• ഒരു വ്യഞ്ജനം
  • ദന്ത്യങ്ങളിൽ ഒന്നു്
  • ഹല്ലുകളിൽ പതിനേഴാം അക്ഷരം
ഥകാരം
  • ഥ എന്ന അക്ഷരം
ഥും
  • പർവതം
  • ആപത്തിന്റെ ചിഹ്നം
  • ഒരു രോഗം
  • രക്ഷ
  • ഭയം
ഥുത്ക്കാരം
  • തുപ്പുന്നശബ്ദം
ഥോഡനം
  • മൂടുക
  • പൊതിയുക
  • ഹല്ലുകളിൽ പതിനെട്ടാംഅക്ഷരം
  • ഒരു വ്യഞ്ജനം
  • ദന്ത്യങ്ങളിൽ ഒന്നു്
  • ‘ദാനംചെയ്യുന്ന’ എന്നർത്ഥം വരുന്നതിനു പദാന്തത്തിൽ ചേർക്കുന്നതു്
  • ഉദാ:വരദൻ (വരം തരുന്നവൻ).
ദം
  • സമ്മാനം
  • പർവതം
  • ഭാര്യ
ദക്ഷ
  • വിശേഷണം:
  • സാമർത്ഥ്യമുള്ള
ദക്ഷത
  • സമർത്ഥത
ദക്ഷൻ
  • സമർത്ഥൻ
  • ബ്രഹ്മാവിന്റെ പുത്രനായ ഒരു പ്രജാപതി
  • ദക്ഷന്റെ ഉത്ഭവം ബ്രഹ്മാവിന്റെ വലത്തേ തള്ളവിരലിൽനിന്നുമാണു്. ദക്ഷൻ ഒരിക്കൽ യമുനാനദിയിൽ കുളിക്കുമ്പോൾ താമരയിലയിൽ കണ്ട ഒരു ശംഖിനെ എടുത്തു അതു് ഒരു പെൺകുട്ടിയായിരുന്നു. സതി എന്നു പേരായ ഈ കുഞ്ഞിനെ ദക്ഷൻ ഓമനിച്ചുവളർത്തി. സതി ശിവൻ തനിക്കു ഭർത്താവാകണമെന്നുദ്ദേശിച്ചു ബാല്യത്തിലേ കൃച്ഛ്രതപസ്സാരംഭിച്ചു. അനന്തരം ശിവൻ പരീക്ഷണാർത്ഥം ഒരു ബ്രാഹ്മണവേഷം ധരിച്ചു സതിയുടെ മുമ്പിൽ വന്നു് ശിവനെ വളരെ ആക്ഷേപിച്ചു. ഈ അധിക്ഷേപം സതിക്കു തീരെ രസിക്കാതെ പോകാൻ തുടർന്നപ്പോൾ വാസ്തവരൂപത്തിൽ പരമശിവൻ പ്രത്യക്ഷനായി ദക്ഷൻ അനന്തരം വിവാഹക്രിയ നടത്തി. ഒരിക്കൽ പ്രജാപതിമാർ നടത്തിയ യാഗത്തിൽ ദക്ഷൻ ചെന്നപ്പോൾ എഴുന്നേറ്റു അഭിവാദനംചെയ്യാത്തതു കൊണ്ടു ശിവനു ഹവിർഭാഗം ഇല്ലാതെ പോകട്ടെ എന്നു ദക്ഷൻ ശപിച്ചു. അനന്തരം ശിവനേയും സതിയേയും ക്ഷണിക്കാതെ ദക്ഷൻ ഒരു യാഗം ആരംഭിച്ചു. സതി യാഗത്തിനു പോകണമെന്നു ഭർത്താവോടറിയിച്ചു. അദ്ദേഹം അനുവദിച്ചില്ല. സതി ധിക്കരിച്ചു പുറപ്പെട്ടു. യാഗശാലയിൽവെച്ചു് അവമാനിതയാകയാൽ യോഗാഗ്നിയിൽ ദഹിച്ചു. വിവരം അറിഞ്ഞു ശിവൻ കോപാന്ധനായി ജടയെ ഭൂമിയിലടിച്ചു വീരഭദ്രരെ സൃഷ്ടിച്ചയച്ചു. വീരഭദ്രർ ദക്ഷന്റെ തലയറുത്തു ദക്ഷിണാഗ്നിയിൽ ഹോമിച്ചു. പിന്നിടു ദേവന്മാരുടെ പ്രാർത്ഥനയനുസരിച്ചു ശിവൻ ആട്ടിൻതല വെച്ചു ദക്ഷനെ ജീവിപ്പിച്ചു. അനന്തരം യാഗം പൂർത്തിയാക്കി ദക്ഷൻ ശിവഭക്തനായി വളരെക്കാലം വാണു. ഒരിക്കൽ രുദ്രൻ ജലത്തിൽ മുങ്ങിക്കിടന്നു തപസ്സു ചെയ്യുമ്പോൾ ദക്ഷൻ ഒരു യാഗം തുടങ്ങി. ഇതിലേക്കു ശിവന്റെ അനുവാദമില്ലാതിരുന്നതിനാൽ യാഗവിഘ്നം വരുത്തി. അനന്തരം ദക്ഷൻ സതിയെ പരമശിവനായിക്കൊണ്ടു വിവാഹം ചെയ്തുകൊടുത്തു.(ഇങ്ങിനെ വരാഹപുരാണം).
  • മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവൻ
  • ചൊടിയുള്ളവൻ എന്നർത്ഥം.
  • ശിവൻ
  • ശിവന്റെ കാള
  • വിഷ്ണു
  • പലസ്ത്രീകൾക്കും കൂടിയുള്ള ഒരു പ്രിയൻ
ദക്ഷപ്രജാപതി
  • ദക്ഷൻ
ദക്ഷം
  • കോഴി
  • സാമർത്ഥ്യം
  • മൂഢത
ദക്ഷസാവർണ്ണൻ
  • 9-ആം മനു
ദക്ഷാ
  • ഭൂമി
  • ഗംഗാനദി
ദക്ഷാദ്ധ്വരദ്ധ്വംസകൻ
  • ശിവൻ
ദക്ഷായ്യം
  • കഴുവൻ
ദക്ഷിണ
  • വിശേഷണം:
  • തെക്കുള്ള
  • വലത്തുള്ള
  • അനുകൂലമായ
  • സാമർത്ഥ്യമുള്ള
ദക്ഷിണ
  • കർമ്മങ്ങളുടെ അവസാനത്തിൽ ഗുരുവിനും മറ്റും ചെയ്യുന്ന ദാനം
  • പ്രജാപതിയുടെ പുത്രി
  • ഒരുവിധം നായിക
  • ‘യാഗൗരവംഭയംപ്രേമ
    സത്ഭാവംപൂർവനായകെ
    സമുഞ്ചത്യന്യസക്താപി,
    സംജ്ഞേയാദക്ഷിണാബുധൈഃ’
  • ദക്ഷിണ വാങ്ങുവാൻ യോഗ്യനായിട്ടുള്ളവൻ = ദക്ഷിണേയൻ, ദക്ഷിണാർഹൻ, ദക്ഷിണ്യൻ.
ദക്ഷിണൻ
  • മനസ്സിന്നുകപടമില്ലാത്തവൻ
  • ഇഷ്ടത്തെ അനുസരിക്കുന്നവൻ
  • അഭിവൃദ്ധിയെ പ്രാപിക്കുന്നവൻ എന്നർത്ഥം
  • ശിവൻ
  • വിഷ്ണു
  • നവരസങ്ങളിൽ സർവാത്മനാ പ്രാഥമ്യം വഹിക്കുന്ന ശൃംഗാരത്തിന്നു വിഷയീഭൂതനായ നാലുവക നായകന്മാരിൽ ഒരുവൻ
ദക്ഷിണഭാഗം
  • വലത്തുവശം
  • ‘ദക്ഷിണഭാഗംപുരുഷന്മാർക്കതു
    സൂക്ഷ്മംദൃഢമതിവിജയനിമിത്തം’
    — ലങ്കാമർദ്ദനം തുള്ളൽ
ദക്ഷിണസ്ഥൻ
  • തേർതെളിക്കുന്ന സൂതൻ
  • വലത്തുഭാഗത്തിരിക്കുന്നവൻ എന്നു ശബ്ദാർത്ഥം. സൂതൻ ഇരിക്കേണ്ടതു യുദ്ധയാത്രയിൽ ഇടതുവശത്തും വിവാഹയാത്രയിൽ വലത്തുവശത്തും ആണു്.
ദക്ഷിണാഗ്നി
  • അഗ്നികൾ മൂന്നുവിധമുള്ളതിൽ ഒന്നു്
  • തെക്കേതിൽ ഇടുന്ന ഹോമാഗ്നി
  • ദക്ഷിണനായ അഗ്നി. ദക്ഷിണൻ = വേദിയിൽ തെക്കുഭാഗത്തുള്ളതു്. മഹാകാവ്യകാലത്തു ഗാർഹപത്യാഗ്നി വൃത്തത്തിലും ആഹവനീയാഗ്നി ചതുരത്തിലും ദക്ഷിണാഗ്നി അർദ്ധവൃത്താകാരത്തിലും ഇട്ടിരുന്നു.
ദക്ഷിണാചാരികൾ
  • ശക്തിപൂജക്കാർ രണ്ടു തരമുള്ളതിൽ ഒന്നു്
  • മറ്റൊന്നു വാമാചാരികൾ.
ദക്ഷിണാത്യയ
  • വിശേഷണം:
  • തെക്കൻ ദിക്കിലുള്ള
ദക്ഷിണാപഥം
  • തെക്കൻ ഇൻഡ്യാ
ദക്ഷിണാമൂർത്തി
  • ശിവൻ
  • ഇദ്ദേഹം പേരാലിന്റെ മൂട്ടിൽ യോഗാസനത്തിലിരുന്നു സർവ്വ വേദാന്തതത്വങ്ങളേയും ലോകത്തിനായിക്കൊണ്ടു ഉപദേശിച്ചു.
ദക്ഷിണായനം
  • സൂര്യൻ തെക്കോട്ടു നീങ്ങി സഞ്ചരിക്കുന്ന ആറുമാസം
  • (കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു).
ദക്ഷിണാരുസ്സു്
  • വലത്തുഭാഗത്തു മുറിവുള്ളവൾ
ദക്ഷിണാർഹ
  • വിശേഷണം:
  • ദക്ഷിണവാങ്ങിക്കുന്നതിനു യോഗ്യതയുള്ള
ദക്ഷിണീയ
  • വിശേഷണം:
  • ദക്ഷിണവാങ്ങിക്കുന്നതിനു യോഗ്യതയുള്ള
ദക്ഷിണേതര
  • വിശേഷണം:
  • ഇടത്തുള്ള
  • വിപരീതമായുള്ള
ദക്ഷിണേയ
  • വിശേഷണം:
  • ദക്ഷിണ വാങ്ങുവാൻ യോഗ്യതയുള്ള
ദക്ഷിണേർമ്മാവു്
  • അടുത്തുചെന്നു എയ്തതുകൊണ്ടു വലത്തുഭാഗം മുറിഞ്ഞ മൃഗം
  • വലത്തുഭാഗത്തു വ്രണമുള്ളവൻ എന്നു ശബ്ദാർത്ഥം. [ഈർമ്മം = വ്രണം.
ദക്ഷിണോത്തരം
  • തെക്കുവടക്കു
ദക്ഷിണ്യ
  • വിശേഷണം:
  • ദക്ഷിണ വാങ്ങിക്കുന്നതിനു യോഗ്യതയുള്ള
ദഗ്ദ്ധ
  • വിശേഷണം:
  • ദഹിപ്പിക്കപ്പെട്ട
  • ദഹിച്ച
  • കരിഞ്ഞ
ദഗ്ദ്ധകാകം
  • കാവതികാക്ക
ദഗ്ദ്ധാ
  • ഒരു വൃക്ഷം
  • കൊങ്കദേശത്തിങ്കൽ കുരുഹീവൃക്ഷം എന്നു പറയുന്നു
ദഗ്ദ്ധിക
  • കരിഞ്ഞ ചോറു്. കുത്സിതയായി ദഹിച്ചതു എന്നർത്ഥം
ദണ്ഡു്
  • വടി
  • നാലുകോൽ നീളമുള്ള ഒരളവു്
  • പട്ടാളത്തിന്റെ ഒരു വരി
  • സന്യാസിയുടെ വടി
  • കൊടിമരത്തിന്മേൽ കൊടി തൂക്കുന്നതിനു തുളച്ചു ചെലുത്തുന്ന ഒരു മരക്കഷണം
  • ശിക്ഷ
ദണ്ഡകന്ദകം
  • നിലക്കിഴങ്ങു്
ദണ്ഡകം
  • സംഗീതത്തിൽ ഒരു വക ഭേദം, ക്രമത്തിലധികം നീണ്ട ശ്ലോകം
  • വടിപോലെ നീണ്ടതെന്നർത്ഥം.
  • സംഗതികളെ വിവരിച്ചു വർണ്ണിപ്പാനാവശ്യമുള്ള സ്ഥലങ്ങളിൽ കഥകളിയിൽ ഇതിനെ ഉപയോഗിക്കുന്നു.
  • ഒരു വനം, കൊണ്ടാരണ്യം
  • ഒരു വക വ്യാധി
  • വടി
ദണ്ഡകാരണ്യം
  • ദണ്ഡകവനം
  • ദണ്ഡകാരണ്യം — ദണ്ഡകവനം. സൂര്യവംശത്തിലേ ഒന്നാമത്തേ രാജാവായ ഇക്ഷ്വാകുവിനു നൂറു പുത്രന്മാരുണ്ടായിരുന്നു. ഇളയപുത്രന്റെ നടവടികൾ പിഴച്ചു ദണ്ഡം‌ ഏൾപ്പിക്കാൻ ഇടവരുമെന്നു തീർച്ചയാക്കി പിതാവു അവനു ദണ്ഡൻ എന്നു നാമകരണം ചെയ്കയും വിന്ധ്യപർവതത്തിന്റെ മുകളിൽ നൂറു യോജന വിസ്താരത്തിൽ ഒരു രാജ്യം ഉണ്ടാക്കിക്കൊടുത്തു വാഴിക്കയും ചെയ്തു. ഈ പുരത്തിനേ ‘മധുമന്തം’ എന്നു വിളിച്ചുവന്നു ദണ്ഡൻ ഉശനസ്സിനെ കുലഗുരുവാക്കി വെച്ചിരുന്നു. നാട്ടുകാരെ ദണ്ഡൻ ക്രമത്തിലധികം ഉപദ്രവിച്ചുവന്നു ഒരു ദിവസം അവൻ തന്റെ പുരത്തിനു സമീപമുള്ള ഗുരുവിന്റെ ഉദ്യാനത്തിൽ വസന്തലക്ഷ്മിയുടെ ശോഭകണ്ടു സന്തോഷിച്ചു് ഉലാത്തുമ്പോൾ പൂവു് അറുത്തുകൊണ്ടു നിൾക്കുന്നവളും ഗുരുവിന്റെ മകളുമായ അരജയെ കണ്ടു കാമാന്ധനായി അടുത്തു. താൻ ഗുരുപുത്രിയാണെന്നും പരതന്ത്രയായ തന്നോടു അപനയം കാണിക്കുന്നതു് അനുചിതമെന്നും അവൾ പറഞ്ഞു അതിനെ വകവെയ്ക്കാതെ അവളെ ബലാൽ സ്വീകരിച്ചിട്ടു ദണ്ഡൻ സ്വപുരത്തെ പ്രാപിച്ചു അരജയും പർണ്ണശാലയിൽ എത്തി വ്യസനിച്ചു ഒരിടത്തിരിപ്പായി. പിതാവു വന്ന ഉടൻ മകളുടെ ദുഃഖകാരണം ദിവ്യചക്ഷുസ്സുകൊണ്ടു മനസ്സിലാക്കി ഏഴഹോരാത്രം മുടങ്ങാതെ മണ്മാരിചൊരിഞ്ഞു ദണ്ഡന്റെ രാജ്യവും ദണ്ഡനും നശിക്കട്ടെ എന്നു കോപാന്ധനായി ശപിച്ചു. ആശ്രമവാസികളേയും മറ്റും അവിടെനിന്നും മാറിക്കൊള്ളുന്നതിനു മുനി ഗുണദോഷിച്ചു. അവർ അപ്രകാരം ചെയ്തു. ദണ്ഡനും രാജ്യവും ശാപപ്രകാരം നശിച്ചു. അതത്രേ സീതയോടുകൂടി സീതാപതി വസിച്ച ദണ്ഡകാരണ്യദേശം.
ദഗ്ദ്ധപത്രന്യായം
  • ഒരുവക ന്യായം
  • ‘പിലാവില മുതലായതു കത്തിക്കരിഞ്ഞാലും ആ കരി അതാതിന്റെ ആകൃതിയിൽതന്നെ ഇരിക്കുന്നു. എന്നാൽ അപ്പോൾ ഇലയാണെന്നല്ല കരിയാണെന്നാണു് അറിയുന്നതു്. ഇതിനെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ടുള്ള ഈ ന്യായം ആകാരം മാറിയില്ലെങ്കിലും ഗുണം മാറുവാൻ വിരോധമില്ലെന്നു കാണിക്കുന്നു’.
ദഗ്ദ്ധ്യന്നം
  • തൈർച്ചോറു്
ദണ്ഡകാഷ്ഠം
  • വടി
ദണ്ഡചക്രം
  • സേനാവിഭാഗം
ദണ്ഡചക്രാദിന്യായം
  • ഒരുവക ന്യായം
  • ‘ഘടം എന്ന ഒരു വസ്തുവിനെക്കുറിച്ചു കുശവൻ, കൊട്ടി, വടി, ചക്രം മുതലായതെല്ലാം കാരണങ്ങളാണു്. ഈ ന്യായം മിക്കതും കാര്യകാരണഭാവത്തെപ്പറ്റി വിവരിക്കുന്ന സന്ദർഭത്തിലേ പ്രവർത്തിക്കയുള്ളു’.
ദണ്ഡദാസൻ
  • കടം വീട്ടായ്കയാൽ അടിമയായവൻ
ദണ്ഡദേവകുലം
  • കോടതി (Court)
ദണ്ഡധര
  • വിശേഷണം:
  • വടിയെടുത്ത
ദണ്ഡധരൻ
  • യമൻ
  • കാലൻ
  • കാലദണ്ഡത്തേ ധരിക്കുന്നവൻ. പാപികളെ അപരാധക്രമംപോലെ ദണ്ഡിപ്പിക്കുന്നവൻ എന്നർത്ഥം.
ദണ്ഡധാരൻ
  • യമൻ
  • രാജാവു്
  • വടിപിടിച്ചവൻ
  • സന്യാസി
  • കുശവൻ
ദണ്ഡൻ
  • ആദിത്യന്റെ പാർശ്വഭാഗങ്ങളിൽ നില്ക്കുന്ന മൂന്നുപേരിൽ ഒരാൾ
  • സൂര്യൻ വളരെ ദയയുള്ളവനാകകൊണ്ടു രാക്ഷസന്മാർക്കു വരം കൊടുത്തേക്കുമോ എന്നു പേടിച്ചു യമൻ, അഗ്നി, രുദ്രൻ ഇവൻ മൂന്നുപേരും മാഠരാദി പേരുകളോടുകൂടിയവരായി സൂര്യന്റെ സമീപത്തിൽ വസിക്കുന്നു.
  • യമൻ
  • ശിവൻ
  • വിഷ്ണു
ദണ്ഡനമസ്കാരം
  • ദീർഘനമസ്കാരം
  • ദണ്ഡാകാരമായി (സാഷ്ടാംഗമായി) വീണുചെയ്യുന്ന നമസ്കാരം
ദണ്ഡനം
  • ശിക്ഷ
ദണ്ഡനായകൻ
  • സേനാപതി
  • ശിക്ഷിപ്പാൻ അധികാരമുള്ളവൻ
  • പോലീസ് ഉദ്യോഗസ്ഥൻ
ദണ്ഡനീതി
  • നീതിശാസ്ത്രം
  • (അർത്ഥശാസ്ത്രം) ദണ്ഡത്തേ ബോധിപ്പിക്കുന്നതു, ദണ്ഡ്യന്മാരെ ദണ്ഡത്തേ പ്രാപിപ്പിക്കുന്നതു് എന്നർത്ഥം. അർത്ഥശാസ്ത്രം എന്നാൽ ഭൂമി ധനം മുതലായതു സംബന്ധിച്ചുള്ള ശാസ്ത്രം എന്നർത്ഥം. ഈ ശാസ്ത്രം അറിഞ്ഞിരുന്നെങ്കിലത്രേ ഭൂമിമുതലായ സമ്പത്തിനേ പരിപാലിപ്പാൻ കഴിയൂ. ഇതു ബൃഹസ്പതി, ചാണക്യൻ മുതലായവർ ഉണ്ടാക്കിയതാണു്.
  • യമന്റെ ഭാര്യ
ദണ്ഡനീതിത്രയം
  • കുറ്റം അന്വേഷിക്കുക
  • സ്മൃതിവിധികൾ നോക്കുക
  • വിദ്വാന്മാരോടു ആലോചിക്കുക (പിന്നീടുവേണം ശിക്ഷകൊടുപ്പാൻ)
ദണ്ഡപൻ
  • രാജാവു്
ദണ്ഡപാണി
  • വടിക്കാരൻ
  • യമൻ
  • രാജാവു്
ദണ്ഡപാല(ക)ൻ
  • പ്രധാന മജിസ്ട്രേട്ടു്
  • വാതിൽ കാവൽക്കാരൻ
ദണ്ഡപാംശുലൻ
  • വാതിൽ കാവൽക്കാരൻ
ദണ്ഡാപൂപന്യായം
  • ഒരുവക ന്യായം
  • ‘ഒരു കോലിന്മേൽ തന്നെ ഒന്നിലധികം അപ്പം ഒന്നായി കുത്തിയെടുക്കുന്നതിനെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ടു് ഒരു പ്രവൃത്തികൊണ്ടുതന്നെ അനേകം സമാനകാര്യങ്ങളെ ഓരോന്നോരോന്നായി ക്രമത്തിൽ നിർവ്വഹിക്കുന്ന സമ്പ്രദായത്തേ ഈ ന്യായം കാണിക്കുന്നു. അല്ലെങ്കിൽ അപ്പം കോർത്തു വെച്ചിരിക്കുന്ന കോലിന്റെ തല എലി കടിച്ചതു കണ്ടിട്ടു് അപ്പം കൊണ്ടുപോയതും എലിയാണെന്നൂഹിക്കുന്ന പ്രകാരം വിശേഷ ലക്ഷണം കൊണ്ടു് സാമാന്യത്തെ വേർതിരിച്ചറിയുന്ന സമ്പ്രദായത്തേ ഈ ന്യായം കാണിക്കുന്നു.രണ്ടുവിധം സന്ദർഭങ്ങളിലും പ്രയോഗമുണ്ടു്’.
ദണ്ഡം
  • രോഗം, ദീനം, സങ്കടം
  • പിഴ
  • നാലുമുഴം കൂടിയ അളവു്
  • പ്രായശ്ചിത്തം
  • പട്ടാളക്കാരുടെ നിര
  • കഷ്ടാനുഭവം
  • സൈന്യം
  • കുടക്കാൽ
  • നാലാമത്തെ ഉപായം
  • ദണ്ഡോപായത്തിനു
  • താമര വളയം
  • കുതിര
  • ആനയുടെ തുമ്പിക്കൈ
  • പര്യായപദങ്ങൾ:
    • സാഹസം
    • ദമം
    • ദണ്ഡം.
ദണ്ഡമത്സ്യം
  • കണിയാൻ പരൽ
ദണ്ഡുമാന
  • വടിപോലെ
ദണ്ഡയാത്ര
  • ദിഗ്ജയം
  • കല്യാണയാത്ര
  • അകമ്പടികൂടിനടക്കുക
ദണ്ഡയാമൻ
  • യമൻ
ദണ്ഡരി
  • ആനക്കൊമ്പൻ വെള്ളരി
ദണ്ഡവൽപതിക്കുന്നു
  • വടിപോലെ നീളത്തിൽ വീഴുന്നു
  • അപ്രകാരം വീണു നമസ്കരിക്കുന്നു
ദണ്ഡവാഹി
  • പോലീസ് ഉദ്യോഗസ്ഥൻ
ദണ്ഡവിധി
  • ശിക്ഷാവിധി
ദണ്ഡവിഷ്കംഭം
  • കടകോലിന്റെ തണ്ടു്
  • കടകോൽ കെട്ടുന്ന തൂണു് (കുറ്റി). കടകോലിനേ തടഞ്ഞു നിർത്തുന്നതു എന്നർത്ഥം.
  • തൂതപ്പാത്രത്തിന്റെ അടപ്പുപലക
ദണ്ഡവ്യൂഹം
  • പലതരത്തിലുള്ള വ്യൂഹഭേദങ്ങളിൽ ഒന്നു്
  • വ്യൂഹം എന്നാൽ യുദ്ധശാസ്ത്ര പ്രകാരം സൈന്യത്തെ അതാതു നിശ്ചിത സ്ഥലങ്ങളിൽ യഥാക്രമം നിറുത്തുന്നതിന്റെ പേരാകുന്നു.
ദണ്ഡാജിനം
  • വഞ്ചന
  • ചതിവു
ദണ്ഡാധിപൻ
  • പ്രധാന മജിസ്ട്രേട്ടു് (Chief Magistrate)
ദണ്ഡാപതാനകം
  • ഒരു വാതവ്യാധി
  • വായു ഏറ്റവും കഫത്തോടുകൂടി എല്ലാ നാഡികളിലും നിന്നിട്ടു ദേഹത്തെ സ്തംഭിപ്പിക്കുന്നതത്രെ ഇതിന്റെ ലക്ഷണം.
ദണ്ഡാപ്തപന്ന്യായം
  • നിസ്സംശയമായ കാര്യനിവൃത്തി
  • ആഭരണം വെച്ചിരുന്ന പെട്ടിപോലും കാണാതായ സ്ഥിതിക്കു ആഭരണത്തിന്റെ കാര്യത്തെക്കുറിച്ചു പ്രത്യേകം പറയേണ്ടതില്ലെന്നർത്ഥം.
ദണ്ഡാര
  • വണ്ടി
  • വള്ളം
  • ചങ്ങാടം
  • മദയാന
ദണ്ഡാലസികാ
  • നീർക്കൊമ്പു് (Cholera)
ദണ്ഡാഹതം
  • മോരു്
  • കടകോലുകൊണ്ടു കടഞ്ഞതു് എന്നർത്ഥം.
ദണ്ഡി
  • വിശേഷണം:
  • ദണ്ഡുള്ള
ദണ്ഡി
  • മക്കിപ്പൂവു്
ദണ്ഡി
  • കാവൽക്കാരൻ
  • വടിക്കാരൻ
  • ഒരു മഹാകവി
  • ബാണന്റേയും കാളിദാസന്റേയും കാലങ്ങൾക്കു മദ്ധ്യേ ജീവിച്ചിരുന്നു. സുബന്ധുവും ഇദ്ദേഹവും സമകാലീനന്മാരാകുന്നു. പ്രധാന കവിതകൾ ദശകുമാരചരിതം (ഗദ്യകൃതി), കാവ്യാദർശം. ക്രിസ്താബ്ദം 6-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. കാളിദാസനും ദണ്ഡിയും സമാനകാലീനന്മാരെന്നും അഭിപ്രായം കാണുന്നു. ഭിന്നാഭിപ്രായങ്ങളുമുണ്ടു്.
  • യമൻ
  • ‘ദണ്ഡത്തിനിന്നിയോഗ്യനല്ലൊട്ടുമേ
    ദണ്ഡിയോടങ്ങുപോയ് ചെന്നുചൊല്ലീടുവിൻ
    — ഭാഗവതം
ദണ്ഡിക
  • തൂണിന്റെ കവരത്തിൽ വയ്ക്കുന്ന ഇഴ
  • വടി
  • കയർ
  • മാല
ദണ്ഡിക്കുന്നു
  • അദ്ധ്വാനം ചെയ്യുന്നു
  • കഷ്ടപ്പെടുന്നു
  • ഞാണിന്മേൽ കളിക്കുന്നു
  • സകര്‍മ്മകക്രിയ:ദണ്ഡിപ്പിക്കുന്നു.
ദണ്ഡിതം
  • വിശേഷണം:
  • ശിക്ഷിക്കപ്പെട്ട
ദണ്ഡിപ്പു്
  • അദ്ധ്വാനം
  • ഞാണിന്മേൽ കളി
ദണ്ഡിപ്പുകാരൻ
  • വടത്തിന്മേൽ കളിക്കാരൻ
ദണ്ഡ്യ
  • വിശേഷണം:
  • ശിക്ഷിക്കപ്പെടേണ്ടുന്ന
ദത്തു്
  • പുത്രനില്ലാത്തവൻ മറ്റൊരുത്തന്റെ പുത്രനെ തന്റെ അവകാശിയാക്കിയെടുക്കുക
  • ഒരു കുടുംബത്തിൽ ആ
  • ളില്ലാതാകുമെന്നറിയുമ്പോൾ മറ്റൊരു കുടുംബക്കാരെ അവകാശിയാക്കിയെടുക്കുക
ദത്ത
  • വിശേഷണം:
  • ദാനം ചെയ്യപ്പെട്ട
  • കൊടുക്കപ്പെട്ട
ദത്തകൻ
  • 21 വിധം പുത്രന്മാരിൽ ഒരുവൻ
  • മാതാവോ പിതാവോ ദാനം ചെയ്ത പുത്രൻ–ദത്തകൻ.
ദത്തകചന്ദ്രിക
  • ദേവനഭട്ടൻ ഉണ്ടാക്കിയ ഒരു ന്യായ ശാസ്ത്രഗ്രന്ഥം
  • ഇതിൽ ദത്തെടുക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നു. ദേവനഭട്ടൻ രചിച്ചതു്.
ദത്തകമീമാംസ
  • ദത്തെടുക്കുന്നതിനെപ്പറ്റി നന്ദപണ്ഡിതന്റെ ഒരു പുസ്തകം
ദത്തകശിരോമണി
  • ദത്തചന്ദ്രികയുടെയും ദത്തകമീമാംസത്തിന്റെയും ചുരുക്കം അടങ്ങിയ ഒരു പുസ്തകം
ദത്തൻ
  • കാമശാസ്ത്രപ്രകാരം പത്മിനീനായകൻ
ദത്തവകാശം
  • ദത്തുകാരന്നുള്ള അവകാശം
ദത്താത്രേയൻ
  • ഒരു ബ്രഹ്മർഷി
  • അത്രിയുടേയും അനസൂയയുടേയും പുത്രനാകുന്നു. മറ്റു പുത്രന്മാർ സോമൻ, ദത്തൻ, ദുർവാസസ്സു് ഇവരാണു്. സ്നേഹിതനായ കാർത്തവീര്യനു ഇദ്ദേഹം 1൦൦൦ ഭുജങ്ങൾ നൽകീട്ടുണ്ടു്.
ദത്താപഹാരം
  • കൊടുത്തതിനെ തിരിയെ വാങ്ങിക്ക
ദത്താപഹാരി
  • വിശേഷണം:
  • കൊടുത്തതിനെ തിരിയെ വാങ്ങിക്കുന്ന
ദത്തോല
  • ദത്താവകാശത്തിന്നു എഴുതിയ ആധാരം
ദദനം
  • സമ്മാനം
  • ദാനം
ദദ്രു
  • ഒരു രോഗം
  • ചുണങ്ങു്
  • ദദ്രു എന്നതു് ത്വഗ്ദോഷത്തിൽ ഒരു വകഭേദമാകുന്നു.
ദദ്രുഘ്നം, ദദ്രൂഘ്നം
  • ഒരു തൈ
  • തകര
ദദ്രുണ, ദദ്രൂണ
  • വിശേഷണം:
  • ചുണങ്ങുള്ള
  • ദദ്രു രോഗമുള്ള
ദദ്രുമം
  • പച്ചനിറമുള്ള ഉള്ളി
ദദ്രുരോഗി
  • വിശേഷണം:
  • ചുണങ്ങുള്ള
ദദ്ധ്യന്നം
  • തൈരുകൂട്ടിയ ചോറു്
ദദ്ധ്യുദം
  • തൈർക്കടൽ
ദദ്ധ്യോദനം
  • തൈരുകൂട്ടിയ ചോറു്
ദധാനൻ
  • ധരിക്കേണ്ടുന്നവൻ
  • ‘ദധാനമംഭോരുഹകേസരദ്യുതി’ (മാഘം).
ദധി
  • തൈരു്
  • ‘ദധിപാൽ വെണ്ണയിലധികമാശയും’
    — ഭാഗവതം 24 വൃത്തം
    .
ദധിക്രാ
  • പണ്ടു ആര്യന്മാർക്കുണ്ടായിരുന്ന ദിവ്യശക്തിയുള്ള ഒരു യുദ്ധാശ്വം
  • ഇതു ജനങ്ങൾക്ക് അതിഭയങ്കരമായിരുന്നു എന്നും അടക്കുവാൻ നിവൃത്തിയില്ലാത്ത മദമുള്ളതായിരുന്നു എന്നും ഋഗ്വേദത്തിലുള്ള ചില സൂക്തങ്ങൾകൊണ്ടു ഊഹിക്കേണ്ടിയിരിക്കുന്നു.
ദധിക്രായകൻ
  • തൈരു കച്ചവടക്കാരൻ
ദധിക്ഷീരഘൃതാഹ്വയം
  • തിരുവട്ടപ്പശ
ദധിജം
  • വെണ്ണ
ദധിത്ഥം
  • വ്ളാമരം
  • തൈരിന്റെ നിറമായ രസം സ്ഥിതിചെയ്യുന്നേടം എന്നർത്ഥം.
  • ചെമ്പോത്തു്
ദധിപ്രിയം
  • ചാമ
ദധിഫലം
  • വ്ളാമരം
  • തൈരിന്നു സദൃശമായ രസത്തോടുകൂടിയ ഫലങ്ങളുള്ളതു് എന്നർത്ഥം.
ദധിമണ്ഡം
  • തൈർവെള്ളം
ദധിസക്തു
  • തൈരുകൂട്ടിയ അരിമാവു്
  • തൈരിൽ അരിപ്പൊടി മലർപ്പൊടി ഇവ ചേർത്തുണ്ടാക്കുന്ന പലഹാരം
  • ഇഡ്ഡലി എന്നു ചിലർ പറയുന്നു. ദധിമിശ്രങ്ങളായ സക്തു എന്നർത്ഥം. സക്തു = കൂടിച്ചേരുന്നതു്.
ദധിസ്വേദം
  • മോരു്
ദധീചി, ദധീചൻ
  • ഒരു ഋഷി
  • അഥർവന്റെ മകനാകുന്നു. അന്യനു പറഞ്ഞുകൊടുത്താൽ തല മുറിച്ചുകളയുമെന്നു ഇന്ദ്രൻ ദധീചനോടു പറഞ്ഞു് പഠിപ്പിച്ചിരുന്ന വിദ്യയെ ഇയാൾ അശ്വിനികളെ പഠിപ്പിച്ചു. അവർ ബുദ്ധിമുട്ടിക്കയാലാണു് പറഞ്ഞുകൊടുപ്പാനിടയായതു്. എന്നാൽ അശ്വിനികൾ ഇന്ദ്രകോപത്തിൽ നിന്നു രക്ഷിപ്പാനായി ദധീചന്റെ ശിരസ്സിനെ മാറ്റി പകരം ഒരു കുതിരത്തലവെച്ചു. വിശ്വാസഭംഗം ചെയ്കയാൽ ഇന്ദ്രൻ ദധീചന്റെ തല വെട്ടിക്കളഞ്ഞതിന്റെ ശേഷം അശ്വിനികൾ അവന്റെ സ്വന്ത തല അവനു തിരിയെ നൽകി. വെട്ടിയ കുതിരത്തലയുടെ അസ്ഥികൊണ്ടു് ഇന്ദ്രൻ ഒട്ടേറെ അസുരരെ വധിച്ചു. വജ്രായുധം ദധീചിമഹർഷിയുടെ അസ്ഥികൊണ്ടു നിർമ്മിച്ചതാണു്. ഇതുകൊണ്ടാണു് ഇന്ദ്രൻ വൃത്രാസുരനെ കൊന്നതു്.
ദധിശോണം
  • കുരങ്ങു്
ദധിസുതാ
  • മോരു്
ദധീചാസ്ഥി
  • വൈരം
ദനു
  • അസുരന്മാരുടെ അമ്മ
  • ദക്ഷന്റെ പുത്രി
  • കാശ്യപന്റെ ഭാര്യ
ദനു, ദനുകബന്ധൻ
  • ഒരു ഭയങ്കര സത്വം
  • ഇന്ദ്രനാൽ ശപിക്കപ്പെടുകയും ശ്രീരാമലക്ഷ്മണന്മാരാൽ വധിക്കപ്പെടുകയും ചെയ്തു.
ദനു
  • ഒരു ദാനവൻ
  • ശ്രീയുടെ പുത്രനായ കബന്ധാസുരന്റെ പേർ
  • (രാമലക്ഷ്മണന്മാർ വധിച്ചു).
ദനുജൻ
  • അസുരൻ
  • ദനു എന്നവളിൽനിന്നു ജനിച്ചവൻ.
ദനുജാരി
  • വിഷ്ണു
ദന്തകർഷണം
  • ജോനകനാരകം
ദന്തച്ഛദം
  • ചൊടി
  • ചുണ്ടു്
ദന്തതാളം
  • പല്ലുകടി
ദന്തധാവനം
  • പല്ലുതേപ്പു്
  • കരിങ്ങാലിവൃക്ഷം
  • ആവിമരം
  • ഇലഞ്ഞി
ദന്തനാളം
  • ഊനു്
  • മോണ
ദന്തപത്രകം
  • കുരുക്കുത്തിമുല്ല
ദന്തപത്രം
  • കാതിലോല
ദന്തപുപ്പുടം
  • പല്ലിനെ സംബന്ധിച്ച ഒരു ദീനം
ദന്തപുഷ്പം
  • തേറ്റാമ്പരൽ
ദന്തഭാഗം
  • ആനയുടെ മുൻവശം
ദന്തം
  • പല്ലു്
  • മറ്റുള്ളതിന്റെ ശക്തിയെ ശമിപ്പിക്കുന്നതു് എന്നർത്ഥം.
  • ആനക്കൊമ്പു്
  • പർവതത്തിന്റെ കൊടുമുടി
  • മുപ്പത്തിരണ്ടു് എന്ന സംഖ്യ
ദന്തമലം
  • പല്ലിന്റെ മലം
  • ചെത്തൽ
ദന്തവക്ത്രൻ
  • ഒരു ദാനവൻ
  • കരൂഷ രാജാവാണു്. ഭാരതയുദ്ധത്തിൽ വധിക്കപ്പെട്ടു.
ദന്തശഠ
  • ഒരു പച്ചമരുന്നു്, പുളിയാരൽ
  • കോൽപ്പുളി
ദന്തശഠം
  • ചെറുനാരകം
  • ജോനകനാരകം, നാരങ്ങ
  • വിളാമരത്തിന്റെ കായ്
  • പുളിരസം
ദന്തശാണം
  • ചെറുനാരങ്ങ
  • പല്ലുതേപ്പാനുള്ള വസ്തു
ദന്തശിരം
  • പല്ലിന്റെ മോണ
ദന്തശോധന
  • ദന്തധാവനം
ദന്തഹർഷകം
  • ചെറുനാരങ്ങ
  • ജോനകനാരകം
ദന്താഘാതം
  • കടി, കടിക്കുക
  • വള്ളിനാരകം
ദന്താന്തരം
  • പല്ലിന്റെ ഇട
ദന്തായുധൻ
  • പന്നി
ദന്താലി(കം)
  • കടിഞ്ഞാൺ
ദന്താവളം
  • ആന
  • വിശേഷപ്പെട്ട ദന്തങ്ങൾ ഉള്ളതു് എന്നർത്ഥം.
ദന്തി
  • വിശേഷണം:
  • ദന്തമുള്ള
  • പല്ലുള്ള
ദന്തി
  • ആന
  • വിശേഷപ്പെട്ട ദന്തങ്ങൾ ഉള്ളതു് എന്നർത്ഥം.
  • നാഗദന്തി
ദന്തിക
  • ഒരു പച്ചമരുന്നു്
  • ചെറിയ നാഗദന്തി
  • രോഗങ്ങളെ ഉപശമിപ്പിക്കുന്നതു് എന്നർത്ഥം.
ദന്തിബീജം
  • നീർവാളം
ദന്തുര
  • വിശേഷണം:
  • കോന്ത്രപ്പല്ലുള്ള
  • താണും പൊങ്ങിയുമിരിക്കുന്ന
  • നിറയുന്ന
  • രോമത്തേ എഴുമ്പിക്കുന്ന, കോപിക്കുന്ന
  • ‘കാട്ടിൻനടുവേകൂട്ടത്തോടെമണ്ടിവരും
    ചിലദന്തുരബന്ധുരസിന്ധുരതതി’
    — ഭാഷാനൈഷധചമ്പു
ദന്തുരച്ഛദം
  • മാതളനാരകം
ദന്തുരിത
  • വിശേഷണം:
  • ദന്തുരമാക്കിച്ചെയ്യപ്പെട്ട
  • ഉയർന്നും താണും ഇരിക്കുന്ന.
ദന്തോൽപാടനം
  • പല്ലുപറിച്ചെടുക്കുക
ദന്ത്യ
  • വിശേഷണം:
  • പല്ലിനേസംബന്ധിച്ച
ദന്ത്യാ
  • സ ഇവ ഒമ്പതും പല്ലുകളുടെ ഇടയിൽ നിന്നു ജനിക്കയാൽ ദന്ത്യങ്ങൾ
  • (ഌതുലസാനാം ദന്താഃ എന്നു പാണിനി).
ദന്ദശൂക
  • വിശേഷണം:
  • ഉപദ്രവിക്കുന്ന
ദന്ദശൂകൻ
  • ഒരു രാക്ഷസൻ
ദന്ദശൂകം
  • സർപ്പം
  • പാമ്പു്
  • അപരാധം ചെയ്യാത്തവരെക്കൂടി കടിക്കയും ചെറിയ അപരാധത്തിൽ ഒട്ടേറെ അനർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ടു ഈ പേർ വന്നു.
  • ‘ദന്ദശൂകപരിവേഷ്ടിതമാകും
    ചന്ദനത്തളിരിനോടുസമാനം’
    — കീചകവധം തുള്ളൽ
ദന്ദശൂകാലയം
  • പാതാളം
ദഫേദാർ, ഡഫേദാർ
  • ശിപായിമാരിൽ പ്രധാനി
ദഭ്ര
  • വിശേഷണം:
  • അല്പമായ
  • സൂക്ഷ്മമായ
ദഭ്രം
  • സമുദ്രം
  • സൂക്ഷ്മമായതു്
  • തടുക്കപ്പെടുന്നതു് എന്നർത്ഥം.
ദംദശം
  • പല്ലു്
ദമ്പടി
  • ചില്ലിക്കാശു
  • പൈസാ
ദമ്പതികൾ
  • ഭാര്യാഭർത്താക്കന്മാർ
  • ജായയും പതിയും
  • ഭാര്യയുടെയും ഭർത്താവിന്റെയും കൂടിയ പേർ. ജംപതി എന്നുമുണ്ടു്.
ദംഭൻ
  • ശിവൻ
ദംഭനം
  • ചതിവു്
ദംഭം
  • കപടം
  • ‘ഡിംഭനാമെന്നോടോരോ ദംഭമരുതേ സ്വാമിൻ’
    — നളചരിതം കഥകളി
    .
  • അഹങ്കാരം
  • പാപം
  • വഞ്ചനം
  • ഡംഭിനെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • ഇന്ദ്രന്റെ വജ്രായുധം
  • എല്ലാവരും എന്നെ പുകൾത്തണമെന്നുള്ള വിചാരം
ദംഭോത്ഭവൻ
  • ഒരു അഹങ്കാരിയായ രാജാവു്
  • ചില ബ്രാഹ്മണരോടു യുദ്ധം ചെയ്വാൻ മുതിർന്നു കാരണം ഗന്ധമാദനപർവതത്തിൽ തപസ്സു ചെയ്യുന്ന നരനാരായണന്മാരോടു് അവൻ കിടനില്ക്കുയില്ലെന്നു പറഞ്ഞതാകുന്നു. അവന്റെ ദുഷ്പ്രവൃത്തിയെ നരനാരായണന്മാർ തടുപ്പാൻ പ്രയത്നിച്ചു. അവൻ സമ്മതിച്ചില്ല. ഉടനെ നരൻ ഉണക്കപ്പുല്ലെടു ത്തു് അസ്ത്രമാക്കി അയക്കയും ദംഭോത്ഭവൻ സാഷ്ടാംഗം നമസ്കരിച്ചു മാപ്പു ചോദിക്കയും ചെയ്തു.
ദംഭോളി
  • ഇന്ദ്രന്റെ ആയുധം
  • വജ്രം
  • ശത്രുക്കളെ തടുപ്പാൻ കഴിയുന്നതു് എന്നർത്ഥം. ശത്രുക്കളെ ദുഃഖിപ്പിക്കുന്നതു് എന്നുമാവാം. ആടോപം ഹേതുവായിട്ടു ലയിക്കുന്നതു് എന്നുള്ള അർത്ഥവും കാണുന്നു. ‘ദംഭം’ എന്നും ചിലർ പറയുന്നു.
  • ‘ദംഭോളിപ്രചുരപ്രചണ്ഡഭുജനാം’
    — അഭിജ്ഞാനശാകുന്തളം
    .
ദംഭോളിപാണി
  • ഇന്ദ്രൻ
ദംശകം
  • കാട്ടീച്ച
  • പട്ടി
ദംശനം
  • കടി
  • കുപ്പായം
  • ശരീരത്തിൽ മുറുകിച്ചെല്ലുന്നതെന്നർത്ഥം.
ദംശഭീരു
  • പോത്തു്
ദംശം
  • കാട്ടീച്ച
  • കടിക്കുന്നതെന്നർത്ഥം.
  • കടിക്കുക
  • കവചം
  • വിഷപ്പല്ലു്
  • പല്ലു്
  • പര്യായപദങ്ങൾ:
    • വനമക്ഷിക.
ദംശമൂലം
  • മുരിങ്ങ
ദംശി
  • പോത്തു്
ദംശിക്കുന്നു
  • കടിക്കുന്നു
  • ‘ചെന്നുദംശിപ്പതിനായ്തുടങ്ങുംമഹാ
    പന്നഗന്മാരുടെപൽമുറിഞ്ഞുബലാൽ’
    — ഭാഗവതം
ദംശിതൻ
  • കടിക്കപ്പെട്ടവൻ
  • കുപ്പായം ചട്ട മുതലായതു ധരിച്ചവൻ
  • ദംശം ഉണ്ടായവൻ എന്നർത്ഥം. കുപ്പായവും മറ്റും ദേഹത്തിൽ ഇടുമ്പോൾ അവ ശരീരത്തെ ദംശിക്കുന്നതുപോലെ തോന്നുന്നതു് സാധാരണമാണല്ലൊ.
ദംശീ
  • കൂവീച്ച
  • കർവീച്ച
  • കാട്ടീച്ചതന്നെ കുറച്ചേയുള്ളു എങ്കിൽ അതിന്റെ പേർ കർവീച്ച.
ദംശേര
  • വിശേഷണം:
  • ഉപദ്രവമുള്ള
ദംഷ്ട്രം
  • അണയിലുള്ള വലിയ വളഞ്ഞ പല്ലു്
  • പന്നിയുടേയും മറ്റും തേറ്റ
ദംഷ്ട്രാസ്ത്രം
  • പന്നി
ദംഷ്ട്രീ
  • പന്നി
  • തേറ്റകൾ ഉള്ളതെന്നർത്ഥം.
  • കടുവ
  • എലി
  • പാമ്പു്
ദമഘോഷൻ
  • ശിശുപാലന്റെ അച്ഛൻ
  • ചേദിരാജാവു്
ദമഥം
  • തപസ്സിലുള്ള ബ്രഹ്മചര്യാദി ക്ലേശത്തെ സഹിക്കുക
  • ഇന്ദ്രിയ നിഗ്രഹം.
  • അടക്കം
  • ദണ്ഡിപ്പിക്ക
ദമൻ
  • ഭീമരാജാവിന്റെ ഒരു പുത്രൻ
  • ദമയന്തിയുടെ ഒരു സഹോദരൻ.
  • വിഷ്ണു
  • സൂര്യകുലത്തിലേ ഒരു രാജാവായ മരുത്തന്റെ പൗത്രൻ
  • ദമന്റെ ഭാര്യയായ സുമനയ്ക്കു വേണ്ടി തന്റെ വിരോധിയായി ഭവിച്ച വപുഷ്മാൻ മരുത്തനെ വധിക്കുക ഹേതുവായിട്ടു ദമൻ വപുഷ്മാനെ കൊന്നു് അവന്റെ ചോര മരുത്തന്റെ ശ്രാദ്ധത്തിൽ ബലിയായി നൽകി. മാംസം രാക്ഷസ സന്തതിയായ ചില ബ്രാഹ്മണരെക്കൊണ്ടു ഭക്ഷിപ്പിച്ചു.
ദമനകം
  • മക്കിപ്പൂവു്
  • കൊഴുന്തു്
ദമനൻ
  • ശൂരൻ
  • അടക്കുന്നവൻ
  • ഭീമരാജാവിന്റെ ഒരു പുത്രൻ, ദമയന്തിയുടെ സഹോദരൻ
  • ഒരു മഹർഷി
  • ദമനൻ എന്ന മഹർഷിയുടെ വരപ്രസാദമാണു് ദമയന്തിയുടേയും മറ്റും ജനനത്തിനു കാരണം.
ദമനം
  • അടക്കം, ഇണക്കം
  • ഒരുപൂവു്
  • മക്കിപ്പൂവു്
  • കുരുക്കുത്തിമുല്ല
  • കൊടുവേലി
ദമം
  • അടക്കം, പുറമേയുള്ള വൃത്തികളെ അടക്കുക
  • ‘നിഗ്രഹോബാഹ്യവൃത്തീനാം ദമയിത്യഭിദീയതേ’
  • ദണ്ഡിപ്പിക്കുക
  • ദണ്ഡോപായം
  • ഉപശമിപ്പിക്കുന്നതു് എന്നർത്ഥം.
  • തപസ്സിലുള്ള ബ്രഹ്മചര്യാദി ക്ലേശത്തെ സഹിക്കുക
  • പ്രായശ്ചിത്തം, ശിക്ഷ
ദമയന്തി
  • നളൻ എന്ന രാജാവിന്റെ ഭാര്യ
  • വിദർഭരാജാവായ ഭീമന്റെ മകൾ. സ്വസൗന്ദര്യം ഹേതുവായിട്ടു മറ്റു സുന്ദരികളുടെ ഡംഭം അടക്കുകകൊണ്ടു് ഈ പേരുണ്ടായി. നളന്റെ ദൂത്യം വഹിച്ചു വന്ന അരയന്നത്തോടു് ദമയന്തി അഭിലാഷം പറഞ്ഞയച്ചു. ആ വിവരം നളനെ അരയന്നം ധരിപ്പിച്ചു. സ്വയംവരത്തിൽ നളനെ തിരഞ്ഞെടുത്തു. ഇന്ദ്രൻ, അഗ്നി, വരുണൻ ഇവർ ഇച്ഛാഭംഗപ്പെട്ടു. ദമയന്തീനളന്മാർക്കു ദാമ്പത്യസുഖം അധികകാലം അനുഭവിപ്പാൻ ഇടയായില്ല. അതിനുമുമ്പു് നളന്റെ അനുജനും ശത്രുവുമായ പുഷ്കരൻ ചൂതുകളിയിൽ നളനെ തോല്പിച്ചു് സർവ്വവും കയ്ക്കലാക്കി കാട്ടിൽ തള്ളി. ദമയന്തി ഒന്നിച്ചു് അദ്ദേഹം വനത്തിൽ പോയി. ഒറ്റവസ്ത്രം ഉടുത്തു രണ്ടുപേരുമായി അടവിയിൽ അലഞ്ഞു നടന്നു. കൂടെ നടന്നു സങ്കടം അനുഭവിക്കാതെ അച്ഛന്റെ പുരിയിലേക്കു പൊയ്ക്കൊള്ളുവാൻ നളൻ ദമയന്തിയോടു വേണ്ടുവോളം ഗുണദോഷിച്ചു. ആ പതിവ്രത അതു അനുസരിക്കാതെ പതിയുമായിത്തന്നെ സഞ്ചരിച്ചു. കല്യാവേശം നിമിത്തം ഒരിക്കൽ ഉറക്കത്തിൽ ദമയന്തിയെ തള്ളിയുംവെച്ചു് നളൻ കടന്നുകളഞ്ഞു. ദമയന്തി കാട്ടിൽ അലഞ്ഞു നടക്കവെ ഒരു പെരുമ്പാമ്പു് പിടികൂടി. ഒരു കാട്ടാളൻ വന്നു പാമ്പിനെ കൊന്നു. തന്നെ മോ ഹിച്ചടുത്ത കാട്ടാളനെ ആ പതിവ്രത ശപിച്ചു ഭസ്മമാക്കി. മഹർഷിമാരിൽനിന്നു പഴയ നിലയെ പ്രാപിക്കുമെന്നു് അനുഗ്രഹം കിട്ടി. കച്ചവടക്കാരൊന്നിച്ചു പിന്നെ ചേദിരാജ്യം പ്രാപിച്ചു. ആ രാജധാനിയിൽ സൈരന്ധ്രിയായി കുറേനാൾ പാർത്തു. അനന്തരം നളൻ ഋതുവർണ്ണനെ പ്രാപിച്ചു. ഇങ്ങനെ രണ്ടുപേരും രണ്ടുപുരിയിൽ താമസിക്കവെ അവരെ അന്വേഷിപ്പാൻ ഭീമരാജാവാളയച്ചു. ആദ്യം ദമയന്തിയേയും പിന്നീടു നളനേയും കണ്ടുകിട്ടി. രണ്ടുപേരും ചേർന്നു പിന്നീടു് പൂർവാധികം പ്രൗഢിയോടു രമിച്ചു.
ദമി
  • വിശേഷണം:
  • അടക്കമുള്ള
ദമിക്കുന്നു
  • അടങ്ങുന്നു
ദമിത
  • വിശേഷണം:
  • അടക്കപ്പെട്ട
ദമിതൻ
  • അടക്കപ്പെട്ടവൻ
  • ഗർവ്വുകളഞ്ഞടക്കപ്പെട്ട കാള മുതലായതു്
ദമുനസ്സു്
  • അഗ്നി
  • ഉപശമിപ്പിക്കുന്നവൻ എന്നർത്ഥം. തളർച്ചയുണ്ടാക്കിത്തീർക്കുന്നവൻ എന്നുമാവാം. ദമൂനസ്സു് എന്നുമുണ്ടു്.
  • ‘ദമൂനാദമുനാഃപ്രാചീനബഹിർശ്ശുചി ബഹിർഷൗ’
    — നാമനിദാനം
    .
ദമ്യ
  • വിശേഷണം:
  • ഇണക്കപ്പെടുവാൻ തക്ക
ദമ്യം
  • കാള
  • നുകം വയ്ക്കുമാറായ കാള
  • കുടി വറ്റിയ കാളക്കുട്ടി
  • ശിക്ഷിക്കപ്പെടുവാൻ യോഗ്യമായതെന്നർത്ഥം.
ദയ
  • കരുണാരസം
  • ഇതുനിമിത്തം രക്ഷിക്കുന്നതുകൊണ്ടു് ഈ പേർ വന്നു. ദയാശീലന്നു
  • പര്യായപദങ്ങൾ:
    • ദയാലു
    • കാരുണികൻ
    • കൃപാലു
    • സുരതൻ.
ദയനീയ
  • വിശേഷണം:
  • ദയ തോന്നിക്കത്തക്ക
  • ശോച്യമായ
ദയനീയൻ
  • ശോചനീയൻ
ദയനീയം
  • ഇരക്കം തോന്നത്തക്കതു്
ദയാലു
  • ദയയുള്ളവൻ
ദയിത
  • ഭാര്യ
ദയിതൻ
  • ഭർത്താവു്
ദയിതം
  • ഇഷ്ടമായതു്
  • ദാനം ചെയ്യപ്പെടുന്നതെന്നർത്ഥം.
ദരൽ(ത്തു്)
  • മ്ലേച്ഛജാതി
  • വിഷമുണ്ടാകുന്ന ദേശം
ദരദ്
  • ഹൃദയം
  • ഭയം
  • പർവ്വതം
  • അധോമുഖമായുള്ള സ്ഥലം
ദരദം
  • ചായില്യം
ദരം
  • കീറൽ
  • ഭയം
  • ഹൃദയത്തെ പിളർക്കുന്നതു് എന്നർത്ഥം.
  • കുഴി
  • ഭയപ്പെടുക, ഭയപ്പെടുന്നേടം എന്നർത്ഥം.
  • ശംഖ്
  • ഗുഹാ, ദ്വാരം
ദരം
  • കുറച്ചു
ദരി
  • ഗുഹ
  • പിളർക്കപ്പെട്ടതു് എന്നർത്ഥം.
  • ‘ഹരിണിരിപുവരസഹിത
    ദരിയിലിഹ പോകുമൊരു’
    — കീചകവധം കഥകളി
  • ജലം ഉള്ളതോ ജലമില്ലാത്തതോ ജനങ്ങൾ ചെയ്തതോ സ്വഭാവസിദ്ധമായിട്ടുള്ളതൊ ആയ പർവതവിവരം
  • കൃത്രിമമായി ഉണ്ടാക്കപ്പെട്ടതും ഗുഹക്കു സദൃശവുമായ മട
  • ദരി പലപ്രകാരത്തിൽ ഉണ്ടാകാം. ഭൂകമ്പം, വെള്ളച്ചാട്ടം ഇവനിമിത്തവും, സൂകരം മുതലായ ജന്തുക്കളെക്കൊണ്ടും കള്ളന്മാരെക്കൊണ്ടും ഭവിച്ചേക്കാം. ഹിന്ദുമതത്തിലും ജൈനമതത്തിലും ഉൾപ്പെട്ട സിദ്ധന്മാരുടെ വാസത്തിനായി നിർമ്മിച്ച മുനിയറകളും ഇതിൽ ഉൾപ്പെടുന്നു.
ദരിതം
  • വിശേഷണം:
  • ഭയപ്പെട്ട
  • ഭയമുള്ള, ധൈര്യമില്ലാത്ത
  • ചീന്തപ്പെട്ട
ദരിദ്രൻ
  • പാവപ്പെട്ടവൻ
  • നിത്യവൃത്തിക്കുമുട്ടുള്ളവൻ
  • ദരിദ്രൻ × സമ്പന്നൻ.
  • പര്യായപദങ്ങൾ:
    • നിസ്വൻ
    • ദുർവ്വിധൻ
    • ദീനൻ
    • ദുർഗ്ഗതൻ.
ദരിദ്രാണം
  • ദാരിദ്ര്യം
ദരിദ്രിതൻ
  • ദാരിദ്ര്യമുള്ളവൻ
ദരീമുഖം
  • ഗുഹാദ്വാരം
ദരോദരൻ
  • ചൂതുകാരൻ
  • ഉള്ളു മുഴുവൻ ദുഷ്ടമായതുകൊണ്ടു ഈ പേർ വന്നു
ദരോദരം
  • ചൂതു്
  • ചൂതുകളിയിൽ പണയം വെയ്ക്കുക
ദർക്കാസു, ദർഘാസു
  • അപേക്ഷ (പെർഷ്യൻ ഭാഷ)
  • A tender, a bid.
ദർദ്ദരീകം
  • തവള
  • മേഘം
  • ഒരു വാദ്യം
ദർദ്ദുരം
  • തവള
  • ശബ്ദം കൊണ്ടു ചെവിയെ പിളർക്കുന്നതു് എന്നർത്ഥം.
  • ‘ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം’
    — അദ്ധ്യാത്മരാമായണം
    .
  • നറുനെല്ലു്, തവളപ്പറവൻ നെല്ലു്
  • വാദ്യത്തിന്റെ ശബ്ദം
  • തെക്കു മലയപർവതത്തോടു ചേർന്ന ഒരു പർവ്വതം
ദർപ്പകൻ
  • കാമദേവൻ
  • കാമികളെ അഹങ്കരിപ്പിക്കുന്നവൻ
ദർപ്പണകം
  • വെള്ളി
ദർപ്പണം
  • കണ്ണാടി
  • സന്തോഷിപ്പിക്കുന്നതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • മുകുരം
    • ആദർശം.
ദർപ്പണരേഖ
  • ഇടത്തുടു എഴുതുന്ന ഒരുമാതിരി എഴുത്തു
ദർപ്പം
  • അഹംകാരം, മദം
  • ‘ദർപ്പോവലേപോവഷ്ടംഭ
    ശ്ചിത്തോദ്രേകഃസ്മയോ മദഃ’
    — മഹേശ്വരപാഠം
  • കസ്തൂരി
  • എനിക്കു ശരി ഞാൻ തന്നെ എന്നുള്ള വിചാരം
ദർപ്പിക്കുന്നു
  • അഹംകരിക്കുന്നു
ദർപ്പിത
  • വിശേഷണം:
  • അഹംകാരമുള്ള
ദർബ്ബടൻ
  • ഒരുദ്യോഗസ്ഥൻ
  • രക്ഷിക്കുന്നവൻ
  • വാതിൽ കാവല്ക്കാരൻ
ദർബ്ബൻ
  • രാക്ഷസൻ
ദർബ്ബാർ, ഡർബ്ബാർ
  • രാജ്യസഭ
  • കൂടിക്കാഴ്ച
ദർഭ
  • ഒരുമാതിരി പുല്ലു്
  • ദർഭപ്പുല്ലു് കെട്ടപ്പെടുന്നതു് എന്നർത്ഥം. പവിത്രമായിട്ടും മറ്റും കെട്ടുക സാധാരണമാണല്ലൊ.
  • പര്യായപദങ്ങൾ:
    • കുശം
    • കഥം
    • പവിത്രം
    • ദർഭ.
ദർഭേക്ഷു
  • കുരുവിക്കരിമ്പു്
ദർഭടം
  • വിജനമായുള്ള ഒരു വീടു്
ദർഭം
  • ദർഭപ്പുല്ലു്
ദർവടൻ
  • വാതിൽ കാവൽക്കാരൻ
  • പോലീസ് ജീവനക്കാരൻ
ദർവരീകൻ
  • ഇന്ദ്രൻ
ദർവരീകം
  • ഒരു വാദ്യം
  • തീ
  • കാറ്റു്
ദർവി, ദർബി, ദർവികം, ദർവികാ
  • തവി, കുയിൽ
  • ചട്ടുകം കരണ്ടി മുതലായതു്
  • ചോറു മുതലായതു കുത്തിയെടുക്കുന്നതെന്നർത്ഥം.
  • പാമ്പിന്റെ പത്തി
ദർവിക
  • കൊഴുപ്പു്
ദർവീകരം, ദർബ്ബീകരം
  • സർപ്പം
  • ചട്ടുകം പോലെയുള്ളപത്തി കരമായിട്ടുള്ളതു. (ദർവി = ചട്ടുകം. കരം = കൈ). ദർവിയെ (ചട്ടുകതുല്യമായ പത്തിയെ) വിടിർത്തുന്നവൻ. ദർവ്വീകരേന്ദ്രശയനൻ = അനന്തശയനൻ.
ദർശക
  • വിശേഷണം:
  • ദർശിപ്പിക്കുന്ന
ദർശകൻ
  • കാവല്ക്കാരൻ, ദ്വാരപാലൻ
  • വാതില്ക്കൽ വന്നു നില്ക്കുന്നവരെ കാണിച്ചുകൊടുക്കുന്നവൻ എന്നർത്ഥം.
  • കാണിക്കുന്നവൻ
  • വിദ്വാൻ
ദർശനക്കാരൻ
  • വെളിച്ചപ്പാടൻ
ദർശനങ്ങൾ
  • സാംഖ്യം
  • യോഗം
  • ന്യായം
  • വൈശേഷികം
  • പൂർവ്വമീമാംസ
  • ഉത്തരമീമാംസ ഇവ 6-ഉം
  • ദർശനങ്ങൾ — 1. ഗൗതമമഹർഷി സ്ഥാപിച്ച ന്യായം. 2. കണാദമഹർഷി സ്ഥാപിച്ച വൈശേഷികം. 3. കപിലമഹർഷി സ്ഥാപിച്ച സാംഖ്യം. 4. പതഞ്ജലി സ്ഥാപിച്ച യോഗം. 5. ജൈമിനി സ്ഥാപിച്ച പൂർവ്വമീമാംസ. 6. വ്യാസൻ സ്ഥാപിച്ച ഉത്തരമീമാംസ. ഇവയത്രേ ഷഡ്ദർശനങ്ങൾ. സാംഖ്യത്തിൽ നിരീശ്വരവാദം കാണുന്നു.
ദർശനം
  • കാഴ്ച
  • കാണുക
  • കാഴ്ച ദ്രവ്യം
  • വേദാന്തം
  • മുതലായ ആറു മതങ്ങളിൽ ഒന്നു്.
  • പുരയുടെ കാഴ്ചപ്പുറം
  • പര്യായപദങ്ങൾ:
    • നിവർണ്ണനം
    • നിദ്ധ്യാനം
    • ആലോകനം
    • ഈക്ഷണം.
ദർശനീയ
  • വിശേഷണം:
  • കാണെണ്ടുന്ന
  • ഭംഗിയുള്ള
ദർശം
  • കറുത്തവാവു്
  • ശാസ്ത്രംകൊണ്ടു അറിയപ്പെടുന്നതു് എന്നർത്ഥം. സൂര്യചന്ദ്രന്മാർ ഒരുമിച്ചുചെന്നു കാണപ്പെടുന്നതു് എന്നുമാവാം.
  • കറുത്തവാവുതോറും ചെയ്യുന്ന ഒരു കർമ്മം
  • (ദർശശ്രാദ്ധം).
  • കാഴ്ച
ദർശയിതാവു്
  • കാണിക്കുന്നവൻ
  • കാവല്ക്കാരൻ
ദർശിക്കുന്നു
  • കാണുന്നു
  • (കാരണക്രിയ:ദർശിപ്പിക്കുന്നു.).
ദർശിത
  • വിശേഷണം:
  • കാണിക്കപ്പെട്ട
ദലകോമളം
  • താമര
ദലന
  • വിശേഷണം:
  • ഖണ്ഡിക്കുന്ന
  • പിളർക്കുന്ന
ദലനം
  • ഖണ്ഡനം
  • പിളർപ്പു്
ദലപം
  • ആയുധം
  • സ്വർണ്ണം
ദലം, ദളം
  • ഇല
  • ഇതൾ നശിച്ചുപോകുന്നതു് എന്നർത്ഥം
  • അംശം, ഭാഗം
  • അർദ്ധം
  • വാളുറ
  • തളിർ
ദലാഢകം
  • കടൽനുര
  • നെന്മേനിവാക
  • നാകപ്പൂ
  • കാവിമണ്ണു
  • കൊടുങ്കാറ്റു
  • ആനയുടെ ചെവി
ദലികം
  • തടി, മരം
  • മരത്തുണ്ടു്
ദലിത, ദളിത
  • വിശേഷണം:
  • വിടിർന്ന
  • ഖണ്ഡിക്കപ്പെട്ട
ദലോത്ഭവം
  • ദാലം എന്നതേൻ
ദല്ലാൽ, ദല്ലാലി
  • ഇടനിലനിന്നു ലാഭം എടുക്കുന്നവൻ.അറബി:
ദവഥു
  • വ്യാകുലത
ദവം
  • കാട്ടുതീ
  • കാടു്
  • ദുഃഖിപ്പിക്കുന്നതെന്നർത്ഥം.
  • കുതിര
  • അഗ്നി
  • ചൂടു്
  • പനി
  • വേദന
ദവാഗ്നി
  • കാട്ടുതീ
ദവിഷ്ഠ
  • വിശേഷണം:
  • അതിദൂരത്തുള്ള
ദവിഷ്ഠം, ദവീയസ്സ്
  • അതിദൂരം
  • അതിദൂരത്തുള്ളതു്
ദശ
  • വിശേഷണം:
  • പത്തു്
ദശ
  • അവസ്ഥ
  • അനേകപ്രകാരത്തിലുള്ള അവസ്ഥ. ബാധിക്കുന്നതെന്നർത്ഥം.
  • മാംസം
  • വിളക്കിലേ തിരി
  • പത്തു്
  • ഗ്രഹങ്ങളുടെ ഒരോരോ കാലം
  • നക്ഷത്രങ്ങൾ. ദശ. വർഷം. ഫലം.
    അശ്വതി മകം മൂലം കേതു 7 മൃഗഭീത്യാദി
    ഭരണി പൂരം പൂരാടം ശുക്രൻ 2൦ ഘൃതപക്വാദിലാഭം
    കാർത്തിക ഉത്രം ഉത്രാടം ആദിത്യൻ 6 ശിരോരോഗാദി
    രോഹിണി അത്തം തിരുവോണം ചന്ദ്രൻ 1൦ അശനസൗഖ്യാദി
    മകയിരം ചിത്തിര അവുട്ടം ചൊവ്വാ 7 വാക്പാരുഷ്യാദി
    തിരുവാതിര ചോതി ചതയം രാഹു 18 മൃതവർത്താദി
    പുണർതം വിശാഖം പൂരുരുട്ടാതി വ്യാഴൻ 16 രാജപ്രസാദാദി
    പൂയം അനിഴം ഉത്രട്ടാതി ശനി 19 ദേഹപീഡാദി
    ആയില്യം കേട്ട രേവതി ബുധൻ 17 വിദ്യാലാഭാദി
  • ജീവിതസമയം
  • വസ്ത്രത്തിന്റെ കര, വസ്ത്രത്തിന്റെ രണ്ടു തലയ്ക്കലും നടുവിലും വക്കത്തും യഥായോഗ്യമുള്ള കര, പുടവക്കര. മുള്ളുമുതലായതിനാൽ ദംശിക്കപ്പെടുന്നതു്
  • അതുകൊണ്ടു കീറുമെന്നർത്ഥം.
ദശക
  • വിശേഷണം:
  • പത്തു സംഖ്യയായുള്ള
ദശകണ്ഠൻ
  • രാവണൻ
  • പത്തു തലയുള്ളവൻ എന്നർത്ഥം.
ദശകന്ധരൻ
  • രാവണൻ
ദശകാമവ്യസനങ്ങൾ
  • കാമവ്യസനം പത്തുവിധം
  • (ദശവ്യസനങ്ങൾ നോക്കുക).
ദശകുമാരചരിതം
  • ദണ്ഡി ഉണ്ടാക്കിയ ഒരു ഗദ്യ ഗ്രന്ഥം
ദശഗണദേവതകൾ
  • (വിശ്വദേവകൾ നോക്കുക.)
ദശഗുണം
  • പത്തിരട്ടി
ദശഗോത്രങ്ങൾ
  • പരശുരാമൻ കൊണ്ടുവന്ന കൊങ്കണസ്ഥരുടെ ഗോത്രങ്ങൾ 1൦
  • ഭാരദ്വാജം, കൗശികം, വാത്സം, കൗണ്ഡിന്യം, കാശ്യപം, വാസിഷ്ഠം, ജാമദഗ്ന്യം, വൈശ്വാമിത്രം, ഗൗതമം, ആത്രേയം.
ദശഗ്രീവൻ
  • രാവണൻ എന്ന പ്രസിദ്ധനായ രാക്ഷസരാജാവു്
ദശദിക്കുകൾ
  • പത്തു ദിക്കുകൾ
  • നാലു ദിക്കു്, നാലു മൂല, ആകാശം, ഭൂമി.
ദശധാ
  • പത്തുപ്രകാരം.
ദശനച്ഛദാ
  • ചുണ്ടു്
  • ചുംബനം
ദശനം
  • പല്ലു്
  • ദംശിക്കുന്നതു് (കടിക്കുന്നതു്) എന്നർത്ഥം.
  • പർവതത്തിന്റെ കൊടുമുടി
ദശനവാസസ്സ്
  • ചൊടി, ചുണ്ടു്
  • വസ്ത്രമെന്നപോലെ പല്ലിനെ മറച്ചുകൊണ്ടിരിക്കുന്നതെന്നർത്ഥം.
  • ചുംബനം
ദശനാഢ്യാ
  • പുളിയഞ്ചീര
ദശപാപങ്ങൾ
  • കൊല
  • മോഷണം
  • അവകാശമില്ലാത്ത വിഷയാശ
  • പിശുനത
  • പരുഷം
  • വ്യാജം
  • അസംബന്ധം പറക
  • ദ്രോഹചിന്ത
  • പരധനാഗ്രഹം
  • നാസ്തികബുദ്ധി – ഇവ പത്തും
ദശപുരം
  • മാളുവായിൽ ഒരു ദേശം
  • കുഴിമുത്തങ്ങ
ദശപുഷ്പം
  • പൂവാംകുറുന്തല
  • മയിൽചെവി
  • കറുക
  • നിലപ്പന
  • കഞ്ഞുണ്ണി
  • വിഷ്ണുക്രാന്തി
  • ചെറുള
  • തിരുതാളി
  • ഉഴിഞ്ഞ
  • മുക്കുറ്റി
ദശപ്പു
  • മാംസം
  • പുഷ്ടി
ദശബലൻ
  • ബുദ്ധമുനി
  • ജ്ഞാനം, പ്രജ്ഞ, വീര്യം, ക്ഷമ, ശീലം, ദാനം, ബലം, ഉപായം, ധ്യാനം, പ്രണധി ഇങ്ങിനെ പത്തു ബലത്തോടുകൂടിയവൻ. ബുദ്ധി, ക്ഷാന്തി, വീര്യം, ധ്യാനം, ജ്ഞാനം, കൃപ, ശീലം, ബലം, ദാനം, ഉപേക്ഷ ഇങ്ങനെ പത്തെന്നും അഭിപ്രായമുണ്ടു്.
ദശമ
  • വിശേഷണം:
  • പത്താമതുള്ള
ദശമി
  • പത്താമത്തേ പക്കം
ദശമി
  • വിശേഷണം:
  • അധികം വയസ്സുചെന്ന
  • പഴക്കമായുള്ള
ദശമീ
  • അധികം വയസ്സായവൻ
  • പത്താമത്തേതായ മരണാവസ്ഥ അടുത്തുവന്നവൻ എന്നർത്ഥം.
ദശമീസ്ഥ
  • വിശേഷണം:
  • ക്ഷീണമുള്ള
  • വാർദ്ധക്യമുള്ള, മരിപ്പാറായ
ദശമീസ്ഥൻ
  • വൃദ്ധൻ
  • അനുരാഗമില്ലാതായവൻ, പത്താമത്തെ സ്ഥിതിയെ പ്രാപിച്ചവൻ
  • കാമവിഷയത്തിൽ മൃതനു സദൃശൻ എന്നർത്ഥം. ബീജശക്തി നശിക്കുക നിമിത്തവും മനസ്സിനെ വിഷയങ്ങളിൽ നിന്നു നിവർത്തിപ്പിക്കുകകൊണ്ടും ക്ഷീണരാഗത്വം ഭവിക്കാം.
ദശമുഖൻ
  • രാവണൻ
  • പത്തുമുഖമുള്ളവനെന്നർത്ഥം.
ദശമൂലം
  • കുമ്പിൾ
  • കൂവളം
  • മുഞ്ഞ
  • പാതിരി
  • പലകപ്പയ്യാനി
  • ഓരില
  • മൂവില
  • കറുത്തചുണ്ട
  • വെളുത്തചുണ്ട
  • ഞെരിഞ്ഞിൽ – ഈ പത്തു മരുന്നുകൾക്കും കൂടിയുള്ള പേർ
ദശയോഗം
  • ഒരു വൈദ്യഗ്രന്ഥം
ദശരഥൻ
  • പണ്ടുള്ള ഒരു സൂര്യവംശ രാജാവിന്റെ പേർ
  • ശ്രീരാമന്റെ അച്ഛൻ
  • പത്തുദിക്കിലും രഥം ഓടിക്കാവുന്നതുകൊണ്ടു ദശരഥൻ എന്നു പേരുണ്ടായി. അയോദ്ധ്യരാജാവായ ദശരഥൻ അജന്റെ പുത്രനാണു്. ഭാര്യമാർ കൗസല്യ, കൈകേയി, സുമിത്ര ഇവരായിരുന്നു. പുത്രരില്ലാഞ്ഞു പുത്രകാമെഷ്ടി കഴിച്ചു കൗസല്യയിൽ രാമനും കൈകേയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണശത്രുഘ്നന്മാരും ജനിച്ചു. കൈകേയിയുടെ ഇഷ്ടമനുസരിച്ചു രാമനെ വനത്തിലയച്ചു. അതു ഹേതുവായിട്ടു (പുത്രശോകംകൊണ്ടു) ദശരഥൻ മരിച്ചു. ദശരഥൻ എന്ന പേർ വേറെ ചിലർക്കും ഉള്ളതായി കാണുന്നു.
ദശപുത്രചതുഷ്ടയം
  • രാമൻ
  • ഭരതൻ
  • ലക്ഷ്മണൻ
  • ശത്രുഘ്നൻ ഇവർ നാലും
ദശരാജാംഗം
  • (രാജാംഗദശകം നോക്കുക)
ദശരൂപകം
  • ധനജ്ഞയന്റെ ഒരു അലങ്കാരഗ്രന്ഥം
ദശരൂപകങ്ങൾ
  • പത്തുവക രൂപകങ്ങൾ
  • ‘നാടകഞ്ചപ്രകരണം
    ബാണംപ്രഹസനംഡിമഃ
    വ്യായോഗസമവാകാരൗ
    വീഥ്യങ്കേഹാമൃഗാ ഇതി’
  • 1. നാടകം – 5 മുതൽ 1ം വരെ അങ്കങ്ങൾ ഉണ്ടാകാം കഥ പ്രസിദ്ധിയുള്ളതായിരിക്കണം. ധീരോദാത്തനായ നായകൻ ആവശ്യം. രസങ്ങളിൽ ശൃംഗാരമൊ വീരമൊ പ്രധാനമായിരിക്കണം. ഉദാ:ശാകുന്തളം. 2. പ്രകരണം – ഏകദേശം നാടകത്തെ അനുസരിച്ചിരിക്കും. കഥ കവികല്പിതം. നായകൻ ധീരപ്രശാന്തൻ, നയിക കുലസ്ത്രീ. പ്രധാനരസം ശൃഗാരം. ഉദാ:മാലതീമാധവം. 3. ഭാണം – ഒരങ്കം, കഥ കവിക ല്പിതം. ഉദാ:ലീലാമധുകരം. നിപുണനും പണ്ഡിതനും രസികനുമായ വിടൻ നായകൻ. 4. വ്യായോഗം – ഒരങ്കം കഥ പ്രസിദ്ധിയുള്ളതു്. പാത്രങ്ങളിൽ സ്ത്രീകൾ ചുരുക്കം. നായകൻ പ്രഖ്യാതനും ദിവ്യനും രാജർഷിയുമായിരിക്കണം. ഹാസ്യം, ശൃംഗാരം, ശാന്തം എന്നിവയൊഴിച്ചു മറ്റേതെങ്കിലും രസത്തെ അംഗിയാക്കാം. ഉദാ:ധനഞ്ജയവിജയം. 5. സമവകാരം പല വിഷയങ്ങൾ കൂടിച്ചേർന്നതു്. മൂന്നങ്കം. കഥ ദേവാസുരന്മാരെ കുറിച്ചുള്ളതു്. ദേവന്മാരായോ മനുഷ്യന്മാരായോ 12 പ്രസിദ്ധ ധീരോദാത്ത നായകന്മാരുണ്ടായിരിക്കണം. വീരരസം പ്രാധാന്യം. ഉദാ:സമുദ്രമഥനം. 6. ഡിമം – നാലങ്കം. ദേവൻ, ഗന്ധർവൻ, യക്ഷൻ, രക്ഷസ്സ്, മഹാനാഗം, ഭൂതം, പ്രേതം, പിശാചം തുടങ്ങി പതിനാറ് ഉദ്ധതനായകന്മാർ. കഥ പ്രസിദ്ധിയുള്ളത്. പ്രധാന രസം രൗദ്രം. ഉദാ:ത്രിപുരദാഹം.7. ഈഹാമൃഗം – നാലങ്കം. കഥ കവികല്പിതം. നായകന്മാർ ധീരോദ്ധതന്മാർ. ഉദാ:കുസുമശേഖരവിജയം. 8. അങ്കം (ഉത്സ്യഷ്ടികാങ്കം) ഒരങ്കം. നായകൻ പ്രാകൃതനരൻ. പ്രധാനരസം കരുണ. ഉദാ:ശർമ്മിഷ്ഠായയാതി. 9. വീഥി – ഒരങ്കം. രസങ്ങൾ പലവിധം. കല ആകാശഭാഷിതം കൊണ്ടു പൂരിപ്പിക്കുന്നു. രംഗത്തിൽ ഒരുപാത്രം മാത്രമേ വരാവൂ. ഉദാ:മാളവികം. 1൦. പ്രഹസനം – ഒരങ്കം. കഥ കവികല്പിതം. പാത്രങ്ങൾ നിന്ദ്യർ. പ്രധാനരസം ഹാസ്യം. നായകൻ ധൃഷ്ടനെങ്കിൽ ശുദ്ധപ്രഹസനം. ഉദാ:കന്ദർപ്പകേളി; അല്ലെങ്കിൽ സങ്കീർണ്ണ പ്രഹസനം. ഉദാ:ധൂർത്തചരിതം.
ദശവക്ത്രൻ
  • രാവണൻ
ദശവയ്പ്
  • സൂര്യൻ മുതലായ നവഗ്രഹങ്ങൾക്കും അധീനമായിട്ടു പറയുന്ന കാലത്തിന്റെ അവസാനം
ദശവായു
  • മനുഷ്യരുടെ ശരീരത്തിലുള്ള പത്തു വായുക്കൾക്കുംകൂടെയുള്ള പേർ
ദശവ്യസനങ്ങൾ
  • സ്ത്രീ
  • ദ്യൂതം
  • മൃഗയാ
  • മദ്യം
  • നൃത്യം
  • ഗീതം
  • വൃഥാടനം (ലാത്തൽ)
  • വാദ്യം
  • പരദൂഷണം
  • ദിവാസ്വപ്നം (മനോരാജ്യം) ഇവ പത്തും
  • ‘മൃഗയാക്ഷോദിവാസ്വപ്നഃ
    പരിവാദഃസ്ത്രീയോമദഃ
    തൗര്യത്രികം വൃഥാട്യാച
    കാമജോദശകോഗണം’
ദശശതമുഖഫണി
  • അനന്തൻ
ദശസുവർണ്ണം
  • വെള്ളി
  • പൊന്നു്
  • ചെമ്പു്
  • വെള്ളീയം
  • കാരീയം
  • തുത്തു്
  • നാകം
  • ഇരിമ്പു്
  • ഉരുക്കു്
  • വെള്ളോടു് (പിച്ചള)
ദശാധിപതി
  • സൂര്യൻ
ദശാന്തരം
  • മറ്റൊരു ദശ
  • വിളക്കു്
ദശാന്ത്യം
  • സൂര്യൻ മുതലായ നവഗ്രഹങ്ങൾക്കും അധീനമായിട്ടു പറയുന്ന കാലത്തിന്റെ അവസാനം
ദശാനനൻ
  • രാവണൻ
  • പത്തു് ആനനം (മുഖം) ഉള്ളവൻ.
ദശാപഹാരം
  • ഓരോരോ ഗ്രഹങ്ങളുടെ ദശകളിൽ അതാതിനു പ്രത്യേകം അംശിച്ചുവരുന്ന പങ്കു്
ദശാംശം
  • പത്തിലൊരു പങ്കു്
  • (ഒരുവക കണക്കു്).
ദശാമയൻ
  • രുദ്രൻ
ദശാർണ്ണം
  • ഒരു രാജ്യം
ദശാർദ്ധം
  • അഞ്ചു്
ദശാർഹൻ
  • യാദവകുലത്തിലുള്ള ദശാർഹരുടെ രാജാവു്, കൃഷ്ണൻ
  • വിഷ്ണു
  • ബുദ്ധൻ
ദശാവതാരം
  • വിഷ്ണുവിന്റെ പത്തവതാരം
  • (അവതാരം എന്നതു നോക്കുക).
ദശാശ്വൻ
  • ചന്ദ്രൻ
ദശാസന്ധി
  • ഒരു ദശയുടെ അവസാനവും മറ്റൊരു ദശയുടെ ആരംഭവും തമ്മിൽ കൂടുന്ന സമയം
ദശാസ്യൻ
  • രാവണൻ
  • പത്തു ആസ്യം (മുഖം) ഉള്ളവൻ എന്നർത്ഥം.
ദശാഹദാനം
  • മരിച്ചതിന്റെ ശേഷം പത്തുദിവസം പുലയുള്ളവൻ പുല പോകുന്നതുവരെ മരിച്ചവരെ ഉദ്ദേശിച്ചു ചെയ്യുന്ന ഉദകദാനം മുതലായതു്
ദശാഹബലി
  • ദശാഹദാന കാലങ്ങളിൽ ചെയ്യുന്ന ബലികർമ്മം
ദശാഹസ്സ്
  • പത്തടിയന്ത്രം
  • മരിച്ചവരെ ഉദ്ദേശിച്ചു് പത്താം ദിവസം ചെയ്യുന്ന ഒരു കർമ്മം
ദശേന്ദ്രിയം
  • വാക്കു്
  • പാദം
  • പാണി
  • പായു
  • ഉപസ്ഥം ഇങ്ങിനെ അഞ്ചും
  • കണ്ണ്
  • മൂക്കു
  • നാക്കു്
  • ചെവി
  • ത്വക്കു് ഇങ്ങിനെ അഞ്ചും ഉൾപ്പടെ പത്തു ഇന്ദ്രിയങ്ങൾക്കും കൂടെയുള്ള പേർ
ദശേശൻ
  • സൂര്യൻ
ദശോപചാരങ്ങൾ
  • അർഘ്യം
  • പാദ്യം
  • ആചമനീയം
  • മധുപർക്കം
  • പുനരാചമനം
  • ഗന്ധം
  • പുഷ്പം
  • ധൂപം
  • ദീപം
  • നിവേദ്യം ഈ പത്തും
ദശോപനിഷത്തുകൾ
  • ഈശം
  • കേനം
  • കഠം
  • പ്രശ്നം
  • മുണ്ഡം
  • മണ്ഡൂക്യം
  • ഛാന്ദ്യോംഗ്യം
  • തൈത്തിരീയം
  • ഐതരേയം
  • ബൃഹദാരണ്യം ഇങ്ങനെ പത്തു്
ദഷ്ട
  • വിശേഷണം:
  • കടിക്കപ്പെട്ട
ദസനം
  • കളയുക
  • കുറയ്ക്കുക
  • തള്ളിക്കളയുക
ദസ്യു
  • ശത്രു
  • കള്ളൻ, നശിപ്പിക്കുന്നവൻ എന്നർത്ഥം
ദസ്ര
  • ഒന്നാമത്തെ നക്ഷത്രം
  • അശ്വതി
ദസ്രന്മാർ
  • അശ്വനീദേവന്മാർ
  • രോഗങ്ങളെ ഇല്ലാതാക്കുന്നവർ എന്നർത്ഥം.
ദസ്രം
  • കഴുത
ദഹനകേതനം
  • പുക
ദഹനൻ
  • ദഹിപ്പിക്കുന്നവൻ, അഗ്നി
  • ഒരു പച്ചമരുന്നു്
ദഹനപ്രിയ
  • അഗ്നിയുടെ ഭാര്യയായ സ്വാഹ
ദഹനം
  • ദഹിക്കുക
  • പ്രാവു്
  • ചേരുമരം
  • കൊടുവേലി
  • തേക്കിട
ദഹനാരാതി
  • ജലം
ദഹനീ
  • പെരുങ്കുരുമ്പ
ദഹനോപലം
  • സൂര്യകാന്തക്കല്ലു്
ദഹിക്കുന്നു
  • വെന്തുപോകുന്നു
  • ദഹിച്ച വസ്തു ജീർണ്ണമാകുന്നു
  • സകര്‍മ്മകക്രിയ:ദഹിപ്പിക്കുന്നു.
ദഹ്യമാന
  • വിശേഷണം:
  • ദഹിക്കപ്പെടുന്ന
ദളകൃത്തം
  • ദളവാപ്പട്ടം
ദള(ല)ₒ
  • ഇല
  • ശകലം
ദളവാ
  • തിരുവിതാംകൂറിലേയും കൊച്ചിയിലേയും ദിവാൻജിമാരുടെ മുൻ കാലങ്ങളിലെ സ്ഥാനപ്പേർ
ദാ
ദാ
  • ചൂടു
  • പശ്ചാത്താപം
ദാക്ഷ
  • വിശേഷണം:
  • ദക്ഷനെ സംബന്ധിച്ച
ദാക്ഷം
  • തെക്കു്
ദാക്ഷം
  • കഴുകൻ
ദാക്ഷായണൻ
  • ദക്ഷന്റെ മകൻ
ദാക്ഷായണം
  • സ്വർണ്ണം
ദാക്ഷായണി
  • പാർവ്വതി
  • ദക്ഷന്റെ പുത്രി എന്നർത്ഥം.
  • ദക്ഷന്റെ മകളും കശ്യപന്റെ ഭാര്യയും ദേവകളുടെ മാതാവുമായ അദിതി
  • രേവതി
  • അസുര മാതാവായ ദിതി
  • കദ്രു
ദാക്ഷായണികൾ
  • അശ്വതി മുതലായ 27 നക്ഷത്രങ്ങൾ
  • ഇവർ ചന്ദ്രന്റെ ഭാര്യമാരാകുന്നു. ദക്ഷപ്രജാപതിയുടെ പുത്രിമാർ എന്നർത്ഥം.
ദാക്ഷായ്യം
  • കഴുകൻ പക്ഷി
  • വേഗത്തിൽ പറക്കുന്നതു എന്നർത്ഥം
  • വളരെ വലുതാകുന്നതു എന്നുമാവാം. ദാക്ഷായ ശബ്ദത്തിനു ദക്ഷന്റെ സന്തതി എന്ന അർത്ഥവും കാണുന്നു.
ദാക്ഷി
  • ദക്ഷന്റെ പുത്രി
  • പാണിനിയുടെ അമ്മ
ദാക്ഷിണാത്യ
  • വിശേഷണം:
  • തെക്കുള്ള
  • തെക്കു നിവസിക്കുന്ന
ദാക്ഷിണ്യ
  • വിശേഷണം:
  • ദക്ഷിണയ്ക്കു യോഗ്യമായ
ദാക്ഷിണ്യം
  • ദയ
  • ഒത്താശ, ആനുകൂല്യം
  • ഔദാര്യം
ദാക്ഷ്യം
  • സാമർത്ഥ്യം
  • കാര്യശേഷി
  • യത്നശീലം
ദാഡകം
  • പുല്ലു്
  • ആനക്കൊമ്പു്
  • തേറ്റ
ദാഡിംബം
  • താളിമാതളം
  • ഉറുമാമ്പഴം
  • ദാഡിമം എന്നതിന്റെ മറ്റൊരു പാഠം.
  • ‘ദാഡിംബസാരപിണ്ഡീ
    രസ്വാദ്വമ്ലശുകവല്ലഭാഃ’
    — രഭസൻ
ദാഡിമപുഷ്പകം
  • ഒരു വൃക്ഷം
  • ചെമ്മരം
  • താളിമാതളത്തിന്റെ പൂപോലെയുള്ള പൂവുള്ളതു് എന്നർത്ഥം.
ദാഡിമം
  • ഒരു പച്ചമരുന്നു്, താളിമാതളം, ഉറുമാമ്പഴം
  • പൊട്ടിച്ചിതറുന്നതു് എന്നർത്ഥം. ഡാഡിമം എന്നു പ്രസിദ്ധമായ ഒരു പാഠം കാണുന്നുണ്ടു്. എന്നാൽ വ്യാഖ്യാതാക്കന്മാർ അതിനോടു യോജിക്കുന്നതായി കാണുന്നില്ല.
  • ചിറ്റേലം
ദാഡിമീ
  • താളിമാതളം
  • ‘വണ്ടാർപൂവേണി കാണിച്ചവനത
    വദനാദാഡിമീബീജദംഭാൽ’
    — അമരുകശതകം
ദാഢാ
  • വലിയ പല്ലു്
  • ആനക്കൊമ്പു്
  • തേറ്റ
  • കൂട്ടം
  • ആഗ്രഹം
ദാഢിക
  • മീശ
ദാണ്ഡികൻ
  • ദണ്ഡിക്കുന്നവൻ
  • ശിക്ഷിക്കുന്നവൻ
ദാത
  • വിശേഷണം:
  • മുറിക്കപ്പെട്ട
ദാതവ്യ
  • വിശേഷണം:
  • കൊടുക്കത്തക്ക
ദാതാ(വു്)
  • ദാനം ചെയ്യുന്നവൻ
  • കൊടുക്കുന്നവൻ
ദാതൃ
  • വിശേഷണം:
  • കൊടുക്കുന്ന
ദാതൃഭോക്താവു്
  • തനിക്കുള്ള വിഭവത്തെ അന്യന്മാർക്കു കൊടുക്കയും താനനുഭവിക്കയും ചെയ്യുന്നവൻ
ദാതൃഭോക്തൃ
  • വിശേഷണം:
  • കൊടുക്കയും അനുഭവിക്കയും ചെയ്യുന്ന
ദാത്യൂഹം
  • നത്തു്
  • ശുഭത്തെ അറുത്തു കളകയും അശുഭത്തെ ഊഹിക്കയും ചെയ്യുന്നതെന്നർത്ഥം. ദാത്യൗഹം എന്നും പാഠം കാണുന്നു.
  • വേഴാമ്പൽ
  • നീർക്കാക്ക
  • പര്യായപദങ്ങൾ:
    • കാളകണ്ഠകം.
ദാത്യൗഹം
  • നത്തു്
  • (ദാത്യൂഹം എന്നതു നോക്കുക).
ദാത്രം
  • അരിവാൾ
  • ഇതുകൊണ്ടു അരിയുന്നതിനാൽ ഈ പേർ വന്നു.
  • സമ്മാനം, ദാനം, (വേദത്തിൽ പ്രയോഗം) രണ്ടാമത്തെ ഉപായം
ദാദം
  • സമ്മാനം
  • ദാനം
ദാന്ത
  • വിശേഷണം:
  • അടക്കമുള്ള
  • തപസ്സു നിമിത്തമുണ്ടാകുന്ന ക്ലേശങ്ങളെ സഹിക്ക ശീലമായിട്ടുള്ളവൻ–ദാന്തൻ.
  • ‘ശാന്തമാനസന്മാരായ്
    നിർജ്ജിതേന്ദ്രിയന്മാരായ്
    ദാന്തന്മാരായ് സന്തതം
    പരമഹംസന്മാരായ്’
    — ഭാരതം
ദാന്തൻ
  • ഭീമരാജാവിന്റെ പുത്രൻ, ദമയന്തിയുടെ സഹോദരൻ
  • അടക്കമുള്ളവൻ
ദാന്തം
  • ദമിപ്പിക്കപ്പെട്ടതു്
  • ഗർവ്വ് കളഞ്ഞടക്കപ്പെട്ട കാള മുതലായതു്
ദാന്തം
  • കാള
  • മക്കിപ്പൂവു്
ദാന്തി
  • അടക്കം
  • ദമം
  • തപസ്സിലുള്ള ബ്രഹ്മചര്യാദി ക്ലേശത്തെ സഹിക്കുക
ദാനകം
  • നിന്ദ്യമായ സമ്മാനം
ദാനചതുഷ്ടയം
  • നിത്യദാനം
  • (ഫലോദ്ദേശ്യം കൂടാതെ നിത്യം വല്ലതും കൊടുക്കുക). നൈമിത്തികദാനം (പാപശാന്ത്യർത്ഥം പണ്ഡിതന്മാർക്കു കൊടുക്കുന്നതു) കാമ്യദാനം (ഐശ്വര്യത്തിന്നൊ വിജയത്തിന്നൊ, സന്തതിക്കൊ, സുഖത്തിനൊ ചെയ്യുന്ന ദാനം.) വിമലദാനം (ധർമ്മം മാത്രം ഉദ്ദേശിച്ചു ഈശ്വരപ്രീത്യർത്ഥം ബ്രഹ്മജ്ഞാനികൾക്കു കൊടുക്കുന്നതു്).
ദാനപത്രം
  • കൊടുക്കുന്നതിനുള്ള എഴുത്തു്
ദാനപ്രമാണം
  • കൊടുക്കുന്നതിനുള്ള എഴുത്തു്
ദാനഫലചതുഷ്ടയം
  • വസ്ത്രം കൊടുത്താൽ രാജ്യം
  • ചെരുപ്പുകൊടുത്താൽ വാഹനം
  • വെറ്റിലകൊടുത്താൽ സുഖാനുഭവം
  • അന്നം കൊടുത്താൽ സർവ്വവും
ദാനം
  • കൊടുക്കൽ, കൊടുക്കപ്പെടുന്നതു്
  • സ്വധനത്തെ പരനു കൊടുക്കുക, തനിക്കുണ്ടാകുന്ന ധനമൊക്കെ സമർപ്പിക്കുക. അന്യന്റെ ധനസമ്പാദനത്തിൽ സന്തോഷം തോന്നുക, കടം വീട്ടുക, അപൂർവവസ്തുക്കളെ കൊടുക്കുക, മറ്റൊരുവന്റെ വക തന്റെ സ്വാതന്ത്ര്യത്തിൽ വന്നാൽ അതു് അയാളുടേതാണെന്നു ഭാവിക്കുക ഇവയെല്ലാം ദാനത്തിൽ ഉൾപ്പെടുന്നു. മഹാദാനങ്ങൾ 16.
  • “ഗോഗജാശ്വരഥാന്ദോള
    രത്നധാന്യ ധനാനിച
    തിലതൈലഗദാശയ്യാ
    ബിംബാന്യുഭയതോമുഖി”
    (ഉഭയതോമുഖി = അർദ്ധപ്രസവയായ പശു.)
    — കേരളോല്പത്തി
  • തുലാപുരുഷം, ഹിരണ്യഗർഭം, ബ്രഹ്മാണ്ഡം, കല്പപാദപം, ഗോസഹസ്രം, ഹിരണ്യകാമധേനു, ഹിരണ്യാശ്വം, ഹിരണ്യാശ്വരഥം, ഹേമഹസ്തിരഥം, പഞ്ചലാംഗലകം, ധരം, വിശ്വചക്രം, കല്പലത, സപ്തസാഗരം, രഥധേനു, മഹാഭൂതഘാതം.
    — ഹേമാദ്രി
  • ആനയുടെ മദജലം
  • നാലുപായങ്ങളിൽ ഒന്നു്, കൈക്കൂലി
  • രക്ഷ
  • പര്യായപദങ്ങൾ:
    • ത്യാഗം
    • വിഹാപിതം
    • ഉത്സർജനം
    • വിസർജ്ജനം
    • വിശ്രാണനം
    • വിതരണം
    • സ്പർശനം
    • പ്രതിപാദനം
    • പ്രാദേശനം
    • നിർവ്വപണം
    • അപവർജ്ജനം
    • അംഹതി.
ദാനമാഹാത്മ്യചതുഷ്ടയം
  • ഭൂതങ്ങളെ വശീകരിക്കുക
  • വൈരത്തെ നശിപ്പിക്കുക
  • ശത്രുവിനെ മിത്രമാക്കുക
  • എല്ലാ വ്യസനത്തെയും ഹനിക്കുക ഇവ നാലും
ദാനവഗുരു
  • ശുക്രൻ
ദാനവൻ
  • അസുരൻ
  • ദനുവിന്റെ പുത്രൻ എന്നർത്ഥം. ദൈത്യന്മാർക്കും ദാനവന്മാർക്കും ഭേദമുണ്ടെങ്കിലും അസുരത്വസാമാന്യം കൊണ്ടു ഭേദമില്ല.
ദാനവാരി
  • വിഷ്ണു
  • ദേവൻ
  • അസുരന്മാരുടെ ശത്രു എന്നർത്ഥം.
ദാനവീ
  • അസുരസ്ത്രീ
ദാനവേന്ദ്രൻ
  • അസുരരാജാവു്
ദാനശീല
  • വിശേഷണം:
  • കൊടുക്കുന്ന സ്വഭാവമുള്ള
  • ദാനശീലന്റെ
  • പര്യായപദങ്ങൾ:
    • വദാന്യൻ
    • സ്ഥൂലലക്ഷ്യൻ
    • ദാനശൗണ്ഡൻ
    • ബഹുപ്രദൻ.
ദാനശൗണ്ഡ
  • വിശേഷണം:
  • വളരെ കൊടുക്കുന്ന
ദാനശൗണ്ഡൻ
  • ദാനശീലൻ
  • ധാരാളമായി കൊടുക്കുന്നവൻ
  • ദാനത്തിൽ പ്രസിദ്ധൻ എന്നർത്ഥം.
ദാനാർഹ
  • വിശേഷണം:
  • കൊടുക്കുന്നതിനു യോഗ്യമായ
ദാനി
  • വിശേഷണം:
  • കൊടുക്കുന്ന
ദാനീയം
  • സമ്മാനം
ദാനു
  • ദാനം ചെയ്യുന്നവൻ
  • ഒരസുരൻ
ദാനു
  • തൃപ്തി
  • അഭിവൃദ്ധി
  • കാറ്റു്
  • തീ
ദാപനം
  • ഒടുക്കിക്കുക
  • കൊടുപ്പാൻ നിർബന്ധിക്കുക
ദാപയിതൃ
  • വിശേഷണം:
  • കൊടുപ്പിക്കുന്ന
ദാപിത
  • വിശേഷണം:
  • കുറ്റം ചുമത്തപ്പെട്ട
  • കീഴമർത്തപ്പെട്ട
  • കൊടുപ്പിക്കപ്പെട്ട
  • വിവാദത്തിനു വിഷയമായ ധനത്തെ രാജാവിനാൽ മുതലുടമസ്ഥന്നു കൊടുപ്പിക്കപ്പെട്ടവൻ = ദാപിതൻ.
ദാമ്പത്യം
  • വിവാഹം
  • ദമ്പതിമാരെന്നുള്ള സ്ഥിതി
ദാംഭിക
  • വിശേഷണം:
  • ചതിവുള്ള
  • ഡംഭുള്ള
  • വ്യാജമുള്ള
ദാംഭികൻ
  • കപടഭക്തിക്കാരൻ
  • ഒരുമാതിരി മലംകാക്ക
  • ഡംഭമുള്ളവൻ
ദാംഭികം
  • കൊക്കു്
ദാമനീ
  • പശുക്കയർ
  • പശുക്കളെ കെട്ടുന്ന കെട്ടുകയർ
  • പര്യായപദങ്ങൾ:
    • പശു രജ്ജു.
ദാമം
  • കയർ
  • മുറിക്കപ്പെടുന്നതു് എന്നർത്ഥം.
  • ഇവ രണ്ടും കറക്കുന്ന സമയം കാൽ കെട്ടുന്നതിനുള്ള കയറാണെന്നും അഭിപ്രായമുണ്ടു്. ‘ദ്വേദോഹനകാലേപാദബന്ധനരജ്ജോഃ’ രാമാശ്രമി.
  • പര്യായപദങ്ങൾ:
    • സന്ധാനം.
ദാമാ
  • മാല
ദാമിനി
  • മിന്നൽ
ദാമോദരൻ
  • വിഷ്ണു
  • ദാമ = തുളസിമാല, കയറു്. ഉദരം = വയറു്. വയറ്റിൽ കയറുകൊണ്ടു് കെട്ടുപെട്ടവൻ; ഉദരത്തിൽ തുളസിമാലയോടു കൂടിയവൻ; ലോകങ്ങളെ ഉദരത്തിൽ ധരിച്ചവൻ “ദാമാനിലോകനാമാനി” ദമശീലൻ “ദമാദ്ദാമോദരം വിദുഃ” ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
ദായക, ദായി
  • വിശേഷണം:
  • കൊടുക്കുന്ന
ദായകൻ
  • ദാനം ചെയ്യുന്നവൻ
  • ഓഹരിക്കാരൻ, അവകാശി
ദായഭാഗം
  • കൊടുപ്പാനുള്ള പങ്കു്
ദായം
  • സമ്മാനം, അവകാശം
  • ഓഹരി
  • നഷ്ടം, നാശം
  • കൈമാറ്റം
ദായാദൻ
  • പുത്രൻ
  • ബന്ധു (ജ്ഞാതി)
  • ദായത്തെ (തറവാട്ടുമുതലിനെ) അദിക്കുന്നവൻ എന്നർത്ഥം.
ദായാദി
  • പുത്രി
  • സംബന്ധം, ഉടപ്പം.
ദായാദികൾ
  • സംബന്ധികൾ
ദായികൻ, ദായീ
  • കൊടുക്കുന്നവൻ
ദായികാ, ദായിനി
  • കൊടുക്കുന്നവൾ
ദാരക
  • വിശേഷണം:
  • ദാരണം ചെയ്യുന്ന
  • പിളർക്കുന്ന
ദാരകൻ
  • പുത്രൻ
  • പൈതൽ
  • നാട്ടുപന്നി
  • വല്ല ജന്തുക്കളുടേയും കുഞ്ഞു്
ദാരകാചാര്യൻ
  • പള്ളിക്കൂടം വാദ്ധ്യാർ
ദാരങ്ങൾ
  • ഭാര്യ
  • ഭർത്താവിന്റെ അനുജന്മാരെ കഷ്ടത്തിലാക്കുന്നവൾ എന്നർത്ഥം. (ദാരയന്തി ഭ്രാത്യൻ). ‘ദാരങ്ങളെ യിഹസപദി വരുത്തുക’ (ദുര്യോധനവധം കഥകളി). ദാരശബ്ദം പുല്ലിംഗവും നിത്യബഹുവചനാന്തവുമാകുന്നു. ഒരുത്തിയെ പറയുമ്പോഴും ബഹുവചനം തന്നെ. ‘ദാരാ’ എന്നു ആകാരാന്ത സ്ത്രീലിംഗമായിട്ടുമാവാം. ‘ക്രോഡാഹാരം തഥാദാരാത്രയ ഏതേയഥാക്രമം, ക്രോഡേഹാരേ ചദാരേഷു ശബ്ദാഃ പ്രോക്താ മനീഷിഭിഃ, (ഹേമചന്ദ്രൻ). ഇവിടെ ഏകവചനാന്തത്വവും സിദ്ധം.
ദാരണം
  • കീറുക, മുറിപ്പെടുത്തൽ
  • ഒരങ്ങാടിമരുന്നു, തേറ്റാമ്പരൽ
ദാരദം
  • ഒരുവക വിഷം
  • ദരദ്ദേശത്തിലുണ്ടായതു്, ദരദമെന്ന സർപ്പത്തിലുണ്ടായതു് എന്നിങ്ങനെ ശബ്ദാർത്ഥം. പർവതത്തിലുണ്ടായതു എന്നുമാവാം.
  • രസം
  • ചായില്യം
  • ഒരുവക സർപ്പം
  • കടൽ
ദാരബലിഭുക്കു്
  • കൊക്കു്
ദാരം
  • വിടവു്, ദ്വാരം
  • കീറൽ
  • ഉഴുത നിലം
ദാരി
  • ഒരുവക രോഗം
  • വിടവു
ദാരികാ
  • പുത്രി
  • വേശ്യ
  • ചീന്തൽ, കീറൽ
ദാരിത
  • വിശേഷണം:
  • കീറപ്പെട്ട
  • പിളർക്കപ്പെട്ട
ദാരിദ്ര്യപ്പച്ച
  • ഏരോപ്പത്തുമ്പ
ദാരിദ്ര്യ
  • ക്ഷാമം
  • ദാരിദ്ര്യം × സമൃദ്ധി.
ദാരിദ്ര്യവാസി
  • ക്ഷാമം അനുഭവിക്കുന്നവൻ
ദാരു
  • വൃക്ഷം
  • ഉണങ്ങിയ മരം, വിറകു്
  • ദേവതാരവൃക്ഷം
  • മരത്തടി
  • കോടാലി മുതലായ ആയുധങ്ങൾ കൊണ്ടു പിളർക്കപ്പെടുന്നതു് എന്നർത്ഥം.
  • ഉദാരശീലൻ, ദാനശീലൻ
  • ചിത്രമെഴുത്തുകാരൻ, ശില്പി
  • പിത്തള
  • താഴു്, പൂട്ടു്
  • പഞ്ചലോഹമുള്ള കല്ലോ മണ്ണോ
ദാരു
  • ദാനശീലമുള്ള
  • ദയയുള്ള
  • കീറുന്ന
ദാരുക
  • മരപ്പാവ
ദാരുകൻ
  • കൃഷ്ണന്റെ സാരഥി
  • കൃഷ്ണന്റെ തേർ തെളിക്കുന്ന സൂതൻ
ദാരുകം
  • ദേവതാരവൃക്ഷം
ദാരുകാ
  • പാവ
ദാരുഗർഭ
  • മരപ്പാവ
ദാരുണ
  • വിശേഷണം:
  • ഭയംകരമായ
ദാരുണം
  • ഭയാനകരസം
  • കൊടുവേലി
  • ചിത്തത്തെ പിളർക്കുന്നതു് എന്നർത്ഥം.
ദാരുനിശാ
  • മരമഞ്ഞൾ
ദാരുപത്രീ
  • കറിക്കായം
ദാരുപീതാ
  • മരമഞ്ഞൾ
ദാരുമത്സ്യാഹ്വയാ
  • ഉടുമ്പു
ദാരുമൂലം
  • വൃക്ഷച്ചുവടു്
ദാരുലേഖകൻ
  • എലി
ദാരുസാരം
  • ചന്ദനം
ദാരുഹരിദ്ര
  • ഒരങ്ങാടിമരുന്നു്
  • മരമഞ്ഞൾ
ദാരുഹസ്തകം
  • മരത്തവി
  • മരപ്പിടിയിട്ട ചട്ടുകം മുതലായതു്
ദാരൈഷണ
  • ഭാര്യാസ്നേഹം
ദാർഢ്യം
  • കഠിനം
  • ഉറപ്പു്
ദാർവണ്ഡം
  • മയിൽ
ദാർവാഘാടം
  • മരങ്കൊത്തിപ്പക്ഷി
  • മരത്തേ കൊത്തുന്നതു എന്നർത്ഥം.
ദാർവി
  • മരമഞ്ഞൾ
  • പിളർക്കപ്പെടുന്നതെന്നർത്ഥം.
  • മഞ്ഞൾ
  • ദേവതാരം
  • കൊഴുപ്പ
ദാർവിക
  • ഒരു പച്ചമരുന്നു്, കൊഴുപ്പ
  • ചട്ടകംപോലെയുള്ള ഇലകൾ ഉള്ളതു എന്നർത്ഥം. ദാർവീക, ദാർവി എന്നുമാവാം.
  • മരമഞ്ഞൾ കഷായത്തിൽ തുത്തു ചേർത്തുണ്ടാക്കുന്ന അഞ്ജനം
ദാലനം
  • പല്ലുകുത്തു
ദാലം
  • ദാലം എന്നു പേരുള്ള തേൻ
  • ദാലം എന്ന തേൻ ഛർദ്ദി, കഫം, അരുചി, പ്രമേഹം, അർശസ്സു മുതലായവക്കു നന്നു്. മഞ്ഞനിറമാണു്. കനം കൂടും. ഇന്ദ്രനീലക്കല്ലിന്റെ ശകലങ്ങൾ പോലെ ഒരുമാതിരി ചെറിയ ഈച്ചയുണ്ടു്. മരത്തിന്റെ പൊത്തുകളിൽ ഇതു കൂടുണ്ടാക്കുന്നു. ഇവയുണ്ടാക്കുന്ന തേനിനു ദാലം എന്നു പേർ.
  • വരക
ദാലി
  • താളിമാതളം
  • ദേവതാളി
ദാവം
  • കാടു്
  • കാട്ടുതീ
  • ദുഃഖിപ്പിക്കുന്നതു എന്നർത്ഥം.
  • കുതിര
ദാവാഗ്നി
  • കാട്ടുതീ
  • ‘പാരീരേഴിന്നുമുൾച്ചൂടരുളിനദശക
    ണ്ഠാഖ്യദാവാഗ്നിയെത്തൻ’
    — ഉത്തരരാമായണചംപു
ദാവാനലൻ
  • കാട്ടുതീ
ദാവികം
  • സരയുനദിയിലുണ്ടായതു്
  • (സ്ത്രീലിംഗം – ദാവികി).
ദാശൻ
  • മുക്കുവൻ
  • മത്സ്യംപിടിച്ചു ഉപജീവനം കഴിക്കുന്ന മുക്കുവർ മുതലായവ രുടെ പേർ. മത്സ്യത്തെ കടിച്ചു തിന്നുന്നവൻ എന്നർത്ഥം.
ദാശരഥി, ദാശരഥൻ
  • ശ്രീരാമൻ
  • (ഭരതാദികൾക്കും പറയാം).
ദാശ(സ)പുരം
  • കുഴിമുത്തങ്ങ
ദാശാർഹൻ
  • കൃഷ്ണൻ
ദാഃശരൻ
  • മുക്കുവന്റെ പുത്രൻ
  • മുക്കുവൻ
ദാശേരം
  • ഒട്ടകം
ദാസൻ
  • ഭൃത്യൻ
  • മുക്കുവൻ
  • ശൂദ്രൻ
  • ബ്രഹ്മത്തെ അറിയുന്നവൻ
  • വൃത്രാസുരൻ
  • ഒരസുരൻ
  • ശൂദ്രരുടെ പേരോടു ചേർക്കുന്ന ഒരു പദം
  • പര്യായപദങ്ങൾ:
    • ഭൃത്യൻ
    • ദാസേയൻ
    • ദാസേരൻ
    • ദാസൻ
    • ഗോപ്യകൻ
    • ചേടകൻ
    • നിയോജ്യൻ
    • കിങ്കരൻ
    • പ്രൈഷ്യൻ
    • ഭുജിഷ്യൻ
    • പരിചാരകൻ.
ദാസാനുദാസൻ
  • ഭൃത്യന്റെ ഭൃത്യൻ
ദാസി
  • വേലക്കാരത്തി
  • ശൂദ്രസ്ത്രീ
  • ഒരു പൂച്ചെടി, നിലക്കുറുഞ്ഞി, കരിംകുറുഞ്ഞി, മുൾകുറുഞ്ഞി, മഞ്ഞക്കുറുഞ്ഞി
  • മുക്കുവസ്ത്രീ
  • വേശ്യാ
ദാസീസഭം
  • ദാസികളുടെ കൂട്ടം
ദാസേയ
  • വിശേഷണം:
  • ദാസനിൽനിന്നു ജനിച്ച
ദാസേയൻ
  • ദാസൻ
  • ഭൃത്യൻ
  • ദാസിയുടെ അപത്യം എന്നർത്ഥം.
ദാസേര
  • വിശേഷണം:
  • ഭൃത്യനിൽ നിന്നു ജനിച്ച
ദാസേര(ക)ൻ
  • ഭൃത്യൻ
  • മുക്കുവൻ
  • ദാസിയുടെ അപത്യം എന്നർത്ഥം.
ദാസേര(ക)ം
  • ഒട്ടകം
ദാസ്യം
  • അടിമ
  • മംസ്യപ്രവൃത്തി
ദാസ്യവൃത്തി
  • അടിമയിൽ ഇരിക്ക
ദാഹക
  • വിശേഷണം:
  • ദഹിപ്പിക്കുന്ന
ദാഹകം
  • കൊടുവേലി
  • അഗ്നി
ദാഹം
  • ദഹിക്ക, എരിയുക
  • ചൂടു
  • () തണ്ണീർദാഹത്തിന്നു
  • പര്യായപദങ്ങൾ:
    • ഉദന്യാ
    • പിപാസാ
    • തൃട്ടു്
    • തർഷം.
ദാഹഹരണം
  • രാമച്ചം
ദാഹിക്കുന്നു
  • ജലം കുടിപ്പാൻ തോന്നുന്നു
ദി
ദിൿചതുഷ്ടയം
  • പ്രാചി (കിഴക്കു)
  • അവാചി (തെക്കു)
  • ഉദീചി (വടക്കു)
  • പ്രതീചി (പടിഞ്ഞാറു)
ദിക്പാലന്മാർ
  • ലോകപാലന്മാർ
  • ഇന്ദ്രൻ, അഗ്നി, പിതൃപതി, നിര്യതി, വരുണൻ, മരുത്ത് (വായു), കുബേരൻ (വൈശ്രവണൻ), ഈശൻ ഇവർ എട്ടു പേരും. (അഷ്ടദിക്പതികൾ എന്നതു നോക്കുക).
ദിക്കു്
  • ദേശം
  • അവകാശത്തെ കൊടുക്കുന്നതു് എന്നർത്ഥം.
  • തെക്കു്, പടിഞ്ഞാറു്, വടക്കു്, കിഴക്കു് ഈ നാലും ഇവയുടെ മൂലകളും
  • ദിക്കുകളുടെ
  • പര്യായപദങ്ങൾ:
    • ദിൿ
    • കകുപ്
    • കാഷ്ഠാ
    • ആശാ
    • ഹരിത്.
ദിക്കര
  • വിശേഷണം:
  • യുവാവായ
ദിക്കരി
  • ലോകത്തിന്റെ എട്ടുദിക്കിലുള്ള ആനകൾ എട്ടും
  • ഇളയസ്ത്രീ
ദിക്കരിണികൾ
  • ലോകത്തിന്റെ എട്ടുദിക്കിലുമുള്ള ആനകളുടെ പിടികൾ (ദിഗ്ഗജങ്ങൾ നോക്കുക)
ദിക്കാലപഞ്ചാംഗം
  • സംഖ്യ
  • പരിമാണം
  • സംയോഗം
  • പൃഥകത്വം
  • വിഭാഗം ഇവ 5-ഉം
  • (സംഖ്യാദി പഞ്ചാംഗം എന്നും പറയും)
ദിഗ്ഗജങ്ങൾ
  • ദിക്കുകളിലേ ഈശന്മാരായ ഗജങ്ങൾ
  • ലോകത്തിന്റെ എട്ടുദിക്കിലുള്ള ആനകൾ എട്ടും. ഐരാവതം
  • പുണ്ഡരീകൻ
  • വാമനൻ
  • കുമുദൻ
  • അഞ്ജനൻ
  • പുഷ്പദന്തൻ
  • സാർവഭൗമൻ
  • സുപ്രതീകൻ
  • ദിക്കുകൾ അധിപന്മാർ ഗജങ്ങൾ കരിണികൾ ഗ്രഹങ്ങൾ
    കിഴക്കു ഇന്ദ്രൻ ഐരാവതം അഭ്രമു സൂര്യൻ
    കിഴക്കുതെക്കു് അഗ്നി പുണ്ഡരീകൻ കപില ശുക്രൻ
    തെക്കു് യമൻ വാമനൻ പിംഗള കുജൻ
    തെക്കുപടിഞ്ഞാറു നിര്യതി കുമുദൻ അനുപമ രാഹു
    പടിഞ്ഞാറു വരുണൻ അഞ്ജനൻ താമ്രകർണ്ണി മന്ദൻ
    പടിഞ്ഞാറുവടക്കു വായു പുഷ്പദന്തൻ ശുഭ്രദന്തി ചന്ദ്രൻ
    വടക്കു് കുബേരൻ സാർവഭൗമൻ അംഗന ബുധൻ
    വടക്കുകിഴക്കു് ഈശാനൻ സുപ്രതീകൻ അഞ്ജനാവതി ഗുരു
ദിഗ്ജയം
  • ദിക്കുകളെ ജയിക്ക
ദിഗ്ദ്ധ
  • വിശേഷണം:
  • പൂശപ്പെട്ട
ദിഗ്ദ്ധം
  • വിഷം തേച്ച അമ്പു്. ദേഹനം ചെയ്ക = പുരട്ടുക
ദിഗ്ഭവ
  • വിശേഷണം:
  • ദിക്കിൽ നിന്നും ഉണ്ടായ
ദിഗ്ഭ്രമം
  • ദിക്കുമാറിത്തോന്നുക
ദിഗന്തം
  • ദിക്കിന്റെ അവസാനം, ചക്രവാളം
  • ദിക്കിന്റെ നടുവു്
ദിഗന്തരം
  • ദിക്കിന്റെ മദ്ധ്യം
  • ആകാശം
ദിഗന്തരാളം
  • ദിക്കിന്റെ നടുവു്
  • ദിക്കിന്റെ ഇട
ദിഗംബര
  • വിശേഷണം:
  • വസ്ത്രം ഉടുക്കാത്ത
ദിഗംബരൻ
  • ശിവൻ. ദിക്കാകുന്ന വസ്ത്രത്തോടു കൂടിയവൻ, ഉടുക്കാത്തവൻ എന്നർത്ഥം
  • ഒരു ബുദ്ധ സന്യാസി
ദിഗ്ഗ്രഹങ്ങൾ
  • അതാതു ദിക്കുകളുടെ ഗ്രഹങ്ങൾ
  • (ദിഗ്ഗജങ്ങൾ എന്നതു നോക്കുക).
ദിഗ്വലയം
  • ദിക്കിന്റെ മണ്ഡലം
  • ചക്രവാളം
ദിഗ്വാസി
  • വിശേഷണം:
  • ദിക്കിൽ പാർക്കുന്ന
ദിഗ്വിശേഷം
  • ദിക്കുകൾ തമ്മിലുള്ള ഭേദം
ദിങ്നാഗൻ
  • കാളിദാസന്റെ സമാന കാലീനനും ശത്രുവുമായ ഒരു കവി
ദിങ്മണ്ഡലം
  • ചക്രവാളം
ദിങ്മാത്രം
  • ഏകദേശമായിമാത്രം
  • കുറച്ചു
  • അല്പം
ദിങ്മുഖം
  • ദിക്കിന്റെ നേർക്കുള്ള വശം
ദിത
  • വിശേഷണം:
  • മുറിക്കപ്പെട്ട
  • കീറപ്പെട്ട
  • ഭാഗിക്കപ്പെട്ട
ദിതി
  • ദക്ഷന്റെ പുത്രി; കശ്യപന്റെ ഭാര്യ
  • ദൈത്യരുടെ മാതാവു്
  • ദിതിയുടെ പുത്രന്മാരെല്ലാം മരിക്കയാൽ ഇന്ദ്രനെ ജയിപ്പാൻതക്ക ശക്തിയുള്ള ഒരു പുത്രൻ വേണമെന്നു കശ്യപനോടു പ്രാർത്ഥിച്ചു ഗർഭമുണ്ടായി ഭക്തിയോടും ശുദ്ധിയോടും ജീവിക്കുന്നതായാൽ യഥേഷ്ടം ഒരു പുത്രനുണ്ടാകുമെന്നു കശ്യപൻ പറഞ്ഞു. ഇന്ദ്രൻ ഈ സംഗതി അറിഞ്ഞു അവളുടെ വ്രതഭംഗത്തിനു വഴിനോക്കി അദ്ദേഹം അവളുടെ ദാസനായി അവിടെ പാർത്തു. നൂറാംവർഷത്തിൽ ഒരുദിവസം ദിതി കാൽകഴുകാതെ ഉറങ്ങാൻപോയ തരം നോക്കി ഇന്ദ്രൻ അവളുടെ വയറ്റിൽ കിടന്നിരുന്ന ശിശുവിനെ വജ്രായുധം കൊണ്ടു ഏഴായി ഖണ്ഡിച്ചു. കുഞ്ഞു സഹിക്കവയ്യാതെ കരഞ്ഞു. കരച്ചിൽ നിറുത്താൻ കഴിയാഞ്ഞിട്ടു ഇന്ദ്രൻ കോപിഷ്ടനായി ആ ഏഴു ഖണ്ഡങ്ങളെ ഏഴേഴായി വീണ്ടും മുറിച്ചു. ‘മാരോദി’ (കരയേണ്ട) എന്നു ഇന്ദ്രൻ പറകയാൽ ഇവർക്കു മരുത്തുകൾ എന്ന പേർ സിദ്ധിച്ചു.
ദിതിജൻ
  • അസുരൻ
ദിതിജാരി
  • വിഷ്ണു
  • ഇന്ദ്രൻ
ദിതിസുതൻ
  • അസുരൻ
  • ദിതിയുടെ പുത്രൻ എന്നർത്ഥം.
ദിത്യൻ
  • അസുരൻ
ദിദൃക്ഷ
  • കാണ്മാനുള്ള ആഗ്രഹം
ദിദൃക്ഷു
  • വിശേഷണം:
  • കാണ്മാനാഗ്രഹമുള്ള
ദിധി
  • ഉറപ്പു്
ദിധിഷു
  • രണ്ടാമത്തെ ഭർത്താവു്
ദിധിഷൂ, ദിധിഷു, ദിധീഷൂ
  • പുനർവിവാഹം ചെയ്യപ്പെട്ടവൾ
  • പാപത്തെ ധരിക്കുന്നവൾ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പുനർഭൂ.
ദിനകരതനയൻ
  • ശനി
  • കർണ്ണൻ
  • സുഗ്രീവൻ
  • യമൻ. ദിനകരശബ്ദത്തൊടു പുത്രാദിശബ്ദങ്ങൾ ചേർന്നാലും ഈ അർത്ഥം തന്നെ
ദിനകരൻ
  • ആദിത്യൻ
ദിനകര
  • എരിക്കു
ദിനകരാത്മജാ
  • യമുനാനദി
ദിനചര്യ
  • ദിവസന്തോറും ചെയ്യേണ്ടുന്ന മുറ
ദിനദുഃഖിതൻ
  • ചക്രവാകപ്പക്ഷി
ദിനപതി
  • ആദിത്യൻ
ദിനപൻ
  • ആദിത്യൻ
ദിനപം
  • എരിക്കു
ദിനബലം
  • (ജ്യോതിഷത്തിൽ) ചിങ്ങം
  • കന്നി
  • തുലാം
  • വൃശ്ചികം
  • കുംഭം – ഈ രാശികൾ
  • ഇവ ശീർഷോദയങ്ങളാണു്.
ദിനം
  • ദിവസം
  • പകൽ
  • 5-ഉം പകലിന്റെ പേർ. മുഴുവൻ ദിവസത്തിന്റെ വാചകമായിട്ടും പ്രയോഗബാഹുല്യം‌ തെളിയിക്കുന്നു.
  • പര്യായപദങ്ങൾ:
    • ഘസ്രം
    • അഹസ്സ്
    • ദിവസം
    • വാസരം.
ദിനംപ്രതി
  • ദിവസംതോറും
ദിനമണി
  • ആദിത്യൻ
  • പകലിന്നു രത്നം പോലെയുള്ളവൻ എന്നർത്ഥം.
ദിനമയൂഖൻ
  • ആദിത്യൻ
ദിനമുഖം
  • പ്രഭാതം‌
ദിനയൗവ്വനം
  • ഉച്ച
  • മദ്ധ്യാഹ്നം
ദിനരത്നം
  • സൂര്യൻ
ദിനരാശികൾ
  • ചിങ്ങം
  • കന്നി
  • തുലാം‌
  • വൃശ്ചികം
  • കുംഭം‌
  • മീനം ഇവ
ദിനവിരതി
  • സന്ധ്യാസമയം
ദിനാന്തകം‌
  • ഇരുട്ടു്
  • പകലിന്റെ അവസാനകാലം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • സായം‌.
ദിനാന്തം
  • അസ്തമനസന്ധ്യ
  • പകലിന്റെ അവസാനകാലം എന്നർത്ഥം. ദിനത്തിന്റെ പശ്ചാൽ ഭാഗത്തിലുള്ള 3 മുഹൂർത്തകാലത്തിന്റെ പേർ എന്നു തമിഴു് വ്യാഖ്യാനം.
  • പര്യായപദങ്ങൾ:
    • സായം.
ദിനാന്ധാ
  • വാവൽ
ദിനാവസാനം
  • അസ്തമനസന്ധ്യ
ദിനിസ്സ്, ജിനിസ്സ്
  • മാതിരി
  • തരം
  • (ജിനിസ്സ എന്നതു നോക്കുക).
ദിനേശൻ
  • ആദിത്യൻ
ദിനേശം
  • ഒരു പൂച്ചെടി
  • എരിക്കു്
ദിനേശവല്ലി
  • ഒരങ്ങാടിമരുന്നു്
  • വേമ്പാട
ദിലീനൻ
  • ദുഷ്ഷന്തന്റെ അച്ഛൻ
ദിലീപൻ
  • സൂര്യവംശത്തിലുള്ള ഒരു രാജാവു്
  • അംശുമാന്റെ പുത്രൻ. ഒരിക്കൽ സുരഭി എന്ന പശുവിനെ യോഗ്യതയനുസരിച്ചു മാനിക്കായ്കയാൽ അവളുടെ മകളായ ‘നന്ദിനിയെ’ വളർത്തി അവളെ സന്തോഷിപ്പിക്കുന്നതുവരെ ദിലീപനു മക്കളുണ്ടാകയില്ലെന്നു അവൾ ശപിച്ചു. ദിലീപനും തൽഭാര്യയായ സുദക്ഷിണയും അതിജാഗ്രതയോടെ നന്ദിനിയെ വളർത്തി. സിം‌ഹത്തിൽനിന്നു ഒരിക്കൽ അവളെ രക്ഷിപ്പാനായി ദിലീപൻ സ്വജീവനേപ്പോലും വെടിയുന്നതിനു ഒരുമ്പെട്ടു. ശാപം നീങ്ങിയതിൽ പിന്നീടു അവർക്കു രഘു എന്നൊരു മകനുണ്ടായി.
ദിലീരം
  • കൂൺ
ദിവം
  • സ്വർഗ്ഗം
  • ദേവന്മാർ ഇതിൽ ശോഭിക്കുന്നു, കളിക്കുന്നു എന്നർത്ഥം‌. സുകൃതികളാൽ ആഗമിക്കപ്പെടുന്നതു് എന്നുമാവാം‌.
  • ആകാശം‌
  • കാട്ടുകാക്ക
  • ദിവസം
  • കാടു്
ദിവസകരൻ
  • ആദിത്യൻ
ദിവസപതി
  • സൂര്യൻ
ദിവസം‌
  • പകൽ
  • ജനങ്ങൾ ഇതിങ്കൽ പ്രകാശിക്കുന്നു എന്നുള്ളതിനാൽ ഈ പേർ വന്നു. ജനങ്ങൾക്കു വിനോദത്തിനുള്ള കാലം‌ എന്നുമാവാം‌.
  • ഒരു പകലും‌ ഒരു രാത്രിയും‌ കൂടിയ സമയം‌
  • (മുഴുവൻ ദിവസം).
  • പര്യായപദങ്ങൾ:
    • അഹസ്സ്
    • ഘസ്രം‌
    • ദിനം
    • വാസരം‌.
ദിവസവൃത്തി
  • നിത്യവൃത്തി
ദിവസവ ഗമം‌
  • സൂര്യാസ്തമനം‌
ദിവസേശ്വരൻ
  • ആദിത്യൻ
ദിവസ്പതി
  • ഇന്ദ്രൻ
  • ദേവേന്ദ്രൻ
  • സ്വർഗ്ഗത്തിന്റെ നാഥൻ എന്നർത്ഥം.
ദിവസ്പൃഥിവികൾ
  • ആകാശത്തേയും ഭൂമിയേയും ഒന്നായി പറയുന്നതിന്റെ പേർ
ദിവാ
  • പകൽ (പകലിൽ)
ദിവാകരൻ
  • ആദിത്യൻ
  • പകലിനെ ചെയ്യുന്നവൻ എന്നർത്ഥം.
ദിവാകീർത്തി
  • ചണ്ഡാലൻ
  • പുണ്യകാലങ്ങളിൽ കീർത്തിക്കപ്പെടാത്തവൻ എന്നർത്ഥം. ഇവിടെ ‘ദിവാ’ എന്നതിനു ലക്ഷണയാപുണ്യകാലം എന്നു താൽപര്യം.
  • ക്ഷൗരക്കാരൻ
  • പകൽ മാത്രം പേരുപറയുന്നതിനു യോഗ്യതയുള്ളവനെന്നർത്ഥം.
  • ഊമൻ
ദിവാചരൻ
  • ചണ്ഡാലൻ
ദിവാടനം
  • കാക്ക
ദിവാൻ
  • ചില രാജ്യങ്ങളിലേ പ്രധാനമന്ത്രിക്കുള്ള സ്ഥാനപ്പേർ
ദിവാന്ധൻ
  • മൂങ്ങ (ഊമൻ)
  • പകൽ കണ്ണുകാണാത്തവൻ എന്നർത്ഥം.
ദിവാന്ധികാ
  • നച്ചെലി
ദിവാനിശം
  • രാത്രിയും പകലും
  • എപ്പോഴും
  • ‘സഞ്ചരിച്ചു തുടങ്ങിനാനവളോടുകൂടി ദിവാനിശം’
    — നാളായണീചരിതം തുള്ളൽ
    .
ദിവാപ്രദീപം
  • പകൽവിളക്കു
ദിവാഭീത
  • ആമ്പൽപൊയ്ക
ദിവാഭീതൻ
  • മൂങ്ങ
  • കള്ളൻ
  • പകൽ പേടിയുള്ളവൻ എന്നർത്ഥം.
ദിവാമദ്ധ്യം
  • ഉച്ചസമയം
ദിവാസ്വപ്നം, ദിവാസ്വാപം
  • പകൽ ഉറക്കം
  • മനോരാജ്യം
ദിവാസ്വാപം
  • ഊമൻ
  • പകൽ ഉറക്കം
ദിവി
  • കാട്ടുകാക്ക
  • ‘ചക്ഷോദിവിഃ കികിഃ സ്മൃതാഃ’.
ദിവിജ
  • വിശേഷണം:
  • ആകാശത്തുണ്ടായ
ദിവിജം
  • ഹരിചന്ദനം
ദിവിഷൽ(ദ്)
  • ദേവൻ
  • സ്വർഗ്ഗത്തിങ്കൽ വർത്തിക്കുന്നവൻ എന്നർത്ഥം.
ദിവിഷ്ഠ
  • സ്വർഗ്ഗത്തിലിരിക്കുന്ന
ദിവൗകസ്സു്, ദിവോകസ്സു്
  • ദേവൻ
  • ദിവം = സ്വർഗ്ഗം. ഓകസ്സ് = ഭവനം. സ്വർഗ്ഗം വാസസ്ഥാനമായുള്ളവൻ.
  • വേഴാമ്പൽ പക്ഷി
  • ദ്യോവു് ഗൃഹമായിട്ടുള്ളതു് എന്നർത്ഥം.
ദിവ്യ
  • വിശേഷണം:
  • സ്വർഗ്ഗസംബന്ധമായ
  • അത്ഭുതകരമായ
  • പ്രകാശമാനമായ
  • ഭംഗിയുള്ള
  • വിശേഷമായ
  • ആകാശത്തോടു ചേർന്ന
  • ദൈവത്തേയോ ദേവകളേയോ സംബന്ധിച്ച
  • സ്വഭാവത്തിന്നപ്പുറമുള്ള
  • സൗന്ദര്യമുള്ള
ദിവ്യഗായനന്മാർ
  • ഹാഹാ ഹൂഹൂ തുടങ്ങിയുള്ളവർ
  • സ്വർഗ്ഗത്തിലെ പാട്ടുകാർ
  • ‘ഗന്ധർവഗാന്ധർവദിവ്യഗായനഗാതവഃ’.
ദിവ്യചക്ഷുസ്സു്
  • ജ്ഞാനദൃഷ്ടി
  • ദിവ്യമാകുന്ന കണ്ണു്
  • കുരങ്ങു്
ദിവ്യജ്ഞാനം
  • വിശേഷമായ അറിവു്
ദിവ്യത്വം
  • ദൈവസംബന്ധമായ അവസ്ഥ
  • മഹിമ
ദിവ്യദ്രവ്യം
  • വിശേഷവസ്തു
ദിവ്യൻ
  • ബുദ്ധികൗശലമുള്ളവൻ
  • ദേവസംബന്ധിയായ പുരുഷൻ
  • യമൻ
ദിവ്യപഞ്ചാമൃതം
  • നൈ
  • തൈർ
  • പാൽ
  • തേൻ
  • പഞ്ചസാര ഇവ അഞ്ചുംകൂടിയതു്
ദിവ്യം
  • ഹരിചന്ദനം
  • ഇലവങ്ങപ്പൂവു്
  • ഗുഗ്ഗുലു
  • യവം
  • ആകാശം
  • ഒരു മാതിരി ജലം
  • സത്യം
ദിവ്യമാനുഷൻ
  • വിശിഷ്ടതയുള്ള മനുഷ്യൻ
ദിവ്യമൂർത്തി
  • ദിവ്യശരീരം
ദിവ്യയാനം
  • വിമാനം
ദിവ്യരത്നം
  • വിശേഷമായ രത്നം
ദിവ്യരസം
  • വിശേഷമായ ഒരു മരുന്നു്
  • രസം
ദിവ്യരൂപം
  • വിശേഷമായരൂപം
ദിവ്യലോകം
  • ദിവ്യമായ ലോകം
ദിവ്യവർഷം
  • മുന്നൂറ്റുപത്തഞ്ചു മനുഷ്യ സംവത്സരം കൂടിയതു്
ദിവ്യവസ്തു
  • വിശേഷവസ്തു
ദിവ്യവാക്കു്
  • അശരീരവാക്കു്
ദിവ്യവിഗ്രഹം
  • ദിവ്യശരീരം
ദിവ്യസരിത്തു്
  • ദേവഗംഗാ
ദിവ്യാ
  • കടുക്ക
  • മഹാമേദ
  • കാട്ടുവാവൽ
  • ചെറിയബ്രഹ്മി
  • ബ്രഹ്മി
  • വെങ്കറുക
  • നെല്ലി
  • മുരാമാഞ്ചി
  • ശതാവരി
  • പെരുഞ്ചീരകം
ദിവ്യാദിവ്യൻ
  • അർജ്ജുനനെപ്പോലെ പകുതി ദിവ്യത്വവും പകുതി മാനുഷത്വവും ഉള്ളവൻ
ദിവ്യാദിവ്യം
  • വിശേഷണം:
  • ദൈവസ്വഭാവവും മനുഷ്യസ്വഭാവവും കൂടെയുള്ള
ദിവ്യാന്ധം
  • നേത്രദൃഷ്ടിഗതരോഗനിദാനത്തിൽപെട്ട ഒരു രോഗം
  • ദോഷം മൂന്നാം പടലത്തിൽ ചെല്ലുമ്പോൾ പകൽ കാഴ്ചയുണ്ടാകയില്ല. ശൈത്യസംബന്ധം നിമിത്തവും പിത്തത്തിന്റെ അല്പത്വം കൊണ്ടും രാത്രിയിൽ കാഴ്ചയുണ്ടാകും.
ദിവ്യാഭരണം
  • വിശേഷമായ അലങ്കാരം
ദിവ്യാസ്ത്രം
  • ദേവസംബന്ധമായ ആയുധം
  • ബ്രഹ്മാസ്ത്രം മുതലായതു്
ദിവ്യോദകം
  • മഴവെള്ളം
  • മഞ്ഞുവെള്ളം
ദിവ്യോപദേശം
  • ദിവ്യമായ ഉപദേശം
ദിവ്യോപപാദുക
  • വിശേഷണം:
  • സ്വർഗ്ഗത്തിന്നടുത്ത
ദിവ്യോപപാദുകന്മാർ
  • ദേവന്മാർ
  • ദിവ്യന്മാരും ഉപപാദുകന്മാരും. ദിവ്യന്മാർ = ദ്യോവിങ്കൽ (സ്വർഗ്ഗത്തിങ്കൽ) ഭവിച്ചവർ. ഉപപാദുകന്മാർ = അച്ഛനമ്മമാരുടെ (ദൃഷ്ടകാരണത്തിന്റെ) അപേക്ഷ കൂടാതെ അദൃഷ്ടമായ കാരണത്തിൽനിന്നു തന്നെത്താൻ ഉണ്ടാകുന്നവർ.
ദിവ്യൗഷധി
  • മനയോല
ദിശാ
  • ദിക്കു്
ദിശ്യ
  • വിശേഷണം:
  • ദിക്കിൽ അല്ലെങ്കിൽ ദിക്കുകളിൽ ഭവിച്ച
ദിഷ്ട
  • വിശേഷണം:
  • കാണിക്കപ്പെട്ട
  • ഉപദേശിക്കപ്പെട്ട
ദിഷ്ടക്കേടു്
  • കാലക്കേടു്
  • ‘ദിഷ്ടക്കേടാൽവരുവതുപരീ
    ഹാരമില്ലാത്തതല്ലൊ’
    — മയൂരസന്ദേശം
ദിഷ്ടം
  • കാലം
  • ജനങ്ങൾക്കു സുഖദുഃഖാദികളെ കൊടുക്കുന്നതെന്നർത്ഥം.
  • ഭാഗ്യം
  • ഉപദേശിക്കപ്പെടുന്നതു്, പൂർവ്വജന്മകൃതകർമ്മം, ഒരു ഉപദേഷ്ടാവിനാൽ ഉപദേശിക്കപ്പെട്ടതുപോലെ തത്തൽ കർമ്മാനുഗുണകൃത്യങ്ങളിൽ പ്രാണികളെ പ്രേരിപ്പിക്കുന്നതു നിമിത്തം ഈ പേരുണ്ടായി.
ദിഷ്ടന്ത
  • മരണം ഭാഗ്യത്തിന്റെ അവസാനം എന്നർത്ഥം
ദിഷ്ടി
  • ആനന്ദം
  • സന്തോഷം
ദിഷ്ട്യാ
  • ഭാഗ്യംകൊണ്ടു ലഭിക്കുന്നതു്
  • (സന്തോഷം എന്ന അർത്ഥത്തിങ്കലാകുന്നു).
ദിഷ്ണു
  • വിശേഷണം:
  • ദാനശീലമുള്ള
ദീ
ദീക്ഷ
  • മരിച്ചവർക്കുവേണ്ടി ഒരു സംവത്സരം ചെയ്യുന്ന കർമ്മം
  • യാഗം
  • വ്രതം
  • ഏതെങ്കിലും ഒന്നിനെക്കുറിച്ചു കാത്തു വ്രതമായിരിക്ക
ദീക്ഷാന്തം
  • ദീക്ഷയുടെ അവസാനം
  • യാഗാവസാനം. യാഗത്തിങ്കൽ ദീക്ഷയുടെ അവസാനത്തിൽ ന്യൂനാതിരേക ദോഷപരിഹാരത്തിനായിക്കൊണ്ടു ചെയ്യുന്ന ഇഷ്ടി
  • യജ്ഞാന്തസ്നാനം
ദീക്ഷാപതി
  • ചന്ദ്രൻ
ദീക്ഷിക്കുന്നു
  • മരിച്ചവർക്കുവേണ്ടി സംവത്സരം കർമ്മം ചെയ്യുന്നു
  • അനുഷ്ഠിക്കുന്നു
  • യാഗംചെയ്യുന്നു
ദീക്ഷിത
  • വിശേഷണം:
  • ദീക്ഷിച്ച
ദീക്ഷിതൻ
  • സോമയാഗം ചെയ്യുന്നവൻ
  • സോമയാഗത്തിൽ ഋത്വിക്കുകളെ ആദേശിക്കുന്ന യജമാനൻ
  • സോമപാനമുള്ള യാഗം = സോമയാഗം ഈ യാഗം ചെയ്തവനെ പരദേശങ്ങളിൽ ‘ദീക്ഷിതർ’ എന്നു പറയുന്നു.
ദീദിവി
  • വിശേഷണം:
  • എഴുന്നേറ്റ
ദീദിവി
  • ചോറു്
  • ഇതുകൊണ്ടു ക്രീഡിക്കുന്നു. ഇതില്ലെങ്കിൽ എല്ലാത്തരം ക്രീഡയും മാറിപ്പോകും
  • ബൃഹസ്പതി
ദീധിതി
  • രശ്മി
  • ശോഭിക്കുന്നതു് എന്നർത്ഥം.
ദീന
  • വിശേഷണം:
  • രോഗമുള്ള
  • ദാരിദ്ര്യമുള്ള
ദീനത
  • ദീനഭാവം
ദീനൻ
  • ദരിദ്രൻ
  • ക്ഷയിച്ചവൻ എന്നർത്ഥം.
  • വലഞ്ഞവൻ
ദീനം
  • ദണ്ഡം
  • (അടിതോൽ എന്നതു നോക്കുക).
  • തകരം
ദീനാരം
  • ഒരുവക പൊൻ നാണയം
  • ഒരു പൊൻകണക്കു്
ദീപു്
  • ദ്വീപു്
  • (പ്രാചീനമലയാളം:)
ദീപക
  • വിശേഷണം:
  • ശോഭിക്കുന്ന
  • ജ്വലിക്കുന്ന
ദീപകം
  • വിളക്കു്
  • തിരിമേൽ കത്തിനില്ക്കുന്ന തീ, അലങ്കാരശാസ്ത്രപ്രകാരമുള്ള അലങ്കാരങ്ങളിൽ ഒന്നു്
  • സുഗന്ധമുള്ള ഒരു കരു
  • മയിലോശിക
  • ജീരകം
  • ശോഭിക്കുന്നതു് എന്നർത്ഥം.
  • അയമോദകം
  • കുംകുമം
  • പരുന്തു
  • ദീപംപോലെയുള്ളതു്
ദീപകിട്ടം
  • വിളക്കുമഷി
ദീപദ്ധ്വജം
  • വിളക്കുതണ്ടു്
  • വിളക്കുമഷി
ദീപന
  • വിശേഷണം:
  • ജ്വലിപ്പിക്കുന്ന, പ്രകാശിപ്പിക്കുന്ന
  • ദഹിപ്പിക്കുന്ന
ദീപനം
  • ദഹിപ്പിക്കുക
  • ദഹനം
  • കുംകുമം
  • തകരം
  • മയിലോശിക
  • വലിയ വെള്ളുള്ളി
  • പൊന്നാവീരം
ദീപനി
  • വിശേഷണം:
  • ദഹനശക്തിയുള്ള
ദീപനി
  • സുഗന്ധമുള്ള ഒരു കുരു
  • പാട
  • ഉലുവാ
ദീപപുഷ്പം
  • ചമ്പകം
ദീപം
  • തിരിമേൽ കത്തിനില്ക്കുന്ന തീ
  • വിളക്കു പ്രകാശിക്കുന്നതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പ്രദീപം.
ദീപയഷ്ടി
  • ഒരുമാതിരി പന്തം
  • തീവട്ടി
ദീപസ്തംഭം
  • കമ്പവിളക്കു്
  • വിളക്കുതൂൺ, വിളക്കുമരം
ദീപാന്ധം
  • പെരുച്ചാഴി
  • പ്രാവു
ദീപായമാന
  • വിശേഷണം:
  • പ്രകാശിക്കുന്ന.
  • ശ്രീപാണ്ഡുപുത്രവിജയം വിരവോടുവാഴ്ത്തി
    ജ്ജി. പത്മനാഭ കവിതീർത്തൊരു നൽപ്രബന്ധം
    ശ്രീപാരമാർന്നു കവിപുംഗവ രംഗമദ്ധ്യേ
    ദീപായമാന രുചിപൂണ്ടു വിളങ്ങിടട്ടേ
    — പാണ്ഡവവിജയം-അനുമോദനം
ദീപാരാധന
  • ക്ഷേത്രങ്ങളിൽ ഒരുമാതിരി വിളക്കുകൊളുത്തി ഉഴിയുക
ദീപാളി
  • തുലാമാസത്തിലുള്ള ഒരു പുണ്യദിവസം
  • വിളക്കുകളുടെ കൂട്ടം
  • (ദീപ + ആളി).
ദീപാളികുളിക്ക
  • പാപ്പരാവുക (ശൈലി)
ദീപിക
  • വിളക്കു്
  • കരിഞ്ചീരകം
  • ചൂട്ടു്
  • തീക്കൊള്ളി
ദീപിക്കുന്നു
  • കത്തുന്നു
  • പ്രകാശിക്കുന്നു
  • ദഹിക്കുന്നു
ദീപിത
  • വിശേഷണം:
  • പ്രകാശിപ്പിക്കപ്പെട്ട
  • ജ്വലിപ്പിക്കപ്പെട്ട
ദീപ്ത
  • വിശേഷണം:
  • പ്രകാശിച്ച
  • ജ്വലിച്ച
ദീപ്തം
  • ഒരുവക നാസാരോഗം
  • മൂക്കിനു വളരെ ചൂടുണ്ടായാൽ അതിൽ വായു പുക എന്നപോലെ സഞ്ചരിക്കും. വളരെ ജ്വലിച്ചിരിക്കുന്നുവൊ എന്നും തോന്നും. ഇതത്രേ ലക്ഷണം.
  • വെള്ളോടു്
  • വടുകപ്പുളിനാരകം
  • സിംഹം
ദീപ്താ
  • ചെറുപുന്ന
  • മേത്തോന്നി
  • ചർമ്മലന്ത
ദീപ്താക്ഷം
  • പൂച്ച
ദിപ്താംഗം
  • മയിൽ
ദീപ്തി
  • ശോഭ
  • തേജസ്സ്
  • നായികാശ്രിതങ്ങളായ വൃ അലങ്കാരങ്ങളിൽ ഒന്നു്
  • അരക്കു
  • വെള്ളോടു്
ദീപ്തോപലം
  • സൂര്യകാന്തക്കല്ലു്
ദീപ്യ
  • വിശേഷണം:
  • ദീപിപ്പിക്കപ്പെടുവാൻതക്ക
ദീപ്യ(ക)ം
  • കരിഞ്ചീരകം, ജീരകം
  • അയമോദകം
  • ദീപനത്തിന്നു നല്ലതെന്നർത്ഥം.
  • മയിലോശിക
ദീപ്യമാന
  • വിശേഷണം:
  • ശോഭിച്ചിരിക്കുന്ന
ദീപ്യമാനം
  • പ്രകാശിക്കുന്നതു്
ദീപ്രം
  • പ്രകാശിച്ചിരിക്കുന്നതു്
  • രീതികളിൽ ഒന്നു് (സാഹിത്യസാഹ്യ പ്രകാരം)
  • ശബ്ദത്തിന്നു പ്രസാദാദികളും അർത്ഥത്തിന്നു ഉപമാദികളുമായി നടപ്പുള്ള അലംകാരങ്ങളെ കഴിയുന്നിടത്തൊക്കെ ചേർക്കുന്നതത്രേ ദീപ്രം. ഇതിന്നു വിപരീതം – ശാലീനം.
ദീർഘ
  • വിശേഷണം:
  • നീളമുള്ള
ദീർഘകണ്ട(ക)ം
  • വേൾവേലം
ദീർഘകണ്ഠ(ക)ം
  • കൊക്കു്
ദീർഘകന്ധരം
  • കൊക്കു്
ദീർഘകന്ധരാ
  • വെള്ളിപ്പക്ഷി
ദീർഘകാലം
  • വളരെക്കാലം
ദീർഘകേശം
  • കരടി
ദീർഘകോശക, ദീർഘകോഷിക, ദീർഘകോശി
  • ഒരു വക കക്ക
  • അട്ടയോടു സാദൃശ്യമുള്ള ഒരു ജലജന്തു വിശേഷം
  • ആണയട്ട
  • ഞവഞ്ഞിന്റെ രൂപത്തിലുള്ള ഒരു ജലജന്തു വിശേഷം
  • മണ്ണട്ട
ദീർഘഗതി
  • ഒട്ടകം
ദീർഘഗ്രീവം
  • ഒട്ടകം
  • കരിഞ്ഞാറൽ പക്ഷി
ദീർഘഘണ്ട(ക)ം
  • കൊക്കു്
ദീർഘഘാടികം
  • ഒട്ടകം
ദീർഘച്ഛദം
  • കരിമ്പു
  • തേക്കുമരം
ദീർഘജംഘം
  • കൊക്കു്
  • ഒട്ടകം
ദീർഘജിഹ്വം
  • പാമ്പു്
  • നായ്
ദീർഘത
  • നീളം
ദീർഘതിമിഷാ
  • കക്കരി
ദീർഘതുണ്ഡാ
  • നച്ചെലി
ദീർഘദംഷ്ട്രകം
  • പുലി
ദീർഘദർശനം
  • വരുവാനുള്ള കാര്യം മുൻകൂട്ടി കാണുക
ദീർഘദർശി
  • കഴുവൻപക്ഷി
  • കരടി
  • വിദ്വാൻ
  • കഴിഞ്ഞകാര്യങ്ങളേയും വരാൻപോകുന്ന കാര്യങ്ങളേയും കൂടി ബുദ്ധികൊണ്ടു കണ്ടറിയുന്നവൻ
ദീർഘദൃഷ്ടി
  • അറിവും ബുദ്ധിയും വിവേകവും ഉള്ളവൻ
  • ദൂരത്തിൽ കാഴ്ചയുള്ളവൻ
ദീർഘദൃഷ്ടി
  • നീളമുള്ള കണ്ണു്
ദീർഘദേഹി
  • പെരിച്ചാഴി
  • പര്യായപദങ്ങൾ:
    • മൂഷികം.
ദീർഘനാദം
  • ശംഖു
  • കോഴി
  • നായ്
ദീർഘനിദ്ര
  • മരണം
ദീർഘനിസ്വനം
  • ശംഖു
ദീർഘപത്രം
  • വെങ്കായം
  • പച്ചനിറമുള്ള ദർഭ
  • വലിയ ചെമന്നുള്ളി
  • കരിമ്പന
ദീർഘപവനം
  • ആന
ദീർഘപാത്തു
  • ഞാറപക്ഷി
ദീർഘപാദൻ
  • കാൽ നീളമുള്ളവൻ
ദീർഘപുച്ഛികാ
  • ഉടുമ്പു
ദീർഘപൃഷ്ഠം
  • പാമ്പു്
  • നീണ്ട വാലുള്ളവൻ എന്നർത്ഥം.
  • ‘ദീർഘപൃഷ്ഠാധിപനിങ്ങനെചൊന്നപ്പോൾ’
    — ഭാരതം
    .
ദീർഘബാലം
  • കരടി
ദീർഘബാഹു
  • കൈക്കുനീളമുള്ള
ദീർഘ
  • നീണ്ടതു്
  • പര്യായപദങ്ങൾ:
    • ആയതം.
ദീർഘം
  • ഒട്ടകം
  • ചൂണ്ടപ്പന
  • ശരക്കോൽ
  • സ്വരങ്ങളിൽ നീട്ടിഉച്ചരിക്കുന്ന ആ, ഈ മുതലായവ
ദീർഘമാകുന്നു
  • നീളുന്നു
  • താമസിക്കുന്നു
  • സകര്‍മ്മകക്രിയ:ദീർഘമാക്കുന്നു.
ദീർഘമാരുതം
  • ആന
ദീർഘമൂലം
  • ഒരു വള്ളി
  • മൂവില
ദീർഘരദം
  • പന്നി
ദീർഘരസനം
  • പാമ്പു്
ദീർഘവക്ത്രം
  • ആന
ദീർഘവൃന്തം
  • പലകപ്പയ്യാനി
  • ദീർഘമായ വൃന്തമുള്ളതു എന്നർത്ഥം.
ദീർഘശൂകം
  • നെടുവാലിച്ചെന്നെല്ലു്
ദീർഘശ്വാസം
  • നെടുവീർപ്പു്
ദീർഘസത്രം
  • വളരെക്കാലംകൊണ്ടു് അവസാനിക്കുന്ന യാഗം
ദീർഘസുരതം
  • നായ്
ദീർഘസൂത്ര
  • വിശേഷണം:
  • താമസിച്ചുചെയ്യുന്ന
ദീർഘസൂത്രൻ
  • വളരെ താമസിച്ചുകൊണ്ടു കാര്യങ്ങളെ നടത്തുന്നവൻ
  • പര്യായപദങ്ങൾ:
    • ചിരക്രിയൻ.
ദീർഘസൂത്രം
  • താമസപ്രവൃത്തി
ദീർഘസ്നേഹം
  • വളരെക്കാലമായുള്ള മമത
ദീർഘാദ്ധ്വഗൻ
  • അഞ്ചൽക്കാരൻ
  • ഒട്ടകം
ദീർഘാദ്ധ്വാവു
  • നീണ്ടവഴി
  • ദീർഘയാത്ര
ദീർഘാംഘ്രി
  • മൂവില
ദീർഘായുധം
  • പന്നി
ദീർഘായുഷ്മൻ
  • വിശേഷണം:
  • വളരെക്കാലം ജീവിച്ചിരിക്കുന്ന
ദീർഘായുസ്സു്
  • വിശേഷണം:
  • വളരെക്കാലം ജീവിച്ചിരിക്കുന്ന
ദീർഘായുസ്സു്
  • കാക്ക
  • ഇലവു്
  • ജീവകം
ദീർഘാസ്യം
  • ആന
ദീർഘിക
  • വലുതായ കുളം, പൊയ്ക
  • നെടുംകേണി
  • അത്യന്തം നീണ്ടുകിടക്കുന്നതു് എന്നർത്ഥം.
  • കറിക്കായം
ദ്വീവു്
  • ദ്വീപു്
ദു
ദുകൂലം
  • പട്ടു്, വെളുത്തവസ്ത്രം
  • വെളുത്ത പട്ടുവസ്ത്രം
  • ദുഷ്ടമായതിനെ മറയ്ക്കുന്നതു് എന്നർത്ഥം. കുറച്ചു കുശരീരനായിരുന്നാലും വെളുത്തവസ്ത്രം ധരിക്കുമ്പോൾ അല്പമൊരു സുന്ദരനായി ഭവിക്കുമെന്നു താല്പര്യം.
ദുക്കാണി
  • കച്ചവടക്കാരൻ
  • (പെർഷ്യൻ ഭാഷ.)
ദുഗ്ദ്ധഫേനി
  • ഒരുതരം ചെറിയ വൃക്ഷം
  • ഭൂമിയിൽനിന്നു ഒരു മുഴംവരെ ഉയരും. ഇല എരുക്കുപോലെ നീണ്ടിരിക്കും. പാൽ വളരെ കാണും. പൂവു വട്ടത്തിലിരിക്കും. കാഴ്ചക്കു ഭംഗിയുണ്ടു്. വാതത്തെ നശിപ്പിക്കും. രുചിയെ ഉണ്ടാക്കും. വ്രണത്തെ വറട്ടും.
ദുഗ്ദ്ധം
  • പാൽ
  • കറന്നെടുത്തതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ക്ഷീരം
    • പയസ്സു്.
ദുഗ്ദ്ധാബ്ധി
  • പാൽക്കടൽ
ദുഗ്ദ്ധാംബുധി
  • പാൽക്കടൽ
ദുഗ്ദ്ധാരി
  • പൂച്ച
ദുഗ്ദ്ധിക
  • ഒരു പച്ചമരുന്നു്
  • കിറു(ണി)കിണിപ്പാല
  • ധാരാളം‌ പാലുള്ളതു് എന്നർത്ഥം. ചെറുപാല, എരുമക്കള്ളി ഇങ്ങിനെയും അഭിപ്രായം കാണുന്നു.
  • പര്യായപദങ്ങൾ:
    • ക്ഷീരാവി.
ദുണ്ഡുകം
  • പലകപ്പയ്യാന
  • ഡുണ്ഡുകം എന്നതിന്റെ പാഠം.
ദുണ്ഡുഭം
  • ചേര. ഡുണ്ഡുഭം എന്നതിന്റെ പാഠം
ദുന്ദു
  • കൃഷ്ണന്റെ പിതാവായ വസുദേവൻ
  • ഒരു വാദ്യം
ദുന്ദുഭൻ
  • ശിവൻ
ദുന്ദുഭി
  • ഒരു വാദ്യം, പെരുമ്പറ
  • ദുംദും എന്നുള്ള ശബ്ദംകൊണ്ടു പ്രകാശിക്കുന്നതു്, മേൽ പറഞ്ഞ പ്രകാരമുള്ള ശബ്ദം കൊണ്ടു ആകാശത്തെ നിറയ്ക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
  • ഇരട്ട
  • കവറ്റുകണ്ണു്
  • അറുപതിൽ ഒരു വർഷം
  • പകിടക്കുരു
  • ഒരസുരൻ
  • ദുന്ദുഭി എന്ന അസുരനെ ബാലി നിഗ്രഹിച്ചു. ശ്രീരാമന്റെ ബലം പരീക്ഷിപ്പാനായി ഈ ദുന്ദുഭിയുടെ തലയാണു സുഗ്രീവൻ കാണിച്ചുകൊടുക്കയും ഇതിനെ എടുത്തെറിയുന്ന ആൾ ബാലിയെ വധിപ്പാൻ ശക്തനാണെന്നു പറകയും ചെയ്തതു. ഭഗവാൻ ഇതിനെ കാൽ പെരുവിരൽ കൊണ്ടു വളരെ ദൂരം എടുത്തെറിഞ്ഞതായി രാമായണം വിവരിക്കുന്നു.
  • ചൂതു്
  • വിഷ്ണു
  • കൃഷ്ണൻ
  • വരുണൻ
ദുന്ദുരം
  • കാട്ടുചീര
ദുനിയാവു്
  • രാജ്യം
ദുബാശി, ദ്വിഭാഷി
  • പരിഭാഷകൻ
  • (ഹിന്ദുസ്ഥാനിഭാഷ).
ദുർ
  • ഇതു ചില വാക്കുകളുടെ ആദിയിൽ വരുമ്പോൾ നിന്ദ്യം
  • പ്രയാസം
  • ഇല്ലാത്ത
  • കഴിയാത്ത ഇങ്ങിനെ പല അർത്ഥങ്ങൾ വരും
ദുര
  • അത്യാശ
ദുരത്യയ
  • വിശേഷണം:
  • വേഗത്തിൽ കടന്നു കൂടാൻ പാടില്ലാത്ത
ദുരദൃഷ്ടി
  • ദുർവ്വിധി
ദുരദൃഷ്ടം
  • ദുഷ്കാലം
  • ഭാഗ്യദോഷം
ദുരദ്ധ്വാ
  • ചീത്തവഴി
  • ദുഷ്ടമായ വഴി എന്നർത്ഥം.
ദുരധിഗമം
  • കടക്കാൻ പ്രയാസമുള്ളതു്
ദുരന്ത
  • വിശേഷണം:
  • അവസാനത്തിൽ ചീത്തയായുള്ള
  • പ്രയാസമുള്ള
  • പാപമുള്ള
ദുരഭിഗ്രഹം
  • നായ്ക്കൊരുണം
  • ചെങ്കൊടിത്തൂവ
  • വലിയ കടലാടി
ദുരാഗ്രഹം
  • ചീത്ത ആഗ്രഹം
  • അത്യാഗ്രഹം
ദുരാഗ്രഹി
  • ചീത്ത ആഗ്രഹമുള്ളവൻ
  • അത്യാഗ്രഹമുള്ളവൻ
ദുരാചാര
  • വിശേഷണം:
  • ദുർന്നടപ്പുള്ള
  • ചീത്ത പ്രവൃത്തിയുള്ള
ദുരാത്മ
  • വിശേഷണം:
  • ദുർബുദ്ധിയുള്ള
  • ചീത്ത സ്വഭാവമുള്ള
ദുരാത്മത, ദൗരാത്മ്യം
  • ദുർബുദ്ധി
ദുരാത്മാവു്
  • ദുഷ്ടൻ
  • വഷളൻ
ദുരാപ
  • വിശേഷണം:
  • പ്രാപിച്ചുകൂടാത്ത
  • ഞെരുങ്ങിപ്രാപിക്കാവുന്ന
  • കിട്ടുകയില്ലാത്ത
  • കിട്ടുവാൻ പ്രയാസമുള്ള
ദുരാരുഹം
  • കൂവളം
  • തെങ്ങു്
ദുരാലഭ
  • വിശേഷണം:
  • ലഭിപ്പാൻ പ്രയാസമുള്ള
ദുരാലഭ
  • കൊടിത്തൂവ
  • ദുഃഖേന ലഭിക്കപ്പെടുന്നതു് എന്നർത്ഥം.
  • ചെങ്കൊടിത്തൂവ
ദുരാലാപം
  • ദുഷിവാക്കു്
  • ചീത്തസംസാരം
ദുരാശയ
  • വിശേഷണം:
  • ബുദ്ധിക്കുറപ്പില്ലാത്ത
ദുരാസദ
  • വിശേഷണം:
  • പ്രാപിച്ചുകൂടാത്ത
ദുരിതം
  • പാപം
  • ചീത്തനടവടി എന്നർത്ഥം. ദോഷം.
ദുരിശം
  • ധൃതഗതി
  • ലോഭം
ദുരുക്തി
  • ചീത്തവാക്കു്
ദുരുദ്ധരം
  • നശിപ്പിക്കാൻ വയ്യാത്തതു്
ദുരൂഹ
  • വിശേഷണം:
  • ഊഹിക്കപ്പെടുവാൻ പ്രയാസമുള്ള
ദുരൂഹം
  • ദുശ്ശങ്ക
ദുരേഷണാ
  • ശാപവചനം
ദുരോദരൻ
  • ചൂതുകളിക്കുന്നവൻ
  • ഉള്ളുമുഴുവനും ദുഷ്ടമായതുകൊണ്ടു ഈ പേർ വന്നു.
ദുരോദരം
  • ചൂതു്
  • ചൂതുകളി
  • ചൂതുകളിയിൽ പണയംവയ്ക്കുക
ദുർഗ്ഗ
  • വിശേഷണം:
  • അടുത്തുകൂടാത്ത
  • അതിക്രമിച്ചു കൂടാത്ത
ദുർഗ്ഗത
  • വിശേഷണം:
  • ദാരിദ്ര്യമുള്ള
ദുർഗ്ഗതൻ
  • ദരിദ്ര്യൻ
  • നിന്ദിതമായി കഴിഞ്ഞുകൂടുന്നവൻ എന്നർത്ഥം.
ദുർഗ്ഗതി
  • ദാരിദ്ര്യം
  • നരകം
  • ദുഷ്ടയായ ഗതി എന്നർത്ഥം.
ദുർഗ്ഗൻ
  • ഒരു അസുരൻ
  • ഇവനെ ദുർഗ്ഗാദേവി വധിച്ചു.
ദുർഗ്ഗന്ധ
  • വിശേഷണം:
  • ചീത്ത മണമുള്ള
ദുർഗ്ഗന്ധം
  • ചീത്തമണം
  • വലിയ വെള്ളുള്ളി
  • തുവർച്ചിലഉപ്പു്
ദുർഗ്ഗന്ധി
  • വിശേഷണം:
  • ചീത്തമണമുള്ള
ദുർഗ്ഗപഥം
  • നടപ്പാൻ പ്രയാസമുള്ള വഴി
ദുർഗ്ഗം
  • കോട്ട, മതിൽ, കിടങ്ങു്, പർവതം മുതലായതു്
  • ദുർഗ്ഗമസ്ഥാനം എന്നർത്ഥം.
  • ഗുഗ്ഗുലു
  • അതിക്രമിച്ചുകൂടാത്തതു്
ദുർഗ്ഗമ
  • വിശേഷണം:
  • ചെല്ലുവാൻ പ്രയാസമുള്ള
  • അറിവാൻ പ്രയാസമുള്ള
ദുർഗ്ഗസഞ്ചാരം
  • കടപ്പാൻ പ്രയാസമുള്ള സ്ഥലത്തിൽ നടക്കുക
ദുർഗ്ഗാ
  • പാർവതി
  • വനപർവതാദിദുർഗ്ഗസ്ഥാനങ്ങളിൽ വസിക്കുന്നവൾ, പ്രയാസപ്പെട്ടു അറിയത്തക്കവൾ, ദുഷ്ടന്മാർപോലും സ്തുതിക്കപ്പെടുന്നവൾ ഇങ്ങിനെ ശബ്ദാർത്ഥം.
  • മലയമുക്കി
  • അമരി
  • മയിനാപക്ഷി
ദുർഗ്ഗാപുരി
  • കോട്ടയം
ദുർഗ്രഹ
  • വിശേഷണം:
  • മനസ്സിലാക്കുവാൻ പ്രയാസമുള്ള
ദുർഘട
  • വിശേഷണം:
  • ചേർക്കപ്പെടുവാൻ പ്രയാസമുള്ള
  • അപകടമുള്ള
ദുർഘോഷം
  • കരടി
ദുർജ്ജനം
  • ദുഷ്ടൻ
  • ദുഷ്ടനായ ജനം എന്നർത്ഥം. (ദുഷ്ടജനം).
  • ഏഷണിക്കാരൻ
  • പര്യായപദങ്ങൾ:
    • ഖലൻ.
ദുർജ്ജയ
  • വിശേഷണം:
  • ജയിപ്പാൻ പ്രയാസമുള്ള
ദുർജ്ജയവ്യൂഹം
  • പലതരത്തിലുള്ള വ്യൂഹഭേദങ്ങളിൽ ഒന്നു്
  • യുദ്ധശാസ്ത്രം അനുസരിച്ചു സേനയെ യഥാസ്ഥലങ്ങളിൽ യഥാവിധം നിറുത്തുന്നതിനു ‘വ്യൂഹം’ എന്നു പേർ.
ദുർജ്ജാത
  • വിശേഷണം:
  • ചീത്തയായിട്ടു ജനിച്ച
ദുർജ്ഞേയ
  • വിശേഷണം:
  • അറിവാൻ പ്രയാസമുള്ള
ദുർഞ്ഞായം
  • ന്യായക്കേടു്
ദുർദ്ദർശ
  • നോക്കിക്കൂടാത്ത
  • ദുഃഖിച്ചാലും കാണ്മാൻ പ്രയാസമുള്ള
ദുർദ്ദശ
  • ചീത്തയായ അവസ്ഥ
ദുർദ്ദിനം
  • മേഘംകൊണ്ടു മൂടിയ ദിവസം
  • മഴക്കാർ മൂടി നില്ക്കുകനിമിത്തം സൂര്യാദി തേജസ്സുകളുടെ പ്രകാശം ഇല്ലായ്കകൊണ്ടു നിന്ദിതമായ ദിനം എന്നർത്ഥം. ഇവിടെ ദിനം എന്നതിനു പകൽ എന്നർത്ഥം.
  • ചീത്തദിവസം
ദുർദ്ദുരൂടൻ
  • നാസ്തികൻ
ദുർദൃഷ്ട
  • വിശേഷണം:
  • നോക്കപ്പെടുവാൻവഹിയാത്ത
ദുർദ്ദൈവം
  • ഭാഗ്യദോഷം
ദുർദ്ദേവത
  • പിശാചു
ദുർദ്രുമം
  • പച്ചനിറമായ ഉള്ളി
  • ദുഷ്ടമായ ദ്രുമം എന്നർത്ഥം. ദുദ്രുമം എന്നുമാവാം. ഇതു് ഒരു ലതയുമല്ല ദ്രുമവുമല്ല.
ദുർദ്ധര
  • വിശേഷണം:
  • വഹിച്ചുകൂടാത്ത
ദുർദ്ധര
  • രസം
  • ഇടവകം
  • ചേരുമരം
ദുർദ്ധർഷ
  • വിശേഷണം:
  • അതിക്രമിച്ചുകൂടാത്ത
ദുർദ്ധർഷൻ
  • തോല്പിക്കപ്പെടുവാൻ പാടില്ലാത്തവൻ
ദുർദ്ധർഷാ
  • നാഗദന്തി
  • ഇലക്കള്ളി
ദുർന്നടപ്പു്
  • മുറവിട്ടു നടക്കുക
ദുർന്നയം
  • അപനയം
  • അവിവേകം
ദുർന്നാമാ, ദുർന്നാമ്നി
  • ഒരുവക ചെറിയ ജലജന്തു
  • ഞമഞ്ഞി
  • ചീഞ്ഞശബ്ദത്തോടുകൂടിയതു് എന്നർത്ഥം. (ദീർഘകോശക എന്നതു നോക്കുക).
ദുർന്നാമ(ക)ം
  • ഒരു ദീനം
  • അർശ്ശസ്സു്
  • പാപരോഗമാകയാൽ നിന്ദിതമായ നാമത്തോടുകൂടിയതു് എന്നർത്ഥം.
ദുർന്നാമാരി
  • ചേന
  • നിലപ്പന
ദുർന്നിമിത്തം
  • ലക്ഷണപ്പിഴ
  • ശുഭാശുഭസൂചകങ്ങളായ ഉല്പാതവിശേഷങ്ങളുടെ പേർ
  • ദോഷസൂചകങ്ങളായ അടയാളം.
ദുർന്നിവാര
  • വിശേഷണം:
  • തടുത്തുകൂടാത്ത
ദുർന്നീരു
  • ചീത്തവെള്ളം
  • ദേഹത്തിനുള്ളിൽ കെട്ടിയുണ്ടാകുന്ന ജലാംശം
ദുർന്ന്യായം
  • മര്യാദക്കേടു്
ദുർബ്ബല
  • വിശേഷണം:
  • ബലമില്ലാത്ത
ദുർബ്ബീജം
  • ചീത്ത വിത്തു
  • ദോഷമുള്ള ഇന്ദ്രിയം, ദുഷ്ടസന്തതി
ദുർബ്ബുദ്ധി
  • വിശേഷണം:
  • ചീത്തബുദ്ധിയുള്ള
ദുർബ്ബുദ്ധി
  • ചീത്തബുദ്ധി
ദുർബ്ബോധ(ന)ം
  • തെറ്റായിട്ടുള്ള അറിവു്
ദുർഭഗ
  • ഭർത്താവിന്നു സ്നേഹമില്ലാത്തവൾ
  • വിരൂപ
  • കെട്ട ഐശ്വര്യത്തോടു കൂടിയവൾ
ദുർഭഗൻ
  • സൗന്ദര്യമില്ലാത്തവൻ
  • ഭാഗ്യം കെട്ടവൻ
ദുർഭര
  • വിശേഷണം:
  • എടുപ്പാൻ പ്രയാസമുള്ള
ദുർഭാഗ്യം
  • ഭാഗ്യമില്ലായ്ക
ദുർഭാവന
  • ദുർവിചാരം
ദുർഭാഷണം
  • ശകാരം
  • ചീത്തവാക്കു പറക
ദുർഭാഷി
  • ചീത്തവാക്കു പറയുന്നവൻ
  • (ചീത്തയായി പറയുന്നവന്നു).
  • പര്യായപദങ്ങൾ:
    • ഗർഹ്യവാദി
    • കദ്വദൻ
ദുർഭിക്ഷം
  • ക്ഷാമം
  • പഞ്ഞം
ദുർഭൂമി
  • വിളയാത്ത ഭൂമി
ദുർമ്മതി
  • ചീത്ത ബുദ്ധിയുള്ള
ദുർമ്മന്ത്രവാദം
  • ക്ഷുദ്രം
  • ആഭിചാരപ്രവൃത്തി
ദുർമ്മനസ്സു്
  • വിശേഷണം:
  • ദുഃഖമുള്ള
ദുർമ്മനസ്സു്
  • ദുഃഖിതമായ മനസ്സോടു കൂടിയവൻ
ദുർമ്മർഷണൻ
  • വിഷ്ണു
ദുർമ്മരണം
  • അപമൃത്യു
ദുർമ്മരാ
  • വെങ്കറുക
  • കരിങ്കറുക
  • ശതാവരി
ദുർമ്മാർഗ്ഗം
  • ചീത്തവഴി
  • ദുർന്നടപ്പു്
ദുർമ്മാർഗ്ഗി
  • വിശേഷണം:
  • ദുർന്നടപ്പുള്ള
  • മുറകേടായിട്ടു ചെയ്യുന്ന
ദുർമ്മാംസം
  • ശരീരത്തിൽ അധികമായിട്ടുണ്ടാകുന്ന മാംസം
ദുർമ്മുഖ
  • വിശേഷണം:
  • മുഖപ്രസാദമില്ലാത്ത
  • ചീത്ത മുഖമുള്ള
  • അബദ്ധവാക്കു പറയുന്ന
ദുർമ്മുഖൻ
  • രാമായണത്തിൽ പറയുന്ന ഒരു വാനരൻ
  • പ്രധാന നാഗങ്ങളിൽ ഒന്നു്
  • അപ്രിയത്തെ പറയുന്നവൻ
  • ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
ദുർമ്മുഖം
  • ചീത്തമുഖം
  • കുതിര
ദുർമ്മുഖാ
  • വെളുത്ത കന്നി
ദുർമ്മുഖി
  • അറുപതിൽ ഒരു വർഷം
ദുർമ്മൃതി
  • അപമൃത്യു
ദുർമ്മേധസ്സു്
  • ചീത്തബുദ്ധിയുള്ള
  • അല്പബുദ്ധിയുള്ള
ദുർമ്മോഹി
  • വിശേഷണം:
  • ദുരാഗ്രഹമുള്ള
ദുര്യശസ്സു്
  • ദുഷ്കീർത്തി
ദുര്യുക്തി
  • ചീത്ത വ്യവഹാരം
ദുര്യോഗം
  • ഭാഗ്യകേടു്
  • ദുർവ്യവഹാരം
  • ദുർവിചാരം
  • ഞെരുക്കം
  • ദുഷ്ടന്മാരോടുള്ള ചേർച്ച
ദുര്യോധനൻ
  • ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ
  • നൂറ്റുപേരിൽ (കൗരവരിൽ) പ്രധാനി
  • ഗന്ധാരിയുടെ മൂത്തമകൻ
  • കുരുകുലപ്പെരുമാൾ
  • ഗാന്ധാരി എന്ന പദം നോക്കുക. പാണ്ഡുവിന്റെ മരണാനന്തരം തന്റെ പുത്രരായ നൂറ്റുപേരൊന്നിച്ചു പാണ്ഡവരേയും ധൃതരാഷ്ട്രർ തന്നെ വളർത്തിവന്നു. അങ്ങിനെയിരിക്കെ ക്രമേണ കൗരവർക്കു പാണ്ഡവരിൽ സ്പർദ്ധ തുടങ്ങി. ഗദാപ്രയോഗത്തിൽ ഭീമനുണ്ടായിരുന്ന സാമർത്ഥ്യം ദുര്യോധനനു ഭീമനോടുള്ള വൈരം വർദ്ധിപ്പിച്ചു. ഉറക്കത്തിൽ ഭീമനെ കെട്ടി ഗംഗയിലിട്ടു. ചോറിൽ വിഷമിട്ടുകൊടുത്തു. പാമ്പിനെക്കൊണ്ടു കടിപ്പിച്ചു. കർണ്ണനും ശകുനിയും കൗരവർക്കു ഉറ്റ ബന്ധുക്കളായിരുന്നു. കൃപാചാര്യരും ദ്രോണാചാര്യരും രണ്ടു കൂട്ടർക്കും ഗുരുക്കന്മാരായിരുന്നു. ഗുരുവിന്റെ അഭ്യാസ പരീക്ഷയിൽ അർജ്ജുനൻ വിജയം പ്രാപിക്കയാൽ കർണ്ണനു അന്നുമുതൽ അസൂയയും‌ വിരോധവും വർദ്ധിച്ചു. കർണ്ണനോടും ശകുനിയോടും മറ്റും ആലോചിച്ചു ദുര്യോധനൻ അവനി മുഴുവനും അടക്കുന്നതിനും ആലോചന തുടങ്ങി. പാണ്ഡവരെ ഒടുക്കുന്നതിനു അരക്കു കൊണ്ടു ഒരു ഭവനം തീർത്തു് അവരെ അതിനകത്തു ചതിച്ചാക്കി തീവെച്ചു. അവർ അതിൽ രക്ഷപ്പെട്ടു് വനത്തെ പ്രാപിച്ചു. പിന്നീടു ചൂതുകളിയിൽ ദുര്യോധനൻ ചതിച്ചു പാണ്ഡവരുടെ നാടുനഗരാദി സർവസ്വവും അപഹരിച്ചു. അവരെയും അവരുടെ ധർമ്മപത്നിയെ യും ദാസരാക്കി. ആ സമയം ദുര്യോധനന്റെ വരുതിപ്രകാരം ദുശ്ശാസനൻ ചെന്നു രജസ്വലയായ പാഞ്ചാലിയുടെ തലമുടിക്കു ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു് സഭയിൽ കൊണ്ടുവന്നു വസ്ത്രാക്ഷേപം ചെയ്തു. ഭഗവൽകാരുണ്യത്താൽ മാനഭംഗമുണ്ടായില്ല. ഉടൻതന്നെ പാണ്ഡവർക്കു ദുര്യോധനൻ 12 വർഷത്തെ വനവാസവും ഒരു കൊല്ലത്തേ അജ്ഞാതവാസവും ശിക്ഷവിധിച്ചു. സത്യപരിപാലനാർത്ഥം പാണ്ഡവർ അതു അനുസരിച്ചു് അനുഷ്ഠിച്ചു. വനവാസത്തിൽ പാണ്ഡവരുടെ കഷ്ടാവസ്ഥയെ കണ്ടു സന്തോഷിപ്പാനായി ദുര്യോധനാദികൾ പുറപ്പെട്ടുചെന്നു. അന്നു അവരെ ചില ഗന്ധർവന്മാർ പിടിച്ചു തടവിലാക്കി. പാണ്ഡവർ അവരെ തടവിൽനിന്നും വിടുവിച്ചു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞു വന്നതിന്റെശേഷം ധർമ്മപുത്രരുടെ അപേക്ഷപ്രകാരം ഭഗവാൻ ശ്രീകൃഷ്ണൻ ദുര്യോധനന്റെ സമീപത്തിൽ ദൂതനായിച്ചെന്നു അഭിപ്രായം തെരിയപ്പെടുത്തി. വളരെ സമാധാനം പറഞ്ഞിട്ടും ദുര്യോധനന്റെ അവസാന വചനം ഇങ്ങിനെയായിരുന്നു: ‘സൂചികുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേവാശിയോടുവസിച്ചിടുന്നൊരു പാണ്ഡവർക്കുകൊടുത്തിടാ’. ഇതുകേട്ടു ഭഗവാൻ തിരിയെപോന്നു. യുദ്ധസന്നാഹം തുടങ്ങി. 18 ദിവസം ഘോരമായ ഭാരതയുദ്ധം നടന്നു. കുരുകുലം അറുതിവന്നു. ദുര്യോധനന്റെ തുടതച്ചു ഭീമൻ കൊന്നു. ഭീമനുള്ള ബലാധിക്യവും അർജ്ജുനന്നുള്ള വിദ്യാസമ്പത്തുമാണു് ദുര്യോധനന്റെ മനസ്സിനെ ദുഷിപ്പിച്ചതു്.
ദുർല്ലക്ഷണം
  • ചീത്തലക്ഷണം
ദുർല്ലഭ
  • വിശേഷണം:
  • കിട്ടുവാൻ പ്രയാസമുള്ള
ദുർല്ലഭ
  • കൊടിത്തൂവ
ദുർല്ലഭചതുഷ്ടയം
  • സത്യവാക്കു്
  • സൽപുത്രൻ
  • സന്തുഷ്ടരായ സ്വജനം
  • ചേരുന്നഭാര്യ ഇവ 4-ഉം
ദുർല്ലഭം
  • കച്ചോലം
ദുർല്ലഭ്യ
  • വിശേഷണം:
  • കിട്ടത്തക്കതല്ലാത്ത
ദുർല്ലഘ്യം
  • ലംഘിപ്പാൻ പാടില്ലാത്തതു്
ദുർവ്വചനീയ
  • വിശേഷണം:
  • പറയാൻപാടില്ലാത്തവണ്ണം അത്രയ്ക്കു് അസഭ്യമായ
ദുർവ്വർണ്ണം
  • വെള്ളി
  • പൊന്നിനേ അപേക്ഷിച്ചു താണ നിറമുള്ളതു്.
  • ചീര
  • ഏലാവാലുകം
ദുർവ്വരാഹം
  • നാട്ടുപന്നി
ദുർവ്വഹ
  • വിശേഷണം:
  • എടുപ്പാൻ പ്രയാസമുള്ള
  • എടുത്തുകൂടാത്ത
ദുർവ്വാച്യ
  • വിശേഷണം:
  • പറയാൻപാടില്ലാത്തവണ്ണം അത്രക്കു അസഭ്യമായ
ദുർവ്വാദ
  • വിശേഷണം:
  • ചീത്തവാക്കുപറയുന്ന
ദുർവ്വാര
  • വിശേഷണം:
  • തടുപ്പാൻവയ്യാത്ത
ദുർവ്വാസം
  • ദുഃഖത്തോടു കൂടെയുള്ള പാർപ്പു്
  • ചീത്ത ഭവനം
ദുർവ്വാസസ്സുപുരാണം
  • ഉപപുരാണങ്ങളിൽ ഒന്നു്
ദുർവ്വാസാവു്
  • അത്രിമഹർഷിയുടെ പുത്രനായ ഒരു മുനി
  • ദുർവാസസ്സു് എന്നും പറയുന്നു
  • ഇദ്ദേഹം ശിവാംശജനാകുന്നു. ‘ദുഷ്ടഃദുഃസാധ്യോവാവാസഃയസ്യ’ ഇദ്ദേഹത്തെ അതിഥിയായിട്ടു സ്വീകരിക്കുന്നതു വളരെ കഷ്ടമാണെന്നൊ അല്ലെങ്കിൽ ‘ദുഷ്ടംവാസഃയസ്യ’ ഇദ്ദേഹം വസ്ത്രാദികളിൽ ശ്രദ്ധയില്ലാത്തവനെന്നൊ അർത്ഥം. ഇദ്ദേഹം അത്യന്തം കോപിഷ്ഠനാണു്. ശിവന്റെ അവതാരമെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇന്ദ്രനെ ഒരിക്കൽ ശപി ക്കയുണ്ടായിട്ടുണ്ടു്. താൻ ഒരു മാല കൊടുത്തതിനെ നിസ്സാരമായി കരുതിയതാണു അതിനു കാരണം. (പാലാഴി മഥനം കഥ നോക്കുക). കൃഷ്ണനേയും ഒരിക്കൽ ശപിച്ചു. ഇതിനു ഹേതു പരസ്പരമിരുന്നു ഭക്ഷിച്ച ശേഷം അദ്ദേഹത്തിന്റെ കാൽ വെടിപ്പാക്കാത്തതാണു്. ശാപം അപമൃത്യു ഉണ്ടാകും എന്നായിരുന്നു. കുന്തിയെ അനുഗ്രഹിച്ചു മന്ത്രം നൽകിയതും ഈ മഹർഷി തന്നെ, ദുർവ്വാസസ്സിന്നു 1൦൦൦ ശിഷ്യന്മാരുണ്ടു്. പാണ്ഡവന്മാർ വനവാസം തുടങ്ങി 11 വർഷം കഴിഞ്ഞതിൽ പിന്നെയാണ് ദുര്യോധനാദികൾ ദുർവ്വാസസ്സിനേ ധർമ്മപുത്രരുടെ അടുക്കലേക്കു പറഞ്ഞയക്കുന്നതു്.
  • ‘ശർവ്വാംശജാതനായൊരു മുനീന്ദ്രനാം
    ദുർവ്വാസാവിന്നു കൊടുത്തവരും പോയാർ’
    — ഭാരതം
    ‘ദുർവ്വാസാവു ശപിച്ചാൽ പിന്നൊരു
    നിർവ്വാഹവുമില്ലെന്നുടെകാന്ത’
    — പാത്രചരിതം തുള്ളൽ
ദുർവ്വിധ
  • വിശേഷണം:
  • ദുർബ്ബുദ്ധിയുള്ള
  • ദുർന്നടപ്പുള്ള
  • ദാരിദ്ര്യമുള്ള
ദുർവ്വിധൻ
  • ദരിദ്രൻ
  • ചീത്തപ്രകാരത്തിലുള്ളവൻ എന്നർത്ഥം.
ദുർവ്വിധി
  • ദുഃഖാനുഭവത്തിനു് ഇടയാകുന്ന വിധി
ദുർവ്വിനീത
  • വിശേഷണം:
  • അടക്കമില്ലാത്ത
  • വിനയമില്ലാത്ത
  • ദുഷ്ടതയുള്ള
  • ‘ഉർവ്വിതന്റെ പരിരക്ഷ ചെയ്യവേ
    ദുർവ്വിനീതജന ശാസിപൗരവൻ
    — അഭിജ്ഞാന ശാകുന്തളം
ദുർവ്വിനീതൻ
  • ദുഷ്ടൻ
  • ഇണക്കം വരാത്ത കുതിര
ദുർവ്വിപാകം
  • ദുർവ്വിധി
  • അപകടം വരത്തക്ക പതനം
ദുർവ്വിഭാവ്യ
  • വിശേഷണം:
  • അചിന്ത്യമായുള്ള
ദുർവ്വിലസിതം
  • മുറട്ടു സ്വഭാവം
  • വഷളത്തം
ദുർവ്വിലാസം
  • ദുർഭാഗ്യം
ദുർവൃത്തു്
  • അപമാനമായിട്ടു നിത്യവൃത്തി കഴിക്കുക
  • ദുശ്ശീലം
ദുർവൃത്ത
  • വിശേഷണം:
  • ദുഷ്ടപ്രവൃത്തിയുള്ള
ദുർവൃത്തി
  • അപമാനമായിട്ടു നിത്യവൃത്തി കഴിക്കുക
  • ദുശ്ശീലം
ദുർവ്യയം
  • പാഴുചെലവു
  • കൈക്കൂലി
ദുർവ്യാപാരം
  • ദുർന്നടപ്പു്
  • ചീത്തപ്രവൃത്തി
  • അന്ന്യായക്കച്ചവടം
  • ആഭിചാരം
ദുർവ്യാപാരി
  • വിശേഷണം:
  • ദുർന്നടപ്പുള്ള
  • ചീത്തപ്രവൃത്തിയുള്ള
  • അന്ന്യായക്കച്ചവടംചെയ്യുന്ന
  • ആഭിചാരം ചെയ്യുന്ന
ദുർഹൃത്തു്
  • ശത്രു
  • ദുഷ്ടമായ ഹൃദയത്തോടു കൂടിയവൻ എന്നർത്ഥം.
ദുശ്ചരം
  • കരടി
  • കക്കാ
ദുശ്ചരിത
  • വിശേഷണം:
  • ചീത്തപ്രവൃത്തിയുള്ള
ദുശ്ചരിതം
  • ചീത്തപ്രവൃത്തി
  • ദുർന്നടപ്പു്
ദുശ്ച്യവനൻ
  • ഇന്ദ്രൻ
  • ച്യവനമഹർഷിയുടെ തപോബലത്തെ സഹിക്കാത്തവൻ, അഹല്യാഗമനം ഹേതുവായിട്ടു അധഃപതനം വന്നവൻ. അശ്വനീദേവകൾ സുകന്യയുടെ ഭർത്താവായ ച്യവന മഹർഷിയുടെ ജരാനര തീർത്തു യൗവ്വനം നൽകി എന്നും അതിനു പ്രതിഫലമായി അശ്വനീദേവകൾക്കു യാഗഭാഗം കല്പിച്ചു എന്നും ഉടൻ ഇന്ദ്രൻ കോപിച്ചു മഹർഷിയുടെ നേരെ വജ്രം ഓങ്ങിയപ്പോൾ ഇന്ദ്രന്റെ കൈ സ്തംഭിക്കയുണ്ടായി എന്നും മറ്റും പുരാണം.
ദുശ്ശകുനം
  • ചീത്തശകുനം
ദുശ്ശള
  • ദുര്യോധനാദിയുടെ ഉടപ്പുറന്നവൾ
  • ജയദ്രഥന്റെ ഭാര്യ ധൃതരാഷ്ട്രരുടെ ഏകപുത്രി
  • ‘ദുശ്ശളാ എന്നൊരു പെണ്ണുണ്ടിവർക്കു പെങ്ങളായിട്ടു്’
    — സഭാപ്രവേശം തുള്ളൽ
    .
ദുശ്ശാസനൻ
  • ദുര്യോധനന്റെ അനുജൻ
  • പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്തതു ഈ ദുശ്ശാസനനാകുന്നു. ഇതു ദുര്യോധനപക്ഷത്തുള്ള ശകുനിയൊന്നിച്ചു ചൂതു കളിച്ചു ധർമ്മപുത്രർ തോറ്റു എന്നറിഞ്ഞപ്പോൾ ചെയ്ത ദുഷ്കൃത്യങ്ങളിൽ ഒന്നാകുന്നു. ദുശ്ശാസനനെ ഭീമൻ വധിച്ചു. ഇതു ഭാരതയുദ്ധം 16-ആം ദിവസമായിരുന്നു. ദുശ്ശാസനന്റെ മകന്റെ പേർ ഭരതൻ.
ദുശ്ശീല
  • വിശേഷണം:
  • ചീത്തസ്വഭാവമുള്ള
ദുശ്ശ്രവം
  • (കാവ്യത്തിൽ) പദദോഷങ്ങളിൽ ഒന്നു്
  • ഉച്ചരിക്കുന്നതിനു ക്ലേശം നിമിത്തം കർണ്ണകഠോരമായി തോന്നുന്നതു്. ഉദാ:കല്പിപ്പിപ്പതു്.
ദുഷിക്കുന്നു
  • നിന്ദിക്കുന്നു
  • കുറ്റം പറയുന്നു
  • അശുദ്ധമാക്കുന്നു
  • കാരണക്രിയ:ദുഷിപ്പിക്കുന്നു.
ദുഷിവാക്കു്
  • ചീത്തവാക്കു്
ദുഷ്കര
  • വിശേഷണം:
  • ചെയ്യാൻ പ്രയാസമുള്ള
ദുഷ്കരം
  • പ്രയാസം
ദുഷ്കർമ്മം
  • ദോഷമുള്ള പ്രവൃത്തി
ദുഷ്കവി
  • വിശേഷണം:
  • ചീത്തക്കവിതയുണ്ടാക്കുന്ന
ദുഷ്കാലം
  • ചീത്തക്കാലം
ദുഷ്കീർത്തി
  • ദുര്യശസ്സ്
ദുഷ്കുലം
  • ചീത്തവംശം
  • അടവിക്കച്ചോലം
ദുഷ്കൂറു്
  • ശത്രുപക്ഷം
ദുഷ്കൃതം
  • പാപം
  • ചീത്തപ്രവൃത്തി എന്നർത്ഥം.
ദുഷ്കൃതി
  • വിശേഷണം:
  • പാപം ചെയ്യുന്ന
ദുഷ്കൃതി
  • പാപം
ദുഷ്കോപം
  • വിചാരംകൂടാതെയുള്ള കോപം
ദുഷ്കോപി
  • വിശേഷണം:
  • വിചാരം കൂടാതെ കോപിക്കുന്ന
ദുഷ്ക്രമം
  • അതിക്രമം
ദുഷ്ടു
  • ദോഷമുള്ളതു്
  • നിന്ദ്യമായതു്
  • ചീത്തയായതു്
  • അഴുക്കു്
  • ദുഷിപ്പാനിടയായതു്, ദുഷിച്ചതു്. ദുഷ്ടൻ × ശിഷ്ടൻ.
  • ‘ദുഷ്ടുകിടക്കെവറട്ടും വ്രണമതു
    പൊട്ടുംപിന്നെയുമൊരുസമയത്തിൽ’
    — കിരാതം തുള്ളൽ
ദുഷ്ട
  • വ്യഭിചാരിണി
  • ദുസ്വഭാവമുള്ളവൾ
ദുഷ്ടത
  • ചീത്തസ്വഭാവം
ദുഷ്ടപ്രതിശ്യായം
  • ഒരുവക നാസാരോഗം
  • ഇതിന്നു മൂക്കൊഴുകും, പിന്നെ ഉണങ്ങും, പിന്നെ അടയ്ക്കും, പിന്നെ തുറക്കും. ശ്വാസത്തിനു വളരെ ദുർഗ്ഗന്ധം കാണും. ഗന്ധം അറികയില്ല. ഈ രോഗം കൃച്ച്ശ്രസാദ്ധ്യമാകുന്നു.
ദുഷ്ടം
  • ദുഷിച്ചതു്
  • കൊട്ടം
  • പാപം
ദുഷ്ടി
  • വിശേഷണം:
  • ദോഷമുള്ള
  • ദുഷിപ്പിക്കപ്പെട്ട
  • ഉപയോഗത്തിനു കൊള്ളരുതാത്തതായ
ദുഷ്ഠു
  • ചീത്ത
  • നിന്ദാർത്ഥകം
  • ഉദാ:‘ദുഷ്ഠുവൃത്ത ദുർജ്ജനഃസ്യാൽ’ ദുഷ്ഠു × സുഷ്ഠു.
ദുഷ്പത്രം
  • കാട്ടുകച്ചോലം
  • (അടവിക്കച്ചോലം)
  • ദുഷ്ടങ്ങളായ ഇലകൾ ഉള്ളതു എന്നർത്ഥം.
ദുഷ്പാത്രം
  • വിശേഷണം:
  • യോഗ്യതയില്ലാത്ത
  • പാത്രമല്ലാത്ത
ദുഷ്പുത്രൻ
  • ഗുണമില്ലാത്ത മകൻ
ദുഷ്പുത്രി
  • ഗുണമില്ലാത്ത മകൾ
ദുഷ്പൂരം
  • നിറപ്പാൻ പ്രയാസമുള്ള കുളം
  • കിണറു മുതലായതു
ദുഷ്പേരു
  • അപവാദം
  • ചീത്തപ്പേരു
  • ദുഷ്കീർത്തി
ദുഷ്പ്രജ
  • ചീത്തയായ സന്തതി
ദുഷ്പ്രണീത
  • വിശേഷണം:
  • ചീത്തയായി നടത്തിയ
  • ചീത്തയായി ചെയ്ത
ദുഷ്പ്രതിജ്ഞ
  • സാധിപ്പാൻ പ്രയാസമുള്ള കാര്യത്തെപ്പറ്റി പറയുന്ന സത്യവാക്കു്
ദുഷ്പ്രധർഷാ
  • പേരീത്ത
  • ചെങ്കൊടിത്തൂവ
  • ഈത്ത
  • കണ്ടകാരിച്ചുണ്ട.
ദുഷ്പ്രധർഷിണി
  • ചെറുവഴുതിന
  • ദുഃഖേന പ്രധർഷിക്കപ്പെടുന്നതു്. (മുള്ളുള്ളതാണല്ലൊ) എന്നർത്ഥം.
ദുഷ്പ്രഭു
  • ചീത്തപ്രഭു
  • ചീത്ത രാജാവു്
ദുഷ്പ്രയത്നം
  • പാഴുവേല
ദുഷ്പ്രയോഗം
  • ദോഷമുള്ള പ്രവൃത്തി
ദുഷ്പ്രവാദം
  • ദോഷാരോപണം
  • ദുഷ്കീർത്തിയുണ്ടാകത്തക്കവണ്ണം പറക
  • ‘ഒരുത്തനുണ്ടാക്കിനദുഷ്പ്രവാദം
    പരത്തുവാനാളുകളുണ്ടസംഖ്യം.’
    — ശ്രീകൃഷ്ണചരിതം
ദുഷ്പ്രവൃത്തി
  • ചീത്തവേല
ദുഷ്പ്രവേശം
  • കടപ്പാൻ പ്രയാസമായിട്ടുള്ള
  • കലിലം, ഗഹനം – ഇവ രണ്ടും ദുഷ്പ്രവേശമായിട്ടുള്ളതിന്റ പേർ.
ദുഷ്പ്രാപ
  • ലഭിക്കുന്നതിനു പ്രയാസമുള്ള
  • ലഭിക്കാത്ത
  • ചെല്ലുന്നതിനു പ്രയാസമുള്ള
  • ചെന്നുകൂടാത്ത
ദുഷ്പ്രേക്ഷ്യ
  • വിശേഷണം:
  • നോക്കിക്കൂടാത്ത
ദുഷ്ഷന്തൻ
  • ചന്ദ്രവംശത്തിലേ പ്രസിദ്ധനായ ഒരു രാജാവു്
  • ശകുന്തളയുടെ ഭർത്താവു്
  • ചന്ദ്രവംശത്തിലെ രാജാവും പരമധാർമ്മികനുമായ ദുഷ്ഷന്തൻ ഒരിക്കൽ മന്ത്രിമാരോടും സേനയോടും കൂടി നായാട്ടിനായി പുറപ്പെട്ടു. ക്ഷുത്തും ദാഹവും നിമിത്തം അദ്ദേഹം ഏകനായി കണ്വമഹർഷിയുടെ ആശ്രമം പ്രാപിച്ചു. അപ്പോൾ മഹർഷി അവിടെ ഇല്ലായിരുന്നു. അതിഥി സൽക്കാരം ചെയ്തതു കണ്വന്റെ പുത്രിയും ദിവ്യകന്യകയുമായ ശകുന്തളയായിരുന്നു. അവർ തമ്മിൽ അല്പ സംഭാഷണം കൊണ്ടു അനുരാഗവശരായി ഗാന്ധർവവിവാഹം നടന്നു. കുറച്ചുകാലത്തേക്കു ആശ്രമത്തിൽ താമസിച്ചിട്ടു രാജാവു സ്വനഗരം പ്രാപിച്ചു. ശകുന്തളയ്ക്കു ഗർഭമുണ്ടായി. കണ്വമഹർഷി വന്നപ്പോൾ സംഗതി എല്ലാം ദിവ്യചക്ഷുസ്സുകൊണ്ടു മനസ്സിലാക്കി. ഭയവും നാണവും കൊണ്ടു് ഇരുന്നിരുന്ന ശകുന്തളയെ സമാധാനപ്പെടുത്തി. ദോഷമില്ലെന്നും വ്യസനിക്കരുതെന്നും മുനി പറഞ്ഞു. പിന്നീടു വിശ്വവിശ്രുതനായ ഒരു കുമാരനെ അവൾ പ്രസവിച്ചു. മകനു 12 വയസ്സായപ്പോൾ ഇനി പുത്രനൊന്നിച്ചു ഭർത്താവിനെ പ്രാപിക്കണമെന്നു മുനി മകളോടു പറഞ്ഞു. വൃദ്ധന്മാരായ ഏതാനും താപസന്മാരെയും കൂട്ടിയയച്ചു. അവർ രാജമന്ദിരം പ്രാപിച്ചു. ശകുന്തള ഭർത്താവിനെ കണ്ടു വന്ദിക്കയും മകനോടു് അച്ഛനെ നമസ്കരിക്കാൻ പറകയും ചെയ്തു. പുത്രൻ അവ്വണ്ണം ചെയ്തു. അനന്തരം അവർ തമ്മിൽ കുറച്ചുനേരം സംസാരിച്ചതിൽ തനിക്കു വിവാഹം ചെയ്ത സംഗതിയേ ഓർമ്മയില്ലെന്നും താപസിയായ നീ ചതിപ്പാനായി ഇവിടെ വന്നിരിക്കയാണെന്നും പറഞ്ഞു രാജാവു് ഉപേക്ഷിച്ചു. ശകുന്തള ആധിപയോധിയിൽ മുങ്ങി; ഉടൻ ‘ഭരിച്ചു കൊൾക തവപുത്രനെ വൈകാതെനീ സുരശ്രീ സമയായ കൗശിക പുത്രിയോടും’ എന്ന അശരീരിവാക്യം ഉണ്ടായി. ഇതുകേട്ടു രാജാവു പുത്രനൊന്നിച്ചു ശകുന്തളയെ സ്വീകരിച്ചു രമിച്ചു. പുത്രനായ ഭരതന്നെ നാട്ടിന്നഭിഷേകം ചെയ്തു അനേകം നാൾ ദുഷ്ഷന്തൻ രാജ്യം പരിപാലിച്ചതിന്റെ ശേഷം സ്വർഗ്ഗം പ്രാപിക്കയും മേനക ഒഴിച്ചുള്ള ദേവസ്ത്രീകളുമായി വസിക്കയും ചെയ്തു. പുരാണമനുസരിച്ചുള്ള കഥയാണു ഈ പറഞ്ഞതു. പുരാണത്തിലും നാടകത്തിലും നിബന്ധിക്കപ്പെട്ടിരിക്കുന്ന കഥകൾ തമ്മിൽ വളരെ അന്തരമുണ്ടു്. ദുഷ്ഷന്തന്റെ പിതാവു് രൈഭ്യൻ.
ദുഷ്ഷമം
  • നിന്ദ്യം
ദുസ്തനം
  • വിഷംചേർന്ന മുല
ദുസ്തര
  • വിശേഷണം:
  • കടപ്പാൻ വയ്യാത്ത
  • ‘തിതീർഷുർദുസ്തരംമോഹാത്
    — രഘുവംശം
    .
ദുസ്തർക്കം
  • വെറുതെയുള്ള തർക്കം
ദുസ്ത്യജം
  • ഉപേക്ഷിപ്പാൻ പാടില്ലാത്തതു്
ദുഃസ്ഥ
  • വിശേഷണം:
  • ദുഃഖത്തോടു കൂടിയിരിക്കുന്ന
  • ദുഃസ്ഥൻ × സ്വസ്ഥൻ.
  • ‘ദുഃസ്ഥനായുള്ളോരു നാന്മുഖനന്നേരം
    സ്വസ്ഥനായ് നിന്നുടനൊന്നുവീർത്താൻ’
    — കൃഷ്ണഗാഥ
ദുസ്ഥം
  • നായ്
  • കോഴി
ദുസ്ഥിതി
  • ദുഃഖത്തോടുകൂടെയുള്ള ഇരിപ്പു്
  • ദുഃഖാവസ്ഥ, ദുഷ്പ്രവൃത്തി.
ദുസ്പർശം
  • കൊടുത്തുവ
  • ദുഃഖേന സ്പർശിക്കപ്പെടുന്നതെന്നർത്ഥം.
  • കഴഞ്ചി
ദുസ്പർശം
  • പുത്തരിച്ചുണ്ട
  • തൊട്ടുകൂടാത്തതെന്നർത്ഥം. കണ്ടകാരിച്ചുണ്ട എന്നും പറയുന്നുണ്ടു്.
ദുസ്സ്
  • ചീത്ത
ദുസ്സ്വപ്നം
  • ചീത്ത സ്വപ്നം
ദുസ്സ്വഭാവം
  • ചീത്ത ശീലം
ദുസ്സ്വാദു്
  • അരുചി
  • രുചി തോന്നിക്കാത്തതു്
  • മനസ്സിന്നു ഹിതമല്ലാത്ത ചുവ
ദുസ്സഞ്ചാര
  • വിശേഷണം:
  • കടപ്പാൻ പ്രയാസമുള്ള
  • സഞ്ചരിപ്പാൻ പ്രയാസമുള്ള
ദുസ്സന്ധാനം
  • വിശേഷണം:
  • ചേർപ്പാൻ പ്രയാസമുള്ള
ദുസ്സംഗം
  • ചീത്തയോടുള്ള ചേർച്ച
  • ദുഷ്ടസംസർഗ്ഗം
ദുസ്സമം
  • നിന്ദ്യം
ദുസ്സഹ
  • വിശേഷണം:
  • സഹിക്കവയ്യാത്ത
ദുസ്സഹത
  • സഹിക്കവയ്യാത്ത സ്ഥിതി
ദുസ്സാക്ഷി
  • കള്ളസ്സാക്ഷി
ദുസ്സാദ്ധ്യം
  • സാധിപ്പാൻ പ്രയാസമുള്ള
ദുസ്സാമർത്ഥ്യം
  • വഷളത്തം
  • ദുർന്നടപ്പു്
  • മിടുക്കൻ എന്നുള്ള ഭാവം
ദുഃഖകണ്ഠാരം
  • ഒരു രാഗം
ദുഃഖകര
  • വിശേഷണം:
  • ദുഃഖത്തെ ഉണ്ടാക്കുന്ന
ദുഃഖകാലം
  • സങ്കടമുള്ള സമയം
ദുഃഖദോഹ്യ
  • കറപ്പാൻ പ്രയാസമുള്ള പശു
ദുഃഖഭാജനം
  • സങ്കടത്തിനു പാത്രം
  • വ്യസനത്തിന്നു് ഇരിപ്പിടം
ദുഃഖം
  • സങ്കടം
  • ജന്മം, വ്യാധി, ജരാ, ശോകം, മരണം ഇവ 5-ഉം ദുഃഖപഞ്ചകം എന്നു പറയപ്പെടുന്നു.
  • പര്യായപദങ്ങൾ:
    • പീഡം
    • ബാധ
    • വ്യഥ
    • ദുഃഖം
    • ആമനസ്യം
    • പ്രസൂതിജം
    • കഷ്ടം
    • കൃച്ഛ്രം
    • ആഭീലം.
ദുഃഖവർദ്ധനം
  • ഒരുവക കർണ്ണരോഗം
  • ആദികാലത്തു സ്ഥാനം തെറ്റി കാതുകുത്തി വളർത്തിയാൽ വാതപിത്ത കഫങ്ങൾ കോപിച്ചു ചൊറിച്ചിലോടും ചൂടോടും വേദനയോടും പഴുപ്പോടും കൂടിയ നീരുണ്ടാക്കും. ഇതാണു ദുഃഖവർദ്ധനം.
ദുഃഖശാന്തി
  • സങ്കടനിവൃത്തി
ദുഃഖി
  • വിശേഷണം:
  • സങ്കടമുള്ള
ദുഃഖിക്കുന്നു
  • വ്യസനിക്കുന്നു
  • സങ്കടപ്പെടുന്നു
  • സകര്‍മ്മകക്രിയ:ദുഃഖിപ്പിക്കുന്നു.
ദുഃഖിത
  • വിശേഷണം:
  • സങ്കടപ്പെട്ട
  • ദുഃഖിതന്റെ ലക്ഷണം 6 വിധം — അസൂയ, നിന്ദാശീലം, സന്തുഷ്ടി, കോപം, നിത്യസംശയം, പരാശ്രയ ജീവിതം.
  • “ഈർഷീ ഘൃണീത്വം സംതുഷ്ട
    ക്രോധനോ നിത്യശങ്കിതഃ
    പരഭാഗ്യോപജീവീച
    ഷഡേതേ ദുഃഖഭാഗിനഃ”
ദുഃഖോപശമനം
  • സങ്കടത്തിന്റെ നിവൃത്തി
ദുഹിതാവു്
  • മകൾ
  • പിറന്നേടത്തു നിന്നു സാമാനങ്ങൾ കൈക്കലാക്കി ഭർത്തൃഗൃഹം നിറയ്ക്കുന്നവൾ എന്നർത്ഥം. പാൽ കറക്കുന്നവൾ. ആര്യന്മാരുടെ ഇടയിൽ പുത്രിമാരുടെ ഗൃഹജോലിയിൽ പാൽ കറപ്പുൾപ്പെട്ടിരുന്നു.
ദുഹിതൃപതി, ദുഹിതുഃപതി
  • മകളുടെ ഭർത്താവു്
ദുളി
  • ആമപ്പട
  • പെണ്ണാമ
  • വെള്ളം കലക്കി മറിക്കുന്ന എന്നർത്ഥം. ഡുളി എന്നുമാവാം.
ദൂ
ദൂതു്
  • ഒരാൾ പറഞ്ഞയച്ച വർത്തമാനം മറ്റൊരാളോടു ചെന്നു പറയുക
ദൂത
  • വിശേഷണം:
  • ദൂതു പറയുന്ന
ദൂത(ക)ൻ
  • ഒരാൾ പറഞ്ഞയച്ച വർത്തമാനം മറ്റൊരാളോടു ചെന്നു പറയുന്നവൻ ഗമിക്കുന്നവൻ എന്നർത്ഥം
  • പര്യായപദങ്ങൾ:
    • സന്ദേശഹരൻ.
ദൂതകർമ്മം
  • ദൂതന്റെ പ്രവൃത്തി
ദൂതാംഗദം
  • ഒരു ചെറിയ നാടകം
  • ഈ നാടകം സുഭടൻ ഉണ്ടാക്കിയതാണു്. സീതയെ തിരിയെ അയപ്പാൻ രാവണനോടു് ചോദിക്കുന്നതിനു അംഗദൻ പോയ കഥയാത്ര ഇതിൽ അടങ്ങിയിരിക്കുന്നതു്.
ദൂതി, ദൂതിക
  • ദൂതുപറയുന്നവൾ
  • അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്നവൾ എന്നർത്ഥം.
    നിസൃഷ്ടാർത്ഥം, പരിമിതാർത്ഥം, പത്രഹാരി, സ്വയംദൂതി, മൂഢദൂതി, ഭാര്യാദൂതി, മൂകദൂതി, വാതദൂതി ഇങ്ങനെ ദൂതികൾ 8 വിധം.
  • പഞ്ചവർണ്ണക്കിളി
  • പര്യായപദങ്ങൾ:
    • സഞ്ചാരിക.
ദൂത്യം
  • ദൂതന്റെ ഭാവം
  • ദൂതൻ മുഖാന്തിരം അറിയിക്കുന്ന വർത്തമാനം
  • ദൂതന്റെ കർമ്മം
ദൂന
  • വിശേഷണം:
  • വേദനയുള്ള
  • സന്തപിപ്പിക്കപ്പെട്ട
ദൂനത്വം
  • ദുഃഖം
  • വേദന
ദൂനൻ
  • ദുഃഖിതൻ
  • ‘ദൂനംദൂരസ്ഥിതദയിതനായ്’
    — മയൂരസന്ദേശം
    .
ദൂര
  • വിശേഷണം:
  • അകലേയുള്ള
ദൂരതഃ
  • ദൂരെനിന്നും
ദൂരത്തു
  • അകലെ
ദൂരദർശനൻ
  • കഴുവൻ
ദൂരദർശി
  • വിശേഷണം:
  • അകലെ കാണുന്ന
ദൂരദർശി
  • വിദ്വാൻ
  • കണ്ണിനും മനസ്സിനും വിഷയമല്ലാത്ത കാര്യങ്ങളെക്കൂടി ബുദ്ധിശക്തികൊണ്ടു ആലോചിച്ചറിയുന്നവൻ എന്നർത്ഥം.
  • കഴുകൻപക്ഷി
ദൂരരർശിനി
  • ദൂരത്തുള്ള വസ്തു സമീപത്തു കാണുന്ന ഒരു യന്ത്രം
  • (കണ്ണാടി) Telescope. ഈ യന്ത്രം ഒന്നാമതായി സൃഷ്ടിച്ചതു 17- ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇറ്റലിരാജ്യത്തെ ഒരു ജ്യോതിശ്ശാസ്ത്രപണ്ഡിതനായ ഗലീലിയോ Galileo എന്ന മഹാനാണു്.
ദൂരദൃൿ
  • വിദ്വാൻ
  • കഴുകൻപക്ഷി
ദൂരദൃഷ്ടി
  • ദൂരത്തുകാണുന്ന കാഴ്ച
  • മുൻകൂട്ടി കാണുക
ദൂരം
  • അകലം
  • ദുഃഖേന പ്രാപിക്കപ്പെടുന്നതു എന്നർത്ഥം. ദൂരത്തുള്ളതു എന്നതിന്റെ പര്യായങ്ങളും ഇവ രണ്ടും തന്നെ. ദവീയസ്സ്, ദവിഷ്ഠം, സുദൂരം – ഇവ 3 -ഉം അതിദൂരത്തുള്ളതിന്റെ അല്ലെങ്കിൽ അതിദൂരത്തിന്റെ പേർ.
  • ഭേദം
  • പര്യായപദങ്ങൾ:
    • വിപ്രകൃഷ്ട(ക)ം.
ദൂരവെ
  • അകലെ
ദൂരസ്ഥ
  • വിശേഷണം:
  • ദൂരദേശത്തിലിരിക്കുന്ന
ദൂരാൽ
  • ദൂരെനിന്നും.
ദൂരീകരിക്കുന്നു
  • ദൂരെയാക്കുന്നു
ദൂരീഭവിക്കുന്നു
  • ദൂരെയായിത്തീരുന്നു
ദൂരീകൃത
  • വിശേഷണം:
  • ദൂരത്താക്കപ്പെട്ട
ദൂരെ
  • അകലെ
ദൂരേരിതേക്ഷണ
  • വിശേഷണം:
  • കോങ്കണ്ണുള്ള
ദൂർവ്വ
  • കറുകമ്പുല്ലു്
  • രോഗങ്ങളെ ഹിംസിക്കുന്നതു എന്നർത്ഥം.
  • പെരുങ്കുരുമ്പ
ദൂലികാ, ദൂലി
  • അമരി
ദൂശ്യം
  • കൂടാരം
ദൂഷക
  • വിശേഷണം:
  • ദുഷിപ്പിക്കുന്ന
  • ചീത്തയാക്കുന്ന
ദൂഷണത്രയം
  • വാതം
  • പിത്തം
  • ശ്ലേഷ്മം
ദൂഷണൻ
  • രാവണന്റെ സേനാപതിയായ ഒരു രാക്ഷസൻ
  • ഇവനെ രാമചന്ദ്രൻ വധിച്ചു.
ദൂഷണം
  • ദോഷം
  • ഏഷണി
  • നുണ
  • അർത്ഥം സംബന്ധിച്ച മുഖ്യദൂഷണം 2 വിധം. 1. അപാത്രത്തിൽ താൽപര്യം, 2. സൽപാത്രത്തിൽ വൈമുഖ്യം.
ദൂഷിക, ദൂഷി
  • കണ്ണിൻപീള
  • നേത്രത്തെ ദുഷിപ്പിക്കുന്നതു എന്നർത്ഥം.
ദൂഷിതം
  • വിശേഷണം:
  • ചീത്തയാക്കപ്പെട്ട
  • കേടുഭവിച്ച
  • കുറ്റപ്പെടുത്തിയ
ദൂഷീവിഷം
  • ഒരുവക വിഷരോഗം
  • അധികമായ കാറ്റു, ശൈത്യം, പുഷ്ടി, അനൂപദേശവാസം, ശീതകാലം, മുതിര മുതലായ ധാന്യങ്ങൾ കൊണ്ടും പകലുറക്കം നിമിത്തവും വീണ്ടും വീണ്ടും ദുഷിപ്പിക്കപ്പെട്ട വിഷം യാതൊന്നുമൂലം ധാതുക്കളെ ദുഷിപ്പിക്കും തന്മൂലം അതിന്നു ദൂഷീവിഷം എന്ന പേർ സിദ്ധിച്ചു.
ദൂഷ്യ
  • വിശേഷണം:
  • ദുഷിപ്പിക്കപ്പെടുവാൻ തക്ക
ദൂഷ്യ
  • ആനയുടെ കച്ചക്കയർ
  • ആനയെ വികൃതമാക്കിച്ചെയ്യുന്നതു എന്നർത്ഥം
  • ചൂഷ്യാ
  • ചൂഷ ഇവ പാഠഭേദങ്ങൾ
ദൂഷ്യം
  • ദൂഷണം
  • കുറ്റം
  • സംസ്കൃതം: കൂടാരം. ദൂഷ്യം പറയുന്നവനു്
  • പര്യായപദങ്ങൾ:
    • കുവാദൻ
    • കുചരൻ.
ദൃ
ദൃക്
  • കണ്ണു്
  • ഗണിതത്തിനുള്ള ഒരു പ്രമാണഗ്രന്ഥം
  • അറിവു്
ദൃൿപാതം
  • കടാക്ഷം
  • ദൃക്കിന്റെ പാതം എന്നർത്ഥം
  • ‘അല്പംതമ്മിൽസ്മിതംതാനനുനയമൊരു
    ദൃക്പാതമാത്രം പ്രസാദം’
    — അമരുകശതകം
    .
ദൃക്ശ്രുതി
  • പാമ്പു്
ദൃക്കർണ്ണം
  • പാമ്പു്
ദൃഗ്ഗണിതം
  • വിശേഷണം:
  • ദൃക്പ്രമാണമായി ഗണിക്കപ്പെട്ട
ദൃഗ്രുജ
  • കണ്ണിലേ ദീനം
ദൃഗ്രൂപം
  • ജ്ഞാനസ്വരൂപം
ദൃഢ
  • വിശേഷണം:
  • മുറുക്കമുള്ള
  • കഠിനമായിട്ടുള്ള
  • വർദ്ധിപ്പിക്കുന്നതു് എന്നർത്ഥം.
  • ബലമുള്ള
  • നിശ്ചയമുള്ള
  • അധികമായ
  • വളർച്ചയുള്ള
  • വണ്ണമുള്ള
ദൃഢഗാത്രിക
  • മുറുകിയപനി
ദൃഢത
  • ഉറപ്പു്
ദൃഢദംശകം
  • ശ്രാവു്
ദൃഢൻ
  • ശക്തിയുള്ളവൻ
  • തടിച്ചവൻ
ദൃഢനീരം
  • തെങ്ങു്
ദൃഢപൃഷ്ഠകം
  • ആമ
ദൃഢപ്രരോഹം
  • അത്തിവൃക്ഷം
ദൃഢഫലം
  • തെങ്ങു്
ദൃഢം
  • ഏറ്റവും
ദൃഢം
  • ഉരുക്കു്
  • ഏലാവാലുകം
  • കോട്ട
ദൃഢമുഷ്ടി
  • വിശേഷണം:
  • കൈ ചുരുട്ടിപ്പിടിച്ച
  • പിശുക്കുള്ള, ലോഭസ്വഭാവമുള്ള
ദൃഢമുഷ്ടി
  • പിടിയുള്ള ആയുധം
  • വാൾ
ദൃഢമൂലം
  • തെങ്ങുമരം
ദൃഢവല്ക്കം
  • കവുങ്ങു്
ദൃഢസന്ധി
  • വിശേഷണം:
  • സന്ധികൾ തമ്മിൽ നന്നായ് ചേർന്നുള്ള
  • ഉറപ്പുള്ള
  • ദൃഢമായി കൂടിച്ചേർന്നുള്ള
ദൃഢസൂത്രിക
  • പെരുങ്കുരുമ്പവള്ളി
ദൃഢാംഗം
  • വൈരം
ദൃഢായുധൻ
  • ശിവൻ
ദൃഢീകരിക്കുന്നു
  • ഉറപ്പിക്കുന്നു
  • ദൃഢമാക്കുന്നു
ദൃതി
  • തോൽതുരുത്തി
  • തോൽക്കുടം
ദൃതിഹരി
  • നായ്
ദൃൻ(ം)ഭൂവു്
  • പാമ്പു്
ദൃപ്ത
  • വിശേഷണം:
  • അഹങ്കാരമുള്ള
ദൃബ്ധ
  • വിശേഷണം:
  • കെട്ടപ്പെട്ട
  • ദണ്ഡിക്കപ്പെട്ട
ദൃശ്യ
  • വിശേഷണം:
  • കാണപ്പെടുവാൻതക്ക
ദൃശ്യകാവ്യം
  • ഒരുമാതിരി കാവ്യം
  • ഇതു മൂന്നുവിധം. 1. നാട്യം – വാക്യാർത്ഥബോധകം. 2. നൃത്യം – പദാർത്ഥബോധകം. 3 നൃത്തം – താളലയാശ്രയം.
ദൃഷൽ
  • കല്ലു്, പാറ
  • പിളർക്കുന്നതെന്നർത്ഥം.
  • അരകല്ലു്
ദൃഷത്സാരം
  • ഇരിമ്പു്
ദൃഷദ്വതി
  • ഒരു നദി
  • ഇതു ആര്യാവർത്തത്തിന്റെ കിഴക്കേ അതിരാകുന്നു.
ദൃഷ്ട
  • വിശേഷണം:
  • കാണപ്പെട്ട
ദൃഷ്ടകർമ്മം
  • കാണപ്പെട്ടപ്രവൃത്തി
ദൃഷ്ടം
  • തന്റെയും ശത്രുവിന്റെയും സൈന്യത്തിൽ നിന്നുണ്ടാകുന്ന ഭയം
  • കാണപ്പെടുന്നതു് എന്നർത്ഥം.
ദൃഷ്ടരജസ്സു്
  • ഋതുവായവൾ
  • തിരണ്ടവൾ
  • കാണപ്പെട്ട ആർത്തവത്തോടു കൂടിയവൾ എന്നർത്ഥം.
ദൃഷ്ടാന്തം
  • ഉദാഹരണം
  • സാക്ഷി
  • ശാസ്ത്രം
  • പ്രകൃതാർത്ഥം
  • (ദൃഷ്ടാന്തമായി കാണിക്കുന്നതു്) അക്കരകണ്ടതു് എന്നർത്ഥം.
  • ഒരലങ്കാരം
  • അപ്രകൃതമായ ഉപമാനം. ദൃഷ്ടാന്താലങ്കാരം – ‘ചക്ഷുശ്രവണം ചീറിവരുന്നതു പക്ഷിപ്രവരനു ഭക്ഷണകാലം’
    — ദക്ഷയാഗം കഥകളി
ദൃഷ്ടി
  • കണ്ണു്
  • കാഴ്ച
  • അറിവു്
  • ജ്ഞാനം എന്നർത്ഥം. നേത്രത്തിന്റെ കൃഷ്ണമണ്ഡലമദ്ധ്യത്തിൽ പഞ്ചഭൂതപ്രസാദമായും, ആലോചകപിത്തമയമായും, ശീതസാത്മ്യമായും, സൂക്ഷ്മരൂപമായും ഇരിക്കുന്ന ഒരു തേജസ്സാകുന്നു എന്നു ധന്വന്തരി പറയുന്നു.
ദൃഷ്ടിക്ക
  • നോക്കുക
  • ‘ദൃഷ്ടിച്ചുനിന്നാനങ്ങൊട്ടുനേരം’
    — കൃഷ്ണഗാഥ
    .
ദൃഷ്ടിദോഷം
  • കാണുക കൊണ്ടുണ്ടാകുന്ന ദോഷം
  • കൊതി
ദൃഷ്ടിപാതം
  • നോട്ടം
ദൃഷ്ടിബാധ
  • കാണുക കൊണ്ടുണ്ടാകുന്ന ഉപദ്രവം
ദൃഷ്ടിവിക്ഷേപം
  • കടാക്ഷം
ദെമ്പടി
  • പൈസാ
ദേ
ദേയ
  • വിശേഷണം:
  • കൊടുക്കത്തക്ക
ദേവകൻ
  • കൃഷ്ണന്റെ അമ്മാത്തുമൂത്തച്ഛൻ
  • ദേവകിയുടെ പിതാവു്
ദേവകന്യാസ്ഥാനം
  • ചിത്രകൂടത്തിലേ പ്രസിദ്ധിയുള്ള ഒരു ദേവാലയം
ദേവകൾ
  • ദേവന്മാർ
ദേവകാര്യം
  • ദൈവസേവ
  • ദേവന്റെ സംഗതി
ദേവകാഷ്ഠം
  • ദേവതാരം
  • ചരളം
ദേവകി
  • കൃഷ്ണന്റെ അമ്മ
  • വസുദേവന്റെ ഭാര്യ
  • അദിതിയുടെ ഒരവതാരമായി ഭവിച്ചു എന്നും മറ്റൊരിക്കൽ സുതപസ്സുരാജാവിന്റെ ഭാര്യയായ പ്രശ്നിയായി ജനിച്ചു എന്നും ഒരു കഥകാണുന്നു.
ദേവകീകീർത്തനം
  • സംകീർത്തനം
ദേവകീനന്ദനൻ
  • കൃഷ്ണൻ
  • ദേവകിയുടെ പുത്രൻ എന്നർത്ഥം.
ദേവകുലം
  • ദേവകളുടെ വംശം
  • സ്വർഗ്ഗം
ദേവകുല്യം
  • ആകാശഗംഗ
ദേവകുസുമം
  • ഒരങ്ങാടിമരുന്ന്
  • ഇലവങ്ങപ്പൂവു്
  • ശ്രീഭഗവതിയുടെ പേരുകൾ ഉള്ളത് എന്നർത്ഥം.
ദേവകോപം
  • ഈശ്വരകോപം
ദേവഖാത(ക)ം
  • കുഴിച്ചുണ്ടാക്കാത്തകുളം
  • അകൃത്രിമമായ ജലാശയം (ചിറ)
  • ദേവനാൽ (അദൃശ്യഭൂതാദികളാൽ) കുഴിച്ചുണ്ടാക്കപ്പെട്ടത് എന്നർത്ഥം.
ദേവഗണം
  • ദേവകളുടെ കൂട്ടം
ദേവഗന്ധാ
  • മഹാമേദ
ദേവഗാന്ധാരം
  • ഒരു രാഗം
ദേവഗായകൻ
  • ഗന്ധർവ്വൻ
ദേവഗുരു
  • വ്യാഴൻ
  • കശ്യപൻ
ദേവചികിത്സകർ
  • അശ്വിനികൾ
ദേവച്ഛന്ദം
  • നൂറുചുറ്റുള്ള (ഇഴയുള്ള) മുത്തുമാല
  • ദേവന്മാരാൽ ആഗ്രഹിക്കപ്പെടുന്നതു് എന്നർത്ഥം.
ദേവജഗ്ദ്ധകം
  • ഒരു പച്ചമരുന്ന്
  • നാന്മുകപ്പുല്ലു്
  • കാവട്ടംപുല്ലു്
  • ദേവന്മാരാൽ ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
ദേവടൻ
  • സൂത്രപ്പണിക്കാരൻ
ദേവത
  • ദേവൻ
  • പിശാചു മുതലായതു്
  • ഉമ്മത്തു്
ദേവതരു
  • കല്പകവൃക്ഷം
  • ദേവതാരവൃക്ഷം
ദേവതരുക്കൾ
  • മന്ദാരം
  • പാരിജാതം
  • സന്താനം
  • കല്പവൃക്ഷം
  • ഹരിചന്ദനം
ദേവതാഗോഷ്ഠി
  • പിശാചു ബാധിച്ചു തുള്ളുക
ദേവതാതൻ
  • കശ്യപൻ
ദേവതാഡം, ദേവതാളം
  • ദേവതാളി
  • ഇന്ദ്രിയങ്ങളെ താഡനം ചെയ്യുന്നതെന്നർത്ഥം. അത്രയും തീക്ഷ്ണം എന്നു താൽപര്യം ഒരു മരുന്നു, പെരുമ്പീരം എന്നും പറയുന്നു.
  • ഇതു പനി, കുര, വീർപ്പുമുട്ടൽ, അരോചകം, ഇക്കിൾ, ക്ഷയം, കാമില, മൂലക്കുരു, ശോഫം, പാണ്ഡു ഇവയ്ക്കു നന്നു്. മൂഷിക വിഷത്തിനു അത്യുത്തമമാകുന്നു. കൈവിഷം ഛർദ്ദിപ്പിപ്പാനും കൊള്ളാം, ദേവതാളിയെണ്ണ വാതം, കഫം, കൃമി, ശിരോരോഗം, പ്രമേഹം, കുഷ്ഠം ഇവയ്ക്കു നന്നു്. ഇതു വിത്തിൽ നിന്നെടുക്കുന്ന എണ്ണയാകുന്നു. ദേവതാഡവൃക്ഷം – മലയാളത്തിൽ ദേവതാളി. ഒരു വമന ദ്രവ്യമാകുന്നു. ഭൂതബാധയേയും കളയും.
  • പര്യായപദങ്ങൾ:
    • വേണി
    • ഖരാ
    • ഗിരി
    • ദേവതാഡം
    • ജീമൂതം.
ദേവതാരം
  • തേവതാരം
  • ദേവതാരം – വയറു വീർപ്പു്, വയറടപ്പു്, ഇക്കിൾ, ജ്വരം മുതലായവയ്ക്കു നന്നു്. ഇംഗ്ലീഷിൽ – Pinus Deodora. സ്നിഗ്ദ്ധദാരു എന്നും കാഷ്ഠദാരു എന്നും രണ്ടുതരം ഉണ്ടു്. ആദ്യത്തേതിൽ അധികമായി എണ്ണകിട്ടും. ദേവതാര വൃക്ഷത്തെ ‘മദകരിവേമ്പു് ’ എന്നും പറയും.
ദേവതാളി
  • ഒരു വൃക്ഷം
  • ദേവതാഡം എന്നതു നോക്കുക.
ദേവത്വം
  • ദേവസായൂജ്യം
  • ഇതു യജ്ഞാദിപുണ്യകർമ്മം കൊണ്ടു സിദ്ധിക്കപ്പെടുന്നതാകുന്നു.
  • ദൈവസ്വഭാവം
ദേവദത്ത
  • വിശേഷണം:
  • ദേവന്മാരാൽ കൊടുക്കപ്പെട്ട
ദേവദത്തൻ
  • പ്രാണാദിവായുക്കളുടെ അവാന്തര ഭേദങ്ങളിൽ ഒന്നു്
  • കോട്ടുവായിടുന്നേടത്തു് ഇതു സ്ഥിതി ചെയ്യുന്നു.
  • ബുദ്ധമുനിയുടെ അനുജൻ
ദേവദത്തം
  • വേപ്പു്
  • അർജ്ജുനന്റെ ശംഖം
ദേവദാരു
  • തേവതാരം
  • (ദേവതാരം നോക്കുക.)
  • പര്യായപദങ്ങൾ:
    • ശക്രപാദപം
    • പാരിഭദ്രകം
    • ഭദ്രദാരു
    • ദ്രുകിളിമം
    • പീതദാരു
    • ദാരു
    • പൂതികാഷ്ഠം.
ദേവദാസൻ
  • ദേവനെ ശുശ്രൂഷിക്കുന്നവൻ
ദേവദാസി
  • ഉർവ്വശി മുതലായവർ
  • ദേവനെ ശുശ്രൂഷിക്കുന്നവൾ
  • കാട്ടുമാതളനാരകം
ദേവദുന്ദുഭി
  • തുളസി
ദേവദൂതി
  • കാട്ടുമാതളനാരകം
  • മധുരമാതളനാരകം
ദേവദേവൻ
  • ശിവൻ, ദേവന്മാർക്കും ദേവനായുള്ളവൻ
  • വിഷ്ണു
  • ബുദ്ധൻ
ദേവദ്ര്യങ്
  • വിശേഷണം:
  • ദേവകളെ പ്രാപിക്കുന്ന
  • ദേവകളെ പൂജിക്കുന്ന
ദേവധർമ്മത്രയം
  • യജ്ഞാദിക്രിയകൾ
  • സ്വാധ്യായ തത്വ ബോധം
  • വിഷ്ണുപൂജ ഇവ 3-ഉം
ദേവധാനി
  • ഇന്ദ്രന്റെ രാജധാനി
ദേവൻ
  • ദേവകളിൽ ആരെങ്കിലും ഒരുവൻ
  • ക്രീഡിക്കുന്നവൻ എന്നർത്ഥം.
  • രാജാവു്
  • ജയിപ്പാനിച്ഛയുള്ളവൻ എന്നർത്ഥം.
  • ഈശ്വരൻ
ദേവന്മാർ
  • ദേവകൾ
  • ദേവന്മാർ എന്നാൽ ക്രീഡിക്കുന്നവർ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • അമരന്മാർ
    • നിർജ്ജരന്മാർ
    • ത്രിദശന്മാർ
    • വിബുധന്മാർ
    • സുരന്മാർ
    • സുപർവാക്കൾ
    • സുമനസ്സുകൾ
    • ത്രിദിവേശന്മാർ
    • ദിവൗകസ്സുക്കൾ
    • ആദിതേയന്മാർ
    • ദിവിഷത്തുകൾ
    • ലേഖന്മാർ
    • അദിതിനന്ദനന്മാർ
    • ആദിത്യന്മാർ
    • ഋഭുക്കൾ
    • അസ്വപ്നന്മാർ
    • അമർത്ത്യന്മാർ
    • അമൃതാന്ധസ്സുകൾ
    • ബർഹിർമ്മുഖന്മാർ
    • ക്രതുഭുക്കുകൾ
    • ഗീർവ്വാണന്മാർ
    • ദാനവാരികൾ
    • വൃന്ദാരകന്മാർ
    • ദേവതകൾ
    • ദൈവതങ്ങൾ
    • ദേവന്മാർ.
ദേവനദി
  • ഗംഗാ
ദേവനന്ദി
  • ഇന്ദ്രന്റെ ദ്വാരപാലകൻ
ദേവനം
  • കളി
  • ചൂതുകളി
  • ‘ദേവനംവിനോദനായദേവനിർമ്മിതം’
    ‘കരണീയംദേവനമെന്നെനിക്കുതോന്നി’
    — നളചരിതം കഥകളി
  • ചുക്കിണി, പകിട
  • ജയിപ്പാനുള്ള ഇച്ഛ
  • ശോഭിക്കുക
  • സ്തുതിക്കുക
  • വ്യവഹരിക്കുക
  • സന്തോഷിക്കുക
  • ഉറങ്ങുക
  • മദിക്കുക
  • നടക്കുക
  • വിലാസം
  • താമര
  • സ്വപ്നം
  • കാന്തി
  • ഗതി
  • ദുഃഖം
ദേവനാഗരം
  • സംസ്കൃതാക്ഷരം
ദേവനിർമ്മിതാ
  • ചിറ്റമൃതു്
ദേവനീതി
  • ദേവസംബന്ധമായ നീതി
ദേവപതി
  • ഇന്ദ്രൻ
ദേവപഥം
  • ആകാശം
  • ദേവകളുടെവഴി
ദേവപുരി
  • ഇന്ദ്രന്റെ നഗരമായ അമരാവതി
ദേവപൂജ
  • ദൈവത്തെ പൂജിക്ക
ദേവപ്പിറകപ്പുല്ലു്
  • ഒരുവക പുല്ലു്
  • (രൗഹിഷം).
ദേവപ്രയത്നം
  • ഈശ്വരപരീക്ഷ
ദേവഭൂതി
  • ഗംഗ
ദേവഭൂമി
  • സ്വർഗ്ഗം
ദേവഭൂയം
  • ദേവത്വപ്രാപ്തി
  • ഇതു യജ്ഞാദിപുണ്യകർമ്മം കൊണ്ടു സിദ്ധിക്കുന്നതാണു്.
ദേവമണി
  • കുതിരയുടെ ചുഴി, കുതിരയുടെ കഴുത്തിന്റേയും ജത്രുവിന്റേയും സന്ധിഭാഗത്തിലുള്ള രോമാവർത്തം
  • മഹാമേദ
  • മേദ
  • വിഷ്ണുവിന്റെ കൗസ്തുഭം എന്നു പേരായ രത്നം
  • ‘ഘണ്ടാബന്ധസമീപാസ്ഥാ
    നിഗാളഃകീർത്തിതോബുധൈഃ
    തസ്മിൻദേവമണിർന്നാമ
    രോമജഃശുഃകൃന്മതഃ’
    — അശ്വശാസ്ത്രം
ദേവമാതാവു്
  • ദേവകളുടെ അമ്മ
  • അദിതി
ദേവമാതൃകം
  • മഴകൊണ്ടു വിളയുന്ന ഭൂമി
  • ദേവൻ (ഇന്ദ്രൻ അല്ലെങ്കിൽ മേഘം) മാതാവിനേപ്പോലെ രക്ഷാകർത്താവായിട്ടുള്ളതു് എന്നർത്ഥം.
ദേവമാനകം
  • കൗസ്തുഭം
ദേവമീഡൻ
  • സൂര്യവംശത്തിലെ ഒരു രാജാവു്
ദേവമുനി
  • നാരദൻ
ദേവയജ്ഞം
  • ഹോമം
  • (പഞ്ചമഹായജ്ഞങ്ങളിൽ ഒന്നു്.) ഹോമം – ദേവന്മാരെ ഉദ്ദേശിച്ചു ചെയ്യുന്ന ഔപാസന വൈശ്വദേവാദിഹോമം.
ദേവയാനം
  • വിമാനം
ദേവയാനി
  • ശുക്രമഹർഷിയുടെ മകൾ
  • (കചൻ എന്ന ശബ്ദം നോക്കുക). ദേവയാനിയുടെ അമ്മയുടെ പേർ ‘ഊർജ്ജ്വസ്വതി’ എന്നാകുന്നു. ദേവയാനി ദൈത്യരാജപുത്രിയായ സഖിയൊന്നിച്ചു താമസിച്ചുവന്നു. ഒരിക്കൽ രണ്ടുപേരും ഒരുമിച്ചു കുളിപ്പാൻ പോയി. ആടകൾ അഴിച്ചു വച്ചിട്ടു സരസ്സിലിറങ്ങി കുളിതുടങ്ങി. ഉടൻ ഒരു വലിയ കാറ്റുവന്നു് ആടകളെ അടിച്ചുപറത്തി. ഇതുകണ്ടു് അവർ കരയിൽ കേറി. കൈയിൽ കിട്ടിയ പുടവയെ വേഗം എടുത്തുടുത്തു. ദേവയാനിയുടെ പുടവ അറിയാതെ ശർമ്മിഷ്ഠ എടുത്തുടുത്തുപോയി. അതുനിമിത്തം അവർ തമ്മിൽ വലിയ വഴക്കായി. ഒടുക്കം ശർമ്മിഷ്ഠയും സഖിമാരും കൂടി ദേവയാനിയെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ടു. ജലംദാഹിച്ചു അവിടെ എത്തിയ യയാതി അവളെ കിണറ്റിൽനിന്നെടുത്തു രക്ഷിച്ചു. വൃഷപർവാവിന്റെ പുത്രി ശർമ്മിഷ്ഠ ചെയ്ത ഈ കൃത്യം വിവരമായി പറഞ്ഞു. എന്റെ കൈപിടിച്ചു കരേറ്റി രക്ഷിച്ച അവിടുത്തെ ഒഴിച്ചു മറ്റൊരുവന്റെ കൈ പിടിക്കുന്നതല്ലെന്നും ഭർത്താവു് അവിടുന്നു തന്നെ എന്നും ദേവയാനി പറഞ്ഞു. പിന്നീടു യയാതി ശുക്രമഹർഷിയെ പേടിച്ചും, ദേവയാനി യയാതിയെ നിരൂപിച്ചു വ്യസനിച്ചും പിരിഞ്ഞു. അന്തിയായിട്ടും മകളെ കാണാഞ്ഞു ശുക്രമഹർഷി തിരിച്ചു. കിണറ്റിനു സമീപം കരഞ്ഞുകൊണ്ടു നില്ക്കുന്ന മകളെ അദ്ദേഹം കണ്ടു. കാര്യമെല്ലാം ഗ്രഹിച്ചു. ശുക്രനെ പേടിച്ചു് ഉടൻ ദൈത്യരാജാവു് ദേവയാനിയുടെ കാക്കൽ പതിച്ചു. അവളുടെ ഇഷ്ടംപോലെ ശർമ്മിഷ്ഠയേയും അവളുടെ 1൦൦൦ ദാസികളേയും ദേവയാനിക്കു ദാസികളായി നൽകി. പിന്നീടു ദേവയാനിയെ യയാതി പാണിഗ്രഹണം ചെയ്തു. കാലക്രമേണ യയാതിക്കു ശർമ്മിഷ്ഠയിൽ അനുരാഗം തുടങ്ങി. അവൾ ഒരു പുത്രനെ പ്രസവിച്ചു. ഇതിൽ ദേവയാനി കോപിച്ചു പിതാവിന്റെ അടുക്കലേക്കു കലഹിച്ചു പോയി. അനന്തരം യയാതിക്കു വാർദ്ധക്യപീഡകൾ വരട്ടെ എന്നു ശുക്രൻ ശപിച്ചു. പുത്രന്മാരിൽ ആർക്കെങ്കിലും തന്റെ വാർദ്ധക്യം നല്കി യൗവനം വാങ്ങിക്കൊൾക എന്ന ശാപമോക്ഷവും ശുക്രൻ കൊടുക്കുകയുണ്ടായി. ശർമ്മിഷ്ഠയുടെ പുത്രരിൽ ഇളയവനായ പുരു 1൦൦൦ വർഷം പിതാവിന്റെ വാർദ്ധക്യം സ്വീകരിച്ചതിനു ശേഷം യൗവനം തിരിയെ വാങ്ങി പകരം രാജാവായി. ദേവയാനിയുടെ പുത്രരായ യദുവും തുർവശുവും ശർമ്മിഷ്ഠയുടെ പുത്രന്മാരായ ദ്രുഹ്യുവും അനുദ്രുഹ്യുവും തന്റെ വാർദ്ധക്യം ഏറ്റുകൊള്ളാഞ്ഞതുകൊണ്ടു് ശപിക്കപ്പെട്ടു. പുരുവിന്റെ സന്തതിയത്രേ കൗരവരും പാണ്ഡവരും.
ദേവയോനി
  • ദേവജാതി
  • വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഗുഹ്യകന്മാർ സിദ്ധന്മാർ, ഭൂതങ്ങൾ – ഇവർ 1൦-ഉം ദേവയോനികൾ ആകുന്നു. ദേവാംശസംഭൂതന്മാർ എന്നർത്ഥം. ഈ പത്തും വിദ്യാധരാദികളുടെ പേരെന്നു ചിലർ പറയുന്നു.
ദേവരൻ
  • ഭർത്താവിന്റെ അനുജൻ
  • ജ്യേഷ്ഠത്തിമാരോടുകൂടി നേരമ്പോക്കു പറഞ്ഞു കളിക്കുന്നവൻ എന്നർത്ഥം. ചൂതു കളിക്കുന്നവനെന്നുമാവാം.
  • ‘മതിയായുള്ളവരെന്റെ
    പതിയുംദേവരൻതാനും’
    — ലങ്കാമർദ്ദനം തുള്ളൽ
  • മലയാള ബ്രാഹ്മണരുടെ ഇടയിൽ ജ്യേഷ്ഠപത്നിയെ പ്രത്യക്ഷമായി കാണാൻപോലും പാടില്ലാത്ത സ്ഥിതിക്കു ഈ ആഭാസമായി തോന്നിക്കുന്ന വ്യുൽപ്പത്തി അവരുടെ ഇടയിൽ ചേരുന്നതല്ലെന്നു പറവാനേ തരം കാണുന്നുള്ളു.
ദേവരാജൻ
  • ഇന്ദ്രൻ
ദേവരാതൻ
  • ശിവന്റെ വില്ലു സൂക്ഷിച്ചിരുന്ന സൂര്യകുലത്തിലെ ഒരു രാജർഷി
ദേവർകോൻ
  • ദേവേന്ദ്രൻ
ദേവർഷി
  • ദേവകളിലുള്ള മഹർഷി
  • നാരദനും മറ്റും
ദേവലൻ
  • ദേവസേവ കൊണ്ടു ഉപജീവനം കഴിക്കുന്നവൻ, കൂലിക്കു ദേവതാർച്ചനം ചെയ്യുന്നവൻ
  • ഈ സേവ ഉപജീവനം കഴിക്കുന്നതിനാണു്. ഭക്തികൊണ്ടുള്ള സേവയല്ല.
  • ഹുഹു എന്ന ഗന്ധർവനെ ശപിച്ച ഒരു ഋഷി
ദേവലിംഗം
  • ദേവന്റെ അടയാളം
  • ശിവലിംഗം
ദേവലോകം
  • ഇന്ദ്രന്റെ സ്വർഗ്ഗം
ദേവവത്സരം
  • മുന്നൂറ്ററുപത്തഞ്ചു മനുഷ്യവത്സരം കൂടിയതു്
  • ദിവ്യസംവത്സരം
ദേവവർദ്ധകി
  • വിശ്വകർമ്മാവു്
  • (ദേവലോകശില്പി).
ദേവവർഷം
  • 36൦ മനുഷ്യവർഷം
ദേവവല്ലഭം
  • പുന്നമരം
  • ദേവന്മാർക്കു പ്രിയമായിട്ടുള്ളതു് എന്നർത്ഥം.
  • ദേവതാരം
ദേവവാഹനൻ
  • അഗ്നി
ദേവവാഹിനി
  • ദേവകളുടെ സൈന്യം
  • ഗംഗാനദി, ആകാശഗംഗ
ദേവവൃക്ഷങ്ങൾ
  • മന്ദാരം
  • പാരിജാതകം
  • സന്താനം
  • കല്പവൃക്ഷം
  • ഹരിചന്ദനം ഇവ 5-ഉം
ദേവവൃക്ഷം
  • ഏഴിലംപാലം
  • ഗുഗ്ഗുലു
ദേവശത്രു
  • അസുരൻ
ദേവശാകം
  • നീർമരുതു്
ദേവശില്പി
  • ദേവകളുടെ ആശാരി
  • വിശ്വകർമ്മാവു്
ദേവശ്രേണി
  • പെരുങ്കുരുമ്പ
ദേവസഭ
  • ദേവന്മാരുടെ ആസ്ഥാനഗൃഹം
  • (സഭ = എല്ലാവരും ഒന്നിച്ചിരുന്നു ശോഭിക്കുന്നതു്.)
  • ദേവകളുടെ കൂട്ടം
  • പര്യായപദങ്ങൾ:
    • സുധർമ്മാ.
ദേവസർഷപകം
  • ഒരു വന്യവൃക്ഷം
  • (ഔഷധം)
  • ഇതു കഫം, കൃമി, മുഖരോഗം ഇവക്കു നന്നു്.
ദേവസായൂജ്യം
  • ദേവത്വം
  • യജ്ഞാദിപുണ്യകർമ്മം കൊണ്ടു സിദ്ധിക്കപ്പെടുന്നതു്.
ദേവസൃഷ്ടാ
  • മദ്യം
ദേവസേനാ
  • സ്കന്ദന്റെ ഭാര്യ
ദേവസേനാപതി
  • സുബ്രഹ്മണ്യൻ
  • ദേവന്മാരുടെ പടനായകൻ എന്നർത്ഥം.
ദേവസ്വം
  • ദേവന്റെ മുതൽ
ദേവഹൂതി
  • കപിലവാസുദേവന്റെ മാതാവു്
  • കർദ്ദമമുനിയുടെ ഭാര്യ. സ്വായംഭുവമനുവിന്റെ പുത്രി. ദേവഹൂതിക്കു കർദ്ദമനിൽ 9 സ്ത്രീകളും കപിലമുനിയും ജനിച്ചു. സ്ത്രീകളെ മരീചി മുതലായവർക്കു നൽകി.
ദേവാ
  • വലിയഊരകം
ദേവാക്രീഡം
  • നന്ദനവനം (ഇന്ദ്രന്റെ ഉദ്യാനം)
ദേവാജീവൻ, ദേവാജീവി
  • ദേവപൂജകൊണ്ടു തന്നെ ജീവനം കഴിക്കുന്നവൻ
  • (ദേവലൻ എന്ന ശബ്ദം നോക്കുക).
ദേവാത്മാ
  • അരയാൽ
ദേവാതിഥി
  • ചന്ദ്രവംശത്തിലെ ആക്രോധനൻ എന്ന രാജാവിനു കരണ്ഡുവിലുണ്ടായ പുത്രൻ
ദേവാധിദേവൻ
  • ശിവൻ
  • വിഷ്ണു
  • ബുദ്ധൻ
ദേവാന്നം
  • ദേവപൂജക്കുള്ള ചോറു്
ദേവാപി
  • ഒരു സോമവംശരാജാവു്
  • ദേവാപി ഇന്നും കലാപഗ്രാമത്തിൽ തപസ്സുചെയ്തുകൊണ്ടിരിക്കുന്നുണ്ടു്. ഇദ്ദേഹവും സൂര്യവംശരാജാവായ മരുവുംകൂടി കൽക്കി അവതാരശേഷം ലോകത്തിൽ ധർമ്മാദികളെ വീണ്ടുമുണ്ടാക്കുമെന്നും ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ടു്.
ദേവാംഗന
  • അപ്സരസ്ത്രീ
ദേവാംശം
  • ദേവന്റെ ഒരുഭാഗം
  • ദേവന്നു കൊടുക്കുന്ന പങ്ക്
ദേവാരണ്യ
  • നന്ദനവനം (ഇന്ദ്രന്റെ ഉദ്യാനം)
ദേവാലയം
  • ക്ഷേത്രം
  • ദേവഭവനം
ദേവാവു്
  • ഭർത്താവിന്റെ അനുജൻ
  • (ദേവരൻ എന്നതു നോക്കുക).
ദേവാശ്വം
  • ദേവകളുടെ കുതിര
ദേവാസുരന്മാർ
  • ദേവന്മാരും അസുരന്മാരും
  • പ്രജകളുടെ ക്ഷേമത്തിന്നു ദേവന്മാരും അസുരന്മാരും തമ്മിൽ 12 യുദ്ധം ഉണ്ടായിട്ടുണ്ടു്. നാരസിംഹം, വാമനം, വാരാഹം, അമൃതമഥനം, താരകാമയം. അഡീബകം, ത്രൈപുരം, അന്ധകവധം, വൃത്രവധം, ധ്വജപാതം, ഹാലാഹലം, കോലാഹലം ഇങ്ങിനെ 12.
ദേവി
  • ദേവസ്ത്രീ
  • പട്ടംകെട്ടിയ രാജസ്ത്രീ
  • മറ്റുള്ള ഭാര്യമാരെക്കാൾ ശോഭയുള്ളവൾ എന്നർത്ഥം. പട്ടാഭിഷേകസന്ദർഭത്തിൽ വരനൊന്നിച്ചു സിംഹാസനാരൂഢയായി അഭിഷേകം ചെയ്യപ്പെട്ടവളത്രേ രാജപട്ടമഹിഷി.
  • ശ്രേഷ്ഠതയുള്ള സ്ത്രീ
  • പെരുങ്കുരുമ്പ
  • ശോഭിക്കുന്നതു എന്നർത്ഥം.
  • ചോനകപ്പുല്ല്
  • ദേവപുത്രി എന്നു പേരുള്ളതു് എന്നർത്ഥം.
  • ചിറ്റമൃതു്
  • തൊഴുകണ്ണി
  • പെരുന്തുമ്പ
  • നിലച്ചുര
  • ഐവിരലിക്കോവ
  • പെരുമുത്തങ്ങ
  • വെളുത്ത ചെറിയ വെള്ളരി
  • അഗശി
  • കുരുട്ടുപാവൽ
  • കടുക്ക
  • മൂവില
  • വലിയ കാട്ടുവെള്ളരി
  • കാട്ടുപാവൽ
  • പാട
  • ഹിമവാന്റെ പുത്രി, ശിവന്റെ പത്നി
  • ഈ ദേവിക്കു സ്വഭാവം രണ്ടു പ്രകാരത്തിലാകുന്നു. ഒന്നു ഭയങ്കരവും മറ്റേതു ശാന്തവുമാണു്. ഭയങ്കരസ്വഭാവത്തിന്നനുസരണമായി കാളി, ചണ്ഡി, ദുർഗ്ഗ, ഭൈരവി, ശ്യാമാ ഇങ്ങിനേയും ശാന്ത സ്വഭാവം അനുസരിച്ചു ഉമാ, ഗൗരി, ജഗന്മാതാ, പാർവതി, ഭവാനി, ഹൈമവതി ഇങ്ങിനേയും നാമധേയങ്ങൾ കാണുന്നു. സാധാരണമായി പൂജിക്കപ്പെട്ടു വരുന്നതു ഭയങ്കരരൂപത്തിലാണു്. ചണ്ഡീമാഹാത്മ്യത്തിൽ ദുർഗ്ഗാ, ദശഭുജ, ജഗദ്ധാത്രി, കാളി, സിംഹവാഹിനി, മുക്തകേശി, മഹിഷമർദ്ദിനി, താരാ, ജഗൽഗൗരി, ഛിന്നമസ്തകാ എന്ന നാമധേയങ്ങൾ പറഞ്ഞിട്ടുണ്ടു്. പരമശിവന്റെ പത്നിയായതുകൊണ്ടു ഈശാനി, ബഭ്രവീ, രുദ്രാണ, ഭഗവതി, ത്ര്യംബകി, ശർവാണി എന്നും ഉത്ഭവം നിമിത്തം ഗിരിജാ, ദക്ഷജാ, അദ്രിജാ, കുജാ എന്നും അംബികാ, കന്യ, അവരാ, വിജയാ, അനന്താ, സതി, നിത്യ, ദക്ഷിണാ, ഭ്രമരീ, കർബുരീ, ആര്യ, കർണ്ണമോടി, ശിവദൂതി, സർവമംഗളാ, ചാമുണ്ഡാ, ഭദ്രകാളി, ദീമദേവി, മഹാമാരി, മാതംഗീ, രജസി എന്നിങ്ങനെ വേറെയും വളരെ പേർ കാണുന്നു.
  • സാവിത്രി
  • സരസ്വതി
  • ദേവീപൂജയ്ക്കു് ആവശ്യമുള്ള 12 സാധനങ്ങൾ ജലം, പാൽ, ദർദനാക്കു, അരി, നെയ്യ്, അക്ഷതം, കരിങ്കുറിഞ്ഞി, കടുകു്, കറുക, കുംകുമം, ഗോരോചന, തേൻ.
ദേവിക
  • സഹ്യപർവതത്തിൽ നിന്നു പുറപ്പെടുന്ന ഒരു നദി
ദേവില
  • വിശേഷണം:
  • സുകൃതമുള്ള
  • നീതിയുള്ള 3 ദേവനേ സംബന്ധിച്ച
ദേവീമാഹാത്മ്യം
  • ഒരു കാവ്യം
  • ഇതിൽ അസുരന്മാരുമായുള്ള യുദ്ധത്തിൽ ദേവിയുടെ ജയത്തെ പ്രസ്താവിക്കുന്നു. മാർക്കണ്ഡേയ പുരാണത്തിന്റെ ഒരു ഭാഗമാണു്.
ദേവേന്ദ്രൻ
  • ദേവകളുടെ രാജാവു്
  • ഇന്ദ്രൻ
  • ദേവേന്ദ്രനെ “കാളീശിഷ്യവരൻ” എന്നു കല്ലൂർനമ്പൂതിരിപ്പാടിന്റെ ബാലിവിജയം ആട്ടക്കഥയിൽ പറഞ്ഞുകാണുന്നു. (കഥ അറിയുന്നതിനു ദേവീമാഹാത്മ്യം നോക്കുക).
ദേവേന്ദ്രപ്പള്ള
  • ചിറ്റൂരിലുള്ള ഭഗവതി പ്രീതികരമായ കളിക്കുള്ള ഒരു പഴയ പാട്ടു
ദേവേശൻ
  • ഇന്ദ്രൻ
  • ശിവൻ
  • വിഷ്ണു
  • ബ്രഹ്മാവു്
ദേവേഷ്ടം
  • ഗുഗ്ഗുലു
  • ചെഞ്ചല്യം
ദേവോത്സവം
  • ക്ഷേത്രങ്ങളിലെ കൊടിയേറ്റു മുതലായ ഘോഷം
ദേവോദ്യാനം
  • നന്ദവനം
  • (ഇന്ദ്രന്റെ ഉദ്യാനം).
  • ക്ഷേത്രത്തിലെ പൂന്തോട്ടം
ദേവൈജ്യൻ
  • ബൃഹസ്പതി
ദേശക
  • വിശേഷണം:
  • കാണിച്ചുകൊടുക്കുന്ന
  • പറഞ്ഞുകൊടുക്കുന്ന
ദേശകൻ
  • ദേശാധികാരി
  • ഗുരു
ദേശകാലജ്ഞ
  • വിശേഷണം:
  • അതാതു ദിക്കുകളുടേയും സമയങ്ങളുടെയും ഗുണദോഷങ്ങളെ അറിയുന്ന
ദേശകാലോചിതം
  • ദിക്കിന്നും സമയത്തിനും ചേരുന്നതു്
ദേശപ്രമാണി
  • കരമേൽ മുഖ്യൻ
ദേശഭാഷ
  • അതാതു ദേശങ്ങളിലുള്ള ഭാഷ
ദേശം
  • ദിക്കു്
  • കര
  • സുഖത്തെ കൊടുക്കുന്നതു് എന്നർത്ഥം. നഗരാദി പ്രദേശം.
  • ദേശം എന്നതു ജനപദ സമൂഹം എന്നു ചിലരും, സ്ഥാനമാത്രമാകുന്നു എന്നു മറ്റു ചിലരും, ഗ്രാമസമൂഹവാചകമെന്നു വേറെ ചിലരും, ജനപദം എന്നു ഇനി ചിലരും പറയുന്നതായി കാണുന്നു.
  • പര്യായപദങ്ങൾ:
    • വിഷയം
    • ഉപവർത്തനം.
ദേശരൂപം
  • ദിക്കിന്റെ സ്വഭാവം
  • നീതിന്യായം
ദേശവഴി
  • ഇടപ്രഭുക്കന്മാർക്കുള്ള ദേശം
ദേശവാർത്ത
  • നാട്ടിലേ വർത്തമാനം
ദേശവാഴി
  • ഇടപ്രഭു
ദേശവിശേഷം
  • ദിക്കിന്റെ ഭേദം
  • ദിക്കിലേ ഗുണം
ദേശാക്ഷി
  • ഒരു രാഗം
ദേശാധികാരി
  • ദേശത്തെ അധികാരി
ദേശാന്തരം
  • അന്യദേശം
ദേശാന്തരി
  • വിശേഷണം:
  • ദേശന്തോറും നടക്കുന്ന
ദേശികൻ
  • ഗുരു
  • സഞ്ചാരി
ദേശിങ്ങനാടു്
  • ഇതിൽ പണ്ടു കൊല്ലവും അതിനു സമീപമുള്ള ദേശങ്ങളും അടങ്ങിയിരുന്നു
ദേശിനി
  • ചൂണ്ടോന്നിവിരൽ
ദേശീയ
  • വിശേഷണം:
  • ദേശത്തെ സംബന്ധിച്ച
ദേശോചിതം
  • അതാതു ദേശത്തേക്കു യുക്തം
ദേശ്യ
  • വിശേഷണം:
  • ദേശത്തിനടുത്ത
ദേശ്യം
  • ദേശഭാഷ
ദേഷ്യം
  • ദ്വേഷം
  • കോപം
ദേഹണ്ഡം
  • വേല, അദ്ധ്വാനം
  • അടുക്കളപ്രവൃത്തി
ദേഹദം
  • രസം
ദേഹനം ചെയ്ക
  • പുരട്ടുക
ദേഹപരിമാണദ്വയം
  • ശുക്ലം
  • ശോണിതം
ദേഹപ്രകൃതി
  • ശരീരസ്വഭാവം
ദേഹഭൃത്തു്
  • ജീവൻ
ദേഹം
  • ശരീരം
  • വളരുന്നതെന്നർത്ഥം. (മനുഷ്യൻ എന്നതു നോക്കുക).
  • പര്യായപദങ്ങൾ:
    • കളേബരം
    • ഗാത്രം
    • വപുസ്സു്
    • സംഹനനം
    • ശരീരം
    • വർഷ്മം
    • വിഗ്രഹം
    • കായം
    • മൂർത്തി
    • തനു
    • തനൂ.
ദേഹലാ
  • മദ്യം
ദേഹലീദീപന്ന്യായം
  • രണ്ടുകാര്യങ്ങളെ ഒരേസമയത്തു നിർവഹിക്കത്തക്ക പ്രവൃത്തി
ദേഹളി
  • പുരയുടെ ചേറ്റുപടി
  • മെഴുകുമ്പോൾ ചാണകവും കരിയും ഇതിന്മേൽ പറ്റുന്നതിനാൽ ഈ പേർ സിദ്ധിച്ചു. അകത്തേയ്ക്കു കടക്കുന്നവരുടെ ദേഹത്തെ (പാദത്തെ) സ്പർശിക്കുന്നതെന്നുമാവാം.
ദേഹാഭിമാനം
  • തന്റെ ശരീരത്തേക്കുറിച്ചുള്ള അഹംഭാവം
ദേഹാഭിമാനി
  • വിശേഷണം:
  • ശരീരത്തെക്കുറിച്ചു് അഹംഭാവമുള്ള
ദേഹി
  • വിശേഷണം:
  • ദേഹമുള്ള
  • ശരീരമുള്ള
ദേഹി
  • ജീവൻ
  • ആത്മാവു്
ദൈ
ദൈതേയൻ
  • അസുരൻ
  • ദിതിയുടെ പുത്രൻ എന്നർത്ഥം.
ദൈത്യഗുരു
  • ശുക്രമഹർഷി
  • അസുരന്മാരുടെ ആചാര്യൻ എന്നർത്ഥം.
ദൈത്യദേവൻ
  • വരുണൻ
ദൈത്യൻ
  • അസുരൻ
  • ദിതിയുടെ പുത്രൻ എന്നർത്ഥം.
ദൈത്യനിഷൂദനൻ
  • വിഷ്ണു
ദൈത്യപതി
  • ഹിരണ്യകശിപു
  • അസുരാധിപൻ
ദൈത്യപുരോധസ്സ്
  • ശുക്രൻ
ദൈത്യപൂജ്യൻ
  • ശുക്രൻ
ദൈത്യയുഗം
  • 12൦൦൦ ദിവ്യവർഷങ്ങൾ ഉള്ള ദൈത്യരുടെ ഒരു യുഗം
ദൈത്യാ
  • മുരാമാഞ്ചി
  • മുരൻ എന്ന ദൈത്യന്റെ പേരുള്ളതു എന്നർത്ഥം.
  • മദ്യം
  • ചിറ്റീന്തൽ എന്ന അഭിപ്രായവും കാണുന്നു.
ദൈത്യാരി
  • വിഷ്ണു
  • ദൈത്യന്മാരുടെ ശത്രു എന്നർത്ഥം.
ദൈന്യം
  • ദീനത, ദുഃഖം
  • പരവശം
  • ക്ഷീണം
  • അപമാനം
  • ലോഭം
  • ലജ്ജ
ദൈർഗ്ഘ്യം, ദീർഗ്ഘത, ദൈർഗ്ഘം
  • നീളം
  • ദീർഗ്ഘത്തിന്റെ ഭാവം എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ആയാമം
    • ആനാഹം.
ദൈവ
  • വിശേഷണം:
  • ദേവനേ സംബന്ധിച്ച
ദൈവകോവിദൻ
  • ലക്ഷണം പറയുന്നവൻ
ദൈവകോവിദാ
  • ലക്ഷണം പറയുന്നവൾ
ദൈവഗതി
  • അറിയാൻ പാടില്ലാത്ത ഏതോ ഒരു കാരണം
  • ദൈവത്തിന്റെ ഇഷ്ടം
  • വിധി
ദൈവജ്ഞ
  • വിശേഷണം:
  • ലക്ഷണം പറയുന്ന
ദൈവജ്ഞൻ
  • ജ്യോതിഷക്കാരൻ
  • പൂർവജന്മങ്ങളിൽ ചെയ്ത ശുഭാശുഭങ്ങളെ അറിയുന്നവൻ എന്നർത്ഥം.
  • ‘മുൽപ്പാടുദൈവജ്ഞവരംവരുത്തി
    ക്കല്പിച്ചുകല്യാണദിനംതദാനീം’
    — ഭാഷാനൈഷധചംപു
ദൈവജ്ഞാ
  • ജ്യോത്സ്യക്കാരി
  • ശുഭാശുഭലക്ഷണം പറയുന്നവൾ
  • പര്യായപദങ്ങൾ:
    • ഈക്ഷണികാ.
ദൈവത
  • സമ്പത്തു്
  • സൗഭാഗ്യം
  • ഗുണശീലം
ദൈവതം
  • ദൈവം
  • ദേവൻ
  • ദേവത
ദൈവതീർത്ഥം
  • വിരലുകളുടെ അഗ്രഭാഗം
  • അംഗുല്യഗ്രേദൈവംതീർത്ഥം = വിരലുകളുടെ അഗ്രഭാഗത്തിങ്കൽ ദൈവതീർത്ഥമാകുന്നു. ദൈവതീർത്ഥേനതർപ്പയേൽ = ദൈവതീർത്ഥംകൊണ്ടു തർപ്പിക്കണം. വിരലുകളുടെ അഗ്രംകൊണ്ടു തർപ്പിക്കണം എന്നർത്ഥം.
ദൈവദൂതൻ
  • ദൈവത്തിന്റെ ഭൃത്യൻ
ദൈവദോഷം
  • ദൈവികമായുണ്ടാകുന്ന ദോഷം
ദൈവപരീക്ഷ
  • പ്രശ്നംനോക്കുക
ദൈവപ്പാല
  • ഒരു വൃക്ഷം
  • ഏഴിലംപാല
ദൈവപ്രശ്നം
  • ദൈവപരീക്ഷ
ദൈവബലം
  • ദൈവത്തിന്റെ ശക്തി
ദൈവം
  • ഈശ്വരൻ
  • ഭാഗ്യം, പൂർവജന്മകൃതമായ പുണ്യം, പൂർവജന്മങ്ങളിൽ ചെയ്ത ശുഭാശുഭകർമ്മങ്ങളുടെ പേർ, ശുഭകർമ്മം
  • പരമേശ്വരങ്കൽ ഭവിച്ചതു് എന്നർത്ഥം. ദേവങ്കൽനിന്നാഗതം എന്നുമാവാം.
  • ദൈവതീർത്ഥം
  • ദേവന്മാർ ദേവതയായിട്ടുള്ളതു് എന്നർത്ഥം. [ദൈവതീർത്ഥം എന്നതു നോക്കുക.
ദൈവയുഗം
  • പന്തീരായിരം ദിവ്യസംവത്സരം
ദൈവവിരോധം
  • ദൈവത്തിന്റെ ഇഷ്ടക്കേടു്
ദൈവവിലാസം
  • ദൈവത്തിന്റെകളി
ദൈവാധീന
  • വിശേഷണം:
  • ദൈവത്തിന്റെ ഇഷ്ടത്തെ അനുസരിക്കുന്ന
ദൈവാസുരം
  • ദേവകളും അസുരരും പരസ്പരമുള്ള സ്വാഭാവികവിരോധം
ദൈവിക
  • വിശേഷണം:
  • ദൈവത്തിൽ നിന്നുണ്ടാകുന്ന
ദൈവേച്ഛ
  • ദൈവത്തിന്റെ ഇഷ്ടം
ദൈവൈക്യം
  • ദൈവവുമായുള്ള ചേർച്ച
  • മോക്ഷം
ദൈവോപാസന
  • ഈശ്വരസേവ
ദൈഹിക
  • വിശേഷണം:
  • ദേഹത്തേ സംബന്ധിച്ച
ദോ
ദോഗ്ദ്ധ്രി
  • പശു
ദോട്ടിപ്പാഷാണം
  • ഒരുവക പാഷാണം
ദോന്നാ, തൊന്ന, തുന്ന
  • വാഴയില വാട്ടിക്കുത്തിയ കുത്തില
ദോരന്തരാളം
  • തോളുകളുടെ മധ്യപ്രദേശം
  • നെഞ്ചു്
  • ‘ചാരുദോരന്തരാളം’
    — ശ്രീകൃഷ്ണചരിതം
    .
ദോർദ്ദണ്ഡം
  • കൈത്തണ്ടു്
ദോവി
  • അലക്കുകാരൻ
  • (ഹിന്ദുസ്ഥാനി ഭാഷ).
ദോശ
  • ഒരുമാതിരി പലഹാരം
  • ദ്വ + ഓശ = ദ്വോശ. ദ്വ = രണ്ടു്, ഓശ = ഒച്ചം. രണ്ടുതവണ ഒച്ചയുണ്ടാക്കുന്നതു്. ദോശ തിരിച്ചും മറിച്ചും രണ്ടു പ്രാവശ്യം ഇടുകയും ആ സമയങ്ങളിൽ ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ടു ദോശ അല്ല ‘ദ്വോശ’യാണെന്നു ചിലർ പറയുന്നു. ഏതായാലും മലയാളത്തിൽ നടപ്പിൽ വന്നിട്ടുള്ള ‘ദോശ’യത്രേ എനിക്കുരുചിക്കുന്നതു്.
ദോശക്കല്ലു്
  • ദോശയുണ്ടാക്കുന്ന പാത്രം
  • ദോശച്ചട്ടി
  • പര്യായപദങ്ങൾ:
    • ഋജീഷം
    • പിഷ്ടപചനം.
ദോഷചതുഷ്ടയം
  • ഭ്രമം
  • പ്രമാദം
  • തെറ്റിദ്ധരിപ്പിക്കണമെന്നുള്ള വിചാരം
  • കരണാപാടവം ഇവ നാലും
ദോഷജ്ഞ
  • വിശേഷണം:
  • അറിവുള്ള
ദോഷജ്ഞൻ
  • വിദ്വാൻ
  • ഭാവിയായ ദോഷത്തെക്കൂടി അറിയുന്നവൻ എന്നർത്ഥം.
  • വൈദ്യൻ
ദോഷത്രയം
  • വാതം പിത്തം കഫം
  • അവ്യാപ്തി അതിവ്യാപ്തി അസംഭവം ഇവ മൂന്നും
  • അവ്യാപ്തി
  • (ലക്ഷ്യൈകദേശത്തിൽ മാത്രം ലക്ഷണം ചേർന്നിരിക്കുന്നതു്) ഉദാ:(ഗോവിന്റെ ലക്ഷണം) ശ്യാമനിറം.
  • അതിവ്യാപ്തി
  • (അലക്ഷ്യത്തിലും കൂടി ലക്ഷണം ചേരുന്നതു്) ഉദാ:(പശുലക്ഷണം) ശൃംഗിത്വം.
  • അസംഭവം
  • (ലക്ഷ്യത്തിൽ ഒരിടത്തുമില്ലാത്ത ലക്ഷണത്തെ പറയുന്നതു്) ഉദാ:(പശുലക്ഷണം) ഒറ്റക്കുളമ്പു്.
ദോഷപരിഹാരം
  • ദോഷനിവൃത്തി
  • ദോഷം തീരുവാനായിട്ടുള്ള പ്രായശ്ചിത്തം
ദോഷപ്പെടുന്നു
  • അശുദ്ധിയാകുന്നു
  • ജാതിക്കുറവു വരുന്നു
  • സകര്‍മ്മകക്രിയ:ദോഷപ്പെടുത്തുന്നു.
ദോഷം
  • പാപം
  • കുറ്റം
  • വ്യഭിചാരം
ദോഷവാൻ
  • ദോഷമുള്ളവൻ
  • സ്ത്രീ:ദോഷവതി.
ദോഷവിചാരം
  • ദോഷത്തെ ആലോചിക്കുക
  • ബ്രാഹ്മണസ്ത്രീക്കു വ്യഭിചാര ശങ്കയുണ്ടായാൽ അതിന്റെ നിശ്ചയം അറിയുന്നതിനായിട്ടുള്ള വിചാരം
ദോഷാ
  • രാത്രിയിൽ
ദോഷാ
  • രാത്രി
  • കൈയ്
  • ‘ദോർദ്ദോചഭുജോബാഹുഃ
    പാണിർഹസ്തഃ കരസ്തഥഃ’
    — ധനഞ്ജയകോശം
  • മഞ്ഞൾ
ദോഷാകര
  • വിശേഷണം:
  • കുറ്റമുള്ള
ദോഷാകരൻ
  • ചന്ദ്രൻ
ദോഷാഗമനം
  • രാത്രിയുടെ വരവു്
  • ദോഷത്തിന്റെ വരവു്
  • ‘ദോഷാഗമനേശശധരനെന്യേ
    തോഷം കണ്ടീലാർക്കുമൊരുന്നാൾ’
    — ഭാഷാനൈഷധചമ്പു
ദോഷാരോപ(ണ)ം
  • ഗുണത്തിങ്കൽ ദോഷമുണ്ടാക്കിത്തീർക്കുക
ദോഷാംശം
  • ദോഷമുള്ളഭാഗം
ദോഷി
  • വിശേഷണം:
  • ദോഷമുള്ള
ദോഷൈകദൃക്
  • ഒരുവന്നുള്ള ഗുണദോഷങ്ങളിൽ ദോഷത്തേമാത്രം ദർശിക്കുന്നവൻ (അറിയുന്നവൻ)
  • പര്യായപദങ്ങൾ:
    • പുരോഭാഗീ.
ദോഷോപക്രമണം
  • ദോഷചികിത്സ
ദോസ്സു്
  • കൈ
  • ശത്രുക്കളെ അടക്കുന്നതെന്നർത്ഥം.
ദോഹദം
  • ആഗ്രഹം, ഇച്ഛ
  • ഗർഭിണിയുടെ ആഗ്രഹം
  • പൂർത്തിയെ ചെയ്യുന്നതു് എന്നർത്ഥം. ഇച്ഛയുടെ പരമ കാഷ്ഠ. ദോഹദം എന്നതിനു ‘ഗർഭിണീമനോരഥം’ എന്ന അർത്ഥം പ്രസിദ്ധം. ‘ഉപേത്യസാ ദോഹദദുഃഖശീലതാം’ (രഘുവംശം). ‘ദൗഹൃദം’ എന്നും കാണുന്നുണ്ടു്. ‘ദോഹളം’ എന്നാവാമെന്നു മറ്റൊരഭിപ്രായവും ഇല്ലെന്നില്ല.
  • അശോകവൃക്ഷം പൂക്കുന്നതിനായി കുലസ്ത്രീകൾ അതിന്റെ ചുവട്ടിൽ ചവുട്ടുകയെന്നുള്ളതു്
  • ഗർഭം
  • വളം
ദോഹദവതീ
  • ആഗ്രഹമുള്ളവൾ
  • വ്യാക്കൂണുള്ളവൾ
  • ദോഹദം = ഗർഭിണീമനോരഥം. അതോടുകൂടിയവൾ എന്നർത്ഥം. വ്യാക്കൂണു് എന്നതു ഗർഭിണിക്കു് അതാതു വസ്തുക്കളിലുണ്ടാകുന്ന ഓരോതരം അഭിലാഷങ്ങൾ ആകുന്നു. അതോടുകൂടിയവൾ അത്രേ ദോഹദവതി.
ദോഹനം
  • കറക്കുക
ദോഹം
  • കറക്കുക
  • പാല്ക്കഴ
ദോഹലി(ളി)
  • അശോകം
ദോഹളം
  • ഇച്ഛ
  • പൂമരങ്ങൾക്കു അങ്കുരം (കൂമ്പു്, മുള) വരുമ്പോഴത്തേക്കുള്ള ആഗ്രഹം, ഗർഭിണികളുടെ ആശ. (ദോഹദം എന്നതു നോക്കുക).
  • ‘ദോഹളമായിതുപൂമരങ്ങൾക്കെല്ലാം’
    — കൃഷ്ണഗാഥ
    .
ദോഹ്യം
  • പാൽ
ദോള
  • ഒരു ചെടി, അമരി
  • കാറ്റിനാൽ ഉൽക്ഷേപിക്കപ്പെടുന്നതു് എന്നർത്ഥം.
  • ഊഞ്ഞാൽ
  • പല്ലക്കു്
  • സംശയം
ദോളാന്ദോളനം
  • ഊഞ്ഞാലാട്ടം
ദൗ
ദൗത്യം
  • ദൂതന്റെ പ്രവൃത്തി
ദൗർഗന്ധ്യം
  • ദുർഗ്ഗന്ധത
  • ദുർഗ്ഗന്ധസ്ഥിതി
ദൗർഗ്രഹം
  • അശ്വമേധം
ദൗർദ്ദിന്ന്യം
  • ദുർദ്ദിനത്തിന്റെ ലക്ഷണം
ദൗർബ്ബലം
  • ദുർബ്ബലത
ദൗർമ്മനസ്യം
  • വൈമനസ്യം
  • മനസ്സുകേടു
ദൗരാത്മ്യം
  • ദുരാത്മത
  • ദുശ്ശീലം
  • ദുർബ്ബുദ്ധി
ദൗലത്തു
  • ധനം
ദൗലേയം
  • ആമ
ദൗവാരികൻ
  • വാതിൽ കാവല്ക്കാരൻ
ദൗവാരികി
  • വാതിൽ കാവൽക്കാരത്തി
ദൗഷ്കൻ
  • കൈകൊണ്ടു നീന്തുന്നവൻ
ദൗഷ്ട്യം
  • ദുഷ്ടത
ദൗഷ്യന്തി
  • ഭരതൻ
  • ദുഷ്ഷന്തന്റെ പുത്രൻ എന്നർത്ഥം.
ദൗഹിത്രൻ
  • മകളുടെ മകൻ
ദൗഹിത്രായണൻ
  • മകളുടെ മകന്റെ മകൻ
ദൗഹിത്രി
  • മകളുടെ മകൾ
ദൗഹൃദ
  • ഗർഭധാരണം
ദൗഹൃദം
  • ഇച്ഛ
  • (ദോഹദം എന്നതു നോക്കുക).
  • ഗർഭം
  • വ്യാക്കൂൺ
ദൗഹൃദവതി
  • ഗർഭമുള്ളവൾ
ദൗഹൃദിനി
  • ഗർഭിണി
ദ്യ
ദ്യാവാപൃഥിവികൾ
  • ആകാശവും ഭൂമിയും
ദ്യാവാഭൂമികൾ
  • ആകാശവും ഭൂമിയും
ദ്യുകം
  • മൂങ്ങാ
ദ്യുകാരി
  • കാക്ക
ദ്യുക്ഷൻ
  • ഇന്ദ്രൻ
  • വരുണൻ
  • അഗ്നി
  • സോമൻ
  • അര്യമാ
ദ്യുതി
  • ശോഭ, സാമാന്യശോഭ
  • ശോഭയ്ക്കു കാരണം എന്നർത്ഥം.
  • ‘ദധാനമംഭോരുഹകേസരദ്യുതിഃ’
    — മാഘം
    .
  • പ്രഭ
ദ്യുതിത
  • വിശേഷണം:
  • ശോഭിപ്പിക്കപ്പെട്ട
ദ്യുമ്നം
  • ദ്രവ്യം, ധനം
  • യാഗം തുടങ്ങിയുള്ള സുകൃതകർമ്മങ്ങളെ ചെയ്യിച്ചു സ്വർഗ്ഗലോകപ്രാപ്തിയെ സാധിപ്പിക്കുന്നതെന്നർത്ഥം.
  • ശക്തി
ദ്യുമണി
  • ആദിത്യൻ
  • ആകാശത്തിൽ രത്നംപോലെ ശോഭിക്കുന്നവൻ എന്നർത്ഥം.
  • എരിക്കു്
ദ്യുമൽസേനൻ
  • ഒരു ശാല്വരാജാവു്
  • സത്യവാന്റെ പിതാവു്
ദ്യുസ്സു്
  • ആകാശം
ദ്യുസത്തു്
  • ദേവൻ
  • സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവൻ എന്നർത്ഥം
ദ്യൂതകാരകൻ
  • ചൂതുകളിപ്പിക്കുന്നവൻ
  • രണ്ടുകക്ഷികളിലും തുല്യഭാവത്തോടു ചൂതുവച്ചുകൊടുക്കയും മറ്റും ചെയ്തു കളിനടത്തുന്നവർക്കും പറയാമെന്നു കാണുന്നു.
ദ്യൂതകാരൻ
  • ചൂതുകളിക്കാരൻ
ദ്യൂതകൃത്തു്
  • ചൂതുകളിക്കാരൻ
ദ്യൂതബീജം
  • കവടി
ദ്യൂതം
  • ചൂതു്
  • ചൂതുകളി
  • ‘ദത്വാദ്യൂതേനശുല്ക്കംവിദുരനിലയനേ മാതരംസന്നിധായ’
    — കിർമ്മീരവധം കഥകളി
    .
ദ്യൂനം
  • ഏഴാമിടം
ദ്യോതകം
  • കാണിക്കുന്നതു്
  • പ്രകാശിപ്പിക്കുന്നതു്
  • സൂചിപ്പിക്കുന്നതു്
ദ്യോതനം
  • വെയിൽ
  • ശോഭിക്കുന്നതു എന്നർത്ഥം.
  • പ്രകാശം
  • വിളക്കു്
ദ്യോതം
  • വെയിൽ
  • പ്രകാശം
ദ്യോതിത
  • വിശേഷണം:
  • പ്രകാശിപ്പിക്കപ്പെട്ട
  • പ്രകാശിച്ച
ദ്യോവു്
  • സ്വർഗ്ഗം
  • ആകാശം
ദ്യൗസ്
  • വേദങ്ങളിൽ പറഞ്ഞിട്ടുള്ള ഒരു ദേവൻ
  • ഉഷസ്സിന്റെ പിതാവു്
ദ്ര
ദ്രക(ഗ)ടം
  • ഉറക്കം ഉണർത്തുവാനുള്ള ഒരുവക വാദ്യം
ദ്രഢിമാവു്
  • ഉറപ്പു്
ദ്രഢിഷ്ഠ
  • വിശേഷണം:
  • ഉറപ്പുള്ള
ദ്രപ്സം
  • തൈർവെള്ളം
  • കൊഴുപ്പുകുറഞ്ഞ തൈർ
  • ദ്രപ്സ്യം എന്ന പാഠവും കാണുന്നുണ്ടു്. ചിലർ അടിത്തൈർ – ദ്രപ്സം, നടുത്തൈർ – ഘനം, മേൽത്തൈർ – ശരം(സരം) ഇങ്ങിനേയും പറയുന്നു.
ദ്രമിഡന്മാർ
  • ചോളന്മാർ
  • കേരളന്മാർ
  • പാണ്ടിക്കാർ ഇവർ
ദ്രമിളം
  • ഒരു രാജ്യം
  • ഇതിന്റെ കടലോരമാണു് കേരളം.
ദ്രവണം
  • പോക്കു്
  • ഉരുകൽ
ദ്രവത്ത്
  • വിശേഷണം:
  • ഓടുന്ന
ദ്രവന്തീ
  • ഒരു പച്ചമരുന്നു്, എലിച്ചെവി(യൻ)
  • ഓടുന്നതു്, വേഗം പടർന്നുപിടിക്കുന്നതു് എന്നർത്ഥം.
  • നദി
  • വലിയദന്തി
ദ്രവം
  • ഉരുകൽ
  • പോക്കു്
  • ക്രീഡ
  • മനസ്സലിയുന്നതു് എന്നർത്ഥം.
  • സാരം
  • ഓട്ടം
  • പശ
  • പവിഴം
  • മോരു്
  • മീൻ
ദ്രവംഗം
  • വെളുത്തീയം
ദ്രവരസാ
  • അരക്കു്
ദ്രവിക്കുന്നു
  • ഉരുകുന്നു
  • ഓടുന്നു
  • സകര്‍മ്മകക്രിയ:ദ്രവിപ്പിക്കുന്നു.
ദ്രവിണം
  • ധനം
  • ‘നാനാരത്നദ്രവിണമണിയീ
    ൻറാവണശ്രേണിതോറും’
    — ഉണ്ണുനീലീസന്ദേശം
  • ശക്തി
  • നശിച്ചുപോകുന്നതു് എന്നർത്ഥം.
  • പരാക്രമം
  • ഔന്നത്യത്തെ പ്രാപിപ്പിക്കുന്നതെന്നർത്ഥം.
  • സ്വർണ്ണം
ദ്രവ്യ
  • വിശേഷണം:
  • തക്കതായ
  • ചേർച്ചയുള്ള
ദ്രവ്യകൻ
  • ചുമട്ടുകാരൻ
ദ്രവ്യങ്ങൾ
  • ഭൂമി
  • ജലം
  • അഗ്നി
  • വായു
  • ആകാശം
  • കാലം
  • ദിക്കു്
  • ആത്മാവു്
  • മനസ്സ് ഇവ ഒൻപതും
ദ്രവ്യദണ്ഡം
  • പ്രായശ്ചിത്തം നിശ്ചയിക്ക
ദ്രവ്യനാശം
  • ചേതം
  • മുതൽനഷ്ടം
ദ്രവ്യം
  • സമ്പത്തു്, വസ്തു, ധനം
  • നശിച്ചുപോകുന്നതെന്നർത്ഥം. ദ്രവ്യം കൊടുക്കയും വാങ്ങിക്കയും ചെയ്യുന്നതിനുള്ള നല്ലദിവസം.
  • ‘കാർത്തികാഭാഗ്യമൂലാശ്ച
    മഘാചിത്രാചരേവതി
    ആദാതവ്യാനദാതവ്യം
    തച്ഛേശംതുവിനശ്യതി’
  • ഇതിവചനേന – കാർത്തിക, ഉത്രം, മൂലം, മകരം, ചിത്തിര, രേവതി ഈ നക്ഷത്രങ്ങളിൽ കൊടുക്കുന്ന ദ്രവ്യം തിരിയെ കിട്ടുകയില്ല. ശേഷം ഇരിക്കുന്ന ദ്രവ്യം നശിക്കയും ചെയ്യും. അതുകൊണ്ടു ഈ നക്ഷത്രങ്ങളിൽ ഒരു ദ്രവ്യവും ആർക്കും കൊടുക്കരുതു്. ദ്രവ്യം, ഗുണം, സാമാന്യം, കർമ്മം, വിശേഷം, സമവായം ഇവയത്രേ ദ്രവ്യാദിഷൾക്കം.
  • പിച്ചള
  • അരക്കു്
  • മദ്യം
  • സത്വം
  • ഗുണങ്ങൾക്കാശ്രയഭൂതമായ പൃഥിവ്യാദികൾ
ദ്രവ്യശക്തി
  • ധനപുഷ്ടി
ദ്രവ്യശക്തിചതുഷ്ടയം
  • രസം
  • വിപാകം
  • വീര്യം
  • പ്രഭാവം ഇവ നാലും
ദ്രവ്യസ്ഥൻ
  • ധനവാൻ
ദ്രവ്യാഗമം
  • ധനലാഭം
ദ്രഷ്ടാവു്
  • കാണുന്നവൻ
  • ആലോചിച്ചറിയുന്നതിനു ശേഷിയുള്ള ആൾ
ദ്രാൿ
  • വേഗത്തിൽ
  • ‘അഹ്നായമങ് ക്ഷുഝഗിതിഝടിതി
    സ്രാൿദ്രാൿശൈഘ്യ്രേ’
    — ഗണരത്നമഹോദധി

    ‘തിരോഹിതേദ്രാഗമൃതാത്മനീശ്വരേ’
    — ദക്ഷയാഗം കഥകളി
ദ്രാക്ഷാ
  • മുന്തിരിങ്ങ
  • ആഗ്രഹിക്കപ്പെടുന്നതു് എന്നർത്ഥം.
ദ്രാക്ഷാപാകം
  • നീരസജനകമാകാത്ത മട്ടിൽ സംസ്കൃതപ്രത്യയാന്തപദങ്ങളെയും മലയാളപദങ്ങളെയും യോജിപ്പിക്കുന്നതു്
  • ഇതു പാകത്രയത്തിൽ ഒന്നാണത്രേ. (മുദ്രാലങ്കാരം എന്ന ശബ്ദം നോക്കുക).
ദ്രാക്ഷാരസം
  • മുന്തിരിങ്ങാച്ചാരായം
ദ്രാഘിഷ്ഠ
  • വിശേഷണം:
  • വളരെ നീളമുള്ള
ദ്രാമിളൻ
  • ചാണക്യന്റെ ഒരു പേർ
ദ്രാവ
  • ഇരപ്പാളി
ദ്രാവകം
  • ഉരുകി വെള്ളമായതു്
  • ഇടിച്ചുപിഴിഞ്ഞെടുത്ത വെള്ളം, പശ
  • വെങ്കാരം
  • മെഴുക്
  • ചന്ദ്രകാന്തം
  • പൊൻകാരം
ദ്രാവണം
  • തേറ്റാമ്പരൽ
ദ്രാവം
  • ഓടുക, ഓട്ടം
  • പശ
  • വേഗം
ദ്രാവി
  • പൊൻകാരം
ദ്രാവിഡകം
  • കച്ചോലം
  • ദ്രാവിഡ ദേശത്തിലുണ്ടായതു് എന്നർത്ഥം.
  • വിളയുപ്പു്
ദ്രാവിഡദേശം
  • തെക്കൻ ഇൻഡ്യ
ദ്രാവിഡൻ
  • ദ്രാവിഡദേശത്തു ജനിച്ചവൻ
ദ്രാവിഡഭാഷകൾ
  • മലയാളം
  • തമിഴു്
  • തെലുങ്കു്
  • കർണ്ണാടകം
  • തുളു
  • ഇവ 5-ഉം.
ദ്രാവിഡം
  • തമിഴു്
  • പഞ്ചദ്രാവിഡങ്ങൾക്കു പൊതുവായ ഒരു പേർ
ദ്രാവിഡാവർത്തം
  • ദക്ഷിണഹിന്ദുസ്ഥാൻ
ദ്രാവിഡി
  • ചിറ്റേലം
ദ്രു
  • വൃക്ഷം
  • മേല്പെട്ടുയരുന്നതു് എന്നർത്ഥം. വൃക്ഷശാഖക്കും ‘ദ്രു’ എന്നു പറയാമെന്നു കാണുന്നു,
ദ്രുകിളിമം
  • തേവതാരവൃക്ഷം
  • ശ്വേതവർണ്ണമായ വൃക്ഷം എന്നർത്ഥം. (ദ്രുഘനം എന്നു പാഠം).
ദ്രുഘണൻ
  • ബ്രഹ്മാവു്
  • സംസാരവൃക്ഷത്തെ ഹനിക്കുന്നവൻ എന്നർത്ഥം. ദ്രുഹിണൻ എന്നതിന്റെ പാഠം.
  • ‘ബ്രഹ്മാത്മഭൂഃസ്യാൽദ്രുഹിണോ
    ദ്രുഘണശ്ചപിതാമഹഃ’
    — ഭാഗുരി
    .
ദ്രുഘണം
  • മുൾത്തടി
  • വൃക്ഷം ഇതുകൊണ്ടു ഹനിക്കപ്പെടുന്നതിനാൽ ഈ പേർ വന്നു.
  • ഇരിമ്പുലക്ക
  • ഇരിമ്പുഗദ
  • കോടാലി
  • വൃക്ഷം ഇതുകൊണ്ടു ഹനിക്കപ്പെടുന്നു എന്നർത്ഥം.
  • കാട്ടുചെമ്പകം
ദ്രുണം
  • തേൾ
  • ഹിംസിക്കുന്നതു എന്നർത്ഥം.
ദ്രുണി
  • ജലപാത്രം (തൊട്ടി)
  • ആമ
  • ചെവിട്ടാമ്പാമ്പു
  • ഉടുമ്പു്
ദ്രുത
  • വിശേഷണം:
  • ഉരുകിയ
  • അലിഞ്ഞ
  • ഒഴുകിയ
  • ഓടിയ
  • ഉരുക്കപ്പെട്ട
  • അലിക്കപ്പെട്ട
ദ്രുതഗതി
  • വിശേഷണം:
  • വേഗത്തിൽ പോകുന്ന
ദ്രുതഗതി
  • വേഗത്തിലുള്ള നടപ്പു്
ദ്രുതം
  • കാലതാമസം കൂടാതെ എന്ന അർത്ഥത്തിൽ പ്രയോഗം
  • ദ്രുതം × മന്ദം.
  • ഉരുക്കപ്പെട്ട, സ്വർണ്ണം മുതലായവ ദ്രവിപ്പിക്കപ്പെട്ടതെന്നർത്ഥം.
  • ഉരുകിയതു്
ദ്രുതം
  • വിശേഷണം:
  • വേഗത്തിൽ
ദ്രുപദൻ
  • ഒരു പാഞ്ചാലരാജാവു്
  • പൃഷതന്റെ പുത്രൻ
  • ഭരദ്വാജനോടു (ദ്രോണരുടെ പിതാവോടു) ധനുർവിദ്യ അഭ്യസിക്കുന്ന കാലത്തു് ദ്രുപദനും കൗരവപാണ്ഡവരുടെ ഗുരുവായ ദ്രോണനും സഹപാഠികൾ ആയിരുന്നു. ദ്രുപദൻ സിംഹാസനാരോഹണം ചെയ്തപ്പോൾ ദ്രവ്യക്കുറവു നിമിത്തം ബുദ്ധിമുട്ടിക്കൊണ്ടിരുന്ന ദ്രോണർ പണ്ടത്തെ സ്നേഹം ആസ്പദമാക്കി ദ്രുപദനെ പ്രാപിച്ചു. എന്നാൽ അയാളെ ദ്രുപദൻ അശേഷം ബഹുമാനിക്കാതെ പരിത്യജിച്ചു. ഇതിനുപകരമായി ദ്രോണർ തന്റെ ശിഷ്യനായ അർജ്ജുനനെക്കൊണ്ടു ദ്രുപദനെപിടിച്ചുകെട്ടിച്ചു; കൊന്നില്ല. പകുതി രാജ്യം എടുത്തുംകൊണ്ടു വിട്ടയച്ചു. ഈ പകവീട്ടുന്നതിനു തനിക്കു ഒരു പുത്രനുണ്ടാകണമെന്നുള്ള പ്രാർത്ഥനയോടുകൂടി ദ്രുപദൻ ഒരു യാഗം തുടങ്ങി. അനന്തരം ധൃഷ്ടദ്യുമ്നൻ എന്ന ഒരു പുത്രനും ദ്രൗപദി എന്ന ഒരു പുത്രിയും ഹോമാഗ്നിയിൽനിന്നും ഉല്പതിച്ചു. അർജ്ജുനൻ പാഞ്ചാലിയെ(ദ്രൗപദിയെ) വിവാഹം ചെയ്കയാൽ ദ്രുപദൻ പാണ്ഡവർക്കു സഖിയായിത്തീർന്നു. ഭാരതയുദ്ധം പതിനാലാം ദിവസം ദ്രുപദനെ ദ്രോണർ വധിച്ചു. അടുത്തദിവസം ധൃഷ്ടദ്യുമ്നനാൽ ദ്രോണനും വധിക്കപ്പെട്ടു. ദ്രുപദനു ശിഖണ്ഡി എന്നു ഒരു പുത്രനും ശിഖണ്ഡിനി എന്നൊരു പുത്രിയുംകൂടി ഉണ്ടായിരുന്നു.
  • ‘അച്ഛനെപിടിച്ചുകെട്ടിപ്പിച്ചപരിഭവം
    വെച്ചുകൊണ്ടിരിക്കുന്നു ധൃഷ്ടദ്യുമ്നനുമെടോ
    നിശ്ചയം ദ്രോണർതന്നെകൊന്നീടുമവൻതാനും’
    — ഭാരതം
ദ്രുമം
  • വൃക്ഷം
  • കൊമ്പുകൾ ഉള്ളതെന്നർത്ഥം.
  • ദേവതാരം
ദ്രുമശ്രേഷ്ഠം
  • കരിമ്പന
ദ്രുമാമയം
  • അരക്കു്
  • കോലരക്കു്
  • വൃക്ഷത്തിന്റെ രോഗം
  • വൃക്ഷത്തിൽ നിന്നു പൊട്ടി ഒലിച്ചുണ്ടാകുന്നതുകൊണ്ടു ഈ പേരുണ്ടായി. അരക്കുതന്നെചെമ്പഞ്ഞിച്ചാറായിട്ടും മറ്റും ഉപയോഗിച്ചുവരുന്നു.
ദ്രുമോൽപലം
  • കൊങ്ങുമന്താരം
  • ചെറുകൊന്ന
  • വൃക്ഷത്തിൽ ഉൽപലതുല്യമായ പുഷ്പങ്ങൾ ഉള്ളതു എന്നർത്ഥം. ദീപ്തിപതാക ചിലപ്പോൾ കൊടിക്കൂറയുടെ ആകൃതിയിൽ കാണപ്പെടുന്ന ധ്രുവദീപ്തി.
ദ്രുവയം
  • അളവു്
  • നാഴിമുതലായതു്
  • വൃക്ഷവികാരം എന്നർത്ഥം. തുലാസ്സു മുതലായതു് – പൗ (യൗ) തവം. നാഴി മുതലായതു – ദ്രുവയം. കോൽ മുതലായതു – പായ്യം.
ദ്രുഹൻ
  • പുത്രൻ
ദ്രുഹം
  • കായൽ
ദ്രുഹി
  • പുത്രി
ദ്രുഹിണൻ, ദ്രുഹണൻ
  • ബ്രഹ്മാവു്
  • അസുരന്മാരെ - ദുഷ്ടന്മാരെ - ദ്രോഹിക്കുന്നവൻ എന്നർത്ഥം.
  • വിഷ്ണു
  • ശിവൻ
ദ്രുഹ്യൂ
  • ശർമ്മിഷ്ഠയിൽ യയാതിയുടെ പുത്രൻ
  • പിതാവിനു തന്റെ യൗവ്വനം നൽകി വാർദ്ധക്യത്തെ താൻ സ്വീകരിക്കായ്കയാൽ രാജ്യാധികാരം കിട്ടുകയില്ലെന്നു പിതാവിനാൽ ശപിക്കപ്പെട്ടു.
ദ്രൂഘണം
  • ചുറ്റുകല്ല്
ദ്രേക്കാണം
  • ഒരു രാശിയെ മൂന്നായി ഭാഗിച്ചതു്
ദ്രോണക്ഷീര
  • പതിനാറിടങ്ങഴി പാൽ കറക്കുന്ന പശു (ദ്രോണം = 16 ഇടങ്ങഴി).
ദ്രോണകാകൻ
  • കാവതിക്കാക്ക
ദ്രോണദുഘ
  • പതിനാറിടങ്ങഴി പാൽ കറക്കുന്ന പശു
  • (ദ്രോണം = പതിനാറിടങ്ങഴി).
ദ്രോണൻ
  • പാണ്ഡവന്മാരുടേയും ദുര്യോധനാദികളുടേയും ഗുരുവായ ബ്രാഹ്മണൻ
  • ഭരദ്വാജൻ ഗംഗയിൽ കുളിക്കാൻ പോയപ്പോൾ ഘൃതാചി എന്ന അപ്സരസ്ത്രീയെ കണ്ടു് ഇന്ദ്രിയസ്ഖലനമുണ്ടായി. അതിനെ ഒരു ദ്രോണത്തിൽ (മരപ്പാത്രത്തിൽ) ആക്കി വളർത്തി. അതിനാൽ ഈ പേർ സിദ്ധിച്ചു. ഈ ബാലനെ വേണ്ട വിദ്യ അഭ്യസിപ്പിച്ചതിനു ശേഷം ഭരദ്വാജൻ തന്റെ സഖിയും പാഞ്ചാലരാജാവുമായ പൃഷതനെ ഏൽപ്പിച്ചു. ദ്രോണർ ഈയവസരത്തിൽ പരശുരാമനിൽ നിന്നും ധനുർവേദം മുഴുവനും പഠിച്ചു. പൃഷതൻ മരിച്ചതിന്റെ ശേഷം രാജാവായ ദ്രുപദൻ ധനുർവിദ്യ അഭ്യസിച്ചു മടങ്ങിവന്ന ദ്രോണാചാര്യരെ ഉപേക്ഷിക്കയാണു ചെയ്തതു അതിനാൽ നിസ്സഹായനായ് ഭവിച്ച ഈ ആചാര്യൻ ഭീഷ്മരുടെ വരുതിപ്രകാരം പാണ്ഡവകൗരവന്മാരെ ബാല്യത്തിൽ ധനുർവിദ്യ അഭ്യസിപ്പിച്ചു താമസിച്ചു. ഭീഷ്മന്റെ സഹോദരിയായ കൃപയെ പാണിഗ്രഹണം ചെയ്തു. ദ്രോണർ ബ്രാഹ്മണനായിരുന്നു എങ്കിലും പരശുരാമനിൽ നിന്നു ആയുധവിദ്യ അഭ്യസിച്ചു് അതിൽ പ്രസിദ്ധി നേടിയിരുന്നു. പിന്നീടു ആയുധവിദ്യയും ധനുർവിദ്യയും ദ്രോണർ പാണ്ഡവരെയും കൗരവരെയും പഠിപ്പിച്ചു. ഭാരതയുദ്ധത്തിൽ ദ്രോണർ കൗരവപക്ഷക്കാരനായിരുന്നു. ഭീഷ്മർ ജീവഹാനി വരത്തക്ക നിലയിൽ മുറിപ്പെട്ടതിന്റെ ശേഷം ശരകൂടത്തിൽ ശയിച്ചു. പിന്നീടു ദ്രോണർ പ്രശസ്തമാകുംവണ്ണം നാലുദിവസം യുദ്ധം നടത്തി. പാണ്ഡവപക്ഷത്തിൽ അനേകംപേരെ കൊന്നു പതിനാലാം ദിവസം രാത്രിയിലും യുദ്ധമുണ്ടായിരുന്നു. പ്രഭാതത്തിൽ കൃഷ്ണന്റെ ഉപദേശപ്രകാരം ഭീമൻ അശ്വത്ഥാമാവു മരിച്ചുപോയി എന്നു ദ്രോണർ കേൾക്കുമാറു ഉറക്കെ പറഞ്ഞു. വാസ്തവത്തിൽ ആ പേരുള്ള ഒരു ഗജമാണു മരിച്ചതു്. വാസ്തവം അറിയുന്നതിനു ദ്രോണർ ധർമ്മപുത്രരോടു ചോദിച്ചു. ധർമ്മപുത്രർ കൃഷ്ണന്റെ ഉപദേശാനുസരണം സത്യത്തെവിട്ടു അശ്വത്ഥാമാവു എന്നുച്ചത്തിലും ഗജം എന്നു പതുക്കയും പറഞ്ഞു. ഇതു കേട്ട ഉടൻ ദ്രോണർ മൂർച്ഛിതനായി നിലത്തു പതിച്ചു. ധൃഷ്ടദ്യുമ്നനാൽ ഉടൻ ദ്രോണർ വധിക്കപ്പെട്ടു. ദ്രോണർക്കു കൂടജൻ, ഭാരദ്വാജൻ എന്ന നാമധേയങ്ങളും ഉള്ള പ്രകാരം കാണുന്നു.
ദ്രോണപുഷ്പി
  • ഒരു തൈ
  • തുമ്പ
ദ്രോണം
  • പതിനാറിടങ്ങഴി
  • കുടം
  • തുമ്പ
  • കാവതിക്കാക്ക
  • തവള
  • തേൾ
  • ഭാരതത്തിലെ ഒരു പർവം
ദ്രോണാ
  • തുമ്പ
ദ്രോണി
  • തോണി
  • അമരി
  • രോഗത്തേ പിൻതുടരുന്നതു എന്നർത്ഥം.
  • വെള്ളം നിറപ്പാനുള്ള പാത്രം, തൊട്ടി
  • ചെറിയ കാട്ടുവെള്ളരി
  • വേലിപ്പരുത്തി
  • മരക്കല, ഉപ്പു
  • പതിനാറിടങ്ങഴി വിതയ്ക്കുന്ന നിലം
  • മരവി
  • തൊട്ടി
ദ്രോഹചിന്തനം
  • ഉപദ്രവിക്കേണമെന്നുള്ള വിചാരം
  • പര്യായപദങ്ങൾ:
    • വ്യാപാദം.
ദ്രോഹം
  • ഉപദ്രവം
  • അനിഷ്ടവേല
  • കുറ്റം
ദ്രോഹവിചാരം
  • അന്യനെ കെടുക്കണമെന്ന വിചാരം
  • പര്യായപദങ്ങൾ:
    • വ്യാപാദം
    • ദ്രോഹചിന്തനം.
ദ്രോഹി
  • വിശേഷണം:
  • ഉപദ്രവിക്കുന്ന
ദ്രോഹി
  • ഉപദ്രവം ചെയ്യുന്നവൻ
ദ്രോഹിക്കുന്നു
  • ഉപദ്രവിക്കുന്നു
ദ്രൗണം
  • മരക്കലഉപ്പു്
ദ്രൗണായനൻ, ദ്രൗണായനി
  • അശ്വത്ഥാമാവു്
  • ‘യദ്രാമേണകൃതാതമേവകുരുതേ
    ദ്രൗണായനിഃക്രോധനഃ
    — വേണീസംഹാരം
ദ്രൗണി
  • അശ്വത്ഥാമാവു്
  • ദ്രോണന്റെ പുത്രൻ
  • ‘ആവൃത്യതുമഹാബാഹൂ
    യതോദ്രൗണിസ്തതോഹയാൻ’
    — മഹാഭാരതം
ദ്രൗണികം
  • പതിനാറിടങ്ങഴി വിതയ്ക്കുന്ന നിലം
ദ്രൗണേയം
  • മരക്കല
  • ഉപ്പു്
ദ്രൗപദി
  • പാഞ്ചാലി
  • ദ്രുപദരാജപുത്രി
  • യജ്ഞസേനനായ ദ്രുപദരാജാവിന്നു യാഗവേദിയിൽ ജനിച്ചവളാണു്. ദ്രൗപദി അതിസുന്ദരിയായിരുന്നു. വിവാഹാനന്തരം പാണ്ഡവർ ദ്രൗപദിയേയും കൊണ്ടു ഗൃഹത്തിൽ വന്നു് അമ്മയോടു് ‘ഇന്നു ഞങ്ങൾക്കു് ഒരു നല്ല സാധനം കിട്ടി’ എന്നു പറഞ്ഞു. ഇതിനുത്തരം ‘അഞ്ചുപേരും ഒന്നുപോലെ അനുഭവിച്ചുകൊള്ളുക’ എന്നായിരുന്നു. ഇതു നിമിത്തം അഞ്ചുപേരുടേയും ഭാര്യയായിത്തീർന്നു. ചൂതുകളിയിൽ പാണ്ഡവർ തോറ്റതു നിമിത്തം ദുശ്ശാസനൻ ചെയ്ത ദുശ്ചേഷ്ടതകളും ദുര്യോധനന്റെ ഭാര്യയുടെ അധിക്ഷേപങ്ങളും ഈ സാധുമതി സഹിക്കേണ്ടിവന്നു. ദുർവ്വാസസ്സിന്റെ ശാപത്തിൽ നിന്നും കൃഷ്ണന്റെ കൃപ ഹേതുവായിട്ടു ദ്രൗപദി പാണ്ഡവരെ രക്ഷിച്ചു. രജസ്വലയായിരുന്ന ഈ ദ്രൗപദിയെ ദുശ്ശാസനൻ തലമുടിയിൽ ചുറ്റിപ്പിടിച്ചു മഹാസഭയിൽ കൊണ്ടുവന്നു വസ്ത്രം ഉരിഞ്ഞുകളയുന്നതിനു തുടങ്ങിയപ്പോൾ ഉരിയുന്തോറും അരയിൽ വേറെ വസ്ത്രങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നതും ശ്രീകൃഷ്ണകൃപാകടാക്ഷം തന്നെയായിരുന്നു. ദുശ്ശാസനന്റെ രക്തം ഭീമൻ കുടിക്കുമെന്നും അവന്റെ മാറു പിളർന്നു ആ രക്തം പിരണ്ട കൈകൊണ്ടു മാരുതി തന്റെ ഈ അഴിഞ്ഞുകിടക്കുന്ന തലമുടി ബന്ധിക്കുമെന്നും അവൾ ശപഥം ചെയ്തു. വനത്തിൽ ദ്രൗപദിയെ കണ്ടു മോഹാന്ധനായി ജയദ്രഥൻ പിടിച്ചുകൊണ്ടു പോയി. അവന്റെ അപേക്ഷയെ ദ്രൗപദി തിരസ്കരിച്ചു കളഞ്ഞതായിരുന്നു പ്രധാന കാരണം. പാണ്ഡവർ പിന്നാലെ എത്തി. ജയദ്രഥൻ ദ്രൗപദിയെ വെടിഞ്ഞിട്ടു് ഓടി. ഭീമൻ അവനെ പിടികൂടി. താൻ പാണ്ഡവരുടെ അടിമയാണെന്നു പറയുന്നതു വരെ ഭീമൻ അവനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. ദ്രൗപദി അവനു വേണ്ടി മധ്യസ്ഥം വഹിക്കുകയും ധർമ്മപുത്രർ അവനെ കൊല്ലരുതെന്നു പറയുകയും ചെയ്തുതു നിമിത്തം അവനെ വിട്ടയച്ചു. അജ്ഞാത വാസത്തിൽ ഈ ദ്രൗപതിയെ കീചകൻ മോഹിക്കുയും ചതിവായി കീചകനെ ഭീമൻ വധിക്കുകയും ചെയ്തു. ദ്രൗപതി ദാസവൃത്തിയിലായിരുന്നു വിരാടരാജധാനിയിൽ കഴിച്ചുകൂട്ടിയതു. കീചക മരണത്തിനു കാരണം ദ്രൗപദിയുടെ ഗന്ധർവ്വന്മാരാണെന്നു ശംകിച്ചു അവളെയും കൂട്ടികെട്ടി ചിതയിൽ വച്ചു. തീവയ്ക്കാറായപ്പോൾ ഭീമൻ ഒരു മരം പിഴുതു ഗദയാക്കി അടുത്തു. ഗന്ധർവ്വൻ തന്നെയാണു വരുന്നതെന്നു പറഞ്ഞു എല്ലാവരും ഓടിയൊളിച്ചു. ഇങ്ങനെ ദ്രൗപതി രക്ഷയെ പ്രാപിച്ചു. യുധിഷ്ഠിരനാൽ പ്രതിവിന്ധ്യൻ, ഭീമനാൽ ശ്രുതസേനൻ, അർജ്ജുനനാൽ ശ്രുതകീർത്തി, നകുലനാൽ ശതാനീകൻ, സഹദേവനാൽ ശ്രുതകർമ്മാവു് ഇങ്ങനെ ദ്രൗപദിക്കു അഞ്ചു പുത്രന്മാരുണ്ടായിരുന്നു. ഇവരെ യുദ്ധത്തിന്റെ അവസാന ദിനത്തിന്റെ തലേ ദിവസം രാത്രി അശ്വത്ഥാമാവു് മുതൽ പേർ വധിച്ചു. അനന്തരം അശ്വത്ഥാമാവു ധരിച്ചിരുന്ന ശ്രുതിപ്പെട്ട രത്നം എടുത്തു ദ്രൗപദിക്കു നൽകാൻ ഭീമനെ ഏൽപ്പിച്ചു. ദ്രൗപദിക്കു കൃഷ്ണാ, പാർഷതി, പാഞ്ചാലി, സൈരന്ധ്രി, യാജ്ഞസേനി, പഞ്ചമി, നിത്യയൗവ്വനി എന്ന നാമധേയങ്ങളും ഉണ്ടായിരുന്നു. പാണ്ഡവർ ഇഹലോക വാസം വെടിഞ്ഞു് ഇന്ദ്രസ്വർഗ്ഗത്തിലേ ക്കു പോയപ്പോൾ ദ്രൗപദിയും അവരെ അനുഗമിച്ചു.
ദ്രൗപദേയൻ
  • ദ്രൗപദിയുടെ പുത്രൻ
ദ്വ
ദ്വന്ദ്വചരം, ദ്വന്ദ്വചാരി
  • സ്ത്രീയും പുരുഷനും ഒരുമിച്ചു സഞ്ചരിക്കുന്ന ജന്തു
  • ചക്രവാകപ്പക്ഷി
ദ്വന്ദ്വഭാവം
  • ദ്വന്ദ്വത്തിന്റെ അവസ്ഥ, രണ്ടെന്നുള്ള ഭാവം, ശത്രുമിത്രഭാവം
  • കലഹം
  • ‘ഇന്നുനീ പരിപാലിക്കകൊണ്ടല്ലോ
    ദ്വന്ദ്വഭാവം ധരിത്രിയിലില്ലാത്തു’
    — സന്താനഗോപാലം പാന
ദ്വന്ദ്വം
  • ഇരട്ട, ജോടി, ഇണ
  • യുദ്ധം
  • ഒരു സ്ത്രീയും ഒരു പുരുഷനും കൂടിയ ഇരട്ട
  • സ്വകാര്യമായി ചേരുന്ന രണ്ടെണ്ണം എന്നർത്ഥം.
  • സംശയം
  • രഹസ്യം
  • ഒരു സമാസം
  • രണ്ടു നാമംകൂടിച്ചേർത്ത വാക്കു്.
ദ്വന്ദ്വയുദ്ധം
  • രണ്ടുപേർ തമ്മിലുള്ള യുദ്ധം
ദ്വന്ദ്വരാശി
  • മിഥുനംരാശി
ദ്വന്ദ്വസഹിഷ്ണു
  • സുഖദുഃഖങ്ങളെ സഹിക്കുന്നവൻ
  • വിപരീതമായുള്ള രണ്ടിനെ സഹിക്കുന്നവൻ
  • വിപരീതകാര്യങ്ങളിൽ സമബുദ്ധിയുള്ളവൻ
ദ്വന്ദ്വഹീനൻ
  • വിരോധവും അനുകൂലവും ഇല്ലാത്തവൻ
  • രണ്ടില്ലാത്തവൻ
ദ്വയം
  • രണ്ടു്
ദ്വയാതിഗൻ
  • അധമത്തേയും മദ്ധ്യമത്തേയും അതിക്രമിച്ചവൻ ഉത്തമൻ
  • രജോഗുണവും തമോഗുണവും നിശ്ശേഷം നിവർത്തിക്കുക കൊണ്ടു ശുദ്ധ സത്വഗുണവാനായവൻ
ദ്വയാർത്ഥം
  • ഒരു ഭാഗത്തിനു രണ്ടർത്ഥം ഉണ്ടായിരിക്കുകയെന്നുള്ളതു്
ദ്വാത്രിംശൽ(ത്തു്)
  • വിശേഷണം:
  • മുപ്പത്തുരണ്ടു
ദ്വാത്രിംശദുപചാരങ്ങൾ
  • മുപ്പത്തുരണ്ടുപചാരങ്ങൾ
  • അർഘ്യം പാദ്യം ആചമനീയം മധുപക്കം പുനരാചമനം സ്നാനം നീരാജ്ഞനം വസ്ത്രം ആചമനം ഉപവീതം പുനരാചമനം ആഭരണം കണ്ണാടിനോക്കുക ഗന്ധം പുഷ്പം ധൂപം ദീപം നിവേദ്യം പാനീയം തോയം പുനരാചമനം കൈതുടയ്ക്കുക താംബൂലം ചന്ദനം പുഷ്പാഗീതം വാദ്യം നൃത്തം സ്തുതി പ്രദക്ഷിണം പുഷ്പാഞ്ജലി നമസ്കാരം.
ദ്വാദശചാന്ദ്രമാസങ്ങൾ
  • മാഘം
  • ഫാൽഗുനം
  • ചൈത്രം
  • വൈശാഖം
  • ജ്യൈഷ്ഠം
  • ആഷാഢം
  • ശ്രാവണം
  • പ്രൗഷ്ഠപദം
  • ആശ്വിനം
  • കാർത്തികം
  • മാർഗ്ഗശീർഷം
  • പൗഷം ഇവ 12-ം
ദ്വാദശപുത്രന്മാർ
  • പന്ത്രണ്ടുവിധം പുത്രന്മാർ
  • 1. ഔരസൻ – ഒരുവനു തന്റെ ധർമ്മപത്നിയിലുണ്ടായ പുത്രൻ. 2. പുത്രികാസുതൻ – സർവ്വസ്വദാന സമ്പ്രദായത്തിൽ വിവാഹം കഴിച്ച പുത്രിയുടെ മകൻ. 3. ക്ഷേത്രജൻ – രോഗത്തിലോ മൃതിയിലോ പുത്രനെ ഉണ്ടാക്കുവാൻ നിവൃത്തിയില്ലാതെ വന്ന പുരുഷന്റെയോ തന്റെ സപിണ്ഡന്മാരുടേയൊ നിയോഗപ്രകാരം തന്റെ ഭാര്യയിൽ ഒരു സഗോത്രനോ അന്യനോ പ്രാപിച്ചുണ്ടായ പുത്രൻ. 4. ഗൂഢജൻ – ഭർത്താവു ദൂരസ്ഥനോ മറ്റോ ആയിരിക്കുമ്പോൾ ഭാര്യ ജാര സംസർഗ്ഗത്താൽ സമ്പാദിച്ച പുത്രൻ. 5. കാനീനൻ – കന്യകയായ മകൾക്കു ജാരസംസഗ്ഗർത്താലുണ്ടായ പുത്രൻ. 6. പൗനർഭവൻ – വിവാഹം കഴിഞ്ഞു ഋതുവാകും മുമ്പേയൊ ഋതുവായതിൽ പിന്നെയോ പുനർവിവാഹം കഴിഞ്ഞ സ്ത്രീയിലുണ്ടായ പുത്രൻ. 7. ദത്തകൻ – മാതാവോ പിതാവോ ദാനം ചെയ്ത പുത്രൻ. 8. കൃതകൻ – മാതാപിതാക്കന്മാരുടെ അടുക്കൽ നിന്നു വിലയ്ക്കുവാങ്ങിയ കുട്ടി. 9. കൃത്രിമൻ – ഒരുവൻ മരിക്കാറാവുമ്പോൾ തന്റെ ശേഷക്രിയാദികൾ ചെയ്യാൻ വേണ്ടി തന്റെ സകല മുതലിനും അവകാശിയാക്കി സ്വീകരിക്കുന്ന പ്രായം തികഞ്ഞ ഒരു അന്യൻ. 1൦. സ്വയംദത്തൻ – തന്നത്താൻ മറ്റൊരുവനു വിറ്റവൻ. 11. സഹോഢജൻ – വിവാഹകാലത്തുതന്നെ സ്ത്രീയുടെ ഗർഭത്തിലുണ്ടായിരുന്ന പുത്രൻ. 12. അപവിദ്ധൻ – മാതാപിതാക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടതിനാൽ അന്യൻ എടുത്തു വളർത്തകുട്ടി. (ഇതു ഗൗതമന്റെ അഭിപ്രായമാകുന്നു).
ദ്വാദശപ്രാസം
  • ശബ്ദാലങ്കാരങ്ങളിൽ ഒന്നു
ദ്വാദശം
  • വിശേഷണം:
  • പന്ത്രണ്ടു്
ദ്വാദശരത്നങ്ങൾ
  • (നവരത്നങ്ങൾ നോക്കുക)
ദ്വാദശരാശികൾ
  • മേടം
  • ഇടവം
  • മിഥുനം
  • കർക്കടകം
  • ചിങ്ങം
  • കന്നി
  • തുലാം
  • വൃശ്ചികം
  • ധനു
  • മകരം
  • കുംഭം
  • മീനം ഇവ 12ഉം
ദ്വാദശാത്മാവു്
  • ആദിത്യൻ
  • പന്ത്രണ്ടുവിധം മൂർത്തിഭേദങ്ങൾ ഉള്ളവൻ എന്നർത്ഥം.
  • എരിക്കു്
ദ്വാദശാദിത്യന്മാർ
  • ധാതാവു
  • മിത്രൻ
  • ആര്യമം
  • രുദ്രൻ
  • വരുണൻ
  • സൂര്യൻ
  • ഭഗൻ
  • വിവസ്വാൻ
  • പൂഷാവു്
  • സവിതാവു്
  • ത്വഷ്ടാവു്
  • വിഷ്ണു
ദ്വാദശാംഗുലം
  • നെടുഞ്ചാൺ
  • ചെറുവിരലും പെരുവിരലും കൂടിയ ചാൺ
  • (തികഞ്ഞചാൺ ഇതാകുന്നു).
ദ്വാദശി
  • പന്ത്രണ്ടാമത്തേ തിഥി
  • ദ്വാദശിനാളിൽ വൈഷ്ണവന്മാർ വർജ്ജിപ്പാനുള്ള 12 സാധനങ്ങൾ. ഓട്ടുപാത്രം, മാംസം, മദ്യം, തേൻ, ഹിംസ, തൈലം, അസത്യം, ചൂതുകളി, പകലുറക്കം, വ്യായാമം, കോപം, മൈഥുനം.
  • ‘കംസ്യംമാംസംസുരാംക്ഷൗദ്രം
    ഹിംസാംതൈലമസത്യതാം
    ദ്യുതക്രീഡാംദിവാനിദ്രാം
    വ്യായാമംക്രോധമൈഥുനേ
    ദ്വാദശ്യാംദ്വദേശൈതാനി
    വൈഷ്ണവഃപരിവർജ്ജയേൽ’
ദ്വാപരൻ
  • മൂന്നാം യുഗത്തിന്റെ അധിപൻ
ദ്വാപരം
  • മൂന്നാംയുഗം
  • സംശയം
  • രണ്ടു പക്ഷങ്ങൾ പ്രധാനങ്ങളായി ഭവിച്ചതു് എന്നർത്ഥം. 36൦ മനുഷ്യവർഷം = ഒരു ദേവവർഷം. 24 24൦ ദേവവർഷം = ഒരു ദ്വാപരയുഗം.
ദ്വാരു്
  • ദ്വാരം
ദ്വാരക
  • കൃഷ്ണന്റെ പ്രധാന നഗരം
  • ദ്വാരിക, ദ്വാരവതി, ദ്വാരാവതി എന്നീ രൂപങ്ങളും ഉണ്ടു്. കൃഷ്ണൻ ഉത്തരായണം പ്രാപിച്ചു 7-ആം ദിവസം ഇതു സമുദ്രംകേറി നശിച്ചു.
ദ്വാരദാരു
  • തേക്കുമരം
ദ്വാരപാലൻ
  • വാതിൽ കാക്കുന്നവൻ
ദ്വാരപാലലക്ഷണചതുഷ്ടയം
  • ഔചിത്യം
  • കൈക്കരുത്തു
  • സൗമുഖ്യം
  • ചാതുര്യം ഇവ നാലും
ദ്വാരപിധാനം
  • വാതിലിന്റെ പൂട്ടു്
ദ്വാരബലിഭുക്കു്
  • കൊക്കു്
ദ്വാരം
  • വാതിൽ, അകത്തേക്കു കടപ്പാനുള്ള വഴി
  • മറയ്ക്കുന്നതു്, അപരിചിതന്മാരുടെ ഗതിയെ തടുക്കുന്നതു് എന്നിങ്ങനെ അർത്ഥം.
  • സുഷിരം, ഓട്ഠ
  • പര്യായപദങ്ങൾ:
    • പ്രതീഹാരം (പ്രതിഹാരം).
ദ്വാരയന്ത്രം
  • പൂട്ടു്
ദ്വാരവതി, ദ്വാരാവതി
  • ദ്വാരക
ദ്വാരവൃത്തം
  • മുളകു്
ദ്വാരസ്തംഭാ
  • പടിക്കാൽ
ദ്വാരസ്ഥ
  • വിശേഷണം:
  • വാതില്ക്കൽ നില്ക്കുന്ന
ദ്വാരസ്ഥൻ
  • വാതിൽ കാക്കുന്നവൻ
ദ്വാരിക
  • ദ്വാരക
ദ്വാരികൻ
  • വാതിൽ കാക്കുന്നവൻ
ദ്വാസ്ഥ
  • വിശേഷണം:
  • വാതില്ക്കൽ നില്ക്കുന്ന
ദ്വാസ്ഥചതുഷ്ടയം
  • ശ്രീകൃഷ്ണന്റെ ഗോപുരം സൂക്ഷിപ്പുകാരായ നാലുപേർ
  • കിഴക്കു പീതൻ, തെക്കു നീലപ്രഭൻ, പടിഞ്ഞാറു ശ്വേതൻ, വടക്കു രക്തൻ.
ദ്വാസ്ഥൻ
  • വാതിൽ കാവല്ക്കാരൻ
  • ‘ദ്വാസ്ഥന്മാരതുകേട്ടു വേഗേനചെന്നു തൊഴുതാസ്ഥയം’
    — അദ്ധ്യാത്മരാമായണം
    .
ദ്വാസ്ഥലക്ഷണചതുഷ്ടയം
  • ഔചിത്യം
  • കൈയൂക്കു്
  • സുമുഖത
  • ചതുരത
ദ്വാസ്ഥിതദർശകൻ
  • വാതിൽ കാവല്ക്കാരൻ
ദ്വാസ്ഥിതൻ
  • വാതിൽ കാവല്ക്കാരൻ
ദ്വാസ്ഥിതാദർശീ
  • വാതിൽകാവല്ക്കാരൻ
ദ്വി
  • വിശേഷണം:
  • രണ്ടുമടങ്ങായ
ദ്വികകാരം
  • ചക്രവാകപ്പക്ഷി
  • കാക്ക
ദ്വികകത്തു്
  • ഒട്ടകം
ദ്വികം
  • രണ്ടു്
  • ചക്രവാകപ്പക്ഷി
  • കാക്ക
ദ്വിഗുണ
  • വിശേഷണം:
  • ഇരട്ടിയുള്ള
  • ഇരട്ടിച്ച
ദ്വിഗുണാകൃത
  • വിശേഷണം:
  • ഇരുച്ചാലുഴുത
ദ്വിഗുണാകൃതം
  • ഇരുച്ചാലുഴുത നിലം
ദ്വിഗുണിതം
  • ഇരട്ടിക്കപ്പെട്ട
ദ്വിഗുണീകരിക്ക
  • ഇരട്ടിക്ക
ദ്വിഗുണീകൃതം
  • ഇരട്ടിക്കപ്പെട്ട
ദ്വിജ
  • ഒരങ്ങാടിമരുന്നു്
  • അരേണുകം
ദ്വിജൻ
  • ബ്രാഹ്മണൻ
  • ക്ഷത്രിയൻ
  • വൈശ്യൻ
  • ചന്ദ്രൻ
ദ്വിജന്മാവു്
  • ബ്രാഹ്മണൻ
  • ക്ഷത്രിയൻ
  • വൈശ്യൻ
  • പല്ലു്
  • മുട്ടയിൽനിന്നു ജനിക്കുന്ന ജന്തു
ദ്വിജപതി
  • ചന്ദ്രൻ
  • കർപ്പൂരം
ദ്വിജം
  • പക്ഷി
  • ആദ്യം മുട്ടയായിട്ടും അതിന്റെ ശേഷം മുട്ടവിരിഞ്ഞു കുട്ടിയായിട്ടും ഇപ്രകാരം രണ്ടുപ്രാവശ്യം ജനിക്കുന്നതു എന്നർത്ഥം.
  • സർപ്പം
  • പല്ലൂ്
  • ബ്രാഹ്മണൻ
  • ക്ഷത്രിയൻ
  • വൈശ്യൻ
  • ദ്വിജശബ്ദത്തിനു രണ്ടു പ്രാവശ്യം ജനിക്കുന്നതു എന്നു ശബ്ദാർത്ഥം.
ദ്വിജരാജൻ
  • ചന്ദ്രൻ
  • ദ്വിജന്മാരുടെ (ബ്രാഹ്മണരുടെ) രാജാവു് (നാഥൻ) എന്നർത്ഥം.
  • ബ്രാഹ്മണശ്രേഷ്ഠൻ
  • ഗരുഡൻ
  • ദ്വിജങ്ങളുടെ (പക്ഷികളുടെ) നാഥൻ എന്നർത്ഥം.
ദ്വിജം
  • ചെഞ്ചീര
  • അരേണുകം
  • രണ്ടുതരത്തിലുണ്ടാകുന്നതു് എന്നർത്ഥം.
  • ചെറുതേക്കു്
ദ്വിജാതി
  • ബ്രാഹ്മണൻ
  • രണ്ടു ജനനമുള്ളവൻ എന്നർത്ഥം. മാതാവിൽനിന്നും ജനിക്കുന്നതു ഒരു ജന്മം; ഉപനയനം മറ്റൊരുജന്മം. ഉപനയനസന്ദർഭത്തിൽ ഉണ്ണിയെ ദേവകളു ടെ കൈയിൽ കൊടുക്കുകയും തദനന്തരം ഉപനയനാർത്ഥമായി അവരോടു വാങ്ങിക്കുകയും ചെയ്യുന്നു എന്നത്രേ സംകല്പം. ദേവലോകത്തുപോയി തിരിയെ വരുന്നതു രണ്ടാമത്തേ ജന്മമായി വിചാരിക്കുന്നു.
  • ‘ദ്വിജാതിഭാവാദുപപന്നചാപലഃ’
    — കുമാരസംഭവം
    .
ദ്വിജാംഗി
  • കടുരോഹിണി
ദ്വിജിഹ്വൻ
  • പാമ്പു്
  • ഏഷണിക്കാരൻ
  • രണ്ടു നാവുള്ളതിനാൽ ഈ പേർ വന്നു.
  • ‘കേമത്വംപൂണ്ടനൃജുഗതിയാമബ്ഭുജംഗദ്വിജിഹ്വ
    സ്തോമത്തോടസ്ത്വയതവസഖേ!
    സാധ്വബാധംവിരോധം’
  • ദ്വിജിഹ്വശബ്ദത്തിന്നു ‘പാമ്പു്’ എന്നും ‘ഏഷണിക്കാരൻ’ എന്നും അർത്ഥമുണ്ടെന്നു ഈ ഉദാഹരണം തെളിയിക്കുന്നു. ഗരുഡൻ പണ്ടു മാതാവിന്റെ ദാസ്യം ഒഴിപ്പാൻ ദേവലോകത്തുനിന്നു അമൃതകലശം കൊണ്ടുവന്നു സർപ്പങ്ങൾക്കു നൽകി. അതിനെ അവർ ദർഭവിരിച്ചു അതിന്മേൽ വച്ചിട്ടു് കുളിപ്പാനായി പോയപ്പോൾ ഇന്ദ്രൻ അതിനെ മോഷ്ടിച്ചു കൊണ്ടു പോയി. സ്നാനം കഴിഞ്ഞു തിരിയെ വന്ന സർപ്പങ്ങൾ അമൃതകലശം കാണാഞ്ഞു വിഷമിച്ചു അതിരുന്ന ദർഭയെ നക്കി. അനന്തരം അവരുടെ നാവു രണ്ടായി കീറി. ഇതുകൊണ്ടത്രേ അവർ ദ്വിജിഹ്വന്മാരായി തീർന്നതു്.
ദ്വിജിഹ്വം
  • പാമ്പു്
  • രണ്ടുനാവുള്ളതെന്നർത്ഥം.
ദ്വിട്ടു്
  • ശത്രു ദ്വേഷിക്കുന്നവൻ എന്നർത്ഥം
ദ്വിതയം
  • രണ്ടു്
ദ്വിതീയ
  • വിശേഷണം:
  • രണ്ടാമത്തേ
ദ്വിതീയ
  • രണ്ടാം തിഥി
  • രണ്ടാംവിഭക്തി
  • ഭാര്യ
  • രണ്ടു തികയ്ക്കുന്നവൾ എന്നർത്ഥം. സീതാദ്വിതീയൻ = സീതയാകുന്ന ഭാര്യയൊടു കൂടിയവൻ. സീതയൊടുകൂടിയപ്പോൾ രണ്ടാൾ തികഞ്ഞു എന്നു താൽപര്യം.
ദ്വിതീയവയസ്സ്
  • യൗവ്വനം
ദ്വിതീയാകൃത
  • ഇരുച്ചാലുഴുത നിലം
ദ്വിതീയാഭാ
  • മരമഞ്ഞൾ
ദ്വിത്രിരുക്തം
  • രണ്ടു മൂന്നുവട്ടം പറക
ദ്വിത്വം
  • രണ്ടെന്നുള്ള ഭാവം
ദ്വിധാ
  • രണ്ടുപ്രകാരം
ദ്വിധാഗതി
  • ഞണ്ടു്
ദ്വിധാത്മകം
  • ജാതിക്ക
ദ്വിപക്ഷം
  • വിഷമഘട്ടം
  • ഒരേ സമയത്തു സൗകര്യമില്ലാത്ത രണ്ടു പ്രവൃത്തികൾ ചെയ്യേണ്ടതത്യാവശ്യമായി വരുക.
ദ്വിപദ
  • വിശേഷണം:
  • രണ്ടുകാലുള്ള
ദ്വിപം
  • ആന
  • ‘ദ്വാഭ്യാം ശുണ്ഡാമുഖാഭ്യാം പിബതി’ കൈകൊണ്ടും മുഖംകൊണ്ടും പാനം ചെയ്യുന്നതു്. ആദ്യം തുമ്പിക്കൈകൊണ്ടു പാനം ചെയ്യുക; പിന്നീടു ആ ജലത്തെ വായിലാക്കി കുടിക്കുക.
  • ‘മത്തദ്വിപപ്രൗഢമന്ദസഞ്ചാരിണീ’
  • നാകപ്പൂവു്
ദ്വിപാ
  • പിടിയാന
ദ്വിപാത്തു്
  • വിശേഷണം:
  • രണ്ടു കാലുള്ള
ദ്വിപാദ്യം
  • ഇരട്ടിശ്ശിക്ഷ
  • നിയമപ്രകാരം ശിക്ഷിക്കേണ്ടതിൽ ഇരട്ടിയായ ശിക്ഷ
  • രണ്ടു പാദങ്ങൾ (പരിണാമങ്ങൾ) ഉള്ളതു എന്നർത്ഥം.
ദ്വിഭാഷി
  • രണ്ടു ഭാഷ സംസാരിക്കുന്നവൻ
ദ്വിഭുക്കു്
  • കീരി
ദ്വിമാതൃജൻ
  • ഗണപതി
  • രണ്ടമ്മ മകൻ
ദ്വിരദനം
  • ആന
ദ്വിരദം
  • ആന
  • രണ്ടു വിശേഷപ്പെട്ട പല്ലുകൾ (കൊമ്പുകൾ) ഉള്ളതു എന്നർത്ഥം.
  • ‘ദ്വിരദവദനനാകം ദേവനേയും പ്രമോദാൽ’
ദ്വിരദാന്തകം
  • സിംഹം
ദ്വിരദാരാതി
  • സിംഹം
  • എട്ടടി മാൻ
ദ്വിരദാശനം
  • സിംഹം
  • അരയാൽ
ദ്വിരസനം
  • പാമ്പു്
  • രണ്ടു നാവുള്ളതു എന്നർത്ഥം.
ദ്വിരാപം
  • പാമ്പു്
ദ്വിരുക്തം
  • വിശേഷണം:
  • രണ്ടുവട്ടം പറയപ്പെട്ട
ദ്വിരുക്തി
  • രണ്ടുപ്രാവശ്യം ഒരു പദം പ്രയോഗിക്ക
ദ്വിരേഫം
  • വണ്ടു്
  • ഭ്രമരം എന്ന പര്യായത്തിൽ രണ്ടു രേഫാക്ഷരങ്ങൾ ഉള്ളതു കൊണ്ടു ഈ പേർ സിദ്ധിച്ചു.
ദ്വിവചനം
  • രണ്ടു വാക്കു്
  • രണ്ടാമത്തെ വചനം
ദ്വിവർഷാ
  • രണ്ടു വയസ്സ് പ്രായമായ പശു
ദ്വിവിദൻ
  • വാനരരൂപിയായ ഒരസുരൻ
  • ബലരാമനുമായി യുദ്ധം ഉണ്ടായി. കാരണം ദ്വിവിദൻ ഹലായുധം മോഷ്ടിച്ചതായിരുന്നു. ദ്വിവിദൻ തോല്പിക്കപ്പെട്ടു. ഇവൻ ഒരു പർവതത്തിന്മേൽ വീണു. അനന്തരം അതു ദ്വിവിദന്റെ ദേഹത്തിന്റെ ഘനം നിമിത്തം നൂറു കഷണമായി ചിതറി.
  • ശ്രീരാമന്റെ ഒരു വാനരസഖി
ദ്വിവിധം
  • വിശേഷണം:
  • രണ്ടുപ്രകാരമുള്ള
ദ്വിഷ്, ദ്വിൾ(ട്ട്)
  • ശത്രു
  • ദ്വേഷിക്കുന്നവനെന്നർത്ഥം.
ദ്വിഷൽ
  • ശത്രു
  • ദ്വേഷിക്കുന്നവനെന്നർത്ഥം.
ദ്വിഷന്തപ
  • വിശേഷണം:
  • ശത്രുവിനെ ദുഃഖിപ്പിക്കുന്ന
ദ്വിഷൾഭുജൻ
  • സുബ്രഹ്മണ്യൻ പന്ത്രണ്ടു കൈയുള്ളവൻ
ദ്വിഷ്ടത്വം
  • ദ്വേഷം
  • ‘ഇഷ്ടപ്രാണേശ്വരിയുടെ വിയോഗ
    ത്തിനാലും നരേന്ദ്ര ദ്വിഷ്ടത്വത്താൽ’
    — മയൂരസന്ദേശം
ദ്വിഷ്ടൻ
  • ശത്രു
ദ്വിഷ്ടം
  • ചെമ്പു്
ദ്വിഷ്ടി
  • വിശേഷണം:
  • ദ്വേഷിക്കപ്പെട്ട
ദ്വിസപ്തതി
  • വിശേഷണം:
  • എഴുപത്തുരണ്ടു്
ദ്വിസീത്യം
  • ഇരുച്ചാലുഴുത നിലം
ദ്വിഹല്യം
  • ഇരുച്ചാലുഴുത നിലം
ദ്വിഹായനി
  • രണ്ടു വയസ്സുചെന്ന പശു
ദ്വീപം
  • തുരുത്തു്
  • നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം, വെള്ളത്തിന്റെ മദ്ധ്യത്തിലുള്ള തടം. ജലത്തേ രണ്ടായി ഗമിപ്പിക്കുന്നതു, രണ്ടു പ്രകാരത്തിലുള്ള അപ്പുകളോടു കൂടിയതു്. (ഒഴുകുന്ന വെള്ളം ദ്വീപിന്മേൽ ചെന്നു മുട്ടി രണ്ടായി പിരിഞ്ഞു ഒഴുകാറുണ്ടല്ലൊ). ഉദാ:കാവേരി നദിയുടെ മദ്ധ്യസ്ഥിതമായ ‘ശ്രീരംഗപട്ടണം’.
  • തക്കോലം
ദ്വീപവതി
  • നദി
  • പുഴ
  • തുരുത്തുകൾ ഉള്ളതു്.
ദ്വീപവാൻ
  • കടൽ
ദ്വീപശത്രു
  • ശതാവരി
ദ്വീപാന്തരം
  • അന്യ ദ്വീപു്
ദ്വീപി
  • കടുവാ
  • പുലി
  • രണ്ടുതരം നിറമുള്ളതു് എന്നർത്ഥം. ദ്വീപം വാസ സ്ഥാനമായിട്ടുള്ളതു എന്നുമാവാം.
  • ചെറുവഴുതിന
ദ്വീപികാ
  • ശതാവരി
ദ്വീപുകൾ
  • ലോകം മേരുപർവ്വതത്തിന്റെ ചുറ്റുമുള്ള 7 ദ്വീപുകളായി ഭാഗിക്കപ്പെട്ടിരിക്കുന്നു
  • പേരുകൾ – 1. ജംബുദ്വീപം. 2. ഗോമേദകദ്വീപം. 3. ശാല്മലിദ്വീപം. 4. കുശദ്വീപം. 5. ക്രൗഞ്ചദ്വീപം. 6. ശാകദ്വീപം. 7. പുഷ്കരദ്വീപം. ഇവയത്രെ സപ്തദ്വീപുകൾ. ഇവയുടെ ചുറ്റുമുള്ള സമുദ്രങ്ങൾ – 1. ലവണസമുദ്രം. 2. ഇക്ഷുസമുദ്രം. 3. സുരാസമുദ്രം. 4. ഘൃതസമുദ്രം. 5. ദധിസമുദ്രം. 6. ക്ഷീരസമുദ്രം. 7. ജലസമുദ്രം. ഇവക്കു സപ്തസമുദ്രങ്ങൾ എന്നു പേർ. ജംബുദ്വീപത്തിനു 9 വർഷങ്ങൾ ഉണ്ടു്. ഭാരതവർഷം. കിംപുരുഷവർഷം. ഹരിവർഷം, ഇളാവൃതവർഷം. രമ്യകവർഷം. ഹിരണ്മയവർഷം. ഉത്തരകുരുവർഷം. ഭദ്രാശ്വവർഷം. കേതുമാലവർഷം ഇവയാകുന്നു. ഇവയിൽ ഭാരതവർഷം 1. ഇന്ദ്രദ്വീപം. 2. കശേരുമദ്വീപം. 3. താമ്രവർണ്ണദ്വീപം. 4. ഗഭസ്തിമദ്വീപം. 5. നാഗദ്വീപം. 6. സൗമ്യദ്ദ്വീപം. 7. ഗന്ധർവദ്വീപം. 8. വരുണദ്വീപം, 9. കുമാരകദ്വീപം ഇങ്ങിനെ ഒമ്പതായും ഭാഗിച്ചിരിക്കുന്നു.
ദ്വീപ്യൻ
  • വ്യാസൻ
  • രുദ്രൻ
ദ്വീപ്യാ
  • പേരീത്ത
  • ശതാവരി
ദ്വേധാ
  • രണ്ടുപ്രകാരം
ദ്വേഷണൻ
  • ശത്രു
  • ദ്വേഷശീലൻ എന്നർത്ഥം.
ദ്വേഷം(ഷണം)
  • ശത്രുത, വൈരം, ഇങ്ങോട്ടു് ഉപദ്രവിച്ചവരെ അങ്ങോട്ടും ഉപദ്രവിക്കണമെന്നുള്ള ആഗ്രഹം
  • ദുഃഖസാധനങ്ങളിൽ ഉണ്ടാകുന്ന നിന്ദ
ദ്വേഷി
  • ശത്രു
ദ്വേഷിക്കുന്നു
  • നിന്ദിക്കുന്നു
  • വെറുക്കുന്നു
  • പകയ്ക്കുന്നു
ദ്വേഷ്ടാവു്
  • നിന്ദിക്കുന്നവൻ
  • വെറുക്കുന്നവൻ
  • പകയ്ക്കുന്നവൻ
ദ്വേഷ്യ
  • വിശേഷണം:
  • ദ്വേഷിക്കപ്പെടുവാൻതക്ക
ദ്വേഷ്യപ്പെടുന്നു, ദേഷ്യപ്പെടുന്നു
  • കോപിക്കുന്നു
ദ്വൈഗുണ്യം
  • ഇരട്ടിപ്പു്
  • സത്വരജസ്തമോഗുണങ്ങളിൽ വച്ചു രണ്ടു ഗുണങ്ങളുണ്ടായിരിക്കുക
ദ്വൈതം
  • രണ്ടെന്നുള്ള ഭാവം
  • ഒരു വനം
  • (ദ്വൈത വനത്തിൽ പാണ്ഡവർ വസിച്ചിട്ടുണ്ടു്).
  • ‘വാരിജാക്ഷൻ തന്നെയനു വാസരംഭജിച്ചു
    ധൈര്യമോടേദ്വൈതകാനനാന്തരേവസിച്ചു’
    — കിരാതം കുറത്തിപ്പാട്ടു്
ദ്വൈതമതം
  • ജീവേശ്വരന്മാർക്കു ഭേദത്തെ സ്ഥാപിക്കുന്ന ഒരു മതം
  • (ഈ മതക്കാർ താർക്കികന്മാർ, മധ്വാചാര്യർ മുതലായവർ).
ദ്വൈതീയക
  • വിശേഷണം:
  • രണ്ടാമത്തേ
ദ്വൈധ
  • വിശേഷണം:
  • രണ്ടുപ്രകാരമായ
ദ്വൈധം
  • രണ്ടുപ്രകാരം
  • സന്ധി മുതലായ ആറു (ഷൾ) ഗുണങ്ങളിൽ ഒന്നു്
  • രണ്ടുപ്രകാരം = ബലവാനോടു സന്ധിക്കുക, ബലഹീനനോടു വിഗ്രഹിക്കുക. (ഇപ്രകാരം തരാതരം പോലെ ചെയ്യുക).
ദ്വൈധീഭാവം
  • രണ്ടെന്നുള്ള ഭാവം
  • ആറു നയങ്ങളിൽ ഒന്നു്
  • ശത്രുവിനോടു് സമനിലയിൽ വർത്തിക്കുന്നതി നൊ സേനയെ രണ്ടായി തിരിച്ചു രണ്ടു സ്ഥലത്തിൽ എതിർക്കുന്നതിനൊ ദ്വൈതീഭാവം എന്നു പേർ.
ദ്വൈപം
  • പുലിത്തോൽ കൊണ്ടു മറയ്ക്കപ്പെട്ട തേരു്
  • ദ്വീപിയുടെ (വ്യാഘ്രത്തിന്റെ) ചർമ്മംകൊണ്ട് ആവൃതമെന്നർത്ഥം.
  • പുലിത്തോൽ
ദ്വൈപായനൻ
  • വേദവ്യാസമഹർഷി
  • ദ്വീപത്തിലുണ്ടായവൻ
ദ്വൈമാതുര
  • വിശേഷണം:
  • പെറ്റമ്മയും വളർത്തമ്മയും ഇങ്ങിനെ രണ്ടമ്മമാരുള്ള
ദ്വൈമാതുരൻ
  • ഗണപതി
  • പാർവ്വതിയും ഗംഗയും ഇങ്ങിനെ രണ്ടമ്മമാരോടു കൂടിയവൻ എന്നർത്ഥം. രണ്ടുമാതാക്കന്മാരുടെ പുത്രൻ – പാർവ്വതി ആദ്യം ഹസ്തിനിവേഷവും പിന്നീടു അതിനെ ത്യജിച്ചു സ്വവേഷവും അംഗീകരിച്ചിരുന്നുവല്ലോ. ആ പാർവ്വതിയുടെ പുത്രൻ എന്നുമാവാം. ബാല്യത്തിൽ ദുർഗ്ഗയും ചാമുണ്ഡയുംകൂടി രക്ഷിച്ചതിനാൽ ഈ പേരുണ്ടായി എന്നും അഭിപ്രായം കാണുന്നു.
  • ജരാസന്ധൻ
ദ്വൈമാതൃകം
  • മഴയാലും നദികളാലും പോഷിപ്പിക്കപ്പെട്ട രാജ്യം
ദ്വൈമാത്രേയൻ
  • രണ്ടമ്മമകൻ
  • പര്യായപദങ്ങൾ:
    • ദ്വിമാതൃജൻ.
ദ്വൈരാജ്യം
  • രണ്ടു രാജാക്കന്മാരാൽ വിഭാഗിച്ചെടുക്കപ്പെട്ട ഒരു രാജ്യം
ദ്വൈവാർഷികം
  • വിശേഷണം:
  • രണ്ടുവർഷങ്ങൾ കൂടുമ്പോളുണ്ടാകുന്ന
ദ്വൈവിദ്ധ്യം
  • രണ്ടുപ്രകാരമുള്ള ഭാവം
ദ്വൈസമിക
  • വിശേഷണം:
  • രണ്ടുവർഷം കഴിഞ്ഞ
ദ്വൈഹായനം
  • രണ്ടുവർഷകാലം
ദ്വ്യഗ്രന്തം
  • രണ്ടറ്റങ്ങളിലുമുള്ള പല്ലു്
ദ്വ്യഷ്ടം
  • ചെമ്പു്
  • സ്വർണ്ണം വെള്ളി ഇവ രണ്ടിലും ചേരുന്നതെന്നർത്ഥം.