• ഹല്ലുകളിൽ പതിനൊന്നാം അക്ഷരം
ടക്വരൻ
  • ശിവൻ
ടഗരം
  • പൊൻകാരം
ടംകം(ഗ)ം
  • പൊൻകാരം
ടംക(ഗ)ണം
  • പൊങ്കാരം
ടങ്കടീകൻ
  • ശിവൻ
ടങ്കണക്ഷാരം
  • പൊൻകാരം
ടങ്കപതി
  • കമ്മട്ടം വിചാരിപ്പുകാരൻ
ടങ്കം
  • വെണ്മഴു, കല്ലുളി, കല്ലുപൊളിക്കുന്ന പാര
  • ‘ടം’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
  • ‘ടങ്കവും മൃഗവും പരശുവും തിങ്കളും തിരുനീർ ഫണികളും’
    aquad (കിരാതം തുള്ളൽ).
  • കോക്കോട്ടു്
  • പൊങ്കാരം
  • ഡംഭം
  • വാൾ
  • കോപം
  • മൺവെട്ടി
  • കാൽ, ജംഘ
  • ഒരു മുദ്രനാണയം
  • ഞെട്ടികുഴിയൻമാവു്
ടങ്കശാല
  • കമ്മട്ടപുര
ടങ്കാനകം
  • മുചുക്കോട്ടമരം
  • കാട്ടരയാൽ.
ടങ്കാര
  • ഞാണിന്റെ ശബ്ദം
  • ആശ്ചര്യം
  • കരച്ചിൽ, ശബ്ദം
  • കീർത്തി
ടംഗം
  • പടന്ന, തൂമ്പാ, കൈക്കോട്ടു്
  • പൊൻകാരം
ടവൽ
  • വിയർപ്പു തുടപ്പാനും മറ്റുമായി കൈയിൽ വെച്ചുകൊണ്ടിരിക്കുന്ന വസ്ത്രഖണ്ഡം
  • പര്യായപദങ്ങൾ:
    • നക്തകം
    • കർപ്പടം.
ടാങ്കരൻ
  • കാമുകൻ
ടാങ്കാരം
  • കിലുകിലുപ്പു്
  • ശിഞ്ജിതം
ടാപ്പ്, ഡാപ്പ്
  • കുറിപ്പടി,ഉപകരണങ്ങളെ എല്ലാം കുറിച്ചിട്ടുള്ള ലിസ്തു്
  • വണ്ടിയുടെ മേൽക്കൂടു്
ടാരം
  • കുതിര
ടാവു
  • സൂത്രം
  • കള്ളം
ടിട്ടിഭം(കം), ടിടിഭം(കം)
  • കുളക്കോഴി
  • ടിട്ടിഭം(കം) എന്നാൽ ‘ടിട്ടി’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
  • ‘ടിട്ടിഭമെന്നാൽ കുളക്കോഴിയെന്നറിയണം’
    aquad (പഞ്ചതന്ത്രം).
  • ടിട്ടിഭപ്പക്ഷിക്കു ‘കൂതികുലുക്കിപ്പക്ഷി’ എന്നും പേരുണ്ടു്. ഇതിന്റെ കാൽ മഞ്ഞനിറമാണു്. ശരീരം നാനാവർണ്ണമായിരിക്കും. ഇതിനു നിദ്രയേ ഇല്ല. ടിട്ടി എന്നു ശബ്ദിക്കുന്നു. സഞ്ചാരം മിക്കവാറും രാത്രിയിലാണു്. കിടപ്പു ജലത്തിലാകുന്നു. തമിഴിൽ – ചിറുകുരുവി. ഇംഗ്ലീഷിൽ – Parra Jacana.
ടിണ്ഡിശം
  • കുരുട്ടുവെള്ളരി
ടിപ്പ്
  • ചെപ്പ്
  • ചിമിഴു്
ടിപ്പണി
  • ഒരു ഗ്രന്ഥത്തിൽ അങ്ങുമിങ്ങും ദുർഘടപദങ്ങൾക്കുമാത്രം ചെയ്യുന്ന വ്യാഖ്യാനം
ടീക
  • ഒരു ഗ്രന്ഥത്തിനു സമഷ്ടിയായിട്ടുള്ള അർത്ഥവിവരണം. വിഷയപദവ്യാഖ്യയുടെ പേരെന്നും കാണുന്നു. ‘ടീകാനിരന്തരവ്യാഖ്യാ’
ടുക
  • ഒരു തൈ
  • കാട്ടുമുല്ല
  • താർതാവൽ എന്ന മരുന്നു എന്നു ചിലർ
ടുണ്ടുക
  • വിശേഷണം:
  • ചെറിയ
  • കടുപ്പമുള്ള
ടുണ്ടുകം
  • ഒരു വൃക്ഷം, പലകപ്പയ്യാനി
  • പീനാറി
ടുണ്ടുകി
  • പാട
  • (സംസ്കൃതത്തിൽ – പാഠ.)
ടുനാക
  • നിലപ്പന
ടേപനം
  • അയക്ക
  • എറിക
ടേര, ടേരക
  • വിശേഷണം:
  • കോങ്കണ്ണുള്ള
ടോട
  • വിശേഷണം:
  • ചെറിയ
ടോപം
  • ഡംഭം
  • ഹല്ലുകളിൽ പന്ത്രണ്ടാം അക്ഷരം
ഠക്കുരം
  • വിഗ്രഹം, ദേവത
  • പേരുകളോടു ബഹുമാനത്തിനായി ചേർക്കുന്ന ഒരു പദം
ഠൻ
  • ശിവൻ
ഠാണാവു്, ഠാണാ
  • വിചാരണ കഴിയുന്നതുവരെ കുറ്റക്കാരെ താമസിച്ചു സൂക്ഷിക്കുന്ന മുറി
  • ഇരിപ്പുസ്ഥലം, സ്ഥാനം
ഠായം
  • ഒരുവക പാട്ടും കളിയും
ഠാരം
  • ഉറച്ച മഞ്ഞു്
ഠാലിനി
  • കച്ച
  • അരക്കെട്ടു്
ഠിക്കാനം
  • ഉറപ്പിപ്പു്
  • ഇരിപ്പിടം
  • ഹല്ലുകളിൽ പതിമൂന്നാംഅക്ഷരം
ഡക്കാരി
  • ചണ്ഡാളരുടെ വീണ
ഡൻ
  • ശിവൻ
ഡമരം
  • കലഹം, ആയുധം കൂടാതെയുള്ള കലഹം
  • ആർപ്പുകൊണ്ടും ഭാവംകൊണ്ടും ശത്രുവിനെ ഭയപ്പെടുത്തുക
  • കൊള്ള മുതലായ ദേശോപദ്രവം
  • അമളി
  • നാശം
  • ‘ഡമ’ എന്ന കോലാഹല ശബ്ദത്തേ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • ‘ഡംഭാഹംകാരങ്ങൾകൊണ്ടുഡമരംജൃംഭിക്കുന്നു’
    aquad (പാലാഴിമഥനം കഥകളി).
ഡമരു
  • ഒരു വാദ്യം, ഉടുക്കു
  • കടുന്തുടി
  • ‘ഡമ’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
ഡങ്കാരം
  • ടങ്കാരം
ഡംഗരി, ഡംഗാരി
  • ആനക്കൊമ്പൻ വെള്ളരി
ഡംബര
  • വിശേഷണം:
  • കീർത്തിയുള്ള
ഡംബരം
  • കലഹം
  • അഹംഭാവം
  • ‘ഡംബരമാണ്ടുമുഴങ്ങിത്തുടങ്ങീത- ങ്ങംബരംതന്നിലേ മെല്ലേ മെല്ലേ’
    — കൃഷ്ണഗാഥ
ഡംബൽ
  • വ്യായാമത്തിനുള്ള ഒരു പദാർത്ഥം
  • (ഇരുമ്പുകൊണ്ടുള്ള ഉണ്ട.)
ഡംഭം
  • അഹംഭാവം
ഡംഭു്
  • അഹംഭാവം
ഡമ്മാനം
  • ഒരുവക വാദ്യം
ഡർബാർ
  • രാജസമാജം
ഡയനം
  • പല്ലക്കു്, അന്തോളം, മഞ്ചൽ മുതലായ വാഹനങ്ങൾ
  • സ്ത്രീകൾക്കിരിപ്പാൻ യോഗ്യമായ രഥവിശേഷം
  • ഭൂമിയിൽ സ്പർശിക്കാതെ നടക്കുന്നതു എന്നർത്ഥം. ‘ഹയനം’ എന്നുമുണ്ടു്.
ഡലകം, ഡല്ലകം
  • ഉറി
  • കൊട്ട (കുട്ട)
ഡലായിത്തു
  • ശിപായി
  • (ഹിന്ദുസ്ഥാനി ഭാഷ.)
ഡവാൽ
  • പട്ട
  • ഇളിപ്പൂട്ടു്
ഡഹു
  • അയിനിപ്പിലാവു്
  • അയനിമരം
  • വിറകിന്നുപയോഗിക്കുന്നതു നിമിത്തം ഭസ്മമാക്കപ്പെടുന്നതുകൊണ്ടു് ഈ പേർ വന്നു.
ഡാഡിമപുഷ്പക
  • ചെമ്മരം
ഡാഡിമം, ദാഡിമം
  • താളിമാതളം
  • മാതളം
  • ഉറുമാമ്പഴം. പൊട്ടിച്ചിതറുന്നതു് എന്നർത്ഥം
ഡാംഗർ
  • ഒരുകറി
  • ഉഴുന്നുംമാവു തൈരിൽ കലക്കി ഇഞ്ചി
  • പച്ചമുളകു്
  • കായം ഇവ ചേർത്തു കടുകുവറുക്കുന്നതു്
ഡാംഗരി
  • ആനക്കൊമ്പൻ വെള്ളരി
ഡാമര
  • വിശേഷണം:
  • ഭയങ്കരമായ
ഡാഹുകം
  • നത്തു്
ഡിണ്ഡിമം
  • ചെണ്ട
  • ‘ഡിംഡിം’ അല്ലെങ്കിൽ ‘ഡിണ്ഡി’ എന്നിങ്ങനെ ശബ്ദിക്കുന്നതെന്നർത്ഥം. പെരുമ്പറ, ജയഭേരി, തമുക്കു്, പറ.
ഡിണ്ഡിരമോദകം
  • ചണ്ണമുള്ളങ്കി
ഡിണ്ഡീരം, ഡിണ്ഡിരം
  • കടൽനാക്കു്
  • കടൽനുര
  • ‘ഹിണ്ഡീരം’ എന്നുമുണ്ടു്. ‘ഹിണ്ഡി’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
ഡിംഗരൻ
  • ഭൃത്യൻ
  • കള്ളൻ
  • നീചൻ
ഡിംഗരി
  • ആനക്കൊമ്പൻ വെള്ളരി
ഡിംബം
  • കലഹം, ആയുധം കൂടാതെയുള്ള കലഹം
  • അനർത്ഥം
  • കൊള്ള മുതലായ ദേശോപദ്രവം, ഉപദ്രവം
  • ഇതിനാൽ ജനങ്ങൾ ഓടിപ്പോകുന്നതുകൊണ്ടു് ഈ പേർ വന്നു.
  • വെളുത്താവണക്കു്
  • പെരുമഴ
  • പ്രളയം
ഡിംഭ
  • കമരുന്ന സ്ഥിതിയിലല്ലാത്ത കുട്ടി
  • മുലകുടിപ്രായത്തിലുള്ള കുട്ടി
  • മുലകുടിപ്പാനായി അമ്മയൊന്നിച്ചു ചേർന്നു കിടക്കുന്നതെന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഉത്താനശയൻ
    • സ്തനപാ
    • സ്തനന്ധയി.
ഡിംഭകൻ
  • ജരാസന്ധന്റെ ഒരു കൂട്ടുകാരൻ
ഡിംഭൻ
  • കൊച്ചുപൈതൽ, കുട്ടി
  • കൂട്ടിപ്പിണഞ്ഞുകിടക്കുന്നതു് എന്നർത്ഥം.
  • ‘അംഭോജമൊട്ടിനേഞെട്ടിക്കുമക്കുച- കുംഭംപതുക്കവേഡിംഭന്നുനൽകിനാൾ’
    — കൃഷ്ണലീല തുള്ളൽ
  • മൂർഖൻ, അറിവില്ലാത്തവൻ
ഡിംഭം
  • കുട്ടി
ഡിംഭാനിലൻ
  • ഇളങ്കാറ്റു്
ഡില്ലി
  • ഡൽഹി
ഡീക്കു്
  • ഡംഭു്
ഡുണ്ഡുകം
  • ഒരു വൃക്ഷം
  • പലകപ്പയ്യാനി
  • (‘ദുന്ദുകം’ എന്നും പാഠമുണ്ടു്.) ‘ഡുംഡും’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
ഡുണ്ഡുഭം
  • ഒരുവക പാമ്പു്
  • ചേര.
  • ‘ഡുംഡും’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം. ഒളിച്ചുനടക്കുന്നതു്, അടങ്ങിയിരിക്കുന്നതു് ഇങ്ങനേയുമാവം. ‘ഇരുതലപ്പാമ്പു’ എന്ന അർത്ഥവും കാണുന്നു.
ഡുണ്ഡുലം
  • ചെറിയ മൂങ്ങ
ഡുലം
  • ചെറിയ മൂങ്ങ
ഡുളി(ലി)
  • പെണ്ണാമ
  • ‘ദുളി’ എന്നതു പ്രസിദ്ധം. ജലം കലക്കിമറിക്കുന്നതു് എന്നർത്ഥം.
ഡേരാ
  • കൂടാരം
ഡോഡികാ, ഡോഡി
  • വിഷമുഷ്ടി
ഡോമൻ
  • താണജാതിക്കാരൻ
ഡോരഡി
  • ചെറുവഴുതിന
ഡോലി
  • പല്ലക്കു്
ഡോള
  • ഉഴിഞ്ഞാൽ, ഊഞ്ഞാൽ
  • പല്ലക്കു്
  • മനയോല
  • അമരി
  • (തമിഴ് പാഠമാണു് ‘ഡോള’. കാറ്റിനാൽ ഉൽക്ഷേപിക്കപ്പെടുന്നതു് എന്നർത്ഥം.)
ഡോളായന്ത്രം
  • മരുന്നു ശുദ്ധിചെയ്തു് എടുക്കുന്നതിനുള്ള ഒരു സമ്പ്രദായം
ഡോളായമാന
  • വിശേഷണം:
  • ഇളക്കുന്ന
ഡോളായമാനം
  • ഇളക്കം
ഡോളായിതം
  • ഊഞ്ഞാൽ പോലെ ആടിക്കൊണ്ടിരിക്കുന്നതു്
  • ചഞ്ചലം
  • ‘ഡോളായിതമിഹമാമകഹൃദയം’
    aquad (കിർമ്മീരവധംകഥകളി).
  • ഹല്ലുകളിൽ പതിന്നാലാം അക്ഷരം
ഢക്ക
  • നിഷാണ (നിസ്സാരണ) വാദ്യം
  • തിരിച്ചറിവാൻ പാടില്ലാത്തവിധം ശബ്ദിക്കുന്നതെന്നർത്ഥം. ‘വീരവാണം’ ‘ഭേരി’ ഇങ്ങിനേയും പറയുന്നുണ്ടു്.
ഢക്കാനാദചലജ്ജലാ
  • ഗംഗാനദി
ഢങ്കാരം
  • ഒരു ശബ്ദം
ഢമാനം, ഡമ്മാനം
  • ഒരുവക വാദ്യം
ഢാമരാ
  • പിടപ്പാത്ത
ഢാലം
  • പരിശ
ഢാലി
  • പരിശ ധരിച്ച യോദ്ധാവു്
ഢീക്കു്, ഡീക്കം, ഡീക്കു്
  • ഗർവം
  • പൊങ്ങച്ചം
ഢീക്കൻ, ഡീക്കൻ
  • അഹങ്കാരി
  • വെറും പൊങ്ങച്ചം പറയുന്നവൻ, തന്നത്താൻ സ്തുതിക്കുന്നവൻ
ഢുംഢനം
  • അന്വേഷണം
ഢുംഢി
  • ഗണേശൻ
ഢൗലം
  • ഒരു വലിയ വാദ്യം
  • ഹല്ലുകളിൽ പതിനഞ്ചാം അക്ഷരം
ണൻ
  • ശിവൻ
ണത്താർമാനിനി
  • നൽത്താർമാനിനി
  • ലക്ഷ്മീദേവി.
ണം
  • ജ്ഞാനം
  • നിർണ്ണയം
  • ദാനം, സമ്മാനം
  • ആഭരണം
ണാ
  • പശു