് മുതലായ രാജ്യങ്ങളിൽ ഉണ്ടാകുന്ന ഒരു മരത്തിന്റെ കറയാണു. കായം ഉണ്ടാകുന്ന മരത്തിനു പര്യായങ്ങൾ – കാരവി, പൃഥ്വി, ബാഷ്പിക, കബരി, പൃഥു.
  • വൃക്ഷത്തിന്റെ കൊമ്പു്
  • കൂട്ടം
  • പ്രധാനനഗരം
  • വാസസ്ഥലം
  • പര്യായപദങ്ങൾ:
    • സഹസ്രവേധി
    • ജതുകം
    • ബാല്ഹികം
    • ഹിംഗു
    • രാമഠം
കായൽ
  • ആറും കടലുമല്ലാതെ വെള്ളം പരന്നു കിടക്കുന്ന വലുതായ സ്ഥലം, സമുദ്രത്തിൽ നിന്നും കരയ്ക്കുള്ളിലേയ്ക്കു തള്ളിക്കിടക്കുന്ന ജലാശയം
  • ചൂടു്
  • മുള
കായൽക്കിഴങ്ങു്
  • കായലിലുണ്ടാകുന്ന ഒരു മാതിരി കിഴങ്ങു്
കായൽപ്പൂവു്
  • ജലാശയത്തിലുണ്ടാകുന്ന ഒരു തരം വള്ളിയുടെ ഫലം
  • ഇതിന്റെ കായ് ഗുണങ്ങൾകൊണ്ടു മിക്കവാറും താമരക്കുരുവിനൊപ്പമാണു്.
  • പര്യായപദങ്ങൾ:
    • മഖാന്നം.
കായസ്ഥ
  • കടുക്ക
  • കാകോളി
  • നെല്ലി
  • ചിറ്റേലം
  • പേരേലം
  • തുളസി
കായസ്ഥൻ
  • ചില ദിക്കിൽ ഒരുദ്യോഗസ്ഥനു പറയുന്ന പേർ
  • മേനവൻ
  • ‘കായസ്ഥന്മാരച്ഛന്മാർക്കൊരു
    കായക്ലേശവുമില്ലക്കാലം’
    — ഘോഷയാത്ര തുള്ളൽ
കായസ്ഥികാ
  • കാകോളി
കായാഗ്നി
  • ജറരാഗ്നി
  • ആമാശയപക്വാശയങ്ങളുടെ മദ്ധ്യേയാണു് ഇതിന്റെ ഇരിപ്പു്. ഈ അഗ്നിയുടെ അംശം രസാദികളിൽ ചേർന്നിരിക്കുന്നു. കായാഗ്നിതളർന്നാൽ ധാതുക്കൾ വർദ്ധിക്കും; ജ്വലിച്ചാൽ ധാതുക്കൾ ക്ഷയിക്കും. ആദ്യത്തെ ധാതു വർദ്ധിച്ചാലും ക്ഷയിച്ചാലും പിന്നത്തെ ധാതുവിനെയും തന്നോടു സദൃശമാക്കിച്ചെയ്യും.
കായാമ്പൂ
  • കായാവിന്റെ പൂവു്
  • കാചാവ് എന്നും കാഞ്ഞാംപൂവ് എന്നും പറയുന്നു.
കായാവു്
  • കറുത്ത പൂവുണ്ടാകുന്ന ഒരു ചെടി
കായിക
  • വിശേഷണം:
  • ശരീരസംബന്ധമുള്ള
കായികാവൃദ്ധി
  • കറവുകാണം
കായിക്കുക
  • കായുള്ളതായിത്തീരുക
കായിതം
  • എഴുത്തു്
  • കടലാസ്
കായിലും
  • കാട്ടിലും
  • കാളും
  • ഇതു് അതിനെക്കായിലും നല്ലതു് എന്നുംമറ്റും പറയുന്ന വാക്കിനോടു ചേരുന്നു.
കായുക
  • ചൂടുള്ളതായിത്തീരുക, അനരുക
  • വല്ലതും വെയിലത്തോ തീയത്തോ വെച്ചാൽ അല്പമായിട്ടുണങ്ങുക
കായ്കനി
  • പച്ചയും പഴുത്തതുമായുള്ള ഫലങ്ങൾ
കായ്കറി
  • കറിസാധനങ്ങളോടുള്ള കാകളും ചീരയുംമറ്റും
കായ്പണം
  • മകളുടെ വിവാഹത്തിനു മാപ്പിള തീർച്ചപ്പെടുത്തിയ പണം
കായ്പു്
  • കായിക്കുക
കായ്വ്
  • കായുക
  • ചൂടു്
  • അല്പമായുണങ്ങുക
  • വേനൽ
  • പനി
കാര
  • വിശേഷണം:
  • ചെയ്യുന്ന
കാര
  • കാരാഗൃഹം
  • പാറാവ്
  • മനുഷ്യരുടെ മേൽ തൊലിയുടെ പുറമേ പരുപരെയുണ്ടാകുന്ന ഒരു ദീനം
  • മുള്ളുള്ള ഒരു ചെടി
  • കാര (അഘോരി) പിത്തത്തെ ശമിപ്പിക്കും, മലത്തെ പിടിപ്പിക്കും, അഗ്നിയെ വർദ്ധിപ്പിക്കും, കണ്ഠശുദ്ധിയെ ചെയ്യും. ഇതു കണ്ടകാരി എന്നും ആകർഷ കാരികാ എന്നും രണ്ടുതരമുണ്ടു്. കണ്ടകാരിയുടെ മുള്ളു നിവർന്നിരിക്കും. ആകർഷകാരികയുടെ മുള്ളു കീഴ്പൊട്ടു വളഞ്ഞിരിക്കും. ഗുണംകൊണ്ടു രണ്ടും തുല്യമാണു്. സംസ്കൃതത്തിൽ കാരി. തമിഴിൽ കാരൈ. കട്ടക്കാര, കുറ്റിക്കാര രണ്ടിനും കാര എന്നും പറയും.
  • കഴുത്തിൽ കെട്ടുന്ന ഒരാഭരണം
  • (തെക്കൻദിക്കിൽ ‘കാറ’ എന്നു പറയുന്നു.)
കാരക
  • വാക്യത്തിന്റെ ഒരംശം
  • ഇതു സംസ്കൃതമുറയിലേ വരൂ.
കാരക
  • വിശേഷണം:
  • ചെയ്യുന്ന
കാരകദീപകം
  • ദീപകാലങ്കാരത്തിന്റെ ഒരിനം
കാരകം
  • ഒരു ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതു കാരകം
കാരകിൽ
  • ഒരു സുഗന്ധവൃക്ഷം
  • വാതം, കഫം, കർണ്ണരോഗം, നേത്രരോഗം, കുഷ്ഠം, വായുമുട്ടൽ, ക്ലമം, ചുമ, ശ്രമം ഇവയെ ശമിപ്പിക്കും. തോലിനെ നന്നാക്കും. പിത്തത്തെ അധികമാക്കും. ഇതു ഗന്ധവർഗ്ഗത്തിൽ പെട്ടതാകുന്നു. അകിലിന്റെ കൂട്ടത്തിൽ ഇതു ശ്രേഷ്ഠമാണു്. നല്ലവണ്ണം കറുത്തതും ജലത്തിലിട്ടാൽ താഴുന്നതും ഗുണം കൂടിയതുമാകുന്നു. സൗരഭ്യമില്ലാത്ത ഒരു തരമുണ്ടു്. അതിനെ എടുക്കരുതു്. സംസ്കൃതത്തിൽ – കൃഷ്ണാഗുരു. തമിഴിൽ – കാരകിലു. ഇംഗ്ലീഷിൽ (Cedartree, Aquitlaria) സിഡർട്രി, അക്വിറ്റ്ലേരിയാ. ഇതു മണ്ണിൽ കുഴിച്ചിട്ടാൽ വാസന കൂടും.
കാരകോടു്
  • ഒരു വക കളി
കാരടി
  • വടി
കാരണ
  • വിശേഷണം:
  • ഹേതുവായ
കാരണചതുഷ്ടയം
  • ദുഃഖം
  • കോപം
  • ഉപവാസം
  • ശരീരാദ്ധ്വാനം
  • പ്രസവി ച്ച സ്ത്രീകൾക്കു മുലപ്പാൽ കുറയുന്നതിനുള്ളവ].
കാരണത്രയം
  • സമവായി
  • അസമവായി
  • നിമിത്തം ഇങ്ങിനെ മൂന്നു്
കാരണഭൂത
  • വിശേഷണം:
  • എന്തിനെങ്കിലും ഹേതുവായി ഭവിച്ച
കാരണം
  • ഹേതു
  • കാര്യത്തെ ഉണ്ടാക്കുന്നതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഹേതു
    • ബീജം.
കാരണമാല
  • ഒരലങ്കാരം
  • ‘മുറക്കു ഹേതു കാര്യങ്ങൾ
    കോർത്താൽ കാരണമാലയാം
    നീതിയാലർത്ഥമർത്ഥത്താൽ
    ധർമ്മം ധർമ്മേണ സൽഗതി’
    — ഭാഷാഭൂഷണം
കാരണവൻ
  • അമ്മാവൻ, അമ്മയുടെ സഹോദരൻ
  • കുടുംബത്തിലെ ഭരണകർത്താവ്
  • (അടിതോൽ എന്നതു നോക്കുക).
  • അച്ഛൻ
  • ജ്യേഷ്ഠൻ
കാരണവപ്പഴവൻ
  • രാജാക്കന്മാരോടു ജനങ്ങൾ ‘കാരണവൻ’ എന്നതിനു പകരം ഉപയോഗിക്കുന്ന ഒരുപചാര വാക്കു്
  • അടിതോൽ എന്നതു നോക്കുക.
കാരണവസ്ഥാനം
  • കാരണവന്റെ മുറ
  • അച്ഛന്റെയുംമറ്റും അവസ്ഥ
കാരണാ
  • നരകവേദന
  • ഹിംസിക്കുന്നതിനോടു സദൃശം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • യാതനാ
    • തീവ്രവേദന.
കാരണിക
  • വിശേഷണം:
  • പരീക്ഷിചു ഗുണദോഷം അറിയുന്ന
കാരണികൻ
  • പരീക്ഷിക്കുന്നവൻ
  • കാരണം കൊണ്ടു ചരിക്കുന്നവൻ എന്നർത്ഥം.
  • പ്രമാണങ്ങളെക്കൊണ്ടു് അർത്ഥത്തെ നിശ്ചയിക്കുന്നവൻ
  • പര്യായപദങ്ങൾ:
    • പരീക്ഷകൻ.
കാരണോപാധി
  • കാരണകർത്താവ്
കാരണ്ഡവം
  • കുളക്കോഴി
  • എപ്പോഴും കുറച്ചുകുറച്ചു ക്രീഡിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം. നീർക്കാക്ക, താമരക്കോഴി, കാരണം.
കാരണ്ഡം
  • നാകപ്പൂവ്
  • താമരക്കോഴി
കാരണ്ഡ(വം)
  • കുളക്കോഴി
കാരണ്ഡികാ, കാരണ്ഡി
  • അട്ട
കാരന്ധമി
  • കന്നാൻ
  • മൂശാരി
കാരന്നം
  • ഒരു വകപക്ഷി
  • ഇതിന്റെ മാംസം ഗുണങ്ങൾകൊണ്ടു മിക്കവാറും അരയന്നത്തിന്റെ മാംസത്തോടൊപ്പമാകുന്നു. വിശേഷാൽ മലത്തെ പുറത്തുകളയും. സംസ്കൃതത്തിൽ കാദംബം. ഇംഗ്ലീഷിൽ (Black Swan) ബ്ളാൿസ്വാൻ.
  • പര്യായപദങ്ങൾ:
    • കാദംബം
    • കളഹംസം.
കാരംഭ
  • ഞാഴൽ
  • കുറച്ചു വാഴയുടെ തുല്യതയുള്ളതെന്നർത്ഥം.
കാരം
  • പൊൻകാരം
  • തുവർച്ചിലക്കാരം
  • പപ്പടക്കാരം
  • പടികാരം മുതലായവ
  • ഒറ്റയായുള്ള അക്ഷരത്തെ പറയുമ്പോൾ അതിന്റെ പിന്നാലേ ചേർത്തു പറയുന്ന ഒരു വാക്കു്
  • ആലിപ്പഴം
കാരമുള്ളു്
  • കട്ടക്കാരമുള്ളു്
കാരയ്ക്ക
  • ഈന്തപ്പഴം ഉണങ്ങിയതു്
കാരൽ
  • കാർന്നുതിന്നുക
കാരലതിക
  • കയ്പ
കാരവം
  • കാക്ക
കാരവല്ലി
  • പാവൽ, കയ്പയില
  • ചങ്ങലംപരണ്ട
കാരവി
  • കാട്ടുപാവൽ, നെയ്പാവൽ
  • ശതകുപ്പ
  • കാറ്റടിക്കുമ്പോൾ ശബ്ദിക്കുന്നതെന്നർത്ഥം.
  • കരിംജീരകം
  • തച്ചനെപ്പോലെ അഗ്നിദീപനകർമ്മത്തിൽ സമർത്ഥം. മരണഭയത്തിൽ നിന്നു രക്ഷിക്കുന്നതെന്നർത്ഥം.
  • മയിലോശിക
  • കരവത്തിന്റേതു് (മയൂരത്തിന്റേതു്) എന്നു ശബ്ദാർത്ഥം.
  • കായം ഉണ്ടാക്കുന്ന മരം അല്ലെങ്കിൽ ആ മരത്തിന്റെ ഇല ശില്പിയെപ്പോലെ എല്ലാ പ്രവൃത്തികളിലും സാമർത്ഥ്യമുള്ളതെന്നർത്ഥം
  • കറിക്കായം
  • ഞെരിഞ്ഞിൽപുളി
  • അയമോദകം
  • തൃച്ചട
  • ഉലുവ
  • കരുട്ടുപാവൽ
കാരവീജം
  • അയമോദകം
  • ഓമം
കാരവേല്ലം
  • പാവൽ
  • പ്രയത്നേന ചലിക്കുന്നതെന്നർത്ഥം.
  • കാക്കക്കൊടി
കാരവേല്ലികാ, കാരവേല്ലി
  • കരുട്ടു പാവൽ
കാരവേശ്മം
  • കാരാഗൃഹം
കാരസ്കരം
  • കാഞ്ഞിരം
കാരഹ്യം
  • കരിംജീരകം
കാരാ
  • ബന്ധനഗൃഹം
  • ജെയിൽ
  • ഇവിടെ കുറ്റക്കാരെ കൊണ്ടിടുന്നതിനാൽ ഈ പേരുണ്ടായി.
കാരാഗാരം
  • കാരാഗൃഹം
  • പാറാവ്
  • ‘കാരാഗാരാകലിതസുരനാം’
    — മയൂരസന്ദേശം
    .
കാരാഗുപ്ത
  • വിശേഷണം:
  • കാരാഗൃഹത്തിൽ പാർപ്പിക്കപ്പെട്ട
കാരാഗൃഹം
  • തടവുകാരെ പാർപ്പിക്കുന്നതിനുള്ള സ്ഥലം
  • പാറാവ്
കാരാമ
  • ആമ രണ്ടുതരമുള്ളതിൽ കറുത്തതു്
കാരാംപശു
  • ഏറ്റവും കറുത്ത പശു
കാരായ്മ, കാരാഴ്മ
  • എന്നെന്നേയ്ക്കും അനുഭവത്തിനായിട്ടു നിശ്ചയിച്ചുകൊടുക്കുന്ന ക്ഷേത്രത്തിലെ പ്രവൃത്തി
  • മുതലാളന്മാർ നിലമോ പുരയിടമോ വിലതീർത്തു വില്ക്കുക
കാരായ്മക്കാരൻ
  • കാരാണ്മയായിട്ടു നിലവും മറ്റും വാങ്ങിച്ചവൻ
കാരായിക
  • വെൺകൊക്കു്
  • വെള്ളിപ്പക്ഷി
കാരായ്മത്തേട്ടം
  • വിശേഷണം:
  • കാരായ്മയായിട്ടു് എഴുതിവാങ്ങിച്ച
കാരാർകുഴൽ
  • മേഘംപോലെ മനോഹരമായ തലമുടി
  • ‘കാരാർകുഴൽമടവാർമദനായിതു’
    — കണ്ണശ്ശരാമായണം
    .
കാരാളൻ
  • എന്നും മാറ്റം കൂടാതെയുള്ളക്ഷേത്രവേലക്കാരൻ
കാരി
  • ഒരുവക മത്സ്യം
കാരി
  • ഇതു പദാവസാനത്തിൽ ചേർന്നു വരുമ്പോൾ ‘ചെയ്യുന്നവൻ’ എന്നർത്ഥം വരും
  • ഉദാ:ഉപദ്രവകാരി = ഉപദ്രവത്തെ ചെയ്യുന്നവൻ.
കാരിക
  • തീവ്രവേദന
  • കൃതി (ക്രിയ)
  • ചില ശാസ്ത്രങ്ങളുടെ ചുരുക്കുമായിട്ടുള്ള വ്യാഖ്യാനപുസ്തകം, വൃത്തി
  • കാവ്യമല്ലാത്ത പദ്യം
  • ആട്ടക്കാരി
  • കണ്ടകാരിച്ചുണ്ട
കാരിണി
  • ഇതു പദാവസാനത്തിൽ ചേർന്നു വരുമ്പോൾ ‘ചെയ്യുന്നവൾ’ എന്നർത്ഥം വരും
  • ഉദാ:ഉപദ്രവകാരിണി = ഉപദ്രവത്തെ ചെയ്യുന്നവൾ.
കാരിതക്രിയ
  • സ്വാർത്ഥത്തിൽ പ്രയോജകരൂപമുള്ളതു്
കാരിരുമ്പു്
  • കട്ടയായുള്ള ഇരിമ്പു്
കാരിയം
  • കാര്യം
  • പ്രയോജനം
  • ‘കാർവർണ്ണന്താനപ്പോൾകാണുന്നോരെല്ലാർക്കും
    കാരിയമായെന്നുതോന്നുംവണ്ണം’
    — കൃഷ്ണഗാഥ
കാരിൽ
  • ഒരു മരം
കാരിലവു്
  • ആരണ്യകവർഗ്ഗത്തിൽ ചേർന്ന ഒരു സംഗ്രാഹിദ്രവ്യം
  • വാതം, അതിസാരം, ഹൃദ്രോഗം, യോനിരോഗം, വ്രണം ഇവയെ ശമിപ്പിക്കും. ഇതിന്റെ നീരു നസ്യംചെയ്താൽ അപബാഹൂകം നശിക്കും. സംസ്കൃതത്തിൽ – ജിംഗനി.
കാരീയം
  • ഈയം രണ്ടുമാതിരിയുള്ളതിൽ കറുത്തതു്
  • കറുത്തീയം
  • കഫം, വാതം, ആമവാതം, അർശസ്സ്, വ്രണം, നേത്രരോഗം ഇവയെ ശമിപ്പിക്കും. പ്രമേഹരോഗത്തിങ്കൽ വെളുത്തീയത്തേക്കാൾ വളരെ നന്നു്. ശുക്ലവൃദ്ധി, ആയുസ്സു്, കാന്തി ഇവയെ ചെയ്യും. ശുദ്ധിയും മാരണവും ശരിയാകാതെയിരിക്കുന്ന കാരീയം അറിയാതെ ഭക്ഷിച്ചുപോയാൽ ആ വികാരത്തിൽ വെൾവയമ്പും കടുക്കയും കൂടി പൊടിച്ചു സമം പഞ്ചസാര ചേർത്തു മൂന്നുദിവസംസേവിക്കുക. ഇംഗ്ലീഷ്: (Lead) ലെഡ്. തമിഴ്: കരുവങ്കം]
  • പര്യായപദങ്ങൾ:
    • നാഗം
    • സീസകം
    • യോഗേഷ്ടം
    • വപ്രം.
കാരീരം
  • ഒരു വൃത്തം
  • കൃതിച്ഛന്ദസ്സിൽ പെട്ടതു്. പാദം ഒന്നിൽ ഇരുപതു് അക്ഷരം വീതം കാണും.
  • ‘ഇഹകിലകാരീരമതാം നംയം
    സതനഭഗംഗുരുവോടേ’
    — വൃത്തമഞ്ജരി
കാരീഷം
  • കരീഷങ്ങളുടെ സമൂഹം
  • കരീഷം = ഉണങ്ങിയ ചാണകം.
കാരു
  • തച്ചൻ, നൈത്തുകാരൻ, ക്ഷൗരക്കാരൻ, അലക്കുകാരൻ, തോൽ പണിക്കാരൻ ഇങ്ങനെ അഞ്ചുപേർക്കും പൊതുവിൽ പറയുന്ന പേർ
  • ‘തക്ഷാചതന്തുവായശ്ചനാപിതോരജകസ്തഥാ
    പഞ്ചമശ്ചർമ്മകാരശ്ചകാരവശ്ശില്പിനോതേഃ’
  • ഐങ്കുടിക്കമ്മാളർ (ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, പൂഴിയാശാരി ഇവർ അഞ്ചുപേരും)
  • ചിത്രകാരാദികളുടെ പേർ കൈത്തൊഴിലുകാർ എന്നും അഭിപ്രായം കാണുന്നു
  • ചെയ്യുന്നവൻ, പ്രവൃത്തിയെടുക്കുന്നവൻ എന്നർത്ഥം.
കാരുക
  • കരളുക
  • പല്ലുകൊണ്ടു ചുരണ്ടിത്തിന്നുക
കാരു(ളകം)
  • പടുകരണ
കാരുജം
  • ചിത്രപ്പണിക്കാരൻ ഉണ്ടാക്കപ്പെട്ട വസ്തു
  • കുന്ന്
  • നുര
  • ഒട്ടകം
  • നാകപ്പൂവു്
  • കാവിമണ്ണു്
കാരുണിക
  • വിശേഷണം:
  • കരുണ(കൃപ)യുള്ള
കാരുണികൻ
  • ദയാശീലൻ
  • പര്യായപദങ്ങൾ:
    • ദയാലു
    • കൃപാലു
    • സുരതൻ.
കാരുണ്യം
  • കരുണാരസം
  • കൃപ
  • കരുണന്റെ ഭാവം എന്നർത്ഥം
കാരുപ്പു്
  • കറുത്ത ഉപ്പു്
  • കഫം, ശൂലം, ഗുല്മം, വാതം, സ്രോതസ്സുകളുടെ തടവു് ഇവയെ ശമിപ്പിക്കും. രുചി, ചുട്ടുനീറൽ ഇവയെ ഉണ്ടാക്കും. ചിത്തം, രക്തദോഷം, അഗ്നി ഇവയെ വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ – കാചലവണം. തമിഴിൽ – കാരുപ്പു്.
  • പര്യായപദങ്ങൾ:
    • തിലകം
കാരുമ്മത്തു്
  • കറുത്ത ഉമ്മത്തു്
കാരെലി
  • കറുത്ത എലി
കാരെള്ളു്
  • മലയിൽ വിതയ്ക്കുന്ന ഒരുമാതിരി കറുത്ത എള്ളു്
കാരേണവ
  • വിശേഷണം:
  • പെണ്ണാനയെ സംബന്ധിച്ച
കാരോട്
  • ചെമ്പിൽ കറുത്തീയം ചേർത്തുണ്ടാക്കിയ ഓട്
കാരോത്തമം, കാരോത്തരം
  • കള്ളിന്റെ തെളി
  • തെളി മദ്യം
  • കാരം (ക്രിയ) കൊണ്ടു ശ്രേഷ്ഠം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • സുരാമണ്ഡം.
കാരോൽ
  • കുടം
  • കലം
  • മുതലായ ചില മൺപാത്രം
കാരോല
  • ചെളിയിലിടാത്ത കരിമ്പനയോല
  • വെള്ളോല
കാര്യ
  • വിശേഷണം:
  • പ്രവർത്തിക്കേണ്ടതായ
കാര്യം
  • ചെയ്യേണ്ട പ്രവൃത്തി
  • സൽപ്രവൃത്തി
കാർ
  • മേഘം, മഴക്കാർ
  • ചില ബഹുവചനത്തിങ്കൽ ചേർത്തു പറയുന്ന വാക്കു്
  • മുത്തങ്ങ
കാർകുഴൽ
  • കറുത്ത തലമുടി
കാർകൂന്തൽ
  • കറുത്ത തലമുടി
കാർകോകിലരി
  • ഒരു അങ്ങാടി മരുന്നു്
  • ഇതു കുഷ്ഠം, കൃമി, കഫരോഗം, വിഷം, ചൊറി, ചിരങ്ങു്, രക്തദോഷം, വായുമുട്ടൽ, വിഷ്ടംഭം, പ്രമേഹം, ജ്വരം, ഇവയെ ശമിപ്പിക്കും. രുചിയെ ഉണ്ടാക്കും. ഹൃദയ പ്രസാദകരമാണ്. വാതം, അഗ്നി ഇവയെ വർദ്ധിപ്പിക്കും. മലത്തിനയവുണ്ടാക്കും. കാർകോകിലരിക്കു് ദുർഗന്ധമുണ്ട്. ബുദ്ധിയെ നന്നാക്കും. അതു കിട്ടിയില്ലെങ്കിൽ പകരം തകരയരി ചേർക്കാം. സംസ്കൃതത്തിൽ – വാകുചി. തമിഴിൽ കാർപോക അരിചി. ഇംഗ്ലീഷിൽ (Esculent Flacourtia) എസ്ക്യൂലന്റഫ്ലാക്കോർഷിയ.
  • പര്യായപദങ്ങൾ:
    • അവല്ഗുജം
    • സോമരാജി
    • സുവല്ലി
    • സോമവല്ലിക
    • കാളമേഷി
    • കൃഷ്ണഫല
    • വാകുചി
    • പൂതിഫലി.
കാർക്കരിക്കുക
  • തുപ്പുന്നതിനായിട്ടു തൊണ്ടയിൽ നിന്നു കഫത്തിനേയോ തുപ്പലിനേയോ വായിലേക്കു വരുത്തുക
കാർക്കശ്യം
  • ദയയില്ലായ്ക
  • ഉറപ്പു്, കഠിനത
കാർക്കാണി
  • ധാരാളം കച്ചവടമുള്ള സ്ഥലം
  • ധാരാളം പോക്കുവരവുള്ള സ്ഥലം
കാർക്കാലം
  • മഴക്കാലം (കാർ = കറുപ്പു്)
കാർക്കോടകൻ
  • അഷ്ടനാഗങ്ങളിൽ ഒന്നു്
  • വിഷരൂപൻ
  • ‘അക്കാർക്കോടകനാം ശഠന്റഭിധയും’
    — അമരുകശതകം
    .
  • ദമയന്തിയുടെ കാലിൽ പിടികൂടിയ പെരുമ്പാമ്പു്
കാർത്തവീര്യൻ
  • ഒരു രാജാവു്
  • കൃതവീര്യന്റെ പുത്രനാണു്. കൃതവീര്യൻ ഹേഹയരാജാവാകുന്നു. മാഹിഷ്മതി എന്ന നഗരത്തിലാണു കാർത്തവീര്യൻ ജനിച്ചതു്. അർജ്ജുനൻ എന്നത്രേ വിളിക്കുന്നതു്. ദത്താത്രേയനെ തപസ്സു ചെയ്തു് ഒരു സ്വർണ്ണവിമാനവും ആയിരം ഭുജങ്ങളും വാങ്ങി. വിമാനം ആഗ്രഹിക്കുന്നിടത്തെല്ലം ചെല്ലുന്നതാണു്. വായുപുരാണപ്രകാരം കാർത്തവീര്യൻ 85൦൦൦ വർഷം നീതിയോടെ രാജ്യഭാരം ചെയ്തു എന്നും 1൦൦൦൦ യാഗം കഴിച്ചു എന്നും കാണുന്നു. അദ്ദേഹം നീതിമാനായിരുന്നു എന്നു ചിലരും ദുഷ്ടനായിരുന്നു എന്നു മറ്റുചിലരും അഭിപ്രായപ്പെടുന്നു. ഒരിക്കൽ രാവണനെ ബന്ധിച്ചു കാരാഗൃഹത്തിലിട്ടു. ജമഗ്നിയുടെ കാമധേനുവിനെ അപഹരിക്കുകമൂലം അർജ്ജുനൻ പരശുരാമനാൽ കൊല്ലപ്പെട്ടു. കാർത്തവീര്യനു സഹസ്രാർജ്ജുനൻ എന്ന പേരും കാണുന്നു.
കാർത്തസ്വരനാമകം
  • ഉമ്മത്തു്
കാർത്തസ്വരം
  • സ്വർണ്ണം
  • സ്വരവ്യക്തിയുണ്ടാക്കുന്നതെന്നർത്ഥം.
കാർത്താന്തികൻ
  • ജ്യോതിഷക്കാരൻ
  • ആയുർദ്ദായാദിഗണനംകൊണ്ടു മരണദിവസത്തെ മുൻകൂട്ടി അറിയുന്നവൻ എന്നർത്ഥം.
കാർത്തിക
  • ഇരുപത്തേഴുള്ളതിൽ മൂന്നാമത്തെ നക്ഷത്രം
കാർത്തികം
  • കാർത്തിക (വൃശ്ചിക) മാസം
  • കൃത്തികാനക്ഷത്രയുക്തയായ പൗർണ്ണിമയുള്ളതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ബാഹുലം
    • ഊർജ്ജം
    • കാർത്തികികം.
കാർത്തികികം
  • കാർത്തിക (വൃശ്ചിക) മാസം കൃത്തികാനക്ഷത്രയുക്തയായ പൗർണ്ണമിയുള്ളതു്
കാർത്തികേയൻ
  • സുബ്രഹ്മണ്യൻ
  • കൃത്തികകളുടെ ‘പുത്രൻ’ എന്നർത്ഥം.ആറു കൃത്തികകൾ വളർത്തിയതുനിമിത്തം കൃത്തികമാരുടെ പുത്രൻ എന്നു പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഉത്ഭവവും മറ്റും ‘സുബ്രഹ്മണ്യൻ’ എന്ന പദം വരുമ്പോൾ വിവരിക്കപ്പെടും.
കാർത്തോട്ടി
  • ഒരു പച്ചമരുന്നു്
  • ഇതു വാതത്തിനും കരപ്പനും നന്നു്.
കാർദ്ദമ, കാർദ്ദമിക
  • വിശേഷണം:
  • ചെളിയുള്ള
കാർപ്പടൻ
  • സങ്കടമുള്ളവൻ
  • ആവലാതിക്കാരൻ
കാർപ്പടം
  • പഴന്തുണി
  • ജീർണ്ണവസ്ത്രം
കാർപ്പടികൻ
  • തീർത്ഥയാത്രക്കാരൻ
കാർപ്പണ്യം
  • കൃപണഭാവം, ദാരിദ്ര്യം
  • ദയ
  • മഹാമനസ്കത
കാർപ്പസകം, കാർപ്പസിക
  • കുരുപ്പരുത്തി
കാർപ്പാസം
  • പരുത്തിനൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
  • പഞ്ഞി
  • പരുത്തി
  • ‘വായ്പാന്നുനിന്നുള്ള കാർപ്പാസംകൊണ്ടുള്ള
    കൂർപ്പാസംമേനിയിൽചേർത്തെപ്പൊഴും’
    — കൃഷ്ണഗാഥ
കാർപ്പാസാസ്ഥി
  • പഞ്ഞിക്കുരു
കാർപ്പാസി
  • പരുത്തി
  • ജനോപകാരത്തെ ചെയ്യാൻ സാമർത്ഥ്യമുള്ളതെന്നർത്ഥം.
കാർമ്മ
  • വിശേഷണം:
  • പ്രവർത്തിക്ക ശീലമായുള്ള
കാർമ്മണം
  • അതാതു മരത്തിന്റെ വേരു കൊണ്ടുള്ള ഉച്ചാടനാദികർമ്മം
  • ഓഷധികളുടെ മൂലം മുതലായതുകൊണ്ടു ചെയ്യപ്പെടുന്ന ഉച്ചാടനാദികർമ്മം
  • വശീകരപ്രവൃത്തി
  • സ്വാധീനമാക്കുന്നതിനുള്ള പ്രയോഗം
  • ‘നിർമ്മായകാർമ്മണമൃചാമഘമർഷണീനാം’
    — മുരാരി
    .
കാർമ്മൻ
  • ഫലാപേക്ഷകൂടാതെ കർമ്മങ്ങളിൽ പ്രവർത്തിക്കുന്നവൻ
  • നിത്യമായി ഓരോരോ വേലയെടുക്കുന്നവൻ
  • പ്രവൃത്തിയെടുക്കുക ശീലമായിട്ടുള്ളവൻ എന്നർത്ഥം.
കാർമ്മേഘം
  • കറുത്ത മേഘം
കാർമ്മുക
  • വിശേഷണം:
  • വേലചെയ്യാൻ യോഗ്യതയോ സാമർത്ഥ്യമോ ഉള്ള.
കാർമ്മുകം
  • വില്ലു്
  • കർമ്മത്തിനു കഴിവുള്ളതു് എന്നർത്ഥം.
  • മുള
  • വലിയ വേപ്പു്
  • വെങ്കരിങ്ങാലി
  • നീർക്കടമ്പു്
കാർമ്മുകി
  • വില്ലുള്ളവൻ, വില്ലാളി
  • പ്രവൃത്തി തികയ്ക്കുന്നവൻ
കാർമ്മുകിൽ
  • കാർമേഘം
കാര്യ
  • വിശേഷണം:
  • ചെയ്യേണ്ടുന്ന
കാര്യകർത്താവു്
  • ചെയ്യേണ്ടതിനെ ചെയ്യുന്നവൻ
കാര്യകുശല
  • വിശേഷണം:
  • ചെയ്യേണ്ടുന്നതിൽ സാമർത്ഥ്യമുള്ള.
കാര്യക്കാരൻ
  • കാര്യം വിചാരിക്കുന്ന ഒരുദ്യോഗസ്ഥൻ
കാര്യക്കുറവു്
  • വിചാരക്കുറവുകൊണ്ടുള്ള കുറ്റം
കാര്യതഃ
  • കാര്യവശാൽ
കാര്യപുടൻ
  • നാണമില്ലാത്തവൻ
  • മടിയൻ
  • ഭ്രാന്തൻ
കാര്യപുരുഷൻ
  • മന്ത്രി
  • പ്രധാനി
കാര്യബോധം
  • വേണ്ടതിന്റെ അറിവു്
കാര്യം
  • സംഗതി
  • പ്രവൃത്തി
  • വസ്തു
  • പ്രയോജനം
  • സംസ്കൃതം:
  • കാരണത്തിൽ നിന്നുണ്ടായതെന്തെങ്കിലും
കാര്യംതീർക്കുക
  • കഥകഴിക്കുക
  • ശൈലി.
കാര്യലാഭം
  • ഉപകാരം
  • വല്ലതെങ്കിലും കിട്ടുക
കാര്യവിചാരം
  • അതാതു സ്ഥലങ്ങളിൽ വേണ്ടുന്നതിനെ വിചാരിച്ചു നടത്തുക
കാര്യവീഴ്ച
  • വിചാരക്കുറവുകൊണ്ടും മറ്റും ഉണ്ടാകുന്ന ചേതം
  • വേണ്ടും പ്രകാരം ചെയ്യാത്തതിനാലുള്ള കുറ്റം, കാര്യക്കുറവു്
കാര്യസാദ്ധ്യം
  • ആവശ്യമുള്ളതു വല്ലതും സാധിക്കുക
  • ലഭിക്കുകയും മറ്റും
കാര്യസിദ്ധി
  • ആവശ്യമുള്ളതിനെ സാധിക്കുക
  • കാര്യലാഭം
കാര്യസ്ഥൻ
  • ചെയ്യേണ്ടുന്നതിൽ തന്നെ ശ്രദ്ധയോടെ നില്ക്കുന്നവൻ
  • പ്രമാണി
  • കാര്യവിചാരക്കാരൻ
കാര്യാ
  • കാര
  • ഓഷധിയാണു്, മൂലാദികം ഗ്രാഹ്യാംശം.
കാര്യാകാര്യം
  • ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • കാര്യവും അകാര്യവും
കാര്യാവു്
  • രണ്ടു മുളയോ മറ്റോ കൂട്ടി കത്രികപോലെ കെട്ടിയതു്
കാർൽസ്ന്യം
  • മുഴുവനും
കാർവണ്ടു്
  • അധികം കറുത്ത വണ്ടു്
കാർവർണ്ണൻ
  • ശ്രീകൃഷ്ണൻ
  • കറുത്ത നിറമുള്ളവൻ
കാർവ്വേണി
  • കറുത്ത തലമുടി
  • കറുത്ത തലമുടിയോടുകൂടിയവൾ, സുന്ദരി
കാർശ്യം
  • കൃശത്വം, മെലിവ്
  • മരുതു്. കുഷ്ഠാദികളെ കളയുന്നതെന്നർത്ഥം. പെരുമരുതു്, മുളപ്പൂമരുതു്
  • അയിനി
  • കച്ചോലം
കാർശ്മരി, കാശ്മരി
  • കുമിൾ
കാർഷികം, കാർഷാപണം
  • മൂന്നു കഴഞ്ചു തൂക്കമുള്ള വെള്ളിനാണയം
  • കർഷപ്രമാണമായ വ്യവഹാരസാധനം എന്നർത്ഥം.
  • ഈ നാണയത്തിൽ 36 പണമിട വെള്ളിയുണ്ടായിരിക്കും. ഇതു് ഇപ്പോൾ നടപ്പുള്ള ബ്രിട്ടീഷ് രൂപയെക്കാൾ 6 പണമിട കൂടുതലാണു്.
കാർഷികൻ
  • കൃഷിക്കാരൻ
കാർഷികം
  • കഴഞ്ചു്
കാർഷ്ണി
  • ശതാവരി
  • മന്മഥൻ
കാർഷ്ണ്യം
  • കൃഷ്ണത, കൃഷ്ണത്വം, കറുപ്പുനിറം
  • ഇരിമ്പിൻകിട്ടം
കാർഷ്മരി
  • കുമിൾ
കാർഷ്മര്യം
  • പെരുങ്കുമിഴു്
കാർഷ്യം
  • പെരുമരുതു്
കാലു്
  • ഒരവയവം
  • പര്യായപദങ്ങൾ:
    • പാദം
    • പത്തു്
    • അംഘ്രി
    • ചരണം.
കാലകടംകടൻ
  • ശിവൻ
കാലകാ
  • കശ്യപന്റെ ഭാര്യ
  • ഇവൾക്കു് അനവധി മക്കളുണ്ടു്. അവരെ കാലകേയർ എന്നു വിളിക്കുന്നു. ഭക്തി ഹേതുവായിട്ടു് ഇവൾ വേദന കൂടാതെ പ്രസവിക്കുന്നതിനു വരംവാങ്ങി. മഹാഭാരതപ്രകാരം ദക്ഷന്റ പുത്രിയെന്നു കാണുന്നു.
കാലകാലൻ
  • ശിവൻ
കാലകൃത്തു്
  • ആദിത്യൻ
  • എരിക്കു്
കാലകൃതൻ
  • ആദിത്യൻ
  • എരിക്കു്
കാലകേക്ഷു
  • നല്ല കാട്ടുകരിമ്പു്
  • നല്ലൂർ നാട്ടിൽ കരിമ്പു്
കാലകേശി
  • അമരി
കാലക്കേടു്
  • ആപത്തു്
കാലക്രമം
  • ക്രമേണയുള്ള കാലം
കാലക്രമേണ
  • കുറേനാൾ കഴിയുമ്പോൾ
കാലക്ഷേപം
  • കാലം കഴിക്കുക
കാലഗതി
  • സമയം പോവുക
  • മരണം
കാലഗംഗ
  • യമുനാനദി
കാലഗ്രന്ഥി
  • സംവത്സരം
കാലചക്രം
  • ജനിക്ക മരിക്ക വീണ്ടും ജനിക്ക മരിക്ക ഇങ്ങിനെ ചുറ്റുന്നതു്
  • കാലത്തിന്റെ ചുറ്റു്
  • ഗ്രഹങ്ങളുടെ ചുറ്റിസ്സഞ്ചാരം
കാലജ്ഞ
  • വിശേഷണം:
  • സമയത്തെ അറിയുന്ന
കാലജ്ഞൻ
  • ജ്യോതിശ്ശാസ്ത്രക്കാരൻ
  • കോഴി
കാലജ്ഞം
  • കോഴി
കാലടി
  • കാലിന്റെ ചുവടു്
  • കാൽ + അടി.
കാലതാമസം
  • നേരം താമസിക്കുക
കാലത്തു്
  • പകലിന്റെ ആദിയിൽ
  • സമയത്തു്
കാലത്രയം
  • വർത്തമാനം
  • ഭൂതം
  • ഭാവി ഇവ മൂന്നും
കാലദണ്ഡു്
  • അന്തകന്റെ ആയുധമാകുന്ന ഒരു വടി
കാലദണ്ഡം
  • മരണം
കാലദമനി
  • ദുർഗ്ഗാ
കാലദാനം
  • ദീനക്കാരന്നു വേണ്ടി ചെയ്യുന്ന ഒരു ദാനം
കാലദോഷം
  • ചീത്തക്കാലം
  • ആപത്തു്
കാലധർമ്മം
  • മരണം
  • യമന്റെ പ്രവൃത്തി എന്നർത്ഥം
കാലൻ
  • യമൻ
  • ധർമ്മാധർമ്മങ്ങളേയോ ആയുസ്സിനേയോ എണ്ണുന്നവൻ, കറുത്തനിറമുള്ളവൻ. ക്ഷീണായുസ്സുകളെ തെളിച്ചു കൊണ്ടു പോകുന്നവൻ എന്നിങ്ങനെ അർത്ഥം.
  • പര്യായപദങ്ങൾ:
    • ധർമ്മരാജൻ
    • പിതൃപതി
    • സമവർത്തി
    • പരേതരാട്ടു്
    • കൃതാന്തൻ
    • യമുനാഭ്രാതാവ്
    • ശമനൻ
    • യമരാട്ടു്
    • യമൻ
    • കാലൻ
    • ദണ്ഡധരൻ
    • ശ്രാദ്ധദേവൻ
    • വൈവസ്വതൻ
    • അന്തകൻ.
കാലൻകോഴി
  • ഒരു പക്ഷി
കാലനൂർ, കാലനൂര്
  • കാലന്റെ ഊരു്
  • യമന്റെ ദിക്കു്
  • മരണപുരി
കാലനേമി
  • ഒരു രാക്ഷസൻ
  • രാവണന്റെ അമ്മാവനാണു്. ഹനുമാനെ കൊല്ലുന്നതിനു രാവണൻ ഇയാളെ പറഞ്ഞയച്ചു. അതനുസരിച്ചു സന്യാസിവേഷം ധരിച്ചു ഗന്ധമാദനപർവതത്തെ പ്രാപിച്ചു ഹനുമാനെ ആഹാരത്തിനു ക്ഷണിച്ചു. ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചില്ല. ഉടൻ പോയി ഹനുമാൻ ഒരു കുളത്തിൽ കുളിക്കാനിറങ്ങി. അനന്തരം ഒരു മുതല കാലിൽ പിടികൂടി. മുതലയെ കരയിൽ വലിച്ചിട്ടു് അദ്ദേഹം വധിച്ചു. ഉടൻ മൃതശരീരത്തിൽ നിന്നു് ഒരു അപ്സരസ്ത്രീ പുറപ്പെട്ടു ‘കാലനേമിയെ സൂക്ഷിച്ചുകൊള്ളണം’ എന്നു പറഞ്ഞു മറഞ്ഞു. ഇവൾ ദക്ഷന്റെ ശാപം ഹേതുവായിട്ടു മുതലയായി ഭവിച്ചതാണു്. അനന്തരം ഹനുമാൻ കാലനേമിയോടടുത്തു് അവന്റെ കാലിനു പിടിച്ചു് എറിയുകയുണ്ടായി. അവൻ ആകാശമാർഗ്ഗേണ രാവണന്റെ സിംഹാസനസമീപം ചെന്നു പതിച്ചു.
  • വിരോചനന്റെ മകനായ ഒരസുരൻ
  • ഇവനെ വിഷ്ണു വധിച്ചു.
കാലപരിമാണവിജ്ഞാനം
  • കാലവിവരം
  • 18 നിമിഷം-1 കാഷ്ഠ. 3൦ കാഷ്ഠ-1 കല. 3൦ കല-1 മുഹൂർത്തം. 3൦ മുഹൂർത്തം-1 ദിവസം. 3൦ അഹോരാത്രം-1 മാസം. രണ്ടു പക്ഷം പിതൃക്കൾക്കു് ഒരഹോരാത്രം കൂടിയ ഒരു മാസം. മനുഷ്യവത്സരം 1-ദേവകൾക്കു് 1 അഹോരാത്രം. മകരം മുതൽ മിഥുനാവസാനംവരെ ഉത്തരായണം (ദേവകൾക്കു പകൽ). കർക്കടകം മുതൽ ധനു വരെ ദക്ഷിണായനം (ദേവകൾക്കു രാത്രി). 12,൦൦൦ ദിവ്യസംവത്സരം കൂടുന്നതു ഒരു ചതുർയുഗം. ഇതു ദേവകൾക്കു ഒരു യുഗം. ടി 1,൦൦൦ യുഗം-ബ്രഹ്മാവിനു ഒരു പകൽ.
കാലപാശ
  • അന്തകന്റെ കയറു്
കാലപ്പലിശ
  • ആണ്ടുതോറുമുള്ള പലിശ
കാലപ്പഴക്കം
  • വളരെക്കാലം കഴിക
കാലഭക്ഷൻ
  • ശിവൻ
കാലഭൃത്തു്
  • സൂര്യൻ
കാലഭേദം
  • സമയഭേദം
കാലഭൈരവൻ
  • ശിവൻ
കാലം
  • സമയം
  • അവസരം
  • അകാലം എന്ന പദം നോക്കുക] കണ ക്കാക്കുന്നതു്, പ്രേരിപ്പിക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ദിഷ്ടം
    • അനേഹസ്സ്
    • സമയം.
കാലം ഇടയിട്ടു്
  • കാലം കഴിയുമ്പോൾ (പ്രാചീനമലയാളം:).
കാലമാലം
  • കൃഷ്ണതുളസി
  • കറുത്ത ചെറുതുളസി.
കാലമുഖർ
  • രാക്ഷസസ്ത്രീകളിൽ മനുഷ്യരുടെ മക്കൾ
കാലമൃത്യു
  • അധികം വയസ്സുചെന്നിട്ടുള്ള മരണം
കാലംകണ്ടവൻ
  • സമയമറിഞ്ഞിരിക്കുന്നവൻ
കാലയവനൻ
  • മഥുരാനഗരം ആക്രമിച്ച ഒരു യവനരാജാവു്
  • ഒരു യവനനൃപന്റെ ഭാര്യയിൽ യാദവരുടെ ശത്രുവായ ഗർഗ്ഗൻ എന്ന ബ്രാഹ്മണനുണ്ടായ പുത്രനാണെന്നു വിഷ്ണുപുരാണം പറയുന്നു. കൃഷ്ണൻ ഇവനെ ജയിപ്പാൻ പണിയെന്നു കണ്ടു വശീകരിച്ചു മാന്ധാത്രിയുടെ പുത്രനും രാജാവുമായ മുചുകുന്ദന്റെ ഗുഹയിൽകൊണ്ടുപോയി. അപ്പോൾ പണ്ടു് അസുരരോടുള്ള യുദ്ധത്തിൽ ദേവകൾക്കു സഹായിക്കയാൽ വളരെ വിഘ്നംകൂടാതെ കിടന്നുറങ്ങുന്നതിനു വാങ്ങീട്ടുള്ള വരമനുസരിച്ചു മുചുകുന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്നു. അതുകണ്ടു് അദ്ദേഹത്തെ കാലയവനൻ ഒന്നു ചവുട്ടി. ഉടൻ ഉണർന്നു് ഒരു നോട്ടത്തിൽ കാലയവനനെ അദ്ദേഹം ഭസ്മീകരിച്ചു.
കാലയാപം, കാലയാപനം
  • കാലം കഴിക്കൽ
  • കാലക്ഷേപം
കാലയുക്തി
  • അറുപതുവർഷത്തിൽ അമ്പത്തുരണ്ടാമത്തേതു്
കാലരുദ്രൻ
  • ജഗത്സംഹാരകാരിയായ ശിവൻ
കാലവശനാക
  • മരിക്കുക
  • ‘കാലവശനായവനുറക്കറയിൽവീണാൽ’
    — രാമായണം 24 വൃത്തം
    .
കാലവർഷം
  • ഇടവപ്പാതി മുതലുള്ള മഴ
കാലവാഹനം
  • പോത്ത്
കാലവിചാരം
  • ബ്രാഹ്മണസ്ത്രീകൾ വ്യഭിചാരം ചെയ്താൽ അതിനുള്ള ഒരു വിചാരണ
കാലവിരോധം
  • സമയത്തിനെ വിരോധിക്കുക
കാലവിളംബം, കാലവിളംബനം
  • സമയത്തിന്റെ താമസം
കാലവേല
  • കാലത്തിൽ ചെയ്യുന്ന വേല
കാലവേള
  • തക്ക സമയം
കാലവൈഭവം
  • സമയത്തിന്റെ ശക്തി
കാലശേയം, കാലസേയം
  • മോര്
  • പാല്ക്കുലത്തിലുണ്ടായതെന്നത്ഥം
കാലസംഖ്യ
  • മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാലം
കാലസൂത്രം
  • വലിയ കടുപ്പമായ ഒരു നരകം
  • ഇരുമ്പുസൂത്രങ്ങൾ ഉള്ളത്, പാപികളെ ഉപദ്രവിക്കുന്ന ഇരുമ്പുകമ്പികൾ ഉള്ളത് ഇങ്ങനെ അർത്ഥം.
കാലസോദരി
  • കാളിന്ദി
കാലസ്കന്ദം
  • തമാലവൃക്ഷം
കാലസ്വരൂപൻ
  • ദൈവം
കാലാകാലങ്ങൾ
  • സമയവും അസമയവും
കാലാഗ്നി
  • ലോകനാശത്തിനായിട്ടുണ്ടാകുന്ന ഒരു തീ, സംഹാരാഗ്നി
  • ഉപനിഷത്ത്, ഒരു മന്ത്രം
കാലാനുനാദി
  • പിതാരിപ്പുള്ള്
  • കരികിൽ
  • വേഴാമ്പൽപക്ഷി
കാലാനുപ്രയോഗം
  • ഭൂതാദികാലത്രയത്തിൽ ചില താരതമ്യം ചെയ്യുന്നത്
കാലാനുസാരി
  • സാമ്പ്രാണി
  • ശിംശപാവൃക്ഷം
കാലാന്തകൻ
  • ശിവൻ
കാലാന്തരവിഷം
  • എലി
കാലാന്തരം
  • മറ്റൊരു കാലം
കാലായ
  • കൊയ്ത നിലം
കാലായനി
  • ദുർഗ്ഗ
കാലായം
  • നീളമുള്ള കാല്
  • കാലിന്റെ വേഗം
കാലാരി
  • ശിവൻ
  • കാലന്റെ (യമന്റെ) ശത്രു എന്നർത്ഥം.
കാലാവധിചതുഷ്ടയം
  • വൈരം മരണം വരെ
  • യൗവ്വനം പ്രസവം വരെ
  • കോപം നമസ്കാരം വരെ
  • മാനം യാചിക്കുന്നതു വരെ (നിലനില്ക്കും)
കാലാൾ, കാലാൾപ്പട
  • നിലത്തുനിന്നു യുദ്ധം ചെയ്യുന്നവർ
  • കാലാൾപ്പടക്കൂട്ടത്തിനു പര്യായങ്ങൾ – പാദാതം, പത്തിസംഹതി.
  • പര്യായപദങ്ങൾ:
    • പദാതി
    • പത്തി
    • പദഗം
    • പാദാതികം
    • പദാജി
    • പദികം.
കാലാഴി
  • തള
  • കാലിൽ ഇടുന്ന ആഭരണം
കാലി
  • പശു
  • എരുമ
  • പോത്ത്
കാലിക
  • വിശേഷണം:
  • സമയത്തുണ്ടായ
  • തക്കതായ കാലത്തുള്ള
കാലിക
  • കർക്കടശൃംഗി
കാലികം
  • മരമഞ്ഞൾ
  • ചന്ദനം
  • അത്തിൽപക്ഷി
കാലിംഗ
  • വിശേഷണം:
  • കലിംഗദേശത്തുണ്ടായ
കാലിംഗം
  • കലിംഗദേശത്തേ ആന, ആന
  • കൊടകപ്പാലയരി
  • കുമ്മട്ടി
  • തണ്ണിമത്തൻ
  • പാമ്പ്
  • ചെറിയ കമ്പളം
കാലിംഗി
  • വരിയൻ കക്കിരി
കാലിംഗിക
  • ത്രികോല്പക്കൊന്ന
കാലിണ
  • രണ്ടും കാലും
കാലിന്ദ(കം)
  • തണ്ണിമത്തക്ക
കാലിന്ദി
  • നാല്ക്കൊപ്പക്കൊന്ന
കാലിയം
  • കലിയുഗം
കാലീയം, കാലീയകം
  • മരമഞ്ഞൾ
  • പീതചന്ദനം
കാലുക
  • ചോരുക
  • ഛർദ്ദിക്കുക
  • ചുറ്റിയിരിക്ക എന്നായിരുന്നു ആദ്യമായ അർത്ഥം. ഇപ്പോൾ വഹിക്കുക, ഉള്ള, ചേർന്ന എന്നീ അർത്ഥങ്ങൾഉണ്ടു്.
കാലുപിടിക്കുക
  • അഭിമാനം വിട്ടു സേവിക്കുക
  • (ശൈലി).
കാലുഷ്യം
  • അഴുക്കു്
  • കലക്കം
  • കലുഷഭാവം = കാലുഷ്യം.
കാലേ
  • സമയത്തു്
കാലേയ
  • വിശേഷണം:
  • കലിയെ സംബന്ധിച്ച
കാലേയകം
  • മരമഞ്ഞൾ
  • പീതചന്ദനം. കലിയെ സംബന്ധിച്ചതെന്നർത്ഥം
  • ചന്ദനം രണ്ടും
  • കുങ്കുമം
  • നായ്
  • മഞ്ഞൾ
കാലേയം
  • മരമഞ്ഞൾ
  • ചൊവ്വള്ളിക്കൊടി
  • കറുത്ത ചന്ദനം
  • കസ്തൂരിമഞ്ഞൾ
  • താമരക്കുരു
കാലോചിത
  • വിശേഷണം:
  • സമയത്തിനു തക്ക
കാലോശ
  • നടക്കുമ്പോഴുള്ള കാലിന്റെ ശബ്ദം
കാല്യ
  • വിശേഷണം:
  • തക്കസമയത്തുള്ളതായ, സമയത്തുണ്ടാകുവാൻ തക്ക, ഉചിതമായ കാലത്തിലുള്ള
  • മനോരഞ്ജകമായ
  • ശുഭമായ
കാല്യകം
  • കച്ചോലം
  • കല്യ (നിരാമയ) ത്തിൽ സാധു എന്നർത്ഥം.
കാല്യൻ
  • ശുക്രമുനി
കാല്യം
  • ഉഷസ്സ്
  • കച്ചോലം
  • ഉചിതമായ കാലത്തിലുള്ളതു്
കാല്യാ
  • മംഗളവചനം
  • ഇതു ‘കല്യാ’ എന്ന ശബ്ദത്തിന്റെ പാഠഭേദമാണു്.
കാല്യാണകം
  • ശുഭം
  • ശുഭപ്രദത്വം
കാൽ
  • കാലു്, ഒരവയവം
  • പാദം
  • നാലിൽ ഒരു പങ്കു്
  • തൂണു്
  • ധാന്യങ്ങളുടെ മുള
  • ആറ്റിൽ നിന്നു വെളിയിലേയ്ക്കു വെള്ളംപോകുന്നതിനു വെട്ടിയുണ്ടാക്കിയതു്
  • കതിരു്
  • മരത്തിന്റെ പേടു്
  • ഊന്നു്
  • പാവുനൂൽ
  • ചതുരംഗക്കളിയിൽ ഉപയോഗിക്കുന്ന ഒരു വാക്കു്
കാൽകുപ്പായം
  • കാൽചട്ട
കാൽക്കെട്ടു്
  • കാളയെ കാലു കെട്ടിയിട്ടുംകൊണ്ടു വരിയെടുക്കുക
  • നാല്ക്കാലിമൃഗങ്ങൾക്കു വരുന്ന ഒരു ദീനം, കുളമ്പുപനി
കാൽക്കോളാമ്പി
  • തുപ്പുന്നതിനുള്ള ഒരു ഓട്ടുപാത്രം
കാൽച്ച
  • പാത്രത്തിന്റെ ചോർച്ച
കാൽച്ചട്ട
  • അരയ്ക്കു താഴെയിടുന്നകുപ്പായം
കാൽച്ചിലമ്പു്
  • കാലിൽ ഇടുന്ന ഒരു വക കിലുങ്ങുന്ന ആഭരണം
  • പര്യായപദങ്ങൾ:
    • പാദാംഗദം
    • തുലാകോടി
    • മഞ്ജീരം
    • നൂപുരം.
കാൽച്ചുവടു്
  • കാലടി
  • പാദം
കാൽത്തള
  • കാലിൽ ഇടുന്ന ഒരു മാതിരി ആഭരണം
കാൽത്തളിർ
  • പാദം
  • കാൽച്ചുവടിനെ മാനിച്ചുപറയുന്ന വാക്കു്
കാൽത്താർ
  • പൂപോലെ ഭംഗിയും മൃദുത്വവുമുള്ള കാൽ
കാൽനഖം
  • കാലിലേ നഖം
കാൽനട
  • കാൽകൊണ്ടു നടക്കുക
  • പോവുക
കാൽപ്പടം
  • ഉള്ളങ്കാൽ
കാല്പനിക
  • വിശേഷണം:
  • സങ്കല്പമാത്രമായ
  • ചതിയായ
  • കല്പനത്തെ സംബന്ധിച്ചതു കാല്പനികം.
കാല്പ(ക)ം
  • കച്ചോലം
കാൽപ്പറ്റു്
  • കാലിന്റെ ചേർച്ച
കാൽപിടിക്കുക
  • കാലിനെ പതുക്കെ തിരുമ്മുക
  • വളരെ വണക്കത്തോടെ ആശ്രയിച്ചു പറകയും മറ്റും ചെയ്യുക
കാൽപ്പൂഴി
  • കാൽപ്പൊടി
  • കാലിലേമണ്ണു്
കാൽപെരുമാറ്റം
  • കാൽപ്രയോഗം, കാൽകൊണ്ടുള്ള വേല
  • നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം
കാൽപ്രയോഗം
  • ആട്ടക്കാരും മറ്റും കുത്തുകാൽ മുറുക്കുക
കാൽമടക്കു്
  • കാൽമുട്ടിന്റെ പുറകിലത്തേ ഭാഗം
കാൽമേസ
  • കാലിൽ ഇടുന്ന ഉറ
കാൽവണ്ണ
  • മുട്ടിനു താഴെ പാദത്തിനു മുകളിലുള്ള സ്ഥലം
കാൽവിരൽ
  • കാലിന്റെ വിരൽ
കാൽവിലങ്ങ്
  • കുറ്റക്കാരുടെ കാൽ രണ്ടുംകൂടെ കൂട്ടി ബന്ധിക്കുന്ന ഇരിമ്പു ചങ്ങല
കാവു്
  • മരക്കൂട്ടം
  • ഭദ്രകാളിയുടെ ക്ഷേത്രം
  • വാളിന്റെ പിടി
  • കാവടി
  • ബ്രാഹ്മണകന്യക
കാവചികം
  • കവചമിട്ടവരുടെ കൂട്ടം
കാവടി
  • തോളിൽവെച്ചു ചുമക്കുന്നതിനു തക്കവണ്ണം മരംകൊണ്ടുണ്ടാക്കിയ സാധനം
  • ശുചീന്ദ്രം മുതലായ പ്രസിദ്ധ ക്ഷേത്രങ്ങളിൽ നേർച്ചയ്ക്കു കാവടികെട്ടു് ഇന്നും നടന്നുവരുന്നു.
  • ചില ധർമ്മക്കാർ കൊണ്ടുനടക്കുന്ന ഒരുമാതിരി കാവടി
കാവടിക്കാരൻ
  • കാവടി കൊണ്ടുനടക്കുന്നവൻ
കാവട്ടപ്പുല്ലു്
  • ഒരുമാതിരി സുഗന്ധപ്പുല്ലു്
കാവണ്ടം
  • കാവടി
കാവതി
  • ക്ഷൗരക്കാരിൽ ഒരു ജാതിക്കാരൻ
  • ശൂദ്രരിൽ ഒരു ജാതി
കാവതിക്കാക്ക
  • മലങ്കാക്ക
  • വലിയ കാക്ക
  • ഇതിനു കടക്കാക്ക, പറക്കാക്ക ഇങ്ങിനേയും പറയുന്നു] (ഇതിന്റെ മാംസത്തിന്റെ ഗുണം കാക്കയുടെ മാംസത്തിനൊപ്പംതന്നെ. ഇതിന്റെശബ്ദം ക്രൂരമാണു്. തമിഴിൽ – അണ്ടംകാകൈ. ഇംഗ്ലീഷിൽ (Raven) റേവൻ).
  • പര്യായപദങ്ങൾ:
    • ദ്രോണകാകം
    • കാകോളം.
കാവത്തു്
  • കാച്ചിൽ
കാവലാളി
  • കാവല്ക്കാരൻ
കാവൽ
  • മോഷ്ടിച്ചു കൊണ്ടുപോകാതെയും മറ്റും സൂക്ഷിക്കുക
  • കാക്കുന്നവൻ
  • പാറാവ്
കാവല്ക്കാരൻ
  • മറ്റൊരുത്തരും കൊണ്ടുപോകാതേയും മറ്റും രക്ഷിക്കുന്നവൻ
കാവല്പുര
  • കാവൽക്കാരൻ ഇരിക്കുന്ന പുര
കാവൽഫലം
  • കാവൽക്കൂലി
കാവൽവിളി
  • കാവൽക്കാരുടെ വിളി
കാവൽസ്ഥലം
  • കാക്കുന്ന സ്ഥലം
കാവളം
  • ഒരുവക വൃക്ഷം
കാവളംകളി, കാവളംകാളി
  • ഒരുവക പക്ഷി
കാവാരി
  • കാലില്ലാത്ത കുട
കാവാരം
  • കുടപ്പായൽ
കാവി
  • ഒരുമാതിരി ചെമന്ന മണ്ണു്
  • കാവിമണ്ണു്.
കാവിമണ്ണു്
  • ഒരുമാതിരി ചെമന്ന മണ്ണു്
  • പർവതത്തിൽനിന്നുണ്ടാകുന്ന ധാതുക്കളിൽ ഒന്നു്
  • കഫം, നേത്രരോഗം, ഇക്കിൾ, വിഷം, രക്തപിത്തം, ചുട്ടുനീറൽ, വ്രണം, തീപ്പൊള്ളിയവ്രണം, അർശസ്സു്, ജ്വരം, വിസ്ഫോടം ഇവയെ നശിപ്പിക്കും. നിറം നന്നാക്കും. ബലവർദ്ധനകരമാണു്. തമിഴിൽ കാവിക്കൽ. ഇംഗ്ലീഷിൽ (Ochre, Red lumber stone) ഓക്കർ, റെഡ്ലംബർസ്റ്റോൺ. ഗുണംകൂടിയതു സ്വർണ്ണഗൈരികം. ഗുണം കുറഞ്ഞതു പാഷാണഗൈരികം. നാരങ്ങാനീരിൽ സ്വേദനയന്ത്രത്താൽ പചിച്ചു ചൂടുവെള്ളത്തിൽ കഴുകി ഉണക്കുക, ശുദ്ധമാകും.
  • പര്യായപദങ്ങൾ:
    • ഗൈരികം.
കാവിവസ്ത്രം
  • കാവിമണ്ണു കലക്കിയതിൽ മുക്കിയ വസ്ത്രം
കാവുക
  • കാവടികെട്ടി ചുമക്കുക
കാവൂട്ടു
  • കാവിൽ കുടിവെച്ചിരിക്കുന്ന ദേവതകൾക്കായി കഴിക്കുന്ന പൂജ
കാവൃകം
  • ചക്രവാകപ്പക്ഷി
  • കോഴി
  • പരുന്ത്
കാവേരം
  • കുങ്കുമപ്പൂവു്
കാവേരി
  • ഇൻഡ്യയിലെ പ്രധാനനദികളിൽ ഒന്നു്
  • കാവേരനെ (അഗസ്ത്യനെ) സംബന്ധിച്ചതു കാവേരി. കം = ജലം. വേരം = ശരീരം. കാവേരൻ = ജലമൂർത്തിയായ വരുണൻ. കവേരന്റെ പുത്രൻ = കാവേരൻ (അഗസ്ത്യൻ) ഗംഗയെ ജലപാത്രത്തിലാക്കി ഒരിക്കൽ അഗസ്ത്യൻ സഹ്യപർവതത്തിൽ തപസ്സുചെയ്യുന്നകാലം ലോകസങ്കടശമനത്തിനായി വിഘ്നേശ്വരൻ കാക്കയുടെ രൂപം എടുത്തു ജലപാത്രം കൊത്തിമറിച്ചു. അനന്തരം അതിൽനിന്നു ഒഴുകിയുണ്ടായതാണു് കാവേരിനദി. ഈ നദിയിലുള്ള വെള്ളം ചിരങ്ങു, കുഷ്ഠം മുതലായവയെ ശമിപ്പിക്കും. രുചിയുണ്ടാക്കും, അഗ്നിയെ വർദ്ധിപ്പിക്കും, ഓർമവരുത്തും, ബുദ്ധിയുണ്ടാക്കും. ഇതു സഹ്യപർവതത്തിന്റെയും മലയപർവതത്തിന്റെയും താഴ്വരയോടടുത്തു ഒഴുകുന്നു.
കാവ്യ
  • വിശേഷണം:
  • പ്രാജ്ഞന്റേയൊ കവിയുടെയോ രീതിയിലുള്ള
  • കവിതാവാസനയുള്ള
  • ദീർഘദർശിത്വമുള്ള
കാവ്യൻ
  • ശുക്രൻ കവിയുടെ പുത്രൻ എന്നർത്ഥം
കാവ്യപ്രകാശം
  • മർമ്മഠന്റെ ഒരു കൃതി
കാവ്യം
  • കവിത
  • ചമല്ക്കാരപ്രധാനമായ കൃതി
കാവ്യലിംഗം
  • ഒരലങ്കാരത്തിന്റെ പേർ
  • ‘ഹേതുവാക്യപദാർത്ഥങ്ങ
    ളാവുകിൽ കാവ്യലിംഗമാം
    കന്ദർപ്പ! നീ കളിക്കേണ്ട
    മന്ദ! ഞാൻ ശിവഭക്തനാം’
    — ഭാഷാഭൂഷണം
കാവ്യാദർശം
  • കാവ്യത്തേകുറിച്ചു ദണ്ഡി എഴുതിയ ഒരു പുസ്തകം
കാവ്യാലങ്കാരസൂത്രം
  • വാമന പണ്ഡിതന്റെ കൃതി
  • ഇദ്ദേഹം ക്രിസ്താബ്ദം 75൦-നു പിന്നീടു ജീവിച്ചിരുന്നു.
കാശപുഷ്പം
  • കുതിരവാൽപ്പുല്ലു്
കാശം
  • ആറ്റുദർഭ
  • കുശ ശോഭിക്കുന്നതെന്നർത്ഥം
  • കുരുവിക്കരുമ്പു് എന്നും പറയുന്നുണ്ടു്.
കാശമർദ്ദം
  • പൊന്നാവീരം
കാശസിതാ
  • കുരുവിക്കരുമ്പിൽ നിന്നെടുക്കുന്ന പഞ്ചസാര
കാശാല്മലി
  • കണ്ടിലവു്
കാശി
  • കാശിരാജ്യം, മോക്ഷദായക നഗരങ്ങളിൽ ഒന്നു്
  • അവിടത്തെ തീർത്ഥസ്ഥലം, അവിടത്തെ ക്ഷേത്രം
  • കാശിക്കു വാരാണസി എന്നും പറയും. ഇപ്പോൾ ‘ബനാറീസ്’.
കാശിക്കുപോയോ
  • തിരിയെ വരാത്തവിധത്തിൽ പോയോ (ശൈലി)
  • ‘പൊണ്ണത്തടിയനാംനിന്റെപരാക്രമം
    കാശിക്കുപോയൊ കഥിക്ക വൃകോദര’
    — കല്ല്യാണസൗഗന്ധികം തുള്ളൽ
കാശിത്തുമ്പ
  • ഒരു വക മരുന്നു്
  • ചെടി
കാശിനാഥൻ
  • ശിവൻ
കാശിരട്ടു്
  • ഒരുമാതിരി കട്ടിയുള്ള തുണി
കാശിരാജാവു്
  • അംബ, അംബിക, അംബാലിക ഇവരുടെ അച്ഛനായ രാജാവു്
  • കാശിയിലേ രാജാവു്
കാശു്
  • തങ്കക്കാശു്
  • ചെമ്പുകാശു്
  • അറബിക്കാശു മുതലായ നാണയം
  • തെലുങ്കിലും കർണ്ണാടകത്തിലും കാസ്. കാശ് എന്നതിനു സംസ്കൃതത്തിൽ ശോഭിക്ക എന്നർത്ഥം.
  • സ്വർണ്ണം
കാശുതാലി
  • പൊൻ കാശു കുഴവെച്ചു ചില സ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
  • കാശുമാല
കാശുകാരം
  • കവുങ്ങ്
കാശേയി
  • കാശിരാജാവിന്റെ പുത്രി
കാശ്മരി
  • കമിഴ്
  • ശോഭയുള്ളതെന്നർത്ഥം
കാശ്മര്യം
  • കമിഴു്
കാശ്മല്യം
  • കശ്മലത, കശ്മലന്റെ സ്ഥിതി, ദുഷ്ടത
കാശ്മീരജന്മം
  • കുങ്കുമം
  • കാശ്മീരദേശത്തിലുണ്ടാകുന്നത്. ‘കാശ്മീരം’ എന്നുമാകാം (ഗ്രാഹ്യാംശം – കേസരം).
കാശ്മീര(ജം)
  • കുങ്കുമം
  • പുഷ്കരമൂലം
കാശ്മീരജം
  • കൊട്ടം
കാശ്മീരജാ
  • അതിവിടയം
കാശ്മീരം
  • പുഷ്കരമൂലം
  • കാശ്മീരരാജ്യം
  • കുങ്കുമം
  • കാശ്മീരദേശത്തിലുണ്ടാകുന്ന മേട്ടുത്താമരക്കിഴങ്ങ് (മേട്ടുത്താമര – ഓരിലത്താമര)
കാശ്മീരാ
  • വലിയ മുന്തിരി
  • ഓരിലത്താമര
കാശ്മീരി
  • കമിഴു
കാശ്മീര്യം
  • കുങ്കുമം
കാശ്യപൻ
  • ഒരു മഹർഷി
  • കണ്വൻ
കാശ്യപം
  • മാംസം
കാശ്യപി
  • അരുണൻ, കശ്യപന്റെ പുത്രൻ എന്നർത്ഥം
  • ഗരുഡൻ
  • ഭൂമി
  • കശ്യപമുനിയുടേത് എന്നർത്ഥം കശ്യപമഹർഷിക്കു യജ്ഞദക്ഷിണയായി പരശുരാമനാൽ കൊടുക്കപ്പെട്ടത്.
കാശ്യപേയൻ
  • ആദിത്യൻ
കാശ്യം
  • മദ്യം
കാശ്യാ
  • മുളപ്പൂമരുതു്
കാശ്വരി
  • കമിഴു്
കാഷായ
  • വിശേഷണം:
  • ചെമപ്പുനിറമുള്ള
  • ചെമന്ന
കാഷായവസന
  • വിധവ
കാഷ്ഠകദളി
  • മരവാഴ
കാഷ്ഠകം
  • ചെന്നിനായകമരം
കാഷ്ഠകീടം
  • നശിച്ച വിറകിലുള്ള ചെറിയ പുഴു
കാഷ്ഠകുടം, കാഷ്ഠകൂടം
  • മരംകൊത്തി
കാഷ്ഠകുദ്ദാലം
  • തോണി കെട്ടുന്ന കുറ്റി
  • തോണിയിലുള്ള നാനാവിധം നീക്കുവാനുപയോഗിക്കുന്ന ‘കൂർപ്പൻകോൽ’ എന്നും അഭിപ്രായമുണ്ടു്.
കാഷ്ഠജംബു
  • നിലഞാവൽ
കാഷ്ഠതക്ഷകൻ
  • ആശാരി
കാഷ്ഠതട്
  • ആശാരി
കാഷ്ഠതന്തു
  • തടിയിലുള്ള ഒരു മാതിരി കൃമി
കാഷ്ഠദാരു
  • എണ്ണ കുറഞ്ഞ ദേവതാരം
  • ഗുണം ദേവദാരത്തിന്റേതുതന്നെ. ഗന്ധവർഗ്ഗത്തിൽ പെട്ടതാണ്. ഭൂതപീഡക്കു നന്ന്. ഇംഗ്ലീഷ്: (Indian Pinetree) ഇൻഡ്യൻപൈൻട്രി]
കാഷ്ഠദ്രു
  • പ്ലാശു്
കാഷ്ഠപാടലാ
  • വെൺപാതിരി
കാഷ്ഠഭംഗി
  • മരങ്കൊത്തി
കാഷ്ഠഭാരികൻ
  • വിറകുചുമക്കുന്നവൻ
കാഷ്ഠം
  • മരത്തടി, അഗ്നിയോടു സദൃശ്യം ശോഭിക്കുന്നതെന്നർത്ഥം
  • വിറക്
  • മലം
  • പര്യായപദങ്ങൾ:
    • ദാരു.
കാഷ്ഠമണ്ഡപം
  • നേപാളരാജ്യത്തിൽ കാന്തി എന്നു പേരോടെ ഒരു രാജധാനിയുണ്ട്. ജനങ്ങൾ അതിനു വിളിക്കുന്ന പേർ ‘കാഷ്ഠമണ്ഡപം’(കട്മണ്ടു്)
കാഷ്ഠമല്ലം
  • ശവക്കട്ടിൽ
കാഷ്ടവല്ലിക
  • എരിവള്ളി
കാഷ്ഠലോഹി
  • വളഞ്ഞ വടി
കാഷ്ഠവാടം
  • കൽചുവരു്
കാഷ്ഠശാരിബാ
  • നറുനീണ്ടി
കാഷ്ഠാ
  • ദക്ഷന്റെ ഒരു പുത്രി, കശ്യപന്റെ ഭാര്യ
  • മരമഞ്ഞൾ
  • ദിക്കു്
  • ശോഭിക്കുന്നതെന്നർത്ഥം.
  • പതിനെട്ടു നിമേഷകാലം, ഇമച്ചു മിഴി കൂടിയ കാലം
  • നിമേഷം = മാത്ര.
  • സ്ഥലം
  • ശ്രേഷ്ഠത
  • ഭാഗ്യം
കാഷ്ഠാഗരു
  • അല്പം മഞ്ഞനിറമുള്ള അകിൽ
  • കഫശമനകരമാണു്. ഗന്ധവർഗ്ഗത്തിൽ പെട്ടതും സാമാന്യം അകിലിന്റെ ഗുണമുള്ളതുമാകുന്നു.
കാഷ്ഠാംബൂവാഹിനി
  • തൊട്ടി
  • മരവി
  • തോണി
കാഷ്ഠാലുകം
  • കണ്ണൻചേമ്പു്
കാഷ്ഠികാ
  • മരവാഴ
കാഷ്ഠിക്കുക
  • മലം കളക
  • മലശോധനചെയ്യുക
കാഷ്ഠീല
  • വാഴ
  • ഉറപ്പുകുറഞ്ഞ കമ്പുള്ളതെന്നർത്ഥം.
  • മരവാഴ
കാഷ്ഠീലം
  • മന്താരം
കാഷ്ഠേക്ഷു
  • വെള്ളക്കരിമ്പ്
കാഷ്ഠോഡുംബരികാ
  • കാട്ടത്തി
കാഷ്മര്യം
  • കുമിഴു്
  • പെരിങ്കുമിഴു്
കാഷ്മരി
  • കുമിഴു്
  • പെരിങ്കുമിഴു്
കാസകന്ദം
  • കണ്ണൻചേമ്പു്
കാസഘ്നം
  • താന്നി
കാസഘ്നി
  • ചെറുതേക്കു്
  • കണ്ടകാരിച്ചുണ്ട
കാസജിത്തു്
  • ചെറുതേക്കു്
കാസനാസിക
  • നാല്ക്കൊപ്പക്കൊന്ന
കാസനാശിനി
  • കർക്കടശൃംഗി
കാസഭഞ്ജനം
  • കയ്പൻപടവലം
കാസം
  • ചുമ (കുര)
  • കുത്സിതമായി ശബ്ദിക്കുന്നതെന്നർത്ഥം.
  • അതിവ്യായാമം, പുകയൊ പൊടിയൊ മൂക്കിൽകൂടിയും വായിൽകൂടിയും ഏൾക്കുക മുതലായതുകൊണ്ടു കാസം ഉണ്ടാകുന്നു.
  • കരിമുരിങ്ങ
  • കുരിവിക്കരിമ്പു്
  • പര്യായപദങ്ങൾ:
    • ക്ഷവഥ.
കാസമർദ്ദനം
  • കയ്പൻപടവലം
കാസമർദ്ദം
  • പൊന്നാവീരം. കാസത്തെ മർദ്ദിക്കുന്നതെന്നർത്ഥം
കാസശ്വാസം
  • ഒരു രോഗം
കാസരം
  • പോത്തു്
  • കാട്ടുപോത്തു്, കാട്ടെരുമ
  • വെള്ളത്തിൽ കളിക്കുന്നതെന്നർത്ഥം.
കാസഹാരി
  • പൊന്നാവീരം
കാസാരം
  • പൊയ്ക
  • കൃത്രിമമായ പൊയ്ക
  • തടാകം
  • കുറച്ചുസാരമുള്ളതു്, ശബ്ദിക്കുന്നതു്. [ഇതിലെ സാരസാദിപക്ഷികളുടെ ശബ്ദം ഇതിന്റേതാണെന്നു കല്പിക്കുന്നു] ഇങ്ങിനെ ശബ്ദാർത്ഥം.
കാസാലു
  • കണ്ണൻചേമ്പു്
കാസി
  • വിശേഷണം:
  • ചുമയുള്ള
കാസിക
  • ചുമ
കാസീസദ്വയം
  • ധാതുകാസീസവും പുഷ്പകാസീസവും
കാസീസം
  • അന്നഭേദി
  • കറുത്തീയം
  • മയിൽതുത്ഥം
കാസൂ
  • കൊഞ്ഞവാക്കു്
  • വേലായുധം
കാസൂകാരം
  • കവുങ്ങു്
കാസൃതി
  • രഹസ്യവഴി
കാസേക്ഷു
  • കുരുവിക്കരിമ്പു്
കാസ്തീരം
  • വെളുത്തീയം
കാസ്മര്യം
  • കുമിഴു്
കാഹല
  • വിശേഷണം:
  • പാടീട്ടുള്ള
  • ഉപദ്രവം ചെയ്യുന്ന
  • അധികമായ, വലുതായ, വിസ്താരമുള്ള
കാഹളം
  • ഒരു വാദ്യം, കുഴൽ, കാളം
  • പൂച്ച
  • കോഴി
കാഹളാപുഷ്പം
  • ഉമ്മത്തു്
കാഹി
  • കടകപ്പാല
കാള
  • വിശേഷണം:
  • കറുപ്പുനിറമുള്ള
കാള
  • പശുവിന്റെ ആൺ
  • എരുതു്
  • കാളകളുടെ സമൂഹത്തിനു പര്യായം – ‘ഔക്ഷകം’ കാളയുടെ മാംസം – അത്യഗ്നി, വിഷമജ്വരം, കേവലവാതം, ശുഷ്കകാസം, വായുമുട്ടൽ, പീനസം, മെലിവു്, ശ്രമം ഇവയെ ശമിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. മൂത്രം, അഗ്നി, പിത്തം, കഫം, ബലം ഇവയെ വർദ്ധിപ്പിക്കും. കറുത്ത കാളയുടെ മാംസം ശ്രേഷ്ഠം. തമിഴിൽ എരുതു്.
  • പര്യായപദങ്ങൾ:
    • ഉക്ഷാ
    • ഭദ്രം
    • വലീവർദ്ദം
    • ഋഷഭം
    • വൃഷഭം
    • വൃഷം
    • അനഡ്വൻ
    • സൗരഭേയം
    • ഗൗഃ.
കാളകഞ്ജം
  • നീലത്താമര
കാളകണ്ഠകം
  • നത്തു എന്ന പക്ഷി
  • വർഷകാലത്തിൽ ശബ്ദിക്കുന്നതെന്നർത്ഥം കറുത്ത കഴുത്തുള്ളതെന്നുമാകാം.
  • വേങ്ങ
  • നീർക്കാക്ക
  • പര്യായപദങ്ങൾ:
    • ദാത്യൂഹം.
കാളകണ്ഠൻ
  • ശിവൻ, കറുത്ത കഴുത്തുള്ളവൻ
  • ഊർക്കരികിൽ
  • മയിൽ
  • വാലാട്ടിപ്പക്ഷി
കാളകം
  • ശരീരത്തിന്മേലുള്ള കറുത്തമറുവു്
  • താനിരിക്കുന്ന ദിക്കിനെ കറുപ്പു നിറമാക്കിത്തീർക്കുന്നതെന്നർത്ഥം.
കാളകർണ്ണികാ
  • നിർഭാഗ്യം
കാളകളി
  • വേലചെയ്യാതെ കളിച്ചുനടക്കുക
കാളകളിക്കാരൻ
  • വേലചെയ്യാതെ കളിച്ചുനടക്കുന്നവൻ
കാളകുഷ്ഠം
  • കങ്കുട്ടം
കാളകൂടകം
  • കാഞ്ഞിരം
കാളകൂടം
  • കഠിനവിഷം
  • കാലനെക്കൂടി ദഹിപ്പിക്കുന്നതു്, കറുത്ത നിറമുള്ളതു് എന്നിങ്ങനെ അർത്ഥം. പാലാഴിമർദ്ദനസമയം പാലാഴിയുടെ ദുഷ്ടാംശം വെളിയിൽ പുറപ്പെട്ടതാണെന്നും, കൊങ്കണം മലയം മുതലായ സ്ഥലങ്ങളിൽ കാണപ്പെടുന്നതാണെന്നും പൃഥുമാലി എന്ന ദൈത്യന്റെ ചോരയിൽ നിന്നുണ്ടായതെന്നും അഭിപ്രായം കാണുന്നു.
  • കാക്ക
കാളക്കിടാവു്
  • പശുവിന്റെ ആൺകുട്ടി
  • മൂരി
കാളഖണ്ഡം
  • ഹൃദയത്തിനടുത്തിരിക്കുന്ന ഒരു മാംസം
കാളഗംഗ
  • യമുനാനദി
കാളഗന്ധം
  • കാരകിൽ
കാളഞ്ജരി
  • പാർവതി
  • കാളാകാളഞ്ജരീ ഗൗരി എന്നു വാചസ്പതി.
കാളതാലം
  • പച്ചിലമരം
കാളതുണ്ഡം
  • കാരകിൽ
കാളൻ
  • മോരൊഴിച്ചുണ്ടാക്കുന്ന ഒരുവക കറി
കാളനിര്യാസം
  • ഗുഗ്ഗുലു
കാളപർണ്ണം
  • തകരം
കാളപർണ്ണി
  • നാല്ക്കൊപ്പക്കൊന്ന
കാളപാലകം
  • കങ്കുട്ടം
കാളപീലുകം
  • കാക്കപ്പനച്ചി
  • പനച്ചി
കാളപുച്ഛ(ക)ം
  • കറുത്ത വാലുള്ള മാൻ
കാളപൃഷ്ഠം
  • കർണ്ണന്റെവില്ലു്
  • അന്തകനെപ്പോലെ ഭയങ്കരമായ പൃഷ്ഠമുള്ളതെന്നർത്ഥം.
  • കങ്കപക്ഷി
  • കൃഷ്ണമൃഗം
  • കരഞാറൽ പക്ഷി
കാളപേഷി
  • നാല്ക്കൊപ്പക്കൊന്ന
കാളഭാണ്ഡികാ
  • മഞ്ചട്ടി
കാളം
  • കറുപ്പുനിറം
  • മനസ്സിനെ പ്രേരിപ്പിക്കുന്നതു്, മനസ്സിനെ വെറുപ്പിക്കുന്നതു്, കണക്കാക്കപ്പെടുന്നതു് എന്നിങ്ങനെ അർത്ഥം.
  • കാഹളം, കുഴൽ
  • ഇരിമ്പു്
  • മുതലയേ പിടിക്കുന്നതിനുള്ള ചൂണ്ട
  • സൗവീരാഞ്ജനം
  • തക്കോലം
  • പീതചന്ദനം
  • കുയിൽ
  • ചെഞ്ചല്യം
  • കൊടുവേലി
  • പൊന്നാവീരം
  • പനച്ചി
കാളമാല
  • കാട്ടുതുളസി
കാളമുഖം
  • കരിങ്കുരങ്ങു്
കാളമൂലം
  • ചെമന്ന കൊടുവേലി
കാളമേശി, കാളമേഷി
  • കാർകോകിൽ
  • മഞ്ചട്ടി
  • ത്രികോല്പക്കൊന്ന
കാളമേശിക, കാളമേഷിക
  • മഞ്ചട്ടി
  • കറുപ്പു നിറത്തോടു സ്പർദ്ധയുള്ളതു്.
  • കാർകോകിൽ
  • നാല്ക്കൊപ്പക്കൊന്ന
കാളമേഷി
  • നാല്ക്കൊപ്പക്കൊന്ന
  • കരിംജീരകം
കാളയ
  • മഞ്ഞൾ
കാളരാത്രി
  • മരണദിവസത്തിന്റെ മുമ്പേ വരുന്ന രാത്രി
  • ‘ചോരയുമൊലിപ്പിച്ചുകാളരാത്രിയെപ്പോലെ
    ഘോരയാംനിശാചരിവേഗത്തിൽ നടകൊണ്ടാൾ’
    — അദ്ധ്യാത്മരാമായണം
  • ഇരുട്ടുള്ള രാത്രി
  • മരണഹേതു എന്നർത്ഥം.
  • പാമ്പിന്റെ മൂന്നാമത്തേ വിഷപല്ലു്
കാളൽ
  • ചൂടു്
  • എരിച്ചിൽ
കാളലോഹം
  • ഉരുക്കു്
കാളവാ
  • തീയുള്ള സ്ഥലം
കാളവൃന്തം
  • മുതിര
കാളവൃന്തി(കാ)
  • പാതിരി
കാളശാകം
  • കാട്ടുപരണ്ട
  • കരിവേപ്പു്
  • കോഴി
കാളസർപ്പം
  • കറുത്ത സർപ്പം
കാളസരം
  • പീതചന്ദനം
  • പനച്ച
  • കരിമാൻ
കാളസ്കന്ധം
  • പനിച്ചി
  • കറുത്ത മരത്തടിയുള്ളതെന്നർത്ഥം.
  • പച്ചിലമരം
  • പീനാറി
  • അത്തിയാലു്
  • വേങ്ങ
കാളസ്ഥാലി
  • പൂപ്പാതിരിമരം
കാളഹസ്തി
  • കർണ്ണാടദേശത്തുള്ള ഒരു മലയും നഗരവും
കാളഹീനം
  • പാച്ചോറ്റി
കാളാ
  • പാർവതി
  • കാളാകാളഞ്ജരീഗൗരി എന്നു വാചസ്പതി.
  • പൂപ്പാതിരി
  • അമരി
  • കറുത്തതു് എന്നർത്ഥം. ക്ഷേപിക്കപ്പെടുന്നതു് എന്നുമാകാം.
  • നാല്ക്കൊപ്പക്കൊന്ന
  • കരിംജീരകം
  • തിപ്പലി
  • മഞ്ചട്ടി
  • അമുക്കിരം
കാളാഗ(ഗു)രു
  • കാരകിൽ
കാളാഞ്ചി
  • പൊടിപ്പു്
  • പൊൻതൊങ്ങൽ
കാളാഞ്ജനി
  • കറുത്ത പൂവുള്ള പരുത്തി
  • ഇതു ജഠരരോഗത്തെ ശമിപ്പിക്കും. ആമദോഷത്തേയും കൃമിയേയും പുറത്തുകളയും.
കാളാണ്ഡജം
  • കുയിൽ
കാളാനുശാരിബാ
  • തകരം
കാളാനുസാരകം
  • പീതചന്ദനം
കാളാനുസാരി
  • ചേലേയം
  • ശീതോഷ്ണാദികാലത്താൽ അനുസരിക്കപ്പെടുന്നതെന്നർത്ഥം.
  • വെളുത്ത നറുനീണ്ടി
കാളാനുസാര്യം
  • തകരം, ഗ്രാഹ്യാംശം പുഷ്പം
  • പീതചന്ദനം
  • കറുത്ത ഇരുവൂൾമരം
കാളാനുസാര്യ(ക)ം
  • ചേലേയം
കാളാമുണ്ടം
  • വാഴക്കാ എടുത്തതിന്റെശേഷം ഉള്ള തണ്ടു്
കാളായസം
  • ഇരിമ്പു്
  • ഉരുക്കു്
കാളാരിമേദം
  • കറുത്ത കേരിവലകം
കാളി
  • പാർവതി
  • നീലനിറമുള്ളവൾ എന്നർത്ഥം. ദുർഗ്ഗ.
  • ഭദ്രകാളി
  • സത്യവതി
  • അപ്സരസ്ത്രീയായ അദ്രികയുടെ മകൾ. പരാശരമഹർഷിക്കു് ഇവളിൽ വാസനുണ്ടായി.
  • ഒരുമാതിരി വാഴ
  • അമരി
  • പെരുംജീരകം
  • കരിംജീരകം
  • ത്രികോല്പക്കൊന്ന
  • തേക്കിട
  • തുവരിമണ്ണു്
കാളിക
  • വിശേഷണം:
  • കറുത്ത
കാളികം
  • പീതചന്ദനം
  • കാരകിൽ
  • മരമഞ്ഞൾ
  • മഷി
  • കറുപ്പു്
കാളികാ
  • മേഘമാല
  • പാർവതി
  • അണ്ണാൻ
  • കാകോളി
  • കാളികാ എന്ന യോഗിനി
  • അമരി
  • കറുത്തവൾ
  • കരിംജീരകം
  • തേക്കിട
  • ഇലവങ്ങം
  • മാഞ്ചി
  • കയ്പൻപടവലം
  • സ്വർണ്ണാദിധാതുദോഷം
  • കർക്കടശൃംഗി
  • മദ്യം
കാളികാപുരാണം
  • ഒരു ഉപപുരാണം കാളിസേവയുടെ വൈശിഷ്ട്യത്തെ കാണിക്കുന്നു
കാളിഘട്ടം
  • കൽക്കത്ത
കാളിദാസൻ
  • പൗരാണികകാലത്തുണ്ടായിരുന്ന ഇൻഡ്യയിലേ വിശ്വവിശ്രുതനായ ഒരു കവി
  • വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ പ്രാധാന്യം ഇദ്ദേഹത്തിനാണു്. ഇദ്ദേഹത്തിന്റെ അന്യാദൃശപ്രസിദ്ധിക്കുള്ള കാരണം താൻ രചിച്ച ശാകുന്തളം നാടകമാകുന്നു. വിക്രമോവർശീയം, മാളവികാഗ്നിമിത്രം മുതലായവയും ഈ മഹാന്റെ കവനങ്ങൾതന്നെ. കാവ്യത്തിലും താൻ പ്രഥമഗണനീയൻ എന്നതിനു പക്ഷാന്തരമില്ല. പ്രധാനകാവ്യങ്ങൾ – രഘുവംശവും കുമാരസംഭവവുമാകുന്നു. ഈ മഹാനുഭാവൻ നിർമ്മിച്ചിട്ടുള്ള ചെറിയ കാവ്യങ്ങൾ മേഘസന്ദേശവും ഋതുസംഹാരവുമാണു്. ഇവയിൽ അധികം പ്രസിദ്ധി മേഘസന്ദേശത്തിനാകുന്നു. ഈ മഹാകവിയുടെ കൃതികൾ കൊണ്ടു് അക്കാലത്തെ ജനങ്ങളുടെ സ്വഭാവവും ആചാരവും അനുമാനിക്കാം – കാളിദാസന്റെ അനുഗാമികൾ – 1. ഭാരവി. 2. ഭണ്ഡി. 3. ബാണൻ. 4. സുബന്ധു. 5. ഭർത്തൃഹരി. 6. ഭവഭൂതി മുതലായവരാകുന്നു. കാളിദാസമഹാകവിയുടെ സ്ഥലം ഉജ്ജയിനിയാണത്രെ. ക്രിസ്താബ്ദം ആറാംനൂറ്റാണ്ടിൽ ജീവിച്ചിരുന്നു.
കാളിന്ദി
  • യമുനാനദി
  • കൃഷ്ണന്റെ പ്രധാനഭാര്യമാരിൽ ഒരുത്തി
  • ചന്ദ്രവംശത്തിലേ തൃൽസ്നുനൃപന്റെ ഭാര്യ
  • കാളിന്ദീനദിയുടെ കളിന്ദപർവതത്തിൽ നിന്നുണ്ടാകയാൽ കാളിന്ദി എന്നു പേരുണ്ടായി. കാളിന്ദി സൂര്യന്റെ പുത്രിയാകുന്നു.
  • പര്യായപദങ്ങൾ:
    • കാളിന്ദി
    • യമുന
    • സൂര്യതനയ
    • ശമനസ്വസാവു്.
കാളിന്ദീഭേദനൻ
  • ബലഭദ്രർ
  • തന്റെ ആജ്ഞയെ നിരസിക്കയാൽ കാളിന്ദി എന്ന നദിയെ കലപ്പ കൊണ്ടു ഭേദിച്ചവൻ എന്നർത്ഥം.
കാളിമ
  • കറുപ്പു്
കാളിയ
  • വിശേഷണം:
  • കറുത്ത
കാളിയൻ
  • ഒരു സർപ്പശ്രേഷ്ഠൻ
  • യമുനാനദിയിൽ കിടന്നു പരോപദ്രവംചെയ്ത ഈ കാളിയന്റെ മദം ശ്രീകൃഷ്ണൻ നിശ്ശേഷം ശമിപ്പിച്ചു. കാളിയമർദ്ദനം കഥ വായിക്കുക.
കാളീകാ
  • അന്നിൽപക്ഷി
  • കൊക്കു്
കാളീചി
  • യമന്റെ ന്യായവിസ്താര സ്ഥലം
കാളീയകം
  • പീതചന്ദനം
  • മരമഞ്ഞൾ
കാളീതനയം
  • പോത്തു്
കാളുക
  • കത്തി ജ്വലിക്കുക
  • കരിയുക
  • ദഹിക്കുക
  • ‘വ്യാളീ പാളീശൂളീ കേളീകാളീടുന്നു കേൾക്കുന്നേരം’
    — ഭാഷാനൈഷധചമ്പു
    .
കാളും, കാൾ
  • ഇത് ഒന്നിനെക്കാൾ അധികം എന്നും മറ്റും പറയേണ്ടുന്നിടത്തു ചേരും.
കാളേയകം
  • ചൊവ്വള്ളിക്കൊടി
കാളേയം
  • പീതചന്ദനം
കാൾ
  • രണ്ടു വസ്തുക്കളുടെ താരതമ്യ വിവേചനത്തിൽ ‘കാൾ’ ‘ഓളം’ ഈ പ്രയോഗങ്ങൾ വരും
കാഴ്ച
  • കണ്ണിന്റെ അനുഭവം, നോട്ടം
  • ആഘോഷം
  • രാജാക്കന്മാരുടെയും മറ്റും മുമ്പിൽ വച്ചു കാണുന്ന വസ്തു
  • വീണ്ടുവിചാരം
  • ‘തീർച്ചയാക്കിപ്പറഞ്ഞതു കേട്ടിട്ടു
    കാഴ്ച പോരാ നിനക്കെന്നുറച്ചു ഞാൻ
    — സന്താനഗോപാലം – പാന
കാഴ്ചക്കാരൻ
  • കാണുന്നവൻ
  • വല്ലതും കാഴ്ചയായിട്ടു വെയ്ക്കുന്നവൻ
കാഴ്ചദ്രവ്യം
  • രാജാക്കന്മാരുടെയും മറ്റും മുമ്പിൽ വെച്ചു കാണുന്ന വസ്തു
  • പര്യായപദങ്ങൾ:
    • ഉപഗ്രാഹ്യം
    • ഉപഹാരം
    • ഉപദാ
    • ഉപായനം
കാഴ്ചപ്പട
  • ആയുധാഭ്യാസത്തിന്റെ അരങ്ങേറ്റം
കാറ
  • കഴുത്തിൽ കെട്ടുന്ന ഒരാഭരണം
  • ഉരൽ
കാറയ്ക്കാ
  • കപ്പലുമാവിന്റെ പഴുക്കാത്ത കായ്
  • ചുണ്ടക്കായിൽ അല്പം വലിയതായ ഒരുമാതിരി കായ്
കാറൽ
  • വെളിച്ചെണ്ണ മുതലായതു് പഴകിയാലുണ്ടാവുന്ന ചുവ, കനപ്പ്
  • നിലവിളി
കാറു്
  • മേഘം
  • മഴക്കാറ്
കാറുക
  • നിലവിളിക്കുക
  • കലിക്കുക
കാറുകാൻ
  • ഒരു പക്ഷി
കാറുകൊള്ളുക
  • മഴപെയ്യുന്നതിനുള്ള മേഘം വന്നു നിരക്കുക
കാറുവാൻ
  • ഒരു പക്ഷി
കാറുവാർ(റു്)
  • അധികാരം
  • വേല
  • ജോലിത്തിരക്കു്
കാറോടൻ
  • കാർക്കോടകൻ
കാറ്റാടി
  • കാറ്റത്തു പറപ്പിക്കുന്ന ഒരു കളിപ്പണ്ടം
കാറ്റിൻമകൻ
  • ഭീമൻ
  • ഹനുമാൻ
കാറ്റ്
  • പഞ്ചഭൂതങ്ങളിൽ ഒന്നു്
  • വിശറി കൊണ്ടു വീശുമ്പോഴും മറ്റും ഉണ്ടാകുന്നതു്
കാറ്റുകൊള്ളുക
  • കാറ്റേൾക്കുക
  • കാറ്റിനെ ശരീരത്തിൽ കൊള്ളിക്കുക
കാറ്റുപാങ്ങു്
  • കാറ്റുതക്കം
  • കാറ്റിന്റെ അനുകൂലം
കാറ്റുമറവു്
  • കാറ്റുകയറാതെയിരിക്കുന്നതിനുള്ള മറ
കാറ്റുവാ
  • അധികം കാറ്റുവരുന്നസ്ഥലം
കാറ്റുവാക്കു്
  • കാറ്റിനു ചൊവ്വേ
കാറ്റൊഴിവു്
  • കാറ്റുമാറിപ്പോവുക
കാറ്റോട്ടം
  • കാറ്റിന്റെ സഞ്ചാരം
കി
കികി
  • കാട്ടുകാക്ക
  • തെങ്ങു്
കികീദിവി
  • കാട്ടുകാക്ക
  • കികീ എന്നു നിലവിളിച്ചു കളിക്കുന്നതെന്നർത്ഥം
  • പാഠഭേദങ്ങൾ – കികിദിവം, കികിദിവി, കികീദിവം, കികീദീവം, കികീദീവി.
കിഖി
  • കുറുക്കൻ
  • കുരങ്ങു്
കിക്കിളി
  • കിക്കിലി
  • കിറിണി
  • അക്കുളം എന്നതു നോക്കുക.
കിങ്കണൻ
  • അല്പദ്രവ്യത്തെ പ്രമാണിക്കാത്തവൻ
കിങ്കര
  • വിശേഷണം:
  • പറയുന്നതിനെ കേട്ടു വേല ചെയ്യുന്ന
  • ദാസസ്വഭാവമുള്ള
കിങ്കരൻ
  • ദാസൻ
  • കുത്സിതമായിട്ടു ചെയ്യുന്നവൻ എന്നർത്ഥം. എന്താ ചെയ്യേണ്ടതു എന്നു ചോദിക്കുന്നവൻ എന്നുമാകാം.
  • പര്യായപദങ്ങൾ:
    • പ്രൈഷ്യൻ
    • ഭുജിഷ്യൻ
    • പരിചാരകൻ
    • ഭൃത്യൻ
    • ദാസേയൻ
    • ദാസേരൻ
    • ഗോപ്യകൻ
    • ചേടകൻ
    • നിയോജ്യൻ.
കിങ്കിണി
  • ഒരു മാതിരി ചെറിയ മണി, കിങ്ങിണിത്തള
  • കുറച്ചു തഴമ്പുണ്ടാക്കിത്തീർക്കുന്നതെന്നർത്ഥം. [കിങ്കണി എന്നുമാകാം. സുഖത്തെ ശംസിക്കുന്നതെന്നർത്ഥം.
  • വയ്യംകതകു്
  • ചണ
  • മുന്തിരി
  • ആറ്റുഞാവൽ
  • പര്യായപദങ്ങൾ:
    • ക്ഷുദ്രഘണ്ടിക.
കിങ്കിരൻ
  • കാമദേവൻ
കിങ്കിരം
  • കുയിൽ
  • കുതിര
  • ചെമപ്പു്
കിങ്കിരാ
  • ചോര
കിങ്കിരാതം
  • അശോകം
  • മഞ്ഞക്കുറുഞ്ഞി
  • തത്ത
  • കുയിൽ
കിങ്കിരാത(ല)ം
  • വെൾവേലം
കിങ്കിരി
  • വയ്യംകതകു്
കിങ്ങിണി
  • ഒരു മാതിരി ചെറിയ മണി
കിച്ചടി
  • ഒരു വകക്കറി
കിഞ്ച
  • അത്രയുമല്ല
  • അതുതന്നേയുമല്ല
കിഞ്ചന
  • അല്പം
  • കുറച്ചു്.
  • ‘വാക്കിനാരോടുമിന്നുകിഞ്ചന
    തോൽക്കയില്ലതുനിശ്ചയം’
    — നളായണീചരിതം തുള്ളൽ
കിഞ്ചനൻ
  • അല്പൻ
കിഞ്ചിൽ
  • കുറഞ്ഞോന്നു്
  • അല്പം
കിഞ്ചിൽ
  • യാചന
കിഞ്ചുക
  • യാചിക്കുക
കിഞ്ചുളകം, കിഞ്ചിളികം
  • ഞാഞ്ഞൂൽ
  • കുറച്ചുകുറച്ചു് ഇളകിക്കൊണ്ടിരിക്കുന്നതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • മഹീലത
    • ഗണ്ഡൂപദം.
കിഞ്ജ(ല)ം
  • താമരയല്ലി
കിഞ്ജല്ക്കം
  • താമരയല്ലി
  • ഭ്രമരനയനങ്ങളെ കുറഞ്ഞോന്നു മറയ്ക്കുന്നതെന്നർത്ഥം.
  • നാകപ്പൂവു്
  • പര്യായപദങ്ങൾ:
    • കേസരം.
കിട
    ധാതു:
  • ലഭിക്കുക
  • ശയിക്കുക
കിട
  • ചിറ
  • എതിർ, തുല്യം, നേരെ
  • മാതിരി, തരം
  • ആട്ടിൻകൂട്ടം
കിടക്ക
  • മെത്ത
  • കിടക്കുന്നതിനായിട്ടു ശീലകൊണ്ടുണ്ടാക്കി പഞ്ഞി നിറച്ചതു്.
  • പര്യായപദങ്ങൾ:
    • ശയ്യ
    • ശയനീയം
    • ശയനം
കിടക്കപ്പുര
  • കിടക്കുന്ന മുറി
കിടക്കുക
  • കട്ടിലിന്റെ മീതേയും മറ്റും ശരീരത്തിനെ നീളത്തിൽ വെയ്ക്കുക
  • ചില വസ്തുക്കൾ ഇരിക്കുക
കിടങ്ങു്
  • കോട്ടകൾക്കു ചുറ്റുമുണ്ടാക്കുന്ന ഒരു മാതിരി വെള്ളക്കുഴി
  • കോട്ടമതിൽ
  • കൽച്ചുവരു്
  • ശേഖരിപ്പു സ്ഥലം
  • പര്യായപദങ്ങൾ:
    • ഖേയം
    • പരിഖാ.
കിടച്ചിൽ
  • ശണ്ഠ
  • വേർപാടു്
  • വല്ലതും തമ്മിൽ കൂട്ടിത്തൊടുക
കിടച്ചുതൊടുക
  • കൂട്ടിത്തൊടുക
കിടത്തുക
  • ശയിപ്പിക്കുക
കിടപ്പു്
  • കിടക്കുക, ശയനം
  • അവസ്ഥ
കിടയ്ക്കുക
  • ലഭിക്കുക, കിട്ടുക
  • കൂട്ടിസംബന്ധിച്ചു തൊടുക
കിടയ്പു
  • ലാഭം
  • കൂട്ടിത്തൊടുക
കിടയുക
  • ശണ്ഠക്കൂടുക
  • തൊടുക
  • മുട്ടുക
കിടാകുക
  • കല്ലെറിയുക
  • ആണി തറയ്ക്കുക
കിടാക്കൾ
  • പൈതങ്ങൾ
  • മൃഗക്കുട്ടികൾ
കിടാങ്ങൾ
  • പൈതങ്ങൾ
  • മൃഗക്കുട്ടികൾ
കിടാത്തൻ
  • കമ്മാളരുടേയും മറ്റും ആൺപൈതൽ
കിടാത്തി
  • കമ്മാളരുടേയും മറ്റും പെൺപൈതൽ
കിടാരൻ
  • തോൽക്കൊല്ലൻ
കിടാരം
  • ചെമ്പുകൊണ്ടുള്ള ഒരുമാതിരി വലിയ പാത്രം
  • തമിഴിൽ-കടാരം. സംസ്കൃതത്തിൽ-കടാഹം.
കിടാവു്
  • പൈതൽ
  • മൃഗക്കുട്ടി
കിടാവുക
  • തെളിക്കുക
  • ഉദാ:, തേർ കിടാവുക.
  • ഓട്ടിക്കുക
കിടി
  • പന്നി
  • ഓടുന്നതെന്നർത്ഥം.
  • പന്നിക്കിഴങ്ങ്
കിടിഞ്ഞൻ
  • ഒരു മാതിരി ചെറിയ കൊട്ട
കിടിഭം
  • പേൻ
  • മൂട്ട
കിടിൽ
  • കിടുകു് (ഓലകൊണ്ടുള്ളചെറ്റ)
കിടിലം
  • കിടുക്കം
കിടുകു
  • തൈതൽ
  • ഓലകൊണ്ടുണ്ടാക്കിയ മറ
കിടുകിടുക്കുക
  • ഭയംകൊണ്ടൊ കുളിരുകൊണ്ടൊ വിറയ്ക്കുക
  • കിടുകിടെ ശബ്ദിക്കുക
  • തുള്ളുക
കിടുകിടുപ്പു്
  • വിറയൽ
  • ഒരുമാതിരി ശബ്ദം
  • തുള്ളൽ
കിടുക്കം
  • ഓട്ടുപാത്രങ്ങളുടേയും മറ്റും ശബ്ദം
  • ഒരു മാതിരി കിലുക്കം
കിടുക്കനെ
  • വേഗത്തിൽ
കിടുക്കുക
  • കിലുക്കുക
  • കക്ഷത്തിൽ എടുക്കുക
കിടുങ്ങുക
  • പാത്രങ്ങളൊ മറ്റൊ തമ്മിൽ കൂട്ടിമുട്ടി ശബ്ദം ഉണ്ടാക്കുക
  • വിറയ്ക്കുക
  • മരിക്കുക
കിടുപിടി
  • ഒരു വക വാദ്യം
  • ഒരു ശകാരവാക്ക്
കിടുമ്മൻ
  • മുടക്കൻ
കിടേശു
  • ഒരു വക ചെടി
കിട്ടം
  • ഇരുമ്പുകീടൻ
  • മലം
  • ഗമനശീലം എന്നർത്ഥം.
  • ദ്രവിച്ചതും തള്ളേണ്ടതുമായ ഭാഗം
കിട്ടാക്കുറ്റി
  • കടം വീട്ടുവാൻ മുതലില്ലാത്തവൻ
കിട്ടാലം
  • ഇരിമ്പിൻകിട്ടം
  • ചെമ്പുപാത്രം
കിട്ടി
  • ഇടുക്കുകോൽ
  • കോലിറുക്കി
  • (എതിർത്തു എന്ന അർത്ഥവും കാണുന്നു).
കിട്ടിക്കോൽ
  • ഇടുക്കുകോൽ
കിട്ടുക
  • ലഭിക്കുക, തനിക്കുള്ളതായിത്തീരുക
  • എതിർക്കുക
കിണ്ടത്തരം
  • കിണ്ടാട്ടം
കിണ്ടൻ
  • ഒരു മാതിരി പുതപ്പു്
  • ‘തത്ര പുല്പാതലയിണ കിണ്ടനും’
    — മുറജപപ്പാന
    .
കിണ്ടപ്പൻ
  • വണ്ണമുള്ളവൻ
  • ബലമുള്ളവൻ
കിണ്ടം
  • ഇച്ഛാഭംഗം
  • ദോഷം
  • ഭോഷത്വം
കിണ്ടൽ
  • ഇളക്കുക
  • ഒറ്റ്
കിണ്ടാട്ടം
  • ഒറ്റു്
  • വഞ്ചന
കിണ്ടി
  • വെള്ളം കുടിപ്പാനും മറ്റുമുള്ള വാലുള്ളതായ ഒരു ഓട്ടുപാത്രം
  • പര്യായപദങ്ങൾ:
    • കർക്കരി
    • ആലു
    • ഗളന്തികം.
കിണ്ടുക
  • ഇളക്കുക
കിണ
    ധാതു:
  • വാശിപിടിക്ക
കിണം
  • തഴമ്പ്
  • മുഴ
  • മരത്തിൽ കാണുന്ന ഒരുമാതിരി കൃമി.
  • ‘അത്യന്തംമറയാത്തഞാണടികിണ
    ത്തുടേ മണിബന്ധനാൽ’
    — അഭിജ്ഞാനശാകുന്തളം
കിണച്ചിൽ
  • ശണ്ഠ
  • വേർപാടു്
  • കൂട്ടിമുട്ടുക
കിണയുക
  • ശണ്ഠകൂടുക
  • വേർപെടുക
  • കൂട്ടിമുട്ടുക
  • തമിഴിൽ – കിണക്ക. തെലുങ്കിൽ – നികിനി = കോപം എന്നർത്ഥം.
കിണർ(റു്)
  • ജലം കോരുന്നതിനു വട്ടത്തിൽ കുഴിച്ചുണ്ടാക്കുന്നതു്
  • കിണറിലെ വെള്ളം വസന്തഗ്രീഷ്മങ്ങളിൽ ഗുണമേറിയിരിക്കും. “ഭൂമൗഖാതോല്പവിസ്താരോ ഗംഭീരോമണ്ഡലം കൃതിഃ; ബദ്ധോബദ്ധസ്സ കൂപസ്യാത്തദംഭഃകൗപമുച്യതേ” ഭാവപ്രകാശം. “ശീതകാലേഭവേദുഷ്ണം ഗ്രീഷ്മകാലേസൂശീതളം; വസന്തേതുപ്രശസ്തംസ്യാൽ കാലഭേദാൽഗുണത്രയം” - രാജവല്ലഭം. സംസ്കൃതത്തിൽ – കൂപം. തമിഴിൽ – കിണറു്. ഇംഗ്ലീഷിൽ – (Well) വെൽ]
  • പര്യായപദങ്ങൾ:
    • അന്ധു
    • പ്രഹി
    • കൂപം
    • ഉദപാനം.
കിണി
  • വലിയ കടലാടി
കിണിഹി
  • കടലാടി
  • വ്രണപ്പെടുത്തുന്നതെന്നർത്ഥം. [വലിയ കടലാടി എന്നു് ഔഷധി നിഘണ്ടു.
കിൺകിണിപ്പാല
  • നിലംപാല
  • ഒരു തൈ
  • ഇതു കഫം, കുഷ്ഠം, കൃമി, പ്രമേഹം ഇവയെ ശമിപ്പിക്കും. ഹൃദയപ്രസാദത്തെ ചെയ്യും. വാതത്തെയും കുറഞ്ഞോന്നു പിത്തത്തേയും ധാതുക്കളേയും വർദ്ധിപ്പിക്കും. മലത്തെ പിടിപ്പിക്കും. വയറടപ്പോടുകൂടി ദഹിക്കും. ഗർഭസന്ധാനത്തെ ചെയ്യും. ഇതിന്റെ നീരു ചെമന്നിരിക്കും. തമിഴിൽ – ചിറുപാലൈ, ചിറു അമ്മൻപച്ചരിചി. സംസ്കൃതത്തിൽ – ദുഗ്ദ്ധിക.
  • പര്യായപദങ്ങൾ:
    • ക്ഷീരാവി
    • ദുഗ്ദ്ധിക
കിണുകിണേ
  • പതുക്കെപ്പതുക്കെ
കിണുക്കം
  • വണ്ണം
  • മണിയുടെ നാദം, കിലുക്കം
കിണുക്കുക
  • കിലുക്കുക
കിണുക്കുക
  • തടിക്കുക
  • ബലമുണ്ടാവുക
കിണുങ്ങുക
  • കിലുങ്ങുക
  • മൂക്കുകൊണ്ടു സ്വരം വരുത്തിപ്പറയുക
കിണുപ്പു്
  • തടിപ്പു്
കിണ്ണൻ, കിണ്ണം
  • കഞ്ഞികുടിപ്പാനും മറ്റുമുള്ള ഓട്ടുപാത്രം
  • (കപ്പുമുതലായ മറ്റു പാനപാത്രങ്ങൾക്കു പര്യായം ഇതാകാം).
  • പര്യായപദങ്ങൾ:
    • കംസം
    • പാനഭാജനം.
കിണ്ണംമുട്ടുക
  • പ്രസിദ്ധപ്പെടുത്തുക
കിണ്ണാണം
  • പിന്നെയും പിന്നെയും ചോദിക്കുക
  • അനാവശ്യമായ ജിജ്ഞാസയോടുകൂടി എന്തും ചോദിക്കുക
കിണ്ണാണിക്കുക
  • അറിഞ്ഞതിനെ തന്നെയും വീണ്ടും ചോദിക്കുക
കിണ്വമൂലം
  • കൊക്കുമന്താരം
കിണ്വം
  • വളരെ ദ്രവ്യങ്ങളെക്കൊണ്ടുണ്ടാക്കിയ സുരാബീജം
  • (ഏതു ദ്രവ്യം കൊണ്ടു മദ്യം ഉണ്ടാക്കുന്നുവൊ ആ ദ്രവ്യമത്രേ സുരാബീജം).
  • വറുത്ത എള്ളും യവവും പൊടിച്ചു തൈർ ചേർത്തുണ്ടാക്കുന്ന മദ്യം
  • മദ്യപാനംചെയ്തു മത്തന്മാരായവർ നഗ്നന്മാരായി കൂർക്കുവിളിക്കുക
  • പാപം
  • കിണ്വം എന്നാൽ ശബ്ദിപ്പിക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • - നഗ്നഹൂ.
കിണ്വീ
  • കുതിര
കിത
  • ധാതു
  • വേഗത്തിൽ ശ്വസിക്കുക.
കിതവ
  • വിശേഷണം:
  • ചതിവുള്ള
  • ഉപദ്രവിക്കുന്ന
കിതയ്ക്കുക
  • കിഴയ്ക്കുക
  • നെഞ്ചുതുടിക്കുക
കിതവൻ
  • ചതിയൻ
  • ഉമ്മത്തം
  • ചൂതുകളിക്കുന്നവൻ
  • ജ്ഞാനത്തെ ഇല്ലാതാക്കുന്നവൻ എന്നർത്ഥം.
  • വ്യാജമുള്ളവൻ
കിതവം
  • ഉമ്മം, ഉമ്മത്ത്
  • ചതിക്കുന്നതു് എന്നർത്ഥം.
  • അടവിക്കച്ചോലം
കിത്താബ്
  • പുസ്തകം
  • കൊറാൻ അറബി:.
കിത്താൻ
  • രട്ടുശീല
  • ചണനൂൽ തുണി
കിത്തുക
  • കാൽവിരലുകളുടെ അറ്റം കൊണ്ടു (കുന്തുകാൽകൊണ്ട്) നടക്കുക
  • ഒറ്റക്കാലിൽ ചാടുക, കുട്ടികൾ കൊന്നിക്കൊന്നിക്കളിക്കുക
കിന്തമാം, കിന്തരാം
  • എന്ത്
  • കിം
  • ഇതു സംശയത്തിലും വരും
കിന്തു
  • എന്നാൽ
  • പിന്നെയും, ഇനിയും, എന്തു
കിന്ദേവ
  • വിശേഷണം:
  • നിരീശ്വരമായുള്ള
കിന്ധി
  • കുതിര
കിന്ദേവൻ
  • ഈശ്വരനില്ലെന്നു വാദിക്കുന്നവൻ
കിനാവ്
  • സ്വപ്നം
കിനി
    ധാതു:
  • ദ്രവമുണ്ടാക
കിന്നരൻ
  • കുത്സിതമായ ദേഹമുള്ള മനുഷ്യൻ എന്നർത്ഥം
  • പര്യായപദങ്ങൾ:
    • കിന്നരൻ
    • കിമ്പുരുഷൻ
    • തുരംഗവദനൻ
    • മയൂ.
കിന്നരന്മാർ
  • അശ്വമുഖന്മാർ
  • പത്തു ദേവയോനികളിൽ ഒരു കൂട്ടർ. ഇവർക്കു മനുഷശരീരവും അശ്വമുഖവുമാണ്. ദേവലോകത്തിലെ ഭാഗവതന്മാർ.
കിന്നരം
  • ഒരുവക വാദ്യം
കിന്നരി
  • കിന്നരസ്ത്രീ
  • ചണ്ഡാലന്റെ വീണ
കിന്നരേശൻ
  • വൈശ്രവണൻ
  • കിന്നരന്മാരുടെ നാഥൻ എന്നർത്ഥം
കിന്നു
  • എന്തു
  • എങ്ങിനെ
  • ഇപ്രകാരം
  • പോലെ
  • പിന്നേയും
കിമപി
  • അല്പം
  • ഒന്നും
  • ഏതെങ്കിലും
കിമു
  • എന്ത്?
  • അതോ ഇതോ എന്നു വികല്പിക്കുന്നതിൽ പ്രയോഗം
കിമുത
  • എന്ത്?
  • അതോ ഇതോ എന്നു വികല്പിക്കുന്നതിൽ പ്രയോഗം
കിമൃണൻ
  • സ്വല്പ കടത്തെ ബഹുമാനിക്കാത്തവൻ
കിം
  • എന്ത്
  • അതോ ഇതോ എന്നു വികല്പിക്കുന്നതിൽ പ്രയോഗം
കിംക്ഷണ
  • വിശേഷണം:
  • അല്പകാലത്തെ സാരമില്ലെന്നു വിചാരിക്കുന്ന
കിംദാസൻ
  • ചീത്തയായ ഭൃത്യൻ
കിംപച, കിംപചാന
  • വിശേഷണം:
  • ലുബ്ധു(പിശുക്കു)ള്ള.
കിംപചാനൻ, കിംപചൻ
  • ലുബ്ധൻ(പിശുക്കൻ). കുത്സിതമായി പാകം ചെയ്യുന്നവൻ എന്നർത്ഥം
കിംപാക
  • വിശേഷണം:
  • ഭോഷത്വമുള്ള.
കിംപാകം
  • കാക്കത്തൊണ്ടി
  • കാഞ്ഞിരം
കിംബഹുനാ
  • വളരെ എന്തിന്
  • വളരെ പറഞ്ഞിട്ടു ഫലമെന്ത്?
കിമ്പുരുഷൻ
  • കിന്നരൻ
  • അല്പം പുരുഷാകൃതിയുള്ളവൻ എന്നർത്ഥം
  • ഇവരിൽ ചിലർക്കു കുതിരമുഖവും മനുഷ്യശരീരവും മറ്റുചിലർക്കു മനുഷ്യമുഖവും കുതിരശരീരവും കാണും.
കിംഭരാ
  • പവിഴക്കൊടി
കിംവദന്തി
  • ലോകപ്രവാദം
  • ഈ വർത്തമാനം എവിടെനിന്നുണ്ടായി എന്നു തിരിച്ചറിയുന്നതിനു നിവൃത്തിയില്ലാത്തതും അനേകം പേർ ധരിച്ചിട്ടുള്ളതുമാകുന്നു. ലോകപ്രവാദം എന്നു പറയുന്നത്.
  • പര്യായപദങ്ങൾ:
    • കിംവദന്തി
    • ജനശ്രുതി.
കിംവാ
  • അല്ലെങ്കിൽ
കിംശാരു
  • നെല്ലിന്റെ ഓക്
  • കുറഞ്ഞൊന്നു വേദനപ്പെടുത്തുന്നതു് എന്നർത്ഥം.
  • ബാണം
  • കങ്കപക്ഷി
  • പര്യായപദങ്ങൾ:
    • സസ്യശൂകം.
കിംശുകം
  • പ്ലാശു്
  • തത്തച്ചുണ്ടിനു തുല്യമായ പുഷ്പമുള്ളതെന്നർത്ഥം.
  • ‘കിംശുകപുഷ്പസമാധരിസുമതേ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
    .
  • കിംശുകത്തിനു മുരുക്കു് എന്നും അർത്ഥം കാണുന്നു.
കിംശുലുകം
  • പ്ലാശു്
കിയതി
  • എത്ര
കിയൽ
  • എത്ര
കിയന്മാത്രം
  • വളരെ കുറച്ചു്
കിരണമാലി
  • ആദിത്യൻ
കിരണഭ്രേഷം
  • തേജഃകിരണങ്ങൾ വളയുക
കിരണം
  • രശ്മി
  • ഇരുട്ടിനെ നശിപ്പിക്കുന്നതു്, ലോകത്തിൽ ചിതറുന്നതു് ഇങ്ങനെ അർത്ഥം. വിതറപ്പെടുന്നതു് എന്നുമാകാം.
കിരം
  • പന്നി
  • കിരി എന്നതിന്റെ പാഠഭേദം.
കിരാടിക
  • പഞ്ചവർണ്ണക്കിളി
കിരാത(ക)ം
  • നിലവേപ്പു്
കിരാതതിക്തം
  • കിരിയാത്ത
  • കിരാത ദേശത്തിലുണ്ടായ തിക്തരസദ്രവ്യം എന്നർത്ഥം. [കിരാതതിക്തം, ഭൂനിംബം, അനാര്യതിക്തം ഈ ശബ്ദങ്ങൾക്കു ‘പുത്തരിച്ചുണ്ട’ എന്ന അർത്ഥം ചിലർ പറയുന്നതു ശരിയല്ല.
കിരാതൻ
  • കാട്ടാളൻ
  • വേടൻ
  • അസ്ത്രങ്ങളെ അയച്ചുകൊണ്ടു് എപ്പോഴും സഞ്ചരിക്കുന്നവൻ എന്നർത്ഥം. കിരങ്ങളെ (പന്നികളെ) ബന്ധിക്കുന്നവൻ എന്നുമാവാം. മലവാസി.
കിരാതം
  • കിരിയാത്ത
കിരാതാർജ്ജുനീയം
  • അർജ്ജുനനും കിരാതവേഷത്തിൽ ശിവനും തമ്മിലുണ്ടായ യുദ്ധത്തെ വിവരിക്കുന്ന ഗ്രന്ഥം
  • കാവ്യകർത്താവു ഭാരവിയാണു്.
കിരാതി
  • ഗംഗാദേവി, ഗംഗാനദി
  • കാട്ടാളസ്ത്രീ
  • വെടിപ്പഴുതു്.
കിരാതിനി
  • മാഞ്ചി
കിരി
  • പന്നി
  • കുത്തിത്തുളച്ചു ചിന്നിച്ചിതറുന്നതെന്നർത്ഥം.
കിരിയം
  • ശൂദ്രരിൽ പ്രധാനജാതി
  • ഗൃഹം എന്ന ശബ്ദമാണു് ‘കിരിയം’ എന്നായതു്.
കിരിയാത്ത
  • ഒരുവക മരുന്നു്
  • നിലവേപ്പു് (തമിഴിൽ)
  • ജ്വരത്തിന്നു കിരിയാത്ത അത്യുത്തമമായ ഔഷധമാണു്. ഇതു കഫപിത്ത രോഗങ്ങളേയും വ്രണം, കുഷ്ഠം, കാസം, ദാഹം, ചൊറി ഇവയേയും ശമിപ്പിക്കും. കിരാതദേശത്തുണ്ടായതുകൊണ്ടൂ് കിരിയാത്ത എന്ന പേർ വന്നു.
  • പര്യായപദങ്ങൾ:
    • കിരാതതിക്തം
    • ഭൂനിംബം
    • അനാര്യതിക്തം.
കിരീടപതി
  • കിരീടംധരിച്ച രാജാവു്
കിരീടം
  • രാജാവിന്റെ തലയിൽ അലങ്കരിക്കുന്ന ആഭരണം
  • നെറ്റിയുടെ മേലെ വെയ്ക്കപ്പെടുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • മകുടം.
കിരീടമാലി
  • അർജ്ജുനൻ
കിരീടി
  • അർജ്ജുനൻ
  • നീർമരുതു്
  • ശംഖപുഷ്പി
കിരീടിക
  • വെൺകന്നി
കിരുകിരുക്കുക
  • കരിയിലയിളകും വണ്ണം ശബ്ദംഉണ്ടാകുക
കിരുകിരുപ്പു്
  • കരിയിലയിൽകൂടെ പ്രാണികൾ സഞ്ചരിച്ചാലുള്ള ശബ്ദം
കിരുകിരെ
  • കരിയിലയുടെ ശബ്ദം പോലെ
കിർമ്മി
  • പ്ലാശു്
കിർമ്മീര
  • വിശേഷണം:
  • വിചിത്ര വർണ്ണങ്ങളുള്ള
കിർമ്മീരൻ
  • ഒരു രാക്ഷസൻ
  • ബകന്റെ സഹോദരനാണു്. ഇവനെ ഭീമൻ കൊന്നു. കാരണം – കാമ്യകവനത്തിൽ പാണ്ഡവർക്കു പ്രവേശനം നൽകായ്കയാകുന്നു. കിർമ്മീരജിത്തു, കിർമ്മീരാരി, കിർമ്മീരസൂദനൻ, കിർമ്മീരനിർഷൂദനൻ ഇത്യാദി പദങ്ങൾക്കു ‘ഭീമൻ’ എന്നർത്ഥം. കിർമ്മീരൻ എന്ന സംജ്ഞാനാമത്തെ കിർമ്മിരൻ, കിന്ദീരൻ ഇങ്ങനെ എഴുതികാണുന്നുണ്ടു്.
കിർമ്മിരം
  • നാനാനിറം
  • പല വർണ്ണങ്ങൾ കൂടിച്ചേർന്നതു് എന്നർത്ഥം. പരന്നുകിടക്കുന്നതു് എന്നുമാവാം.
  • നാരകം
കിർമ്മീരിത
  • വിശേഷണം:
  • ചിത്രമാക്കപ്പെട്ട
കില
  • വാർത്ത
  • സംഭാവ്യം
  • ഹേതു
  • അരുചി
  • അസത്യം ഈ അർത്ഥങ്ങൾ വരും
  • പൊൽ
  • നിശ്ചയമില്ലാ എന്നു പറയേണ്ടുന്ന വാക്യങ്ങളിൽ ചേർക്കുന്നതു്
കിലകിഞ്ചിതം, കിലികിഞ്ചിതം
  • നായികമാർക്കു് യൗവ്വനത്തിൽ സത്വോദ്രേകം നിമിത്തമുണ്ടാകുന്ന 28 അലങ്കാരങ്ങളിൽ ഒന്നു്
  • ചെറുചിരി, കള്ളക്കരച്ചിൽ, ചിരി, ഞെട്ടൽ, കോപം, തളർച്ച ഇവ ഇടകലർന്നുണ്ടാകുന്നതത്രേ. കിലകിഞ്ചിതം, പ്രിയതമദർശനസംഗമം മുതലായവ ഹേതുവായിട്ടുണ്ടാകുന്ന സന്തോഷം നിമിത്തമാണു് മുൻപറഞ്ഞവ ഭവിക്കുന്നതു്.
കിലാടി
  • മുള
കിലാസം
  • ചുണങ്ങു്
  • വെളുപ്പുനിറത്തെ ദേഹത്തിന്മേൽക്ഷേപിക്കുന്നതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • സിദ്ധ്മം.
കിലാസഘ്നം
  • കുരുട്ടുപാവൽ
കിലാസി
  • വിശേഷണം:
  • ചുണങ്ങുള്ള
കിലാസി
  • കിലാസം (ചുണങ്ങു്) ഉള്ളവൻ
  • പര്യായപദങ്ങൾ:
    • സിദ്ധ്മളൻ.
കിലിഞ്ജകം
  • പായ
  • മറ, തിര
  • ഉങ്ങു്
കിലിമം
  • ദേവതാരം
കിലുകില
  • പാത്രങ്ങളോ മറ്റൊ കൂട്ടിമുട്ടുന്ന ശബ്ദംപോലെ
  • ചിരി
കിലുകിലുക്കുക
  • ചെറിയ മണികളുടെ ശബ്ദംപോലെ ശബ്ദം ഉണ്ടാകുക
കിലുകിലുപ്പ
  • തന്തലകൊട്ടി
  • കലിക്കാപ്പുളിൽ
  • കിലുകിലുപ്പു്, കിലുകിലുപ്പൻ ഇങ്ങിനേയും പറയുന്നുണ്ടു്. കഫം, പിത്തം, അജീർണ്ണം, ജ്വരം, രക്തദോഷം ഇവയെ ശമിപ്പിക്കും. ഛർദ്ദിയെ ഉണ്ടാക്കും. പൂവിന്റെ വർണ്ണം മഞ്ഞയാണു്. കായ് ഉണങ്ങിയാൽ ഉള്ളിലെ ബീജം കിലുങ്ങുന്നതുകൊണ്ടു് കിലുകിലുപ്പു് എന്ന പേരുണ്ടായി. സംസ്കൃതത്തിൽ – ശണപുഷ്പി. തമിഴിൽ – കിലുകിലുപ്പൈ]
  • പര്യായപദങ്ങൾ:
    • ഘണ്ടാരവാ
    • ശണപുഷ്പികം
കിലുകിലുപ്പു്
  • കിലുക്കുന്ന ശബ്ദം
കിലുക്കം
  • കിലുങ്ങുക
കിലുക്കാമ്പുട്ടിൽ
  • ഒരുമാതിരി ചെടി
കിലുക്കു്
  • പൈതങ്ങളുടെ ഒരുമാതിരി കളിക്കോപ്പു്
  • കിലുക്കൽ
  • കിലുക്കുക
കിലുക്കുവടി
  • കിലുങ്ങുന്ന വടി
കിലുങ്ങുക
  • മണിയിൽ നിന്നു ശബ്ദമുണ്ടാവുക
  • ഏകദേശം മണിയുടെ ശബ്ദംപോലെ ശബ്ദം ഉണ്ടാകുക
  • സകര്‍മ്മകക്രിയ:കിലുക്കുക.
കിൽബിഷം
  • പാപം
  • നരകത്തിൽ ഇടപെടുന്നതെന്നർത്ഥം. വിഷയങ്ങളിലിട്ടു കളിപ്പിക്കുന്നതു് എന്നുമാകാം.
  • കുറ്റം, അപരാധം. ക്ഷേപിക്കപ്പെടുന്നതെന്നർത്ഥം
കില്ല
  • കോട്ട അറബി:.
കില്ലദാർ
  • കോട്ടയിലെ അധിപതി
കില്ലു്
  • സംശയം
കില്വി
  • കുതിര
കില്വിനി
  • പെൺകുതിര
കിശലം, കിശലയം
  • കിസലയം
  • തളിരു്
കിശോര
  • വിശേഷണം:
  • ബാല്യമുള്ള
  • കുട്ടിപ്രായത്തിലുള്ള
കിശോരകം
  • കുട്ടി
കിശോരൻ
  • ബാലൻ
  • സൂര്യൻ
  • 15 വയസ്സിനു താഴെയുള്ളവൻ
കിശോരം
  • കുട്ടിപ്രായം, കുഞ്ഞ്. നിലവിളിക്കുന്നതെന്നർത്ഥം
  • കുതിരക്കുട്ടി
  • മൃഗങ്ങളുടെ കുട്ടി
കിശോരി
  • യുവതി
കിഷ്കപർവ്വ
  • മുള
  • കരിമ്പു്
  • വേഴൽ
കിഷ്കിന്ധ
  • രാമായണത്തിൽ പറയുന്ന വാനരന്മാരുടെ രാജധാനി
  • ഒറീസ്സായിൽ ബാലിയുടെ രാജധാനി
  • ഒരു മല
കിഷ്കു
  • മുള
  • ഒരുചാൺ
  • കൈയ്
കിഷ്കു
  • വിശേഷണം:
  • ജുഗുപ്സാവഹത്വമുള്ള
  • ചീത്തയായ
കിസലയം, കിശലയം
  • തളിരു്
  • കുറഞ്ഞൊന്ന് ഇളകിക്കൊണ്ടിരിക്കുന്നതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പല്ലവം.
കിസ്ത്
  • തവണ
  • മുറ
  • ഗഡുഅറബി:.
കിള
    ധാതു:
  • മണ്ണിൽ പെടുക
കിള
  • കിളയ്ക്കുക
  • കുളന്തോണ്ടിയുടെ ഒരു കണക്കു്
കിളമ്പൽ
  • കരേറ്റം
  • വർദ്ധന
കിളമ്പുക
  • കരേറുക
  • മേൽപ്പോട്ടു വർദ്ധിക്കുക
കിളയ്ക്കുക
  • തൂമ്പാകൊണ്ടു മണ്ണുവെട്ടിമാറ്റുക
കിളരം
  • ഉയരം
  • പൊക്കം
കിളരുക
  • വളരുക
  • പൊങ്ങുക
കിളർ
  • ശോഭ
കിളർക്കുക
  • കിളാവുപിടിക്കുക
  • കിളാവുചുവയ്ക്കുക
കിളർച്ച
  • ഉയർച്ച
  • പൊക്കം
കിളർത്തുക
  • പൊക്കുക
  • ഉയർത്തുക
കിളർപ്പു്
  • കിളാവു്
കിളറുക
  • ഇളകുക
  • പൊടിപൊങ്ങുക
കിളാവു്
  • കിളർ
  • ചെമ്പിനും മറ്റുമുണ്ടാകുന്ന ഒരുമാതിരി കറ.
കിളാവിക്കുക
  • കിളർക്കുക
  • ഓട്
  • ചെമ്പു് ഇങ്ങനെയുള്ളതിൽ ഒരു തരം കറയുണ്ടാവുക
കിളി
  • ഒരുതരം പച്ചനിറത്തിലുള്ള പക്ഷി
  • പക്ഷി
കിളികിഞ്ചിതം
  • (കിലകിഞ്ചിതം നോക്കുക)
കിളിക്കത്തി
  • അടയ്ക്കാക്കത്തി
കിളിച്ചിൽ
  • തളിരു്
കിളിഞ്ജകം
  • പായ
  • കളിപ്പാനുള്ളതെന്നർത്ഥം.
  • മറ, തിര
  • പര്യായപദങ്ങൾ:
    • - കുടം.
കിളിഞ്ഞിൽ
  • ഒരു വകവൃക്ഷം
കിളിപ്പാട്ട്
  • എഴുത്തച്ഛൻ പാട്ടു്
കിളിപ്പേട
  • പെൺകിളി
കിളിമുക്കു്
  • എട്ടുചരട്ടിൽ കെട്ടുന്നതിന് ഓലകൊണ്ടോ മറ്റൊ ഉണ്ടാക്കുന്നത്
കിളിമൊഴി
  • കിളിപോലെ പറയുന്നവൾ
  • കിളിയുടെ വാക്കു്
  • കിളിയുടെ വാക്കു പോലെയുള്ള വാക്കു്
കിളിർ
  • കിളരുന്ന
  • പ്രാചീനമലയാളം:
കിളിവാക്കെട്ടു്
  • മരത്തിന്റെ രണ്ടുകവരംകൂടെ കൂടിനിൽക്കുന്നതു്
കിളിവാതിൽ
  • ഭവനത്തിന്റെ ഭിത്തിയിൽ പൊക്കത്തിൽ വെയ്ക്കുന്ന കൊച്ചു വാതിൽ
  • പര്യായപദങ്ങൾ:
    • വാതായനം
    • ഗവാക്ഷം.
കിളുക്കുക
  • മുളയ്ക്കുക
കിളുന്നു
  • തളിരു്
കിളുപ്പു്
  • വിത്തിൽ നിന്നു പുറപ്പെടുന്ന മുള
കിള്ളൽ
  • നുള്ളിപ്പറിക്കുക
കിള്ളുക
  • നുള്ളിപ്പറിക്കുക
കിഴ
  • ശുദ്ധഭേദകങ്ങളിൽ ഒന്ന്
കിഴക്കൻ
  • വിശേഷണം:
  • കിഴക്കേദിക്കിലുള്ള
  • കിഴക്കേദിക്കിൽനിന്നു വരുന്ന
കിഴക്കിനി
  • നാലുകെട്ടായുള്ള ഭവനത്തിന്റെ കിഴക്കേക്കെട്ടു്
കിഴക്കു്
  • സൂര്യൻ ഉദിക്കുന്ന ദിക്കു്
  • കിഴക്കേദിക്കിൽ ഭവിച്ചതിനു ‘പൂർവ്വം’ എന്നു പേർ.
  • പര്യായപദങ്ങൾ:
    • പ്രാചി.
കിഴങ്ങൻ
  • വിഡ്ഡി
  • ഭോഷൻ
കിഴങ്ങു്
  • ചില വള്ളികളുടെയും മറ്റും ചുവട്ടിൽ നിന്നു മണ്ണിന്റെ അടിയിലോട്ടുണ്ടാകുന്ന സാധനം
  • കന്ദം
കിഴപ്പു്
  • അധികം ഓടുകയോമറ്റൊചെയ്താൽ നെഞ്ചിലുണ്ടാകുന്ന ഇളക്കവും അധികശ്വാസവും
കിഴയ്ക്ക, കിഴക്ക
  • ഒരു മാതിരി വള്ളിക്കിഴങ്ങു്
  • ഒരു മാതിരി കാച്ചിൽ
കിഴയ്ക്കുക
  • അധികം ഓടുകയാൽ മാറത്തു ഇളക്കവും ശ്വാസവർദ്ധനവുമുണ്ടാകുക
  • ക്ഷീണിക്കുക
കിഴവൻ
  • അധികം വയസ്സുചെന്നവൻ
  • വൃദ്ധൻ
  • മൂപ്പൻ
കിഴവി
  • വൃദ്ധ
  • അധികം വയസ്സുചെന്നവൾ
കിഴാനെല്ലി
  • ഒരു പച്ചമരുന്നു്
  • കിഴുകാനെല്ലി
  • പര്യായപദങ്ങൾ:
    • വിതുന്നകം.
കിഴി
    ധാതു:
  • താഴുക
കിഴി
  • മണലൊ അരിയൊ പണമൊ വല്ലതും തുണിയിൽ ഉരുട്ടിക്കെട്ടിയതു്
  • സമൂഹബ്രാഹ്മണരുടെ മുതലിടപ്പെട്ട അധികാരം
  • വൈദ്യന്മാർ ചെയ്യുന്ന ഒരു ചികിത്സ
കിഴിക്കാരൻ
  • പരദേശികളായ സമൂഹ ബ്രാഹ്മണരുടെ അധികാരി
കിഴിക്കുക
  • ചിതലിന്റെ തോലുരിക്കുക
  • കണക്കിൽ തള്ളി എഴുതുക
  • തളയ്ക്കുക
കിഴിക്കെട്ടു്
  • തുണിയിൽ ഉരുട്ടിക്കെട്ടിയതു്
കിഴിച്ചിൽ
  • അധികം ആശ്രയിച്ചു പറയുകയും മറ്റും
കിഴിപ്പു്
  • തോലുരിപ്പ്
  • കണക്കിൽ തള്ളിയെഴുതുക
  • തുളയ്ക്ക
കിഴിയുക
  • ഉരിയുക
  • ആശ്രയിക്കുക, താഴുക
  • തുളച്ചിൽ
കിഴിവു്
  • കിഴിപ്പു്
കിഴിശ്ശീല
  • കിഴികെട്ടുന്നതിനുള്ള ശീല
  • ഒരു മാതിരി മടിശ്ശീല
കിഴുകാനെല്ലി
  • ഒരു പച്ചമരുന്നു്
  • കിഴാനെല്ലി നോക്കുക.
കിഴുക്കാന്തൂക്കു്
  • തലകീഴായിട്ട്
  • മലയുടെ ചെരിവ്
  • കിഴുക്കാംതൂക്കിലുള്ളതു് എന്നതിനു
  • പര്യായപദങ്ങൾ:
    • ഉന്നതാനതം.
കിഴുക്കാമ്പാടു്
  • തല കീഴായിട്ടു്
കിഴുക്കില
  • കറി വിളമ്പുന്ന ഇല
കിഴുക്കു്
  • കൈ ചുരുട്ടി വിരലിന്റെ മുട്ടുകൊണ്ടു തലയിൽ ഇടിക്കുക
കിഴുക്കുക
  • കൈ ചുരുട്ടി മുട്ടുകൊണ്ടു തലയിൽ ഇടിക്കുക
കിഴുത്ത
  • പാത്രത്തിന്റെയും മറ്റും ചെറിയ ദ്വാരം
  • ഓട്ട
കിറച്ചിൽ
  • ഇറച്ചിൽ
കിറയുക
  • പൊരുതുക
  • പുറകോട്ടുവലിക്കുക
കിറിണി
  • കിക്കിളി
  • അക്കുളം എന്നതു നോക്കുക.
കിറുകിണിപ്പാല
  • ഒരു വക മരം
കിറുകിറുക്കുക
  • ഒരു മാതിരി ശബ്ദം ഉണ്ടാക്കുക