ഞ
ഞ
- ഹല്ലുകളിൽ പത്താം അക്ഷരം
ഞങ്ങൾ
- ഞാനും എന്റെ കൂടെയുള്ളവനും
- ഞാൻ മുതലായവർ
- ഞാനും എന്റെ ശേഷക്കാരും
- നമ്മൾ, ഞാൻ
ഞഞ്ഞാപിഞ്ഞാ
- അസംബന്ധപ്രലാപം
- വല്ലതും കുറച്ചു്
ഞടുക്കം
- നടുക്കം
ഞട്ടി
- പൂവ് കായ് മുതലായതിന്റെ ഞെട്ട്
- പര്യായപദങ്ങൾ:
- വൃന്തം
- പ്രസവബന്ധനം.
ഞണം
- നാരെടുക്കുന്നതിനുള്ള ഒരു ചെടി
- ചണം
ഞണുക്കു്
- വീങ്ങൽ
- ചതവു്, മുറിവു്
ഞണുക്കം
- വീങ്ങുക
- ചതവു്
- മടി
- സംശയം
ഞണുങ്ങുക
- ചുളുങ്ങുക, പിതുങ്ങുക
- ചതയുക
- മടിയായിട്ടിരിക്കുക
- സംശയിക്കുക
- (സകര്‍മ്മകക്രിയ:ഞണുക്കുക)
ഞണുഞണുക്കുന്നു
- ഒട്ടിപ്പിടിക്കുന്നു
- പറ്റുന്നു
ഞണുഞണുപ്പു്
- ഒട്ടുക
- പറ്റിപ്പിടിക്കുക
- പശപറ്റുക
ഞണുഞണെ
- പറ്റുന്ന
- ഒട്ടുന്ന
ഞണ്ടു
- ഒരുവക ജലജന്തു
- ഒരുവക മത്സ്യം
- ഇതിന്റെ മാംസം വാതം, പിത്തം, അസൃഗ്ദരം ഇവയ്ക്കു നന്നു്. കഫവർദ്ധനകരമാണ്. ഞണ്ടുകൾ പലതരമുണ്ടു്. പുഴഞണ്ടു്, കടൽഞണ്ടു്, കരഞണ്ടു്, വയൽഞണ്ടു്. ഇംഗ്ലീഷിൽ – ക്രാബ് Crab.
- പര്യായപദങ്ങൾ:
- കളീരം
- കർക്കടകം.
ഞമ
- ഒരു വൃക്ഷം
- (അർശസ്സ്, പാണ്ഡു, പ്രമേഹം, പിത്തം, കഫം, രക്തദോഷം ഇവക്കു നന്നു്. രുചികരമാണു്. ഇല താന്നിയില പോലിരിക്കും. സം–ധവ.)
ഞമഞ്ഞി, ഞമഞ്ഞിക്ക
- കക്ക
- ഒരു വക ജലജന്തു, മുരിങ്ങ്
- ഞവഞ്ഞു് (ഞവഞ്ഞിൽ, ഞമഞ്ഞി, നത്തയ്ക്കാ) ഇതിന്റെ അസ്ഥി ശൂലം, നേത്രരോഗം, വിസ്ഫൊടം ഇവക്കു നന്നു്. മാംസം വാതത്തിനും മറ്റും നന്നു്. മത്സ്യവർഗ്ഗത്തിൽ പെട്ടതാണു്. ജോനക നാരങ്ങാനീരിൽ സ്വേദന യന്ത്രം കൊണ്ടു പചിച്ചു ചൂടുവെള്ളത്തിൽ കഴുകി ഉണക്കുക, ശുദ്ധിയാകും. സംസ്കൃതം: ക്ഷുദ്രശാഖം. തമിഴ്: നത്തൈ.
ഞമുങ്ങുക
- ഞണുങ്ങുക
ഞമുണ്ടുന്നു,ഞെവിണ്ടുന്നു
- ഞവിടുന്നു
- ഞെക്കുന്നു
- ഉദാ:പാലിൽ പുഴുങ്ങി ഞമുണ്ടുന്നു.
ഞരക്കം
- ക്ഷീണത്തിങ്കൽ പുറപ്പെടുവിക്കുന്ന ഒരു നേരിയ ശബ്ദം
- വിലാപം
- നെടുവീർപ്പു്
ഞരങ്ങുക
- ക്ഷീണത്തിങ്കൽ നേരിയ ശബ്ദം പുറപ്പെടുവിക്കുക
- വിലപിക്കുക
- നെടുവീർപ്പിടുക
ഞരടു്
- നൂലിന്റെ കെട്ടു്
- ചരടിന്റെ ഏപ്പു്.
- തുണി നെയ്യുമ്പോൾ അതിന്റെ നൂലുകളിൽ ഉണ്ടാകുന്ന ഏപ്പു്
- ഞരടുള്ള തുണി
- വിരൽ കൊണ്ടു തിരുമ്മുക
ഞരടുക
- നൂലുകൾ ഏയ്ക്കുക
- വിരൽ കൊണ്ടു് തിരുമ്മുക
- ഏച്ചുപിരിക്കുക
ഞരമ്പു
- നരമ്പു
- നാഡി
- പര്യായപദങ്ങൾ:
- നാഡി
- ധമനി
- സിര.
ഞരമ്പുവലി
- ഞരമ്പുകോച്ചു്
ഞരമ്പു വികാരം
- ഞരമ്പു പിടിത്തം
- ഞരമ്പു നിമിത്തം വരുന്ന ദീനം
ഞരമ്പു വേദന
- ഞരമ്പിന്റെ വലിവു കൊണ്ടുള്ള വേദന
ഞരിഞ്ഞാംപുളി
- ഞെരിഞ്ഞാം പുളി
ഞരിഞ്ഞിൽ
- ഞെരിഞ്ഞിൽ
ഞരിമീൻ
- ഒരുവക മീൻ
- നരിമീൻ
ഞരിയാണി
- നരിയാണി
- കാലിന്റെ കണ്ണു്
- പര്യായപദങ്ങൾ:
- ഘുടികം
- ഗുല്മം.
ഞവ
- ഒരു വക വൃക്ഷം
ഞവഞ്ഞു, ഞവിഞ്ഞു്
- ഞമഞ്ഞി
- തമിഴിൽ – നത്തൈ.
- പര്യായപദങ്ങൾ:
- ശംബൂകം
- ജലശുക്തി.
ഞവരി
- വിതയ്ക്കുമ്പോളത്തേക്കു നിലം നിരപ്പു വരുത്തുന്നതിലേക്കുള്ള ഒരു പലക
ഞവർക്കുക
- നിരപ്പാക്കുക
ഞവിര, ഞവര
- ഒരു വക നെല്ല്്
ഞളുക്ക
- കൊവുരുക
- കൊവുന്നുപോവുക
ഞളുപ്പു, ഞളുപ്പം
- തണുപ്പു്
- നനവു
- ഭാവം
- ഈറം
ഞള്ളു
- ഒരു വൃക്ഷം
- ഞെഴുക
ഞറുമ്പാണൽ
- ഒരുവക തൈ
ഞാ
ഞാങ്ങണ
- ആറ്റരികേ നില്ക്കുന്ന ഒരു വക വൻപുല്ലു്
- നായ്ക്കരിമ്പു്
ഞാങ്ങൾ
- ‘ഞാൻ’ എന്ന പദത്തിന്റെ ബഹുവചന രൂപം
- ഇതിൽ നിന്നാണു് ഞങ്ങൾ എന്ന രൂപം ഉണ്ടായതു്.
ഞാഞ്ഞൂൽ, ഞാഞ്ഞൂൾ
- നൂലുപോലിരിക്കുന്നതായി മണ്ണിലുള്ള ഒരു വക പ്രാണി
- പര്യായപദങ്ങൾ:
- മഹീലത
- ഗണ്ഡൂപദം
- കിഞ്ചുളുകം.
‘ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയിലഞ്ഞൂറായിരമെണ്ണം കൂടി’
— രുക്മിണീസ്വയംവരം
.ഞാണു്
- വില്ലിന്റെ ചരടു്
- കയറു്, ചരടു്
- വില്ലിന്റെ ഞാണിനു മെഴവി, ജ്യാ, ശിഞ്ജിനി, ഗുണം.
ഞാണൽ
- ഒരുമാതിരി മുള
ഞാണൊലി
- വില്ലിന്റെ ചരടിനുള്ള ശബ്ദം
- പര്യായപദങ്ങൾ:
- വിസ്ഫാരം.
ഞാത്തു്, ഞേത്തു്
- തൂക്കൽ
- മൂക്കിൽ ഇടുന്ന ഒരാഭരണം
ഞാത്തുക
- തൂക്കിയിടുക
- ഞാത്തി ഉടുക്കുക
ഞാനം
- ജ്ഞാനം പ്രാചീനമലയാളം:
ഞാൻ
- ഉത്തമപുരുഷസർവനാമം
- അവനവനേ ഉദ്ദേശിച്ചു് അവനവൻ തന്നെ പറയുമ്പോൾ ഉപയോഗിപ്പാനുള്ള സർവനാമം. (അടിതോൽ എന്നതു നോക്കുക.)
ഞായം
- മുറ
- ന്യായം
- നടപ്പു്. (പ്രാചീനമലയാളം:)
ഞായൽ
- ഒരുമാതിരി നിലം
- ഞാറ്റടി
ഞായർ
- ഞായറാഴ്ച
- ആദിത്യൻ
- മാസം
ഞായറാഴ്ച
- ഒന്നാംആഴ്ച
ഞായുന്നു
- ചായുന്നു
- ചാഞ്ഞുകിടക്കുന്നു
ഞാലി
- തൂങ്ങൽ, ഞാത്തു്
- വാളിന്റേയും മറ്റും പിടിക്കുള്ള ആഭരണം
- ഒരാഭരണം (കഴുത്തിൽ കെട്ടുന്നതു്)
- കൊമ്പുകളിൽ നിന്നു ഞാന്നു കിടക്കുന്ന വൃക്ഷങ്ങളുടെ വേരു്
- ഞാലിപ്പൂട്ടു്
ഞാലിച്ചം
- തൂങ്ങൽ
ഞാലിപ്പൂട്ടു
- ഏത്തംവെച്ചു വെള്ളം കോരുമ്പോൾ കല്ലുകോർത്തു തൂക്കുന്ന മുള
ഞാലുക, ഞേലുക
- തൂങ്ങുക
- തൂങ്ങിക്കിടക്കുക
- ആടുക. (പ്രാചീനമലയാളം:)
ഞാൽച്ച
- തൂങ്ങൽ
ഞാവൽ, ഞാറ
- ഒരുവക കായുള്ള വൃക്ഷം
- നിലഞാവൽ
- ഒരുവക തൈ
- ഇതിന്റെ പഴുത്ത കായ് വ്രണം, ചുമ, വായുമുട്ടൽ, ചുട്ടുനീറൽ, കൃമി മുതലായവയ്ക്കു നന്നു്. വയറടപ്പുണ്ടാക്കും. ഇതിന്റെ കായ് പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. തമിഴ്: നാവൽ]
- പര്യായപദങ്ങൾ:
- ജംബു
- ജംബൂ
- ജാംബവം.
ഞാഴൽ
- ഒരുവക ഔഷധത്തൈ
- വാതം, രക്തദോഷം, പിത്തം, ജ്വരം, ഛർദ്ദി മുതലായവക്കു നന്നു്. അരച്ചു പൂശിയാൽ മുഖത്തിനു ശോഭയുണ്ടാകും. വശീകരണത്തിനു നന്നു്. തമിഴിൽ – ഞാഴലു.
- പര്യായപദങ്ങൾ:
- ശ്യാമ
- മഹിളാഹ്വയാ
- ലതാ
- ഗോവന്ദിനി
- ഗുന്ദ്രം
- പ്രിയംഗു
- ഫലിനി
- ഫലീ
- വിഷ്വക്സേനാ
- ഗന്ധഫലി
- കാരംഭം
- പ്രിയകം.
ഞാറു്
- നെല്ലിന്റെ തൈ, പറിച്ചു നടാറായ നെല്ലു്
ഞാറ
- ഒരു വക വൃക്ഷം
- ഞാവൽ, ഞാറൽ
- വയലിലേ ഒരു പക്ഷി, ഞാറപ്പക്ഷി
ഞാറ്റുകാല
- നെൽഞാറു പറിച്ചെടുത്ത സ്ഥലം
ഞാറ്റുനില
- യാതൊരു നക്ഷത്രത്തിലെങ്കിലും ആദിത്യന്റെ നില
ഞാറ്റുമുടി
- ഒരുപിടി ഞാറു കെട്ടിയതു്
ഞാറ്റുവട്ടം
- യാതൊരു നക്ഷത്രത്തിലും ആദിത്യൻ നില്ക്കുന്ന സമയം
ഞാറ്റുവട്ടി
- പാകുന്ന സ്ഥലം
- കൃഷിശാസ്ത്രപ്രകാരം ഞാറ്റുവട്ടി എന്നു പറയപ്പെടുന്നതു ചെറിയ കണ്ടത്തിൽ പണിചെയ്ത വിത്തുകൾ വളരെ ഞെരുക്കമായി അടുത്തു വിതയ്ക്കുന്നതാകുന്നു. ചിലപ്പോൾ നെല്ലുവിത്തു മുളപ്പിച്ചിട്ടാണു വിതക്കുന്നതു്. രണ്ടുമൂന്നു ദിവസം നെല്ലിനെ വയ്ക്കോൽകൊണ്ടു മൂടി ചൂടും നനവും തട്ടിച്ചാൽ മുളപൊട്ടും. നാലോ ആറോ ആഴ്ചവട്ടം കഴിഞ്ഞിട്ടു ഞാറ്റുവട്ടിയിൽ നിന്നിളക്കി മേൽപ്രകാരം തയാറാക്കിയ കണ്ടത്തിൽ നടണം. ആറുമാസത്തെ മൂപ്പുള്ള നെല്ലു ഞാറ്റുവട്ടിയിൽ ആറാഴ്ചയോളം കിടക്കുന്നതിൽ വിരോധമില്ലെങ്കിലും മൂന്നൊ നാലോ ആഴ്ച കഴിഞ്ഞാൽ നടുകയാണു്.
ഞാറ്റുവേല
- ഏതെങ്കിലും നക്ഷത്രത്തിൽ ആദിത്യൻ സ്ഥിതിചെയ്യുന്ന സമയം
ഞാറ്റുഴം
- പാകുന്ന സ്ഥലം
ഞെക്കു്
- ഞെരുക്കൽ
- അമുക്കൽ
ഞെക്കൽ
- അമർത്തൽ
ഞെക്കുന്നു
- ഞെരുക്കുന്നു
- അമുക്കുന്നു
‘ഒരുത്തൻകാലടിഞെക്കും
ഒരുത്തൻകൈതിരുമ്മീടും’
ഒരുത്തൻകൈതിരുമ്മീടും’
— നാളായണിചരിതം തുള്ളൽ
ഞെങ്ങുക
- വീർപ്പുമുട്ടുക
- അമരുക, പിഴിയുക
- ചതയുക
- കൈക്കോലുകൊണ്ടു പൊങ്ങുക
- സകര്‍മ്മകക്രിയ:ഞെക്കുക.
ഞെട
- ശബ്ദവിശേഷം
- വീഴുന്നശബ്ദം
- വൃക്ഷങ്ങൾ ഞെരുങ്ങുന്ന ശബ്ദം
ഞെടുക്കം
- നടുക്കം
- ഞെട്ടൽ
ഞെടുക്കനെ
- പെട്ടെന്നു്
ഞെടുങ്ങുക
- നടുങ്ങുക
- ഇളകുക
ഞെടു ഞെടെ
- തകർച്ചയായിട്ട്
- പെട്ടെന്നു
- ശബ്ദവിശേഷം
‘ഞെടുഞെടനുടനുടനടവികൾതോറും
കരടികൾകടുതരമലറുന്നേരം’
കരടികൾകടുതരമലറുന്നേരം’
— ഭാഷാനൈഷധചംപു
ഞെടുപ്പു
- ഞെട്ടു്
- കാകളുടെ തണ്ടു്
ഞെട്ടു്
- ഞെടുപ്പു്
- തണ്ടു്
ഞെട്ടൽ
- നടുക്കം
- ഇളക്കം
ഞെട്ടാഞെടുങ്ങു
- ഒരു ഔഷധത്തൈ
ഞെട്ടി
- ഒരു കായുടെയോ ഇലയുടെയോ ഞെട്ടു്
ഞെട്ടികുഴിയൻ മാവു്
- ഒരു വൃക്ഷം
- തണ്ടു്
- പച്ചക്കായ് പിത്തം, രക്തദോഷം, ദാഹം ഇവയെ ഉണ്ടാക്കും. പഴുത്തകായ് അരുചി, തണ്ണീർദാഹം, ശ്രമം മുതലായവയ്ക്കു നന്നു. ഈ മാങ്ങ നല്ലപോലെ പഴുത്താലും തൊലിക്കു ചവർപ്പ് കാണും. സംസ്കൃതം: രാജാമ്രം.
ഞെട്ടുക
- നടുങ്ങുക
- ഇളകുക
ഞെണുക്കം
- ഞണുക്കം
ഞെണ്ടാഴക്കു
- മുപ്പത്തിരണ്ടിൽ ഒന്നു നാഴി
ഞെമുണ്ടുക, ഞെവിണ്ടുക
- വിരലുകളുടെ മദ്ധ്യെ വെച്ചു ഞെക്കുക
- പിതുക്കുക
- വിരകിപ്പിഴിയുക
ഞെരിക്ക്
- ചെറുകഴുക്കോൽ കേറ്റുന്നതിനു കഴുക്കോലിൽ വച്ചുകെട്ടുന്ന ഒരു വാരി
ഞെരിച്ചിൽ
- തകർക്കുക
- ചതയ്ക്കുക
ഞെരിഞ്ഞാംപുളി
- ഒരു വള്ളി
- ചുണ്ണാമ്പു വള്ളി
- ഇതിനു കുടമ്പുളി, കൊടുക്കാപ്പുളി, പിണറിൻപുളി ഇങ്ങനെയും പേരുണ്ടു്. കഫം, വാതം, ശൂലം, പ്ലീഹ, അശ്മരി, ചുമ, അരുചി, ഇത്യാദിക്കു നന്നു്. മലത്തെ ഇളക്കും. സംസ്കൃതം: അമ്ലവേതസം. തമിഴ്: പുളിവഞ്ചി. ഇംഗ്ലീഷ്: Common Sorrel കാമൺ സോറൽ. എന്റെ അന്വേഷണത്തിൽ ചുണ്ണാമ്പുവള്ളി എന്നതു ഘനംകൂടിയ മറ്റൊരു തരം വള്ളി എന്നു അറിയുന്നു.
ഞെരിഞ്ഞിൽ
- ഒരങ്ങാടിമരുന്ന്
- പര്യായപദങ്ങൾ:
- പലങ്കഷം
- ഇക്ഷുഗന്ധം
- ശ്വദംഷ്ട്രാ
- സ്വാദുകണ്ടകം
- ഗോകണ്ടകം
- ഗോക്ഷുരകം
- വനശൃംഗാടാ.
ഞെരിപ്പു്
- ഞെരിച്ചിൽ
- നെരിപ്പു്
- തീയ്
ഞെരിയൻപുളി
- ഞെരിഞ്ഞാംപുളി
- പര്യായപദങ്ങൾ:
- സഹസ്രവേധി
- ചുക്രം
- അമ്ലവേതസം
- ശതവേധി.
ഞെരിയുക
- തകരുക, ഉടയുക, വിള്ളുക
- ചതയുക
- ഞെങ്ങുക
- സകര്‍മ്മകക്രിയ:ഞെരിക്കുക.
ഞെരിവു്
- ഉടവു്
- ചതവു്
ഞെരുക്കം
- അമുക്കൽ
- ഉപദ്രവം
- ബലബന്ധം
- ആവശ്യം
- മുറുക്കം, ഇറുക്കം
ഞെരുങ്ങുക
- നിർബന്ധത്തിൽ പെടുക
- തങ്ങുക
- വിഷമിക്കുക
- ഞെരുക്കം സഹിക്കുക
- സകര്‍മ്മകക്രിയ:ഞെരുക്കുക.
ഞെരുഞെരെ
- കടുപ്പമുള്ളതു വല്ലതും പൊടിക്കുമ്പോളത്തേപ്പോലെ ഉള്ള ശബ്ദം
ഞെവിടുക, ഞെവിണ്ടുക, ഞെമുണ്ടുക
- വിരകിപ്പിഴിയുക
ഞെളിച്ചിൽ
- ശരീരം പിറകോട്ടു വളക്കുക
- മോടിഭാവം
- അഹങ്കാരം
ഞെളിയൻ
- അഹങ്കാരി
ഞെളിയുക
- പിറകോട്ടു ശരീരം വളക്കുക
- അഹംകാരത്തോടു കൂടെ നടക്കുക
- (സകര്‍മ്മകക്രിയ:ഞെളിക്കുക.)
ഞെളിവു്
- പിറകോട്ടു ശരീരം വളക്കുക
- മോടിഭാഗം
- അഹങ്കാരം
ഞെള്ളു
- മുളകൾ തെറ്റിപ്പിളർക്കുക
ഞെഴുകു
- ഒരുവക കാടു്
ഞെറി
- വസ്ത്രമടക്കു്
- പിന്നൽ
ഞെറി, നെറി
- ചട്ടം
- ക്രമം
ഞെറിച്ചിൽ
- വസ്ത്രം മടക്കുക
- ചുരുട്ടൽ
ഞെറിയുക
- വസ്ത്രം ചുളുക്കുക
- ഞെറിവുണ്ടാക്കുക
ഞെറിവു്
- മടക്കു്
- വസ്ത്രത്തിലും മറ്റും ഉണ്ടാകുന്ന ചുളുക്കു്
ഞെറുകൽ
- ദീനം വരാറാകുമ്പോൾ ദേഹത്തിലുണ്ടാകുന്ന ഒരു വല്ലായ്മ
ഞെറുകുക
- ദീനം വരാറാകുമ്പോൾ ദേഹത്തിൽ ഒരു വല്ലായ്മ തോന്നുക
ഞെറുമ്പൽ
- പല്ലുകടി
ഞെറുമ്പിക്കുക
- പല്ലുകടിക്കുക
- മീശപിരിക്കുക, നിവിരുക
ഞെറ്റിയൽ
- ഓളം മറിച്ചിൽ
ഞേങ്ങോൽ
- നുകത്തോടു ചേർത്തു കെട്ടുന്ന സാധനം
- ഒരായുധം, കൊഴു
ഞേടു
- മുഷ്ടികൊണ്ടു് തലക്കിട്ടു് ഇടിക്കുക
- കുത്തു്
ഞേടുന്നു
- കൈചുരുട്ടിപ്പിടിച്ചുകൊണ്ടു് തലക്കിട്ടിടിക്കുന്നു
ഞേൺ
- ഞെളിവു്
ഞൊടിക്കുന്നു
- കൈവിരലുകൾ തമ്മിൽ തെറ്റിച്ചിട്ടു ഒരുവക ശബ്ദം പുറപ്പെടുവിക്കുന്നു
- നാമം – ഞൊടിപ്പു. ഞൊടി, നൊടി – 1. ഞൊടിക്കുമ്പോളുണ്ടാകുന്ന ശബ്ദം 2. ഒന്നു ഞൊടിക്കുവാൻ വേണ്ട സമയം, ക്ഷണനേരം.
ഞൊട്ട
- ശരീരത്തിന്റെ സന്ധികളിൽ നിന്നുവരുന്ന ശബ്ദം
ഞൊട്ടയൊടിക്കുന്നു
- ഞൊട്ടയിടുന്നു
- ഞൊട്ടകളയുന്നു
ഞൊട്ടാഞൊടിയൻ
- ഒരുപച്ചമരുന്നു്
ഞൊങ്ക
- കൈയുടെ ശോഷിപ്പു്
- ചൊങ്ക
- വളഞ്ഞകൈ
ഞൊങ്കൻ
- കൈ ശോഷിച്ചവൻ
ഞൊങ്കുന്നു
- കൈ ശോഷിച്ചുപോകുന്നു
ഞൊങ്ങണം
- നൊങ്ങണം
- ഒരുമാതിരി പുല്ലു്
- മണിത്തുമ്പ
ഞൊരയ്ക്കുന്നു, ഞരയ്ക്കുന്നു
- പെരുകുന്നു
- കൃമിക്കുന്നു
ഞൊറി
- വസ്ത്രത്തിലുണ്ടാകുന്ന ഒരുമാതിരി ചുളുക്കു്
ഞൊറിച്ചിൽ
- ചുളിച്ചിൽ
ഞൊറിവു്
- വസ്ത്രത്തിലും മറ്റും ഉണ്ടാകുന്ന ചുളിവു്
ഞോടു്
- കൈചുരുട്ടിപ്പിടിച്ചുകൊണ്ടു തലയ്ക്കിട്ടു് ഇടിക്കുക
- കുത്തു്
ഞോടുന്നു
- കൈചുരുട്ടിപ്പിടിച്ചുകൊണ്ടു തലയ്ക്കിട്ടിടിക്കുന്നു
ഞോള, നോള
- വായിൽ നിന്നു ഒലിക്കുന്ന ഉമിനീർ