• ഹല്ലുകളിൽ പതിനാറാം അക്ഷരം
  • വ്യഞ്ജനങ്ങളിൽ ഒന്നു്, ഒരു ഖരാക്ഷരം.
തക
  • താളഭേദം
  • ഉദാ:തകരുക.
  • പച്ചച്ചത
തകടു്, തകിടു്
  • ലോഹങ്ങൾ അടിച്ചു പരത്തിയതു്
തകടം
  • തരക്കേടു്
  • മറിപ്പു
  • ഉരുട്ടു്
തകടി
  • വിശേഷണം:
  • വിസ്താരമുള്ള
തകപ്പൻ
  • തന്ത
  • അച്ഛൻ
തകം
  • ദക്ഷിണസമുദ്രത്തിൽ ഒരു പർവതം
തകര
  • ഒരു തൈ
  • ഇതു വാതകഫരോഗം, ചൊറി, ചിരങ്ങു്, വ്രണം, കുഷ്ഠം, വായുമുട്ടൽ, ശിരോരോഗം, കൃമി ഇവയെ നശിപ്പിക്കും. കാന്തിയെ ഉണ്ടാക്കും. സംസ്കൃതത്തിൽ – ‘ചക്രമർദ്ദം’. തമിഴിൽ – തകരൈ. ഇംഗ്ലീഷിൽ – Oval Leaved Cassia ഓവൽലീവ്ഡ്കേശിയാ. ഇതു കിട്ടാതെ വന്നാൽ പകരം കൊട്ടം ചേർക്കാം.
  • പര്യായപദങ്ങൾ:
    • പ്രപുന്നാടം
    • ഏഡഗജം
    • ദദ്രുഘ്നം
    • ചക്രമർദ്ദകം
    • പത്മാടം
    • ഉരണാഖ്യം.
തകരൻ
  • നീണ്ടുതടിച്ചവൻ
തകരം
  • വെളുത്തീയം
  • ഒരങ്ങാടിമരുന്നു്
  • വലിയ മരക്കൊമ്പു്
  • വിഷം, ത്രിദോഷം, അപസ്മാരം, നേത്രരോഗം, ഉന്മാദം, ഭയം, ശിരോരോഗം ഇവയെ ശമിപ്പിക്കും.
  • പര്യായപദങ്ങൾ:
    • രൂപു
    • പിച്ചടം
    • രംഗം
    • വംശം.
തകരാറു
  • സമ്മിശ്രം
  • പ്രയാസം
  • വിരോധം, കലഹം
  • തെറ്റു്
  • തകരാർ എന്നതു അറബിഭാഷയാണു്.
തകരുന്നു
  • നശിക്കുന്നു
  • ഉടയുന്നു
  • പൊടിയുന്നു
  • സകര്‍മ്മകക്രിയ:തകർക്കുന്നു.
തകർക്കുന്നു
  • അഹങ്കരിക്കുന്നു
  • പൈതങ്ങൾ അഹങ്കരിക്കുന്നു
  • പൊടിക്കുന്നു (പ്രാചീനമലയാളം:)
തകർച്ച
  • നാശം
  • പൊടിയുക
  • ഉടയുക
  • നുറുങ്ങുക
തകർപ്പ്
  • പൊട്ടൽ
  • നശിപ്പിക്കുക
  • പൈതങ്ങളുടെ അഹങ്കാരം
തകല
  • തവല
  • ഒരു ചെറിയ പാത്രം
തകഴി
  • ചെറുതായുള്ള അരി
  • മുറിവിന്നുള്ള ഒരു മരുന്നു്
  • ഒരു ദിക്കു്
തകിടം മറിയുന്നു, തകിടം മാറുന്നു
  • വകമാറ്റം ചെയ്യുന്നു
  • വശം മാറുന്നു
തകിടി
  • കാടില്ലാത്ത കുന്നിൻപുറം
  • മാങ്ങായണ്ടിത്തോടു്
തകിടിപ്പുറം
  • കാടില്ലാത്ത കുന്നിൻ പുറം
തകിട്ടുവൈരം
  • പരപ്പുള്ള വൈരക്കല്ലു്
തകിൽ
  • ഒരുവക വാദ്യം
തകില
  • വിശേഷണം:
  • ചതിയുള്ള
  • കൗശലമുള്ള
തകലാ
  • ഒരു ഔഷധം
തകുന്ന, തകും
  • ചേരുന്ന
  • വഹിക്കുന്ന
  • ഉള്ള. യോഗ്യമായ
  • തക്കതായ. (പ്രാചീനമലയാളം:)
  • തകും എന്നഖിലധാതുവാണ്. ഇതിന്റെ പേരെച്ചരൂപമായ ’തക്ക’ എന്ന ഒന്നു മാത്രമേ ഇപ്പോൾ നടപ്പുള്ളു.
തകൃതി
  • ഘോരമായുള്ള, ഭംഗിയുള്ള, നല്ല
  • ശോഭയുള്ള
തകൃതി
  • അധികത്വം
  • സംപൂർണ്ണത
  • ശോഭ
തകൃതിയിൽ
  • തകർത്തുംകൊണ്ടു
  • ആർഭാടത്തോടെ
  • ‘വെള്ളം തള്ളിത്തകൃതിയിൽ വരും’
    — മയൂരസന്ദേശം
    .
തക്ക, തക്കതു്
  • വിശേഷണം:
  • യോഗ്യമായുള്ള
  • അവസരമുള്ള
  • മതിയായുള്ള
  • ചേർച്ചയുള്ള
തക്ക
  • സ്ത്രീകൾ കാതിലിടുന്ന ഒരാഭരണം
തക്കതിന്മണ്ണം, തക്കവണ്ണം, തക്കവാർ
  • വിശേഷണം:
  • യുക്തംപോലെ
  • അതിനുവേണ്ടി
തക്കപോലെ, തക്കവണ്ണം
  • യുക്തം പോലെ
തക്കം
  • തരം
  • തക്കം – പിടിച്ചുപറിക്കാർക്കു്. സാഹസം – തീവെട്ടിക്കൊള്ളക്കാർക്കു്. കയ്യടക്കം – വഞ്ചകന്മാർക്കു്. കിട്ടിയതുകാര്യം – ചില്ലറക്കള്ളന്മാർക്കു്.
  • സമയം
  • യോഗ്യത
  • സൗകര്യം
  • സാമർത്ഥ്യം
  • ഔചിത്യം (പ്രാചീനമലയാളം:)
തക്കവൻ
  • വിശേഷണം:
  • യോഗ്യൻ
തക്കാരി
  • മുഞ്ഞവൃക്ഷം
  • തഴുതാവൽ
തക്കാരിവഴുതിന
  • ശാകവർഗ്ഗത്തിൽ ചേർന്ന ഫലശാകം
  • തമിഴിൽ – കത്തിരി.
തക്കാളി
  • ഒരുതരം ചെടി
തക്കിടി
  • വ്യാജം
  • വഞ്ചന
തക്കിടിക്കാരൻ
  • കള്ളൻ
തക്കിടിമുണ്ടൻ
  • നീളം കുറഞ്ഞ് വണ്ണം കൂടിയവൻ
തക്കിടിയൻ
  • കള്ളൻ
തക്കിപ്പറക
  • വിക്കിപ്പറക
തക്കുക
  • തങ്ങുക
  • സംശയിക്കുക
  • സൂക്ഷിക്കുക
  • ബുദ്ധിമുട്ടിക്കുക
തക്കോരകം, താക്കോലപ്പുട്ടിൽ, തക്കോല(ക)ം
  • ഒരങ്ങാടി മരുന്നു്
  • വാതം, കഫം, കൃമി, അഗ്നിമാന്ദ്യം, വിഷം, വയറടപ്പു്, നേത്രരോഗം, വായുമുട്ടൽ, തണ്ണീർദാഹം, മൂത്രകൃച്ഛ്രം മുതലായവയെ നശിപ്പിക്കും. രുചിയെ ഉണ്ടാക്കും. ഇംഗ്ലീഷിൽ – (Cubeb pepper) ക്യുബെബ് പെപ്പർ.
  • പര്യായപദങ്ങൾ:
    • കോലകം
    • തക്കോലകം
    • കോശഫലം.
തക്രധാര
  • മോരുകൊണ്ടുള്ള ധാര
  • ഒരു ചികിത്സ
തക്രം
  • മോരു്
  • നാലിലൊന്നു വെള്ളം കൂട്ടിയ മോരു്
തക്രവാസനം, തക്രാധിവാസനം
  • നാരകം
തക്രസാരം
  • വെണ്ണ
തക്ഷകൻ
  • പ്രധാനപ്പെട്ട എട്ടു സർപ്പങ്ങളിൽ ഒന്നു്, കദ്രുവിൽ കശ്യപന്റെ പുത്രനായ നാഗരാജാവു്
  • തക്ഷകൻ എന്ന സർപ്പാധിപന്റെ അമ്മയെ ഖാണ്ഡവദാഹത്തിൽ അർജ്ജുനൻ കൊല്ലുകയാൽ അയാൾക്കു അർജ്ജുനനോടു വിരോധം നേരിട്ടു. അതു തീർപ്പാൻ തക്ഷകൻ തരംനോക്കിയിരിക്കവെയാണു് കർണ്ണൻ നാഗാസ്ത്രം പ്രയോഗിച്ചതു്. ആ അസ്ത്രത്തിൽ കർണ്ണൻ അറിയാതെ തക്ഷകൻ കടന്നതിൽ അർജ്ജുനന്റെ കിരീടത്തെ മാത്രം നശിപ്പിക്കാൻ തരംകിട്ടി. അതുകൊണ്ടു് ഉള്ളിലേ വിരോധം തീരാഞ്ഞു തന്നെ ഒന്നു കൂടി അയക്കണമെന്നു കർണ്ണനോടു തക്ഷകൻ യാചിച്ചു. തൊടുത്ത അസ്ത്രം ഇനിയൊരിക്കൽകൂടി തൊടുക്കുകയില്ലെന്നു കർണ്ണൻ തക്ഷകനെ ഉപേക്ഷിച്ചു. ഉടൻ തക്ഷകൻ സ്വയമേവ ഒരു അസ്ത്രമായി ചെല്ലുകയും കൃഷ്ണൻ പറകയാൽ അർജ്ജുനൻ തക്ഷകനെ കൊല്ലുകയും ചെയ്തു. തക്ഷകന്റെ മകന്റെ പേർ അശ്വസേനൻ]
  • ആശാരി
  • തക്ഷകശബ്ദത്തിനു കൃശമാക്കിച്ചെയ്യുന്നവൻ എന്നർത്ഥം.
  • ഭരതന്റെ പുത്രനായ ഗാന്ധാരരാജാവു്
  • ദേവകളുടെ ശില്പശാസ്ത്രി
തക്ഷടകം
  • ഞെരിഞ്ഞിൽ
തക്ഷൻ
  • തച്ചൻ, ആശാരി
  • സൂത്രധാരൻ
തക്ഷശിലാ
  • ഗാന്ധാരരാജാവായ തക്ഷന്റെ പ്രധാനനഗരം
  • ഒരു പുരം
  • ഇവിടം ജനമേജയനൃപതി അടക്കി എന്നു ഭാരതം.
തക്ഷശിലാദേശം
  • ടാക്സിവം എന്നു വിളിക്കുന്ന ഉത്തരപഞ്ചാബ്
തക്ഷാവു്
  • ആശാരി
  • മരം ചെത്തി ചെറുതാക്കുന്നവൻ എന്നർത്ഥം.
തങ്കക്കട്ടി
  • പൊൻകട്ടി
തങ്കക്കാശു
  • പൊന്നുകൊണ്ടുള്ള ഒരുവക നാണയം
തങ്കച്ചി
  • തിരുവിതാംകൂർ രാജാവിന്റെ പെണ്മക്കളെ വിളിക്കുന്ന പേർ
  • പുല്ലിംഗം – തമ്പി.
  • സ്ഥാനപ്പേർ
  • അനുജത്തി
തങ്കത്തകിടു
  • പൊൻതകിടു
തങ്കപ്പൂച്ച
  • പൊന്നുരുക്കി തേക്കുക
തങ്കഭസ്മം
  • സ്വർണ്ണം പുടംവെച്ചതു്
തങ്കം
  • മാറ്റേറിയ പൊന്നു്
  • സ്നേഹം
  • ഭയം
  • കല്ലാശാരിയുടെ ഉളി
  • ഉടുപ്പു്
  • അരിഷ്ടസ്ഥിതി
തങ്കമിടുന്നു
  • പൊന്നുരുകിത്തേക്കുന്നു
  • പൊന്നുപൊതിയുന്നു
തങ്കരേഖ
  • പൊൻനിറമുള്ള വര
തങ്കു
  • കുതിരയുടെ നടുക്കെട്ടു
തങ്കുന്നു
  • ചേരുന്നു
  • തങ്ങുന്നു
  • ഉണ്ടായിരിക്കുന്നു (പ്രാചീനമലയാളം:)
തഗര(ക)ം
  • തകരം
തഗരം
  • ആവര
  • മലങ്കാര
തങ്ങൽ
  • മരത്തിന്റെ കൊമ്പിൽ തടഞ്ഞിരിക്ക, തടവ്
  • താമസം, പാർപ്പ്
തങ്ങൾ
  • താൻ
  • മഹമ്മദു പട്ടക്കാരൻ
തങ്ങിപ്പറക
  • വിക്കിപ്പറക
തങ്ങുന്നു
  • തടയുന്നു
  • താമസിക്കുന്നു, പാർക്കുന്നു
  • (സകര്‍മ്മകക്രിയ:തങ്ങിക്കുന്നു.) (പ്രാചീനമലയാളം:)
തച്ച
  • ആശാരിവേല
  • ആശാരി കല്ലാശാരി വാളൻ ഇവരുടെ ഒരുദിവസത്തെ വേല
  • അവരുടെ ഒരുദിവസത്തേ കൂലി
തച്ചൻ
  • ആശാരി
തച്ചവാടി
  • ആശാരിയുടെ പുര
തച്ചാന്യം
  • ആശാരിയുടെ കൂലി
തച്ചിടുന്നു
  • തല്ലുന്നു
  • അടിക്കുന്നു
തച്ചുകൂലി
  • ആശാരിയുടെ ദിവസശമ്പളം
തച്ചുപണി, തച്ചുവേല
  • ആശാരിയുടെ വേല
തച്ചുശാസ്ത്രം
  • മരപ്പണിക്കുള്ള ഒരു പ്രമാണം
  • ഗൃഹങ്ങൾ മുതലായവ പണികഴിപ്പിക്കുന്നതിനേ സംബന്ധിച്ചുള്ള ശാസ്ത്രം.
തച്ചുളി
  • ആശാരിയുടെ ഉളി
തച്ചേല്ക്കുന്നു
  • പുരപണിത തടിയിന്മേലുള്ള പിശാചുക്കളെ വാസ്തുബലി ദിവസം ഒരുത്തൻ കയ്യേല്ക്കുന്നു. (സകര്‍മ്മകക്രിയ:തച്ചേല്പിക്കുന്നു.)
തച്ചൊളിപ്പാട്ടു, തച്ചോള്ളിപ്പാട്ടു
  • പഴയ കാലത്തെ വീരപ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള (പഴയ) പാട്ടുകൾ
തജ്വീ
  • കറിക്കായം
തഞ്ചക്കാരൻ
  • സമയം നോക്കുന്നവൻ
  • തരംനോക്കുന്നവൻ
  • കാലാനുസാരി
തഞ്ചങ്ങൾ
  • ആയുധാഭ്യാസികളുടെ നില
തഞ്ചം
  • തരം
  • ആയുധവിദ്യക്കാരുടെ നില
തഞ്ചംതാഴ്ച
  • ആയുധവിദ്യക്കാരുടെ ഒരു പ്രത്യേകനില
തഞ്ചൽ
  • തങ്ങൽ
തഞ്ചാവൂർ
  • ഇന്ത്യയിൽ ഒരു രാജ്യം
  • ഒരു നഗരം
തഞ്ചുന്നു
  • തങ്ങുന്നു
  • നില്ക്കുന്നു
  • തടയുന്നു
  • ഇരിക്കുന്നു
  • ഉറയ്ക്കുന്നു (പ്രാചീനമലയാളം:)
തഞ്ഞുപോകുന്നു
  • ചതയുന്നു
തട
  • ചേമ്പിന്റെയും മറ്റും തട
  • കഞ്ഞികുടിപ്പാനായിട്ടു വാഴപ്പോളകൊണ്ടു വട്ടത്തിലോ ചതുരത്തിലോ കെട്ടിയുണ്ടാക്കുന്ന വസ്തു
  • വാഴമാണം
  • വിരോധം
  • തടവു്
  • രക്ഷ, പിടിത്തം
  • മറുത്തുനില്പു്
  • കുഴി
  • ഉതെപ്പ്
  • വരമ്പ്
  • തടവിൽ പാർപ്പിക്ക
തടകം
  • കര
തടകൂടുന്നു
  • തൃപ്തിപ്പെടുന്നു
  • വിരോധിക്കുന്നു
തടങ്കണ്ണു്
  • വലിയ കണ്ണു്
തടങ്കൈ
  • വലിയ കൈ
തടങ്കൊങ്ക
  • വലിയ കൊങ്ക
തടങ്ങൽ
  • വിരോധം
  • മുടക്കം
  • മറിപ്പിലാക്കുക
  • പിടിത്തം
തടച്ചിൽ
  • തടവു്, വിരോധം, മുടക്കം
  • ഉതെപ്പു്
തടന്തല്ലു്
  • കുഴപ്പം
  • കുഴമറിച്ചിൽ
തടന്തല്ലുന്നു
  • കുഴയ്ക്കുന്നു
തടന്തിരൾതോളൻ
  • വിരിഞ്ഞ മാറിടമുള്ളവൻ
തടം
  • വിശേഷണം:
  • (പദങ്ങളുടെ മുമ്പിൽ ചേർന്നു വരുന്നതു്)
  • ഉദാ:തടങ്കൈ. (തടം = വലിയ).
തടം
  • തോട്ടത്തിൽ ഉണ്ടാക്കുന്ന തടം
  • സമുദ്രം പുഴ മുതലായതിന്റെ തീരം
  • ഉയർന്നു നില്ക്കുന്നതെന്നർത്ഥം.
  • വൃക്ഷത്തിന്റെ ചുവട്ടടിയും മറ്റും
  • ചെകിടു
  • കടിപ്രദേശം
  • മാറു്
  • മലയിടുക്കു്
  • മലച്ചരിവു്
  • ഉയരമുള്ളേടമെന്നർത്ഥം.
  • ആകാശം അല്ലെങ്കിൽ ചക്രവാളം
  • തടം ഒരു ശുദ്ധമലയാളപദമാണു്. ‘തടയുക’ എന്നതിൽ നിന്നുണ്ടായി. ‘നദീതടം’- ഈ തടം സംസ്കൃതപദമാകുന്നു.
തടമുല
  • സ്ത്രീകളുടെ മുല
തടയം
  • പാത്രത്തിൽവെച്ചു് വല്ലതും തൂക്കുമ്പോൾ പാത്രത്തിന്റെ കനമറിയുന്നതിനു ഇടുന്നതു്
തടയുന്നു
  • വിരോധിക്കുന്നു
  • മുടങ്ങുന്നു
  • രക്ഷിക്കുന്നു
  • പിടിക്കുന്നു
തടവു്
  • വിരോധം
  • മുടക്കം
  • താമസം
  • നിറുത്തു
  • ഉതയ്പ്
  • പാറാവു്
തടവറയൻ
  • അധികം ഭക്ഷിക്കുന്നവൻ
  • വലിയ തീറ്റിക്കാരൻ
തടവൽ
  • തലോടൽ
  • ദേഹത്തിൽ പതുക്കെ തിരുമ്മുക
തടവല
  • ഒരുവക വലിയ വല
തടവിലിടുക
  • ബന്ധനത്തിലാക്കുക
  • പാറാവിലാക്കുക
തടവുകാരൻ
  • തടവിലാക്കപ്പെട്ടവൻ
  • പാറാപ്പുള്ളി
  • പുള്ളിക്കാരൻ
തടവുന്നു
  • തലോടുന്നു, പതുക്കെ തിരുമ്മുന്നു
  • (സകര്‍മ്മകക്രിയ:തടവിക്കുന്നു.)
  • തടകുക, തലോടുക, തഴുകുക
  • ചേരുക (പ്രാചീനമലയാളം:)
തടവെക്കുന്നു
  • വീഴാതെയിരിപ്പാൻ വല്ലതും തടവായിട്ടു വയ്ക്കന്നു
  • കഞ്ഞികുടിപ്പാൻ തടവയ്ക്കുന്നു
തടസ്ഥൻ
  • ബന്ധുവും ശത്രുവും അല്ലാത്തവൻ, മധ്യസ്ഥൻ
  • വിധികർത്താവു്
  • (നാമം – തടസ്ഥത, തടസ്ഥം.)
തടസ്സം
  • തടസ്ഥത
തടാകം
  • പൊയ്ക
  • താമരപ്പൊയ്ക
  • വളഞ്ഞുചരിഞ്ഞു കരയോടടുക്കുന്നതു് എന്നർത്ഥം. കുളം, തഡാഗം എന്നുമാവാം. അടിച്ചുകയറുന്നതു് എന്നർത്ഥം. ഇതു വിസ്തീർണ്ണവും അഗാധവും അകൃത്രിമവുമായിരിക്കുമെന്നു പറയുന്നു.
തടാകശുക്തി
  • ഞവഞ്ഞു്
  • ഞവഞ്ഞി
തടി
  • മരം
  • ശരീരം
  • വണ്ണം
  • കണ്ടത്തിന്റെ ഒരു തുക
  • താഴ്വര
തടിക്കറ
  • വെള്ളി നാണയത്തിൽ പറ്റിയിരിക്കുന്ന ഒരു മാതിരി കറുപ്പു്
തടിക്കുന്നു
  • വണ്ണം വയ്ക്കുന്നു
  • പുഷ്ടിയുണ്ടാകുന്നു
  • സകര്‍മ്മകക്രിയ:തടിപ്പിക്കുന്നു.
തടിച്ച
  • വിശേഷണം:
  • വണ്ണമുള്ള
  • തടിച്ചതു എന്നതിനു
  • പര്യായപദങ്ങൾ:
    • പീനം
    • പീവരം
    • സ്ഥൂലം.
തടിച്ചാൽപോക്കുന്നു
  • തടി വള്ളത്തിന്റെ ഭാഷയായിട്ടു വെട്ടിയുണ്ടാക്കുന്നു
തടിച്ചി
  • വണ്ണമുള്ളവൾ
  • തടിച്ചി × തടിയൻ.
തടിത്തു്
  • മിന്നൽ
  • കണ്ണിനേയും ഇരുട്ടിനേയും മയക്കുന്നതു് എന്നർത്ഥം. തഡിത്ത് എന്നും പറയാം. തഡിൽ എന്നതിനു താഡനം ചെയ്യുന്നതു് എന്നർത്ഥം. ഇടിവെട്ടുക എന്നതു പ്രസിദ്ധം.
തടിത്ത്വാൻ
  • മേഘം
  • മിന്നൽപിണറുകളോടു കൂടിയതെന്നർത്ഥം.
  • മുത്തങ്ങ
തടിനി
  • നദി
  • ആറു്
  • പുഴ
  • തടങ്ങൾ (തീരങ്ങൾ) ഉള്ളതു് എന്നർത്ഥം.
തടിപ്പു്
  • വണ്ണം, പുഷ്ടി
  • കൊഴുപ്പു്
  • വീക്കം
  • തഴമ്പു്
തടിപ്പത്താക്കു്
  • ഒരു നാണയം
തടിമാടൻ
  • അധികം തടിച്ചവൻ
  • ഭോഷൻ
തടിമിടുക്കു്
  • ശരീരസാമർത്ഥ്യം
  • ബലം
തടിമുറങ്ങു്(ണ്ടു്)
  • ദുശ്ശാഠ്യം
  • ദുർവ്വഴക്കു്
തടിയൻ
  • വണ്ണമുള്ളവൻ
  • ഭോഷൻ
തടിവിലങ്ങു്
  • മരവിലങ്ങു്
തടുക്കു്
  • ചെറിയ പായു്
തടുക്കുന്നു
  • വിരോധിക്കുന്നു, നിറുത്തുന്നു
  • മുടക്കുന്നു
  • (കാരണക്രിയ:തടുപ്പിക്കുന്നു.) തടുക്കുക = പ്രതിബന്ധം, പ്രതിഷ്ടംഭം.
തട്ടു്
  • തുലാം ഇരുത്തി മീതെ നിരത്തുന്ന പലക, മച്ചുപലക
  • കൊല
  • മരണം
  • വഞ്ചന
  • വെള്ളത്തിലോ തേരിലോ ഇരിപ്പാനുള്ള സ്ഥലം
  • ചെമ്പു് മരം മുതലായവ കൊണ്ടുള്ള ഒരുമാതിരി പരന്ന പാത്രം, തുലാസിന്റെ തട്ടും മറ്റും
  • തലോടൽ
  • ഉപദ്രവം
  • കല്ലു കൊണ്ടും മറ്റും അടിക്കുക
  • തൊടുക
  • ഉതെപ്പു്
  • കൊള്ളുക
തട്ട
  • പക്ഷികളെ വിരട്ടുന്നതിനുള്ള ഒരു സാധനം
  • കിടുകിടുപ്പൻ
തട്ടം
  • പരപ്പുള്ള പാത്രം
  • ഒരുമാതിരി കുതിര
തട്ടൽ
  • മുട്ടുക
  • തൊടുക
തട്ടാക്കുടി
  • തട്ടാന്മാരുടെ വീടുകൾ
  • തട്ടാന്മാരുടെ തെരുവു്
തട്ടാത്തി
  • തട്ടാന്റെസ്ത്രീ
  • തട്ടാത്തി × തട്ടാൻ.
തട്ടാൻ
  • പൊൻപണിക്കാരൻ
തട്ടാമുട്ടി
  • തറുതല
  • ദുസ്തർക്കം
തട്ടാരൻ
  • വെളുത്തേടൻ
തട്ടി
  • മറ
  • കുടിലിന്റെ വാതിൽ
തട്ടിക്കളയുന്നു
  • കുടഞ്ഞുകളയുന്നു
  • മുട്ടിക്കളയുന്നു
  • നശിപ്പിക്കുന്നു
  • നിരസിക്കുന്നു
  • കൊല്ലുന്നു
  • വഞ്ചിക്കുന്നു
തട്ടിക്കഴിക്കുന്നു
  • കുറയ്ക്കുന്നു
  • എടുത്തുകളയുന്നു
തട്ടിക്കുന്നു
  • വഞ്ചിക്കുന്നു
  • കൈക്കലാക്കുന്നു
  • നിഷ്ഫലമാക്കുന്നു
  • അടിപ്പിക്കുന്നു, മുട്ടിക്കുന്നു
  • കൈകൊട്ടിക്കുന്നു
  • തൊടീക്കുന്നു
  • കുടയിക്കുന്നു
തട്ടിക്കേറുന്നു
  • കയർക്കുന്നു
  • ശൗര്യത്തോടെ ചെല്ലുന്നു, അധികാരം ചെലുത്തുന്നു, ശാസിക്കുന്നു
  • (നാമം = തട്ടിക്കേറ്റം.)
തട്ടിടുന്നു
  • മച്ചിടുന്നു
  • പലകപാകുന്നു
തട്ടിത്തൂർക്കുന്നു
  • കുഴിയും മറ്റും നികത്തുന്നു
തട്ടിപ്പു്
  • ചതി, വഞ്ചന
  • വ്യാജം
  • അടിക്കുക
തട്ടിപ്പറയുന്നു
  • തള്ളിപ്പറയുന്നു
  • എതിർത്തുപറയുന്നു
  • വിലക്കിപ്പറയുന്നു
തട്ടിപ്പറിക്കുന്നു
  • പിടിച്ചുപറിക്കുന്നു
തട്ടിമൂടുന്നു
  • നികത്തുന്നു
  • കുഴിനികത്തുന്നു
തട്ടിമൂളിക്കുന്നു
  • തടസ്സമില്ലാതെ പ്രവർത്തിക്കുന്നു
തട്ടിയടപ്പു്
  • പശുക്കൂടിന്റെ ബലമുള്ള അഴി
തട്ടിയൽ
  • തട്ടി
തട്ടിയെടുക്കുന്നു
  • വഞ്ചിച്ചെടുക്കുന്നു
തട്ടിവിടുന്നു
  • കൂസലും കോട്ടവും കൂടാതെ തുറന്നു പറയുന്നു
  • അടിച്ചുനികട്ടുന്നു
തട്ടിവിളിക്കുന്നു
  • വെല്ലുവിളിക്കുന്നു
തട്ടു
  • മട്ടംകുതിര
തട്ടുകെടുന്നു
  • അമളിപിണയുന്നു
  • ക്ഷീണിക്കുന്നു
  • അപജയപ്പെടുന്നു
  • ഞെരുങ്ങുന്നു
തട്ടുകേടു്
  • ഞെരുക്കം
  • ക്ഷീണം
  • അമളി
  • അപജയം
തട്ടുടുക്കുക
  • താറുടുക്കുക
തട്ടുന്നു
  • തല്ലുന്നു
  • മുട്ടുന്നു
  • കൈ കൊണ്ടു പതുക്കെ തല്ലുന്നു
  • തൊടുന്നു
  • കൈകൊട്ടുന്നു
  • തകടടിക്കുന്നു
  • ഉപേക്ഷിക്കുന്നു
  • ഉപായം കൊണ്ടോ ബലം കൊണ്ടോ കൈക്കലാക്കുന്നു
  • ഉതയ്ക്കുന്നു
  • കൊല്ലുന്നു
തട്ടുപടി
  • ഇരിപ്പാൻ പുരയുടെ നിരയോടു ചേർത്തു കട്ടിൽപോലെ പണിതു ഇണക്കിയ പലക
  • വള്ളത്തിന്റെ അറ്റത്തുനിന്നു ഊന്നുവാനായിട്ടു ഇണക്കിവെച്ചിരിക്കുന്ന പലക
  • ചെറിയതരം കട്ടിൽ
തട്ടുപലക
  • തട്ടിടുന്ന പലക
  • പുരമുറിയുടെ അടിയിലും മീതേയും നിരത്തിയിടുന്ന പലക
തട്ടുപുര
  • മച്ചിട്ട ഭവനം
തട്ടുപുഴു(വു്)
  • വെരികിൻ പുഴുവു്
തട്ടുമുട്ടു
  • വീട്ടുസാമാനം
തട്ടുവാണിഭം
  • രത്നങ്ങളുടെ വ്യാപാരം
തഡഗം
  • തടാകം
തഡാക(ഗ)ം
  • തടാകം
തഡാഗം
  • കാട്ടിലും മറ്റുമുള്ള സരസ്സു്
  • തടാകം
തഡിത്വാൻ
  • മേഘം
  • മുത്തങ്ങ
തൺ
  • വിശേഷണം:
  • തണുത്ത
തൺപെടുക
  • തണുക്കുക
  • താഴ്ചവരുക
  • മോഹാലസ്യപ്പെടുക
തണങ്ങ്
  • അടയ്ക്കാമരത്തിന്റെ ഓല
തണൽ
  • ഛായ
  • നിഴൽ
തണലാറുന്നു
  • തണലിലിരുന്നു ക്ഷീണം മാറ്റുന്നു
തണലിളയ്ക്കുന്നു
  • തണലിൽ ഇരിക്കുന്നു
  • തണലാറുന്നു
  • (നാമം – തണലിളപ്പു്.)
തണിച്ചിൽ
  • തല്ലിമിനുസം വരുത്തുക
  • ശമനം
തണിയുന്നു
  • തല്ലിമിനുസം വരുത്തുന്നു
  • ശമിക്കുന്നു
തണിവ്
  • മിനുസം, നിരപ്പു്
  • മിനുസം വരുത്തുക
തണുക്കുന്നു
  • ചൂടാറുന്നു, ആറുന്നു
  • കുളിരുന്നു
  • ചൂടാറിയതായിത്തീരുന്നു, തണുത്തതായിത്തീരുന്നു
  • അടങ്ങുന്നു
  • (സകര്‍മ്മകക്രിയ:തണുപ്പിക്കുന്നു.)
  • തടിക്കുന്നു
തണുതണേ
  • തണുപ്പായി
തണുപ്പു്
  • ശീതം, കുളിർ
  • ശാന്തത
  • ആശ്വാസം
  • ഉഷ്ണത്തിന്റെ (ചൂടിന്റെ) വിപരീതഗുണം.
തണുപ്പുകൊടുക്കുന്നു
  • കാളയ്ക്കുബലം വരത്തക്ക ഔഷധം കൊടുക്കുന്നു
തണുവു്
  • വിശേഷണം:
  • തണുപ്പുള്ള
തണുവു്
  • തണുപ്പു്
തണുവെള്ളം
  • തണുത്തവെള്ളം
തണ്ണീർ
  • പച്ചവെള്ളം
  • (തൺ + നീർ) നീർ = വെള്ളം.
തണ്ട
  • കാലിൽ ഇടുന്ന ഒരാഭരണം
  • ‘മുഖരമാമിത്തണ്ടകാൽത്താരിലും’
    — അമരുകശതകം
    .
  • മുൻകൈ, മുഴങ്കൈ
  • പുലക്കള്ളികൾ ഉടുക്കുന്ന ഒരുമാതിരി തുണി
തണ്ടകം, തണ്ഡകം, ദണ്ഡകം
  • നര
തണ്ടഞ്ചീര
  • ഒരുവക ഇലക്കറിസാധനം
  • പിത്തം, രക്തദോഷം ഇവയെ ശമിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. ഒരു വക നാളശാകമാണു്. ഇതും കോഴിയിറച്ചിയും തൈരും ഒരുമിച്ചു തിന്നരുതു്. സംസ്കൃതത്തിൽ – ‘രക്തനാളം’.
തണ്ടൻ
  • ഡംഭുമുള്ളവൻ
  • അഹംഭാവമുള്ളവൻ
തണ്ടൻപയറു്
  • ഒരുവക പയറു്
തണ്ടപ്പേരു്
  • പേരുവഴി എഴുതിയ കണക്കു്
തണ്ടരഞ്ഞാണം
  • അരയിലിടുന്ന ഒരുമാതിരി ആഭരണം
തണ്ടലർ
  • താമരപ്പൂവു്
തണ്ടലർശരൻ
  • കാമദേവൻ
തണ്ടൽ
  • കരം പിരിക്കുക
തണ്ടാടി
  • മീൻ പിടിക്കുന്ന ഒരുമാതിരി വല
തണ്ടാത്തി
  • തണ്ടാന്റെ സ്ത്രീ
തണ്ടാൻ
  • ചോകന്മാർക്കു കല്പിച്ചുകൊടുത്ത ഒരു സ്ഥാനപ്പേരു്
തണ്ടായം
  • ചുമടെടുക്കുന്നതിനു നീളമുള്ള കഴ
  • തണ്ടുനീട്ടിവലിക്കുക
തണ്ടായ്മ
  • തണ്ടാന്റെ സ്ഥാനം
തണ്ടായുധം
  • ഗദ
തണ്ടാരിൽമാതു്
  • ലക്ഷ്മീദേവി
തണ്ടാർ
  • താമരപ്പൂവു്
  • തൺ + താർ. തൺ = തണുത്ത. താർ = പൂവു്.
തണ്ടാർമകൾ
  • ലക്ഷ്മി
തണ്ടാർമാനിനി
  • ലക്ഷ്മി
തണ്ടാർശരൻ
  • കാമദേവൻ
തണ്ടാളർ
  • വള്ളക്കാരൻ
തണ്ടി
  • സമവയസ്സുള്ള
  • സമശക്തിയുള്ള
  • തുല്യമായ
തണ്ടികക്കുല
  • ഒരു തണ്ടിന്റെ രണ്ടറ്റത്തും കെട്ടിത്തൂക്കി എടുക്കുന്ന വാഴക്കുല
തണ്ടു്
  • കമ്പു്, തടി, തൃണാദികളുടെ കമ്പു്
  • (ദണ്ഡം ആണു് തണ്ടായതു്.)
  • വലിപ്പം, ഡംഭം, ഡീക്കു്
  • വള്ളം തുഴയുന്നതിനുള്ള സാധനം
തണ്ടുകുറ്റി
  • തണ്ടുവെച്ചു കെട്ടി വള്ളത്തിൽ ഉറപ്പിക്കുന്ന ഒരു മരക്കഷണം
തണ്ടുതപ്പി
  • ചണ്ടി
  • അഹങ്കാരി
തണ്ടുതപ്പി
  • വിശേഷണം:
  • അഹമ്മതിയുള്ള
തണ്ടുതപ്പിത്തം, തണ്ടുതപ്പിത്തരം
  • അഹമ്മതി
തണ്ടുപത്തി
  • തണ്ടിന്റെ അറ്റത്തു മരം കൊണ്ടു വട്ടത്തിൽ ഉണ്ടാക്കിവച്ചു കെട്ടുന്ന സാധനം
തണ്ടുപല്ലു
  • കൊയ്തകുറ്റി
  • കച്ചി
തണ്ടുവലി
  • തണ്ടുവലിച്ചു വള്ളംനടത്തുക
  • തണ്ടുപിടിത്തം
തണ്ടെല്ലു്
  • മുതുകിലേ അസ്ഥി
തണ്ടേറുന്നു
  • പല്ലക്കിൽ കേറുന്നു
തണ്ടേറ്റം
  • പല്ലക്കിൽ കേറുക
തൺപെടുക
  • തണുക്കുക
  • വാടുക
  • നശിക്കുക
  • താഴ്ചവരുക
  • മോഹാലസ്യപ്പെടുക (പ്രാചീനമലയാളം:)
തൺപോരാന
  • യുദ്ധത്തിൽ ക്ഷീണിച്ച ആന
തണ്ഡകം
  • ഒരുമ്പാടു്
  • നുര
  • തായ്മരം
  • തൂൺ
  • കരിങ്കുരികിൽ
  • വ്യാധിവിശേഷം
തണ്ഡു
  • താണ്ഡവം ഉണ്ടാക്കിയവനും ശിവന്റെ ഇഷ്ടനുമായ ഒരു സംഗീതക്കാരൻ
തണ്ഡുരീണം
  • അരിക്കാടി
  • കറുത്ത കാട്ടുതുളസി
തണ്ഡുലപുഷ്പാണി
  • മലരു്
തണ്ഡുലഫലാ
  • തിപ്പലി
തണ്ഡുലം
  • അരി
  • ‘ചക്രത്തിനിപ്പോളിരുന്നാഴിതണ്ഡുലം’
    — കുംഭകർണ്ണവധം തുള്ളൽ
    .
  • വിഴാലരി
  • അരിയുള്ളതു് എന്നർത്ഥം.
തണ്ഡുലാ
  • വിഴാൽ
  • വലിയ കുറുന്തോട്ടി
തണ്ഡുലാംബു
  • അരിക്കാടി
തണ്ഡുലി
  • ചെറുചീര
  • കരുട്ടുവെള്ളരി
  • കീരിവള്ളി
തണ്ഡുലീയം
  • ചെറുചീര
  • നുറുങ്ങരിപോലെയുള്ള വിത്തുള്ളതു്. അരിയോടുകൂടെ യോജിച്ചു നില്ക്കുന്നതു് എന്നിങ്ങിനെ അർത്ഥം.
  • വിഴാൽ
തണ്ഡുലോത്ഥം
  • അരിക്കാടി
തണ്ഡൂ
  • മരപ്പിടിയിട്ട ചട്ടകം മുതലായതിന്റെ പേർ
  • തർദ്ദൂ എന്നതിന്റെ പാഠം.
തണ്ണി
  • പൊങ്ങുതടി
  • വീണ
തണ്ണിമത്ത
  • കുമ്മട്ടി
  • തമിഴിൽ – ചർക്കരൈക്കുമ്മട്ടി. സംസ്കൃതത്തിൽ – കാലിംഗം. ഇംഗ്ലീഷിൽ – Water melon വാട്ടർ മെലൻ.
തണ്ണീർ
  • വെള്ളം
  • തൺ + നീർ.
തണ്ണീരാകാരം
  • വെള്ളം കുടിക്കുക
  • (എളമയെ കാണിക്കുന്നതിനുള്ള ഒരാചാരവാക്കു്.)
തണ്ണീർകുടി
  • വെള്ളംകുടി
  • ദേവതമാർക്കു് കഴിക്കുന്ന ഒരു ബലി
തണ്ണീർദ്ദാഹം
  • വെള്ളംകുടിപ്പാനുള്ള ആഗ്രഹം
തണ്ണീർപ്പന്തൽ
  • വെള്ളം കൊടുക്കുന്നതിനുള്ള സ്ഥലം
  • വഴിയമ്പലം
  • പര്യായപദങ്ങൾ:
    • പ്രപാ
    • പാനീയശാലികാ.
തണ്മ
  • തണുപ്പു്
  • താഴ്ച
  • കുളിർ
തൽ
  • അതുഹേതുവായിട്ടു്
തൽ
  • അതു്
  • പദങ്ങളുടെ മുമ്പിൽ ചേർന്നുവരുമ്പോൾ ചുട്ടെഴുത്തിന്റെ അർത്ഥം കാട്ടുന്നു
  • ഉദാ:തൽസമയം (ആ സമയം).
തൽക്ഷണം
  • കരവിരൽ നൊടി
  • മാത്ര
  • അപ്പോൾ
തൽക്കാലബുദ്ധി, തൽക്കാലധി
  • അതാതു സമയത്തു വേണ്ടുന്ന അറിവു്
തൽക്കാലം
  • ഇപ്പോഴത്തേയ്ക്കു
തൽക്കാലം
  • വർത്തമാനകാലം
  • ആ കാലം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • തദാത്വം.
തൽക്കാലസദൃശം
  • വിശേഷണം:
  • അതാതുകാലത്തിനുതക്ക
തൽക്കുറി
  • ജനനപത്രിക
തൽക്രിയ
  • വിശേഷണം:
  • ശമ്പളംകൂടാതെ വേലചെയ്യുന്ന
തൽതൽ
  • അതാതു്
തൽപത്രി
  • വാഴ
തൽപത്രി
  • കറിക്കായം
തൽപര
  • വിശേഷണം:
  • താൽപര്യമുള്ള
  • ഉത്സാഹമുള്ള (നാമം) തൽപരത, താൽപര്യം
തൽപരൻ
  • താൽപര്യത്തോടു കൂടിയവൻ
  • അതു് പരം (പ്രധാനം) ആയിട്ടുള്ളവൻ. ഇവിടെ തൽ എന്ന സർവനാമം കൊണ്ടു ഇഷ്ടമായ വസ്തുവിനെ വിവക്ഷിക്കുന്നു.
തൽപരം
  • അതിന്റെശേഷം.
തൽഭവം
  • ഇതരഭാഷയിൽ നിന്നു ശബ്ദമെടുത്തു സ്വഭാഷയിലേ വ്യാകരണചട്ടങ്ങളനുസരിച്ചു ഉച്ചാരണത്തിലും രൂപത്തിലും മാറ്റങ്ങൾ ചെയ്തിട്ടുള്ള പദം
  • ഉദാ:ഘനം = കനം.
തൽഫലം
  • അടവിക്കച്ചോലം
തത
  • വിശേഷണം:
  • പരപ്പുള്ള
  • വിസ്താരമുള്ള
തതം
  • പരപ്പു്, പരന്നതു്, വിസ്തരിക്കപ്പെട്ടതു് എന്നർത്ഥം
  • വിസ്താരം
  • കമ്പിമേൽ വായിക്കുന്ന വാദ്യം, വീണ മുതലായ വാദ്യങ്ങളുടെ പേർ
  • സ്വരങ്ങളെ വിസ്തരിപ്പിക്കുന്നതു് (സ്പഷ്ടമാക്കപ്പെടുന്നതു്) എന്നർത്ഥം.
തതഃ
  • അതുകൊണ്ടു്
  • അതിൽനിന്നും
  • അപ്പോൾ
  • എങ്ങിനെ
  • പിന്നേയും
  • അതിന്റെ ശേഷം
  • പിന്നാത്തതിൽ
  • അവിടെനിന്നു്
തതി
  • സമൂഹം
തതഃപ്രഭൃതി
  • അതുമുതൽ
  • അപ്പോൾതുടങ്ങി
തത്ത
  • പെങ്കിളി
  • കിളി
  • തത്തയുടെ മാംസം, കഫം, പിത്തം, ചുമ, മെലിവു, രാജയക്ഷ്മാവു, ഗുല്മം, ക്ഷതം ഇവയെ നശിപ്പിക്കും. തമിഴിൽ – കിളി. ഇംഗ്ലീഷിൽ – Parrot പാരട്ടു്, തത്തകൂട്ടം – കിളികൂട്ടം (ശൗകം).
  • പര്യായപദങ്ങൾ:
    • കീരം
    • ശുകം.
തത്തൽ
  • ചാട്ടം
  • തുള്ളൽ
  • മോടി
തത്താദ്രക്കു്
  • അപ്രകാരമുള്ളതു്
തത്താദ്രശങ്ങൾ
  • അതുപോലെ ഉള്ളവ
തത്തായം
  • കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നതു്
തത്തുന്നു
  • ചാടുന്നു
  • തുള്ളുന്നു
  • മോടികൂട്ടി നടക്കുന്നു
  • (സകര്‍മ്മകക്രിയ:തത്തിക്കുന്നു.)
തത്ര
  • അവിടെ
  • അതിങ്കൽ
തത്രൈവ
  • അവിടെത്തന്നെ
തത്വചതുഷ്ടയം
  • ആത്മാവു്
  • പൃഥിവി
  • അപ്പ്
  • തേജസ്സ് ഇവ നാലും
തത്വജ്ഞ
  • പരമാർത്ഥബോധമുള്ള
തത്വജ്ഞാനം
  • പരമാർത്ഥബോധം
തത്വദാർശിനികകാലം
  • കലിവർഷം. 2. 1൦1 മുതൽ 2859 വരെ
തത്വബോധം
  • യഥാർത്ഥജ്ഞാനം
തത്വബോധി
  • പരമാർത്ഥത്തേ അറിയുന്ന
തത്വമാർഗ്ഗം
  • നല്ലവഴി
  • നേരുവഴി
തത്വം
  • പരമാർത്ഥം
  • ‘കത്തുന്നവനശിഖിമധ്യഗനാരെടൊനീതത്വമേവവദ’
    — നളചരിതം കഥകളി
    .
  • പരമാത്മാവു
  • സത്യം
  • മനസ്സ്
  • സാവധാനം
  • താളം
  • പതിഞ്ഞ മട്ടിലുള്ള നൃർത്തമുദ്രാപ്രദർശനങ്ങളുടെ പേർ
  • കരചരണാദിഗതികളെ പ്രത്യേകം വിവരിച്ചുകാണിക്കുന്നതു എന്നർത്ഥം. കൈകൊണ്ടുള്ള ആംഗ്യവും കാലുകൊണ്ടുള്ള നൃത്തവും സാവധാനത്തിലാണെങ്കിൽ അതിന്നുപേർ ‘തത്വം’. തത്വഭേദങ്ങൾ.:
  • “ഇന്ദ്രിയമിരുപതും ഭൂതങ്ങളഞ്ചും പിന്നെ മണ്ഡലംമൂന്നും ഗുണംമൂന്നുമീശന്മാർമൂന്നും * ദൂഷണംമൂന്നും താപംമൂന്നും ദെഹങ്ങൾമൂന്നും ഏഷണംമൂന്നുംനാഡിമൂന്നും ജാഗ്രാദിമൂന്നും * പ്രാണാദിയഞ്ചും രാഗാദികളൊരെട്ടുമുപ പ്രാണന്മാരഞ്ചും കരണങ്ങളൊരെട്ടുംതഥാ * ആധാരമാറുംകോശമഞ്ചുംധാതുക്കളേഴും ബോധിച്ചീടുകതൊണ്ണുറ്റാറിവയെല്ലാംകൂടെ”.
    — ചിന്താരത്നം
  • തത്വം 25 എന്നും 36 എന്നും 96 എന്നും പറയുന്നു. 25 തത്വങ്ങൾ: പൃഥ്വി, അപ്പു്, തേജസ്സ്, വായു, ആകാശം 5
    കണ്ണു്, മൂക്കു്, ചെവി, നാക്കു്, ത്വക്കു് 5
    രൂപം, രസം, ഗന്ധം, സ്പർശം, ശബ്ദം 5
    വാക്കു്, പാദം, പണി, പായു, ഉപസ്ഥം 5
    പ്രാണൻ അപാനൻ സമാനൻ ഉദാനൻ വ്യാനൻ 5 36 തത്വങ്ങൾ: (മുൻ ചൊന്ന 25-ഉം) നാഗൻ, ക്രുമ്മൻ, കൃകലൻ, ദെവദത്തൻ, ധനഞ്ജയൻ 5
    മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞാ 5 (മുൻ ചൊന്ന 36 ഉം) 96 തത്വങ്ങൾ: വചനം, മാനം, ഗമനം, വിസർഗ്ഗം, ആനന്ദം 5
    അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം 5
    രസം, രക്തം, മാംസം, മേദസ്സു്, മജ്ജ, അസ്ഥി, ശുക്ലം 7
    കാമം, കോധം, ലോഭം, മദം, മാത്സര്യം, ഡംഭം, അഹങ്കാരം, മോഹം 8
    മനസ്സു്, ബുദ്ധി, ചിത്തം, അഹങ്കാരം, ചലനം, ഭാവനം, കാവനം കുഞ്ചനം 8
    ഇളാ, പിംഗലാ, സുഷുമ്നാ 3
    സൂര്യമണ്ഡലം, സോമമണ്ഡലം,
    വഹ്നിമണ്ഡലം 3
    വാതം, പിത്തം, കഫം 3
    പുത്രേഷണം, വിത്തേഷണം,
    ദാരേഷണം 3
    സത്വം, രജസ്സ്, തമസ്സ് 3
    ജാഗ്രത്തു്, സ്വപ്നം, സുഷുപ്തി 3
    ബ്രഹ്മാ, വിഷ്ണു, രുദ്രൻ 3
    ആദ്ധ്യാത്മികം, ആധിഭൗതികം,
    ആധിദൈവികം 3
    സ്ഥൂലം, സൂക്ഷ്മം, കാരണം 3
    ആക 96 ജ്ഞാനേന്ദ്രിയപഞ്ചകം, കർമ്മേന്ദ്രിയപഞ്ചകം, മനസ്സു്. ഈ 11-ഉം, അത്രേ ഏകാദശതത്വങ്ങൾ.
തത്വവാദി
  • പരമാർത്ഥത്തേ പറയുന്ന
തത്വവാൻ
  • തത്വമുള്ളവൻ
തത്വശാസ്ത്രങ്ങൾ
  • ഷഡ്ദർശനങ്ങൾ
  • 1. ന്യായം – ഗൗതമമഹർഷി സ്ഥാപിച്ചതു്.
    2. വൈശേഷികം – കണാദമഹർഷി സ്ഥാപിച്ചതു്.
    3. സാംഖ്യം – കപിലമഹർഷി സ്ഥാപിച്ചതു്.
    4. യോഗം – പതഞ്ജലിമഹർഷി സ്ഥാപിച്ചതു്.
    5. പൂർവമീമാംസ – ജൈമിനി സ്ഥാപിച്ചതു്.
    6. ഉത്തരമീമാംസ (വേദാന്തം) – വ്യാസൻ സ്ഥാപിച്ചതു്. ഇവയിൽ പ്രധാനം വേദാന്തം. ഇതിനെ ഇൻഡ്യയിൽ വിശ്വവിശ്രുതനായ ശങ്കരാചാര്യർ പ്രബലതയിൽ വരുത്തി.
തത്വാർത്ഥം
  • സാക്ഷാലുള്ള അർത്ഥം
തത്വശാസ്ത്രം
  • ഈശ്വരനും ലോകത്തിനും ആത്മാവിനും തമ്മിലുള്ള സംബന്ധത്തെപ്പറ്റി പ്രസ്താവിക്കുന്ന ശാസ്ത്രം
തത്സമം
  • ഇതരഭാഷയിൽ നിന്നു ശബ്ദമെടുത്തു യാതൊരു ഭേദവും ചെയ്യാതെ യഥാസ്ഥിതിയിൽ തന്നെ സ്വഭാഷയിൽ പെരുമാറുന്ന ഭാഷാന്തരപദം
തത്സമയം
  • അന്നേരം
  • ആ സമയം
തത്വാന്വേഷകൻ
  • പരമാർത്ഥ സ്ഥിതിയെ അന്വേഷിച്ചറിയുന്നവൻ
തഥാ
  • അപ്രകാരം
  • അങ്ങനെ
തഥാഗതൻ
  • ബുദ്ധമുനി
  • നിഷ്കളങ്കമായ ജ്ഞാനത്തോടു കൂടിയവൻ എന്നർത്ഥം. പുനരാവർത്തി കൂടാതെ മോക്ഷത്തെ പ്രാപിച്ചവൻ എന്നുമാവാം.
തഥാവിധ
  • വിശേഷണം:
  • അപ്രകാരമുള്ള
തഥ്യ
  • വിശേഷണം:
  • സത്യമുള്ള
  • എന്നും നില്ക്കുന്ന
തഥ്യം
  • സത്യവചനം
  • തഥാ എന്നതിൽ (സത്യത്തിൽ) ശരിയായിട്ടുള്ളതു് എന്നർത്ഥം.
തദനന്തരം
  • അതിന്റെശേഷം
തദനു
  • അതിന്റെശേഷം
തദാ
  • അപ്പോൾ
തദാത്വം
  • വർത്തമാനകാലം
  • അപ്പോൾ എന്നതിന്റെ ഭാവം
  • പര്യായപദങ്ങൾ:
    • ‘തൽക്കാലം’.
തദാനീം
  • അപ്പോൾ
  • തദാനീം × ഇദാനീം.
തദാനീന്തനൻ
  • അക്കാലത്തുള്ളവൻ
തദീയ
  • വിശേഷണം:
  • അവനേ – അവളേ – അതിനേ സംബന്ധിച്ച
തദ്ദിനം
  • ആ ദിവസം
തദ്വൽ
  • വിശേഷണം:
  • അതുള്ള
തദ്വൽ
  • അതുപോലെ
തദ്വിധം
  • അപ്രകാരം
തനതു്
  • വിശേഷണം:
  • സ്വന്തമായുള്ള
തനയൻ
  • പുത്രൻ
  • കുലത്തെ വർദ്ധിപ്പിക്കുന്നവൻ എന്നർത്ഥം.
തനയം
  • വർദ്ധന, ഐശ്വര്യം
  • വംശം
തനയാ
  • പുത്രി
  • കറ്റുവാഴ
  • നായിക്കൊരുണ
തനി
  • വിശേഷണം:
  • തനിച്ചു്
തനി
  • കലർപ്പില്ലാത്തതു്
  • പരിശുദ്ധമായതു്. (പ്രാചീനമലയാളം:)
തനികാ
  • വല്ലതും ഉറപ്പിച്ചുകെട്ടുന്ന കയറു
തനിക്കുതാൻപോന്ന
  • വിശേഷണം:
  • സകലത്തിനും പ്രാപ്തിയുള്ള
തനിക്കുതാൻപോരിമ
  • തനിക്കുതാൻ പോരിക
  • പ്രാപ്തി
  • മഹത്വം
തനിച്ച
  • ഏകമായി
  • വേറെ
തനിച്ച
  • വിശേഷണം:
  • വലിയ
  • കൃശമായ
തനിമ
  • ഏകത്വം, ഏകാന്തം
  • കൃശം
തനിയേ
  • തനിച്ചു്
തനീയസ്സു
  • വിശേഷണം:
  • ഏറ്റവും ചെറിയ
തനു
  • വിശേഷണം:
  • അല്പമായ
  • മെലിഞ്ഞ
  • ‘പരമതനുശരീരേ’
    — ശാകുന്തളം
    .
  • നേർത്ത
തനു
  • ശരീരം
  • പുത്രാദി കുടുംബത്തെ ഉണ്ടാക്കുന്നതു്, പ്രപഞ്ചത്തെ വിസ്തരിക്കപ്പെടുന്നതു്. പിത്രാദിയാൽ ഉണ്ടാക്കപ്പെടുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
  • തൊലി
  • അല്പം, സൂക്ഷ്മമായതു്
  • വിസ്തരിക്കപ്പെടുന്നതു് എന്നർത്ഥം.
  • ഇടവിട്ടതു്
  • കൃശം
തനുക
  • വിശേഷണം:
  • മെലിഞ്ഞ
  • ചെറിയ
തനുകം
  • എലവങ്ങം
തനുകൂപം
  • രോമകൂപം
തനുക്ഷീരം
  • അമ്പഴം
തനുച്ഛദം
  • ഇരുമ്പുടുപ്പു്
തനുജൻ
  • പുത്രൻ
തനുജാ
  • പുത്രി
തനുത്രം, തനുത്രാണം
  • ചട്ട
  • കുപ്പായം
  • തനുവിനെ രക്ഷിക്കുന്നതു എന്നർത്ഥം.
തനുപത്രം
  • ഓടമരം
തനുഭവൻ
  • പുത്രൻ
തനുമദ്ധ്യം
  • ഇളി (അര)
  • കടി
തനുമദ്ധ്യാ
  • ഒരു വൃത്തത്തിന്റെ പേർ
  • കൃശമായ മധ്യപ്രദേശത്തോടുകൂടിയവൾ
തനുമാനസി
  • വിവിധവിഷയങ്ങളെ വിട്ടു ആത്മചിന്തയിൽ മനസ്സു ലയിക്കുക
തനുരസം
  • വിയർപ്പു്
തനുരുഹം
  • രോമം
തനുലോതനം
  • നീറു് (ഒരുമാതിരി ഉറുമ്പു്)
തനുവല്ക്കലം
  • വെളുത്ത പാച്ചോറ്റി
തനുവ്രണം
  • മുഖക്കുരു
തനൂ
  • ശരീരം
തനൂകൃത
  • വിശേഷണം:
  • ചെറുതാക്കപ്പെട്ട
  • ചെത്തിക്കുറയ്ക്കപ്പെട്ട
തനൂജൻ
  • പുത്രൻ
തനൂജാ
  • പുത്രി
തനൂനപാത്തു്
  • അഗ്നി
  • ശരീരത്തെ നശിപ്പിക്കാത്തവൻ. ജഠരാഗ്നിരൂപേണ ജീവികളുടെ ഉള്ളിലിരുന്നു ദേഹത്തെ നശിക്കാതെ സൂക്ഷിച്ചു രക്ഷിക്കുന്നവൻ. വിറകോടുകൂടാതെ തന്റെ ദേഹത്തെ രക്ഷിക്കാത്തവൻ, വേണ്ട സമയം തനിക്കു ഭക്ഷണം (ഇന്ധനഹവ്യാദി) കിട്ടാതിരുന്നാൽ സ്വദേഹത്തെ കളയുന്നവൻ എന്നിങ്ങിനെ അർത്ഥം.
  • കൊടുവേലി
തനൂമാൻ
  • ദരിദ്രൻ
  • ‘തനൂമാന്മാർക്കൊരുല്ക്കർഷം
    വരുവാൻമോഹമുണ്ടെങ്കിൽ’
    — ഹനുമദുത്ഭവം തുള്ളൽ
തനൂരുഹം
  • രോമം
  • ചിറകു്
  • ശരീരത്തിൽ മുളച്ചുണ്ടായതു് എന്നർത്ഥം.
തനൂഹ്രദം
  • മലദ്വാരം
തന്ത
  • താണജാതികൾ പിതാവിനെ പറയുന്ന ഒരു വാക്കു്
  • കറുത്തുപ്പിൽ കിടക്കുന്ന ഉരുണ്ട ചളി
തന്തക്കൂറു്
  • പിതാവിന്റെ അവകാശം
തന്തപ്പഴവൻ
  • അച്ഛൻ
  • (അടിതോൽ എന്നതിലേ അച്ഛൻ എന്ന പദം നോക്കുക). തന്തപ്പഴവൻ എന്ന ശബ്ദം രാജാക്കന്മാരോടു ജനങ്ങൾ ഉപയോഗിക്കുന്നതാണു്.
തന്തലകൊട്ടി
  • ഒരു തൈ
തന്തവഴി
  • പിതൃപാരമ്പര്യം
തന്തി
  • കയർ
  • ഫിഡിൽ മുതലായതിലേ കയർ
  • പശു
  • വരി, മുറ
  • വിസ്താരം, വിശാലത
തന്തി
  • ചാലിയൻ
തന്തിക്ക
  • കഴിച്ചുകൂട്ടുക (സാധിക്ക)
തന്തിപാലൻ
  • അജ്ഞാതവാസത്തിൽ സഹദേവനുണ്ടായിരുന്ന പേർ
  • പശുക്കളുടെ രക്ഷിതാവു്
തന്തിയാൻ
  • പിതാവു് (തന്തേൻ
  • തന്തയൻ)
തന്തിരുവടി
  • അദ്ദേഹം
തന്തു
  • നൂൽ
  • വിസ്തരിക്കപ്പെടുന്നതു് എന്നർത്ഥം.
  • മത്സ്യം
  • സന്തതി
  • ചിലന്തിവല
  • കോർമുതല
  • താമരവളയം
  • പരമാത്മാവു്
തന്തുകം
  • കടുകു്
തന്തുകീടം
  • പട്ടുനൂൽപുഴു
തന്തുണം, തന്തുനാഗം
  • ഒരുവക മീൻ, ചിറാകു
  • മുതല
തന്തുപർവം
  • ശ്രാവണമാസത്തിൽ പൗർണ്ണമാവാസി ദിവസം (കൃഷ്ണന്റെ ഉപനയനദിനം)
തന്തുഭം
  • കടുകു്
  • തന്തുകൊണ്ടു ശോഭിക്കുന്നതു് എന്നർത്ഥം.
തന്തുരം(ലം)
  • താമരവളയം
തന്തുലം
  • വിഴാലരി
  • കൃമിസൂത്രത്തെ കളയുന്നതു് എന്നർത്ഥം. [തണ്ഡുലം എന്നതിന്റെ പാഠം.
തന്തുവർദ്ധനൻ
  • വിഷ്ണു
  • ശിവൻ
തന്തുവാപൻ
  • നെയിത്തുകാരൻ
തന്തുവായൻ
  • ചാലിയൻ
  • നൂലുകൊണ്ടു നെയ്യുന്നവനെന്നർത്ഥം.
  • ചിലന്തി
  • നൂലിനെ ചെയ്യുന്നവൻ എന്നർത്ഥം.
തന്തുവായം
  • നെയിത്തു്
തന്തുവിഗ്രഹ
  • വാഴ
തന്തുശാല
  • ചാലിയന്റെ വീടു്
തന്തുസന്തതം
  • പാകിയ നൂൽ
തന്തുസാരം
  • കവുങ്ങു്
തന്ത്ര
  • വിശേഷണം:
  • അധീനതയുള്ള
തന്ത്രകം
  • പുതിയവസ്ത്രം
  • കോടിവസ്ത്രം
  • നെയിത്തുതറിയിൽനിന്നു് അടുത്തകാലത്തെടുത്തതും മുറിക്കാത്തതും അലക്കാത്തതും ആയ വസ്ത്രം
  • ഭാഷ–കത്തു്.
തന്ത്രണം
  • നടപ്പുരീതി
  • രാജ്യാധികാരം
തന്ത്രതാ
  • ആശ്രയം, വശത, കീഴടക്കം
  • രീതിയിൽ കൊണ്ടുവരുക
തന്ത്രം
  • കൗശലം, സൂത്രം
  • ഉപായം
  • വഞ്ചന
  • കൂട്ടുകെട്ടു്
  • അധീനത
  • പൂജാക്രമം
  • മന്ത്രത്തിലേ ഓരോ ഭാഗം
  • സാദ്ധ്യം
  • വസ്ത്രം
  • ആനന്ദം
  • പ്രധാനം
  • പ്രധാനകർമ്മം
  • സേനാ
  • ഭാഗ്യം
  • സിദ്ധാന്തം
  • രാജ്യഭാരം
  • നെയിത്തുകാർ നൂൽ പാകുക
  • ഉപകരണം
  • ഇതുകൊണ്ടു വിസ്തരിക്കുന്നതിനാൽ ഈ പേർ വന്നു. (തനുവിസ്താരേ).
തന്ത്രവാപൻ
  • ചാലിയൻ
  • ചിലന്തി
തന്ത്രവാപം
  • നെയിത്തു്
തന്ത്രവായൻ
  • ചിലന്തി
  • (തന്തുവായൻ എന്നതിന്റെ പാഠം.)
  • ചാലിയൻ
തന്ത്രി
  • വിശേഷണം:
  • തന്ത്രമുള്ള
തന്ത്രിക
  • ചിറ്റമൃതു്
  • കുടുംബത്തെ ധരിക്കുന്നതു്, രോഗോപദ്രവം കൂടാതെ സൂക്ഷിച്ചു രക്ഷിക്കുന്നതു് എന്നർത്ഥം.
തന്ത്രീ
  • വീണയുടെ കമ്പി
  • ക്ഷേത്രങ്ങളിൽ തന്ത്രം കഴിക്കുന്ന ബ്രാഹ്മണൻ
  • ഉപായക്കാരൻ
  • ചരടു്
  • ചിറ്റമൃതു്
  • പാട്ടുകാരൻ
  • ശിപായി
തന്ത്രീവീണ
  • സാധാരണ വീണ
  • കൈവിരൽകൊണ്ടു മിടിക്കുമ്പോൾ അതാതു സ്വരങ്ങളെ മനോഹരമാകുംവണ്ണം പുറപ്പെടുവിക്കുന്നതു്. വീണ ഇതുകൂടാതെ രണ്ടുവിധം ഉണ്ടു്. യന്ത്രവീണ, മന്ത്രവീണ. ഒന്നാമത്തേതു തന്ത്രീവീണയാകുന്നു.
തന്ദു
  • തവി
തന്ദുലം
  • വിഴാൽ
തന്ദുലി
  • കീരിവള്ളി
  • കുരുട്ടുവെള്ളരി
  • ചെറുചീര
തന്ദ്ര
  • വിശേഷണം:
  • ക്ഷീണിച്ച
  • തളർന്ന
തന്ദ്രാ
  • മടി
  • അലസത
  • ഉറക്കം
  • ഇതിനാൽ തളർന്നുപോകുന്നതുകൊണ്ടു് ഈ പേർ വന്നു.
  • ഒരു രോഗം
  • തന്ദ്രാലക്ഷണം-നിദ്ര ഹേതുവായിട്ടു പരവശനായിരിക്കുന്നവന്നു എന്നവണ്ണം ഇന്ദ്രിയങ്ങൾ സ്വവിഷയത്തെ ഗ്രഹിക്കാതിരിക്ക, ദേഹത്തിന്നു ഗുരുത്വമുണ്ടാവുക, മൂരിനിവിരുക, ശരീരം തളരുക ഈ ലക്ഷണങ്ങൾ ഉള്ളവന്നു തന്ദ്രിയുണ്ടെന്നറിയണം. എപ്പോൾ മനസ്സു തളരുകയും ഇന്ദ്രിയങ്ങൾ ശ്രമത്തോടുകൂടി സ്വവിഷയങ്ങളിൽ നിന്നു നിവർത്തിക്കയും ചെയ്യുന്നുവോ അപ്പോൾ അയാൾക്കു നിദ്രയുണ്ടാകുന്നു. ഒരു ഗ്രന്ഥകർത്താവു നിദ്രയിൽ ഇന്ദ്രിയമനസ്സുകൾക്കു മോഹമുണ്ടാകുന്നു എന്നും തന്ദ്രിയിൽ ഇന്ദ്രിയത്തിന്നു മാത്രമേ മോഹമുണ്ടാകുന്നുള്ളു എന്നും പറയുന്നു.
തന്ദ്രാലു
  • വിശേഷണം:
  • മടിയുള്ള
തന്ദ്രി, തന്ദ്രിക
  • മടി
  • തന്റെ ക്ഷീണാവസ്ഥയെപ്പോലും താനറിയായ്ക്ക
  • ഉറക്കത്തിന്റെ ആദ്യവും അവസാനവുമുള്ള ആലസ്യം
  • അദ്ധ്വാനിക്കയും മറ്റും ചെയ്യുക കൊണ്ടുണ്ടാകുന്ന ശരീരത്തിന്റെ അലസത
തന്ദ്രികം
  • ഒരു സന്നിപാതരോഗം
  • ഈ സന്നിപാതത്തിന്നു വളരെ മടി, വേദന, കഫാധികത, തണ്ണീർദാഹം, കറുത്തു വളരെ കടുപ്പമുള്ള മുള്ളുകൾ നിറഞ്ഞതുപോലെ തോന്നിക്കുന്ന നാക്കു, അതിസാരം, ശ്വാസം, തളർച്ച, സന്താപം, ചെവിവേദന, കഴുത്തിനു തണുപ്പു് അല്ലെങ്കിൽ മാന്ദ്യം ഇവയുണ്ടാകും. എപ്പോഴും ബോധമില്ലാതെ കിടക്കും.
തന്നിമിത്തം
  • അക്കാരണംകൊണ്ടു
തന്നി(ന്വി)
  • ഓരില
തന്നില
  • തന്റെ അവസ്ഥ
തന്നിഷ്ടം
  • തന്റെ ഇഷ്ടം
  • സ്വാതന്ത്ര്യം
തന്നെ
  • തനിച്ചു
  • അതെ
തന്നെ
  • താൻ എന്ന സർവനാമശബ്ദത്തിന്റെ പ്രതിഗ്രാഹികാരൂപം
തന്നെപ്പോറ്റി
  • തന്നത്താൻ പോറ്റുന്നവൻ
തന്മയം
  • അതുതന്നെ എന്നുള്ള സ്ഥിതി
  • അനുഭവരസം
തന്മയത്വം
  • ഒരോരോ കഥാപാത്രങ്ങളുടെ പറച്ചിലുകളിലും കവിവാക്യപ്രസ്താവങ്ങളിലും സന്ദർഭോചിതമായ സ്വാഭാവികത്വം
തന്മാത്രം
  • അതുമാത്രം
  • അവൻ മാത്രം
തന്യുതം
  • വായു
  • രാത്രി
  • ഇടി
തന്വം​ഗി
  • സുന്ദരി
  • മുന്നൂറ്റിനാല്പത്തിആറു് എന്നുള്ള സംഖ്യ
തന്വീ
  • സുന്ദരി
  • കറിക്കായം
  • മൂവില
തൻ
  • വിശേഷണം:
  • ത​ന്റെ
ത​ന്റെ
  • താൻ എന്ന സർവ്വനാമപദത്തി​ന്റെ സംബന്ധികാരൂപം
ത​​ന്റേടക്കാരൻ
  • ഊറ്റക്കാരൻ
ത​ന്റേടം
  • ഊറ്റം
  • സ്വതേയുള്ള പ്രജ്ഞ
ത​പഃക്ലേശസഹൻ
  • തപസ്സുകൊണ്ടുണ്ടാകുന്ന ക്ലേശങ്ങളെ സഹിക്ക ശീലമായിട്ടുള്ളവൻ
ത​പതി
  • സൂര്യ​ന്റെ മകൾ
  • സംവർണ്ണ​ന്റെ (സംവരണ​ന്റെ) ഭാര്യ
  • കുരുവി​ന്റെ അമ്മ
തപതി
  • ഒരു നദി
  • (Tapti.)
തപന
  • വിശേഷണം:
  • ചൂടുള്ള
  • എരിയുന്ന
  • പ്രകാശിക്കുന്ന
  • വേദനയുള്ള
ത​​പനച്ഛദം
  • സൂര്യകാന്തിപ്പൂവു്
ത​​പനകരൻ, തപനദീധിതി
  • സൂര്യൻ
തപനതനയൻ
  • സു​ഗ്രീവൻ
  • യമൻ
  • കർണ്ണൻ
തപനതനയാ
  • യമുനാനദി
  • വന്നി
ത​​പനതനൂജ
  • യമുനാനദി
തപനൻ
  • ആദിത്യൻ
  • ചൂടിനെ ചെയ്യുന്നവനെന്നർത്ഥം.
  • അ​ഗസ്ത്യൻ
  • ശിവൻ
തപനം
  • പ്രിയവിരഹാവസരത്തിൽ കാമാവേശം ഹേതുവായുണ്ടായ ചേഷ്ടിതം
  • ഒരു നരകം
  • സ്വർണ്ണം
  • ചേരുമരം
  • സൂര്യകാന്തം
  • വെള്ളെരിക്കു്
  • ചെറുമുഞ്ഞ
ത​​പനമണി
  • സൂര്യകാന്തം
തപനാംശു
  • സൂര്യൻ
  • സൂര്യരശ്മി
ത​​പനീ
  • ​ഗോതാവരി നദി
തപനീയ
  • വിശേഷണം:
  • ചൂടുള്ള, ചൂടുപിടിപ്പിപ്പാൻ തക്ക
  • അന്തസ്താപമുള്ള
തപനീയ(ക)ം
  • സ്വർണ്ണം, പൊന്നു്
  • ഇതുനിമിത്തം ദുഃഖിക്കുന്നതിനാൽ ഈ പേരുണ്ടായി.
  • പൊൻവർണ്ണച്ചെന്നെല്ലു്
ത​​പനേഷ്ടം
  • ചെമ്പു്
തപം, തപസ്സ്
  • തപിക്ക
  • മാഘമാസം
  • വേനൽ, ​ഗ്രീഷ്മഋതു
  • ചൂടുണ്ടാക്കുന്നതെന്നർത്ഥം.
  • ഉഷ്ണം
  • നിയമോപവാസാദി കൊണ്ടുള്ള ദൈവസേവ, കൃഛ്റചാന്ദ്രായണാദി കർമ്മം
  • ഇതു കൊണ്ടു തപിക്കുന്നു എന്നർത്ഥം.
  • ധർമ്മം
  • തപോലോകം
  • ശിശിരം
തപസൻ
  • സൂര്യൻ
  • ചന്ദ്രൻ
ത​​പസ്തക്ഷൻ
  • ഇന്ദ്രൻ
ത​​പസ്തനുഭൂവു്
  • ധർമ്മപുത്രർ
  • തപസ്സി​ന്റെ (യമ​ന്റെ) തനുവി​ങ്കൽ (ദേഹത്തിൽ) നിന്നു ഭവിച്ചവൻ (ഉണ്ടായവൻ) എന്നർത്ഥം.
  • ‘പാത്രംതപസ്കനുഭൂവേഥവിതീര്യയാതേ’
    — കിർമ്മീരവധം കഥകളി
തപസ്ത്രയം
  • മാനസം, വാചികം, കായികം
  • സാത്വികം
  • (സ്വർഗ്ഗലാഭാർത്ഥം ചെയ്യുന്ന തപസ്സു്), രാജസം (ക്ഷാത്രതേജസ്സിനുള്ള തപസ്സു്), താമസം (പരപീഡനാർത്ഥം ചെയ്യുന്ന തപസ്സു്).
ത​​പസ്ഥലി
  • കാശി
തപസ്യം
  • മീനമാസം, ഫാൽ​ഗുന മാസം
  • തപസ്സിനു യോ​ഗ്യമായ കാലം എന്നർത്ഥം.
  • മുല്ലപ്പൂവു്
  • പര്യായപദങ്ങൾ:
    • ഫാൽ​ഗുനികം.
തപസ്വിനീ
  • തപസ്സു ചെയ്യുന്നവൾ
  • മാഞ്ചി എന്ന മരുന്നു
  • ജടകള്‍ ഉള്ളതിനാല്‍ തപസ്സു ചെയ്യുന്നവളെപ്പോലെയുള്ളതു് എന്നര്‍ത്ഥം.
  • ശ്രാവണി
തപസ്വീ
  • തപസ്സു ചെയ്യുന്നവൻ
  • ബ്രഹ്മചര്യാദി വിഹിത തപസ്സുള്ളവൻ.
  • കുരികിൽ
  • മക്കിപ്പൂവു്
  • പര്യായപദങ്ങൾ:
    • താപസൻ
    • പാരികാംക്ഷി.
തപാൽക്കാരൻ
  • അഞ്ചൽക്കാരൻ
തപസം
  • ഒരു പക്ഷി
തപാൽച്ചാവടി
  • അഞ്ചൽപുര
തപിത
  • വിശേഷണം:
  • ചൂടുപിടിപ്പിക്കപ്പെട്ട
തപിക്കുന്നു
  • ഉഷ്ണിക്കുന്നു, ചുടുന്നു
  • ദുഃഖിക്കുന്നു
  • തപസ്സു ചെയ്യുന്നു
  • (സകര്‍മ്മകക്രിയ:തപിപ്പിക്കുന്നു.)
തപു
  • കൊടുവേലി
  • എരിക്കു്
തപോധനൻ
  • മഹർഷി
തപോധനം
  • മക്കിപ്പൂവു്
തപോനിധി
  • മഹർഷി
തപോബലം
  • തപശ്ശക്തി
തപോമയാ​ഗ്നി
  • തപസ്സുകൊണ്ടുണ്ടാകുന്ന തീ
തപോരാജൻ
  • ചന്ദ്രൻ
തപോലോകം
  • പതിനാലു ലോകങ്ങളിൽ ഒന്നു്
തപോവനം
  • തപസ്സു ചെയ്യുന്നതിനുള്ള കാടു്
തപ്ത
  • വിശേഷണം:
  • തപിച്ച
തപ്തകാഞ്ചനം
  • സ്വർണ്ണം
തപ്തകൃച്ഛ്രം
  • ഒരു മാതിരി തപസ്സു്
  • മുമ്മൂന്നു ദിവസം ചൂടുവെള്ളവും ചൂടുനെയ്യും ചൂടുപാലും കുടിക്കണം. മൂന്നു ദിവസം ചൂടുവായു ശ്വസിക്കണം.
തപ്തജന്മം
  • ഒരു നരകം
  • ‘തപ്തജന്മനരകത്തിലേപ്പോലെ
    പുത്രദുഃഖത്തിൽ വെന്തു മറുകേണ്ടാ ’
    — സന്താന​ഗോപാലം-പാന
തപ്തരൂപകം
  • വെള്ളി
തപ്പര
  • പിഴ
തപ്പരവി
  • അന്വേഷിച്ചു
  • തിരഞ്ഞു
തപ്പൽ
  • കൈകൊണ്ടും മറ്റും തപ്പുക
തപ്പാൽ, തപാൽ, ടപ്പാൽ
  • അന്യസ്ഥലങ്ങളിൽ എഴുത്തുകൾ എത്തിച്ചുകൊടുക്കുവാനുള്ള ഏർപ്പാട്. (ഹിന്ദുസ്ഥാനി ഭാഷ.)
തപ്പിട്ട, തപ്പട്ട
  • തപ്പു്
  • പര്യായപദങ്ങൾ:
    • ആനകം
    • പടഹം.
തപ്പിതം
  • തെറ്റു്
തപ്പു
  • ഒരു വക വാദ്യം
  • തെറ്റു്
  • ‘തപ്പില്ലതിന്നുനീതാൻതന്നെചെൽകിലും’
    — ഭാ​ഗവതം
    .
  • തപ്പുക
തപ്പുകാരൻ
  • തപ്പുകൊട്ടുന്നവൻ
  • തപ്പുന്നവൻ
തപ്പുതൽ
  • തെറ്റു്
തപ്പുന്നു
  • തപ്പിനോക്കുന്നു
  • തെറ്റുന്നു
  • സംശയിക്കുന്നു
തം
  • വാൽ
  • നെഞ്ചു്
  • ​ഗർഭപാത്രം
  • രത്നം, ആഭരണം
തമക്ക
  • തവള
തമകൻ
  • അഞ്ചു മരണവായുക്കളിൽ ഒന്നു്
  • തമകശ്വാസലക്ഷണം-തളർച്ച, തണ്ണീർദാഹം, കൂടക്കൂടെ ചുമ, മോഹം, കഴുത്തുചൊറിച്ചിൽ, ഉറക്കമില്ലായ്മ, കണ്ണുകൾ മേല്പെട്ടു മിഴിക്കുക, നെറ്റി വിയർക്കുക, ശരീരപീഡ, വായ് വരൾച്ച, ദേഹം വിറയൽ ഇത്യാദിയാകുന്നു.
തമത
  • വിശേഷണം:
  • ആശയുള്ള
  • ആ​ഗ്രഹമുള്ള
തമൻ
  • രാഹു
  • സൂര്യചന്ദ്രന്മാരെ ക്ഷീണിപ്പിക്കുന്നവൻ എന്നർത്ഥം.
തമനം
  • ശാസം മുട്ടുക
തമപ്പാല്പച്ച
  • ഒരു സസ്യം
തമം
  • ഏറ്റവും കൂടുതൽ എന്നർത്ഥമുള്ള ഒരു സംസ്കൃതപ്രത്യയം
  • ഉദാ:പ്രിയതമം ഏറ്റവും കൂടുതൽ പ്രിയമായ.
തമം
  • പച്ചിലമരം
തമം​ഗം
  • തട്ടു, തറ, സമനിലം
  • കളിത്തട്ടു്, രം​ഗസ്ഥലം
തമയൻ
  • മൂത്ത സഹോദരൻ
  • തമയൻ × തമ്പി. (പ്രാചീനമലയാളം:)
തമരു്
  • മരം തുളയ്ക്കുന്ന ഒരു മാതിരി ഉളി
  • വിറുമ
തമരത്ത
  • ഒരു വക വൃക്ഷം
തമരം
  • ഈയം
  • വെളുത്തീയം
  • തകരം
തമർക്കൂറു്
  • ഉടയസ്ഥാനം
തമൽ
  • ഒരു പക്ഷി
തമല
  • ഓട്ടുമൊന്ത
തമസം
  • ഇരുട്ടു്
  • കിണറു്
  • ഒരു പട്ടണം
തമസാ
  • ഒരു നദി
തമസ്വതി
  • മഞ്ഞൾ
  • രാത്രി
തമസ്വി
  • വിശേഷണം:
  • ഇരുട്ടുള്ള
തമസ്വിനീ, തമാ
  • രാത്രി
  • ഇരുട്ടുള്ളതു് എന്നർത്ഥം.
  • മഞ്ഞൾ
തമ​സ്സു്
  • ഇരുട്ടു്
  • തളർച്ചയെ ചെയ്യുന്നതെന്നർത്ഥം. അന്ധത.
  • അജ്ഞാനം, മൂഢത
  • രാഹു
  • സൂര്യചന്ദ്രന്മാരെ ക്ഷീണിപ്പിക്കുന്നവൻ, ഇരുൾസ്വരൂപമായത്. വിഷ്ണു ശിരശ്ഛേദനം ചെയ്തതുകൊണ്ടു ക്ഷീണിച്ചവൻ, സൂര്യചന്ദ്രന്മാരെ മറയ്ക്കുകകൊണ്ടു ഇരുട്ടിനെ ഉണ്ടാക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥം.
  • പാപം
  • പ്രകൃതിയുടെ മൂന്നു ​ഗുണങ്ങളിൽ ഒന്നു്
  • മോഹത്തിനു കാരണമായ തളർച്ചയെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
തമാ
  • രാത്രി
തമാൻ
  • നീളമുള്ള കാൽക്കുപ്പായം
തമാല(ക)ം
  • പച്ചില, പച്ചിലമരം
  • നീർമാതളം
തമാലപത്രം
  • പച്ചിലമരത്തി​ന്റെ ഇല
  • തൊടുകുറി
  • തമാലപത്രത്തി​ന്റെ ആകൃതിയിലുള്ളതു് എന്നർത്ഥം.
തമാലം
  • പച്ചിലമരം
  • വാടുന്നതു് എന്നർത്ഥം.
  • തൊടുകുറി
  • വാൾ
  • പീനാറി
തമാലികാ
  • കിഴുകാനെല്ലി
തമാശ്
  • വിനോദം
തമി
  • രാത്രി
തമിസ്രം
  • ഇരുട്ടു്
  • ചക്ഷുരാവരണശക്തിയുള്ളതു് എന്നർത്ഥം.
തമിസ്രഹാ(വു്)
  • സൂര്യൻ
  • ഇരുട്ടിനെ കളയുന്നവൻ എന്നർത്ഥം.
തമിസ്രാ
  • ഇരുട്ടുള്ള രാത്രി
  • മഞ്ഞൾ
തമിഴൻ
  • പാണ്ടിക്കാരൻ
തമിഴു്
  • തമിഴുഭാഷ
  • തമിഴു് ദ്രാവിഡഭാഷകളിൽ ഒന്നാകുന്നു. തമിഴ് എന്നതി​ന്റെ സംസ്കൃതീകരണമാണു് ദ്രാവിഡശബ്​ദം. തമിൾ = ദമിള = ദ്രമിളം = ദ്രവിളം = ദ്രവിഡം. കുലകൂടസ്ഥ​ന്റേ പേർ ​ഗോത്രനാമമായി തീരാറുള്ള മുറയ്ക്കാണു് ദ്രാവിഡം എന്നതു ഭാഷാശാഖയ്ക്കു പൊതുപ്പേരായി ചമഞ്ഞതു്. തമിഴുരാജ്യത്തിൽ ഇദംപ്രഥമമായി വന്ന ആര്യബ്രാഹ്മണൻ അ​ഗസ്ത്യമഹർഷിയാണു പോൽ.
തമിഴ്ക്കുത്തു
  • അമരകോശത്തി​ന്റെ ഒരു വ്യാഖ്യാനം
  • ഭാഷ
  • നാം ഇപ്പോൾ ഭാഷാ എന്നു പറയുന്ന മലയാളത്തിനു പണ്ടു് ‘തമിഴു് ’എന്നായിരുന്നു പേർ. ഇതനുസരിച്ചാണു് ‘ഭാഷാവ്യാഖ്യാനം’ എന്ന അർത്ഥത്തിൽ ‘തമിഴ്ക്കുത്തു്’ എന്ന പദം ഇന്നും നാം ഉപയോ​ഗിച്ചു വരുന്നതു് എന്നു തോന്നുന്നു.
തമിഴ്ക്കൂറു്, തമിഴ്പ്പടി
  • തമിഴുഭാഷയിൽ എഴുതിയതു്
തമിഴ്പ്പാദം
  • ശൂദ്രരിൽ ഒരു ജാതി
തമിഴാമ
  • ഒരു പച്ചമരുന്നു്
  • ചാരണ എന്നും വെളുത്തതിനു മൂത്രചാരണ എന്നും പറയും.
തമിഴുക
  • കമിഴുക. (പ്രാചീനമലയാളം:)
തമീ
  • രാത്രി
  • ക്ഷീണിക്കുന്ന സമയം എന്നർത്ഥം.
  • മഞ്ഞൾ
തമുക്കു്
  • വല്ലതും പ്രസിദ്ധപ്പെടുത്തുമ്പോൾ അടിക്കുന്ന ഒരു വാദ്യം
തമുക്കടിക്ക
  • കൊട്ടിഘോഷിക്ക
  • ‘സ്വൈരം ചേർത്തു തമുക്കടിച്ചഭിസരിക്കാൻ’
    — അമരുകശതകം
    .
തമുക്കുകാരൻ
  • തമുക്കടിക്കുന്നവൻ
തമോ​ഗു
  • രാഹു
തമോ​ഗുണം
  • മൂന്നു ​ഗുണങ്ങളിൽ ഒന്നു്
തമോ​ഘ്നൻ
  • സൂര്യൻ
  • ചന്ദ്രൻ
തമോഘ്നം
  • കൊടുവേലി
തമോ​നുത്തു്
  • ചന്ദ്രൻ
  • അ​ഗ്നി
  • ആദിത്യൻ
  • തമസ്സിനെ കളയുന്നതെന്നർത്ഥം.
തമോ​പഹൻ
  • അ​ഗ്നി
  • ചന്ദ്രൻ
  • സൂര്യൻ
  • ഇരുട്ടിനെ നശിപ്പിക്കുന്നവനെന്നർത്ഥം.
തമോ​ഭരം
  • കൂരിരുട്ടു്
തമോമണി
  • ​ഗോമേദകം
തമ്പു്
  • കൂടാരം
തമ്പകം
  • ഒരു വൃക്ഷം
തമ്പന്നമാക്കുക
  • സ്തംഭിപ്പിക്കുക
  • കൊല്ലുക. (പ്രാചീനമലയാളം:)
തമ്പലം
  • വെറ്റിലയും പാക്കും ചുണ്ണാമ്പും കൂടെ കടിച്ചു ചവച്ചു തുപ്പുന്നതി​ന്റെ പിശടു്
  • ‘അമ്പലമെന്നു മറന്നതിനുള്ളിൽ തമ്പലമിടുമിനി
          മടികൂടാതെ’
    — നളചരിതം തുള്ളൽ
    .
തമ്പാ
  • പശു
തമ്പാക്കു്
  • പൊന്നും ചെമ്പും കൂട്ടിയുരുക്കിയ ഒരു ലോഹം
തമ്പാട്ടി
  • ക്ഷത്രിയരിൽ ഒരു കൂട്ടക്കാരുടെ സ്ത്രീകൾക്കു പറയുന്ന ഒരു പേർ
തമ്പാൻ
  • ക്ഷത്രിയരിൽ ഒരു ജാതി
തമ്പി
  • അനുജൻ
  • തിരുവിതാംകൂർ രാജാവി​ന്റെ മകൻ
  • ഒരു വക സ്ഥാനമാനമുള്ളവൻ
  • തമ്പി × തങ്കച്ചി.
തമ്പുരാക്കൾ, തമ്പ്രാക്കൾ
  • ആഴുവാഞ്ചേരി തമ്പുരാൻ
തമ്പുരാട്ടി
  • രാജസ്ത്രീ
  • യജമാനത്തി
തമ്പുരാൻ
  • രാജാവു്
  • യജമാനൻ, കർത്താവു്
  • ദൈവം
തമ്പേർ
  • പട്ടാളക്കാരുടെ ഒരുവക വാദ്യം
  • (പോർട്ടു​ഗീസു് ഭാഷ).
തമ്പേറുകാരൻ
  • തമ്പേറടിക്കുന്നവൻ
തംബാ
  • പശു
തംബികാ
  • പശു
തംബുരു
  • നാലു കമ്പിയുള്ള ഒരു വക വീണ
തംബുരുവായന
  • തംബുരു എന്നുള്ള വാദ്യത്തെ ശബ്ദിപ്പിക്ക
തമ്മിട്ടം
  • തമ്പേർ
തമ്മിൽ
  • അന്യോന്യം
  • അങ്ങോട്ടുമിങ്ങോട്ടും
തമ്മിൽത്തമ്മിൽ
  • അന്യോന്യം
  • പരസ്പരം
തമ്മിൽത്തല്ലു്
  • അങ്ങോട്ടുമിങ്ങോട്ടും അടിക്ക
തമ്മുടെ
  • തങ്ങളുടെ
  • (ഇപ്പോൾ പ്രയോ​ഗമില്ല).
തയം
  • രക്ഷ
തയ്യൽ
  • നൂലും സൂചിയുംകൊണ്ടുള്ള പ്രയോ​ഗം
തയ്യൽക്കാരൻ
  • തയ്ക്കുന്നവൻ
തയ്യൽപ്പണി
  • തയ്ക്കുന്ന വേല
തയ്യലാൾ
  • സൗെന്ദര്യമുള്ള സ്ത്രീ
തയ്യാറു
  • ഒരുക്കം
  • വട്ടംകൂട്ടുക
തരകു്
  • കമീശൻ പണം
  • തുലാസ്
  • ഒരു മാതിരി ചങ്ങഴി
തരകൻ
  • കമീശൻ
  • സുറിയാനിക്കാർക്കും മറ്റും രാജാവു കൽപ്പിച്ചു കൊടുക്കുന്ന ഒരു സ്ഥാനപ്പേർ
തരക്കലരി
  • ഉണക്കലരി
തരക്കു്
  • തരി
തരക്കുന്നു
  • കുത്തിത്തൊലിക്കുന്നു
  • തോടുകളയുന്നു
തരക്കേടു്
  • വിശേഷണം:
  • തക്കമില്ലാതുള്ള
  • വിപരീതമായ
തരക്കേടു്
  • തക്കമില്ലായ്മ, അവസരക്കേടു്, പാങ്ങുകേടു്
  • വിപരീതസ്ഥിതി
  • മടക്കം
  • കുറവു്
  • നഷ്ടം
  • ആപത്തു്, ദുർഘടം
തരക്ഷു
  • ചെറുപുലി
  • ചാടിപ്പിടിച്ചു തിന്നുന്നത് എന്നർത്ഥം. ഇതിനു ശ്വാവി​ന്റെ ആകൃതിയാണുള്ളതു്. കറുത്ത വരി കാണും എന്നു് അഭിപ്രായം കാണുന്നു.
  • പര്യായപദങ്ങൾ:
    • മൃ​ഗാദനം.
തര​ഗതി
  • ക്രമം
  • തരം തിരിച്ചിൽ
തരങ്ങൽ
  • ഉരലിലിട്ടു കുത്തി ധാന്യങ്ങളുടെ തൊലി കളക
തരങ്ങഴി
  • അരിയവയ്ക്കയും മറ്റും ചെയ്യുമ്പോൾ ഉരലി​ന്റെ ചുവട്ടിൽ വീഴുന്നതു്
തരങ്ങുന്നു
  • കുത്തിത്തൊലിക്കുന്നു
തരടി
  • ഒരു വൃക്ഷം
  • കഫത്തെ ശമിപ്പിക്കും; ഇതിനു മുള്ളും ചെമന്ന വിത്തും കാണും.
തര​ണം
  • കടക്കുക
  • പൊങ്ങുതടി
തരണി
  • ആദിത്യൻ
  • സംസാരക്കടലിൽ ഭക്തന്മാർക്കു തോണിയായുള്ളവൻ. സൂര്യനെക്കൊണ്ടു ഇരുട്ടിനെ കടക്കുന്നതിനാൽ ഈ പേരുണ്ടായി എന്നും അഭിപ്രായമുണ്ടു്.
തരണി
  • ഓരിലത്താമര
  • തോണി
  • കടക്കാനുള്ള ഉപകരണമെന്നർത്ഥം.
  • കുറിഞ്ഞി
  • രോ​ഗസങ്കടത്തിൽ നിന്നു കരകയറ്റുന്നതെന്നർത്ഥം. (ഈ കുറിഞ്ഞി വെളുത്ത പൂവുള്ളതാണെന്നു അഭിപ്രായം കാണുന്നു.)
  • കറ്റാർവാഴ
  • ചെമ്പു്
  • നദി
  • എരിക്കു്
  • കടൽ
തരണിമണി
  • മാണിക്യം
തരത്
  • കുളക്കോഴി
തരപണ്യം
  • കേവുകൂലി
  • തോണിക്കൂലി
  • കപ്പൽക്കൂലി
  • കടപ്പാനുള്ള മൂല്യം എന്നർത്ഥം.
തരപ്പടി
  • തുല്യതയുള്ള
തരം
  • (ഒരു സംസ്കൃതപ്രത്യയം)
  • സാമാന്യത്തിൽ കുറച്ചു കൂടുതൽ എന്നർത്ഥം. ഉദാ:പ്രിയതരം. ഇതിലും കൂടുതലിനു് ‘പ്രിയതമം’ എന്നു പറയും.
തരം
  • മാതിരി
  • അവസരം, സമയം
  • ​ഗുണം
  • സമം
  • അനുകൂലം
  • മാറ്റം
തരം​ഗപരമ്പരാ
  • തിരമാല
തരം​ഗം
  • തിര
  • കരയ്ക്കു ചെന്നുചേരുന്നതു് എന്നർത്ഥം.
  • ഓളം
തരം​ഗിണി
  • നദി, പുഴ
  • തിരമാലയുള്ളതു് എന്നർത്ഥം.
  • ഒരു വൃത്തത്തി​ന്റെ പേർ
  • രാമായണം 24 വൃത്തത്തിലേ 14-ഉം, 19-ഉം വൃത്തങ്ങൾ നോക്കുക.
തരംഗിതം
  • ഓളം ഉള്ളതു്
തരന്തൻ
  • രാക്ഷസൻ
തരന്തം
  • സമുദ്രം
  • തവള
തരന്തരം
  • പ്രത്യേകം പ്രത്യേകം ക്രമം പോലെ
തരംതിരിച്ചൽ
  • വേർതിരിച്ചൽ
തരന്തിരിപ്പു്
  • വേർതിരിപ്പു്
  • ഓരോതരത്തിലുള്ളവയെ വേറെ വേറെ തിരിച്ചു വയ്ക്കുക
തരന്തിരിയുന്നു
  • വേറെ വേറെ തിരിയുന്നു
  • (സകര്‍മ്മകക്രിയ:തരംതിരിക്കുന്നു).
തരംതിരിവു്
  • വേർതിരിവു്
തരന്തു
  • ആയുധങ്ങളിൽ പിടിയിലോട്ടു കേറ്റുന്നതിനുള്ള മുന
തരംബുജം
  • തണ്ണിമത്ത
തരംമാറുന്നു
  • തരം വേറെ വേറെ തിരിയുന്നു
  • (സകര്‍മ്മകക്രിയ:തരംമാറ്റുന്നു.)
തരംമാറ്റം
  • തരംമാറുക
തരമാകുന്നു
  • നല്ല തരത്തിലായിത്തീരുന്നു
  • (സകര്‍മ്മകക്രിയ:തരമടക്കുന്നു.)
തരവഴി, തരവഴിത്തരം
  • തന്തോന്നിത്തം
  • നിന്ദ
  • അവമാനം
തരവാരി
  • വാൾ
തരസം
  • ഇറച്ചി
  • മാംസം
  • ബലത്തിന്നാധാരം എന്നർത്ഥം.
തരസാ
  • വേഗം
തരസാനം
  • വള്ളം
തരസ്ഥാനം
  • വള്ളക്കടവു്
തരസ്വീ
  • വിശേഷണം:
  • വേഗമുള്ള
  • തേജസ്സുള്ള
  • ശക്തിയുള്ള
തരസ്വീ
  • വേഗമുള്ളവൻ
  • (തരസ്സു = വേഗം).
  • ശക്തൻ
  • ശൂരൻ
  • പരുന്തു്
തരസ്സു്
  • വേഗം
  • ശക്തി, പരാക്രമം
  • അസാദ്ധ്യകാര്യങ്ങളേപ്പോലും സാധിക്കുന്നതിനാൽ ഈ പേരുണ്ടായി.
തരള
  • വിശേഷണം:
  • വിറയലുള്ള
  • പ്രകാശമുള്ള
  • വിസ്താരമുള്ള
തരളത
  • കണ്ണിന്റെ ഇളക്കം
  • വിറയൽ
തരളത്വം
  • വിറയൽ, ഇളക്കം
  • പ്രകാശം
തരള
  • മുത്തുമാലയുടെയും മറ്റും നടുനായകക്കല്ലു്
  • പ്രഭകൊണ്ടു തമസ്സിനെ തരിക്കുന്നതു് എന്നർത്ഥം.
  • ഇളക്കം, വിറയൽ
  • പ്രകാശം, ശോഭ
  • മാണിക്യം
തരളാ
  • കഞ്ഞി
  • അയഞ്ഞതു് എന്നർത്ഥം.
  • മദ്യം
താളാക്ഷ
  • വിശേഷണം:
  • കണ്ണിന്നിളക്കമുള്ള
  • സൗന്ദര്യമുള്ള
തരളിത
  • വിശേഷണം:
  • ഇളക്കപ്പെട്ട
തരാതരം
  • പലമാതിരി
തരി
  • മണൽപ്പൊടി
  • ചെറുതായ നുറുക്കു്
  • വള, തള, മുതലായ ആഭരണങ്ങളുടെ അകത്തു കിലുങ്ങിന്നതിനായിട്ടിടുന്ന ലോഹശകലം
  • ജലത്തിലെ ചെറിയ കുമിള
  • (സംസ്കൃതം:) തോണി, വള്ളം
തരികം
  • പൊങ്ങുതടി
തരിക്കുന്നു
  • ദേഹത്തിൽ മരയ്പ്പുണ്ടാക്കുന്നു
  • രോമാഞ്ചമുണ്ടാക്കുന്നു
  • (സകര്‍മ്മകക്രിയ:തരിപ്പിക്കുന്നു.)
  • കടക്കുന്നു
തരിത
  • വിശേഷണം:
  • അക്കരകടത്തപ്പെട്ട
തരിതണം
  • തഴുതണം
  • ഒരു മാതിരി പുഴുക്കടി
  • മരപ്പു്, പെരിപ്പു്
തരിതാ
  • ചൂണ്ടാണിവിരൽ
  • വെളുത്തുള്ളി
തരിപ്പു്
  • ദേഹത്തിൽ തരിപ്പുണ്ടാവുക
  • രോമാഞ്ചം
തരിപ്പണം
  • വറുത്തുപൊടിച്ച അരി
തരിപ്പൻ
  • ചൊറിമീൻ
തരിപ്പപ്പുല്ലു്
  • ദർഭ
തരിപ്പുവാതം
  • ഒരുമാതിരി വാതരോഗം
തരിപ്പെടുന്നു
  • തരിയായിത്തീരുന്നു
തരിമണൽ
  • പൊടിമണൽ
തരിമ്പു
  • വിശേഷണം:
  • അല്പം
  • കുറെ
  • ‘പരവശമവനൊരുതരിമ്പുമില്ല’
    — കിരാതം തുള്ളൽ
    .
തരിവള
  • തരിയിട്ട കൈവള
തരിശു
  • വിശേഷണം:
  • പാഴായ
  • വാഴാത്ത
തരിശുനിലം
  • വാഴാത്തനിലം‌
തരീഷം
  • സമുദ്രം
  • ആകാശം
  • അലംകരണം
തരു
  • വൃക്ഷം
  • വെയിലിനെ തടുത്തു കഴിചുകൂട്ടുന്നതു് എന്നർത്ഥം.
  • അതിവേഗം
  • വേദത്തിൽ പ്രയോഗം.
തരുണ
  • വിശേഷണം:
  • യൗവ്വനമുള്ള
  • ചെറിയ
  • പുതിയ
തരുണകം
  • മുള
  • കിളുന്നു
തരുണജ്വരം
  • ഒരാഴ്ച വട്ടം‌ നില്ക്കുന്ന പനി
തരുണദധി
  • അഞ്ചുദിവസം ചെന്നു കട്ടിയായ പാൽ
തരുണൻ
  • യൗവ്വനയുക്തൻ
  • ദുഷ്കരമായ കാര്യങ്ങളെക്കൂടി സാധിക്കുന്നവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • വയസ്ഥൻ
    • യുവാവു്.
തരുണം
  • പെരുഞ്ചീരകം
  • വെളുത്താവണക്കു്
  • അവസരം
  • ഉദാ:ഇത്തരുണത്തിൽ.
തരുണി
  • യൗവ്വനമുള്ളവൾ കന്യാവസ്ഥയേ കടന്നവൾ എന്നർത്ഥം. (3൦ വയസ്സുവരെ)
  • സുന്ദരി
  • ചെറിയദന്തി
  • മുള്ളുചെമന്തി
  • കറ്റുവാഴ
  • പെരുഞ്ചീരകം
  • പര്യായപദങ്ങൾ:
    • യുവതി
തരുണീകടാക്ഷകാമം, തരുണീകടാക്ഷമാലം
  • മയിലെള്ളു്
തരുതടം
  • വൃക്ഷത്തിന്റെ ചുവടു്
തരുതരേ
  • മണിപോലെ
തരുതല
  • വൃക്ഷത്തിന്റെ ചുവടു്
തരുതൂലികാ
  • വാവൽ
തരുനഖം
  • മുൾച്ചെടി
തരുന്നു
  • നല്കുന്നു
  • (കാരണക്രിയ:തരുവിക്കുന്നു.)
തരുമൂക്കു്
  • മൂക്കിനെ സംബന്ധിക്കുന്ന വായ്ക്കകത്തുള്ള ഒരു ദ്വാരം
തരുമൂലം
  • വൃക്ഷത്തിന്റെ ചുവടു്
തരുമൃഗം
  • കുരങ്ങു്
തരുരാജൻ
  • കരിമ്പന
തരുരാജാവു
  • പാരിജാതവൃക്ഷം
തർക്കകൻ
  • ആവലാതിക്കാരൻ
  • ഹർജിക്കാരൻ
തർക്കം
  • വിവാദം
  • സംശയം
  • തർക്കശാസ്ത്രം
  • ഊഹം
  • തർക്കം — ഊഹം എന്ന അർത്ഥത്തിൽ സംശയാദികളെ കടക്കുന്നതു്. സംശയങ്ങളെ ശിഥിലങ്ങളാക്കിത്തീർക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
  • വിരോധം
  • (പ്രതിജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം ഇവയത്രേ തർക്കാവയവപഞ്ചകം).
  • പര്യായപദങ്ങൾ:
    • അദ്ധ്യാഹാരം
    • ഊഹം.
തർക്കവിദ്യ
  • തർക്കശാസ്ത്രം
  • പ്രത്യക്ഷാഗമങ്ങളെക്കൊണ്ടു സിദ്ധമായ വസ്തുവിനെ യുക്തിബലം കൊണ്ടു പര്യാലോചിചു ദൃഢമായി ഉറപ്പിക്കുന്നതുതന്നെ തർക്കവിദ്യയുടെ പ്രയോജനം.
തർക്കശാസ്ത്രം
  • ഷട്ദർശനങ്ങളിൽ ഒന്നു്
തർക്കരി
  • പുഴമൂത്തവൃക്ഷം, (തഴുതാവൽ)
  • ഊഹിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.‘തക്കാരി’ എന്നും പറയുന്നുണ്ടു്. ഈ ശബ്ദം സംസ്കൃതമായിരിപ്പാൻ ഇടയില്ല.
  • ദേവതാളി
  • മുഞ്ഞ
തർക്കി
  • തർക്കശാസ്ത്രമുള്ളവൻ
തർക്കിക്കുന്നു
  • വാദിക്കുന്നു
  • സംശയിക്കുന്നു
  • ഊഹിക്കുന്നു
  • വിരോധിക്കുന്നു
  • വിവദിക്കുന്നു
തർക്കിത
  • വിശേഷണം:
  • തർക്കിക്കപ്പെട്ട
  • ഊഹിക്കപ്പെട്ട
തർക്കുത്തരം
  • തർക്കിക്കുന്നതിന്റെ ഉത്തരം
തർക്ഷു
  • ചെറുപുലി
തർക്ഷ്യം
  • ചവർക്കാരം
തർജ്ജനം
  • കോപം
  • നിന്ദ
തർജ്ജനീ
  • ചൂണ്ടോന്നിവിരൽ
  • ചൂണ്ടിക്കാണിച്ചു ചീത്തപറയുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പ്രദേശിനി.
തർജ്ജമ, തർജ്ജിമ
  • ഭാഷാന്തരം ചെയ്തതു്
  • പൊരുൾ തിരിച്ചതു്. അറബി:
തർജ്ജിക്കുന്നു
  • നിന്ദിക്കുന്നു
  • ഭയപ്പെടുത്തുന്നു
തർജ്ജിത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
തർണ്ണകം, തർണ്ണം
  • പശുക്കിടാവു്
  • അപ്പോൾ ജനിച്ച കാളക്കുട്ടി
  • തിന്നുന്നതു് എന്നർത്ഥം.
തർണ്ണി
  • പൊങ്ങുതടി
  • സൂര്യൻ
തർത്തരീക
  • വിശേഷണം:
  • തോണിയിൽ കടത്തുന്ന
തർത്തരീകം
  • തോണി
  • പൊങ്ങുതടി
തർദ്ദൂ
  • മരപ്പിടിയിട്ട ചട്ടകം മുതലായതു്
  • പര്യായപദങ്ങൾ:
    • ദാരുഹസ്തകം.
തർപ്പണം
  • തൃപ്തി പ്രീണനം എന്നർത്ഥം
  • തൃപ്തിവരുത്തുക എന്ന ക്രിയ
  • പുഷ്ടി
  • പിതൃപൂജ, പിതൃയജ്ഞം, പിതൃദേവന്മാരുടെ തൃപ്തിക്കായിട്ടു ഇരുകൈയും കൂട്ടി ജലം കോരി ഒഴിക്കുന്ന ഒരു കർമ്മം. ‘ബൗധായനീയസ്നാനവും മറ്റും’ എന്നും കാണുന്നു
തർപ്പിണി
  • ഓരിലത്താമര
തർപ്പിക്കുന്നു
  • തർപ്പണം എന്ന കർമ്മം കഴിക്കുന്നു
തർബടം
  • തകര
  • വത്സരം
തർമ്മം
  • യാഗശാലയിലേ തൂണിന്റെ മേലേഅറ്റം
  • യൂപവലയത്തേ കടന്നു നില്ക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • യൂപാഗ്രം.
തർഷം
  • ദാഹം
  • ഇച്ഛ
  • സഹിക്കവയ്യാത്ത ദാഹമുള്ളവൻ ജലത്തെ കാംക്ഷിക്കുന്നതുപോലേയുള്ള അത്യാഗ്രഹം എന്നർത്ഥം.
തർഷിത
  • വിശേഷണം:
  • ദാഹമുള്ള
  • ഇച്ഛയുള്ള
തർഹണം
  • ഉപദ്രവം
  • (വേദത്തിൽ പ്രയോഗം). പീഡനം.
തർഹി
  • എങ്കിൽ
  • എന്നാൽ
തല
  • ശിരസ്സു്
  • തല എന്നതു ചോളഭാഷാപദമാണു്.
  • വൃക്ഷം, തടി, വടി മുതലായതിന്റെ മുകൾ
  • മേലത്തെ അറ്റം
  • അതിരു
  • മുമ്പു്
  • തടസ്സം
  • തലമുടി
  • പര്യായപദങ്ങൾ:
    • [ഉത്തമാംഗം
    • ശിരസ്സു്
    • ശീർഷം
    • മൂർദ്ധാവു്
    • മസ്തകം]
തലകം
  • കൊക്കരണി
  • വലിയ കുളം
തലകഴപ്പു്
  • തലക്കുത്തു്
തലകീഴായി
  • കിഴുക്കാംതൂക്കായി
തലകേടായി
  • തലകീഴായി. (പ്രാചീനമലയാളം:)
തലകൊടുക്ക
  • മുൻപിട്ടുനില്ക്ക
  • ഭരമേല്ക്കുക
തലക്കം
  • മേലത്തേഅറ്റം
  • തലപ്പു്
തലക്കരണം
  • മുന്നാധാരം
തലക്കല്പന
  • തലയിലെഴുത്തു്
  • വിധി
തലക്കാച്ചിൽ
  • ഭ്രാന്തു്
തലക്കാവൽ
  • പ്രധാനകാവൽ
തലക്കുഞ്ഞു്
  • കടിഞ്ഞൂൽകുട്ടി
തലക്കുട്ടി
  • തലപ്പിള്ള
തലക്കുത്തു്
  • തലനോവു്
തലക്കെട്ടു്
  • തലവാചകം, മുഖവുര
  • തലയിൽ മുണ്ടു മുതലായതു് കെട്ടുക
തലക്കേടു
  • തലക്കുത്തു്
തലക്കോരിക
  • യുദ്ധത്തിന്നു പോകുമ്പോൾ തലയിൽ ഇടുന്ന ഒരുമാതിരി തൊപ്പി
തലഘാതം
  • കൈപ്പടം കൊണ്ടുള്ള തലയിലെ അടി
  • തല (തമ്മിൽ) മുട്ടുക
തലചുറ്റൽ
  • തലതിരിച്ചൽ
തലച്ചന്മാർ
  • നായന്മാരിൽഒരുവകക്കാർ
തലച്ചാൽ
  • ഒന്നാമത്തെ ഉഴവു്
തലച്ചാർത്തു്
  • വേലചെയ്യുമ്പോൾ പണിയായുധങ്ങളുടെ വാത്തലയിൽ ചേർക്കുന്ന ലോഹം
തലച്ചിലവന്മാർ
  • നായന്മാരിൽ ഒരുവകക്കാർ
തലച്ചുമടു്
  • തലയിൽവച്ചു ചുമക്കുന്ന ചുമടു്
തലച്ചുറ്റു്
  • തലകറങ്ങുക
  • തലതിരിച്ചൽ എന്ന ദീനം
തലച്ചെന്നവർ
  • ഒരുദ്യോഗസ്ഥൻ
  • കരംപിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ
  • നായകൻ
തലച്ചേ(ശ്ശ)രി
  • ഒരു ദിക്കിന്റെ പേർ
തലച്ചോറു്
  • തലമണ്ടയ്ക്കകത്തിരിക്കുന്ന ഒരു വസ്തു
  • മനുഷ്യശരീരത്തിലുള്ള പലമാതിരി സ്നായുക്കളുടേയും മൂലസ്ഥാനം ജ്ഞാനത്തിന്റെ ഇരിപ്പിടമായ തലച്ചോറാകുന്നു. ഒരു വിരലിനോമറ്റോ മുറിവേൾക്കുമ്പോൾ ജ്ഞാനപ്രവർത്തകങ്ങളായ ഞരമ്പുകൾ ഈ വിവരം തലച്ചോറിലെത്തിക്കുന്നു.
  • പര്യായപദങ്ങൾ:
    • മസ്തിഷ്കം
    • ഗോർദ്ദം.
തലതരിക്കുന്നു
  • തലമരയ്ക്കുന്നു
  • സാധാരണ ഒരാളിനു കോപമുണ്ടാകുമ്പോഴും ഇങ്ങിനെ പറയാറുണ്ടു്.
തലതരിപ്പു്
  • തലയ്ക്കുണ്ടാകുന്ന ഒരു സൗഖ്യക്കേടു്, അല്പമായ ഭ്രാന്തു്
  • കോപം
തലതല്ലുക
  • വഴക്കുപിടിക്കുക
തലതാഴ്ച
  • കുനിച്ചൽ
തലതാളം
  • ഒരുവക വാദ്യം
തലതാഴുന്നു
  • കുനിയുന്നു
തലതാഴ്ത്തുക
  • ഗർവുശമിക്കുക (ശൈലി)
തലതിരിച്ചൽ
  • തലചുറ്റൽ
തലതിരിയുന്നു
  • തലചുറ്റുന്നു
  • (സകര്‍മ്മകക്രിയ:തലതിരിക്കുന്നു.)
തലതിരിവു്
  • തലച്ചുറ്റു്
തലതൊടുന്നു
  • അനുഗ്രഹിക്കുന്നു
  • ജ്ഞാനസ്നാനത്തിങ്കൽ പൈതലിന്റെ പേർക്കായിട്ടു ഭരമേറ്റു പറയുന്നു
തലത്തട്ടു്, തലേത്തട്ടി
  • വിഷൂചികയെപ്പോലെ പെട്ടെന്നു മരണം വരുത്തുന്ന പകരുന്ന വ്യാധി
തലനാടു്, തലാടു്
  • കരിമ്പിൻ തല
തലനാരു്
  • തലമുടി
തലനാൾ
  • കഴിഞ്ഞദിവസം
  • ഇന്നലെ
തലനീരു്
  • തലയിൽനിന്നിറങ്ങുന്ന ഒരു മാതിരി നീരു്
  • ഒരു ദീനം
തലനീളം
  • മുഖപ്പു്
  • പൂമുഖം
തലനീളി
  • ഒരു പച്ച മരുന്നു്
  • പ്രസാരിണി
  • വേരില്ലാത്താളി
തലനോവു്
  • തലക്കുത്തു്
തലപുരാണം
  • സ്ഥലത്തേക്കുറിച്ചു പറയുന്ന ഒരു പുരാണം
തലപ്പു്
  • തലക്കം
  • മേലത്തേ അറ്റം
തലപ്പണം
  • ആളൊന്നുക്കു് ഒരു പണം വീതം സർക്കാരിലേക്കു് കൊടുക്കുന്ന കരം
  • തലപ്പാട്ടം ഉള്ള മുതൽ
തലപ്പണി
  • സദ്യകളിൽ ആദ്യം ഇലവയ്ക്കുന്ന പന്തി
തലപ്പണിക്കാരൻ
  • പ്രധാനവേലക്കാരൻ
തലപ്പത്താക്കു്
  • ഒരു വക നാണയം
തലപ്പൻ
  • നായന്മാരിൽ ഒരുവകക്കാർ
തലപ്പന്തി
  • സദ്യകളിൽ ആദ്യം ഇലവയ്ക്കുന്ന പന്തി
തലപ്പന്തു്
  • പന്തുകൊണ്ടുള്ള കളിയിൽ ഒന്നാമത്തേകളി
തലപ്പാട്ടം
  • തലപ്പണം
തലപ്പാവു്
  • ഒരുമാതിരി തലയിൽകെട്ടു്
തലപ്പുറ്റു്, തലപ്പുഴു
  • തലയിൽ ഉണ്ടാകുന്ന ഒരു ദീനം
തലപ്പെടുക
  • എതിർക്കുക
  • ഭരമേല്ക്കുക
  • നമസ്കരിക്കുക, കുമ്പിടുക (പ്രാചീനമലയാളം:)
തലഭാഗം
  • തലവയ്ക്കുന്ന സ്ഥലം
തലം
  • സ്ഥലം, പ്രദേശം
  • സ്വരൂപം
  • ഉദാ:ഭൂതലം.
  • കൈക്കകം
  • കാലിന്നകം
  • ചുവടു്
  • കൈയിൽ ഞാണുതട്ടാതിരിപ്പാൻ വില്ലാളികൾ കൈത്തണ്ടിന്മേൽ കെട്ടുന്ന ഒരു തോൽ (കൈമൂടി)
  • ഉറപ്പുള്ളതെന്നർത്ഥം.
  • ഒരുച്ചാൺ അളവു്
  • മൂലം
  • താഴെഭാഗം
  • കരിമ്പന
  • താണസ്ഥിതി
  • കുളം
  • കാടു്
തലമണ്ട
  • തലയോടു്
തലമല
  • മലയുടെ മുകൾപരപ്പു്
തലമീനം
  • ചെമ്മീൻ
തലമുടി
  • തലരോമം
  • കെട്ടിവച്ചതലമുടിക്കു് മുത്തുമാല തുടങ്ങിയുള്ള മാലകൾ കൊണ്ടു കെട്ടപ്പെട്ട തലമുടിക്ക് ‘ധമ്മില്ലം’ എന്നു പേർ.
  • പര്യായപദങ്ങൾ:
    • കബരി
    • കേശവേശം.
തലമുട്ടു്
  • അറ്റം
തലമുതിർച്ച
  • പൊക്കം
തലമുറ
  • പുരുഷാന്തരം
തലമുറിയൻ
  • മാർഗ്ഗക്കല്യാണം ചെയ്തവൻ
  • തലമുറിഞ്ഞവൻ
തലയ്ക്കുയരം
  • തലയിണ
തലയപ്പൻ
  • നായന്മാരിൽ ഒരുവകക്കാർ
തലയാതിരി
  • “ആദ്യകാലങ്ങളിൽ തറകളെന്നും നാടുകളെന്നും അവാന്തർവിഭവങ്ങളോടു കൂടിയ അറുപത്തിനാലു ഗ്രാമങ്ങൾ ഓരോ കൂട്ടമായി തിരിഞ്ഞു് അതാതു കൂട്ടത്തിലേക്കു മുമ്മൂന്നു കൊല്ലം വാഴത്തക്കവണ്ണം നിയമിക്കപ്പെട്ട ആൾ”.
തലയാന
  • പ്രധാനയാന
  • തലയാന × കുഴിയാന.
തലയാളൻ
  • ചിട്ടിമുമ്പൻ
  • തലയാളൻ × ചിറ്റാളൻ.
തലയാളി
  • പ്രധാനി
  • തലവൻ
തലയിട്ടവൻ
  • അധോമുഖൻ
തലയിണ
  • തല പൊക്കിവയ്ക്കുന്ന ചെറിയ മെത്ത
  • (തലേണ, തലേണ്ണ ഇങ്ങനേയും ചില ദിക്കിൽ പറയുന്നുണ്ടു്.)
  • പര്യായപദങ്ങൾ:
    • ഉപധാനം
    • ഉപബർഹം.
തലയിൽകെട്ടിവയ്ക്ക
  • പിടിച്ചേല്പിക്ക
  • (ശൈലി).
തലയിൽക്കെട്ടു്
  • മുണ്ടുകൊണ്ടുംമറ്റും തലയിൽ കെട്ടുക
  • തലപ്പാവു്
തലയിൽവിധി, തലയിലെഴുത്തു്
  • ദൈവകല്പിതം
  • ഈശ്വരവിധി
  • ഭാഗ്യം
  • (ശൈലി).
തലയീറ്റു
  • ഒന്നാമത്തെ കിടാവു്
തലയോടു
  • തലയിലെ മൂടി
  • പര്യായപദങ്ങൾ:
    • കപാലം
    • കീകസം.
തലവൻ
  • തലയാളി
തലവരവു്
  • ഒരു താണതരം കീഴ്കണക്കു്
  • 1/21 തിമിരിമ അല്ലെങ്കിൽ 20,863,180,800-ൽ 1.
തലവരി
  • തലപ്പണം
തലവഴി
  • തലയിൽകൂടെ
തലവഴി
  • വൃക്ഷത്തിന്റെ മുകൾഭാഗം
തലവാച(ക)ം
  • മുഖവുര
തലവാടു്
  • അഗ്രം
തലവാരി
  • വലിയ ചീപ്പു്
തലവിധി
  • തലയിലെഴുത്തു്
തലവില
  • ആദിയിലേ വില
തലവിറയൽ
  • തലവിറയ്ക്ക
തലവേദന
  • തലനോവു്
തലസ്ഥാനം
  • മൂലനഗരം
  • രാജധാനിയുള്ള നഗരം
  • പര്യായപദങ്ങൾ:
    • പൂര്
    • പുരി
    • നഗരീ
    • പത്തനം
    • പുടഭേദനം
    • സ്ഥാനീയം
    • നിഗമം.
തലഹൃദയം
  • കൈക്കകം
  • കാലിന്നകം
തലാചി
  • പായ്
തലാടു്
  • കരിമ്പിൻതല
തലാതലം
  • കീഴ്ലോകങ്ങൾ ഏഴുള്ളതിൽ ഒന്നു്
തലിനം
  • വിശേഷണം:
  • ഇടയിട്ട
  • വെടിപ്പുള്ള
  • മൃദുവായ
  • അല്പമായ
തലിനം
  • കട്ടിൽ
തലുകം, ചലുവം
  • സ്ത്രീകൾ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
തലേക്കാലം
  • കഴിഞ്ഞകാലം
തലേക്കൊല്ലം
  • കഴിഞ്ഞവത്സരം
തലേക്ഷണം
  • പന്നി
തലേനാൾ
  • കഴിഞ്ഞദിവസം
തലോടൽ
  • ശരീരത്തിൽ പതുക്കെ തിരുമ്മുക
തലോടുന്നു
  • ശരീരത്തിൽ പതുക്കെ തിരുമ്മുന്നു
തലോദരി
  • ഭാര്യ
  • സ്ത്രീ
തലോദാ
  • നദി
തല്ക്കം
  • കാടു്
തല്പകൻ
  • മെത്തവിരിക്കുന്നവൻ
  • കിടക്കുന്നതിനു കിടക്ക തയ്യാറാക്കുന്ന ഭൃത്യൻ
തല്പകീടം
  • മൂട്ട
തല്പനം
  • ആനയുടെ മുതുകു്
  • മുതുകിലേ എല്ലിലുള്ള മാംസം
തല്പം
  • മെത്ത, കിടക്ക
  • മാളിക, മേട, നിലമേട
  • ഇതിൽ ഉറച്ചിരിക്കുന്നതിനാൽ ഈ പേർ വന്നു.
  • ഭാര്യ
തല്പലം
  • ആനയുടെ മുതുകിലേ എല്ലു്
തല്ലു്
  • അടി
തല്ലജം
  • ശ്രേഷ്ഠം, പ്രശസ്തം
  • ഉദാ:തരുണീതല്ലജം = പ്രശസ്തയായ തരുണി. ഇതു സമസ്തപദത്തിൽ ചേർന്നതായിട്ടല്ലാതെ പ്രയോഗിക്കപ്പെട്ടു വരുന്നില്ല.
  • ഭാഗ്യം
തല്ലം
  • ചിറ, കുളം
  • കുഴി
തല്ലി
  • യുവതി
  • വരുണന്റെ ഭാര്യ
  • വള്ളം
തല്ലികാ
  • ഇഞ്ച
തല്ലുകൊള്ളി
  • പതിവായി തല്ലു (അടി) കൊള്ളുന്നവൻ
  • ദുസ്സാമർത്ഥ്യക്കാരൻ
തല്ലുകൊള്ളിത്തരം
  • ദുസ്സാമർത്ഥ്യം
തല്ലുന്നു
  • വടികൊണ്ടും മറ്റും അടിക്കുന്നു
  • (കാരണക്രിയ:തല്ലിക്കുന്നു.)
തവ
  • (സംസ്കൃതത്തിൽ) നിന്റെ
  • നിനക്കു
തവ
  • പട്ടാളത്തിലേ ഒരു ജോലി
തവക്ഷീരി
  • നറുമഞ്ഞൾ
തവണ
  • മുറ
  • അവധി
  • സമയം
തവണക്കച്ചീട്ടു
  • തവണവച്ചു കൊടുക്കുന്നതിനു സമ്മതിച്ചെഴുതിയ ചീട്ടു്
തവണക്കാരൻ
  • തവണയ്ക്കു് കൊടുക്കുന്നവൻ
  • തവണയ്ക്കു കാക്കുന്നവൻ
തവണപ്പണം
  • തവണയ്ക്കു കൊടുക്കുന്ന പണം
തവണമുടക്കം
  • തവണയ്ക്കു വിരോധം വരുത്തുക
തവരാജം
  • ഒരുമാതിരി പഞ്ചസാര
തവർഗ്ഗം
  • ന ഈ വ്യഞ്ജനങ്ങളുടെ പേർ
തവല, തമല
  • ഒരുമാതിരി ഓട്ടുപാത്രം
  • മൊന്ത
തവള, തമള
  • ഒരു ജന്തു
  • മാക്രി
  • തവളക്കുഞ്ഞു അല്ലെങ്കിൽ പെൺതവളയ്ക്കു തവള വാതത്തെ ശമിപ്പിക്കും. മൂത്രത്തടവു തീർക്കും. ജലത്തിലിരിക്കുന്ന തവളകൾക്കു ഈ ഗുണം ചേരുകയില്ല. ജലത്തിലുണ്ടായാലും അല്പം വളർന്നാൽ കരയിൽകയറി ദേഹം മറച്ചിരിക്കും. നാവു കാണുകയില്ല. കല്ലിന്റെ ചോട്ടിലുമിരിക്കും. ആഹാരമില്ലെങ്കിലും ശരീരപുഷ്ടിയുണ്ടായിരിക്കും. ഈ വർഗ്ഗത്തിനു പെരുന്തവളയെന്നു പറയും. തമിഴിൽ – തവളൈ. ഇംഗ്ലീഷിൽ – Frog ഫ്രോഗ്ഗ്.
  • പര്യായപദങ്ങൾ:
    • ഭേകി
    • വർഷാഭ്വി.
തവളമുടിൽ
  • തവളക്കുഞ്ഞു്
തവി
  • ചിരട്ടക്കയിൽ
  • വെള്ളികൊണ്ടുണ്ടാക്കുന്ന ഒരുമാതിരി തവി
  • എണ്ണത്തുടം
തവിടു്
  • അരിയുടെ പുറമേയുള്ള ചെമന്നപൊടി
  • അരിപ്പൊടി
തവിട്ട
  • ഒരു പാമ്പു്
തവിട്ടുകിളി
  • ഒരുവക വെട്ടുക്കിളി
തവിട്ടുണ്ട
  • ഒരു പലഹാരം
തവിഷീ
  • നദി
തവിഷ്യാ
  • ബലം
  • ഊക്കു്
തവിഴാമ
  • ഒരു പച്ചമരുന്നു്
  • തമിഴാമ
തവീഷം
  • കടൽ, സമുദ്രം
  • സ്വർഗ്ഗം
  • പൊന്നു്
തവ്വു്
  • സമയം, തക്കം
  • അവസരം
  • ഉത്തരം
തവ്വടക്കിപ്പറയുന്നു
  • പറഞ്ഞു മടക്കം വരുത്തുന്നു
തഷ്ട
  • വിശേഷണം:
  • ചെത്തിക്കുറയ്ക്കപ്പെട്ട
  • പര്യായപദങ്ങൾ:
    • തഷ്ടം
    • ത്വഷ്ടം
    • തനൂകൃതം.
തസ്കരത
  • മോഷണം
  • കള്ളം
തസ്കരൻ
  • കള്ളൻ
  • അതു (ചൗര്യം) ചെയ്യുന്നവൻ എന്നർത്ഥം.
തസ്കരം
  • അടവിക്കച്ചോലം
  • മലങ്കാര
  • ചെവി
തസ്കരി
  • മുൻകോപമുള്ള (കടുംകോപമുള്ള) സ്തീ
തസ്കരിക്കുന്നു
  • മോഷ്ടിക്കുന്നു
തസ്ഥു
  • വിശേഷണം:
  • സ്ഥാവരമായുള്ള
തസ്മാൽ
  • അതു ഹേതുവായിട്ടു്
തഹശീൽദാർ
  • ഒരു ഉദ്യോഗസ്ഥൻ
  • (പെർഷ്യൻഭാഷ.)
തള
  • കാലിൽ ഇടുന്ന ഒരാഭരണം
  • വിലങ്ങു്
  • ചില മൃഗങ്ങളുടെ കാലു തമ്മിൽ കെട്ടുക, ചില മൃഗങ്ങളെ കെട്ടി നിറുത്തുക
  • തള എന്നതു ചോളഭാഷാപദമാണു്.
  • പര്യായപദങ്ങൾ:
    • ഹംസകം
    • പാദകടകം.
തളക്കല്ലു്
  • ചവുട്ടിനടപ്പാൻ തക്കവണ്ണം നിറുത്തിയിടുന്ന കല്ലു്
തളപിരിഞ്ഞ
  • യഥേച്ഛം സ്വാതന്ത്ര്യമായി സഞ്ചരിക്കുന്ന. (പ്രാചീനമലയാളം:)
തളപ്പു്
  • ചങ്ങലകൊണ്ടോ കയറുകൊണ്ടോ കെട്ടുക
  • മരത്തിൽ കേറുമ്പോൾ കാലിൽ ഇടുവാൻ വട്ടത്തിൽ കെട്ടിയ വള്ളി
തളയ്ക്കുന്നു
  • ചങ്ങലകൊണ്ടോ കയറുകൊണ്ടോ കെട്ടുന്നു
  • ‘മാടുകൾമഹിഷികൾകാളകളും പുന
    രാടുകളെന്നിവയങ്ങുതളപ്പാൻ’
    — പ്രദോഷമാഹാത്മ്യം തുള്ളൽ
തളം
  • ഭവനത്തിൽക്കൂടെ പണിതുണ്ടാക്കുന്ന ഒരു സ്ഥലം
  • തളിരം
  • തലയിലിടുന്ന മരുന്നു്
  • (ദളം ആണു് തളം ആയതു്.)
തളരുന്നു
  • ക്ഷീണിക്കുന്നു
  • വാടുന്നു
  • ആറുന്നു.(പ്രാചീനമലയാളം:)
തളർച്ച
  • ക്ഷീണം
  • ആലസ്യം
തളർത്തു
  • കുറച്ചു
തളർത്തുക
  • ആറിക്കുക
  • തണുപ്പിക്കുക
  • അഴയ്ക്കുക. (പ്രാചീനമലയാളം:)
തളർവ്വാതം
  • ഒരുമാതിരി വാതരോഗം
തളവാടം
  • പണിക്കോപ്പു്
  • പണിക്കോപ്പുകൾ ഇട്ടിരിക്കുന്ന സ്ഥലം
തളായ്പ്പു്, ത്ലായിപ്പു്
  • മരത്തിൽ കേറുന്നതിനു വട്ടത്തിൽ കെട്ടി കാലിൽ ഇടുന്ന വള്ളി
തളി
  • കൈയിൽ ജലംകോരി നിലത്തു തുള്ളിത്തുള്ളിയായി വീഴിക്ക
  • മലയാളത്തിൽ പ്രധാനമായ 18 ക്ഷേത്രങ്ങളുടെ പേർ
തളിക, തളുക
  • ഭക്ഷിപ്പാൻ ഉപയോഗിക്കുന്ന ഒരു ഓട്ടുപാത്രം
തളിക്കുന്നു
  • ജലം കൈയിൽ കോരി ഇറ്റിറ്റുവീഴ്ത്തുന്നു
തളിച്ചുകുളി
  • പുലകഴിഞ്ഞിട്ടുള്ള കുളി
  • അശുദ്ധി നീങ്ങുവാനുള്ള കുളി
തളിമം
  • നന്നാക്കിയ സ്ഥലം
  • കട്ടിൽ
  • മെത്ത
തളിരം
  • കനത്തിൽ അറുത്ത പലക
  • തളക്കല്ല്
  • ദർഭ
തളിർ
  • കിളുന്നു്
  • കുരുന്നു്. (പ്രാചീനമലയാളം:)
  • പര്യായപദങ്ങൾ:
    • പല്ലവം
    • കിസലയം.
തളിർക്കാര
  • ഒരുവക മുള്ളുള്ള വൃക്ഷം
തളിർക്കുന്നു
  • തളിരുണ്ടാകുന്നു
തളിർക്കുല
  • കിളുന്നുകുല
  • പൂക്കുല
  • പര്യായപദങ്ങൾ:
    • വല്ലരി
    • മഞ്ജരി.
തളിർപ്പു
  • തളിർക്കുക
തളിർമ്മ
  • തളിർക്കുക
തളുതം
  • തളിരം
തള്ളു്
  • ഉന്തു്
തള്ള
  • അമ്മ
  • മാതാവു്
  • രാജാക്കന്മാരോടു അറിയിക്കുമ്പോൾ ‘പഴന്തള്ള’ എന്നു വേണ്ടതാണു്. (അടിതോൽ എന്നതു നോക്കുക.)
തള്ളക്കൂറു്
  • അമ്മയുടെ അവകാശം
തള്ളച്ചി
  • പന്നി
തള്ളൽ
  • ഉന്തൽ
തള്ളവഴി
  • അമ്മയുടെ പാരമ്പര്യം
തള്ളവിരൽ
  • പെരുവിരൽ
തള്ളാങ്കൊട്ട
  • മീൻപിടിക്കുന്ന കൊട്ട
തള്ളിവിടുക
  • ഉന്തിഅയക്കുക
  • ‘സീമാതീതേകദനജലധൗ
    കേരളംതള്ളിവിട്ടാൻ’
    — മയൂരസന്ദേശം
    .
തള്ളുന്നു
  • ഉന്തുന്നു
  • പുറത്തുകളയുന്നു
തള്ളുപടി
  • തള്ളിക്കളഞ്ഞതു്
തള്ളേറു
  • തള്ളൽ
തള്ളേറുകാരൻ
  • പോർക്കുവിളിക്കുന്നവൻ
  • നിന്ദാശീലൻ
തഴ
  • ഒരുമാതിരി കൈത
  • ഒരുമാതിരി കൊടിക്കൂറ
  • തളിർ
  • വെൺകുറ്റക്കുട (പ്രാചീനമലയാളം:)
തഴക്കം
  • ശീലം
  • പരിചയം
തഴക്കുന്നു
  • പരിചയിക്കുന്നു
തഴച്ച
  • വർദ്ധിച്ച
  • വളർന്ന
തഴത്ത
  • തഴച്ച
തഴപ്പാ
  • തഴകൊണ്ടുണ്ടാക്കിയ പായ്
  • മൃദുവായ പായ്
തഴപ്പു്
  • തടിപ്പു്
  • വർദ്ധന
തഴമ്പു്
  • ആയുധങ്ങൾ മുതലായവയുടെ പെരുമാറ്റം മുതലായതു ഹേതുവായിട്ടു ശരീരത്തിൽ ഉണ്ടാകുന്ന തൊലിക്കട്ടി
തഴയ്ക്കുന്നു
  • വർദ്ധിക്കുന്നു
  • വളരുന്നു
  • (സകര്‍മ്മകക്രിയ:തഴപ്പിക്കുന്നു) (പ്രാചീനമലയാളം:)
തഴി
  • എണ്ണയിൽ മുക്കി വ്രണത്തിൽ ഇടുന്ന തുണി
തഴുകൽ
  • ആശ്ലേഷം
  • ആലിംഗനം
തഴുകുന്നു
  • കെട്ടിപ്പിടിക്കുന്നു
  • ആശ്ലേഷം ചെയ്യുന്നു
  • പുണരുന്നു
  • തലോടുന്നു. (പ്രാചീനമലയാളം:)
തഴുതു്
  • സാക്ഷ
  • ഓടാമ്പൽ
തഴുതണം, തഴുതണ്ണം
  • ഒരുവക ദീനം
തഴുതാമ
  • ഒരു പച്ചമരുന്നു്
തഴുതാവൽ
  • ഒരു പച്ചമരുന്നു്
തഴുത്ത
  • തഴച്ച. (പ്രാചീനമലയാളം:)
തഴൈ
  • തഴ = മയിൽപീലി. (പ്രാചീനമലയാളം:)
തറ
  • പടുത്തുണ്ടാക്കിയ സ്ഥലം, സ്ഥലം
  • ആണിതറപ്പു് (പ്രാചീനമലയാളം:)
തറക്കെട്ടു്
  • വീട്ടിന്റെ അസ്ഥിവാരം ഇടുക
  • കല്ലുകെട്ടുക
തറച്ചിൽ
  • ആണിയും മറ്റും തറയ്ക്കുക
  • പറ്റിഉറയ്ക്കുക
തറയുന്നു
  • ഉറയ്ക്കുന്നു
  • (സകര്‍മ്മകക്രിയ:തറയ്ക്കുന്നു. കാരണക്രിയ:തറപ്പിക്കുന്നു.)
തറയ്ക്കുന്നു
  • ആണിയും മറ്റും അടിച്ചു കേറ്റുന്നു
  • ഉറപ്പിക്കുന്നു
  • (കാരണക്രിയ:തറയ്പ്പു്.)
തറയ്പ്പു്
  • ആണിഅടിച്ചു കേറ്റുക
തറവാടു്
  • കുടുംബം
  • ഭവനം
തറവാടി
  • തറവാട്ടുകാരൻ
തറവാട്ടുമുതൽ
  • കുടുംബ സ്വത്തു്
  • വീട്ടു മുതൽ
തറി
  • നൂലു് നൂല്ക്കുന്ന തറിമരം
  • തൂണു്
  • കാൽ
  • തരം, ജാതി
തറിക്കുന്നു
  • മുറിച്ചുകളയുന്നു
  • മുറിക്കുന്നു. (പ്രാചീനമലയാളം:)
തറിച്ചക്ക
  • കറിക്കുവെട്ടിയ ചെറിയചക്ക
തറിനാക്കു്
  • തറിമരത്തൂൺ
തറിപ്പു്
  • മുറിച്ചുകളക
തറിമുറണ്ടു്
  • ന്യായമല്ലാത്ത സിദ്ധാന്തം
  • ശാഠ്യം
തറിയിടുന്നു
  • തറിമരം നാട്ടുന്നു
  • പത്തൽ നാട്ടുന്നു
തറുതക്കട്ടം
  • സിദ്ധാന്തം
തറുതല
  • ദുര്യുക്തി
തറുന്നു
  • താറുടുക്കുന്നു
തറുപ്പു്
  • പൊടിതുടപ്പാൻ രോമം പറ്റിച്ചുണ്ടാക്കിയ സാധനം
തറുവിക്കളഞ്ഞു
  • ഒളിച്ചുപോയി
തറ്റുടുക്കുന്നു
  • ഞൊറിഞ്ഞു താറുവച്ചുടുക്കുന്നു
തറ്റുടുപ്പു്
  • ഞൊറിഞ്ഞുടുപ്പു്
  • തറ്റുടുക്കുക
താ
താ
  • തന്നാലും
  • തരുക
താകരം
  • ചാരായം
താക്കരി
  • വലിയ കള്ളൻ
താക്കി
  • സാക്ഷി
താക്കിഴായ്
  • തഴുതു്
താക്കീതു
  • ശാസന
  • മാപ്പു്
താക്കു്
  • അടി, മുട്ടു്
  • സമയം, തക്കം
  • മുഴക്കം
താക്കുക
  • അടിക്കുക
  • മുട്ടുക
  • മുഴക്കുക. (പ്രാചീനമലയാളം:)
  • ‘വാദിഭേദമൊരുമിച്ചുതാക്കിയും’
    — ഭാഷാനൈഷധചമ്പു
    .
താക്കുഴ
  • സാക്ഷ
താക്കോൽ
  • താഴു തുറപ്പാൻ ഇരിമ്പുകൊണ്ടുണ്ടാക്കുന്ന ഒരു വസ്തു
താക്ഷണ്യൻ, താക്ഷ്ണൻ
  • ആശാരിയുടെ മകൻ
താങ്കൾ
  • തൻ എന്ന സർവ്വനാമപദത്തിന്റെ പൂജകബഹുവചനം
താങ്ങു്
  • സഹായം
  • ഊന്നു്
  • അടി
താങ്ങൾ, തമ്മൾ, തമ്മു്
  • തൻ എന്ന സർവ്വനാമത്തിന്റെ ബഹുവചനം
  • ഏതാനും വിഭക്തികളിൽ പ്രയോഗിച്ചു വരുന്നു.
താങ്ങൽ
  • സഹായം
താങ്ങൾ
  • താങ്കൾ
താങ്ങിടുന്നു
  • തടയായിട്ടു വല്ലതുമിടുന്നു
  • ഊന്നുകൊടുക്കുന്നു
താങ്ങുന്നു
  • സഹായിക്കുന്നു
  • വഹിക്കുന്നു
  • രക്ഷിക്കുന്നു
താങ്ങുന്നു
  • വ്രണങ്ങളിലോ മറ്റോ മുട്ടിവേദനപ്പെടുത്തുന്നു
  • (സകര്‍മ്മകക്രിയ:താക്കുന്നു.)
താച്ചി
  • മുലകൊടുക്കുന്ന അമ്മ
  • ചെറിയമ്മ
താട
  • പശുക്കളുടേയും മറ്റും കഴുത്തിന്നുതാഴത്തേ ഭാഗം (തൂങ്ങിക്കിടക്കുന്നതു്)
  • കോഴിപ്പൂ A cock’s comb
  • പര്യായപദങ്ങൾ:
    • സാസ്നം
    • ഗളകംബളം.
താടക, താഡക, താരക
  • ഒരു രാക്ഷസി
  • മാരീചന്റെ അമ്മ. സുന്ദൻ എന്ന അസുരന്റെ പുത്രി. സുകേതു എന്ന യക്ഷന്റെ പുത്രി എന്നും അഭിപ്രായമുണ്ടു്. അഗസ്ത്യശാപംനിമിത്തം രാക്ഷസിയായിഗംഗാതീരത്തിലെ താടകാവനത്തിൽ സഞ്ചരിക്കവെ ശ്രീരാമൻ വധിച്ചു. താടകയുടെ മുൻജന്മം – സുന്ദൻ എന്ന യക്ഷന്റെ ഭാര്യയായ സുന്ദരി. അഗസ്ത്യനെ ഉപദ്രവിക്കയാൽ അദ്ദേഹത്തിന്റെ ശാപം ഹേതുവായിട്ടു രാക്ഷസിയായി.
താടകേയൻ
  • മാരീചൻ
താടങ്കം
  • സ്ത്രീകൾ ധരിക്കുന്ന പൊന്നോല മുതലായ കർണ്ണാഭരണം
  • കാതില
  • പര്യായപദങ്ങൾ:
    • കർണ്ണികാ
    • താലപത്രം.
താടി
  • വായുടെ താഴത്തേഭാഗം
  • മീശ
  • താടിഎല്ല് = ഹനു.
  • പര്യായപദങ്ങൾ:
    • ചിബുകം.
താഡകാഫലം
  • പേരേലം
താഡനീ
  • ചമ്മട്ടി
താഡം, താഡനം
  • അടി
താഡങ്കം
  • സ്ത്രീകളുടെ കാതിലിടുന്ന ഒരാഭരണം
  • താടങ്കം എന്നതു നോക്കുക.
താഡി
  • കുടപ്പന
  • ഒരുവക ആഭരണം
താഡിക്കുന്നു
  • അടിക്കുന്നു
  • സകര്‍മ്മകക്രിയ:താഡിപ്പിക്കുന്നു.
താഡിത
  • വിശേഷണം:
  • അടിക്കപ്പെട്ട
താണ
  • വിശേഷണം:
  • താഴ്ചയുള്ള
താണജാതി
  • കുറഞ്ഞജാതി
താണ്ടുന്നു
  • കടക്കുന്നു, ചാടിക്കടക്കുന്നു
  • ‘കായൽതാണ്ടുന്നകണ്ടാൽ’
    — മയൂരസന്ദേശം
    .
  • വെക്കുന്നു
  • താട്ടുന്നു എന്ന ശബ്ദവും അപൂർവ്വം ചില നിഘണ്ടുകളിൽ കാണുന്നുണ്ടു്.
താണ്ഡവക്കാരൻ
  • നാട്യക്കാരൻ
താണ്ഡവതാലികൻ
  • നന്ദികേശൻ
  • നന്ദി
  • ശിവന്റെ ഭൃത്യൻ
താണ്ഡവപ്രിയൻ
  • ശിവൻ
താണ്ഡവം
  • നാട്യം, നൃത്തം
  • തണ്ഡു എന്ന ഋഷിയാൽ പറയപ്പെട്ടതു് എന്നർത്ഥം.
  • ഒരുവക പുല്ല്
  • പര്യായപദങ്ങൾ:
    • നടനം
    • നാട്യം
    • ലാസ്യം
    • നൃത്യം
    • നർത്തനം.
താണ്മ
  • വണക്കം, താഴ്മ, വിനയം.(പ്രാചീനമലയാളം:)
താണ്മപ്പെടുന്നു
  • വണക്കപ്പെടുന്നു
  • സകര്‍മ്മകക്രിയ:താണ്മപ്പെടുത്തുന്നു.
തഃത
  • വിശേഷണം:
  • വന്ദിക്കപ്പെടത്തക്ക
  • ബഹുമാനമുള്ള
താതജനയിത്രികൾ
  • അച്ഛനമ്മമാർ
  • താതൻ = അച്ഛൻ. ജനയിത്രി = അമ്മ.
താതൻ
  • അച്ഛൻ
  • പുത്രശരീരത്തെ ഉണ്ടാക്കിയവൻ, കുലത്തെ നിർമ്മിക്കുന്നവൻ, വിസ്തരിപ്പിക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥം.
താതനം
  • കരിങ്കുരികിൽ
താതിരി
  • ഒരു വൃക്ഷം
  • അതിന്റെ പൂവു്
  • താതിരി-പിത്തം, വിഷം, അതിസാരം, തണ്ണീർദാഹം, കൃമി, രക്തദോഷം, വിസർപ്പം, വ്രണം, പ്രവാഹിക (മുക്കൽ) ഇവയെ ശമിപ്പിക്കും. ലഹരിയുള്ളതാണു്. ഗർഭസ്ഥാപനമാകുന്നു. ഇം-Grislea tromentosa ഗ്രീസിലിയോട്രോമെന്റൊസാ.
  • പര്യായപദങ്ങൾ:
    • അഗ്നിജ്ജ്വാലാ
    • സുഭിക്ഷാ
    • ധാതകി
    • ധാതൃപുഷ്പികാ.
താത്തുന്നു
  • താഴെയാക്കുന്നു
  • അമർത്തുന്നു
താൽക്കാലിക
  • വിശേഷണം:
  • അപ്പോഴുണ്ടായ
താൽപര്യപ്പെടുന്നു
  • ശ്രദ്ധിക്കപ്പെടുന്നു
  • സകര്‍മ്മകക്രിയ:[താൽപര്യപ്പെടുത്തുന്നു.
താൽപര്യം
  • ശ്രദ്ധ
  • ഉത്സാഹം
  • സാരം
  • താൽപര്യം - തൽപരം = അതുശ്രേഷ്ഠം. ഇതിൽനിന്നു താൽപര്യം എന്നതുണ്ടായി. ഇതുപോലെ ഇദംപരം = ഇതുശ്രേഷ്ഠം ഇതിൽനിന്നു ഐദംപര്യം എന്നതുണ്ടായി. താൽപര്യത്തോടുകൂടിയവൻ = തൽപരൻ, പ്രസിതൻ, ആസക്തൻ.
താദർത്ഥ്യ
  • അതിനായ്ക്കൊണ്ടുള്ള അവസ്ഥ
താദാത്മ്യം
  • തൽസ്വരൂപത
താദൃശ
  • വിശേഷണം:
  • അപ്രകാരമുള്ള
താൻ
  • ആരെക്കുറിച്ചു പറയുന്നുവോ അയാളെ നിർദ്ദേശിക്കുന്ന സർവനാമം
താൻ
  • തനിച്ചു്
  • അത്രേ
താന്ത
  • വിശേഷണം:
  • ക്ഷീണിച്ച
  • ‘താന്തംപ്രക്ഷാമഗണ്ഡംവദനമുരസിജം’
    — അഭിജ്ഞാനശാകുന്തളം
  • താപത്തോടുകൂടിയ
  • ‘സഹിതാശുചാദമനദമദാന്തസേ
    മതിതാന്തയായവരൊടൂചെ’
    — നളചരിതം കഥകളി.
താന്തൻ
  • ഖിന്നൻ
  • ക്ഷീണിച്ചവൻ
താന്താങ്ങൾ
  • അവരവർ
താന്തോന്നി
  • തനിക്കു ബോധിച്ചതുപോലെ നടക്കുന്നവൻ
  • ദുർബുദ്ധി
താന്തോന്നിത്തം
  • സ്വാതന്ത്ര്യം
താന്ത്രിക
  • തന്ത്രത്തെ സംബന്ധിച്ച
താന്ത്രികൻ
  • ഏതെങ്കിലും ചിലശാസ്ത്രതത്വങ്ങളെ അറിഞ്ഞവൻ.
  • വിദ്വാൻ
  • തന്ത്രംപഠിച്ചവൻ, സൂത്രക്കാരൻ
  • പര്യായപദങ്ങൾ:
    • ജ്ഞാതസിദ്ധാന്തൻ
താന്ദ്രികം
  • ഒരു ദീനം
  • സന്നി എന്ന ദീനത്തിൽ ഒരുവക
താനക്കിഴി
  • രാജാവു ബ്രാഹ്മണർക്കു കൊടുക്കുന്ന ഒരു പണക്കിഴി
താനപ്രദാനം
  • ശ്രുതിപിടിക്ക എന്ന വേല
താനം
  • രാഗം
  • പാട്ടു്
  • നൂൽ
  • പരപ്പു്, വിസ്തീർണ്ണം
താനവം
  • ചെറിയതു
  • മെലിഞ്ഞതു്
  • ‘ഹാസ്യപ്രഭാതാനവമാസസാദ’
താനൂരം
  • നീർച്ചുഴി
താനേ
  • തനിച്ചു്
  • താൻതന്നെ
താനേതന്നെ
  • തന്നത്താനെ
  • താൻതന്നെ
താന്നി
  • ഒരു വലിയ വൃക്ഷം
  • താന്നി – കാസം, അക്ഷിരോഗം, ചുമ, കൃമി, ഇക്കിൾ, വായുമുട്ടൽ, വക്ത്രരോഗം, ഒച്ചയടപ്പു്, മലബന്ധം, കഫരോഗം, രക്തദോഷം, ജരാനര ഇവയ്ക്കു നന്ന്. എണ്ണ തലമുടിയ്ക്കു നിറത്തേയും പുഷ്ടിയേയും ഉണ്ടാക്കും. മലത്തെ ഇളക്കും.
  • പര്യായപദങ്ങൾ:
    • വിഭീതകം
    • അക്ഷം
    • തുഷം
    • കർഷഫലം
    • ഭൂതാവാസം
    • കലിദ്രുമം.
താന്നിക്കാ
  • താന്നിവൃക്ഷത്തിന്റെ കായ്
താപജ്ജ്വരം
  • ഉഷ്ണജ്ജ്വരം
താപത്യൻ
  • തപതിയുടെ കുലത്തിൽ ജനിച്ചവൻ
  • ഭീമൻ
  • ചന്ദ്രവംശരാജാക്കന്മാരിൽ സംവരണനെന്നു ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു സൂര്യപുത്രിയായ തപതി. തപതിയുടെ പുത്രൻ കുരു.
  • ‘താപത്യാ സമുപഗതാസ്തപസ്വിവർഗ്ഗാഃ’
    — കിമ്മീരവധം കഥകളി
    .
  • അർജ്ജുനൻ
  • തപതിയുടെ പിൻഗാമി
താപത്രയം
  • ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം ഇവ മൂന്നും
  • ആദ്ധ്യാത്മികം – ആത്മാവിനെ സംബന്ധിച്ചുള്ള ദുഃഖം, ആധിഭൗതികം – പഞ്ചഭൂതങ്ങളെ സംബന്ധിച്ചുള്ള ദുഃഖം, ആധിദൈവികം – ദൈവികമായ ദുഃഖം, ദൈവത്തിങ്കൽ നിന്നുണ്ടാകുന്ന ദുഃഖം.
  • അനക്ഷരസംഭാഷണം, ദുഷ്പ്രഭുസേവനം, ലംബപയോധരാലിംഗനം ഇവ 3-ഉം പ്രാപഞ്ചികതാപത്രയങ്ങളാകുന്നു
താപനൻ
  • സൂര്യൻ
  • (‘തപനസ്താപാനാരവിഃ’ എന്നു സംസാരാവർത്തം)
താപനം
  • ചേരുമരം
താപം
  • ദുഃഖം
  • ഉഷ്ണം, ചൂടു്
താപശമനകരചതുഷ്ടയം
  • ഈശ്വരപൂജ
  • ബുദ്ധിമാന്മാരെ അനുസരിക്ക
  • വിദ്വാന്മാരെ ബഹുമാനിക്ക
  • പാപകർമ്മങ്ങളെ വെറുക്കുക ഇവ നാലും
താപസതരു, താപസമുദ്രം
  • ഓടമരം
  • താപസന്മാരുടെ വൃക്ഷം എന്നർത്ഥം. [ഇതു വാസ്തവത്തിൽ ലതാസ്വരൂപമാണ്. ഓടവള്ളി എന്നുപറയാറുമുണ്ടു്. ഇതിന്റെ ഫലത്തെ താപസന്മാർ ഭക്ഷിക്കുന്നു. എണ്ണയും മറ്റും കൂടി അവർ ഉപയോഗിക്കുന്നുണ്ടു്.
താപസൻ
  • മഹർഷി
  • ബ്രഹ്മചര്യാദിവിഹിതതപസ്സുള്ളവൻ
  • പര്യായപദങ്ങൾ:
    • തപസ്വീ
    • പാരികാംക്ഷി.
താപസപത്ര(ക)ം
  • മക്കിപ്പൂവു്
താപസം
  • കൊക്കു്
താപസീ
  • തപസ്സുചെയ്യുന്ന സ്ത്രീ
താപസപ്രിയ
  • മുന്തിരി
താപസപ്രിയം
  • മുരൾമരം
താപിഞ്ഛം
  • പച്ചിലമരം
  • വെയിലിൽ തളർന്നു വരുന്നവനെ തണലിൽ ഇരുത്തി രക്ഷിക്കുന്നത് എന്നർത്ഥം. താപിച്ഛം, താപിഞ്ജം ഇങ്ങിനെയും പാഠം കാണുന്നു. [മലയാളത്തിൽ ‘താപിഞ്ഛം’ എന്ന പ്രയോഗമാണ് ഉത്തമം. പണ്ടേയുള്ള നടപ്പും അപ്രകാരമാകുന്നു.
താപ്പ്
  • ഒരളവു്
  • ലാഭം
  • ഭാഗ്യം
  • സുഖം
താപ്പാകുന്നു
  • ലഭിക്കുന്നു
  • സകര്‍മ്മകക്രിയ:താപ്പാക്കുന്നു.
താപ്പാക്കുന്നു
  • കാട്ടാനയെ ഇണക്കുന്നതിനു നാട്ടാനയെ കൂടെ കെട്ടുന്നു
താപ്പാന
  • കാട്ടാനയെ കുഴിയിൽനിന്നു കേറ്റുന്ന നാട്ടാന
  • ശേഷിയുള്ളവൻ
താപ്പിടി, താൾപ്പിടി
  • കാലാ(യ്)പെറുക്കുക
  • ഇരുമണിപെറുക്കുക
താപ്പുകാണുന്നു
  • അളവു പരീക്ഷിക്കുന്നു
താപ്പുകൂടുന്നു
  • ലഭിക്കുന്നു
  • സകര്‍മ്മകക്രിയ:താപ്പുകൂട്ടുന്നു.
താപ്പുനോക്കുന്നു
  • അളവു പരീക്ഷിക്കുന്നു
താപ്യം
  • മാക്കീരക്കല്ല്
താമര
  • വെള്ളത്തിലുണ്ടാകുന്ന ഒരുമാതിരി ചെടി
  • താമരയുടെ പൂവ് കഫം, രക്തദോഷം, പിത്തം, ഭ്രമം, ശ്രമം, വിഷം, തണ്ണീർദാഹം, നേത്രരോഗം, ഛർദ്ദി മുതലായവക്കു നന്നു്. തമിഴിൽ – താമരൈ. ഇംഗ്ലീഷിൽ – Lotus ലോട്ടസ്. താമരക്കിഴങ്ങ്–ഇതിനു താമരവളയത്തിന്റെ ഗുണം തന്നെ. വിശേഷിച്ചു കഫത്തിനും ചുമക്കും നന്ന്. വിഷ്ടംഭത്തെ ചെയ്യും.
  • താമരത്തണ്ടു് – നാളം. താമരക്കുരു – പിത്തം, ഛർദ്ദി, രക്തദോഷം ഇവക്കു നന്നു്. മലത്തെ പിടിപ്പിക്കും. രുചികരമാണു്. ബലം, വാതകഫങ്ങൾ ഇവയെ വർദ്ധിപ്പിക്കും. വിഷ്ടംഭത്തെ ചെയ്യും. ഗർഭസ്ഥാപനകരമാണു്. സംസ്കൃതം: പത്മബീജം.ഇംഗ്ലീഷ്: Seed of the lotus സീഡ് ആഫ് ദി ലോട്ടസ്.
  • പര്യായപദങ്ങൾ:
    • കരഹാടം
    • ശിഫാകന്ദം.
താമരക്കിളി
  • ഒരു പക്ഷി
  • ഈ പക്ഷി മിക്കവാറും താമരയിലയിൽ ശയിക്ക ഹേതുവായിട്ടു് ‘താമരക്കിളി’ എന്ന പേരുണ്ടായി. ഇതിന്റെ മാംസം – വാതം, രക്തദോഷം, പിത്തം ഇവക്കു നന്നു്. മലമൂത്രങ്ങളെ പുറത്തു കളയും. സംസ്കൃതം: പുഷ്കരശായിക.
താമരക്കുളം
  • താമരയുള്ള പൊയ്ക
താമരക്കോഴി
  • വെള്ളത്തിൽ സഞ്ചിക്കുന്ന ഒരു പക്ഷി
താമരനൂൽ
  • താമരത്തണ്ടിന്നകത്തുള്ള നൂൽ
താമരപ്പൂമകൾ
  • ലക്ഷ്മിദേവി
  • ‘താമരപ്പൂമകളായ കോമളപ്പെണ്മണിയുടെ’
    — കുചേലവൃത്തം വഞ്ചിപ്പാട്ടു്
    .
താമരപ്പൂവു്
  • വെള്ളത്തിലുണ്ടാകുന്ന ഒരുമാതിരി പൂവു്
  • പര്യായപദങ്ങൾ:
    • പത്മം
    • നളിനം
    • അരവിന്ദം
    • മഹോൽപലം
    • സഹസ്രപത്രം
    • കമലം
    • ശതപത്രം
    • കുശേശയം
    • പങ്കേരുഹം
    • താമരസം
    • സാരസം
    • സരസീരുഹം
    • ബിസപ്രസൂനം
    • രാജീവം
    • പുഷ്കരം
    • അംഭോരുഹം.
താമരപ്പൊയ്ക
  • താമരയുള്ള പൊയ്ക
  • ആദ്യത്തെ രണ്ടും വിസ്തീർണ്ണവും അഗാധവും അകൃത്രിമവുമായിരിക്കും. പിന്നത്തെ മൂന്നും കൃത്രിമമായ പൊയ്ക. താമരപ്പൊയ്കയിലെ വെള്ളം കഫം, രക്തദോഷം, പിത്തം, വിഷം, ഛർദ്ദി, മൂത്രകൃഛ്റം, കൃമി, മെലിവ്, ചുഴൽച്ച, സർവാംഗസന്താപം ഇവക്കു നന്ന്. വിഷ്ടംഭത്തെ ഉണ്ടാക്കും. വാതത്തെ വർദ്ധിപ്പിക്കും. സ്തനദാർഢ്യകരമാകുന്നു. സംസ്കൃതം: പദ്മിനി. തമിഴ്: താമരൈക്കുളം. ഇംഗ്ലീഷ്: A pond abounding in lotuses ഏ പോണ്ഡ് എബോണ്ഡിങ് ഇൻ ലോട്ടസെസ്.
  • പര്യായപദങ്ങൾ:
    • പത്മാകരം
    • തടാകം
    • കാസാരം
    • സരസീ
    • സരസ്സ്.
താമരം
  • ജലം
  • നെയ്
  • ‘താമരംഘൃതമർണ്ണശ്ച’
    — രുദ്രനിഘണ്ടു
    .
താമരമുള്ള്
  • ഒരുവക അർശസ്സു്
  • ചർമ്മകീലാ എന്നതു നോക്കുക.
താമരയല്ലീ
  • താമരയുടെ അകത്തുള്ള അല്ലി
  • ഇതു തണ്ണീർദാഹം, പിത്തം, കഫം, വീക്കം, വിഷം, രക്താർശസ്സ്, സർവാംഗസന്താപം ഇവയെ നശിപ്പിക്കും. രുചികരമാണ്. മലത്തേ പിടിപ്പിക്കും. സംസ്കൃതം: കിഞ്ജല്കം. ഇംഗ്ലീഷ്: ഫിലമെന്റു് ആഫ് ലോട്ടസ് Filament of lotus.
താമരവളയം
  • താമരയുടെ തണ്ടു്
  • പിത്തം, ജ്വരം, രക്തദോഷം, മൂത്രകൃഛ്റം, സർവാംഗസന്താപം, ഛർദ്ദി, നേത്രരോഗം ഇവയ്ക്കു നന്നു്. മുലപ്പാൽ അധികമാക്കും. മുടിക്കു കൊള്ളാം. വിഷ്ടംഭിയാണു്. മലത്തെ പിടിപ്പിക്കും വാതകഫശുക്രങ്ങളെ വർദ്ധിപ്പിക്കും ഇംഗ്ലീഷ്: The fibrous root of a lotus ദി ഫൈബ്രസ് റൂട്ട് ആഫ് എ ലോട്ടസ്.
  • പര്യായപദങ്ങൾ:
    • മൃണാളം
    • ബിസം.
താമരസം
  • താമര
  • തമ്യത്തുകളാൽ (തളർന്നവരാൽ) രുചിക്കപ്പെടുന്നതു്, താമരം = ജലം. ജലത്തിൽ ഉറങ്ങുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം വണ്ടുകളാൽ രുചിക്കപ്പെടുന്നതെന്നുമാകാം
  • പൊന്നു്
  • ചെമ്പു്
  • ലളിതപദം
  • എന്ന വൃത്തത്തിന്റെ മറ്റൊരുപേർ.
താമരസാക്ഷ
  • വിശേഷണം:
  • താമരപ്പൂപോലെ കണ്ണുള്ള
താമരസാക്ഷൻ
  • വിഷ്ണു
  • ‘താമരസാക്ഷന്റെ മെത്തേടെതാഴത്തു’
    — കല്യാണസൗഗന്ധികം തുള്ളൽ
    .
താമലകി
  • ഒരു പച്ചമരുന്നു്
  • കിഴുകാനെല്ലി
  • കീഴാനെല്ലി
  • തമിഴിൽ – അവനെല്ലി. ചെറിയനെല്ലി എന്നർത്ഥം.
താമസ
  • വിശേഷണം:
  • മൂഢതയുള്ള
താമസൻ
  • മൂഢൻ
  • ‘താമസനൊക്കെയടക്കിനാനശ്രമം’
    — ഭാഗവതം
    .
താമസം
  • പച്ചില
  • പാമ്പു്
  • ഊമൻ
താമസം
  • നേരമായിപ്പോക, താമസിക്കുക (സംസ്കൃതം:)
  • മൂഢത
  • മടി
  • കോപം
താമസശീല
  • വിശേഷണം:
  • മൂഢഭാവമുള്ള
താമസി
  • ഇരുട്ടു് അധികമായ രാത്രി
  • ദുർഗ്ഗാ
  • നിര്യതിയുടെ ഭാര്യ
  • പര്യായപദങ്ങൾ:
    • തമിസ്രം.
താമസിക്കുന്നു
  • നേരം കൂടിപ്പോകുന്നു
  • പാർക്കുന്നു
  • സമയം തെറ്റിക്കുന്നു
  • ചെയ്യാൻ മടിച്ചിരിക്കുന്നു
  • സകര്‍മ്മകക്രിയ:താമസിപ്പിക്കുന്നു.
താമിസ്രം
  • ഇരുട്ടുള്ള നരകം
  • ‘താമിസ്രപ്രായേകിടന്നുഴലും ചിരകാലം’
    — ഭാഗവതം
    .
താംബൂലചവർണം
  • വെറ്റിലതീറ്റി
താംബൂലപേടികം
  • വെറ്റിലപ്പെട്ടി
താംബൂല
  • വെറ്റില
താംബൂലവല്ലി, താംബൂലവള്ളി
  • വെറ്റിലക്കൊടി
താംബൂലി
  • വെറ്റിലക്കൊടി
  • മനുഷ്യന്നു തളർച്ചയേയും ആസക്തിയേയും ചെയ്യുന്നതു എന്നർത്ഥം.
താംബൂലികൻ
  • വെറ്റിലവില്ക്കുന്നവൻ
താമ്ര
  • വിശേഷണം:
  • ചെമ്പുനിറമായ
  • ചെമ്പിച്ച
  • അല്പം ചെമന്ന
താമ്രകണ്ടക
  • ചെങ്കരിങ്ങാലി
താമ്രകം
  • ചെമ്പു്
  • ആഗ്രഹിക്കപ്പെടുന്നതു് എന്നർത്ഥം. താമ്രം എന്നു മാത്രമായാലും മതി.
താമ്രകർണ്ണി
  • വരുണന്റെ ആനയുടെ പിടി
  • ചെമ്പുനിറമുള്ള ചെവികൾ ഉള്ളതു് എന്നർത്ഥം.
താമ്രകട്ടകൻ
  • ചെമ്പുകൊട്ടി
  • ചെമ്പുമുറിക്കുന്നവൻ എന്നർത്ഥം.
താമ്രകേശാ
  • വിശേഷണം:
  • ചെമ്പിച്ച തലമുടിയുള്ള
താമ്രകേശം
  • ചെമ്പിച്ച തലമുടി
താമ്രഗർഭം
  • തുത്ഥാഞ്ജനം
താമ്രചൂഡം
  • കോഴി, പൂവൻകോഴി
  • തലയിൽ ചെമന്ന പൂവുള്ളതു് എന്നർത്ഥം.
  • കക്കരവൃക്ഷം
താമ്രത്രപുജം
  • വെള്ളോടു്
താമ്രദ്വീപം
  • ലങ്ക
താമ്രദ്രു
  • രക്തചന്ദനം
താമ്രപത്രം
  • ചെമ്പുതകിടു്
  • തണ്ടൻചീര
  • മുളംപ്ലാശു്
താമ്രപുഷ്പം
  • കാട്ടുചെമ്പകം
താമ്രപുഷ്പാ
  • പാതിരി
താമ്രപുഷ്പികാ
  • നാല്ക്കൊപ്പക്കൊന്ന
താമ്രഭസ്മം
  • ചെമ്പു പുടംവെച്ചു് എടുത്തപൊടി
താമ്രം
  • ചെമ്പു്
  • ചെമ്പുനിറം, ചെമപ്പു്
താമ്രമൂല
  • മുക്കുറ്റി
  • ചെങ്കൊടിത്തൂവ
താമ്രവല്ലി
  • ഒരുവക വള്ളി, ചെവ്വള്ളി
  • (ചെമ്പ്രാവള്ളി എന്നുചിലർ). ചിത്രകൂടദേശത്തിൽ താമ്രവല്ലി എന്നു പറഞ്ഞുവരുന്നു. കഫം, മുഖരോഗം, കണ്ഠരോഗം ഇവയ്ക്കു നന്നു്. ഇതു ശ്രോതസ്സുകളിൽ തടഞ്ഞിരിക്കുന്ന കഫത്തെ പുറത്തുകളയും.
  • മഞ്ചട്ടി
താമ്രവീജം
  • മുതിര
താമ്രവൃക്ഷം
  • രക്തചന്ദനമരം
  • മുതിര
താമ്രശാസനങ്ങൾ
  • ചെമ്പുപട്ടയങ്ങൾ
  • (ഒരു മാതൃക.) 2-ആം നമ്പർ ചെമ്പുപട്ടയം. ഇതു കലിവർഷം 3381-നു ക്രിസ്തുവർഷം 28൦-ൽ എഴുതിയതാകുന്നു. സ്ഥാണുരവിഗുപ്തപെരുമാൾ തിരുവിതാംകൂറിലെയും കൊച്ചിയിലേയും കൃസ്ത്യാനികൾക്കുവേണ്ടി ‘മരുവാൻ സാപ്പിർഐസൊ’ എന്ന ആളിന്റെ പേർക്കു കൊടുത്തിട്ടുള്ള പട്ടയമാണു്. അഞ്ചുകുടി എന്ന സ്ഥലവും 72 വീട്ടുപേരും (സ്ഥാനമാനങ്ങൾ) നാലുകുടി തീയരയും, എട്ടുകുടി ഈഴവ രയും, ഒരുകുടി വണ്ണാനയും, തെങ്ങിൽ കയറുന്നതിനും ഉപ്പിനും ഉള്ള കരവും ആനക്കാർ കൊടുക്കവേണ്ടും കരവും ആറ്റിൽനിന്നും സ്വർണ്ണം അരിച്ചെടുക്കുന്നതിനുള്ള കരവും മറ്റും പള്ളിവകക്കു കൊടുത്തിരിക്കുന്നു എന്നാണു ഈ പട്ടയത്തിന്റെ സാരം. ഇതിൽ ഇരുപതു വകുപ്പുകൾ ഉണ്ടു്. 9-ആം വകുപ്പിൽ ഒരു ഭാഗം താഴെ ചേർക്കുന്നു. ‘നാലു വാതിലകത്തും വിളക്കും പൂമിയാക കാരാൺമൈ കൊടുക്കുമെടുത്തും കൊപ്പതവാരം അഞ്ചു വർണ്ണവും മണിക്കിരാമവും കൊൾവതാക’.
താമ്രശിഖം, താമ്രശിഖി
  • കോഴി
താമ്രസാര(ക)ം
  • രക്തചന്ദനം
താമ്രസാരകം
  • കരിങ്ങാലി
താമ്രസാരികം
  • രക്തചന്ദനം
  • ചെങ്കരിങ്ങാലി
താമ്രസിന്ദൂരം
  • ചെമ്പു നീറ്റിയ ഭസ്മം
  • താമ്രഭസ്മം
താമ്രാ
  • മലന്തിപ്പലി
  • താമ്രവല്ലി
  • ചെമന്ന കുന്നി
താമ്രാക്ഷ
  • വിശേഷണം:
  • ചെമന്ന കണ്ണുള്ള
താമ്രാക്ഷം
  • കുയിൽ
താമ്രാക്ഷി
  • ചെമന്ന കണ്ണുള്ളവൾ
  • കുയിൽപ്പേട
താമ്രാധര
  • ചെമന്ന ചൊടിയുള്ള
  • സൗന്ദര്യമുള്ള
താമ്രാഭം
  • രക്തചന്ദനം
താമ്രാർദ്ധം
  • വെള്ളോടു്
താമ്രാശ്മാ
  • മാണിക്യം
താമ്രിക
  • വിശേഷണം:
  • ചെമ്പുകൊണ്ടുള്ള
താമ്രിക
  • ചെമന്ന കുന്നി
താമ്രികൻ
  • ചെമ്പുകൊണ്ടു പണിയുന്ന ഒരു ജാതിക്കാരൻ
  • ചെമ്പുകൊട്ടി
താമ്യത്തു്
  • വിശേഷണം:
  • ഖേദമുള്ള
  • ‘ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം’
    — കിമ്മീരവധം കഥകളി
    .
തായ്ക്കിഴവി
  • കൂട്ടിക്കൊടുക്കുന്നവൾ
  • ഗണേരുക
  • A bawd.
തായ്ക്കോട്ട
  • കോട്ടയ്ക്കകം
  • രാജധാനി
തായ്പുര
  • ഭവനത്തിന്റെ അറക്കെട്ടു്
  • അകത്തേമുറി
തായ്മരം
  • നില്ക്കുന്ന മരത്തിന്റെ ചുവടു മുതൽ കൊമ്പുവരെയുള്ള തടി
തായ്വഴി, താവഴി
  • അമ്മവഴിക്കുള്ള കുടുംബശാഖ
തായ്
  • അമ്മ
തായനം
  • വർദ്ധനം
തായം
  • ഒരുമാതിരി ചൂതുകളി
തായാടുന്നു
  • കളിക്കുന്നു
  • കൊള്ളയിടുന്നു
തായാട്ടു്
  • ദുഷ്ടത
  • നിന്ദ
  • കള്ളം
  • തണ്ടുതപ്പിത്തം
  • ‘തായാട്ടുകാട്ടുന്നശിശുക്കളെത്താൻ
    താഡിച്ചു ശിക്ഷിച്ചുവളർക്കവേണം’
    — ശ്രീകൃഷ്ണചരിതം
  • തന്റേടം
തായാട്ടം
  • കളി
  • കൊള്ള
തായു
  • കള്ളൻ
  • വേദത്തിൽ പ്രയോഗം.
താരു്
  • നൂലുണ്ട
  • പുഷ്പം
താര
  • വിശേഷണം:
  • അത്യുച്ചമായ
  • ഭംഗിയുള്ള
താരക
  • നക്ഷത്രം
  • രാത്രിയുടെ പോക്കറിയിക്കുന്നതു്, തോണിക്കാർ കൊണ്ടു കടക്കുന്നതു് ഇങ്ങിനെ അർത്ഥം.
  • കണ്ണിന്റെ കൃഷ്ണമണി
  • തമസ്സിനെ കടക്കുന്നതു് എന്നർത്ഥം.
  • ചെറിയ കാട്ടുവെള്ളരി
  • ദേവതാളി
  • മുത്തു്
  • ബൃഹസ്പതിയുടെ ഭാര്യ (താര)
താരക
  • വിശേഷണം:
  • രക്ഷിക്കുന്ന
  • അക്കരെക്കടത്തുന്ന
താരകജിത്തു്
  • സുബ്രഹ്മണ്യൻ താരകാസുരനെ ജയിച്ചവൻ എന്നർത്ഥം
താരകൻ
  • ഒരസുരൻ
  • താരകനെ സുബ്രഹ്മണ്യൻ കൊന്നു താരകാസുരൻ വജ്രാംഗന്റെയും വജ്രാംഗിയുടെയും പുത്രനാണു്. കഠിനമായ തപസ്സുചെയ്തു് ഇയ്യാൾ ബ്രഹ്മാവിനെ തൃപ്തനാക്കി. ഈ തപസ്സു പാരിയാത്രപർവതത്തിലായിരുന്നു. ഏഴുദിവസംചെന്ന ഒരു കുഞ്ഞു് ഒഴിഞ്ഞു മറ്റാരുംതന്നെ കൊല്ലരുതെന്നു താരകൻ വരംവാങ്ങി. താരകന്റെ ഉപദ്രവം സഹിക്കാഞ്ഞു ദേവന്മാർ രക്ഷക്കു ബ്രഹ്മാവിനോടപേക്ഷിക്കയുണ്ടായി. ശിവന്റെ മകനേ താരകനെ വധിപ്പാൻ കഴിയൂ എന്നു് അദ്ദേഹം മറുപടി പറഞ്ഞു. ഒടുവിൽ ശിവന്റെ പുത്രനായ കാർത്തികേയൻ ജനിക്കയും ജനിച്ചു ഏഴുദിവസത്തിനകം താരകനെ കൊല്ലുകയും ചെയ്തു. താരകനും വിഷ്ണുവുമായുള്ള യുദ്ധത്തിൽ വിഷ്ണുപ്രയോഗിച്ച സുദർശനചക്രം താരകന്റെ കഴുത്തു് മുറിക്കുന്നതിനു പകരം അവന്റെ കണ്ഠത്തിൽ ഒരാഭരണമായിത്തീർന്നു.
  • രക്ഷിക്കുന്നവൻ
  • ചുക്കാൻ പിടിക്കുന്നവൻ
താരകബ്രഹ്മം
  • എല്ലാത്തിനും ആധാരമായ ബ്രഹ്മം
  • ദൈവം
താരകം
  • കണ്ണു
  • മന്ത്രം
താരകം, താരകാ
  • കൃഷ്ണമണി
താരകാമയം
  • താര(ക)യെ സംബന്ധിച്ചുണ്ടായ ദേവാസുരയുദ്ധം
താരകാരി
  • സുബ്രഹ്മണ്യൻ
  • താരകൻ എന്ന അസുരന്റെ ശത്രു എന്നർത്ഥം.
താരകിണി
  • നക്ഷത്രങ്ങൾ അധികമുള്ള ദിവസം
താരകിത
  • വിശേഷണം:
  • നക്ഷത്രമുള്ള
താരജീവനം
  • സ്വർണ്ണം
താരണം
  • ചങ്ങാടം
താരണി
  • വിശേഷണം:
  • പൂവണിഞ്ഞു
  • ‘താരണിമാതുജാനകി’
    — രാമചരിതം
    .
താരൽ
  • ചങ്ങാടം
താരമണ്ഡുലം
  • വെളുത്തചോളം
താരതമ്മ്യം
  • വലിപ്പച്ചെറുപ്പം
  • അവസ്ഥ
  • സ്ഥിതി
താരൻ
  • വിഷ്ണു
  • ശിവൻ
താരപുഷ്പം
  • കുരുക്കുത്തിമുല്ല
താരമ്പൻ
  • കാമദേവൻ
  • താര് (പുഷ്പം) അമ്പു (അസ്ത്രം) ആയിട്ടുള്ളവൻ.
താരം
  • അത്യുച്ചമായ ശബ്ദം
  • അന്യശബ്ദങ്ങളെക്കാൾ മുൻകടന്നു നിൽക്കുന്നതെന്നർത്ഥം.
  • നല്ലമുത്തു്, മുത്തുരത്നത്തിന്റെ നിർമ്മലത
  • മാലിന്യത്തെ കളയുക എന്നർത്ഥം.
  • അക്കരെ കടക്കുക
  • വെള്ളി
  • ഒരു നാണയം
  • നക്ഷത്രം
  • തോണിക്കാർക്കു ദിക്കും സമയവും അറിഞ്ഞു തിരിപ്പാൻ (തോണി നടത്താൻ) ഹേതുവായതെന്നർത്ഥം. രാത്രിയുടെ പോക്കറിയുന്നതെന്നുമാവാം.
  • നദിയുടെകര
  • കണ്മണി
താരം
  • ദാരങ്ങൾ
  • ഭാര്യ. (പ്രാചീനമലയാളം:)
താരം
  • വിശേഷണം:
  • അത്യുച്ചമായ
  • ‘താരമാം സ്വരമോടേവമോതിനാൻ’
    — കേശവീയം
    .
  • നിർമ്മലമായ
  • ‘താരംഹാരമുരസ്സിലും’
    — അമരുകശതകം
    .
താരളം
  • ചാഞ്ചല്യം
താരാ, താരക
  • ഒരു വാനരസ്ത്രീ, ബാലിയുടെ ഭാര്യ
  • അംഗദന്റെ അമ്മ, ബാലി മരിച്ചതിന്റെ ശേഷം താര ബാലിയുടെ അനുജനായ സുഗ്രീവനെ ഭർത്താവാക്കി.
  • നക്ഷത്രം
  • തൂക്കുന്ന പടി
  • കാലുചവിട്ടിയ പാടു്
  • വാളിന്റെ മൂർച്ച
  • ചവിട്ടിയ വഴി
  • ബൃഹസ്പതിയുടെ ഭാര്യ. താരക എന്നും പറയും
  • ഹരിചന്ദ്രന്റെ ഭാര്യ, രോഹിദാസന്റെ അമ്മ താരാമതി എന്നും വിളിക്കും
  • ബൃഹസ്പതിയുടെ ഭാര്യയായ താരയെ ചന്ദ്രൻ അപഹരിക്കയാൽ ഘോരമായ ദേവാസുരയുദ്ധം ഉണ്ടായി. ബ്രഹ്മാവു സമാധാനപ്പെടുത്തി താരയെ ബൃഹസ്പതിക്കു തിരിയെകൊടുപ്പിച്ചു. താരയിൽ ചന്ദ്രനുണ്ടായ പുത്രനത്രേ ബുധൻ.
താരാ
  • ചീഡാദേവതാരം
  • മുത്തു്
താരാഗണം
  • നക്ഷത്രക്കൂട്ടം
താരാടുക
  • കുട്ടികളെ പാട്ടുചൊല്ലി ഉറക്കുക
  • താരാട്ടം
  • ആരാട്ടം
താരാട്ടം
  • ലാളനം
താരാട്ടു
  • കുഞ്ഞുങ്ങളെ ഉറക്കുന്നതിനു ചൊല്ലുന്ന ഒരുവക പാട്ടു്
താരാട്ടുന്നു
  • ലാളിക്കുന്നു
  • കുഞ്ഞുങ്ങളെ ഒരു വക പാട്ടുചൊല്ലി ഉറക്കുന്നു
താരാധിപൻ
  • ചന്ദ്രൻ
  • ബാലി
  • ബൃഹസ്പതി
  • സുഗ്രീവൻ
  • ശിവൻ
താരാപഥം
  • നക്ഷത്രമാർഗ്ഗം
  • ആകാശം
താരഭൂഷാ
  • രാത്രി
താരാഭ്ര
  • കർപ്പൂരം
താരായണം
  • പരിശുദ്ധമായ അത്തിവൃക്ഷം
താരാർ
  • വിശേഷണം:
  • പൂനിറഞ്ഞിരിക്കുന്ന
താരാർ പൊഴിൽ
  • (മാർ) പുഷ്പങ്ങളെ കൊണ്ടു (ആർ) നിറഞ്ഞ (പൊഴിൽ) പൊയ്ക
  • ‘താരാർപൊഴിലിതിലെങ്ങുമുഴന്നേ’
    — കണ്ണശ്ശരാമായണം കിഷ്കിന്ധാകാണ്ഡം
    .
  • ‘ആർ’ എന്ന പദത്തിനു നിറഞ്ഞ, സൂക്ഷ്മമായ, അപൂർവമായ ഇങ്ങിനെ പല അർത്ഥങ്ങൾ ഉണ്ടു്.
താരാർബാണൻ
  • പുഷ്പബാണൻ
  • കാമദേവൻ
താരാർമകൾ
  • ലക്ഷ്മീദേവി. പൂമകൾ എന്നർത്ഥം
താരാർമാതു്
  • ലക്ഷ്മി
  • ഇവിടത്തെ ‘ആർ’ എന്നതിനു തിങ്ങിയിരിക്ക എന്നർത്ഥം.
താരി
  • താളം
  • സഹായം
  • സഖിത്വം
  • അനുസരണം
താരിത്തന്വീ
  • ലക്ഷ്മീദേവി
താരിപ്പു്
  • ചരക്കുകളുടെ നിരക്കു്
താരുണ
  • വിശേഷണം:
  • യൗവ്വനമുള്ള
താരുണ്ണി
  • പൂമകൾ
  • ബ്രഹ്മാവു്
താരുണ്യം
  • യൗവ്വനാവസ്ഥ
  • തരുണന്റെ ഭാവം എന്നർത്ഥം.
  • പുതുമ
താരേയൻ
  • ബാലിയുടെ പുത്രനായ ഒരു കുരങ്ങു്
  • അംഗദൻ
  • താര എന്നവളിൽ ഉണ്ടായവനെന്നർത്ഥം.
താർ
  • പുഷ്പം, പൂവു്
  • നൂലുണ്ട
  • തമിഴിൽ – മാല. (പ്രാചീനമലയാളം:)
താർകുഴലാൾ
  • പുഷ്പങ്ങൾ ധരിക്കുന്ന തലമുടിയോടുകൂടിയവൾ
താർക്കാണി
  • സാക്ഷി
താർക്കികൻ
  • തർക്കശാസ്ത്രക്കാരൻ
താർക്ഷി
  • പാതാളഗരുഡക്കൊടി
താർക്ഷ്യൻ
  • ഗരുഡൻ
  • കശ്യപമുനിയുടെ പുത്രൻ എന്നർത്ഥം.
    തൃക്ഷൻ എന്ന മുനിയുടെ കുലത്തിൽ ജനിക്കയാൽ കശ്യപനെ താർക്ഷ്യൻ എന്നു വിളിക്കുന്നു. താർക്ഷ്യശബ്ദത്തിൽ നിന്നു അപര്യപ്രത്യയം വെച്ചാലും താർക്ഷ്യഃ എന്നത്രേ രൂപം.
  • കുതിര
  • ‘താർക്ഷ്യാർപ്പിതാംഘ്രേസ്തവതാർക്ഷ്യഏഷ
    ചിക്ഷേപവക്ഷോഭുവിനഃമപാദം’
    — നാരായണീയം
  • അരുണൻ
  • ശിവൻ
താർക്ഷ്യം
  • ഒരങ്ങാടിമരുന്നു്, മാക്കീരക്കല്ലു്
  • കുതിര
  • കഴുകൻ
  • മരുതു്
  • പാമ്പു്
  • വണ്ടി
  • സ്വർണ്ണം
  • വിഷമിറക്കുന്നതിനുള്ള ഒരു മരുന്നു്
താർക്ഷ്യനാഥൻ
  • പരുന്തു്
താർക്ഷ്യശൈല
  • മാക്കീരക്കല്ലു്
താർണ്ണ
  • വിശേഷണം:
  • തൃണംകൊണ്ടുണ്ടാക്കിയ
  • ‘താർണ്ണപർണ്ണങ്ങൾ ഭുജിക്കുംയഥാപിതാൻ’
    — ഭാഗവതം
    .
താർണ്ണം
  • തൃണംകൊണ്ടുണ്ടാക്കിയ സർപ്പം
താർതാവൽ, താറുതാവൽ
  • ഒരു പച്ചമരുന്നു്
  • കുടലുചുരുക്കി
  • വാതം, പിത്തം, ജരാവ്യാധി, അജീർണ്ണം, ഗുല്മം ഇവക്കു നന്നു്. അഗ്നിവർദ്ധനകരമാണു്. വെളുപ്പും കറുപ്പും രണ്ടു വിധമുണ്ടു്. വെളുത്തതു രസായനത്തിൽ ശ്രേഷ്ഠം. സംസ്കൃതം: വസുകം. തമിഴ്: നത്തൈച്ചൂരി.
താർതാവലരി
  • ഒരങ്ങാടിമരുന്നു്
താർതീയം
  • മൂന്നാംഭാഗം
താർത്തീയിക
  • വിശേഷണം:
  • മൂന്നാമത്തെ
താർപ്പൂട്ടൽ
  • കൂമ്പുക
താർപ്പൂട്ടുന്നു
  • കൂമ്പുന്നു
  • കൂടുന്നു
താർമകൾ
  • ലക്ഷ്മീദേവി
  • ‘താർമകൾക്കമ്പുള്ളതത്തേവരികൊടം’
    — രാമായണം
    .
താർമങ്ക
  • ലക്ഷ്മീദേവി
താർശരൻ
  • കാമദേവൻ
  • താരമ്പൻ
താലകന്ദം
  • നിലപ്പന
താലക
  • താഴു്
  • പൂട്ടു്
താലകേതു
  • ഭീഷ്മർ
താലജംഘൻ
  • ഹൈഹയവംശത്തിലേ അവന്തിരാജാവായ ജയദ്ധ്വജന്റെ പുത്രൻ താലജംഘകുലം സ്ഥാപിച്ചു
താലദ്ധ്വജൻ
  • ബലരാമൻ
താലപത്രം
  • കരിമ്പനയോല
  • കാതോല, സ്ത്രീകൾ ധരിക്കുന്ന പൊന്നോല മുതലായ കർണ്ണാഭരണം
  • പനയോല കൊണ്ടുണ്ടാക്കിയതെന്നർത്ഥം. പൊന്നു മുതലായവകൊണ്ടുണ്ടാക്കിയാലും ഈ പേർ തന്നെ.
താലപർണ്ണി
  • ചിറ്റീന്തൽ
  • മുരാമാഞ്ചി
  • കരിമ്പനപ്പട്ടയ്ക്കു സദൃശമായ ഇലകൾ ഉള്ളതെന്നർത്ഥം.
  • കാട്ടുശതകുപ്പ
താലപ്പൊലി
  • അനേകം സ്ത്രീകൾ ഒന്നുചേർന്നു ആഭരണങ്ങളും അണിഞ്ഞു് ഓരോ പാത്രത്തിൽ അരി
  • പൂക്കുല
  • പൂവു് ഇവയും ഇട്ടു വിളക്കും കൊളുത്തി വെച്ചു് എല്ലാവരും ഓരോന്നു കൈയിൽ പിടിച്ചു് കുരവയുമിട്ടു് ആർപ്പുവിളിയോടും വാദ്യഘോഷത്തോടും ക്ഷേത്രത്തെ ചുറ്റിവരുന്ന ഒരു കാഴ്ച
താലം
  • കരിമ്പന
  • ഉറച്ചുനിൽക്കുന്നതെന്നർത്ഥം.
  • കുടപ്പന
  • അരിതാരം
  • പിഞ്ഞാണം മുതലായ ചില പരന്ന പാത്രം
  • നടുവിരലും പെരുവിരലും കൂട്ടിവച്ച ചാൺ
  • താളം
  • ദുർഗ്ഗാദേവിയുടെ സിംഹാസനം
താലമൂലിക, താലമൂലി
  • ഒരു പച്ചമരുന്നു്
  • നിലപ്പന
  • കരിമ്പനയുടെ വേരിനു തുല്യമായ കിഴങ്ങുള്ളതെന്നർത്ഥം.
താലരേചനകൻ
  • കളിക്കാരൻ
താലലക്ഷണൻ
  • ബലരാമൻ
താലവൃന്ത(ക)ം
  • ആലവട്ടം
  • വീശുന്ന സാധനം
  • വിശറി
  • പുഷ്പത്തിന്റെ ഞെട്ടുപോലെ ഇതിന്റെ പിടി കരതലത്തിലുള്ളതിനാൽ ഈ പേർ വന്നു.
  • ‘അംഭോജച്ഛദതാലവൃന്തമതിനാലമ്പോടുവീശട്ടയോ’
    — അഭിജ്ഞാനശാകുന്തളം
    .
  • പര്യായപദങ്ങൾ:
    • വ്യജനം.
താലവ്യം
  • ‘ച
  • ശ’ ഈ എട്ടക്ഷരങ്ങൾക്കും കൂടെയുള്ള ഒരു പേർ. താലുവിൽനിന്നു ജനിക്കുന്നതുകൊണ്ടു് ഈപേർ വന്നു. താലു = അണ്ണാക്കു്. ‘ഇച്ചു യശാനാംതാലു’ എന്നു പാണിനി
താലവ്യസ്വരങ്ങൾ
  • (വ്യാകരണപ്രകാരം) അ
  • ഐ ഇവയാകുന്നു
താലാങ്കൻ
  • ബലഭദ്രൻ
  • (താലാ = കരിമ്പന. അങ്കം = അടയാളം.) കരിമ്പനയുടെ മാതിരിയിൽ കൊടിയടയാളമുള്ളവൻ എന്നർത്ഥം.
  • ശിവൻ
താലാങ്കം
  • പനയോല
താലാവചരൻ, താളാവചരൻ
  • ഒരുമാതിരി കളിക്കാരൻ
  • ആട്ടക്കാരൻ
താലി(ളീ)
  • കീഴാനെല്ലി
  • സ്ഥിരതയെ ചെയ്യുന്നതെന്നർത്ഥം.
താലി
  • വിവാഹത്തിൽ സ്ത്രീയുടെ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
  • സ്ത്രീകൾ സാധാരണ കെട്ടുന്ന മറെറാരുതരം ആഭരണം
താലികം
  • ഉള്ളംകൈ
  • കൈകൊട്ടു്
  • മുദ്രാ ബന്ധനം
താലികാ
  • നിലപ്പന
  • താമ്രവല്ലി
താലിതം
  • നിറംപിടിച്ചവസ്ത്രം
  • കെട്ടു്
  • കയറു്
  • വാദ്യം
താലിശം
  • പർവതം
താലീഭവം
  • ഒരങ്ങാടിമരുന്നു്
  • മാക്കീരക്കല്ലു്
താലീശപത്രീ
  • ഒരങ്ങാടിമരുന്നു്
താലീശം
  • താലീസവൃക്ഷം
താലീസപത്ര
  • കിഴുകാനെല്ലി
താലീസപത്രം
  • ഒരങ്ങാടിമരുന്നു്
  • ഒരു തരം വൃക്ഷത്തിന്റെ ഇല
  • ഇതു കഫം, വാതം, ചുമ, അരുചി, ക്ഷയം, വായുമുട്ടൽ, ഗുല്മം, അഗ്നിമാ ന്ദ്യം, ഛർദ്ദി, ഇക്കിൾ, ആമദോഷം ഇവക്കു നന്നു്. സ്വരത്തിനു കൊള്ളാം. വലുതും ചെറുതും രണ്ടുവിധമുണ്ടു്. ഗുണം രണ്ടിനും തുല്യംതന്നെ.തമിഴ്: താളിചപത്തിരി.
താലു
  • അണ്ണാക്കു്
  • തൊണ്ട
  • ഭുക്തശേഷം സ്ഥിതിചെയ്യുന്നേടം എന്നർത്ഥം.
താലുകണ്ടകം
  • ഒരു രോഗം
  • ബാലരോഗനിദാനത്തിൽ പെട്ടതു്.
  • ഇതു അണ്ണാക്കിലെ മാംസം കഫം കോപിക്കയാൽ ഉണ്ടാകുന്നതാണു്. താലുപ്രദേശത്തിലും ശിരസ്സിലും നിമ്നന്നതയുണ്ടാകും. അണ്ണാക്കു വീഴുകകൊണ്ടു കുട്ടി മുലകുടിക്കുക പ്രയാസം. മലം അയഞ്ഞുപോകും. വെള്ളദാഹം, കണ്ണിലും കഴുത്തിലും മുഖത്തിലും വേദന ഇവയുണ്ടാകും. തല പൊക്കാൻ പ്രയാസമായിരിക്കും. കുടിച്ച പാൽ ഛർദ്ദിക്കും.
താലുജിഹ്വം
  • മുതല
  • ചീങ്കണ്ണി
  • അണ്ണാക്കു്
താലുപാകം
  • ഒരു രോഗം
  • പിത്തം ഹേതുവായിട്ടു അണ്ണാക്കിൽ അതിഭയങ്കരമായ പഴുപ്പുണ്ടാകും.
താലുപുപ്പുടം
  • ഒരു രോഗം
  • കഫമേദസ്സുകൾ ഹേതുവായിട്ടു അണ്ണാക്കിൽ ലന്തക്കുരുപോലെയും വേദനയില്ലാതെയും നീരുണ്ടാകും.
താലുശോഷം
  • ഒരു രോഗം
  • വാതപിത്തങ്ങൾനിമിത്തം അണ്ണാക്കു ഉണങ്ങും. നുറുങ്ങുന്നു എന്നു തോന്നും. ഉഗ്രമായ ശ്വാസവും ഉണ്ടാകും.
താലൂക്കു്
  • മണ്ടപത്തുംവാതിൽ. അറബി:
താലൂരം
  • നീർച്ചുഴി
താലൂഷ(ക)ം
  • അണ്ണാക്കു്
താലോലം
  • ലാളനം
താലോലിക്കുന്നു
  • ലാളിക്കുന്നു
  • ഓമനിക്കുന്നു. (പ്രാചീനമലയാളം:)
താവക
  • വിശേഷണം:
  • നിന്നെ സംബന്ധിച്ച
താവകീന
  • വിശേഷണം:
  • നിന്നെ സംബന്ധിച്ച
താവടം
  • കഴുത്തില
  • കഴുത്തിലിടുന്ന ഒരാഭരണം, അയവായി കെട്ടുന്ന കണ്ഠാഭരണം, നീളമുള്ള മാല (ലലന്തിക). (പ്രാചീനമലയാളം:).
താവടി
  • ഭഗവതിയെ സംബന്ധിച്ച ഒരുത്സവം
താവന്തം
  • അവശ്യം സാധിക്കേണ്ടതു്
താവൽ
  • അത്രയും
  • യാവദ്ദത്തംതാവദേവാത്രഭുക്തം – യാവൽ ദത്തം താവൽ ഏവ അത്രഭുക്തം – എത്ര വിളമ്പിയോ അത്ര (അതു മുഴുവനും) ഉണ്ടു്.
താവൽ
  • അപ്പോൾ
  • ‘താവൽകല്പാന്തകാലോൽക്കട...’
  • വാക്യാലങ്കാരം
  • ‘ആസ്താംതാവദിയം...’
താവൽക്കാലം
  • അതുവരെ
താവൽപര്യന്തം
  • അതുവരെ
താവരം
  • ഞാൺ
താവലു്
  • നുറുക്കരി
താവലരി
  • നുറുക്കരി
താവളം
  • വഴിക്കാർക്കു ഇടയിൽ പാർപ്പാനുള്ള സ്ഥലം
  • വിശ്രമസ്ഥലം
  • ഇരിപ്പിടം. തണുപ്പുള്ള സ്ഥലം (പ്രാചീനമലയാളം:)
താവിഷം
  • സ്വർണ്ണം
  • കടൽ
താവീഷം
  • സമുദ്രം
  • സ്വർണ്ണം
  • സ്വർഗ്ഗം
താവുക
  • ചാടിക്കടക്കുക
  • ഉണ്ടാവുക, ഉണ്ടായിരിക്കുക
  • തടവുക
  • പരക്കുക
  • താഴുക
താവുരു
  • ഇടവംരാശി
താസ്കര്യൻ
  • കള്ളൻ
താസൂനം
  • ചണ
താൾ
  • താളു്
താളു്
  • ചെമ്പിന്റെ തണ്ടു്
  • കടലാസു്
താളകം
  • ഒരങ്ങാടിമരുന്നു
  • അരിതാരം
  • പൊന്നരിതാരം
താളക്കാരൻ
  • താളമുള്ളവൻ
  • കൈമണി കൊട്ടുന്നവൻ
താളക്കൂട്ടം
  • കൈമണി
താളക്കേടു്
  • താളപ്പിഴ
  • തരത്തെറ്റു്
താളടി
  • തണ്ടുപുല്ലു്
  • കൊയ്തകുറ്റി
  • കച്ചി
താളം
  • നൃത്തഗീതവാദ്യങ്ങളുടെ മാത്രാനിയമം
  • കൈമണി
  • അരിതാരം
  • കരിമ്പന
  • കൊട്ടുക
  • തള്ളവിരലും നടുവിരലും കൂട്ടി അളന്ന അളവു്
താളംപിഴക്ക
  • അബദ്ധത്തിൽ ചാടുക
  • സമയം തെറ്റുക
താളംമറിയുക
  • തരക്കേടുണ്ടാവുക
താളി
  • കരിമ്പന
  • തലയിലെ എണ്ണ
  • വിഴുക്കു കളയുന്നതിനുള്ള സാധനം. ഒരു ചെടി.
  • താളിയുടെ മാതിരികൾ എരിമത്താളി, ഞണ്ണന്താളി. എച്ചിത്താളി, കാട്ടുതാളി, കുറവന്താളി, കൈത്താളി, തിരുമുടിത്താളി, ദേവതാളി മുതലായവ.
താളിക്കുന്നു
  • കടുകുവറുക്കുന്നു
താളിപ്പു്
  • കടുകുവറുക്ക
താളിപ്പന
  • കുടപ്പന
താളിപ്പുല്ലു്
  • ഒരുവകപ്പുല്ലു്
താളിമാതളം
  • മാതളനാരകം
  • താളിമാതളം — മധുരരസവും പുളിരസവുമുള്ള കാകളുള്ളതായി രണ്ടുവകയുണ്ടു്. ഇതു കാസം, വാതകഫപിത്തരോഗങ്ങൾ, അരോചകം ഇവക്കു് നന്നു്. ഇതു മധുരിച്ചതും പുളിച്ചതും മധുരവും പുളിയും കലർന്നതും ഇങ്ങിനെ മൂന്നുവിധമുണ്ടെന്നു മറ്റൊരഭിപ്രായം. കായുടെ തൊണ്ടു് രക്താതിസാരത്തെയും കൃമിയേയും ശമിപ്പിക്കും ഗ്രാഹിയാണു. ചിലദിക്കിൽ ഇതിനെ ഉറുമാമ്പഴം എന്നും മറ്റുചിലേടങ്ങളിൽ മാതളം എന്നും പറഞ്ഞുവരുന്നു. മധുരമുള്ളതു ഏറയും പഞ്ചാബ്, കാബൂൾ മുതലായ ദേശങ്ങളിലും, പുളിയുള്ളതു പാണ്ടി മുതലായ ദേശങ്ങളിലും ഉണ്ടാകുന്നു. തമിഴ്: മാതുളൈ. ഇംഗ്ലീഷ്: Pomegranate പോംഗ്രാനേറ്റു്.
  • പര്യായപദങ്ങൾ:
    • കരകം
    • ദാഡിമം (ഡാഡിമം.)
താളിയോല
  • ഗ്രന്ഥം എഴുതുവാനുള്ള കടപ്പനയോല
താഴ്
  • പൂട്ടു്
  • പൂട്ടുന്നതിനു ഇരുമ്പും മറ്റും കൊണ്ടുണ്ടാക്കിയ വസ്തു
താഴ്ച
  • വിശേഷണം:
  • ആഴമുള്ള
  • ഹീനതയുള്ള
  • താഴ്ന്ന
താഴ്ച്ച
  • ആഴം
  • കുണ്ടു്
  • കുറവു്
  • ഇടിവു്
  • വണക്കം
  • ഹീനത
  • താണനിലം
  • താഴ്ചയുള്ളപ്രദേശം = നിമ്നം, ഗഭീരം, ഗംഭീരം.
താഴ്ത്തൽ
  • താഴ്ത്തുക
താഴ്ത്തിക്കെട്ട
  • ചായ്പ്പു
  • താഴ്വാരം
താഴ്പ്പെടുക
  • കീഴ്പ്പെടുക
താഴ്മ
  • വണക്കം
  • വിനയം
താഴ്വര
  • അടിവാരം
താഴ്വാരം
  • അടിവാരം
  • പർവതത്തിന്റെ താഴ്വാരം – സ്നു, പ്രസ്ഥം, സാനു.
താഴ്വീത
  • താണ പ്രദേശം
താഴ്വു
  • താണപ്രദേശം
  • ചുവടു
  • ആഴം
താഴ, താഴ
  • കേതകി വൃക്ഷം
താഴത്തേ
  • വിശേഷണം:
  • താഴെയുള്ള
താഴത്തോട്ടു്, താഴോട്ടു്
  • കീഴ്പ്പെട്ടു്
താഴംപൂ
  • കേരുകിപുഷ്പം
  • സൗരഭ്യമുള്ള കൈതപ്പൂവു്
താഴി
  • കൈകഴുകുന്നതിനു മണ്ണുകൊണ്ടുണ്ടാക്കിയ ജലപാത്രം
താഴിക
  • താഴികക്കുടം
താഴികക്കുടം
  • ക്ഷേത്രത്തിന്റെ മുകളിൽ പണിതു വയ്ക്കുന്ന കുടം
താഴുന്നു
  • താഴത്താകുന്നു
  • കുനിയുന്നു
  • കുറയുന്നു
  • സകര്‍മ്മകക്രിയ:താഴ്ത്തുന്നു, താക്കുന്നു.
താഴേ
  • ചുവട്ടിൽ
താക്ഷ
  • സാക്ഷ
താറു്
  • വസ്ത്രം ഉടുക്കുമ്പോൾ മുൻപിൽനിന്നു വലിച്ചു പുറകിൽ കുത്തുന്ന അറ്റം
താറാവു്
  • ഒരുവക പക്ഷി
  • ഇതിന്റെ മാംസത്തിനു വെള്ളിപ്പക്ഷിയുടെ മാംസത്തിന്റെ ഗുണമാണു് മിക്കവാറുമുള്ളതു്. മലത്തെ പുറത്താക്കും. തമിഴ്: താറാവു്, താരാ. ഇംഗ്ലീഷ്: Duck ഡക്ക്.
  • താർതാവൽ, നത്തച്ചൂരി എന്ന മരുന്നു
  • പര്യായപദങ്ങൾ:
    • ശരാരി
    • ആടി
    • ആഡി.
താറുടുക്കുന്നു
  • തറ്റുടുക്കുന്നു
താറുന്നു
  • നിന്നുപോകുന്നു
  • അയയുന്നു
  • വീഴ്ചവരുന്നു
  • ശമിക്കുന്നു
താറുമാറു്
  • തുമ്പില്ലായ്മ
  • കലർച്ച
  • ക്രമക്കേടു്
  • ആപത്തു്
  • കലഹം
താറുമാറാകുന്നു
  • തുമ്പില്ലാതാകുന്നു
  • കലരുന്നു
  • ക്രമക്കേടാകുന്നു
  • അമാന്തമാകുന്നു
  • സകര്‍മ്മകക്രിയ:താറുമാറാക്കുന്നു.
താറ്റുന്നു
  • ആക്ഷേപിക്കുന്നു, പരിഹസിക്കുന്നു
  • നിന്ദിച്ചു അകറ്റുന്നു
  • ആട്ടിദൂരത്തുകളയുന്നു
തി
തികക്കുന്നു
  • തിളയ്ക്കുന്നു, തീയുടെ ശക്തിഹേതുവായിട്ടു പതഞ്ഞുപൊങ്ങുന്നു
  • സകര്‍മ്മകക്രിയ:തികത്തുന്നു.
  • ‘കാളിയന്റെശ്വാസങ്ങളേറ്റുതികന്നുവെള്ളം’
    — കൃഷ്ണഗാഥ
    .
  • വേവുന്നു
തികച്ചിൽ
  • പൂർണ്ണത
തികഞ്ഞവൻ
  • ദുസ്സാമർത്ഥ്യക്കാരൻ
തികട്ടുന്നു
  • ഭക്ഷിച്ചതു ദഹിക്കാതെ വയറ്റിൽനിന്നു കുറച്ചു് കുറച്ചു് വായിലേയ്ക്കുവരുന്നു
തികയ്പ്പു്
  • തീർച്ച
  • നിവൃത്തി
തികയുന്നു
  • മുഴുവനാകുന്നു
  • മതിയാകുന്നു
  • അവസാനിക്കുന്നു
  • സകര്‍മ്മകക്രിയ:തികയ്ക്കുന്നു.
തികവു്
  • പൂർണ്ണത
  • അവസാനം
  • നിശ്ചയം
  • ശക്തി
  • കഴിവു്
തികളുക
  • തികട്ടുക
തികഴു
  • ശോഭ
തിക്കു്
  • ഞെങ്ങൽ
  • ദിക്കു്
തിക്കു്, തിക്കൽ
  • ഞെക്കു്
  • മത്സരം
തിക്കടയ്ക്കുന്നു
  • പരുങ്ങുന്നു
  • വിരളുന്നു
തിക്കിത്തിരക്കുന്നു
  • തള്ളിത്തിരക്കുന്നു
തിക്കുന്നു
  • ഞെക്കുന്നു
  • മത്സരിക്കുന്നു
തിക്കുമുട്ടുന്നു
  • പരുങ്ങുന്നു
  • വിരളുന്നു
  • വീർപ്പുമുട്ടുന്നു
  • സകര്‍മ്മകക്രിയ:തിക്കുമുട്ടിക്കുന്നു.
തിക്ത
  • വിശേഷണം:
  • കയ്പുള്ള
തിക്തകം
  • പടവലം
  • രൂപാന്തരത്തിൽ തിക്തരസയോഗമുള്ളതെന്നർത്ഥം.
  • നിലവേപ്പു്
  • വേപ്പു്
  • ഓടമരം
തിക്തം
  • കയ്പുരസം
  • മുഖത്തേ ശുദ്ധിവരുത്തുന്നതു എന്നർത്ഥം. കഫത്തേ അല്പമാക്കിച്ചെയ്യുന്നതു എന്നുമാകാം.
  • കുടജവൃക്ഷം
  • പർപ്പടകപ്പുല്ലു്
  • നീർമാതളം
തിക്തശാകം
  • കയ്പച്ചീര
  • നീർമാതളം
  • വളരേക്കാലം ഒരേ നിലയിൽ നില്ക്കുന്നതിനാൽ കുമാരതുല്യം എന്നർത്ഥം.
തിക്താദ്വയം
  • ചുണ്ടയും പടർചുണ്ടയും
തിക്തീകരിക്ക
  • കയ്പുതോന്നിക്ക
  • വെറുപ്പിക്ക
തിഗ്മ
  • വിശേഷണം:
  • ചൂടുള്ള
  • തീക്ഷ്ണ്മുള്ള
തിഗ്മകരൻ, തിഗ്മദീധിതി, തിഗ്മരശ്മി, തിഗ്മരുക്കു്
  • സൂര്യൻ
തിഗ്മാ
  • അത്യുഷ്ണം
  • കടുപ്പം
  • മൂർച്ച
തിഗ്മാംശു
  • സൂര്യൻ
  • അഗ്നി
  • ശിവൻ
തിങ്കൾ
  • ചന്ദ്രൻ
  • തിങ്കളാഴ്ച
  • മാസം
തിങ്കൾ, തിങ്ങൾ
  • മാസം
  • ‘മുക്കാലുന്നാൾവ്രതവുമൊരുതിങ്കൾക്കു്’
    — മയൂരസന്ദേശം
    .
തിങ്കൾക്കിടാവു്
  • ചന്ദ്രക്കല
തിങ്കളാഴ്ച
  • ഏഴാഴ്ചകളിൽ രണ്ടാമത്തെ ആഴ്ച
തിങന്തം
  • സംസ്കൃതത്തിൽ ക്രിയാപദങ്ങൾക്കുള്ള പേർ
തിങ്ങൽ
  • തിക്കൽ
തിങ്ങ(ങ്ക)ൾ മീൻ
  • ഒരുമാതിരി ചെറിയമീൻ
  • തിങ്കൾമീൻ — സാമാന്യം മത്സ്യത്തിന്റെ ഗുണമുണ്ടു്. ബലത്തെ വർദ്ധിപ്പിക്കും. വിശേഷിച്ചു രുചിയെ ഉണ്ടാക്കും. ഇതു വൃത്താകൃതിയാണു്. ഇരുപുറവും മുള്ളു് കാണും. സംസ്കൃതം: ചന്ദ്രിക.
തിങ്ങൾഭജനം
  • മാസംതോറും ചെയ്യുന്ന ഭജനം
തിങ്ങുകൾ
  • ക്രിയാപ്രത്യയങ്ങൾ
തിങ്ങുന്നു
  • ഞെങ്ങുന്നു
  • നിറയുന്നു
  • സകര്‍മ്മകക്രിയ:തിക്കുന്നു.
തിജിലൻ
  • ചന്ദ്രൻ
  • രാക്ഷസൻ
തിടപ്പള്ളി
  • ക്ഷേത്രത്തിലേ അടുക്കളപ്പുര
തിടം
  • ശക്തി, ബലം
  • ഉറപ്പു്
  • ധൈര്യം, കരുത്തു്, തിറം
  • പുഷ്ടി
തിടമെനവേ
  • ദൃഢമായി
തിടമ്പു്
  • ശരീരം
  • ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പിനു ഉപയോഗിക്കാറുള്ള ദേവവിഗ്രഹം, ബിംബം
  • ‘അമ്പലത്തിനകത്തുചെന്നുബലിത്തിടമ്പു പറിക്കയും’
    — ത്രിപുരദഹനംതുള്ളൽ
    .
തിടിക്കനെ
  • പെട്ടെന്നു്
തിടിനെ
  • പൊടുന്നനവെ
തിടുക്കപ്പെടുന്നു
  • പരിഭ്രമിക്കുന്നു
  • സംഭ്രമിക്കുന്നു
തിടുക്കം
  • പരിഭ്രമം
  • സംഭ്രമം
  • കുഴപ്പം
തിടുതിടുക്കം
  • വലിയ കുഴപ്പം
  • പരിഭ്രമം
തിടുതിടേ
  • പരിഭ്രമത്തോടെ
  • സംഭ്രമത്തോടെ
  • കുഴപ്പത്തോടെ
  • ധൃതിയായിട്ടു്
തിട്ടു്
  • തുരുത്തു്
തിട്ട
  • ഉയർത്തിക്കെട്ടിയസ്ഥലം
  • തുരുത്തു്
തിട്ടതി
  • മുട്ടു്
  • പരിഭ്രമം, ദുഃഖം, ഭാഗ്യദോഷം
  • ‘ഒട്ടുപോലിങ്ങനെവട്ടംപോന്നെല്ലാരും
    തിട്ടതിപൂണ്ടങ്ങുനിന്നുപിന്നെ’
    — കൃഷ്ണഗാഥ
  • ദുഃഖം
  • ഭാഗ്യദോഷം
തിട്ടം
  • നിശ്ചയം
  • ഉറപ്പു്
  • നേരു്
  • ദുഷ്ടം എന്നതാണു് തിട്ടം ആയതു്.
തിട്ടം വരുത്തുന്നു
  • ഉറപ്പുവരുത്തുന്നു
  • നിശ്ചയംവരുത്തുന്നു
തിട്ടി
  • ശകാരിച്ചു
തിൺ
  • വിശേഷണം:
  • ബലമുള്ള
  • ഉറപ്പുള്ള
  • കട്ടിയായ
  • തടിച്ച
തിൺതുട
  • തടിച്ച തുട
തിണ്മ
  • ഘനം, കട്ടി, ഉറപ്പു്, ദാർഢ്യം, വർദ്ധന, തടിപ്പു്
  • ‘സ്വർണ്ണൗഘംതന്നുടെതിണ്മയെക്കാണുമ്പോൾ’
    — കൃഷ്ണഗാഥ
  • തിണർപ്പ്
തിണക്കുന്നു
  • അടികൊണ്ടും മറ്റും തടിച്ചുപൊങ്ങുന്നു
  • വീർക്കുന്നു
തിണർപ്പ്
  • തടിച്ചുപൊങ്ങുക
തിണ്ണ
  • ഇറയം
  • കോലായ
  • തറ
  • പര്യായപദങ്ങൾ:
    • വിതർദ്ദി
    • വേദികാ.
തിണ്ണനിരക്കം
  • തൊഴിലില്ലാതെ വീടുതോറും നടക്കുക
തിണ്ണനിരങ്ങുന്നു
  • മടിനിമിത്തം വീടുതോറും നടക്കുന്നു
തിണ്ണം
  • വേഗത്തിൽ
  • ബലമായിട്ടു്
തിണ്ണമിടുക്കു്
  • വീട്ടുമിടുക്കു്
തിണ്ടാടുക
  • കഷ്ടപ്പെടുക
  • അങ്ങുമിങ്ങും അലഞ്ഞുനടക്കുക
തിണ്ടിക്ക
  • പുണ്ണിന്റെ വക്കു വീർക്കുക
തിണ്ടു
  • ചരക്കുകെട്ടു്
  • മൺചുവരു്
  • വരമ്പു
തിതഉ
  • ചല്ലടം
  • വിസ്തരിപ്പിക്കുന്നതു് എന്നർത്ഥം. അരിപ്പുവട്ടി.
തിതിക്ഷ
  • ക്ഷമ
  • തീഷ്ണമായ (ഒട്ടും ഇളകാത്തതായ) സഹനശക്തി എന്നർത്ഥം. പ്രതീകാരബുദ്ധി കൂടാതെ സർവ്വദുഃഖങ്ങളെയും സഹിക്കുക.
തിതിക്ഷു
  • വിശേഷണം:
  • ക്ഷമയുള്ള
തിതിഭം
  • ഇന്ദ്രഗോപം എന്നജന്തു (കീടം)
തിതിരം
  • തിത്തിരിപ്പുള്ളു്
തിതീർഷു
  • വിശേഷണം:
  • കടപ്പാൻ ആഗ്രഹമുള്ള
  • ‘തിതീർഷുർദ്ദസ്തരംമോഹാദുഡുപേനാസ്മിസാഗരം’
    — രഘുവംശം
    .
തിത്തി
  • ഊതുന്നതിനുള്ള ഒരുമാതിരി ചെറിയ കുഴൽ
തിത്തിഡീ, തിത്തിഡീകം
  • പുളിമരം
തിത്തിരം
  • തിത്തിരിപ്പുള്ളു്
തിത്തിരി
  • ഒരുവക പക്ഷി
  • തിത്തിരിപ്പുള്ളു
  • ചിച്ചിരിപ്പക്ഷി
  • ‘തിത്തി’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം. തിത്തിരിപ്പുള്ളു് — ഇതിന്റെ മാംസം രക്തദോഷം, ജ്വരം, ചുമ, വായുമുട്ടൽ, ഇക്കിൾ ഇവക്കു നന്നു്. വാതം അധികമായും പിത്തം മദ്ധ്യസ്ഥിതിയിലും കഫം കുറഞ്ഞുമിരിക്കുന്ന സന്നിപാതം ശമിപ്പിക്കും. ബലത്തേയും അഗ്നിയേയും വർദ്ധിപ്പിക്കും മലത്തേപ്പിടിക്കും. രുചിയെ ഉണ്ടാക്കും. ശരീരത്തെ തടിപ്പിക്കും. ബുദ്ധിയെ നന്നാക്കും. നിറം കൊടുക്കും. മഞ്ഞനിറമുള്ളതു് ഉത്തമം. ഇതിനെ ആവണക്കിൻ വിറകുകൊണ്ടു തീയെരിച്ചു വേവിച്ചോ ആ എണ്ണയിൽ വറുത്തോ ഭക്ഷിക്കരുതു്. തമിഴ്:ചിച്ചിലവു്. ഇംഗ്ലീഷ്: the Francoline Part-ridge ദി ഫ്രാങ്കോലൈൻ പാർട്രിഡ്ജ്.
തിത്തിലം
  • കുഴിയുള്ള പാത്രം
  • തുലാക്കോട്ട
തിഥം
  • അഗ്നി
  • സ്നേഹം
  • സമയം
  • വർഷകാലം
തിഥി
  • പക്കം
  • എല്ലായ്പ്പോഴും ഗമിച്ചു കൊണ്ടിരിക്കുന്നതു് എന്നർത്ഥം. ചന്ദ്രന്റെ പതിനഞ്ചുദിവസങ്ങൾ.
തിഥിസംഖ്യ
  • ജ്യൗതിഷപ്രകാരം) പതിനഞ്ചു്
തിന്തിഡി
  • പുളിമരം
  • ഉമിനീരിനെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
തിന്ത്രിഡീകം
  • പുളിവൃക്ഷം
  • പുളിങ്ങ
തിന്ത്രിണി
  • പുളിവൃക്ഷം
  • പുളിരസം
തിന്ത്രി(ഡീ)ണീകം
  • വാളമ്പുളി
  • പുളിങ്ങ
തിന്ദുകം, തിന്ദുകീ
  • പനിച്ചി
  • തുമ്പച്ചെടി
  • ആർദ്രമായി ഭവിക്കുന്നതു എന്നർത്ഥം.
തിന്മ
  • വിശേഷണം:
  • ചീത്തയായുള്ള
തിന്മ
  • ദോഷം
  • ചീത്തത്തം
  • നന്മ × തിന്മ
തിന
  • ഒരുവക ധാന്യം
  • തിന — വിശേഷാൽ കഫത്തെ ശമിപ്പിക്കും. പിത്തത്തിനും ചുട്ടുനീറലിനും നന്നു്. ശരീരത്ത തടിപ്പിക്കും. വാതവർദ്ധനകാരമാണു്. രുചി ഉണ്ടാക്കും. മുറിവിനെ കൂട്ടിപ്പിടിപ്പിക്കും. കുതിരകൾക്കു അധികം നന്നു്. മഞ്ഞനിറമുള്ളതിനു ഗുണം ഏറും. തിന പാലിനോടൊരുമിച്ചു ഭക്ഷിക്കുന്നതു്. ഇംഗ്ലീഷ്: Millet മില്ലെറ്റ്. തിന എന്നതു ചോളഭാഷാപദമാണു്.
  • പര്യായപദങ്ങൾ:
    • കംഗു
    • പ്രിയംഗു.
തിനിശം
  • തൊടുകാര. ചിരജീവി എന്നർത്ഥം
തിന്നാമ്പാല
  • ഒരു മരുന്നുതൈ
തിന്നി
  • നന്നായ് ഭക്ഷിക്കുന്നവൻ
തിന്നുന്നു
  • ഭക്ഷിക്കുന്നു
തിപ്പലി
  • ഒരുവക അങ്ങാടി മരുന്നു്
  • പിപ്പലി — (ഉണങ്ങിയതു്) വാതം, കഫം, ചുമ, വായുമുട്ടൽ, കുഷ്ഠം, ജ്വരം, മഹോദരം, കൃമി, ആമദോഷം, പ്രമേഹം, അരുചി, ഗുല്മം, അർശസ്സു്, പ്ലിഹ, ശൂലം, ക്ഷയം, അഗ്നിമാന്ദ്യം, കാസശ്വാസം ഇവക്കു വിശേഷം. ശുക്ലവൃദ്ധികരമാണു്. രസായനവിധിപ്രകാരം ഉപയോഗിക്കുന്ന പക്ഷം ത്രിദോഷത്തിനും അത്യുത്തമമാകുന്നു. മലത്തിനയവുണ്ടാക്കും. ഇതു മീൻ വറുത്തു ശേഷിച്ച എണ്ണയിലൊ, നെയ്യിലൊ പാകംചെയ്തു ഭക്ഷിക്കയൊ അരച്ചു തേക്കയൊ ചെയ്യരുതു്.
  • പര്യായപദങ്ങൾ:
    • കൃഷ്ണാ
    • ഉപകുല്യാ
    • വൈദേ ഹി
    • മാഗധി
    • ചപലാ
    • കണാ
    • ഊഷണാ
    • പിപ്പലി
    • ശൗണ്ഡി
    • കോലാ.
തിപ്പലിമൂലം
  • ചെറുതിപ്പലിയുടെ വേരുണക്കിയതു്
  • ഇത് കഫം, കൃമി, വാതം, വയറുവീർപ്പു്, വായുമുട്ടൽ, പ്ലിഹ, ഗുല്മം, ക്ഷയം, ചുമ, ചർദ്ദി, ശൂലം, ഇക്കിൾ, കർണ്ണരോഗം ഇവയ്ക്കു നന്നു്. അഗ്നിവർദ്ധനകരമാണു്. രുചിയെ ഉണ്ടാക്കും. ആമത്തെ പചിപ്പിക്കും, മലത്തെ ഇളക്കും. തമിഴ്: തിപ്പിലിക്കടൈ. ഇംഗ്ലീഷ്: Piperroot പ്പൈപ്പർറൂട്ടു്.
  • കാട്ടുതിപ്പലിവേർ
  • ഞറുക്ക മൂലം എന്നു തമിഴു്.
തിപ്പു
  • ചീത്തയായ
തിമി
  • വിശേഷണം:
  • ഒരുവക വലിയ മത്സ്യം
  • തന്നെക്കാൾ ശക്തനായ ശത്രുവുള്ളതു നിമിത്തം എപ്പോഴും ഭയംകൊണ്ടു ക്ഷീണിക്കുന്നതു എന്നർത്ഥം. തിമി ഒരു യോജന നീളമുള്ള മത്സ്യമാണു്. പെരുന്തലമത്സ്യം എന്നും അർത്ഥം കാണുന്നു.
  • സമുദ്രം
തിമികോഷം
  • സമുദ്രം
തിമിത
  • വിശേഷണം:
  • ഇളക്കമില്ലാത്ത
  • സ്ഥിരമുള്ള
  • നനഞ്ഞ
തിമിതം, സ്തിമിതം
  • നനഞ്ഞതു്
തിമിദ്ധ്വജൻ
  • ഒരു രാക്ഷസൻ
  • ഇയാളെ ഇന്ദ്രൻ കൊന്നു ദശരഥന്റെ സഹായം കൂടി ഇതിലേക്കുണ്ടായിരുന്നു. തിമിദ്ധ്വജനുമായുള്ള യുദ്ധത്തിലാണു് കൈകേയി ദശരഥനെ സഹായിച്ചതും രണ്ടു വരങ്ങൾ വാങ്ങിയതും. രാമചന്ദ്രനെ കാട്ടിലയപ്പാൻ കൈകേയി ഉപയോഗപ്പെടുത്തിയ വരങ്ങൾ ഇവ രണ്ടുമാണത്രേ.
തിമിംഗലം
  • തിമി എന്ന മത്സ്യത്തെ വിഴുങ്ങുന്നതായ മറ്റൊരു മത്സ്യം
തിമിംഗിലഗിലം
  • തിമിംഗലത്തേ വിഴുങ്ങുന്ന മത്സ്യം
  • ‘തിമിംഗിലഗിലോപ്യസ്തിതൽഗിലോപ്യസ്തിരാഘവ’.
തിമിർക്കുന്നു
  • സന്തോഷം കൊണ്ടു ചാടിക്കളിക്കുന്നു
തിമിർത്ത
  • വിശേഷണം:
  • തികഞ്ഞ
  • നിറഞ്ഞ
തിമിർപ്പു്
  • സന്തോഷം കൊണ്ടുള്ള ചാടിക്കളി
  • അഹംകാരം
  • ‘അർണ്ണവംതന്നിൽചെന്നങ്ങിറങ്ങിതിമിർപ്പോടെ’
    — ഭാഗവതം
    .
തിമിരം
  • ഇരുട്ടു്
  • കാമുകന്മാരുടെ ഹൃദയങ്ങളെ തണുപ്പിക്കുന്നതു എന്നർത്ഥം.
  • കണ്ണിലുണ്ടാകുന്ന ഒരു ദീനം
തിമില
  • ഒരു വാദ്യം
തിമിശം
  • തണ്ണിമത്തങ്ങ
  • തൊടുകാര
തിംസ
  • ഒരു നദി
തിമ്യത്തു്
  • നനവുള്ളതു
തിയ്യ, തീയതു്
  • ചീത്ത
തിയ്യതി
  • ദിവസം
തിയ്യത്തി
  • ചോകോത്തി
തിയ്യൻ
  • ചോകോൻ
തിയ്യാടി
  • അമ്പലവാസികളിൽ ഒരു ജാതിക്കാരൻ
തിയ്യാട്ടു്
  • തിയ്യാട്ടുണ്ണി വേഷംകെട്ടി വഴിപാടായിട്ടു ചെയ്യുന്ന ഒരുനൃത്തം
തിയ്യാട്ടുണ്ണി
  • തിയ്യാടി
തിയ്യാട്ടുപറ
  • തിയ്യാട്ടിന്നു കൊട്ടുന്ന ഒരു വാദ്യം
തിര
  • സമുദ്രത്തിലേ ഓളം
  • ഭംഗം, തരംഗം ഇവ രണ്ടും ഓളത്തിന്റെപേർ എന്നും ഊർമ്മി, വീചി ഇവ രണ്ടും തിരയുടെപേർ എന്നും അഭിപ്രായഭേദം കാണുന്നുണ്ടു്. എന്നാൽ എന്റെ പരിശോധനയിൽ മുൻപറയപ്പെട്ട ശബ്ദങ്ങൾ നാലും തിരയുടെ പേർ എന്നു തന്നെ ഖണ്ഡിച്ചു പറയേണ്ടിയിരിക്കുന്നു. അതിനു പ്രധാന കാരണം പ്രയോഗബാഹുല്യമാണത്രേ.
  • മറ
  • മാങ്ങാക്കളികൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവസ്തു
  • പര്യായപദങ്ങൾ:
    • ഭംഗം
    • തരംഗം
    • ഊർമ്മി
    • വീചി.
തിരകൾ
  • തിരശ്ശീലകൾ
തിരക്കു്
  • അന്വേഷണം
  • തിക്കു്
തിരക്കുന്നു
  • അന്വേഷിക്കുന്നു
  • തിക്കുന്നു
  • കാരണക്രിയ:തിരക്കിക്കുന്നു.
തിരച്ചിൽ
  • അന്വേഷണം
തിരശ്ചീന
  • വിശേഷണം:
  • വിലങ്ങത്തിലുള്ള
  • ‘ഗതം തിരശ്ചീനമനൂതസാരഥേഃ’
    — മാഘം
    .
തിരട്ടു്
  • ഒരുവക കണക്കു്
തിരട്ടു (തിരണ്ടു) കല്യാണം
  • വയസ്സറിയിക്കുന്ന കല്യാണം
തിരട്ടുന്നു
  • ഉരുട്ടുന്നു
  • കുറുക്കുന്നു
തിരട്ടുപ്പാൽ
  • ഒരു പലഹാരം
  • തേങ്ങാ തിരുമ്മി അരച്ചു ശർക്കരയിൽ പാവുകാച്ചി വെക്കുക.
തിരണ്ടു
  • വിശേഷണം:
  • വലിയ
  • മുറ്റിയ
  • ഋതുവായ
തിരണ്ടകല്യാണം
  • ഋതുകല്യാണം
തിരണ്ടി
  • ഒരുവക മത്സ്യം
തിരണ്ടിരിക്ക
  • സ്ത്രീകൾ ആദ്യം ഋതുവായിരിക്ക
  • ‘രണ്ടങ്ങകത്തു തിരണ്ടിരിക്കുന്നതും
    രണ്ടതിന്നായൊരുമ്പെട്ടിരിക്കുന്നതും’
    — ഭാഷാനൈഷധചംപു
തിരപിടിക്കുന്നു
  • തിരശ്ശീലപിടിക്കുന്നു
  • കഥകളിക്കും മറ്റും വേഷക്കാർ അരങ്ങത്തു പുറപ്പെടാറാകുമ്പോൾ ഒരുശീല നിവർത്തിമറച്ചുപിടിക്കുന്നു
തിരപ്പുറപ്പാടു
  • ആഡംബരം (ശൈലി)
തിരമാല
  • സമുദ്രത്തിലേ ഓളം
  • വലിയതിരമാല = ഉല്ലോലം, കല്ലോലം.
തിരയ്ക്കുക
  • ചുരുട്ടുക
  • തിരച്ചു = ചുരുട്ടി.
തിരയുന്നു
  • അന്വേഷിക്കുന്നു
തിരിശ്ശീല
  • കഥകളിക്കും മറ്റും മറയ്ക്കുന്ന വസ്ത്രം
  • പര്യായപദങ്ങൾ:
    • പ്രതിസീരാ
    • ജവനികാ
    • തിരസ്കരണി.
തിരസ്സ്
  • രഹസ്യമായി
  • വളവായി
തിരസ്കരണം
  • മറ
  • നിന്ദ
  • ഉപേക്ഷിക്കുക എന്ന സ്ഥിതി
തിരസ്കരണി
  • മറയുന്നതിനുള്ള ഒരുവിദ്യ
  • ചില മന്ത്രങ്ങളുടെ ശക്തികൊണ്ടു മനുഷ്യരാൽ അദൃശ്യരായി തീരുവാനുള്ള ശക്തിയെ പ്രദാനം ചെയ്യുന്ന ഒരു ശാസ്ത്രം.
  • ‘തിരസ്കരിണി തവ തരുന്നു ഞങ്ങൾ’
    — നളചരിതം കഥകളി
    .
  • തന്നെ ആരും കാണാതിരിക്കാനുള്ള വിദ്യ. ഈ വിദ്യ പ്രയോഗിച്ചാൽ ഒരുവന്നു താൻ ആവശ്യപ്പെടുന്ന ആളുകൾ ഒഴികെ ഉള്ളവർക്കൊക്കെയും അദൃശ്യനായിത്തീരാം.
തിരസ്കരിണി, തിരസ്കാരിണി
  • മറ
  • കൂടാരത്തിന്നു ചുറ്റുമുള്ള മറ
  • മറയ്ക്കുന്നതു എന്നർത്ഥം.
തിരസ്കരിക്കുന്നു
  • ഉപേക്ഷിക്കുന്നു
  • നിന്ദിക്കുന്നു
  • മറയ്ക്കുന്നു
  • ധിക്കരിക്കുന്നു
തിരസ്കാരം
  • നിന്ദ
  • ഉപേക്ഷ
  • മറ
  • ധിക്കാരം
തിരസ്കൃത
  • വിശേഷണം:
  • നിന്ദിക്കപ്പെട്ട
  • ഉപേക്ഷിക്കപ്പെട്ട
  • മറയ്ക്കപ്പെട്ട
  • ധിക്കരിക്കപ്പെട്ട
തിരസ്കൃതി
  • നിന്ദ
  • ഉപേക്ഷ
  • മറ
  • ധിക്കാരം
തിരസ്ക്രിയ
  • നിന്ദ
  • ഉപേക്ഷ
  • മറ
  • ധിക്കാരം
തിരൾച്ച
  • സ്ത്രീകൾ ആദ്യം ഋതുവാകൽ
  • വർദ്ധന
തിരളുന്നു
  • സ്ത്രീകൾ ആദ്യം ഋതുവാകുന്നു, വയസ്സറിയുന്നു
  • വർദ്ധിക്കുന്നു
  • പൂർത്തിയാവുന്നു
  • ഉണ്ടാകുന്നു
  • മിനുകുന്നു
  • തിരണ്ടവൾ = മധ്യമ, ദൃഷ്ടരജസ്സ്. തിരളാത്തവൾ = ഗൗരി, നഗ്നികാ, അനാഗതാർത്തവ.
തിരി
  • വെളിച്ചം കത്തിപ്പാൻ വിളക്കിൽ തെറുത്തിടുന്ന തുണി
  • വർത്തി
തിരികണി
  • കുശവൻകലംമനയുന്ന സൂത്രം
തിരികല്ലു്
  • പയറു കോതമ്പു മുതലായവ പൊടിക്കുന്നതിനുള്ള സൂത്രക്കല്ലു്
  • തിരികക്കല്ലു് (തിരുവക്കല്ലു്)
തിരിക്കുന്നു
  • പുറപ്പെടുന്നു
  • ചുറ്റിക്കുന്നു, വട്ടത്തിലാക്കുന്നു
  • തിരികക്കല്ലിലിട്ടു പൊടിക്കുന്നു
  • പിരിക്കുന്നു
  • വിളക്കുകത്തിപ്പാൻ തുണിതെറുക്കുന്നു.
  • തെറുക്കുന്നു
  • വേർപെടുത്തുന്നു
  • അറിയിക്കുന്നു
തിരിച്ചൽ
  • ചുറ്റൽ
  • തിരിക
തിരിനീട്ടുന്നു
  • തിരിചൂണ്ടുന്നു, വിളക്കിലേ ദീപംതെളിക്കുന്നു
  • ഉത്സാഹിപ്പിക്കുന്നു
തിരിപ്പ്
  • ചുറ്റിപ്പ്
തിരിപ്പടി
  • വഞ്ചന
  • ഉപായം
തിരിപ്പടിഎടുക്ക
  • ചതിക്ക
തിരിപ്പൻ
  • മറുമുടി, സ്ത്രീകൾ തലമുടിയുടെ കൂടെ വച്ചുകെട്ടുന്ന കരിമ്പടം മുതലായവ
  • തികഞ്ഞവൻ, കള്ളൻ
തിരിപ്പന്ന
  • ഒരു പച്ചമരുന്ന്
തിരിമാലി
  • വഞ്ചന
  • ഉപായം
തിരിമാലിത്തരം
  • വഞ്ചിക്കുന്ന സ്വഭാവം
  • ഉപായശീലം
തിരിയുന്നു
  • ചുറ്റുന്നു
  • അലയുന്നു
  • മറിയുന്നു
  • തെണ്ടുന്നു
  • ഇരന്നുനടക്കുന്നു
  • അറിയുന്നു
  • നല്ലതും ചീത്തയും വേർപെടുത്തുന്നു
  • സകര്‍മ്മകക്രിയ:തിരിക്കുന്നു.
  • മാറുന്നു
തിരിയുഴിച്ചിൽ
  • തിരികൊളുത്തിഉഴിക
തിരിയെ, തിരികെ
  • വീണ്ടും
തിരിവ്
  • ചുറ്റൽ
  • അറിവ്
  • കള്ളനാണയം
  • നല്ലതും ചീത്തയും തിരിഞ്ഞുവച്ചിട്ടുള്ളതിൽ ചീത്തയായത്
തിരിശുമാനം
  • വഞ്ചന
  • ഉപായം
തിരീടം
  • ഒരു പച്ചമരുന്നു, പാച്ചോറ്റി
  • ദോഷശമനം എന്നർത്ഥം.
  • സ്വർണ്ണം
തിരു
  • വിശേഷണം:
  • പുണ്യമുള്ള
  • ശുദ്ധമുള്ള
  • മാനമുള്ള
തിരുകണി
  • കക്കായുടേയും മറ്റും വിരിഞ്ഞിരിക്കുന്ന ദ്വാരം
തിരുകൽ
  • ഇടയിൽ തള്ളിക്കേറുക
  • തുറുത്തുകേറ്റുക
തിരുകുന്നു
  • ഇടയിൽ തള്ളിക്കേറ്റുന്നു
  • തുറുത്തുകേറ്റുന്നു
തിരുകുറ്റി
  • ചുഴികുറ്റി
തിരുക്കനി
  • രാജാവിനു കൊടുക്കുന്ന സമ്മാനം
തിരുക്കപ്പൂവ്
  • ഒരാഭരണം
  • (തലമുടിയിൽ അണിയുന്നത്. വൃത്താകാരമായിരിക്കും.)
തിരുടൻ
  • കള്ളൻ
തിരുത
  • ഒരു വക മത്സ്യം
  • ഒരുവളുടെ പേർ
തിരുതാളി
  • ഒരുവള്ളി
തിരുത്തു്, തിരുത്തൽ
  • ഗ്രന്ഥങ്ങളിലും മറ്റും പിഴയുള്ളതു നീക്കി വേറെ എഴുതുക
  • ശരിയാക്കൽ
തിരുനാമപ്പാല, തിരുനാൾപ്പാല
  • ഒരു മരുന്ന്
തിരുനാമം
  • പുണ്യനാമം
  • ശുദ്ധമുള്ളനാമം
തിരുനാവ
  • ബ്രാഹ്മണൻ വേദം പഠിക്കുന്ന ഒരു മുഖ്യസ്ഥലം
  • പണ്ടുനംപൂതിരിമാർ രാജവംശ്യരിൽ ഒരാളെ തെരഞ്ഞെടുത്തു രാജ്യഭാരം ചെയ്യുന്നതിനു അവരോധിപ്പാൻ നംപൂതിരിമാരും ഇതര ജാതിക്കാരും ഒന്നിച്ചുചേരേണ്ടതിലേക്കു തീർച്ചപ്പെടുത്തിയ സ്ഥലം.
തിരുനാവൊഴിക
  • കല്പിക്കുക
തിരുനാൾ
  • രാജാവു മുതൽപേരുടെ പുറന്നാൾ
തിരുനീർ
  • ചാണകം ചുട്ടുണ്ടാക്കിയ ഭസ്മം
തിരുനെൽവേലി
  • ഒരു ദിക്കു്
തിരുനെറ്റി
  • രാജാക്കന്മാരുടേയും മറ്റും നെറ്റി
  • രണ്ടു പുരികങ്ങളുടേയും നടുവിലുള്ള സ്ഥലം
തിരുമനസ്സു്
  • രാജാക്കന്മാരുടേയും മറ്റും മനസ്സു്
  • രാജാക്കന്മാരേയും മറ്റും പറയുന്ന ഒരു ബഹുമാനവാക്കു്
തിരുമാടമ്പു്
  • രാജാക്കന്മാർക്കു് പൂണുനൂലിടുന്ന കർമ്മം
തിരുമാസം
  • മാസ അടിയന്തരം
  • ചാത്തം എന്നതാകാം
തിരുമുഖം
  • രാജാക്കന്മാരുടേയും മറ്റും മുഖം
  • കേരളത്തിൽ ചില രാജാക്കന്മാർ അവരുടെ പ്രജകളിൽ ചിലർക്കു കൊടുക്കുന്ന ഒരു സ്ഥാനം
തിരുമുടി
  • രാജാക്കന്മാരുടെയും മറ്റും തലമുടി
തിരുമുത്തു്
  • രാജാക്കന്മാരുടെയും മറ്റും പല്ലു്
തിരുമുമ്പന്മാർ
  • സ്വാമിയാന്മാർ
തിരുമുമ്പു്
  • രാജാക്കൻമാരുടേയും മറ്റും മുൻഭാഗം
തിരുമുമ്പിൽ, തിരുമുമ്പാകെ
  • രാജാക്കന്മാരുടെയും മറ്റും മുൻഭാഗത്തിൽ
തിരുമുൽക്കാഴ്ച
  • രാജാക്കന്മാർക്കും മറ്റും വച്ചുകാണുന്ന കാഴ്ച
തിരുമുൽപ്പാടു്, തിരുമുൾപ്പാടു്
  • കേരളത്തിലുള്ള ഒരു ക്ഷത്രിയവർഗ്ഗം
  • (തിരുപ്പാടുനോക്കുക).
തിരുമുല്പു്
  • തിരുമുൻപു്
തിരുമുറ്റം
  • ക്ഷേത്രത്തിന്റെ മുറ്റം
തിരുമൂപ്പു്
  • രാജവാഴ്ച
തിരുമേനി
  • രാജാക്കന്മാരുടേയും മറ്റും ശരീരം
  • വിഷ്ണുക്രാന്തി
തിരുമൈ
  • തിരുമേനി
  • (തിരു + മെയ്യു).
തിരുമ്മൽ
  • തലോടൽ
  • ഉഴിക
തിരുമ്മുന്നു, തിരുമ്പുന്നു
  • തലോടുന്നു
  • ഉഴിയുന്നു
തിരുവചനം
  • ദൈവത്തിന്റെ വാക്കു
  • രാജാവിന്റെ വാക്കു്
തിരുവടയാളം
  • രാജാവിന്റെ എഴുത്തു്
  • സന്യാസിയുടെ എഴുത്തു്
തിരുവടി
  • രാജാക്കന്മാരേയും മറ്റും മാനിച്ചു പറയുന്ന ഒരു വാക്കു്
തിരുവട്ടപ്പയൻ, തിരുവട്ടപ്പശ
  • ഒരങ്ങാടിമരുന്നു്
  • തിരുവട്ടപ്പശ — വാതം, കഫം, നേത്ര രോഗം, ശിരോരോഗം, വിയർപ്പു്, ദുർഗ്ഗന്ധം, ഭൂതപീഡ, സ്വരസാദം, അലക്ഷ്മി, രാക്ഷസപീഢ, ജ്വരം, ആക്ഷേപം എന്ന വാതം മുതലായവക്കു നന്നു്. മൂത്രം പെരുക്കും. മുറിവിൽനിന്നു അതിവേഗത്തിൽ ഒഴുകുന്ന രക്തത്തെ നിറുത്തും. പുകക്കുന്നതിനു നന്നു്. തൈലസംസ്കാരത്തിലും ഉപയോഗിക്കാം. ഇതു സൗരാഷ്ട്രദേശത്തിംകൽ പ്രസിദ്ധം. ചരളമെന്ന ദേവതാരത്തിന്റെ പശകൊണ്ടുണ്ടാക്കപ്പെടുന്ന ധൂപദ്രവ്യമാണു്. സാംപ്രാണി ആയിരിക്കാം, ഇം - Gomcopal, Sandazak, Turpentine, Incense ഗംകോപൽ, സണ്ഡസെൿ, ടർപ്പെന്റൈൻ, ഇൻസെൻസ്.
  • പര്യായപദങ്ങൾ:
    • പായസം
    • ശ്രീവാസം
    • വൃകധൂപം
    • ശ്രീവേഷ്ടം
    • സരളദ്രവം.
തിരുവനന്തപുരം
  • തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനം
തിരുവമ്പാടി
  • ഒരു പുണ്യസ്ഥലം
  • തിരുവിതാംകൂറിന്റെ പ്രധാന പട്ടണമായ തിരുവനന്തപുരത്തു അനന്തൻകാടു് എന്ന സ്ഥലത്തു് പണ്ടു ഒരു കൃഷ്ണൻ കോവിലും ശാസ്താംകോവിലും മാത്രം ഉണ്ടായിരുന്നു. ഈ സ്ഥലത്തു കൊല്ലവർഷം 225-ൽ തുളുദേശത്തുനിന്നും ‘ദിവാകരൻ’ എന്നു പേരായ ഒരു സ്വാമിയാർ യദൃച്ഛയായി എത്തിയപ്പോൾ അദ്ദേഹത്തിനു അനന്തശായിയായി ദർശനം ലഭിക്കയാൽ അദ്ദേഹം അന്നു നാടുവാണിരുന്ന മഹാരാജാവിനോടും അന്നുണ്ടായിരുന്ന ക്ഷേത്രത്തിന്റെ സംബന്ധികളോടും ആലോചിച്ചു് ഇരിപ്പാരത്തിന്റെ കാതൽകൊണ്ടു അനന്തശയനബിംബം ഉണ്ടാക്കി പ്രതിഷ്ഠിക്കയും ക്ഷേത്രം പണി യിക്കയും ക്ഷേത്രാധികാരികളിൽ പ്രധാനികളെ ചേർത്തു എട്ടരയോഗം എന്ന ഒരുസമാജത്തെ ഉണ്ടാക്കുകയുംമറ്റുംചെയ്തു.
തിരുവത്താഴം
  • സത്യകർമ്മം
  • കുറുബാന
തിരുവന്തളി
  • രാജാവു നാടുനീങ്ങിയാൽ ഏഴിനും പന്ത്രണ്ടിനുമുള്ള അടിയന്ത്രങ്ങൾ
തിരുവയർവാഴ്ക
  • രാജസ്ത്രീകൾക്കു ഗർഭമുണ്ടാവുക
തിരുവരത്തിക്കൂറ്റൻ
  • സ്വേച്ഛാചാരിയായ കാള
  • ദേവന്റെ കാള
  • ഗോശാല
  • ഇട്ചരം എന്നതു നോക്കുക.
തിരുവല
  • ഇരപ്പാളി
തിരുവാണ
  • രാജാവിനേയും മറ്റും കുറിച്ചുള്ള ആണ
തിരുവാതിര
  • ആറാമത്തേ നക്ഷത്രം
  • പുരാതനകാലങ്ങളിൽ സ്ത്രീകൾക്കു ഇതു ഉല്ലാസപ്രദമായ ഒരു ഉത്സവ ദിവസമായിരുന്നു. ആ മട്ടു ഇപ്പോൾ വളരെ ഭേദപ്പെട്ടിട്ടുണ്ടു്. തിരുവാതിരയുടെ ഉത്സവത്തെപ്പറ്റി താഴെ പറയുന്ന വിധം ഐതിഹ്യങ്ങൾ കാണുന്നു. 1. കുമാരസംഭവകഥയിൽ പ്രിയനാഥവിരഹംകൊണ്ടു രതി വിലപിക്കുന്നതു വിചാരിച്ചു ആർദ്രചിത്തയായി ഭർത്തൃസമ്മേളനം അധികം താമസിയാതെ ഉണ്ടാകുമെന്നു ശ്രീപാർവതി വരംനൽകിയ ദിവസമെന്നു ചിലർ. 2. ബാലഗോപാലനെ ഭർത്താവായി കിട്ടുവാൻ ഗോപസ്ത്രീകൾ കാത്യായിനീപൂജ നടത്തിയ ദിവസമെന്നു മറ്റു ചിലർ.
തിരുവാതിരക്കളി
  • കൈകൊട്ടിക്കളി
തിരുവാഭരണം
  • രാജാക്കന്മാരുടേയും മറ്റും ആഭരണം
തിരുവാമൊഴിയുക
  • പറയുക
  • ഉദാ:’ശ്രീകൃഷ്ണൻ തിരുവാമൊഴിഞ്ഞു.’
തിരുവാലത്തിരി
  • തുലാമാസം പത്തൊമ്പതാം തീയതി രാജാക്കന്മാരും മറ്റും യുദ്ധസംബന്ധമായി കഴിക്കുന്ന ഒരു കർമ്മം
തിരുവാളി
  • ഇരപ്പാളി
തിരുവാഴി
  • രാജാക്കന്മാരുടേയും മറ്റും മോതിരം
തിരുവാഴിത്താൻ
  • രാജസേവയുള്ളവൻ
  • നേരംപോക്കുകാരൻ
  • (ശ്രീവാഴ്ത്തുവോൻ) സ്തുതിപാഠകൻ. മുൻകാലങ്ങളിൽ രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും മന്ദിരങ്ങളിൽ വിനോദത്തിനായി ചിലരെ പാർപ്പിക്കുക പതിവായിരുന്നു. അവരിൽ ഒരുവൻ.
തിരുവാറ്റ
  • രണ്ടു കൈവഴിയായി ഒഴുകുന്ന ആറു്
തിരുവിതാംകോടു്
  • തിരുവിതാംകൂർ രാജ്യം (ശ്രീവിദാംഗോഷ്ഠം)
  • തിരുവിതാംകൂർ രാജ്യത്തിലേ ഇരണിയൽ താലൂക്കിൽ ചേർന്ന ഒരു പകുതി
തിരുവിതാംകൂർരാജവംശം
  • വഞ്ചിരാജകുലം
  • തിരുവിതാംകൂർ മഹാരാജാക്കന്മാർ പത്മനാഭപുരം (ശ്രീവർദ്ധനപുരം) എന്ന സ്ഥലത്തുവച്ചു കേരളരാജാവായി പരശുരാമനാൽ തിരുവാളും സ്വർണ്ണസിംഹാസനവും കൊടുത്തു് അഭിഷേകം കഴിച്ചു വാഴിക്കപ്പെട്ട ചേരവംശോത്ഭവനായ ഭാനുവിക്രമൻ എന്ന മഹാരാജാവിന്റെ വംശജന്മാരാകുന്നു.
തിരുവില്ലവ
  • ഒരു ദിക്കു്
തിരുവിളക്കാവു്
  • ഒരു പ്രസിദ്ധപ്പെട്ട ശാസ്താങ്കോവിൽ
  • കൊച്ചിസംസ്ഥാനത്തു പെരുവനത്ത് വിദ്യാപ്രദാനത്തിനു വളരെ കീർത്തിപ്പെട്ടതാണു്.
തിരുവുടമ്പു്
  • ബിംബം
  • പ്രതിമ
തിരുവുടയാട
  • രാജാക്കന്മാരുടെയും മറ്റും വസ്ത്രം
തിരുവുടൽ
  • രാജാക്കന്മാരുടെയും മറ്റും ശരീരം
  • (ബഹുമാനവാക്കു്.)
തിരുവുളി
  • മരം തുളക്കുന്നതിനുള്ള ഒരുമാതിരി ഉളി
തിരുവുള്ളക്കേടു്
  • രാജാക്കന്മാരുടെയും മറ്റും കോപം
തിരുവുള്ളം
  • രാജാക്കന്മാരുടെയും മറ്റും മനസ്സ് അല്ലെങ്കിൽ കരുണ. അല്ലെങ്കിൽ പ്രസാദം
തിരുവെഴുത്തു്
  • രാജാക്കന്മാരുടെയും മറ്റും എഴുത്തു്
തിരുവോണം
  • ഇരുപത്തുരണ്ടാംനക്ഷത്രം
തിരോധാനം
  • മറ, മൂടി, തിരിശ്ശീല
  • ഉടുപ്പു്
  • മറവു്
തിരോഭാവം
  • മറവു്
തിരോഹിത
  • വിശേഷണം:
  • മറയ്ക്കപ്പെട്ട
തിരോഹിതൻ
  • ഒളിച്ചവൻ
  • തിരോധാനം ചെയ്തവൻ എന്നർത്ഥം.
  • മറഞ്ഞവൻ
തിര്യൿ, തിര്യങ്
  • വിലങ്ങത്തിൽ
തിര്യക്കു്
  • പ്രാണികളിൽ മനുഷ്യനേമാത്രം ഒഴിച്ചുള്ളവയെ ചേർത്തുപറയുന്നതിനു സംസ്കൃതത്തിലുള്ള ഒരു ശബ്ദം
  • താണ ജന്തു
  • ഭാഷയിൽ ഇതിനു ശരിയായ ശബ്ദമില്ല.
തിര്യഗ്യോനി
  • പക്ഷിമൃഗാദിജന്തുക്കൾക്കു പറയുന്ന പേർ
തിര്യങ്
  • വിലങ്ങത്തിൽ നടക്കുന്നവൻ
  • വളഞ്ഞുനടക്കുന്നവൻ
  • മറഞ്ഞുനടക്കുന്നവൻ
തിലകല്ക്കം
  • എള്ളിൻപിണ്ണാക്കു്
തിലകൻ
  • (പദാന്ത്യത്തിൽ)
  • പ്രസിദ്ധൻ, പ്രമാണി, തൊടുകുറിയായവൻ
  • കാക്കപ്പുള്ളിയുള്ളവൻ
തിലകം
  • തൊടുകുറി, സ്നിഗ്ദ്ധതയെ ഉണ്ടാക്കിത്തീർക്കുന്നതു് എന്നർത്ഥം
  • പൊട്ടു്.
  • മറു
  • മയിലെള്ളു്
  • എള്ളിൻ പൂപോലെയുള്ള പൂവുള്ളതു എന്നർത്ഥം.
  • മഞ്ചാടിമരം
  • ശ്രേഷ്ഠത
  • മൂത്രാശയം
  • ഉദരത്തിലുള്ള ജലാധാരം, പുഫ്ഫസമെന്ന പേരോടുകൂടിയ മാംസവിശേഷം. ജലാംശത്തെ ദേഹമാസകലം കൊണ്ടുനടക്കുന്നതു് എന്നർത്ഥം.
  • കാക്കപ്പുള്ളി
  • കാരുപ്പു്
തിലകാങ്കൻ
  • മറുകുള്ളവൻ
തിലകാളകം
  • ദേഹത്തിലുള്ള ഒരു കറുത്ത അടയാളം, മറുകു്, കാക്കപ്പുള്ളി
  • ക്ഷുദ്രരോഗനിദാനത്തില്പെട്ട ഒരു രോഗം
  • എള്ളിന്മണിപ്രായമായി വേദനകൂടാതെ ശരീരതുല്യമായ നിറത്തോടുകൂടി ദേഹത്തിലുണ്ടാകുന്ന കറുത്ത നിറം.
  • ശുകദോഷനിദാനത്തില്പെട്ട മറ്റൊരു രോഗം
  • ലിംഗത്തെ അശേഷംപഴുപ്പിക്കും. തന്നിമിത്തം ലിംഗമാംസം കറുത്തു കൊഴിയും. ഇതിനു കറുത്ത ഏള്ളിനോടു സാമ്യമുണ്ടാകയാൽ ‘തിലകാളകം’ എന്ന പേരുണ്ടായി.
തിലകിത
  • വിശേഷണം:
  • തിലകം
  • (തൊടുകുറി) അണിഞ്ഞ.
  • ‘നിഖിലശുകകുലവിമല തിലകിതകളേബരേ’
    — അദ്ധ്യാത്മരാമായണം
    .
തിലജം
  • തൈലം
  • ‘തിലജദ്രോണിയീന്നെടുത്തുഭൂപനെ’
    — കേരളവർമ്മ രാമായണം
    .
തിലതണ്ഡുലന്യായം
  • എള്ളും അരിയുംകൂട്ടിക്കലർത്തിയാലുള്ള സ്ഥിതി
തിലപർണ്ണി
  • രക്തചന്ദനം
  • തിലപർണ്ണി എന്ന നദിയുടെ തീരത്തിലുണ്ടാകുന്നതിനാൽ രക്തചന്ദനത്തിനു തിലപർണി എന്നു പേരുണ്ടായി.
  • ഒരു നദി
തിലപിഞ്ജം
  • കായ്ക്കാത്ത എള്ളു്
  • കാട്ടെള്ളു്
  • ഫലമില്ലാത്ത തിലം എന്നർത്ഥം.
തിലപുഷ്പം
  • എൾപ്പൂവു്
തിലപേജം
  • കായ്കാത്ത എള്ളു്
  • കാട്ടെള്ളു്. ഫലമില്ലാത്ത തിലം എന്നർത്ഥം
തിലം
  • എള്ളു്
തിലംതുദൻ
  • വാണിയൻ
  • എണ്ണ വില്ക്കുന്നവൻ
തിലരസം
  • നല്ലെണ്ണ
തിലഹോമം
  • പ്രേതമുക്തിക്കുള്ള ഒരു കർമ്മം
തിലിത്സം, തിലിക്സം
  • പെരുമ്പാമ്പു്
  • മലമ്പാമ്പു്
  • മണ്ഡലി
  • ഒളിച്ചുനടക്കുന്നതു എന്നർത്ഥം.
തിലു
  • ഒരു തൈ
തിലുങ്ക്
  • ഒരുദേശം
  • തെലുങ്കദേശത്തേ ഭാഷ
തിലുങ്കൻ
  • തിലുങ്കദേശത്തുള്ളവൻ
തിലുങ്കുച്ചെട്ടി
  • തിലുങ്കദേശത്തുള്ളശൂദ്രൻ
തിലോത്തമ
  • സ്വർഗ്ഗത്തിലേഅപ്സരസ്ത്രീകളിൽ ഒരുവൾ
തിലോദകം
  • ഉദകക്രിയ
തില്പു്
  • ചീത്തത്തം
  • നന്മയില്ലായ്ക
  • നല്പു് × തില്പു്.
തില്യം
  • എള്ളുവിളയുന്നേടം
  • പര്യായപദങ്ങൾ:
    • തൈലീനം.
തില്വം
  • ഒരു പച്ചമരുന്നു്
  • പാച്ചോറ്റി
  • സ്നിഗ്ദ്ധത വരുത്തുന്നതു എന്നർത്ഥം.
തിവക്കുന്നു
  • തിളക്കുന്നു
തിഷ്യകേതു
  • ശിവൻ
തിഷ്യഫലാ
  • നെല്ലിവൃക്ഷം
  • മംഗളകരമായ ഫലത്തോടുകൂടിയതു എന്നർത്ഥം.
തിഷ്യം
  • പൂയം, എട്ടാംനക്ഷത്രം
  • സന്തോഷത്തെ ചെയ്യുന്നതു് എന്നർത്ഥം.
  • കലിയുഗം
തിള
  • ആർദ്രമായുള്ള വസ്തുക്കൾ ഒരു പാത്രത്തിൽ പകർന്നു അടുപ്പിൽവച്ചു തീകത്തിച്ചാൽ തീയുടെ ശക്തികൊണ്ടു മേല്പെട്ടു പൊങ്ങിവരുന്നതിനു പറയുന്ന പേർ
തിളക്കം
  • പ്രകാശം
  • തുളക്കം, തെളക്കം എന്ന രൂപങ്ങളുമുണ്ടു്.
തിളങ്ങുക
  • പ്രകാശിക്കുക (ശോഭിക്കുക)
തിളതിളപ്പു്
  • അധികം
തിളയ്ക്കുന്നു
  • ആർദ്രമായുള്ളവസ്തുക്കൾ ഒരു പാത്രത്തിൽ പകർന്നു അടുപ്പിൽ വച്ചു തീകത്തിക്കുമ്പോൾ തീയുടെ ശക്തികൊണ്ടു മേല്പെട്ടു പൊങ്ങുന്നു
  • തികയ്ക്കുന്നു
  • സകര്‍മ്മകക്രിയ:തിളപ്പിക്കുന്നു.
തിളയ്പു്
  • തികയ്ക്കുക
  • തിളയ്ക്കുക
തിൾക്കുക
  • തിക്കുക
  • തിങ്ങുക
തിറ
  • കരം
  • കപ്പം
  • ‘മുന്നകമ്പടിനടത്തിവീരനുരഘൂത്തമന്നുതിറനൽകുവാൻ’
    — ഉത്തരരാമയണം ചംപു
    .
തിറക്കേടു്
  • സാമർത്ഥ്യക്കേടു്
  • മിടുക്കില്ലായ്മ
തിറം
  • മിടുക്കു, സാമർത്ഥ്യം
  • പ്രത്യേക സാമർത്ഥ്യം
  • ഭംഗി
  • ദാർഢ്യം
തിറങ്കണ്ണു്
  • ചെരിഞ്ഞനോട്ടം
തിറമ്പുക
  • ഉളുക്കുക
തിറവിയ
  • വിശേഷണം:
  • വലുതായ
തീ
തീ
  • പഞ്ചഭൂതങ്ങളിൽ ഒന്നു്, അഗ്നി
  • കൊടുവേലി
  • പര്യായത്തിനു അഗ്നി ശബ്ദം നോക്കുക.
തീക്കണം
  • തീപ്പൊരി
തീക്കട്ട
  • തീക്കനൽ
തീക്കണ്ണൻ
  • ശിവൻ
തീക്കനൽ
  • എരികനൽ
  • തീക്കട്ട
  • ജ്വലിക്കുന്ന തീ
തീക്കരി
  • തീപിടിച്ച കരി
തീക്കല
  • പൊള്ളിയവടുകു്
  • തീത്തഴമ്പു്
തീക്കലം
  • നെരിപ്പോടു്
  • പര്യായപദങ്ങൾ:
    • അംഗാരധാനികാ
    • അംഗാരശകടീ
    • ഹസന്തി
    • ഹസനീ.
തീക്കല്ലു
  • തീയുണ്ടാകുന്നകല്ലു്
തീക്കാൽ
  • തീപ്പൊരി
  • പാറയിൽ നിന്നൊഴുകുന്ന തീനദി
തീക്കുച്ചി
  • തീപ്പെട്ടിത്തിരി
തീക്കുടുക്ക
  • തീ
  • ഉരച്ചു തീയെടുക്കുന്നതിനുള്ള സാധനം വയ്ക്കുന്ന പാത്രം
  • തീപ്പെട്ടി
തീക്കുന്തം
  • യുദ്ധത്തിനുള്ള ഒരു ബാണം
തീക്കുറി
  • ദീപസ്തംഭം
  • വിളക്കുമരം
  • കപ്പലുകൾക്കു വെളിച്ചം കാട്ടുന്നതിനു പണിയിക്കുന്ന ഉയർന്നമാളിക
തീക്കുഴി
  • അടുപ്പു്
തീക്കൊള്ളി
  • എരികൊള്ളി
  • തീയുള്ള വിറകുകോൽ
  • (ഉല്ക്കം = കത്താത്ത തീക്കൊള്ളി).
  • പര്യായപദങ്ങൾ:
    • അലാതം
    • ഉന്മുകം.
തീക്ഷ്ണ
  • വിശേഷണം:
  • ചൂടുള്ള
  • മൂർച്ചയുള്ള
  • ശക്തിയുള്ള
  • കടുപ്പമുള്ള
  • ബുദ്ധിയുള്ള
  • സ്നേഹമില്ലാത്ത
തീക്ഷ്ണകണ്ടകം
  • മുള്ളുള്ള ഒരു വൃക്ഷം, കാര
  • മുള
  • ഉമ്മത്തു്
തീക്ഷ്ണകന്ദ(ക)ം
  • വെളുത്തുള്ളി
തീക്ഷ്ണകരൻ
  • ആദിത്യൻ
തീക്ഷ്ണകരം
  • ആദിത്യന്റെ രശ്മി
തീക്ഷ്ണകർമ്മാവു്
  • വിശേഷണം:
  • കഠിനപ്രവൃത്തിയുള്ള
തീക്ഷ്ണകൃഷ്ണാ
  • കുരുമുളകു്
തീക്ഷ്ണഗന്ധ, തീക്ഷ്ണഗന്ധകം
  • ഒരു വൃക്ഷം
  • മുരിങ്ങ
തീക്ഷ്ണത
  • കഠിനത
  • കടുപ്പം
തീക്ഷ്ണതണ്ഡുലം
  • ഒരങ്ങാടിമരുന്നു
  • തിപ്പലി
തീക്ഷ്ണതൈലം
  • ഒരുമാതിരി ഉഷ്ണവീര്യമുള്ള എണ്ണ
തീക്ഷ്ണദണ്ഡൻ
  • കഠിനനായ യജമാനൻ
തീക്ഷ്ണദംഷ്ട്രം
  • കടുവാ
തീക്ഷ്ണപത്രം
  • ഒരു വൃക്ഷം
  • കൊത്തമ്പാല
തീക്ഷ്ണപുഷ്പം
  • കരയാംപൂ
തീക്ഷ്ണഫലം
  • കൊത്തമ്പാലയരി
തീക്ഷ്ണം
  • ഉഷ്ണം
  • വിഷം
  • ലോഹം
  • എരിവു്
  • വർഷം
  • യുക്തം
  • ഇരിമ്പു്
  • തിടുക്കം
  • യുദ്ധം
  • ഹിംസിക്കുന്നതു് എന്നർത്ഥം.
  • ചൂടു്
  • ആയുധം
  • കടലുപ്പു്
  • ഇഞ്ചി
  • മുളകു്
  • കുന്തുരുക്കം
തീക്ഷ്ണരസം
  • വെടിയുപ്പു്
തീക്ഷ്ണലൗഹം
  • ഉരുക്കു്
തീക്ഷ്ണവൃക്ഷഫലം
  • ഇകണക്കുരു
  • ഉക
തീക്ഷ്ണവ്രണം
  • കഠിനവ്രണം
തീക്ഷ്ണശൂകം
  • ഒരു ധാന്യം
  • യവം
തീക്ഷ്ണസാരം
  • ഇരിമ്പു്
തീക്ഷ്ണാംശു
  • ആദിത്യൻ
  • ഉരുക്കു്
തീക്ഷ്ണോത്ഥപരാഗം
  • മുളകുപൊടി
തീക്ഷ്ണോത്ഥം
  • ചുക്കു്
  • മുളകു്
  • തിപ്പലി
തീച്ചട്ടി
  • നെരിപ്പോടു്
തീച്ചൂടു്
  • തീയുടെ ചൂടു്
  • പര്യായപദങ്ങൾ:
    • സന്താപം
    • സജ്ജ്വരം.
തീച്ചെടികൾ
  • സ്വയം പ്രകാശമുള്ള ചില ഔഷധികൾ
തീട്ടു്
  • ചില രാജാക്കന്മാരുടേയും മറ്റും എഴുത്തിനു പറയുന്ന പേർ
തീട്ടം
  • മലം
തീട്ടുക
  • ചൂണ്ടുക
  • തീട്ടിപ്പറക = ചൂണ്ടിപ്പറക.
തീട്ടുവരം, തീട്ടുരം, തീട്ടൂരം
  • കൊച്ചീരാജാവിന്റെ എഴുത്തു്
തീണ്ടൽ
  • അശുദ്ധി
തീണ്ടാനാഴി, തീണ്ടാർമാഴി, തീണ്ടാമണി
  • ഒരു ചെടി
  • മൂക്കുറ്റി
  • തൊട്ടാവാടി
തീണ്ടാപ്പാടു്
  • തീണ്ടാതെ ഇരിക്കുന്നേടത്തോളമുള്ള അകലം
തീണ്ടാമതി
  • തീണ്ടാപ്പാടു്
തീണ്ടാരി
  • സ്ത്രീകൾക്കു മാസന്തോറുമുണ്ടാകുന്ന ഋതുകാലം
  • സ്ത്രീകൾക്കുള്ള അശുദ്ധി
  • വിലക്കു്
  • മാസക്കുളി
  • തീണ്ടായിരിക്കുന്നവൾ = രജസ്വല, സ്ത്രീധർമ്മിണി, അവി, ആത്രേയീ, മലിനീ, പുഷ്പവതീ, ഋതുമതി, ഉദക്യ. തീണ്ടാരിമാറിയ സ്ത്രീ = നിഷ്കളാ, വിഗതാർത്തവാ.
തീണ്ടാരിക്കുന്നു
  • ഋതുവാകുന്നു
  • വിലക്കമിരിക്കുന്നു
തീണ്ടിക്ക
  • അശുദ്ധിയാക്കുക
തീണ്ടിക്കുളി
  • നീചന്മാരോടടുത്തു് അശുദ്ധിയായാലുള്ള കുളി
തീണ്ടിടുക
  • കൃഷിക്കുപയോഗമുള്ള ഒരു പണി
  • തീണ്ട് ഇടൽ നന കൃഷികളിൽ ആവശ്യമാണു്. താഴെ പ്രസ്താവിക്കുന്ന മാതിരിയാണു് തീണ്ടിടുന്നതു്. മണ്ണു വേണ്ടതിന്മണ്ണം ഇളക്കി പൊടിയാക്കി കളകൾ പെറുക്കിയതിൽപിന്നീടു പുതുക്കലപ്പകൊണ്ടു നിലത്തിന്റെ ഒരു വശത്തു ഒരു ചാലുകീറണം. ചാലു തെക്കുവടക്കായി കീറിയാൽ ഭാഷപ്പെടുത്തുന്ന പ ലക വലതുവശമായതുകൊണ്ടു വലതുവശം പടിഞ്ഞാറോട്ടായി മണ്ണു മറിയുന്നു. നിലത്തിന്റെ തലയ്ക്കൽ എത്തുമ്പോൾ കലപ്പയെ വലതുഭാഗത്തേക്കു തിരിച്ചു ആദ്യത്തേ ചാലിൽ നിന്നും ഒരടി അകലമായി വേറേ ഒരു ചാലു തെളിക്കുക. ഈ ചാലിൽ നിന്നു മറിയുന്ന മണ്ണു കിഴക്കോട്ടേക്കു മറിഞ്ഞു മുമ്പു പടിഞ്ഞാറോട്ടു മറിഞ്ഞുകിടക്കുന്ന മണ്ണിനോടു മറിഞ്ഞുചേർന്നു ഒരു തീണ്ടുണ്ടാകുന്നു. ഇപ്രകാരം ആവശ്യംപോലെ തീണ്ടുകൾ ഉണ്ടാക്കാം. തീണ്ടിന്മേൽ വിതയ്ക്കുന്നതിനു മുമ്പേ മൺവെട്ടികൊണ്ടോ മറ്റോ നിരത്തേണ്ടതാകുന്നു.
തീണ്ടുന്നു
  • അശുദ്ധിയാക്കുന്നു
  • അശുദ്ധിയാകുമാറു നീചജാതികൾ അടുത്തു വരുന്നു
  • നാമം തീണ്ടൽ.
തീതു
  • ചീത്ത
തീത്തഴമ്പു്
  • പൊള്ളിയ വടുകു്
തീത്താങ്ങി
  • തീയുടെ ചൂടു ഏൾക്കാതിരിപ്പാനുള്ള ഒരു മറ
തീൻ
  • ഭക്ഷണം
  • തീറ്റി
തീൻകഥ
  • കടംകഥ
  • തീറ്റുകഥ
തീൻകുഴൽ
  • തൊണ്ട
  • തൊണ്ടക്കുരൽ
തീൻപണ്ടം
  • ഭക്ഷണസാധനം
  • വയറു്
തീൻപണ്ടി
  • വയറ്റിൽ ഭക്ഷിച്ചവസ്തു കിടക്കുന്ന ഒരു സ്ഥലം
തീൻപതി
  • മേച്ചിൽസ്ഥലം
തീൻപുലം
  • മേച്ചിൽസ്ഥലം
തീനി
  • വളരെ തിന്നുന്നവൻ
തീപ്പതിരു്
  • തീപ്പൊരി
തീപ്പന്ന
  • ഒരു പച്ചമരുന്നു്
തീപ്പാതി
  • വിശേഷണം:
  • തീകൊണ്ടു പാതിവെന്ത
തീപ്പുണ്ണു്
  • തീകൊണ്ടു പൊള്ളിയ വ്രണം
തീപ്പെടുന്നു
  • മരിക്കുന്നു എന്നർത്ഥമുള്ള ഒരാചാരവാക്കു്
  • തീപ്പൊള്ളേല്ക്കുന്നു
തീപ്പെട്ടി
  • ഉരക്കുമ്പോൾ തീകത്തുവാൻ മരുന്നു് അകത്തു പുരട്ടീട്ടുള്ള ചെറിയ കോലുകൾ അടങ്ങിയ പെട്ടി
തീപ്പെട്ടിത്തിരി, തീക്കുറ്റി
  • ഉരയ്ക്കുമ്പോൾ തീപിടിക്കത്തക്ക മരുന്നു അറ്റത്തു പുരട്ടീട്ടുള്ള ചെറിയ കോൽ
തീപ്പൊരി
  • തീത്തരി
  • പര്യായപദങ്ങൾ:
    • സ്ഫുലിംഗം
    • അഗ്നികണം.
തീപ്പൊലിക്കുന്നു
  • തീകെടുക്കുന്നു
തീപ്പൊള്ളു്, തീപ്പൊള്ളൽ, തീപ്പൊള്ളം
  • തീകൊണ്ടു പൊള്ളുക
തീപ്പൊള്ളുന്നു
  • തീകൊണ്ടു പൊള്ളുന്നു
  • ‘കക്കാച്ചുണ്ണാമ്പുതോയത്തെളിയു
    mal തിലിരട്ടിച്ചുതേങ്ങേടെനെയ്യും
    നൽക്കുപ്പിക്കുള്ളിൽവീഴ്ത്തീട്ടതുപുനരൊരു
    യാമംകുലുക്കീട്ടുപിന്നെ
    യോജിച്ചാൽതൊട്ടുതേയ്ക്കാമിതുകരുതുക
    നന്നെന്നുതീപ്പൊള്ളൽപോവാൻ
    തേക്കാൻനേരംകുലുക്കീടണമതുമറവാൻ
    നല്ല കൈകണ്ടവിദ്യ’
  • കക്കാച്ചുണ്ണാമ്പു് എന്നു പറഞ്ഞതു് കൽച്ചുണ്ണാമ്പല്ല. അതു കല്ലുനീറ്റിയുണ്ടാക്കുന്നതാണു്. അതു മതിൽ കെട്ടാനേ കൊള്ളാവു. ഉരുക്കിയ നെയ്യ് തീസ്പർശം ഉണ്ടായ ഉടനെ പിരട്ടിയാൽ പൊള്ളുകയില്ല. ആട്ടിൻപാൽ കറന്നു കാച്ചി തൈരാക്കി കലക്കിയെടുത്തു ഉരുക്കിയ നെയ്യായിരിക്കണം. കുമ്പളങ്ങാനീരിൽ പകുതി വെളിച്ചെണ്ണചേർത്തു കാച്ചി പുരട്ടിയാൽ തീപ്പൊള്ളൽവ്രണം കരിയും. കുമ്പളങ്ങയുടെ ഉള്ളിലെ ചോറും തൈരും കൂടി ചാലിച്ചു പുരട്ടിയാലും മതി.
തീഭയം
  • തീയിൽ നിന്നുള്ള ഭയം
തീമറ
  • തീത്താങ്ങി
തീയൻ
  • ഒരു ജാതിക്കാരൻ
  • ഈഴവൻ
  • സ്ത്രീ:തീയത്തി
  • തീയർ – ദ്വീപർ എന്ന പദത്തിൽ നിന്നു ലോപിച്ചതു്. ദ്വീപത്തിൽനിന്നു വന്നവർ.
തീയതു്
  • ചീത്തയായുള്ളതു്
തീയാട്ടു്
  • തീയാട്ടുണ്ണികളെക്കൊണ്ടു കഴിപ്പിക്കുന്ന ഒരു ഉഴിച്ചൽ
  • തീയാട്ടുണ്ണി ഭദ്രകാളിയുടെ മുടിയണിഞ്ഞും വേഷം കെട്ടിയും തുള്ളും. അതിനുമുമ്പു ആ ദേവിയുടെ കളമെഴുത്തുംപാട്ടും ഉണ്ടു്.
തീരജം
  • കരയിൽ (തീരത്തിൽ) നിൽക്കുന്ന വൃക്ഷം
തീരം
  • നദി, കുളം
  • സമുദ്രം മുതലായവയെ തൊട്ടുള്ള സ്ഥലം. തോണിക്കാരുടെ കർമ്മസമാപ്തസ്ഥാനം. (തോണിതുഴഞ്ഞു കരയ്ക്കു എത്തിക്കുക സാധാരണമാണല്ലൊ.)
  • ഒരുമാതിരി ശരം
  • തകരം
  • ഈയം
തീരാക്കൊണ്ടി
  • പ്രയാസമുള്ള കാര്യം
  • തീരാത്തവാക്കു്
തീരാത്ത
  • വിശേഷണം:
  • അവസാനിക്കാത്ത
  • തീർച്ചയില്ലാത്ത
തീരിത
  • വിശേഷണം:
  • തെളിവുപോലെ തീർച്ച ചെയ്ക
തീരു്
  • പറ്റുചീട്ടു്
  • സമ്മതച്ചീട്ടു്
തീരു
  • ശിവൻ
തീരുന്നു
  • അവസാനിക്കുന്നു
  • നിവൃത്തിയാകുന്നു
തീരുമാനം
  • മുഴുവനേ
തീരുമാനം
  • തീർച്ച
തീർക്കുന്നു
  • അവസാനിപ്പിക്കുന്നു
  • നിവർത്തിക്കുന്നു
  • പണിയുന്നു
  • കാരണക്രിയ:തീർപ്പിക്കുന്നു.
തീർച്ച
  • അവസാനം
  • നിവൃത്തി
  • തീരുമാനം, നിശ്ചയം
തീർച്ച
  • ഒടുക്കം
തീർച്ചമൂർച്ച
  • നിവൃത്തി
തീർണ്ണ
  • വിശേഷണം:
  • കടക്കപ്പെട്ട
  • പരക്കപ്പെട്ട
തീർത്തുപറയുന്നു
  • നിശ്ചയംപറയുന്നു
തീർത്ഥകൻ, തീർത്ഥികൻ
  • സന്യാസി
  • തീർത്ഥാടനം ചെയ്തു നടക്കുന്നവൻ
തീർത്ഥകരൻ
  • യവനൻമാരിൽ ഒരു പ്രമാണി
  • ആശാൻ
തീർത്ഥദേവൻ
  • ശിവൻ
തീർത്ഥൻ
  • ഗുരു
  • ഉപാധ്യായൻ
തീർത്ഥപാദൻ
  • ശിവൻ
  • വിഷ്ണു
  • മഹാൻ
  • മഹർഷി
  • പൂജ്യപാദൻ
തീർത്ഥമാടുന്നു
  • പുണ്യതീർത്ഥത്തിൽ കുളിക്കുന്നു
തീർത്ഥം
  • ശുദ്ധജലം
  • ജലം
  • പുണ്യസ്ഥലം
  • കിണറ്റിനരികെയുള്ള നീർത്തൊട്ടി
  • ശാസ്ത്രം
  • ഋഷികളാൽ സേവിക്കപ്പെട്ട ഗംഗാദി തീർത്ഥ ജലം
  • യാഗം
  • പഠിത്തം, അധ്യയനം
തീർത്ഥയാത്ര, തീർത്ഥാടനം
  • തീർത്ഥസ്നാനത്തിനായിട്ടു നടക്കുക
തീർത്ഥവാസി
  • തീർത്ഥമാടി നടക്കുന്നവൻ
തീർത്ഥസ്നാനം
  • തീർത്ഥമാടുക
തീർത്ഥികൻ
  • സന്യാസി
തീർന്ന
  • തികഞ്ഞ
തീർപ്പ്
  • വിധി
  • ന്യായവിധി
  • തികവു്
തീർമ്മ
  • നിവൃത്തി
തീർമ്മുറി
  • തീർച്ചച്ചീട്ടു്
തീർവില
  • തീർച്ചവില
  • കോൾവില
തീർവിലയോല
  • വിലച്ചീട്ടു്
തീർവ്വ്
  • തീരുവ
  • ചുങ്കം
തീവരം
  • സമുദ്രം
തീവിന
  • പാപം
  • അധർമ്മം
തീവെട്ടം
  • തീയുടെ വെളിച്ചം
തീവെട്ടി
  • തിരിചുറ്റി
  • തീകത്തിക്കത്തക്ക വിധം ഒരു നീളമുള്ള വടിയുടെ അറ്റത്തു നാലോ അഞ്ചോ അധികമോ ഇരുമ്പുകോലുള്ള ഒരു സാധനം. ദീപയഷ്ടി.
തീവ്ര
  • വിശേഷണം:
  • ഉഷ്ണമുള്ള
  • കടുപ്പമുള്ള
  • വേഗമുള്ള
  • അധികത്വമുള്ള
തീവ്രൻ
  • ശിവൻ
  • കഠിനൻ
തീവ്രം
  • ഉഷ്ണം
  • കഠിനം
  • ഏറ്റവും
തീവ്രാ
  • തുളസി
  • കടുരോഹിണി
  • ചെങ്കടുകു്
തീവ്രവേദന
  • കഠിനവേദന
  • നരകവേദന
തീറ്റൽ
  • തീറ്റിക്ക
  • മേയിക്ക
തീറ്റി
  • ഭക്ഷണം
തീറ്റികേറുന്നു
  • ധൈര്യത്തോടെ ശത്രുവിനെ എതിർക്കുന്നു
തീറ്റിക്കഥ
  • കടംകഥ
തീറ്റിയടുക്കുന്നു
  • ധൈര്യത്തോടെ ശത്രുവിനോടു അടുക്കുന്നു
തീറ്റുന്നു
  • ഭക്ഷിപ്പിക്കുന്നു
  • കന്നുകാലികളെ മേയിക്കുന്നു
തു
തു
  • ഭേദം
  • തന്നെ
  • ആകട്ടെ
  • പാദപൂരണം
തുക
  • സംഖ്യ
  • കൂവ, കൂവ്വയൂറൽ (കൂവനൂറു)
  • കൂട്ടം
തുകമോശം
  • സംഖ്യയുടെ തെറ്റു്
തുകയൽ
  • ഒരുമാതിരി കറി
തുകരുക
  • തുവരുക
  • ഉണങ്ങുക
  • വറളുക
തുകാ(ഗാ)ക്ഷീരി
  • കുവനൂറു്
തുകിൽ
  • വസ്ത്രം
  • നിദ്ര (തുയിൽ)
തുക്കി
  • യാചകൻ
  • ഇരപ്പാളി
  • തുക്കിപ്പെറുക്കി
തുക്കിടി, തുക്കുടി
  • ദേശത്തിന്റെ ഭാഗം
തുക്കുക
  • ഇരന്നുനടക്കുക
തുഗ
  • മുളവെണ്ണ
  • കൂവനൂറു്
തുംഗ
  • വിശേഷണം:
  • ഉയരമുള്ള
  • ശ്രേഷ്ഠതയുള്ള
  • നീളമുള്ള
  • മുൻകോപമുള്ള
തുംഗത്വം
  • ഉയർച്ച
  • ശ്രേഷ്ഠത
തുംഗൻ
  • ബുധൻ
  • ശിവൻ
  • ശ്രേഷ്ഠൻ
  • ബുദ്ധിമാൻ
തുംഗബീജം
  • രസം
തുംഗഭദ്ര
  • ഒരുനദി
  • തുംഗഭദ്രയിലെ ജലം രക്തപിത്തത്തേയും ചൊറിയേയും ഉണ്ടാക്കും. പരിചയിച്ചാൽ കൊള്ളാം. ദക്ഷിണ ദേശത്തിലേ ഒരുനദിയാണു്. ഈ നദി കൃഷ്ണാനദിയിൽ ചേരുന്നു.
തുംഗഭദ്രം
  • മുറടായആന
  • മദംപിടിച്ച ആന
തുംഗം
  • ഉയരം, ഉയർന്നതു്
  • നശിപ്പിക്കപ്പെടുന്നതു എന്നർത്ഥം.
  • ശ്രേഷ്ഠം
  • ഒരുവൃക്ഷം
  • പുന്നാഗം, പുന്നമരം അത്യുന്നതം എന്നു ശബ്ദാർത്ഥം.
  • തെങ്ങു്
  • ചൂണ്ടപ്പന
  • താമരയല്ലി
  • പർവതം
  • വാൾപുലി
തുംഗാ
  • കൂവനൂറു
  • വന്നി
തുംഗി, തുംഗാ
  • ഒരുമരുന്നു
  • നായർവെണ്ണ
  • ആട്ടുനാറിവേള
  • രോഗങ്ങളെ ഹിംസിക്കുന്നതു എന്നർത്ഥം.
തുംഗി
  • രാത്രി
  • മഞ്ഞൾ
തുംഗീശൻ
  • ചന്ദ്രൻ
  • സൂര്യൻ
  • കൃഷ്ണൻ
തുംഗീശ്വരൻ
  • ശിവൻ
തുച്ഛ
  • വിശേഷണം:
  • ഹീനമായുള്ള
  • ഉപേക്ഷിക്കപ്പെട്ട
തുച്ഛം
  • അല്പം
  • ഉമി, പതിരു
  • ഒന്നുമില്ലാത്തതു്, ശൂന്യം
  • ശൂന്യം എന്ന അർത്ഥത്തിൽ
  • പര്യായപദങ്ങൾ:
    • ശൂന്യം
    • വശികം
    • തുച്ഛം
    • രിക്തകം.
തുച്ഛാ
  • അമരി
  • ചിറ്റേലം
തുച്ഛീകരിക്ക
  • നിസ്സാരമാക്കുക
തുഞ്ചൽ
  • ഉറക്കം
  • തെറ്റു
  • മരണം
തുഞ്ചത്തെഴുത്തച്ഛൻ
  • രാമാനുജൻ എഴുത്തച്ഛൻ
  • എഴുത്തച്ഛൻ എന്നതുനോക്കുക.
തുഞ്ചം
  • അറ്റം
  • ‘തുഞ്ചങ്ങൾക്കൊരനക്കമെന്യെചെവിയും’
    — മലയാളശാകുന്തളം
തുഞ്ചുന്നു
  • ഉറങ്ങുന്നു
  • തെറ്റുന്നു
  • മരിക്കുന്നു
തുട
  • അരയ്ക്കുതാഴെ രണ്ടുകാലിന്റേയും മുട്ടിനുമീതെയുള്ള സ്ഥലം
  • തവണ
  • ഉദാ:ഇരുപത്തൊരുതുട.
  • പര്യായപദങ്ങൾ:
    • സക്ഥി
    • ഊരു
തുടകു്
  • ഒരു മൺപാത്രം
  • പാത്രം
തുടക്കം
  • ആരംഭം
തുടക്കാമ്പു്
  • തുട
തുടക്കാരം
  • ചേർച്ച
  • ഘടനം
തുടങ്ങൻകത്തി
  • വീതിയുള്ളപിച്ചാത്തി
തുടങ്ങി
  • നിന്ന
  • മുതൽ
തുടങ്ങുന്നു
  • ആരംഭിക്കുന്നു
തുടതുള്ളുക
  • ഭീരുതകാണിക്കുക
തുടപ്പന
  • ഈന്തു്
തുടം
  • എണ്ണയും മറ്റും അളക്കുന്ന ഒരു പാത്രം
  • പുഷ്ടി, വണ്ണം, തടിപ്പു്
  • വലുപ്പം
തുടമാനം
  • ആദിമുതൽ
തുടയ്ക്കാ
  • കൂട്ടിച്ചേർപ്പു്
തുടയ്ക്കുന്നു
  • തൂക്കുന്നു
  • വെടിപ്പാക്കുന്നു
തുടയ്പ്
  • തൂപ്പ്
  • വെടിപ്പാക്കൽ
തുടരി, തുടലി
  • വളരെ മുള്ളുള്ളതും പടരുന്നതുമായ ഒരു വൃക്ഷം
  • പഴുത്തകായ് വാതം, പിത്തം, ചുട്ടുനീറൽ, ഇവക്കുനന്നു്. ചവർപ്പും കൈപ്പുംരസങ്ങളാണുള്ളതു്. രുചികരമാകുന്നു. കൃമിയെ വർദ്ധിപ്പിക്കും. അതുപോലെതന്നെ കഫത്തേയും. മലത്തെ ഇളക്കും. ഇതിന്റെ കായ് ചെറിയലന്തയുടെ കായേക്കാൾ ചെറുതാണു്.
തുടരുന്നു
  • പിന്നാലെ ചെല്ലുന്നു
  • പിന്നാലെ പ്രവർത്തിക്കുന്നു
തുടരത്തുടരെ
  • പിന്നാലെ പിന്നാലെ
തുടരേ
  • പിന്നാലെ
തുടർ
  • ചങ്ങല
  • ഒരുമാതിരി അരഞ്ഞാണം
തുടർച്ച
  • പിൻചെല്ലുക, പിൻപ്രവർത്തിക്കുക
  • ആരംഭം
തുടർന്നു്
  • ഇടവിടാതെ
തുടർമാല
  • കഴുത്തിൽ ഇടുന്ന ഒരാഭരണം
തുടൽ
  • ചങ്ങല
  • തുടലരഞ്ഞാണം
  • വിലങ്ങു്
തുടലരഞ്ഞാണം
  • അരയിൽ കെട്ടുന്ന ഒരാഭരണം
തുടവു്, തുടം
  • ബലം
  • പുഷ്ടി
  • ഉദാ:തുടവിയശരം. തുടവൻ = പുഷ്ടിയുള്ളവൻ.
തുടവാർപ്പു്, തുടവാളു
  • തുടയിലുണ്ടാകുന്ന ഒരു ദീനം
തുടസ്സം
  • ആരംഭം
തുടി
  • ഒരു വാദ്യം
  • ‘പടഹംതുടിപറകൊമ്പുംകുഴലും’
    — ഘോഷയാത്ര തുള്ളൽ
    .
  • നെഞ്ചി(ഞ്ഞി)ടിപ്പു്
  • കിണറ്റിൽനിന്നു ജലം കോരുവാനുള്ള യന്ത്രം
  • കിണറ്റിന്റെ അടുക്കൽ കയറും മറ്റും കെട്ടുന്നതിനു മരംകൊണ്ടുണ്ടാക്കിയ യന്ത്രം.
  • ചിറ്റേലം, ഏലത്തരി
  • കൊട്ടം
  • അല്പകാലം
  • സംശയം
  • പര്യായപദങ്ങൾ:
    • നേമി
    • ത്രിക
തുടിമുട്ടിനടക്കുക
  • രഹസ്യത്തെ പരസ്യമാക്കിക്കൊണ്ടു നടക്കുക
തുടിക്കുന്നു
  • പിടയ്ക്കുന്നു
  • നെഞ്ചി(ഞ്ഞി)ടിക്കുന്നു
  • വെള്ളത്തിൽ കൈയിട്ടു ശബ്ദിപ്പിക്കുന്നു
തുടിപ്പു്
  • പിടച്ചൽ
  • നെഞ്ചിടിപ്പു്
തുടിയടിക്കുന്നു
  • വാദ്യംകൊട്ടുന്നു
  • വിളംബരം പ്രസിദ്ധപ്പെടുത്തുന്നു
തുടുക്കനവേ
  • വേഗത്തിൽ
തുടക്കനെ
  • പെട്ടെന്നു്
തുടുക്കുന്നു
  • ചെമക്കുന്നു
തുടുതുടെ
  • വിശേഷണം:
  • അധികം ചെമന്ന
തുടുപ്പു്
  • ഇളക്കുന്നതിനുള്ളകോൽ
  • വാഴക്കൈ
  • ചെമപ്പു്
തുടുമം
  • എലി
തുട്ടു്
  • ചെമ്പുകൊണ്ടുള്ള ഒരുവക നാണയം
തുട്ടി
  • വേലക്കാർ ഹാജരില്ലാഞ്ഞാൽ ആ ദിവസത്തേയ്ക്കുള്ള ശമ്പളപ്പിടിത്തം
തുണ
  • സഹായം
  • കൂട്ടു്
  • രക്ഷ
  • ആശ്രയം
തുണയ്ക്കുന്നു
  • സഹായിക്കുന്നു
തുണർ
  • വിശേഷണം:
  • വേഗമുള്ള
  • ഭയങ്കരമായ
തുണവൻ
  • സ്നേഹിതൻ
  • സഹായിക്കുന്നവൻ
  • ‘വിണ്ണവർതുണവൻ എയ്തു’
    — രാമചരിതം
    .
  • വിണ്ണവർതുണവൻ = രാമചന്ദ്രൻ.
തുണി
  • വസ്ത്രം
തുണ്ടു്
  • കഷണം
  • കുറിമാനം
  • നഷ്ടം
തുണ്ടം
  • കഷണം, നറുക്കു്
  • പങ്കു്
തുണ്ടൻ
  • തണ്ടുതപ്പി
  • അഹങ്കാരി
തുണ്ടത്തരം
  • തണ്ടുതപ്പിത്തം
തുണ്ടിക്കുന്നു
  • നുറുക്കുന്നു
  • കണ്ടിക്കുന്നു
തുണ്ടിപ്പു്
  • നുറുക്കു്
തുണ്ഡം
  • മുഖം
  • പക്ഷികളുടെ കൊക്കു്
  • വായ്
  • ഭക്ഷ്യവസ്തുവിനെ കടിച്ചുമുറിക്കുന്നതു് എന്നർത്ഥം.
തുണ്ഡി
  • മുഖം
  • കൊക്കു്
  • ശിവന്റെ കാളയുടെ പേർ
തുണ്ഡി, തുന്ദി
  • വലിയ പൊക്കിളുള്ള
  • കുടവയറുള്ള
തുണ്ഡിക
  • നാഭി
തുണ്ഡികേരി
  • നൂല്പരുത്തി
  • കോവൽവള്ളി, നല്ലകോവ
  • തമിഴിൽ – കോവൽവക്കി. തുണ്ഡം = മുഖം. തുണ്ഡികം = മുഖം ആശ്രയമായിട്ടുള്ളതു് – ഓഷ്ഠം. അതിനെ പ്രേരിപ്പിക്കുന്നതു്, ഓഷ്ഠതുല്യം എന്നു ഫലിതാർത്ഥം. തുണ്ഡകേരി, തുണ്ഡകേശി, തുണ്ഡികേശി എന്നിങ്ങനേയും പാഠങ്ങൾ കാണുന്നുണ്ടു്.
  • ഒരു രോഗം
  • തുണ്ഡികേരി എന്ന രോഗംതാലുഗതമുഖരോഗനിദാനത്തില്പെട്ടതാണു്. അണ്ണാക്കിൽ കാട്ടുപരുത്തിക്കുരുപോലെ നീരുണ്ടാകും. വേദന, കുത്തിനോവു്, ചൂടു്, പഴുപ്പു് ഇവയും കാണും.
തുണ്ഡിഭ, തുണ്ഡില
  • വിശേഷണം:
  • പെരുവയറുള്ള
  • വലിയ പൊക്കിളുള്ള
തുതി
  • സ്തുതി. (പ്രാചീനമലയാളം:)
തുത്തനാകം
  • ഒരു ലോഹം
  • നാകം
തുത്തം, തുത്തു്
  • ഒരങ്ങാടിമരുന്നു്
തുത്തി
  • ഒരു ചെടി
തുത്തിപ്പീര
  • ഒരു വൃക്ഷം
തുത്ഥ
  • ചെറിയ ഏലം
  • എരിവുള്ളതു് എന്നർത്ഥം.
  • അമരി
  • വേദനപ്പെടുത്തുന്നതു്, മറയ്ക്കുന്നതു് എന്നിപ്രകാരം അർത്ഥം.
തുത്ഥകം
  • നീലത്തുരിശു്
തുത്ഥം
  • അഞ്ജനം
  • നീലത്തുരിശു്, തുത്തു്
  • അഗ്നി
തുത്ഥാ
  • ചിറ്റേലം
തുത്ഥാജ്ഞനം
  • (മയിൽതുത്ഥം
  • തുരിശു) നീലത്തുരിശു
  • മയിൽ തുത്തിൽനിന്നെടുക്കുന്ന അഞ്ജനം
  • കഫം, നേത്രരോഗം, ശ്വിത്രം, അശ്മരി, മൂത്രകൃഛ്റം, അർശസ്സ്, ഹൃദ്രോഗം, ചൊറി, വിഷം, കൃമി, കൂട്ടുവിഷം ഇവയ്ക്കു നന്നു്. അശുദ്ധമായിരിക്കുന്നതു അറിയാതെ സേവിച്ചാൽ ഉണ്ടാകുന്ന വികാരത്തിൽ മൂന്നു ദിവസം പ്രഭാതത്തിൽ നാരങ്ങാനീരു സേവിക്കുക. അതില്ലെങ്കിൽ കാച്ചിത്തണുത്ത ജലത്തിൽ മലർപ്പൊടി കലക്കി സേവിക്ക. തമിഴിൽ – തുരിചു. ഇംഗ്ലീഷിൽ – Sulphate of Copper, Blue vitriol.
  • പര്യായപദങ്ങൾ:
    • ശിഖിഗ്രീവം
    • വിതുന്നകം
    • മയൂരകം.
തുദം
  • കാട്ടരയാൽ
തുനി
  • നാല്ക്കാലിമൃഗങ്ങൾക്കും മറ്റും പക്വാശയത്തോടടുത്തുള്ള ഒരു മാംസം, കണ്ടിക്കാ
  • ഒരു ദീനം
തുനിച്ചൽ
  • ഒരു കാര്യത്തിൽതന്നെയുള്ള ഉത്സാഹം
തുനിയുന്നു
  • ഒരു കാര്യത്തിൽതന്നെ ഓർമ്മവച്ചു് ഉത്സാഹിക്കുന്നു
തുനിവു്
  • തുനിച്ചൽ
തുന്തു(ന്ദു)ഭം
  • കടുകു്
തുന്ദപരമൃജൻ, തുന്ദപരിമാർജ്ജൻ
  • മടിയൻ
  • വയറുതലോടിക്കൊണ്ടിരിക്കുന്നവൻ എന്നർത്ഥം.
തുന്ദം
  • വയറു്
  • വേദനപ്പെടുത്തുന്നതെന്നർത്ഥം.
  • കുടവയറു്
  • ഉയർന്ന പൊക്കിൾ
തുന്ദി, തുണ്ഡി
  • വിശേഷണം:
  • വലിയ പൊക്കിളുള്ള
  • കുടവയറുള്ള
തുന്ദി
  • നാഭി
  • വയറു്
തുന്ദിഭ, തുന്ദില, തുന്ദിക, തുന്ദിത
  • വിശേഷണം:
  • വലിയ (ഉയർന്ന) പൊക്കിളുള്ള
  • കുടവയറുള്ള
തുന്നൽപ്പണി
  • തയ്യൽവേല
തുന്നൽപ്പണിക്കാരൻ
  • തയ്യല്ക്കാരൻ
  • പര്യായപദങ്ങൾ:
    • തുന്നവായൻ
    • സൗചികൻ.
തുന്നം
  • ഛിന്നം
തുന്നം
  • ഒരു മരം
  • പടുകരണ
  • ഇതു ആലിന്റെ ആകൃതിയെപോലെ തോന്നിക്കുന്നതും ആനകൾ തിന്നുന്നതുമായ വൃക്ഷമാണു്.
തുന്നൽ
  • തയ്യൽ
തുന്നവായൻ
  • തയ്യല്ക്കാരൻ
  • ഇവിടെ തുന്നം എന്നാൽ ഛിന്നം എന്നു അർത്ഥം. ഉടുപ്പു മുതലായതിനു ശീലകളെ മുറിച്ചു തുന്നുന്നവൻ.
തുന്നാരൻ
  • തുന്നൽപ്പണിക്കാരൻ
തുന്നിക്കുത്തുന്നു
  • തയ്ക്കുന്നു
തുന്നിക്കുന്നു
  • ചക്കയിലോ മറ്റൊ വട്ടത്തിൽ തുളക്കുന്നു
തുന്നിപ്പു്
  • വട്ടത്തിൽ തുളയ്ക്കുക
തുന്നുന്നു
  • തയ്ക്കുന്നു
  • കാരണക്രിയ:തുന്നിയ്ക്കുന്നു.] തുന്നുക എന്നതിനു
  • പര്യായപദങ്ങൾ:
    • സേവനം
    • സീവനം
    • സ്യുതി.
തുൻപം
  • ദുഃഖം
തുമ്പു്
  • തെളിവു്, ലക്ഷ്യം
  • അറ്റം
  • ബുദ്ധി, അറിവു്
തുമ്പില്ലായ്മ
  • അറിവില്ലായ്മ
തുമ്പുകേടു്
  • അറിവില്ലായ്മ
തുപ്പു്
  • തുപ്പൽ
തുപ്പട്ടു്
  • ഒരുമാതിരി കട്ടിയും ചരട്ടുകരയും ഉള്ള വെള്ളവസ്ത്രം
തുപ്പട്ടാ(വു്)
  • നിലയങ്കി
  • വിശേഷപ്പെട്ട വസ്ത്രം
  • (ഹിന്ദുസ്ഥാനിഭാഷ.)
തുപ്പട്ടി
  • തുപ്പട്ടു്
  • മേശയിലും മറ്റും വിരിക്കുന്ന വസ്ത്രം
  • നാലെണ്ണം ഒന്നായി (മുറിക്കാതെ) വെച്ചിരിക്കുന്ന വസ്ത്രത്തിനാണു് തുപ്പട്ടി എന്നു അധികമായി പറഞ്ഞുവരിക.
തുപ്പൽ
  • വായിലേവെള്ളം
  • ഈത്ത
തുപ്പായി
  • ദ്വിഭാഷി, പൊരുൾ തിരിച്ചു പറയുന്നവൻ
  • പറങ്കികളിൽ ഒരു ജാതി
തുപ്പുനീരു്
  • തുപ്പൽ
തുപ്പുന്നു
  • വായിൽനിന്നു തുപ്പൽ പുറത്തുകളയുന്നു
തുഭം
  • കോലാടു്
  • ആടു്
തുഭ്യം
  • (സംസ്കൃതം) നിനക്കായിക്കൊണ്ടു്
തുമ്പ
  • ഒരു തൈ
  • വാതം, കഫം, കൃമി, ഗുല്മം, അർശസ്സ് മുതലായവക്കു നന്നു്. രുചിയെ ഉണ്ടാക്കും. മലത്തെ ഇളക്കും. സംസ്കൃതം – ദ്രോണപുഷ്പി.
തുമ്പക്കൊടുവലി
  • ഒരു പച്ചമരുന്നു്
തുമ്പം
  • ദുഃഖം
തുമ്പി
  • പൂക്കൾതോറും പറന്നുനടക്കുന്ന പ്രാണി
  • വണ്ടു്
  • തുമ്പിതുളച്ചമുള = കീചകം.
തുമ്പിക്കരം
  • ആനയുടെ തുമ്പിക്കൈ
തുമ്പിക്കൈ
  • തുമ്പിക്കരം
  • തുമ്പിക്കൈയ്യിൽനിന്നു വരുന്ന വെള്ളത്തുള്ളി = വമഥു, കരശീകരം.
തുമ്പിത്താൻ
  • നീളമുള്ള ഒരുമാതിരി കുഴൽ
തുമ്പിത്താരം
  • ഒരുമാതിരി വലിയ കുഴൽ
തുമ്പിത്തുള
  • വണ്ടുതുരന്ന തുള
തുമ്പിൾ
  • ഒരു വൃക്ഷം
തുംബം
  • ചുരക്കാ
തുംബരൻ, തുംബുരു
  • ഒരു ഗന്ധർവൻ
തുംബാ
  • നെല്ലി
  • പാൽച്ചുര
തുംബി, തുംബ
  • ചുരവള്ളി
  • രോഗങ്ങളെ നശിപ്പിക്കുന്നതു് എന്നർത്ഥം.
തുംബുരി
  • കൊത്തമ്പാലയരി
തുംബുരു
  • കൊത്തമ്പാലയരി
  • ഒരു ഗന്ധർവൻ
  • ഒരു വാദ്യവിശേഷം
  • ഒരു മുനി
തുമയ്ക്കുക
  • തുമ്മുക
  • ചുമയ്ക്കുക
തുമുലം
  • ഇടകലർന്ന യുദ്ധം, യുദ്ധകോലാഹലം, കലഹം, ഭയങ്കരമായ (ലഹളയോടുകൂടിയ) കലഹം, യുദ്ധം
  • ‘കളകളേനബലകൃതേനതുമുലം
    കലഹമാശു ഞാൻ കരോമ്യധുനാ’
    — കിർമ്മീരവധം കഥകളി
  • രണ്ടുസൈന്യങ്ങളുംകൂടിച്ചേർന്നു സങ്കലിതമായി ചെയ്യുന്നയുദ്ധം. ‘തുമുലോവ്യാകുലോരണഃ’ (ത്രികാണ്ഡശേഷം) കൂടിക്കലർന്നതു എന്നു ശബ്ദാർത്ഥം.
  • താന്നി
  • ഭയംകരം
തുമുലം
  • വിശേഷണം:
  • കൂട്ടമായി ശബ്ദിക്കുന്ന. ശബ്ദമുണ്ടാക്കുന്ന, കൂടിക്കലർന്ന(സങ്കുലം)
  • ഭയങ്കരമായ
  • ‘ഭൈരവതരതുമുലാരവകോലാഹല
    ഭേരീനാദത്തോടിടചേർന്നിതു പെരുമ്പട
    — ഭാരതം
തുമ്മൽ, തുമ്പൽ
  • ചിലപ്പോൾ മൂക്കിൽ നിന്നു വെള്ളത്തോടുകൂടിയോ കൂടാതെയോ പുറപ്പെടുന്ന ഒരുമാതിരിശബ്ദം
  • ജലദോഷം ഹേതുവായിട്ടുണ്ടാകുന്ന ഒരു ശബ്ദം
  • ‘സ്ത്രീയാം ക്ഷുൽക്ഷുതംഹൃച്ഛിക’
    — രഭസൻ
    .
  • പര്യായപദങ്ങൾ:
    • ക്ഷുൽ
    • ക്ഷുതം
    • ക്ഷവം
    • ഹൃച്ഛികാ.
തുമ്മുന്നു
  • മൂക്കിൽനിന്നു ഒരുമാതിരിശബ്ദം പുറപ്പെടുന്നു
തുയരം
  • ദുഃഖം
  • കരുണ
  • ആപത്തു
തുയിൽ
  • ഉറക്കം
  • ‘പാലാഴിയിൽ തുയിൽകൊള്ളുന്ന’
    — മഹാഭാരതം
    .
  • ദുഃഖം
  • തുകിൽ
  • (വസ്ത്രം).
  • ‘പട്ടുടുത്തൊറ്റത്തുയിലുംവെച്ചു്’
    — തച്ചൊളിപ്പാട്ടു്
  • മരണം
  • ‘തുയിൽഒഴിന്തെഴുമന്നം’
    — രാമചരിതം
    .
തുയിർ
  • ദുഃഖം
  • ‘വിരഹതുയിർപൂണ്ടു്’
    — രാമായണസങ്കീർത്തനം
    .
  • ആപത്തു്
തുയിർപെടുന്നു
  • ദുഃഖിക്കുന്നു
തുയിലുക
  • ഉറങ്ങുക
തുയിലുണർവു്
  • നിദ്രയിൽനിന്നുള്ള പ്രബോധം
തുയ്യ
  • വിശേഷണം:
  • പരിശുദ്ധമായ
  • ‘തുയ്യവളർദീപസമമായവൻവിളങ്ങും’
    — ഭഗവൽഗീത
തുയ്യം
  • അറ്റം, മുന
  • വെടിപ്പ്
  • പൂർണ്ണം
  • പരിശുദ്ധം
  • നല്ലതു്
തുര
  • വിശേഷണം:
  • വേഗമുള്ള
  • നിമിഷമുള്ള
തുരക്കാരൻ
  • കാര്യവിചാരക്കാരൻ
തുരക്കുന്നു
  • തുളയ്ക്കുന്നു
  • ദ്വാരമുണ്ടാക്കുന്നു
തുരഗം
  • കുതിര
  • വേഗത്തിൽ ഗമിക്കുന്നതു എന്നർത്ഥം.
തുരഗീ
  • കുതിരപ്പുറത്തു കയറുന്ന
  • കുതിരയുള്ള
തുരഗീ
  • കുതിരക്കാരൻ
  • ഒരുതൈ
തുരത്തുന്നു
  • ഇളക്കുന്നു
  • ഓടിക്കുന്നു
  • സ്വൈരമന്യനൊരുധന്യ
    നെത്തിയവയെത്തുരത്തി’
    — അന്യാപദേശശതകം
  • പിന്തുടരുന്നു
തുരം
  • കാര്യവിചാരം
  • ചുമതല
  • വേഗം
തുരങ്കക്കാരൻ
  • കുത്തിക്കവർച്ച ചെയ്യുന്നവൻ
  • ദ്വാരമുണ്ടാക്കുന്നവൻ
  • ഐരെടുക്കുന്നവൻ
തുരങ്കം
  • ചുവരിലും മറ്റും തുരന്നുണ്ടാക്കുന്ന ദ്വാരം
  • ഐരുകുഴി
തുരംഗഗന്ധാ
  • അമുക്കിരം
തുരംഗദ്വേഷിണി
  • എരുമ
തുരംഗപ്രിയം
  • യവം
തുരംഗ(മം)
  • കുതിര
  • വേഗത്തിൽ ഗമിക്കുന്നതെന്നർത്ഥം.
തുരംഗവദനൻ
  • കിന്നരൻ
  • കുതിരയുടെ മുഖമുള്ളവൻ എന്നർത്ഥം. കിന്നരന്മാർ എന്ന ശബ്ദം നോക്കുക.
തുരപ്പണം
  • തുരക്കുന്ന ഉളി
  • തമരു്.
തുരപ്പൻ
  • തമരുളി
  • വലിയ എലി
തുരയൻ
  • മേന്മയുള്ളവൻ
  • അധികാരി
  • (ധ്വര എന്ന പദം തുരയിൽ നിന്നുണ്ടായതാണു്.)
തുരവു്
  • വലിയ കിണർ
  • കുഴി
  • ഒളിപ്പു്
  • തുരങ്കമുണ്ടാക്കുക
തുരവൻ
  • വലിയ എലി
തുല്പം
  • അറ്റം, മുന
  • വെടിപ്പു്
  • പൂർണ്ണം
  • പരിശുദ്ധം
  • നല്ലതു്
തുരള
  • ജലദോഷം
തുരായണ
  • വിശേഷണം:
  • താൽപര്യമുള്ള
  • ആസക്തിയുള്ള
  • പാരായണ എന്നതിന്റെ പാഠം.
തുരായണം
  • ഒരു പ്രത്യേകബലി
തുരാഷാട്ടു്
  • ഇന്ദ്രൻ വേഗവാനായ ശത്രുവിനെ അഭിഭവിക്കുന്നവൻ എന്നർത്ഥം
തുരി
  • പെൺകുതിര
തുരിശു്
  • ഒരങ്ങാടിമരുന്നു്
തുരിശക്കാരൻ
  • ലുബ്ധൻ
  • പിശുക്കൻ
തുരിശക്കേടു്
  • സൂക്ഷ്മക്കുറവു്
തുരിശപ്പെടുന്നു
  • ജാഗ്രതപ്പെടുന്നു
തുരിശം
  • ജാഗ്രത
  • ലുബ്ധ്
തുരീ
  • തറി
  • നൂലുനിരത്തുന്നതിന്നു രോമംകൊണ്ടുണ്ടാക്കിയ ഒരു വസ്തു, നിരപ്പൻ
തുരീയ, തുര്യ
  • വിശേഷണം:
  • നാലാമത്തെ
തുരീയം
  • നാലിൽ ഒന്നു്
തുരീയാർദ്ധം
  • എട്ടിലൊന്നു്
തുരുതുരെ
  • ഞെരുങ്ങിഞെരുങ്ങി
  • നിറയ നിറയെ
  • “തുരഗാരൂഢസ്ത്വരയാതുരുതുരെമണ്ടി”
തുരുത്തു്
  • ദ്വീപു്
തുരുത്തി
  • ഉല
  • ജലം കൊണ്ടുപോകുന്നതിനു തോൽകൊണ്ടുണ്ടാക്കിയ ഒരു വസ്തു
തുരുമ്പു്
  • ചകരിത്തുരുമ്പു മുതലായതു്
  • ഇരിമ്പിന്റെ കറ
  • ചെകോന്മാരും മറ്റും പുലയ്ക്കു പകരം പറയുന്ന ഒരു പേർ
തുരുമ്പിക്കുന്നു
  • ഇരുമ്പിന്നു കറ പിടിക്കുന്നു
തുരുഷ്കൻ
  • തുലുക്കൻ
തുരുഷ്കം
  • ഒരങ്ങാടിമരുന്നു്, അറബി: കുന്തുരുക്കം
  • വേഗത്തിൽ വ്യാപിക്കുന്നതു എന്നർത്ഥം.
  • തിരുവട്ടപ്പശ
തുര്യാംശം
  • നാലിൽ ഒരുഭാഗം
തുർവശു
  • ദേവയാനിയിൽ യതാതിക്കുണ്ടായവൻ
  • തന്റെ വാർദ്ധക്യം സ്വീകരിക്കാത്തതുകൊണ്ടു യതാതി ശപിച്ചു.
തുലച്ചൽ
  • അവസാനം
  • പ്രയാസം
തുലനം
  • തുല്യം
തുലയുന്നു
  • അവസാനിക്കുന്നു
  • മരിക്കുന്നു
  • ഇല്ലാതാകുന്നു, നശിക്കുന്നു
തുലയ്ക്കുന്നു
  • നിവർത്തിക്കുന്നു
  • അവസാനിപ്പിക്കുന്നു
  • നശിപ്പിക്കുന്നു
തുലവു്
  • അവസാനം
തുലസാരിണി
  • അമ്പുറ
  • ആവനാഴിക
തുലാ
  • വെള്ളംകോരുന്നതിനുള്ള ഒരു യന്ത്രം, തുലായന്ത്രം
  • നൂറുപലം
തുലാകൂടം
  • കള്ളത്തൂക്കം
  • കള്ളപ്പടി
തുലാകോടി
  • കാൽച്ചിലമ്പു്
  • തുലാകാരമായകോടിയൊടു് (അഗ്രത്തോടു) കൂടിയതെന്നർത്ഥം.
തുലാക്കൂറു്
  • ചന്ദ്രൻ തുലാരാശിയിൽ നില്ക്കുന്നസമയം
തുലാക്കോട്ട
  • തുലായന്ത്രത്തിൽ കെട്ടി വെള്ളംകോരുന്ന ഒരു മരപ്പാത്രം
തുലാത്തെക്കൻ
  • തുലാം വൃശ്ചിക മാസങ്ങളുടെ ഒടുവിൽ മഴക്കാലത്തു് ഉണ്ടാകുന്ന കൊടും കാറ്റു്
തുലാദാനം
  • കൊടുക്കുന്നവന്റെ ഇടയൊപ്പിച്ചു തൂക്കി പൊന്നോ മറ്റോ ദാനം ചെയ്ക
  • (തുലാപുരുഷദാനം).
തുലാധടം
  • തുഴ, തണ്ടു്
  • തുലാസിന്റെ തട്ടു്
തുലാധരൻ
  • കച്ചവടക്കാരൻ
തുലാധാരൻ
  • ഒരു വൈശ്യൻ
  • ബ്രാഹ്മണനായ ജാജലിയെ ജ്ഞാനം അഭ്യസിപ്പിച്ച ആൾ.
തുലാധാരം
  • തുലാംരാശി
  • നിറകോൽചരടു്
തുലാപുരുഷദാനം
  • കൊടുക്കുന്ന ആളിന്റെ ഇടയൊപ്പിച്ചു തൂക്കി പൊന്നോ മറ്റോ ദാനം ചെയ്ക
  • തുലാഭാരദാനം
  • തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തുലാഭാരമണ്ഡപത്തിൽ നാട്ടീട്ടുള്ള ഒരു ത്രാസിൽ വലത്തേത്തട്ടിൽ നല്ല മുഹൂർത്തത്തിൽ സർവാ ലങ്കാരഭൂഷിതനായ തിരുവിതാംകൂർ മഹാരാജാവിനേയും, മറ്റേതിൽ തുലാഭാരക്കാശു എന്നു പറയുന്ന സ്വർണ്ണനാണയങ്ങളേയും പൂജിക്കപ്പെട്ട ഒരു പ്രതിമയേയും ഇട്ടു ശരിയായി നിറുത്തു് അവയെ എടുത്തു് ബ്രഹ്മണർക്കായി ക്കൊണ്ടു ദാനംചെയ്യുന്നതാകുന്നു.
  • പര്യായപദങ്ങൾ:
    • [കാമ്യദാനം
    • പ്രവാരണം]
തുലാപ്പട
  • തൂക്കുന്നതിനുള്ള കട്ടി(പടി)
തുലാഭാരം
  • ഒരാളിന്നു ശരിയായിട്ടു തൂക്കിയ വസ്തു
തുലാം
  • നൂറുപലം
  • തൂക്കുന്നയന്ത്രം
  • കിണറ്റിൽനിന്നു ജലം കോരുന്ന യന്ത്രം
തുലാമാനം
  • തൂക്കി കൃത്യപ്പെടുത്തുന്നതു്
തുലാമാസം
  • അല്പശിമാസം
തുലാരാശി
  • ഏഴാമത്തെ രാശി
തുലാവാട
  • തുലാത്തെക്കൻ
തുലാസു്, ത്രാസു്
  • തൂക്കി പലവും മറ്റും അറിയുന്നതിനുള്ള ഒരു യന്ത്രം
തുലാസുപടി
  • തൂക്കം അറിവാൻ തുലാസിൽ ഇടുന്ന കട്ടി
തുലാസൂത്രം
  • നിറകോൽചരടു്
തുലിത
  • വിശേഷണം:
  • തുല്യമാക്കപ്പെട്ട
തുലിനി
  • ഇലവു്
തുലുക്കു
  • ദുർക്കുഭാഷ
തുലുക്കൻ
  • മുഹമ്മദീയൻ
തുലുക്കാണം
  • ദുർക്കുരാജ്യം
തുലോം
  • ഏറ്റവും
തുല്ലു്
  • കളിയിൽ പിഴവരുമ്പോൾ പറയുന്ന ഒരു വാക്കു്
  • നാശം, അവസാനം
തുല്യ
  • വിശേഷണം:
  • ഒപ്പമായ
  • സമമായ
തുല്യത
  • ഒപ്പം
  • സമത്വം
തുല്യപാനം
  • പലർകൂടി ഒന്നിച്ചിരുന്നു കുടിക്ക
  • പര്യായപദങ്ങൾ:
    • സപീതി.
തുല്യം
  • ഒപ്പം
  • സദൃശം
  • തൂക്കംകൊണ്ടു ശരിപ്പെടുന്നതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • സമം
    • തുല്യം
    • സദൃക്ഷം
    • സദൃശം
    • സദൃൿ
    • സാധാരണം
    • സമാനം.
തുല്യംചാർത്തുന്നു
  • രാജാവു മുദ്രവെക്കുന്നു
  • രാജാവു് എഴുതുന്നു
തുല്യമാകുന്നു
  • സമമാകുന്നു
  • സകര്‍മ്മകക്രിയ:തുല്യമാക്കുന്നു
തുല്യയോഗിതാ
  • ഒരലങ്കാരം
  • ലക്ഷണം –
  • ‘വർണ്യത്തിനെംകിലും ചൊല്ലാ
    മ വർണ്യത്തിലതെങ്കിലും
    ധർമ്മൈക്യംചൊൽകിലുണ്ടാകും
    തുല്യയോഗിതഭൂഷണം’
  • ഉദാ:അനലശിഖകളുമനിലസുതഹൃദയവും തെളിഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചു തദാ
    — അദ്ധ്യാത്മരാമായണം
    .
തുല്പ്
  • വിരോധം
  • തർക്കം
  • തെളിവു
തുവയ്ക്കുന്നു
  • ഇരിമ്പോ ഉരുക്കോ കാച്ചി മുക്കി മയംവരുത്തുന്നു
  • നനയ്ക്കുന്നു
തുവയ്പു്
  • ഇരിമ്പോ ഉരുക്കോ കാച്ചി മുക്കി മയം വരുത്തുക
തുവര, തുമര
  • ഒരുമാതിരി പയറു്
  • തുവര — വെളുപ്പു്, കറുപ്പു്, ചെമപ്പു് ഇങ്ങനെ മൂന്നുതരമുണ്ടു് ഈ വിവരം പുഷ്പം കൊണ്ടറിയാമായിരിക്കും. കഫം, പിത്തം, രക്തദോഷം, ജ്വരം, വിഷം, അതിസാരം ഇവയ്ക്കു നന്നു്. വാതത്തെ അല്പം വർദ്ധിപ്പിക്കും. ധാരാളം രുചിയെ ഉണ്ടാക്കും. തുവരപ്പയറിൽ നെയ്യുപയോഗിച്ചാൽ വാതം കോപിക്കയില്ല. തമിഴിൽ – തുവരൈ. ഇംഗ്ലീഷിൽ – Pegeon pea. തുവരപ്പയറു് = വാതകം, ശീതളം, അപരാജിതാ, ശണപർണ്ണി.
  • പര്യായപദങ്ങൾ:
    • ആഢകി
    • കാഞ്ചി
    • മൃൽസ്നാ
    • തുവരികാ
    • മൃതാളകം
    • സുരാഷ്ടജം.
തുവര
  • വിശേഷണം:
  • ചവർപ്പുള്ള
തുവരകം
  • ചെറുപയറു്
  • (അല്പം വെളുത്തതു്.)
തുവരൻ, തോരൻ
  • ഒരുകറി
തുവരപ്പരിപ്പു്
  • തുവരകൊണ്ടുണ്ടാക്കിയ പരിപ്പു്
തുവരപ്പാടു്
  • ഒരളവു്, എട്ടിലൊന്നു് അംഗുലം
  • എട്ടുഎണ്മണി
തുവരം
  • ചവർപ്പുരസം
  • രോഗങ്ങളെ നശിപ്പിക്കുന്നതു എന്നർത്ഥം.
  • ചോളം
  • പര്യായപദങ്ങൾ:
    • കഷായം.
തുവരിക
  • തുവരപ്പയറു്
  • ചവർപ്പുരസം കൂടിയുള്ളതു എന്നർത്ഥം.
  • തുവരിമണ്ണു്
തുവരിമണ്ണു്
  • സൗരാഷ്ട്രദേശത്തിലുള്ള ഒരുതരം മണ്ണു്
  • തുവരിമണ്ണു് ത്രിദോഷം, നേത്രരോഗം, വ്രണം, ശ്വിത്രം, വിഷം, കുഷ്ഠം, വിസർപ്പം മുതലായവക്കുനന്നു. മുടിയെ നന്നാക്കും. സംസ്കൃതം: സൗരാഷ്ട്രി. ഇംഗ്ലീഷ്: Silicate of alumina).
തുവരുന്നു
  • ഉണങ്ങുന്നു
  • തുകരുന്നു
തുവർക്കുക
  • ചവർക്കുക
തുവർച്ചലക്കാരം
  • ഒരുമാതിരി മരുന്നു്
  • സ്വർജ്ജികാക്ഷാരം എന്നു മുതൽ 3൦ വേഴാചുട്ടവെണ്ണീർ കൊണ്ടുണ്ടാക്കുന്ന ക്ഷാരത്തിന്റെയും, അടുത്ത രണ്ടു ശബ്ദങ്ങൾ തുവർച്ചിലക്കാരത്തിന്റെയും പേരെന്നും അഭിപ്രായം കാണുന്നു. തുവർച്ചിലക്കാരം – വാതം, വയറടപ്പു്, കഫം, ഗുല്മം, ശൂലം, വ്രണം, കൃമി, ഉദരരോഗം ഇവയ്ക്കു നന്നു്. തുവർച്ചിലഉപ്പു് = സൗവർച്ചലം, അക്ഷം, രുചകം. ഇതിനു മധുരലവണം എന്നും പേരുണ്ടു.
  • പര്യായപദങ്ങൾ:
    • സ്വർജ്ജികാക്ഷാരം
    • കപോതം
    • സുഖവർച്ചകം
    • സൗവർച്ചലം
    • രുചകം.
തുവർച്ചിലഉപ്പു്
  • ശൂലം
  • ആമദോഷം, കൃമി, മലബന്ധം, ഊർദ്ധ്വവാതം, ഗുല്മം, ഉവയ്ക്കു നന്നു്. ഹൃദയ പ്രസാദത്തെ ചെയ്യും. രുചികരമാണു്. മറ്റുള്ള ഉപ്പുകളെപ്പൊലെ പിത്തത്തെ വർദ്ധിപ്പിക്കയില്ലാ. ഇതു കിട്ടാതെ വന്നാൽ പകരം പൊടിയുപ്പു ചേർക്കാം.
തുവർത്തുന്നു
  • ഉണക്കുന്നു
  • കുളിച്ചാൽ വസ്ത്രംകൊണ്ടു ദേഹത്തിലേ ജലം തുടച്ചുകളയുന്നു
തുവൽ
  • നിമിഷം
  • ശീഘ്രം
തുവാല
  • തുടയ്ക്കുന്നവസ്ത്രം
  • Towel.
തുവ്വൽ, തുവ്വാൽ, തൂവൽ
  • ചിത്രമെഴുതുന്നതിനുള്ള ശലാക
  • ചായമിടുന്നതിനുള്ള പുല്ലു്
  • സംസ്കൃതം: തൂലികാ.
തുഷം
  • താന്നിവൃക്ഷം
  • സന്തോഷിപ്പിക്കുന്നതു എന്നർത്ഥം.
  • ഉമി
  • അഗ്നി ഇതുകൊണ്ടു സന്തോഷിക്കുന്നതിനാൽ ഈ പേരുണ്ടായി.
  • പര്യായപദങ്ങൾ:
    • ധാന്യത്വൿ.
തുഷോദകം
  • കാടി
തുഷാര
  • വിശേഷണം:
  • തണുപ്പുള്ള
തുഷാരകരൻ
  • ചന്ദ്രൻ
തുഷാരഗിരി
  • ഹിമവാൻ പർവതം
തുഷാരം
  • മഞ്ഞു
  • തണുപ്പു്
  • ഉഷ്ണിച്ചവനെ സന്തോഷിപ്പിക്കുന്നതു് എന്നർത്ഥം.
  • ചാറ്റുമഴ
  • കുളിർത്തിരിക്കുന്നവസ്തു
  • ചീനക്കർപ്പൂരം
തുഷാരാദ്രി
  • ഹിമവാൻ പർവതം
  • പിന്നെത്തുഷാരാദ്രി നന്ദനയായ് ച്ചമ
    ഞ്ഞന്നുമാദേവിയെന്നുള്ള നാമത്തെയും,’
    — ഭാഗവതം
തുഷിതൻ
  • ഒരുദേവത
  • തുഷിതന്മാർ 36 ഇവരുടെസംജ്ഞകൾ ബൗധ പാതഞ്ജലാദി ഗ്രന്ഥങ്ങളിലും പുരാണാന്തരങ്ങളിലും നിന്നു ഗ്രഹിച്ചുകൊള്ളുക. തുഷിതന്മാർ – സന്തോഷിക്കുന്നവർ
തുഷ്ട
  • വിശേഷണം:
  • സന്തോഷിച്ച
തുഷ്ടൻ
  • സന്തോഷിച്ചവൻ
തുഷ്ടം
  • പനച്ചി
തുഷ്ടി
  • സന്തോഷം
  • വൃദ്ധി (വിരുത്തി), ഒരു വക കിഴങ്ങു്
തുഷ്ടു
  • കാതിലിടുന്ന ആഭരണം
തുസ്തം
  • പൊടി
  • ഉമി
തുഹിനകരൻ
  • ചന്ദ്രൻ
തുഹിനകരം
  • കർപ്പൂരം
തുഹിനകിരണൻ
  • ചന്ദ്രൻ
തുഹിനദ്യുതി (രശ്മി)
  • ചന്ദ്രൻ
തുഹിനം
  • മഞ്ഞു
  • താമരപ്പൂക്കളെ വ്യസനിപ്പിക്കുന്നതു എന്നർത്ഥം.
  • നിലാവു്
തുഹിനാചലം
  • ഹിമവാൻ പർവതം
തുഹിനാംശു
  • ചന്ദ്രൻ
തുള
  • ഓട്ട
  • ദ്വാരം
  • തുളയ്ക്കപ്പെട്ടതു് = വേധിതം, ഛിദ്രിതം, വിദ്ധം.
തുളമാനം
  • കുഴി, മുളയുടെയും മറ്റും ദ്വാരം
  • ദ്വാരത്തിന്റെ വലിപ്പം
  • ദ്വാരമുണ്ടാക്കുക
തുളയൻ
  • ഭോഷൻ
തുളയുന്നു
  • ഓട്ടയുണ്ടാകുന്നു
  • ‘തിരിഞ്ഞുമൂർദ്ധ് നിമദ്ധ്യം തുളഞ്ഞുപുറപ്പെടും’
    — ഭാഗവതം
    .
തുളയ്ക്കുന്നു
  • ഓട്ടയുണ്ടാക്കുന്നു
  • തുളയ്ക്കുക = വ്യധം, വേധം.
തുളസി
  • ഒരു സുഗന്ധച്ചെടി
  • വാതത്തിനും വിശേഷാൽ കഫത്തിനും നന്നു്. രുചികരമാണു്. മലത്തേതടുക്കും. ദുർഗ്ഗന്ധംമാറ്റും. തമിഴ്: തുളചി ഇംഗ്ലീഷ്: Basil (ബെസിൽ)
  • ഒരുദേവി
  • തുളസീദേവിയുടെ ലോകം ഗോലോകമായിരുന്നു. രാധയുടെ ശാപംനിമിത്തം ഭൂമിയിൽ ധർമ്മദ്ധ്വജൻ എന്ന രാജാവിന്റെ പുത്രിയായി ജനിച്ചു. ഇവളെ അസുരാധിപനായ ശംഖചൂഢൻ ഭാര്യയാക്കി. ബാല്യത്തിലേ തുളസി കൃഛ്റതപം കൊണ്ടു ബ്രഹ്മാവിനെ സന്തോഷിപ്പിച്ചാണ് ഈ വരനെ കൈക്കൊണ്ടത്. തുളസിയെ ഭാര്യയായി ലഭിക്കുന്നതിനു ശംഖചൂഡനും തീവ്രതപം അനുഷ്ടിക്കയുണ്ടായി. ഇവർ ഒരു മന്വന്തരം ദാമ്പത്യസുഖം അനുഭവിച്ചു. പിന്നീടു ലോകം അശേഷവും ശംഖചൂഡൻ കീഴടക്കി ഐന്ദ്രപദാധിരൂഢനായി. ഇതു ദേവാദികൾക്കു വലിയ സങ്കടത്തിനിടയായി. ഇവനെ കൊന്നു സങ്കടം തീർക്കണമെന്നു ദേവന്മാർ ശിവനോടു പ്രാർത്ഥിച്ചു. കഠോര യുദ്ധം ആരംഭിച്ചു ഏറെക്കാലം കഴിഞ്ഞിട്ടും ശംഖചൂഡനെ നിഗ്രഹിപ്പാൻ ശിവനു സാധിച്ചില്ല. ഇതിനു കാരണം തുളസിയുടെ പാതിവ്രത്യ പ്രഭാവമായിരുന്നു. ഈ അവസരത്തിൽ വിവരം അറിഞ്ഞു വിഷ്ണു തുളസിയെ വഞ്ചിപ്പാൻ വട്ടം കൂട്ടി. അദ്ദേഹം ശംഖുചൂഡന്റെ രൂപം ധരിച്ചു തുളസിയുടെ പാതിവ്രത്യത്തിനു ഭംഗം ചെയ്തു. അനന്തരം ശംഖുചൂഡൻ ശിവനാൽ വധിക്കപ്പെട്ടു. മനുഷ്യസ്ത്രീയായ തുളസി ഉടൻ ദിവ്യരൂപത്തെ അവംലംബിച്ചു. ദേവിയുടെ ശരീരം ഗണ്ഡകീനദിയും, തലമുടി തുളസിച്ചെടിയുമായിത്തീർന്നു.
തുളസീവിവാഹം
  • വൃശ്ചികമാസത്തിൽ ദ്വാദശിയിൽ ബാലകൃഷ്ണന്റെ ഒരു ബിംബവും തുളസിച്ചെടിയും തമ്മിൽ ചെയ്യപ്പെടുന്ന ഒരു വിവാഹം
തുള
  • തുള്ളി
തുളിക്കുന്നു
  • തുള്ളിയായിവീഴുന്നു
  • പാത്രത്തിന്റെ ഓട്ട അടക്കുന്നു
തുളിപ്പു്
  • തുള്ളിയായി വീഴുക
  • പാത്രത്തിന്റെ ഓട്ട അടക്കുക
  • ഓട്ട അടച്ച സ്ഥലം
തുളു്
  • ഉണ്ട്
തുളു
  • മലയാളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു ദേശം
  • തുളുഭാഷ
തുളുനമ്പി
  • തുളുബ്രാഹ്മണൻ
തുളുമ്പൽ
  • അലച്ചിൽ
  • പാത്രങ്ങളിലും മറ്റും നിറയാത്തവിധം ജലം മുതലായതു വീഴ്ത്തികൊണ്ടു നടക്കുമ്പോൾ അതു അലയുക
തുളുമ്പുന്നു
  • കവിഞ്ഞൊഴുകുന്നു
  • തുള്ളി വീഴുന്നു
  • അലയുന്നു
  • സകര്‍മ്മകക്രിയ:തുളുമ്പിക്കുന്നു.
തുളുമ്പേ
  • അലയുമാറു്
  • തൂകുമാറു്
തുളുവൻ
  • തുളുദേശക്കാരൻ
  • ഒരു മാതിരി വാഴ
തുള്ളക്കഥ
  • ഒരുമാതിരി പാട്ടു
  • തുള്ളക്കഥയുടെ പ്രഥമജനയിതാവു പ്രസിദ്ധകവിയായ കലക്കത്തു കുഞ്ചൻ നമ്പ്യാരാകുന്നു. ഇതിന്റെ ആവിർഭാവത്തിനു കാരണം അദ്ദേഹവും ഒരു ചാക്യാരും തമ്മിലുണ്ടായ രസക്ഷയമാകുന്നു. തുള്ളൽ മൂന്നുവിധം. 1. ഓട്ടൻ – ഇതു അധികം മുറുകിയ രീതിയാണു്. പതിനാലുവൂത്തത്തിലേ ആദിവൃത്തം (ഗുണഗണമിയലും ഗണനായകനും) പോലെ. 2. ശീതങ്കൻ — ഇതിനു ഓട്ടനിലും താണ മുറുക്കമേയുള്ളു. (രാജ്യംനിനക്കുമെനിക്കുവിപിനവും) എന്ന കിളിപ്പാട്ടുരീതിപോലെ. 3. പറയൻ ശീതങ്കനിലും താണ രീതിയണിതിനുള്ളതു്. പതിനാലുവൃത്തത്തിലേ നവമവൃത്തം (തേരിൽനിന്നു നിലത്തിറങ്ങി വിളങ്ങുമുംബുജലോചനൻ) പോലെ.
തിള്ളൽ
  • ഒരുമാതിരി ആട്ടം
  • (തുള്ളൽ കഥ എന്നതു നോക്കുക).
  • തുള്ളുക
  • കോപം
  • വിറയൽ
  • നൃത്തം
തുള്ളൽക്കാരൻ
  • നൃത്തം ചെയ്യുന്നവൻ
  • തുള്ളപ്പാട്ടുപാടി ആടുന്നവൻ
  • പിശാചുബാധിച്ചവൻ
തുള്ളൽപ്പനി
  • ഒരു ദീനം
  • വിറയലുള്ള പനി
തുള്ളൽപ്പാട്ടു്
  • ഒരുമാതിരി പാട്ടു്
  • (തുള്ളൽക്കഥ എന്നതു നോക്കുക).
തുള്ളി
  • ഇറ്റു്
തുള്ളുന്നു
  • ചാടുന്നു, എടുത്തു ചാടുന്നു
  • നൃത്തം ചെയ്യുന്നു
  • കൂത്താടുന്നു
  • സകര്‍മ്മകക്രിയ:തുള്ളിക്കുന്നു.
തുഴ
  • വള്ളം നടത്തുന്നതിനു മരം കൊണ്ടുണ്ടാക്കിയ വസ്തു
  • നമ്പു്
  • ‘തോണികടന്നാൽതുഴവേണ്ടെന്നൊരു
    നാണയമുണ്ടതുഭോഷ്കല്ലേതും’
    — ഘോഷയാത്ര തുള്ളൽ
തുഴച്ചൽ
  • വള്ളം നടത്താൻ തക്കവണ്ണം തുഴകൊണ്ടു പ്രയോഗിക്ക
തുഴയുന്നു
  • വള്ളം നടത്താൻ തക്കവണ്ണം തുഴകൊണ്ടു പ്രയോഗിക്കുന്നു
  • ‘കാലത്തേതുഴയാഞ്ഞാൽ
    കടവിൽചെന്നടുക്കില്ല’
    — നാളായണീചരിതം തുള്ളൽ
തുറ
  • കപ്പൽ അടുക്കുന്ന സ്ഥലം
  • സങ്കേതം
  • അലക്കുന്ന സ്ഥലം
  • ഗുഹ
  • നിലവറ
  • തേച്ചുകളഞ്ഞ ഈഞ്ച മുതലായതു്
  • കുളം
  • വകുപ്പ്, പിരിവു
തുറക്കുന്നു
  • താക്കോൽകൊണ്ടു പൂട്ടഴിക്കുന്നു
  • കതകു വിടർത്തുന്നു
  • സകര്‍മ്മകക്രിയ:തുറപ്പിക്കുന്നു.
തുറച്ചുങ്കം
  • തുറമുഖത്തെ ചുങ്കം
തുറട്
  • കൊളുത്തു്
  • കുടുക്കു്
  • പ്രയാസം
തുറട്ടു്
  • കൊളുത്തു്
  • കുടുക്കു്
  • പ്രയാസം
തുറട്ടുവേല
  • പ്രയാസമുള്ള വേല
തുറത്തേങ്ങ
  • ശേഷക്രിയ സംബന്ധിച്ച അടിയന്ത്രങ്ങൾക്കു സമ്മാനമായി ഒന്നിച്ചു കെട്ടികൊടുക്കുന്ന രണ്ടു തേങ്ങ
തുറപ്പ്
  • തുറക്കുക എന്നസ്ഥിതി
  • തുറന്നിരിക്കുന്ന സ്ഥിതി
  • ഭക്ഷിക്കുവാനുള്ള ആർത്തി
  • വാതിൽ
  • (തുറപ്പുകൾ = വാതിലുകൾ).
തുറപ്പ, തുടപ്പ
  • ചൂൽ
തുറമുഖം
  • കപ്പൽ വന്നടുക്കുന്ന സ്ഥലം
  • തുറക്കുക
തുറവു്
  • തുറക്കുക
തുറസ്സ്
  • മറവില്ലായ്മ
തുറാവു്
  • ഒരു വക മത്സ്യം
തുറികണ്ണു്
  • ഉന്തിയിരിക്കുന്ന കണ്ണു്
  • വലിയകണ്ണു്
തുറികണ്ണൻ
  • ഉന്തു കണ്ണൻ
തുറികണ്ണി
  • ഉന്തു കണ്ണി
തുറിക്കുന്നു
  • മിഴിക്കുന്നു
തുറിപ്പു്
  • പുറത്തോട്ടുളള തള്ളൽ
തുറു, തുറുകു്
  • വയ്ക്കോൽകൂമ്പാരം
  • പുല്ലു വളരെ കൂടിക്കിടക്കുന്ന സ്ഥലം
തുറുങ്കു്
  • പാറാവു്
  • കാരാഗൃഹം
തുറുതുറെ, തുരുതുരെ
  • മുറിഞ്ഞു മുറിഞ്ഞു വീഴുക
  • ധാരാളമായി
തുറുത്തൽ
  • കടത്തൽ
  • തള്ളികേറ്റുക
തുറുത്തുന്നു
  • അമുക്കിനിറയ്ക്കുന്നു
  • തള്ളിക്കേറ്റുന്നു
തുറുന്നു
  • തിങ്ങിനിറയുന്നു
തുറുപ്പു, ത്രപ്പു്, തുരുപ്പു്
  • കുതിരപ്പട്ടാളത്തുകാരൻ
  • കുതിരപ്പട്ടാളം
  • പ്രധാനി
തുറുമി
  • ഞെരുക്കിക്കൊള്ളിച്ചു
തുറുവിടുന്നു
  • വയ്ക്കോൽ കൂട്ടിവയ്ക്കുന്നു
തുറ്റ
  • തിങ്ങിനിറഞ്ഞ
തൂ
തൂ
  • വിശേഷണം:
  • (നാമപദങ്ങളുടെ മുമ്പിൽ ചേർന്നുവരുമ്പോൾ) ശ്രീയുള്ള
  • പ്രകാശമുള്ള പരിശുദ്ധമായ
  • നല്ല
  • ഉദാ:തൂമിന്നൽ (പ്രകാശമുള്ള മിന്നൽ), തൂമണം (നല്ല മണം).
തൂകൽ
  • ചിതറുക
തൂകുന്നു
  • ചിതറുന്നു
  • ഇരിക്കുന്നപാത്രം കവിഞ്ഞു താഴെപോകുന്നു
  • ‘മുഗ്ദ്ധെന്ദുചൂഡൻമൃദുമന്ദസ്മിതവുംതൂകി’
    — കിരാതം തുള്ളൽ
    .
തൂക്കക്കാരൻ
  • ഭദ്രകാളിപ്രീതിക്കായിക്കൊണ്ടു പുറത്തു രണ്ടു ചൂണ്ടൽ കോർത്തു് ചാട്ടിന്മേൽ കെട്ടിതൂങ്ങികിടന്നു കളിക്കുന്നവൻ
  • ആരാച്ചാരു്
  • വ്യഞ്ജനം മുതലായവ തൂക്കുന്നവൻ
തൂക്കച്ചാടു്
  • ഉഴിഞ്ഞാലു്
  • തൂക്കം കുത്തിക്കെട്ടുന്നവണ്ടി
  • കഴുമരം
തൂക്കച്ചുണ്ട
  • തൂക്കംകുത്തുന്നതിന്നുള്ള ഇരിമ്പുകൊളുത്തു്
തൂക്കപ്പയിറ്റു്
  • തൂക്കക്കാരന്റെ കളി
തൂക്കം
  • തൂക്കുന്നപടി
  • തൂക്കംകളി
  • ഭാരം
  • ഇറക്കം
  • മലയിറക്കം
  • തൂക്കുക
  • ഞാലുക
  • ഉറക്കം
  • ‘നല്ലനെല്ലുപതിനാറിനുതുല്യം
    തൂക്കമാമിടപണംവ്രവദന്തി
    തൂക്കമൊമ്പതുപണത്തിനുശാണം
    പന്തിരണ്ടുപണമത്രകഴഞ്ചും’
    ‘നാലുശാണംകർഷമുക്തം
    നാലുകർഷംപലംസ്മൃതം
    പലംനൂറിന്നൊരുതുലാ
    മതുവിംശതിഭാരമാം!’
തൂക്കു്
  • തൂങ്ങിക്കിടക്കുന്നതു്
  • കൈയിൽ തൂക്കിക്കൊണ്ടു പോകാവുന്നതു്
തൂക്കുന്നു
  • ത്രാസിലും മറ്റും വെച്ചു കനം അറിയുന്നു
  • കുറ്റക്കാരനെ തൂക്കിലിടുന്നു
  • തുടയ്ക്കുന്നു, അടിച്ചുവാരുന്നു
  • മായ്ക്കുന്നു
തൂക്കുമഞ്ചം
  • ഉഴിഞ്ഞാൽകട്ടിൽ
തൂക്കുമരം
  • കഴു
  • കൊലമുതലായതു ചെയ്ത കുറ്റക്കാരേ തൂക്കുന്നമരം
തൂക്കുവിളക്കു്
  • തുടൽവിളക്കു്
തൂങ്ങൽ
  • ഞാലുക
തൂങ്ങുന്നു
  • ഞാലുന്നു
  • ഞാണുകിടക്കുന്നു
  • സകര്‍മ്മകക്രിയ:തൂക്കുന്നു.
തൂൺ
  • ഊന്നു്
  • കാൽ
തൂണം, തൂണാ, തൂണി
  • അമ്പുറ
  • ശരങ്ങളെക്കോണ്ടു നിറഞ്ഞതു എന്നർത്ഥം.
തൂണി
  • അമ്പുറ
  • ഒരളവു്
  • പടുകരണ
  • അമരി
തുണിക്കൊട്ട
  • അളവുകൊട്ട
തൂണിയാങ്കം
  • ഒരു മരുന്നു്
  • ത്രിദോഷം, രക്തദോഷം, കൃമി, കുഷ്ഠം മുതലായവക്കു നന്നു്. കിഴങ്ങു മുറിച്ചാൽ പച്ചനിറമായിരിക്കും. കൂവയിൽ ഒരുതരമാണു്. കിട്ടാഞ്ഞാൽ കൊട്ടം ചേർക്കാം.
  • പര്യായപദങ്ങൾ:
    • ഗ്രന്ഥിപർണ്ണം
    • ശുകം
    • ബർഹം
    • പുഷ്പം
    • സ്ഥൗണേയം
    • കുക്കുരം
    • മരുതൽ.
തൂണീരം
  • അമ്പുറ
  • ‘ബാണംതിരിച്ചുവന്നാശുതൻതൂണീരം’
    — രാമായണം
    .
തൂത
  • ഒരുമാതിരി കുടം
തൂതകം
  • തുത്ഥാഞ്ജനം
തൂതുമ
  • വിശേഷണം:
  • ചൊടിയുള്ള
  • കരുത്തുള്ള
  • വേഗമുള്ള
തൂതുവള
  • ഒരു മരുന്നു്
  • തൂതുവള — മേൽവയർവീർപ്പിക്കും. വാതരോഗം, വീർപ്പുമുട്ടൽ, രുചിക്ഷയം, വയറുവേദന, ഛർദ്ദി, ചൊറി, ചിരങ്ങു്, വ്രണം, മൂലക്കുരു ഇവയ്ക്കു നന്നു്.
  • പര്യായപദങ്ങൾ:
    • കരിരം
    • ക്രകരം
    • ഗ്രന്ഥിലം.
തൂതുവേള
  • ഒരു മരുന്നു്
തൂത്തു
  • നികത്തി
തൂദം
  • കാട്ടരയാൽ
തൂപ്പു്
  • ഇലയില്ലാത്തകൊമ്പു്
  • അടിച്ചുവാരുക
തൂബ(വ)രൻ
  • മീശവരാനുള്ള പ്രായമായിട്ടും മീശ മുളയ്ക്കാത്ത പുരുഷൻ
തൂബരം
  • മോഴക്കാള
  • മോഴപ്പശു
തൂമ
  • പ്രകാശം
  • തെളിവു്
  • ഭംഗി
  • ശോഭ
  • ശുദ്ധി
  • നന്മ
  • പൂർണ്ണത
  • പരിശുദ്ധത
തൂമരം
  • ആറുതൂവടകൂടിയതു്
തൂമൊഴി
  • ഇഷ്ടവാക്കു്
  • മുഖസ്തുതി
തൂമ്പു്
  • ഓകു് (ഓവു്) പാത്തി
  • വീർത്ത പൊക്കിൾ
തൂമ്പാ
  • നിലം കിളപ്പാനുള്ള ആയുധം
തൂംപൂണി
  • ഫലവർഗ്ഗത്തിൽപെട്ട ഒരു ഗന്ധദ്രവ്യം
  • തൂംപൂണിയുടെ പഴുത്തകായ്വാതം, കഫം, കൃമി, കുഷ്ഠം, ഗുല്മം, അരുചി, വായുമുട്ടൽ മുതലായവക്കു നന്നു്. മലത്തെ തടുക്കും. അഗ്നിയെ വർദ്ധിപ്പിക്കും. കണ്ണിനു ഹിതമല്ല. ഇതു നാഴൽപൂവെന്നു പേരുപറഞ്ഞു് ഈ ദേശങ്ങളിൽ എടുത്തുവരുന്ന വസ്തുവാകുന്നു. സംസ്കൃതം: [തുംബൂരും]
തൂയ
  • വിശേഷണം:
  • പരിശുദ്ധമായ
തൂയം
  • ജലം
തൂയർ
  • തെളിഞ്ഞവർ
തൂര
  • വിശേഷണം:
  • ബദ്ധപ്പാടുള്ള
  • ചുറുക്കുള്ള
തൂരം
  • ഒരു വാദ്യം
തൂരാ
  • ബദ്ധപ്പാടു്
  • ചുറുക്കു്
തൂരി
  • ഉമ്മത്തു്
തൂരിയാടുന്നു
  • അധികവേലചെയ്യുന്നു
തൂരിയാട്ടം
  • കഠിനവേല
തൂരുന്നു
  • നികരുന്നു
  • സകര്‍മ്മകക്രിയ:തൂർക്കുന്നു.
തൂർച്ച
  • നികത്തൽ
  • നിരത്തൽ
തൂർണ്ണ
  • വിശേഷണം:
  • വേഗമുള്ള
തൂർണ്ണകം
  • ഇട്ടുഴിച്ചെന്നെല്ലു്
തൂർണ്ണം
  • വേഗത്തിൽ
തൂർന്ന
  • പരിപൂർണ്ണമായ
തൂർമ്മ
  • തൂർച്ച
തൂര്യം
  • പെരുമ്പറ
തൂര്യരവം
  • പെരുമ്പറനാദം
തൂലകം
  • കരുപ്പരുത്തി
  • പഞ്ഞി
തൂലഫലം
  • ഇലവു്
  • എരിക്കു്
  • (ചെമന്ന പൂവുള്ളതു്).
തൂലം
  • പരത്തി
  • നൂല്ക്കുന്നതു് എന്നർത്ഥം.
  • ഒരു മരം, കാട്ടരയാൽ
  • തീ പുറപ്പെടുന്നമരം എന്നർത്ഥം. തൂലം – പഞ്ഞിയുടെപേരെന്നു ചിലർ പറയുന്നുണ്ടു്.
തൂലസേചനം
  • തയ്യൽ
തൂലി
  • ചായമിടുന്ന തൂവൽ
തൂലിക
  • തൂവൽ, ചായമിടുന്നതിനുള്ള പുല്ലു്
  • ചിത്രമെഴുതുന്നതിനും മറ്റുമുള്ള ശലാകയുടെ (തുവ്വലിന്റെ) പേർ.
  • പഞ്ഞിമെത്ത
  • അമരി
തൂലികപ്പുല്ലു്
  • നിരപ്പൻ
  • ചായമിടുന്ന പുല്ലു്
തൂലിനി
  • ഇലവു്
  • തിരുതാളി
തൂവട
  • ഇരുപത്തിനാലു പെരുക്കം കൂടിയ തുക
തൂവരം
  • മോഴക്കാള കൊമ്പുവരേണ്ടകാലമായിട്ടും കൊമ്പുവരാത്ത കാള, പശു മുതലായതു്
  • (തൂപരം എന്നും കാണുന്നു.)
  • മോഴപ്പശു
  • ചവർപ്പു രസം
തൂവരിക
  • തുവരപ്പയറു്
  • തുവരിമണ്ണു്
തൂവൽ
  • പക്ഷികളുടെ ബലമുള്ള വലിയ പൂട
  • ചായമിടുന്ന പുല്ലു്
  • കുഴത്താഴിന്റെ ഇല
  • സാരമില്ലെന്നുള്ള അർത്ഥത്തിൽ പറയുന്ന ഒരധിക്ഷേപവാക്കു്
  • തൂവുക, ചിന്തിക്കളയുക
തൂവാനപ്പലക
  • പുരയുടെ കഴുക്കോലിന്റെ അറ്റത്തു വെച്ചു തറയ്ക്കുന്ന ഒരു പലക
തൂവാനം
  • കാറ്റുകൊണ്ടു അടിച്ചുവരുന്ന മഴത്തുള്ളി
തൂവുന്നു
  • തൂകുന്നു
  • ചിന്തിക്കളയുന്നു
തൂശൻ
  • വിശേഷണം:
  • സൂചിപോലെ കൂർത്ത അഗ്രമുള്ള
തൂശിമുല്ല
  • ഈർക്കിൽമുല്ല (ഇരുവാക്ഷി)
  • തൂശിമുല്ല — ത്രിദോഷം, കർണ്ണരോഗം, നേത്രരോഗം, മൂലരോഗം ഇവക്കു നന്നു്. വേനല്ക്കാലത്തു പൂക്കും. തമിഴു് ഗ്രന്ഥങ്ങളിൽ ഇരുവാക്ഷി എന്നു കാണുന്നു. സംസ്കൃതത്തിൽ – നവമല്ലിക. തമിഴിൽ – ഊചിമല്ലികൈ.
തൂഷം
  • ഉമി
തൂഷ്ണീക
  • വിശേഷണം:
  • മൗനമായുള്ള
തൂഷ്ണീകം, തൂഷ്ണീം
  • മൗനമായി
  • മിണ്ടാതിരിക്കുക
തൂഷ്ണീ ശീല
  • വിശേഷണം:
  • മിണ്ടാതിരിക്കുന്ന ശീലമുള്ള
തൂസ്തം
  • പിന്നിയ തലമുടി
  • പൊടി
  • പാപം
തൂറൽ
  • അതിസരിക്ക
  • വയറ്റിൽനിന്നു മലം പോവുക
തൂറുന്നു
  • അതിസരിക്കുന്നു
  • വയറ്റിൽനിന്നു മലം പോവുന്നു
  • സകര്‍മ്മകക്രിയ:തൂറിക്കുന്നു.
തൂറ്റൽ
  • ചാറ്റുമഴ
  • അതിസാരം, വയറിളക്കം
തൂറ്റുന്നു
  • ചാറുന്നു
  • ധാന്യംവീശുന്നു
  • കുറ്റപ്പെടുത്തുന്നു
  • പറപ്പിക്കുന്നു
തൃ
തൃക്കൺപാർക്ക
  • രാജാക്കന്മാരുംമറ്റും നോക്കുക (കാണുക.)
തൃക്കണ്ണു്
  • രാജാക്കന്മാരുടേയും മറ്റും കണ്ണിനു പറയുന്ന ഒരു ബഹുമാനവാക്കു്
  • ഉദാ:പൊന്നുതമ്പുരാന്റെ തൃക്കണ്ണു്.
തൃക്കഴൽ
  • രാജാക്കന്മാരുടേയും മറ്റും കാലിനു പറയുന്ന ഒരു ബഹുമാനവാക്കു്
  • ഉദാ:ശ്രീരാമന്റെ തൃക്കഴൽ.
തൃക്കാപ്പു്
  • ശ്രീകോവിലിന്റെ വാതിൽ
  • ഉദാ:ശ്രീകണ്ഠേശ്വരത്തു തൃക്കാപ്പടച്ചു.
തൃക്കാൽ
  • കാലിനെ ബഹുമാനിച്ചു പറയുന്ന ഒരു വാക്കു്
  • ഉദാ:ഗുരുവരന്റെ തൃക്കാൽ.
തൃക്കേട്ട
  • പതിനെട്ടാമത്തെ നക്ഷത്രം
  • കേട്ട
തൃക്കൈ
  • കൈ എന്നതിനു പറയുന്ന ഒരാചാര വാക്കു്
  • ഉദാ:മഹാരാജാവു തിരുമനസ്സിലേ തൃക്കൈ.
  • ‘തിരുമേനി! ഇതാ ഈ മാൻ സമീപ
    സ്ഥയായി. ഇനി തൃക്കൈവിളയാടാം’.
    — അഭിജ്ഞാനശാകുന്തളം
തൃക്കോവിൽ
  • ക്ഷേത്രം
തൃക്ഷൻ
  • കാശ്യപൻ
തൃഖം
  • ജാതിക്കാ
തൃച്ചട
  • ഒരു വള്ളി
  • വായുമുട്ടൽ, ഹൃദ്രോഗം, ചുമ, ഭൂതപീഡ ഇവക്കു നന്നു്, ഈ വള്ളിക്കു പഴുപ്പുനിറവും സൗരഭ്യവും ചടയും കാണും. ബീജം എടുക്കാം. സംസ്കൃതത്തിൽ – രുദ്രജട. തമിഴിൽ – ഉരുത്തിച്ചെടൈ.
തൃട്ടു്
  • ജലംകുടിപ്പാനുള്ള ആഗ്രഹം, ദാഹം
  • അധികമായ ആഗ്രഹം
തൃണകുടം
  • പുല്ലുപായു്
  • ‘താപംപൂണ്ടത്തൃണകുടമതിൽ
    പള്ളികൊണ്ടീടുമെന്നാൽ’
    — മയൂരസന്ദേശം
തൃണകേതു(കം)
  • മുള
  • കരിമ്പന
തൃണഗ്രാഹി
  • ഇന്ദ്രനീലക്കല്ലു്
  • വൈഡൂര്യം
തൃണചരം
  • ഗോമേദകം
തൃണജളായുകാ, തൃണജളൂകാ
  • മലം പ്രദേശങ്ങളിൽ കാണുപ്പെടുന്ന പുല്ലട്ട
തൃണദുമം
  • ഈന്തുമുതലായ വൃക്ഷം
  • ഹിന്താലം (ഈന്തപ്പന), താലം (കരിമ്പന), നാളികേരം (തെങ്ങു്), പൂഗം (കവുങ്ങു്), ഖർജ്ജുരം (ഈത്ത), കേതകി (പൂക്കൈത), താളി (കടപ്പന), ഖർജ്ജുരി (ചെറിയഈത്ത) ഇവ എട്ടും.
തൃണദ്ധ്വജം
  • മുള
  • തൃണവർഗ്ഗങ്ങളുടെ ഇടയിൽ ഒരു കൊടിമരം പോലെ ഉയർന്നു നില്കുന്നതു് എന്നർത്ഥം.
  • കരിമ്പന
തൃണധാന്യം
  • ചാമ
  • തിന
  • വരക
  • വരിനെല്ലു് (നാലും)
  • പുല്ലുപോലെ മുളച്ചുണ്ടാകുന്നതു് എന്നർത്ഥം.
തൃണനരാധിപൻ
  • കരിമ്പന
തൃണപഞ്ചമൂലം
  • ദർഭവേരു്
  • ആറ്റുദർഭവേരു്
  • കരിമ്പിൻവേരു്
  • അമവേരു്
  • വരിനെല്ലിൻവേരു്. ഇവ 5-ഉം കൂടിയതു്
തൃണപാദപം
  • തൃണദ്രുമം
തൃണപൂലി
  • പായ്
തൃണപ്രായ
  • വിശേഷണം:
  • നിസ്സാരമായ
തൃണബീജ
  • ചാമ
തൃണം
  • പുല്ലു്
  • ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം. പശുക്കൾക്കു തിന്മാൻ യോഗ്യമായ എല്ലാത്തരം പുല്ലിന്റേയും പേർ = ഘാസം, യവസം. ഇളമ്പുല്ലു് = ശഷ്പം, ബാലതൃണം.
  • നാന്മുകപ്പുല്ലു്
തൃണരാജൻ
  • കരിമ്പന
  • തൃണവർഗ്ഗത്തിൽവച്ചു രാജാവു് എന്നർത്ഥം.
  • പന
  • തെങ്ങു്
  • കരിമ്പു്
തൃണവൽ
  • തൃണംപോലെ
തൃണശൂന്യം, തൃണശൂല്യം
  • വള്ളിമുല്ല
  • പുല്ലില്ലാത്തസ്ഥലത്തുണ്ടാകുന്നതു് എന്നർത്ഥം. തൃണശൂന്യാ, തൃണശൂല്യാ ഇങ്ങനെയും പാഠം കാണുന്നു.
  • കൈതപ്പൂവു്
തൃണസാര
  • വാഴ
തൃണാഞ്ജനം
  • ഗൗളി
തൃണാന്നം
  • വരിനെല്ലു്
തൃണാവർത്തൻ
  • ഒരു അസുരൻ
  • തൃണാവർത്തൻ കൊടുംകാറ്റിന്റെ രൂപം ധരിച്ചുവന്നു് കൃഷ്ണനെ എടുത്തുകൊണ്ടുപോകയും കൃഷ്ണനാൽ കൊല്ലപ്പെടുകയും ചെയ്തു.
തൃണാഹ്വം
  • തെങ്ങു്
തൃണി
  • ചെറുകച്ചോലം
തൃണീകരിക്കുന്നു
  • പുല്ലിനു തുല്യമാകുന്നു
  • തൃണംപോലെ ഗണിക്കുന്നു
തൃണ്യ
  • തൃണസമൂഹം
  • പുൽത്തകിടി
  • ‘തൃണ്യക്ഷോണീപരിസരമതിൽ’
    — മയൂരസന്ദേശം
    .
തൃതീയ
  • വിശേഷണം:
  • മൂന്നാമത്തേതു്
തൃതീയ
  • മൂന്നാംതിഥി
തൃതീയാകൃതം
  • മൂന്നുചാൽ ഉഴുതനിലം
തൃതീയാപ്രകൃതി, തൃതീയപ്രകൃതി
  • നപുംസകൻ
  • നപുംസകലിംഗം
  • ആണും പെണ്ണുമല്ലാത്തതിന്റെ പേർ. തൃതീയയായിരിക്കുന്ന പ്രകൃതി എന്നർത്ഥം.
  • സ്ത്രീപുരുഷപ്രകൃതികളെ ഒന്നാമത്തേതും രണ്ടാമത്തേതുമായി കരുതുന്നുവെങ്കിൽ ഇതു മൂന്നാമത്തേതു തന്നല്ലൊ.
തൃത്താലപ്പൻ
  • ഒരു ദേവൻ
  • (അഗ്നിഹോത്രി നോക്കുക).
തൃത്താലിചാർത്തു്
  • രാജാക്കന്മാരുടെ വിവാഹം
തൃത്താവു്
  • തുളസി
തൃപ്ത
  • വിശേഷണം:
  • മതിവന്ന
  • പൂർണ്ണമായ
തൃപ്തൻ
  • സന്തോഷിച്ചവൻ
  • തൃപ്തിയെ പ്രാപിച്ചവൻ എന്നർത്ഥം.
തൃപ്തി
  • പൂർണ്ണത
  • സന്തോഷം
  • മതി എന്നുള്ള സ്ഥിതി
  • പര്യായപദങ്ങൾ:
    • സൗഹിത്യം
    • തർപ്പണം. തൃപ്തിവരുത്തുക = തർപ്പണം
    • പ്രീണനം
    • അവനം.
തൃപ്തിമൽ
  • ജലം
തൃഫലാ
  • കടുക്ക
  • നെല്ലിക്ക
  • താന്നിക്ക ഇവ 3-ഉം
  • മൂന്നുഫലങ്ങൾ കൂടിയതു് എന്നർത്ഥം.
തൃപ്പടിദ്ദാനം
  • ഒരു ദാനം
  • കൊല്ലവർഷം 925 മകരം 5-ാംനു. ശ്രീവീരമാർത്താണ്ഡവർമ്മ മഹാരാജാവു് തിരുവിതാംകൂർ രാജ്യത്തെ ശ്രീപത്മനാഭസ്വാമിക്കു ദാനം ചെയ്തതിന്റെ പേർ.
തൃപ്പാദസ്വരൂപം
  • തിരുവിതാംകൂർ രാജവംശം
  • ചേരമാൻപെരുമാൾ മഹാരാജാവിന്റെ മൂന്നാമത്തേ ഭാര്യയിൽനിന്നും ഉത്ഭവിച്ചതാണു്. ആദ്യത്തെ ഭാര്യയിൽ നിന്നുത്ഭവിച്ച വംശത്തിന്നു് കോലസ്വരൂപം എന്നു പേർ.
തൃപ്പാപ്പുസ്വരൂപം
  • തിരുവിതാംകൂർ രാജ്യം
തൃഷ
  • ദാഹം
  • ഇച്ഛാ, അധികമായ ആഗ്രഹം
  • മേത്തോന്നി
തൃഷാഹം
  • വെള്ളം
തൃഷാഹാ
  • ശതകുപ്പ
തൃഷിത
  • വിശേഷണം:
  • ദാഹമുള്ള
തൃഷ്ണ
  • ദാഹം
  • തൃഷ്ണയെ തടുത്താൽ ദേഹം മെലിയും. തളർച്ചയുണ്ടാകും. ചെവി കേൾക്കാതെയാകും. ചിത്തശക്തി നശിക്കും ചുഴൽച്ചയും ഹൃദ്രോഗവും ഉണ്ടാകും. അതുകളിൽ ശീതങ്ങളായിരിക്കുന്ന അന്നപാനാദികളുടെ ഉപയോഗം ഒക്കെയും ഹിതം.
  • ശ്രദ്ധ, ആഗ്രഹം
തൃഷ്ണൿ, തൃഷ്ണകൻ
  • ദാഹമുള്ളവൻ
  • മോഹമുള്ളവൻ
  • ലുബ്ധൻ, ആശയുള്ളവൻ
  • അഭിലാഷമുള്ളവൻ
തൃഷ്ണത
  • ദാഹം
  • ഇച്ഛ
തൃഷ്ണാരി
  • പർപ്പടകപ്പുല്ലു്
തെ
തെകിട്ടുക
  • തികട്ടുക
  • തേട്ടുക
തെകിള
  • ചങ്ക്, ഹൃദയം
  • മീനിന്റെ ചെകിള
തെക്ക്
  • നാലുദിക്കുകളിൽ ഒന്നു്
  • തെക്കേദിക്കു് = അവാചി.
തെക്കൻ
  • തെക്കേദിക്കിലുള്ളവൻ
തെക്കങ്കോൾ
  • തെക്കുനിന്നുള്ള കോൾ
  • തുലാത്തെക്കൻ
തെക്കര്
  • കഞ്ഞിപ്പതയുംമറ്റും തെക്കിയെടുക്ക
തെക്കിനിപ്പുര
  • നാലുകെട്ടായ ഭവനത്തിന്റെ തെക്കേക്കെട്ടു്
തെക്കുകഞ്ഞി
  • തെക്കിയെടുത്ത കഞ്ഞി
തെക്കുകിഴക്കു്
  • തെക്കും കിഴക്കും കൂടിയസ്ഥലം
തെക്കുന്നു
  • തെക്കിയെടുക്കുന്നു
  • മുകളിൽ പൊങ്ങിവരുന്നവയെ തെന്നിയെടുക്കുന്നു
തെക്കുപടിഞ്ഞാറു്
  • തെക്കും പടിഞ്ഞാറുംകൂടെ കൂടിയ സ്ഥലം
  • തെക്കുതുടങ്ങി പടിഞ്ഞാറുവരെ
തെക്കുഭാഗം
  • തെക്കുവശം
തെക്കുംകൂർ
  • തലമല മുതൽ പുറക്കണ്ട വരെ. കിഴക്കുപടിഞ്ഞാറും കൈപ്പട്ടുകടവു മുതൽ ചെത്തിത്തോട്ടു വഴിയമ്പലം വരെ തെക്കുവടക്കുള്ള രാജ്യം
  • എ. ഡി. 165൦-ൽ തിരുവിതാംകൂർ അനേകം ഇടവകകളായി ഭാഗിച്ചിരുന്നു. തിരുവല്ലാ, ചങ്ങനാശേരി, കോട്ടയം ഇവ തെക്കുംകൂർ രാജാക്കന്മാരുടെ ഭരണത്തിൽ ഉൾപ്പെട്ടിരുന്നു.
തെക്കുവടക്കു്
  • തെക്കും വടക്കും കൂടിയസ്ഥലം
  • തെക്കുതുടങ്ങി വടക്കുവരെ
തെക്കേ
  • വിശേഷണം:
  • തെക്കുള്ള
തെക്കേതു്
  • തെക്കുവശമുള്ളതു്
തെക്കോട്ടു്, തെക്കോട്ടേക്കു്
  • തെക്കേദിക്കിലേക്കു്
തെക്കോട്ടുപോക
  • മരിക്ക
  • (ശൈലി).
തെങ്ങു്
  • ഒരു വൃക്ഷം
  • (നാളികേരവൃക്ഷം).
  • പര്യായപദങ്ങൾ:
    • നാളികേരം
    • ലാംഗലി.
തെങ്ങിൻകള്ളു്
  • തെങ്ങിൽനിന്നെടുക്കുന്ന കള്ളു്
തെങ്ങോല
  • തെങ്ങിന്റെ ഓല
തെങ്ങോലവരിയൻ
  • ഒരു ദുഷ്ടമൃഗം
  • കടുവാ
തെച്ചി
  • ഒരു പൂച്ചെടി
  • ചെത്തി
തെച്ചിപ്പട്ടു്
  • ചെമന്നപട്ടു്
തെണ്ടം
  • ഉപദ്രവം, ദണ്ഡം
  • (ദണ്ഡം എന്നതു തെണ്ടം എന്നായി).
  • പ്രായശ്ചിത്തം
തെണ്ടൽ
  • യാചന, ഇരക്കുക
  • ദുർവൃത്തിക്കായി അലഞ്ഞുനടക്കുക
തെണ്ടൽക്കാരൻ
  • യാചകൻ
  • കരംപിരിക്കുന്നവൻ
തെണ്ടൽക്കോൽ
  • കരം പിരിക്കുന്നവന്റെ വടി
തെണ്ടി
  • യാചകൻ
  • ഇരപ്പാളി
തെണ്ടി, തണ്ടി
  • തേടിവന്നു് (പ്രാചീനമലയാളം:)
തെണ്ടിനുമുണ്ടു്
  • ദുർവ്വാദം
തെണ്ടിക
  • വിലങ്ങേവയ്ക്കുന്ന ഉത്തരം
തെണ്ടിക്കോയിമ്മ
  • അധികാരം ഇല്ലാത്തവൻ ഉണ്ടെന്നു നടിക്കുക
തെണ്ടിത്തിന്നുന്നു
  • ഇരന്നുതിന്നുന്നു
തെണ്ടിത്തീനി
  • യാചകൻ
  • ഇരന്നുതിന്നുന്നവൻ
തെണ്ടുന്നു
  • യാചിക്കുന്നു, ഭിക്ഷ ചോദിക്കുന്നു
  • സകര്‍മ്മകക്രിയ:തെണ്ടിക്കുന്നു.
  • തേടുന്നു, അന്വേഷിക്കുന്നു
തെന്തനം
  • താന്തോന്നിത്തം
തെന്തിരയാഴി
  • പടിഞ്ഞാറൻസമുദ്രം
തെന്നൽ
  • ചെറിയ
തെന്നൽ
  • തെക്കൻകാറ്റു്
  • കാറ്റു്
  • ‘പൂമാലത്തെന്നൽവീയുംമുരരിപുഗിരിതന്മേലുമുന്മേഷശാലി’
    — ഉത്തരരാമായണംചംപു
    .
തെന്നാടു
  • തെക്കൻനാടു്
തെന്നി
  • വിശേഷണം:
  • തെക്കേ
  • തെക്കുള്ള
തെന്നിക്കാറ്റു്
  • തെക്കൻകാറ്റു്
തെന്നുന്നു
  • തെറ്റുന്നു
  • വഴുതുന്നു
തെപ്പുകായത്തിൽ
  • ഉപായത്തിൽ
തെമ്മാടി
  • ദുർമ്മാർഗ്ഗക്കാരൻ
തെമ്മാടിത്തം
  • ദുർമ്മാർഗ്ഗസ്ഥിതി
തെയ്യാട്ടം, തീയാട്ടു്
  • ഭഗവതി പ്രീതിക്കായുള്ള ഒരുതരം കളി
തെരണ്ടി
  • ഒരു മത്സ്യം
  • തെരച്ചി
തെരിക, തിരിക
  • പാത്രങ്ങൾ മറിഞ്ഞുപോകാതെ ഇരിക്കുന്നതിനായിട്ടു വട്ടത്തിൽ കെട്ടിയുണ്ടാക്കി കീഴെ വയ്ക്കുന്ന വസ്തു
  • തിരിവളയം
തെരികട
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
തെരിക്കെന്നു്
  • വേഗത്തിൽ
തെരിക്കനെ
  • വേഗത്തിൽ
തെരിഞ്ഞെടുക്കുന്നു
  • നോക്കിയെടുക്കുന്നു
  • വേർതിരിച്ചെടുക്കുന്നു
തെരിഞ്ഞെടുപ്പു്
  • വേർതിരിച്ചെടുക്കുക
തെരിയുന്നു, തിരിയുന്നു
  • ശോധനചെയ്യുന്നു
  • അന്വേഷിക്കുന്നു
  • തോന്നുന്നു
തെരിവു്, തിരിവു്
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
  • തള്ളിയ
തെരിവു്
  • ശോധനചെയ്ക
  • അന്വേഷിക്കുക
തെരുക്കനെ
  • വേഗത്തിൽ
തെരുതെരെ
  • വേഗംവേഗം
  • വേഗത്തിൽ
തെരുന്നനെ
  • ഇടവിടാതെ
  • വേഗത്തിൽ
തെരുവു്, തെരുവീഥി
  • രണ്ടുവശത്തും വീടുകളുള്ള വഴി
  • റോട്ടു്
തെരുവയർ
  • സുന്ദരിമാർ
  • സ്ത്രീകൾ
  • ‘തെരിവൈ’ എന്നു പൂർവരൂപം. ‘അരിവൈ’ എന്ന പദം പോലെ.
തെലുങ്ക്
  • ഒരു ദേശം
  • തെലുങ്കു ഭാഷ
തെലുങ്കൻ
  • തെലുങ്കുദേശക്കാരൻ
തെലുങ്കർ
  • ആന്ധ്രാദേശക്കാർ
തെല്ലു്
  • അല്പം
  • കുറെ
തെല്ലു
  • ഖണ്ഡം, തുണ്ടു്
  • ‘സൂത്രാമാവിൻസുഷമതമമാം വില്ലുതൻതെല്ലുപോലെ’
    — മയൂരസന്ദേശം
    .
  • വക്കു്, മുന
തെല്ലത്തു്
  • വക്കത്തു്
തെല്ലിച്ച
  • അല്പമല്പം
തെവളക്കനം
  • നെഞ്ചു(ഞ്ഞു)റപ്പു്
തെളക്കം, തിളക്കം
  • ശോഭ
  • പ്രകാശം
തെളങ്ങുന്നു, തിളങ്ങുന്നു
  • ശോഭിക്കുന്നു
  • പ്രകാശിക്കുന്നു
തെളി
  • ശുദ്ധി, വെടിപ്പു്
  • പ്രസന്നത, തെളിവു്
തെളികടഞ്ഞ
  • വിശേഷണം:
  • മിനുസംവരുത്തിയ
തെളികണ്ണി
  • ഒരു തൈ
തെളിക്കുന്നു
  • പ്രകാശിപ്പിക്കുന്നു
  • (തേർ) നടത്തുന്നു
  • (നാല്ക്കാലികളെ) മേയ്ക്കുന്നു, അടിച്ചുവിടുന്നു
  • നിർമ്മലമാക്കുന്നു
തെളിച്ചം, തെളിച്ചൽ
  • തെളിവു്
തെളിതാര
  • ഊറ്റുക
  • വാറ്റുക
തെളിമ
  • തെളിവു്
തെളിയിച്ച
  • വിശേഷണം:
  • സന്തോഷിപ്പിച്ച
തെളിയുന്നു
  • പ്രകാശിക്കുന്നു
  • പ്രസാദിക്കുന്നു, സന്തോഷിക്കുന്നു
  • നിർമ്മലമാകുന്നു
  • സകര്‍മ്മകക്രിയ:തെളിയിക്കുന്നു, തെളിയിപ്പിക്കുന്നു.
തെളിവു്
  • പ്രകാശം, സ്പഷ്ടം
  • പ്രസന്നത
  • അറിവു്
  • തെളിവുള്ളതു് = അച്ഛം, പ്രസന്നം.
  • പര്യായപദങ്ങൾ:
    • പ്രസാദം
    • പ്രസന്നത.
തെളുതാര
  • അഭ്രം
  • നടന്മാരുടെ തലയ്ക്കുള്ള ആഭരണം
തെളുതെളുപ്പിൽ
  • നല്ല തെളിവായി
തെളുതെളെ
  • അധികം വെണ്മയായിട്ടു്
തെള്ളൽ
  • പൊടിയിൽനിന്നു തരി കളവാൻ മുറത്തിലിട്ടു കുലുക്കുക
തെള്ളി
  • ഒരുമാതിരി പശ, പയനിൻ കറ
  • ഒരുവക മത്സ്യം
തെള്ളിയ
  • വിശേഷണം:
  • തെളിഞ്ഞ
  • വിശിഷ്ടമായ
  • ‘നടപ്പവർതെള്ളിയവറിവുടയൊരറിവില്ലാർ’
    — ഭഗവൽഗീത
    .
തെള്ളുന്നു
  • മുറത്തിലിട്ടു കുലുക്കുന്നു
  • കാരണക്രിയ:തെള്ളിക്കുന്നു.
തെഴുക
  • പുത്തൻഇല
  • തളിർ
  • ഉദാ:[മാവിൻതെഴുക.
തെഴുക്ക
  • തഴയ്ക്ക, വർദ്ധിക്ക
  • മുളയ്ക്ക, കിളുക്ക
  • ‘തീക്കനല്ക്കകമേതെഴുത്തതു
    വെയിലുതട്ടുകിൽവാടുമോ’
    — നാളായണീചരിതം തുള്ളൽ
തെഴുവാഴ
  • നേന്ത്രവാഴ
തെറി
  • നിന്ദ
  • ചീത്തവാക്കു്
  • നിന്ദ്യമായ പ്രവൃത്തി
തെറിക്കുന്നു
  • ചിതറുന്നു
  • ചിന്നുന്നു
  • പൊട്ടിദൂരത്തുവീഴുന്നു
  • സകര്‍മ്മകക്രിയ:തെറിപ്പിക്കുന്നു.
തെറിപ്പു്
  • ചിതറുക, ചിന്നുക, പൊട്ടിദൂരത്തുവീഴുക
  • ഇളക്കം, അനക്കം
തെറിയൻ
  • ചീത്തവാക്കുപറയുന്നവൻ
  • വഷളൻ
തെറിവാക്കു്
  • നിന്ദാവാക്കു്
  • അസഭ്യം
തെറുക്കുന്നു
  • ചുരുട്ടുന്നു
  • ‘നമുക്കുവെറ്റിലതെറുപ്പതിന്നും’
    — കിരാതം തുള്ളൽ
    .
  • ഉരുട്ടുന്നു. കാരണക്രിയ:തെറിപ്പിക്കുന്നു.
തെറുപ്പു്
  • ചുരുട്ടുക
  • ഉരുട്ടുക
തെറ്റു്, തെറ്റൽ
  • പിഴ, ബുദ്ധിമോശം
  • കുറ്റം, കുറവു്
  • ലാക്കിൽനിന്നു മാറുക, മാറ്റം
  • വഴുക്കൽ
  • തെറ്റാലിയിൽ കല്ലു മുതലായതുവച്ചു പ്രയോഗിക്കുക
  • ഭംഗം
തെറ്റാലി
  • തെറ്റുന്നവില്ലു്
തെറ്റുന്നു
  • പിഴയ്ക്കുന്നു
  • വഴുക്കുന്നു
  • ഭംഗംവരുന്നു
  • തെറ്റാലിയിൽ കല്ലു മുതലായതു വച്ചു പ്രയോഗിക്കുന്നു. സകര്‍മ്മകക്രിയ:തെറ്റിക്കുന്നു.
തെറ്റെന്നു
  • പെട്ടെന്നു
  • തൽക്ഷണം
  • ഉടനെ
തെറ്റുവില്ലു്
  • ഉണ്ടവച്ചുതെറ്റുന്നതിനുള്ള ഒരുമാതിരി വില്ലു്
തേ
തേകരാജം
  • ഒരു പച്ചമരുന്നു്
  • കയ്യന്ന്യം
തേകുന്നു
  • വെള്ളംകോരി കളയുന്നു
  • വെള്ളംകോരി ഒഴിക്കുന്നു
തേക്കു്
  • ഒരുവക വൃക്ഷം
  • വെള്ളംകോരി ഒഴിക്കയൊ കളകയോ
തേക്കം
  • തിരമാല കരയ്ക്കുവന്നടിക്കുക
  • മനം മറിച്ചിൽ
  • അടങ്ങാത്ത കോപം
  • ഏങ്ങിമടിക്ക
തേക്കിട
  • ആനവണങ്ങി
  • മുള്ളുള്ള ഒരു ചെറിയ വൃക്ഷം
  • തേക്കിട — വാതം, പിത്തം, ജ്വരം, ചുമ, അരുചി മുതലായവയ്ക്കു നന്നു്. ഇതു വന്യവൃക്ഷവർഗ്ഗത്തിൽ ചേർന്ന ഒരു കഫഘ്നദ്രവ്യമാകുന്നു. പൂവിന്റെ നിറം സ്വർണ്ണം. കായ് ഇരട്ടയാണു്. ഇലയിൽ തൊട്ടാൽ ചൊറിച്ചിൽ വരും. സംസ്കൃതം: വൃശ്ചികാളി.തമിഴ്: തെൾകൊടുക്കു.
തേക്കുകൊട്ട
  • വെള്ളംകോരി തേകുന്ന കൊട്ട
  • തേക്കൊട്ട
തേക്കുതോണി
  • കണ്ടത്തിൽ വെള്ളംകോരി തേകുന്ന തോണി
തേക്കുന്നു
  • വെടിപ്പാക്കുന്നു
  • മിനുസംവരുത്തുന്നു
  • മൂർച്ചകൂട്ടുന്നു
  • ഉരക്കുന്നു
  • പിരട്ടുന്നു, പൂശുന്നു
തേങ്കുഴൽ
  • ഒരുമാതിരി പലഹാരം
തേങ്ങൽ
  • വെള്ളത്തിന്റെ ഓളം, തിരയെടുപ്പു്
  • മനം മറിച്ചിൽ, ഏങ്ങൽ
തേങ്ങ
  • തെങ്ങിന്റെ കായ്
  • നാളികേരം
തേങ്ങാക്കണ്ണു്
  • തേങ്ങയുടെ ഒരറ്റത്തു വട്ടത്തിലുള്ള മൂന്നടയാളം
തേങ്ങാനൈ
  • വെളിച്ചെണ്ണ
തേങ്ങാപ്പാൽ
  • തേങ്ങാ ചുരകി (തിരുമ്മി) പിഴിഞ്ഞെടുക്കുന്ന ചാറു്
തേങ്ങാപ്പിണ്ണാക്കു്
  • തേങ്ങആട്ടി വെളിച്ചെണ്ണ എടുക്കുമ്പോഴുള്ള പിശിടു്
തേങ്ങാപ്പിശിടു്, തേങ്ങാപ്പീര
  • തേങ്ങാചുരകി പിഴിഞ്ഞെടുക്കുമ്പോൾ വേർതിരിയുന്ന വസ്തു
തേങ്ങാമുറി
  • ഒരു തേങ്ങയുടെ നേർ പാതി
  • ഒരു തേങ്ങയുടെ തുണ്ടം (ഖണ്ഡം)
തേങ്ങുന്നു
  • കരയ്ക്കു തിരവന്നടിക്കുന്നു
  • മനം മറിയുന്നു
  • നെടുവീർപ്പിടുന്നു
  • കോപിക്കുന്നു
തേച്ചിരിക്കുന്നു
  • ദേഹത്തിൽ എണ്ണ പിരട്ടിയിരിക്കുന്നു
തേച്ചൽ
  • പാത്രങ്ങൾക്കും മറ്റും പെരുമാറ്റംനിമിത്തമുണ്ടാകുന്ന അടയാളമോ കനക്കുറവോ
  • തേമാനം
തേച്ചുകളയുന്നു
  • മായിച്ചുകളയുന്നു
  • ഉരച്ചുകളയുന്നു
തേച്ചുകഴുകുന്നു
  • ജലം കൊണ്ടു കഴുകി ശുദ്ധിവരുത്തുന്നു
  • വെടിപ്പാക്കുന്നു
തേച്ചുകുളി
  • എണ്ണപിരട്ടിക്കുളി
തേച്ചുകുളിക്കുന്നു
  • എണ്ണപിരട്ടികുളിക്കുന്നു
തേജഃഫല
  • ഒരു മുള്ളുള്ളമരം
  • തേജഃഫലത്തിന്റെ പഴുത്തകായ് = വാതം, കഫം, അരുചി ഇവയ്ക്കു നന്നു്. ഫലവർഗ്ഗത്തിൽ പെട്ടതാണു് ധരിച്ചാൽ കുട്ടികൾക്കു ഗ്രഹപീഡയും മറ്റും ഉണ്ടാകയില്ല. മുള്ളുള്ള മരമാണു്.
തേജ
  • ശോഭ
  • മൂർച്ച
തേജനകം
  • അമ്പൊട്ടൽ
  • അമ
  • പേക്കരിമ്പു്
  • മൂർച്ചയുള്ളതു് എന്നർത്ഥം.
തേജനം
  • മുള, ഇല്ലി
  • അഗ്നിയെ പ്രജ്ജ്വലിപ്പിക്കുന്നതു് എന്നർത്ഥം.
  • മുഞ്ജപ്പുല്ലു്
  • അമ്പൊട്ടൽ
തേജനി
  • പെരുംകരുമ്പ
  • അഗ്നിയെ ജ്വലിപ്പിക്കുന്നതു് എന്നർത്ഥം.
  • വലിയ വാലുഴവം
  • ചെറുപ്പുന്ന
തേജലം
  • പിതാരിപ്പുള്ളു
തേജസാംരാശി
  • സൂര്യൻ
തേജസ്തത്വപഞ്ചകം
  • വിശപ്പു്
  • ദാഹം
  • മടി
  • നിദ്ര
  • ഉഷ്ണം ഇവ 5-ഉം
തേജസ്സ്
  • പ്രകാശം, ഭംഗി
  • കീർത്തി
  • പ്രഭാവം
  • പൊന്നു്
  • പിത്തം
  • ബലം
  • ശുക്ലം
  • സ്രവണാനന്തരം ലഘുവാക്കിച്ചെയ്യുന്നതു് എന്നർത്ഥം.
  • മൂർച്ച
  • (കത്തിയുടെ മൂർച്ചയുള്ള വക്കു്, കത്തിവായ്)
  • അഴകു്
  • അഗ്നി
  • കുതിരയുടെ വേഗം
  • തലച്ചോറു്
  • നെയ്യ്
തേജസ്വി
  • വിശേഷണം:
  • ശോഭയുള്ള
  • കീർത്തിയുള്ള
തേജസ്വിനി
  • ചെറുപ്പുന്ന
  • വലിയവാലുഴവം
  • പെരുങ്കുരുമ്പ
  • കീർത്തിയുള്ളവൾ
  • ശോഭയുള്ളവൾ
തേജിത
  • വിശേഷണം:
  • മൂർച്ചയാക്കപ്പെട്ട
  • തേക്കപ്പെട്ട, മിനുസംവരുത്തപ്പെട്ട
തേജിതം
  • ചാണയ്ക്കുവച്ചുംമറ്റും മൂർച്ചകൂട്ടപ്പെട്ട ശസ്ത്രാദികൾ
തേജോഗുണങ്ങൾ
  • സ്പർശം
  • സംഖ്യ
  • പരിമാണം
  • പൃഥക്ത്വം
  • സംയോഗം
  • വിഭാഗം
  • പരത്വം
  • അപരത്വം
  • വേഗം
  • രൂപം
  • ദ്രവത്വം ഇവ 11-ഉം
തേജോമയ
  • വിശേഷണം:
  • ശോഭയുള്ള
തേജോമൂർത്തി
  • സൂര്യൻ
തേടു്
  • ഒരു വക മത്സ്യം
തേടുന്നു
  • അന്വഷിക്കുന്നു
  • സമ്പാദിക്കുന്നു
  • വേട്ട ചെയ്യുന്നു
  • കാരണക്രിയ:തേടിക്കുന്നു.
തേട്ടം
  • സമ്പാദ്യം
  • അന്വേഷണം
  • നായാട്ടു്
തേട്ടൽ
  • ഭക്ഷിച്ചതു ദഹിക്കാതെ വയറ്റിൽനിന്നു് അല്പമായിട്ടു വായിലേക്കു വരിക
  • സംസ്കൃതം: ഉൽഗാരം.
തേൻ
  • ഈച്ച പൂക്കളിൽനിന്നു ശേഖരിച്ചു വയ്ക്കുന്ന മധു
  • തേൻ — കഫം, പിത്തം, കുഷ്ഠം, ചുമ, അർശസ്സു്, ഛർദ്ദി, ഇക്കിൾ മുതലായവക്കു നന്നു്. സ്വരത്തേ നന്നാക്കും മലത്തെ പിടിക്കും. തേനോടു സമം നെയ് ചേർത്തു ഭക്ഷിക്കരുതു്. നെയ് ചേർത്തുഭക്ഷിച്ചു പിന്നാലെ ജലം കുടിക്കുന്നതു വലിയ ദോഷം.
  • പര്യായപദങ്ങൾ:
    • മധു
    • ക്ഷൗദ്രം
    • മാക്ഷികം.
തേൻകട്ട
  • ഉറച്ചതേൻ
തേൻപലക
  • തേങ്കട്ട
  • തേൻകൂടു്
തേന്മാവു്
  • മധുരമുള്ള മാങ്ങ കായ്ക്കുന്ന മാവു്
  • (സഹകാരം)
  • തേന്മാവിനെ ആപ്പുസുമാവു് എന്നും പറയുന്നു. സംസ്കൃതം: ബന്ധരസാലം.തമിഴ്: കാട്ടുമാമരം.
തേന്മൊഴി
  • മധുരമുള്ളവാക്കു്, കേൾക്കുന്നതിനു ഇമ്പമുള്ളവാക്കു്
  • പ്രശംസ
  • വാക്കിന്നു മാധുര്യമുള്ള സ്ത്രീ
  • മധുരമായി (കേൾക്കുന്നതിനു ഇമ്പമുള്ളതായി) സംസാരിക്കുന്നവൾ.
തേനീച്ച
  • തേൻ സമ്പാദിക്കുന്ന ഈച്ച
  • പര്യായപദങ്ങൾ:
    • സരഘം
    • മധുമക്ഷികം.
തേനീത്ത
  • മധുരമുള്ള ഒരു വക ഈത്ത
  • ഇതിന്റെ പഴുത്ത കായ് ഹൃദ്യമാണു്. നാട്ടിൽ ബാസ്രാഈത്തപ്പഴം എന്നു പറയുന്നു.സംസ്കൃതം: മധുഖർജ്ജൂരി.
തേപ്പ്
  • ഉരയ്പ്, ഉരസൽ
  • മിനുസംവരുത്തുക
തേപ്പുകല്ലു്
  • രത്നങ്ങൾ ഉരച്ചു നന്നാക്കുന്നതിനുള്ള കല്ലു്
  • ഉരകല്ലു്
തേപ്പുകൂലി
  • രത്നങ്ങൾ നന്നാക്കുന്നതിനുള്ള കൂലി
തേപ്പുപലക
  • ഉളി മുതലായതു തേയ്ക്കുന്ന പലക
തേപ്പുവൈരം
  • തേച്ചു മിനുസംവരുത്തിയ വൈരക്കല്ലു്
തേമനം
  • നനയ്ക്കുക, നനവു്
  • കറി, രസം, തൈർ മുതലായി ചോറ്റിൽകൂട്ടുന്ന ഉപദംശപദാർത്ഥങ്ങൾ
  • ഇതുകൊണ്ടു് അന്നം ആർദ്രമായി ഭവിക്കുന്നതിനാൽ ഈ പേർ വന്നു.
തേമനി
  • അടുപ്പു്
തേമം, സ്തേമം
  • നനവു്
തേമാനം
  • പെരുമാറ്റംകൊണ്ടു വരുന്ന കുറവു്
  • ഉരച്ചാൽ വരുന്ന കുറവു്
തേമ്പൽ
  • മെലിച്ചൽ
തേമ്പാവു്
  • ഒരു വൃക്ഷം
തേമ്പാതെ
  • കുറയാതെ
  • ശോഷിക്കാതെ
  • തേൻപോകാതെ
തേമ്പുന്നു
  • മെലിയുന്നു
  • ശോഷിക്കുന്നു
തേയില
  • ഒരുവക ഇല
  • തേയില ഒരു പാനീയദ്രവ്യമാണു്. ഇതു ലോകത്തിൽ ഒട്ടു് എല്ലാദിക്കിലും ഉപയോഗിച്ചുവരുന്നു. തേയിലച്ചെടി സാധാരണമായി എട്ടൊമ്പതടി ഉയരം വളരും. ചെടി മൂന്നടിപൊക്കം ആയാൽ പിന്നെ വളരുന്ന കൊമ്പുകൾ മുറിക്കണം. തേയില ഉണക്കുമ്പോൾ പൊടിഞ്ഞുവീഴുന്ന പൊടിക്കു പൊടിത്തേയില എന്നു പേർ. ചായ ദേഹത്തിന്റെ ക്ഷീണംതീർക്കും. അതിനു ലഹരിയില്ല അഞ്ചുമിന്നിട്ടിലധികം തേയില തിളച്ച വെള്ളത്തിൽ ഇട്ടേക്കരുതു്.
തേയുന്നു
  • പെരുമാറ്റംകൊണ്ടോ ഉരച്ചൽ കൊണ്ടോ കുറവുണ്ടാകുന്നു
  • കുറവുവരുന്നു. സകര്‍മ്മകക്രിയ:തേയിക്കുന്നു.
തേരു്
  • രാജാക്കന്മാർ യുദ്ധത്തിനും മറ്റും പോകുമ്പോൾ കേറുന്ന പ്രധാനവാഹനം, രഥം
  • കൊ(കു)ട്ടയുടെയും മുറത്തിന്റെയും വിളമ്പിനു വെച്ചുകെട്ടുന്ന കോലു്
  • തേരിൽ പൂട്ടിക്കെട്ടിയ കുതിര = രഥ്യം. തേർചക്രം = ചക്രം, രഥാംഗം. തേരുടമസ്ഥൻ = രഥിനൻ, രഥികൻ, രഥി. തേർപണിക്കാരൻ = രഥകാരൻ.
  • പര്യായപദങ്ങൾ:
    • ശതാംഗം
    • സ്യന്ദനം
    • രഥം.
തേര
  • ഒരുമാതിരി ശോഷിച്ച തവള
  • യാചകൻ
തേരകത്തില
  • തേരകവൃക്ഷത്തിന്റെ ഇല
തേരകം
  • ഒരുവക വൃക്ഷം
തേരട്ട
  • വളരെ കാലുകളുള്ള ഒരുവക ചെമന്ന പ്രാണി
തേരണം
  • പേയമരി
തേരത്തപ്പുല്ലു്
  • ഒരുവക പുല്ലു്
തേരം
  • പേയമരി
തേരാളി
  • തേരിനെ നടത്തുന്നവൻ
  • സൂര്യൻ
  • പര്യായപദങ്ങൾ:
    • നിയന്താവു്
    • പ്രാജിതാവു്
    • യന്താവു്
    • സൂതൻ
    • ക്ഷത്താവു്
    • സാരഥി
    • സവ്യേഷ്ഠൻ
    • ദക്ഷിണസ്ഥൻ.
തേരുന്നു
  • പിന്നാലെചെല്ലുന്നു
  • അടുക്കുന്നു
തേരുരുൾ
  • തേരിന്റെ ഉരുൾ (വണ്ടി)
തേരൊലി
  • തേരിന്റെ ശബ്ദം
തേരോട്ടം
  • തേരിന്റെ സഞ്ചാരം
  • ചില ക്ഷേത്രങ്ങളിലുള്ള തേരോട്ടം
തേർ
  • രഥം
  • രാജാക്കന്മാർക്കു് പ്രധാനമായുള്ള ഒരു വാഹനം
തേർകിടാകുന്നു
  • തേർനടത്തുന്നു
തേർക്കുതിര
  • തേരിൽകെട്ടുന്ന കുതിര
തേർക്കോപ്പു്
  • തേരിന്റെ ചമയം
തേർച്ച
  • പിന്തുടർച്ച
  • വർദ്ധനവു, പുഷ്ടി
തേർച്ചക്രം
  • തേരിന്റെ ഉരുൾ
തേർത്തടം
  • തേരിലേ ഇരിപ്പിടം
തേർത്തട്ടു്
  • തേരിലെ ഇരിപ്പിടം
തേവയ്ക്കുക
  • തേയ്ക്കുക
തേവടിയാൾ
  • തേവടിശ്ശി
  • (ദേവ + അടിയാൾ).
തേവതാരം
  • ഒരങ്ങാടിമരുന്നു്
  • ഒരു വൃക്ഷം
തേവർ
  • ദൈവം
തേവലു്
  • കൊതി
തേവറ
  • ചന്ദ്രന്റെക്ഷയം
തേവാങ്കം
  • മടി
  • ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു മൃഗം
തേവാരം
  • ഈശ്വരസേവം
  • ‘തേവാരവുംതദനുഭോജനവും വിശേഷാൽ’
    — ഭാഷാനൈഷധചംപു
    .
തേവാരി
  • ഈശ്വരസേവക്കാരൻ
തേവാരിക്കുന്നു
  • ഈശ്വരസേവചെയ്യുന്നു
തേവിടിച്ചി(ശ്ശി)
  • വേശ്യാസ്ത്രീ
  • തേവിടിശ്ശിത്തെരുവു് = വേശം, വേശ്യാജനസമാശ്രയം.
തേവിടിച്ചിയാട്ടം
  • തേവിടിച്ചികളുടെ ഒരുമാതിരി കളി
തേള
  • നെഞ്ചു്
  • കരളു്
തേൾ, തികൾ
  • ഒരു ജന്തു
  • വൃശ്ചികംരാശി
  • “തേൾ കടിച്ചാൽ ഉടനെ അഞ്ചു മിന്നിട്ടുനേരത്തേയ്ക്കു വിളഞ്ഞ തേങ്ങാക്കൊത്തു ചവച്ചു തിന്നുകൊണ്ടിരുന്നാൽ മതി. വേദന പെട്ടന്നു ശമിയ്ക്കം. അരിതാരം മാതളനാരങ്ങാനീരിൽ അരച്ചു തേച്ചുകൊണ്ടാൽ തേളിന്റെ വിഷം തീരെ ശമിച്ചുപോകും. വേദനയും മാറും”.
  • പര്യായപദങ്ങൾ:
    • അളി
    • ദ്രുണം
    • വൃശ്ചികം
തേറു്
  • കള്ളെടുക്കുന്നവരുടെ വീതിയുള്ള കത്തി
തേറൽ
  • വിശ്വാസം
  • ധാരണ
  • തേൻ
  • വർദ്ധനം
  • പുഷ്ടി
തേറാമാറു
  • വിശ്വാസം വരത്തക്ക സ്ഥിതിയിൽ
തേറുന്നു
  • വിശ്വസിക്കുന്നു
  • താനുടനസുരനേകൊന്നുവീണ്ടവസ്ഥകൾ
          തേറുമാറരുൾചെയ്തെന്നാശു...’
    — ഭാഗവതം
    .
  • വർദ്ധിപ്പിക്കുന്നു
  • വണ്ണംവയ്ക്കുന്നു
  • ആശ്വാസപ്പെടുന്നു
  • സൗഖ്യമാകുന്നു
  • വിചാരിക്കുന്നു
  • ധരിക്കുന്നു
  • അറിയുന്നു
തേറ്റ
  • പന്നിയുടെ ദംഷ്ട്രം, പിടിയാനയുടെ പുറത്തുകാണുന്ന പല്ലു്
തേറ്റപ്പേട്ട
  • ഒരു പക്ഷി
  • തേറ്റപ്പേട്ടയുടെ മാംസം വാതപിത്തങ്ങൾക്കു നന്നു്. ബുദ്ധിയെ നന്നാക്കും ഈ പക്ഷി ആകൃതിയിൽ ചക്രവാളം പോലെയിരിക്കും. ചുണ്ടു ചെറുതാണു്. സംസ്കൃതം: ഉപചക്രം.
തേറ്റം
  • ബലംവരുക
  • വർദ്ധന
  • വണ്ണം
  • ആശ്വാസം
  • ധൈര്യം
  • വിശ്വാസം
തേറ്റമരം
  • ഒരു വൃക്ഷം
  • തേറ്റമരം ഫലം മുതലായവകൊണ്ടു മിക്കവാറും കാഞ്ഞിരംപോലെയിരിക്കും. സംസ്കൃതം: കതകം.തമിഴ്: തേറ്റമരം.ഇതിന്റെ വേരുമുതലായതു കഫം, ശൂലം, അരുചി ഇവയെ ശമിപ്പിക്കും.
തേറ്റാംപരൽ
  • വെള്ളം തെളിക്കുന്നതിനുള്ള ഒരുവക കുരു
  • തേറ്റാംപരൽ — വാതം, കഫം, പ്രമേഹം, അശ്മരി, വിഷം, ശിരോരോഗം മുതലായവക്കു നന്നു്. വെള്ളത്തിനുള്ള അഴുക്കിനെ കളഞ്ഞു തെളിയിക്കും. ഫലവർഗ്ഗത്തിൽ പെട്ടതാണു്. സംസ്കൃതം: കതകം.തമിഴ്: തേറ്റാങ്കൊട്ടൈഇംഗ്ലീഷ്: Clearing nut.
തേറ്റിയ
  • അറിയിച്ച
തേറ്റുന്നു
  • ആശ്വസിപ്പിക്കുന്നു
  • ബലപ്പെടുത്തുന്നു
  • വെള്ളം തെളിക്കുന്നു
  • വിശ്വസിക്കുന്നു
  • ധരിപ്പിക്കുന്നു
  • ബോധപ്പെടുത്തുന്നു
തൈ
തൈ
  • വൃക്ഷങ്ങളുടെ ഫലം മുളച്ചു ഒരാൾ പൊക്കമാകുന്നതിനിടയിൽ പറയുന്ന ഒരു പേരു്
  • ചെറിയതെങ്ങു്
തൈക്കുന്നു
  • തുന്നുന്നു
  • തല്ലുന്നു
തൈക്കൂറു്
  • തൈവെയ്പുകാരനു ചെല്ലേണ്ടുന്ന ഒരവകാശം
തൈക്കൊങ്ക
  • ചെറിയമുല
തൈക്ഷ്ണ്യം
  • തീക്ഷ്ണത
തൈജസ
  • വിശേഷണം:
  • തേജസ്സിനെ സംബന്ധിച്ച
  • അഗ്നിയെ സംബന്ധിച്ച
  • ശോഭയുള്ള
തൈജസം
  • ഉരുക്കുനൈ, നെയ്യ്
  • സ്വർണ്ണം മുതലായ ലോഹം, എല്ലാ ലോഹങ്ങളുടെ സാമാന്യമായ പേർ
  • തേജസ്സിന്റെ വികാരം എന്നർത്ഥം.
തൈജസാവർത്തനീ
  • മൂശ
  • തൈജസങ്ങൾ
  • (സ്വർണ്ണം മുതലായ ലോഹങ്ങൾ) ഇതിൽ വീണ്ടും വീണ്ടും ഇട്ടുരയ്ക്കുന്നതു കൊണ്ടു ഈ പേർ വന്നു. മൂശ എന്നാൽ ലോഹങ്ങൾ ഉണ്ടാക്കുവാനുള്ള പാത്രം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • മൂഷ.
തൈജസി
  • അത്തിത്തിപ്പലി
  • ശതാവരി
തൈതൽ
  • മുടഞ്ഞുണ്ടാക്കിയവാതിൽ
  • മറ
തൈതിലം
  • വാൾമാൻ
തൈത്തിരം
  • തിത്തിരിപ്പക്ഷികളുടെ കൂട്ടം
തൈത്തിര്യം
  • യജുർവേദം
തൈപ്പ്
  • തുന്നൽ
തൈയലാൾ
  • യുവതി
  • തരുണി
  • സ്ത്രീ
തൈർ
  • പാൽ ഉറകൂടിയതു്
  • തൈർ — തയിർ എന്നുമാവാം. വാതം, പീനസം, അതിസാരം, ചുമ, മെലിവു മുതലായതിനു നന്നു്. മലം പിടിക്കും. വെള്ളംനീക്കിയ കട്ടത്തൈരിനു ഗുരുത്വം കൂടും. പുഷ്ടിയെ ചെയ്യും. ഇതു ഭക്ഷിച്ചാൽ ചൂടുള്ള അന്നപാനാദി വിരുദ്ധമാണു്. തൈർ സേവിച്ചുണ്ടാകുന്ന അജീർണ്ണത്തിൽ പഞ്ചസാര സേവിക്കുക. സംസ്കൃതം: രധി.തമിഴ്: തയിർ.ഇംഗ്ലീഷ്: Curdled milk.
  • തൈർവെള്ളം = മസ്തു.
തൈർക്കടൽ
  • തൈർസമുദ്രം
തൈർക്കലം
  • തൈർ ഇരിക്കുന്ന പാത്രം
തൈലകല്ക്കജം, തൈലകിട്ടം
  • എള്ളിൻപിണ്ണാക്കു്
തൈലധാര
  • എണ്ണകൊണ്ടു് ധാരയിടുക
  • ഒരു ചികിത്സ
തൈലനിര്യാസം
  • പച്ചപ്പുഴുവു്
തൈലംഗം
  • ഒരു രാജ്യം
  • ഇപ്പോഴത്തേ തെലംഗാന (കർണാട്ടിക്കു്).
തൈലപർണ്ണികം
  • വെളുത്തചന്ദനം
  • എള്ളിന്റെ ഇലപോലെയുള്ള ഇലയോടുകൂടിയ ‘തിലപർണ്ണം’ എന്ന വൃക്ഷത്തിലുണ്ടായതെന്നർത്ഥം.
  • ഹരിചന്ദനം
  • സാധാരണചന്ദനം
തൈലപായിക
  • പാറ്റ
  • നരിച്ചീർ
  • എണ്ണകുടിക്കാനൊ എന്നപോലെ എപ്പൊഴും വായ് തുറന്നുകൊണ്ടിരിക്കുന്നതു് എന്നർത്ഥം. ഇതിന്റെ സ്നിഗ്ദ്ധതയായിരിക്കണം ഈ പേരിനു കാരണം.
തൈലഭാവിനി
  • പിച്ചകം
തൈലം
  • എള്ളിൽനിന്നു് എടുക്കുന്ന എണ്ണ
  • എന്തിൽനിന്നെങ്കിലും എടുക്കുന്ന എണ്ണ
തൈലമാലി
  • വിളക്കിലെ തിരി
തൈലസ്യന്ദാ
  • കാകോളി
  • മലയമുക്കി
തൈലാഭ്യംഗം
  • തേച്ചുകുളി
തൈലികൻ
  • എണ്ണവില്ക്കുന്നവൻ
  • വാണിയൻ
  • തൈലക്കാരൻ
തൈലിനി
  • വിളക്കിലേതിരി
തൈലീനം
  • എള്ളു വിളയുന്നതിനു യോഗ്യമായ സ്ഥലം
  • പര്യായപദങ്ങൾ:
    • തില്യം.
തൈവപ്പാല
  • ഒരുവക വൃക്ഷം
തൈഷം
  • മകരമാസം
  • തിഷ്യത്തോടു കൂടിയ പൗർണ്ണമാസി (തൈഷി) ഉള്ളതെന്നർത്ഥം.
തൊ
തൊക്കു്
  • എളുപ്പം
തൊങ്കിക്കായ്
  • ഒരാഭരണം
  • കാതിന്റെ പിമ്പിടുന്നതു്. കണ്ടും പവിഴംപോലെ തന്നെ. ഉദാ:‘കാപ്പുക്കിണങ്കിന തൊങ്കിക്കായ്’.
തൊങ്കുന്നു
  • വേഗത്തിലോടുന്നു
തൊങ്ങൻ
  • കള്ളൻ
  • അയോഗ്യൻ
തൊങ്ങൽ
  • അലങ്കാരത്തിനായിട്ടു വിളുമ്പിന്നുവെച്ചു കുത്തിയതു
  • വസ്ത്രത്തിന്റെ വിളുമ്പു്
തൊടൽ
  • തൊടുക
  • സ്പർശിക്ക
തൊടി
  • കിണറ്റിലും മറ്റും ഇറങ്ങുന്നതിനും കയറുന്നതിനുമുള്ള പടി
  • തോട്ടം
തൊടുക
  • വേലി വളച്ചുകെട്ടിയ തോട്ടം
തൊടുകാര
  • തേരുമരം
  • തോട്ടുകാര
  • കുഷ്ഠം, വ്രണം, പ്രമേഹം, പിത്തം, കഫം, കൃമി ഇവക്കു നന്നു്. ഈ വൃക്ഷം വളരെ വലുതാണ്. സംസ്കൃതം: തിനിശം.തമിഴ്: തിനിചിമരം.
  • പര്യായപദങ്ങൾ:
    • തിനിശം
    • സ്യന്ദനം
    • നേമരഥദ്രു
    • അതിമുക്തകം
    • വഞ്ചുളം
    • ചിത്രകൃൽ.
തൊടുകുറി
  • തിലകം, നെറ്റിയിൽ ചന്ദനവും മറ്റുംകൊണ്ടു് ഇടുന്ന ഒരു കുറി
  • ശ്രേഷ്ഠം, പ്രധാനം
  • പര്യായപദങ്ങൾ:
    • തമാലപത്രം
    • തിലകം
    • ചിത്രകം
    • വിശേഷകം.
തൊടുകാരം
  • കൂട്ടിപ്പിനച്ചിൽ
തൊടുക്കുന്നു
  • ഒരുക്കുന്നു
  • അസ്ത്രം ഞാണിന്മേൽ വയ്ക്കുന്നു
  • തൊടുത്തുവിട്ട അമ്പു് = നിരസ്തം.
  • തുടങ്ങുന്നു
  • ഒന്നിച്ചുവയ്ക്കുന്നു
തൊടുതി
  • ശണ്ഠ
  • കലശൽ
തൊടുത്തുക
  • ചേർക്കുക
  • കെട്ടിവയ്ക്കുക
  • സകര്‍മ്മകക്രിയ:തൊടുപ്പിക്ക.
തൊടുന്നു
  • സ്പർശിക്കുന്നു
  • തൊട്ടറിയുന്നു
  • സംബന്ധിക്കുന്നു
  • പാമ്പുകടിക്കുന്നു
  • സകര്‍മ്മകക്രിയ:തൊടുവിക്കുന്നു.
തൊടുപണയം
  • ചൂണ്ടിപ്പണയം
തൊടുപ്പ്
  • ഉഴവിന്നുള്ള ഒരു ക്രമം
  • അസ്ത്രം ഞാണിന്മേൽ തൊടുക്ക, ഒന്നിച്ചു് തൊടുത്തിക്കൊണ്ടു നിൽക്കുന്നതു്
  • കരിമ്പുമുതലായതിന്റെ മുട്ടം (ചേർപ്പിടം)
തൊട്ടു്
  • കുറിച്ചു
  • അതുകൊണ്ടു്
  • ആ സമയംതുടങ്ങി
  • ഹേതുവായിട്ടു്
  • തുടങ്ങി
തൊട്ടാലൊട്ടി
  • ചെവിപ്പാമ്പ്
  • (തൊട്ടാരൊട്ടി എന്നും കാണുന്നുണ്ടു്).
തൊട്ടാവാടി
  • ഒരു പച്ചമരുന്നു്
  • സംസ്കൃതം: അലംബു.ഇംഗ്ലീഷ്: Rat-thorn plant.
തൊട്ടി
  • മരമോ കല്ലോ കൊണ്ടുണ്ടാക്കിയ ഒരുമാതിരി പാത്രം
  • പുൽക്കൂടു
  • ഒരുമാതിരി ഊഞ്ഞാൽ കട്ടിൽ
  • ഇടകുറഞ്ഞു് നീണ്ടിരിക്കുന്ന പറമ്പു്
  • കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കുന്നതിനു ഉപയോഗിക്കുന്ന ലോഹപാത്രം
  • പശുക്കൾക്കു കുടിപ്പാൻ വേണ്ടി കിണറു, കുളം മുതലായവയുടെ സമീപത്തു കല്ലുംമറ്റുംകൊണ്ടുണ്ടാക്കി ജലം നിറയ്ക്കുന്നതു്
  • പര്യായപദങ്ങൾ:
    • ആഹാവം
    • നിപാനം.
തൊട്ടിപ്പാ(ഴാ)ഷാണം
  • ഒരുമാതിരി വിഷമുള്ള കല്ലു്
  • ഒരങ്ങാടിമരുന്നു്
തൊട്ടിയൻ
  • വടക്കേദിക്കിലുള്ള ഒരു ജാതിക്കാരൻ
തൊട്ടിയവിദ്യ
  • ക്ഷുദ്രം
  • ആഭിചാരവിദ്യ
തൊട്ടിൽ
  • കുട്ടികളെ കിടത്തി ഉറക്കുന്ന (കിടത്തുന്ന) ആട്ടുകട്ടിൽ
തൊട്ടിൽക്കട്ടിൽ
  • പൈതങ്ങളെ കിടത്തുന്ന ആട്ടുകട്ടിൽ
തൊട്ടിൽപ്പാട്ടു്
  • താലോലം
  • പൈതങ്ങളെ ഉറക്കുന്നതിന്നു പാടുന്ന പാട്ടു്
  • താരാട്ടു്
തൊട്ടുകുളി
  • ഹീനജാതിക്കാരെ തൊടുന്നതിലുണ്ടാകുന്ന അശുദ്ധിതീർക്കുവാനുള്ള കുളി
തൊണ്ടു്
  • രണ്ടുകൈയാലയ്ക്കു ഇടയിലുള്ള സ്ഥലം, കയ്യാലകുത്തിയ കുഴി
  • ചകരി
  • നാളികേരത്തിന്റെ പുറത്തേ തോടു്. (മടൽ, തൊലി)
  • കന്നുകാലികൾ ഓടിപ്പോകാതെ ഇരിപ്പാൻ അതിന്റെ കഴുത്തിൽ കെട്ടിയിടുന്ന മുറിത്തടി
തൊണ്ട
  • കഴുത്തിന്നകം
തൊണ്ടക്കനപ്പു്
  • തൊണ്ടയിലുണ്ടാകുന്ന ഒരു ചുവ
തൊണ്ടക്കുഴി
  • കഴുത്തിന്നകത്തേദ്വാരം
തൊണ്ടൻ
  • വിശേഷണം:
  • കനത്ത തൊലിയുള്ള
തൊണ്ടൻ
  • ഭോഷൻ, നീചൻ
  • വൃദ്ധൻ
തൊണ്ടയടപ്പു്
  • ഒച്ചയടപ്പു്
തൊണ്ടി
  • മോഷ്ടിച്ച വസ്തു
  • ഒരു വക മരം
  • വൃദ്ധസ്ത്രീ
തൊണ്ടികൾ
  • ഇതു വടക്കൻ ദിക്കിൽ വൃദ്ധസ്ത്രീകളുടെ പര്യായമാണു്
  • തെക്കൻ ദിക്കിൽ ഇതു അധികാരസ്ഥന്മാർ ശോധന ചെയ്തെടുക്കുന്ന സാധനങ്ങളാകുന്നു.
തൊണ്ടിത്തേരകം
  • പരുപരേയിരിക്കുന്ന ഇലകളുള്ള ഒരുമാതിരി മരം
തൊണ്ണ്
  • മോണ
തൊണ്ണൻ
  • ഇളയ നാളികേരത്തിന്റെ ചകിരിയും ചിരട്ടയും കൂടിയിരിക്കുന്നതു്
  • പല്ലില്ലാത്ത ആൾ
തൊണ്ണൂറു്
  • പത്തു കുറയെ നൂറു
തൊത്ത
  • വിശേഷണം:
  • (പദങ്ങളുടെ മുമ്പിൽ ചേർന്നു വരുമ്പോൾ) അംഗഭംഗമുള്ള
  • “തോത്തക്കൈയും തൊത്തക്കാലും
    തത്തക്കപ്പിത്തക്കത്തൈതൈ”
    — ഒരു പഴയ പാട്ടു്
തൊത്തു്
  • ശിഖരത്തിന്മേലുള്ള പൂക്കുല
  • കുല
  • മൊട്ടു്
തൊന്തരം, തൊന്തരവു്
  • ഉപദ്രവം
  • കുഴപ്പം
തൊന്തി
  • വിശേഷണം:
  • കുടവയറുള്ള
തൊന്തി
  • കുടവയറു്
തൊന്തിവയറൻ
  • കുടവയറുള്ളവൻ
തൊപ്പി
  • തല മൂടുന്നതിനു ശീല മുതലായതു കൊണ്ടു തച്ചുണ്ടാക്കുന്ന വസ്തു
  • വിത്തുകളുടെ തൊലി
  • തലയോടിന്റെ മേലത്തെ ഭാഗം
  • ചില ചൂതു കളിയിൽ ഉണ്ടാകുന്ന മടക്കം
  • പര്യായപദങ്ങൾ:
    • ശീർഷകം
    • ശീർഷണ്യം
    • ശിരസ്ത്രം (ഹിന്ദുസ്ഥാനി ഭാഷ).
തൊപ്പികിട്ടുക
  • തോല്ക്കുക
തൊപ്പിപ്പാള
  • തലയിൽ ഇടുന്നതിനായിട്ടു അടയ്ക്കാമരത്തിന്റെ പാളകൊണ്ടു തൊപ്പിപൊലെ കുത്തിയുണ്ടാക്കുന്ന വസ്തു
തൊപ്പി മദ്ദളം
  • ഒരുവക വാദ്യം
തൊലി
  • തോൽ
  • തൊകൽ
  • തൊലികൾ (ത്വൽ)-ഇവ പാലിൽ നിന്നു പാകവശാൽ ഉപരിഭാഗത്തു പാട എന്നപോലെ രക്തത്തിങ്കൽ നിന്നു പാകവശാൽ ഉണ്ടാകുന്നവയാകുന്നു. തൊലികളുടെ പേരും ഘനവും താഴെ കാണിക്കുന്നു. 1 സിനി ഒരു നെല്ലിന്റെ 18-ൽ 1
    2 ലോഹിനി ടി 16-ൽ-1
    3 ശ്വേത ടി 12-ൽ-1
    4 താമ്ര ടി 8-ൽ-1
    5 വേദിനി ടി 5-ൽ-1
    6 രോഹിണി ടി ഒരു നെല്ല്
    7 മാംസധര ടി രണ്ടു നെല്ല്
തൊലിക്കൽ
  • ഉരിപ്പു്
  • തൊലിനീക്കുക
തൊലിപ്പു്
  • തൊലി നീക്കുക
  • തൊലി ചെത്തുക
തൊലിപ്പനരി
  • അവയ്ക്കാത്ത അരി
  • വെളുക്കാത്ത അരി
  • തൊലിപ്പൻ + അരി = തൊലിപ്പനരി.
തൊലിയുന്നു
  • തൊലി നീങ്ങുന്നു
  • തോലുരിയുന്നു
  • സകര്‍മ്മകക്രിയ:തൊലിക്കുന്നു.
തൊല്ല
  • പ്രയാസം, വൈഷമ്യം
  • അസഹ്യമായുള്ള കാര്യം, ഉപദ്രവം, ആപത്തു്
  • ‘ജയിച്ചുഫൽഗുനനെങ്കിൽ
    തുണച്ചുവെന്നതുംവന്നു
    നശിച്ചുപാണ്ഡവരെങ്കിൽ
    നമുക്കുതൊല്ലയുംതീർന്നു’
    — കൃഷ്ണാർജ്ജുനവിജയം തുള്ളൽ
തൊവയ്ക്കുക
  • തുടങ്ങുക
തൊളി
  • ചള്ള (ചളി) കെട്ടിയ സ്ഥലം
  • ഉപയോഗമില്ലാതായതു്
തൊളിക്കുന്നു
  • തൊളിയാക്കുന്നു
  • ഉപയോഗമില്ലാതാക്കുന്നു
തൊളിപ്പു്
  • തൊളിയാക്കൽ
തൊള്ള
  • വായ്
  • ‘ഉള്ളമരങ്ങടെകായുംകനിയും
    തൊള്ളയിലിട്ടുകടിച്ചുഭുജിച്ചഥ’
    — രാമാനുചരിതം തുള്ളൽ
  • ഒച്ച, ആപ്പു്
  • വലിയദ്വാരം
തൊഴൽ
  • തൊഴുക
  • വന്ദിക്കുക
തൊഴി
  • ചവിട്ടു്
  • വ്യസനം നിമിത്തം മാറത്തടിക്കുക
തൊഴിക്കുന്നു
  • ചവിട്ടുന്നു
  • ‘അപ്പോഴേതലക്കിട്ടു
    തൊഴിപ്പാനെന്നിയേതോന്നാ’
    — നാരായണീചരിതം തുള്ളൽ
  • ദുഖം കൊണ്ടു മാറത്തടിക്കുന്നു
  • പൊഴിക്കുന്നു
തൊഴിൽ
  • പണി, വേല, ജോലി
  • വ്യാപാരം
  • തൊഴിലുകൾ — (ചതുഷ്ടയം) സംഗീത സാഹിത്യാദി ഉത്തമം; കൃഷി, വാണിഭങ്ങൾ മദ്ധ്യമം; സേവാവൃത്തി അധമം; ഭാരജീവിതം വിഷമം.
തൊഴിലാളി
  • പണിക്കാരൻ
  • വ്യാപാരി
  • ഏതെങ്കിലും തൊഴിലിൽ (വേലയിൽ) പ്രവേശിച്ചിരിക്കുന്നആൾ
തൊഴുകൈ
  • കൂപ്പുകൈ
  • തൊഴുതുപിടിച്ച കൈ
  • ഒരു പച്ചമരുന്നു്
തൊഴുകണ്ണി
  • ചെമ്പൂ ഞെരിച്ചിൽ
  • കഫം, വാതം, ചൊറി, വ്രണം, കൃമി മുതലായതിനു നന്നു്. കുറച്ചു പടർച്ചയുള്ളതാണു്. പൂവു നീല വർണ്ണം, സൗന്ദര്യമുള്ള ലതയാണു്. ഇതിനു ‘ആദിത്യഭക്ത’ എന്ന പേർ കാണുന്നു. തമിഴ്: അരവാട്ടിപ്പച്ചൈ. വീരാമട്ടി. ഇംഗ്ലീഷ്: sunflower.
തൊഴുക്കുത്തുന്നു
  • ഞെളിഞ്ഞു കുത്തുന്നു
തൊഴുത്തു്
  • കന്നുകാലിക്കൂടു്
  • മൃഗങ്ങളെ കെട്ടുന്ന സ്ഥലം
  • പര്യായപദങ്ങൾ:
    • ഗോഷ്ഠം
    • ഗോസ്ഥാനകം.
തൊഴുത്തിൽകുത്തു്
  • വീട്ടിലുള്ളവർ തമ്മിൽ ഉണ്ടാകുന്ന കലഹവും അതു നിമിത്തം ഉണ്ടാകുന്ന നാശവും
തൊഴുന്നു
  • വന്ദിക്കുന്നു
  • കൈകൂപ്പുന്നു
തൊഴുവം
  • കന്നുകാലിക്കൂടു്
തോ
തോകകം
  • വേഴാമ്പൽ
  • സ്തോകകം എന്നതിന്റെ ഒരു പാഠം.
തോകപ്പവനൻ
  • മന്ദമാരുതൻ
തോകം
  • വിശേഷണം:
  • അല്പം
തോകം
  • പുത്രൻ, പുത്രി
  • കുലത്തെ വർദ്ധിപ്പിക്കുന്നതു് എന്നർത്ഥം. പുത്രിയെ പറയുന്ന ദിക്കിൽ ഹിംസാർത്ഥം ഉപയോഗിക്കാം. പിറന്നേടത്തെ മുതൽ നശിപ്പിക്കുന്നവൾ എന്നർത്ഥം.
  • കുട്ടി, ശിശു
  • പര്യായപദങ്ങൾ:
    • ആപത്യം.
തോക്കു്
  • വെടിവയ്ക്കുന്ന ആയുധം
തോക്ക
  • നല്ലമുളകിന്റെ തിരി
തോക്കുക
  • തോൽവിയുണ്ടാക്കുക
  • തുളയ്ക്കുക
തോക്കുപുര
  • തോക്കുവയ്ക്കുന്ന പുര
തോക്കുവെടി
  • തോക്കു കൊണ്ടു വയ്ക്കുന്ന വെടി
തോക്മം, തോഗ്മം
  • പച്ചയവം. ഭംഗിയുള്ളതെന്നർത്ഥം
  • പച്ചനിറം
  • ചെവിപ്പി
തോഞ്ഞു
  • വർദ്ധിച്ചു
  • ‘തോഷവുംഖേദവുംതോഞ്ഞുനിന്നീടിന’
    — ചെറുശ്ശേരി
    .
തോടു്
  • ചെറുപുഴ
  • ചില കുരുക്കളുടെ പുറത്തേ തൊലിയോ തൊണ്ടോ
തോട
  • കാതിലിടുന്ന ഒരാഭരണം
  • ‘ഇന്നാലോലാളകാളീലളിതമിളകിടും തോടയോടേ’
    — അമരുകശതകം
    .
തോടകം
  • വൃത്തഭേദം അല്ലെങ്കിൽ രൂപകഭേദം
തോടയം
  • ആട്ടക്കഥയുടെ തുടസ്സം
തോടി
  • ഒരു രാഗം
  • ഒരുവകമീൻ, തോടിമീനിനു സാമാന്യം മത്സ്യത്തിന്റെ ഗുണങ്ങളുണ്ടു്
തോട്ട
  • ഒരു വെടിയ്ക്കു മരുന്നു ഇടുന്ന ചുരുൾ
  • (ഹിന്തുസ്ഥാനിഭാഷ).
തോട്ടക്കാരൻ
  • പറമ്പിൽ പൂക്കൾ മുതലായ പല വസ്തുക്കളും വച്ചുണ്ടാക്കുന്നവൻ
  • തോട്ടം സൂക്ഷിക്കുന്നവൻ
തോട്ടപ്പുഴുവു്
  • ഒരുവക കാട്ടുപുഴു
  • ഒരു കൃമി
തോട്ടം
  • പൂങ്കാവു്
  • വൃക്ഷാദികൾ പലതും ഉള്ള ഒരു പറമ്പു്
തോട്ടവശള
  • ശാകവർഗ്ഗത്തിൽ ചേർന്ന ഒരു പത്രശാകം
തോട്ടാപ്പെട്ടി
  • വെടിമരുന്നു ചുരുൾ ഇരിക്കുന്ന പെട്ടി
തോട്ടി
  • അറ്റത്തു കൊളുത്തുള്ള നീണ്ട കോൽ
  • ആനത്തോട്ടി
തോട്ടിക്കോൽ
  • അറ്റത്തു കൊളുത്തുള്ള കോൽ
തോട്ടവാരം
  • തോട്ടിന്റെ കര
  • ‘വഞ്ചിക്കൂട്ടംവരുമളവിലത്തോട്ടുവാരത്തൊതുങ്ങി’
    — മയൂരസന്ദേശം
    .
തോണി
  • വലിയ വള്ളം, വള്ളം
  • കടത്തുവള്ളം
  • മരത്തൊട്ടി
  • രോഗികൾക്കു ധാരയിടുന്ന ഒരു മരപ്പാത്രം, ധാരപ്പാത്തി
  • കണ്ടത്തിൽ വെള്ളം കേറ്റുന്ന തേക്കുതോണി
  • തോണിക്കൂലി, കപ്പൽകൂലി മുതലായതു് = ആതരം, തരപണ്യം.
  • പര്യായപദങ്ങൾ:
    • നൗ
    • തരണി
    • തരി.
തോണിക്കടവു്
  • വള്ളം അടുക്കുന്നസ്ഥലം
തോണിക്കാരൻ
  • വള്ളക്കാരൻ
  • ഊന്നുന്നവൻ
തോണിക്കൂലി
  • വള്ളക്കൂലി
തോണ്ടു്, തോണ്ടൽ
  • കിളച്ചു മണ്ണു കൂട്ടുക, കയ്യാലകുത്തുക, വരമ്പുകുത്തുക
  • കോൽകൊണ്ടു നീക്കുക
  • കുഴിയിൽ നിന്നു മണ്ണുകളയുക
  • തോട്ടി കൊണ്ടു പറിക്ക
തോണ്ട
  • ഒരു പച്ചമരുന്നു്
  • ഒരുവക ആവണക്കു്
തോണ്ടുന്നു
  • കിളച്ചു മണ്ണുകൂട്ടുന്നു, കയ്യാലകുത്തുന്നു, വരമ്പുകുത്തുന്നു
  • കുഴിയിൽനിന്നു മണ്ണുകളയുന്നു
  • തോട്ടികൊണ്ടു പറിക്കുന്നു
തോതു്
  • നീളംവീതി അളന്നു കുറിക്കുന്ന കോൽ
തോത്രം
  • ആനവളർ
  • ആനയെ ശിക്ഷിപ്പാനുപയോഗിക്കുന്നകോൽ. ഇതുകൊണ്ടു വേദനപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
  • കാളയെയും മറ്റും തെളിക്കുന്ന മുടിങ്കോൽ, കന്നുകാലിയെ അടിക്കുന്നതിനുള്ള വടി
  • പര്യായപദങ്ങൾ:
    • പ്രാജനം
    • തോദനം.
തോത്രവേത്രം
  • വിഷ്ണുവിന്റെ വടി
തോദനം
  • കാള മുതലായതിനെ തെളിക്കുന്ന മുടിങ്കോൽ
  • ദുഃഖിപ്പിക്കുന്നതു് എന്നർത്ഥം.
തോദം
  • വേദന
  • പീഡ
  • ‘ഈയ്യമുരുക്കിച്ചെവിയിൽ
    പായിക്കുംപോലെതോദമാർന്നീടും’
    — കേരളവർമ്മചരിതം മണിപ്രവാളം
തോനേ
  • വളരെ
  • അധികം
  • (നീചമാണു്).
തോന്നൽ
  • വിചാരം
  • നിരൂപണം
  • ഊഹം
തോന്നിയവാസം
  • താന്തോന്നിത്തം
തോന്നിയവാസി
  • താന്തോന്നി
  • മനസ്സുപോലെ നടക്കുന്നവൻ
തോന്നുന്നു
  • നിരൂപിക്കുന്നു, ഊഹിക്കുന്നു, ഓർക്കുന്നു
  • സകര്‍മ്മകക്രിയ:തോന്നിക്കുന്നു.
തോൻറും
  • തോന്നും
  • (പ്രാചീനമലയാളം:)
തോപ്പു്
  • വൃക്ഷങ്ങൾ മുതലായ പല വസ്തുക്കൾ നട്ടുണ്ടാക്കുന്ന സ്ഥലം
  • പര്യായപദങ്ങൾ:
    • ആരാമം
    • ഉപവനം.
തോപ്പ
  • വീണമൂല (ചാഞ്ഞുവിഴുന്നതു്)
തോമ്പു്
  • പതിരും പൊടിയും കളയാതെയുള്ള നെല്ലു്
തോമരധരൻ
  • വേൽക്കാരൻ
  • അഗ്നിദേവൻ
തോമരം
  • ഇരിമ്പുപാര, ഇരിമ്പുഗദ
  • വേൽ
  • പീലിക്കുന്തം
  • ചാട്ടുകുന്തം
  • ശരീരത്തിൽ പ്രവേശിക്കുന്നതും മരിപ്പിക്കുന്നതും എന്നർത്ഥം. തോമരം എന്നതു കുടോലിന്റെ അകൃതിയിൽ ഇരിമ്പു കൊണ്ടുണ്ടാക്കിയ ഒരു ആയുധവിശേഷമാകുന്നു. തമിഴിൽ – ചില്ലാക്കോൽ. ഇതു മന്ഥദണ്ഡാകാരമായ ഒരായുധം എന്നും കാണുന്നു.
തോമരിക
  • തുവരപ്പയറു
തോയകുംഭം
  • കരിമ്പായൽ
തോയഗർഭം
  • തേങ്ങ
തോയജ
  • വിശേഷണം:
  • വെള്ളത്തിൽ ജനിച്ച
തോയജം
  • ആമ്പൽ
  • താമര മുതലായവ
തോയഡിംഭം
  • ആലിപ്പഴം
തോയദ
  • വിശേഷണം:
  • വെള്ളത്തെക്കൊടുക്കുന്ന
തോയദം
  • മേഘം
  • മുത്തങ്ങ
  • ഉരുക്കുനൈ, നൈ
തോയധരം
  • മേഘം
  • മുത്തങ്ങ
  • നീരാരൽ
തോയധി
  • സമുദ്രം
  • ‘തോയധിലംഘിച്ചുശീമയിൽപോയി’.
തോയനിധി
  • സമുദ്രം
തോയനീവി
  • ഭൂമി
തോയപിപ്പലി
  • നീർതിപ്പലി
തോയം
  • വെള്ളം
  • തടുക്കപ്പെടുന്നതു് എന്നർത്ഥം, ചിറ കെട്ടുന്നിടത്തും മറ്റും തടുക്കുക പതിവാണല്ലൊ.
  • ഇരുവേരി
തോയമലം
  • കടൽ
തോയരസം
  • നനവു്
തോയവ്യതികരം
  • ആറുകൾകൂടെ സന്ധിക്കുന്ന സ്ഥലം
തോയസൂചകം
  • തവള
തോയാകരം
  • കുളം
  • വെള്ളം നിൽക്കുന്ന സ്ഥലം
  • സമുദ്രം
  • ‘തോയാകരത്തെകടക്കുംപ്രകാരങ്ങൾ’
    — ഭാഗവതം
    .
തോയോത്സർഗ്ഗം
  • മഴ
  • വെള്ളം ഒഴുകുക
തോയുക
  • നനയുക
  • മുങ്ങുക
  • ഉണ്ടായിരിക്കുക
തോയെശൻ
  • വരുണൻ
തോര
  • ഒരുവക പയറു
  • നാണം മറയ്ക്കുന്ന വസ്ത്രം, കോണകം
തോരണൻ
  • ശിവൻ
തോരണം
  • പടിവാതലിന്റെ പുറത്തു രണ്ടുവശത്തും സ്തംഭംനാട്ടി അതിന്മേൽ മംഗളാർത്ഥകമായി കെട്ടിയുണ്ടാക്കുന്ന മാലാദിവിതാനം
  • മംഗളാർത്ഥമാകയാൽ ബദ്ധപ്പാടിനെ ഉണ്ടാക്കുന്നതു (ബദ്ധ പ്പെട്ടു ചെയ്യപ്പെടുന്നതു) എന്നർത്ഥം. അനർഹന്മാരെ അകത്തേയ്ക്കു കടപ്പാൻ സമ്മതിക്കാത്തതു്. രണ്ടുഭാഗവും ശരിയായി നിറുത്തപ്പെടുന്നതു്. ഇങ്ങിനെയുമാകാം
  • വിലങ്ങത്തിൽ കെട്ടുന്ന മാല
  • ഉമ്മറവാതിലിന്റെ പുറത്തു ഭാഗം
  • വളച്ചു വാതൽ
  • കഴുത്തു്, തൊണ്ട
  • പര്യായപദങ്ങൾ:
    • ബഹിർദ്വാരം.
തോരൻ, തുവരൻ
  • ഒരുവക കറി
തോരപ്പരിപ്പു
  • ഉമികുത്തിക്കളഞ്ഞ തോരൻപയറു
തോയാസാരം
  • മഴ
  • ‘തോയാസാരാൽത്വരിതമരുളീടേണമുത്താപശാന്തിം’
    — മയൂരസന്ദേശം
    .
തോരെയിടുന്നു
  • വസ്ത്രം മുതലായതു ഉണങ്ങുന്നതിനു വെയിലിലോ കാറ്റത്തോ ഇടുന്നു
  • ‘മരവിരിതോരെയിടുംമരങ്ങളിന്മേൽ’
    — മലയാളശാകുന്തളംനാടകം
    .
തോരുന്നു
  • ഉണങ്ങുന്നു
തോച്ച, തുവർച്ച
  • ഉണക്കു
  • വേനൽ
തോർത്തൽ
  • വസ്ത്രംകൊണ്ടു വെള്ളം തുടയ്ക്കുക
തോർത്തുന്നു
  • വസ്ത്രം കൊണ്ടു വെള്ളം തുടയ്ക്കുന്നു
തോർത്തുമുണ്ടു്
  • വെള്ളം തുടയ്ക്കുന്ന വസ്ത്രം
  • ഉടുക്കുന്ന ഒരുമാതിരി ചെറിയമുണ്ടു്
തോർമ്മ
  • തോർച്ച
തോൽ
  • മരത്തിന്റെയോ മൃഗത്തിന്റെയോ മനുഷ്യന്റെയോ തൊലി
  • വൃക്ഷങ്ങൾക്കു വളമായിട്ടു ഇടുന്ന പച്ചില
  • കായ്ക്കളുടെ തൊലി
  • മാൻ മുതലായവയുടെ തോൽ – അജിനം, ചർമ്മം, കൃത്തി
തോൽക്കാപ്യർ
  • തമിഴിലേ പ്രധാന വൈയാകരണൻ
  • 8-ആം ശതവർഷത്തിൽ ജീവിച്ചിരുന്നു.
തോൽക്കാശു
  • തോൽകൊണ്ടുള്ള ഒരു നാണയം
തോൽക്കുടം
  • തോൽകൊണ്ടുണ്ടാക്കിയ എണ്ണക്കുടം
  • (സംസ്കൃതത്തിൽ – കുതൂ).
തോൽക്കൊമ്പൻ
  • ഒരു മൃഗം
  • ചാരുഷ്ക
തോൽക്കൊല്ലൻ
  • തോൽകൊണ്ടു സാധനങ്ങളുണ്ടാക്കുന്നവൻ
  • പര്യായപദങ്ങൾ:
    • പാദൂകൃത്തു്
    • ചർമ്മകാരൻ.
തോൽവി
  • അപജയം
  • മടുപ്പു്
തോല
  • പൊന്നിന്റെയോ വെള്ളിയുടെയോ ഒരു ഭാരം
  • ഒരു വെള്ളിരൂപയ്ക്കുള്ള കനം
തോലണ്ടി
  • മൂക്കാത്ത മാങ്ങയണ്ടി
തോലൻ
  • ചേരമാൻ പെരുമാൾ രാജാവിന്റെ ഒരു കാര്യസ്ഥന്റെ പേർ
തോലനം
  • കനം
  • ഭാരം
തോലി, തോല്വി, തോല്മ
  • മടുപ്പു്, അപജയം
  • നഷ്ടം
തോലിടുന്നു
  • തോൽകൊണ്ടു പൊതിയുന്നു
തോലിയം
  • തോൽവി
തോലുണ്ടി
  • തോൽകൊണ്ടുണ്ടാക്കിയ ഒരു നാണയം
തോലുളി
  • തോലു ചീകുകയും മറ്റും ചെയ്യുന്ന ഒരു ഉളി
  • പര്യായപദങ്ങൾ:
    • അരം
    • ചർമ്മപ്രഭേദികാ (ചർമ്മഭേദികാ).
തോലുറ
  • തോലുകൊണ്ടുള്ള ഉറ
തോവാള, തോവാളക്കട്ടിള
  • കേരളത്തിന്റെ തെക്കേഅതിർത്തി
തോളായം
  • കിണ്ണാണം
  • (തുരന്നു തുരന്നു ചോദിക്കുക).
തോഷം
  • ഉത്സാഹം
  • സന്തോഷം
തോഷലം
  • മുസലം
തോസലകൻ
  • ഒരു മല്ലൻ
  • കംസന്റെ അനുചരനാണു്. കൃഷ്ണൻ കൊന്നു.
തോൾവള
  • രാജാക്കന്മാരും മറ്റും തോളിലേക്കു കയറിനില്ക്കുന്ന നിലയിൽ ഉണ്ടാക്കിയിടുന്ന ഒരാഭരണം
  • കേയൂരം എന്നതു് തോളിലേക്കു കയറി നില്ക്കുന്നതായ തോൾവളയാണെന്നും അംഗദമെന്നതു അതിനുതാഴെ കൈത്തണ്ടിന്മേൽ കെട്ടുന്ന വേറെ ഒരുതരം തോൾവളയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
  • പര്യായപദങ്ങൾ:
    • കേയൂരം
    • അംഗദം.
തോഴ്മ
  • സഖിത്വം
തോഴൻ
  • കൂട്ടുകാരൻ
  • ചങ്ങാതി
  • ‘ഞാനോരോന്നുവൃഥാപറഞ്ഞു
    word രിഹാസാർത്ഥംപരംതോഴരേ!’
    — അഭിജ്ഞാനശാകുന്തളം
    .
തോഴം
  • സഖിത്വം
തോഴി
  • കൂട്ടുകാരി
  • സഖി
തോറും
  • ഓരോന്നിലും
  • അനുസരിച്ചുള്ള ക്രമത്തിനു
  • പ്രത്യേകമായി
തോറ്റ
  • വിശേഷണം:
  • മടങ്ങിയ
  • മടുത്ത
  • ജയമില്ലാതായ
തോറ്റക്കളം
  • മണ്ണാന്മാരുടെ ഭദ്രകാളിയെ സ്തുതിച്ചു പാടുന്ന ഒരു പാട്ടു്
തോറ്റം
  • തോന്നുന്നതു്
  • വിചാരം
  • തോന്നൽ
തോറ്റം
  • ഭദ്രകാളിയെക്കുറിച്ചുള്ള ഒരു വക പാട്ടു്
  • പൊറുപ്പിക്ക, സൗഖ്യംവരുത്തുക
  • ജീവിപ്പിക്ക
  • പുറപ്പെടുവിക്ക
തോറ്റമ്പാട്ടു്
  • ഒരു തെക്കൻപാട്ടു്
  • ദാരികൻ ഭദ്രകാളി എന്നിവരുടെ വേഷംകെട്ടി തെക്കൻദിക്കുകളിൽ ഭദ്ര കാളിക്ഷേത്രത്തിൽ പാടിവരുന്ന ഒരുവക പാട്ടാണു് ഇതു അധികമായി ഉപയോഗിച്ചുവരുന്നതു താണജാതിക്കാരാകുന്നു. വളരെ പുരാതനമായ പാട്ടാണു്.
  • ‘നന്തിയാർവട്ടപ്പൂവും
    നടുമലർവിളക്കുംചാന്തും
    അന്തിയുംപകലുമെല്ലാം
    അർച്ചിച്ചേൻഅടിമപുക്കേൻ
    ബുദ്ധിയേപെരുക്കിനന്നായ്
    എഴുത്തിനേപഠിപ്പതിന്നായ്
    ചന്ദനമണിയുംനാഥെ!
    സരസ്വതിനീയുംപിന്നെ’
    — ഭാഷാചരിത്രം
  • തോറ്റൻപാട്ടു് എന്നാൽ ജീവിപ്പിക്കുന്ന പാട്ടു് എന്നർത്ഥം. ദുര്യോധനന്റെ ആജ്ഞഹേതുവായിട്ടു് വേലൻ പാണ്ഡവരെ നിഴൽക്കുത്തിക്കൊന്നപ്പോൾ വേലത്തി തോറ്റുകയാൽ ഈ പേർ വന്നു.
തോറ്റവൻ
  • മടങ്ങിയവൻ
  • പര്യായപദങ്ങൾ:
    • പരാജിതൻ
    • പരാഭൂതൻ.
തോറ്റിണു
  • തോന്നുന്നു.പ്രാചീനമലയാളം:
തോറ്റിയ(ന)
  • വിശേഷണം:
  • തോന്നിച്ച
തോറ്റുന്നു
  • ജീവനുണ്ടാക്കുന്നു
  • സുഖംവരുത്തുന്നു
  • ജനിപ്പിക്കുന്നു
തൗ
തൗക്ഷികം
  • ധനുരാശി
തൗതികം
  • മുത്തു്
  • മുത്തുച്ചിപ്പി
തൗര്യത്രികം
  • ആട്ടവും പാട്ടും കൊട്ടും കൂടിയതു്
  • തുര്യം = ജാഗ്രതയായി കൊട്ടുന്ന മുരജം മുതലായതു്. ത്രികം = മൂന്നുഅംശങ്ങളോടുകൂടിയതു്. മുരജം മുതലായവയോടു യോഗ്യമാംവണ്ണം യോജിച്ചിരിക്കുന്ന നൃത്തഗീതവാദ്യം എന്നു താല്പര്യം. കഥകളി, നാടകം മുതലായവയിൽ ചേരേണ്ടതായ എണ്ണങ്ങളെല്ലാം ചേർന്നു കളിക്കുന്ന കളി.
  • പര്യായപദങ്ങൾ:
    • നാട്യം.
തൌലി
  • തുലാംരാശി
  • തുലാ
  • തുലാസംബന്ധിയായ കർമ്മമുള്ളവൻ
തൌലികൻ
  • ചിത്രമെഴുത്തുകാരൻ
  • എഴുത്തുകാരൻ
തൗളവം
  • തുളുദേശം
ത്യക്ത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
ത്യജിക്കുന്നു
  • ഉപേക്ഷിക്കുന്നു
ത്യാഗം
  • ഉപേക്ഷ
  • ദാനം
  • തന്റേതു് എന്നുള്ള മമതയെ ഇതിൽനിന്നു കളയുന്നതുകൊണ്ടു് ഈ പേരുണ്ടായി.
ത്യാഗി
  • വിശേഷണം:
  • ദാനശീലമുള്ള
  • ഉപേക്ഷിക്ക ശീലമുള്ള
ത്യാജ്യ
  • ഉപേക്ഷിക്കപ്പെടുവാൻതക്ക
  • കൊടുക്കപ്പെടുവാൻ തക്ക
ത്യാജ്യചതുഷ്ടയം
  • നികൃഷ്ടദേശം
  • ദുർവൃത്തി
  • ദുഷ്ടകളത്രം
  • ദുഷ്ടഭക്ഷ്യജലധനങ്ങൾ
ത്രടി
  • ചിറ്റേലം
ത്രപ
  • ലജ്ജ
ത്രപാവാൻ
  • ലജ്ജയുള്ളവൻ
  • ‘നളനഭജതദാവന്നോടുപൂവാൻത്രപാവാൻ’
    — നളചരിതം കഥകളി
    .
ത്രപു
  • വെള്ളീയം
  • തീയിലിട്ടാൽ ഉടനേ ഉരുകുന്നതെന്നർത്ഥം.
  • തകരം
  • ത്രപു എന്നതു കാരീയത്തിനും പറയാമെന്നു് അഭിപ്രായം കാണുന്നു.
ത്രപുടി
  • ചിറ്റേലം
ത്രപുബന്ധകം
  • കാരീയം
ത്രപുലം
  • വെള്ളീയം
ത്രപുഷം
  • വെള്ളീയം
ത്രയം
  • വിശേഷണം:
  • മൂന്നു്
ത്രയീ
  • വേദം
  • ഋഗ്യജുസ്സാമഭേദേന മൂന്നുവിധം ഭിന്നം എന്നർത്ഥം.
  • വേദങ്ങൾ മൂന്നും കൂടിയതിന്റെ പേർ
ത്രയീതനു
  • ആദിത്യൻ
  • വേദസ്വരൂപൻ എന്നർത്ഥം.
ത്രയീധർമ്മം
  • വേദവിധി
  • വേദോക്തങ്ങളായ യജ്ഞാദികർമ്മങ്ങൾക്കുള്ള പേർ
  • മൂന്നു വേദങ്ങളെ സംബന്ധിച്ച ധർമ്മമെന്നർത്ഥം.
ത്രയോദശം
  • വിശേഷണം:
  • പതിമൂന്നു
ത്രയോദശി
  • പതിമൂന്നാമത്തേ പക്കം
ത്രസ
  • വിശേഷണം:
  • ഇളക്കമുള്ള
ത്രസനം
  • ഭയം
ത്രസം
  • ചരം
  • നടക്കുന്ന വസ്തു
  • സ്ഥാവരത്തിൽനിന്നു വിപരീതമായതു്
  • ഇളകുന്നതെന്നർത്ഥം.
ത്രസരം
  • നെയിത്തച്ച്
  • ഓടം
  • നൂൽചുറ്റുന്നതിന്റെ പേർ
  • പേടിയുള്ളവനെപ്പോലെ അവിടവിടെ പായുന്നതെന്നർത്ഥം. നൂൽ ചുറ്റുന്ന കതിർ.
ത്രസരേണു
  • സൂര്യരശ്മിയിൽ കാണുന്ന ഒരു പൊടി
  • പരമാണു മുപ്പതുകൂടിയതു്
ത്രസിക്കുന്നു
  • ഭയപ്പെടുന്നു
  • വിറയ്ക്കുന്നു, ഞെട്ടുന്നു
  • സകര്‍മ്മകക്രിയ:ത്രസിപ്പിക്കുന്നു.
ത്രസിഷ്ണു
  • ഭയശീലൻ
ത്രസ്ത
  • വിശേഷണം:
  • ഭയമുള്ള
ത്രസ്നു
  • വിശേഷണം:
  • ഭയശീലമുള്ള
  • ത്രസ്നു = ഞെട്ടിയവൻ.
ത്രാണ
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
ത്രാണം
  • രക്ഷ
  • ചിലർ ‘ത്രാണനം’ എന്നു പ്രയോഗിച്ചു കാണുന്നു. അതു് ഇരട്ടിപ്പാണു്. ത്രാണം എന്നതു മതി. ‘ത്രാണനം’ എന്നു എഴുത്തച്ഛനും മറ്റും പ്രയോഗിച്ചുകാണുന്നുണ്ടു്. അതിനെ ആദരിച്ചുകൊള്ളുക. മേലാൽ പ്രയോഗിക്കാതിരിക്കുന്നതു് ഉത്തമം.
  • രക്ഷിക്കപ്പെട്ടതു്
ത്രാണി
  • ശക്തി
  • പ്രാപ്തി
  • ശേഷി
  • ‘ത്രാണിക്കാകുംവിധമൊടു’
    — മയൂരസന്ദേശം
    .
ത്രാത
  • വിശേഷണം:
  • രക്ഷിക്കപ്പെട്ട
ത്രാതൃ
  • വിശേഷണം:
  • രക്ഷിക്കുന്ന
ത്രാപുഷം
  • വിശേഷണം:
  • വെള്ളീയം കൊണ്ടുണ്ടാക്കപ്പെട്ട
ത്രാപുഷം
  • ഈയം കൊണ്ടുണ്ടാക്കിയ പാവയും മറ്റും
  • വെള്ളി
ത്രായന്തി
  • ബ്രഹ്മി
  • രക്ഷിക്കുന്നതു് എന്നർത്ഥം.
ത്രായമാണ
  • ബ്രഹ്മി
  • രക്ഷിക്കുന്നതു് എന്നർത്ഥം.
ത്രാസു്
  • തുലാസു്
  • തുലായന്ത്രം
ത്രാസനം
  • ഞെട്ടൽ, ഭയം
  • മലങ്കടല
ത്രാസം
  • ഭയം
  • ഞെട്ടലിനെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
ത്രാസിത
  • ഭയപ്പെടുത്തിയ
  • ‘ത്രാസിതരിപുകുലതേ
    ഭാസുരഗുണവസതേകുശലം’
    — നളചരിതം കഥകളി
ത്രി
  • വിശേഷണം:
  • മൂന്നു്
ത്രികകുത്തു്
  • ത്രികൂടപർവതം
  • കാളയുടെ പൂഞ്ഞുപോലെയുള്ള മൂന്നു കൊടുമുടികൾ ഉള്ളതു് എന്നർത്ഥം.
ത്രികടു
  • ചുക്കു് മുളകു് തിപ്പലി ഇവ മൂന്നും
  • മൂന്നു എരിവുള്ള പദാർത്ഥങ്ങൾ ചേർന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ത്ര്യൂഷണം.
ത്രികടൂഷണം
  • തിപ്പലി
  • തിപ്പലിമൂലം
  • ചുക്കു്
ത്രിക
  • വെള്ളം കോരുന്ന തുടി
  • കിണറ്റിന്റെ സമീപത്തിൽ കയറു മുതലായതു് കെട്ടുവാനായി മരം കൊണ്ടുണ്ടാക്കിയ യന്ത്രം
  • മൂന്നവയവങ്ങൾ ഉള്ളതു് എന്നർത്ഥം. ചിലർ ‘നെല്ലിപ്പടി’ യാണെന്നു പറയുന്നുണ്ടു്. എന്റെ പരിശോധനയിൽ അതു അത്ര ശരിയാണെന്നു കാണുന്നില്ല.
ത്രികണ്ടം
  • ചതുരക്കള്ളി
ത്രികം
  • തണ്ടെല്ലിന്റെ താഴത്തേ ഭാഗം
  • മൂന്നു എല്ലുകൂടിയതു് എന്നർത്ഥം.
  • ചെറിയ ഞെരിഞ്ഞിൽ
  • ഇതു തണ്ടലെല്ലിന്റെ താഴേയും ആസനത്തിന്റെ മേലേയുമായി തുടയെല്ലുകളും തണ്ടലെല്ലുംകൂടി ചേരുന്ന സ്ഥലമാകുന്നു.
ത്രികരണങ്ങൾ
  • മനസ്സു്, വാക്കു്, കായം
  • ധനം, വാക്കു്, ദേഹം
  • (അന്യരെ സഹായിക്കേണ്ടവ).
ത്രികർമ്മങ്ങൾ
  • യാഗം, വേദാദ്ധ്യായനം, ധർമ്മം
  • സൃഷ്ടി, സ്ഥിതി, സംഹാരം
  • സഞ്ചിതം, ആഗാമി, പ്രാരാബ്ധം
ത്രികാണ്ഡശേഷം
  • അമരകോശത്തിന്റെ പരിശിഷ്ടമായി ഉണ്ടാക്കീട്ടുള്ള ഒരു നിഘണ്ടു
ത്രികാരണങ്ങൾ
  • സമവായി
  • അസമവായി
  • നിമിത്തം ഇവ 3-ഉം
  • മുണ്ടിന്റെ സമവായി കാരണം നൂൽ. അസമവായി കാരണം നെയിത്തു്. നിമിത്ത കാരണം കോലു്.
ത്രികാർഷികങ്ങൾ
  • ചുക്കു്
  • അതിവിടയം
  • മുത്തങ്ങ
ത്രികാലജ്ഞ
  • വിശേഷണം:
  • വർത്തമാനം
  • ഭൂതം
  • ഭാവി ഈ മൂന്നു കാലങ്ങളേയും അറിയുന്ന
  • വർത്തമാനം = ഇപ്പോഴുള്ളതു്. ഭൂതം = കഴിഞ്ഞതു്. ഭാവി = വരാൻപോകുന്നതു്.
ത്രികാലം
  • ഇപ്പോഴുള്ളതും
  • കഴിഞ്ഞതും
  • വരാനുള്ളതുമായ മൂന്നു കാലങ്ങൾ
  • (വർത്തമാനം, ഭൂതം, ഭാവി).
ത്രികൂടം
  • ഒരു പർവ്വതം. മൂന്നു കൊടുമുടികൾ ഉള്ളത് എന്നർത്ഥം
  • ‘മദ്ധ്യേസമുദ്രംത്രികൂടാചലംവള
    ർന്നത്യുന്നതമതിൻമൂർദ്ധനീലങ്കാപുരം
    — അദ്ധ്യാത്മരാമായണം
  • ത്രികൂടഗിരി
    ‘ദുഗ്ജബ്ധിചുഴന്നതിന്മദ്ധ്യേമംഗലനായോരദീന്ദ്രൻ ത്രികൂടമെന്നത്രയും പ്രസിദ്ധനായി * വർത്തിപ്പോന്നുയർന്നതിമുഖ്യനായനാരതം രത്നകാഞ്ചനമയശോഭിതം, സുഭിക്ഷിതം, * യക്ഷകിന്നരഗന്ധർവോരഗനിഷേവിതം, ലക്ഷണപ്രഭം നിഖിലാനന്ദദിവ്യസ്ഥലം * ക്ഷീരവാരീധൗനിന്നുപൊങ്ങീടുംതിരകളാൽ മാരുതാനന്ദംചേർന്നുകളുർത്തസാനുസ്ഥലം * തത്രതൽ ഗിരിഗുഹയിങ്കലുണ്ടപാം പതിയ്ക്കെത്രയും ശോഭിച്ചുതുമത്തെന്നൊരുദ്യാനവും * സർവർത്തുഗുണഗണ പൂർണ്ണമായനുദിനം, സർവ്വമോഹനകരമാകിയദിവ്യസ്ഥലം; * നന്ദനസമാന,മാനന്ദദാനാഢ്യം ഹരി ചന്ദനാദ്യഖിലവൃക്ഷാന്വിതം, ദിനേശമം- * ധ്യന്ദിനകരഹരമംബുവാഹാഭംപരം, മാന്ദമാരുതശീതസുഗന്ധപരിപൂർണ്ണം, * ഭൃംഗാദിവിഹംഗനാനാവിധകളരവം മംഗലപ്രദംഭുജംഗാദിഭിർന്നിഷേവിതം, * തുംഗമാതംഗസിംഹകരംഗസാരംഗാമീ രംഗമായഭംഗുരഭംഗിഭംഗിതമായീ; * ഇത്ഥമത്യാനന്ദൈകസിദ്ധമാമുദ്യാനത്തിൽ മദ്ധ്യേയുണ്ടല്ലോവളർന്നോരുപുഷ്ണരിണിയും * നിർമ്മലായതാ ഗാധിവിസ്തൃകെരതരം, പെന്മയാം ബുജകുമുദോല്പലകല്ഹാരങ്ങൾ * പൊങ്ങിനിന്നതിശയമുജ്വലിച്ചനുദിനമങ്ങളിഹംസാദിഭിർമ്മംഗലരവാന്വിതം; * സ്വർന്നഭിയോടുംകൂടെ നന്ദനോദ്യാനശോഭി ക്കുന്നതു പോലെ വിളങ്ങീടിനോരുദ്യാനവും’
    — ഭാഗവതം
  • കടലുപ്പ്
  • പര്യായപദങ്ങൾ:
    • [ത്രികകത്തു്]
ത്രികൂർച്ചകം
  • മൂന്നുവായ്ത്തലയുള്ള ഒരു കത്തി
ത്രികോണങ്ങൾ
  • (ജോതിഷം) അതാതു രാശിയുടെ 5-ം രാശിയും 9-ം രാശിയും
ത്രികോണം
  • മുക്കോണു്
ത്രികോണം
  • വിശേഷണം:
  • മുന്നുകോണുള്ള
ത്രികോല്പകൊന്ന
  • ഒരു മരുന്നു്
  • ശിവത
  • വെളുത്ത കൊന്ന
  • ജ്വരം, വീക്കം, ഗുല്മം, കൃമി, കുഷ്ഠം, വ്രണം, പാണ്ഡു മുതലായവക്കു നന്നു്. മലത്തെ ഇളക്കിക്കളയും, വാതവർദ്ധനകരമാണു്. സുഖവിരേചനങ്ങളിൽ ശ്രേഷ്ഠം. തമിഴ്: ചിവതൈ. ഇംഗ്ലീഷ്: (turbitt root.).
ത്രിക്ഷുരം
  • വയൽച്ചുള്ളി
ത്രിഖം
  • പച്ച നിറമുള്ള കക്കരിക്കായ്
ത്രിഗണം
  • ധർമ്മം
  • അർത്ഥം
  • കാമം ഇവ മൂന്നും
ത്രിഗുണം
  • സത്വം, രജസ്സു്, തമസ്സു്
  • മൂന്നിരട്ടി
ത്രിഗുണാകൃത
  • മൂന്നുചാൽ ഉഴുതനിലം
ത്രിഗുണി
  • കൂവളം
ത്രിഗുണിതം
  • വിശേഷണം:
  • മൂന്നുകൊണ്ടു പെരുക്കിയ
  • മൂന്നിരട്ടിച്ച
ത്രിചതുരം
  • മൂന്നുനാലു്
  • ‘ഇല്ലായാസംത്രിചതുരമണിക്കൂറിനുള്ളിൽസഖേലം’
    — മയൂരസന്ദേശം
    .
ത്രിചത്വാരിംശത്ത്
  • നാല്പ്പത്തിമൂന്നു്
ത്രിജഗത്ത്
  • ഭൂമി
  • സ്വർഗ്ഗം
  • പാതാളം ഈ മൂന്നു ലോകങ്ങളും
ത്രിജട
  • രാക്ഷസസ്ത്രീ
  • രാവണൻ സീതയെ അശോകവനിയിൽ സൂക്ഷിച്ചുകൊള്ളുന്നതിനു ത്രിജടയെയും നിയമിച്ചിട്ടുണ്ടായിരുന്നു. ഇവൾ സീതയോടു വളരെ ദയ കാണിച്ചു. ‘ധർമ്മജ്ഞാ’ എന്നും പേരുണ്ടു്. വിഭീഷണന്റെ പുത്രി.
ത്രിജടൻ
  • ശിവൻ
ത്രിജടം
  • കൂവളം
ത്രിജാതം
  • ഏലം
  • ഇലവങ്ങം
  • പിച്ചില ഇവ മൂന്നും
ത്രിജാതികൾ
  • ഉത്തമം (ഇഹപരബുദ്ധിയുള്ള മനുഷ്യജാതി). മധ്യമം (ഐഹികബുദ്ധിമാത്രമുള്ള പശു പക്ഷി മുതലായതു്). അധമം (ഇഹപരബുദ്ധികളൊന്നും ഇല്ലാത്ത വൃക്ഷാദി).
ത്രിജ്യ
  • തൊണ്ണൂറു ഡിഗ്രി അകലമുള്ള ഒരു ശരിയായ കോണു്
  • ഒരു വൃത്തത്തിന്റെ മദ്ധ്യേ നിന്നും ചുറ്റളവു വരെയുള്ള ഋജുരേഖ
ത്രിതക്ഷൻ
  • മൂന്നു ആശാരിമാരുടെ ഒരു യോഗം
ത്രിതപസ്സുകൾ
  • മാനസം
  • വാചികം
  • കായികം ഇവ 3-ഉം
ത്രിതയ
  • വിശേഷണം:
  • മൂന്നാമത്തേ
ത്രിദണ്ഡം
  • ഒന്നായി രൂപിച്ചിരിക്കുന്ന മൂന്നു വടി (സന്യാസിമാർക്കുള്ളതു്)
ത്രിദണ്ഡി
  • സന്യാസി
  • വാക്കു്, മനസ്സു്, കായം ഇവകളിന്മേൽ അധികാരം സ്ഥാപിച്ചവൻ.
ത്രിദലം
  • കൂവളം
ത്രിദശൻ
  • ദേവൻ
  • എപ്പോഴും യൗവ്വനമുള്ളവൻ എന്നർത്ഥം.
ത്രിദശന്മാർ
  • ദേവന്മാർ
  • പന്ത്രണ്ടാദിത്യന്മാർ, പതിനൊന്നു രുദ്രർ, രണ്ടു് അശ്വനീദേവകൾ, എട്ടു വസുക്കൾ ഇങ്ങനെ 33 ദേവകൾ
ത്രിദശപൃതനാധീശൻ
  • സുബ്രഹ്മണ്യൻ
  • ദേവസേനാധിപൻ എന്നർത്ഥം.
ത്രിദശമഞ്ജരി
  • തുളസി
ത്രിദശാലയം
  • സ്വർഗ്ഗം
  • ത്രിദശന്മാരുടെ (ദേവന്മാരുടെ) ആലയം. (വാസസ്ഥാനം.)
ത്രിദശീജനം
  • ദേവസ്ത്രീജനം
ത്രിദിനം
  • മൂന്നുദിവസം
ത്രിദിവം
  • സ്വർഗ്ഗം
  • ത്രി = മൂന്നു, ദിവം = ശോഭിക്ക. പാതാളം തുടങ്ങി മൂന്നാമത്തെ ലോകം. ശോഭയുള്ളതാകയാൽ ഈ പേർ വന്നു. ഹരിഹരബ്രഹ്മാദികൾ ക്രീഡിക്കുന്ന സ്ഥലം എന്നുമാകാം.
  • ആകാശം
ത്രിദിവാ
  • പേരേലം
ത്രിദിവേശൻ
  • ദേവൻ
  • സ്വർഗ്ഗത്തിന്നു പ്രഭുക്കളായവർ എന്നർത്ഥം.
ത്രിദിവൗകസ്സ്
  • ദേവൻ
ത്രിദോഷം
  • വാതം, പിത്തം, കഫം
  • അവ്യാപ്തി, അതിവ്യാപ്തി, അസംഭവം
ത്രിദോഷകോപം
  • വാതപിത്തകഫങ്ങളുടെ ക്രമമില്ലാത്ത ഇളക്കം
ത്രിധാ
  • മൂന്നുപ്രകാരം
ത്രിധാര
  • ഒരു പച്ചമരുന്നു്
  • ചതുരക്കള്ളി
ത്രിധാരിക
  • ഇലക്കള്ളി
ത്രിനയന
  • പാർവ്വതി
ത്രിനയനൻ
  • ശിവൻ
ത്രിനവത
  • വിശേഷണം:
  • മുപ്പത്തിമൂന്നാമത്തേ
ത്രിനവതി
  • മുപ്പത്തിമൂന്നു്
ത്രിനാഡികൾ
  • ഇഡ
  • പിംഗല
  • സുഷുമ്ന
  • ഇഡ – സുഷുമ്നയുടെ ഇടതുവശമുള്ള നാഡി. പിംഗല – സുഷുമ്നയുടെ വലതു വശമുള്ള നാഡി. സുഷുമ്നാ – മൂലാധാരം മുതൽ ബ്രഹ്മരന്ധ്രംവരെ എത്തീട്ടുള്ള നാഡി.
ത്രിനാഭൻ
  • വിഷ്ണു
ത്രിനേത്ര
  • വിശേഷണം:
  • മൂന്നു കണ്ണുള്ള
ത്രിനേത്രചൂഡാമണി
  • ചന്ദ്രൻ
ത്രിനേത്രൻ
  • ശിവൻ
ത്രിനേത്രം
  • രസം
ത്രിപക്ഷം
  • നാല്പത്തഞ്ചു ദിവസം
ത്രിപട
  • ഒരു താളത്തിന്റെ പേർ
ത്രിപത്രം
  • കൂവളം
ത്രിപഥഗ
  • ഗംഗാനദി
  • ത്രി = മൂന്നു്. പഥം = വഴി. ഗ = ഗമിക്ക. സ്വർഗ്ഗം ഭൂമി പാതാളം ഈ മൂന്നു ലോകങ്ങളിലേക്കു മൂന്നു വഴിയായി ഒഴുകിയതു്. സ്വർഗ്ഗത്തേ ഗമിച്ചതു് എന്നുമാവാം. ‘ഗംഗ’ എന്ന ശബ്ദം നോക്കുക. 1. സ്വർഗ്ഗത്തിൽ നിന്നും ശ്രീപരമേശ്വരന്റെ ശിരസ്സിലും, 2. അവിടെ നിന്നും ഭൂമിയിലും, 3. അവിടെ നിന്നും പാതാളത്തിലും ഇങ്ങനെ മൂന്നു മാർഗ്ഗമായി ഗമിച്ചിട്ടുള്ളവൾ.
ത്രിപഥം
  • മുക്കവലവഴി
  • സ്വർഗ്ഗം
  • ധർമ്മാർത്ഥകാമങ്ങൾ കൂടിയതെന്നർത്ഥം.
ത്രിപദ
  • വിശേഷണം:
  • മൂന്നു കാലുള്ള
ത്രിപദി
  • ഒരു വള്ളി
  • ചെറുപ്പുള്ളടി
ത്രിപർണ്ണ
  • കാട്ടുപരുത്തി
ത്രിപർണ്ണി
  • പെരുങ്കുരുമ്പ
  • മൂവില
  • കാട്ടുപരുത്തി
ത്രിപിടകങ്ങൾ
  • ഇതു ബുദ്ധമതക്കാരുടെ വേദഗ്രന്ഥങ്ങൾ ആകുന്നു
  • പാലി ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളവയാണു്.
ത്രിപുട
  • വിശേഷണം:
  • മുക്കോണായ
ത്രിപുട
  • ഏലത്തരി, ചിറ്റേലം
  • ത്രികോല്പക്കൊന്ന, മൂന്നു പുടങ്ങൾ ഉള്ളതു്
  • ഇതിന്റെ തോൽ മൂന്നടരാകുന്നു. ‘ത്രിപുടീ’ എന്നുമാവാം.
  • നാല്ക്കൊപ്പക്കൊന്ന
  • മഴമുല്ല
  • പേരേലം
ത്രിപുടകം
  • മുക്കോണകം
ത്രിപുടം
  • ഉള്ളംകൈ
  • ശരം
  • കര, തീരം
ത്രിപുടാ
  • പാർവതി, ദുർഗ്ഗാ
  • മൂന്നുദലമുള്ള കടല
  • ചിറ്റേലം
ത്രിപുടികൾ
  • ജ്ഞാതൻ
  • ജ്ഞാനം
  • ജ്ഞേയം
ത്രിപുണ്ഡ്രം
  • ഭസ്മക്കുറി
  • മൂന്നു വര
ത്രിപുരന്മാർ
  • വിദ്യുന്മാലി താരകാചക്ഷുസ്സു് കമലാക്ഷൻ ഇവർ മൂന്നുപേരും
  • (അസുരന്മാരാണു്).
ത്രിപുരം
  • മൂന്നുപുരങ്ങൾ
  • ത്രിപുരന്മാരുടെ വക
  • പൊന്നു് വെള്ളി ഇരിമ്പു് ഇവകൊണ്ടുള്ള മൂന്നു ആകാശനഗരങ്ങൾ (വിമാനങ്ങൾ). ഇതിൽ വസിച്ചിരുന്നവർ ത്രിപുരന്മാർ. ഇവരെ ശിവൻ കൊന്നു.
ത്രിപുരാന്തകൻ
  • ശിവൻ
  • ത്രിപുരന്മാരുടെ കാലൻ, മയനിർമ്മിതങ്ങളായ മൂന്നു പുരങ്ങളുടെ (അസുര വിമാനങ്ങളുടെ) കാലൻ, സ്ഥൂലസൂക്ഷ്മകാരണാത്മകമായ ശരീരത്രയത്തേ നശിപ്പിക്കുന്നവൻ എന്നുമാവാം. പണ്ടു അസുരാധിപനായ താരകനു പുത്രരായി ത്രിപുരന്മാർ ജനിച്ചു. അതിശക്തന്മാരായ ഇവർ ബ്രഹ്മാവിനെ ഉദ്ദേശിച്ചു പഞ്ചാഗ്നിമദ്ധ്യത്തിൽ തപസ്സുചെയ്തു. ബ്രഹ്മാവു പ്രത്യക്ഷമായി അഭീഷ്ടം ചോദിച്ചു. വിബുധത്വം വേണമെന്നു് അവർ അപേക്ഷിച്ചു. കൊടുത്തില്ല. പിന്നീടു് അവർ ഇങ്ങനെ അപേക്ഷിക്കയും ബ്രഹ്മാവു മറുപടി പറയുകയും ചെയ്തു.
  • ‘ഒരുത്തരാലുമങ്ങൊരിക്കലും നാശം
    വരുത്തിക്കൂടാതെ പുരത്രിതയത്തേ
    വരുത്തിക്കൊള്ളുവാൻ വരത്തെ നൽകണം
    കരുത്തു ഞങ്ങൾക്കു പെരുക്കുകയുംവേണം,
    ഉരത്തവണ്ണമേ വരിക നിങ്ങൾക്കു
    സഹസ്രവത്സരം തികയോളം കാലം’
  • പിന്നീടു് അവർ മയനോടു പറഞ്ഞു നൂറു യോജന വിസ്ഥാരത്തിൽ ഭൂമിയിൽ ഇരുമ്പുകൊണ്ടും ഭൂവർല്ലോകത്തിൽ വെള്ളികൊണ്ടും സ്വർഗ്ഗത്തു കനകം കൊണ്ടും പുരങ്ങൾ തീർപ്പിച്ചു അവയിൽ മൂവരും താമസിച്ചൂം ക്രമേണ ഇവർ ലോകോപദ്രവികളായിത്തീരുകയാൽ ദേവാദികളുടെ സങ്കടം ഹേതുവായിട്ടു ശ്രീപരമേശ്വരൻ ഇവരേയും പുരങ്ങളേയും തന്റെ തീക്കണ്ണുകൊണ്ടു ഭസ്മമാക്കി. ഇതിനാലത്രേ അദ്ദേഹത്തിനു ത്രിപുരാരി, ത്രിപുരാന്തകൻ എന്നും മറ്റുമുള്ള പേർ സിദ്ധിച്ചതു്.
ത്രിപുരാസുരൻ
  • ത്രിമൂർത്തികളിൽ നിന്നു മൂന്നു നഗരങ്ങൾ ദാനമായി കിട്ടുകയാൽ ബാണാസുരനു ലഭിച്ച പേർ
ത്രിഫല
  • കടുക്ക നെല്ലിക്ക താന്നിക്ക ഇവ മൂന്നും
  • പര്യായപദങ്ങൾ:
    • ഫലത്രികം. മൂന്നു ഫലങ്ങൾ കൂടിയതെന്നർത്ഥം.
ത്രിബീജം
  • ചാമ
ത്രിഭണ്ഡി
  • ത്രികോല്പക്കൊന്ന
  • മൂന്നു ദോഷങ്ങളെ കളയുന്നതെന്നർത്ഥം.
ത്രിഭദ്രം
  • സംഗം
ത്രിഭാവനകൾ
  • അസംഭാവന
  • സംശയഭാവന
  • വിപരീതഭാവന
ത്രിഭുവനം
  • ഭൂമി സ്വർഗ്ഗം പാതാളം ഇവ മൂന്നും
ത്രിഭൂഷണങ്ങൾ
  • (കൈയ്ക്കു) ദാനം
  • (കണ്ഠത്തിനു) സത്യം
  • (കർണ്ണത്തിനു) ശാസ്ത്രം
ത്രിഭേദങ്ങൾ
  • സജാതീയം
  • വിജാതീയം
  • സ്വഗതം
ത്രിംശത്
  • വിശേഷണം:
  • മുപ്പതു്
ത്രിംശത്പത്രം
  • വെളുത്ത ആമ്പൽ
ത്രിമധുരം
  • തേൻ പഞ്ചസാര കദളിപ്പഴം ഇവ മൂന്നും
ത്രിമാർഗ്ഗ
  • ഗംഗ
  • ‘ത്രിമാർഗ്ഗഗ’എന്നുമാവാം.
ത്രിമൂർത്തികൾ
  • ബ്രഹ്മാ വിഷ്ണു മഹേശ്വരൻ ഇവർ മൂവരും
  • അഗ്നി വായു സൂര്യൻ ഇവർ മൂന്നുപേരും
  • ശിവൻ – തമോഗുണമൂർത്തി. ബ്രഹ്മാവു് – രജോഗുണമൂർത്തി. വിഷ്ണു – സത്വഗുണമൂർത്തി. ത്രിമൂർത്തികളുടെ രൂപം – മദ്ധ്യത്തിൽ ബ്രഹ്മാ. വലത്തുഭാഗത്തു വിഷ്ണു ഇടത്തുഭാഗത്തു ശിവൻ.
ത്രിയംബകൻ
  • ശിവൻ
  • (ത്ര്യംബകൻ എന്നതിന്റെ പാഠം).
  • ‘ത്രിയംബകംസംയമിനം ദദർശ’
    — കാളിദാസൻ
    .
ത്രിയാമകം
  • പാപം
ത്രിയാമാ
  • രാത്രി
  • മൂന്നു യാമങ്ങൾ ഉള്ളതു്. ഒരു യാമം ഏഴരനാഴികയാകുന്നു.
  • മഞ്ഞൾ
  • യമുനാനദി
  • അമരി
  • നാല്ക്കൊപ്പക്കൊന്ന
  • പകലിനോടു സദൃശമായ ഒരു യാമം ഉണ്ടു്. അതിനെ നീക്കിയാണു മൂന്നു യാമങ്ങൾ എന്നു് ഇവിടെ പ്രസ്താവിച്ചതു്. ആദ്യ യാമത്തിന്റെ ആദ്യത്തെ പകുതിയും (ചേഷ്ടാകാലം), ഒടുവിലത്തേ യാമത്തിന്റെ രണ്ടാമത്തേ പകുതിയും (പ്രബോധനകാലം) കൂടി ഒരു യാമമാണു് ഇവിടെ നീക്കീട്ടുള്ളതു്. രാത്രി കാമപ്രധാനമാകയാൽ (ത്രിവർഗ്ഗത്തേ) ധർമ്മാർത്ഥകാമങ്ങളെ യാനം ചെയ്യിക്കന്നതു് എന്നുമാവം.
ത്രിയുഗൻ
  • ശിവൻ
ത്രിരാത്രം
  • മൂന്നു രാത്രി
ത്രിരാത്രവ്രതം
  • പ്രഥമചന്ദ്രദർശനം മുതൽ മൂന്നു ദിവസം അനുഷ്ഠിക്കുന്ന ഒരു വ്രതം
  • മൂന്നു ദിവസവും പ്രഭാതത്തിൽ നദിയിൽ കുളിയും പൂജയും ഉപവാസവും വേണം. ശക്തിയില്ലാത്തപക്ഷം ഒരുനേരം ആഹാരം കഴിക്കാം.
ത്രിരീതികൾ
  • വൈദർഭി ഗൗഡി പാഞ്ചാലി ഇവ മൂന്നും
ത്രിരേഖം
  • മൂന്നു വരയുള്ള ശംഖു്
ത്രിലിംഗം
  • പുല്ലിംഗം സ്ത്രീലിംഗം നപുംസകലിഗം ഇവ മൂന്നും
ത്രിലോകം
  • ഭൂമി സ്വർഗ്ഗം പാതാളം ഈ മൂന്നു ലോകങ്ങളും
  • മനുഷ്യലോകം, പിതൃലോകം, ദേവലോകം
ത്രിലോകി
  • വിഷ്ണു
ത്രിലോകീമഹസ്സ്
  • സൂര്യൻ
  • ഈശ്വരൻ
ത്രിലോചനൻ
  • ശിവൻ
  • മൂന്നുകണ്ണുള്ളവൻ എന്നർത്ഥം. മൂന്നാമത്തേക്കണ്ണു അഗ്നിമയമാണു്. ഈ കണ്ണുകൊണ്ടാണു കാമദേവനെ ചുട്ടെരിച്ചതു്. ഇവിടെ ത്രിശബ്ദത്തിന്നു് – മൂന്നു നേത്രങ്ങൾ, മൂന്നു ലോകങ്ങൾ, മൂന്നു കാലങ്ങൾ, മൂന്നു ഗുണങ്ങൾ, മൂന്നു വേദങ്ങൾ എന്നീ അർത്ഥങ്ങൾ ഉണ്ടു്. അതിനാൽ ഇവയിൽ നിരതിശയനായുള്ളവൻ എന്നർത്ഥം. വേദത്രയങ്ങളെയോ പ്രണവത്തെയൊ കൊണ്ടു അറിയപ്പെടുന്നവൻ എന്നുമാവാം.
ത്രിലോചനം
  • തെങ്ങു്
ത്രിലോചനാ
  • പാർവതി, ദുർഗ്ഗാ
  • പാതിവ്രത്യമില്ലാത്ത സ്ത്രീ
ത്രിലോഹകം
  • പൊന്നു് വെള്ളി ചെമ്പു് ഇവ 3-ഉം
ത്രിലോഹം
  • നല്ല പിച്ചള
ത്രിവർഗ്ഗം
  • ധർമ്മം, കാമം, അർത്ഥം 3-ഉം
  • ധർമ്മം = വേദവിഹിതമായ യാഗാദികൾ, അർത്ഥം = ധനസമ്പാദ്യം, കാമം = വിധിവിഹിതമായ സ്ത്രീസേവ.
  • വൃദ്ധി, സ്ഥാനം (സ്ഥിതി), ക്ഷയം ഇവ 3-ഉം
  • അഷ്ടവർഗ്ഗം മേല്ക്കുമേൽ ഉന്നതിയെ പ്രാപിക്കുന്നതു വൃദ്ധി അഷ്ടവർഗ്ഗം ക്ഷയിക്കാതേയും വർദ്ധിക്കാതേയും ഒരേ വിധത്തിൽ നില്ക്കുന്നതു – സ്ഥാനം. ശത്രുക്കളുടെ പ്രവൃത്തി നിമിത്തം വരുന്ന ഉടച്ചിൽ – ക്ഷയം.
  • ശുദ്ധത, അന്ധത, വഷളത്തം ഇവ 3-ഉം
  • സത്വം, രജസ്സു്, തമസ്സു് ഇവ 3-ഉം
ത്രിവലി
  • വയറ്റിലുള്ള മൂന്നു മടക്കു്
  • ഒടിവുകൾ
ത്രിവിക്രമൻ
  • വിഷ്ണു
  • ബലിവിദ്ധ്വംസനത്തിന്നായി മൂന്നു ലോകങ്ങളിലും കാലടിവച്ചവൻ എന്നർത്ഥം. 1. ജനനത്തിങ്കൽ ശംഖചക്രഗദാപത്മങ്ങളോടു കൂടിയും, 2. കുടയും കമണ്ഡലുവും ധരിച്ചു ബ്രഹ്മചാരിവേഷമായും, 3. പിന്നീടു വിശ്വരൂപമായും ഇങ്ങിനെ മൂന്നു പ്രകാരത്തിലുള്ള പരാക്രമത്തോടു കൂടിയവൻ.
ത്രിവിധ
  • വിശേഷണം:
  • മൂന്നുപ്രകാരമുള്ള
ത്രിവിധകർമ്മസംഗ്രഹം
  • കരണം (ഇന്ദ്രിയങ്ങൾ)
  • കർമ്മം (ഇഷ്ടവസ്തു)
  • കർത്താ
ത്രിവിധകൃത്യങ്ങൾ
  • മനസാവാചാ കർമ്മണാ ഉള്ള പ്രവൃത്തികൾ
ത്രിവിഷ്ടപ
  • സ്വർഗ്ഗം
  • മൂന്നാമത്തെ വിഷ്ടപം എന്നർത്ഥം.
ത്രിവൃത, ത്രിവൃത്തു
  • ത്രികോല്പക്കൊന്ന മൂന്നവയവങ്ങളോടു കൂടിയതു എന്നർത്ഥം
ത്രിവൃത്തികൾ
  • അദീധാ
  • ലക്ഷണാ
  • വ്യഞ്ജനാ ഇവ 3-ഉം
ത്രിവേണി
  • ഗംഗ
  • പ്രയാഗത്തിനടുത്തുള്ള ഒരു സ്ഥലം
  • ഈ സ്ഥലത്തുവച്ചാണു് ഗംഗാനദി യമുനയോടു ചേരുന്നതു്.
ത്രിശക്തികൾ
  • പ്രഭുശക്തി
  • ഉത്സാഹശക്തി
  • മന്ത്രശക്തി ഇവ 3-ഉം
  • (ശക്തിത്രയം നോക്കുക)
ത്രിശരണങ്ങൾ
  • ബുദ്ധൻ
  • ധർമ്മം
  • സംഘം
  • ഇവയുടെ മഹാത്മ്യത്തെ വിചാരിചു ബുദ്ധമതഗ്രന്ഥങ്ങളിൽ ഇവയെ “രത്നങ്ങൾ” എന്നു പറയുന്നു. ഈ മൂന്നവസ്ഥകളെയും ശരണം പ്രാപിച്ചവരത്രെ ബൗദ്ധഭിക്ഷുക്കൾ.
ത്രിശരീരങ്ങൾ
  • സ്ഥൂലം
  • സൂക്ഷ്മം
  • കാരണം ഇവ 3-ഉം
ത്രിശംകു
  • ചന്ദ്രവംശത്തിലെ ഒരു പ്രസിദ്ധനായ രാജാവു്
  • ഹരിശ്ചന്ദ്രന്റെ അച്ഛൻ. ഉടലോടെ സ്വർഗ്ഗത്തു പോകാനായി കുലഗുരുവായ വസിഷ്ഠനോടു ആലോചിച്ചു. പാടില്ലെന്നു അദ്ദേഹം പറഞ്ഞു പിന്നീടു രാജാവു വസിഷ്ഠന്റെ പുത്രന്മാരോടു മന്ത്രിച്ചു. അഹംഭാവം കണ്ടിട്ടു അവർ ത്രിശംകുവിനെ ശപിച്ചു ചണ്ഡാളനാക്കി. അനന്തരം ത്രിശംകു ആ കാര്യം വസിഷ്ഠന്റെ വിരോധിയായ വിശ്വാമിത്രനോടാലോചിച്ചു. താൻ സാധിച്ചു തരാമെന്നു മുനി കൈയേറ്റു. വിശ്വാമിത്രൻ യാഗം തുടങ്ങി. വസിഷ്ഠന്റെ പുത്രന്മാർ 700 തവണ ചണ്ഡാളരായി ജനിക്കട്ടേ എന്നു ശപിച്ചും വെച്ചു യാഗം അവസാനിപ്പിച്ചു. ത്രിശംകു ഉടലോടെ സ്വർഗ്ഗത്തിലേക്കു കയറിച്ചെന്നു. ദേവാദികൾ അവനെ കീഴ്പ്പെട്ടു പിടിച്ചു തള്ളി. ഇതുകണ്ടു വിശ്വാമിത്രൻ മറ്റൊരു സ്വർഗ്ഗത്തേയും ഇന്ദ്രനെയും സൃഷ്ടിപ്പാൻ മുതിർന്നു് ചില നക്ഷത്രങ്ങളെ നിർത്തിച്ചു ഇതിൽ ദേവകൾക്കു ഭയംപിടി ച്ചു് ത്രിശംകുവിനെ അവർ സ്വർഗ്ഗത്തിൽ സ്വീകരിച്ചു. ത്രിശംകു ഇന്നും തലകീഴായി ഒരു നക്ഷത്രം പോലെ വിശ്വാമിത്രൻ സൃഷ്ടിച്ച നക്ഷത്രങ്ങളുടെ ഇടയിൽ പ്രകാശിക്കുന്നു എന്നാണു് കഥ കാണുന്നതു്.
  • പൂച്ച
  • വേഴാമ്പൽ
ത്രിശാല
  • മൂന്നുകെട്ടുള്ള ഒരു ഭവനം
  • നാലുകെട്ടിൽ ഒരുഭാഗം കുറഞ്ഞപുര
ത്രിശിഖം
  • കൂവളം
ത്രിശിരസ്സ്
  • ഒരു രാക്ഷസൻ, രാവണന്റെ ഒരു ഇഷ്ടൻ, ശ്രീരാമചന്ദ്രനാൽ വധിക്കപ്പെട്ടു
  • കുബേരൻ
  • ജ്വരം
  • ഒരസുരൻ
  • വിശ്വരൂപൻ
ത്രിശീർഷൻ
  • ശിവൻ
ത്രിശൂലം
  • മൂന്നു മുനയുള്ള ഒരായുധം
  • ശിവന്റെ ആയുധം
ത്രിശൃംഗം
  • ത്രികൂടപർവതം
ത്രിശൃംഗം
  • ത്രികൂടപർവ്വതം
ത്രിശേഷങ്ങൾ
  • അഗ്നിശേഷം
  • ശത്രുശേഷം
  • ഋണശേഷം (ഇവയെ അശേഷം നശിപ്പിക്കണം)
ത്രിസന്ധി
  • ഒരു ചെടി
  • ഇതു സന്ധ്യയിംകൽ വികസിക്കുന്നു ചെമ്പരത്തിപ്പൂവുപോലെയിരിക്കും. ഇതളുകൾ കുറവാണു്. സൗരഭ്യമില്ല. മിക്കവാറും ചെമ്പരുത്തിച്ചെടിയെപ്പോലെ തന്നെ. ചെമ്പരുത്തിയുടെ പുഷ്പം ഊർധ്വ മുഖമായിരിക്കും, ത്രിസന്ധിയുടേതു അധോമുഖമായിരിക്കും; ഇതാണു തമ്മിലുള്ള ഭേദം.
ത്രിസന്ധ്യാ
  • സന്ധ്യ മൂന്നും
  • പ്രഭാതം മദ്ധ്യാഹ്നം സായാഹ്നം. പകലിന്റെ ആദ്യന്തമദ്ധ്യഭാഗങ്ങളുടെ ഒന്നായ വാചകം. ത്രിസന്ധാ, ത്രിസന്ധി എന്നുമാവാം.
ത്രിസീത്യാ
  • മൂന്നു ചാൽ ഉഴുതനിലം
  • മൂന്നു പ്രാവശ്യം സീതകൊണ്ടു ഉഴുതതു എന്നർത്ഥം.
ത്രിസ്ഥലി
  • കാശി
  • പ്രയാഗം
  • ഗയാ ഇവ 3-ഉം
ത്രിസ്രോതസ്സു്
  • ഗംഗ
  • മൂന്നുവിധം ഒഴുക്കുള്ളതു് എന്നർത്ഥം. ത്രി = മൂന്നു, സ്രോതസ്സുകൾ = പ്രവാഹങ്ങൾ. കാളിന്ദീജലം കറുപ്പു്, ഗംഗാജലം വെളുപ്പു്, സരസ്വതീജലം സാധാരണം. ഇങ്ങിനെ മൂന്നു നിറമുള്ളതു എന്നർത്ഥം. കാളിന്ദിയും സരസ്വതിയും ഗംഗയോടു ചേരുന്നതു് പ്രയാഗത്തിൽ വച്ചാണു്. പ്രയാഗത്തിൽ നിന്നു കീഴോട്ടുള്ള ഗംഗാ പ്രവാഹത്തിൽ മുൻ പറഞ്ഞ മൂന്നു നിറവും കാണും.
ത്രിസ്വരങ്ങൾ
  • ഹ്രസ്വം
  • ദീർഘം
  • പ്ലൂതം ഇവ 3-ഉം
  • വേദോച്ചാരണത്തിൽ വേണ്ടതു് – ഉദാത്തം, അനുദാത്തം, സ്വരിതം.
ത്രിഹല്യം
  • മൂന്നുചാലുഴുത നിലം
  • മൂന്നു പ്രാവശ്യം കരികൊണ്ടുഴുതതു എന്നർത്ഥം.
ത്രിഹായണ
  • വിശേഷണം:
  • മൂന്നുവയസ്സു ചെന്ന
ത്രിഹായണി
  • മൂന്നുവയസ്സുള്ള പശു
ത്രിഹിമം
  • ചന്ദനം
  • രക്തചന്ദനം
  • പീതചന്ദനം ഇവ 3-ഉം
ത്രുടി
  • ചിറ്റേലം
  • പൊട്ടിച്ചിതറുന്നതു എന്നർത്ഥം.
  • കാലവിശെഷം, ക്ഷണനേരം
  • സൂക്ഷ്മമായതു്
  • സംശയം
ത്രുടിത
  • വിശേഷണം:
  • മുറിച്ച
  • ഒടിച്ച
  • ഒടിക്കപ്പെട്ട
  • നശിപ്പിച്ച
ത്രേത
  • ത്രേതായുഗം
  • അഗ്നിത്രയം
  • ത്രേതാ എന്നതിനു ശ്രൗതാഗ്നികൾ 3-ഉം കൂടിയതു് എന്നർത്ഥം. മൂന്നു ഭേദത്തെ പ്രാപിച്ചതു്. ത്രാഃ – അഗ്നിയെ രക്ഷി ക്കുന്നതായ ആഹുതികൾ. ത്രാഭിഃ ഇതാഃ – ആഹുതികളാൽ വർദ്ധിക്കപ്പെട്ടവ എന്നർത്ഥം.
ത്രേതാഗ്നി
  • അഗ്നിത്രയം
  • ദക്ഷിണാഗ്നി, ഗാർഹപത്യാഗ്നി, ആഹവനിയാഗ്നി ഇവ 3-ഉം.
ത്രേതായുഗം
  • രണ്ടാംയുഗം
  • ത്രേതായുഗത്തിൽ നീതിന്യായങ്ങൾ കാൽഭാഗം നശിച്ചു മനുഷ്യരുടെ എല്ലാ പ്രവൃത്തികളും ഒരാന്തരത്തോടു കൂടിയവയായിരുന്നു. അവർ ബലിക്കാരംഭിച്ചു. ആയുസ്സു 3൦൦൦ വർഷമായി ഭവിച്ചു.
  • ‘ത്രേതായുഗേതുസംപ്രാപ്തേ
    ധർമ്മഃപാദോനതാം ഗതഃ’
    — എന്നു പ്രമാണം
ത്രേധാ
  • മൂന്നുവിധം
ത്രൈകാലിക
  • വിശേഷണം:
  • മൂന്നുകാലത്തേ സംബന്ധിച്ച
ത്രൈഗുണ്യം
  • വിശേഷണം:
  • മൂന്നു ഗുണങ്ങളോടു കൂടിയ
  • മൂന്നു നൂലുകളോടു കൂടിയ
ത്രൈധ
  • വിശേഷണം:
  • മൂന്നിരട്ടിയായ
ത്രൈമാതുരൻ
  • ലക്ഷ്മണൻ
ത്രൈമാസികം
  • വിശേഷണം:
  • മൂന്നുമാസം പ്രായമായ
  • മുമ്മൂന്നുമാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന
ത്രൈയംബിക
  • വിശേഷണം:
  • ശിവന്റേതായ
ത്രൈരാശികം
  • ഗണിതശാസ്ത്രത്തിൽ ഒരു ക്രിയ
ത്രൈലോക്യനാഥൻ
  • ദൈവം
  • ശിവൻ
  • വിഷ്ണു
ത്രൈലോക്യം
  • മൂന്നു ലോകം
ത്രൈവർണ്യൻ(കീ)
  • ബ്രഹ്മക്ഷത്രിയ വൈശ്യരെന്ന ആദ്യത്തേ മൂന്നു ജാതിയിൽ പെട്ടവൻ(ൾ)
ത്രൈവിക്രമ
  • വിശേഷണം:
  • മഹാവിഷ്ണുവിനേ സംബന്ധിച്ചുള്ള
ത്രോടകം
  • ഒരുവക നാടകം
  • ഉദാ:വിക്രമോർവ്വശീയം
  • കോപത്തോടു കൂടിയ സംസാരം
ത്രോടി
  • കൊക്കു്
  • പക്ഷിയുടെ ചുണ്ടു്, കൊത്തിമുറിക്കുന്നതു് എന്നർത്ഥം.
  • ചെറുകുമിഴു്
  • തോടിമീൻ
ത്ര്യക്ഷൻ, ത്ര്യക്ഷകൻ
  • ശിവൻ
ത്ര്യക്ഷരം
  • ഓം എന്ന ശബ്ദം
ത്ര്യഞ്ജനം
  • കാലാഞ്ജനം
  • രസാഞ്ജനം
  • പുഷ്പാഞ്ജനം ഇവ 3-ഉം
ത്ര്യദ്ധ്വർഗാ
  • ഗംഗാ
  • ത്രിശബ്ദത്തൊടു ചേർന്ന. അർദ്ധപര്യായത്തോടു ‘ഗ’ ചേർന്നാൽ ഗംഗാനദി എന്നർത്ഥം.
ത്ര്യബ്ദ
  • മൂന്നു വയസ്സുള്ള പശു
ത്ര്യംഗടം
  • കാവടി
ത്ര്യംബകഫലം
  • തെങ്ങു്
ത്ര്യംബകൻ
  • ശിവൻ
  • മൂന്നു ലോകങ്ങൾക്കും പിതാവായവൻ
  • മുക്കണ്ണൻ
  • ത്രി = മൂന്നു്. അംബകം = നേത്രം. ‘അംബകം നയനം ദൃഷ്ടിഃ’. ത്രി മൂന്നു. അംബകൻ = പിതാവു്.
ത്ര്യബകം
  • ചെമ്പു
ത്ര്യംബകസഖൻ
  • വൈശ്രവണൻ
  • ത്ര്യംബകന്റെ (ശിവന്റെ) സ്നേഹിതൻ എന്നർത്ഥം
ത്ര്യരുണൻ
  • ഇക്ഷ്വാകുവംശത്തിലേ ഒരു രാജാവു്
  • ഒരിക്കൽ പുരോഹിതനായ പൃശനെക്കൊണ്ടു തേർ തെളിപ്പിച്ചു താൻ രഥാരൂഢനായി പോകുമ്പോൾ രഥം കയറുകയാൽ ഒരു ബ്രാഹ്മണ ബാലൻ മൃതനായി, ഇതിന്റെ ഉത്തരവാദിത്വം ആർക്കെന്നു അവിടെ വലുതായ തർക്കമുണ്ടായി. ഇക്ഷ്വാകു കുലം മുഴുവൻ പൃശനു പ്രതികൂലമായി അഭിപ്രായം പുറപ്പെടു വിച്ചു. പൃശനു കോപമുണ്ടായി. പ്രാർത്ഥന കൊണ്ടു ബാലനെ ജീവിപ്പിച്ചതിന്റെ ശേഷം ത്രിരുണന്റെയും മറ്റും ഗൃഹങ്ങളിൽ അഗ്നി അതിന്റെ പ്രവൃത്തി ചെയ്യാതിരിപ്പാൻ ഇടയാക്കി. ഭക്ഷണം പോലും ഉണ്ടാക്കാൻ വയ്യാതെ അവർ വളരെ കഷണിച്ചു. അവർ പൃശനോടു മാപ്പു ചോദിച്ചു, അഗ്നി വീണ്ടും തന്റെ പ്രവൃത്തി തുടങ്ങി.
ത്ര്യൂഷണം
  • ത്രികടു
  • (ചുക്കു
  • മുളകു
  • തിപ്പലി.)
  • മൂന്നു എരിവുള്ള പദാർത്ഥം എന്നർത്ഥം.
ത്വൿ
  • തൊലി
  • ദേഹത്തെ (രക്തമാംസാദികളെ) മറയ്ക്കുന്നതു് എന്നർത്ഥം.
  • മരത്തിന്റെ തൊലി (മരവിരി)
  • മറയ്ക്കുന്നതു് എന്നർത്ഥം.
  • എലവങ്ങം
ത്വൿക്ഷീരി, ത്വൿക്ഷീരം
  • മുളവെണ്ണ
  • മുളയിൽ നിന്നുണ്ടാകുന്നതും ഗോരോചനാതുല്യവുമായ ഒരൗഷധ വിശേഷം. മുളന്തൊലിയുടെ കറയിൽ നിന്നുണ്ടായതു് എന്നർത്ഥം.
ത്വൿപത്രം
  • എലവങ്ങം
  • തോലിനോളം കനമുള്ള ഇലകൾ ഉള്ളതു് എന്നർത്ഥം.
ത്വൿപത്രി
  • കായമുണ്ടാകുന്ന മരം
  • കായമുണ്ടാകുന്ന മരത്തിന്റെ ഇല
  • കറിക്കായം
ത്വൿപുഷ്പം
  • ഒരുമാതിരി ചിരങ്ങു്, തഴുതണ്ണ
  • രോമാഞ്ചം
ത്വൿപുഷ്പം
  • ചിരങ്ങു്
  • തഴുതണ്ണ
ത്വൿസാരം
  • മുള
  • തോലിനു് ബലമുള്ളതു് എന്നർത്ഥം.
  • നെല്ലിമുള
  • എലവങ്ങം
  • ചണ
ത്വൿസുഗന്ധം
  • നാരകം
ത്വഗിന്ദ്രിയം
  • ത്വക്കാകുന്ന ഇന്ദ്രിയം
  • ശരീരത്തിലെ തൊലി
  • ഇതു കുവ്വപ്പൊടിയാണെന്നു ചിലർ പറയുന്നു.
ത്വഗ്രോഗം
  • കുഷ്ഠരോഗം
  • തൊലിയെ സംബന്ധിച്ച രോഗം
ത്വങ് മാംസം
  • തൊലിയും മാംസവും
ത്വചന
  • തൊലികൊണ്ടു മൂടുക
  • പ്രകാശം
ത്വചം
  • തൊലി
  • ശരീരത്തെ (രക്തമാംസാദികളെ) മറച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
  • ഇലവങ്ങം
  • പ്രശസ്തമായ തൊലിയുള്ളതു് എന്നർത്ഥം.
  • ‘ത്വക്ത്വചഃത്വചാശബ്ദവാൽക്ക ചർമ്മണിപത്രകെ’
    — രക്തകോശം
    .
ത്വചാ
  • തൊലി
  • എലവങ്ങം
ത്വചിസാര(ക)ം
  • മുള
  • (ത്വൿസാരശബ്ദാർത്ഥം തന്നെ).
ത്വചിസുഗന്ധം
  • ചിറ്റേലം
ത്വദീയ
  • വിശേഷണം:
  • നിന്നെ സംബന്ധിച്ച
ത്വം
  • നീ (സംസ്കൃതം)
ത്വര
  • ബദ്ധപ്പാടു്
  • സംഭ്രമിച്ചു പ്രവർത്തിക്കുക എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • സംഭ്രമം.
ത്വരണം
  • അതിവേഗം
  • ബദ്ധപ്പാടു
ത്വരമാണൻ
  • ഓടുന്നവൻ
  • വേഗമുള്ളവൻ
ത്വരി
  • ബദ്ധപ്പാടു്
ത്വരിത
  • വിശേഷണം:
  • വേഗമുള്ള
ത്വരിതൻ
  • വേഗമുള്ളവൻ
ത്വരിതം
  • അതിവേഗത്തിൽ
  • കാലതാമസംകൂടാതെ
ത്വരിതോദിത
  • വിശേഷണം:
  • ഉഴറിപ്പറയുന്ന
ത്വരിതോദിത
  • ബദ്ധപ്പെട്ടു പറയുന്ന വാക്കു്
ത്വഷ്ട, തഷ്ട
  • വിശേഷണം:
  • ചെത്തി കനംകുറയ്ക്കപ്പെട്ട
ത്വഷ്ടാവു്
  • ആശാരി
  • മരം ചെത്തിചെറുതാക്കുന്നവൻ എന്നർത്ഥം.
  • വിശ്വകർമ്മാവു്
  • ഈ ദേവൻ യന്ത്രങ്ങളും മറ്റും നിർമ്മിക്കുന്നതിൽ സമർത്ഥനായിരുന്നു. ഗർഭത്തിലേ തന്നെ പുരുഷന്മാർക്കു അനുരൂപമാരായ ഭാര്യമാരെ രൂപീകരിക്കുന്ന ജോലിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. എപ്പോഴും ഇന്ദ്രനുമായി വിരോധത്തിൽ കഴിച്ചുവന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പുത്രനായ വിശ്വരൂപനെ (ത്രിശിരസ്സിനെ) ഇന്ദ്രൻ വധിച്ചു സംജ്ഞ (സരണ്യ) എന്ന പുത്രിയെ താൻ ആദിത്യനു കൊടുത്തു എന്നാൽ അവൾക്കു ഭർത്താവിന്റെ അതികഠോരമായ തേജസ്സു സഹിക്കവയ്യാതിരുന്നു. അതിനാൽ അവളുടെ പിതാവു് സൂര്യന്റെ ഒരു ഭാഗം കടഞ്ഞെടുത്തുകളഞ്ഞു. ഈ ഭാഗംകൊണ്ടു വിഷ്ണുവിന്റെ ചക്രം, ശിവന്റെ ത്രിശൂലം മുതലായ ആയുധങ്ങൾ ഉണ്ടാക്കി.
  • ബ്രഹ്മാവു്
  • ആദിത്യൻ
ത്വാദൃശ
  • വിശേഷണം:
  • നിന്നെപ്പോലെയുള്ള
ത്വാഷ്ട്രം
  • ത്വഷ്ടാവിനെ സംബന്ധിച്ച
ത്വാഷ്ട്രീ
  • ചെറിയ ബ്രഹ്മി
ത്വിഷാ
  • പ്രഭ
ത്വിഷാംപതി
  • ആദിത്യൻ
  • ശോഭാധീശൻ എന്നർത്ഥം.
ത്വിഷി
  • ഭംഗി
ത്വിട് പതി
  • സൂര്യൻ
  • സൂര്യകിരണങ്ങൾ അസ്തമനസമയത്തു അഗ്നിയിൽ പ്രവേശിക്കുന്നതായും, സൂര്യോദയസമയത്തു അഗ്നി സൂര്യനിൽ കയറുന്നതായും വേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ ശ്രുതിവാക്യാശയത്തെ അനുസരിച്ചു തന്നെ ത്വിട്ടുകളുടെ പതിയായ സൂര്യൻ അസ്തമിക്കുമ്പോൾ തൽപത്നികളായ ത്വിട്ടുകൾ അനുമരണത്തിന്നായിക്കൊണ്ടെന്നപോലെ അഗ്നിയിൽ പ്രവേശിക്കുന്നു എന്നു മാഘകവി ഉൽപ്രേക്ഷിച്ചിട്ടുണ്ടു്. സൂര്യനു ത്വിഷാംപതി ത്വിട്പതി എന്നും മറ്റും പേർ വരുന്നതിനും കാരണം ഇതുതന്നെ.
ത്വിൾ, ത്വിട്ടു്
  • പ്രഭ
  • പ്രകാശം
  • ശോഭ
  • കിരണം
ത്സരു
  • വാൾപ്പിടി
  • വാൾ മുതലായ ആയുധങ്ങളുടെ പിടി. ഒളിവിലിരിക്കുന്നതു് എന്നർത്ഥം.
ത്സാരുകൻ
  • വാൾ മുതലായ ആയുധങ്ങളുടെ പിടിയിടുന്നതിൽ സമർത്ഥൻ