ഒ
ഒ
- ഒരു സ്വരാക്ഷരം
- ഹ്രസ്വസ്വരം, കണ്ഠോഷ്ഠം. അ + ഉ = ഒ.
- അനുസരണം
- വിളി
- ഓർമ്മ
- ദയ
ഒകാട്ടി
- നീട്ടി വലിച്ചു കാണിച്ചിട്ടു കൊടുക്കാതെയിരിക്ക
ഒക്ക
- എല്ലാം
ഒക്ക
- ഭംഗിയിൽ
ഒക്കപ്പാടെ
- എല്ലാം കൂടെ
ഒക്കവേ
- മുഴുവനും
ഒക്കറായ്ക, ഒക്കായ്മ, ഒവ്വായ്മ
- ചേരായ്ക
- ചേരായ്മ
ഒക്കാണം
- വാഗ്ദത്തം ചെയ്ത സമ്മാനം
ഒക്കു
- എളി (ഇളി)
- അര
ഒക്കുക
- യോജിക്കുക
- നന്നാക്കുക
- തുല്യമാവുക
- ഉണ്ടാവുക
- സാധിക്കുക
ഒക്കെ
- എല്ലാം
ഒക്കെയും
- മുഴുവനും
ഒച്ച
- ശബ്ദം (ഓശ)
- കേൾവി, കീർത്തി
ഒച്ചപ്പാടു്
- ശബ്ദം
ഒച്ചപ്പെടുക
- ശബ്ദമുണ്ടാവുക
- സകര്‍മ്മകക്രിയ:ഒച്ചപ്പെടുത്തുക.
- പര്യായപദങ്ങൾ:
- ഒച്ചപ്പെടുത്തപ്പെട്ടതിനു പര്യായങ്ങൾ സ്വനിതം
- ധ്വനിതം. ഒച്ചപ്പെടുത്തുന്നവൻ എന്നതിനു പര്യായങ്ങൾ രവണൻ
- ശബ്ദനൻ
ഒച്ചയടപ്പു്
- ശബ്ദം പുറപ്പെടുന്നതിനുള്ള തടവു
ഒച്ചു്
- ഇഴയുന്ന ഒരു ചെറിയ ജന്തു
ഒച്ചുടികുത്തി
- ഒരൗഷധം
- വെളുത്തതിന്റെ വേരു ബാലന്മാരുടെ ‘പശുക്കരണിഎടുപ്പ്’ എന്ന രോഗത്തിനു നന്നു.
ഒടി
- വലി
- ഉം, വയറ്റിന്റെ ഒടി.
- വലിച്ചുമുറിക്കുക, പൊട്ടിക്കുക
- നിലത്തിന്റെ ഒരു ഭാഗം
- ഒടുകനീരു്
- മറപ്പുര
- കഴലപ്പാടു്
- വേട്ടക്കാരന്റെ മാടം (കുടിൽ)
ഒടിക്കാരൻ
- കൂട്ടുകാരൻ
- വേട്ടയിൽ ഒടിയിലിരിക്കുന്നവൻ
ഒടിക്കുക
- മുറിക്കുക, വളച്ചൂമുറിക്കുക
- ക്ഷുദ്രം ചെയ്യൂക
- കാരണക്രിയ:ഒടിപ്പിക്കുക.
ഒടിക്കുരു
- ഒടുകനീരു (ഒരു ദീനം)
ഒടിക്കുഴി
- മറപ്പുര
ഒടിച്ചിൽ
- ഒടിവ്
- പര്യായപദങ്ങൾ:
- ഒടിച്ചതു് എന്നതിന്റെ പര്യായങ്ങൾ – രുഗ്ണം
- ഭുഗ്നം.
ഒടിമാടം
- ചീത്തവീട്
- വേട്ടക്കാരുടെ മാടം
ഒടിയൻ
- ക്ഷുദ്രക്കാരൻ
ഒടിയറവു
- വീഴ്ച
ഒടിയുക
- മുറിഞ്ഞു വേർപെടുക
ഒടിവിദ്യ
- ക്ഷുദ്രം
- ആഭിചാരം
ഒടിവ്
- വളച്ചുമുറിക്കുക
ഒടു
- സംയോജികാപ്രത്യയം
ഒടുക്
- കഴല
- നീരു
- ഒരു വർഷം
‘പാരം വന്നു പഴുത്തോരൊടുകിനു’
— കിരാതം തുള്ളൽ
.ഒടുക്കത്തു
- അവസാനത്തിൽ
ഒടുക്കം
- അവസാനം
- ഒടിവ് എന്നതു നോക്കുക.
ഒടുക്കുക
- അവസാനിപ്പിക്കുക
- കരംകൊടുക്കുക
- ചെലവിടുക
- കാരണക്രിയ:ഒടുക്കിക്കുക.
ഒടുങ്ങൽ
- അവസാനം, നാശം, മരണം
- ചെലവാക, തീർന്നുപോവുക
- വസൂരി കൊണ്ടു മരണംപ്രാപിക്കുക
ഒടുങ്ങുക
- അവസാനിക്കുക, നശിക്കുക, മരിക്കുക
- ചെലവാകുക, തീർന്നു പോവുക
- വസൂരി പിടിപ്പെട്ടു മരിക്കുക
ഒടുവ്
- അവസാനം
- ഒടുവിലുള്ളതു് അല്ലെങ്കിൽ ഒടുവിലുണ്ടായതു് എന്നതിനു.
- പര്യായപദങ്ങൾ:
- അന്തം
- ഇക്ഷന്യം
- ചരമം
- പശ്ചിമം
- പാശ്ചാത്യം
- അന്ത്യം
ഒട്ടകം
- ഒരു മൃഗം
- ഒട്ടകക്കുട്ടിക്കു പര്യായം – കരഭം. ഒട്ടകക്കൂട്ടത്തിനു പര്യായം – ‘ഔഷ്ട്രകം’. ഒട്ടകപ്പാൽ കഫം, വാതം, ആനാഹം, ക്രിമി, ശോഫം, ഉദരം, അർശസ്സ് ഇവയെ നശിപ്പിക്കും. ദീപനമാണു്. അല്പരൂക്ഷവും ഉഷ്ണവുമാകുന്നു.
- പര്യായപദങ്ങൾ:
- ഉഷ്ട്രം
- ക്രമേളകം
- മയം
- മഹാംഗം.
ഒട്ടം
- രണ്ടുപലക തമ്മിൽ ചേർക്കുന്നതിനു കൂട്ടിത്തറയ്ക്കുന്ന മരക്കഷണം
- പോരാട്ടം
- വിവാദം
ഒട്ടർ, ഒട്ടിയർ
- ഒരു താണ ജാതിക്കാർ
- കുളം കോരികൾ. (സ്ത്രീ:ഒട്ടത്തി)
ഒട്ടൽ
- അമപ്പുല്ല്
- പറ്റൽ
ഒട്ടലാമ്പൽ
- ഒരു വക താമര
ഒട്ടലാർ
- ശത്രുക്കൾ
- തമിഴ്: ഒട്ടാർ.
ഒട്ടി
- ഒരുമാതിരി അപ്പം
ഒട്ടിക്ക
- ചേർക്കുക
ഒട്ടു്
- കുറെ, അല്പം ഏതാനും
- അധികം
ഒട്ടു്
- ചേർപ്പു
- ചതവു്
- ഞെരുക്കു്
- ഒരു വിധം പശ
ഒട്ടും
- അല്പവും
- കുറച്ചും
ഒട്ടുക
- ചേരുക
- പറ്റുക
- കൂട്ടുക
- സകര്‍മ്മകക്രിയ:ഒട്ടിക്കുക.
- സംയോജികാ പ്രത്യയമായ ‘ഒടു’ എന്നതു ‘ഒട്ടൂക’ എന്ന കൃതിരൂപത്തിൽ നിന്നും ഉത്ഭവിച്ചതാണ്.
ഒട്ടുകോൽ
- പേരാൽ
- പശപിരട്ടി പക്ഷിയെ പിടിക്കാൻ വെയ്ക്കുന്ന കോൽ.
ഒട്ടുക്കു്
- എല്ലാം കൂടെ
ഒട്ടുചിലന്തി
- മസൂരി പതിനെട്ടിൽ ഒന്നു്
‘ശ്ലേഷ്മജ്വരത്തിലാറാമൻ
ഓടുന്നതു ചിലന്തിയാം
വിരേചിച്ചു തുടങ്ങീടും
കണ്ണു പാരം ചുവന്നിടും
കണ്ടാലുടൻ വറുത്തിട്ടു
പഴുത്ത മനയോലപോൽ
നിറവും മണവും പിന്നെ
പത്താംനാളിൽ കുളിച്ചിടാം
പലർക്കും പകരുന്നോരു
വ്യാധിയെന്നറിവു പുനഃ
ചികിത്സാരക്ഷകൾ ചെയ്താൽ
മരിക്കില്ലെന്നു നിർണ്ണയം’
ഓടുന്നതു ചിലന്തിയാം
വിരേചിച്ചു തുടങ്ങീടും
കണ്ണു പാരം ചുവന്നിടും
കണ്ടാലുടൻ വറുത്തിട്ടു
പഴുത്ത മനയോലപോൽ
നിറവും മണവും പിന്നെ
പത്താംനാളിൽ കുളിച്ചിടാം
പലർക്കും പകരുന്നോരു
വ്യാധിയെന്നറിവു പുനഃ
ചികിത്സാരക്ഷകൾ ചെയ്താൽ
മരിക്കില്ലെന്നു നിർണ്ണയം’
— മസൂരിപടലം
ഒട്ടുഞാൺ, ഒട്ടിഞാൺ
- അരയിൽ ഉണ്ടാകുന്ന ചൊറി
ഒട്ടത്തുക
- ആകത്തുക
ഒട്ടേടം
- കുറേദൂരം
- കുറേദിക്കു്
ഒട്ടേറെ
- കുറേ അധികം
ഒട്ടൊട്ടു
- കുറച്ചുകുറച്ചു
- കുറേശ്ശ
ഒട്ടൊഴിയാതെ
- വളരെയുള്ള
- സംഖ്യയില്ലാത്ത
ഒണ്ട
- ചുരക്കുടുക്ക
ഒൺ
- അഴകുള്ള
- വലുതായ
ഒൺ
- ഒരു ശുദ്ധഭേദകം
ഒണ്ണുതലാർ
- സുന്ദരിമാർ
- പ്രചാരലുപ്തം:
ഒണ്മ
- വിശേഷണം:
- അഴകു്
- ഭംഗി
- ഒൺ
ഒതളങ്ങാ
- കാണിക്കാപ്പരിപ്പു്
- ഒരു വക കായ്. വിഷമുള്ളതാണു്. തിന്നാൽ മരിച്ചുപോകും.
ഒതി
- ഉതി
ഒതുക്കം
- അടക്കം
- ശാന്തത
- വണക്കം
- ഇറക്കം
- മറവു്
- ഞെരുക്കം
- അമർത്തൽ
- രഹസ്യം
- ഗൂഢസ്ഥലം
- കൈയടക്കം
- മര്യാദ
- സാവധാനത്തിലുള്ള ചേർച്ച
ഒതുക്കു്
- കല്പട
- ആരോപണം, സോപാനം ഇവ 2-ം, കല്ലുകൊണ്ടും മറ്റും കെട്ടിപ്പടുത്തുണ്ടാക്കിയ ഒതുക്കിന്റെ (കല്പടയുടെ) പേർ.
ഒതുങ്ങുക
- അടങ്ങുക
- ശാന്തമായിരിക്കുക
- വണങ്ങുക
- ഇറുകുക
- മറയുക
- ഞെരുങ്ങുക
- അമർന്നിരിക്കുക
- സകര്‍മ്മകക്രിയ:ഒതുക്കുക.
- സാവധാനത്തിൽ ചേരുക
ഒത്ത
- വിശേഷണം:
- ചേർച്ചയുള്ള
- ശരിയായ
- ഇഷ്ടമായ
ഒത്തപോലെ, ഒത്തവണ്ണം
- ഇഷ്ടം പോലെ
ഒത്താൻ, ഒസ്സാൻ
- മാപ്പിളക്ഷൗരകൻ അറബി:
ഒത്തായം, ഒത്തായ്മ
- പയറ്റൽ
- ചാട്ടം
ഒത്താശ
- സഹായം
ഒത്തുക
- ചാടുക
- പയറ്റുക
ഒത്തുണിയുക
- പറിച്ചെടുക്കുക
ഒത്തൊരുമ
- സ്നേഹം
- ചേർച്ച
ഒദനപാകി
- പാച്ചോറ്റി
- കരിംകുറിഞ്ഞി
ഒൻപതീതു
- വിശേഷണം:
- ഒൻപതുഒൻപതുവീതം
- ഒൻപതൊൻപതായിട്ടുള്ള
ഒന്നാകെ
- എല്ലാംകൂടെ
ഒന്നാന്തരം
- മേൽത്തരം
- ഒന്നാമത്തേതു്
ഒന്നായ്
- ചേർന്നു
- കൂടി
ഒന്നിക്കുക
- ചേർക്കുക
- കൂട്ടുക
ഒന്നിച്ചു്
- ഒരുമിച്ചു്
- കൂടെ
ഒന്നിപ്പിക്ക
- ഒരുമിപ്പിക്ക
ഒന്നിയ
- ഇണങ്ങിയ
ഒന്നുക
- യോജിക്കുക
ഒപ്പന
- പരസമ്മതം
ഒപ്പനപ്പാട്ടു
- തിരട്ടുകല്യാണത്തിനു മാപ്പിളസ്ത്രീകൾ പാടുന്ന പാട്ടു്
ഒപ്പനമുട്ടുക
- ഒപ്പനപ്പാട്ടു പാടുക
ഒപ്പം
- വിശേഷണം:
- തുല്യമായ
- നിരപ്പായ
ഒപ്പം
- തുല്യം
- നിരപ്പു്
ഒപ്പമിടുക
- നിരപ്പാക്കുക
ഒപ്പരം
- ഒരുമിപ്പു്
ഒപ്പരി
- മരിച്ചവരെ ഉദ്ദേശിച്ചു സ്തുതിപാടിക്കരയുക
- ചിലദിക്കിൽ ഒപ്പാരു എന്നു പറയുന്നു.
ഒപ്പൽ
- തുടയ്ക്കൽ
- വല്ലതും മീതെ അമർത്തിത്തിരിയെ എടുക്കുക
- പതുക്കെ തൊടുക
ഒപ്പവർ
- ഒക്കുന്നവർ
ഒപ്പാരു്
- മരിച്ചവരെ ഉദ്ദേശിച്ചു സ്തുതിപാടിക്കരയുക
ഒപ്പിക്കുക
- ശരിയാക്കുക
- തുല്യമാക്കുക
- ബോദ്ധ്യപ്പെടുത്തുക
- ചതിക്കുക
ഒപ്പിടുക
- എഴുത്തിൽ അടയാളം വെയ്ക്കുക
ഒപ്പു്
- എഴുത്തിൽ വെയ്ക്കുന്ന അടയാളം
- തുല്യത
- (പ്രചാരലുപ്തം).
ഒപ്പുക
- തുടയ്ക്കുക
- വല്ലതും മീതെ അമർത്തി തിരിയെ എടുക്കുക
- പതുക്കെ തൊടുക
ഒപ്പുകാണം
- ഒപ്പിട്ടുകൊടുക്കുന്നതിനുളള അനുഭവം
ഒപ്പുനിരപ്പു്, ഒപ്പനിരപ്പു്
- സമം
ഒപ്പൊപ്പം
- വിശേഷണം:
- തുല്യമായ
ഒപ്പൊരുകൈ
- ഒത്തകൈ
ഒമടു
- മുഴ
ഒയിവനം
- ഉപജീവനം (പ്രാചീനമലയാളം:)
ഒയ്യാരം
- നാട്യം
- വലിപ്പം (പ്രാചീനമലയാളം:)
ഒരക്കണം
- ഒരു നിമിഷത്തിൽ
ഒരിക്കൽ, ഒരിക്കാൽ
- ഒരു സമയത്തു്
‘ഒരുദിനമൊരിക്കാലൊരുപിടിഭുജിപ്പാൻ
— പതിനാലു വൃത്തം
.ഒരിക്കൽ
- ഒരു നേരം ആഹാരം കഴിച്ചിരിക്കുക (വ്രതം)
ഒരിക്കം
- ഇഷ്ടം
ഒരിക്കലും
- ഒരു സമയത്തും
ഒരിക്കാൽ
- ഒരു കാൽ എന്നതിന്റെ രൂപ ഭേദം
- ഇതാണ് ഒടുവിൽ ‘ഒരിക്കൽ’ എന്നു പരിണമിച്ചതു്.
ഒരീടു്
- ഒരു പ്രാവശ്യം
ഒരു
- വിശേഷണം:
- ഒന്നു്
ഒരുകൈ(യ്)
- വിശേഷണം:
- ഏകമനസ്സുളള
- ഒരു കൈനിറഞ്ഞ
ഒരുക്കം
- വട്ടംകൂട്ടുക, ഉദ്യമം
- തുടങ്ങുക, ആരംഭം
- പ്രയത്നം
- അവസാനം
- യോജിപ്പു്
ഒരുക്കുമാനം
- വസ്തുക്കൾ
ഒരുങ്ങുക
- വട്ടംകൂട്ടുക, തയാറാവുക
- തുടങ്ങുക
- പ്രയത്നം ചെയ്യുക
- അവസാനിക്കുക, തീരുക
- സകര്‍മ്മകക്രിയ:ഒരുക്കുക.
ഒരുച്ചെവിയൻ
- ഒരു ചെടി
ഒരുത്തൻ
- ഒരു മനുഷ്യൻ
ഒരുത്തി
- ഒരു സ്ത്രീ
ഒരുനാളും
- ഒരിക്കലും
ഒരുനില
- വിശേഷണം:
- ഏകമനസ്സായുളള
ഒരു നേരം
- ഒരു സമയം
- ഒരിക്കൽ (വ്രതം)
ഒരുപാടു
- വിശേഷണം:
- ഒരു പക്ഷത്തിലുളള
ഒരുപാടു
- ഒരംശം
ഒരുപാടു
- ഒരിക്കൽ
- അധികം
ഒരുമ
- സ്നേഹം
- ഐക്യം
ഒരുമ
- വിശേഷണം:
- ഒരു കീഴ്കണക്കു്
ഒരുമപ്പാടു്
- ഒരുമ്പാടു്
ഒരുമാവു്
- ഒരു കീഴ്ക്കണക്ക്
- ഒരുമ
ഒരുമിക്കുക
- ഒന്നിച്ചു ചേരുക
ഒരുമിച്ചു്
- കൂടെ, ഒന്നിച്ചു
- ഏകമനസ്സായിട്ടു്
ഒരുമ്പാടു്
- ഉദ്യമം, ഒരുക്കം, ശ്രമം
- ആരംഭം
- ഐക്യം
ഒരുമ്പെടുക
- ഉദ്യമിക്ക, ഒരുങ്ങുക, ശ്രമിക്കുക
- ആരംഭിക്കുക
- ഒരുമിക്കുക
ഒരുവൻ, ഒരുവർ
- ഒരുത്തൻ
ഒരുവൾ
- ഒരുത്തി
ഒരുവേരൻ
- പെരുകുലം
- പെരുക
- ഒരു ചെടി
ഒരൂഴം
- ഒരു സമയം
- ഒരാണ്ടു
- ഒരു പ്രാവശ്യം
ഒരേടത്തു്
- ഒരു ദിക്കിൽ
ഒരേടം
- ഒരു ദിക്കു്
ഒരേടവും
- ഒരു ദിക്കിലും
ഒലന്ത, ലന്ത
- ഹാളൻഡ് എന്ന രാജ്യം
ഒലമാരി
- ഒരു വിധം കപ്പൽ
ഒലി
- ശബ്ദം
ഒലിക്കുക
- ഒഴുകുക
- സകര്‍മ്മകക്രിയ:ഒലിപ്പിക്കുക.
- പര്യായപദങ്ങൾ:
- സ്നവം
- സ്രവം.
ഒലിപ്പു്
- ഒഴുക്കു്
ഒലിവു്
- ഒഴുക്കു്
- ജലപ്രവാഹം
- ജലപ്രവാഹത്തിനു.
- പര്യായപദങ്ങൾ:
- സ്രോതസ്സ്
ഒലുമ്പു്
- തൂക്കുകട്ടി
- ഈയക്കട്ടി
ഒലുമ്പുക
- ലാഞ്ചുക
- ജലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലച്ചുകഴുകുക
ഒല്ല, ഒലാ
- അരുതു
- പാടുള്ളതല്ല. 2-ആം നിഷേധാർത്ഥത്തെ കുറിക്കുന്നു
‘പോകൊല്ലാ പോകൊല്ലാ മമവല്ലഭാ
പോകിൽനിന്നെക്കൊലചെയ്യുംസുഗ്രീവൻ’
‘കൊന്നീടൊലാ സോദരാ കന്യകാംമേ’
പോകിൽനിന്നെക്കൊലചെയ്യുംസുഗ്രീവൻ’
— ഇരുപത്തിനാലുവൃത്തം
‘കൊന്നീടൊലാ സോദരാ കന്യകാംമേ’
— ശ്രീകൃഷ്ണചരിതം
ഒല്ലാത്ത, ഒല്ലാത
- അരുതാത്ത
‘ഒഴികൊഴിക ദശവദന ശൃണുമമ വചോ ഭവാൻ’
ഒല്ലാതകാര്യമോരായ്കമൂഢപ്രഭോ
ഒല്ലാതകാര്യമോരായ്കമൂഢപ്രഭോ
— അദ്ധ്യാത്മരാമായണം
ഒല്ലായ്മ
- ദോഷം
- ചീത്തത്തം
- പ്രാപ്തികേടു്
ഒല്ലി
- പുതപ്പു്
ഒല്ലിയൽ
- ഉടയാട
ഒല്ലുക
- സമ്മതിക്കുക
- സ്നേഹിക്കുക
- സാധിക്കുക
- യോഗ്യമാക്കുക
ഒവ്വ
- ഒക്കുക
ഒവ്വാ
- ഒക്കുകയില്ല, സമമാവുകയില്ല
- വഹിയാ, ഇല്ല
ഒവ്വാതെ
- ഒക്കാതെ
- ഒപ്പലാകാതെ
ഒവ്വാത്ത
- വിശേഷണം:
- ചേരാത്ത
ഒവ്വായ്മ
- ചേരായ്മ
ഒസ്യത്തു്
- മരണപത്രം
ഒളകു്
- ആയുധാഭ്യാസത്തിൽ ഒരു പ്രധാന ഭാഗം
- ഉളകു്
- ഉളവു്
ഒളച്ചിൽ
- വേദന
- കുത്തിനോവുക
- ഉളച്ചിൽ
ഒളയുക
- വേദനയുണ്ടാവുക
- കുത്തിനോവുക
- ഉളയുക
ഒളി
- കാന്തി
ഒളിക്കുക
- മറഞ്ഞുകളയുക
- സകര്‍മ്മകക്രിയ:ഒളിപ്പിക്കുക.
- പര്യായപദങ്ങൾ:
- ഒളിച്ചവൻ എന്നതിനു പര്യായങ്ങൾ – നഷ്ടൻ
- തിരോഹിതൻ
ഒളിപുരുഷൻ
- ജാരൻ
- ഒളിശയനക്കാരൻ
ഒളിപ്പിടം
- ഒളിക്കുന്ന സ്ഥലം
ഒളിപ്പു്
- മറവു്
ഒളിമ
- പ്രകാശം
- ശോഭ
ഒളിമരം
- എരിമരം
- രാത്രിയിൽ പ്രകാശിക്കുന്ന ഒരു മരം
ഒളിമറ
- ഒളിക്കുന്ന സ്ഥലം
ഒളിമിന്നൽ
- ശോഭ
ഒളിയമ്പു്
- ഒളിച്ചുവിടുന്ന അമ്പു്
ഒളിയുക
- മറയുക
- ഒളിയുക × തെളിയുക.
ഒളിവാതൽ
- ഗൂഢമായ മാർഗ്ഗം
- പര്യായപദങ്ങൾ:
- പ്രച്ഛന്നം
- അന്തർദ്വാരം.
ഒളിവു്
- പ്രകാശം, ശോഭ
- മറവു്
ഒഴികഴിവു്
- ഉപായം
- കാര്യവഴി
- നിവൃത്തി
- മാറ്റം
ഒഴികേ
- കൂടാതെ
ഒഴിച്ചിൽ
- നിവൃത്തി, നിർവാഹം
- ഉപായം
- വേർപാടു്
- മാറ്റം
- അതിസാരം
- അവസരം
ഒഴിച്ചുപോക
- പിൻതിരിക
ഒഴിന്തു്
- കൂടാതെ. (തമിഴ്)
ഒഴിയുക
- മാറുക, വിട്ടുപോവുക
- അതിസരിക്കുക
- ഒഴുക
ഒഴിവു്
- വേലയില്ലാത്ത സമയം
- ഉപായം
- നിൎവാഹം
- നിവൃത്തി
- അതിസാരം
- അവസരം
- വേർപാടു്
- മാറ്റം
ഒഴിവുമുറി, ഒഴിമുറി
- നിലം പുരയിടങ്ങൾ മുതലായവ തിരിയെ വാങ്ങുന്നതിനു എഴുതിക്കൊടുക്കുന്ന പ്രമാണം
ഒഴുകൽ
- ഒഴിവു്
- ഒഴുകുക
ഒഴുകു്
- നിലം പുരയിടങ്ങളുടെ അതിരു വിവരം എഴുതിയ കണക്കു്
- ഭിത്തിയുടെ ഒരു വശം
ഒഴുകുക
- ഒലിക്കുക
- സ. ക്രി. ഒഴുക്കുക.
ഒഴുക്കൻ
- വിശേഷണം:
- മിനുസമുള്ള
ഒഴുക്കം
- മിനുസം
- ഭംഗി
- ക്രമം
- ഒലിപ്പു്
ഒഴുക്കു്
- ഒലിവു്
- പര്യായപദങ്ങൾ:
- പ്രവാഹം
- പ്രവൃത്തി.
ഒഴുക്കുനീരു്
- ഒഴുകുന്ന വെള്ളം
ഒഴുങ്കു
- മുറ
ഒഴുവാരം
- അറയുടെ പിൻവശത്തുള്ള ഒരു മുറി
ഒറുവന
- കിട്ടാത്ത
- “ഒറുവനകാലം”.
ഒറ്റ
- വിശേഷണം:
- ഒന്നായുള്ള
ഒറ്റത്താളം
- ഏകതാളം
- ഏകതാളം എന്നതു നോക്കുക.
ഒറ്റൻ
- ഒറ്റുന്നവൻ
- ചാരൻ
ഒറ്റപ്പടവൻ
- ഒറ്റമൂടുപടമുള്ള സർപ്പം
ഒറ്റയായ
- വിശേഷണം:
- ഒന്നായ
- .
- പര്യായപദങ്ങൾ:
- ഒറ്റയായിട്ടുള്ളവൻ എന്നതിനു പര്യായങ്ങൾ. ഏകൻ
- ഏകകൻ
- ഏകാകി.
ഒറ്റൽ
- മീൻപിടിത്തം
- മീൻ പിടിക്കുന്ന (പാത്രം) യന്ത്രം, കുരുത്തി, മീൻകണ്ട
- ചിലർ ഉറ്റാൽ, ഒറ്റാൽ ഇങ്ങിനെയും പറയുന്നു.
- പര്യായപദങ്ങൾ:
- മത്സ്യധാനി
- കവേണി.
ഒറ്റി
- നിലം പുരയിടങ്ങൾ അനുഭവിക്കുന്നതിനുള്ള ഒരു മുറ
ഒറ്റിക്കുറു
- ഒളിച്ചുകളി
ഒറ്റിതേട്ടം
- ഒറ്റിയായി നിലം പുരയിടങ്ങൾ എഴുതിവാങ്ങുക
ഒറ്റിപ്പൂക്കളിക്ക
- ചാരന്റെ ജോലി ചെയ്ക
ഒറ്റിയാൻ, ഒറ്റയാൻ
- ആൺപന്നി
- കൊമ്പനാന
ഒറ്റു്
- വ്യാജത്തെ അറിഞ്ഞു ഗൂഢമായിപ്പറക
ഒറ്റുക
- വ്യാജത്തെ അറിഞ്ഞുപറയുക
- മീൻപിടിക്കുക
- വെരുക (മെരു) പുഴുകു വെളിയിലാക്കുക
ഒറ്റുകാണം
- ഒറ്റി കൊടുക്കുന്നതിനുള്ള കൂലി
ഒറ്റുകാരൻ
- ചാരൻ
- ചതിയൻ
- മീൻപിടിക്കുന്നവൻ