ന
ന
- ഹല്ലുകളിൽ ഇരുപതാം അക്ഷരം
- ഒരു ദന്ത്യം, ചില്ലുകളിൽ ഒന്നു്, ഒരു വ്യഞ്ജനം.
ന
- ഇല്ല
- അല്ല
നഃ
- ഗണേശൻ
- ബുദ്ധൻ
നഃ
- മുത്തു്
- ധനം
- യുദ്ധം
- സമ്മാനം
നക
- രത്നം
- ആഭരണം
- (നക = ചിരിക്ക, പ്രകാശിക്ക. തമിഴു് കർണ്ണാടകം മുതലായതിൽ.)
നകട്ടുന്നു
- ഇളക്കിമറിക്കുന്നു. (പ-മ.)
നകതു
- രൊക്കം.അറബി:
നകർ
- നഗരം
നകാരം
- ന എന്നുള്ള അക്ഷരം
- പെരുമ്പറ
നകുചം
- അയിനി
നകുടം
- മൂക്കു്
നകുല
- വിശേഷണം:
- കുലത്തിൽ നിന്നു തള്ളപ്പെട്ട
നകുലൻ
- പാണ്ഡവന്മാരിൽ നാലാമൻ
- മാദ്രിയുടെ ഒരു പുത്രൻ. അജ്ഞാതവാസത്തിൽ ‘ദാമഗ്രന്ഥി’ എന്ന പേരോടുകൂടി വിരാടരാജാവിന്റെ കുതിരകളെ പാലിച്ചുവന്നു. നകുലൻ ദ്രോണനിൽ നിന്നു അശ്വശാസ്ത്രം പഠിച്ചു. ഭാര്യ – കരേണു (ചേദിരാജകുമാരി). പുത്രൻ – നിരമിത്രൻ. അജ്ഞാതവാസത്തിൽ നകുലനു ‘ജയസേനൻ’ എന്ന പേർ കൂടിയുള്ള പ്രകാരം കാണുന്നു.
- പുത്രൻ
- ശിവൻ
നകുലപ്രിയ
- പേരരത്ത
നകുലം
- കീരി
- കുങ്കുമം
നകുലി
- ഒരു വൃക്ഷം
- പട്ടുപഞ്ഞി മരം
- ഇലവു്
- മാഞ്ചി
- കീരിവള്ളി
നകുലേഷ്ടാ
- അരത്ത
- ചിറ്റരത്ത
- കീരികൾക്കു ഇഷ്ടമായിട്ടുള്ളതു് എന്നർത്ഥം.
നക്കൽ
- നക്കുക
- ആദ്യം ആലോചിച്ചു ചുരുക്കമായിട്ടോ പിഴ തീരാത്തതായിട്ടോ എഴുതിയ വാചകം. അറബി:
നക്കി
- തെണ്ടുന്നവൻ, ഇരപ്പാളി
- നക്കുന്നവൻ
- (സ്ത്രീലിംഗം – നക്കിച്ചി.)
നക്കുന്നു
- നാക്കുകൊണ്ടു നക്കി തുടച്ചെടുക്കുന്നു
- (കാരണക്രിയ:നക്കിക്കുന്നു.) തെലുങ്കിൽ നാകു് = നക്കുക.
നക്തകം
- വിയർപ്പു് തുടയ്ക്കുന്നതിനും മറ്റുമായി കൈയിൽ വെച്ചുകൊണ്ടിരിക്കുന്ന വസ്ത്രഖണ്ഡം (ടവൽ), ലജ്ജിപ്പിക്കുന്നതു്
- രാത്രിയിൽ സുഖമുള്ളതു് ഇങ്ങിനെ അർത്ഥം. പകൽ കൊണ്ടുനടപ്പാൻ കൊള്ളരുതാത്തതു് എന്നു താൽപര്യം.
- പഴയ വസ്ത്രം
- ലക്തകം എന്നും പാഠം കാണുന്നു.
നക്തചരൻ
- ഊമൻ
നക്തചരം
- പൂച്ച
നക്തഞ്ചര
- വിശേഷണം:
- രാത്രിയിൽ സഞ്ചരിക്കുന്ന
നക്തഞ്ചരൻ
- രാക്ഷസൻ
- കള്ളൻ
- മൂങ്ങ
- ഗുഗ്ഗുലു
നക്തഞ്ചരി
- രാക്ഷസി
നക്തന്ദിവം
- രാപ്പകൽ
‘നക്തന്ദിവംജീവിതാവധികേൾക്കിലും’
— രാമായണം
.നക്തഭോജനം
- അത്താഴം
നക്തഭോജി
- വാവൽ
നക്തം
- രാത്രിയിൽ
- പര്യായപദങ്ങൾ:
- ദോഷം.
നക്തമാലം
- ഉങ്ങുമരം
- രാത്രികാലത്തു ശോഭിക്കുന്നതെന്നർത്ഥം. രക്തമാലം എന്ന പാഠവും കാണുന്നു.
നക്തമുഖ
- മഞ്ഞൾ
നക്താ
- മേത്തോന്നി
നക്താന്ധ്യം
- മാലക്കണ്ണു്
നക്രദംഷ്ട്രികാ
- തേക്കിട
നക്രം
- മുതല
- ഭൂമിയിൽ പാദവിക്ഷേപം ചെയ്യാത്തതു്. കാലുകൊണ്ടു നടന്നു അധികം ദൂരത്തേയ്ക്കു പോകാത്തതു് എന്നർത്ഥം.
- ചീങ്കണ്ണി
- ഒരു വാദ്യം, നകരാവു്
നക്രമദ്ദളം
- നകരാവു് (ഒരുമാതിരി കൊട്ടുന്ന വാദ്യം). അറബി:
നക്രഹാരകം
- മുതല
നക്രാ
- മൂക്കു്
നക്ഷത്രദർശകൻ
- ജ്യോതിഷക്കാരൻ
- ഗണിതക്കാരൻ
നക്ഷത്രനാഥൻ
- ചന്ദ്രൻ
നക്ഷത്രനേമി
- ചന്ദ്രൻ
നക്ഷത്രപതി
- ചന്ദ്രൻ
നക്ഷത്രപഥം
- ആകാശം
നക്ഷത്രപൻ
- ചന്ദ്രൻ.
നക്ഷത്രപാഠകൻ
- ജ്യോതിഷക്കാരൻ
നക്ഷത്രം
- അശ്വതി മുതലായ ഇരുപത്തേഴുനാൾ ക്ഷയമില്ലാത്തതെന്നർത്ഥം
- തന്നെ സേവിപ്പവർക്കു ഗുണം ചെയ്യുന്നതു് എന്നു താൽപര്യം. നക്ഷത്രങ്ങൾ ഇരുപത്തേഴുള്ളതിൽ ഒന്നുകൂടി ചേർത്തിട്ടുണ്ടു്. അതത്രേ ‘അഭിജിത്തു്’. നക്ഷത്രങ്ങളുടെ പേർ. 1. അശ്വിനി – അശ്വതി. 2. ഭരണി. 3. കൃത്തിക – കാർത്തിക. 4. രോഹിണി. 5. മൃഗശിരസ്സു് – മകയിരം. 6. ആർദ്ര – തിരുവാതിര. 7. പുനർവസു – പുണർതം. 8. പുഷ്യം – പൂയം. 9. ആശ്ലേഷം – ആയില്യം. 1൦. മഘം – മകം. 11. പൂവം-പൂരം. 12. ഉത്ര – ഉത്തര. 13. ഹസ്തം – അത്തം. 14. ചിത്ര – ചിത്തിര. 15. സ്വാതി – ചോതി. 16. വിശാഖം. 17. അനിരുദ്ധം – അനിഴം. 18. ജ്യേഷ്ഠ – കേട്ട. 19. മൂലം. 2൦. പൂർവാഷാടം – പൂരാടം. 21. ഉത്തരാഷാടം – ഉത്രാടം. 22. ശ്രാവണം – തിരുവോണം. 23. ധനിഷ്ട – ഔട്ടം. 24. ശതഭിഷൿ – ചതയം. 25. പൂർവാഭദ്രം – പൂരുട്ടാതി. 26. ഉത്തരാഭദ്രം – ഉത്തരട്ടാതി. 27. രേവതി. (28-ആമതു് അഭിജിത്തു്)
നമ്പർ. പേർ. ആകൃതി. എണ്ണം.
1. അശ്വതി അശ്വമുഖം 3
2. ഭരണി അടുപ്പു് 3
3. കാർത്തിക കൈവട്ടക 6
4. രോഹിണി ഒറ്റാൽ 6
5. മകയിരം തേങ്ങാക്കണ്ണു 3
6. തിരുവാതിര തീക്കനൽ 1
7. പുണർതം പുഴത്തോണി 6
8. പൂയം വാൽക്കണ്ണാടി 8
9. ആയില്യം അമ്മി 4
1൦. മകം നുകം 4
11. പൂരം തൊട്ടിൽകാൽ 2
12. ഉത്രം ടി 2
13. അത്തം ആവനാഴി 5
14. ചിത്തിര ചിരവ 6
15. ചോതി പൊൻകട്ട 1
16. വിശാഖം വക്കിടിഞ്ഞ വട്ടക്കിണറു് 9
17. അനിഴം വില്ലു് 9
18. കേട്ട കുന്തം 3
19. മൂലം കാഹളം 4
2൦. പൂരാടം മുറം 4
21. ഉത്രാടം മുറം 4
22. തിരുവോണം മുഴക്കോൽ 3
23. അവിട്ടം ആട്ടിൻതല 6
24. ചതയം വട്ടത്തിൽ 6
25. പൂരുരുട്ടാതി കട്ടിൽക്കാൽ 2
26. ഉത്രട്ടാതി ടി 2
27. രേവതി മിഴാവു 6
2. മുത്തു്. - പര്യായപദങ്ങൾ:
- ഋക്ഷം
- ഭം
- താരം
- താരകാ
- ഉഡു (നക്ഷത്രം = ഗമനശീലം
- ഹിംസാശീലമല്ലാത്തതു്).
നക്ഷത്രം എണ്ണിക്ക
- ബുദ്ധിമുട്ടിക്ക
- (ശൈലി).
നക്ഷത്രമണ്ഡലം
- നക്ഷത്രബിംബം
- നക്ഷത്രമാർഗ്ഗം
- നക്ഷത്രക്കൂട്ടം
നക്ഷത്രമാല
- ഇരുപത്തേഴു മുത്തുകോർത്ത മാല
- നക്ഷത്രസംഖ്യമായ കുരുവുള്ള മാലയെന്നർത്ഥം.
- നക്ഷത്രക്കൂട്ടം
നക്ഷത്രരാജൻ
- ചന്ദ്രൻ
നക്ഷത്രവിദ്യ
- ജ്യൗതിഷം
- ഗണിതം
നക്ഷത്രവീഥി
- നക്ഷത്രഗമനത്തിന്റെ വഴി
നക്ഷത്രേശൻ
- ചന്ദ്രൻ
- നക്ഷത്രങ്ങളുടെ നാഥനെന്നർത്ഥം.
- കർപ്പൂരം
നക്ഷത്രേശ്വരൻ
- ചന്ദ്രൻ
നഖച്ചുറ്റു്
- നഖത്തിനു ചുറ്റിവരുന്ന ദീനം
- വിരൽച്ചുറ്റു്
നഖം
- വിരലിന്റെ അറ്റത്തു നീണ്ടു നില്ക്കുന്നതു്
- സുഷിരമില്ലാത്തതു എന്നർത്ഥം.
- നാഗുണം
- പുലിച്ചുവടി
- പര്യായപദങ്ങൾ:
- പുനർഭവം (പുനർന്നവം)
- കരരുഹം
- നഖരം.
നഖരന്ധ്രം
- നഖത്തിന്റെ വിടവു്
നഖരം
- വിരലിന്റെ അറ്റത്തു നീണ്ടു നില്ക്കുന്നതു്, നഖം
- നാഗുണം
നഖരായുധം
- പൂച്ച
- വ്യാഘ്രം
- സിംഹം
- കോഴി
- കടുവ
നഖരീ
- നാഗുണം
- പുലിച്ചുവടി
നഖരേഖ
- നഖംകൊണ്ടുണ്ടാക്കിയ വര
നഖായുധൻ
- വ്യാഘ്രം
- സിംഹം
- പൂവൻകോഴി
നഖവ്രണം
- നഖംകൊണ്ടുണ്ടായ വ്രണം
നഖശാഖ(ക)ം
- ഞവഞ്ഞു്
നഖക്ഷതം
- നഖംകൊണ്ടു മുറിഞ്ഞതു്
- പോറൽ
നഖാങ്കം
- പുലിച്ചുവടി
നഖാംഗം
- നാഗുണം
നഖാശീ
- ഊമൻ
നഖി
- വിശേഷണം:
- നഖമുള്ള
നഖി
- നഖം നീണ്ടുള്ളവൻ
- മുരൾ
- കടുവാ
- നാഗുണം
- സിംഹം
- പെരുച്ചാഴി
നഗജം
- ആന
നഗജാ
- പാർവതി
നഗജാനാഥൻ
- ശിവൻ
- (നഗം = പർവതം. നഗജാ = പർവതപുത്രി. നാഥൻ = ഭർത്താവു്.)
നഗണം
- വൃത്തശാസ്ത്രപ്രകാരം എട്ടു ഗണങ്ങൾ ഉള്ളതിൽ ഒന്നു്
- ഒരു നേത്രരോഗം
- നഗണം എന്ന രോഗം ഇമയിന്മേൽ ഉണ്ടാകുന്നതാകുന്നു. പോളയിൽ തടിച്ചിട്ടും വേദനയില്ലാതെയും കടുപ്പമായിട്ടും ഉണ്ടാകുന്ന മുഴയാണു്.
നഗൻ
- സൂര്യൻ
നഗഭൂഷണാ
- കുയിൽപേട
നഗം
- പർവതം
- വൃക്ഷം
- സർപ്പം
- ഏഴു് എന്ന അക്കം
നഗരഘാതം
- ആന
നഗരം
- പട്ടണം
- മോക്ഷപ്രദങ്ങളായ ഏഴു നഗരങ്ങള്‍ — അയോദ്ധ്യാ, മഥുരാ, ഹരിദ്വാരം (മായാ), കാശി, കാഞ്ചി, അവന്തികാ, ദ്വാരകാ.
നഗരവാസി
- നഗരത്തില്‍ വസിക്കുന്ന (പാര്‍ക്കുന്ന)
നഗരശോധന
- വല്ലതും അറിയുന്നതിനു പട്ടണത്തില്‍ ശോധന കഴിക്കുക
നഗരാവു്
- പടഹം
- ഒരുമാതിരി പറ
- ഇതു ഹിന്ദുസ്ഥാനി പദമാണു് — നകരാ.
നഗരി
- പട്ടണം
- രാജധാനിയുള്ള നഗരം, മൂലനഗരം, തലസ്ഥാനം
- ക്രീഡാര്‍ത്ഥകങ്ങളായ നഗങ്ങള്‍ (വൃക്ഷങ്ങള്‍, പര്‍വതങ്ങള്‍) പര്‍വതസദൃശങ്ങളായ പ്രാസാദങ്ങള്‍ ഇവയുള്ളതിനാല്‍ ഈ പേര്‍ വന്നു. നഗരം എന്നുമാവാം.
- ശരഭം
- വൃക്ഷം വാസസ്ഥാനമായിട്ടുള്ളതു് എന്നര്‍ത്ഥം.
- കാക്ക
നഗരീകാകം
- കൊക്കു്
നഗരോത്ഥം
- പെരുമുത്തങ്ങ
നഗരൗഷധി
- വാഴ
നഗാടനം
- കുരങ്ങു്
നഗാധിപന്‍, നാഗാധിരാജന്‍, നാഗേന്ദ്രന്‍
- ഹിമാലയപര്‍വതം
- സുമേരു
നഗാരി
- ഇന്ദ്രന്‍
നഗാവാസം
- മയില്‍
നഗൗകം
- പക്ഷി
- സിംഹം
- ശരഭം
നഗ്ന
- വിശേഷണം:
- വസ്ത്രമില്ലാത്ത
നഗ്നത
- വസ്ത്രമില്ലായ്ക
നഗ്നന്‍
- വിശേഷണം:
- വസ്ത്രം ഉടുക്കാത്തവന്‍
- ലജ്ജിക്കുന്നവന്‍ എന്നര്‍ത്ഥം.
- ആര്‍ഹതന്‍
- നഗ്നയായി നടക്കുന്നവള്‍ = നഗ്നികാ, കോട(ട്ട)
- പര്യായപദങ്ങൾ:
- അവാസസ്സു
- ദിഗംബരന്‍.
നഗ്നഹൂ
- വറുത്ത എള്ളും യവവും പൊടിച്ചു തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന മദ്യം
- അനേക ദ്രവ്യങ്ങളെക്കൊണ്ടുണ്ടാക്കിയ സുരാബീജം. നഗ്നന്മാരാല്‍ (മദ്യപാനമദോന്മത്തന്മാരാല്‍) ആഹ്വാനം ചെയ്യപ്പെടുന്നതു് എന്നര്‍ത്ഥം.
- കള്ളുകുടിച്ചു മദിച്ചവർ നഗ്നരായി കൂകിവിളിക്കുക
- ’നഗ്നഹു’ എന്നുമാവാം. ഏതു ദ്രവ്യം കൊണ്ടാണോ മദ്യം ഉണ്ടാക്കുന്നതു അതത്രേ ’സുരാബീജം’.
നഗ്നികാ
- വസ്ത്രം ഉടുക്കാത്ത സ്ത്രീ
- കാണുന്നവര്‍ക്കു ലജ്ജയുണ്ടാക്കുന്നവൾ എന്നര്‍ത്ഥം.
- പത്തു വയസ്സിന്നു താഴെയുള്ള സ്ത്രീ, തിരളാത്തവള്‍
- ലജ്ജയില്ലാത്തവള്‍ എന്നര്‍ത്ഥം.
നങ്കു
- ഒരുവക മീന്‍
- (തമിഴില്‍ – നന്‍കു = അഴകു്.)
നങ്കൂരം
- കപ്പലിന്റെ ചീനി
നങ്ങ
- ഒരുവക പുല്ലു്
- (നങ്കു – തമിഴില്‍ ഭംഗി എന്നര്‍ത്ഥം).
നങ്ങച്ചിപ്പുല്ലു്
- ഒരുമാതിരി പുല്ലു്
നങ്ങപ്പിള്ള
- കല്യാണം കഴിയാത്ത ബ്രാഹ്മണകന്യക
നങ്ങിയാരു്, നങ്ങ്യാര്‍
- നമ്പ്യാര്‍ ജാതിയിലുള്ള സ്ത്രീ
- നമ്പ്യാര്‍ × നങ്ങ്യാര്‍.
നങ്ങീച്ച
- കണ്ണീച്ച
- (an eye fly).
നചികേതസ്സ്
- അഗ്നി
- വാജസ്രവസ്സിന്റെ പുത്രന്‍
- മോക്ഷലാഭത്തിനായി വാജസ്രവസ്സു വളരെ യാഗങ്ങള്‍ കഴിക്കയും ബ്രാഹ്മണര്‍ക്കു വേണ്ടുവോളം ദാനങ്ങള്‍ ചെയ്കയും ചെയ്തു. അപ്പോള്‍ പുത്രന്‍ അച്ഛനോടു ‘എല്ലാം കൊടുത്തില്ല, ഞാനൊരുവന്‍ ശേഷിച്ചിട്ടുണ്ടു്; എന്നെ ആര്‍ക്കു കൊടുപ്പാനാണു് നിശ്ചയിച്ചിട്ടുള്ളതു്’ എന്നു ചോദിച്ചു. ഇതിനുത്തരമായി വാജസ്രവസ്സു് കോപാന്ധനായിട്ടു ‘യമനു്’ എന്നു മറുപടി പറഞ്ഞു. അതനുസരിച്ചു് അയാള്‍ യമനെ പ്രാപിച്ചു. യമനില്‍ നിന്നു ആത്മജ്ഞാനം ലഭിച്ചതില്‍ പിന്നീടു യമന്‍ നല്‍കിയ വരം കൊണ്ടു് തിരിയെ ഭൂമിയിലേക്കു വന്നു പിതാവൊന്നിച്ചു സ്നേഹപുരസ്സരം സൗഖ്യമായി പാര്‍ത്തു.
നച്ചക്കുഴല്‍, നച്ചക്കോല്‍
- കളിമണ്ണുണ്ട മുതലായതു വച്ചു പക്ഷികളേയും മറ്റും തെറ്റുന്നതിനുള്ള സാധനം
നച്ചം
- പറയര്‍ പശുവിനെ കൊല്ലുന്നതിന്നു ചാണ്ടുന്ന വിഷമുള്ള ഒരു സൂചി
നച്ചെലി
- ഒരുമാതിരി ചെറിയ എലി
- ഇതിന്റെ മാംസം എലിമാംസത്തിനൊത്തതാണു്. തമിഴിൽ – മൂഞ്ചൂറു്(രു്). ഇംഗ്ലീഷിൽ – (musk-rat) മസ്ക്റാറ്റ്.
നഞ്ചു്
- വിഷം
- (നഞ്ചുക എന്നാല്‍ തെലുങ്കിലും കര്‍ണ്ണാടകത്തിലും രുചിയോടെ തിന്നുക എന്നര്‍ത്ഥം.) തമിഴില്‍ — നഞ്ഞു.
നഞ്ചക്കല്ലു്
- കണ്ണെഴുതുന്നതിനു കൊള്ളുന്ന ഒരു നീലക്കല്ലു്
നഞ്ചുവൃക്ഷം
- ഒരുവക വിഷവൃക്ഷം
നഞ്ചറപ്പച്ച
- ഒരു പച്ചമരുന്നു്
നഞ്ചറമൂര്‍ച്ചം
- ഒരു പച്ചമരുന്നു്
നജര്‍
- കാഴ്ചദ്രവ്യം
- ഇനാം.അറബി:
നഞ്ഞു്
- വിഷം, നഞ്ചു്
- ചുറുക്കുള്ള വേല
നഞ്ഞന്‍
- ദുര്‍ഗ്ഗുണമുള്ള മനുഷ്യന്‍
നഞ്ഞനാടി
- നിലം കുഴിച്ചു ചുറ്റും കല്ലു കൊണ്ടു കെട്ടി മണ്ണുകൊണ്ടു മൂടുക
നട
- ഗൃഹത്തില്‍ കേറുന്നതിനുള്ള കല്പട, വാതില്‍
- ക്ഷേത്രം
- കാലുകൊണ്ടു പോകയും വരികയും ചെയ്ക
- ആറ്റിലോ കുളത്തിലോ ഇറങ്ങുന്നതിനു കല്ലുകൊണ്ടു പണിതതു്
- പലകപ്പയ്യാന
- കാറ്റടിക്കുമ്പോള്‍ ഇളകിക്കൊണ്ടിരിക്കുന്നതു് എന്നര്‍ത്ഥം.
- വേഴല്‍
- മലങ്കാര
- അശോകം
നടകന്‍
- നടന്‍
നടകാവല്‍
- ക്ഷേത്രത്തിന്റെ നടയില്‍ കാത്തുനില്‍ക്കുന്ന ജോലി
- നടയില്‍ കാത്തുനില്‍ക്കുക
നടകൊള്‍ക
- പോവുക
നടക്കല്ലു്
- ഗൃഹവാതിലില്‍ ചവിട്ടിക്കയറുന്നതിനുള്ള കല്ല്
നടക്കല്ലുപറിക്ക
- ദരിദ്രനാവുക (ശൈലി)
നടക്കാവു്
- വഴിക്കു രണ്ടുഭാഗത്തും വച്ചു പിടിപ്പിക്കുന്ന വൃക്ഷകൂട്ടം
നടക്കുന്നു
- നടന്നുപോകുന്നു
- കാര്യങ്ങള്‍ വീഴ്ചകൂടാതെ ആകുന്നു
- കപ്പല്‍, വള്ളം, വണ്ടി മുതലായതു സഞ്ചരിക്കുന്നു
- നാണിഭം എല്ലാവരും പെരുമാറുന്നു
- (സകര്‍മ്മകക്രിയ:നടത്തുന്നു. കാരണക്രിയ:നടത്തിക്കുന്നു.)
- ഇളക്കുന്നു
നടതള
- ആനയുടെ ചമയക്കോപ്പുകളില്‍ ഒന്നു്
നടത്ത
- നടപടി
- നടപ്പു്
- ഗതി
നടത്തം
- നടപ്പു്
- കാര്യവിചാരം
നടത്തല്‍
- കാര്യം വിചാരിക്കുക
- നടത്തുക
നടത്തുക
- പായിക്കുക
- സാധിക്കുക
നടത്തുചൊല്ലുന്നു
- യാത്രയുടെ ഘോഷത്തിനായിട്ടു നടനടയോ എന്നു ഉറക്കെ ശബ്ദിക്കുന്നു
നടനടേ, നടാടെ
- മുമ്പേ
- ആദിയില്‍
നടന്‍
- (നാടകത്തിലെ) വേഷക്കാരന്‍
- ചാക്യാരു്
- ആട്ടക്കാരന്‍, നാട്യവിദ്യക്കാരന്‍
- പര്യായപദങ്ങൾ:
- ശൈലാലിനന്‍
- ശൈലൂഷന്‍
- ജായാജീവന്‍
- കൃശാശ്വീ
- ഭരതന്‍.
‘രംഗാവതാരീശൈലൂഷോ
നടോഭരതഭാരതൗ’
നടോഭരതഭാരതൗ’
— വാചസ്പതി
നടനം
- ആട്ടം
- കൂത്തു്
- തുള്ളല്‍
- നാട്യം
- നടിക്കുക എന്നര്‍ത്ഥം.
നടനാള്‍
- ഒരുവള്‍ തീണ്ടാരി കഴിഞ്ഞു തിരിയെ വേലയില്‍ പ്രവേശിക്കുന്ന ദിവസം
നടപടി
- നടപ്പു്
- അവസ്ഥ
- പെരുമാറ്റം
- കഴിച്ചിലിന്റെ ഭാവം
- (നടവടി എന്നതു നന്നു്.)
നടപ്പു്
- നടക്കുക
- സ്വഭാവം
- യാത്ര
- പ്രവൃത്തി
- നാണിഭനടപ്പു്
- കൃഷിനടപ്പു്
- സമ്മതം
- വിചാരിക്കുന്ന കാര്യങ്ങള്‍ മനോഭിലാഷം പോലെ വേണ്ടുവോളം സാധിക്കുന്ന സ്ഥിതി
നടപ്പന്തല്‍
- നടയിലുള്ള പന്തല്‍
- നടപ്പുര
നടപ്പാകുന്നു
- പ്രസിദ്ധമാകുന്നു
- സമ്മതമാകുന്നു
- (സകര്‍മ്മകക്രിയ:നടപ്പാക്കുന്നു.)
നടപ്പുകാരന്‍
- എല്ലാവര്‍ക്കും അറിവുള്ളവന്‍
- വളരെ നടക്കുന്നവന്‍
- അനുഭവക്കാരന്‍
- ജയം കൊള്ളുന്നവന്‍
- കൃഷിക്കാരന്‍
നടപ്പുകേടു്
- ദുര്‍ന്നടപ്പു്
- പ്രവൃത്തിദോഷം
നടപ്പുദീനം
- സാംക്രമികരോഗം
- വിഷൂചിക മുതലായതു്
- പകരുന്ന വ്യാധി
നടപ്പുദോഷം
- ചര്യാക്രമത്തിലുള്ള ദോഷം
നടപ്പുനിലം
- കൃഷിയിറക്കിയിരിക്കുന്ന വയല്‍
നടപ്പുഭാഷ
- അതാതുദിക്കില്‍ എല്ലാവരും അറിയുന്ന വാക്കു്
നടപ്പുര
- നടപ്പന്തല്‍
നടപ്പുവഴി
- നാട്ടുവാഴി
- എല്ലാവരും അധികം നടക്കുന്ന വഴി
നടഭൂഷണം
- അരിതാരം
നടം
- പലകപ്പയ്യാനി
- ആട്ടം
- വേഴല്‍
- മലങ്കാര
- അശോകം
നടമടക്കുന്നു
- ആനയും മറ്റും കാല്‍ മടക്കി നിലത്തു ചേരുന്നു
നടമണ്ഡനം
- പൊന്നരിതാരം
- അരിതാരം
നടമാടം
- നടപ്പു്
- സഞ്ചാരം
നടമാടുന്നു
- സഞ്ചരിക്കുന്നു
- നൃത്തംചെയ്യുന്നു
നടമാളി
- തെരുവു്
നടമിടു്
- നൃത്തമാടിയാലും
നടമിഴാവു്
- ഒരുവക വാദ്യം
നടമുഖം
- ക്ഷേത്രത്തിലും മറ്റും കേറുവാനുള്ള പ്രധാന വാതില്‍
നടയന്‍
- നടപ്പിനു വിശേഷമുള്ള കുതിര
നടയിട
- കാലുകളുടെ നടുവിലേ ഭാഗം
നടയുമ്മരം
- നടവാതില്‍
നടയ്ക്കുവയ്ക്കുന്നു
- ക്ഷേത്രത്തിലൊ പള്ളിയിലോ നേര്‍ച്ചവയ്ക്കുന്നു
നടരാജന്‍
- ശിവന്‍
- (പ്രദോഷകാലത്തിലുള്ള ശിവന്റെ അവതാരം.)
‘നൃത്താവസാനേനടരാജരാജഃ’
നടവടി
- നടപടി
- (നടപടി എന്നതു നോക്കുക).
നടവരമ്പു്
- കെട്ടുവരമ്പു്
- നടപ്പാന്‍തക്കവരമ്പു്
നടവരവു്
- നേര്‍ച്ചവകയായിട്ടു ക്ഷേത്രത്തിന്റെ നടയില്‍ വരുന്ന പണം മുതലായതു്
നടവാതില്‍
- പുരയുടെ നേരെയുളള വാതില്‍
നടവാഴി
- സാമൂതിരിയുടെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍
നടവെടി
- രാജയാത്രയിലും മറ്റുമുള്ള പീരങ്കിവെടി
നടസംജ്ഞകം
- അരിതാരം
നടാനടേ
- ഒന്നിനു പുറകേ ഒന്നായിട്ടു
നടി
- നാട്യവിദ്യക്കാരി, ആട്ടക്കാരി, നാടകത്തിലേ വേഷക്കാരി
- നങ്ങിയാരു്
- പവിഴക്കൊടി
- കാറ്റടിക്കുമ്പോള്‍ നൃത്തംചെയ്യുന്നതെന്നര്‍ത്ഥം.
- നറുനീണ്ടി
നടിക്കുന്നു
- ഭാവിക്കുന്നു
- നട്യം കാട്ടുന്നു
- (കാരണക്രിയ:നടിപ്പിക്കുന്നു.)
നടിച്ചില്‍
- നടുക
- നടിക്കുക
നടിപ്പു്
- ഭാവം
- നാട്യം
നടീലു്
- നടുക
നടു
- നടുവു്, മദ്ധ്യം
- ഇട, അര
- നടുക
- മുതുകു്, കുറുക്കു്
- പക്ഷഭേദമില്ലായ്ക
നടുകൂറു്
- വൃക്ഷം നട്ടുണ്ടാക്കിയവന്നുള്ള ഒരു അവകാശം
നടുക്കടല്‍
- സമുദ്രത്തിന്റെ മദ്ധ്യം
നടുക്കം
- ഞെട്ടല്‍
- ചഞ്ചലത്വം
നടുക്കാണം
- വസ്തു കൈമാറുമ്പോള്‍ ജന്മിയുടെ അവകാശിക്കും സാക്ഷികള്‍ക്കും കൊടുക്കുന്ന ഫീസു
- (അതില്‍ പകുതിയോളം ജന്മിക്കും എഴുത്തുകാരനും കിട്ടണം).
നടുക്കാരന്‍
- പഞ്ചായക്കാരന്‍
- മദ്ധ്യസ്ഥന്‍
നടുക്കൂട്ടം
- പഞ്ചായത്തു്
നടുക്കെട്ടു്
- അരയിലേ ഒരുമാതിരി കെട്ടു്
- ഭവനത്തിന്റെ നടുവിലേ ഒരു പണി
- വില്ലയുള്ളവാര്‍
- മൂന്നാമനേ ഏല്പിക്കുക
നടുങ്ങല്‍
- ഞെട്ടല്‍
- പേടി
നടുങ്ങുന്നു
- ഞെട്ടുന്നു
- പേടിക്കുന്നു
- (സകര്‍മ്മകക്രിയ:നടുക്കുന്നു.)
നടുതല
- നടുന്നവസ്തു, ചേനകിഴങ്ങു മുതലായ കറിസ്സാമാനം, ആണ്ടിലൊരിക്കല്‍ ഫലമെടുക്കാവുന്ന കാച്ചില്‍ മുതലായവ
- ഒരു ദേശത്തിലേ നടന്നു തേഞ്ഞ വഴി
നടുതലപ്പണി
- നടുതല നടുന്നതിന്നു വേണ്ടിയുള്ള വേല
നടുത്തരം
- വിശേഷണം:
- നടുവിലത്തേ
നടുത്തരം
- എടത്തരം
- രണ്ടാംതരം
നടുത്തല
- ഉച്ചി
- നിറുകന്‍തല
- നെറുക
- മൂര്‍ദ്ധാവു്
നടുത്തുണ്ടം
- മദ്ധ്യെയുള്ള തുണ്ടം
നടുന്തൂണു്
- നടുവിലത്തേ തൂണു്
നടുനടെ
- നടനടെ
- മുമ്പെ
- ആദിയില്‍
- പണ്ടുപണ്ടേ
നടുനന
- നട്ടുനനച്ചു വളർത്തേണ്ടതു്
നടുനായകം
- ആഭരണത്തിന്റെ നടുവില്‍ പതിക്കുന്ന രത്നം
നടുനിവിര്‍ത്തുക
- വിശ്രമിക്കുക
നടുന്നു
- മുളച്ചുവരുന്നതിന്നായി കുഴിച്ചുവെക്കുന്നു
- (സകര്‍മ്മകക്രിയ:നടുവിക്കുന്നു, നടിയിക്കുന്നു.)
നടുപ്പടവു്
- ചുവരിന്റെ നടുഭാഗം
- കണ്ടത്തിന്റെ നടുഭാഗം
നടുപ്പന്ത
- നടുക്കുള്ള വരി
നടുപ്പാട്ടം
- നിലം പുരയിടങ്ങള്‍ക്കു അവകാശത്തര്‍ക്കം വന്നാല്‍ തര്‍ക്കം തീരുന്നതു വരെ മൂന്നാമനെ ഏല്പിക്ക
നടുപ്പാതി
- നേര്‍പാതി
നടുപ്പെട്ടസ്ഥലം
- നടുമയ്യം
നടുമയ്യം
- ഒത്ത നടു
- മദ്ധ്യവര
നടുമുറ്റം
- നാലുകെട്ടു പുരയുടെ നടുവിലേ മുറ്റം
- ഭവനത്തിന്റെ നടുവിലേ മുറ്റം
നടുയാമം
- അര്‍ദ്ധരാത്രി
നടുവു്
- മദ്ധ്യപ്രദേശം
നടുവന്‍
- പ്രധാനമായി മധ്യത്തില്‍ നില്ക്കുന്നവന്‍, മധ്യസ്ഥന്‍
- ന്യായാധിപതി
- ചിട്ടിമുമ്പന്‍, ചിട്ടി കൂടുന്നതിന്റെ മുന്നാള്‍
നടുവല്‍
- നടുക
- നടല്‍
നടുവാക
- ജാമ്യം കൊടുക്ക
നടുവാടി
- പുറന്തിണ്ണ
- വീട്ടിന്‍തളം
നടുവിരല്‍
- നടുവിലുള്ള വിരല്‍
- കഴുവിരല്‍
- പര്യായപദങ്ങൾ:
- മധ്യമം.
നടുവിരിക്കുന്നു
- പ്രസവിക്കുന്നവള്‍ക്കു സഹായിച്ചു പുറകില്‍ ചാരിയിരിക്കുന്നു
നടുവില്‍
- മദ്ധ്യേ
നടുവീഥി
- ഗ്രാമമദ്ധ്യത്തിലുള്ള പ്രധാനവീഥി
- പര്യായപദങ്ങൾ:
- രഥ്യാ
- പ്രതോളി
- വിശിഖ.
നടുവുകഴയ്പു്
- അരയ്ക്കുമേല്‍ അടുത്തു പിന്‍ഭാഗത്തുണ്ടാകുന്ന ഒരു വേദന
നടുവെഴുത്തു്
- ഊര്‍ക്കണക്കു്
- ദേശത്തേ ആധാരമെഴുത്തുകാരന്റെ വേല
നടുവേ
- നടുവില്‍ക്കൂടെ
നടുസ്ഥാനം
- മദ്ധ്യസ്ഥലം
- മദ്ധ്യസ്ഥം
- പഞ്ചായത്തു്
നടേ
- മുമ്പേ
- പണ്ടേ, ഇനിയും ഇനിയും.
‘നടേതാനൊരുനാളുമേ കേളാത’
— സന്താനഗോപാലം പാന
.നടേതിലും
- മുന്നിലേക്കാള്‍
നടേനടേ
- മുമ്പേമുമ്പേ
നടേശന്‍
- നടരാജന്‍
നടുപ്പാതിരാ
- അര്‍ദ്ധരാത്രി
നട്ടം
- നാശം
- (നഷ്ടം എന്നതിന്റെ തത്ഭവം).
- തലകുത്തിയുള്ള നില
നട്ടംകുത്തുന്നു
- തലകുത്തിനില്ക്കുന്നു
നട്ടംതിരിച്ചില്‍
- ബുദ്ധിമുട്ടു്, കഷ്ടപ്പാടു്
- (ശൈലി).
- ചുറ്റല്‍
നട്ടംതിരിയുന്നു
- ബുദ്ധിമുട്ടുന്നു
- അലഞ്ഞുനടക്കുന്നു, ഉഴലുന്നു
നട്ടാണി
- തലയുടെ നടുവു്
നട്ടാമുട്ടി
- ഊഹിച്ചു ലക്ഷണം പറക
നട്ടുച്ച
- പകലിന്റെ മദ്ധ്യം
- ഉച്ചനേരം
നട്ടുവന്‍
- തേവിടിശ്ശി ആട്ടത്തിന്റെ ആശാന്‍
നട്ടെരിയാനഉച്ച
- (പ്രാചീനമലയാളം:)
- മദ്ധ്യാഹ്നം
നഡപ്രായ
- വിശേഷണം:
- വേഴല്‍ എന്ന ഒരുവക വലിയ പുല്ലുകൊണ്ടു നിറഞ്ഞ
നഡം
- വേഴല്‍പുല്ലു്
നഡമീനം
- ചെമ്മീന്‍
നഡഹ
- വിശേഷണം:
- സൗന്ദര്യമുള്ള
- സ്നേഹമുള്ള
നാഡിനി
- താമരപ്പൊയ്ക
നഡ്യ
- വേഴല്‍ എന്ന ഒരുമാതിരി പുല്ലിന്റെ കൂട്ടം
നഡ്വല്‍
- വിശേഷണം:
- വേഴല്‍ എന്ന ഒരുമാതിരി പുല്ലുകൊണ്ടു നിറഞ്ഞ
നഡ്വലം
- വേഴല്‍ എന്ന ഒരുമാതിരി പുല്ലുള്ള സ്ഥലം
നണിച്ച
- ഇപ്പോള്‍
- മുമ്പേ
നണ്ണുന്നു
- വിചാരിക്കുന്നു, ധ്യാനിക്കുന്നു
- വിശ്വസിക്കുന്നു
- ഈ ശബ്ദം ആധുനികമലയാളത്തില്‍ നടപ്പില്ല.
നണ്ടു്
- ഞണ്ടു്
നത
- വിശേഷണം:
- നമസ്കരിച്ച
- വളഞ്ഞ
- കുനിഞ്ഞ
നതനാസിക
- വിശേഷണം:
- പതിമൂക്കുള്ള
നതനാസികന്‍
- പതിമൂക്കന്‍
നതനാസികം
- പതിമൂക്കു്
നതം
- വളഞ്ഞതു്, നമിച്ചതു്
- തകരം
- (ഒരങ്ങാടിമരുന്നു്).
നതാംഗി
- സുന്ദരി
- കര്‍ക്കടശൃംഗി
നതി
- വണക്കം
- കുമ്പിടല്‍
- കുനിച്ചില്‍
- വളച്ചില്‍
നതോന്നത
- വിശേഷണം:
- താണും ഉയര്‍ന്നുമുള്ള
നതോന്നതാ
- ഒരു വൃത്തത്തിന്റെ പേര്‍
- (വഞ്ചിപ്പാട്ടുവൃത്തം).
നത്തു്
- ഒരുവക പക്ഷി
- തമിഴിൽ – നച്ചുക്കുരുവി. ഇംഗ്ലീഷിൽ – Galli-nule ഗാലിനുൽ.
- ചിലജാതിസ്ത്രീകൾ മൂക്കിലിടുന്ന ഒരാഭരണം
- ഈ ആഭരണം വള്ളിക്കടുക്കൻ പോലെയിരിക്കും. അലുക്കുത്തുപോലെയും തോന്നും.
- പര്യായപദങ്ങൾ:
- ദാത്യൂഹം
- കാളകണ്ഠം.
നത്ത
- ജലത്തിൽ ജീവിക്കുന്ന ഒരു ജന്തു
നത്തക്കക്കാ
- വെള്ളത്തിൽ ജീവിക്കുന്ന ഒരു ജന്തുവായ നത്തയുടെ പുറത്തേ കട്ടിത്തോടു്
നത്തുക
- ഇഴയുക
നദൻ
- ഋഷി
നദനു
- സിംഹം
- യുദ്ധം
- മേഘം
നദപതി
- കടൽ
നദം
- വലിയ ആറു് (സിന്ധുവും മറ്റുംപോലെ)
- പശ്ചിമാഭിമുഖമായി ഒഴുകുന്നതിനു നദമെന്നും പൂർവാഭിമുഖമായി ഒഴുകുന്നതിനു നദി എന്നും പേർ.
- ഒഴുക്കു, പ്രവാഹം
- കടൽ
- കുതിര (വേദത്തിൽ പ്രയോഗം)
- മേഘം
- ആണാറു്
നദരാജൻ
- കടൽ
നദി
- ആറു്
- പുഴ
- അവ്യക്തമായി ശബ്ദിക്കുന്നതു എന്നർത്ഥം.
- പര്യായപദങ്ങൾ:
- സരിത്തു്
- തരിംഗിണി
- ശൈവലിനി
- തടിനി
- ഹ്രദിനി
- ധുനി
- സ്രോതസ്വിനീ
- ദീപവതീ
- സ്രവന്തീ
- നിമ്നഗാ
- ആപഗാ.
നദിക്കുന്നു
- ശബ്ദിക്കുന്നു
നദിജം
- ആറ്റമര
നദീകാന്തൻ
- കടൽ
നദീകാന്തം
- നീർക്കടമ്പു്
- നൊച്ചി
നദീകാന്താ
- ആറ്റുഞാവൽ
നദീജൻ
- ഭീഷ്മൻ
നദീജം
- നീർക്കടമ്പു്
- നീർമരുതു്
- സ്രോതോഞ്ജനം
- ആറ്റമര
നദീതീരം
- ആറ്റിൻകര
- ആറ്റുവക്കു്
നദീതീർത്ഥം
- ആറ്റുവെള്ളം
നദീതോയം
- ആറ്റുവെള്ളം
നദീനം
- കടൽ
നദീപതി
- കടൽ
നദീപുഷ്ടി
- നദിയുടെ പ്രവാഹം
- പ്രളയം
നദീഭവം
- ഇന്തുപ്പു
നദീമാതൃക
- വിശേഷണം:
- ആറ്റുവെള്ളംകൊണ്ടു നിറയുന്ന
- ഓരോ ദേശത്തു രണ്ടു വിധം കൃഷിസ്ഥലങ്ങൾ കാണപ്പെടുന്നു. കൈത്തോടു വഴിയായും മറ്റും പുഴവെള്ളം തിരിച്ചുവിട്ടു കൃഷി നടത്തുന്നേടം ‘നദീമാതൃകം’. മഴവെള്ളം തന്നെ കൃഷിക്കു ആശ്രയമായി വരുന്നേടം – ‘ദേവമാതൃകം’.
നദീമുഖസ്ഥലം
- നദി ചെന്നുവീഴുന്ന സ്ഥലം
- Delta.
നദീശ്വരൻ
- കടൽ
നദീസർജ്ജം
- നീർമരുതു്
- പുഴയെ ആശ്രയിച്ചു നിൽക്കുന്ന മരുതു്
നദ്യംബു
- ആറ്റുവെള്ളം
നദ്ധ
- വിശേഷണം:
- കെട്ടപ്പെട്ട
നധ്രി
- തോൽവാർ
- ഇതുകൊണ്ടു ബന്ധിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
- എന്നും കാണുന്നുണ്ടു്.
- പര്യായപദങ്ങൾ:
- വധ്രി
- വരത്രാ. കയറു്
നൽ
- (പദങ്ങളുടെ മുമ്പിൽ വരുമ്പോൾ) നല്ല
- ഉദാ:നൽപാത്രം, നന്മുഖം, നന്മധുരം ഇത്യാദി (ൽ + മ = ന്മ.)
നൻ
- നാലു്
നന
- നനക്ക
- വെള്ളംപിരട്ടുക
- ജലംപിരളുക
നനച്ചിൽ
- ജലം പിരട്ടൽ
- നനക്ക
- നനക
- നനഞ്ഞതു് എന്നതിനു
- പര്യായപദങ്ങൾ:
- ആർദ്രം
- സദ്രം
- ക്ലിന്നം
- തിമിതം
- സ്തിമിതം
- സമുന്നം
- ഉന്നം.
നനന്ദാ
- നാത്തൂൻ
- ഭർത്താവിന്റെ സഹോദരി
- സന്തോഷമില്ലാത്തവൾ, ഉടപ്പിറന്നവന്റെ ഭാര്യയെ സന്തോഷിപ്പിക്കാത്തവൾ എന്നർത്ഥം. ‘നനാന്ദാ’ എന്നുമാവാം.
നനാന്ദാതുസ്വസാപത്യൂ
ർന്ന നന്ദാനന്ദിനീചസാ’
ർന്ന നന്ദാനന്ദിനീചസാ’
— രഭസൻ
നനപ്പുമുണ്ടു്, നനമുണ്ടു്
- കുളിക്കുമ്പോൾ തോർത്തുന്നമുണ്ടു്
നനയ്ക്ക
- ജലം പിരട്ടുക
നനയാശ്ശീല
- നനപ്പാൻ ആവശ്യമില്ലാത്ത വസ്ത്രം
- ചായം കേറ്റിയ പട്ടുമുതലായതു്
നനയുന്നു
- മഴവെള്ളം മേൽവീഴുന്നു
- ഈറനാകുന്നു
- കുളിക്കുന്നു
- (സകര്‍മ്മകക്രിയ:നനക്കുന്നു.)
നനവു്
- നനച്ചിൽ
നനാന്ദാ
- ഭർത്താവിന്റെ പെങ്ങൾ
- നാത്തൂൻ
- (‘നനന്ദാ’ എന്നതു നോക്കുക.)
നനു
- നറുക്കു്
- കൊച്ചു്
- ചെറുതു്
നനു
- വിരോധത്തിലും ചോദ്യത്തിലും എങ്ങിനെ
- എന്തു് എന്നുള്ള അർത്ഥങ്ങൾ വരും
- നനു – പ്രശ്നം മുതലായ അർത്ഥങ്ങളിൽ വർത്തിക്കുന്നു. അതായതു് ആക്ഷേപം, പരിപ്രശ്നം, പ്രത്യുക്തി, അവധാരണം ഇവയിൽ.
നനുനനേ
- കൊച്ചുകൊച്ചായി
- നേർമ്മയായി
‘കുനുകുനെച്ചിന്നുംകുറുനിരതന്മേൽ
നനുനനെപ്പൊടിഞ്ഞൊരുപൊടിപറ്റി’
നനുനനെപ്പൊടിഞ്ഞൊരുപൊടിപറ്റി’
— ഭാരതം
നന്തുണി
- ഒരുമാതിരി വീണ
‘സാരംഗം, നന്തുണി, നിറമെഴുന്തണ്ണിവീണാപിനാകം’
— ഉണ്ണുനീലിസന്ദേശം
.നന്ത്യാർവട്ടം
- ഒരുമാതിരി പൂച്ചെടി
നന്ദ
- പ്രഥമ
- ഷഷ്ഠി
- ഏകാദശി
നന്ദകം
- വിഷ്ണുവിന്റെ വാൾ
- ബന്ധുക്കളെ സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം. ദേവന്മാരെ സന്തോഷിപ്പിക്കുന്നതു് എന്നുമാവാം.
- തവള
നന്ദകി
- തിപ്പലി
നന്ദഗോപർ
- ശ്രീകൃഷ്ണന്റെ വളർത്തച്ഛൻ
നന്ദഗോപിതാ
- അരത്ത
നന്ദൻ
- ശ്രീകൃഷ്ണന്റെ വളർത്തച്ഛനായ നന്ദഗോപർ എന്ന രാജാവു്
- മഗധരാജാവു്
- (ചന്ദ്രഗുപ്തനാൽ തോല്പിക്കപ്പെട്ടു.)
- വിഷ്ണു
നന്ദനജം
- ഹരിചന്ദനം
നന്ദനൻ
- പുത്രൻ
- വിഷ്ണു
- ശിവൻ
നന്ദനം
- ഇന്ദ്രന്റെ പൂന്തോട്ടം, സന്തോഷിപ്പിക്കുന്നതെന്നർത്ഥം
- തവള
- ചരണം
നന്ദനവനം
- ഇന്ദ്രന്റെ പൂന്തോട്ടം
നന്ദനാ
- മകൾ
- അറുപതിൽ ഒരു വർഷം
നന്ദനീ
- ഞാഴൽ
നന്ദനോദ്യാനം
- ഇന്ദ്രന്റെ ഉദ്യാനം
നന്ദി
- ഉപകാരസ്മരണ
- സന്തോഷം
- ശിവന്റെ കാള
- ഭൂതങ്ങളുടെ പ്രധാനി
- വായുപുരാണപ്രകാരം സുരഭിയിൽ കശ്യപന്റെ പുത്രൻ. നാദിദേഹൻ എന്നും താണ്ഡവതാലികൻ എന്നും കൂടി പേരുണ്ടു്.
- കാള
- മംഗലപാഠകൻ
- പ്രിയം
- വിഷ്ണു
- ശിവൻ
നന്ദികൻ
- ശിവന്റെ ഒരു പാർഷദൻ
നന്ദികം
- പടുകരണ
- ഒരു ചെറിയ ജലപാത്രം
- സന്തോഷം
നന്ദികെട്ടവൻ
- ഉപകാരം ചെയ്തതിനെക്കുറിച്ചു സന്തോഷമില്ലാത്തവൻ
നന്ദികേടു്
- ഉപകാരസ്മരണ ഇല്ലായ്ക
നന്ദികേശ്വരൻ
- ശിവന്റെ പാരിഷദന്മാരിൽ ഒരു പ്രധാനി
- കാള ശ്രേഷ്ഠൻ
നന്ദിഗ്രാമം
- രാമചന്ദ്രന്റെ വനവാസ കാലത്തു ഭരതൻ താമസിച്ച ഗ്രാമം
നന്ദിഘോഷം
- അർജ്ജുനന്റെ രഥം
നന്ദിത
- വിശേഷണം:
- ബഹുമാനിക്കപ്പെട്ട
- കൈക്കൊള്ളപ്പെട്ട
നന്ദിതരു
- ഞമ
നന്ദിനി
- പുത്രി
- കാമധേനുവിന്റെ പുത്രിയായ ഒരു പശു, ചോദിക്കുന്നതെല്ലാം കൊടുക്കുന്ന വസിഷ്ഠന്റെ പശു
- കടുക്ക
- അരേണുകം
- ഗംഗാനദി
നന്ദി(ന്ദീ)പാദപം
- പടുകരണ
നന്ദിപാരലകം
- ഒരു മത്സ്യം
- (സമുദ്രമത്സ്യമാണു്.)
നന്ദിപുരാണം
- അഷ്ടാദശോപപുരാണങ്ങളിൽ ഒന്നു്
നന്ദി(ന്ദീ)മുഖം
- പാത്ത
നന്ദിക്കുന്നു
- സന്തോഷിക്കുന്നു
- സകര്‍മ്മകക്രിയ:നന്ദിപ്പിക്കുന്നു
നന്ദിവർദ്ധനൻ
- ശിവൻ
നന്ദീ
- പടുകരണ
- കല്ലാൽ
- പേരാൽ
- ഉഴുന്നു്
നന്ദീകം
- കോഴി
നന്ദീകാരൻ
- മംഗലപാഠകൻ
നന്ദീമാഷകം
- കുളിച്ചിരിച്ചേമ്പു്
നന്ദീവൃക്ഷം
- പടുകരണ
- (ഇകണ). ആനകൾക്കു് സുഭിക്ഷത്തെ ചെയ്യുന്ന വൃക്ഷം എന്നർത്ഥം. നന്ദിവൃക്ഷം എന്നുമാവാം. ‘പൂവരശു’ എന്നും കാണുന്നു.
- ചിറ്റരയാൽ
- ആട്ടുകൊട്ടപ്പാല.
നന്ദീശൻ, നന്ദീശ്വരൻ
- ശിവൻ
- പാർവ്വതിയും പരമേശ്വരനും കൂടി കൈലാസത്തിൽ ഇരിക്കുന്ന കാലത്തു് ഒരിക്കൽ രാവണൻ ശരവണത്തിലേക്കു് യാത്ര തുടങ്ങി. അപ്പോൾ വാനര രൂപം ധരിച്ചു് അവിടെ കാവൽ നിന്നിരുന്ന ശിവൻ (നന്ദീശ്വരൻ) രാവണനെത്തടുത്തു. ഭഗവാനും ദേവിയും എഴുന്നള്ളിയിരിക്കുന്നതുകൊണ്ടു അങ്ങോട്ടു പോകാൻ പാടില്ലെന്നു പറഞ്ഞു. എന്നിട്ടു രാവണൻ അതു വകവയ്ക്കാതെ അതിലേ തന്നെ പോകാൻ ഉറച്ചു നന്ദീശനെ പരിഹസിച്ചു. ഉടൻ നിന്നെ കൊല്ലുന്നതിനു എന്നെപ്പോലെയുള്ള വാനരന്മാർ തന്നെ ഉണ്ടാകുമെന്നു നന്ദീശ്വരൻ പറഞ്ഞു. അപ്പോൾ രാവണൻ കോപാന്ധനായി. ശിവൻ എന്നവൻ ആരു് എന്നു പറഞ്ഞും കൊണ്ടു പർവ്വതത്തെ പറിച്ചെറിഞ്ഞുകളയുന്നതിനായി എടുത്തുയർത്തി. പെട്ടെന്ന് പാർവ്വതി ഭയപ്പെട്ടു് ഭർത്താവിനെച്ചെന്നു് ആലിംഗനം ചെയ്തു. ഉടൻ മഹാദേവൻ പെരുവിരൽ കൊണ്ടു പർവ്വതത്തെ ചവിട്ടിത്താഴ്ത്തി രാവണന്റെ കരത്തിൽ വച്ചമർത്തി. വേദന സഹിക്കാഞ്ഞു ദശവക്ത്രൻ കരഞ്ഞുകൊണ്ടു ആയിരം വർഷം ശിവസ്തോത്രം ചെയ്തു വാണു അനന്തരം ശിവൻ കാലെടുത്തു. രാക്ഷസാധിപതി കരയുകകൊണ്ടു് രാവണൻ എന്നു പേരുണ്ടായി.
നന്ദ്യ
- വിശേഷണം:
- ബഹുമാനിക്കപ്പെടുവാൻ തക്ക
നന്ദ്യാവർത്തം
- ഒരുമാതിരി ഭവനപ്പണി
- ക്രീഡാഭൂമി
- ഒരു വക വലിയ കടൽമീൻ
- നന്ത്യാർവട്ടം
- ദേവാലയവക ഭേദങ്ങളുടെ പ്രത്യേകപ്പേർ, വട്ടശ്രീകോവിൽ (വട്ടത്തിലുള്ള ശ്രീകോവിൽ)
- കണ്ടാൽ സന്തോഷത്തേ ജനിപ്പിക്കുന്ന വട്ടത്തോടുകൂടിയതെന്നർത്ഥം.
നൻപു്, നമ്പു്
- തുഴ
- വീണു കിളുക്കുന്ന നെല്ലു്
- മുള, പൊടിപ്പു്
- കൂമ്പു്
നന്മ
- ഗുണഭാവം
- വിശേഷം
നന്മകൾ
- പരിഷ്കാരങ്ങൾ
- നല്ല മകൾ
നന്നു്
- വിശേഷണം:
- നല്ല
- കൊള്ളാവുന്ന
നന്നം
- നാറ്റം
- ഗന്ധം
- ഉദാ:നന്നം ‘അറിയുന്നനായ’.
നന്നാ
- അധികം
- വളരെ
നന്നാകുന്നു
- നല്ലതാകുന്നു
- കുറ്റംതീരുന്നു
- (കാരണക്രിയ:നന്നാക്കുന്നു).
നന്നാറി
- നർനീണ്ടി
നന്നി
- നന്മ
നന്നി
- ചെറുപേൻ
നന്നിമികം
- നന്മ അധികമുള്ള
- (പഴയ മലയാളം).
‘രഥമപ്പൊഴുതു നിറുത്തീരുമലൻ
നന്നിമികം ഭീഷ്മദ്രോണാദികൾ’
നന്നിമികം ഭീഷ്മദ്രോണാദികൾ’
— ഭഗവൽഗീത – മാധവപ്പണിക്കർ
നന്നിലം
- നല്ലനിലം
നന്നേ
- വളരെ
നപുംസകം
- ആണും പെണ്ണും അല്ലാത്തതു്
- വിശേഷബുദ്ധിയില്ലാത്ത സ്ഥാവരങ്ങളേ കുറിക്കുന്നതു്
- ശബ്ദങ്ങളിൽ സ്ത്രീലിംഗവും പുല്ലിംഗവും അല്ലാത്തതു്. നപുംസകം രണ്ടുവിധം. 1. പുന്നപുംസകം = പുരുഷലക്ഷണങ്ങൾ അധികവും സ്ത്രീലക്ഷണങ്ങൾ കുറച്ചുമുള്ളതു്. 2. സ്ത്രീനപുംസകം = സ്ത്രീലക്ഷണങ്ങൾ അധികവും പുരുഷലക്ഷണങ്ങൾ കറച്ചുമുള്ളതു്.
- പര്യായപദങ്ങൾ:
- തൃതീയപ്രകൃതി
- ഷണ്ഡൻ
- ക്ലീബൻ
- പണ്ഡൻ.
നപ്പു്
- ഗന്ധം, നാറ്റം
- കള്ളന്റെ ചുവട്ടടിനോക്കി പിൻതുടരുക
നപ്താവു്
- പൗത്രൻ
- മകന്റേയോ മകളുടേയോ മകൻ
- ഇവനുണ്ടായാൽ പിന്നെ പിതൃക്കൾ നരകത്തിൽ വീഴുന്നില്ലായ്കയാൽ ഈ പേരുണ്ടായി.
നപ്ത്രി
- പൗത്രി
- മകന്റേയോ മകളുടേയോ മകൾ
- മകളുടെ മകളെമാത്രം പറകയാണെങ്കിൽ ‘ദൗഹിത്രീ’.
നഭഃക്രാന്തി
- സിംഹം
നഭം
- ആകാശം
നഭശ്ചര
- വിശേഷണം:
- ആകാശത്തുകൂടി സഞ്ചരിക്കുന്ന
നഭശ്ചരൻ
- ദേവത
- പക്ഷിമുതലായവ
- മേഘം
- കാറ്റു്
നഭസം
- ആകാശം
- (നഭസ്സ് എന്നതിന്റെ പാഠം).
നഭസം
- ആകാശം
- കടൽ
നഭസംഗമം
- പക്ഷി
- ആകാശത്തെ ഗമിക്കശീലമായിട്ടുള്ളതു എന്നർത്ഥം.
നഭസ്ഥലം
- ആകാശപ്രദേശം
നഭസ്യം
- പ്രോഷ്ഠപദമാസം
- (കന്നിമാസം). വർഷകാലമാകയാൽ മേഘങ്ങളോടുകൂടിയതു എന്നർത്ഥം.
നഭസ്വാൻ
- വായു
- ആകാശം ആശ്രയമായിട്ടുള്ളവൻ എന്നർത്ഥം.
നഭസ്സ്
- ആകാശം മേഘങ്ങളെക്കൊണ്ടു പ്രകാശിക്കാതിരിക്കുന്നതു് എന്നർത്ഥം
- മേഘങ്ങളാൽ മറയ്ക്കപ്പെട്ടതു്.
- ശ്രാവണമാസം, ചിങ്ങമാസം
- വിരഹികളെ ഹിംസിക്കുന്നതെന്നർത്ഥം.
- മേഘം
- ജലം
- വയസ്സു്
- മഴ
നഭാ
- തുപ്പപ്പടിക്കം
- തുപ്പുന്നതിനുള്ള പാത്രം
നഭാകൻ
- രാഹു
നഭാകം
- ഇരുട്ടു്
നഭാവു
- നവാബ്
- (Nawab).
നഭോചക്ഷുസ്സ്
- സൂര്യൻ
നഭോചമസൻ
- ചന്ദ്രൻ
നഭോദീപം
- ചന്ദ്രൻ
നഭോപാന്ഥൻ
- സൂര്യൻ
നഭോമണി
- ആദിത്യൻ
- എരിക്കു്
നഭോംബുപം
- വേഴാമ്പൽപക്ഷി
നഭോരജസ്സ്
- ഇരുട്ടു്
നഭോരേണു
- മഞ്ഞുകട്ടി
നഭോലയം
- പുക
നഭോവാക്കു്
- അശരീരിവാക്കു്
നഭോശ്വാസം
- കാറ്റു്
നമത
- വിശേഷണം:
- വളഞ്ഞ
നമതൻ
- നടൻ
- യജമാനൻ
നമഞ്ഞി
- ഞമഞ്ഞി
നമനം
- നമസ്കാരം. കുമ്പിടുക
- മുങ്ങൽ
നമൻ
- യമൻ.പ്രാചീനമലയാളം:
നമസ്സ്
- നമസ്കാരം
- നമശ്ശബ്ദയോഗത്തിൽ ചതുർത്ഥിവരും. ഉദാ:നമോനമഃകംസനിഷൂദനായ.
നമസിത
- വിശേഷണം:
- പൂജിക്കപ്പെട്ട
- നമസ്കരിക്കപ്പെട്ട
നമസ്കരിക്കുന്നു
- വന്ദിക്കുന്നു
നമസ്കാരം
- വന്ദനം
നമസ്കാരി
- മുക്കുറ്റി, തൊട്ടാവാടി
- താണുനിൽക്കുന്നതു എന്നർത്ഥം.
- പടർച്ചുണ്ട
- (കറിച്ചുണ്ട, വാളച്ചണ്ടി എന്ന പേരുകളും കാണുന്നുണ്ടു്).
നമസ്കൃതി, നമസ്കരണം
- നമസ്കാരം
നമസ്തേന്നു്
- ആദ്യമായി
- (ശൈലി).
നമസ്യ
- നമസ്കാരം
- പൂജ
നമസ്യ
- വിശേഷണം:
- ബഹുമാനമുള്ള
- വിനയമുള്ള
നമിക്കുന്നു
- നമസ്കരിക്കുന്നു
- കുനിയുന്നു
നമിത
- വിശേഷണം:
- നമസ്കരിക്കപ്പെട്ട, നമസ്കരിച്ച
- കുനിപ്പിക്കപ്പെട്ട, വളയ്ക്കപ്പെട്ട
നമുചി
- ഒരു അസുരൻ
- ഇന്ദ്രൻ അസുരന്മാരെ ജയിച്ചപ്പോൾ നമുചി ധൈര്യത്തോടെ എതിർത്തു ഇന്ദ്രനെ പിടിച്ചുവെച്ചു. തന്നെ നനഞ്ഞതു കൊണ്ടോ ഉണങ്ങിയതുകൊണ്ടോ രാത്രിയോ പകലോ കൊല്ലുകയില്ലെന്നു വാഗ്ദാനം ചെയ്താൽ വിട്ടയക്കാമെന്നു നമുചി ഇന്ദ്രനോടു പറഞ്ഞു ഇന്ദ്രൻ അതു സമ്മതിച്ചു് വാഗ്ദാനം ചെയ്തു ഉടൻ ഇന്ദ്രനെ വിട്ടയച്ചു. എന്നാൽ ഇന്ദ്രൻ സന്ധ്യാസമയത്തു് ജലത്തിന്റെ പതകൊണ്ടു – ഉണങ്ങിയതും നനഞ്ഞതുമല്ലല്ലൊ – നമുചിയുടെ തല ഖണ്ഡിച്ചു. നമുചിയുടെ തല ‘ഇഷ്ടന്റെ ദുഷ്ടനായ ഘാതകാ!’ എന്നു വിളിച്ചുംകൊണ്ടു ഇന്ദ്രനെ പിന്തുടർന്നു എന്നുകൂടി മഹാഭാരതത്തിൽ കാണുന്നുണ്ടു്.
നമുചിസൂദനൻ
- ദേവന്ദ്രൻ
- നമുചി എന്ന അസുരനെ കൊന്നവൻ എന്നർത്ഥം.
നമേരു
- സുരപുന്നം
- ചരളം
നംകുലം
- നമ്മുടെ കുലം
നമ്പർ
- എണ്ണം
- കോടതിയിലേകേസ്
നമ്പഷ്ഠാതിരി
- ക്ഷത്രിയരിൽ ഒരു ജാതിക്കാരുടെ സ്ത്രീ
നമ്പി
- വിശ്വസിക്കപ്പെട്ടവൻ
- വിശ്വസിക്കപ്പെടുവാൻ യോഗ്യൻ
- ഈശ്വരനിൽ വിശ്വസിക്കുന്നവൻ
- ബ്രാഹ്മണരിൽ താണ ഒരു ജാതി
- അമ്പലവാസി, ഇളയതു്.
- വൈഷ്ണവാചാര്യൻ (തമിഴു്, തെലുങ്കു്, കർണ്ണാടകം ഈ ഭാഷകളിൽ)
- നടൻ
- സ്ത്രീ:നമ്പിച്ചി.
നമ്പിടി
- അമ്പലവാസികളിൽ ഒരു ജാതി
നമ്പിയശ്ശൻ, നമ്പ്യശ്ശൻ
- നമ്പിയുടെ ബഹുമാനപ്പേർ
നമ്പിയാർ
- നമ്പ്യാർ
- എറുവനാട്ടിലെ രാജാക്കന്മാർക്കുള്ള ബഹുമാനപ്പേർ
- ക്ഷേത്രത്തിലേ ഒരു വിചാരിപ്പുകാരൻ
- രാജാക്കന്മാർ കൽപ്പിച്ചുകൊടുക്കുന്ന ഒരു സ്ഥാനപ്പേർ. ഒരു ജാതിയിൽപ്പെട്ട പുരുഷൻ.
നമ്പുക
- വിശ്വസിക്കുക
നമ്പുന്നു
- ആശ്രയിക്കുന്നു
- വിശ്വസിക്കുന്നു
നമ്പുവേട്ടുവർ
- വടക്കേ കർണ്ണാടകത്തിലേ ഒരു കള്ളർകൂട്ടം
നമ്പൂതിരി, നമ്പിതിരി
- മലയാള ബ്രാഹ്മണരിൽ ഒരു ജാതി
- നമ്പി, തിരി എന്ന രണ്ടു വാക്കുകൾ കൂടിയതാകുന്നു നംപൂതിരി. നാം-പൂ-തിരി ഇങ്ങിനെ മൂന്നു വാക്കുകൾ കൂടിയതാണെന്നു മറ്റൊരഭിപ്രായവും കാണുന്നു. ‘തിരി’ എന്നതു ബഹുമാനസൂചകമാണ്. സംസ്കൃതത്തിൽ പൂ = പൂരം, നഗരം = നാംപുരം, പൂ = രക്ഷാധികാരി എന്നു താല്പര്യം = ‘നാം കുടിയേറിപ്പാർക്കുന്ന പ്രദേശത്തിന്റെ ആധിപത്യം നമുക്കു കിട്ടണം’ എന്ന ആശയത്തോടുകൂടി കേരളത്തിലേക്കു വന്നവർ നംപൂതിരിമാർ. സ്ത്രീ:ആത്തോലു്.
നംപൂതിരിപ്പാടു്
- നംപൂതിരിയിൽ പ്രധാനി
- നംപൂതിരി
നമ്പൂരി
- നമ്പൂതിരി
നമ്പ്യാതിരി
- നമ്പൂരിയിൽ ഒരു വിശേഷപ്പേർ
നമ്പ്യാൻ
- ഒരു ജാതിക്കാരൻ
- നമ്പ്യാർ
- സ്ത്രീ:നങ്ങ്യാർ.
നമ്പ്യാരു
- നാട്യത്തൊഴിലിൽ ഏർപ്പെട്ടുവന്ന ഒരു ജാതിക്കാർ
- പുഷ്പകജാതിക്കാരുടെ സ്ഥാനപ്പേർ
- നമ്പ്യാർ × നങ്ങ്യാർ.
നമ്മൾ
- ഞാനും നീയും അല്ലെംകിൽ നിങ്ങളും
നമ്യ
- വിശേഷണം:
- നമസ്കരിപ്പാൻ തക്ക
- വളയ്ക്കാൻ തക്ക
നമ്ര
- വിശേഷണം:
- വളഞ്ഞ
- വണക്കമുള്ള
- നമസ്കരിക്കുന്ന
നമ്രത, നമ്രത്വം
- വണക്കം
നമ്രം(മ്രകം)
- വഞ്ചി
- ഒരു വന്യവൃക്ഷം
നയ
- വിശേഷണം:
- ചേർച്ചയുള്ള
നയ
- മുതലയേയും മറ്റും പിടിക്കുന്നതിനുള്ള ഒരുമാതിരി ചൂണ്ടലോടുകൂടിയ ഇര
നയകൻ
- ഒരു സമർത്ഥനായ കാര്യസ്ഥൻ
നയകോവിദ
- വിശേഷണം:
- നീതിയിൽ സാമർത്ഥ്യമുള്ള
നയക്കാരൻ
- ഒരു കാര്യത്തെ പരിഷ്കരിക്കുന്നവൻ
നയജ്ഞ
- വിശേഷണം:
- നീതി അറിഞ്ഞ
നയനം
- കണ്ണു്
- പദാർത്ഥങ്ങളെ അറിവിൽ പെടുത്തുന്നതു എന്നർത്ഥം.
നയനഗോചര
- വിശേഷണം:
- കാണ്മാൻതക്കവണ്ണമുള്ള
നയനാ (നയനീ)
- കണ്ണിന്റെ കൃഷ്ണമണി
നയനാനന്ദം
- കണ്ണിന്റെ സന്തോഷം
നയനാമൃത
- വിശേഷണം:
- കണ്ണിന്നു സന്തോഷമുണ്ടാക്കുന്ന
നയനൗഷധം
- പുഷ്പകാസീസം
നയഭയം
- മാർദ്ദവവും കർക്കശവുമായ വഴി (കഴിവു്)
- ഉദാ:നയഭയമായിട്ടു പറഞ്ഞു ബോധിപ്പിച്ചു.
നയം
- വിശേഷണം:
- വിലകുറഞ്ഞ
- പ്രയോജനമുള്ള
- സാവധാനമുള്ള
നയം
- നടത്തൽ
- യോഗ്യം
- നീതി, ന്യായം
- ദയ
- ഉപായം
- കർത്തവ്യം
നയവു്
- കൊള്ളാകുന്നതു
- പ്രയോജനം, ലാഭം
- ദ്രവിക്ക
- നയം
നയവാക്കു്
- നല്ല വാക്കു്
- മൃദുവായ വാക്കു്
നയവിദൻ
- നയജ്ഞൻ
നയശീല
- വിശേഷണം:
- സാവധാനശീലമുള്ള
- നീതിയുള്ള
നയശീലം
- കഠിനമില്ലാത്ത സ്വഭാവം
നയാണ്ടം
- മുഖം ചുളുക്കുക
- മുഖക്കോട്ടം
നയാണ്ടിക്ക
- പരിഹസിക്ക
നയിക്കുന്നു
- കഴിച്ചുകൂട്ടുന്നു
- പ്രാപിപ്പിക്കുന്നു
- കൊണ്ടുനടത്തുന്നു
- (കാരണക്രിയ:നയിപ്പിക്കുന്നു.)
നയുക്കി
- (പ്രാചീനമലയാളം:)
- ഞെക്കി
- ഞെരുക്കി
നയോപായം
- നീതി, ന്യായം
- ഒരു കഷായയോഗം
നയ്യാണ്ടി
- (പ്രാചീനമലയാളം:)
- നിസ്സാരമായ ഉപദ്രവം
നര
- രോമം വെളുക്കുക
- നരയ്ക്കുക
- വാർദ്ധക്യം നിമിത്തം തലമുടി മീശരോമം ഇവയിലുണ്ടാകുന്ന വെളുപ്പു് (പലിതം).
നരകക്കുഴി
- പാപികളെ ഇടുന്ന സ്ഥലം
- വൃത്തികെട്ട സ്ഥലം
നരകദേവത
- നിര്യതി എന്നുള്ള ഒരു ദേവത
നരകൻ
- നരകാസുരൻ
- നരകൻ എന്ന അസുരൻ
- മഹാഭാരതവും വിഷ്ണുപുരാണവും അനുസരിച്ചു നരകൻ പ്രാഗ്ജ്യോതിഷത്തിലേ രാജാവായിരുന്നു. അദിതിയുടെ കർണ്ണാഭരണങ്ങളെയും മറ്റും മോഷ്ടിച്ചുകൊണ്ടു നരകൻ പ്രാഗ്ജ്യൊതിഷം എന്ന കോട്ടയിൽ ചെന്നിരുന്നപ്പോൾ ദേവന്മാരുടെ പ്രാർത്ഥനഹേതുവായിട്ടു കൃഷ്ണൻ അവനെജ്ജയിച്ചു ആഭരണങ്ങളെ തിരിയെ കൊണ്ടുവന്നു. (മറ്റൊരു പ്രകാരം നരകൻ ഒരു ആനയുടെ വേഷത്തിൽ വിശ്വകർമ്മാവിന്റെ പുത്രിയെ അപഹരിച്ചു് മാനഭംഗം ചെയ്തു. ഇതു കൂടാതെ ഗന്ധർവർ, ദേവകൾ, മനുഷ്യർ മുതലായവരുടെ സ്രീകളായി 16൦൦൦ പേരെ പിടിച്ചുകൊണ്ടുപോയി കോട്ടയിൽ പാർപ്പിച്ചു. വളരെ വിലപിടിച്ച ആഭരണ ങ്ങളും മറ്റും കൂടി പലരിൽ നിന്നും കൈക്കലാക്കി. അതിക്രൂരനായ ഇവനെ ശ്രീകൃഷ്ണൻ വധിച്ചു. സ്ത്രീകളെ നരകന്റെ അന്തഃപുരത്തിൽ നിന്നു താൻ ഭാര്യമാരായി സ്വീകരിച്ചു ദ്വാരകയിലേക്കു കൊണ്ടുപോയി. നരകാസുരന്റെ ഒരു ഇഷ്ടനത്രേ മുരൻ.
നരകം
- പാപികളെ ഇടുന്ന ഒരു ലോകം
- പാപികളെ സ്വസമീപത്തേക്കു വരുത്തുന്നതു എന്നർത്ഥം. പാപം ചെയ്ത മനുഷ്യർ ദുഃഖത്തോടെ ശബ്ദിക്കുന്നേടം എന്നുമാവാം.
- നരകഭേദങ്ങൾ = തപനം, അവീചി, മഹാരൗരവം, രൗരവം, സംഘാതം, കാലസൂത്രം മുതലായവ. നരകത്തിലേ നദി-വൈതരണി. നരകദേവത = നിരൃതി. നരകങ്ങൾ 21 എന്നും ഓരോന്നിൽ ഓരോ മാതിരി ശിക്ഷയുണ്ടെന്നും പറയപ്പെട്ടിരിക്കുന്നു. നരകഭേദം: ‘ത്രൈലോക്യത്തിനു തെക്കേബ്ഭൂമിക്കുതാഴേ സരോജാലയാണ്ഡാംഭോനിധിതന്മീതേ നരകങ്ങൾ * ഇരുപത്തൊന്നാകുന്നിതെന്നു ചൊല്ലുന്നു ചിലർ, ഇരുപത്തെട്ടുണ്ടെന്നു ചൊല്ലുന്നു ചിലരെല്ലാം * താമിസ്രമെന്നു ചൊല്ലും മുമ്പിലേതുടനന്ധതാമിസ്രം രണ്ടാമതും രൗരവം മൂന്നാമതും * നാലാമതല്ലോ മഹാരൗരവം കുംഭീപാകം കാലസൂത്രവുമസിപത്രാരണ്യവും പിന്നെ * സൂകരമുഖമന്ധകൂപവും പത്താമതും ആകുലതരം കൃമിഭോജനം സന്ദംശവും * ദുർജ്ജനമനസ്താപവൃദ്ധിദം സപ്തസൂർമ്മിവജ്രകണ്ടകമായ ശാല്മലി വൈതരണി * പൂയോദം സപ്താലോഹം മാലേറും പ്രതോദവും മായമെന്നിയെ വിശസനവും ലാലഭക്ഷം * സാരമേയാദനവുമിരുപത്തൊന്നാമതു മാരഴല്‍ തേടുമവീചിരയഃ പാനമെന്നും * ക്ഷാരകര്‍ദ്ദമം രക്ഷോഗണഭോജനം മഹാക്രൂരമാം ശൂലപ്രോതം ദന്തശുകവും പിന്നെ * അവിടെ നിരോധനം പര്യാവര്‍ത്തവും കേളവധിസൂചിമുഖമേഴാമതറിഞ്ഞാലും * ഇരുപത്തെട്ടാകുന്നിതിങ്ങനെ പാപികള്‍ക്കു നരകജാലമനുഭവിപ്പാനാനുദിനം.’
— ഭാഗവതം
- പര്യായപദങ്ങൾ:
- നാരകം
- നരകം
- നിരയം
- ദുർഗ്ഗതി.
നരകമഥനൻ
- വിഷ്ണു
നരകഹതൻ
- പാപി
നരകാന്തകൻ
- വിഷ്ണു
- നരകാസുരനേ കൊന്നവനെന്നർത്ഥം.
നരകാരി
- വിഷ്ണു
- നരകാസുരന്റെ ശത്രു എന്നർത്ഥം.
നരകാസുരൻ
- നരകൻ എന്ന അസുരൻ
- (നരകൻ എന്നതു നോക്കുക.)
നരകി
- വിശേഷണം:
- നരകത്തിനു യോഗ്യതയുള്ള
‘നരകികളായുള്ളോരിവരെല്ലാം
ചത്തുവീഴുംനരകത്തിൽ’
ചത്തുവീഴുംനരകത്തിൽ’
— കേരളവർമ്മ രാമായണം
നരകിക്കുന്നു
- അതിവേദന അനുഭവിക്കുന്നു
നരകു
- നരകം
- (നരകത്തിന്റെ തത്ഭവമാണു് നരകു. പഴയമലയാളം.)
‘പോയെക്കമഹാനരകെയ്തുവർ’
— ഭഗവൽഗീത-മാധവപ്പണിക്കർ
നരച്ച
- വിശേഷണം:
- നരയുള്ള
നരജന്മം
- മനുഷ്യജന്മം
നരദേവൻ
- രാജാവു്
നരധി
- ഭൂലോകം
നരന്ത
- ഒരു മാതിരി മരുന്നുവള്ളി
നരൻ
- മാനുഷൻ
- മറ്റെല്ലാറ്റിനേയും തന്റെ വശത്താക്കുന്നവൻ എന്നർത്ഥം.
- നരമഹർഷി
- അർജ്ജുനൻ
- ദൈവം, നിത്യൻ
- കുതിര
- ‘നര’ എന്ന ശബ്ദത്തോടു പതി, അധിപൻ, നാഥൻ, ഇന്ദ്രൻ മുതലായവ ചേർത്താൽ ‘രാജാവു്’ എന്നർത്ഥമുണ്ടാകും.
നരനാരായണന്മാർ
- വിഷ്ണുവിന്റെ അവതാരമൂർത്തികളായ രണ്ടു മഹർഷിമാർ
- ആദ്യം ഒരാളായിരുന്നു. പുരാണകാലങ്ങളിൽ അർജ്ജുനകൃഷ്ണന്മാരുടെ പേരായി ഗണിച്ചുവന്നു. ഇവർ രണ്ടുപേരും (നരനാരായണന്മാർ) ഒരിക്കൽ ഹിമാലയത്തിൽ അതികഠിനമായ തപസ്സു ചെയ്യുമ്പോൾ ഇന്ദ്രൻ പേടിച്ചു തപോവിഘ്നത്തിന്ന് അനേകം ദേവസ്ത്രീകളെ പറഞ്ഞയച്ചു. എന്നാൽ നാരായണൻ അതിസൗന്ദര്യവതിയായ ഉർവശിയെ സൃഷ്ടിച്ചു് മറ്റു സ്ത്രീകളെ ലജ്ജിപ്പിച്ചു് മടക്കി അയച്ചു. നാരായണന്റെ തുടയിൽ ഇരുന്നിരുന്ന ഒരു പുഷ്പത്തിൽ നിന്നാണു് ഉർവശിയുണ്ടായതെന്നും കാണുന്നുണ്ടു്.
‘പേരായിരമുള്ളരവിന്ദാക്ഷൻ
നാരായണനുംനരനുമതായി
രണ്ടായവനിയിലവതാരംപുന
രുണ്ടായവനെവധിപ്പാനപ്പോൾ’
നാരായണനുംനരനുമതായി
രണ്ടായവനിയിലവതാരംപുന
രുണ്ടായവനെവധിപ്പാനപ്പോൾ’
— കൃഷ്ണാർജ്ജുനവിജയം തുള്ളൽക്കഥ
നരപതി
- രാജാവു്
നരപശു
- മനുഷ്യനെപ്പോലെയുള്ള ഒരു മൃഗം
നരപാലൻ
- രാജാവു്
നരപ്രിയം
- കരിമരം
നരപുംഗവൻ
- നരശ്രേഷ്ഠൻ
നരബലി
- മനുഷ്യനെ വെട്ടിക്കൊന്നുള്ള ഒരു ബലിക്രിയ
നരം
- പച്ചക്കർപ്പൂരം
- കുതിര
നരമൃഗം
- നരസിംഹം
നരമേധം
- നരബലി
നരയൻ
- നരച്ചവൻ
നരയാത്തതാച്ചി
- സ്ത്രീകളുടെ മുറിയിൽ വേല ചെയ്യുന്നവൾ
നരയ്ക്കുന്നു
- തലയിലും മറ്റും രോമം വെളുക്കുന്നു
നരൽ, നരർ
- കൂട്ടം
നരവരൻ
- രാജാവു്
നരവാഹന
- വിശേഷണം:
- മനുഷ്യരാൽ എടുക്കപ്പെടുന്ന
നരവാഹനൻ
- വൈശ്രവണൻ
- മനുഷ്യൻ വാഹനമായിട്ടുള്ളവൻ എന്നർത്ഥം.
നരവാഹ്യം
- വിശേഷണം:
- മനുഷ്യരാൽ വഹിപ്പാൻ തക്ക
നരവീരൻ
- രാജാവു്
നരസഖൻ
- നാരായണൻ
നരസിംഹപുരാണം
- അഷ്ടാദശോപപുരാണങ്ങളിൽ ഒന്നു്
നരസിംഹം
- വിഷ്ണുവിന്റെ ഒരു അവതാരം
- (അവതാരം എന്ന ശബ്ദത്തിൽ ദശാവതാരം (4) നോക്കുക.)
- മനുഷ്യശ്രേഷ്ഠൻ
നരസ്തുതി
- മനുഷ്യനെ സ്തോത്രം ചെയ്ക
നരഹരി
- നരസിംഹമൂർത്തി
നരഹരി
- ഒരു സംസ്കൃതകവി
- ശൃംഗാരശതകമുണ്ടാക്കി. എല്ലാ പദ്യങ്ങളിലും സ്വനാമമുദ്രയുണ്ട്. ബാണാദികൾക്കുശേഷം ജീവിച്ചിരുന്നിരിക്കണം.
നരാധമൻ
- മനുഷ്യരിൽ നിന്ദ്യൻ
- ചീത്ത മനുഷ്യൻ
നരാധാര
- ഭൂമി
നരാധിപൻ
- രാജാവു്
നരാധീശൻ
- രാജാവു്
നരായണൻ
- വിഷ്ണു.
- നരന്മാർക്ക് സായൂജ്യാവസ്ഥയിൽ പ്രാപ്തിസ്ഥാനം എന്നർത്ഥം.
‘അഥനാരായണോവിഷ്ണു
രൂർദ്ധ്വകർമ്മാനരായണഃ’
രൂർദ്ധ്വകർമ്മാനരായണഃ’
— ശബ്ദാർണ്ണവം
നരാവതാരം
- മനുഷ്യനായി ജനിക്കുക
നരാശൻ
- രാക്ഷസൻ
നരി
- കുറുക്കൻ
- കർണ്ണാടകം തമിഴു് തുളു ഈ ഭാഷകളിൽ ‘നരങ്ങ’ – നെടുവീർപ്പിടുക.
- കടുവാ
- സ്ത്രീ
നരിക്കെന്നു
- വേഗത്തിൽ
- പെട്ടെന്നു്
നരിച്ചീറു്(രു്)
- ഒരു മാതിരി പക്ഷി
- ചെറിയ വാവൽ
- നരിച്ചീറിന്റെ മാംസം – വാതം, ക്ഷയം, നേത്രരോഗം, ഗുഹ്യരോഗം ഇവയ്ക്കു നന്നു്. തമിഴിൽ – കരപ്പു. നരിച്ചീർ വാവലിന്റെ ജാതിയിൽ ഒരു വകഭേദമാണു്. നരിച്ചീറിനും വാവലിനുമായി അഹോവൃത്തിയുടെ ഭേദമേയുള്ളു. ഈ ജാതിയിലുള്ള ചില പ്രാണികൾ കാകനികൾ തിന്നു കാലക്ഷേപം ചെയ്യുന്നു. ചിലതു മാംസം തിന്നു ഉപജീവനം കഴിക്കുന്നു. നാം കാണുന്ന വാവൽ ആദ്യം പറഞ്ഞ ശേഖരത്തിലും നരിച്ചീർ രണ്ടാമതു പറഞ്ഞ ശേഖരത്തിലുമാകുന്നു. വാവൽവർഗ്ഗത്തിലുള്ള എല്ലാ പ്രാണികളും രാത്രിയിൽ സഞ്ചരിച്ചു ഇരതേടുന്നു. സൂര്യരശ്മിയുള്ളപ്പോൾ അവയുടെ കണ്ണുകൾക്കു കാഴ്ച്ചയില്ലാ. അതിനാൽ പകൽസമയം അവ ഇരുട്ടുള്ള ഗുഹകളിലും തട്ടിൻപുറത്തും മറ്റും തൂങ്ങിക്കിടക്കുന്നു.
- പര്യായപദങ്ങൾ:
- പരോഷ്ണി
- തൈലപായികം.
നരിത്തല, നരിത്തലവാതം
- കാലിന്റെ മുട്ടിൽ വരുന്ന ഒരു നീരു്
നരിപ്പച്ച
- ഒരുമാതിരി തൈ
- (കഞ്ചാവു പോലെ ഉപയോഗിക്കുന്നു.)
നരിമീൻ
- ഒരുവക മത്സ്യം
- കോര എന്നു ചിലർ പറയുന്നു. നരിമീനും കോരയും രണ്ടിനം തന്നെയാണു്.
നരിമൂളി
- ശബ്ദംകൊണ്ടു ഭയപ്പെടുത്തി മൃഗങ്ങളെ ഓടിക്കുന്നതിനുള്ള ഒരു സൂത്രം
നരിയടിയൻ
- വൈദ്യൻകുമ്പളങ്ങ
- ചൂരിക്കുമ്പളങ്ങ
നരിയാണി
- കാലിന്റെ കണ്ണു്
നരിവെങ്കായം
- കാട്ടുവെങ്കായം
നരേന്ദ്രൻ
- രാജാവു്
- വിഷവൈദ്യൻ
നരേന്ദ്രമാതാ
- പുളിയാരൽ
നരേശൻ
- രാജാവു്
നരോത്തമൻ
- മനുഷ്യരിൽ നല്ലവൻ
നരോൽക്കരം
- മനുഷ്യരുടെ കൂട്ടം
നർത്തകൻ
- നൃത്തം ചെയ്യുന്നവൻ, ആട്ടക്കാരൻ, ചാക്യാർ
- രാജാവു്
- ശിവൻ
- സ്തുതിപാഠകൻ
നർത്തകം
- വേഴൽപ്പുല്ലു്
- ആന
- മയിൽ
നർത്തകി
- ആട്ടക്കാരി
- നൃത്തം ചെയ്യുന്നവൾ എന്നർത്ഥം.
- പവിഴക്കൊടി
- പിടിയാന
- പെൺമയിൽ
നർത്തനപ്രിയൻ
- ശിവൻ
നർത്തനം
- ആട്ടം
- കൂത്തു്
- ചാടിക്കളിക്കുക എന്നർത്ഥം.
നർദ്ദനം
- അലർച്ച
നർമ്മഠൻ
- നേരമ്പോക്കുകാരൻ, കളിവാക്കു പറയുന്നവൻ
- താന്തോന്നി
- സ്ത്രീലോലൻ
നർമ്മഠം
- താടി
- മുലക്കണ്ണു്
- ക്രീഡ, സംഗം, സംയോഗം
നർമ്മദ
- വിശേഷണം:
- നർമ്മത്തേ കൊടുക്കുന്ന
- ഉല്ലസിപ്പിക്കുന്ന, സുഖത്തെ കൊടുക്കുന്ന
നർമ്മദാ
- രേവാനദി
- കേളിയെ ഉണ്ടാക്കുന്നതെന്നർത്ഥം. നർമ്മദാനദി മേഖലപർവ്വതത്തിൽനിന്നു പുറപ്പെട്ടു കലിംഗദേശത്തിൽ അമരകണ്ടകം എന്ന പർവതത്തിന്റെ സമീപത്തുകൂടിയൊഴുകി പടിഞ്ഞാറേ സമുദ്ര ത്തിൽ വീഴുന്നു. ജലം എല്ലാ രോഗങ്ങൾക്കും നന്നു്.
- ചോനകപ്പുല്ലു്
- പര്യായപദങ്ങൾ:
- രേവാ
- നർമ്മദാ
- സോമോത്ഭവാ
- മേഖലകന്യകാ.
‘കലിംഗദേശേപശ്ചാർദ്ധെ
പർവതേമരകണ്ടകേ
പുണ്യേ ച ത്രിഷുലോകേഷു
രമണീയംമനോരമം
നർമ്മദാസരിതാംശ്രേഷ്ഠാ
സർവപാപപ്രണാശനീ
താരയേൽ സർവഭൂതാനി
സ്ഥാവരാണിചരാണി ച’
പർവതേമരകണ്ടകേ
പുണ്യേ ച ത്രിഷുലോകേഷു
രമണീയംമനോരമം
നർമ്മദാസരിതാംശ്രേഷ്ഠാ
സർവപാപപ്രണാശനീ
താരയേൽ സർവഭൂതാനി
സ്ഥാവരാണിചരാണി ച’
— മത്സ്യപുരാണം
നർമ്മം
- നേരമ്പോക്കു്, വിനോദം, കളിവചനം, ക്രീഡ
- സ്ത്രീപുരുഷന്മാർ പരസ്പരം പ്രേമാതിശയം ഹേതുവായിട്ടു ചെയ്യുന്ന പരിഹാസം
- സുഖം
നർമ്മസചിവൻ
- രാജാവിനോടു നേരമ്പോക്കു പറയുന്ന ഒരു സേവകൻ
നർമ്മസുഹൃത്തു്
- വളരെ അടുപ്പമുള്ള ഇഷ്ടൻ
നലകം
- മലങ്കടല
നല
- നല്ല
നലനല
- (പ്രാചീനമലയാളം:)
- നല്ലനല്ല
- ‘ല്ല’ എന്ന വർണ്ണത്തിന്റെ ദിത്വം പലപ്പോഴും നിരണകവികൾ തമിഴ് സമ്പ്രദായത്തെ അനുസരിച്ചു ലോപിപ്പിക്കാറുണ്ടു്.
‘സംസ്കൃതപദങ്ങളിനാൽനലനല
ഞാനാർത്ഥങ്ങളുരത്തതു’
ഞാനാർത്ഥങ്ങളുരത്തതു’
— ഭഗവൽഗീത-മാധവപ്പണിക്കർ
നലം
- വേഗം
നലം
- വേഴൽ
- മംഗളാശംസ, നന്മ, ഗുണം, നല്ലതു്
നലമീനം
- ചെമ്മീൻ
നല്ക, നൽക
- കൊടുക്കുക
- (നൽ = നല്ലതു്.) നല്ലതായിരിക്ക അല്ലെങ്കിൽ നല്ലതു കൊടുക്കുക എന്നർത്ഥം. ഇപ്പോൾ ‘കൊടുക്കുക’ എന്ന അർത്ഥം മാത്രമേയുള്ളു.
നല്കുന്നു
- കൊടുക്കുന്നു
നൽകേൻ
- തരികയില്ല
- നൽകയില്ല
നല്കരിമ്പു്
- കരിമ്പിൻഭേദം
- കരിമ്പിന്റെ ഗുണംതന്നെ ഇതിനുമുള്ളതു്. മൃദുത്വമാണു് ഒരു വിശേഷത. പിത്തത്തിനും ചുട്ടുനീറലിനും നന്നു്. രുചികരമാകുന്നു.
നല്പു്
- നന്നു്
- (നല്പു് × തില്പു്.)
നല്ലു്
- നന്നു്
- (നല്ലു് × ഒല്ലാ.)
നല്ല
- വിശേഷണം:
- നന്മയുള്ള
നല്ലജാതി
- നല്ലവക
നല്ലൻ
- നല്ലവൻ
- ഗുണവാൻ
- സമർത്ഥൻ
നല്ലപ്പോൾ
- നല്ല സമയത്തു്
- ഒന്നാമതു്, മുമ്പേ
നല്ലം
- നലം
- നല്ലതായ
‘നല്ലമുടയകുലം’
— വൈരാഗ്യചന്ദ്രോദയം
.നല്ലമുളകു്
- കൊടിമുളകു്
നല്ലവണ്ണം
- ശുഭമായിട്ടു്
- ഉപേക്ഷകൂടാതെ
നല്ലവൻ
- സ്വഭാവഗുണമുള്ളവൻ
നല്ലവഴി
- ഗുണമായി വരുവാനുള്ള ഒരു ആരംഭം
- നല്ലനടപ്പു്
നല്ലാർ
- സ്ത്രീകൾ
- നല്ലസ്ത്രീകൾ
നല്ലി
- നെയിത്തുകാരി
നല്ലിരിക്ക
- ഔഷധം സേവിച്ചു കഴിഞ്ഞാൽ പിന്നീടു പഥ്യമായിരിക്ക
നല്ലുവാതിൽ
- കല്യാണംകഴിച്ചു വന്നാൽ ഭാര്യാഭർത്താക്കന്മാർ ഭാര്യയുടെ ശേഷക്കാർ പാർക്കുന്ന വീട്ടിൽ മുമ്പേ ചെല്ലുന്നതു്
നല്ലെണ്ണ
- എള്ളാട്ടി എടുക്കുന്ന തൈലം
- എള്ളെണ്ണ
- നല്ലെണ്ണ കുടിച്ചാൽ വാതം, കഫം, ചിരങ്ങു്, ചൊറി, വ്രണം, കൃമി ഇവക്കു നന്നു്. ത്വഗ്ദോഷത്തെ ചെയ്യും. കണ്ണിനു ഹിതമല്ല. രക്തദോഷത്തെ ഉണ്ടാക്കും. മലമൂത്രങ്ങളെ തടുക്കും. ഏറ്റവും ചെറിയ നാഡികളിൽ പ്രവേശിച്ചു ദോഷങ്ങളെ ശമിപ്പിക്കും. മെലിഞ്ഞവരെ തടിപ്പിക്കും. തടിച്ചവരെ മെലിയിക്കും. ബലത്തെ വർദ്ധിപ്പിക്കും. ഗർഭാശയശുദ്ധിയെ ചെയ്യും. തേച്ചാൽ – കണ്ണുരോഗം, ശിരോരോഗം, പ്രമേഹം, യോനിരോഗം ഇവക്കു നന്നു്. വ്രണത്തെ വറട്ടും. അഗ്നിയെ വർദ്ധിപ്പിക്കും. ഓർമ്മയെ നൽകും. തോലിനു മിനുസം വരുത്തും. കണ്ണിനു നന്നു്. മുടിയെ നന്നാക്കും. വേറെയും പല ഗുണങ്ങൾ ഉണ്ടു്. എണ്ണ സേവിച്ചുണ്ടാകുന്ന അജീർണ്ണത്തിൽ പിണ്ണാക്കുഭക്ഷിക്കുക. തമിഴിൽ – എള്ളിൻ നെയ്. ഇംഗ്ലീഷിൽ – Sesamum-oil സിസമം ഓയിൽ.
നല്ലോർ
- നല്ല ആളുകൾ
നൽവിന
- ധർമ്മം
- സുകൃതം
- (നൽവിന തീവിന = ധർമ്മാധർമ്മരൂപമായ കർമ്മബന്ധം. തീവിന = അധർമ്മം, പാപം.)
നല്വം
- നാനൂറുമുഴം
- നല്വം നൂറുമുഴം കൂടിയതാണു് എന്നും അഭിപ്രായം കാണുന്നുണ്ടു്. ‘നല്വംഹസ്തശത’ എന്നു (കാത്യൻ).
‘കേരത്തോട്ടംപനസവനവും
പൂക്കു നാലഞ്ചുനല്വം’
പൂക്കു നാലഞ്ചുനല്വം’
— മയൂരസന്ദേശം
നവ
- വിശേഷണം:
- പുതിയ
നവ
- വിശേഷണം:
- ഒൻപതു്
നവകം
- വിശേഷണം:
- ഒൻപതുസംഖ്യയുടെ ഒരു കൂട്ടം
നവകർമ്മങ്ങൾ
- ശമം
- ദമം
- ക്ഷമ
- അവക്രത
- തപം
- ശൗചം
- ആസ്തിക്യം
- അജ്ഞാനം
- വിജ്ഞാനം
നവകർമ്മസാക്ഷികൾ
- സൂര്യൻ
- ചന്ദ്രൻ
- ആകാശം
- വായു
- യമൻ
- കാലം
- ജലം
- ഭൂമി
- അഗ്നി ഈ 9-ഉം
നവകാരികാ, നവകാലികാ, നവഫലികാ
- പുത്തനായി വിവാഹം കഴിച്ച സ്ത്രീ
- തീണ്ടാരി ആരംഭിച്ചവൾ
നവകീർത്തം
- ഒരു മർമ്മം
നവഖണ്ഡപതികൾ
- പൂർവ്വചിത്തീ എന്ന അപ്സരസ്ത്രീയുടെ പുത്രന്മാർ
നവഖണ്ഡം
- ഒൻപതുഖണ്ഡം
- ജംബൂ ദ്വീപിലുള്ള ഭൂഖണ്ഡം ഒൻപതും. (ദ്വീപുകൾ എന്നതു നോക്കുക)
നവഗ്രഹങ്ങൾ
- സൂര്യൻ മുതലായ ഗ്രഹങ്ങൾ ഒൻപതും
- ആദിത്യൻ, ചന്ദ്രൻ, ചൊവ്വാ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു – ഇങ്ങനെ 9. (ഗ്രഹചാരം എന്നതു നോക്കുക.)
‘സൂര്യശ്ചന്ദ്രോമംഗളശ്ച
ബുധശ്ചാപിബൃഹസ്പതിഃ
ശുക്രഃ ശനൈശ്ചരോരാഹുഃ
കേതുശ്ചേതി ഗ്രഹാനവ’
ബുധശ്ചാപിബൃഹസ്പതിഃ
ശുക്രഃ ശനൈശ്ചരോരാഹുഃ
കേതുശ്ചേതി ഗ്രഹാനവ’
നവചത്വാരിംശ
- നാല്പത്തി ഒൻപതു്
നവചത്വാരിംശത്തു്
- നാല്പത്തിഒമ്പതു്
നവചന്ദ്രൻ
- കറുത്തവാവു കഴിഞ്ഞു് അടുത്ത ദിവസങ്ങളിൽ കാണപ്പെടുന്ന ചന്ദ്രൻ
- ചന്ദ്രകല
നവജ്ജ്വരം
- പനി തുടങ്ങിയാൽ പത്തു ദിവസത്തോളം പറയുന്ന ഒരു പേർ
നവഞ്ഞു
- പ്രാചീനമലയാളം:
- കശക്കി
- വിരകി
നവടി
- പ്രാചീനമലയാളം:
- കശക്കി
- മർദ്ദിച്ചു
നവത
- ഒമ്പതു സംഖ്യയോടുകൂടിയ ഒരു കൂട്ടം
നവതാരുണ്യ
- ഒരു വൃത്തത്തിന്റെ പേർ
നവതി
- തൊണ്ണൂറു്
നവത്രിംശ
- വിശേഷണം:
- മുപ്പത്തിഒമ്പതു്
നവത്രിംശത്തു്
- മുപ്പത്തിഒമ്പതു്
നവദളം
- താമരപ്പൂവിന്റെ അകത്തേ ഇതൾ
- താമരപ്പൂ മുതലായതിന്റെ പുതിയ ഇതൾ
നവദുർഗ്ഗാ
- ഒമ്പതു രൂപത്തിലുമുള്ള ദുർഗ്ഗം
നവദോഷം
- ഗുളികൻ
- വിഷ്ടി
- ഗണ്ഡാന്തം
- വിഷം
- ഉഷ്ണം
- ഏകാർഗ്ഗളം
- സർപ്പശിരസ്സു
- ലാടം
- വൈധൃതം
നവദ്രവ്യങ്ങൾ
- ഭൂമി
- ജലം
- തേജസ്സു
- വായു
- വ്യോമം
- കാലം
- ദിക്കു്
- ആത്മാവു്
- മനസ്സു് ഇവ 9-ഉം
നവദ്വാര
- ഒൻപതു ദ്വാരങ്ങൾ ഉള്ള
നവദ്വാരം
- ചെവി മുതലായ ശരീര സുഷിരങ്ങൾ ഒൻപതും
- ശ്രോത്രങ്ങൾ (ചെവികൾ), ലോചനങ്ങൾ (കണ്ണുകൾ), ഘ്രാണങ്ങൾ (മൂക്കിൻ ദ്വാരങ്ങൾ), വായ്, ഗുദം, ഗുഹ്യം ഇങ്ങനെ 9.
നവധാ
- ഒൻപതു വിധം
നവധാതുക്കൾ
- ഒൻപതു ധാതുക്കൾ
- (ധാതു എന്നതു നോക്കുക.)
‘ഹേമതാരാരനാഗാശ്ച
താമ്രവംഗേചതീക്ഷ്ണകം
കാംസ്യകംക ന്തലോഹശ്ച
ധാതവോനവകീർത്തിതാഃ’
താമ്രവംഗേചതീക്ഷ്ണകം
കാംസ്യകംക ന്തലോഹശ്ച
ധാതവോനവകീർത്തിതാഃ’
നവധാന്യം
- യവം മുതലായ ഒൻപതു വിത്തുകൾ (ധാന്യങ്ങൾ)
- യവം, ഗോതമ്പു്, കടല, എള്ളു്, തുവരൻപരിപ്പു്, പയർ, ഉഴുന്നു്, കാണം (മുതിര), മൊച്ചക്കൊട്ട ഇവ 9-ഉം.
നവനദികൾ
- സരസ്വതി
- വൈതരണി
- മധുസ്രവ
- അമ്ലു നദി
- ആപഗാ
- മന്ദാകിനി
- കൗശകി
- ഹിരണ്വതി
- ദൃഷദ്വതി
നവനിധി
- മഹാപത്മം മുതലായ വൈശ്രവണന്റെ നിക്ഷേപം ഒൻപതും
- നവനിധികൾ = മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ചർച്ചം ഇവ 9-ഉം. 1. മഹാപത്മം – മഹത്തായ പത്മം.
2. പത്മം – എല്ലാവരാലും സേവിക്കപ്പടുന്നതു്.
3. ശംഖം – വ്യസനത്തെ കളയുന്നതു്.
4. മകരം – മുതലയെപ്പോലെ പിടിക്കാൻ പ്രയാസമുള്ളതു്.
5. കച്ഛപം – ആമയെപ്പോലെയിരിക്കുന്നതു്.
6. മുകുന്ദം – മനോഹരമായിരിക്കുന്നതു്.
7. കുന്ദം – മനോഹരമായിരിക്കുന്നതു്.
8 നീലം – ഏറ്റവും സ്തുതിക്കപ്പെടുന്നതു്.
9. ചർച്ചം – സ്മരിക്കപ്പെടുന്നതു്.
നവനീ
- വെണ്ണ
നവനീതം
- പുതിയ വെണ്ണ
- വെണ്ണ
- നെയ്യു്
- പുതുതായി കടഞ്ഞെടുത്തതും ഉരുക്കാത്തതുമായ നെയ്യു്
- പുതുതായി എടുക്കപ്പെടുന്നതെന്നർത്ഥം.
നവപാഠകൻ
- പുതിയ അദ്ധ്യാപകൻ
നവഫലിക
- കല്യാണപ്പെണ്ണു്
നവം
- നൂതനം, പുതിയതു്
- ചെമന്നതഴുതാമ
നവംനവം
- പുത്തൻപുത്തനായി
നവമ
- വിശേഷണം:
- ഒൻപതാമത്തേ
നവമല്ലിക, നവമാലിക
- ചെറുപിച്ചകം
- സ്തുതിക്കപ്പെടുവാൻ തക്ക മാലയുണ്ടാക്കുന്നതെന്നർത്ഥം. ഇതു തൂശിമുല്ലയാണെന്നും അഭിപ്രായം കാണുന്നു.
- കാമദേവന്റെ ബാണങ്ങളിൽ ഒന്നു്
നവമാലിക
- ഒരു വൃത്തത്തിന്റെ പേർ
- നവമല്ലിക
നവമാലിനീ
- തൂശിമുല്ല
നവമി
- ഒൻപതാം തിഥി
നവയോഗികൾ
- ഭരതഭ്രാതാക്കന്മാർ
- നവയോഗികൾ — കവി, ഹരി, അന്തരിക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിഹോത്രൻ, ദ്രമിഡൻ, ചമസൻ, കരഭാജനൻ ഇവരാണെന്നും, ഇവർ മിഥിലാരാജ്യാധിപനായ നിമിരാജാവിനു ഭാഗവതധർമ്മത്തേയും മറ്റും പറ്റി ഉപദേശിച്ചിട്ടുണ്ടെന്നും ഭാഗവതം ഏകാദശസ്കന്ധത്തിൽ കാണുന്നു.
നവയൗവ്വനം
- യൗവ്വനകാലത്തിന്റെ ആദി
നവയൗവ്വനാ
- യൗവ്വനം തുടങ്ങിയ സ്ത്രീ
നവര
- ഒരുമാതിരി നെല്ലു്
- നവര മുതലായ നെല്ലു് = ആശു, വ്രീഹി, പാടലം.
നവരക്കിഴി
- വാതചികിത്സയ്ക്കു വേണ്ടുന്ന ഒരുമാതിരി ചോറ്റുകിഴി
നവരങ്ങം
- അനേകം
- ഉദാ:നവരങ്ങസലാം.
നവരത്നങ്ങൾ
- പവിഴം മുതലായ ഒൻപതുതരം കല്ലുകൾ
- മുത്തു്, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, പവിഴം, പദ്മരാഗം, മരതകം, നീലം.
- വിക്രമാദിത്യസദസ്സിലേ നവരത്നങ്ങൾ
- ധന്വന്തരി, ക്ഷപണകൻ, അമരസിംഹൻ, ശങ്കു, വേതാളഭട്ടൻ, ഘടകർപ്പരൻ, കാളിദാസൻ, വരാഹമിഹിരൻ, വരരുചി ഇവർ വിക്രമാദിത്യസഭയിലേ ഒൻപതു ഗ്രന്ഥകർത്താക്കന്മാരാകുന്നു. നവരത്നങ്ങളും, സ്ഫടികം, പല്ലവരാഗം, ചന്ദ്രകാന്തം ഇവയും കൂടിയതത്രേ ദ്വാദശരത്നങ്ങൾ.
‘മുക്താമാണിക്യവൈഡൂര്യ
ഗോമേദംവജ്രവിദ്രുമൗ
പദ്മരാഗോമരതകം
നീലശ്ചേതിയഥാക്രമം’
ഗോമേദംവജ്രവിദ്രുമൗ
പദ്മരാഗോമരതകം
നീലശ്ചേതിയഥാക്രമം’
‘ധന്വന്തരിക്ഷപണകാമരസിംഹശങ്കു
വേതാളഭട്ടഘടകർപ്പരകാളിദാസാഃ
ഖ്യാതോവരാഹമിഹിരോനൃപതേസ്സഭായം
രത്നാനിവൈവരരുചിർന്നവവിക്രമസ്യ’
വേതാളഭട്ടഘടകർപ്പരകാളിദാസാഃ
ഖ്യാതോവരാഹമിഹിരോനൃപതേസ്സഭായം
രത്നാനിവൈവരരുചിർന്നവവിക്രമസ്യ’
നവരനെല്ലു്
- ഒരുവക നെല്ലു്
- വാതം, പിത്തം, ജ്വരം, കഫം ഇവയ്ക്കു നന്നു്. രുചിയെ ഉണ്ടാക്കും. മലം പിടിക്കും. ചെന്നെല്ലിന്റെ ഗുണങ്ങൾ കൂടെയുണ്ടെന്നും അഭിപ്രായമുണ്ടു്. ഈ പറഞ്ഞതു വെളുത്തതിന്റെ ഗുണമാണു്. കറുത്തനിറത്തിലുമുണ്ടു്. അതിനു ഗുണം അതുതന്നെ. പക്ഷേ കുറച്ചു കുറയും. സംസ്കൃതം: ഷഷ്ടികം.
നവരസം
- ശൃംഗാരാദിരസങ്ങൾ ഒൻപതും
- ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവ ഒൻപതും. (‘വാത്സല്യം’ എന്നു ഒന്നുകൂടിയുണ്ടെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.) നവരസങ്ങളുടെ സ്ഥായീഭാവങ്ങളും യോജിക്കുന്ന രാഗങ്ങളും
രസങ്ങൾ സ്ഥായീഭാവങ്ങൾ ചേർന്ന രാഗങ്ങൾ
1. ശൃംഗാരം രതി തോടി, കാമോദരി മുതലായവ
2. കരുണം ശോകം ആനന്ദഭൈരവിയും മറ്റും
3. ഹാസ്യം ഹാസം പന്തുവരാളിയും മറ്റും
4. ഭയാനകം ഭയം നാഥനാമക്രിയയും മറ്റും
5. ബീഭത്സം ജുഗുപ്സാ (അറപ്പു്) അഠാണയും മറ്റും
6. രൗദ്രം ക്രോധം ആഹരിയും മറ്റും
7. വീരം ഉത്സാഹം ഭൈരവിയും മറ്റും
8. അത്ഭുതം വിസ്മയം നവരസവും മറ്റും
9. ശാന്തം ശമം (നിരഹങ്കാരത്വം) മോഹനവും മറ്റും - ഒരുരാഗം
നവരാത്രം, നവരാത്രി
- ആശ്വയുജ (കന്നി) മാസത്തിൽ ശുക്ലപ്രതിപദം മുതൽ ഒൻപതു ദിവസം
നവരി
- മാന്തി. പ്രാചീനമലയാളം:
നവലക്ഷ്മി
- പുതിയ ഐശ്വര്യം
- സമ്പത്തു്
നവവല്ലഭം
- എണ്ണയകിൽ
നവവ്യാകരണജ്ഞന്മാർ
- ഒൻപതു വ്യാകരണം പഠിച്ചിട്ടുള്ളവർ
- ആദിത്യൻ, ഹനൂമാൻ, വ്യാസൻ ഈ മൂന്നു പേരും.
നവവ്യൂഹൻ
- വിഷ്ണു
നവശായകർ
- ഒൻപതു അധമജാതികൾ
‘ഗോപോമാലീതഥാതൈലീ
തന്ത്രീമോദകവാരുജീ
കുലാലഃ കർമ്മകാരശ്ച
നാപിതോനവശായകാഃ’
തന്ത്രീമോദകവാരുജീ
കുലാലഃ കർമ്മകാരശ്ച
നാപിതോനവശായകാഃ’
നവസാരം
- വാർപ്പുപണിക്കാർക്കും മറ്റും വേണ്ടുന്ന ഒരുവക ക്ഷാരം
- നവക്ഷാരം
നവസൂതികാ
- കടിഞ്ഞൂൽ പ്രസവിച്ചവൾ
- പ്രസവിച്ചിട്ടു് ഏറെനാൾ കഴിയാത്ത പശു
- പുതുതായി പെറ്റവൾ എന്നർത്ഥം.
നവാന്നം
- പുത്തരി
- പുതിയ ഭക്ഷണവസ്തൂ
- ചോറൂണടിയന്ത്രം
നവാബ്
- മുഹമ്മദീയ രാജാക്കന്മാരുടെ സ്ഥാനപ്പേർ
- ഉദാ:ആർക്കാട്ടിലേ നവാബ്.
നവാംഗി
- സ്ത്രീ
നവാംബരം
- കോടിവസ്ത്രം
- നെയിത്തു തറിയിൽ നിന്നു അടുത്തകാലത്തെടുത്തതും മുറിക്കാത്തതും അലക്കാത്തതുമായ വസ്ത്രം. പുതിയ വസ്ത്രം എന്നർത്ഥം.
നവാംശകം
- (ജ്യോതിഷത്തിൽ) ഒരു രാശിയെ ഒൻപതായി ഭാഗിച്ചതു്
നവാലി
- ക്ഷൗരക്കത്തി (നാവാലി എന്നും കാണുന്നു)
- മടക്കുകത്തി
നവാശീതി
- എൺപത്തിഒൻപതു്
നവിപുലാ
- ഒരു വൃത്തത്തിന്റെ പേർ
നവീകരണം
- പുതുതാക്കുക
നവീന
- വിശേഷണം:
- പുതിയ
നവോഢ
- വിവാഹം കഴിഞ്ഞിട്ടു ഏറേ നാൾ കഴിയാത്തവൾ
നവോദ്ധ്യതം
- വെണ്ണനെയ്
- വെണ്ണ
- (നവനീതം എന്നതു നോക്കുക).
നവ്യ
- വിശേഷണം:
- പുതിയ
- ഇളയ
നവ്യം
- സ്തുതി
- പുതിയതു്
- നൂതനം
- ചെമന്ന തഴുതാമ
നശിക്കുന്നു
- ക്ഷയിക്കുന്നു
- സകര്‍മ്മകക്രിയ:നശിപ്പിക്കുന്നു.
നശിപ്പു്
- നാശം
- ക്ഷയം
നശീകരണം
- നാശകരം
- നശിപ്പിക്കുന്നതു്
നശീകരം
- നശിപ്പാൻ കാരണമായതു്
- നശീകരണം
നശീകരിക്കുന്നു
- നാശം വരുത്തുന്നു
നശീകൃതം
- നശിപ്പിക്കപ്പെട്ടതു്
നശുവലു്
- പ്രാചീനമലയാളം:
- ചപ്പു്
- ചവറു്
നശ്യ
- വിശേഷണം:
- നശിപ്പാൻതക്ക
നശ്യൽ
- വിശേഷണം:
- ക്രമേണ നശിക്കുന്ന
നശ്വര
- വിശേഷണം:
- നാശമുള്ള
നഷ്ട
- വിശേഷണം:
- മറഞ്ഞ
- നശിച്ച
നഷ്ടക്കാരൻ
- അഴിമതിക്കാരൻ, ധാരാളക്കാരൻ
- ഭാഗ്യക്കുറി പറയുന്നവൻ, വരുംഫലം പറയുന്നവൻ
നഷ്ടചതുഷ്ടയം
- അസന്തുഷ്ടനായ ദ്വിജനും സന്തുഷ്ടനായ ക്ഷത്രിയനും, ലജ്ജയുള്ള ഗണികയും ലജ്ജയില്ലാത്ത കുലാംഗനയും കീഴ്പോട്ടു പതിക്കും.
‘അസന്തുഷ്ടോദ്വിജോനഷ്ട
സ്സന്തുഷ്ടഃക്ഷത്രിയസ്തഥാ,
സലജ്ജാഗണികാനഷ്ടാ
നിർല്ലജ്ജാതുകുലാംഗനാ’
സ്സന്തുഷ്ടഃക്ഷത്രിയസ്തഥാ,
സലജ്ജാഗണികാനഷ്ടാ
നിർല്ലജ്ജാതുകുലാംഗനാ’
നഷ്ടചേഷ്ട
- വിശേഷണം:
- ചേഷ്ടയില്ലാത്ത
- മോഹാലസ്യമുള്ള
നഷ്ടചേഷ്ടിത
- മോഹാലസ്യം
- ചേഷ്ടയില്ലാത്തവന്റെ ഭാവം എന്നർത്ഥം. മൂർഛകൊണ്ടു ഇളക്കമില്ലാതെയുള്ള കിടപ്പു്. ഹർഷശോകാദിഭേദങ്ങൾ അധികപ്പെടുക കൊണ്ടു ഹൃദയം പര്യാകുലമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ.
നഷ്ടജാതകം
- മതിയായ പഠിപ്പുള്ള ജ്യോത്സ്യനോടു ഒരാളുടെ ജാതകം എഴുതിക്കിട്ടണമെന്നു മാത്രം പറഞ്ഞാൽ ജനനത്തിന്റെ തീയതി മുതലായ വിവരം ഒന്നും കൊടുത്തില്ലെങ്കിലും അയാളുടെ പഠിപ്പിന്റെ ഗുണംകൊണ്ടു ജനിച്ച ആണ്ടു മാസം തീയതി ആഴ്ച പക്കം രാശി മുതലായതും ജനനം മുതൽ മരണം വരേയുള്ള അനുഭവസ്ഥിതികളും വിവരിച്ചെഴുതിയുണ്ടാക്കിയതു്
നഷ്ടത
- നാശം
നഷ്ടദാരിദ്ര്യം
- അധികമായ ദാരിദ്ര്യം
നഷ്ടദൃഷ്ടി
- പൊട്ടക്കണ്ണു്
നഷ്ടൻ
- ഒളിച്ചവൻ
- കാണാതായവൻ എന്നർത്ഥം.
- നശിച്ചവൻ
- ലക്ഷണം പറയുന്നവൻ, ജ്യോതിശ്ശാസ്ത്രക്കാരൻ
നഷ്ടപ്രശ്നം
- മറഞ്ഞിരിക്കുന്നതിനെ ലക്ഷണം നോക്കിപ്പറക
നഷ്ടപ്രായ
- വിശേഷണം:
- നശിച്ചതിനു തുല്യമായി
നഷ്ടമാകുന്നു
- നശിക്കുന്നു
- (സകര്‍മ്മകക്രിയ:നശിപ്പിക്കുന്നു).
നഷ്ടം
- ചേതം
- നശിച്ചതു്, പൊയ്പോയതു്
നഷ്ടംതിരിച്ചിൽ, നട്ടംതിരിച്ചിൽ
- നിത്യവൃത്തിയില്ലാതെയുള്ള വലച്ചിൽ
നഷ്ടശത്രു
- ശത്രു നശിച്ചവൻ
നഷ്ടസംഗ
- വിശേഷണം:
- ലോകസംബന്ധമായുള്ളതൊക്കെയും ഉപേക്ഷിച്ച
നഷ്ടാഗ്നി
- ഏതൊരഗ്നിഹോത്രിയുടെ അഗ്നിയാണൊ പ്രമാദം ഹേതുവായിട്ടു നശിച്ചുപോയതു ആയാൾ അഗ്നികർമ്മം ഉപേക്ഷിച്ച ബ്രാഹ്മണൻ എന്നും കാണുന്നു
- അഗ്നിഹോത്രിക്കും പത്നിക്കും കൂടെ ഒരേ അവസരത്തിൽ ഔപാസനാഗ്നിയുള്ള ദേശം വിട്ടു പോകുന്നതിനു പാടില്ലെന്നുള്ള നിയമം ഈവിധം അഗ്നി നശിച്ചുപോയെങ്കിലോ എന്നുള്ള പേടികൊണ്ടായിരിക്കണം.
നഷ്ടാപ്തിസൂതം
- കവർച്ച
നഷ്ടാമുട്ടി, നട്ടാമുട്ടി
- ഊഹിച്ചു ലക്ഷണം പറയുക
നഷ്ടി
- നഷ്ടം, നാശം
- ചേരും
നസാ
- മൂക്കു്
- നാസാ എന്നതിന്റെ പാഠം
നസ്തം
- മൂക്കു്
- മൂക്കിപ്പൊടി, തുമ്മുന്ന ഒരു മരുന്നു്
നസ്തിതൻ
- മൂക്കു തുളച്ചു കയറിട്ട കാള
- നസ്തം (കുടിലത) ഇവന്നു ചെയ്യപ്പെട്ടതുകൊണ്ടു ഈ പേർ വന്നു
നസ്യം
- കണ്ണിലോ മൂക്കിലോ ചെയ്യുന്ന ഒരു ചികിത്സ
നസ്യാ
- മൂക്കു്
- നാസാ എന്നതിന്റെ പാഠം
നസ്യോതൻ
- മൂക്കു തുളച്ചു കയറിട്ട കാള
- നസ്തോതൻ എന്നുമാവാം കയറുകൊണ്ടുകോർക്കപ്പെട്ട മൂക്കുള്ളവൻ എന്നർത്ഥം. നസ്ത = നാസാരജ്ജു.
നസ്രാണി
- മലയാളത്തിലുള്ള സുറിയാനിക്കാരുടെ ഒരു പേർ
നഹി
- ഇല്ല
- അല്ല
നഹുഷൻ
- ആയുവിന്റെ (ആയുസ്സിന്റെ എന്നും പറയുന്നുണ്ടു്) പുത്രനും യയാതിയുടെ പിതാവുമാകുന്നു
- ആയു പുരൂരവസ്സിന്റെ പുത്രനാണു്. ബ്രഹ്മഹത്ത്യാ ഭയത്താൽ ഇന്ദ്രൻ അദർശനനായപ്പോൾ നഹുഷന്നു ഇന്ദ്രപദം ലഭിച്ചു. ഇന്ദ്രാണീകാമുകനായിട്ടു് ഇദ്ദേഹം അഗസ്ത്യാദി വാഹ്യമായ വാഹനത്തിൽ കയറിപ്പോയപ്പോൾ മന്ദഗാമിയായ അഗസ്ത്യനോടു ‘സർപ്പ സർപ്പ’ എന്നു പറഞ്ഞു. അഗസ്ത്യൻ ശപിക്കയാൽ നഹുഷൻ സർപ്പമായിത്തീർന്നു. ഒടുവിൽ യുധിഷ്ഠിരനാണു നഹുഷനെ ശാപത്തിൽ നിന്നു മോചനം ചെയ്തതു് ഭക്തി, ഔദാര്യം, വീര്യം മുതലായ ഗുണങ്ങളെക്കൊണ്ടു ത്രിലോകാധിപനായിരുന്നു.
നഹുഷം
- തകരം
- പാമ്പു്
നളകം
- മുഴങ്കാലെല്ലു
നളകൂബരൻ
- വൈശ്രവണന്റെ മകൻ
- നളന്റെ കൂബരം പോലെ കൂബരത്തോടു (രഥാവയവത്തോടു) കൂടിയവൻ എന്നർത്ഥം, ലക്ഷ്മിയാൽ ഇച്ഛിക്കപ്പെടുന്നവൻ എന്നുമാവാം. നളം (തൃണവിശേഷം) കൂബരം (നുകംകെട്ടുവാനായി തേരിന്മേൽ കെട്ടുന്നതു്) ആയിട്ടുള്ളവൻ, നളകൂ = ലക്ഷ്മി = സമ്പത്തു്. സമ്പത്തിനാൽ വരിക്കപ്പെടുന്നവൻ, ധനവാൻ ഇങ്ങിനെയും അർത്ഥം കാണുന്നു. വൈശ്രവണന്നു ‘നളൻ’ എന്നും ‘കൂബരൻ’ എന്നും രണ്ടു പുത്രന്മാരുണ്ടെന്നു കാണുന്നു. ‘പുത്രൗതു നളകൂബരൗ’ എന്നു് ത്രികാണ്ഡശേഷം. വൈശ്രവണന്നു ‘നളകൂബരൻ’ എന്നും ‘മണിഗ്രീവൻ’ എന്നും രണ്ടു പുത്രന്മാരുണ്ടെന്നു ഭാഗവതത്തിലും കാണുന്നു—
‘നളകൂബരമണിഗ്രീവാവിതിഖ്യാതൗ ശ്രിയാന്വിതൗ’.
നളചരിതം
- നിഷധരാജാവായിരുന്ന നളന്റെ കഥ
- ഇതു ഭാരതത്തിൽ വനപർവത്തിൽ നിന്നെടുത്തതാണു്. ഈ കഥ ചൂതിൽ തോറ്റു കാട്ടിൽ താമസിക്കുന്ന പാണ്ഡവന്മാരെ ഓരോ കഥ പറഞ്ഞു പലേ മഹർഷിമാരും ആശ്വസിപ്പിക്കാൻ ഉദ്യമിച്ചകൂട്ടത്തിൽ ‘ബൃഹദശ്വൻ’ എന്ന മുനി അവരെ കേൾപ്പിച്ചതാകുന്നു. അതായതു് – ‘പണ്ടു നിഷധരാജ്യത്തു വീരസേനന്റെ പുത്രനായിട്ടു നളൻ എന്നൊരു രാജാവുണ്ടായി. അക്കാലത്തു വിദർഭ രാജാവായ ഭീമന്റെ മകളായ ദമയന്തി രൂപലാവണ്യംകൊണ്ടു ലോകപ്രസിദ്ധി നേടി. ദമയന്തീനളന്മാർക്കു പരസ്പര ഗുണശ്രവണം നിമിത്തം ബാല്യത്തിൽ തന്നെ പരോക്ഷമായ അനുരാഗം ഭവിച്ചു. അക്കാലത്തു ഒരിക്കൽ ഉദ്യാനത്തിൽ വെച്ചു നളൻ ഒരു ഹംസത്തെ പിടികൂടി. അതിനെ അദ്ദേഹം കൊല്ലാതെ വിടുകയാൽ അന്നം ഒരു പ്രത്യുപകാരം ചെയ്യാമെന്നു രാജാവിനോടു പറഞ്ഞു. അതു ദമയന്തിയോടു ദൂതു പറയാമെന്നു കയ്യേറ്റതായിരുന്നു. അതിൻവണ്ണം അരയന്നം കുണ്ഡിനപുരിയിൽ ചെന്നു നളനെ പുകഴ്ത്തി. അവൾ മനസ്സുകൊണ്ടു് നളനെ വരിച്ചിരിക്കുന്നു എന്ന വിവരം നളനോടു വന്നുപറഞ്ഞു. പിന്നീടു ഭീമ രാജാവു് ദമയന്തിക്കു സ്വയംവരം നിശ്ചയിച്ചു രാജാക്കന്മാരെ ക്ഷണിപ്പാൻ ദൂതന്മാരെ അയച്ചു. ഈ അവസരത്തിൽ ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ ഇവരും സ്വയംവരത്തിന്നായി പുറപ്പെട്ടു. വഴിയിൽ വെച്ചു നളനെ കണ്ടെത്തി നളനെത്തെന്നെ അവർ ദൂതനായി ദമയന്തിയുടെ സമീപത്തയച്ചു. അദ്ദേഹം ദമയന്തിയെ വിവരം ധരിപ്പിച്ചു തന്റെ വര നായ നളൻ അന്യന്റെ ദൂതനായി വരികയാൽ ദമയന്തി വ്യസനിക്കയുണ്ടായി. എന്നാൽ നളൻ സമാധാനപ്പെടുത്തി. ഒടുവിൽ ദമയന്തി ‘എന്നാൽ ഇന്ദ്രാദികളും സ്വയംവരസമയത്തിൽ വരട്ടെ; അവരുടെ സമക്ഷം തന്നെ ഞാൻ അങ്ങയെ വരിച്ചുകൊള്ളാം’ എന്നു തീർച്ച പറഞ്ഞു. ഈ വിവരം നളൻ തിരിയെ വന്നു് ഇന്ദ്രാദികളെ ധരിപ്പിച്ചു. അനന്തരം സ്വയംവര മണ്ഡപത്തിൽ ദമയന്തി നളാകൃതിയിൽ അഞ്ചുപേരെ കണ്ടു വിഷമിച്ചു ദേവന്മാരെ മനസ്സിൽ ധ്യാനിച്ചു. അവരുടെ കൃപകൊണ്ടു നളനെ തിരിച്ചറിഞ്ഞു മാലയിട്ടു. ദേവന്മാർ പ്രസാദിച്ചു നളനു് ഒരോരുത്തരും ഈരണ്ടു വരംവീതം നൽകി മറഞ്ഞു. നളൻ ദമയന്തിയൊന്നിച്ചു സ്വരാജ്യത്തു പോയി സുഖമായി പാർത്തു. അക്കാലത്തു് അവർക്കു് ഇന്ദ്രസേനൻ എന്നൊരു പുത്രനും ഇന്ദ്രസേന എന്നൊരു പുത്രിയും ഉണ്ടായി. ഇന്ദ്രാദികൾ സ്വയംവരംകഴിഞ്ഞു സ്വർഗ്ഗത്തേക്കു മടങ്ങുമ്പോൾ വഴിക്കു ദ്വാപരനേയും കലിയേയും കണ്ടു വിവരം പറഞ്ഞു. അവർ വിവാഹത്തിനായി വരികയായിരുന്നു. അവർക്കു് ഇച്ഛാഭംഗമാണു് അപ്പോളുണ്ടായതു്. ധാർമ്മികനായ നളനെ ദ്രോഹിക്കുന്നവർക്കു അധഃപതനം ഉണ്ടാകുമെന്നും ദേവന്മാർ പറഞ്ഞു കലിയെ വിലക്കി. അതും അവർ വകവെച്ചില്ല. നളനെ ദമയന്തിയിൽ നിന്നു പിരിക്കണമെന്നു തീർച്ചയാക്കി കലി കൂട്ടുകാനൊന്നിച്ചു നിഷധപുരിക്കു പുറപ്പെട്ടു. 12 വർഷം കാത്തിരുന്നു കലി നളനെ ബാധിച്ചു. അനന്തരം അനുജനായ പുഷ്കരനുമായി നളൻ ചൂതുകളിച്ചു സർവവും പണയം കൊടുത്തു് ഒടുവിൽ ഭാര്യയൊന്നിച്ചു വനാന്തരം പ്രാ പിച്ചു. കുഞ്ഞുങ്ങളെ കുണ്ഡിനപുരത്തിലേക്കായയക്കയുണ്ടായി. ഏകവസ്ത്രനായിട്ടാണു നളൻ രാജധാനിക്കു പുറത്തിറങ്ങിയതു്. വനത്തിൽ ഭൈമ തളർച്ചനിമിത്തം ഉറങ്ങിയ അവസരത്തിൽ നളൻ ഉപേക്ഷിച്ചു കടന്നു. ദമയന്തി ഉണർന്നപ്പോൾ ഭർത്താവിനെ കണ്ടില്ല. വളരെ വ്യസനിച്ചു. ഒരു പെരുമ്പാമ്പു കാലിൽ പിടികൂടി. ഉടൻ നളനെ വിളിച്ചു കരഞ്ഞു. അതുകേട്ടു ഒരു കാട്ടാളൻ വന്നു പാമ്പിനെ കൊന്നു ദമയന്തിയെ രക്ഷിച്ചു. അവന്റെ ന്യായരഹിതമായ ആഗ്രഹം ഹേതുവായിട്ടു ദമയന്തി ശപിച്ചു ഭസ്മമാക്കി. പിന്നീടു ചില കച്ചവടക്കാരൊന്നിച്ചു ചേദിരാജ്യം പ്രാപിച്ചു് രാജധാനിയിൽപാർത്തു. അക്കാലത്തു കാട്ടിൽ വെച്ചു നളൻ ഒരു കാർക്കോടകനെ അഗ്നിയിൽ നിന്നു രക്ഷിച്ചു. നളന്റെ ഗുണത്തിനായി കാർക്കോടകൻ കടിച്ചു. ഉടൻ നളൻ വിരൂപനായി. കടിച്ചതു കലിബാധയൊഴിയുന്നതിനാണെന്നും രൂപം മാറ്റിയതു തല്ക്കാലം ആരും അറിയാതെയിരിപ്പാനാണെന്നും നളനോടു കാർക്കോടകൻ പറഞ്ഞു. കൊടുത്ത വസ്ത്രയുഗ്മത്തിൽ, തന്നെ സ്മരിച്ചുംകൊണ്ടു ഒന്നുടുത്താൽ സ്വന്തരൂപം വീണ്ടും പ്രാപിക്കുമെന്നുകൂടി നളനോടു പറകയുണ്ടായി. ബാഹുകനാമവാനായ സൂതൻ എന്നു പറഞ്ഞു ഋതുപർണ്ണനെ സേവിച്ചാൽ അക്ഷഹൃദയ വിദ്യയറിയുന്നതിനും തന്നിമിത്തം ഭൂതാവെശം നീങ്ങി ദമയന്തീ സംഗമം ലഭിപ്പാനും ഇടയാകുമെന്നുള്ള കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ ഋതുപർണ്ണനെ പ്രാപിച്ചു് അവിടെ താമസിച്ചു. പിന്നീടു രാജകല്പന നിമിത്തം സുദേവൻ എന്ന ബ്രാഹ്മണൻ വന്നു ദമയന്തിയെ ചേദിപുരിയിൽ നിന്നും സ്വരാജ്യത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. നളനെതിരയുന്നതിനു ഉടനെ ബ്രഹ്മണരെ കല്പിച്ചയച്ചു. പർണ്ണാദൻ എന്ന ബ്രഹ്മണൻ ഋതുപർണ്ണനെ പ്രാപിച്ചു. ദമയന്തിയുടെ സ്വയം വരഭ്രമംകൊണ്ടു ഋതുപർണ്ണൻ രഥം കയറി തേർ തെളിച്ചതു ബാഹുകനായിരുന്നു. കുണ്ഡിനത്തിൽ ചെല്ലുന്നതു നളനും വളരെ സന്തോഷമായിരുന്നു. വഴിമധ്യേ അക്ഷഹൃദയവും ഋതുപർണ്ണൻ നളനുപദേശിച്ചു. അസ്തമനത്തിനു മുമ്പു രഥം കുണ്ഡിനപുരിയിൽ എത്തി. രാജാവു ഋതുപർണ്ണനെ സല്ക്കരിച്ചു. വിവാഹവട്ടങ്ങൾ ഒന്നും അവിടെ കാണാഞ്ഞു സൗഹാർദ്ദംകൊണ്ടു സന്ദർശിപ്പാൻ വന്നു എന്നു ഋതുപർണ്ണൻ പറഞ്ഞു. അനന്തരം നളനെ ആളയച്ചുവരുത്തി ദമയന്തി വേണ്ട പരിശോധന ചെയ്തു. ബാഹുകൻ ആ വസ്ത്രം ഉടുത്തപ്പോൾ നളനായിത്തീർന്നു. എല്ലാവർക്കും ആൾ മനസ്സിലായി. ഋതുപർണ്ണൻ നളനോടു മാപ്പുചോദിച്ചു. നളൻ ഋതുപർണ്ണനു അശ്വഹൃദയം ഉപദേശിച്ചു് അദ്ദേഹത്തിന്റെ പുരത്തിലേക്കയച്ചു. നളൻ പുഷ്കരനെ ചൂതിൽ തോല്പിച്ചു മാപ്പുകൊടുത്തു. അദ്ദേഹം സ്വപുരത്തെ പ്രാപിച്ചു ഭാര്യയോടും കുഞ്ഞുങ്ങളോടും കൂടി പൂർവ്വാധികപ്രൗഢിയോടെ സുഖമായി പാർത്തു.
നളദപങ്കിലം
- രാമച്ചം
- അരച്ചുതേച്ചിട്ടുള്ളതു്
‘കൊങ്കയിൽ നളദപങ്കിലം’
— അഭിജ്ഞാനശാകുന്തളം
.നളദ
- രാമച്ചവേർ
- ഗന്ധത്തെ ദാനം ചെയ്യുന്നതു എന്നർത്ഥം.
- ഒരു പൂന്തേൻ
- മാഞ്ചി
- ലാമജ്ജകം
നളൻ
- ഒരു കീർത്തിപ്പെട്ട രാജാവു്, നിഷധാധിപതി
- (നളചരിതം എന്നതു നോക്കുക).
- വിശ്വകർമ്മാവിന്റെ പുത്രനായ ഒരു വാനരൻ
- ഈ നളൻ എന്ന വാനരനാണു നളസേതു – ലങ്കയിലേക്കുള്ള പാലം – പണിയിച്ചതു്. കല്ലുകളെ ജലത്തിൽ പൊക്കിക്കിടത്തുന്നതിനുള്ള ശക്തിയുണ്ടായിരുന്നു.
നളപാകം
- കറിവകകളും മറ്റും പാകം ചെയ്തതു വളരെ നന്നായിരുന്നാൽ ‘നളപാകമായി’ എന്നും പറയും
- അന്യസാദൃശ്യമില്ലാത്ത ചേർച്ചയോടുകൂടിയതു് എന്നും അർത്ഥം കാണുന്നു.
നളം
- വേഴൽപ്പുല്ലു്
- ആമ്പൽ
- മുഴങ്കാലെല്ല്
- പത്മം
നളമീനം
- ചെമ്മീൻ
- വേഴൽപുല്ലിൽ കളിക്കുന്ന മത്സ്യം എന്നർത്ഥം. വേഴൽപുല്ലിനോടു തുല്യമായ മത്സ്യം എന്നുമാവാം.
നളി
- അഹമ്മതി
നളികഗുളിക
- വലിയ തോക്കിലേ ഉണ്ട
നളികം
- വലിയതോക്കു്
- തോക്കു്
നളികരന്ധ്രങ്ങൾ
- വലിയ തോക്കു വയ്ക്കുന്നതിനു കോട്ടയിൽ ഉണ്ടാക്കീട്ടുള്ള ദ്വാരങ്ങൾ
നളികാ
- വേലിപ്പരുത്തി
- വേഴമ്പുല്ലു്
നളിനബന്ധു
- ആദിത്യൻ
നളിനം
- താമരപ്പൂവു്
- സുഗന്ധമുള്ളതു എന്നർത്ഥം.
- അമരി
- ജലം
- വണ്ടാരം കോഴി
- പെരും ക്ലാവു്
നളിനശരൻ
- കാമദേവൻ
നളിനാക്ഷ
- വിശേഷണം:
- താമരപ്പൂപോലെ കണ്ണുള്ള
നളിനാക്ഷൻ
- വിഷ്ണു
നളിനാക്ഷി
- സുന്ദരി
നളിനായുധൻ
- കാമദേവൻ
നളിനാസനൻ
- ബ്രഹ്മാവു്
നളിനീ
- താമരക്കൂട്ടം
- താമരപ്പൊയ്ക നളങ്ങൾ (പത്മങ്ങൾ) ഉള്ളതു എന്നർത്ഥം, നളിനങ്ങൾ ഉള്ളതു എന്നുമാവാം
- പവിഴക്കൊടി
- തെങ്ങു്
നളിനീരുഹം
- താമരവളയം
നളിനോത്ഭവൻ
- ബ്രഹ്മാവു്
നളിർ
- ജ്വരംകൊണ്ടുള്ള മയക്കം
നളീ
- മനയോല
നളീ
- പവിഴക്കൊടി
- ഗന്ധമുള്ളതു എന്നർത്ഥം.
- എട്ടുകാലി
- മനയോല
നളോത്തമം
- വലിയവേഴൽ
നളോദയം
- നളനു വീണ്ടും രാജ്യം ലഭിച്ചതിനെക്കുറിച്ചുള്ള ഒരു കാവ്യം
- നളോദയത്തിന്റെ കർത്താവു കാളിദാസൻ എന്നു കാണുന്നു. ശാകുന്തളം മുതലായവ നിർമ്മിച്ച വിശ്വവിശ്രുതനായ കാളിദാസൻ അല്ല.
നളോപാഖ്യാനം
- നളന്റെ കഥ ഭാരതത്തിൽ ഒരുഭാഗം
നറണ്ടു
- മുറണ്ടു
- വളർച്ചയില്ലാതെയായി
നറു
- വിശേഷണം:
- സൗരഭ്യമുള്ള
- (പദാരംഭത്തിൽ ചേർന്നു വരുമ്പോൾ).
- മായമില്ലാത്ത
- ഉദാ:‘നറുനെയ്യ്’.
- മാധുര്യമുള്ള
- ഭംഗിയുള്ള
- പുതിയ
നറുക്കൂ്
- വല്ലതും വെട്ടി എടുത്തതിന്റെ നുറുക്കു്
- എഴുതീട്ടുള്ള ചെറിയ ഓലയും മറ്റും
- കുരുത്തോലത്തുണ്ടു്
- ചിട്ടിക്കുള്ള ചീട്ടു്
നറുങ്ങാണിത്തം
- തണ്ടുതപ്പിത്തം
- അഹമ്മതി
നറുക്കില
- ചെറുതായി മുറിച്ച ഇല
നറുങ്ങാണി
- തെറിപറക
- പുഴുക്കടി
നറുക്കുന്നു
- ചെറുതായി നുറുക്കുന്നു
- കത്രികകൊണ്ടും മറ്റും കണ്ടിക്കുന്നു
നറുഞ്ചോര
- കൂട്ടുകലരാത്ത ചോര
- പുതുച്ചോര
നറുഞ്ചണ്ണ
- ഒരുമാതിരി കൂവ
നറുഞ്ചെന്നെല്ലു്
- ഒരു വക നെല്ല്
- നറുഞ്ചെന്നെല്ലിനും സാമാന്യം ശാലിയുടെ ഗുണങ്ങൾ ഉണ്ടു്. സംസ്കൃതത്തിൽ സുഗന്ധികം.
നറുന്തൈലം
- ചടാമാഞ്ചിയെണ്ണ
നറുനീണ്ടി
- ഒരു പച്ചമരുന്നു്
- നന്നാറി
- (ആദ്യത്തേ 3-ഉം, വെളുത്തതിന്റെയും പിന്നത്തെ രണ്ടും കറുത്തതിന്റേയും പേരാണെന്നും കാണുന്നുണ്ടു്.) നറുനീണ്ടി കറുത്തതും വെളുത്തതും ഉണ്ടു്. കറുത്തതിനു സൗരഭ്യം കൂടുതൽ കാണും. ചന്ദനത്തിന്റെ ഗന്ധം ഉണ്ടു്. കറുത്തതു് എന്നാൽ കറുത്ത പൂവുള്ളതു് എന്നു താൽപര്യം. സംസ്കൃതം: ഉൽപലശാരിബാ.തമിഴ്: ഉത്തമാകാളി. ഇംഗ്ലീഷ്: Indian Sarsaparilla ഇൻഡ്യൻ സാർസപാരിലാ. വെളുത്ത നറുനീണ്ടി എന്നതു് വെളുത്ത പൂവുള്ളതാകുന്നു. ഈ ദേശങ്ങളിലുള്ളതു് മഞ്ഞപ്പൂവുള്ളതാണു്. സംസ്കൃതം: സാരിബാം. തമിഴ്:-നന്നാരി.
- പര്യായപദങ്ങൾ:
- ഗോപീ
- ശ്യാമാ
- ശാരിബാ
- അനന്താ
- ഉല്പലശാരിബാ.
നറുനെല്ലു്
- ഒരുവക നെല്ലു്
- ഇതിനു നവരയോടടുത്ത ഗുണമുണ്ടു്. സംസ്കൃതം: മർദ്ദുരം.
നറുനൈ
- പശുവിന്റെ തൈർ കലക്കി എടുക്കുന്ന നൈ
നറുന്തെളി
- അമൃതം
- പീയൂഷം
‘നറുന്തെളിയൊത്തചൊല്ലാൾ’
— രാമചരിതം
.നറുന്തേൻ
- നല്ല ചെറുതേൻ
നറുപീലി
- ഭംഗിയുള്ള മയിൽതൂവൽ
നറുമ്പശ
- ഒരങ്ങാടിമരുന്നു്
- പഞ്ചമംപഴുക്ക
- മീറ
- നറുവരി എന്ന വൃക്ഷത്തിന്റെ കായിൽ നിന്നെടുക്കുന്നതായിരിക്കണം ഈ പശ. കഫം, പിത്തം, രക്തദോഷം, കുഷ്ഠം മുതലായവക്കു നന്നു്. മീറതന്നെ കുറുക്കിയെടുക്കുന്നതിനു ‘പഞ്ചമംപഴുക്ക’ എന്നു പേർ. സംസ്കൃതം: പോളം.തമിഴ്: രത്തപോളം.
- പര്യായപദങ്ങൾ:
- ബോലം
- ഗന്ധരസം
- പ്രാണം
- പിണ്ഡം
- ഗോപം
- രസം
നറുമ്പാണൽ
- ഒരു കാട്ടുതൈ
നറും
- നല്ല
നറുംപാണ്ടിനെല്ലു്
- ഒരുവക നെല്ല്
- ഇതിനു നവരയോടടുത്ത ഗുണമുണ്ടു്.
നറുമ്പാൽ
- പശുവിന്റെ പാൽ
നറുംചോര
- കൂട്ടുകലരാത്ത ചോര
നറുപിച്ചകം
- ചെറുപിച്ചകം
നറുമഞ്ഞൾ
- നല്ലകൂവ
- ഇതിനു ചെറുകച്ചോലത്തിന്റെ ഗുണമുണ്ടു്. വാതം, പിത്തം, ചുമ, ഛർദ്ദി മുതലായവക്കു നന്നു്. സംസ്കൃതം: ഗന്ധപത്രം.
നറുമലർ
- വാസനയുള്ള പൂവു്
നറുമാഞ്ചി
- മാഞ്ചിയുടെ വകഭേദം
- കഫം, പിത്തം, രക്തദോഷം മുതലായവക്കു നന്നു്. മാഞ്ചിയെക്കാൾ ചെറുതാണു്. ഗന്ധം ഏറും. സംസ്കൃതം: ഗന്ധമാംസീ.തമിഴ്: ചടാമാഞ്ചിൽ.
നറുമിണി
- പ്രാചീനമലയാളം:
- പൊടി
- നുറുക്കു്
നറുവയമ്പു്
- നല്ല ഗന്ധമുള്ള വയമ്പു്
- കോലിഞ്ചി
- സ്വരത്തെ നന്നാക്കും. വാതം, കഫം, ചുമ, മുഖരോഗം ഇവയ്ക്കു നന്നു്.
നറുവരി
- ഒരുമാതിരി ചെടി
- ഈ വൃക്ഷത്തിന്റെ കായിൽനിന്നെടുക്കുന്നതായിരിക്കണം നറുമ്പശ. നറുവരിയുടെ തൊലി മുതലായവ കഫം, പിത്തം, രക്തദോഷം മുതലായവക്കു നന്നു്. ഇതിന്റെ തൊലികൊണ്ടു മൈസൂർ മുതലായ ദേശങ്ങളിൽ കയറുണ്ടാക്കുന്നു. തമിഴ്: നറുപുളി.
- പര്യായപദങ്ങൾ:
- ശേലു
- ശ്ലേഷ്മാതകം
- ശീതം
- ഉദ്ദാലം
- ബഹുവാരകം.
നറുവിട്ടാണം
- പ്രാചീനമലയാളം:
- പൊടിയായ (ചെറുതായ) വസ്തു
നറ്റുണ
- പ്രാചീനമലയാളം:
- നൽത്തുണ
നാ
നാ
- നരൻ
- മനുഷ്യൻ
നാ, നായ്
- പട്ടി
- കഴുനാ, കടൽനാ
നാകദന്തി
- ഒരു പച്ചമരുന്നു്
- സ്വർഗ്ഗത്തിലുള്ള ആന (ഐരാവതം)
നാകനാഥൻ
- ഇന്ദ്രൻ
നാകനായകൻ
- ഇന്ദ്രൻ
നാകപ്പൂവു്
- ഒരങ്ങാടിമരുന്നു് (നാകമരത്തിന്റെ പൂവു്)
- നാകമരത്തിന്റെ
- നാഗപ്പൂവു് പുന്നാഗവൃക്ഷത്തിന്റെ പുഷ്പമെന്നും നാഗചെമ്പകത്തിന്റെ പുഷ്പമെന്നും കറുവായുടെ പുഷ്പമെന്നും പലേ അഭിപ്രായങ്ങൾ കാണുന്നു. ഇതു കിട്ടാതെവന്നാൽ പകരം താമരയല്ലി ചേർക്കാം.ഇംഗ്ലീഷ്: Mesua Roxburghii മെസ്വാറോക്സ് ബർഘീ
- പര്യായപദങ്ങൾ:
- ചാമ്പേയം
- കേസരം
- നാഗകേസരം
- കാഞ്ചനാഹ്വയം.
നാകം
- സ്വർഗ്ഗം
- (ന = ഇല്ല: അകം = ദുഃഖം.) = ഉഷ്ണം. ശീതം, വിശപ്പു്, ക്ഷീണം ഈ ദുഃഖങ്ങൾ ഇല്ലാത്ത സ്ഥലം. കം = സുഖം. അകം = ദുഃഖം. ദുഃഖമില്ലാത്തേടം. കഃ ബ്രഹ്മാ. ബ്രഹ്മാവിനോടു വേർപെടാത്തതു്.
- ആകാശം
- നാകസ്തുത്രിദിവേംബരേ.
- ഒരു ലോഹം
- നാകം എന്ന ലോഹം കഫം, പിത്തം പ്രമേഹം വായുമുട്ടൽ പാണ്ഡു ഇവയ്ക്കു നന്നു്. കണ്ണിനു അത്യുത്തമം. തകിട്ടു നാകമെന്നും കട്ടിനാകമെന്നും രണ്ടുവിധമുണ്ടു്. മലയിൽ ഉണ്ടാകുന്നു. ശുദ്ധിയും മാരണവും ശരിയാകാതെ ഇരിക്കുന്ന നാകം അറിയാതെ ഭക്ഷിച്ചാലുണ്ടാകുന്ന വികാരത്തിങ്കൽ ഏഴുദിവസം പ്രഭാതത്തിൽ ത്രിഫലാചൂർണ്ണം സേവിക്ക.
നാകമണ്ണപ്പറവ
- ഒരുവക പക്ഷി
നാകലോകം
- സ്വർഗ്ഗലോകം
നാകവനിത
- ദേവസ്ത്രീ
- അപ്സരസ്ത്രീ
നാകവാസി
- വിശേഷണം:
- നാകത്തിൽ വസിക്കുന്ന, സ്വർഗ്ഗത്തിൽ പാർക്കുന്ന
- ആകാശത്തു പാർക്കുന്ന
നാകവാഹിനി
- ഗംഗ
നാകാപഗാ
- ദേവഗംഗ
നാകികൾ
- ദേവകൾ
‘നാകികളോടുപൊരുതാനുരുതരം’
— ഭാഗവതം
.നാകു
- പുറ്റു്
- പാമ്പിന്റെ ഇരിപ്പിടം
- നേരേ വളരുന്നതെന്നർത്ഥം.
‘നിർഗമിച്ചീടിനേനാശുനാകൂദരാൽ’
— രാമായണം
.നാകുണം
- ഒരു മരുന്നു്
- പര്യായപദങ്ങൾ:
- ഹനു
- ഹട്ടവിലാസിനി
- ശുക്തി
- ശംഖം
- ഖുരം
- കോലദളം
- നഖം.
നാകുലി
- അരത്ത
- കീരികൾക്കു പ്രിയം, ആകുലഭാവത്തെ കളയുന്നത് ഇങ്ങിനെ അർത്ഥം.
- ചെമന്ന അമൽപ്പൊരി
- കീരിവള്ളി
നാകൂദരം
- പുറ്റിന്റെ അന്തർഭാഗം
നാകേശൻ, നാകേശ്വരൻ
- ദേവേന്ദ്രൻ
നാകൗകസ്സ്
- ദേവൻ
നാക്കു്
- നാവു്
- ത്രാസിന്റെ മേലത്തേ സൂചിയും മണിനാക്കും മറ്റും
നാക്കടുപ്പം
- കരിനാക്കു്
നാക്കില
- തൂശനില
- നാക്കില × മുതുവില.
നാക്കുപാമ്പു്
- ഞാഞ്ഞൂൽ
നാക്കുമീൻ
- ഒരുവക മത്സ്യം
- കരിമീൻ
നാക്ഷത്ര
- വിശേഷണം:
- നക്ഷത്രങ്ങളേ സംബന്ധിച്ച
നാക്ഷത്രം
- ഇരുപത്തേഴു ദിവസമായിട്ടു പറഞ്ഞുവരുന്ന ഒരു മാസം
നാഗകന്ദം
- മാറാമ്പു്
നാഗകിഞ്ജില്ക്കം
- നാഗപ്പൂവു്
നാഗകുമാരികാ
- നാഗകന്യ
- മഞ്ചട്ടി
- ചിറ്റമൃതു്
നാഗകേസരം
- നാഗപ്പൂമരം
- സർപ്പത്തിന്റെ പര്യായങ്ങളെക്കൊണ്ടു പറയപ്പെടുന്ന കേസരം ഉള്ളതെന്നർത്ഥം. നാഗങ്ങൾക്കു (ഗജങ്ങൾക്കു്, സർപ്പങ്ങൾക്കു്) ഇഷ്ടമായ കേസരമുള്ളതു് എന്നുമാവാം. സർപ്പത്തിന്റെ പര്യായങ്ങളെല്ലാം നാഗപ്പൂവിന്റേയും പര്യായമാകുന്നു.
നാഗഗന്ധാ
- ചിറ്റരത്ത
നാഗഗർഭം
- സിന്ദൂരം
നാഗങ്ങൾ
- ഒരുവക സർപ്പപ്രധാനികൾ
- വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ, അനന്തൻ – ഇവരത്രേ അഷ്ടനാഗങ്ങൾ. ഈ സർപ്പശ്രേഷ്ഠന്മാർ വാലും ഫണവുമുള്ളവരും ബാക്കി മനുഷ്യാകൃതികളും ദേവയോനികളും നിഗ്രഹാനുഗ്രഹശക്തിയുള്ളവരുമാകുന്നു. നഗത്തിങ്കൽ (ചന്ദനവൃക്ഷത്തിങ്കൽ – പർവതത്തിങ്കൽ) ഭവിച്ചവർ എന്നർത്ഥം. നാഗസ്ത്രീകൾ സുന്ദരികളായിരുന്നതിനാൽ മനുഷ്യർ അവരെ പരിഗ്രഹിക്ക പതിവുണ്ടായിരുന്നു. അർജ്ജുനന്റെ ഭാര്യയായ ഉലൂപി ഒരു നാഗസ്ത്രീയായിരുന്നു. നാഗങ്ങൾ പാ താളത്തിൽ വസിക്കുന്നതിനായി കദ്രുവിനു കശ്യപനിലുണ്ടായവരാകുന്നു.
- പര്യായപദങ്ങൾ:
- കാദ്രവേയന്മാർ.
നാഗചൂഡൻ
- ശിവൻ
നാഗച്ചെമ്പു്
- പൊന്നും ചെമ്പും കൂടിയുരുക്കിയതു്
- തമ്പാക്കു്
നാഗജം
- സിന്ദൂരം
- വെളുത്തീയം
നാഗജിഹ്വാ
- മനയോല
നാഗജിഹ്വികാ
- മനയോല
- നാഗങ്ങളുടെ ജിഹ്വയെപ്പോലെയുള്ളതെന്നർത്ഥം.
നാഗജീവനം
- വെളുത്തീയം
നാഗതാളി
- വിഷത്തിന്നുള്ള ഒരു മരുന്നു്
- നാഗതാളി – വിഷത്തെ നശിപ്പിക്കും. ചുരുങ്ങിയ മുലയെ തടിപ്പിക്കും. സംസ്കൃതം: സർപ്പിണി.
നാഗത്താൻ
- സർപ്പത്താൻ
- സർപ്പം
‘നാഗത്താന്മാർവലിയവടമൂലത്തിൽ’
— മയൂരസന്ദേശം
.നാഗദന്തം, നാഗദന്തകം
- (ആന) ദന്തം
- തടങ്ങുപലക, വല്ലതും തൂക്കുന്നവകയ്ക്കു ചുവരിൽ നിന്നു തള്ളിനില്ക്കുന്ന മരയാണി അല്ലെങ്കിൽ കുറ്റി
നാഗദന്തി
- ഒരു മരുന്നു്, നാകദന്തി
- ഇതു കഫവാതരോഗങ്ങൾ, മൂലക്കുരു, മഹോദരം, വ്രണങ്ങൾ, വിഷം, ശൂലം, ഛർദ്ദി, ഗുല്മം, കൃമി, അശ്മരി, വയറ്റിൽ വേദന, ആമദോഷം, ത്വൿദോഷം, അഗ്നിമാന്ദ്യം ഇവക്കു നന്നു്. ശല്യവിശോധനത്തെ ചെയ്യും. അത്യധികം വിരേചനകരമാണു്. പൂവു് വെളുത്തിരിക്കും. നാഗദന്തി തന്നെ ദന്തി (ചെറിയതു്) എന്നും ദ്രവന്തി (വലിയതു്) എന്നും രണ്ടുതരം ഉള്ളതിനാൽ ഭാഷയിൽ തിരിച്ചു പറയുന്നതു വളരെ നന്നു്. ദ്രവന്തി എന്നതു ‘നീർവാളം’ ആണെന്നും അഭിപ്രായമുണ്ടു്.
- വലിയ കാട്ടുവെള്ളരി
- വേലിപ്പരുത്തി
- പര്യായപദങ്ങൾ:
- മകൂലകം
- നികുംഭം
- ദന്തികാ
- പ്രത്യൿശ്രേണി
- ഉദുംബരപർണ്ണി.
നാഗദമനി
- കാട്ടുപാവൽ
- സർപ്പപ്പോള
- നാഗദമനി (സർപ്പപ്പോള) — ത്രിദോഷം, മൂത്രകൃച്ശ്രം, വ്രണം മുതലായവക്കു നന്നു്. സർപ്പവിഷത്തിനു വിശേഷം. മൂത്രവിരേചനീയ ദ്രവ്യമാണു്. കിഴങ്ങുള്ള ചെറിയ പോളയാകുന്നു. ഇല വളരെ കറുത്തിരിക്കും. വെളുത്ത പുള്ളി കാണും. പൂവു ചെമന്നു വൃത്തമായിരിക്കും.
നാഗദ്രു
- ചതുരക്കള്ളി
നാഗൻ
- പ്രാണാദി വായുക്കളുടെ അവാന്തരഭേദങ്ങളിൽ ഒന്നു്
- ഇതു വാക്കു പുറപ്പെടുന്നേടത്തു സ്ഥിതി ചെയ്യുന്നു.
നാഗന്മാർ
- സർപ്പാരാധനം മുഖ്യമെന്നു വിചാരിച്ചുവന്ന ഒരുകൂട്ടം മലവാസികൾ
- പരശുരാമൻ ബ്രാഹ്മണരെ കേരളത്തിൽ കൊണ്ടുവന്നപ്പോൾ നാഗന്മാരെ പേടിച്ചു് ഓടിപ്പോകുന്നതിനു ശ്രമിച്ചു. അനന്തരം പരശുരാമൻ രഞ്ജിപ്പിച്ചു നാഗന്മാർക്കു് ഏതാനും ഭൂമി കൊടുത്തു. നാഗന്മാരുടെ പിൻഗാമികൾ ‘കിരിയത്തു നായന്മാർ’ ‘ഇല്ലക്കാർ’ ഇവരാകുന്നു.
നാഗനാമകം
- കാരീയം
നാഗനാമാ
- തുളസി
നാഗപടം
- പാമ്പിന്റെ പത്തി
- ഒരുമാതിരി ആഭരണം
നാഗപട്ടണം
- കിഴക്കേ സമുദ്രതീരത്തുള്ള ഒരു പട്ടണം
നാഗപത്നി
- തിരുതാളി
നാഗപതി
- ശേഷൻ
നാഗപാശം
- വരുണന്റെ ഒരു ആയുധം
- നാഗാസ്ത്രം
നാഗപുരം
- ഒരു നഗരം
- ഹസ്തിനാപുരം
നാഗപുഷ്പം
- ചായമിടുന്നതിനുള്ള ഒരു വൃക്ഷം
- നാഗപ്പൂവു്
- പുന്ന
- ചമ്പകം
നാഗപ്പച്ച
- വിലയേറിയ ഒരുമാതിരി രത്നം
നാഗപ്പുറ്റു്
- പാമ്പിരിക്കുന്ന പുറ്റു്
നാഗപ്പൂവു്
- ഒരു അങ്ങാടിമരുന്നു്
- നാഗമരത്തിന്റെ പൂവു്
നാഗപ്രതിഷ്ഠ
- സർപ്പത്തിന്റെ രൂപമുണ്ടാക്കിയിരുത്തുക
നാഗബന്ധം
- ശബ്ദാലങ്കാരങ്ങളിൽ ഒന്നു്
നാഗബന്ധു
- അരയാൽ
നാഗബല
- ആനക്കുറുന്തോട്ടി
- ആനക്കു ബലത്തേ കൊടുക്കുന്നതു് എന്നർത്ഥം.
നാഗബലൻ
- ഭീമൻ
നാഗഭസ്മം
- നാഗം പുടംവച്ചുള്ള ഭസ്മം
നാഗഭൂഷണൻ
- ശിവൻ
നാഗം
- പാമ്പു്
- (നാഗം, നാഗത്താൻ, നാഗത്തി).
- ആന
- ന + അഗ = പർവതമല്ലാത്തതു്; അത്രയും വലിപ്പമുള്ളതു് എന്നർത്ഥം. നഗത്തിൽ (പർവതത്തിൽ) ഉണ്ടായതു് എന്നുമാവാം.
- നാഗവൃക്ഷം
- ഒരു ലോഹം, കാരീയം
- വെളുത്തീയം
- മുത്തങ്ങ
- പുന്ന
- സിന്ദൂരം
- പർവതത്തിൽ ഉണ്ടായതു് എന്നർത്ഥം.
- നാകപ്പൂവു്
- വെറ്റിലക്കൊടി
- കറിയാടു്
- വത്സനാഭം
- ഏഴു എന്ന അക്കം
- നാഗഃ എന്ന ശബ്ദം ഉത്തരപദത്തിൽ സ്ഥിതി ചെയ്യുമ്പോൾ ശ്രേഷ്ഠാർത്ഥം വരും. ഉദാ:മനുഷ്യനാഗഃ.
നാഗമാതാ
- കദ്രു
- മനയോല
നാഗമുത്തങ്ങാ
- ഒരുവക മുത്തങ്ങ
- പര്യായപദങ്ങൾ:
- ഭദ്രമുസ്തകം
- ഗുന്ദ്രം.
നാഗര
- വിശേഷണം:
- മിടുക്കുള്ള
നാഗരക്തം
- സിന്ദൂരം
നാഗരത്നം
- വിലയേറിയ ഒരു കല്ലു്
നാഗരൻ
- നഗരത്തിനുള്ളവൻ, പരിഷ്കൃതൻ
- ഭർത്താവിന്റെ അനുജൻ
- പ്രാസംഗികൻ
നാഗരം
- ചുക്കു്
- നഗരത്തിൽ ഭവിച്ചതു് എന്നർത്ഥം.
- നാഗരമെഴുത്തു്
- പെരുമുത്തങ്ങ
- ഇഞ്ചി
- നാരകം
- നാരങ്ങ
- ക്ഷീണം
നാഗരംഗം
- നാരകം
- ആനക്കിഷ്ടമായിട്ടുള്ളതു്. നാഗം (സിന്ദൂരം) പോലെ രക്തവർണ്ണം. നാരംഗം എന്നും പറയാം.
- പര്യായപദങ്ങൾ:
- ഐരാവതം
- ആനവണക്കി
- ആനവളർ ഇങ്ങനെയും അർത്ഥം കാണുന്നു.
‘നാഗരംഗേതുനാരംഗഃ’
— വാചസ്പതി
.നാഗരാജൻ
- ശേഷൻ
- ഒരു വലിയ ആന
നാഗരാഹ്വം
- ചുക്കു്
നാഗരിക
- വിശേഷണം:
- നഗരത്തെ സംബന്ധിച്ച
- നഗരത്തിൽ പാർക്കുന്ന
‘താനോ നാഗരികാംഗനാരസികനാമെന്നെ ഭ്രമിപ്പിക്കുവാൻ’
— അഭിജ്ഞാനശാകുന്തളം
നാഗരി
- ചതുരക്കള്ളി
നാഗരികൻ
- നഗരപ്രമാണി
- നഗരത്തിൽ പാർക്കുന്നവൻ
നാഗരികം
- ഒരു വൃത്തത്തിന്റെ പേർ
- മോടി
- വിവേകം
- (ഗുണനാമം:നാഗരികത്വം, നാഗരീകത്വം)
നാഗരന്മാർ
- നഗരത്തിലുള്ള സ്ത്രീകൾ
- പരിഷ്കൃതകൾ
നാഗരു്
- സർപ്പാകൃതിയിൽ കല്ലുകൊണ്ടുണ്ടാക്കി വയ്ക്കുന്ന ബിംബം
- ചില ജാതി സ്ത്രീകൾ തലയിൽ ചൂടുന്ന ഒരു ആഭരണം
- (പാമ്പുപോലെയിരിക്കും.)
നാഗരുകം
- നാരകം
നാഗരേണു
- സിന്ദൂരം
നാഗലതാ
- വെറ്റിലക്കൊടി
നാഗലോകം
- പാതാളം
- സർപ്പങ്ങളുടെ ലോകം എന്നർത്ഥം
- ഇവിടെ പാതാളം എന്നു പറഞ്ഞതു് ഭൂമിയുടെ ചുവട്ടിലുള്ള അതലം മുതലായ ഏഴു ലോകങ്ങളുടെയും ഉപലക്ഷണമാണെന്നറിക.
നാഗവല്ലി
- വെറ്റിലക്കൊടി. നാഗലോകത്തിൽ നിന്നു കൊണ്ടുവന്ന വള്ളി എന്നർത്ഥം
- ഐരാവതത്തിന്റെ ബന്ധനസ്തംഭത്തിലുണ്ടായ വള്ളിയാകയാലാണ് ഈ പേരുണ്ടായതെന്നു സകാന്ദപുരാണത്തിൽ പറഞ്ഞിരിക്കുന്നു.
നാഗവാരികം
- മയിൽ
- ഗരുഡൻ
നാഗവായി
- ഒരുവക മുള്ളു്
നാഗശായി
- വിഷ്ണു
നാഗസംഭവം
- സിന്ദൂരം (ചിന്തൂരം)
- ഇയ്യത്തിൽ നിന്നുണ്ടായതു് എന്നർത്ഥം.
നാഗസംഭൂതം
- സിന്ദൂരം
നാഗസിന്ദൂരം
- നാഗപുടം ചെയ്തുള്ള ഒരു ഭസ്മം
നാഗസുഗന്ധം
- ചിറ്റരത്ത
നാഗസ്വരം
- ഒരുമാതിരി ഊതുന്ന വാദ്യം
‘നാഗസ്വരവിസൃമരാകാകളീകേകിരാജ!’
— മയൂരസന്ദേശം
.നാഗാഖ്യം
- നാഗപ്പൂവു്
നാഗാധിപൻ
- ശേഷൻ
നാഗാന്തകൻ
- ഗരുഡൻ
- സർപ്പങ്ങളുടെ ശത്രു എന്നർത്ഥം.
നാഗാന്തകം
- മയിൽ
- സിംഹം
നാഗാനന്ദം
- ശ്രീ ഹർഷദേവന്റെ നാടകത്രയത്തിൽ ഒന്നു്
- കരുണരസം പ്രധാനം. കഥാവസ്തു നിസർഗ്ഗമധുരമാണു്. കഥാവസ്തു സംക്ഷേപം — ജീമൂതകേതു എന്ന വിദ്യാധരരാജാവു് രാജ്യഭാരം തന്റെ പുത്രനായ ജീമൂതവാഹനനെ ഏൾപ്പിച്ചിട്ടു് തപസ്സു ചെയ്യാൻ മലയപർവതത്തെ പ്രാപിച്ചു. പുത്രൻ ആ ഭാരം മന്ത്രിപുംഗവന്മാരെ ഏൾപ്പിച്ചു് അച്ഛന്റെ പിറകെ തിരിച്ചു. ഇതിനു കാരണം പിതൃശുശ്രൂഷാതൽപരതയാകുന്നു. പിതൃശുശ്രൂഷ ചെയ്തു വനത്തിൽ പാർക്കുന്ന കാലത്തു യദൃച്ഛയാ ഒരിക്കൽ മലയവതിയെ കണ്ടു. അവളുടെ സൗന്ദര്യം ഹേതുവായിട്ടു മോഹപരവശനായിത്തീർന്ന ജീമൂതവാഹനൻ അവളെ വിവാഹം കഴിച്ചു. തന്റെ പത്നിയുടെ സഹോദരനായ മിത്രാവസു ഒന്നിച്ചു ഒരിക്കൽ അദ്ദേഹം മലയപർവതത്തിൽ നടക്കാനായി ഗമിച്ചു. അനന്തരം അവിടെ ഒരു വലുതായ അസ്ഥികൂട്ടം കാണുകയും ആയതു ഗരുഡന്റെ ക്രൂരകർമ്മഫലമാണെന്നു ഗ്രഹിക്കയും ചെയ്തു. ഇതു അദ്ദേഹത്തിനു വളരെ വ്യസനത്തെയും കരുണയേയും ജനിപ്പിച്ചു. അവിടെ തനിച്ചു നടക്കവെ ഒരു സർപ്പത്തെ കാണ്മാനിടയായി. ഇതു ഗരുഡനു ശരീരത്തെ ഭക്ഷണാർത്ഥം കൊടുപ്പാൻ വന്നതായിരുന്നു. തന്നത്താൻ ഗരുഡന്നു ആഹാരമായിത്തീരാൻ അദ്ദേഹം ഗരുഡന്റെ വരവിനെ കാത്തു ഇരിപ്പായി. പതിവനുസരിച്ചു ഗരുഡൻ വന്നു തിന്നുതുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ഗരുഡൻ വാസ്തവം മനസ്സിലാക്കി പശ്ചാത്തപിച്ചു. പിന്നെ ദേവലോകത്തു ചെന്നു് അമൃതു കൊണ്ടുവന്നു ജീമൂതവാഹനനെയും മറ്റു സർപ്പങ്ങളെയും ജീവിപ്പിച്ചു. അനന്തരം ഇനിമേൽ സർപ്പഹിംസ ചെയ്കയില്ലെന്നു ഗരുഡൻ സ ത്യം ചെയ്തു. ഇതു നിമിത്തം കീർത്തിമാനായ ചക്രവർത്തി രാജ്യത്തു ചെന്നു സുഖമായി വളരെക്കാലം താമസിച്ചു. നാഗങ്ങൾക്കു ആനന്ദം നൽക്കുകയാൽ നാഗാനന്ദം എന്നു പേരുണ്ടായി.
നാഗാംഗം
- ഹസ്തിനാപുരം
നാഗാഭരണൻ
- ശിവൻ
നാഗാരാതി
- മയിൽ
- സിംഹം
- കാട്ടുപാവൽ
- ഗരുഡൻ
നാഗാരി
- ഗരുഡൻ
- കീരിയും മയിലും മറ്റും
- കാട്ടുപാവൽ
നാഗാശനൻ
- ഗരുഡൻ
നാഗേന്ദ്രൻ
- ഐരാവതം
- ശേഷൻ
നാഗേശൻ
- ശേഷൻ
- പരിഭാഷേന്ദുശേഖരം മുതലായ പുസ്തകങ്ങളുടെ കർത്താവു്
- പതഞ്ജലി
നാഗിനി
- കാമശാസ്ത്രത്തിൽ പറയുന്ന ലക്ഷണത്തിൽ ഒരു ലക്ഷണമുള്ള സ്ത്രീ
നാഗുണം
- ഒരു ഗന്ധദ്രവ്യം
- വാതം, കഫം, രക്തദോഷം മുതലായതിനു നന്നു്. പുകയ്ക്കുന്നതിനും അരച്ചു പൂശുന്നതിനും കൊള്ളാം. ആകൃതി ലന്തയില പോലെയിരിക്കും. ഇതു ഉള്ളിൽ കൊടുക്കരുതു്. ഇതു കിട്ടാഞ്ഞാൽ പകരം കരയാംപൂവു ചേർക്കാം. തമിഴ്: ശംഖനഖമെൻകിറ ഗന്ധദ്രവ്യം.
നാങ്കു്
- വിശേഷണം:
- നാലു്
നാങ്കു
- ഒരു പദം
നാജർ
- പരിശോധകൻ
- കോടതിയിലേ ഒരു ഉദ്യോഗസ്ഥൻ
നാഞ്ചരപ്പച്ച, നാഞ്ചരമൂർച്ചം
- ഒരു വിഷമുള്ള മരുന്നു്
നാഞ്ചി
- നാഞ്ചിക്കുറവൻ
നാഞ്ചിനാടു്
- നാഞ്ഞനാട്ടു ദേശം
- തോവാള, അഗസ്തീശ്വരം ഈ രണ്ടു താലൂക്കുകൾക്കും കൂടിയുള്ള പേർ.
നാഞ്ചിൽ
- ഒരു വക മത്സ്യം
നാഞ്ഞൂൽ
- ഞാഞ്ഞൂൽ
- നായുണ്ണി
നാടു്
- രാജ്യം
- ദിക്കു്
നാട
- കച്ച
- ആട്ടക്കാരുടെ തലയിൽ കെട്ടുന്ന ഒരു സാധനം
നാടക
- വിശേഷണം:
- നടിക്കുന്ന
- നൃത്തം ചെയ്യുന്ന
നാടകത്രയം
- അഭിജ്ഞാനശാകുന്തളം
- വിക്രമോവർശീയം
- മാളവികാഗ്നിമിത്രം
- (ഇവ 3-ം-കാളിദാസകൃതികളാണു്.)
നാടകമാടുന്നു
- നൃത്തം ചെയ്യുന്നു
നാടകൻ
- ആട്ടക്കാരൻ
നാടകം
- ശാകുന്തളം മുതലായ കവിതകൾ
- രൂപകങ്ങൾ പത്തുള്ളതിൽ ഒന്നു്
- (ദരൂപകങ്ങൾ കൂടി നോക്കുക.) നാടകം — ദൃശ്യകാവ്യങ്ങളിൽ നാട്യം, നൃത്യം, നൃത്തം ഇങ്ങനെ മൂന്നുവിധമുണ്ടു്. അവയിൽ ആദ്യത്തേതിൽ ഉൾപ്പെട്ടതാണു് നാടകം. ഇതു പത്തുവിധം രൂപകങ്ങളിൽ ചേർന്നതാകുന്നു. നാടകത്തിൽ 5 മുതൽ 1൦ വരെ അങ്കങ്ങൾ ഉണ്ടാകാം. അങ്കങ്ങൾ പരസ്പരം കൂട്ടിച്ചേർക്കുന്നതിനു വിഷ്കംഭം, പ്രവേശകം, ചൂളിക, അങ്കാസ്യം, അങ്കാവതാരം എന്നിപ്രകാരം അഞ്ചു അർത്ഥോപക്ഷേപകങ്ങളും കല്പിക്കപ്പെട്ടിട്ടുണ്ടു്. കഴിഞ്ഞതും വരാൻപോകുന്നതുമായ കഥാംശങ്ങളെ വിവരിച്ചു പൂർവാങ്കത്തോടു ഉത്തരാങ്കത്തെ സംയോജിപ്പിക്കുന്നവയത്രേ അർത്ഥോപക്ഷേപകങ്ങൾ. കഥ പ്രസിദ്ധിയുള്ളതായിരിക്കണം. മുഖം, പ്രതിമുഖം മുതലായ പഞ്ചസന്ധികളും വിലാസം മുതലായ നായകഗുണങ്ങളും അനസ്യൂതങ്ങളായിരിക്കണം. നിർവഹണസന്ധിയിൽ അത്ഭുതരസം കൂടിയേ കഴിയൂ കുലീനനും പ്രതാപിയും ധീരോദാത്തനുമായ രാജർഷിയോ മറ്റൊ നായകനായിരിക്കണം. നായകൻ ശ്രീകൃഷ്ണനെ പ്പോലെ ദിവ്യനോ ദുഷ്ഷന്തനെപ്പോലെ അദിവ്യനോ ശ്രീരാമനെപ്പോലെ ദിവ്യാദിവ്യനോ ആയ മൂന്നിനങ്ങളിൽ ഒന്നിൽ പെട്ടിരിക്കണം. രസങ്ങളിൽ ശ്രംഗാരമോ വീരമോ പ്രധാനമായിരിക്കണം. ഉദാഹരണം - ശാകുന്തളം. നാടകങ്ങൾക്കു പൊതുവെ ‘രൂപകങ്ങൾ’ എന്ന പേർ പറയാവുന്നതാണു്. നാടകം പ്രൗഢന്മാർക്കു ആലോചിച്ചു രസിക്കത്തക്കതായ ഒരു മിശ്രകൃതിയാകുന്നു. പദ്യങ്ങൾ ചുരുങ്ങിയിരിക്കണം. ദൂരാഹ്വാനം, വധം, യുദ്ധം, വിപ്ളവം, വിവാഹം, ഭോജനം, ശാപം, മൃത്യു, സുരതം മുതലായ ലജ്ജാവഹകൃത്യങ്ങളൊന്നും രംഗത്തു പാടില്ല. നാടകലക്ഷണം:
- നാടകപൂർവാംഗങ്ങൾ 5 വിധം: 1. വിഷ്കംഭം. 2. പ്രവേശകം. 3. ചൂളിക. 4. അങ്കാസ്യം (അങ്കത്തിലേ അവസാനപാത്രങ്ങളെക്കൊണ്ടു തന്നെ വരുന്ന അങ്കത്തിലേ കഥ സൂചിപ്പിക്കുന്നതു്). 5. അങ്കാവതാരം (അർത്ഥവിവരണം ചെയ്തിട്ടില്ലാത്ത പദത്തിനു ആയതു നോക്കിക്കൊള്ളുക.) നാട്യോക്തികൾ 5 വിധം: ആത്മഗതം, പ്രകാശം, ജനാന്തികം (സ്വകാര്യം പറയുക), അപവാര്യ (പ്രത്യേകിച്ചു് അഭിപ്രായം പറയുക), ആകാശഭാഷിതം. നാടകത്തിലെ അഞ്ചു സന്ധികൾ: മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവഹണം.
- സന്ധിയുടെ അഞ്ചു് അവസ്ഥകൾ: 1. ആരംഭം (മഹത്തായ ഫലപ്രാപ്തിക്കുള്ള ആശമാത്രം). 2. യത്നം (തൽപ്രയത്നം). 3. പ്രത്യാശ (പ്രയത്നിച്ചു കൊണ്ടിരിക്കവേ ഫലം വരുമോ എന്നുള്ള സന്ദേഹം). 4. നിയതാപ്തി (വിഘ്നങ്ങൾ തീർന്നു സന്ദേഹനിവൃത്തിക്കുണ്ടാകുന്നതു്). 5. ഫലാഗമം (ഒടുക്കത്തെ ഉദ്ദിഷ്ടകാര്യസിദ്ധി). അഞ്ചുവിധം അർത്ഥപ്രകൃതികൾ: ബീജം, ബിന്ദു, പതാക, പ്രകരി, കാര്യം.
- അങ്കലക്ഷണം: ഇതിൽ കഥാനായകന്റെ ഒരു ദിവസത്തെ ചരിത്രത്തെ പ്രതിപാദിക്കണം. പ്രയോജനത്തെ ആശ്രയിച്ചു വിദൂഷകൻ മുതലായി മൂന്നു നാലു പാത്രങ്ങൾ ഉണ്ടായിരിക്കണം. അങ്കത്തിൽ പ്രവേശിച്ചിട്ടുള്ള പാത്രങ്ങളുടെ നിഷ്കാമകർമ്മത്തെ പറയണം. (പ്രസ്താവന, നാന്ദി, സൂത്രധാരൻ, വിദൂഷകൻ മുതലായ നാടകസംബന്ധമായ പദങ്ങൾക്കുള്ള അർത്ഥവിവരണത്തിന്നു അതാതു ശബ്ദങ്ങളെ നോക്കിക്കൊള്ളുക.)
‘ശൃംഗാരവീരയോരേക
പ്രധാനംയത്രവണ്യതേ,
പ്രഖ്യാതനായകോപേതം
നാടകംതദുദാഹൃതം’
പ്രധാനംയത്രവണ്യതേ,
പ്രഖ്യാതനായകോപേതം
നാടകംതദുദാഹൃതം’
‘നാനാർത്ഥരസമാർന്നുള്ള
ബീജോല്പത്തിയതാംമുഖം
കാണിച്ചുംകാട്ടിടാതെയും
ബീജത്തെവെളിവാക്കുകിൽ
രണ്ടാമതായ് പ്രതിമുഖ
മെന്നോതുംസന്ധിയായിടും
ബീജത്തിന്റെസമുത്ഭേദം
ലാഭവുംപിന്നെനഷ്ടവും
പിന്നീടുമന്വേഷണവും
ചൊല്ലുംഗർഭാഖ്യസന്ധിയിൽ
ബീജാദിയിൽകോപദുഃഖ
പ്രലോഭനമിവറ്റിനാൽ
ഗർഭനിർഭിന്നമാംസന്ധി
നാലാമതുവിമർശമാം
ബീജത്തോടൊത്തങ്ങുമിങ്ങും
ചൊന്നതാംനാലുസന്ധിയും
പൂർണ്ണമായഫലംചേരും
സന്ധിനിർവഹണാഖ്യമാം’
ബീജോല്പത്തിയതാംമുഖം
കാണിച്ചുംകാട്ടിടാതെയും
ബീജത്തെവെളിവാക്കുകിൽ
രണ്ടാമതായ് പ്രതിമുഖ
മെന്നോതുംസന്ധിയായിടും
ബീജത്തിന്റെസമുത്ഭേദം
ലാഭവുംപിന്നെനഷ്ടവും
പിന്നീടുമന്വേഷണവും
ചൊല്ലുംഗർഭാഖ്യസന്ധിയിൽ
ബീജാദിയിൽകോപദുഃഖ
പ്രലോഭനമിവറ്റിനാൽ
ഗർഭനിർഭിന്നമാംസന്ധി
നാലാമതുവിമർശമാം
ബീജത്തോടൊത്തങ്ങുമിങ്ങും
ചൊന്നതാംനാലുസന്ധിയും
പൂർണ്ണമായഫലംചേരും
സന്ധിനിർവഹണാഖ്യമാം’
‘ആദ്യത്തിലല്പമായാലും
പിന്നെനന്നായ്പരന്നുടൻ
കാവ്യപ്രധാനഹേതുത്വ
മുദ്വഹിപ്പതുബീജമാം
കഥാഗതിക്കുമദ്ധ്യത്തിൽ
തടസ്സംനേരിടുംവിധം
അതുകൂടിയിണക്കുന്ന
ബന്ധചാതുരിബിന്ദുവാം
പ്രസംഗാൽവന്നതായാലും
നീണ്ടുനിന്നൊടുവോളവും
പ്രകൃതത്തിനുതകീടും
കഥാഭാഗംപതാകയാം.
പ്രസ്തുതത്തിൽകാര്യവശാ
ലൊരിടത്തന്യവാർത്തകൾ
പെട്ടെന്നുരയ്ക്കേണ്ടിവരും
ഭാഗംപ്രകരിയായ് വരും.
നായകോല്ക്കർഷമോതുന്നൊ
രുപസംഹൃതിസന്ധിയിൽ
ചൊല്ലുമുദ്ദിഷ്ടകാര്യത്തിൽ
സിദ്ധിതാൻകാര്യമായതു’.
പിന്നെനന്നായ്പരന്നുടൻ
കാവ്യപ്രധാനഹേതുത്വ
മുദ്വഹിപ്പതുബീജമാം
കഥാഗതിക്കുമദ്ധ്യത്തിൽ
തടസ്സംനേരിടുംവിധം
അതുകൂടിയിണക്കുന്ന
ബന്ധചാതുരിബിന്ദുവാം
പ്രസംഗാൽവന്നതായാലും
നീണ്ടുനിന്നൊടുവോളവും
പ്രകൃതത്തിനുതകീടും
കഥാഭാഗംപതാകയാം.
പ്രസ്തുതത്തിൽകാര്യവശാ
ലൊരിടത്തന്യവാർത്തകൾ
പെട്ടെന്നുരയ്ക്കേണ്ടിവരും
ഭാഗംപ്രകരിയായ് വരും.
നായകോല്ക്കർഷമോതുന്നൊ
രുപസംഹൃതിസന്ധിയിൽ
ചൊല്ലുമുദ്ദിഷ്ടകാര്യത്തിൽ
സിദ്ധിതാൻകാര്യമായതു’.
നാടകശാല
- നാട്യപ്രയോഗസ്ഥലം
നാടകശാലക്കാരി
- ഒരുമാതിരി തേവിടിശ്ശി
നാടകീയത
- വിശേഷണം:
- നാടകത്തെ സംബന്ധിച്ച
നാടൻ
- നാട്ടുനടപ്പായിട്ടുള്ള
- അതാതു നാട്ടിലുണ്ടായ
നാടൻപുഴു
- മെരുവിൻപുഴു
നാടൻമട്ടു്
- പഴയ സമ്പ്രദായത്തിലുള്ളതു്
നാടം
- ആട്ടം, നടിക്കുക, അഭിനയിക്കുക
- കർണ്ണാടകദേശം
നാടാൻ
- ചാന്നാന്മാരിലുള്ള ഒരു സ്ഥാനപ്പേർ
നാടാല
- ശ്രോതാക്കളുടെ മുറി (പുര)
നാടി
- ഒരുവക കാട്ടാളൻ, നായാടി
- നാഡി
നാടിക
- ഉപരൂപകങ്ങളിൽ ഒന്നു്
നാടിക്കരണം
- കുഴിക്കാണത്തിലേ മൂലധനം
നാടിപ്പറയുന്നു
- കൈകാണിച്ചുപറയുന്നു
- സംശയിച്ചുപറയുന്നു
നാടിഹേമം
- നാഭിക്കടുത്തുള്ള ഒരു മർമ്മം
നാടുക
- തേടുക
- തുടരുക
- വിചാരിക്കുക
നാടുകാണി
- മലയുടെ മുകളിലുള്ളതും സഞ്ചരിക്കാവുന്നതും താഴ്ന്നദേശം കാണാവുന്നതുമായ സ്ഥലം
നാടുകിൽ
- വിചാരിക്കുമ്പോൾ
‘ഞാനൊരുകാലവുമഴിയാവടിവായ്
നാടുകിലരിയചരാചരഗുരു’
നാടുകിലരിയചരാചരഗുരു’
— ഭഗവൽഗീത-മാധവപ്പണിക്കർ
നാടുനീങ്ങുന്നു
- മരിക്കുന്നു
- (രാജാക്കന്മാരുടേയും മറ്റും കാര്യത്തിൽ ഉപയോഗിക്കേണ്ട ഒരു ആചാരവാക്കു്.)
നാടുവാഴി
- രാജാവു്
- ഇടപ്രഭു
നാടുവാഴുന്നു
- രാജ്യം ഭരിക്കുന്നു
നാടുവാഴ്ച
- രാജ്യഭരണം
നാടേയൻ, നാടേരൻ
- നടിപുത്രൻ
- ദേവദാസിയുടെ പുത്രൻ
നാടോടി
- വിശേഷണം:
- നാട്ടിൽ നടപ്പായുള്ള
നാടോടിഭാഷ
- അതാതു ദിക്കിലേ സംസാരം
നാടോടെ
- ദിക്കോടെ
- രാജ്യത്തോടെ
നാട്ട
- ഒരു രാഗം
- കുറ്റി, കാൽ, തൂണു്
നാട്ടകുത്തിനില്ക്കുന്നു
- കുമ്പിട്ടുനില്ക്കുന്നു
നാട്ടക്കല്ലു്
- ഓർമ്മയ്ക്കു നാട്ടീട്ടുള്ള കല്ലു്
നാട്ടക്കുറിഞ്ഞി
- ഒരു രാഗം
നാട്ടക്കോൽ
- സസ്യങ്ങൾക്കു സഹായമായിട്ടു നാട്ടുന്ന തൂണു്. ഊന്നു്
നാട്ടം
- അന്വേഷണം, വിചാരണ, പരിശോധന
- ആഗ്രഹം
‘നാട്ടമറ്റന്തസ്ഫടികംപോലെ’
— കൈവല്യനവനീതം
.നാട്ടൽ
- വല്ലതും കുഴിച്ചു നാട്ടിനിറുത്തുക
നാട്ടാചാരം
- നാട്ടിലേ നടപ്പു്
- നാട്ടിലേ മര്യാദ
നാട്ടാണ്മ
- പ്രഭുത്വം
നാട്ടാണ്മക്കാരൻ
- പ്രഭു
നാട്ടാന
- പിടിച്ചിണക്കിയ ആന
നാട്ടാനടുതല
- ഭക്ഷണസാധനകൃഷി
നാട്ടാർ
- ലോകർ
- ദിഗ്വാസികൾ
- നാട്ടുകാർ
നാട്ടി
- നാട്ട
- വിത, നാട്ടിപ്പണി
നാട്ടുകാരൻ
- നാട്ടിലുള്ളവൻ
നാട്ടുകൂട്ടം
- ജനങ്ങളുടെ കൂട്ടം
നാട്ടുനടപ്പു്
- രാജ്യത്തെ മര്യാദ
- ദേശമര്യാദ
നാട്ടുന്നു
- കുഴിച്ചു നിറുത്തുന്നു
നാട്ടുപടവലം
- ഒരു കൈപ്പുള്ള ഔഷധവള്ളി
നാട്ടുപട്ടരു്
- അമ്പലവാസികളിൽ ഒരു ജാതി
നാട്ടുപന്നി
- പോർക്കു്
നാട്ടുപുറം, നാട്ടിമ്പുറം
- നാട്ടിന്നുള്ളിലേ ദേശം
- ദേശത്തിനുപുറം, അന്യദിക്കു്
നാട്ടുപോത്തു്
- നാട്ടിലുള്ള കന്നു്
നാട്ടുഭാഷ
- അതാതു ദേശത്തേ ഭാഷ
നാട്ടുമാവു്
- സാമാന്യം മാവു്
നാട്ടുമുട്ടം
- ഒരുമാതിരി കുതിര
നാട്ടുവഴി
- നിരത്തി ഉറപ്പിച്ച വഴി
നാട്ടുവാലായ്മ, നാട്ടുബാലായ്മ
- രാജാവു മരിച്ചാൽ പ്രജകളുടെ ഒരു ആചാരദുഃഖം
നാട്ടുവെളിച്ചം
- സൂര്യപ്രകാശം ഇല്ലാത്തപ്പോൾ ഉള്ള മങ്ങിയ വെളിച്ചം (നക്ഷത്രത്തിന്റെ വെളിച്ചം)
നാട്യകൃതി
- രൂപകങ്ങളുടെ അവാന്തര വിഭാഗങ്ങളിൽ ഒന്നു്
- രസം സർവപ്രധാനവും അതാതു ഭാവരസത്തിനനുസരങ്ങളായ അഭിനയം ഇടയ്ക്കിടയ്ക്കായും ഉള്ള നാടകം മുതലായ കൃതികൾ.
നാട്യക്കാരൻ
- ചാക്യാരും ആട്ടക്കാരും മറ്റും
നാട്യപ്രിയ
- വിശേഷണം:
- നാട്യത്തിൽ താൽപര്യമുള്ള
നാട്യാ
- നൃത്തം
- നടന്റെ കർമ്മം എന്നർത്ഥം.
നാട്യം
- ആട്ടം പാട്ടു് കൊട്ടു് ഇവമൂന്നും കൂടി കൂടിയതു്
- (കഥകളി, നാടകം മുതലായവയിൽ ചേരുവാനുള്ളതെല്ലാം ചേർന്നുകളിക്കുന്ന കളി).
നാഡി
- ഞരമ്പു്
- ചിലപ്പോൾ നിലയിൽ നിന്നു തെറ്റിപ്പോകുന്നതു് എന്നർത്ഥം. നാഡികൾ 72൦൦൦.
- കുഴൽ
- നാഴിക
- (ആറുക്ഷണം കൂടിയ കാലം) ഗമിക്കുന്നതു് എന്നർത്ഥം.
- നാഡിവ്രണം
- മീൻകണ്ണിക്കറുക
- തണ്ടു്, തൃണാദികളുടെ കാമ്പു്
- ഗന്ധമുള്ളതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- നാളം
- കാണ്ഡം.
നാഡിക
- നാഴിക
- വ്യാകരണപ്രകാരം ‘ഡ’ ‘ശ’ ഈ അക്ഷരങ്ങൾക്കു ക്രമമായി ഴ, ച, ഈ അക്ഷരങ്ങൾ ആദേശം വരും. ഉദാ:നാഡികാ – നാഴിക. ഈശ്വരൻ – ഈച്ചരൻ.
നാഡികേരം
- നാളികേരം
നാഡിത്രയം
- ഇഡ
- പിംഗല
- സുഷുമ്നാ
നാഡിന്ധമൻ
- തട്ടാൻ
- മുളങ്കുഴലുകൊണ്ടു് ഊതുന്നവൻ എന്നർത്ഥം.
നാഡീപരീക്ഷ
- രോഗികളുടെ നാഡിപിടിച്ചു നോക്കുക
നാഡീശാകം
- തണ്ടൻചീര
നാഡീവ്രണം
- എപ്പോഴും ചലം ഒലിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗം
- ദ്വാരം കുറഞ്ഞുണ്ടാകുന്ന പുണ്ണു്
- നാഡിവ്രണം വാതംകൊണ്ടും പിത്തംകൊണ്ടും കഫംകൊണ്ടും സന്നിപാതംകൊണ്ടും ശല്യംകൊണ്ടും ഉണ്ടാകുന്നതാകയാൽ അഞ്ചുവിധം എന്നു പറയപ്പെടുന്നു.
നാഡീസൂത്രം
- നാഴിക അറിവാനുള്ള യന്ത്രം
- ഞരമ്പു്
നാണകം
- നാണയം
നാണക്കേടു്
- ലജ്ജയില്ലായ്ക
നാണപ്പെടുത്തുക
- കിക്കിളിയാക്കുക
- ലജ്ജിപ്പിക്ക
നാണം
- ലജ്ജ
നാണംകുണുങ്ങി
- സഭാകമ്പമുള്ളവൻ
- ലജ്ജാശീലൻ
നാണയം, നാണിയം
- രൂപാ, പണം മുതലായതു്
- നടപ്പു്, സമ്മതം
- ബഹുമാനം
- പ്രസിദ്ധം
- നേരു്
നാണിക്കുന്നു
- ശങ്കിക്കുന്നു
- ലജ്ജിക്കുന്നു
- (സകര്‍മ്മകക്രിയ:നാണിപ്പിക്കുന്നു.)
നാണിയക്കാരൻ
- പരമാർത്ഥി
- വിശ്വസിക്കപ്പെടുവാൻ തക്കവൻ
നാണിയക്കേടു്
- മര്യാദയല്ലാത്ത പ്രവൃത്തി
നാണിയമാകുന്നു
- നടപ്പാകുന്നു
- പ്രസിദ്ധമാകുന്നു
- (സകര്‍മ്മകക്രിയ:നാണയമാകുന്നു.)
നാണീയസ്സ്
- വിശേഷണം:
- വലുതു്
- ഒട്ടും ചെറുതല്ലാത്തതു്
- ന + അണീയസ്സ് = അല്പമല്ലാത്ത, അണു = ചെറുതു്. അണീയസ്സ് = വളരെ ചെറുതു്. അണിഷ്ഠ = ഏറ്റവും ചെറുതു്. രണ്ടു വസ്തുക്കളെ ഒത്തുനോക്കുമ്പോൾ ഒന്നിനു മേന്മ പറയുന്നതിനായി പദത്തോടു ‘ഈയസ്സ്’ ‘തര’ ഈ പ്രത്യയങ്ങൾ ചേർക്കും. അനേകവസ്തുക്കളെ ഒത്തുനോക്കി അവയിൽ ഒന്നിനു മേന്മകല്പിക്കുന്നതിനു ‘ഇഷ്ഠ, തമ’ എന്നീ പ്രത്യയങ്ങളെ ചേർക്കും.
നാണു
- ഒരു പേർ
- നാരായണൻ എന്നതു ചുരുങ്ങി ‘നാണു’ എന്നും നാരായണി എന്നതു ചുരുങ്ങി ‘നാണി’ എന്നുമായി.
നാണുന്നു
- ലജ്ജിക്കുന്നു
- നാണിക്കുന്നു
‘നാണി അകത്തു പുക്കാൾ’
— രാമചരിതം
.നാണുവം
- ഒരു പക്ഷി
- നാരാണപ്പക്ഷി
നാണ്യം
- നാണയം
- കള്ളനാണ്യം
നാതിചിര
- വിശേഷണം:
- അധികം നീളത്തിൽ അല്ലാത്ത
നാതിദൂര
- വിശേഷണം:
- അധികം ദൂരെ അല്ലാത്ത
നാത്തൂൻ
- ഭർത്താവിന്റെ ഉടപ്പിറന്നവൾ
നാത്രൻ
- ശിവൻ
- മുനി
നാത്രം
- സ്തുതി
- ആശ്ചര്യം
നാഥ
- രക്ഷിക്കുന്നവൻ
- ഭാര്യ
നാഥൻ
- രക്ഷിക്കുന്നവൻ
- ഭർത്താവു്
- രാജാവു്
നാഥരാമാഗ്രി
- ഒരു രാഗം
നാഥവൽ
- വിശേഷണം:
- നാഥനുള്ള
- ആശ്രയിച്ചുപാർക്കുന്ന
- (പു:നാഥവാൻ. സ്ത്രീ:നാഥവതി.)
നാഥവാൻ
- അന്യന്റെ ചൊല്പടിക്കു നടക്കുന്നവൻ
- നാഥനുള്ളവൻ എന്നർത്ഥം.
നാദം
- ശബ്ദം
നാദേയ
- വിശേഷണം:
- നദിയിലുണ്ടായ
നാദേയം
- ഉപ്പു്
- അഞ്ജനം
- ആറ്റുവഞ്ചി
- വഞ്ചി
- കുരുവിക്കരിമ്പു
- പുഴമുഞ്ഞ
നാദേയീ
- നീർവഞ്ചി
- നദിയിലുണ്ടായതു് എന്നർത്ഥം.
- നിലഞാവൽ
- മധുരനാരകം
- പുഴമുഞ്ഞ, തഴുതാവൽ
- ആറ്റുഞാവൽ
- (കൈപ്പു കുറഞ്ഞ) പടവലം
- ചെമ്പരുത്തി
നാദലക്ഷ്യം
- നാദം കൊണ്ടു ലക്ഷിക്കപ്പെടുന്നതു്
- (ശബ്ദഗുണകമാകാശം എന്നു പ്രസിദ്ധം).
നാദവിദ്യാത്മകൻ
- നാദബ്രഹ്മമെന്നും ശബ്ദബ്രഹ്മമെന്നും ഉള്ള രൂപത്തോടു കൂടിയവൻ
നാനലം
- നാവിന്റെ നലം
- (നന്മ, ഗുണം).
നാനാ
- അനേകം
- വേറെ
- കൂടാതെ
- ഇരട്ട
നാനാദ്ധ്വനി
- പലമാതിരി ശബ്ദം
നാനാനം
- വെവ്വേറെ
നാനാപ്രകാരം
- വിശേഷണം:
- പലവിധത്തിലുള്ള
നാനാരൂപ
- വിശേഷണം:
- പല സ്വരൂപമുള്ള
- ബഹുവിധമായ
നാനാർത്ഥം
- വിശേഷണം:
- പല അർത്ഥമുള്ള
- അനേകം പ്രയോജനമുള്ള
- അസംഖ്യം സമ്പത്തുള്ള
- പല വസ്തുവുള്ള
നാനാവർണ്ണ
- വിശേഷണം:
- പല നിറമുള്ള
നാനാവിധ
- വിശേഷണം:
- പലവിധമുള്ള
- ദുസ്സാമർത്ഥ്യമുള്ള
- വെടിപ്പില്ലാത്ത
നാനാവിധക്കാരൻ
- പലമാതിരിക്കാരൻ
- ദുശ്ശീലക്കാരൻ
നാനാഴി
- ഒരിടങ്ങഴി
നാനുഷ്ഠേയ
- വിശേഷണം:
- ചെയ്യരുതാത്ത
- മര്യാദയല്ലാത്ത
നാന്തല
- നാക്കിന്റെ തുമ്പു് (മുന)
- തയാറുള്ള നാവു്
നാന്തുക
- നനയുക
‘നാന്തുകപ്പൊഴുതാറും’
— രാമചരിതം
.നാന്ദകം
- വിഷ്ണുവിന്റെ വാൾ
നാന്ദി
- നാടകത്തിന്റെ ആരംഭത്തിലുള്ള പദ്യം
- ആരംഭം
- (നന്ദിപ്പിക്കുന്നതുനിമിത്തം ഈ പേർ വന്നു). നാടകം ആരംഭിക്കുന്നതിനു രംഗവിഘ്നശമനത്തിന്നായി നടന്മാർ അണിയറയിൽവെച്ചു ചിലതൊക്കെ നടത്തുക പതിവുണ്ടു്. നാടകത്തിന്നു പൂർവമായി പ്രയോഗിക്കാറുള്ള രംഗമാകയാൽ നാട്യശാസ്ത്രകാരകന്മാർ അതിന്നു ‘പൂർവ്വരംഗം’ എന്നു അഭിധാനം ചെയ്തിരിക്കുന്നു. ഈ പൂർവരംഗത്തിന്നു പ്രത്യേകാരംഭം മുതലായ പല അംശങ്ങളും നാട്യശാസ്ത്രത്തിൽ വിധിച്ചിട്ടുണ്ടു്. നാന്ദി അതിൽ പ്രധാനവും അപരിത്യാജ്യവുമാണത്രേ. ഒരിക്കൽ നന്ദി എന്ന കാള ആകാശത്തിൽ പരമേശ്വരന്റെ നടനരംഗമായി തീർന്നു. ആ രംഗത്തെ ഉദ്ദേശിച്ചു ചെയ്യുന്ന പൂജയത്രേ നാന്ദി എന്നും കാണുന്നു.
- നാന്ദീതികഥ്യതേ— എന്നുള്ള പ്രമാണവാക്യമനുസരിച്ചു ആശീസ്സുരൂപമായൊ നമസ്ക്രിയാരൂപമായോ ഉള്ളതും കാവ്യാർത്ഥത്തെ സൂചിപ്പിക്കുന്നതുമായ ശ്ലോകമാണു് നാന്ദി എന്നും പറയുന്നുണ്ടു്. നാന്ദി ശ്ലോകത്തിൽ മംഗളസൂചകങ്ങളും താഴെ പ്രസ്താവിക്കുന്നവയുമായ ഏതെങ്കിലും ഒരുപദം കൂടിയേകഴിയൂ ‘ശംഖം, ചന്ദ്രൻ, അബ്ജം, കോകം, കൈരവം’.
‘ആശീർന്നമസ്ക്രിയാരൂപഃ
ശ്ലോകഃ കാവ്യാർത്ഥസൂചകഃ’
ശ്ലോകഃ കാവ്യാർത്ഥസൂചകഃ’
നാന്ദീകരൻ, നാന്ദീവാദി
- നാടകത്തിന്റെയും മറ്റും ആദിയിൽ കഥയുടെ ആരംഭമിടുന്നവൻ
- നാന്ദിയെ ചെയുന്നവൻ
നാന്നാങ്ക്
- പതിനാറു്
നാപ്പുൺ, നാപ്പുക്കൽ
- നാവിലുണ്ടാകുന്ന ഒരു രോഗം (പരു)
നാന്മ
- അഞ്ചിൽനാലു്
നാന്മടങ്ങു്
- നാലിരട്ടി
നാന്മറ
- നാലുവേദം
- (ഋൿ, യജുസ്സ്, സാമം, അഥർവണം.)
നാന്മുകപ്പുല്ലു്
- സംഭാരപ്പുല്ലു്
- ചെങ്കണ
- കൊതിപ്പുല്ലു്
- കാവട്ടംപുല്ലു്
- കഫം, പിത്തം, രക്തദോഷം മുതലായവക്കു നന്നു്. വലുതും ചെറുതും രണ്ടു തരമുണ്ടു്. രണ്ടിൽ നിന്നും തൈലം ഏടുക്കുന്നു. തമിഴ്: മാന്തപ്പുൽ.ഇംഗ്ലീഷ്: Lemon-grass ലെമൺഗ്രാസ്സ്.
- പര്യായപദങ്ങൾ:
- കത്തൃണം
- പൗരം
- സൗഗന്ധികം
- ധ്യാമം
- ദേവജഗ്ദ്ധകം
- രൗഹിഷം.
നാന്മുഖൻ
- ബ്രഹ്മാവു്
നാന്മൂന്നു
- പന്ത്രണ്ടു്
- (4 × 3 = 12).
നാപിതൻ
- ക്ഷൗരക്കാരൻ
- അസ്പൃശ്യനാകയാൽ അടുത്തുവരാത്തവൻ എന്നർത്ഥം
നാപിതശാല
- ക്ഷൗരപ്പുര
നാപിതായനി
- ക്ഷൗരകന്റെ പുത്രൻ
നാപിയത്തി
- ക്ഷൗരക്കാരി
നാഭകൻ
- വൈവസ്വതമനുവിന്റെ ഒരു പുത്രൻ
നാഭാഗൻ
- ഒരു സൂര്യവംശരാജാവു്
- ഇദ്ദേഹത്തിന്റെ പുത്രനത്രേ അംബരീഷൻ.
നാഭി
- പൊക്കിൾ
- കസ്തൂരി
- ഹിംസിച്ചെടുക്കുന്നതു് എന്നർത്ഥം.
- തേർ വണ്ടിയുടെ നടുഭാഗം, ചക്രകൂടം, (ചക്രത്തിന്റെ മദ്ധ്യത്തിൽ അല്ലികളെല്ലാം ചെന്നു ചേരുന്നതായ ഉരുണ്ട ഒരു സാധനം)
- ഒരു രാജാവു്
- ക്ഷത്രിയൻ
- ഹിംസിക്കുന്നവൻ എന്നർത്ഥം.
നാഭികമലം
- പൊക്കിൾ
നാഭിജൻ, നാഭിജന്മാ,നാഭിഭൂ
- ബ്രഹ്മാവു്
നാഭിനാളം, നാഭിസൂത്രം
- പൊക്കിൾകൊടി
നാഭിസ്ഥാനം
- നാഭിപ്രദേശം
നാം
- ഞങ്ങൾ എന്നതിന്റെ പര്യായം
നാമ
- വിശ്ചയത്തിലും കോപത്തിലും
- നിന്ദ
- പ്രതിജ്ഞ
- ഓർമ്മ
- ആശ്ചര്യം
- പ്രകാശ്യം
- സംഭാവ്യം
- ഉപഗമം ഇത്യാദികളിലും സംബന്ധിച്ചു വരും
നാമകരണം
- പേരിടുക
- ഇതിനു ജന്മനാൾ വർജ്ജിക്കണം.
നാമകീർത്തനം
- നാമംചൊല്ലുക
നാമജപം
- ഈശ്വരനാമങ്ങളെ പതുക്കെപ്പറക
നാമധാതുക്കൾ
- സ്വതേയുള്ള ധാതുക്കൾ കൂടാതെ മറ്റു ശബ്ദങ്ങളിൽ നിന്നും ധാതുക്കളെ സൃഷ്ടിക്കുമാറുണ്ട്. ഈ വക ധാതുക്കളിൽ മിക്കവയും നാമജങ്ങളാകയാൽ ഇവക്കു നാമധാതുവെന്നു പേർ
നാമധാരണം
- വിഷ്ണുവിന്റെ ചില അടയാളങ്ങളെ ധരിക്കുന്നവൻ
നാമധാരീ
- വിഷ്ണുവിന്റെ ചില അടയാളങ്ങളെ ധരിക്കുന്നവൻ
നാമധേയം
- പേർ
നാമനിർമ്മായി
- (വ്യാകരണത്തിൽ) തദ്ധിതത്തിലേ ഒരു പിരിവു്
നാമഭാഷ
- പേരുകൊണ്ടുണ്ടാക്കീട്ടുള്ള ഒരു ഭാഷ
നാമം
- പേർ
- വിഷ്ണു വന്ദനക്കാരുടെ അടയാളം
- ദ്രവ്യത്തിന്റെയൊ ഗുണത്തിന്റെയൊ ക്രിയയുടെയൊ പേരിനെ കുറിയ്ക്കുന്ന ശബ്ദം
- പര്യായപദങ്ങൾ:
- ആഹ്വയം
- ആഖ്യാ
- ആഹ്വാ
- അഭിധാനം
- നാമധേയം.
നാമമാല
- അക്ഷരമാലപ്പുസ്തകം
- നിഘണ്ടു
നാമവാക്യം
- നാമത്തിനു തുല്യമായ വാക്യം
നാമവാൻ
- പേരോടുകൂടിയവൻ
നാമശേഷ
- വിശേഷണം:
- മരിച്ച
നാമാങ്കിത
- വിശേഷണം:
- പേരുകൊണ്ടു അടയാളമിട്ടിട്ടുള്ള
നാമാന്തരകരണം
- വേറെ പേരിടുക
നാമാംഗജം
- നാമാംഗം എന്നു പറയുന്ന പേരെച്ചം തന്നെ ഭേദകമായിത്തീർന്നതു്
നാമാവു്
- ഇതു് ഓരോ നാമങ്ങൾക്കു പിൻ ചേർക്കുമ്പോൾ അതാതു പേരുള്ള എന്നു അർത്ഥം വരും
നാമാവശേഷം
- പേരുമാത്രം ശേഷിച്ചിട്ടുള്ളതു്
- വാസ്തവത്തിൽ നശിച്ചതു്
നാമ്പു്
- തളിർ
- കൂമ്പു്
- തീജ്ജ്വാലയും മറ്റും
- അഗ്രം
നാമ്പില
- തളിരിനോടടുത്തുള്ള ഇല
നായ്
- പട്ടി
- ഇതിന്റെ മാംസത്തിനു ചെന്നായുടെ മാംസത്തോടടുത്ത ഗുണമുണ്ടു്. പട്ടി കടിച്ചു് മുറിപ്പെട്ടാൽ കോഴിക്കാഷ്ടം ശർക്കരയും എണ്ണയും എരിക്കിൻപാലും കൂട്ടി മർദ്ദിച്ചു ലേപനം ചെയ്ക. പേപ്പട്ടി കടിച്ചുണ്ടാകുന്ന വികാരത്തിങ്കൽ കറ്റുവാഴനീരിൽ ഇന്തുപ്പു ചേർത്തു് മന്ദോഷ്ണമാക്കി മൂന്നു ദിവസം കുടിക്ക. അല്ലെങ്കിൽ ചെറിയ കുമ്പളത്തിൻവേരും മുളകുംകൂടി ചൂടുവെള്ളത്തിൽ അരച്ചു കലക്കി സേവിക്ക. കടിപെട്ടാൽ അപ്പോൾ തന്നെ കോൾവായ് ലോഹശലാകകൊണ്ടു് ദഹിപ്പിക്കുക അധികം നന്നു്.
നായകക്കല്ലു്
- മാലയ്ക്കും മറ്റും ചേരുന്ന പ്രധാനക്കല്ലു്
നായകചതുഷ്ടയം
- ധീരോദാത്തൻ, ധീരോദ്ധതൻ, ധീരലളിതൻ, ധീരശാന്തൻ ഇവർ സർവരസസാധാരണന്മാരായ നാടകനായകന്മാരാകുന്നു
- ധീരോദാത്തൻ – ആത്മപ്രശംസ ചെയ്യാതേയും, സുഖദുഃഖങ്ങളെക്കൊണ്ടു ഇളക്കമില്ലാതേയും ക്ഷമ, ഗാംഭീര്യം, സ്ഥിരത ഇതുകളോടുകൂടിയും തന്റെ അഭിമാനത്തെ പുറത്തുകാട്ടാതേയും ദൃഢവ്രതനായും ഇരിക്കുന്ന നായകനാകുന്നു. ധീരോദ്ധതൻ – ചതി, ചാപല്യം, കോപം, അഹംഭാവം, ആത്മപ്രശംസ മുതലായതുകളോടു കൂടിയവനാകുന്നു. ധീരലളിതൻ – നിശ്ചിന്തനും മൃദുശീലനും കലാവിദ്യകളിൽ തൽപരനുമായ നായകനാകുന്നു. ധീരപ്രശാന്തൻ – നായകന്റെ സാമാന്യ ഗുണങ്ങളോടുകൂടിയ ബ്രാഹ്മണനാകുന്നു.
- ദക്ഷിണൻ, ധൃഷ്ടൻ, അനുകൂലൻ, ശഠൻ
- ദക്ഷിണനായകൻ – സ്ത്രീകളിൽ ഒരു പോലെ ആസക്തിയോടു പെരുമാറുന്ന രസികൻ. ധൃഷ്ടൻ – വകതിരിവു്, മാനം, നാണം ഇവ തീരെയില്ലാത്തവൻ. അനുകൂലൻ – ഒരെ നായികയിൽ ആഗ്രഹത്തോടു കൂടിയവൻ. ശഠൻ – ഒരു സ്ത്രീയെ ഉള്ളുകൊണ്ടു സ്നേഹിച്ചിട്ടു മറ്റൊരുവളിൽ പുറമേ സ്നേഹംഭാവിച്ചു് അവളെ ദ്രോഹിക്കുന്നവൻ.
- പൂർവരാഗാവസ്ഥയിൽ അഭിലാഷം സിദ്ധിച്ചിട്ടില്ലാത്ത നായികാനായകന്മാർക്കുണ്ടാകാവുന്ന പത്തു അവസ്ഥകൾ: 1. അഭിലാഷം – അഭീഷ്ടം സാധിപ്പാനുള്ള ആഗ്രഹം. 2. ചിന്തനം – പ്രാപ്ത്യുപായം മുതലായ മനോരാജ്യം. 3. സ്മൃതി – മനസ്സിനെ മന്മഥവിഷയത്തിൽ മാത്രം ഏകാഗ്രമാക്കി ചിന്തയോടു ദീർഘനിശ്വാസം ചെയ്ക. 4. ഗുണകഥനം – സൗന്ദര്യാദി ഗുണപ്രശംസ. 5. ഉദ്വേഗം – തനിക്കു വേണ്ടവരെകൂടി വെറുത്തിരിക്ക. 6. (സം) പ്രലാപം – മനം വട്ടംചുറ്റുകകൊണ്ടു ആളെക്കാണാതെ മുറുമുറുക്കുക. 7. ഉന്മാദം – ചേതനാചേതനവിവേചനരാഹിത്യം നിമിത്തവും മറ്റും ഭ്രാന്തു കാണിക്കുക. 8. വ്യാധി– നെടുവീർപ്പു്, വിളർച്ച, ദേഹകാർശ്യം മുതലായതു്. 9. ജഡത – ജളത. 1൦. മരണം – (രസവിച്ഛേദംകൊണ്ടു നാടകങ്ങളിലും മറ്റും നല്ലവണ്ണം വിവരിച്ചു കാണുന്നില്ല.)
‘അഭിലാഷശ്ചിന്താസ്മൃതി
ഗുണകഥാനോദ്വേഗസമ്പ്രലാപാശ്ച
ഉന്മാദോഥവ്യാധി
ജ്ജഡതാമൃതിരിതിദശാത്രകാമദശാഃ’
ഗുണകഥാനോദ്വേഗസമ്പ്രലാപാശ്ച
ഉന്മാദോഥവ്യാധി
ജ്ജഡതാമൃതിരിതിദശാത്രകാമദശാഃ’
നായകസാഹായികചതുഷ്ടയം
- പീഠമർദ്ദനൻ
- (പ്രധാനനായകന്റെ ഭക്തനും അനുചരനും സമർത്ഥനുമായിരിക്കും. പ്രധാനനായകന്റെ ഗുണങ്ങൾ തികച്ചുകാണുകയില്ല.)
- പര്യായപദങ്ങൾ:
- വിടൻ
- ചേടൻ
- വിദൂഷകൻ.
നായകൻ
- പ്രഭുത്വമുള്ളവൻ
- നയിക്കുന്നവൻ, കൊണ്ടുനടക്കുന്നവനെന്നർത്ഥം.
- ഭർത്താവു്
- സൈന്യാധിപൻ
- നാടകങ്ങളിലേയും കാവ്യങ്ങളിലേയും പ്രധാന പുരുഷൻ
- (സ്ത്രീ:നായിക.) നായകന്മാർ മൂന്നുവിധം – പ്രധാനനായകൻ, പതാകാനായകൻ, പ്രതിനായകൻ.
നായകം
- മാലയുടേയും മറ്റും നടുവിൽ വയ്ക്കുന്ന കല്ലു്
നായകമണി
- നടുനായകം
- (സംസ്കൃതം: തരളം.)
- മുത്തുമാലയുടെ നടുവിലുള്ളതും മറ്റു മണികളെക്കാൾ വലിപ്പമുള്ളതുമായ രത്നം
നായൻ
- നായകൻ
- (ബഹുവചനം – നായർ).
നായനാർ
- യജമാനൻ, നാഥൻ
- ക്ഷേത്രത്തിലേ പ്രധാന ഉടമസ്ഥൻ
നായം
- വഴികാണിക്ക
- നീതി
നായർ
- ദ്രാവിഡവർഗ്ഗക്കാരിൽപ്പെട്ട ഒരു പ്രത്യേക ജാതിക്കാർ
നായർവെണ്ണ
- ഒരു മരുന്നുതൈ
- ആട്ടുനാറിവേള
- വാതരോഗം, കഫം, കൃമി, ഗുല്മം, അഷ്ഠീല, ശൂലം, ആനാഹം, അഗ്നിമാന്ദ്യം, ചെവിക്കുത്തു്, ജ്വരം, വ്രണം ഇവക്കു നന്നു്. മഞ്ഞപ്പൂവുള്ളതു് നേത്രരോഗത്തിനുംകൂടി കൊള്ളാം. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ തടുക്കും. കറികളിൽ ചേർത്താൽ നല്ല ഗന്ധംകാണും. രുചികരമാണു്. ഫലവും ബീജവും കരിങ്കടുകിന്റെ എന്നപോലെയിരിക്കും. തമിഴിൽ – നായർവേളൈ.
- പര്യായപദങ്ങൾ:
- ബർബരാ
- കബരീ
- തുംഗീ
- ഖരപുഷ്പാ
- അജഗന്ധിക.
നായർവേള
- നായർവെണ്ണ
- ആട്ടുനാറിവേള
നായാടി
- ഒരുവക കാട്ടാളജാതി
- നായാട്ടുകാരൻ
നായാടുന്നു
- വേട്ടചെയ്യുന്നു
- കാട്ടുമൃഗങ്ങളെ കൊല്ലുന്നു
നായാട്ടു്
- വേട്ട
- കാട്ടുമൃഗങ്ങളെ കൊല്ലുക
- നായാട്ടുനായ് = വിശ്വകദ്രു. നായാട്ടു നാലുപ്രകാരമെന്നും ആറുപ്രകാരമെന്നും രണ്ടുപക്ഷമുണ്ടു്. 1. അയ്യൻപടികുറിച്ചു നായാട്ടു്. 2. അർജ്ജുനൻപടിവിളിച്ചു നായാട്ടു്. 3. വേടൻവഴി കൂരൻ നോക്കുക. 4. കാട്ടാളൻവഴി കൂട്ടിൽ പന്നികൊല്ലുക. ഇങ്ങിനെ നാലെന്നും; 1. കുറിനായാട്ടു്. 2. വിളിനായാട്ടു്. 3. പള്ളിവേട്ടനായാട്ടു്. 4. കൂട്ടിയതും വെറുമ്പുറം. 5. കണ്ടതും ഓർമ്മിക്ക. 6. എളകിയതും. ഇങ്ങിനെ ആറെന്നും രണ്ടുവിധം പറയുന്നു.
- പര്യായപദങ്ങൾ:
- ആച്ഛോദനം
- മൃഗവ്യം
- ആഖേടം
- മൃഗയാ.
നായാട്ടുനാ(യ്)
- നായാട്ടിനു സഹായിപ്പാൻ സാമർത്ഥ്യമുള്ള പട്ടി
നായാട്ടുപട്ടി
- വേട്ടപ്പട്ടി
നായാട്ടുവല
- വേട്ടയിൽ മൃഗങ്ങളെ ചാടിപ്പാനുള്ള വല
നായാട്ടുവിളി
- നായാട്ടുകാരുടെ വിളിച്ചു കൂകൽ
നായാണ്ടിക്ക
- പരിഹസിക്ക
നായിക
- ഭാര്യ
- രക്ഷിക്കുന്നവൾ, പ്രമാണമായുള്ളവൾ
- നായികാഭേദങ്ങൾ: 1. സ്വാധീനഭർത്തൃക – ഭർത്താവു രതിഗുണാകൃഷ്ടനായിട്ടു യാതൊരുവളെ വേർപിരിയുന്നില്ലയോ വിചിത്രവിഭ്രമാസക്തയായ അവളത്രേ സ്വാധീനഭർത്തൃക. 2. ഖണ്ഡിത – ഭർത്താവു് അന്യസംയോഗ ചിഹ്നിതനായി യാതൊരുത്തി യുടെ പാർശ്വത്തിലേക്കു വരുന്നുവോ ഈർഷ്യാകഷായിതയായ അവൾ ഖണ്ഡിത. 3. അഭിസാരിക – മന്മഥ വംശവദയായി യാതൊരുത്തിയാണു് കാന്തനെ അഭിസരണസ്ഥാനത്തേക്കു വരുത്തുകയൊ താൻ നേരിട്ടു് ആ സ്ഥാനത്തേക്കു ചെല്ലുകയൊ ചെയ്യുന്നു അവൾ അഭിസാരിക. 4. കലഹാന്തരിത – ചാടുകാരൻ ( നല്ലവാക്കു പറയുന്നവൻ) ആണെങ്കിലും യാതൊരുത്തി രോഷംകൊണ്ടു് അപ്രകാരമുള്ള ഭർത്താവിനെ ധിക്കരിച്ചു പറഞ്ഞതിൽ പിന്നീടു പശ്ചാത്താപത്തെ പ്രാപിക്കുന്നുവോ അവൾ കലഹാന്തരിത. 5. വിപ്രലബ്ധ – കുറിസ്ഥലം മുൻകൂട്ടി ഉറപ്പിച്ചതിന്റെ ശേഷം ആ നിശ്ചയപ്രകാരം പ്രിയതമൻ അവിടെ എത്തിച്ചേരാതെ യാതൊരുത്തിയെ ചതിച്ചുവോ അത്യന്തം അവമാനിതയായ അവൾ വിപ്രലബ്ധ. 6. പ്രോഷിതഭർത്തൃകാ – കാന്തൻ ദൂരദേശത്തേക്കു പോയ സമയം യാതൊരുത്തി വിവർണ്ണയും മലിനയും കൃശയുമായിട്ടു ഭർത്താവിന്റെ വരവിനെത്തന്നെ ഓർത്തുകൊണ്ടിരിക്കുന്നുവോ അവൾ പ്രോഷിതഭർത്തൃക. 7. വാസകസജ്ജ – ഉറക്കറയിൽ തല്പം തട്ടിക്കുടഞ്ഞു വിരിച്ചു സുമാറാക്കി പിന്നേയും ഭർത്താവു വന്നാൽ ചെയ്യാനുള്ള വിധികളെ ശരിയാക്കീട്ടു പ്രിയസമാഗമത്തെത്തന്നെ കാത്തുകൊണ്ടിരിക്കുന്നവൾ വാസകസജ്ജ (വാത്സ്യായന മഹർഷിയുടെ അഭിപ്രായം). 8. വിരഹോൽകണ്ഠിത – വരേണമെന്നു തന്നെ കൃതചിത്തനാണെങ്കിലും കാര്യാന്തരവ്യഗ്രത ഹേതുവായിട്ടു ഭർത്താവിനു വരുന്നതിനു സൗകര്യം ലഭിക്കാതി രിക്കുന്ന സമയം അയാൾ വരായ്കകൊണ്ടുള്ള ദുഃഖം കൊണ്ടു പരവശയായിരിക്കുന്നവൾ വിരഹോൽകണ്ഠിത. (നായികാസഹായിനികൾ ൻ വിധം– ദൂതി, ദാസി, സഖി, ചേടി, ധാത്രേയി, പ്രാതിവേശിനി, ലിംഗിനി, ശില്പിനി, സ്വസ്ത്രി).
നായികാജാതിചതുഷ്ടയം
- (സ്ത്രീ എന്നതു നോക്കുക)
നായികാനായകന്മാർ
- നായികയും നായകനും
- സംസ്കൃതമനുസരിച്ചു സാധുവല്ല. ഏകശേഷം എന്ന സമ്പ്രദായം ഭാഷയിലില്ലാത്തതുകൊണ്ടു ഭാഷയിൽ ഈ പ്രയോഗം സാധുവാണത്രെ.
നായിക്കൊരുണ
- നായ്ക്കുരണ
നായിങ്കണ
- നായ്ക്കരിമ്പു്
നായിച്ചീര
- ഒരു പത്രശാകം
- ചൊറിക്കും വ്രണത്തിനും നന്നു്. സംസ്കൃതം: ശുനകചില്ലീ.
നായിടുക
- നായാടുക
നായിനാർ
- യജമാനൻ, നാഥൻ
- ക്ഷേത്രത്തിലേ പ്രധാന ഉടമസ്ഥൻ
നായിബ്(പ്പ്)
- പകരക്കാരൻ.അറബി:
നായ്കൻ
- കാരാഗൃഹത്തിൽ പ്രമാണി
- ഒരു ജാതിക്കാരൻ
- പട്ടാളത്തിൽ പത്തുപേർക്കു് യജമാനൻ
നായ്ക്കയ്യൻ
- നായുടെ വേലക്കാരൻ
- (ഒരു ശകാരവാക്കു്).
നായ്ക്കരിമ്പു്
- നായ്ങ്കണ
നായ്ക്കല്ല
- കള
നായ്ക്കാഷ്ഠം, നായ്ക്കാട്ടം
- പട്ടിയുടെ തീട്ടം
നായ്ക്കുരണ
- ഒരു ഔഷധവള്ളി
- ഇതു വൃഷ്യമാണു്. വാതം, ചുമ, പിത്തം, കഫം, വായുമുട്ടൽ, രക്തപിത്തം, ദുഷ്ടവ്രണം, ക്ഷയരോഗം ഇവയ്ക്കു് നന്നു്. ദേഹത്തെ തടിപ്പിക്കും. ഇതിന്റെ ചൊറിയുന്ന പൊടി ശർക്കരയിൽ പൊതിഞ്ഞു സേവിച്ചാൽ കൃമിഹരമാകുന്നു. തമിഴിൽ – പൂനൈക്കാലി.
- പര്യായപദങ്ങൾ:
- ആത്മഗുപ്താ
- ജഡാ
- അഖ്യണ്ഡം കണ്ഡൂരാ
- പ്രാവൃഷായണീ
- ഋഷ്യാപ്രാക്താ
- ശൂകശിംബി
- കപികഛു
- മർക്കടി.
നായ്ക്കുട്ടി
- കൊച്ചു പട്ടി
നായ്ങ്കണ
- നായ്ക്കരിമ്പു്
നായ്പട
- പട്ടികളുടെ ശണ്ഠ
നായ്പിള്ള
- പട്ടിക്കുട്ടി
- ഒരുമാതിരി മെരുകു്
നായ്മ
- യജമാനത്വം
- നാഥത്വം
നായ്വെണ്ണ
- നായർവെണ്ണ
നായ്വെള്ള
- കന്നുകാലികൾക്കുള്ള ഒരുമാതിരി നിറം
- (വെളുത്ത മുടിയും തൊലിയും കാണും).
നാരു്
- പനയുടെയോവാഴയുടേയോ നാരു്
നാര
- വിശേഷണം:
- മനുഷ്യരെ സംബന്ധിച്ച
നാരക
- വിശേഷണം:
- നരകത്തെ സംബന്ധിച്ച
നാരകൻ
- മഹാപാപി
നാരകം
- നരകം
- പാപികളെ സ്വസമീപത്തിലേയ്ക്കു വരുത്തുന്നതെന്നർത്ഥം.
നാരകം
- നാരങ്ങയുണ്ടാകുന്ന ചെറിയ വൃക്ഷം
- ജോനകനാരകം
- മാതളനാരകം
- വള്ളിനാരകം
- നിലനാരകം
- വടുകപ്പുളിനാരകം
- മധുരനാരകം
- ൈപ്പൻനാരകം
- പമ്പിളിനാരകം
- െറുനാരകം
- ഈളിനാരകം
- വടുകപ്പുളിനാരങ്ങ – വാതം, ആമദോഷം, കൃമി, ശൂലം, തളർച്ച, അരോചകം ഇവയെ കളയും. വിഷദവും ദുർജ്ജരവു മാകുന്നു.
- പര്യായപദങ്ങൾ:
- ഐരാവതം
- നാഗരംഗം (നാരംഗം).
നാരകീയ
- വിശേഷണം:
- നരകത്തേ സംബന്ധിച്ച
- നരകത്തിലുള്ള
- ദുരിതകരമായ
നാരങ്ങമുറി
- ഉരുളി
- കുട്ടുകം
- കിടാരം
- ഇതിന്റെ ആകൃതി ഒരു നാരങ്ങയുടെ പാതിപോലെയിരിക്കും. ഇതിൽ 3൦ ഇടങ്ങഴി അരിയോളം വേവിക്കാം.
നാരങ്ങാ
- നാരകത്തിന്റെ കായ്
- (നാരകം എന്നതു നോക്കുക).
നാരഞ്ഞപ്പുല്ലു്
- ഒരുമാതിരി പുല്ലു്
- ഇതു മലബാറിലും കൊച്ചിയിലും ബർമ്മയിലും കണ്ടുവരുന്നു. ഇതിൽ നിന്നു തൈലമെടുത്തു ലണ്ടനിൽ വിറ്റുവരുന്നു. ഇംഗ്ലീഷ്: Lemon grass.
നാരദൻ
- ഏഷണിക്കാരൻ
- (ശൈലി.)
നാരദൻ
- ഒരു മഹർഷി
- ദേവമുനി
- കലഹപ്രിയനാകയാൽ മനുഷ്യക്കൂട്ടത്തേ ഭേദിക്കുന്നവൻ, മനുഷ്യധർമ്മത്തെ ഉപദേശിക്കുന്നവൻ, പിതൃക്കൾക്കു ജലം ദാനംചെയ്യുന്നവൻ ഇങ്ങിനെ അർത്ഥം. സംഗീതവിദ്വാനും സ്മൃതികാരനുമാണു്. നാരദന്റെ വീണ = മഹതി. നാരദൻ കശ്യപന്റെ പുത്രനെന്നും കണ്വകുലത്തിൽ ജനിച്ചവനെന്നും മറ്റും പലവിധം പറയുന്നുണ്ടു്. ലോകത്തിൽ ജനങ്ങളെ സൃഷ്ടിക്കുവാൻ ദക്ഷൻ ചെയ്ത ശ്രമത്തിനു ഹാനിവരുത്തി. അതിനാൽ രണ്ടാമതും നാരദൻ സ്ത്രീയിൽ നിന്നു ജനിക്കണമെന്നു ദക്ഷൻ ശപിച്ചു. ബ്രഹ്മാവു മധ്യസ്ഥതയേറ്റു ദക്ഷന്റെ ഒരു പുത്രിയിൽ ബ്രഹ്മപുത്രനായി ജനിച്ചു. ഇതിനാലത്രേ ബ്രാഹ്മൻ, ദേവബ്രഹ്മാവു് എന്ന പേരുകൾ ലഭിച്ചതു്. നാരദൻ സ്ത്രീജിതനായി വിഷയാസക്തനായി ഭവിക്കുമെന്നു ബ്രഹ്മാവു് ഒരിക്കൽ നാര ദനെ ശപിച്ചിട്ടുണ്ടു്. ഇതിനു കാരണം ഒരിക്കൽ ബ്രഹ്മാവു് നാരദനോടു അയാൾ വിവാഹം ചെയ്യണമെന്നു പറഞ്ഞപ്പോൾ ഭാഗ്യത്തിനുള്ള മാർഗ്ഗം കൃഷ്ണന്റെ സേവയാകയാൽ ബ്രഹ്മാവു് ഒരു കള്ളഗ്ഗുരുവാണെന്നു പറഞ്ഞു നിന്ദിച്ചതാകുന്നു. ബ്രഹ്മാവു് സ്വപുത്രിയിൽ ആശവച്ചു പൂജക്കു അനർഹനായിത്തീരുമെന്നു നാരദൻ ബ്രഹ്മാവിനേയും ശപിച്ചിട്ടുണ്ടു്. (നാരദപഞ്ചരാത്രം നോക്കുക). അന്യോന്യം ഭേദപ്പെടുത്തുന്നതിനു അതിസമർത്ഥനാകയാൽ കലികാരകൻ എന്ന പേരുണ്ടായി. കവിവക്ത്രൻ, പിശുനൻ ഇങ്ങനെയും വിളിക്കും. നാരദൻ നിർമ്മിച്ചതത്രെ നാരദീയപുരാണം. നാരദൻ കൃഷ്ണന്റെ അവതാരത്തെക്കുറിച്ചു കംസനു മുന്നറിവു കൊടുത്തിട്ടുണ്ടു്. ബ്രഹ്മാവിന്റെ പത്തു മാനസികപുത്രന്മാരിൽ ഒരാളാണു്. ബ്രഹ്മാവിന്റെ തുടയിൽ (നെറ്റിയിൽ) നിന്നു പുറപ്പെട്ടു എന്നു കാണുന്നു ഇദ്ദേഹം ദേവന്മാരുടേയും മറ്റും ഇടയിൽ ദൂതവൃത്തിയെ കൈക്കൊണ്ടിരുന്നു. ഇദ്ദേഹം വീണയെ കണ്ടുപിടിച്ചു ഗന്ധർവന്മാരുടെ ഗുരുവായി. ഗന്ധർവന്മാർസ്വർഗത്തിലേ സംഗീതക്കാരാണു്. ഒരിക്കൽ പാതാളത്തിൽ ചെന്നു എല്ലാം കണ്ടു സന്തോഷത്തിൽ മുഴുകി. ‘ഞാനൊരു ശുദ്രൻ പണ്ടു ഭ്രുദേവകുലാജ്ഞയാ മാനസഭക്ത്യാ സന്യാസികളെപ്പൂജിക്കയാൽ* കാരുണ്യം വളർന്നനുഗ്രഹിച്ചാരവരതു കാരണമാത്മജ്ഞാനതല്പരനായോരെന്റെ* മാതാവു മരിച്ചതു ദൈവാനുഗ്രഹമെന്നോർത്തേതുമേ മനസ്താപമതിങ്കലുണ്ടാകാതെ* കേവലം ശേഷക്രിയ ചെയ്തുടൻ പുറപ്പെട്ടു ഭാവനവശാൽ സർവം ജയിച്ചു ജിതേന്ദ്രിയ* ഭഗവദ്ധ്യാനത്തോടുകൂടവേവനം പൂക്കു ഭഗവ ദുപാസനാരതനായ് വാഴുംകാലം* ധ്യാനവിസ്ഫുരിതനാമീശ്വരഗുണരൂപം കാണാഞ്ഞു പരിഭ്രമിച്ചീടിനോരെനിക്കൊരു* വാണിചെഞ്ചമ്മേ കേൾക്കായ്വന്നിതുനിനക്കെന്നെ കാണണമെങ്കിലവകാശമില്ലിജ്ജന്മത്തിൽ* താനേ വന്നെത്തും മേലിലെന്നതു കേട്ടനേരം ആനന്ദസമുദ്രത്തിൽ വീണുടൻ മുഴുകി ഞാൻ* മാനസഭക്ത്യാഭഗവദ്യശസ്സുകളേയും ഗാനം ചെയ്തങ്ങും നടന്നായുശ്ശേഷത്താലുള്ള* കാലങ്ങൾ കഴിച്ചേഴാംബ്രഹ്മനന്ദനനിപ്പോൾ കാലാത്മാകാലംകൊണ്ടു സർവവും സാധിപ്പിക്കും’.
— ഭാഗവതം
നാരദപുരാണം
- വിഷ്ണുവിൽ ഭക്തിയുണ്ടാവുന്നതിനു പുത്തനായുണ്ടാക്കിയ ഒരു പുസ്തകം
- (ഇതു സാക്ഷാൽ പുരാണമല്ല – നാമമാത്രം).
നാരദീയം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
നാരൻ
- വിശേഷണം:
- നാരുള്ള
നാരൻപട്ടു
- ഒരുമാതിരി പട്ടുവസ്ത്രം
നാരദം
- മേഘം
നാരം
- ജനക്കൂട്ടം
- വെള്ളം
- കാളക്കുട്ടി
നാരംഗം
- നാരങ്ങ, നാരകം
- മഞ്ഞമുള്ളങ്കി
നാരസിംഹൻ
- വിഷ്ണു
നാരസിംഹം
- നരസിംഹത്തെ സംബന്ധിച്ചതു്
- ഒരു രസായനം
- പുരാണങ്ങളിൽ ഒന്നു്
- ഉപനിഷത്തുകളിൽ ഒന്നു്
നാരാചം
- കോൽകൂടെ ഇരിമ്പായുള്ള അസ്ത്രം
- (നാരം = നരസമൂഹം). നര സമൂഹത്തെ നശിപ്പിക്കുന്നതു എന്നർത്ഥം.
- നീരാന
നാരാചികാ
- ഒരു വൃത്തത്തിന്റെ പേർ
നാരാചീ
- പൊന്നു തൂക്കുന്ന ത്രാസ്
- നാരായക്കോൽ
- ത്രാസിന്റെ നാരായം
- ചെറിയ നാരായം
- (ബാണ തുല്യമായ തൂശി) ഉള്ളതെന്നർത്ഥം.
- പര്യായപദങ്ങൾ:
- ഏഷണികാ.
നാരായക്കൊമ്പു്
- പ്രധാനമായ കൊമ്പു്
നാരായക്കോൽ
- ത്രാസുകോൽ
നാരായണകവചം
- ഒരു മന്ത്രം
- ഇന്ദ്രനു പുരോഹിതനായ വിശ്വരൂപൻ കൊടുത്തതാണു്. ഇന്ദ്രനേയും ഐരാവതത്തേയും വൃതാസുരൻ വിഴുങ്ങിയപ്പോൾ ഇതുകൊണ്ടാണു രക്ഷപ്പെട്ടതു്.
നാരായണപണ്ഡിതാചാര്യൻ
- ഒരു സംസ്കൃതകവി
- ലികുചസൂരിയുടെ പുത്രൻ. ശിവസ്തുതിയുടെ കർത്താവു്.
നാരായണൻ(ഭട്ട)
- വേണീസംഹാരത്തിന്റെ കർത്താവു്
- ക്രിസ്താബ്ദം 9-ാം നൂറ്റാണ്ടിനു മുമ്പായി ജീവിച്ചിരുന്നു.
നാരായണൻ
- വിഷ്ണു
- ശബ്ദഗമ്യൻ, അവതാരങ്ങളിൽ മനുഷ്യശരീരത്തെ കൈക്കൊള്ളുന്നവൻ; നാരം = ജനസമൂഹം. മനുഷ്യക്കൂട്ടത്തിനു ഇരിപ്പിടമായവൻ; നാരത്തിൽ (വെള്ളത്തിൽ) ശയിക്കുന്നവൻ, ജീവാത്മസ്വരൂപേണ നരസമൂഹത്തിൽ പ്രവേശിക്കുന്നവൻ; ആത്മജാതങ്ങളായ ആകാശാദികളിൽ പ്രവേശിക്കുന്നവൻ; രാഃ = ശബ്ദം, അയന്തേ = നിർഗ്ഗഛന്തേ യസ്മാൽ സ രായണഃ. രായണനല്ലാത്തവൻ അരായണൻ. അരായണോ ന ഭവതീതി നരായണഃ ആദിശബ്ദമായ വേദത്തിന്നുല്പത്തിസ്ഥാനമെന്നർത്ഥം. നരകൃതമായ ശുഭാശുഭത്തെ അറിയുന്നവൻ എന്നുമാവാം. നരായണൻ എന്നും പാഠമുണ്ട്. നര ന്മാർക്കു സായൂജ്യാവസ്ഥയിൽ പ്രാപ്തിസ്ഥാനം എന്നർത്ഥം.
- പ്രസിദ്ധനായ ഒരു ഋഷി
- ഉർവശിയുടെ ജനനം നാരായണ മഹർഷിയുടെ തുടയിൽ നിന്നാണു്.
‘അഥനാരായണോ വിഷ്ണു
രൂർദ്ധകർമ്മാനാരായണഃ’
രൂർദ്ധകർമ്മാനാരായണഃ’
— ശബ്ദാർണ്ണവം
നാരാ(യ)ണപ്പക്ഷി
- മീവൽപക്ഷി
- നീലനിറമുള്ള ഞാറപ്പക്ഷി
നാരായണപ്രിയം
- പീതചന്ദനം
നാരായണമംഗലത്തടി
- നാറാണ മങ്ങലത്തു ഭ്രാന്തൻ
- നാരോത്തുഭ്രാന്തൻ
നാരായണി
- ദുർഗ്ഗാഭഗവതി
- ശതാവരി
- നാരായണങ്കൽ നിന്നുണ്ടായതു എന്നർത്ഥം.
- ലക്ഷ്മി
- മഞ്ഞച്ചന്ദനം
നാരായണീയം
- നാരായണനെ സംബന്ധിച്ചതു്
- ഒരു ഗ്രന്ഥം
നാരായണപ്പടി
- നാരായത്തിനു മൂർച്ച വരുത്തുവാനുള്ള മുളവാരി മുറി
നാരായം
- എഴുത്താണി
- ഒരുവക അളവു സാധനം
- തലനാരുപോലെയുള്ള സൂചി
- തേനീച്ചയുടെ കൊമ്പു് (കുത്തുന്ന സാധനം)
നാരായവേർ
- അങ്ങേ അറ്റത്തുള്ള ഉറച്ച വേർ
- തലമുടിയോളമുള്ള വേർ, പ്രധാന വേർ, തായ്വേർ
നാരി
- സ്ത്രീ
- ഗൃഹകാര്യങ്ങളെ കൊണ്ടു നടത്തുന്നവൾ എന്നർത്ഥം.
- ഒരു വൃത്തത്തിന്റെ പേർ
നാരിക
- വിശേഷണം:
- ജലത്തെ സംബന്ധിച്ച
നാരികേരം
- നാളികേരം
- തെങ്ങു്
നാരികേളി
- നാളികേരം
- തെങ്ങു്
നാരിത്വം
- സ്ത്രീത്വം
നാരിയാൾ
- സ്ത്രീ
നാരീകേളം
- നാളികേരം
- തെങ്ങു്
നാരീകേളീ
- നാളികേരം
- തെങ്ങു്
നാരീക്ഷീര
- മുലപ്പാൽ
നാരീതരംഗകൻ
- ജാരൻ
- സ്ത്രീലോലൻ
നാരീമണി
- സൗന്ദര്യമുള്ള സ്ത്രീ
നാരീഷ്ടാ
- വള്ളിമുല്ല
നാര്യംഗം
- നാരകം
നാലംഗപ്പട
- ചതുരംഗപ്പട
- ആന, കുതിര, തേർ, കാലാൾ ഇവ 4-ഉം കൂടിയ സൈന്യം.
നാലമ്പലം
- ശ്രീകോവിലിനു ചുറ്റുമുള്ള അമ്പലം
നാലർ, നാല്വർ
- നാലുപേർ
നാലവംശം
- വേഴൽ
നാലാങ്കുളി
- കല്യാണം കഴിഞ്ഞ ദിവസം മുതൽ നാലാം ദിവസമുള്ള കുളി
- തീണ്ടാരിനാലിന്റെ അന്നത്തേ കുളി, നാലുകുളിക്ക
നാലാംനാൾ
- വരുവാനുള്ളതെങ്കിലും കഴിഞ്ഞതെങ്കിലുമായ നാലാമത്തേ ദിവസം
നാലാംനീർ
- നാലുകുളി
- നാലാങ്കുളി
നാലാമ്പനി
- നാലാമ്മുറപ്പനി
- നന്നാലു ദിവസം കഴിയുമ്പോൾ വരുന്ന പനി
നാലാമ്പാടു്
- നാലാമിടം
നാലാമതു്
- മൂന്നു കഴിഞ്ഞതിന്റെ ശേഷം
നാലാമത്തേ
- വിശേഷണം:
- മൂന്നിന്റെ ശേഷമുണ്ടായ
നാലാമൻ
- നാലാമത്തേ ആൾ
നാലാമിടം
- ഉദയരാശിയുടെ നാലാമത്തേ രാശി
- ഭവനം
- ഭരദേവത, ഭവനദേവത
നാലാശ്രമം
- ബ്രഹ്മചാരി
- ഗൃഹസ്ഥൻ
- വാനപ്രസ്ഥൻ
- സന്യാസി ഇവരുടെ ആശ്രമം 4-ഉം
നാലാശ്രമി
- ബ്രാഹ്മണൻ
നാലിലക്കുടങ്ങൽ
- ഒരു തൈ
നാലുകറി
- എരിശേരി
- പുളിശേരി
- മധുരക്കറി
- ഉപ്പേരി ഇവ 4-ഉം
നാലുകുളി
- നാലാങ്കുളി
നാലുകെട്ടു്
- നാലുപുര കൂട്ടിക്കെട്ടി നടുവിൽ മുറ്റമുള്ള ഒരു ഭവനം
നാലുജാതി
- ബ്രാഹ്മണൻ
- ക്ഷത്രിയൻ
- വൈശ്യൻ
- ശൂദ്രൻ ഈ നാലും
നാലുദിക്കു്
- കിഴക്കു്
- തെക്കു്
- പടിഞ്ഞാറു്
- വടക്കു് ഇവ 4-ഉം
നാലുപന്തി
- ശൂദ്രസ്ത്രീകളും മറ്റും കഴുത്തിൽ കെട്ടുന്ന ഒരാഭരണം
നാലുപാടും
- നാലുവശവും
നാലുപാദം
- ദീപപ്രദക്ഷിണം
- നാലു കാലു്
നാലുപായം
- സാമം
- ദാനം
- ഭേദം
- ദണ്ഡം ഇവ നാലും
നാലുപുര
- നാലുപുര കൂടിയതു്
- നാലുകെട്ടു്
- പര്യായപദങ്ങൾ:
- സഞ്ജവനം
- ചതുശ്ശാലം.
നാലുവർണ്ണം
- നാലു ജാതി
നാലുവേദം
- ഋക്
- യജുസ്സ്
- സാമം
- അഥർവണം ഇവ നാലും
നാലൃണം
- നാലുവിധമുള്ള ഋണം
- ‘നാലൃണത്തോടുകൂടി മാനവൻ ജനിക്കുന്നു നാലും വീട്ടിയേ ഗതി വന്നീടുഭുവി നൃണാം * ആസ്തിക്യത്തോടു യജഞം കൊണ്ടു ദേവകൾ കടം സ്വാദ്ധ്യായതപസ്സുകൊണ്ടൃഷികൾക്കുള്ളകടം * ശ്രാദ്ധാദിപുത്രോല്പത്ത്യാ പിതൃക്കൾക്കുള്ളകടം മാനുഷർക്കുള്ളകടമാനൃശംസേനവീട്ടി * വേണം മാനുഷന്മാർക്കു സൽഗതി വന്നീടുവാൻ.’
— ഭാരതം
നാല്കവലവഴി
- നാലു വഴികൾ ഒരുമിച്ചുകൂടുന്ന സ്ഥലം
നാല്ക്കാലി
- പശുക്കൾ മുതലായ മൃഗജാതി
നാല്ക്കൂട്ടപ്പെരുവഴി
- നാലു വഴികൾ കൂടിയ സ്ഥലം
- പര്യായപദങ്ങൾ:
- ശൃംഗാടകം
- ചതുഷ്പഥം.
നാല്ക്കൊമ്പനാന
- നാലു കൊമ്പുള്ള ആന
- ഐരാവതം
നാല്ക്കോല്പക്കൊന്ന
- കറുത്ത കൊന്ന
- ഒരങ്ങാടിമരുന്നു്
- ഇതു കൃമി, കഫരോഗം, മഹോദരം, ജ്വരം, കുഷ്ഠം, ചൊറി, വ്രണം, പാണ്ഡുരോഗം ഇവയ്ക്കു നന്നു്. വിരേചനത്തിനുത്തമം. ത്രികോല്പക്കൊന്നയിൽ കുറഞ്ഞ ഗുണമേ ഇതിനുള്ളു. ഗ്രഹണിയെ ശമിപ്പിക്കും. സംസ്കൃതം: കൃഷ്ണത്രിവൃതാ. തമിഴ്: കരിഞ്ചിവതൈ.
- പര്യായപദങ്ങൾ:
- ശ്യാമാ
- പാളിന്ദീ
- സുഷേണികാ
- കാളാ
- മസൂരവിദളാ
- അർദ്ധചന്ദ്രാ
- കാളമേഷിക.
നാല്ക്കോലപ്പെരുവഴി
- നാല്ക്കവല വഴി
നാല്ക്കോണു്
- നാലുകോണു്
നാല്പാ(ൽ)മരം
- അരയാൽ
- പേരാൽ
- അത്തി
- ഇത്തി ഇവ 4-ഉം
നാല്പാടി
- കൂർവാഴ്ചക്കാരൻ
- റൊമാ അധികാരി
- (പാടു = വശം).
നാവടക്കം
- ഒരു ക്ഷുദ്രം
- മൗനം
നാവന
- നസ്യം
നാവൽഗുണചതുഷ്ടയം
- കഥാബന്ധം
- പാത്രപ്രകടനം
- രസപുഷ്ടി
- ഗദ്യരീതി
നാവാലി
- ക്ഷൗരക്കത്തി
- മടക്കുകത്തി
നാവി
- പ്രാചീനമലയാളം:
- അണ്ണാക്കു്
- തൊണ്ട
നാവിക
- വിശേഷണം:
- വള്ളത്തെ സംബന്ധിച്ച
നാവികക്കയ്യർ
- ദുഷ്ടരായ വള്ളക്കാർ
‘വഞ്ചിത്തഭ്രാന്തെഴുമരയരാം നാവികക്കയ്യരേ നീ’
— മയൂരസന്ദേശം
.നാവികൻ
- തോണിയിൽ കടത്തുന്നവൻ
- ഊന്നുകാരൻ
- അമരക്കാരൻ
- ചുക്കാൻപിടിക്കുന്നവൻ
- തോണികൊണ്ടു നടത്തുന്നവൻ എന്നർത്ഥം.
നാവികബലം, നാവികസൈന്യം
- കപ്പൽപട
നാവിൻദോഷം
- നാക്കിന്റെ ദോഷം
- വാക്കു നിമിത്തമുണ്ടാകുന്ന ദീനമോ കുറ്റമോ
നാവിൻപാഠം
- കാണാപ്പാഠം
നാവു്
- നാക്കു്
- പര്യായപദങ്ങൾ:
- രസജ്ഞാ
- രസനാ
- ജിഹ്വാ.
നാവുക
- അരിയിലേ കല്ലുകളഞ്ഞു നന്നാക്കുക
നാവുക്കാരം, നാവുക്ഷാരം
- കഠിനഭാഷ
നാവുക്കിടാവു്
- മുലകുടിക്കുന്ന ശിശു
നാവേറു്
- കൊതി
- നാവിൻദോഷം
നാവ്യ
- വിശേഷണം:
- വള്ളത്തേ സംബന്ധിച്ച
നാവ്യം
- പുതുമ
- തൊണികൊണ്ടു കടപ്പാൻ യോഗ്യമായ പ്രദേശം
നാശക
- വിശേഷണം:
- നാശം വരുത്തുന്ന
നാശകര
- വിശേഷണം:
- നശിപ്പിക്കുന്ന
നാശകാരണചതുഷ്ടയം
- യൗവ്വനം
- ധനസമ്പത്തി
- പ്രഭുത്വം
- അവിവേകത ഇവ 4-ഉം
‘പ്രഭുത്വമറിവില്ലായ്മ
യൗവനം ധനമെന്നതിൽ
ഒന്നുപോരുമനർത്ഥത്തി
ന്നൊന്നിച്ചാൽ പറയേണമോ’
യൗവനം ധനമെന്നതിൽ
ഒന്നുപോരുമനർത്ഥത്തി
ന്നൊന്നിച്ചാൽ പറയേണമോ’
നാശചതുഷ്ടയം
- മടികൊണ്ടു കാര്യങ്ങൾക്കു്
- ധനക്ഷയംകൊണ്ടു ബുദ്ധിയ്ക്കു് യാചനകൊണ്ടു അഭിമാനത്തിനു്
- അത്യാർത്തികൊണ്ടു് കുലത്തിനു് ഈ നാലും
നാശന
- വിശേഷണം:
- നശിപ്പിക്കുന്ന
നാശമാർഗ്ഗചതുഷ്ടയം
- അനുചിത കർമ്മം, സംഘവിരോധം, ബലവാനോടെതിർക്ക, സ്ത്രീകളെ വിശ്വസിക്ക ഇവ നാലും
- പ്രഭുത്വം, അറിവില്ലായ്മ, യൗവ്വനം, ധനം ഇവ നാലും
‘യൗവ്വനം ധനസമ്പത്തിഃ
പ്രഭുത്വമവിവേകിതാ
ഏകൈകമപ്യനർത്ഥായ
കിമു യത്ര ചതുഷ്ടയം’
പ്രഭുത്വമവിവേകിതാ
ഏകൈകമപ്യനർത്ഥായ
കിമു യത്ര ചതുഷ്ടയം’
നാശം
- നശിപ്പ്, ക്ഷയം, ഇല്ലാതെയാക
- മരണം
- കാണാതാവുക എന്നർത്ഥം.
നാശരഹിത
- വിശേഷണം:
- ക്ഷയമില്ലാത്ത
- മരിക്കാത്ത
നാസത്യന്മാർ
- അശ്വനീദേവന്മാർ
- ദേവവൈദ്യന്മാർ. അസത്യമില്ലാത്തവർ
- കപടമില്ലാത്തവർ എന്നർത്ഥം
നാസാ
- മൂക്കു്
- ശബ്ദിക്കുന്നതു എന്നർത്ഥം.
- പുരയുടെ ഒരു മേൽപടി, കട്ടിളയുടെ മുകളിലുള്ള കുറുമ്പടിയുടെ, വാതലിന്റെ മുകളിലേ ആറങ്ങാൽ തിരിയുന്നതിന്നു തുളച്ചുണ്ടാക്കി കുറുമ്പടിയോടു ചേർത്ത ഉടമതിയന്റെ, മുകളിലെ ഭിത്തിയെ താങ്ങുന്ന കവുത്തിയുടെ പേർ
- ശബ്ദിക്കുന്നതു എന്നർത്ഥം.
നാസാദാരു
- കതകിന്റെ കട്ടളയുടെ മുകളിലേ പലക
നാസാദ്വാരം
- മൂക്കിന്റെ ഓട്ട
നാസാപതി
- ഫലവർഗ്ഗത്തിൽപ്പെട്ട ഒരു ദ്രവ്യം
- നാസാപതി മൂന്നുദോഷങ്ങളെയും ശമിപ്പിക്കും. ഈ പേർ കാബൂൾ മുതലായ ദേശങ്ങളിൽ നടപ്പുള്ളതാണു്. കൂവളക്കായുടെയും ചെറിയ ചുരക്കയുടെയും ആകൃതികളിൽ രണ്ടുതരമുണ്ടു്.
നാസാപരിശോഷം
- ഒരു രോഗം
- ഈ രോഗത്തിൽ മേല്പെട്ടും കീഴ്പെട്ടും പ്രയാസപ്പെട്ടു് ശ്വാസംവിടേണ്ടതായിവരും.
നാസാപാകം
- ഒരു രോഗം
- പിത്തം മൂക്കിൽനിന്നിട്ടു അവിടെ വ്രണവും പഴുപ്പുമുണ്ടാക്കും. ആ പഴുപ്പു് ദുർഗ്ഗന്ധത്തോടു് ഒലിക്കും.
നാസാപുടം
- മൂക്കിന്റെ ദ്വാരം
നാസാമണി
- മൂക്കുത്തി
നാസാമലം
- കർണ്ണമലം
- ചെവിപ്പീ
നാസാരന്ധ്രം
- മൂക്കിന്റെ ദ്വാരം
നാസാസംവേദനം
- ചങ്ങലംപരണ്ട
നാസാസ്രാവം
- ഒരു രോഗം
- കഫം മൂക്കിൽനിന്നു കട്ടയായിട്ടോ മഞ്ഞളിച്ചിട്ടോ വെളുത്തിട്ടോ നേർത്തിട്ടോ സ്രവിക്കും.
നാസി, നാസിക
- മൂക്കു്
- തുമ്പിക്കൈ
- അശ്വനീദേവി
- പുറത്തോട്ടുള്ള തള്ളൽ
നാസികാചൂർണ്ണം
- മൂക്കിൽ ഇടാനുള്ള പൊടി
നാസികാദ്വാരം
- മൂക്കിന്റെ തുള
നാസികാമലം
- മൂക്കീര
- മൂക്കിട്ട
നാസിക്യം
- നാസിക് എന്ന സ്ഥലം
നാസീരം
- സേനയുടെ മുൻഭാഗം
- മുന്നണി
നാസ്തി
- ഇല്ല
നാസ്തികത
- കാണപ്പെടാത്തതൊന്നും ഇല്ലെന്നുള്ള ഭാവം
- നാസ്തികന്റെ ഭാവം
- പരലോകാദികളില്ലെന്നുള്ള ബുദ്ധി.
- പര്യായപദങ്ങൾ:
- മിത്ഥ്യാദൃഷ്ടി.
നാസ്തികൻ
- കാണപ്പെടാത്തതിൽ വിശ്വസിക്കാത്ത ഒരു മതക്കാരൻ
- വാസ്തവത്തിൽ ഉള്ളതായ പരലോകം
- ഈശ്വരൻ മുതലായവയൊന്നും ഇല്ലെന്നു വാദിക്കുന്നവൻ
നാസ്തിക്യം
- നാസ്തികമതം
- കാണപ്പെടാത്തതൊന്നും ഇല്ലെന്നുള്ള ഭാവം
നാസ്തിചതുഷ്ടയം
- രോഗസമംശത്രു, വിദ്യാഭ്യാസസമംമിത്രം, പുത്രനിലുള്ളപോലെ അൻപു, ദൈവത്തിനേക്കാൾ ബലം
- സമർത്ഥനു ഭാരം, വണിക്കിനു ദൂരം, വിദ്വാനു വിദേശം, പ്രിയവാദിക്കു ശത്രു
- ക്ഷമയ്ക്കു തുല്യം തപസ്സു്, സന്തോഷത്തിനു തുല്യം സുഖം, തൃഷ്ണയ്ക്കു തുല്യം രോഗം, ദയയ്ക്കു തുല്യം ധർമ്മം, വിദ്യയ്ക്കു തുല്യം നേത്രം, സത്യത്തിനു തുല്യം തപസ്സു്, രാഗത്തിനു തുല്യം ദുഃഖം, ദാനത്തിനു തുല്യം സുഖം
നാസ്തിദം
- മാവു് (വൃക്ഷം)
നാഹം
- കണി, കുടുക്കു്
- മലബന്ധം
നാഹുഷൻ, നാഹുഷി
- യയാതി
- നഹുഷന്റെ പുത്രൻ എന്നർത്ഥം.
നാള
- നാമ്പു്
നാളകം
- തെങ്ങു്
നാളകിനീ
- താമരപ്പൊയ്ക
നാളതു്
- മുമ്പിൽ പറഞ്ഞ ദിവസം
- അന്നു്
- അദ്ദിവസം
നാളതാർ
- നാളത്തോടു് (തണ്ടോടു) കൂടിയ പൂവു്
- താമര
നാളം
- തണ്ടു്
- ‘പങ്കജനാളസൂത്രം’
- തണ്ടൻ ചീര
- വേഴൽ
- താമരവളയം
നാളവതി
- തെങ്ങു്
നാളാഗമം
- ഓരോരോ കാലത്തിലേ ചരിത്രം
- ഗ്രന്ഥവരി
നാളായണി
- പാഞ്ചാലിയുടെ പൂർവജന്മത്തിലേ പേർ
- ഇന്ദ്രസേനാ എന്നും ഉണ്ടു്.
നാളി
- തണ്ടു്
- തണ്ടൻചീര
നാളികം
- പോത്തു്
- താമര
നാളികാ
- അകത്തു ദ്വാരമുള്ള തണ്ടു്
- ആനക്കുന്തം
- തണ്ടൻചീര
നാളികേരപാകം
- “അകമേകടന്നു സാരാംശങ്ങളെ ഗ്രഹിപ്പാൻ ക്ലേശഭൂയിഷ്ടമായ പദകാഠിന്യത്തോടുകൂടിയ ഭാഷയെ പ്രയോഗിക്കുന്നതു്”
നാളികേരം
- തെങ്ങു്
- തേങ്ങാ
- ഗന്ധമുള്ളതും വായുവിനാൽ പ്രേരിപ്പിക്കപ്പെടുന്നതും എന്നർത്ഥം. നാളികേരവെള്ളം – ലഘുവാണു്. ബലത്തെ ഉണ്ടാക്കും. ശീതളവും മധുരവും ഗുരുവുമാകുന്നു. പിത്തം, പീനസം, തണ്ണീർദാഹം, ശ്രമം, ചുട്ടുനീറൽ, ഭ്രാന്തി, ശോഷം ഇവയ്ക്കു നന്നു്. സുഖത്തെ ദാനം ചെയ്യും.
നാളീ
- താമര
- മീൻകണ്ണിക്കറുക
നാളീകനേത്രൻ
- വിഷ്ണു
നാളീകബാണൻ
- കാമൻ
നാളീകബാന്ധവൻ
- സൂര്യൻ
നാളീകം
- താമരപ്പൂവു്
- അമ്പു്
- കുന്തം
നാളീകളായം
- കരിഞ്ചണ്ണ
നാളീകാസനൻ
- ബ്രഹ്മാവു്
നാളീവ്രണം
- വട്ടം കുറഞ്ഞു് കുഴിയേറിയ പുണ്ണു്
നാളേ, നാളേയ്ക്കു്
- അടുത്ത ദിവസം
- പിന്നെ
നാളേയ്ക്കുനാളെ
- മറ്റെന്നാൾ
നാളോക്കം
- നാളും പക്കവും അറിവാനുള്ള കവിടിക്രിയ
നാൾ
- അശ്വതി മുതലായവ
- ദിവസം
നാൾക്കട
- ഒടുവിലത്തേ ദിവസം
- ദിവസത്തിന്റെ ഒടുവിലേ ഭാഗം
നാൾക്കുനാൾ
- വിശേഷണം:
- ദിവസംതോറും
നാൾതോറും
- ദിവസംപ്രതി
നാൾനീക്കം
- അശ്വതി മുതലായ ദിവസങ്ങളുടെ ഏറ്റക്കുറച്ചിൽ
നാൾവഴി
- വരവിനും ചെലവിനും മറ്റും ദിവസംപ്രതി എഴുതുന്ന കണക്കു്
നാഴി
- ഇടങ്ങഴിയിൽ നാലിലൊന്നു്
- പര്യായപദങ്ങൾ:
- കുഡബം (കുഡവം).
നാഴിക
- അറുപതു വിനാഴിക കൂടിയതു്
നാഴി(ക)ക്കുടം
- താഴികക്കുടം
‘നാഴികക്കുടങ്ങൾകാണായി’
— കുമാരാഹരണം കഥ
.നാഴികച്ചിരട്ട
- നാഴികവട്ട(ക)
നാഴികമണി
- നേരം അറിവാനുള്ള ഒരു സൂത്രം
നാഴികവട്ട(ക)
- നടുവിലുള്ള ചെറിയ ദ്വാരത്തിൽ കൂടെ വെള്ളം കേറി ഒരു നാഴികകൊണ്ടു് മുങ്ങുന്ന ഒരു പാത്രം
- (സമയം അറിവാനുള്ളതു്.)
നാറാണക്കല്ലുവയ്ക്കുക
- നശിക്കുക
- (ശൈലി.)
നാറാവുള്ളി
- മണമില്ലാത്ത ഒരുമാതിരി ഉള്ളി
- വെള്ളുള്ളി
നാറുന്നു
- നാറ്റം വരുന്നു. ദുർഗ്ഗന്ധം ഉണ്ടാകുന്നു
- (സകര്‍മ്മകക്രിയ:നാറ്റുന്നു. കാരണക്രിയ:നാറ്റിക്കുന്നു.)
നാറ്റം
- ദുർഗ്ഗന്ധം
- ഗന്ധം, മണം
നി
നിഃ
- [ഇതു പദങ്ങളിൽ ചേരുമ്പോൾ നിശ്ചയമായിട്ടു് എങ്കിലും നിഷേധമായിട്ടെങ്കിലുമുള്ള അർത്ഥത്തോടുകൂടിവരും]
നികക്കുന്നു, നികരുന്നു
- വെള്ളത്തിന്നു മീതേ വന്നുപൊങ്ങുന്നു
- നിറയുന്നു, നിറഞ്ഞുതീരുന്നു, നിവിരുന്നു, നീന്തിസ്സഞ്ചരിക്കുന്നു
- (സകര്‍മ്മകക്രിയ:നികത്തുന്നു.)
നികട
- വിശേഷണം:
- സമീപത്തുള്ള
നികടം
- സമീപം
നികട്ടുന്നു, നകട്ടുന്നു
- വമ്പുപറയുന്നു
നികപ്പ്
- നിറവു്
- നിരപ്പായിത്തീരുക
നികർ, നികരു
- തുല്യത
- പോലെ
- ഉദാ:‘ഇടിനികർ’.
നികർ
- തുല്യൻ
‘അവന്നുനികർമന്നിലിനിയാരേ’
— ഭഗവൽഗീത-മാധവപ്പണിക്കർ
.നികർഷണം
- നഗരത്തോടടുത്തു കളിക്കുന്നതിനുള്ള വെളിമ്പ്രദേശം (കളിത്തട്ടകം)
- ഗൃഹത്തിന്നു നല്ല സ്ഥലം
- പട്ടണാദികളിൽ ഗൃഹനിർമ്മാണത്തിന്നു വേറെ വളച്ചുകെട്ടുന്ന വളപ്പു്
- കൃഷിക്കുപയോഗപ്പെടുത്താത്ത സ്ഥലം എന്നർത്ഥം.
- ഉഴവു്
നികരം
- കൂട്ടം
- നാലുഭാഗത്തും വ്യാപിച്ചതു് എന്നർത്ഥം.
- സാരം
- തുല്യത
നികഷം
- ഉരക്കല്ലു്, സ്വർണ്ണം മാറ്റു നോക്കുന്നതിനുള്ള ഉരക്കല്ലു്
- കത്തി കടയുന്ന ചാണ
- ഉരയ്ക്കുന്നതു എന്നർത്ഥം.
നികഷാ
- ഒരു രാക്ഷസസ്ത്രീ
- രാക്ഷസരിൽ ഒരുകൂട്ടക്കാരുടെ അമ്മ
- രാവണന്റെ അമ്മ എന്നും കാണുന്നു
നികഷാ
- സമീപത്തു്
- മദ്ധ്യത്തു്
നികഷാത്മജൻ
- നികഷയുടെ പുത്രൻ
- രാക്ഷസൻ
നികഷിക്കുന്നു
- ഉരയ്ക്കുന്നു
നികഷോപലം
- സ്വർണ്ണം മാറ്റുനോക്കാനുള്ള ഉരക്കല്ലു്
നികളിക്കുന്നു
- അഹങ്കരിക്കുന്നു. ആത്മപ്രശംസയാൽ ഉയരുന്നു
നികളം
- അഹംഭാവം
- ഞെളിയുക
നികളുക
- ഞെളിയുക
നികാമം
- ഏറ്റവും
- മനസ്സോടെ
- നികാമം എന്നതു ‘യഥേഷ്ടം’ എന്ന അർത്ഥത്തിൽ ക്രിയാവിശേഷണമായി പ്രയോഗിക്കപ്പെടുന്നു.
നികായം
- സമൂഹം
- നികായം എന്നതു സമാനമായ ധർമ്മത്തോടുകൂടിയവരുടെ സമൂഹത്തിന്റെ പേരെന്നും അർത്ഥം കാണുന്നു. യോഗം, സമാനധർമ്മികളായ പ്രാണികളുടെ സമൂഹം. നല്ലവണ്ണം പുഷ്ടിപ്പെട്ടതു് എന്നർത്ഥം.
- ഭവനം
- ലാക്കു്, ലക്ഷ്യം
“ചോളംപോലെചിതറിവിതറീ
താരകാണാംനികായം”
താരകാണാംനികായം”
— ഉണ്ണുനീലിസന്ദേശം
നികാര്യം
- ഭവനം
- നെല്ലും വിത്തും മറ്റുസാധനങ്ങളും ധാരാളമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നേടം എന്നർത്ഥം.
നികാരം
- പൊലി, പതിരുപിടിക്ക
- അപകാരം നികൃഷ്ടമായ് ചെയ്യുക എന്നർത്ഥം
- ചതിവു്
- ഉപദ്രവം, വിരോധം, ദോഷം
- കൊല
- ശകാരം, ശണ്ഠ
- അപമാനം
- എതിർക്കുക
- നെല്ലുകാറ്റത്തിടുക (ചെറുക). ഉൽക്ഷേപിക്കുക എന്നർത്ഥം
- പനി
നികാരണം
- കൊല
- വധം
നികാശ
- വിശേഷണം:
- തുല്യമായുള്ള
നികാശ(സ)ം
- കാഴ്ച. പ്രകാശം
- സന്നിധാനം, സമീപത
- തുല്യത
നികിതി
- നികുതി
നികുതിവിത്തു
- ഒരു വയലിലെക്കാവശ്യമുള്ള വിത്തിന്റെ വരി
നികുചം
- അയനി
നികുഞ്ച(ക)ം
- ഉഴക്കു
- വളരെ ചെറിയതു എന്നർത്ഥം. (നികുഞ്ചനം എന്നുമാവാം). നാഴിയുടെ നാലിൽ ഒന്നു്. ഒരു ഫലത്തോടു തുല്യം.
- ആറ്റുവഞ്ചി
നികുഞ്ജം
- ലതാഗൃഹം, വള്ളിക്കുടിൽ
- ഭൂമിയിൽ ജനിക്കുന്നതു എന്നർത്ഥം.
- നികുഞ്ജം എന്നതു ഉള്ളിലുള്ള സ്ഥലത്തിനു പുറമേ വള്ളിചുറ്റിപ്പിണഞ്ഞു മറച്ചുകൊണ്ടിരിക്കുന്ന വള്ളിക്കുടിൽ ആകുന്നു.
- മലയിലേ ഗുഹ
- കല്ലറ, നിലവറ
- പര്യായപദങ്ങൾ:
- കുഞ്ജം.
നികുഞ്ജികാ
- ഇഞ്ച
നികുംഭൻ
- കുംഭകർണ്ണന്റെ പുത്രൻ, ഒരു രാക്ഷസൻ
- ശിവന്റെ ഒരു ഭൃത്യൻ
- സുന്ദോപസുന്ദന്മാരുടെ പിതാവായ ഒരു അസുരൻ
- കുംഭകർണ്ണന്റെ പുത്രനായ നികുംഭൻ ശ്രീരാമനോടു യുദ്ധംചെയ്തു മരിച്ചു. കുംഭൻ എന്ന അസുരൻ വിഷ്ണുവല്ലാതെ തന്നെ ആരും കൊന്നുകൂടാ എന്നു ബ്രഹ്മാവിൽ നിന്നു വരംവാങ്ങി. ഇയാൾ ഒരേസമയം തന്നെ പലേ രൂപങ്ങൾ ധരിച്ചുവന്നു. ഇതു മന്ത്രശക്തികൊണ്ടായിരുന്നു. ബ്രഹ്മദത്തന്റെ പുത്രിമാരെ മോഷ്ടിച്ചു. ഇതു ഓരോ രൂപത്തിലായിരുന്നു. അപ്പൊഴൊക്കയും കൊല്ലപ്പെട്ടു. അവസാനത്തിൽ കൃഷ്ണൻ ആകപ്പാടെ വധിച്ചു.
നികുംഭം
- നാഗദന്തി
- ഭൂമിയെ ഏറ്റവും ഭരിക്കുന്നതു എന്നർത്ഥം. ചെറിയ ദന്തി എന്നും കാണുന്നു. വജ്രദന്തിയുടെ പേരെന്നും അഭിപ്രായം ഉണ്ടു്.
നികുംഭില
- രാവണന്റെ പുത്രനായ ഇന്ദ്രജിത്തു് എന്ന രാക്ഷസൻ ഹോമം കഴിച്ച ഗുഹസ്ഥലം
- ലംകയുടെ പടിഞ്ഞാറുവശമുള്ള ഒരു ഭദ്രകാളിരൂപം
‘ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു
ജംഭാരിജിത്തും നികംഭില പുക്കിതു’
ജംഭാരിജിത്തും നികംഭില പുക്കിതു’
— അദ്ധാത്മരാമായണം
നികുരുംബം, നികുരംബം
- കൂട്ടം
- സമൂഹം
- ഏറ്റവും ശബ്ദിക്കുന്നതു എന്നർത്ഥം.
‘സുപ്രസൂനനികുരുംബവും’
— അന്യാപദേശശതകം
.നികുലീനികാ
- ജാതിക്കു് ഉചിതമായ വിദ്യ
- അല്ലെങ്കിൽ തൊഴിൽ
നികൃത
- വിശേഷണം:
- ശഠതയുള്ള
- നീക്കപ്പെട്ട
- വഞ്ചിക്കപ്പെട്ട
- നിന്ദ്യമായ
- വിരോധം ചെയ്യപ്പെട്ട
നികൃതൻ
- ഉപദ്രവിക്കപ്പെട്ടവൻ
- നികാരണംചെയ്യപ്പെട്ടവൻ എന്നർത്ഥം.
- മനസ്സിന്നു കുടിലതയുള്ളവൻ
- നികൃന്തനംചെയ്യുന്നവൻ, അന്യനെ കെടുക്കുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- അനൃജു
- ശഠൻ.
നികൃതി
- ശാഠ്യം
- നീക്കം
- നിന്ദ
- ചതിവു്
നികൃത്ത
- വിശേഷണം:
- ഛേദിക്കപ്പെട്ട
- മുറിക്കപ്പെട്ട
നികൃന്തനം
- ഛേദനം
- മുറിയ്ക്കുന്നതിനുള്ള ഒരായുധം
‘ദന്തിവരാസുരകൃന്തനംചെയ്തതും’
— ദക്ഷയാഗം കഥകളി
.നികൃഷ്ട
- വിശേഷണം:
- ഹീനമായ
- ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ട
- നികർഷിക്കപ്പെട്ട (നീക്കംചെയ്യപ്പെട്ട) എന്നർത്ഥം.
നികൃഷ്ടകർമ്മം
- ദുഷ്പ്രവൃത്തി
നികൃഷ്ടത
- ഹീനത
നികൃഷ്ടം
- ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ടതു്
- നികൃഷ്ടം × ഉൽകൃഷ്ടം.
- അടുപ്പം, സന്നിധാനം
നികേചായം
- തെരുതെരെ കൂട്ടമായി കൂട്ടുക
നികേതനം
- ഭവനം
- വിശേഷമായ പാർപ്പിടം എന്നർത്ഥം.
നികേതം(കം)
- ഭവനം
- കടലാസിന്റെ അടിയിൽക്കൂടെ കൈയെഴുതീട്ടു ഉറപ്പുവരുത്തുക
നികോചകം
- അങ്കോലമരം
- അത്യുച്ചമായി ശബ്ദിക്കുന്നതു അല്ലെങ്കിൽ തൊടുന്നവരെ മുള്ളുകുത്തി നിലവിളിപ്പിക്കുന്നതു് എന്നർത്ഥം.
- വാർമാവിൻ കായ്
നികോചനം
- ചുരുങ്ങൽ, കോച്ചൽ, ചുളുക്കം
- അമുക്കൽ, ഞെരുക്കൽ, മുറുക്കം
നികോഠകം
- അഴിഞ്ഞിൽ
നിക്കണ്ടം
- നിർബ്ബന്ധം
- സിദ്ധാന്തം. (പ്രാചീനമലയാളം:)
നിക്വണം, നിക്വാണം
- വീണാദി സകല വാദ്യദ്ധ്വനികളുടെയും പേർ
- ഏറ്റവും ശബ്ദിക്കുന്നതു എന്നർത്ഥം.
- ശബ്ദം
- ഭൂഷണധ്വനിയുടെ പേരെന്നും അഭിപ്രായം കാണുന്നു.
നിക്ഷണം
- ചുംബനം
നിക്ഷിപ്ത
- വിശേഷണം:
- വയ്ക്കപ്പെട്ട
- ഇടപ്പെട്ട
- ത്യജിക്കപ്പെട്ട
- പണയം വെക്കപ്പെട്ട
- നിക്ഷേപിക്കപ്പെട്ടിട്ടുള്ള, സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുള്ള
നിക്ഷുഭ
- സൂര്യന്റെ പത്നി
- ബ്രാഹ്മണി
നിക്ഷേപണം
- വയ്ക്കുക, വെപ്പു്
- എറിയുക
നിക്ഷേപം
- ധനം, ഭൂമിയിൽ കുഴിച്ചുവെച്ചതു്
- സൂക്ഷിച്ചുവെപ്പു്
- പണയം
- ത്യാഗം
നിക്ഷേപിക്കുന്നു
- ധനം സൂക്ഷിച്ചു വയ്ക്കുന്നു
- ഇടുന്നു
നിഖനനം
- കുഴിക്കുക
- നാട്ടുക, തറക്കുക
നിഖർവ്വ
- വിശേഷണം:
- നീളംകുറഞ്ഞ
നിഖർവ്വം
- ഖർവ്വം പത്തുകൂടിയതു
- പന്ത്രണ്ടാംസ്ഥാനം
നിഖാതം
- വിശേഷണം:
- കുഴിക്കപ്പെട്ട
- നാട്ടിയ
- കുഴിച്ചിടപ്പെട്ട
നിഖില
- വിശേഷണം:
- മുഴുവനായ
- എല്ലാം
- സകലം
നിഗഡ(ള)ം
- ആനത്തുടൽ, മദജലത്താൽ നനക്കപ്പെടുന്നതു് എന്നർത്ഥം
- ചങ്ങല, വിലങ്ങു്
നിഗഡനം
- വിലങ്ങിടുക
- ചങ്ങലയിടുക
നിഗഡിത
- വിലങ്ങിട്ട
- ചങ്ങലയിട്ട
നിഗണം
- യാഗധൂമം
നിഗദം
- വാക്കു്, പറക
- ഏറ്റവും വ്യക്തമായി പറയുക
- ഉറക്കെ ഉച്ചരിച്ച പ്രാർത്ഥന
- പ്രസംഗം
- അർത്ഥം ഗ്രഹിക്കാതെ പഠിക്കുക
- പര്യായപദങ്ങൾ:
- നിഗാദം.
നിഗദിക്കുന്നു
- പറയുന്നു
നിഗമൻ
- കച്ചവടക്കാരൻ
- (നൈഗമൻ എന്നതിന്റെ പാഠം.)
നിഗമനം
- യാത്ര
നിഗമം
- വേദം
- ചന്ത
- നഗരം, രാജധാനി
- കച്ചവടം
- പെരുവഴി
- നിശ്ചയം
- തർക്കശാസ്ത്രം
- യാത്രപോകുന്ന വ്യാപാരികളുടെ കൂട്ടം
- മൂലനഗരം
- രാജധാനിയുള്ള നഗരം, തലസ്ഥാനം. ജനങ്ങൾ ഇവിടെ വേണ്ടുവോളം ഗമിക്കുന്നു എന്നർത്ഥം.
നിഗമീ
- വിശേഷണം:
- വേദത്തെ അറിയുന്ന
നിഗരണം
- വിഴുങ്ങൽ
- തൊണ്ട
നിഗരണംചെയ്ക
- വിഴുങ്ങുക
നിഗരം
- വിഴുങ്ങൽ
നിഗള(ഡ)ം
- അഹംഭാവം
- വിലങ്ങു്, ചങ്ങല
- ആനച്ചങ്ങല
- അയയുന്നതു് അല്ലെങ്കിൽ അയയാത്തതു് എന്നർത്ഥം.
നിഗളിക്കുന്നു
- അഹങ്കരിക്കുന്നു
നിഗാദം
- പറയുക
- സംസാരം
നിഗാരം
- മിഴുങ്ങൽ
- നിഗരണം ചെയ്യുക എന്നർത്ഥം.
നിഗാര(ല)ക
- വിശേഷണം:
- വിഴുങ്ങുന്ന
- തിന്നുന്ന
നിഗാളം
- കുതിരയുടെ കഴുത്തിന്റെയും ജത്രുവിന്റെയും സന്ധിഭാഗത്തിന്റെയും പേർ
- ഇതിന്റെ ഉള്ളിലൂടെ ഭക്ഷിക്കുന്നതിനാൽ ഈ പേരുണ്ടായി.
- മിഴുങ്ങൽ
നിഗീർണ്ണം
- വിശേഷണം:
- വിഴുങ്ങിയ
- മറയ്ക്കപ്പെട്ട
നിഗൂഢ
- വിശേഷണം:
- മറയ്ക്കപ്പെട്ട
- ഒളിയ്ക്കപ്പെട്ട
നിഗൂഢം
- മറഞ്ഞിരിക്കുന്നതു്
‘ശമധനരായമാമുനിജനേഷു നിഗൂഢമഹോ’
— അഭിജ്ഞാനശാകുന്തളം
.നിഗൂഢം
- രഹസ്യമായിട്ടു്
നിഗൂഹനം
- ഒളിപ്പു്
നിഗൃഹീത
- വിശേഷണം:
- പിടിക്കപ്പെട്ട
- തടുക്കപ്പെട്ട
- വാദത്തിൽ തോൽപ്പിക്കപ്പെട്ട
- എതിർക്കപ്പെട്ട
നിഗ്രന്ഥനം
- കൊല
നിഗ്രഹണം
- കീഴടക്കുക, അമർത്തുക
- ശിക്ഷ
- തോൽവി
നിഗ്രഹം
- കൊല
- ശിക്ഷ
- അനിഷ്ടം
- നിരോധം
- തടവിലാക്കൽ, കാരാഗൃഹത്തിലാക്കുക
- നാശം
- ദീനം, വാശിയാക്കൽ
- അതിർത്തി
നിഗ്രഹിക്കുന്നു
- കൊല്ലുന്നു
- ശിക്ഷിക്കുന്നു
നിഗ്രാഹം
- ശിക്ഷ
- ശപഥം
നിഘ
- വിശേഷണം:
- വീതിക്കു തക്കപൊക്കമുള്ള
നിഘണ്ടു
- അഭിധാനഗ്രന്ഥം
നിഘം
- ഉണ്ട
- വട്ടം
- സമചതുരമായും കുത്തുന്നതിനുള്ളതുമായ ഒരായുധം
- ഇതുകൊണ്ടു നിയതമായി ഹനിക്കുന്നതിനാൽ ഈ പേർ വന്നു.
- പാപം
നിഘർഷ(ണ)ം
- ഉരച്ചിൽ
- തിരുമ്മൽ
നിഘസ
- ഭക്ഷണം
- ഭക്ഷണസാധനങ്ങൾ
- ഭക്ഷിക്കുക
- ആഹാരം
നിഘാതം
- ഇടി
- അടി
നിഘാതി
- ഇരിമ്പുഗദ
നിഘുഷ്ടം
- ശബ്ദം
നിഘൃഷ്ട
- വിശേഷണം:
- കീഴടക്കപ്പെട്ട
- ഉരക്കപ്പെട്ട
- തിരുമ്മപ്പെട്ട
നിഘ്ന
- വിശേഷണം:
- അധീനമയുള്ള
നിങ്ങൾ
- ആരോടു പറയുന്നുവോ അയാൾ
- ഒരാൾ തനിച്ചേഉള്ളു എന്നു വരികിൽ അയാളെ ബഹുമാനപൂർവം നിർദ്ദേശിക്കുന്ന സർവനാമം
- പറയുന്നതു പലരോടുമാണെങ്കിൽ അവരെല്ലാം
നിചയം
- കൂട്ടം
- ശേഖരിപ്പുസ്ഥലം
- നിശ്ചയം
നിചികി
- ഒരു നല്ല ഇനത്തിലുള്ള പശു
നിചിത
- വിശേഷണം:
- പൂരിക്കപ്പെട്ട
- മൂടപ്പെട്ട
നിചുംപണം
- കടൽ
നിചുളകം
- മാർക്കവചം
- ഉരസ്ത്രാണം
നിചുളൻ
- കാളിദാസന്റെ സമാനകാലീനനും ബന്ധുവുമായ ഒരു കവി
നിചുളം
- നീർക്കുടമ്പു്, നീർപ്പരുത്തി
- ജലത്തിൽ നിന്നു പൊങ്ങിനില്ക്കുന്നതു് എന്നർത്ഥം.
- മൂടുവസ്ത്രം
- വഞ്ചി, ആറ്റുവഞ്ചി
നിചോള(ക)ം
- മൂടുവസ്ത്രം
- മുഴുക്കുപ്പായം
- ഏറ്റവും പൊങ്ങിനില്ക്കുന്നതു് എന്നർത്ഥം. നീചോളി എന്നും കാണുന്നു. മെത്തവിരിപ്പിനും വീണമുതലായതിന്റെ ഉറയ്ക്കും ഈ പേർ പറയാമെന്നു കാണുന്നു.
- പര്യായപദങ്ങൾ:
- പ്രച്ഛദപടം.
നിചോളം
- മൂടുപടം, മൂടുവസ്ത്രം
- മെത്തവിരിപ്പു് (ഉറ)
- പല്ലക്കു മൂടുന്ന വസ്ത്രം (ദോളികാവരണം)
‘ധ്വാന്തംനീലനിചോളചാരു’
‘നീലനിചോളേനനിഹ്നുതമെങ്കിലും’
— ഗീതാഗോവിന്ദം
‘നീലനിചോളേനനിഹ്നുതമെങ്കിലും’
— രാവണവിജയം കഥകളി
നിച്ചം
- നിത്യം
- ദിവസംപ്രതി
നിച്ചലം
- നിത്യവും (പഴയപ്രയോഗം)
‘നിച്ചലത്തേപ്പോലെനന്നായ്ച്ചെലുത്തിനാൻ’
— കൃഷ്ണലീല തുള്ളൽ
.നിച്ചാത്തം
- ദിവസംപ്രതിയുള്ള ശ്രാദ്ധം
നിച്ഛിവി
- ക്ഷത്രിയരിൽനിന്നു കീഴ്പതിച്ച ഒരു ജാതി
നിജ
- വിശേഷണം:
- തന്നെസംബന്ധിച്ച
- നിശ്ചയമായുള്ള
- നിത്യമായുള്ള
- നിയതമായി ജനിക്കുന്ന എന്നർത്ഥം.
- വിശേഷമായ
- തുടർച്ചയായ
നിജം
- തന്നെ സംബന്ധിച്ചതു്
- വെള്ളോടു്
നിജാധീന
- വിശേഷണം:
- സ്വാധീനമായുള്ള
നിജാവന്തി
- ഒരു രാഗം
നിടലക്കുഴി
- തൊണ്ടക്കുഴി
നിടലം
- നെറ്റി
നിടലാക്ഷൻ
- ശിവൻ
നിടിയ
- വിശേഷണം:
- വലിയ
നിടിയോൻ
- ഒരു വള്ളി (നരന്ത)
നിടിലതടം
- നെറ്റി
നിടിലം
- നെറ്റി
നിടിലാക്ഷൻ
- ശിവൻ
നിടു
- വിശേഷണം:
- നീളമുള്ള
നിടുങ്കൺ
- വലിയ കണ്ണു്
നിഡീനം
- പക്ഷികളുടെ കീഴ്പെട്ടുള്ള പറപ്പു്
നിണപ്പുഴ
- രക്തപ്പുഴ
നിണം
- ചോര
- മഞ്ഞളും അരിയും കൂടി അരച്ചുകലക്കി ചുണ്ണാമ്പും കൂട്ടിക്കുറുക്കി ചോരപോലെ ഉണ്ടാക്കിയതു്, കുരുതി
- ചോരക്കട്ട
നിണമണിയുന്നു
- നിണം കൊണ്ടലങ്കരിക്കുന്നു
നിണ്യ
- വിശേഷണം:
- ഒളിച്ച
- രഹസ്യമായുള്ള
നിണ്യം
- രഹസ്യം
നിതംബം
- കടിപ്രദേശം
- സ്ത്രീകളുടെ അരക്കെട്ടിന്റെ പിൻഭാഗം
- സുരതസമ്മർദ്ദം കൊണ്ടു ക്ഷീണിക്കുന്നതു്, പുരുഷന്മാരാൽ അത്യന്തം ആഗ്രഹിക്കപ്പെടുന്നതു് ഇങ്ങിനെ അർത്ഥം.
- മലച്ചരിവിന്റെ നടുപ്രദേശം, പർവതത്തിന്റെ മദ്ധ്യപ്രദേശത്തിന്റെ പേർ
‘സോല്ലാസംശനകൈർന്നിതംബഗുരുതാ’
— അഭിജ്ഞാനശാകുന്തളം
.നിതംബവതി
- സ്ത്രീ
നിതംബിനി
- സുന്ദരി
- നല്ല നിതംബത്തോടു കൂടിയവൾ എന്നർത്ഥം.
- സ്ത്രീ
നിതരാം
- ഏറ്റവും
- നിശ്ചയമായിട്ടു്
- മുഴുവനും
- തുടർച്ചയായി
നിതലം
- കീഴ്ലോകങ്ങളിൽ ഒന്നു്
നിതാന്തം
- വിശേഷണം:
- പെരുകിയ
- ഏറ്റവും
നിത്തം
- നില
- (തമിഴ്: നിറ്റൽ.) ‘എനിക്കു നിന്നേടത്തു നിത്തവും, ഇരുന്നേടത്തു ഇരുത്തവും, കിടന്നേടത്തു കിടത്തവും കൊള്ളുന്നില്ല.’
നിത്യ
- വിശേഷണം:
- എപ്പോഴുമുള്ള, നിത്യമായുള്ള
- സ്ഥിരതയുള്ള
നിത്യകർമ്മം
- ദിവസംപ്രതി ചെയ്യേണ്ടുന്ന കർമ്മം
നിത്യകല്യാണൻ
- ദൈവം
നിത്യകൃത്യം
- നിത്യകർമ്മം
നിത്യച്ചാത്തം
- ദിവസംപ്രതിയുള്ള ശ്രാദ്ധം
നിത്യച്ചെലവു്
- ദിവസംപ്രതിയുള്ള ചെലവു്
നിത്യത, നിത്യത്വം
- കാലക്ഷേപം
- ആവശ്യം
- ദൈവത്വം, ശാശ്വതത്വം
നിത്യദാ
- എന്നും
നിത്യദാനം
- ദിവസവും ചെയ്യുന്ന ദാനം
നിത്യൻ
- എപ്പോഴുമുള്ളവൻ, ഈശ്വരൻ
- സമുദ്രം
നിത്യനിദാനം
- നിത്യവൃത്തി
നിത്യപൂജ്യചതുഷ്ടയം
- ഭൃത്യർ
- സന്യാസികൾ
- ദേവകൾ
- അതിഥികൾ
നിത്യപ്രളയം
- നിദ്ര
നിത്യം
- എന്നും
- ദിവസം പ്രതി
- എപ്പൊഴും
- കടൽ
നിത്യമുക്ത
- വിശേഷണം:
- എന്നും മുക്തിയുള്ള
നിത്യയോഗം
- ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്ന വിഷ്കംഭാദിയോഗങ്ങൾ
നിത്യയൗവ്വനാ
- ദുർഗ്ഗാ
നിത്യരക്ഷ്യചതുഷ്ടയം
- മാതാവു്
- പിതാവു്
- ആചാര്യൻ
- അഗ്നി
- (സ്വഗൃഹത്തിൽവച്ചു എന്നും രക്ഷിക്കണം).
നിത്യവഴുതിന
- എന്നും കായ്ക്കുന്ന ഒരു മാതിരി വഴുതിന
- ചുണ്ടവഴുതിന
നിത്യവും
- ദിവസം പ്രതി
നിത്യവൃത്തി
- ദിവസവൃത്തി
- കഴിച്ചിൽ
നിത്യശ്രാദ്ധം
- നിച്ചാത്തം
നിത്യസാന്നിദ്ധ്യം
- എപ്പോഴുമുള്ള അടുപ്പം
- ദൈവത്തിന്റെ ഇരിപ്പ്
നിത്യസ്വരൂപ, നിത്യസ്വരൂപി
- വിശേഷണം:
- സ്ഥിരരൂപമുള്ള
നിത്യാ
- ദുർഗ്ഗാ
നിത്യാനന്ദ
- വിശേഷണം:
- എന്നും സന്തോഷമുള്ള
നിത്യാനന്ദം
- നിത്യസന്തോഷം
നിത്യാനിത്യം
- നിത്യവും അനിത്യവും
നിത്യാനിത്യവിവേകം
- നിത്യത്തിന്റേയും അനിത്യത്തിന്റേയും തിരിച്ചറിവു്
നിദം
- വിഷം
നിദർശക
- വിശേഷണം:
- കാണിച്ചുകൊടുക്കുന്ന
നിദർശന
- സാഹിത്യശാസ്ത്രത്തിൽ ഒരു അലങ്കാരത്തിന്റെ പേർ
- ഏതാൻ ധർമ്മങ്ങളുള്ള ഒരു പ്രകൃതമായ ധർമ്മിക്കും ആ ധർമ്മങ്ങൾക്കു പ്രതിബിംബഭൂതങ്ങളായ മറ്റു ധർമ്മങ്ങളുള്ള ഒരു അപ്രകൃതധർമ്മിക്കും അഭേഭം കല്പിച്ചു ഒന്നിനെ മറ്റതാക്കുന്നതു്.
‘വാക്യാർത്ഥയോസ്സദൃശയോരൈക്യാരോപോനിദർശനാ’
— കുവലയാനന്ദം
.‘വിശിഷ്ടധർമ്മികൾക്കൈക്യ
മാരോപിച്ചാൽനിദർശന
ദാനശീലന്നുസൗമ്യത്വം
തങ്കത്തിന്നുസുഗന്ധമാം’
മാരോപിച്ചാൽനിദർശന
ദാനശീലന്നുസൗമ്യത്വം
തങ്കത്തിന്നുസുഗന്ധമാം’
— ഭാഷാഭൂഷണം
നിദർശനം
- കാണിച്ചുകൊടുക്കുക എന്നുള്ളതു്
- കാഴ്ച
- തെളിവു്
- ഉദാഹരണം
- വിവരണം
- രീതി, ക്രമം
നിദാഘകരൻ
- സൂര്യൻ
നിദാഘൻ
- പുലസ്ത്യന്റെ പുത്രനായ ഒരു ബ്രാഹ്മണൻ
- ഋഭുവിന്റെ ശിഷ്യൻ
നിദാഘം
- ഉഷ്ണം
- വിയർപ്പു്
- വേനൽ, ഗ്രീഷ്മകാലം
- ഏറ്റവും ദഹിപ്പിക്കുന്ന കാലം എന്നർത്ഥം.
നിദാനം
- ആദ്യമുള്ള കാരണം, മുഖ്യകാരണം
- വൈദ്യശാസ്ത്രത്തിൽ ഒരു ഭാഗം
- കയറു്
- അവസാനം
- ശുദ്ധത
നിദാനമാകുന്നു
- കാരണമാക്കുന്നു
- തീർച്ചവരുത്തുന്നു
നിദാനവൃത്തി
- നിത്യവൃത്തി
- ദിവസം പ്രതിയുള്ള കഴിച്ചിൽ
നിദാനിക്കുന്നു
- തീർച്ചയാക്കുന്നു
നിദിഗ്ദ്ധ
- വിശേഷണം:
- പൂശപ്പെട്ട, തേയ്ക്കപ്പെട്ട
- ഒന്നിച്ചകൂട്ടിയ
- ഉരുട്ടപ്പെട്ട
നിദിഗ്ദ്ധം
- പുഷ്ടിയെ പ്രാപിപ്പിച്ചതു്
- പുഷ്ടിയെ പ്രാപിച്ചതു എന്ന അർത്ഥത്തിലും പ്രയോഗം കാണുന്നുണ്ടു്. (പുഷ്ടിയെ പ്രാപിച്ചതു് എന്നതിനു ഉദാഹരണം.)
‘ഉപചിതമിവഭാഗധേയമക്ഷ്ണോ
രുരസിജഭാരമുദാരമുദ്വഹന്തീ’
രുരസിജഭാരമുദാരമുദ്വഹന്തീ’
— മഴമംഗലം
നിദിഗ്ദ്ധാ
- ചിറ്റേലം
- കണ്ടകാരിച്ചുണ്ട
നിദിഗ്ദ്ധിക
- ചെറുവഴുതിന
- കണ്ടകാരിച്ചുണ്ട
- പുത്തരിച്ചുണ്ട
- കൊമ്പും ചുള്ളിയുമായി പടർന്നുപിടിച്ചു വളരുന്നതു് എന്നർത്ഥം.
നിദിദ്ധ്യാസനം
- ഊന്നിവിചാരം
നിദേശം
- കല്പന, ശാസന, ആജ്ഞ
- വൃത്താന്തം, വർത്തമാനം
- അയൽ, സമീപസ്ഥലം
- പാത്രം
നിദേശിക്കുന്നു
- കല്പിക്കുന്നു
- ആജ്ഞാപിക്കുന്നു
നിദേശിനി
- ദിക്കു്, രാജ്യം, നാടു്
- ചൂണ്ടിക്കാണിക്കുന്നതു്
നിദ്ര
- ഉറക്കം
- ഇന്ദ്രിയങ്ങൾ ഇതിൽ കുത്സിതമായി ഗമിക്കുന്നതിനാൽ ഈ പേരുണ്ടായി. നിദ്ര ബ്രഹ്മാവിന്റെ സ്ത്രീരൂപമെന്നു ചിലരും, പാലാഴിമഥനത്തിൽ ഉണ്ടായതെന്നു വേറെ ചിലരും പറയുന്നു. നിദ്ര വരാത്തവർ 5 വിധം – 1. ബലവാൻ എതിർത്ത ബലഹീനൻ, 2. വൃത്തിസാധനവിഹീനൻ, 3. ഹൃതദ്രവ്യൻ, 4. അതികാമി, 5. തസ്കരൻ. (ഉറക്കത്തിൽ 7 പേരെ ഉണർത്തണം – വിദ്യാർത്ഥി, ക്ഷുധാർത്തൻ, പാന്ഥൻ, ഭീതൻ, ഭാണ്ഡക്കെട്ടുകാരൻ, രാജസേവകൻ, കാവൽക്കാരൻ ഇങ്ങിനെ 7.)
നിദ്രാഗൃഹം
- ഉറങ്ങുവാനുള്ള പുര
- കിടക്കപ്പുര
നിദ്രാണ
- വിശേഷണം:
- ഉറങ്ങുന്ന
- ഉറങ്ങിയ
നിദ്രാമയക്കം
- ഉറക്കം
നിദ്രാമാന്ദ്യം
- നിദ്രാമയക്കം
നിദ്രാരി
- ഉത്തരകിരിയാത്തു്
നിദ്രാവത്വം
- ഉറക്കം
നിദ്രാവൃക്ഷം
- ഇരുട്ടു്
നിദ്രാശീലൻ
- നിദ്രചെയ്തു ശീലമായിട്ടുള്ളവൻ
- പര്യായപദങ്ങൾ:
- സ്വപ്നൿ
- ശയാളു
- നിദ്രാളു.
നിദ്രാലു
- വിശേഷണം:
- അധികം ഉറക്കമുള്ള
നിദ്രാ(ലു)ളു
- നിദ്രാശീലൻ
- വിഷ്ണൂ
- തക്കാരിവഴുതിന
- കാട്ടുചെറുതുളസി
നിദ്രിക്ക
- ഉറങ്ങുക
നിദ്രിത
- വിശേഷണം:
- ഉറങ്ങിയ
നിധനത
- ദാരിദ്ര്യം
നിധനൻ
- ബ്രഹ്മാവു്
‘നാഭിജന്മാണ്ഡജഃ പൂർവോ
നിധനഃ കമലോത്ഭവഃ’
നിധനഃ കമലോത്ഭവഃ’
— മഹേശ്വരടീക
നിധനം
- നാശം
- മരണം
- ധനസംബന്ധത്തെ ഉപേക്ഷിക്കുന്നതു് എന്നർത്ഥം.
- വംശം
- ജാതി
നിധാ
- വല
- കണ്ണി
- കുടുക്കു്
- (വേദത്തിൽ പ്രയോഗം).
നിധാനം
- നിക്ഷേപം
- വെപ്പു്
- ആശ്രയം
നിധി
- നിക്ഷേപം. ഏറ്റവും രക്ഷിക്കപ്പെടുന്നതെന്നർത്ഥം.
- ഇരിപ്പിടം
- വസ്തുക്കളെ സൂക്ഷിച്ചുവയ്ക്കുന്ന സ്ഥലം
- ഖജനാവു്
- നവനിധി
- സമുദ്രം
- വിഷ്ണു
- സുശീലൻ
- (നവനിധി എന്നതു നോക്കുക).
- പര്യായപദങ്ങൾ:
- ശേവധി
നിധിനാഥൻ
- കുബേരൻ
നിധിപതി
- നിക്ഷേപം രക്ഷിക്കുന്നവൻ, ധനവാൻ
- കുബേരൻ
നിധിവച്ചു പിച്ചയിരക്കുക
- വല്ലതും ധാരാളമുള്ളവൻ അതു ചെലവാക്കാതെ സൂക്ഷിച്ചുവച്ചു പരാപേക്ഷയിൽ കാലം കഴിക്കുന്നതിനു ശ്രമിക്കുക
- (ശൈലി).
നിധീശൻ
- വൈശ്രവണൻ
നിധുവനം
- സ്ത്രീ സംഗം
- ഹസ്തം പാദം മുതലായ അവയവങ്ങളെ ഏറ്റവും ഇളക്കിത്തീർക്കുന്നതെന്നർത്ഥം.
- ഇളക്കം
- സന്തോഷം
- ഉല്ലാസം
- വിനോദം
- ക്രീഡ
നിധ്യാത
- വിശേഷണം:
- നിധ്യാനംചെയ്യപ്പെട്ട
- വിചാരിച്ച
നിധ്യാനം
- കാഴ്ച
- ദർശനം
- ആലോചിച്ചു നോക്കുക എന്നർത്ഥം
നിധ്വാനം
- ഒച്ച
- ശബ്ദം
നിൻ
- മദ്ധ്യമപുരുഷനിലുള്ള
- സർവ്വനാമശബ്ദം, (പദാരംഭത്തിൽ) നിന്റെ എന്നർത്ഥം. ഉദാ:നിന്നടി, നിന്നങ്കം, നിൻകൈ ഇത്യാദി.
നിനച്ചിരിയാതെ
- നിരൂപിച്ചിരിക്കാതെ
നിനദം
- ശബ്ദം
- അക്ഷരവ്യക്തിയില്ലാത്തതു എന്നർത്ഥം.
- വണ്ടിയുടേയൊ രഥത്തിന്റെയൊ ഒച്ചപോലെയുള്ള ഒച്ച
- ഈച്ചകളുടെ ശബ്ദംപോലെയുള്ള ശബ്ദം
- നിനാദം എന്നുമാവാം.
നിനദിക്കുന്നു
- ശബ്ദിക്കുന്നു
നിനംക്ഷു
- വിശേഷണം:
- മരിപ്പാനാഗ്രഹിക്കുന്ന
- തപ്പിപ്പിഴപ്പാൻ ആഗ്രഹിക്കുന്ന
നിനയ്ക്കാതെ
- വിചാരിക്കാതെ
- ഓർക്കാതെ
നിനയ്ക്കുന്നു
- വിചാരിക്കുന്നു
- ഓർക്കുന്നു
നിനയനം
- അനുഷ്ഠാനം, നടത്തൽ
- ഒഴിക്കുക
നിനയുക
- വിചാരിക്കുക
നിനവു്
- ഓർമ്മ
- വിചാരം
- അഭിപ്രായം
- ഓർമ്മയ്ക്കുള്ള ഒരെഴുത്തു്
നിനവുകേടു്
- ഓർമ്മക്കുറവു്
- വിചാരക്കേടു്
- മറവി
നിനവുകൊടുക്കുന്നു
- ഓർമ്മിപ്പിക്കുന്നു
- ഓർമ്മയ്ക്കായിട്ടു ഒരെഴുത്തുകൊടുക്കുന്നു
നിനാദം
- ശബ്ദം
- (നിനദം എന്നതു നോക്കുക.)
നിനൃത്ത
- വിശേഷണം:
- ആവർത്തിച്ച
നിനൃത്തി
- ആവർത്തനം
നിന്ദ, നിന്ദനം
- അപമാനിക്ക
- നിന്ദിച്ചുപറക
- നാട്യവർഗ്ഗപ്രകാരം പര്യായങ്ങൾ അനാദരം, പരിഭാവം, പരീഭവം, തിരസ്ക്രിയാ, രീഢാ, അവമാനനാ, അവജ്ഞാ, അവഹേളനം, അസൂക്ഷണം.
- പര്യായപദങ്ങൾ:
- അവർണ്ണം
- ആക്ഷേപം
- നിർവാദം
- പരിവാദം
- അപവാദം
- ഉപക്രോശം
- ജുഗുപ്സാ
- കുത്സാ
- നിന്ദ
- ഗർഹണം.
നിന്ദനം
- നിന്ദിക്കുക
- ആക്ഷേപിക്കുക
- വന്ദനം × നിന്ദനം.
നിന്ദാവചനം
- ധിക്കാരവാക്കു്
നിന്ദാവാക്കു്
- നിന്ദിച്ചുള്ള വചനം
നിന്ദാശീല
- വിശേഷണം:
- ധിക്കാരസ്വഭാവമുള്ള
നിന്ദാസ്തുതി
- നിന്ദയിൽ പര്യവസാനിക്കുന്ന സ്തുതി
- കൊള്ളിവാക്കു്
- കേൾക്കുമ്പോൾ നിന്ദിച്ചും, വിചാരിച്ചാൽ ബഹുമാനിച്ചും പറഞ്ഞതായിട്ടുള്ള അർത്ഥം തോന്നുന്ന വാക്കു്.
നിന്ദിക്കപ്പെട്ടതു്
- അവമാനിക്കപ്പെട്ടതു്
- ജാത്യാചാരകുലാദികളെക്കൊണ്ടു നിന്ദിക്കപ്പെട്ടതു് എന്നതിന്റെ
- പര്യായപദങ്ങൾ:
- നികൃഷ്ടം
- പ്രതികൃഷ്ടം
- രേഫം
- യാപ്യം
- അവമം
- അധമം
- കുപൂയം
- കുത്സിതം
- അവദ്യം
- ഖേടം
- ഗർഹ്യം
- അണകം.
നിന്ദിക്കുന്നു
- അവമാനിക്കുന്നു
- (കാരണക്രിയ:നിന്ദിപ്പിക്കുന്നു.)
നിന്ദിത
- വിശേഷണം:
- ധിക്കരിക്കപ്പെട്ട
നിന്ദു
- ചത്തകുട്ടിയെ വഹിക്കുന്ന സ്ത്രീ
നിന്ദ്യ
- വിശേഷണം:
- നിന്ദിക്കപ്പെടേണ്ടുന്ന
നിന്നിമികം
- നന്മയധികമുള്ള
- (പ്രാചീനമലയാളം:)
നിന്നീടിയ
- നിന്ന
- ഇക്കാലത്തു ‘നിന്നീടിന’ എന്നല്ലാതെ കവികൾ ‘നിന്നീടിയ’ എന്നു എഴുതാറില്ല.
‘സച്ചിൽസുഖമായ് നിന്നീടിയ
പരമാത്മാനംതൊഴുന്നേൻ’
പരമാത്മാനംതൊഴുന്നേൻ’
— ഭഗവൽഗീത-മാധവപ്പണിക്കർ
നിപഠം
- പാഠം
- വായന
- പഠനം
നിപതനം
- വീഴ്ച
- ഇറക്കം
നിപതിക്കുന്നു
- വീഴുന്നു
- ഇറങ്ങുന്നു
നിപതിപ്പിക്കുന്നു
- താഴ്ത്തുന്നു
നിപത്യാ
- വഴുക്കുന്നനിലം (തറ)
- രണാങ്കണം
നിപം
- കുടം
- ഏറ്റവും ജലം കുടിക്കുന്നതു് എന്നർത്ഥം.
- കടമ്പുവൃക്ഷം
നിപാകം
- പാകംവരിക
- പഴുക്കുക
നിപാഠം
- വായന
- പാഠം
നിപാതകം
- പാപം
- ദുർവൃത്തി
നിപാതജം
- അവ്യയാധികാരത്തിലേ ഒരു പിരിവു്
- ഉദാ:പെട്ടെന്നു, പിന്നെ, വേറെ ഇത്യാദി.
നിപാതനം
- വീഴിപ്പിക്കുക
- വീഴ്ച
- താഴ്ത്തുക
- കീഴ്പ്പെട്ടു കൊണ്ടു വരിക എന്നർത്ഥം. നിയാതനം എന്നും പാഠം കാണുന്നു.
- അടി
- നാശം വരുത്തുക, കൊല്ലുക
നിപാതം
- വീഴ്ച
- മരണം
- യാദൃച്ഛികസംഭവം
- സ്വയം ഒരർത്ഥത്തേയും കുറിക്കാതെ ഓരോരോ അർത്ഥത്തിന്റെ തോന്നൽ ഉണ്ടാക്കുന്ന ശബ്ദം
- ‘കല്യാണിയും പാർവതിയും വിദ്യാർത്ഥിനികളാകുന്നു’. ഇതിൽ ‘ഉം’ നിപാതമാണു്.
നിപാനം
- കിണറ്റുകരെയുള്ള കൽത്തൊട്ടി
- നിയതമായി ഇതിൽ ജലം പാനംചെയ്യപ്പെടുന്നതിനാൽ ഈ പേരുണ്ടായി. പശുക്കൾക്കു കുടിപ്പാനായി കിണറു് കുളം മുതലായതിനരികെ കല്ലുതൊട്ടി വയ്ക്കുക പതിവാണല്ലൊ.
- കുടിക്കുക
- കിണറു്
- പാൽ കറക്കുന്ന പാത്രം
നിപീഡന(ം)
- ഞെക്കുക, പിഴിയുക
- ഉപദ്രവിക്കുക
നിപീഡിത
- ഞെക്കപ്പെട്ട
- പിഴിയപ്പെട്ട
- ഉപദ്രവിക്കപ്പെട്ട
- ആലിംഗനം ചെയ്യപ്പെട്ട
നിപീത
- വിശേഷണം:
- നിപാനം ചെയ്യപ്പെട്ട
- കുടിച്ച
നിപീതി
- കുടിക്കുക
നിപുണ
- വിശേഷണം:
- സാമർത്ഥ്യമുള്ള
നിപുണത, നിപുണത്വം
- സാമർത്ഥ്യം
- സമർത്ഥത
നിപുണൻ
- സമർത്ഥൻ
- ശുഭകർമ്മത്തിൽ പ്രവർത്തിക്കുന്നവൻ എന്നർത്ഥം.
നിബദ്ധ
- വിശേഷണം:
- കെട്ടിമുറുക്കിയ
- കെട്ടപ്പെട്ട, കവിതകെട്ടപ്പെട്ട
നിബന്ധനം
- കെട്ടു്
- കവിത
- ചേർത്തുണ്ടാക്കുക
- പണിയുക
- നിരോധം
- ഊന്നു്, താങ്ങു്
- സംബന്ധം, ചേർച്ച
- ആദിമൂലം, കാരണം
- യാദൃച്ഛികം
- ഇരിപ്പിടം
- ചട്ടം
- ഗ്രന്ഥമെഴുത്തു വാക്കുകളുടെ പ്രയോഗരീതി
- വീണയുടെ ആപ്പു്
- വീണയുടെ കമ്പി കെട്ടിമുറുക്കുവാനുള്ള പ്രദേശം എന്നർത്ഥം.
- ഭാഷ്യം
- വിലങ്ങു്, ചങ്ങല
- വസ്തുദാനം
നിബന്ധനി
- ചട്ടം
- കെട്ടു്, വിലങ്ങു്
നിബന്ധം
- കെട്ടു്, ഉറപ്പിപ്പു്
- മഹോത്സാഹം
- കവിതകെട്ടുക, ഗ്രന്ഥമെഴുതുക
- നിരോധം
- മൂത്രം അടയ്പു്
- വിലങ്ങു്, ചങ്ങല
- ആദിമൂലം, കാരണം
- പാട്ടു്, പാടുക
- സംക്ഷേപം, സംഗ്രഹം
- വസ്തുദാനം
- മലമൂത്രനിരോധം
- മേൽവയർ വീർപ്പു്
നിബന്ധിക്കുന്നു
- കെട്ടുന്നു
- കവിതയുണ്ടാക്കുന്നു
നിബർഹണം
- കൊല
- വധം
- നാശം
നിബിഡ, നിബിഡീശ, നിബിഡീസ
- വിശേഷണം:
- ഇടതിങ്ങിയ
- കടുപ്പമുള്ള
- പ്രയാസമുള്ള
നിബിഡിത
- വിശേഷണം:
- ഇടതിങ്ങപ്പെട്ട
നിബിരം
- പടകുടി
നിബിരീസം
- തിങ്ങിയതു്
നിഭ
- വിശേഷണം:
- തുല്യമായ
നിഭം
- വ്യാജം
- തുല്യം
- പ്രകാശം, പ്രത്യക്ഷത
- നടിപ്പു്
- ചതിവു്
- നിഭശബ്ദം ഉത്തരപദത്തിൽ സ്ഥിതി ചെയ്തു തുല്യവാചകമാകും. സമാസത്തിനു ശേഷമേ പ്രയോഗിക്കാവു. ഒറ്റയായി പ്രയോഗം കാണുന്നില്ല. ‘ജനകനിഭഃ തനയഃ’ (പിതൃതുല്യൻ). മാതൃനിഭാസുതാ, ദേവനിഭമപത്യം – ഇപ്രകാരം മൂന്നു ലിംഗങ്ങളിലും വരും.
നിഭാലനം
- ആത്മജ്ഞാനം
- മനോഭാവം
- ഉണർവു്
- കാഴ്ച
നിഭൂത
- വിശേഷണം:
- അത്യന്തം ഭയപ്പെട്ട
- കഴിഞ്ഞ
നിഭൃത
- വിശേഷണം:
- ശബ്ദമില്ലാത്ത, അടക്കമുള്ള
- വിനയം (താഴ്ച) ഉള്ള
- ഇട്ട, വെച്ച
- മന്ദമായ
- പണയംവെച്ച
- ഒളിച്ച, കാണാതായ
- ശാന്തതയുള്ള
- ഉറപ്പുള്ള
- നന്ദിയുള്ള
- സത്യമുള്ള
- (വാതിൽപോലെ) അടയ്ക്കപ്പെട്ട
നിഭൃതഗതി
- മന്ദഗതി
- ഒളിച്ച സ്ഥിതി
നിഭൃതൻ
- വിനയം (താഴ്ച) ഉള്ളവൻ
- നിശ്ചയമായും ഭരിക്കപ്പെടുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- വിനീതൻ
- പ്രശ്രിതൻ.
നിഭൃതം
- രഹസ്യമായിട്ടു്
- സാവധാനത്തിൽ
നിഭൃതം
- വിനയം
നിമഗ്ന
- വിശേഷണം:
- മുങ്ങിയ
നിമജ്ജനം
- മുങ്ങൽ
- കുളി
നിമഥനം
- കൊല്ലുക
- കലക്കുക
നിമന്ത്രണം
- ക്ഷണിക്ക
- ആജ്ഞാപിച്ചു വരുത്തുക
നിമം
- ആണി
- കുറ്റി
നിമയം
- ഒന്നു കൊടുത്തു മറ്റൊന്നു വാങ്ങുക
- മാറ്റം
- ‘വിമയം’ എന്നുമാവാം.
നിമാനം
- വില
- അളവു്
നിമി
- ഇക്ഷ്വാകുരാജാവിന്റെ ഒരുപുത്രൻ
- ഇദ്ദേഹം മിഥില അല്ലെങ്കിൽ വിദേഹവംശസ്ഥാപകനാണു്. 1൦൦൦ വർഷം വേണ്ടിവരുന്ന ഒരു യാഗം ചെയ്വാൻ നിമി നിശ്ചയിച്ചു് വസിഷ്ഠനെ ഹോതാവായി വരിച്ചു. 5൦൦ വർഷം വേണ്ടിവരുന്ന ഒരു യാഗത്തിലേക്കു ഇന്ദ്രൻ തന്നെ മുമ്പേതന്നെ വരിച്ചുപോയി, അതുകഴിഞ്ഞുവന്നു് ആവാം എന്നു വസിഷ്ഠൻ പറഞ്ഞുംവെച്ചു പോയി. നിമി അതിനാൽ ഗൗതമ മഹർഷിയെക്കൊണ്ടു യാഗം തുടങ്ങി നടത്തിവരവേ വസിഷ്ഠൻ ചെന്നുചേർന്നു. യാഗം ഗൗതമനെക്കൊണ്ടു നടത്തിക്കുന്നതു കണ്ടു് വസിഷ്ഠൻ വിദേഹനായിപ്പോകെന്നു ശപിച്ചു. യാഗവസാനത്തിൽ ദേവന്മാർ വന്നു ദേഹം കൊടുക്കാമെന്നു പറഞ്ഞു. ദേഹം വേണ്ടാ എന്നു നിമി ശഠിച്ചു. ഒടുവിൽ ജീവജാലങ്ങളൂടെ നേത്രങ്ങളിൽ കുടികൊള്ളുവാൻ അനുഗ്രഹിക്കണമെന്നു നിമി അപേക്ഷിച്ചു. ദേവൻമാർ നിമിയുടെ അപേക്ഷപ്രകാരം നേത്രങ്ങളിൽ ഇരുന്നു കൊള്ളുവാൻ അനുഗ്രഹിച്ചു. നിമി ഇരിക്കുന്നതിനാലാണു് ജീവജാലങ്ങൾ ഇന്നും ഇമകൾ അടയ്ക്കയും തുറക്കയും ചെയ്യുന്നതു്.
നിമിത്തകാരണം, നിമിത്തഹേതു
- കാര്യങ്ങൾക്കു മൂന്നു കാരണങ്ങൾ ഉള്ളതിൽ ഒന്നു്
നിമിത്തകൃത്തു്
- കാക്ക
നിമിത്തജ്ഞ
- വിശേഷണം:
- കാരണത്തേ അറിയുന്ന
നിമിത്തജ്ഞാനം
- കാരണത്തെ അറിയുക
നിമിത്തം
- കാരണം
- ലക്ഷ്യം, അടയാളം
- കൂടിച്ചേർന്നിരിക്കുന്നതു് എന്നർത്ഥം.
- ലാക്കു്
- ലക്ഷണം, ശകുനം
നിമിത്തമായിട്ടു്
- വിശേഷണം:
- കാരണമായിട്ടു്
നിമിഷൻ
- വിഷ്ണു
നിമിഷം
- കണ്ണിമപ്പു്
- മാത്ര, കണ്ണുചിമ്മി മിഴിപ്പാൻ സാധിക്കുന്ന സമയം
- പുഷ്പങ്ങൾ കൂമ്പുക
നിമീല, നിമീലിക
- കണ്ണിമയ്ക്കുക
- കണ്ണടയ്പു്
- ചതിവു്
നിമീലനം
- മരണം
- കണ്ണിമയ്പു്, കണ്ണടയ്പു്
- മരണസമയം ഉള്ള കണ്ണടയ്പു്
- ഗ്രഹണകാലം
നിമീലിക
- കണ്ണിമ
- വ്യാജം
നിമീലിത
- വിശേഷണം:
- നിമീലനംചെയ്ക, അടച്ച
- ഇരുട്ടിയ
- കാണാതായ
- അസ്തമിച്ച
നിമീലിതാക്ഷ
- വിശേഷണം:
- അടഞ്ഞകണ്ണുള്ള
നിമൂലം
- വേരോളം
നിമേയം
- കൈമാറ്റം
- ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങിക്ക
നിമേഷകൃത്തു്
- മിന്നൽ
നിമേഷം
- കണ്ണിമയ്ക്കുക
- കണ്ണിമയ്ക്കുന്നേടത്തോളം സമയം, മാത്ര, ക്ഷണനേരം
- അ, ഇ, ഉ എന്നിങ്ങനെയുള്ള ലഘ്വക്ഷരം ഉച്ചരിപ്പാൻ വേണ്ടി വരുന്ന സമയത്തിനു ‘മാത്ര’ എന്നു പേർ. ഇതേ സമയം കൊണ്ടു കണ്ണു ചിമ്മിമിഴിപ്പാൻ സാധിക്കുന്നതിനാൽ ‘നിമേഷം’ എന്നു പേരുണ്ടായി.
- കണ്ണടച്ചാൽ തുറക്കാൻ കഴിയാതെ വരുന്ന ഒരു നേത്രരോഗം
നിമ്ന
- വിശേഷണം:
- ആഴമുള്ള
- താഴ്ചയുള്ള
- നിമ്നം × ഉന്നതം.
നിമ്നഗ
- വിശേഷണം:
- ആഴത്തിലേക്കു പോകുന്ന
നിമ്നഗ
- നദി
- ആറു്
- ചാലെടുത്തൊഴുകുന്നതു് എന്നർത്ഥം.
നിമ്നത
- ആഴം
- താഴ്ച
നിമ്നം
- താഴ്ചയുള്ള പ്രദേശം
- താഴ്ചയെ അഭ്യസിക്കുന്നതു് എന്നു ശബ്ദാർത്ഥം.
- പര്യായപദങ്ങൾ:
- ഗഭീരം
- ഗംഭീരം.
നിമ്നാ
- താണനിലം
നിമ്നോന്നത
- വിശേഷണം:
- ഉയർന്നും താണുമുള്ള
നിമ്ലോചനി
- വരുണന്റെ രാജധാനി
നിംബതരു
- മുരിക്കു്
- നനയ്ക്കപ്പെടുന്നതു് എന്നർത്ഥം (മുൾമുരിക്കു്.) പവിഴമല്ലി എന്നും കാണുന്നുണ്ടു്. എന്റെ പരിശോധനയിൽ ഞാൻ അതോടു യോജിക്കുന്നില്ല.
നിംബപഞ്ചാംഗം
- പഞ്ചനിംബം
- വേപ്പിന്റെ സമൂലം
‘നിംബസ്യപത്രത്വക്പുഷ്പ
ഫലമൂലൈർവിമിശ്രിതൈഃ
പഞ്ചനിംബമിതിഖ്യാതം
സർവ്വകുഷ്ഠഹരംപരം’
‘നിംബവൃക്ഷസ്യപഞ്ചാംഗം
രക്തദോഷഹരംപരം
പിത്തംകണ്ഡുംവ്രണംകുഷ്ഠം
ദാഹഞ്ചൈവവിനാശയേൽ’
ഫലമൂലൈർവിമിശ്രിതൈഃ
പഞ്ചനിംബമിതിഖ്യാതം
സർവ്വകുഷ്ഠഹരംപരം’
— അപിച
‘നിംബവൃക്ഷസ്യപഞ്ചാംഗം
രക്തദോഷഹരംപരം
പിത്തംകണ്ഡുംവ്രണംകുഷ്ഠം
ദാഹഞ്ചൈവവിനാശയേൽ’
നിംബബീജം
- വേപ്പിൻകുരു
നിംബം
- വേപ്പു വൃക്ഷം
- രോഗികൾക്കു സ്വസ്ഥതയെ നൽകുന്നതു എന്നർത്ഥം.
നിം(ബു)ബൂകം
- ജോനകനാരകം
- വടകപ്പുളി നാരകം
നിമ്മളം
- പ്രാചീനമലയാളം:
- സംശയം
നിമ്മിൽ
- നിങ്ങൾ (രണ്ടുപേരും) തമ്മിൽ
നിയത
- വിശേഷണം:
- കീഴാക്കപ്പെട്ട
- നിശ്ചയിക്കപ്പെട്ട
- ഭരിക്കപ്പെട്ട
- ശ്രദ്ധയുള്ള
- സ്ഥിരപ്പെടുത്തിയ
നിയതം
- ക്ഌപ്തം
നിയതം
- ഇടവിടാതെ, സദാ, എല്ലാപ്പോഴും
- നിശ്ചയമായിട്ടു
നിയതി
- ദൈവം, ഈശ്വരൻ
- ഭാഗ്യം
- പൂർവ്വജന്മങ്ങളിൽ ചെയ്ത ശുഭാശുഭ കർമ്മം
- ശുഭകർമ്മം
- അവരവർക്കു അതാതു ഫലങ്ങളെ കൃത്യപ്പെടുത്തുന്നതു് എന്നർത്ഥം. അതിനാലെ നിയമിക്കപ്പെടുന്നു എന്നുമാവാം.
- പൂർവ്വജന്മകൃതമായ പുണ്യം
- ദൈവഭക്തിയുള്ള പ്രവൃത്തി
- തലയിലെഴുത്തു്
- നിയമം
‘മുട്ടാതെല്ലാം നിയതി മുറപോൽ’
— മയൂരസന്ദേശം
.നിയതീച്ഛ
- ദൈവമതം
നിയംതൃ
- വിശേഷണം:
- നടത്തുന്ന
നിയന്താവു്
- നടത്തുന്നവൻ
- രക്ഷിതാവു്, നാഥൻ
- തേർ തെളിക്കുന്ന സൂതൻ
- രഥത്തെ വേണ്ടപ്പോൾ നിറുത്തുന്നവൻ എന്നർത്ഥം.
- ദൈവം
- ശിക്ഷിക്കുന്നവൻ
നിയന്ത്രണം
- നിയമംകൊണ്ടു തടുക്കപ്പെട്ടിരിക്കുന്നതു്
- ബന്ധനം
- പഥ്യമിരിപ്പു്
നിയന്ത്രിക്ക
- അടക്കുക
നിയന്ത്രിത
- വിശേഷണം:
- അടക്കപ്പെട്ട
- ഭരിക്കപ്പെട്ട
- കെട്ടപ്പെട്ട
- നിയമിക്കപ്പെട്ട
നിയമം
- അംഗീകാരം
- ഇന്നപ്രകാരം എന്നു തീർച്ചപ്പെടുത്തൽ എന്നർത്ഥം.
- വ്രതം
- ശാസ്ത്രത്താൽ ഇന്നയിന്ന വിധമെന്നു നിയമിക്കപ്പെട്ടതെന്നർത്ഥം.
- പതിവായിട്ടുള്ളതു്
- അനിത്യമായി ആഗന്തുകങ്ങളായ വസ്തുക്കളെക്കൊണ്ടു സാധിക്കേണ്ടതായിട്ടുള്ള കർമ്മം
- പുരുഷനെ നിയമിക്കുന്നതെന്നർത്ഥം.
- സന്തോഷം, ശൗചം, തപസ്സ്, നിത്യകർമ്മം, ഈശ്വരസേവ ഇവ അഞ്ചും
- കീഴടക്കുക
- തടസ്സം
- ചട്ടം
- ക്രമം
- നിശ്ചയം
- ഏർപ്പാടു്, വാഗ്ദാനം
- ആവശ്യം
- കർത്തവ്യകർമ്മം
- മനസ്സടക്കം
- അഷ്ടാംഗയോഗത്തിലെ രണ്ടാമത്തേതു്
- പ്രതിജ്ഞ
- (മോക്ഷകാരണത്തിൽ നിയമിക്കുന്നതു (ഏർപ്പെടുത്തുന്നതു) നിയമം).
‘ശൗചമിജ്യാതപോദാനം
സ്വാദ്ധ്യായോപസ്ഥനിഗ്രഹഃ
വ്രതമൗനോപവാസംച
സ്നാനം ചേതിയമോദശ’
സ്വാദ്ധ്യായോപസ്ഥനിഗ്രഹഃ
വ്രതമൗനോപവാസംച
സ്നാനം ചേതിയമോദശ’
നിയമങ്ങൾ
- ദിവസേന ചെയ്യേണ്ടുന്ന സന്ധ്യാവന്ദനാദികൾ
- (ശൗചം, ജയം, തീർത്ഥാദിസ്നാനം, തപം, ഹോമം, ആതിഥ്യം, ശ്രദ്ധ, പരോപകാരകാംക്ഷ, സന്തോഷം, ഹരിപൂജ, ഗുരുസേവ, ദാനം ഇങ്ങിനെ നിയമങ്ങൾ 12 വിധം).
നിയമനം
- ഏർപ്പെടുത്തൽ, ഏർപ്പാടു്, ക്രമമാക്കൽ
- വേപ്പു്
- കീഴടക്കം, വണക്കം
- ഭരണം
- ക്രമം
- കെട്ടുക
നിയമനിഷ്ഠ
- നിയമങ്ങളിലേ ഉറപ്പു്
നിയമപഞ്ചകം
- ശൗചം
- സന്തോഷം
- തപസ്സു്
- സ്വാദ്ധ്യായം
- ഈശ്വരപ്രണിധാനം
നിയമവതി
- തീണ്ടായിരിക്കുന്ന സ്ത്രീ
- രജസ്വലാ
നിയമവിധി
- നിയമങ്ങളുടെ മുറ
നിയമവെടി
- പതിവായിട്ടുള്ള വെടി
നിയമവ്രതം
- എഴുതിയ ഉടമ്പടി
നിയമി
- യോഗി
- തപസ്വി
നിയമിയ്ക്കാകിൽ
- തടുക്കാഞ്ഞാൽ
‘സപദിനിയമിയ്ക്കായ്കിലെന്നാപ്തവാക്യം’
— മയൂരസന്ദേശം
.നിയമിക്കുന്നു
- ഏർപ്പെടുത്തുന്നു, ആക്കുന്നു
- നടത്തുന്നു
- ഭരിക്കുന്നു
നിയമിത
- വിശേഷണം:
- നിയമിക്കപ്പെട്ട
- ക്രമമാക്കപ്പെട്ട
- അടയ്ക്കപ്പെട്ട
- ഭരിക്കപ്പെട്ട
- കെട്ടപ്പെട്ട
നിയാതനം
- താഴ്ത്തുക
- (നിപാതനം എന്നതു നോക്കുക).
നിയാമക
- വിശേഷണം:
- നടത്തുന്ന, ഭരിക്കുന്ന, കീഴടക്കുന്ന
- വഴികാണിക്കുന്ന
നിയാമകൻ
- നടത്തുന്നവൻ
- തോണിയും കപ്പലും മറ്റും നടത്തുന്നവൻ, ഭരണകർത്താവു്
- പോതത്തെക്കൊ ണ്ടു നടക്കുന്നവനെന്നർത്ഥം.
- തേർതെളിക്കുന്നവൻ
- (ജലയാനത്തിന്റെനടുവിലുള്ള പാമരത്തിലും മറ്റ് ഉയർന്ന ഇടങ്ങളിലും സ്ഥിതിചെയ്തു് എതിരാളികളുടേയും ദുഷ്ട ജന്തുക്കളുടേയും വരവിനെ നോക്കിയറിയുന്നവൻ എന്നും അർത്ഥം കാണുന്നു).
നിയാമൻ
- വള്ളക്കാരൻ
നിയാമം
- അടക്കം
- വ്രതം
നിയുക്ത
- വിശേഷണം:
- നിയോഗിക്കപ്പെട്ട
- പറഞ്ഞയക്കപ്പെട്ട
നിയുതം
- നൂറായിരം ലക്ഷം
- പത്തുലക്ഷം
- പതിനായിരം കോടി
‘ശതംസഹസ്രമയുതം
നിയുതം പ്രയുതം മതം’
സ്ത്രീ കോടിരർബുദമിതി
ക്രമാദ്ദശഗുണോത്തരം.
നിയുതം പ്രയുതം മതം’
സ്ത്രീ കോടിരർബുദമിതി
ക്രമാദ്ദശഗുണോത്തരം.
— രത്നകോശം
നിയുദ്ധം
- ബാഹുയുദ്ധം
- കൈകൊണ്ടുള്ള യുദ്ധം
- തമ്മിൽ പിടികൂടിയ യുദ്ധം എന്നർത്ഥം.
നിയോഗം
- കല്പന
- ഭ്രാതാവിന്റെ കളത്രത്തിൽ ഭ്രാതാവിന്റെ മരണശേഷം സന്തതിയുണ്ടാക്കാമെന്നു മനു മുതലായ സ്മൃതികാരന്മാർ തന്നെ പ്രമാണമാണു്
- ആ ക്രിയയ്ക്കു ‘നിയോഗം’ എന്നും ഇപ്രകാരം ജനിക്കുന്ന കുട്ടിക്കു ‘ക്ഷേത്രജ’നെന്നും പേർ. ‘ദേവരാദ്വാസപിണ്ഡാദ്വാസ്ത്രിയാസമ്യങ് നിയുക്തയാ പ്രജേപ് സിതാധി ഗന്തവ്യാസന്താനസ്യപരിക്ഷയേ’ (മനു).
നിയോഗിക്കുന്നു
- കല്പിക്കുന്നു
- കല്പിച്ചയക്കുന്നു
നിയോജകം
- ‘പ്രകാരം’ എന്നതിലേ ഒരുവിധം
നിയോജനം
- കല്പന
നിയോജ്യ
- വിശേഷണം:
- പറഞ്ഞയക്കപ്പെടേണ്ടുന്ന
നിയോജ്യൻ
- ദാസൻ
- പ്രവൃത്തികളിൽ നിയോഗിക്കപ്പെടുന്നവൻ എന്നർത്ഥം. ഭൃത്യൻ.
- ശിഷ്യൻ
നിയോദ്ധാ
- കോഴി
നിയോധകൻ
- പോരാളി
നിർ, നിഃ
- നിശ്ചയം
- നിഷേധം
നിര
- പന്തി, വരി
- പുരയ്ക്കു പലകകൊണ്ടുള്ള ഭിത്തി, സൈന്യങ്ങളുടെ അണി
- കൂട്ടം
നിരക്കു്
- ചില ചരക്കുകൾക്കു നടപ്പായിട്ടുള്ള വില
നിരക്കണ്ണു്
- കണ്ണിൻകൂട്ടം
നിരക്കം
- ഇരിക്കുന്ന സ്ഥിതിയിൽ മാറുക
- ചന്തി കുത്തിയിരുന്നു നീങ്ങുക
- നിരങ്ങുക
നിരക്കവേ
- അണിയായി, വരയായി
- നേരെ
നിരക്കുന്നു
- നിരന്നു നില്ക്കയും മറ്റും ചെയ്യുന്നു
- സമ്മതമാകുന്നു, ഇണങ്ങുന്നു, സന്ധിക്കുന്നു
- സമമാകുന്നു
- (സകര്‍മ്മകക്രിയ:നിരത്തുന്നു.)
നിരക്കുവരിയോല
- ചരക്കുകളുടെ അന്നന്നു വില്ക്കുന്ന വിലയ്ക്കു വിവരം എഴുതിയ കണക്കു്
നിരക്കെ
- പരക്കെ
നിരക്ഷദേശം
- സൂര്യരശ്മി സദാ തുല്യമായും രായും പകലും മിക്കവാറും തുല്യദീർഘങ്ങളായുമിരിക്കുന്നതായി ഭൂമധ്യരേഖക്കടുത്ത ഭൂഭാഗം
നിരക്ഷരകുക്ഷി
- ഒട്ടും വിദ്യാഭ്യാസമില്ലാത്തവൻ
- എഴുത്തു പഠിച്ചിട്ടില്ലാത്തവൻ
നിരങ്കുശ
- വിശേഷണം:
- തടവില്ലാത്ത
- സ്വാതന്ത്ര്യമുള്ള
- സ്വയമേവ
നിരങ്കുശത്വം
- തടവില്ലായ്ക
നിരഘ
- വിശേഷണം:
- പാപമില്ലാത്ത
- കുറ്റമില്ലാത്ത
നിരങ്ങൽ
- ചന്തികുത്തിയിരുന്നു നീങ്ങുക
നിരങ്ങുന്നു
- ഇരിക്കുന്ന സ്ഥിതിയിൽ മാറുന്നു
- ഇരുന്നു നിരങ്ങുന്നു
- (സകര്‍മ്മകക്രിയ:നിരക്കുന്നു.)
നിരച്ചിൽ
- പുരയുടെ നിര തൊടുക്കുക
- നിരയ്ക്ക
നിരജിന
- വിശേഷണം:
- തോലിയില്ലാത്ത
നിരഞ്ജന
- വിശേഷണം:
- നിർമ്മലതയുള്ള
- തെളിവുള്ള
നിരഞ്ജനൻ
- ദൈവം
- നിഃ + അഞ്ജനൻ, അഞ്ജനം = (താൽപര്യം കൊണ്ടു്. മഷി = കളങ്കം) നിർമ്മലൻ എന്നു സാരം. രഞ്ജനയില്ലാത്തവൻ എന്നു വ്യാഖ്യാനിക്കുമ്പോൾ ‘നിർ’ എന്നതു ഉപസർഗ്ഗയോഗത്തിൽ നിരഞ്ജനൻ എന്നു വന്നേക്കും. നിക്കു അഭാവാർത്ഥം താൽപര്യം കൊണ്ടു കല്പിച്ചു ക്ലേശിക്കുന്നതായാൽ ആ അർത്ഥവും ഗ്രാഹ്യംതന്നെ.
നിരഞ്ജനാ
- പൗർണ്ണിമ
- ദുർഗ്ഗ
നിരടു്
- കെട്ടു്
- വസ്ത്രത്തിന്റെ ഞൊടു് നൂലേച്ചു കെട്ടുകൾ വളരെയുള്ള തുണി
നിരത
- വിശേഷണം:
- താൽപര്യമുള്ള
നിരതി
- അധികമായ താൽപര്യം
- ആസ്ഥ
നിരതിശയ
- വിശേഷണം:
- എതിരില്ലാത്ത
നിരത്തൽ
- സമമാക്കുക
- ഇണക്കുക
നിരത്തു്
- രാജവീഥി
- നടക്കാവു്
നിരദ്ധ്വ
- വിശേഷണം:
- വഴി തെറ്റിയ
നിരനിരപ്പു്
- തുല്യത
നിരന്ത, നിരന്തക
- വിശേഷണം:
- അന്തകനില്ലാത്ത
- നാശമില്ലാത്ത
നിരന്തണൻ
- രാക്ഷസൻ
നിരന്തര
- വിശേഷണം:
- നിറഞ്ഞിരിക്കുന്ന, ഇടകൂടാതെ തിങ്ങിയ, ഇടതൂർന്ന
- ഇടവിടാതെ, എപ്പോഴുമുള്ള
- മറവില്ലാത്ത
- ഭേദമില്ലാത്ത
നിരന്തരം
- ഇടതൂർന്നതു
നിരന്തരാളം
- ഇടതൂർന്നതു
നിരപത്രപ
- വിശേഷണം:
- ലജ്ജയില്ലാത്ത
- ധൈര്യമുള്ള
നിരപരാധൻ
- കുറ്റം ചെയ്യാത്തവൻ
‘നിരപരാധനായരാമൻ’
— കേരളവർമ്മരാമായണം
.നിരപരാധം
- കറ്റമില്ലായ്ക
നിരപലക
- പുരയ്ക്കുംമറ്റും നിരപണിയുന്നതിനായിട്ടും പണിതതായിട്ടുമുള്ള മരപ്പലക
നിരപ്പു്
- സമം
- ഒപ്പം
- ചേർച്ച
നിരപ്പൻ
- ചീപ്പു്
നിരപ്പാകുന്നു
- സമമാകുന്നു
- തമ്മിൽ ചേർച്ചയാകുന്നു
- മിനുസമാകുന്നു
- (സകര്‍മ്മകക്രിയ:നിരപ്പാക്കുന്നു.)
നിരപ്പുകേടു്
- നീരസം
- യോജിപ്പില്ലായ്ക
- തമ്മിൽ സമ്മതമില്ലായ്ക
നിരപ്പെ
- നടപ്പായിട്ടു്
- എല്ലാടവും
നിരംബര
- വിശേഷണം:
- നഗ്നമായ
നിരയം
- നരകം
- ശുഭാവഹവിധിയില്ലാത്തതു്
നിരയുന്നു
- നിരതൊടുക്കുന്നു
- (കാരണക്രിയ:നിരയ്ക്കുന്നു, നിരപ്പിക്കുന്നു.)
നിരർഗ്ഗള
- വിശേഷണം:
- തടവില്ലാത്ത
- അർഗ്ഗള (പ്രതിബന്ധം) ഇല്ലാത്തതു് എന്നർത്ഥം.
- സാക്ഷയില്ലാത്ത
- പര്യായപദങ്ങൾ:
- അബാധം.
നിരർത്ഥ(ക)
- വിശേഷണം:
- അർത്ഥമില്ലാത്ത
- പ്രയോജനമില്ലാത്ത
നിരർത്ഥകൻ
- വിഡ്ഢി
നിരവു്
- നേർവര
നിരവഗ്രഹ
- വിശേഷണം:
- തന്നിഷ്ടമായുള്ള
- സുഭിക്ഷമായുള്ള
- പ്രതിബന്ധമില്ലാത്ത
നിരവഗ്രഹൻ
- സ്വതന്ത്രൻ
- പ്രതിബന്ധമില്ലാത്തവൻ എന്നർത്ഥം.
നിരവദ്യ
- വിശേഷണം:
- നിർദ്ദോഷമായ
നിരവധി
- വിശേഷണം:
- അവധിയില്ലാത്ത
നിരവധികം
- അസംഖ്യം
നിരവയവം
- രൂപകം എന്ന അലങ്കാരത്തിൽ ഒരു വിധം
- അവയവമില്ലാത്തതു്
നിരവശേഷം
- വിശേഷണം:
- ശേഷിപ്പില്ലാതെ
- ഒട്ടുക്കു്
- മുഴുവനും
- പൂർണ്ണമായ
നിരവഹാനി(ലി)കാ
- വേലി
- വെളിയിലേ ചുവരു്
നിരവ്യയ
- വിശേഷണം:
- നിത്യമായ പശു
നിരഷ്ട
- വിശേഷണം:
- ചിതറിപ്പോയ
- ആട്ടിക്കളഞ്ഞ
നിരഷ്ടം
- വിശേഷണം:
- ഇരുപത്തുനാലുവയസ്സായ കുതിര
നിരസന
- വിശേഷണം:
- നിരസിക്കുന്ന
- തള്ളിക്കളയുന്ന
- ഇടിച്ചുപറയുന്ന
നിരസനം
- നിഷേധം
- തള്ളൽ
- നിന്ദ
- ഇടിച്ചുപറക
- നിരസിക്കുക എന്നർത്ഥം.
നിരസം
- രസമില്ലായ്ക
നിരസിക്കുന്നു
- നിഷേധിക്കുന്നു
- നിന്ദിക്കുന്നു
- തള്ളുന്നു
നിരസ്ത
- വിശേഷണം:
- നിരസിക്കപ്പെട്ട, നിഷേധിക്കപ്പെട്ട
- എറിയപ്പെട്ട
- എയ്യപ്പെട്ട
- ഉഴറിപ്പാടപ്പെട്ട
നിരസ്തം
- ബന്ധപ്പെട്ടു പറയുന്ന വാക്കു്
- നിരസ്തം എന്നാൽ ബദ്ധപ്പാടുകൊണ്ടു് ഉപേക്ഷിക്കപ്പെട്ട അക്ഷരപദങ്ങളോടു കൂടിയതു് എന്നർത്ഥം.
- തൊടുത്തുവിട്ട അമ്പു്
- അയയ്ക്കപ്പെട്ടതു് എന്നർത്ഥം
- പര്യായപദങ്ങൾ:
- ത്വരിതോദിതം.
നിരഹംകാരം
- അഹങ്കാരമില്ലായ്ക
നിരാകരണം
- ധിക്കാരം
- ഉപേക്ഷ
നിരാകരിക്കുന്നു
- ഉപേക്ഷിക്കുന്നു
- നിരസിക്കുന്നു
നിരാകരിഷ്ണു
- വിശേഷണം:
- നിരാകരിക്കുന്ന
നിരാകരിഷ്ണു
- ഉപേക്ഷിക്ക ശീലമായിട്ടുള്ളവൻ
- പര്യായപദങ്ങൾ:
- ക്ഷിപ്നു (ക്ഷിപ്ണു).
നിരാകാര
- വിശേഷണം:
- ആകൃതിയില്ലാത്ത
നിരാകാരൻ
- ദൈവം
നിരാകാരം
- തള്ളൽ
- ആക്ഷേപം
നിരാകാശ
- സ്ഥലം നിറഞ്ഞ
- മതിയായ സ്ഥലം (ഇടം) ഇല്ലാത്ത
നിരാകുല
- വിശേഷണം:
- ആകുലം കൂടാത്ത
നിരാകൃത
- വിശേഷണം:
- നിരാകരിക്കപ്പെട്ട, തള്ളപ്പെട്ട
- നിന്ദിക്കപ്പെട്ട
- കളയപ്പെട്ട
നിരാകൃതി
- വിശേഷണം:
- ആകൃതിയില്ലാത്ത, രൂപമില്ലാത്ത
- വേദം നല്ലവണ്ണം പഠിച്ചിട്ടില്ലാത്ത, വേദാദ്ധ്യയനമില്ലാത്ത
നിരാകൃതി
- ഉപേക്ഷ
- നിന്ദ
നിരാക്രന്ദ
- വിശേഷണം:
- കരയാത്ത
നിരാഗ
- വിശേഷണം:
- രാഗമില്ലാത്ത
- വികാരശൂന്യമായ
നിരാഘാട
- വിശേഷണം:
- അതിർത്തിയില്ലാത്ത
നിരാചാര
- വിശേഷണം:
- ആചാരമില്ലാത്ത
നിരാതങ്ക
- വിശേഷണം:
- ഭയമില്ലാത്ത
- രോഗമില്ലാത്ത
നിരാതപ
- വിശേഷണം:
- ചൂടില്ലാത്ത
- വെയിലില്ലാത്ത
നിരാദര
- വിശേഷണം:
- ആദരവില്ലാത്ത
നിരാദിക
- വിശേഷണം:
- ആദിയില്ലാത്ത
- ഈശ്വരത്വമുള്ള
നിരാദേശം
- കടം മുഴുവൻ വീടുക
നിരാധാര
- വിശേഷണം:
- ആധാരമില്ലാത്ത
- അടിയിൽ താങ്ങില്ലാത്ത
നിരാനന്ദ
- വിശേഷണം:
- ആനന്ദം (സന്തോഷം) ഇല്ലാത്ത
നിരാമം
- ഒരു നേത്രരോഗം
- ചൊറിച്ചിൽ, കണ്ണുകൾക്കു മന്ദമായ വേദന മുതലായതുണ്ടായിരിക്കും.
- ഒരുവക ജ്വരം
- ജ്വരം തുടങ്ങി ഏഴു കഴിഞ്ഞാൽ അതിനു നിരാമജ്വരമെന്നു പേർ.
നിരാമയ
- വിശേഷണം:
- ദുഃഖമില്ലാത്ത, പരിശുദ്ധമായ
- രോഗം മാറി സുഖപ്പെട്ട
നിരാമാലു
- വ്ളാർമരം
നിരാലംബ
- വിശേഷണം:
- ആശ്രയമില്ലാത്ത
നിരാലംബാ
- ആകാശമാഞ്ചി
നിരാശ
- വിശേഷണം:
- ആശയില്ലാത്ത
- ആഗ്രഹമില്ലാത്ത
നിരാസം
- നിരസനം
- നിഷ്കാസനം
നിരാഹാര
- വിശേഷണം:
- ഭക്ഷിക്കാത്ത
നിരിംഗിണീ(നീ)
- മൂടുപടം
നിരീക്ഷണം
- നല്ലവണ്ണമുള്ള നോട്ടം
നിരീക്ഷിക്കുന്നു
- നല്ലവണ്ണം നോക്കുന്നു
നിരീക്ഷിത
- വിശേഷണം:
- നോക്കപ്പെട്ട
- കാണപ്പെട്ട
നിരീശം, നിരീഷം
- കൊഴു
- (കരിയറയുടെ പേരെന്നും അഭിപ്രായമുണ്ട്.)
നിരീശ്വര
- വിശേഷണം:
- ഈശ്വരൻ ഇല്ലെന്നുള്ള
- നാസ്തികമായ
നിരീഹ
- വിശേഷണം:
- ഒന്നിലും ഇച്ഛയില്ലാത്ത
- ആഗ്രഹമില്ലാത്ത
നിരീഹത, നിരീഹത്വം
- ആഗ്രഹമില്ലായ്ക
നിരുക്ത
- വിശേഷണം:
- പറയപ്പെട്ട
- വിസ്തരിച്ചു പറയപ്പെട്ട
നിരുക്തം
- ആറുശാസ്ത്രങ്ങളിൽ ഒന്നു്
- വിവരണം
- നിരുക്തം എന്ന വേദാംഗം വേദത്തിലെ കഠിനപദങ്ങളുടെ വ്യാഖ്യാനം കൊടുക്കുന്ന ഒരു നിഘണ്ടു ആകുന്നു.
നിരുക്തി
- വേദാംഗം
നിരുച്ഛ ്വാസ
- വിശേഷണം:
- ശ്വാസമില്ലാത്ത
നിരുത്സവ
- വിശേഷണം:
- ഉത്സവമില്ലാത്ത
നിരുൽസാഹ
- വിശേഷണം:
- ഉൽസാഹമില്ലാത്ത
നിരുൽസുക
- വിശേഷണം:
- പ്രതിപത്തിയില്ലാത്ത
നിരുതി
- നിര്യതി
നിരുത്തര
- വിശേഷണം:
- ഉത്തരമില്ലാത്ത
നിരുദക
- വിശേഷണം:
- ജലമില്ലാത്ത
നിരുദ്ധ
- വിശേഷണം:
- തടുക്കപ്പെട്ട
- പാറാവിലാക്കപ്പെട്ട
നിരുദ്ധഗുദം
- ഒരു ക്ഷുദ്രരോഗം
- ഈ രോഗത്തിൽ മലം വളരെ പണിപ്പെട്ടു പോകും.
നിരുദ്ധപ്രകാശം
- ഒരു ക്ഷുദ്രരോഗം
- ഈ രോഗത്തിൽ മൂത്രം വേദനയോടുകൂടി തുള്ളിതുള്ളിയായി വീഴും.
നിരുദ്ധി
- നിരോധം
നിരുദ്യോഗ
- വിശേഷണം:
- കാരണമില്ലാത്ത
നിരുപദ്രവ
- വിശേഷണം:
- ഉപദ്രവമില്ലാത്ത
നിരുപധി
- വിശേഷണം:
- ചതിവില്ലാത്ത
- കപടമില്ലാത്ത
- നേരുമാർഗ്ഗമുള്ള
നിരുപപ്ലവ
- വിശേഷണം:
- നാശമില്ലാത്ത
നിരുപമ
- വിശേഷണം:
- തുല്യമില്ലാത്ത
നിരുപേക്ഷ
- ഉപേക്ഷയില്ലായ്ക
നിരൂഢ
- വിശേഷണം:
- സ്വായത്തമായുള്ള
- അന്തർഭവിച്ചു നിൽക്കുന്ന
നിരൂപണം
- വിചാരം
- നിശ്ചയം
- കാഴ്ച
നിരൂപിക്കുന്നു
- വിചാരിക്കുന്നു
നിരൂപിത
- വിശേഷണം:
- വിചാരിക്കപ്പെട്ട
നിരൂഹണം
- നിർണ്ണയം
- എണ്ണ കൂടാത്ത വസ്തിപ്രയോഗം
നിര്യണാ
- അവകാശപ്പെടാത്തതു്
നിര്യതി
- ലോകത്തിന്റെ തെക്കുപടിഞ്ഞാറെ കോണിലുള്ള ദിക്പാലൻ
- രാക്ഷസന്മാരുടെ പതി.
- ജീർണ്ണത, നാശം
- ആപത്തു്, ശാപം
- നരകദേവത, ജ്യേഷ്ഠാഭഗവതി, അഭാഗ്യം
- കൃപയില്ലാത്തതു്, ശുഭമില്ലാത്തതു്, സന്മാർഗ്ഗത്തിൽ നിന്നു ഒഴിഞ്ഞതു് ഇങ്ങനെ ശബ്ദാർത്ഥം. നിര്യതി എന്നതിനു മരണം എന്നർത്ഥം കാണുന്നു. അധർമ്മത്തിന്റെ ഭാര്യയാണെന്നും പുത്രിയാണെന്നും കൂടി പറയപ്പെടുന്നുണ്ടു്.
നിര്യതിക്കോണു്
- തെക്കുപടിഞ്ഞാറേ ദിക്കു്
നിരോധം, നിരോധനം
- തടവു്
- വിരോധം
- അമർച്ച
- ഉപദ്രവം
- വിനാശം
- അപ്രിയം
- ഇച്ഛാഭംഗം
നിരോധിക്കുന്നു
- തടുക്കുന്നു
- നഗരത്തിനും മറ്റും ചുറ്റും സൈന്യങ്ങൾ വളയുന്നു
നിർഗ്ഗത
- വിശേഷണം:
- പുറപ്പെട്ട
നിർഗ്ഗതി
- വിശേഷണം:
- ഗതിയില്ലാത്ത
നിർഗ്ഗതി
- ദാരിദ്ര്യം
- ഗതികേടു്
നിർഗ്ഗന്ധ
- വിശേഷണം:
- മണമില്ലാത്ത
നിർഗ്ഗന്ധനം
- കൊല
- ഹിംസ
നിർഗ്ഗന്ധപുഷ്പി
- ഇലവു്
നിർഗ്ഗന്ധം
- വെൺചന്ദനം
നിർഗ്ഗമ(ന)ം
- പുറപ്പാടു്
നിർഗ്ഗമിക്കുന്നു
- പുറപ്പെടുന്നു
- പോകുന്നു
നിർഗ്ഗർവ
- വിശേഷണം:
- ഗർവമില്ലാത്ത
നിർഗ്ഗവാക്ഷ
- വിശേഷണം:
- ജനലില്ലാത്ത
നിർഗ്ഗുഞ്ജീ(ണ്ഡീ)
- കരിനൊച്ചി
- നൊച്ചി
നിർഗ്ഗുണ
- വിശേഷണം:
- ഗുണമില്ലാത്ത
നിർഗ്ഗുണത്വം
- ഗുണമില്ലായ്ക
നിർഗ്ഗുണൻ
- ദൈവം
- മായാസംബന്ധമായ ഗുണമില്ലാത്തവൻ എന്നർത്ഥം.
നിർഗ്ഗുണി
- കരിനൊച്ചി
- ചേമന്തി
നിർഗ്ഗുണ്ഡീ
- വെളുത്ത നൊച്ചി
- താമരക്കിഴങ്ങു്
- ചേമന്തി
നിർഗ്ഗൗരവ
- വിശേഷണം:
- ഗൗരവമില്ലാത്ത
നിർഗ്രഥൻ
- ബുദ്ധിശൂന്യൻ
നിർഗ്രന്ഥ
- വിശേഷണം:
- കെട്ടഴിഞ്ഞ
നിർഗ്രന്ഥകൻ
- സമർത്ഥൻ
നിർഗ്രന്ഥനം
- കൊല
- ഹിംസ
നിർഗ്ഘടം
- കൂട്ടം
- സൂചീപത്രം
- ജനക്കൂട്ടമുള്ള ചന്ത
നിർഗ്ഘാതം
- ഇടിമുഴക്കം
നിർഗ്ഘ്യണ
- വിശേഷണം:
- ദയയില്ലാത്ത
- സ്മരണയില്ലാത്ത, നന്ദികെട്ട
നിർഗ്ഘ്യണത
- വിശേഷണം:
- ദയയില്ലായ്ക
- സ്മരണയില്ലായ്ക
- നന്ദികേടു്
നിർഗ്ഘോഷം
- ഒച്ച
- ഒച്ചയില്ലായ്ക
- ശാന്തമായ
നിർജ്ജനദേശം
- മനുഷ്യരില്ലാത്ത ദിക്കു്
നിർജ്ജനം
- വിശേഷണം:
- ജനമില്ലാത്ത
നിർജ്ജയം
- തോൽവി
നിർജ്ജര
- വിശേഷണം:
- ജരയില്ലാത്ത
- മരണമില്ലാത്ത, നാശമില്ലാത്ത
നിർജ്ജരദീർഘികം
- ആകാശഗംഗ
നിർജ്ജരൻ
- ദേവൻ
- വാർദ്ധക്യമില്ലാത്തവനെന്നർത്ഥം.
നിർജ്ജരാ
- ചിറ്റമൃതു്
- നിലപ്പന
നിർജ്ജരാരി
- അസുരൻ
നിർജ്ജരേന്ദ്രൻ
- ദേവേന്ദ്രൻ
നിർജ്ജരൗഘം
- ദേവക്കൂട്ടം
നിർജ്ജലം
- വിശേഷണം:
- വെള്ളമില്ലാത്ത
നിർജ്ജാതം
- വിശേഷണം:
- കാണപ്പെട്ട
- വന്ന
നിർജ്ജിത
- വിശേഷണം:
- ജയിക്കപ്പെട്ട
നിർജ്ജിതേന്ദ്രിയ
- വിശേഷണം:
- ഇന്ദ്രിയങ്ങളെ ജയിച്ച
നിർജ്ജിഹ്വം
- തവള
നിർജ്ജീവ
- വിശേഷണം:
- ചത്ത
- മോഹാലസ്യമോ ഭയമോ നിമിത്തം ചത്തപോലെ കിടക്കുന്ന
നിർജ്ജ്വര
- വിശേഷണം:
- പനിയില്ലാത്ത
നിർഝരം
- അരിവിയാറു്, പൊയ്ക, ഉറവു്
- ഊറ്റുകുഴി
- ക്രമത്തിൽ കുറഞ്ഞു കുറഞ്ഞു വരുന്നതെന്നർത്ഥം.
നിർഝരി, നിർഝരിണി
- അരിവിയാറു്
- നദി
നിർണ്ണയപാദം
- തീർപ്പു്
- വിധി
നിർണ്ണയ(ന)ം
- നിശ്ചയം
- നിശ്ചയജ്ഞാനം
- (നിർ + നയം) ബുദ്ധിയുടെ മറുകരയെ നല്ലവണ്ണം നയിക്കുന്നതു് എന്നർത്ഥം. നിശ്ചയമുണ്ടാകണമെങ്കിൽ ബുദ്ധിയുടെ പരമകാഷ്ഠയിൽ പ്രവേശം സിദ്ധിക്കണമല്ലൊ.
നിർണ്ണയിക്കുന്നു
- നിശ്ചയിക്കുന്നു
നിർണ്ണായനം
- നിശ്ചയം
നിർണ്ണിക്തം
- വിശേഷണം:
- തെളിയിക്കപ്പെട്ട
- ചളികളഞ്ഞു ശുദ്ധിവരുത്തിയ
നിർണ്ണിത
- വിശേഷണം:
- നിശ്ചയിക്കപ്പെട്ട
നിർണ്ണേകം
- കഴുകുക, ശുദ്ധിയാക്കുക
- സ്നാനം
നിർണ്ണേജകൻ
- അലക്കുകാരൻ
- വസ്ത്രങ്ങൾക്കു ശുദ്ധിവരുത്തുന്നവൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- രജകൻ.
നിർണ്ണേജനം
- അലക്കു്, കഴുകൽ
- പാപനിവൃത്തി, പ്രായശ്ചിത്തം
നിർദ്ദഗ്ദ്ധ
- വിശേഷണം:
- എരിച്ച
- എരിക്കാത്ത
- ദഹിച്ച, ദഹിപ്പിക്കപ്പെട്ട
നിർദ്ദട(ഡ)
- വിശേഷണം:
- ദയയില്ലാത്ത
- അസൂയയുള്ള
- തലക്കു ലഹരിയുള്ള
- പ്രയോജനമില്ലാത്ത
നിർദ്ദയ
- വിശേഷണം:
- കരുണയില്ലാത്ത
നിർദ്ദര
- വിശേഷണം:
- കടുപ്പമുള്ള
- ലജ്ജയില്ലാത്ത
- കനിവില്ലാത്ത
നിർദ്ദരി
- ഗുഹ
- വെള്ളച്ചാട്ടം
നിർദ്ദലനം
- പിളർക്കുക, ഉടയ്ക്കുക
- നശിപ്പിക്കുക
നിർദ്ദശ
- വിശേഷണം:
- പത്തുനാൾചെന്ന
നിർദ്ദാരിത
- വിശേഷണം:
- കീറിയ
- പിളർന്ന
- ചീന്തപ്പെട്ട
- പിളർക്കപ്പെട്ട
നിർദ്ദിഗ്ദ്ധ
- വിശേഷണം:
- പുഷ്ടിയുള്ള
- പൂശിയ, പുരട്ടിയ
നിർദ്ദിഷ്ട
- വിശേഷണം:
- കല്പിച്ചയക്കപ്പെട്ട, അയക്കപ്പെട്ട
- ചൂണ്ടിക്കാണിക്കപ്പെട്ട
- വിശേഷാൽ ചൊല്ലപ്പെട്ട, വക തിരിക്കപ്പെട്ട
- വിവരിക്കപ്പെട്ട
- സ്ഥാപിക്കപ്പെട്ട
നിർദ്ദേവത്വം
- ദേവൻമാർ ഇല്ലാതുള്ള സ്ഥിതി
നിർദ്ദേശകം
- ‘പ്രകാരം’ എന്നതിൽ ഒരുവിധം
നിർദ്ദേശം
- ആജ്ഞ, കല്പന
- ഇന്നിന്നപ്രകാരമെന്നു ഉപദേശിക്കപ്പെടുന്നതെന്നർത്ഥം.
- ചൂണ്ടിക്കാണിക്ക
- ഉപദേശം
- വ്യവസ്ഥിതി
- അന്തികം, സമീപസ്ഥലം
- വകതിരിവു്
- വിവരണം
- സ്ഥാപനം
നിർദ്ദേശികവിഭക്തി
- പ്രഥമവിഭക്തി
നിർദ്ദേശിക്കുന്നു
- കല്പിക്കുന്നു
- പ്രത്യേകമായിട്ടു ചൂണ്ടിക്കാണിക്കയോ പറകയോ ചെയ്യുന്നു
നിർദ്ദേഷ്ടാവു്
- കാണിക്കുന്നവൻ
- നിർദ്ദേശിക്കുന്നവൻ
നിർദ്ദോഷ
- വിശേഷണം:
- ദോഷമില്ലാത്ത
- കുറ്റമില്ലാത്ത
നിർദ്ദോഷി
- ദോഷമില്ലാത്തവൻ
നിർദ്ദോഷിണി
- ദോഷമില്ലാത്തവൾ
നിർദ്ധന
- വിശേഷണം:
- ധനമില്ലാത്ത
നിർദ്ധാര(ണം)
- നിശ്ചയം
- വകതിരിപ്പു്(വു്)
നിർദ്ധാരിത
- വിശേഷണം:
- തിരിച്ചറിയപ്പെട്ട
നിർദ്ധാര്യ
- വിശേഷണം:
- ധീരതയുള്ള
- ഉത്സാഹമുള്ള
നിർദ്ധാര്യൻ
- ദുഃഖാദികളിൽ യാതൊരു ഭാവഭേദവുമുണ്ടാകാത്ത ഹൃദയത്തോടെ കർത്തവ്യകർമ്മങ്ങളെ യഥാവസരം ചെയ്യുന്നവൻ
- നിർവാര്യൻ എന്നതിന്റെ പാഠം.
നിർദ്ധാലു
- വിശേഷണം:
- ധീരതയുള്ള
- ഉത്സാഹമുള്ള
നിർദ്ധൂത
- വിശേഷണം:
- ത്യജിക്കപ്പെട്ട
- കുടയപ്പെട്ട, ഇളക്കപ്പെട്ട
- ഉടയ്ക്കപ്പെട്ട
- എറിയപ്പെട്ട
നിർദ്ധൂതൻ
- മിത്രങ്ങളും ബന്ധുക്കളും ഉപേക്ഷിച്ച ഒരുവൻ
നിർദ്ധൂമം
- വിശേഷണം:
- പുകയില്ലാത്ത
നിർദ്ധൂളി
- തീരെ (നന്നായി) പൊടിയായ
നിർദ്ധൗത
- വിശേഷണം:
- നന്നായി വെളുപ്പിക്കപ്പെട്ട
- കഴുകപ്പെട്ട
നിർദ്വന്ദ്വൻ
- ഈശ്വരൻ
- രണ്ടെന്നില്ലാത്തവൻ
- (പരമാത്മാവൊന്നല്ലാതെ ലോകത്തിൽ രണ്ടാമനായി ഒന്നുംതന്നെ ഇല്ലെന്നുള്ളവൻ).
നിർന്നിമേഷം
- മീൻ
- കണ്ണടയ്ക്കാത്തതു എന്നു വ്യുൽപ്പത്തി.
നിർബന്ധം
- കൂടിയേ കഴിയൂ എന്നു ഞെരുങ്ങിപ്പറക
- വഴക്കു്
- ശാഠ്യം
- അലട്ടു്, മുട്ടിപ്പു്
നിർബന്ധിക്കുന്നു
- ഞെരുങ്ങിപ്പറയുന്നു
- സിദ്ധാന്തിക്കുന്നു
നിർബന്ധിതം
- നിർബന്ധിക്കപ്പെട്ടതു്
നിർബാധ
- വിശേഷണം:
- ഉപദ്രവം കൂടാത്ത
നിർഭഗ്ന
- വിശേഷണം:
- ഒടിച്ച
- തകർത്ത
നിർഭട
- വിശേഷണം:
- ഉറപ്പുള്ള
നിർഭത്സനം(നാ)
- ചീത്തവാക്കു്, അപകാരശബ്ദങ്ങളെക്കൊണ്ടു ഭയത്തെജനിപ്പിക്കുക, നിന്ദിച്ചു പറക, നിന്ദ
- കറുത്ത അരക്കു്
നിർഭത്സിക്കുന്നു
- ശകാരിക്കുന്നു
- നിന്ദിക്കുന്നു
നിർഭത്സിത
- വിശേഷണം:
- നിന്ദിക്കപ്പെട്ട
നിർഭയ
- വിശേഷണം:
- ഭയമില്ലാത്ത
നിർഭര
- വിശേഷണം:
- അധികമായ
- പെരുകിയ
നിർഭരം
- ഏറ്റവും
നിർഭാഗ്യ
- വിശേഷണം:
- ഭാഗ്യമില്ലാത്ത
നിർഭാസൻ
- ശോഭിക്കുന്നവൻ
നിർഭിന്ന
- വിശേഷണം:
- ഒടിക്കപ്പെട്ട
- നാശമാക്കപ്പെട്ട
- തുളയ്ക്കപ്പെട്ട
നിർഭുഗ്ന
- വിശേഷണം:
- വളയ്ക്കപ്പെട്ട
- വിരൂപമാക്കപ്പെട്ട
- നേരെയുള്ള
നിർഭേദം
- വിശേഷണം:
- ഭേദമില്ലാതെ
- നിഷ്പക്ഷപാതമായി
നിർമ്മഗ്നൻ
- നിശ്ശേഷം മുങ്ങിയവൻ
‘നിർമ്മഗ്നനായ്ക്കണ്ടു വിസ്മയം തേടിനാൻ’
— രാമായണം
.നിർമ്മത്സരത
- തമ്മിൽ മത്സരമില്ലായ്ക
നിർമ്മത്സരൻ
- മത്സരമില്ലാത്തവൻ
നിർമ്മത്സരം
- തമ്മിൽ മത്സരമില്ലാതെ
നിർമ്മദ
- വിശേഷണം:
- അഹംകാരമില്ലാത്ത
നിർമ്മദൻ
- മദമില്ലാത്തവൻ
- മദം അടങ്ങിയ ആന
നിർമ്മദ്ധ്യാ
- പവിഴക്കൊടി
നിർമ്മന്ഥദാരു
- അരണി
നിർമ്മമ
- വിശേഷണം:
- ഒന്നിലും ആഗ്രഹമില്ലാത്ത
- സ്നേഹമില്ലാത്ത
നിർമ്മര്യാദ, നിർമ്മര്യാദം
- വിശേഷണം:
- അപമര്യാദ
- ക്രമക്കേടു്
നിർമ്മല
- വിശേഷണം:
- ദോഷമില്ലാത്ത
- അഴുക്കില്ലാത്ത, ചെളിയില്ലാത്ത
- പാപമില്ലാത്ത
- തെളിഞ്ഞ
നിർമ്മലത
- ദോഷമില്ലായ്ക
- പാപമില്ലായ്ക
- തെളിവു്, അഴുക്കില്ലായ്ക
നിർമ്മലൻ
- പരിശുദ്ധൻ
- അലക്കുന്നവൻ
നിർമ്മലം
- പരിശുദ്ധം
- നിർമ്മാല്യം
നിർമ്മലോപലം
- സ്ഫടികം
നിർമ്മാണം
- സൃഷ്ടി, ഉണ്ടാകുക
- നഗ്നഭാവം (നിർമ്മാനം)
- മര്യാദകെട്ട പ്രവൃത്തി
നിർമ്മാണി
- വിശേഷണം:
- ദരിദ്രതയുള്ള
നിർമ്മാതാവു്
- ഉണ്ടാക്കുന്നവൻ
- നിർമ്മിക്കുന്നവൻ
നിർമ്മാർജ്ജനം
- തൂത്തും തുടച്ചും വൃത്തിയാക്കുക
നിർമ്മായ
- വിശേഷണം:
- വ്യാജമില്ലാത്ത
നിർമ്മാല്യം
- തലേദിവസം പൂജിച്ച പൂവും മറ്റും
നിർമ്മാല്യാ
- ജോനകപ്പുല്ലു്
നിർമ്മിക്കുന്നു
- ഉണ്ടാക്കുന്നു
നിർമ്മിത
- വിശേഷണം:
- ഉണ്ടാക്കപ്പെട്ട
- നിർമ്മിക്കപ്പെട്ട
നിർമ്മിതി
- ഉണ്ടാക്കുക
- സൃഷ്ടി
നിർമ്മുക്ത
- വിശേഷണം:
- വിടുവിക്കപ്പെട്ട
- ഉപേക്ഷിക്കപ്പെട്ട
നിർമ്മുക്തൻ
- വിടുവിക്കപ്പെട്ടവൻ
- ഉപേക്ഷിക്കപ്പെട്ടവൻ
- പടം കഴിച്ച പാമ്പു്, വളയഴിച്ച പാമ്പു്
- നിശ്ചയമായും മോചിക്കപ്പെട്ട (കഞ്ചുകത്തോടു കൂടിയ)വൻ എന്നർത്ഥം.
നിർമ്മുക്തം
- വിടുവിക്കപ്പെട്ടതു്
- ഉപേക്ഷിക്കപ്പെട്ടതു്
- വളയഴിച്ച പാമ്പു്
നിർമ്മുക്തി
- സ്വാതന്ത്ര്യം
- മോചനം
നിർമ്മൂല
- വിശേഷണം:
- ചുവടില്ലാത്ത
- കാരണമില്ലാത്ത
നിർമ്മൂലനം
- വേരോടെ പറിച്ചുകളക
- നശിപ്പിക്കുക
നിർമ്മൂലനാശം
- വംശഛേദം
- ചുവടേനശിക്കുക
നിർമ്മൂലം
- അശേഷം
- ഒന്നൊഴിയാതെ
നിർമ്മോകം
- പാമ്പിൻപടം
- പാമ്പിൻവള (ചട്ട)
- നിശ്ചയമായും മോചിക്കപ്പെടുന്നതു് (വിടപ്പെടുന്നതു്) എന്നർത്ഥം.
നിര്യാണം
- മരണം
- മോക്ഷം
- ആനയുടെ കണ്ണിനടുത്ത ഒരു മർമ്മം (കടക്കൺ പ്രദേശം)
- ഗമനം
നിര്യാതനം
- പകവീട്ടുക, വൈരശുദ്ധി (ഇങ്ങോട്ടു ചെയ്ത ഉപദ്രവത്തിന്നു തക്കവിധം അങ്ങോട്ടു പകരം വീട്ടുക)
- ദാനം
- കൊല്ലുക
- നിക്ഷേപം കൊടുക്കുക
- കടം വീട്ടുക
- സൂക്ഷിപ്പാൻ തന്ന സാധനം ഉടമസ്ഥന്നു മടക്കിക്കൊടുക്കുക
- പകരം വീട്ടുക എന്നു ശബ്ദാർത്ഥം.
- കന്നുകാലികളെ കെട്ടുന്ന കയറു്
- ഇരിമ്പു്
നിര്യാതം
- നിർഗ്ഗതം
- പോയതു്
‘വളകളിടവിടാതശ്രുനിര്യാതമായി’
— അമരുകശതകം
.നിര്യാതി
- നിർഗ്ഗമനം
- ഒരു സ്ഥലത്തുനിന്നുള്ള പുറപ്പാടു്
നിര്യാപണം
- പുറത്താക്കുക
- ആട്ടിക്കളക
നിര്യാമൻ
- തോണിക്കാരൻ
നിര്യാസം
- കഷായം
- വല്ല വൃക്ഷത്തിന്റെയും പശ
- കറ
- നീരു് (ചാറു്)
- ഒരു ഔഷധത്തിനും ഈ പേർ പറയുന്നു.
നിര്യാഹം
- മുടി, കിരീടം, ശിരോഭൂഷണം
- കഷായം
- ഉമ്മറവാതിൽ
- (വല്ലതും തൂക്കിയിടുന്നതിനു) ചുമരിന്മേൽ തറയ്ക്കുന്ന ആണി
- ഇതിലൂടെ ഗമിക്കുന്നതിനാൽ ഈ പേർ വന്നു.
- മത്തവാരണങ്ങൾ (ചാരിയിരിപ്പാനായി തറയ്ക്കുന്ന പലകകൾക്കു ആധാരങ്ങളായ ചരിഞ്ഞ കാലുകൾ)
നിർല്ലക്ഷണ
- വിശേഷണം:
- ലക്ഷണമില്ലാത്ത
നിർല്ലജ്ജ
- വിശേഷണം:
- ലജ്ജയില്ലാത്ത
നിർല്ലീന
- വിശേഷണം:
- ഒന്നായിച്ചേർന്ന
നിർല്ലീനത
- ചേർച്ച
നിർല്ലൂന
- വിശേഷണം:
- മുറിക്കപ്പെട്ട
നിർല്ലേപ
- വിശേഷണം:
- പൂശിയ
- രാഗാദിദോഷമില്ലാത്ത
നിർല്ലോഹം
- നറുംപശ
നിർവചനം
- പഴഞ്ചൊല്ലു്
- സൂചിപത്രം
- ഉച്ചാരണം
- ഏറ്റക്കുറവില്ലാത്ത വിവരണം
നിർവചിക്ക
- നന്നായി വിചാരിച്ചു പറക
നിർവചിക്കുന്നു
- പറയുന്നു
- ഏറ്റക്കുറവില്ലാതെ വിവരിക്കുന്നു
നിർവപണം, നിർവാപണം, നിർവാപം
- ദാനം
- സുകൃതത്തിന്റെ വിത്തുവിതയ്ക്കുക എന്നർത്ഥം.
നിർവർണ്ണനം
- ദർശനം
- കാഴ്ച
- സൂക്ഷിച്ചുനോക്കുക എന്നർത്ഥം.
നിർവഹണം
- സമാപ്തി
- വഹിക്കുക
- നാടകത്തിനു ‘മുഖം പ്രതിമുഖം ഗർഭോ വിമർശ ഉപസംഹൃതിഃ’ എന്നു അഞ്ചു സന്ധികൾ ഉള്ളതിൽ അഞ്ചാമത്തേതായ ഉപസംഹൃതിയത്രേ നിർവഹണം.
നിർവഹിക്കുന്നു
- സാധിക്കുന്നു
- നിവർത്തിക്കുന്നു
നിർവാണ
- വിശേഷണം:
- മരിച്ച
- കെട്ട
- പോയ
- അസ്തമിച്ച
നിർവാണൻ
- ശാന്തനായ മുനി
നിർവാണം
- മോക്ഷം
- സകല ദുഃഖങ്ങളും ശോഷിക്കുന്ന സ്ഥിതി എന്നർത്ഥം. താപത്രയം ഇതിൽ നിന്നു നിർഗ്ഗമിക്കുന്നതിനാൽ ഈ പേർ സിദ്ധിച്ചു എന്നുമാവാം.
- ആനയുടെ കളി
- കാണാതാവുക
- മരണം
- ഒരുമ, യോജിപ്പു്
- ശാന്തമായ അഗ്നി
നിർവാത
- വിശേഷണം:
- കാറ്റില്ലാത്ത
നിർവാതം
- ശാന്തത
- കാറ്റില്ലാത്തേടം
നിർവാദൻ
- മൂകൻ
- സംസാരിക്കാത്തവൻ
നിർവാദം
- നിന്ദ
- ചീത്തയായ വചനം എന്നർത്ഥം.
- അപവാദം, ഇല്ലാത്ത ദോഷത്തേ പറക
- തർക്കമില്ലായ്മ
നിർവാനം ചെയ്ക
- ശമിക്കുക
നിർവാപണം
- കെടുത്തുക, ശമിപ്പിക്കൽ
- കൊല, ഹിംസ
- വിതക്കുക, ചിതറുക
‘നിർവാപണേ ന ഖലു യസ്യ പരം സമർത്ഥാഃ’
— കിർമ്മീരവധം
.നിർവാപം
- പിതൃപൂജ
- കെടുത്തുക, കെടുക്കുക (തീയെപ്പോലെ)
- ഭിക്ഷ, ധർമ്മം, ദാനം
നിർവാര്യ
- വിശേഷണം:
- തടുത്തുകൂടാത്ത
നിർവാര്യൻ
- ദുഃഖാദികളിൽ യാതൊരു ഭാവഭേദവും സംഭവിക്കാത്ത ഹൃദയത്തോടു കൂടിയവനായി കർത്തവ്യകർമ്മങ്ങളെ യഥാവസരം നടത്തുന്നവൻ
നിർവാസം
- അന്യദേശവാസം
നിർവാസനം
- കൊല
- വധം
നിർവാഹം
- ഒഴിച്ചിൽ
- സാധിപ്പാനുള്ള വഴി
നിർവികല്പ
- വിശേഷണം:
- ഒരിക്കലും ഭേദം വന്നു പോകാത്ത
- സംശയമറ്റ
നിർവികല്പൻ
- ഭേദമില്ലാത്തവൻ
നിർവികാര
- വിശേഷണം:
- മാറ്റമില്ലാത്ത
- സനാതനമായുള്ള
നിർവിഘ്നം
- വിശേഷണം:
- തടസ്സമില്ലാത്ത; തടസ്സമില്ലാതെ
നിർവിചാരം
- വിശേഷണം:
- വിചാരമില്ലാത്ത; വിചാരമില്ലാതെ
നിർവിണ്ണ
- വിശേഷണം:
- ബുദ്ധിമടിച്ച
- ബുദ്ധി ക്ഷയിച്ച
- വിരക്തിയുള്ള
നിർവിണ്ണൻ
- ബുദ്ധി മടിച്ചവൻ
- മുഷിഞ്ഞവൻ, വൈരാഗ്യബുദ്ധിയോടു കൂടിയവൻ
‘കാന്തൻ നിർവിണ്ണനായ് സാന്ത്വന
സരണിയുപേക്ഷിച്ചുദാസീനനാകും’
സരണിയുപേക്ഷിച്ചുദാസീനനാകും’
— അമരുകശതകം
നിർവിവാദം
- വിശേഷണം:
- തർക്കമില്ലാത്ത
നിർവിശങ്കം
- (ക്രിയവിശേഷണം:)
- വിശങ്ക (സംശയം) കൂടാതെ
നിർവിശേഷം
- വിശേഷഗതിയില്ലാതെ
- ഒരുപോലെ
- ഉദാ:പുത്രനിർവിശേഷം (പുത്രനെപ്പോലെ തന്നെ).
നിർവിഷ
- മഞ്ഞക്കൂവ
- കസ്തൂരിമഞ്ഞൾ
- നിർവിഷാ എന്നതിനു നിർവേശിയെന്നു ഭാഷ കാണുന്നു. നിർവേശി-വാതം, കഫം, വ്രണം, രക്തദോഷം, നാനാപ്രകാരമുള്ള വിഷം ഇവയ്ക്കു നന്നു്. ഇല മുത്തങ്ങയുടേതുപോലെയും കിഴങ്ങു് അതിവിടയംപോലെയുമിരിക്കും. വെളുത്തകിഴങ്ങുള്ളതിനു പാൽനിർവേശിയെന്നും കറുത്ത കിഴങ്ങുള്ളതിനു നീലനിർവേശി എന്നും പറയുന്നു.
നിർവിഷ്ടം
- വിശേഷണം:
- അനുഭവിച്ച, പ്രാപിച്ച, പരിചയിച്ച
- കൂലിയായിട്ടു ലഭിച്ച
- വിവാഹം ചെയ്യപ്പെട്ട
നിർവീര്യ
- വിശേഷണം:
- വീര്യമില്ലാത്ത
നിർവൃത
- വിശേഷണം:
- സുഖമുള്ള
- തൃപ്തിപ്പെട്ട
നിർവൃതൻ
- ആനന്ദമയൻ
- തൃപ്തൻ
‘പരമാനന്ദസൂനിർവൃതോ നളോയം’
— നളചരിതം കഥകളി
.നിർവൃതി
- ആനന്ദം, സുഖം
- മരണം
- പുറപ്പാടു്
നിർവൃത്ത
- വിശേഷണം:
- അവസാനിച്ച, സാധിക്കപ്പെട്ട, ചമയ്ക്കപ്പെട്ട
- സംസാരകാര്യത്തിൽ നിന്നു് ഒഴിഞ്ഞ
നിർവൃത്തം
- നിവർത്തിക്കപ്പെട്ടതു്
- സാധിക്കപ്പെട്ടതു്
- അവസാനിക്കപ്പെട്ടതു്
നിർവൃത്തി
- സിദ്ധി, പൂർത്തീകരണം
- അവസാനം
നിർവേദം
- വിനയം
- ആലസ്യം
- വെറുപ്പു്, സുഖക്കേടു്
നിർവേശം
- അനുഭവം
- അലങ്കാരം
- ശമ്പളം
- ഇതുനിമിത്തം ഭൃത്യന്മാർ ഉറച്ചു നില്ക്കുന്നതിനാൽ ഈ പേർ വന്നു.
- മോഹാലസ്യം
നിർവേശി
- ഒരു ഔഷധി
- നിർവിഷ എന്നതു നോക്കുക.
നിർവ്യഗ്ര
- വിശേഷണം:
- ദുഃഖമൊഴിഞ്ഞ
നിർവ്യഥനം
- ദ്വാരം, സുഷിരം
- വളരെ ദുഃഖിപ്പിക്കുന്നസ്ഥലം, ഭയം ഭവിക്കുന്നതു് ഇങ്ങിനെ അർത്ഥം.
- നൊമ്പരമില്ലായ്ക
- വലിയദുഃഖം
നിർവ്യസനം
- വിശേഷണം:
- ദുഃഖംകൂടാത്ത
നിർവ്യളീക
- അവ്യാജ
- ചതിവില്ലാത്ത
നിർവ്യാജ
- വിശേഷണം:
- വ്യാജം കൂടാത്ത
നിർവ്യാജം
- പരമാർത്ഥം
നിർവ്യൂഢ
- വിശേഷണം:
- ഉപേക്ഷിക്കപ്പെട്ട
- നിർവഹിക്കപ്പെട്ട
- വർദ്ധിപ്പിക്കപ്പെട്ട
- പൂർത്തിയാക്കപ്പെട്ട
നിർഹരിക്കുന്നു
- പുറത്തുകളയുന്നു
- മലമൂത്രാദികളെ കളയുന്നു
നിർഹാദം
- ഒഴിവാക്കുക
- വയറിളക്കുക
നിർഹാരം
- മലമൂത്രാദികളെ കളയുക, പുറത്താക്കുക
- അസ്ത്രം മുതലായവ തറച്ചാൽ അവയെ ഉപായത്തിൽ പുറത്തെയ്ക്കെടുക്കുക, പുറത്തേയ്ക്കെടുക്കുക
നിർഹാരി
- വിശേഷണം:
- നിർഹരിക്കുന്ന
- പലവകമണമുള്ള
നിർഹാരി
- ദൂരവ്യാപിയായ ഗന്ധത്തോടു കൂടിയവസ്തു
- ഹൃദയത്തെ തുലോം ഹരിക്കുന്നതു് എന്നർത്ഥം.
നിർഹ്രാദം
- ശബ്ദം
നില
- ധാതു:
- വ്യവസ്ഥിതമാക്കുക
- അവസാനിക്കുക
നില
- നില്പു്, നില്ക്കുക
- അടക്കം
- സ്ഥിരത
- മര്യാദ
- മാളികയുടെ തട്ടു്, മാളിക
- ആറ്റിലോ കുളത്തിലോ മറ്റോ ഒരാൾ ഇറങ്ങി നിന്നാൽ അയാളെ മൂടുന്നതിനു മാത്രം ജലമില്ലാതിരിക്കുന്ന സ്ഥിതി
- ആയുധാഭ്യാസികളുടെ നില്പിന്റെ ഭാവം
- വഴിയിൽ എളപ്പിന്റെ സ്ഥലം
- കാര്യസ്ഥത
- പ്രമാണം
- തമ്മിൽ ഏക മനസ്സ്
- നില്ക്കുന്ന സ്ഥലം
- പാർക്കുന്ന സ്ഥലം
- കട്ടിളക്കാൽ
- ഒരാളും കൈയ്യും കൂടിയപൊക്കം
- ‘നിലതെറ്റുക = ഭ്രേഷം.
- മുറ
- വേണ്ടതു്
നിലകട
- നിലനില്പു്
നിലകെട്ടവൻ
- അസ്ഥിരൻ
- ഓടിനടക്കുന്നവൻ
- ധൈര്യമില്ലാത്തവൻ
- നിലയില്ലാത്തവൻ
നിലകേടു്
- സ്ഥിരക്കേടു്
- ക്ഷമയില്ലായ്ക
- ചാപല്യം
- പരിഭ്രമം
നിലക്കടമ്പു്
- ചെറുകടമ്പു്
- കടമ്പിനുള്ള ഗുണമുണ്ടു്. വിശേഷിച്ചു പ്രമേഹത്തിനു നന്നു്. ചെറിയവൃക്ഷമാണു്. ചെറിയ പൂവും കാണും. സംസ്കൃതം: ഭൂമികദംബം.
നിലക്കടല
- ഒരു മാതിരി എണ്ണക്കുരു
- ഇതിന്റെ എണ്ണയെ പാണ്ടിയിൽ നല്ലെണ്ണപോലെ ഉപയോഗിക്കുന്നു. വറുത്താൽ പരിപ്പു് തിന്മാൻ വളരെ സ്വാദുള്ളതാണു്.
നിലക്കരി
- ഒരു തരം കല്ക്കരി
നിലക്കുഴി
- നിലത്തുള്ള കുഴി, കണ്ടത്തിലേ കുഴി, ഉരലും മറ്റും ഇടുക നിമിത്തം ഉണ്ടാകുന്ന കുഴി
നിലക്കൂറു്
- നില്ക്കുന്ന സ്ഥലം
- നിലത്തിന്റെ സ്വഭാവം
നിലച്ചീര
- ഒരു മാതിരി ഇലക്കറി സാധനം
നിലച്ചുര
- ഒരു ഫലശാകം
- ഇതു വയലിലും മറ്റുമുണ്ടാകുന്നു. സന്നിപാതം, ദന്തരോഗം മുതലായവക്കു നന്നു്. ചുരക്കപോലെ ചെറുതായിരിക്കും. സംസ്കൃതം: ഭൂതുംബി.
നിലഞാവൽ
- ഒരു പച്ചമരുന്നു്
- നിലത്തോടു പറ്റിക്കിടക്കുന്ന ഞാവൽ.
- പര്യായപദങ്ങൾ:
- നാദേയീ
- ഭൂമിജംബുകാ.
നിലത്താമര
- ഓരിലത്താമര
നിലത്തെഴുത്തു്
- എഴുത്തു പഠിപ്പാനായിട്ടു മണലിൽ എഴുതുക
നിലനാരകം
- ഒരു പച്ചമരുന്നു്
നിലനിരപ്പു്
- നിലത്തോടു സമം
- സമഭൂമി
- തറയുടെ നിരപ്പു്
നിലനിൽക്കുന്നു
- ഉറപ്പായി നില്ക്കുന്നു, ഇളകാതെ നില്ക്കുന്നു
- ഏറെക്കാലം നിൽക്കുന്നു, സ്ഥിരമായി നില്ക്കുന്നു
നിലനില്പു്
- സ്ഥിരമായി നിൽക്കുക
- ഉറച്ചുനിൽക്കുക
നിലനിറുത്തുന്നു,നിലനിർത്തുന്നു
- അടക്കം വരുത്തുന്നു
നിലനോക്കുന്നു
- നദിയിലും മറ്റും ഇറങ്ങിക്കയറുന്നതിനു ജലം എത്രയുണ്ടെന്നു നോക്കുന്നു
- വല്ലതിന്റേയും ഭാവവും മറ്റും നോക്കുന്നു
നിലന്തല്ലി
- പുരത്തറയും മറ്റും അടിച്ചുറപ്പിക്കുന്നതിനായിട്ടു മരം കൊണ്ടുണ്ടാക്കുന്ന സാധനം
നിലപാടു്
- നില്ക്കുന്ന സ്ഥലം
- നടപടി
- നില്പു്
‘അർജ്ജുനന്റെ നിലപാടും കാണായി’
— കുമാരാഹരണം പാന
.നിലപാടുനില്ക്കുക
- മാമാങ്കത്തിൽ പെരുമാക്കന്മാർ സ്ഥാനാരോഹണം ചെയ്തു നില്ക്കുന്നതിനു പറയുന്ന പേർ
- ആ സ്ഥലത്തിനു ‘നിലപാട്ടുതറ’ എന്നു പേർ.
നിലപുല്ലു്
- ഒരു മാതിരി തൈ
നിലപ്പന
- ഒരു പച്ചമരുന്നു്
- ഇതു് മധുരവും ശീതവും ശുക്ല വൃദ്ധികരവുമാണു്. പുഷ്ടിയേയും ബലത്തേയും ഉണ്ടാക്കും. കഫകരവുമാകുന്നു. വാതം പിത്തരോഗങ്ങൾ, ചുട്ടുനീറൽ തളർച്ച മുതലായവയ്ക്കു നന്നു്. വെളുപ്പു്, ചെമപ്പു് ഇത്യാദി പല മാതിരിയിലുണ്ടു്. അതുകളെ പൂവിന്റെ നിറഭേദം കൊണ്ട റിയാം. വെളുത്തും കറുത്തും രണ്ടുതരമേയുള്ളു എന്നു മറ്റൊരഭിപ്രായം.
- പര്യായപദങ്ങൾ:
- മുസലീ
- താലമൂലികാ.
നിലപ്പുഴു
- ഭവനത്തിന്റെ തറയിൽ ഉണ്ടാകുന്ന ഒരുവക ചെറിയ പ്രാണി
നിലമ
- സ്വഭാവം
- സ്ഥിതി
നിലമരം
- നില്ക്കുന്ന മരം
നിലമരി
- വയറിളക്കുന്ന ഒരു മരുന്നു്
നിലമാങ്ങ
- ആണ്ടിലൊരിക്കൽ ഉണ്ടാകുന്ന ഒരുവക സസ്യം (ഔഷധം)
നിലമാടം
- കൃഷിസ്ഥലങ്ങളിൽ കാവൽകാക്കുന്നതിനായി ഉണ്ടാക്കുന്ന ചെറിയ കുടിൽ
നിലമാളി
- ഒരു ജാതിക്കാർക്കുള്ള ഭഗവതി
- ദേവി
നിലമാറാൻ
- ഒരുവക ചൊറിയുന്ന കിഴങ്ങുള്ള തൈ
നിലം
- ഭവനത്തിന്റെ അകത്തും മറ്റും തല്ലി നിരപ്പാക്കി നന്നാക്കീട്ടുള്ള സ്ഥലം
- കണ്ടം
- ഭൂമി
നിലംകൃഷി
- കണ്ടത്തിൽ ഉഴുതു വിത്തു വിതയ്ക്കുകയും മറ്റും ചെയ്യുന്നതു്
നിലംപണ
- നെല്ലുകുത്തുന്നതിനും ഉരലിടുന്നതിനുമായിട്ടു് ഉറപ്പിച്ചുണ്ടാക്കീട്ടുള്ള സ്ഥലം
നിലംപരിചു്
- വിശേഷണം:
- ഭൂമിയോടു ചേർന്ന
- നിലനിരപ്പുള്ള
നിലംപരണ്ട
- നിലത്തു പറ്റിയുണ്ടാകുന്ന ഒരു പച്ചമരുന്നു്
- നിലമ്പാല
- മക്കിപ്പൂ
നിലംപാതിരി
- ഒരു തൈ
- ഇതിന്റെ പൂവു ചെമന്നിരിക്കും. (സംസ്കൃതം: ഭൂപാടലി.)
നിലമ്പാല
- മക്കിപ്പൂ
- ഒരു തൈ
നിലംപൂച്ച
- മണ്ണിന്റെ അടിവഴി തുരന്നു സഞ്ചരിക്കുന്ന ഒരു ചെറിയ പ്രാണി
നിലംപൊത്തുന്നു
- താണ ജാതിക്കാർ ഉയർന്ന ജാതിക്കാരോടു ‘കിടക്കുന്നു’ എന്നും ‘ഇരിക്കുന്നു’ എന്നും പറയുന്ന ഒരാചാരവാക്കു്
നിലയകം
- അകത്തേ മുറി
- വാസസ്ഥാനം
നിലയങ്കി
- കാലിന്റെ അടിവരേയും എത്തുന്ന മുഴുക്കുപ്പായം
നിലയ(ന)ം
- ഭവനം. സ്വകാര്യമായി ഇരിപ്പാനുള്ള സ്ഥലം എന്നർത്ഥം
‘നിശിപോയ് നിലയേവാഴ്കഭവാൻ’
— നളചരിതം കഥകളി
.നിലയം
- ഭവനം
- പ്രളയം, നാശം
- അസ്തമനം
- ഒളിക്കുന്ന സ്ഥലം
- ഒളിപ്പു്
നിലയഴിവു്
- തോലി
നിലയറ
- നിലവറ
- തട്ടുപുരയ്ക്കു കീഴിലുള്ള അറ (മുറി).
നിലയാകുന്നു
- വരവു നില്ക്കുന്നു
- അവസാനിക്കുന്നു
നിലയാവര
- ചെറിയ അവര
- കൃമി, ജ്വരം, കുഷ്ഠം, ചുമ, വിഷം, മുതലായവയ്ക്കു നന്നു്. മലത്തെ ഇളക്കും.
നിലയ്ക്കുന്നു
- ഇല്ലാതെയാകുന്നു
- അവസാനിക്കുന്നു, നിലക്കുമാറാകുന്നു
നിലയ്പു്
- നില
- അവസാനം
നിലവരം
- വ്യവസ്ഥ
- ഉറപ്പു്
- തീർച്ച
നിലവരുത്തുക
- തീർച്ച ഉണ്ടാക്കുക
നിലവറ
- പുരമുറിയിൽ താഴേ തട്ടുള്ളതിന്റെ അടിയിലുള്ള സ്ഥലം
- (സംസ്കൃതം: ഗുപ്തി.)
നിലവാക
- ഒരുമാതിരി താളി
- ഒരു പച്ചമരുന്നു്
നിലവാടു്
- തറവാടു്
- നിലപാടു്
നിലവാട്ടുതറ
- ക്ഷേത്രങ്ങളിൽ ബിംബം ആനപ്പുറത്തെഴുന്നെള്ളിച്ചു നിറുത്തുവാനുള്ള സ്ഥലം
നിലവിടുന്നു
- അവനവൻ നില്ക്കേണ്ട നിലയിൽ നിന്നും മാറുന്നു
- വിവേകശക്തിയില്ലാതെ തെറ്റിപ്പോകുന്നു
നിലവിതാനം
- നിരപ്പു്
- തറനിരപ്പു്
നിലവിളക്കു്
- തറയിൽ വയ്ക്കുന്നതിനുള്ള ഓട്ടുവിളക്കു്
നിലവിളി
- വലിയ വേദനയോ ഭയമോ ഉണ്ടാകുമ്പോൾ ഉറച്ചു പുറപ്പെടുവിക്കുന്ന ശബ്ദം
നിലവിളിക്കുന്നു
- ഉറക്കെ കരയുന്നു
- കരയുന്നു
- ആർവായിടുന്നു (സകര്‍മ്മകക്രിയ:) നിലവിളിപ്പിക്കുന്നു
നിലവു്
- ബാക്കി
- കുടിശ്ശിക
- ചെലവു മിച്ചം
നിലവെപ്പു്
- ചട്ടം നിശ്ചയിക്ക
നിലവേപ്പു്
- ഒരു പച്ചമരുന്നു്
- പുത്തരിച്ചുണ്ട
- കിരിയാത്തു് എന്നും പറയുന്നു. കഫം, പിത്തം രക്തദോഷം മുതലായവക്കു നന്നു്. സംസ്കൃതം: ഭൂനിംബം. തമിഴ്: നിലവേമ്പു്. ഇംഗ്ലീഷ്: Chirata ‘ചിരെട’.
നിലാത്തിരി
- തീകൊളുത്തുമ്പോൾ നിലാവുപോലെ പ്രകാശിക്കുന്ന വെടിമരുന്നു കൊണ്ടുള്ള ഒരുമാതിരി തിരി
നിലാമതി
- ചന്ദ്രൻ
നിലാമുറ്റം
- വെങ്കളിമാടം
നിലാവു്
- ചന്ദ്രന്റെ പ്രഭ
- നിലാവുമാളിക = ചന്ദ്രശാല, ശിരോഗൃഹം. നിലാവോടുകൂടിയ രാത്രി = ജൗൽസ്നീ. പദ്യങ്ങളിൽ ന്ലാവു് എന്നുപയോഗിക്കാറുണ്ടു്.
- പര്യായപദങ്ങൾ:
- ചന്ദ്രികാ
- കൗമുദി
- ജ്യൊൽസ്നാ.
‘ന്ലാവെൻ കണ്ണിന്നുനീതാൻ’
— ഉത്തരരാമചരിതം
.നിലാവെളിച്ചം
- ചന്ദ്രപ്രഭകൊണ്ടുള്ള ദിക്ക് തെളിവു്
- നിലാവിന്റെ വെളിച്ചം
നിലിമ്പർ
- ദേവകൾ
നിലിമ്പാ, നിലിമ്പിക
- പശു
നിലീന
- വിശേഷണം:
- ലയിച്ചിരിക്കുന്ന, അടങ്ങിയിരിക്കുന്ന, ചേർന്നുപറ്റിയ
- മറഞ്ഞ
- ഒളിച്ച
നിലോടി, നിലവടി
- നെയ്ത്തുകാർ തിരിക്കുന്ന യന്ത്രത്തിന്റെ അടി
നില്ക്കവേ,നില്ക്കെ
- നില്ക്കുന്ന സമയത്തു്
നില്ക്കുന്ന
- വിശേഷണം:
- എഴുന്നേറ്റ
- ഇളകാത്ത
- പാർക്കുന്ന, സ്ഥിതിചെയ്യുന്ന
- ഉള്ള
- അവസാനിക്കുന്ന
നില്ക്കുന്നു
- പാർക്കുന്നു, സ്ഥിതിചെയ്യുന്നു
- ഇളകാതെയാകുന്നു
- നടക്കാതെ താമസിക്കുന്നു
- അവസാനിക്കുന്നു
- താമസിക്കുന്നു
നില്പു്
- നില
- അവസാനം
- പാർപ്പു്
- താമസം
നില്പിക്കുന്നു
- നിറുത്തുന്നു
- (പ്രയോഗമില്ല).
നില്ലാ
- വിശേഷണം:
- നില്ക്കയില്ലാത്ത
- മാറ്റമുള്ള
നില്ലാ
- നില്ക്കുന്നതല്ലാ
- സഹിക്കുന്നില്ല
‘കേവലം പ്രിയനെവേർപിരിഞ്ഞാധിനില്ലാ’
— നളചരിതം കഥകളി
.നില്ലാത
- വിശേഷണം:
- നില്ക്കാത്ത
- അവസാനിക്കാത്ത
- വർദ്ധിച്ച
‘നല്ലാരിൽ മൗലിയുഷനില്ലാതരംഗമൊടു്’
— സംഗീതസദാരാമാനാടകം
.നിവപനം
- ചിതറൽ, എറിയുക
- വിതയ്ക്കുക
- പിതൃതർപ്പണം
- ഉദകക്രിയ
നിവർത്തനം
- തിരിയേപ്പോരിക, പിന്തിരിച്ചിൽ
- നിവൃത്തി
നിവർത്തിക്കുന്നു
- തിരിയെപ്പോരുന്നു, മടങ്ങിപ്പോരുന്നു
- നിവൃത്തിവരുത്തുന്നു, തീര്‍ച്ചവരുത്തുന്നു
- അവസാനിപ്പിക്കുന്നു
- സാധിക്കുന്നു
നിവര്‍ന്ന
- വിശേഷണം:
- നേരേയായ
- വളവുതീര്‍ന്ന
നിവര്‍ഹണം
- കൊല
- നാശം
നിവസതി
- ഭവനം
നിവസഥം
- ഗ്രാമം
- ഭവനം
നിവസനം
- ഭവനം
- വസ്ത്രം
‘നീരാടമ്മേ! നിവസനമിദം ചാര്‍ത്തു’.
നിവസിക്കുന്നു
- പാര്‍ക്കുന്നു
നിവഹന്‍
- ഏഴു വായുക്കളില്‍ ഒന്നു്
- അഗ്നിയുടെ ഏഴു നാവുകളില്‍ ഒന്നു്
നിവഹം
- കൂട്ടം
- സ്വസംബന്ധികളെ ഒന്നിച്ചു
ചേര്‍ക്കുന്നതെന്നര്‍ത്ഥം.
നിവറു്
- തിങ്ങല്‍
- ഞെരുക്കം
നിവാകം
- ധനധാന്യാദികള്‍ക്കു ക്ഷാമം വരുമെന്നു തോന്നുന്ന സമയം അവയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആദരാതിശയം
- (നീവാകം എന്നതിന്റെ പാഠം).
നിവാകു
- വിശേഷണം:
- സംസാരിക്കാത്ത
- നിശ്ശബ്ദമായ
നിവാത
- വിശേഷണം:
- കാറ്റുകേറാത്ത
- ഉപദ്രവം തട്ടാത്ത
നിവാതകവചര്‍
- സമുദ്രത്തില്‍ ജീവിക്കുന്ന ഒരുകൂട്ടം ദൈത്യര്‍. 3൦
- ൦൦൦
- ൦൦൦ പേര്‍ ഉണ്ടായിരുന്നു. അര്‍ജ്ജുനനാല്‍ നശിപ്പിക്കപ്പെട്ടു
നിവാതം
- വാതം (കാറ്റു) കടക്കാത്ത അല്ലെങ്കില്‍ ഇല്ലാത്ത സ്ഥലം
- വാസസ്ഥാനം
- ആയുധം ഏല്ക്കാത്ത ചട്ട
നിവാപകന്‍
- വിതയ്ക്കുന്നവന്‍
- ചിതറുന്നവന്‍
നിവാപം
- പിതൃപൂജ
- പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന ദാനം, സപിണ്ഡിക്കു ശേഷം പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യുന്ന ദാനം. തിലോദകം മുതലായതു്.
- ജലംകൊണ്ടുള്ള കര്‍മ്മം
- വിത്തു്, ധാന്യം
‘ഇക്കാലമെന്നുടെ പിതൃക്കള്‍ നിവാപമേറ്റാല്‍’
— മലയാള ശാകുന്തളം
.നിവാരണം
- തടുക്കുക
- തടവു്
നിവാരം
- വരിനെല്ലു്
- തടുക്കുക, തടവു്
നിവാരിത
- വിശേഷണം:
- തടുക്കപ്പെട്ട
‘വിനയനിവാരിത പ്രസരനായൊരെനിക്കധുനാ’
— അഭിജ്ഞാനശാകുന്തളം
.നിവാസം
- ഭവനം
- പാര്‍പ്പു്
- രാത്രി കഴിച്ചുകൂട്ടുക
- ഉടുപ്പു്
- കലവറ
നിവി(ബി)രീശം, നിവിരീസം
- വിശേഷണം:
- ഇടതിങ്ങിയതു്
- നിബിഡം
നിവിദ്ധം
- മുറിവുണ്ടാക്കപ്പെട്ടതു്
നിവിര
- (പ്രാചീനമലയാളം:)
- കൈകള്‍ പൊക്കി
നിവിരുന്നു
- നേരെ ആകുന്നു
- മേല്‍പെട്ടു നില്‍ക്കുന്നു. നിവിര്‍ത്തുന്നു, നിവിര്‍ക്കുന്നു
‘നിവിര്‍ന്നനങ്ങാതഥതോള്‍കുനിച്ചും’
— ഭാഷാകുമാരസംഭവം
.നിവിരേ
- നേരെ
നിവിര്‍ച്ച
- നിവിരുക
നിവിഷ്ട
- വിശേഷണം:
- വെക്കപ്പെട്ട, വെച്ച
- നിവേശിപ്പിക്കപ്പെട്ട, ചേര്‍ക്കപ്പെട്ട
- ഇരുന്ന
നിവീതം
- രണ്ടു കക്ഷത്തിലും തട്ടാതെ കഴുത്തില്‍നിന്നു നേരേ കീഴ്പെട്ടുതൂക്കിയിട്ട പൂണുനൂല്‍
- കീഴ്പോട്ടിടുന്നതെന്നര്‍ത്ഥം. ശവം എടുക്കുമ്പോഴും മറ്റും പൂണുനൂല്‍ ധരിക്കുന്നതു് ഇപ്രകാരമാണു്.
- ഉടുത്ത വസ്ത്രം
- മറയ്ക്കുന്നതെന്നര്‍ത്ഥം.
- പര്യായപദങ്ങൾ:
- പ്രാവൃതം.
‘നിവീതീപ്രേതമുദ്വഹേല്‍’
— ലഘുധര്‍മ്മ പ്രകാശിക.
നിവൃത
- വിശേഷണം:
- ചുറ്റപ്പെട്ട
നിവൃതം
- മൂടുപുടവ, മറശ്ശീല
- കുട മുതലായതിനാല്‍ മറയ്ക്കപ്പെട്ടതു്, മതില്‍ കിടങ്ങു മുതലായതിനാല്‍ ചുറ്റപ്പെട്ടതു്
- പര്യായപദങ്ങൾ:
- പരിക്ഷിപ്തം.
നിവൃത്ത
- വിശേഷണം:
- നിവര്‍ത്തിച്ച
- തിരിച്ചുപോന്ന
- മതിയാക്കിയ, നിര്‍ത്തിയ
- ഒന്നിലും സംഗം ഇല്ലാത്ത
- നിവൃത്തന്‍ × പ്രവൃത്തന്‍.
നിവൃത്തി
- തീര്‍ച്ച
- അവസാനം
- സാധിപ്പു്
- പിന്തിരിവു്
നിവേദനന്‍
- ശിവന്‍
നിവേദനം
- അറിയിപ്പു്
- ഏല്പിപ്പു്
- ഭക്ഷണവസ്തുക്കളെ ദൈവത്തിന്റെ മുമ്പില്‍ വച്ചു കൈകൊണ്ടു കാട്ടുക
നിവേദിക്കുന്നു
- അറിയിക്കുന്നു
- ഏല്പിക്കുന്നു
- ഭക്ഷണവസ്തുക്കള്‍ ദൈവത്തിന്റെ മുമ്പില്‍വച്ചു കൈകാട്ടുന്നു
നിവേദിത
- വിശേഷണം:
- അറിയിക്കപ്പെട്ട, പറയപ്പെട്ട
- ഏല്പിക്കപ്പെട്ട
- ഈശ്വരന്നു് അര്‍പ്പിക്കപ്പെട്ട
നിവേദ്യം
- ദൈവത്തിനായിട്ടുള്ള ഭക്ഷണവസ്തു നിവേദിക്കത്തക്കതു്
- പൂജയ്ക്കുള്ള സാധനം
നിവേശനം
- ഭവനം
- സുഖമായിക്കിടന്നുറങ്ങുവാനുള്ള സ്ഥലം എന്നര്‍ത്ഥം.
- വെപ്പു്, ചെലുത്തുക
- വിവാഹം
- പടകുടി, പാളയം
- പ്രവേശനം
നിവേശം
- പടകുടി, സൈന്യങ്ങളുടെ വാസസ്ഥലം
- ഭവനം
- പ്രവേശനം
- വെക്കുക, ചെല്ലുക
- യുദ്ധത്തിനായി പോകുമ്പോഴും മറ്റും സൈന്യങ്ങള്‍ക്കു താമസിക്കുന്നതിനുണ്ടാക്കുന്ന പടകുടി മുതലായ പാര്‍പ്പിടമാണു് നിവേശം.
നിവേശിക്കുന്നു
- വയ്ക്കുന്നു
- പ്രവേശിക്കുന്നു, കേറുന്നു
നിവേശിത
- വിശേഷണം:
- വയ്ക്കപ്പെട്ട
- പ്രവേശിക്കപ്പെട്ട
നിവേശിനീ
- ഭൂമി
നിവേഷ്ടം
- മൂടി
- ഉറ
- എഴുത്തടക്കംചെയ്യുന്ന കൂടു് (കവര്‍)
- Envelope.
നിവേഷ്ടിത
- വിശേഷണം:
- ചുറ്റപ്പെട്ട
നിശ
- രാത്രി
- സകല വ്യാപാരങ്ങളേയും, ചുരുക്കുന്നതു് എന്നര്‍ത്ഥം.
- മഞ്ഞള്‍
- മരമഞ്ഞള്‍
- സ്വപ്നം
നിശഠ
- വിശേഷണം:
- യോഗ്യതയുള്ള
- കപടമില്ലാത്ത
നിശമനം
- കേള്‍ക്കുക
നിശമ്യ
- കേട്ടിട്ടു്
നിശരണം
- കൊല
- (നിശാരണമെന്നതിന്റെ പാഠം).
നിശാകരൻ
- ചന്ദ്രന്‍
- പൂവന്‍ കോഴി, കോഴി
നിശാകരം
- കര്‍പ്പൂരം
നിശാഖ്യ
- മഞ്ഞള്‍
- മരമഞ്ഞള്‍
നിശാചര
- വിശേഷണം:
- രാത്രിയില്‍ സഞ്ചരിക്കുന്ന
നിശാചരന്‍
- രാക്ഷസന്‍
- മൂങ്ങ
- കള്ളന്‍
- കുറുക്കന്‍
- അടവിക്കച്ചോലം
- പാമ്പു്
നിശാചരം
- മൂങ്ങ
നിശാചരി
- രാക്ഷസി
- മലംപുള്ളു്
- ടിട്ടിഭപ്പക്ഷി, കുളക്കോഴി
- മാഞ്ചി
നിശാജലം
- മഞ്ഞുവെള്ളം
നിശാടകം
- ഗുഗ്ഗുലു
നിശാടനന്‍
- രാക്ഷസന്‍
- മൂങ്ങ
നിശാത
- വിശേഷണം:
- മൂര്‍ച്ചകൂട്ടപ്പെട്ട
- മിനുക്കപ്പെട്ട
നിശാദര്‍ശി
- ഊമന്‍
- കൂമന്‍
- മൂങ്ങ
നിശാധീശന്‍
- ചന്ദ്രന്‍
നിശാനം
- മൂര്‍ച്ചകൂട്ടുക
നിശാനാഥന്‍
- ചന്ദ്രന്‍
നിശാനി
- കൊടി
നിശാന്ത
- വിശേഷണം:
- ശാന്തമായ
നിശാന്തനാരീ
- കുടുംബിനി
നിശാന്തം
- രാത്രിയുടെ അവസാനസമയം
- ഭവനം
- രാത്രിയില്‍ ഗമിക്കുന്നേടം എന്നര്‍ത്ഥം. പകല്‍ പല കാര്യങ്ങള്‍ക്കുമായിട്ടു പുറത്തു പോയിരുന്നാലും രാത്രി ഭവനത്തില്‍ വരിക തീര്‍ച്ചയാണല്ലൊ; അതിനാല്‍ ഈ പേരുണ്ടായി എന്നു താല്‍പര്യം.
നിശാന്ധ
- വിശേഷണം:
- രാത്രി കണ്ണുകാണാത്ത
നിശാന്ധ
- കരിങ്കച്ചോലം
നിശാപതി
- ചന്ദ്രന്‍
- കര്‍പ്പൂരം
നിശാപുഷ്പം
- ആമ്പല്‍
നിശാബലം
- (ജ്യൌതിഷത്തില്‍)
- ഇടവം
- മേടം
- ധനു
- കര്‍ക്കടകം
- മിഥുനം
- മകരം ഈ ആറു രാശികളുടെ പേര്‍
- (മിഥുനത്തെ ഒഴിച്ചു ശിഷ്ടങ്ങള്‍ പൃഷ്ഠൊഭയങ്ങള്‍).
നിശാമണി
- ചന്ദ്രന്‍
- കര്‍പ്പൂരം
നിശാമനം
- കാഴ്ച
- കേള്‍പ്പിക്കുക
- നിഴല്‍
- ‘ശ്രുതിര്‍ദൃഷ്ട്യോര്‍ന്നിശാമനം’ എന്നുള്ളതുകൊണ്ടു് ‘കാണുക’ എന്നതിനും ‘കേള്‍പ്പിക്കുക’ എന്നതിനും ‘നിശാമനം’ എന്ന വാക്കുപയോഗിക്കാം. ‘നിശമനം’ എന്നാല്‍ ‘കേള്‍ക്കുക’ എന്നേ അര്‍ത്ഥമുള്ളു.
നിശാമം
- കാഴ്ച
നിശാമുഖം
- രാത്രിയുടെ ആരംഭം
നിശാമൃഗം
- ഊളന്‍
- കുറുക്കന്‍
നിശാരണൻ
- കൊലപാതകന്‍
നിശാരണം
- കൊല
- രാത്രിയിലെ യുദ്ധം
നിശാരത്നം
- ചന്ദ്രന്‍
- കര്‍പ്പൂരം
നിശാരാശികള്‍
- (ജ്യോതിഷത്തില്‍) മേടം
- ഇടവം
- മിഥുനം
- കര്‍ക്കടകം
- ധനു
- മകരം
നിശാവനം
- ചണ
- ചണനാരു്
- വക്കനാരു്
നിശാവിഹാരന്‍
- രാക്ഷസന്‍
നിശാവേദീ
- പൂവന്‍കോഴി
- കോഴി
നിശാഹസം
- വെളുത്ത ചെങ്ങഴിനീര്‍പൂവ്
- (രാത്രി വിടിരുന്നു.)
- ആമ്പല്‍
നിശാഹ്വാ
- മഞ്ഞള്‍ രാത്രിയുടെ പേരോടു കൂടിയതു് എന്നര്‍ത്ഥം
നിശിചര
- വിശേഷണം:
- രാത്രിയില്‍ സഞ്ചരിക്കുന്ന
നിശിചരന്‍
- രാക്ഷസന്‍
നിശിചരീ
- രാക്ഷസി
നിശിത
- വിശേഷണം:
- മൂര്‍ച്ചകൂട്ടപ്പെട്ട
നിശിതം
- ഇരിമ്പു്, ഉരുക്കു്
- ചാണയ്ക്കുവച്ചും മറ്റും മൂര്‍ച്ചകൂട്ടപ്പെട്ടതു്
- മൂര്‍ച്ചകൂടിയ ശസ്ത്രം മുതലായതു്
- മുന കനം കുറച്ചതു് എന്നര്‍ത്ഥം.
- സൂക്ഷ്മം
നിശിതാ
- രാത്രി
നിശീഥം
- അര്‍ദ്ധരാത്രി ഇതിങ്കല്‍ നിയതമായി ശയിക്കുന്നതിനാല്‍ ഈ പേര്‍ വന്നു
- നിശ്ചയമായും ശയിക്കുന്ന സമയം എന്നുമാവാം.
- ഉറക്കത്തിനുള്ള സമയം
നിശീഥിനി
- രാത്രി, നിശീഥം (അര്‍ദ്ധരാത്രം) ഉള്ളതു് എന്നര്‍ത്ഥം
- മഞ്ഞള്‍
നിശുംഭന്‍
- ഒരസുരന്‍
- (ദുര്‍ഗ്ഗയാല്‍ വധിക്കപ്പെട്ടു).
നിശുംഭനം
- കൊല
നിശുംഭമര്‍ദ്ദിനീ, നിശുംഭമഥനീ
- ദുര്‍ഗ്ഗാ
നിശേശൻ
- ചന്ദ്രൻ
നിശോത്സര്‍ഗ്ഗം
- രാത്രിയുടെ അവസാനം
- പ്രഭാതം
നിശ്ചഞ്ചല
- വിശേഷണം:
- ഇളക്കമില്ലാത്ത
നിശ്ചഞ്ചലത
- ഇളക്കമില്ലായ്മ
നിശ്ചയം
- ഉറപ്പു്
- നിശ്ചയജ്ഞാനം
- ബുദ്ധിയെ തുറന്നു വിടാതെ ഏകാഗ്രമായി ചേര്‍ത്തുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- നിര്‍ണ്ണയം.
നിശ്ചയിക്കുന്നു
- വിചാരിച്ചുറപ്പിക്കുന്നു
നിശ്ചല
- വിശേഷണം:
- ഇളക്കമില്ലാത്ത
നിശ്ചലത, നിശ്ചലത്വം
- ഇളക്കമില്ലായ്മ
നിശ്ചലതത്വം
- ആത്മജ്ഞാനം
നിശ്ചലാ
- ഭൂമി
- മൂവില
നിശ്ചലാംഗം
- കൊക്കു്
- ദേഹം ചലിപ്പിക്കാത്തതു് എന്നർത്ഥം.
നിശ്ചാരകം
- കാറ്റു്, വായു
- ദുശ്ശഠത, മുരട്ടുശീലം, വാശി
നിശ്ചിത
- വിശേഷണം:
- നിശ്ചയിക്കപ്പെട്ട
നിശ്ചിതം
- നിശ്ചയം
- നിശ്ചയിക്കപ്പെട്ടതു്
നിശ്ചിതി
- നിശ്ചയം
- തീർച്ചയാക്കൽ
നിശ്ചിന്ത
- വിശേഷണം:
- വിചാരമില്ലാത്ത
നിശ്ചേഷ്ട
- വിശേഷണം:
- പ്രവൃത്തിയില്ലാത്ത
- ബോധക്കേടുള്ള
നിശ്രയണി
- കോണി
നിശ്രീകന്‍
- ഭാഗ്യഹീനന്‍
- സൗന്ദര്യമില്ലാത്തവന്‍
നിശ്രേണി
- കോവണി, കോണി
- നിയതയായ ശ്രേണിയോടു കൂടിയതു്. ശ്രേണി = പംക്തി. കോണിയുടെ ഓരോ കവിയ്ക്കും (പടിക്കും) പന്തിയകലം സമമാകയാല്‍ ഈ പേര്‍ വന്നു.
- ഈത്ത
- നിഃശ്രേണി എന്നും നിശ്രേണി എന്നും നിശ്രേണീ എന്നും നിശ്രയണി എന്നും കാണുന്നുണ്ടു്.
- പര്യായപദങ്ങൾ:
- അധിരോഹണി.
നിശ്രേയസം
- മോക്ഷം
- സൗഖ്യം
- ഇളക്കമില്ലാത്ത ശ്രേയസ്സ് എന്നര്‍ത്ഥം.
നിശ്വസനം
- ശ്വാസംവിടുക
- നെടുവീര്‍പ്പു്
നിശ്വസിക്കുന്നു
- ശ്വാസം വിടുന്നു
നിശ്വസിത
- വിശേഷണം:
- ശ്വാസംവിട്ട
- നെടുവീർപ്പിട്ട
നിശ്വാസം
- ദീർഘശ്വാസം
- നെടുവീർപ്പു്
- ശ്രമപ്പെട്ട ജോലിചെയ്താലുണ്ടാകുന്ന ശ്വാസോച്ഛ ്വാസം.
നിശ്ശങ്കം
- സംശയംകൂടാതെ
നിശ്ശലാകം
- വിജനപ്രദേശം
- ശാരികകൾ കൂടിയില്ലാത്ത സ്ഥലം. അത്രപോലും വിജനമെന്നർത്ഥം.
നിശ്ശേഷം
- അശേഷം
- മുഴുവനും
- സർവം
- ഒട്ടൊഴിയാതെ
നിശ്ശോധ്യ
- വിശേഷണം:
- ശോധനചെയ്യപ്പെടേണ്ടാത്ത
നിശ്ശോധ്യം
- ചളികളഞ്ഞു ശുദ്ധിവരുത്തിയതു്
നിഷണ്ണ
- വിശേഷണം:
- ഇരുന്ന
- സങ്കടപ്പെട്ട
നിഷണ്ണകം
- ഇരിപ്പു്
നിഷദിക്കുന്നു
- ഉരുണ്ടു കളിക്കുന്നു
- ഉറച്ചിരിക്കുന്നു, ഇരിക്കുന്നു
നിഷദ്യ
- ചന്ത, പീടിക, തെരുവു്
- കച്ചവടക്കാർ വില്പാനുള്ള സാമാനങ്ങളെ നിരത്തി ഇരക്കുന്നേടം എന്നർത്ഥം.
- മെത്ത
- പര്യായപദങ്ങൾ:
- ആപണം.
നിഷദ്വരൻ
- കാമദേവൻ
നിഷദ്വരം
- ചളി
- സൂകരം മുതലായ ജന്തുക്കള്‍ ഇതില്‍ ഉരുണ്ടു കളിക്കുന്നതിനാല്‍ ഈ പേര്‍ വന്നു.
നിഷദ്വരീ
- രാത്രി
- മഞ്ഞള്‍
നിഷധന്‍
- ഒരു രാജാവു്
നിഷധം
- ഹിമാലയത്തിന്നു വടക്കുള്ള ഒരു പര്‍വതം
- ദേവന്മാര്‍ ഇതില്‍ നിഷദിക്കുന്നതിനാല്‍ ഈ പേര്‍ വന്നു.
- ഇപ്പോഴത്തെ ഗ്വാളിയറില്‍ ഉള്‍പ്പെടുന്ന ഒരു പുരാതനദേശം, നളന്റെ രാജ്യം, ഗുജറാറ്റിനു വടക്കുഭാഗത്തുള്ള ബില്‍ജാതിക്കാരുടെ ദേശം
- നിഷാദസ്വരം
നിഷംഗം
- ആവനാഴി
- ശരങ്ങള്‍ ഇതില്‍ ഏറ്റവും സജ്ജിക്കുന്നതിനാല്‍ ഈ പേര്‍വന്നു.
- ചേര്‍ച്ച
- വാള്‍
നിഷംഗി
- വില്ലാളി, ആവനാഴിയെ ധരിച്ചവന്‍
- ഖഡ്ഗപാണി
നിഷാണം
- ഒരു വാദ്യം
- ഢക്ക
നിഷാദന്‍
- ചണ്ഡാലന്‍
- ഇവങ്കല്‍ പാപം സ്ഥിതിചെയ്യുന്നതുകൊണ്ടു് ഈ പേര്‍ വന്നു.
- മുക്കോന്‍
- നിഷാദൻ — വേനന്റെ തുടയില്‍ നിന്നുല്‍ഭവിച്ച ഒരു ഹീനജാതി. ബ്രാഹ്മണരാല്‍ ശൂദ്രസ്ത്രീകളുടെ മക്കള്‍ എന്നും അര്‍ത്ഥം കാണുന്നു.
- കാട്ടാളന്‍
നിഷാദം
- സപ്തസ്വരങ്ങളില്‍ ഒന്നു്
- രാഗങ്ങള്‍ (സ്വരങ്ങള്‍) അടങ്ങിയിരിക്കുന്നതു് എന്നര്‍ത്ഥം. മനസ്സു് ഇതില്‍ ഗമിക്കുന്നു എന്നുമാവാം. അന്ത്യസ്വരമായതുകൊണ്ടു് മറ്റു സ്വരങ്ങളെല്ലാം ഇതില്‍ വന്നു ലയിക്കുന്നു എന്നുള്ള അര്‍ത്ഥവുമുണ്ടു്. ഗജം നിഷാദസ്വരത്തെ അനുസരിച്ചു ശബ്ദിക്കുന്നു. ‘നിഷാദം രൗതി കുഞ്ജരഃ’ എന്നു പ്രമാണം.
നിഷാദിത
- വിശേഷണം:
- ഇരുത്തപ്പെട്ട
നിഷാദീ
- ആനക്കാരന്‍
- ആനപ്പുറത്തിരിക്കുന്നവന്‍ എന്നര്‍ത്ഥം.
നിഷിക്ത
- വിശേഷണം:
- നനക്കപ്പെട്ട
നിഷിദ്ധ
- വിശേഷണം:
- വിരോധിക്കപ്പെട്ട
- വിലക്കപ്പെട്ട
നിഷൂദന
- വിശേഷണം:
- കൊന്ന
- കൊല്ലുന്ന
നിഷൂദനം
- കൊല
- വധം
നിഷേകം
- ഒഴിക്കുക
- തളിക്കുക
- ഇറ്റിറ്റുവീഴുക
- ഗര്‍ഭധാരണം സംബന്ധിച്ച ഒരടിയന്ത്രം, വിവാഹത്തിന്റെ പൂര്‍ത്തിവരുത്തുന്ന ഒരു കര്‍മ്മം
- നനയ്ക്കുക
- അഴുക്കുവെള്ളം, ചീത്തജലം
നിഷേചനം
- നനയ്ക്കല്‍
നിഷേധനാമാംഗം
- മറുപേരെച്ചം
- നിഷേധനാമാംഗം അല്ലെങ്കില്‍ മറുപേരെച്ചം എന്നു വ്യാകരണത്തില്‍ പറയുന്ന ‘വരാത്ത’ ‘പോകാത്ത’ ഇത്യാദിരൂപങ്ങളെ എഴുത്തച്ഛന്‍ ‘ത’കാരത്തിനു ദ്വിത്വം കൂടാതെ ‘വരാതെ’ ‘പോകാത’ എന്നു പ്രയോഗിച്ചുകാണുന്നു.
നിഷേധം
- വിരോധം, ധിക്കാരം
- ഉണ്ടായിരിക്കലിനു വിപരീതമായി ഇല്ലായ്മയെ പറയുന്നതിനു ‘നിഷേധം’ എന്നു പേര്‍
- ഇതു വാക്യങ്ങള്‍ രണ്ടുവിധമുള്ളതില്‍ ഒന്നാകുന്നു.
നിഷേധി
- ധിക്കാരി
നിഷേധിക്കപ്പെട്ടവന്‍
- ധിക്കരിക്കപ്പെട്ടവന്‍
- വിരോധിക്കപ്പെട്ടവന്‍
- പര്യായപദങ്ങൾ:
- പ്രത്യാഭിഷ്ടന്‍
- നിരസ്തന്‍
- പ്രത്യാഖ്യാതന്‍
- നിരാകൃതന്‍.
നിഷേധിക്കുന്നു
- ധിക്കരിക്കുന്നു
- വിലക്കുന്നു
നിഷേവണം
- സേവ
നിഷേവിത
- വിശേഷണം:
- സേവിക്കപ്പെട്ട
നിഷേവ്യ
- വിശേഷണം:
- സേവിക്കപ്പെടത്തക്ക
നിഷ്കണ്ടക
- വിശേഷണം:
- ശത്രുവില്ലാത്ത
- മുള്ളില്ലാത്ത
- രോമാഞ്ചമുണ്ടാകാത്ത
- ദയവില്ലാത്ത
നിഷ്കണ്ടകന്‍
- അതിക്രൂരന്‍
- തന്റെ പ്രവൃത്തിഫലത്തെ ആലോചിച്ചു രോമാഞ്ചം പോലും ഉണ്ടാകാത്തവന്‍ എന്നു വ്യുല്‍പ്പത്തി.
നിഷ്കണ്ടം
- നീർമാതളം
നിഷ്കപട
- വിശേഷണം:
- കാപട്യമില്ലാത്ത
നിഷ്കം
- കഴുത്തിൽ കെട്ടുന്ന (മാറിൽ ധരിക്കുന്ന) ആഭരണം, മാല
- പലം, കഴഞ്ച് മുതലായ തൂക്കങ്ങൾക്കു പറയുന്ന പേർ
- 1൦8 പൊൻതൂക്കം. (2൦ പണമിട ഒരു പൊൻതൂക്കം എന്നു പക്ഷം).
- സ്വർണ്ണം
- ദീനാരം എന്ന നാണ്യം
- ഏറ്റവും സ്തുതിക്കപ്പെടുന്നതു എന്നർത്ഥം.
- സ്വർണ്ണപാത്രം
നിഷ്കരിക്ക
- നശിപ്പിക്ക
നിഷ്കർഷ
- ശ്രദ്ധ
- ജാഗ്രത
നിഷ്കർഷം
- നിശ്ചയം
- നിർബന്ധം
നിഷ്കർഷിക്കുന്നു
- ശ്രദ്ധിക്കുന്നു, കഴിയുന്നിടത്തോളം ഓർമ്മയോടും താൽപര്യത്തോടും പ്രവർത്തിക്കുന്നു
- നിർബന്ധിക്കുന്നു
നിഷ്കല്മഷ
- വിശേഷണം:
- പാപരഹിതമായ
- കറയില്ലാത്ത
നിഷ്കള
- വിശേഷണം:
- വിഭജിക്കാൻ പാടില്ലാത്ത
- കുറഞ്ഞ
- വിത്തില്ലാത്ത
നിഷ്കളങ്ക
- വിശേഷണം:
- കളങ്കമില്ലാത്ത
- കറയില്ലാത്ത
- അപവാദമില്ലാത്ത
- ചതിവില്ലാത്ത
നിഷ്കളങ്കം
- നിർദ്ദോഷം
നിഷ്കളൻ
- ദൈവം
- കലകൾ (അംശങ്ങൾ) ഇല്ലാത്തവൻ, പരിപൂർണ്ണൻ.
നിഷ്കളാ
- ആർത്തവം മാറിയ സ്ത്രീ
- തീണ്ടാരി മാറിയവൾ
- (കളശബ്ദത്തിനു ശുക്ലം എന്നർത്ഥം. ഇവിടെ ലക്ഷണയാ രജസ്സ് എന്നർത്ഥം. രജസ്സില്ലാത്തവൾ എന്നു താൽപര്യം).
- പര്യായപദങ്ങൾ:
- ‘വിഗതാർത്തവാ’.
നിഷ്കാതൻ
- സമർത്ഥൻ
നിഷ്കാമ
- വിശേഷണം:
- കാമമില്ലാത്ത
- ഫലേച്ഛയില്ലാത്ത
നിഷ്കാമം
- ഇച്ഛകേടായി
നിഷ്കാമ്യം
- ആഗ്രഹിക്കത്തക്കതല്ലാത്തതു
നിഷ്കാരണ
- വിശേഷണം:
- കാരണമില്ലാത്ത
നിഷ്കാരുണ്യം
- നിർദ്ദയം
നിഷ്കാലനം
- കൊല
- കന്നുകാലികളെ അടിച്ചോടിക്ക
നിഷ്കാസനം
- ഓട്ടം
നിഷ്കാസിക്കുന്നു
- ഓടിക്കുന്നു
- പിടിച്ചു തള്ളിപ്പുറത്താക്കുന്നു
‘നിഷ്കാസിച്ചാലകലെയൊഴിയാതുഗ്രനാഗങ്ങളേറും’
— മയൂരസന്ദേശം
.നിഷ്കാസിത
- വിശേഷണം:
- ആട്ടിക്കളയപ്പെട്ട
- നിന്ദിക്കപ്പെട്ട
- പിടിച്ചു തള്ളി പുറത്താക്കപ്പെട്ട. നിർഗ്ഗമിപ്പിക്കപ്പെട്ട എന്നു ശബ്ദാർത്ഥം.
നിഷ്കിഞ്ചന
- വിശേഷണം:
- ഒന്നുമില്ലാത്ത
നിഷ്കിഞ്ചനത്വം
- ദാരിദ്ര്യം
നിഷ്കിഞ്ചനം
- ദാരിദ്ര്യം
നിഷ്കുടം
- ഗൃഹാരാമം, ഭവനത്തോടു ചേർന്നുള്ള പൂന്തോട്ടം, ഉമ്മരപ്പൂങ്കാവു്, അടുക്കളപ്പൂങ്കാവു്
- കുടത്തിൽ (ഗൃഹത്തിൽ) നിന്നു നിഷ്ക്രാന്തം (പുറത്തുള്ളതു്) എന്നർത്ഥം.
- വയൽ
- വാതിൽ
- അന്തഃപുരം
- വൃക്ഷത്തിന്റെ പൊള്ള
നിഷ്കുടി
- പേരേലം
- കുടിയിൽ നിന്നു (കോശത്തിൽ, ഉറയിൽ നിന്നു) നിഷ്ക്രമിച്ചതു് എന്നർത്ഥം.
- ചിറ്റേലം
നിഷ്കുംഭം
- ചെറിയ ദന്തി
നിഷ്കുഷിത
- വിശേഷണം:
- പുറത്താക്കപ്പെട്ട, വലിച്ചെടുക്കപ്പെട്ട
- കീറിക്കളഞ്ഞ, ചീന്തിയ
നിഷ്കുഹം
- മരപ്പൊത്തു്
- നിശ്ചയേന അത്ഭുതപ്പെടുന്നതു് എന്നർത്ഥം.
നിഷ്കൃത
- വിശേഷണം:
- ഉദാസീനതയുള്ള, കൂട്ടാക്കാത്ത
- ക്ഷമിക്കപ്പെട്ട
നിഷ്കൃതി
- പ്രത്യുപകാരം, പകരം ചെയ്ക
- പ്രായശ്ചിത്തം
- ക്ഷമ
- ദുസ്സ്വഭാവം
- വ്യാജഫലം
- ശാഠ്യം
‘ദാതും നിഷ്കൃതി മുന്നതോപിതനയഃ’
നിഷ്കൃഷ്ടം
- വിശേഷണം:
- വലിച്ചെടുക്കപ്പെട്ട
- ആകത്തുകയാക്കപ്പെട്ട
നിഷ്കൈതവം
- കളവില്ലാതെ
- വാസ്തവമായി
നിഷ്ക്രമണം
- പുറത്തുപോക
നിഷ്ക്രമിക്കുന്നു
- പുറപ്പെടുന്നു
- പുറത്തു പോവുന്നു
- വെളിയിൽ വരുന്നു
‘നിഷ്ക്രമിച്ചീടെന്നു
ചൊന്നതുകേട്ടുഞാൻ
നിഷ്ക്രമിച്ചീടിനേ
നാശുനാകൂദരാൽ’
ചൊന്നതുകേട്ടുഞാൻ
നിഷ്ക്രമിച്ചീടിനേ
നാശുനാകൂദരാൽ’
— അദ്ധ്യാത്മരാമായണം
നിഷ്ക്രമം
- ബുദ്ധിസാമർത്ഥ്യം
- പുതുതായി ഓരോന്നിൽ പ്രവേശിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
- പുറപ്പാടു്
- ഇവിടെ സാമർത്ഥ്യം എന്നതു ബുദ്ധിയുടെ പരിപൂർണ്ണാവസ്ഥയാകുന്നു.
നിഷ്ക്രയം
- കൂലി
- ശമ്പളം
നിഷ്ക്രാന്ത
- വിശേഷണം:
- പുറപ്പെട്ട
- പോയ
- പുറത്തായ
നിഷ്ക്രാമണം
- പുറത്തു കൊണ്ടുപോക
നിഷ്ക്രിയ
- വിശേഷണം:
- ക്രിയയില്ലാത്ത
- വേലയില്ലാത്ത
നിഷ്ക്രിയൻ
- ബ്രഹ്മം
- പ്രവൃത്തിയില്ലാത്തവൻ എന്നർത്ഥം.
നിഷ്ഠ
- വിശേഷണം:
- സ്ഥിതിചെയ്യുന്ന
നിഷ്ഠ
- വ്രതങ്ങളുടെ ഉറപ്പു്
- നിശ്ചയം
- നാടകങ്ങളുടെ അവസാനം, നാടകത്തിൽ അഞ്ചു സന്ധികൾ ഉള്ളതിൽ അഞ്ചാമത്തേതായ ‘നിർവഹണം’
- നിയതമായ സ്ഥാനം എന്നർത്ഥം.
- അവസാനം
- തൊഴിൽ
- ഉത്ഭവം
- കാണാതാവുക
നിഷ്ഠാചതുഷ്ടയം
- യജ്ഞം
- ദാനം
- അധ്യയനം
- തപസ്സു്
നിഷ്ഠാദ്വയം
- സാധ്യം (ജ്ഞാനം)
- സാധനം (കർമ്മം)
നിഷ്ഠാനക
- അലർച്ച
- മുറുമുറുക്കുക
നിഷ്ഠാനം
- കറി
- രസം
- തൈരു മുതലായി ചോറ്റിൽ കൂട്ടുന്ന ഉപദംശപദാർത്ഥങ്ങൾ
- രസങ്ങൾ ഇതിൽ ഇരിക്കുന്നതിനാൽ ഈ പേരുണ്ടായി.
നിഷ്ഠീവനം
- തുപ്പുക
നിഷ്ഠീവം
- തുപ്പൽ
നിഷ്ഠുര
- വിശേഷണം:
- ക്രൂരമായ
- പരുഷമായ
നിഷ്ഠുരത
- കഠിനത
- വാക്കിന്റെ കടുപ്പം
നിഷ്ഠേവനം
- തുപ്പുക
നിഷ്ഠേവം
- തുപ്പൽ
നിഷ്ഠ്യൂത
- വിശേഷണം:
- ഇടപെട്ട, അയക്കപ്പെട്ട, പ്രേരിപ്പിക്കപ്പെട്ട
- തുപ്പിയ
നിഷ്ഠ്യൂതി
- തുപ്പുക
നിഷ്ണാത
- വിശേഷണം:
- സാമർത്ഥ്യമുള്ള
- പഠിത്തമുള്ള
നിഷ്ണാതൻ
- സമർത്ഥൻ
- കാര്യസാധനോപായങ്ങളിൽ സ്നാനം ചെയ്തവൻ, അതിന്റെ മർമ്മങ്ങളെ നല്ലവണ്ണം ഗ്രഹിച്ചവൻ എന്നർത്ഥം.
നിഷ്പക്വ
- വിശേഷണം:
- പാകംവന്ന
- വെന്ത, തിളച്ചു കുറുകിയ
നിഷ്പക്വം
- ശരിയായ വേവുചെന്ന കഷായം മുതലായതു്
- നിശ്ചയേനപക്വം (വെന്തതു) എന്നർത്ഥം.
നിഷ്പക്ഷപാതിത്വം
- രണ്ടു കക്ഷിക്കാരോടും ഒരുപോലെയുള്ള പെരുമാറ്റം
- സമഭാവന
നിഷ്പതിസുതാ
- ഭർത്താവും പുത്രനുമില്ലാത്ത സ്ത്രീ
നിഷ്പത്തി
- അവസാനം
- ഉത്ഭവം, ജനനം
നിഷ്പദീ
- കുടപ്പായൽ
നിഷ്പന്ദ, നിസ്പന്ദ
- വിശേഷണം:
- ഇളക്കമില്ലാത്ത
- നിശ്ചലമായ
‘നിഷ്പന്ദമായ് പ്രാണനടക്കിവച്ചും’
— ഭാഷാകുമാരസംഭവം
.നിഷ്പന്ന
- വിശേഷണം:
- സാധിക്കപ്പെട്ട
- സ്വതഃ സാധിച്ച
- തീർന്ന
- ഉണ്ടായ, ജനിച്ച
- തയാറായ
നിഷ്പവനം
- നെല്ലു മുതലായതു ചേറുക
- കൊഴിക്കുക
നിഷ്പാദ
- വിശേഷണം:
- അനക്കമില്ലാത്ത
- ഇളക്കമില്ലാത്ത
നിഷ്പാദനം
- സാധിക്കുക
- സഫലമാക്കുക
നിഷ്പാദിക്കുന്നു
- സാധിക്കുന്നു
നിഷ്പാദിതം
- സമ്പാദിതം
നിഷ്പാവ
- വിശേഷണം:
- നിശ്ചയമുള്ള
നിഷ്പാവം
- നെല്ലു മുതലായതു ചേറുക
- ഏറ്റവും ശുദ്ധിവരുത്തുക എന്നർത്ഥം.
- പതിർ പിടിത്തം എന്നും അർത്ഥം കാണുന്നു.
- ധാന്യപ്പുട്ടിൽ
- ചെറിയ അമര
- വലിയ ഉഴുന്നു്
- പര്യായപദങ്ങൾ:
- പവനം
- പാവം.
നിഷ്പിഷ്ട
- വിശേഷണം:
- അരയ്ക്കപ്പെട്ട
- ഞെക്കപ്പെട്ട
- പൊടിക്കപ്പെട്ട
നിഷ്പീഡിത
- വിശേഷണം:
- പിഴിയപ്പെട്ട, ഞെക്കപ്പെട്ട
- പീഡിപ്പിക്കപ്പെട്ട
നിഷ്പൃഹാ
- മേത്തോന്നി
നിഷ്പേഷണം
- അരയ്പ്
- ഞെക്കൽ
- പൊടിപ്പു്, (പൊടിക്കുക)
നിഷ്പ്രകാരത്വം
- ഉള്ളിലുള്ളവയെ തിരിച്ചറിവാൻ വയ്യാത്ത സ്ഥിതി
- നിർവ്വികല്പസ്ഥിതി
നിഷ്പ്രകാശം
- പ്രകാശമില്ലാതെ
നിഷ്പ്രഭ
- വിശേഷണം:
- ശോഭയില്ലാത്ത
- പ്രഭയില്ലാത്ത
നിഷ്പ്രയത്നം
- പ്രയാസം കൂടാതെ
നിഷ്പ്രയോജന
- വിശേഷണം:
- പ്രയോജനമില്ലാത്ത
നിഷ്പ്രവാണി
- അലക്കാത്ത വസ്ത്രം
- കോടിവസ്ത്രം
- പുതിയ വസ്ത്രം
- നവാംബരം
- പ്രവാണിയിൽ (നെയ്യുന്നകോലിൽ) നിന്നു നിർഗ്ഗതം എന്നർത്ഥം. നിഷ്പ്രവാണി എന്നതു നെയ്ത്തുതറിയിൽനിന്നു അടുത്ത കാലത്തെടുത്തതും മുറിക്കാത്തതും അലക്കാത്തതുമായ വസ്ത്രമാകുന്നു.
നിഷ്ഫല
- വിശേഷണം:
- കായില്ലാത്ത
- പ്രയോജനമില്ലാത്ത
നിഷ്യന്ദി
- ഒലിക്കുന്നതു്
- ഒഴുകുന്നതു്
നിഷ്യന്ദം
- ഒലിപ്പു്
- ഒഴുക്കു
നിഷ്ഷമ
- വിശേഷണം:
- നിന്ദ്യമായ
നിഷ്ഷമം
- നിന്ദ്യം എന്ന അർത്ഥത്തിൽ പ്രയോഗം
- പര്യായപദങ്ങൾ:
- ദുഷ്ഷമം.
നിസർഗ്ഗ
- വിശേഷണം:
- സ്വഭാവേനയുള്ള
നിസർഗ്ഗം
- സ്വഭാവം
- പിറവിയിലുള്ളതു് എന്നർത്ഥം.
നിസർജ്ജിക്കുന്നു
- വെക്കുന്നു
നിസിന്ധു
- കരിനൊച്ചി
നിസുംഭനം
- കൊല
നിസൂദനം
- കൊല
നിസൃതാ
- ത്രികോല്പക്കൊന്ന
നിസൃതി
- ഒഴുക്ക്
നിസൃഷ്ട
- വിശേഷണം:
- വയ്ക്കപ്പെട്ട
- നിസർജ്ജിക്കപ്പെട്ട
നിസ്തന്ദ്ര
- വിശേഷണം:
- മടിയില്ലാത്ത
- പ്രസരിപ്പോടുകൂടിയ
നിസ്തന്ദ്രത
- മടിയില്ലായ്മ
- ഉത്സാഹം
നിസ്തരണം
- പുറപ്പാടു്
- വിടുവിപ്പ്, മോചനം
- ഉപായം, ഒഴികഴിവു്
നിസ്തർക്കം
- തർക്കം അറ്റു്
- നിസ്സംശയമായി
നിസ്തർഹണം
- കൊല്ലുക
- കൊല
നിസ്തല
- വിശേഷണം:
- ഉരുണ്ട
- വട്ടത്തിലുള്ള
- തല ഇല്ലാത്ത എന്നർത്ഥം. ‘നിസ്തലം വർത്തുളേചലേ’ എന്നു വിശ്വം.
നിസ്തലീ
- ഗുളിക
നിസ്താരണം
- ജയം
- മോചനം
- കടക്കുക
നിസ്തുല
- വിശേഷണം:
- തുല്യമില്ലാത്ത
നിസ്തുല്യ
- വിശേഷണം:
- തുല്യമില്ലാത്ത
നിസ്തുഷക്ഷീരം
- ഗോതമ്പു്
നിസ്തുഷരത്നം
- സ്ഫടികം
നിസ്തേജൻ
- തേജം ഇല്ലാത്തവൻ
- തേജ = ശോഭ. മൂർച്ച എന്നും അർത്ഥമുണ്ടു്. ‘നിസ്തേജൻ’ എന്നതിനെ ‘നിസ്തേജസ്സ് ’എന്നു ഭ്രമിക്കരുതു്. തേജശബ്ദവും തേജശ്ശബ്ദവും ‘തിജ് ’ എന്ന ധാതുവിൽ നിന്നു രണ്ടു പ്രത്യയങ്ങളുടെ പ്രവൃത്തികൊണ്ടുണ്ടായിട്ടുള്ളതാണു്.
നിസ്തേജസ്സു്
- വിശേഷണം:
- തേജസ്സില്ലാത്ത
നിസ്തോദം
- കുത്തുക
- വേദനപ്പെടുത്തൽ
നിസ്ത്രപൻ
- ലജ്ജയില്ലാത്തവൻ
- (ത്രപ = ലജ്ജ).
നിസ്ത്രിംശപത്രികാ
- ചതുരക്കള്ളി
നിസ്ത്രിംശൻ
- ഹിംസിക്കുന്നവൻ
നിസ്ത്രിംശം
- മുപ്പതിലധികമുള്ള
- ദുഷ്ടം
നിസ്ത്രിംശം
- വാൾ
- മുപ്പതംഗുലത്തിലധികം നീളമുള്ളതു് എന്നർത്ഥം.
നിസ്ത്രൈണപുഷ്പകം
- പേരുമത്തു്
നിസ്നാവം
- വിറ്റതു പോകെയുള്ള സാമാനങ്ങൾ
നിസ്നേഹഫലാ
- വെളുത്ത കണ്ടകാരിച്ചുണ്ട
നിസ്പന്ദം
- വിറയൽ
നിസ്പൃശ
- ഒരു വ്രതം
- വിഷ്ണുപ്രീതികരമാണു്. ഏകാദശിയും, ദ്വാദശിയും, ബാക്കിരാത്രിയിൽ ത്രയോദശിയും കൂടിയതു്.
നിസ്പൃഹ
- വിശേഷണം:
- ഒന്നിലും അതിമോഹമില്ലാത്ത
- ഇച്ഛയില്ലാത്ത
നിസ്പൃഹാ
- മേത്തോന്നി
നിസ്യന്ദം, നിഷ്യന്ദം
- വിശേഷണം:
- ഒലിപ്പു്
- ഒഴുക്കു്, ഊറുക
- ഇറ്റിറ്റുള്ള വീഴല്‍
- ഫലം, സിദ്ധി
നിസ്രാവം, നിസ്രവം
- വാർത്തകഞ്ഞി
- (വിസ്രാവം എന്ന പാഠവും കാണുന്നു.)
- ഒലിപ്പു്, വേഗത്തിലുള്ള ഒഴുക്കു്
നിസ്വൻ
- ദരിദ്രൻ
- ധനമില്ലാത്തവൻ എന്നർത്ഥം.
നിസ്വനം, നിസ്വാനം, നിസ്വനിതം
- ശബ്ദം, ഒച്ച
- അമ്പിന്റെ ശബ്ദം
- ഏറ്റവും ശബ്ദിക്ക എന്നർത്ഥം. അമ്പിന്റെ ശബ്ദം എന്ന അർത്ഥത്തിൽ ‘നിസ്വാനം’ എന്ന ശബ്ദമാണു് അധികം കാണുക.
നിസ്സംഗ
- വിശേഷണം:
- ഒന്നിനോടും സംബന്ധമില്ലാത്ത
- ഒന്നിനോടും ചേരാത്ത
നിസ്സംജ്ഞൻ
- ബോധരഹിതൻ (ഓർമ്മ പൊയ്പോയവന്‍)
നിസ്സംശയം
- സംശയം കൂടാതെ
നിസ്സരണം
- പൂമുഖം
- ഇതിലൂടെ ഗൃഹത്തിലുള്ളവർ പുറത്തേക്കു പോകുന്നതിനാൽ ഈ പേരുണ്ടായി. പുരയുടെ മുഖപ്പു്.
- ഗൃഹത്തിലേക്കു വരുവാനും പോകുവാനുമുള്ള മാർഗ്ഗം (വാതൽ)
- പുറപ്പാടു്
- വെളിയിലോട്ടുള്ള ഒഴുക്കു്
നിസ്സരിക്കുന്നു
- വെളിയിലോട്ടു ഒഴുകുന്നു
നിസ്സഹകരണം
- ഒത്തു പ്രവർത്തിക്കയോ പിന്തുടരുകയോ ചെയ്യാതിരിക്കുന്നതു്
നിസ്സഹകരിക്കുന്നു
- ഒത്തു പ്രവർത്തിക്കയോ പിന്തുടരുകയോ ചെയ്യാതിരിക്കുന്നു
നിസ്സഹകാരി
- സഹകരിക്കാത്തവൻ
നിസ്സഹകൃതി
- (നിസ്സഹകരണം തന്നെ)
നിസ്സഹം
- വിശേഷണം:
- സഹിപ്പാൻ വയ്യാത്ത, വഹിപ്പാൻ വയ്യാത്ത
- തടുപ്പാൻ വയ്യാത്ത
നിസ്സഹായ
- സഹായമില്ലാത്ത
നിസ്സഹായകം
- സഹായിക്കുന്നതല്ലാത്ത
നിസ്സഹായത, നിസ്സഹായത്വം
- സഹായമില്ലാത്ത സ്ഥിതി
നിസ്സഹായൻ
- സഹായമില്ലാത്തവൻ
നിസ്സഹായി
- സഹായികൾ ആരുമില്ലാത്തവൻ
നിസ്സാര
- വാഴ
നിസ്സാര
- വിശേഷണം:
- സാരമില്ലാത്ത, ഉറപ്പില്ലാത്ത
- കാതലില്ലാത്ത
- ഉപകാരമില്ലാത്ത
- ബഹുമാനമില്ലാത്ത
- ബലമില്ലാത്ത
- പ്രധാനമല്ലാത്ത
നിസ്സാരം
- സാരമില്ലാത്തതു്, പ്രാധാന്യമില്ലാത്തതു്
- ശാഖോടവൃക്ഷം
- വലിയ പലകപ്പയ്യാനി
നിസ്സീമ
- വിശേഷണം:
- അതിരില്ലാത്ത
- വളരെ അധികമായ
നിസ്സൃത
- വിശേഷണം:
- ഒഴുകിയ
- പോയ
നിസ്സൃതം
- കരിമ്പു്
- ഒഴുകിയതു്
നിസ്സൃതി
- ഒഴുക്കു്
- യാത്ര
നിസ്സ്യന്ദനം
- പനച്ചി
നിഹത
- വിശേഷണം:
- നിഹനിക്കപ്പെട്ട, അടിക്കപ്പെട്ട
- കൊല്ലപ്പെട്ട
നിഹനനം
- അടി
- കൊല, വധം
നിഹനിക്കുന്നു
- അടിക്കുന്നു
- കൊല്ലുന്നു
- ഇല്ലാതെയാക്കുന്നു
നിഹന്താവു്
- കൊല്ലുന്നവൻ
നിഹന്തൃ
- വിശേഷണം:
- കൊല്ലുന്ന
- ഇല്ലാതെയാക്കുന്ന
നിഹവം
- വിളി
നിഹാക
- ഉടുമ്പു്
- കരയെ ഉപേക്ഷിക്കുന്നതു്. മിക്കസമയത്തും വെള്ളത്തിൽ തന്നെ കിടക്കുന്നതു് എന്നർത്ഥം.
നിഹാരം
- മഞ്ഞു്
- മഞ്ഞുകട്ടി
നിഹിത
- വിശേഷണം:
- വയ്ക്കപ്പെട്ട
- ഏൾപ്പിക്കപ്പെട്ട
- നൽകപ്പെട്ട
- (ഉള്ളിൽ) പതിപ്പിക്കപ്പെട്ട
- രക്ഷക്കായി ഇടപ്പെട്ട, കരുതൽ ചെയ്യപ്പെട്ട
നിഹിംസനം
- കൊല
- വധം
നിഹീന
- വിശേഷണം:
- നീചമായ
- നികൃഷ്ടമായ
നിഹീനൻ
- നീചൻ
- നിശ്ചയേനഹീനൻ എന്നർത്ഥം.
നിഹ്നവം
- ഉള്ളതിനെ മറച്ചുപറക, മറയ്ക്കുക
- വ്യാജം
- പതിവു്
- കാര്യത്തെ ദൂരേ മറച്ചുകളയുന്നതു് എന്നർത്ഥം.
- വിശ്വാസം ഇല്ലായ്മ
- ശാഠ്യം
- രഹസ്യം
- സന്ദേഹം
- ദൗഷ്ട്യം
‘ലോലാക്ഷീനിഹ്നവോൽകംപ്രഹരതി’
— അമരുകശതകം
.നിഹ്നുതി
- മറച്ചുവയ്ക്കുക, വ്യാജം
- ചതിവു്
- രഹസ്യം
നിഹ്നുതം
- മറയ്ക്കപ്പെട്ടതു്
‘നീലനിചോളേന നിഹ്നുതമതെങ്കിലും
ചാലവേകാണുന്നു ചാരുതരമംഗം’
ചാലവേകാണുന്നു ചാരുതരമംഗം’
— രാവണവിജയം കഥകളി
നിഹ്രാദം
- ശബ്ദം
നിഴയ്ക്കുന്നു
- അണയ്ക്കുന്നു
- കതയ്ക്കുന്നു
നിഴലാടുന്നു
- ഛായ വല്ലേടത്തും പതിയുന്നു
നിഴലാട്ടം
- ഛായകാണുക
- നിഴലിപ്പു്
- മങ്ങിയകാഴ്ച
നിഴലിക്കുന്നു
- പ്രതിബിംബിക്കുന്നു
- പ്രത്യക്ഷത്തിൽ കാണത്തക്കവണ്ണം ലക്ഷ്യം തരുന്നു
നിഴലിടുന്നു
- ശരീരത്തിന്റെ ഛായ മറ്റൊന്നിൽ തട്ടിക്കുന്നു. അടുക്കുന്നു
- തീണ്ടുന്നു
നിഴലുണക്കു്
- തണലുള്ള സ്ഥലത്തുവച്ചു് ഉണക്കുക
നിഴലുണക്കുന്നു
- തണലത്തുവച്ചുണക്കുന്നു
നിഴൽ
- ഛായ
- പ്രതിരൂപം
- തണൽ
നിഴൽകൂടുക
- ക്ഷേത്രങ്ങളിലും ഗ്രാമങ്ങളിലും ഉള്ള സമൂഹക്കാരുടെ സമാജം
നിഴൽക്കുത്തിപ്പാട്ടു്
- വേലന്മാർ ചാറ്റുന്നതിനുപയോഗിക്കുന്നപാട്ടു്
- കൊല്ലവർഷം 3൦൦ മുതൽ ദക്ഷിണ കേരളത്തിൽ ഇതു നടപ്പായി. ആദ്യം പാടിത്തുടങ്ങിയതു വേലന്മാരാണു് ഇതിനെ ചിലർ തോറ്റമ്പാട്ടെന്നു പറയുന്നു. പാണ്ഡവരെ കൊല്ലുന്നതിനു ദുര്യോധനൻ ഒരു വേലനെക്കൊണ്ടൂ ആഭിചാരം ചെയ്യിച്ചു് പാണ്ഡവരുടെ നിഴൽനോക്കി അമ്പു് എയ്യിച്ചു കൊന്നു എന്നും, വേലത്തി വിവരം അറിഞ്ഞുവന്നു് അവരേ ജീവിപ്പിച്ചു എന്നും മറ്റും പറയുന്നുണ്ടു്. കരുണരസപ്രധാനമാണു് ശത്രുവെട്ടിനും ഇതു പാടും.
ഭൂഷണങ്ങളെ എന്തുചെയ്വതി
തെന്നുടൻ ദുര്യോധനൻ
ദൂരെനിന്നൊരു ശകുനിയോടു
വിളിച്ചുമെല്ലെ പറഞ്ഞുടൻ
നാടുപാതിയടക്കി പാണ്ഡവർ
വാണിടുന്നതു കാരണം
നാവുമിന്നതിനെന്തു വേണ്ട
തെന്നു ചൊല്ലു നീ എന്നോടു്”
ഇത്യാദി.
തെന്നുടൻ ദുര്യോധനൻ
ദൂരെനിന്നൊരു ശകുനിയോടു
വിളിച്ചുമെല്ലെ പറഞ്ഞുടൻ
നാടുപാതിയടക്കി പാണ്ഡവർ
വാണിടുന്നതു കാരണം
നാവുമിന്നതിനെന്തു വേണ്ട
തെന്നു ചൊല്ലു നീ എന്നോടു്”
ഇത്യാദി.
നിഴൽക്കൊട്ടിൽ
- (രാജാവിന്റെ) കൊട്ടാരം
നിറ
- കൊയ്ത്തിനു മുമ്പു് നല്ല സമയത്തു് നെൽക്കതിർ കൊണ്ടൂവന്നു പൂജിച്ചു് വീട്ടിൽ കെട്ടിത്തൂക്കുകയോ അറയിൽ വെക്കുകയോ ചെയ്ക
- തോക്കിൽ മരുന്നു മുതലായതു് ഇടുക
- വല്ലതും പാത്രങ്ങളിലും മറ്റും ഇട്ടു മുഴുപ്പിക്കുക, സ്ഥലമുള്ളെടത്തോളം കൊള്ളിക്കുക
- അമ്പുതൊടുക്ക
- ഒരു തുലാം
നിറകുടം
- ജലംനിറച്ച കുടം
- രാജാവിനെ ബഹുമാനിച്ചു കാഴ്ചയായിട്ടു കൊണ്ടുപോകുന്ന കുടം
- നൃത്തക്കാരുടെ തലയിൽ വയ്ക്കുന്ന കുടം
നിറകൊൾക
- നിറയുക
- ശോഭിക്ക
നിറകോൽ
- ത്രാസ്സ്
നിറകോൽച്ചരടു്
- ത്രാസിന്റെ കയറു്
നിറ
- പ്രകാശിക്കുന്നു
- മുഴുപ്പിക്കുന്നു
നിറക്കേടു്
- നിറപ്പിഴ
- അഴുക്കാവുക, മുഷിച്ചിൽ
- അപമാനം
- പ്രകാശക്കുറവു്
- ഉദാ:‘ഹേമത്തിനുണ്ടോ നിറക്കേടു്.
നിറച്ചളവു്
- വടിക്കാതെ അളക്കുക
നിറച്ച്
- സംപൂർണ്ണമായി
- വിശപ്പു മാറുവോളം
നിറഞ്ഞ
- വിശേഷണം:
- അതാതിൽ കൊള്ളുന്നിടത്തോളം കൊണ്ട
നിറതിങ്കൾ
- പൂർണ്ണചന്ദ്രൻ
നിറത്തുക
- പ്രകാശിപ്പിക്കുക
- ഉദാ:തിരിനിറത്തുക.
‘വിളക്കു നിറത്തിക്കത്തിച്ചു’
— തച്ചൊള്ളിപ്പാട്ടു്
.നിറനാഴി
- നിറഞ്ഞ നാഴി
നിറന്ത
- പ്രാചീനമലയാളം:
- നിറഞ്ഞ
നിറന്ന
- വിശേഷണം:
- പ്രകാശിച്ച
- പാകം വന്ന, തികവായ
- പ്രകാശമുള്ളതായ
‘വക്ഷസിനിറന്നശ്രീവത്സം’
— വൈരാഗ്യചന്ദ്രോദയം
.നിറപടലങ്ങൾ
- ഇല്ലം നിറയ്ക്കുള്ള പുതിയ നെൽക്കതിർ മുതലായവ
നിറപടി
- തികവു്
നിറപറ
- നെല്ലോ അരിയോ പറയിൽ നിറച്ചിട്ടു് കല്യാണത്തിനും മറ്റും വയ്ക്കുന്നതു്
- ആണ്ടു തോറും മുതലാളന്നു പാട്ടക്കാരൻ കൊടുക്കുന്ന ഒരവകാശം
നിറപ്പാത്രം
- നിറഞ്ഞ പാത്രം
- നിറകുടം
നിറപ്പു്
- നിറയ്ക്കുക
നിറപ്പൊലിമ
- ധാരാളത്വം കൊണ്ടുള്ള ഉല്ലാസം
നിറപ്പിഴ
- നിറം (വർണ്ണം) മാറുക
- അഴുക്കാവുക
- അപമാനം
- സംഗീതത്തിലേ ശബ്ദവ്യത്യാസം
നിറപ്പെടുക
- തൃപ്തിപ്പെടുക
നിറമാല
- വളരെ മാലകെട്ടി ക്ഷേത്രത്തിൽ അലംകരിക്കുന്നതു്
നിറം
- വർണ്ണം
- ശോഭ
- ചായം
- ബഹുമാനം
- തെളിവു്
- പാട്ടിന്റെ ഓരോ സ്വരഭേദം
- നന്മ
നിറംപൊറുക്കായ്ക
- കണ്ടുകൂടായ്ക
നിറയിടുന്നു
- തോക്കിൽ മരുന്നും മറ്റും ഇടുന്നു
- തോക്കു നിറയ്ക്കുന്നു
നിറയുന്നു
- പൂർണ്ണമാകുന്നു
- മതിയാകുന്നു
- തിങ്ങുന്നു
നിറയെ
- വേണ്ടുവോളം
- പൂർണ്ണമാകത്തക്കവണ്ണം
നിറയ്ക്കുന്നു
- നിറയെ ഇടുന്നു (കൊടുക്കുന്നു)
നിറവയറു്
- വയറു് നിറഞ്ഞിരിക്കുന്ന സ്ഥിതി
- പൂർണ്ണഗർഭിണി
നിറവില്ലു്
- വളച്ച വില്ലു്
- കുഴിയെക്കുലച്ച വില്ലു്
നിറവു്
- പൂർണ്ണമാക്കൽ
- തൃപ്തി
നിറവെയ്ക്ക
- നിറനാഴിവയ്ക്ക
നിറുത്തുന്നു
- അവസാനിപ്പിക്കുന്നു
- നില്ക്കാനിടയാക്കുന്നു
- വാക്യങ്ങളുടെ ഇടയ്ക്കുള്ള വിരാമം ഇടുന്നു
- കൂടെ വേലയ്ക്കു താമസിപ്പിക്കുന്നു
- എന്തെങ്കിലും നിലയ്ക്കു നാട്ടുന്നു
- (നാമം – നിറുത്തൽ, നിറുത്തു്, നിർത്തൽ, നിർത്തു്). മലയാള ഭാഷയിൽ നിർത്തൽ, നിർത്തുന്നു എന്നെല്ലാം എഴുതുന്നതിനെക്കാൾ നിറുത്തൽ, നിറുത്തുന്നു എന്നുംമറ്റും എഴുതുന്നതാണു് ഭംഗി. ‘ർത്ത’ എന്നതു സംസ്കൃതവും ‘റുത്ത’ എന്നതു മലയാളവും ആണല്ലൊ. ഇതുകൊണ്ടു് കർത്തവ്യം എന്നതിനെ കറുത്തവ്യം എന്നാക്കാൻ പാടില്ല. ‘കർത്തവ്യം’ എന്നതു് സംസ്കൃതവും, ‘നിറുത്തുക’ എന്നതു മലയാളവുമാണത്രെ.
നീ
നീ
- താൻ
- അങ്ങു്
- (ഇതു് കേട്ടുനില്ക്കുന്ന ആളിനെ കുറിക്കുന്നു).
നീകസാത്മജൻ
- രാക്ഷസൻ
നീലാകാശ
- വിശേഷണം:
- തുല്യമായ
നീകാശം
- സദൃശം
- ഛായ
- നിഭം, സങ്കാശം, നീകാശം, പ്രതീകാശം, ഉപമാ ഈ ശബ്ദങ്ങൾ അധികമായി സമാസത്തിനു ശേഷമേ പ്രയോഗിക്കപ്പെടുന്നുള്ളു.
നീക്കത്തൂക്കം
- മാറ്റം
- വ്യത്യാസം
നീക്കം
- മാറ്റം
- തള്ളുക
- വ്യത്യാസം, ഭേദം
നീക്കൽ
- മാറ്റുക
- വ്യത്യാസം വരുത്തുക
- ഭ്രഷ്ടനാക്കുക
നീക്കുനിര
- വാതിലിന്നു പകരം മാറ്റുവാൻ തക്കതായ ഒരുമാതിരി പലകപ്പണി
നീക്കുന്നു
- മാറ്റുന്നു
- തള്ളുന്നു
നീക്കുപോക്കു്
- ഒഴികഴിവു്
- ഉപശാന്തി
നീക്ഷണം
- പാകപരീക്ഷാസാധനം
- അരിവെന്തൊ എന്നു ഇളക്കി നോക്കുന്നതിനുള്ള ഒരു വടി
നീങ്ങൽ
- മാറ്റം
- ഒഴിവു്
നീങ്ങുന്നു
- മാറുന്നു
- ഒഴിയുന്നു
- പോകുന്നു
- (സകര്‍മ്മകക്രിയ:നീക്കുന്നു.)
നീച
- വിശേഷണം:
- താണ
- കുറിയ
- ചെറിയ
- സാരമില്ലാത്ത
- പ്രയോജനമില്ലാത്ത
- നീളമില്ലാത്ത
നീച
- വിശേഷണം:
- താണ
- കുറിയ
- നിന്ദ്യമായ
നീചകദംബം
- മഹാശ്രാവണി
- ഇതു നിലത്തു പടരുന്നതാണു്. പൂവും കായും കടമ്പിന്റെ എന്നപോലെ ചെറുതായിരിക്കും.
നീചകർമ്മം
- ദുഷ്പ്രവൃത്തി
- താണവേല
നീചകാ, നീചികാ
- ഉത്തമയായ പശു
നീചകീ
- വല്ലതിന്റെയും അഗ്രഭാഗം
- കാളകളുടെ തല
- നല്ല പശുവിന്റെ ഉടമസ്ഥൻ
നീചകൈഃ
- ഹീനമായി
- അല്പമായി
- പതുക്കെ
നീചഗം
- ജലം
- താണ സ്ഥലത്തേക്കു ഗമിക്കുന്നതു് എന്നു വ്യുൽപ്പത്തി.
നീചഗാ
- നദി
നീചഗ്രഹം
- ചീത്ത ഗ്രഹങ്ങൾ (ഗോളങ്ങൾ)
- ശനി
- ചൊവ്വാ
- രാഹു
- കേതു
നീചജാതി
- ഹീനജാതി
- ദുഷ്ടജാതി
നീചത്വം
- ഹീനത
- ദുഷ്ടത
നീചധർമ്മം
- ഹീനമര്യാദ
- ചീത്ത നടപടി
- നീചന്മാരുടെ നടപടി
നീചൻ
- ഹീനൻ
- താണവൻ
- അശ്രീകരക്കാരൻ എന്നർത്ഥം.
- പര്യായപദങ്ങൾ:
- വിവർണ്ണൻ
- പാമരൻ
- പ്രാകൃതൻ
- പൃഥഗ്ജനൻ
- നിഹീനൻ
- അപസദൻ
- ജാല്മൻ
- ക്ഷുല്ലകൻ
- ഇതരൻ.
നീചപ്രവൃത്തി
- നീചന്റെ പ്രവൃത്തി
- ചീത്ത പ്രവൃത്തി
നീചബുദ്ധി
- അല്പബുദ്ധി
- ദുർബുദ്ധി
നീചഭോജ്യം
- വലിയ വെളുത്തുള്ളി
നീചം
- കുറിയതു്
- നീചത്വം (താഴ്ച) ഉള്ളതു് എന്നർത്ഥം.
- ഗൃഹത്തിന്റെ തുലൊം താണ ഭാഗം
- അടവിക്കച്ചോലം
- പര്യായപദങ്ങൾ:
- ഖർവ്വം
- ഹ്രസ്വം.
നീചവജ്രം
- വൈക്രാന്തം
- (പൊടിവൈരം)
നീചവൃത്തി
- നിന്ദ്യമായ സ്ഥിതി
- നിന്ദ്യമായ കഴിച്ചിൽ
- ദുഷ്ടത
നീചരാശി
- ഉച്ചരാശിയുടെ ഏഴാംരാശി
നീചാശ്രയം
- ഹീനജാതിയേയൊ ദുഷ്ടനെയൊ സേവിക്കുക
- താഴ്ചയുള്ള സ്ഥലത്തേക്കു ചെല്ലുക
നീചികാ, നീചികി
- പശുക്കളിൽ വച്ചു ഉത്തമയായ പശു
നീചൈഃ
- ഹീനമായി
- അല്പമായി
- പതുക്കെ
നീച്യന്മാർ
- നീചജാതിയിൽ ജനിച്ചിട്ടുള്ളവർ
- ഹിന്തുക്കൾ ആദിനിവാസികളെ വിളിച്ചു വന്നിരുന്ന പേർ
നീടാർന്ന
- നീളമായി
നീടാർന്ന
- വിശേഷണം:
- നീളമുള്ള
- മഹിമയുള്ള
നീടിയ
- തഴച്ച
- വളർന്ന
‘നീടീയഗുണമിവയൊക്കെയകന്നതി’
— ഭഗവൽഗീത-മാധവപ്പണിക്കർ
.നീടു്
- വിശേഷണം:
- ദീർഘമായ
നീടു്
- നീളം
- ശാശ്വതമായ പ്രഭ
നീടുക
- നീളുക
നീടുറ്റ
- വലിയ
- മഹിമയേറിയ
- നീളമുള്ള
‘നീടുറ്റകൈ’
— ഭാരതം
. ‘പാടിത്തുടങ്ങുമ്പോൾ നീടുറ്റ താളത്തിൽ’
— കൃഷ്ണഗാഥ
.നീടെഴുന്ന, നീടെഴും
- വിസ്താരമുള്ള
നീട്ടു്
- തിരുവിതാംകൂർ മഹാരാജാവു് തിരുമനസ്സിലേ തിരുവെഴുത്തു്, തീട്ടു്, ചീട്ടു്, തിരുവെഴുത്തു്
- നീളമാക്കുക
- കൈ ചുരുട്ടിയുള്ള ഒരു കുത്തു്
- കോണി, ഏണി
- അടി, കുത്തു്
നീട്ടൽ
- നീട്ടുക
നീട്ടം
- കൊടുപ്പാനായിട്ടോ മറ്റൊ കൈനിവിർക്കുക
- താമസം
- നീളത്തിൽ ആക്കുക
- നീളം
നീട്ടിക്ക
- നീളത്തിലാക്കുക
- കൈയോ മറ്റൊ നീട്ടുവാനിടയാക്കുക
നീട്ടിക്കെട്ടു്
- കൂടുതൽ സ്ഥലത്തിനായി വീട്ടിൽനിന്നും ഏതു വശത്തേക്കെങ്കിലും ഉണ്ടാക്കീട്ടുള്ള കെട്ടിടം
നീട്ടിക്കെട്ടുക
- നീളം കിട്ടത്തക്കവണ്ണം കെട്ടുക
നീട്ടുന്നു
- അടിച്ചോ വലിച്ചോ നീളം വരുത്തുന്നു
- കൊടുപ്പാനായിട്ടു വല്ലതും എടുത്തു നേരെ കാണിക്കുന്നു
- വളരെ സാവധാനത്തിൽ വായിക്കയോ പറകയോ ചെയ്യുന്നു
- കൈകാലുകളുടെ മടക്കുകൾ നിവിർക്കുന്നു
- കാലതാമസം വരുത്തുന്നു
- വാങ്ങിപ്പാൻ കൈനിവിർത്തി നേരെകാട്ടുന്നു
- തിരിയും മറ്റും പുറത്തോട്ടു നീക്കുന്നു. (നാമം-നീട്ടൽ)
നീഡകം
- പക്ഷി
- പക്ഷിക്കൂടൂ്
നീഡജം
- പക്ഷി. കൂട്ടിൽ പിറന്നുണ്ടായതു് എന്നർത്ഥം
നീഡം
- പക്ഷിക്കൂടു്
- പക്ഷികളാൽ ഏറ്റവും സ്തുതിക്കപ്പെടുന്നതു് എന്നർത്ഥം. സുഖമായി ഉറങ്ങുന്നേടം എന്നുമാവാം.
- ഇടം, സ്ഥലം
- ഇരിക്കക്കട്ടിൽ
- ഗുഹ
- വണ്ടിയുടെ അകം
- പര്യായപദങ്ങൾ:
- കുലായം.
നീഡോത്ഭവം
- പക്ഷി
- കൂട്ടിൽ പിറന്നുണ്ടായതു് എന്നർത്ഥം.
നീൺ, നീൾ
- നീളമുള്ള
- ഉദാ:നീണയൻ. (രാമചരിതം).
നീണയന
- നീണ്ടകണ്ണുള്ളവൾ
- (നീൾ + നയന) = സുന്ദരി.
നീണാൾ
- വളരെ നാൾ
- ദീർഘകാലം
- അധികം കാലം
- എല്ലാക്കാലവും
‘പൂമാലക്കുഴലുണ്ണുനീലിതിരുനാൾനീണാൾ വിളങ്ങീടുക’
— ഉണ്ണുനീലിസന്ദേശം
.നീണുട്ടി
- നേർവാളം
നീണ്ട
- വിശേഷണം:
- നിളമുള്ള
നീണ്ടി
- നീളത്തിൽ വളരുന്ന കാച്ചിൽ
- നറുനീണ്ടീക്കിഴങ്ങു്
നീണ്ടിക്ക
- സമാധാനമാക്കുക
- ശാന്തമാക്കുക
- (പ്രാചീനമലയാളം:)
നീത
- വിശേഷണം:
- നയിക്കപ്പെട്ട, കൊണ്ടുപോകപ്പെട്ട
- പ്രാപിപ്പിക്കപ്പെട്ട
നീതം
- സമ്പത്തു്
- ധാന്യം
- കൊണ്ടുപോകപ്പെട്ടതു്
നീതി
- മര്യാദ
- നേരു്
- നല്ലനടപ്പു്
- എല്ലാവർക്കും സമ്മതംവരുത്തി സ്വന്തകാര്യം ഇഷ്ടത്തിനു തക്കവണ്ണം സാധിക്കുന്നതിനുള്ള ഒരു കൗശലം
- നീതിശാസ്ത്രം
- നീതി – ഇതു ആറുവിധം. സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം. ഈ ആറുവിധം നീതി വിവേകപൂർവം വേണ്ടപോലെ ഭംഗംകൂടാതെ പ്രയോഗിച്ചാൽ ഐശ്വര്യം ലഭിക്കും. നീതിന്യായം – ഇതു എപ്പോഴും സത്യത്തെ സമ്മതിച്ചുകൊണ്ടിരിക്കും.
- പര്യായപദങ്ങൾ:
- അഭ്രേഷം
- ന്യായം
- കല്പം
- ദേശരൂപം
- സമഞ്ജസം.
നീതികഥ
- പക്ഷിമൃഗാദിതിര്യൿ ജന്തുക്കളിൽ മനുഷ്യധർമ്മമാരോപിച്ചു് അവയെ പാത്രങ്ങളാക്കി കെട്ടിച്ചമയ്ക്കുന്ന കഥ
- ഉദാ:ചാണക്യസൂത്രം മുതലായവ.
നീതികേടു്
- മര്യാദയില്ലായ്ക
- അക്രമം
- നേരില്ലായ്ക
- ദുർന്നടത്ത
നീതിജ്ഞ
- വിശേഷണം:
- നീതിയെ അറിഞ്ഞ
നീതിതന്ത്രം
- നയം
- നീതി
- ധർമ്മം
- മുറ
നീതിന്യായം
- നീതിയും ന്യായവും ചേർന്നതു്
നീതിപര
- വിശേഷണം:
- നീതികളിൽ താൽപര്യമുള്ള
നീതിപ്പണം
- സർക്കാരിലേക്കു കൊടുക്കേണ്ടുന്ന പാട്ടം
നീതിമൽ
- വിശേഷണം:
- നീതിയുള്ള
- (പു:നീതിമാൻ. സ്ത്രീ:നീതിമതി.)
നീതിമാർഗ്ഗം
- നീതിയുടെ വഴി
നീതിശാസ്ത്രം
- നല്ല നടപടിയെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം
നീതിസാരം
- നീതികളുടെ മുഖ്യമായ അർത്ഥം
- നീതിശാസ്ത്രങ്ങളിൽ ഒരു ഗ്രന്ഥം
നീതിഹീന
- വിശേഷണം:
- നീതിയില്ലാത്ത
- അപമര്യാദയുള്ള
നീതീകരണം
- മര്യാദപ്രകാരമാക്കുക
നീതീകരിക്കുന്നു
- മര്യാദപ്രകാരമാക്കുന്നു
- നല്ലവണ്ണം നടത്തുന്നു
നീധ്രൻ
- ചന്ദ്രൻ
നീധ്രം, നീവ്രം
- വാമടയുടെ താഴെ തറയ്ക്കുന്ന തുവ്വാൽപലക
- ഏറ്റവും ധരിക്കപ്പെടുന്നതു് എന്നർത്ഥം.
- മേല്പുരയുടെ വക്കു്, എറമ്പു്, വാരി
- വണ്ടിച്ചക്രത്തിന്റെ വലയം
- രേവതി നക്ഷത്രം
നീന്തൽ
- ജലത്തിന്മീതെ കൈകാലുകൾ കൊണ്ടുതുഴഞ്ഞു സഞ്ചരിക്കുക
- കുഞ്ഞുങ്ങൾ നടപ്പാറാകുന്നതിനുമുമ്പു് ഇഴഞ്ഞുസഞ്ചരിക്കുക
- ജലമുള്ള പ്രദേശത്തുകൂടി നടക്കുക
നീന്തം
- നീന്തൽ
നീന്തുന്നു
- ജലത്തിന്മീതെ കൈകാലുകൾ കൊണ്ടു തുഴഞ്ഞു സഞ്ചരിക്കുന്നു
- (സകര്‍മ്മകക്രിയ:നീന്തിക്കുന്നു.)
നീപ
- വിശേഷണം:
- കീഴോട്ടുചെന്ന
- ആഴമുള്ള
നീപം
- നീർക്കടമ്പു്
- കടമ്പുമരം
- പ്രാണികൾക്കു സുഖത്തെചെയ്യുന്നതു് എന്നർത്ഥം.
- പർവതത്തിന്റെ അടി
- കടമ്പിൻപുഷ്പം
- പൊടിക്കടമ്പു്
- ഉച്ചമലരി
- നീലപ്പൂവുള്ള അശോകം
- പൂവരശു് എന്നു ചിലർ പറയുന്നു,
നീയമാനം
- നയിക്കപ്പെടേണ്ടുന്നതു്
- കൊണ്ടുപോകപ്പെടേണ്ടുന്നതു്
‘വാതസ്യവേഗംപ്രതിനീയമാനം’
— അഭിജ്ഞാനശാകുന്തളം
.നീരക്ഷീരന്യായം
- പാലും വെള്ളവും ചേർന്നപോലെ ഉള്ള സ്ഥിതി
നീരജ
- വിശേഷണം:
- ജലത്തിലുണ്ടാകുന്ന
നീരജം
- താമര
- കഴുനായു്
- രാമച്ചം
- മുത്തു്
- കൊട്ടം
- നീർപ്പുച്ച
- ചെറിയ കുരുവിക്കരിമ്പു്
നീരജസംഭവൻ
- ബ്രഹ്മാവു്
നീരജാതം
- താമര
നീരജാസ്ത്രൻ
- കാമദേവൻ
നീരജിനി
- താമരപ്പൊയ്ക
നീരജോത്ഭവൻ
- ബ്രഹ്മാവു്
നീരടയ്പ്
- ഒരു ദീനം
- മൂത്രമടയ്പു്
നീരട്ട
- വെള്ളത്തിലെ അട്ട
- ഇതിനെക്കൊണ്ടു കുടിപ്പിച്ചു് ദുർന്നീരുകളെ എടുപ്പിക്കുന്നു.
നീരട്ടി
- നേർവാളം
നീരട്ടിപ്പേർ
- ഒരുമാതിരി വിലയാധാരം
- നിലം പുരയിടങ്ങൾ ജന്മമായിട്ടു് എഴുതിക്കൊടുക്കുന്ന ഒരു മുറ
നീരട്ടിവിത്തു്
- നേർവാളം
നീരണ്ണാൻ
- ഒരു ജന്തു
- (അണ്ണാനെപ്പോലെയിരിക്കും).
നീരത്തി
- ചെറിയ അത്തി
- ഇതിനു് അത്തിയിൽ കുറഞ്ഞ ഗുണമാണുള്ളതു്. മിക്കവാറും ജലസമീപത്തിലുണ്ടാകുന്നു.
നീരദ
- വിശേഷണം:
- പല്ലില്ലാത്ത
നീരദം
- മേഘം
- മുത്തങ്ങ
നീരധരം
- മേഘം
നീരധി, നീരനിധി
- സമുദ്രം
നീരന്ധ്ര
- വിശേഷണം:
- ഇടയില്ലാത്ത
- ഓട്ടയില്ലാത്ത
- ഇടതിങ്ങിയ
‘നീരന്ധ്രാംഭോധരനിര’
— മയൂരസന്ദേശം
.നീരപ്രിയം
- ആറ്റുവഞ്ചി
നീരം
- ജലം
- നയിക്കപ്പെടുന്നതു് എന്നർത്ഥം അഗ്നിയിൽനിന്നുണ്ടായതു് എന്നുമാവാം.
- പിഴിഞ്ഞും മറ്റും എടുക്കുന്ന ചാറു്
നീരരുഹം
- താമര
നീരസ
- വിശേഷണം:
- വെള്ളമില്ലാത്ത
- രുചിയില്ലാത്ത
- ഉണങ്ങിയ
നീരസഭാവം
- ഇഷ്ടമില്ലാത്ത നോട്ടം
- ദുർമ്മുഖം
നീരസം
- മുഷിച്ചിൽ, വിരോധം, തമ്മിൽ സ്നേഹവിരോധം
- മാതളനാരകം, താളിമാതളം
നീരസികൻ
- മടയൻ
- ദുർമ്മുഖൻ
- രസമില്ലാത്തവൻ
- നീരസംതോന്നിക്കുന്നവൻ
നീരളം
- നേർവാളം
നീരഴിവു്
- നീരൊഴിവു് (ഒരു രോഗം)
നീരാക
- നീരാവുക
നീരാജനാവിധി
- ഉഴിച്ചിലിന്റെ മുറ
നീരാജനം
- ദേവന്മാർ മുതലായവർക്കു ചെയ്യുന്ന ഒരുമാതിരി ഉഴിച്ചിൽ
- വിഗ്രഹങ്ങളുടെ മുമ്പിൽ ആരാധനയായിട്ടു ദീപംകൊണ്ടു വീശുക
- യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പു് ആശ്വിനമാസത്തിൽ ചെയ്യപ്പെടുന്ന പൂജ
നീരാജം
- നീർപ്പൂച്ച
- കൊട്ടം
നീരാടുന്നു
- കുളിക്കുന്നു
- (സകര്‍മ്മകക്രിയ:നീരാടിക്കുന്നു.)
നീരാട്ടു്, നീരാട്ടം
- അഭിഷേകം
- കുളി
നീരാട്ടുകുളി
- രാജാക്കന്മാരുടെയും മറ്റുമാനമുള്ളവരുടേയും കുളി
നീരാട്ടുപള്ളി
- രാജാക്കന്മാരുടെ കുളി
നീരാട്ടുവള്ളി
- ഒരു ചെടി
നീരാൻ
- നീരാളി
- നീർപിശാചു്
നീരാന
- മത്സ്യവർഗ്ഗത്തില്പെട്ട ഒരു ജന്തു
- ഇതിന്റെ മാംസത്തിനു മിക്കവാറും സാധാരണമത്സ്യത്തിന്റെ ഗുണംതന്നെ.
നീരാപ്പൊറ്റ
- വെള്ളത്തിലുള്ള ഒരുമാതിരി തൈ
നീരാമ്പൽ
- വെള്ളത്തിലുള്ള ഒരുമാതിരിപൂവു്
- ഒരു ദീനം
നീരായം
- നീരാഴം
- ജലത്തിലെ താഴ്ച
‘നീരായമുള്ളൊരു ക്ഷീരാബ്ധി’
— സന്താനഗോപാലം
.നീരാരൽ
- വെള്ളത്തിലുണ്ടാകുന്ന ഒരു പച്ചമരുന്നു്
- പുളിയാരൽ എന്നു ചിലർ. ത്രിദോഷം, ജ്വരം, പ്രമേഹം മുതലായവയ്ക്കു നന്നു്. രുചികരമാണു്. മലം പിടിക്കും. സംസ്കൃതം: സുനിഷണ്ണകം. തമിഴ്: അരൈക്കീരൈ.
നീരാവി
- വായുരൂപത്തിലുള്ള വെള്ളത്തിന്റെ സ്ഥിതി
നീരാളം
- പൊൻകമ്പികൊണ്ടോ വെള്ളിക്കമ്പികൊണ്ടോ ഉണ്ടാക്കുന്നവസ്ത്രം
- പൊൻപൂചിയതു് (പൂശിയതു്)
നീരാളി
- നീർമനുഷ്യൻ
- (സംസ്കൃതത്തിൽ – സാമുദ്രികൻ)
- നീർപിശാചു്
- കുട്ടിച്ചാത്തൻ
- ലതാകാരമായി ചുറ്റിക്കൊണ്ടു് പ്രാണിഹിംസചെയ്യുന്ന മത്സ്യവിശേഷം
- ചീങ്കണ്ണി
നീരാളിക്കുന്നു
- പൊന്നു പൂശുന്നു
- പൊൻതകിടു കൊണ്ടു പൊതിയുന്നു
നീരാളിപ്പു്
- പൊൻപൂച്ചു്
- പൊൻപൊതിച്ചിൽ
നീരാഴം
- അധികം താഴ്ചയുള്ള വെള്ളം
- കയം
നീരാഴാന്ത
- നീർക്കോലി
- പുളവൻ
നീരാഴി
- രാജാക്കന്മാരുടേയും മറ്റും ഭവനത്തിനകത്തുള്ള കുളം
- കുളം
- സമുദ്രം
‘ഇഹ സംസാരനീരാഴി ദേഹികൾക്കതിവിസ്മയം’
— ഭാഷാഭൂഷണം
നീരാഴിക്കെട്ടു്
- നീരാഴിയുള്ള ഭവനം
നീരിത്താർ
- താമര
നീരിരിപ്പ
- വെള്ളത്തിലുള്ള ഇരിപ്പ
- ആറ്റിരിപ്പ
- ഇരിപ്പയുടെ ഗുണം തന്നെ ഇതിനും. വിശേഷിച്ചും ഛർദ്ദിക്കു നന്നു്.
- പര്യായപദങ്ങൾ:
- മധൂലകം.
നീരിളക്കം
- ജലദോഷം എന്ന രോഗം
- മൂക്കിൽകൂടി സദാ വെള്ളം വരുകയും തുമ്മുകയും മറ്റുമാണു് ലക്ഷണം. ഇതിനെ ചിലർ പനി എന്നും പറയുന്നു.
- ദേഹത്തു് ചൊറിച്ചിലുണ്ടാകയും, ചൊറിയുമ്പോൾ ദേഹം ചെമന്നു തടിക്കയും, കുരുകുരെ ചൊറികൾ ഉണ്ടാകയും ചെയ്യുന്നതിനും നീരിളക്കമെന്നു പറയുന്നു
നീരിറക്കം
- വെള്ളംതാഴ്ച
- തലയിലേ നീർ അവയവങ്ങളിൽ ഇറങ്ങുക
- വേലിയിറക്കം
നീരിറങ്ങുന്നു
- നീർവീക്കം ഉണ്ടാകുന്നു
- വെള്ളംതാഴുന്നു
നീരു്
- വെള്ളം
- അവയവങ്ങളിലുണ്ടാകുന്ന വീക്കം
- ചാറു്
നീരുജൻ
- രോഗമില്ലാത്തവൻ
- രോഗം മാറിയവൻ
നീരുജസ്ഥലം
- യാതൊരുപദ്രവവുമില്ലാത്ത സ്ഥലം
‘നീരുജസ്ഥലേവിനോദിപ്പിച്ചുദേവിതന്നെ’
— അദ്ധ്യാത്മരാമായണം
നീരുടുമ്പു്
- ഒരുവക ചെറിയ ജലപ്രാണി
- വലിയ മുതല
- പര്യായപദങ്ങൾ:
- നീഹാകാ
- ഗോധികാ.
നീരുള്ളി
- ഈരുള്ളി (ചെമന്നുള്ളി)
നീരുറയ്ക്കുന്നു
- വെള്ളം ഇളകാതെ ആകുന്നു
- വെള്ളം തുള്ളിത്തുള്ളിയായിട്ടു ഒഴിക്കുന്നു. വീക്കം കട്ടിയായിത്തീരുന്നു.
നീരുറവു്
- കുളം മുതലായതിലേക്കു ദ്വാരങ്ങളിൽ കൂടി പുറപ്പെടുന്ന വെള്ളം
- ഊറ്റു്
നീരൂരി
- വീക്കം ശമിപ്പിക്കുന്നതിനുള്ള പച്ചമരുന്നു്
നീരെട്ടി
- നേർവാളം
നീരേറ്റം
- വെള്ളപ്പൊക്കം
നീരൊട്ടിക്കൊടുക്കുന്നു
- ഒരുത്തന്റെ വസ്തു മറ്റൊരുത്തനു വിലതീർത്തു കൊടുക്കുന്നു
നീരൊഴിവു്
- പ്രമേഹം എന്ന ദീനം
നീരൊഴുക്കു്, നീരോട്ടം
- വെള്ളത്തിന്റെ ഒഴുക്കു്
- ഉറവു്
നീരോകു്
- വെള്ളം ഒഴുകുന്നതിനുള്ള ദ്വാരം
നീരോട്ടി
- ഒരുമാതിരി വൃക്ഷം
നീരോമ
- വിശേഷണം:
- രോമമില്ലാത്ത
നീരോമോരു
- രോമമില്ലാത്തതുടയുള്ളവൾ
നീരോശ
- പാഞ്ഞുവരുന്ന വെള്ളത്തിന്റെ ശബ്ദം
നീർ
- ജലം
- ചാർ
- ശരീരത്തിലെ വീക്കം
- (ശരീരത്തിലേ വീക്കം എന്ന അർത്ഥത്തിൽ).
- പര്യായപദങ്ങൾ:
- ശോഫം
- ശ്വയഥു
- ശോഥം.
നീർക്കടമ്പു്
- ഒരു വൃക്ഷം
- ഇതു് ആറ്റുവഞ്ഞിയുടെ വകഭേദമാണെന്നും അഭിപ്രായം കാണുന്നു. കടൂഷ്ണവൂം വാതരോഗഹരവുമാണു്. ഇതു ഭൂതബാധാനിവർത്തകമാകുന്നു. ഇതുള്ള സ്ഥലത്തു് ദുർഗ്രഹങ്ങളുടെ തേരോട്ടം തന്നെ ഉണ്ടാകുന്നതല്ല. ഇംഗ്ലീഷ്: Hijjal ഹിജ്ജൽ.
- പര്യായപദങ്ങൾ:
- – നിചുളം
- ഹിജ്ജലം
- അംബുജം.
നീർക്കട്ട
- മഞ്ഞുകട്ട
നീർക്കണം
- വെള്ളത്തുള്ളി
നീർക്കണ്ടിശർക്കര
- കട്ടശ്ശർക്കര
- വെല്ലം
- (ചിലർ കല്ക്കണ്ടം എന്നു പറയുന്നു).
- പര്യായപദങ്ങൾ:
- തിലകം
- മത്സ്യണ്ഡി
- ഫാണിതം.
നീർക്കരപ്പൻ
- വസൂരി പതിനെട്ടിൽ ഒന്നു്
- ഒരുവക കരപ്പൻ
- ഈ കരപ്പന്റെ ലക്ഷണം—ചെവിയടയ്ക്കും, സർവ്വാംഗം തണുക്കും, കൈകാൽ തളരും, അരനേർക്കും, വട്ടക്കണ്ണിടും, കുനിഞ്ഞു താഴും, വിശേഷിച്ചു നീർ ദാഹിക്കും, തലയും ചെവിയും കുത്തും, നാഭി വീങ്ങും, കണ്ണിനും പോളയ്ക്കും സർവാംഗത്തിലും വിളർച്ചയുണ്ടാകും. 18-ആം ദിവസം കുളിപ്പിക്കാം.
നീർക്കരയാമ്പൂ
- ഒരു മരുന്നു്
നീർക്കാക്ക
- വെള്ളത്തിൽ സഞ്ചരിക്കുന്ന ഒരു പക്ഷി
- നീർക്കാക്കയുടെ മാംസം പിത്തത്തിനും വാതത്തിനും രക്തദോഷത്തിനും നന്നു്. സംസ്കൃതം: ജലകാകം.ഇംഗ്ലീഷ്: Diver bird ഡൈവർ ബേർഡ്.
- പര്യായപദങ്ങൾ:
- (മദ്ഗു)
നീർക്കാങ്കുഴി
- വെള്ളത്തിൽ ചുവട്ടിൽകൂടി സഞ്ചരിക്കുക
നീർക്കാപ്പു്
- രാജാക്കന്മാർക്കും മറ്റും കുളിപ്പാനുള്ള വെള്ളം
നീർക്കാപ്പുപുര
- രാജാക്കന്മാർക്കും മറ്റും കുളിക്കുന്നതിനുള്ള പുര
നീർക്കിഴങ്ങു്
- വെള്ളത്തിലുണ്ടാകുന്ന ഒരു തൈയുടെ കിഴങ്ങു്
നീർക്കുന്നു
- അലിയുന്നു
- നെടുവീർപ്പിടുന്നു
നീർക്കുമള
- വെള്ളത്തിലുണ്ടാകുന്ന കുമള
നീർക്കുരുവി
- ജലത്തിൽ സഞ്ചരിക്കുന്ന ഒരുവക ചെറിയ പക്ഷി
- മാംസഗുണം നീർക്കാക്കയുടെതുപോലെ തന്നെ. ഇതിന്റെ പുറം കറുപ്പാണ്. വയറു വെളുത്തിരിക്കും. സംസ്കൃതം: കോനാലകം.
നീർക്കുഴി
- ജലനിരപ്പിൽ നിന്നു താണു് അടിയിൽ കൂടി പോയി മറ്റൊരു ഭാഗത്തു പൊങ്ങുന്നതു്
- വെള്ളം കെട്ടി നിൽക്കുന്ന കുഴി
നീർക്കെട്ടു്
- നെഞ്ചിൽ നീരുകൊണ്ടുണ്ടാകുന്ന ഒരു സുഖക്കേടു്
നീർക്കൊത്തൻപാൽ
- ഒരുവക വൃക്ഷം
നീർക്കൊമ്പൻ
- നടപ്പുദീനം
- പെടലിതട്ടൻ
നീർക്കൊള്ളുന്നു
- വസൂരിക്കും മറ്റും അകത്തു വെള്ളംവയ്ക്കുന്നു
- നീർകൊണ്ടു വീർക്കുന്നു
- ആനയ്ക്കു് മദം പൊട്ടാറാകുന്നു
നീർക്കൊള്ളുവാൻ
- പിത്ത മസൂരി
- പൊങ്ങൻ പനി
നീർക്കോലി
- വെള്ളത്തിലേ പാമ്പു്
- പര്യായപദങ്ങൾ:
- അലഗർദം
- ജലവ്യാളം.
നീർക്കോളി
- ഉതളി
- മൂത്രാശയം
നീർക്കോളു്
- ശരീരത്തിലുണ്ടാകുന്ന വീക്കം
- ഒഴുക്കിന്റെ പോക്കു്
- സമുദ്രത്തിലെ പൊങ്ങൽ
നീർക്കോഴി
- ജലത്തിലേ ഒരു പക്ഷി
- സംസ്കൃതം: കോയഷ്ടി(കം) ജലത്തിലേ കോഴി.മാംസത്തിനു കൊക്കിന്റെ മാംസഗുണംതന്നെ. ദേഹം തടിപ്പിക്കും. സംസ്കൃതം: ജലകുക്കുടം.
നീർച്ചാലു്
- വെള്ളം പോകുവാനുള്ള വഴി
- ചാൽ
നീർച്ചിലന്തി
- വസൂരി പതിനെട്ടിൽ ഒന്നു്
- 18, 22, 28 ഇങ്ങിനെ മൂന്നവധി. നല്ലവണ്ണം രക്ഷിക്കണം. അസാദ്ധ്യമെന്നു ശാസ്ത്രം.
നീർച്ചീര
- ഒരുമാതിരി ചീര
- നീർച്ചീരയെ ‘കുടചണ്ടി’ എന്നും പറയുന്നുണ്ട് ഇതു് മഹോദരം, അർശസ്സ് മുതലായവയ്ക്കു നന്നു്. രുചികരമാണു. പൂവു് മഞ്ഞനിറമായിരിക്കും. സംസ്കൃതം: ചഞ്ചു. ഇംഗ്ലീഷ്: Water cress വാട്ടർ ക്രെസ്സ്.
- പര്യായപദങ്ങൾ:
- വാരപർണ്ണി
- കുംഭികം.
നീർച്ചുള്ളി
- മുള്ളുള്ള ഒരുമാതിരി തൈ
- ചിലയിടങ്ങളീൽ വയൽച്ചുള്ളി എന്നു പറയുന്നു.
നീർച്ചുഴി
- വെള്ളത്തിലേ ഒഴുക്കിലുണ്ടാകുന്ന ചുറ്റൽ
നീർച്ചെറുപീര
- ഒരുവക കന്ദശാകം
- വാതം, പിത്തം, രക്തദോഷം ഇവക്കു നന്നു്. മലം പിടിക്കും. സംസ്കൃതം: കഞ്ചടം.
നീർച്ചേമ്പു്
- നനചേമ്പു്
- കുളത്തിൽ ചേമ്പു്
- മൂന്നു ദോഷങ്ങൾക്കും നന്നു്. സംസ്കൃതം: പാനീയാലു.
നീർച്ചോറു്
- തലനാൾ വെള്ളത്തിലിട്ടു വച്ചിരിക്കുന്ന ചോറു്
- പഴഞ്ചോറു്
നീർതിരിയുക
- കറതീരാത്ത കിണറുകളിലേ ഊറ്റിന്റെ പിൻമാറ്റം
നീർത്തിപ്പലി
- ഒരങ്ങാടിമരുന്നു്
- കഫം, പിത്തം, രക്തദോഷം മുതലായവക്കു നന്നു്. മലം പിടിക്കും. കണ്ണിനു നന്നു. രുചികരമാണു്. രസം സേവിച്ചുണ്ടാകുന്ന വികാരത്തിനു കൊള്ളാം. സംസ്കൃതം: ജലപിപ്പലി.
നീർത്തിരിപ്പു്
- നടപ്പുദീനംപോലെയുള്ള ഒരു ദീനം
നീർത്തുള്ളി
- വെള്ളത്തുള്ളി
നീർദ്ദോഷം
- ജലദോഷം എന്ന സുഖക്കേടു്
നീർനാ(യ്)
- വെള്ളത്തിലെ പട്ടി
- കഴുനാ
- പര്യായപദങ്ങൾ:
- ഉദ്രം.
നീർനെല്ലി
- ഒരു വൃക്ഷം
- മൂന്നു ദോഷങ്ങൾക്കും ജ്വരത്തിനും നന്നു്. മുള്ളുള്ള വൃക്ഷമാണു്. ജലാശയത്തിന്നരികെ ഉണ്ടാകുന്നു. ഇല നീണ്ടിരിക്കും.
നീർനൊച്ചി
- വെള്ളം സമീപിച്ചുണ്ടാകുന്ന ഒരുവക വൃക്ഷം
നീർപ്പഞ്ഞി
- ഒരുമാതിരി മാർദ്ദവമുള്ള വസ്തു
- നീരൊപ്പി
നീർപ്പന്നി
- ഒരു ജലജന്തു
- പര്യായപദങ്ങൾ:
- ശംകു.
നീർപ്പള്ളി
- രാജാവിന്റെ മറപ്പുര
- രാജാക്കന്മാരുടെ മൂത്രവിസർജ്ജനം
നീർപ്പാടു്
- നീർക്കൊമ്പൻ
നീർപ്പുക
- ആവി
നീർപ്പുല്ലു്
- വെള്ളത്തിലേ പുല്ലു്
നീർപ്പുള്ളടി
- ഒരു തൈ
നീർപ്പൂച്ച
- ഒരുവക ജലജന്തു
- നീർനായ്
- കഴുനായ്
- ഇതിന്റെ മാംസത്തിനു് സാമാന്യം മത്സ്യത്തിനുള്ള ഗുണംതന്നെ. തമിഴ്: നീർപ്പൂനൈ.ഇംഗ്ലീഷ്: Otter ഒട്ടർ.
- പര്യായപദങ്ങൾ:
- ഉദ്രം.
നീർപ്പൊങ്ങല്യം
- വെള്ളത്തിന്നു സമീപിച്ചുള്ള ഒരുവക വൃക്ഷം
നീർപ്പൊന്മ
- ഒരു ജന്തു
- (കുരരഭേദമെന്നും പറയാം.) മാംസത്തിനു കൊക്കിന്റെ മാംസഗുണമാണുള്ളതു്. സംസ്കൃതം: ഉത് ക്രോശംഇംഗ്ലീഷ്: Osprey ആസ്പ്രേ.
നീർപ്പോള
- വെള്ളത്തിലേ കുമിള
നീർമനുഷ്യൻ
- കടൽമനുഷ്യൻ
- നീരാളി
- ആന, മനുഷ്യൻ, കുതിര തുടങ്ങി എന്തെല്ലാം ജന്തുക്കൾ കരയിലുണ്ടോ അവയെല്ലാം ജലത്തിലുമുണ്ടു്. അതുകൾക്കുള്ള പേരുകളിൽ ഒരു ജലപര്യായം കൂടി ചേർത്താൽ അങ്ങിനെയുള്ള ജലജന്തുക്കളുടെ പേരാകും. നീർകുതിര, നീർനായ് ഇത്യാദി കാണുക.
- പര്യായപദങ്ങൾ:
- സാമുദ്രികൻ.
‘സ്ഥലേ കരിനരാശ്വാദ്യാ
യാവന്തസ്സന്തി ജന്തവാഃ;
തേ ജലേപി തദാഖ്യാഃ
സ്യൂർജ്ജലപര്യായപൂർവകാഃ’
യാവന്തസ്സന്തി ജന്തവാഃ;
തേ ജലേപി തദാഖ്യാഃ
സ്യൂർജ്ജലപര്യായപൂർവകാഃ’
നീർമണ്ഡലി
- മുഴുവൻവളർന്ന നീർക്കോലി
നീർമ്മരുതു്
- ഒരു വൃക്ഷം
- അർജ്ജുനന്റെ എല്ലാ നാമങ്ങളും കകുഭവൃക്ഷത്തിന്റെ പര്യായങ്ങളാകുന്നു.
- പര്യായപദങ്ങൾ:
- നദീസർജ്ജം
- വീരതരു
- ഇന്ദ്രദു
- കകുഭം
- അർജ്ജുനം.
നീർമ്മാതളം
- വെള്ളം സമീപിച്ചുണ്ടാകുന്ന ഒരുവക മരം
നീർമ്മാമ്പഴം
- ഉപ്പുവെള്ളത്തിലിട്ട മാമ്പഴം
നീർമുതൽ
- അട്ടിപ്പെർ
നീർമുള്ളി
- വെള്ളത്തിലുണ്ടാകുന്ന മുള്ളുള്ള ഒരു പച്ചമരുന്നു്
നീർമ്മോരു്
- സംഭാരം
- മോരുവെള്ളം
നീർവഞ്ചി, നീർവ്വഞ്ഞി
- ആറ്റുവഞ്ചി മരം
നീർവട്ടി
- നേർവാളം
നീർവലു
- ജലത്തിലേ ഒഴുക്കു്
നീർവ്വാർച്ച
- വെള്ളം വാലുക
- മൂത്രം ഒഴിവു്
നീർവ്വാൽ
- നീർമാതളം
നീർവ്വാളം
- നഞ്ചുവൃക്ഷം
- (നാഗദന്തി എന്നതു നോക്കുക).
നീർവ്വീഴ്ച
- ജലദോഷവും മറ്റും
നീല
- വിശേഷണം:
- നീലവർണ്ണമുള്ള
നീലകം
- പഞ്ചലോഹം
- വേങ്ങ
- നീലക്കയ്യോന്നി
- കരിമാൻ
നീല(ക)ം
- കാരുപ്പു്
നീലകണാ
- കരിഞ്ചീരകം
നീലകണ്ഠൻ
- ശിവൻ
- മയിൽ
- ഊർക്കുരികിൽ
- നത്തു്
നീലകണ്ഠം
- മയിൽ
- കാളകണ്ഠാ എന്നും പാഠമുണ്ടു്.
- ഊർക്കുരികിൽ
- നത്തു്
- മുള്ളങ്കി
- വണ്ടാരംകോഴി
- തത്ത
- കരിങ്കുരികിൽ
- വേങ്ങ
- കാട്ടുകാക്ക
നീലകണ്ഠശിഖാ
- മൈലോശിക
നീലകണ്ഠാക്ഷം
- രുദ്രാക്ഷം
- ഭദ്രാക്ഷം
നീലകേശി
- ഒരു ദുർദ്ദേവത
നീലക്കടമ്പു്
- ഒരു കാട്ടുമരം
നീലക്കണ്ണാൾ
- കറുത്ത കണ്ണുള്ളവൾ
- സുന്ദരി
നീലക്കയ്യോന്നി
- കയ്യോന്നിയിൽ ഒരുവക ഭേദം
- ഗുണം കയ്യോന്നിയുടേതു പോലെതന്നെ.
നീലക്കരിമ്പു്
- വണ്ണം കുറഞ്ഞ ഒരു മാതിരി കരിമ്പു്
നീലക്കല്ലു്
- നീലരത്നം
- ഇന്ദ്രനീലം
നീലക്കുറുഞ്ഞി
- കരിംകുറുഞ്ഞി
നീലക്കൊടുവേലി
- കൊടുവേലിപ്പച്ച. മരുന്നു് മൂന്നു തരമുള്ളതിൽ കറുത്തവക
നീലക്രാന്താ
- വിഷ്ണുക്രാന്തി
നീലഗിരി
- പ്രസിദ്ധമായ ഒരു മല
നീലച്ചായം
- കറുപ്പുനിറം
നീലച്ചുണ്ട
- കറുത്ത ചുണ്ട
നീലച്ചേന
- ഒരുമാതിരി കിഴങ്ങ്
നീലച്ചേമ്പു്
- വെട്ടുചേമ്പു്
- കറുത്തകണ്ണൻ
നീലച്ഛദൻ
- ഗരുഡൻ
നീലജം
- പഞ്ചലോഹം
നീലതാലം
- പച്ചിലമരം
- ഈന്തപ്പന
നീലൻ
- സുഗ്രീവന്റെ വാനരസൈന്യത്തിലേ ഒരു പ്രധാനി
- രാമന്റെ സൈന്യത്തിലുണ്ടായിരുന്ന വാനര യോദ്ധാവു്.
- കരിംകുരങ്ങ്
- ഒരു രാക്ഷസൻ
- അഹംകാരമുള്ളവൻ
നീലനിര്യാസം
- വേങ്ങ
നീലനിറം
- കറുത്ത വർണ്ണം
- കറുപ്പുനിറം
നീലപത്രം
- കറുത്ത ആമ്പൽ
- മുളം പ്ലാശു്
- കരിവേങ്ങ
- താളിതാളം
നീലപുഷ്പം
- കായാവു്
- കറുത്തപൂവു്
- കരിഞ്ചണ്ണ
- നീലക്കയ്യോന്നി
- കരിങ്കുറുഞ്ഞി
നീലപുഷ്പാ
- അമരി
- വിഷ്ണുക്രാന്തി
- കരിംകുറുഞ്ഞി
നീലപുഷ്പി
- വിഷ്ണുക്രാന്തി
- അമരി
- കറുത്ത മലയമുക്കി
- വട്ടപ്പൂന്താളി
നീലപ്പുടവ
- കാങ്കി
- ഒരുവക നീലവസ്ത്രം
നീലഫലാ
- ഞാവൽ
- തക്കാരി, വഴുതിന
നീലം
- നവനിധികളിൽ ഒന്നു്
- ഏറ്റവും സ്തുതിക്കപ്പെടുന്നത് എന്നർത്ഥം.
- കറുപ്പു്
- അന്യവസ്തുവിനെ കറുപ്പിക്കുന്നതു് എന്നർത്ഥം
- താലീസപത്രം
- കാട്ടുകാക്ക
- സൗവീരാഞ്ജനം
- കരിമരം
- തുത്ഥാഞ്ജനം
- പേരാലു്
- ഇന്ദ്രനീലക്കല്ലു്
- മരതകം
- നീലപർവ്വതം
- ഒരു പക്ഷി (മൈന)
- അടയാളം
- കാരുപ്പു്
- നീലതുത്ഥം
- ഇരുട്ടു്
- വിഷം
- നീലനിറം
- ഒരു കറുത്തചായം
നീലംഗു
- ഒരു പ്രാണി, കണിയട്ട
- കുറുക്കൻ
നീലംഗു, നീലാംഗു
- പുഴുജാതി
- മരത്തിന്മേലിരിക്കുന്ന കറുപ്പപ്പുഴു
- ഗമനസാമർത്ഥ്യമുള്ളതു് എന്നർത്ഥം.
നീലാംബാ
- കൈപ്പച്ചുര
നീലമക്ഷിക
- മണിയനീച്ച
നീലമണി
- നീലരത്നം
- ഇന്ദ്രനീലരത്നം
നീലമഞ്ജരി
- കരിനൊച്ചി
നീലമല്ലികാ
- കൂവളം
- വിളാമരം
നീലമഹാമല, നീലമാമല
- നീലഗിരി
- അജ്ഞനപർവ്വതം
നീലമാഷം
- വലിയ ഉഴുന്നു്
നീലമേഘം
- കാർമ്മേഘം
- മഴക്കാർ
നീലയുമ്മത്തു്
- കറുത്ത ഉമ്മം
നീലരത്നം
- ഇന്ദ്രനീലക്കല്ല്
നീലവർ
- കറുത്ത രാക്ഷസന്മാർ
നീലവാർ
- വിശേഷണം:
- വളരെ കറുപ്പായ
നീലവാർകുഴലി, നീലവാർകേശി
- കറുത്ത നീണ്ട തലമുടിയുള്ളവൾ
നീലലോഹം
- ഉരുക്കു്
- പഞ്ചലോഹം
നീലലോഹിതൻ
- ശിവൻ
- കഴുത്തിൽ നീലവും തലമുടിയിൽ രക്തവും വർണ്ണമുള്ളവൻ. (ബ്രഹ്മാവു ഹോമം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്നു അഗ്നിയിൽ പതിച്ച വിയർപ്പുവെള്ളത്തിൽ നിന്നുത്ഭവിച്ച തേജസ്സ് ആദ്യം നീലവർണ്ണമായി പിന്നീടു രക്തവർണ്ണമായി അതിൽനിന്നുണ്ടാകയാൽ ഈ പേർ പറയപ്പെടുന്നു. ഹോമം ചെയ്തുകൊണ്ടിരിക്കുന്ന ബ്രഹ്മാവിന്റെ ഫാലത്തിൽ നിന്നു് നീല നിറമായ സ്വേദകണം അഗ്നിയിൽ പതിച്ചു് രക്തവർണ്ണമായി ഭവിച്ചു എന്നും അതാണു പിന്നെ രുദ്രനായി തീർന്നതു് എന്നും അതിനാൽ നീലലോഹിതൻ എന്ന പേർ സിദ്ധിച്ചു എന്നും മറ്റൊരഭിപ്രായം.
‘നീലലോഹിതം നിജഭർത്താരം’
— അധ്യാത്മരാമായണം
.നീലലോഹിതം
- അകിൽ
നീലലോഹിതാ
- നിലഞാവൽ
നീലവർണ്ണ
- വിശേഷണം:
- നീലനിറമുള്ള
നീലവർണ്ണം
- കറുത്ത നിറം
- നീലനിറം
നീലവല്ക്കലം
- കവുങ്ങ്
നീലവസ്ത്ര
- വിശേഷണം:
- നീലവസ്ത്രമുള്ള
നീലവസ്ത്രൻ
- ബലഭദ്രൻ
- ശനി
നീലവസ്ത്രം
- കറുത്ത വസ്ത്രം
നീലവഴുതിന
- നീലനിറത്തിൽ കായുണ്ടാകുന്ന വഴുതിന
നീലവൃക്ഷ
- കരിവേങ്ങ
- കരിമരം
നീലവേണി
- കറുത്ത തലമുടി
- കറുത്തതലമുടിയുള്ളവൾ, സുന്ദരി
നീലസാര(ക)ം
- പനച്ചി
നീലാ
- നീലവർണ്ണമായ വസ്ത്രം
- ഈച്ച
- കറുത്തതു് എന്നർത്ഥം.
- നീലക്കുറുഞ്ഞി, കരിംകുറുഞ്ഞി
- കരിഞ്ചീരകം
- അമരി
- അരക്കു്
നീലാക്ഷം
- പിടപ്പാത്ത
നീലാഭം
- വിശേഷണം:
- നീലനിറമായ
നീലാംഗം
- വണ്ടാരം കോഴി
- കരിഞാവൽപക്ഷി
- കാട്ടുകാക്ക
നീലാഞ്ജനം
- തുരിശു
- സൗവീരാഞ്ജനം
നീലാഞ്ജനാ, നീലാഞ്ജസാ
- മിന്നൽ
നീലാമ്പാല
- പാലമരം പലതരമുള്ളതിൽ ഒരുവക കറുത്ത പാല
നീലാംബര
- വിശേഷണം:
- നീലവസ്ത്രം ധരിച്ച
നീലാംബരൻ
- ബലഭദ്രൻ
- നീലവസ്ത്രം ഉടുത്തവൻ എന്നർത്ഥം.
- ശനി
- ഒരു അസുരൻ
നീലാംബരം
- താലീസപത്രം
നീലാംബരി
- ഒരു രാഗം
നീലാംബുജന്മാ
- കരിങ്കൂവളം
- കരിങ്കുവലയപ്പൂവു്
- കറുത്ത ആമ്പൽ
നീലാംബുജം
- കരിങ്കൂവളം
നീലാരവിന്ദം
- കരിങ്കൂവളം
നീലാരുണം
- ചാഷം എന്ന പക്ഷിയുടെ ചിറകിന്റെ നിറം പോലെയിരിക്കുന്ന നിറം
നീലാശ്മം
- ഇന്ദ്രനീലക്കല്ലു്
നീലാളി
- കറുത്ത വണ്ടു്
നീലാളിവർണ്ണൻ
- കരിവണ്ടിൻ നിറമുള്ളവൻ
- വിഷ്ണു
- ശ്രീകൃഷ്ണൻ
നീലി
- നീലനിറമുള്ളവൾ
- അമരി
- പാർവതി
- ഒരു പിശാചു്, യക്ഷി
- ഇതിൽ നിന്നു് നീലു, നീലി എന്ന സ്ത്രീകളുടെ പേരുണ്ടായി. കുഞ്ഞു + നീലി = കുഞ്ഞുനീലി, കുഞ്ഞീലി.
നീലിക
- അമരി
- കറുത്തചേമന്തി
- കരിനൊച്ചി
- പഞ്ചലോഹം
- ഒരു ക്ഷുദ്രരോഗം
- (കറുത്തിരിക്കുന്ന മണ്ഡലമാകുന്നു. നീലിക ശരീരത്തിലല്ലാതെ മുഖത്തു വരികയില്ല)
നീലിനി
- അമരി
- നീലവർണ്ണമുള്ളതു് എന്നർത്ഥം.
- വട്ടപ്പൂന്താളി, കാക്കത്തിരുതാളി
- ശരീരത്തിലെ ദുഷിച്ച രക്തത്തെ ശേഖരിച്ചു ഹൃദയത്തിലേക്കുകൊണ്ടുപോകുന്ന കുഴലുകൾ
നീലിമ
- കറുപ്പുനിറം
നീലി
- കറുത്ത ഈച്ച, ഈച്ച
- (നീലാ എന്നതിന്റെ പാഠം).
- നീലക്കുറുഞ്ഞി, കരിങ്കുറുഞ്ഞി
- അമരി
- കരിമ്പായൽ
നീലേശ്വരം
- കോലത്തു നാട്ടിന്റെ വടക്കേഭാഗമായ ഒരു ദേശം
- മംഗലപുരം ജില്ലയുടെ തെക്കേ ഭാഗമാണു് നീലേശ്വരം. ഇവിടെ നീലേശ്വരം എന്ന ഒരു ശിവക്ഷേത്രമുണ്ടു്.
നീലോപലം
- നീലരത്നം
- ഇന്ദ്രനീലക്കല്ലു്
നീലോല്പലം
- കരിംകൂവളപ്പൂവു്
- കാമദേവന്റെ ഒരു അസ്ത്രം
- കറുത്ത ആമ്പൽ
- നീലത്താമര
നീവരൻ
- കച്ചവടക്കാരൻ
- തപസ്വീ
നീവരം
- കച്ചവടം
- വാസസ്ഥാനം
- ജലം
- ചളി
നീവാകം
- കച്ചവടത്തിൽ ഏറ്റക്കുറച്ചിലില്ലാത്ത നില
- കച്ചവടത്തിലുള്ള ആദരാതിശയം എന്നുമാവാം
- ധനധാന്യാദികൾക്കു ക്ഷാമം വന്നേയ്ക്കുമെന്നുതോന്നുന്ന സമയം അവ പിന്നെയും പിന്നെയും ശേഖരിച്ചു വയ്ക്കണമെന്നുള്ള ത്വരാവിശേഷം എന്നും പറയുന്നു
- നിവാകം എന്നും പറയാം നിവാകം എ ന്നാൽ നിവചിക്കുക എന്നർത്ഥം.
- ക്ഷാമം, ദുർഭിക്ഷം
നീവാരങ്ങൾ
- തൃണധാന്യങ്ങൾ
‘നീവാരാസ്തൃണധാന്യാനി’.
— നീവാരങ്ങൾ–ശ്യാമാകാദികൾ
.നീവാരം
- വരിനെല്ലു്
- കൃഷിചെയ്യാതെയുണ്ടാകുന്ന നെല്ലു്.
നീവി
- വസ്ത്രത്തിന്റെ കണക്കുത്തു്, സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം അഴിയാതിരിപ്പാനായി അകത്തോട്ടു തിരുകുമ്പോൾ ആ തിരുകൽകൊണ്ടുണ്ടാകുന്ന മുഴ
- മൂലധനം
- വളരെ സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം.
- പണയം വയ്ക്കുന്ന സാധനം, പന്തയം
‘ഭുജക്ഷേപം ചെയ്തഥ നീവിയേറ്റവും’
— അമരുകശതകം
.നീവീബന്ധം
- വസ്ത്രത്തിന്റെ കുത്തു്
‘നീലവേണിയെന്നുടെ നീവിതന്നുടെ
ബന്ധചാലനം തുടർന്നപ്പോൾ’
ബന്ധചാലനം തുടർന്നപ്പോൾ’
— ബാണയുദ്ധം കഥകളി
നീവൃൽ
- രാജ്യം
- ഇടവിടാതെ ജനങ്ങൾ പാർത്തുവരുന്ന സ്ഥലം എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജനപദം.
‘നാകോപമേ നിഷധ നീവൃതി നീതിശാലി’
— നളചരിതം കഥകളി
.നീവ്രം
- പുരയുടെ ഇറമ്പു്
- വാമടയുടെ താഴെ തറയ്ക്കുന്ന തുവ്വാൽ പലക
- (നീധ്രം എന്നതു നോക്കുക).
നീശാരം
- മഞ്ഞും മറ്റും തടുപ്പാനുള്ള വസ്ത്രം (പുതപ്പു്), ഒരു മാതിരി കമ്പിളി
- കാറ്റു് മഞ്ഞു് ഇവയെ വേണ്ടും വണ്ണം തടുക്കുന്നതു് എന്നർത്ഥം.
- കൊതുകുവല
- വെളിയിലെ മറ (തിര)
- കുപ്പായം
നീഹാരപർവ്വതം
- ഹിമവാൻ
- മഞ്ഞുള്ള മല എന്നർത്ഥം.
നീഹാരം
- മഞ്ഞു്
- ചൂടിനെ കളയുന്നതു് എന്നർത്ഥം. ഹിമം, ഉറച്ച മഞ്ഞു്.
- വിസർജ്ജനം, ഒഴിച്ചിൽ, മലം
നീളത്തിൽ
- ദീർഗ്ഘമായി
നീളം
- ദീർഗ്ഘം
- പര്യായപദങ്ങൾ:
- ദൈർഗ്ഘ്യം
- ആയാമം
- ആനാഹം.
നീളൽ
- നീളുക
നീളവേ
- പരക്കേ
- എല്ലാ ദിക്കിലും
നീളാ
- നീളുകയില്ലാ
നീളാ
- ഭൂമി
നീളുന്നു
- നീളത്തിലാകുന്നു
- (സകര്‍മ്മകക്രിയ:നീട്ടുന്നു.)
നീളേ, നീളവേ
- നീളത്തിൽ
- എല്ലാടവും പ്രസിദ്ധമായി
നീൾ, നീഴ്
- നീട്ടു്
- നീളം
- ഉദാ:നീൾക്കണ്ണാർ.
നീൾ
- നീളമുള്ള
നീറൽ, നീറ്റൽ
- വേദന, കാന്തൽ
- എരിവു്, ചൂടു്
- ദുഃഖം
- വേവു്
- നീറ്റുക
നീറാലി
- അരിവെപ്പിനും മറ്റുമുള്ള കൂടുതൽ പുര
നീറു്
- ഒരുവക വലിയ ഉറുമ്പു്, മീറു്
- ചാമ്പൽ (വെണ്ണീറു്, തിരുനീറു്)
- നീർ
നീറുന്നു
- കാന്തുന്നു, വ്രണങ്ങളിലും മറ്റും ഒരുമാതിരി വേദനയുണ്ടാകുന്നു
- എരിവു തോന്നുന്നു
- മനസ്സിൽ വലിയ ദുഃഖമുണ്ടാകുന്നു
- കക്കായും മറ്റും വെന്തു ചാരമാകുന്നു
- (സകര്‍മ്മകക്രിയ:നീറ്റുന്നു.)
നീറുറുമ്പു്
- മീറു്
നീറ്റാളി
- നീരാളി
നീറ്റിരിപ്പു്
- ഒരുമാതിരി നടപ്പുദീനം
നീറ്റുക
- ചാമ്പലാക്കുക
നീറ്റുശരക്കോൽ
- ഒരു തൈ
- ഇതു ചെറിയ ചോളംപോലെയിരിക്കും. പിത്തത്തിനും തണ്ണീർ ദാഹത്തിനും നന്നു്. ഇല തിന്നാൽ പശുക്കൾക്കു ബലം കുറയും. തണ്ടിന്റെ പുറം എഴുത്തുകോലിനു കൊള്ളാം.
നീറ്റെടുപ്പു്
- ഒരുവക ദീനം (നീർത്തിരിപ്പു്)
നീറ്റെലി
- ജലത്തിലേ എലി
നീറ്റൊലി
- വെള്ളപ്പാച്ചിൽ
- ഒഴുക്കു്
നു
നു
- ചോദ്യം
- വികല്പം
നു
- സ്തുതി
- ആയുധം
- സമയം
നുകക്കഴി
- നുകത്തിൽ കെട്ടുന്ന ജന്തുക്കളുടെ കഴുത്തിൽ നിന്നും അതു മാറാതിരിക്കുന്നതിനു് നുകം തുളച്ചു് ഇട്ടിരിക്കുന്ന കമ്പു് (ആണി)
- നുകത്തടി മേൽ കൊള്ളിച്ചു പിടിക്കുന്ന പിടി എന്നു കൊളിൻസ്.
നുകത്തടി
- നുകം
നുകത്തുള
- നുകക്കഴി ഇടുന്നതിനു് നുകത്തിലുണ്ടാക്കുന്ന തുള
നുകപ്പാടു്
- നുകത്തിന്റെ നീളം
നുകം
- ഉഴുവാനായിട്ടു രണ്ടു കാളയുടെ കഴുത്തിൽ കൂടെ വെച്ചു കെട്ടുന്നതു്
- (സംസ്കൃതം: യുഗം.) നുകം കെട്ടുവാനുള്ള തണ്ടു് = കൂബരം, യുഗന്ധരം. നുകക്കയറു്-ആബന്ധം, യോത്രം, യോക്ത്രം. നുകത്തിന്മേൽ നുകം പ്രാസംഗം.
നുകരുന്നു
- തിന്നുന്നു
- കുടിക്കുന്നു
- സന്തോഷത്തോടെ അനുഭവിക്കുന്നു, ആസ്വദിക്കുന്നു
നുകർച്ച
- നുകരുന്ന പ്രവൃത്തി
നുച്ചു്
- നുറുക്കിയതു്
നുച്ചുപുഴു
- ധാന്യങ്ങളിലും തുണികളിലുമുള്ള ചെറിയ പുഴു
നുണ
- ഏഷണി, കള്ളം
- കുരള, ഇഷ്ടത്തിന്നായിട്ടു വ്യാജം പറക
- നുണയ്ക്കുന്നതിനു കൊടുക്കുന്ന സാധനം
- ഉദാ:നക്കും നുണയും കൊടുത്തു വശത്താക്കി.
നുണച്ചൽ
- പല്ലുകൂടാതെ ചുണ്ടും നാവും കൊണ്ടു ഭക്ഷിക്ക
നുണച്ചി
- വ്യാജം പറയുന്നവൾ
നുണത്ത(ര)ം
- വ്യാജംപറയുന്ന സ്വഭാവം
- ഏഷണി
നുണയൻ
- വ്യാജം പറയുന്നവൻ
നുണയുന്നു
- നുണഞ്ഞു തിന്നുന്നു
- അത്യാശയോടു തിന്നുന്നു
നുണയ്ക്കുന്നു
- പല്ലുകൂടാതെ ചുണ്ടും നാവുംകൊണ്ടു ഭക്ഷിക്കുന്നു
- നുണപറയുന്നു
നുണിൽ
- ചെറിയമാതിരി ചിരങ്ങു്
- ചൊറി
- ഞൊണൽ
നുണ്ണിറച്ചി
- ഗുഗ്ഗുലു
നുൺ
- സൂക്ഷ്മം
- കൃശത
‘മെയ്നുണ്മണലായ് വീഴ്ത്തി’
— രാമചരിതം
.നുത
- വിശേഷണം:
- സ്തുതിക്കപ്പെട്ട
നുതൽ
- നെറ്റി
- ‘പിറനുതലാൾ’ = ബാലചന്ദ്രനെപ്പോലെയുള്ള നെറ്റിയോടുകൂടിയവൾ, സുന്ദരി.
‘തിരുനുതൽ മേൽ’
— രാമചരിതം
.നുതലി
- നുതലോടു (നെറ്റിയോടു) കൂടിയവൾ
നുതി
- സ്തുതി
നുതിക്ക
- സ്തുതിക്ക
‘മെച്ചമെഴുമിച്ഛയൊടുമച്ഛനെനുതിച്ചുടൻ’
— ലങ്കാമർദ്ദനം തുള്ളൽ
.നുത്ത
- വിടവു്
- ദ്വാരം
- ഇടുക്കുവഴി
നുത്ത
- വിശേഷണം:
- അയക്കപ്പെട്ട
- നീക്കപ്പെട്ട, തള്ളപ്പെട്ട
- പ്രേരിപ്പിക്കപ്പെട്ട
നുന്ന
- വിശേഷണം:
- അയക്കപ്പെട്ട
- നീക്കപ്പെട്ട
- പ്രേരിപ്പിക്കപ്പെട്ട
നുര
- വെള്ളത്തിലേ പത
- ചെറിയ കുമളകൾ
- വായിൽ നിന്നു വരുന്ന പത.
നുരച്ചൽ
- പതയുടെ വരവു്
നുരയുന്നു, നുറയ്ക്കുന്നു
- പതയുന്നു
- നുരവരുന്നു
നുരി
- ചെറിയ വെള്ളക്കുമള
- ഒന്നിലധികം നെന്മണികളെ ഉഴവുചാലിൽ ഒരേ അകലത്തിൽ നീളെ നുള്ളിയിടുന്ന കൃഷി സമ്പ്രദായം
നുരിക്കുന്നു
- ചെറിയ കുമള വരുന്നു
- പത വരുന്നു
- (നല്ല പ്രയോഗമല്ല). (നുരിയിടൽ നോക്കുക).
നുരിയിടൽ, നുരിയിടുക
- ചെറിയ കുമള വരുക
- പത വരുക
നുരുമ്പ്
- പ്രാണികൾ മരം തുളച്ചും മറ്റും ഉണ്ടായ പൊടി
- ഇരുമ്പിന്റെ തുരുമ്പു്
നുരുമ്പൽ
- പഴകീട്ടുള്ള പൊടിവു്
- തുരുമ്പുപിടിത്തം
നുരുമ്പിക്കുന്നു
- പഴകിപ്പൊടിയുന്നു
നുരുമ്പുന്നു
- പഴകിപ്പൊടിയുന്നു
- കശിമ്പിക്കുന്നു
നുലച്ചൽ
- അലിച്ചൽ
- പശിമവരുത്തൽ
നുലയുന്നു
- മൃദുത്വമുള്ളതായിത്തീരുന്നു
- (സകര്‍മ്മകക്രിയ:നുലയ്ക്കുന്നു.)
നുള്ള്, നുള്ളൽ
- രണ്ടു വിരൽകൊണ്ടു പിടിച്ചു് നഖംകൊണ്ടു് വേദനപ്പെടുത്തുക
- രണ്ടു വിരലുകൾകൊണ്ടു എടുത്ത വസ്തു
നുള്ളുന്നു
- നഖംകൊണ്ടു നോവിക്കുന്നു
- നഖം കൊണ്ടു വെറ്റിലയും മറ്റും പറിച്ചെടുക്കുന്നു
- രണ്ടോ മൂന്നോ വിരൽ കൂട്ടി കുറച്ചെടുക്കുന്നു
- കാരണക്രിയ:നുള്ളിക്കുന്നു.
നുഴയുന്നു
- അറിയാതെ അകത്തു കേറുന്നു
നുഴവാതിൽ
- ചെറിയ വാതിൽ
നുറുക്കു്
- കഷണം
- കഷണമാക്കുക
നുറുക്കലരി
- താവലരി
നുറുങ്ങു്
- പ്രാചീനമലയാളം:
- ശകലം
- നുറുക്കു്
- അല്പം
- ഇപ്പോൾ നുറുക്കു് എന്നു പറഞ്ഞുവരുന്നു.
- ഇതു പ്രാചീന മലയാളത്തിലുള്ള ഒരു നല്ല പദമാണു്.
‘ചിന്തയിൽ മറന്നൊരു നുറുങ്ങുമുറങ്ങാനും’
— ഭഗവൽഗീത–മാധവപ്പണിക്കർ
.‘എന്തിനി നല്ലതെന്നിങ്ങിനെ തന്നിലേ
ചിന്തിച്ചുനിന്നു നുറുങ്ങുനേരം’
ചിന്തിച്ചുനിന്നു നുറുങ്ങുനേരം’
— കൃഷ്ണഗാഥ
നുറുങ്ങരി
- പൊടിയരി
നുറുങ്ങൽ
- പൊട്ടിത്തകരുക
നുറുങ്ങുന്നു
- കഷണങ്ങളായിത്തീരുന്നു
- സകര്‍മ്മകക്രിയ:നുറുക്കുന്നു.
നൂ
നൂഞ്ഞി
- ഊറ്റുള്ള നീലം
നൂട്ട
- വിടവു്
- ദ്വാരം
- ഇടുക്കുവഴി
നൂണാമരം
- കടപ്പിലാവു്
നൂതന
- വിശേഷണം:
- പുതിയ
- ഇളയ
നൂതനൻ
- പുതിയവൻ
- ഇളയവൻ
നൂതനം
- പുതിയതു്
- പര്യായപദങ്ങൾ:
- പ്രത്യഗ്രം
- അഭിനവം
- നവ്യം
- നവീനം
- നവം
- നൂത്നം.
നൂത്തു
- ഇടുക്കുവഴി
നൂത്ന
- വിശേഷണം:
- പുതിയ
നൂദം
- കാട്ടരയാൽ
- പാപത്തെ കളയുന്നതെന്നർത്ഥം. (ചെറുകവുങ്ങ എന്നും അർത്ഥം കാണുന്നു).
നൂനം
- ഊഹിക്കുക
- ഉൽപ്രേക്ഷിക്കുക
- നിശ്ചയിക്കുക (തീർച്ചയാക്കുക) ഇങ്ങിനെയുള്ള അർത്ഥങ്ങൾ വരും
- പര്യായപദങ്ങൾ:
- ആവശ്യം.
നൂപുരം
- കാൽച്ചിലമ്പു്
- സ്തുതിക്കപ്പെടത്തക്കവയിൽ വെച്ചു ശ്രേഷ്ഠം.
നൂലാചാരം
- ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംബന്ധം ഒഴിപ്പിൽ ഭാര്യക്കു നൽകുന്ന ഉപേക്ഷച്ചീട്ടു്
നൂലാമാല
- എട്ടുകാലിവല
- കുടുക്കുനൂൽ
- ഉപായം
- കുഴപ്പം
നൂലിതാളി
- ഒരുവൃക്ഷം
- (പട്ട കയറിനു നന്നു്).
നൂൽ
- പഞ്ഞി നൂറ്റി നീളത്തിൽ ഉണ്ടാക്കുന്ന വസ്തു
- ചട്ടം (നന്നൂൽ)
- നുൾ = ചുരുട്ടുക.
- പര്യായപദങ്ങൾ:
- സൂത്രം
- തന്തു.
നൂൽക്കതിരു
- നൂൽ ചുറ്റുന്ന കതിരു്
- പര്യായപദങ്ങൾ:
- ത്രസരം
- സൂത്രാവേഷ്ടനം.
നൂൽക്കൽ, നൂറ്റൽ
- നൂലുണ്ടാക്കുക
- (പ്രയോഗം ചുരുക്കും).
നൂൽക്കുന്നു
- നൂലുണ്ടാക്കുന്നു
നൂൽക്കൊടി
- കഴുത്തിലെ ഒരാഭരണം
നൂൽത്താര
- അറുക്കുന്നതിനും മറ്റും ചൊവ്വറിയുന്നതിനായിട്ടു് ഇടുന്ന അടയാളം
- വര
നൂൽത്താരു്
- റാട്ടിൽ ചുറ്റിയ നൂൽ
നൂൽത്തുണി
- പഞ്ഞിനൂൽ കൊണ്ടുണ്ടാക്കിയ വസ്ത്രം
നൂൽപ്പരുത്തി
- നൂൽപഞ്ഞിയുണ്ടാക്കുന്ന മരം
നൂൽപ്പശ
- നൂലിന്നു കട്ടിവരുത്തുവാനുള്ള കഞ്ഞിയും മറ്റും
നൂല്പെട്ടി
- ചാലിയൻ
നൂൽവള്ളി
- നൂൽ എടുക്കുന്നതിനുള്ള ഒരു മാതിരി പടർ
നൂഴൽ
- വല്ലതിന്റേയും അടിയിൽ കൂടെ കുനിഞ്ഞുപോക
നൂഴുന്നു, നുഴയുന്നു
- അടിയിൽകൂടി കുനിഞ്ഞു പോകുന്നു, സഞ്ചരിക്കുന്നു, ഇഴയുന്നു
- (സകര്‍മ്മകക്രിയ:നൂഴിക്കുന്നു, നുഴയിക്കുന്നു).
‘കേസരിവീരൻ തന്നാനനംതന്നിലേ
കേവലം നൂഴുന്നോരേണംപോലെ’
കേവലം നൂഴുന്നോരേണംപോലെ’
— കൃഷ്ണഗാഥ
നൂഴുവഴി
- സമ്പ്രദായത്തിൽ കടന്നു പോകാനുള്ള മാർഗ്ഗം
നൂറു്
- പത്തു പത്തു കൂടിയ ഒരു തുക
- തൊണ്ണൂറ്റിയൊൻപതു കഴിഞ്ഞാൽ ഉടനുള്ള തുക.
- ചുണ്ണാമ്പു്
- കൂവയുടേയും മറ്റും സാരാംശം (മാവു്)
നൂറൻകിഴങ്ങു്
- ശാകവർഗ്ഗത്തിൽ ചേർന്ന മഹാകന്ദം
- ഒരുമാതിരി കാട്ടുകാച്ചിൽ
- പിത്തം, വിഷം, വ്രണം, വായുമുട്ടൽ, ചുമ ഇവയ്ക്കു നന്നു്. വള്ളിയിൽ മുള്ളുകാണും.
നൂറാം
- വിശേഷണം:
- നൂറാമത്തെ
നൂറാമതു്
- തൊണ്ണൂറ്റൊൻപതു കഴിഞ്ഞുള്ളതു്
നൂറാമത്തേ
- വിശേഷണം:
- തൊണ്ണൂറ്റൊൻപതു കഴിഞ്ഞാൽ വരുന്ന
നൂറായിരം
- ലക്ഷം
നൂറീതു്
- നൂറുവീതം
നൂറുക
- നീറുക
- (പ്രയോഗം ചുരുക്കം.)
നൂറോൻ
- ഒരുമാതിരി കാട്ടുകാച്ചിൽവള്ളി
- നൂറൻകിഴങ്ങു്
നൂറ്റ
- നൂറോൻ
നൂറ്റൽ
- നൂൽക്കുക
നൂറ്റവർ, നൂറ്റുവർ, നൂറ്റുപേർ
- ദുര്യോധനാദികൾ
നൂറ്റാണ്ടു്
- വളരെക്കാലം
- നൂറുവർഷം
നൂറ്റിക്കൊല്ലി
- ഒരായുധം
- വാൾ
- ശതഘ്നി
നൂറ്റുകുടം
- ചുണ്ണാമ്പു് സൂക്ഷിക്കുന്നതിനുള്ള ഒരുതരം പാത്രം
നൂറ്റുപേർ
- ദുര്യോധനൻ മുതലായവർ
- കൗരവർ
- ‘ഓരോരോ ദിനംതോറുമോരോരോ കുംഭം ഭേദിച്ചോരോരോതനയന്മാർ ഗാന്ധാരിക്കുണ്ടായ്വന്നു * ദുരിയോധനൻ ജ്യേഷ്ഠനനുജൻ ദുശ്ശാസനൻ ദുർദ്ധർഷൻ ദുർമ്മുഖനും ജലസന്ധനും സഹൻ * സാംബനും വിന്ദനനും വിന്ദനും ദുഷ്പ്രസഹൻ ചൊല്ലെഴും സുബാഹുവും ദുഷ്പ്രധർഷണന്താനും * ദുർമ്മദൻ ചിത്രയോധി ദുഷ്കർണ്ണൻ കർണ്ണൻ പിന്നെ കട്ടുകൊണ്ടാലും വിവിംശതിയും വികർണ്ണനും * ജളസന്ധനും സുലോചനനും ചിത്രഖ്യനും വിചിത്രൻ ചിത്രാക്ഷനും പിന്നേവനായീടുന്ന * ചാരുചിത്ര ശരാസനന്താനും ദുർദ്ധർഷണൻ ധുഷ്പ്രധർഷാഖ്യന്താനും വിവിത്സു വികടനും*ശമനുമൂർണ്ണനാഭൻ പിന്നേവൻ സുനാഭനും നന്ദനാമാവുമുപനന്ദനും സേനാപതി * കേട്ടാലും സുഷേണനും പിന്നേ കുണ്ഡോദരനും ചൊല്ലുവെൻ മഹോദരൻ പിന്നേവൻ ചിത്രദ്ധ്വജൻ * ചിത്രരഥാഖ്യൻ ചിത്രബാഹുവുമമിത്രജിൽ ഛത്രബാഹുവും ചിത്രവർമ്മാവും സുവർമ്മാവും * ദർവിമോചനൻ ചിത്രസേനനും സുചിത്രനും ചിത്രധർമ്മധൃൿ പരാജിതനും പണ്ഡീതകൻ * പിന്നേവൻ വിശാലാക്ഷനപരൻ ദുരാവരൻ അജിതൻ ജയന്തനും ജയത്സേനനും പിന്നെ * ദ്ദുർജ്ജയൻ ദൃഢഹസ്തൻസുഹ സ്തൻ വാതവേഗൻ സുവർച്ചസ്സാദിത്യകേതുവും ബഹ്വാശിതാനും * നാഗദന്തനുമഗ്രയായിയും കവചിയും നിഷംഗീപാശിദണ്ഡധാരനും ധനുഗ്രഹൻ * ചൊല്ലീടാമുഗ്രൻ ഭീമരഥനും ഭീമാഖ്യനും വീരബാഹുവുമലോലുപനും ഭീമകർമ്മാ * പിന്നേവൻ സുബാഹുവും ഭീമവിക്രമന്താനുമഭയൻ ദ്രുതകർമ്മാവെന്നപരനു നാമം * മൂവരെച്ചൊല്ലും ദൃഢരഥന്മാരെന്നുതന്നെ പിന്നേവനനാധൃഷ്യനപരൻ കുണ്ഡഭേദീ * ചൊല്ലെഴും വിരോധിയും ദീർഘലോചനന്താനും പിന്നേവൻ ദീർഘദ്ധ്വജൻ പിന്നേവൻ ദീർഘഭുജൻ * പിന്നേവനദീർഘനും ദീർഘനും ദീർഘബാഹു പിന്നേവൻ മഹാബാഹു വ്യുഢോരസ്കനും പിന്നെ * കനകദ്ധ്വജൻ മഹാകുണ്ഡനും കുണ്ഡന്താനും കുണ്ഡജൻ ചിത്രജനും മനസ്വാഞ്ചിത്രകനും * നൂറ്റൊന്നാമതുപിന്നെ ദുശ്ശളയെന്നു പേരായാറ്റലോടൊരുമകൾ താനുമുണ്ടായിരുന്നു’ *
— ഭാരതം. ദുര്യോധനൻ സത്വൻ
ദുശ്ശാസനൻ സുലോചനൻ
ദുസ്സഹൻ ചിത്രൻ
ദുശ്ശളൻ ഉപചിത്രൻ
ജലഗന്ധൻ ചിത്രാക്ഷൻ
സമൻ ചാരുചിത്രൻ
സഹൻ ശരാസനൻ
വിന്ദൻ ദുർമ്മദൻ
അനുവിന്ദൻ ദുർവ്വിഗാഹൻ
ദുർദ്ധഷൻ വിവിത്സു
സുബാഹു വികടാനനൻ
ദുഷ്പ്രധർഷണൻ ഔർണ്ണനാഭൻ
ദുർമ്മർഷണൻ സുനാഭൻ
ദുർമ്മുഖൻ നന്ദൻ
ദുഷ്കർണ്ണൻ ഉപനന്ദൻ
കണ്ണൻ ചിത്രബാണൻ
വികർണ്ണൻ ചിത്രവർമ്മൻ
ശളൻ സുവർമ്മൻ
c ദുർവ്വിമോചനൻ ദുരാധരൻ
അയോബാഹു ദൃഢഹസ്തൻ
മഹാബാഹു സുഹസ്തൻ
ചിത്രാംഗൻ വാതവേഗൻ
ചിത്രകുണ്ഡലൻ സുവർമ്മൻ
ഭീമവേഗൻ ആദിത്യകേതു
ഭീമബലൻ ബഹ്വാശി
വലാഗി നാഗദത്തൻ
ബലവർദ്ധനൻ ഉഗ്രശായി
ഉഗ്രായുധൻ കവചീക്രഥനൻ
സുഷേണൻ കുണ്ഡി
കുണ്ഠതാരൻ കുണ്ഡധാരൻ
മഹോദരൻ ധനുർദ്ധരൻ
ചിത്രായുധൻ വീരബാഹു
നിഷംഗി അലോലുപൻ
പാശി അഭയൻ
വൃന്ദാരകൻ ദൃഢകർമ്മാവു്
ദൃഢവർമ്മൻ ദൃഢരഥാശ്രയൻ
ദൃഢക്ഷത്രൻ അനാധൃഷ്യൻ
സോമകീർത്തി കുണ്ഡഭേദി
അനൂദരൻ വിരാവി
ദൃഢസന്ധൻ ചിത്രകുണ്ഡലൻ
ജരാസന്ധൻ പ്രമഥൻ
സത്യസന്ധൻ അപ്രമാഥി
സദസ്സുവാൿ ദീർഘരോമൻ
ഉഗ്രശ്രവസ്സ് സുവീര്യവാൻ
ഉഗ്രസേനൻ ദീർഘബാഹു
സേനാനി മഹാബാഹു
ദുഷ്പരാജയൻ വ്യൂഢോരസ്സ്
അപരാജിതൻ കാഞ്ചനധ്വജൻ
കുണ്ഡശായി കുണ്ഡാശി
വിശാലാക്ഷൻ വിരജസ്സ് ഇവരാണ് ജ്യേഷ്ഠാനുജക്രമത്തിൽ ധൃതരാഷ്ട്രനു ഗാന്ധാരിയിലുണ്ടായ നൂറു പുത്രന്മാർ. ഏകപുത്രി–ദുശ്ശള തന്നെ ശുശ്രൂഷിച്ച വൈശ്യസ്ത്രീയിൽ ധൃതരാഷ്ട്രനു് ഒരു പുത്രനുണ്ടായി പേർ ‘യുയുത്സു’. (മഹാഭാരതം മൂലം).
‘നൂറ്റുപേർ നിങ്ങടെ നാടും നഗരവും
കൂറ്റുകാരേയുമടക്കിവെച്ചീലയോ?’
കൂറ്റുകാരേയുമടക്കിവെച്ചീലയോ?’
— കല്യാണസൗഗന്ധികം തുള്ളൽ
നൂറ്റുതൊണ്ടു്
- കള്ളെടുക്കുന്നവരുടെ ചുണ്ണാമ്പുപാത്രം
- ചുണ്ണാമ്പുചിരട്ട
നൃ
നൃ
- മനുഷ്യൻ
- ഇതു് സമാസത്തിലേ വരൂ.
നൃഗൻ
- സൂര്യവംശസ്ഥാപകനായ ഇക്ഷ്വാകുരാജാവിന്റെ അനുജൻ
- മൂന്നുലോകത്തും മഹാദാനശീലരിൽ മുമ്പൻ. ഭൂമിയെ നന്നായി പാലിച്ചുവന്നവൻ. അദ്ദേഹത്തെപ്പോലെ പശുക്കളെ ദാനംചെയ്തവർ ആരുംതന്നെയില്ലാ. ഒരു ബ്രാഹ്മണനു ദാനം ചെയ്ത ഒരു പശുവിനെത്തന്നെ അതു് ദാനംചെയ്ത പശുവാണെന്നറിയാതെ വീണ്ടും മറ്റൊരു ബ്രാഹ്മണനു ദാനംചെയ്തു. അതിൽവെച്ചുണ്ടായ ബ്രാഹ്മണശാപംനിമിത്തം കൃകലാസമായി (ഓന്തായി) ത്തീർന്നു. ഒടുവിൽ ശ്രീകൃഷ്ണസ്പർശം കൊണ്ടു് പൂർവ്വരൂപം നൃഗന്നു ലഭിച്ചു. (ഭാഗവതം ദശമസ്കന്ധം നോക്കുക.)
നൃജന്മാവു്
- മനുഷ്യജന്മമുള്ളവൻ
നൃജലം
- മൂത്രം
നൃതി
- നൃത്തം
നൃത്തകൃതികൾ
- രൂപകങ്ങളുടെ അവാന്തരവിഭാഗങ്ങളിൽ ഒന്നു്
- താളലയം സർവപ്രധാനമായും, ഇതിനനുസരണമായ ഗാനനർത്തനാഭിനയങ്ങളിൽ പ്രയോഗചാതുര്യം വേണ്ടതായും ഇരിക്കുന്ന കൃതികൾ.
നൃത്തപ്രിയം
- മയിൽ
നൃത്തം
- കൂത്തു്
- ആട്ടം
- തുള്ളൽ മുതലായവ
- ചാടിക്കളിക്കുക എന്നർത്ഥം.
- പര്യായപദങ്ങൾ:
- താണ്ഡവം
- നടനം
- ലാസ്യം
- നർത്തനം.
നൃത്യകൃതികൾ
- രൂപകങ്ങളുടെ അവാന്തര വിഭാഗങ്ങളിൽ ഒന്നു്
- ഭാവചേഷ്ടകൾ സർവപ്രധാനവും, നടൻ ഉച്ചരിക്കുന്ന ഓരോ വാക്കിനനുസരണമായുള്ള അഭിനയം അത്യാവശ്യവും ആയ ഭാണം മുതലായ കൃതികൾ.
നൃത്യൽ
- തുള്ളുന്നതു്
നൃത്യപ്രിയം
- മയിൽ
നൃത്യം
- നൃത്തം
നൃപകന്ദം
- വലിയ ചെമന്നുള്ളി
നൃപകുലം
- രാജവംശം
- രാജാക്കന്മാരുടെകൂട്ടം
നൃപചിഹ്നം
- രാജാവിനുള്ള അടയാളം
നൃപതി
- രാജാവു്
- മനുഷ്യരെ ഭരിക്കുന്നവൻ എന്നർത്ഥം.
നൃപതിലലാമം
- ഒരു വൃത്തത്തിന്റെ പേർ
- രാജശ്രേഷ്ഠൻ
നൃപദ്രുമം
- വൻകൊന്ന
- പഴമുൺപാല
നൃപൻ
- രാജാവു്
- മനുഷ്യരെ രക്ഷിക്കുന്നവനെന്നർത്ഥം.
- ചന്ദ്രവംശത്തിലേ ദേവാതിഥിനൃപനു മര്യാദയിലുണ്ടായ പുത്രൻ
നൃപനാപിതപുത്രന്യായം
- “എത്ര ലക്ഷണം കെട്ടതായിരുന്നാലും അവനവന്റെ കുഞ്ഞുങ്ങൾ അവനവനു നയനാനന്ദകരമായി കാണപ്പെടുന്നു എന്നുള്ള ലോകപ്രകൃതി”
നൃപപ്രിയ
- മാവു്
- പൂക്കൈത
- കാട്ടുപേരീത്ത
നൃപം
- തകരം
- പഴമുൺപാല
നൃപലക്ഷണം
- രാജാവിനുള്ള അടയാളം
നൃപലക്ഷ്മാവു്
- രാജാവിനുള്ള ചിഹ്നം
നൃപലക്ഷ്മം
- രാജാവിനുള്ള വെൺകൊറ്റക്കുട
നൃപസദനം
- കൊട്ടാരം
നൃപസഭ
- രാജസഭ
- ആസ്ഥാനമണ്ഡപം
നൃപസഭം
- രാജാക്കന്മാരുടെ ഗൃഹം
- രാജാക്കന്മാരുടെ സമൂഹം
നൃപസൂത
- രാജപുത്രി
- നച്ചെലി
നൃപസ്ത്രീ
- രാജസ്ത്രീ
നൃപാത്മജ
- രാജപുത്രി
- പേച്ചുര
നൃപാത്മജം
- വലിയ ഞെട്ടികുഴിയൻ മാവു്
നൃപാർച്ചനം
- രാജസേവ
നൃപാലൻ
- രാജാവു്
- മനുഷ്യരെ രക്ഷിക്കുന്നവൻ എന്നർത്ഥം.
നൃപാലയം
- കൊട്ടാരം
നൃപാസനം
- രത്നങ്ങൾ പതിച്ചു വിശേഷമായി പണി ചെയ്തതും രാജാവിരിക്കുന്നതുമായ ആസനം
- രാജാർഹമായ ആസനം എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഭദ്രാസനം.
നൃപോചിത
- വിശേഷണം:
- രാജാവിനു ചേരുന്ന
നൃപോചിതം
- രാജാവിനു ചേരുന്നതു്
- വലിയ ഉഴുന്നു്
നൃമാനം
- ഒരാളും കൈയൊപ്പവും ഉള്ളതു്
നൃമേധം
- നരമേധം എന്ന യാഗം
നൃവരൻ
- രാജാവു്
നൃവാഹനൻ
- വൈശ്രവണൻ
നൃശംസ
- വിശേഷണം:
- മനുഷ്യരെ കൊല്ലുന്ന സ്വഭാവമുള്ള
- ക്രൂരതയുള്ള
നൃശംസൻ
- പരദ്രോഹം ചെയ്യുന്നവൻ
- മനുഷ്യരെ കൊല്ലുന്നവൻ എന്നർത്ഥം.
‘അരേ! ദുരാചാര! നൃശംസ! കംസാ!’
— ശ്രീകൃഷ്ണചരിതം
.നൃശംസത്വം
- ക്രൂരത
നൃശംസ്യ
- വിശേഷണം:
- ക്രൂരസ്വഭാവമുള്ള
നൃസേനം
- പടജ്ജനം
- (നൃസേനാ എന്നുമാവാം).
- ഷഷ്ട്യന്തമായ ഒരു പദം മുമ്പിലുണ്ടായിരിക്കുക, സേനം, ഛായം, ശാലാ, സുരാ, നിശാ ഇവയിൽ ഏതെങ്കിലും ഒരു പദം അന്ത്യത്തിലുണ്ടായിരിക്കുക ഈ വിധമുള്ള തൽപുരുഷസമാസത്തിലേ സമസ്തപദം സ്ത്രീലിംഗവും നപുംസകലിംഗവുമായി ഭവിക്കും.
‘ഷഷ്ട്യന്തപ്രാക്പദാഃ സേനാച്ഛായാ
ശാലാസുരാനിശാഃ’
ശാലാസുരാനിശാഃ’
— അമരം
.നെ
നെച്ചി
- നൊച്ചി
- പര്യായപദങ്ങൾ:
- സിന്ദുകം
- സിന്ദുവാരം
- ഇന്ദ്രസുരസം
- നിർഗുണ്ഡീ
- ഇന്ദ്രാണികം.
നെഞ്ചു്, നെഞ്ഞു്
- മാർവിടം
- ഹൃദയം
നെഞ്ചകം
- ഹൃദയം
നെഞ്ചടക്കം
- മനസ്സടക്കം
- നെഞ്ചുമുഴുവൻ അടങ്ങിയിരിക്കത്തക്കവണ്ണം
നെഞ്ചടയ്ക്കുന്നു
- ശ്വാസം മുട്ടുന്നു
നെഞ്ചടയ്പു്
- ശ്വാസം മുട്ടൽ
നെഞ്ചൻ
- ധൈര്യവാൻ
നെഞ്ചം
- ഹൃദയം
- മാർവിടം
നെഞ്ചലിവു്
- കാരുണ്യം
നെഞ്ചിടുക
- മുമ്പേ ഇറങ്ങുക
- എതിർക്കുക
നെഞ്ചുകലിക്കുക
- ദഹനക്കേടുകൊണ്ടു എരിയുക
നെഞ്ചുകഴയ്പു്
- അഹങ്കാരം
നെഞ്ചുകുഴി
- മാർവിന്റെ നടുവിലുള്ള താഴ്ച്ച
നെഞ്ചുപുകച്ചൽ
- നെഞ്ചിനകത്തെ എരിച്ചിൽ
നെഞ്ചുന്തി
- നെഞ്ചിലെ എല്ലു തള്ളിയവൻ
നെഞ്ചുവേവു്
- നെഞ്ചെരിച്ചിൽ
നെഞ്ചുറപ്പു്
- ധൈര്യം
- നെഞ്ചിന്റെ കട്ടി
നെഞ്ചൂറ്റം
- ശക്തി
- നെഞ്ചിന്റെ പരപ്പു്
- അഹങ്കാരം
നെഞ്ചെരിച്ചിൽ
- നെഞ്ചു പുകച്ചൽ
നെഞ്ഞരം കൊള്ളുക
- നെഞ്ചുകലിക്ക
നെടിയ
- വിശേഷണം:
- നീളമുള്ള
- വലിയ
- പൊക്കമുള്ള
നെടിയകുട
- വലിയ കുട
- കാൽ നീളമുള്ള കുട
നെടിയരി
- മുഴുത്തയരി
- കൊട്ടണത്തരി
- നെടിയരി × പൊടിയരി.
നെടിയവൻ
- നീളമധികമുള്ളവൻ
- ദീർഘൻ
നെടിയിരിപ്പുസ്വരൂപം
- “കൊല്ലവർഷാരംഭത്തിൽ സാമൂതിരിമഹാരാജാവു് അറബിക്കാരുടെ സഹായത്തോടുകൂടി പൊന്നാനിക്കും വടക്കൻ കൊല്ലത്തിനും ഇടയ്ക്കുള്ള പ്രഭുക്കന്മാരെ അത്രയും ജയിച്ചു കപ്പംവാങ്ങി നെടിയിരിപ്പുസ്വരൂപം എന്നു പേരുംധരിച്ചു് വളരെ പ്രബലനായ ഒരു മഹാരാജാവായിത്തീർന്നു” (മ. ഭാ. ച.) (നെടുവിരിപ്പു സ്വരൂപം നോക്കുക.)
നെടിയില
- നീളമുള്ള ഇല
നെടു
- വിശേഷണം:
- നീളമുള്ള
- പൊക്കമുള്ള
- (ഇതു് സമാസത്തിലേവരൂ).
നെടുകേ
- നീളത്തിൽ
- നീണ്ടു്
നെടുക്കം
- നീളം
- പൊക്കം
നെടുങ്കണ്ണി
- സുന്ദരി
- നീണ്ട കണ്ണുള്ളവൾ എന്നർത്ഥം.
‘സന്താപാശ്രുവിനെക്കളഞ്ഞു നെടുവീ-
ർപ്പോടേ നെടുങ്കണ്ണിയാൾ’
ർപ്പോടേ നെടുങ്കണ്ണിയാൾ’
— അമരുകശതകം
നെടുങ്കൻ
- നീളമുള്ളവൻ
- നെടിയവൻ
നെടുങ്കയം
- അധികം നീളത്തിൽ താഴ്ചയുള്ള ജലഭാഗം
നെടുങ്കാലം
- ഏറിയ വത്സരം
- വളരെ സമയം
നെടുങ്കുട
- വണ്ണിച്ചു നീണ്ടകാലുള്ള വലിയ കുട
- ഇതു പ്രഭുക്കന്മാരുടെ പണ്ടത്തെ സ്ഥാനചിഹ്നമായിരുന്നു.
നെടുങ്കേണി
- വലുതായുള്ള ജലഭാഗം
- വലിയചിറ
- പര്യായപദങ്ങൾ:
- വാപീ
- ദീർഗ്ഘികം.
നെടുങ്കൊട്ടിൽ
- നെടുമ്പുര
- വിശേഷാലുള്ള ആവശ്യത്തിന്നായിട്ടു വലുതായി കെട്ടിയുണ്ടാക്കുന്ന പുര
നെടുങ്കോണി
- നീളം അധികമായ കോവണി
നെടുങ്ങാടി
- സാമന്തന്മാർക്കു് ഒരു ദേശത്തു പറയുന്ന പേർ
- നെടുങ്ങനാടു് (നെടുങ്ങനനാടു്) അത്രേ സ്വദേശം.
നെടുഞ്ചട്ടം
- കട്ടിലിന്റെയും മറ്റും നീണ്ടവശത്തെ തടി
നെടുഞ്ചാൺ
- ചെറുവിരലും പെരുവിരലും കൂടിയ അളവു്
നെടുഞ്ചൂഴിക
- ചുവരിന്മേൽ ചേർത്തു പണിയുന്ന ഒരു പലക
നെടുഞ്ചെത്തു്
- ഒരു തൈ
- നീളത്തിൽ ചെത്തുക
നെടുതു്
- നീളമുള്ളതു്
- പൊക്കമുള്ളതു്
നെടുതാകുന്നു
- നീളുന്നു
- (സകര്‍മ്മകക്രിയ:നെടുതാക്കുന്നു.)
നെടുദൂരം
- അധികം അകലം
നെടുനാർ
- ഒരു വൃക്ഷം
നെടുനാൾ
- വളരെ ദിവസം
നെടുനീളം
- നീളത്തോടു നീളം
- വളവു കൂടാതെ
- ഇടവിടാതെ
- അധികനീളം
നെടുംതരിശു
- കൃഷികൂടാതെ കാടും പുല്ലും പിടിച്ചു് ഏറിയ കാലമായിട്ടു കിടക്കുന്ന കണ്ടം
നെടുന്തുടി
- ഒരു വാദ്യം
നെടുന്നനേ
- ചൊവ്വേ
- നീളത്തിൽ
നെടുപ്പു്, നെടുപ്പം
- നീളം
- ഉയരം
നെടുമ, നെടുമാനം
- പൊക്കം
നെടുമൻ
- പൊക്കമുള്ളവൻ
നെടുമംഗല്യം
- ഭർത്താവിനോടും കൂടി ഏറിയ കാലം ജീവിച്ചിരിക്കുന്ന സ്ത്രീയുടെ അവസ്ഥ
നെടുമുളം
- നടുവിരൽ കൂട്ടി അളക്കുന്ന മുഴം
നെടും
- നീണ്ട
- (സമാസത്തിലേ വരൂ.)
നെടുമ്പു്
- ഡംഭം
നെടുമ്പക
- പണ്ടുപണ്ടേയുള്ള വിരോധം
നെടുമ്പാച്ചൽ
- നെട്ടോട്ടം
നെടുമ്പുര
- വിശേഷാലുള്ള ആവശ്യത്തിനായിട്ടു വലുതായി കെട്ടിയുണ്ടാക്കുന്ന പുര
നെടുവട്ടം
- ദീർഘവൃത്തം
- മൊട്ടയുടെ ആകൃതി
നെടുവരിയൻ
- ഒരു കാട്ടുമൃഗം, കടുവാ
- തെങ്ങോലവരിയൻ എന്നും പറയും.
- നീളത്തിൽ വരിയുള്ളതു്
നെടുവാലി
- നീണ്ട വാലുള്ള ഒരു ജന്തു
നെടുവാലിച്ചാലി
- നെടുവാലിച്ചെന്നെല്ലു്
- (സംസ്കൃതം: ദീർഘശൂകം.)
നെടുവി
- നീണ്ടു
നെടുവീർപ്പുസ്വരൂപം
- കോഴിക്കോട്ടു രാജാവിന്റെ വംശത്തിന്നു പറഞ്ഞുവരുന്ന ഒരു സ്ഥാനപ്പേർ
- (നെടിയിരിപ്പു സ്വരൂപം നോക്കുക). ഒടുവിലത്തെ പെരുമാളായ ഭാസ്കരരവിവർമ്മനെന്ന ചേരമാൻപെരുമാൾ 37 കൊല്ലത്തോളം രാജ്യം ഭരിച്ചതിന്റെ ശേഷം കേരളത്തെ 16 അംശങ്ങളായി ഭാഗിച്ചു മരുമക്കൾക്കും മക്കൾക്കും മറ്റു വേണ്ടത്തക്ക ആളുകൾക്കുമായി കൊടുത്ത കൂട്ടത്തിൽ പ്രധാനപ്പെട്ടവയായിരുന്നു പെരുമ്പടപ്പു്, തൃപ്പാപ്പൂരു്, നെടുവിരിപ്പു് എന്നീ മൂന്നു സ്വരൂപങ്ങൾക്കു ചേർന്ന രാജ്യങ്ങൾ.
നെടുവിരിപ്പു്
- നീളമുള്ള വിരിപ്പു്
- ഒരു സ്വരൂപം
- വളരെ നീളത്തിൽ ശേഖരമായിക്കിടക്കുന്ന വിരിപ്പു നിലങ്ങൾ
നെടുവിളിയാൻ
- ഒരുവക രാപ്പക്ഷി
- (നെടുളാൻ എന്നും പറയും.)
നെടുവീർപ്പു്
- ദീർഘശ്വാസം
നെട്ട
- വിശേഷണം:
- നീളമുള്ള
- പൊക്കമുള്ള
നെട്ടത്തെങ്ങു്
- നീണ്ടു് വളർന്നു് അനുഭവം കുറഞ്ഞ തെങ്ങു്
നെട്ടൻ
- നീളമുള്ളവൻ
നെട്ടനരി
- നെടിയരി
നെട്ടനെ
- നിവിർന്നു്
നെട്ടാണി
- നെറുക
- ഉച്ചി
- നട്ടാണി
നെട്ടംന്തോട്ടി
- വിശേഷണം:
- നീണ്ടു കനംകുറഞ്ഞ
നെട്ടായം
- ആറുകളിലും മറ്റും വളവില്ലാത്ത ഭാഗം
- കെട്ടിടങ്ങൾ കെട്ടുമ്പോൾ ആ വേലക്കാർ കല്ലു് നീളത്തിൽ വച്ചു കെട്ടുക
നെട്ടിത്തൊട്ടാവാടി
- വെള്ളത്തിലുള്ള ഒരു തൈ
നെട്ടൂർപ്പെട്ടി
- മുരുക്കിൻ പലക കൊണ്ടുണ്ടാക്കി ചായം പിടിപ്പിച്ച ഒരുമാതിരിപ്പെട്ടി
- ഇതു് നെട്ടൂർ എന്ന സ്ഥലത്തുനിന്നുണ്ടാക്കി വന്നതുകൊണ്ടൂ ഈ പേരുണ്ടായി.
നെട്ടോട്ടം
- നെടുംപാച്ചൽ
- നെട്ടോട്ടം × കുറിയോട്ടം
നെൺപു്
- നിനവു്
- (കർണ്ണാടകഭാഷ.)
നെണ്ണുക
- നണ്ണുക
നെത്തുക
- നത്തുക
- ഇഴയുക
നെന്മണി
- അരിയുള്ള നെല്ലു്
- നെല്ലിട
നെന്മാണിക്യം
- നെല്ലിൽ വിളയുന്ന ഒരുമാതിരി രത്നം
നെന്മേനിവാക
- ഒരുവക വൃക്ഷം
- ഇതു് ചൊറി, കുഷ്ഠം, ചിരങ്ങു് മുതലായ എല്ലാ ത്വഗ്ദോഷങ്ങളേയും നീക്കും വർണ്ണപ്രസാദനമാണു്. വിഷത്തെ ശമിപ്പിക്കും. ശിരീഷപഞ്ചാംഗം കൊണ്ടു് വിഷവൈദ്യത്തിൽ പലേ പ്രയോഗങ്ങളുമുണ്ടു്. നെല്ലി പോലെ ചെറിയ ഇലയുള്ളതാണു്. ഗ്രീഷ്മകാലത്തിൽ പൂക്കുന്നു. പൂവു് അല്പം മഞ്ഞനിറവും പച്ചനിറവുമുള്ള കേസരങ്ങളോടു കൂടിയതും മനോഹരമായിട്ടുള്ളതുമാകുന്നു. [തമിഴ്: വാകൈ. ഇംഗ്ലീഷ്: Acacia sirissa അക്കേകിയാ സിറിസ്സാ.]
- പര്യായപദങ്ങൾ:
- ശിരീഷം
- കപീതനം
- ഭണ്ഡിലം.
നെയ്യ്
- പാൽ കാച്ചി ഉറച്ച തൈരു കലക്കി എടുത്ത വെണ്ണ ഉരുക്കിയതു്
- വെണ്ണനൈ, പന്നിനെയ്യ്, മീൻനൈ, തേങ്ങാനൈ മുതലായവ
- ചില ഔഷധങ്ങൾ ഇട്ടു കാച്ചുന്ന നൈ
- നെയ്യ് = ഘൃതം, ആജ്യം, ഹവിസ്സു്, സർപ്പിസ്സു്. ഓട്ടുപാത്രത്തിൽ പത്തു ദിവസമിരുന്നിട്ടുള്ള നെയ്യ് വിഷത്തോടു തുല്യമാകയാൽ ഭക്ഷിക്കരുതു്.
നെയ്ക്കലം
- നെയ്യൊഴിച്ചു വല്ലതും വറുക്കുന്നതിനുള്ള പാത്രം
നെയ് ക്കുറ്റി
- നൈ ഒഴിച്ചു വയ്ക്കുന്നതിനുള്ള ഒരുവക പാത്രം
നെയ്തൽ
- നെയ്യാമ്പൽ
- ഉപ്പുരസമുള്ള നിലം
- കടലും കടൽ വാരവും
നെയ്ത്തട്ടു്
- നെയ്പ്പാത്രം
നെയ്ത്തു്
- വസ്ത്രവും മറ്റും നെയ്തുണ്ടാക്കുക
- നെയ്തതു് = ഊതം.
നെയ്ത്തുകോൽ
- നെയ്യുന്നതിനുള്ള കോൽ
നെയ്ത്തുതറി
- നെയ്യുന്നതിനുള്ള യന്ത്രം
നെയ്പു്
- മണൽ പ്രദേശങ്ങളിൽ ധാന്യമിട്ടു ചവിട്ടുന്നതിനുപയോഗിക്കുന്നവലിയ പായ്
നെയ്പാട
- കാച്ചിയ പാലിനു മുകളിൽ ഉണ്ടാകുന്ന പാട
നെയ്മീൻ
- ഒരുവക മത്സ്യം
നെയ്വല
- ജന്തുക്കളുടെ ഉള്ളിൽ പാടപോലെയിരിക്കുന്ന കൊഴുപ്പു്
നെയ്യപ്പം
- നെയ്യിൽ വറുത്തെടുക്കുന്ന ഒരു തരം പലഹാരം
നെയ്യമൃതം
- ക്ഷേത്രങ്ങളിലേ നെയ്വഴിപാടു്
നെയ്യൽ
- നെയ്ത്തു്
നെയ്യാട്ടം
- പശുവിൻനൈകൊണ്ടു അഭിഷേകം ചെയ്ക
നെയ്യാമ്പൽ
- വെള്ളത്തിലുണ്ടാകുന്ന ഒരുമാതിരി തൈ
നെയ്യുണ്ണി
- ഒരുമാതിരി വള്ളി
നെയ്യുന്നു
- വസ്ത്രവും മറ്റും ഉണ്ടാക്കുന്നു
നെയ്യുറുമ്പ്
- ഒരുവക ചെറിയ ഉറുമ്പു്
നെയ്യൂക്കു്
- തടിപ്പു്
നെരിക്കുന്നു
- ഞെക്കുന്നു
നെരിപ്പു്
- ഞെക്കൽ
നെരിയുക
- ഞെരിയുക
- ഞെങ്ങുക
നെരുക്കുന്നു
- തള്ളിമാറ്റുന്നു
- അടുപ്പിക്കുന്നു
നെരുങ്ങുന്നു
- തിങ്ങുന്നു
നെരുപ്പു്
- തീയു്
- (ഇതാണു് ശരി. അതുകൊണ്ടു് – ‘നെരിപ്പോടു്’ എന്നല്ല ‘നെരുപ്പോടു്’ എന്നാണു്).
നെരുപ്പോടു്
- തീച്ചട്ടി
- തീക്കലം
- പര്യായപദങ്ങൾ:
- അംഗാരധാനിക
- അംഗാരശകടി
- ഹസന്തീ
- ഹസനീ.
നെൽ
- നെല്ലു്
നെല്ക്കച്ചി
- നെല്ലിന്റെ പീലി
- വയ്ക്കോൽ
നെല്ക്കതിർ
- നെല്ലിന്റെ കുല
- പര്യായപദങ്ങൾ:
- കണിശം
- സസ്യമഞ്ജരീ.
നെല് കൃഷി
- നെല്ലു കൃഷി ചെയ്യുന്നതു്
നെല്ക്കൊറിയൻ
- ലുബ്ധൻ
- നെല്ലു പതുക്കെ പതുക്കെ തിന്നുന്നവൻ
നെല്ത്തണ്ടു്
- നെല്ലിന്റെ തണ്ടു്
നെല്പട്ടു്
- നെല്ലു ചുമക്കുന്നതിനായിട്ടു് ഒരു മാതിരി നാരുകൊണ്ടുണ്ടാക്കുന്ന ഒരു പാത്രം
നെല്പതിർ
- നെല്ലിന്റെ പതിർ
- താണ ജാതിക്കാർ നെല്ലിനു പറയുന്ന പേർ
നെല്പം
- ഒരുവക നെല്ലു് (ചോരൻ)
നെല്പലിശ
- കടംവാങ്ങിച്ച നെല്ലിനു കൂട്ടിക്കൊടുക്കുന്ന നെല്ലു്
നെല്പം
- നെല്ലു സൂക്ഷിക്കുന്നതിനുള്ള കെട്ടിടം
നെല്ലു്
- പ്രധാനമായ ഒരു ധാന്യവും അതിന്റെ തൈയും
നെല്ലരി
- നെല്ലിനകത്തേ കുരു
- അരി
നെല്ലറ
- നെല്ലിടുന്ന പ്രധാനപ്പുരമുറി
നെല്ലി
- ഒരുവക വൃക്ഷം
- നെല്ലിക്ക പുളിരസമാകയാൽ വാതത്തെ കളയും. മധുരവും ശീതവുമായതുകൊണ്ടൂ് പിത്തത്തിനു നന്നു്. രൂക്ഷവും കഷായരസവുമാകയാൽ കഫത്തെ ശമിപ്പിക്കും. ഇതുകൊണ്ടൂ നെല്ലിക്ക ത്രിദോഷശമനമാണെന്നു തെളിയുന്നു. ഇതു രസായനശ്രേഷ്ഠമത്രെ.
- പര്യായപദങ്ങൾ:
- തിഷ്യഫലം
- ആമലകീ
- അമൃതം
- വയസ്ഥം.
നെല്ലിക്കാ
- നെല്ലിമരത്തിന്റെ കാ(യു്)
- നെല്ലിക്കായെക്കുറിച്ചു മദനപാലൻ ഇങ്ങനെ പറയുന്നു: “കടുമധുരകഷായം കിഞ്ചിദമ്ലാകഫഘ്നം രുചികരമതിശീതം ഹന്തിപിത്താസ്രതാപം, ശ്രമവമനവിബന്ധാധ്മാനവിഷ്ടംഭ ദോഷപ്രശമനമമൃതാഭം ചാമലക്യാഃ ഫലം സ്യാൽ”. ആമലകീവയസ്ഥാചശ്രീഫലാധാത്രികാതഥാ, അമൃതാ ച ശിവാശാന്താ ശീതാമൃതഫലാതഥാ; ജാതിഫലാചധാത്രേയീജ്ഞേയാധാത്രീ ഫലാ തഥാ; വൃഷ്യാവൃത്തഫലാചൈവരോചനീച ചതുർദ്ദശ”. പര്യ നെല്ലിയുടെ കായ് പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. തമിഴ്: നെല്ലി.ഇംഗ്ലീഷ്: Emblicmyrobalan നെല്ലിക്ക അരച്ചു പുറത്തു തേച്ചാൽ ജര നര, ഉഷ്ണം, മേദോരൊഗം, വിഷം, ത്രിദോഷകോപം ഇവയൊന്നും ബാധിക്കുകയില്ല. ജീവനത്തെ നീട്ടും. കാന്തിയെ വർദ്ധിപ്പിക്കും.
നെല്ലിക്കാഗന്ധകം
- ഗന്ധകക്കല്ലുകൾ പലമാതിരിയുള്ളതിൽ ഒന്നു്
നെല്ലിക്കോഴി
- വയലിലേ ഒരു പക്ഷി
നെല്ലിട
- ഒരു നെല്ലിന്റെ കനം
- ഒരു നെല്ലു ചേർപ്പാൻ മാത്രമുള്ള സ്ഥലം
നെല്ലിത്താളി
- ഒരു വൃക്ഷം
നെല്ലിപ്പടി
- നെല്ലിപ്പലക
നെല്ലിപ്പലക
- കിണറ്റിലേ ജലം സദാ നന്നായിക്കിടപ്പാൻ വേണ്ടി നെല്ലിമരത്തിന്റെ പലക ജലത്തിന്റെ ചുവട്ടിൽ ഇടുന്നതു്
നെല്ലിപ്പുളി
- ഒരുമാതിരി ചെറിയവൃക്ഷം
- ഇതിന്റെ തടികൊണ്ടു കുപ്പികളുടേയും മറ്റും അടപ്പു് ഉണ്ടാക്കുന്നു.
നെല്ലിപ്പൂ
- നെല്ലിമരത്തിന്റെ പൂവു്
നെല്ലിമുള (പൊള്ള)
- ശാകവർഗ്ഗത്തിൽ ചേർന്ന മൂത്രവിരേചനീയദ്രവ്യം
നെല്ലുകുത്തു്
- ഉലക്കകൊണ്ടു ഇടിച്ചു തൊലിച്ചു നെല്ലിലെ അരിയെടുക്കുക
നെല്ലുമി
- നെല്ലിന്റെ അരി എടുക്കുമ്പോൾ വേർ തിരിയുന്ന തൊലി
- ഉമി
നെല്ലുളി
- ചിത്രക്കൊത്തുപണിക്കു് ഉപയോഗിക്കുന്ന ഒരുമാതിരി ഉളി
നെല്ലോകു്
- നെന്മണിയുടെ അറ്റത്തു് കനംകുറഞ്ഞു നീണ്ടു് സൂചിപോലെ നില്ക്കുന്ന അരമുള്ള വസ്തു
നെല്ലോല
- നെൽച്ചെടിയുടെ ഓല (ഇല)
നെവി, നിവി, നിവ്യൻ
- ഒരു ദീർഘദർശി.അറബി:
നെസ്യത്തു്
- ദണ്ഡം
- ശിക്ഷ.അറബി:
നെറി
- മുറ
- സമ്പ്രദായം
- നീതി
- നേരു്
- മാനം, മാനം ഹേതുവായിട്ടുണ്ടാകുന്ന ലജ്ജ
- നേർവഴി, സന്മാർഗ്ഗം
- ഭംഗി
- നന്മ
‘ഒട്ടുപണിപെട്ടു നെറികെട്ടഥ ധരിത്രീ,
— ഭാഗവതം 24 വൃത്തം
.നെറികെട്ടു്
- ബുദ്ധിമുട്ടി
നെറികെട്ടവൻ
- മാനവും നാണവും ഇല്ലാത്തവൻ
- ബുദ്ധികെട്ടവൻ
നെറികേടു്
- മാനക്കേടു്
- സ്ഥിരതയില്ലായ്മ
നെറിമിക്കെഴും
- അധികം നന്മയുള്ള
നെറിയെ
- നേരെ
‘നെറിയേ ചെയ്തീടുന്നവർ കർമ്മം’
— ഭഗവൽഗീത–മാധവപ്പണിക്കർ
.നെറിവു്
- മാനം
- മാനം കാരണമായുണ്ടാകുന്ന ലജ്ജ
നെറുക, നെറുകന്തല
- തലയുടെനടുവു്
നെറ്റി
- കണ്ണുകളുടെ മുകൾഭാഗം
- പര്യായപദങ്ങൾ:
- ലലാടം
- അളികം
- ഗോധി.
നെറ്റിക്കുറുനിര
- നെറ്റിയുടെ മുകളിൽ നിരന്നു ഭംഗിയിൽ നില്ക്കുന്ന ചെറിയ തലമുടി
- നെറ്റിക്കുറുനിര = അളകം, ചൂർണ്ണകുന്തളം.
നെറ്റിചുളിക്കുന്നു
- ഭാവഭേദംകൊണ്ടു് നെറ്റിയിൽ ചുളിവുണ്ടാക്കുന്നു
നെറ്റിചുളിച്ചിൽ
- കോപത്തിങ്കലും മറ്റും ഭാവഭേദത്തെ തോന്നിപ്പാൻ നെറ്റിയിലുണ്ടാക്കുന്ന ചുളിവു്
നെറ്റിച്ചുളുക്കു്
- നെറ്റിമേൽ ഉണ്ടാകുന്ന ഞൊറിവു്
നെറ്റിത്തടം
- നെറ്റി
നെറ്റിപ്പട്ടം
- നെറ്റിമേൽ കെട്ടുന്ന ഒരു ആഭരണം
- പര്യായപദങ്ങൾ:
- പത്രപാശ്യാ
- ലലാടിക.
നെറ്റിപ്പുറം
- മേൽപ്പുരയുടെ കുറിയവശം
നേ
നേജകൻ
- വെളുത്തേടൻ
നേജനം
- കഴുകൽ
- വൃത്തിയാക്കൽ
നേഞ്ഞിൽ
- കലപ്പപ്പിടി
നേടുന്നു
- സമ്പാദിക്കുന്നു
- ഉണ്ടാക്കിസൂക്ഷിക്കുന്നു
നേടി
- കണ്ടെത്തി
- (പ്രാചീനമലയാളം:)
നേട്ടം
- സമ്പാദിച്ച മുതൽ
നേതാ
- വേപ്പു്
- നെച്ചി
നേതാവു്
- നായകൻ, ഉടയക്കാരൻ
- പതിനാറു് ഋത്വിക്കുകളിൽ ഒരാൾ, (ഋത്വിക്കുകളത്രേ യാഗക്രിയ ചെയ്യുന്നവർ)
- പ്രഭുത്വമുള്ളവർ
നേതൃ
- വിശേഷണം:
- നയിക്കുന്ന
- നടത്തുന്ന, കൊണ്ടുപോകുന്ന.
നേതൃത്വം
- നയിക്കുന്ന പ്രവൃത്തി
- പ്രധാനത്വം.
നേത്രകനീനിക
- കൃഷ്ണമണി
- കണ്മണി
നേത്രഗോചര
- വിശേഷണം:
- കാണ്മാൻ തക്കവണ്ണം നില്ക്കുന്ന
നേത്രചികിത്സകൻ
- കണ്ണുവൈദ്യൻ
നേത്രച്ഛദം
- കണ്ണിന്റെ പോള
- കൺപീലി
നേത്രജം
- കണ്ണുനീർ
നേത്രജലം
- കണ്ണുനീർ
നേത്രദോഷം
- കണ്ണിന്റെ കുറ്റം
- കണ്ണിലേ ദീനം
നേത്രനിമീലനം
- കണ്ണടയ്പു്
നേത്രപഥം
- നോട്ടം എത്തുന്ന വഴി
- കണ്ണിനു നേർക്കുള്ള ദിക്കു്
നേത്രപിണ്ഡം
- പൂച്ച
നേത്രപുഷ്കരാ
- തൃച്ചട
നേത്രമലം
- കണ്ണിലേ മലം
- പീള
നേത്രമീലാ
- കീരിവള്ളി
നേത്രം
- കണ്ണു്
- പട്ടുശീല, വസ്ത്രം
- വൃക്ഷത്തിന്റെ (വീടു) വേർ
- രഥം, വണ്ടി
- രണ്ടു് എന്ന സംഖ്യ
- നേത്രം = നയിക്കുന്നതു് എന്നർത്ഥം.
നേത്രയോനി
- ദേവേന്ദ്രൻ
- ചന്ദ്രൻ
- ഇന്ദ്രനു് നേത്രയോനി എന്നു പേരുണ്ടാവാൻ കാരണം ഗൗതമന്റെ ശാപമാണു്.
നേത്രരഞ്ജനം
- അഞ്ജനം
- മഷി
നേത്രരോഗി
- കണ്ണിനു രോഗം പിടിപെട്ടവൻ
നേത്രരോഗം
- കണ്ണിലുണ്ടാകുന്ന രോഗം
നേത്രവസ്ത്രം
- കൺപോള
നേത്രവാരി
- കണ്ണുനീർ
നേത്രസംജ്ഞ
- പറയുന്നതിനു പകരം കണ്ണുകൊണ്ടുകാണിക്കുക
നേത്രസാഫല്യം
- കണ്ണിനുള്ള സംതൃപ്തി
നേത്രാന്തം
- കണ്ണിന്റെ അറ്റം
- കടക്കണ്ണു്
നേത്രാന്തസംജ്ഞ
- പറയുന്നതിനു പകരം കണ്ണുകൊണ്ടു കാണിക്കുക
നേത്രാഭിഷ്യന്ദം
- ഒരുവക നേത്രരോഗം
നേത്രാംബു
- കണ്ണുനീർ
- (നേത്രം = കണ്ണു്. അംബു = ജലം).
നേത്രാംബുജം
- കണ്ണു്
- കണ്ണാകുന്ന താമരപ്പൂവു്
- താമരപ്പൂപോലെയുള്ള കണ്ണു്
നേത്രാംഭസ്സ്
- കണ്ണുനീർ
നേത്രാരി
- ചതുരക്കള്ളി
നേത്രി
- നായിക
- ലക്ഷ്മി
- നദി
- മർമ്മം, ജീവസ്ഥാനം
നേത്രികം
- തവി
- ഊത്തുകുഴൽ
നേത്രേന്ദ്രിയം
- കണ്ണു്
- കണ്ണിനു കാഴ്ച നല്കുന്ന ഇന്ദ്രിയം. ഇന്ദ്രിയങ്ങൾ അദൃശ്യങ്ങളാണു്. അവ സ്ഥിതിചെയ്യുന്ന അവയവങ്ങളെയാണു് നാം കാണുന്നതു്.
നേത്രോന്മീലനം
- കണ്ണുമിഴിക്കുക
നേത്രോല്പലം
- കരിങ്കൂവളപ്പൂപോലെയുള്ള കണ്ണു്
- ഭംഗിയുള്ള കണ്ണു്
നേത്ര്യം
- തേറ്റാമ്പരൻ
നേദിഷ്ഠ
- വിശേഷണം:
- ഏറ്റവും അടുത്ത
- അടുത്തുകൊണ്ടു വരപ്പെട്ട
നേദിഷ്ഠം
- ഏറ്റവും അടുത്തതു്
- അത്യന്തം അന്തികം എന്നർത്ഥം. അത്യന്തസമീപം. അടുത്തുകൊണ്ടു വരപ്പെട്ടതു്.
നേന്ത്രക്കാ
- ഒരുമാതിരി വാഴയുടെ കായ്
- ഏത്തക്ക
- ബലത്തേ ഉണ്ടാക്കും. ഗുരുവാണു്. ദോഷഹരവും സരവുമാകുന്നു.
നേന്ത്രവാഴ
- ഏത്തവാഴ
- (സംസ്കൃതം: മഹാമോചാ.)
നേപഥ്യം
- ആഭരണം
- വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരം
- അലങ്കാരജനിതമായ ശോഭ
- നേത്രങ്ങൾക്കു പഥ്യം (കാണ്മാൻ ഭംഗിയുള്ളതു്) എന്നർത്ഥം. നൈപഥ്യം എന്ന പാഠവും കാണുന്നു.
- വേഷംകെട്ടുന്ന സ്ഥലം, അണിയറ
നേപഥ്യവിധാനം
- അണിയറയിലേ ഒരുക്കങ്ങൾ
നേപൻ
- കുലഗുരു
നേപം
- ജലം
നേപാലജാ, നേപാലജാതാ
- മനയോല
- നേപാളരാജ്യത്തു് ഉണ്ടായതു് എന്നു വ്യുൽപ്പത്തി.
നേപാലി
- മനയോല
- തൂശിമുല്ല
നേപാളം
- ഹിമവാന്റെ തെക്കുവശത്തുള്ള ഒരു രാജ്യം
- ചെമ്പു്
നേപാളകം
- ചെമ്പു്
നേപാളമൂലകം
- മുള്ളങ്കിക്കിഴങ്ങു്
നേമം
- സമയം, കാലം
- നിയമം, നടപടി, പതിവു്
- അതിരു്
- തിരുവിതാംകൂറിൽ നെയ്യാറ്റുംകര താലൂക്കിലെ ഒരു പകുതി
- ഭിത്തിയുടെ അസ്തിവാരം
- വേലി, ചുറ്റിയടപ്പു്
- വഞ്ചന, ചതി
- വൈകുന്നേരം
- കിടങ്ങു്, ദ്വാരം
- വേർ
- നൃത്തം
- മുകൾഭാഗം
നേമവെടി
- സമയത്തിനുള്ള വെടി
- നിയമവെടി
നേമി, നേമീ
- തേരുരുൾ, വണ്ടിച്ചക്രം, രഥചക്രം
- തേർവണ്ടിയുടെ വിളുമ്പു്
- നെല്ലിപ്പലക
- തുടി, കിണറ്റിൽനിന്നും വെള്ളം കോരുന്നതിനുള്ള യന്ത്രം
- തൊടുകാര
- വാക്കു്
- ഭൂമി
- ചുറ്റളവു്
- തിരിക്കുന്ന യന്ത്രം
- ഇടിവാൾ
- പര്യായപദങ്ങൾ:
- ത്രികാ.
‘മാതലേ! ജലശീകരാർദ്രിതനേമിയാംഭവതോരഥഃ’
— ശാകുന്തളം
നേമിക്കുന്നു
- നിയമിക്കുന്നു
- നിശ്ചയിക്കുന്നു
നേമ്പുക
- നാവുക
- ചേറുക (നെല്ലു പറ്റുക)
നേയാർത്ഥം
- കാവ്യത്തിൽ പദദോഷങ്ങളിൽ ഒന്നു്
- അർത്ഥം ശ്രവണമാത്രത്താൽ സ്പഷ്ടമാകാതെ ലക്ഷണംകൊണ്ടും മറ്റും ഊഹിച്ചെടുക്കേണ്ടതായി വരുന്നതു്. ‘കരണക്കുറ്റി തകർത്തിടാനൊരുങ്ങുക = ജയിക്ക’.
നേരത്തു്
- സമയത്തു്
- ഉച്ചയ്ക്കു മുമ്പിൽ
- സൂര്യൻ ഉദിച്ച സമയത്തു്, പ്രഭാതകാലത്തു്
നേരത്തേ
- ക്ഌപ്തസമയത്തിനു അല്പം മുമ്പേ
- ഉച്ചയ്ക്കു മുമ്പേ
- കാലത്തേ, വെളിച്ചമായ ഉടനേ
നേരം
- സമയം
നേരങ്കം
- നേർക്കുനേരെ നിന്നുള്ള യുദ്ധം (ശണ്ഠ)
നേരംപോക്കു്
- സന്തോഷമായിട്ടു സമയം പോക്കുന്നതിനുള്ള പാട്ടോ കളിയോ മറെറാ
- കള്ളക്കളിവചനം
- കേൾക്കയോ കാണുകയോ ചെയ്യുമ്പോൾ ചിരി വന്നുപോകുന്ന കാര്യം
നേരലർ
- ശത്രുക്കൾ
നേരസ്ഥൻ
- നേരുള്ളവൻ
നേരാകുന്നു
- പരമാർത്ഥം തെളിയുന്നു
- നേരെയാകുന്നു
- (സകര്‍മ്മകക്രിയ:) നേരാക്കുന്നു.
നേരാംവണ്ണം
- നല്ലപോലെ
- വേണ്ടുംപ്രകാരം
- മര്യാദപ്രകാരം
നേരായവർ
- തുല്യതയുള്ളവർ
നേരിടയാൾ
- നേർത്ത (ഒതുങ്ങിയ) ഇട (അര) ഉള്ളവൾ
- സുന്ദരി
നേരിടുന്നു
- നേരെ ചെല്ലുന്നു
- എതിർക്കുന്നു
- തടുക്കുന്നു
- നേരിട്ടെതിർക്കുന്നവൻ = അഭ്യമിത്രൻ, അഭ്യമിത്രീയൻ, അഭ്യമിത്രീണൻ.
നേരിയ
- വിശേഷണം:
- കനംകുറഞ്ഞ
- നേർമ്മയുള്ള
- കട്ടിയില്ലാത്ത
നേരിയതു്
- കട്ടികുറഞ്ഞഒരു മാതിരി മുണ്ടു്
- തോളിൽ ഇടുന്ന നേർത്ത വസ്ത്രം
- നേർത്തതു്
- (നേര്യതു എന്നു പറയുന്നതും എഴുതുന്നതും തെറ്റാണു്).
നേരു്
- സത്യം
- വളവില്ലായ്ക, ചൊവ്വ്
- പരമാർത്ഥം
നേരുകാരൻ
- സത്യമുള്ളവൻ
- നേരസ്ഥൻ
നേരുകേടു്
- നേരില്ലായ്ക
- അസത്യം
നേരുന്നു
- പ്രാർത്ഥിക്കുന്നു
- ക്ഷേത്രങ്ങളിലും മറ്റും വല്ലതും വഴിപാടായി കൊടുക്കാമെന്നു തീർച്ചയായിട്ടു പറയുന്നു
നേരെത്തുക
- തുല്യമാവുക
നേരേ
- വഴിപോലെ
- പ്രത്യക്ഷമായിട്ടു്
- സംശയംകൂടാതെ
- ചാഞ്ഞുപോകാതെ, വളവില്ലാതെ, ചരിവുകൂടാതെ, കോട്ടം വരാതെ
- നേരിട്ടു്
- മര്യാദയായിട്ടു്
നേരേജ്യേഷ്ഠൻ
- ഒരമ്മയിൽ നിന്നുണ്ടായ മൂത്ത സഹോദരൻ
നേരേമറിച്ചു
- പറഞ്ഞതിനൊ ചെയ്തതിനൊ വിപരീതമായിട്ടു്
നേരേയനുജൻ
- അടുത്ത ഇളയ സഹോദരൻ
നേരേവിരോധം
- പ്രത്യക്ഷമായ വിരോധം
നേരൊത്ത
- വിശേഷണം:
- നേരായ
- തുല്യമായ
നേർ
- ‘പോലെ’ എന്നുള്ള അർത്ഥത്തിൽ പദങ്ങളിൽ ചേർത്തു പ്രയോഗിക്കുന്നു
- ഉദാ:മധുനേർവാണി (മധുവിനെപോലെയുള്ള വാക്കു്).
നേർ
- ഒപ്പം, തുല്യം
- സത്യം
- ചൊവ്വ്
നേർകണ
- വീടു പണിയുന്നതിൽ കഴുക്കോൽ ചായാതെ ഇറക്കുന്ന മാതിരി പണി
നേർക്കാറ്റു്
- നേരെ വരുന്ന കാറ്റു്
- എതിർത്തുള്ള കാറ്റു്
നേർക്കുനേരെ
- ഒന്നിനു നേരെനോക്കി മറ്റൊന്നു്
നേർക്കുന്നു
- എതിർക്കുന്നു
- നേരെ വരുന്നു.
- നേരിട്ടു തടുക്കുന്നു
- കനം കുറയുന്നു
- കുറഞ്ഞോന്നു അടക്കം വരുന്നു
- കൊഴുപ്പുപറയുന്നു
- പൊടിഞ്ഞും മറ്റും തരികൂടാതെയാകുന്നു
- (സകര്‍മ്മകക്രിയ:) നേർപ്പിക്കുന്നു.
നേർച്ച
- വഴിപാടു്
- ക്ഷേത്രത്തിലും മറ്റും കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നതു്
നേർച്ചക്കാരൻ
- നേർച്ചകഴിക്കുന്നവൻ
- നേർന്നവൻ
നേർത്ത
- വിശേഷണം:
- കനം കുറഞ്ഞ
- നേർമ്മയുള്ള
- എതിർത്ത
- തരിയില്ലാതെ പൊടിഞ്ഞ
നേർപടം
- കനം കുറവുള്ള വസ്ത്രം
- നേർമ്മയുള്ള വസ്ത്രം
നേർപലിശ
- ക്രമപ്രകാരമുള്ള പലിശ
നേർപാട്ടച്ചീട്ടു്
- നിലം പുരയിടം മുതലായതു് കുടിയാനവന്മാരെ പാട്ടത്തിനേൾപ്പിക്കുന്ന സമയം എഴുതിക്കൊടുക്കുന്ന ആധാരം
നേർപാട്ടം
- പുരയിടത്തിന്റെയും മറ്റും ക്രമമായ കരം
- കണ്ടപാട്ടം
നേർപാട്ടയോല
- നേർപാട്ടച്ചീട്ടു്
നേർപാതി
- ഒരുപോലെ രണ്ടായി പകുത്തതു്
നേർപെടുന്നു
- നേരിടുന്നു
- ജന്മിയോടു നേരെ ആധാരം എഴുതിപ്പിടിക്കുന്നു
നേർപ്പു്
- നേർക്കുക
- നേർമ്മ, മിനുസം
- വെള്ളമാക
നേർമ്മ
- കട്ടിയില്ലായ്ക
- മാർദ്ദവം
നേർമ്മിക്കുന്നു
- മാർദ്ദവം വരുത്തുന്നു. നന്നായി പൊടിക്കുന്നു
- (നേർപ്പിക്കുന്നു എന്നതിലും നന്നു് ഈ രൂപമാണു്.)
നേർവ്വട്ടം
- ഒന്നിനു പത്തുവീതമുള്ള വിളവു്
നേർവ്വഴി
- നേരെയുള്ള വഴി
- നന്നായി നടപ്പാനുള്ള ഒരു ക്രമം
- വ്യാജമില്ലാത്ത ഒരു ഉപദേശം
നേർവ്വാട്ടു്
- പൊളിച്ചെഴുത്തു്
നേർവ്വാതൽ
- മുൻവശത്തെ വാതിൽ
- നേർവാതിൽ × ഒളിവാതിൽ.
നേർവ്വാദം
- നേരിട്ടുള്ള സംഭാഷണം (തർക്കം)
നേർവ്വാളം
- ഒരു തൈ, നഞ്ചു്, നഞ്ചൻകുരു
- കഫം,പിത്തം, മഹോദരം, കൃമി ഇവയ്ക്കു നന്നു്. വിരേചനത്തേയും ഛർദ്ദിയേയും ഉണ്ടാക്കും. ഒരു വിരേചനീയ ദ്രവ്യമാകുന്നു. ഇതു ഭക്ഷിച്ചാലുണ്ടാകുന്ന വികാരത്തിൽ കൊത്തമ്പാലരി പൊടിച്ചു തൈരിൽ കലക്കി പഞ്ചസാരയും ചേർത്തു സേവിക്കുക. സംസ്കൃതം: ജയപാലം. തമിഴ്: നേർവാളക്കൊട്ടൈ. ഇംഗ്ലീഷ്: Croten plant (ക്രോടൻ പ്ലാന്റ്).
നേർവ്വാൾ
- വളവില്ലാത്തതായ വാൾ
നേർവ്വി
- ഒരുവൻ മറ്റൊരുവന്റെ പറമ്പിൽ വൃക്ഷം വയ്ക്കുകയുംമറ്റും ചെയ്താൽ ദേഹണ്ഡിച്ചവന്നു കൊടുക്കുന്ന അനുഭവം
നേർവ്വിടുക
- ഉടമ്പടി വേർപിരിക്കുക
- നെരെ ചെല്ലുക
നേശൻ
- സ്നേഹിതൻ
നേഷ്ടാവു്
- പതിനാറു് ഋത്വിക്കുകളിൽ ഒരാൾ
നേറ്റി
- തഴക്കം, പതിവു്
- ഭാവം
നൈ
നൈകടീക
- വിശേഷണം:
- സമീപമുള്ള
നൈകടീകൻ
- ഭിക്ഷു
നൈകധാ
- നാനാപ്രകാരം
നൈകൻ
- വിഷ്ണു
നൈകഭേദ
- വിശേഷണം:
- പലവിധമായുള്ള
നൈകഭേദം
- അനേകപ്രകാരം
- ഏകഭേദമല്ലാത്തതു് (അനേകഭേദങ്ങളുള്ളതു്) എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഉച്ഛാവചം.
നൈകഷേയർ
- രാവണന്റെ മാതാവായ നികഷയിൽ നിന്നുത്ഭവിച്ച മാംസഭോജികളായ പിശാചുക്കൾ
- രാക്ഷസർ
നൈകൃതിക
- വിശേഷണം:
- കളവുള്ള, നേരുകേടുള്ള
- ദുഷ്ടതയുള്ള
നൈഗമൻ
- കച്ചവടക്കാരൻ
- നഗരവാസി, പട്ടണത്തിൽ പാർക്കുന്നവൻ
- നിഗമത്തിൽ ഭവിച്ചവൻ. കച്ചവടശാസ്ത്രപ്രകാരം കച്ചവടം കൊണ്ടു നടക്കുന്നവൻ എന്നർത്ഥം. നഗരത്തിൽ പാർക്കുന്നതു് ഒരു ബ്രഹ്മണനാണെങ്കിൽ തദ്വാചകമായി ‘നൈഗമൻ’ എന്നു പ്രയോഗിച്ചുകൂടാ. അതുകൊണ്ടു് ബ്രാഹ്മണേതരനായ നഗരവാസി എന്നേ ഇതിനർത്ഥം പറയാവൂ എന്നു് അഭിപ്രായം കാണുന്നു.
നൈഗമം
- നടത്തുക
- വഴി
നൈച
- നീചനെ സംബന്ധിച്ചതു്
നൈചികം
- കാളത്തല
നൈചികി
- ലക്ഷണമുള്ള പശു
- നല്ല പശു
- പതുക്കെ സഞ്ചരിക്കുന്നവൾ എന്നർത്ഥം. പ്രശസ്തമായ കർണ്ണ ശിരോദേശത്തോടു കൂടിയവൾ എന്നുമാവാം.
നൈച്യ
- നീചത്വം
നൈജ
- വിശേഷണം:
- ഒരുവന്റെ സ്വന്തമായ, തന്നെ സംബന്ധിച്ച
നൈതൽപുഷ്പം
- നൈതൽ പൂവു്
- നെയ്യാമ്പൽ
- ഇവ രണ്ടും ചെങ്ങഴിനീർപ്പൂവെന്നു ചിലർ പറയുന്നു. താമര, ആമ്പൽ, മുതലായതിന്റെ സാമാന്യമായ പേരാണെന്നു മറ്റൊരഭിപ്രായം ഇന്ദീവരമെന്നും അഭിപ്രായം ഇല്ലെന്നില്ല.
- പര്യായപദങ്ങൾ:
- ഉൽപലം
- കുവലയം.
‘നൈതൽപ്പൂവിൻദള മൃദുതരൈരങ്കുരിക്കും നവാഗ്രൈഃ’
— ഉണ്ണുനീലീസന്ദേശം
നൈത്തിയാർ
- കൊച്ചിയിൽ രാജാവിന്റെ ഭാര്യയ്ക്കു പറയുന്ന ഒരു പേർ
നൈത്രികാമ്ലം
- പാക്യജനകവും അമ്ലജനകവും കൊണ്ടുണ്ടാക്കുന്ന ഒരു ദ്രാവകം (Nitric Acid)
നൈദാഘം
- ഗ്രീഷ്മകാലം
- നിദാഘത്തെ (വേനലിനെ) സംബന്ധിച്ചതു് എന്നർത്ഥം.
നൈപാല
- തൂശിമുല്ല
നൈപാല(ള)ം
- വെണ്ണീറ്റക്കരിംപു്
നൈപാലം
- ചെമ്പു്
- ഉത്തരകിരിയാത്തു്
നൈപാള, നേപാള
- നേപാളരാജ്യത്തുണ്ടായ
നൈപാളി
- പിച്ചകം
- ചെമന്തി
- അമരി
- മനയോല
- നേപാളരാജ്യത്തിലുണ്ടാകുന്നതു് എന്നർത്ഥം.
- അരത്ത
- തൂശിമുല്ല
നൈപുണ്യം, നൈപുണം
- സാമർത്ഥ്യം, നിപുണത, മിടുക്കു്
- സംപൂർത്തി, തികവു്
- തിട്ടം
നൈപ്പാവൽ
- ഒരു ഫലശാകം
- അഗ്നിയെ വർദ്ധിപ്പിക്കും. അത്യന്തം രുചികരമാണു്. രക്തദോഷത്തേയും വാതകോപത്തേയും ഉണ്ടാക്കും.
നൈമന്ത്രണകം
- വിരുന്നു്
- സദ്യ
നൈമയൻ
- കച്ചവടക്കാരൻ
നൈമാലി
- കസ്തൂരി
നൈമിത്തിക
- വിശേഷണം:
- കാരണംകൊണ്ടുണ്ടാകുന്ന
നൈമിത്തികൻ
- ജ്യോതിഷക്കാരൻ
നൈമിത്തികപ്രളയം
- ബ്രഹ്മാവിന്റെ ഒരു പകൽ കഴിയുമ്പോൾ അതുവരെ സൃഷ്ടിച്ചിട്ടുള്ളതെല്ലാം നശിക്കുന്നതിനു പറയുന്ന പേർ
നൈമിത്തികം
- കാരണത്താൽ ഉണ്ടാകുന്നതു്
- കാരണം സംബന്ധിച്ചതു്
നൈമിശം, നൈമിഷം
- ഒരു വനം
- ഈ വനത്തിൽവച്ചാണു് ഉഗ്രശ്രവസ്സു് എന്ന സൂതൻ ഋഷികൾക്കു മഹാഭാരതം ഉപദേശിച്ചതു്. ഇതു ഗോമതീ തീരത്തിലാകുന്നു.
നൈമിശാരണ്യം
- നൈമിശവനം
- ശൗനകാദിമഹർഷിമാരുടെ വാസസ്ഥലം.
നൈമേയം
- ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങുക
- (വൈമേയം എന്നും പാഠം കാണുന്നു).
നൈയഗ്രോധം
- പേരാൽക്കുരു
നൈയായികൻ
- ന്യായശാസ്ത്രത്തെ അറിയുന്നവൻ
- പര്യായപദങ്ങൾ:
- അക്ഷപാദൻ.
നൈരന്തര്യം
- അന്തരമില്ലായ്ക
- ഇടതിങ്ങൽ
- ഇടവിടാതെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥിതി.
നൈരം
- വെള്ളം
- കരിമ്പായൽ
നൈരയികൻ
- നരകത്തിൽ കിടക്കുന്നവൻ
നൈരാശ്യക്കാരൻ
- ആശയില്ലാത്ത സ്വഭാവക്കാരൻ
നൈരാശ്യം
- ആശയില്ലായ്ക
- ആഗ്രഹമില്ലായ്കയാൽ ഒരു നിശ്ചയമായുള്ള ഭാവം
‘ആധിവ്യാധിക്കുതെല്ലും ശമനമതുഭവിക്കാഞ്ഞു
നൈരാശ്യമോടെ’
നൈരാശ്യമോടെ’
— ഭാഷാകുമാരസംഭവം
.നൈരുജ്യം
- സൗഖ്യം
- രുജ (ദുഃഖം, രോഗം) ഇല്ലാത്ത സ്ഥിതി എന്നർത്ഥം.
നൈര്യത
- വിശേഷണം:
- നിര്യതിയെ സംബന്ധിച്ച
നൈര്യതൻ
- (നിര്യതി വംശജനായ) രാക്ഷസൻ
നൈര്യതി
- തെക്കുപടിഞ്ഞാറേക്കോണു്
- നരകദേവത, ജ്യേഷ്ഠാഭഗവതി, അഭാഗ്യം
നൈർഗ്ഗുണ്യം
- നിർഗ്ഗുണത
- ഗുണമില്ലായ്ക
നൈർഘൃണ്യം
- ദയയില്ലായ്ക
- ക്രൂരത
നൈർദ്ദേശികൻ
- ഭൃത്യൻ
നൈർദ്ധന്യം
- നിർദ്ധനത
- ധനമില്ലാത്ത സ്ഥിതി
നൈർമല്യം
- നിർമ്മലത, മലമില്ലായ്ക, സ്വച്ഛത, തെളിവു്
- ദോഷമില്ലായ്ക, പാപമില്ലായ്ക
നൈവമേയഗ്രഹം
- ഒരു രോഗം
- ഛർദ്ദി, വിറയൽ, തൊണ്ടയും വായും ഉണങ്ങുക, പല്ലുകടി, കീഴും മേലുള്ള നോട്ടം, ദുർഗ്ഗന്ധം ഇത്യാദിയത്രെ ലക്ഷണം.
നൈവര
- കെട്ടിടം പുത്തനായുണ്ടാക്കുമ്പോൾ ദൃഷ്ടിദോഷം ഉണ്ടാകാതെയിരിപ്പാൻ കുരങ്ങിന്റെയും മനുഷ്യരുടെയും രൂപമുണ്ടാക്കി വെക്കുക (നൈവാരം)
നൈവല
- ചില നാല്ക്കാലിമൃഗങ്ങളുടേയും മറ്റും ഉള്ളിൽ നൈ ഇരിക്കുന്നതായി പാടപോലെയിരിക്കുന്ന വസ്തു
- ചവ്വ്
നൈവിലാമ്പൽ
- ഒരുവക ചെറിയ ആമ്പൽ
നൈവേദ്യം
- ദേവന്മാർക്കു നിവേദിക്കുന്നതിനുള്ള ചോറും പഴവും മറ്റും
നൈശ
- വിശേഷണം:
- നിശയെ (രാത്രിയെ) സംബന്ധിച്ച
- രാത്രിയോടു ചേർന്ന
നൈഷധ
- വിശേഷണം:
- നിഷധനെ സംബന്ധിച്ച
- നിഷധം എന്ന രാജ്യത്തെ സംബന്ധിച്ച.
നൈഷധകം
- വേഴച്ചെന്നെല്ല്
നൈഷധൻ
- നിഷധരാജ്യത്തേ രാജാവു്
- നളൻ
നൈഷധം
- ഒരു കാവ്യം
- ശ്രീഹർഷൻ ഉണ്ടാക്കിയതു് (നളചരിതം).
നൈഷാദൻ
- നിഷാദജാതിയിൽ പെട്ടവൻ
- ചണ്ഡാലൻ
- കാട്ടാളൻ
നൈഷ്കിക
- വിശേഷണം:
- വിലയ്ക്കു വാങ്ങപ്പെട്ട
നൈഷ്കികൻ
- കമ്മട്ടവിചാരക്കാരൻ
- വെള്ളിമുതലായതിരിക്കുന്ന ഭണ്ഡാരത്തിലേ അധികൃതൻ
- നിഷ്കത്തിൽ (സ്വർണ്ണത്തിൽ) അധികൃതൻ എന്നർത്ഥം.
നൈഷ്ഠിക
- വിശേഷണം:
- നിഷ്ഠയെ സംബന്ധിച്ച
- വ്രതങ്ങളിലും മറ്റും സ്ഥിരതയുള്ള
- നിശ്ചയമുള്ള
- അവസാനത്തിലുള്ള
നൈഷ്ഠികൻ
- ഗുരുഭൂതനോടുകൂടി നടന്നു വേദം പഠിക്കുന്ന ഒരു ബ്രാഹ്മണൻ
നൈഷ്ഠുര്യം
- നിഷ്ഠുരത
- കഠിനത
നൈസർഗ്ഗികം
- വിശേഷണം:
- സ്വാഭാവികമായതു്
- സാധാരണമായി ഉള്ളതു്
നൈസാം
- മഹമ്മദീയ രാജാക്കന്മാരുടെ സ്ഥാനപ്പേർ
- ഉദാ:ഹൈദരാബാദിലേ നൈസാം മുകില ചക്രവർത്തിമാരുടെ കാലത്തു് അവരുടെ രാജപ്രതിനിധി എന്നർത്ഥമുള്ള ഈ പേരിനെ ഹൈദരാബാദിലെ മുഹമ്മദീയ രാജാവിന്നു് അവർ നല്കിയതാണു്.
നൈസ്ത്രിംശികൻ
- വാൾ എടുത്തവൻ
- ഖഡ്ഗം ആയുധമായിട്ടുള്ളവൻ
- (നിസ്ത്രിംശം = വാൾ).
നൊ
നൊക്കുന്നു
- ഞെരുങ്ങി മറുപുറം കടക്കുന്നു
നൊങ്ങു്, ഞൊങ്ങു്
- കിളിച്ച തേങ്ങയുടെ ഉള്ളിൽ നിറഞ്ഞുകാണുന്ന മാർദ്ദവമുള്ള വസ്തു (കുരുപ്പു്)
നൊങ്ങണം പുല്ലു്
- ഒരു വക പുല്ലു്
നൊച്ചൻ
- ഒരു വക എലി
നൊച്ചി
- ഒരു മരുന്നു തൈ
- നൊച്ചി–കഫം, ശൂലം, വീക്കം, ജ്വരം, വ്രണം, ക്ഷയം മുതലായവയ്ക്കു നന്നു്. കണ്ണിനു നന്നാണു്. ഒരു ജ്വരഘ്നദ്രവ്യമാണു്. തമിഴ്: നൊച്ചിലു.കരിനൊച്ചി, വെളുത്തനൊച്ചി ഇങ്ങിനെ രണ്ടു തരമുണ്ടു്.
നൊച്ചെലി
- ഒരു വക എലി
- പര്യായപദങ്ങൾ:
- ചുചുന്ദരീ
- ഗന്ധമൂഷീ.
നൊടി, ഞൊടി
- കൈയുടെ പെരുവിരലും നടുവിരലും കൂട്ടിയുണ്ടാക്കുന്ന ശബ്ദം
നൊടിക്കുന്നു, ഞൊടിക്കുന്നു
- കൈയുടെ പെരുവിരലും നടുവിരലും കൂട്ടി ശബ്ദിപ്പിക്കുന്നു
നൊടിഞ്ഞാനിയം
- ചാടുവചനം. (പ്രാചീനമലയാളം:)
നൊടിപ്പു്, ഞൊടിപ്പു്
- നൊടി
നൊടിയളവു്
- ഒരു നൊടിയുടെ സമയം
നൊടിയിട
- ഒരു നൊടിയുടെ സമയം
നൊട്ട, ഞൊട്ട
- കൈകാലുകളുടെ സന്ധിയിൽനിന്നുള്ള ശബ്ദം
നൊട്ടങ്ങാ
- ഒരു വക തൈ
നൊട്ടൽ
- പ്രവൃത്തി
നൊട്ടാനൊടിയൻ
- ഒരു ചെറു ചെടി
നൊട്ടുന്നു, ഞൊട്ടുന്നു
- ചെയ്യുന്നു
നൊണ്ടൽ
- മുടന്തൽ
നൊണ്ടി
- മുടന്തി നടക്കുന്നവൻ
നൊണ്ടിനാടകം
- പാണ്ടിക്കാരുടെ ഒരു കഥപ്പാട്ടു്
നൊണ്ടുന്നു
- മുടന്തി നടക്കുന്നു
- ഭംഗികൂടാതെ നടക്കുന്നു
നൊണ്ണു്
- കുട്ടികളുടെ പല്ലു മുളയ്ക്കേണ്ടും ഇടം, തൊണ്ണു്
- വയസന്മാരുടെ പല്ലുപോയ ഇടം
നൊണ്ണൻ, നൊണ്ണി
- പല്ലില്ലാത്തവൻ. (സ്ത്രീ:നൊണ്ണിച്ചി)
നൊത്തുന്നു
- തുളയിൽകൂടയോ തുളഞ്ഞോ മറുപുറത്തു കടക്കുന്നു
നൊമ്പരം, നൊമ്പലം
- വേദന
- ദുഃഖം
നൊമ്മൾ
- നോം
- നമ്മൾ
നൊയ്യൻ
- ബലഹീനൻ
നൊയ്യുവർ
- നിസ്സാരന്മാർ
നൊള്ളാപ്പു്
- ഉപദ്രവം
- ശല്യം. (പ്രാചീനമലയാളം:)
നോ
നോ
- ഇല്ല
- അല്ല
നോക്കു്
- കാഴ്ച
- കണ്ണു്
- നോട്ടം
നോക്കം
- നോക്കുക, സൂക്ഷിക്കുക
- ഭംഗി
- കണ്ണു്
നോക്കൽ
- നോട്ടം
- നോക്കു്
നോക്കുന്നു
- എന്തെങ്കിലും കാണ്മാൻ നേരെ കണ്ണുതുറക്കുന്നു
- അന്വേഷിക്കുന്നു, സൂക്ഷിക്കുന്നു
നോക്കുമരം
- അടയാളം എഴുതി തൂക്കിയിരിക്കുന്ന തൂണു്
- കയറി കുഴൽക്കണ്ണാടിവച്ചു നോക്കുന്നതിനു നാട്ടിയ മരം
നോക്കുവിദ്യ
- ഒരു മാതിരി ചെപ്പടിവിദ്യ
നോങ്ങൽ
- ഒരു വക മത്സ്യം
നോചേൽ
- അല്ലെങ്കിൽ
നോടുന്നു
- കൈവിരൽ മടക്കി തലയിൽ തട്ടി വേദനപ്പെടുത്തുന്നു
നോട്ടക്കഴിപ്പു്
- നോക്കിത്തള്ളപ്പെട്ടതു്
നോട്ടക്കാരൻ
- പണം നോക്കുന്നതിന്നും മറ്റും വശമുള്ളവൻ
- നോക്കുന്നവൻ
നോട്ടക്കുറവു്
- വിചാരക്കുറവു്
- നോക്കിയതിന്റെ തെറ്റു്
നോട്ടം
- കാഴ്ച
- നോക്കു്
- പണം നോക്കുകയും മറ്റും
നോട്ടമുള്ളവൻ
- പണം നോട്ടം, മഷിനോട്ടം മുതലായവയിൽ ശീലമുള്ളവൻ
- ബുദ്ധി വിസ്താരമുള്ളവൻ
നോട്ടീസ്
- തെരിയപ്പെടുത്തൽ
- (ഇംഗ്ലീഷ് ഭാഷ).
നോണ്ടൽ, ഞോണ്ടൽ
- നോടുക
- കിഴുക്കുക
- പിച്ചുക
നോണ്ടുന്നു, ഞോണ്ടുന്നു
- കിഴുക്കുന്നു
- നുള്ളുന്നു
- നോടുന്നു
നോണാമരം
- ഒരു വൃക്ഷം
നോദനം
- തുരത്തൽ
- പിളർപ്പു്
- ധ്വംസനം
- ഛേദനം
- പ്രേരണം
നോദം
- പ്രേരണം
നോമ്പു്
- ഏകാദശിവ്രതം മുതലായ ഉപവാസം
നോമ്പുകാരൻ
- നോമ്പുള്ളവൻ
നോം
- ഞാൻ
- (ബഹുമാനവാക്കു്).
- നാം, നമ്മൾ
നോല്ക്കുന്നു
- വ്രതം അനുഷ്ഠിക്കുന്നു
- കാത്തിരിക്കുന്നു
- ഉപവസിച്ചിരിക്കുന്നു
- (കാരണക്രിയ:നോല്പിക്കുന്നു.)
‘തിങ്ങളിൽ രണ്ടു പ്രദോഷംവരുമതു
നിങ്ങടെ മക്കളെ നോല്പിക്കേണം’
നിങ്ങടെ മക്കളെ നോല്പിക്കേണം’
— പ്രദോഷമാഹാത്മ്യം തുള്ളൽ
നോയ്
- ദുഃഖം
- (പഴയ മലയാളമാണു്).
‘നോയകലവേ തെളിഞ്ഞു’
— ഭഗവൽഗീത–മാധവപ്പണിക്കർ
.നോവൽ
- ആഖ്യായിക
- നോവൽ കഥാഗുംഫനത്തിലും പാത്രസൃഷ്ടിയിലും സംഭാവ്യതാഗുണവും അനുഭവരസവും വരുത്തീട്ടുള്ള സംഭാഷണങ്ങളാലും സന്ദർഭങ്ങളാലും വർണ്ണനകളാലും ലോകതത്വങ്ങളുടെ യഥാർത്ഥസ്ഥിതിയെ സരസമാംവണ്ണം ഹൃദയംഗമമാക്കിക്കൊടുക്കുകയാണു പ്രധാനം. യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലാത്തതാണെങ്കിലും വാസ്തവത്തിൽ സംഭവിക്കാവുന്നതും, ‘പ്ലാട്ടു്’ അല്ലെങ്കിൽ വിചിത്രമായ കഥാവസ്തുക്കളോടുകൂടിയതുമായ ഒരു കഥയെ നോവൽ എന്നു പറയാം. പ്ലാട്ടു് ഒന്നുമില്ലാത്ത വെറും കഥകളെ സാധാരണ സംഭവിക്കാവുന്നതായിത്തന്നെയിരുന്നാൽത്തന്നെയും ആരും നോവൽ എന്ന ശേഖരത്തിൽ ഉൾപ്പെടുത്താറില്ല. നോവലിൽ ഒരു നായകനും നായികയും കൂടിയേ കഴിയൂ. നോവലിന്റെ മുഖ്യധർമ്മം ജ്ഞാനപ്രദാനമാണു്. രാജ്യകാര്യങ്ങൾ, സമുദായ കാര്യങ്ങൾ, സദാചാരതത്വങ്ങൾ എന്നിവ പൊതുവായ ജ്ഞാനത്തിന്റെ വകഭേദങ്ങളാകുന്നു. മലയാളത്തിൽ ഇദം പ്രഥമമായി ഉണ്ടായ നോവൽ കുന്ദലതയാണു്. ഇതു രാജ്യകാര്യസംബന്ധമായതിൽ ഒന്നാകുന്നു. ഒരു യഥാർത്ഥ നോവലിന്റെ ഉദ്ദേശം ഒരു സമുദായത്തിന്റെ ആചാര നടപടികളും, ചില പ്രത്യേകജനങ്ങളുടെ സ്വഭാവവിശേഷങ്ങളും, ഏതു തരത്തിലുള്ള വായനക്കാരെയും അസാമാന്യമായി രസിപ്പിക്കണം. അവരെക്കൊണ്ടു് ആവശ്യംപോലെ ചിരിപ്പിക്കുകയും കരയിക്കുകയും, ഇടക്കിടക്കു ഗൗരവമായ ആലോചന ചെയ്യിക്കയും, അവരുടെ ഹൃദയത്തിൽ നാനാപ്ര കാരേണ സ്തോഭങ്ങൾ ഉണ്ടാക്കുകയും ആകപ്പാടെ അത്യന്തം തൃപ്തികരമായ ഒരു അനുഭവം ജനിപ്പിക്കുകയും ചെയ്യണം. ഇവയെല്ലാം അടങ്ങിയെങ്കിലത്രേ ഒരു യഥാർത്ഥനോവൽ ആകയുള്ളു. ഉദാ:ഇന്ദുലേഖ.
നോവാളി
- ദീനക്കാരൻ
നോവു്
- വേദന, വ്യഥ
- പ്രസവവേദന മുതലായതു്
‘പാരമകംനൊന്തു സാരസ്യവാണിയിൽ’
— ഭാഗവതം
.നോവുന്നു
- വേദനയുണ്ടാകുന്നു
- (കാരണക്രിയ:നോവിക്കുന്നു.)
നോള
- ഫലങ്ങൾ, മത്സ്യങ്ങൾ, മുതലായവയിലുള്ള ഒരുമാതിരി ഒട്ടുന്ന ദ്രാവകം (ജലം പോലെയുള്ള വസ്തു)
- കുതിരയുടെ വായിലുള്ള പത (ചാളുവ)
- വായിൽനിന്നു് ഒലിക്കുന്ന ഉമിനീർ (ഞോള)
നൗ
നൌ(വ്വു്)
- തോണി
- വള്ളം
- പ്രേരിപ്പിക്കപ്പെടുന്നതെന്നർത്ഥം.
നൌക
- തോണി
- വള്ളം
നൌകാദണ്ഡം
- തോണിക്കഴുക്കോൽ
- തുഴ
- തോണിയെ പ്രേരിപ്പിക്കുന്ന കോൽ എന്നർത്ഥം.
നൌതാര്യം
- പുഴക്കടവു്
- വള്ളക്കടവു്
- കടത്തുകടവു്
ന്യ
ന്യൿ
- വിശേഷണം:
- കുറിയ
- നിർഗ്ഗമിക്ക എന്നർത്ഥം.
- നിന്ദ്യമായ
ന്യക്കാരം
- നിന്ദ
ന്യക്ഷ
- വിശേഷണം:
- ആസകലം, എല്ലാം
- നികൃഷ്ടമായ
ന്യക്ഷൻ
- അധമൻ
ന്യക്ഷം
- എരുമപ്പുല്ലു്
- പോത്തു്
- മുഴുവൻ
- നികൃഷ്ടമായ വസ്തു
- ഇതിങ്കൽ ഇന്ദ്രിയങ്ങൾ നിയതങ്ങൾ (നികൃതങ്ങൾ) ആകുന്നു.
ന്യഗ്രോധം
- പേരാൽ
- വഴിയെ തടസ്ഥപ്പെടുത്തുന്നതെന്നർത്ഥം.
- ഒരു മാറളവു്
- വന്നി
ന്യഗ്രോധി
- എലിച്ചെവി
- വിലങ്ങത്തിൽ പടരുന്നതെന്നർത്ഥം.
- വലിയ ദന്തി
ന്യഗ്രോധികാ
- എലിച്ചെവിയൻ
ന്യങ്കു
- കരിമാൻ
- കടമാൻ
- തലവളച്ചു കൊണ്ടോടുന്നതു് എന്നർത്ഥം.
ന്യങ്കുഭൂരുഹം
- പലകപ്പയ്യാനി
ന്യച്ഛം
- ഒരു ക്ഷുദ്രരോഗം
- കരുവാളിച്ചിട്ടും മറ്റും ദേഹത്തിൽ കാന്നുന്ന മണ്ഡലമാകുന്നു ന്യച്ഛം.
ന്യസനം
- വെക്കുക
- ഉപേക്ഷിക്കുക
- പണയം
ന്യസിക്കുന്നു
- വയ്ക്കന്നു
- തൊടുന്നു
- അംഗങ്ങളിലോരോന്നിന്റേയും രക്ഷക്കായി ഓരോ ദേവതമാരെ മന്ത്രപൂർവകമായി കല്പിക്കുന്നു
ന്യസ്തം
- വയ്ക്കപ്പെട്ടതു്
- ന്യസിക്കപ്പെട്ടതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- നിസൃഷ്ടം.
ന്യാദം
- ഭക്ഷണം
ന്യായക്കേടു്
- മുറകേടു്
- മര്യാദകേടു്
- ക്രമത്തെറ്റു്
ന്യായദർശനം
- ന്യായശാസ്ത്രം
- കർത്താവു് ഗൗതമമഹർഷി.
ന്യായപ്രമാണം
- നേരിന്റെയും നല്ലനടപ്പിന്റേയും മറ്റും ഒരു സാക്ഷി
- പുസ്തകം
- നീതിയെക്കുറിച്ചുള്ള ഒരു പരിച്ഛേദം
- ചട്ടത്തെ സംബന്ധിച്ച ഒരു ദൃഷ്ടാന്തം
ന്യായം
- വിശേഷണം:
- നേരായുള്ള
- യോഗ്യമായുള്ള
ന്യായം
- സത്യം
- യുക്തം
- മര്യാദ, നല്ലനടപ്പു്, ചട്ടംവെപ്പു്, ക്രമം
- നീതി
- ശാസ്ത്രങ്ങളിൽ പറയുന്ന ഓരോ മുറ, സംസ്കൃതഭാഷയിലുള്ള പഴമൊഴി
- നിയമേന നടത്തപ്പെടുന്നതു് എന്നർത്ഥം. ചില ന്യായങ്ങൾ–അന്ധഗോലാംഗൂലന്യായം, അന്ധചടകന്യായം, അന്ധപംഗുന്യായം, അന്ധപരമ്പരാന്യായം, അന്ധഹസ്തിന്യായം, അശോകവനികാന്യായം, ഉഷ്ട്രകണ്ടകഭോജനന്യായം, കദംബഗോളകന്യായം, കരകങ്കണന്യായം, കാകദന്തഗവേക്ഷണന്യായം, കാകാക്ഷിന്യായം, കൂപയന്ത്രഘടികാന്യായം, കൂർമ്മാംഗന്യായം, കൈമുതികന്യായം, ഖലേകപോതകന്യായം, ഗുഡജിഹ്വികാന്യായം, ഘട്ടകുടീപ്രഭാതന്യായം, ദദ്ധപത്രന്യായം, ദണ്ഡചക്രാദിന്യായം, ദണ്ഡാപൂപന്യായം, ദേഹലീദീപന്യായം, നൃപനാപിതപുത്രന്യായം, പങ്കപ്രക്ഷാളന്യായം, പിഷ്ടപേഷണന്യായം, ബീജാംകുരന്യായം, ലൂതാതന്തുന്യായം, ലോഹചുംബകന്യായം, വഹ്നിധൂമന്യായം, വിഷകൃമിന്യായം, വിഷവൃക്ഷന്യായം, ശംഖവേലാന്യായം, ശാലിനീന്യായം, സിംഹാവലോകന ന്യായം, സൂചീകടാഹന്യായം, സ്ഥവിരലഗുഡന്യായം, സ്ഥാലീപുലാകന്യായം.
ന്യായമാർഗ്ഗം
- ന്യായമായ വഴി
ന്യായവിധി
- ന്യായത്തെ വിചാരിച്ചു നിശ്ചയിക്കുന്ന കല്പന
- തീർപ്പു്
ന്യായവിരോധം
- മര്യാദയുടെയും മറ്റും തെറ്റു്
ന്യായവിസ്താരം
- ന്യായസ്ഥലത്തേ ചോദ്യോത്തരം മുതലായതു്
- നേരോ മര്യാദയോ മുറയോ അറിയുന്നതിനു വേണ്ടി ചെയ്യുന്ന വ്യവഹാരം
ന്യായശാസ്ത്രം
- ന്യായം അറിയുന്നതിനുള്ള തർക്കശാസ്ത്രം
- തർക്കശാസ്ത്രം, നീതിശാസ്ത്രം മുതലായതു്. ‘ഹിന്ദുക്കളുടെ തർക്കശാസ്ത്രം ഉണ്ടാക്കിയതു് ഗൗതമമഹർഷിയാകുന്നു. അദ്ദേഹം ജീവിച്ചിരുന്നതു് കപിലാചാര്യൻ ജീവിച്ചിരുന്നതിനു ഒന്നോ രണ്ടോ ശതാബ്ദങ്ങൾ കഴിഞ്ഞിട്ടാകുന്നു. അദ്ദേഹം ഉണ്ടാക്കിയ ന്യായസൂത്രം എന്ന തർക്കശാസ്ത്രം അഞ്ചു ഭാഗങ്ങളായിട്ടാണു് വിഭാഗിക്കപ്പെട്ടിട്ടുള്ളതു്. ന്യായശാസ്ത്രത്തിൽ ഒന്നാമതായി പറയുന്നതു് പ്രസ്താവവിഷയങ്ങളെപ്പറ്റിയാകുന്നു. ആ വിഷയങ്ങളിൽ പ്രധാനമായിട്ടുള്ളവ പ്രമാണവും പ്രമേയവുമാകുന്നു.’–(പ്രാചീനാര്യാവർത്തം).
ന്യായശാസ്ത്രി
- ന്യായശാസ്ത്രം അറിഞ്ഞവൻ
- ന്യായസ്ഥലത്തേ ശാസ്ത്രി, കോടതിയിലേ ശാസ്ത്രി
ന്യായസ്ഥലം
- കോടതി
- കച്ചേരി മുതലായ സ്ഥലം
ന്യായാധിപതി
- ന്യായസ്ഥലത്തേ പ്രമാണി
- ജഡ്ജി മുതലായ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ.
- പര്യായപദങ്ങൾ:
- പ്രാഡ്വിവാകൻ
- അക്ഷദർശകൻ.
ന്യായാസനം
- ന്യായാധിപതിയുടെ ഇരിപ്പിനുള്ള സ്ഥാനം
ന്യായ്യം
- ന്യായമായി കിട്ടുന്നതിന്റെ പേർ ന്യായത്തിൽ നിന്നു വേർപെടാത്തതെന്നർത്ഥം
ന്യാസം
- വെക്കുക
- ഉപേക്ഷിക്കുക
- പണയം
- സൂക്ഷിപ്പാൻ കൊടുത്തതു്
- ന്യസിക്കപ്പെടുന്നതെന്നർത്ഥം.
‘അതിമൃദു പദന്യാസൈര്യാന്തീം’
— രാവണവിജയം ആട്ടക്കഥ
.ന്യുബ്ജ
- വിശേഷണം:
- കൂനുള്ള
- വളവുള്ള
- ചൊവ്വില്ലാത്ത എന്നർത്ഥം. വാതം മുതലായ രോഗങ്ങൾകൊണ്ടു മുതുകു വളഞ്ഞു് തലകീഴ്പെട്ടായിട്ടുള്ള കൂനനു് ‘ന്യുബ്ജൻ’ എന്നു പേർ.
ന്യുബ്ജം
- ആരൻപുളിങ്ങ
- ഇലിമ്പ
- വൈരംപുളിങ്ങ
ന്യുംഖ
- വിശേഷണം:
- ഇഷ്ടമുള്ള
ന്യുംഖം
- സാമവേദം
- മന്ത്രവിശേഷം
ന്യൂന
- വിശേഷണം:
- കുറവുള്ള
- നിന്ദ്യമായ
ന്യൂനചിഹ്നം
- കുറയ്ക്കാനുള്ള രണ്ടു സംഖ്യകളുടെ മദ്ധ്യേ വിലങ്ങത്തിൽ ഇടുന്ന വര (5-2). ഇതിനെ അഞ്ചു് ന്യൂനം രണ്ടു് എന്നു വായിക്കുന്നു
ന്യൂനത
- കുറവു്
ന്യൂനൻ
- അല്പൻ
- നിന്ദ്യൻ
ന്യൂനപദം
- കാവ്യദോഷങ്ങളിൽ ഒന്നു്
- ആവശ്യപ്പെടുന്ന പദങ്ങളെ പ്രയോഗിക്കാതെയിരിക്ക
ന്യൂനം
- കുറവു്
- കുറയ്ക്കണമെന്നു കാണിക്കുന്ന അടയാളം
ന്രസ്ഥിമാലി
- ശിവൻ