• ഹല്ലുകളിൽ ഇരുപത്തേഴാം അക്ഷരം
രകം
  • സൂര്യകാന്തക്കല്ലു്
രം
  • തീയ്
  • ചൂടു്
  • സ്നേഹം
  • കാന്തി
രക്ത
  • വിശേഷണം:
  • രാഗമുള്ള, സ്നേഹമുള്ള
  • ചെമപ്പുള്ള
  • ശുദ്ധമുള്ള
രക്തകന്ദം
  • പവിഴം
രക്തകം
  • ഉച്ചമലരി
  • ചെമന്ന പൂവുള്ളതു് എന്നർത്ഥം
  • ചെമന്ന വസ്ത്രം
  • പത്തങ്ങം
  • ചെംകുറുഞ്ഞി
  • ചെമ്മുരിങ്ങ, പുനർമ്മുരിങ്ങ
  • ചെമന്ന ആവണക്കു്
  • പൂവിന്റെ നിറം അനുസരിച്ചു മുരിങ്ങ പലതരത്തിലുണ്ടു്. എല്ലാത്തിനും ഗുണങ്ങൾ വെവ്വേറെയാണു്.
രക്ത(ക)ം
  • നീർനെല്ലി
  • ഉച്ചമലരി
രക്തചന്ദന
  • ചെമന്ന ചന്ദനം
  • കുംകുമം
  • പത്തംഗം (പതിമുകം)
രക്തജിഹ്വം
  • സിംഹം
രക്തതുണ്ഡം
  • തത്ത
രക്തദന്തി, രക്തദന്തികാ
  • ദുർഗ്ഗ
രക്തദൃൿ
  • പ്രാവു്
രക്തധാതു
  • കാവിമണ്ണു്
  • ചെമ്പു്
രക്തപ
  • വിശേഷണം:
  • രക്തത്തെ കുടിക്കുന്ന.
രക്തപക്ഷൻ
  • ഗരുഡൻ
രക്തപൻ
  • രാക്ഷസൻ
രക്തപാ
  • ജലത്തിലേ അട്ട. രക്തത്തെ പാനംചെയ്യുന്നതു് എന്നർത്ഥം
  • രാക്ഷസി
രക്തപാദം
  • തത്ത
  • ആന
രക്തപാരദം
  • ചായില്യം
രക്തപാഷാണം
  • കാവിമണ്ണു്
രക്തപിത്തം
  • ഒരു ദീനം
രക്തപുഷ്പം
  • എരിക്കു്
  • ചെമന്ന അരളി
  • ഉച്ചമലരി
  • മുരിക്കു്
  • അകത്തി
  • പുന്ന
  • താളിമാതളം
  • കൊക്കുമന്താരം
രക്തപുഷ്പാ
  • ഇലവു്
  • ചെമന്ന തഴുതാമ
രക്തപ്പക
  • വെട്ടിയോ കുത്തിയോ കൊന്നതു നിമിത്തമുണ്ടായ ദ്വേഷം
രക്തപ്രസാദന
  • വിശേഷണം:
  • രക്തത്തെ തെളിക്കുന്ന.
രക്തപ്രസാദം
  • രക്തത്തിന്റെ തെളിവു്
രക്തപ്രിയ
  • വിശേഷണം:
  • രക്തത്തിൽ ആഗ്രഹമുള്ള.
രക്തഫലം
  • പേരാൽ
രക്തഫലാ
  • നല്ലകോവ (തമിഴിൽ - കോവൽവക്കി)
  • തക്കാരിവഴുതിന
  • സ്വർണ്ണലി
രക്തബീജൻ
  • ഒരസുരൻ
  • ദേവിയുമായി യുദ്ധംചെയ്തു. തന്റെ ശരീരത്തിൽ വീണ ഓരോരോ രക്തത്തുള്ളിയും ഓരോ അസുരനായിത്തീർന്നു. ഇതിനാൽ ദേവി അയാളുടെ ചോര കുടിക്കയും മാംസം ഭക്ഷിക്കയും ചെയ്തു.
രക്തബീജം
  • മാതളനാരങ്ങ
  • ഉറുഞ്ചി
രക്തം
  • ചോര. വസ്ത്രം മുതലായതിൽ പറ്റിയാൽ നിറപ്പകർച്ചയുണ്ടാകുന്നതു് എന്നർത്ഥം. അരത്തം
  • കുംകുമം
  • സിന്ദൂരം
  • ചെമ്പു്
  • ചായില്യം
  • പതുമുകം
  • കയുമ്പുമരം
  • നീർകടമ്പു്
  • കടും ചെമപ്പു്. തുടുതുടുപ്പുള്ളതു് എന്നർത്ഥം. രാഗത്തെ(നിറത്തെ) പ്രാപിക്കുന്നതു് എന്നുമാവാം
  • അമരി മുതലായതു കൊണ്ടുണ്ടാക്കിയ ചായം പിഴിഞ്ഞ വസ്ത്രാദികൾ
  • ചെമന്ന നിറമുള്ളവ
രക്തമഞ്ജരം
  • നീർക്കടമ്പു്
രക്തമണ്ഡലി
  • ഒരു പാമ്പു്
രക്തമന്താരം
  • ചെമന്ന മന്താരം
രക്തമാലം
  • ഉങ്ങു്
  • ദ്വീപാന്തരത്തിലുള്ള ഈത്തപ്പഴം
രക്തമാല്യം
  • ചെമന്ന പൂക്കളെക്കൊണ്ടു കെട്ടിയ മാല
രക്തമുഖം
  • തത്ത
രക്തമോക്ഷണം
  • ചോര കളക
രക്തലോചനം
  • മാടപ്രാവു്
  • ചകോരപ്പക്ഷി
രക്തവക്ത്രചരണം
  • ചുണ്ടും കാലും ചെമന്നിരിക്കുന്ന അന്നം
രക്തവർണ്ണം
  • സ്വർണ്ണം
രക്തവർണ്ണകം
  • പവിഴം
രക്തവർദ്ധനം
  • മാടപ്രാവു്
രക്തവാർച്ച
  • ചോര പോക
രക്തശീർഷകം
  • വണ്ടാരംകോഴി
രക്തസങ്കോതം
  • കുംകുമം
രക്തസന്ധ്യകം
  • ചെന്താമര
  • ചെങ്ങഴിനീർപൂവു്, ചെമന്ന കൽഹാരം
രക്തസംബന്ധം
  • ചോരച്ചാർച്ച
  • ഉടപ്പം
രക്തസാക്ഷി
  • കൊലപാതകസംബന്ധമായ സാക്ഷി
  • സത്യത്തെക്കുറിച്ചു മരിക്കുന്നവൻ
രക്തസ്രാവം
  • ഒരു ദീനം
രക്താ
  • ചെമന്ന കുന്നി
  • അരക്കു്
  • മഞ്ചട്ടി
  • ഒട്ടകച്ചെടി
രക്താകാരം
  • പവിഴം
രക്താക്ഷം
  • മാടപ്രാവു്
  • ചകോരപ്പക്ഷി
  • പോത്തു്
രക്താംഗൻ
  • ചൊവ്വ എന്ന ഗ്രഹം
രക്താംഗം
  • പവിഴം
  • കമ്പിപ്പാല
  • മൂട്ട
  • കുംകുമം
  • രക്തചന്ദനം
രക്താം‌ഗി
  • കമ്പിപ്പാല
  • അടവതിയൻ ചെറുതു്
  • മഞ്ചട്ടി
രക്താപഹം
  • നറും‌പശ
രക്താം‌ബര
  • വിശേഷണം:
  • ചെമന്ന വസ്ത്രം‌ധരിച്ച
രക്താംബരൻ
  • ചെമന്ന വസ്ത്രം‌ധരിച്ചു ഭിക്ഷക്കു നടക്കുന്ന സന്യാസി
രക്തി
  • സ്നേഹം
  • ചേർച്ച
രക്തേശ്വരി
  • ഒരു ദേവത
രക്തോല്പലം
  • ചെന്താമര
  • കാവി മണ്ണു്
  • ഇലവു്
രക്ഷക
  • വിശേഷണം:
  • രക്ഷിക്കുന്ന
രക്ഷണൻ
  • രക്ഷിതാവു്
  • വിഷ്ണു
രക്ഷണം(ാ)
  • രക്ഷ
രക്ഷണീ
  • ത്രായമാണം
  • കടിഞ്ഞാൺ
രക്ഷണീയ
  • വിശേഷണം:
  • രക്ഷിക്കപ്പെടത്തക്ക
രക്ഷത്വം
  • രാക്ഷസന്റെ പ്രവൃത്തി
രക്ഷസ്സു്
  • രാക്ഷസൻ
  • (രക്ഷസ്സുകൾ-വിഭീഷണാദി രാക്ഷസർ)
  • നിര്യതി വംശജന്മാരായ രാക്ഷസന്മാർ മായ കൊണ്ടു തന്നത്താൻ രക്ഷിക്കുന്നവൻ എന്നർത്ഥം
രക്ഷസ്സഭം
  • രാക്ഷസന്മാരുടെ സഭ
  • രാക്ഷസന്മാരുടെ ഗൃഹം. (സമൂഹം)
രക്ഷാ
  • രക്ഷിക്കുക
  • പിശാചുക്കളുടെയും‌ മറ്റും ഉപദ്രവം‌ തട്ടാതെയിരിപ്പാൻ മന്ത്രവാദികൾ എഴുതിയ ഒരുമാതിരി ചെമ്പുതകിടും‌ മറ്റും
  • അരക്കു്
രക്ഷാകര
  • വിശേഷണം:
  • രക്ഷിക്കുന്ന
രക്ഷാകരണ്ഡം
  • രാജപുത്രന്മാർ ധരിക്കുന്ന ഒരു ആഭരണവിശേഷം
രക്ഷാകർത്താവു്
  • രക്ഷിക്കുന്നവൻ
  • പലരും രക്ഷകർത്താവു എന്നു എഴുതുകയും പറകയും‌ ചെയ്യുന്നുണ്ട്. രക്ഷാകർത്താവു എന്നതിനാണു ശബ്ദശുദ്ധി.
രക്ഷാകർത്ത്യ
  • വിശേഷണം:
  • രക്ഷചെയ്യുന്ന
രക്ഷാപര
  • വിശേഷണം:
  • രക്ഷിപ്പാൻ താൽപര്യമുള്ള
രക്ഷാഭോഗം
  • രക്ഷിക്കുന്നവന്നു കൊടുക്കുന്ന ദ്രവ്യം‌
  • രാജഭോഗം
രക്ഷാശിക്ഷകൾ
  • രക്ഷയും‌ ശിക്ഷയും
രക്ഷി
  • വിശേഷണം:
  • രക്ഷിക്കുന്ന
രക്ഷികാ
  • രക്ഷാകർത് ത്രി
രക്ഷിക്കുന്നു
  • കാത്തുസൂക്ഷിക്കുന്നു
രക്ഷിത
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
രക്ഷിതാവു്
  • രക്ഷിക്കുന്നവൻ
രക്ഷിവർഗം
  • രാജധാനിയിലും‌ മറ്റുമുള്ള കാവൽക്കാരൻ
രക്ഷോഘ്നം
  • പെരുങ്കായം
  • കാടി
  • ചേരുമരം
  • വെങ്കടുകു്
രക്ഷോഘ്നി
  • വയമ്പു്
  • വെൾവയമ്പു്
രക്ഷാരശന
  • രക്ഷ നേടുന്നതിനുള്ള റബ്ബർ ബെൽട്ടു്
രക്ഷോവരൻ
  • രാക്ഷസന്മാരിൽ ശ്രേഷ്ഠൻ
  • രാവണനും‌ മറ്റും
രക്ഷ്ണം
  • പാലനം
രക്ഷ്യ
  • വിശേഷണം:
  • രക്ഷയ്ക്കു യോഗ്യമായ.
രക്ഷ്യചതുഷ്ടയം
  • ക്ഷീണനായ ബന്ധു
  • ദരിദ്രനായിപ്പോയ കുലീനൻ
  • പുത്രനില്ലാത്ത സഹോദരി
  • നിരാശ്രയനായ സ്നേഹിതൻ. ഇവരെ കൂടെപ്പാർപ്പിച്ചു രക്ഷിക്കണം
രഘു
  • സൂര്യവംശത്തിലുള്ള ഒരു പ്രസിദ്ധപ്പെട്ട രാജാവു്
  • ഇദ്ദേഹം ദിലീപന്റെ പുത്രനും അജന്റെ പിതാവുമാണു്. ശാസ്ത്രങ്ങളുടെ അന്തവും യുദ്ധത്തിൽ ശത്രുക്കളുടെ അന്തവും വരെ പോകാൻ സമർത്ഥനാകുമെന്നു കണ്ടു ദിലീപൻ തന്റെ പുത്രനു രഘു എന്നു നാമകരണം ചെയ്തു എന്നു കാളിദാസൻ രഘുവംശം കാവ്യത്തിൽ പറഞ്ഞിരിക്കുന്നു. രഘ് ധാതുവിനു പോകുക എന്നാണത്രേ അർത്ഥം. ഇദ്ദേഹം ദിക്കുകളെല്ലാം കീഴടക്കിയതിൽ പിന്നെ വലുതായ വിശ്വജിൽയാഗം നടത്തി. അതിൽ സകല സമ്പത്തും ബ്രാഹ്മണർക്കായി രഘു ദാനം ചെയ്തു പണ്ഡിതനും പരാക്രമിയുമായിരുന്നു.
രഘുവംശം
  • രഘുരാജാവിന്റെ കുലം
  • ഒരു കാവ്യം
  • ഈ പുസ്തകത്തിൽ ശ്രീരാമന്റെ വംശപാരമ്പര്യവും ചരിത്രവും അടങ്ങിയിരിക്കുന്നു. കാളിദാസന്റെ പ്രസിദ്ധിയുള്ള ഒരു കാവ്യമാണു്.
രഘുവംശതിലകം
  • രാമചന്ദ്രൻ
രങ്ക
  • വിശേഷണം:
  • ലോഭമുള്ള
  • മന്ദതയുള്ള
  • യാചകനിലയിലുള്ള
രംകു
  • വെളുത്ത രോമവും മുതുകിൽ ചാരനിറവുമുള്ള വലിയ മാൻ
രങ്കിടുക
  • ചായമിടുക
രംഗചരൻ
  • നടൻ
രംഗണം
  • ആട്ടം
രംഗം
  • നാടകശാല, അരങ്ങു്
  • തട്ടു്
  • യുദ്ധഭൂമി
  • തകരം
  • ദേവാലയം
  • ചായം
  • വെളുത്തീയം
  • പൊൻകാരം
  • കാത്തു്
  • സംഘം, സഭ
  • രണാങ്കണം
  • നൃത്തം, അഭിനയം, വിനോദം, കളി
രംഗജം
  • സിന്ദൂരം
രംഗനാഥൻ
  • വിഷ്ണു
രംഗബീജം
  • വെള്ളി
രംഗമാതാ
  • അരക്കു്
രംഗസദൃശം
  • നാകം
രംഗാജീവൻ
  • ചിത്രമെഴുതുന്നവൻ
  • വേഷക്കാരൻ, രംഗംകൊണ്ടുപജീവിക്കുന്നവൻ എന്നർത്ഥം
രചകൻ
  • രചിതാവു്
രചന
  • ഉണ്ടാക്കുക
  • എഴുതുക
  • തലമുടി വിടിർത്തു കെട്ടി അലങ്കരിക്ക, വസ്ത്രാഭരണാദികളെക്കൊണ്ടു ചമയുക. പിന്നെയും പിന്നെയും ഗുണത്തെ ചെയ്യുക എന്നർത്ഥം
രചിക്കുന്നു
  • ഉണ്ടാക്കുന്നു
  • എഴുതുന്നു
രചിത
  • വിശേഷണം:
  • ഉണ്ടാക്കപ്പെട്ട
  • എഴുതപ്പെട്ട
രജകൻ
  • അലക്കുന്നവൻ
  • വെളുത്തേടൻ
  • അഴുക്കുകളഞ്ഞു നന്നാക്കുന്നവൻ എന്നർത്ഥം
രജകം
  • തത്ത
രജകീ, രജകാ
  • വെളുത്തേടത്തി
രജത
  • വിശേഷണം:
  • വെളുത്ത
  • വെള്ളികൊണ്ടുണ്ടാക്കിയ
രജതം
  • വെള്ളി. നിറപ്പകർച്ചയെ ഉണ്ടാക്കുന്നതു് എന്നർത്ഥം
  • വെളുപ്പു്
  • ഒരു പർവതം
  • പൊന്നു്
  • രക്തം
  • ദന്തം, ആനക്കൊമ്പു്
രജതാദ്രി(പ്രസ്ഥം)
  • കൈലാസം
രജനം
  • ചായമിടുക
രജനീ
  • രാത്രി. രാഗികൾക്കു അനുരാഗമുണ്ടാകുന്ന സമയം എന്നർത്ഥം
  • മഞ്ഞൾ
  • മരമഞ്ഞൾ
  • കരിങ്കച്ചോലം
  • അമരി
  • അരക്കു്
  • ദുർഗ്ഗ
രജനീകരൻ
  • ചന്ദ്രൻ. രാത്രിയെ ചെയ്യുന്നവൻ എന്നർത്ഥം
  • കർപ്പൂരം
രജനീചരൻ
  • രാക്ഷസൻ. രാത്രിയിൽ സഞ്ചരിക്കുന്നവൻ എന്നർത്ഥം
  • കള്ളൻ
  • രാത്രിയിലേ കാവൽക്കാരൻ
  • ചന്ദ്രൻ
രജനീചരം
  • കർപ്പൂരം
രജനീചരി
  • രാക്ഷസി
രജനീനാഥൻ
  • ചന്ദ്രൻ
രജനീപുഷ്പാ
  • പിച്ചകം
രജനീമുഖം
  • സന്ധ്യാമുഖം
  • രാത്രിയുടെ ആരംഭകാലം
രജം
  • രജോഗുണം. (രജസ്സ് എന്നതിന്റെ പാഠം)
രജസ്വല
  • വിശേഷണം:
  • പൊടിയുള്ള
രജസ്വലം
  • പോത്തു്
രജസ്വലാ
  • തീണ്ടായിരുന്നവൾ, തീണ്ടായിരിക്കുന്നവൾ
  • രജസ്സുള്ളവൾ എന്നർത്ഥം.
  • ‘അഷ്ടവർഷാഭവേൽഗൗരീ
    നവവർഷാചരോഹിണീ,
    ദശമേകന്യകാപ്രോക്തം
    അതഊർദ്ധ്വംരജസ്വലാ’
  •       ഋതുവായി നാലു ദിവസം വരെ ഗമിക്കരുതു്. മഹാപാപമുണ്ടു്. ആദ്യത്തെ മൂന്നു ദിവസവും 11-ം ദിവസവും വർജ്യമെന്നു വാഹടമതം.
  • വിവാഹത്തിനു സമീപിച്ച പെൺകുട്ടി
രജസ്സ്
  • രജോഗുണം
  • പ്രകൃതിയുടെ ഗുണം, രഞ്ജിപ്പിക്കുന്നതു്, രാഗത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • ആർത്തവം
  • സ്ത്രീകൾക്കു ഋതുകാലത്തിൽ സ്രവിക്കുന്ന രക്തം, യോനിരക്തം.
  • പൊടി
  • നിറപ്പകർച്ചയെ ചെയ്യുന്നതു് എന്നർത്ഥം. പൂമ്പൊടി
  • അപരാധം
  • പാപം
രജി
  • ആയുസ്സിന്റെ പുത്രി
  •       രജിക്കു ധീരന്മാരായ 5൦൦ പുത്രന്മാരുണ്ടായിരുന്നു. ദേവാസുര യുദ്ധത്തിൽ രജി ഏതു ഭാഗം ചേരുമോ ആ ഭാഗത്തു ജയമുണ്ടാകുമെന്നു ബ്രഹ്മാവു പറഞ്ഞു. രജിയുടെ അടുക്കൽ ആദ്യം അസുരകൾ ചെന്നു സഹായം അപേക്ഷിച്ചു. ജയിക്കുന്ന പക്ഷം അവരുടെ രാജാവാക്കാമോ എന്നു രജി ചോദിച്ചു. ഇതിനെ വിസമ്മതിച്ചു് അവർ മടങ്ങിപ്പോയി. പിന്നീടു് ദേവകൾ ചെന്നു ജയിച്ചാൽ ഇന്ദ്രനാക്കിക്കൊള്ളാമെന്നു സമ്മതിച്ചു തദനുസരണം രജി യുദ്ധം ചെയ്തു് അസുരരെ തോല്പിച്ചു ദേവരാജാവായി. പിന്നീടു ഇന്ദ്രൻ പോലും രജിയെ സേവിപ്പാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു് രജി ഇന്ദ്രനെ പ്രതിനിധിയാക്കീട്ടു സ്വന്ത രാജ്യത്തേക്കു മടങ്ങി, രജി മരിച്ചു. പിൻതുടർച്ചാവകാശത്തിന്നു പുത്രന്മാരെ ഇന്ദ്രൻ അനുവദിച്ചില്ല. ബൃഹസ്പതിയുടെ സഹായത്തോടുകൂടി ഇന്ദ്രൻ തന്റെ ആധിപത്യത്തെ തിരിയെ എടുത്തു.
രജീകരിക്കുന്നു
  • രജസ്സാക്കിചെയ്യുന്നു
രജോഗുണം
  • മൂന്നു ഗുണങ്ങളിൽ ഒന്നു്
രജോമൂർത്തി
  • ബ്രഹ്മാവു്
രജ്ജു
  • കയറു്
  • വലച്ചരടു്
രഞ്ജക
  • വിശേഷണം:
  • രഞ്ജിപ്പിക്കുന്ന, ചേർക്കുന്ന
  • ചായമിടുന്ന
രഞ്ജകൻ
  • ചായമിടുന്നവൻ
രഞ്ജനം
  • അന്യോന്യമുള്ള മനസ്സിന്റെ ചേർച്ച
  • രക്തചന്ദനം
  • ചായമിടുക
രഞ്ജനി
  • അമരി. രഞ്ജിപ്പിക്കുന്നതു് - ചായമിടുന്നതു് - എന്നർത്ഥം. നീലം
  • ഒരു പുഷ്പം
  • മഞ്ഞൾ
രഞ്ജിക്കുന്നു
  • ചേരുന്നു. (സകര്‍മ്മകക്രിയ:രഞ്ജിപ്പിക്കുന്നു)
രഞ്ജിത
  • ചേരപ്പെട്ട
  • ചായമിടപ്പെട്ട
രഞ്ജിപ്പു്
  • ചേർച്ച
  • ഐകമത്യം
രട(ക)ം
  • ടിട്ടിഭപ്പക്ഷി
രടനം
  • ശബ്ദം
രടിത
  • വിശേഷണം:
  • ശബ്ദിച്ച.
രടിതം
  • ശബ്ദം
  • ജ്വാലയുടെ ശബ്ദം
രട്ടു്
  • ഒരുമാതിരി കട്ടിയുള്ള ശീല
രട്ട
  • വിശേഷണം:
  • ഇരട്ട.
രണഗീഥപക്ഷി
  • കങ്കപക്ഷിയിൽ ഒരു തരം
  • കറുത്തനിറമുള്ളതും കാഴ്ച്ചയ്ക്കു ഭയങ്കരമായിട്ടുള്ളതുമായ ഒരു വലിയ പക്ഷിയാണു്.
രണത്തു്
  • രണിച്ചിയങ്ങുന്നതു്. രണിക്ക = പുറപ്പെടുക
രണനിപുണ
  • വിശേഷണം:
  • യുദ്ധസാമർത്ഥ്യമുള്ള.
രണം
  • യുദ്ധം. ശബ്ദിക്കുന്നതു് എന്നർത്ഥം
  • ശബ്ദം
  • ശബ്ദത്തെ ഉണ്ടാക്കുക
  • അനക്കം, ഇളക്കം
  • സന്തോഷം
  • യുദ്ധാങ്കണം
രണരണ(ക)ം
  • ആകുലം
  • ഇച്ഛ
രണരണികാ
  • ഉൽക്കണ്ഠ
  • രാഗാതിശയം
രണസംകുല
  • ഇടകലർന്നയുദ്ധം
  • രണ്ടു സൈന്യങ്ങളും കൂടിച്ചേർന്നു സംകുലമായി ചെയ്യുന്ന യുദ്ധം
രണാജിരം
  • യുദ്ധാങ്കണം
രണാലംകരണം
  • കങ്കപ്പക്ഷി
രണിക്കുന്നു
  • പുറപ്പെടുന്നു
രണിത
  • വിശേഷണം:
  • ശനി.
രണിതം
  • ശബ്ദം
രണേച്തു
  • കോഴി
രണ്ടു്
  • വിശേഷണം:
  • ഒന്നിരട്ടിച്ചുവരുന്ന സംഖ്യ.
രണ്ടാം
  • വിശേഷണം:
  • രണ്ടാമത്തെ.
രണ്ടാംചോറു്
  • വിലക്കുകോരിക
രണ്ടാംമുഹൂർത്തം
  • വിവാഹം കഴിഞ്ഞാൽ ഭർത്താവു് ഭാര്യയെ ആദ്യം പ്രാപിക്കുന്നതിനുള്ള മുഹൂർത്തം
രണ്ടാംവേളി
  • രണ്ടാമതു ചെയ്യുന്ന വിവാഹം
  • രണ്ടാമത്തെ ഭാര്യ
രണ്ടിക്കുന്നു
  • രണ്ടായി തീരുന്നു
  • ഇരട്ടിക്കുന്നു. (സകര്‍മ്മകക്രിയ:രണ്ടാക്കിത്തീർക്കുന്നു
  • രണ്ടാക്കുന്നു)
രണ്ടിലൊന്നു്
  • രണ്ടുള്ളതിൽ ഒന്നു്
രണ്ടുനേരം
  • രണ്ടു പ്രാവശ്യം
  • കാലത്തും വൈകീട്ടും
രണ്ടുപക്ഷം
  • ശത്രുപക്ഷവും ബന്ധുപക്ഷവും
  • ഒരേനിലയിൽ വിചാരിക്കേണ്ടവരായി രണ്ടുപേരുള്ളവരിൽ ഒരാളോടു അനുകൂലമായും മറ്റൊരാളോടു പ്രതികൂലമായും പ്രവർത്തിക്കുക
  • രണ്ടുഭാഗം, ഇടത്തും വലത്തും
  • കറുത്തപക്ഷവും വെളുത്തപക്ഷവും
  • സംശയം
രണ്ടുംകെട്ടനേരം
  • സന്ധ്യ
  • അസ്തമനസമയം
രണ്ടുംകെട്ടവൻ
  • ആണും പെണ്ണും കെട്ടവൻ
  • ഭോഷൻ
രണ്ടൂടെ
  • രണ്ടു പ്രാവശ്യം.
രണ്ഡൻ
  • പുത്രനുണ്ടാകാതെ മരിക്കുന്നവൻ
രണ്ഡാ
  • വിധവ
  • ഒരു പച്ചമരുന്നു്, എലിച്ചെവിയൻ. കളിക്കുന്നതു് എന്നർത്ഥം
രത
  • വിശേഷണം:
  • താൽപര്യമുള്ള
  • സന്തോഷിച്ച
രതനാരീചം
  • നായ്
രതം
  • സംയോഗം, ക്രീഡ, സ്ത്രീസംഗം രമിക്കുക എന്നർത്ഥം
  • ഗുഹ്യസ്ഥലങ്ങൾ
രതി
  • ക്രീഡ
  • ആഗ്രഹം, സന്തോഷം, തൃപ്തി
  • കാമദേവന്റെ ഭാര്യ
  • വിഷയസുഖം
  • സന്തോഷം
രതിദീപികാ
  • ശയനമുറിയിലുള്ള വിളക്കു്
രതിപതി
  • കാമദേവൻ
  • രതിയുടെ ഭർത്താവു എന്നർത്ഥം.
രതോദ്വഹം
  • കുയിൽ
രത്നകന്ദലം
  • പവിഴം
രത്നകരൻ (ഗർഭൻ)
  • കുബേരൻ
രത്നക്കമ്പിളി
  • ഒരുമാതിരി ചെമന്ന കമ്പിളി
രത്നക്കിരീടം
  • രത്നം പതിച്ച കിരീടം
രത്നഗർഭ
  • ഭൂമി
  • രത്നങ്ങൾ അന്തർഭാഗത്തു വിളയുന്നതു് എന്നർത്ഥം.
രത്നഗർഭം
  • കടൽ
രത്നനാഭൻ (വിധി)
  • വിഷ്ണു
രത്നനായകം
  • മാണിക്യം
രത്നനിധി
  • സമുദ്രം
  • വിഷ്ണു
  • മേരു
  • വാലാട്ടിപ്പക്ഷി
രത്നവതി
  • ഭൂമി
രത്നസാനു
  • മഹാമേരു പർവതം രത്നമയങ്ങളായ താഴ്വരകളുള്ളതു് എന്നർത്ഥം
രത്നസൂ, രത്നസൂതി
  • ഭൂമി
രത്നം
  • പത്മരാഗ-മരതക-സ്ഫടികാദികളുടേയും മുത്തു മണി പവിഴം മുതലായതിന്റേയും പേർ
  • ഇതിൽ ജനങ്ങൾ രമിക്കുന്നതിനാൽ ഈ പേർ വന്നു. രത്നങ്ങൾ രണ്ടുതരമുണ്ടു്. അവ സ്ഥലജങ്ങളും ജലജങ്ങളുമാകുന്നു. രത്നം, മണി എന്നവ രണ്ടും എല്ലാമാതിരി രത്നങ്ങളുടേയും സാമാന്യമായ പേരാകുന്നു.
  • പദങ്ങളുടെ ഒടുവിൽ ചേർന്നു വരുമ്പോൾ മുൻ പദാർത്ഥജാതിയിൽ ശ്രേഷ്ഠതയുള്ളതു് എന്നർത്ഥം വരുത്തുന്നു
  • ഉദാ:ഭൂപാലരത്നം = ഏറ്റവും നല്ല രാജാവു്. (പഞ്ചരത്നങ്ങൾ, നവരത്നങ്ങൾ, ചതുർദശരത്നങ്ങൾ ഇവ നോക്കുക). എല്ലാത്തരം വസ്തുക്കളിലും ശ്രേഷ്ഠമായിട്ടുള്ളതു രത്നമാണു്. ‘രത്നഹാരീതുപാർത്ഥിവഃ’ എന്നുള്ള ന്യായപ്രകാരം ഭൂമിയിലുള്ള രത്നങ്ങൾക്കൊയും രാജാവിനാണു് അവകാശം. ഭൂമിയിലുള്ള പദാർത്ഥങ്ങളിൽ യാഗത്തിലേ ഹവിസ്സിന്നു മാത്രമേ ദേവന്മാർക്കവകാശമുള്ളു.
  • പര്യായപദങ്ങൾ:
    • മണി.
രത്നമുഖ്യം
  • വൈരം
രത്നാകരൻ
  • ഒരു മഹാകവി
  • ‘ഹരവിജയം’ മഹാകാവ്യത്തിന്റെ കർത്താവു. 9-ആം ശതാബ്ദത്തിൽ അവന്തിവർമ്മരാജാവിനെ ആശ്രയിച്ചു പാർത്തു.
രത്നാകരം
  • സമുദ്രം
  • രത്നങ്ങൾ വിളയുന്നിടം
രത്നാങ്കം
  • വിഷ്ണുവിന്റെ രഥം
രത്നാവലി
  • മാല
  • ഒരു നാടകത്തിന്റെ പേർ
  • ഈ നാടകം കാശ്മീര രാജാവായ ശ്രീഹർഷദേവൻ ഉണ്ടാക്കിതാണു്. കഥ ഉദയനന്റേയും വാസവദത്തയുടേയും അനുരാഗം. സുബന്ധുവിന്റെ വാസവദത്തയും രത്നാവലിയിലേ നായികയും ഒന്നല്ല.
  • ഒരു വൃത്തത്തിന്റെ പേർ
രത്നി
  • പിടിമുളം. കച്ചവടക്കാർ ഇതു കൊണ്ടു രമിക്കുന്നതിനാൽ ഈ പേർ വന്നു
  • മുളം
  • മുഷ്ടി
  • കൈമുട്ടു്
  • എല്ലാ വിരലുകളും നിറുത്തിപ്പിടിച്ച കൈപ്പടത്തോടുകൂടിയ കൈത്തണ്ടയുടെ–ഒരു മുഴുവൻ മുളത്തിന്റെ–അല്ലെങ്കിൽ 24-അംഗുലം നീളമുള്ള ആശാരി മുഴക്കോലിന്റെ പേരാണു് ഹസ്തം. ഈ ഹസ്തം തന്നെ എല്ലാ വിരലും മടക്കിപ്പിടിച്ച മുഷ്ടിയോടുകൂടിയതാണെങ്കിൽ അതിന്റെ–പിടിമുഴത്തിന്റെ–പേരത്രേ രത്നി.
  • ‘നടുവെപ്പിടിമുളമാത്രം
    ചതുരംവരുമാറുകണ്ടുശകലേന’
    — കേരളി
രഥകട്യ
  • തേർക്കൂട്ടം
രഥകാരൻ
  • തേരുണ്ടാക്കുന്നവൻ
  • വൈശ്യനു ശുദ്രസ്ത്രീയിലുണ്ടായവൻ
  • ആശാരി
രഥകുടുംബി
  • തേർ നടത്തുന്നവൻ. തേരിനെക്കൊണ്ടു നടത്തുവാൻ ശീലമുള്ളവൻ എന്നർത്ഥം
രഥഗുപ്തി
  • ശത്രുക്കൾ പ്രയോഗിക്കുന്ന ആയുധങ്ങൾ തേരാളിക്കു കൊള്ളാതിരിപ്പാനായി തേരിലുണ്ടാക്കുന്ന മറ
രഥഘോഷം
  • രഥം പോകുമ്പോഴുള്ള ശബ്ദവും മുഴക്കവും
രഥചരണം
  • ചക്രവാകപ്പക്ഷി
രഥദ്രു
  • തൊടുകാര. രഥത്തിനുപയോഗിക്കുന്ന വൃക്ഷം എന്നർത്ഥം
രഥൻ
  • വീരൻ
  • ശൂരൻ
  • വമ്പൻ
രഥപാദം
  • തേരുരുൾ
  • ചെമന്ന വാത്ത്
രഥപുംഗവൻ
  • കീർത്തിപ്പെട്ട യോദ്ധാവു്
  • മുഖ്യനായ യോദ്ധാവു്
രഥബന്ധം
  • ചിത്രം എന്ന അലങ്കാരത്തിൽ പെട്ടതു്
രഥം
  • തേർ
  • ചക്രങ്ങളോടുകൂടിയതും യുദ്ധത്തിനുപയോഗപ്പെടുന്നതുമായ വാഹനമത്രേ രഥം.
    ഇതിലിരുന്നു സുഖിക്കുന്നതിനാൽ ഈ പേർ വന്നു.
  • വഞ്ചി
  • തൊടുകാര
  • അവയവം
  • ശരീരം
രഥവീഥി
  • പ്രധാനവഴി
രഥവ്രജം
  • രഥസമൂഹം
രഥഹയം
  • തേർക്കുതിര
രഥാംഗം(കം)
  • ചക്രവാകപ്പക്ഷി
രഥാംഗനാമാ
  • ചക്രവാകപ്പക്ഷി
രഥാംഗം
  • തേരുരുൾ, ചക്രം
  • ‘രഥാംഗശംഖാബ്ജഗദാധരന്മാർ’
    — ശ്രീകൃഷ്ണചരിതം
  • വിഷ്ണുവിന്റെ ചക്രം
രഥാംഗാഹ്വയനാമകം
  • ചക്രവാകപ്പക്ഷി. ചക്രത്തിന്റെ ആഹ്വയം (പര്യായം) നാമമായിട്ടുള്ളതു് എന്നർത്ഥം
രഥാശ്വം
  • വണ്ടിക്കു കെട്ടുന്ന കുതിര
രഥികൻ
  • തേർക്കാരൻ
  • തേരിന്റെ ഉടമസ്ഥൻ
രഥിനൻ
  • രഥമുള്ളവൻ
  • രഥത്തിന്റെ ഇനൻ (പ്രഭു) എന്നർത്ഥം
രഥിര
  • വിശേഷണം:
  • തേരുള്ള
  • തേരിൽ കയറിപ്പോകുന്ന
രഥീ
  • തേരാളി
  • തേരിന്റെ ഉടമസ്ഥൻ
രഥോത്സവം
  • തേരോട്ടം
രഥോദ്ധതാ
  • ഒരു വൃത്തത്തിന്റെ പേർ
  • ലക്ഷണം– ‘രംനരംലഗുരുവും രഥോദ്ധതാ’.
രഥ്യ
  • തേർക്കൂട്ടം
  • തേർവീഥി
  • വഴി
  • ഗ്രാമമദ്ധ്യത്തിലുള്ള പ്രധാന
  • വീഥി. തേരിനെക്കൊണ്ടു നടക്കത്തക്കതു് എന്നർത്ഥം.
രഥ്യം
  • തേർക്കുതിര. രഥത്തെ വഹിക്കുന്നതു് എന്നർത്ഥം
രദനഛദം
  • ചുണ്ടു്
  • ചൊടി. പല്ലിനെ മറയ്ക്കുന്നതു് എന്നർത്ഥം
രദ(ന)ം
  • പല്ലു്. കടിപ്പാനുള്ള കരണം എന്നർത്ഥം
  • തേറ്റ
രദം
  • പല്ലു്
  • കീറുക
രദാങ്കം
  • ദന്തക്ഷതം
  • ‘നന്നായന്യാരദാങ്കംപ്രിയനുടയ’
    — അമരുകശതകം
രദായുധം
  • പന്നി
രന്തിദേവൻ
  • ചന്ദ്രവംശത്തിലേ ഒരു രാജാവു്
  • ഭരതനിൽ നിന്നു 6-ാമത്തേവൻ. ഇദ്ദേഹത്തിനു രണ്ടു ലക്ഷം പാചകന്മാരുണ്ടായിരുന്നു. ദിവസന്തോറും 2,൦൦൦ കന്നുകാലികളേയും അത്രയും മറ്റു മൃഗങ്ങളേയും കൊന്നു പചിച്ചു ആവശ്യമുള്ള ഇതര ഭക്ഷണസാധനങ്ങളോടു കൂടി പാവപ്പെട്ടവർക്കു കൊടുത്തുവന്നു. ഇപ്രകാരം വധിക്കപ്പെട്ട മൃഗങ്ങളുടെ ചോര ഒരു നദിയായി പ്രവഹിച്ചിരുന്നു. ആ നദിയുടെ പേർ ‘ചർമ്മണ്വതി’.
  • നായ്
രന്തു
  • നദി
  • വഴി
രന്തുകാമ
  • വിശേഷണം:
  • ക്രീഡിപ്പാനാഗ്രഹമുള്ള.
രന്ധ്രപ്രതീക്ഷി
  • അവസരംനോക്കിയിരിക്കുന്നവൻ
രന്ധ്രബഭ്രു
  • എലി
രന്ധ്രം
  • സുഷിരം, ദ്വാരം. വായു നിമിത്തം ശബ്ദിക്കുന്നതു് എന്നർത്ഥം
  • കുറ്റം
  • സമയം
  • യോജ്യതകേടു്
രപ്പോടത്തു്
  • ഗ്രഹിപ്പിക്ക
  • അറിയിക്ക. Report
രഭസം
  • വേഗം. (രഭസാൽ = വേഗത്തിൽ)
  • ആഹ്ലാദം, ഹർഷം
  • ഉഗ്രത, കാഠിന്യം, ഊക്കു്
രമകൻ
  • സ്നേഹിതൻ
രമഠം
  • പെരുങ്കായം
രമണൻ
  • ഭർത്താവു്
  • സ്നേഹിതൻ
  • കാമദേവൻ
  • കഴുത
  • അരുണൻ
രമണപ്പൂ
  • പൂമരം
രമണം
  • ക്രീഡ, കളി
  • രമിക്കുക, സ്ത്രീയുമായുള്ള ക്രീഡ
  • കരിവേപ്പ്
  • കഴുത
രമണാ
  • ഭാര്യ
  • സ്നേഹമുള്ളവൾ
രമണി, രമണാ
  • നല്ല സ്ത്രീ, ഭാര്യ
  • ശ്ലോകത്തിന്റെ ഒരു വൃത്തഭേദം
  • ആലിംഗനചുംബനാദികളെക്കൊണ്ടു പുരുഷനെ രമിപ്പിക്കുന്നവളത്രേ രമണി.
രമണീയ
  • വിശേഷണം:
  • സൗന്ദര്യമുള്ള
  • മനസ്സിനെ വശീകരിക്കുന്ന.
  • (നാമം-രാമണീയകം).
രമണീയത
  • മനോഹരത
  • ഭംഗി
രമണീയം
  • ഒരു വൃത്തത്തിന്റെ പേർ
  • മനോഹരം
രമണ്യം
  • ക്രീഡ
  • കളി
രമതി
  • കാമദേവൻ
  • പ്രിയൻ
  • സ്വർഗ്ഗം
  • സമയം
രമൻ
  • പ്രിയൻ
  • ഭർത്താവു്
രമം
  • സന്തോഷം
  • അശോകവൃക്ഷം
രമാ
  • ലക്ഷ്മി
  • ഭാര്യ
  • ഭാഗ്യം, ഐശ്വര്യം
രമാപതി
  • വിഷ്ണു
രമാവരൻ
  • വിഷ്ണു
രമാവല്ലഭൻ
  • വിഷ്ണു
രമിക്കുന്നു
  • കളിക്കുന്നു
  • ക്രീഡിക്കുന്നു
  • (സകര്‍മ്മകക്രിയ:രമിപ്പിക്കുന്നു).
രമേശൻ
  • വിഷ്ണു
രമ്യ
  • വിശേഷണം:
  • മനോഹരത്വമുള്ള
  • സൗന്ദര്യമുള്ള
രമ്യ
  • രാത്രി
രമ്യകം
  • ഒരുവർഷം (ജംബൂദ്വീപം നോക്കുക)
  • ‘പിന്നെരമ്യകത്തിൽവൈ
    വസ്വതൻമനുവരൻ’
    — ഭാഗവതം
രമ്യത
  • മനോഹരത്വം
രമ്യം
  • ഒരുമാതിരി വെള്ളരിയുടെ പേർ
  • ശുക്ലം, രേതസ്സ്
  • മനോഹരം
  • ചമ്പകം
  • കൊക്കുമന്താരം
രംഭ
  • വാഴ
  • വേഗത്തിൽ വളരുന്നതു് എന്നർത്ഥം.
  • രംഭാരമ്യം തുടവടിവെഴും’
    — ഉണ്ണുനീലിസന്ദേശം
  • നളകൂബരന്റെ ഭാര്യ, അപ്സരസ്ത്രീകളിൽ ഒരുത്തി
  • രംഭ എന്ന സ്ത്രീയുടെ ജനനം സമുദ്രമഥനത്തിൽ നിന്നാണു്. സൗന്ദര്യത്തിന്റെ മൂർത്തിയാകുന്നു. വിശ്വാമിത്രനെ വശീകരിപ്പാൻ ഒരിക്കൽ ഇന്ദ്രനാൽ നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശാപം നിമിത്തം 1,000 വർഷം കല്ലായിട്ടു കഴിച്ചു. രാവണൻ ഒരിക്കൽ ബലാൽ സ്വീകരിച്ചിട്ടുണ്ടു്. (രാവണവിജയം നോക്കുക.)
  • ഗൗരി
  • വ്യഭിചാരിണി
  • ഒരുമാതിരി അരി
  • അലർച്ച
രംഭൻ
  • രാമായണത്തിൽ പറയുന്ന ഒരു കുരങ്ങു്
രംഭം
  • ശബ്ദം
  • വടി
  • മുള
  • പൊടി
രംഹണം
  • വേഗത്തിലുള്ള ഗമനം
രംഹസ്സു്
  • വേഗം. വേഗത്തിലുള്ള ഗമനം
  • അത്യാശ, ബലാൽക്കാരം
  • ശിവൻ
  • വിഷ്ണു
രയം
  • വേഗം
  • ഒഴുക്കു്
  • വേഗത്തിലുള്ള ഗമനം
രയി
  • ജലം
രല്ലകം
  • കമ്പിളി, കരിമ്പടം, ക്രീഡാസുഖത്തെ അനുഭവിപ്പിക്കുന്നതു് എന്നർത്ഥം
  • ഒരുവക മാൻ
  • ഇമ
രവണ
  • വിശേഷണം:
  • ശബ്ദിക്കുന്ന
  • ചൂടുള്ള
  • സ്ഥിരമില്ലാത്ത
രവണൻ
  • ഒച്ചപ്പെടുത്തുന്നവൻ
  • അക്ഷര വ്യക്തികൂടാതെ ചൂളയിടുകയും മറ്റും ചെയ്യുന്നവൻ.
രവണം
  • ഒട്ടകം
  • കുയിൽ
  • ചെമ്പും ഈയവും കൂട്ടിയതു, ഓടു്, വെള്ളോടു്
രവം
  • ശബ്ദം
  • ഇടി, ഇടിനാദം
രവാ
  • ചുങ്കസ്ഥലം
  • രകതാരി
രവാന
  • വഴച്ചീട്ടു്
രവി
  • സൂര്യൻ
  • സ്തുതിക്കപ്പെടുന്നവൻ എന്നർത്ഥം.
  • എരിക്കു്
  • പർവതം
  • പന്ത്രണ്ടു എന്ന അക്കം
രവികാന്തം
  • സൂര്യകാന്തക്കല്ലു്
രവിജൻ (സൂനു, പുത്രൻ, തനയൻ)
  • കർണ്ണൻ
  • ബാലി
  • വൈവസ്വതമനു
  • യമൻ
  • സുഗ്രീവൻ
രവിനാഥം
  • താമര
  • ഉച്ചമലരി
രവിനാമകം
  • ചെമ്പു്
രവിപുലാ
  • ഒരു വൃത്തത്തിന്റെ പേർ
രവിപ്രിയം
  • ചെന്താമര
  • ചെമന്ന അരളി
രവിലോചനൻ
  • വിഷ്ണു
  • ശിവൻ
രവിലോഹം
  • ചെമ്പു്
രവിവാസരം
  • ഞായറാഴ്ച
രവീഷു
  • കാമദേവൻ
രവീഷ്ടം
  • നാരകം
രശന
  • അരഞ്ഞാൺ
  • നാവു്
രശീതി
  • രസീതു്.(receipt)ശീട്ടു്
രശ്മി
  • ശോഭ
  • കയറു്
  • കടിഞ്ഞാൺ
  • വ്യാപിക്കുന്നതു് എന്നർത്ഥം.
  • ഇമ
രസകർപ്പൂരം
  • പുടംവെച്ചെടുക്കുന്ന ഒരു മാതിരി ഭസ്മം
രസക്കേടു്
  • ഇഷ്ടക്കേടു്
  • രുചിയില്ലായ്ക
രസങ്ങൾ
  • നവരസങ്ങൾ നോക്കുക
രസഗന്ധം
  • നറുമ്പശ
രസഗർഭം
  • ചായില്യം
  • രസാഞ്ജനം
  • മാക്കീരക്കല്ലു്
രസച്ചരടുപൊട്ടിക്ക
  • രസവത്തായ സംഗതിയിൽ ശ്രദ്ധയോടുകൂടിയിരിക്കുമ്പോൾ അതിനു വല്ലവിധവും വിഘ്നം വരുത്തുക
രസജം
  • ശർക്കര
രസജ്ഞ
  • വിശേഷണം:
  • രസത്തെ അറിയുന്ന.
രസജ്ഞത
  • രസജ്ഞത്വം
രസജ്ഞൻ
  • ശൃംഗാരാദി രസങ്ങളെയും മറ്റും അറിഞ്ഞു് പുസ്തകം എഴുതിയ ഒരു വിദ്വാൻ
  • രസവാദി
  • രസംകൊണ്ടു ചികിത്സിക്കുന്ന വൈദ്യൻ
  • രസത്തെ അറിയുന്നവൻ
രസജ്ഞാ
  • നാവു്(നാക്കു്
  • മധുരാദിരസങ്ങളെ അറിയുന്നതു് എന്നർത്ഥം.
രസതന്ത്രം
  • (Chemistry)വസ്തുക്കളുടെ യോഗവിയോഗങ്ങളെപ്പറ്റി പഠിപ്പിക്കുന്ന ശാസ്ത്രം
രസധാതു
  • ഏഴു ധാതുക്കളിൽ ഒന്നാമത്തെ ധാതു
  • ത്വൿ
രസനം
  • സ്വർണ്ണം
  • അരത്ത
  • വെള്ളി
രസനാ
  • നാവു്
  • അരത്ത
രസപാകജം
  • ശർക്കര
രസഫലം
  • തെങ്ങു്
രസഭംഗം
  • ഇഷ്ടക്കേടു്
  • രുചിയില്ലായ്ക
  • നീരില്ലായ്ക
രസഭസ്മം
  • രസം പുടംവെച്ചു ഭസ്മമാക്കിയതു്
രസമണി
  • രസം ഉരുക്കിയുണ്ടാക്കിയ മണി
രസം
  • വിഷമുള്ള ഒരു മരുന്നു്
  • ഇഷ്ടം, രുചി
  • നീർ, ജലം
  • സ്നേഹം
  • ശൃംഗാരം മുതലായ രസങ്ങൾ ഒൻപതും
  • ചവർപ്പുമുതലായ ആറിന്റെയും പേർ
  • വിഷം
  • നറുമ്പശ
  • പഞ്ചഭൂതങ്ങളുടെ ഗുണം
  • ചക്ഷുരാദീന്ദ്രിയങ്ങളുടെ വിഷയങ്ങളിൽ ഒന്നു്
  • മരുന്നുകളിൽ ഇരിക്കുന്ന വീര്യം
  • കാവ്യത്തിന്റെ ജീവൻ
  • വെളുത്തീയം
  • സപ്തധാതുക്കളിൽ ഒന്നു്
  • ആസ്വദിക്കപ്പെടുന്നതു് എന്നർത്ഥം.
രസംകുന്നൻ
  • ഒരുവക വാഴ
രസവതി
  • അടുക്കള
  • ആറു് രസങ്ങളുമടങ്ങിയ ഭക്ഷണപദാർത്ഥങ്ങളോടുകൂടിയതു് എന്നർത്ഥം.
രസവൽ
  • വിശേഷണം:
  • രസമുള്ള
  • (വാൻ, വതീ, വൽ)
രസവാദം
  • രസം
  • ഗന്ധകം മുതലായ വസ്തുക്കളും ചില ഔഷധങ്ങളും കൂട്ടി ലോഹങ്ങളോടു ചേർത്തു് ഒരുവിധം പൊന്നും വെള്ളിയും ഉണ്ടാക്കുന്നതിനും മറ്റുമുള്ള ഉപായങ്ങളെ വിവരിക്കുന്ന ശാസ്ത്രം
രസവാദി
  • രസവാദം അറിഞ്ഞിരിക്കുന്നവൻ
രസവിഭാവത്രയം
  • ആലംബനം
  • ഉദ്ദീപനം
  • അനുഭാവം
രസസിദ്ധൻ
  • രസവാദി
  • രസസിദ്ധിയുള്ളവൻ
രസസിദ്ധി
  • രസവാദശാസ്ത്രത്തിന്റെ അറിവു്
രസസിന്ദൂരം
  • രസം പുടംവച്ചു എടുത്ത പൊടി
രസാ
  • ഭൂമി
  • നാവു്. രസങ്ങളാൽ അനുഭവിക്കപ്പെട്ടതു്, ആറു രസങ്ങൾ ഉള്ളതു്
  • ഈന്തമരം
  • പാടവള്ളി ആസ്വദിക്കപ്പെടുന്നതു് എന്നർത്ഥം
  • അരത്ത
  • തിന
രസാഞ്ജനം
  • കണ്ണിൽ തേയ്ക്കുന്ന ഒരു മരുന്നു്. കഷായരസത്തിൽ നിന്നുണ്ടായ അഞ്ജനം എന്നർത്ഥം
രസാതലം
  • ഭൂമിക്കു കീഴുള്ള ലോകങ്ങളിൽ ഒന്നു്. ഭൂമിയുടെ അധോഭാഗം എന്നർത്ഥം. (തലം എന്നതിനു സ്വരൂപം എന്ന അർത്ഥവും ഉണ്ടു്. ഉ-ം
  • മഹീതലം)
രസാദാനം
  • രസത്തെ വലിച്ചെടുക്ക
  • മുലകടിക്കയും മറ്റും
രസാപായി
  • നായ്
രസാഭാസം
  • മനസ്സിലുള്ള വിചാരത്തെ മറയ്ക്ക
രസായനൻ
  • ഗരുഡൻ
  • രസവാദി
രസായനഫലാ
  • കടുക്ക
രസായനം
  • രോഗങ്ങളെ ശമിപ്പിച്ചു ആയുസ്സിനെ വർദ്ധിപ്പിക്കുന്ന ഒരുമാതിരി മരുന്നു്
  • രസവാദശാസ്ത്രം
  • രസവും ഔഷധവും കൂട്ടിയുള്ള പ്രയോഗം
  • മോരു്
  • വിഷം
  • രസത്തിനുള്ള ഇരിപ്പിടം
രസായനി
  • ചെറുകടൽ
രസാലം
  • മാവുവൃക്ഷം, മാന്തൈയ്യ്, തേന്മാവു്
  • പ്ലാവു്
  • കരിമ്പു്
  • കോതമ്പു്
  • അറബിക്കുന്തുരുക്കം
  • മൂത, നറുംപശ
  • ചാണപ്പുളി
  • വിഴാൽ
രസാലസ
  • ഞരമ്പു്
രസാവഹ
  • വിശേഷണം:
  • രസമുള്ള
  • രുചിപ്രദമായ.
രസാഹ്വം
  • പയിനെണ്ണ
രസാള
  • തൈരിൽ നല്ലമുളകും പഞ്ചസാരയും ചുക്കും, ജീരകവും ചേർത്തുണ്ടാക്കുന്ന ഒരു കറി, രസങ്ങളെ ആദാനം ചെയ്യുന്നതു് എന്നർത്ഥം
  • പഞ്ചസാരയും മുളകുപൊടിയും ഇട്ടു് വെള്ളം കൂടാതെ കടഞ്ഞെടുത്ത തൈരിൽ ചുക്കും ജീരകവും പൊടിച്ചിട്ടാൽ അതിനു ‘രസാള’ എന്നു പേർ. “ശർക്കരാമരിചാക്രാന്തം നിരംബുമഥിതംദധി,ശുണ്ഠീജീരകസംയുക്തം രസാളേത്യഭിധീയതേ”
  • മുന്തിരി
രസാളം
  • മാവു്. രസത്തെ ദാനംചെയ്യുന്നതു് എന്നർത്ഥം
  • കരിമ്പു്. മധുരരസത്തിൽ അലങ്കരിക്കപ്പെട്ടതു് എന്നർത്ഥം
  • പുണ്ഡരീകക്കരുമ്പു്
രസിക
  • വിശേഷണം:
  • രസിപ്പിക്കുന്ന, രസമുള്ള, രസത്തോടുകൂടിയ
  • രുചിയുണ്ടാക്കുന്ന
രസികൻ
  • രസിപ്പിക്കുന്നവൻ. രസികൻ × ശുഷ്കൻ
  • സുന്ദരൻ എന്നു് അഭിമാനിക്കുന്നവൻ
  • താന്തോന്നി
രസികം
  • വണ്ടാരംകോഴി
  • കുതിര
  • ആന
രസികാ
  • കരിമ്പിൻനീർ
  • രസാളക്കറി
  • സ്ത്രീയുടെ അരഞ്ഞാണം
  • നാവു്
  • പഞ്ചവർണ്ണക്കിളി
  • സന്തോഷം വരത്തക്ക വാക്കുകളെ പറയുന്നവൾ
രസിക്കുന്നു
  • ഇഷ്ടപ്പെടുന്നു, സന്തോഷമാകുന്നു, സന്തോഷിക്കുന്നു
  • രുചിക്കുന്നു
  • ശബ്ദിക്കുന്നു. (സകര്‍മ്മകക്രിയ:രസിപ്പിക്കുന്നു)
രസിത
  • വിശേഷണം:
  • പൊന്നും മറ്റും പൂശപ്പെട്ട.
രസിതം
  • ശബ്ദം
  • ഇടിമുഴക്കം
രസീതി
  • ശീട്ടു്
  • Receipt രസീതു്
രസുനം
  • വെള്ളുള്ളി
രസോത്തമം
  • പാലു്
  • രസം
  • ചെറുപയറു്
രസോന(ക)ം
  • വെള്ളുള്ളി
  • ഭക്ഷിക്കുന്ന കാര്യത്തിൽ ഉപേക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
രസ്തു
  • ധാന്യപ്പുര
രഹണം
  • വേർപാടു്
രഹദാരി
  • കാവൽ സ്ഥലങ്ങളിൽ തടിയും മറ്റും‌ തടയാതെയിരിക്കാൻ സർക്കാരിൽ നിന്നു കൊടുക്കുന്ന ഒരെഴുത്തു്
രഹസ്സ്
  • വിജനപ്രദേശം
രഹസ്സ്
  • ഗൂഢമായി
രഹസ്യ
  • വിശേഷണം:
  • ഗൂഢമായുള്ള
രഹസ്യം
  • ഗൂഢകാര്യം
  • രഹസ്യം × പരസ്യം.
    രഹസ് എന്ന പദത്തോടു ‘യൽ’ പ്രത്യയം ചേർന്നുണ്ടായതത്രേ രഹസ്യം. ഈ പദത്തിന്റെ പ്രതിയോഗിയായി ഒരു പദം വേണ്ടതായി ദ്രാവിഡർ കണ്ടു ‘പര’ എന്ന ശബ്ദത്തെ തെറ്റായി പരസ്സാക്കി അതോടു ‘യൽ’ പ്രത്യയം കൂട്ടി ചേർത്തു് ‘പരസ്യം’ എന്നൊരു പദത്തെ അവർ സൃഷ്ടിച്ചു.
  • വിജനപ്രദേശത്തുണ്ടായതു്
രഹസ്യാ
  • ഒരാറു്
രഹിത
  • വിശേഷണം:
  • വെടിഞ്ഞ
  • ഉപേക്ഷിച്ച
  • വിട്ട
രാ
രാ
  • ദാനംചെയ്ക
  • കൊടുക്ക
രാ
  • രാത്രി
  • പൊന്നു്
രാഃ
  • സ്വർണ്ണം
രാക
  • പൂർണ്ണചന്ദ്രനുള്ള വെളുത്തവാവു്
  • സുഖത്തെദാനംചെയ്യുന്നതു് എന്നർത്ഥം.
  • തീണ്ടായിരുന്നവൾ
  • ഒരു രാക്ഷസി, ഖരന്റേയും ശൂർപ്പണഖയുടേയും അമ്മ, വിശ്രവസ്സിന്റെ ഭാര്യ
  • വെളുത്തവാവിൻനാളിലേ ദേവി
  • ചൊറി
രാകാനിശാകരൻ
  • പൂർണ്ണചന്ദ്രൻ
രാകാപതി
  • ചന്ദ്രൻ
രാകുന്നു
  • അരംകൊണ്ടു് അറുക്കുന്നു
രാകേന്ദു
  • വെളുത്തവാവുന്നാൾ രാത്രിയിലുദിക്കുന്ന ചന്ദ്രൻ
രാക്കു്
  • അരംകൊണ്ടു് അറുക്കുക
രാക്കണ്ണു്
  • ഇരുട്ടു്
രാക്കൂറു്
  • രാത്രി
രാക്ഷസ
  • വിശേഷണം:
  • രാക്ഷസനെ സംബന്ധിച്ച
രാക്ഷസൻ
  • മനുഷ്യരെ ഭക്ഷിക്കുന്ന ഒരു ജാതിക്കാരൻ
  • ഇവനിൽ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടതായിരിക്കുന്നതിനാൽ ജനദ്രോഹി എന്നു ശബ്ദാർത്ഥം. മറ്റു
  • രാക്ഷസന്മാരുടെ ഉത്ഭവത്തെപ്പറ്റിപലേ അഭിപ്രായങ്ങൾ കാണുന്നു. രാവണനെപ്പോലെ പുലസ്ത്യ സന്തതിയെന്നു ചിലർ പറയുന്നു. ബ്രഹ്മാവിന്റെ പാദത്തിൽ നിന്നുത്ഭവിച്ചവരും വിഷ്ണു പുരാണപ്രകാരം ദക്ഷന്റെ പുത്രിയായ ഖശയിൽ കശ്യപപ്രജാപതിയുടെ സന്തതിയും ആയ ഒരുവക ദുഷ്ടരെന്നു ചിലർ പറയുന്നു. ഇവർ പല തരക്കാരുണ്ടു്. ചിലർ ദേവന്മാരുടെ വിരോധികളാണു്. ചിലർ ആരേയും ഉപദ്രവിക്കാത്തവരാകുന്നു ചിലർ രാവണാദികളോടൊപ്പം മഹാ ദുഷ്ടന്മാരാണു്. ഹനൂമാൻ പൂച്ചയുടെ ആകൃതിയിൽ ചെന്നതായും രാക്ഷസരെ സൂരൂപികൾ, വിരൂപികൾ, ദീർഘകായന്മാർ, ഹൃസ്വകായന്മാർ, സർപ്പത്തലയന്മാർ, ആനത്തലയന്മാർ, കുതിരത്തലയന്മാർ, ഒറ്റക്കണ്ണന്മാർ, ഒറ്റച്ചെവിയന്മാർ, നീണ്ടപല്ലുള്ളവർ, വലിയ വയറുള്ളവർ, മൂന്നു കാലുള്ളവർ, നാലു കാലുള്ളവർ, കഴുതമുഖമുള്ളവർ മുതലായി പലതരത്തിൽ കണ്ടതായും പ്രസ്താവിച്ചുകാണുന്നു. | (ഒറ്റവര) – മകൾ (മകൻ) എന്നതിനെ സൂചിപ്പിക്കുന്നു. || (രണ്ടുവര) – വിവാഹത്തെ സൂചിപ്പിക്കുന്നു.
    • വേദവതി — ഗ്രാമിണി എന്ന ഗന്ധർവാധിപന്റെ പുത്രി.

    • സുന്ദരി, കേതുമതി, വസുധ — ഈ മൂന്നുപേരും നർമ്മദ എന്ന ഗന്ധർവസ്ത്രീയുടെ പുത്രികൾ.

    • രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ — വിശ്രവസ്സിന്റെ പുത്രന്മാർ. അമ്മ — കൈകസി.

    • മണ്ഡോദരി — മയന്റേയും ഹേമ എന്ന അപ്സരസ്ത്രീയുടേയും മകൾ.

    • വജ്രജ്വാല — വൈരോചനാസുരന്റെ ദൗഹിത്രി.

    • സരമ — ശൈലൂഷൻ എന്ന ഗന്ധർവന്റെ മകൾ.

    ഖരൻ — രാവണന്റെ പേരമ്മയായ ബകയുടെ മകൻ. മകൻ – മകരാക്ഷൻ. കുംഭീനസി —പുഷ്പോൽകടയുടെ മകൾ, ഭർത്താവു് – മധു. ജംബുമാലി — പ്രഹസ്തന്റെ മകൻ. യുദ്ധോന്മത്തൻ, മത്തൻ — കുംഭീനസിയുടെ മക്കൾ. വിദ്യുജ്ജിഹ്വൻ — ശൂർപ്പണഖയുടെ ഭർത്താവു്. വിശ്രവസ്സിനു ഇളിബിളിയിൽ (ഭരദ്വാജപുത്രിയിൽ) വൈശ്രവണനുണ്ടായി.
  • മുദ്രാരാക്ഷസത്തിൽ നന്ദനന്റെ മന്ത്രി
  • പര്യായപദങ്ങൾ:
    • -കൗണപൻ
    • ക്രവ്യാത്തു്
    • ക്രവ്യാദൻ
    • അസൃക്പൻ
    • ആശരൻ
    • രാത്രിഞ്ചരൻ
    • രാത്രിചരൻ
    • കർബുരൻ
    • കീകസാത്മജൻ
    • യാതുധാനൻ
    • പുണ്യജനൻ
    • നൈര്യതൻ
    • യാതു
    • രക്ഷസ്സ്.
രാക്ഷസധർമ്മചതുഷ്ടയം
  • പരനാരീസ്പർശനം
  • പരദ്രവ്യമോഹം
  • വേദാഭ്യാസം
  • ശിവഭക്തി
രാക്ഷസി
  • രാക്ഷസസ്ത്രീ
  • ഒരുമാതിരി വലിയ പല്ലും തേറ്റയും മറ്റും
  • ഒരു സുഗന്ധമുള്ള മരുന്നു്
  • കാട്ടുകച്ചോലം, അടവിക്കച്ചോലം
  • രക്ഷസ്സിനെ സംബന്ധിച്ചതു് എന്നർത്ഥം.
രാഗതാലി
  • പവിഴം
രാഗദ്വയം
  • പൂർണ്ണം (72 വിധം)
  • ജന്യം (വളരെയുണ്ടു്. ഈ രാഗമത്രേ നാം ഉപയോഗിക്കുന്നതു്.)
രാഗദ്വേഷം
  • രാഗം കൊണ്ടുണ്ടായ ദ്വേഷം
  • വൈരം
രാഗധൃൿ
  • മാണിക്യം
രാഗൻ
  • ഒരു രാജാവു്
രാഗം
  • ചെമപ്പു്
  • നിറം
  • സ്നേഹം
  • സുഖസാധനങ്ങളിൽ ഉണ്ടാകുന്ന ആഗ്രഹം, പ്രേമം, മൈഥുനേച്ഛ.
  • മനസ്സിലുണ്ടാകുന്ന ഒരു ഭാവഭേദം
  • സംഗീതശാസ്ത്രപ്രകാരം എല്ലാ രാഗങ്ങൾക്കും കൂടെ പറയുന്ന പേർ, മട്ടു്
  • (രസം, അസൂയ ഇവ കാണുക). രാഗങ്ങൾ 6. ഓരോ രാഗത്തിന്നു ആറാറു രാഗിണികളുമുണ്ടു്.
  • ‘ഭൈരവഃകൗശികശ്ചൈവ ഹിന്ദോളോദീപകസ്തഥാ,
    ശ്രീരാഗോമേഘരാഘശ്ച രാഗാഃ ഷഡിതികീർത്തിതാഃ’
രാഗലതാ
  • രീതി
രാഗവാൻ
  • സ്നേഹമുള്ളവൻ
രാഗാംഗഷൾകം
  • (വരഗുണം) വിഭവം
  • ഔദാര്യം
  • സൗന്ദര്യം
  • സൗശീലം
  • ആഭിജാത്യം
  • വിദ്യ ഇവ 6-ഉം
  • (വധൂഗുണം) കാംക്ഷ, രൂപം, അനുരാഗം, സ്നേഹം, ബഹുമാനം, ലജ്ജ ഇവ 6-ഉം.
  • ‘വിഭവാദികളാമാറു ഗുണം വരനു ചേരുകിൽ,
    കാംക്ഷാമുഖ്യങ്ങളാമാറു ഗുണം വധുവിനും വരും’
    — സുഭാഷിത രത്നാകരം
രാഗാദി
  • രാഗം
  • ദ്വേഷം
  • മദം
  • മാത്സ്യര്യം
  • ലോഭം
  • മോഹം
  • രാഗാദികൾ 16 — രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സ്യര്യം, ഈർഷ്യോ, അസൂയ, ഡംഭം, ദർപ്പം, അഹംകാരം, ഇച്ഛ, ഭക്തി, ശ്രദ്ധ.
രാഗി
  • വിശേഷണം:
  • രാഗമുള്ള
രാഗി
  • മഞ്ഞപ്പുല്ലു്
രാഗിണി
  • അനുരാഗമുള്ള സ്ത്രീ, രാഗമുള്ളവൾ
  • പഞ്ഞിപ്പുല്ലു്
രാഘവൻ
  • ശ്രീരാമൻ
  • രഘുവിന്റെ സന്തതി
  • (ശ്രീരാമകഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ)
രാഘവപാണ്ഡവീയം
  • ഒരു കാവ്യം
  • രാഘവപാണ്ഡവീയം - ഒരു ഉത്തമമായ കൃത്രിമ കാവ്യമാണു്. ഇതിൽ ഒരേ സന്ദർഭത്തിൽ രാഘവന്റെയും പാണ്ഡവന്മാരുടേയും കഥകൾ വിവരിക്കുന്നു. ഒരേസമയത്തു രാമായണ ഭാരത കഥകൾ ഒന്നിച്ചു വർണ്ണിക്കുന്നതുകൊണ്ടു സംസ്കൃതഭാഷയിൽ കവിക്കുള്ള വാസനയും വക്രതയും പാണ്ഡിത്യവും വെളിവാകുന്നു. അധികവും ശ്ലേഷം കൊണ്ടുള്ള ചെപ്പടിവിദ്യയാണു്. ഈമാതിരി ഗ്രന്ഥം സംസ്കൃതത്തിലേ നിർമ്മിക്കാൻ കഴിയൂ. ഗ്രന്ഥകർത്താവു് ‘കവിരാജൻ’ ആകുന്നു.
രാഘവം
  • കടൽ
  • ഒരുവക വലിയ മത്സ്യം
രാഘവവിലാസം
  • ഒരു കാവ്യം
  • കർത്താവു സാഹിത്യദർപ്പണത്തിന്റെ കർത്താവായ വിശ്വനാഥനാകുന്നു. പ്രമേയം രാമചരിതം.
രാങ്കലം
  • ഒരുവക മുള്ളു്
രാങ്കവം
  • വസ്ത്രങ്ങൾ വാല്ക്കം
  • ഫാലം
  • കൗശേയം
  • രാങ്കവം ഇങ്ങിനെ നാലു തരം ഉള്ളതിൽ ഒന്നു്
  • മൃഗരോമം കൊണ്ടു നെയ്തതു് ‘രാങ്കവം’. മൃഗം = (പശു) മൃഗജാതി. (ഏതുതരം രോമം കൊണ്ടു നെയ്തതായാലും രാങ്കവം തന്നെ). മയിർപ്പടം, കമ്പിളി.
രാങ്കവം
  • വിശേഷണം:
  • മാനിന്റെ രോമം കൊണ്ടുണ്ടാക്കിയ
രാജക
  • വിശേഷണം:
  • രാജാവുള്ള
രാജകദംബ(ക)ം
  • പൊടികടമ്പു്
രാജകം
  • രാജാക്കന്മാരുടെ കൂട്ടം
രാജകരം
  • രാജാവിനു കൊടുക്കേണ്ടുന്ന കരം
രാജകശേരു
  • കുഴിമുത്തങ്ങാ
  • പെരുമുത്തങ്ങാ
രാജകുയിൽ
  • ഒരുവക കറുത്തപക്ഷി
രാജക്കുരു
  • പുളവ എന്നു പേരായ വലിയ പരുവ്
രാജക്ഷോഭം
  • രാജകോപം
രാജഗൃഹം
  • രാജഭവനം
  • മഗധ രാജ്യത്തിന്റെ തലസ്ഥാനം
രാജതം
  • വിശേഷണം:
  • വെള്ളികൊണ്ടുള്ള
രാജതരിംഗിണീ
  • ഒരു കാശ്മീരരാജ്യചരിത്രം
  • ശ്രുതിപ്പെട്ട ഈ ഗ്രന്ഥത്തിന്റെ കർത്താവ് കലിഹണപണ്ഡിതനാണു്. ഇതുണ്ടായതു ഉദ്ദേശം 1148-ലാകുന്നു. സംസ്കൃതത്തിൽ രാജ്യചരിത്രരീതിയിൽ ഇതല്ലാതെയില്ലെന്നു കാണുന്നു.
രാജത്വം
  • രാജാവിന്റെ അവസ്ഥ
രാജദ്വാരം
  • രാജധാനിയുടെ പടിവാതിൽ
രാജധാനി
  • രാജാവിന്റെ ഭവനം
രാജധാന്യം
  • ചാമ
രാജൻ
  • ഇതു മറ്റു ചില വാക്കുകളുടെ ഒടുക്കം ചേർക്കുമ്പോൾ രാജാവ്
  • മുഖ്യൻ
  • ശ്രേഷ്ഠൻ എന്നീ അർത്ഥങ്ങൾ വരും
രാജനയം
  • തന്ത്രത്തോടുകൂടിയ രാജ്യഭണ വഴി
രാജനിംബൂകം
  • മധുരനാരകം
രാജനീതിപഞ്ചാംഗം
  • സഹായം
  • സാധനോപായം
  • ദേശകാലവിഭാഗം
  • ആപത്തിന്റെ പരീഹാരം
  • സിദ്ധി ഇവ 5-ഉം
രാജന്യകം
  • ക്ഷത്രിയസമൂഹം
രാജന്യൻ
  • ക്ഷത്രിയൻ
  • ശോഭിക്കുന്നവൻ എന്നർത്ഥം
  • ‘രാജന്യസ്ത്രീമണിയുടെ ഗുണൗ
    ഘങ്ങളന്യാദൃശങ്ങൾ’
    — മയൂരസന്ദേശം
രാജന്വത്ത്
  • സകലഗുണസമ്പന്നനായ രാജാവിനാൽ രക്ഷിക്കപ്പെടുന്ന ദേശം. (ന്വാൻ
  • ന്വതി
  • ന്വത്)
  • ‘രാജന്വതീമാഹുരനേനഭൂമിം’
    — രഘു
രാജന്വൽ
  • വിശേഷണം:
  • രാജാവിനോടു കൂടിയ
  • രാജാവുള്ള. (ന്വാൻ, ന്വതി, ന്വൽ)
രാജപിണ്ഡം
  • രാജാവിൽ നിന്നും കിട്ടുന്ന ആഹാരം
രാജപുത്രി
  • രാജാവിന്റെ മകൾ
  • നച്ചെലി
  • പേച്ചൂര
  • അരേണുകം
  • പിച്ചകം
രാജപുത്രികാ
  • പിച്ചകം
  • താറാവു്
രാജപുരുഷന്മാർ
  • ഉദ്യോഗസ്ഥന്മാർ
രാജബലാ
  • പ്രസാരണി
  • തലനീളി. ബലപ്രദങ്ങളിൽവെച്ചു രാജാവു എന്നർത്ഥം
  • പ്രസാരണിയും തലനീളിയും രണ്ടാണെന്നും പക്ഷമുണ്ടു്.
രാജബീജി
  • രാജവംശത്തിൽ പിറന്നവൻ. (നകാരാന്തം).
രാജബുദ്ധി
  • രാജാവിന്റെ ബുദ്ധി
  • വലിപ്പമുള്ള ബുദ്ധിക്കു പറയുന്ന പേർ
രാജഭണ്ഡാരം
  • രാജദ്രവ്യം
രാജഭദ്രകം
  • മുരിക്കു്
രാജഭോഗം
  • രാജാവിനു കൊടുക്കുന്ന കരം
രാജഭോഗ്യം
  • ജാതിക്ക
രാജമല്ലിക
  • ഒരു പൂമരം
രാജമാന്ന്യ
  • വിശേഷണം:
  • രാജാവിനെപ്പോലെ മാനിക്കത്തക്ക, ബഹുമാനത്തെ സൂചിപ്പിക്കുന്നതിനായി ആളുകളുടെ പേരിനു മുമ്പിൽ ചേർത്തെഴുതുന്നതു്. ഉദാ:രാജമാന്ന്യരാജശ്രീ, പി. ദാമോദരൻ നായർ അവർകൾ. ഇതിനെ ചുരുക്കി രാ രാ, ശ്രീ എന്നാക്കിയിരിക്കുന്നു. ചിലപ്പോൾ ‘മഹാരാജമാന്ന്യരാജശ്രീ’ എന്നും എഴുതാറുണ്ടു്. ഇതിന്റെ ചുരുക്കമാണു് ‘മ. രാ. രാ.’ ഇയ്യിട മുൻ പറഞ്ഞവയ്ക്കു പകരം ‘ശ്രീമാൻ’ എന്നുള്ള പ്രയോഗമാണു് അധികമായി കാണുന്നതു് = ശ്രീമാൻ, പി. ചന്ദ്രശേഖരൻ നായർ അവർകൾ. സ്ത്രീകൾക്കു ശ്രീമതി എന്നും എഴുതിവരുന്നു. ഉദാ:ശ്രീമതി, എൽ. ഗൗരി അമ്മ അവർകൾ.
രാജമാർഗ്ഗം
  • രാജവഴി
രാജമാഷം
  • പെരുമ്പയറു്
രാജമുദ്ര
  • രാജചിഹ്നം
രാജമൗലി
  • രാജശ്രേഷ്ഠൻ
  • ചന്ദ്രചൂഡനായ ഭഗവാൻ
രാജയക്ഷ്മാവു്
  • ഒരു ദീനം
  • ക്ഷയം
  • രാജാവിനു അതായതു ചന്ദ്രനു യാതൊന്നുകൊണ്ടു രോഗമുണ്ടായോ ആകയാൽ രാജയക്ഷ്മാവു എന്നു പറയപ്പെടുന്നു.
  • ‘രാജ്ഞശ്ചന്ദ്രമസോയസ്മാൽ
    ആഭൂതേഷകിലാമയ!
    തസ്മാത്തംരാജയക്ഷ്മേതി
    കേപിതാഹുർമ്മനീഷിണഃ’
    — സുശ്രുതം
  • രാജയക്ഷ്മാവിന്റെ ലക്ഷണം - ചുമലുകളിലും രണ്ടു പാർശ്വങ്ങളിലും വേദന കാണും. കൈകാലുകൾ ചൂടും. സകലാവയവങ്ങളും വേദനയോടും ജ്വരത്തോടും കൂടിയിരിക്കും.
രാജയോഗം
  • രാജാവാകുന്നതിനുള്ള യോഗം
  • അഭ്യാസബലത്താൽ മനസ്സിനെ ഒരു ശസ്ത്രരൂപത്തിലാക്കി അതിൽ മന്ത്രശക്തിവൈഭവത്താൽ വേണ്ടുവോളം ശക്തി നിറച്ചു ഉദ്ദിഷ്ടശത്രുവിന്റെ നേരെ പ്രക്ഷേപിക്കുക
രാജയോഗ്യ
  • വിശേഷണം:
  • രാജാവിന്നു കൊള്ളാവുന്ന
രാജരംഗം
  • വെള്ളി
രാജരത്നം
  • രാജശ്രേഷ്ഠൻ
രാജരാജൻ
  • വൈശ്രവണൻ. യക്ഷന്മാരുടെ രാജാവു് എന്നർത്ഥം
  • ചക്രവർത്തി
രാജർഷഭൻ
  • രാജപുംഗവൻ
രാജർഷി
  • ഋഷികൾ ഏഴുതരമുള്ളതിൽ ഒരുവക ഋഷി
  • ഭക്തിയും തപസ്സും കൊണ്ടു ഋഷിക്കു തുല്യനായ രാജാവു്. വിശ്വാമിത്രൻ, ജനകൻ, പുരൂരവസ്സ് മുതലായവരെപ്പോലെ തപസ്സുചെയ്തു ഋഷിയായ ക്ഷത്രിയൻ
രാജവൽ
  • വിശേഷണം:
  • രാജാവുള്ള
രാജവംശ്യ
  • വിശേഷണം:
  • രാജവംശത്തിലുള്ള
രാജവംശ്യൻ
  • രാജവംശത്തിൽ പിറന്നവൻ
രാജവർജ്ജ്യചതുഷ്ടയം
  • അല്പപ്രജ്ഞൻ
  • ദീർഘസൂത്രൻ
  • അലസൻ
  • ചാരണൻ ഈ 4-ം
രാജവല്ലഭം
  • ഞെട്ടികുഴിയൻമാവു്
  • പഴമുൺപാല
  • വലിയ ലന്ത
രാജവള്ളി
  • ഒരുമാതിരി ചുര
  • പാവൽ
രാജവഴി
  • പെരുവഴി
രാജവി
  • ഒരു പക്ഷി
രാജവിരൽ
  • നടുവിലത്തേ വിരൽ
രാജവീഥി
  • രാജവഴി
രാജവൃക്ഷം
  • കൊന്നമരം. രോഗരാജാവിനെ ഉൻമൂലനംചെയ്യുന്നതു്, വൃക്ഷങ്ങളുടെ രാജാവു് ഇങ്ങനെ ശബ്ദാർത്ഥങ്ങൾ
  • ഈന്തപ്പന
രാജവേശ്മം
  • രാജധാനി
രാജശാസനം
  • രാജകല്പന
രാജശേഖരൻ
  • ഒരു പ്രസിദ്ധകവി
  • ഇദ്ദേഹം ഏഴും പത്തും ശതാബ്ദങ്ങൾക്കു മദ്ധ്യേ ജീവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മറ്റു കൃതികൾ കർപ്പൂരമഞ്ജരി, പ്രചണ്ഡപാണ്ഡവം, ബാലരാമായണം, ബാലഭാരതം, വിദ്ധശാലഭഞ്ജികം മുതലായ നാടകാദികളാണു്.
രാജശ്രീ
  • രാജാവിന്റെ ശോഭ
  • രാജാവിന്റെ സമ്പത്തു്
രാജസ
  • വിശേഷണം:
  • രജോഗുണത്തെ സംബന്ധിച്ച
രാജസക്കാരൻ
  • രസികനെന്നു നടിച്ചു നടക്കുന്നവൻ
രാജസദനം
  • അരമന
രാജസഭക്തി
  • കീർത്തി
  • ഐശ്വര്യം എന്നിത്യാദിക്കായി പ്രതിമ മുതലായവയിൽ അച്യുതനെ അർച്ചിക്കുന്നതു്
രാജസഭാ
  • രാജാവിന്റെ സഭ
രാജസർപ്പം
  • സർപ്പങ്ങളിൽ പ്രമാണി
രാജസലക്ഷണചതുഷ്ടയം
  • കാമ്യമായി കർമ്മംചെയ്ക
  • നിസ്സാരത്തിലും ഭയംതോന്നുക
  • അസൽകാര്യോദ്യമം
  • വിഷയാസക്തി ഇവ നാലും
രാജസാരസ
  • മയിൽ
രാജസി
  • ഒരു ദേവി
  • കരിങ്കറുക
രാജസിംഹം
  • രാജശ്രേഷ്ഠൻ
  • മഹാരാജാവു്
രാജസിംഹാസനം
  • രാജാക്കന്മാർ ഇരിക്കുന്ന പീഠം
രാജസൂയം
  • ഒരു വലിയ യാഗം. രാജാവിനാൽ നിഷ്പാദയിതവ്യം. രാജാവു് = ലതാത്മകനായ സോമൻ - സോമലത
  • അതു് ഇതിൽ അഭിഷവണംചെയ്യുന്നു. അതിനാൽ ഈ പേർ വന്നു. ഇതു പതിനേഴര മാസം കൊണ്ടു അവസാനിക്കണം. ചക്രവർത്തികളുടെ പട്ടാഭിഷേകത്തിൽ ചെയ്യപ്പെടുന്നതാണു്.
രാജഹത്യ
  • രാജാവിനെ കൊല്ലുക
രാജഹംസം
  • അരയന്നപ്പക്ഷി
  • ചുണ്ടും കാലും ചെമന്നിരിക്കുന്ന അന്നം. കൊക്കും കാലും ചെമന്നും ബാക്കി മുഴുവൻ വെളുത്തും ഉള്ള ഹംസങ്ങളത്രേ രാജഹംസങ്ങൾ.
രാജാ
  • കർപ്പൂരം
രാജാംഗദശകം
  • നാടു്
  • മല
  • നദി
  • ഊരു്
  • കൊട്ടാരം
  • കുതിര
  • ആന
  • മുരശു്
  • കൊടി
  • ചെങ്കോൽ
  • (ദശരാജാംഗം എന്നും പറയുന്നു)
രാജാഗ്നി
  • രാജകോപം
രാജാ(വു്)
  • രാജ്യം രക്ഷിക്കുന്നവൻ
  • ക്ഷത്രിയൻ
  • ചന്ദ്രൻ
  • ശോഭിക്കുന്നവൻ എന്നർത്ഥം.
  • യുധിഷ്ഠിരൻ
  • ഇന്ദ്രൻ
  • യക്ഷൻ
  • യജമാനൻ
  • പൃഥു
  • സഹായം, സാധനോപായം, ആപത്തിനു പരിഹാരം നേടുക, ദേശവിഭാഗം, കാലവിഭാഗം-ഇവയെ ‘രാജനീതിപഞ്ചകം’ എന്നു പറയുന്നു.
    രാജാക്കന്മാർ ഒമ്പതുവിധം.
    • സാർവഭൗമചക്രവർത്തി-ആസമുദ്രക്ഷിതീശൻ.

    • അധിരാജൻ-നീതിന്യായതല്പരത, ഷഡ്ഗുണം ശക്തി ഇവയോടുകൂടിയിരിക്കണം. സൂര്യവംശത്തിലോ ചന്ദ്രവംശത്തിലോ ജനിച്ചിരിക്കണം. ആറു സംസ്ഥാനങ്ങളുടെ ഭരണം ഏറ്റിരിക്കണം.

    • നരേന്ദ്രൻ-മൂന്നു അശക്തന്മാരായ രാജാക്കന്മാരെ തോല്പിക്കണം. രാജ്യം അടക്കി നീതിയോടും ക്ഷേമത്തോടും ഭരിക്കണം.

    • പാഷ്ണികൻ-ഈ ഭരണാധികാരി നരേന്ദ്രനു കീഴടങ്ങിയിരിക്കണം. പ്രാകാരം മുതലായവയാൽ പരിരക്ഷിതമായ സംസ്ഥാനത്തെ ഭരിക്കണം.

    • പട്ടധൃക്ക്-നരേന്ദ്രനു കീഴ്പെട്ടിരിക്കണം. ഒരു കോട്ട മാത്രമുള്ള രാജ്യം ഭരിക്കണം. നാലു ഗുണമുണ്ടായിരിക്കണം.

    • മണ്ഡലേശ്വരൻ-ഒരു സംസ്ഥാനത്തിന്റെ ഒരു ഭാഗത്തിലേ ഭരണാധികാരി.

    • ഭട്ടഭാക്ക്-മണ്ഡലേശ്വരനു കീഴ്പെട്ടിരിക്കണം. സാമുദായികങ്ങളായ ഏർപ്പാടുകളെ നടത്തണം. ധർമ്മാർത്ഥങ്ങളെ സംരക്ഷിക്കണം.

    • പ്രഹാരകൻ-ചതുർവർണ്ണത്തിലേതിലെങ്കിലും ഉൾപ്പെടണം. സ്വന്തമായി ഒരു കോട്ട വേണം.

    • ശ്രോത്ര (അസ്ര) ഗ്രാഹി-ഒരു കോട്ടയുടെ ആധിപത്യം വേണം. ഒരു നഗരിയുടെ ഭരണകർത്തൃത്വം ഉണ്ടായിരിക്കണം. ഏതാനും രാജ്യഭാഗങ്ങളിൽ മാത്രം അധികാരം സിദ്ധിച്ചിരിക്കണം. (ഇങ്ങിനെ മനുസ്മൃതി)

    ശുക്രനീതിപ്രകാരം ൻ-ഹീനസാമന്തൻ, സാമന്തൻ, മാണ്ഡലികൻ, രാജാവു്, മഹാരാജാവു്, സ്വരാട്ടു്, സമ്രാട്ടു്, വിരാട്ടു്, സാർവഭൗമൻ.
രാജാദ(ത)നം
  • മുര(റ)ൾ മരം
  • രാജാക്കന്മാരാൽ ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
രാജാദനം
  • മുരൾമരം
  • പഴമുൺ പാല
  • പ്ലാശു
രാജാദനീ
  • പഴമുൺപാല
രാജാധിരാജൻ
  • മഹാരാജാവു്
രാജാനകരത്നകണ്ഠൻ
  • ഒരു സംസ്കൃതകവി. ധൗമ്യായനവംശം. രാജാനകശംകരകണ്ഠന്റെ പുത്രൻ. 1788 വിക്രമാബ്ദത്തിൽ സ്തുതികുസുമാഞ്ജലിക്കു ലഘുവഞ്ചിക എന്നൊരു വ്യാഖ്യാനവും രത്നശതക (സൂര്യസ്തവ) വും ഉണ്ടാക്കി
രാജാന്നം
  • രാജാവിന്റെ കല്പനപ്രകാരം കിട്ടുന്ന ശമ്പളം
രാജാഭിഷേകം
  • രാജാവിനെ അഭിഷേകംചെയ്ക
രാജാർഹ
  • വിശേഷണം:
  • രാജാവിന്നു യോഗ്യമായുള്ള
രാജാർഹം
  • അകിൽ. രാജാക്കന്മാർക്കു യോഗ്യം എന്നർത്ഥം. (ചെന്നിനായകമരം എന്നും കാണുന്നു)
രാജാർഹാ
  • ഞാവൽ
രാജാവർത്തം
  • ഒരു രത്നം
രാജാസനം
  • സിംഹാസനം
രാജി
  • പങ്ക്തി, മുറിയാതുള്ള വര, വരി
  • ഇടതൂർമ്മയുള്ള വൃക്ഷസമൂഹം. ശോഭിക്കുന്നതു് എന്നർത്ഥം
  • കൂട്ടം
  • ശരീരത്തിന്നകത്തുള്ള ഒരു ചെറിയ പാത്രം
  • ഉടമ്പടിയോല
  • പരസ്പരസമ്മതം
രാജിക
  • കറുത്ത കടുകു്, ശോഭയുള്ളതു് എന്നർത്ഥം
  • ഒരു ധാന്യം
  • ചെങ്കടുകു്
  • വരി, പങ്ക്തി
  • വയൽ
രാജിക്കുന്നു
  • ശോഭിക്കുന്നു
രാജിത
  • വിശേഷണം:
  • ശോഭിക്കപ്പെട്ട
രാജിമാൻ
  • കൈപ്പൻ പടവലം
രാജിലം
  • ചേര. ഇഴഞ്ഞു നടന്നു ഭൂമിയെ അടയാളപ്പെടുത്തുന്നവൻ എന്നർത്ഥം. പുള്ളികൾ ഉള്ളവൻ എന്നുമാവാം
  • വിഷമില്ലാത്തതും ഉപദ്രവം ചെയ്യാത്തതുമായ ഒരുവക സർപ്പം
രാജീവം
  • താമര. അല്ലികളാകുന്ന രാജികൾ (വരകൾ) ഉള്ളതു് എന്നർത്ഥം. നീലത്താമര
  • ആന
  • വണ്ടാരം കോഴി
  • വരിമീൻ. വരകൾ ഉള്ളതു് എന്നർത്ഥം
  • ഒരുവക മാൻ
രാജേന്ദ്രൻ
  • രാജശ്രേഷ്ഠൻ
രാജേഷ്ട
  • വാഴ
രാജ്ഞി
  • രാജസ്ത്രീ, രാജഭാര്യ
  • വെള്ളോടു്, പിച്ചള
  • അമരി
  • പിച്ചകം
  • കരിങ്കടുകു്
  • സൂര്യന്റെ ഭാര്യ
രാജ്യക്കാർ
  • രാജ്യത്തിൽ പാർക്കുന്നവർ
രാജ്യതന്ത്രം
  • രാജഭരണോപായം
  • രാജ്യഭരണസിദ്ധാന്തം
രാജ്യപരിവർത്തനം
  • അന്തച്ഛിദ്രമോ ക്ഷോഭമോ ഹേതുവായിട്ടു ഒരു രാജ്യത്തിലുണ്ടാകുന്ന മാറ്റം
രാജ്യഭാരം
  • രാജ്യത്തെ രക്ഷിക്കുക
രാജ്യം
  • നാടു്
  • ഒരു രാജാവിന്റെ അധികാരത്തിലുള്ള ഭൂമി
  • ഐശ്വര്യം, അരോഗത, സുഖം, കാവൽ (രക്ഷ), കൃഷിബഹുലത ഇവയ്ക്കു രാജ്യഭൂഷണപഞ്ചകം എന്നു പേർ.
രാജ്യാംഗം
  • രാജാവു്
  • മന്ത്രി
  • ബന്ധു
  • ഭണ്ഡാരം
  • രാജ്യം
  • കോട്ട
  • സൈന്യം ഇവ 7 -ഉം (പുരവാസികൾ
  • ഗുരു ഇങ്ങിനെ രണ്ടുകൂടിയുണ്ടെന്നു കാണുന്നു.)
  • സ്വാമി മുതൽ 7-ഉം, കൂടിയതു രാജ്യാംഗങ്ങൾ ആകുന്നു. ‘സ്വാമ്യമാത്യശ്ചരാഷ്ട്രഞ്ച ദുർഗ്ഗം കോശോബലം സുഹൃൽ, പരസ്പരോപകാരീദം സപ്താംഗം രാജ്യമുച്യതേ’. സ്വാമി മുതൽക്കുള്ള ഏഴു അംഗങ്ങളും തികച്ചുണ്ടെങ്കിലേ രാജ്യമാകയുള്ളൂ.
രാടി
  • പക്ഷി
  • യുദ്ധം
രാൾ, രാട്ട്
  • രാജാവ്. ശോഭിക്കുന്നവൻ എന്നർത്ഥം
രാഠം
  • മലങ്കാര
രാണം
  • ഇല
  • കുയിലിന്റെ വാൽ
രാണികാ
  • കടിഞ്ഞാൺ
രാണുവം
  • സൈന്യം
രാതി
  • ബന്ധു
  • സമ്മാനം
രാത്രകൻ
  • ഒരു വർഷം വേശ്യാഗൃഹത്തിൽ പാർക്കുന്നവൻ
രാത്രകം
  • അഞ്ചു രാത്രികൂടിയത്
രാത്രി
  • ആദിത്യൻ അസ്തമിച്ചാൽ ഉദിക്കുന്നതുവരെയുള്ള സമയം. സുഖത്തെ കൊടുക്കുന്നതു് എന്നർത്ഥം
  • മഞ്ഞൾ
  • മരമഞ്ഞൾ
രാത്രികരം
  • കർപ്പൂരം
രാത്രികാ
  • രാത്രി
രാത്രികാശികാ
  • താമരപ്പൊയ്ക
രാത്രിജ
  • വിശേഷണം:
  • രാത്രിയിലുണ്ടായ.
രാത്രിജം
  • നക്ഷത്രം
രാത്രിജാഗരം
  • പട്ടി
രാത്രിഞ്ചരൻ, രാത്രിചരൻ
  • രാക്ഷസൻ
  • കള്ളൻ
രാത്രിന്ദിവം
  • രാത്രിയും പകലും ഇടവിടാതെ.
രാത്രിപുഷ്പം
  • ആമ്പൽ
രാത്രിമണി
  • കർപ്പൂരം
രാത്രിവികാശഭാൿ
  • കറുത്ത ആമ്പൽ
രാത്രിവിശ്ലേഷഗാമി
  • ചക്രവാകപ്പക്ഷി
രാത്രിവേദം
  • കോഴി
രാഥാദേവി
  • ജയദേവരുടെ അമ്മ
രാദ്ധ
  • വിശേഷണം:
  • സഷോഷിപ്പിക്കപ്പെട്ട
  • തൃപ്തി വരുത്തിയ.
രാദ്ധാന്തം
  • നിശ്ചയം
  • സിദ്ധാന്തം
  • ആലോചനയുടെ മറുകര കണ്ടത് എന്നർത്ഥം
രാധം
  • ഇടവമാസം, വിശാഖമാസം
  • ദയ, സ്നേഹം
  • ഐശ്വര്യം
രാധാ
  • വിശാഖനക്ഷത്രം. കാര്യങ്ങളെ സാധിപ്പിക്കുന്നതിനു കാരണഭൂതം എന്നർത്ഥം
  • വൈശാഖമാസം. വിശാഖനക്ഷത്രയുക്തയായ പൂർണ്ണിമയോടുകൂടിയത് എന്നർത്ഥം
  • ശ്രീകൃഷ്ണന്റെ പ്രിയയായ ഒരു ഗോപസ്ത്രീ
  • ഗീതാഗോവിന്ദത്തിന്റെ നായികയാകുന്നു. ഗോപാലനായ അയനഘോഷന്റെ ഭാര്യയായിരുന്നു. ലക്ഷ്മിയുടെ അവതാരമാണെന്നു വിശ്വസിച്ചു ചിലർ സേവിച്ചുവരുന്നു. രാധയെ രാധികയെന്നു പറയും
  • മിന്നൽ
  • കർണ്ണന്റെ വളർത്തമ്മ, അതിരഥന്റെ ഭാര്യ
  • നെല്ലി
  • വിഷ്ണുക്രാന്തി
  • വിജയം
രാധാപതി(രമണൻ)
  • കൃഷ്ണൻ
രാധേയൻ
  • രാധാസുതൻ
  • കർണ്ണൻ
രാപ്പകൽ
  • രാവും പകലും.
രാപ്പട്ട്
  • കറുത്തപട്ട്
രാപ്പനി
  • രാത്രിമാത്രം പനിയുണ്ടായിരിക്കുക
രാപ്പെരുമാറ്റം
  • രാത്തെണ്ടൽ
രാഭോജനം
  • രാത്രിഭക്ഷണം
  • അത്താഴം
രാമ
  • വിശേഷണം:
  • ഭംഗിയുള്ള
  • കറുത്ത
  • വെളുത്ത
രാമഘട്ടം
  • മന്ദാകിനീനദിയുടെ ഒരു കടവ്
രാമചന്ദ്രൻ
  • ശ്രീരാമൻ
രാമചന്ദ്രകവി
  • ഒരു സംസ്കൃതകവിയാണ്. ഹേമചന്ദ്രാചാര്യന്റെ ശിഷ്യൻ
  • സിദ്ധഹേമം എന്ന ശബ്ദാനുശാസനം, സത്യഹരിശ്ചന്ദ്രനാടകം ഇവയുണ്ടാക്കി. പ്രബന്ധശതകകർത്താവെന്നു പ്രസിദ്ധിയുണ്ടു്.
രാമചരിതം
  • മദ്ധ്യമലയാളകാലത്തുണ്ടായിട്ടുള്ള ഒരു പുസ്തകം
രാമച്ചം
  • ഒരങ്ങാടിമരുന്നു്
രാമഠം
  • പെരുംകായം. രാമഠദേശത്തിലുണ്ടായതു് എന്നർത്ഥം
രാമഠി
  • കറിക്കായം
രാമണീയക
  • വിശേഷണം:
  • മനോഹരമായ
  • സന്തോഷിപ്പിക്കത്തക്ക.
  • (നാമം - രാമണീയകത, രാമണീയത്വം)
രാമണീയകം
  • മനോഹാരിത്വം
രാമദൂതൻ
  • ഹനൂമാൻ
രാമദേവവർഷം
  • 1൦94- ക്ക് 646-647
രാമൻ
  • ശ്രീരാമൻ
  • പരശുരാമൻ
  • ബലരാമൻ. സൗന്ദര്യത്താൽ എല്ലാവർക്കും സന്തോഷം വരുത്തുന്നവൻ എന്നർത്ഥം. യോഗികൾക്കു് ആനന്ദം വരുത്തുന്നവൻ എന്നുമാവാം. ഇങ്ങനെ രാമന്മാർ 3
  • മൂന്നു രാമന്മാരുടേയും വിവരത്തിനു ‘അവതാരം’ എന്ന ശബ്ദം നോക്കുക. ദശരഥപുത്രനായ ശ്രീരാമന്റെ കഥ മഹാഭാരതത്തിൽ വനപർവ്വത്തിൽ സംഗ്രഹിച്ചിട്ടുണ്ടു്. രാമായണം കൊണ്ടു സവിസ്തരം അറിയാമല്ലോ. സൂര്യവംശത്തിൽ പ്രസിദ്ധനായി ദശരഥൻ എന്നൊരു രാജർഷി ഉണ്ടായിരുന്നു. അദ്ദേഹം മൂന്നു ഭാര്യമാരൊന്നിച്ചു അയോദ്ധ്യയിൽ സുഖമായി പാർത്തുവന്നു. പുത്രസന്താനം ഇല്ലായ്കയാൽ പുത്രകാമേഷ്ടി ആരംഭിച്ചു. യാഗത്തിൽ നിന്നു ലഭിച്ച പായസം ഹേതുവായിട്ടു് മൂന്നു ഭാര്യമാർക്കും ഗർഭമുണ്ടായി പ്രസവിച്ചു. മൂത്തവൻ രാമനും അതിനിളയവൻ ഭരതനും പിന്നത്തേവർ ലക്ഷ്മണശത്രുഘ്നന്മാരുമായിരുന്നു. ഒരിക്കൽ വിശ്വാമിത്ര മഹർഷി വന്നു യാഗരക്ഷക്കായി ശ്രീരാമനെ അയക്കണമെന്നു ദശരഥനോടു പറഞ്ഞു. വ്യസനമുണ്ടായിരുന്നെങ്കിലും രാമലക്ഷ്മണന്മാരെ മുനിയൊന്നിച്ചയച്ചു. അവർ പുറപ്പെട്ടു. ദാഹവും വിശപ്പും ഉണ്ടാകാതെയിരിപ്പാൻ മുനി അവർക്കു ‘ബലാ’ ‘അതിബലാ’ എന്ന രണ്ടു മന്ത്രങ്ങളെ കൊടുത്തു. ദുഷ്ടയായ താടകയെ രാമൻ വധിച്ചു. പലേ രാക്ഷസരേയും രാമൻ ഒടുക്കി. മിഥിലയെ പ്രാപിച്ചു രാമൻ ശിവന്റെ വില്ലു ഖണ്ഡിച്ചു് ജനകപുത്രിയായ സീതയെ വിവാഹം കഴിച്ചു് അയോദ്ധ്യയിലേക്കു മടങ്ങി. വഴിമദ്ധ്യേ രാമചന്ദ്രൻ ഭാർഗ്ഗവരാമനെ ജയിച്ചു. രാമചന്ദ്രനെ യുവരാജാവായി അഭിഷേകം കഴിപ്പാൻ ദശരഥൻ നിശ്ചയിച്ചു. കൈകേയി തടഞ്ഞു. കൈകേയി ഹേതുവായിട്ടു രാമലക്ഷ്മണന്മാർ സീതയൊന്നിച്ചു വനത്തിൽ പോയി. പുത്രദുഃഖം ഹേതുവായിട്ടു് ദശരഥൻ മരിച്ചു. ഭരതൻ ചിത്രകൂടത്തിൽ വസിക്കുന്ന ശ്രീരാമനെക്കണ്ടു മെതിയടി വാങ്ങി മടങ്ങി. രാമാദികൾ അത്രിയുടെ ആശ്രമത്തിൽ ഒരു രാത്രി കഴിച്ചു. പിന്നീടു ദണ്ഡകവനത്തെ പ്രാപിച്ചു് പലേ മഹർഷിമാരുടേയും‌ ആശ്രമങ്ങളെ സന്ദർശിച്ചു. പിന്നെ ഗോദാവരീതീരത്തിൽ പഞ്ചവടിയിൽ എത്തി. ശൂർപ്പണഖയുടെ നാസാകുചങ്ങളെ ലക്ഷ്മണൻ ഛേദിച്ചു. ഖരദൂഷണാദികളെ രാമൻ വധിച്ചു. മാരീചൻ പൊന്മാനായി രാവണാജ്ഞയാ വരികയും രാമനാൽ ഹതനാകയും ചെയ്തു. സീതയെ രാവണൻ മായാമഹർഷിയായിട്ടു മോഷ്ടിച്ചുകൊണ്ടുപോയി. ശ്രീ രാമാദികൾ ഹനുമാന്റെ പ്രേരണയോടുകൂടി സുഗ്രീവനുമായി സഖ്യം ചെയ്തു. ബാലിയെ കൊന്നു. ഹനുമാൻ ലങ്കയിലെത്തി സീതാദേവിയെ കണ്ടു. ലങ്കയെ ഭസ്മമാക്കി. തിരികെ വന്നു സ്വാമിയെ വിവരം അറിയിച്ചു. എല്ലാവരും ഒന്നിച്ചുചെന്നു രാവണാദികളെ വധിച്ചു് സീതയെ വീണ്ടെടുത്തു. ശ്രീരാമ പുത്രന്മാർ കുശൻ, ലവൻ.
  • വരുണൻ
  • ഒരു പേർ
  • മനോഹരൻ
  • യോഗിക്കു രമിക്കുന്നതിനുള്ള വാസസ്ഥാനം
  • ശ്രീരാമന്റെ ജനനം: മിസ്റ്റർ വാൾട്ടർ ആർ. ഓൾഡ് എന്ന ശാസ്ത്രജ്ഞൻ കണക്കാക്കിയതു്. ക്രിസ്തു ജനിക്കുന്നതിനു മുമ്പു് 1761 ഫെബ്രുവരി 1൦-ആം നു യാണെന്നു കണ്ടിരിക്കുന്നതായി ‘നാളഡ്ജ് ’ എന്ന പത്രഗ്രന്ഥത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതുകഴിഞ്ഞിട്ടു് ഇപ്പോൾ 368൦ സംവത്സരവും ആറു മാസവും കഴിഞ്ഞിരിക്കുന്നു.(കൈരളി 1൦95 ചിങ്ങം)
രാമം
  • പച്ചില
  • ചീര
  • കൊട്ടം
  • കുതിര
  • പെരിയകലമാൻ, പെരുംചമരിമാൻ
  • ക്രീഡാശീലമുള്ളതു് എന്നർത്ഥം.
  • ഇരുട്ടു്
  • കുഷ്ഠം
രാമസഖി
  • സുഗ്രീവൻ
രാമസേതു
  • ശ്രീരാമൻ കെട്ടിച്ച അണ
  • സമുദ്രക്കരയിൽ നിന്നും ഉള്ളിലോട്ടു് രണ്ടു ഫർലാംഗ് വീതിയിൽ കെട്ടപ്പെട്ടിട്ടുള്ളതും കന്യാകുമാരി കോടി മുതൽ കോവളം വരെ മൂന്നു മയിൽ നീളമുള്ളതുമാണ്. ഇതു സീതാന്വോഷണാർത്ഥം ശ്രീരാമൻ നിർമ്മിച്ചതാകുന്നു. വിശ്വക ർമ്മാവിന്റെ പുത്രനായ നളന്റെ പണിയാണ്.
രാമാ
  • സുന്ദരി
  • സ്ത്രീ, രമിക്കുന്നവൾ
  • നദി
  • കാവിമണ്ണു്
  • പെരുങ്കായം
  • വെളുത്തകണ്ടകാരിച്ചുണ്ട
  • കറ്റുവാഴ
  • ഗോരോചന
  • അശോകം
  • പുരുഷോപഭോഗം കൊണ്ടു സുഖിക്കുന്നവൾ
രാമാനം
  • രാത്രി
രാമാനുജൻ
  • ഒരു വൈഷ്ണവ നവീകരണക്കാരൻ
  • വളരെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്.
  • എഴുത്തച്ഛൻ
രാമായണം
  • രാമന്റെ കഥ
  • അദ്ധ്യാത്മരാമായണം കിളിപ്പാട്ടു സംസ്കൃതത്തിലുള്ള അദ്ധ്യാത്മരാമായണത്തിന്റെ നേർ തർജിമയാകുന്നു. ഈ കിളിപ്പാട്ടു് എഴുത്തച്ഛന്റെ മധ്യ വയസ്സിലെ കൃതിയായിരിക്കാം. ഇതിന്റെ മൂലഗ്രന്ഥം ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരംശമാകുന്നു. മൂലഗ്രന്ഥത്തെ ഒരു വൈരാഗി ബ്രാഹ്മണൻ ചെമ്പകശ്ശേരി രാജാവിന്റെ രാജധാനിയായ അമ്പലപ്പുഴ കൊണ്ടുചെന്നു. അതു 787 ചിങ്ങമാസത്തിലായിരുന്നു. അപ്പോൾ അമ്പലപ്പുഴ രാജാവിന്റെ കൂടെ രാജമന്ദിരത്തിൽ പ്രസിദ്ധനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടും എഴുത്തച്ഛനും ഉണ്ടായിരുന്നു. മൂലഗ്രന്ഥം തെലുങ്കു് ലിപിയിലായിരുന്നതിനാൽ രാജാവു് അതിനെ മലയാള അക്ഷരത്തിൽ പകർത്തുന്നതിനായി ഭട്ടതിരിപ്പാടു മുഖാന്തരം തെലുങ്കക്ഷരം അറിയാമായിരുന്ന എഴുത്തച്ഛനെ ഏല്പിച്ചു. എഴുത്തച്ഛനാകട്ടെ മൂലഗ്രന്ഥത്തെ പകർത്തിയതോടുകൂടെ ഭാഷയിൽ തർജിമചെയ്കയും ചെയ്തു. ഇപ്രകാരമാണു് അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഉണ്ടാകാൻ ഇടയായതെന്നു തോന്നുന്നു.— അദ്ധ്യാത്മരാമായണത്തിന്റെ സംഗ്രഹം അറിയണമെന്നുണ്ടങ്കിൽ കല്യാണസൗഗന്ധികം തുള്ളക്കഥ നോക്കുക. ‘മാർത്താണ്ഡവംശേ ദശരഥൻതന്നുടെ’ ഇത്യാദി കാണാം.
    — വാത്മീകിരാമായണം, അദ്ധ്യാത്മരാമായണം, ബാലരാമായണം, ഗായത്രീരാമായണം, അത്ഭുതരാമായണം–ഇവയ്ക്കു ‘രാമായണപഞ്ചകം’ എന്നു പേർ
    .
രാമിലൻ
  • ഭർത്താവു്
  • പ്രിയൻ
  • കാമദേവൻ
  • ഒരു കവി
രാമേശ്വരം
  • ഒരു പുണ്യക്ഷേത്രം
  •       ഇൻഡ്യയുടെ തെക്കേ അതിർത്തിയിലുള്ള ഒരു പുണ്യസ്ഥലം. സീതയെ അന്വേഷിപ്പാനായി ശ്രീരാമൻ വാനരത്തെക്കൊണ്ടു ഇവിടെ ഒരു അണ കെട്ടിച്ചിട്ടുണ്ടു്.
രാമോപാഖ്യാനം
  • മഹാഭാരതത്തിന്റെ വനപർവതത്തിൽ അടങ്ങീട്ടുള്ള രാമചരിതം
രാംഭം
  • സന്യാസിമാരുടെ മുളംദണ്ഡ്
  • രംഭത്തിന്റെ (മുളയുടെ) വികാരം എന്നർത്ഥം.
രായൻ
  • രാജാവു്
രായപ്പണം
  • രാശി
രായം
  • പൊൻ
  • ധനം
രായർ, റാവു്
  • ഒരു ജാതി ബ്രാഹ്മണരുടെ ജാതിപ്പേർ
രായസക്കാരൻ
  • ചില കച്ചേരികളിലേ എഴുത്തുകാരന്നു പറയുന്ന ഒരു പേർ
രായസം
  • കച്ചേരിയിലേ എഴുത്തുവേല
രാരാജിക്കുന്നു
  • അധികമായി ശോഭിക്കുന്നു
രാവു്
  • രാത്രി
രാവണൻ
  • ഒരു രാക്ഷസരാജാവു്
  •       ബ്രഹ്മാവിന്റെ പുത്രനായ പുലസ്ത്യമഹർഷി മഹാമേരു പർവതപാർശ്വത്തിൽ തൃണാഗ്നിയുടെ ആശ്രമത്തിൽ തപോനിഷ്ഠനായി വാണു. അക്കാലത്തു കന്യകകുൾ പലരും അവിടെ കളിപ്പാനായി വരുന്നതു തനിക്കു ഉപദ്രവമായി തോന്നുകയാൽ ഇനി കന്യകാജനം ഇവിടെ വന്നാൽ അന്നുതന്നെ ഗർഭമുണ്ടാകട്ടെ എന്നു മുനി ശപിച്ചു. പിറ്റേദിവസം ഈ പരമാർത്ഥം അറികയാൽ ആരും അവിടെ കളിപ്പാൻ ചെന്നില്ല അങ്ങിനെയിരിക്കെ തൃണവിന്ദു എന്ന രാജാവിന്റെ മകൾ ഈ കഥ അറിയാതെ അവിടെ ചെല്ലുകയും ഗർഭം ധരിക്കയും ചെയ്തു. അനന്തരം വിവരം ഗ്രഹിച്ചു മകളെയും കൂട്ടിക്കൊണ്ടു മുനിയുടെ അടുക്കൽ ചെന്നു രാജാവു സങ്കടം ഉണർത്തുകയും മകളെ ഭാര്യയായി സ്വീകരിച്ചുകൊള്ളണമെന്നു് അപേക്ഷിക്കയും ചെയ്തു. അതനുസരിച്ചു അദ്ദേഹം അവളെ സ്വീകരിച്ചു. ‘വേദവിസ്രവണേന ഗർഭമുണ്ടായ മൂലം’ പിറന്ന കുഞ്ഞിനു ‘വിശ്രവസ്സ്’ എന്നു പേരുണ്ടായി. വിശ്രവസ്സ് ഭരദ്വാജ മഹർഷിയുടെ മകളെ വേട്ടു. അവൾ പെറ്റു് വൈശ്രവണൻ ജനിച്ചു. ഇദ്ദേഹം യക്ഷരുടെ രാജാവായി. പിതാവിന്റെ കല്പനപ്രകാരം ഇദ്ദേഹം ലങ്കയിൽ സുഖമായി താമസിച്ചു. വിശ്രവസ്സു് ഒരിക്കൽ അസ്തമയ സമയത്തിങ്കൽ സന്ധ്യാവന്ദനം ചെയ്യുമ്പോൾ സുമാലിയുടെ പുത്രിയായ കൈകസി ചെന്നു ‘സന്താനമാശു ദേഹീതി ദേഹീതി’ എന്നു പറഞ്ഞു അപ്പോൾ ഗർഭമുണ്ടായി. കൈകസിയുടെ ഈ മൂത്തപുത്രനത്രേ മഹാവീരപരാക്രമശാലിയായ രാവണൻ. പത്തുതലയുമിരുപതുകൈകളുമെത്രയും ഭീഷണനായ് പിറന്നാനവൻ * കൊണ്ടൽ നിറം പൂണ്ടനീലശൈലം പോലെ രണ്ടാമതുമുടനുണ്ടായിതന്യനും * മൂന്നാമതുണ്ടായതുമൊരു രാക്ഷസി ചാർന്നുചേർന്നുള്ളവരും‌ തെളിഞ്ഞീടിനാർ * പിന്നെനാലാമതുണ്ടായാനൊരു പൂമാൻ ധന്യനായ് ഭാഗവതോത്തമനായെടൊ * നാമം ദശമുഖനും കുംഭകർണ്ണനും ശ്രീമാൻ വിഭീഷണനെന്നും വിളിച്ചിതു * താതനും ശുർപ്പണഖേതിഭഗിനിക്കു പ്രീതിപൂണ്ടീടിനാൾ കൈകസിയും തഥാ* ഈ മക്കളോടുകൂടി കൈകസി കാട്ടിൽ സുഖമായി പാർക്കുമ്പോൾ പിതാവിനെ വന്ദിപ്പാനായി വൈശ്രവണൻ പുഷ്പകവിമാനത്തിൽ കയറിപ്പോകുന്നതു കണ്ടിട്ടു രാവണനോടു കൈകസി അങ്ങോട്ടു നോക്കു, ആ വിമാനത്തിൽ കേറി പോകുന്നവന്റെയും നിന്റെയും അച്ഛൻ ഒന്നായിരുന്നിട്ടെന്തുഫലം‌? എന്നു പറഞ്ഞു. ഇതു കേട്ടിട്ടു് അമ്മേ ക്ഷമിക്കണം ഇതിലും ഉന്നതസ്ഥിതിയെയാണു് ഞാൻ പ്രാപിപ്പാൻ പോകുന്നതു എന്നു പറഞ്ഞിട്ടു രാവണൻ അനുജന്മാരുമായി തപസ്സിന്നു ഒരുമ്പെട്ടു. ഗോകർണ്ണം പ്രവേശിച്ചു മൂവരും ബ്രഹ്മാവിൽ ചിത്തമുറപ്പിച്ചു കഠിനമായ തപസ്സുതുടങ്ങി. പതിനായിരത്താണ്ടു കഴിഞ്ഞിട്ടും ബ്രഹ്മാവിനെ കാണായ്കയാൽ ദശാനനൻ ഒരു തലയറുത്തു അഗ്നിയിലിട്ടു. ആയിരത്താണ്ടു കഴിഞ്ഞിട്ടും കാണായ്കയാൽ വീണ്ടും ഒരു തല ഹോമിച്ചു. പത്തൊമ്പതിനായിരത്താണ്ടു ചെന്നപ്പോൾ ഒരു തല ശേഷിച്ചതും കൂടി അറുപ്പാൻ ഒരുങ്ങിയ അവസരത്തിൽ ബ്രഹ്മാവു സംഭ്രമത്തോടു പ്രത്യക്ഷനായി എന്തു വരമാണു വേണ്ടതു് എന്നു ചോദിച്ചു.
  • ‘ദേവഗന്ധർവസുരോരഗാദ്യന്മാരി
    ലേവരാലുംഞാനവധ്യനായീടണം
    എന്നുവേണ്ടാനരന്മാരാലൊഴിഞ്ഞിനി
    ക്കന്യരാൽ മൃത്യുവരാതെയിരിക്കണം.’
  • അനന്തരം അപേക്ഷപ്രകാരം ഭവിക്കട്ടെ എന്നു പറഞ്ഞിട്ടു ബ്രഹ്മാവു കുംഭകർണ്ണനെ പ്രാപിച്ചു് നിദ്രത്വത്തേയും വിഭീഷണനു വിഷ്ണുഭക്തിയേയും കല്പാവസാനകാലത്തോളം ജീവിതത്തേയും പ്രദാനം ചെയ്തു. പിന്നീടു രാവണൻ ലങ്കയെ ഒഴിപ്പിച്ചുവാങ്ങി മഹാഗർവിഷ്ഠനായി ലോകോപദ്രവത്തിന്നു വട്ടംകൂട്ടി. ലങ്കേശനായ രാവണനെ രാക്ഷസരാജാവായി അഭിഷേകം ചെയ്തു ത്രൈലോക്യത്തെ പീഡിപിച്ചുംകൊണ്ടു് രാവണൻ ലങ്കയിൽ താമസിക്കവെ ഒരിക്കൽ വേട്ടക്കുപോയ അവസരത്തിൽ പുത്രിയോടുകൂടി സഞ്ചരിക്കുന്ന മയനെ കാണുകയുണ്ടായി. മയസുതയായ മണ്ഡോദരിയെ രാവണൻ മയന്റെ അനുവാദപ്രകാരം സ്വീകരിച്ചു. ലോകോപദ്രവകാരിയെന്നു ലോകർ പറയുന്നതു കേട്ടിട്ടു ഗുണദോഷിപ്പാനായി ഒരിക്കൽ വൈശ്രവണൻ രാവണന്റെ സന്നിധിയിലേക്കു ഒരു ദൂതനെ അയച്ചു. അവനെ രാവണൻ വെട്ടിനുറുക്കിക്കളഞ്ഞു. പിന്നീടു വൈശ്രവണനോടു ചെന്നു യുദ്ധം ചെയ്തു് വിമാനത്തെ പിടിച്ചുപറിച്ചു. അനന്തരം കൈലാസപർവതം എടുത്തു അമ്മാനയാടി പരമേശ്വരനോടു ചന്ദ്രഹാസം എന്ന വാൾ വാങ്ങി. പിന്നീടു വേദവതിയുടെ ശാപം ഏല്പാനിടയായി. സീതയായി അവതരിച്ചതു ഈ വേദവതിയാണത്രേ. അതിന്റെ ശേഷം മരുത്തൻ എന്ന ഭൂപതിയുമായി പിണങ്ങി. ഗുരുപദേശം ഹേതുവായിട്ടു മരുത്തൻ ക്ഷമിച്ചു. ജയിച്ചഭാവത്തോടെ രാവ ണൻ നടന്നു. പിന്നെ രാവണൻ അനാരണ്യമഹിപനെ വധിച്ചു. കുറച്ചുകഴിഞ്ഞു് രാവണൻ കാർത്തവീര്യാർജ്ജുനന്റെ കാരാഗൃഹത്തില്പെട്ടുകിടന്നു. പുലസ്ത്യമുനി രാവണനെ മോചിപ്പിച്ചു. ബാലിയുടെ വാലിൽ രാവണൻ 12-കൊല്ലം കിടന്നു. പിന്നീടു കാലനെ ജയിച്ചു. അനേക പതിവ്രതമാരെ ഉപദ്രവിച്ചു പിടിച്ചടക്കി. പിന്നെ മാർഗ്ഗമദ്ധ്യെ രംഭയെ ബലാൽ സ്വീകരിച്ചു. ദേവേന്ദ്രനോടു രാവണൻ യുദ്ധത്തിനു ചെന്നപ്പോൾ രാവണന്റെ മകൻ മേഘനാദൻ ഇന്ദ്രനെ പിടിച്ചുകെട്ടി ഒടുവിൽ ത്രൈലോക്യം മുടിക്കുന്നതായി അറിയുകയാൽ വിഷ്ണു രാമനായി അവതരിക്കയും രാവ രാശിക്കൂറുകൾ
    1 അശ്വതി, ഭരണി, കർത്തിക കാൽ മേടം കുജൻ
    2 കാർത്തിക മുക്കാൽ, രോഹിണി, മകീരം അര ഇടവം ശുക്രൻ
    3 മകീരം അര, തിരുവാതിര, പുണർതം മുക്കാൽ മിഥുനം ബുധൻ
    4 പുണർതം കാൽ, പൂയം, ആയില്യം കർക്കടകം ചന്ദ്രൻ
    5 മകയിരം, പൂരം, ഉത്രം കാൽ ചിങ്ങം ആദിത്യൻ
    6 ഉത്രം മുക്കാൽ, അത്തം, ചിത്തിര അര കന്നി ബുധൻ
    7 ചിത്തിര അര, ചോതി, വിശാഖം മുക്കാൽ തുലാം ശുക്രൻ
    8 വിശാഖം കാൽ, അനിഴം, കേട്ട വൃശ്ചികം‌ കുജൻ
    9 മൂലം, പൂരാടം, ഉത്രാടം കാൽ ധനു വ്യാഴൻ
    10 ഉത്രാടം മുക്കാൽ, തിരുവോണം, അവുട്ടം അര മകരം ശനി
    11 അവുട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ കുംഭം ശനി
    12 പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി മീനം വ്യാഴൻ
    രാശിപ്പൊരുത്തം. കന്യക ജനിച്ച കൂറിൽ നിന്നു 2, 3, 4, 5, 6 ഈ കൂറുകളിൽ ജനിച്ച പുരുഷനെ വർജിക്കണം. 7-മുതൽ 12-വരെ കൂറുകളിൽ ജനിച്ച പുരുഷനെ ഭർത്താവായി സ്വീകരിക്കാം. കന്യ ണനെ വധിക്കയും ചെയ്തു. (ഈ ഭാഗം രാമായണം കൊണ്ടു വ്യക്തമാകുമല്ലൊ).
രാവണി
  • രാവണന്റെ മകൻ
  • ഇന്ദ്രജിത്തു്
രാവപൂ
  • ഒരുവക മുല്ല
രാവം
  • ശബ്ദം
രാവിലേ
  • സൂര്യൻ ഉദിച്ച ഉടനെ
  • നേരത്തേ.
രാവുറക്കം
  • രാത്രിയിൽ പതിവിൻപ്രകാരമുള്ള ഉറക്കം
രാശി
  • കൂട്ടം, കൂമ്പാരം
  • മേടം തുടങ്ങിയ പന്ത്രണ്ടും
  • പരശുരാമൻ അടിപ്പിച്ച ഒരു സ്വർണ്ണനാണയം. വിലചക്രം 10
  • കയുടെ കൂറിൽ തന്നെ ഭിന്നനക്ഷത്രത്തിൽ ജനിച്ച പുരുഷനേയും സ്വീകരിക്കാം. രാശ്യധിപപ്പൊരുത്തം.
    ഒരു ഗ്രഹംതന്നെ സ്ത്രീപുരുഷന്മാർ ജനിച്ച കൂറുകളുടെ നാഥനായിട്ടു വന്നാലും
  • സ്ത്രീപുരുഷന്മാർ ജനിച്ച കൂറുകളുടെ അധിപന്മാർ അന്യോന്യം ബന്ധുക്കളായിട്ടുവന്നാലും രാശ്യധിപപ്പൊരുത്തം ഭവിക്കുന്നു. വിപരീതമായാൽ മേൽപറഞ്ഞ പൊരുത്തം ഭവിക്കുന്നതല്ല
  • രാശിപ്രമാണം:
  • ‘മേഷോവൃഷോഥമിഥുനം
    കർക്കടകസ്സിംഹകന്യകേ
    തുലാചവൃശ്ചികോധന്വീ
    മകരഃകുംഭമീനകൗ’
  • നാ വി രാശി
    4 36 മേടം
    5 9 ഇടവം
    5 29 മിഥുനം
    5 19 കർക്കടകം
    4 59 ചിങ്ങം
    4 53 കന്നി
    5 7 തുലാം
    5 26 വൃശ്ചികം
    5 24 ധനു
    4 54 മകരം
    4 26 കുംഭം
    4 18 മീനം
  • ‘നാലേകാലജമീനൗ
    ഘടവൃഷഭൗപാദഹീനമഞ്ചല്ലോ,
    അഞ്ചരപാപകുളീരൗ
    കന്നിതുലാമഞ്ചുമിച്ചമഞ്ചേകാൽ’
    — ഇങ്ങിനെയും കാണുന്നുണ്ടു്
രാശിചക്ര
  • മേടം മുതലായ പന്ത്രണ്ടുരാശികൾ ഇരിക്കുന്ന ചക്രം
  • സൂര്യചന്ദ്രാദികളായ ഗ്രഹങ്ങൾ സഞ്ചരിക്കുന്ന ആകാശമാർഗ്ഗം. (വൃത്താകൃതിയാണു്)
രാശിസ്ഥാനം
  • രാശികൾ ഇരിക്കുന്ന സ്ഥലം
രാശീകരിക്കുന്നു
  • കൂട്ടമാക്കിച്ചെയ്യുന്നു
രാശീശ്വരൻ
  • അതാതു രാശികൾക്കു പ്രത്യേകമുള്ള നാഥൻ
രാഷ്ട്രം
  • സ്വരാജ്യം, (രാജ്യം). ശോഭിക്കുന്നതു് എന്നർത്ഥം
  • ഉപദ്രവം
രാഷ്ട്രിക
  • വിശേഷണം:
  • രാജ്യത്തെ സംബന്ധിച്ച
രാഷ്ട്രിക
  • പുത്തരിച്ചുണ്ട. നാട്ടുംപുറത്തുണ്ടാകുന്നതു് എന്നർത്ഥം. ഉപദ്രവിക്കുന്നതു് എന്നുമാവാം. കണ്ടകാരിച്ചുണ്ട
  • ചെറുവഴുതിന
രാഷ്ട്രിയ
  • വിശേഷണം:
  • രാജ്യത്തെ സംബന്ധിച്ച
രാഷ്ട്രിയൻ
  • രാജാവിന്റെ ഭാര്യയുടെ സോദരന്നു (അളിയന്നു്) നാട്യത്തിൽ പറയുന്ന ഒരു പേർ. രാഷ്ട്രത്തിൽ (രാജ്യത്തിൽ) ഏതാനും ചില അധികാരങ്ങൾ ഉള്ളവൻ എന്നർത്ഥം
രാഷ്ട്രീ
  • രാജഭാര്യ
രാസകം
  • ഒരു രൂപകഭേദം
രാസക്രീഡ
  • ഗോപിമാരുടെ കളി
രാസഭം
  • കഴുത. ശബ്ദിക്കുന്നതു് എന്നർത്ഥം
രാസം, രാസക്രീഡ, രാസമണ്ഡലം
  • കൃഷ്ണനും വൃന്ദാവനത്തിലെ ഗോപികളുമായുള്ള ഒരു നർത്തനം
രാസേശ്വരി
  • രാധ
രാസ്ന
  • അരത്ത, ചിറ്റരത്ത
  • നൊച്ചി. ആസ്വദിപ്പിക്കപ്പെടുന്നതു് എന്നർത്ഥം
രാഹിത്യം
  • വേർതിരിച്ചൽ
രാഹു
  • നവഗ്രഹങ്ങളിൽ ഒന്നു്
  • ഒരു തമോഗ്രഹം. ആദിത്യചന്ദ്രന്മാരെ ആദ്യം പിടിച്ചു് പിന്നീടു വിടുന്നവൻ എന്നർത്ഥം
  • (ഗ്രഹണം എന്ന ശബ്ദം നോക്കുക).
  • പര്യായപദങ്ങൾ:
    • തമസ്സ്
    • സ്വർഭാനു
    • സൈംഹികേയൻ
    • വിധുന്തുദൻ]
പുരാണപ്രകാരം
  • രാഹു വിപ്രചിത്തിയുടേയും സിംഹികയുടേയും പുത്രനായ ഒരസുരനാകുന്നു
  • രാഹുവിനു നാലു് കൈയും വാലും ഉണ്ടുപോലും. പണ്ടു സമുദ്രമഥനത്തിൽ കിട്ടിയ അമൃതത്തെ ദേവകൾക്കു വിളമ്പുമ്പോൾ രാഹുവും ദേവകളുടെ വേഷം എടുത്തുചെന്നു പന്തിയിലിരുന്നു് ഭക്ഷിപ്പാൻ തുടങ്ങി. കള്ളനെ കണ്ടുനിന്ന സൂര്യചന്ദ്രന്മാർ ഉടനെ ചെന്നു വിഷ്ണുവിനോടു വിവരം ഉണർത്തിച്ചു ഉടനേ വിഷ്ണു അവന്റെ ശിരസ്സിനെയും രണ്ടു കൈയേയും ശരീരത്തിൽനിന്നു ഛേദിച്ചു വേർപെടുത്തിക്കളഞ്ഞു എങ്കിലും അവൻ അല്പം അമൃതത്തെ ഭക്ഷിച്ചുപോയതു നിമിത്തം അമർത്ത്യതയെ പ്രാപിച്ചു. അമൃതം കുടിച്ചു് അമർത്ത്യത സമ്പാദിച്ചുപോയതു നിമിത്തം നക്ഷത്രമണ്ഡലത്തിൽ ഒരു സ്ഥാനം കിട്ടി. ശിരസ്സ് രാഹുവും ശരീരം കേതുവുമായിത്തീർന്നു. സൂര്യചന്ദ്രന്മാർ പരസ്പരം എതിരായി നിൽക്കുന്ന പൗർണ്ണമാസി ദിവസങ്ങളിൽ ഉണ്ടാകുന്ന ചന്ദ്രഗ്രഹണങ്ങളും അവർ യോഗത്തിൽ നിൽക്കുന്ന അമാവാസി ദിവസങ്ങളിൽ ഉണ്ടാകുന്ന സൂര്യഗ്രഹണങ്ങളും രാഹു അവരുടെ മേൽ തന്റെ പകവീട്ടുന്നതാണത്രേ. രാഹുവിന്റെ മറ്റു പേരുകൾ -കബന്ധൻ, ഗ്രഹൻ, ഭരണീഭൂ, അഭൂപിശാചു്.
    രാഹുവും കേതുവും തമോഗ്രഹങ്ങളാണു്. സൂര്യാദികളായ ഗ്രഹങ്ങൾക്കെന്നപോലെ ഇവർക്കു വാസ്തവമായ ഒരു ബിംബം ഇല്ല സൂര്യചന്ദ്രന്മാർ സഞ്ചരിക്കുന്ന വൃത്തങ്ങൾ തങ്ങളിൽ യോജിക്കുന്ന സമ്പാതസ്ഥലങ്ങൾക്കാണു് ഈ പേർ. രാഹുകാലം.
    ഞായറാഴ്ച 26I നാഴികയ്ക്കുമേൽ
    തിങ്കളാഴ്ച 3 III ”
    ചൊവ്വാഴ്ച 22 II ”
    ബുധൻ 15 ”
    വ്യാഴാഴ്ച 18 III ”
    വെള്ളി 11 I ”
    ശനി 7 II ”
    ഈ ആഴ്ചകളിൽ കാണിച്ച നാഴികയ്ക്കുമേൽ മൂന്നേമുക്കാൽ നാഴിക രാഹുകാലം. രാത്രിയിലും മേൽപ്രകാരം തന്നെ. രാഹുകാലം സകല ശുഭകർമ്മങ്ങൾക്കും വർജ്ജ്യം.
രാഹുഗ്രസനം,-ഗ്രാസം,-ദർശനം,-പീഡാ,-സംസ്പർശനം
  • ഗ്രഹണം
രാഹുഗ്രസ്തൻ
  • രാഹുവിനാൽ ഗ്രസിക്കപ്പെട്ട ചന്ദ്രൻ അല്ലെങ്കിൽ സൂര്യൻ
രാഹുഗ്രാഹം
  • ഗ്രഹണം
രാഹുഛത്രം
  • ഇഞ്ചി
രാഹുഛിഷ്ടം
  • വെള്ളുള്ളി
രാഹുഭേദി
  • വിഷ്ണു
രാഹുരത്ന
  • ഗോമേദകം
രാഹുവേള
  • ഗ്രഹണം
രാഹുസൂതകം
  • ഗ്രഹണം
രാളം
  • ചെഞ്ചല്യം എന്ന അങ്ങാടിമരുന്നു്
  • സുഖത്തെ ദാനംചെയ്യുന്നതു് എന്നർത്ഥം.
രി
രിക്ത
  • ചതുർത്ഥി
  • നവമി
  • പതിന്നാങ്ക ഇവ മൂന്നിനും കൂടെയുള്ള പേർ
രിക്ത
  • വിശേഷണം:
  • ഒന്നുമില്ലാതെ, ഒഴിഞ്ഞ
  • പ്രയോജനമില്ലാത്ത
രിക്തക
  • വിശേഷണം:
  • ഒന്നുമില്ലാത്ത, ഒഴിഞ്ഞ, ശൂന്യതയുള്ള
  • പാവപ്പെട്ട
  • ഭാരമില്ലാത്ത
  • വയറിളക്കപ്പെട്ട
രിക്തം
  • തുച്ഛം
  • ഒന്നുമില്ലാത്തതു്
  • ശൂന്യം
രിക്തതം
  • ഒന്നുമില്ലായ്ക
രിക്തപാത്രം
  • ഒഴിഞ്ഞ പാത്രം
രിക്തം
  • നടക്കാവു്
  • ഒഴിവു്, ഒന്നുമില്ലാത്തതു്
രിക്തഹസ്ത
  • വിശേഷണം:
  • കൈയിൽ ഒന്നുമില്ലാത്ത
രിൿഥം
  • സമ്പത്തു്
  • ധനം കുറഞ്ഞു പോകുന്നതു് എന്നർത്ഥം
  • സ്വർണ്ണം
  • പിൻതുടർച്ചാവകാശം
രിൿഥഹാരി
  • വിശേഷണം:
  • സമ്പത്തിനെ അനുഭവിക്കുന്ന (നകാരാന്തം)
രിക്ഷഹാരി
  • മരിച്ചവന്റെ സമ്പത്തിന്നവകാശമുള്ളവൻ
രിക്ഷാ
  • ഈരു്
  • പേൻമുട്ട
രിംഖാ
  • ചതിവു്
  • ഇച്ഛാഭംഗം
  • ഇഴച്ചൽ
  • ആട്ടം
  • കുതിരക്കുളമ്പു്
രിംഗണം, രിംഖണം
  • നിലതെറ്റി (വഴുകി-കുട്ടികളും മറ്റും) വീഴുന്നതു്
  • ഇടർച്ച
  • തെറ്റി വീഴുകയും മറ്റും
  • ‘വിഹിതരിംഖണം രഹിതസങ്കടം’
    — ഭാഗവതം 24-വൃത്തം
രിംഗിണി
  • കാട്ടുപയറു്
രിടി
  • ജ്വാലയുടെ ശബ്ദം
  • കാരുപ്പു്
  • ഒരു വാദ്യം
  • ഭൃം(ഗ)ഗേരിടി. (ശിവാനുചരൻ)
രിദ്ധം
  • മെതിച്ചു വയ്ക്കോൽ നീക്കി ചേറുവാൻ ഒരുക്കിവെച്ച നെല്ലു്. (ഋദ്ധം എന്നതിന്റെ പാഠം)
രിപു
  • ശത്രു ദോഷങ്ങളെ വെളിപ്പെടുത്തുന്നവൻ എന്നർത്ഥം
  • അടവിക്കച്ചോലം
രിപുകർശനൻ
  • ശത്രുക്കളെ ദുർബ്ബലപ്പെടുത്തുന്നവൻ
  • ‘അസ്തുപുനർദർശനം രിപുകർശന’
    — നളചരിതം കഥകളി
രിപുത്വം
  • ശത്രുത
രിപ്രം
  • പാപം
  • അഴുക്കു്
രിരീ
  • പിച്ചള
രിഷ്ട(ക)ം
  • ചെമ്മുരിങ്ങ
രിഷ്ഫം
  • പന്ത്രണ്ടാമത്തെ രാശി
  • മീനം രാശി
രിശ്യ(ഷ്യം)
  • ഒരുവക മാൻ
രിഷ
  • വിശേഷണം:
  • ഉപദ്രവിക്കുന്ന
  • നശിപ്പിക്കുന്ന
രിഷി
  • മഹർഷി
രിഷ്ട
  • വിശേഷണം:
  • ഉപദ്രവിക്കപ്പെട്ട
  • ഭാഗ്യമുള്ള
  • നിർഭാഗ്യമുള്ള
രിഷ്ടം
  • ശുഭം
  • ഭാഗ്യം
  • നിർഭാഗ്യം
  • നാശം
  • പുളിഞ്ചി ഉറുഞ്ചിമരം
  • (പൂവത്തി എന്നു തമിഴർ ശീതാഫനം എന്നു മലയാളികൾ).
  • ഐശ്വര്യം
  • ചെമ്മുരിങ്ങ
രിഷ്ടി
  • വാൾ
  • ഹിംസിക്കുന്നതു് എന്നർത്ഥം.
  • ഭാഗ്യം.
രിഷ്യം
  • മൃഗഭേദം (ഋശ്യത്തിന്റെ പാഠം)
രിഹ
  • ഉപദ്രവിക്ക
  • കൊല്ലുക
രീ
രീഠാ
  • ഉറുഞ്ചി
രീഢ
  • നിന്ദ
  • കൊല്ലുന്നതിനോടു തുല്യം എന്നർത്ഥം.
രീഢകം
  • തണ്ടെല്ലു്
രീണ
  • വിശേഷണം:
  • ഒഴുകിയ
  • ക്ഷീണിച്ച
രീതി
  • പ്രകാരം, വിധം
  • രൂപം, ആകൃതി
  • നാട്ടുനടപ്പു്
  • സ്വഭാവഗുണം
  • ഒഴുക്കു് (ഒലിവു്)
  • പിച്ചൂ്
  • പുഴ
  • ‘നഗരീതിസാലപരിവേഷം’
    — കിർമ്മീരവധം കഥകളി
  • പിത്തള
  • ഇരിമ്പിൻകിട്ടം
രീതിത്രയം
  • വൈദർഭി
  • ഗൗഡി
  • പാഞ്ചാലി ഈ 3 -ഉം
  • ‘ബന്ധപാരുഷ്യമില്ലാതെ
    ശബ്ദകാഠിന്യമെന്നിയെ
    സമാസദീർഗ്ഘംകുറയും
    വൈദർഭീരീതിയിങ്ങനെ’
    ‘ഓജസ്സുംകാന്തയുംചേർന്നാൽ
    ഗൗഡീരീതിയായ്വരും
    പാഞ്ചാലീരീത വൈദർഭീ
    ഗൗഡീരീതികൾചേർന്നതാം’
രീതിപുഷ്പ
  • പിച്ചളഭസ്മം
  • പിച്ചളയിൽ വെച്ചൂതിയാൽ അതിൽനിന്നുണ്ടാകുന്ന കിട്ടം
  • കുസുമാഞ്ജനം
  • പുഷ്പാഞ്ജനം. പിച്ചളയിൽ നിന്നു പൂവിനു തുല്യമായുണ്ടാകുന്നതു് എന്നർത്ഥം
രീതിപ്പെടുത്തുന്നു
  • ക്രമപ്പെടുത്തുന്നു
രു
രു
  • ശബ്ദം
  • ഭയം
  • യുദ്ധം
  • പങ്കിടുക
രുക്കു്
  • വേദന
  • രോഗം
  • ശോഭ, പ്രഭ
  • കൊട്ടം
രുൿപ്രതിക്രിയ
  • ചികിത്സ. വ്യാധിക്കു പകരം ചെയ്ക എന്നർത്ഥം
രുൿമകാരകൻ
  • പൊൻപണിക്കാരൻ
  • തട്ടാൻ
രുൿമം
  • പൊൻ
  • ഇരുമ്പു്
  • ഉമ്മത്തു്
  • നാകപ്പൂവു്
രുൿമി
  • ഭീഷ്മകരാജാവിന്റെ പുത്രനായ വിദർഭരാജാവു്
  • ഇയാൾ വമ്പു പറയുന്നവനാണു്. തന്നിമിത്തം കൗരവരും പാണ്ഡവരും ഇയാളുടെ സഹായത്തെ ഉപേക്ഷിച്ചു. സഹോദരിയായ രുക്മിണിയെ കൃഷ്ണൻ ഗൂഢമായി ഭാര്യയാക്കിയതിൽ രസിക്കായ്കയാൽ യുദ്ധം ചെയ്തു. കൃഷനോടു തോറ്റു. ഇയാളെ ബലരാമൻ വധിച്ചു.
രുൿമിണി
  • ശ്രീകൃഷ്ണന്റെ ഭാര്യ, ഭീഷ്മകന്റെ പുത്രി, രുൿമിയുടെ സഹോദരി
  • രുൿമിണി കൃഷ്ണന്റെ പ്രധാന ഭാര്യയാണു്. രുൿമിണിയെ കൃഷ്ണൻ വിവാഹംകഴിക്കുന്നതിൽ രുൿമിണിയുടെ മാതാപിതാക്കന്മാർക്കും സഹോദരനും സമ്മതമില്ലായിരുന്നു. അവർ ഈ കന്യകയെ ചേദിരാജാവായ ശിശുപാലനു കൊടുപ്പാനാണു് തീർച്ചയാക്കിയിരുന്നതു്. താൻ കൃഷ്ണനെ അല്ലാതെ മറ്റൊരാളെ വരിക്കുന്നതിനു തയാറില്ലെന്നും മറ്റുമുള്ള വിവരങ്ങൾ ഒരു ബ്രാഹ്മണൻ മുഖേന രുൿമിണി മുൻകൂട്ടി കൃഷ്ണനെ അറിയിക്കയാൽ മുഹൂർത്തസമയം അദ്ദേഹം വന്നു ബലാൽ രുൿമിണിയെ തേരിൽ കയറ്റി കൊണ്ടുപോയി. രുൿമി കോപിച്ചടുത്തു. അയാളുടെ താടി മീശകൾ ഭഗവാൻ ഛേദിച്ചു. രുക്മിണിയുടെ ദീനപ്രലാപം ഹേതുവായിട്ടു രുൿമിയെ കൃഷ്ണൻ വധിച്ചില്ല. ശിശുപാലാദികൾ കൃഷ്ണനെ എതിർത്തു. എല്ലാവരേയും യുദ്ധത്തിൽ ജയിച്ചു് രുൿമിണിയെ ഭഗവാൻ ദ്വാരകക്കു കൊണ്ടുപോയി സുഖമായി പാർത്തു. ശ്രീകൃഷ്ണനു രുൿമിണിയിൽ ഉണ്ടായ പുത്രനത്രെ പ്രദ്യുമ്നൻ. കൂടാതെ ചാരു, സുചാരു, ചാരുദേഷ്ണൻ, സുദേഷ്ണൻ, ചാരുദേഹൻ, സുഷേനൻ, ചാരുഗുപ്തൻ, ഭദ്രചാരു, ചാരുവിന്ദൻ ഇവരും കൃഷ്ണന്റെ പുത്രന്മാരാകുന്നു. ഒരു പുത്രിയും ഉണ്ടായിട്ടുണ്ടു്. പേർ ‘ചാരുമതി’. കൃഷ്ണൻ ഉത്തരായ
  • ണം പ്രാപിച്ചതിന്റെ ശേഷം രുക്മിണിയും മറ്റുള്ള ഏഴു ഭാര്യമാരും ചിതയിൽ കൂടി ദഹിപ്പിക്കപ്പെട്ടു.
  • മഞ്ഞപ്പാലുള്ള മല എരുമ
രുഗ്ണ
  • വിശേഷണം:
  • വളഞ്ഞ
  • വളച്ച
  • ഒടിച്ച
  • ഭഗ്നമായ
രുഗ്മരഥൻ (വാഹനൻ)
  • ദ്രോണൻ
രുചകതം
  • പാക്യജനകം
  • Nitrogen.
രുചകം
  • മാതളനാരകം
  • രുചിയെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • തുവർച്ചില ഉപ്പു്
  • ശോഭിക്കുന്നതു് എന്നർത്ഥം.
  • വയറു്
  • ഒരാഭരണം
  • വിഴാൽ
  • പ്രാവു്
  • വെളുത്ത ആവണക്കു്
  • ഭംഗിയുള്ളതു് എന്നർത്ഥം.
  • വേങ്ങ് ചുട്ട വെണ്ണീർ കൊണ്ടുണ്ടാക്കുന്ന ക്ഷാരം
  • പല്ലു്
  • കഴുത്തിലേക്കുള്ള ഒരു പൊന്നാഭരണം
രുചകാ
  • ഗോരോചന
രുചി
  • സ്വാദു്
  • ആഗ്രഹം, ഇഷ്ടം
  • താൽപര്യം
  • ശോഭ
  • രശ്മി
  • ഭംഗി
  • ഗോരോചന
  • അത്യാസക്തി
രുചികര
  • വിശേഷണം:
  • രുചിയെ ഉണ്ടാക്കുന്ന
രുചിക്കുന്നു
  • സ്വാദു തോന്നുന്നു
  • ആഗ്രഹിക്കുന്നു
രുചിത
  • വിശേഷണം:
  • മധുരമുള്ള
  • ആഗ്രഹമുള്ള
രുചിര
  • വിശേഷണം:
  • സ്വതേ ഭംഗിയുള്ള
  • മധുരമുള്ള
  • ദഹനത്തിനു കൊള്ളാവുന്ന
രുചിര
  • ഭംഗിയുള്ളതു്
  • വെള്ളി
  • മുള്ളങ്കി
  • കുംകുമം
  • ഇലവങ്ങപ്പൂവു്
  • മനോഹരം
രുച്യ
  • വിശേഷണം:
  • ഭംഗിയുള്ള, മനോഹരമായ
  • രുചിയുണ്ടാക്കുന്ന
രുച്യകന്ദം
  • ചേന
രുജ
  • രോഗം
  • നാശം
  • ദുഃഖം
  • കൊട്ടം
രുട്ടു്
  • കോപം
രുണസ്കരാ
  • എളുപ്പത്തിൽ കറക്കാവുന്ന പശു
രുണ്ഡം
  • തലയില്ലാത്ത ദേഹം
രുണ്ഡികാ
  • രണാങ്കണം
രുതം
  • പക്ഷികളുടെ ശബ്ദം
രുദഥൻ
  • കുട്ടി
രുദഥം
  • നായ്
  • കോഴി
രുദനം
  • കരച്ചൽ
രുദിത
  • വിശേഷണം:
  • കരയിപ്പിക്കപ്പെട്ട
രുദിതം
  • കരച്ചൽ
രുദ്ധ
  • വിളയപ്പെട്ട
  • ഉറപ്പാക്കപ്പെട്ട
  • അടയ്ക്കപ്പെട്ട
  • തടുക്കപ്പെട്ട
രുദ്ധം
  • തടുക്കപ്പെട്ടതു്
  • നദി മുതലായതിനാൽ ചുറ്റപ്പെട്ട ദ്വീപു മുതലായതു്
രുദ്ധാ
  • സൈന്യം വന്നു ചുറ്റുക
രുദ്ര
  • തിരുവാതിര നക്ഷത്രം
രുദ്രഗീതം
  • ഒരു മന്ത്രം
  • പ്രചേതാക്കൾക്കു ശിവൻ കൊടുത്തതാകുന്നു.
രുദ്രൻ, രുദ്രർ
  • ശിവൻ
  • ദുഷ്ടന്മാരെ രോദിപ്പിക്കുന്നവൻ, ജനനകാലത്തിങ്കൽ തന്നത്താൻ രോദിച്ചതുകൊണ്ടു് രുദ്രൻ എന്നു പേരുണ്ടായി. രുദ്രോത്ഭവം അനേക പ്രകാരത്തിൽ കാണുന്നു. വിഷ്ണുപുരാണത്തിൽ രുദ്രൻ ബ്രഹ്മാവിന്റെ ഫാലസ്ഥലിയിൽ നിന്നുണ്ടായതായും അനന്തരം ബ്രഹ്മാവിന്റെ കല്പന ഹേതുവായിട്ടു് സ്ത്രീപുരുഷന്മാരയി വിഭാഗിച്ചതായും അവ്വണ്ണം പതിനൊന്നുപേരായി പെരുകിയതായും കാണുന്നു. ശിവനും രുദ്രനും ഒന്നാണെന്നും ശിവൻ രുദ്രരിൽ മുഖ്യനാണെന്നും വേറൊരഭിപ്രായവും ഉണ്ടു്. രുദ്രർ കശ്യപന്റേയും‌ സുരഭിയുടേയും പതിനൊന്നു പുത്രരാകുന്നു എന്നു മറ്റൊരിടത്തു കാണുന്നു. ബ്രഹ്മാവിനു ഒരു പുത്രനെ സൃഷ്ടിപ്പാൻ ആശ തോന്നുകയാൽ ഒരു കുട്ടിയുണ്ടായതായും ആ കുട്ടി രോദനം ചെയ്തുകൊണ്ടു ഒരു പേർ ചോദിച്ചതായും അനന്തരം‌ ബ്രഹ്മാവു് അവനെ ‘രുദ്രൻ’ എന്നു വിളിച്ചതായും വീണ്ടും കുട്ടി ഏഴു തവണ കരയുകയാൽ ഓരോ പ്രാവശ്യവും‌ അതിനെ ഭവൻ, ശർവൻ, ഈശാനൻ, പശുപതി, ഭീമൻ, ഉഗ്രൻ, മഹാദേവൻ ഇങ്ങനെ പേരുകളുണ്ടായതായും വിഷ്ണുപുരാണത്തിൽ തന്നെ മറ്റൊരു ഭാഗത്തു വിവരിക്കുന്നു. രുദ്രന്മാർ — 11. അജൻ, ഏകപാദൻ, അഹിർബുദ്ധ്ന്യൻ, ത്വഷ്ടാ, രുദ്രൻ, ഹരൻ, ശംഭു, ത്ര്യംബകൻ, അപരാജിതൻ, ഈശാനൻ, ത്രിഭുവനൻ.
രുദ്രപുഷ്പം
  • ചെമ്പരത്തിപ്പൂ
രുദ്രപൂജ
  • ശിവപൂജ
രുദ്രപ്രിയ
  • കടുക്ക
രുദ്രഭൂ
  • ചുടലക്കളം
രുദ്രരോദനം
  • സ്വർണ്ണം
രുദ്രസാവർണ്ണൻ
  • പന്ത്രണ്ടാമത്തെ മനു
രുദ്രസൂ
  • പതിനൊന്നു കുട്ടികളെ പ്രസവിച്ച സ്ത്രീ
രുദ്രാക്ഷം
  • രുദ്രാക്ഷമരം
  • രുദ്രാക്ഷമരത്തിന്റെ കായ്
  • കുരുവു്
  • (ഒരു മുഖമുള്ളതു – മാഭീതം. രണ്ടു മുഖമുള്ളതു – വരാർഗലം. നാലുള്ളതു് – ബ്രഹ്മാവു്. അഞ്ചുള്ളതു് – ഹരൻ. ആറുള്ളതു് – ഗൃഹം.)
  • രുദ്രാക്ഷാവലി ധാരണമെന്നതു
    ശൂദ്രന്മാർക്കൊരു ദൂഷണമല്ലാ
    രുദ്രപ്രീതിയവർക്കു ഭവിപ്പാൻ
    ഭദ്രമിതെന്നു മഹാജനപക്ഷം
    — പ്രദോഷമാഹാത്മ്യം തുള്ളൽ
രുദ്രാണി
  • പാർവതി
  • (രുദ്രസ്യ സ്ത്രീ = രുദ്രാനീ = രുദ്രാണീ).
  • 11 വയസ്സു് പ്രായമുള്ള സ്ത്രീ
രുദ്രാവാസം
  • കൈലാസം
  • കാശി
  • ചുടലക്കളം
രുധിരൻ
  • ചൊവ്വ എന്ന ഗ്രഹം
രുധിരം
  • ചോര
  • ചർമ്മത്താൽ മറയ്ക്കപ്പെട്ടതു് എന്നർത്ഥം.
  • കുംകുമം
രുപഥു
  • കോഴി
രുമ
  • ഉപ്പുപടന
  • വാനര രാജാവായ സുഗ്രീവന്റെ ഭാര്യ
രുമണ്വൻ
  • രേണുകയുടെ ഒരു പുത്രൻ
രുരു
  • കറുപ്പും ചാരനിറവും കലർന്ന മാൻ, വൻ കരിമാൻ, കറുപ്പു ചാറലുള്ള കലമാൻ
  • നിലവിളിക്കുന്നതു് എന്നർത്ഥം.
  • ഒരു മുനി
  • (പ്രമതി എന്ന മുനിക്കു ഘൃതാചിയിലുണ്ടായവൻ).
  • നായ്
രുവുകം
  • ആവണക്കു്
രുശതി
  • ചീത്ത വാക്കു്
  • അമംഗലവചനം
  • അന്ന്യനെ കെടുക്കുന്നതു് എന്നർത്ഥം.
രുഷ
  • കോപം
  • (‘ക്രോധോ ഭാമഃ ക്രൂധാരുഷം’ എന്നു ശബ്ദാർണ്ണവം).
രുഷം
  • മീൻ
രുഷിത
  • വിശേഷണം:
  • കോപിച്ച
രുഷ്ട
  • വിശേഷണം:
  • കോപിച്ച
രുഷ്ടി
  • ആവണക്കു്
രുഹ
  • ഒരു പുല്ലു്
  • കറുക
  • മുറിച്ചാലും പൊടിച്ചുണ്ടാവുന്നതു് എന്നർത്ഥം.
രുഹ
  • വിശേഷണം:
  • മുളയ്ക്കുന്ന
  • കരേറുന്ന
രുഹകം
  • ദ്വാരം
  • ഗുഹ
രൂക്ഷ
  • വിശേഷണം:
  • കടുപ്പമുള്ള
  • പരൂഷമായ
  • ചവർപ്പുള്ള
രൂക്ഷത
  • കടുപ്പം
  • പരുഷം
  • ചവർപ്പു്
രൂക്ഷൻ
  • കടുപ്പമുള്ളവൻ
  • പ്രേമമില്ലാത്തവൻ
രൂക്ഷം
  • വൃക്ഷം
  • തീക്ഷ്ണം
  • ചവർപ്പുള്ളതു്
  • കടുപ്പമുള്ളതു്
  • മുളക്
  • ചേരുമരം
  • സ്നിഗ്ധം (മെഴുകുമയം) ഇല്ലായ്മ, സ്നിഗ്ധതയില്ലാത്തതു്
രൂഢ
  • വിശേഷണം:
  • നിശ്ചയമുള്ള
  • പ്രസിദ്ധമായ
  • മുളയ്ക്കപ്പെട്ട
  • ജനിച്ച
  • പാരമ്പര്യ ന്യായമുള്ള
രൂഢകം
  • തിപ്പലിമൂലം
രൂഢശബ്ദങ്ങൾ
  • മറ്റൊന്നിന്റെ അപേക്ഷ കൂടാതേയും കാരണത്തെ ആശ്രയിക്കാതേയും സംസാരിക്കുന്നതിനു വേണ്ടി നിശ്ചയിച്ചിട്ടുള്ള പദങ്ങൾ
രൂഢി
  • പ്രസിദ്ധം
  • പരിചയം
  • വാക്കുകൾക്കു പതിവായി പറഞ്ഞു വരുന്ന അർത്ഥം
  • വർദ്ധന
  • വളർച്ച
  • ജനനം
  • കീർത്തി
  • കീഴുനടപ്പു്
രൂപകത്രയം
  • നാട്യം
  • നൃത്യം
  • നൃത്തം
രൂപകാഗത്രയം
  • വസ്തു
  • നായകൻ
  • രസം
രൂപകാതിശയോക്തി
  • ഒരലംകാരം
രൂപകം
  • നാട്യജാതിയിൽപെട്ട ഒരുതരം കൃതികളുടെ പേർ. അഭിനയം കൊണ്ടു് ഒരു കഥയെ രൂപപ്പെടുത്തുന്നതു്. (ദശരൂപകം എന്നതു നോക്കുക)
  • സംഗീതത്തോടുകൂടി അഭിനയിച്ചു് ആളുകളെ രസിപ്പിക്കുന്നതിനുള്ള സാഹിത്യകൃതികൾക്കു പ്രാചീനഭാരതകവികൾ മൊത്തത്തിൽ കൊടുത്തിരിക്കുന്ന പേർ. രൂപകം-1൦ വിധം. ഉപരൂപകം-18 വിധം. രൂപകത്തിന്റെ പ്രധാനാംശം. 1. വസ്തു (കഥാശരീരം). ഇതു രണ്ടുവിധം-ആധികാരികം, പ്രാസംഗികം. 2. നേതാവു് (നായകൻ). 3. രസം.
    രൂപകങ്ങളുടെ അവാന്തരവിഭാഗങ്ങൾ:—
    • രസം സർവപ്രധാനവും അതാതു ഭാവരസത്തിന്നു അനുസരണങ്ങളായ അഭിനയം ഇടക്കിടക്കായും ഉള്ള നാടകം മുതലായ ‘നാട്യകൃതികൾ’.

    • ഭാവചേഷ്ടകൾ സർവപ്രധാനവും നടൻ ഉച്ചരിക്കുന്ന ഓരോ വാക്കിനനുസരണമായുള്ള അഭിനയം അത്യാവശ്യവുമായ ഭാണം മുതലായ ‘ന്യത്ത്യകൃതികൾ’.

    • താളലയം സർവപ്രധാനമായും ഇതിനനുസരണമായ ഗാനനർത്തനാഭിനയങ്ങളിൽ പ്രയോഗചാതുര്യം വേണ്ടതായും ഇരിക്കുന്ന ‘നൃത്തകൃതികൾ’.

    ഉപരൂപങ്ങൾ 18.
    പേർ ഉദാഹരണം
    1. നാടിക – രത്നാവലി.
    2. ത്രോടകം – വിക്രമോർവശീയം.
    3. ഗോഷ്ഠീ – രൈവതമദനികം.
    4. സട്ടകം – കർപ്പൂരമഞ്ജരി.
    • നാട്യരാസകം - നർമ്മാവതി.

    • പ്രസ്ഥാനം - ശൃംഗാരതിലകം.

    • ഉല്ലാപ്യം - ദേവീമഹാദേവം.

    • കാവ്യം - യാദവോദയം.

    • പ്രോഖണം - ബലിവധം.

    • രാസകം - മേനകാഹിതം.

    • സംലാപകം - മയകപാലികം.

    • ശ്രീഗദിതം - സുഭദ്രാഹരണം.

    • രില്പകം - കനകവതീമാധവം.

    • വിലാസികാ - കൃതകയവധം‌.

    • ദുർമ്മല്ലികാ - ഇന്ദുമതി.

    • പ്രകരണി - ദൃപ്തധനദം.

    • ഹല്ലീശം- കേളീരൈവതകം.

    • ഭാണികാ - കാമദത്തം.

  • ഒരലങ്കാരം
  • ഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല. ഒന്നുതന്നെ എന്നു അഭേദം കല്പിച്ചു ഉപമാനധർമ്മത്തെ എടുത്തു ഉപമേയത്തിൽ വെക്കുന്നതു് രൂപകാലങ്കാരം.
  • സ്വരൂപം
  • രൂപം (നാണയം)
രൂപക്കേടു്
  • വിരൂപം
  • അറിവില്ലായ്ക
  • ക്രമക്കേടു്
രൂപണം
  • അന്വേഷണം, പരിശോധന, പരീക്ഷ
രൂപഗുണം
  • സൗന്ദര്യം
രൂപ
  • വിശേഷണം:
  • തുല്യതയുള്ള.
രൂപകസമാസം
  • (വ്യാകരണത്തിൽ) ഒന്നു മറ്റൊന്നുതന്നെ എന്നു വ്യത്യാസമില്ലാത്ത അർത്ഥത്തിൽ രണ്ടു വിശേഷ പദങ്ങൾ തമ്മിൽ സമാസിക്കുന്നതു്. ള- ം മനക്കുരുന്നു് = മനസ്സാകുന്ന കുരുന്നു്
രൂപം
  • ആകൃതി, ഭാഷ
  • വിഗ്രഹം
  • ഭംഗി
  • പ്രത്യക്ഷത
  • അറിവു്
  • കളി
  • സൗന്ദര്യം
  • യാതൊന്നിനെക്കണ്ടാൽ പ്രാണികളുടെ നേത്രേന്ദ്രിയം വിശേഷേണ മോഹിച്ചു് തദഭിമുഖമായിത്തീരുന്നുവോ അതത്രേ രൂപം.
രൂപംകെട്ടവൻ
  • ഭോഷൻ, അറിവില്ലാത്തവൻ
  • ഭംഗിയില്ലാത്തവൻ
രൂപലാവണ്യം
  • സൗന്ദര്യം
രൂപവൽ
  • വിശേഷണം:
  • രൂപമുള്ള
  • സൗന്ദര്യവും മറ്റുമുള്ള. (വാൻ
  • വതി
  • വൽ)
രൂപസാരം
  • സൗന്ദര്യസാരം
രൂപാ
  • ഒരുനാണയം. (1. വെള്ളിരൂപാ. 2. പൊന്നുറുപ്പിക.)
  • ഒരു വെള്ളിബ്രിട്ടീഷ്രൂപക്കു ചക്രം ഇരുപത്തിയെട്ടര. ഒരു തിരുവിതാംകൂർ രൂപയ്ക്കു ചക്രം ഇരുപത്തിയെട്ടു്. ഒരു രൂപാതൂക്കം എന്നതു 3൦-പണമിട(തോല) ആകുന്നു.
രൂപാജീവ
  • വേശ്യാസ്ത്രീ. സൗന്ദര്യം ഉപജീവനമായിട്ടുള്ളവൾ എന്നർത്ഥം
രൂപാന്തരപ്പെടുന്നു
  • രൂപം മാറുന്നു
രൂപാന്തരം
  • വേറൊരു രൂപം
  • ആകൃതി ഭേദം
രൂപി
  • വിശേഷണം:
  • സൗന്ദര്യമുള്ള.
രൂപിക
  • രൂപ
  • വെള്ളെരിക്കു്
രൂപിക്കുന്നു
  • രൂപമാകുന്നു
  • കണ്ടറിയുന്നു
രൂപിണി
  • രൂപവതി
രൂപീകരിക്കുന്നു
  • നല്ല ആകൃതി വരുത്തുന്നു
രൂപ്യ
  • വിശേഷണം:
  • വെള്ളികൊണ്ടുള്ള
  • ഭംഗിയുള്ള
രൂപ്യം
  • വെള്ളി. രൂപക്രിയയെ ചെയ്യുന്നതു് എന്നർത്ഥം
  • പണിചെയ്ത വെള്ളി
  • പണിത പൊന്നു്
  • ഉരുക്കി രൂപാകൃതിയായി അടിച്ചുണ്ടാക്കിയ സ്വർണ്ണം‌ അല്ലെങ്കിൽ വെള്ളി. അടിച്ചുണ്ടാക്കിയ രൂപത്തോടുകൂടിയതു എന്നർത്ഥം‌. 5. നല്ല രൂപത്തോടുകൂടിയതു്.
രൂപ്യാചലം
  • കൈലാസം‌
  • വെള്ളിമാമല
രൂപ്യാദ്ധ്യക്ഷൻ
  • വെള്ളിവകക്കുള്ള വിചാരിപ്പുകാരൻ. വെള്ളി മുതലായതിരിക്കുന്ന ഭണ്ഡാരത്തിലെ അധികൃതൻ
രൂഷകം
  • ആടലോടകം
രൂഷിത
  • വിശേഷണം:
  • പൊടിക്കപ്പെട്ട
  • മൂടപ്പെട്ട
  • അലങ്കരിക്കപ്പെട്ട
  • വ്യാപിക്കപ്പെട്ട
  • പുരട്ടപ്പെട്ട
രൂഷിതം
  • പൊടി മുതലായതു പിരണ്ടു് സ്വസ്വഭാവം‌ മറഞ്ഞു കിടക്കുന്നതു്
രെ
രെഞ്ചിടുന്നു
  • കുമ്മായം‌ പൂശുന്നു
രേ
രേ
  • സമന്മാരെ വിളിക്കുന്നതിനുപയോഗിക്കുന്ന ഒരു വ്യാക്ഷേപക പദം
  • എടാ!
രേകം
  • തവള
  • സംശയം
  • സ്വർണ്ണം
രേകൻ
  • ഹീനൻ
  • നീചൻ
രേക(ണ)ം
  • സ്വർണ്ണം
രേഖ
  • വരി, വര
  • ചതിവു്
  • പരിപൂർണ്ണത
  • ചിഹ്നനങ്ങളിൽ ഒന്നു്
  • ചിഹ്നനം രേഖ ‘—’ ചുരുക്കിപറഞ്ഞതിനെ വിവരിക്കുന്നു എന്നും‌ മറ്റും ഇതു കുറിക്കുന്നു.
രേചക
  • വിശേഷണം:
  • വയറിളക്കുന്നതിനുള്ള
രേചകം
  • ഒരുവക ഉപ്പു്
  • മയിലെള്ളു്
  • വയറിളക്കുക
  • മുഴുവൻ പ്രാണായാമത്തേയും രണ്ടു ഭാഗങ്ങളായി വിഭജിച്ചതിൽ ഒന്നു്
  • (മറ്റൊന്നു—പൂരകം‌). പ്രാണവായുവിൽ അപാനനെ ഹോമിക്ക.
  • ചവർക്കാരം
  • അഴിഞ്ഞിൽ
  • നേർവാളം
  • കമ്പിപ്പാല
രേചകി
  • കടുക്ക
രേചന
  • ഒരു മരുന്നു്
രേചനം
  • വയറിളക്കം
  • കംകുട്ടം
  • ശർക്കര
രേചനി
  • ത്രികോല്പക്കൊന്ന
  • വിരേചിപ്പിക്കുന്നതു് എന്നർത്ഥം‌.
  • കമ്പിപ്പാല
  • ഗോരോചന
രേചിത
  • വിശേഷണം:
  • ശുദ്ധിയാക്കപ്പെട്ട
  • വിരേചനം‌ വരുത്തപ്പെട്ട
രേചിതം
  • ഇടമട്ടിലുളള അശ്വഗമനം
രേണു
  • പൊടി
  • പറക്കുന്നതും കൂടിച്ചേരുന്നതും എന്നർത്ഥം.
  • ഒരു മരുന്നു്
  • സൂര്യവംശത്തിലെ ഒരു രാജാവു്
രേണുക
  • പരശുരാമന്റെ അമ്മ, സൂര്യവം‌ശത്തിലെ പ്രസേനജിത്തിന്റെ പുത്രി, ജമദഗ്നിയുടെ പത്നി
  • അഞ്ചു പുത്രന്മാരൊന്നിച്ചു ജമദഗ്നി മുനി തന്റെ പത്നിയായ രേണുകയുമായി നർമ്മദാ നദിയുടെ തീരത്തിൽ പാർത്തിരുന്നു. രേണുക ഒരു നല്ല പതിവ്രതയായിരുന്നു. നദിയിൽ ചെന്നു രേണുക മണ്ണെടുത്തുരുട്ടുമ്പോൾ പാതിവ്രത്യശക്തി കൊണ്ടു് അതൊരു കുടമായിത്തീരും‌. ഇങ്ങിനെ കുടമുണ്ടാക്കിയാണു് പതിവായി ജലം‌ കൊണ്ടുവരിക. ഒരിക്കൽ ചിത്രാംഗദൻ എന്ന ഗന്ധർവ്വന്റെ നിഴൽ നദിയിൽ കാണുകയാൽ പാതിവ്രത്യത്തിനു ഭംഗം വന്നു. മണ്ണുരുട്ടിയതു കുടമാകാഞ്ഞു് വിഷമിച്ചു വസതിയിൽ വന്നു. വിവരം മുനി അറിഞ്ഞ ഉടൻ രേണുകയെ വധിപ്പാൻ അഞ്ചു പുത്രന്മാരോടും ആജ്ഞാപിച്ചു. പരശുരാമൻ മാത്രം അനുസരിച്ചു് മാതാവിന്റെ കഴുത്തുവെട്ടി. സന്തുഷ്ടനായി എന്തു വേണമെന്നു മകനോടു ചോദിച്ചു. അമ്മയെ ജീവിപ്പിക്കണമെന്നു പറഞ്ഞു. അതിന്മണ്ണം ജീവിപ്പിച്ചു. രേണുകയുടെ അഞ്ചു പുത്രന്മാർ രുമണ്വൻ, സുഷേണൻ, വസു, വിശ്വാവസു, പരശുരാമൻ.
  • അരേണുകം.
രേണുരൂഷിതം
  • കഴുത
രേണുസാര(ക)ം
  • കർപ്പൂരം
രേതം
  • രസം
  • ജലം
  • നെയ്യ്
രേതസ്സ്
  • ബീജം
  • ശുക്ലം
  • സ്ത്രീ സന്നികർഷത്തിൽ സ്രവിക്കുന്നതു് എന്നർത്ഥം.
രേഫ
  • വിശേഷണം:
  • നിന്ദ്യതയുള്ള
  • അവശ്രുതിയുള്ള
രേഫം
  • ‘ര’ എന്ന അക്ഷരം
  • രാഗം, ആഗ്രഹം
  • ജാത്യാചാരകുലാദികളെക്കൊണ്ടു് നിന്ദിക്കപ്പെട്ടതു്
രേഫാന്തം
  • തേരിന്റെ മുമ്പുറം
രേരിഹാണൻ
  • ശിവൻ
  • രാക്ഷസൻ
  • കള്ളൻ
രേരേ
  • എടാ എന്ന ഹീന സംബോധനം
രേവ
  • നർമ്മദാ നദി
  • കുത്തിയൊലിച്ചു പോകുന്നതു് എന്നർത്ഥം.
  • രതി
  • അമരി
രേവതി
  • ഇരുപത്തേഴാമത്തെ നക്ഷത്രം
  • ബലരാമന്റെ ഭാര്യ, രൈവതനൃപന്റെ മകൾ
  • രേവതി അതി സുന്ദരിയായിരുന്നു. രേവതിക്കു അനുരൂപനായ ഒരുവനെ കിട്ടാഞ്ഞു് അക്കാര്യത്തെക്കുറിച്ചു ആലോചിപ്പാനായി പിതാവു് ബ്രഹ്മാവിനെ പ്രാപിച്ചു. അദ്ദേഹം വിഷ്ണുവിനെ വർണ്ണിച്ചിട്ട് അദ്ദേഹത്തിന്റെ ഒരംശം ദ്വാരകയിൽ ബലരാമനായി അവതരിച്ചിട്ടുണ്ടെന്നു പറഞ്ഞു. താനറിയാതെ രൈവതൻ ബ്രഹ്മലോകത്തു വളരെക്കാലം പാർത്തു് തിരികെ ഭൂമിയിലേക്കു വന്നപ്പോൾ മനുഷ്യരെ മാറിയ നിലയിൽ കാണപ്പെട്ടു. രൈവതൻ മകളെ ബലരാമനു നൽകി. രേവതിക്കു നീളം കൂടിപ്പോയതു നിമിത്തം ബലരാമൻ ഹലായുധം കൊണ്ടു നീളം കുറച്ചിട്ടു് ഭാര്യയായി അംഗീകരിച്ചു.
രേവതീരമണൻ
  • ബലഭദ്രൻ
രേവന്തൻ
  • സൂര്യന്റെയും സംജ്ഞയുടെയും പുത്രൻ
  • ഗുഹ്യകരുടെ പ്രധാനി. ഹയവാഹനൻ എന്നും വിളിക്കാറുണ്ടു്.
രേഷണം
  • അലർച്ച
  • ശബ്ദം
രൈ
രൈഭ്യൻ
  • ഒരു ഋഷി
  • രൈഭ്യൻ ഭരദ്വാജന്റെ സ്നേഹിതനാണു്. അർവ്വാവസു, പരാവസു എന്ന രണ്ടു പേരും രൈഭ്യന്റെ പുത്രന്മാരാണ്. ഒരു മാനാണെന്നു തെറ്റിദ്ധരിച്ചു തന്റെ പിതാവിനെ പരാവസു വധിച്ചു. ഇതിനു കാരണം ഭരദ്വാജന്റെ ശാപമാകുന്നു. അനന്തരം അർവ്വാവസു വനത്തിൽ ചെന്നു തപസ്സു തുടങ്ങി. ഇതു സഹോദരന്റെ പാപ മോചനത്തിനായിട്ടായിരുന്നു. തിരിച്ചു വന്നപ്പോൾ അച്ഛനെ കൊന്നതു് അർവ്വാവസുവാണെന്നു് പരാവസു പറഞ്ഞു. തന്നിമിത്തം
  • അർവാവസു വീണ്ടും വനത്തിൽ ചെന്നു തപസ്സ് ആരംഭിച്ചു. ഇതിൽ ദേവന്മാർ സന്തുഷ്ടരായിട്ടു പരാവസുവിനെ രാജ്യഭ്രഷ്ടനാക്കി രൈഭ്യനെ പിന്നെയും ജീവിപ്പിച്ചു. (‘യവക്രീതൻ’ എന്നതു നോക്കുക)
രൈവതം
  • ദ്വീപാന്തരത്തിലുള്ള ഈത്തപ്പഴം
  • വൻകൊന്ന
രൈവതകം
  • ഒരു പർവതം
  • ഈ പർവതം ദ്വാരകാരാജധാനിയുടെ അടുക്കലാണു്. ഇവിടെ സ്വൈരസഞ്ചാരത്തിന്നായി ചില ഭവനങ്ങളും ഉദ്യാനങ്ങൾ മുതലായവയും ഉണ്ടാക്കി അവയെ സൂക്ഷിക്കുന്നതിനായി ചില കാവൽക്കാരേയും ശ്രീകൃഷ്ണാദികൾ നിയമിച്ചിട്ടുണ്ടായിരുന്നു.
  • ദ്വീപാന്തരത്തിലുള്ള ഈത്തപ്പഴം
രൈവതൻ
  • ശിവൻ
  • ഒരസുരൻ
  • സുന്ദരിയായ രേവതിയുടെ അച്ഛനായ രൈവതൻ ബ്രഹ്മാവിന്റെ ഉപദേശാനുസരണം രേവതിയെ ബലഭദ്രനായിക്കൊണ്ടു കൊടുത്തു. രേവതന്റെ പുത്രൻ = രൈവതൻ.
  • അഞ്ചാമത്തേ മനു
രൊ
രൊക്കം
  • വിശേഷണം:
  • ഉടൻ തന്നെ കൊടുക്കുന്ന
രൊക്കവില
  • ഉടൻ തന്നെ കൊടുക്കുന്ന വില
രോ
രോമം
  • ദ്വാരം. രന്ധ്രം (ഓട്ട). പ്രകാശിക്കുന്നതു് എന്നു ശബ്ദാർത്ഥം. പ്രകാശിപ്പിക്കുന്നതു് എന്നുമാവാം
  • വള്ളം
  • രൊക്കം, മാറ്റം
രോക്ക
  • മിനുസം വരുത്തുന്ന ഒരുമാതിരി ഉളി
രോഗം
  • വ്യാധി
  • ദീനം. ദേഹത്തെ ചീത്തയാക്കിത്തീർക്കുന്നതു് എന്നർത്ഥം
  • ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, മുപ്പൂരം, ചോതി, കേട്ട, അവിട്ടം, ചതയം ഈ നാളുകളും ചതുർത്ഥി, ഷഷ്ടി, നവമി, ദ്വാദശി ഈ പക്കങ്ങളും ഞായർ, ചൊവ്വാ, ശനി ഈ ആഴ്ചകളും കൂടിയ ദിവസങ്ങളിൽ രോഗം തുടങ്ങിയാൽ ശമിക്കുകയില്ല. രോഗങ്ങൾ പാപഫലവും ചികിത്സ അതിനുള്ള പ്രായശ്ചിത്തവുമാണെന്നു കാണുന്നു. ‘ചികിത്സിതം ഹിതം പത്ഥ്യം പ്രായശ്ചിത്തം ഭീഷഗ്ജിതം’ എന്നുണ്ടു്. അതുകൊണ്ടു് അസാദ്ധ്യമാണെന്നു തീർച്ചപ്പെട്ട രോഗങ്ങളിൽ പോലും ചികിത്സ അത്യാവശ്യമാണെന്നും അവ്വണ്ണം ചികിത്സ ചെയ്യാതെ ഉപേക്ഷിക്കുന്ന പക്ഷം ആ രോഗത്തിനു കാരണമായ പാപം തീരാതെ അനുവർത്തിച്ചു നിൽക്കുമെന്നും പിന്നത്തെ ജന്മത്തിൽ ആ രോഗംതന്നെ വീണ്ടും അനുഭവിക്കേണ്ടി വരുമെന്നും ശാസ്ത്രാന്തരങ്ങൾകൊണ്ടു് വെളിവാകുന്നു. രാത്രി തൈർ കൂട്ടുക, വൃദ്ധസ്ത്രീശയനം, കാലത്തേ വെയിൽ കൊള്ളുക, ദുഷിച്ച ജലം ഉപയോഗിക്കുക, പ്രേതധൂമം ഏല്ക്കുക - ഇവയത്രേ “രോഗവർദ്ധനകാരണപഞ്ചകം”
രോഗദ്വയം
  • കായികം, മാനസികം
  • നിജം, ആഹന്തുകം
രോഗഹാരി
  • വൈദ്യൻ. രോഗത്തെ ഹരിക്കുന്നവൻ (കളയുന്നവൻ) എന്നർത്ഥം. രോഗം മാറ്റുവാൻ ശീലമുള്ളവൻ എന്നുമാവാം
രോഗാധിഷ്ഠാനദ്വയം
  • കായം
  • മനസ്സു്
രോഗി
  • വിശേഷണം:
  • രോഗമുള്ള. (ന) രോഗമുള്ളവൻ
  •       രോഗി കിടക്കുന്ന മുറിയിൽ ധാരാളം ശുദ്ധവായു ഉണ്ടായിരിക്കണം. കിടക്ക വൃത്തിയായി സൂക്ഷിക്കണം. നാറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ രോഗിയെ ധരിപ്പിക്കരുതു്. പനിയുണ്ടായാൽ ഉപവസിക്കുന്നതു് നല്ലതാണു്. വിശപ്പുതോന്നിയാൽ പൊടിയരിക്കഞ്ഞി കുടിക്കാം. മരുന്നു ഒന്നും ഉപയോഗിക്കരുതു്.
രോഗിഗുണചതുഷ്ടയം
  • ധനം
  • വൈദ്യവിധിയെ അനുസരിക്കുക
  • രോഗസ്ഥിതിയെ ധരിപ്പിക്കാനുള്ള സാമർത്ഥ്യം
  • മനോബലം ഇവ 4-ം
രോഗേതര
  • വിശേഷണം:
  • രോഗമില്ലാത്ത
  • സുഖമായ
രോചക
  • വിശേഷണം:
  • രുചിയുണ്ടാക്കുന്ന
  • ഇഷ്ടമുണ്ടാക്കുന്ന
രോചക
  • വാഴ
രോചകം
  • വിശപ്പ്, രുചി
  • വാഴപ്പഴം
  • ഒരുമാതിരി ഉള്ളി
രോചന
  • വിശേഷണം:
  • വിശേഷമുള്ള
  • ഭംഗിയുള്ള
  • രുചിയുണ്ടാക്കുന്ന
രോചന
  • ചെങ്ങഴിനീർ
  • ഗോരോചന
രോചനം
  • പഞ്ഞിമരം
  • വൻകൊന്ന
  • തെങ്ങു്
  • ജോനകനാരകം
  • കടുകപ്പുളിനാരകം
  • രുചി
  • ഉങ്ങു്
  • അഴിഞ്ഞിൽ
  • താളിമതാളം
  •       രോചനം എന്നതിനു കണ്ടിലവു്, മുള്ളിലവു്, (ചിറ്റിലവു്) മലയിലവു്, കാട്ടുപൂള ഇങ്ങനെ പല പേരുകൾ കാണുന്നു)
രോചനീ
  • ഗോരോചന
  • മുളയുടെ അരി
  • ശ്രേഷ്ഠതയുള്ള സ്ത്രീ
  • ചെന്താമര
  • നെല്ലി
  • മനയോല
  • കമ്പിപ്പാല
  • ചെറുകമ്പുല്ലു്
  • ശോഭിക്കുന്നതു് എന്നർത്ഥം.
  • ത്രികൊല്പക്കൊന്ന
  • വിരേചിപ്പിക്കുന്നതു് എന്നർത്ഥം.
രോചമാന
  • വിശേഷണം:
  • ഭംഗിയുള്ള, ശോഭയുള്ള
  • രുചിയുണ്ടാക്കുന്ന
രോചമാനം
  • കുതിരയുടെ കുഞ്ചിരോമം
രോചി
  • ചീര
രോചിത
  • വിശേഷണം:
  • രുചിയുണ്ടാക്കപ്പെട്ട
രോചിഷ്ണു
  • വിശേഷണം:
  • അലങ്കരിക്കപ്പെട്ട
  • ശോഭയുള്ള (ത്രിഷ്ഠ)
രോചിഷ്ണു
  • അലങ്കാരാദികളെക്കൊണ്ടു അതിശയേന ശോഭിക്ക ശീലമായിട്ടുള്ളവൻ
  • മറ്റൊരു
  • പര്യായപദങ്ങൾ:
    • ഭ്രാജിഷ്ണു.
രോചിസ്സ്
  • ശോഭ
  • പ്രഭു
  • ശുദ്ധമാക്കുന്നതു എന്നർത്ഥം
രോദനം
  • കരച്ചൽ, നിലവിളി
  • കണ്ണുനീർ
രോദനി
  • കൊടിത്തൂവ്വ
  • നിലവിളിപ്പിക്കുന്നതു എന്നർത്ഥം
രോദസ്സ്, രോദസി
  • ആകാശവും ഭൂമിയും
രോദിക്കുന്നു
  • കരയുന്നു
രോദിത
  • വിശേഷണം:
  • കരഞ്ഞ
രോധന
  • വിശേഷണം:
  • രോധിക്കുന്ന
  • തടവുണ്ടാക്കുന്ന (നൻ
  • നീ
  • നം)
രോധനൻ
  • ബുധൻ എന്ന ഗ്രഹം
രോധനം
  • തടവു്
  • വിരോധം
രോധം
  • തീരപ്രദേശം
രോധവൃക്ഷം
  • നീർമാതളം
രോധസ്സ്
  • തീരം. തടുക്കുന്നതു് എന്നർത്ഥം
രോധി
  • തടുക്കുന്നവൻ
രോധിക്കുന്നു
  • തടയുന്നു
രോധിനി
  • തടുക്കുന്നവൾ
  • ചിഹ്നനങ്ങളിൽ ഒന്നു്
  • (ചിഹ്നനം; - മഹാവാക്യങ്ങളിലുള്ള ഉപവാക്യങ്ങളെ വേർതിരിക്കയും മറ്റുമാണു് ഖതിന്റെ കൃത്യം. ഇതിനെ അർദ്ധവിരാമങ്ങളിൽ ഉപയോഗിക്കണം.)
രോധോവക്രാ
  • നദി
രോധ്രം
  • പാച്ചോറ്റി
രോപണം
  • ഒന്നിൽ വെക്കുക
  • നടുക
  • ഉയർത്തുക
  • ബുദ്ധിയുടെ ഒരു ഭ്രമം
  • വ്രണത്തെ ഉണക്കുന്നതു്
രോപം
  • അമ്പു്. മോഹിപ്പിക്കുന്നതു് എന്നർത്ഥം
  • ബുദ്ധിയുടെ ഒരു കലക്കും
  • ദ്വാരം
രോമകം
  • പൊടിയുപ്പു്
രോമകർണ്ണകം
  • മുയൽ
രോമകൂപം
  • രോമത്തിന്റെ ചുവട്ടിലുള്ള കുഴി
രോമക്കാൽ
  • രോമദ്വാരം
രോമക്കുത്തു്
  • രോമത്തിന്റെ ചുവട്ടിലെ കുഴി
രോമക്കൂറു്
  • തലയിലെ രോമം
രോമന്ഥം
  • അയവിറക്കുക
  • അയറുക
  • ചർവിത ചർവണം
  • പശുക്കളും മറ്റും ഭക്ഷിച്ച പുല്ലുമുതലായവയെ പിന്നീടും വായിലേക്കു വരുത്തി രണ്ടാമതും കടിച്ചു ചവച്ചിറക്കുക
രോമപാദൻ
  • രാമായണപ്രസിദ്ധനായ രോമപാദൻ അംഗാധിപതിയാണു്
രോമം
  • മയിർ, മുടി. മുളയ്ക്കുന്നതു് എന്നർത്ഥം
  • ജലം
  • ദ്വാരം
രോമവികാരം
  • രോമാഞ്ചം
രോമശ
  • വിശേഷണം:
  • ധാരാളം രോമമുള്ള
രോമശം
  • പന്നി
  • പച്ചില
  • കുറിയാടു്
  • പർപ്പടവൃക്ഷം
രോമഹർഷണം
  • രോമാഞ്ചം
  • താന്നി
രോമഹർഷണൻ
  • ഒരു ശൂദ്രൻ
  • (വേദവ്യാസൻ എഴുതിയ ‘പുരാണസംഹിത’ എന്ന ഗ്രന്ഥത്തെ ഈ രോമഹർഷണനെ പഠിപ്പിയ്ക്കയുണ്ടായി.)
രോമാഞ്ചം
  • കോൾമയിർ
  • രോമം എഴുന്നു നിൽക്കുക
  • കുളുർമയിർകൊള്ളുക
രോമാഞ്ചിത
  • വിശേഷണം:
  • രോമാഞ്ചമുള്ള
രോമാലു
  • നായിക്കൊരുണ
രോമാവലി
  • രോമക്കൂട്ടം
രോമാളി
  • രോമക്കൂട്ടം
രോമോദ്ഗമം
  • രോമാഞ്ചം
രോലം
  • നീർനെല്ലി
രോലംബം
  • വണ്ടു്. ശബ്ദിക്കുന്നതു് എന്നർത്ഥം. (ലോലംബം എന്നുമാവാം.)
രോഷം
  • കോപ. ഹിംസിക്കുന്നതു് എന്നർത്ഥം
രോഷണം
  • രസം
രോഷിക്കുന്നു
  • കോപിക്കുന്നു
രോഷിത
  • വിശേഷണം:
  • കോപിപ്പിക്കപ്പെട്ട
രോഹക
  • വിശേഷണം:
  • രോഹിക്കുന്ന
  • രോഹിച്ച
  • കരേറിയ
രോഹകൻ
  • പിശാചു്
രോഹകം
  • കരേറുക
രോഹണം
  • ബീജം, ശുക്ലം
  • കരേറ്റം
  • വളർച്ച
  • ഒരു പർവതം
രോഹം
  • മൊട്ടു്, തളിർ
  • കരേറ്റം
രോഹി
  • പേരാൽ
  • ചെമ്മരം. വെട്ടിയാൽ തീർച്ചയായും പിന്നീടും പൊടിക്കുന്നതു് എന്നർത്ഥം
  • അരയാലു്
രോഹിണി
  • നാലാമത്തേ നക്ഷത്രം
  • ചെമന്ന നിറത്തോടുകൂടിയവൾ
  • ബലഭദ്രന്റെ അമ്മ, വസുദേവന്റെ ഒരു ഭാര്യ
  • ഒൻപതുവയസ്സായ പെണ്ണു്
  • കടുകരോഹിണി
  • നല്ല പശു
  • കടുക്ക
  • കുമിഴു്
  • മഞ്ചട്ടി
  • ദ്വിതീയമാംസരോഹിണി
  • പശു
  • പ്രസാരണി
  • പേച്ചുര
  • ചെറുകുമിഴു്
  • മരമഞ്ഞൾ
  • കശ്യപന്റേയും സുരഭിയുടേയും പുത്രി, കാമധേനു തുടങ്ങി എല്ലാ കന്നുകളുടേയും മാതാവു്
  • ദക്ഷന്റെ പുത്രി, ചന്ദ്രന്റെ ഇഷ്ടഭാര്യ
  • കൃഷ്ണന്റെ ഒരു ഭാര്യ
രോഹിണീരമണൻ
  • വസുദേവൻ
  • കാള
രോഹിക്ക
  • മുളയ്ക്ക
രോഹിത
  • വിശേഷണം:
  • ചെമപ്പുനിറമുള്ള
  • ചെമന്ന
രോഹിത(ക)ം
  • ചെമ്മരം
രോഹിതൻ, രോഹിതാശ്വൻ
  • ഹരിശ്ചന്ദ്രരാജാവിന്റെ പുത്രൻ
രോഹിതം
  • കുങ്കുമം
  • ചെങ്കവരിമീൻ
  • ചെങ്കവരിമാൻ
  • മീൻ
  • കടുംചെമപ്പു്
  • ഇന്ദ്രന്റെ വില്ലു്
  • ഇന്ദ്രധനുസ്സുതന്നെ ചില സമയം വളയാതെ നെടുനീളത്തിൽ കാണും. അതിന്റെ പേരത്രേ രോഹിതം. ഇതു് ഉൽപാതസൂചകമാണു്.
  • ‘രോഹിതം കുങ്കുമേ രക്തേ
    ഋജുശക്രശരാസനേ
    പുംസിസ്യാന്മീനമ്യഗയോ
    ഭേദരോഹിതകദ്രുമേ’
    — മേദിനി
  • രക്തം
  • ചെമ്മരം
  • കുറുനരി
രോഹിതാശ്വൻ
  • അഗ്നി. മുരുക്കിൻ പൂവിന്റെ നിറത്തിലുള്ള (ചെമന്ന) കതിരുകൾ ഉള്ളവൻ എന്നർത്ഥം
  • കൊടുവേലി
രോഹിഷം
  • ഒരുവക മീൻ
  • ഒരുവക മാൻ
രൗ
രൗൿമ
  • വിശേഷണം:
  • സ്വർണ്ണംകൊണ്ടുള്ള
രൗൿമിണേയൻ
  • പ്രദ്യുമ്നൻ
രൗക്ഷ്യം
  • രൂക്ഷത
രൗചനിക
  • വിശേഷണം:
  • മഞ്ഞനിറമായ
രൗദ്ര
  • വിശേഷണം:
  • രുദ്രനെ സംബന്ധിച്ച
  • ഭയങ്കരമായുള്ള
  • ക്രൂരതയുള്ള
  • തീക്ഷ്ണതയുള്ള
രൗദ്രത
  • കോപം
  • ഉഷ്ണം
  • ക്രൂരത
രൗദ്രൻ
  • യമൻ
  • കാർത്തികേയൻ
രൗദ്രം
  • എട്ടു രസങ്ങളിലും ഒന്നു്, ഉഗ്രം. ഭയത്തെ കൂട്ടിച്ചേർക്കുന്നതു് എന്നർത്ഥം
  • യുദ്ധവീരനു് ഉത്സാഹവും രൗദ്രരസത്തിനു് ക്രോധവുമാണു് മുൻ കടന്നു നിൽക്കുന്നതു്. അതത്രേ അവയ്ക്കുള്ള ഭേദം.
  • സൂര്യന്റെ ചൂടു്
രൗദ്രി
  • പാർവതി
രൗപ്യം
  • വെള്ളി
രൗമ(ക)ം
  • ഉവരുപ്പു്, പടന്ന ഉപ്പു്. രുമയിൽ (ഒപ്പുപടന്നയിൽ) ഉണ്ടായതു് എന്നർത്ഥം
  • പൊടിയുപ്പു്
രൗരവ
  • വിശേഷണം:
  • ഭയങ്കരമായുള്ള
  • വ്യാജമായുള്ള
  • വഴുതലുള്ള
രൗരവൻ
  • മൂർക്ക്വൻ
  • ക്രൂരൻ
രൗരവം
  • ഒരു നരകം. രുരുവിന്റേതു് എന്നു ശബ്ദാർത്ഥം. ഈ നരകത്തിൽ പതിക്കുന്നവർ രുരുക്കൾ (മഹാരുരുക്കൾ) എന്ന പ്രാണികളാൽ ദംശിക്കപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു
രൗഷ്ട്യം
  • കോപം
രൗഹിണേയൻ
  • ബലരാമൻ. രോഹിണിയുടെ പുത്രൻ എന്നർത്ഥം
  • ബുധൻ
  • ചന്ദ്രന്റെ ഭാര്യയായ രോഹിണി ബുധനെ ലാളിച്ചു വളർത്തിയതുകൊണ്ടു് ഈ പേർ വന്നു. പരമാർത്ഥം നോക്കിയാൽ ബുധൻ രോഹിണിയുടേ പുത്രനല്ല. വ്യാഴത്തിന്റെ പത്നിയായ താരാദേവിയിൽ ചന്ദ്രനു് ജനിച്ച ഗൂഢപുത്രനാകുന്നു. തന്റെ പുത്രനാണെന്നുള്ള വാത്സല്യം ഒന്നു തന്നെയാണു് രോഹിണി ബുധനെ ലാളിച്ചു വളർത്തുവാൻ കാരണം.
രൗഹിണേയം
  • മരതകം
രൗഹിത്യം
  • കടൽ
രൗഹിഷം
  • ചെങ്കവരിമാൻ, മലമാൻ. നാന്മുകപ്പുല്ലു തിന്നുന്നതു് എന്നർത്ഥം
  • നാന്മുകപ്പുല്ലു്, കാവട്ടപ്പുല്ലു്. മുളച്ചുണ്ടാകുന്നതു് എന്നർത്ഥം