കിറുകിറുപ്പു്
  • കതകും കട്ടിളയുംകൂടി ഉരഞ്ഞുണ്ടാകുന്ന ശബ്ദം
  • കിറുകിറ എന്നുള്ള ശബ്ദം
കിറുക്കുക
  • എഴുത്തിനെ വിലക്കുക
കിറുതു
  • നിഗളം
  • അഹങ്കാരം
കീ
കീ
  • പക്ഷികളുടെ ഒരു ശബ്ദം പോലെ
കീകടം
  • കുതിര
കീകടി
  • പെൺകുതിര
കീകസം
  • അസ്ഥി, എല്ലു്
  • കീ എന്നു ശബ്ദിച്ചുകൊണ്ടു് ചലിക്കുന്നതെന്നർത്ഥം.
  • അലകു്
  • പര്യായപദങ്ങൾ:
    • കുല്യം
    • അസ്ഥി.
കീകസാത്മജൻ
  • രാക്ഷസൻ
  • കീകസയുടെ പുത്രൻ
  • വംശജാതൻ എന്നർത്ഥം.
കീകസാത്മജാ
  • കൈകസി
  • രാവണാദികളുടെ അമ്മ
കീകി
  • കാട്ടുകാക്ക
കീചകൻ
  • ഭാരതത്തിൽ പറയപ്പെടുന്ന ഒരു മല്ലൻ
  • വിരാടരാജാവിന്റെ സേനാധിപതി
  • വിരാടന്റെ ഭാര്യയുടെ സഹോദരൻ
  • അജ്ഞാതവാസം പാണ്ഡവർ വിരാടരാജ്യത്തിലാണല്ലോ കഴിച്ചുകൂട്ടിയതു്. അന്നു ദ്രൗപതിക്കു മാലിനി എന്നായിരുന്നുനാമധേയം. ദ്രൗപദിയുടെ അംഗലാവണ്യം ഹേതുവായിട്ടു മന്മഥാതുരനായ കീചകൻ തന്റെ സഹോദരിയുടെ സഹായത്തോടുകൂടി അവളുടെ ചാരിതാർത്ഥ്യത്തിനു ഹാനിവരുത്തുവാൻ ശ്രമിച്ചു. ഒരിക്കൽ ആ ശുഭവതി ഈ കാര്യം ഭീമനെ ധരിപ്പിച്ചു. ഭീമന്റെ ആ ലോചനപ്രകാരം കീചകനും മാലിനിക്കും ഒന്നിപ്പാൻ ഒരു സങ്കേതം ആട്ടപ്പന്തൽ എന്നു തീർച്ചയാക്കി വിവരം അവൾ കീചകനെ ധരിപ്പിച്ചു. കുറിച്ച സമയം ഭീമൻ ആൾ മാറി ആ സ്ഥലത്തു ചെന്നുകിടന്നു. കീചകൻ ഇതറിയാതെ മാലിനി വന്നു കിടക്കുകയാണെന്നു വിചാരിച്ചു അവിടെ ശയിച്ചു. അനന്തരം ഭീമൻ കീചകനെ ഞെക്കിക്കൊന്നു.
കീചകം
  • മുള
  • തുമ്പി തുളച്ച മുള
  • കീച് എന്നാൽ അവ്യക്തമായി ശബ്ദിക്കുന്നതെന്നർത്ഥം.ഏതൊരു മുളയാണു കാറ്റിനാൽ ഊതപ്പെടുമ്പോൾ ശബ്ദിക്കുന്നതു് അതു കീചകം. അകത്തേക്കു വായുവിന്റെ ഹേതുവായിട്ടു ശബ്ദിക്കുന്ന മുള.
കീചകാഹ്വയം
  • നെല്ലിന്റെ മുള
കീടക
  • വിശേഷണം:
  • കഷ്ടമുള്ള
  • സ്നേഹമില്ലാത്ത
  • കഠിനമായ
  • കടുപ്പമുള്ള
കീടകം
  • പുഴുവു്
  • വൈശ്യസ്ത്രീയിൽ ജനിച്ച രാജപുത്രൻ
കീടഘ്നം
  • ഗന്ധകം
കീടജം
  • പട്ടുനൂൽ, പട്ടു്
  • കോലരക്കു്
കീടജാ
  • അരക്കു്
കീടപാദികാ
  • ചെമന്ന ചെറുപ്പുള്ളടി
കീടഫലം
  • അത്തിയാലു്
കീടം
  • പുഴുവു്
  • വണ്ടു്
  • വൃശ്ചികരാശി
  • ഇരിമ്പുകീടം, കിട്ടം.
കീടമാതാ
  • ചെമന്ന ചെറുപ്പുള്ളടി
കീടമാരി
  • ചെമന്ന ചെറുപ്പുള്ളടി
കീടോൻ
  • ഒരുവക കാട്ടുകിഴങ്ങു്
കീഡേരം
  • ചെറുചീര
കീണം
  • ഗർവം
കീദൃൿ, കീദൃശം
  • എങ്ങിനെയുള്ളതു്
കീനം
  • മാംസം
കീനാശ
  • വിശേഷണം:
  • കൃഷി പ്രവൃത്തിചെയ്യുന്ന
  • ദുരാഗ്രഹമുള്ള
  • ദാരിദ്ര്യമുള്ള
  • സ്വല്പതയുള്ള
കീനാശൻ
  • യമൻ
കീനാശം
  • കുരങ്ങു്
കീരനിലയം
  • ഇലവു്
കീരം
  • കിളി
  • തത്ത
  • കീ എന്നുശബ്ദിക്കുന്നതെന്നർത്ഥം. അക്ഷരവ്യക്തിയോടെ ശബ്ദിക്കുന്നതു് എന്നുമാകാം.
  • പര്യായപദങ്ങൾ:
    • ശുകം.
കീരവർണ്ണകം
  • തുണിയാങ്കം
കീരവല്ലഭം
  • താളിമാതളം
കീരി
  • ഒരു വക ചെറിയ കാട്ടുജന്തു
  • (നായാട്ടുപേർ – പെരുവാലൻ).ഇതിന്റെ മാംസം വായുമുട്ടൽ, വാതം, മെലിവു്, ചുമ, വിഷം, പഴകിയ അർശസ്സു്, ഗ്രഹണി ഇവയെ ശമിപ്പിക്കും, ബലം, മാംസം മുതലായവയെ വർദ്ധിപ്പിക്കും. ഇംഗ്ലീഷിൽ (Mongoose). തമിഴിൽ – കീരി.
കീരിക്കിഴങ്ങു്
  • വിഷത്തിനുള്ള ഒരു വക മരുന്നു്
കീരിപ്പല്ലു്
  • ചെറിയ പല്ലു്
കീരിവള്ളി
  • ഒരു ചെടി
  • ത്രിദോഷം, വ്രണം, കുഷ്ഠം മുതലായവയെ ശമിപ്പിക്കും. രുചിയെ ഉണ്ടാക്കും. ഇവയുടെ നീരു ജ്വരാതിസാരത്തിനു നന്നു്.
കീരേഷ്ടം
  • വേപ്പു്
  • മാവു്
  • മലയുക മരം
  • നീരിരിപ്പ
കീർണ്ണപുഷ്പം
  • പാൽക്കുരുമ്പ
കീർത്തനം
  • വാക്കു്
  • കീർത്തിക്കുന്നതു്, വിവരിക്കുന്നതു്, പറയുന്നതു്
കീർത്തനാ
  • കീർത്തി
  • വിവരിക്കുന്നതു്
കീർത്തനീയം
  • കീർത്തിക്കത്തക്കതു്
  • സ്തുതിക്കത്തക്കതു്
  • അകീർത്തനീയം എന്ന പദം നോക്കുക.
കീർത്തി
  • യശസ്സു്, നന്മകൊണ്ടുള്ള പ്രസിദ്ധി, എല്ലാവരാലും നന്നായി പറയപ്പെടുന്നതു്
  • വിസ്താരം
  • വെളിച്ചം
  • ശബ്ദം
  • കീർത്തിശബ്ദത്തിനു ‘യശസ്സു്’ എന്നുള്ള അർത്ഥമാണു പ്രസിദ്ധം.
  • പര്യായപദങ്ങൾ:
    • യശസ്സു്
    • സമജ്ഞാ.
കീർത്തികേടു്
  • ദുഷ്കീർത്തി
കീർത്തിക്കുക
  • പറയുക
  • സ്തുതിക്കുക
കീർത്തിത
  • വിശേഷണം:
  • കീത്തിപ്പെട്ട
  • ചൊല്ലപ്പെട്ട, സ്തുതിക്കപ്പെട്ട
കീർത്തിപ്പെടുക
  • പ്രസിദ്ധപ്പെടുക
കീർത്തിഭാക്കു്
  • ദ്രോണർ
കീർത്തിഭാക്കു്
  • വിശേഷണം:
  • കീർത്തിപ്പെട്ട
കീർത്തിമൽ
  • വിശേഷണം:
  • കീർത്തിയുള്ള
  • മാൻ, മതി, മൽ.
കീലു്, കീൽ
  • ചെഞ്ചല്യവും അരക്കുംകൂടെ കൂട്ടിയുരുക്കിയതു്
  • ദശ, മുള
കീലകം
  • പശുവിനെ കെട്ടുന്ന കുറ്റി, കറക്കുന്നസമയം കാൽ കെട്ടുവാനുള്ള കയറു്
  • കയർ
  • ബന്ധിക്കപ്പെടുന്നതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ദാമം.
കീലൻ
  • ശിവൻ
കീലം
  • അഗ്നിജ്വാല
  • പക്ഷി മുതലായവയുടെ ഗതിയെ തടുക്കുന്നതെന്നർത്ഥം.
  • അല്പം
  • കുറ്റി
  • ആപ്പു്
  • ആണി, ഇരിമ്പാണിമുതലായ തറയ്ക്കുന്ന സാധനം
  • ‘കീല’ ശബ്ദത്തിനു ബന്ധിക്കുന്നതു്, ബന്ധിക്കപ്പെടുന്നതു് എന്നിങ്ങനെ അർത്ഥം.
  • മരക്കുന്തം
കീലരന്ധ്രം
  • ആണിത്തുള
കീലാ
  • അഗ്നിജ്ജ്വാല
കീലാലധി
  • കടൽ
കീലാലം
  • വെള്ളം
  • അഗ്നിജ്വാലയെ കെടുക്കുന്നതെന്നർത്ഥം.
  • രക്തം
  • ‘കീലാലാവലിനിർഝരാനവരത സ്നാനോല്ക്ക ബാണോല്ക്കര’
    — വിച്ഛിന്നാഭിഷേകം കഥകളി
  • തേൻ
കീലിഞ്ജം
  • ഉങ്ങു്
കീലിത
  • വിശേഷണം:
  • ബന്ധിക്കപ്പെട്ട
  • കെട്ടപ്പെട്ട
  • കീലം = ആണി. കീലിതം = തറയ്ക്കപ്പെട്ടതു്.
കീലിതൻ
  • ബന്ധിക്കപ്പെട്ടവൻ
കീശദ്ധ്വജൻ
  • അർജ്ജുനൻ
  • കീശം (വാനരം) കൊടിയടയാളമായുള്ളവൻ
  • ‘കീശദ്ധ്വജനുടെ ചിത്തമിളക്കാൻ’
    — കിരാതം തുള്ളൽ
    .
കീശപർണ്ണം
  • വലിയ കടലാടി
കീശപർണ്ണി
  • കടലാടി
  • വാനരരോമതുല്യങ്ങളായ ഇലകളുള്ളതെന്നർത്ഥം.
കീശം
  • കുരങ്ങു്
  • ‘കീ’ എന്ന ശബ്ദമുള്ളതെന്നർത്ഥം.
കീശരോമാ
  • നായിക്കൊരണ
കീശവല്ലി
  • കടലാടി
കീഴടങ്ങുക
  • തന്റെ ശാസനയെ അനുസരിച്ചു നടക്കുക
  • സകര്‍മ്മകക്രിയ:കീഴടക്കുക.
കീഴധികാരം
  • പ്രധാന ഉദ്യോഗസ്ഥന്മാരുടെ താഴെയുള്ള ഉദ്യോഗം
കീഴമ
  • താണസ്ഥിതി
കീഴര
  • മുന്തിരിയിൽ പാതി
കീഴരമ
  • മുന്തിരികൊണ്ടു നാല്പതു പങ്കുവെച്ചതിൽ ഒരു പങ്കു്
  • അരമയുടെ മുന്നൂറ്റിരുപതിൽ ഒരു പങ്കു്
കീഴരയ്ക്കാണി
  • അരയ്ക്കാണിയുടെ മുന്നൂറ്റിരുപതിൽ ഒരംശം
കീഴറുക്കുക
  • തുരക്കുക
  • തുരങ്കമിടുക
കീഴാകുക
  • കീഴടങ്ങുക
  • സകര്‍മ്മകക്രിയ:കീഴടക്കുക.
കീഴാണ്ടു്
  • കഴിഞ്ഞ സംവത്സരം
  • കഴിഞ്ഞയാണ്ടിൽ
കീഴാനെല്ലി
  • ഒരു പടരുന്ന ചെടി
  • ഒരു പച്ചമരുന്നു്
  • കിഴുകാനെല്ലിയെന്നും കാണുന്നു.
കീഴാൾ
  • പ്രമാണിയുടെ വരുതി കേട്ടു നടക്കുന്ന ആൾ
കീഴിട്ടു
  • താഴെ
കീഴിൽ
  • പണ്ടു്
  • താഴെ
കീഴിലെ
  • കഴിഞ്ഞ
  • താഴത്തേ
  • പണ്ടത്തേ
കീഴ്
  • താഴെ
  • പണ്ടു്
കീഴ്ക്കച്ചവടക്കാരൻ
  • വലിയ കച്ചവടക്കാരന്റെ ആളായിട്ടു കച്ചവടം ചെയ്യുന്നവൻ
കീഴ്ക്കച്ചവടം
  • വലിയ മുതലാളിയോടു കടം വാങ്ങിച്ചും അവന്റെ ആളായിട്ടും ചെയ്യുന്ന കച്ചവടം
കീഴ്ക്കട
  • വിശേഷണം:
  • പണ്ടത്തെ
കീഴ്ക്കട
  • കുടിശ്ശിഖ
കീഴ്ക്കണക്കു്
  • ഒന്നിൽ കുറഞ്ഞ കണക്ക്
കീഴ്ക്കരൾ
  • കീഴ്ക്കരൽ
കീഴ്കാണി
  • മുന്തിരിയുടെ എൺപതിൽ ഒരു പങ്കു്, കാണിയുടെ മുന്നൂറ്റിരുപതിലൊരംശം
കീഴ്ക്കാന്തൂക്കു്
  • കീഴ്ക്കാമ്പാടു്
കീഴ്ക്കാമ്പാടു്
  • കീഴ്ക്കാന്തുക്കു്
കീഴ്ക്കാൽ
  • ആയിരത്തി ഇരുനൂറ്റി എൺപതിൽ ഒന്നു്, ഒരു കീഴ്ക്കണക്കു്
  • തോക്കിന്റെ ചാപ്പ
കീഴ്ക്കിടപ്പതു്
  • ബാക്കി
  • ശേഷിപ്പു്
  • മിച്ചം
കീഴ്ക്കൂട്ടം
  • സമ്പ്രതിപ്പിള്ളയുടെ താഴെയുള്ള കണക്കെഴുത്തുകാരൻ
  • കീഴ്ക്കൂട്ടം പിള്ള
കീഴ്ക്കൂറു്
  • ഇളമുറ
  • കീഴ്ക്കൂർവാഴ്ച.
കീഴ്ജാതി
  • നീചജാതി
  • തീണ്ടുള്ള ജാതിക്കാരൻ
കീഴ്ത്തരം
  • വിശേഷണം:
  • രണ്ടാംതരം
  • വിലകുറയുന്ന
കീഴ്ത്തൈ
  • കൊച്ചുതൈ
  • ചെറിയ തെങ്ങിൻ തൈ
കീഴ്നാളിൽ
  • കഴിഞ്ഞകാലത്തിൽ
കീഴ്പ്പെടുക
  • കീഴാക്കുക
  • സകര്‍മ്മകക്രിയ:കീഴ്പ്പെടുത്തുക.
കീഴ്പ്പെട്ടു്, കീഴ്പോട്ടു്
  • താഴെയോട്ടു്
കീഴ്മതിയം
  • ചേറ്റുപടി
കീഴ്മര്യാദ
  • മുമ്പിനാലുള്ള മുറ
  • പണ്ടത്തെ ചട്ടം
കീഴ്മാടമ്പു്
  • ഇടപ്രഭുക്കന്മാരുടെ താഴെയുള്ള പ്രഭുത്വം
കീഴ്മാടമ്പി
  • ഇടപ്രഭുക്കന്മാരുടെ വരുതി അനുസരിക്കേണ്ടുന്ന ഒരു ചെറിയ പ്രഭു
കീഴ്മാറി
  • മാറ്റുകുറഞ്ഞ പൊന്നു്
കീഴ്മുക്കാൽ
  • മുന്തിരിയുടെമുക്കാൽഭാഗം
കീഴ്മുന്തിരി
  • മുന്തിരികൊണ്ടു മുന്നൂറ്റിരുപതു പങ്കുവെച്ചതിൽ ഒരു പങ്ക്
  • ഒന്നു കൊണ്ടു ലക്ഷത്തീരായിരത്തിനാനൂറു പങ്കുവെച്ചതിൽ ഒരു പങ്കു്
കീഴ്മുറി
  • താഴത്തേ മുറി
കീഴ്മേൽ
  • കീഴെയും മേലെയും
കീഴ്ലോകം
  • പാതാളലോകം
കീഴ്വയർ
  • വയറ്റിന്റെ പാതിക്കുതാഴെയുള്ള ഭാഗം
  • അടിവയർ
കീഴ്വാക്കു്
  • താണജാതിക്കാരുടെ വാക്കു്
  • ശകാരം
കീഴ്വിചാരം
  • കീഴധികാരം
  • രണ്ടാമന്റെയും മറ്റും അധികാരം
കീഴ്ശാന്തി
  • മേൽശാന്തിക്കാരന്റെ താഴെയുള്ള ശാന്തിക്കാരന്റെ വേല
കീഴ്ശാന്തിക്കാരൻ
  • മേൽശാന്തിക്കാരന്റെ താഴത്തേ ശാന്തിക്കാരൻ
കീഴുകാനെല്ലി
  • കിഴുകാനെല്ലി
  • കീഴാർനെല്ലി
കീറൽ
  • വിശേഷണം:
  • കീറിയ
കീറൽ
  • ചീന്തൽ
  • വെട്ടി നീളത്തിലെടുക്കുക
  • കീറി വേർതിരിക്കുക
കീറാമുട്ടി
  • പ്രയാസമുള്ള വ്യവഹാരം
  • കീറുവാൻ പ്രയാസമുള്ള വിറകു്
കീറു്
  • തുണ്ടു്
  • പിളർപ്പു്
  • ചീന്തൽ
കീറുക
  • ചീന്തുക
  • പിളർക്കുക
  • പോറുക
  • കാരണക്രിയ:കീറിക്കുക.
കീറ്റൂ്
  • പിളപ്പു്
  • കീറി വേർതിരിച്ചെടുത്ത പങ്കു്
കീറ്റുനാമം
  • ഊദ്ധ്വപുണ്ഡ്രം
കു
കു
  • ഭൂമി
  • ശബ്ദിക്കുന്നതെന്നർത്ഥം.
കു
  • ചീത്ത
  • ക × സു. ഉദാ:കുമതി × സുമതി.
കു
  • ചില സംസ്കൃതവാക്കുകളുടെ ആദിയിൽ വരുമ്പോൾ പാപം
  • നിന്ദ്യം
  • അല്പം
  • വിരോധം ഇങ്ങിനെ അർത്ഥങ്ങൾ വരും
കുകഭം
  • മദ്യം
കുകം
  • ചക്രവാകപ്പക്ഷി
കുകുര
  • വിശേഷണം:
  • ചൊങ്കുകൈയുള്ള
  • ശോഷിച്ച കൈയുള്ള
  • രോഗാദികൊണ്ടു കൈയിന്നു തകരാറുപറ്റിയ
കുകർമ്മ
  • വിശേഷണം:
  • ദുഷ്കർമ്മംചെയ്യുന്ന
കുകീലം
  • പർവ്വതം
കുകുടം
  • നീരാരൽ
കുകുന്ദരം
  • ഓമൽക്കുഴി
  • നിതംബപ്രദേശത്തെ കുറഞ്ഞോന്നു കുഴിക്കുന്നതെന്നർത്ഥം. നിതംബപ്രദേശത്തിലുള്ള (തണ്ടെല്ലിന്റെ താഴെ നിതംബത്തിന്റെ രണ്ടു പാർശ്വങ്ങളിലുമുള്ള) രണ്ടു കുഴികൾക്കു് കുകുന്ദരങ്ങൾ എന്നു പേർ.
  • കുക്കുരവൃക്ഷം
കുകുരം
  • നായ്
  • തൂണിയാങ്കം
കുകൂടി
  • ഇലവു്
കുകൂലം
  • കുറ്റികൾ നാട്ടിയകുഴി
  • കുത്സിതമായ കൂലം എന്നർത്ഥം.
  • ഉമിത്തി
  • കവചം
കുകോലം
  • ചെറിയലന്ത
കുക്കുക
  • ചുടുക
  • കുപ്പു്-ചൂടു്.
കുക്കുടഗുണചതുഷ്ടയം
  • പ്രഭാതത്തിൽ ഉണരുക
  • കൂട്ടരോടുതീറ്റി
  • പോരു്
  • ആപന്നയായ നാരിയുടെ രക്ഷണം ഇവ നാലും
കുക്കുടധരൻ
  • സുബ്രഹ്മണ്യൻ
  • (ശൂരപത്മാസുരനെ കൊലചയ്തപ്പോൾ അവന്റെ ശരീരത്തിൽ പകുതി കുക്കുടവും പകുതി മയിലുമായി. രണ്ടിനെയും സുബ്രഹ്മണ്യൻ സ്വീകരിച്ചതിനാൽ ഈ പേർ വന്നു. സ്കാന്ദപുരാണം നോക്കുക).
കുക്കുടപുടം
  • ലോഹാദികളെ സിന്ദൂരിക്കുന്നതിന്നു തീയിട്ടതിന്റെ ഒരു കണക്കു്
  • (സിന്ദൂകരിക്കുക – പുടത്തിൽ വെച്ചു സിന്ദൂരമാക്കുക).
കുക്കുടം
  • പൂങ്കോഴി, കോഴി, കുടിലമായി ആദാനം ചെയ്യുന്നതു് എന്നർത്ഥം
  • മയിൽക്കോഴി
  • നായ്
കുക്കുടമസ്തകം
  • ചെവിയം
കുക്കുടശിഖം
  • കുയമ്പപ്പൂവു്
  • കോഴിപ്പൂവു്
കുക്കുടാണ്ഡകം
  • കോഴിക്കുട്ടൻ നെല്ലു്
കുക്കുടി
  • പിടക്കോഴി
  • പല്ലി
  • ഇലവു്
കുക്കുഭം
  • കാട്ടുകോഴി
  • കുക്കു എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം. കുക്കുഭപ്പക്ഷിയുടെ മാംസം മൂന്നു ദോഷങ്ങളെയും ശമിപ്പിക്കും. ഇതു് കുക്കു എന്നു ശബ്ദിക്കും. നാട്ടുകോഴിയെപ്പോലെയിരിക്കും.
കുക്കുര
  • നായ്
  • ആദാനം ചെയ്യുന്നവനും ശബ്ദിക്കുന്നവനും എന്നർത്ഥം.
  • തൂണിയാങ്കം
  • ശ്വാവിന്റെ സ്വഭാവത്തോടുകൂടിയത് എന്നർത്ഥം. ശ്വാവിന്റെ ഗന്ധമുള്ളതു് എന്നുമാകാം.
കുക്കുരവൃക്ഷം
  • ഒരൗഷധം
  • (കഫം, രക്തദോഷം, പിത്തം, അതിസാരം, ചുട്ടുനീറൽ, ജ്വരം ഇവയ്ക്കു നന്നു്, ഇല പുകയിലപോലെ വലുതാണു്. പൂവിന്റെ നിറം താമ്രമാകുന്നു.)
കുക്കുരി
  • പെൺപട്ടി
കുക്ഷം
  • വയറു്
കുക്ഷി
  • വയർ
  • മലത്തെ ഇതിൽനിന്നു പുറത്തേയ്ക്കു കളയുന്നതു കൊണ്ടു ഈ പേർ വന്നു.
  • ഗർഭപാത്രം
  • ഏതിന്റെ എങ്കിലും ഉൾവശം (ഉള്ളു്)
  • ഗുഹ
  • കോടരം
  • വാളിടുന്ന ഉറ
  • പര്യായപദങ്ങൾ:
    • പിചണ്ഡം
    • ജഠരം
    • ഉദരം
    • തുന്ദം.
കുക്ഷിപൂരണം
  • വയറുനിറക്കുക
കുക്ഷിംഭരി
  • തന്റെ വയറു മാത്രം നിറക്കുന്നവൻ
കുഗ്മളം
  • വിടർന്നുതുടങ്ങിയ മൊട്ട്
  • കഡ്മളം എന്നും കാണുന്നു. അറുത്തുകൊണ്ടു പോകയും കട്ടുകൊണ്ടു പോകയും ചെയ്യപ്പെടുന്നതു് എന്നർത്ഥം.
കുഗ്രാമം
  • നാട്ടിൻപുറം
കുങ്കുമപ്പട്ട
  • ഒരങ്ങാടിമരുന്നു്
കുങ്കുമപ്പൂ
  • കാശ്മീര ദേശത്തുള്ള ഒരുമാതിരി ചെമന്ന പൂവു്
കുങ്കുമപ്പൊടി
  • കുങ്കുമപ്പൂവിൽ നിന്നെടുക്കുന്ന പൊടി
  • കുങ്കുമം
കുങ്കുമം
  • കാശ്മീർദേശത്തുള്ള ഒരു മാതിരി പൂവിൽ നിന്നെടുക്കുന്ന ചെമന്ന പൊടി
  • ഒരുമാതിരി ചെമന്നുള്ള കുറിക്കൂട്ടു്, കുങ്കുമം – ആദാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം
  • വാതം, പിത്തം, കഫം, ശിരോരോഗം, ചുമ, ക്ഷയം, വ്യംഗ്യം, കഫം, കൃമി, ഛർദ്ദി, വിഷം, കണ്ഠരോഗം, അരുചി, ഇക്കിൾ ഇവക്കു നന്നു്. സൂര്യാവർത്തത്തിനു ഉത്തമം, നിറത്തേ നന്നാക്കും. ബലത്തേ വർദ്ധിപ്പിക്കും. കുങ്കുമത്തിനു പകരം കുയിമ്പിൻ പൂവു ചേർക്കാം. ഇംഗ്ലീഷിൽ (safron) സേഫ്രൻ.
  • പര്യായപദങ്ങൾ:
    • കുങ്കുമം
    • കാശ്മീരജന്മാ
    • അഗ്നിശിഖം
    • വരം
    • ബാല്ഹീകം
    • പീതനം
    • രക്തം
    • സങ്കോചം
    • പിശുനം
    • ധീരം
    • ലൊഹിതചന്ദനം.
കുങ്കുമവർണ്ണം
  • ചെമപ്പു്
കുങ്കുമി
  • വലിയ വാലുഴവം
കുഗ്മളം, കുട്മള
  • പൂവുണ്ടാകുന്നതിനുള്ള മൊട്ടു്
കുചണ്ഡികാ, കുചണ്ഡി
  • പെരും കുരുമ്പാ
കുചന്ദനം
  • രക്തചന്ദനം
  • ഗന്ധമില്ലാത്ത (കുത്സിതമായ) ചന്ദനം എന്നർത്ഥം.
  • ചപ്പങ്ങം
കുചഫലം
  • താളിമാതളം
  • വ്ളാർമരം
കുചം
  • മുല നായകന്മാരാൽ നഖംകൊണ്ടു കീറപ്പെടുന്നതു എന്നർത്ഥം
  • വയസ്സുകാലത്തു ചുളുങ്ങുന്നതു എന്നുമാകാം.
കുചര
  • വിശേഷണം:
  • ദുർന്നടപ്പുള്ള
  • ചീത്തവാക്കുപറയുന്ന
  • ദൂഷ്യംപറയുന്ന
കുചാഗ്രം
  • മുലക്കണ്ണു്
കുചാംഗേരി
  • പുളിയഞ്ചീര
കുചേല
  • വിശേഷണം:
  • മുഷിഞ്ഞ വസ്ത്രമുള്ള
കുചേലം
  • പാടക്കിഴങ്ങു്
കുചേലി(ലാ)
  • പാടക്കിഴങ്ങു്
കുച്ഛം
  • വെളുത്ത ആമ്പൽ
കുച്ചകം
  • ഇരുട്ടുമുറി
  • ‘കുച്ചകമായിട്ടുകാണരുതാകയാൽ’
    — കൃഷ്ണഗാഥ
    .
കുജൻ
  • ചൊവ്വാ
  • ഭൂമിയിൽനിന്നുണ്ടായവൻ.
  • നരകാസുരൻ
കുജം
  • വൃക്ഷം
  • ഭൂമിയിൽനിന്നു ജനിച്ചുണ്ടായതു.
കുജംബുകാ
  • ആറ്റുഞാവൽ
കുജംഭില
  • വിശേഷണം:
  • വ്യാജം ചെയ്യുന്ന
  • കള്ളമുള്ള
കുജാ
  • സീതാ
  • ദുർഗ്ഗാ
കുജ്ജിശാ
  • ഒരു വക മത്സ്യം
  • ബലത്തേയും അഗ്നിയേയും വർദ്ധിപ്പിക്കും. വാതത്തിനു നന്നു്. മലം പിടിത്തമാണു്.
കുജ്ഝടി, കുജ്ഝടകം
  • മഞ്ഞുകട്ടി
കുഞ്ചനം
  • ഒരു നേത്രരോഗം
  • വാതം മുതലായ ദോഷങ്ങൾ പോളകളെ വലിച്ചു ചുരുക്കുക ഹേതുവായിട്ടു കണ്ണിനു നോക്കുന്നതിനു ശക്തിയില്ലാതാകും; അതത്രെ കുഞ്ചനം.
കുഞ്ചൻ നമ്പിയാർ
  • ഒരു പ്രസിദ്ധനായ കവി
  • ഇദ്ദേഹത്തിന്റെ ജനനം 88൦-മാണ്ടിടയ്കാണു്. ജന്മഭൂമി ബ്രിട്ടീഷ് മലബാറിൽ കിള്ളിക്കുറിശ്ശിമംഗലം (ശുകപുരം) ആകുന്നു. ഭവനപ്പേരു് കലക്കത്തു് എന്നാണു്. മരിക്കുമ്പോൾ ഇദ്ദേഹത്തിനു 65 വയസ്സുണ്ടായിരുന്നിരിക്കണം. തുള്ളക്കഥ എന്ന ഒരു പുതിയരീതി കണ്ടുപിടിച്ചതു ഇദ്ദേഹമാകുന്നു.
കുഞ്ചഫലാ
  • വലിയ കുമ്പളം
കുഞ്ചം
  • പട്ടുതൊങ്ങൽ
കുഞ്ചലം
  • ഒരാഭരണം
  • (തല പിന്നിപ്പിറകിലിട്ടാൽ തുമ്പിൽ തൂങ്ങുന്നതാകുന്നു).
കുഞ്ചി
  • വിശേഷണം:
  • ചെറിയ
കുഞ്ചി
  • പിൻ കഴുത്തു
  • ചെറുപ്പം
  • കരിഞ്ചീരകം
കുഞ്ചികം
  • ഒരു മർമ്മം
കുഞ്ചികാ
  • ചെമന്നകുന്നി
  • കരിഞ്ചീരകം
  • ഉലുവാ
  • താതിരി
  • താക്കോൽ
  • ഒരു വക മത്സ്യം
കുഞ്ചിക്കുഴി
  • പിൻകഴുത്തിന്റെ മുകളിലുള്ള തടം
കുഞ്ചിത
  • വിശേഷണം:
  • വളയ്ക്കപ്പെട്ട
  • വളഞ്ഞ
  • ‘അകുഞ്ചിത’ എന്ന പദം നോക്കുക.
  • ‘കുഞ്ചിതതനുചില്ലീവല്ലികൾ വിലാസവും’
    — വാല്മീകിരാമായണം
    .
കുഞ്ചിതം
  • മുളകു്
  • തകരം
കുഞ്ചു്
  • വിശേഷണം:
  • ചെറിയ
കുഞ്ചുക
  • കുനിയുക
കുഞ്ചുകൂട്ടക്കാരൻ
  • തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പട്ടാളത്തിൽ ശിപായി
  • കുഞ്ചുട്ടക്കാർ – എന്നു സാധാരണ പറയുന്നു. കുഞ്ചുവും കൂട്ടരും എന്നർത്ഥം. തിരുവിതാംകോട്ടു 933-ൽ നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവു് തന്റെ മരുമകനായ 973-ൽ നാടുനീങ്ങിയ മഹാരാജാവിനെ “കുഞ്ചു” എന്നാണു് വിളിച്ചിരുന്നതു്. അദ്ദേഹത്തിന്റെ സൈന്യത്തേയും അദ്ദേഹത്തേയും മാർത്താണ്ഡവർമ്മ മഹാരാജാവു് കുഞ്ചുവും കൂട്ടരും എന്നു സാധാരണ പറഞ്ഞുവന്നിരുന്നു. അന്നുമുതൽക്കു ആ സൈന്യത്തിനു “കുഞ്ചുട്ടക്കാർ” എന്നു പേർ സിദ്ധിച്ചു. (വിദ്യാവിനോദിനി. 1൦74 തുലാം പുസ്തകം 1൦. നമ്പർ 1).
കുഞ്ചുകൂട്ടം
  • തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേ പട്ടാളം
  • (കുഞ്ചുകൂട്ടക്കാരൻ എന്നതു നോക്കുക).
കുഞ്ജം
  • വള്ളിക്കുടിലു്
  • ആനക്കൊമ്പു്
  • താടിയെല്ലു്
കുഞ്ജരക്ഷാരമൂലം
  • മുള്ളങ്കി
കുഞ്ജരൻ
  • ശ്രേഷ്ഠൻ
  • ‘സ്യാദുത്തരപദേവ്യാഘ്ര പുംഗവേർഷഭകുഞ്ജരാഃ സിംശാർദ്ദൂലനാഗാദ്യാഃ പുംസിശ്രേഷ്ഠാർത്ഥവാചകാഃ’
  • വ്യാഘ്രൻ, പുംഗവൻ, ഋഷഭൻ, കുഞ്ജരൻ, സിംഹൻ, ശാർദൂലൻ, നാഗൻ ഈ ശബ്ദങ്ങൾ ഉത്തരപദത്തിൽ സ്ഥിതി ചെയ്യുമ്പോൾ ശ്രേഷ്ഠാർത്ഥമാകും. ഉദാ:പുരുഷകുഞ്ജരൻ = പുരുഷശ്രേഷ്ഠൻ ഇത്യാദി.
കുഞ്ജരപിപ്പലി
  • അത്തിത്തിപ്പലി
കുഞ്ജരം
  • ആന
  • ഭംഗിയുള്ള ഹനുപ്രദേശത്തോടുകൂടിയ എന്നർത്ഥം.
  • അത്തിത്തിപ്പലി
  • താന്നിവൃക്ഷം
കുഞ്ജരസുധാ
  • അരയാലു്
കുഞ്ജരാ
  • താതിരി
  • പാതിരി
കുഞ്ജരാരാതി
  • സിംഹം
കുഞ്ജരാലുകം
  • വെട്ടുചേമ്പു്
കുഞ്ജരാശനം
  • അരയാൽ
  • ആനയുടെ ഭക്ഷണസാധനം. (ആന ആലില തിന്നുമല്ലോ).
കുഞ്ജലം
  • കാടി
  • കുത്സിതമായ ജലത്തോടുകൂടിയതു എന്നർത്ഥം.
കുഞ്ജവല്ലരി
  • ഇഞ്ച
കുഞ്ജികാ
  • ഇഞ്ച
കുഞ്ഞമ്മ
  • മാടമ്പികളുടെ സ്ത്രീ
  • ചെറിയമ്മ
കുഞ്ഞാക്കുഞ്ഞിരുട്ടു്
  • കൂരിരുട്ടു്
കുഞ്ഞി
  • പൈതൽ, കുട്ടി
  • ചെറുതു്
  • ചില സ്ത്രീകൾക്കിടുന്ന പേർ
കുട
    ധാതു:
  • ആസകലം ഇളകുംവിധം കുലുക്കുക
കുട
  • വെയിലും മഴയും തടുപ്പാനായി ഓലശീല കടലാസു ഇവകൊണ്ടുണ്ടാക്കുന്ന സാധനം
കുടകൻ
  • ഒരു പച്ചമരുന്നു്, കുടങ്ങൽ, വല്ലാര (തമിഴു്)
  • കടകമലയിൽ പണ്ടുണ്ടായിരുന്ന രാജാവു്
കുടകപ്പാല
  • ഒരു വക വൃക്ഷം
  • ഇതു ത്രിദോഷകരമാണു്, വിശേഷാൽ അഗ്നിമാന്ദ്യം, രക്താതിസാരം, വയറ്റിൽ വേദന, ചർദ്ദി, പനി, രക്തപിത്തം മുതലായവയെ ശമിപ്പിക്കും. തമിഴിൽ – കുടചപ്പാലൈ.
  • പര്യായപദങ്ങൾ:
    • കലിംഗം
    • ഇന്ദ്രയവം
    • ഭദ്രയവം
കുടകം
  • കൊഴുവു്
  • കരിയറ
  • വളവുള്ളതു് എന്നർത്ഥം.
കുടകരാജ്യം
  • കുടകന്റെ രാജ്യമായിരുന്ന പർവതം
കുടക്കാരൻ
  • കുട എടുത്തു നടക്കുന്നവൻ
  • കുടപിടിക്കുന്ന ശിഷ്യൻ
  • കുടംകൊണ്ടു നടക്കുന്നവൻ
കുടക്കാൽ
  • കുടയിൽ പിടിക്കുന്നതിനുള്ള തണ്ടു്
കുടക്കൂലി
  • കുടയൊ കുടമോ മറ്റൊരുത്തനോടു വാങ്ങിച്ചാൽ കൊടുക്കുന്ന കൂലി
  • മറ്റൊരുത്തന്റെ വീട്ടിന്നു കൊടുക്കുന്ന കൂലി
കുടങ്കം
  • മേൽപ്പുര
കുടംഗകം, കുഡംഗകം
  • കുടിൽ
കുടങ്ങൽ
  • ഒരു പച്ചമരുന്നു്
  • കുടകൻ
കുടച്ചിൽ, കുടച്ചൽ
  • കുലുക്കൽ
കുടജൻ
  • അഗസ്ത്യൻ
  • ദ്രോണർ
കുടജം, കുടചം
  • കുടകപ്പാല
  • ഗിരികൂടത്തിലുണ്ടാകുന്നതെന്നർത്ഥം.
കുടന്ന
  • രണ്ടു കൈയും കൂട്ടി വെള്ളം കൊള്ളത്തക്കവണ്ണം പിടിച്ചതു്
  • (സംസ്കൃതത്തിൽ അഞ്ജലി).
  • മുകൾഭാഗം, ശിരസ്സു്
കുടച്ചണ്ടി
  • നീർച്ചീര
  • പര്യായപദങ്ങൾ:
    • വാരിപർണ്ണി
    • കുംഭികാ.
കുടജീവം
  • പൂത്തിലഞ്ഞി
കുടത്തിലേ വിളക്കു്
  • ഒതുങ്ങിയിരിക്കുന്ന ആൾ
  • പ്രേരിപ്പില്ലാത്ത ആൾ.ശൈലി.
കുടന്നടം
  • പലകപ്പയ്യാനി
  • കുഴിമുത്തങ്ങ
  • വളഞ്ഞാടുന്നതെന്നർത്ഥം. [കുടന്നകം എന്ന ശബ്ദവും കാണുന്നു.
കുടപ
  • വിശേഷണം:
  • സന്യാസിയായ
  • ജ്ഞാനിയായ
കുടപം
  • താമര
കുടപ്പൻ
  • കൂമ്പു്
  • ഉദാ:വാഴക്കുടപ്പൻ.
കുടപ്പന
  • കുടകെട്ടുന്നതിനു ഓല ഉപകരിക്കുന്ന ഒരു മാതിരി പന
  • താളിപ്പന
കുടപ്പായൽ
  • വെള്ളത്തിലേ ഒരുമാതിരി പായൽ
  • ത്രിദോഷം, വൃണം, വീക്കം, ജ്വരം, മുറിവിൽനിന്നും മറ്റും ഒലിക്കുന്ന രക്തം ഇവക്കു നന്നു്. മലത്തെ ഇളക്കിക്കളയും. സംസ്കൃതത്തിൽ – കുംഭിക. തമിഴിൽ – അന്തരത്താമരൈ. ഇംഗ്ലീഷിൽ – (Water-Soldier) വാട്ടർ സോൾഡർ.
കുടപ്പുല്ലു്
  • ഒരുമാതിരി പുല്ലു്
  • ഈ പുല്ലു് ജലത്തിലുണ്ടാകുന്നതാണു്. ഇല വയമ്പിന്റെതുപോലിരിക്കും.
  • പര്യായപദങ്ങൾ:
    • ഛത്രാ
    • അതിച്ഛത്രം
    • പാലഘ്നം.
കുടം
  • വെള്ളം കോരുന്നതിനും മറ്റുമുള്ള ഒരുമാതിരി പാത്രം, മൺകുടം
  • ചെപ്പുക്കുടം
  • കലശക്കുടവും മറ്റും
  • വാഴ പന മുതലായിട്ടു ചിലതിനുണ്ടാകുന്ന പൂങ്കുല
  • വൃക്ഷം
  • കൊമ്പു ചുള്ളി മുതലായതുകൊണ്ടു വളയുന്നതെന്നർത്ഥം.
  • ചുറ്റിക
  • കോട്ടസ്ഥലം
  • പർവതം
  • കൊടുവേലി
  • പര്യായപദങ്ങൾ:
    • കലശം
    • ഘടം
    • കുംഭം
    • നീപം.
കുടങ്കടം
  • മരമഞ്ഞൾ
കുടംഗകം
  • ചെറിയകുടിൽ
  • ലതാഗൃഹം
കുടം തുളപ്പൻ
  • ഒരുവക മത്സ്യം
കുടമ്പുളി
  • ഒരു വൃക്ഷം
  • അതിന്റെ കായ്
  • പിണറിൻപുളി
കുടമ്പൂശ
  • ഒരുവിധം കളി
കുടമുല്ല
  • ഒരുവക മുല്ല
  • വ്രണം, നേത്രരോഗം, മുഖരോഗം ഇവക്കു നന്നു്.
കുടയാണി
  • മുകൾ പരന്ന ആണി
കുടയുക
  • കുലുക്കുക
  • കാരണക്രിയ:കുടയിക്കുക.
കുടരം
  • കടകോൽത്തണ്ടു്
  • കുതിര
കുടരുണാ
  • ത്രികോല്പക്കൊന്ന
കുടർ, കുടൽ
  • മനുഷ്യരുടേയും മറ്റും വയറ്റിലിരിക്കുന്ന ഒരു മാതിരി മാംസം
കുടർമാല, കുടൽമാല
  • മാലാരൂപേണ ഉദരത്തിൽ വ്യാപിച്ചുകിടക്കുന്ന കടൽ
  • പര്യായപദങ്ങൾ:
    • ആന്ത്രം
    • പുരീതത്തു്.
കുടർവാതം
  • കുടലിലുണ്ടാകുന്ന ഒരു ദീനം
കുടൽ
  • കുടർ
കുടൽ ചുരുക്കി
  • ഒരു വക മരുന്നു്
കുടൽത്തിര
  • കുടൽമാല
കുടലൻ
  • വയറൻ
കുടലേറ്റം
  • കുടലിരിക്കുന്ന സ്ഥലത്തുനിന്നു മേല്പോട്ടു കേറുക
കുടവയർ
  • കുടംപോലെയുള്ള വയറു്
കുടവയറൻ
  • കുടംപോലെ വയറുള്ളവൻ
  • പര്യായപദങ്ങൾ:
    • തുന്ദിലൻ
    • തുന്ദിഭൻ
    • തുന്ദീ
    • ബൃഹൽകുക്ഷീ
    • പിചണ്ഡിലൻ.
കുടി
  • വെള്ളവും മറ്റും കുടിക്കുക
  • മദ്യപാനം
  • പ്രജ
  • (കുടികിടപ്പുകാരൻ).
  • വീടു്
  • കൊഴുവൻ
  • കുടുംബം
  • ഭാര്യ
  • (സംസ്കൃതം).
  • ഭവനം
  • ശരീരം
  • മുരാമാഞ്ചി
  • കുടപ്പായൽ
  • വളഞ്ഞതു്
കുടിയിരുത്തുക
  • പുരവച്ചു പാർപ്പിക്കുക
  • വസിപ്പിക്കുക
കുടിഏറുക
  • കുടിഇരിക്കുക
കുടിഒഴിക്കുക
  • പാർക്കുന്ന സ്ഥലം ഒഴിവാക്കുക
  • ചിലർ ഭാര്യയെ ഉപേക്ഷിക്കുക
കുടികൾ
  • പ്രജകൾ
  • ഭവനങ്ങൾ
കുടികല്യാണം
  • കല്യാണം കഴിഞ്ഞിട്ടു് മണവാളന്റെ വീട്ടിലേയ്ക്കുള്ള യാത്ര
കുടികൂട്ടുക
  • അടിമക്കാർ കല്യാണം കഴിക്കുക
കുടികെടുക്കുക
  • പ്രജകളേയോ വീടുകളേയൊ നശിപ്പിക്കുക
കുടികെട്ടു്
  • അടിമക്കാരുടെ കല്യാണം
കുടികെട്ടുക
  • അടിമക്കാർ കല്യാണം കഴിക്കുക
കുടികേടു്
  • പ്രജകൾക്കുപദ്രവം
  • കുടിനാശം
കുടികൊള്ളുക
  • ഭവനത്തിൽ പാർക്കുക
കുടിക്കടം
  • തറവാട്ടുകടം
  • കുടികൾ സംബന്ധിച്ച കടം
കുടിക്കുക
  • വെള്ളമായിരിക്കുന്ന വസ്തുക്കൾ വായിലൊഴിച്ചിറക്കുക
  • പാനം ചെയ്യൂക
കുടിചരം
  • കടൽപ്പന്നി
  • നീർപ്പന്നി
കുടിഞ്ഞ
  • കാളക്കിടാങ്ങളെ സൂക്ഷിക്കുന്ന സ്ഥലം
കുടിഞ്ഞിൽ
  • കുടിഞ്ഞ
  • കുടിൽ, ചെറിയ വീടു്
കുടിത
  • വിശേഷണം:
  • വളഞ്ഞ
കുടിദ്രോഹം
  • രാജാവോ മന്ത്രിയൊ പ്രജകളെ ഉപദ്രവിക്കുക
കുടിനീർ
  • കഷായം
  • ഉമിനീർ
കുടിപതി
  • വീട്ടെജമാനൻ
കുടിപാട്
  • വാസസ്ഥലം
  • പാർപ്പിടം
കുടിപുറപ്പെടുക
  • വീടുവിട്ടു പോവുക
കുടിപൂകൽ
  • വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ ഭവനത്തിലേയ്ക്കു പോവുക
കുടിപ്പക
  • കുടുംബത്തോടുകൂടിയുള്ള ശണ്ഠ
കുടിപ്പഴി
  • കുടിപ്പക
കുടിപ്പറ്റു്
  • പണ്ടാരവകയ്ക്കു് ചെല്ലുവാനുള്ള കരം വകയിൽ നിന്നും കണക്കെഴുതാതെ ഉദ്യോഗസ്ഥന്മാർ കുടികളിൽ നിന്നും പറ്റുന്ന ദ്രവ്യം.
കുടിപ്പോകൽ
  • കുടിപോകൽ
കുടിമ
  • പാർക്ക
  • മറ്റൊരുത്തന്റെ വസ്തുകൊണ്ടു ജീവിക്ക
കുടിമരിക്കം
  • കുടികളുമായിട്ടുള്ള ഇണക്കം
കുടിമരിങ്ങു്
  • കുടിമരിക്കം
കുടിമരിങ്ങുക
  • ഇണങ്ങിപ്പാർക്കുക
കുടിമാറുക
  • പശുക്കിടാങ്ങൾക്കും മറ്റും മുലകുടിമാറുക
  • ഭവനം മറ്റൊരുദിക്കിലാക്കിപ്പാർക്കുക
കുടിമാറ്റം
  • കുടിമാറുക
കുടിയൻ
  • മദ്യപാനി
കുടിയപ്പൻ
  • ചിറ്റപ്പൻ
കുടിയാൻ, കുടിയാനവൻ
  • വീട്ടുകാരൻ
  • പാട്ടം കൊടുക്കുന്നവൻ (ഇടകുടിയാൻ)
കുടിയായ്മ
  • പാർക്കുന്ന സ്ഥലം
  • കുടിയാന്റെ അവസ്ഥ
കുടിയിരിക്കുക
  • പുരവെച്ചു പാർക്കുക
കുടിയിരിപ്പു്
  • കുടിവെച്ചു പാർക്കുക
  • കുടിശ്ശിഖ
കുടിരം
  • കുടിൽ
കുടില
  • വിശേഷണം:
  • വളവുള്ള, വളഞ്ഞുഗമിക്കുന്ന
  • ചതിവുള്ള, കള്ളമുള്ള
  • അകുടില എന്ന ശബ്ദം നോക്കുക.
കുടിൽ
  • കച്ചവടത്തിനായിട്ടും മറ്റും ചെറുതായിട്ടു കെട്ടിയുണ്ടാക്കിയ പുര
  • മാടപ്പുര
കുടിലത
  • വളവു്
  • ചതിവു്
കുടിലപുഷ്പികാ
  • ചോനകപ്പുല്ലു്
കുടിലം
  • വളഞ്ഞതു്
  • തകരം
  • ശംഖു്
കുടിലവിധി
  • ദുർദ്ദൈവം
കുടിലാ
  • സരസ്വതീനദി
  • ചോനകപ്പുല്ലു്
കുടിവരവു്
  • കടിയാനവന്മാരിൽ നിന്നുള്ള വരവു്
  • കല്യാണം കഴിഞ്ഞിട്ടുള്ള ഭാര്യാഭർത്താക്കന്മാരുടെ വരവു്
കുടിവഴക്കു്
  • കുടികൾ തമ്മിലുള്ള വഴക്കു്
  • പുലയരുടെ ഇടയിൽ സ്ത്രീകളെക്കുറിച്ചുണ്ടാകുന്ന തർക്കം
കുടിവറ്റുക
  • നാല്ക്കാലികളുടെ കറവ മാറുക
കുടിവാങ്ങുക
  • മാറിപ്പാർക്കുക
കുടിവാരം
  • കൃഷിക്കാരുടെ അംശം
കുടിവില
  • കുടികളിൽ നടപ്പായി വില്ക്കുന്ന വില
കുടിവെയ്ക്കുക
  • കല്യാണംകഴിച്ചഭാര്യയെ തന്റെ ഭവനത്തിലേയ്ക്കു കൊണ്ടുവരുക
കുടിശോധന
  • സർക്കാരിൽ നിന്നും കുടികളിൽ ശോധനചെയ്യിപ്പിക്ക
കുടിശ്ശിക
  • കരംവകയിൽ നിന്നും കൊടുക്കാതെ കുടിയാന്റെ പറ്റിൽ നില്ക്കുന്ന ദ്രവ്യം
കുടീ
  • ഭാര്യ
  • ഭവനം, ഇരിപ്പിടം
കുടീകാ
  • കുടിൽ
കുടീരകം, കുടീരം
  • കുടിൽ
  • ഞണ്ടു്
  • അകുടീരം എന്നതു നോക്കുക.
കുടു
  • വിശേഷണം:
  • ചെറുതായ
  • ഇടുക്കായ
  • അടവായ
കുടുകുടുക്കുക
  • കുടുകുടെ ശബ്ദിക്കുക
കുടുകുടുപ്പു
  • കുടുക്കയിൽ കല്ലോമറ്റോ ഇട്ടു കുലുക്കിയാലുള്ള ശബ്ദം
കുടുകൂടെ
  • വായ് ചുരുങ്ങിയ പാത്രത്തിൽകൂടെ വെള്ളം ഒഴുകുന്ന ശബ്ദം
കുടുക്ക
  • കൊച്ചു വായുള്ള പാത്രം, ചുരക്കുടുക്കയും മറ്റും
  • തലയോടു്
കുടുക്കം
  • അകപ്പെടുക
  • കുടുങ്ങുക
കുടുക്കി
  • ജന്നൽ
കുടുക്കു്
  • കുരുക്കു്
  • കുടുക്കിടുക
  • ഇടുക്കു്
കുടുക്കുക
  • കുടുക്കിലാക്കുക, കുരുക്കിലകപ്പെടുവിക്കുക
  • കഠിനമുള്ള വസ്തു പാത്രത്തിലിട്ടു കുലുക്കുക
കുടുങ്കകം
  • വള്ളിക്കുടിൽ
കുടുങ്ങുക
  • കുരുക്കിൽ അകപ്പെടുക
  • അകപ്പെടുക
  • കുലുങ്ങുക
  • കുടുക്കയിൽ കല്ലൊ മറ്റൊ ഇട്ടു കുടുക്കുമ്പോൾ ഉള്ള ശബ്ദംപോലെ ശബ്ദമുണ്ടാവുക
കുടുന്ന
  • മുകൾഭാഗം
  • ശിരസ്സു്
കുടുംബകം
  • പുതണക്കപ്പുല്ലു്
കുടുംബക്കാരൻ
  • കുടുംബമുള്ളവൻ
  • ഭാര്യയും പുത്രനും ഭവനവുമുള്ളവൻ
കുടുംബപ്രതിഷ്ഠ
  • വിവാഹം
കുടുംബം
  • വീടു, ഭവനം
  • സന്തതി
കുടുംബവ്യാപൃതൻ
  • എപ്പോഴും കുടുംബസംരക്ഷണത്തിനായി യത്നിച്ചുകൊണ്ടിരിക്കുന്നവൻ
കുടുംബി
  • വിശേഷണം:
  • കുടുംബമുള്ള
കുടുംബി
  • കുടുംബമുള്ളവൻ
  • ഗൃഹസ്ഥൻ
കുടുംബികൻ
  • ഒരു കുടുംബം രക്ഷിപ്പാനുള്ളവൻ
കുടുംബിനി
  • ഭാര്യ
  • കുടുംബിനി എന്നാൽ ഭർത്തൃ പുത്രഭൃത്യാദികളോടുകൂടിയവളും അവരുടെ സംരക്ഷണത്തിൽ തന്നെ സദാ വ്യാപൃതയുമായ സ്ത്രീയാകുന്നു. കുടുംബിനി = കുടുംബം ഉള്ളവൾ. കുടുംബം = താൻ പോഷിപ്പിക്കേണ്ട പുത്രഭൃത്യാദികൾ. കുഡുംബിനി എന്നു ചിലർ രണ്ടാമത്തെ അക്ഷരം ‘ഡ’കാരമാക്കി പഠിക്കുന്നുണ്ടു്. ‘ട’കാരമാണു വേണ്ടതു്.
  • ഒരു ചെടി
  • വ്രണം, ചൊറി, കഫം, പിത്തം മുതലായവക്കു നന്നു്. എരിക്കുപോലെ ഇലയും പാലുമുള്ളതാണു്. പടരുന്നതല്ല. സംസ്കൃതത്തിൽ – അർക്കപുഷ്പി. തമിഴിൽ – വലിയമ്മാൻ പച്ചരിചി.
കുടുമ
  • കതകിന്റെ താഴെയും മുകളിലുമുള്ള പുച്ഛം
  • ഹിന്ദുക്കളിൽ പുരുഷന്മാർ ക്ഷൗരം ചെയ്യിക്കുമ്പോൾ മിച്ചമായിട്ടു നിറുത്തുന്ന തലമുടി
  • പര്യായപദങ്ങൾ:
    • ശിഖ
    • ചൂഡാ
    • കേശപാശി.
കുടുമച്ചാത്തൻ
  • കുടുമ്മിച്ചാത്തൻ
  • ആപദംനോക്കുക.
കുടുമത്തുള
  • കുടുമ ചെലുത്തുന്ന തുള
കുടുമി
  • ഹിന്ദുക്കളുടെ കുടുമ
കുടുമ്മ
  • കുടുമ
  • പര്യായപദങ്ങൾ:
    • ശിഖ
    • ചൂഡ
    • കേശപാശി.
കുടുമ്മിക്കാരൻ
  • ഇടിയൻ
കുടുമ്മിച്ചാത്തൻ
  • ഒരു മാതിരി പക്ഷി
  • കുടുമച്ചാത്തൻ എന്നും പറയുന്നുണ്ടു്.
  • മാംസം മിക്കവാറും കുരികിലിന്റേതിനോടൊപ്പമാണു്. ഇതിന്റെ തലയിൽ മഞ്ഞനിറമുള്ള കുടുമയുണ്ടു്] തമിഴിൽ കുടുമിക്കടുവൻ.
  • പര്യായപദങ്ങൾ:
    • കലിംഗൻ
    • ഭൃംഗൻ
    • ധൂമ്യാടൻ.
കുടുമ്മിച്ചെട്ടി
  • കുടുമ്മിക്കാരൻ
കുടുമ്മിയവൽ
  • ഇടിയനുണ്ടാക്കുന്ന അവിൽ
കുടുവാ, കുടുവാപ്പെട്ടി
  • പനയിൽ നിന്നു് അക്കാനി എടുത്തൊഴിക്കുന്നതിനുള്ള ഒരു പാത്രം
  • കുടുക എന്നുമുണ്ടു്.ഇതു പനയോലകൊണ്ടുണ്ടാക്കുന്നു. ചെറുതും വലുതും രണ്ടുതരമുണ്ടു്.
കുടുസ്സു്
  • വിശേഷണം:
  • ഇട കുറഞ്ഞ
  • സ്ഥലവിസ്താരം കുറഞ്ഞ
കുട്ട
  • പെൺപന്നി
  • കുറുക്കൻ
  • നാട്ടുപന്നി
കുട്ടകം
  • ചെമ്പുകൊണ്ടുള്ള ഒരു മാതിരി പാത്രം
  • ‘കട്ടിലും മെത്തകളും കുട്ടകം ചട്ടുകങ്ങൾ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
    .
  • കുഴവി
കുട്ടൻ
  • ഒരു മത്സ്യം
  • ചെറുക്കൻ
  • കുറുക്കൻ
കുട്ടനം
  • ചതയ്ക്കുക, അറുക്കുക, പൊടിക്കുക
  • ശകാരിക്കുക, കുറ്റം പറയുക
  • അകുട്ടനം എന്നതു നോക്കുക.
കുട്ടനാടു്
  • അമ്പലപ്പുഴ മുതലായ പ്രദേശം
കുട്ടനി
  • വിടന്മാരെയും വേശ്യമാരേയും അന്യോന്യം പറഞ്ഞിണക്കി വിടന്മാരുടെ പക്കൽ നിന്നും പണം കയ്ക്കലാക്കി ഉപജീവിക്കുന്നവൾ
കുട്ടമിതം
  • നായികാശ്രിതങ്ങളായ 28-അലങ്കാരങ്ങളിൽ ഒന്നു്
  • കേശസ്തനാധരാദികളെ ഗ്രഹിക്കുന്ന സമയം വാസ്തവത്തിൽ സന്തോഷം തന്നെയെങ്കിലും പരിഭ്രമംകൊണ്ടു് തലയും കൈയും കുടഞ്ഞു കുതറുക.
കുട്ടാക
  • വിശേഷണം:
  • ഭാഗിക്കുന്ന
കുട്ടാകം
  • ചതവു്
  • ഇടി
കുട്ടാടൻ
  • മകരത്തിൽ കൊയ്യുന്ന ഒരുവക നെല്ലു്
കുട്ടാരം
  • ത്യജിപ്പു്
  • സ്ത്രീസംഗം
കുട്ടി
  • മൃഗങ്ങളുടേയും മറ്റും കുഞ്ഞു്
  • പട്ടിക്കുട്ടി
  • മനുഷ്യരുടെ കുഞ്ഞു്
  • പോതാ, പാകാ, അർഭകാ, ഡിംഭാ, പൃഥുകാ-സ്ത്രീ.
  • പര്യായപദങ്ങൾ:
    • പോതൻ
    • പാകൻ
    • അർഭകൻ
    • ഡിംഭൻ
    • പൃഥുകൻ
    • ശാബകൻ
    • ശിശു
കുട്ടിക്കരണം
  • തല നിലത്തുകുത്തി ശരീരം മറിക്കുക
കുട്ടിച്ചാത്തൻ
  • ഒരുമാതിരി സേവാമൂർത്തി
കുട്ടിച്ചുവരു്
  • ഇടിഞ്ഞ മതിൽ
  • നാശം
കുട്ടിനീ
  • വേശ്യയിൽ പ്രാധാന്യമുള്ളവൾ
  • ‘കുട്ടിനീരത്നമേ ലക്ഷ്മിക്കുട്ടി നീ കേട്ടുകൊള്ളുക’
    — പൂരപ്രബന്ധം
    .
കുട്ടിമം
  • കുടിൽ, ചെറിയ വീടു്
  • അകുട്ടിമം എന്നതു നോക്കുക.
  • പടുക്കപ്പെട്ട സ്ഥലം, കെട്ടിപ്പടുത്തതറ മുതലായതു്
  • താളിമാതളം
കുട്ടിയിടുക
  • മൃഗങ്ങൾ പ്രസവിക്കുക
കുട്ടിഹാരിക
  • ഭൃത്യ
  • അടിമ
കുട്ടിസ്സഞ്ചി
  • മടിശ്ശീല
കുട്ടീരകം
  • കുടിൽ
കുട്ടീരം
  • ചെറിയ മല
കുട്ടീശ്വരം
  • നാശം
കുട്ടു്
  • വിരൽകൊണ്ടു മറ്റൊരുത്തന്റെ തലയിൽ ഇടിക്കുക
  • കൈ ചുരുട്ടി മറ്റൊരുത്തനെ ഇടിക്കുക
കുട്ടുക
  • ഇടിക്കുക
  • വിരൽകൊണ്ടു തലയിൽ ഇടിക്കുക
  • കിഴുക്കുക
കുട്ടുപ്പായൽ
  • കുടപ്പായൽ
കുട്ടുപ്പാള
  • പാള കുത്തിയുണ്ടാക്കുന്ന ഒരു മാതിരി പാത്രം
കുട്മലകം
  • കറുത്ത ആമ്പൽ
കുട്മള
  • വിശേഷണം:
  • വിരിഞ്ഞ
കുട്മളം, കുഡ്മളം
  • പൂവിനു കാരണമായ മൊട്ടു്
  • അകുട്മളം എന്നതു നോക്കുക.
കുട്വരം
  • മോരു്
കുഠം
  • വൃക്ഷം
കുഠരം, കുടരം
  • കടകോൽത്തണ്ടു്
  • കടകോൽ കെട്ടുന്ന തൂണിന്റെ (കുറ്റിയുടെ) പേർ
  • തൂതപ്പാത്രത്തിന്റെ അടപ്പുപലക
  • ഗതിയെ തടസ്സപ്പെടുത്തുന്നതെന്നർത്ഥം.
കുഠാരം
  • മഴു
  • കോടാലി
  • വെണ്മഴു
  • പഴുതില്ലാത്തേടത്തുകൂടി പ്രവേശിക്കുന്നതെന്നർത്ഥം.
കുഠാരി
  • കോടാലി
കുഠാരു
  • കുരങ്ങു്
കുഠിമം
  • മാതളനാരകം
കുഠേരകം
  • തുളസി
  • കുണ്ഠമായി ഭവിക്കുന്നതെന്നർത്ഥം.
കുഠേരം
  • അഗ്നി
കുഡംഗം
  • വള്ളിക്കുടിൽ
കുഡഹുഞ്ചി
  • നൈപ്പാവൽ
കുഡികാ
  • മണ്ണുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ പാത്രം
കുഡുബം, കുഡവം
  • നാഴി
  • ഇടങ്ങഴിയിൽ നാലിലൊരു ഭാഗം
കുഡുംഗകം
  • വള്ളിക്കുടിൽ
കുഡ്യച്ഛേദി
  • തുരന്നു മോഷ്ടിക്കുന്നവൻ
കുഡ്യം
  • ചുവരു് (ചുമരു്)
  • കുടിയിൽ (ഗൃഹത്തിൽ) വളരെ ഉപയോഗപ്പെട്ടതെന്നർത്ഥം.
കുണഞ്ജ(ര)ം, കുണഞ്ജി
  • കാട്ടുചീര
കുണപം
  • ശവം
  • ശബ്ദിക്കുന്നതു്. വിപരീതലക്ഷണയാ ശബ്ദിക്കാത്തതെന്നുമാകാം.
കുണി
  • ചൊങ്കുകൈയൻ
  • കുത്സിതനെന്നു പറയപ്പെടുന്നവൻ എന്നർത്ഥം. രോഗാദികൊണ്ടു കൈക്കു തകരാറു പറ്റിയവൻ.
  • പൂവരശു, പടുകരണ
  • ഇലകൾ ഒടിക്കുമ്പോൾ ശബ്ദിക്കുന്നതെന്നർത്ഥം.
കുണുക്കം
  • ഇളക്കം
കുണുക്കു്
  • മാർഗ്ഗക്കാരിൽ ചില ജാതിക്കാരുടെ സ്ത്രീകൾ കാതിലിടുന്ന ഒരാഭരണം
കുണുങ്ങുക
  • തലയോ ശരീരമോ ഇളകുക
  • സകര്‍മ്മകക്രിയ:കുണുകുക.
കുണ്ടു്
  • കുഴി, ആഴം
  • കയം, വെള്ളം അധികമുള്ള കുഴി
  • കുണ്ടുള്ളപ്രദേശം (നിലയില്ലാത്തവിധം) – അഗാധം, അതലസ്പർശം.
കുണ്ട
  • മീൻകൊട്ട
  • തുറു
  • വൃത്തിയില്ലാത്ത സ്ത്രീ
  • ദാസി
കുണ്ടക
  • വിശേഷണം:
  • തടിച്ച
കുണ്ടക്കംമണ്ടക്കം
  • അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ഓടിനടക്കുക
കുണ്ടണി
  • ഇല്ലാത്തദോഷം മറ്റൊരുത്തനോടു പറക
  • ഏഷണി
കുണ്ടണിക്കാരൻ
  • ഇവന്റെ ദൂഷ്യം അവനോടും അവന്റെ ദൂഷ്യം ഇവനോടും പറഞ്ഞു് അവരെ തമ്മിൽ ഭിന്നിപ്പിക്കുന്നവൻ
കുണ്ടൻ
  • വിശേഷണം:
  • ആഴമുള്ള
കുണ്ടപ്പണി
  • കീഴ്ത്തരം (വേല) തൊഴിൽ
കുണ്ടപ്പുല്ലു്
  • ഒരുവക മണമുള്ള പുല്ലു്
കുണ്ടപ്രവൃത്തി
  • അടിമവേല
കുണ്ടം
  • കുണ്ടു്
കുണ്ടളപ്പാല
  • ഒരുമാതിരി ചെടി
കുണ്ടളപ്പുഴു
  • ഒരു വക പുഴു
കുണ്ടറ
  • അകത്തേ കാരാഗൃഹം
  • നിലവറ
കുണ്ടാമണ്ടി
  • കുണ്ടണി
  • നുണ
കുണ്ടി
  • ചന്തി
  • ഒരു വക കൊച്ചു പാത്രം
  • കരിമ്പിൻ കഷണം
  • അണ്ടി എടുത്ത കപ്പൽമാങ്ങ
കുണ്ടിയാട്ടി
  • ഊരയാടിപ്പക്ഷി
കുണ്ടിലവു്
  • ഒരു മാതിരി ഇലവുമരം
കുണ്ടുകണ്ണു്
  • കുഴിഞ്ഞകണ്ണു്
കുണ്ടുപവഴം
  • ഒരാഭരണം
  • പ്രധാനമായി ബ്രാഹ്മണസ്ത്രീകൾ അണിയുന്നു. വളയുടെയും കാപ്പിന്റെയും കൂടെയിടുന്നതാണു്. ആദ്യത്തേ ഗർഭത്തിലേ ഇടുകയുള്ളു. ആറാംമാസത്തിലൊ ഏഴാം മാസത്തിലൊ ഒരു നല്ല ദിവസം നോക്കിയിടും.
കുണ്ടുമുത്തങ്ങാ
  • മുത്തങ്ങയിൽ ഒരിനം
  • പര്യായപദങ്ങൾ:
    • ചൂഡലം
    • ചക്രലം
    • ഉച്ചലം.
കുണ്ടുവളം
  • ഒരു തരം വളം
  • വളക്കുഴിയിലുള്ള ഉരം
  • ഇതു കന്നുകാലികളുടെ ചാണകവും മൂത്രവും, കിടക്കുന്നതിനു് അവയ്ക്കു വിരിച്ചുകൊടുക്കുന്ന വയ്ക്കോൽ കൂഴവും കൂടിവാരി പതിവായി ഒരു കുഴിയിലിട്ടു സൂക്ഷിക്കുന്നതാകുന്നു.
കുണ്ഠ
  • വിശേഷണം:
  • മടിയുള്ള
  • ദോഷത്വമുള്ള
  • പ്രവൃത്തികൾക്കു സാമർത്ഥ്യമില്ലാത്ത, ഉത്സാഹമില്ലാത്ത, മൂർച്ചയില്ലാത്ത
  • മടങ്ങിയ
  • ബുദ്ധിഹീനതയുള്ള
  • ബലഹീനതയുള്ള, തളർന്ന
  • അകണ്ഠ എന്ന ശബ്ദം നോക്കുക.
കുണ്ഠക
  • വിശേഷണം:
  • വിഡ്ഡിയായ
കുണ്ഠത, കുണ്ഠത്വം
  • മുടക്കം
  • മടി
കുണ്ഠഭാവം
  • സങ്കടം
  • മടക്കം, വല്ലായ്മ, വിപരീതഭാവം
കുണ്ഠം
  • പ്രവൃത്തികളിൽ മന്ദതകാണിക്കുക
  • മടി
കുണ്ഠാ
  • പ്രതിബന്ധം
കുണ്ഠിത
  • വിശേഷണം:
  • മൂർച്ചകെടുത്തിട്ടുള്ള
  • അംഗഹീനതയുള്ള
  • ബുദ്ധിഹീനതയുള്ള
  • സ്ഥിരതയില്ലാത്ത
കുണ്ഠിതൻ
  • പരവശൻ
കുണ്ഠിതം
  • വിഷാദം
  • ദുഃഖം
കുണ്ഠേതരം
  • മടികൂടാതെ
  • ഉത്സാഹത്തോടെ
കുണ്ഡഗോലകം
  • കാടി
കുണ്ഡൻ
  • ഭർത്താവു ജീവിച്ചിരിക്കുമ്പോൾ വ്യഭിചാരത്തിൽ ഉണ്ടായ പുത്രൻ
കുണ്ഡഭാവം
  • അതൃപ്തി
കുണ്ഡ
  • കുഴി
  • ഹോമകുണ്ഡം
  • കുടം
  • പൊയ്ക്ക
  • കലം
  • ഇതിൽ അരി വേവിക്കുന്നതിനാൽ ഈ പേർ വന്നു.
കുണ്ഡംഗം
  • ഇഞ്ച
കുണ്ഡലപ്പാല
  • ഒരു മരുന്നു്
  • അമ്പൂരി എന്നും പറയും. മുള്ളു മുതലായതിനെ വെളിയിൽ ചാടിക്കും വിഷത്തിനു് നന്നു്. കായ് പല്ലുകുത്തിനു കൊള്ളാം.
കുണ്ഡലം
  • കാതില കാതിനെ രക്ഷിക്കുന്നതു് എന്നർത്ഥം
  • സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന കർണ്ണാഭരണം.
  • പുസ്തകത്തിൽ ചില അവസാനങ്ങളിൽ ഇടുന്ന ഒരടയാളം
  • പര്യായപദങ്ങൾ:
    • കർണ്ണവേഷ്ടനം.
കുണ്ഡലി
  • വിശേഷണം:
  • കുണ്ഡലമുള്ള
  • ലി, ലിനി, ലി.
കുണ്ഡലി
  • പാമ്പു്
  • ചുരുണ്ടുകിടക്കുന്നവൻ എന്നർത്ഥം.
  • ‘കുണ്ഡലിവരനുമാഖണ്ഡലനെന്നാകിലും’
    — വാല്മീകിരാമായണം
    .
  • കാക്കപ്പനിച്ചം
  • നായിക്കൊരുണ
  • വൻകൊന്ന
  • ചിറ്റമൃതു്
  • നാഗതാളി
  • മലയകത്തി
  • മയിൽ
  • പുള്ളിമാൻ
കുണ്ഡലിനി
  • ചിറ്റമൃതു്
  • മൂലാധാരമെന്ന ചക്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശക്തി
കുണ്ഡലീശ്വരൻ
  • സർപ്പരാജാവു്
കുണ്ഡിനം
  • വിദർഭരാജ്യത്തിലെ തലസ്ഥാനം
  • ‘കുണ്ഡിനമെന്നുപ്രസിദ്ധമതാംഭുവി മണ്ഡനമാകിയ നഗരംതന്നിൽ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
കുണ്ഡി
  • വ്രതികളുടെ ജലപാത്രം, കിണ്ടി, പള്ളവീർത്തതും വായ് കുറുകിയതുമായ ഒരു പാത്രം
  • കുണ്ഡൻ
  • കുതിര
  • ഉപകരണമായിട്ടുള്ളതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കുമണ്ഡലു.
കുണ്ഡികാ
  • ജലപാത്രം
  • കമണ്ഡലു
  • ‘കുണ്ഡിനനരപതി ഭീഷ്മകനമ്പൊടു കുണ്ഡികതന്നിൽ നിറച്ചൊരു ജലവും’
    — രുഗ്മിണീസ്വയംവരം തുള്ളൽ
കുണ്മണി
  • വളരെ ചെറുതു്
കുണ്ണ
  • പുരുഷന്റെ ലിംഗം
  • സഭ്യമല്ല.
  • പര്യായപദങ്ങൾ:
    • ശിശ്നാ
    • മേഢ്റം
    • മേഹനം
    • ശേഹസ്സു്]
കുത
  • മരത്തിലും മറ്റും ചവുട്ടിക്കേറുവാൻ വെട്ടിയുണ്ടാക്കിയ പഴുതു്
കുത
  • എവിടെനിന്നു്
  • എന്തിങ്കൽ നിന്നു്
കുതപൻ
  • പെങ്ങളുടെ മകൻ
കുതപം
  • പകലിന്റെ എട്ടാമത്തെഅംശം
  • ഈ സമയത്തു സൂര്യൻ ഭൂമിയെ തപിപ്പിക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി.
  • ‘തേതുത്രിംശദഹോരാത്രഃ എന്നതു കൊണ്ട് 3൦ മുഹുർത്തം ഒരു രാവുപകലാണെന്നും അതിൽ 15 മുഹുർത്തം ഒരു പകലാണെന്നും സിദ്ധമാണു്.
  • കാള
  • വെളുത്ത ദർഭ
കുതപ്പു
  • കുത
കുതം
  • കുതിപ്പു്
  • ചാടുന്നതിനായിട്ടു പൊങ്ങുക
  • ചാട്ടം
കതരുക
  • കുത്തുക
  • കുടയുക
  • കുതറുക
കുതള
  • കുടുമയും ചിറകുംവെളുത്തകഴുകൻ
  • ഇതിന്റെ മാംസം വാതം, ക്ഷതം, ഗ്രഹണി, ക്ഷയം, അർശ്ശസ്സു, നേത്രരോഗം, ഗുഹ്യരോഗം ഇവക്കു നന്നു, മെലിഞ്ഞവർക്കു ഉത്തമം. സംസ്കൃതം: ഭാസം.
കുതറൽ
  • ഉതറൽ
  • ഒരുത്തൻ പിടിച്ചാൽ തന്റെ ബലംകൊണ്ടു പിടിയിൽനിന്നു മാറുക
  • ഉതറുക
കുതറുക
  • കീറുക, കുത്തിക്കീറുക
  • ഉതറുക
  • കുത്തുക
  • കുടയുക
  • ഛിന്നഭിന്നമാക്കുക
കുതി
  • കുതികാൽ
  • കുതിപ്പു്
കുതികാൽ
  • കാൽ
  • പാദത്തിന്റെ പുറകിലെ പാദം
കുതികാൽവെട്ടി
  • ചതിയൻ
  • തൂക്കപ്പെടുന്നവന്റെ കുതികാൽ വെട്ടുന്നവൻ
കുതിക്കുക
  • ചാടുന്നതായിട്ടു മേല്പെട്ടു പൊങ്ങുക
കുതിചി
  • ഒരു ചെറിയ പക്ഷി
കുതിഞരമ്പു്
  • കുതികാലിന്മേലുള്ള ഞരമ്പു്
കുതിപ്പു്
  • ചാടുന്നതിനായിട്ടു കാൽ പൊങ്ങുക
  • വെള്ളം തിളക്കുക
കുതിര
  • പുറത്തുകേറി ഓടിക്കുന്നതിനും യുദ്ധത്തിനും മറ്റും ഉപകാരമുള്ള ഒരു മൃഗം
  • മാംസം വാതത്തിനും നേത്രരോഗത്തിനും നന്നു്. മൂത്രത്തെ വർദ്ധിപ്പിക്കും.
  • പര്യായപദങ്ങൾ:
    • ഘോടകം
    • പീതി
    • തുരഗാ
    • തുരംഗം
    • അശ്വം
    • തുരംഗമം
    • വ്യാജി
    • വാഹം
    • അർവ്വാവു്
    • ഗന്ധർവം
    • ഹയം
    • സൈന്ധവം
    • സപ്തി.
കുതിരകെട്ടു്
  • മുളയും വയ്ക്കോലുംകൊണ്ടു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കുക
കുതിരക്കാരൻ
  • കുതിരയെ മേയിക്കുന്നവൻ
കുതിരക്കാണം
  • മുതിര വേവിച്ചതു്
കുതിരക്കാൽ
  • കുതിരയുടെ കാൽ
  • ചതുരംഗക്കളിയിൽ കുതിരയെ വെയ്ക്കുന്നതിനുള്ള ക്രമം
കുതിരച്ചമയം
  • കുതിരയ്ക്കു വേണ്ടുന്ന അലങ്കാരം
കുതിരച്ചമ്മട്ടി
  • കുതിരയെ അടിക്കുന്ന വാറു്
കുതിരച്ചാണി
  • കുതിരയെ ഓടിക്കുന്നതിനു അഭ്യസിക്കുന്നവൻ
കുതിരച്ചിറാലിപ്പു്
  • കുതിരയുടെ കരച്ചിൽ
കുതിരച്ചേവകൻ
  • കുതിരക്കാരൻ
  • കുതിരപ്പടയാളി
കുതിരച്ചേണം
  • കുതിരക്കോപ്പു്
  • ജീനിയും മറ്റും.
കുതിരപ്പട
  • കുതിരപ്പട്ടാളം
  • കുതിരകളേയും കൂട്ടിയുള്ള യുദ്ധം
കുതിരപ്പന്തി
  • കുതിരയുടെ നിര
  • പര്യായപദങ്ങൾ:
    • വാജിശാലാ
    • മന്ദുരാ.
കുതിരപ്പല്ലു്
  • കുതിരയുടെ പല്ലു്
  • കണ്ണുചികിത്സക്കുപയോഗം.
കുതിരപ്പൽപാഷാണം
  • ഒരുവക പാഷാണം
  • ഒരു വിഷമുള്ള മരുന്നു്
  • ഇതു സന്നിക്കു നന്നു്.
കുതിരപ്പാവാൻ
  • കുതിരക്കാരൻ
കുതിരപ്പുറ
  • ഞാണിന്മേൽ കളിക്കരുടെ ചാട്ടം
  • കുതിരയുടെ പുറം
കുതിരമുഖം
  • മുഴങ്കാലിന്റെ എല്ലു്
  • കുതിരയുടെ മുഖം
കുതിരമുടി
  • കുതിരയുടെ കുഞ്ചിയിലുള്ള രോമം
കുതിരയങ്കവടി
  • കുതിരപ്പുറത്തു കേറുമ്പോൾ ചവിട്ടി കേറുന്നതിനുള്ള ഒരു സാധനം (അങ്കവടി)
കുതിരയിടുക
  • കുതിർക്കുക
  • കുതിർക്കുന്നതിനായിട്ടുള്ള വെള്ളത്തിൽ ഇടുക
കുതിരലാടം
  • കുതിരയുടെ കാലിൽ തറയ്ക്കുന്ന ഇരിമ്പു്
കുതിരലായം
  • കുതിരപ്പുര
കുതിരവലി
  • മൃഗങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന ഒരുവക ദീനം
കുതിരവാർപ്പു്
  • ഒരു വക കരപ്പൻ
കുതിരവാലിപ്പുല്ലു്
  • ഒരു മാതിരി പുല്ലു്
കുതിരുക
  • നനഞ്ഞു വീർക്കുക
  • നനഞ്ഞു മൃദുത്വമുള്ളതാവുക
  • സകര്‍മ്മകക്രിയ:കുതിർക്കുക.
കുതിർച്ച
  • നനവു്
  • ഈറം
കുതിർപ്പു്
  • കുതിർക്കുക
കുതിർമ്മ
  • കുതിർച്ച
കുതുകം
  • താല്പര്യം
  • ഉത്സാഹം
  • ആഗ്രഹം
  • സന്തോഷം
  • പാപത്തെ നശിപ്പിക്കുന്നതു്. കുതുവിനെ (തോലുകൊണ്ടുണ്ടാക്കിയ എണ്ണക്കുടത്തെ) ശബ്ദിപ്പിക്കുന്നതു് ഇങ്ങിനെ അർത്ഥം. [അകുതുകം എന്ന ശബ്ദം നോക്കുക.
കുതുകുതെ
  • തിളയ്ക്കുന്ന ശബ്ദം
കുതുപം
  • ചെറിയ തോൽക്കുടം
കുതൂ
  • തോൽക്കുടം
  • തോൽകൊണ്ടുണ്ടാക്കിയ എണ്ണക്കുടം. കുത്സിതമായി ഉണ്ടാക്കപ്പെടുന്നതു് എന്നർത്ഥം
കുതൂഹല
  • വിശേഷണം:
  • ആശ്ചര്യം ജനിപ്പിക്കുന്ന
  • വിശിഷ്ടതയുള്ള
  • താൽപര്യമുള്ള
  • യശസ്സു ലഭിച്ച
കുതൂഹലം
  • താൽപര്യം
  • താൽപര്യം ജനിപ്പിക്കുന്ന വസ്തു
  • ആഗ്രഹം
കുതൃണം
  • നാന്മുകപ്പുല്ലു്
  • കടകപ്പായൽ
കുതഃ
  • യാതൊരു സ്ഥലത്തുനിന്നും യാതൊരു കാരണം കൊണ്ടു
  • എവിടെ നിന്നു
  • എന്തിൽനിന്നു്
  • അകുതോഭയ എന്ന പദം നോക്കുക.
കുത്തക, കുത്തത
  • ചില കച്ചവടത്തിനും മറ്റുമുള്ള ഉടമ്പടി
  • ഉടമ്പടിയായിട്ടു് ഏറ്റുവാങ്ങിച്ചു കച്ചവടം ചെയ്യുന്ന സ്ഥലം
കുത്തകക്കാരൻ
  • കുത്തകയിലിരുന്നു വേല നോക്കുന്നവൻ
  • കുത്തകയായിട്ടു് ഏറ്റവൻ
കുത്തിക്കവരുക
  • ബലത്തോടെ മോഷ്ടിക്കുക
  • കൊള്ളയിടുക
കുത്തിക്കവർച്ച
  • കൊള്ള
കുത്തിക്കൂട്ടുക
  • കൊച്ചുവീടുണ്ടാക്കുക
കുത്തിക്കെട്ടുക
  • കുത്തിത്തയ്ക്കുക
കുത്തിക്കൊല
  • ആയുധംകൊണ്ടു് കുത്തിക്കൊല്ലുക
കുത്തിക്കൊല്ലി
  • കൊലപാതകൻ
കുത്തിക്കൊല്ലുക
  • കൂർത്ത ആയുധം കൊണ്ടു കൊല്ലുക
  • ചതിക്കുക
കുത്തിച്ചാകുക
  • തന്നത്താൻ കൊല്ലുക
കുത്തിപ്പറയുക
  • കേട്ടാൽ വേദനതോന്നും വിധത്തിൽ പറയുക
  • ചൂണ്ടിക്കാണിച്ചു ശകാരിക്കുക
കുത്തിപ്പിടിത്തം
  • അമർത്തിപ്പിടിക്കുക
  • അതിജാഗ്രയോടെ ചെയ്യുക
കുത്തിപ്പിരിക്കുക
  • കോർത്തു വലിച്ചു പിരിക്കുക
കുത്തിമറയ്ക്കുക
  • ഓലകൊണ്ടൊ പരമ്പു് കൊണ്ടൊ മറയ്ക്കുക
കുത്തിയടയ്ക്കുക
  • കൈയാലകുത്തി പറമ്പു് അടവാക്കുക
കുത്തിയിടുക
  • ചില ധാന്യങ്ങൾ കുഴിച്ചിടുക
കുത്തിയിരിക്കുക
  • കാലുകുത്തിയിരിക്കുക
കുത്തിയുടുക്കുക
  • ഞൊറിഞ്ഞുടുക്കുക
  • തറ്റുടുക്കുക
കുത്തിയുടുപ്പു്
  • ഒരുമാതിരി ഞൊറിഞ്ഞുടുപ്പു്
കുത്തിയെടുക്കുക
  • ചിലതു പറിച്ചെടുക്കുക
  • വേരോടെ എടുക്കുക
കുത്തിയൊലിക്കുക
  • പാഞ്ഞൊഴുകുക
കുത്തിയോട്ടപ്പാട്ടു്
  • കുത്തിയോട്ടത്തിനുള്ള പാട്ടു്
  • ‘ചെട്ടിക്കുളങ്ങര മാതേവി അമ്മക്കു് എട്ടുവയസ്സിലെ കുത്തിയോട്ടം ഇരുവശത്തും ചൂരലിട്ടു എന്നെപ്പെടുത്തുന്ന പാടുകണ്ടൊ’       ഇത്യാദി (ഒരു പഴയ പാട്ടു്)
കുത്തിയോട്ടം
  • നേർച്ചകളിൽ ഒന്നു്
  • പള്ളരണ്ടും തിരുമ്മി തൊലിയെ നേർമ്മ വരുത്തി മൊട്ടുസൂചിയേക്കാൾ ഘനം കുറഞ്ഞ വെള്ളിക്കമ്പി വളച്ചു് അതിൽ ഉടക്കി അതിന്റെ കുഴിയിൽ ചൂരൽ കോർത്തു പിടിച്ചുകൊണ്ടു പോക.
കുത്തില
  • വാഴയിലകൊണ്ടും മറ്റും കുത്തിയുണ്ടാക്കിയ പാത്രം
കുത്തിവാരുക
  • കൊള്ളയിടുക
കുത്തിവെയ്ക്കുക
  • വസൂരിയുടെ ചലമോ മറ്റൊ കുത്തിവെയ്ക്കുക
കുത്തു്
  • കുന്തം, മുള്ളു്, മൃഗങ്ങളുടെ കൊമ്പു മുതലായവയേക്കൊണ്ടു് വല്ലതിന്മേലും പ്രയോഗിക്കുക
  • ചില വാക്കുകളുടെ ഇടയിലിടുന്ന ഒരടയാളം
  • നൂലുകൊണ്ടുള്ള തയ്യൽ
കുത്തുക
  • കുന്തം, മുള്ളു, മൃഗങ്ങളുടെ കൊമ്പു മുതലായവയെക്കൊണ്ടു് വല്ലതിന്മേലും പ്രയോഗിക്കുക
  • നുലുകൊണ്ടു തയ്ക്കുക
  • അബദ്ധമായിട്ടു് എഴുതിയ അക്ഷരത്തിനെ വിലക്കുക
  • വേദനപ്പെടുക
കുത്തുകട്ടിൽ
  • കുത്തിത്തുളച്ചു കയറൊ ചൂരലൊ കൊണ്ടു കെട്ടിയ കട്ടിൽ
കുത്തുകര
  • വസ്ത്രത്തിലുണ്ടാക്കുന്ന ഒരുമാതിരി കര
  • കുത്തുകരയുള്ള വസ്ത്രം
കുത്തുകല്ലു്
  • വീതി കുറഞ്ഞുള്ള കല്ലു്
കുത്തുകാരൻ
  • കുത്തുന്നവൻ, വള്ളക്കാരൻ
  • തയ്യൽക്കാരനും മറ്റും
കുത്തുകാൽ
  • ആട്ടക്കാരുടെ ഒരുമാതിരി കാൽപ്രയോഗം
കുത്തുകൂലി
  • ഊന്നുകൂലിയും മറ്റും
കുത്തുചട്ടുകം
  • വലിയ പാത്രത്തിൽ അരിയിളക്കുന്ന ഇരിമ്പു ചട്ടുകം
കുത്തുചരടു്
  • കുത്തിപ്പിരിച്ച ചരടു്
കുത്തുണി
  • വരയുള്ള ഒരു വക ശീല
കുത്തുപണി
  • തയ്യൽപണി
കുത്തുപണിക്കാരൻ
  • തയ്യൽക്കാരൻ
കുത്തുപനി
  • തലക്കുത്തുള്ള ഒരുവക പനി
കുത്തുപരിച
  • പടപ്പരിച
കുത്തുപാള
  • പാളകൊണ്ടു കുത്തിയുണ്ടാക്കിയ പാത്രം
കുത്തുപുര
  • നെല്ലും മറ്റും കുത്തുന്നുള്ളതിനുള്ള പുര, ഉൽപ്പുര
  • തയ്യൽപ്പുര
  • പുസ്തകം കുത്തിക്കെട്ടുന്ന പുര
കുത്തുമതി
  • കുത്തക
കുത്തുമുല
  • സ്ത്രീകളുടെ ചായാത്ത മുല
കുത്തുമൊഴി
  • ദണ്ഡം തോന്നത്തക്ക വാക്കു്
കുത്തുവാക്കു്
  • കുത്തുമൊഴി
  • ദണ്ഡം തോന്നത്തക്കവണ്ണം സാവധാനത്തിൽ പറയുന്ന വാക്കു്
കുത്തുവിളക്കു്
  • കോൽവിളക്കു്
  • ‘പൊന്നിൻകുത്തുവിളക്കുമായ് പ്രണതനായ് നിന്നു സുമിത്രാസുതൻ’
    — ഉത്തരരാമായാണം ചമ്പു
    .
കുത്ര
  • എവിടെ
കുത്രചിൽ
  • ഒരിടത്തു്
  • ചിലെടത്തു
കുത്രാപി
  • ഒരെടത്തു്
കുത്സ
  • ശകാരം
  • നിന്ദ
  • അധിക്ഷേപ വാക്കു് എന്നർത്ഥം.
കുത്സനം
  • ശകാരം
  • നിന്ദ
കുത്സം
  • കൊട്ടം
കുത്സലാ
  • അമരി
കുത്സിക്കുക
  • നിന്ദിക്കുക
കുത്സിത
  • വിശേഷണം:
  • വെറുപ്പിക്കുന്ന
  • നീചസ്ഥിതിയിലുള്ള
  • ദുഷ്ടതയുള്ള
  • നിന്ദിക്കപ്പെട്ട, നിന്ദ്യമായുള്ള, ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട
  • ‘അകുത്സിത’ എന്നതു നോക്കുക.
കുത്സിതം
  • നിന്ദിക്കപ്പെട്ടതു്
  • വലിയ നാന്മുകപ്പുല്ലു്
  • കൊട്ടം
കുത്സിതശാല്മലി
  • കണ്ടിലവു്
കുത്സിതാംഗം
  • കടമ്പു്
കുഥം
  • ചെമ്പാലിപ്പടം, ആനപ്പുറത്തു വിരിക്കുന്ന കമ്പിളി, വീരവാളിപ്പട്ട്
  • രത്നക്കമ്പിളിയെന്നും കാണുന്നു. ശോഭയുള്ളതെന്നർത്ഥം.
  • കുശ, ദർഭ, ബ്രാഹ്മണഹസ്തങ്ങളിൽ ചേരുന്നതെന്നർത്ഥം
കുദേശലക്ഷണചതുഷ്ടയം
  • പ്രീതി
  • മാനം
  • ജ്ഞാതി
  • വിദ്യാലയം ഇവയില്ലായ്മ
കുദ്ദാലം
  • തൂമ്പാ
  • മലയകത്തി
  • ഭൂമിയെ പിളർക്കുന്നതെന്നർത്ഥം.
കുദ്യം
  • ചുവരു്
  • കുഡ്യം
കുദ്രവ
  • വരകു്
കുദ്വദൻ
  • ദുഷിക്കുന്നവൻ
കുധാന്യം
  • തിന മുതലായവ
കുധ്രചൂർണ്ണ
  • കൽച്ചുണ്ണാമ്പു്
കുധ്രം
  • പർവതം
കുന
  • മുന
കുനഖം
  • കുഴിനഖം
കുനഖി
  • കുഴിനഖമുള്ള
കുനടം
  • വലിയ പലകപ്പയ്യാനി
കുനടി
  • മനയോല
  • കുത്സിതയായ നടിയെപ്പോലുള്ളതു് എന്നർത്ഥം.
  • കൊത്തമ്പാലരി
കുനലി
  • അകത്തി
കുനാഭി
  • ചുഴലിക്കാറ്റു്
കുനാരകം, കുനാശകം
  • കൊടിത്തുവ
  • ഭൂമിയെ മനുഷ്യസഞ്ചാരക്ഷമമല്ലാതാക്കിത്തീർക്കുന്നതു്, വെങ്കൊടിത്തുവ.
കുനാലികം
  • കുയിൽ
കുനി
    ധാതു:
  • ദേഹം മുൻവശത്തേയ്ക്കു വളയ്ക്കുക
കുനി
  • കുനിയുക
  • വളവു്
കുനിക്കാമ്പുറ്റു്
  • കുരികിമണ്ണു്
കുനിക്കുക
  • കുനിപ്പിടുക
  • കുനിച്ചുനിറുത്തുക
  • വളയ്ക്കുക
കുനിച്ചിൽ
  • കുനിവു്
  • അല്പമായ വളവു്
കുനിച്ചുഴുവ
  • ഒരുവക നീലപ്പക്ഷി
കുനിപ്പു്
  • കുനിക്കുക, വളയ്ക്കുക
  • അക്ഷരത്തിൽ കുനിപ്പിടുക
കുനിയൻ
  • ഒരുവക വലിയ ഉറുമ്പു്
കുനിയാളൻ
  • കൃഷികളുള്ള ഒരുതരം അടിമ
കുനിയുക
  • കുമ്പിടുക
  • തല കീഴ്പോട്ടു വളയുക
  • കുനിക്കുക – സകര്‍മ്മകക്രിയ:കുനിപ്പിക്കുക.
കുനിവു
  • കുനിച്ചിൽ
കുനിഷ്ഠൻ
  • കുനിഷ്ഠുള്ളവൻ
കുനിഷ്ഠ്
  • കുശുമ്പു്
  • ദോഷമുള്ള സ്വഭാവം
കുനീലി
  • പേയമരി
കുനുകുനെ
  • കൊച്ചുകൊച്ചായിട്ടു വളരെ
കുനുചില
  • വളച്ച വില്ലു്
കുന്തക്കാൽ
  • മോന്തായം വെയ്ക്കുന്നതിനു ഉത്തരത്തിൽനിന്നു് കൊടുക്കുന്ന തൂണു്
  • കുന്തത്തിൽ ഉറപ്പിക്കുന്ന മരം
കുന്തക്കോൽ
  • മരക്കുന്തം
കുന്തപ്പയിറ്റു്
  • കുന്തംകൊണ്ടുള്ള ഒരഭ്യാസം
കുന്തപ്പാട്ടു്
  • കല്യാണത്തിനുള്ള ഒരുമാതിരി പാട്ടു്
  • തച്ചൊളിപ്പാട്ടു്
കുന്തപ്പുണ്ണു്
  • കാലിലുണ്ടാകുന്ന ഒരുമാതിരി വ്രണം
കുന്തം
  • കുത്തുവാനുള്ള ഒരായുധം
  • കുത്തുക എന്നതിൽനിന്നുണ്ടായതു്.
  • കുനു = മുന.
  • കാട്ടു കോതമ്പു്
  • പര്യായപദങ്ങൾ:
    • പ്രാസം.
കുന്തൽ
  • വിരൽ കുത്തി നടക്കുക
  • അഹംഭാവം
കുന്തലം
  • യവം
കുന്തള ദേശം
  • ഇന്ത്യായുടെ വടക്കുപടിഞ്ഞാറുള്ള ഒരു രാജ്യം
കുന്തളം
  • തലമുടി
  • കുന്തത്തിനേപ്പോലെ കൂർത്തതെന്നർത്ഥം.
  • പാനപാത്രം
  • യവം
  • മാൾവായ്ക്കു അടുത്ത ഒരു രാജ്യം
കുന്തളവർദ്ധനം
  • കയ്യോന്നി
കുന്തളി
  • മുടിയൻചീര
കുന്തളിക
  • നെയ്ത്തവി
  • മുടിയൻചീര
കുന്തളോശീരം
  • ഇരുവേലി
കുന്താണി
  • ഉരലു്
കുന്താലി
  • കല്ലിൽ വെട്ടുന്ന തൂമ്പാ
കുന്തി
  • പാണ്ഡുവിന്റെ ഭാര്യ
  • പാണ്ഡവരുടെ അമ്മ (ധർമ്മപുത്രർ, ഭീമൻ, അർജ്ജുനൻ ഇവരുടെ അമ്മ. നകുല സഹദേവന്മാരുടെ അമ്മ മാദ്രിയാണു്). വസുദേവരുടെ സഹോദരി, കുന്തിഭോജന്റെ ദത്തുപുത്രി, യാദവരാജാവായ ശൂരന്റെ മകൾ. പാണ്ഡുവിനു നേരിട്ട ശാപം നിമിത്തം ഭാര്യമാരിൽ സന്താനമുണ്ടാകായ്കയാൽ ദുർവ്വാസസ്സുമഹർഷി കുന്തിക്കു അഞ്ചു മന്ത്രം കൊടുത്തു. കന്യകയായിരിക്കുമ്പോൾതന്നെ നാരദന്റെ കൃത്രിമം ഹേതുവായിട്ടു് ഒരു മന്ത്രംകൊണ്ടു് സൂര്യനു തന്നിൽ കർണ്ണനുണ്ടായി. പിന്നെ മൂന്നു മന്ത്രം ജപിച്ചു യമന്റെ പുത്രനായി യുധിഷ്ഠിരനും വായുവിന്റെ പുത്രനായി ഭീമനും ഇന്ദ്രന്റെ പുത്രനായി അർജ്ജുനനും ജനിച്ചു. ഒരു മന്ത്രം കുന്തിക്കു ശേഷിച്ചിട്ടുണ്ടായിരുന്നതു തനിക്കു വളരെ വാത്സല്യമുള്ള മാദ്രിക്കു നൽകി.മാദ്രി പാണ്ഡുവിന്റെ രണ്ടാമത്തെ ഭാര്യയാണു്. ആ മന്ത്രം കൊണ്ടു് മാദ്രി അശ്വനീദേവൻമാരെ ധ്യാനിച്ചു അവർക്കു് നകുല സഹദേവന്മാർ ഉത്ഭവിച്ചു.
  • ഗഗ്ഗുലു
  • ഈന്തിൽ
കുന്തിക്കുക
  • നാട്ടിനിറുത്തുക
  • വിരലിൽ കുത്തിനിൽക്കുക
  • അഹംമതി കാണിക്കുക, അഹങ്കരിക്കുക
കുന്തുകാൽ
  • കാൽ വിരലുകളുടെ അറ്റം
കുന്തുരുക്കം
  • സുഗന്ധമുള്ള ഒരു പശ
  • വാതം, ജ്വരം, ഗ്രഹപീഡ, കഫം, സ്വേദം, രാക്ഷസപീഡ, മുഖരോഗം, അലക്ഷ്മി, പ്രദരം, വൃദ്ധി, ചുട്ടുനീറൽ ഇവയ്ക്കു നന്നു്. നിറത്തെ നന്നാക്കാം. സം– കുന്ദുരു. തമിഴിൽ – കുന്ദുരുക്കം. ഇംഗ്ലീഷിൽ – (Olibanum) ഒലിബേനം. കുങ്കുലീയം, തെള്ളി ഇങ്ങനെ പേരുണ്ടു്.
  • പര്യായപദങ്ങൾ:
    • പാലങ്കി
    • മുകുന്ദം
    • കുന്ദം
    • കുന്ദുരു.
കുന്ദം
  • കുരുത്തിമുല്ലയിൽ ഒരു വകഭേദം
  • ഭൂമിയെ ശുദ്ധിവരുത്തുന്നതു് എന്നർത്ഥം.
  • നവനിധികളിൽ ഒന്നു്
  • ഭൂമിയെ ക്ലേശിപ്പിക്കുന്നതു് എന്നർത്ഥം.
  • കുന്തുരുക്കം
  • ഭൂമിയെ പിളർക്കുന്നതു് എന്നർത്ഥം.
  • താമര
കുന്ദ(ക)ം
  • കുരുക്കുത്തിമുല്ല
  • കുന്തുരുക്കം
  • കണവീരം
കുന്ദമം
  • പൂച്ച
കുന്ദര(രും)
  • കുന്ദുരുക്കം
കുന്ദരം
  • ഒരുവക പുല്ലു്
  • ബലവർദ്ധനകരമാണു്. അതിസാരത്തിനും പിത്തത്തിനും നന്നു്. പശുക്കൾക്കു അത്യുത്തമം ഇലക്കു പരപ്പും നീളവുമുണ്ടു്. ധാന്യം മുതലായതു വിളയുന്ന നിലത്തിൽ ഉണ്ടാകും.
കുന്ദാ
  • വെളുത്ത വലിയ പിച്ചകം
കുന്ദിനി
  • താമരപ്പൊയ്ക
കുന്ദു
  • എലി
കുന്ദു, കുന്ദുരു, കുന്ദരം
  • കുന്തുരുക്കം
കുന്ദുരുകി
  • മലയീന്ത
  • ഈന്തു്
  • ഈന്തിൽ കുന്തുരുക്കംപോലെ സുഗന്ധമുള്ളതെന്നർത്ഥം
കുന്ദുരുഷ്കം
  • കുന്തുരുക്കം
കുന്മാൻ
  • ഇടവകം
  • ഇടമ്പിരി
കുന്മാഷം
  • പടുതോര
  • കുറുയവം
  • പകുതി വെന്ത യവം മുതലായതു്
  • ഓവില്ലാത്ത യവാദി
  • കുത്സിതമായ മാഷം എന്നർത്ഥം.
കുന്നൻ
  • ഒരു വക വാഴ
  • ഭോഷൻ
കുന്നൻവാഴ
  • കണ്ണൻവാഴ
കുന്നമുക്കി
  • ഒരു വൃക്ഷം
കുന്നലക്കോനാതിരി, കുന്നലക്കോൻ
  • കോഴിക്കോട്ടുരാജാവു്
  • സാമൂതിരി
കുന്നാതെ
  • കുറവില്ലാതെ
  • കേടുകൂടാതെ
  • ‘കുന്നാതതിനൊരുകർത്താവുംഞാൻ’
    — ഭഗവൽഗീത-മാധവപ്പണിക്കർ
    .
കുന്നി
  • ഒരുവള്ളി
  • ഇരട്ടി മധുരത്തിൽ ഒരു ഭേദം
  • ചെമന്ന കുന്നിക്കു.
  • പര്യായപദങ്ങൾ:
    • കാകചിഞ്ചി
    • ഗൃഞ്ജം
    • കൃഷ്ണലാ.
കുന്നിക്കുക
  • കുന്നുപോലെകൂട്ടുക
  • കൂമ്പാരം കൂട്ടുക
  • ഒന്നിച്ചു കൂട്ടുക
കുന്നിക്കുരു
  • കുന്നിയുടെ കുരു
കുന്നിച്ചു്
  • ഉച്ചത്തിൽ
കുന്നിത്തൂക്കം
  • കുന്നിക്കുരുവോളം കനമുള്ളതു്
കുന്നിന്മകൾ
  • പാർവതി
കുന്നിൻകുമാരി, കുന്നിൻമാനിനി, കുന്നിൻമാതു
  • പാർവതി
കുന്നിപ്പശ
  • കുന്നിക്കുരു അരച്ചുണ്ടാക്കിയ പശ
കുന്നിയിട
  • കുന്നിത്തൂക്കം
കുന്നു്
  • മല
  • പർവതം
കുപലം
  • ലന്തമരം
കുപാകം
  • കാഞ്ഞിരം
കുപിത
  • വിശേഷണം:
  • കോപിച്ച
കുപിനി
  • മീൻപിടിക്കുന്നവൻ
  • മീൻകൂടു്
കുപിന്ദൻ
  • ചാലിയൻ
കുപീലു
  • കാക്കപ്പനച്ചി
കുപൂയ
  • വിശേഷണം:
  • വെറുപ്പിക്കപ്പെട്ട
  • നീചതയുള്ള
  • നിന്ദ്യമായുള്ള
  • ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട
  • കുത്സിതമായി നശിക്കുന്നതെന്നർത്ഥം.
കുപ്പ
  • അടിച്ചുകൂട്ടിയ ചവറു്
കുപ്പക്കുഴി
  • അടിച്ചുകൂട്ടുന്ന ചപ്പും എച്ചിലിലയും മറ്റും ഇടുന്ന കുഴി
കുപ്പച്ചീര
  • ഒരുമാതിരി ചീര
കുപ്പപ്പാടു്
  • രാജാക്കന്മാരോടും മറ്റും ജനങ്ങൾ ‘ഗൃഹം’ എന്നതിനുപയോഗിക്കുന്ന ഉപചാര വാക്കു്
കുപ്പമഞ്ഞൾ
  • ഒരു പച്ചമരുന്നു്
  • കാസശ്വാസം, വിഷം ഇവക്കുനന്നു്.
  • പര്യായപദങ്ങൾ:
    • വിശല്യാ
    • അഗ്നിശിഖാ
    • അനന്താ
    • ഫലിനി
    • ശാകപുഷ്പി.
കുപ്പമാടം
  • കുപ്പപ്പാടു്
കുപ്പമേനി
  • ഒരു ചെടി
  • കോഴിപൂണ്ടു്, പൂച്ചമയക്കി ഇങ്ങിനേയും പറയും. വിഷത്തിനു നന്നു്.
കുപ്പവേലി
  • വേള
കുപ്പവേള
  • ഒരുമാതിരി കക്ക
കുപ്പായം
  • കഴുത്തിനു താഴെ ദേഹം മൂടിയിടുന്നതിനു കുത്തിയുണ്ടാക്കിയതു്
  • പര്യായപദങ്ങൾ:
    • തനുത്രം
    • വർമ്മ
    • ദാശനം
    • ഉരച്ഛദം
    • കങ്കടകം
    • ജഗരം
    • കവചം.
കുപ്പാൽവള്ളി
  • ഒരുവക വള്ളി
കുപ്പി
  • ചില ദിക്കിലേ മണ്ണുകൊണ്ടും സ്ഫടികംകൊണ്ടും മറ്റുമുണ്ടാക്കുന്ന പലമാതിരി പാത്രങ്ങൾ, മഷിക്കുപ്പി, കാചക്കുപ്പിയും മറ്റും
  • ഒരുമാതിരി ചെടി
കുപ്പിക്കരപ്പൻ
  • ഒരുവക കരപ്പൻ
  • ചെറുനീരടയ്ക്കും. നീർദാഹവും ഛർദ്ദിയും അതിസാരവും ഉണ്ടാകും. അതു ദേഹത്തിൽ ഒരിടത്തെങ്കിലും മുളകുകുരുവോളം വട്ടത്തിൽ കറുത്തുവീഴും.
കുപ്പിക്കൽ
  • ഒരു രത്നം
കുപ്പിക്കിണ്ണം
  • ഒരുമാതിരി പരപ്പുള്ള കുപ്പിപ്പാത്രം
  • പിഞ്ഞാണം
കുപ്പിണി
  • സൈന്യവിഭാഗം
  • 75 ശിപായി (ലാശുൾപ്പടെ), 4 നായക്കൻ, 5 അവാൽ, 1 തവ, 1 സുബ, 1 തമ്പേർ, 1 ശീനക്കുഴൽ ഇത്രയും കൂടിയതു്.
കുപ്പിപ്പരണി
  • കുപ്പിയുണ്ടാക്കുന്ന സാധനം കൊണ്ടു ചെയ്യുന്ന പരണി
കുപ്പിപ്പിഞ്ഞാണം
  • കുപ്പിക്കിണ്ണം
കുപ്പിയോടു്
  • കുപ്പി പൊട്ടിയ ശകലം
കുപ്പിവിളക്കു്
  • കണ്ണാടി ചേർത്തുണ്ടാക്കുന്ന ഒരുമാതിരി വിളക്കു്
കുപ്പു്
  • ചൂടു്
കുപ്യം
  • നീചലോഹം
  • വെള്ളി, സ്വർണ്ണം ഇവയല്ലാത്തതു്. [അകുപ്യം എന്ന പദം നോക്കുക.
കുപ്യശാല
  • ലോഹങ്ങൾ ഉരുക്കി പണിയുന്ന പണിപ്പുര
കുപ്രിയ
  • വിശേഷണം:
  • നികൃഷ്ടമായ
  • കീഴ്ത്തരമായ
കുബേരകം
  • പൂവരശു, പടുകരണ
  • കുത്സിതമായ മരത്തടിയോടു കൂടിയതു് എന്നർത്ഥം.
  • തെങ്ങു്
കുബേരൻ
  • വൈശ്രവണൻ
  • നിന്ദിതമായ ശരീരത്തോടു കൂടിയവൻ, ധനത്തെ ചെലവിടാതെ ഒളിച്ചുവെയ്ക്കുന്നവൻ എന്നിങ്ങിനെ ശബ്ദാർത്ഥം. വൈശ്രവണന്റെ അമ്മ ഇഡവിഡ (ഇലവില, ഇളിബിളി) അച്ഛൻ വിശ്രവസ്സു്. വൈശ്രവണൻ നവവിധിയുടെ അധിപനാണു്. യക്ഷന്മാരുടെ രാജാവാകുന്നു. ലങ്കാധിപതിയായിരുന്നു. അനുജനായ രാവണൻ നിമിത്തം സർവ്വവും ഉപേക്ഷിച്ചു ശിവഭജനാർത്ഥം അളകാപുരത്തെ പ്രാപിച്ചു. വൈശ്രവണൻ വിരൂപിയെന്നു പ്രസിദ്ധം. മൂന്നു കാലും എട്ടു പല്ലും ഉണ്ടു്. ഒരു കണ്ണിനു പകരം മഞ്ഞ നിറത്തിൽ ഒരടയാളം മാത്രമുണ്ടു്. കുബേരന്റെ ഭാര്യക്കു യക്ഷി (മുരാസുരന്റെ പുത്രി) എന്നും പുത്രന്മാർക്കു് മണിഗ്രീവൻ (വൻകവി) മയൂരാജൻ (നളകൂബരൻ) എന്നും പുത്രിക്കു മീനാക്ഷി എന്നും ഉദ്യാനത്തിനു ചൈത്രരഥം എന്നും സ്ഥാനത്തിനു കൈലാസമെന്നും നഗരത്തിനു അളകയെന്നും വിമാനത്തിന്നു പുഷ്പകം എന്നും ദാസന്മാർക്കു കിന്നരർ എന്നും പറയുന്നു. അളകക്കു് പ്രഭാ, വസുംധരാ, വസുസ്ഥലി ഈ നാമങ്ങളും കാണുന്നുണ്ടു്.
കുബേരാക്ഷി
  • കൊടിക്കഴല
  • കഴഞ്ചി
  • പാതിരി
കുബേരാക്ഷം
  • കഴഞ്ചി
കുബ്ജ
  • വിശേഷണം:
  • കൂനുള്ള
  • വളവുള്ള
കുബ്ജ
  • കൂനി
  • ഒരു ചെടി
  • (അകുബ്ജം എന്ന പദം നോക്കുക).
കുബ്ജക
  • വിശേഷണം:
  • കൂനുള്ള
കുബ്ജകം
  • വെങ്കരിങ്ങാലി
  • വെള്ളത്തിലുള്ള ഒരുവക ചെടി
കുബ്ജൻ
  • കൂനൻ
  • കുത്സിതമായ ആർജ്ജവമുള്ളവൻ.
കുബ്ജം
  • വലിയ കടലാടി
കുബ്ജ(ക)ം
  • മുള്ളുചേമന്തി
കുബ്ജികാ
  • എട്ടുവയസ്സായവളും വിവാഹം കഴിയാത്തവളുമായ പെൺകുട്ടി
കുഭം
  • വെള്ളം
കുമ
    ധാതു:
  • അടിക്കുക
കുമ
  • അടി, തല്ലു്, ദണ്ഡനം
  • ധ്യാനങ്ങളും മറ്റും കുന്നുപോലെ കൂട്ടുക
കുമച്ചൽ
  • കുഴക്കു്
  • കലശൽ
കുമതി
  • വിശേഷണം:
  • ദുർബുദ്ധിയുള്ള
കുമതി
  • ദുർബുദ്ധി
കുമയൂട്ടുക
  • ദണ്ഡിപ്പിക്കുക
കുമയ്ക്കുക
  • അടിക്കുക
  • കൂട്ടുക
കുമരി
  • ശബ്ദിച്ചു
  • പഴയമലയാളം, ഇപ്പോൾ നടപ്പില്ല.
  • ‘വടകങ്ങൾകുമരി’
    — രാമചരിതം
    .
കുമള
  • വെള്ളത്തിലും മറ്റും അതുകൊണ്ടുതന്നെ ഉണ്ടാകുന്ന ഒരു വസ്തു
  • പോള
കുമളയ്ക്കുക
  • കുമളയുണ്ടാവുക
കുമറുന്നു
  • ശബ്ദിക്കുന്നു
കുമാരകൻ
  • ചെറിയ ആൺ പൈതൽ, ബാലൻ
  • യൗവ്വനമുള്ളവൻ
  • പുത്രൻ
കുമാരകം
  • നീർമാതളം
  • ഒരേ നിലയിൽ ഏറേക്കാലം നില്ക്കുന്നതിനാൽ കുമാരസദൃശം എന്നർത്ഥം
കുമാരചൂഡാ
  • കുട്ടികളുടെ കുടുമ
കുമാരജീവം
  • പൂത്തിലഞ്ഞി
കുമാരൻ
  • പുത്രൻ
  • ബാലൻ, പൈതൽ
  • യൗവ്വനമുള്ളവൻ
  • സുബ്രഹ്മണ്യൻ, എപ്പോഴും ബാലനായവൻ, കാമസുന്ദരൻ, സദാപി ബ്രഹ്മചാരിയായവൻ, കുത്സിതന്മാരെ മരിപ്പിക്കുന്നവൻ, ഭൂമിയിൽ സമ്പത്തിനെ കൊടുക്കുന്നവൻ
  • യുവരാജാവു്
  • ക്രീഡാസക്തൻ എന്നർത്ഥം. നീചരെ കെടുക്കുന്നവനെന്നുമാം.
കുമാരം
  • തത്ത
കുമാരയു
  • രാജപുത്രൻ
കുമാരവാഹി
  • മയിൽക്കോഴി
കുമാരസൂ
  • ഗംഗാനദി
കുമാരി
  • കുറുഞ്ഞി (വെളുത്ത പൂവുള്ളതു്)
  • കറ്റുവാഴ
  • തൂശിമുല്ല
  • മയിനാപ്പക്ഷി
  • മലയമുക്കി (വെളുത്ത പൂവുള്ളതു്)
  • കാട്ടുപാവൽ
  • പേരേലം
കുമാരി
  • കന്യക
  • കളിക്കുന്നവൾ എന്നർത്ഥം. കാമവികാരമില്ലാത്തവൾ എന്നുമാം.
  • കറ്റാർവാഴ
  • ചെറുകുറിഞ്ഞി
  • ആഗ്രഹിക്കപ്പെടുന്നതു്, കളിക്കുന്നതു് എന്നിങ്ങനെ അർത്ഥം.
  • പേരേലം
  • തൂശിമുല്ല
  • കുടമുല്ല
കുമിപ്പു്
  • കൂമ്പലായിട്ടു കൂടുക
കുമിയുക
  • കൂമ്പൽകൂട്ടുക
  • ധാന്യങ്ങളേയും മറ്റും പൊക്കത്തിൽ കൂമ്പാരമായിട്ടു കൂട്ടുക
  • സകര്‍മ്മകക്രിയ:കുമിക്കുക.
കുമിൾ
  • രാത്രി മിനുങ്ങുന്നതും കുടപോലെയിരിക്കുന്നതുമായ ഒരു വസ്തു
  • ഉണങ്ങിക്കിടക്കുന്ന സ്ഥലത്തു് ആദ്യമായി മഴവെള്ളം വീഴുമ്പോൾ ഇതു ധാരാളമായുണ്ടാകും.
കുമിഴ
  • തുലായന്ത്രത്തിന്റെ പിന്നിൽ വെയ്ക്കുന്ന കല്ലു്
  • പീഞ്ഞാലി
കുമിഴ്
  • കുമ്പിൾമരം
  • ഉരുണ്ട വസ്തു
  • ക്ഷയം, വീക്കം, ത്രിദോഷം, ഭ്രമം, തണ്ണീർദാഹം, വാതരോഗം, ചുട്ടുനീറൽ, ആമശൂലം, വീക്കം, ജ്വരം, അർശസ്സ്, രക്തദോഷം ഇവക്കു നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ ഇളക്കും. കായ് കിട്ടിയില്ലെങ്കിൽ ഉച്ചമലരിപ്പൂവു ചേർക്കാം. തമിഴിൽ പെരുകുമിഴഞ്ചെടി.
  • പര്യായപദങ്ങൾ:
    • ഗംഭാരി
    • സർവതോഭദ്ര
    • കാശ്മരി
    • മധുപർണ്ണിക
    • ശ്രീപർണ്ണി
    • ഭദ്രപർണ്ണി
    • കാശ്മര്യം.
കുമുഖം
  • പന്നി
കമുത്(ദ്)
  • വെളുത്ത ആമ്പൽ
  • ചെന്താമര
കുമുദ്
  • ആമ്പൽപൊയ്ക
കുമുദകന്ദം
  • ആമ്പൽകിഴങ്ങു്
കുമുദബന്ധു
  • ചന്ദ്രൻ
  • കർപ്പൂരം
കുമുദബാന്ധവം
  • കർപ്പൂരം
കുമുദബാന്ധവൻ
  • ചന്ദ്രൻ
  • ആമ്പലിന്റെ ബന്ധു എന്നർത്ഥം. ചന്ദ്രോദയത്തിൽ ആമ്പൽ വിടരുന്നതുകൊണ്ടു് ഈ പേരുണ്ടായി.
കുമുദൻ
  • ലോകത്തിന്റെ തെക്കുപടിഞ്ഞാറു കോണിലെ ആന
  • ആമ്പൽ പൂവിന്റെ നിറമുള്ളതെന്നർത്ഥം.
  • രാമായണത്തിൽ പറയുന്ന ഒരു കുരങ്ങു്
കുമുദം
  • വെളുത്ത ആമ്പൽ
  • ഭൂമിയിൽ സന്തോഷത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • കരിങ്കുരങ്ങു്, കുരങ്ങു്
  • വെള്ളി
  • പാമ്പു്
  • ചെന്താമര
  • കർപ്പൂരം
കുമുദവതി
  • ആമ്പൽപൊയ്ക
  • ശ്രീരാമന്റെ പുത്രനായ കുശന്റെ ഭാര്യ
കുമുദവനം
  • ആമ്പൽകൂട്ടം
കുമുദം
  • താതിരി
  • കുമിഴു്
  • മൂവില
  • കുടപ്പായൽ
കുമുദാഭിഖ്യം
  • വെള്ളി
കുമുദിക, കുമുദ
  • ചെറുകുമിഴ്
  • ഭൂമിയിൽ സന്തോഷിച്ചിരിക്കുന്നതെന്നർത്ഥം.
  • കുമ്പിൾ
  • തേക്കുമരം
കുമുദിനി
  • ആമ്പൽ പൊയ്ക
  • കുമുദങ്ങളുള്ളതു് എന്നർത്ഥം.
കുമുദിനീപതി
  • ചന്ദ്രൻ
  • കർപ്പൂരം
കുമുദേശൻ
  • ചന്ദ്രൻ
കുമുദോദ്ഭവം
  • കണവീരം
കുമുദ്വതി
  • ആമ്പൽപൊയ്ക
  • ആമ്പലുള്ളതു് എന്നർത്ഥം.
  • ശ്രീകൃഷ്ണന്റെ സേനയുടെ പേർ
കുമുദ്വൽ
  • വിശേഷണം:
  • ആമ്പൽകൊണ്ടു നിറഞ്ഞിരിക്കുന്ന
  • ദ്വാൻ, ദ്വതി, ദ്വൽ.
കുമുദ്വാൻ
  • ആമ്പൽ അധികമായിട്ടുള്ള പ്രദേശം
കുമുറുക
  • നീറുക, ചൂടുപിടിക്കുക
  • ഇടി നാദംപോലെ ശബ്ദമുണ്ടാക
കുമോദകൻ
  • വിഷ്ണു
  • കുഃ = ഭുമി. ഭർത്താവാകയാലൊ ദുഷ്ടനിഗ്രഹംചെയ്തു ഭാരം കളഞ്ഞു പരിപാലനംചെയ്യുക നിമിത്തമോ ഭൂമിയെ സന്തോഷിപ്പിക്കുന്നവൻ എന്നർത്ഥം.
കുമ്പ
  • വയറു്
  • ‘വമ്പനായനീയിപ്പോഴിതെന്തിനു കുമ്പതപ്പിപ്പരക്കെനോക്കീടുന്നു’
    — സന്താനഗോപാലം പാന
കുമ്പഞ്ഞി
  • കുമ്പിനി
  • ഇംഗ്ലീഷിൽ – Company
കുമ്പളങ്ങാ
  • കുമ്പളത്തിന്റെ കായ്
  • പഴയ കുമ്പളങ്ങാ അധികം ഗുണമുള്ളതാകുന്നു.
കുമ്പളത്താലി
  • സുറിയാനിസ്ത്രീകളുടെ മംഗല്യസൂത്രത്തിൽ കോർക്കുന്ന ഒരാഭരണം
കുമ്പളം
  • ഒരു വക കറിസ്സാധനവള്ളി
  • പര്യായപദങ്ങൾ:
    • കൂശ്മാണ്ഡകം
    • കക്കാരു.
കുമ്പി
  • ചൂടു്
  • ആറ്റുമണലിലും മറ്റും വെയിലുള്ളപ്പോൾ വെള്ളംപോലെ കാണുന്ന ആവി
കുമ്പിടുക
  • നമസ്കരിക്കുക
  • കുനിയുക
കുമ്പിരി
  • കുമ്പി
  • ചൂടു്
കുമ്പിൾ
  • ഇല കോട്ടിയുണ്ടാക്കുന്ന പാത്രം
  • ഒരു വൃക്ഷം
കുംബം
  • യാഗശാലയുടെ ചുറ്റുമുള്ള മറ
  • ശ്വാവു് മുതലായതു് അകത്തേക്കു കടക്കാതിരിപ്പാൻ വേണ്ടി ചെയ്യുന്നതാണ്.
കുംഭ
  • കുടവയർ
കുംഭകൻ
  • ഒരു മുനി
കുംഭകം
  • നാഗമന്തി
  • യോഗാഭ്യാസക്കാരുടെ ശ്വാസമടക്കുന്നതിനുള്ള ഒരു പ്രയോഗം
കുംഭൻ
  • കുംഭകർണ്ണന്റെ ഒരു പുത്രൻ
കുംഭകർണ്ണൻ
  • ഒരു രാക്ഷസൻ
  • കുംഭാകാരത്തിലുള്ള കർണ്ണങ്ങളോടു കൂടിയവൻ എന്നർത്ഥം. അച്ഛൻ വിശ്രവസ്സ്. അമ്മ കേശിനി. കുംഭകർണ്ണൻ അതിഭയങ്കരനും രാവണസഹോദരനുമാണ്. അനവധി ഋഷികളെയും അപ്സരസുകളെയും ഭക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ ഇന്ദ്രപദത്തിന്നായി ബ്രഹ്മാവിനെ തപം ചെയ്കയും സരസ്വതി ദേവകളുടെ അപേക്ഷപ്രകാരം കുംഭകർണ്ണന്റെ നാവിന്മേൽ സ്ഥിതി ചെയ്തു നിദ്രാപദം എന്നു പറയിക്കയും ചെയ്തു. അതിന്മണ്ണം കുംഭകർണ്ണൻ നിദ്രയെ വരിച്ചൂ. അന്നുമുതൽ ഉറക്കം തുടങ്ങി. ആറുമാസം തുടർച്ചയായി ഉറങ്ങും. ഉണർന്നാൽ ഒരു ദിവസം ആ സ്ഥിതിയിലിരിക്കും. രാമരാവണ യുദ്ധത്തിൽ ശ്രീരാമൻ കൊന്നു. ഇന്ദ്രനെയും ഐരാവതത്തെയും അവമാനിക്ക ഹേതുവായിട്ടു ബ്രഹ്മാവ് കുംഭകർണ്ണനെ ശപിച്ചിട്ടുണ്ട്. പിന്നീടാണ് തപസ്സു ചെയ്തു ബ്രഹ്മാവിനെ സന്തോഷിപ്പിച്ചതു്.
കുംഭകാമില
  • ഒരു രോഗം
  • കാമിലതന്നെ ക്രമം കൊണ്ട് ഉദരത്തിന്റെ അന്തർഭാഗത്തെ ഗമിച്ചിട്ടു നീരോടു കൂടി വരും. അതത്രെ കുംഭകാമില.
കുംഭകാരൻ
  • കുശവൻ
  • കുടം ഉണ്ടാക്കുന്നവനെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കുലാലൻ.
കുംഭകാരം
  • കുക്കുടപക്ഷി
കുംഭകാരാലയം
  • കുശവക്കുടി
കുംഭകാരി
  • കലത്ഥാഞ്ജനം
  • മനയോല
  • കാട്ടുമുതിര
കുംഭകാരികാ
  • കാട്ടുമുതിര
  • കലത്ഥാഞ്ജനം
കുംഭക്കൂറു്
  • അവിട്ടത്തിൽ പാതിയും ചതയവും പൂരുരുട്ടാതിയിൽ മുക്കാലും കൂടിയ സമയം
കുംഭജം
  • അകത്തി
കുംഭതുംബി
  • വട്ടച്ചുര
കുംഭദാസി
  • കടപ്പായൽ
കുംഭഫലാ
  • വലിയകുമ്പളം
കുംഭബീജകം
  • ഉറുഞ്ചി
കുംഭമാസം
  • ചിങ്ങം തൊട്ട് ഏഴാമത്തെ മാസം
  • മേടം മുതൽ പതിനൊന്നാമത്തേതു്
കുംഭയോനി
  • അഗസ്ത്യൻ
  • വസിഷ്ഠൻ
  • ദ്രോണർ
കുംഭയോനി(ക)
  • തുമ്പ
കുംഭം
  • കുടം
  • ഭൂമിയെ നിറയ്ക്കുന്നതെന്നർത്ഥം.
  • ആനത്തലയിലേ മുഴ
  • കുംഭമാസം
  • കുംഭരാശി
  • വാസനയുള്ള ഒരു പഴം
  • ത്രികോല്പക്കൊന്ന
  • ശിവത
  • ഗുഗ്ഗുലുമരം
  • ഭൂമിയെ പൂരണം ചെയ്യുന്നതെന്നർത്ഥം.
കുംഭരാശി
  • പതിനൊന്നാമത്തേ രാശി
കുംഭലഗ്നം
  • കുംഭരാശി
കുംഭലാ
  • ശ്രാവണി
കുംഭസംഭവൻ
  • അഗസ്ത്യൻ
  • കുംഭത്തിൽ നിന്നുണ്ടായവൻ, കുടത്തിൽ പിറന്നവൻ. മിത്രാവരുണന്മാരുടെ രേതസ്സിനെ ഉർവശി കലത്തിൽ സൂക്ഷിച്ചു രക്ഷിക്കവേ അഗസ്ത്യൻ ജനിച്ചതായി പറയുന്നു.
  • വസിഷ്ഠൻ
  • ദ്രോണർ
കുംഭാ
  • വെൺകന്നി
  • വ്യഭിചാരിണി
കുംഭാണ്ഡം, കുംഭാണ്ഡി
  • വലിയ കുമ്പളം
കുംഭാലംബു
  • വട്ടച്ചുര
കുംഭാശ്രമം
  • രാമേശ്വരം ക്ഷേത്രത്തിലുള്ള ഒരുത്സവത്തിന്റെ പേർ
  • ഈ ക്ഷേത്രം രാമനാഥപുരം ജില്ലയിലാണു്.
കുംഭി
  • വിശേഷണം:
  • കുംഭമുള്ള
  • ഭീ, ഭിനീ, ഭി.
കുംഭി
  • ആന
  • കുടം
  • കുമ്പിൾമരം
  • ഒരു നരകം
  • ചെറുകുമിഴു്
  • ഇലകളെക്കൊണ്ടു തന്നത്താൻ മറയ്ക്കുന്നതെന്നർത്ഥം.
  • മുതല
  • ഗുഗ്ഗുലു
  • പാതിരി
  • കുടപ്പായൽ
  • ചെറിയ ദന്തി
  • പർപ്പടവൃക്ഷം
കുംഭിക
  • നീർച്ചീര
  • ജലത്തിൽ നിറയുന്നതെന്നർത്ഥം. കുംഭീക എന്നുമാകാം.
  • അത്തിത്തിപ്പലി
  • ചെറുകുമിഴു്
  • കടപ്പായൽ
  • പാതിരി
  • ഒരു രോഗം
  • കുംഭിക എന്ന രോഗത്തിന്റെ ലക്ഷണം–കറുത്ത കുരുക്കളുണ്ടാകും. അവ ഞാവൽപ്പഴത്തിന്റെ അകത്തുള്ള കുരുക്കൾ പോലെയിരിക്കും.
കുംഭികുംഭം
  • ആനത്തലയിലേ മുഴ
കുംഭിനി
  • പിടിയാന
  • ഭൂമി
കുംഭിനീബീജം
  • നേർവാളം
കുംഭിലൻ
  • കള്ളൻ
  • വല്ലാത്ത കാലങ്ങളിൽ ജനിക്കുന്നവൻ
കുംഭിലം
  • ചക്രമത്സ്യം
കുംഭീക
  • നീർച്ചീര
കുംഭീകം
  • പുന്ന
കുംഭീനസം
  • സർപ്പം
കുംഭീനസി
  • അംഗാരവർണ്ണനെന്ന ഗന്ധർവന്റെ ഭാര്യ
  • അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാൻ തുടങ്ങിയപ്പോൾ കരയുന്നതു കണ്ടു ധർമ്മപുത്രാജ്ഞയാ അഭയം നൽകി.
കുംഭീപാകം
  • ഒരു നരകം
  • ‘ഘോരമായുള്ള കുംഭീപാകമാകിയ’
    — അദ്ധ്യാത്മരാമായണം
    .
കുംഭീബീജം
  • നേർവാളം
കുംഭീര
  • മുതല
  • ശക്തിയേറുകമൂലം ജലത്തിൽ കിടക്കുമ്പോൾ അതിലിറങ്ങുന്ന ആനയെക്കൂടി പിടിക്കുന്നതെന്നർത്ഥം.
  • പാമ്പു്
കുംഭീര(ല)
  • മുതല
കുംഭോലു
  • ഗുഗ്ഗുലു
കുംഭോലൂഖലക
  • ഗുഗ്ഗുലു
കുമ്മട്ടി
  • ഒരുമാതിരി വെള്ളരി
  • കാട്ടുവെള്ളരി
കുമ്മാട്ടി
  • ഭദ്രകാളിയെ സംബന്ധിച്ച സദ്യ
  • തമിഴിൽ – പൊങ്ങൽ.
കുമ്മാട്ടു്
  • കച്ചീട്ടിലും മറ്റും ഒപ്പിടുന്നതിന്റെ അടുക്കൽ മുതലിന്റെ സംഖ്യ എഴുതുക
  • ലക്കം
കുമ്മായം
  • കക്കാ ചുട്ട പൊടി
കുമ്മാരം
  • മുള
കുമ്മി
  • സ്ത്രീകളുടെ ഒരുമാതിരി കളി
കുമ്മിണി
  • അല്പം
കുയിൽ
  • ഒരുവക കറുത്ത പക്ഷി
  • കുയിലിന്റെ മാംസം – നയനരോഗം, പിത്തം, കഫം, രാജയക്ഷ്മാവു് ഇവക്കു നന്നു്. മലം പിടിക്കും. മൂത്രം കുറയും. ഇംഗ്ലീഷിൽ – (Cuckoo) കുക്കു.
  • ഒരുവക മീൻ
  • തോക്കിന്റെ തീക്കല്ലു ചെന്നു കൊള്ളുന്ന സ്ഥലം, കുറിഞ്ഞി
  • ഇപ്പോൾ തീക്കല്ലിനു പകരം കേപ്പാണു് അധികമായി ഉപയോഗിച്ചുവരുന്നതു്.
  • പര്യായപദങ്ങൾ:
    • വനപ്രിയം
    • പരഭൃതം
    • കോകിലം
    • പികം.
കുയില
  • വളരെ കറുത്ത മനുഷ്യൻ
കുയുമ്പ
  • ചുണ്ടപോലെ ഇലയും മുള്ളുമുള്ള ഒരു ചെടി
  • കുയുമ്പയ്ക്കു അഗരിയുടെ ഗുണമുണ്ടു. വിഷത്തിനുത്തമം. പൂവു വളരെ ചുമന്നതാണു. ചായത്തിനു കൊള്ളാം. ഇംഗ്ലീഷിൽ (Officinal Carthamus) ഒഫ്സിനൽ കാർത്ഥെമസ് ഇതിന്റെ എണ്ണ ബലത്തെയും കഫപിത്തങ്ങളെയും വർദ്ധിപ്പിക്കും. മലത്തെ തടുക്കും. കണ്ണിനു ഹിതമല്ലാ. രക്തത്തെ ദുഷിപ്പിക്കും.
കുര
    ധാതു:
  • ശബ്ദവിശേഷം പുറപ്പെടുവിക്കുക
കുര
  • ചുമ
  • പട്ടിയുടെ ശബ്ദം
കുരകാ
  • ഇഴന്തിൽ
കുരക്കു്
  • കുരങ്ങു്
കുരക്കരചർ
  • ഒരക്കന്മാരിൽ (വാനരരിൽ) വെച്ചു് അരചൻ (രാജാക്കൾ
  • പ്രധാനി)
കുരൽ
  • ശബ്ദം
  • പഴയ മലയാളം. ഇപ്പോൾ നടപ്പില്ല.
  • ‘മേഘകുരലൊത്ത ചെറുഞാണൊലി’
    — രാമചരിതം
    .
  • (കുരലോടുകൂടിയവൻ കുരലൻ).
കുരക്കൻ
  • കുരങ്ങു്
കുരയ്ക്കുക
  • മോങ്ങുക
  • പട്ടിയുടെ ശബ്ദത്തിനു ‘കുര, മോങ്ങൽ’ എന്നുപേർ.
  • അർത്ഥമില്ലാതെ സംസാരിക്കുക
  • ശൈലി.
കുരങ്ക(ങ്കു)രം
  • വണ്ടാരംകോഴി
കുരംഗകം
  • മാൻ
  • കുരാൽമാൻ
കുരംഗനാഭി
  • കസ്തൂരി
  • ‘കുരംഗനാഭിയാലലങ്കരിച്ചതും’
    — വിച്ഛിന്നാഭിഷേകം കഥകളി
    .
കുരംഗം
  • മാൻ
  • ഭൂമിയിൽ ഓടിനടക്കുന്നതെന്നർത്ഥം.
  • രണഗീഥപക്ഷി
കുരംഗമം
  • മാൻ
  • കുരാൽമാൻ
കുരംഗിക
  • പിടമാൻ
  • കാട്ടുപയറു്
കുരംഗിണി
  • കാട്ടുപയറു്
കുരങ്ങു്
  • മരത്തിൽ ചാടി സഞ്ചരിക്കുന്ന ഒരുവക ജന്തു
  • മരഞ്ചാടി. കരിങ്കുരങ്ങു്
  • വെളുത്ത കുരങ്ങു്
  • കരടിക്കുരങ്ങു്
  • ശിങ്കളം
  • കുരങ്ങിന്റെ മാംസം — വാതം, അർശ്ശസ്സ്, ക്രിമി, വായുമുട്ടൽ, പാണ്ഡുക്ഷയം, നയനരോഗം, ചുമ ഇവക്കു നന്നു്.
കുരചില്ലം
  • ഞണ്ടു്
കുരചിൽ
  • മൂക്കാതെ പഴുക്കുന്ന പഴുപ്പു്
കുരടൻ
  • ചെമ്മാൻ
  • ചെരുപ്പുകുത്തി
കുരടു്
  • സ്തീകളുടെ കാതിൽ മരംകൊണ്ടുണ്ടാക്കിയിടുന്നതു്
  • അണ, വായ്
  • പ്രധാനമായി ബ്രാഹ്മണസ്ത്രീകൾ ഇതു നടുക്കാതിൽ ഇടാറുണ്ടു്. അഞ്ചു ചെറിയ കല്ലു വെച്ചിരിക്കും ചിലർ കുറുടു് എന്നും പറയാറുണ്ടു്.
കുരട്ടുക
  • ചവുട്ടി താറുമാറാക്കുക
കുരണ്ടകം
  • മഞ്ഞനിറത്തിലുള്ള പൂവോടുകൂടിയകുറുഞ്ഞി സാരമായ ഔഷധമായതുകൊണ്ടു ജനങ്ങൾ കൈക്കലാക്കുന്നതിനാൽ ഈ പേരുണ്ടായി
  • പാഠാന്തരങ്ങൾ – കുരുണ്ടകം, കുരുണ്ഡകം, കുരണ്ഡകം.
കുരണ്ടം
  • നീരാരൽ
കുരണ്ടി
  • ഇരിക്കുന്നതിനുള്ള പലക
  • ഒരു വക ചെടി
  • കരിമ്പനയുടെ കായ്
കുരണ്ഡകം
  • പൊൻനിറത്തിൽ പൂവുള്ള ഒരു ചെടി
  • പൊൻനിറം കുറുഞ്ഞി
  • മഞ്ഞക്കുറുഞ്ഞി
  • മഞ്ഞപ്പൂവുള്ള മുൾക്കുറുഞ്ഞി
കുരണ്ഡ
  • ഒരു ദീനം
  • ആന്ത്രവീക്കം
കുരപ്പൻ
  • ഇരിമ്പുചീപ്പു്
കുരമ്പു്
  • പന്നി പ്രസവിപ്പാൻ ഉണ്ടാക്കുന്ന സ്ഥലം
കുരരം
  • ഞാറപ്പക്ഷി
  • കട്ടകൊത്തി
  • അഴുകുരൽ എന്ന പക്ഷി
  • ശബ്ദിക്കുന്നതെന്നർത്ഥം.
കുരരി
  • ഞാറപ്പക്ഷി
  • പെണ്ണാടു്
കുരലം
  • അഴുകുരൽ
കുരലം
  • ഞാറപ്പക്ഷി, അഴുകുരൽ
  • കുറുനിര
കുരൽ
  • ശബ്ദം
  • കുരലൻ – കുരലൊടു (ശബ്ദത്തൊടു) കൂടിയവൻ.
കുരൽനാഴി
  • കഴുത്തിന്റെ അകത്തേഭാഗം
  • വല്ലതും ഭക്ഷിച്ചാൽ അതു് അകത്തേയ്ക്കിറങ്ങുന്ന വഴി
കുരൽവള്ളി
  • കുരൽനാഴി
കുരവ
  • കല്യാണവും മറ്റും പ്രമാണിച്ചു സ്ത്രീകൾ ശുഭാവസരത്തിൽ കീഴ്നടപ്പനുസരിച്ചു പുറപ്പെടുവിക്കുന്ന ശബ്ദവിശേഷം
കുരവ(ക)ം
  • വെളുത്ത മന്താരം
  • ചെങ്കുറുഞ്ഞി
കുരവകം
  • ചെങ്കുറുഞ്ഞി, ചെമന്ന പൂവുള്ള കുറുഞ്ഞി, അധികം പുഷ്പരസമില്ലായ്കയാൽ വണ്ടുകളുടെ ശബ്ദം കുറയുന്നതു്, ചെമന്ന പൂവുള്ള മുൾക്കുറുഞ്ഞി
  • വരിനെല്ലു (കറുത്തതു്)
കുരസ
  • കുഴുപ്പ
കുരള്
  • നുണ
  • ഭോഷ്കു്
  • ‘കുരളപറഞ്ഞിട്ടെന്തൊരുകാര്യം’
    — കിരാതം തുള്ളൽ
    .
  • ദൂഷണം
  • അസത്യം
കുരളം
  • കുറുനിര
  • ‘നിടിലസീമ്നി നിരന്നതിഭംഗിയിൽ പൊടിയണിഞ്ഞരുളും കുരളങ്ങളും’
  • ഞാറപ്പക്ഷി
കുരാൽ
  • തവിട്ടുനിറം
കുരാൽനെല്ലു്
  • ഒരു വക നെല്ലു്
  • നവരയോടടുത്ത ഗുണമുള്ളതാണു്.
കുരാൽമാൻ
  • ഒരു വക മാൻ
  • ഇതിന്റെ കണ്ണുകൾക്കു വളരെ ഭംഗിയുണ്ടു്.
  • ‘കൂമ്പുംകുരാൽമിഴിതുളുമ്പിന ഗംഗവെള്ള’
    — ലീലാതിലകം
    .
കുരാലിക്കുക
  • കണ്ണിൽ കരടുവീണു വേദനയുണ്ടാവുക
കുരാലിപ്പു്
  • കണ്ണിൽ കരടു വീണാലുണ്ടാകുന്ന വേദന
കുരാശാണി
  • ഒരു മരുന്നുചെടി
  • വിഷം, കഫം, വാതം, അതിസാരം, ശൂല ഇവ നശിപ്പിക്കും.
കുരികിൽ
  • ഒരുവക ചെറിയ പക്ഷി
  • ഒരു കാട്ടുചെടി
  • മൂന്നു ദോഷങ്ങൾക്കും നന്നു്. ബലത്തെ വർദ്ധിപ്പിക്കും. വിഷമേറ്റവർക്കു അത്യുത്തമം. സംസ്കൃതത്തിൽ – ചടകം. തമിഴിൽ – കുരുവി. ഇംഗ്ലീഷിൽ – (Sparrow) സ്പാരൊ.
കുരികിൽതാളി
  • ഒരു കാട്ടൂചെടി
കുരിക്കകുത്തുക
  • ഞാഞ്ഞൂൽ മണ്ണുപൊക്കുക
കുരിക്കൻ
  • ഒരു ജാതിക്കാരൻ
  • നായന്മാരിൽ ഒരു കൂട്ടക്കാരൻ
കുരിക്കപ്പൂഴി
  • ഞാഞ്ഞൂൽ നിലത്തുനിന്നു പൊക്കുന്ന മണ്ണു്
കുരിട്ടുകല്ലു്
  • കണ്ണാടിയൊ സ്ഫടികമൊ ഉണ്ടാക്കുന്നതിനുള്ള ഒരു മണൽ
കുരിയൻ
  • കണ്ടത്തിൽ ഇരിക്കുന്ന ഒരുമാതിരി പക്ഷി
കുരിശു
  • സൂറിയാനിക്കാരിൽ ചിലർ എടുത്തുകൊണ്ടു നടക്കുന്ന ഒരു വസ്തു
  • പോർട്ടുഗീസ് ഭാഷ.
കുരിശുമാല
  • കുരിശു കോർത്തിടുന്ന തുടൽ
കുരീധാന്യം
  • ഒരുവക തൃണധാന്യം
  • പുഷ്ടികരമാണു്. ബലത്തെ വർദ്ധിപ്പിക്കും. കുതിരക്കു് അത്യുത്തമം.
കുരു
  • സോമവംശത്തിലുള്ള ഒരു രാജാവിന്റെ പേർ
  • അഛൻ – സംവരണൻ. അമ്മ – തപതി.
  • സോമവംശത്തിൽ പ്രതാപശാലിയായി നാടുവാണിരുന്ന ഒരു രാജാവാണു് കുരു. ഇദ്ദേഹത്തിന്റെ പിൻവാഴ്ചക്കാർ എന്ന അർത്ഥത്തിലാകുന്നു ദുര്യോധനാദികൾ ‘കൗരവ’സ്ഥാനം അംഗീകരിച്ചതു്. കുരു ധൃതരാഷ്ട്രന്റെയും പാണ്ഡുവിന്റെയും പൂർവികനാണെങ്കിലും ധൃതരാഷ്ട്രരുടെ മക്കൾക്കു മാത്രമെ ‘കൗരവർ’ എന്ന നാമധേയമുള്ളു. വൈദികകാലത്തു പഞ്ചനദത്തിൽ പാർത്തിരുന്ന ആര്യന്മാരിൽ അത്യുത്സാഹശീലന്മാരായിരുന്നവർ കൂട്ടംകൂടി ഗംഗയുടേയും യമുനയുടേയും മദ്ധ്യദേശത്തുള്ള ഇപ്പോഴത്തെ ഡെൽഹിയുടെ സമീപത്തായി ‘കുരു’ എന്നു പ്രസിദ്ധമായ രാജ്യം സ്ഥാപിച്ചു] (പ്രാചീനാര്യാവർത്തം).
  • ഒരു രാജ്യം
  • ഭൂമിയുടെ വടക്കേ അറ്റത്തുള്ള ഒരു ഖണ്ഡം, ഉത്തര കരു
  • ഫലങ്ങളുടെ അകത്തുള്ള ബീജം
  • പരു
  • മസൂരി
  • കണ്ടകാരിച്ചുണ്ട
  • പര്യായപദങ്ങൾ:
    • വിസ്ഫോടം
    • പിടകം.
കുരുകുന്ദകം
  • മുള്ളങ്കി
കുരുകുരുപക്ഷി
  • ഒരുവക പക്ഷി
  • മാംസം ത്രിദോഷങ്ങളേയും ശമിപ്പിക്കും. സംസ്കൃതം: കുരുബാഹു.
കുരുക്കു്
  • ചില പക്ഷികളേയും മറ്റും പിടിപ്പാനുള്ള ഒരു സൂത്രം
കുരുക്കുത്തി
  • ഒരു ചെടി
  • ഒരുമാതിരി മുല്ല
കുരുക്കുപല്ലൻ
  • ഒരു മഹാജന്തു
  • സ്ഥലജീവിയാണ്. ആദ്യത്തെ സാക്ഷാൽ സ്ഥലജീവി ഇതാണത്രേ.
കുരുകുലം
  • നൂറുപേരുടെ വംശം
  • കൗരവ വംശം
കുരുക്കുക
  • മുളയ്ക്കുക
  • കിളുക്കുക
  • സകര്‍മ്മകക്രിയ:കുരുപ്പിക്കുക.
കുരുക്കുത്തിമുല്ല
  • സുഗന്ധപുഷ്പമുള്ള ഒരു വള്ളി
  • പൂവു് — കഫം, പിത്തം, വിക്കം, രക്തദോഷം, ശിരോരോഗം, വിഷം ഇവക്കു നന്നു്. ആമത്തെ പചിപ്പിക്കും. മുടിയെ നന്നാക്കും. സംസ്കൃതം: കന്ദംതമിഴ്: കുരുന്തു് ഇംഗ്ലീഷ്: (White jasmine) വൈറ്റ് ജാസ്മിൻ.
കുരുക്ഷേത്രം
  • പാണ്ഡവരും കൗരവരും തമ്മിൽ യുദ്ധമുണ്ടായ സ്ഥലം (ഇന്ദ്രപ്രസ്ഥത്തിനടുത്താണു്)
  • ‘തപതിപെറ്റുണ്ടായി കുരുവാംനരപതി തപസാകുരുക്ഷേത്രംനിർമ്മിച്ചതവനല്ലൊ’
    — ഭാരതം
കുരുങ്ങുക
  • കുരുക്കിൽ അകപ്പെടുക
  • സകര്‍മ്മകക്രിയ:കുരുക്കുക.
കുരുടൻ
  • കണ്ണുകാണാത്തവൻ
  • മുണ്ടൻ
  • പര്യായപദങ്ങൾ:
    • അന്ധൻ
    • അദൃക്കു്.
കുരുടം
  • നീരാരൽ
കുരുടി
  • കണ്ണു കാണാത്തവൾ
  • പൊക്കംകുറഞ്ഞവൾ, മുണ്ടി
കുരുടു്
  • വിശേഷണം:
  • കണ്ണുകാണാത്ത
  • കൊച്ചു്
കുരുട്ടുക, കുറുട്ടുക
  • കുറുമ്മുക
  • കരയുക
കുരുട്ടുകണ്ണൻ
  • കണ്ണുകാണാത്തവൻ
കുരുട്ടുകണ്ണു്
  • കാഴ്ചയില്ലാത്ത കണ്ണു്
കുരുട്ടുകല്ലു്
  • സ്ഫടികമുണ്ടാക്കുന്നതിനുള്ള കല്ലൊ മണ്ണോ
കുരുട്ടുപാവൽ
  • പാവലിൽ ഒരുവകഭേദം
  • കുഷ്ഠം, ശ്വിത്രം, അരുചി മുതലായവക്കു നന്നു്. സംസ്കൃതം: കർക്കോടകി.
കുരുട്ടുപ്രാവു്
  • ഒരു പക്ഷി
  • ഇതു കാട്ടിൽ സഞ്ചരിക്കുന്നു. സംസ്കൃതം: കാണകപോതം.
കുരുട്ടുമാവ്
  • കാട്ടുമാവു്
  • കോമ്മാവു്
  • കുരുട്ടുമാവു് എന്നതു ചെമന്ന കായുള്ള മാവാണു്. പച്ചക്കായ് മലം പിടിത്തമുള്ളതാണു്. പഴുത്ത കായ് ബലത്തേയും അഗ്നിയേയും വർദ്ധിപ്പിക്കും. ഇതിന്റെ കായ് പാലിനോടു ചേർത്തു് ഭക്ഷിക്കരുതു്.
കുരുട്ടുവെള്ളരി
  • ഒരു ഫലശാകം
  • ഇതിന്റെ ഇളം കായ് ഉണങ്ങിയതിനു മുരുക്കിൻവറ്റൽ എന്നു പറയുന്നു. കായിന്മേൽ രോമമുണ്ടായിരിക്കും. ഇരുണ്ട നിറമാണ്. ഇളംകായ് മൂത്രത്തെ വർദ്ധിപ്പിക്കും. മലത്തെ ഇളക്കും. മൂത്തകായ്ക്ക് എരിയും പുളിയും കാണും. സംസ്കൃതം: ശശാന്ദുലി.
കുരുണ്ട(ക)ം
  • മഞ്ഞപ്പൂവുള്ള മുൾക്കുറുഞ്ഞി
  • മഞ്ഞക്കുറുഞ്ഞി
കുരുണ
  • ഒരു മാതിരിമുല്ല
കുരുതി
  • മഞ്ഞളും ചുണ്ണാമ്പും കൂടി കലക്കിയതു്
  • ചോര
  • ഒരുമാതിരി ബലി
കുരുതിക്കളി
  • രക്തക്കുഴമ്പു്. (പ്രാചീനമലയാളം:)
കുരുത്ത
  • വിശേഷണം:
  • മുളച്ച
കുരുത്തി
  • മീൻകൂടു്
  • ഒറ്റൽ
  • പര്യായപദങ്ങൾ:
    • മത്സ്യധാനി
    • കുവേണി.
കുരുത്തോല
  • തെങ്ങിന്റെ കൂമ്പോല
കുരുദേശം
  • കുരുരാജ്യം
കുരുനീർ
  • പരുവിന്റെ ചലം
കുരുന്ന്
  • ചെറിയ തളിരു്
  • ‘കുരുന്നു കാലിൽ തളയിട്ടനാളേ’.
കുരുന്നുകല്ല്
  • ഇരുമ്പു് വെണ്മവരുത്തുന്നതിനുള്ള ഒരു മാതിരി കല്ലു്
കുരുന്നേരി
  • പരിഭ്രമം
  • തിടുക്കം
  • ഞെരുക്കം
കുരുപ്പു്
  • വിശേഷണം:
  • മുളച്ച
കുരുപ്പപ്പൂഴി
  • ഞാഞ്ഞൂൽ നിലത്തുനിന്നു പൊക്കുന്ന മണ്ണ്
കുരുപ്പരുത്തി
  • പഞ്ഞിയുണ്ടാകുന്ന ഒരുമാതിരി ചെടി
  • പരുത്തി, നൂൽപ്പരുത്തി ഇങ്ങനെയും പറയും. പിത്തം, തണ്ണീർദാഹം, കഫം, ചുട്ടുനീറൽ, ശ്രമം, അരതി, മൂർച്ഛ, ചുഴൽച്ച ഇവക്കു നന്നു്, സംസ്കൃതം: കാർപ്പാസി. തമിഴ്: പരുത്തി.
കുരുപ്പു്
  • മുളപ്പു്
  • കിളുപ്പു്
  • തേങ്ങക്കകത്തിരിക്കുന്ന കുരുപ്പു്
കുരുപ്പുകാലു്
  • നാട്ടിയാൽ കിളുക്കുന്ന പത്തൽ
കുരുപ്പുവിത്തു്
  • വിതപ്പാൻ കിളിപ്പിച്ച വിത്തു്
കുരുമുളകു്
  • നല്ലമുളകു്
  • കൊടിമുളകു്
കുരുമൂലി
  • ഒരുമാതിരി മുള്ളുള്ള മരം
കുരുംബാ, കുരുംബികാ
  • തുമ്പ
കുരുംബി
  • മലന്തിപ്പലി
കുരുമ്പ
  • ഇളനീർ
  • മധുരക്കള്ള്
കുരുരാജാവു്
  • ദുര്യോധനൻ
  • കുരുരാജ്യത്തിലെ രാജാവു്
കുരുവകം
  • ചെങ്കുറുഞ്ഞി
  • ഭൂമിയിൽ നല്ലതെന്നു സ്തുതിക്കപ്പെടുന്നതെന്നർത്ഥം.
  • ചെമന്ന പൂവുള്ള മുൾക്കുറുഞ്ഞി
കുരുവി
  • കണ്ടത്തിൽ ഇരിക്കുന്ന ഒരുമാതിരി പക്ഷി
കുരുവി(ബി)സ്തം
  • ഒരു പലം (144 പണത്തുക്കം) പൊന്നിന്റെ പേർ
  • കുരുക്കളിൽ പ്രസിദ്ധം എന്നർത്ഥം.
കുരുവിക്കരിമ്പു്
  • കുശ
  • വാതം, പിത്തം, രക്തദോഷം, മൂത്രകൃച്ശ്രം, ചുട്ടുനീറൽ, കല്ലടപ്പു്, മെലിവു്, തണ്ണീർദാഹം, ക്ഷയം, ശ്രമം, ആമദോഷം, ഇവക്കു നന്ന്. മലത്തിനയവുവരുത്തും. രുചികരമാണ്. സംസ്കൃതം: കാശം. തമിഴ്: കുരുവിക്കരിമ്പു്]
കുരുവിന്ദം
  • മുത്തങ്ങ
  • കുരുദേശത്തിൽ കിട്ടുന്നതെന്നർത്ഥം.
  • മാണിക്യം
  • കാരുപ്പു്
  • ചായില്യം
  • ഉഴുന്നു്
  • കുരാൽനെല്ലു്
  • കുരുവിന്ദം എന്നതു കുരുക്കുത്തിമുല്ല എന്നും പറയുന്നുണ്ടു്.
കുരുവില്ലം
  • ഒരുവക ചെമന്ന രത്നം
  • മാണിക്യം
കുരുവില്ലാക്കടുക്ക
  • ഒരങ്ങാടിമരുന്നു്
കുരുവീര(ക)ം
  • നീർമരുതു്
കുരുൾ
  • കുറുനിര
കുരൂപ
  • വിശേഷണം:
  • സൗന്ദര്യമില്ലാത്ത
  • ഭംഗികേടുള്ള
കുരൂപ്യം
  • വെളുത്തീയം
കുരയ്ക്കുക
  • ചുമയ്ക്കുക
  • പട്ടി ശബ്ദിക്കുക
കുർക്കരി
  • പെൺപട്ടി
കുർക്കുടം
  • കോഴി
കുർക്കുരം
  • പട്ടി
  • നായ്
കുർണ്ണജം
  • നറുവയമ്പു്
കുർദ്ദനം
  • പന്തുകളി
  • കണ്ണാമ്പൊത്തുകളി മുതലായ ചില കളി
  • കൂർദ്ദനം എന്ന പദം അധികം നടപ്പു്.
കുർപ്പര
  • മുഴങ്കൈ
  • മുഴംകാൽ
കുർപ്പാസം
  • കുപ്പായം
കുര്യാപ്പള്ളികടത്തുക
  • രാജ്യത്തിനു പുറത്താക്കുക (ശൈലി)
കുർവ്വത്തു്
  • ഒരു അപ്രധാനമായ അംഗക്രിയയെ കുറിക്കുന്നതു്
കുർവ്വരൻ
  • രാക്ഷസൻ
  • ‘നൈര്യത: കാർവ്വരഃ ക്രവ്യാൽകർബ്ബു രോയാതുരക്ഷസീ’
    — ശബ്ദാർണ്ണവം
കുല
  • ധാതു
  • ഫലമുള്ളതാകുക
കുല
  • പൂക്കുല മുതലായതു്
  • ഫലമൊ കായൊ ചേർന്നിട്ടുള്ള കുറെ എണ്ണം കൊത്തു്
  • വില്ലു വളച്ചുകെട്ടുക
കുലയറ്റാൽ മടലിൽതാങ്ങാ
  • നമ്മുടെ പ്രധാന രക്ഷിതാക്കൾ നമ്മെ ഉപേക്ഷിച്ചാൽ അന്യരുടെ സഹായംകൊണ്ടു ഫലമില്ല
  • (പഴഞ്ചൊല്ലു്).
കുലക
  • വിശേഷണം:
  • ശ്രേഷ്ഠതയുള്ള വംശത്തിൽ ജനിച്ച
കുലകകർക്കടി
  • ചീനവെള്ളരി
കുലകൻ
  • കുലശ്രേഷ്ഠതയുള്ള സൂത്രപ്പണിക്കാരൻ, മൂത്തശില്പി
  • (മൂത്താശാരി എന്നപോലെ) ജാതിക്കാരെ കൂട്ടിച്ചേർത്തു കൊണ്ടു സഞ്ചരിക്കുന്നവൻ എന്നർത്ഥം.
  • കാക്കപ്പനിച്ചം
കുലകം
  • കാക്കപ്പനിച്ചി
  • “കുളകം” എന്നുമുണ്ടു്.
  • പടോലം
  • കൈപ്പൻപടവലം
  • പനച്ചി
  • കർപ്പൂരതുളസി
കുലക്ഷയാ
  • നായിക്കൊരുണ
കുലക്ഷയം
  • വംശനാശം
കുലഗിരി
  • (കുലപർവതം നോക്കുക.)
കുലഗുരു
  • വംശത്തിനു പ്രത്യേകമായിട്ടുപദേശിക്കുന്ന ആചാര്യൻ
കുരുചേരു്
  • കുമ്മായം തേപ്പാൻ ഇരിമ്പു കൊണ്ടുണ്ടാക്കിയതു്
കുലജ
  • വിശേഷണം:
  • നല്ല വംശത്തിൽ ജനിച്ച
കുലഞ്ജ(ന)ം
  • നറുവയമ്പു്
കുലട
  • വ്യഭിചാരിണി
  • ‘കുലാനി അടതി ഇതികുലടാ’ അന്യ ഭവനങ്ങളിൽ (പുരുഷന്മാരെ തേടി) ചെല്ലുന്നതുകൊണ്ടു കുലട എന്ന പേരുണ്ടായി. കുലത്തിനു് അവമാനമുണ്ടാകത്തക്കവിധം തന്നിഷ്ടം പോലെ നടക്കുന്നവൾ എന്നുതാൽപര്യം. കുലടശബ്ദത്തിനു കുലങ്ങളിൽ സഞ്ചരിക്കുന്നവൾ എന്നാണു ശബ്ദാർത്ഥം. ഇവർ രണ്ടുതരമുണ്ടു്. 1. വ്യഭിചാരിണി — ജാരന്മാരെ അന്വേഷിച്ചു് അവരുടെ വസതിക്കു ചെല്ലുന്നവൾ. അതായതു മുമ്പു പറഞ്ഞതരം. 2. ഭിക്ഷക്കുവേണ്ടി (അന്യന്മാരെ തിരഞ്ഞല്ല) വീടുതോറും സഞ്ചരിക്കുന്ന ഒരു പതിവ്രത.
കുലടജോത്ഭവം
  • മരുതു്
കുലടൻ
  • തന്നിൽനിന്നു ജനിക്കാതെ വിലക്കുവാങ്ങിച്ചോ മറ്റൊ ലഭിച്ച പുത്രൻ
കുലടി
  • മനയോല
കുലതന്തു
  • സന്തതി
  • വംശാഭിവൃദ്ധി
  • ‘വിശ്വമെല്ലാംപരത്തിക്കുലതന്തവേ’
    — അദ്ധ്യാത്മരാമായണം
    .
കുലത്ഥം
  • മുതിര
കുലത്ഥാ
  • കാട്ടുമുതിര
  • കുലത്ഥാഞ്ജനം
കുലത്ഥാഞ്ജനം
  • ഒരുവക അഞ്ജനം
  • വ്രണം, ചൊറി, നേത്രരോഗം, സ്ഥാവരവിഷം, ജംഗമവിഷം, വിസ്ഫോടം ഇവക്കു നന്നു്. തമിഴ്: കുളുത്ഥാഞ്ജനം.
കുലത്ഥികാ
  • കുലത്ഥാഞ്ജനം
  • തുത്ഥിൽ ഒരു വകഭേദം
  • മുതിരയുടെ ആകൃതിയിലുള്ളതെന്നർത്ഥം.
  • കാട്ടുമുതിര
  • മുതിര
  • ചെങ്കൽ
  • ചെറുവിടക്കോൽ
കുലഥം
  • മുതിര
കുലദൈവം
  • പരദേവത
കുലധർമ്മം
  • അതാതു വംശത്തിൽ ജനിച്ചാൽ ചെയ്യേണ്ടുന്ന മര്യാദ
  • വംശാചാരം
കുലധാരകൻ
  • പുത്രൻ
കുലനഗരി
  • കുലപുരി
കുലനാശം
  • ഒട്ടകം
  • വംശനാശം
കുലനാശനൻ
  • ജാതിയിൽനിന്നു തള്ളപ്പെട്ടവൻ
കുലപതി
  • വംശത്തിൽ പ്രമാണി
  • പതിനായിരം ശിഷ്യരെ പഠിപ്പിച്ചു രക്ഷണം ചെയ്യുന്ന മുനി
  • ‘മുനീനാം ദശസാഹസ്രം യോന്നദാനാദിപോഷണാൽ അദ്ധ്യാപയതിവിപ്രർഷി രസൗകുലപതിഃസ്മൃതഃ’
കുലപത്ര(ക)ം
  • മക്കിപ്പൂവു്
കുലപർവ്വതങ്ങൾ
  • ഭാരതത്തിന്റെ ഓരോ ഖണ്ഡത്തിലുമുള്ള ഏഴു പർവ്വതങ്ങൾ
  • മഹേന്ദ്രം, മലയം, സഹ്യൻ, ശുക്തിമാൻ, ഋക്ഷപർവതം, വിന്ധ്യൻ, പാരിയാത്രം ഇവ ഏഴും.
  • ‘മഹോന്ദ്രാ മലയഃസഹ്യഃ ശുക്തിമാനൃക്ഷപർവ്വതഃ വിന്ധ്യശ്ചപാരിയാത്രശ്ച സപ്തൈതേകുലപർവ്വതാഃ’
  • കുലശബ്ദത്തോടു പർവ്വതപര്യായം ചേർത്താൽ കുലപർവ്വതങ്ങൾ എന്ന അർത്ഥം വരും. ഉദാ:ഇത്യാദി]
  • പര്യായപദങ്ങൾ:
    • കുലാചലം
    • കുലശൈലം
    • കുലാദ്രി
    • കുലഭൂഭൃത്തു്
    • കുലഗിരി
കുലപാലിക
  • പതിവ്രതാധർമ്മത്തോടുകൂടി തറവാടു കാത്തു രക്ഷിക്കുന്നവൾ
  • കുലത്തെ രക്ഷിക്കുന്നവൾ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കുലസ്ത്രീ.
കുലപുഷ്പം
  • കൊക്കുമന്താരം
കുലപ്പല്ലു്
  • കൂർച്ചൻപല്ലു്
കുലപ്പാമ്പു്
  • കുടൽ സംബന്ധിച്ച കൃമി
കുലപ്പിയം
  • കാലിന്റെ മണിക്കെട്ടിലേ ഒരു മർമ്മം
കുലഭൃത്യാ
  • വംശത്തിലേയ്ക്കു പ്രത്യേകമായിട്ടു വേലചെയ്യേണ്ടുന്ന വീട്ടുകാരി
  • പൈതങ്ങളെ സൂക്ഷിക്കുന്നവൾ
കുലമറിയൻപയറു്
  • ഒരുവക പയറു്
കുലം
  • വംശം
  • തമ്മിൽ കൂട്ടുകെട്ടുള്ളതെന്നർത്ഥം.
  • വാസസ്ഥലം, ഭവനം
  • കൂട്ടം
  • സജാതീയങ്ങളായ പ്രാണികളോടുകൂടിയ സമൂഹം
  • കൂട്ടപ്പെട്ടതെന്നർത്ഥം.
കുലംകൂടുക
  • സംബന്ധംചെയ്ത
കുലമല
  • കുലപർവ്വതം
കുലമ്പിക്കുന്നു
  • കൂർമ്പിക്കുന്നു
  • കൂർപ്പിക്കുന്നു
കുലയ്ക്കുക
  • വളയ്ക്കുക
  • വില്ലുവളച്ചു ഞാൺ കെട്ടുക
  • വാഴയ്ക്കും മറ്റും കുലവരുക
കുലയുക
  • വിറയ്ക്കുക
  • ‘കൊടുംചിലഞാണൊലിചെയ്തതുകേട്ടു കുലഞ്ഞിതുകിഷ്കിന്ധാപുരിയെങ്ങും’
    — കണ്ണശ്ശരാമായണം
  • തെറ്റുക
കുലവൻ
  • ശ്രേഷ്ഠൻ
കുലവർണ്ണാ
  • നാല്ക്കൊപ്പക്കൊന്ന
കുലവാഴ
  • കുലയോടുകൂടെയുള്ള വാഴ
കുലവിദ്യ
  • തന്റെ വംശക്കാർ മുമ്പിനാലേ പഠിച്ചുവരുന്ന വിദ്യ
കുലവിപ്രൻ
  • കുലഗുരു
കുലവില്ലു്
  • വളച്ചുഞാണുകൊണ്ടുകെട്ടിയ വില്ലു്
കുലശി
  • മൂവില
കുലശേഖരൻ
  • വംശത്തിൽ പ്രധാനൻ
കുലശേഖരപ്പെരുമാൾ
  • തിരുവിതാംകൂർ മഹാരാജാവിന്റെ പേർ
കുലശ്രേഷ്ഠി
  • വിശേഷണം:
  • വംശത്തിൽ പ്രധാനമായ
കുലശ്രേഷ്ഠി
  • മൂത്തശില്പി
  • ശില്പികളുടെ കൂട്ടത്തിൽ പ്രധാനി
  • മൂത്തശില്പി എന്നതു മൂത്താശാരി എന്നവണ്ണം ഗ്രഹിക്കുക.
കുലസംഭവ
  • വിശേഷണം:
  • നല്ലകുലത്തിൽ ജനിച്ച
  • ഏതെങ്കിലും ഒരു വംശത്തിൽ ജനിച്ച
കുലസൗരഭം
  • കർപ്പൂരതുളസി
കുലസ്ത്രീ
  • പാതിവ്രത്യധർമ്മത്തോടുകൂടി തറവാടുകാത്തു രക്ഷിക്കുന്നവൾ
  • പര്യായപദങ്ങൾ:
    • ‘കുലപാലികം’.
കുലസ്ഥം
  • മുതിര (കാണം)
  • ചെങ്കല്ലു്
  • കാവിമണ്ണു്
കുലഹണ്ഡകം
  • നീർച്ചുഴലി
കുലഹലം
  • അടക്കാമണിയൻ
  • നീലക്കടുമ്പു
കുലഹാതക
  • വിശേഷണം:
  • വംശത്തെ ദ്വേഷിക്കുന്ന
കുലഹീന
  • വിശേഷണം:
  • ഭ്രഷ്ടമായുള്ള
  • താണകുലത്തിലുള്ള
കുലാ
  • മനയോല
കുലാചലം
  • (കുലപർവതം നോക്കുക)
കുലാചാരം
  • ജാതിമര്യാദ
കുലാഞ്ഞിൽ
  • തേങ്ങയുണ്ടാകുന്ന കുല
കുലാടം
  • പരൽ
കുലായം
  • പക്ഷിക്കൂട്
  • പക്ഷികളുടെ കുടുംബം ഇതിൽ ഗമിക്കുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചു.
കുലായികാ
  • പക്ഷികളെ വളർത്തുന്ന സ്ഥലം
കുലാൽവണ്ടി
  • കുതിരകെട്ടിയ വണ്ടി
കുലാലൻ
  • കുശവൻ
  • ഭൂമിയെ ശോഭിപ്പിക്കുന്നവൻ എന്നർത്ഥം.
  • കാട്ടുകോഴി
കുലാലം
  • ഊമൻ
  • കുക്കുഭപക്ഷി
കുലാലി
  • നീലാജ്ഞനം
  • കുശവന്റെ സ്ത്രീ
  • കുലത്ഥാഞ്ജനം എന്നും കാണുന്നു.
  • കാട്ടുമുതിര
കുലാലികാ
  • കുലത്ഥാഞ്ജനം
  • കാട്ടുമുതിര
കുലി
  • കൈയ്
  • കണ്ടകാരിച്ചുണ്ട, പുത്തരിച്ചുണ്ട
  • കൂട്ടിപ്പിണഞ്ഞുകിടക്കുന്നതെന്നർത്ഥം.
  • ഭാര്യയുടെ ജ്യേഷ്ഠത്തി
  • മലയകത്തി
  • ചെറുവഴുതിന
കുലിക
  • വിശേഷണം:
  • നല്ലകുലത്തിൽ ജനിച്ച
കുലികൻ
  • ബന്ധു
  • കുലശ്രേഷ്ഠൻ
  • വംശത്തിൽ പ്രധാനി
  • ഇരിപ്പവൃക്ഷം
  • ശില്പികളുടെ തലവൻ
  • കുലകൻ എന്നതിന്റെ പാഠഭേദം.
കുലികവേലാ
  • ഓരോ ദിവസത്തിലും യാതൊരു വേലയും ആരംഭിക്കാൻ പാടില്ലാതെ അശുഭകരമായുള്ള ഏതാനും കാലഭാഗങ്ങളുള്ളവയിൽ ഒരു വക, മലയാളത്തിൽ ഗുളികവേള.
കുലിക്ഷുദ്രാ
  • കണ്ടകാരി
കുലിംഗകം
  • ഊർക്കുരികിൽ
  • കടുമച്ചാത്തൻ
കുലിംഗം
  • കുരുവി
കുലിരം
  • ഞണ്ടു്
കുലിശദ്രുമം
  • ചതുരക്കള്ളി
കുലിശം
  • വജ്രായുധം
  • പർവ്വതങ്ങളെ പക്ഷച്ഛേദനം നിമിത്തം ചെറുതാക്കുന്നതു്, ഭൂമിയെ സ്വല്പയാക്കിച്ചെയ്യുന്നതു്, യശസ്സിനെ വർദ്ധിപ്പിക്കുന്നതു് എന്നിങ്ങനെ ശബ്ദാർത്ഥം.
  • ചങ്ങലംപരണ്ട
കുലീന
  • വിശേഷണം:
  • നല്ല തറവാട്ടിൽ ജനിച്ച
  • അകുലീനൻ എന്ന ശബ്ദം നോക്കുക.
  • പര്യായപദങ്ങൾ:
    • കുലീനൻ
    • മഹാകുലൻ.
കുലീനലക്ഷണ ചതുഷ്ടയം
  • ദരിദ്രരെ കണ്ടാലും മുഖപ്രസാദം, യഥാശക്തി ദാനശീലം, മധുരവാക്കു്, ഒരുവനെക്കുറിച്ചും നിന്ദയില്ലായ്മ ഇവ നാലും ഉയർന്നകുലത്തിലും ജാതിയിലും ജനിച്ചവരുടെ ഗുണങ്ങൾ ആകുന്നു.
കുലീനം
  • അശ്വലക്ഷണം പൂർത്തിയായ ആൺകുതിരയിൽ നിന്നു് അത്തരം പെൺകുതിരയിലുണ്ടായ നല്ല ജാതി കുതിര
കുലീനസം
  • വെള്ളം
  • ഇരുവേലി
കുലീനകം
  • മങ്കുട്ടപ്പയറു്
കുലീരം
  • ഞണ്ടു്
  • കർക്കടകമാസം
കുലീശം
  • വജ്രം
കുലുക്കു്
  • വൃക്ഷത്തിന്റെ കൊമ്പോ മറ്റൊ വിറപ്പിക്കുക
  • വിറപ്പിക്കൽ
കുലുക്കം
  • ഇളക്കം
കുലുക്കുത്തി
  • ഒരുവക ചെടി
കുലുക്കുഴിയുക
  • വെള്ളം വായിലൊഴിച്ചു കുലുക്കിത്തുപ്പുക
കുംലുംഗം
  • കുരാൽമാൻ
കുലുങ്ങുക
  • വിറയ്ക്കുക
  • കുലുക്കുക – സകര്‍മ്മകക്രിയ:കുലുക്കിക്കുക.
കുലുമ്പിക്കുക
  • കുലുക്കുക
  • കൂർമ്പിക്കുക
  • ‘കർണ്ണങ്ങളാലൊന്നു തിണ്ണം കുലുമ്പിച്ചു’
    — കൃഷ്ണഗാഥ
  • കർണ്ണങ്ങളാൽ കുലുമ്പിച്ചു = ചെവി കുലുക്കി.
കുലേശ്വരൻ
  • ശിവൻ
കുല്ഫം
  • നരിയാണി
കുല്മാഷം
  • കാടി, വെപ്പുകാടി
  • പകുതി വെന്തമാഷത്തോടു കൂടിയതെന്നർത്ഥം.
  • പാതി വിളഞ്ഞ യവം
  • വറുത്ത നെല്ലു്
  • പെരുമ്പയറു്
  • ഉഴുന്നു് ഇത്യാദി
  • ഭക്ഷ്യവിശേഷം
  • കുമ്മായം
കുല്യ
  • വിശേഷണം:
  • നല്ല വംശത്തിലുണ്ടായ
കുല്യ
  • കൈത്തോടു്, വായ്ച്ചാലു് മുതലായതു്
  • കൃഷിക്കുപയോഗത്തിനും മറ്റുമായി വലിയ ജലാശയങ്ങളിൽനിന്നു ജലം തിരിച്ചുകൊണ്ടുപോകുന്നതിനു നിർമ്മിക്കുന്നതാണു്.
  • നദി
  • ചെറിയ അടപതിയൻ
കുല്യൻ
  • വലിയ തറവാട്ടുകാരൻ
  • ആലോചനക്കാരൻ
കുല്യം
  • അസ്ഥി
  • എല്ലു്
  • ദേഹത്തിലിരിപ്പാൻ യോഗ്യതയുള്ളതെന്നർത്ഥം.
കുല്ലാത്തൊപ്പി
  • കൂമ്പൽതൊപ്പി
  • കൂർത്ത തൊപ്പി
കുവണിക
  • കോവണി
കുവ
  • മൂശ
കുവകാലുക
  • ഗോളിച്ചീര
കുവടു്
  • പർവതത്തിന്റെ മുകൾഭാഗം (കോടു്)
കുവം
  • ശകാരം
  • നൈതൽപുഷ്പം
  • ചെങ്ങഴിനീർപൂവു്
  • താമര, ആമ്പൽ മുതലായതിന്റെ സാമാന്യപ്പേർ.
കുവംഗം
  • കാരീയം
കുവ(ല)ം
  • ആമ്പൽ
കുവലം
  • ലന്തവൃക്ഷം, ലന്തക്കായ്
  • കരിങ്കൂവളം
  • മുത്ത്
  • ജലം
കുവലയം
  • താമര, ആമ്പൽ മുതലായതിന്റെ സാമാന്യപ്പേർ
  • വെള്ളാമ്പൽ, കരിങ്കൂവളം
  • പാഠഭേദങ്ങൾ – കുവേലം, കുവലം, കുവ്.
  • ഭൂവലയം = ഭൂമണ്ഡലം
  • കു = ഭൂമി.
  • ‘കാമോല്ലാസാനുകൂലാം കവലയബഹളാമോദസൗഭാഗ്യദാത്രീം’
    — ദക്ഷയാഗം കഥകളി
    .
കുവലയാനന്ദം
  • അർത്ഥാലങ്കാരങ്ങളെ വിവരിക്കുന്ന ഒരു പുസ്തകം
  • ഗ്രന്ഥകർത്താ – അപ്പയദീക്ഷിതർ.
കുവലയാപീഡം
  • കംസന്റെ ആന
  • ബാലരായ രാമകൃഷ്ണന്മാരാൽ കൊല്ലപ്പെട്ടു.
കുവലയിനി
  • ആമ്പൽപൊയ്ക
കുവലീ
  • ലന്തമരം
കുവാദ
  • വിശേഷണം:
  • ചീത്തവാക്കു പറയുന്ന
കുവാഹുലം
  • ഒട്ടകം
കുവി
  • ഊമൻ
കുവിങ്കകം
  • ഊർക്കുരികിൽ
കുവിന്ദൻ
  • ചാലിയൻ
  • കുത്സിതമായി ഉപജീവനത്തെ ലഭിക്കുന്നവൻ എന്നർത്ഥം.
കുവേണി
  • മീൻകൂടു്
കുവേരകം
  • പൂവരശു്
  • പടുകരണ
കുവേരൻ
  • വൈശ്രവണൻ
കുവേരാക്ഷി
  • കഴഞ്ചി
  • പാതിരി
കുവേലം
  • ആമ്പൽ
  • കഴഞ്ചി
കുശക്കലം
  • കുശവൻ ഉണ്ടാക്കുന്ന കലം
കുശക്കഴി
  • ഒരുമാതിരി ചെളിമണ്ണു്
  • കുശമണ്ണു്
കുശത്തി
  • കുശവന്റെ സ്ത്രീ
കുശദ്വീപു്
  • സപ്തദ്വീപുകളിൽ ഒന്നു്
കുശദ്ധ്വജൻ
  • ജനകന്റെ സഹോദരൻ
  • ജനകൻ മിഥില രാജാവാണു്.ഭരതന്റെ ഭാര്യയായ മാണ്ഡവിയും, ശത്രുഘ്നന്റെ ഭാര്യയായ ശ്രുതകീർത്തിയും കുശദ്ധ്വജന്റെ പുത്രിമാരാണു്.
കുശൻ
  • ശ്രീരാമനു സീതയിൽ ഉണ്ടായ മൂത്ത പുത്രൻ
  • സീതയെ രാമചന്ദ്രൻ വനത്തിൽ കളഞ്ഞതിൽ പിന്നീടാണു കുശനും ലവ നും ജനിച്ചതു്. വാല്മീകിയുടെ ആശ്രമത്തിലത്രേ ജനനം. ഇരട്ട പ്രസവിച്ചു എങ്കിലും ഭൂലോകാവലോകനംകൊണ്ടു ‘കുശൻ’ അത്രെ മൂത്ത ആൾ. കുശൻ രാജാവാക്കപ്പെട്ടു. കുശസ്ഥലി (കുശാവതി) എന്ന നഗരം പണിയിച്ചതു ഇദ്ദേഹമാണു്.
  • ബ്രഹ്മപുത്രനായ ഒരു രാജാവു്(കുശാംബന്റെ അച്ഛൻ)
കുശനാഭൻ
  • കുശന്റെ രണ്ടാമത്തെ പുത്രൻ
  • കുശനാഭൻ ദേവസ്ത്രീയായ ഘൃതാചിയോടു ചേർന്നു് ഇരുപതു കന്യകമാരെ ജനിപ്പിച്ചു.
കുശപുഷ്പം
  • ഒരു സുഗന്ധപുഷ്പം
  • തൂണിയാങ്കം
കുശപ്പാത്രം
  • കുശവനുണ്ടാക്കിയ പാത്രം
കുശപ്ലവം
  • ഒരു വനം
കുശം
  • വെള്ളം. പാപത്തെ നശിപ്പിക്കുന്നതു് എന്നർത്ഥം
  • ദർഭ
  • വെളുത്ത ദർഭ
  • ഇരുവേലി
  • വൃക്ഷം
കുശമണ്ണു്
  • കുശവൻ കലമുണ്ടാക്കുന്ന മണ്ണു്
  • കുശക്കുഴി
കുശയം
  • പാനപാത്രം
  • കവളം
കുശൽ
  • ഏഷണി
  • നുണ
കുശല്ക്കാരൻ
  • ഉപായി
കുശല
  • വിശേഷണം:
  • സാമർത്ഥ്യമുള്ള, യോഗ്യതയുള്ള, പഠിപ്പുള്ള
  • നല്ലതായ, ശരിയായ
  • ഭാഗ്യമുള്ള
കുശലത, കുശലത്വം
  • സാമർത്ഥ്യം
  • മിടുക്കു്
കുശലപ്രശ്നം
  • സൗഖ്യത്തെക്കുറിച്ചു ചോദിക്ക
കുശലം
  • സൗഖ്യം, ക്ഷേമം
  • സുകൃതം, കുത്സിതത്തെ കുറയ്ക്കുന്നതു്, നല്ലവരിൽ നല്ലപോലെ യോജിക്കുന്നതു് എന്നിങ്ങനെ അർത്ഥം
  • സൽഗുണം, യോഗ്യത, സാമർത്ഥ്യം
കുശലി
  • വിശേഷണം:
  • കുശലമുള്ള
  • ഭാഗ്യമുള്ള
കുശലി
  • മുളംപ്ലാശു
കുശവൻ
  • മൺ പാത്രം പണിചെയ്തു ഉപജീവിക്കുന്ന ഒരു ജാതിക്കാരൻ
  • പര്യായപദങ്ങൾ:
    • കുംഭകാരൻ
    • കുലാലൻ.
കുശസ്ഥലി
  • ശ്രീരാമന്റെ മൂത്ത മകനായ കുശനാൽ നിർമ്മിക്കപ്പെട്ട നഗരം
  • കുശാവതി എന്നും പറയും.
  • ദ്വാരകാപട്ടണം
  • ‘പട്ടിണികൊണ്ടുമെലിഞ്ഞ പണ്ഡിതനുകുശസ്ഥലി പട്ടണംകണ്ടപ്പോഴെ വിശപ്പുംദാഹവും’
  • രൈവതൻ പണിയിച്ച നഗരമാണു്. രൈവതൻ ഇല്ലാതിരുന്നപ്പോൾബ്രഹ്മലോകത്തിൽ പോയിരുന്ന അവസരം നോക്കി യക്ഷന്മാർ ഈ നഗരത്തെ നശിപ്പിച്ചു. രാക്ഷസന്മാരാണു നശിപ്പിച്ചതെന്നും പക്ഷം കാണുന്നു.
കുശാ
  • മധുരമാതളനാരകം
കുശാക്ഷം
  • കുരങ്ങു്
കുശാഗ്രബുദ്ധി
  • ബുദ്ധിക്കു കൂർപ്പുള്ള
  • അതിബുദ്ധിയുള്ള
കുശാണ്ടം
  • കുശൻ, ഏഷണി
  • പറയുമ്പോൾ ഉണ്ടാകുന്ന തടവു്, വിക്കു്
കുശാംബൻ
  • കുശന്റെ പുത്രൻ
  • ഇന്ദ്രസദൃശനായ ഒരു പുത്രനെ ആഗ്രഹിച്ചു തപസ്സുചെയ്തതിന്റെശേഷം ഇന്ദ്രൻതന്നെ പേടിച്ചു കുശാംബന്റെ മകനായ ഗാധിയായി ഉത്ഭവിച്ചു.
കുശാലു്
  • നല്ലവണ്ണം
കുശാല്മലി
  • ചെമ്മരം
കുശാവതി, കുശസ്ഥലി
  • ശ്രീരാമന്റെ മൂത്ത മകനായ കുശൻ പണിയിച്ച നഗരം
കുശാസനം
  • ഇരിപ്പാനായിട്ടു ദർഭകൊണ്ടു നെയ്തുണ്ടാക്കിയതു്
കുശാസ്തരണം
  • ദർഭകൊണ്ടുണ്ടാക്കിയ മെത്ത
കുശി
  • ഒരുമാതിരി ഇരിമ്പു്, ഉരുക്കു്
  • കാച്ചിക്കൊട്ടിയ ഇരിമ്പു്
  • കൊഴുവു്
  • വെണ്മരുതു്
കുശികതരു
  • പെരുമരുതു്
കുശികൻ
  • വിശ്വാമിത്രന്റെ പിതാവു്
  • വിശ്വാമിത്രന്റെ ഒരു പൂർവികനേയുള്ളു എന്നും അഭിപ്രായംകാണുന്നു.
കുശികം
  • പെരുമരുതു്
  • മരുതു്
  • കുരുവിക്കരിമ്പു്
  • താന്നി
കുശിംശപാ
  • അല്പം മഞ്ഞനിറമുള്ള ഇരുവുൾമരം
കുശീദം
  • രക്തചന്ദനം
കുശീല
  • വിശേഷണം:
  • ദുശ്ശീലമുള്ള
കുശീലവൻ
  • ചാക്കിയാരു്
  • ആട്ടക്കാരനും മറ്റും, വന്ദികളിൽതന്നെ പാട്ടുപാടുകയും കഥപറകയും ചെയ്യുന്നവൻ, കുത്സിതമായ ശീലത്തോടുകൂടിയവൻ എന്നർത്ഥം
  • വാല്മീകി
  • കുശനും ലവനും (രാമചന്ദ്രന്റെ പുത്രന്മാർ)
കുശുകുശുക്കുക
  • തമ്മിൽ പതുക്കെപ്പതുക്കെ പറയുക
കുശുകുശുപ്പു്
  • തമ്മിൽ പതുക്കെപ്പതുക്കെ പറയുന്നതു്
കുശുമ്പൻ
  • കുശുമ്പുള്ളവൻ
കുശുമ്പൽ
  • പഴകിയോ നനഞ്ഞോ കേടുവരിക
കുശുമ്പിക്കുക
  • പഴകിപ്പൊടിഞ്ഞും മറ്റും കേടുവരിക
കുശുമ്പു്
  • മറ്റൊരുത്തന്റെ ഭാഗ്യവും മറ്റും കാണുമ്പോൾ തോന്നുന്ന സൗഖ്യക്കേടു്
കുശേശയം
  • താമരപ്പൂവു്
  • ജലത്തിൽ ഇരിക്കുന്നതു് എന്നർത്ഥം.
  • വണ്ടാരം കോഴി
  • ചെറുകൊന്ന
കുഷാകു
  • കുരങ്ങു്
  • ചെമന്ന പൂവുള്ള എരിക്കു്
  • കൊടുവേലി
കുഷുംഭകം
  • കീരി
കുഷ്ഠകൃന്തനം
  • തകര
കുഷ്ഠകേതു
  • നിലയാവര
കുഷ്ഠഗന്ധി
  • ഏലാവാലൂകം
കുഷ്ഠഗന്ധിനി
  • അമുക്കുരം
കുഷ്ഠഘ്നം
  • കരിങ്ങാലി
  • ഹിതാവലി
  • കൈപ്പൻപടവലം
കുഷ്ഠഘ്നി
  • കാട്ടത്തി
  • കാർകോകിൽ
കുഷ്ഠച്ചൊറി
  • ചൊറിയുടെ മാതിരിയിൽ കാണുന്ന ഒരുമാതിരി കുഷ്ഠം
കുഷ്ഠതോദനം
  • ചെങ്കരിങ്ങാലി
കുഷ്ഠദോഷപഹാ
  • കാർകോകിൽ
കുഷ്ഠനാശനം
  • വെങ്കടുകു്
  • പന്നിക്കിഴങ്ങു്
  • നെന്മേനിവാക
കുഷ്ഠനാശിനി
  • മണിത്തക്കാളി
  • കാർകോകിൽ
കുഷ്ഠം
  • ഒരു ദീനം, ത്വഗ്ദോഷം
  • കുത്സിതമായി സ്ഥിതിചെയ്യുന്നതു് എന്നർത്ഥം.
  • കൊട്ടം
  • രോഗങ്ങളെ കളയുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ശ്വിത്രം.
കുഷ്ഠരിപു
  • കരിങ്ങാലി
കുഷ്ഠരോഗം
  • ത്വഗ്ദോഷം
കുഷ്ഠരോഗി
  • വിശേഷണം:
  • കുഷ്ഠരോഗമുള്ള
കുഷ്ഠലം
  • ചീത്തസ്ഥലം
കുഷ്ഠസൂദനം
  • വൻ കൊന്ന
കുഷ്ഠഹന്താവു്
  • ഒരു മരുന്നു്, പാവു്
  • മാറാംപൂ
കുഷ്ഠഹന്ത്രി
  • കാർകോകിൽ
കുഷ്ഠഹാ
  • വേപ്പു്
  • കൈപ്പൻ പടവലം
കുഷ്ഠഹൃത്തു്
  • പീനാറി
കുഷ്ഠാ
  • കൂട
  • വട്ടി
  • കട്ട (കൊട്ട) മുതലായതിന്റെ വായ്
കുഷ്ഠാരി
  • ഗന്ധകം
  • പീനാറി
  • കരിങ്ങാലി
  • കൈപ്പൻ പടവലം
  • ചെറിയ തൊഴുകണ്ണി
  • ഭ്രമരമാരി (ഗ്രാഹ്യാശംപുഷ്പം.)
കുഷ്ഠി
  • വിശേഷണം:
  • കുഷ്ഠരോഗമുള്ള
  • ഷ്ഠീ, ഷ്ഠിനി, ഷ്ഠി.
കുഷ്മാണ്ഡ(ക)ം
  • കുമ്പളം
  • കുമ്പളങ്ങ
കുഷ്മാണ്ഡം, കുഷ്മാണ്ഡി
  • വലിയ കുമ്പളം
കുസീദം
  • പലിശ, വട്ടി
  • കൂടിച്ചേരുന്നതെന്നർത്ഥം. പലിശ മുതലിനോടൊന്നിച്ചു ചേരുന്നതുകൊണ്ടു് ഈ അർത്ഥം സിദ്ധിച്ചു.
  • രക്തചന്ദനം
കുസീദിക
  • വിശേഷണം:
  • പലിശയ്ക്കു കൊടുക്കുന്ന
കുസീദികൻ
  • കടംകൊടുത്തു പലിശവാങ്ങി ഉപജീവിക്കുന്നവൻ
  • കുസീദത്തിന്നായി ധനം കൊടുക്കുന്നവൻ എന്നർത്ഥം. [കുസീദം = പലിശകൊണ്ടു കാലക്ഷേപം കഴിക്കുക.
കുസുംഭം
  • കയമ്പപ്പൂവു്
  • വസ്ത്രങ്ങളിലുംമറ്റും ചായമായി പറ്റിച്ചേരുന്നതെന്നർത്ഥം.
  • കിണ്ടി, കമണ്ഡലു
  • സ്വർണ്ണം
  • കുങ്കുമം
കുസുമം
  • പുഷ്പം
  • വണ്ടുകൾ ഇതിൽ ചെന്നു പറ്റുന്നതുകൊണ്ടു് ഇങ്ങിനെ പേരുണ്ടായി.
  • സ്ത്രീകളുടെ തീണ്ടായിരി
കുസുമാ
  • പാതിരി
കുസുമാഞ്ജനം
  • പുഷ്പാഞ്ജനം
  • കുസുമതുല്യമായ അഞ്ജനം, കുസുമനാശകമായ അഞ്ജനം ഇങ്ങിനെ അർത്ഥം. ഇതു പിച്ചള ഉലയിൽവെച്ചു ഊതിയാൽ അതിൽനിന്നുണ്ടാകുന്ന കിട്ടം എന്നു അഭിപ്രായം കാണുന്നു.
  • പര്യായപദങ്ങൾ:
    • രീതിപുഷ്പം
    • പുഷ്പകേതു
    • പൗഷ്പകം.
കുസുമാത്മകം
  • കുങ്കുമം
കുസുമാധിപം
  • ചമ്പകം
കുസുമാസവം
  • തേൻ
കുസുമായുധൻ
  • കാമദേവൻ
  • കുസുമ ശബ്ദത്തോടുകൂടി അസ്ത്രൻ, ബാണൻ, ശരൻ എന്നീ പദങ്ങൾ ചേർത്താൽ കാമദേവൻ എന്ന അർത്ഥം വരും.
കുസുമാലൻ
  • കള്ളൻ
കുസുമിത
  • വിശേഷണം:
  • പൂവുണ്ടായ
  • പൂത്ത
കുസുമേഷു
  • കാമദേവൻ
  • കുസുമങ്ങളാകുന്ന (പൂക്കളാകുന്ന) ഇഷു(അമ്പു)കളോടുകൂടിയവൻ എന്നർത്ഥം.
കുസൂലം
  • നെല്പുര
  • വല്ലം
കുസൃതി
  • ദുർമ്മാർഗ്ഗം
  • ശാഠ്യം
  • കപടം
  • ‘കുസൃതിപെരുകിന കുമതി രാക്ഷസനിങ്ങനെ’
    — ചാണക്യസൂത്രം
    .
  • കുത്സിതമായ നടപടി എന്നർത്ഥം. [‘സൃ’ ധാതുവിനു ഗമനം എന്നർത്ഥം. ചീത്തയായ വിധത്തിലുള്ള ആചരണം എന്നു കുസൃതിക്കു വ്യുൽപത്തി.
കുസ്തുംബരു, കുസ്തുംബുരു
  • കൊത്തമ്പാലയരി
  • കുത്സിതമായ രോഗത്തെ നശിപ്പിക്കുന്നതെന്നർത്ഥം.
കുസ്തുഭൻ
  • വിഷ്ണു
  • ഭൂമിയെ നിലയ്ക്കു നിറുത്തിയവൻ എന്നർത്ഥം.
കുസ്തുഭം
  • സമുദ്രം
  • കടൽ
കുഹക
  • വിശേഷണം:
  • ഇന്ദ്രജാലമുള്ള
  • ചെപ്പടിവിദ്യയുള്ള
കുഹകൻ
  • ചതിയൻ
കുഹകം
  • ചെപ്പടിവിദ്യ
  • വഞ്ചന
കുഹചന
  • വല്ലെടത്തും
  • ഒരിടത്തും
  • ‘ബാണസ്സ്വൈരംകുഹചനദിനേ കേളിലോലോ ന്യഗാദീൽ’
    — ബാണയുദ്ധം കഥകളി
    .
കുഹചിൽ
  • വല്ലേടത്തും
  • ഒരേടത്തും
കുഹൻ
  • കുബേരൻ
കുഹന
  • വിശേഷണം:
  • കള്ളമുള്ള, ചതിവുള്ള
  • കപടഭക്തിയുള്ള
കുഹന
  • വ്യാജം
  • കപടഭക്തി
  • ദ്രവ്യത്തിലുള്ള ആഗ്രഹംകൊണ്ടു കപടമായി ചെയ്യുന്ന ധ്യാനം മൗനം എന്നിവ. താൻ വലിയ യോഗ്യനാണെന്നു അന്യരെ ഭ്രമിപ്പിപ്പാൻ ചെയ്യുന്ന ധ്യാനാദിക്കും പറയാം. കാണുന്നവരെ അത്ഭുതപ്പെടുത്തുന്നതെന്നർത്ഥം.
കുഹനം
  • ചുണ്ടെലി, എലി
  • പാമ്പു്
കുഹനിക
  • കപടഭക്തി
കുഹരം
  • സുഷിരം, പോതു്
  • ഭൂമിയെ ഹരിക്കുന്നതു്, പദാർത്ഥത്തെ നിന്ദിതമാക്കി ഹരിക്കുന്നതു്, ഇരുട്ടുകൊണ്ടു വിസ്മയിപ്പിക്കുന്നതു്, കാപട്യത്തെ നൽകുന്നതു് എന്നിങ്ങനെ അർത്ഥം.
  • ചെവി
  • തൊണ്ട
  • ഗുഹ
കുഹസ്വന(ര)ം
  • കോഴി
കുഹളി
  • തെങ്ങിൻപൂക്കില
കുഹാ
  • ലന്തമരം
  • കടുരോഹിണി
  • മഞ്ഞുകട്ടി
കുഹു, കുഹൂ
  • മുഴുത്ത കറുത്തവാവു്
  • ഇരുട്ടിന്റെ അധികത ഹേതുവായിട്ടു് ആശ്ചര്യത്തെ ഉണ്ടാക്കുന്നതെന്നർത്ഥം.
  • കുയിലിന്റെ ശബ്ദം
കുഹൂകണ്ഠം
  • കുയിൽ
കുഹൂമുഖം
  • കുയിൽ
കുഹൂരവം
  • കുയിൽ
കുഹൂരവി
  • കുയിൽപ്പേട
കുഹേഡി(ലി)കാ, കുഹേഡി(ലി)
  • മഞ്ഞുകട്ടി
കുഹേദി
  • മഞ്ഞു്
കുഹേദികാ
  • മഞ്ഞു്
കുളകം
  • കാക്കപ്പനച്ചം
  • പടോലം
  • അഞ്ചൊ അതിലധികമൊ ശ്ലോകങ്ങളെ ഒന്നിച്ചു അന്വയിക്കേണ്ടി വരുമ്പോൾ പറയുന്ന പേർ
കുളക്കടവു്
  • കുളത്തിലേയ്ക്കു് ഇറങ്ങി കുളിക്കുന്ന സ്ഥലം
കുളക്കോഴി
  • കുളത്തിലും മറ്റും വെള്ളത്തോടടുത്തു പാർക്കുന്ന ഒരു പക്ഷി
  • ഇതിന്റെ മാംസം വാതത്തെയും രക്തദോഷത്തെയും പിത്തത്തെയും നശിപ്പിക്കും. ക്ഷാരമുണ്ടു്. കഫവർദ്ധനകരമാണു്. സംസ്കൃതം: കാരണ്ഡവം. ഇംഗ്ലീഷിൽ – (Water fowl) വാട്ടർ ഫൗൽ.
കുളങ്ങര
  • കുളത്തിന്റെ കര
കുളച്ച
  • വിക്കു്
  • കൊഞ്ഞവാക്കു്
കുളച്ചീര
  • വെള്ളത്തിലോ വെള്ളത്തിനടുത്തോ ഉണ്ടാകുന്ന ഒരു ചെടി
കുളപ്പുര
  • കുളത്തിന്റെ വക്കിനോടു ചേർത്തുണ്ടാക്കുന്ന പുര
കുളമാവു്
  • ഒരു വൃക്ഷം
കുളമാർഗ്ഗം
  • ശക്തിപൂജ
കുളം
  • കുളിപ്പാനുണ്ടാക്കുന്ന ജലസ്ഥലം
  • നൂറ്റിമുപ്പതു കോലിൽ കുറയാതെ ചുറ്റളവും ചതുരശ്രവും ഉണ്ടായിരുന്നാൽ നന്നു്. സംസ്കൃതത്തിൽ – വാപി. തമിഴിൽ – കുളം.
കുളംകോരിക്കുക
  • നശിപ്പിക്കുക
  • ശൈലി.
കുളന്തോരി(ണ്ടി)
  • കുളം കുഴിക്കുന്നവൻ
കുളമ്പു്
  • മൃഗങ്ങളുടെ കാൽച്ചുവടു്
കുളമ്പുമൂക്കൻ
  • കുളമ്പുപോലെയുള്ള മൂക്കോടുകൂടിയവൻ
  • പര്യായപദങ്ങൾ:
    • ഖുരണസ്സ്
    • ഖുരണസൻ
കുളവക്കു്
  • പൊന്നാനിയിൽ ഒരു പട്ടണം
  • കുളത്തിന്റെ വക്കു്
കുളവൻ
  • മീൻ
  • നരിമീൻ
കുളവി
  • കടുന്നൽ
കുളർച്ച
  • വിക്കു്
  • കൊഞ്ഞവാക്കു്
കുളറുക
  • വിക്കിപ്പറയുക
  • കൊഞ്ഞപറയുക
കുളർനാക്കു്
  • പറയുമ്പോൾ തടവുണ്ടാകുന്ന നാക്കു്
കുളാർണ്ണവം
  • ശാക്തേയ കർമ്മത്തെപ്പറ്റി വിസ്തരിക്കുന്ന ഗ്രന്ഥം
കുളി
  • വെള്ളത്തിൽ മുങ്ങിക്കുളിക്കുക
  • വെള്ളംകൊണ്ടു ശരീരം കഴുകുക
  • (അടിതോൽ എന്നതു നോക്കുക.)
കുളികവേള
  • ഗുളികവേള
  • (‘കുലികവേല’ എന്നതു നോക്കുക.)
കുളിക്കുക
  • വെള്ളത്തിൽ മുങ്ങുക
  • വെള്ളംകൊണ്ടു ശരീരം കഴുകുക. സകര്‍മ്മകക്രിയ:കുളിപ്പിക്കുക.
കുളിപ്പുര
  • കുളിക്കുന്നതിനുള്ള പുര
കുളിമം
  • ദേവതാരം
കുളിരിണ
  • ചന്ദനവും രക്തചന്ദനവും
കുളിരുക
  • തണുപ്പുകാരണം സുഖക്കേടുണ്ടാവുക
  • തണുപ്പുതട്ടുക
കുളിർ, കുളുർ
  • വിശേഷണം:
  • തണുപ്പുള്ള
കുളിർ
  • മഴയൊ, മഞ്ഞോ ഉണ്ടാകുമ്പോൾ തോന്നുന്ന ഒരവസ്ഥ, തണുപ്പു്
  • ചന്ദനം
കുളിർക്കുക
  • തണുക്കുക
കുളിർന്ന
  • വിശേഷണം:
  • തണുത്ത
  • കുളിരുള്ള
കുളിർപ്പു്
  • കുളിർമ്മ
  • തണുപ്പു്
കുളിർമ്മ
  • കുളിർപ്പു്
കുളീരം
  • ഞണ്ടു്
  • കർക്കടകമാസം
കുളീരശൃംഗി
  • കർക്കടശൃംഗി
കുളീരവിഷാണി(കാ)
  • കർക്കടശൃംഗി
കുളുർ, കുളിർ
  • വിശേഷണം:
  • തണുപ്പു്
  • തണുപ്പുള്ള
കുളുർക്കല്ലു്
  • ചന്ദ്രകാന്തം
കുളുർക്കുക
  • തണുക്കുക
കുളുർമതി
  • ചന്ദ്രൻ
കുള്ളൻ
  • കൊച്ചു മനുഷ്യൻ
  • മുണ്ടൻ
  • പര്യായപദങ്ങൾ:
    • ഖർവൻ
    • ഹ്രസ്വൻ
    • വാമനൻ.
കുള്ളി
  • പൊക്കംകുറഞ്ഞ സ്ത്രീ
  • മുണ്ടി
കുഴ
    ധാതു:
  • ദ്രവിണത്തോടു ചേരുക
  • ക്ഷീണിക്ക
കുഴ
  • ചില പാത്രങ്ങളിലും, സൂചി മുതലായവയിലും ചരടും മറ്റും കോർക്കുന്നതിനുള്ള ദ്വാരം, കാതു്
  • പാൽ കറക്കുന്നതിനു മുളകൊണ്ടുണ്ടാക്കിയ ഒരു മാതിരി പാത്രം
കുഴക്കട്ട, കൊഴുക്കട്ട
  • അരിമാവുകൊണ്ടുണ്ടാക്കിയ ഒരു പലഹാരം
കുഴക്കു്
  • വിഘ്നം
  • പ്രയാസം
  • തർക്കം
  • കലഹം
കുഴങ്ങുക
  • വിഘ്നമാവുക
  • കലങ്ങുക
  • ക്ഷീണിക്കുക
  • സകര്‍മ്മകക്രിയ:കുഴക്കുക.
കുഴച്ചട്ടുകം
  • മരം കൊണ്ടു പിടിയിട്ട ഒരു മാതിരി വലിയ ചട്ടുകം
കുഴച്ചാട്ടം
  • കുഴക്കു്
  • കാര്യങ്ങളിലേ വെടിപ്പില്ലായ്മ
കുഴച്ചിൽ
  • കലക്കം
  • കുലയുക
കുഴച്ചുമറിക്കുക
  • വല്ലതും വെള്ളം കൂട്ടി ഇളക്കി യോജിപ്പിക്കുക
  • കൂട്ടിക്കലർത്തുക
കുഴപ്പം
  • തിടുക്കം
  • കുഴച്ചിൽ
കുഴപ്പു്
  • കുഴപ്പം
കുഴപ്പുക
  • തിടുക്കപ്പെടുക
കുഴമറിച്ചിൽ
  • കുഴയുടെ മാറ്റം
  • ക്രമക്കേടായിട്ടൊ തീർച്ചയില്ലാതയൊ ആവുക
കുഴമറിയുക
  • മുമ്പേ ഇരുന്ന അവസ്ഥയിൽ നിന്നിളകി ക്രമക്കേടായിത്തീരുക
കുഴമറിവു്
  • കുഴമറിച്ചിൽ
കുഴമ്പിക്കുക
  • കൊഴുക്കുക
കുഴമ്പു്
  • കൂട്ട്, എണ്ണയും മറ്റും കൂട്ടിച്ചേർത്തു കുഴച്ചുണ്ടാക്കിയ മരുന്നു്
  • ചില മരുന്നുകൾ കൂട്ടി കാച്ചി അരിച്ച ഒരുമാതിരി എണ്ണ
കുഴയ്ക്കുക
  • കൂട്ടിക്കലർത്തുക
  • അവിക്കുക
കുഴയുക
  • കൂടിക്കലരുക
  • അവിയുക
  • സകര്‍മ്മകക്രിയ:കുഴപ്പിക്കുക.
കുഴലപ്പം
  • കുഴലിലുണ്ടാക്കിയ ഒരു പലഹാരം
കുഴലാൾ, കുഴലി
  • ഈ പദത്തിന്റെ മുന്നിൽ വണ്ട്
  • മേഘം മുതലായ ശബ്ദങ്ങൾ വന്നാൽ കറുത്ത തലമുടിയുള്ളവൾ എന്ന അർത്ഥം വരും
കുഴലൂതുക
  • കുഴൽവിളിക്കുക
കുഴലൂത്തു്
  • കുഴലിൽ ഊതി ശബ്ദം പുറപ്പെടുവിക്ക
കുഴൽ
  • ഊതുവാനുള്ള ഒരുവക വാദ്യം
  • ഓടക്കുഴൽ, ചീങ്കുഴൽ, കുറുംകുഴൽ, മുതലായതു്.
  • സ്ത്രീകളുടെ തലമുടി
  • ഒരാഭരണം
  • മുളംകുഴലും മറ്റും
കുഴൽക്കണ്ണാടി
  • കുഴലിന്റെ ഭാഷയിലുള്ള കണ്ണാടി
  • ചീനക്കണ്ണാടി
കുഴൽക്കാരൻ
  • കുഴൽ വിളിക്കുന്നവൻ
  • പര്യായപദങ്ങൾ:
    • വേണുദ്ധ്മാവു്
    • വൈണവികൻ.
കുഴൽക്കുന്തം
  • ഒരുമാതിരി കുന്തം
  • (Bayonet).
കുഴൽവിളി
  • കുഴലൂത്തു്.
കുഴവി
  • അരകല്ലിൻപിള്ള
  • അമ്മിപ്പിള്ള
കുഴി
  • കുഴിച്ചുണ്ടാക്കിയ സ്ഥലം, കുണ്ടുള്ള ഭൂമി
  • ശവക്കുഴി
  • പര്യായപദങ്ങൾ:
    • ഗർത്തം
    • അവടം.
കുഴികണ്ണൻ
  • കണ്ണു താണവൻ
കുഴികലം
  • കുഴിയുള്ള ഒരുമാതിരി പാത്രം
കുഴികല്ലു്
  • മറപ്പുര
  • കുഴിയമ്മി
കുഴികിണ്ണം
  • വട്ടം കുറഞ്ഞ ഒരുമാതിരി ഓട്ടുകിണ്ണം
കുഴികുത്തു്
  • കുഴിയുണ്ടാക്കുക
കുഴികുത്തി
  • പാര
കുഴിക്കാണം
  • ശവം അടക്കുന്ന കുഴിക്കു കൊടുക്കുന്ന ദ്രവ്യം
  • ചെറിയ തെങ്ങിൻ തൈയ്ക്കു കൊടുക്കുന്ന വില
കുഴിക്കാരായ്മ
  • വൃക്ഷങ്ങൾക്കു പിടിപ്പതു ദ്രവ്യം കൊടുത്തു പുരയിടം എഴുതിവാങ്ങിക്കുന്നതിനു പറയുന്ന ഒരു പേർ
കുഴിക്കുക
  • കുഴിയുണ്ടാക്കുക
കുഴിക്കേടു്
  • തെങ്ങിൻതൈ നട്ടാൽ വളരുന്നതിനു മുമ്പെ ഉണ്ടാകുന്ന കേടു്
കുഴിച്ചിടുക
  • ചില വിത്തുകൾ നടുക
  • കുഴിയിൽ വെച്ചു മൂടുക
  • ശവം അടക്കുക
കുഴിച്ചീല
  • കൈമുണ്ടു്
കുഴിതവി
  • ഓടുകൊണ്ടുള്ള ഒരുമാതിരി തവി
  • കുഴിയുള്ള തവി
കുഴിതാളച്ചണ്ടി
  • ഒരുമാതിരി പായൽ
കുഴിതാളം
  • ഒരു വാദ്യം
കുഴിതോണ്ടുക
  • ഗൂഢമായി ദ്രോഹിക്കുക
  • ശൈലി.
കുഴിത്തറ
  • കല്ലറ
  • ശവക്കുഴി
കുഴിത്താളി
  • കന്നുകാലികൾക്കു വെള്ളം കൊടുക്കുന്ന ഒരുവക വലിയ മൺപാത്രം
കുഴിത്തൈ
  • കൊച്ചു തെങ്ങിൻതൈ
കുഴിനഖം
  • നഖത്തിലുണ്ടാകുന്ന ഒരു ദീനം
  • ചികിത്സ – മനയോല, ചുണ്ടവേരു് ഇവ സമം പൊടിച്ചു ശർക്കരയിൽ കുഴച്ചിടുക.
കുഴിനരി
  • ഒരുവക കുറുക്കൻ
കുഴിനാടു്
  • കമ്പക്കാലൊ തൂണോ നാട്ടുവാനുണ്ടാക്കിയ കുഴി
കുഴിപ്പൻ
  • ഉരുളി
കുഴിപ്പലക
  • പണപ്പലക
കുഴിപ്പിക്കുക
  • കുഴിയുണ്ടാക്കിക്കുക
കുഴിപ്പൂവു്
  • വെടിമരുന്നുകൊണ്ടുള്ള ഒരു പ്രയോഗം
കുഴിപ്പൂത്തു്
  • ശവം അടക്കിയ കുഴി
കുഴിബലി, കുഴിഹോമം
  • കുഴിവെലിക്കട
കുഴിമടി
  • വലിയമടി
കുഴിമടിയൻ
  • വലിയ മടിയുള്ളവൻ
കുഴിമാടം
  • ശവക്കുഴി
  • കല്ലറ
കുഴിമൂക്കൻ
  • കുഴിഞ്ഞ മൂക്കുള്ളവൻ
  • പര്യായപദങ്ങൾ:
    • അവടീടൻ
    • അവനാടൻ
    • അവഭ്രടൻ
    • നതനാസികൻ.
കുഴിയടി
  • രണ്ടുമേല്പുര ഒന്നിച്ചു കൂടുന്ന തടമുള്ള ഭാഗം
കുഴിയൻ
  • പുലയന്റെയൊ പറയന്റെയൊ ആൺകുട്ടി
  • നീചൻ
  • ചതിയൻ
  • കള്ളൻ
  • ‘ഇക്കുഴിയൻ മമ തല്ലുംകുത്തും വെക്കമടുത്തു തടുപ്പാറായെ’
    — സ്യമന്തകം തുള്ളൽ
കുഴിയൻ
  • എണ്ണത്തുടം, കുഴിതവി
  • ഒരുമാതിരി പിഞ്ഞാണം
കുഴിയമ്മി
  • മരുന്നരയ്ക്കുന്നതിനുള്ള ഒരുമാതിരി അരകല്ലു്
കുഴിയാന
  • പൊടിയിൽ ഇരിക്കുന്ന ഒരു വക കൊച്ചു പ്രാണി
കുഴിയിൽചാടിക്കുക
  • ചതിക്കുക
  • ശൈലി.
കുഴിയുക
  • കുഴിയുണ്ടാവുക
  • സകര്‍മ്മകക്രിയ:കുഴിക്കുക.
കുഴിയെടുക്കുക
  • കുഴിയുണ്ടാക്കുക
കുഴിവിത്തു്
  • കുഴികുത്തി നടേണ്ടുന്ന ചില വിത്തുകൾ
കുഴിവില
  • തെങ്ങിൻതൈയുടേയോ പിലാവിൻതൈയുടേയോ വില
കുഴിവു്
  • കുഴി
  • താഴ്ച
കുറ
  • ധാ. ചുരുങ്ങുക
കുറ
  • പോരായ്ക
  • കുറ്റം
  • അറ്റകുറ്റം, കുറവു്, അവമാനം
കുറകു്
  • അരയ്ക്കു താഴെയുള്ളഭാഗം മുഴുവൻ
  • കൈ
  • പന്നിത്തുട
  • പര്യായപദങ്ങൾ:
    • കടി
    • ശ്രോണി
    • കുകദ്മതി.
കുറച്ചിൽ
  • പോരായ്ക
  • കുറവു്
കുറഞ്ഞ
  • വിശേഷണം:
  • അല്പമായ
കുറഞ്ഞോന്നു്
  • അല്പം
കുറതീർക്കുക
  • നന്നാക്കുക, കുറ്റംതീർക്കുക
  • അവമാനംകളയുക
  • കാരണക്രിയ:കുറതീർപ്പിക്കുക.
കുറത്തലപ്പിണം
  • തലയില്ലാത്ത ഉടൽ
  • കബന്ധം
കുറത്തി
  • കുറവന്റെ സ്ത്രീ
കുറനാഴി
  • സാമാന്യമായുള്ളതിൽ അല്പം ചെറിയ നാഴി
  • മറ്റൊരു നാഴികൊണ്ടളന്നാൽ കുറവുവരുന്ന നാഴി
കുറപടി
  • കുറവു്
കുറപറ
  • മറ്റൊരു പറകൊണ്ടളന്നാൽ കുറവുവരുത്തുന്ന പറ
  • കള്ളപ്പറ
കുറമാനം
  • കുറവു്
  • കുറഞ്ഞതു്
കുറയ
  • അല്പമായി
കുറയക്കണ്ടല്ല
  • കുറഞ്ഞവനെന്നു വിചാരിച്ചല്ല
കുറയ്ക്കുക
  • അല്പമാക്കുക
  • താഴ്ത്തുക
  • ഹീനമാക്കുക
കുറയുക
  • അല്പമാവുക
  • താഴുക
  • ഹീനമാവുക
  • കാരണക്രിയ:കുറപ്പിക്കുക.
കുറവൻ
  • ഒരു താണജാതിക്കാരൻ. കുറിഞ്ചിനിലവാസി
കുറവന്താളി
  • ഒരുവക താളി
കുറവാകുക
  • കുറയുക
  • അവമാനമാവുക
  • സകര്‍മ്മകക്രിയ:കുറവാക്കുക.
കുറവു്
  • കുറച്ചിൽ, ചുരുക്കം
  • അവമാനം
കുറൾ
  • വാമനൻ
  • മുണ്ടൻ
  • പ്രചാരലുപ്തം.
കുറൾമാൻ
  • ഒരുവക മാൻ
കുറള
  • കുരളയുടെ പൂർവ്വരൂപം
  • ഏഷണി പിന്നീടു വ്യാജമെന്നും ഈ പദത്തിനർത്ഥം വന്നു
കുറാശാണി
  • ഒരുതരം അയമോദകം
  • ആശാള
  • ഇല കറിക്കു നന്നു്. കുറാശാണി- വാതം, കഫം, കോഷ്ഠശൂലം, കൃമി, ഛർദ്ദി, മഹോദരം, ഗുല്മം, ആനാഹം, അർശ്ശസ്സു്, പ്ലീഹ, ദന്തരോഗം, ശുക്രദോഷം ഇവയെ ശമിപ്പിക്കും. സംസ്കൃതം: യവാനി.
കുറി
  • ഹിന്ദുക്കൾ നെറ്റിയിൽ ഇടുന്ന അടയാളം
  • ലാക്കു്
  • എഴുത്തു്
  • ചില വസ്ത്രത്തിൽ നിറത്തിലിടുന്ന അടയാളം
  • തവണ, പ്രാവശ്യം
  • ചിട്ടി
  • നിശ്ചയം
  • സമയം
  • ഒരളവു്
കുറികോൽ
  • വെള്ളം വറ്റുന്നതു് അറിയുന്നതിനു് വെയ്ക്കുന്ന ഒരടയാളമുള്ള കോൽ
കുറിക്കുക
  • എഴുതുക
  • അടയാളം വെയ്ക്കുക
  • നിശ്ചയിക്കുക
  • ലാക്കുനോക്കുക
  • കാരണക്രിയ:കുറിപ്പിക്കുക.
കുറിക്കൂട്ടു്
  • ഒരുമാതിരി സുഗന്ധവസ്തു
  • ചന്ദനവും മറ്റും
  • കർപ്പൂരം, അകിൽ, കസ്തൂരി, തക്കോലപ്പുട്ടിൽ ഇവയെല്ലാം കൂട്ടിച്ചേർത്തുണ്ടാക്കിയ കുറിക്കൂട്ടിനു ‘യക്ഷകർമം’ എന്നു പേർ. തക്കോലത്തിന്റെ സ്ഥാനത്തു ചന്ദനവും ചേർക്കാറുണ്ടു്.
കുറിക്കൊള്ളുക
  • വിചാരിക്കുക
  • മനസ്സിൽ വെക്കുക
  • ലക്ഷ്യമാക്കുക
കുറിച്ചി
  • ഒരുവക മത്സ്യം
  • ഒരുവക വള്ളി
കുറിച്ചു്
  • പറ്റി, സംബന്ധിച്ചു്
  • ഹേതുവായിട്ടു്
കുറിഞ്ചി
  • മലവാരം
കുറിഞ്ഞി
  • തോക്കിന്റെ കാഞ്ചികൊത്തിക്കുമ്പോൾ തീ വീഴുന്ന സ്ഥലം
  • അവിടെ ഇടുന്ന മരുന്നു്
  • ചക്കിപ്പൂച്ച
കുറിഞ്ഞിത്തുള
  • കുറിഞ്ഞിയിൽ നിന്നുള്ള തുള
കുറിപ്പടി
  • ചുരുക്കമായിട്ടെഴുതിയ ചില എഴുത്തുകൾ
കുറിപ്പു്
  • കുറിക്കുക
  • കണക്കുകൂട്ടി എഴുതുന്ന ഒരുമാതിരി എഴുത്ത്
  • ചില വർത്തമാനക്കത്ത്
കുറിമാനം
  • ചുരുക്കമായിട്ടെഴുതി കൊടുത്തയയ്ക്കുന്ന എഴുത്ത്
കുറിയ
  • വിശേഷണം:
  • ചെറിയ
  • നീളംകുറഞ്ഞ
കുറിയത്
  • ചെറിയത്
  • കൊച്ചുമുണ്ട്
  • കട്ടളയുടെ കുറുമ്പടി
  • പര്യായപദങ്ങൾ:
    • വാമനം
    • ന്യക്ക്
    • നീചം
    • ഖർവം
    • ഹ്രസ്വം.
കുറിയമുണ്ട്
  • ചെറിയമുണ്ട്
കുറിയാട്
  • ആവിയാടു്
  • തമിഴിൽ – ചെമ്പിലിയാടു്. ഇതിന്റെ മാംസം കുറഞ്ഞോന്നുവാതത്തെ ശമിപ്പിക്കുന്നതാണ്. ആട്ടിന്റെ മാംസത്തേക്കാൾ ഗുണം കുറവാണ്. ഉഴുന്നു, പാലു, എള്ളു, മുള്ളങ്കി, ശർക്കര, തേൻ ഇവ ഇതിന്റെ മാംസത്തിനു വിരുദ്ധമാണ്.
കുറിയിടുക
  • കുറിതൊടുക
  • മുണ്ടിൽ അടയാളമിടുക
  • ചിട്ടിയിടുക
  • ലാക്കുനോക്കുക
കുറിവെക്കുക
  • സമയം നിശ്ചയിക്കുക
  • വസ്ത്രത്തിൽ അടയാളമിടുക
  • ചിട്ടികൂടുക
  • ലാക്കു നോക്കുക
കുറു
  • വിശേഷണം:
  • നീളമില്ലാത്ത
കുറുക
  • കൊച്ചായി
  • വേഗമായി
  • വിലങ്ങേ
കുറുക, കുറുകക്കഴമ
  • ഒരുവക ചെറിയ നെല്ലു്
  • കുറുകനെല്ലു് മൂന്നു ദോഷങ്ങളേയും ശമിപ്പിക്കും ബലവർദ്ധനകരമാണു്. സംസ്കൃതത്തിൽ – മുണ്ഡശാലി.
കുറുക
  • വേഗത്തിൽ
കുറുകുക
  • കൊച്ചാകുക, ചെറുതാവുക
  • അടുക്കുക
  • പാലു മുതലായതു വെന്തു കുറഞ്ഞു കൊഴുക്കുക
  • പ്രാവു മൂളുക
  • കുറയുക
  • താഴുക
  • കുറുക്കുക, സകര്‍മ്മകക്രിയ:കുറുക്കിക്കുക.
കുറുകുറുക്കുക
  • ശ്വാസം തടഞ്ഞു തൊണ്ടയിൽനിന്നു് ഒരുമാതിരി ശബ്ദം പുറപ്പെടുക
കുറുകുറുപ്പു്
  • ശ്വാസത്തിന്റെ തടവുകൊണ്ടുണ്ടാകുന്ന ഒരു ശബ്ദം
കുറുക്കു്
  • വിശേഷണം:
  • വിലങ്ങെയുള്ള
  • കൊച്ചായ
  • എളുപ്പമായ
കുറുക്കു്
  • പുറത്തെ എല്ലു്, മുതുകു്
  • വിലങ്ങൽ
കുറുക്കൽ
  • ചുരുക്കം
  • അടുപ്പിൽ വെച്ചു കൊഴുപ്പിക്കുക, വറ്റിക്കുക
കുറുക്കൻ
  • കുറുനരി
  • കൂകുന്ന ഒരു കാട്ടുജന്തു
  • ഊളൻ
  • (നായാട്ടു പേർ – ആട്ടിക്കടിയൻ).
  • പര്യായപദങ്ങൾ:
    • ശിവ
    • ഭൂരിമായൻ
    • ഗോമായു
    • മൃഗധൂർത്തകൻ
    • സൃഗാലൻ
    • വഞ്ചകൻ
    • ക്രോഷ്ടാവു്
    • ഫേരു
    • ഫേരവം
    • ജംബുകം.
കുറുക്കുക
  • വറ്റിക്കുക
  • ചുരുക്കുക
  • കൊച്ചാക്കുക
  • മരം വെട്ടിവീഴിക്കുക
കുറുക്കുമരുന്ന്
  • പ്രസവിച്ചുകിടക്കുന്ന ചില സ്ത്രീകൾ കുടിക്കുന്ന ഒരു മുക്കുടി
കുറുക്കുവഴി
  • എളുപ്പത്തിൽ പോകാവുന്ന വഴി
കുറുക്കുവിളി, കൂക്കുവിളി
  • ഒരുമാതിരി ശബ്ദം
കുറുക്കേ
  • വേഗത്തിൽ
  • വിലങ്ങേ
കുറുഞ്ഞി
  • ഒരു ചെടി
  • ചുട്ടുനീറൽ, ഛർദ്ദി, പിത്തം, ജ്വരം, തണ്ണീർദാഹം ഇവയെ ശമിപ്പിക്കും. സംസ്കൃതം: തരണി. തമിഴ്: ചിറുകുറിഞ്ച. ഇംഗ്ലീഷ്: (cabbage rose) കാബേജ് റോസ്.
കുറും
  • വിശേഷണം:
  • കൊച്ചായുള്ള
കുറുംകണക്കു്
  • വേഗത്തിൽ കൂട്ടാവുന്ന കണക്ക്
കുറുംകാട്
  • കൊച്ചു കാട്
കുറുംകുഴൽ
  • ഊതുന്നതിനുള്ള ഒരുമാതിരി വാദ്യം
കുറിച്ചിയൻ
  • മലയാളത്തിന്റെ വടക്കു വൈനാട്ടിലുള്ള മലകളിൽ പാർക്കുന്ന ഒരു ജാതിക്കാരൻ
കുറുച്ചൂലി
  • ഒരുവക വള്ളി
കുറഞ്ചൂഴിക
  • പുരയുടെ ഇടയുത്തരം
കുറുട്ടുന്നു, കുരുട്ടുന്നു
  • കുറുമ്മുന്നു
  • കരയുന്നു
കുറുനരി
  • കുറുക്കൻ
  • ഊളൻ
കുറുനാക്ക്
  • നാക്കിനടിയിൽ വരുന്ന ഒരു ദീനം
കുറുനാൾ
  • മറ്റന്നാൾ
കുറുന്തവൽ
  • വേരും കൊമ്പുകളും മാത്രമുള്ളതും തടിമരമില്ലാത്തതുമായ ചെടിമരം
  • പര്യായപദങ്ങൾ:
    • സ്തംബം
    • ഗുല്മം.
കുറുന്തിരട്ടു്
  • വിവരമായിട്ടു ചുരുക്കത്തിലെഴുതിയ കണക്കോല
കുറുനിര
  • നെറ്റിയുടെ മേലെ വണ്ടിന്റെ ആകൃതിയിൽ വേറെവേറെ ഭംഗിയിൽ വെട്ടിനിറുത്തുന്ന തലമുടി
  • ചില സ്ത്രീകളുടെ നെറ്റിയിൽ വരിയായിട്ടുണ്ടാകുന്ന ചെറിയ തലമുടിക്കും കുറുനിര എന്നു പറയുന്നു.
  • പര്യായപദങ്ങൾ:
    • അളകം
    • ചുർണ്ണകുന്തളം.
കുറുന്തൂവൽ
  • കുറന്തവൽ
കുറുന്തോട്ടി
  • ഒരുവക മരുന്നു്
  • (വേറേയുമുണ്ട്).
  • ‘ബലാസമം ഗൌദനികാചഭദ്രാ ഭദ്രൌദനീസ്യാൽ ഖരകാഷ്ഠികാച കല്യാണിനീഭദ്രബലാചമോടാ വാടീ ബലാഢ്യേതി ദശാഹ്വായാസ്യാൽ
    — രാജനിഘണ്ടു
  • കുറുന്തോട്ടിയിൽ മഹാബലം, നാഗബലം, ബലിക മുതലായി പല ഇനമുണ്ട്. ഗുണങ്ങളും വെവ്വേറെയാണ്. കുറുന്തോട്ടി - വാതം, പിത്തം, രക്തദോ ഷം, ക്ഷതം, വായുമുട്ടൽ, ചുമ, വാതരക്തം ഇവക്കു നന്ന്. രുചികരമാണ്. നിറം നന്നാക്കും. ദേഹത്തെ തടിപ്പിക്കും. തമിഴിൽ ചിത്താമുട്ടി.
  • പര്യായപദങ്ങൾ:
    • ബലം
    • വാട്യാലകം.
കുറുപ്പ്
  • നായന്മാരിലുള്ള സ്ഥാനപ്പേർ
  • ഒരു ജാതിക്കാർ
  • ചായമിടുന്ന ഒരു ജാതിക്കാരൻ
കുറുമൻ
  • കുറിച്ചി
കുറുമുഴി
  • സുഗന്ധപുഷ്പമുണ്ടാകുന്ന ഒരു വള്ളി
  • കുറുമുഴിമുല്ലയുടെ മഞ്ഞക്കുറുമുഴിമുല്ലയ്ക്കു - ഹേമപുഷ്പിക എന്നു പേർ. കുറുമുഴി നാലുതരമുണ്ട്. വെളുപ്പ്, കറുപ്പ്, മഞ്ഞ, നീലം ഈ പൂക്കളെക്കൊണ്ട് ആയതറിയണം. പിത്തം മുഖരോഗം, രക്തദോഷം, ദന്തരോഗം, ത്വക്ദോഷങ്ങൾ, നേത്രരോഗം, ചുട്ടുനീറൽ, അശ്മരി, തണ്ണീർദാഹം ഇവക്കു നന്ന്. സംസ്കൃതം: യൂഥിക. തമിഴ്: മുല്ലൈ. ഇംഗ്ലീഷ്: (Jasminum auriculatum) ജാസ്മിനം ആറിക്കുലേറ്റം.
  • പര്യായപദങ്ങൾ:
    • മാഗധി
    • ഗണികാ
    • യൂഥികാ
    • അംബഷ്ഠാ.
കുറുമ്പ്
  • കരട്
  • അഹംഭാവം
കുറുമ്പടി
  • കട്ടിളയുടെ താഴേയും മുകളിലും പണിയുന്ന മരം
കുറുമ്പൻ
  • ദുഷ്ടൻ
കുറുമ്പാട്ട
  • ഒരുവക മത്സ്യം
കുറുമ്പൂവ്
  • ചാമ തിന മുതലായ കൃഷി
കുറുമ്മൻ
  • ചപ്പും പൊടിയും
കുറുമ്മൽ
  • വായ് നിറച്ചു തിന്നുക
കുറുമ്മുക
  • വായ് നിറച്ചിട്ടു കുടിക്കുക
കുറുവടി
  • മുണ്ടൻവടി
  • ചെറിയ വടി
കുറുവാ
  • ഒരുവക മത്സ്യം
കുറെ
  • അ. അല്പം
കുറച്ച്
  • അ. അല്പം
കുറ്റക്കാരൻ
  • കുറ്റമുള്ളവൻ
കുറ്റടി
  • നിന്ദാവാക്ക്
കുറ്റപ്പാട്
  • കുറ്റം
കുറ്റപ്പെടുത്തുക
  • കുറ്റക്കാറനാക്കുക
  • കുറ്റം പറയുക
കുറ്റം
  • പിഴ
  • അപരാധം
കുറ്റവാളികൾ
  • കുറ്റം ചെയ്യുന്നവർ
കുറ്റവിധി
  • കുുറ്റക്കാരനു നിശ്ചയിക്കുന്ന ശിക്ഷ
കുറ്റി
  • വൃക്ഷം വെട്ടിയതിന്റെ ശേഷിച്ച മുറി
  • കുറ്റികൾ നാട്ടിയ കുഴിക്കു ‘കുകൂലം’ എന്നു പേർ.
  • നിലത്തു തറയ്ക്കുന്ന കമ്പ്
  • എണ്ണയോ നെയ്യോ സൂക്ഷിക്കുന്ന പാത്രം
  • പാൽ കറക്കുന്നതിനുള്ള ഒരു പാത്രം
  • മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം
  • കള്ളം തെളിവ്
  • കുടിയാൻ
  • ഒരുമാതിരി പറ
  • പര്യായപദങ്ങൾ:
    • സ്ഥാണു
    • ധ്രുവം
    • ശങ്കു.
കുറ്റിക്കാട്
  • കുറുങ്കാട്
കുറ്റിക്കാണം
  • പണ്ടാരവകയ്ക്കോ മുതലാളനോ കൊടുക്കുന്ന തടിവില
കുറ്റിക്കാൽ
  • തൂണ്
കുറ്റിക്കോട്ട
  • ഒരുമാതിരി ചെറിയ കോട്ട
കുറ്റിച്ചൂല്
  • തേഞ്ഞുനീളംകുറഞ്ഞ ചൂൽ
കുറ്റിത്തുറപ്പ
  • തേഞ്ഞു നീളംകുറഞ്ഞ ചൂൽ
കുറ്റിനാട്ടിബലി
  • ബ്രഹ്മണർ മുതലായവർ മരിച്ചാൽ പത്തുദിവസം ചെയ്യുന്ന കർമ്മം
കുറ്റിനില്പു്
  • കുടിശ്ശിഖ
കുറ്റിപിടി
  • പൊലികടം
  • ചെറിയ കച്ചവടം
കുറ്റിപിടിക്കാരൻ
  • പൊലികടക്കാരൻ
  • കടം വാങ്ങി കച്ചവടം ചെയ്യുന്നവൻ
കുറ്റിപൂജ
  • പുരവാസ്തുബലി
കുറ്റിമാച്ചിൽ
  • തുറപ്പക്കമ്പു്
  • കടുമ്പു്
കുറ്റിയറുക
  • സന്തതി നശിക്കുക
കൂ
കൂകൽ
  • വിളിയോടുകൂടി നീട്ടി ഒരു ശബ്ദം പുറപ്പെടുവിക്ക
  • കുറുക്കൻ, കോഴി മുതലായവയുടെ ശബ്ദം
  • ഉറച്ചു വിളിക്കയും മറ്റും ചെയ്തു
കൂകൽ, കൂവൽ, കൂവു്
  • ഒരുമ്പാടു്
  • ഒരുക്കം
  • തയാറു്
കൂകു
  • കീർത്തിമതിയായ കന്യക
കൂകുക, കൂവുക
  • ദൂരത്തുള്ളവരെ വിളിക്കുന്നതിനോടു ചേർത്തു് ഒരുമാതിരി ശബ്ദം പുറപ്പെടുവിക്കുക
  • കുറുക്കനും കോഴിയും മറ്റും ശബ്ദിക്കുക
കൂകുദൻ
  • അലങ്കരിച്ചുള്ള കന്യകയെ ദാനം ചെയ്യുന്നവൻ
കൂക്ക
  • കൂകൽ
കൂക്കിവിളി
  • ഉറക്കെ ശബ്ദിക്കുക
  • പര്യായപദങ്ങൾ:
    • ഉച്ചൈർഗ്ഘുഷ്ടം
    • ഘോഷണാ.
കൂക്കുക
  • ഉറക്കെ ശബ്ദിക്കുക
കൂചൽ
  • ഭയം
  • ലജ്ജ
കൂചം
  • മുല
കൂചികാ, കൂചി
  • താക്കോൽ
  • പൊടിതുടപ്പാൻ രോമം പറ്റിച്ചുണ്ടാക്കിയ സാധനം
കൂചിമാരൻ
  • കാമശാസ്ത്രപ്രകാരം ശംഖിനീപ്രിയൻ
കൂചുക
  • പേടിക്കുക
  • ലജ്ജിക്കുക
  • ശങ്കിക്കുക
കൂച്ച്
  • കയ്യും കാലം വളയ്ക്ക
  • ഒരുമാതിരി വിലങ്ങ്
  • ശബ്ദമില്ലാത്ത വിധം അധോവായു പോവുക
കൂച്ചുക
  • കയ്യും കാലും തമ്മിൽ അടുപ്പിച്ചു ചേർത്തുവെയ്ക്കുക അല്ലെങ്കിൽ ചേർത്തുകെട്ടുക
  • ശബ്ദമില്ലാത്തവിധം അധോവായു പുറപ്പെടുവിക്കുക
കൂച്ചുതുടൽ
  • ആനയുടെ കാലിലിടുന്ന ചങ്ങല
കൂച്ചുവിലങ്ങ്
  • ആനയുടെ കാലിൽ ഇടുന്ന ചങ്ങല
കൂജനം
  • പക്ഷികളുടെ ശബ്ദം
കൂജം
  • കാക്ക
കൂജാവ്
  • പിടിമൊന്ത
  • ഒരുമാതിരി പാത്രം
കൂജിതം
  • പക്ഷികളുടെ ശബ്ദം
കൂഞ്ഞ്
  • ചക്കയുടെ നടുവിലിരിക്കുന്ന വസ്തു
കൂഞ്ഞാൽ, കൂഞ്ചേൽ
  • ഊഞ്ചൽ
  • ഊഞ്ഞാൽ
കൂഞ്ഞിരിക്ക
  • ഒരു പച്ചമരുന്ന്
  • ആനച്ചവടി
കൂടു്
  • പശു പക്ഷിമൃഗങ്ങൾക്കു പാർക്കുന്നതിനുള്ള സ്ഥലം
  • ഉറ
  • കശപ്പുര
  • ശരീരം
  • പക്ഷികളുടെ കൂടിനു.
  • പര്യായപദങ്ങൾ:
    • കുലായം
    • നീഡം
കൂട
  • മീൻകൊട്ട(കുട്ട)
  • വിത്തുകൊട്ട
  • ചെറിയ വല്ലം
കൂട
  • വിശേഷണം:
  • അസത്യമുള്ള
  • ജംഗമമല്ലാത്ത, ഉറപ്പുള്ള
കൂട
  • ഒരുമിച്ച്
കൂടകം
  • കൊഴു
  • വഞ്ചന
  • മുരാമാഞ്ചി
  • ഗ്രാഹ്യാംശം മൂലാദികം.
കൂടകി
  • കടുരോഹിണി
കൂടക്കൂടെ
  • അ. പിന്നെയുംപിന്നെയും
കൂടജം
  • കുടകപ്പാല
കൂടപത്ര
  • ഒരുവക ദുഷ്പ്രയോഗം
  • ആഭിചാരം
  • ക്ഷുദ്രം
കൂടപ്പിറപ്പു്
  • ഒരേ ഗർഭത്തിൽ നിന്നു ജനിച്ചതു്
  • ഒരു തള്ളപ്പെറ്റതു്
  • ഉടപ്പിറപ്പു്
കൂടപ്രകൃതി
  • കപടശീലം
കൂടം
  • കൊടുമുടി
  • സൂര്യനാൽ കാട്ടുതീയാൽ ദഹിപ്പിക്കപ്പെടുന്നതെന്നർത്ഥം.
  • കൊല്ലന്റെ മുട്ടിക
  • വഞ്ചന, കപടം
  • ശരീരം
  • ഗൃഹം, പാർക്കുന്ന സ്ഥലം
  • കൂമ്പാരം
  • ഇന്ദ്രജാലം
  • സമൂഹം
  • കണി, മൃഗാദികളെ പിടിപ്പാനുള്ള വല മുതലായത്
  • ചൂത്
  • അസത്യം
  • കഴുക്കോൽപിടിപ്പിക്കുന്ന കൂടം
  • ഒരുപോലെയുള്ള വസ്തു
  • കൊഴു
  • നെല്ലു മുതലായതു കൂട്ടിയതിന്റെ പേർ
  • കൊടുമുടിപോലെ ഉയർന്നുനില്ക്കുന്നത് എന്നർത്ഥം.
  • നിശ്ചലമായ വസ്തു
കൂടയന്ത്രം
  • കുരുക്ക്
  • മൃഗാദികളെ കുടുക്കുവാനുള്ള യന്ത്രം
  • കൂടസ്വരൂപമായ യന്ത്രം എന്നർത്ഥം.
കൂടലർ
  • ശത്രു
  • ‘കൂടലർകാലനാം ഭൂപാലബാലകൻ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
    .
കൂടശാല്മലി
  • കണ്ടിലവു്
  • ചെമ്മരം
  • മുള്ളിലവു്, (ചിറ്റിലവു്)
  • മയിലിലവു്
  • കാട്ടുപൂള
കൂടസാക്ഷി
  • കള്ളസ്സാക്ഷി
കൂടസ്ഥ
  • വിശേഷണം:
  • എല്ലാദിക്കിലും ഒന്നുപോലെ വ്യാപിച്ചിരിക്കുന്ന
കൂടസ്ഥൻ
  • ഈശ്വരൻ, സകല സൃഷ്ടികൾക്കും മുമ്പിലുള്ളവൻ, കാലത്രയത്തിലും രൂപഭേദംവരാതെ നില്ക്കുന്ന വസ്തു
  • പ്രധാനി
കൂടസ്ഥം
  • ആത്മാവ്
  • സ്വഭാവത്തിനു സദാ ഒരു മാറ്റവും കൂടാതെ എന്നും നിലനില്ക്കുന്ന വസ്തു
  • കൂടംപോലെ സ്ഥിതിചെയ്യുന്നത് എന്നർത്ഥം.
  • പുലിച്ചുവടി
കൂടാ
  • കൂടുകയില്ല
  • (ഒരു നിഷേധ വാക്കു്).
കൂടാഗാരം
  • മാളികമുറി
കൂടാതെ
  • അ. വേറെ
കൂടാർത്ഥ ഭാഷിത
  • കെട്ടിയുണ്ടാക്കിയ കള്ളക്കഥ
കൂടായുസ്സ്
  • ഗുഗ്ഗുലു
കൂടാരം
  • വസ്ത്രംകൊണ്ടുള്ളതും അപ്പോഴപ്പോൾ ഉണ്ടാക്കുകയും അഴിക്കുകയും ചെയ്യാവുന്നതുമായ പുര
കൂടാരാട്ടു്
  • കൂടാരം ഉണ്ടാക്കുന്നതിനുള്ള ശീല
കൂടി
  • ഒരുമിച്ചു
  • അധികമായി
കൂടിക്കാഴ്ച
  • തമ്മിൽ കാണുക
കൂടിപ്പുലയാട്ടു്
  • പട്ടികളുടെ പിണച്ചിൽ (സംയോഗം)
കൂടിയാട്ടം
  • ചാക്കിയാരുടേയും മറ്റും ഒരുമാതിരി നൃത്തം
  • സംസ്കൃതനാടകാഭിനയം
കൂടിവിചാരം
  • ആലോചന
കൂടുക
  • ചേരുക, ഒരുമിക്കുക, യോജിക്കുക
  • വർദ്ധിക്കുക, അധികമാവുക
  • കഴിയുക
  • ഏർപ്പെടുക
  • സംഭവിക്കുക, തീരുക
  • സമയമുണ്ടാവുക
  • സകര്‍മ്മകക്രിയ:കൂട്ടുക.
കൂടുതൽ
  • വർദ്ധന
  • അധികമാവുക
കൂടെ
  • ഒരുമിച്ച്
കൂട്ട്
  • സഹായം
  • പരസ്പരം
  • യോജിപ്പ്
  • കറി മുതലായതിനു തേങ്ങ മുളകു മുതലായവ അരച്ചും മറ്റും ചേർക്കുന്നത്
  • പലതും ഒന്നായി ചേർക്കുന്നത്
  • ഉത്തരവും കഴുക്കോലും മോന്തായവും കൂടിയത്
  • മാതിരി, തുല്യത
  • സമ്മതം
  • കൂട്ടം
  • ഇണ
  • കൂട്ടുകറി
കൂട്ടക്കടവു്
  • പുണ്യനദി നിളാനദിയോടു ചേരുന്നതും കുറ്റിപ്പുറം പള്ളിപ്പുറം എന്നീ തീവണ്ടിസ്റ്റേഷന്നിടയ്ക്കുള്ള റെയിൽവേ പാലത്തിനടുത്തുള്ളതുമായ സിന്ധുസംഗമം
  • ഒരു നദി മറ്റൊരു നദിയോട് ചേരുന്നയിടം
കൂട്ടക്കാരൻ
  • സഹായക്കാരൻ
  • കൂടെയുള്ളവൻ
കൂട്ടക്കൊട്ടു്
  • പലരും ചേർന്ന് ഒന്നിച്ചു കൊട്ടുക
  • യുദ്ധംതുടങ്ങുന്നസമയം പലരും ചേർന്ന് കൊട്ടുന്ന ഒരുമാതിരി കൊട്ട്
കൂട്ടക്ഷരം
  • കൂട്ടിച്ചേർത്ത അക്ഷരം
കൂട്ടൻ
  • കൂട്ടക്കാരൻ
  • ചങ്ങാതി
കൂട്ടനായർ
  • ഒരു വകുപ്പിലെ പ്രധാനി
കൂട്ടപ്പട
  • കൂട്ടത്തോടുള്ള യുദ്ധം
കൂട്ടപ്പാഠകം
  • “മേല്പത്തിയൂർ നാരായണ ഭട്ടതിരി ഉണ്ടാക്കിയ ഒരു നാടകമാണു്. ഭട്ടതിരി ഒരിക്കൽ ഒരില്ലത്തു ചെന്നു. അന്നു് അവിടെ കാരണവർ ഒരു അഫനായിരുന്നു. കാര്യസ്ഥനായിട്ടു ഒരു എളേതും, ഉണ്ണികളെ വായിപ്പിപ്പാൻ ഒരു പിഷാരടിയും ഉണ്ടായിരുന്നു. അഫനു പരിഗ്രഹം ഉണ്ടായിരുന്നോ എന്നു ചോദിപ്പാനില്ലല്ലോ. അഫന്റെ സാധുത്വവും പരിഗ്രഹത്തിന്റെ ദുരാഗ്രഹവും ഏളേതിന്റെ കാര്യസ്ഥതയും കൂടി ചേർന്നപ്പോൾ ഇല്ലത്തേ മുതലെല്ലാം നശിച്ചു. ഇതുകണ്ടു് വ്യസനിച്ചാണു് ഭട്ടതിരി ഈ നാടകം ഉണ്ടാക്കിയതു്. ആ നാടകത്തെ അമ്പലവാസികളുടെ ആവശ്യത്തിന്നും, പഠിപ്പിനുമായി അവർക്കു കൊടുത്തു. കല്യാണം, പന്ത്രണ്ടാംമാസം മുതലായ അടിയന്തിര ദിവസങ്ങളിൽ ഇന്നും അമ്പലവാസികൾ ഈ നാടകം ആടിവരുന്നുണ്ടു്.” (മം-മാ).
കൂട്ടം
  • സമൂഹം
  • കൂമ്പാരം
  • ചിട്ടി
  • വഴക്കു്
  • ഒരു പങ്കു്
  • യോജിപ്പു്
  • ഒരു ജാതി
  • വിവാദം
  • സംഭാഷണം
കൂട്ടംകലമ്പി
  • കൂട്ടത്തിൽ കലക്കം ഉണ്ടാക്കുന്നവൻ
കൂട്ടർ
  • കൂട്ടുകാർ
കൂട്ടവിളി
  • പലരുംകൂടി വിളിക്കുക
കൂട്ടാക്കുക
  • അനുസരിക്കുക
  • ഭയപ്പെടുക
  • മേലാവെന്നു വിചാരിക്കുക
  • കൂട്ടാക്കിത്തീർക്കുക
കൂട്ടാൻ
  • കറി
കൂട്ടായ്മ
  • യോജിപ്പ്
കൂട്ടായ്മക്കാരൻ
  • നടത്തിക്കുന്നവൻ
  • പ്രമാണി
കൂട്ടായ്മക്കവർച്ച
  • അഞ്ചോ അതിലധികമോ ആളുകൾ യോജിച്ചു കവർച്ച ചെയ്യുക
  • ഇതു ശിക്ഷാനിയമപ്രകാരമുള്ള ഒരു കുറ്റമാകുന്നു. വകുപ്പ് 395. വാറണ്ടുകൂടാതെ പിടിക്കാം. ആദ്യമായി വാറണ്ടയക്കണം. ജാമ്യം എടുത്തുകൂടാ. രാജിയായികൂടാ. ജീവപര്യന്തം തടവോ പത്തുകൊല്ലത്തെ കഠിനതടവോ വിധിക്കുന്നതു കൂടാതെ പിഴയും വിധിക്കാം. സെഷൻകോടതി വിസ്തരിക്കാം.
കൂട്ടാല
  • ചില ക്ഷേത്രങ്ങളിലേ മുതലുകൾ വെച്ചു സൂക്ഷിക്കയും അവിടത്തെ കാര്യവിചാരം ചെയ്കയും ചെയ്വാനുള്ള സ്ഥലം
കൂട്ടാളൻ
  • കൂടെയുള്ളവൻ
കൂട്ടാളി
  • കൂട്ടാളൻ
  • ‘കൂട്ടാളിവൃന്ദത്തോടേവേട്ടാവിനോദംപൂണ്ടു’
    — കിരാതം തുള്ളൽ
    .
കൂട്ടാഴി
  • ജനങ്ങൾ ക്ഷേത്രം വകയ്ക്കു വരിയിട്ടെടുത്തു കൊടുക്കുന്ന ദ്രവ്യം
കൂട്ടിക്കലർച്ച
  • കൂട്ടിയോജിപ്പു്
കൂട്ടിക്കലർത്തുക
  • യോജിപ്പിക്കുക
കൂട്ടിക്കെട്ടു്
  • ചേർത്തുകെട്ട്
  • ചേർച്ച
കൂട്ടിക്കൊടുക്കുക
  • പതിവുള്ളതിൽ അധികം കൊടുക്കുക
കൂട്ടിക്കൊണ്ടുപോവുക
  • വല്ലവരേയും കൂടെകൊണ്ടുപോവുക
കൂട്ടിക്കൊണ്ടുവരുക
  • കൂടെ കൊണ്ടുവരുക
കൂട്ടിച്ചൊല്ലുക
  • വാക്കുകളെ ചേർത്തു ചൊല്ലുക
കൂട്ടിപ്പറയുക
  • വ്യാജം പറയുക
  • അധികം പറയുക
  • ചേർത്തുപറയുക
കൂട്ടിമുട്ടുക
  • തമ്മിൽ മുട്ടുക
  • യുദ്ധത്തിനോ മറ്റൊ എതിർക്കുക
കൂട്ടിമൂട്ടുക
  • കൂട്ടിത്തൈക്കുക
കൂട്ടിയയയ്ക്ക
  • കൂടെ അയയ്ക്ക
കൂട്ടിയാട്ടു്
  • രാജാക്കൻമാരും മറ്റും വഴിക്കു പുറപ്പെടുമ്പോൾ അവരുടെ മുമ്പിൽ നടന്നു ഉറക്കെ ശബ്ദിക്കുക
കൂട്ടിരിക്കുക
  • ചില രാജസ്ത്രീകൾക്കും മറ്റും ഭർത്താവായിരിക്കുക
  • കൂട്ടായിരിക്കുക
  • ഒരു പോലെയിരിക്കുക
കൂട്ടിരിപ്പു്
  • കൂട്ടായിരിക്കുക
കൂട്ടില്ലാക്കസ്തൂരി
  • സ്വതേയുള്ള കസ്തൂരി
  • അതുസംബന്ധിച്ച ഒരുവകകരം
കൂട്ടിവായിക്കുക
  • വാക്കുനോക്കി ചേർത്തുചൊല്ലുക
കൂട്ടിവെയ്ക്കുക
  • ചേർത്തുവയ്ക്കുക, ശേഖരിച്ചുവെയ്ക്കുക
  • അധികം വയ്ക്കുക
കൂട്ടുക
  • ചേർക്കുക
  • ഉൾപ്പെടുത്തുക
  • സങ്കലനം ചെയ്ക, പല സംഖ്യകളെ ചേർത്തു ആകത്തുക വരുത്തുക
  • ഇതു മറ്റുചിലതിനോടു് ഉൾപ്പെടുത്തുമ്പോൾ അധികമാക്കുക, തിന്നുക, പണിയുക ഈ അർത്ഥങ്ങൾ വരും
കൂട്ടുകച്ചവടം
  • മറ്റാളുകളോടുംകൂടെ പങ്കായിട്ടു കച്ചവടംചെയ്ക
കൂട്ടുകറി
  • ഒരുമാതിരി കറി
കൂട്ടുകാരൻ
  • സ്നേഹിതൻ, ചങ്ങാതി
  • പങ്കുകാരൻ
കൂട്ടുകൂടുക
  • കൂട്ടത്തിൽ ചേരുക
  • ചങ്ങാതിയാവുക
  • പങ്കുകൂട്ടുക
  • സകര്‍മ്മകക്രിയ:കൂട്ടുകൂടുക.
കൂട്ടുകൃഷി
  • പങ്കുകൃഷി
കൂട്ടുകെട്ടു്
  • ഒരുമിപ്പു്
  • സ്നേഹംകൊണ്ടുള്ള യോജിപ്പു്
  • സമൂഹം
  • യോഗം
കൂട്ടുപടി
  • കൂട്ടുന്ന കറി
  • കൂട്ടുന്നതിനുള്ള സാധനം
കൂട്ടുപാത
  • കുറുക്കുവഴി (വിലങ്ങുവഴി) ചേരുന്ന സ്ഥലം
കൂട്ടുപോകുക
  • സഹായത്തിനായിട്ടു കൂടെ പോവുക
കൂട്ടുവാൻ
  • കറി
കൂട്ടുവിത്തു്
  • കറുത്ത ചാര പൊക്കാളി മുതലായതിൽ പലതും കൂടിക്കലർന്നുള്ള വിത്തു്
കൂണി
  • രോഗാദികൊണ്ടു കയ്യിനു തകരാറുപറ്റിയവൻ
  • കുണി എന്നതിന്റെ പാഠഭേദം.
കൂണിക
  • മൃഗങ്ങളിൽ ഏതിന്റെ എങ്കിലും കൊമ്പു്
കൂണിത
  • വിശേഷണം:
  • അടയ്ക്കപ്പെട്ട
കൂണിതേക്ഷണൻ
  • കഴുവൻ
കൂൺ, കൂണു്
  • ഭൂമിയിൽനിന്നു കുടയുടെ ആകൃതിയിൽ എഴുന്നുണ്ടാകുന്ന ഒരു സാധനം, കുമിൾ, പൂണു്
  • ചില മരങ്ങളിൽ എഴുന്നുത്ഭവിക്കുന്നതു്
  • അരിക്കൂണു്, പന്നിക്കൂണു് ഇങ്ങനെ വേറെ വേറെ പേർ കാണുന്നു. കൂണു് മൂന്നു ദോഷങ്ങളെയും വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ – ശീലന്ധ്രം. തമിഴിൽ – കാളാൻ. ഇംഗ്ലീഷ്: (Mushroom) മഷ്റൂം]
കൂതി
  • സ്ത്രീകളുടെ ഗുഹ്യം
  • പൃഷ്ഠഭാഗം
  • കർണ്ണാടകം – കൂതു = കൂത്തു = ഇരിക്ക.
കൂതികുലുക്കിപ്പക്ഷി
  • ഒരുമാതിരിപ്പക്ഷി
  • ടിട്ടിടപ്പക്ഷി
കൂത്തു്
  • കളി
  • നൃത്തം, താണ്ഡവം
  • അത്ഭുതം
  • ചാക്യാർ ചെയ്യുന്ന കഥാപ്രസംഗം
കൂത്തൻ
  • കൂത്താടി
  • വെള്ളത്തിലെ ഒരുവക ചെറിയ ജന്തു
കൂത്തമ്പലം
  • കൂത്താടുന്നതിനുള്ള അമ്പലം
കൂത്തരങ്ങു്
  • കൂത്തിനുള്ള സ്ഥലം
  • കൂത്തു കാണുന്നതിനു് ഇരിപ്പാനുള്ള സ്ഥലം
കൂത്താടി
  • ആട്ടക്കാരൻ
  • ആട്ടക്കാരി
  • വെള്ളത്തിലേ ഒരുവക ചെറിയ ജന്തു
കൂത്താടിച്ചി
  • തേവിടിച്ചി
  • ആട്ടക്കാരി
കൂത്താടുക
  • കളിക്കുക
  • ഓടിക്കളിക്കുക
  • നൃത്തംചെയ്യുക
കൂത്താട്ടം
  • കൂത്തു്
  • ഓടിക്കളി
കൂത്താങ്കൂരി
  • ഒരുമാതിരി പക്ഷി
കൂത്തി
  • പെൺപട്ടി
  • തേവിടിച്ചി
കൂത്തിച്ചി
  • തേവിടിച്ചി
കൂദാശ
  • റോമൺ കത്തൊലിക്ക പള്ളിയിലേ ഏഴു സത്യകർമ്മങ്ങളിൽ ഒന്നു്
കൂൻ
  • വളവു്, കൂനു്
  • കൂമ്പാരം
  • കൂൺ
കൂനൻ
  • കുനിവുള്ളവൻ
  • ഒരുവക എറുമ്പു്
  • കൂമ്പൽ
കൂനാപ്പുര
  • കൊച്ചു ചീത്തപ്പുര
കൂനി
  • കൂനുള്ളവൾ
കൂനെല്ലു്
  • വളഞ്ഞ തണ്ടെല്ലു്
കൂന്തങ്ങ
  • ആമ്പൽക്കിഴങ്ങു്
കൂന്തൽ
  • തലമുടി
കൂന്തൽചെഴുമണി
  • ചൂഡാമണി
കൂന്തൽമീൻ
  • സമുദ്രത്തിലെ ഒരുവക മത്സ്യം
  • ഇതു രണ്ടുതരമുണ്ടു്. അതിൽ പേക്കൂന്തലിന്റെ അസ്ഥിയെ കടൽനാക്കു് എന്നു പറയുന്നു. സംസ്കൃതത്തിൽ – സങ്കോചം.
കൂന്തൽവെയ്ക്ക
  • ഒരുമാതിരി ആയുധാഭ്യാസം
കൂന്താണി
  • ഉരൽ
  • കല്ലിൽ വെട്ടുന്ന ഒരുമാതിരി തൂമ്പ
കൂന്താലി
  • കല്ലിൽ വെട്ടുന്ന തൂമ്പ
കൂപകം
  • വെള്ളം വറ്റിയ പുഴയിൽ വെള്ളത്തിനായി കുഴിക്കുന്ന കുഴി
  • അല്പമായ കിണറു് എന്നർത്ഥം.
  • പാമരം
  • കുറഞ്ഞോന്നു ശബ്ദിക്കുന്നതെന്നർത്ഥം.
  • തോണികെട്ടുന്ന കുറ്റി
  • ആറ്റുമണലിൽ കുഴിക്കുന്ന ഒരുമാതിരി കുഴി, ഓലി, കേണി
  • വലിയ കിണറു്
  • നിതംബപ്രദേശത്തിലുള്ള കുഴി
  • തണ്ടെല്ലിന്റെ താഴെ നിതംബത്തിന്റെ രണ്ടു പാർശ്വങ്ങളിലുള്ള രണ്ടു കുഴിക്കു കൂപകങ്ങൾ എന്നു പറയുന്നു.
  • ഗുഹ
  • ദ്വാരം
കൂപം
  • കിണറു്
  • കുറച്ചു ജലമുള്ളതു് എന്നർത്ഥം. ശബ്ദിക്കുന്നതു് എന്നുമാകാം. ഭൂമിസംബന്ധമായ ജലം ഇരിക്കുന്നിടം. [കു = കുത്സിതം ആപഃ = അപ്പുകൾ (ജലങ്ങൾ).
കൂപമണ്ഡൂകൻ
  • കൂപത്തിലേ തവളയെപ്പോലെ ലോകപരിജ്ഞാനം ഇല്ലാത്തവൻ
കൂപരാജ്യം
  • മലയാളത്തിന്റെ തെക്കും വടക്കുമുള്ള ഭാഗത്തിനു രണ്ടിനുംകൂടെയുള്ള പേർ
കൂപാരം
  • സമുദ്രം
  • കടൽ
കൂപി
  • ചണ്ടിപ്പയറു്
കൂപികാ
  • നദിയുടെ നടുവിലുള്ള പാറയോ കല്ലോ
കൂപ്പു്
  • കൈരണ്ടും കൂട്ടിത്തൊഴുക
  • പൂ മുതലായതു കൂമ്പുക
  • കുളത്തിൽ ഇറങ്ങുവാൻ കെട്ടുന്ന ഒഴുകുനട
കൂപ്പുക
  • തൊഴുക
  • വന്ദിക്കുക
കൂപ്പുകടവു്
  • കുളത്തിൽ കെട്ടുന്ന ഒഴുകുനട
കൂപ്പുകൈ
  • തൊഴുതു (പിടിച്ച) കൈയ്
  • ‘കൂപ്പുകൈയായിനിന്നു മുനിയെനിയോഗിച്ചാർ’
    — വാല്മീകിരാമായണം
കൂബരം
  • നുകം കെട്ടുവാനായി തേരിന്മേൽ കെട്ടുന്നതു്
  • നുകം കെട്ടുവാനുള്ള തണ്ടു്
  • നുകത്തിലും തേരിലുംകൂടെ വെച്ചുറപ്പിക്കുന്ന ഒരു തടി
  • ശബ്ദിക്കുന്നതു് എന്നർത്ഥം.
കൂബരി
  • തേരു്
  • വണ്ടി
കൂമൻ
  • മൂങ്ങ
കൂമം
  • കുളം
  • തടാകം
കൂമ്പു്
  • പന തെങ്ങു് മുതലായതിന്റെ നാമ്പു്
  • ഓലയുടേയും മറ്റും കൂർത്തഭാഗം
  • ചിലതിന്റെ നാമ്പു്
കൂമ്പൽ
  • കൂമ്പാരം
  • മേലോട്ടു കൂമ്പിയിരിക്കുന്ന സാധനം
കൂമ്പൽതൊപ്പി
  • കൂർത്തതൊപ്പി
കൂമ്പാരം
  • കൂമ്പൽ
  • മണ്ണു നെല്ലു മുതലായതു മേലോട്ടു കൂമ്പിച്ചു കൂട്ടിയതു്
കൂമ്പാള
  • കവുങ്ങിൻപാളയുടെ അകത്തെ പാള
  • ചില ചെറിയ പൈതങ്ങൾ ഉടുക്കുന്ന വസ്തു.
കൂമ്പുക
  • കൂമ്പുവരുക
  • മേലോട്ടു കൂർത്തുവരുക
  • വിടർന്ന പൂക്കളും മറ്റും കൂടുക, ഒന്നിച്ചുചേരുക
കൂയി
  • വേട്ടയിലേ ഒരുമാതിരി വിളി
കൂരു്
  • അമ്പിന്റെ കൂർത്ത മുന
  • അമ്പു്
  • നാരായത്തിന്റെ മുന
  • മൂർച്ച
കൂരു
  • വിശേഷണം:
  • മൂർച്ചയുള്ള
  • മുനയുള്ള
കൂര
  • വളരെ ചെറിയ വീടു്
  • ഒരുവക നെല്ലു്
കൂരൻ
  • ഒരുവക കാട്ടുജന്തു
  • ഒരുവക പന്നി
  • മുണ്ടൻ
കൂരം
  • ചോറു്
  • ആഹാരം
കൂരമ്പു്
  • മൂർച്ചയുള്ള അമ്പു്
  • ‘കൂരമ്പു പേമഴപോലെ ചൊരികയും’
    — ചാണക്യസൂത്രം
    .
  • കട്ടിളയ്ക്കുമീതെ മേല്പുരയ്ക്കു താഴെ ഓട്ട അടയ്ക്കുന്ന ഒരു പലക
കൂരപ്പു്
  • വലിയ ഇരുട്ടു്
  • മഴയും വെയിലും ഇല്ലാതുള്ള ഒരു മങ്ങിയ സ്ഥിതി
കൂരാപ്പൊത്തു്
  • ചുവരിന്മേൽ ഉണ്ടാക്കിയ ദ്വാരം
കൂരാമ്പൽ
  • ചെറുകുന്തം
  • വേൽ
കൂരി
  • ഒരു വക മത്സ്യം
  • കുരികിൽ
  • മുഴുക്കാത്ത കായ്
കൂരിക്കൂടു്
  • ഒരുമാതിരി പക്ഷിക്കൂടു്
കൂരിരുൾ(ട്ടു്)
  • വലിയ ഇരുട്ടു്
  • പര്യായപദങ്ങൾ:
    • അന്ധതമസം.
കൂരുക
  • മുനയുള്ളതായിത്തീരുക
കൂർക്ക
  • ഒരുമാതിരി കിഴങ്ങു്
  • കൂർക്കംവലിക്ക
  • പടവിളി
  • കൂർക്കക്കിഴങ്ങു രണ്ടുവിധം – കറിക്കൂർക്ക (ചീവക്കിഴങ്ങു) പനികൂർക്ക (നവര).
കൂർക്കം
  • ചിലർ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദം
  • കൂർക്കു എന്നും കാണുന്നു.
കൂർക്കുക
  • മുനയുണ്ടാക്കുക
  • കൂർത്തതായിത്തീരുക.
  • സകര്‍മ്മകക്രിയ:കൂർപ്പിക്കുക].
കൂർച്ച
  • വിശേഷണം:
  • മുനയുള്ള
  • മൂർച്ചയുള്ള
കൂർച്ചകം
  • ജീവകം
കൂർച്ചൻപല്ലു്
  • കൂർത്തപല്ലു്
കൂർച്ചപർണ്ണി
  • ആട്ടുകൊട്ടപ്പാല
കൂർച്ചം
  • മൂർച്ച
  • മുന
  • പൊടിപ്പു്
  • മീശ
  • തള്ളവിരലിന്റെ സന്ധി
  • ദർഭപ്പുല്ലു കെട്ടിയുണ്ടാക്കുന്ന ഒരു വസ്തു
  • മൂക്കിന്റെ മേലെ രണ്ടു പിരികത്തിന്റെ നടുവിലുള്ള ആജ്ഞാചക്രസ്ഥാനം
  • ശബ്ദിക്കുന്നേടം എന്നർത്ഥം. [ആജ്ഞാചക്രമാകയാൽ ഇവിടെ പ്രണവദ്ധ്വനിയുണ്ടെന്നു സാരം.
  • വെളുത്ത ദർഭ
കൂർച്ചശിരസ്സു്
  • നരിയാണി
കൂർച്ചശീർഷം
  • ജീവകം
  • മീശയോടു സദൃശമായ തലപ്പുള്ളതു എന്നർത്ഥം. തിരുനാമപ്പാല, തിരുനാൾപ്പാല എന്നും കാണുന്നു.
  • തെങ്ങു്
കൂർച്ചശേഖരം
  • തെങ്ങു്
കൂർച്ചികാ
  • പാലിൽ തൈരോ മോരൊ പകർന്നു കാച്ചിയത്
  • വികാരത്തെ പ്രാപിച്ചത് എന്നർത്ഥം.
  • തൂലിക
  • താക്കോൽ
  • സൂചി
  • തൈരോടുകൂടെ കാച്ചിയ പാലു് = അധികൂർച്ചിക. മോരോടു കൂടെ കാച്ചിയ പാലു് = തക്രകൂർച്ചിക. രണ്ടിനും പൊതുവു് = കൂർച്ചിക.
കൂർത്ത
  • വിശേഷണം:
  • കൂർപ്പുള്ള
  • മുനയുള്ള
കൂർത്തമൂക്കൻ
  • കൂർത്തിരിക്കുന്ന മൂക്കുള്ളവൻ
  • പര്യായപദങ്ങൾ:
    • ഖരണസ്സ്
    • ഖരണസൻ.
കൂർത്തിരിക്കുക
  • മുനയുള്ളതായിരിക്കുക
  • കൂർപ്പുള്ളതായിരിക്കുക
കൂർത്തുമൂർത്ത
  • വിശേഷണം:
  • കൂർപ്പും മൂർച്ചയുമുള്ള
കൂർദ്ദനം
  • പന്തുകളി മുതലായകളി
  • ബാലക്രീഡ
  • കളി, നേരംപോക്കു്
  • കളിക്കുക എന്നർത്ഥം.
കൂർദ്ദനി
  • കാമദേവന്റെ മഹിമയെ ഉദ്ദേശിച്ചു ആഘോഷിക്കുന്ന ഒരു ഉത്സവം
കൂർപ്പു
  • മുന
  • അറ്റം വളരെ ചെറുതായി കൂർത്തിരിക്കുക
  • മൂർച്ചയുള്ള അഗ്രത്തിന്റെ അവസ്ഥ.
കൂർപ്പം
  • കൂർപ്പു്
  • പുരികങ്ങളുടെ നടുവു്
കൂർപ്പരം
  • മുഴം കൈ, കൈമുട്ടു്
  • പദാർത്ഥങ്ങൾ എടുക്കുമ്പോൾ ശബ്ദിക്കുന്നതു എന്നർത്ഥം.
  • മുഴം കാൽ
കൂർപ്പാസകം, കൂർപ്പാസം
  • കുപ്പായം
  • കൈമുട്ടിന്മേൽ ക്ഷേപിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • കാലടിവരെ ഇറക്കമുള്ളതായ സന്യാസിക്കുപ്പായം
  • റവുക്ക
കൂർപ്പിക്ക
  • മുനവരുത്തുക
കൂർമ്മ
  • കൂർപ്പു
  • മിനുസം
കൂർമ്മത
  • മുന
  • കൂർപ്പു്
കൂർമ്മൻ
  • പ്രാണാദി വായുക്കളുടെ അവാന്തരഭേദങ്ങളിൽ ഒന്നു്
  • ഇമച്ചു മിഴിക്കുന്നേടത്തു കൂർമ്മൻ സ്ഥിതിചയ്യുന്നു.
കൂർമ്മപുരാണം
  • ഒരു ശൈവപുരാണം
  • ഈ പുരാണം വിഷ്ണുവിന്റെ കൂർമ്മാവതാരത്തെപ്പറ്റിയാണെങ്കിലും ശിവസേവയെ ഉപദേശിക്കുന്നുണ്ടു്.
കൂർമ്മപൃഷ്ഠം
  • വൻകുറിഞ്ഞി
കൂർമ്മബുദ്ധി
  • കുശാഗ്രബുദ്ധി
കൂർമ്മം
  • ആമ പതുക്കെ ഗമിക്ക ശീലമുള്ളതു് എന്നർത്ഥം
കൂർമ്മാംഗന്യായം
  • “ആമയ്ക്കു അതിന്റെ തല മുതലായ അംഗങ്ങൾ ആവശ്യംപോലെ നീട്ടുവാനും ചുരുക്കുവാനും (ഉള്ളിലേയ്ക്കു വലിപ്പാനും പുറത്താക്കുവാനും) കഴിയും. സന്ദർഭംസ്പഷ്ടം”
കൂർമ്മാവതാരം
  • വിഷ്ണു കൂർമ്മമായി അവതരിച്ചതു്
  • അവതാരം എന്ന ശബ്ദം നോക്കുക.
കൂർമ്മി
  • ആമപ്പിട
കൂർവാഴ്ച
  • രാജ്യാധികാരത്തിന്റെ ഒരു മുറ
കൂലകം
  • തീരം
  • നാഗദന്തി
കൂലഭൂ
  • സമുദ്രതീരം
കൂലം
  • തീരം, പുഴ സമുദ്രം മുതലായതിന്റെ കര
  • കുന്നു്
  • പൊയ്ക
കൂലംകഷ
  • വിശേഷണം:
  • കരയെ കീഴ്തോണ്ടുന്ന
കൂലംകഷം
  • സമുദ്രം, കടൽ
  • നദിയിലേ ഒഴുക്കു്
  • പൂർണ്ണമായി
കൂലംകഷാ
  • നദി
കൂലവതി
  • നദി
കൂലഹണ്ഡകം
  • നീർച്ചുഴി
കൂലാ
  • ചെറിയ ദന്തി
കൂലി
  • വേലചെയ്യുന്നവർക്കു കൊടുക്കുന്ന ശമ്പളം
കൂലിക്കാരൻ
  • പതിവായിട്ടു മാസശ്ശമ്പളമില്ലാത്ത വേലക്കാരൻ
കൂലിച്ചം
  • വിളിക്കുമ്പോൾ വേലയ്ക്കു വരുന്നതിന്നുവേണ്ടി കൊടുക്കുന്ന നിലം
  • വിരുത്തി
കൂലിച്ചേവകൻ
  • അന്നന്നത്തേ ശമ്പളത്തിനു വേലചെയ്യുന്നവൻ
  • കൂലിക്കാരൻ
കൂലിച്ചേവുകം
  • കൂലിച്ചം
കൂലിപ്പണി
  • അന്നന്നത്തേ ശമ്പളത്തിനുള്ള വേല
കൂലിവേല
  • കൂലിക്കു ചെയ്യുന്ന തൊഴിൽ
കൂലിവേലക്കാരൻ
  • കൂലിക്കായി വേലചെയ്യുന്നവൻ
കൂലുക
  • കുനിയുക
  • താഴുക
കൂവ
  • ഒരുമാതിരി ചെടി
  • അതിന്റെ കിഴങ്ങു്
  • ചിലർ വിളിക്കുമ്പോൾ കൂട്ടിച്ചേർക്കുന്ന ഒരു ശബ്ദം
കൂവനൂറു്
  • കൂവപ്പൊടി
  • കൂവയിൽനിന്നെടുക്കുന്ന നൂറു്
  • വാതം, വായുമുട്ടൽ, വൃണം, പിത്തം, തണ്ണീർദാഹം, രക്തദോഷം, കാമല, ക്ഷയം, കുഷ്ഠം, മൂത്രകൃച്ശ്രം, പാണ്ഡു, ചുമ, ജ്വരം, സർവാംഗസന്താപം ഇവക്കു നന്നു്. രുചികരമാണു്. ദേഹത്തെ തടിപ്പിക്കും.
കൂവപ്പൊടി
  • കൂവനൂറു്
കൂവര
  • വിശേഷണം:
  • സൗന്ദര്യമുള്ള
  • ഭംഗിയുള്ള
  • രൻ, രീ, രം.
കൂവരകു്
  • പഞ്ഞപ്പുല്ലു്
  • കെപ്പ
  • സംസ്കൃതം: രാഗിണി.
കൂവരൻ
  • കൂനൻ
കൂവരം, കൂബരം
  • വണ്ടിയിൽകെട്ടുന്ന കുതിരകളുടെയും മറ്റും നുകത്തിന്റെ മദ്ധ്യേ വെച്ചു കെട്ടുന്ന തണ്ടു്
കൂവരം
  • മുള്ളുചേമന്തി
കൂവളക്കുടുക്ക
  • കൂവളത്തിന്റെ കായ് തുളച്ചുണ്ടാക്കുന്ന കുടുക്ക
കൂവളം
  • ഒരു വൃക്ഷം
  • വാതം, വായുമുട്ടൽ, കഫം, ക്ഷയം, ഛർദ്ദി, ചുമ, ഇക്കിൾ, ജ്വരം, ശൂലം, അതിസാരം ഇവയ്ക്കുനന്നു്. രുചികരമാണു്. ആമത്തെ പചിപ്പിക്കും. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ പിടിപ്പിക്കും. സംസ്കൃതത്തിൽ ‘വില്വം’ ഇംഗ്ലീഷിൽ Bengal kins, prickly Crateva tree ബെങ്കാൾ കിൻസ്, പ്രിക്ലീ ക്രേറ്റേവാട്രി.
  • പര്യായപദങ്ങൾ:
    • ബില്വം (വില്വം)
    • ശാണ്ഡില്യം
    • ശൈലൂഷം
    • മാലൂരം
    • ശ്രീഫലം.
കൂവാരം
  • കടൽ
കൂവിടു്
  • വിളി
  • ആയിരം കോൽ അകലം
കൂവിടുക
  • വിളിക്കുക
  • കൂവുക
  • കൂകുക
കൂവീച്ച
  • വളരെ ചെറിയതായ ഒരുവിധം ഈച്ച
കൂശുക
  • ലജ്ജിക്കുക
  • ഭയപ്പെടുക
കൂശ്മാണ്ഡി
  • ചെറിയ കുമ്പളം
  • വലിയ കുമ്പളം
  • ചെറിയ കുമ്പളത്തിന്റെ മദ്ധ്യമഫലം മാത്രം ഗ്രാഹ്യാംശം.
കൂഷ്മാണ്ഡ(ക)ം, കൂശ്മാണ്ഡ(ക)ം, കൂശ്മാണ്ഡകി
  • കുമ്പളം
  • ബീജങ്ങളിൽ കുറഞ്ഞോന്നു ചൂടുള്ളതു് എന്നർത്ഥം. കുമ്പളവിത്തു പിത്തകരമാണത്രെ. വലിയ കുമ്പളത്തിന്റെ നാളവും മദ്ധ്യമഫലവും ഔഷധിക്കു നന്നു്.
കൂസൽ
  • ലജ്ജ
  • ഭയം
കൂസുക
  • കൂശുക
കൂഹ
  • മഞ്ഞു്
കൂഹക
  • വിശേഷണം:
  • വഞ്ചനയുള്ള
കൂഹന
  • കപടഭക്തി
  • കപടം, വഞ്ചന
കൂളൻ
  • മുണ്ടൻ
  • പോത്തു് (കിടാവു്)
കൂളം
  • പതിരു്
  • ചണം
കൂളി
  • ദേവത
  • എരുമക്കിടാവു്
  • നീർക്കാങ്കുഴി [ജലത്തിൽ മുങ്ങുക, മുക്കിളിയിടുക.
കൂളിപ്പട
  • പിശാചുകളുടെ കൂട്ടം
കൂളിയാമ
  • ജലത്തിലുള്ള ഒരുവക ജന്തു
കൂഴു്
  • പുഴുങ്ങിയ പലഹാരം
കൂഴ
  • ഒരുമാതിരി പ്ലാവു്
കൂഴച്ചക്ക
  • പഴുത്താൽ മധുരക്കുറവും വളുവളുപ്പുമുള്ള ചക്ക
കൂഴത്തരി
  • ഉണക്കില്ലാത്ത മുഴത്തയരി, അവയ്ക്കാത്ത അരി
  • രാജാക്കന്മാർക്കു കുത്തിക്കൊടുക്കുന്ന അരി
കൂഴപ്പാളയം
  • കൂടാരത്തോടുകൂടിയുള്ള പട്ടാളം
കൂഴം
  • കുഴത്തരി
  • ഉണക്കലരി
കൂഴംകുത്തുക
  • കോവിലുകളിൽ നെല്ലുകുത്തി കാലംകഴിക്കുക
കൂർമുള്ള
  • ഒരു ഔഷധം
  • വെള്ളം വെന്തു കുളിച്ചാൽ കുഞ്ഞുങ്ങളുടെ മൂന്നാം തിങ്കളിലേ രോഗങ്ങൾക്കും കരപ്പനും നന്നു്.
കൂറു്
  • സ്നേഹം
  • വലിയ സ്നേഹം
  • പങ്കു്
  • ദയ
  • താൽപര്യം
  • അവകാശം
  • രണ്ടേകാൽ ദിവസം കൂടിയതു്. രണ്ടേകാൽ നക്ഷത്രം കൂടിയതു്
  • സമൂഹം
  • വില
കൂറ
  • വസ്ത്രം
  • ഉടുപ്പു്
  • കൊടിക്കൂറ
  • ഒരുമാതിരി പേൻ
  • മാറാപ്പു്
കൂറക്കിടുക
  • തോലും മറ്റും പതംവരുത്തുക
  • നിറം വരുത്തുക
കൂറക്കുടിഞ്ഞിൽ
  • കൂടാരം
കൂറൻകൈക്കോട്ടു്
  • ഇടുങ്ങിയ – വീതികുറഞ്ഞ ഒരുമാതിരി കിളതൂമ്പാ
കൂറപ്പേൻ
  • ഒരുമാതിരി പേൻ
കൂറയിടുക
  • കൊടിക്കൂറ തൂക്കുക
കൂറവലിയ്ക്കുക
  • കൊടിക്കൂറ താഴെ ഇറക്കുക
കൂറിടുക
  • പങ്കിടുക
കൂറിയ
  • വിശേഷണം:
  • പറഞ്ഞ
  • പ്രസിദ്ധമായ
കൂറുക
  • പ്രസിദ്ധപ്പെടുത്തുക
  • ലേലംവിളിക്കുക
  • സംസാരിക്കുക
  • വിളിക്കുക
കൂറുപറക
  • ഒരുത്തനുവേണ്ടി പറക
കൂറുവെക്കുക
  • പങ്കിടുക
കൂറ്റൻ
  • കാള
  • നുകംവെക്കാത്ത കാള
  • ശക്തിയുള്ള മനുഷ്യൻ
  • യമൻ
കൂറ്റൻകുത്തുക
  • കാള കുത്തുക
  • അഹംകരിക്കുക
കൂറ്റനാടു്
  • പൊന്നാനിക്കടുത്തുള്ള ഒരു ഡിസ്ട്രിക്ട്
  • ഇപ്പോൾ തലസ്ഥാനമാണു്.
കൂറ്റം
  • കരച്ചിൽ
  • നിലവിളി
  • ‘കൂറ്റത്തിലുംകൊടിയവിക്രമപാണ്ഡ്യസിംഹഃ’
കൂറ്റരി
  • അരിവെക്കുന്നതിനു കൂലിയായിട്ടു് എടുക്കുന്ന അരി
കൂറ്ററുപ്പു്
  • സ്നേഹക്കുറവു്
  • നിന്ദ
കൂറ്റാൻ
  • സ്നേഹിതൻ
  • പങ്കുകാരൻ
  • കൂറ്റാൻ × മാറ്റാൻ.
കൂറ്റാന
  • ബലംകൂടിയ ആന
കൂറ്റായ്മ
  • സ്നേഹം, സ്നേഹമുള്ളവന്റെ സ്ഥിതി
  • പങ്കു്
കൂറ്റാരം
  • നിലവിളി
  • ശബ്ദം
കൂറ്റാർ
  • ബന്ധുക്കൾ
കൂറ്റു്
  • മനുഷ്യരുടെ നിലവിളി
  • ശബ്ദം
കൂറ്റുകാരൻ
  • പങ്കുകാരൻ
  • സ്നേഹിതൻ
കൂറ്റുകൃഷി
  • പങ്കുകൃഷി
കൂറ്റുവാണിഭം
  • കൂട്ടുകച്ചവടം
കൃ
കൃകണ(ര)ം
  • ഇരുവാൽചാത്തൻ
  • ‘കൃ’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
കൃകണു
  • ചായമിടുന്നവൻ
കൃകം
  • തൊണ്ട
  • കഴുത്തിന്റെ അകം
കൃകരം
  • തൂതുവള
  • കണവീരം
  • ചെവിയം
  • ഇരുവാൽചാത്തൻ
കൃകലം
  • ജീവവായുക്കളിൽ ഒന്നു്
കൃകര(ല)
  • തിപ്പലി
കൃകലാസം
  • ഓന്തു്
  • ശിരസ്സു്, ഗ്രീവ ഇവയെ ഇളക്കുന്നതു് എന്നർത്ഥം.
  • പല്ലി
  • ഓന്തുകടിച്ചാൽ ശരീരം കരുവാളിച്ചിട്ടോ നാനാവർണ്ണമായിട്ടോ ഇരിക്കും. മോഹം അതിസാരം ഇവയുണ്ടാകും.
  • പര്യായപദങ്ങൾ:
    • സരടം.
കൃകവാകു
  • കോഴി, പൂവൻകോഴി
  • കൃകം (ഗളം) കൊണ്ടു വചിക്കുന്നതു എന്നർത്ഥം.
  • മയിൽ
  • ഓന്തു്
  • പല്ലി, ഗൗളി
കൃകാടികാ
  • കഴുത്തിലേ മുഴ
  • കൃകത്തെ (കണ്ഠത്തെ) പ്രാപിച്ചതെന്നർത്ഥം. പിൻ കഴുത്തും തലയുംകൂടി ചേരുന്ന ഭാഗം. പിടരി, (മലയാളത്തിൽ) പിരടി ഇങ്ങനെയും പറയുന്നുണ്ടു്.
കൃച്ഛ്ര
  • വിശേഷണം:
  • പ്രയാസമുള്ള
കൃച്ഛ്രം
  • ശരീരദുഃഖം
  • സുഖത്തെ നശിപ്പിക്കുന്നതു് എന്നർത്ഥം.
  • പാപം കളയുന്നതിനുള്ള ഒരു പ്രായശ്ചിത്തം
  • പ്രയാസം, സൗകര്യക്കേടു്
കൃച്ഛ്രാരി
  • വിടത്തൽ (ഗ്രാഹ്യാംശം ത്വഗാദികം)
കൃണഞ്ജം
  • കാട്ടുചീര
കൃണു
  • ചായമിടുന്നവൻ
കൃത
  • വിശേഷണം:
  • ചെയ്ത, ചെയ്യപ്പെട്ട
  • മുഴുവൻ തീർന്ന, തയ്യാറായ
  • സൃഷ്ടിക്കപ്പെട്ട
  • പ്രാപ്തിവന്നിട്ടുള്ള, പാകം വന്നിട്ടുള്ള
കൃച്ഛ്രിക്കുക
  • ദുഃഖിക്കുക
  • അദ്ധ്വാനപ്പെടുക
കൃതകർമ്മ
  • വിശേഷണം:
  • മിടുക്കുള്ള
  • ത്രാണിയുള്ള
കൃതകർമ്മാവു്
  • തന്റെ തൊഴിൽ ചെയ്തിട്ടുള്ളവൻ
കൃതക
  • വിശേഷണം:
  • ഉണ്ടാക്കപ്പെട്ട
  • ഉണ്ടാക്കിവെച്ച
  • കള്ളമായ, വ്യാജമുള്ള, കൃത്രിമമായ
കൃതകപടം
  • കള്ളം കാണിച്ചു്
  • ‘സൂക്ഷിച്ചൊട്ടേറെനേരം കൃതകപടമുറങ്ങും’
    — അമരുകശതകം
    .
കൃതകൃത്യൻ
  • കൃതാർത്ഥൻ
കൃതകൻ
  • മാതാപിതാക്കന്മാരുടെ പക്കൽ നിന്നും വിലക്കു വാങ്ങിയ കുട്ടി
കൃതകം
  • ഉണ്ടാക്കിയ ഉപ്പു്, വിളയുപ്പു്
  • രസാഞ്ജനം
കൃതകാമ
  • വിശേഷണം:
  • ആഗ്രഹം സാധിച്ച
കൃതകാല
  • വിശേഷണം:
  • കാലം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുറെകാലത്തേക്കു താമസിച്ചിട്ടുള്ള
കൃതകൃത്യ
  • വിശേഷണം:
  • ചെയ്വാനുള്ളതിനെ ചെയ്ക
  • തൃപ്തിവന്നിട്ടുള്ള, ജയം ലഭിച്ചിട്ടുള്ള, കാര്യം കൈവന്നിട്ടുള്ള. [അകൃതകൃത്യ എന്ന പദം നോക്കുക.
കൃതകൃത്യത
  • ചെയ്യേണ്ടതു ചെയ്തിട്ടുള്ള സുഖം
കൃതക്രയൻ
  • വാങ്ങിയവൻ
കൃതക്ഷണ
  • വിശേഷണം:
  • മതിയായ സന്ദർഭം കിട്ടിയ
കൃതഘ്ന
  • വിശേഷണം:
  • ഉപകാരംചെയ്തവരെ മറക്കുന്ന
  • ഘ്നൻ, ഘ്നീ, ഘ്നം.
കൃതഘ്നത
  • ഉപകാരത്തെ മറക്കുന്നവന്റെ സ്വഭാവം
കൃതചൂഡൻ
  • ചൂഡാകർമ്മം കഴിഞ്ഞവൻ
  • അകൃതചൂഡൻ എന്ന ശബ്ദം നോക്കുക.
കൃതച്ഛിദ്രാ
  • കാട്ടു പീച്ചിൽ
കൃതജ്ഞ
  • വിശേഷണം:
  • ഉപകാരസ്മരണമുള്ള
കൃതഞ്ജത
  • ഉപകാരംചെയ്തവനേക്കുറിച്ചു വിചാരിക്കുന്ന സ്വഭാവം
  • കൃതജ്ഞത × കൃതഘ്നത.
കൃതജ്ഞം
  • നായ്
കൃതതീർത്ഥ
  • വിശേഷണം:
  • പുണ്യസ്ഥലങ്ങൾ ദർശിച്ച
  • അദ്ധ്യാപകന്റെ കീഴിൽ പതിവായി പഠിച്ചിട്ടുള്ള
കൃതദംശ(ന)ൻ
  • കൃതമായിരിക്കുന്ന ദംശനത്തോടുകൂടിയവൻ
  • അകൃതദംശനൻ എന്ന ശബ്ദം നോക്കുക.
കൃതപിണ്ഡീതകം
  • അറബിക്കുന്തുരുക്കം
കൃതപുംഖ
  • വിശേഷണം:
  • ശരപ്രയോഗത്തിങ്കൽ സാമർത്ഥ്യമുള്ള
  • അകൃതപുംഖ എന്നപദം നോക്കുക.
കൃതഫലം
  • തക്കോലം
കൃതമാലം
  • കൊന്നവൃക്ഷം
  • ഇതിന്റെ പൂകൊണ്ടു മാല ഉണ്ടാക്കുന്നതിനാൽ ഈ പേരുണ്ടായി.
  • കൂട്ടമായും മാലാകാരമായും സഞ്ചരിക്കുന്ന ഒരു വക മാൻ
  • കൃതമാലമൃഗത്തിന്റെ മാംസത്തിന്നു മാനിന്റെ മാംസഗുണമാണുള്ളതു്.
കൃതമാലാ
  • ഒരു നദി
  • ഈ നദി കേരളത്തിന്റെ ഒരു അതിർത്തി ആയിരുന്നു.
  • ‘കൃതമാലാമലയാചല പശ്ചിമാംഭോധിമദ്ധ്യേ’
    — കേരളപാണിനീയം പീഠിക
കൃതമുഖ
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
  • പഠിപ്പുള്ള
  • ബുദ്ധിയുള്ള
  • കൃതമുഖൻ എന്നതിനു പരിഷ്കൃതമായ മുഖത്തോടുകൂടിയവൻ എന്നു ശബ്ദാർത്ഥം.
കൃതം
  • കൃതയുഗം
  • ഫലം, സാദ്ധ്യം
  • ചെയ്യപ്പെട്ടതു്, ചെയ്യപ്പെട്ട പ്രവൃത്തി
  • പര്യാപ്തം (മതി)
  • നാലു് എന്ന അക്കം
കൃതം
  • മതി
  • വേണ്ട
കൃതയുഗം
  • നാലു യുഗങ്ങളിൽ ഒന്നാമത്തേയുഗം
  • സത്യയുഗം.
കൃതലക്ഷണ
  • വിശേഷണം:
  • ഗുണങ്ങൾകൊണ്ടു പ്രസിദ്ധിയുള്ള
  • അടയാളപ്പെടുത്തീട്ടുള്ള
  • ഭംഗിയുളള, രൂപമുള്ള
  • നിശ്ചയമുള്ള
  • മര്യാദയുള്ള
  • പ്രമാണമുള്ള
കൃതവതി
  • ചെയ്തവൾ
കൃതവർമ്മാവു്
  • ഒരു കൗരവ യോദ്ധാവു്
  • യദുവംശത്തിൽ ചേർന്ന സാസ്വതകുലത്തിൽ ഉല്പന്നനായ ഹൃദികന്റെ പുത്രൻ. അതിനാൽ ഹാർദ്ദിക്യൻ എന്നും പേരുണ്ടു്. കൃതവർമ്മാവിനെ ഭോജൻ എന്നും പറയും. ദ്വാരകയിൽ വെച്ചു് സാത്യകി കൊന്നു.
കൃതവാൻ
  • ചെയ്തവൻ
കൃതവിദ്യ
  • വിശേഷണം:
  • പഠിപ്പുള്ള
കൃതവീര്യൻ
  • ഹേഹയരാജാവു്
  • കാർത്തവീര്യന്റെ അച്ഛനാണു്. പതിനായിരം യാഗം കഴിക്കയും ഭൂലോകഭരണം ഭംഗിയായി നടത്തുകയും ചെയ്തു.
കൃതവേതന
  • വിശേഷണം:
  • കൂലിക്കു വേല ചെയ്യുന്ന
  • കൂലിയുള്ള
കൃതവേദി
  • വിശേഷണം:
  • ഉപകാരസ്മരണയില്ലാത്ത
കൃതവേധനാ
  • വെളുത്തപൂവുള്ള ഒരു ചെടി
  • കാട്ടുപീച്ചിൽ
കൃതവേഷ
  • വിശേഷണം:
  • അലങ്കരിച്ചിട്ടുള്ള
  • ഉടുപ്പിട്ടിട്ടുള്ള
കൃതസാപത്നികാ
  • ഒന്നാമതു് വിവാഹം ചെയ്ത ഭാര്യ
  • മുമ്പേ വേൾക്കപ്പെട്ട സ്ത്രീക്കു് അവളുടെ ഭർത്താവു് പിന്നെ ഒരുത്തിയെ വേട്ടാൽ ഉണ്ടാകുന്ന പേർ
  • അനേകം സ്ത്രീകളെ വിവാഹം ചെയ്തവൻ. ആദ്യം വിവാഹം ചെയ്ത സ്ത്രീയുടെ പേർ. [ദശരഥന്റെ ഭാര്യമാരിൽ കൗസല്യക്കു് ഈ പേർ പറയാം] കൃതമായ സപത്നിയുടെ ഭാവത്തോടുകൂടിയവൾ എന്നർത്ഥം. സമാനനായ പതിയോടുകൂടിയവൾ – സപത്നി.
കൃതഹസ്ത
  • ശരപ്രയോഗത്തിങ്കൽ സാമർത്ഥ്യമുള്ള
  • മിടുക്കുള്ള
  • അകൃതഹസ്തൻ എന്ന ശബും നോക്കുക.
കൃതഹസ്തത
  • സാമർത്ഥ്യം
  • വൈഭവം
കൃതാഞ്ജലി
  • കൂപ്പുകൈ
  • മുക്കുറ്റി
കൃതാന്ത
  • അരേണുകം
കൃതാന്തജനകം
  • കാരകിൽ
കൃതാന്തജനകാ
  • അരേണുകം
കൃതാന്തൻ
  • യമൻ
  • നാശം വരുത്തുന്നവൻ, അന്തകാലത്തെ ചെയ്യുന്നവൻ എന്നിങ്ങനെ ശബ്ദാർത്ഥം.
കൃതാന്തം
  • ഇന്നതിന്നപ്രകാരം എന്നുള്ള ശാസ്ത്രീയനിശ്ചയം, നിശ്ചയമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന അവസാനം
  • ദുഷ്ടപ്രവൃത്തി, അമംഗലകർമ്മം
കൃതാഭിഷേക
  • അഭിഷേകം ചെയ്യപ്പെട്ട
  • രാജാധിപത്യം നിശ്ചയിച്ചഭിഷേകം ചെയ്യപ്പെട്ട
കൃതാർത്ഥ
  • വിശേഷണം:
  • വേണ്ടുന്ന കാര്യത്തെ സാധിച്ച
  • ഭാഗ്യമുള്ള
കൃതാർത്ഥത
  • സാധിക്കേണ്ടതു സാധിച്ചിട്ടുള്ള സുഖം
  • ഭാഗ്യം
കൃതാലയം
  • തവള
കൃതാവമതി
  • ചെയ്യപ്പെട്ടതായിരിക്കുന്ന അവമാനത്തോടുകൂടിയവൾ
കൃതി
  • വിശേഷണം:
  • അറിവുള്ള, വിദ്യയുള്ള
  • പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള
  • തീ, തിനീ, തി.
കൃതി
  • പ്രവൃത്തിയിൽ സാമർത്ഥ്യമുള്ളവൻ
  • വിദ്വാൻ
  • അകൃതി എന്ന ശബ്ദം നോക്കുക.
  • കൃതാർത്ഥൻ
  • ധന്യൻ
കൃതി
  • പ്രവൃത്തി
  • വേല
  • പ്രതിഷ്ഠ
  • കഥ
കൃത്ത
  • വിശേഷണം:
  • മുറിക്കപ്പെട്ട
  • കർത്തനം ചെയ്യപ്പെട്ട; കർത്തനം ചെയ്ക = മുറിക്ക.
  • ‘നികൃത്തകുചമണ്ഡലം നിശിതമണ്ഡലാഃഗ്രണസാ’
    — കിർമ്മീരവധം കഥകളി
കൃത്തി
  • മാനിന്റേയും മറ്റും തോൽ
  • ഛേദിക്കപ്പെടുന്നതു് എന്നർത്ഥം.
  • ‘ഇഭകൃത്തിയുടുത്തുകരത്തിലെടുത്തുനടക്കും’
    — ദക്ഷയാഗം കഥകളി
    .
  • ഒരുമാതിരി മരത്തിന്റെ തോൽ
കൃത്തികകൾ
  • കാർത്തികേയന്റെ വളർത്തമ്മമാരായ ആറു നക്ഷത്രങ്ങൾ
കൃത്തികാ
  • കാർത്തിക
  • ദുർഗ്ഗാ
കൃത്തിവാസസ്സ്
  • ശിവൻ
  • കൃത്തിയെ (തോലിനെ) വാസസ്സ് (വസ്ത്രം) ആക്കിയവൻ.
കൃത്തുകൾ
  • സിദ്ധക്രിയയെ കുറിക്കുന്ന രൂപങ്ങൾ
കൃത്യനു
  • വിശേഷണം:
  • മിടുക്കുള്ള
  • ജോലി ചെയ്യുന്നതിനു ശേഷിയുള്ള
  • ശക്തിയുളള
കൃത്യ
  • വിശേഷണം:
  • ചെയ്യേണ്ടുന്ന
കൃത്യ
  • ക്രിയ, പ്രവൃത്തി
  • മാരണ ദേവത
  • ദേവതാവിശേഷം ഛേദിക്കുന്നതെന്നർത്ഥം.
  • ‘കൃത്യാഞ്ചതാമസിധരാംഭുവനംദഹന്തീം’
    — നാരായണീയം
    .
  • പകരുന്ന വ്യാധി
  • വാവൽ
കൃത്യം
  • പ്രവൃത്തി
  • നിയമം
  • നടപ്പു്
കൃത്രം
  • കലപ്പ
കൃത്രിമ
  • വിശേഷണം:
  • സഹജമല്ലാത്ത
  • മനുഷ്യയത്നത്താൽ ഉണ്ടാക്കപ്പെട്ട
കൃത്രിമധൂപകം
  • ധൂപക്കൂട്ടം
  • അനേക പദാർത്ഥങ്ങളേക്കൊണ്ടു് ഉത്ഭവിക്കപ്പെട്ടതായ ധൂപം
കൃത്രിമൻ
  • ഒരുവൻ മരിക്കാറാകുമ്പോൾ തന്റെ ശേഷക്രിയകൾ ചെയ്വാൻവേണ്ടി തന്റെ സകലമുതലിനും അവകാശിയാക്കി സ്വീകരിക്കുന്ന പ്രായം തികഞ്ഞ ഒരന്യൻ
കൃത്രിമപുത്രകം
  • മരംകൊണ്ടും മറ്റും ഉണ്ടാക്കുന്ന കട്ടിൽപ്പാവ
കൃത്രിമം
  • സ്വതേയുള്ളതല്ലാത്തതു്
  • അകൃത്രിമം എന്നതു നോക്കുക] (മലയാളം) ഉപായം, കള്ളക്കൗശലം.
  • വിളയുപ്പു്
  • കാരുപ്പു്
  • രസാഞ്ജനം
  • പച്ചപ്പുഴുവു്
  • അറബിക്കുന്തുരുക്കം
  • ചീനക്കർപ്പൂരം
കൃത്സ്ന
  • വിശേഷണം:
  • മുഴുവനായ
കൃത്സ്നം
  • മുഴുവൻ, ഒട്ടൊഴിയാതെയുള്ളതു്
  • വെള്ളം
കൃത്വാ
  • ചെയ്തിട്ടു്
കൃദരം
  • പത്തായപ്പുര
  • ഭവനം
കൃന്തനം
  • ഛേദനം
  • മുറിക്കുക
കൃപ
  • ദയ
കൃപണ
  • വിശേഷണം:
  • ദാരിദ്ര്യമുള്ള
  • നീചത്വമുള്ള
കൃപണൻ
  • പിശുക്കിന്റെ ശക്തികൊണ്ടു ദരിദ്രനെപ്പോലെ കഷ്ടമായി ജീവിക്കുന്നവൻ
കൃപൻ
  • ശരദ്വാന്നു ജ്വാലാവതിയിൽ ജനിച്ച പുത്രൻ
  • ബ്രഹ്മപുത്രനായ അംഗിരസ്സിന്നു് ഉചത്ഥ്യൻ, ബൃഹസ്പതി, സംവർത്തൻ ഇങ്ങനെ മൂന്നു പുത്രന്മാരുണ്ടായി. അവരിൽ ഉചത്ഥ്യന്റെ മകനായി ദീർഘതമാവു ജനിച്ചു. തൽപുത്രനത്രേ ഗൗതമൻ എന്ന മഹർഷി. അദ്ദേഹത്തിന്റെ പുത്രനായ ശരദ്വാൻ എന്ന മുനിക്കു വേദത്തിൽ വാസന കുറഞ്ഞതുനിമിത്തം അച്ഛൻ ജാതകം നോക്കിച്ചു ധനുർവേദത്തെ അഭ്യസിപ്പിച്ചു. ധനുർവേദത്തിൽ ശരദ്വാൻ അതിസമർത്ഥനായിത്തീർന്നു തപസ്സുതുടങ്ങി. അനന്തരം തപോവിഘ്നത്തിനായി ഇന്ദ്രൻ ജ്വാലവതി എന്ന അപ്സരസ്ത്രീയെ അയച്ചു. ചാപാസ്ത്രങ്ങളോടു നില്ക്കുന്ന ശരദ്വാന്നു്, ഒറ്റമുണ്ടോടുകൂടിയ അവളെ കണ്ടമാത്രയിൽ കൈയിലിരുന്ന വില്ലും അമ്പും താഴെ വീണുപോകയും ഇന്ദ്രിയസ്ഖലനമുണ്ടാകയും ചെയ്തു. ആ ഇന്ദ്രിയം ശരസ്തംബത്തിൽ വീണു് ഒരാണും ഒരു പെണ്ണുമാ യി. ശന്തനുവിന്റെ സേനാധിപൻ അവരെ കാട്ടിൽവച്ചു കണ്ടു കൂട്ടിക്കൊണ്ടുപോയി ശന്തനുരാജാവിനു കൊടുത്തു. അദ്ദേഹം തന്റെ കുഞ്ഞുങ്ങളാക്കി കൃപയോടു വളർത്തി. അതിനാൽ ആണിനു ‘കൃപൻ’ എന്നും പെണ്ണിനു ‘കൃപി’ എന്നും പേരിട്ടു. ഗൗതമമഹർഷി വിവരം അറിഞ്ഞു ശന്തനുവിനോടു പരമാർത്ഥം പറഞ്ഞു. ശരദ്വാൻ കൃപനെ പഠിപ്പിച്ചു പരമാചാര്യനാക്കി. ശന്തനു കൃപരെ സ്വരാജ്യത്തേ ധനുർവേദാദ്ധ്യാപകനായി നിയമിച്ചു. ഭാരതയുദ്ധത്തിന്റെ അവസാനത്തിൽ രാത്രിയിൽ പാണ്ഡവരേ ആക്രമിച്ച മൂന്നു കുരുയോദ്ധാക്കളിൽ ഒരുവനത്രേ കൃപൻ.
കൃപാ, കൃപി
  • അശ്വത്ഥാമാവിന്റെ മാതാവു്
  • ദ്രോണരുടെ ഭാര്യ
  • കൃപൻ എന്നതു നോക്കുക.
കൃപാകടാക്ഷം
  • ദയയോടുകൂടിയുള്ള നോട്ടം
കൃപാണ(ക)ം
  • വാൾ
  • കൃപയെ ഉപേക്ഷിക്കുന്നതെന്നർത്ഥം
കൃപാണധാര
  • വാളിന്റെ മൂർച്ച (മൂർശ്ശ)
കൃപാണി(കം)
  • കത്രിക, വാസ്തവത്തിൽ കൃപയില്ലാത്തതെന്നർത്ഥം
  • വാൾ
കൃപാലു
  • വിശേഷണം:
  • വളരെ ദയയുള്ള
കൃപീടപാലം
  • സമുദ്രം
  • ചുക്കാൻ, തുഴ
കൃപീടം
  • വെള്ളം
കൃപീടയോനി
  • അഗ്നി
  • കൃപീടത്തിന്റെ (വെള്ളത്തിന്റെ) യോനി (ഇരിപ്പിടമായവൻ), ജലത്തിന്റെ കാരണഭൂതൻ എന്നിങ്ങിനെ ശബ്ദാർത്ഥം.
  • കൊടുവേലി
  • കൃപീഡയോനി എന്നു ചിലർ ‘ഡ’കാരം ഉച്ചരിച്ചു പഠിച്ചുവരുന്നതു തെറ്റാകുന്നു. ‘ട’കാരം തന്നെ സാധുവായതെന്നറിക.
കൃമി, ക്രിമി
  • പുഴുജാതി, സാമാന്യമായ പുഴു
  • അരക്കു്
  • കഴുത
  • സഞ്ചരിക്കുന്നതു് എന്നർത്ഥം.
  • ‘ദ്രുമാമയേ ഭവേൽപുംസികീടെച ക്രിമിവൽകൃമിഃ’
    — രഭസൻ
    .
കൃമികണ്ടകം
  • വിഴാൽ
  • അത്തിയാലു്
കൃമികോശം
  • പട്ടുനൂലുണ്ടാക്കുന്ന പുഴുക്കൂടു്
കൃമികോശോത്ഥ
  • വിശേഷണം:
  • പുഴുക്കൂട്ടിൽ നിന്നുണ്ടായ
കൃമിക്കുക
  • പുഴുക്കുക
കൃമിഗ്രന്ഥി
  • കാതിലേ ഒരു ദീനം
കൃമിഘ്ന
  • വിശേഷണം:
  • പുഴുവിനെ നശിപ്പിക്കുന്ന
കൃമിഘ്നം
  • വിഴാലരി
  • മാതളനാരകം
  • ചേരുമരം
  • പുടകന്ദം
  • മുരുക്കു്
  • വലിയ വെള്ളുള്ളി
കൃമിഘ്നാ
  • മഞ്ഞൾ
കൃമിഘ്നി
  • വിഴാൽ
കൃമിജം
  • അകിൽ
കൃമിജഗ്ദ്ധം
  • അകിൽ
  • കാഷ്ഠാഗരു
കൃമിജലജം
  • കൃമിശംഖു്
കൃമിജാ
  • ലാക്ഷാ
  • കോലരക്കു്
കൃമിജിത്തു്
  • വിഴാൽ
കൃമിതരു
  • കുരുട്ടുമാവു്
കൃമിദന്തകം
  • പല്ലുനോവു്
കൃമിനാശനം
  • വിഴാൽ
കൃമിപർവതം
  • എറുമ്പുപുറ്റു്
കൃമിപ്രിയാ
  • ആറ്റുഞാവൽ
കൃമിഫലം
  • അത്തിയാലു്
കൃമിഭോജനം
  • ഒരു നരകം
കൃമിമർദ്ദനം
  • ഉങ്ങു്
കൃമിരിപു്
  • വിഴാൽ
കൃമിലം
  • ദേവതാരം
കൃമിവർണ്ണം
  • ചെമന്നവസ്ത്രം
കൃമിവാരിരുഹം
  • കൃമിശംഖു്
കൃമിവൃക്ഷം
  • കുരുട്ടുമാവു്
കൃമിശംഖു്
  • പിരിശംഖു്
കൃമിശത്രു
  • പൂവരശിൻകുരു
കൃമിശുക്തി
  • കക്കാ
കൃമിഹരം
  • മുളകു്
കൃമിഹാ
  • വിഴാൽ
കൃമിഹൃത്തു്
  • കരിംകടുകു്
കൃമീലകം
  • മങ്കട്ടപ്പയറു്
കൃമുകം
  • കവുങ്ങു്
കൃശ
  • വിശേഷണം:
  • ചെറുതായ
  • മെലിഞ്ഞ
  • [കൃശം = സൂക്ഷ്മമായ.
കൃശഗൻ
  • ശിവൻ
കൃശത
  • മെലിച്ചിൽ
കൃശൻ
  • മെലിഞ്ഞവൻ
  • പാവപ്പെട്ടവൻ
കൃശബന്ധുരം
  • ഒതുക്കംകൊണ്ടു മനോഹരം
കൃശരം, കൃസരം
  • എള്ളും അരിയും കൂട്ടിവെച്ചുണ്ടാക്കിയ ചോറു്
കൃശലാ
  • തലമുടി
കൃശശാഖം
  • പർപ്പടകപ്പുല്ലു്
കൃശാംഗി
  • സുന്ദരി
  • ഞാഴൽ
കൃശാനു
  • അഗ്നി
  • ചെറുതായാലും ഏറ്റവും വർദ്ധിക്കുന്നതു, കൃശമാക്കിച്ചെയ്യുന്നവൻ എന്നിങ്ങനെ അർത്ഥം.
  • കൊടുവേലി
കൃശാനുരേതസ്സ്
  • ശിവൻ
  • കൃശാനുരൂപമായ (അഗ്നിരൂപമായ) രേതസ്സു (ശുക്ലം) ഉള്ളവൻ എന്നർത്ഥം. ഭഗവാന്റെ രേതസ്സ് അഗ്നിവഹിച്ചപ്പോൾ അഗ്നിക്കുകൂടി ദുസ്സഹമായിരുന്നു എന്നതു പുരാണപ്രസിദ്ധമാണല്ലൊ.
കൃശാശ്വി
  • നാട്യക്കാരൻ
  • നടൻ
  • കൃശാശ്വമുനിപ്രോക്തമായ നടസൂത്രത്തെ അദ്ധ്യയനംചെയ്യുന്നവൻ എന്നർത്ഥം.
കൃശികാ
  • എലിച്ചെവി
കൃശോദര
  • വിശേഷണം:
  • ചെറിയ വയറുള്ള
  • സൗന്ദര്യമുള്ള
കൃശോദരി
  • ഇടുങ്ങിയ ഉദരമുള്ളവൾ, സുന്ദരി
  • വെളുത്ത നറുനീണ്ടി
കൃഷക
  • വിശേഷണം:
  • ഉഴവുചെയ്യുന്ന
കൃഷകം
  • കൊഴു
  • കാള
കൃഷം
  • ഉരക്കൽ
കൃഷി
  • ധാന്യങ്ങളും മറ്റും വിതച്ചുണ്ടാക്കുക
  • ഉഴുതുക എന്നർത്ഥം.
കൃഷിക
  • എലിച്ചെവി
കൃഷികൻ
  • കൃഷിചെയ്യുന്നവൻ
  • കന്നുപൂട്ടുന്നവനെന്നർത്ഥം.
  • വേലക്കാരൻ
കൃഷിക്കാരൻ
  • കൃഷിയുള്ളവൻ
  • പര്യായപദങ്ങൾ:
    • ക്ഷേത്രാജീവൻ
    • കർഷകൻ
    • കൃഷികൻ
    • കൃഷീവലൻ. Cultivator.
കൃഷിത്തരം
  • കൃഷിചെയ്യുന്നതിനു തക്കതായ സമയം
കൃഷിപ്പഞ്ച
  • കൃഷിസ്ഥലം
കൃഷിപ്പണി
  • കൃഷി
കൃഷിപ്പാട്ടു്
  • കൃഷിസംബന്ധമായ പാട്ടു്
  • ന്യഭേദങ്ങളെപ്പറ്റിയും വിതപ്പാനും നടുവാനും കൃഷിചെയ്യുവാനും മറ്റുമായിട്ടു പരശുരാമൻ ബ്രാഹ്മണർക്കു ചെയ്ത ഉപദേശത്തിനെ കൊല്ലവർഷാരംഭത്തിൽ ഒരു നംപൂരി നാലു പാദമായിട്ടു ചമച്ച ഒരു ഭാഷാഗ്രന്ഥം ‘കേരളകല്പം’ എന്നു മുമ്പു് ഒരു സംസ്കൃതഗ്രന്ഥം പരശുരാമൻ ഉണ്ടാക്കീട്ടുണ്ടു്.
കൃഷീവലൻ
  • കൃഷിചെയ്യുന്നവൻ
  • കൃഷിയുള്ളവൻ
കൃഷ്ട
  • വിശേഷണം:
  • ഉഴവുചെയ്യപ്പെട്ട
  • കൃഷിചെയ്യപ്പെട്ട
  • കിളച്ച
കൃഷ്ടപച്യ
  • വിശേഷണം:
  • കിളച്ചസ്ഥലത്തു വളർന്നുവരുന്ന
കൃഷ്ടം
  • ഉഴുതകണ്ടം
കൃഷ്ടി
  • വിദ്വാൻ
  • സകല കാര്യങ്ങളിലും നിഷ്കർഷയുള്ളവൻ എന്നർത്ഥം.
കൃഷ്ണകന്ദം
  • ചെന്താമര
  • ശർക്കര
കൃഷ്ണകർമ്മ
  • വിശേഷണം:
  • ചീത്തപ്രവൃത്തിചെയ്യുന്ന
കൃഷ്ണകരവീരം
  • കറുത്ത പൂവുള്ള അരുളി
കൃഷ്ണകാകൻ
  • അധികം കറുത്ത കാക്ക
  • മലങ്കാക്ക
കൃഷ്ണകാംബോജി
  • കുന്നി
കൃഷ്ണകായം
  • പോത്തു്
കൃഷ്ണകാഷ്ഠകം
  • കാഷ്ഠാഗരു
കൃഷ്ണകുസുമം
  • കറുത്ത പൂവുള്ള അര(രു)ളി
കൃഷ്ണക്രാന്തി
  • വിഷ്ണുക്രാന്താ
  • ശംഖപുഷ്പീ വിശേഷം എന്നും കാണുന്നു
  • വൃന്ദാവനചാരിയായ കൃഷ്ണൻ ഇതിന്റെ പുറത്തു ചവുട്ടിയതു ഹേതുവായിട്ടു് ഇതിന്നു മാഹാത്മ്യം സിദ്ധിച്ചതായി കേൾവിയുണ്ടു്. ‘വിഷ്ണുക്രാന്താ’ എന്ന പര്യായം ഇതിന്മേൽ വിഷ്ണുചൈതന്യം ഉണ്ടെന്നു തെളിയിക്കുന്നു.
കൃഷ്ണഗംഗാ
  • കൃഷ്ണാനദി
കൃഷ്ണഗന്ധം
  • കരിമുരിങ്ങ
കൃഷ്ണഗർഭം
  • ചെറുകുമിഴു്
കൃഷ്ണചഞ്ചുകം
  • കടല
കൃഷ്ണചണകം
  • കറുത്തകടല
കൃഷ്ണചന്ദനം
  • ഹരിചന്ദനം
കൃഷ്ണചന്ദ്രൻ
  • വസുദേവൻ
കൃഷ്ണചൂഡാ, കൃഷ്ണചൂഡികാ
  • ചെമന്നകുന്നി
കൃഷ്ണചൂർണ്ണം
  • പഴയ ഇരുമ്പിൻകിട്ടം
കൃഷ്ണജടാ
  • മാഞ്ചി
കൃഷ്ണജീരകം
  • കരിഞ്ചീരകം
കൃഷ്ണതണ്ഡൂലാ
  • തിപ്പലി
  • കാനഫോഡി
കൃഷ്ണതാമ്രം
  • ഏറ്റവും വാസനയുള്ള ചന്ദനം
കൃഷ്ണതാരം
  • കരിമാൻ
കൃഷ്ണത, കൃഷ്ണത്വം
  • കറുപ്പു്
  • ശുദ്ധികേടു്
  • ദുഷ്ടത
കൃഷ്ണതതി
  • അഗ്നി
കൃഷ്ണതന്ദുലം
  • വിഴാൽ
കൃഷ്ണതുളസി
  • കറുത്തതുളസി
കൃഷ്ണത്രിവൃതാ
  • നാല്ക്കൊപ്പക്കൊന്ന
കൃഷ്ണദന്താ
  • കുമിഴു്
കൃഷ്ണദ്വൈപായനൻ
  • വ്യാസൻ
കൃഷ്ണധത്തൂര(ക)ം, കൃഷ്ണധസ്തൂരം
  • കറുത്ത ഉമ്മത്തു്
കൃഷ്ണധനം
  • ദൗഷ്ട്യത്താൽ സമ്പാദിച്ച ധനം (പണം)
കൃഷ്ണൻ
  • വിഷ്ണു
  • വിഷ്ണുവിന്റെ ദശാവതാരത്തിൽ ഒൻപതാമത്തെ അവതാരമൂർത്തി
  • പണ്ടു മഥുരയിൽ ശൂരസേനന്റെ പുത്രനായി ഒരു യാദവശ്രേഷ്ഠനുണ്ടായിരുന്നു. വസുദേവൻ എന്നുപേരുള്ള ആ മഹാൻ ദേവകന്റെ മകളായ ദേവകിയെ കല്യാണംകഴിച്ചു. ദേവകി കംസന്റെ സഹോദരിയായിരുന്നു. കംസൻ മഥുരയെ ഭരിച്ചുവന്നു ഭോജരാജവംശനായ ഈ ദുഷ്ടൻ തന്റെ പിതാവായ ഉഗ്രസേനനെ കാരാഗൃഹത്തിലിട്ടു ബലാലാണുരാജ്യം ഭരിച്ചുവന്നതു്. ദേവകിയെ വസുദേവൻ വിവാഹം കഴിച്ചു വരുമ്പോൾ കംസനാണു് അവരുടെ തേർ തെളിച്ചതു്. മാർഗ്ഗമദ്ധ്യേ ‘ഹേ കംസ! ദേവകി പ്രസവിക്കുന്ന എട്ടാമത്തെ പുത്രൻ നിന്നെ കൊല്ലും’ എന്നു ഒരശരീരിവാക്കു കേൾക്കുകയുണ്ടായി. ഉടൻ കോപാന്ധനായ കംസൻ വാളെടുത്തു ദേവകിയെ വെട്ടിക്കൊല്ലുന്നതിനായി ഒരുമ്പെട്ടു. അനന്തരം വസുദേവരുടെ സമാധാനോക്തികൊണ്ടു് കോപം അടക്കി. ദേവകി പ്രസവിക്കുന്ന ശിശുവിനെ അപ്പഴപ്പോൾ കംസനെ ഏൾപ്പിച്ചുകൊള്ളാമെന്നായിരുന്നു വസുദേവരുടെ പ്രധാനകരാറു്. ഇങ്ങിനെയിരിക്കെ ദേവകി കടിഞ്ഞൂൽ പ്രസവിച്ചു. അതിനെ ഉടൻ വസുദേവർ കംസനെ ഏൾപ്പിച്ചു എട്ടാമത്തെ ശിശുവിനെ തന്നാൽ മതി എന്നു പറഞ്ഞു് ആ കുഞ്ഞിനെ കംസൻ തിരിയെ കൊടുത്തു. ഏതാനും ശിശുക്കൾ ഉണ്ടായതറിഞ്ഞു് നാരദൻ കംസനെ പ്രാപിച്ചു വൃഷ്ണിയാദവന്മാരെല്ലാം ദേവാംശജാതന്മാരും അങ്ങും പരിജനങ്ങളും അസുരാംശജാതരെന്നും മറ്റും പറകയുണ്ടായി. ഉടൻ കോപാന്ധനായ കംസൻ എല്ലാ കുട്ടികളേയും വധിച്ചു. ഇങ്ങിനെ ആറു ശിശുക്കളെ കൊന്നതിന്റെ ശേഷം ഏഴാമതും ദേവകിക്കു ഗർഭം ഉത്ഭവിച്ചു വിഷ്ണുമായ ആ ഗർഭത്തെ രോഹിണിയിലാക്കീട്ടു നന്ദഗോപരുടെ പത്നിയായ യശോദയിൽ താനും ജനിപ്പാനൊരുമ്പെട്ടു. രോഹിണി വസുദേവരുടെ മറ്റൊരു ഭാര്യയായിരുന്നു. അക്കാലത്തു ദേവകിക്കു ഗർഭം അലസിപ്പോയി എന്നു ഒരു കിംവദന്തി നാടെങ്ങും നിറഞ്ഞു. രോഹിണിയിൽ അനന്തരം രാമൻ ജനിച്ചു. ഇദ്ദേഹം വാസ്തവത്തിൽ ദേവകിയുടെ ഏഴാമത്തെ പുത്രനും അവതാരപുരുഷനും കൃഷ്ണന്റെ ജ്യേഷ്ഠനുമാണ്. പിന്നീടു ചിങ്ങമാസവും കറുത്തപക്ഷവും അഷ്ടമിതിഥിയും രോഹിണി നക്ഷത്രവും കൂടിയ ദിവസം അർദ്ധരാത്രിയിൽ വിഷ്ണുഭഗവാൻ കൃഷ്ണനായി ദേവകിയിൽ അവതരണംചെയ്തു. ഇതത്രേ ഒമ്പതാമത്തെ അവതാരം. ഭൂദേവിയുടെ സങ്കടപരിഹാരാർത്ഥം കംസാദിദുഷ്ടരെ നശിപ്പിക്കുന്നതിനായിട്ടായിരുന്നു ഈ അവതാരം. ദേവകി പ്രസവിച്ച ഉടൻതന്നെ ആ ശിശുവിനെ വസുദേവർ എടുത്തു നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ചു കിടക്കുന്ന സ്ഥലത്തു കൊണ്ടുചന്നു അ വിടെ കിടത്തി മറ്റേ പെൺകുട്ടിയെ എടുത്തു കൊണ്ടുവന്നു ദേവകിയുടെ അരികിലും കിടത്തി. ഈ കൃത്യം വളരെ ഗൂഢമായിട്ടായിരുന്നു. പ്രസവിച്ച വിവരം കംസൻ അറിഞ്ഞപ്പോൾ ദേവകിയുടെ അരികിൽ കിടന്നിരുന്ന (പെൺ) കുഞ്ഞിനേ എടുത്തു പതിവിൻപ്രകാരം വട്ടശ്ശിലമേൽ അടിപ്പാനായി ഓങ്ങി. തദനന്തരം അതു കൈയിൽ നിന്നു തെറ്റി ആകാശമാർഗ്ഗത്തിൽ എത്തി, ‘ദുഷ്ടനായ കംസ! നിന്റെ അന്തകൻ അമ്പാടിയിൽ വളരുന്നു’ എന്നു പറഞ്ഞു. മറഞ്ഞു. കംസനു് ഉടൻ അത്യധികം ഭീതിവളർന്നു. ആയിട ജനിച്ച എല്ലാ ശിശുക്കളേയും വധിപ്പാൻ കംസൻ ആജ്ഞാപിച്ചു. ഇതിലേയ്ക്കായി പൂതന, ശകടൻ, തൃണാവർത്തൻ, ബകാസുരൻ, അഘാസുരൻ, ധേനുകൻ മുതലായവർ പ്രയത്നിച്ചു. എന്നാൽ അവരെല്ലാം നശിച്ചതായിരുന്നു അതിന്റെ ഫലം. ഒരിക്കൽ കൃഷ്ണൻ ബ്രഹ്മാവിന്റെ അഹങ്കാരത്തെ തീർത്തു നളകൂബരമണിഗ്രീവന്മാർക്കു ഗതിനൽകി. യമുനയിൽ കിടന്നു പരോപദ്രവംചെയ്ത കാളിയൻ എന്ന സർപ്പശ്രേഷ്ഠന്റെ മദം അടക്കി. ഗോവർദ്ധനയാഗത്തിൽ ഇന്ദ്രനും കൃഷ്ണനു കീഴടങ്ങി. വീണ്ടും കംസനിയോഗംകൊണ്ടു ചാടിപ്പുറപ്പെട്ട സുദർശനൻ, ശംഖചൂഡൻ, അരിഷ്ടൻ, കേശി ഇവരും കൃഷ്ണനാൽ വധിക്കപ്പെട്ടൂ. കംസൻ പിന്നീടു രാമകൃഷ്ണന്മാരെ ചതിച്ചു കൊല്ലുന്നതിനു ചാപയാഗം ഏർപ്പെടുത്തി. അതു കാണ്മാൻ അവരെ ആളയച്ചുവരുത്തി. അവർ സ്ഥലത്തു വന്നുചേരുന്നതിനിടയിലും വന്നുചേർന്നതിൽപിന്നീടും അവരെ കൊലചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണു കവലയാപീഡം എന്ന ആനയുടേയും മല്ല ന്മാരായ ചാണൂരൻ, മുഷ്ടികൻ ഇവരുടേയും നാശം. ഒടുക്കം കംസനും കൃഷ്ണനാൽ വധിക്കപ്പെട്ടു. പിന്നെ രാമകൃഷ്ണന്മാരെ വിദ്യാഭ്യാസം തുടങ്ങിച്ചു. ഗുരു സാന്ദീപിനിമഹർഷിയായിരുന്നു. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഗുരുദക്ഷിണയായി പ്രഭാസതീർത്ഥത്തിൽ മുങ്ങിപ്പോയ ഗുരുപുത്രനെ വരുണാലയത്തിൽ നിന്നു കൈക്കലാക്കിക്കൊടുത്തു. അനന്തരം മുചുകുന്ദനു മോക്ഷം നൽകി. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷണ ഇങ്ങനെ എട്ടുപേരെ ഭഗവാൻ ക്രമേണ വിവാഹംചെയ്തു. മുരനേയും നരകനേയും കൊന്നു. സ്വർഗ്ഗത്തുനിന്നും പാരിജാതം അപഹരിച്ചു. ബാണന്റെ മദം തീർത്തു. നൃഗർനൃപതിക്കു മോക്ഷം നൽകി. പൗണ്ഡ്രകനെ വധിച്ചു ഖാണ്ഡവദഹനത്തിൽ ‘വജ്രനാഭം’ എന്ന ചക്രവും ‘കൗമോദകി’ എന്ന ഗദയും അഗ്നിയോടു സമ്മാനമായി വാങ്ങി. ധർമ്മപുത്രരുടെ രാജസൂയം ഭംഗിയായി നടത്തിച്ചു. ഈ അവസരത്തിൽ ജരാസന്ധനെ വധിപ്പിക്കയും ശിശുപാലനെ വധിക്കയും ചെയ്തു. വസ്ത്രാപഹരണത്തിൽ പാഞ്ചാലിയെ സഹായിച്ചു. കുചേലനു ഐശ്വര്യ സമ്പത്തേകി. അമ്മയുടെ ആജ്ഞയനുസരിച്ചു പാതാളത്തു നിന്നു മരിച്ചുപോയ ആറു ശിശുക്കളേയും കൊണ്ടുവന്നു കാട്ടി. പഞ്ചജനാസുരനേ കൊന്നു. ബഹുലാശ്വഭൂപതിയുടേയും ശ്രുതദേവബ്രാഹ്മണന്റേയും പൂജകളെ സ്വീകരിച്ചു. സന്താനനഷ്ടം ഹേതുവായിട്ടു സങ്കടം അനുഭവിച്ചുവന്ന ബ്രാഹ്മണനു ശിശുക്കളെ നൽകി സന്തുഷ്ടനാക്കി. ശ്രീകൃഷ്ണനു 16൦൦8 ഭാര്യമാരും ഓരോ ഭാര്യയിലും 1൦ വീതം പുത്രന്മാരും ഉണ്ടാ യിരുന്നു. കൃഷ്ണൻ വളരേക്കാലം ദ്വാരകയിൽ സസുഖം വാണരുളി. അവസാനത്തിൽ ജരസൻ എന്ന ഒരു വേടൻ മൃഗം എന്നു വിചാരിച്ചു ശരമയയ്ക്കയാൽ കൃഷ്ണൻ മൃതനായി. അർജ്ജുനനത്രെ ശേഷക്രിയകൾ ചെയ്തതു്. കുറച്ചുകഴിഞ്ഞു ദ്വാരകയും സമുദ്രത്താൽ നശിപ്പിക്കപ്പെട്ടു.
  • അർജ്ജുനൻ
  • വേദവ്യാസൻ
കൃഷ്ണപക്ഷം
  • കറുത്തപക്ഷം
കൃഷ്ണപർണ്ണി
  • കറുത്തതുളസി
കൃഷ്ണപർവരം
  • കറുത്ത കാട്ടുതുളസി
കൃഷ്ണപല്ലികാ
  • കരിംകച്ചോലം
കൃഷ്ണപാകം
  • പെരിങ്കിളാവുവൃക്ഷം
  • കൃഷ്ണപാകഫലം എന്നാൽ പഴുക്കുമ്പോൾ കറുപ്പു വർണ്ണമായിത്തീരുന്ന കായുള്ളതു് എന്നർത്ഥം.
കൃഷ്ണപാകഫലാ
  • കൃഷ്ണപാകം കാണുക.
കൃഷ്ണപാകഫലം
  • കൃഷ്ണപാകം കാണുക.
കൃഷ്ണപിണ്ഡീതകം
  • വലിയ മലങ്കാര
കൃഷ്ണപുഷ്പം
  • കറുത്തഉമ്മത്തു്
കൃഷ്ണപുഷ്പി
  • ഞാഴൽ
കൃഷ്ണഫലാ
  • കാർകോകിലരി
  • കറുത്ത നിറത്തിലുള്ള ഫലമുള്ളതു് എന്നർത്ഥം.
കൃഷ്ണഫലം
  • കൃഷ്ണപാകം കാണുക.
കൃഷ്ണബർബരം
  • കറുത്ത കാട്ടുതുളസി
കൃഷ്ണബീജം
  • തണ്ണിമത്ത
  • ചെമ്മുരിങ്ങ
കൃഷ്ണഭൂമിജാ
  • ഗോ മൂത്രികാ
കൃഷ്ണഭേദ, കൃഷ്ണഭേദാ
  • കടുരോഹിണി
  • പൊട്ടിച്ചെറിഞ്ഞാൽ കറുത്ത നിറമാകുന്നതു് എന്നർത്ഥം
കൃഷ്ണം
  • കറുപ്പു്
  • കുരുമുളകു്
  • കരിഞ്ചീരകം
  • പെരുംക്ലാവു്
  • സൗവീരാഞ്ജനം
  • കാക്ക
  • കാരകിൽ
  • കുയിൽ
  • ഇരുമ്പു്
  • കാരീയം
കൃഷ്ണമണി
  • കറുത്തമിഴി
  • പര്യായപദങ്ങൾ:
    • താരകം
    • കയീനികം.
കൃഷ്ണമല്ലികാ, കൃഷ്ണമല്ലി
  • കറുത്ത ചെറുതുളസി
കൃഷ്ണമാലുകം
  • കറുത്ത ചെറുതുളസി
കൃഷ്ണമിശ്രൻ
  • ഒരു സംസ്കൃത കവി
  • ഇദ്ദേഹം ഒരു സ്വാമിയാരാണു്. കാവ്യനാടകാദിസക്തനായ, തന്റെ, ഒരു ശിഷ്യനുവേണ്ടി പ്രബോധചന്ദ്രോദയം എന്നൊരു നാടകം ഉണ്ടാക്കീട്ടുണ്ടു്.
കൃഷ്ണമിഴി
  • കറുത്ത മിഴി
കൃഷ്ണമുഖം
  • കരിങ്കുരങ്ങു്
കൃഷ്ണമൂലി
  • കറുത്ത നറുനീണ്ടി
കൃഷ്ണമൃഗം
  • ഒരുവക മാൻ
  • കരിമാൻ
കൃഷ്ണരായവർഷം
  • 1൦94-ക്കു 39൦-391
കൃഷ്ണരുഹാ
  • കരിങ്കച്ചോലം
കൃഷ്ണലവണം
  • കാരുപ്പു്
  • തുവർച്ചിലയുപ്പു്
കൃഷ്ണലാ
  • കുന്നിവള്ളി, ചെമന്ന കുന്നി
  • കറുപ്പുനിറത്തെക്കൂടി കൈക്കൊണ്ടതു് എന്നർത്ഥം.
  • കറുത്ത നറുനീണ്ടി
കൃഷ്ണലോഹം
  • അയസ്കാന്തം
കൃഷ്ണലോഹിത
  • വിശേഷണം:
  • കറുപ്പും ചെമപ്പും കൂടിയ നിറമുള്ള
കൃഷ്ണലോഹിതം
  • ധൂമ്രവർണ്ണം
കൃഷ്ണവക്ത്രം
  • കരിംകുരങ്ങു്
കൃഷ്ണവർത്മാവു്
  • അഗ്നി
  • താൻ പോകുന്ന വഴി കറുത്തിട്ടുള്ളവൻ എന്നർത്ഥം.
  • കൊടുവേലി
കൃഷ്ണവല്ലഭൻ
  • ഒരു സംസ്കൃത കവി
  • ‘കാവ്യദൂഷണശതകം’ എന്നൊരു കൃതി നിർമ്മിച്ചു.
കൃഷ്ണവല്ലി
  • കറുത്ത നറുനീണ്ടി
  • കക്കരി
  • കറുത്ത തുളസി
കൃഷ്ണവൃന്താ
  • പൂപ്പാതിരി, പാതിരി
  • കറുത്ത ഞെട്ടിയുള്ളതു് എന്നർത്ഥം
  • കുമിഴു്
  • കാട്ടുഴുന്നു്
കൃഷ്ണവൃന്തികാ
  • കാട്ടുഴുന്നു്
  • കുമിഴു്
  • പാതിരി
കൃഷ്ണവേണ(ണ്വ)ാ
  • കൃഷ്ണാനദി
കൃഷ്ണശകുനി
  • കാക്ക
കൃഷ്ണശാരം
  • കരിമാൻ. (കറുപ്പുമാൻ)
  • കറുത്തതും നാനാവർണ്ണമായതും എന്നർത്ഥം.
കൃഷ്ണശാലി
  • കരിങ്ങാലിനെല്ലു്
കൃഷ്ണശൃംഗം
  • പോത്തു്
കൃഷ്ണസഖം
  • നീർമരുതു്
കൃഷ്ണസംജ്ഞകം
  • കാരുപ്പു്
കൃഷ്ണസമുത്ഭവാ
  • കൃഷ്ണാനദി
കൃഷ്ണസർജ്ജം
  • വേങ്ങ
കൃഷ്ണസ്കന്ധം
  • പച്ചിലമരം
കൃഷ്ണസാരഥി
  • നീർമരുതു്
കൃഷ്ണസാരം
  • കരിമാൻ (കറുപ്പുമാൻ)
  • കറുപ്പുനിറംകൊണ്ടു ശ്രേഷ്ഠം എന്നർത്ഥം.
  • ‘ഇക്കൃഷ്ണസാരമതിലങ്ങു കുലച്ചചാപം’
    — മലയാള ശാകുന്തളം
    .
  • മുള്ളുള്ള ഒരു വൃക്ഷം
  • ചതുരക്കള്ളി
  • കരിങ്ങാലി
  • മാൻ
  • കരിഞ്ചാരമാൻ
കൃഷ്ണസാരംഗം
  • കരിമാൻ
കൃഷ്ണസാരാ
  • ഇരുവൂൾമരം (കറുത്തതു്)
കൃഷ്ണാ
  • വിശേഷണം:
  • കറുത്തനിറമുള്ള
  • ശുദ്ധികേടുള്ള
  • ദുഷ്ടതയുള്ള
  • കൃഷ്ണം എന്നതിനു മനസ്സിനെ ആകർഷിക്കുന്നതു് എന്നർത്ഥം.
കൃഷ്ണാ
  • പാഞ്ചാലി
  • തിപ്പലി
  • കൃഷ്ണാനദി
  • കറുത്ത തഴുതാമ
  • കരിഞ്ചീരകം
  • കാകോളി
  • കരിങ്കടുകു്
  • വലിയ മുന്തിരി
  • അമരി
  • നറുനീണ്ടി (കറുത്തതു്)
  • കരിംകച്ചോലം
  • കൃഷ്ണാനദി – ഇതു മലയപർവതത്തിങ്കൽ നിന്നുത്ഭവിക്കുന്നു. ദക്ഷിണ ഇൻഡ്യയിലുള്ള ഒരു നദിയാണു്. വിന്ധ്യശൈലത്തിന്റെ തെക്കുവശത്തുകൂടി ഒഴുകി മസൂലി പട്ടണത്തിൽവച്ചു സമുദ്രത്തോടു ചേരുന്നു.
കൃഷ്ണാജിനം
  • കൃഷ്ണമൃഗത്തിന്റെ തോൽ
കൃഷ്ണാമിഷം
  • ഉരുക്കു്
കൃഷ്ണായസം, കൃഷ്ണായസ്സു
  • ഇരിമ്പു്
  • (കാളായസം എന്നതിന്റെ പാഠം).
കൃഷ്ണാർജ്ജകം
  • കറുത്ത ചെറുതുളസി
കൃഷ്ണാലു
  • കരിഞ്ചേമ്പു്
കൃഷ്ണാവാസം
  • അരയാലു്
കൃഷ്ണിക
  • കരിങ്കടുക്
  • കറുപ്പുനിറമുള്ളതു് എന്നർത്ഥം.
കൃഷ്ണേക്ഷു
  • നീലക്കരിമ്പു്
കൃഷ്ണോദുംബരികാ
  • കാട്ടത്തി
കൃസരം, കൃശരം
  • എള്ളും അരിയും കൂട്ടി വെച്ചുണ്ടാക്കിയ ചോറു്
ക്ഌ
ക്ഌപ്ത
  • വിശേഷണം:
  • തയാറായ, ചെയ്യപ്പെട്ട
  • നിശ്ചയിച്ചിട്ടുള്ള, നിശ്ചയമായ
  • വെട്ടപ്പെട്ട
ക്ഌപ്തധൂപം
  • അറബിക്കുന്തുരുക്കം
ക്ഌപ്തി
  • ജയം
  • തയാറാക്കൽ
  • നിശ്ചയം
ക്ഌപ്തിക
  • വിശേഷണം:
  • വാങ്ങീട്ടുള്ള
കെ
കെച്ച
  • കളിക്കാരുടെ കാലിൽകെട്ടുന്ന ഒരുമാതിരി മണി
  • കെച്ചമണി
കെച്ചച്ചിലന്തി
  • കാലിന്റെ മുട്ടിനുതാഴെയുണ്ടാകുന്ന ഒരുമാതിരി ദീനം
കെച്ചപ്പദം
  • ഒരുമാതിരി ആട്ടം
കെഞ്ചൽ
  • അധികം അപേക്ഷിക്കുക
  • ഇരക്കുക
കെഞ്ചുക
  • അധികം അപേക്ഷിക്കുക
  • ഇരക്കുക
കെടുക
  • നശിക്കുക
  • ഇല്ലാതാകുക
കെടുകാര്യം
  • നഷ്ടം
  • ചേതം
കെടുക്കുക
  • നശിക്കുക
  • ഇല്ലാതാക്കുക
  • തോല്പിക്കുക
കെടുതി
  • നാശം
കെടുമ്പു്
  • അസൂയ
  • ചീത്തനാറ്റം
  • ചീത്തച്ചുവ
കെടുമ്പൻ
  • അസൂയക്കാരൻ
  • ദുഷ്ടമനുഷ്യൻ
കെടുമ്പിക്കുക
  • ചീത്തയാക്കുക
കെടുവളം
  • വളമില്ലാത്ത കണ്ടവും മറ്റും
കെടുവു്
  • സമയം
കെട്ടു്
  • ചരടു മുതലായതുകൊണ്ടു ചുറ്റിമുറുക്കുക
  • വിവാഹം, കല്യാണം
  • ക്രമം, മുറ
  • ചിറ
  • ക്ഷുദ്രം
  • വല്ലതും സംബന്ധിപ്പിപ്പാൻ ഇരിമ്പു മുതലായതുകൊണ്ടുള്ള ചില പണികൾ
  • ഒരു ചട്ടം
കെട്ട
  • വിശേഷണം:
  • നശിച്ച
  • കേടുവന്ന
  • ആപത്തായ
കെട്ടറുപ്പു്
  • കെട്ടു മുറിക്ക
  • കെട്ടിപ്പുലർച്ച
കെട്ടിഒഴിക്കുക
  • വീട്ടിനെ ഉപേക്ഷിച്ചുപോക
കെട്ടിക്കേറുക
  • വിവാഹംകഴിഞ്ഞു കുടികേറുക
കെട്ടിക്കൊടുക്കുക
  • വിവാഹത്തിനായി കൊടുക്കുക
  • കൊടുപ്പാനുള്ള ദ്രവ്യം കൊടുക്കുക
കെട്ടിക്കൊള്ളുക
  • വിവാഹംചെയ്യുക
  • സൂക്ഷിക്കുക
കെട്ടിഞാലുക
  • കെട്ടിത്തൂങ്ങുക
  • തൂങ്ങിച്ചാകുക
കെട്ടിത്തൂക്കുക
  • എന്തൊരു വസ്തു എങ്കിലും മുകളിൽ കെട്ടി കീഴ്പ്പോട്ടു ഞാത്തുക
കെട്ടിത്തൂങ്ങുക
  • കെട്ടിഞാലുക
കെട്ടിപ്പറക
  • അധികമാക്കിപ്പറക
  • കൂട്ടിപ്പറക
കെട്ടിപ്പാച്ചൽ
  • മലയർ
  • വണ്ണാൻ മുതലായവർ ദൈവത്തിന്റെ വേഷം കെട്ടി ആടുക
കെട്ടിപ്പിടിക്കുക
  • രണ്ടു കൈകൊണ്ടും പിടിച്ചു തന്റെ ദേഹത്തോടു ചേർക്കുക
  • ആലിംഗനം ചെയ്യുക
കെട്ടിപ്പിടിത്തം
  • കെട്ടിപ്പിടിക്കുക
കെട്ടിപ്പിണച്ചിൽ
  • തമ്മിൽ ചുറ്റിപ്പിടിക്കുക
  • ചുറ്റിപ്പിണച്ചിൽ
കെട്ടിപ്പെറുക്കുക
  • ഭവനത്തിലുള്ള കോപ്പുകൾ മുഴുവനും കൊണ്ടുപോകുന്നതിനായിട്ടു് എടുക്കുക
കെട്ടിമറിച്ചിൽ
  • കുടുക്കിലാക്കുക
കെട്ടിമേച്ചിൽ
  • പുരയുടെ മുകളിൽ ഓലകെട്ടി നനയാതെ ആക്കുക
കെട്ടിമേടിക്കുക
  • തരുവാനുള്ള മുതലിനെ ശരിയായി വാങ്ങിക്കുക
കെട്ടിയടിക്കുക
  • മുക്കാലിൽ കെട്ടി തല്ലുക
  • വല്ലതിലും പിടിച്ചുകെട്ടി അടിക്കുക
കെട്ടിയവൻ
  • ഭർത്താവു്
കെട്ടിയവൾ
  • ഭാര്യാ
കെട്ടിയാട്ടം
  • കെട്ടിപ്പാച്ചൽ
കെട്ടിയിടുക
  • കെട്ടാക്കി സൂക്ഷിക്കുക
കെട്ടിയിരിപ്പു്
  • സൂക്ഷിച്ചുവെച്ചിരിക്കുന്ന ധനം
കെട്ടിലമ്മ
  • കോട്ടയത്തുരാജാവിന്റെ ഭാര്യയ്ക്കു പറയുന്ന ഒരു പേർ
  • വിവാഹം കഴിഞ്ഞ സ്ത്രീ
കെട്ടിവയ്പ്
  • ദ്രവ്യം സൂക്ഷിക്കുക
  • കയറോ മറ്റൊ കൊണ്ടു എന്തെങ്കിലും ചുറ്റി മുറുക്കിവെയ്ക്കുക
കെട്ടിവരവു്
  • സർക്കാരിൽ നിന്നും മറ്റും വരുന്ന ദ്രവ്യം
കെട്ടുക
  • ചരട് മുതലായതുകൊണ്ടു ചുറ്റിമുറുക്കുക
  • കല്യാണം കഴിക്കുക
  • ഈ ശബ്ദം വേറെ ചിലതിനോടു ചേർത്തുപറയുമ്പോൾ ഉണ്ടാക്കുക, പണിയുക എന്നീ അർത്ഥങ്ങൾ വരും. കാരണക്രിയ:കെട്ടിക്കുക.
കെട്ടുകഥ
  • പുരാണങ്ങളിലും മറ്റും ഉൾപ്പെടാത്തതായും ഒരുവൻ ആലോചിച്ചുണ്ടാക്കിയതായുമുള്ള കഥ
കെട്ടുകല്യാണം
  • കല്യാണഅടിയന്ത്രം
  • (അടിതോൽ എന്നതു നോക്കുക).
കെട്ടുകുറ്റി
  • പശുവിനെയും മറ്റും കെട്ടുന്നതിനുള്ള കുറ്റി
കെട്ടുകെട്ടു്
  • കലവറ വിചാരം
കെട്ടുകെട്ടുകാരൻ
  • കലവറ വിചാരിപ്പുകാരൻ
കെട്ടുതോണി
  • ഒരു മാതിരി വലിയ വള്ളം
കെട്ടുപാടു
  • കൂട്ടുകെട്ടു
  • കൂറ്റായ്മ
  • സ്നേഹം
കെട്ടുപെടുക
  • കെട്ടിൽ അകപ്പെടുക
കെട്ടുമരം
  • തടിച്ചങ്ങാടം
കെട്ടുവഞ്ചി
  • കെട്ടുവള്ളം
കെട്ടുവരമ്പു്
  • കണ്ടത്തിലുള്ള വലിയവരമ്പു്
കെട്ടുവള്ളം
  • കെട്ടുവഞ്ചി
കെണ്ട
  • ഒരുവക ദീനം
  • താടി
കെരവുന്നു
  • താണിരക്കുന്നു
കെല്പു്
  • ശക്തി
  • ആരോഗ്യം
  • പ്രഭാവം
കെല്പർ
  • ശക്തിയുള്ളവർ
കെല്പുകേടു്
  • ശക്തിക്കുറവു്
  • ക്ഷീണം
കെല്ലാരി
  • മെലിഞ്ഞവൻ
കെറുവു്
  • ഡംഭം
  • നീരസം
കേ
കേകയം
  • ഒരു രാജ്യം
കേകയൻ
  • കേകയരാജ്യത്തേ രാജാവു്
കേകയി
  • കേകയരാജാവിന്റെ പുത്രി
കേകര
  • വിശേഷണം:
  • കോങ്കണ്ണുള്ള
കേകാ
  • മയിലിന്റെ ശബ്ദം
  • തല പൊക്കി ശബ്ദിക്കുന്നതു എന്നർത്ഥം.
കേകാവലം
  • മയിൽ
കേകികം
  • മയിൽ
കേകിപിഞ്ഛ
  • മയിൽപീലി
കേകി
  • മയിൽ
  • കേകയുള്ളതു്, തലപൊക്കിയുള്ള ശബ്ദമുള്ളതു്.
കേകിശിഖാ
  • മയിലോശിക
കേചന
  • ചില
കേചിൽ
  • ചില
കേട
  • വൃദ്ധാ
കേടകം
  • പരിശ
കേടൻ
  • കള്ളൻ
കേടു്
  • അറ്റകുറ്റം
  • അപകടം
  • നാശം
  • രോഗം
കേടുപാടു്
  • അറ്റകുറ്റം
കേടുപോക്കുക
  • അറ്റകുറ്റം തീർക്കുക
കേട്ട
  • 27 നക്ഷത്രങ്ങളിൽ പതിനെട്ടാമത്തേതു്
  • തൃക്കേട്ട
കേട്ടുകേളി, കേട്ടുകേൾവി
  • പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടുള്ള വർത്തമാനം
കേട്ടുചോര
  • രോഗംകൊണ്ടും മറ്റും ചീത്തയായ ചോര
കേണി
  • ഓലി
  • ആറ്റുമണലിൽ കുഴിക്കുന്ന ഒരുമാതിരി കുഴി
  • ‘തോടരുവികേണികൾഇവയെല്ലാം കേണിതടാകംമറ്റു്’
    — രാമചരിതം
കേണികാ
  • കൂടാരം
കേതകം
  • പൂക്കൈത
കേതകി
  • കൈത, പൂക്കൈത
  • താഴംപൂവു്
കേതനം
  • കൊടിക്കൂറ
  • ഇതുകൊണ്ടു് അറിയപ്പെടുന്നു എന്നർത്ഥം. കൊടിമരത്തിന്റെ മുകളിൽ വെയ്ക്കുന്ന ഒരടയാളം.
  • കൊടിമരം
  • അടയാളം
  • സ്വകാര്യം പറയുക
  • ചെയ്യപ്പെടേണ്ടതു്
കേതിത
  • വിശേഷണം:
  • വിളിക്കപ്പെട്ട
  • നിവസിക്കപ്പെട്ട
കേതു
  • നവഗ്രഹങ്ങളിൽ ഒന്നു് (രാഹുവിന്റെ 7-ാം രാശിയിൽ നില), വാൽനക്ഷത്രം
  • കേതു – വിപ്രചിത്തിയുടേയും സിംഹികയുടേയും പുത്രനായ ഒരു ദാനവനാണു്. രാഹുവും കേതുവും ഛായാഗ്രഹങ്ങളാകുന്നു. കേതു ഉദിക്കുമ്പോൾ ലോകത്തിന്നു ഉപപ്ലവം (കഷ്ടദശ) ഉണ്ടാകുമെന്നു ശാസ്ത്രപ്രസിദ്ധം. കേതു ഒരു പാപഗ്രഹമാണു്. കേതുവിന്റെ സഞ്ചാരക്രമം ഒരു രാശിയിൽ ഒന്നരക്കൊല്ലമാകുന്നു. കാരകത്വത്തിൽ കേതുവിനേക്കൊണ്ടു മാതാവിനെ ചിന്തിക്കണം.
  • ‘ഉപപ്ലവായലോകാനാം ധൂമകേതുരിവോത്ഥിതഃ’
    — കുമാരസംഭവം
  • കൊടിമരം
  • പൂജിക്കപ്പെടുന്നതെന്നർത്ഥം.
  • മുമ്പൻ, പ്രമാണി
  • അടയാളം
  • രൂപം
  • പകൽ
  • ദീനം
  • ശത്രു
കേതുമാല
  • ഭൂമിയെ ഒമ്പതു ഖണ്ഡമായിട്ടു പറയുന്നതിൽ പടിഞ്ഞാറേഖണ്ഡം
കേതുരത്നം
  • വൈഡൂര്യം
കേദരം
  • കുന്തത്തിന്റെ മുന
  • വൃക്ഷവിശേഷം
  • പശുവിശേഷം
കേദാരകടകാ
  • കടുരോഹിണി
കേദാരകം
  • വിളഭൂമി
  • കറുത്ത നവരനെല്ലു്
കേദാരഗൗഡ(ള)ം
  • ഒരു രാഗം
കേദാരജം
  • പതുമുഖം
കേദാരൻ
  • ശിവൻ
കേദാരം
  • കൃഷിസ്ഥലം
  • ജലംകൊണ്ടു നനയ്ക്കപ്പെടുന്നതു് എന്നർത്ഥം. വിളഭൂമി, വയൽ.
  • ഹിമവാന്റെ ഒരു ഭാഗം, ഒരു പുണ്യക്ഷേത്രം
കേനാരം
  • തല
  • തലയോടു്
  • ഗണ്ഡം
  • ഒരു നരകം
കേനിപ
  • വിശേഷണം:
  • ബുദ്ധിയുള്ള
കേനിപാതകം
  • ചുക്കാൻ
  • തുഴ
  • പങ്കായം
  • ജലത്തിൽ വീണുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
കേന്ദു(ക)ം
  • പനച്ചി
കേന്ദ്രം
  • രാശികൾ പന്ത്രണ്ടുള്ളതിൽ 1, 4, 7, 1൦ ഇവയ്ക്കു പറയുന്ന പേർ
  • (മലയാളം) വിരോധം
  • വൃത്താകാരത്തിന്റെ മദ്ധ്യം, മദ്ധ്യം
കേന്ദ്രരാശികൾ
  • 1
  • 4
  • 7
  • 1൦ ഇവ നാലും
കേന്ദ്രിക്കുക
  • ഒന്നു നാലു മുതലായ രാശികളിൽ സൂര്യൻ മുതലായ ഗ്രഹങ്ങൾ ചെല്ലുക
  • തമ്മിൽ വിരോധമായി തീരുക
കേമ
  • വിശേഷണം:
  • ശരീരപുഷ്ടി കൊണ്ടോ ബുദ്ധി കൊണ്ടോ മറ്റൊ വലിപ്പമുള്ള
കേമത്വം
  • മിടുക്കു്
കേമദ്രുമം
  • ദാരിദ്ര്യം
കേമൻ
  • സമർത്ഥൻ
  • കേമൻ, കേമി, കേമം.
കേമിക്കുക
  • ഏതുപ്രകാരമെങ്കിലും വലുതാക്കുക
കേമുകം
  • തിങ്ങളൂരി
  • ശാകവർഗ്ഗത്തിൽ ചേർന്നതു്. കേംബുകം, കേവുകം, കേമുകം ഇങ്ങിനെയും പറയുന്നു.
കേയപ്പെരുമാൾ
  • ആദിത്യവർമ്മരാജാവു്
  • ഈ ആദിത്യവർമ്മരാജാവു് ഭാനുവിക്രമന്റെ അനന്തരവനാണു്. പിൻ വാഴ്ചക്കാരനായി ഇദ്ദേഹത്തെയാണു് പരശുരാമൻ അഭിഷേകം ചെയ്തതു്] കേരളത്തെ രക്ഷിപ്പാനായി പരദേശത്തുനിന്നു ആദ്യം കൊണ്ടുവരപ്പെട്ട രാജാവു കേയപ്പെരുമാൾ എന്നു കാണുന്നു. (കലി 3316).
കേയൂരം
  • തോൾവള
  • കൈയുടെ ശിരസ്സിൽകൂടി ചേരുന്നതു് എന്നർത്ഥം. [കൈ + ഊരുക.
  • പര്യായപദങ്ങൾ:
    • അംഗദം.
കേരം
  • തെങ്ങു്
  • തേങ്ങാ
  • ‘കേരമരിചലവണാദികളരിയും’
    — നളചരിതം കഥകളി
    .
കേരലാ
  • വിഴാൽ
കേരവം
  • അരയന്നം
  • കേ = ജലത്തിൽ. രൗതി = ശബ്ദിക്കുന്നു.
കേരളൻ
  • മലയാളത്തിലേയ്ക്കു പണ്ടുണ്ടായിരുന്ന രാജാവു്
കേരളപഴമ
  • കൊല്ലം 67൦-ാമാണ്ടിടയ്ക്കു പറങ്കികൾ കേരളത്തിൽ ഉറച്ചതിന്റെ ശേഷം നടത്തീട്ടുള്ള വിവരങ്ങൾക്കു് അവർ വെച്ചിരുന്ന ഡയറിപുസ്തകങ്ങളുടെ പേർ ബറോസ് എന്നു പറയും
കേരളം
  • മലയാളം
  • തിരുവിതാംകൂർ, കൊച്ചി, മലബാർ ഈ രാജ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു. ഇപ്പോൾ കന്യാകുമാരിമുതൽ ഗോകർണ്ണംവരെ 16൦ കാതം നീളം 1൦ യോജന വീതിയിലുള്ള ഭൂമിയെ കേരളം എന്നു വിളിക്കുന്നു. കേരളത്തിന്റെ പേരും, പേർ ഉണ്ടാകാനുള്ള കാരണവും ചുവടെ ചേർക്കുന്നു] 1. മലയാഴം, മലയാളം – സഹ്യാദ്രിമലയാദ്രികളുടെ താഴ്വാരത്തിൽ കിടക്കുന്നതുകൊണ്ടു്. 2. ഭാർഗ്ഗവക്ഷേത്രം, പരശുരാമക്ഷേത്രം – ശ്രീപരശുരാമനാൽ സമുദ്രത്തിൽ നിന്നും വീണ്ടെടുക്കപ്പെട്ടതുകൊണ്ടു്. 3. കർമ്മഭൂമി– കർമ്മങ്ങളേക്കൊണ്ടുമാത്രം ശുദ്ധിയാക്കുന്ന സ്ഥലമായതുകൊണ്ടു്. 4. കേരളം – കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതകൊണ്ടു് ഈ പേർ സിദ്ധിച്ചു. ഇന്ദ്രന്റെ മകനായ ജയന്തനു കേരളൻ എന്ന പേരോടുകൂടി ഒരു പുത്രൻ ഉണ്ടായിരുന്നു എന്നും അദ്ദേഹത്താൽ പാലിക്കപ്പെട്ടതുകൊണ്ടു് കേരളം എന്നപേ രുണ്ടായി എന്നും ചിലർ അഭിപ്രായപ്പെടുന്നു. കേരളൻ എന്ന പേരോടുകൂടിയ ഒരു രാജാവു് ഭരിച്ചതിനാൽ ഈ പേർ സിദ്ധിച്ചു എന്നു മറ്റുചിലർ പറയുന്നു. കേരളത്തിന്റെ അതിർത്തികൾ കന്യാകുമാരി മുതൽ ഗോകർണ്ണപര്യന്തം എന്നാണു വെച്ചിട്ടുള്ളതു്. സംസ്കൃതത്തിൽ ഇതിനു പേർ ഭാർഗ്ഗവക്ഷേത്രം. കേരളം എന്ന ചേരരാജ്യത്തിനുണ്ടായിരുന്ന വിഭാഗങ്ങൾ – 7. അവ. 1. വേണാടു്. 2. പൂഴിനാടു്. 3. കർക്കനാടു്. 4. ചിതനാടു്. 5. കുട്ടനാടു്. 6. കുടനാടു്. 7. മലയനാടു്. ഇതായിരിക്കാം പരശുരാമൻ കേരളത്തിൽ നിർമ്മിച്ച സപ്തകൊങ്കണങ്ങൾ.
കേരളമാഹാത്മ്യം
  • കേരളോൽപത്തി
  • കേരളത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു പുരാണഗ്രന്ഥം.
കേരളീയ
  • വിശേഷണം:
  • കേരളത്തെ സംബന്ധിച്ചുള്ള
കേലകൻ
  • ദണ്ഡിപ്പുകാരൻ
കേലാസം
  • പളുങ്കു്
  • സ്ഫടികം
കേലികലാ
  • സരസ്വതിയുടെ വീണ
കേലികിലൻ
  • നേരമ്പോക്കു പറകയൊ കാട്ടുകയൊ ചെയ്യുന്നവൻ
കേലികീർണ്ണം
  • ഒട്ടകം
കേലിഘോഷകൻ
  • നേരംപോക്കുകാരൻ
കേലിനാഗരൻ
  • ശരീരസുഖത്തിൽതന്നെ ആഗ്രഹമുള്ളവൻ
കേവടം
  • ഗുഹ
കേവർത്തം
  • മത്സ്യം
  • കേ (ജലത്തിൽ) വർത്തിക്കുന്നതു്.
കേവല
  • വിശേഷണം:
  • ഒറ്റയായ, തനിച്ച
  • വിശേഷമായ, അസാധാരണമായ
  • മുഴുവനുമായ
  • ശുദ്ധമായ, കൂട്ടുചേരാത്ത
  • തന്നിഷ്ടമുള്ള, അസൂയയുള്ള
കേവലജ്ഞാനം
  • ബ്രഹ്മജ്ഞാനം
  • തികഞ്ഞ അറിവു്
കേവലജ്ഞാനി
  • പണ്ടുണ്ടായിരുന്ന ഒരു പുണ്യവാൻ
കേവലൻ
  • അസൂയയും തന്നിഷ്ടവുമുള്ളവൻ
  • ഏകൻ
  • മോക്ഷദൻ
കേവലപ്രകൃതി
  • കൃതികളെ പ്രകൃതിയെ പ്രമാണിച്ചു രണ്ടായി തിരിച്ചിട്ടുള്ളതിൽ ഒന്നു്
കേവലം
  • നിശ്ചയിക്കപ്പെട്ടതു്
  • നനയ്ക്കുന്നതു് എന്നർത്ഥം.
കേവലം
  • മുറ്റും, മിക്കവാറും
  • മാത്രം, ഒന്നുമാത്രം, താനേ
  • മുഴുവനും, അശേഷം
കേവലാത്മാവു്
  • ദൈവം
കേവലസ്വരൂപം
  • ഏകസ്വരൂപം
കേവിറക്കുക
  • ആളുകളെയും മറ്റും ഒരു സ്ഥലത്തുനിന്നു വള്ളത്തിൽ കയറ്റി മറ്റൊരു ദിക്കിലിറക്കുക
കേവു
  • വള്ളത്തിൽ കയറ്റിക്കൊണ്ടു പോയി വല്ലടത്തും ഇറക്ക
കേവുകപ്പൽ
  • കേവിറക്കുന്നതിനുള്ള കപ്പൽ
കേവുകാരൻ, കേവി
  • കേവുവള്ളത്തിലും കേവുകപ്പലിലും കയറ്റിക്കൊണ്ടു പോയി ഇറക്കുന്നവൻ
കേവുതോണി
  • കൂലിക്കായിട്ടു വഴിപോക്കരെ കയറ്റി മറുദിക്കിൽ ഇറക്കുന്നതിനുള്ള വള്ളം
കേവുവള്ളം
  • കേവുതോണി
കേശകൻ
  • തലമുടി കെട്ടുന്നതിനു സമർത്ഥൻ
കേശഘ്നം
  • കഷണ്ടി
  • തലയിലെ രോമം കൊഴിയുക
കേശടൻ
  • വിഷ്ണു
കേശടം
  • പലകപ്പയ്യാനി
  • ആടു്
  • കാമന്റെ ഒരായുധം
  • മൂട്ട
  • പേൻ
കേശൻ
  • വരുണൻ
  • വിഷ്ണു
കേശപക്ഷം
  • തലമുടിയുടെ സമൂഹം
കേശപർണ്ണി
  • വലിയകടലാടി
കേശപാശം
  • കുടുമ്മ
  • കെട്ടിവച്ച തലമുടി എന്നർത്ഥം.
  • തലമുടിയുടെ സമൂഹം
കേശപാശി
  • കുടുമ്മ
കേശബന്ധം
  • തലമുടിയുടെ കെട്ടു്
കേശഭാരം
  • ആട്ടക്കാരുടെ ഒരുമാതിരി കിരീടം
കേശം
  • തലമുടി
  • മൂർദ്ധാവിൽ ശയിക്കുന്നതു് എന്നർത്ഥം.
  • ഇരിവേലി
  • സിംഹം
  • കുതിര
കേശമഥനി
  • വന്നി
കേശമാർജ്ജനം
  • തലമുടി നന്നാക്കുന്നതിനുള്ള ചീപ്പ്
കേശമുഷ്ടി(ക)ം
  • വലിയ വേപ്പ്
കേശരഞ്ജനം, കേശരാജം
  • കയ്യോന്നി
കേശരം
  • താമരയല്ലി
  • ജലത്തിൽ നശിക്കുന്നതു് എന്നർത്ഥം. പൂവിന്റെ അല്ലി.
  • സിംഹം കുതിര മുതലായ ചില മൃഗങ്ങളുടെ കുഞ്ചി രോമം
  • ഇലഞ്ഞിവൃക്ഷം
  • പുന്നാഗവൃക്ഷം
കേശരി
  • സിംഹം
കേശരുഹാ
  • വലിയ അമരി
കേശരൂപാ
  • ഇത്തിക്കണ്ണി
കേശവ
  • വിശേഷണം:
  • തലമുടിയുള്ള
കേശവം
  • പുന്ന
കേശവർദ്ധിനീ
  • മഞ്ഞക്കുറുന്തോട്ടി
കേശവൻ
  • വിഷ്ണു
  • നല്ല തലമുടിയുള്ളവൻ, കേശി എന്ന അസുരനെ കൊന്നവൻ, ബ്രഹ്മാ വിഷ്ണു ശിവൻ ഇവർ മൂന്നുപേരും. അടങ്ങിയിരിക്കുന്നവൻ എന്നർത്ഥം. ബ്രഹ്മരുദ്രന്മാരുടെ പിതാവു്, സൂര്യാദികളിൽ പ്രതിബിംബിച്ച ആവക ഗോളങ്ങൾക്കു തേജസ്സുണ്ടാക്കിക്കൊടുക്കുന്ന കേശങ്ങൾ എന്ന രശ്മികളോടു കൂടിയവൻ. പ്രളയകാലത്തിൽ ജലത്തിൽ ശവംപോലെ തോന്നത്തക്കവിധത്തിൽ ശയിച്ചു കൊണ്ടിരിക്കുന്നവൻ. എന്നിങ്ങനെയും അർത്ഥങ്ങൾ ഉണ്ടു്.
  • നല്ല തലമുടിയുള്ളവൻ, ധാരാളം തലമുടിയുള്ളവൻ
കേശവല്ലീ
  • മഞ്ഞക്കടലാടി
കേശവഹന്തൃഫലാ, കേശവഹന്ത്രി, കേശവഹൃത്ഫലാ
  • വന്നി
കേശവായുധം
  • മാവു്
കേശവാലയം
  • അരയാലു്
കേശവാവാസം
  • അരയാലു്
കേശവേശം
  • വേറിടത്തു ഭംഗിയിൽ കെട്ടിവെച്ച തലമുടി
  • പര്യായപദങ്ങൾ:
    • കബരി.
കേശഹസ്തം
  • നല്ലതലമുടി
  • തലമുടിയുടെ സമൂഹം
കേശാകേശി
  • തലമുടിക്കു പിടിച്ചു് അന്യോന്യം അടികൂടുക
കേശാദിപാദം
  • തലമുടിതുടങ്ങി കാൽച്ചുവടുവരെ
കേശാംബുനാമ
  • ഇരുവേലി
കേശാർഹാ
  • വലിയ അമരി
കേശരുഹാ
  • മഞ്ഞക്കുറുന്തോട്ടി
കേശി
  • വിശേഷണം:
  • തലമുടിയുള്ള
കേശി
  • ഒരു രാക്ഷസൻ
  • ഇവൻ ഇന്ദ്രനോടു യുദ്ധംചെയ്തു തോറ്റിട്ടുണ്ടു്.
  • ഒരസുരൻ
  • ശ്രീകൃഷ്ണനെ കൊല്ലുന്നതിനു വന്നവനാണു്. അദ്ദേഹം ഇവനെ വധിച്ചു. ഇവന്റെ വരവു കുതിരയുടെ രൂപത്തിലായിരുന്നു.
കേശി
  • ദുർഗ്ഗാ
കേശി
  • വലിയ ശതാവരി
  • അമരി
  • നറുമാഞ്ചി
കേശികാ
  • ശതാവരി
  • നറുമാഞ്ചി
കേശിനി
  • ചണ്ണ, ചണ്ണക്കൂവ
  • കേശത്തിനു ഹിതമായതു് എന്നർത്ഥം.
  • മാഞ്ചി
  • വിശ്രവസ്സിന്റെ ഭാര്യ, രാവണന്റെ അമ്മ
  • കേകശി എന്നും പറയും.
  • ഭംഗിയുള്ള തലമുടിയുള്ളവൾ
കേശിമഥനൻ
  • വിഷ്ണു
കേശ്യം
  • ഇരുവേലി
  • കാരകിൽ
  • കയ്യോന്നി
കേസരം
  • താമരയല്ലി
  • വെള്ളത്തിൽ വ്യാപിക്കുന്നതു് എന്നർത്ഥം. പൂവിന്റെ അകത്തേ അല്ലി.
  • സിംഹം, കുതിര മുതലായ ചില മൃഗങ്ങളുടെ കുഞ്ചി (കഴുത്തിലെ) രോമം
  • ഇലഞ്ഞി
  • പുന്നമരം
  • പ്രസിദ്ധങ്ങളായ അല്ലികൾ ഉള്ളതു് എന്നർത്ഥം.
  • ചായില്യം
  • സ്വർണ്ണം
  • നാകപ്പൂവു്
  • മാതള നാരകം
കേസരവരം
  • കുങ്കുമം
കേസരാമ്ലം
  • മാതളനാരകം
കേസരി
  • സിംഹം
  • കേസരങ്ങൾ (സ്കന്ധരോമങ്ങൾ) ഉള്ളതെന്നർത്ഥം.
  • കുതിര
  • നാകപ്പൂവു്
  • മാതള നാരകം
  • ചെമ്മുരിങ്ങ
  • പുന്ന
  • അഞ്ജന എന്ന വാനരസ്ത്രീയുടെ ഭർത്താവു്, ഹനുമാന്റെ പിതാവു്
കേസരികാ
  • മഞ്ഞക്കുറുന്തോട്ടി
കേസരിയോഗം
  • വ്യാഴം ചന്ദ്രനോടിരിക്ക
കേളഞ്ജയാ
  • മുഞ്ഞ
കേളാത
  • വിശേഷണം:
  • കേട്ടിട്ടില്ലാത്ത
  • ‘നടേതാനൊരുനാളുമേകേളാത കൊടുവാക്കുകൾകേട്ടതിനുത്തരം’
    — സന്താനഗോപാലം പാന
കേളി
  • ക്രീഡ
  • കളിയായിട്ടുള്ളതു് എന്നർത്ഥം. ക്രീഡിക്കുന്നതു് എന്നുമാകാം.
  • ആട്ടം മുതലായ ചില കളികൾക്കു മുമ്പേകൊട്ടുന്ന കൊട്ടു്
  • കീർത്തി
  • കേൾവി
കേളികദംബം
  • പൊടിക്കടമ്പു്
കേളികം
  • അശോകം
കേളികീർണ്ണം
  • ഒട്ടകം
കേളിക്ക
  • ആട്ടംകളി
കേളിക്കൈ
  • സ്ത്രീകളുടെ ഒരുമാതിരി ആട്ടം
കേളിഗൃഹം
  • സ്ത്രീകളുമായി കളിക്കുന്നതിനുള്ള ഭവനം
കേളിമുഖം
  • നേരംപോക്കു്
കേളിയാടുക
  • കളിക്കുക
കേളിയാട്ടം
  • കളി
കേളിവൃക്ഷം
  • പൊടിക്കടമ്പു്
കേൾക്കുക
  • ചെവികൊണ്ടറിയുക
  • സകര്‍മ്മകക്രിയ:കേൾപ്പിക്കുക.
  • ചോദിക്കുക
കേൾമുതൽ
  • ആദ്യത്തെ വില
കേൾവി
  • കേൾക്കുക
  • പ്രസിദ്ധമായ വർത്തമാനം
കേഴ
  • ഒരുവക മാൻ
കേഴി, കേഴ്ച
  • മരിച്ചുപോയ ഒരു ബന്ധുവിന്റെ തലയിൽ എണ്ണ ഒഴിക്കുന്ന ഒരു അടിയന്ത്രം
കേഴുക
  • കരയുക
  • കേഴിക്കുക.
കേൾച്ചു്
  • കരച്ചിൽ
കേറുക, കയറുക
  • വല്ലതിന്റേയും അകത്തേയ്ക്കോ മുകളിലേയ്ക്കോ ചെല്ലുക
  • സകര്‍മ്മകക്രിയ:കേറ്റുക.
കേറ്റം, കയറ്റം
  • കരേറ്റം
കൈ
കൈ
  • മനുഷ്യർക്കും മറ്റും കഴുത്തിനു താഴെ ഇടത്തും വലത്തും തൂങ്ങിക്കിടക്കുന്ന അവയവങ്ങൾ
  • ഇടത്തുകൈ, വല ത്തുകൈ.
  • മൺവെട്ടി, കോടാലി മുതലായതിനു അലകു കൊണ്ടും മറ്റും ഉണ്ടാക്കിയിടുന്ന കൈയ്
  • മനസ്സിൽ ഇരിക്കുന്നതിനെ പുറത്താക്കുന്നതിനു ആട്ടക്കാരും മറ്റും കാണിക്കുന്ന സംജ്ഞ
  • അധികാരം നടത്തുന്നതിനും മറ്റും തക്കതായുള്ള എഴുത്തു്
  • തുമ്പിക്കൈ, ആനയുടെ അവയവം
  • പനയുടെയും വാഴയുടേയും മറ്റും തണ്ടു്
  • അധികാരം
  • പര്യായപദങ്ങൾ:
    • ഭുജം
    • ബാഹു
    • പ്രവേഷ്ടം
    • ദോസ്സ്.
കൈ
  • വിശേഷണം:
  • ഒരു കൈയിൽ കൊള്ളുവാൻ തക്ക
കൈകടത്തുക
  • ആക്രമിക്കുക
കൈകടപ്പു
  • അതിക്രമം
  • അക്രമം
  • അടികലശൽ
കൈകണ്ടവിദ്യ
  • പരീക്ഷിച്ചു ഫലം അറിഞ്ഞിട്ടുള്ള മരുന്നും മറ്റും
കൈകളി
  • മോഷണം
കൈകളിക്കുക
  • മോഷ്ടിക്കുക
കൈകാട്ടുക
  • മനസ്സിലിരിക്കുന്നതിനെ അറിയിക്കുന്നതിനായിട്ടു കൈകൊണ്ടു യുക്തംപോലെ കാണിക്കുക
കൈകാണുക
  • പരിചയിക്കുക
കൈകാര്യം
  • പെരുമാറ്റം
  • ഉപകാരം, പ്രയോജനം
കൈകൂടുക
  • തീരുക
  • കൈ തമ്മിൽ ചേരുക
  • കലഹിക്കുക
കൈകൂപ്പു്
  • വന്ദിക്കുക, തൊഴുക
  • ഒരാളും കൈയും കൂടിയ പൊക്കം
കൈകൂപ്പുക
  • തൊഴുക
  • തലയ്ക്കു മീതെ രണ്ടു കൈയും പൊക്കി ചേർത്തു പിടിക്കുക
കൈകേയി
  • കേകയരാജാവിന്റെ പുത്രി
  • ദശരഥന്റെ ഭാര്യമാരിൽ ഒരുവൾ. ഭരതന്റെ അമ്മ. മന്ഥരയുടെ ദുരുപദേശം കേട്ടു ഭരതനെ രാജാവാക്കി അഭിഷേകം ചെയ്യുന്നതിനും രാമനെ വന ത്തിൽ അയക്കുന്നതിനും ദശരഥനോടു നിർബ്ബന്ധിച്ചു സമ്മതിപ്പിച്ചു.
കൈകൊടുക്കുക
  • വിശ്വസിപ്പാൻ തക്കതായ എഴുത്തുകൊടുക്കുക
  • മറ്റൊരുവന്റെ കൈയിൽ പിടിക്കുക
കൈകൊട്ടു്
  • രണ്ടു കൈയുടേയും അകങ്ങൾ തമ്മിൽ കൂട്ടിയടിച്ചുണ്ടാക്കുന്ന ശബ്ദം
കൈകോർക്കുക
  • രണ്ടു കൈയുടെ വിരലുകൾ ഇടകലർത്തിപ്പിടിക്കുക
കൈക്കടം
  • തൽക്കാലമായുള്ള ആവശ്യത്തിനു വാങ്ങിക്കുന്ന കടം
കൈക്കണക്കു്
  • കരം കൊടുത്തവനു സർക്കാരിൽനിന്നു കിട്ടുന്ന ഒരെഴുത്തു്
  • ദ്രവ്യം കൊടുപ്പാനോ വാങ്ങിപ്പാനോ ഉണ്ടെന്നുവരുകിൽ ഓർമ്മയ്ക്കായിട്ടു തന്നത്താൻ എഴുതിവെക്കുന്ന കണക്കു്
  • കച്ചീട്ട്, കടം വാങ്ങിച്ചവൻ എഴുതിക്കൊടുക്കുന്ന ഒരാധാരം
  • ചിട്ടി മുമ്പൻ ചിറ്റാളന്മാർക്കു ചിട്ടിപ്പണം പറ്റുന്നവകയ്ക്കു കൊടുക്കുന്ന രസീതു്
കൈക്കരുത്തു
  • കൈയൂക്കു്
  • സാമർത്ഥ്യം
കൈക്കൽ
  • പക്കൽ
  • കൈയിൽ
കൈക്കലാക്കുക
  • ഏതുപ്രകാരമെങ്കിലും തന്റേതാക്കിത്തീർക്കുക
  • പിടിച്ചു പറിക്കുക
കൈക്കാണം
  • കൈക്കൂലി, കോഴ
  • ‘കൈക്കാണത്തിനു കുറവുവരുമ്പോൾ വക്കാണത്തിനു വട്ടംകൂട്ടും’
    — ശീലാവതി തുള്ളൽ
  • കൈയിലുള്ള
കൈക്കാരൻ
  • ശക്തിയുള്ളവൻ
  • നല്ല വേലക്കാരൻ
  • സമർത്ഥൻ
  • സ്ഥാനക്കാരൻ
  • ധനവാൻ
  • ചതിവൻ
  • പള്ളിരക്ഷകൻ
കൈക്കിതം
  • വിശേഷണം:
  • സ്വാധീനമായുള്ള
കൈക്കിര
  • വിശേഷണം:
  • കൈയിലെടുക്കുന്നതിനു ചേർച്ചയുള്ള
കൈക്കിര
  • കൈയിലേ ആഹാരം
കൈക്കില
  • ചൂടുള്ളപാത്രം എടുക്കുന്നതിനു കൂട്ടിപ്പിടിക്കുന്ന ഇല
കൈക്കീഴു്
  • അധികാരത്തിനു താഴെ
കൈക്കുക
  • കയ്പുരസം ഉണ്ടാകുകു
കൈക്കുത്തു്
  • കൈകൊണ്ടുള്ള ഇടി
കൈക്കുറ്റപ്പാടു്
  • കൈവേല
  • ബഹുമാനസൂചകമായ വാക്കാണു്.
കൈക്കുറ്റപ്പാടുചെയ്യുക
  • എഴുതുക
  • ബഹുമാനസൂചകമായ വാക്കു്] (അടിതോൽ എന്നതു നോക്കുക).
കൈക്കുറ്റം
  • കൈമോശം
കൈക്കൂടു്
  • കൈയുടെ ചുവട്ടിൽ
  • അടിയിലേഭാഗം
  • കക്ഷം
കൈക്കൂലി
  • കൈക്കാണം
  • കോഴ
  • വല്ലകാര്യവും സാധിച്ചുകൊടുക്കാമെന്നു പറഞ്ഞു വല്ലതും മുമ്പേറുപറ്റുക
കൈക്കെട്ടു്
  • കൈയിൽകെട്ടുന്ന ഒരാഭരണം
കൈക്കൊട്ടു്
  • വ്യഭിചാരം ചെയ്തവരെ പുറത്തു തള്ളിക്കളയുമ്പോൾ ബ്രാഹ്മണർ കഴിക്കുന്ന ഒരു കർമ്മം
കൈക്കൊട്ടുക
  • വ്യഭിചാരം ചെയ്തും മറ്റും ജാതിക്കുറവുവന്നവരെ തങ്ങളുടെ ജാതിയിൽനിന്നു കളയുക
  • കൈ തമ്മിലടിക്കുക
കൈക്കൊള്ളുക
  • എടുക്കുക
  • സമ്മതിക്കുക
കൈക്കോടാലി
  • ഒരുമാതിരി ചെറിയ കോടാലി
കൈക്കോട്ടു്
  • തൂമ്പാ
  • പര്യായപദങ്ങൾ:
    • ഖനിത്രം
    • അവഭാരണം.
കൈക്കോൽ
  • മുളകൊണ്ടുള്ള വലിയ കോൽ, കഴുക്കോൽ
  • ഒരുമാതിരി വടി
കൈക്കോളൻ
  • വസ്ത്രം നെയ്യുന്നവരിൽ ഒരു ജാതിക്കാരൻ
കൈക്കോളാമ്പി
  • ഒരുമാതിരി ചെറിയ കോളാമ്പി
കൈക്കോഴ
  • കൈക്കൂലി
കൈങ്കര്യം
  • കിങ്കരന്റെ സ്വഭാവം
  • ഭൃത്യന്റെ അവസ്ഥ
കൈങ്ങോട്ട, കൈക്കോട്ട
  • രണ്ടു കൈത്തണ്ടുകളുടേയും മടക്കുകൾക്കു കൂട്ടിപ്പറയുന്ന പേർ
കൈച്ചരടു്
  • ഏവുക്കാരുടെ കൈയിൽ കെട്ടുന്ന ചരടു്
കൈച്ചാർത്തു്
  • തങ്ങളുടെ ദ്രവ്യത്തിനു താൻതന്നെ എഴുതിവെച്ചിരിക്കുന്ന കണക്കു്
കൈച്ചിത്രം
  • കൈകൊണ്ടുണ്ടാക്കുന്ന ചിത്രം
  • കൈവേലയുടെ ഭംഗി
കൈച്ചീട്ടു്
  • കടം വാങ്ങുന്നവൻ എഴുതിക്കൊടുക്കുന്ന എഴുത്തു്
  • കുറ്റക്കാരനെക്കൊണ്ടും മറ്റും സർക്കാരിൽനിന്നും എഴുതിവെപ്പിക്കുന്ന എഴുത്തു്
കൈച്ചുറുക്കു്
  • കൈകൊണ്ടുള്ള വേലകളിലേ വേഗം
കൈച്ചേതം
  • കൈമോശം
കൈച്ചോദ്യം
  • ഏതൊരു വസ്തു എങ്കിലും തന്റെ പക്കലിരിക്കുമ്പോൾ അതിനുണ്ടാകുന്ന നാശം
  • കൈമോശം
കൈട
  • വിശേഷണം:
  • കീടത്തെ (പുഴുവിനെ) സംബന്ധിച്ച
കൈടഭജിത്തു്
  • വിഷ്ണു
  • കൈടഭൻ എന്ന അസുരനെ ജയിച്ചവനെന്നർത്ഥം.
കൈടഭൻ
  • ഒരസുരൻ
  • കല്പാവസാനത്തിലേ വിഷ്ണുവിന്റെ യോഗനിദ്രയിൽ ചെവിയിൽനിന്നു കൈടഭൻ, മധു ഇങ്ങിനെ രണ്ടു അസുരന്മാർ ജനിച്ചു. അതിഭയങ്കരന്മാരായ ഇവർ വിഷ്ണുവിന്റെ നാഭിയിലേ ബ്രഹ്മാവിനെ വധിപ്പാൻ വട്ടംകൂടി ഉടൻ വിഷ്ണു മധുകൈടഭന്മാരെ കൊന്നു. ഇതിനാലത്രേ വിഷ്ണുവിനു കൈടഭാന്ത കൻ, കൈടഭജിത്തു്, മധുസൂദനൻ, മധുദ്വേഷി എന്നീ പേരുണ്ടായതു്. ഇവരുടെ മേദസ്സുകൊണ്ടാണു ഭൂമിയെ നിർമ്മിച്ചതു്. അതാണു ഭൂമിക്കു ‘മേദിനി’ എന്ന പേരുണ്ടാകാൻ കാരണം.
കൈടിരം
  • ചുക്കു്
കൈടീരു
  • കീരി
കൈഡര്യം
  • ചെറുകുമിഴു്
  • വളരെ കയ്പുള്ളതാകയാൽ ഭയപ്പെടുന്നതെന്നർത്ഥം.
  • കരിവേപ്പു്
  • ആവിമരം
  • മലങ്കാര
കൈഡര്യാ
  • കരിവേപ്പില
കൈത
  • പൂക്കൈത
  • കേതകി – കൈനാറിക്കു പര്യായമാണെന്നും കേതകം എന്നതാണു കൈതയുടെ പര്യായമെന്നുമഭിപ്രായമുണ്ടു്.
  • വിരക്കൈത, തഴക്കൈത, കടച്ചക്ക (പിറുത്തിച്ചക്ക) ഉണ്ടാകുന്ന കൈത
  • തിന്നാൻകൊള്ളാവുന്ന ചക്കയുണ്ടാകുന്ന ഒരുമാതിരി കൈത
  • പര്യായപദങ്ങൾ:
    • കേതകി.
കൈതകം
  • കേതകിപുഷ്പം
  • കൈതപ്പൂവു്
കൈതച്ചക്ക
  • കൈതയുടെ കായ്
കൈതക്കൊടി
  • ഒരു വള്ളി
  • പടർന്നുകിടക്കും. നീരിനു കള്ളിലോ കാടിയിലോ അരച്ചിട്ടാൽ നന്നു്.
കൈതമുല
  • കൈതയുടെ തണ്ടിൽനിന്നിറങ്ങുന്ന വേരു്
കൈതമൂർക്ഖൻ
  • ഒരുമാതിരിപാമ്പു്
കൈതര്യം
  • കുമ്പിൾമരം
  • കരിവേപ്പു്
കൈതവകം
  • ചൂതു്
കൈതവൻ
  • ചതിവൻ
  • വ്യാജമുള്ളവൻ
കൈതവം
  • ചതി
  • വ്യാജം
  • വൈഡൂര്യം
  • ഉമ്മത്തു്
കൈതവേടു്
  • കൈതമുല
കൈതൊഴുക
  • കൈകൊണ്ടു വന്ദിക്കുക
കൈത്തണ്ടു്
  • കൈകളുടെതണ്ടു്
  • മുട്ടു മുതൽ കൈപ്പടാണിവരെയുള്ള പ്രദേശം
  • പര്യായപദങ്ങൾ:
    • പ്രകോഷ്ഠം.
കൈത്തരിപ്പു്
  • കൈയിലുണ്ടാകുന്ന ഒരു സുഖക്കേടു്
  • കൈയൂക്കു്
കൈത്തലം
  • ഉള്ളംകൈ
  • കൈയുടെ അകം
കൈത്തളിർ
  • ഉള്ളംകൈ
  • കൈ
കൈത്താർ
  • താമരപ്പൂപോലെ ഭംഗിയുള്ള കൈ
കൈത്താളം
  • ഒരുവാദ്യം, കൈമണി
  • കൈകൊണ്ടു താളംപിടിക്കുക
  • കൈത്താളംപിടിക്കുന്നവൻ എന്നതിനു.
  • പര്യായപദങ്ങൾ:
    • പാണിവാദൻ
    • പാണിഘൻ
കൈത്തിരി
  • കൊളുത്തി കൈയിൽ കൊണ്ടുപോകുന്ന തിരി
കൈത്തുഴ
  • വള്ളത്തിൽ കേറിയാൽ മറ്റൊരു സാധനം കൂടാതെ കൈകൊണ്ടു തന്നെ തുഴയുക
കൈത്തോക്കു്
  • ഒരുമാതിരി ചെറിയ തോക്കു്
കൈത്തോടു്
  • വളരെ വെള്ളമുള്ള ജലാശയങ്ങളിൽനിന്നു കൃഷി ആവശ്യത്തിനും മറ്റുമായി വെള്ളം തിരിച്ചു കൊണ്ടുപോകുന്നതിനു നിർമ്മിച്ച ചെറിയതോടു്
  • വായ്ച്ചാലു്
  • പര്യായപദങ്ങൾ:
    • കല്യാ.
കൈത്തോൽ
  • വില്ലന്മാർ എയ്യുമ്പോൾ ഇടത്തു കൈയിൽ കെട്ടുന്ന ഒരു തോൽ
കൈത്തോളം
  • കൈയാമം
  • കയ്യാമം
കൈദാരകം, കൈദാരികം, കൈദാര്യം
  • കൃഷി ചെയ്യുന്ന കണ്ടങ്ങളുടെ കൂട്ടം
കൈദാരം
  • തത്ത
കൈദാര്യം
  • വിളഭൂമിയുടെ കൂട്ടം
  • വലുതായുള്ള കൃഷിസ്ഥലം
  • വയൽ
കൈദി
  • തടവുകാരൻ. അറബി:
കൈനഖം
  • കൈകളുടെ വിരലുകളിന്മേൽ (അറ്റത്തു) നില്ക്കുന്ന അസ്ഥി
കൈനന
  • പെൺപറഞ്ഞു കഞ്ഞി കുടിക്ക
  • (വേളികഴിപ്പാനായി ഒരു പെണ്ണിനേ ചോദിക്കുക).
കൈനാടു്
  • പരിശയുടെ അകത്തു പിടിക്കുന്നതിനുള്ള ഒരു പണി
കൈനാറി
  • മണമുള്ള ഒരുമാതിരി പൂച്ചെടി
കൈനിദാനം
  • കൈകൊണ്ടു കനം നോക്കുക
കൈനില
  • താണവർ ഉയർന്നവരോടു വീട്ടിനുപകരം പറയുന്ന ഉപചാരവാക്കു്
  • പടവീടു്, സൈന്യങ്ങൾ യുദ്ധത്തിനു പുറപ്പെട്ടുചെന്നു പാർക്കുന്ന സ്ഥലം
കൈനിറെ, കൈനിറയെ
  • കൈ നിറച്ചു്
കൈനീട്ടം
  • ആദ്യമായി കൊടുക്കയൊ വാങ്ങുകയൊ ചെയ്ക
  • വിഷുദിവസം കൊടുക്കുന്നതു്
  • കൈയുടെ നീളം
കൈനീട്ടുക
  • കൈ നിവർത്തുക
കൈനേട്ടം
  • താൻ സമ്പാദിച്ച ധനം
കൈനൊടിക്കുക
  • കഴുവിരലും പെരുവിരലും കൂട്ടി ശബ്ദം ഉണ്ടാക്കുക
കൈനൊടിപ്പു്
  • കഴുവിരലും പെരുവിരലും കൂട്ടിയുണ്ടാകുന്ന ശബ്ദം
കൈനോക്കുക
  • കൈയിലേ വരകളെ നോക്കി ഗുണത്തിന്റെയൊ ദോഷത്തിന്റെയൊ ലക്ഷണം അറിയുക
കൈനോട്ടക്കാരൻ
  • കൈനോക്കി ലക്ഷണം പറയുന്നവൻ
കൈനോട്ടം
  • കൈനോക്കി ലക്ഷണം പറക
  • നാഡിപിടിത്തം
കൈപഴക്കം
  • കൈകൊണ്ടു പ്രവർത്തിച്ചുണ്ടായ വശത
  • പെരുമാറ്റം കൊണ്ടുണ്ടായ പഴക്കം
കൈപാകം
  • അരിവെയ്പിലുള്ള സാമർത്ഥ്യം
കൈപാടു്
  • കൈവേല
  • മറ്റൊരുവന്റെ അധീനതയിൽകീഴ്
  • കൈകൊണ്ടു ചെയ്യുന്നതിനു സ്വാധീനം
കൈപിടി
  • ആയുധങ്ങളുടേയും മറ്റും പിടിക്കുന്നതിനുള്ള ഭാഗം
കൈപിടിക്കുക
  • കൈകൊണ്ടു പിടിക്കുക
കൈപിടിത്തം
  • കൈകൊണ്ടു പിടിക്ക
  • കൈമേൽ പിടിക്ക
  • വിവാഹം
കൈപ്പു്
  • ആറു രസങ്ങളിൽ ഒന്നു്
കൈപ്പ
  • പാവൽ
  • ഒരു മത്സ്യം
കൈപ്പക്ക
  • പാവല്ക്കായ്
കൈപ്പച്ചീര
  • കൈപ്പുള്ള ചീര
കൈപ്പച്ചൊര
  • ഒരു വള്ളി
കൈപ്പട
  • താൻതന്നെ എഴുതിയതു്, കൈയക്ഷരം
  • കൈവേല
കൈപ്പടപ്പുറം, കൈപ്പടാണി
  • മണിബന്ധം (മണികെട്ടുന്ന സ്ഥലം) മുതൽ കൈയിന്റെ ചെറുവിരലിന്റെ മുരടുവരെയുള്ള കൈപ്പടത്തിന്റെ പുറം ഭാഗം
  • പര്യായപദങ്ങൾ:
    • കരഭം.
കൈപ്പടം
  • കൈയുടെ പത്തി
  • ഉള്ളം കൈ
കൈപ്പണം
  • ഉടനേ കൊടുക്കുന്ന വില, രൊക്കവില
  • കൈയിലുള്ള ധനം
കൈപ്പത്തി
  • കൈയുടെ കുഴയ്ക്കു താഴത്തേ ഭാഗം
കൈപ്പത്തില
  • കൈപ്പച്ചീര
കൈപ്പൻകരിങ്ങാലി
  • ഒരു വള്ളി
  • കരിങ്ങാലിപോലെ ഇലയും മുള്ളുള്ളതാകുന്നു]വിശേഷാൽ പിത്തത്തേയും രക്തദോഷത്തേയും ശമിപ്പിക്കും.
കൈപ്പൻകോവ
  • കാട്ടുകോവ
  • കഫം, വിഷം, അരുചി, പാണ്ഡു, പിത്തം, രക്തദോഷം ഇവയ്ക്കു നന്നു്. കായ് ഛർദ്ദിയെ വരുത്തും. കാട്ടുകോവ മലത്തെ ഇളക്കുന്നതാണു്. ഇലയ്ക്കു 3 ദളം കാണും. പൂവു വെളുത്തിരിക്കും. സംസ്കൃതത്തിൽ – തിക്തതുണ്ഡി.
കൈപ്പലക
  • തോൽപലക
  • ചക്രം എണ്ണുന്നതിനുള്ള പലക
കൈപ്പറ്റു്
  • അനുഭവം
കൈപ്പറ്റുക
  • ഏറ്റുവാങ്ങുക
കൈപ്പഴുതു്
  • കൈ കടക്കുന്നതിനു മാത്രമുള്ള ദ്വാരം
കൈപ്പാണി
  • കുമ്മായം തേയ്ക്കുമ്പോൾ നിരപ്പുവരുത്തുന്ന പലക
കൈപ്പാര
  • ഒരു മാതിരി ചെറിയ പാര
കൈപ്പിടി
  • കൈകൊണ്ടു പിടിക്കുക
കൈപ്പിഴ
  • കൈമോശം
  • തന്റെ കൈയിൽ നിന്നുണ്ടായ കുറ്റം
കൈപ്പുണ്യം
  • ചിലരുടെ കൈകൊണ്ടു പ്രവർത്തിച്ചാൽ ഉണ്ടാകുന്ന ഒരു വിശേഷഗുണം
കൈപ്പൂണി
  • ഒരുമാതിരി തൈ
കൈപ്പെട്ടകം
  • ഒരു ചെറിയ പെട്ടി
കൈപ്പൊരുത്തം
  • കൈപ്പുണ്യം
കൈപ്പൊരുൾ
  • കൈമുതൽ
കൈമ
  • അധികാരം
  • ശക്തി
കൈമടക്കം
  • ദാരിദ്ര്യം
  • ചുരുട്ടിപ്പിടിച്ച കൈ
  • കൈക്കൂലി
കൈമണി
  • ഓടുകൊണ്ടുള്ള ഒരു വാദ്യം
കൈമതിൽ
  • ചെറിയ മതിൽ
കൈമരം
  • പിച്ചാത്തിയുടെയും മറ്റും പിടി
  • മരപ്പിടി
  • പിടി
കൈമൾ, കയ്മൾ, കൈമ്മൾ
  • നായന്മാരുടെ ഇടയിൽ ഒരു സ്ഥാനപ്പേർ
  • കമ്മാളന്മാർ നായന്മാരെ എല്ലാവരെയും പറയുന്ന ബഹുമാനപ്പേർ
കൈമറിച്ചിൽ
  • കൈമാറ്റം, ഒരുത്തന്റെ ദ്രവ്യം മറ്റൊരുത്തന്റെതാക്കിത്തീർക്കുക
  • ഒരുത്തന്റെ മുതൽ എടുത്തു മറ്റൊരുവകയ്ക്കു ചെലവിടുകയോ മറ്റോ ചെയ്ക
കൈമാടു്
  • പിച്ചാത്തിപ്പിടിയും മറ്റും
കൈമാറാപ്പു്
  • ചെറിയ ഭാണ്ഡം
  • കൊച്ചു തുണിക്കെട്ടു്
കൈമാറുക
  • ഒരു കൈയിലിരിക്കുന്നതിനെ മറ്റേക്കയിൽ പിടിക്കുക
  • വല്ലതും ഒരുത്തന്റെ കൈയിൽനിന്നു വാങ്ങിച്ചു മറ്റൊരുവന്നു കൊടുക്കുകയൊ മറ്റൊ ചെയ്യുക
  • സകര്‍മ്മകക്രിയ:കൈമാറ്റുക.
കൈമാറ്റം
  • കൈമറിച്ചിൽ
കൈമിടുക്കു്
  • കൈയൂറ്റം
  • സാമർത്ഥ്യം
കൈമുട്ടു്
  • കൈത്തണ്ടിന്റെ നടുവിലേ മടക്കിന്റെ പിൻഭാഗം
  • കൈയിൽ രൂപയും മറ്റും ഇല്ലാത്തതുകൊണ്ടുള്ള സുഖക്കേടു്
  • പര്യായപദങ്ങൾ:
    • കഫോണി
    • കൂർപ്പരം.
കൈമുതൽ
  • കൈയിലിരിക്കുന്ന ധനം
  • തനതു ധനം
കൈമുതികന്ന്യായം
  • “സ്പഷ്ടമായി പറയാതെതന്നെ അറിയാവുന്നതാണു് എന്നിങ്ങനെ അർദ്ധസിദ്ധതയെ കാണിക്കുന്നതാണു് ഈ ന്യായം. പിന്നെപ്പറയണൊ, പിന്നെയെന്തു്? ഇത്യാദി ശബ്ദങ്ങളെക്കൊണ്ടാണു ഇതിനെ മലയാളത്തിൽ പ്രതിപാദിക്കുന്നതു്”.
കൈമുത്തു്
  • കൈപിടിച്ചു മുഖത്തു ചേർക്കുക
കൈമുത്തുപണം
  • കൈമുത്തുന്നവർ മെത്രാനും മറ്റും കൊടുക്കുന്ന കാഴ്ചപ്പണം
കൈമുറി
  • കുറിപ്പു്
  • കുറിമാനം
കൈമൂടി
  • വിൽ ഞാൺതട്ടി വേദനപ്പെടാതിരിക്കുന്നതിനു തോൽ മുതലായതുകൊണ്ടു നിർമ്മിച്ചു കൈത്തണ്ടിൻമേൽ കെട്ടുന്ന സാധനം
  • പര്യായപദങ്ങൾ:
    • ഗോധം
    • തലം.
കൈമെത്ത
  • ഒരുമാതിരി തലയണ
കൈമോതിരം
  • കൈവിരലിൽ ഇടുന്ന മോതിരം
കൈമോശം
  • കൈക്കുറ്റം
  • വല്ല വസ്തുവിനും തന്റെ പക്കൽ ഇരിക്കുമ്പോൾ ഉണ്ടായ നാശം
കൈയകലം
  • ദൂരം
കൈയക്ഷരം
  • കൈകൊണ്ടെഴുതിയ അക്ഷരം
  • അക്ഷരം
  • താൻ തന്നെ എഴുതിയ അക്ഷരം
കൈയടക്കം
  • ചെപ്പിടിവിദ്യ
  • സ്വാധീനത്തിൽ സൂക്ഷിച്ചിരിക്കുന്ന ധനം
കൈയടി
  • കുട്ടികളുടെ കൈയിൽ പണ്ടു ആശാന്മാർ അടിക്കുന്ന അടി
കൈയടിക്കുക
  • നിശ്ചയമായിട്ടു പറഞ്ഞു കൈപിടിക്കുക, ഉടമ്പടിചെയ്യുക
  • കൈയിലടിക്കുക (കൈയടിപ്പു്)
കൈയമ്പു്
  • ഒരുമാതിരി ചെറിയ ആയുധം
കൈയയക്കുക
  • വിട്ടുകളയുക
  • ഉപേക്ഷിക്കുക
കൈയലകു്
  • ചില ആയുധങ്ങളുടെ പിടി
കൈയാക്കം
  • കൈയുടെ ശക്തി
  • കൈയുടെ നീളം
കൈയാങ്കളി
  • കൈകൊണ്ടുമാത്രം പരസ്പരം തടുത്തടിക്കുന്ന ഒരുമാതിരി കളി
  • ഓണത്തല്ലൂ്
കൈയാണ്ടവൻ
  • ചോകന്മാർ നായന്മാരെ വിളിക്കുന്ന ഒരു ബഹുമാനപ്പേർ
കൈയാമം
  • കുറ്റക്കാരുടെ കൈയിലിടുന്ന വിലങ്ങു
  • കൈവിലങ്ങു്
കൈയായം
  • കൈയുടെ സ്വാധീനം
  • കൈയുടെ നീളം
കൈയാറു്
  • ആറ്റിൽനിന്നു പുറപ്പെടുന്ന ചെറിയ കൈവഴി
  • തോടു്
കൈയാല
  • മണ്ണുകുഴച്ചു പുരയ്ക്കുചുറ്റിലും വെക്കുന്ന ചുവരു്
  • മണ്ണുകോരി മറിച്ചു പറമ്പിനു ചുറ്റുമുണ്ടാക്കുന്നതു്, ഈടു, മാടു്
കൈയാലപ്പുര
  • മണ്ണുകുഴച്ചു വെച്ചുണ്ടാക്കിയ കൈയാലനനയാതിരിപ്പാനുണ്ടാക്കിയ പുര
കൈയാൾ
  • വേലക്കാരൻ
  • ഒരു നല്ല വേലക്കാരന്റെ സഹായത്തിനു നില്ക്കുന്ന താണതരം വേലക്കാരൻ
കൈയിണ
  • രണ്ടുകൈയും
കൈയിരി, കൈയൂരി
  • തുലാക്കോട്ടയുടെ തണ്ടു്
  • പാലത്തിൽ നടക്കുമ്പോൾ പിടിപ്പാനായിട്ടു കെട്ടിയുണ്ടാക്കിയതു്.
കൈയിരിപ്പു്
  • കൈയിലുള്ള ദ്രവ്യം
  • കൈമുതൽ
കൈയിലു
  • തവി
  • ചിരട്ടത്തവി
  • മരത്തവി
കൈയിൽ
  • തവി
കൈയുപ്പു്
  • ഭക്ഷിക്കുമ്പോൾ വിളമ്പുന്ന ഉപ്പു്
കൈയുറ
  • കൈപൊതിവാനുള്ള ഒരു തുന്നൽപണി
കൈയൂറ്റം
  • കൈയുടെ മിടുക്കു്
  • ശക്തി
കൈയെടുക്കുക
  • വന്ദിക്കുക
കൈയെഴുത്തു്
  • കൈയക്ഷരം
  • ഒപ്പു്
കൈയേല്ക്കുക
  • കൈക്കൊള്ളുക
കൈയേറ്റം
  • കൈയേറുക
  • അതിക്രമം
  • അടിക്കയും മറ്റും
കൈയേറ്റം
  • കൈയേറുക
  • ശിക്ഷാനിയമപ്രകാരം ഒരു കുറ്റം
  • വാറണ്ടുകൂടാതെ പിടിച്ചുകൂടാ; ആദ്യം സമൻസയക്കാം. ജാമ്യം എടുക്കാം. രാജിയാകാം. മൂന്നുമാസത്തെ രണ്ടിലേതു വിധമെങ്കിലുമായ തടവൊ 5൦൦ രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാം.
കൈയൊപ്പു്
  • ഒപ്പു്
  • എഴുത്തിൽ വെയ്ക്കുന്ന അടയാളം
കൈയൊഴിച്ചിൽ
  • അവസരം
  • കൈയിലൊന്നുമില്ലാതാവുക
കൈയൊഴിയുക
  • വിട്ടൊഴിയുക
  • ചെലവാക്കുക
കൈയൊഴിവു്
  • കൈയൊഴിച്ചിൽ
കൈയോങ്ങക്കളി
  • കൈയാങ്കളി
  • ഓണത്തല്ലു്
കൈയോങ്ങുക
  • അടിക്കുന്നതിനും മറ്റും കൈപൊക്കുക
കൈരവൻ
  • ചൂതുകളിക്കാരൻ
  • ചതിവൻ
  • ശത്രു
കൈരവം
  • വെളുത്ത ആമ്പൽ
  • കേരവങ്ങൾക്കു (ഹംസങ്ങൾക്കു) ഇഷ്ടമായതു് എന്നർത്ഥം.
  • കൊട്ടം
കൈരവിണി
  • ആമ്പൽപൊയ്ക
കൈരവി
  • നിലാവു്
  • ഉലുവാ
കൈരളി
  • കേരളഭാഷ, മലയാളഭാഷ
  • വിഴാൽ
  • കേരളത്തിലേ സ്ത്രീ
കൈരാതം
  • കിരാതചന്ദനം
  • നിലവേപ്പു്
കൈരാളം, കൈരാളി
  • വിഴാൽ
കൈരൊക്കം
  • വിശേഷണം:
  • ഉടൻ കൊടുത്ത
കൈല
  • കൈലാസം
കൈലാസം
  • ശിവന്റേയും വൈശ്രവണന്റേയും ഇരിപ്പിടമായ ഒരു പർവ്വതം
  • ഹിമവാന്റെ കൊടുമുടി, കേളീസമൂഹത്താൽ സ്ഥിതിചെയ്യപ്പെടുന്നതു് എന്നർത്ഥം. [കൈലാസം എന്നതു സ്ഫടികമയമെന്നു സാരം] കൈലാസത്തിനു ഗണപർവതം, രജതാദ്രി, വെള്ളിമല എന്നീ പേരുകളും കാണുന്നു. ഹിമവാന്റെ മുകളിൽ 2൦226 അടി ഉയരത്തിലുള്ള ഈ പുണ്യസ്ഥലത്തിൽ സാധാരണ തീർത്ഥയാത്രക്കാർ അകലം വിചാരിച്ചു വളരെ പോകാറില്ല. കൈലാസത്തിൽ ഒട്ടുവളരെ ഭിക്ഷുക്കാർ ഈശ്വരനെ ഭജിച്ചു കാലം നയിക്കുന്നു. അടുത്താണു മാനസസരസ്സ്.
കൈലേസ്
  • മുഖം തുടയ്ക്കുന്നതിനുപയോഗിക്കുന്ന ചെറിയ തുണിക്കഷണം
കൈവട്ടകം
  • ഓടുകൊണ്ടുള്ള ഒരു ചെറിയ പാത്രം
കൈവണക്കം
  • തൊഴുക
  • കൈകൊണ്ടു വന്ദിക്കുക
കൈവയ്ക്കുക
  • അടിക്കുക
  • കൈകൊണ്ടു പെരുമാറുക
കൈവർക്കത്തു്
  • കൈവേലയിലേ ഗുണം
  • കൈപ്പുണ്യം
കൈവർത്ത(ക)ൻ
  • മുക്കുവൻ
  • കേവർത്തങ്ങളെ (മത്സ്യങ്ങളെ) ഹിംസിക്കുന്നവൻ എന്നർത്ഥം. മത്സ്യജാതികൊണ്ടു വർത്തിക്കുന്നവൻ എന്നുമാകാം.
കൈവർത്തമുസ്തകം
  • കൈവർത്തി കാണുക.
കൈവർത്തി
  • കഴിമുത്തങ്ങാ
  • തമിഴിൽ പെരുമുത്തങ്ങ.
കൈവർത്തികാ
  • ഒരു വള്ളി
  • അഗ്നിമാന്ദ്യം, ചുമ, വായുമുട്ടൽ, കഫം ഇവയ്ക്കു നന്നു്. ഇതു വസ്ത്രത്തിൽ ചായമിടുന്നതിനു കൊള്ളാം.
കൈവർത്തിമുസ്തകം
  • കൈവർത്തി കാണുക.
കൈവർത്തീമുസ്തകം
  • കൈവർത്തി കാണുക.
കൈവലച്ചിൽ
  • ധനം ഇല്ലായ്മ കൊണ്ടുള്ള ഞെരുക്കം
കൈവലം
  • വിഴാൽ
കൈവല്യം
  • മോക്ഷം
  • ലോകകാര്യത്തിൽ നിന്നൊഴിക, ശരീരേന്ദ്രിയങ്ങളോടു പിരിഞ്ഞിരിക്കുന്ന ആത്മാവിന്റെ ഏകഭാവം എന്നിങ്ങിനെ അർത്ഥം.
കൈവശം
  • വിശേഷണം:
  • സ്വാധീനമായുള്ള
കൈവള
  • കൈയിലിടുന്ന ഒരാഭരണം
  • ഒരുമാതിരിചെടി
  • പര്യായപദങ്ങൾ:
    • അവാപകം
    • പരിഹാര്യം
    • കടകം
    • വലയം.
കൈവഴി
  • ആറു മുതലായതിന്റെ പിരിവു്, ആറ്റുകാൽ
  • ആൾവശം വല്ലതും കൊടുത്തയയ്ക്കുക
കൈവഴിച്ചെല്ലം
  • തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേ ഭണ്ഡാരം
കൈവാക്കു്
  • നിർവഹിക്കാവുന്ന കാര്യം
  • കൈക്കൽ
  • അവസരം
  • കൈച്ചെവ്വ്
കൈവായ്പ
  • മുട്ടുവായ്പ
  • കടം
കൈവാശി
  • ചെലവു നീക്കി ശേഷിച്ച മുതൽ
കൈവാളസഞ്ചി
  • ശീലകൊണ്ടുള്ള ഒരുമാതിരി സഞ്ചി
കൈവാൾ
  • ചെറിയ അറപ്പുവാൾ
കൈവാഴ്ച
  • രാജ്യംഭരിക്കുക
കൈവിടുക
  • ഉപേക്ഷിക്കുക
  • പിടിച്ചതിൽനിന്നു കൈ എടുക്കുക
കൈവിധേയം
  • കൈവശം
കൈവിരൽ
  • കൈയുടെ വിരൽ
കൈവില
  • ഉടനേ കൊടുക്കുന്ന വില
  • രൊക്കവില
കൈവിലങ്ങു്
  • കുറ്റക്കാർക്കും ഭ്രാന്തന്മാർക്കും കൈയിലിടുന്ന വിലങ്ങു്
കൈവിഷം
  • ഭക്ഷണത്തോടുകൂടി കൊടുക്കുന്ന വിഷം
  • കൈവിഷത്തിനു് വിശേഷമായ ഒരു ഔഷധം സ്വർണ്ണമാകുന്നു. ഇതു് വയമ്പോടുകൂടി ചാണമേൽ അരച്ചു് കുറച്ചു ദിവസം സേവിച്ചാൽ ആ വക എല്ലാ ഉപദ്രവങ്ങളും ശമിക്കാതിരിക്കയില്ല എന്നാൽ സ്വർണ്ണ ദ്രാവകമായാൽ ഇതിൽ കുറേക്കൂടി അധികം നന്നായിരിക്കും. “ധന്വന്തരി”
കൈവിളക്കു്
  • കൈയിൽ കൊണ്ടുനടക്കുന്ന വിളക്കു്
  • കോൽവിളക്കു്
കൈവീച്ചു്
  • നടക്കുമ്പോൾ ഉണ്ടാകുന്ന കൈയുടെ ഇളക്കം
കൈവീശുക, കൈവീചുക
  • കൈയാട്ടുക
കൈവെടിയുക
  • ഉപേക്ഷിക്കുക
കൈവേഗം
  • കൈവേലകളിലേ ചുറുക്കു്
കൈവേല
  • കൈകൊണ്ടുള്ള പ്രവൃത്തി
കൈശമ്പളം
  • തനതു വേലക്കാർക്കു കൊടുക്കുന്ന ശമ്പളം
കൈശികം
  • തലമുടിക്കൂട്ടം
  • വേണ്ടുവോളം രോമമുള്ള സ്ഥിതി
കൈശികി
  • ശൃംഗാരം
കൈശോരം
  • ബാല്യം
  • പതിനഞ്ചു വയസ്സുവരെയുള്ള ഭാവം = കിശോരഭാവം. അകൈശോരം എന്നതു നോക്കുക.
കൈശ്യം
  • കേശസമൂഹം
  • അകൈശ്യം എന്നതു നോക്കുക.
  • ‘കൈശ്യേതങ്ങും മെഴുക്കാലതിവികൃതമെഴും’
    — അമരുകശതകം
    .
കൊ
കൊക്കു്
  • പക്ഷിയുടെ ചുണ്ടു്
  • കണ്ടത്തിലിരിക്കുന്ന ഒരുമാതിരി പക്ഷി
  • പെടക്കോഴിയുടെ കരച്ചിൽ
  • മാനിന്റെ നിലവിളി
  • മുന
  • പര്യായപദങ്ങൾ:
    • ബകം
    • കഹ്വം.
കൊക്ക
  • പൂട്ടു്
  • കൊളുത്തു്.
കൊക്കര
  • കൈകൊണ്ടു കാട്ടുന്ന ഒരു നിന്ദ
കൊക്കര
  • വിശേഷണം:
  • വളഞ്ഞ
കൊക്കരണി
  • ഒരുമാതിരി പൊയ്ക
  • പുഷ്കരണി
  • തമിഴിൽ – നട് ചതുരമായി വെട്ടിയിരുക്കുറ കുളം. ഇംഗ്ലീഷിൽ – Oblong tank. ഒബ്ലോങ്ങ് ടാങ്കു്.
കൊക്കരിക്കുക
  • കോച്ചുക
കൊക്കി
  • ഒരാഭരണം
കൊക്കുക
  • കോഴിയൊ മറ്റൊ ശബ്ദിക്കുക
കൊക്കുമന്താരം
  • ഒരു ചെടി
  • രുദ്രമന്ദാരം എന്നും പറയും. വലിയ പൂവുള്ള ഇലഞ്ഞി എന്നും അഭിപ്രായമുണ്ട്. തമിഴിൽ – കൊക്കുമന്താരൈ. സം – ശിവമല്ലി.
  • പര്യായപദങ്ങൾ:
    • ശിവമല്ലി
    • പാശുപതം
    • ഏകാഷ്ഠീപം
    • ബുകം
    • വസു.
കൊക്കൊ
  • “ഇതു പുതിയതായി വന്നിട്ടുള്ള ഒരു പേയസാധനമാണ്. ഇതു കാപ്പിയോളമോ തേയിലയോളമോ ലഹരിയുള്ള സാധനമല്ല. ഇതിൽ അരയ്ക്കാൽ ഭാഗം പോഷിപ്പിക്കുന്ന വസ്തുവും (പ്രോട്ടീഡ്) പാതിഭാഗം നൈമയവും (ഫാറ്റ്) ഉണ്ട്. അതിനാൽ പേയങ്ങളിൽ വച്ചു ഇതു ഉത്തമമാകുന്നു”.
കൊക്കോകം
  • സ്ത്രീകളേ സംബന്ധിച്ചു എഴുതിയ ഒരു പുസ്തകം
  • കൊക്കോകശാസ്ത്രം
കൊക്കോട്ട
  • ഒരു കൃഷി ആയുധം
  • ഇതു മൺവെട്ടിപോലേ തന്നെ. ഇതിലേ ഇരുമ്പു വീതിയുള്ളതും ചെറുതുമാണ്. പിടിക്കു നീളമുണ്ട്. കാളകളെ കെട്ടി വലിക്കാം. കാള വലിക്കുന്നതാണെങ്കിൽ കലപ്പ പോലെയിരിക്കും.
കൊങ്ക
  • സ്ത്രീകളുടെ മുല
  • ചോള ഭാഷാപദം.
കൊങ്കണൻ, കൊങ്കണി, കൊങ്ങിണി
  • കൊങ്കണ ദേശക്കാരൻ
കൊങ്കണം
  • കൊങ്കണദേശം
  • പശ്ചിമ പർവ്വതങ്ങളുടെ പടിഞ്ഞാറായി ബാംബേക്കു വടക്കു ബസിൽപട്ടണം മുതൽ തെക്കു ഗോവാ വരെയുള്ള ദേശം. ‘കൊങ്ങ്’ നാട്ടിലേ രാജാവു് കൊങ്ങൻ എന്നുള്ള തമിഴ് വാക്കിനെ സംസ്കൃതീകരിച്ചതാണു കൊങ്കണ ശബ്ദം.
  • ഒരു മാതിരി പുല്ലു് അല്ലെങ്കിൽ മുള
കൊങ്കണാ
  • പരശുരാമന്റെ അമ്മയായ രേണുകാ
  • ജമദഗ്നിയുടെ ഭാര്യ
കൊങ്ങു്
  • പാലക്കാട്ടുശേരിക്കു കിഴക്കുള്ള ഒരു ദേശം
  • കൊന്ന
കൊങ്ങൻ
  • കൊങ്ങു ദേശക്കാരൻ
  • കൊങ്ങിലേ രാജാവു്
കൊങ്ങാ
  • കഴുത്തു്
  • മലയകത്തി
  • കൊങ്ങ എന്നു മലയാളികളാലും. മലയകത്തി എന്നു തമിഴരാലും പറയപ്പെടുന്നു.
  • പര്യായപദങ്ങൾ:
    • കോവിമാരം
    • ചമരികം
    • കുദ്ദാലം
    • കുന്ദാലം.
കൊങ്ങുക
  • കൊഞ്ചുക
കൊങ്ങുമന്താരം
  • കൊക്കുമന്താരം
  • കാട്ടത്തി
കൊച്ചക്കാലൻ
  • നീണ്ടകാലുള്ളവൻ
കൊച്ചങ്ങ
  • നാളികേരം മുറ്റുംമുമ്പു് അതിന്റെ ചൊട്ടപ്രായത്തലുള്ള പേരു
  • വെള്ളയ്ക്കാ
കൊച്ചൻ
  • ചെറിയവൻ
കൊച്ചമ്മ
  • അമ്മയുടെ അനുജത്തി
  • യജമാനത്തി
കൊച്ചി
  • ഒരു രാജ്യം
  • നഗരം
കൊച്ചിലത്രിപ്പുല്ലു്
  • ഒരു പുല്ലു്
കൊച്ചു
  • വിശേഷണം:
  • ചെറിയ
കൊച്ചുവാക്കു്
  • ചുരുങ്ങിയ വാക്കു്
കൊച്ചുള്ള വാക്കു്
  • ചീത്തവാക്കു്
കൊഞ്ചു്, കൊഞ്ചൻ
  • ഒരുവക മത്സ്യം
കൊഞ്ചൽ
  • ചെറിയ പൈതങ്ങളെ കളിപ്പിക്കുക, പൈതങ്ങളോടു കളിക്കുക
  • കൊഞ്ഞ
കൊഞ്ചുക
  • കൊച്ചു പൈതങ്ങളെ കളിപ്പിപ്പാൻ അവരോടു കളിവാക്കു പറകയുംമറ്റും ചെയ്ക
കൊഞ്ഞ
  • അക്ഷരം നല്ലവണ്ണം തെളിയാതെയുള്ള വാക്കു്
  • മ്ലിഷ്ടം, അവിസ്പഷ്ടം – രണ്ടും കൊഞ്ഞിക്കൊണ്ടു പറയുന്നതിന്റെ പേർ.
കൊഞ്ഞനം
  • ചൊടികൊണ്ടുകാണിക്കുന്ന ഒരു ഗോഷ്ഠി
  • കോക്കിറി
  • കൊഞ്ഞം എന്നും കാണുന്നുണ്ടു്.
കൊഞ്ഞൻ
  • കൊഞ്ഞക്കാരൻ
കൊഞ്ഞം
  • കൊഞ്ഞനം
കൊഞ്ഞുക
  • കൊഞ്ഞപറയുക
കൊടു്
  • കൊണ്ടു്
കൊട
  • ദാനം.പ്രാചീനമലയാളം:
കൊടക്
  • ഒരു രാജ്യം
  • ഇംഗ്ലീഷിൽ കൂർഗ്.
കൊടച്ചെവിയൻ
  • ആന
  • (നായാട്ടു പേർ).
കൊടന്ന
  • നിറഞ്ഞ കൈയ്
  • മുഷ്ടി
  • ഒന്നോ രണ്ടോ കൈ നിറച്ചുള്ള അളവു്
കൊടപ്പിലാവു്
  • ഒരു വൃക്ഷം
കൊടവൻ
  • കൊടങ്ങൽ എന്ന പച്ചമരുന്നു്
കൊടി
  • കൊടിക്കൂറ
  • വെറ്റിലക്കൊടി
  • മുളകുകൊടി
  • ചില മൃഗങ്ങളുടെ വാലിന്മേൽ കാണുന്ന വെളുത്ത അടയാളം
  • അറ്റം
  • ഉദാ:ചില്ലീവല്ലിക്കൊടി.
  • പൊക്കിൾക്കൊടി
  • ഉയർന്ന സ്ഥാനം
  • കൊടു എന്നതു ധാതു] അതിവിശേഷം എന്നർത്ഥം. ഉദാ:അന്നക്കൊടി.
കൊടിക്കാരൻ
  • കൊടിക്കൂറ എടുത്തു നടക്കുന്നവൻ
കൊടിക്കീഴു്
  • തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു നികുതി
കൊടിക്കുഴൽ
  • ഒരു ചെടി
  • ഔഷധം
കൊടിക്കൂറ
  • കൊടിമരത്തിൻമുകളിൽ തൂക്കുന്നതിനും മറ്റും തുണികൊണ്ടുണ്ടാക്കുന്ന ഒരു സാധനം
  • കേതനധ്വജശബ്ദങ്ങൾ കൊടിമരത്തിന്റേയും പേരാണെന്നും പക്ഷമുണ്ടു്.
  • പര്യായപദങ്ങൾ:
    • പതാക
    • വൈജയന്തി
    • കേതനം
    • ധ്വജം.
കൊടിക്കൊഴിഞ്ഞിൽ
  • ഒരുമാതിരി കാട്ടുചെടി
കൊടിക്കോൽ
  • കൊടിക്കൂറയുടെകോൽ
കൊടിച്ചി
  • പശു
  • പെൺപട്ടി
  • ചില സുന്ദരികളെ പറയുന്ന ഒരു ശകാരവാക്കു്
കൊടിഞാലി
  • വെറ്റിലക്കൊടിയിൽ നിന്നു തൂങ്ങിവരുന്ന വള്ളി
കൊടിഞ്ഞിൽകുത്തു്, കൊടിഞ്ഞ
  • ഒരുമാതിരിതലകുത്തു്
കൊടിത്തൂവ
  • തൊട്ടാൽ ചൊറിയുന്ന ഒരു പച്ചമരുന്നു്
കൊടിനടുവു്
  • മനുഷ്യരുടെ അര
  • ‘മുലയിണതുടയിണകൊടിനടുവെന്നിവ സകലവുമെത്ര മനോഹരം....’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
കൊടിപ്പാല
  • ഒരു മരുന്നുചെടി
കൊടിമരം
  • കൊടിക്കൂറ തൂക്കുന്നതിനു നാട്ടുന്ന മരം
  • പര്യായപദങ്ങൾ:
    • കേതനം
    • ധ്വജം.
കൊടിയ
  • വിശേഷണം:
  • ഭയങ്കരമായ
  • വലിയ
  • കടുപ്പമായ
കൊടിയാട
  • കൊടിക്കൂറ
കൊടിയാവണക്കു്
  • ഒരു മരുന്നുചെടി
കൊടിയിടുക
  • വെറ്റിലക്കൊടിയൊ മുളകുകൊടിയൊ നടുക
കൊടിയിറക്കുക
  • കൊടിമരത്തിൽനിന്നു കൊടിക്കൂറ താഴത്താക്കുക
കൊടിയേറുക
  • കൊടിമരത്തിന്റെ മുകളിലേയ്ക്കു കൊടിക്കൂറ കയറുവഴി കേറുക
കൊടിയേറ്റു്
  • ഉത്സവം
കൊടിവശള
  • ഒരുവകചീര
  • പര്യായപദങ്ങൾ:
    • കുളംബി.
കൊടിൽ
  • തീയിൽനിന്നെടുക്കുന്നതിനും മറ്റുമുള്ള ഒരിരിമ്പുസാധനം
കൊടു്, കൊടും
  • വിശേഷണം:
  • ക്രൂരതയുള്ള
  • വലുതായ
  • ഭയങ്കരമായ
കൊടുക്കൽ
  • കൊടുക്കുക
കൊടുക്കൽവാങ്ങൽ
  • പലിശക്കു കൊടുക്കുകയും വാങ്ങിക്കുകയും
  • ഇടപാടു്
കൊടുക്കാപ്പുള്ളി
  • ഒരു വൃക്ഷം
  • കടമ്പുളി
  • പിണരിൻപുളി
കൊടുക്കുക
  • വല്ലതും സമ്മാനമായിട്ടൊ വിലയ്ക്കായിട്ടൊ മറ്റൊ മറ്റൊരുവന്റെ പക്കൽ വെയ്ക്കുകയും മറ്റും ചെയ്യുക
  • നൾകുക
  • ഏൾപ്പിക്കുക
  • കാരണക്രിയ:കൊടുപ്പിക്കുക.
കൊടും
  • വിശേഷണം:
  • വലിയ
  • ഭയങ്കരമായ
  • ‘കൊടുംകാട്ടിൽകിടന്നുഴലുംപോലയും’
    — ചാണക്യസൂത്രം
    .
കൊടുംകൈ
  • കഠിനപ്രവൃത്തി
  • കിടക്കുമ്പോഴോ മറ്റൊ തലയിൽ ചേർക്കുന്നതിനായിട്ടു മുട്ടുകുത്തി വളച്ചകൈ
  • ‘പച്ചസ്സൂര്യപടക്കിടക്കയിൽമുദാമന്ദം കൊടുങ്കൈപതി...’
    — കനകലതാനാടകം
    .
കൊടുംകാറ്റു്
  • വലിയ കാറ്റു
  • ഭയങ്കരമായകാറ്റു്
  • പര്യായപദങ്ങൾ:
    • പ്രകമ്പനം
    • മഹാവാതം.
കൊടുങ്ങ
  • വാങ്ങിയത്തിൽനിന്നു ഉത്തരത്തിലേയ്ക്കു കൊടുക്കുന്ന മരം
  • വാങ്ങിയം, വാങ്ങ്യം = പുരയ്ക്കു വിസ്താരം കൂട്ടുന്നതിനുവേണ്ടി വെയ്ക്കുന്ന വാരയുത്തരം.
കൊടുതു്
  • വലുതു്
  • ഭയങ്കരം
കൊടുത്തൂവ്വ
  • തൊട്ടാൽ ചൊറിയുന്ന ഒരു പച്ചമരുന്നു്
  • പര്യായപദങ്ങൾ:
    • യാസം
    • യവാസം
    • ദുസ്പർശം
    • ധന്വയാസം
    • കുനാശകം
    • രോദനി
    • കത്തുരാ
    • അനന്ത
    • സമുദ്രാന്താ
    • ദുരാലഭാ.
കൊടുംതൊഴുത്തു്
  • ഇടകുറഞ്ഞ തൊഴുത്തു്
  • ഇടുക്കുകൂടു്
കൊടുപ്പം
  • കടുപ്പം
  • ഭയങ്കരത്വം
  • ഭയങ്കരത
കൊടുമ
  • കടുപ്പം
  • ഭയങ്കരത്വം
  • ഭയങ്കരത
കൊടുംപിരി
  • ക്രമക്കേടായി അധികമുള്ള പിരി
കൊടുമുടി
  • മലയുടെ ശിഖരം
  • പര്യായപദങ്ങൾ:
    • കൂടം
    • ശിഖരം
    • ശൃംഗം.
കൊടുവാൾ
  • ഒരുമാതിരി വെട്ടുകത്തി
കൊടുവേലി
  • ഒരുവക പച്ചമരുന്നു്
  • ചെത്തിക്കൊടുവേലി
  • തുമ്പക്കൊടുവേലി
  • നീലക്കൊടുവേലി
  • വാതം, കഫം, വീക്കം, കൃമി, കുഷ്ഠം, ചുമ, അർശസ്സ്, ഗ്രഹണി, ചൊറി, മഹോദരം, പ്ലീഹ ഇവയ്ക്കു നന്നു്. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ പിടിപ്പിക്കും. വെളുപ്പു്, ചെമപ്പു്, കറുപ്പു്, മഞ്ഞൾ ഈ നിറങ്ങളിൽ പൂവുള്ളതായി നാലുതരമുണ്ടു്. ശുദ്ധിചെയ്യണം. ഉണക്കി ഉപയോഗിക്കുക നന്നു്. സംസ്കൃതം:-ചിത്രകം. തമിഴ്: ചിത്തിരമൂലം. ഇംഗ്ലീഷ്: Plumbago rosea പ്ലംബേഗോ റോസിയാ.
  • പര്യായപദങ്ങൾ:
    • പാഠീ
    • ചിത്രകം
    • വഹ്നിസംജ്ഞകം.
കൊടൂരം
  • ക്രൂരഭാവം
കൊട്ടു്
  • വാദ്യങ്ങളെ കോലുകൊണ്ടു ശബ്ദിപ്പിക്ക
  • വടികൊണ്ടു തല്ലുക
  • കിഴുക്കുക
കൊട്ട
  • വിശേഷണം:
  • ഉണങ്ങിയ
  • ഉദാ:കൊട്ടപ്പാക്കു്, കൊട്ടത്തേങ്ങ ഇത്യാദി.
കൊട്ട
  • ഒട്ടലും മറ്റുംകൊണ്ടു് ഉണ്ടാക്കുന്ന ഒരുമാതിരി പാത്രം, കുട്ട
  • തെക്കൻദിക്കിൽ ഈ പദം ഗ്രാമ്യമാണു്. അവിടങ്ങളിൽ ‘കുട്ട’ എന്നു പറഞ്ഞുവരുന്നു.
  • വൃഷണം
  • പര്യായപദങ്ങൾ:
    • കണ്ഡോലം
    • പിടം.
കൊട്ടക്കോരിക
  • വെള്ളം കോരുന്നതിനു മരമോ ചെമ്പോ മറ്റോ കൊണ്ടുണ്ടാക്കിയ ഒരുമാതിരി പാത്രം
കൊട്ടടയ്ക്കാ
  • ഉണങ്ങിയ പാക്കു്
കൊട്ടണത്തരി
  • ഉണക്കില്ലാത്ത മുഴുത്തയരി
  • അവയ്ക്കാത്ത അരി
കൊട്ടണം
  • കൊട്ടണത്തരി
കൊട്ടത്തളം
  • കരിങ്കല്ലുകൊണ്ടു കിണറ്റിനടുത്തുണ്ടാക്കുന്ന തളം
  • തളക്കല്ലു്
കൊട്ടത്തളം
  • ഇഷ്ടക മുതലായതുകൊണ്ടു കിണറ്റിന്റെ മുഖം ബന്ധിക്കപ്പെടുന്നതു്
  • പര്യായപദങ്ങൾ:
    • വീനാഹം.
കൊട്ടത്തേങ്ങാ
  • ഉണങ്ങിയ തേങ്ങാ
കൊട്ടപ്പാടു്
  • പറമ്പിന്റെ അതിരായുള്ള കൈയാലയുടെ അരികു്
കൊട്ടപ്പാലം
  • ഈറ്റകൊണ്ടുണ്ടാക്കുന്ന ഒരുമാതിരി വള്ളം
കൊട്ടമണ്ണു്
  • ഒരു കൊട്ടയിൽ കൊള്ളുന്ന മണ്ണു്
കൊട്ടം
  • ഒരങ്ങാടിമരുന്നു്
  • വാതം, വിഷം, വിസർപ്പം, വാതരക്തം, വായുമുട്ടൽ, ചുമ, ചൊറി, ചിരങ്ങു്, കഫം, കുഷ്ഠം, തണ്ണീർദാഹം, രുന്ദ്ര, ജ്വരം, ഇക്കിൾ, രക്തദോഷം, ചർദ്ദി ഇവയ്ക്കു നന്നു്. കണ്ണിനു ഹിതം. സ്വരം നന്നാക്കും.തമിഴ്: കൊട്ടം. ഇംഗ്ലീഷ്: Costus root. കോസ റൂടു്. കൊട്ടം അധികമായുണ്ടാകുന്നതു സിന്ധുനദീതീരങ്ങളിലാണു്. മാൻ കൊമ്പിന്റെ ആകൃതിപോലേയുള്ളതും പുഴുക്കളെക്കൊണ്ടു ജീർണ്ണം വന്നിട്ടില്ലാത്തതുമാണു് ഉപയോഗിക്കാൻ നന്നു്. കൊട്ടം അരച്ചു പുറത്തു പിരട്ടിയാൽ വാതവ്യാധിയെ ജയിക്കും]
  • പര്യായപദങ്ങൾ:
    • വ്യാധി
    • കുഷ്ഠം
    • പാരിഭാവ്യം
    • വാപ്യം
    • പാകലം
    • ഉൽപലം.
കൊട്ടയാടുക
  • കുടുങ്ങുക, കുലുങ്ങുക
  • ഞെരുങ്ങുക, പ്രയാസപ്പെടുക
  • സകര്‍മ്മകക്രിയ:കൊട്ടയാട്ടുക
കൊട്ടയാട്ടം
  • കുടുക്കം
  • ഞെരുക്കം, ബുദ്ധിമുട്ടു്
കൊട്ടവൻ(ആല)
  • ചെമ്പുകൊട്ടി
കൊട്ടാരം
  • രാജാക്കന്മാരുടെരാജധാനി
  • ക്ഷേത്രത്തിലേ വകയായ ഭവനം
കൊട്ടി
  • ജലത്തിലുള്ള ഒരു ചെടി
  • ചില സ്ത്രീകൾ കഴുത്തിൽകെട്ടുന്ന ഒരാഭരണം
  • കാളയുടെ കഴുത്തിൽകെട്ടുന്ന ഒരു വസ്തു
കൊട്ടിക്കിഴങ്ങു്
  • വെള്ളത്തിലുണ്ടാകുന്ന ഒരുമാതിരി ചെടിയുടെ കിഴങ്ങു്
കൊട്ടികൊല്ലം
  • ചന്ദ്രഗിരിക്കടുത്തു മലബാറിന്റെ വടക്കേഅറ്റത്തുള്ള പണ്ടത്തെ ഒരു പട്ടണം
കൊട്ടിച്ചിരിക്കുക
  • കൈപ്പടങ്ങൾ യോജിപ്പിച്ചും ശബ്ദിപ്പിച്ചും ചിരിക്കുക
  • കൈ കൊട്ടിച്ചിരിക്ക
കൊട്ടിച്ചൊരിയുക
  • കുടഞ്ഞിടുക
കൊട്ടിത്തരിക്കുക
  • രോമാഞ്ചമുണ്ടാവുക
കൊട്ടിത്തരിപ്പു്
  • രോമാഞ്ചം
കൊട്ടിപ്പാട്ടു്
  • കൊട്ടുമ്പോൾ കൂടെയുള്ള പാട്ടു്
കൊട്ടിയമ്പട
  • വേലിയിലും മറ്റും അകത്തേയ്ക്കു കടപ്പാനുള്ള (ചെറിയ)വഴി
  • കൊട്ടിയം = (തമിഴിൽ) – കാള.
കൊട്ടിയറിയിക്കുക
  • വിളംബരം അറിയിക്കുക
കൊട്ടിൽ
  • കമ്മാളന്മാരുടെയും മറ്റും വീടു്
  • കുടിൽ
  • നെടുമ്പുര
  • ‘കൊട്ടിലിലങ്ങു കരേറിച്ചെന്നൊരു’
    — രുൿമിണീസ്വയംവരം തുള്ളൽ
    .
  • നെടുംപുര എന്നർത്ഥം.
കൊട്ടുക
  • വാദ്യങ്ങൾ അടിച്ചു ശബ്ദിപ്പിക്കയും തല്ലുകയും മറ്റും ചെയ്യുക
  • മുട്ടിക്കുടയുക
  • കാരണക്രിയ:കൊട്ടിക്കുക.
കൊട്ടുകാൽ
  • നടക്കുമ്പോൾ തമ്മിൽ കൂട്ടിമുട്ടുന്ന കാൽ
  • തമ്മിൽ ഏറ്റവും അടുപ്പമുള്ള മുട്ടുകളോടുകൂടിയവനു.
  • പര്യായപദങ്ങൾ:
    • സംജ്ഞം
    • സംഹതജാനുകൻ
കൊട്ടുകാരൻ
  • കൊട്ടുന്നവൻ
കൊട്ടുകോൽ
  • വാദ്യങ്ങളിൽ കൊട്ടുവാനുള്ള കമ്പു്
  • കൊട്ടുകമ്പു്
കൊട്ടുതടി, കൊട്ടുപിടി
  • ആശാരിയുടെ പണിക്കോപ്പുകളിൽ ഒന്നു്
കൊട്ടുപണി
  • പിച്ചളയും മറ്റും കൊണ്ടുള്ള പണി
കൊട്ടുമാരയാൻ
  • കൊട്ടുന്ന ഒരു ജാതിക്കാരൻ
കൊട്ടുമുഴക്കം
  • വാദ്യത്തിന്റെ പെരുപ്പം
കൊട്ടുവടി
  • കൊട്ടുകോൽ
കൊട്ടുവെള്ളം
  • ചൊട്ടുവെള്ളം
  • വൃക്ഷങ്ങളിൽനിന്നും വീഴുന്ന മഴവെള്ളത്തുള്ളി
കൊട്ടോടു്
  • വെള്ളോടു്
കൊണിച്ചം
  • അറ്റം
  • മൂല
കൊണ്ട
  • സ്ത്രീകൾ (ഒരു വശത്തേയ്ക്കു) കെട്ടിവെച്ച തലമുടി
  • കേശപാശം
കൊണ്ടർ
  • പർവതനിവാസികൾ
കൊണ്ടൽ
  • മേഘം
  • ചാമ തിന മുതലായ കൃഷി
കൊണ്ടൽകോൾ
  • മഴക്കാറു്
  • ‘കൊണ്ടൽക്കോളാൽ കലിതകുതുകം പീലിയെല്ലാംപരത്തി’
    — മയൂരസന്ദേശം
    .
കൊണ്ടൽവർണ്ണൻ
  • ശ്രീകൃഷ്ണൻ
  • മേഘനിറമുള്ളവൻ എന്നർത്ഥം.
കൊണ്ടവാറു്
  • വാങ്ങിച്ചപ്രകാരം
കൊണ്ടൽവേണി
  • അധികം കറുത്ത തലമുടിയുള്ളവൾ
  • സുന്ദരി
കൊണ്ടറി
  • ചില കളികൾക്കു തറയിൽ ഇടുന്ന (ചെയ്യുന്ന) അടയാളം
കൊണ്ടാടുക
  • ആദരിക്കുക
  • സന്തോഷിക്കുക, വാഴ്ത്തുക
  • സ്തുതിക്കുക
  • സന്തോഷിച്ചു തലകുലുക്കുക
കൊണ്ടാട്ടം
  • സ്തുതി, പ്രശംസ
  • ആദരിച്ചും സന്തോഷിച്ചുമുള്ള തല കുലുക്കൽ
  • വത്തൽ, ഉപ്പേരി വറുക്കുന്നതിനു കുമ്പളങ്ങ മുതലായതു നുറുക്കി ഉപ്പിലിട്ടുണക്കിയതു്
  • മുതിരയും മറ്റും കൊണ്ടുണ്ടാക്കുന്ന ഒരു കറി
കൊണ്ടി
  • വിശേഷണം:
  • ഇണക്കമില്ലാത്ത
  • അനുസരണമില്ലാത്ത
കൊണ്ടി
  • സ്ത്രീകൾ കഴുത്തിൽകെട്ടുന്ന ഒരാഭരണം
  • ഇതു ചെറിയ ഞാലിപോലേയിരിക്കും – പക്ഷേ ഞാലിയുടെ തല ഇതിനുണ്ടായിരിക്കയില്ല. ഇപ്പോൾ അധികമായി ഉപയോഗപ്പെടുത്തിവരുന്നതു നായർ സ്ത്രീകളാണു്.
  • പശു കറപ്പിക്കാതെ ഇരിക്കുന്നതിനു ചെയ്യുന്ന ഒരു ക്ഷുദ്രം
  • ക്രിയ – കൊണ്ടിയിടുക.
കൊണ്ടിരിക്കുക
  • ചേർന്നിരിക്കുക
  • കൈവശത്തിലിരിക്കുക
കൊണ്ടിലാൻ
  • ഒരു ചെറിയ പക്ഷി
കൊണ്ടിളക്കുക
  • ആയുധങ്ങളോ മറ്റോ കൊണ്ടുകേറി മറുവശത്തു കടക്കുക
കൊണ്ടു
  • തൃതീയ വിഭക്തിയുടെ അർത്ഥത്തിനായിട്ടു ചേർക്കുന്ന ഒരവ്യയം
കൊണ്ടുചാടുക
  • വേഗത്തിൽ എടുത്തു കൊണ്ടുപോവുക
കൊണ്ടുനടക്കുക
  • കൊണ്ടുപോവുക
  • എടുത്തും കൊണ്ടു സഞ്ചരിക്കുക, ചുമക്കുക
  • പ്രസിദ്ധമാക്കുക
  • മോഷ്ടിച്ചു കൊണ്ടുപോവുക
കൊണ്ടുപിടിക്കുക
  • തമ്മിൽചേർന്നുറയ്ക്കുക, കൂടിപ്പറ്റുക
  • നല്ലവണ്ണം ഉത്സാഹിക്കുക
  • അധികമാവുക
കൊണ്ടുപിടിത്ത
  • തമ്മിൽചേർന്നുറയ്ക്കുക
  • നല്ലവണ്ണമുള്ള ഉത്സാഹം
  • അധികത
കൊണ്ടുരസിക്കുക
  • നല്ലവണ്ണം മനസ്സിൽ കൊള്ളുക നിമിത്തം അധികം സന്തോഷിക്കുക
കൊണ്ടൂരുക
  • അസ്ത്രമോ മുള്ളോ മറ്റോ കൊണ്ടുകേറിയതു തിരിയെ ഇറങ്ങുക
കൊണ്ടൊഴിയുക
  • എടുത്തുകൊണ്ടു മാറിപ്പോവുക
കൊണ്ടോടി
  • സൂചി
കൊത
  • കുത
  • തെങ്ങു മുതലായവയിൽ കയറുന്നതിനും വല്ലതും ഒന്നിച്ചു ചേർക്കുന്നതിനും മറ്റും എളുപ്പത്തിനുവേണ്ടി അല്പം വെട്ടിയെടുത്തുകളക
കൊതം
  • ഇട
കൊതി
  • ആഗ്രഹം
  • ഭക്ഷിച്ചതു ദഹിക്കാഞ്ഞാലുണ്ടാകുന്ന ഒരു ദീനം
കൊതികൂടുക
  • കൊതി ഏൽക്കുക
കൊതിക്കുക
  • ആഗ്രഹിക്കുക
കൊതിത്തരം
  • കൊതിയുള്ളവന്റെ ശീലം
കൊതിനം
  • ഇഞ്ചിയുടേയും മറ്റും പുറത്തേ തൊലി
  • നറുക്കു്, ശകലം
കൊതിപ്പുല്ലു്
  • ഒരുമാതിരി പുല്ലു്
കൊതിപ്പേടു്
  • ഭക്ഷിച്ചതു ദഹിക്കാഞ്ഞാലുണ്ടാകുന്ന ഏമ്പക്കം
കൊതിമണം
  • അജീർണ്ണത്തിലുണ്ടാകുന്ന ഏമ്പക്കത്തിന്റെ നാറ്റം (ദുർഗ്ഗന്ധം)
കൊതിയൻ
  • കൊതിയുള്ളവൻ, ഭോജനപ്രിയൻ
  • ഒരുവക മത്സ്യം
കൊതിയേല്ക്കുക
  • ഒരുവൻ കണ്ടു കൊതിച്ച വസ്തു ഭക്ഷിക്കുകകൊണ്ടു ദീനംവരുക
കൊതുകു്
  • പറക്കുന്ന ഒരുവക ചെറിയ പ്രാണി
  • വീടുകളുടെ ചുവരുകളിൽ മഞ്ഞച്ചായം തേച്ചു പിടിപ്പിക്കയും ഗൃഹങ്ങൾക്കു ചുറ്റും തുളസിവച്ചു പിടിപ്പിക്കയും ചെയ്താൽ കൊതുകുകളുടെ ഉപദ്രവം ഇല്ലാതേയിരിക്കും.
കൊതുകൊതുക്ക
  • പല്ലുകടിക്ക
കൊതുമ്പു്
  • തെങ്ങിൻപൂക്കുലയുടെ പുറമേയുള്ള പോള
  • നെൽക്കതിരിന്റെ പുറമേയുള്ളതു്
കൊത്തു്
  • പക്ഷികളുടെ ചുണ്ടുകൊണ്ടുള്ള പ്രവൃത്തി
  • വെട്ടുകത്തി, കത്തി മുതലായവകൊണ്ടു പതുക്കെ വെട്ടുക
  • വെട്ടു്
  • തേങ്ങാമുതലായതിന്റെ ചാറെടുത്താൽ ശേഷിപ്പുള്ളതു്
  • പിഴിഞ്ഞരിക്കുമ്പോഴുണ്ടാകുന്ന പിശടു്
  • പാമ്പിന്റെ കടി
  • കല്ലു്, മരം മുതലായതിൽ പണിതുണ്ടാക്കിയ ചിത്രം
  • പതുക്കെ കിളയ്ക്കുക
  • തേങ്ങാപ്പൂളു മുതലായ ചില കഷണം
  • കൊത്തിപ്പണിക
  • പൂങ്കൊത്തു്, പൂക്കളുടേയൊ തളിരുകളുടേയോ കൂട്ടം (കുല)
കൊത്ത
  • വിശേഷണം:
  • മൂക്കാത്ത
  • ഉദാ:കൊത്തച്ചക്ക.
കൊത്തൻ
  • ധാന്യങ്ങളെ നശിപ്പിക്കുന്ന ഒരുവക പുഴു
കൊത്തമ്പാലരി
  • ഒരങ്ങാടിമരുന്നു്
  • ത്രിദോഷം, തണ്ണീർദാഹം, ജ്വരം, ചുട്ടുനീറൽ, ചൂടു്, ഛർദ്ദി, കൃമി, മെലിവു്, രക്തദോഷം, അർശസ്സ്, വായുമുട്ടൽ ഇവയ്ക്കു നന്നു്. കണ്ണിനു ഹിതം. രുചിയെ ഉണ്ടാക്കും. മലത്തെ പിടിപ്പിക്കും. ഇതു കിട്ടാതെവന്നാൽ പകരം ശതകുപ്പ ചേർക്കാം. സംസ്കൃതത്തിൽ – ധാന്യാകം. തമിഴിൽ – കൊത്തമല്ലി. ഇംഗ്ലീഷിൽ – Coriander seed കൊറിയാണ്ഡർ സീഡ്.
  • പര്യായപദങ്ങൾ:
    • ഛത്രാ
    • വിതുന്നകം
    • കുസ്തുംബരു
    • ധാന്യാകം.
കൊത്തമരം
  • ഒരുമാതിരി വള്ളിപ്പയറു്
കൊത്തമല്ലി
  • കൊത്തമ്പാലരി
  • ഒരു ദേവി, ഭദ്രകാളി
കൊത്തരക്കല്ലു്
  • ഭംഗിയില്ലാത്തതും മുനയുള്ളതുമായ കല്ലു്
കൊത്തൽ
  • കൊത്തുക
കൊത്തവാൾ
  • (കൊത്തുവാൾനോക്കുക)
കൊത്തളം
  • കോട്ടയുടെ മുകളിലുള്ള വെടിപ്പഴുതു്, തോക്കുവയ്ക്കുന്നതിനുള്ള ദ്വാരം
  • ശത്രുക്കളുടെ വരവിനെ ദൂരത്തന്നെ നോക്കി ഗ്രഹിക്കുന്നതിനും അവരെ തടുക്കുന്നതിനുമായി രാജധാനിയോടു ചേർത്തു പണിയുന്നതു, പട്ടണത്തിന്റെ അതിർത്തികളിലും മറ്റും ഉയരത്തിൽ കെട്ടിയുണ്ടാക്കുന്ന തെരുവു മണ്ഡപം.
  • ഇതിൽ എല്ലാ യുദ്ധസാമഗ്രികളും രാജഭടന്മാരും എല്ലാപ്പൊഴും തയാറായിരിക്കും.
  • മരത്തൊട്ടി
  • പര്യായപദങ്ങൾ:
    • അട്ടം
    • ക്ഷൗമം.
കൊത്തി
  • തോക്കിന്റെ കൊത്തിക്കുന്ന സാധനം
  • മഴു
കൊത്തിനിരത്തുക
  • അല്പമായിട്ടു കിളച്ചു നിലം നിരപ്പാക്കുക
കൊത്തിപ്പിരിക്കുക
  • പക്ഷികൾ മുട്ടയിൽനിന്നു കുഞ്ഞുങ്ങളെ വേർതിരിക്കുക
  • പക്ഷികൾ പ്രായംചെന്ന കുഞ്ഞുങ്ങളെ വേർതിരിക്കുക
കൊത്തിയെടുക്കുക
  • പതുക്കെ വെട്ടിയെടുക്കുക
  • പക്ഷിയോ മറ്റോചുണ്ടുകൊണ്ടെടുക്കുക
കൊത്തിവലിക്കുക
  • പക്ഷിയും മറ്റും ചുണ്ടുകൊണ്ടു പിടിച്ചിഴയ്ക്കുക
കൊത്തിവിരിക്കുക
  • പക്ഷികൾ മൊട്ടകളിൽ നിന്നു കുട്ടികളെ വേർതിരിക്കുക
കൊത്തിവിളിക്കുക
  • പിടക്കോഴി കുഞ്ഞിനെ വിളിക്കുക
കൊത്തിൾ, കൊത്തിൽ
  • ഒരുവക പക്ഷി
കൊത്തുക
  • പക്ഷി ചുണ്ടുകൊണ്ടു പ്രവർത്തിക്കുക
  • വെട്ടുകത്തി കത്തി മുതലായവകൊണ്ടു പതുക്കെ വെട്ടുക
  • വെട്ടുക
  • പാമ്പുകടിക്കുക
  • പതുക്കെ കിളയ്ക്കുക
  • കൊത്തിപ്പണിക
  • കല്ലു മരം മുതലായവയിൽ ചിത്രം പണി ഉണ്ടാക്കുക
  • ചക്കയൊ വാഴത്തടയൊ മറ്റൊ ചെറുതാക്കി നുറുക്കുക
  • സകര്‍മ്മകക്രിയ:കൊത്തിക്കുക.
കൊത്തുകരുവു്
  • കൊത്തിപ്പണിയുന്നതിനുള്ള ഉളി
കൊത്തുപണി
  • കരിംകല്ലിലും ആനക്കൊമ്പിലും മറ്റും കുത്തിയുണ്ടാക്കുന്ന ചിത്രം
കൊത്തുവശള
  • ഒരുവക ചീര
  • പര്യായപദങ്ങൾ:
    • ഉപോദകി.
കൊത്തുവാൽ(ൾ)
  • ചില ചന്തകളിലേ ഒരു വിചാരിപ്പുകാരൻ
  • ഒരു ഉദ്യോഗസ്ഥൻ
  • പൊർട്ടുഗീസ് ഭാഷ.
കൊന്ത
  • ഒരു വൃക്ഷം
  • കൊന്തക്കുരുകൊണ്ടുള്ള മാല
കൊനഷ്ടു, കുനിഷ്ടം, കുനഷ്ടം
  • വൈഷമ്യം
  • പ്രയാസം
കൊന്തൻപല്ലു്, കൊന്തറപ്പല്ലു്
  • ഭംഗികേടായിട്ടു ചരിഞ്ഞോ പൊങ്ങിയോ ഇരിക്കുന്ന പല്ലു്
  • കൊന്തപ്പല്ലൻ എന്നതിനു.
  • പര്യായപദങ്ങൾ:
    • കരാളൻ
കൊന്തൻപുല്ലു്
  • ഒരുമാതിരി പുല്ലു്
കൊന്തമണി
  • കൊന്തയുടെ കുരു
കൊന്ന
  • വിശേഷണം:
  • അധികം വലുതായി കായ്ക്കുന്ന സമയംകഴിഞ്ഞു നില്ക്കുന്ന
കൊന്ന
  • ഒരു വൃക്ഷം
  • പര്യായപദങ്ങൾ:
    • ആരഗ്വധം
    • രാജവൃക്ഷം
    • ശമ്യാകം
    • ചതു രംഗുളം
    • ആരേവതം
    • വ്യാധിഘാതം
    • കൃതമാലം
    • സുവർണ്ണകം.
കൊന്നചൂടുംപുരാൻ
  • ശിവൻ
കൊന്നത്തെങ്ങു്
  • കായ്ക്കാതെ വലുതായിനില്ക്കുന്ന തെങ്ങു്
കൊന്നി
  • കവിൾ
കൊപ്പു്
  • ചിലജാതി സ്ത്രീകൾ മേൽക്കാതിലിടുന്നതിൽ ഒരാഭരണം
കൊപ്പം
  • കാട്ടാനയെ പിടിക്കുന്ന കുഴി
  • അപകടം
കൊപ്പര, കൊപ്ര
  • ഉണങ്ങിയ തേങ്ങാ
കൊപ്പിളിക്കുക
  • കവിൾ കൊള്ളുക
  • കുലുക്കഴിയുക
  • ‘കുടുകുടേ വരും രുധിരംകൊപ്പിളി ച്ചുടൽപൊടിയവേ ചവിട്ടിയും തദാ’
    — പാതാളരാമായണം
കൊപ്പുൾ
  • പൊക്കിൾ
കൊമ
  • കവിൾ
  • അടി, തല്ലു്
കൊമ്പു്
  • കാളയുടെയും മറ്റും തലയിൽ കാണുന്ന കൊമ്പു്
  • ആനയുടെ വായിലേ കൊമ്പു്
  • കുഴൽ, ഊതുന്നതിനുള്ള ഒരു വളഞ്ഞ വാദ്യം
  • മരത്തിന്റെ ശിഖരം
  • പല്ലക്കിന്റെ തണ്ടു്
കൊമ്പനാന
  • ആണാന
  • കൊമ്പുള്ള ആന
കൊമ്പൻനൈ
  • എരിമനൈ
കൊമ്പൻ
  • കൊമ്പനാന
  • നടപ്പുദീനം
  • ഒരു മത്സ്യം
  • ഊറ്റക്കാരൻ
  • കൊമ്പൻമീൻ വാതത്തെ ശമിപ്പിക്കും. രുചികരമാണു്. സംസ്കൃതത്തിൽ – ശൃംഗി. ഇംഗ്ലീഷിൽ – (Sheat-fish) ഷീറ്റു് ഫിഷ്.
കൊമ്പൻചിറാകു്
  • ഒരുവക മത്സ്യം
കൊമ്പി
  • പശു എരിമ പെണ്ണാട് മുതലായ കൊമ്പുള്ള മൃഗസ്ത്രീകൾ
  • ഒരു മത്സ്യം
കൊമ്പിക്ക
  • കോപിക്ക
കൊമ്പുകാരൻ
  • കൊമ്പു് എന്നുള്ള വാദ്യത്തെ ഊതുന്നവൻ
കൊമ്പേറിമൂർക്ക്വൻ
  • മരത്തിന്റെ കൊമ്പുവഴി സഞ്ചരിക്കുന്ന ഒരുവക പാമ്പു്
കൊയിത്തു്
  • അറുപ്പു്
  • നെല്ലും മറ്റും വിളഞ്ഞാൽ ചെത്തിയെടുക്കുക
കൊയിത്തരിവാൾ
  • നെല്ലു
  • ചാമ മുതലായവ കൊയ്യുന്നതിനുള്ള കത്തി
കൊയിത്താൾ
  • കൊയ്യുന്നവർ
കൊയിത്തുകാരൻ
  • കൊയ്യുന്നവൻ
കൊയിത്തുകൂടുക
  • കൊയിത്തുകഴിയുക
കൊയിത്തുപിടിക്കുക
  • കൊയ്തുതുടങ്ങുക
കൊയ്യുക
  • നെല്ലു മുതലായ ധാന്യങ്ങൾ ചെത്തിഎടുക്കുക
  • കാരണക്രിയ:കൊയ്യിക്കുക.
  • പര്യായപദങ്ങൾ:
    • ലവം
    • അഭിലാവം
    • ലവനം.
കൊല
  • കൊല്ലുക
കൊലക്കളം
  • കൊല്ലുന്ന സ്ഥലം
കൊലക്കുറ്റം
  • വല്ല ആളെയും കൊന്നാലുള്ള ശിക്ഷ
  • വാറണ്ടുകൂടാതെ പിടിക്കാം. ആദ്യം വാറണ്ടയക്കണം. ജാമ്യം എടുത്തുകൂടാ, രാജിയായിക്കൂടാ. മരണശിക്ഷയോ ജീവപര്യന്തം തടവും പിഴയുമോ വിധിക്കണം. വിസ്താരം സെഷ്യൻ കോടതി. ശി. നി. വകുപ്പു 3o1.
കൊലച്ചോറു
  • കൊല്ലുന്നതിനു കൊണ്ടുപോകുമ്പോൾ കുറ്റക്കാരനു കൊടുക്കുന്ന ചോറു്
കൊലത്തീർപ്പു്
  • കൊല്ലുന്നതിനു കോടതി തയാറാക്കുന്ന വിധി
കൊലനിലം
  • കൊലചെയ്യുന്ന സ്ഥലം
കൊലപാതകൻ
  • കൊലചെയ്യുന്നവൻ
കൊലപാതകം
  • കൊല
  • കൊലചെയ്താലുള്ള പാപം
കൊലപ്പല്ലു്
  • വ്യാഘ്രത്തിന്റെയും മറ്റും വലിയ പല്ലു്
കൊലപ്പാമ്പു്
  • വയറ്റിലുള്ള വെര
കൊലമാല
  • കൊലക്കുറ്റം ചുമത്തപ്പെടുന്നവനിടുന്ന മാല
കൊലയാന
  • കൊല്ലുന്ന ആന
കൊലവില്ലു്
  • കൊലചെയ്വാനുള്ള വില്ലു്
കൊലവിളി
  • മരണത്തിനു മുമ്പു പുറപ്പെടുവിക്കുന്ന ശബ്ദം
  • കൊല്ലുന്ന സമയത്തുള്ള നിലവിളി
കൊലു
  • ദാസവൃത്തി, രാജശുശ്രൂഷ
  • ഐശ്വര്യം, അഭിവൃദ്ധി
കൊലുമ
  • അതിശയം
  • ആഡംബരം
  • കൊലുമ ‘കൊലു’ എന്ന ധാതുവിൽ നിന്നു് തന്മാത്രതദ്ധിതൻ.
  • ‘കാന്തിക്കാതൽ കൊലുമ കലരും കഞ്ജനേത്രന്റെ ബിംബം’
    — മയൂരസന്ദേശം.
കൊലുവു്
  • ഭാഗ്യം
കൊലുസു്
  • (നായർ ബാലികമാർ) കാലിൽ ഇടുന്നതും വെള്ളിയിൽ ചെയ്യപ്പെടുന്നതുമായ ഒരാഭരണം
  • ബ്രാഹ്മണ സ്ത്രീകൾ കൈയിൽ ഇടുന്നതിനായി പൊന്നുകൊണ്ടു മുടുവുപോലെ തീർപ്പിക്കുന്ന ഒരാഭരണം
കൊല്ല
  • ചിറ
  • മട
  • ചെറിയ തോടു്
കൊല്ലക്കുടി
  • കൊല്ലന്മാരുടെ വീട്ടിൻ കൂട്ടം. കൊല്ലന്റെ ആല
കൊല്ലക്കുറിപ്പു്
  • തോൽകൊണ്ടു വേലചെയ്യുന്ന ഒരു ജാതിക്കാരൻ
കൊല്ലത്തി
  • കൊല്ലന്റെ സ്ത്രീ
കൊല്ലൻ
  • ഇരിമ്പു പണിയുന്ന ഒരു ജാതിക്കാരൻ
കൊല്ലമുളകു്
  • ഒരുമാതിരി വലിയ മുളകു്; കപ്പമുളകു്
കൊല്ലം
  • ആണ്ട്, സംവത്സരം
  • ഒരു ദേശം, തിരുവിതാംകൂറിലെ ഒരു താലൂക്കു്
  • കൊല്ലവർഷാരംഭം – കലിവർഷം 3926-നു ക്രിസ്താബ്ദം 825-ൽ തിരുവിതാംകൂറിൽ രാജ്യഭാരം ചെയ്തിരുന്ന ഉദയമാർത്താണ്ഡവർമ്മരാജാവു് വടക്കൻ കൊല്ലത്തു എഴുന്നള്ളി, കേരളത്തിലെ സകല വിദ്വാന്മാരെയും വരുത്തി സൂര്യന്റെ ഗതി കണക്കുകൂട്ടി നോക്കി ചിങ്ങ മാസം 1-ആം നു മുതൽ ഒരു പുതിയ വർഷം നിശ്ചയിച്ചു. അതിനു കൊല്ലവർഷം എന്നു പേർ. ഈ മഹാരാജാവു് കൊല്ലം 5-ആ മാണ്ടിൽ നാടുനീങ്ങി. കൊല്ലവർഷാരംഭവത്സരമായ 825-ആം വർഷത്തോടു ഏകദേശമടുത്താണു പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീ ശംകരാചാര്യസ്വാമി അവർകൾ അവതരിച്ചു ദിഗ്ജയം ചെയ്തു അദ്വൈത ശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളിൽ ഒന്നിന്റെ സ്മാരകമായിട്ടാണു് കൊല്ലവർഷം എന്നൊരു ശബ്ദം ആരംഭിച്ചതു എന്നു പ്രബലമായ അഭിപ്രായമുണ്ട്.
കൊല്ലവർഷം
  • ആണ്ടു്
കൊല്ലാക്കൊല
  • ക്രമത്തിലധികം വേദനപ്പെടുത്തുക; കൊല്ലാതെ കൊല്ലുക
കൊല്ലായ്ക
  • നങ്കൂരം
കൊല്ലായി
  • വരമ്പിന്റെ പൊട്ടൽ
  • ഉടവു്
കൊല്ലി
  • കൊല്ലുന്നവൻ
  • ഒരുമാതിരി തൂമ്പ, കൂന്താണി
  • മൂല
കൊല്ലുക
  • ശരീരത്തിൽ നിന്നു ജീവനെ കളയുക
  • പഴയ പായ് പരമ്പു മുതലായവയെ നന്നാക്കുക
  • സകര്‍മ്മകക്രിയ:കൊല്ലിക്കുക.
  • പര്യായപദങ്ങൾ:
    • പ്രമാപണം
    • നിബർഹണം
    • നികാരണം
    • നിശാരണം
    • പ്രവാസനം
    • പരാസനം
    • നിഷൂദനം
    • നിഹിംസനം
    • നിർവാസനം
    • സംജ്ഞപനം
    • നിർഗ്രന്ഥനം
    • അപാസനം
    • നിസ്തഹർണം
    • നിഹനനം
    • ക്ഷണനം
    • പരിവർജ്ജനം
    • നിർവ്വാപണം
    • വിശസനം
    • മാരണം
    • പ്രതിഘാതനം
    • ഉദ്വാസനം
    • പ്രഥമനം
    • കൃഥനം
    • ഉജ്ജാസനം
    • ആലംഭം
    • പിഞ്ജം
    • വിശരം
    • ഘാതം
    • ഉന്മാഥം
    • വധം. 2
കൊവിടു്
  • കവിൾ
കൊവ്വംപറക്ക
  • കുട്ടികൾ ഒറ്റക്കാലിൽ ചാടുക
കൊശി
  • രുചി
  • സ്വാദു്
  • കൊതി
  • തൃപ്തി
കൊശുവു്
  • കൊശി
കൊസ്രാക്കൊള്ളി
  • ഉപദ്രവം
  • തടസ്സം
  • വിഷമം
കൊൾ
  • മുതിര
  • കോണു്
കൊൾക
  • കൊള്ളുക
കൊളക
  • വയനാടു മുതലായ സ്ഥലങ്ങളിലെ 5 ഇടങ്ങഴി കൊള്ളുന്ന ഒരളവു്
കൊളുത്തു്
  • തുടലുകളിലും മറ്റും കോർക്കുന്നതിനു ഇരിമ്പു മുതലായതു കൊണ്ടുണ്ടാക്കിയ ഒരുമാതിരി വളഞ്ഞ സാധനം
  • ശരീരത്തിലുണ്ടാകുന്ന കോച്ചു്, ഒരു സുഖക്കേടു്, വിലക്കു്
  • തീകൊണ്ടു ചെന്നു വല്ലതിലും പിടിപ്പിക്കുക
കൊളുത്തുക
  • ഇരിമ്പു മുതലായതുകൊണ്ടുള്ള കൊളുത്തുകൊണ്ടു തൊടുത്തുക
  • ശരീരം (ഞരമ്പു) കോച്ചുക
  • തീ പിടിപ്പിക്കുക
കൊള്ള
  • വലിയ മോഷണം
  • കവർച്ച
  • പെരുപ്പം
കൊള്ളകൊടുക്കുക
  • ബലമായി മോഷ്ടിക്കുക
കൊള്ളക്കൊടുക്ക
  • കൊടുക്കയും വാങ്ങിക്കയും ചെയ്ക
കൊള്ളപ്പട
  • കവർച്ചയുള്ള യുദ്ധം
കൊള്ളയിടുക
  • ബലാൽക്കാരമായി മോഷ്ടിക്കുക
കൊള്ളരുതാത്ത
  • വിശേഷണം:
  • ചീത്തയായ
  • ഉപകാരമില്ലാത്ത
കൊള്ളാകുന്ന
  • വിശേഷണം:
  • നല്ലതായ
  • ഉപകാരമുള്ള
കൊള്ളാകുക
  • നല്ലതായിത്തീരുക
കൊള്ളാത്ത
  • വിശേഷണം:
  • കൊള്ളരുതാത്ത
  • പാത്രത്തിലോ മറ്റൊ ഒതുങ്ങാത്ത
കൊള്ളാം
  • വിശേഷണം:
  • നല്ല
കൊള്ളാം
  • സമ്മതിച്ചു പറയുന്ന ഒരു വാക്കു്
  • നല്ലതായി, നന്നായി. ഒരു വ്യാക്ഷേപകം.
കൊള്ളായ്ക
  • ചീത്തത്തം, നന്മകേടു്
  • ഒതുങ്ങായ്ക
കൊള്ളായ്മ
  • ആകായ്മ
  • ചീത്തത്തം
കൊള്ളി
  • തീക്കനലോടുകൂടിയിരിക്കുന്ന വിറകു്
കൊള്ളിമിന്നൽ
  • തീക്കൊള്ളി വീശുക
  • ഇടിവാൾ
കൊള്ളിമീൻ
  • ചാടുന്ന ഒരുമാതിരി നക്ഷത്രം
കൊള്ളിയൻ
  • തീക്കൊള്ളികൊണ്ടുസഞ്ചരിക്കുന്ന ഒരു പിശാചു്
കൊള്ളിയാൻ
  • ഇടിവാൾ
കൊള്ളിയുന്തു
  • അരിവേവിക്ക മുതലായി അടുപ്പിൽ സംബന്ധിച്ചുള്ള വേല
കൊള്ളിയൂട്ടു്
  • ശവം ദഹിപ്പിപ്പാൻ വിറകുണ്ടാക്കിയവർക്കു കൊടുക്കുന്ന സദ്യ
കൊള്ളിവാക്കു്
  • കേട്ടാൽ മനസ്സിനു വേദനതോന്നുന്ന വാക്കു്
  • ചുടുവാക്കു്
  • ‘കൊള്ളിവാക്കല്ലാതെ ചൊൽകയില്ല’
    — ശീലാവതി
    .
കൊള്ള്
  • വരമ്പു്
  • മൂല
  • മുതിര
കൊള്ളുക
  • സ്വീകരിക്കുക
  • വിലയ്ക്കോമറ്റോ വാങ്ങിക്കുക
  • നടത്തുക
  • രക്ഷിക്കുക
  • പാത്രങ്ങളിലും മറ്റും ഒതുങ്ങുക
  • എറികയും മറ്റും ചെയ്താൽ ആയതു വല്ലതിന്മേലും മുട്ടുകയൊ കൊണ്ടുകേറുകയൊ ചെയ്ക
  • അടി മുതലായതു ഏല്ക്കുക
  • കൊള്ളാവുന്നതായിത്തീരുക
  • കാരണക്രിയ:കൊള്ളിക്കുക.
കൊഴി
  • നീളം കുറഞ്ഞ ഒരുമാതിരി ചീത്ത വടി
  • കൊഴിക്കുക
  • കൊള്ളരുതാത്തതു്
കൊഴിക്കുക
  • അരിയും മറ്റും മുറത്തിലിട്ടു കുലുക്കി തരം തിരിച്ചു താഴെ വീഴിക്കുക
കൊഴിച്ചിൽ
  • പൂക്കളും മറ്റും താഴത്തു വീഴുക
  • പൊഴിക
കൊഴിഞ്ഞിൽ
  • ഒരു പച്ചമരുന്നു്
  • കൊഴുവാ, കൊടിക്കൊഴിഞ്ഞിൽ ഇങ്ങനേയും പറയും. വാതം, കഫം, കൃമി, വിഷം, വായുമുട്ടൽ, വ്യംഗ്യരോഗം, രക്തദോഷം, ഹൃദോഗം, ഗുല്മം, ദുഷ്ടവൃണം, യകൃത്തു, പ്ലീഹ, ചുമ, ജ്വരം ഇവയ്ക്കു നന്നു്. സംസ്കൃതത്തിൽ – ശരപുങ്ഖം. ഇംഗ്ലീഷ്: Purple Tephrotia പർപ്പിൾടെഫ്രോഷ്യാ.
കൊഴിയിടുക
  • കയറുമുറുക്കാൻ പിരികൾ തയാറാക്കുക
കൊഴിയുക
  • പൊഴിയുക
  • കാറ്റുകൊണ്ടും മറ്റും പൂ മുതലായവ താഴത്തുവീഴുക
കൊഴിവാൾ
  • വാളേറുകാർ പലപ്പോഴും നേരെ എറിയുന്ന വാളിനെ കൊഴിപോലെ ചരിച്ചെറിയുമ്പോൾ പറയുന്ന പേരു്
കൊഴു
  • വിശേഷണം:
  • തടിച്ച
  • കട്ടിയായ, കട്ടയായ
കൊഴു
  • കലപ്പയുടെ അറ്റത്തു വെച്ചുറപ്പിക്കുന്ന ഇരിമ്പു്
  • നിലങ്ങൾക്കു 5-വർഷത്തേയ്ക്കുള്ള അനുഭവമുറ
  • പര്യായപദങ്ങൾ:
    • ഫാലം
    • കൃഷകം.
കൊഴുക്ക
  • തടിക്ക
  • വണ്ണംവെയ്ക്കുക
കൊഴുക്കട്ട
  • അരിമാവുകൊണ്ടു് ഉരുട്ടിയുണ്ടാക്കിയ ഒരു പലഹാരം
കൊഴുക്കുക
  • വെള്ളമായ വസ്തു കുറുക്കുക
  • തടിക്കുക
  • സകര്‍മ്മകക്രിയ:കൊഴുപ്പിക്കുക.
കൊഴുച്ചാൽ
  • കൊഴു (കരി) മുറിച്ച ചാലിന്റെ പേർ
കൊഴുന്നു്, കൊഴുന്തു്
  • സുഗന്ധമുള്ള ഒരു ചെടി
  • പുഷ്പം
കൊഴുപ്പ
  • ഒരു ചീര
  • തമിഴിൽ – പെണ്ടച്ചെടി.
  • പിത്തരോഗം, രക്തദോഷം, പ്രമേഹം, കുഷ്ടം, നേത്രരോഗം, ജ്വരം, വൃണം, വിഷം, ദന്തരോഗം ഇവയെ ശമിപ്പിക്കും. ശീതളമാണു്. കൊഴുപ്പയെ തോമുഞ്ചി എന്നും പറയുന്നു. പൂവിന്റെ മുഖം കീഴ്പെട്ടിരിക്കും.
  • പര്യായപദങ്ങൾ:
    • ഗോജിഹ്വാ
    • ദാർവ്വികാ.
കൊഴുപ്പു്
  • കൊഴുത്തതിന്റെ അവസ്ഥ
കൊഴുപ്പുമടി
  • പശുക്കളെ കറന്നശേഷം അകിടു ചുരുങ്ങാതേയിരുന്നാലുള്ള പേർ
  • കല്ലുവിടു്
കൊഴുമീൻ
  • ഒരുവക മീൻ
  • കടൽപ്പന്നി എന്നു മറ്റൊരു പക്ഷം. പശുവിനേപ്പോലെ തടിച്ചതാകയാൽ പശുമീൻ എന്നും പറയുന്നുണ്ടു്. സംസ്കൃതത്തിൽ – ഗോമത്സ്യം. മാംസം വാതത്തെ ശമിപ്പിക്കും‌.
  • പര്യായപദങ്ങൾ:
    • ഉലൂപി
    • ശിശുകം.
കൊഴുമുതലായ്മ
  • കൊഴുവനും മുതലാളനും തമ്മിൽ ഇടപെടുന്നതിന്റെ മുറ
കൊഴുമുള
  • കൊഴുവുണ്ടാക്കുന്നതിനായിട്ടു് അടിച്ചുപരത്തിയ ഇരിമ്പു്
കൊഴുമോരു
  • ചില മരുന്നുകൾ ചതച്ചിട്ടു വെച്ചിരുന്ന മോരു്
  • മരുന്നുകൾ ഇട്ടു കാച്ചിയ മോരു്
കൊഴുലാഭം
  • കൃഷിയിലുണ്ടാകുന്ന ലാഭം
കൊഴുവ
  • ഒരു വക മത്സ്യം
  • ഒരു പച്ചമരുന്നു്
കൊഴുവൻ
  • മുതലാളനോടു നിലമോ പുരയിടമോ എഴുതിവാങ്ങിച്ചനുഭവിക്കുന്നവൻ
  • കുടിയാൻ
കൊഴുവായി
  • ഒരു വക മത്സ്യം
കൊഴുവിറങ്ങുക
  • കണ്ടത്തിൽ കൃഷിതുടങ്ങുക
  • സകര്‍മ്മകക്രിയ:കൊഴുവിറക്കുക.
കൊഴുവേക്കുക
  • കൃഷിയിറക്കുക
  • കലപ്പയിൽ കൊഴുചെലുത്തുക
കൊറടാ
  • ചമ്മട്ടി, ചുവുക്കു്
  • ചരടു്
കൊറി
  • അരി പയറു മുതലായവയെ ഓരോന്നായിട്ടു പെറുക്കിത്തിന്നുക
  • ക്രിയ:
  • കൊറിക്കുക.
  • കുറിയാടു്
കൊറുക്കു്
  • ദുർയ്യുക്തി
  • അപസ്മാരം, സന്നി
കൊറുക്കാപ്പുള്ളി
  • ഒരു ചെടി
  • ഈ ചെടിയെ മദ്രാസിൽ വേലിക്കു ഉപയോഗപ്പെടുത്തിവരുന്നു. ഇതു നട്ടു വളർത്തിയാൽ ആ വേലിയിൽനിന്നു അതിന്റെ വലിപ്പത്തിനനുസരിച്ചു വേണ്ടുവോളം വിറകുകിട്ടും.
കൊറ്റക്കുട
  • രാജപ്രൗഢിയെ സൂചിപ്പിക്കുന്ന കുട
കൊറ്റൻ
  • വലിയ ആണാടു്
  • ഒറ്റയാൻപന്നി
  • വൃദ്ധൻ
  • താണജാതിക്കാരൻ
  • എണ്ണക്കീടൻ
കൊറ്റം
  • വിശേഷണം:
  • ജയകരമായ
  • രാജകീയമായ
  • ശക്തിമത്തായ
കൊറ്റവൻ
  • രാജാവു്
  • ‘ഉറുമഹാകൊറ്റവർ കുലമെല്ലാം’
    — ഭഗവൽഗീത – മാധവപ്പണിക്കർ
    .
  • തലവൻ
കൊറ്റി
  • കൊക്കു്, മുണ്ടി
  • ഇതിന്റെ മാംസം വാതം, പിത്തം, രക്തദോഷം ഇവയ്ക്കു് നന്ന്, ചെങ്കൊക്കു്, കരിങ്കൊക്കു് ഇങ്ങിനെ പലതരമുണ്ടു്. സംസ്കൃതം: ബകം. തമിഴ്: കൊക്കു്. ഇംഗ്ലീഷ്: Crane (ക്രെയിൻ).
  • “കൊറ്റിനുവകയില്ലാഞ്ഞിട്ടങ്ങൊരു കൊറ്റിപ്പക്ഷികണക്കെമെലിഞ്ഞു”
  • ചെറിയതു്, കുഞ്ഞു്
  • പെൺപൂച്ച
  • പ്രഭാത നക്ഷത്രം
  • ലുബ്ധുള്ളവൾ
കൊറ്റു
  • ഭക്ഷണം
കൊറ്റും കോളും
  • ഭക്ഷണസാധനങ്ങൾ
കൊറ്റുസാക്ഷി
  • കള്ളസ്സാക്ഷി
കൊറ്റുള്ളവൻ, കൊറ്റുകാരൻ
  • ധനവാൻ
  • കാലക്ഷേപത്തിനു മുട്ടില്ലാത്തവൻ
  • സ്വത്തുള്ളവൻ
കോ
കോകഡമൃഗം
  • മലയണ്ണാൻ
  • ഇതിന്റെ മാംസം വാതം, വായുമുട്ടൽ, ചുമ, മെലിവു് ഇവയെ ശമിപ്പിക്കും.
കോകദേവം
  • പ്രാവു്
കോകനദച്ഛവി
  • വിശേഷണം:
  • ചെമന്ന
കോകനദച്ഛവി
  • വിശേഷണം:
  • ചെമപ്പുനിറം
  • ചെന്താമരപ്പൂവിന്റെ നിറംപോലെയുള്ള നിറത്തിന്റെ പേർ
കോകനദം
  • ചെമന്നതാമര
  • ചെമന്ന ആമ്പൽ, ചക്രവാകപ്പക്ഷികളെ ശബ്ദിപ്പിക്കുന്നതു എന്നർത്ഥം
കോകം
  • ചക്രവാകപ്പക്ഷി
  • ഭക്ഷണാർത്ഥം താമരവളയത്തെ ആദാനംചെയ്യുന്നതു എന്നർത്ഥം.
  • ചെന്നായ്
  • മറ്റു മൃഗങ്ങളെ പിടിക്കുന്നതു് എന്നർത്ഥം.
  • തവള
  • ഈത്ത
കോകാഹം
  • വെള്ളക്കുതിര
കോകാഹ്വം
  • ചെന്നായ്
കോകി
  • ചക്രവാകി
കോകിലം
  • കുയിൽ
  • ശബ്ദമധുരിമകൊണ്ടു ഹൃദയത്തെ ആദാനംചെയ്യുന്നതു് എന്നർത്ഥം.
കോകിലാക്ഷം
  • വയൽച്ചുള്ളി
  • കുയിലിന്റെ കണ്ണുപോലെയുള്ള പൂക്കൾ ഉള്ളതു എന്നർത്ഥം
കോക്കട്ടിൽ
  • കയറുകൊണ്ടു കെട്ടിയ കട്ടിൽ
കോക്കരണി
  • കല്പടവു കെട്ടിയിറക്കീട്ടുള്ള കുഴിക്കിണറു്
കോക്കാൻ
  • കാട്ടുപൂച്ച
  • കാടുകേറിയപൂച്ച
കോക്കിറി
  • ചെടികൊണ്ടു കാട്ടുന്ന ഒരു ഗോഷ്ടി
  • കൊഞ്ഞനം
കോക്കൂറു്
  • കുറി
  • ഭാഗ്യക്കുറി
  • ഭാഗ്യപരീക്ഷ
കോക്കൂറ
  • ആപൽക്കരമായ ഒരുമാതിരി പുഴു
കോക്കോട്ട്
  • ഒരുമാതിരി കൊച്ചു പാര
കോങ്കണ്ണു്
  • ചരിച്ചു നോക്കുന്ന കണ്ണു്
  • കോങ്കണ്ണനു.
  • പര്യായപദങ്ങൾ:
    • വലിരൻ
    • കേകരൻ.
കോങ്കാൽ, കോണക്കാൽ
  • നിര പണിയുന്നതിന്റെ കോണുകളിൽ പണിയുന്ന മരം
കോചം
  • വിശേഷണം:
  • ഉണങ്ങുന്ന
കോച്ച
  • കോച്ചിൽ
  • പാള
കോച്ചൽ
  • ശരീരത്തിന്നകത്തു ഞരമ്പിനെ സംബന്ധിച്ചുണ്ടാകുന്ന ഒരു ദീനം
  • കൊളുത്തു്
  • ക്രിയ – കോച്ചുക.
കോച്ചാട
  • കോഞ്ഞാട്ട
കോച്ചിൽ
  • മുതിരയുടേയും മറ്റും അരിയെടുത്തു ശേഷമുള്ള ഇലയും തണ്ടും
കോഞ്ഞാട്ട, കോച്ചാട്ട
  • തെങ്ങിന്റെ മുകളിലുണ്ടാകുന്ന ഒരുമാതിരി ചൂട്ടു്
  • അരിയാട
കോടു്
  • അവസാനം
  • കോണു്
  • കോട്ടിൽ = മൂലയിൽ.
  • ‘എല്ലാരുമോരോരോ കോട്ടിനുപോയപ്പോൾ’
    — കൃഷ്ണലീലതുള്ളൽ
  • ഒഴിഞ്ഞകോണു്
  • പ്രദേശം
  • ഉദാ:പുളിക്കോടു്, കോഴിക്കോടു്.
  • കോട്ട
കോട
  • പടിഞ്ഞാറു്
  • പടിഞ്ഞാറുനിന്നു വരുന്ന കാറ്റു്, പടിഞ്ഞാറൻ കാറ്റു്
കോടക്കാർ
  • കാലവർഷത്തിലേ മഴക്കാർ
  • ‘കോടക്കാർകൊണ്ടിരുളിയലുമീ- യംബരംകാണവേമാൻ’
    — മയൂരസന്ദേശം
കോടക്കാറ്റു്
  • തണുപ്പധികമുള്ള പടിഞ്ഞാറൻകാറ്റു്
കോടക്കുഴൽ
  • ഓടക്കുഴൽ
കോടങ്കി
  • ഗോഷ്ടികാട്ടുന്നവൻ
  • കുറിപറഞ്ഞും ഭിക്ഷയെടുത്തും നടക്കുന്ന ഒരു ജാതിക്കാരൻ
കോടപ്പുറം
  • പടിഞ്ഞാറേവശം
കോടമഴ
  • പടിഞ്ഞാറുതുടങ്ങിവരുന്ന മഴ
കോടരപുഷ്ടി
  • മറക്കുന്നി
കോടരം
  • മരത്തിന്റെ പൊത്തു്
  • കുടിലമായിരിക്കുന്നതു് എന്നർത്ഥം.
കോടരി
  • നഗ്നയായ സ്ത്രീ
കോടൽ
  • വളവു്
  • ചെരിവു്, കോട്ടം
കോടവി
  • മുല
  • യോനി എന്നതുകളെ മറയ്ക്കാതെ നഗ്നയായി നടക്കുന്നവൾ
  • അപകടമായി നടക്കുന്നവൾ എന്നർത്ഥം
  • കോട്ടവി എന്നുമാകാം.
കോടാകോടി
  • വിശേഷണം:
  • കണക്കില്ലാത്ത
  • അനവധി
കോടണി
  • കോടിക്കഴുക്കോലിൽ ചേർക്കുന്ന കഴുക്കോൽ
കോടാലി
  • മരം വെട്ടുകയും വിറകു കീറുകയും ചെയ്യുന്ന ആയുധം
കോടാശാരി
  • ഒരു പച്ചമരുന്നു്
  • തപശിമുരിങ്ങ
  • വിഷത്തിനും ബാലപീഡക്കും നന്നു്.
കോടി
  • വിശേഷണം:
  • പുത്തനായ
കോടി
  • നൂറു ലക്ഷം
  • മേൽ പുരയുടെ കോണു്, ചുഴികോടി
  • വാൾ മുതലായ ആയുധങ്ങളുടെ മൂർച്ചയുള്ള ഭാഗം (മുന)
  • കുടിലമായിരിക്കുന്നതെന്നർത്ഥം.
  • ഇരുപതു എന്ന അക്കം
  • ശ്രേഷ്ഠതം
  • തുലോം അഗ്രഭാഗം
  • കോണു്
  • കൂട്ടം
  • വില്ലിന്റെ അറ്റം
  • ശത്രുക്കളെ പ്രതപിപ്പിക്കുന്നതെന്നർത്ഥം.
  • ഒരുചെടി
  • മുനമ്പു്
കോടികായ്ക്കുക
  • കണികായ്ക്കുക
  • ഒന്നാമതായി കായ്ക്കുക
കോടിക്കല്ലു്
  • ഭിത്തിക്കുംമറ്റും മൂലയിൽ പണിയുന്ന കല്ലു്
കോടിക്കഴുക്കോൽ
  • പുരയുടെ കോടിയിൽ പണിതു ചേർക്കുന്ന കഴുക്കോൽ
കോടിക്കൊല്ലം
  • കോടീശ്വരം
  • തുളുരാജാവിന്റെ രാജധാനി
കോടിപ്പുടവ
  • അലക്കാത്ത പുടവ
കോടിതീത്ഥം
  • ചിത്രകൂട പർവതത്തിലേ ഒരു കിണറു്
  • ചിത്രകൂടത്തിൽ കമഥനാഥ എന്ന മലയിൽ ലക്ഷ്മണൻ താമസിച്ച കൊടുമുടിയിൽനിന്നു ആറേഴുനാഴിക അകലേയാണു രാമഘട്ടം. ഇതിനു കിഴക്കുവശം ഒരു പർവതമുണ്ടു്. അതിന്മേൽ കേറുന്നതിനു പല പടവുകളും പടുത്തിട്ടുണ്ടു്. അവയിൽ 292 കല്പടവുകൾ കേറിചെന്നാൽ ഒരു കിണറു കാണും. അതത്രേ കോടിതീർത്ഥം. അതിലേ ജലം പളുംകുപോലെ നിർമ്മലവും ശീതളവുമായിരിക്കുന്നു. അലഞ്ഞു വലഞ്ഞ യാത്രക്കാർ ഈ വെള്ളം ഉപയോ ഗിച്ചു ഉത്സാഹഭരിതരും ഉന്മേഷപൂർണ്ണരുമായിത്തീരുന്നു. ഈ വെള്ളം ബഹുമധുരവുമാണു്. അതു കുടിച്ചാൽ ഉള്ളിൽ വലുതായ കുളുർമതോന്നും-ആത്മപോഷിണി 1൦93 കർക്കടകം.
കോടിവർഷം
  • ഒരു മരുന്നു്
  • ചോനകപ്പുല്ലൂ്
  • അഗ്രങ്ങളെക്കൊണ്ടു സ്വരസത്തെ വർഷിക്കുന്നതെന്നർത്ഥം.
കോടിശം
  • കട്ടയുടയ്ക്കുന്ന ഒരുമാതിരി തടി
  • മുട്ടി
  • കോടി (അഗ്രം) കൊണ്ടു മൺകട്ടയെ ചെറുതാക്കുന്നതെന്നർത്ഥം.
കോടീരം
  • പിരിച്ച തലമുടി, ജട
  • തലയിൽ കെട്ടിയതു്, വ്രതനിഷ്ഠന്മാരായവരുടെ ശിഖ
  • ‘കോടീരമാശു പിടിച്ചു നിലത്തടിച്ചീടിനാനപ്പോളവിടെനിന്നെത്രയും’
    — ഭാഗവതം
    .
കോടീശ്വരൻ
  • വലിയ ധനവാൻ
കോടുക
  • കോട്ടമുണ്ടാവുക
  • വളയുക
  • ചെരിയുക
  • സകര്‍മ്മകക്രിയ:കോട്ടുക.
  • കുളുരുക
കോട്ട
  • രാജധാനിക്കു ചുറ്റും മറ്റും പണിയുന്ന വലിയ മതിൽ
  • വലിയ ഒരളവു്
  • എണ്ണം
  • വാക്കുകൊണ്ടു കോട്ടകെട്ടുക = അധികം സംസാരിക്കുക.
കോട്ടനാൾ
  • ജീവിതകാലം
  • ജാതകം
കോട്ടപ്പടി
  • കോട്ടവാതിൽ
കോട്ടം
  • ഗോഷ്ഠം
കോട്ടം, കോട്ടൽ
  • ചെരിവു്
  • കുറ്റം
  • ദുഃഖം
  • നഷ്ടം
കോട്ടമൂപ്പൻ
  • ചില കോട്ടകളിലേ പ്രമാണിക്കു പറയുന്ന പേർ
കോട്ടവി
  • വസ്ത്രമില്ലാതെയുള്ള സ്ത്രീ, നഗ്ന
  • കോടവി എന്നതു നോക്കുക.
  • ബാണന്റെ അമ്മ
  • ‘തന്മാതാകോട്ടവീനാമ നഗ്നാമുക്തശിരോരുഹാ പുരോവതസ്ഥേകൃഷ്ണസ്യ പുത്രപ്രാണരിരക്ഷയാ’
    — ഭാഗവതം
കോട്ടാവി
  • കോട്ടുവാ
  • വായ് പൊളിച്ചു ശ്വാസംവിടുക
  • കോട്ടുവാ എന്നതു നോക്കുക.
കോട്ടാരൻ
  • ദുർവൃത്തൻ
  • കാമാതുരൻ
കോട്ടാരം
  • രാജധാനി, നഗരം
  • കിണറു്
  • പുഷ്കരണി
  • ചുക്കു്
കോട്ടി
  • ഗോഷ്ടി
കോട്ടുക
  • മടക്കുക
കോട്ടുവാ
  • മനുഷ്യർക്കു 14 വേഗങ്ങളുള്ളതിൽ ഒന്നു്
  • വായ്പൊളിച്ചു ശ്വാസം വിടുക. കോട്ടവായിടുക, മൂരിനിവരുക മുതലായ അംഗസംകോചവികാസങ്ങൾക്കു് ജൃംഭം, ജൃംഭണം എന്നു പേർ.
കോട്ടെരുമ
  • ഒരുമാതിരി പേൻ
  • എരിവമൂട്ട
കോഠം
  • വട്ടപ്പുണ്ണു്
  • എല്ലാ ഉത്സാഹങ്ങളിൽനിന്നും മനസ്സിനെ പിന്തിരിക്കുന്നതു എന്നർത്ഥം. ദേഹത്തിൽ ചെമന്നു ചൊറിച്ചിലോടുകൂടി വളരെ തിണപ്പുകൾ ഉണ്ടാകും. അതിനു ഉൾകോഠം എന്നു പേർ. അതുതന്നെ കൂടക്കൂടെ ഉണ്ടാവുകയും കൂടെകൂടെ നശിക്കയും ചെയ്താൽ അതിനു കോഠം എന്നു പേർ.
  • പര്യായപദങ്ങൾ:
    • മണ്ഡലകം.
കോഠരം
  • അഴിഞ്ഞിൽ
കോണകച്ചെട്ടി
  • കോണകം നെയ്യുന്ന ഒരു ജാതിക്കാരൻ
  • നൂൽചെട്ടി
കോണകം, കോണം
  • മുണ്ടുടുക്കുന്നതിനകമേ ഉടുക്കുന്ന ഒരു ശീല
  • കൗപീനം
കോണകുണം
  • ഒരുമാതിരി മൂട്ട
കോണൻ
  • ശനി എന്ന ഗ്രഹം
  • ചൊവ്വാഗ്രഹം
കോണം
  • വായനക്കോൽ
  • ശബ്ദിപ്പിക്കപ്പെടുന്നതെന്നർത്ഥം.
  • വാൾ മുതലായ ആയുധങ്ങളുടെ മൂർച്ചയുള്ള ഭാഗം (മുന)
  • വടി, കോൽ
  • (മലയാളം) മൂല
  • ഇതു വീണയും മറ്റും ശബ്ദിപ്പിക്കുന്നതിനു വില്ലിന്റെ മാതിരിയിൽ ചെയ്തതാണു്.
കോണപൻ
  • നിതൃതി
  • കോണം – വിദിൿ. തെക്കുപടിഞ്ഞാറേദിക്കു്. അതിനെ രക്ഷിക്കുന്നവൻ എന്നർത്ഥം.
കോണാകോണി
  • ഒരു കോണു തുടങ്ങി മറ്റേക്കോണുവരെ
  • ഏങ്കോണിച്ചു്
കോണി, കോവണി, കോവേണി
  • ചുവുട്ടി മുകളിൽ കേറുന്നതിനു മരം മുതലായതുകൊണ്ടുണ്ടാക്കുന്ന സാധനം
  • ശവക്കട്ടിൽ
  • കട്ടിയുള്ളതുണികൊണ്ടുണ്ടാക്കിയ ഒരുമാതിരി ഉറുപ്പം
  • പര്യായപദങ്ങൾ:
    • നിശ്രേണി
    • അധിരോഹണി.
കോണിപ്പടി
  • കോവണിയിൽ ചവുട്ടി കേറുന്ന പടി
കോണിറയം
  • ഭവനത്തിന്റെ കോണിലേ തിണ്ണ
കോണു്
  • മൂല, ചതുരത്തിലുള്ള വസ്തുക്കളുടെയും മറ്റും മൂല
  • വാളിന്റേയും മറ്റും മൂർച്ച
കോണുക
  • കോടുക
  • ചൊവ്വില്ലാതാവുക
  • വളയുക
  • ചെരിയുക
കോൺകത്തി
  • വളഞ്ഞകത്തി
  • ക്രൂങ്കത്തി എന്നു ചിലർ.
കോൺകല്ലു്
  • പുരയുടേയും മറ്റും മൂലയിൽ പണിയുന്ന കല്ലു്
കോൺകഴുക്കോൽ
  • കോടിക്കഴുക്കോൽ
കോതമ്പു്
  • ഒരുവക ധാന്യം
  • വാതത്തെ ശമിപ്പിക്കും. ആയുർവർദ്ധനകരമാണു്. ദേഹത്തെ തടിപ്പിക്കും. തമിഴിൽ – കോതുമൈ. സംസ്കൃതം: ഗോധൂമം.
  • പര്യായപദങ്ങൾ:
    • ഗോധൂമം
    • സുമനം.
കോതാണ്ടം
  • ചില ദിക്കിൽ പള്ളിക്കുടത്തിൽ പഠിപ്പാൻ ചെല്ലാത്ത പിള്ളരെ ശിക്ഷിക്കുന്നതിനു തൂക്കുന്ന ഒരു കയറു്
  • ആഞ്ചാലു്
കോതാളി
  • മൂങ്ങ
കോതു്
  • തലമുടിയുടെ ഉടക്കു കളഞ്ഞു നന്നാക്കുക, ചീന്തുക
  • നെറ്റിയോടടുത്തുള്ള തലമുടി വലിച്ചുവെട്ടി ഭംഗിവരുത്തുക
  • മരത്തിന്റെ കൊമ്പു പനയോല മുതലായതു വെട്ടിയിട്ടാൽ അവയെ വെട്ടിയിട്ടാൽ അവയെ വെട്ടിച്ചെറുതാക്കുക
  • (ക്രിയ – കൊതുക്കുന്നു).
  • വള്ളത്തിന്റെ രണ്ടറ്റത്തുമുള്ള അകത്തേ ഭാഗങ്ങൾ
  • കുറ്റം
  • ‘കോതിയാലാതുരചെയ്യും’
    — ഭഗവൽഗീത-മാധവപണിക്കർ
    .
കോതുക
  • തലമുടിയും മറ്റും വകുക്കുക
കോതുകാൽ
  • ആട്ടക്കാർ ചവുട്ടുന്ന ഒരു മാതിരി ചുവടു്
കോദണ്ഡം
  • വില്ലു്
  • ഒരു രാജ്യം
  • പിരികം, ഭ്രൂ
കോദണ്ഡി
  • വില്ലുള്ളവൻ
  • വില്ലാളി
  • ‘കോദണ്ഡിക്കിളകുന്നലാക്കിലിഷുവെയ്തേൾപ്പിച്ചതും ശ്രൈഷ്ഠ്യമാം’
    — അഭിജ്ഞാനശാകുന്തളം
    .
കോദ്രവം
  • വരകു് എന്ന ധാന്യം
  • ഭക്ഷിച്ചാൽ വയറ്റിൽ ശബ്ദത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കോരദൂഷം.
കോദ്രവീണം
  • വരക് വിളയുന്ന സ്ഥലം
കോന്തക്കാലൻ
  • കാലിനു നീളം കൂടിയവൻ
കോന്തലു്
  • തലമുടി മരക്കൊമ്പു് പനയോല മുതലായതു കോതുക
കോന്തലമുറിയൻ
  • ഉപ്പുക്കുറവൻ
കോന്തളം
  • പുരയുടെ മൂലയിൽ ഉണ്ടാകുന്ന ഒരുമാതിരി തളം
കോന്തുകോന്തായി
  • ഉയർന്നു്
കോന്ത്രാളം
  • കോതാണ്ടം
കോൻ
  • രാജാവു്
  • പ്രമാണി, നാഥൻ
കോപന
  • വിശേഷണം:
  • കോപിക്ക ശീലമുള്ള
കോപനാ
  • കോപിക്ക ശീലമുള്ളവൾ
  • കോപനി
  • എന്നുമാകാം
കോപം
  • ക്രോധം
  • നീരസം
  • (അസൂയ എന്നതു നോക്കുക).
  • പര്യായപദങ്ങൾ:
    • കോപം
    • ക്രോധം
    • അമർഷം
    • രോഷം
    • പ്രതിഘം
    • രുട്ടു്
    • ക്രൂത്ത്.
കോപാഗ്നി
  • കോപമാകുന്ന അഗ്നി
  • തീ പോലെ ഭയം തോന്നിക്കുന്ന കോപം
കോപി
  • വിശേഷണം:
  • കോപശീലൻ
  • കാട്ടുപ്രാവു്
  • പര്യായപദങ്ങൾ:
    • ക്രോധനൻ
    • അമർഷണൻ കോപീ.
കോപിക്കുക
  • രസമില്ലാത്ത വിധത്തിൽ നോക്കുകയും മറ്റും ചെയ്ക
കോപിഷ്ഠ
  • വിശേഷണം:
  • അധികം കോപമുള്ള
കോപ്പു്
  • സാമാനം, ഉപകരണം
  • ആട്ടക്കാരുടെ കിരീടം മുതലായതു്
  • ചതുരംഗക്കരു
  • ഒരുമ്പാട്, ഒരുക്കം
  • വിരുന്നു്
  • വെടിപ്പായി ക്രമപ്പെടുത്തിയതു്
കോപ്പ
  • ഏതെങ്കിലും ഒഴിച്ചു കുടിക്കുവാൻ ഉപയോഗിക്കത്തക്ക ഒരു പാത്രം
കോപ്പായം
  • നഷ്ടം
  • ‘കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം’
    — കൃഷ്ണഗാഥ
കോപ്പാള
  • വെള്ളം കോരുന്നതിനു കോട്ടികുത്തിയ ഒരുമാതിരി പാള
കോപ്പിടുക
  • അലങ്കരിക്കുക
  • കുതിരയ്ക്കു ജീനിയും മറ്റും കെട്ടുക
  • യുദ്ധത്തിനായിട്ടു ചട്ടയും ആയുധങ്ങളും ധരിക്കുക
  • ഒരുമ്പെടുക
കോപ്പുകൂട്ടുക
  • അതാതു കാര്യത്തെ സാധിപ്പാൻ ആവശ്യമുള്ള സാധനങ്ങളെ ശേഖരിക്കുക
  • വട്ടംകൂട്ടുക
കോപ്പുറം
  • പരിചയുടെ അരികു് (വിളുമ്പു്)
കോപ്രാട്ടി
  • ചിരിപ്പിക്കുന്നതിനുള്ള ഒരുമാതിരി കളി
  • ഗോഷ്ടി
കോമട്ടി
  • കച്ചവടക്കാരിൽ ഒരു ജാതിക്കാർ
  • ‘പട്ടാണികൾ പല ചെട്ടികളൂം കോ- മട്ടികളും പല പട്ടന്മാരും’
    — ഘോഷയാത്ര തുള്ളൽ
    .
കോമൻ
  • കന്നുകാലികൾക്കുണ്ടാകുന്ന ഒരു ദീനം
കോമൻപാച്ചിൽ
  • കോമൻ എന്നുള്ള ദീനത്തിന്റെ വരവു്
കോമപ്പട്ടു
  • വീരവാളിപ്പട്ടു്
കോമക്കാരൻ
  • പിശാചു തുള്ളുന്നവൻ
കോമരൻ
  • ചോകന്മാരുടെ ക്ഷൗരക്കാരൻ
കോമരം
  • മൂർത്തി
  • അവതാരം
  • ‘കോൾമയിർകൊണ്ടുടനാനന്ദം തന്നുടെ കോമരമായിട്ടു നിന്നുപിന്നെ’
    — കൃഷ്ണഗാഥ
  • വെളിച്ചപ്പാടു, ആചാര്യൻ
കോമൽ
  • വലിയ ഉപദ്രവം
  • തമിഴിൽ കോമ്പൽ – കോപം.
കോമള
  • വിശേഷണം:
  • മാർദ്ദവമുള്ള
  • സൗന്ദര്യമുള്ള
  • മാധുര്യമുള്ള
  • മനോഹരമായ
  • പര്യായപദങ്ങൾ:
    • സുകുമാരം
    • കോമളം
    • മൃദുളം
    • മൃദു.
കോമളം
  • മാർദ്ദവം
  • സൗന്ദര്യം
  • മാധുര്യം
  • മനോഹരം
  • ജലം
  • രീതികളിൽ ഒന്നു്
  • സാഹിത്യസാഹ്യം.
കോമാൻ
  • രാജാവു്
കോമ്പു്
  • വളരാത്ത ചെറിയ തേങ്ങാ
കോമ്പൻ, കോമ്പൽ
  • കുഴവെച്ചു ചരടിൽ കോർത്തിട്ടുള്ള പൊൻ നാണയക്കൂട്ടം
  • ചില പലഹാരങ്ങളും മത്സ്യങ്ങളും മറ്റും ഈർക്കിലിൽ കോർത്തതു്
കോമ്പിയച്ചൻ, കോമ്പിച്ചൻ
  • പാലക്കാട്ടുരാജാവു്
കോമ്പുര
  • ഭവനത്തിന്റെ കോണിലുള്ള പുരമുറി
കോയഷ്ടി, കോയഷ്ടിക
  • കുളക്കോഴി
  • നീർക്കോഴി
  • കള്ളർകാണിപ്പക്ഷി എന്നും പറയുന്നു. വെള്ളം ഒരു വടിപോലെ ആധാരമായിട്ടുള്ളതു് (വെള്ളത്തിൽ താണുപോകാത്തതു്) എന്നർത്ഥം.
കോയിക്കൽ
  • കൊട്ടാരം
  • ‘കോയിക്കൽപോയ്ക്കാഴ്ചകൾകാണ്മാൻ’
    aquad (തങ്കമിണീസ്വയംവരം തുള്ളൽ).
കോയിക്കൽ
  • ചില രാജാക്കന്മാരുടെ ഭവനത്തിനു പറയുന്ന പേർ
  • ചില ദിക്കിൽ സർക്കാർ വകക്കു കരം പിരിക്കുന്ന സ്ഥലം
  • ക്ഷത്രിയരിൽ ചിലരുടെ ഭവനത്തിനു പറയുന്ന പേർ
കോയിമ്മ, കോയ്മ
  • സർക്കാരു
  • അധികാരം
  • അധികാരികൾ ഇരുന്നു കാര്യവിചാരംചെയ്യുന്ന സ്ഥലം
കോയിമ്മക്കുർ
  • പണ്ടാരവകക്കു ചെയ്യേണ്ടുന്ന അവകാശം
കോയിമ്മസ്ഥാനം
  • സർക്കാരിലേ ഒരധികാരം
കോയിൽ, കോവിൽ
  • രാജഭവനം
കോയില്ക്കാരൻ
  • രാജസേവകൻ
കോയിലകം
  • രാജഭവനം
  • കോവിലകം നോക്കുക.
കോയിവിള
  • കാട്ടുനെൽകൃഷിക്കു വിതയ്ക്കുന്നവിത്തു് (നെല്ല്)
കോര
  • ഒരുവക പുല്ല്
  • ഒരുവക മത്സ്യം
കോരകം
  • പൂവുണ്ടാകാനുള്ള മൊട്ട്
  • ‘പോർമുലക്കോരകംപുൽകും പുരുഷോത്തമൻ’
    aquad (കുചേലവൃത്തം വഞ്ചിപ്പാട്ടു്).
  • തക്കോലപ്പുട്ടിൽ
  • താമരവളയം
  • അടവിക്കച്ചോലം
കോരകിതം
  • മുകുളിതം
കോരണ്ഡം
  • കരിങ്കുറിഞ്ഞി
കോരണ്ഡി
  • ലന്തമരം
കോരദൂഷം
  • വരകു്
  • രക്തത്തെ ദുഷിപ്പിക്കുന്നതു എന്നർത്ഥം.
കോരപ്പുഴ
  • കൊയിലാണ്ടിനദി
കോരംഗി
  • ചിറ്റേലം, ഒച്ചയടപ്പിനെ മാറ്റുന്നതു എന്നർത്ഥം
  • തിപ്പലി
കോരൽ
  • വെള്ളം മുതലായതു കോരുക
  • മീൻപിടിക്കുന്ന കൂട
കോരിക
  • ചോറു വിളമ്പുന്നതിനു ഓടുകൊണ്ടോ ചെമ്പുകൊണ്ടോ ഉണ്ടാക്കുന്ന ഒരു പാത്രം
  • ചോറു പടയ്ക്കുന്നതിനുള്ള ഒരുമാതിരി ഓട്ടുപാത്രം
കോരുക
  • പാത്രം പ്ലാവില മുതലായതുകൊണ്ടു ജലവും മറ്റും എടുക്കുക
കോരുവല
  • മത്സ്യം പിടിപ്പാനുള്ള ഒരുമാതിരി ചെറിയ വല
കോർക്കുക
  • ചരടു മുതലായതു ദ്വാരങ്ങളൂടെ കടത്തി മറുപുറത്തു വരുത്തുക
കോർപ്പി
  • വൃശ്ചികംരാശി
കോർപ്പു്
  • ചരടു മുതലായതു കോർക്കുക
  • ചരടിലും മറ്റും കോർത്ത വസ്തു
കോർമുതല
  • ചിറാകു്
  • മാംസം ചീങ്കണ്ണിയുടേതിനു സമമാണു് ഇതു മത്സ്യവർഗ്ഗത്തിൽ ചേർന്ന അനൂപമാംസമാകുന്നു. സംസ്കൃതത്തിൽ ജലകിരാടം.
കോർമ്പൻ
  • രത്നങ്ങളും മറ്റും കോർത്ത മാല
കോലകം
  • നല്ലമുളകു്
  • തക്കോലപ്പുട്ടിൽ, കട്ടപിടിച്ചതു എന്നർത്ഥം
  • അഴിഞ്ഞിൽ
  • നറുവരി
കോലക്കുഴൽ
  • ഊതിശബ്ദം പുറപ്പെടുവിക്കുന്ന ഒരു മാതിരി കുഴൽ
  • ‘മേളത്തിൽപാടിനാൻകോലക്കുഴൽതന്നെ’
    — കൃഷ്ണഗാഥ
    .
കോലടി
  • വടികൊണ്ടു തടുത്തടിക്കുന്ന ഒരുമാതിരി കളി
  • കൊച്ചുവടികൾ കൊണ്ടു ഈരണ്ടുപേർകൂടി അന്യോന്യം തടുത്തടിച്ചുകളിക്കുന്ന ഒരുമാതിരി കളി
കോലടിപ്പാട്ടു്
  • കോലടിക്കളിക്കു പുരാതനമായിട്ടു നടന്നു വരുന്ന ഒരു പാട്ടു്
കോലത്തിരി
  • കോലത്തു രാജാവിന്റെ ഒരു വിശേഷപ്പേരു്
കോലത്തുനാടു്
  • തലശ്ശേരി മുതൽ നീലേശ്വരംവരെയുള്ള ദിക്കു്
  • കോലത്തുനാടു രാജാക്കന്മാരുടെ ഒരു വംശം ഇപ്പോൾ കോട്ടയം നാട്ടകത്തും, പരപ്പനാട്ടേ പ്രധാന ശാഖ അരിപ്പാട്ടു് അനന്തപുരത്തും താമസിക്കുന്നു.
കോലത്തുരാജാവു്
  • കോലത്തുനാട്ടിലെ രാജാവു്
കോലദലം
  • ഒരു മരുന്നു
  • മുറൾ
  • ഒരുമാതിരി സുഗന്ധദ്രവ്യം
  • നാകുണം
കോലപാദികാ
  • ചണ്ടിപ്പയറു്
കോലപുച്ഛം
  • ഞാറപ്പക്ഷി
കോലം
  • പന്നി
  • തടിച്ചതു് എന്നർത്ഥം.
  • പൊങ്ങുതടി
  • വളരെ തടികൾ ഒന്നായിച്ചേർത്തു കെട്ടിയുണ്ടാക്കുന്നതു്, ഉറപ്പുള്ളതു് എന്നർത്ഥം. പൊങ്ങുതടി ചിലേടങ്ങളിൽ മുളയും മരവും മറ്റും കൂട്ടിക്കെട്ടിയും മറ്റും ചിലേടങ്ങളിൽ ചൂരൽ മുതലായ തൃണവിശേഷത്താലും ഉണ്ടാക്കപ്പെടുന്നു.
  • ഇലന്തമരം
  • ലന്തക്കായ് (മലയാളം).
  • വേഷം, അലങ്കാരം, മറ്റൊന്നിനൊപ്പമുണ്ടാകുന്നരൂപം
  • ശരീരം
  • കോലത്തുനാടു്
  • തിപ്പലി
  • മുളകു്
  • കൊടുവേലി
കോലംതുള്ളൽ
  • പിശാചും മറ്റും ഉപദ്രവിച്ചാൽ അവയെ കളയുന്നതിനായിട്ടു കണിയന്മാർ കാട്ടുന്ന ഒരുമാതിരി തുള്ളൽ
  • പാളയിൽ രൂപം എഴുതി മുഖത്തും മറ്റും വെച്ചു കെട്ടി തുള്ളുക
കോലമജ്ജ
  • ലന്തക്കുരു
കോലംബകം
  • വീണയുടെ തണ്ടു്
  • ശബ്ദത്തെ വിസ്തരിപ്പിക്കുന്നതു് എന്നർത്ഥം.
കോലംബം
  • കൊല്ലവർഷം
കോലയാൻ
  • ഒരുവക മത്സ്യം
  • കോലാമത്സ്യം
കോലരക്കു്
  • ചില മരത്തിന്റെ കൊമ്പുകളിലുണ്ടാകുന്ന ഒരുമാതിരി ചെമന്ന അരക്കു്
  • പര്യായപദങ്ങൾ:
    • ലാക്ഷാ
    • രാക്ഷാ
    • ജതു
    • യാവം
    • അലക്തം
    • ദ്രുമാമയം.
കോലമാലം
  • മലയാവണക്കു്
കോലവല്ലി
  • ഒരങ്ങാടിമരുന്നു്
  • അത്തിത്തിപ്പലി
  • പന്നിക്കുതുല്യമായ (ഭൂമിയെ കുഴിച്ചു വേരോട്ടമുള്ള) വള്ളിയുള്ളതു് എന്നർത്ഥം
കോലസാരി
  • സമർത്ഥനായ നടൻ
കോലസ്വരൂപം
  • കോലത്തുനാടു്
  • കോലത്തുനാട്ടിലേ രാജാവു്
  • ചേരമാൻ പെരുമാൾ മഹാരാജാവിന്റെ ആദ്യത്തെ ഭാര്യയിൽനിന്നുത്ഭവിച്ച വംശം. ചേരമാൻപെരുമാൾ മഹാരാജാവിന്റെ മൂന്നാമത്തെ ഭാര്യയിൽ നിന്നുത്ഭവിച്ചതാണു തിരുവിതാംകൂർ രാജവംശം. ഇതിനു തൃപ്പാദസ്വരൂപം എന്നു പേർ.
കോലാ
  • ലന്തമരം
  • തിപ്പലി, കെട്ടിപ്പിണഞ്ഞുകിടക്കുന്നതു് എന്നർത്ഥം
കോലാചാരി
  • ചിത്രപ്പണിക്കാരൻ
കോലാടു്
  • ഒരുമാതിരി ആടു്
  • കോലാടിൻകൂട്ടത്തിനു ആജകം എന്നു പേർ.
  • പര്യായപദങ്ങൾ:
    • സ്തംഭം
    • ഛാഗം
    • ബസ്തം
    • ഛഗലകം
    • അജം.
കോലാധിനാഥൻ
  • കോലത്തിരി
കോലാൻ, കോലാ
  • ഒരുമാതിരി മത്സ്യം
  • കോലാമത്സ്യം
  • പര്യായപദങ്ങൾ:
    • കംകത്രോടി.
കോലായ
  • ഇറയം
കോലാർവണ്ടി
  • ഒരുമാതിരിചാടു്
  • ഒരുമാതിരി തേരു്
കോലാഹലം
  • അനേകം ജനങ്ങളിൽ നിന്നോ ജന്തുക്കളിൽ നിന്നോ വാദ്യങ്ങളിൽ നിന്നോ മറ്റൊ ഉണ്ടാകുന്നതും അക്ഷരവ്യക്തിയില്ലാത്തതുമായ വലിയ ശബ്ദം
  • പലരുടെ ശബ്ദങ്ങളും ഒന്നായിച്ചേർന്നു ഇടറുന്നതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • കളകളം.
കോലി
  • ലന്തമരം
കോലിടുക
  • കലഹത്തിനു കാരണം ഉണ്ടാക്കുക
  • കലഹത്തിനു വഴി കാണിച്ചു കൊടുക്കുക
കോലിറയം, കോലായി
  • കോലായ
  • തിണ്ണ
കോലും, കോലുന്ന
  • വിശേഷണം:
  • പ്രകാശിക്കുന്ന
  • ചെയ്യുന്ന
  • ഉള്ള
  • ‘ലോലപല്ലവലീലകോലുമംഗുലി’
    — ബാണയുദ്ധം കഥകളി
    .
കോലുക
  • പ്രകാശിക്കുക
  • ചെയ്യുക
  • വഹിക്കുക
  • ധരിക്കുക
  • ഉപയോഗിക്കുക
  • ഉണ്ടാവുക
  • ചേരുക
  • കൈക്കൊള്ളുക
കോലുഴിഞ്ഞ
  • ഒരുമാതിരി ചെടി
കോലെഴുത്തു്
  • ഒരുമാതിരി എഴുത്തു്
  • വട്ടെഴുത്തുമാറി കോലെഴുത്തായി പഴയ മലയാളവും മദ്ധ്യകാല മലയാളവും ഈ എഴുത്തിലാകുന്നു. കൊല്ലവർഷം 6൦൦ വരെ ഇതുപയോഗിച്ചുവന്നു.
കോല്യാ
  • തിപ്പലി
കോൽ, കോലു്
  • ചെറിയ വടി, വടി
  • മരത്തിന്റെ ചെറിയ കൊമ്പു്
  • രാജാവിന്റെ അധികാരം, ചെങ്കോൽ
  • ശർക്കരയും മറ്റും തൂക്കുന്നതിനുള്ള കോൽ, വെള്ളിക്കോൽ
  • അധികാരമുദ്ര
  • നാലുകെട്ടിലധികാരമുദ്രയായ് കോലുകിട്ടിയതെനിക്കുസാമ്പ്രതം’
    — അഭിജ്ഞാനശാകുന്തളം
കോൽക്കള്ളി
  • പാലുള്ള ഒരുമാതിരി ചെടി
കോൽക്കാരൻ
  • (വടികൊണ്ടു നടക്കുന്ന) ശിപായി
കോൽക്കുറുപ്പു്, തോൽകുറുപ്പു്
  • തോൽകൊണ്ടു പണിയുന്ന ഒരു ജാതിക്കാരൻ
  • തോല്ക്കൊല്ലൻ
കോൽക്കൂറു്
  • രാജാവിനുള്ള അധികാരമോ അവകാശമോ
കോൽചൂടു്
  • ഒരുമാതിരിഇരിമ്പു സൂചി
കോൽതാഴു്
  • നീളത്തിലുള്ള ഒരുമാതിരി താഴു്
കോൽത്തള
  • കുറ്റക്കാർക്കും മറ്റും ഇടുന്ന ഒരുമാതിരി വിലങ്ങു്
കോൽത്തളം
  • നീളത്തിലുള്ള ഇറയം, കോലിറയം
  • രംഗസ്ഥലം
കോൽപ്പുല്ലു്
  • ഒരുമാതിരി പുല്ലു്
കോൽപ്പുളി
  • വാളൻപുളി
  • വാർപ്പുളി
കോൽമുതല
  • ഒരുമാതിരി പല്ലി
കോൽവിലങ്ങു്
  • കോൽ തള
കോൽവിളക്കു്
  • ഇരിമ്പുകൊണ്ടു കോലുള്ള വിളക്കു്
കോവർകഴുത
  • പെൺകുതിരയിൽ കഴുതയ്ക്കു ജനിച്ചുണ്ടായ കുതിര
കോവൽ, കോവലു്, കോവ
  • ഒരു മാതിരി വള്ളി
  • തമിഴിൽ – കോവൽവക്കി. കഫപിത്തരോഗങ്ങൾ, രക്തപിത്തം, ശോഫം, പാണ്ഡുരോഗം, ജ്വരം, ശ്വാസം, കാസം ഇവയെ നശിപ്പിക്കും.
  • പര്യായപദങ്ങൾ:
    • തുണ്ഡി
    • കേരി
    • രക്തഫലം
    • ബിംബിക
    • പീലുപർണ്ണി.
കോവിദ
  • വിശേഷണം:
  • അറിവുള്ള
  • മിടുക്കുള്ള
  • വിദ്യയുള്ള
കോവിദൻ
  • വിദ്വാൻ
  • എല്ലാത്തിനേയും അറിയുന്നവൻ എന്നർത്ഥം.
കോവിദാരം
  • മലയകത്തി
  • കൊങ്ങ
  • ഭൂമിയെ പിളർക്കുന്നതു് എന്നർത്ഥം. മന്താരം എന്നും കാണുന്നു.
കോവി(യി)ലകം
  • ചില രാജാക്കന്മാരുടെ രാജധാനിക്കു പറയുന്ന പേർ
  • ക്ഷത്രിയരുടെ ഭവനം
  • കോവിലകം, കോലകം – തിരുവിതാംകോട്ടു കൊട്ടാരം എന്നു പറയുന്നതുപോലെ കൊച്ചിയിലും മലബാറിലും ഈ പദം ഉപയോഗിച്ചുവരുന്നു.
കോവിൽ
  • ക്ഷേത്രം, അമ്പലം
  • ക്ഷത്രിയജാതി
  • സാമന്തരിൽ ചിലർക്കു പറയുന്ന ഒരു പേർ
കോവി(യി)ൽപണ്ടാല
  • ക്ഷത്രിയന്മാരിൽ ചിലർക്കു പറയുന്ന ഒരു ബഹുമാനപ്പേർ
കോവി(യി)ൽപ്പാടു്
  • ക്ഷത്രിയന്മാരിൽ ചിലർക്കു ചില ദിക്കിൽ പറയുന്ന ഒരു പേർ
കോശകം
  • മുട്ട
  • വൃഷണം
കോശചഞ്ചു
  • വണ്ടാരംകോഴി
കോശഫലം
  • തക്കോലപ്പുട്ടിൽ
  • ഉറയിൽ വിത്തുകൾ ഉള്ളതു എന്നർത്ഥം.
കോശം
  • ഭണ്ഡാരം
  • പൊതിഞ്ഞിരിക്കുന്ന വസ്തു
  • കുട്ടികൾ ജനിക്കുമ്പോൾ അവരെ പൊതിഞ്ഞിരിക്കുന്ന വസ്തു
  • പൂമൊട്ടു്
  • സമൂഹം
  • ധനസമൂഹം, പൊന്നു വെള്ളി രത്നം
  • വാളിന്റെ ഉറ, ഉറ
  • സത്യം ചെയ്ക
  • വൃഷണം
  • മുട്ട
  • ജാതിക്ക
  • ദിവ്യപ്രമാണംഭമം
  • ഒരുമാതിരി കുടുക്കുപെട്ടി
  • ഇതുള്ളതു കൊണ്ടാണു് പാമ്പാട്ടിക്കു കൌശികൻ എന്നു പേരുണ്ടായതു്.
കോശലികം
  • കൈക്കൂലി
കോശാഗാരം
  • ഖജനം
കോശാതകം
  • തലമുടി
കോശാതകി
  • കച്ചവടം
  • കച്ചവടക്കാരൻ
  • പിച്ചകം‌
കോശി
  • ചെരിപ്പു്
കോശികാ
  • പാന പാത്രം
കോഷകം
  • വൃഷണം
  • മുട്ട
കോഷം
  • കോശം
കോഷശായിക
  • പിച്ചാങ്കത്തി
കോഷ്ഠപുഷ്പം
  • പാൽ കുരുമ്പ
കോഷ്ഠം
  • വിത്തുകോട്ട, നെല്ലിടുന്നതിനുള്ള പുര
  • അന്തർഭാഗം, ഗൃഹാന്തർഭാഗം, പുരക്കകത്തേ പുരമുറി
  • നിഷ്കർഷിക്കപ്പെടുന്നതു് എന്നർത്ഥം.
  • വയറ്റിനകം, അന്തർജഠരം, ഉൾവയറു്
  • ഇതു ഉദരത്തിന്റെ അന്തർഭാഗമാണു്. ഇതിനെ അന്തർഭാഗമെന്നും മഹാസ്രോതസ്സ് എന്നും ആമാശയ പക്വാശയങ്ങളുടെ ആശ്രയം എന്നും പറയുന്നു. ഇതു ആന്തരമായ രോഗസ്ഥാനമാണത്രേ.
  • ചിഹ്നങ്ങളിൽ ഒന്നു്
  • ഇതു വലയം () പോലെ തന്നെ ഗർഭവാക്യത്തിനകത്തും വേറെ ഗർഭവാക്യം വരുന്ന ദിക്കിലും മറ്റും ഉപയോഗം. ഉദാ:[ ]
കോഷ്ണ
  • വിശേഷണം:
  • കുറഞ്ഞ ചൂടുള്ള
  • അല്പം ചൂടുള്ള
കോഷ്ണം
  • കുറഞ്ഞ ചൂടു്
കോസടി
  • വിരിച്ചു കിടക്കുന്നതിനു തുണി കൊണ്ടുണ്ടാക്കി പഞ്ഞിയടച്ചിട്ടുള്ള സാധനം
  • ഒരുമാതിരി ചെറിയ കിടക്ക
കോസലം, മഹാകോസലം
  • ഒരു രാജ്യം
  • അയോദ്ധ്യാപട്ടണത്തിന്റെ വടക്കും വിദേഹത്തിന്റെ പടിഞ്ഞാറും ഹിമവാന്റെതെക്കും പാഞ്ചാലത്തിന്റെ കിഴക്കുമായി കിടക്കുന്ന ദേശം. കോസലത്തിന്റെ പ്രധാന നഗരം അയോദ്ധ്യാ. സരയൂനദി ഈ രാജ്യത്തിൽകൂടി ഒഴുകുന്നു. ഇപ്പൊൾ ഡക്കാനിന്റെ വടക്കുകിഴക്കുഭാഗം മുതൽ മാൾവാവരെയുള്ള രാജ്യം.
കോഹല(ള)ൻ
  • ആദ്യം നാടകം ഉണ്ടാക്കിയ ഒരു മുനി
കോഹി
  • കുടകപ്പാല
കോളകം
  • മുളകു്
കോളൻ
  • കരമന്ദ മഹാരാജാവിന്റെ പുത്രന്മാരിൽ ഒരുവൻ
കോളംബകം
  • വീണയുടെ തണ്ടു്
കോളംബം
  • കൊല്ലവർഷം‌
കോളവട
  • താണ ജാതിക്കാരുടെ വിവാഹനിശ്ചയം
കോളാരു
  • മാർഗ്ഗം
  • വരവു്
കോളാമ്പി
  • തുപ്പുന്നതിനുള്ള ഒരുവക ഓട്ടുപത്രം
  • ‘തങ്കക്കോളാമ്പിതാംബൂലചവർണക്കോപ്പും‌’
    — കുചേലവൃത്തം വഞ്ചിപ്പാട്ടു്
    .
  • പര്യായപദങ്ങൾ:
    • പ്രതിഗ്രാഹം
    • പതൽഗ്രഹം
കോളാൾ, കോളാളൻ
  • വിലയ്ക്കു വാങ്ങിക്കപ്പെട്ട മനുഷ്യൻ
കോളി
  • ഇലന്തമരം
കോളിൽ
  • അതുവഴി
  • ക്രമേണ
  • സൌകര്യത്തിൽ
കോളുകാരൻ
  • കൊള്ളുന്നവൻ
  • വാങ്ങിക്കുന്നവൻ
കോളെടുക്കുക
  • കടലിൽ കാറ്റു പെരുകുക
കോളോടം
  • മീൻ പിടിപ്പാനുള്ള വള്ളം
കോൾ, കോളു
  • കോള്ളുക, വാങ്ങിക്കുക
  • സൂക്ഷ്മം, കുറി
  • കള്ളസൂത്രം
  • നോട്ടം
  • വിവേകം
  • കടലിലേ കാറ്റു്
  • അപമാനം
  • തനതു്
  • ആപത്തു്
  • അടി ഏറു മുതലായവയെ അനുഭവിക്കുക
  • കച്ചവടം
  • കാറു്
കോൾമയിർ
  • അധികമായ സന്തോഷമോ ഭയമോ ഉണ്ടാകുമ്പോൾ ദേഹത്തിലെ രോമങ്ങൾ എഴുന്നുനില്ക്കുക
  • രോമാഞ്ചം
കോൾമുതൽ
  • വാങ്ങിച്ചപ്പോൾ കൊടുത്തവില
കോൾമുതല
  • ഒരുമാതിരി വലിയ മുതല
കോൾവാ
  • ശരീരത്തിൽ മുറിവോ വ്രണമോ കൊണ്ടുണ്ടായ കുഴി
കോൾവില
  • കോൾമുതൽ
കോഴ
  • കാര്യം നേടുന്നതിനായിട്ടു ഉദ്യോഗസ്ഥന്മാർക്കും മറ്റും കൊടുക്കുന്ന ദ്രവ്യം, കൈക്കൂലി
  • കരം, കപ്പം
  • ഭയം, ശങ്ക
  • ദുഃഖം
  • (ശങ്കയ്ക്കു ഉദാഹരണം).
  • ‘ചൂഴെനിന്നീടുന്നലോകരേനോക്കീട്ടു കോഴ പൂണ്ടേറ്റവും കേഴും പിന്നെ’
    — കൃഷ്ണലീല തുള്ളൽ
  • കുറ്റം
കോഴപ്പാടു്
  • ബുദ്ധിമുട്ടു്
കോഴി
  • ഒരുവക പക്ഷി
  • പൂവൻകോഴി
  • പിടക്കോഴി
  • കുളക്കോഴി
  • മയിൽകോഴി
  • കാട്ടുകോഴി
  • പറകോഴി ഇങ്ങിനെ പലതരമുണ്ടു്
  • സാമാന്യം കോഴി എന്നതിനു (മാംസം – വാതം, വിഷജ്വരം, ക്ഷയം, ഛർദ്ദി, നേത്രരോഗം ഇവയെ നശിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. അഗ്നിയെ വർദ്ധിപ്പിക്കും. സ്വരത്തെ നന്നാക്കും നാട്ടുകോഴിക്കു മുമ്പറഞ്ഞ ഗുണങ്ങളുണ്ടെങ്കിലും ഗുരുത്വവും കഫവർദ്ധനകരവുമാണു്. സാമാന്യവിധിയിൽ കാട്ടുകോഴി ഉത്തമം. കോഴിമാംസം തൈരോടൊന്നിച്ചു ഭക്ഷിക്കരുതു്.)
  • പര്യായപദങ്ങൾ:
    • കൃകവാകം
    • താമ്രചൂഡം
    • കുക്കുടം
    • ചരണായുധം.
കോഴിക്കാരം
  • കോഴിക്കാഷ്ടം
കോഴിക്കുട്ടൻനെല്ലു്
  • വ്രീഹികളിൽ ഒന്നു്
  • ഇതിനു മിക്കവാറും നവരയുടെ ഗുണങ്ങൾ ഉണ്ടു്. സംസ്കൃതത്തിൽ – കുക്കുടാണ്ഡം.
കോഴിക്കൃഷി
  • കോഴിയെ ധാരാളമായി വളർത്തി ആദായമെടുക്കുന്ന ഒരു തൊഴിൽ
കോഴിക്കോടു്
  • മലയാളത്തിൽ ഒരു രാജ്യം
കോഴിപ്പോരു്
  • കോഴികൾ തമ്മിൽ കൊത്തുക
കോഴിയങ്കം
  • കോഴിപ്പോരു്
കോഴിയവര
  • ഒരു ചെടി
  • അവരയുടെ ഗുണം തന്നെ. ഇതു നട്ടു വളർത്തുന്നു. കായ് വിരൽപോലെ ഉരുണ്ടിരിക്കും. മൂത്താൽ ഗുണം കുറയും. സംസ്കൃതത്തിൽ – വൃത്തനിഷ്പാപികാ.
കോറു്
  • മുറിക്കുക
  • കീറുക
കോറ
  • വിശേഷണം:
  • ഉണങ്ങിയ
കോറ
  • മുത്താറി
  • ഉണങ്ങിയപാക്കു്.
കോറുവാ
  • സാവധാനത്തിലുള്ള ഒരുമാതിരി ശകാരം
കൌ
കൌകൃത്യം
  • ചീത്തപ്രവൃത്തി
  • പാപകർമ്മം
കൌക്കുടികൻ
  • കപടഭക്തിക്കാരൻ
  • ഒരുമാതിരി സന്യാസി
  • കുക്കുടിയെ (മായയെ) കാണുന്നവൻ എന്നർത്ഥം.പുഴുക്കളെയും മറ്റും ചവുട്ടിപോകാതിരിക്കുന്നതിനു എല്ലാപ്പോഴും നിലത്തു നോക്കി നടക്കുന്ന ഭിക്ഷുക്കളെ ‘കൌക്കുടികർ’ എന്നു വിളിക്കുന്നു.
കൌക്ഷേയകം
  • വാൾ
  • കുക്ഷിയിൽ ഭവിച്ചതു് എന്നർത്ഥം.
  • ‘രാക്ഷസദയിതേ കാംക്ഷിതപിശിതേ രൂക്ഷതരം മമ കൌക്ഷേയകമിതു വക്ഷസി പതതി പുരാതേ’
കൌഞ്ചദാരണൻ
  • സുബ്രഹ്മണ്യൻ
  • ക്രൗഞ്ചദാരണൻ എന്നതു നോക്കുക.
കൌട
  • വിശേഷണം:
  • സ്വന്തഗൃഹത്തിൽ വസിക്കുന്ന
  • സ്വാതന്ത്ര്യമുള്ള
  • ചതിയുള്ള
  • മര്യാദയില്ലാത്ത
കൌടകികൻ
  • മാംസം വില്ക്കുന്നവൻ
  • പക്ഷികളെ പിടിക്കുന്നവൻ
കൌടജം
  • കുടകപ്പാല
  • ഗിരികൂടത്തിലുണ്ടാകുന്നതു് എന്നർത്ഥം.
കൌടതക്ഷൻ
  • തന്നിഷ്ടമായിട്ടു വേലചെയ്യുന്ന ആശാരി
  • കൌടനായ (കുടിയിൽ പാർക്കുന്ന) തച്ചൻ
കൌടൻ
  • കുടിയിൽ പാർക്കുന്നവൻ
കൌടം
  • ചതി
  • കളവു്
  • കുടകപ്പാല
കൌടസാക്ഷി
  • കള്ളസ്സാക്ഷി പറയുന്നവൻ
കൌടി
  • ചതിയുള്ളവൾ
  • സ്വാതന്ത്ര്യമുള്ളവൾ
  • സ്വന്തഗൃഹത്തിൽ താമസിക്കുന്നവൾ
  • മര്യാദയില്ലാത്തവൾ
കൌടിക
  • വിശേഷണം:
  • പക്ഷികളെ പിടിക്കുന്ന
കൌടികൻ
  • മാംസം വിറ്റു ഉപജീവിക്കുന്നവൻ
  • കൂടത്തെ (മൃഗാദികളെ കുടുക്കുവാനുള്ള യന്ത്രത്തെ) കൊണ്ടു ചരിക്കുന്നവൻ എന്നർത്ഥം. ഒരു കുടികെട്ടി ദേശത്തുപാർക്കുന്നു എന്നല്ലാതെ ആ ദേശത്തേ അവകാശമൊന്നും ഇല്ലെന്നു താൽപര്യം]
കൌടിലിക
  • വിശേഷണം:
  • പക്ഷികളെ പിടിക്കുന്ന
കൌടില്യൻ
  • ചാണക്യൻ
  • ചന്ദ്രഗുപ്തന്റെ മന്ത്രി
കൌടില്യം
  • കുടിലത, ചതി
  • ദൌഷ്ട്യം
  • വളവു്
  • അകൌടില്യം എന്ന ശബ്ദം നോക്കുക.
  • വലിയ മുള്ളങ്കി
കൌടുംബ
  • വിശേഷണം:
  • ഭവനത്തിലെയ്ക്കാവശ്യമുള്ള
കൌടുംബം
  • ബന്ധുത്വം
കൌടുംബികൻ
  • ഒരു ഗൃഹത്തിലേ നായകൻ അല്ലെങ്കിൽ പിതാവു്
കൌഡവികം
  • നാഴിവിത്തു വിതയ്ക്കുന്ന സ്ഥലം
കൌണ്ടിന്യ
  • ഒരു മുനി
  • ശിവനെ കോപിപ്പിച്ചു. അപ്പോൾ വിഷ്ണു രക്ഷിക്കുകകൊണ്ടു വിഷ്ണുഗുപ്തൻ എന്ന പേരുണ്ടായി.
കൌണപത്വം
  • രാക്ഷസവൃത്തി
  • ക്രൂരത്വം
കൌണപദന്തൻ
  • ഭീഷ്മൻ
കൌണപൻ
  • രാക്ഷസൻ
  • കോണവന്റെ വംശത്തിലുണ്ടായവൻ എന്നർത്ഥം. [കോണപൻ എന്ന പദം നോക്കുക] ശവം ഭക്ഷിക്ക ശീലമായിട്ടുള്ളവൻ എന്നർത്ഥം.
കൌതുകം
  • ആഗ്രഹം
  • കാത്തിരിപ്പു്
  • സന്തോഷം
  • ഉത്സവം
  • മംഗല്യസൂത്രം
  • വിനോദം, നേരമ്പോക്കു്
  • കാഴ്ച
  • പാട്ടു്
  • തുള്ളൽ
  • പ്രദക്ഷിണം
  • താൽപര്യം, ഉല്ലാസം
കൌതുകസർവസ്വം
  • ഒരു ചെറിയ നാടകം
  • കർത്താവു ഗോപീനാഥൻ. ഹാസ്യരസപ്രധാനം.
കൌതുകാഗാരം
  • നല്ല വീടു്
കൌതുകി
  • വിശേഷണം:
  • ആഡംബരമുള്ള
  • വേഷപ്രൗഢിയുള്ള
കൌതൂഹലം
  • ആഗ്രഹം
  • കാത്തിരിപ്പു
  • സന്തോഷം
  • അകൌതൂഹലം എന്ന ശബ്ദം നോക്കുക.
കൌതൂഹല്യം
  • ആഗ്രഹം
  • കാത്തിരിപ്പു
  • സന്തോഷം
  • അകൌതൂഹല്യം എന്നതു നോക്കുക.
കൌദ്രവീണം
  • വരകു കൃഷിചെയ്യുന്ന സ്ഥലം
കൌന്തി
  • അരേണുകം
  • കുന്തിദേശത്തിലുണ്ടായതു്
  • കുന്തിക്കു ദുർവാസസ്സുപദേശിച്ച ദിവ്യൗഷധമാകയാൽ കുന്തിയെ സംബന്ധിച്ചതു എന്നുമാവാം.
കൗന്തികൻ
  • കുന്തക്കാരൻ
  • കുന്തം ആയുധമായിട്ടുള്ളവൻ എന്നർത്ഥം.
കൗന്തേയൻ
  • കുന്തിയുടെ പുത്രൻ
  • ധർമ്മപുത്രനും മറ്റും.
കൗന്തേയ
  • നീർമരുതു്
കൗനഖ്യം
  • നഖങ്ങളിലേ അഴുക്കു്
കൗപീനം
  • കോണകം
  • ഗുഹ്യപ്രദേശത്തെ മറയ്ക്കുന്നതു എന്നർത്ഥം.
  • ഗുഹ്യപ്രദേശം
  • പാപത്തെ ചെയ്യുന്നതു കൊണ്ടു ഈ പേർ വന്നു.
  • പാപം
  • കൂപപതനത്തെ അർഹിക്കുന്നതു എന്നർത്ഥം.
കൗബേര
  • വിശേഷണം:
  • കുബേരനെ സംബന്ധിച്ച
കൗബേരം
  • കൊട്ടം
കൗമാര
  • വിശേഷണം:
  • കുമാരനെ സംബന്ധിച്ച
കൗമാരകം
  • അഞ്ചു വയസ്സിൽ താണ പ്രായം
  • സ്ത്രീകളുടെ സംഗതിയിൽ പതിനാറുവയസ്സിനു താണപ്രായം] കുമാരനെ സംബന്ധിച്ച എന്നു ശബ്ദാർത്ഥം.
കൗമാരം
  • കുമാരന്റെ അവസ്ഥ
  • ബാല്യം
  • ശിശുത്വം
കൗമാരി
  • മാതൃക്കൾ ഏഴുള്ളവരിൽ ഒരുവൾ, ഒരു ദേവി
  • സപ്തമാതൃക്കൾ എന്നതിൽ വിവരിക്കപ്പെടും] കുമാരനെ സംബന്ധിച്ചവൾ, കാർത്തികേയന്റെ ശക്തി എന്നർത്ഥം.
  • പന്നിക്കിഴങ്ങു്
കൗമുദി
  • നിലാവു്, ചന്ദ്രന്റെ ശോഭ
  • കുമുദത്തെ (ആമ്പൽ പൂവിനെ) വിടർത്തുന്നതു് എന്നർത്ഥം.
  • ‘വ ന്താമൃതാവാങ്മയകൗമുദീയം’
    — നളചരിതം കഥകളി
    .
  • വ്യാകരണ പുസ്തകങ്ങളിൽ ഒന്നു്
  • (സിദ്ധാന്തകൗമുദി.)
  • പര്യായപദങ്ങൾ:
    • ചന്ദ്രികം
    • ജ്യോത്സ്നാം.
കൗമോദകി
  • വിഷ്ണുവിന്റെ ഗദ
  • കുമോദകനെ (വിഷ്ണുവിനെ) സംബന്ധിച്ചതു എന്നർത്ഥം.
  • ഇതു് അഗ്നി കൃഷ്ണനു കൊടുത്തതാണെന്നു് അഭിപ്രായം കാണുന്നു.
കൗരവൻ
  • കുരു എന്ന രാജാവിന്റെ പുത്രൻ
  • ആ രാജാവിന്റെ വംശത്തിൽ ജനിച്ചവൻ
കൗരവ്യൻ
  • കുരുവിന്റെ വംശത്തിലുള്ളവൻ
  • കുരുക്കളുടെ നാടുവാഴി
  • ഐരാവതകുലത്തിലേ ഒരു നാഗേന്ദ്രൻ, ഉലൂപിയുടെ പിതാവു്.
  • ‘കൗന്തേയന്മാർ കൗന്തേയന്മാർ കൗരവ്യന്മാർ കൗരവ്യന്മാർ’
    — ഘോഷയാത്ര തുള്ളൽ
കൗർപ്പി
  • വൃശ്ചികം രാശി
കൗർമ്മം
  • ഒരു കല്പത്തിന്റെ പേർ
  • പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
കൗല
  • വിശേഷണം:
  • കുലത്തെ സംബന്ധിച്ച
  • നല്ല വംശത്തിൽ ഉൾപ്പെട്ട
  • പാരമ്പര്യത്തിൽ വന്നിട്ടുള്ള
കൗലടിനേയൻ, കൗലടേയൻ
  • പതിവ്രതയായി ഭിക്ഷാർത്ഥം വീടുതോറും സഞ്ചരിക്കുന്ന സ്ത്രീയുടെ പുത്രന്റെ പേർ
  • കുലട എന്ന പദം നോക്കുക]കുലട രണ്ടുതരമുണ്ടു്. 1. അസതിയായ കുലട 2. സതിയും ഭിക്ഷുകിയുമായ കുലട. അസതിയായ കുലടയുടെ പുത്രനെ കൗലടേരൻ എന്നു വിളിക്കുന്നു.
കൗലടേയൻ
  • രണ്ടുതരത്തിലുള്ള കുലടാസ്ത്രീകളുടേയും പുത്രന്റെ പേർ
  • കുലട എന്നതു നോക്കുക.
കൗലടേരൻ
  • വ്യഭിചാരിണിയുടെ പുത്രൻ
കൗലത്ഥീനം
  • മുതിരവിളയുവാൻ യോഗ്യമായ സ്ഥലം
കൗലാലകം
  • ചീനപ്പിഞ്ഞാണം
കൗലിക
  • വംശത്തിൽ ചേർന്ന
  • വംശത്തിൽ പതിവുള്ള
കൗലികി
  • വംശത്തിൽ ചേർന്നവൾ
കൗലീനം
  • നല്ല കുലത്തിലേ ജനനം
  • ലോകാപവാദം
  • യുദ്ധം
  • പശു, പക്ഷി, സർപ്പം ഈ ജന്തുക്കളുടെ യുദ്ധം
  • പശുക്കളും പശുക്കളും, പക്ഷികളും പക്ഷികളും, സർപ്പങ്ങളും സർപ്പങ്ങളും തമ്മിലുള്ള യുദ്ധമെന്നറിയുക.
കൗലീന്യം
  • കുലീനത്വം
  • നല്ലവംശത്തിൽ ജനിച്ചിരിക്കുന്ന സ്ഥിതി
കൗലേയക
  • വിശേഷണം:
  • നല്ലകുലത്തിൽ ജനിച്ച
കൗലേയകൻ
  • വലിയ തറവാട്ടുകാരൻ
കൗലേയകം
  • പട്ടി
  • കുലത്തിൽ ഭവിച്ചതു എന്നർത്ഥം.
  • വേട്ടപ്പട്ടി
കൗല്യ
  • വിശേഷണം:
  • ഉന്നതവംശത്തിൽ ജനിച്ച
കൗവ്വ
  • കാര്യം
  • അതിതാൽപര്യം
കൗശം
  • കാന്യകുബ്ജം
കൗശലക്കാരൻ
  • കൗശലമുള്ളവൻ
കൗശലം
  • കുശലത
  • സാമർത്ഥ്യം
  • ക്ഷേമം, ഭാഗ്യം
  • സൂത്രം ഉപായം
  • സൂത്രപണികളിലും മറ്റുമുള്ള വശത
കൗശലവിദ്യ
  • കൗശലമുള്ളവന്റെ ചില സൂത്രപ്പണിയും മറ്റും
കൗശലി, കൗശലിക
  • സമ്മാനം
കൗശലികം
  • കൈക്കൂലി
കൗശല്യം
  • കുശലത
  • സാമർത്ഥ്യം
  • അകൗശല്യം എന്നതു നോക്കുക.
കൗശികൻ
  • വിശ്വാമിത്രൻ
  • വിശ്വാമിത്ര മഹർഷിക്കു് ഗാധേയൻ എന്നും പേരുണ്ട്.
  • ഇന്ദ്രൻ
  • പാമ്പാട്ടി
  • ഒരു സന്യാസി
  • (ചിലരെ ചില കള്ളന്മാർ പിടികൂടി. അവർ ഒരുവിധം കള്ളന്മാരിൽ നിന്നും ഓടി രക്ഷപ്പെട്ടു. ആ മാർഗ്ഗത്തെ കള്ളന്മാർക്കു് തെളിച്ചൂ കൊടുത്തതു് ഈ സന്യാസിയാണു്. അതിനാൽ നരകത്തിൽ വീഴുന്നതിനിടയായി).
കൗശികം
  • ഗുൎഗ്ഗുലു
  • മൂങ്ങ
  • കുശങ്ങളിൽ (വൃക്ഷങ്ങളിൽ സഞ്ചരിക്കുന്നതു് എന്നർത്ഥം.)
  • കീരി
കൗശി(ഷി)കം
  • പെരുമരുതു്
  • ഊമൻ
  • ഗുർഗ്ഗുലു
  • കീരി
കൗശികായുധം
  • മേഘത്തിൽ കാണുന്ന വില്ലു്
കൗശികി
  • ഒരാറു്
  • ദുർഗ്ഗാ
  • ജമദഗ്നിയുടെ മാതാവായ സത്യവതി
കൗശേയം
  • പട്ടുനൂൽ കൊണ്ടുള്ള വസ്ത്രം
  • പുഴുക്കൂട്ടിൽ നിന്നെടുത്ത നൂൽകൊണ്ടുണ്ടാക്കിയതു്.
കൗഷാരവി
  • മൈത്രേയമുനി
  • കുഷാരുവിന്റെ പുത്രനാകയാൽ കൗഷാരവൻ എന്നും കൗഷാരവി എന്നും പറയുന്നു. ഇദ്ദേഹം വിദുരർക്കു് ജ്ഞാനോപദേശം ചെയ്തു.
കൗഷീതകൻ
  • ബ്രാഹ്മണരിൽ ഒരു ശാഖക്കാർ
  • ‘കൗഷീതകന്നുപത്താമാരാത്രിപിൻ കൂറ്റിലും ശുഭം’
കൗസല്യ
  • കോസല രാജാവിന്റെ ഒരു പുത്രി
  • കൗസലരാജ്യക്കാരി
  • ശ്രീരാമന്റെ അമ്മ, ദശരഥന്റെ ഭാര്യ
  • പുരുവിന്റെ ഭാര്യ
  • ജനമേജയന്റെ മാതാവു്
കൗസീദ
  • വിശേഷണം:
  • കൈവായ്പയെ സംബന്ധിച്ച
  • ആദായത്തിനു അത്യാശയുള്ള
കൗസീദ്യം
  • മടി, ചൊടിപ്പില്ലായ്മ
  • അധികപ്പലിശവാങ്ങുക
കൗസുംഭ
  • വിശേഷണം:
  • കുയമ്പപ്പൂ നിറമായ
  • ചെമന്ന
  • ‘ധന്യം കൗസുംരോഗം തടവിന തലയിൽക്കെട്ടുമോരോഭടാനാം’
    — ഭാഷാനൈഷധചംപു
    .
കൗസൃതിക
  • വിശേഷണം:
  • ചതിവുള്ള
  • ഇന്ദ്രജാലവിദ്യയുള്ള
കൗസ്തുഭം
  • വിഷ്ണുവിന്റെ ആഭരണമായ ഒരു മണി
  • കുസ്തുഭനെ (വിഷ്ണുവിനെ) സംബന്ധിച്ചതു എന്നർത്ഥം. കുസ്തുഭത്തിൽ (സമുദ്രത്തിൽ) നിന്നുണ്ടായതു എന്നുമാകാം.
  • ഒരു വ്യാകരണപുസ്തകം
  • (ശബ്ദകൗസ്തുഭം).
ക്ര
ക്രകചം
  • മരം അറക്കുന്നതിനുള്ള വാൾ, ഈർച്ചവാൾ, ‘ക്ര’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം
  • വയ്യംകതകു്
  • പര്യായപദങ്ങൾ:
    • കരപത്രം.
ക്രകണം, ക്രകരം
  • ഇരുവാൽ ചാത്തൻ
  • ‘ക്ര’ എന്നു ശബ്ദിക്ക ശീലമുള്ളതു എന്നർത്ഥം. കരേടുവിൻ വകഭേദം എന്നും അഭിപ്രായമുണ്ടു്. തമിഴിൽ ‘കർക്കരാവു്’.
ക്രതു
  • യാഗം
  • ചെയ്യപ്പെടുന്നതു എന്നർത്ഥം.
  • സങ്കല്പം, നിശ്ചയം
  • സപ്തർഷികളിൽ ഒരാൾ
  • പത്തു പ്രജാപതികളിൽ ഒരാൾ
  • ബുദ്ധി, സാമർത്ഥ്യം
  • ശക്തി
  • യോഗ്യത
  • ആലോചന
  • ഉപാസന, ആരാധനം
  • അശ്വമേധയാഗം
  • ആഷാഢമാസം
  • വിഷ്ണു
  • ക്രതു എന്ന പ്രജാപതിയുടെ ഭാര്യയായ ‘സമ്നതി’ തള്ള വിരലിന്റെ മുട്ടോളം വലിപ്പമുള്ള 6൦൦൦൦ ഋഷിമാരെ പ്രസവിച്ചു] – (വിഷ്ണുപുരാണം).
ക്രതുദ്ധ്വംസി
  • ശിവൻ
  • ദക്ഷയാഗത്തെ നശിപ്പിച്ചവൻ എന്നർത്ഥം.
ക്രതുപുരുഷൻ
  • വിഷ്ണു
ക്രതുഭുക്കു്
  • ദേവൻ
  • യാഗത്തിങ്കൽ ഭുജിക്കുന്നവൻ. യാഗസാധനങ്ങൾ ഭുജിക്കുന്ന വൻ. യാഗത്തെ വിഘ്നം കൂടാതെ രക്ഷിക്കുന്നവൻ എന്നർത്ഥം.
ക്രതുരാജാവു്
  • രാജസൂയം
ക്രഥനം
  • കൊല്ലുക, കൊല
  • വെട്ടുക
ക്രന്ദം
  • വിളി
  • കരച്ചിൽ
ക്രന്ദനം
  • കരച്ചിൽ
  • നിലവിളി
  • പോർക്കുവിളി, യോധാക്കന്മാർ പരസ്പരം സ്പർദ്ധയോടു ചെയ്യുന്ന പോർക്കുവിളി
  • വിളിക്കുക എന്നർത്ഥം.
  • പൂച്ച
ക്രന്ദിതം
  • കരച്ചിൽ
  • നിലവിളി
ക്രപുകം
  • വിലയ്ക്കുവാങ്ങുക
  • ‘ക്രപുകഃക്രയഃ’
    — വൈജയന്തി
    .
ക്രമ
  • വിശേഷണം:
  • കുഴപ്പമില്ലാത്ത
  • മുറതെറ്റാത്ത
  • രീതിയുള്ള
ക്രമക്കേടു്
  • മുറയില്ലായ്മ
ക്രമകൻ
  • ക്രമമായി (ശരിയായി) പഠിക്കുന്ന വിദ്യാർത്ഥി
ക്രമണം
  • സഞ്ചാരം
  • കുതിര
ക്രമശഃ
  • മുറയ്ക്കു്
  • ക്രമത്തിൽ
ക്രമപ്പെടുത്തുക
  • ക്രമത്തിൽ ആക്കുക
  • ക്രമപ്പെടുത്തുക എന്നതിനെ ചിലർ സംസ്കൃതമാക്കുവാൻ വേണ്ടി ‘ക്രമീകരിക്ക’ എന്നു പ്രയോഗിക്കാറുണ്ടു്. കരിക്ക എന്നതിനു ഒന്നിനെ ഒരുവിധമാക്കിച്ചെയ്ക എന്നാണർത്ഥം. അതുകൊണ്ടു നാമവിശേഷണങ്ങളിൽ മാത്രമെ ‘കരിക്ക’ ചേർക്കാവൂ. ക്രമീകരിക്കയിൽ ‘ക്രമം’ നാമമാകയാൽ ഇതു യോജിക്കയില്ല. ക്രമപ്പെടുത്തുക എന്ന മലയാളരൂപം മതി] – (സാഹിത്യസാഹ്യം).
ക്രമം
  • മുറ, രീതി, കുഴപ്പമില്ലായ്ക
  • മര്യാദ
  • നീതി
  • നടപ്പു്
  • ഭംഗിയുള്ള അവസ്ഥ
  • ഇന്നപ്രകാരം ചെയ്യണം എന്നുള്ള ശാസ്ത്രോക്തവിധി
ക്രമാൽ
  • ക്രമേണ
  • കുറേദിവസം കഴിയുമ്പോൾ
ക്രമിക
  • വിശേഷണം:
  • തുടർച്ചയായ
  • വംശാനുഗതമായ
ക്രമുകം
  • കവുങ്ങു്
  • മണ്ണു തട്ടുന്നേടത്തെല്ലാം വേരൂന്നിപ്പിടിക്കുന്നതു എന്നർത്ഥം.
  • ചെമന്ന പാച്ചോറ്റി
  • ആക്രമിക്കുന്നതു എന്നർത്ഥം.
  • കാട്ടരയാൽ
  • പെരുമുത്തങ്ങ
ക്രമേണ
  • ക്രമത്തിന്നു്
  • ക്രമം കൊണ്ടു്, കുറെ നേരമോ ദിവസമോ കഴിയുമ്പോൾ
ക്രമേളകം
  • ഒട്ടകം
  • ചവിട്ടിച്ചാടി നടക്കുന്നതു എന്നർത്ഥം.
ക്രമോൽകർഷം
  • ക്രമത്തിനുള്ള വർദ്ധന
ക്രയണം
  • വിലക്കു വാങ്ങിക്കുക
ക്രയം
  • വിലയ്ക്കു വാങ്ങിക്കുക
ക്രയവിക്രയം
  • കച്ചവടം
ക്രയവിക്രയികൻ
  • കച്ചവടക്കാരൻ
  • ക്രയവിക്രയങ്ങളെക്കൊണ്ടു ജീവിക്കുന്നവൻ എന്നർത്ഥം
ക്രയാരോഹൻ
  • കച്ചവടം ചെയ്യുന്നവൻ
ക്രയികൻ
  • കച്ചവടക്കാരൻ
  • വിലക്കു സാമാനം കൊള്ളുന്നവൻ
  • പര്യായപദങ്ങൾ:
    • ക്രായകൻ.
ക്രയ്യ
  • വിശേഷണം:
  • വിലകൊടുത്തു വാങ്ങിപ്പാൻ തക്ക
ക്രയ്യം
  • വിൽക്കുന്നതിനായി കച്ചവടക്കാർ അങ്ങാടിയിൽ നിരത്തിവെച്ച സാധനം
  • വിൽക്കപ്പെടുന്നതു എന്നർത്ഥം.
ക്രവി
  • മാംസം
ക്രവ്യം
  • മാംസം
  • ഭയത്തെ ഉണ്ടാക്കുന്നതു എന്നർത്ഥം.
ക്രവ്യവാഹനൻ
  • അഗ്നി
  • വേദത്തിൽ പ്രയോഗം.
ക്രവ്യാത്തു്
  • രാക്ഷസൻ
  • പച്ചമാംസം തിന്നുന്നവൻ എന്നർത്ഥം.
ക്രവ്യാദ
  • വിശേഷണം:
  • മാംസത്തെ ഭക്ഷിക്കുന്ന
ക്രവ്യാദൻ
  • രാക്ഷസൻ
ക്രവ്യാദം
  • സിംഹം
  • പരുന്തു്
ക്രശിമാവു്
  • മെലിഞ്ഞിരിക്കുന്ന സ്ഥിതി
  • അക്രശിമാവു് എന്ന പദം നോക്കുക.
ക്രാ
ക്രാകചികൻ
  • അറപ്പുകാരൻ
  • ഈർച്ചവാൾകൊണ്ടു അറക്കുന്നവൻ.
ക്രാഥം
  • കൊല
ക്രാന്തം
  • വ്യാപ്തം
  • കുതിര
  • നട, പദവിന്യാസം
  • ക്രാന്തം = കൃമിച്ചതു്, അധിവസിച്ചതു്
ക്രാന്താ
  • ചെറു വഴുതിന
ക്രാന്തി
  • ക്രമിക്കുക
  • കരേറ്റം
  • പോവുക
  • ജയിക്കുക, തോൽപ്പിക്കുക
  • നട, ചവിട്ടടി
ക്രാന്തു
  • ഒരു പക്ഷി
ക്രായക
  • വിശേഷണം:
  • കച്ചവടം ചെയ്യുന്ന
ക്രായകൻ, ക്രായികൻ
  • വിലക്കു സാമാനം കൊള്ളുന്നവൻ
ക്രാസനം
  • മാർദ്ദവം
ക്രാസി
  • ഒരുമാതിരി ചെറിയ അഴിക്കാൽ
ക്രി
ക്രിമി, ക്രമി
  • കഴുത
  • അരക്കു്
ക്രിമി, കൃമി
  • ഓരോ മാതിരി ചെറിയ പ്രാണികൾ
  • പുഴു
ക്രിമിജം
  • അകിൽ
  • കൃമികളാൽ ഭക്ഷിക്കപ്പെടുന്നതു എന്നർത്ഥം.
ക്രിയ
  • പ്രവൃത്തി
  • ചെയ്യുക, ചെയ്യപ്പെടുന്നതു് എന്നർത്ഥം.
  • ഉപായത്തിലുള്ള പ്രവൃത്തി
  • ആരംഭം
  • വാക്യങ്ങളുടെ അവസാനത്തിൽ വെക്കുന്ന പദം
  • അകർമ്മ ക്രിയ, സകർമ്മ ക്രിയ.
  • ഉത്സാഹം
  • പ്രായശ്ചിത്തം
  • ശിക്ഷ
  • പൂജന
  • വിചാരം
  • സാമാദ്യുപായം
  • ചികിത്സാ
  • ചേഷ്ടാ
  • പര്യായപദങ്ങൾ:
    • കർമ്മം.
ക്രിയാകാര
  • വിശേഷണം:
  • വേലചെയ്യുന്ന
ക്രിയാഗ്രം
  • പ്രവൃത്തിക്കു മുമ്പു്
ക്രിയാദീപകം
  • ദീപകാലങ്കാരത്തിൽ ഒരിനം
ക്രിയാനിർദ്ദേശം
  • തെളിവു്
ക്രിയാപഥം
  • ചികിത്സയുടെ രീതി
ക്രിയാപദം
  • കർത്താവിനേയും കർമ്മത്തിനേയും കൂടി യോജിപ്പിക്കുന്ന പദം
  • കർത്താവിന്റെ പ്രവൃത്തിയെ അറിയിക്കുന്ന പദം
ക്രിയാബന്ധം
  • ക്രിയയോടുള്ള സംബന്ധം
ക്രിയാംഗജം
  • ക്രിയാംഗം എന്നു പറയുന്ന വിനയെച്ചം തന്നെ ഭേദകമായി തീർന്നതും
ക്രിയാംഗം
  • പിൻവരുന്ന ക്രിയയാൽ
  • അർത്ഥം പൂർണ്ണമായി വരുന്ന അപൂർണ്ണക്രിയ
  • വിനയെച്ചം എന്നും പറയും.
ക്രിയാവൽ
  • വിശേഷണം:
  • ക്രിയയുള്ള
ക്രിയാവാൻ
  • കർമ്മങ്ങളിൽ ഉത്സാഹത്തോടുകൂടിയവൻ
ക്രിയാസമഭിഹാരം
  • എന്തെങ്കിലും പ്രവൃത്തിയെ വീണ്ടും വീണ്ടും ചെയ്ക
ക്രിസ്തവൻ, ക്രിസ്ത്യാൻ
  • ക്രിസ്ത്യാനി
ക്രിസ്ത്യാനിമതം
  • ക്രിസ്തിയാനികളുടെ വിശ്വാസപ്രകാരമുള്ള ഒരു നിശ്ചയം
ക്രിസ്തു
  • ക്രിസ്ത്യാനി മതസ്ഥാപകനായ ഒരു അവതാരപുരുഷൻ
ക്രിസ്തുമതം
  • ക്രിസ്തുവിൽ ഭക്തിയോടുകൂടിയ ഒരു വിശ്വാസം
  • ക്രിസ്ത്യാനിക്കാരുടെ ആചാരവും മറ്റും
ക്രിസ്തുവർഷം
  • ക്രിസ്തു ജനിച്ചതുമുതലുള്ള വർഷം
ക്രിസ്ത്യാനി
  • ക്രിസ്തുമതാനുസാരി
ക്രിസ്ത്വബ്ദ
  • ക്രിസ്തു + അബ്ദം
  • ക്രിസ്തു ജനിച്ച ആണ്ടുമുതൽ എണ്ണിത്തുടങ്ങിയിരിക്കുന്ന (അബ്ദം) വർഷം. ക്രിസ്താബ്ദം (ക്രിസ്ത + അബ്ദം) എന്നും രൂപമുണ്ടു്. ഇംഗ്ലീഷിൽ ഇതിനു A.D. എന്നു പറയും. ക്രിസ്ത്വബ്ദത്തിനു മുമ്പുള്ളതിനു ക്രിസ്തുവിനു മുൻ (ക്രിസ്തുമതസംബന്ധം:) ഇത്രാംവർഷം എന്നു പറയുന്നു. ഇംഗ്ലീഷ്: B.C. (Before Christ) എന്നുപേർ. വേറെയും അബ്ദങ്ങളുണ്ടു്. കൊളംബാബ്ദം (കൊല്ലവർഷം), വിക്രമാദിത്യാബ്ദം, കല്യബ്ദം, ശകാബ്ദം ഇത്യാദി.
ക്രീ
ക്രീഡകൻ
  • കളിക്കാരൻ
  • വാതിൽ കാക്കുന്നവൻ
ക്രീഡനകം
  • കളിപ്പാനുള്ള വസ്തു
ക്രീഡനം
  • കളി
ക്രീഡാ
  • കളി
  • സ്ത്രീപുരുഷന്മാർ പരസ്പരം പ്രേമാതിശയം കൊണ്ടു ചെയ്യുന്ന പരിഹാസം
  • കളിമട്ടിലുള്ളതു എന്നർത്ഥം. ‘ക്രീഡം’ ശബ്ദവും ‘ലീലാ’ ശബ്ദവും മാന്മഥവിനോദങ്ങളെ പലപ്പോഴും കുറിക്കും. അപൂർവം മറ്റുവിനോദങ്ങൾക്കും പറ്റും. ഉദാ:അക്ഷക്രീഡാ.
  • പര്യായപദങ്ങൾ:
    • ദ്രവം
    • കേളി
    • പരീഹാസം
    • ക്രീഡാ
    • ഖേലാ
    • നർമ്മം.
ക്രീഡാരഥം
  • കളിക്കുന്നതിനുള്ള ഒരുമാതിരി ചെറിയ തേരു
ക്രീണനം
  • വിലയ്ക്കു വാങ്ങൽ
ക്രീണിക്കുക
  • വിലയ്ക്കു വാങ്ങിക്കുക
ക്രീത
  • വിശേഷണം:
  • വിലക്കു വാങ്ങപ്പെട്ട
ക്രീതകൻ
  • മാതാപിതാക്കന്മാരിൽ നിന്നു വിലയ്ക്കു വാങ്ങിച്ചു വളർത്തപ്പെടുന്ന പുത്രൻ
ക്രീതാനുശയം
  • വിലക്കു വാങ്ങിച്ച വസ്തുവിനെ തിരിച്ചു കൊടുക്കുക
ക്രു
ക്രുങ്
  • അന്നിൽപക്ഷി
ക്രുഞ്ചം
  • അന്നിൽപക്ഷി
ക്രുത്തു്
  • കോപം
ക്രുദ്ധ
  • വിശേഷണം:
  • കോപിച്ച
ക്രുദ്ധിക്കുക
  • കോപിക്കുക
ക്രുധാ
  • കോപം
  • ‘ക്രോധഃകോപോമർഷരോഷൗ രുഷ്ടാരുട്ക്രുത്ക്രുധാഃസ്ത്രിയഃ’
    — വൈജയന്തി
  • ക്രുധാശബ്ദത്തിനു പ്രയോഗം കുറവാണു്. ക്രുത് എന്നതിന്റെ തൃതീയൈ കവചനമായി പ്രയോഗിക്ക പതിവു്.
ക്രുമുകം
  • കവുങ്ങു്
ക്രുശ്വാ
  • കുറുക്കൻ
ക്രുഷ്ട
  • വിശേഷണം:
  • ക്രോശിക്കപ്പെട്ട
  • വിളിക്കപ്പെട്ട
ക്രുഷ്ടം
  • കരച്ചിൽ
ക്രൂ
ക്രൂര
  • വിശേഷണം:
  • മനഃകഠിനതയുള്ള
  • ദയയില്ലാത്ത
ക്രൂരത
  • കാഠിന്യം
  • ദയയില്ലായ്ക
ക്രൂരൻ
  • പരദ്രോഹം ചെയ്യുന്നവൻ, ഛേദിക്കുന്നവൻ എന്നർത്ഥം
  • ദയയില്ലാത്തവൻ
  • കഠിനൻ
ക്രൂരം
  • കഠിനമായിട്ടുള്ളതു്
  • ചെമന്ന അരളി
  • പരുന്തു്
  • കങ്കപക്ഷി
ക്രൂശു്, കുരിശു്
  • ഒന്നിനുമേൽ ഒന്നായി വിലങ്ങനെ ഉണ്ടാക്കിയിട്ടുള്ള ഒരുമാതിരി കഴു
  • ക്രിസ്ത്യാനികളുടെ മതചിഹ്നം
  • കഷ്ടത
  • ക്രിസ്തുവിനെ കൊല്ലുന്നതിനുപയോഗിച്ച കഴു
ക്രേ
ക്രേണി
  • വിലക്കുവാങ്ങിക്ക
  • ‘ക്രേണീവിക്രയഃ’
    — വൈജയന്തി
    .
ക്രേതവ്യ
  • വിശേഷണം:
  • വിൽക്കേണ്ടതായ
  • വിൽക്കപ്പെടുവാൻ തക്ക
ക്രേതാവു്
  • വിലകൊടുത്തു വാങ്ങിക്കുന്നവൻ
ക്രേയ
  • വിശേഷണം:
  • വിൽപ്പാൻ യോഗ്യമായ
ക്രേയം
  • വില്പാൻ കൊള്ളാവുന്ന വസ്തു
ക്രൈ
ക്രൈസ്തവ
  • വിശേഷണം:
  • ക്രിസ്തുവിനെ സംബന്ധിച്ചുള്ള
ക്രോഡപാദം
  • ആമ
ക്രോഡം
  • പന്നി
  • നെഞ്ചു്, ഭുജമധ്യം
  • രണ്ടു കൈയിന്റെയും മധ്യപ്രദേശമെന്നർത്ഥം. (മദ്ധ്യപ്രദേശം)
  • ഗുഹ
  • പൊത്തു്
  • പന്നിക്കിഴങ്ങു്
ക്രോഡീകരിക്ക
  • പലേടത്തുനിന്നു എടുത്തു ഒന്നിച്ചു ചേർക്കുക, എടുക്കുക, ശേഖരിക്കുക
  • ആലിംഗനംചെയ്യുക
ക്രോധന
  • വിശേഷണം:
  • കോപശീലമുള്ള
ക്രോധനം
  • പ്രഭവാദി സംവത്സരങ്ങളിൽ 5ൻ-ാമത്തേതു്
ക്രോധാ, ക്രോധവസാ
  • ദക്ഷന്റെ ഒരു പുത്രി
  • കശ്യപന്റെ ഒരു ഭാര്യ.
  • മാംസത്തെ ഭുജിക്കുന്നതുകളും കൂർത്ത പല്ലുള്ളവയുമായ മൃഗങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ മുതലായവയുടെ അമ്മ
ക്രോധം
  • കോപം
  • ക്രിയ:
  • ക്രോധിക്കുക. ] ക്രോധത്തിൽനിന്നുണ്ടാകുന്ന 8 കാര്യങ്ങൾ.
    ‘പൈശൂന്യം സാഹസം ദ്രോഹം ഈർഷ്യാസൂയാർത്ഥദൂഷണം വാഗ്ദണ്ഡജം ച പാരുഷ്യം ക്രോധജോപിഗുണോഷ്ടകഃ’
ക്രോധസംരംഭം
  • ക്രോധം കലർന്നുള്ള പ്രവൃത്തി
ക്രോധാലു
  • വിശേഷണം:
  • കോപശീലമുള്ള
ക്രോധി
  • വിശേഷണം:
  • കോപശീലമുള്ള
  • പ്രവോദി സംവത്സരങ്ങളിൽ 38-ാമത്തേതു്
ക്രോധി
  • വാൾമാൻ
  • ഗ്രാഹ്യാംശം മാംസം.
  • പോത്തു്
ക്രോശം
  • ഒരു വിളിപ്പാടു ദൂരം
  • കാൽയോജനദൂരം
  • 24 അംഗുലം കൂടിയതു ഒരു ഹസ്തം (മുഴക്കോൽ). 8൦൦൦ ഹസ്തം കൂടിയതു് ഒരു ക്രോശം.
ക്രോശിക്കുക
  • വിളിക്കുക
  • നിലവിളിക്കുക
ക്രോഷ്ടാവു്
  • കുറുക്കൻ
  • നിലവിളിക്കുന്നവൻ എന്നർത്ഥം.
ക്രോഷ്ടുകൻ
  • കുറുക്കൻ
ക്രോഷ്ടുവിന്ന
  • മൂവില
  • പെരുമല്ലി എന്നും അഭിപ്രായമുണ്ടു്. ഓരില എന്നു ഓഷധിനിഘണ്ടു.
ക്രോഷ്ടുകശീർഷം
  • ഒരു വാതരോഗം
  • കാലിന്റെ മുട്ടിൽ വീക്കമുണ്ടാകും. വലിയ വേദന കാണും. വീക്കം വലുതാകുമ്പോൾ കുറുനരിയുടെ തലപോലിരിക്കും.
ക്രോഷ്ട്രി
  • കുരുമുതുക്കു്
  • ‘ധാതുപുഷ്ടിക്കു ഞാൻ സമർത്ഥൻ എന്നു വിളിച്ചുപറയുന്നതെന്നർത്ഥം’.
ക്രൗ
ക്രൗഞ്ചദാരണൻ, കൗഞ്ചദാരണൻ
  • സുബ്രഹ്മണ്യൻ
  • ക്രൗഞ്ചപർവതത്തെ പിളർക്കുന്നവൻ എന്നർത്ഥം.
  • പരശുരാമൻ
  • ‘കൈലാസേ ധനദാവാസേ കൗഞ്ചഃ ക്രൗഞ്ചോഭിധീയതെ’
    — ബൃഹദ്ധാരാവലി
ക്രൗഞ്ചൻ
  • താരകാസുരന്റെ ഒരു സഹായി
ക്രൗഞ്ചം
  • അന്നിൽപക്ഷി, കർലു
  • വളഞ്ഞു ചരിഞ്ഞു പറക്കുന്നതു് എന്നർത്ഥം.
  • ഒരു പർവതം
  • സപ്തദ്വീപുകളിൽ ഒന്നു്
  • അഴുകുരൽ
  • ഒരിക്കൽ ഇന്ദ്രനും സുബ്രഹ്മണ്യനും തമ്മിൽ ഒരു വാദം നടന്നു. അപ്പോൾ അഭിപ്രായം ചോദിച്ചതു ക്രൗഞ്ചപർവതത്തോടായിരുന്നു. അതു കളവായി ഇന്ദ്രനു അനുകൂലമായി അഭിപ്രായംപറകയാൽ കാർത്തികേയൻ ക്രുദ്ധനായി തന്റെ അസ്ത്രത്തെ മലക്കു് എതിരേ എറിഞ്ഞു. തദനന്തരം ശരം തറക്കയാൽ മല പിളർന്നു. ഈ പർവതത്തെ ഒരിക്കൽ പരശുരാമനും പിളർന്നിട്ടുണ്ടു്. ക്രൗഞ്ചപർവതം ഹിമവാന്റെ പൗത്രനാണു്.
  • പര്യായപദങ്ങൾ:
    • ക്രുങ്.
ക്രൗര്യം
  • ക്രൂരത
  • കഠിനത
ക്ല
ക്ലപിതം, ക്ലിപ്തം, ക്ഌപ്തം
  • മുൻകൂട്ടി നിയമിക്കപ്പെട്ടിട്ടുള്ളതു്
ക്ലമഥം, ക്ലമം
  • ശ്രമം
  • തളർച്ച
  • ക്ഷീണം
  • വാട്ടം
ക്ലാന്തത്വം
  • ക്ഷീണത
  • ‘ക്ലാന്തത്വത്തൊടുചൊല്ലുമത്തരുണിയെ’
    — അമരുകശതകം
    .
ക്ലാന്തം
  • തളർന്നതു്
  • ‘ക്ലാന്തം മദ്ധ്യപ്രദേശം വിനതമതിതരാം തോൾനിറം പാണ്ഡരാഭം’
    — അഭിജ്ഞാനശാകുന്തളം
  • വാടിയതു്
  • മെലിഞ്ഞതു്
ക്ലാന്തി
  • തളർച്ച
ക്ലിന്ന
  • വിശേഷണം:
  • നനവുതട്ടിയ
  • ക്ലേദത്തെ പ്രാപിച്ചതു ക്ലിന്നം.
ക്ലിന്നാ
  • നനഞ്ഞ
  • വെളുത്ത കണ്ടകാരി
ക്ലിന്നാക്ഷ
  • വിശേഷണം:
  • വെള്ളം ഒഴുകുന്നതായ കണ്ണുള്ള
  • ചീമ്പക്കണ്ണുള്ള
ക്ലിന്നാക്ഷം
  • ചീങ്കണ്ണു്
ക്ലിപ്തി
  • പരിച്ഛേദം
ക്ലിശിത
  • വിശേഷണം:
  • ക്ലേശിക്കപ്പെട്ട, ക്ലേശിച്ച
  • ദാരിദ്ര്യാദികളാൽ ബാധിക്കപ്പെട്ടവൻ – ക്ലിശി]
  • നിശ്ചയമില്ലാത്ത, പ്രയാസമുള്ള
  • പര്യായപദങ്ങൾ:
    • ക്ലിഷ്ടൻ.
ക്ലിഷ്ട
  • വിശേഷണം:
  • ക്ലേശമുള്ള
  • തളർച്ചയുള്ള
  • ദോഷം ഭവിച്ച
  • ഞെരുങ്ങീട്ടുള്ള
  • പ്രയാസപ്പെട്ട
ക്ലിഷ്ടം
  • അന്യോന്യ വിരുദ്ധാർത്ഥമായ വാക്കു്, ക്ലേശമുള്ളതു്
  • പരസ്പരം ചേർച്ചയില്ലാത്തതു് എന്നർത്ഥം. സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്.
ക്ലിഷ്ടി
  • ക്ലേശം, വേദന
  • പ്രയാസം
ക്ലീതകം
  • എരട്ടിമധുരം
  • നപുംസകത്വത്തെ കളയുന്നതു് എന്നർത്ഥം.
ക്ലീതകാ
  • അമരി
ക്ലീതകിക
  • അമരി
  • കൊടുത്തു വാങ്ങലു ള്ളതു്. ഇതു കൊടുത്താൽ പകരത്തിനു വേറെ സാധനം കിട്ടുന്നതെന്നു താൽപര്യം.
ക്ലീബ
  • വിശേഷണം:
  • നപുംസകലിംഗമായ പരാക്രമമില്ലാത്ത
  • ബലഹീനതയുള്ള
  • നീചത്വമുള്ള
ക്ലീബാ
  • നപുംസകത്വമുള്ള ആൾ
  • ആണുംപെണ്ണുമല്ലാത്തതു. ധൃഷ്ടതയില്ലാത്ത ആൾ എന്നർത്ഥം. ക്ലീബൻ എന്നു മലയാളത്തിൽ പ്രയോഗിക്കരുതു്.
ക്ലേദനം
  • നനവു്
  • പഴുപ്പു്
  • കഫം
ക്ലേദം
  • നനവു്
  • പഴുപ്പു്
ക്ലേദു
  • ചന്ദ്രൻ
ക്ലേശം
  • വേദന, ബുദ്ധിമുട്ടു്
  • ദുഃഖം
  • പ്രയത്നം
  • ബാധിക്കുന്നതു് എന്നർത്ഥം.
ക്ലേശിക്കുക
  • വേദനപ്പെടുക, ബുദ്ധിമുട്ടുക
  • ദുഃഖിക്കുക
  • പ്രയത്നപ്പെടുക
ക്ലേശിത
  • വിശേഷണം:
  • ക്ലേശിപ്പിക്കപ്പെട്ട, ദുഃഖിപ്പിക്കപ്പെട്ട
  • ഞെരുക്കപ്പെട്ട
ക്ലൈതകികം
  • ഒരു മദ്യം
ക്ലൈബ്യാ
  • നപുംസകത്തിന്റെ അവസ്ഥ
ക്ലോദകം
  • കഫം
  • കായാഗ്നികളിൽ ഒന്നു്
ക്ലോമം
  • മൂത്രാശയം, ഉദരത്തിലുള്ള ജലാധാരം, പുപുസം എന്ന മാംസവിശേഷം. ഗമനശീലം എന്നർത്ഥം
  • കരൾ
ക്ലോശം
  • ഭയം
  • വേദത്തിൽ പ്രയോഗം.
ക്വ
ക്വ
  • എവിടെ
ക്വംഗു
  • തിന
ക്വചന, ക്വചിൽ
  • ചിലെടത്തു
  • ഒരിടത്തു്
ക്വണനം
  • ചെറുതായുള്ള വാദ്യങ്ങളുടെ ശബ്ദം, വീണയുടെയും മറ്റും ശബ്ദം
  • ചെറിയ മൺപാത്രം
ക്വണം, ക്വണനം, ക്വാണം, ക്വണിതം
  • ശബ്ദം, ചെറുതായുള്ള വാദ്യങ്ങളുടെ ശബ്ദം, വീണ മുതലായ സകല വാദ്യധ്വനികളുടെയും പേർ
  • ഭൂഷണദ്ധ്വനി
  • ആയുധങ്ങൾ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം
ക്വഥം, ക്വഥനം
  • വേവിക്കുക
ക്വഥനപദം
  • തപ്തബിന്ദു
  • ഏതെങ്കിലും നീർപണ്ടം തിളച്ചു ആവിയാകുന്നതിനു വേണ്ട ചൂടു്.
ക്വഥിത
  • കുറുക്കപ്പെട്ട
ക്വഥിതം
  • ശരിയായ വേവുചെന്ന കഷായം മുതലായതു്
ക്വാഥനം
  • കൊല
  • ഹിംസ
  • ‘ക്വാഥനം പ്രതിസാരണം’
    — വൈജയന്തി
    .
ക്വാഥാ
  • കഷായം
  • സങ്കടം, വ്യസനം
ക്വാഥോത്ഭവം
  • ഒരു മാതിരി തുത്തു്
  • രസാഞ് ജനം
ക്ഷ
ക്ഷ
  • ഹല്ലുകളിൽ മുപ്പത്തഞ്ചാം അക്ഷരം
ക്ഷഃ
  • നരസിംഹാവതാരത്തിൽ വിഷ്ണുവിനുള്ള ഒരു പേർ
ക്ഷണകം
  • ചെഞ്ചല്യം
ക്ഷണതു
  • മുറിവു്
  • വ്രണം
ക്ഷണദ
  • രാത്രി
  • അവ്യാപാരസ്ഥിതിയേയും ഉത്സാഹത്തേയും യുവാക്കൾക്കു ദാനം ചെയ്യുന്നതു് എന്നർത്ഥം.
ക്ഷണദൻ
  • ജ്യോതിഷക്കാരൻ
ക്ഷണദം
  • വെള്ളം
ക്ഷണനം
  • സംഹാരം
ക്ഷണപ്രകാശം
  • മിന്നൽ
ക്ഷണപ്രഭാ
  • മിന്നൽപ്പിണർ
  • ക്ഷണത്തിൽ ശോഭിക്കുന്നതു് എന്നർത്ഥം
ക്ഷണമാത്ര
  • അല്പനേരം
ക്ഷണം
  • അല്പനേരം നാഴികയിൽ ആറിലൊരുഭാഗം
  • വേഗം
  • ഉത്സവം, വിരുന്നു്
  • അവസരം
  • വിരുന്നിനും മറ്റും വിളിക്കുക
  • 3൦ കലകൂടിയതു് ഒരു ക്ഷണം. അശുഭത്തെ കളയുന്നതു് എന്നർത്ഥം.
ക്ഷണരാമി
  • മാടപ്രാവു്
ക്ഷണിക
  • വിശേഷണം:
  • ക്ഷണനേരത്തേക്കുമാത്രം ഒരേ സ്ഥിതിയിലിരിക്കുന്ന
  • ചാഞ്ചല്യമുള്ള
  • അക്ഷണിക എന്ന ശബ്ദം നോക്കുക.
ക്ഷണികാ
  • മിന്നൽ
ക്ഷണിക്കുക
  • വിരുന്നിനും മറ്റും വിളിക്കുക
ക്ഷണിനി
  • രാത്രി
ക്ഷത
  • വിശേഷണം:
  • ഭാഗിച്ചിട്ടുള്ള
  • ക്ഷയം (ന്യൂനത) തട്ടീട്ടുള്ള, ഉപദ്രവം തട്ടിയ
  • മുറിപ്പെട്ട, മുറിവുള്ള
ക്ഷതജം
  • രക്തം, ചോര
  • ക്ഷതത്തിൽ (മുറിവിൽ) നിന്നുണ്ടായതു് എന്നർത്ഥം.
  • ചലം
ക്ഷതം
  • മുറിവു്
  • വ്രണം
  • ആറാംരാശി
ക്ഷതവ്രത
  • വിശേഷണം:
  • വ്രതത്തിനു ഭംഗം വന്ന
  • നോമ്പും മറ്റും മുടക്കിയ
ക്ഷതവ്രതൻ
  • ബ്രഹ്മചര്യാദി വ്രതങ്ങളെ ഉപേക്ഷിച്ചവൻ
ക്ഷതഹരം
  • അകിൽ
ക്ഷതാംഗ
  • വിശേഷണം:
  • മുറിവേറ്റ അംഗങ്ങളോടുകൂടിയ
ക്ഷതി
  • ഉപദ്രവം
  • വ്രണം
  • നാശം
  • കീറൽ
ക്ഷത്താവു്
  • തേർ നടത്തുന്നവൻ
  • വാതിൽ കാവൽക്കാരൻ
  • ക്ഷത്രിയ സ്ത്രീയിൽ ശൂദ്രനുണ്ടായ പുത്രൻ
  • ഇവന്റെ ജീവനം ഗോപുരം കാവലാണു്.
  • വൈശ്യസ്ത്രീയിൽ ശൂദ്രനുൽപാദിച്ച പുത്രൻ
  • ബ്രഹ്മാവു്
  • ദാസിയുടെ പുത്രൻ
  • ഒരുവക മത്സ്യം
  • കോശാധ്യക്ഷൻ
  • തേർ തെളിക്കുന്ന സൂതൻ യുദ്ധയാത്രയിൽ ഇടത്തും വിവാഹയാത്രയിൽ വലത്തും ഭാഗത്തുവേണം ഇരിപ്പാൻ.
ക്ഷത്തൃ
  • വിശേഷണം:
  • വേലചെയ്യുന്ന
ക്ഷത്രബലം
  • ക്ഷത്രിയന്റെ ശക്തി
ക്ഷത്രം
  • രാജ്യഭരണം
  • ക്ഷത്രിയവംശം
ക്ഷത്രി
  • ശൂദ്രനു ക്ഷത്രിയസ്ത്രീയിലുണ്ടാകുന്നവൻ
  • ധനം
  • ജലം
  • ദേഹം
ക്ഷത്രിയധർമ്മചതുഷ്ടയം
  • പ്രജാപാലനം
  • ദാനം
  • വേദാദ്ധ്യയനം
  • വിഷയവിരക്തി ഇവ 4-ം
ക്ഷത്രിയൻ
  • നാലു ജാതിക്കാരെ പ്രധാനമായി പറയുന്നതിൽ രണ്ടാമത്തേ ജാതിക്കാരൻ
  • ബാഹുജൻ
  • നാശത്തിൽനിന്നു രക്ഷിക്കുന്നവൻ എന്നർത്ഥം. ബ്രാഹ്മണൻ കപിലവർണ്ണം, ക്ഷത്രിയൻ അരുണവർണ്ണം, വൈശ്യൻ പീതവർണ്ണം, ശൂദ്രൻ കൃഷ്ണവർണ്ണം. ക്ഷത്രിയൻ എന്ന പദത്തിനു ഋഗ്വേദത്തിൽ ശക്തിമാൻ എന്നർത്ഥം. ഇതു ദേവന്മാരുടെ വിശേഷണമായിട്ടാണു ചേർത്തുവന്നിരുന്നതു്. കാലക്രമേണ ‘യോദ്ധാക്കളായ ഒരു ജാതിക്കാർ’ എന്നുള്ള അർത്ഥം കല്പിക്കപ്പെട്ടു.
  • പര്യായപദങ്ങൾ:
    • മൂർദ്ധാഭിഷിക്തൻ
    • രാജന്യൻ
    • ബാഹുജൻ
    • ക്ഷത്രിയൻ
    • വിരാട്ടു്.
ക്ഷത്രിയാണി, ക്ഷത്രിയാ
  • ക്ഷത്രിയ ജാതി സ്ത്രീ
  • ക്ഷത്രിയന്റെയോ അന്യപുരുഷന്റെയോ ഭാര്യയായാലും വിരോധമില്ല. ക്ഷത്രിയകുലത്തിൽ തന്നെ ജനിച്ചിരിക്കണം.
ക്ഷത്രിയി
  • ക്ഷത്രിയന്റെ ഭാര്യയും ക്ഷത്രിയകുലത്തിൽ ജനിക്കാത്തവളുമായ സ്ത്രീ
ക്ഷന്തവ്യ
  • വിശേഷണം:
  • ക്ഷമിക്കത്തക്ക
ക്ഷന്താവു്
  • ക്ഷമയുള്ളവൻ
ക്ഷപ
  • രാത്രി
  • ഒരു ചെടി, കരിന്തുമ്പ
  • സകല ചേഷ്ടകളേയും ക്ഷയിപ്പിക്കുന്നതു് എന്നർത്ഥം.
  • മഞ്ഞൾ
  • മരമഞ്ഞൾ
ക്ഷപണ
  • വിശേഷണം:
  • നാണമില്ലാത്ത
ക്ഷപണകൻ
  • ബുദ്ധമുനി
  • മതവിരോധക്കാരിൽ ബുദ്ധമതക്കാരൻ
  • വിക്രമാദിത്യ സദസ്സിലേ നവരത്നങ്ങളിൽ ഒരുവൻ (ഒരു കവി)
ക്ഷപണൻ
  • നാണമില്ലാത്തവൻ
  • ജിനന്മാരിലൊരുവൻ, ആർഹതന്റെ പേർ
ക്ഷപണം
  • അശുദ്ധി, വൃത്തികേടു്
  • നാശം
ക്ഷപണി
  • കഴുക്കോൽ, തണ്ടു്
  • വല
ക്ഷപം
  • വെള്ളം
ക്ഷപാകരൻ
  • ചന്ദ്രൻ
  • ക്ഷപയെ (രാത്രിയെ) ഉണ്ടാക്കുന്നവൻ എന്നർത്ഥം.
ക്ഷപാചരൻ
  • രാത്രിഞ്ചരൻ
  • രാക്ഷസൻ
ക്ഷപാടൻ
  • രാക്ഷസൻ
  • രാത്രിയിൽ സഞ്ചരിക്കുന്നവനെന്നർത്ഥം
  • ‘ഇതികൃതവചനം സുവർണ്ണപുംഖ ദ്യുതിഖചിതാംഗുലിരർജ്ജൂനഃക്ഷപാടം’
    — കിർമ്മീരവധം കഥകളി
ക്ഷപിത
  • വിശേഷണം:
  • കൊല്ലപ്പെട്ട
  • നശിപ്പിക്കപ്പെട്ട
ക്ഷമ
  • സഹനശീലമുള്ള
  • കരുത്തുള്ള
  • ശക്തിയുള്ള
  • ദയയുള്ള
  • ഉചിതമായ
ക്ഷമണീയ
  • വിശേഷണം:
  • ക്ഷമിക്കത്തക്ക
  • മാപ്പുകൊടുക്കത്തക്ക
ക്ഷമൻ
  • സമർത്ഥൻ
  • ശിവൻ
ക്ഷമം
  • ഉചിതമായതു, യുക്തമായിട്ടുള്ളതു്
  • യുദ്ധം
ക്ഷമാ
  • സഹനശക്തി, സഹിക്കുക എന്നർത്ഥം
  • ഭൂമി
  • ദുർഗ്ഗാ
  • രാത്രി
  • കരിങ്ങാലി
  • ഈർഷ്യാ, വൈരം, അസൂയ മുതലായി അനാവശ്യമായി ഹൃദയത്തിൽ തള്ളിക്കൊണ്ടിരിക്കുന്ന ഭാവഭേദങ്ങളെ വെളിയിലേക്കു ചാടി പ്രവർത്തിക്കാതെ ഉള്ളിൽ തന്നെ ഒതുക്കിനിറുത്തുക അല്ലെങ്കിൽ ആ ഭാവഭേദങ്ങൾക്കുള്ള ഹേതുക്കൾ പൂർത്തിയായുണ്ടായിരുന്നാലും അവ ഉത്ഭവിക്കാതിരിക്കുക ഇതാകുന്നു ക്ഷമ. അന്യന്റെ ഐശ്വര്യത്തിലുള്ള ദുർസ്സഹത്വമത്രേ ഈർഷ്യ.
  • പര്യായപദങ്ങൾ:
    • ക്ഷാന്തി
    • തിതക്ഷം.
ക്ഷമാദേവി
  • ഭൂമി
ക്ഷമാപണം
  • ക്ഷമായാചനം
  • മാപ്പു ചോദിക്കുക
ക്ഷമാവത്തു്
  • വിശേഷണം:
  • ക്ഷമയുള്ള
  • കോപമില്ലാത്ത
ക്ഷമാവരൻ
  • ക്ഷമയുള്ളവൻ
ക്ഷമാവാൻ
  • ക്ഷമയുള്ളവൻ
ക്ഷമാശക്തി
  • ക്ഷമിക്കുന്നതിനുള്ള ശക്തി
ക്ഷമാശീലൻ
  • സഹനശീലൻ
  • പര്യായപദങ്ങൾ:
    • ക്ഷമി
    • ക്ഷമിതാവു്
    • തിതിക്ഷു
    • ക്ഷന്താവു്
    • സഹനൻ
    • സഹിഷ്ണു.
ക്ഷമിക്കുക
  • സഹിക്കുക
  • മാപ്പുകൊടുക്കുക
  • കോപിക്കാതെയും മറ്റും ഇരിക്കുക
ക്ഷമിതാവു്
  • ക്ഷമാശീലൻ
ക്ഷമിതൃ
  • വിശേഷണം:
  • ക്ഷമാശീലമുള്ള
ക്ഷമീ
  • ക്ഷമാശീലൻ, സഹനശക്തിയുള്ളവൻ
  • വെട്ടിക്കുതിര
ക്ഷയഥ
  • ഒരു ദീനം
  • ചുമ
  • രാജയക്ഷ്മാവു്
ക്ഷയപക്ഷം
  • കറുത്തപക്ഷം
ക്ഷയം
  • കുറവു്, നാശം
  • ചെലവു്
  • യമന്റെ ഭവനം
  • പ്രളയം
  • പ്രാണികൾ ക്ഷയിക്കുന്നസമയം എന്നർത്ഥം.
  • ഭവനം
  • രാജയക്ഷ്മാവു്
  • സാമാന്യദീനം
  • അഷ്ടവർഗ്ഗം ക്രമേണ ക്ഷയിച്ചുപോകുന്നതു്
  • ശത്രുക്കളുടെ പ്രവൃത്തിഹേതുവായിട്ടു ഉണ്ടാകുന്ന ഉടച്ചൽ
  • പ്രഭവാദിസംവത്സരങ്ങളിൽ 6-ആമത്തേതു്
  • അഷ്ടവർഗ്ഗം – ‘കൃഷിവർണിൿപഥോദുർഗ്ഗം സേതുഃകഞ്ജരബന്ധനം; ഖന്യാകരവിധംനഞ്ച ശൂന്യാനാഞ്ച വിവേചനം’.
ക്ഷയരോഗം
  • രാജയക്ഷ്മാവു്
ക്ഷയരോഗി
  • വിശേഷണം:
  • ക്ഷയരോഗമുള്ള
ക്ഷയിക്കുക
  • കുറയുക
  • നശിക്കുക
  • സകര്‍മ്മകക്രിയ:ക്ഷയിപ്പിക്കുക.
ക്ഷയോന്മുഖ
  • വിശേഷണം:
  • നാശം അടുത്തിരിക്കുന്ന
  • നഷ്ടംവരുത്തുന്ന
ക്ഷയ്യ
  • വിശേഷണം:
  • ക്ഷയത്തിനു അർഹമായ
  • ക്ഷയംവരാവുന്ന
  • ക്ഷയമുള്ള
ക്ഷര
  • വിശേഷണം:
  • നാശമുള്ള
  • ഇളക്കമുള്ള
ക്ഷരണം
  • പൊഴിയുക
  • ഒഴുകുക, ഒലിക്കുക
  • തുള്ളിത്തുള്ളിയായി വീഴുക
  • ഊറുക
  • വിയർപ്പു്, ഉഷ്ണിക്കുക
ക്ഷരത്
  • സ്രവിച്ചൊഴുകിക്കൊണ്ടിരിക്കുന്നതു്
  • ‘ദൃപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരമസൃഗനുലിപ്താംഗപിംഗീകൃതാശം’
    — കിർമ്മീരവധം കഥകളി
    .
ക്ഷരം
  • നാശം
  • വെള്ളം
  • മേഘം
  • ശരീരം
  • മൂഢത
ക്ഷരിതം
  • വിശേഷണം:
  • തുള്ളിത്തുള്ളിയായി വീണ
  • അലിഞ്ഞ
  • ഊറിയ
ക്ഷരി
  • മഴക്കാലം
ക്ഷവ(ക)ം
  • ചെങ്കടുകു്
  • പെരുമ്പയറു്
ക്ഷവുഥു
  • ചുമ(കുര)
  • തുമ്മൽ
  • തൊണ്ടയിലുള്ള ഒരു കരുകരുപ്പു്
  • മൂക്കിനെ ആശ്രയിക്കുന്നതായി ‘ശൃഗാടകം’ എന്നൊരു മർമ്മമുണ്ടു്. അതിലുള്ള വായു ദുഷിച്ചു കഫത്തൊടും പല വിധത്തിലും അധികമായ ശബ്ദത്തോടും ചേർന്നതായിട്ടു മൂക്കിൽകൂടി പുറപ്പെടും. ഇതത്രേ ക്ഷവഥു.
ക്ഷവം
  • തുമ്മൽ (തുമ്പൽ)
  • ചുമ
  • തൊണ്ടയിലുള്ള ഒരു കരുകരുപ്പു്
  • കറുത്ത കടുകു്
  • തുമ്പിക്കുന്നതു് എന്നർത്ഥം.
ക്ഷാ
ക്ഷാത്ര
  • വിശേഷണം:
  • ക്ഷത്രിയനെ സംബന്ധിച്ച
ക്ഷാത്രം
  • ക്ഷത്രിയജാതി
  • ക്ഷത്രിയഗുണങ്ങൾ
  • ‘ശൗര്യം തേജോധൃതിർദാക്ഷ്യം യുദ്ധേചാപ്യപലായനം ദാനമീശ്വരഭാവശ്ച ക്ഷാത്രം കർമ്മ സ്വഭാവജം’
    — ഗീത
ക്ഷാന്ത
  • വിശേഷണം:
  • സഹിക്കുന്ന
ക്ഷാന്തം
  • ക്ഷമിക്കപ്പെട്ടതു്
  • പര്യായപദങ്ങൾ:
    • സോഢം.
ക്ഷാന്തി
  • ക്ഷമ
  • സഹനശക്തി എന്നർത്ഥം
ക്ഷാന്തു
  • വിശേഷണം:
  • സഹിക്കുന്ന
  • ക്ഷമിക്കുന്ന
ക്ഷാമ
  • വിശേഷണം:
  • ദുർല്ലഭതയുള്ള
  • ക്ഷീണിച്ച
ക്ഷാമകാലം
  • വേണ്ടുന്ന വസ്തുക്കൾ ഒന്നും ധാരാളമായി കിട്ടാത്ത സമയം
  • പഞ്ഞകാലം
ക്ഷാമൻ
  • വിഷ്ണു
ക്ഷാമം
  • പഞ്ഞം (പഞ്ചം)
  • ഇല്ലായ്ക
ക്ഷാമാസ്യം
  • ക്രമക്കേടായുള്ള ഭക്ഷണം കൊണ്ടുണ്ടാകുന്ന അപഥ്യം
  • രോഗത്തിനു വിപരീതമായുള്ളതു്
ക്ഷാര
  • വിശേഷണം:
  • കാരമായുള്ള
  • ഉപ്പുരസമുള്ള, ഉവരുള്ള
  • തീക്ഷ്ണമായ
  • പുളിരസമുള്ള
  • ഒലിക്കുന്ന
  • ഊറുന്ന
ക്ഷാരകം
  • പുതിയമൊട്ട്
  • ചാറു്, രസം
  • പക്ഷിയുടേയും മത്സ്യത്തിന്റേയും കൂടു്
  • വളരെ ചെറിയ കായ് (പൂവ്വൽ)
  • മൊട്ടായി തെളിയുന്നതിനു് മുമ്പു കാണുന്ന വൃന്തം
ക്ഷാരകൻ
  • അലക്കുകാരൻ
ക്ഷാരണം, ക്ഷാരണാ
  • കുറ്റം ചുമത്തുക
  • മുഖ്യമായി വ്യഭിചാരം സംബന്ധിച്ചാണ്.
ക്ഷാരദ്രു
  • ഒരു വൃക്ഷം
ക്ഷാര പപ്പടം
  • കാരം ചേർത്തുണ്ടാക്കിയ പപ്പടം
  • ഇത് ഏറ്റവും രുചിയെ ഉണ്ടാക്കും. സംസ്കൃതത്തിൽ – പാപഡം.
ക്ഷാരം
  • ഉപ്പു്
  • ചാമ്പൽ, ഭസ്മം
  • കുരുട്ടുകല്ലു്, കണ്ണാടി, കുപ്പി, കരുവള, കല്ലുമണി മുതലായതു്
  • സാരം, ചാറു്
  • നീർ, സത്തു്
  • പൊൻകാരം, പപ്പടക്കാരം, ചവർക്കാരം, തുവൎച്ചിലക്കാരം, വിളയുപ്പു്, പൊടിയുപ്പു്, ചുണ്ണാമ്പു്, ശർക്കര, ഉപ്പുരസം
ക്ഷാരമദ്ധ്യ
  • വലിയ കടലാടി
ക്ഷാരമൃത്തികാ
  • ഓർപുളിയുള്ള മണ്ണു്
  • ക്ഷാരരസമുള്ള മണ്ണു് എന്നർത്ഥം
ക്ഷാരിക
  • വിശപ്പു്
ക്ഷാരിത
  • വിശേഷണം:
  • 1. കുറ്റമുള്ള, 2. അപകീർത്തി പറഞ്ഞും മറ്റും കുറ്റം ചുമത്തപ്പെട്ട. 3. ക്ഷാരമായിട്ടെടുക്കപ്പെട്ട, 4. ഉപ്പും പുളിയും മറ്റുമുള്ള വസ്തുക്കളിൽ നിന്നു വാറ്റി എടുക്കപ്പെട്ട.
ക്ഷാരിതൻ
  • മൈഥുനം നിമിത്തം ഉള്ളതും ഇല്ലാത്തതുമായ ദോഷങ്ങളെ ആരോപിച്ചു് നിന്ദിക്കപ്പെട്ടവൻ
  • ലോകാപവാദം നിമിത്തം ദുഷിച്ചവൻ
ക്ഷാരോദധി
  • ലവണ (ഉപ്പു) സമുദ്രം
ക്ഷാളനം
  • കഴുകുക
ക്ഷാളിക്കുക
  • കഴുകുക
ക്ഷാളിത
  • വിശേഷണം:
  • കഴുകപ്പെട്ട
ക്ഷി
ക്ഷിതി
  • ഭൂമി
  • പ്രാണികൾ ഇതിൽ സഞ്ചരിക്കകൊണ്ടു ഈ പേർ വന്നു
  • ഭവനം
  • നാശം
  • പ്രളയകാലം
  • ഒരു മരുന്നു്
  • കരിങ്ങാലി
  • ഗോരോചനം
ക്ഷിതികമ്പം
  • ഭൂകമ്പം
ക്ഷിതികണം
  • പൂഴി
ക്ഷിതിക്ഷിത്തു്
  • രാജാവു്
ക്ഷിതിജൻ
  • ചൊവ്വാ
  • നരകാസുരൻ
ക്ഷിതിജം
  • വൃക്ഷം
  • ഭൂനാഗം, ഞാഞ്ഞൂൽ
ക്ഷിതിജരേഖാ
  • ഭൂമിയും ആകാശവും തൊട്ടു വൃത്താകാരമായി ഉണ്ടെന്നു തോന്നുന്ന ഭൂചക്രവാള രേഖ
ക്ഷിതിജാ
  • സീത
  • ഭൂപുത്രി എന്നർത്ഥം.
ക്ഷിതിധരാ
  • പർവതം
ക്ഷിതിനാഥൻ, ക്ഷിതിപൻ
  • രാജാവു്
ക്ഷിതിപതി, ക്ഷിതിപാലൻ
  • രാജാവു്
ക്ഷിതിഭൃത്തു്
  • പർവതം
  • രാജാവു്
ക്ഷിതിരുഹം
  • വൃക്ഷം
ക്ഷിതിവർദ്ധനം
  • ശവം
ക്ഷിതീശൻ
  • രാജാവു്
ക്ഷിപകൻ
  • യുദ്ധശാലി
ക്ഷിപണം
  • അയയ്ക്കുക, എറിയുക
  • നിന്ദിക്കുക
ക്ഷിപണി
  • ആചാര്യൻ
  • അമ്പു്
  • വള്ളത്തിന്റെ തണ്ടു്
  • വല
  • ആയുധം
ക്ഷിപണു
  • വില്ലാളി
  • ഒരായുധം
  • വായു, കാറ്റു്
ക്ഷിപാ
  • പ്രേരണം
  • ക്ഷേപിക്കുക എന്നർത്ഥം
  • രാത്രി
ക്ഷിപ്ത
  • വിശേഷണം:
  • വിടപ്പെട്ട
  • അയയ്ക്കപ്പെട്ട
  • എറിയപ്പെട്ട
  • പ്രേരിപ്പിക്കപ്പെട്ട
  • ക്ഷേപിക്കപ്പെട്ടതു് എന്നർത്ഥം.
  • നീക്കപ്പെട്ട
ക്ഷിപ്തകുക്കുരം
  • ഭ്രാന്തുപിടിച്ച പട്ടി
ക്ഷിപ്തം
  • വെടിയേറ്റുണ്ടായ വ്രണം
ക്ഷിപ്താ
  • രാത്രി
ക്ഷിപ്നു, ക്ഷിപ്ണു
  • വിശേഷണം:
  • ക്ഷേപിക്കുന്ന
  • അയയ്ക്കുന്ന
  • എറിയുന്ന
ക്ഷിപ്നു
  • ഉപേക്ഷിക്ക ശീലമായിട്ടുള്ളവൻ
ക്ഷിപ്ര
  • വിശേഷണം:
  • വേഗമുള്ള
ക്ഷിപ്രതമ
  • വിശേഷണം:
  • ഏറ്റവും വേഗമുള്ള
ക്ഷിപ്രം
  • കാലതാമസം കൂടാതെ
ക്ഷിപ്രം
  • ഒരു മുഹൂർത്തത്തിന്റെ പതിനഞ്ചിലൊരു ഭാഗം
  • പെരുവിരലിന്റേയും ചൂണ്ടാണിവിരലിന്റേയും മദ്ധ്യപ്രദേശം
ക്ഷിയ
  • നാശം
  • ക്ഷയിക്കുന്നതു്
ക്ഷിഷ്ണു
  • ഉപേക്ഷിക്ക ശീലമായിട്ടുള്ളവൻ
ക്ഷീ
ക്ഷീജനം
  • ഓടക്കുഴൽ ഊതുക
ക്ഷീണ
  • വിശേഷണം:
  • തളർച്ചയുള്ള
  • മെലിഞ്ഞ
ക്ഷീണത
  • തളർച്ച
  • മെലിവു്
  • ബലക്കുറവു്
ക്ഷീണം
  • തളർച്ച
ക്ഷീണലോചനൻ
  • കണ്ണുക്ഷയിച്ചുപോയവൻ
  • കുരുടൻ
  • ‘ക്ഷീണലോചനനായനൃപനോടറിയിച്ചാർ’
    — ഭാരതം
    .
ക്ഷീണിക്കുക
  • തളരുക
  • മെലിയുക
ക്ഷീബ
  • വിശേഷണം:
  • കുടിച്ചു മദിച്ച
ക്ഷീബകം
  • വലിയ വേപ്പു്
ക്ഷീബൻ
  • മദ്യം മുതലായതുകൊണ്ടു മത്തനായവൻ
  • മദിച്ചവൻ എന്നർത്ഥം.
ക്ഷീരകണ്ഠൻ
  • കൊച്ചു പൈതൽ
ക്ഷീരകന്ദം
  • പാൽമുരുക്കു്
ക്ഷീരകം
  • പാൽക്കുരുമ്പ
ക്ഷീരകാകോളി
  • ഒരു പച്ചമരുന്നു്
ക്ഷീരകാണ്ഡ(ക)ം
  • ചതുരക്കള്ളി
ക്ഷീരഖർജ്ജൂരം
  • പേരീത്ത
ക്ഷീരജം
  • തൈർ
ക്ഷീരതുംബി
  • പാൽച്ചുര
ക്ഷീരദലം
  • എരിക്കു്
ക്ഷീരദ്രുമം
  • അരയാലു്
ക്ഷീരനീരം
  • ആലിംഗനം
  • ജലവുംപാലും
  • ജലത്തെപ്പോലെയുള്ള പാലു്
ക്ഷീരപർണ്ണം
  • എരിക്കു്
ക്ഷീരപാത്രം
  • പാൽപാത്രം
ക്ഷീരപാദപം
  • അത്തിയാൽ
  • കല്ലാൽ
ക്ഷീരപാനം
  • പാൽകുടി
ക്ഷീരപുഷ്പി
  • ശംഖപുഷ്പി
ക്ഷീരബലാ
  • ഒരു തൈലം
ക്ഷീരഭാജനം
  • പാൽപാത്രം
ക്ഷീരം
  • പാൽ
  • ഹിംസയിൽനിന്നു വിടിർത്തുന്നതെന്നർത്ഥം.
  • വെള്ളം
  • വിഷ്ണുവിന്റെ നിവാസസ്ഥാനം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ദുഗ്ദ്ധം
    • പയസ്സ്.
ക്ഷീരവികൃതി
  • പാലിൽ തൈരോ മോരോ പകർന്നു കാച്ചിയതു്
  • ക്ഷീരത്തിന്റെ (പാലിന്റെ) വികാരമെന്നർത്ഥം.
ക്ഷീരവിദാരി
  • ഒരു പച്ചമരുന്നു്
  • പാൽ മുരുക്കു്
ക്ഷീരവിഷാണികാ
  • ക്ഷീരകാകോളി
ക്ഷീരവൃക്ഷം
  • നാല്പാമരം
  • ന്യഗ്രോധം
  • ഉദുംബരം
  • അശ്വത്ഥം
  • മധൂകം ഈ നാലുവൃക്ഷങ്ങൾ
ക്ഷീരവൃക്ഷങ്ങൾ
  • നാല്പാമരങ്ങൾ
ക്ഷീരശരം
  • പാൽപ്പാട
ക്ഷീരശുക്ല
  • പാൽമുരുക്കു്
  • ക്ഷീരകാകോളി
  • മുരുക്കു്
  • പഴമുൺപാല
ക്ഷീരസമുദ്രം
  • പാൽക്കടൽ
ക്ഷീരസാഗരകന്യക
  • ലക്ഷ്മീദേവി
ക്ഷീരസാഗരം
  • പാൽക്കടൽ
ക്ഷീരസാരം
  • വെണ്ണ
ക്ഷീരസ്ഫടിക
  • ഒരു രത്നം
ക്ഷീരാന്നം
  • പാൽച്ചോറു്
ക്ഷീരാബ്ധി
  • പാൽക്കടൽ
ക്ഷീരാബ്ധിതനയാ
  • ലക്ഷ്മീദേവി
ക്ഷീരാംബുരാശി
  • പാൽക്കടൽ
ക്ഷീരാവി
  • കിണികിണിപ്പാല
  • ചെറുപാല
  • എരുമക്കള്ളി എന്നു മറ്റുചിലർ. ക്ഷീരത്തെ രക്ഷിക്കുന്നതെന്നർത്ഥം.
ക്ഷീരി
  • എരിക്കു്
  • ചതുരക്കള്ളി
  • കോതമ്പു്
  • പഴമുൺപാല
  • കല്ലാൽ
  • പേരാൽ
  • ചിറ്റരയാൽ
  • കൂവനൂറു്
ക്ഷീരിക
  • പഴമുൺപാല
  • പാലുള്ളതെന്നർത്ഥം.
  • ഒരുവക ചീര
ക്ഷീരിണി
  • കിണികിണിപ്പാല
  • കുമിഴു്
  • ക്ഷീരകാകോളി
  • മല എരുമ
  • കഴഞ്ചി
  • പാൽച്ചുര
  • നറുനീണ്ടി
ക്ഷീരോദതനയാ
  • ലക്ഷ്മീദേവി
ക്ഷീരോദം
  • പാൽക്കടൽ
  • സമുദ്രം 7. 1. ലവണോദം. 2. ഇക്ഷൂഭം. 3. സുരോദം. 4. ഘൃതോദം. 5. മധ്യുദം. 6. ക്ഷീരോദം. 7. ജലോദം. ‘ലവണേക്ഷുസുരാസർപ്പിർദധിക്ഷീരപയോമയാഃ’ എന്നു പ്രമാണം.
  • ഉള്ളി
ക്ഷു
ക്ഷുണൻ
  • വേദത്തെ അഭ്യസിച്ചവനെങ്കിലും അതിനെ പഠിപ്പിക്കാൻ പ്രാപ്തിയില്ലാത്തവൻ
ക്ഷുണം
  • പുളിഞ്ചിമരം
ക്ഷുണ്ണ
  • വിശേഷണം:
  • പരിചയിക്കപ്പെട്ട, പിടിക്കപ്പെട്ട
  • ചതയ്ക്കപ്പെട്ട, പൊടിക്കപ്പെട്ട, മുറിച്ച, മുറിഞ്ഞ
  • തോല്പിക്കപ്പെട്ട
  • ജയിക്കപ്പെട്ട
  • കുറഞ്ഞ
  • ചവുട്ടീട്ടുള്ള
  • സാധാരണമായ
  • അഭ്യസിച്ച
ക്ഷുണ്ണകം
  • ശവസംസ്കാരസമയം അടിക്കുന്ന വാദ്യം
ക്ഷുതകം
  • ചെങ്കടുക്
ക്ഷുതം
  • തുമ്മൽ (തുമ്പൽ)
  • ചുമ
ക്ഷുതാഭിജനനം
  • കറുത്ത കടുക്
  • ക്ഷുധാഭിജനനം എന്നതിന്റെ പാഠം.
ക്ഷുത്തു്
  • വിശപ്പു്
  • തുമ്മൽ (തുമ്പൽ)
  • ഒച്ചപ്പെടുത്തുന്നതു് എന്നർത്ഥം.
ക്ഷുദം
  • മാവു്
  • അരിപ്പൊടി
ക്ഷുദ്ര
  • വിശേഷണം:
  • ഹീനമായ
  • ലുബ്ധുള്ള
  • നിസ്സാരമായ
  • ക്രൂരമായ
ക്ഷുദ്ര
  • ചെറിയവൾ
  • അംഗവൈകല്യമുള്ളവൾ
  • ലുബ്ധുള്ളവൾ
  • ക്രൂര
  • ആട്ടക്കാരത്തി
  • വേശ്യാ
  • തേനീച്ച
  • കൊതുകു്
  • പൂത്തരിച്ചുണ്ട
  • പുളിയാരൽ
  • കണ്ടകാരിച്ചുണ്ട
  • ചിറ്റരയാൽ
  • മാഞ്ചി
  • ചെറിയ നീർച്ചീര
  • ഒരു ദീനം, ഇക്കിളിൽ ഒന്നു്
  • ഇക്കിൾ എന്ന ശബ്ദം നോക്കുക.
ക്ഷുദ്രകണ്ടകി
  • ചെറുവഴുതിന
ക്ഷുദ്രകംബു
  • പിരിയുള്ള ശംഖു്
ക്ഷുദ്രക്കാരൻ
  • ആഭിചാരക്കാരൻ
ക്ഷുദ്രഘണ്ടികാ
  • കിങ്ങിണിത്തള
  • ചെറിയ മണികൾ ഉള്ളതു് എന്നർത്ഥം.
ക്ഷുദ്രചന്ദനം
  • രക്തചന്ദനം
ക്ഷുദ്രജന്തു
  • ചെറിയജന്തു; കൃമിയും മറ്റും
ക്ഷുദ്രജംബു
  • നിലഞാവൽ
  • ആറ്റുഞാവൽ
ക്ഷുദ്രതമ
  • വിശേഷണം:
  • ഏറ്റവും ക്ഷുദ്ര
ക്ഷുദ്രധാന്യം
  • തിന മുതലായവ
ക്ഷുദ്രനാസിക
  • വിശേഷണം:
  • ചെറിയ മൂക്കുള്ള
ക്ഷുദ്രൻ
  • പിശുക്കിന്റെ ശക്തികൊണ്ടു ദരിദ്രൻ എന്നപോലെ കഷ്ടമായി ജീവിക്കുന്നവൻ, ലുബ്ദൻ
  • പണം തിരുമ്മുന്നവൻ എന്നർത്ഥം.
  • നിസ്സാരൻ
  • ക്രൂരസ്വഭാവി
  • ശ്വാസങ്ങളിൽ ഒന്നു്
  • ഇതു് ഒരു വേദനയേയും ഉണ്ടാക്കുകയില്ല.
ക്ഷുദ്രം
  • അല്പം
  • ക്രൂരത
  • കൂട പത്രം
  • ആഭിചാരം
  • ചെറുചീര
ക്ഷുദ്രപണശം
  • അയിനി
ക്ഷുദ്രപ്രയോഗം
  • ആഭിചാരപ്രവൃത്തി
ക്ഷുദ്രഭണ്ഡാകി
  • ചെറുവഴുതിന
ക്ഷുദ്രരോഗം
  • മന്ദവേഗമായും മഹാവേഗമായും ക്രൂരമായും മറ്റുമുള്ള രോഗം
ക്ഷുദ്രവാർത്താകി
  • ചെറുവഴുതിന
ക്ഷുദ്രവാർത്താകിനി
  • വെളുത്ത കണ്ടകാരിച്ചുണ്ട
ക്ഷുദ്രശംഖം
  • പിരിയുള്ള ശംഖു്
  • ശംഖനെക്കൊണ്ടു ചെയ്യാവുന്ന കാര്യമൊന്നും ഇല്ലാത്തതു്
  • ശംഖിന്റെ ആകൃതി മാത്രമുള്ളതെന്നർത്ഥം.
ക്ഷുദ്രശർക്കരികാ
  • ചോളപ്പഞ്ചസാര
ക്ഷുദ്രാണ്ഡം
  • കുട്ടിമത്സ്യം
ക്ഷുദ്രാമ്ലാ
  • പുളിയാരൽ
  • കുരുട്ടുവെള്ളരി
ക്ഷുദ്രികാ
  • ചെറിയ കാട്ടീച്ച
  • ചെറിയ മണി (ആഭരണങ്ങൾക്കുള്ളതു്)
ക്ഷുദ്രൈലാ
  • ചിറ്റേലം
ക്ഷുധാ
  • വിശപ്പു്
ക്ഷുധാകുശലം
  • വിടത്തൽ
  • മുള്ളുള്ള ഒരു വൃക്ഷം
ക്ഷുധാഭിജനനം
  • കറുത്ത കടുകു്
  • വിശപ്പുണ്ടാക്കുന്നതെന്നർത്ഥം. ക്ഷുതാഭിജനനം എന്നുമാകാം.
ക്ഷുധാന്വിത, ക്ഷുധാർത്ത, ക്ഷുധിത
  • വിശേഷണം:
  • വിശപ്പുള്ള
ക്ഷുധുനൻ
  • ദുഷ്ടൻ
  • മൂർഖൻ
ക്ഷുന്നിവൃത്തി
  • വിശപ്പു ശമിപ്പിക്കയെന്നുള്ളതു്
ക്ഷുപഡോഡമുഷ്ടി
  • വിഷമുഷ്ടി
  • ഒരു ഫലശാകം
ക്ഷുപം
  • നന്നേ ചെറിയ കൊമ്പും മുരടുമായുള്ള ചെടി
  • കാട്ടുതീപിടിക്കുന്ന സമയം ‘ചടചട’ എന്നു ശബ്ദിക്കുന്നതെന്നർത്ഥം.
ക്ഷുബ്ധ
  • വിശേഷണം:
  • ഇളകിയ, കലങ്ങി മറിഞ്ഞ
  • സങ്കടപ്പെട്ട
ക്ഷുബ്ധം
  • കടകോൽ
ക്ഷുഭിത
  • വിശേഷണം:
  • ഇളകിയ, ഭയപ്പെട്ട
  • കലങ്ങിയ, കോപിച്ച
ക്ഷുഭ്യത്തു്
  • വിശേഷണം:
  • ഇളകിക്കൊണ്ടിരിക്കുന്ന
ക്ഷുഭ്യൻ
  • ക്ഷോഭിച്ചിരിക്കുന്നവൻ
ക്ഷുമ
  • അഗശി
  • ചണ
  • മുതിര
  • അമരി
ക്ഷുരകൻ
  • ക്ഷൗരക്കാരൻ
ക്ഷുരകം
  • മൈലെള്ളു്
  • വലിയ ഞെരിഞ്ഞിൽ
ക്ഷുരകി
  • ക്ഷൗരക്കാരത്തി
ക്ഷുരപത്രാ, ക്ഷുരപത്രികാ
  • ചെഞ്ചീര
ക്ഷുരപ്രം
  • ശരവിശേഷം
  • ഖുരപ്രം എന്നും പാഠമുണ്ടു്.
ക്ഷുരപ്രശരം
  • കത്തിയമ്പു്
  • ‘ബതക്ഷുരപ്രശരപ്രഹരപ്രമഥിത നായിപ്രയാതിദൃഢം-’
    — അംബരീഷചരിതം കഥകളി
ക്ഷുരം
  • കത്തി, വാൾപോലെ മൂർച്ചയുള്ളതു, ക്ഷൗരക്കത്തി
  • വയൽച്ചുള്ളി, വാൾപോലെ മൂർച്ചയുള്ള മുള്ളുള്ളതു്
  • ഞെരിഞ്ഞിൽ
  • കുതിരക്കുളമ്പു്
  • പശു മുതലായവയുടെ കുളമ്പു്
  • കട്ടിളക്കാലിന്റെ ചുവടു്
ക്ഷുരാംഗം
  • വലിയ ഞെരിഞ്ഞിൽ
ക്ഷുരി
  • ഒരുമാതിരി കളി
ക്ഷുരിക
  • ഒരായുധം, ചുരിക
  • ചെഞ്ചീര
ക്ഷുരീ
  • ക്ഷൗരക്കാരൻ
  • ക്ഷുരം (കത്തി) ഉള്ളവൻ എന്നർത്ഥം.
ക്ഷുല്ല
  • വിശേഷണം:
  • ചെറിയ
ക്ഷുല്ലക
  • വിശേഷണം:
  • സൂക്ഷ്മമായ
  • ചെറിയ
  • കടുപ്പമുള്ള
  • ദാരിദ്ര്യമുള്ള
  • ഹീനമായ
  • ദുഷിച്ച
  • ഇളയ
  • വേദനപ്പെട്ട
ക്ഷുല്ലകൻ
  • നീചൻ
  • ഇരപ്പാളി എന്നർത്ഥം. ഖുല്ലകൻ എന്നുമാവാം. നശിച്ചു പോകുന്നതു് എന്നർത്ഥം.
ക്ഷുല്ലകം
  • കാക്ക
  • ഞവഞ്ഞു്
ക്ഷുല്ലതാതകൻ
  • ചിറ്റപ്പൻ
ക്ഷേ
ക്ഷേത്ര
  • വിശേഷണം:
  • വയലുകൾ ഉള്ള
  • കൃഷി ചെയ്തിട്ടുള്ള
ക്ഷേത്രഗണിതം
  • ഭൂമിയുടെയും മറ്റും അളവുശാസ്ത്രം
  • ഗണിതശാസ്ത്രങ്ങളിൽവച്ചു ക്ഷേത്രഗണിതം തത്വദാർശിനികകാലത്താണു് (21൦1–2859) ഉന്നതിയെ പ്രാപിച്ചതു്. ഇതിന്റെ ഉല്പത്തിസ്ഥാനം ഇൻഡ്യയാകുന്നു. യജ്ഞവേദികൾ പണിയിക്കുവാനുള്ള സൂത്രങ്ങളിൽനിന്നാണു് ഇതുണ്ടായതു്. ഇതിന്റെ സൂത്രങ്ങൾ കല്പസൂത്രങ്ങളുടെ ഒരു ഭാഗമായ ശുൽബസൂത്രങ്ങളിൽ പറഞ്ഞിട്ടുണ്ടു്.
ക്ഷേത്രജ
  • വിശേഷണം:
  • വിളഭൂമിയിൽനിന്നുണ്ടായ
  • ശരീരം മുതലായവയിൽ നിന്നു ജനിച്ച
ക്ഷേത്രജൻ
  • പുത്രൻ
  • ഭർത്താവുള്ളപ്പോൾ അടുത്ത ചാർച്ചക്കാരനാൽ അവളിൽ ജനിപ്പിക്കപ്പെട്ട പുത്രൻ, രോഗത്താലൊ മൃതിയാലോ പുത്രനെ ഉണ്ടാക്കുവാൻ നിവൃത്തിയില്ലാതെ പുരുഷന്റെയോ തന്റെ സപിണ്ഡന്മാരുടെയൊ നിയോഗപ്രകാരം തന്റെ ഭാര്യയിൽ ഒരു സഗോത്രനൊ അന്യനൊ പ്രാപിച്ചുണ്ടായ പുത്രൻ
ക്ഷേത്രതന്ത്രം
  • ക്ഷേത്രത്തിലേ പ്രധാന പൂജാവിധി
ക്ഷേത്രജ്ഞ
  • വിശേഷണം:
  • മിടുക്കുള്ള
  • ക്ഷേത്രത്തെ അറിഞ്ഞ
  • ക്ഷേത്രജ്ഞശബ്ദം ആത്മാവിനെ പറയുമ്പോൾ പുല്ലിംഗമാത്രവും ബുദ്ധിയേയും സമർത്ഥനേയും പറയുമ്പോൾ ത്രിലിംഗവുമെന്നു ചിലർ വ്യാഖ്യാനിച്ചു കാണുന്നു.
ക്ഷേത്രജ്ഞൻ
  • ആത്മാവു്
  • ക്ഷേത്രം = ശരീരം‌. ശരീരത്തെ അറിയുന്നവൻ എന്നർത്ഥം‌.
  • വേശ്യാസംഗം ചെയ്തു നടക്കുന്നവൻ
  • കൃഷിക്കാരനും മറ്റും
ക്ഷേത്രപാലൻ
  • വിളഭൂമി (വയൽ) കാക്കുന്നവൻ
  • ശിവൻ
  • അമ്പലം സൂക്ഷിപ്പുകാരൻ
ക്ഷേത്രം‌
  • വിളഭൂമി, നല്ലവയൽ
  • ശരീരം
  • ‘ഇദം‌ശരീരം‌ കൗന്തേയ- ക്ഷേത്രമിത്യഭിധീയതേ’
    — ഭഗവൽഗീത
  • ഭാര്യ
  • ഇതുമൂലം ക്ഷയിക്കുന്നതിനാൽ ഈ പേർ വന്നു.
  • പുണ്യസ്ഥലം‌, അമ്പലം‌
  • നല്ല വിദ്യാർത്ഥിയായവൻ(ൾ)
  • പാത്രമായ ആൾ
  • സ്ഥാനം, ഇരിപ്പടം‌
ക്ഷേത്രവിത്തു്
  • ആത്മികജ്ഞാനമുള്ള
  • ക്ഷേത്രശബ്ദത്തിനു ഇവിടെ ദേഹതത്വം എന്നർത്ഥം. അതിനെ അറിഞ്ഞയാൾ എന്നു താൽപര്യം‌.
ക്ഷേത്രസംബന്ധി
  • അമ്പലത്തിലേ വേലക്കാരും‌ മറ്റും
  • ക്ഷേത്രത്തിൽ സംബന്ധമുള്ളവൻ
ക്ഷേത്രസംഭവം
  • നീർച്ചീര
  • വെണ്ട
ക്ഷേത്രാജീവ
  • വിശേഷണം:
  • കൃഷിചെയ്യുന്ന
ക്ഷേത്രാജീവൻ
  • കൃഷിക്കാരൻ
  • ക്ഷേത്രം (കൃഷിസ്ഥലം‌) ജീവനോപായമായിട്ടുള്ളവൻ എന്നർത്ഥം‌.
ക്ഷേത്രി
  • വിശേഷണം:
  • കൃഷിചെയ്യുന്ന
ക്ഷേത്രി
  • കൃഷിക്കാരൻ
  • ഭർത്താവു്
  • ക്ഷേത്രശബ്ദത്തിന്നു കളത്രം എന്നർത്ഥമുണ്ട്. കളത്രത്തിന്റെ നാഥനായവൻ = ഭർത്താവു്.
ക്ഷേത്രിയം
  • മേച്ചിൽസ്ഥലം
  • മരുന്നിന്റെ കൂടെ ചേർത്തുകൊടുക്കുന്ന മരുന്നു്
  • പൊറുക്കാത്ത ദീനം
ക്ഷേത്രേക്ഷു
  • ചോളം
ക്ഷേപണം
  • പ്രേരണം, അയയ്ക്കുക
  • നേരംപോക്കു്
  • നിന്ദ
ക്ഷേപണി
  • തോണികുത്തുന്ന കഴുക്കോൽ
  • തോണിയുടെ ഇരുപാർശ്വത്തിലും കെട്ടുന്നതും ഇളക്കിത്തുഴയുന്നതുമായ കാഷ്ഠവിശേഷം (ഏകദേശം തണ്ടു്)
  • പ്രേരിപ്പിക്കുന്നതെന്നർത്ഥം.
  • വല
  • കഴുതാക്കോൽ
ക്ഷേപം
  • ഉതറുക
  • ‘ഭുജക്ഷേപംചെയ്തഥ’
    — അമരുകശതകം
    .
  • അയയ്ക്കുക
  • ഡംഭം
  • താമസം
  • നിന്ദ
  • നേരമ്പോക്കു്
  • പുഷ്പസമൂഹം
  • വീഴുക
ക്ഷേപിക്കുക
  • അയയ്ക്കുക
  • എറിയുക, വലിച്ചെറിയുക
  • താമസിക്കുക
  • നിന്ദിക്കുക
  • വെയ്ക്കുക
ക്ഷേപിഷ്ഠ
  • വിശേഷണം:
  • ഏറ്റവും വേഗമുള്ള. വേഗാതിശയമുള്ള
ക്ഷേമ
  • വിശേഷണം:
  • ഭാഗ്യമുള്ള
ക്ഷേമകൻ
  • നിമിയുടെ പുത്രൻ, ചന്ദ്രവംശത്തിലേ ഒടുവിലത്തേ രാജാവു്
  • ഒരു രാക്ഷസേശ്വരൻ
  • ഇവന്റെ മകൻ ഭീമാക്ഷൻ. ക്ഷേമകനെ ദിവോദാസൻ (കാശിരാജാവു) വധിച്ചു.
ക്ഷേമകര, ക്ഷേമകാര
  • വിശേഷണം:
  • നന്മയെ ചെയ്യുന്ന
  • സുഖത്തെ ചെയ്യുന്ന
ക്ഷേമപ്രയോജകൻ
  • സുഖത്തെ ചേർക്കുന്നവൻ
ക്ഷേമവൃദ്ധി
  • സുഖാധിക്യം
  • ശാല്വരുടെ സേനാപതി
  • ദ്വാരകയെ ആക്രമിച്ചു കൃഷ്ണപുത്രനായ സാംബൻ തോല്പിച്ചു.
ക്ഷേമാ
  • ദുർഗ്ഗ
ക്ഷേമി
  • ക്ഷേമാവസ്ഥയിലിരിക്കുന്നവൻ
ക്ഷേമേന്ദ്രൻ
  • ഒരു കവി
  • ഉദ്ദേശ്യം പതിനൊന്നാംനൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്നു. കാശ്മീരരാജ്യക്കാരനാണു്. ‘സമയമാതൃക’ മുതലായി പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്.
ക്ഷേമം
  • സുഖം
  • അശുഭത്തെ കളയുന്നതു് എന്നർത്ഥം.
  • നിത്യാനന്ദം
  • ഗൃഹം
  • നിവാസസ്ഥാനം എന്നർത്ഥം.
  • അടവിക്കച്ചോലം
  • ഹിംസിക്കുന്നതു് എന്നർത്ഥം.
  • കരസ്ഥമായ ധനത്തെ സൂക്ഷിച്ചു രക്ഷിക്കുക
ക്ഷേമ്യ
  • വിശേഷണം:
  • ഭാഗ്യമുള്ള
  • സുഖമുള്ള
ക്ഷൈ
ക്ഷൈത്രം
  • കൃഷിചെയ്യുന്ന കണ്ടങ്ങളുടെ സമൂഹം
  • വിളഭൂമിക്കൂട്ടം
ക്ഷൈരേയ
  • വിശേഷണം:
  • പാലിനെസംബന്ധിച്ച
ക്ഷൈരേയി
  • പാൽക്കഞ്ഞി
ക്ഷൈണ്യം
  • നാശം
  • മെലിവു്
ക്ഷോ
ക്ഷോഡം
  • ആനയെകെട്ടുന്ന കുറ്റി
ക്ഷോണി
  • ഭുമി
  • ശബ്ദിക്കുന്നതു് എന്നർത്ഥം.
ക്ഷോണി(ണീ) തലം
  • ഭൂമി
ക്ഷോണി(ണീ) പതി
  • രാജാവു്
ക്ഷോണി(ണീ) പാലൻ
  • രാജാവു്
ക്ഷോദം
  • അരച്ചുപൊടിച്ച പൊടി, പൊടി പൊടിക്കപ്പെട്ടതു് എന്നർത്ഥം
  • കുഴിയമ്മി
  • പൂഴി
  • വെള്ളം
  • ആലോചന
ക്ഷോദിത
  • വിശേഷണം:
  • പൊടിക്കപ്പെട്ട
ക്ഷോദിതം
  • പൊടിക്കപ്പെട്ടതു്
  • പൊടി
ക്ഷോദിമാവു്
  • അത്യല്പം
ക്ഷോദിഷ്ട
  • വിശേഷണം:
  • അതിക്ഷുദ്രനായ
  • അത്യല്പമായ
  • നന്നായി പൊടിക്കപ്പെട്ട
ക്ഷോഭണം
  • കാമദേവന്റെ പഞ്ചശരങ്ങളിൽ ഒന്നു്
ക്ഷോഭം
  • മനസ്സിന്റെ ഇളക്കം, ഭയം
  • കുലുക്കം, കലക്കം
  • കോപം
ക്ഷോഭിക്കുക
  • ഭയപ്പെടുക
  • കോപംകൊണ്ടുംമറ്റും അധികം ഇളകുക
ക്ഷോഭ്യ
  • വിശേഷണം:
  • ഇളകുന്ന
  • ഇളക്കാൻ കഴിയുന്ന
  • ഇളക്കപ്പെടാവുന്ന
  • സ്ഥിരമല്ലാത്ത
ക്ഷോമം
  • പട്ടു്
ക്ഷോമ(ക)ം
  • അടവിക്കച്ചോലം
ക്ഷൌ
ക്ഷൌണി
  • ഭൂമി
ക്ഷൌണിപ്രാചീരം
  • സമുദ്രം
ക്ഷൌദ്രം
  • തേൻ
  • ക്ഷുദ്രകളായ മക്ഷികകളാൽ ഉണ്ടാക്കപ്പെട്ടതു് എന്നർത്ഥം.
  • വെള്ളം
  • ചമ്പകം
ക്ഷൌമ
  • വിശേഷണം:
  • നേരിയശീലകൊണ്ടുള്ള
  • നേരിയ ശീലകൊണ്ടും മറ്റും പൊതിഞ്ഞ
ക്ഷൌമം
  • ഒരുമാതിരി മാളിക, അട്ടം
  • നേരിയവസ്ത്രം
  • പട്ട്
  • ക്ഷൌമം എന്നതു ശത്രുക്കളുടെ വരവിനെ ദൂരത്തന്നെ നോക്കി ഗ്രഹിപ്പാനും തടുപ്പാനുംവേണ്ടി രാജധാനിയോടു ചേർത്തു പണിചെയ്യുന്ന കെട്ടിടം. തെരുവുമണ്ഡപം എന്നും പറയാം, അതായതു പട്ടണത്തിന്റെ അതിർത്തിയിലും മറ്റും പൊക്കത്തിൽ കെട്ടിയുണ്ടാക്കുന്നതു്. വീരന്മാർ ഇതിലിരുന്നു ശബ്ദിക്കുന്നു എന്നർത്ഥം.
ക്ഷൌമി
  • ചണ
ക്ഷൌരകൻ
  • ക്ഷൌരക്കാരൻ
ക്ഷൌരക്കത്തി
  • ക്ഷൌരക്കാരന്റെ കത്തി
ക്ഷൌരക്കാരൻ
  • തലമുടി കളയുന്നവൻ
  • സ്ത്രീ:ക്ഷൌരക്കാരി.
  • പര്യായപദങ്ങൾ:
    • ക്ഷുരി
    • മുണ്ഡീ
    • ദിവാകീർത്തി
    • നാപിതൻ
    • അന്താവസായി.
ക്ഷൌരം
  • തലമുടി കളയുക
  • പര്യായപദങ്ങൾ:
    • ക്ഷൌരം
    • ഭദ്രാകരണം
    • മുണ്ഡനം
    • വപനം
ക്ഷൌരികൻ
  • ക്ഷൌരക്കാരൻ
ക്ഷ്ണുത
  • വിശേഷണം:
  • മൂർച്ചകൂട്ടപ്പെട്ട
ക്ഷ്ണുതം
  • ചാണയ്ക്കുവെച്ചും മറ്റും മൂർച്ചകൂട്ടിയ ശസ്ത്രം മുതലായവ
  • മൂർച്ചകൂട്ടിയതു്.
ക്ഷ്മാ
  • ഭൂമി
  • സഹനശീല എന്നർത്ഥം.
ക്ഷ്മാപതി
  • രാജാവു്
ക്ഷ്മാഭൃത്തു്
  • രാജാവു്
  • പർവതം
ക്ഷ്വേഡ
  • വിശേഷണം:
  • വളഞ്ഞ
  • ദുഷ്ടതയുള്ള
ക്ഷ്വേഡ
  • പടവിളി
  • മുളവടി
  • ക്ഷ്വെഡ എന്നതു വീരന്മാർ ശത്രുക്കളെ പരിഭ്രമിപ്പിക്കുന്നതിനു ചെയ്യുന്ന സിംഹനാദമാകുന്നു. ക്ഷ്വേളാ എന്ന പാഠവും കാണുന്നുണ്ടു്.
ക്ഷ്വേഡ(ള)ം
  • സാമാന്യവിഷം
  • എരിക്കു്
ക്ഷ്വേഡി(ളി)തം
  • പടവിളി
  • അട്ടഹാസം
  • സിംഹനാദം
ക്ഷ്വേളം
  • സാമാന്യവിഷം
  • തന്റേടമില്ലാതാകുന്നതു് എന്നർത്ഥം.
  • ‘കാളിയനായൊരു കാളഭുജംഗത്തിൻ ക്ഷ്വേളമിയന്നൊരുവെള്ളംതന്നെ’
    — കൃഷ്ണഗാഥ
  • ശബ്ദം