ഓ
ഓ
- ഒരു സ്വരാക്ഷരം
- ദീർഘസ്വരം, കണ്ഠോഷ്ഠ്യം.
ഓ
- ഓർമ്മ
- അനുസരണം
- ആശ്ചര്യം
- വിളി
- കരുണ
- ചോദ്യം
- ഉദാസീനം
- വിപരീതം
- സംശയം
ഓഃ
- ബ്രഹ്മാവു്
ഓക
- ശൂകം
- നെല്ലിന്റെ ഓക്
ഓകൻ
- മീശയുള്ള നെല്ലു്
ഓകം
- ഭവനം
- അഭയസ്ഥാനം
- ആശ്രയം
- ഒരു പക്ഷി
ഓകസ്സ്
- ഭവനം
- ഇവിടെ കൂടിച്ചേരുന്നു എന്നർത്ഥം.
- അഭയസ്ഥാനം
- സ്ഥാനം, ഇരിപ്പിടം
ഓകാരം
- ഓ എന്ന അക്ഷരം
ഓകു്
- വെള്ളം വെളിയിൽപോകുന്നതിനു ശിലാദികൾകൊണ്ടുണ്ടാക്കുന്നഓവു്
- നെല്ലിന്റെ മീശ
- പര്യായപദങ്ങൾ:
- പ്രണാളി.
ഓകുലം
- മാമ്പണ്ടം
- മാവപ്പം
ഓക്കാനം
- മനംമറിപ്പു്
- ഛർദ്ദിപ്പാനുള്ള ഭാവം
ഓക്കാനിക്കുക
- മനംമറിക്കുക
- ഛർദ്ദിപ്പാൻ ഭാവിക്കുക
ഓക്യം
- സുഖപ്പെടാനുള്ള സ്ഥലം
- നന്ദി
- സന്തോഷം
ഓഘം
- കൂട്ടം
- ഊഹിക്കപ്പെടുന്നതു് എന്നർത്ഥം.
- ഒഴുക്കു്
- വഹിക്കുന്നതു് എന്നർത്ഥം.
- മുറുകിയ മട്ടിലുള്ള നൃത്താദികളുടെ പേർ, താളഭേദം
- കൂട്ടിച്ചേർത്തതു് എന്നർത്ഥം.
- പാരമ്പര്യോപദേശം
ഓങ്കം
- ഉന്നതമായ
ഓങ്കാരം
- പ്രണവം
- ഓം എന്ന അക്ഷരം
- ഓം = രക്ഷിക്കുന്നതു് എന്നർത്ഥം, അഃ = വിഷ്ണു, ഉഃ = ശിവൻ, മഃ = ബ്രഹ്മാവു്. ഈ മൂന്നു ശബ്ദങ്ങളും കൂടിച്ചേരുമ്പോൾ അ + ഉ + മ = ‘ഓം’ എന്നാകുന്നു. ബ്രഹ്മവിഷ്ണുശിവന്മാർക്കു് ഒന്നിച്ചുള്ള പേരാകയാൽ ബ്രഹ്മത്തിന്റെ വാചകം എന്നർത്ഥം.
‘അകാരോ ബ്രഹ്മവിഷ്ണീശ
കമഠേഷ്വംഗണേരണേ
ഗൗരവേന്തഃപുരേഹേതൗ
ഭൂഷണോഘ്ര്യാവുമേജ്യയോഃ
ഉകാരഃക്ഷത്രിയേ നേത്രേ
ഹരമൗളൗ ഹരേഹരൗ
മശ്ശാഭൗധാതരിന്മൗനഃ’
കമഠേഷ്വംഗണേരണേ
ഗൗരവേന്തഃപുരേഹേതൗ
ഭൂഷണോഘ്ര്യാവുമേജ്യയോഃ
ഉകാരഃക്ഷത്രിയേ നേത്രേ
ഹരമൗളൗ ഹരേഹരൗ
മശ്ശാഭൗധാതരിന്മൗനഃ’
— രത്നമാല
ഓങ്ങൽ
- അടിപ്പാൻ ഭാവിക്കുക
- തുനിയുക
- ഭയപ്പെടുത്തുക
- തുടങ്ങുക
- പര്യായപദങ്ങൾ:
- ഗുരണം
- ഉദ്യമം.
‘കേഴുവാൻഓങ്ങുമ്പോൾ’
— കൃഷ്ണഗാഥ
.ഓങ്ങുക
- അടിപ്പാൻ ഭാവിക്കുക
- തുനിയുക
ഓച്ചർ
- ക്ഷേത്രത്തിൽ മദ്ദളം കൊട്ടുന്നവരായ ഒരുവക മാരാന്മാർ
ഓച്ചാനം
- വണക്കം
- വലിയ ആളുകളുടെ അടുക്കൽ ‘ഓ’ എന്നു മറുപടി പറയുക
ഓജരാശി
- പന്ത്രണ്ടുരാശികളിൽ ഒറ്റയായി വരുന്നരാശി
ഓജസ്സു്
- തേജസ്സു്
- ബലം
- നേരിട്ടു നില്ക്കുന്നതു് എന്നർത്ഥം.
- പ്രകാശം
- രസം മുതൽ ശുക്ലം വരെയുള്ള ധാതുക്കളുടെ സാരം
- ഇതു ദേഹത്തിൽ സർവാംഗം വ്യാപിക്കുന്നു. ഓജസ്സു നശിച്ചാൽ മരണം. ബുദ്ധ്യഹങ്കാരങ്ങൾ ഇതിൽ നിന്നുണ്ടാകുന്നു.
- പ്രതാപം
- കാവ്യഗുണങ്ങളിൽ ഒന്നു്
- ഓജസ്സ് (കാവ്യഗുണം.) ഏതിന്റെ വൈഭവത്താൽ മനസ്സിനു ഒരു ജ്വലിതത്വപ്രതീതിയുളവാക്കുന്നുവോ ആ ഗുണം ഓജസ്സാകുന്നു. ഓജസ്സു വീരത്തിലും, അതിനെക്കാൾ ബീഭത്സത്തിലും, അതിനെക്കാൾ രൗദ്രത്തിലും അധികം കാണും – ഭാഷാഭൂഷണം.
ഓജസ്വത്തു്, ഓജസ്വി
- വിശേഷണം:
- ബലമുള്ള
- പ്രകാശമുള്ള
ഓജിഷ്ഠ
- വിശേഷണം:
- അത്യധികം ശക്തിയുള്ള
ഓടു്
- കൂടെ
- കൂടി
- ഒന്നിച്ചു്
ഓടു്
- ചെമ്പും ഈയവും കൂടി ഉരുക്കിയ ഒരു ലോഹം
- പുരമേയുന്നതിനു മണ്ണുകൊണ്ടുണ്ടാക്കിയ ഒരു സാധനം
- ഫലങ്ങളുടെ പുറമേ കടുപ്പത്തിലിരിക്കുന്ന തോടു്
- ആമയുടെയും മറ്റും പുറത്തിരിക്കുന്ന കടുപ്പമുള്ള തോടു്
ഓടക്കുഴൽ
- സംഗീതം ഊതുന്ന കുഴൽ
- തീയൂതുന്ന കുഴൽ
- പര്യായപദങ്ങൾ:
- സുഷിരം
ഓടൻ, ഓടത്തുനായർ
- കേരളത്തിലേ ഒരുജാതിനായർ
- ഓടുണ്ടാക്കുന്നവൻ
ഓടമരം
- ഒരു വൃക്ഷം
- ഇതു വാസ്തവത്തിൽ ലതാരൂപമാകുന്നു.
- ഇതു കടുൎവും ഉഷ്ണവുമാകുന്നു. മദഗന്ധമുണ്ട്. രസായനമാണ്. വ്രണം, കൃമി, വാതകഫരോഗങ്ങൾ ഇവയെ കളയും. താപസന്മാർ ഇതിന്റെ കായു് ഭക്ഷിക്കും. ഓടലെണ്ണക്കു കശപ്പുണ്ട്. വളരെ ലഘുവാണ്. വാതത്തെ ശമിപ്പിക്കും. ഉഷ്ണമാണത്രെ. ഓടൽക്കുരു സ്വാദാണ്. അത്യുഷ്ണമല്ല. ത്രിദോഷഘ്നമാകുന്നു.
- പര്യായപദങ്ങൾ:
- ഇംഗുദി (ഇംഗുദം)
- താപസതരു.
ഓടം
- ജലത്തിൽ സഞ്ചരിക്കുന്നതിനുള്ള ഒരുമാതിരി തോണി
- ഉദാ:‘പള്ളിയോടം’.
- (അടിതോൽ എന്നതു നോക്കുക).
ഓടം
- ഓളം
- ഉദാ:എത്രോടം, എത്രത്തോടം = ഏതുവരെ.
ഓടൽ
- ഒരു വള്ളി
- (ഓടമരം നോക്കുക).
ഓടാമ്പൽ
- വാതലടച്ചു പൂട്ടുന്നതിന് ഇരിമ്പുകൊണ്ടുണ്ടാക്കി തറയ്ക്കുന്ന ഓടുതണ്ടു്
- സാക്ഷ
- തഴുത്
ഓടി
- വേഗവും ഭംഗിയുമുള്ള ഒരുമാതിരി ചെറിയ വള്ളം
ഓടുക
- പായുക
- കപ്പൽപോവുക
- തടവില്ലാതിരിക്കുക
- ഉദാ:‘എന്റെ വാക്കു അവന്നു് ഓടുന്നില്ല’.
ഓട്ട
- ചെറിയദ്വാരം
ഓട്ടക്കുഴയാൻ
- അല്പബുദ്ധിയുള്ളവൻ
ഓട്ടക്കൈ(യ്)
- വിശേഷണം:
- കൈയിൽ ദ്രവ്യം ഇരിക്കാത്ത
ഓട്ടട
- ഓട്ടപ്പം
- അരിമാവു്, ഗോതമ്പുമാവു് ഇവ കൊണ്ടുണ്ടാക്കുന്നതാണ്. ബോളി മുതലായതും ഇതിൽ ചേരും. ഇവക്കു ചുരുങ്ങിയ വേവേപാടുള്ളു.
- പര്യായപദങ്ങൾ:
- ആപക്വം
- പൗലി
- അഭ്യുഷം.
ഓട്ടൻതുള്ളൽ
- തുള്ളക്കളി
- തുള്ളക്കഥയുടെ പ്രഥമജനയിതാവു് പ്രസിദ്ധകവി ശിരോമണിയായ കലക്കത്തു കുഞ്ചൻനമ്പ്യാരാകുന്നു. ഇതിന്റെ
- ആവിർഭാവത്തിനു കാരണം അദ്ദേഹവും ഒരു ചാക്യാരും തമ്മിലുണ്ടായ രസക്ഷയമാണ്. തുള്ളൽ മൂന്നുവിധം ഉണ്ടു്. 1. ഓട്ടൻ-പതിനാലുവൃത്തത്തിലേ ആദിവൃത്തം ‘ഗുണഗണമിയലും ഗണനായകനും’ എന്നപോലെ ഇരിക്കും. 2. ശീതങ്കൻ-ഇതു മുറുക്കംകൊണ്ടു ഓട്ടനിൽ താണതാണ്. ‘രാജ്യംനിനക്കുമെനിക്കുവിപിനവും’ എന്ന കിളിപ്പാട്ടുരീതി. 3. പറയൻ-ഇതു ശീതങ്കനിലും പതിഞ്ഞരീതിയിലുള്ളതാകുന്നു. പതിന്നാലുവൃത്തത്തിലേ നവമവൃത്തം ‘തേരിൽനിന്നുനിലത്തിറങ്ങിവിളങ്ങുമംബുജലോചനൻ’ എന്നപോലെ.
ഓട്ടപ്പം
- ഓട്ടട
- ഓട്ടട നോക്കുക.
ഓട്ടപ്പെടുത്തുക
- തുള (ദ്വാരം) ഉണ്ടാക്കുക
ഓട്ടഭൂമി
- നല്ല വളമുള്ള ഭൂമി
- (മലയാള ഭൂമി).
ഓട്ടം
- പാച്ചിൽ
- നല്ലഗ്രഹണശക്തി
- ഉദാ:‘ബുദ്ധിക്ക് ഓട്ടം ഉണ്ട്.’
- പര്യായപദങ്ങൾ:
- പ്രദ്രാവം
- ഉൎദ്രാവം
- സംദ്രാവം
- വിദ്രവം
- ദ്രവം
- സന്ദാവം
- അപക്രമം
- അപയാനം.
ഓട്ടാളൻ
- ദൂതൻ
- ചാരൻ
- ഓടുന്നവൻ
ഓട്ടി
- കപ്പിത്താൻ
- കപ്പലോടിക്കുന്നവൻ
ഓട്ടുകലം
- വറകലം
- ഓടുകൊണ്ടുണ്ടാക്കിയ ഒരു പാത്രം
ഓട്ടുപണിക്കാരൻ
- മൂശാരി
ഓട്ടുപാത്രം
- ഓടുകൊണ്ടുള്ള പാത്രം
ഓട്ടുമേനി
- വിശേഷണം:
- ഓടിന്റെ നിറമുള്ള
ഓട്ടുവള
- ഓടുകൊണ്ടുള്ള കൈയാഭരണം
ഓട്ടെരിമ
- ഒരുമാതിരി മക്കുണം
- (മൂട്ട).
ഓട്ടേണം
- ഓടിക്കണം
- വേഗത്തിൽ പറഞ്ഞയക്കണം
‘ഓട്ടേണംനിങ്ങൾഭൃത്യജനങ്ങളെ’
— സന്താനഗോപാലം-പാന
.ഓണത്തല്ലു
- കയ്യാങ്കളി
ഓണത്തുപെരുമാൾ
- കായംകുളത്തു തമ്പുരാൻ
ഓണപ്പൂ
- ഒരു വള്ളിയിലുണ്ടാകുന്ന പുഷ്പം
ഓണം
- ഇരുപത്തിരണ്ടാം നക്ഷത്രം
- ഒരു വിശേഷ ദിവസം
- “പരശുരാമൻ കേരളത്തിൽ വേണ്ട ഏർപ്പാടു ചെയ്തതിന്റെശേഷം തന്റെ സഹായം ആവശ്യമെന്നു എപ്പോഴെങ്കിലും തോന്നിയാൽ ശ്രീമൂലസ്ഥാനത്തു കേരളബ്രാഹ്മണർ സംഘം കൂടി മൂന്നുദിവസം വ്രതമിരുന്നു വിചാരിച്ചാൽ അപ്പോൾ കാണാമെന്നു പറഞ്ഞതായി പുരാവൃത്തമുണ്ടായിരുന്നു. ഇങ്ങിനെ കുറെ കാലം കഴിഞ്ഞതിന്റെശേഷം നംപൂരിമാരുടെ സന്തതികൾ പരീക്ഷിക്കണമെന്നുവിചാരിച്ചു യോഗം കൂടി ധ്യാനിച്ചു. അപ്പോൾ അവിടെ പ്രത്യക്ഷമായി. വിശേഷകാര്യം ഒന്നും ഇല്ലാതിരുന്നതിനാൽ ഇനിമേൽ ഇപ്രകാരം യോജിപ്പില്ലാതെയും യോഗംകൂടാൻ സംഗതിവരാതെയും വരട്ടെ എന്നു ശപിച്ചു. ആ ശാപം ഹേതുവാൽ നംപൂരിമാർ വളരെ വ്യസനിച്ചതുകണ്ടു് അദ്ദേഹം ചിങ്ങമാസത്തിൽ തിരുവോണത്തുംനാൾ താൻ ശ്രീമൂലസ്ഥാനത്തുവരുമെന്നും കല്പിച്ചു.” (മ. ഭാ. ച).
ഓണ്ഡ്രപുഷ്പം
- ചെമ്പരത്തിപ്പൂവു്
- കുറഞ്ഞോന്നു നുലവുള്ള പുഷ്പം എന്നർത്ഥം.
- പര്യായപദങ്ങൾ:
- ജവാപുഷ്പം (ജപാപുഷ്പം).
ഓതം
- മഴക്കാലത്തിൽ വീട്ടിന്റെ തറയിലുള്ള ഈറം
- പൊട്ടൽ
- വൃദ്ധി എന്ന രോഗം
- സമുദ്രം
ഓതിക്ക
- പഠിപ്പിക്ക
ഓതിക്കവൻ, ഓതിക്കോൻ
- ബ്രഹ്മണരിൽ വേദം പഠിപ്പിക്കുന്ന ഗുരു
- ‘ഓതിക്കൻ’ എന്നും പറയുന്നുണ്ടു്.
- പര്യായപദങ്ങൾ:
- ഉപാദ്ധ്യായൻ
- അദ്ധ്യാപകൻ.
ഓതിരം
- ഒരുമാതിരി കരണം മറിച്ചിൽ
- തലക്കിട്ടുള്ള അടി
- ആയുധാഭ്യാസം എന്നതു നോക്കുക.
ഓതു്
- പൂച്ച
- എലികളുടെ ഉപദ്രവത്തിൽ നിന്നു ഭവനത്തെ രക്ഷിക്കുന്നതു് എന്നർത്ഥം.
ഓതുക
- വേദം ചൊല്ലുക,
- മന്ത്രം ചൊല്ലുക
- പറയുക, ഉച്ചരിക്കുക
- ഊതുക
- സകര്‍മ്മകക്രിയ:ഓതിക്കുക.
ഓത്തൻ
- വേദം പഠിച്ച ബ്രഹ്മണൻ
ഓത്തി
- ഓവു്
- പഞ്ഞി
- വെള്ളച്ചാൽ
ഓത്ത്
- വേദം
- വേദംചൊല്ലുക
- പറയുക
ഓദനി
- കുറുന്തോട്ടി
ഓദനം
- ചോറു്
- നുലവുള്ളതു് എന്നർത്ഥം.
- മേഘം
ഓധസ്സ്
- അകിടു്
ഓനായി
- ചെന്നായ്
- (തമിഴാണു്).
ഓന്തു്
- ഒരു ചെറിയ ജന്തു
- ഓന്തു വാതത്തിനു കിഴിയിടുവാൻ നന്നാണു്] (പച്ചഓന്തിനെപ്പോലെ നിറംമാറുന്ന ഒരു ജന്തു ‘ഗിനി’ എന്ന രാജ്യത്തിലുണ്ടു്. അതിനു Agama (ആഗമ) എന്നു പറയും. പടം നോക്കുക).
- പര്യായപദങ്ങൾ:
- സരടം
- കൃകലാസം.
ഓന്തൊറ്റി, ഓന്തുകൊത്തി
- പ്രാപ്പിടിയൻ
- പുള്ള്
ഓപ്പക്കല്ലു്
- ഉരക്കല്ലു്
- ഉരകല്ലു്
‘പുഞ്ചിരിത്തൂമതൻ ഓപ്പക്കല്ലായൊരു’
— കൃഷ്ണഗാഥ
ഓപ്പം
- മിനുസം, മൃദുത്വം
- നിരപ്പു്
- ഓപ്പു് എന്നും കാണുന്നു.
ഓപ്പമിടുക
- മിനുക്കുക
- നിരപ്പാക്കുക
ഓപ്പിടുക
- മിനുസംവരുത്തുക
- മൃദുവാക്കുക
ഓം
- പ്രണവം
- (എല്ലാമന്ത്രങ്ങളേയും ആദിയിൽ ഉച്ചരിക്കുന്ന ശബ്ദം). ഓങ്കാരം എന്നതു നോക്കുക, ‘ഓം’ എന്നതിനു ഉദ്ഗീഥ, ഏകാക്ഷരം ഇങ്ങിനെയും പേർ കാണുന്നു.
ഓം
- അംഗീകാരം
ഓമ
- തൂണിന്റെ അടിയിൽ കടഞ്ഞു തീർത്തുവെയ്ക്കുന്ന മരക്കഷണം
- കപ്പളം
- (ഉറപ്പില്ലാത്ത ഒരുവക ചെറിയ വൃക്ഷം). കപ്പളം എന്നു മാത്രമല്ല ‘കപ്പയാവണക്ക്’ ‘പപ്പക്കാ’ ഇങ്ങിനെയും പറയുന്നുണ്ടു്. ഇതു പിത്തത്തെ ഉണ്ടാക്കും, കൃമിയെ നശിപ്പിക്കും. ഇതിന്റെ പാലു പല്ലുകുത്തിനു നന്നാണ്. അധികമാരുതു്, വയറുകടി വരും.
ഓമൻ
- രക്ഷാകർത്താവു്
ഓമന
- വിശേഷണം:
- ഭംഗിയുള്ള
- ഇഷ്ടമുള്ള
ഓമനക്കാരൻ
- കുഞ്ഞുങ്ങളൊന്നിച്ചു കളിക്കുന്നവൻ
ഓമനക്കൊടിയൻ
- മെരു (വെത) കിനു വേട്ടക്കാർ വിളിക്കുന്നപേർ
ഓമനപ്പുതിയകോയിലകം
- തിരുവിതാംകൂർ രാജധാനി
ഓമം
- ഒരു മരുന്നു്
- അയമോദകം എന്നതു നോക്കുക.
ഓമനിക്ക
- ലാളിക്ക
‘ഓമനിച്ചിടുവാൻ തോന്നുമത്രെ’
— കൃഷ്ണഗാഥ
.ഓമൽ
- വിശേഷണം:
- ഭംഗിയുള്ള, അഴകേറിയ
- ഇഷ്ടമുള്ള
- വൃത്തിയുള്ള
- ഓമനിക്കത്തക്ക
- സാധുത്വമുള്ള
ഓമൽക്കുഴി
- അരയിലേ കൂഴി
ഓമലാൾ
- സുന്ദരി
ഓമലൊടിയൻ
- കേഴയ്ക്കു വേട്ടയിലുള്ള പേർ
- ഓമൽ + ഒടിയൻ.
ഓമായം
- മധുരവാക്ക്
- സംസാരം
ഓമുടച്ചൽ
- ദുർദ്ദിവസം
ഓയാതെ
- ഇടവിടാതെ
ഓമ്പുക
- തലോടുക
- ഉദാ:കുഞ്ഞിനെ ഓമ്പിത്തടവി.
- കൊഞ്ചുക
- നേർമ്മയാക്കുക
- മിനുസം വരുത്തുക
- ഉദാ:‘തലമുടി ഓമ്പിക്കെട്ടി’.
- രക്ഷിക്കുക
- വളർത്തുക
ഓരം
- ഉയരം
- വശം
- അറ്റം
- അതിരു്
- വിളുമ്പു് (വക്ക്)
- കര
ഓരാഫം
- കഠിനമായ മാന്തൽ
ഓരാണ്ടിക
- ആണ്ടടിയന്തിരം
- മരിച്ചാൽ ഒരാണ്ടു കഴിയുമ്പോൾ ഉള്ള അടിയന്തിരം
ഓരാതെ
- ഓർക്കാതെ
ഓരായം
- രണ്ടു തടിയോ രണ്ടു കല്ലോ ചേർത്തു എന്നറിയാത്തവിധം ഒന്നായിച്ചേർക്കുക
- ഇതിനു ഓരായപ്പണി, ഓരായക്കെട്ടു് എന്നിങ്ങനേ പറയുന്നു.
ഓരി
- നരി
- പംകു് (അംശം)
- ശബ്ദം
ഓരില
- ഒരു ചെടി
- ഇതു കൈപ്പുരസമാണു്. കാസശ്വാസങ്ങൾ, വാതഗ്രഹണി, ശൂല, ഇക്കിൾ, ഗുന്മം, ശ്ലേഷ്മം മുതലായവയെകളയും.
ഓരിലത്താമര
- ഒരു പച്ചമരുന്നു്
- ഒരിതൾതാമര എന്നു തമിഴ്. നിലത്താമര എന്ന പേരും കാണുന്നു. [ഇതു സുഗന്ധമുള്ളതാണു്. മോഹാലസ്യം, അപസ്മാരം, ഛർദ്ദി, രക്തപിത്തം, പ്രമേഹം, ഭുതബാധ, അതിസാരം ഇവയെ ശമിപ്പിക്കും.
- പര്യായപദങ്ങൾ:
- അവ്യഥ
- അതിചര
- പത്മ
- ചാറടി
- പത്മചാരിണി.
ഓരിലമുതക്കു്
- ഒരു പച്ചമരുന്നു
ഓരു്
- സമുദ്രത്തിലേ വെള്ളത്തിന്റെ രസം
- ഉപ്പുരസം
ഓരുക
- ഓർക്കുക
ഓരോ, ഓരോരോ
- ഓരോന്നു
ഓർകാലി
- ഉവർകാലി
- ഓർക്കുക വിചാരിക്കുക, നിനയ്ക്കുക. [ കാരണക്രിയ:ഓർമ്മിക്കുക. ]
ഓർച്ച
- വിചാരം
- വിശ്വാസം
‘ഓർച്ചയുംപൂണ്ടുപറഞ്ഞുനിന്നീടിനാൻ’
— കൃഷ്ണഗാഥ
.ഓർച്ച, ഉയർച്ച
- പൊക്കമുള്ള സ്ഥലം
- ഉയരം
ഓർനിലം
- പടന്ന
- പര്യായപദങ്ങൾ:
- ഊഷവാൻ
- ഊഷരം.
ഓർപ്പ്
- ഓർത്തുനോക്കുക
ഓർമ്മ
- സ്മരണം
- വിചാരം
ഓർമ്മകേടു്
- മറവി
ഓർമിന്നൽ
- ഉപ്പുവെള്ളത്തിന്റെ പ്രകാശം
ഓർവ്വ
- വിചാരം
- ഓർമ്മ
ഓല, ഒല്ല
- വിശേഷണം:
- നനഞ്ഞ
ഓല
- തുള്ളിയായിട്ടു്
ഓല
- തെങ്ങു പന മുതലായ വൃക്ഷങ്ങളുടെ ഇല
- കാതിലിടുന്ന ഒരാഭരണം
ഓല, ഒല്ല
- അരുതു്
- ഒല്ലനോക്കുക.
ഓലക്കം
- മനോഹരത്വം
- പ്രഭാവം
- പ്രകാശം
- ആഡംബരം
- മഹത്വം
- ഓളാങ്കം, കളി
‘ചാലക്കലർന്നു കളിച്ചുനിന്നീടിനാൻ
ഓലക്കം ചേരുന്ന ബാലരുമായ്’
ഓലക്കം ചേരുന്ന ബാലരുമായ്’
— കൃഷ്ണഗാഥ
ഓലക്കരണം
- ഓലപ്രമാണം
ഓലക്കെട്ടു്
- കെട്ടിടം ഓലകെട്ടുക
ഓലക്കേടുതീർക്കുക
- ഊടുവലിക്കുക
- ഇടയോല വലിക്കുക
ഓലങ്കം
- എണ്ണ അളക്കുന്ന ഒരു മാതിരിപാത്രം
- ഇതു തവിപോലെയിരിക്കും.
ഓലച്ചെവിയൻ
- ചെവിയനു വേട്ടയിലുള്ള പേർ
ഓലൻ
- ഏതു കറിയിലേ കഷണങ്ങൾ അതി ‘ലോലം’ ആയിരിക്കുന്നുവോ അതു ഓലൻ
- “ഈ ലക്ഷണങ്ങളോടുകൂടി കറികൾ വേറെയും ഉണ്ടു്. എന്നാലും ഒരു ഒതുക്കവും, വങ്കറികളോള്ള വണക്കവും, ചന്ദ്രമണ്ഡലത്തിന്റെ കാന്തിയും ഓലനു മാത്രമേ കാണുന്നുള്ളു.”
ഓലപ്പണം
- രാജമുദ്ര പതിച്ച എഴുത്തോലയുടെ വില
ഓലപ്പുര
- ഓലകെട്ടിയപുര
- ഓലവില്പാൻ വെച്ചിട്ടുള്ള പുര
ഓലപ്പുറംമറിയുക
- തല കീഴ്മേൽ മറിയുക
- വടത്തിന്മേൽ ദണ്ഡിപ്പുകാരുടെ മറിച്ചിൽ സാധാരണയാണല്ലൊ.
ഓലപ്പെട്ടി
- ആധാരപ്പെട്ടി
ഓലം
- സഹായിപ്പാൻ വേണ്ടിയുള്ള വിളി
- ചേന
ഓലം, ഓലൻ
- ഒരു കറി
- (‘ഓലൻ’ നോക്കുക).
ഓലമടൽ
- ഓലയുടെ തണ്ടു്
ഓലമത്സ്യം
- വാൾമീൻ
ഓലമാരി, ഒലമാരി
- ഒരു മാതിരികപ്പൽ
ഓലമുറിയൻ
- ഒരു പക്ഷി
- ഒരുചാത്തൻ
ഓലയെഴുത്തൻ
- രായസംപിള്ള
ഓലി
- വട്ടം കുറഞ്ഞ കുളം
- ആറ്റുമണലിൽ മാന്തിയുണ്ടാക്കുന്ന കുഴി
- നരി
- നിലവിളി, ശബ്ദം
ഓലുക
- ഒഴുകുക
ഓലും
- വിശേഷണം:
- ഒഴുകുന്ന
‘പാലോലും മൊഴിമാർ കലതിലകേ’
— കിർമ്മീരവധം കഥകളി
.ഓലോക്കം
- ഉല
- കൊല്ലന്റെ ഇരിമ്പുപണിസ്ഥലം
ഓലോല
- തുള്ളിതുള്ളിയായിട്ടു്
ഓലോലൻ
- ഒരു കറി
ഓല്ലം
- ആൾ ജാമ്യം
ഓവു്
- ജലം ഒഴുകി പുറത്തേയ്ക്കു പോകാനായി ദേവാലയങ്ങളിലും മറ്റും കെട്ടുന്നതു്
- പര്യായപദങ്ങൾ:
- പ്രണാളി (പ്രണാളം).
ഓശ, ഓച
- ശബ്ദം
- ഒച്ച
ഓശക്കുഴൽ
- വലിയ ഊത്തുകുഴൽ
ഓശപ്പെടുക
- ശബ്ദം ഉണ്ടാക്കുക
- സകര്‍മ്മകക്രിയ:ഓശപ്പെടുത്തുക.
ഓശപ്പെട്ടവൻ
- കീർത്തിനേടിയവൻ
ഓശവെടി
- അടിയന്തിരം പ്രമാണിച്ചുവെക്കുന്ന വെടി
ഓഷണം
- എരിവു്
ഓഷധി
- ലതാവൃക്ഷാദികളുടെ ജാതി
- അതായതു ചിറ്റമൃതു്, ആവണക്കു് ഇത്യാദി. ഗുളിക, പൊടി മുതലായവയ്ക്കു് ഔഷധം എന്നു പേർ.
- ആണ്ടുതോറും ഉണ്ടാകുന്ന ഒരു ചെടി
- ഒരു നക്ഷത്രം
- ഫലം പരിപാകമാകുമ്പോൾ നശിച്ചുപോകുന്ന വാഴ, നെല്ലു മുതലായവ
ഓഷധിഗർഭൻ
- ചന്ദ്രൻ
ഓഷധിധരൻ
- വൈദ്യൻ
ഓഷധിനാഥൻ
- ചന്ദ്രൻ
- വൈദ്യൻ
ഓഷധിപതി
- ചന്ദ്രൻ
- വൈദ്യൻ
ഓഷധിപ്രസ്ഥം
- ഹിമാലയത്തിലേ ഒരു പ്രധാനനഗരം
ഓഷധീശൻ
- ചന്ദ്രൻ
- ഓഷധികളുടെ അധിപൻ
ഓഷം
- ദഹിക്കുക, പൊള്ളുക
- വേവുക എന്നു ശബ്ദാർത്ഥം
- ദഹനം, ചൂടു്
- പാചകവൃത്തി
- പര്യായപദങ്ങൾ:
- പ്ലോഷം.
ഓഷ്ഠകം
- ചുണ്ടു്
ഓഷ്ഠകർണ്ണകർ
- മഹാഭാരതമനുസരിച്ചു് ചെവിവരെ ചിറിയുള്ള ഒരു വക മനുഷ്യർ
ഓഷ്ഠകോപം, ഓഷ്ഠപ്രകോപം
- ചുണ്ടിലേ ഒരു രോഗം
ഓഷ്ഠപുടം
- ചുണ്ടു്
ഓഷ്ഠം
- ചുണ്ടു്, ചൊടി
- ഉഷ്ണാഹാരം മുതലായതു തട്ടുമ്പോൾ ചുട്ടുനീറുന്നതു് എ ന്നർത്ഥം.
- കോവൽ
- അധരം എന്നതു നോക്കുക.
ഓഷ്ഠസംപുടം
- ഇതൾപോലെ അറ്റം അല്പം അകത്തേയ്ക്കു് വളഞ്ഞു നില്ക്കുന്ന ചുണ്ടൂ്
ഓഷ്ഠാധരങ്ങൾ
- മേലത്തേ ചുണ്ടും താഴത്തേ ചുണ്ടും
ഓഷ്ഠോപുഷ്പി
- ചെമ്പരത്തി
ഓഷ്ഠോപമഫലം
- കോവൽ
- തൊണ്ടി
ഓഷ്ഠ്യ
- വിശേഷണം:
- ചുണ്ടിനെ സംബന്ധിച്ച
ഓഷ്ഠ്യങ്ങൾ
- പ, ഫ, ബ, ഭ, മ, ഉ. ഇവ ആറും ഓഷ്ഠമാകുന്ന അധരപ്രയോഗം കൊണ്ടു ജനിക്കയാൽ ഓഷ്ഠ്യങ്ങൾ
ഓഹരി
- പംകു
ഓഹരിക്കാരൻ
- പംകുകാരൻ
ഓഹോ
- അനുവാദം
- ആശ്ചര്യം
- ഉദാസീനത
- ഭയം
- വ്യസനം
ഓൾ, ഓള
- ഭാര്യ
- സ്ത്രീ
- അവൾ
ഓളം
- കായലിലും മറ്റുമുള്ള ചെറിയ തിര
- തിരമാല
ഓളം
- വരേയും, അത്രയും. വ്യാകരണപ്രകാരം കൊണ്ടാദിഗണത്തിൽ പെട്ടതു്, നിർദ്ദേശിക വിഭക്തിയിൽ ചേരും.
ഓളാങ്കം
- കളി
- ഉല്ലാസം
- അഹങ്കാരം
ഓളി
- കൂകൽ
- അലർച്ച
- നിലവിളി
- ബഹുമാനത്തിങ്കൽ നീ എന്നുള്ളതിനു പകരം പറയുന്ന ഒരു വാക്കു്
- സ്ത്രീമോധി, വിഷയാസക്തൻ, കാമാതുരൻ
- ഈ പദം ചില ദിക്കിൽ സഭ്യമല്ല.
ഓറ്റുക
- വെരുക (മെരു) പുഴുതരിക
ഓഴുക
- ഒഴുകുക
- ഒലിയ്ക്കുക
ഓഴുവൻ
- പർവതത്തിന്റെ താഴ്വര
- മലയടി