• മലയാള അക്ഷരങ്ങളിൽ അഞ്ചാമത്തേതു്
  • (ഓഷ്ഠ്യം.)
  • ഇതു കോപത്തോടുകൂടെ പറയുന്നതിൽ വർത്തിക്കുന്നു
  • ശബ്ദിക്കുക
  • മുക്കറയിടുക
  • ശിവൻ
  • ‘അകാരോവിഷ്ണുരുദ്ദിഷ്ട
    ഉകാരസ്തുമഹേശ്വരഃ
    മകാരസ്തുസ്മൃതോബ്രഹ്മാ
    പ്രണവസ്തുത്രയാത്മക’
  • ബ്രഹ്മാവു്
  • ചന്ദ്രമണ്ഡലം
  • തപസ്സ്
ഉക
  • ഒരു വൃക്ഷം
  • ഇതു കാപ്പി എന്നു ചിലർ പറയുന്നുണ്ടു്. ഇതു് എണ്ണമയമുള്ള അരിയോടുകൂടിയ ഒരു വൃക്ഷമാണു്. പിത്തത്തെ വർദ്ധിപ്പിക്കും. കഫവാതങ്ങളെ നശിപ്പിക്കും. ഭേദി, പ്ലീഹ, അർശസ്സ്, കൃമി ഇവയെ ശമിപ്പിക്കും. രസം കയ്പാണ്. ഗുരുവാകുന്നു. കൈപ്പും മധുരവുമായ മറ്റൊരിനമുണ്ട്. അതു ത്രിദോഷങ്ങളെ കളയും. അധികം ഉഷ്ണമല്ല.
  • പര്യായപദങ്ങൾ:
    • പീലു
    • ഗുഡഫലം: സ്രംസി
ഉകാനഹം
  • ചെമപ്പും മഞ്ഞയും നിറമുള്ള കുതിര
ഉകാരം
  • ഉ എന്ന അക്ഷരം
  • ശിവൻ
ഉകിർ
  • നഖത്തിനടുത്തുള്ള മാംസം
ഉകുണം
  • മൂട്ട
ഉക്കഴുത്തു
  • സ്ത്രീകളുടെ വിവാഹത്തിൽ കഴുത്തിൽ കെട്ടുന്ന ഒരാഭരണം
ഉക്കാ
  • പുക വലിപ്പാനുള്ള ഒരു സൂത്രം
ഉക്കച്ചൊറി
  • മുഖക്കുരു
ഉക്കം
  • മദ്ധ്യം
  • വശം
ഉക്കൽ
  • ഉക്കം
ഉക്കളം
  • റോന്തു (രാത്രി നടന്നുള്ള കാവൽ)
ഉക്കു്
  • ഊക്കു്
  • ബലം
  • ശക്തി
ഉക്കുക
  • വേഗത്തിൽ ചാടുക
  • തെറിക്കുക
  • ചായുക, ചരിയുക
ഉക്കുടി
  • തിണ്ണ
  • വീട്ടിന്റെ വെളിയിലെ മൂല
ഉക്കെട്ടു്
  • ഉക്കഴുത്തു്
ഉക്ത
  • വിശേഷണം:
  • പറയപ്പെട്ട
ഉക്ത
  • ഛന്ദസ്സുകളിൽ ഒന്നു്
  • പാദത്തിൽ ഒരക്ഷരം വീതം കാണും.
ഉക്തപദം
  • കാവ്യദോഷങ്ങളിൽ ഒന്നു്
  • (ഒരു പദ്യത്തിൽ) ഒരർത്ഥത്തിൽ തന്നെ ഒരേപദത്തെ ഒന്നിലധികം പ്രാവശ്യം പ്രയോഗിക്ക.
ഉക്തി
  • വാക്കു്
ഉക്തിപ്രത്യുക്തി
  • വാദപ്രതിവാദം
ഉക്ത്വാ
  • പറഞ്ഞിട്ടു്
  • വചിച്ചിട്ടു്
ഉക്ഥം
  • സാമവിശേഷം, സാമവേദം
  • സ്തുതി
ഉക്രാണം
  • അഹങ്കാരശബ്ദം
ഉക്ഷ
  • കാള
  • രേതസ്സിനെ ചവുട്ടുന്നതു് എന്നർത്ഥം. ഉദാ:ഉക്ഷാധിരൂഢൻ.
ഉക്ഷണം
  • നനപ്പു്
  • തളിപ്പു്
ഉക്ഷതരം
  • ചെറിയ കാള
ഉക്ഷാല
  • വിശേഷണം:
  • വേഗമുള്ള
  • ഭയങ്കരമായ
  • വലിയ
ഉക്ഷിത
  • വിശേഷണം:
  • നനക്കപ്പെട്ട
  • തളിച്ച
  • ശുദ്ധിയാക്കിയ
  • പഴകിയ
ഉഖ
  • കലം
  • ഭക്ഷണസ്ഥലത്തേക്കു് പോകുന്നതു് എന്നു ശബ്ദാർത്ഥം. (പാനയുടെ പേർ, ചോറു മുതലായതു വെയ്ക്കുന്ന പാത്രത്തിന്റെ പേർ.) 2. സൂര്യരശ്മി.
  • പര്യായപദങ്ങൾ:
    • പിഠരം
    • സ്ഥാലി
    • കണ്ഡം.
ഉഖർവലം
  • ഒരുവക പുല്ലു്
ഉഖ്യം
  • വിശേഷണം:
  • കലത്തിൽ വേവിച്ച
ഉഖ്യം
  • കൽച്ചട്ടി
  • ഉരുളി മുതലായവയിൽ പാകംചെയ്ത ചോറും കറികളും മറ്റും
  • ഉഖയിൽ (പാത്രത്തിൽ) വേവിച്ചതു് എന്നു ശബ്ദാർത്ഥം.
ഉഗ്ര
  • വിശേഷണം:
  • കോപമുള്ള
  • ഭയങ്കരമായ
ഉഗ്ര
  • വയമ്പു്
ഉഗ്രക
  • വിശേഷണം:
  • ശക്തിയുള്ള
  • ധൈര്യമുള്ള
ഉഗ്രകാണ്ഡം
  • കള്ളി
  • പാവൽ എന്ന പക്ഷക്കാരും ഉണ്ടു്.
ഉഗ്രഗന്ധ
  • വയമ്പു്
  • അയമോദകം
ഉഗ്രഗന്ധ
  • വിശേഷണം:
  • കഠിനമായ അഹങ്കാരത്തോടുകൂടിയ
ഉഗ്രചാരിണി, ഉഗ്രചണ്ഡാ
  • ദുർഗ്ഗ
ഉഗ്രജാതി
  • ഹീനജാതിയിൽ ജനിച്ച
ഉഗ്രത, ഉഗ്രത്വം
  • ഭയങ്കരത്വം
ഉഗ്രധന്വാവു്
  • ശിവൻ
  • ഇന്ദ്രൻ
ഉഗ്രൻ
  • ശിവൻ
  • ഭയങ്കരൻ, കോപമുള്ള എന്നു ശബ്ദാർത്ഥം.
  • ശുദ്രസ്ത്രീയിൽ ക്ഷത്രിയനുണ്ടായ പുത്രൻ
  • രണ്ടു ജാതിയിൽ കൂടിനിൽക്കുന്നവൻ എന്നു ശബ്ദാർത്ഥം.
ഉഗ്രനാസിക
  • വിശേഷണം:
  • വലിയ മൂക്കുള്ള
ഉഗ്രപുത്ര
  • വിശേഷണം:
  • മാഹാത്മ്യമുള്ള കുലത്തിൽ ജനിച്ച
ഉഗ്രപുത്രൻ
  • കാർത്തികേയൻ
ഉഗ്രാ
  • രൗദ്രരസം
  • ഭയത്തെ കൂട്ടിച്ചേർക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • പര്യായപദങ്ങൾ:
    • രൗദ്രം
    • കോപം.
ഉഗ്രം
  • വിശേഷണം:
  • ഉൽക്കടം
ഉഗ്രവീര്യൻ
  • ശിവഭക്തനായ ഒരു മുനി
ഉഗ്രശേഖരാ
  • ഗംഗ
ഉഗ്രശ്രവസ്സ്
  • സൂതൻ (ഇദ്ദേഹമാണു് ഭാരതം ശൗനകാദികളെ കേൾപ്പിച്ചതു്)
  • (ശീലവതിയുടെ ഭർത്താവായ) മുനി
ഉഗ്രസേനൻ
  • മഥുരയിലെ രാജാവു്
  • കർണ്ണികയുടെ ഭർത്താവു്. കംസന്റെ അച്ഛൻ. കംസനാൽ രാജ്യഭ്രഷ്ടനാക്കി. കൃഷ്ണൻ കംസനെ വധിച്ചു വീണ്ടും സിംഹാസനം നൽകി.
  • ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
  • ജനമേജയനൃപന്റെ ഒരു സോദരൻ
ഉഗ്രസേനാ
  • അക്രൂരന്റെ ഭാര്യ
ഉഗ്രസേനജൻ
  • കംസൻ
ഉഗ്രാണം
  • കലവറ
  • ഭണ്ഡാഗാരം
  • ഉന്നതി
ഉങ്കു്
  • ബലം
  • ശക്തി
ഉങ്കൻ
  • ഊക്കൻ
  • ബലമുള്ളവൻ
ഉങ്കുണം
  • പേൻ
  • ചെള്ളു്
  • മൂട്ട (മക്കുണം)
ഉങ്ങു്
  • ഒരു വൃക്ഷം
  • പുംക്
  • ഇവ 3-ഉം ഉങ്ങുകളിൽ തന്നെ ചേരുന്നവയായ മൂന്നു ജാതി മരങ്ങൾ. വലിയ ഉങ്ങു് എന്നും അഭിപ്രായം കാണുന്നു
  • പര്യായപദങ്ങൾ:
    • ഷൾഗ്രന്ഥം
    • മർക്കടി
    • അംഗാരവല്ലരി
ഉചഥം
  • സ്തോത്രം
ഉചത്ഥ്യൻ
  • അംഗിരസ്സിന്റെ ഒരു പുത്രൻ
ഉചഥ്യ
  • വിശേഷണം:
  • സ്ത്രോത്രസംബന്ധമായ
ഉചിത
  • വിശേഷണം:
  • യോഗ്യമായ
  • സ്വീകരിക്കത്തക്ക
ഉചിതം
  • യോഗ്യം
  • യോജിച്ചതു്
  • ‘വസുനിനക്കിന്നുതന്നേൻ
    അസുഭരണോചിതം’
    — നളചരിതം
ഉചിതയോഗജ്ഞൻ
  • ഇന്ന കാര്യത്തിന് ഇന്നതിനെ ചെയ്യണമെന്നു അറിയുന്നവൻ
ഉച്ച
  • മദ്ധ്യാഹ്നം
  • പകലിന്റെ മദ്ധ്യം
ഉച്ച
  • വിശേഷണം:
  • ഉയർന്ന
  • ഉറക്കെ
ഉച്ചകൈഃ
  • ഉറക്കെ
ഉച്ചട
  • കണ്ടുമുത്തങ്ങ
  • പെരുമുത്തങ്ങ
  • രോഗങ്ങളെ ഉച്ചാടനം ചെയ്യുന്നതു് (ഓടിച്ചു കളയുന്നതു്) എന്നർത്ഥം. പെരുങ്കോരപ്പുല്ലു്, കുരുവിവള്ളി, കുരുവിക്കിഴങ്ങ് ഈ പേരുകളും കണുന്നു.
ഉച്ചണ്ഡ
  • വിശേഷണം:
  • ബദ്ധപ്പാടുള്ള
  • വേഗമുള്ള
ഉച്ചണ്ഡം
  • ബദ്ധപ്പാടുള്ളത്
  • ഉച്ചണ്ഡനം (കോപം) ഉള്ളത് എന്നു ശബ്ദാർത്ഥം.
ഉച്ചതരം
  • അത്യുന്നതം
ഉച്ചതരു
  • തെങ്ങ്
ഉച്ചൻ
  • ബുദ്ധിഭ്രമമുള്ളവൻ
ഉച്ചനീച
  • വിശേഷണം:
  • ഉയർന്നതും താണതുമായ
ഉച്ചം
  • വിശേഷണം:
  • ഉയരമുള്ള
ഉച്ചം
  • ഉയർന്നതു്
  • ഉയരം
ഉച്ചമലരി
  • ഒരുമാതിരി പുഷ്പം
  • കറുപ്പു്, ചെമപ്പു്, വെളുപ്പു്, മഞ്ഞ ഇങ്ങനെ നാലുവിധം നിറമുള്ള പൂവോടുകൂടിയ ഉച്ചമലരിയുണ്ട്. പനി, ഗ്രഹബാധകൾ, പിശാചുബാധകൾ ഇവയെ ശമിപ്പിക്കും. ഇതിന്റെ പൂവ് ശീതളവും വിഷപിത്തങ്ങളെ കളയുന്നതുമാകുന്നു.
  • പര്യായപദങ്ങൾ:
    • രക്തകം
    • ബന്ധൂകം
    • ബന്ധുജീവകം.
ഉച്ചമാളൻ
  • ഒരു പരദേവത (മഹാകാളൻ)
ഉച്ചയം
  • കണക്കുത്തു്
  • ഉന്നതം
  • സമ്പാദനം
ഉച്ചരണം
  • വാക്കു്
  • പറക
ഉച്ചരിക്കുക
  • ശബ്ദിക്കുക
  • പറയുക
  • ചൊല്ലുക
ഉച്ചരിത
  • വിശേഷണം:
  • ശബ്ദിക്കപ്പെട്ട
  • പറയപ്പെട്ട
  • ചൊല്ലപ്പെട്ട
ഉച്ചലിപ്പിക്ക
  • ഉയർത്തിവിടുക
  • ‘പേടിച്ചോടുംപടിഝടിതിയൊ
    ന്നുച്ചലിപ്പിച്ചിടേണം’
    — മയൂരസന്ദേശം
ഉച്ചസ്ഥ
  • വിശേഷണം:
  • ഉച്ചത്തിൽ നിൽക്കുന്ന
  • ‘വക്രനുമുച്ചസ്ഥനായ്മകരംരാശിതന്നിൽ’
    — അദ്ധ്യാത്മരാമായണം
    .
ഉച്ചാടനം
  • ഓടിച്ചുകളയുക, ആട്ടിക്കളയുക
  • അയയ്ക്ക
  • ഒരുമാതിരി മന്ത്രം
ഉച്ചാരണം
  • വാക്
ഉച്ചാർ
  • മകരമാസം ഒടുവിലുള്ള കാലം
ഉച്ചാരം
  • മലം
  • വയറ്റിൽ നിന്നൊഴിയുന്നതു്, ത്യജിക്കപ്പെടുന്നതു് എന്നർത്ഥം.
  • വാക്കു്
ഉച്ചാരൽ, ഉച്ചാൽ, ഉച്ചാരൻ
  • മകരമാസം 28-നു ഉള്ള ഒരു വിശേഷദിവസം
ഉച്ചാവച
  • വിശേഷണം:
  • പലപ്രകാരത്തിലുള്ള
  • ഏറ്റക്കുറച്ചിലുള്ള
ഉച്ചാവചം
  • അനേകപ്രകാരം
  • മേലും കീഴും വ്യാപിക്കുന്നതു് എന്നു ശബ്ദാർത്ഥം. [ഉദൿച അവാൿച ഉച്ചാവചം..
  • പര്യായപദങ്ങൾ:
    • നൈകഭേദം.
ഉച്ചി
  • നിറുക
  • നെറുക
  • (തലയുടെ നടുവു്).
ഉച്ചു്
  • തെറ്റുക, വഴുക്കുക, ചറുക്കുക
  • ബുദ്ധിവരൾച്ച
ഉച്ചെലി
  • ഒരു ചെടി
  • ഒച്ചെലി എന്നും പറയും.
ഉച്ചൈഃ
  • മഹത്തു്
  • വലിയതു്
  • ഉയർന്ന
  • ഉറക്കെ
  • ദ്ഭേദകാവ്യയം.
ഉച്ചൈർഗ്ഘുഷ്ടം
  • ഉറക്കെ ശബ്ദിക്കുക. ഉറക്കെ ഘോഷിക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം
  • പര്യായപദങ്ങൾ:
    • ഘോഷണം [ഉറച്ചു പറക
    • നിലവിളി]
ഉച്ചൈർഘോഷം
  • ഉറക്കെയുള്ള ശബ്ദം
ഉച്ചൈഃശ്രവസ്സ്
  • ഇന്ദ്രന്റെ കുതിര
  • ഉന്നതങ്ങളായ ചെവികളോടുകൂടിയതു്, ശ്രേഷ്ഠമായ യശസ്സോടുകൂടിയതു് എന്നു ശബ്ദാർത്ഥം. പാലാഴിമഥനത്തിൽ കിട്ടിയതാണു്. അമൃതം ഭക്ഷിച്ചു ജീവിക്കുന്നു.
ഉച്ചൈസ്തരം
  • ഏറ്റവും വലിയതു്
  • ഏറ്റവും ഉയർന്ന
  • ഏറ്റവും ഉറക്കെ
ഉച്ഛാദനം
  • സുഗന്ധംപൂശുക
ഉച്ഛിഷ്ടം
  • ഭക്ഷിച്ചതിന്റെ ശേഷിപ്പുള്ള
ഉച്ഛീർഷിക
  • വിശേഷണം:
  • തലപൊക്കിയ
ഉച്ഛീർഷകം
  • തലയണ
  • തല
ഉച്ഛൃംഖല
  • വിശേഷണം:
  • തടവില്ലാത്ത
  • അടക്കമില്ലാത്ത
  • അതിരുവിട്ട
ഉച്ഛോപം
  • നീരു്
  • വീർപ്പു്
ഉച്ഛ്രയം, ഉച്ഛ്രയണം, ഉച്ഛ്രായം
  • വൃക്ഷാദികളുടെ ദൈർഘ്യത്തിന്റെ പേർ
  • ഉയരം
  • ഉന്നതി
ഉച്ഛ്രാവണം
  • ഒരാളെ ഉറക്കെ കേൾപ്പിക്കുക
ഉച്ഛ്രിത
  • വിശേഷണം:
  • ഉയർന്ന
  • ജനിച്ച
  • വർദ്ധിച്ച
  • ഏറ്റവും സേവിക്കപ്പെട്ടതു് എന്നു ശബ്ദാർത്ഥം.
ഉച്ഛ ്വസനം
  • നെടുവീർപ്പു്
  • ദീർഘശ്വാസം
ഉച്ഛ ്വസിത
  • വിശേഷണം:
  • ശ്വാസം വലിക്കപ്പെട്ട
  • വിടിരപ്പെട്ട
  • ഊതപ്പെട്ട
ഉച്ഛ ്വസിതം
  • ഉച്ഛ ്വാസം
  • വിസ്താരം
  • പരപ്പു്
  • പുസ്തകത്തിന്റെ ഒരു ഭാഗം
  • (അദ്ധ്യായം).
ഉജീനം
  • ഉപജീവനം
ഉജ്ജട
  • മഞ്ഞക്കരിമ്പു്
ഉജ്ജയിനി
  • അവന്തിയിലേ പ്രധാന നഗരം
  • വിക്രമാദിത്യന്റെ രാജധാനി Oojein
  • അവന്തി എന്നതു നോക്കുക.
ഉജ്ജാലം
  • മലനെല്ലു്
ഉജ്ജാസനം
  • വധം
  • ഹിംസിക്കുക എന്നർത്ഥം.
ഉജ്ജീവനം
  • പോഷിപ്പിക്കുന്നതു്
ഉജ്ജൃംഭിത
  • വിശേഷണം:
  • വിരിഞ്ഞ
ഉജ്ജ്വല
  • വിശേഷണം:
  • പ്രകാശിച്ച
  • ഭംഗിയുള്ള
ഉജ്ജ്വലത്തു്
  • വിശേഷണം:
  • വീര്യമുള്ള
  • ഭംഗിയുള്ള
  • പ്രകാശമുള്ള
  • എരിവുള്ള
ഉജ്ജ്വലനം
  • ശോഭ
ഉജ്ജ്വലം
  • പ്രകാശിക്കുന്നതു്
  • ശൃംഗാരരസം
  • സ്നേഹം
  • പൊന്നു്
  • (സാഹിത്യസാഹ്യപ്രകാരം) രീതികളിൽ ഒന്നു്
  • വൈചിത്ര്യം കൊണ്ടും ഫലിതംകൊണ്ടും ഉണ്ടാകുന്ന കാന്തിവിശേഷം. ഉജ്ജ്വലം × അലസം.
ഉജ്ജ്വലാ
  • ഒരു വൃത്തം
  • ജഗതീഛന്ദസ്സിൽപെട്ടതാണു്. പാദം ഒന്നിൽ അക്ഷരം 12. ‘ഇഹനനഭരചേരുകിലുജ്ജ്വലാ’ (വൃത്തമഞ്ജരി).
ഉജ്ജ്വലിക്ക
  • ഏറ്റവും പ്രകാശിക്ക
  • ശോഭിക്ക
ഉജ്ജ്വലിത
  • വിശേഷണം:
  • ഏറ്റവും പ്രകാശിക്കപ്പെട്ട
  • ശോഭിക്കപ്പെട്ട
ഉജ്ഝം
  • തള്ളപ്പെട്ടതു്
ഉജ്ഝിത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
  • ‘ഉജ്ഝിതമാണ്ടുള്ളൊരാനനം’ (കൃഷ്ണഗാഥ).
  • ഒഴുകപ്പെട്ട
  • പുറപ്പെടുവിക്കപ്പെട്ട
ഉഞ്ഛം
  • അങ്ങാടി മുതലായ സ്ഥലങ്ങളിൽ വീണുപോയ നെന്മണി മുതലായതിനെ ഓരോന്നായി പെറുക്കി എടുത്തു സമ്പാദിക്ക
  • നെല്ലു കുത്തുമ്പോൾ ഉരലിന്റെ മൂട്ടിൽ കൊഴിഞ്ഞിരിക്കുന്നതും ഉടയക്കാരൻ എടുത്തതു നീക്കി ശേഷിച്ചതുമായ അരിമണി പെറുക്കിയെടുത്തുപജീവിക്കുക എന്നും കാണുന്നു. ഉഞ്ഛശിലം എന്നു (ഇതിനു) അമരം പറയുന്നു. ‘ഋതമുഞ്ഛശിലം സ്മൃതം’ എന്നു മനുവും അഭിപ്രായപ്പെടുന്നു. ‘ശിലോഞ്ഛം’ എന്നും കാണുന്നുണ്ടു്. ‘ശിലോഞ്ഛവൃത്ത്യാപരിതുഷ്ടചിത്തഃ’, എന്നു ഭാഗവതം.
ഉഞ്ഛസിലം, ഉഞ്ഛശിലം
  • ഇരിമണി പെറുക്കുക
  • ഉഞ്ഛം എന്നതു നോക്കുക.
ഉഞ്ഛവൃത്തി
  • ഇരിമണികൊണ്ടുള്ള ഉപജീവനം
ഉട
    ധാതു:
  • പൊട്ടിച്ചിതറുക
ഉട
  • വിശേഷണം:
  • സംബന്ധിച്ച
  • ഉൾപ്പെട്ട
ഉട
  • വസ്തിപ്രദേശം
  • ഉടുക്കുന്ന വസ്ത്രം, ഉടുക്കുക
  • കാളയുടെ വൃഷണം
  • ഉടവു്
ഉടകലമാന
  • വിശേഷണം:
  • അലങ്കരിച്ച
ഉടക്കൻ
  • ഉപദ്രവം ചെയ്യുന്നവൻ
ഉടക്കു്
  • പിടിത്തം
  • തർക്കം
  • തടവു്
  • വില്ലുകുലയ്ക്ക
  • ക്രിയ:ഉടക്കുക
ഉടക്കുളി
  • ചാട്ടുളി (ചാണ്ടുന്ന ഉളി)
ഉടങ്ങു
  • ഉടക്കു്
ഉടജം
  • മഹർഷിമാരുടെ പർണ്ണശാല
  • (ഉടം = തൃണം, പർണ്ണം മുതലായതു) തൃണപർണ്ണാദിജനിതം എന്നു ശബ്ദാർത്ഥം.
  • ‘ഉടജത്തിൽവസിച്ചിടുംജനത്തി
    ൻറുടലേവംരമണീയമെന്നുവന്നാൽ’
    — അഭിജ്ഞാനശാകുന്തളം
ഉടൻകട്ട, ഉടഞ്ചാവു്
  • ഭാര്യ ഭർത്താവിനോടുകൂടി മരിക്ക
ഉടഞാൺ
  • അരഞ്ഞാണം
  • ഉടുപുടവയ്ക്കു മേൽകെട്ടുന്നത്..
  • പര്യായപദങ്ങൾ:
    • സ്ത്രീകളുടെ ഉടഞാണിനു പര്യായങ്ങൾ – മേഖലാ
    • കാഞ്ചി
    • സപ്തകി
    • രസനാ
    • സാരസനം. പുരുഷന്റെ ഉടഞാണിനു പര്യായം – ശൃംഖലം.
ഉടൻ
  • അപ്പോൾതന്നെ
ഉടനടി
  • ഇപ്പോൾതന്നെ
  • ‘നീ മന്ദിക്കാതുടനടി പുറ
    പ്പെട്ടുകൊണ്ടാലുമിപ്പോൾ’
    — മയൂരസന്ദേശം
  • അപ്പോൾതന്നെ
ഉടനീളം
  • ശരീരത്തിന്റെ നീളം
  • ഒത്ത ആളിന്റെ പൊക്കം
ഉടനുടൻ
  • തെരുതെരെ
  • കൂടക്കൂടെ
ഉടന്തടി
  • ഉടഞ്ചാവു്
  • ഉടൻകട്ട
ഉടന്തടിചാടുക
  • ഭർത്താവു മരിച്ചു ദഹിപ്പിക്കുമ്പോൾ ഭാര്യ കൂടി ചിതയിൽ ചാടുക
  • ‘ഉടന്തടിചാടൽ’ എന്ന കഠിനകർമ്മത്തെക്കുറിച്ച് ഋഗ്വേദത്തിൽ യാതൊന്നുമില്ലെങ്കിലും അതിൽ ഒരു മന്ത്രത്തെ തെറ്റി വ്യാഖ്യാനിക്കയും അതിനെ പ്രമാണപ്പെടുത്തി അനേകായിരം പ്രാണ ങ്ങളെ നാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (പ്രാചീനാര്യാവർത്തം).
ഉടമ്പെടുക
  • ഉടമ്പടിചെയ്ക
  • തമ്മിൽ യോജിക്കുക
ഉടപ്പം
  • ചാർച്ച
  • സംബന്ധം
  • ഉടമ എന്നുള്ളത് ഈ ധാതുതന്നെയാണു്.
ഉടപ്പിറന്നവൻ
  • സഹോദരൻ
ഉടപ്പിറന്നവൾ
  • സഹോദരി
  • പര്യായപദങ്ങൾ:
    • ഭഗിനി
    • സ്വസാവു്.
ഉടപ്പിറപ്പു
  • കൂടെപിറപ്പു്
ഉടപ്പിറവി
  • കൂടെപ്പിറവി, കൂടെപ്പിറപ്പു്
  • ജനിക്കുമ്പോൾ കൂടെയുള്ളതു്
ഉടം
  • ഇല
  • ഉദാ:അക്ഷോടം = അക്ഷത്തിന്റെ (വിഭീതകത്തിന്റെ) ഉടങ്ങളെ (ഇലകളെ)പ്പോലെയുള്ള ഇലകളോടുകൂടിയത്.
  • പുല്ലു്
ഉടംപിടിക്ക
  • ഉടമ്പടിചെയ്ക
ഉടമ
  • ശമ്പളം
  • കൊടുക്കൽ
  • ആഭരണം
  • താൽപര്യം
  • ഭംഗി, നല്ല സ്ഥിതി
ഉടമക്കാരൻ
  • ഉടമസ്ഥൻ
  • അവകാശി
ഉടമ്പടി
  • കുത്തക
  • ഉഭയസമ്മതം
ഉടമ്പിക്ക
  • സ്വരൂപിക്ക
  • ശേഖരിക്ക
ഉടമ്പു്
  • ഉടൽ
  • ദേഹം
ഉടമ്പറ
  • ഉള്ളറ
ഉടയതു്
  • നാഥൻ
  • യജമാനൻ
ഉടയതമ്പുരാൻ
  • ദൈവം
ഉടയർ
  • ഉള്ളവർ
ഉടയവൻ, ഉടയക്കാരൻ
  • യജമാനൻ
  • അവകാശി
ഉടയവർ
  • ബന്ധുക്കൾ
  • യജമാനന്മാർ
ഉടയവൾ
  • ഉടയക്കാരത്തി
  • യജമാനത്തി
ഉടയാട
  • മാനമുള്ളവർ ഉടുക്കുന്ന വസ്ത്രത്തിനു പറയുന്ന പേർ
  • ‘ഉടയാടകരയ്ക്കഴിച്ചുവെച്ച
    പ്പിടമാൻനേർമിഴിമാർ’
    — ദേവയാനീപരിണയം മണിപ്രവാളം
ഉടയുക
  • പൊട്ടുക
  • തകരുക
ഉടയ്ക്കുക
  • പൊട്ടിക്കുക
  • തകർക്കുക
ഉടൽ
  • ദേഹം
  • ശരീരം
ഉടൽക്കൂറു്
  • ശരീരാവസ്ഥ
ഉടലം
  • ഉടൽ
  • ‘വല്ലുടലം എങ്ങുംആഭരണമാക്കിനാൻ’
    — രാമചരിതം
    .
ഉടവാൾ
  • രാജാവിന്റെ സ്ഥാനത്തെ കാണിക്കുന്ന വാൾ
ഉടവു
  • പൊട്ടൽ
  • തകർച്ച
  • മേളിച്ചിൽ
ഉടുകൽ
  • സമയം
ഉടുക്കു്
  • (ഒരു വാദ്യം) ഉടുക്ക്
  • കടുന്തുടി എന്നുമാം
  • പര്യായപദങ്ങൾ:
    • (‘ഡമരു്’).
ഉടുക്കുക
  • വസ്ത്രം ധരിക്കുക
ഉടുതുണി
  • ഉടുക്കുന്ന വസ്ത്രം
ഉടുപുടവ
  • സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം
ഉടുപ്പിക്കുക
  • വസ്ത്രം ധരിപ്പിക്കുക
ഉടുപ്പി, ഉടുപ്പു, (ഉടുപ)
  • മംഗലപുരം ജില്ലയിൽ ഒരു താലൂക്കിലെ പ്രധാന സ്ഥലം
  • (ചന്ദ്രനു പരമേശ്വരൻ പ്രത്യക്ഷമായി ശാപമോക്ഷം കൊടുത്തതു കൊണ്ടു് ഈ പേരു വന്നു).
ഉടുപ്പു്
  • വസ്ത്രം
  • കുപ്പായം
ഉടുമ്പു്
  • ഒരു ജന്തു
  • ഗൊധാ = ഉടുമ്പു് (നായാട്ടുപേർ – മംകുഴിമാൻ).
  • തഴുതു (ഓടാമ്പൽ)
  • ഉടുമ്പിന്റെ മാംസം പാകത്തിൽ മധുരം. രസത്തിൽ കഷായമധുരം. വാതപിത്തങ്ങളെ ഉണ്ടാക്കും. ബൃംഹണമാണു്.
  • പര്യായപദങ്ങൾ:
    • (ഉടുമ്പിൻകുട്ടിക്കു) ഗൗധേരം
    • ഗൗധാരം
    • ഗൗധേയം
    • ഗോധികാത്മജം.
ഉട്ടം
  • നീർപോള പുറപ്പെടുക
ഉട്ടുരൂട്ടു
  • ഒരു വീട്ടിലുള്ള എല്ലാ സാമാനങ്ങളും
  • ഉട്ടു = ഉടമ. ഉരുകൂട്ടു്.
ഉഡഡാമരം
  • വിശേഷണം:
  • ചേർച്ചയുള്ള, മനോഹരമായുള്ള
  • ഭയങ്കരമായ
ഉഡീനം
  • പക്ഷികളുടെ ഗതിവിശേഷം
  • പര്യായപദങ്ങൾ:
    • പ്രാഡീനം
    • സണ്ഡീനം.
ഉഡു
  • നക്ഷത്രം
  • ഉയർന്നു ഗമിക്കുന്നതു എന്നു ശബ്ദാർത്ഥം. ആകാശത്തിൽ സ്ഥിതിചെയ്തു ലോകരക്ഷചെയ്യുന്നതു്, കോപവചനത്തോടെ ആകാശത്തിൽ സഞ്ചരിക്കുന്നതു് ഇങ്ങനെയും അർത്ഥമുണ്ടു്. [തങ്ങളുടെ ഭർത്താവായ ചന്ദ്രന്നു് സപത്നിയായ രോഹിണിയിൽ ആസക്തി മുഴുക്കുകയാൽ മറ്റുള്ള നക്ഷത്രങ്ങൾ കോപിച്ചു് ആ സംഗതി അച്ഛനായ ദക്ഷനെ ധരിപ്പിപ്പാൻ കോപവചനത്തോടെ നടന്നതായി കഥ കാണുന്നു.
ഉഡുപതി
  • ചന്ദ്രൻ
  • കർപ്പൂരം
  • വരുണൻ എന്നർത്ഥവും കാണുന്നുണ്ടു്.
ഉഡുപഥം
  • നക്ഷത്രത്തിന്റെ മാർഗ്ഗം
ഉഡുപൻ
  • ചന്ദ്രൻ
  • കർപ്പൂരം
ഉഡുപം
  • പൊങ്ങുതടി, ചങ്ങാടം
  • വെള്ളത്തിൽനിന്നു രക്ഷിക്കുന്നതു്, നക്ഷത്രമെന്നപോലെ തന്നിൽ കയറിയവരെ രക്ഷിക്കുന്നതു്.
  • നക്ഷത്രം
  • പര്യായപദങ്ങൾ:
    • പ്ലവം
    • കോലം.
ഉഡുംബരം
  • അത്തിമരം
  • ഒരു വീട്ടിലേ ഉമ്മരപ്പടി
  • ചെമ്പു്
  • ഒരുതരം കൃമി
  • ഒരു കർഷം (രണ്ടു തോലം)
ഉഡം
  • ഇപ്പോഴത്തെ ഒറിസ്സാ (രാജ്യം)
ഉഡൂഖലം
  • ഉരൽ
ഉഡ്ഡി
  • പറപ്പു്
ഉഡ്ഡീനം
  • പക്ഷികളുടെ ഗതിവിശേഷം
  • മേല്പോട്ടുപറക്കുക എന്നർത്ഥം.
ഉഡ്ഡീയനം
  • പൊങ്ങിയുള്ള പറപ്പു്
ഉണക്കു്
  • വരൾച്ച
  • ശോഷണം
ഉണക്കം
  • വരൾച്ച
  • ശോഷിപ്പു്
ഉണക്കലരി, ഉണങ്ങലരി
  • പച്ചരി
  • പുഴുങ്ങാത്ത നെല്ലിന്റെ അരി
ഉണക്കൽ, ഉണങ്ങൽ
  • ഉണക്കലരി
  • ഉണങ്ങുക
ഉണരുക
  • ഉറക്കത്തിൽ നിന്നു വേർപെടുക
  • കാത്തിരിക്കുക, ജാഗ്രതയോടിരിക്കുക
  • ‘രാമകാര്യാർത്ഥമുണർന്നിരിക്കുന്നു ഞാൻ’
    — അദ്ധ്യാത്മരാമായണം
    .
ഉണർച്ച
  • ഉത്സാഹം, ജാഗ്രത
  • ഉറക്കത്തിൽ നിന്നു വേർപെടുക
ഉണർത്തുക
  • ഉറക്കത്തിൽ നിന്നു വേർപെടുത്തുക
  • അറിയിക്കുക
ഉണർവു്
  • പ്രബോധം
  • ഉറക്കത്തിൽ നിന്നു വേർപെടുക
  • ജാഗ്രത
ഉണിത്തിരി, ഉണുത്തിരിമാർ
  • അമ്പലവാസികളിൽ ഒരു വകക്കാർ
  • (ഉണ്ണി എന്നും കാണുന്നു.)
ഉണിൽ, നുണിൽ
  • ചെറിയ ചൊറി
ഉണ്ടു്
  • ഭവിക്കുന്നു
ഉണ്ട
  • ഉരുള
  • ഗുളിക
  • കട്ട
  • ഒരു പലഹാരം
  • വെള്ളത്തിലെ മുങ്ങിക്കുളി
ഉണ്ടിക്കോൾ
  • വെടികൊണ്ട വ്രണം
ഉണ്ടനൂൽ
  • നല്ലനൂൽ
  • ഉരുണ്ടയായി ചുരുട്ടിവെച്ചിട്ടുള്ള നൂൽ
ഉണ്ടപ്പാച്ചിൽ
  • ഉണ്ടയുടെ പോക്കു്
  • ഉണ്ടപോകുന്ന അകലം
ഉണ്ടപ്പായൽ
  • വെള്ളത്തിൽ ഉണ്ടാകുന്ന ഒരു പുല്ലു്
ഉണ്ടപ്പെട്ടി
  • വെടിയുണ്ട സൂക്ഷിക്കുന്ന പാത്രം
ഉണ്ടവല
  • മീൻപിടിക്കുന്ന ചെറിയവല
ഉണ്ടവില്ല്
  • കല്ലുവെച്ചു തെറ്റുന്ന വില്ല്
ഉണ്ടവെയ്ക്കുക
  • കട്ടപിടിക്കുക
  • വെള്ളത്തിൽ മുങ്ങിക്കുളിക്കുക
ഉണ്ടറുതി
  • ഒരുവിധം പ്രമാണം
  • (ഉണ്ടറുതി ആധാരം, ഉണ്ടറുതിപ്പാട്ടം, ഉണ്ടറുതിപ്പണയം മുതലായവ).
ഉണ്ടാകുക
  • ജനിക്കുക
  • ഭവിക്കുക
  • കിളിർക്കുക
ഉണ്ടിക, ഹുണ്ടിക
  • ഒരുമാതിരി മുദ്ര
  • കൈമാറ്റക്കുറിമാനം
ഉണ്ടികക്കലശം
  • തീരുവപ്പണം സൂക്ഷിക്കുന്ന ഒരു പെട്ടി
ഉണ്ടിയൽ
  • ഉണ്ടിക
ഉണ്ടികപ്പണം
  • തീരുവപ്പണം
ഉണ്ടുറുട്ടി
  • ഒരുവക പണയം
ഉണ്ടെമ്മാനില്ല
  • ഇന്നിടത്തുണ്ടെന്നു പറവാനില്ല
  • ‘ആളയച്ചിട്ടുണ്ടെമ്മാനില്ല, ഇല്ലെമ്മാനില്ലാ’ (നളചരിതംകഥകളി).
ഉണ്ഡുകം
  • ഒരുവക കുഷ്ഠം
  • വല, നെയിത്തു്
  • ശരീരത്തിന്റെ ഒരു ഭാഗം
ഉണ്ഡേരകം
  • മാവുണ്ട
  • ഉണ്ടഅപ്പം
ഉണ്ണാക്കു്
  • അണ്ണാക്കു്
  • (ഉൾ + നാക്കു് = ഉണ്ണാക്കു്).
ഉണ്ണാടി
  • ഉൾനാടി
ഉണ്ണാർ
  • ഉണ്ണാത്തവർ
  • ‘ചെറുമികവുണ്ണമവരുണ്ണാർ’ (ഭഗവൽഗീത).
ഉണ്ണി
  • ചെറിയ പൈതൽ
  • ഒരു ജാതിക്കാരൻ
  • ഉണ്ണികളുടെ സ്ത്രീകൾക്കു ഇട്ടി എന്നു പേർ.
  • പശുവിന്മേലേ വട്ടൻ
ഉണ്ണിക്ക
  • ഊട്ടുക
  • ഊണുകഴിപ്പിക്ക
ഉണ്ണിത്തണ്ടു
  • വാഴക്കാമ്പു്
  • വാഴപ്പിണ്ടി
ഉണ്ണിമാങ്ങ
  • ചെറിയമാങ്ങ
ഉണ്ണിയപ്പം
  • ചെറിയ അപ്പം
  • ചെറുതായിരിക്കുന്ന അപ്പങ്ങൾക്കെല്ലാം ഉണ്ണിഅപ്പം എന്നു പറയാറു പതിവില്ല. ക്ഷേത്രങ്ങളിൽ ഈ അപ്പം വാ ർപ്പിക്കുക എന്നതു വഴിപാടുനടത്തുന്നവർക്കു പ്രധാനമാണു്. പച്ചരി ഇടിച്ചെടുത്ത മാവിൽ ശർക്കര, പഴം ഇവ ഞരടിച്ചേർത്തു നെയ്യിൽ ഉണ്ടാക്കുന്നതായിട്ടാണു കാണുക.
ഉണ്ണുക
  • ഭക്ഷിക്കുക
  • മുലകുടിക്കുക
ഉണ്മ
  • ഉണ്ടു് എന്നുള്ള സ്ഥിതി, വാസ്തവം
  • സത്യം, യഥാർത്ഥം, തത്വം
  • ‘ഷണ്മുഖൻതന്നുടെ കാരുണ്യംതന്നാലെ
    യുണ്മയായുള്ളതറിഞ്ഞുമെല്ലേ’
    — ഭാരതഗാഥ
  • ഉള് + മ = ഉണ്മ.
  • ഉറപ്പായ വിശ്വാസം
  • സ്നേഹം
  • ‘മാറത്തുണ്മയൊടുചേർത്തുഗാഢംപുണർന്നു’
    — കുചേലവൃത്തംവഞ്ചിപ്പാട്ടു്
ഉത
  • വികല്പാർത്ഥകം
  • (അങ്ങിനെയൊ ഇങ്ങിനെയൊ).
  • ‘വ്രതനിയമമിവൾക്കുവേൾക്കുവോളെ
    യ്ക്കുതനുവിഹാരവിരോധിയാകുമാറോ?
    ഉതഹരിണികളോടു വാഴുമാറോ?
    സതതമിയംമദിരേക്ഷണപ്രിയാഭിഃ?’
    — അഭിജ്ഞാനശാകുന്തളം
  • വിതർക്കം
  • ‘കോപാൽപത്യുരുതാവതാരമകരോദ്ദേവി’
  • അവതാരം അകരോൽഉത = അവതരിച്ചുവോ.
  • സമുച്ചയം
  • ‘ഉത്ഭീമ ഉതാർജ്ജുനഃ’
  • ഭീമനും അർജ്ജുനനും എന്നർത്ഥം.
  • ചോദ്യം
  • ‘സ്മരസിസ്മാരമേഖലാഗുണൈരുത
    ഗോത്രസ്ഖലിതേഷ്ടബന്ധനം’
  • (സ്മരസിഉത = ഓർക്കുന്നുണ്ടോ?)
ഉത
  • ഊണു്
  • കാലുകൊണ്ടുള്ള കുതിപ്പു്
  • തോക്കിന്റെ ഇടിപ്പു്
ഉതകുക
  • ഉപകരിക്കുക
  • വർദ്ധിക്കുക
ഉതക്കം
  • സഹായം
ഉതത്ഥ്യൻ
  • അംഗിരസ്സിന്റെ മകൻ
  • ബൃഹസ്പതിയുടെ ജ്യേഷ്ഠസഹോദരൻ
  • ഈ ബ്രാഹ്മണന്റെ ഭാര്യ സോമന്റെ പുത്രിയായ ഭദ്രയാണ്. ഒരിക്കൽ ഇയാൾ കോപാന്ധനായി സമുദ്രം മുഴുവനും കുടിച്ചു വറ്റിച്ചു. ഇതിനു കാരണം വരുണൻ തന്റെ ഭാര്യയായ ഭദ്രയെ അപഹരിച്ചതായിരുന്നു. സമുദ്രം കുടിച്ചുവറ്റിച്ചിട്ടും വരുണൻ ഭദ്രയെ തിരികെ കൊടുക്കായ്കയാൽ വരുണന്റെ സരസ്സു കുടിച്ചു വറ്റിച്ചു അനന്തരം രാജ്യം അശേഷം ഉണങ്ങിപ്പോയി. ഉടൻ വരുണൻ ഭദ്രയെ തിരികെക്കൊടുത്തു.
ഉതത്ഥ്യതനയൻ
  • ഗൗതമൻ
ഉതം
  • വിശേഷണം:
  • നെയ്യപ്പെട്ട
ഉതം
  • ഊടും പാവുമായി നെയ്യപ്പെട്ടതു്
  • ഉദം എന്നതിന്റെതത്ഭവം
  • ഉദം = ജലം, ഊറ്റു്.
  • പര്യായപദങ്ങൾ:
    • ഊതം
    • സ്യൂതം.
ഉതവി
  • തുണ
  • സഹായം
ഉതളം
  • ഒരു വൃക്ഷം
  • ഇതിന്റെ ഇല വാതത്തിനു നന്നു്. കായുടെ പരിപ്പു വലിയ ദോഷത്തെ ചെയ്യും. ഉള്ളിൽ ചെന്നാൽ (തിന്നാൽ) പ്രാണഹാനി വരും.
ഉതളി
  • ഒരു തോൽപാത്രം
  • മൂത്രാശയം
ഉതളിക്ക
  • ഊതിവീർപ്പിക്ക
  • കാറ്റുകൊണ്ടു വീർക്കുക
ഉതറൽ
  • കുലുക്കിവിടീക്കൽ
  • തട്ടി വിടുവിക്കൽ
ഉതറുക
  • കുലുക്കിവിടുക
  • തട്ടിവിടുക
ഉതാഹോ
  • ഉത എന്നതിന്റെയും
  • ആഹോ എന്നതിന്റെയും സമാഹാരം
  • പ്രധാനമായ അർത്ഥം വികല്പം തന്നെ. (ഉത നോക്കുക).
ഉതി
  • ഒരു വൃക്ഷം
  • ഇതു വ്രണങ്ങളെ ഉണക്കും. ഭഗ്നസന്താനകൃത്താണു്.
  • തുരുത്തി
ഉതിക്കൽ
  • ചീറൽ
ഉതിക്കുക
  • ചീറ്റുക
ഉതിപ്പു്
  • ചീറ്റൽ
ഉതിരകാളി
  • മായാദേവി
ഉതിരക്കുറിച്ചേടം
  • രാജാക്കന്മാർക്കുള്ള ഒരു വിധം വരവു്
ഉതിരം
  • ചോര
  • രുധിരം എന്നതിന്റെ തത്ഭവം.
ഉതിരു
  • കുലയിൽനിന്നുപൊഴിക
  • ഉതിർമണി
ഉതിരുക
  • പൊഴിയുക
ഉതിർക്ക
  • പൊഴിക്ക
ഉതിർച്ച
  • പൊഴിച്ചിൽ
ഉതിർപ്പു്
  • പൊഴിച്ചിൽ
ഉതിർമ്മണി
  • പൊഴിഞ്ഞധാന്യം
ഉതിർമ്മ
  • പൊഴിച്ചിൽ
ഉൽകം
  • അവസരം
ഉൽകചകം
  • ഒരു തീർത്ഥം
  • ഈ തീർത്ഥത്തിനു ഭാഗവതം മൂലത്തിൽ ‘ഉൽകോചകം’ എന്നു കാണുന്നു. എഴുത്തച്ഛന്റെ സംഭവപർവത്തിൽ കണ്ടതു ‘ഉൽകചകം’ എന്നാണു്.
ഉൽകത
  • ആഗ്രഹം
ഉൽകുല
  • കുലത്തിൽനിന്നു തെറ്റിപ്പോയവൾ (വ്യഭിചാരിണി)
ഉൽകൃതി
  • ഒരു ഛന്ദസ്സ്
  • പാദത്തിൽ 26 അക്ഷരം വീതം കാണും.
  • ‘ജകാരസനഭത്തൊടു ജകാരസനഭം
    ലഘുഗുരുക്കളിഹശംഭുനടനം.’
    — വൃത്തമഞ്ജരി
    .
ഉൽകൃഷ്ട
  • വിശേഷണം:
  • ശ്രേഷ്ഠമായ
  • അധികമായ
  • ആകർഷിക്കപ്പെട്ട
ഉൽകൃഷ്ടൻ
  • ഉയർന്നസ്ഥിതിയിലുള്ളവൻ
ഉൽകൃഷ്ടകാന്തി
  • അത്യന്തശോഭ
  • പര്യായപദങ്ങൾ:
    • സുഷമാ
ഉൽക്ക
  • വിശേഷണം:
  • ദുഃഖമുള്ള
  • കുഴിഞ്ഞ
  • ആഗ്രഹമുള്ള
ഉൽക്കഞ്ചുക
  • കഞ്ചുകം (ചട്ട)യില്ലാത്ത
ഉൽക്കട
  • വിശേഷണം:
  • അധികമായ
  • ഭ്രാന്തുള്ള
  • മദ്യപാനം ചെയ്ത
  • ഒപ്പനിരപ്പില്ലാത്ത
ഉൽക്കടം
  • കോപം
ഉൽക്കടൻ
  • മദ്യം മുതലായവകൊണ്ടു് മത്തനായുള്ളവൻ. തടസ്ഥമില്ലാത്തവൻ എന്നർത്ഥം
ഉൽക്കടുകാസനം
  • ഒതുങ്ങിയിരിപ്പു്
ഉൽക്കണിക
  • എടുത്തപൊടി
  • അംശം
ഉൽക്കണ്ഠാ
  • പ്രിയവൃത്താന്ത ശ്രവണത്തിലുള്ള അത്യാസക്തി
  • ‘വാർത്താമാവർത്തനമൊടനുയോ
    ഗിക്കുമുൽക്കണ്ഠമൂലം’
    — മയൂരസന്ദേശം
  • ഇഷ്ടമായ വസ്തു ലഭിപ്പാൻ നേരിടുന്ന താമസത്തെക്കുറിച്ചുള്ള മനോവിചാരം.
  • ആധി
  • പര്യായപദങ്ങൾ:
    • ഉൽകലിക.
ഉൽക്കണ്ഠം
  • ഇച്ഛാതിശയം
ഉൽക്കണ്ഠിത
  • വിശേഷണം:
  • ആഗ്രഹിക്കപ്പെട്ട
ഉൽക്കര
  • വിശേഷണം:
  • ഉയർത്തുന്ന
  • കൂമ്പൽ കൂട്ടുന്ന
ഉൽക്കരം
  • നെല്ലു് മുതലായതുകൂട്ടിയതു്, ധാന്യാദിസമൂഹം
  • കൂമ്പാരം, കൂട്ടം
ഉൽക്കർക്കരം
  • ഒരു വാദ്യം
ഉൽക്കലം
  • ഇപ്പോഴത്തെ ഒറിസ്സരാജ്യം Orissa
ഉൽക്കലിക
  • ഉൽക്കണ്ഠ, ഒന്നിലുള്ള അത്യാസക്തി, ഇഷ്ടമായ വസ്തു ലഭിപ്പാൻ നേരിടുന്ന താമസത്തെക്കുറിച്ചുള്ള മനോവിചാരം
  • ആധി
  • കണക്കില്ലാത്തതു് എന്നർത്ഥം.
ഉൽക്കലിത
  • വിശേഷണം:
  • അയഞ്ഞ
  • കെട്ടഴിഞ്ഞ
ഉൽക്കലികാപ്രായം
  • ഒരു വിധംഗദ്യം
  • (ഇതിൽ സമാസങ്ങളും ദൃഢാക്ഷരങ്ങളും അധികം കാണും).
ഉൽക്കർഷം
  • അതിശയം
  • അതിക്രമിക്കുക, ഉന്നതമായിരിക്കുക എന്നർത്ഥം.
  • ശ്രേഷ്ഠത
  • വർദ്ധന
  • വലിക്കുക
  • ഉൽക്കർഷം × അപകർഷം.
  • പര്യായപദങ്ങൾ:
    • അതിശയം.
ഉൽക്കർഷിക്കുക
  • അതിക്രമിക്കുക
ഉൽക്കളങ്കി
  • ഉണ്ടായ കളങ്കത്തോടുകൂടിയതു്
ഉൽക്കാകാ
  • ആണ്ടിലൊരിക്കൽ പെറുന്ന പശു
ഉൽക്കാരം
  • നെല്ലു് കാറ്റത്തിടുക
  • ഉൽക്ഷേപിക്കുന്നതു് എന്നർത്ഥം.
ഉൽക്കാശനം
  • ആജ്ഞാപനം
ഉൽക്കീർണ്ണനം
  • വിതറുക
  • വിതക്കുക
ഉൽക്കീലിത
  • വിശേഷണം:
  • ആണിതറച്ച
ഉൽക്കോചം
  • കൈക്കൂലി
  • ഒരു തീർത്ഥം
  • ഉൽക്കചകം നോക്കുക
ഉൽക്രമം
  • ക്രമക്കേടു്
  • അഴിമതി
ഉൽക്രാന്ത
  • വിശേഷണം:
  • വിട്ടുമാറിയ
  • വിട്ടുപിരിഞ്ഞ
ഉൽക്രോശം
  • അഴുകുരൽ എന്ന പക്ഷി
  • നിലവിളിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • നിലവിളി
  • വൈരം
  • പര്യായപദങ്ങൾ:
    • കുരരം. ‘ഞാറപ്പക്ഷി’ എന്നും കാണുന്നു.
ഉൽക്ലേശനം
  • ദോഷങ്ങളെ സ്വസ്ഥാനങ്ങളിൽ നിന്നിളക്കുക
  • (വൈദ്യസംബന്ധം).
ഉൽക്ഷിപ്ത
  • വിശേഷണം:
  • ഉൽക്ഷേപിക്കപ്പെട്ട
  • ഉൽക്ഷേപിക്ക – ഉപരിഭാഗത്തിൽ ധരിക്കുക) മേല്പെട്ടെറിയപ്പെട്ട, ഉയർത്തപ്പെട്ട.
ഉൽക്ഷിപ്തം
  • ഉമ്മം
ഉൽക്ഷേപണം
  • പുറത്തുകളയുക
  • മേല്പെട്ടെറിയുക
  • ഉയർത്തുക
  • മുറ്റം
ഉൽക്ഷേപ
  • പുറത്തുകളയുക
  • വെൺചാമരം
ഉൽഖാത
  • വിശേഷണം:
  • വേരോടെ പറിക്കപ്പെട്ട
  • നശിപ്പിക്കപ്പെട്ട
ഉൽഖാതം
  • കുഴിച്ചതു്
  • ‘ഉൽഖാതംനിധിശങ്കയാക്ഷിതിതലം’
    — ഭർത്തൃഹരി
    .
ഉൽഗമിക്ക
  • ഉയരുക
  • കരേറുക
ഉത്ത
  • വിശേഷണം:
  • നനഞ്ഞ
ഉത്തപ്തം
  • ഉണങ്ങിയ മാംസം
  • ഉത്തപിച്ചതു്
ഉത്തമ
  • വിശേഷണം:
  • ശ്രേഷ്ഠമായ
  • പ്രധാനമായ
  • ഏറ്റവും ഉൽകൃഷ്ടമായ
ഉത്തമകന്യാഖ്യ
  • വേലിപ്പരുത്തി
ഉത്തമൻ
  • ശ്രേഷ്ഠൻ
  • ശിവഭക്തനായ ഒരു മുനി
  • പതിനാലു മനുക്കളിൽ മൂന്നാമത്തെ മനു
ഉത്തമപുരുഷൻ
  • നല്ല മനുഷ്യൻ
  • മൂന്നു പുരുഷൻ ഉള്ളതിൽ ഒന്നു്
  • ഉദാ:ഞാൻ, [മദ്ധ്യമപുരുഷൻ – നീ. പ്രഥമപുരുഷൻ – അവൻ]
  • വിഷ്ണു
ഉത്തമം
  • ശ്രേഷ്ഠം
  • പര്യായപദങ്ങൾ:
    • പ്രധാനം
    • പ്രമുഖം
    • പ്രവേകം
    • അനുത്തമം
    • ഉത്തമം
    • മുഖ്യം
    • വര്യം
    • വരേണ്യം
    • പ്രബർഹം
    • അനവരാദ്ധ്യം
    • പരാദ്ധ്യം
    • അഗ്രം
    • പ്രാഗ്രഫരം
    • പ്രാഗ്യം
    • അഗ്ര്യം
    • അഗ്രീയം
    • അഗ്രിയം.
ഉത്തമർണ്ണ
  • വിശേഷണം:
  • കടംകൊടുത്ത
ഉത്തമർണ്ണൻ
  • കടം കൊടുക്കുന്നവൻ
  • ഉത്തമമായ ഋണത്തോടുകൂടിയവൻ എന്നു ശബ്ദാർത്ഥം. ഉത്തമർണ്ണൻ × അധമർണ്ണൻ.
ഉത്തമവേശൻ
  • ശിവൻ
ഉത്തമസ്ത്രീ
  • ശ്രേഷ്ഠയായ സ്ത്രീ
  • പര്യായപദങ്ങൾ:
    • വരാരോഹം
    • മത്തകാശിനി
    • ഉത്തമം
    • വരവർണ്ണിനി ഇവ നാലും.
ഉത്തമാ
  • ഉത്തമസ്ത്രീ
  • ഒരു രോഗം
  • ശൂകജങ്ങളായി പതിനെട്ടു വ്യാധികൾ ഉണ്ടു്. ലിംഗത്തിനു ക്രമത്തിലധികം വർദ്ധനയുണ്ടാവാനായി ചില മന്ദബുദ്ധികൾ വിഷമുള്ള ജന്തുക്കളേയോ തീക്ഷ്ണദ്രവ്യങ്ങളേയോ അരച്ചു ലിംഗത്തിൽ തേയ്ക്കും. അവനു് ഈ രോഗങ്ങൾ പിടിപെടും. ലക്ഷണം – ചെമന്ന കുരുക്കൾ പുറപ്പെടും. ആകൃതിയിൽ ചെറുപയറോ ഉഴുന്നോ എന്നു തോന്നും.
ഉത്തമാംഗം
  • തല
  • ഉത്തമമായ അവയവം എന്നർത്ഥം.
ഉത്തമോത്തമം
  • അത്യുത്തമം
ഉത്തമൗജസ്സ്
  • പാണ്ഡവരുടെ സ്നേഹിതനായ ഒരു യോദ്ധാവു്
ഉത്തംസം
  • കർണ്ണാലങ്കാരം
  • ശിരോഭൂഷണം
  • പര്യായപദങ്ങൾ:
    • അവതംസം.
ഉത്തര
  • വിശേഷണം:
  • പിന്നത്തെ
  • ശ്രേഷ്ഠമായ
  • വടക്കുള്ള
ഉത്തരകാണ്ഡം
  • രാമായണത്തിലെ 7-ആം കാണ്ഡം
ഉത്തരകായം
  • ശരീരത്തിന്റെ മുകൾഭാഗം
ഉത്തരകാലം
  • വരുംകാലം
ഉത്തരകാര്യം
  • ശേഷക്രിയ
ഉത്തരക്രിയ
  • ശേഷക്രിയ
ഉത്തരക്ഷണം
  • അടുത്ത ക്ഷണകാലം
ഉത്തരച്ഛദം
  • ചീത്തമുടി
ഉത്തരണം
  • കടക്കുക
ഉത്തരദിക്കു്
  • വടക്കുദിക്കു്
  • പുരാതനഹിന്ദുക്കളുടെ വിശ്വാസ പ്രകാരം ഭൂമിയുടെ ഉത്തരഭാഗം ദേവ ന്മാരുടെയും ദക്ഷിണഭാഗം അസുരന്മാരുടേയും മദ്ധ്യഭാഗം മനുഷ്യരുടേയും വാസസ്ഥലങ്ങളാകുന്നു.
ഉത്തരംചെയ്ക
  • പകരം വീട്ടുക
  • പകമീളുക
ഉത്തരൻ
  • വിഷ്ണു
  • ശിവൻ
  • വിരാടരാജാവിന്റെ പുത്രൻ (ശല്യർ വധിച്ചു)
ഉത്തരപക്ഷം
  • ഒടുവിൽ പറഞ്ഞ അഭിപ്രായം
  • തീരുമാനം
ഉത്തരപദം
  • പിന്നത്തെ പദം
ഉത്തരനൈഷധചരിത്രം
  • നിഷധരാജാവായ നളന്റെ ചരിത്രം
  • (ശ്രീഹർഷൻ ഉണ്ടാക്കിയതു്).
ഉത്തരപാലൻ, ഉത്തരപതി, ഉത്തരേശൻ
  • കുബേരൻ
ഉത്തരപൂർവ
  • വടക്കുകിഴക്കു്
ഉത്തരപ്രത്യുത്തരം
  • ഉത്തരത്തിനുത്തരം
ഉത്തരഭദ്ര
  • ഉത്രട്ടാതി നക്ഷത്രം
ഉത്തരഭാഗം
  • വടക്കുവശം ഉത്തരഭാഗം × ദക്ഷിണഭാഗം
  • പിന്നത്തേ ഭാഗം. ഉത്തരഭാഗം × പൂർവഭാഗം
ഉത്തരഫൽഗുനി
  • ഉത്രംനക്ഷത്രം
ഉത്തരം
  • പ്രതിവാക്യം
  • ചോദ്യത്തെ കടക്കുന്നതു്, ചോദിച്ചു സംശയംതീർക്കുന്നതു് എന്നർത്ഥം.
  • ഉത്രംനാൾ
  • വീട്ടിന്റെ ഭിത്തിക്കുമീതെ പണിചെയ്തു വെയ്ക്കുന്ന മരം
  • വടക്കുള്ളതു്
  • മേൽഭാഗം
  • ശ്രേഷ്ഠമായിട്ടുള്ളതു്
  • ഉത്തരവൂ്
  • അലങ്കാരങ്ങളിൽ ഒന്നു്
  • ‘ചോദ്യംനടിച്ചുത്തരമായ്
    ഗ്രന്ഥാർത്ഥംചൊൽകയുത്തരം
    അക്കരയ്ക്കുകടക്കേണ്ട
    തക്കാവിൻനേർക്കുപാന്ഥ! കേൾ’
    — ഭാഷാഭൂഷണം
ഉത്തരംഗ
  • വിശേഷണം:
  • ജലംകൊണ്ടു മൂടപ്പെട്ട
ഉത്തരംഗം
  • വാതലിന്റെ മീതെ വളച്ചു പണിതുവെക്കുന്ന ഒരു തടി
ഉത്തരമീമാംസ
  • ബാദരായണന്റെ ദർശനങ്ങളിൽ ഒന്നു്
  • ഉത്തരമീമാംസ വ്യാസമഹർഷിയുടേതെന്നും പൂർവമീമാംസ ജൈമിനിമഹർഷിയുടേതെന്നും കാണുന്നുണ്ടു്. തത്വജ്ഞാനികൾ നാസ്തികന്മാരായി തീരുവാൻ തുടങ്ങിയപ്പോൾ ഇവ രണ്ടും ഹിന്ദുക്കൾക്കു ആശ്വാസകാരണമായിത്തീർന്നു എന്നു പ്രാചീനാര്യാവർത്തം പറയുന്നു. പൂർവമീമാംസയിലേ പ്രധാനമായ പ്രമേയം യാഗമാണു്. ഉത്തരമീമാംസയിലേതു് വേദാന്തം.
ഉത്തരയായാതം
  • മഹാഭാരതത്തിലുള്ള ഒരു ഉപപർവം
ഉത്തരരാമചരിതം
  • ഭവഭൂതിയുടെ ഒരു നാടകം (രാമായണം 2 ആം ഭാഗം)
ഉത്തരവു്
  • കല്പന
  • അനുവാദം
  • ഉത്തരം
ഉത്തരവാദം
  • ചുമതല
  • ജാമ്യം
ഉത്തരവാദി
  • ചുമതലക്കാരൻ
  • ജാമ്യക്കാരൻ
ഉത്തരവേദി
  • കുരുക്ഷേത്രത്തിനു സമീപമുള്ള ഒരു തീർത്ഥം
ഉത്തരസാക്ഷി
  • പ്രതിസാക്ഷി
ഉത്തരസാധകൻ
  • സഹായക്കാരൻ
ഉത്തരാ
  • വടക്കു
  • മേരു മുതലായവയെ കടക്കുന്നതു് എന്നർത്ഥം.
  • ഉത്രം
  • ഉത്രാടം
  • ഉത്രട്ടാതി
  • വിരാടന്റെ പുത്രി, അഭിമന്യുവിന്റെ ഭാര്യ, പരീക്ഷിത്തിന്റെ അമ്മ
ഉത്തരാധര
  • വിശേഷണം:
  • ഉയർന്നും താണുമുള്ള
ഉത്തരാധരങ്ങൾ
  • ഉയരത്തേയും താഴത്തേയും ചുണ്ടുകൾ
ഉത്തരാപര
  • വിശേഷണം:
  • വടക്കുപടിഞ്ഞാറുള്ള
ഉത്തരാഭാസം
  • നേരല്ലാത്ത ഉത്തരം
  • സാരമില്ലാത്ത ഉത്തരം
ഉത്തരായണം
  • സൂര്യന്റെ വടക്കോട്ടുള്ള ഗതി
  • (മകരം മുതൽ മിഥുനം വരെ ആറുമാസം). ഉത്തരായണം × ദക്ഷിണായനം.
ഉത്തരായണപക്ഷി
  • ചക്രവാകം
ഉത്തരാർത്ഥം
  • കീഴ്വരുന്നതിനായി
ഉത്തരാർദ്ധം
  • രണ്ടാമത്തെ പാതി
  • ഉത്തരാർദ്ധം × പൂർവ്വാർദ്ധം.
  • ശരീരത്തിന്റെ മുകൾ ഭാഗം
  • വടക്കു ഭാഗം
  • ഒരു പദ്യത്തിന്റെ (ശ്ലോകത്തിന്റെ) പിന്നത്തെ രണ്ടുപാദം ചേർന്നതു്
ഉത്തരാഷാഢ
  • ഉത്രാടം നക്ഷത്രം
ഉത്തരാസംഗം
  • മേല്പുടവ (രണ്ടാമ്മുണ്ട്
  • ഉത്തരീയം ഇവയുടെ പേർ)
  • ഊർദ്ധ്വഭാഗത്തിൽ ചേർന്നുനിൽക്കുന്നതു് എന്നർത്ഥം.
ഉത്തരീയം
  • ഉത്തരാസംഗം (മേല്പുടവ)
ഉത്തരേദ്യുഃ
  • പിറ്റേദിവസത്തിൽ
ഉത്തരേശൻ
  • കുബേരൻ
  • അഭിമന്യു
ഉത്തരോത്തരം
  • മേല്ക്കുമേൽ
ഉത്തറാക്കം
  • രുദ്രാക്ഷം
  • (നീചം).
ഉത്താന
  • വിശേഷണം:
  • മലർന്ന
  • ആഴമില്ലാത്ത
ഉത്താനം
  • നിമ്നത്തിനു വിരുദ്ധമായ (കുണ്ടില്ലാത്ത) പ്രദേശം
  • വിസ്താരമില്ലാത്തത് എന്നു ശബ്ദാർത്ഥം.
  • അജാഗ്രത, ഉദാസീനത
  • ‘ഉത്താനബുദ്ധികൾക്കുണ്ടോവിവേകവും’ (പഞ്ചതന്ത്രം).
ഉത്താനപാദൻ
  • ധ്രുവന്റെ പിതാവായ രാജാവു്
ഉത്താനപാദം
  • ചെമന്ന ആവണക്കു്
ഉത്താനശയ
  • വിശേഷണം:
  • മലർന്നു കിടക്കുന്ന
ഉത്താനശയ, ഉത്താനശയം
  • മുലകുടി പ്രായത്തിലുള്ള കുട്ടി
  • മലർന്നുകിടക്കുന്നതു് എന്നർത്ഥം.
  • ഉത്താനശയാ. കൊച്ചു പെൺപൈതൽ, മലർന്നു കിടക്കുന്നവൾ. ഉത്താനശയൻ – കൊച്ചു ആൺപൈതൽ, മലർന്നു കിടക്കുന്നവൻ.
ഉത്താനശായി
  • വിശേഷണം:
  • മലർന്നു കിടക്കുന്ന
  • ‘ഉത്താനശായികാന്തൻ
    വിസ്താരമാർന്നമാർവിൽ’
    — സംസ്കൃത കീർത്തനങ്ങളും പദങ്ങളും
ഉത്താപം
  • ദാരുണമായ ദുഃഖം
  • ചൂടു്
ഉത്താരകൻ
  • ശിവൻ
ഉത്താരണൻ
  • വിഷ്ണു
ഉത്താരം
  • ഉദ്ധാരം
  • (കടം) എന്നതിന്റെ തത്ഭവം.
ഉത്താല
  • വിശേഷണം:
  • വേഗമുള്ള
  • പ്രയാസമുള്ള
  • ശ്രേഷ്ഠമായ
  • ഭയങ്കരമായ
  • പൊക്കമുള്ള
ഉത്താലം
  • കുരങ്ങ്
ഉത്താളം
  • തടവില്ലാത്തതു്
ഉത്തിരി
  • ഇത്തിരി
ഉത്തിഷ്ഠ
  • എഴുന്നേറ്റാലും
ഉത്തീർണ്ണ
  • വിശേഷണം:
  • ഉത്തരണം ചെയ്യ (കടക്ക)പ്പെട്ട
ഉത്തുംഗ
  • വിശേഷണം:
  • ഉന്നതമായ
  • ഉയർന്ന
ഉത്തുണ്ണി
  • കരികിൽവള്ളി
ഉത്തേജനം ചെയ്ക
  • മൂർച്ചകൂട്ടുക
  • ജ്വലനം ചെയ്ക
ഉത്തേജനിക
  • മണികഞ്ജകം
ഉത്ഥലം
  • വേങ്ങ
ഉത്ഥാനം
  • പുരുഷത്വം, പുരുഷപ്രയത്നസാദ്ധ്യമായ ഉത്സാഹാദികൾ
  • ഇരുന്നവൻ എഴുന്നേല്ക്കുക
  • തന്ത്രം. എഴുന്നേൽക്കുക എന്നർത്ഥം
  • സേന
  • ഉദ്യോഗം
  • സമാപ്തി
  • മുറ്റം
  • മലോത്സർഗ്ഗം
  • സന്തോഷം
  • ശാസ്ത്രം
  • രോഗത്തിന്റെ ആദി കാരണം
ഉത്ഥാപനം
  • എഴുന്നേല്പു്
  • ‘ചലനപതനോത്ഥാപനംഭ്രമരങ്ങളിൽ
    ചതുരതകലർന്നുവീരന്മാരിരുവരും’
    — മഹാഭാരതം
  • ഉയർത്തുക
  • ഒരു വീട്ടിനെ വേർവിടാൻ സംഗതിയാക്കുക
  • പൂർത്തി
  • ഉണർച്ച
  • ഛർദ്ദി
  • പ്രസവം
  • സാധിക്കുക
ഉത്ഥിത
  • വിശേഷണം:
  • എഴുന്നേറ്റ
  • ഉയർന്ന, മേല്പെട്ടുപോയ
  • ജനിച്ച
  • പുറപ്പെട്ട
  • വൃദ്ധിയോടു കൂടിയ
  • ഉൽസാഹത്തോടു കൂടിയ
ഉൽപതനം
  • മേല്പൊട്ടുളള ചാട്ടം
  • ജനനം
  • ഉത്ഭവം
ഉൽപതിക്കുക
  • മേല്പെട്ടു പൊങ്ങുക
  • മേല്പെട്ടു് ചാടുക
  • ‘ഉപ്പുംപുളിയും കുടിച്ചവനാണെങ്കിൽ
    ഉൽപതിച്ചിടെടാവെളളത്തിൽനിന്നുടൻ’
    — ദുര്യോധനവധം തുളളൽ
ഉൽപതിതൃ
  • വിശേഷണം:
  • മേല്പെട്ടു പൊങ്ങുന്ന
ഉൽപതിതാവു്
  • മേല്പെട്ടു പൊങ്ങുക ശീലമായിട്ടുളളവൻ
ഉൽപതിഷ്ണു
  • ഉൽപതിക്ക ശീലമായിട്ടുളളവൻ
ഉൽപതം
  • ഒരു പക്ഷി
ഉൽപഥം
  • തെറ്റിപ്പോയ വഴി
ഉൽപത്തി
  • ഉത്ഭവം, ജനനം
  • ആരംഭം
  • ദ്രവ്യംകൊടുത്തു നേടിയ നിലം പുരയിടങ്ങൾ
  • ചരിത്രം
  • ഉദാ:കേരളോൽപത്തി
ഉൽപത്തിപ്രകാരം
  • ഉത്ഭവസ്ഥിതി
ഉൽപന്ന
  • വിശേഷണം:
  • ഉണ്ടായ
  • ലഭിച്ച
ഉൽപന്നിപ്പിക്ക
  • ഗർഭം ഉണ്ടാക്കുക
  • നിറവേറ്റുക
ഉൽപഞ്ജര (ല)
  • വിശേഷണം:
  • കൂട്ടിലിടപ്പെടാത്ത
  • കുഴപ്പത്തിലായ
ഉൽപലപത്രം
  • കരിങ്കൂവളത്തിന്റെ ഇല
  • സ്ത്രീയുടെ നഖംകൊണ്ടുണ്ടായ മുറിവു്
ഉൽപലപത്രകം
  • വീതിയുളള കരുവി (കത്തി)
ഉൽപല
  • വിശേഷണം:
  • ശേഷിച്ച
  • നേർത്ത
ഉൽപലം
  • ചെങ്ങഴിനീർപൂവു്
  • നൈതൽ പുഷ്പത്തിന്റെ പേരെന്നും കാണുന്നു. വെളളത്തിൽ നിന്നു മേല്പെട്ടു പൊങ്ങിവരുന്നതു് എന്നർത്ഥം
  • കരിങ്കൂവളം
  • താമര
  • കൊട്ടം
  • [നീലോൽപലം – നീലത്താമര]
  • പര്യായപദങ്ങൾ:
    • ഉൽപലം
    • കുവലയം ഇവ രണ്ടും താമര ആമ്പൽ മുതലായതിന്റെ സാമാന്യമായ പേരാണെന്നുളള രാമാശ്രമിയുടെ അഭിപ്രായം പ്രയോഗങ്ങൾ കൊണ്ടു സ്ഥിരമാകുന്നു. ഉൽപലശബ്ദം ഇന്ദീവരത്തിന്റെ പര്യായമാണെന്നു രഭസൻ പറയുന്നു.
ഉൽപലമകൾ
  • ലക്ഷ്മി (മലർമകൾ)
ഉൽപലരിപു
  • ചന്ദ്രൻ
ഉൽപലമാലിക
  • ഒരു വൃത്തം
  • കൃതിഛന്ദസ്സിൽ പെട്ടതു്. പാദം ഒന്നിൽ അക്ഷരം 2൦ വീതം. ‘ഉല്പലമാലികാഭരനഭംഭരലംഗുരുവും വരുന്നതാം’ (വൃത്തമഞ്ജരി).
ഉൽപലശാരിബാ
  • നറുനീണ്ടി
  • ഉല്പലപ്പൂവിനു തുല്യമായ പൂവോടുകൂടിയതു് എന്നർത്ഥം.
  • പാൽവളളി, പാൽമുതക്കു് ഇങ്ങിനെയും പറയുന്നു
ഉൽപലാക്ഷ
  • വിശേഷണം:
  • കരിങ്കൂവളപ്പൂവുപോലെ കണ്ണുളള
ഉൽപലാക്ഷി
  • സുന്ദരി
  • ഉൽപലപ്പൂവു പോലെ കണ്ണുളളവൾ, കറുത്ത കണ്ണുളളവൾ.
ഉൽപലാദ്യം
  • ചെങ്ങഴിനീർകിഴങ്ങു
  • ആമ്പൽകിഴങ്ങു്
  • നൈതൽക്കിഴങ്ങു്
ഉൽപലിനി
  • ഒരു നദി
  • ഉല്പലങ്ങൾ ഉള്ളതു് എന്നു വ്യുൽപത്തി.
  • ‘അവിടെനിന്നുനേരേ കിഴക്കോട്ടിറങ്ങി
    ഭുവനപ്രസിദ്ധയാമുല്പലിനിയെക്കണ്ടാൻ’
    — ഭാരതം അർജ്ജുനന്റെ തീർത്ഥയാത്ര
ഉൽപാടകൻ
  • വേരോടെ പറിക്കുന്നവൻ
ഉല്പാട(ക)ം
  • ചെവിയുടെ പുറത്തുള്ള ഒരു ദീനം
ഉൽപാടനം
  • പിളർപ്പു
  • വേരോടെ പറിക്ക
ഉൽപാടിക
  • മരത്തിന്റെപുറത്തേതൊലി
ഉൽപാടിത
  • വേരോടെ പറിക്കപ്പെട്ട
ഉൽപാതപവനൻ
  • ചുഴലിക്കാറ്റു്
  • കൊടുങ്കാറ്റു്
ഉൽപാതം
  • ദുർന്നിമിത്തം
  • ആപൽസൂചകമായ അസാധാരണ സംഭവം
  • ഭൂകമ്പം, ധൂമകേതു, വാൽനക്ഷത്രം ഇത്യാദി. ഓർക്കാതെ സംഭവിക്കുന്നതു് എന്നു ശബ്ദാർത്ഥം. അജന്യം, ഉപസർഗ്ഗം. ഇവയ്ക്കുമൂന്നിനും “ദുർന്നിമിത്തം” എന്ന അർത്ഥം അതിപ്രസിദ്ധം.
  • പര്യായപദങ്ങൾ:
    • അജന്യം
    • ഉപസർഗ്ഗം.
ഉൽപാതം, ഉൽപാതകം
  • ഒരു രോഗം
  • ഇതു വാതകർണ്ണരോഗനിദാനത്തിൽ പെട്ടതാണു്. ഘനമുള്ള ആഭരണങ്ങളെ കാതിൽ ഇടുക, അടി ഏല്ക്കുക, വളരെ ഉരയുക എന്നിവ നിമിത്തം കാതിന്റെ വള്ളിയിൽ നീരുണ്ടാകും; അതിനു ചൂടും പഴുപ്പും വേദനയും കാണും. നിറം കരുവാളിച്ചൊ ചെമന്നൊ ഇരിക്കും.
ഉൽപാതക
  • വിശേഷണം:
  • ജനിപ്പിക്കുന്ന
ഉൽപാതകൻ
  • ജനിപ്പിക്കുന്നവൻ
  • എട്ടുകാലി
ഉൽപാദനം, ഉൽപാദം
  • ജനിപ്പിക്ക
  • പിറപ്പിക്ക
  • (ഉദാ:പുത്രോൽപാദനം).
ഉൽപാദിക
  • അമ്മ
  • വെളുത്ത ഉറുമ്പു്
ഉൽപാദിക്കുക
  • ജനിക്കുക
  • ഉണ്ടാകുക
ഉൽപാദിപ്പിക്കുക
  • ജനിപ്പിക്കുക
  • ഉണ്ടാക്കുക
ഉൽപാദ്യം
  • ഉൽപത്തി അനുസരിച്ചു രൂപകത്തിലേ വസ്തുവിനെ (കഥാശരീരത്തെ) മൂന്നായി വിഭജിച്ചതിൽ ഒന്നു്
  • മറ്റവ – പ്രഖ്യാതം, മിശ്രം [കവികല്പിതമായിട്ടുള്ളതു് – ഉല്പാദ്യം.
ഉൽപാദി
  • ധനം
  • ദ്രവ്യം
ഉൽപാദം
  • ഉൽപത്തി
  • ജനനം
ഉൽപാലി
  • സുഖം
  • ആരോഗ്യം
  • ക്ഷേമം
ഉൽപാസം
  • നിന്ദാവാക്കു്
ഉൽപിഞ്ജല
  • വിശേഷണം:
  • ഏറ്റവും ഇടതൂർന്ന
ഉൽപിഞ്ജലം
  • ഏറ്റവും പരവശപ്പെട്ടതായ സൈന്യാദി
ഉൽപിഷ്ടി
  • വിശേഷണം:
  • പേഷണംചെയ്യപ്പെട്ട
  • മർദ്ദിക്കപ്പെട്ട
ഉൽപിഷ്ടം
  • ഒരു രോഗം
  • ഇതു ഭഗ്നനിദാനത്തിൽപെട്ടതാണു്. ഭഗ്നംരണ്ടുവിധമുണ്ടു്. അവയിൽ സന്ധിഭഗ്നത്തിൽ ആറുമാതിരി ഉള്ളതിൽ ഒന്നാണു് ‘ഉൽപിഷ്ടം’. ഉൽപിഷ്ടസന്ധിക്കു് ഇരുഭാഗത്തിങ്കലും നീരു കാണും. വിശേഷിച്ചും രാത്രിയിൽ വേദനകാണും. രണ്ടസ്ഥികളുടെ സന്ധികൾപരസ്പരം ഉരയുകകൊണ്ടാണു് ഉൽപിഷ്ടം എന്ന പേർ സിദ്ധിച്ചതു്.
ഉൽപ്രാശനം
  • എന്തെങ്കിലും ഉയർത്തീട്ടു തിന്നുക
ഉൽപ്രാസ(ന)ം
  • അപഹാസനം, പരിഹാസം, നിന്ദാവാക്കു്, ഹാസ്യം
  • വീശിഎറിയുക, പിടിച്ചുതള്ളൽ
  • ഫലിതം, കളി
ഉൽപ്രേക്ഷ
  • ബലമായ ശങ്ക
  • ഓർക്കുക
  • മേല്പെട്ടുനോക്കുക
  • ഒരലങ്കാരം
  • ‘വിബുധപതിയൊടുനിശിചരാലയംവെന്തൊരു
    വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
    അഹമഹമികാധിയാപാവകജ്ജ്വാലക
    ളംബരത്തോളമുയർന്നുചെന്നൂമുദാ’
    — അദ്ധ്യാത്മരാമായണം
ഉൽപ്രേക്ഷാവല്ലഭൻ
  • ഒരു സംസ്കൃതകവി
  • സാക്ഷാൽ പേർ ‘ശിവഭക്തദാസൻ’ എന്നാണു്
  • ഉത്തമകാവ്യനിർമ്മാണത്താൽ ഉൽപ്രേക്ഷാവല്ലഭൻ എന്നു പേർ സമ്പാദിച്ചു. ഭിക്ഷാടനം, സുന്ദരീശതകം എന്നിവയുണ്ടാക്കി.
ഉൽപ്പ്ലവനം
  • ചാട്ടം
  • ഉയർന്ന ചാട്ടം
ഉൽപ്ലുതം
  • മുങ്ങിയ
  • കവിഞ്ഞൊഴുകിയ
  • എറിഞ്ഞ
  • നീന്തിയ
ഉൽഫുല്ല
  • വിശേഷണം:
  • വിടിർന്ന
ഉൽഫുല്ലം
  • വിടിർന്നു പൂത്തുനില്ക്കുന്ന മരം
  • വിരിഞ്ഞതു്
ഉത്രട്ടാതി
  • ഇരുപത്താറാം നക്ഷത്രം
  • (സംസ്കൃതം – ഉത്തരഭാദ്രപദം).
ഉത്രം
  • പന്ത്രണ്ടാം നക്ഷത്രം
  • (തത്ഭവം – ഉത്തിരം).
ഉത്രാടം
  • ഇരുപത്തൊന്നാം നക്ഷത്രം
  • (സംസ്കൃതം – ഉത്തരാഷാഢം).
ഉത്സധി
  • കിണറു്
ഉത്സം
  • അരിവി
  • പർവതത്തിൽ ജലം (ഉറവു) പുറപ്പെടുന്നസ്ഥലം
  • വെള്ളംകൊണ്ടു നനയുന്നേടം എന്നു വ്യുൽപത്തി.
  • ‘പാവനംനദവുമുത്സവുംനദിയുമന്ധുവും’
    — അന്യാപദേശശതകം
    .
  • പര്യായപദങ്ങൾ:
    • പ്രസ്രവണം.
ഉത്സംഗപിടകം
  • ഒരു നേത്രരോഗം
  • ഇതു കണ്ണിന്റെ പോളയിൽ ഉണ്ടാകുന്ന പിടകമാണു്. പോളയുടെഅകത്തു മുഖമായിട്ടും താമ്രനിറത്തിലും ഉയർന്നും ഇരിക്കും വലിയ ചൊറിച്ചൽ കാണും.
ഉത്സംഗം
  • മടി (തുട)
  • ആലിംഗനം
  • ചരിവു, ഇറക്കം
  • മുകൾ ഭാഗം
  • കൊടുമുടി
ഉത്സംഗിത
  • വിശേഷണം:
  • ചേർന്ന
  • മടിയിൽ വെക്കപ്പെട്ട
ഉത്സർഗ്ഗം
  • വിടുതൽ
  • കൊടുക്കൽ
ഉത്സർജ്ജനം
  • ദാനം. ധനാദികളെ തന്റെ കൈയിൽ നിന്നു വിടുക എന്നർത്ഥം
ഉത്സർജ്ജിക്ക
  • പുറത്തേക്കു കളയുക
  • അയക്കുക
ഉത്സർപ്പണം, ഉത്സർപ്പം
  • വീക്കം, വീർപ്പു
  • മേല്പെട്ടുള്ള ഗതി
  • തിരമറിച്ചൽ
ഉത്സവം
  • ഘോഷം. സുഖത്തെ വരുത്തുന്നതു്, സന്തോഷത്തെ പ്രേരിപ്പിക്കുന്നതു് എന്നർത്ഥം
  • അഹംഭാവം
  • കോപം
  • ഇച്ഛാപ്രസവം
  • ഉത്സവാദികളായ സന്തോഷാവസരം. പെട്ടെന്നുണ്ടാകുന്നതു് എന്നർത്ഥം
  • കൊടിയേറ്റു്
  • മദം
  • പര്യായപദങ്ങൾ:
    • ക്ഷണം
    • ഉദ്ധദനം ചെയ്യപ്പെട്ട ർഷം
    • മഹം
    • ഉർദ്ധവം.
ഉത്സാദനം
  • നവരച്ചോറു തേയ്ക്കുക മുതലായതുചെയ്തു ശരീരത്തിലേ അഴുക്കു കളയുക, അവയവങ്ങൾ തിരുമ്മുക, ദേഹത്തിലേ അഴുക്കു മുഴുവൻ കളയുക എന്നർത്ഥം
  • സുഗന്ധം പൂശുക
  • കരേറുക
  • നശിപ്പിക്കുക
  • പൊക്കുക
  • പര്യായപദങ്ങൾ:
    • ഉദ്വർത്തനം.
ഉത്സാദിത
  • വിശേഷണം:
  • ഉത്സാദനം ചെയ്യപ്പെട്ട (ഉത്സാദനം എന്നതു നോക്കുക)
ഉത്സാരകൻ
  • പോലീസുകാരൻ
  • ആളുകളെ ദൂരത്താട്ടിക്കളഞ്ഞു മറ്റുള്ളവർക്കു സ്ഥലം ഉണ്ടാക്കുന്നവൻ.
  • വാതൽ കാക്കുന്നവൻ
ഉത്സാഹനം
  • ശ്രമം
  • പ്രയത്നം
ഉത്സാഹം
  • സന്തോഷം, ജാഗ്രത
  • പ്രയാസത്തെ സഹിക്കുക എന്നർത്ഥം
  • ഉദ്യമം. കാലതാമസത്തെ സഹിക്കാത്തതു് എന്നർത്ഥം
  • (സാഹിത്യസാഹ്യം രസനിരൂപണപ്രകാരം) പരന്റെ പരാക്രമം, ദാനം മുതലായതു സ്മരിക്കുമ്പോൾ ഉണ്ടാകുന്ന ഔന്നത്യാഖ്യമായ ചിത്തവൃത്തിവിശേഷം
  • പര്യായപദങ്ങൾ:
    • അർദ്ധ്യവസായം.
ഉത്സാഹവർദ്ധനം
  • വീരരസം
  • ഉത്സാഹത്തെ വർദ്ധിപ്പിക്കുന്നതു എന്നർത്ഥം. ഉത്സാഹംകൊണ്ട് വർദ്ധിക്കുന്നതു ശൗര്യം.
  • പര്യായപദങ്ങൾ:
    • വീരം.
ഉത്സാഹശക്തി
  • അത്യധികമായ വിക്രമചേഷ്ട
  • ശക്തിത്രയങ്ങളിൽ ഒന്നു. ശക്തിത്രയങ്ങൾ-പ്രഭാവശക്തി, ഉത്സാഹശക്തി, മന്ത്രശക്തി.
ഉത്സാഹി
  • വിശേഷണം:
  • ഉത്സാഹമുള്ള
ഉത്സാഹിക്കുക
  • ഉദ്യോഗിക്കുക
  • ഉദ്യമിക്കുക
ഉത്സാഹിപ്പിക്കുക
  • ഉദ്യോഗിപ്പിക്കുക
  • ഉദ്യമിപ്പിക്കുക
ഉത്സുക
  • വിശേഷണം:
  • ശ്രദ്ധയോടുകൂടിയ
  • ഇഷ്ടമായ കാര്യം സാധിക്കേണ്ടതിനു ഉത്സാഹിക്കുന്ന
ഉത്സുരാ
  • വൈകുന്നേരം
ഉത്സൃഷ്ട
  • ഉപേക്ഷിക്കപ്പെട്ട
  • ഉത്സർജ്ജിക്കപ്പെട്ടതു ഉത്സൃഷ്ടം. ഉത്സർജ്ജിക്ക = ഉപേക്ഷിക്ക
ഉത്സേകം
  • മദം
  • അഹങ്കാരം
  • ഒഴുക്കുക
ഉത്സേധം
  • വൃക്ഷം മുതലായതിന്റെ ഉയരം
  • വൃക്ഷാധികളുടെ ദൈർഗ്ഘ്യം. എകർന്ന ഗതി എന്നർത്ഥം
  • ഉയരം
  • ശരീരം. ഇതുകൊണ്ട് ഗമിക്കുന്നു എന്നർത്ഥം
  • വധം
ഉൽസ്മയം
  • ചിരി
ഉൽസ്രുതം
  • പൊഴിഞ്ഞു തുടങ്ങിയതു്
  • പൊഴിഞ്ഞതു്
ഉദ്, ഉൽ
  • (ക്രിയകൾക്കു മുമ്പെ ചേർക്കുന്ന ഒരുപസർഗ്ഗം
  • ഒരു നിപാതം)
  • മീതെ
  • വലിപ്പം
  • ശക്തി
  • പ്രസിദ്ധം
  • അഹങ്കാരം
  • വേർപാടു
  • സഹായമില്ലായ്ക
  • ബന്ധം
ഉദൿ
  • വടക്കു
  • സപ്തമീപഞ്ചമീപ്രഥമാന്തങ്ങളായി അർത്ഥം വിവരിക്കണം. സപ്തമി – ഉദക്കായദിക്കിങ്കൽ, പഞ്ചമി – ഉദക്കായദിക്കിൽ നിന്നു്. പ്രഥമ – ഉദക്കായ ദിക്കു്.
ഉദകക്രിയ
  • മരിച്ചവർക്കായിട്ടു ചെയ്യുന്ന ഒരു കർമ്മം
  • ശേഷക്രിയ
ഉദകഗാഹം
  • കുളി
ഉദകചന്ദ്രം
  • ജാലവിദ്യ
ഉദകധരം
  • മേഘം
ഉദകദാനം
  • ഉദകക്രിയ
  • ജന്മിനീർ
  • വഴിയാത്രക്കാർക്കു ജലം കൊടുക്കുക
ഉദകപിണ്ഡം
  • ശേഷക്രിയ
ഉദകം
  • ജലം
  • നനവിനെ ഉണ്ടാക്കുന്നതു എന്നർത്ഥം.
  • ഇരുവേലി
ഉദകമണ്ഡലു
  • ജലപാത്രം
ഉദകമേഹം
  • നീരൊഴിവുരോഗം
ഉദകവജ്രം
  • ഇടിയോടുകൂടിയ മഴ
ഉദകശാന്തി
  • പനി മാറുന്നതിനു ഒരുവന്റെമേൽ ജപിച്ചൊഴിക്കുന്ന ജലം
ഉദകാധാരം
  • തൊട്ടി
  • കിണറു്
ഉദകീര്യം
  • ആവിമരം
ഉദകോദഞ്ജനം
  • ജലം ഒഴിക്കുന്നഭരണി
ഉദകോദരം
  • മഹോദരം എന്ന രോഗം
ഉദക്യ
  • തീണ്ടായിരിക്കുന്നവൾ
  • നാലാമത്തെ ദിവസം ഉദകത്തെ (കുളിയെ) അർഹിക്കുന്നവൾ
ഉദഗയനം
  • ഉത്തരായണം
ഉദഗ്ര
  • വിശേഷണം:
  • ഉന്നതമായ
  • ഉൽകൃഷ്ടമായ
  • ക്രൂരമായ
ഉദഗ്രം
  • ഉയർന്നതു്
  • ഉദ്ഗതമായ അഗ്രത്തോടു കൂടിയതു എന്നർത്ഥം.
  • ക്രൂരം
ഉദങ്മുഖൻ
  • വടക്കോട്ടു നോക്കിയവൻ
ഉദജം
  • പശുക്കളെ തെളിക്കുക
  • പശു പ്രേരണം എന്നർത്ഥം.
  • താമരപ്പൂവ്
ഉദക്ത
  • വിശേഷണം:
  • മേല്പെട്ടു പൊക്കിയ
ഉദങ്കൻ
  • ഒരു മുനി
  • ധൗമ്യമഹർഷിയുടെ ശിഷ്യരിൽ ഒരുവനായ വൈദൻ എന്ന മഹർഷിയുടെ ശിഷ്യൻ. ഉദങ്കോപാഖ്യാനം ഭാരതം പൗലോമം നോക്കുക.
ഉദങ്കം
  • തോൽപാത്രം
ഉദഞ്ചനം
  • അടപ്പു്, മൂടി
  • മേല്പെട്ടെറിയുക
ഉദഞ്ചിതം
  • വർദ്ധിച്ചതു്
  • ‘അഞ്ചിതവിമലമഹാഗുണസഞ്ചയ
    സഞ്ചിതനാകിനസകലജനേശ
    നുദഞ്ചിതധനജനകരബലശാലി’
    — പ്രദോഷമാഹാത്യം തുള്ളൽ
  • മേല്പെട്ടിടപ്പെട്ട, ഉയർത്തപ്പെട്ട
ഉദഞ്ചു്
  • തിരിഞ്ഞ
  • മേല്പെട്ടു പോകുന്ന
ഉദണ്ഡപാലം
  • ഒരുവക മീൻ
  • പാമ്പു്
ഉദണ്ഡം
  • ഭയജനകം
ഉദധി
  • സമുദ്രം
  • ജലത്തിന്നിരിപ്പിടം എന്നർത്ഥം. [ഉദം = ഉദകം.
  • മേഘം
  • കായൽ
  • വലിയതൊട്ടി
ഉദധികന്യാ, ഉദധിതനയാ, ഉദധിസുതാ
  • ലക്ഷ്മി
  • കടൽ മകൾ എന്നർത്ഥം.
ഉദധിമേഖലാ
  • ഭൂമി
  • സമുദ്രമാകുന്ന പടിയരഞാണോടുകൂടിയതു് എന്നർത്ഥം.
ഉദധിഭാരം
  • മേഘം
ഉദധിവജ്രം
  • ഇടിയോടുകൂടിയ മഴ
ഉദധിവാഹം
  • മേഘം
ഉദധിഹരണം
  • വെള്ളം കോരുന്ന പാത്രം
ഉദന്തം, ഉദന്തകം
  • വൃത്താന്തം (വർത്തമാനം)
  • ഉത്തായ (ഉൽപന്നമായ) അന്തത്തോടു (നിശ്ചയത്തോടു) കൂടിയതു്.
  • ‘നിന്നുദന്തം ഭൈമീജാനെ
    നിഖിലവും ഞാനറിഞ്ഞേനേ’
    — നളചരിതം കഥകളി
  • കഥ
ഉദന്തിക
  • തൃപ്തി
ഉദന്യ
  • വിശേഷണം:
  • ദാഹമുള്ള
  • വെള്ളം കുടിപ്പാനിച്ഛയുള്ള
ഉദന്യാ
  • ദാഹം
  • ഉദകത്തിലുള്ള ഇച്ഛ എന്നർത്ഥം
  • പര്യായപദങ്ങൾ:
    • പിപാസാ
    • തൃട്ടു്
    • തർഷം.
ഉദന്യു
  • വിശേഷണം:
  • ദാഹമുള്ള, ജലം അന്വേഷിക്കുന്ന, വെള്ളത്തിൽ നടക്കുന്ന
ഉദന്വാൻ
  • സമുദ്രം
  • ജലമുള്ളതു് എന്നർത്ഥം.
ഉദപാനം
  • കിണറു്
  • ഇതിൽനിന്നും ജലം പാനം ചെയ്യുന്നു എന്നർത്ഥം.
  • തൊട്ടി
ഉദയകാലം
  • ഉഷസ്സു്
ഉദയഗിരി
  • ഉദയപർവതം
ഉദയൻ
  • ഒരു ചേരരാജാവു്
  • ദ്വാപരയുഗത്തിന്റെ അവസാനത്തിൽ ഭാരതയുദ്ധം നടന്നതായി കാണുന്നു. അന്നു കേരളം രക്ഷിച്ചിരുന്നതു് ഉദയൻ (ഉതിയൻ) എന്ന ചേരരാജാവാണു്. പാണ്ഡവരെ സഹായിപ്പാനായി ഇദ്ദേഹം കുരുക്ഷേത്രത്തിലേക്കു പോയിരുന്നു. ഇദ്ദേഹം അന്നദാനത്തിനു് അത്യധികം പ്രസിദ്ധനായിരുന്നതിനാൽ രണ്ടുഭാഗത്തിലുമുള്ള ഭടന്മാർക്കു ഭക്ഷണം കൊടുപ്പാനായിട്ടു് ധർമ്മപുത്രർ ഈ മഹാനുഭാവനെ ചുമതലപ്പെടുത്തി. രാജാവു് അതിന്മണ്ണം അനുഷ്ഠിച്ചു. ഈ ഐതിഹ്യത്തെ മുരഞ്ചിയൂർ മുടിനാഗരാജൻ എന്ന ദ്രാവിഡ കവി പുറനാനൂറു് എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളപ്രകാരം കാണുന്നു.
ഉദയനൻ
  • അഗസ്ത്യൻ
  • വത്സരാജാവു്
  • ഉജ്ജയിനിയിലെ രാജാവായ ചന്ദ്രമഹാസേനന്റെ പുത്രിയാകുന്ന വാസവദത്ത സഹസ്രാനീകന്റെ പുത്രനും ചന്ദ്രവംശത്തിലെ രാജാവുമായ ഉദയനയനെ (വത്സരാജാവിനെ) സ്വപ്നത്തിൽ കണ്ടിട്ടു് മോഹിക്കയാൽ അദ്ദേഹത്തെ വശീകരിച്ചു് ഉജ്ജയിനിയിൽ തന്റെ സമീപത്തിൽവരുത്തി തടവിൽ പാർപ്പിച്ചു. അവിടത്തെ മന്ത്രിയുടെ സഹായം ഹേതുവായിട്ടു തടവിൽനിന്നു വിടുന്നതിനു ഇടയാകയും വാസവദത്തയൊന്നിച്ചു ഉദയനൻ സ്വരാജ്യത്തിലേക്കു പോകയും ചെയ്തു.
ഉദയനം
  • കയറ്റം
ഉദയപർവതം
  • പൂർവപർവതം
  • ആദിത്യാദിഗ്രഹങ്ങൾ ഇതിൽ നിന്നുദിക്കുന്നതുകൊണ്ടു് ഈ പേർ വന്നു.
ഉദയം
  • ക്ഷേമം
  • ഉൽപത്തി, ഉത്ഭവം, ജനനം
  • സൗഭാഗ്യം
  • ഉദയപർവതം
  • ഉഷസ്സു്
  • ഉത്സവം
  • ശുഭവൃത്തി
  • ആവിർഭാവം
  • അഭ്യുദയം
ഉദയരാഗം
  • ഒരു രാഗം
  • ഭൂപാളം
ഉദയശൈലം
  • ഉദയപർവതം
ഉദയാചലം, ഉദയാദ്രി
  • ഉദയപർവതം
ഉദരഗ്രന്ഥി
  • ഒരു വയറ്റുദീനം
ഉദരത്രാണം
  • ചട്ട
ഉദരഥി
  • സമുദ്രം
  • സൂര്യൻ
ഉദരപിശാചൻ
  • വളരെഭക്ഷിക്കുന്നവൻ
ഉദരപൂരണം
  • വയറുനിറയ്ക്ക
ഉദരപൂർത്തി
  • വയറുനിറപ്പു്
ഉദരപോഷണം
  • വയറുനിറപ്പു്
ഉദരംഭരി
  • വിശേഷണം:
  • തന്നത്താൻ പോറ്റുന്ന
  • ‘ഉദരംഭരയോ ഹരയഃ’
    — ഭോജചമ്പു
    .
ഉദരം
  • വയറു്, ഗർഭം
  • ഇതിൽനിന്നു് ഉൽക്രമിക്കുന്നു എന്നർത്ഥം.
  • ഗർഭപാത്രം
  • ഉദാ:‘സഹോദരൻ’.
  • മഹോദരം എന്ന രോഗം
  • പര്യായപദങ്ങൾ:
    • പിചണ്ഡം
    • കുക്ഷി
    • ജഠരം
    • തുന്ദം.
ഉദരരോഗം
  • വയറ്റിലുണ്ടാകുന്ന ഒരുദീനം
ഉദരവ്യഥ
  • വയറ്റിലുണ്ടാകുന്ന ഒരുദീനം
ഉദരവ്യാധി
  • വയറ്റിലുണ്ടാകുന്ന ഒരുദീനം
ഉദരശൂല
  • വയറുവേദന. ഒരു വക വയറ്റുദീനം
ഉദരാഗ്നി
  • ജഠരാഗ്നി
ഉദരാധ്മാനം
  • വായുവീർപ്പു്
ഉദരാമയം
  • ഉദരവ്യാധി
ഉദരാവർത്തം
  • നദി
  • പൊക്കിൾ
ഉദരില
  • വിശേഷണം:
  • തുടിച്ച
  • വണ്ണമുള്ള
ഉദർക്കം
  • വരുംഫലം
  • മേലിൽ അനുഭവിക്കുമെന്നു പറയപ്പെടുന്നതു് എന്നർത്ഥം. ‘ആരംഭിച്ചാലതുടനശുഭോദർക്കമാംതർക്കമില്ല’ (മയൂരസന്ദേശം). [ഇതു മേലിൽ അനുഭവിപ്പാനിടവരുന്ന കർമ്മഫലത്തിന്റെ പേരാകുന്നു. കർമ്മം ചെയ്ത ഉടൻ അനുഭവിക്കുന്നതല്ല. ഈ ജന്മത്തിലോ ജന്മാന്തരത്തിലോ അനുഭവിക്കും..
ഉദർച്ചിസ്സ്
  • അഗ്നി
ഉദവസിതം
  • ഭവനം
  • ബന്ധത്തെ ഉണ്ടാക്കുന്നതു്. ഇതുകൊണ്ടു് വീടു് ശാശ്വതമല്ലെന്നും ബന്ധത്തെ ചെയ്യുന്നതാണെന്നും വ്യക്തമാകുന്നു.
ഉദശ്വിത്തു്
  • പകുതി വെള്ളം ചേർത്ത മോരു്
  • ഉദകം കൊണ്ടു വർദ്ധിക്കുന്നതു് എന്നർത്ഥം.
  • മോരു്
ഉദശ്രു
  • വിശേഷണം:
  • കരയുന്ന
ഉദസനം
  • പൊക്കുക
  • എറിയുക
  • ആട്ടിക്കളയുക
ഉദസ്ത
  • വിശേഷണം:
  • പൊക്കപ്പെട്ട
  • എറിയപ്പെട്ട
  • ആട്ടിക്കളയപ്പെട്ട
ഉദസ്രം
  • ഉൽഗതമായ അസ്രത്തോടു (കണ്ണീരോടു) കൂടുംവണ്ണം
ഉദാത്ത
  • വിശേഷണം:
  • ഔദാര്യമുള്ള
  • ശ്രേഷ്ഠതയുള്ള
ഉദാത്തം
  • സ്വരഭേദം
  • (അനുദാത്തം എന്ന ശബ്ദം നോക്കുക).
  • ഒരലങ്കാരം
  • പുരാതന മഹാന്മാരുടെ ചരിത്ര സംബന്ധം കൊണ്ടു വർണ്ണ്യ വസ്തുവിനു ശ്ലാഘ്യത സമ്പാദിക്കുന്നത് ഉദാത്തം.
  • ‘പത്തരമാറ്റിൽ പൊന്നുകൾ രത്നത്താൽ
    വിസ്താരത്തിൽ ചമച്ചുകിടക്കുന്ന
    പത്തനങ്ങളും പത്തുനൂറായിരം
    ചിത്തരമ്യമിതെത്രയും ഗോവിന്ദ’
    — രാമായണം 24 വൃത്തം
ഉദാനൻ
  • പഞ്ചവായുക്കളിൽ ഒന്നു്
  • ശബ്ദാദികളെ മേല്പെട്ടു വരുത്തുന്നവൻ എന്നർത്ഥം. ഉദാനവായു കണ്ഠസ്ഥാനത്തിലിരുന്നു വാക്കു മുതലായവയെ ഉണ്ടാക്കുന്നു.
ഉദായുധ
  • വിശേഷണം:
  • മേല്പെട്ടുയർത്തപ്പെട്ട ആയുധത്തോടു കൂടിയ.
ഉദാര
  • വിശേഷണം:
  • കൊടുക്കുന്ന ശീലമുള്ള
  • ശ്രേഷ്ഠതയുള്ള
ഉദാരത
  • കൊടുക്കുന്ന ശീലം
ഉദാരത്വം
  • ദാനശീലം
  • കാവ്യഗുണപ്രകരണങ്ങളിൽ ശ്ലേഷാദി പത്തു ഗുണമുള്ളതിൽ ഒരു ഗുണം
  • പദങ്ങൾ നൃത്തം ചെയ്യുന്നതു പോലെ തോന്നുന്നത്
ഉദാരഥി, ഉദാരധി
  • വിഷ്ണു
ഉദാരൻ
  • ഹൃദയത്തിന്നു കപടം ഇല്ലാത്തവൻ
  • ഇഷ്ടത്തെ അനുസരിക്കുന്നവൻ
  • ഉൽകൃഷ്ടമായ വിധം എല്ലാടവും ദാനം ചെയ്യുന്നവൻ എന്നർത്ഥം.
  • മഹാൻ, ഔദാര്യമുള്ളവൻ
ഉദാരം
  • വലിപ്പമുള്ളത്
  • മഹത്തു്
ഉദാരശീല
  • വിശേഷണം:
  • കൊടുക്കുന്നശീലമുള്ള
ഉദാവർത്ത(നം)
  • കുടർ സംബന്ധിച്ച രോഗം
  • അധോവാതം, ഊർദ്ധ്വവാതം, പുരീഷം, മൂത്രം, കോട്ടുവാ, കണ്ണുനീർ, തുമ്മൽ, ഏമ്പക്കം, ഛർദ്ദി, വിശപ്പു്, ദാ ഹം, ശുക്ലം, ശ്വാസം, ഉറക്കം, ഇവയുടെ വേഗങ്ങൾ ധരിക്കുകകൊണ്ടു് ‘ഉദാവർത്തം’ ഉണ്ടാകുന്നു.
ഉദാസം
  • മേല്പട്ടെറിയുക
  • പൊക്കുക,
  • ആട്ടിക്കളയുക
ഉദാസീന
  • വിശേഷണം:
  • ബന്ധുവും ശത്രുവും അല്ലാത്ത
  • ജാഗ്രതയില്ലാത്ത
ഉദാസീനത
  • ഉപേക്ഷ, മടി
  • ജാഗ്രതയില്ലായ്ക
ഉദാസീനൻ
  • ശത്രുവും ബന്ധുവും അല്ലാത്തവൻ, ഉപകാരത്തിനും ഉപദ്രവത്തിനും വരാതെ സ്വസ്ഥമായിരിക്കുന്നവൻ
  • മടിയൻ
ഉദാസ്ഥിതൻ
  • ഒറ്റുകാരൻ
  • വാതൽ കാവൽക്കാരൻ
  • പ്രമാണി
ഉദാഹരണം
  • ദൃഷ്ടാന്തം
  • വർണ്ണനം
  • പറയുക
ഉദാഹാരം
  • പറവാൻ പോകുന്ന വിഷയത്തെക്കുറിച്ചു വിവരിക്കുക
  • എടുത്തു പറയപ്പെടുന്നത് എന്നർത്ഥം.
  • പ്രകൃതാർത്ഥത്തെ ഉപപാദിക്കുന്നതിനായിട്ടു കാണിക്കുന്ന ദൃഷ്ടാന്തം മുതലായതു്
ഉദാഹിത
  • വിശേഷണം:
  • ഉയർത്തിയ
  • പൊക്കിയ
ഉദാഹൃത
  • വിശേഷണം:
  • ഉദാഹരിക്കപ്പെട്ട
  • പറയപ്പെട്ട
ഉദാഹൃതി
  • വിശേഷണം:
  • ഉദാഹരണം
ഉദിക്കുക
  • ഉണ്ടാവുക
  • ജനിക്കുക
  • ഉത്ഭവിക്കുക
ഉദിത
  • വിശേഷണം:
  • പറയപ്പെട്ട
  • ഉണ്ടായ
  • ഉദിച്ച
ഉദിതി
  • കയറ്റം
  • വചനം
  • സൂര്യോദയം
ഉദിത്വരം
  • ഉദിക്ക ശീലമയിട്ടുള്ളതു്
  • ‘ഇത്ഥമനർത്ഥമുദിത്വരമാം; അതി
    നുത്തരമോതുക സത്വരമിപ്പോൾ’
    — നളചരിതം കഥകളി
ഉദിപ്പിക്കുക
  • ഉണ്ടാക്കുക
  • ജനിപ്പിക്കുക
  • ഉത്ഭവിപ്പിക്കുക
ഉദിപ്പു്
  • ഉദിക്ക
ഉദീചി
  • വടക്കു്
  • സൂര്യൻ ഊർദ്ധ്വഭാഗത്തിൽ ഗമിക്കുന്നതിനാൽ ഈ പേരുണ്ടായി.
ഉദീചീന
  • വിശേഷണം:
  • വടക്കുള്ള
ഉദീചീനം
  • വടക്കേദിക്കിൽ ഭവിച്ചതു്
ഉദീച്യം
  • ശതാവരി നദിയുടെ വടക്കുപടഞ്ഞാറുള്ള ദേശം
  • രാമച്ചം
  • ഇരുവേലി
  • കേശം
ഉദീച്യവൃത്തി
  • ഒരു വൃത്തം
  • (മിശ്രവൃത്തത്തിൽ പെട്ടതു്). രണ്ടാമക്ഷരം ഗുരുവാക്കുന്നതു് വിഷമപാദങ്ങളിൽ മാത്രമാകയാൽ അതു ഉദീച്യവൃത്തി.
  • ‘ഉദീച്യവൃത്ത്യാഖ്യമാമിതേ
    രണ്ടാം ഗുരു വിഷമത്തിൽ മാത്രമായ്’
    — വൃത്തമഞ്ജരി
ഉദീരണം
  • പറക
ഉദീരിത
  • വിശേഷണം:
  • പറയപ്പെട്ട
ഉദീർണ്ണ
  • വിശേഷണം:
  • ഔദാര്യമുള്ള
  • ശ്രേഷ്ഠതയുള്ള
  • കടുപ്പമായ
  • പറയപ്പെട്ട
ഉദീർണ്ണൻ
  • വിഷ്ണു
ഉദീപം
  • വെള്ളപ്പൊക്കം
ഉദുംബരപർണ്ണീ
  • ചെറിയ നാഗദന്തി
  • അത്തിയുടെ ഇലപോലെ ഇലകൾ ഉള്ളതു് എന്നർത്ഥം. ഇതിനെ ചിലർ നാഗദന്തി എന്നും മറ്റുചിലർ വജ്രദന്തി എന്നും പറയുന്നുണ്ട്.
ഉദുംബരം
  • അത്തി
  • ആകാശത്തെ അതിക്രമിച്ചതു്, അതിശയേന ശബ്ദിക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം. ‘ഉഡുംബരം’ എന്ന പാഠവും കാണുന്നു.
  • ചെമ്പു്
  • ഉൽകൃഷ്ടനായ ശംഭുവിനെ വരിക്കുന്നതു് എന്നർത്ഥം. [ഉൽ ഉം ശംഭുവൃണോതി.
  • ഉമ്മരം
ഉദുംബല
  • വിശേഷണം:
  • ശക്തിമത്തായ
ഉദുംബലം
  • അത്തിമരം
ഉദൂഖലം
  • ഗുൽഗുലു
  • അമരത്തിൽ ‘ഉലൂഖലകം’ എന്നു കാണുന്നു. അതിനു് ആകാശത്തിൽ വ്യാപിക്കുന്നതു് എന്നു ശബ്ദാർത്ഥം.
  • ഉരൽ
  • മേല്പെട്ടു ദ്വാരമുള്ളതു് എന്നർത്ഥം.
ഉദൂഢ
  • വിവാഹം ചെയ്യപ്പെട്ട
  • വർദ്ധിച്ച
  • പരുപരുപ്പുള്ള
ഉദൂഢരാഗം
  • അതിസ്നേഹം
ഉദ്ഗത
  • വിശേഷണം:
  • മുളച്ചുവന്ന
  • ഛർദ്ദിക്കപ്പെട്ട
  • ഉയർന്ന
ഉദ്ഗതജാനു
  • വിശേഷണം:
  • കാൽ നീളമുള്ള
ഉദ്ഗതം
  • വിശേഷണം:
  • ഛർദ്ദിക്കപ്പെട്ട അന്നാദികൾ
  • ഉദ്ഗമിക്കപ്പെട്ടതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഉദ്വാന്തം.
ഉദ്ഗതാ
  • ഒരു വിഷമവൃത്തം
  • ഒന്നാം പാദത്തിൽ സജസല; രണ്ടിൽ നസജഗ; മൂന്നിൽ ഭനജലഗ; നാലിൽ സജസജഗ ഇങ്ങനെ നാലുപാദവും നാലുവിധമായ വൃത്തം ‘ഉദ്ഗതാ’.
ഉദ്ഗമനീയ
  • വിശേഷണം:
  • പോകത്തക്ക
  • കരേറ്റത്തക്ക
ഉദ്ഗമനീയം
  • അലക്കിയ ഇണപ്പുടവ
  • അഭിലഷിക്കപ്പെടുന്നതു് എന്നർത്ഥം. ‘വസ്ത്രവും ഉത്തരീയവും’ എന്നുള്ള അർത്ഥം കാണുന്നു.
ഉദ്ഗമം
  • പുറപ്പാടു്
  • ജനനം
  • സൃഷ്ടി
  • ആരംഭം
  • മുളയ്ക്കുക
  • ഛർദ്ദി
ഉദ്ഗമിക്ക
  • പൊങ്ങുക
  • കരേറുക
ഉദ്ഗളിക്ക
  • ഒഴുകുക
ഉദ്ഗളിത
  • വിശേഷണം:
  • വീണ
  • പൊഴിഞ്ഞ
ഉദ്ഗാഢ
  • വിശേഷണം:
  • അധികമായ
  • ഏറ്റമുള്ള
ഉദ്ഗാഢം
  • ഏറ്റവും
ഉദ്ഗാഢം
  • ഏറ്റവും
  • ഉന്നതമായി ഉണ്ടാകുന്നതു് എന്നർത്ഥം. അധികമായതു്.
ഉദ്ഗാതാവു്
  • സാമഗാനം മുതലായ സാമവേദകർമ്മങ്ങളെ ചെയ്യുന്ന ഋത്വിക്ക്
  • ഉദ്ഗാനം ചെയ്യുന്നവൻ എന്നർത്ഥം. ‘ഉൽ’ എന്ന ഉപസർഗ്ഗം സാമം നീട്ടിചൊല്ലേണ്ടതാണെന്നു വെളിവാക്കുന്നു. സാമവേദംപഠിച്ചവൻ, സാമവേദക്കാരൻ.
  • പാട്ടുപാടുന്നവൻ
ഉദ്ഗാരം
  • തേട്ടൽ
  • ഉൽഗിരണംചെയ്യുന്നതു് എന്നർത്ഥം.
  • ഏമ്പക്കം
  • ഛർദ്ദി
  • ഒന്നാമത്തെ അർത്ഥത്തിനാണധികം പ്രസിദ്ധി.
ഉദ്ഗിരണം
  • തേട്ടൽ
  • ഏമ്പക്കം
  • ഛർദ്ദി
ഉദ്ഗിരണംചെയ്ക
  • പുറപ്പെടുവിക്ക
  • ‘സമമുടനുദ്ഗിരന്തിപരധാമസമാക്രമണേ’
    — അഭിജ്ഞാനശാകുന്തളം
    .
ഉദ്ഗീതി
  • ഒരു മാത്രാവൃത്തം
  • ആര്യയുടെ പൂർവാർദ്ധത്തെ ഉത്തരാർദ്ധവും, ഉത്തരാർദ്ധത്തെ പൂർവാർദ്ധവുമാക്കി മറിച്ചിട്ടാൽ ഉദ്ഗീതി.
ഉദ്ഗീതി
  • ഉച്ചത്തിലുള്ള പാട്ടു്
ഉദ്ഗീഥം
  • സാമവേദധ്വനി. സാമവേദത്തിൽ ഒരുഭാഗം എന്നും അഭിപ്രായം കാണുന്നു
ഉദ്ഗൂർണ്ണ
  • വിശേഷണം:
  • ഓങ്ങപ്പെട്ട
  • ഉയർത്തപ്പെട്ട
  • ഉയർത്തിയ
ഉദ്ഗൂർണ്ണം
  • ഓങ്ങപ്പെട്ടതു്, ഉയർത്തപ്പെട്ടതു്, ഉയർത്തിയതു്
  • ഓങ്ങപ്പെട്ട ശസ്ത്രാദികളുടെ പേർ
  • ഉദ്യമിപ്പിക്കപ്പെട്ടതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ‘ഉദ്യതം’.
ഉദ്ഗൂർണ്ണം
  • വേറിട്ടവസ്തു
ഉദ്ഗ്രന്ഥ
  • വിശേഷണം:
  • കെട്ടഴിഞ്ഞ
ഉദ്ഗ്രന്ഥം
  • കെട്ടഴിഞ്ഞതു്
  • അദ്ധ്യായം
ഉദ്ഗ്രന്ഥി
  • വിശേഷണം:
  • സംസാരബന്ധം വേർപെട്ട
ഉദ്ഗ്രാഹം
  • മേല്പെട്ടെടുക്കുക
  • ഉൽഗ്രഹിക്കുക എന്നർത്ഥം.
ഉദ്ഘടിതം
  • സൂചകം
  • സംജ്ഞ
ഉദ്ഘനം
  • മുട്ടി
  • മരം ചെത്തുന്നസമയം ആയതു് ഏതു സാധനത്തിന്മേൽവെച്ചു ചെത്തുന്നുവോ അതു്. ഇതിന്റെമേലെ ഹനിക്കുന്നു എന്നർത്ഥം. ചെത്തുന്നതിനു താഴെവെക്കുന്ന തടി എന്നു ചുരുക്കത്തിൽ പറയാം.
ഉദ്ഘം
  • ശ്രേഷ്ഠം. വിനാശരഹിതം എന്നർത്ഥം
  • ഇതു സമസ്തപദത്തിൽ ചേർന്നതായിട്ടല്ലാതെ പ്രയോഗിക്ക പതിവില്ല. ഉദാ:ഗവോദ്ഘം.
ഉദ്ഘർഷണം
  • ഗദ
  • വടി
ഉദ്ഘസം
  • ഇറച്ചി
ഉദ്ഘാടകം
  • താക്കോൽ
  • വെള്ളംകോരുന്നതിനുള്ള പാളയും (തൊട്ടിയും) കയറും
ഉദ്ഘാടനം
  • കിണറ്റിൽ നിന്നും വെള്ളം കോരുന്ന യന്ത്രം (ഏത്തം = തുലാം)
  • ഇതുകൊണ്ടു് ജലം മേല്പെട്ടു കോരുന്നു എന്നർത്ഥം.
  • തുറക്കുന്ന യന്ത്രം
  • തുറക്ക
  • പര്യായപദങ്ങൾ:
    • ഘടീയന്ത്രം.
ഉദ്ഘാടം
  • കാവൽ
ഉദ്ഘാടിത
  • വിശേഷണം:
  • ആരംഭിച്ച
  • തുറന്ന
  • പൊക്കിയ
  • പ്രയത്നിച്ച
ഉദ്ഘാടിത
  • വിശേഷണം:
  • പ്രയത്നംചെയ്യപ്പെട്ട
  • തുറക്കപ്പെട്ട
  • ഉയർത്തപ്പെട്ട
ഉദ്ഘാടിതജ്ഞ
  • വിശേഷണം:
  • ബുദ്ധിയുള്ള
ഉദ്ഘാതം
  • ആരംഭമാത്രം
  • മുരടുപിടിച്ചു തുടങ്ങുക എന്നർത്ഥം. ആരംഭം എന്നുമുണ്ടു്.
  • ആയുധം
  • അടിക്ക, മുറിക്ക
  • മുറിവു്
ഉദ്ഘോഷം
  • ഉറക്കെപ്പറക
  • പരസ്യമാക്കൽ
  • പൊതുസംസാരം
ഉദ്ഘോഷിക്ക
  • സ്തുതിക്ക
ഉദ്ദണ്ഡത
  • ബലം
  • ദുരഹങ്കാരം
  • ക്രൂരം
ഉദ്ദണ്ഡൻ
  • ബലവാൻ
  • ദുരഹങ്കാരി
  • ക്രൂരൻ
  • വിദ്വാൻ
ഉദ്ദന്തുര
  • വിശേഷണം:
  • ഉയർന്ന
  • ഭയങ്കരമായ
  • വലിയപല്ലുള്ള
ഉദ്ദംശം
  • മൂട്ട
ഉദ്ദാനം
  • ബന്ധനം (തടവിലിടുക)
  • ഉദ്ഭൂതമായ പ്രയത്നത്തോടുകൂടിയതു് എന്നർത്ഥം.
  • കെട്ടുകുറ്റി
  • പര്യായപദങ്ങൾ:
    • ബന്ധനം
ഉദ്ദാമൻ
  • വരുണൻ
  • യമൻ
ഉദ്ദാമം
  • വിശേഷണം:
  • വിടപ്പെട്ട
  • അയയ്ക്കപ്പെട്ട
ഉദ്ദാലം
  • നറുവരി എന്ന വൃക്ഷം
  • വ്യാധികളെ പിളർക്കുന്നതു് എന്നർത്ഥം.
ഉദ്ദാലകൻ
  • ഒരു ഋഷി
  • ഇദ്ദേഹത്തിന്റെ പുത്രന്റെ പേർ “ശ്വേതകേതു” എന്നാണു്.
ഉദ്ദാലകം
  • കൗങ്ങിൻ പൂത്താഴം നെല്ല്
ഉദ്ദിത
  • വിശേഷണം:
  • ബന്ധിക്കപ്പെട്ട
ഉദ്ദിനം
  • ഉച്ചസമയം
ഉദ്ദിഷ്ട
  • വിശേഷണം:
  • ഉദ്ദേശിക്കപ്പെട്ട
  • നിശ്ചയിക്കപ്പെട്ട
ഉദ്ദിഷ്ടം
  • ഉദ്ദേശിക്കപ്പെട്ടതു്, നിശ്ചയിക്കപ്പെട്ടതു്
  • ഒരു വൃത്തം
ഉദ്ദീപകം
  • ചുട്ടുറുമ്പു് (ഒരു വക കറുത്ത ഉറുമ്പു്)
ഉദ്ദീപനം
  • ജ്വലനം
  • പ്രകാശം
ഉദ്ദീപിക
  • വിശേഷണം:
  • ജ്വലിപ്പിക്കുന്ന
ഉദ്ദീപിതം
  • പ്രകാശിപ്പിക്കപ്പെട്ടതു്
ഉദ്ദീപിപ്പിക്ക
  • ജ്വലിപ്പിക്ക
  • എരിയിക്ക
ഉദ്ദീപ്ത
  • വിശേഷണം:
  • പ്രകാശിക്കപ്പെട്ട
  • ജ്വലിക്കപ്പെട്ട
  • ജ്വലിച്ച
ഉദ്ദേശം
  • ഊഹിച്ചിട്ടുള്ള നിശ്ചയം
  • സംശയം
ഉദ്ദേശികാ
  • ചതുർത്ഥി വിഭക്തി
ഉദ്ദേശിക്കുക
  • ഊഹിച്ചുനിശ്ചയിക്കുക
  • സംശയിക്കുക
ഉദ്ദേഹികാ
  • വെളുത്ത ഉറുമ്പു്
ഉദ്ധതൻ
  • അഹങ്കാരി
ഉദ്ധതം
  • ഉയർത്തപ്പെട്ടതു്, ഇളക്കിഉയർത്തപ്പെട്ടതു്
  • അഭിമാനം
  • അഹങ്കാരം
  • അധികമായതു്
  • സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്. ഇതിനു വിപരീതം സൗമ്യം. ‘ഗ്രന്ഥകാരൻ തന്റെ പാണ്ഡിത്യപ്രകടനത്തിനു വേണ്ടി ആടോപം കാണിക്കുന്നിടത്തു ഔദ്ധത്യം; ഇല്ലാത്തിടത്തു സൗമ്യത’.
ഉദ്ധതി
  • അഹങ്കാരം
  • അഭിമാനം
  • ഡംഭം
  • മുട്ടാളത്തം
ഉദ്ധരണം‌
  • പൊക്കുക
  • വേരോടെ പറിക്കുക
ഉദ്ധരണി
  • ചെറിയ തവി
  • ചിഹ്നനങ്ങളിൽ ഒന്നു്
  • “ ” ഈ ചിഹ്നനമത്രേ ഉദ്ധരണി. ഇതു ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽ നിന്നു വേറെയുള്ളവരുടെ വാക്കുകളെ തിരിച്ചു കാണിക്കുന്നു. ഇതിനെ ഒറ്റയായിട്ടു ഉപയോഗിക്കാം ‘ ’.
ഉദ്ധരിക്കുക
  • പൊക്കുക
  • രക്ഷിക്കുക
  • പറിക്കുക
  • താങ്ങുക
  • മടങ്ങിവാങ്ങുക
  • എടുത്തു കാണിക്കുക
ഉദ്ധർഷം
  • ഉത്സവം
  • സന്തോഷത്തെ ചെയ്യുന്നതു് എന്നർത്ഥം.
ഉദ്ധവം
  • ഉത്സവം
  • ദുഃഖത്തെ കളയുന്നതു് എന്നർത്ഥം.
  • യാഗാഗ്നി
ഉദ്ധവൻ
  • ഒരു യാദവൻ
  • ശ്രീകൃഷ്ണന്റെ മന്ത്രിയും ഒരു ബന്ധുവുമാണു്. അക്രൂരൻ കൃഷ്ണനെ മഥുരയ്ക്കു് കൂട്ടിക്കൊണ്ടുപോയതിന്റെ ശേഷം അദ്ദേഹത്തെ ചെന്നു അന്വേഷിച്ചുവരണമെന്നു ഗോകുലവാസികൾ ഇദ്ദേഹത്തോടു പ്രാർത്ഥിക്കയുണ്ടായി. യാദവരെല്ലാം നശിക്കുമെന്നു കണ്ടു ഉദ്ധവൻ കൃഷ്ണനോടു് താൻ എന്താണു വേണ്ടതു എന്നു ചോ ദിച്ചു. ബദരികാശ്രമത്തിൽ ചെന്നു തപസ്സുചെയ്തു മോക്ഷം പ്രാപിച്ചുകൊള്ളണമെന്നു് ഉപദേശിച്ചു. ഇദ്ദേഹത്തെ ‘പവനുവ്യാധി’ എന്നു വിളിക്കാറുണ്ട്. ഇദ്ദേഹത്തെ സംബന്ധിച്ച് ‘ഉദ്ധവദൂതം’ ‘ഉദ്ധവസന്ദേശം’ ഇങ്ങിനെ രണ്ടു ചെറിയ കാവ്യങ്ങൾ ഉള്ളപ്രകാരം കാണുന്നു.
ഉദ്ധസ്ത
  • വിശേഷണം:
  • കൈപൊക്കിയ
ഉദ്ധാന
  • വിശേഷണം:
  • കരേറിയ
  • ഛർദ്ദിച്ച
ഉദ്ധാനം
  • അടുപ്പ്
  • ഇതിൽനിന്നു പാത്രം ഉദ്ധരിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
  • ഛർദ്ദിക്കപ്പെട്ട അന്നംമുതലായത്
  • ഉദ്വാന്തശബ്ദത്തിന്റെ പാഠം.
ഉദ്ധാര
  • അമൃതുവള്ളി
ഉദ്ധാരക
  • വിശേഷണം:
  • പൊക്കുന്ന
ഉദ്ധാരണം
  • പൊക്കുക
  • രക്ഷണം
ഉദ്ധാരം
  • കടം, ഉദ്ധരിക്കപ്പെടുന്നത്, മടങ്ങിവാങ്ങുന്നത് എന്നർത്ഥം
  • ഉയർത്തൽ, പൊക്കുക
  • തുകയിൽ തള്ളൽ
  • രക്ഷ
  • അടുപ്പ്
ഉദ്ധൂത
  • വിശേഷണം:
  • ഉയർത്തിപിഴുതെടുക്കപ്പെട്ട
  • ‘ഉദ്ധൂതവൃക്ഷംകരാളോജ്ജ്വലദംഷ്ട്രാന്വിത വക്ത്രഗഹ്വരം’
    — അദ്ധ്യാത്മരാമായണം
    .
  • ഇളക്കപ്പെട്ട
  • ഉയർത്തപ്പെട്ട
  • ഉയർന്ന, ഉയരമുള്ള
  • ഉയർന്ന ശബ്ദമായുള്ള
ഉദ്ധൂനനം
  • ഉയർത്തിപിഴുതെടുക്കുക
  • ഇളക്കം
  • മേല്പെട്ടെറിയുക
  • പൊക്കുക
ഉദ്ധൂപനം
  • പുകയ്ക്കുക
  • പുകപിടിപ്പിക്കുക
ഉദ്ധൂലനം
  • പൊടിയാക്കൽ
  • പൊടിതൂറ്റൽ
ഉദ്ധൂഷണം
  • തുരപ്പണം
  • തമര്
ഉദ്ധമാനം
  • അടുപ്പ്
  • (ഉദ്ധാനം എന്നതിന്റെ പാഠഭേദം).
ഉദ്ധൃത
  • വിശേഷണം:
  • എടുക്കപ്പെട്ട
  • ഉയർത്തപ്പെട്ട
  • രക്ഷിക്കപ്പെട്ട
  • വേരോടെ പറിക്കപ്പെട്ട
ഉദ്ധൃത
  • ഉദ്ധരിക്കപ്പെട്ടത് (എടുക്കപ്പെട്ടത്)
ഉദ്ബാഷ്പ
  • വിശേഷണം:
  • കണ്ണുനീർനിറഞ്ഞ
ഉദ്ബാഹു
  • വിശേഷണം:
  • കൈനീട്ടിയ
ഉദ്ബില
  • വിശേഷണം:
  • ഗുഹയിൽനിന്നു വെളിയിലായ
ഉദ്ബുദ്ധ
  • വിശേഷണം:
  • ഉയർന്നിരിക്കുന്ന
ഉദ്ഭട
  • ശ്രേഷ്ഠമായ
  • മഹിമയുള്ള.
ഉദ്ഭടൻ
  • സമർത്ഥൻ
  • ആദിത്യൻ
  • എരിക്ക്
ഉദ്ഭം
  • വിസ്താരം
ഉദ്ഭടം
  • ശക്തിമത്ത്
  • ആമ
ഉദ്ഭവം
  • ജനനം
  • ഉൽപത്തി
ഉദ്ഭവിക്കുക
  • ജനിക്കുക
ഉദ്ഭവിപ്പിക്കുക
  • ജനിപ്പിക്കുക
ഉദ്ഭിജം, ഉദ്ഭിജ്ജം
  • മുളച്ചുണ്ടാകുന്ന ചെടി മരം മുതലായവ
  • ഉത്ഭേദിച്ചു ജനിക്കുന്നതു്.
  • മുള
  • കൂമ്പ്
ഉദ്ഭിത്തു്, ഉദ്ഭം
  • മുളച്ചുണ്ടാകുന്ന ചെടി മരം മുതലായവ
  • ഭൂമിയെ പിളർന്നുണ്ടാകുന്നത് എന്നർത്ഥം.
ഉദ്ഭിദ
  • വിശേഷണം:
  • മുളയ്ക്കുന്ന
  • കൂമ്പുവരുന്ന
ഉദ്ഭിദ
  • മുള
  • കൂമ്പ്
  • ഒരു മാതിരി ഉപ്പ്
ഉദ്ഭിന്ന
  • വിശേഷണം:
  • ഫലംതന്ന. കായുണ്ടായ, ഉത്ഭവിച്ച
  • കൂമ്പുവന്ന
ഉദ്ഭൂത
  • വിശേഷണം:
  • ഉത്ഭവിച്ച, ജനിച്ച
  • ഉയർന്ന
ഉദ്ഭ്രമം
  • ഭയപ്പെടൽ
  • മനസ്സു സ്ഥിരമായി നില്ക്കാതിരിക്കുക എന്നർത്ഥം.
  • ചുഴറ്റൽ, ചുറ്റൽ
  • കുണ്ഠിതം, സങ്കടം
  • മേല്പെട്ടുള്ള ചാട്ടം
ഉദ്യത്ത്
  • വിശേഷണം:
  • പ്രകാശിക്കുന്ന
  • പ്രകാശിച്ച
  • ഉയരുന്ന
ഉദ്യതനം
  • ഉയർത്തുക
  • പ്രയത്നം
  • ഉത്സാഹം
ഉദ്യത
  • വിശേഷണം:
  • ഉത്സാഹിച്ച
  • ‘മുനിതനയാനുയാനമതിനുദ്യതനായ് സഹസാ’
    — അഭിജ്ഞാനശാകുന്തളം
    .
  • ഉയർത്തപ്പെട്ട
ഉദ്യതം
  • ഓങ്ങപ്പെട്ട ശസ്ത്രാദികൾ
  • ഉദ്യമിക്കപ്പെട്ടതു് എന്നർത്ഥം.
  • അദ്ധ്യായം
  • പര്യായപദങ്ങൾ:
    • ‘ഉദ്ഗൂർണ്ണം’.
ഉദ്യൻ
  • ഉദിച്ചവൻ
ഉദ്യമം, ഉദ്യമനം
  • ഉത്സാഹം
  • പരിശ്രമം, പ്രയത്നം
  • ഓങ്ങൽ
ഉദ്യാതം
  • ഉദ്യാനം ചെയ്തതു (പുറത്തു പോയതു്)
ഉദ്യാനം
  • പൂങ്കാവ്
  • രാജാവിന്റെ സാധാരണമായ വനക്രീഡ, നായാട്ടു് എന്നിവയ്ക്കുള്ള വനം
  • ഉത്സാഹത്തോടെ പോകുന്നേടം എന്നർത്ഥം.
  • പുറത്തേയ്ക്കുള്ള ഗമനം
  • പ്രയോജനം
  • സംഗതി, കാര്യം
  • പര്യായപദങ്ങൾ:
    • ‘ആക്രീഡം’.
ഉദ്യാനകം
  • പൂങ്കാവു്
  • മാൻ മുതലായ മൃഗങ്ങളെ വളർത്തുന്നതിനു വളച്ചു കെട്ടിയ സ്ഥലം
ഉദ്യാനപാലകൻ, ഉദ്യാനപാലൻ, ഉദ്യാനരക്ഷകൻ
  • ഉദ്യാനം വിചാരിപ്പുകാരൻ
ഉദ്യാപനം
  • പൂർത്തിയാക്കൽ
  • പൂജാവസാനം
ഉദ്യാവം
  • കൂട്ടിക്കലർപ്പു
ഉദ്യുക്ത
  • വിശേഷണം:
  • ഉത്സാഹമുള്ള
ഉദ്യോഗപർവം
  • മഹാഭാരതത്തിലെ 5-ആമത്തെ പർവം
ഉദ്യോഗം
  • ഉത്സാഹം, പ്രത്യേകതാൽപര്യം
  • പ്രയത്നം
  • അധികാരം
  • തൊഴിൽ, വേല
ഉദ്യോഗസ്ഥൻ
  • ജീവനക്കാരൻ
  • അധികാരമുള്ളവൻ
  • വലിയ ഒരു ശമ്പളമൊ തക്കതായ ചുമതലയൊ ഇല്ലാത്തവരെ സാധാരണ ഉദ്യോഗസ്ഥന്മാരെന്നു പറയാറില്ല. ഉയർന്നതരം സർക്കാർജോലി വഹിക്കുന്നവർക്കു ഈ പേർ പരന്നിട്ടുണ്ട്.
ഉദ്യോഗി
  • വിശേഷണം:
  • ഉത്സാഹമുള്ള
ഉദ്യോഗിക്കുക
  • ഉത്സാഹിക്കുക
  • പ്രയത്നിക്കുക
ഉദ്യോഗിപ്പിക്കുക
  • ഉത്സാഹിപ്പിക്കുക
  • പ്രയത്നിപ്പിക്കുക
ഉദ്യോത
  • വിശേഷണം:
  • പ്രകാശിച്ച
ഉദ്യോതമാന
  • വിശേഷണം:
  • പ്രകാശിച്ചിരിക്കുന്ന
ഉദ്രഥം
  • വണ്ടിയുടെ അച്ചിലെ ആണി
ഉദ്രം
  • നീർപൂച്ച
  • ചിലർ നീർനായ എന്നു പറയുന്നു. എപ്പോഴും നനഞ്ഞുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
ഉദ്രങ്കം, ഉദ്രംഗം
  • ഹരിശ്ചന്ദ്രന്റെ നഗരം
ഉദ്രാവം
  • ഓട്ടം
  • ഒഴുക്കു്
ഉദ്രിക്ത
  • വിശേഷണം:
  • വർദ്ധിച്ച
  • വേർവിട്ട
  • തെളിവുള്ള
ഉദ്രേകം
  • ആരംഭം
  • ആധിക്യം, വർദ്ധന
ഉദ്രേകാ
  • മഹാനിംബം എന്ന ചെടി
ഉദ്വത്ത്
  • വിശേഷണം:
  • മഹത്തായ
  • ശ്രേഷ്ഠമായ
ഉദ്വത്സരം
  • വർഷം
ഉദ്വപനം
  • സമ്മാനം
ഉദ്വമനം
  • ഛർദ്ദി
ഉദ്വർത്തനം
  • തിരുമ്മുക, നവരച്ചോറു തേക്കുക മുതലായതുകൊണ്ടു ശരീരത്തെ നിർമ്മലമാക്കുക
  • ഉദ്വർത്തനം കൊണ്ടുള്ള ഗുണം:
  • ‘ഉദ്വർത്തനം കഫഹരം
    മേദസഃ പ്രവിലാപനം
    സ്ഥിരീകരണമംഗാനാം
    ത്വക്പ്രസാദകരംപരം’
    — അഷ്ടാംഗഹൃദയം
  • മൈപ്പിടിക്ക
  • കരേറുക
  • സുഗന്ധംതളിക്കുക
  • പര്യായപദങ്ങൾ:
    • ‘ഉത്സാദനം’.
ഉദ്വർത്ത
  • വിശേഷണം:
  • അധികമായ
  • ശേഷിച്ച
ഉദ്വർത്തം
  • ശേഷിപ്പു്
ഉദ്വർദ്ധനം
  • ആധിക്യം
  • കൗശലത്തിലുള്ള കൊല
ഉദ്വസിക്കുക
  • കൊല്ലുക
  • അയയ്ക്കുക
ഉദ്വസിപ്പിക്കുക
  • കൊല്ലിക്കുക
  • അയപ്പിക്കുക
ഉദ്വഹൻ
  • വഹിക്കുന്നവൻ
  • നടത്തിക്കൊണ്ടു പോകുന്നവൻ
  • ആവഹാദി ഏഴു മരുത്തുകളിൽ ഒന്നു്
  • പുത്രൻ
ഉദ്വഹനം
  • എടുക്ക
  • വിവാഹം
ഉദ്വഹം
  • വിവാഹം
  • (ഉദ്വാഹം എന്നു് അമരം).
ഉദ്വഹാ
  • പുത്രി
ഉദ്വഹിക്കുക
  • വിവാഹം ചെയ്യുക
  • എടുക്കുക
ഉദ്വാന്ത
  • വിശേഷണം:
  • വെളിയിൽ പുറപ്പെട്ട
  • ‘നോക്കിയുദ്വാന്തബാഷ്പാ’
    — അമരുകശതകം
    .
  • ഛർദ്ദിച്ച
ഉദ്വാന്തൻ
  • മദം മാറിയ ആന
  • മദം പൊട്ടിഒലിക്കുന്നതു മാറിയവൻ എന്നർത്ഥം.
ഉദ്വാന്തം
  • ഛർദ്ദിക്കപ്പെട്ട അന്നം മുതലായതു്
  • ഉദ്വമിക്കപ്പെട്ടതു് എന്നർത്ഥം.
ഉദ്വാദനം
  • ഉറക്കെയുള്ള കരച്ചിൽ
ഉദ്വാന
  • വിശേഷണം:
  • ഛർദ്ദിച്ച
ഉദ്വാനം
  • ഛർദ്ദിക്കപ്പെട്ട അന്നം മുതലായതിന്റെ പേർ
  • ഉദ്വാന്തശബ്ദത്തിന്റെ പാഠഭേദം.
ഉദ്വാപം
  • നീക്കികളയുക, പുറത്താക്കുക
  • ക്ഷൗരംചെയ്യുക
ഉദ്വാസനം, ഉദ്വാസം
  • വധം,കൊല
  • നാടുകടത്തൽ
ഉദ്വാഹ(ന)ം
  • വിവാഹം
  • രണ്ടുതവണ നിലം ഉഴുക
ഉദ്വാഹനി
  • കയറു്
ഉദ്വാഹം
  • വിവാഹം
ഉദ്വാഹിക
  • വിവാഹത്തെ സംബന്ധിച്ച
ഉദ്വാഹിത
  • വിശേഷണം:
  • ഉയർത്തപ്പെട്ട
  • വേരോടെ പറിക്കപ്പെട്ട
ഉദ്വാഹിനി
  • കയറു്
ഉദ്വിഗ്ന
  • വിശേഷണം:
  • ദുഃഖമുള്ള
  • വിരഹദുഃഖമുള്ള
ഉദ്വീജനം
  • വീശുക
ഉദ്വൃത്ത
  • വിശേഷണം:
  • ഛർദ്ദിക്കപ്പെട്ട
  • ഉയർത്തപ്പെട്ട
  • അടക്കമില്ലാത്ത
ഉദ്വേഗ
  • വിശേഷണം:
  • വേഗം പോകുന്ന
ഉദ്വേഗം
  • ഭയപ്പെടൽ
  • ചലനം, വ്യാകുലത, സംഭ്രമം
  • വൈരസ്യം
  • കരേറ്റം
  • അടയ്ക്കാ
  • ഭയപ്പെടുത്തുന്നതു് എന്നർത്ഥം. ചില അടയ്ക്ക ചെരുക്കുന്നതുകൊണ്ടു ഈ പേർ സിദ്ധിച്ചു.
ഉദ്വേഗൻ
  • വേഗം ഓടുന്നവൻ
ഉദ്വേജിനി
  • കാട്ടുതൃത്താവു്
  • കാട്ടുതുളസി
ഉന്തിയരശു
  • ചതുരംഗക്കളിയിൽ അരശുപറക
  • ഇഷ്ടരശു് എന്നതു നോക്കുക.
ഉന്തിനില്ക്ക
  • തള്ളിനില്ക്ക
ഉന്തു്
  • തള്ളു്
  • കൂനു്
  • വെള്ളത്തിലേ അഴുക്കു്
ഉന്തുക
  • തള്ളുക
  • ‘വീഴുമ്പോൾഭുവിനഖരശ്മിയാൽവെളുത്തും
    വാഴുമ്പോൾദിവിമിഴിശോഭയാൽകറുത്തും
    ഉന്തുമ്പോൾ കരതലകാന്തിയാൽ ചുമന്നും
    പന്തൊന്നെങ്കിലുമിതു മൂന്നുപോലെ തോന്നും’
    — ഭാഷാഭൂഷണം
ഉന്ദുരു
  • എലി
  • ഉന്ദരു, ഉന്ദുരം, ഉന്ദൂരു ഇങ്ങനെയും പറയാമെന്നു കാണുന്നു.
  • ‘വാരണാസ്യനെ വണങ്ങുവോരുമിഹ
    കൊന്നിടുന്നു മുഹുരുന്ദുരൂൻ’
    — അന്യാപദേശശതകം
ഉന്ദുരുകർണ്ണികാ
  • എലിച്ചെവിയൻ
ഉന്നത
  • വിശേഷണം:
  • ഉയർന്ന
  • പൊക്കമുള്ള
  • ഉന്നമിച്ചതു് എന്നർത്ഥം.
ഉന്നതാനത
  • ഉയർന്നും താണുമുള്ള
  • കിഴുക്കാംതൂക്കിലുള്ള
  • ഉന്നതവും ആനതവും ആയതു് ഉന്നതാനതം.
ഉന്നതാവനതം
  • ഉയർന്നും താണുമിരിക്കുന്നതു്
ഉന്നതി
  • ഉയരം
  • ‘ഉന്നതിപോരാഞ്ഞു പിന്നെയതിന്മീതെ
    ഉന്നതമായൊരു പീഠം വെച്ചാൻ’
    — കൃഷ്ണഗാഥ
  • വർദ്ധന
  • ഗരുഡന്റെ ഭാര്യ
ഉന്നം
  • ലാക്കു്
  • ഉന്നം (ലാക്കു) തെറ്റിയവനു് സംസ്കൃതത്തിൽ അപരാധപൃഷല്കൻ എന്നു പേർ
  • ഇലവിൻപഞ്ഞി
ഉന്നമനം
  • ഉയർത്തുക
  • പൊക്കം
ഉന്നമിക്ക
  • ഉയരുക
ഉന്നമിത
  • ഉയർത്തപ്പെട്ട
  • ചുളിച്ചുപൊക്കിയ
ഉന്നമിപ്പിക്ക
  • ഉയർത്തുക
ഉന്നമ്ര
  • വിശേഷണം:
  • ഉയർത്തപ്പെട്ട
  • വലിയ
  • പൊങ്ങിയ
  • ഉദാ:ഉന്നമ്രകാന്തി
ഉന്നയനം
  • വിചാരം
  • ഊഹം
  • ഉയർത്തുക
ഉന്നയം, ഉന്നായം
  • മേല്പെട്ടു പൊക്കുക
  • ഉന്നയിക്ക എന്നർത്ഥം
ഉന്നയിക്ക
  • അനുമാനിക്ക
  • മേല്പെട്ടുപൊക്കുക
ഉന്നാഭൻ
  • ഒരു സൂര്യവംശ രാജാവു്
ഉന്നയിക്കുക
  • നിശ്ചയിക്കുക
  • സംശയിക്കുക
  • ഒരുമിക്കുക
  • മുളക്കുക
ഉന്നിദ്രം
  • വിശേഷണം:
  • നിദ്രയില്ലാത്ത
  • ജാഗരണമുള്ള
  • ഉണർച്ചയുള്ള
ഉന്നിദ്രാണാഭ
  • മാഴ്കാതെ വിലസുന്ന പ്രകാശം
ഉന്നുക
  • ലാക്കുനോക്കുക
  • വിചാരിക്കുക
  • ഒരു സംഗതിയിൽതന്നെ മനസ്സുറപ്പിക്കുക
ഉന്നേയം
  • ലാക്കു്
  • കുറി
  • ഊഹിക്കത്തക്കതു്
ഉന്മ
  • സത്യം
  • ഉണ്ടു് എന്നുള്ള സ്ഥിതി
  • ‘നിർമ്മലമായുള്ളൊരുന്മയെക്കാണുമ്പോൾ’(കൃഷ്ണഗാഥ).
ഉന്മയിൽ
  • വേണ്ടുംവണ്ണം
ഉന്മജ്ജനം
  • വെള്ളത്തിൽനിന്നുപൊങ്ങുക
  • മജ്ജനം = മുങ്ങുക.
ഉന്മജ്ജനൻ
  • ശിവന്റെ ഒരു ഭൃത്യൻ
ഉന്മത്ത
  • ഭ്രാന്തുള്ള
  • ലഹരിപിടിച്ച
ഉന്മത്തൻ
  • ഭ്രാന്തൻ
  • കള്ളു കുടിച്ചവൻ
ഉന്മത്തം
  • ഉമ്മത്തു് ഉമ്മം
  • ഉന്മാദത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
  • ബുദ്ധിയിളക്കം
ഉന്മഥിത
  • വിശേഷണം:
  • കൊല്ലപ്പെട്ട
  • ഉന്മഥനം ചെയ്യപ്പെട്ട എന്നർത്ഥം.
ഉന്മദ
  • ഭ്രാന്തുള്ള
  • ലഹരിപിടിച്ച
ഉന്മദൻ
  • ഉന്മാദമുള്ളവൻ
  • ഹർഷമില്ലാത്തവൻ എന്നർത്ഥം.
ഉന്മദം
  • ഭ്രാന്തു്
  • ലഹരി
ഉന്മദിഷ്ണു
  • ഉന്മാദമുള്ളവൻ
  • ഉന്മദനശീലൻ എന്നർത്ഥം.
ഉന്മനസ്സു്
  • ശ്രദ്ധയോടുകൂടിയ
  • മനസ്താപമുള്ള
ഉന്മനസ്സു്
  • ഒന്നില്‍ അധികം താല്പര്യപ്പെട്ട മനസ്സോടുകൂടിയവൻ
ഉന്മന്ഥകം
  • ഒരു കർണ്ണരോഗം
  • ബലമായി കാതിനെ വളർത്തിയാൽ വള്ളിയിൽ വായുകോപിച്ചു കഫത്തോടുകൂടി വീക്കത്തെ ഉണ്ടാക്കും. ആ വീക്കം സ്തംഭിച്ചിരിക്കും. വേദന കാണുകയില്ല. ചൊറിയുണ്ടായിരിക്കും.
ഉന്മന്ഥ
  • വധം (കൊല)
  • ഉന്മാഥം എന്നതിന്റെ പാഠഭേദം.
ഉന്മാഥം
  • വധം (കൊല)
  • കണി
  • (മൃഗാദികളെ കുടുക്കുവാനുള്ള യന്ത്രം) ഇതുകൊണ്ടു് ഉന്മഥനം ചെയ്യുന്നതിനാൽ ഈ പേർവന്നു.
  • പര്യായപദങ്ങൾ:
    • ‘കൂടയന്ത്രം’.
ഉന്മാദം
  • ഭ്രാന്ത്
  • ഭൂതബാധ മുതലായതു നിമിത്തമുണ്ടാകുന്ന മനശ്ചാഞ്ചല്യം. തകരാറായ സന്തോഷം എന്നർത്ഥം.
  • ഒരു വ്യാധി
  • വാതാദിദോഷങ്ങൾ അധികമായി വഴിതെറ്റിനടന്നു മനസ്സിനെ വഹിച്ചിരിക്കുന്ന നാഡികളിൽ എത്തി മനോവിഭ്രമത്തെ ഉണ്ടാക്കുന്നതിനാൽ ഉന്മാദം എന്നു പേർവന്നു.
  • ലഹരി
ഉന്മാദവത്തു്
  • വിശേഷണം:
  • ഭ്രാന്തുള്ള
  • ലഹരിയുള്ള
ഉന്മാദവാൻ
  • ഉന്മാദമുള്ളവൻ
  • ഭ്രാന്തൻ
  • സ്ത്രീ:– ഉന്മാദവതി.
  • പര്യായപദങ്ങൾ:
    • ‘ഉന്മത്തൻ’.
ഉന്മാധം
  • ഇരവെച്ചു മൃഗപക്ഷ്യാദികളെ പിടിക്കുന്ന യന്ത്രം
ഉന്മാർജ്ജനം
  • തേയ്ക്കുക
  • തുടയ്ക്കുക
  • നീക്കുക
ഉന്മീലത്ത്
  • വിശേഷണം:
  • വിടിർന്ന
  • ‘ഉന്മീലൽപത്രവല്ലീംപൃഥുലകുചഭരാം’
    — ഉത്തരാസ്വയംബരംകഥകളി
    .
  • കണ്ണുമിഴിച്ച
  • തുറന്ന
ഉന്മീലനം
  • കണ്ണുമിഴിക്ക
  • വിടിരുക
  • തുറക്കുക
ഉന്മീലിത
  • വിശേഷണം:
  • മിഴിക്കപ്പെട്ട
  • വിടിരപ്പെട്ട, വിടിർന്ന
  • തുറക്കപ്പെട്ട
ഉന്മീലിപ്പിക്ക
  • തുറക്കുക
ഉന്മുകം
  • തീക്കൊള്ളി
ഉന്മുക്ത
  • വിശേഷണം:
  • ഉപേക്ഷിക്കപ്പെട്ട
  • ഊരപ്പെട്ട
ഉന്മുഖ
  • വിശേഷണം:
  • ഉയർത്തപ്പെട്ട മുഖത്തോടുകൂടിയ
  • മേല്പെട്ടു നോക്കുന്ന
  • ‘ജനമെല്ലാമുന്മുഖമായ്’
    — അഭിജ്ഞാനശാകുന്തളം
    .
ഉന്മുഖത
  • ഉന്മുഖമായിരിക്ക
  • നോക്കിയിരിക്ക
  • ഭാവിച്ചിരിക്ക
ഉന്മുഖര
  • വിശേഷണം:
  • വലിയ ശബ്ദമുള്ള
  • ശബ്ദമുള്ള
ഉന്മുഖീകരിക്ക
  • ഉന്മുഖമാക്കിച്ചെയ്ക
ഉന്മുദ്ര
  • വിടിർന്ന
  • മുദ്രവയ്ക്കാത്ത
ഉന്മൂലനം
  • വേരോടെ പറിക്ക
ഉന്മൂലിത
  • വിശേഷണം:
  • വേരോടെപറിക്കപ്പെട്ട
ഉന്മേദസ്സു്
  • പുഷ്ടി
ഉന്മേദാ
  • പുഷ്ടി
  • തട്ടിപ്പു്
ഉന്മേഷം
  • കണ്ണുമിഴിക്ക
  • പ്രസാദം
  • ജാഗ്രത, ഉത്സാഹം
  • വികാസം
  • പ്രകാശം
ഉന്മേഷിപ്പിക്ക
  • സന്തോഷിപ്പിക്ക
ഉന്മോചനം
  • വിടുക
  • അയയ്ക്കുക (അയവു്)
ഉപ
  • സമീപം
  • താണ
  • അലങ്കാരം
  • കൊടുക്ക
  • ആഗ്രഹിക്ക
  • അധികത്വം
  • ഒന്നിച്ചു
  • തുല്യം
  • ആജ്ഞ
  • കൊണ്ടു
  • കൂടെ
  • മൂലം
  • പരപ്പു്
ഉപകണ്ഠ
  • വിശേഷണം:
  • സമീപത്തുള്ള
ഉപകണ്ഠം
  • സമീപം കണ്ഠത്തെ ഉപഗതം എന്നർത്ഥം
ഉപകണ്ഠം
  • കണ്ഠത്തിനടുക്കൽ
ഉപകഥ
  • ഒരു പ്രധാനകഥയിൽ അംഗമായിനില്ക്കുന്ന കഥ
  • ചെറിയകഥ
ഉപകനിഷ്ഠികാ
  • അനാമികാ (മോതിര വിരൽ)
ഉപകന്യാ
  • പുത്രിയുടെ സഖി
ഉപകർണ്ണനംചെയ്ക
  • കേൾക്കുക
  • ‘ഋതുപർണ്ണധരണീപാല! നീജയിക്കേണം
    ഉപകർണ്ണയമേവചനം’
    — നളചരിതംകഥകളി
  • ഉപകർണ്ണയ = കേട്ടാലും.
ഉപകർണ്ണികാ
  • ശ്രുതി, കേൾവി
  • വർത്തമാനം അറിയിക്കൽ
ഉപകരണം
  • അതാതിനുപയോഗമുള്ളതായ സാധനം
ഉപകരി
  • പംകു്
ഉപകരിക്ക
  • ഉതകുക
  • ആവശ്യത്തിനു കിട്ടുക
ഉപകര്യ
  • രാജഭവനം
ഉപകർത്താവ്
  • ഉപകാരംചെയ്തവൻ
ഉപകാരക
  • വിശേഷണം:
  • പ്രയോജനമുള്ള
ഉപകാരജ്ഞൻ
  • നന്ദിയുള്ളവൻ
ഉപകാരസ്മരണ
  • നന്ദി
  • കൃതജ്ഞത
ഉപകാരം
  • പ്രയോജനം
  • ഉപകാരം × അപകാരം.
ഉപകാരി
  • വിശേഷണം:
  • ഉപകാരംചെയ്യുന്ന
ഉപകാരി, ഉപകാര്യാ, ഉപകാരികാ
  • കൂടാരം
ഉപകാരിക
  • ഉപകാരംചെയ്യുന്നവൾ
  • രാജഭവനം
ഉപകാലികാ
  • പെരുംജീരകം
ഉപകിരണം
  • ചിതറൽ
  • എറിയുക
ഉപകിരണം
  • രശ്മിക്കടുത്ത്
ഉപകീചകന്മാർ
  • കീചകന്റെ അനുചരന്മാർ
  • കീചകന്റെ നേതൃത്വത്തിലുള്ള വിരാടസൈന്യം
ഉപകുഞ്ചി, ഉപകുഞ്ചികാ
  • ചിറ്റേലം
  • ഏറ്റവും ചെറിയത് എന്നർത്ഥം.
  • കരിഞ്ചീരകം
  • വാതാദികളെ നശിപ്പിക്കുന്നത് എന്നർത്ഥം. [പെരുഞ്ചീരകത്തിനും പറയാമെന്നു ചിലർ അഭിപ്രായപ്പെടുന്നു.
ഉപകുംഭ
  • വിശേഷണം:
  • കുംഭത്തിനടുത്തുള്ള
  • ഏകാന്തമായ
  • പ്രത്യേകമായ
ഉപകുംഭം
  • കുംഭത്തിനടുക്കൽ
ഉപകുല്യാ
  • തിപ്പലി
  • കുല്യയുടെ സമീപത്തുണ്ടാകുന്നത്, കെട്ടിപ്പിണഞ്ഞു കിടക്കുന്നത് എന്നർത്ഥം
  • കൈത്തോട് (ചെറിയതോട്)
ഉപകുശം
  • വായിലേ ഒരു രോഗം
  • ഊനുകളിൽ ചൂടും പഴുപ്പും ഉണ്ടായി പല്ലുകൾ ഇളകുന്നതിനു ‘ഉപകുശം’ എന്നു പേർ.
ഉപകൂപജലാശയം
  • കൽത്തൊട്ടി
ഉപകൃതി, ഉപക്രിയ
  • ഉപകാരം
ഉപക്രമം
  • ആരംഭം, ഒന്നാമതായിട്ടുള്ള ആരംഭം, അറിഞ്ഞതിന്റെ ശേഷം ആ അറിവിനെ നിറവേറ്റുന്നതിനു ചെയ്യുന്ന ആരംഭം
  • അളവും തൂക്കവും ആദ്യമായി ആരംഭിച്ചതു നന്ദരാജാവായതു കൊണ്ടു് അതു നന്ദന്റെ ഉപക്രമം എന്നു പറയുന്നു.
  • മന്ത്രിമാരുടെ ശീലം പരീക്ഷിക്കുക
  • ഉപായം
  • ചികിത്സാ
  • മുമ്പോട്ടുള്ള നടപ്പു്
ഉപക്രമണം
  • ആരംഭം
  • ചികിത്സ
  • മുമ്പോട്ടുനടക്കുക
ഉപക്രമണികാ
  • മുഖവുര
ഉപക്രമിക്കുക
  • ആരംഭിക്കുക
ഉപക്രീഡാ
  • കളിപ്പാനുള്ള സ്ഥലം
ഉപക്രോശം
  • നിന്ദ
  • എല്ലാടവും ചീത്തയായ വിളി എന്നർത്ഥം.
ഉപക്വണം
  • വീണാദി സകല വാദ്യദ്ധ്വനികളുടെയും പേർ
ഉപക്ഷേപം
  • ഉപന്യാസം
  • കഥനം
  • എറിഞ്ഞുകളയുക
  • പ്രാരംഭം
  • ഭീഷണിവാക്ക്
ഉപക്ഷിപ്തം
  • തള്ളപ്പെട്ടതു്
  • ചേർക്കപ്പെട്ടതു്
ഉപക്ഷേപണം
  • എറിഞ്ഞുകളക
  • കുറ്റപ്പെടുത്തൽ
ഉപഗത
  • വിശേഷണം:
  • സമീപത്തുവന്ന
  • അംഗീകരിക്കപ്പെട്ട
  • പ്രതിജ്ഞചെയ്യപ്പെട്ട
ഉപഗമം, ഉപഗമനം
  • സമീപത്തുവരിക
  • പ്രതിജ്ഞ
ഉപഗമിക്ക
  • സമീപിക്ക
ഉപഗമ്യ
  • സമീപിക്കത്തക്ക
ഉപഗിരി
  • പർവതത്തിനടുത്തു്
ഉപഗീതി
  • മാത്രാവൃത്തങ്ങളിൽ ഒന്നു്
  • ‘താർത്തേന്മൊഴിപൂർവാർദ്ധവു
    മോർത്താൽഞാൻചൊന്നൊരാര്യയുടെ
    ഉത്തരമാമർദ്ധത്തോ
    ടൊത്തെന്നാലായതുപഗീതി’
    — കാന്തവൃത്തം
ഉപഗീത
  • വിശേഷണം:
  • പാടപ്പെട്ട
  • സ്തുതിക്കപ്പെട്ട
ഉപഗു
  • പശുവിന്റെ അടുക്കൽ
ഉപഗുപ്ത
  • വിശേഷണം:
  • ഒളിക്കപ്പെട്ട
  • ഒളിച്ച
ഉപഗുരു
  • സഹായാദ്ധ്യാപകൻ
ഉപഗുരു
  • ഗുരുവിന്റെ അടുക്കൽ
ഉപഗൂഢ
  • വിശേഷണം:
  • ഒളിക്കപ്പെട്ട
ഉപഗൂഹനം
  • ആലിംഗനം
  • കൂടിചേർന്നു മറയ്ക്കുക എന്നർത്ഥം.
  • ‘സുദൃഢമനവരതമുപഗൂഹനം ചെയ്കിലും’
    — അദ്ധ്യാത്മരാമായണം
    .
  • ഒളിക്കുക
  • ചേർക്കുക
  • ആശ്ചര്യം
ഉപഗ്രഹൻ
  • പിടിച്ചുകെട്ടിക്കൊണ്ടുവന്നിടപ്പെട്ടവൻ
ഉപഗ്രഹം
  • പിടിച്ചുകെട്ടിക്കൊണ്ടുവന്നിടുക
  • കൃപ
  • ധൈര്യം
  • സഹായം
  • തോൽവി
  • തടവു്
  • ഉപഗ്രഹം എന്നതിനു വന്ദിശാല, ചോരാദികളെ ആകർഷിക്കുക എന്നും മറ്റുമുള്ള അർത്ഥങ്ങളും കാണുന്നു.
ഉപഗ്രാമം
  • ഗ്രാമത്തിനടുത്ത സ്ഥലം. അടുത്ത ഗ്രാമം
ഉപഗ്രാഹ്യം
  • കാഴ്ചദ്രവ്യം
  • ഉപ = സമീപത്തിൽ. ഗ്രാഹ്യം = ഗ്രഹിക്കത്തക്കതു്.
  • പര്യായപദങ്ങൾ:
    • ഉപഹാരം
    • ഉപദാ
    • ഉപായനം
ഉപഘ്നം
  • അടുത്ത ആശ്രയം
  • തനിക്കു നേരിടുന്ന സങ്കടങ്ങളെ ഹനിക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി.
  • ‘ഉപഘ്നവൃക്ഷസ്യപരോക്ഷഭാവാൽ’
    — ഭോജചമ്പു
    .
ഉപഘാത
  • വിശേഷണം:
  • കൊലചെയ്ത
ഉപഘാതിനി
  • ഗർഭം ഒഴിഞ്ഞവൾ
ഉപചക്ഷുസ്സ്
  • മൂക്കിക്കണ്ണാടി
ഉപചയം
  • കൂമ്പാരം
  • ഉയർച്ച
  • 3, 6, 1൦, 11 ഈ രാശികളുടെ പേർ (ജ്യോതിഷം)
ഉപചരണം
  • ആചാരം, മര്യാദ
  • നല്ലനടപ്പു്, തൊഴിൽ
ഉപചരിക്കുക
  • ആചരിക്കുക
  • ബഹുമാനിക്കുക
ഉപചരിത
  • ഉപചരിക്കപ്പെട്ട
  • പൂജിക്കപ്പെട്ട
  • സല്ക്കരിക്കപ്പെട്ട
  • പര്യായപദങ്ങൾ:
    • വരിവസിതം
    • വരിവസ്യതം
    • ഉപാസിതം
ഉപചർമ്മം
  • ചർമ്മത്തിനടുക്കൽ
ഉപചര്യ
  • വിശേഷണം:
  • ശുശ്രൂഷിക്കപ്പെടത്തക്ക
ഉപചര്യാ
  • ചികിത്സ
ഉപചാര്യം
  • ചികിത്സ
ഉപചാരം
  • ആചാരം, മര്യാദ
  • നല്ലനടപ്പു്, തൊഴിൽ
ഉപചാരി
  • വിശേഷണം:
  • മര്യാദയുള്ള
ഉപചിതം
  • പുഷ്ടിയെ പ്രാപിച്ചതു്
  • പുഷ്ടിയെ പ്രാപിപ്പിച്ചതു്
  • ഉപചയിക്കപ്പെട്ടതു് എന്നർത്ഥം.
  • കുമ്മായം ചായില്യം മുതലായതുകൊണ്ടു ലേപനം ചെയ്യപ്പെട്ട ചുമരു മുതലായതു്
ഉപചിത
  • വിശേഷണം:
  • വർദ്ധിക്കപ്പെട്ട
  • പൂശപ്പെട്ട
ഉപചിതി
  • വർദ്ധന
  • ശേഖരിപ്പു
ഉപചിത്ര
  • എലിച്ചെവി(യൻ) എന്ന ഔഷധം
  • നാനാരൂപത്തെ കൈക്കൊണ്ടതു് എന്നർത്ഥം.
  • സ്വാതി
  • അത്തം
ഉപചിത്രം
  • അർദ്ധ സമവൃത്തങ്ങളിൽ ഒന്നു്
  • ‘സസസംലഗമൊറ്റയിൽ മറ്റതിൽ
    ഭംഭഭഗംഗവുമിങ്ങുപചിത്രം’
    — വൃത്തമഞ്ജരി
ഉപചിത്രകാ
  • നാഗദന്തി
ഉപജാത
  • വിശേഷണം:
  • കൂടെ ജനിച്ച
ഉപജാതി
  • ഒരു വൃത്തം
  • ഇന്ദ്രവജ്രയേയും ഉപേന്ദ്രവജ്രയേയും കൂട്ടിക്കലർത്തി പ്രയോഗിക്കുന്ന വൃത്തത്തിന് ഉപജാതി എന്നു പേർ. ഇന്ദ്രവജ്രോപേന്ദ്രവജ്രകളെപ്പോലെ മറ്റു ചില വൃത്തങ്ങളെയും കലർത്താറുണ്ട്. അതിനും ഈ പേർ തന്നെ.
ഉപജാപം
  • ഭേദം എന്ന ഉപായം
  • സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നതു് എന്നർത്ഥം.
ഉപജാപക
  • ഭേദോപായമുള്ള
  • വിശ്വാസപാതകമുള്ള
  • ദ്രോഹമുള്ള
ഉപജല്പനം, ഉപജല്പിത
  • വർത്തമാനം
  • സംസാരം
ഉപജിഹ്വാ
  • ചെറുനാക്കു്, അണ്ണാക്കു്
  • ഒരു പുഴ
  • നാക്കിലുണ്ടാകുന്ന ഒരു രോഗം
  • നാക്കിന്റെ കീഴ്നാവിന്റെ അഗ്രം പോലെ വീങ്ങും. നീരൊലിക്കും ചൊറിയും ചൂടും കാണും. ഇവയത്രേ ലക്ഷണങ്ങൾ.
ഉപജിഹ്വികാ
  • ഒരുവക ഉറുമ്പു്
  • ചെറുനാക്ക്
  • അണ്ണാക്ക്
ഉപജീവനം, ഉപജീവികാ
  • ദിവസവൃത്തി
ഉപജീവി
  • വേലക്കാരൻ
  • ഭൃത്യൻ
ഉപജീവിക്കുക
  • ദിനവൃത്തികഴിക്കുക
ഉപജീവിത
  • ദിവസവൃത്തി കഴിക്കപ്പെട്ട
ഉപജീവ്യൻ
  • രക്ഷിതാവു്
  • മേൽസ്ഥാനമുള്ളവൻ
ഉപജീവ്യം
  • ഉപജീവന മാർഗ്ഗം
ഉപജൂഷ്ട
  • വിശേഷണം:
  • പൂജിക്കപ്പെട്ട, സൽക്കരിക്കപ്പെട്ട
  • അടുക്കൽ
ഉപജോഷം
  • സന്തോഷവചനം
  • ഉപയോഷം എന്ന പാഠവും കാണുന്നു
ഉപജോഷം
  • ഒരാളുടെ ഇഷ്ടം പോലെ
  • മൗനമായിട്ട്
ഉപജ്ഞാ
  • ഉപദേശമില്ലാതെയുണ്ടായ അറിവു്
  • ആദ്യമായ അറിവ് എന്നർത്ഥം. [ശ്ലോകം എന്നൊരു സമ്പ്രദായം ഇല്ലാതിരുന്ന കാലത്ത് ‘മാനിഷാദ പ്രതിഷ്ഠാം ത്വം’ ഇത്യാദിയായി ശ്ലോകം നിർമ്മിക്കുന്നതിനു വാല്മീകിക്കു തന്നത്താനുണ്ടായ ജ്ഞാനം ഉപജ്ഞയാകുന്നു.
ഉപതടം
  • വക്കിനടുക്കൽ
  • വിളുമ്പിനടുക്കൽ
ഉപതപ്ത
  • ദുഃഖമുള്ള
  • ചൂടുപിടിക്കപ്പെട്ട
  • പരവശപ്പെട്ട
  • വലഞ്ഞ
ഉപതപ്ത
  • വിശേഷണം:
  • ചൂടുപിടിപ്പിക്കുന്ന
ഉപതപ്താവു
  • രോഗ ബന്ധനാദികളെക്കൊണ്ട് സന്തപ്തനായവൻ
  • ഉപതപിക്കുന്നവൻ എന്നർത്ഥം.
ഉപതാപ
  • വ്യാധി
  • ദുഃഖിപ്പിക്കുന്നതു് എന്നർത്ഥം.
  • ദുഃഖം
  • ഉഷ്ണം
  • ഉഴറുക
ഉപതാരക
  • വിശേഷണം:
  • കവിഞ്ഞൊഴുകുന്ന
ഉപത്യകാ
  • പർവ്വതത്തിന്റെ അടുത്തുള്ള ഭൂമി
ഉപദശ
  • പത്തിനടുത്തു്
ഉപദംശം
  • കറി
  • മുരിങ്ങ
  • കടി (കടിക്കുക)
  • ലിംഗത്തിൽ ഉണ്ടാകുന്ന ഒരു രോഗം
  • ഇതു് അഞ്ചു വിധമുണ്ട്. അധികമായ രതിക്രീഡയും മറ്റും കൊണ്ടുണ്ടാകുന്നു.
ഉപദർശകൻ
  • വാതിൽകാക്കുന്നവൻ
  • വഴികാണിക്കുന്നവൻ
  • സാക്ഷി
ഉപദാ
  • കാഴ്ചദ്രവ്യം
  • ഉപദാനം ചെയ്യപ്പെടുന്നതു് എന്നർത്ഥം.
  • സമ്മാനം
ഉപദാനകം
  • കാഴ്ചദ്രവ്യം
  • സമ്മാനം
ഉപദാനവി
  • ദുഷ്യന്തന്റെ മാതാവു്
  • വൃഷപർവാസുരന്റെ പുത്രി
ഉപദിഷ്ട
  • വിശേഷണം:
  • ഉപദേശിക്കപ്പെട്ട
ഉപദീകാ
  • ഒരു മാതിരി ഉറുമ്പു്
ഉപദേവത
  • ദേവയോനി
ഉപദേശസഹസ്രി
  • ശങ്കരാചാര്യരുടെ ഒരു പുസ്തകം
ഉപദേശം
  • ഗുരുശാസനം
  • ഗുണദോഷം
  • പഠിത്തം
  • ഗ്രന്ഥങ്ങളെ രണ്ടുതരമായി വിഭാഗിച്ചതിൽ ഒന്നു്
  • മറ്റൊന്നു വിനോദം. [പ്രാചീനാര്യാവർത്തം ഒരു ഉപദേശഗ്രന്ഥവും അന്ന്യാപദേശശതകം ഒരു വിനോദഗ്രന്ഥവും ആണത്രേ.
ഉപദേശവാക്കു്
  • ഗുണദോഷവാക്കു്
ഉപദേശി
  • പഠിപ്പിക്കുന്നവൻ
  • ഗുരു
  • ക്രിസ്തുമതസബന്ധമായി പലേടങ്ങളിലും നടന്നു പ്രസംഗങ്ങൾ ചെയ്യുന്ന ഒരാൾ
  • ഇവർ അനേകം പേരുണ്ടു്. അവരെ ഉപദേശികൾ എന്നു പൊതുവെ വിളിക്കുന്നു.
ഉപദേശിക്കുക
  • ഗുണദോഷിക്കുക
  • പഠിപ്പിക്കുക
ഉപദേഷ്ടാവു്
  • ഗുരു
  • പട്ടക്കാരൻ
  • ഉപദേശി
ഉപദോഹം
  • പശുവിന്റെ മുലകണ്ണു്
  • പാൽകറക്കുന്ന പാത്രം
ഉപദ്രവം
  • പീഡ, വേദന
  • അസഹ്യത
  • ദീനം
  • ദുഃഖം
  • ആപത്തു
ഉപദ്രവി
  • ഉപദ്രവിക്കുന്ന, പീഡിപ്പിക്കുന്ന
ഉപദ്വീപം
  • മൂന്നുകരയും വെള്ളംകൊണ്ടു ചുറ്റപ്പെട്ട സ്ഥലം
  • നാലുകരയും വെള്ളംകൊണ്ടു ചുറ്റപ്പെട്ടതു ദ്വീപം.
ഉപധർമ്മം
  • പ്രത്യേകചട്ടം
  • നീതി
ഉപധർമ്മൻ
  • മതവിരോധി
ഉപധാ
  • ധർമ്മാദികളെക്കൊണ്ടുള്ള പരീക്ഷ
  • ശുദ്ധനോ അശുദ്ധനോ എന്നുള്ളതു് ഇതിൽ ഉപധാനം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഈ പേരുണ്ടായി.
ഉപധാതുക്കൾ
  • (ഉപധാതുക്കളായ) ഏഴു ലോഹങ്ങൾ
  • ‘സപ്തോപധാതവഃസ്വർണ്ണം
    മാക്ഷികം താരമാക്ഷികം
    തുത്ഥംകാംസ്യംചരാതിശ്ച
    സിന്ദൂരം ച ശിലാജതു’
  • ശരീരത്തിൽ നിന്നു സ്രവിക്കുന്നഏഴു സാധനങ്ങൾ
  • ‘സ്തന്യംരജോവസാസ്വേദോ
    ദന്താഃകേശാസ്തഥൈവച
    ഔജസ്യം സപ്തധാതൂനാം
    ക്രമാൽ സപ്തോപധാതവഃ’
ഉപധാനം
  • തലയിണ
  • ശിരസ്സു് ഇതിൽ വെയ്ക്കുന്നതുകൊണ്ടു് ഈ പേർ ഉണ്ടായി.
  • സ്നേഹം
  • വിഷം
ഉപധാനീയം
  • തലയിണ
ഉപധാനീയ
  • സമീപത്തു വെയ്ക്കത്തക്ക
ഉപധാഭൃതൻ
  • അയോഗ്യനെന്നു സ്ഥാപിക്കപ്പെട്ട ഒരു ഭൃത്യൻ
ഉപധി
  • വ്യാജം
  • സമീപവസ്തുവിങ്കൽ മറച്ചുവെയ്ക്കുന്നതു് എന്നർത്ഥം. എത്രത്തോളം അടുക്കുന്നുവോ അത്രത്തോളംബാധിക്കുന്നതു് എന്നു താൽപര്യം.
  • ഭയം
  • രഥത്തിന്റെ ചക്രം
ഉപദ്ധ്വനി
  • മാറ്റൊലി
ഉപനഖം
  • കൈവിരലിലേ ഒരു ദീനം
ഉപനഗരം
  • അടുത്ത ഗ്രാമം
ഉപനത
  • വിശേഷണം:
  • വളഞ്ഞ, കുനിഞ്ഞ
  • നമസ്കരിച്ച, താണ
ഉപനതി
  • നമസ്കാരം
  • വളവു്
ഉപനതം
  • സമീപത്തെ പ്രാപിച്ചതു്
  • ഉപനമിക്കപ്പെട്ടതു്
ഉപനയ(നം)
  • മേഖല കെട്ടുക, പൂണൂൽ കല്യാണം
  • ബ്രാഹ്മണനു വസന്തത്തിലും, ക്ഷത്രിയനു ഗ്രീഷ്മത്തിലും, വൈശ്യനു ശരത്തിലും ഉപനയനം ചെയ്ക നന്നു് എന്നു് ഭവിഷ്യൽപുരാണത്തിൽ കാണുന്നു. ആദ്യത്തെ ഈ മൂന്നു വർണ്ണങ്ങളും ഈ പ്രധാനമായ കർമ്മത്തിങ്കൽ ആചാര്യന്റെ അടുക്കൽ വിദ്യാഭ്യാസം തുടങ്ങുന്നു. യജ്ഞോപവീതം ആദ്യമായി ധരിക്കുന്നതും ഈ സമയത്തുതന്നെ ആയിരുന്നു. ഇപ്പോഴത്തെ ഉപനയനവും പണ്ടത്തെ ഉപനയനവും തമ്മിൽ അജഗജാന്തരമുണ്ടെന്നും മറ്റും പ്രാചീനാര്യാവർത്തം തത്വദാർശനികകാലത്തിലേ ഗൃഹധർമ്മങ്ങളിൽ പറയുന്നു. ഉപനയനത്തിനു ജന്മനാൾ വർജ്ജിക്കണം] (അടിതോൽ എന്നതു നോക്കുക).
  • തിരുമാടമ്പു്
  • സമീപത്തു വരുത്തുക
ഉപനയം
  • പൂണൂൽകല്യാണം
  • സമീപത്തു വരുത്തുക
  • പഞ്ചാവയവ വാക്യത്തിൽ ഒന്നു് (ന്യായശാസ്ത്രം)
ഉപനയിക്കുക
  • പൂണൂൽകല്യാണം കഴിക്കുക
  • സമീപത്തു വരുത്തുക
ഉപനഹനം
  • വല്ലതും കെട്ടിവെച്ചിട്ടുള്ള തുണി
  • ഒന്നിച്ചു കെട്ടുക
ഉപനാഹം
  • വീണയുടെ കമ്പി കെട്ടി മുറുക്കുന്നേടം
  • ബന്ധനസ്ഥാനം എന്നർത്ഥം.
  • പ്ലാസ്തിരി
  • ഒരു ദീനം
ഉപനിധാ, ഉപനിധാന
  • അടുക്കൽവെയ്ക്കുക
  • ഒരാളെ സൂക്ഷിപ്പാൻ ചുമതലപ്പെടുത്തുക
ഉപനിധി
  • നിക്ഷേപം
  • സൂക്ഷിപ്പാൻ കൊടുത്തതു്
  • ഉപനിധാനം ചെയ്യപ്പെട്ടതു് എന്നർത്ഥം.
ഉപനിയന്ത്രണം
  • ക്ഷണിക്കുക
  • പ്രതിഷ്ഠ
  • പട്ടാഭിഷേകം
ഉപനിഷത്തു്
  • ധർമ്മം
  • വിജനസ്ഥലം. ശ്രേയോമാർഗ്ഗം സ്ഥിതിചെയ്യുന്നതു് എന്നർത്ഥം
  • ദൈവവചനം, ഗീത
  • സുകൃതം
  • രഹസ്യം
  • ഉപനിഷത്തുകൾ വ്യാഖ്യാനരീതിയിലുള്ള ഗ്രന്ഥങ്ങളാണു്. ആറു ദർശനങ്ങളും (പ്രത്യേകം വേദാന്തവും) ഇവയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളുടെ ഗൂഢാർത്ഥം ഇവയിൽ നിന്നു ഗ്രഹിക്കാം. ഉപനിഷത്തുകൾ ജ്ഞാനമാർഗ്ഗപ്രദർശകങ്ങളാണു്. മുക്തകോപനിഷത്തനുസരിച്ചു് ഉപനിഷത്തുകൾ 1൦8. ഇവയിൽ പ്രധാനമായവയെ താഴെ പറയുന്നു.
  • ‘ഈശകേനകഠപ്രശ്ന
    മുണ്ഡമാണ്ഡുക്യതിത്തിരാഃ
    ഐതരേയം ച ഛാന്ദോഗ്യം
    ബൃഹദാരണ്യകം തഥാ’
  • ഉപനിഷത്തു മഹാകാവ്യകാലത്തേ സാഹിത്യാംഗങ്ങളിൽ ഒന്നാകുന്നു. ഉപനിഷത്തുകൾ രചിച്ചതു കലി 2൦൦1-നും 22൦1-നും മദ്ധ്യേ ആണെന്നു കാണുന്നു.
ഉപനിഷ്കരാ
  • രാജധാനിയുടെ സമീപത്തുള്ള വിശാലമായ രാജമാർഗ്ഗം
  • സൈന്യങ്ങളാൽ അടുത്തു പരിചയിക്കപ്പെട്ടു ഹനിക്കപ്പെടുന്നതുകൊണ്ടു് ഈ പേരുണ്ടായി. തേർ, വീഥി, രാജധാനിയിലേക്കു പോകുന്ന വഴി.
ഉപനിഷ്ക്രമണം
  • വെളിയിൽ പോവുക
  • പ്രധാനവീഥി, തെരുവു്
  • പ്രസവിച്ചാൽ ആ കുഞ്ഞിനെ ആദ്യമായി വെളിയിൽ കൊണ്ടുവരുക, ഇതു നാലാമത്തെ മാസത്തിൽ നടത്തുന്നതായും അഭിപ്രായമുണ്ടു്
  • സാധാരണമായി ഇപ്പോൾ കണ്ടുവരാറുള്ളതു് നാല്പത്തിഒന്നിനാണു്.
ഉപനീത
  • അടുക്കൽ കൊണ്ടുവരപ്പെട്ട
ഉപനീതൻ
  • പൂണൂൽകല്യാണം കഴിക്കപ്പെട്ടവൻ
ഉപനീതി
  • പൂണൂൽകല്യാണം
ഉപനുത
  • വിശേഷണം:
  • സ്തുതിക്കപ്പെട്ട
ഉപനൃത്യാ
  • ആട്ടപ്പന്തൽ
ഉപനേതാവു്
  • പൂണൂൽകല്യാണം കഴിപ്പിക്കുന്നവൻ
  • [ സ്ത്രീ:ഉപനേത്രി.]
ഉപനേയം
  • കൊണ്ടുവരപ്പെടേണ്ടതു്
  • ‘കുംകുമാദികൾദുകൂലമാഭരണ
    മിങ്ങു സർവമുപനേയം’
    — നളചരിതം കഥകളി
ഉപന്യസ്ത
  • വിശേഷണം:
  • പ്രസംഗിക്കപ്പെട്ട
  • പണയംവെയ്ക്കപ്പെട്ട, വെയ്ക്കപ്പെട്ട
  • കൊടുക്കപ്പെട്ട
  • ഉദാഹരണമായി പറഞ്ഞുതുടങ്ങപ്പെട്ട
ഉപന്യാസം
  • വചനാരംഭം, പ്രസംഗം
  • പണയം
  • പര്യായപദങ്ങൾ:
    • വാങ്മുഖം.
ഉപന്യസിക്കുക
  • ഒരു വിഷയത്തെപ്പറ്റി യുക്തിയുക്തമായി പ്രതിപാദിക്കുക
ഉപപക്ഷം
  • തോൾ
  • വേദത്തിൽ പ്രയോഗം.
ഉപപതി
  • രഹസ്യക്കാരൻ
  • ഒളിശയനക്കാരൻ
  • പതിയോടു സദൃശപ്പെടുത്തിയവൻ. അല്ലെങ്കിൽ പതിയെ ആട്ടിപ്പായിക്കുന്നവൻ എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ജാരൻ.
ഉപപത്തനം
  • അയൽപക്കം
  • അടുത്ത നഗരം
ഉപപത്തി
  • യുക്തം
  • കാരണം
  • സിദ്ധി
  • തുണ
  • അറിവു്
ഉപപത്നി
  • വെപ്പാട്ടി
  • വിവാഹം ചെയ്യാതെ എടുത്ത ഭാര്യ
ഉപപഥം
  • തെരുവിനു സമീപം
ഉപപദം
  • ചെറിയ പദം
  • സമാസപദം
ഉപപന്നം
  • വിശേഷണം:
  • യോജിപ്പുള്ള, യോഗ്യമായതു്
  • ‘കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ’
    — അദ്ധ്യാത്മരാമായണം
    .
  • പ്രാപിക്കപ്പെട്ടതു്
ഉപപാതകം
  • താഴ്ന്നതരം പാപം
  • ‘മഹാപാതകതുല്യാനി
    പാപാന്യൂക്താനിയാനിതു
    താനിപാതകസംജ്ഞാനി
    തന്യൂനമുപപാതകം’
ഉപപാതം
  • ഭാഗ്യക്കേടു്
  • ആപത്തു്
ഉപപാദനം
  • യുക്തികാണിച്ചു ഒരു അഭിപ്രായം സ്ഥാപിക്കുക, തെളിയിക്കുക
  • സാധിക്കുക
  • കൊടുക്കുക
ഉപപാദുക
  • വിശേഷണം:
  • ചെരുപ്പുള്ള
ഉപപാദുകൻ
  • പരബ്രഹ്മം
  • ദൈവം
ഉപപാപം
  • താഴ്ന്നതരം പാപം
ഉപപാർശ്വങ്ങൾ
  • ഇരുവശങ്ങൾ
ഉപപുരം
  • അയൽപക്കം
  • അടുത്തനഗരം
ഉപപുരാണം
  • താഴ്ന്നതരം പുരാണം
  • അഷ്ടാദശോപപുരാണം നോക്കുക.
ഉപപുഷ്പികാ
  • കോട്ടുവാ
ഉപപ്രദർശനം
  • കാണിക്കുക
  • കാണിപ്പു്
ഉപപ്രദാനം
  • വിശ്വസിച്ചേൽപ്പിക്കുക
  • കൈക്കൂലി
  • സമ്മാനം
ഉപപ്രലോഭനം
  • ആഗ്രഹിപ്പിക്ക
  • വശീകരിപ്പിക്ക
  • കൈക്കൂലി
ഉപപ്രേക്ഷണം
  • അജാഗ്രത
  • ഉദാസീനമായ വിചാരം
ഉപപ്രൈഷം
  • ക്ഷണം, വിളി
  • സമൻകല്പന
ഉപപ്ലവം
  • കഷ്ടദശ, നാശം
  • രാഹു
  • ഗ്രഹണം
ഉപപ്ലാവ്യം
  • ഒരു നഗരം
  • പാണ്ഡവന്മാർ അജ്ഞാതവാസം കഴിഞ്ഞു് ഈ നഗരത്തിലാണു് വന്നിരുന്നതു്.
ഉപപ്ലുത
  • വിശേഷണം:
  • പീഡിപ്പിക്കപ്പെട്ട
  • രാഹുവിനാൽ പീഡിപ്പിക്കപ്പെട്ട.
  • ബുദ്ധിമുട്ടിപ്പിക്കപ്പെട്ട, ചഞ്ചലപ്പെടുത്തപ്പെട്ട
ഉപബർഹം, ഉപബർഹണം
  • തലയിണ
  • ഇതിൽനിന്നു ശിരസ്സുപൊക്കുന്നു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ഉപധാനം.
ഉപബൃംഹണം
  • വർദ്ധനം
ഉപഭുക്തശിഷ്ടം
  • ഉച്ഛിഷ്ടം
ഉപഭൂഷണം
  • താണതരം ആഭരണം
ഉപഭൃത്തു്
  • അരയാലുകൊണ്ടുണ്ടാക്കിയ സ്രക്കിന്റെ പേർ
  • യാഗത്തിനുപയോഗമുള്ള ഒരു പാത്രം, ഹോമാർത്ഥമായി ഭവിക്കപ്പെടുന്നതു് എന്നർത്ഥം.
ഉപഭോഗം
  • അനുഭവിക്കുക
  • ഉപഭുജിക്കുക എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ‘നിർവേശം’.
ഉപമ
  • വിശേഷണം:
  • തുല്യമായ
ഉപമന്ത്രണം
  • വിളി, ക്ഷണം
  • പറഞ്ഞുരസിപ്പിക്ക
  • ബോധിപ്പിക്ക
ഉപമന്യു
  • ധൗമ്യമഹർഷിയുടെ ഒരു ശിഷ്യൻ
ഉപമാ
  • തുല്യത; സാദൃശ്യം
  • നിഭം, സങ്കാശം, നീകാശം, പ്രതീകാശം, ഉപമം ഈ ശബ്ദങ്ങൾ സമാസത്തിനു ശേഷമല്ലാതെ പ്രയോഗിക്കപ്പെടുന്നതല്ല] ഒരലങ്കാരം. [ഒരു വസ്തുവിനെ മറ്റൊന്നിനോടു ചമൽക്കാരകാരകമായ സാദൃശ്യം ചൊല്ലുന്നതു് ഉപമാലങ്കാരം.
ഉപമർദ്ദം
  • ശകാരം
  • തേപ്പു്
  • ഞെക്കുക, ഞെരുക്കുക
  • കൊല്ലുക, നശിപ്പിക്കുക
  • വേദനയുണ്ടാക്കുക
ഉപമാതാവു്
  • വളർത്തമ്മ
  • ‘മാതൃഷ്വസാമാതുലാനീ
    പിതൃവ്യസ്ത്രീപിതൃഷ്വസാ
    ശ്വശ്രുഃപൂർവജപത്നീച
    മാതൃതുല്യാഃ പ്രകീർത്തിതാഃ’
ഉപമാതി
  • സാദൃശ്യം
  • കൊല
ഉപമാദം
  • സന്തോഷം
  • സുഖാനുഭവം
ഉപമാനപദാർത്ഥങ്ങൾ
  • മനോഹര പദാർത്ഥങ്ങൾ
  • ചന്ദ്രൻ, താമര തുടങ്ങിയുള്ളവ.
ഉപമാനം
  • സദൃശപദാർത്ഥം
  • (അലങ്കാരശാസ്ത്രപ്രകാരം) ഉപമചെയ്യുന്നതിൽ നാലെണ്ണങ്ങൾ ആവശ്യമുണ്ടു്
  • അവയിൽ ഒന്നു്. [ഏതിനെ മറ്റൊന്നിനോടു് ഉപമിക്കുന്നുവോ അതു് ഉപമേയം. ഉപമേയം ഏതിനോടു തുല്യമെന്നു പറയപ്പെടുന്നുവോ അതു് ‘ഉപമാനം’.
ഉപമാരണം
  • വെള്ളത്തിൽ മുക്കിക്കൊല്ലുക
  • വേദത്തിൽ പ്രയോഗം.
ഉപമാലിനി
  • ഒരു വൃത്തം
  • അതിശക്വരീഛന്ദസ്സിൽപ്പെട്ടതു്. പാദമൊന്നിൽ അക്ഷരം പതിനഞ്ചുവീതം.
  • ‘നനതഭരമതെട്ടാൽമുറിഞ്ഞുപമാലിനി’
    — വൃത്തമഞ്ജരി
    .
ഉപമാവാചകം
  • (അലങ്കാരത്തിൽ) സാദൃശ്യത്തെ കുറിക്കുന്നശബ്ദം
ഉപമാസ്യം
  • മാസന്തോറും നടത്തുന്ന ശ്രാദ്ധം
ഉപമിക്കുക
  • തുല്യമാക്കിപ്പറയുക
ഉപമിത
  • വിശേഷണം:
  • ഉപമിക്കപ്പെട്ട
ഉപമിതി
  • തുല്യത
ഉപമേതം
  • പെരുമരം
ഉപമേയ
  • വിശേഷണം:
  • ഉപമിക്കത്തക്ക
ഉപമേയം
  • ഏതിനെ മറ്റൊന്നിനോടു് ഉപമിക്കുന്നുവോ അതു്
  • ഉപമാനം എന്നതു നോക്കുക.
ഉപമേയോപമ
  • ഒരു അലങ്കാരം
  • ഉപമേയത്തെ ഉപമാനത്തോടു ഉപമിച്ചതിന്റെശേഷം മറിച്ചു ഉപമാനത്തെ ഉപമേയത്തോടും ഉപമിക്കുന്നതു്.
ഉപയന്താവു്
  • ഭർത്താവു്
ഉപയമം, ഉപയാമം
  • വിവാഹം
  • അനാവശ്യത്തിൽ ഉൾപ്പെടാതെ അട ങ്ങി ഒതുങ്ങിയുള്ള നില എന്നർത്ഥം.
  • അടക്കം
ഉപയാചനം
  • ഇരക്കുക
ഉപയാത
  • വിശേഷണം:
  • ഉപയാനം ചെയ്യപ്പെട്ട
  • കൂടെ പോയ
  • സമീപത്തുവന്ന, തിരിയെവന്ന
ഉപയാനം
  • കൂടെ പോവുക
  • സമീപത്തു വരിക
ഉപയാമം
  • വിവാഹം
  • യാഗത്തിലുള്ള ഒരു പാത്രം
ഉപയായി
  • വിശേഷണം:
  • വരുന്ന
ഉപയുക്ത
  • വിശേഷണം:
  • കൊള്ളാവുന്ന
  • യോഗ്യമായ
ഉപയുക്തം
  • അവകാശം
  • ഉപയോഗമുള്ളത്
  • ശരിയായുള്ളത്
ഉപയുക്തി
  • യോഗ്യത
  • ഉപയോഗം
  • ഉചിതം
ഉപയോഗം
  • പ്രയോജനം
  • ഉപകാരം, ഉചിതം
  • ചികിത്സ
ഉപയോഗിത, ഉപയോഗിത്വം
  • യോഗ്യത
  • പ്രയോജനം
  • ആവശ്യം
ഉപയോജനം
  • കുതിരക്കു കോപ്പിടുക
ഉപയോജ്യ
  • വിശേഷണം:
  • യോഗ്യമായ, കൊള്ളാവുന്ന
  • പ്രയോജനമുള്ള
ഉപയോഷം
  • ആനന്ദാർത്ഥകം
  • ഉപജോഷം നോക്കുക.
ഉപരക്ത
  • വിശേഷണം:
  • വ്യസനപ്പെട്ട
  • നിറപ്പകർച്ചയുണ്ടായ
ഉപരക്തൻ
  • ദൈവികമായും മാനുഷികമായുമുള്ള പീഡകളെക്കൊണ്ടു വ്യാകുലനായവൻ
  • വ്യസനം ഹേതുവായിട്ടു മുഖഭാവം മാറിയവൻ എന്നർത്ഥം..
  • രാഹുവിനാൽ വിഴുങ്ങപ്പെട്ട ആദിത്യൻ അല്ലെങ്കിൽ ചന്ദ്രൻ
  • രാഹു
  • പര്യായപദങ്ങൾ:
    • വ്യസനാർത്തൻ
ഉപരക്ഷണം
  • കാവൽസ്ഥലം
  • പടക്കുടിക്കു ചുറ്റും സേനയുടെ രക്ഷക്കായുണ്ടാക്കുന്ന വേലി മുതലായതു, സൈന്യരക്ഷാർത്ഥം നിറുത്തിയ കാവൽ സൈന്യം
  • അണിനിരത്തുക
ഉപരതൻ
  • രാജ്യഭരണം നിറുത്തി ശമത്തെ പ്രാപിച്ചവൻ
ഉപരതം
  • ഉപേക്ഷിക്കപ്പെട്ടതു്
  • പൊയ്പോയതു്
  • നിറുത്തിയതു്
ഉപരതി
  • വലുതായ സന്തോഷം
  • നിറുത്തു്, നിറുത്തൽ
ഉപരത്നങ്ങൾ
  • താണതരം രത്നങ്ങൾ
  • ‘ഉപരത്നാനികാചശ്ച
    കർപ്പൂരോശ്മാതഥൈവച
    മുക്താശുക്തിസ്തഥാശംഖ
    ഇത്യാദീനിബഹുന്യപി
    ഗുണായഥൈവരത്നാനാ
    മുപരത്നേഷുതേതഥാ
    കിന്തുകിഞ്ചിത്തതോഹീനാ
    വിശേഷോയമുദാഹൃതഃ’
ഉപരമം
  • നിറുത്തുക
  • അവസാനിപ്പിക്കുക
ഉപരാഗം
  • സൂര്യചന്ദ്രന്മാരുടെ ഗ്രഹണം
  • സൂര്യനും ചന്ദ്രനും ഇതിനാൽ ഉപരജ്ഞിക്കപ്പെടുന്നു (ചുവക്കപ്പെടുന്നു) എന്നർത്ഥം. മറ്റൊരുപര്യയം ‘ഗ്രഹം’.
  • ചെമപ്പുനിറം
  • ആപത്തു, വേദന
ഉപരാജാവു്
  • രാജാവിനു പകരം രാജാധികാരത്തോടെ വാഴുന്നവൻ
  • രാജാവിനു രണ്ടാമൻ
ഉപരാമം
  • ഒന്നിൽ നിവർത്തിക്കുക
  • അടങ്ങുക
ഉപരി
  • മേൽഭാഗത്തു്, ഉയരെ
  • വലിയതു്
ഉപരിചരൻ
  • ഒരു വസു
  • ‘ഉപരിഭാഗത്തിങ്കൽ ചരിക്കായ്വന്നമൂലം
    ഉപരിചരനെന്നനാമവുമുണ്ടായ്വന്നു’
    — ഭാരതം
  • ഇയാൾ വളരെ തപസ്സുചെയ്തു ഇന്ദ്രത്വംകൂടി അർഹിക്കാമെന്ന നിലയിലായപ്പോൾ ചേദിരാജ്യാധിപതിയായിരിപ്പാൻ ദേവന്മാർ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്വാനായി ദേവേന്ദ്രൻ വിശേഷപ്പെട്ട വിമാനം മുതലായവ കൊടുത്തു. മത്സ്യൻ എന്നൊരു പുത്രനും സത്യവതി എന്നൊരു പുത്രിയും ഉണ്ടായിരുന്നു. മത്സ്യന്റെ അമ്മ, ഒരു ശാപം ഹേതുവായിട്ടു ഭൂമിയിൽ മത്സ്യമായി ജീവിച്ചിരുന്ന അദ്രിക എന്ന അപ്സരസ്ത്രീയാകുന്നു. സത്യവതി വ്യാസന്റെ അമ്മയാണത്രേ.
ഉപരിപ്ലവബുദ്ധി
  • മീതെ കാണുന്നതിനെ മാത്രം നോക്കുന്ന ബുദ്ധി
ഉപരിശയനം
  • സുഖമെടുപ്പാനുള്ള സ്ഥലം
ഉപരുദ്ധ
  • വിശേഷണം:
  • ഉപരോധിക്കപ്പെട്ട
  • തടയപ്പെട്ട
  • വളയപ്പെട്ട
ഉപരൂപകം
  • താണതരം രൂപകം
  • ഇതു പതിനെട്ടു വിധമുണ്ട്.
  • ‘നാടികാത്രോടകംഗോഷ്ഠീ
    സട്ടകംനാട്യരാസകം
    പ്രസ്ഥാനോല്ലാപ്യകാവ്യാനി
    പ്രേംഖണംരാസകംതഥാ
    സംലാപകംശ്രീഗദിതാ
    ശില്പകംചവിലാസികം
    ദുർമ്മല്ലികാപ്രകരണീഹല്ലീ
    ശോഭാണികേതിച’
ഉപരേഖം
  • വരകളുടെ സമീപം
ഉപരോധകം
  • രഹസ്യമുറി
  • സ്വകാര്യമുറി
ഉപരോധം
  • തടസ്സം, തടങ്ങൽ
  • കോട്ടയെ വളയുക, വളയുക
ഉപരോധിക്കുക
  • തടുക്കുക
ഉപര്യധോഭാഗങ്ങൾ
  • ഉപരി (മേൽ) ഭാഗവും
  • അധോ (കീഴ്) ഭാഗവും
ഉപര്യുപരി
  • മേല്ക്കുമേൽ
ഉപലക്ഷക
  • വിശേഷണം:
  • അടയാളമിടുന്ന
  • കാണുന്ന
ഉപലക്ഷണം
  • സംക്ഷേപണം
  • കുറിപ്പു
  • കാഴ്ച
  • അടയാളം
ഉപലക്ഷിതൻ
  • വിശേഷണം:
  • കൂടിയ
  • കാണപ്പെട്ട
  • അടയാളമിട്ട
  • മനസ്സിലാക്കപ്പെട്ട
ഉപലക്ഷ്യം
  • താങ്ങ്, ആധാരം
  • രക്ഷാസ്ഥലം
  • കാണത്തക്കത്
ഉപലബ്ധ
  • വിശേഷണം:
  • ലഭിക്കപ്പെട്ട
  • അറിയപ്പെട്ട
ഉപലബ്ധാർത്ഥം
  • ഏതെങ്കിലും ഉപായം കൊണ്ടറിഞ്ഞ വാസ്തവകഥയോടുകൂടിയത്
  • ഇതു കവികല്പിതമാത്രമല്ലാത്തതും വാസ്തവത്തിൽ മുമ്പു നടന്നതുമായ കഥയെ പ്രതിപാദിക്കുന്ന ‘വാസവദത്ത, ഹർഷചരിതം’ മുതലായതിന്റെ പേരാകുന്നു.
ഉപലബ്ധി
  • ബുദ്ധി
  • ജ്ഞാനം, ഉണർവ്
  • ലാഭം
  • പദാർത്ഥങ്ങളെ (ഉപലഭിക്കപ്പെടുന്നത്) വഴിപോലെ അറിയുന്നത്, വിചാരിച്ചു പരമാർത്ഥം അറിയുന്നതു് എന്നു ശബ്ദാർത്ഥം.
ഉപലകം
  • കല്ല്
ഉപലഭ്യം
  • ലഭിക്കപ്പെടുവാൻ യോഗ്യം
ഉപലം
  • കല്ല് (പാറ)
  • കോപത്തോടെ പുറകെ ചെല്ലുന്നത്, അന്യവസ്തുക്കളെ പിളർക്കുന്നത് എന്നിങ്ങിനെ അർത്ഥം. [ഓഃ = ശംഭോ. പലഃ = ബോധകഃ. ഉപലഃ = ശിവലിംഗാദിശിലാവിശേഷങ്ങൾ ഭഗവൽസ്മൃതിയേയും ഭഗവത്സാന്നിദ്ധ്യത്തേയും ചെയ്യുക ഹേതുവായിട്ടു ഈ അർത്ഥം വന്നു.
  • രത്നം
  • കല്ക്കണ്ടം
  • ചരൽ
  • കരപ്രദേശം
ഉപലംഭം
  • ബോധം
  • ഇന്ദ്രിയാർത്ഥങ്ങളുടെ സാമീപ്യം നിമിത്തമുണ്ടാകുന്ന ജ്ഞാനം
  • ഉപലഭിക്കുക എന്നു ശബ്ദാർത്ഥം. ഇതിനെ പ്രത്യക്ഷമെന്നും സാക്ഷാൽകാരം എന്നും പറയുന്നുണ്ട്.
ഉപലംഭക
  • വിശേഷണം:
  • ഓർമ്മിക്കുന്ന
ഉപലാ
  • കല്കണ്ടം
  • പഞ്ചസാര
  • (കൂടെ ആദാനം ചെയ്യപ്പെടുന്നത് എന്നർത്ഥം).
  • കല്ല്
ഉപലാളനം
  • വാത്സല്യം കാണിപ്പ്
ഉപലാളിക
  • ദാഹം
  • ആശ
ഉപലാളിത
  • വിശേഷണം:
  • ഉപലാളിക്കപ്പെട്ട
ഉപലിപ്സാ
  • ആഗ്രഹം
ഉപലിംഗം
  • ദുശ്ശകുനം
ഉപലീഢ
  • വിശേഷണം:
  • നക്കപ്പെട്ട
ഉപലുപ്ത
  • വിശേഷണം:
  • നശിപ്പിക്കപ്പെട്ട
  • കുറയ്ക്കപ്പെട്ട
ഉപലേപനം
  • പൂശുക
  • തൈലം
  • കുഴമ്പ്
ഉപവനം
  • പൂങ്കാവു്
  • നട്ടുനനച്ചുണ്ടാക്കിയ തോപ്പു്. സമീപത്തിലുള്ള വനം എന്നർത്ഥം. [സ്വതേയുണ്ടായ അകൃത്രിമ വനത്തിനു ഈ പേർ പറഞ്ഞുകൂട.
  • പര്യായപദങ്ങൾ:
    • ആരാമം.
ഉപവർത്തനം
  • ദേശം
  • ഇതിൽ ജനങ്ങൾ സ്ഥിതി ചെയ്യുന്നു എന്നർത്ഥം. [ദേശമെന്നതു് ജനപദ സമൂഹമാകുന്നു എന്നു ചിലരും ഗ്രാമസമൂഹവാചകമാണെന്നു് മറ്റുചിലരും സ്ഥാനമാത്രമാകുന്നു എന്നു വേറെ ചിലരും അഭിപ്രായപ്പെടുന്നു.
  • രാജ്യം, രാജ്യത്തിന്റെ ഒരംശം, കര
  • ശരീരാഭ്യാസം ചെയ്വാനുള്ള സ്ഥലം
  • ഈറൻ നിലം
  • പര്യായപദങ്ങൾ:
    • ദേശം
    • വിഷയം.
ഉപവർത്തിക്ക
  • പ്രാപിക്ക
ഉപവർഷൻ
  • ശങ്കരസ്വാമിയുടെ പുത്രൻ
ഉപവഹം
  • തലയിണ
  • ഉപബർഹം എന്ന ശബ്ദം അധികം നടപ്പു്.
ഉപവഹനം
  • പാടുന്നതിനു ആരംഭിക്കുന്നതിനു മുമ്പു മൂളുന്ന ഒരു സ്വരം
ഉപവസഥം
  • ഗ്രാമം
ഉപവസിക്കുക
  • ഭക്ഷിക്കാതിരിക്കുക
  • വ്രതമിരിക്കുക (നോൻപുനോക്കുക)
ഉപവസ്തം
  • ഉപവാസം
  • വ്രതം
  • നോൻപു്
ഉപവസ്താവു്
  • ഉപവസിക്കുന്നവൻ
ഉപവസ്തി
  • ജീവനെ രക്ഷിക്കുന്നതു്
  • (ആഹാരം, നിദ്ര മുതലായതു്).
ഉപവസ്ത്രം
  • ഉത്തരീയം
ഉപവാകം
  • വർത്തമാനം
  • സ്തുതി
  • കുടകപ്പാലയരി
ഉപവാജനം
  • വിശറി
ഉപവാദം
  • കുറ്റപ്പെടുത്തൽ
ഉപവാസനം
  • ഉടുപ്പു
  • വസ്ത്രം
  • (വേദത്തിൽ പ്രയോഗം)
ഉപവാസം
  • ഭക്ഷിക്കാതിരിക്കുക
  • നോൻപ്
  • ഉപവസിക്കുക എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ‘ഉപവസ്തം’ (ഔപവസ്തം).
ഉപവാസകം
  • ഉപവാസം
ഉപവാസി
  • ഭക്ഷിക്കാതെയിരിക്കുന്ന
ഉപവാഹനം
  • സമീപത്തുകൊണ്ടുവരുക
  • വഹിക്കുക
ഉപവാഹ്യം, ഉപവാഹ്യ
  • രാജാവിന്റെ ആന
  • രാജാവിന്റെ വാഹനം
ഉപവി
  • സ്നേഹം
  • ലാഭം
  • അന്വേഷണം
ഉപവിഷ
  • അതിവിടയം
  • വിഷത്തിനു സദൃശമായതു്. സ്വന്തകാര്യത്തെ അതിവേഗത്തിൽ പ്രവർത്തിക്കുന്നതു് എന്നർത്ഥം.
ഉപവിഷങ്ങൾ
  • താണതരം കൃത്രിമമായ വിഷങ്ങൾ
  • ‘അർക്കക്ഷീരം സ്നുഹിക്ഷീരം
    തഥൈവകലിഹാരികാ
    ധത്തുരഃകരവീരശ്ച
    പഞ്ചചോപ വിഷാസ്മൃതാഃ’
ഉപവിഷ്ട
  • വിശേഷണം:
  • ഉപവേശിച്ച
  • ഇരുന്ന
ഉപവീതം
  • വലത്തിടുന്ന പൂണൂൽ
  • ഇടത്തേച്ചുമലിൽ ക്ഷേപിക്കപ്പെടുന്നത് എന്നർത്ഥം
  • [വലത്തിടുക എന്നാൽ വലത്തേക്കൈ പൊങ്ങിച്ചു ഇടത്തേച്ചുമലിൽ തട്ടിച്ചിടുന്നതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • യജ്ഞസൂത്രം.
ഉപവീതി
  • പൂണൂൽ ധരിക്കുക
ഉപവേദം
  • ആയുർവേദം (വൈദ്യം)
  • ആയുധശാസ്ത്രം
  • സംഗീതം
  • ശില്പശാസ്ത്രം ഇവ നാലും
  • ഇവ വേദത്തോടു ചേർന്ന ശാസ്ത്രങ്ങളാകുന്നു. ഋഗ്വേദത്തിന് ആയുർവേദം (വൈദ്യം). യജുർവേദത്തിനു ധനുർവേദം (ആയുധശാസ്ത്രം). സാമവേദത്തിനു ഗാന്ധർവ്വവേദം (സംഗീതം). അഥർവ്വവേദത്തിനു സ്ഥാപത്യവേദം (ശില്പശാസ്ത്രം). ആയുർവേദം അഥർവ്വവേദത്തിന്റെ ഉപവേദം എന്നു അഭിപ്രായക്കാരുണ്ട്.
ഉപവേശം, ഉപവേശനം
  • ഇരിപ്പ്
ഉപവേശിക്കുക
  • ഇരിക്കുക
ഉപവേഷ്ടനം
  • ഇടക്കെട്ടു
ഉപവേഷ്ടിത
  • വിശേഷണം:
  • ഇടക്കെട്ടുകെട്ടപ്പെട്ട
ഉപവൈണവം
  • ത്രിസന്ധ്യം
  • പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം.
ഉപശമനം
  • അടക്കം
ഉപശമം
  • അടക്കം
  • ക്ഷമ
  • ശാന്തത
ഉപശമിക്ക
  • അടങ്ങുക
ഉപശമിപ്പിക്ക
  • അടക്കുക
ഉപശയം
  • സമീപത്തുകിടക്കുക
  • നല്ലസുഖം, സന്തോഷം
ഉപശല്യം
  • ഗ്രാമസമീപദേശം
  • ശല്യത്തെ ഉപഗതം. സദാ ഗ്രാമവാസികൾ ഇവിടെ വന്നും പോയും ഇരിക്കുന്നതത്രേ ശല്യം
  • പര്യായപദങ്ങൾ:
    • ഗ്രാമാന്തം.
ഉപശാഖ
  • ചെറിയകൊമ്പ്
  • കൊമ്പിലേ കൊമ്പ്
ഉപശാന്തി
  • അടക്കം
  • കഴിവ്
  • മോചനം
  • പഴക്കമുള്ള ആന
ഉപശായം
  • ക്രമത്താലുള്ള ഉറക്കം
  • കാവൽക്കാർ മണിക്കൂർ ക്ലിപ്തമാക്കി കാക്കുകയും ഒരുവന്റെ സമയം കഴിഞ്ഞാൽ മറ്റൊരുവനെ ഏൽപ്പിച്ചു താനുറങ്ങുകയും ചെയ്യുന്നതു പതിവാണല്ലോ]
  • പര്യായപദങ്ങൾ:
    • വിശായം.
ഉപശാലം
  • ശാലയ്ക്കു സമീപം
  • വീട്ടിനടുത്തുള്ള സ്ഥലം
  • ക്രമത്തിലുള്ള നിദ്ര
ഉപശിംഘ(ഹ)നം
  • മണപ്പിക്കുക
ഉപശിക്ഷ, ഉപശിക്ഷണം
  • പഠിത്തം
  • അഭ്യാസം
ഉപശിഷ്യൻ
  • ശിഷ്യന്റെ ശിഷ്യൻ
ഉപശോഭിത
  • വിശേഷണം:
  • പ്രകാശിക്കപ്പെട്ട
  • പ്രകാശിച്ച
ഉപശോഭ, ഉപശോഭനം
  • അലങ്കരിപ്പ്
ഉപശ്രവിക്ക
  • അംഗീകരിക്ക
ഉപശ്രി
  • അടപ്പു
  • മൂടി
ഉപശ്രുത
  • വിശേഷണം:
  • വാഗ്ദാനംചെയ്ത
  • അംഗീകരിക്കപ്പെട്ട
  • കേൾക്കപ്പെട്ട
ഉപശ്രുതി
  • മാറ്റൊലി
  • വരും ഫലം പറയുക, വരും ഫലത്തെപറ്റി രാത്രിയിൽ കേൾക്കുന്ന ഒരു ആകാശവാണി
  • പുരാണം
ഉപശ്ലേഷം, ഉപശ്ലേഷണം
  • ആലിംഗനം
ഉപശ്ലേഷിക്ക
  • സ്പർശിക്ക
ഉപസത്ത്
  • ജ്യോതിഷ്ഠോമയാഗത്തിന്റെ ഒരു ഭാഗം
  • എതിർക്കുക
  • ശുശ്രൂഷ
ഉപസക്തി
  • യോഗ്യത
  • മായ
  • ശുശ്രൂഷ
ഉപസംഖ്യാനം
  • കണക്കുകൂട്ടുക
  • കൂടുതൽ ചേർക്കുക
  • പറയുക
ഉപസംഗ്രഹം, ഉപസംഗ്രഹണം
  • വണക്കം
  • ഉപകരണം
  • ശേഖരിക്കുക, സ്വീകരിക്കുക
  • ഭാര്യയെ എന്നവണ്ണം.
ഉപസംഗ്രാഹ്യ
  • വിശേഷണം:
  • വണങ്ങേണ്ടുന്ന
ഉപസദനം
  • അയൽപക്കം
ഉപസദം
  • സമ്മാനം
ഉപസന്ധാനം
  • ചേർക്കുക
  • കൂട്ടുക
ഉപസമ്പന്ന
  • വിശേഷണം:
  • നേടിയ
ഉപസമ്പന്നം
  • യാഗത്തിനു കൊല്ലപ്പെട്ടപശു
  • കൊല്ലുന്നതിനായി ഉഴിഞ്ഞിട്ടതു എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • പ്രമീതം
    • പ്രോക്ഷിതം.
ഉപസംയമം
  • തടയുക
  • ലോകാവസാനം, ലോകനാശം
ഉപസംവ്യാനം
  • അടിമുണ്ടു
  • ഉടുക്കുന്നവസ്ത്രം
  • ഉടുക്കപ്പെടുന്നതു എന്നർത്ഥം
ഉപസംഹരിക്കുക
  • പറഞ്ഞുനിറുത്തുക
  • അടക്കുക
ഉപസംഹാരം
  • പറഞ്ഞുനിറുത്തൽ, അവസാനം
  • അടക്കം
  • ജപിച്ചുപ്രയോഗിച്ച അമ്പു തിരിയെ കൈക്കൊൾക
  • മരണം
  • പിൻവലിക്കുക
ഉപസംഹിത
  • വിശേഷണം:
  • ചേർക്കപ്പെട്ട
ഉപസംഹൃത
  • വിശേഷണം:
  • അവസാനിപ്പിക്കപ്പെട്ട
  • നിറുത്തപ്പെട്ട
ഉപസമുദ്രം
  • ഉൾക്കടൽ
  • സമുദ്രസമീപത്തിൽ
ഉപസരം
  • ഗർഭഗ്രഹണം
  • പ്രഥമഗർഭഗ്രഹണം
  • പശുവിനുണ്ടാകുന്ന ആദ്യഗർഭം
  • മൃഗങ്ങളുടെ ജനനം
  • സമീപം
  • പര്യായപദങ്ങൾ:
    • ‘പ്രജനം’.
ഉപസരിക്കുക
  • അടുക്കുക
  • സമീപത്തുവരുക
  • ചെല്ലുക
ഉപസർഗ്ഗതൃഷ്ണാ
  • ഒരു രോഗം
  • ഇതു തൃഷ്ണാനിദാനത്തിൽപെട്ടതാണു്. ഉപസർഗ്ഗോത്ഭവയെന്നു പറയുന്നതു പനി, മോഹം, ക്ഷയം, ചുമ, ശ്വാസം, അതിസാരം മുതലായ രോഗങ്ങൾ ഉള്ളവർക്കു വരുന്ന തൃഷ്ണയാണു്. ഇതു ശരീരത്തെ ശോഷിപ്പിക്കും. കഷ്ടസാദ്ധ്യമാണു്. ലക്ഷണങ്ങൾ – വാക്കുകൾ പുറപ്പെടായ്ക, മോഹം, തളർച്ച, വായ് വളർച്ച, കഴുത്തും അണ്ണാക്കും ഉണങ്ങുക ഇവയാകുന്നു.
ഉപസർഗ്ഗം
  • ദുർനിമിത്തം
  • ക്രിയാപദങ്ങൾക്കുമുമ്പേ വെയ്ക്കുപ്പെടുന്ന പ്ര, പര തുടങ്ങിയ ചിലവാക്കുകൾ
  • ബാധാ
  • രോഗം
  • മരണചിഹ്നം
  • ഗ്രഹണം
  • കൂടുതൽ അർത്ഥത്തെ സൃഷ്ടിക്കുന്നതു്
  • കൂട്ടുക
  • ഉപസർഗ്ഗം എന്നാൽ കൂടെ സൃഷ്ടിക്കുന്നതു് എന്നർത്ഥം. മംഗലാമംഗലങ്ങളുടെ പ്രവർത്തകനായ ഈശ്വരൻ അവയുടെ ഫലം നല്കുന്നതോടുകൂടി ഈ ഉല്പാതങ്ങളെയും സൃഷ്ടിക്കുന്നു എന്നു താൽപര്യം. ഉപസർഗ്ഗം എന്നതു ശുഭാശുഭങ്ങളെ സൂചിപ്പിക്കുന്ന ഉൽപാതവിശേഷങ്ങൾ എന്നാണു് അർത്ഥം എന്നുവരുകിലും ദുർന്നിമിത്തം എന്ന അർത്ഥത്തിനാണു് അധികം പ്രസിദ്ധിയുള്ളതു്. (വ്യാകരണപ്രകാരം) ഉപസർഗ്ഗങ്ങൾ 2൦. പ്ര, പര, അപ, സം, അനു, അവ, നിസ്(നിര), ദുസ്(ദുര്), വി, ആ, നി, അധി, അപി, അതി, സു, ഉതു്, അഭി, പ്രതി, പരി, ഉപ.
ഉപസർജ്ജനം
  • അപ്രധാനം
  • ഉപസർജ്ജിക്കപ്പെടുന്നതു് (ഉപേക്ഷിക്കപ്പെടുന്നതു്) എന്നർത്ഥം. കീഴ്ത്തരം, രണ്ടാംതരം.
  • ദുർന്നിമിത്തം
  • വ്യാകരണത്തിൽ ഒരു സംജ്ഞ
  • ‘പ്രഥമാനിർദ്ദിഷ്ടം സമാസ ഉപസർജ്ജനം’
    — പാണിനിസൂത്രം
    .
ഉപസർജ്ജിക്കുക
  • ഉപേക്ഷിക്കുക
ഉപസർപ്പണം
  • അടുത്തുവരുക
ഉപസർപ്പം
  • അടുപ്പം, സാമീപ്യം
  • പിൻതുടർച്ച
ഉപസർപ്പിണി
  • ഒരു വൃത്തം
  • രാമായണം 24 വൃത്തത്തിലേ 22-ആമത്തെ വൃത്തം.
  • ‘ചരണപല്ലവംകുമ്പിട്ടുലക്ഷ്മണൻ
    മരമരികെപ്പോയ് മെല്ലെ മറഞ്ഞപ്പോൾ’
    — രാമായണം 24 വൃത്തം
ഉപസര്യ
  • ചിനപിടിക്കാറായ പശു
  • ഗർഭം ധരിക്കാറായ പശു
  • കാള ഉപസരിക്കുക (അടുത്തുകൂടിത്തുടങ്ങുക) കൊണ്ട് ഈ പേരുണ്ടായി.
ഉപസംസ്കൃതം
  • തയാർചെയ്യപ്പെട്ടത്
ഉപസീതം
  • കലപ്പ
ഉപസുന്ദൻ
  • നികുംഭാ (സുനിന്ദാ) സുരന്റെ ഇളയ പുത്രൻ
  • മൂകന്റെ പിതാവ്
  • നികുംഭന്റെ മൂത്ത പുത്രൻ സുന്ദൻ] [ഹിരണ്യകശിപുവിന്റെ കുലത്തിൽ നികുംഭൻ എന്ന ഒരു അസുരനുണ്ടായി. അവനു സുന്ദൻ എന്നും ഉപസുന്ദൻ എന്നും രണ്ടു പുത്രന്മാർ ജനിച്ചു. അത്യന്തം സഹോദരവാത്സല്യത്തോടുകൂടി സദാ ഒരുമിച്ചു പെരുമാറിവന്ന അവർ ത്രൈലോക്യം ജയിക്കണമെന്നു ഉദ്ദേശിച്ചു ബ്രഹ്മാവിനെ തപസ്സുചെയ്തു അന്യോന്യമൊഴിഞ്ഞു തങ്ങളെ ആരും കൊല്ലരുതെന്നു വരംവാങ്ങി. അനന്തരം അവർ ത്രിഭുവനമൊക്കെ നശിപ്പിപ്പാൻ വട്ടംകൂട്ടി. സങ്കടം സഹിക്കവയ്യാതെ ദേവാദികൾ വിവരം ബ്രഹ്മാവിനോടറിയിച്ചു. ഉടൻ അദ്ദേഹം സത്യലോകശില്പിയെ വിളിച്ചു സർവചരാചരങ്ങളുടേയും സാരാംശത്തെ എടുത്ത് ഒരു സർവാവയവ സൗന്ദര്യവതിയെ സൃഷ്ടിച്ചു കൊണ്ടുവരുന്നതിന് ആ ജ്ഞാപിച്ചു. ശില്പിശ്രേഷ്ഠൻ അവ്വണ്ണം ചെയ്തു. ലാവണ്യവൈശിഷ്ട്യംഹേതുവായിട്ട് അവൾക്കു ബ്രഹ്മാവ് ‘തിലൊത്തമ’ എന്നു നാമകരണം ചെയ്തു. വേഗത്തിൽചെന്നു സുന്ദോപസുന്ദന്മാർക്കു പരസ്പരം കലഹമുണ്ടാക്കിത്തീർക്കണമെന്നു ബ്രഹ്മാവ് അവളോട് പറഞ്ഞു. ആജ്ഞയെ ശിരസാവഹിച്ചു തിലൊത്തമ തിരിച്ചു. സുന്ദനും ഉപസുന്ദനും സഞ്ചരിക്കുന്ന സ്ഥലത്തെത്തി. അവളുടെ രൂപലാവണ്യം ഹേതുവായിട്ട് മന്മഥോന്മഥിത ചിത്തന്മാരായ ജ്യേഷ്ഠാനുജന്മാർ എന്റെഭാര്യ എന്റെഭാര്യ എനിക്കുവേണം എനിക്കുവേണം എന്നു പിണങ്ങി തമ്മിലടിച്ച് ഒന്നിച്ചു മരിച്ചു. കൂടുതൽ വിവരങ്ങൾക്കു ഭാരതം സംഭവപർവം നോക്കുക. ഈ കഥയെ ഈ നിഘണ്ടുകാരനായ ഞാൻ (ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള) കഥകളിയായി എഴുതി അച്ചടിപ്പിച്ചിട്ടുണ്ട്. പേർ ‘സുന്ദോപസുന്ദയുദ്ധം’.
ഉപസൂതിക
  • വയറ്റാട്ടി
ഉപസൂരണം
  • കിഴങ്ങ്
ഉപസൂര്യകം
  • പരിവേഷം
  • സൂര്യനെ ഉപഗമിച്ചത് എന്നർത്ഥം. ഇതു സൂര്യചന്ദ്രന്മാരുടെ ചുറ്റും വൃത്താകാരത്തിൽ ചിലപ്പോൾ കാണാറുണ്ട്. [സൂര്യന്റെ സമീപത്തിൽ സൂര്യനെപ്പോലെ ഇരിക്കുന്നത് എന്നും അർത്ഥം കാണുന്നു. പരിവേഷം ഒരു ഉൽപാതസൂചകമാണെന്നു പറയപ്പെട്ടിരിക്കുന്നു.
ഉപസൃഷ്ട
  • വിശേഷണം:
  • ചേർക്കപ്പെട്ട
  • ചേരപ്പെട്ട
ഉപസൃഷ്ടം
  • ചേർക്കപ്പെട്ടത്
  • ചേർച്ച
ഉപസൃഷ്ടൻ
  • ഗ്രഹണസമയത്തെ ചന്ദ്രൻ അല്ലെങ്കിൽ സൂര്യൻ
ഉപസേകം, ഉപസേചനം
  • നനയ്ക്കുക
  • ഒഴിക്കുക
  • തളിക്കുക
ഉപസ്കരം
  • കറിവെപ്പാനുപയോഗമുള്ള മഞ്ഞൾപൊടി മുളകുപൊടി കായം ജീരകം മുതലായവ
  • കുഴമ്പാക്കിച്ചമച്ചസാധനം, കറി എന്നിങ്ങിനെയും അർത്ഥം കാണുന്നുണ്ടു്.
  • പര്യായപദങ്ങൾ:
    • ‘വേസവാരം’
ഉപസ്കരണം
  • കൊല
  • ഉപദ്രവം
  • ശേഖരിപ്പു്
ഉപസ്കാരം
  • ആഭരണം
  • ശേഖരിക്കുക
ഉപസ്കൃതി
  • കൂട്ടിച്ചേർപ്പു്
  • ന്യൂനതയെ പൂരിപ്പിക്ക
ഉപസ്തരണം
  • ഉരുക്കുനെയ്യു്
  • തളിപ്പു്
  • തൂക്കുക, വിതറുക
  • നെയ് വിളമ്പുക
  • മെത്ത
ഉപസ്തരിക്കുക
  • നെയ് വിളമ്പുക
  • തളിക്കുക
  • തൂകുക
  • വിതറുക
ഉപസ്തംഭം, ഉപസ്തംഭനം
  • ജീവസംരക്ഷണം
  • ആഹാരനിദ്രാദിപോലെ.
  • പ്രോത്സാഹിപ്പിക്കൽ
ഉപസ്തി
  • ഒരു വൃക്ഷം
  • ഭൃത്യൻ, പരിചാരകൻ
  • വേദത്തിൽ പ്രയോഗം.
ഉപസ്ത്രീ
  • വെപ്പാട്ടി
ഉപസ്ഥ
  • വിശേഷണം:
  • സമീപത്തിൽ ഇരിക്കുന്ന
ഉപസ്ഥനിഗ്രഹം
  • അടക്കം
ഉപസ്ഥം
  • ഗുഹ്യം, സ്ത്രീയോനിയുടേയും പുരുഷലിംഗത്തിന്റേയും പേർ
  • രണ്ടിനും പറയാം] അന്യോന്യം അടുക്കൽ ഇരിക്കുന്നതു് എന്നർത്ഥം.
  • മടി (തുട)
ഉപസ്ഥാനം
  • ബ്രാഹ്മണർ ഉച്ചയ്ക്കു് ചെയ്യുന്ന ഒരു കർമ്മം
  • ഓർമ്മ
  • പരിശുദ്ധസ്ഥലം
ഉപസ്ഥാപം
  • മനസ്സിൽ ഉറപ്പിക്കുക
  • ഓർമ്മയിൽ വരുത്തുക
ഉപസ്ഥാപനം
  • സമീപത്തുവെക്കുക
ഉപസ്ഥായകൻ
  • ഭൃത്യൻ
ഉപസ്ഥിതി
  • ഓർമ്മ
  • അടുപ്പം
  • ശുശ്രൂഷ
  • ലാഭം
ഉപസ്ഥിതം
  • സമീപമായതു്
  • ഒരു വൃത്തം
  • ത്രിഷ്ടുപ് ഛന്ദസ്സിൽപെട്ടതു്. പാദം ഒന്നിൽ അക്ഷരം 11 വീതം.
  • ‘ഉപസ്ഥിതമതാംജംസംതഗംഗം’
    — വൃത്തമഞ്ജരി
    .
ഉപസ്ഥിത
  • വിശേഷണം:
  • സമീപമായ
  • ഒരു വൃത്തം
  • ത്രിഷ്ടുപ് ഛന്ദസ്സിൽപെട്ടതു പാദം ഒന്നിൽ അക്ഷരം 11 വീതം.
  • ‘തംജംജഗഗങ്ങളുപസ്ഥിതാഖ്യം’
    — വൃത്തമഞ്ജരി
    .
ഉപസ്നേഹം
  • നനവുവരുത്തുക
ഉപസ്പർശം(നം)
  • ആചമനം
  • കൂട്ടിത്തൊടുക
  • കുളി
ഉപസ്മരണം
  • ഓർമ്മ
ഉപസ്മൃതി
  • ഓർമ്മ
  • താണതരം നിയമഗ്രന്ഥം, ഇതു 18 വിധം ഉണ്ടു്
ഉപസ്രവണം
  • ഒഴുകുക
  • ഒഴുകൽ
ഉപഹതക
  • വിശേഷണം:
  • നിർഭാഗ്യമുള്ള
ഉപഹതി
  • കൊല
  • ഉപദ്രവം
ഉപഹരണം
  • അടുക്കൽകൊണ്ടുവരിക
  • കാണിക്ക
ഉപഹവം
  • വിളി, ക്ഷണിക്കുക
  • സമൻസു അയച്ചു വിളിക്കുക
ഉപഹസിതം
  • പരിഹാസം
  • നിന്ദിച്ചു ചിരിക്കുക
ഉപഹസ്തികാ
  • വെറ്റില
  • പാക്കു്
  • ചുണ്ണാമ്പു്
  • പുകയില ഇവ ഇട്ടുവയ്ക്കുന്ന പെട്ടി (സഞ്ചി)
ഉപഹാരം
  • കാഴ്ചദ്രവ്യം, രാജാവിനു കൊണ്ടുചെല്ലുന്ന കാഴ്ചദ്രവ്യം
  • ഉപഹരിക്കപ്പെടുന്നതു് എന്നർത്ഥം.
  • പൂജാദ്രവ്യം
ഉപഹാലകം
  • കുന്തളരാജ്യം
ഉപഹാസകൻ
  • ഹാസ്യക്കാരൻ
  • കളിവാക്കുപറയുന്നവൻ
ഉപഹാസം
  • നിന്ദിച്ചുചിരിക്കുക
  • പരിഹാസം
  • നേരമ്പോക്കു്
ഉപഹൂതൻ
  • ക്ഷണിക്കപ്പെട്ടവൻ
  • ‘നിശ്ചക്രാമ നളോപി നിശ്ചിതമനാ
    ദൂതോപഹൂതഃ സ്വയം’
    — നളചരിതം കഥകളി
ഉപഹൃത
  • വിശേഷണം:
  • ഉപഹരിക്കപ്പെട്ട
ഉപഹ്വരം
  • വിജനസ്ഥലം
  • സമീപം
  • ഇവിടെ കുടിലമായി ഗമിക്കുന്നു എന്നർത്ഥം.
  • വണ്ടി
ഉപാംശു
  • രഹസ്യസ്ഥലം, വിജനപ്രദേശം
  • ഉപഗതങ്ങളായ അംശുക്കളോടു കൂടിയതു് എന്നർത്ഥം.
  • സമീപം
ഉപാക
  • വിശേഷണം:
  • ഒന്നിച്ചുചേർന്ന
  • വേദത്തിൽ പ്രയോഗം.
ഉപാകങ്ങൾ
  • രാപ്പകലിനുഒന്നായപേർ
ഉപാകരണം, ഉപാകർമ്മം
  • ഉപനയനം കഴിഞ്ഞതിൽപിന്നെ ചെയ്യപ്പെടുന്ന വേദാരംഭം, വേദം പഠിപ്പാൻ തുടങ്ങുക
  • വേദം പഠിക്കുന്നതിനു മുമ്പെ ചെയ്യപ്പെടുന്ന ഒരു കർമ്മം
  • യാഗാർത്ഥം കൊല്ലപ്പെട്ട ആടു്
  • ആരംഭം
ഉപാകൃത
  • വിശേഷണം:
  • ദുർന്നിമിത്തങ്ങളോടു കൂടിയ
  • സ്വീകരിക്കപ്പെട്ട
ഉപാകൃതം
  • യാഗത്തിങ്കൽ മന്ത്രോച്ചാരണപൂർവകമായി ഹിംസിക്കപ്പെടുവാൻ ഭാവിക്കുന്ന പശു
  • ദുൎന്നിമിത്തം
  • സ്വീകരിക്കപ്പെട്ടതു്
ഉപാക്ഷം
  • കണ്ണിനുമുമ്പേ
  • മുമ്പാകെ
ഉപാഖ്യാനം
  • വലിയകഥയുടെ ഇടയിൽ വരുന്ന ചെറിയ കഥ
  • ഭാരതം പാണ്ഡവരുടെ കഥയാണല്ലോ. അതിൽ പ്രസംഗവശാൽ എഴുതീട്ടുള്ള നളൻ, ശകുന്തള മുതലായവരുടെ കഥകൾക്കുള്ള പേർ.
  • പലരും പറഞ്ഞുകേട്ട കഥ വീണ്ടും പറക
ഉപാഗത
  • വിശേഷണം:
  • അടുക്കൽവന്ന
ഉപാഗമം
  • അടുക്കൽ വരിക
  • പ്രതിജ്ഞ
ഉപാംഗം
  • ചന്ദനക്കുറി
  • ശരീരത്തിനടുക്കൽ
ഉപാഗ്രം
  • അറ്റത്തിനടുത്തഭാഗം
ഉപാഞ്ജന
  • ചാണകംകൊണ്ടുമെഴുകുക
ഉപാത്ത
  • വിശേഷണം:
  • ലഭിക്കപ്പെട്ട
  • ആരംഭിക്കപ്പെട്ട
ഉപാത്യയം
  • ക്രമത്തെതെറ്റി ചെല്ലുക
  • ഉപഗതത്തെ അതിക്രമിച്ചഗതിഎന്നർത്ഥം.
  • ക്രമക്കേടു, ക്രമംവിട്ട പ്രവൃത്തി
  • ഉദാസീനം
  • പര്യായപദങ്ങൾ:
    • അതിപാതം
    • പര്യയം.
ഉപാദാനം
  • ഇന്ദ്രിയങ്ങളെ അതതുകളുടെ വിഷയങ്ങളിൽനിന്നു പിൻമടക്കുക
  • വാങ്ങിക്ക, എടുക്ക
  • ഭിക്ഷ
  • പര്യായപദങ്ങൾ:
    • പ്രത്യാഹാരം
ഉപാദീയമാനം
  • വാങ്ങിക്കപ്പെട്ടുവരുന്നതു്
  • ‘നൃപന്മാർക്കുമറ്റുള്ളവർണ്ണങ്ങളിൽനി
    ന്നുപാദീയമാനംധനംനശ്വരംതാൻ’
    — അഭിജ്ഞാനശാകുന്തളം
ഉപാദേയം
  • സ്വീകരിക്കത്തക്കതു്
ഉപാധാ
  • അടുത്തൊ മുകളിലോ വെക്കുക
  • ധരിക്കുക
ഉപാധി
  • ധർമ്മവിചാരം
  • ആധിയോടടുത്തു നില്ക്കുന്നതു് എന്നർത്ഥം. ദുഃഖമുള്ളവനേ വാസ്തവമായി ധർമ്മവിചാരം ഉണ്ടാകയുള്ളു എന്നതു പ്രസിദ്ധമാണല്ലൊ.
  • ആധി
  • തടങ്ങൽ
  • (വ്യാകരണപ്രകാരം) പ്രകൃതി, സ്വഭാവം, കാലം, പ്രകാരം, പ്രയോഗം, പുരുഷൻ, ലിംഗം, വചനം വ്ര-ഉം
  • എപ്പോഴും കുടുംബഭരണത്തിനായി യത്നിച്ചുകൊണ്ടിരിക്കുന്നവൻ
  • ആധിയെ ഉപനയിച്ചവൻ എന്നർത്ഥം.
  • ന്യായശാസ്ത്രപ്രകാരം ഷോഡശജപദാൎത്ഥ ങ്ങളിൽ ഒന്നു്
  • വിശേഷ(ണം)
  • പര്യായപദങ്ങൾ:
    • കുടുംബ വ്യാപൃതൻ
    • അഭ്യാഗാരികൻ.
ഉപാധിക
  • വിശേഷണം:
  • അധികമായുള്ള
ഉപാധിത്രയം
  • സ്ഥൂലം സൂക്ഷ്മം കാരണം ഇവ മൂന്നും
ഉപാദ്ധ്യായൻ
  • വാദ്ധ്യാർ
  • പുരോഹിതൻ
  • ഇവന്റെ സമീപത്തുചെന്നു അദ്ധ്യയനം ചെയ്യുന്നതിനാൽ ഈ പേരുണ്ടായി. ഓതിക്കന്റെ പേർ എന്നും കാണുന്നു. [ബ്രാഹ്മണരിൽ വേദം പഠിപ്പിക്കുന്ന ഗുരുവിനു ‘ഓതിക്കൻ’ എന്നു പറയുന്നു] [ഉപാധ്യായർ – തത്ഭവത്തിൽ പ്രകൃതി, – വാധ്യാർ – തത്ഭവത്തിൽ വികൃതി.
  • പര്യായപദങ്ങൾ:
    • അദ്ധ്യാപകൻ.
ഉപാദ്ധ്യായപത്നി
  • ഉപാദ്ധ്യായന്റെ ഭാര്യ
  • പര്യായപദങ്ങൾ:
    • ഉപാദ്ധ്യായാനി
    • ഉപാദ്ധ്യയീ.
ഉപാദ്ധ്യായാ
  • വിദ്യ അഭ്യസിപ്പിക്കുന്നവൾ
ഉപാദ്ധ്യായാനി
  • (സംസ്കൃതത്തിൽ) ഉപാദ്ധ്യായന്റെ ഭാര്യ
  • (ഭാഷയിൽ) സ്വയം വാദ്ധ്യാരുടെ പ്രവൃത്തിചെയ്യുന്നവൾ.
  • പു:ഉപാദ്ധ്യായൻ.
  • ഉപാധ്യായശബ്ദം ആദിയിൽ വാധ്യായൻ എന്നും പിന്നീടു ‘യ’ കാരവും കൂടി ലോപിച്ചു വാധ്യാൻ എന്നും ആയിത്തീർന്നു. ഈയിടെ സ്ത്രീകളായ വാധ്യാന്മാർ ഉണ്ടായിത്തുടങ്ങിയപ്പോൾ ‘ഉപാധ്യായാനി’ എന്ന സംസ്കൃതരൂപത്തെ അവലംബിച്ചു ‘വാധ്യായിനി’, എന്നൊരു ശബ്ദം നടപ്പിൽ വന്നിരിക്കുന്നു. സംസ്കൃതത്തിൽ ഉപാധ്യായാനീ എന്നാൽ ഉപാധ്യായന്റെ ഭാര്യയാണ്. ഭാഷയിൽ സ്വയം വാധ്യാരുടെ പ്രവൃത്തി ചെയ്യുന്നവൾ എന്നാണർത്ഥം – മണിദീപിക.
ഉപാദ്ധ്യായി
  • വിദ്യ അഭ്യസിപ്പിക്കുന്നവൾ
  • ഉപാദ്ധ്യായന്റെ ഭാര്യ
  • പര്യായപദങ്ങൾ:
    • ഉപാദ്ധ്യായം
ഉപാനൽ
  • ചെരിപ്പു്
ഉപാന്ത
  • വിശേഷണം:
  • സമീപത്തുള്ള
ഉപാന്തം
  • സമീപം
ഉപാന്തം, ഉപാന്ത്യം
  • കടക്കണ്ണു്
  • കണ്ണിന്റെ അറ്റം
ഉപാന്തിക
  • വിശേഷണം:
  • സമീപത്തിലുള്ള
ഉപാന്തികം
  • സമീപത
ഉപാന്തിമ
  • വിശേഷണം:
  • സമീപത്തുള്ള
ഉപായജ്ഞൻ
  • തന്ത്രത്തെ അറിയുന്നവൻ
  • (മലയാളത്തിൽ) കള്ളസമ്പ്രദായക്കാരൻ, കള്ളസൂത്രക്കാരൻ
ഉപായനം
  • കാഴ്ചദ്രവ്യം, രാജാവിന്നു കൊണ്ടുചെല്ലുന്ന കാഴ്ചദ്രവ്യം
  • സമീപത്തിൽ കൊണ്ടുചെല്ലുന്നതു് എന്നർത്ഥം.
  • അടുക്കൽ ചെല്ലുക
  • കാണിക്ക
  • പര്യായപദങ്ങൾ:
    • ഉപഗ്രാഹ്യം
    • ഉപഹാരം
    • ഉപദാ
ഉപായം
  • യുക്തി, തന്ത്രം
  • കള്ളസൂത്രം
  • കള്ളസമ്പ്രദായം
  • കൗശലം
  • നീക്കുപോക്കു്
  • സാമദാനാദി
  • വഞ്ചന
ഉപായചതുഷ്ടയം
  • നാലുപായങ്ങൾ. സാമം
  • ദാനം
  • ഭേദം
  • ദണ്ഡം
ഉപായക്കാരൻ, ഉപായി
  • കള്ളസൂത്രക്കാരൻ
  • ചതിയൻ
  • കൗശലക്കാരൻ
ഉപായാത
  • വിശേഷണം:
  • സമീപത്തു വന്ന
ഉപായാതം
  • വരവു്
  • സംഭവം
ഉപാരം
  • തെറ്റ്
  • കുറ്റം
  • പാപം
  • സമീപം
  • സാന്നിദ്ധ്യം
ഉപാർജ്ജിതം
  • ഉപാർജ്ജിക്കപ്പെട്ടതു (സമ്പാദിക്കപ്പെട്ടതു)
ഉപാലംഭിക്ക
  • നിന്ദിക്ക
ഉപാലംഭം, ഉപാലംഭനം
  • ശകാരം, നിന്ദാവാക്കു്
  • താമസിപ്പിക്ക
ഉപാവർത്തനം
  • ഉരുളുക
  • ചുറ്റുക
ഉപാവർത്തിക്ക
  • നിലത്തു കിടന്നുരുളുക
ഉപാവൃത്ത
  • വിശേഷണം:
  • നിലത്തു കിടന്നുരുളുന്ന
  • നിന്നുപോയ
ഉപാവൃത്തം
  • ക്ഷീണംതീൎപ്പാൻ പിന്നെയും പിന്നെയും നിലത്തു കിടന്നുരുളുന്ന കുതിര
  • ഉപാവർത്തിക്കുന്നതു് എന്നർത്ഥം.
ഉപാശ്രമം
  • ആശ്രമത്തിനടുക്കൽ
ഉപാസകൻ
  • ഭജനം ചെയ്യുന്നവൻ
  • അനുചരൻ, ഭൃത്യൻ
ഉപാസനം, ഉപാസന
  • ശുശ്രൂഷ
  • അടുത്തിരിക്കുക എന്നർത്ഥം.
  • സേവ
  • പര്യായപദങ്ങൾ:
    • വരിവസ്യാ
    • ശുശ്രൂഷ
    • പരിചര്യാ
ഉപാസനം
  • ശരാഭ്യാസം (വിൽപയറ്റു്)
  • ശരത്തെ ഉപേക്ഷിക്കുക എന്നർത്ഥം.
  • ശുശ്രൂഷ
  • ഭജനം
ഉപാസനപഞ്ചാംഗം
  • ജപം
  • ഹോമം തർപ്പണം അഭിഷേകം വിപ്രഭോജനം ഇവ 5-ഉം
ഉപാസംഗം
  • ആവനാഴിക, ശരങ്ങൾ ഇതിൽ പറ്റി നില്ക്കുന്നതിനാൽ ഈ പേരുണ്ടായി
  • സമീപം
ഉപാസാ
  • സേവകവൃത്തി
  • ഭജനം
ഉപാസിക്കുക
  • സേവിക്കുക
  • ശുശ്രൂഷിക്കുക
ഉപാസിത
  • വിശേഷണം:
  • പൂജിക്കപ്പെട്ട
  • സേവിക്കപ്പെട്ട
  • വസിക്കപ്പെട്ട
  • ഉപാസിക്കപ്പെട്ടതു് ഉപാസിതം
  • പര്യായപദങ്ങൾ:
    • വരിവസിതം
    • വരിവസ്യിതം
    • ഉപചരിതം.
ഉപാസീന
  • വിശേഷണം:
  • ഇരുന്ന
ഉപാസ്തി
  • സേവ
ഉപാസ്യൻ
  • സേവിക്കപ്പെടുവാൻ യോഗ്യൻ
ഉപാഹിത
  • വിശേഷണം:
  • കൂട്ടിച്ചേൎക്കപ്പെട്ട
  • ഉപാധാനം ചെയ്യപ്പെട്ട എന്നൎത്ഥ ം.
  • വെയ്ക്കപ്പെട്ട
  • ‘ഉപാഹിതാംവക്ഷസി പീവരസ്തനേ’
ഉപാഹിതം
  • ധൂമകേതു
  • അടുത്ത അനിഷ്ടത്തെ സൂചിപ്പിക്കുന്നതു് എന്നർത്ഥം.
  • അഗ്നിയാൽ ഉണ്ടാക്കപ്പെട്ട ആപത്തു്
  • പര്യായപദങ്ങൾ:
    • ‘സംയോജിതം’.
ഉപാഹൃത
  • എടുക്കപ്പെട്ട
  • കൊണ്ടുവരപ്പെട്ട
  • പിടിക്കപ്പെട്ട
  • കൂടിയ
ഉപേക്ഷ
  • ഉദാസീനത, മടി
  • കളക
  • നിന്ദ
  • യോഗത്തിലേ ഒരു ഭാവന
ഉപേക്ഷണം
  • ഉപേക്ഷ
ഉപേക്ഷണീയം
  • ഉപേക്ഷിക്കത്തക്കതു്
ഉപേക്ഷിക്ക
  • തള്ളിക്കളക
  • നിന്ദിക്കുക
ഉപേക്ഷിത
  • വിശേഷണം:
  • തള്ളപ്പെട്ട
  • ഉപേക്ഷിക്കപ്പെട്ട.
  • നിന്ദിക്കപ്പെട്ട
  • പര്യായപദങ്ങൾ:
    • ത്യക്തം
    • ഹീനം
    • വിധുതം
    • സമുജ്ഝിതം
    • ധൂതം
    • ഉൽസൃഷ്ടം ഇവ ആറും
ഉപേക്ഷ്യ
  • വിശേഷണം:
  • തള്ളിക്കളയത്തക്ക
  • നിന്ദിക്കപ്പെടത്തക്ക
ഉപേത
  • വിശേഷണം:
  • പ്രാപിച്ച
  • കൂടിയ
ഉപേതി
  • വരവു്
  • അടുപ്പം
  • പ്രാപിക്കുക
ഉപേന്ദ്രൻ
  • വിഷ്ണു
  • വാമനരൂപേണ ഇന്ദ്രന്റെ അനുജനായവൻ, ഇന്ദ്രന്റെ രക്ഷക്കായിട്ടു സമീപത്തിൽ സ്ഥിതിചെയ്യുന്നവൻ. ഇന്ദ്രലോകത്തിൽനിന്നു മേൽഭാഗത്തിൽ ഇരിക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥം.
ഉപേന്ദ്രവജ്രാ
  • ഒരു വൃത്തം
  • തൃഷ്ടുപ്ഛന്ദസ്സിൽപ്പെട്ടതു്. പാദം ഒന്നിൽ 11 അക്ഷരം വീതം കാണും.
  • ‘ഉപേന്ദ്രവജ്രക്കു ജതം ജഗംഗം’
    — വൃത്തമഞ്ജരി
    .
ഉപേയ
  • വിശേഷണം:
  • പ്രാപിക്കത്തക്ക
ഉപോഢ
  • വിശേഷണം:
  • വിവാഹം ചെയ്യപ്പെട്ട
  • അടുത്ത
  • വർദ്ധിച്ച, ശേഖരിച്ച
  • ആരംഭിച്ച
ഉപോതി, ഉപോതിക
  • ഒരു ചീര
ഉപോദകാ, ഉപോദികാ, ഉപോദീകാ
  • കൊത്തുവശള
  • വശളച്ചീര
  • കൊഴുപ്പ അധികം നീരുള്ളത്
  • വെള്ളത്തിനടുത്തുനില്ക്കുന്നതു് എന്നർത്ഥം.
ഉപോദകം
  • വെള്ളത്തിനടുത്തു്
ഉപോദ്ഗ്രഹം
  • അറിവു്
  • ജ്ഞാനം
ഉപോദി
  • ഒരു വക ചീര
  • കൊഴുപ്പ
ഉപോദ്ഘാതം
  • പറവാൻ പോകുന്ന വിഷയത്തെപ്പറ്റി വിവരിക്കുക അടുത്തറിയിക്കുന്നതു് എന്നർത്ഥം
  • ഉദാഹരണം, ദൃഷ്ടാന്തം
  • ആരംഭം
  • പര്യായപദങ്ങൾ:
    • ‘ഉദാഹാരം’
ഉപോദ്വലനം
  • സ്ഥാപനം
  • ഉറപ്പു്, സ്ഥിരീകരണം
ഉപോഷണം, ഉപോഷിതം
  • ഉപവാസം
  • അനശനം
ഉപോഷിക്കുക
  • ഉപവസിക്കുക
ഉപോഷിത
  • വിശേഷണം:
  • ഉപവസിക്കപ്പെട്ട
ഉപോഹം
  • കൂട്ടുക
  • കൂട്ടം
ഉപകൃഷ്ട
  • വിതച്ചടിച്ച
  • ഉപകൃത എന്നും കാണുന്നുണ്ടു്.
ഉപ്ത
  • വിതയ്ക്കപ്പെട്ട
  • പദിക്കപ്പെട്ട
ഉപ്തകൃഷ്ടം
  • വിത്തുവിതച്ചു പിന്നേയും ഉഴുത നിലം
  • ആദ്യം വിതച്ചു പിന്നേ ഉഴുതതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • ‘ബീജാകൃതം’.
ഉപ്പനച്ചം
  • ഒരു ചെടി
  • ഇതിനെ ‘അനിച്ചം’ എന്നും ‘മുപ്പരച്ചം’ എന്നും പറയാറുണ്ട്. ഇതു വിഷത്തേയും ശോഫത്തേയും കളയും അതി വിദാഹിയല്ല. ഇതിന്റെ ഇല കറി ചെയ്താൽ – ഗ്രാഹി, വിദാഹി, കടു, രൂക്ഷം, ഹൃദ്യം, ദീപനം, പാചനം, ദുൽശുക്ലകൃമിഹരം, തീക്ഷ്ണം, ദോഷോക്ലേദകരം, ലഘു.
ഉപ്പദ്രാവം
  • ഉപ്പുനീർ
ഉപ്പൻ
  • ചെമ്പോത്തു് ഈശ്വരൻകാക്ക
  • ഈ പക്ഷിയുടെ മാംസം മധുരവും സ്നിഗ്ദ്ധവും വാതപിത്തപ്രശമനവും ആണ്. പാകത്തിങ്കലും രസത്തിങ്കലും കടു. ഇതു കഫത്തേയും ശുക്ലത്തേയും വർദ്ധിപ്പിക്കും.
  • പര്യായപദങ്ങൾ:
    • ചകോരം (ചകോരകം).
ഉപ്പളം
  • ഉപ്പുപടന
  • ഉപ്പുവിളയുന്നസ്ഥലം.
ഉപ്പാ
  • അച്ഛൻ അറബി:
ഉപ്പാട്ടി
  • അച്ചി
  • നായർസ്ത്രീ
ഉപ്പാളൻ
  • ഉപ്പുണ്ടാക്കുന്നവൻ
ഉപ്പിക്ക
  • ഉപ്പുരസമാക്കുക
ഉർപ്പിണികായി
  • ഉപ്പിലിട്ടതു്
  • (ഉപ്പിനക്കായി, കന്നടം).
ഉപ്പിപ്പു
  • ഉപ്പുരസം
ഉപ്പിലിട്ടതു്
  • നാരങ്ങ, ഇഞ്ചി, മുളകു, മാങ്ങ മുതലായവ, ഉപ്പിലിട്ടുവയ്ക്കുന്നതിന്റെ പേർ
  • നാരങ്ങാക്കറി, ഇഞ്ചിക്കറി മുതലായവയ്ക്കും പറയാമെന്നു പക്ഷമുണ്ടു്
  • ഉപ്പിലിട്ടു സൂക്ഷിക്കുന്നവസ്തു
ഉപ്പില്ലാപത്ഥ്യം
  • ഉപ്പുകൂടാത്ത പഥ്യം
ഉപ്പിളി
  • പാമ്പിന്റെ പുറത്തെ തോലു് (പാമ്പിൻചട്ട)
  • ഉപ്പുക എന്നതിനു തമിഴിൽ വീർക്കുക എന്നർത്ഥം. അതിൽ നിന്നു ഉപ്പിളി ഉണ്ടായി.
ഉപ്പിറച്ചി
  • ഉപ്പിലിട്ടുണങ്ങിയ മാംസം
ഉപ്പു്
  • കടലുപ്പു്
  • വൈദ്യശാസ്ത്രപ്രകാരം ഉപ്പു പ്രധാനമായി എട്ടുവിധം ഉണ്ടെന്നു കാണുന്നു. തുവർച്ചിലഉപ്പു്, ഇന്തുപ്പു്, വിളയുപ്പു് (വളയുപ്പു്), കടലുപ്പു്, ഉവരുപ്പു്, മേരുപ്പു്, പൊടിയുപ്പു് (വെടിയുപ്പു്), കാരുപ്പു് (നാട്ടുപ്പു്), ഇവയെല്ലാം തീക്ഷ്ണവും ഉഷ്ണവും വൃഷ്യവുമാണ്. മലത്തെ ഉണ്ടാക്കും. വാതഘ്നമാണ്. കഫപിത്തങ്ങളെച്ചെയ്യും. കല്ലുപ്പിനു ചവരുപ്പു് ഇന്തുപ്പു് ഇങ്ങിനെയും പറഞ്ഞുകാണുന്നു. കൃഷി ശാസ്ത്രപ്രകാരം ഉപ്പു വളത്തിനു നന്നു്. ഇതു തൈത്തെങ്ങിനും വെടിയുപ്പോടു ചേർത്താൽ കോതമ്പിനും മുത്താറിക്കും ഉപയോഗമുള്ള വളമാണ്. ഉപ്പു മനുഷ്യർക്കു് എന്നപോലെ മൃഗങ്ങൾക്കും ആവശ്യമാണ്. ദഹനം ഉണ്ടാക്കും. രോഗത്തിനു ഇടയാക്കുകയില്ല. വയറ്റിലെ കൃമികളെ നശിപ്പിക്കും.
  • കാളയുടെ പൂഞ്ഞുകുറ്റി
  • പര്യായപദങ്ങൾ:
    • സാമുദ്രം
    • ലവണം
    • അക്ഷീവം
    • വസിരം.
ഉപ്പുകടൽ
  • ലവണസമുദ്രം
ഉപ്പുകളർ
  • ഉപ്പു അധികമായിക്കാണുന്ന ഒരു മാതിരി വെളുത്ത മണ്ണു്
  • (കൃഷിശാസ്ത്രം).
ഉപ്പുകുത്തി, ഉപ്പില
  • ഉപ്പിനു നനവുതട്ടാതിരിപ്പാനുള്ള ഒരു വക ഇല
ഉപ്പുകുറ്റി, ഉപ്പൂറ്റി
  • കുതികാൽമടമ്പു്
  • പാദമൂലം
ഉപ്പുകുറ്റി
  • ഉപ്പളക്കുന്ന പറ
ഉപ്പുകൊറ്റൻ
  • ഉപ്പുകൃഷികൊണ്ടു് ഉപജീവിക്കുന്നവൻ
  • ഉപ്പുകച്ചവടക്കാരൻ
  • താണജാതിയിലുള്ള ഒരു പ്രസിദ്ധനായ ജ്ഞാനി (മുനി)
ഉപ്പുക്കറവർ
  • തമിഴരിൽപെട്ട കള്ളൻമാരായ ഒരു വകക്കാർ
ഉപ്പുതന്ത
  • ഉപ്പിനകത്തു് ഉരുണ്ടുകിടക്കുന്ന ചളി
ഉപ്പുതെളി
  • ഉപ്പിന്റെ തെളി
  • ഉപ്പുകലക്കിത്തെളിക്കുന്ന ഒരു പച്ചമരുന്നു
  • ഉപ്പുവള്ളി
  • ഉപ്പുവള്ളിയുടെ നീരു ബാലന്മാരുടെ നീർപ്പീഡക്കും അകക്കരപ്പനും വാതത്തിനും നന്നു്.
ഉപ്പുപടന(ന്ന)
  • ഉപ്പുവിളയുന്ന സ്ഥലം
  • പര്യായപദങ്ങൾ:
    • ഗഞ്ജം
    • രുമം
    • ലവണാകരം ഇവ മൂന്നും.
ഉപ്പുപണ്ടകശാല
  • ഉപ്പു ശേഖരിച്ചിടുന്ന കെട്ടിടം
ഉപ്പുമത്തി
  • ഉപ്പിലിട്ടുണങ്ങിയ ഒരു വക മത്സ്യം
ഉപ്പുമഴ
  • ഉപ്പുക്കട്ടകൾ പതിക്കുന്ന മഴ
  • ഉപ്പുമഴ 19 17 അക്റ്റോബർ 28-ാംനു-കൊട്ടാരക്കര റെയിൽവേസ്റ്റേഷനു സമീപമുള്ള ഒരു സ്ഥലത്തു പെയ്തു. ഏകദേശം 15 മിനിട്ടുനേരത്തേയ്ക്കു വർഷപാതത്തോടുകൂടി ഉപ്പുക്കട്ടകൾ പതിച്ചു കൊണ്ടിരുന്നു. ഇതു സമുദ്രതീരങ്ങൾക്കു സമീപം എവിടേയോ ഘൂർണ്ണികാവാതത്തിൽ ജലവജ്രം സ്വരൂപിച്ചു അധോഭാഗത്തുള്ള ജലത്തെ ആകർഷിച്ചു അതിനെ വളരെ ദൂരെകൊണ്ടു വരികയും ആജലം ഘനീഭവിച്ചപ്പോൾ അതിലുള്ളലവണാംശങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്തതാണെന്നാണ് അഭിജ്ഞന്മാരുടെ അഭിപ്രായം-‘കൈരളി’ 1൦93 കുംഭം. പുസ്തകം 3, ലക്കം 2.
ഉപ്പുമാങ്ങ
  • ഉപ്പിലിട്ട മാങ്ങ
ഉപ്പുമീൻ
  • ഉപ്പിലിട്ടുണങ്ങിയ മത്സ്യം
ഉപ്പുരസം
  • ഉപ്പിന്റെ രുചിയുള്ളതു്
  • പര്യായപദങ്ങൾ:
    • ‘ലവണം’.
ഉപ്പുസമുദ്രം
  • ഉപ്പുകടൽ
ഉപ്പുറ്റി
  • ഒരു ചെടി
  • ഇതിന്റെ ഇല സ്വാദും രൂക്ഷവുമാണ്. വാതശ്ലേഷ്മങ്ങളെ ഉണ്ടാക്കും. ഗുരുവും ശീതളവുമാകുന്നു. വിൾമൂത്രകൃത്താണ്. വിഷ്കംഭത്തെ ചെയ്യും. താമസിച്ചു ദഹിക്കും.
ഉപ്പൂറ്റി
  • കാലടിയുടെ പിൻപുറം
ഉപ്പേരി
  • ഉപ്പുപുരട്ടി എണ്ണയിൽ (വെളിച്ചെണ്ണയിൽ) വറുത്തുണ്ടാക്കുന്ന ഭക്ഷണ സാധനം
ഉഭയചര
  • വിശേഷണം:
  • ഭൂമിയിലും ജലത്തിലും വസിക്കുന്ന
  • കാറ്റിൽ വസിക്കുന്ന
ഉഭയനിശാ
  • മഞ്ഞളും മരമഞ്ഞളും
ഉഭയതഃ
  • രണ്ടു പ്രകാരം
ഉഭയത്ര
  • രണ്ടുസ്ഥലത്തു്
  • രണ്ടുവശത്തു്
ഉഭയം
  • രണ്ടുകൂടിയ
  • രണ്ടു്
ഉഭയം
  • പലിശ
  • നിലം
  • മരഫലം, തെങ്ങു്, കവുങ്ങു്, പിലാവു്, വള്ളി ഈ നാലനുഭവമുള്ള വൃക്ഷങ്ങൾ
  • അനുഭവം
ഉഭയരാശി
  • മിഥുനം
  • കന്നി
  • ധനു
  • മീനം ഈ നാലുരാശികൾക്കുംകൂടിയുള്ള പേർ
ഉഭയസമ്മതം
  • വാദിപ്രതികൾ തമ്മിലുള്ള സമ്മതം
  • ഉടമ്പടി
ഉഭയീയ
  • രണ്ടിനേയും സംബന്ധിച്ച
ഉഭയേദ്യുഃ
  • രണ്ടുദിവസത്തിൽ
  • തലേനാളും പിറ്റേന്നാളും
ഉഭസ്വീൻ
  • മോരു്
ഉഭൗമേദ
  • മേദയും
  • മഹാമേദയും
ഉമം
  • പട്ടണം
  • തുറമുഖം
ഉമയ്ക്കുക
  • ചെന്നുകൂടുക
ഉമരി, ഉവരി
  • കടൽ
ഉമാ
  • പാർവതി, രക്ഷിക്കുന്നവൾ
  • ഉ = അല്ലയൊ, മാ = അരുതു്. അമ്മയാൽ തപസ്സിൽനിന്നു നിഷേധിക്കപ്പെട്ടതുകൊണ്ടു് ഉമാ എന്ന പേരുണ്ടായി.
  • ഉമാ = ഉ + മാ. ഉ = തപസ്സു്. മാ = അരുതു്. ‘ഉ’ എന്നതിനു സംബോധനാർത്ഥവുമുണ്ടു്. (ഹേവത്സേ!) തപസ്സു് അരുതെന്നും അല്ലേപുത്രി! അരുതു് എന്നും ഉമാ എന്ന പദത്തിനു് അർത്ഥം ഉണ്ടു്. ‘ഉ’വിന്റെ (ശിവന്റെ) മാ = ലക്ഷ്മി. ലക്ഷണയാ ഭാര്യ എന്നർത്ഥം.
  • ‘ഉമേതിമാത്രാ തപസോനിഷിദ്ധാ
    പശ്ചാദുമാഖ്യാം സുമതീജഗാമ’
    — കുമാരസംഭവം
  • അഗശ
  • ഇതിന്റെ പൂവു് മാല കെട്ടി ശിവനു് ചാർത്തുന്നതുകൊണ്ടു് ഈ പേർ വന്നു
  • പ്രകാശം, കാന്തി, ശോഭ
  • കീർത്തി, മാനം
  • ശാന്തത
  • രാത്രി
  • മഞ്ഞൾ
ഉമാഗുരു
  • ഹിമാലയപർവ്വതം
ഉമാജനകൻ
  • ഹിമാലയപർവ്വതം
ഉമാപതി
  • ശിവൻ
  • ഉമയുടെ (പാർവ്വതിയുടെ) ഭർത്താവു്.
ഉമാപതിധരൻ
  • ജയദേവരുടെ സമാനകാലീനന്മാരായ കവികളിൽ ഒരുവൻ
ഉമാർ
  • ജീവിതകാലം
ഉമാസുതൻ
  • സുബ്രഹ്മണ്യൻ
  • ഗണേശൻ
ഉമി
  • ധാന്യങ്ങളുടെ തൊലി
  • പര്യായപദങ്ങൾ:
    • ധാന്യത്വക്കു്
    • തുഷം.
ഉമിക്കരി
  • ഉമികരിച്ചതു്
ഉമിക്കുക
  • തുപ്പുക
ഉമിത്തീയ്
  • ഉമിയിൽപിടിച്ച തീയ്
ഉമിനീരു്
  • വായിലേവെള്ളം
  • തുപ്പൽ
ഉമിയുക, ഉമിഴുക
  • തുപ്പുക
  • തുപ്പലിറക്കുക
  • കുലുക്കുഴിയുക
ഉമിർ
  • ദേഹത്തിലേരോമം
ഉമിഴ്
  • തുപ്പൽ
ഉമിഴ്ക, ഉമിഴുക
  • തുപ്പുക
  • ഉമിണ്ണു = തുപ്പി.
  • പുറത്തു തള്ളുക
ഉമേദവാർ
  • ഉദ്യോഗത്തിനു കാത്തുനിന്നു ജോലി പരിചയിക്കുന്നവൻ
  • Volunteer (വാളന്റിയർ) ഉമേദവാർ പെർഷ്യൻ ഭാഷയാണു്.
ഉമ്മ
  • മുത്തം
  • ചുംബനം, കർണ്ണാടകം = ഉമ്മു.
ഉമ്മക്കംപൂട്ടുക
  • മുത്തുക
  • ചുംബിക്കുക
ഉമ്മം, ഉമ്മത്തു്
  • ഒരുചെടി
  • ഇതിന്റെ കായ്ക്കു് ‘മാതുലപുത്രകം’ എന്നു അമരം. ഉമ്മം ഒരു ഉപവിഷമാകുന്നു. മാത്ര, അനുപാനം മുതലായ വിധികൾ ഇവയെ നല്ലപോലെ അറിഞ്ഞു പ്രയോഗിച്ചാൽ ജ്വരം, കുഷ്ഠം, കാസശ്വാസം, വിഷം, ക്ഷയം, മൂത്രകൃച്ഛ്രം, അശ്മരി, പ്രമേഹം മുതലായവക്കു് കൈകണ്ടമരുന്നാണു്. സൂക്ഷിച്ചുചെയ്യാഞ്ഞാൽ മരണം വരുത്തും. പേപ്പട്ടിവിഷത്തിനു് ഒന്നാംതരമാകുന്നു. വെളുത്തനിറത്തിലും നീലനിറത്തിലുമുണ്ട്. സ്വർണ്ണനിറത്തിൽ പൂവുള്ളതു കുടചാദ്രിയുടെ മുകളിൽ ഉള്ളതായി പറയുന്നു.
  • സ്വർണ്ണക്കുഞ്ചം, കനകത്തൊങ്ങൽ, പൊൻപൊടിപ്പു്
  • പര്യായപദങ്ങൾ:
    • ഉന്മത്തം
    • കിതവം
    • ധൂർത്തം
    • ധത്തൂരം
    • കനുകാഹ്വയം
    • മാതുലം
    • മദനം ഇവ ഏഴും.
ഉമ്മത്ത്
  • ജനങ്ങൾ അറബി:
ഉമ്മൻ
  • ഊമൻ
ഉമ്മരപ്പടി
  • വാതിൽപ്പടി
ഉമ്മരപ്പല്ല്
  • മുൻഭാഗത്തേപല്ലു്
  • മുൻപല്ലു്
  • ‘ഉമ്മരത്തേപല്ലുകൊണ്ടു
    ചിരിക്കുംനമ്മളെക്കണ്ടാൽ’
    — സഭാപ്രവേശംതുള്ളൽ
ഉമ്മര(റ)പ്പൂങ്കാവു്
  • ഗൃഹത്തോടു ചേർത്തുവച്ചു പിടിപ്പിച്ചുണ്ടാക്കുന്ന പൂന്തോട്ടം
  • പര്യായപദങ്ങൾ:
    • ഗൃഹാരാമം
    • നിഷ്കുടം ഇവ രണ്ടു്.
ഉമ്മരം, ഉമ്മാരം
  • മുൻഭാഗം
  • വാതിൽപ്പടി
ഉമ്മാ, ഉമ്മാച്ചി, ഉമ്മച്ചി
  • അമ്മ അറബി:
  • ജോനകസ്ത്രീ
ഉമ്മാൾ
  • അമ്മ അറബി:
ഉമ്മാൾ
  • ഇന്നാൾ
ഉമ്മാണി
  • കുറച്ചു
ഉമ്മിണി
  • കുറെ
  • അല്പം
ഉമ്മിണി
  • ഒരു പേരു്
ഉമ്മിട്ടം
  • ദുർഘടമായ ശ്വാസംവിടുതൽ
  • കുട്ടികൾ കരഞ്ഞു ദീർഘശ്വാസം വിടുക
  • ഇതു വിമ്മിട്ടം എന്ന ശബ്ദം ആയിരിക്കണം.
ഉമ്യാ
  • ഉമ (അഗശി) വിളയുവാൻ യോഗ്യമായ ക്ഷേത്രം
  • പര്യായപദങ്ങൾ:
    • ഔമീനം.
ഉം
  • ഒരു പ്രധാനവ്യാക്ഷേപകം
  • കോപം, അനുജ്ഞ, വാഗ്ദത്തം, ശമനം മുതലായവയിൽ പ്രയോഗിക്കുന്ന ഒരു അവ്യയം
  • വാക്കുകളെ തമ്മിൽ ചേർക്കുന്ന ഒരു അവ്യയം
  • ഒരു ഘടകനിവാതം
  • ഉദാ:പാർവ്വതിയുടേയും ലക്ഷ്മിയുടേയും സംവാദം.
ഉമ്പർ
  • ദേവകൾ
ഉമ്പർകോൻ
  • ഇന്ദ്രൻ
ഉമ്പർതടിനി
  • ഗംഗ
ഉമ്പർനാടു, ഉമ്പർപുരം
  • സ്വർഗ്ഗം
ഉയന്തുക
  • ഏമ്പക്കമിടുക
ഉയരം
  • പൊക്കം
  • പര്യായപദങ്ങൾ:
    • ഉച്ഛ്രായം
    • ഉത്സേധം
    • ഉച്ഛ്രയം ഇവ മൂന്നും.
ഉയരുക
  • പൊങ്ങുക, കിളരുക
  • പ്രബലമാവുക, ശ്രേഷ്ഠമാവുക
ഉയരെ, ഉയരവേ
  • പൊക്കത്തിൽ
  • മുകളിൽ
ഉയർത്തുക
  • പൊക്കുക
  • വലിയസ്ഥിതിയിലാക്കുക
ഉയർച്ച
  • പൊക്കം
  • ഉയരം
ഉയർന്നതു്
  • ഉയർച്ചയുള്ളതു്
  • പര്യായപദങ്ങൾ:
    • ഉച്ഛം
    • പ്രാംശു
    • ഉന്നതം
    • ഉദഗ്രം
    • ഉച്ചശ്രിതം
    • തുംഗം ഇവ ആറും.
ഉയർന്നിലം
  • പൊങ്ങിയ നിലം
ഉയർമല
  • പൊങ്ങിയ മല
ഉയിർ
  • ജീവൻ
  • ശ്വാസം
ഉയിർക്കുക
  • ജീവിക്കുക
  • ജീവനുണ്ടാവുക
ഉയിർപ്പിക്കുക
  • ജീവിപ്പിക്കുക
  • ജീവനുണ്ടാക്കുക
ഉയിർപ്പു്
  • ജീവിപ്പു്
ഉയിർപ്പിക്ക
  • ജീവിപ്പിക്ക
ഉയിൽ
  • മരണപത്രിക
ഉയ്യുമാറു്
  • മീളത്തക്കവണ്ണം
ഉര
    ധാതു:
  • പറയുക
ഉര
    ധാതു:
  • തമ്മിൽ ചേർന്നുരസുകം
ഉര
  • കീർത്തി, വീര്യം
  • ‘ഉരപെരുകിയപുത്രന്മാരിലേറ്റംതദാനീം’
    — ഭാഷാനൈഷധചംപു
    .
  • ഉരസൽ
  • തേപ്പു്
  • വാക്കു്
ഉരകല്ല്, ഉരക്കല്ലു്
  • സ്വർണ്ണം മാറ്റു നോക്കുന്നതിനുള്ള കല്ലു്
  • കത്തികടയുന്ന ചാണ
  • പര്യായപദങ്ങൾ:
    • ശാണം
    • നികഷം
    • കഷം ഇവ മൂന്നും
ഉരയ്ക്കുക
  • തേക്കുക
  • പറയുക
  • ബലപ്പെടുക, കടുപ്പമാവുക
ഉരക്ഷതം
  • ഉരസ്സിലെ മുറിവു്
  • ഒരു രോഗം
  • ഉരസ്സിന്റെ ഉള്ളിലെ മുറിവു്. [കഠിനഭാരം വഹിക്ക, ബലവാനൊടു പിടിക്കുക, ഉയരത്തിൽനിന്നു വീഴുക. ഓടുന്ന കുതിര മുതലായവയെ പിടിച്ചു നിറുത്തുക മുതലായതിൽ ഇതുണ്ടാകുന്നു.
ഉരഗദ്ധ്വജൻ
  • ദുര്യോധനൻ
  • (പാമ്പുകൊടിയടയാളമുള്ളവൻ).
ഉരഗഭൂഷണൻ
  • ശിവൻ
  • ഉരഗ (സർപ്പ) ത്തെ ഭൂഷണമാക്കിയിരിക്കുന്നവൻ.
ഉരഗം
  • പാമ്പു്
  • ഉരസ്സുകൊണ്ടു ഗമിക്കുന്നതു് എന്നർത്ഥം.
ഉരഗരാജൻ
  • അനന്തൻ
  • വാസുകി
ഉരഗശത്രു
  • ഗരുഡൻ
ഉരഗാ
  • ഒരു പട്ടണത്തിന്റെ പേർ
ഉരഗാഭരണൻ
  • ശിവൻ
ഉരഗാരി
  • ഗരുഡൻ
  • ഉരഗത്തിന്റെ അരി (ശത്രു) എന്നർത്ഥം.
ഉരഗാശനൻ
  • ഗരുഡൻ
  • ഉരഗത്തെ അശിക്കുന്നവൻ (തിന്നുന്നവൻ).
ഉരഗി
  • പെൺപാമ്പു്
ഉരഗേന്ദ്രൻ
  • അനന്തൻ
  • വാസുകി
ഉരചെയ്ക, ഉരയ്ക്കുക
  • പറക
ഉരച്ഛദം
  • കുപ്പായം
  • ചട്ട
  • മാറിനെ മറയ്ക്കുന്നതു് എന്നർത്ഥം.
ഉരണൻ
  • ഒരസുരൻ
  • (ഇവനെ ഇന്ദ്രൻ കൊന്നു).
ഉരണ(കം)
  • കുറിയാടു്
  • ഗമിക്കുന്നതു് എന്നർത്ഥം. ആട്ടുകൊറ്റൻ, മുട്ടാടു്, ആണാടു്, ചെമന്നആടു് ഇങ്ങിനെയും കാണുന്നുണ്ടു്.
  • മേഘം
  • മുത്തങ്ങ
ഉരണാഖ്യം
  • തകര
  • മേഷത്തിന്റെ പേരുള്ളതു് എന്നർത്ഥം.
ഉരണാക്ഷം
  • തകര
ഉരണി
  • പെണ്ണാടു്
ഉരതല്ലുക
  • പൊരുതുക
ഉരത്ത
  • വിശേഷണം:
  • വീര്യമുള്ള
  • പറഞ്ഞ
  • വർദ്ധിച്ച
ഉരത്തകള്ളൻ
  • സ്ഥിരകള്ളൻ
ഉരത്തവണ്ണം
  • പറഞ്ഞതുപോലെ
ഉരത്തവൻ, ഉരത്തൻ
  • ബലവാൻ
ഉരത്തശീല
  • കട്ടിത്തുണി
ഉരത്തിടം
  • ശക്തിയുടെ ആധിക്യം
ഉരത്തുക
  • ഉരുമ്മുക
  • തേയ്ക്കുക
ഉരപ്പൻ
  • കരപ്പൻ
  • ഇരുമ്പുചീർപ്പു്
ഉരപ്പു്
  • കീർത്തി
  • തേപ്പു്
  • ഉരയ്ക്കുന്ന (തേയ്ക്കുന്ന) പ്രവൃത്തി.
ഉരഭ്രം
  • കുറിയാടു്
  • വളരെ ഓടിനടക്കുന്നതു് എന്നർത്ഥം. ആട്ടുകൊറ്റൻ, മുട്ടാടു്, ആണാടു്, ചെമന്നആടു് ഇങ്ങിനെയും പറയുന്നു.
ഉരംഗം, ഉരംഗമം
  • സർപ്പം
ഉരമരുന്നു
  • ചെറിയകുഞ്ഞുങ്ങൾക്കു് അരച്ചുകൊടുക്കുന്ന മരുന്നു്
ഉരം
  • ശക്തി, ഊക്കു്
  • ഉറപ്പു്
  • നെഞ്ചു്
  • തോൾ
  • സസ്യാദികളുടെ വളർച്ചക്കുപയോഗമായി നിലം പുരയിടങ്ങളിൽ ഇടുന്ന സാധനം, വളം
  • മാർവു്
ഉരങ്കോൽ
  • വള്ളക്കാരുടെ കോൽ
ഉരമികം
  • വിശേഷണം:
  • കീർത്തി അധികമുള്ള
ഉരമ്മുക
  • ഉരമ്പുക
  • അലറുക
ഉരമ്പൽ
  • വലിയശബ്ദം
  • മുറുമുറുപ്പു്
ഉരമ്പുക
  • ഉറക്കെ ശബ്ദിക്കുക
  • മുറുമുറുക്കുക
  • ഉരമ്മുക എന്നുമാകാം.
ഉരയുക
  • തേയുക
  • കുറയുക
ഉരയ്ക്കുക
  • ഉരസുക, തേയ്ക്കുക
  • മത്സരിക്കുക
  • പൊന്നുമുതലായതു് ഉരച്ചു മാറ്റുനോക്കുക
  • പറയുക
ഉരയ്പ്, ഉരപ്പു്
  • ഉരമ്പൽ, തേപ്പു്
  • മത്സരം
  • പൊന്നുംമറ്റും ഉരച്ചുമാറ്റുനോക്കുക
  • സംസാരം, വർത്തമാനം
  • കീർത്തി
ഉരരീ
  • അംഗീകാരം
  • വിസ്താരം
ഉരരീകാരം
  • വാഗ്ദത്തം
  • അംഗീകാരം
ഉരരീകൃതം
  • അംഗീകരിക്കപ്പെട്ട
  • ഉരരീകരിക്കപ്പെട്ട എന്നർത്ഥം.
  • വിടിർക്കപ്പെട്ട
  • പ്രതിജ്ഞചെയ്യപ്പെട്ട
ഉരൽ
  • നെല്ലുകുത്തുക
  • വല്ലതും പൊടിക്കുക മുതലായവയ്ക്കു കല്ലുകൊണ്ടോ മരംകൊണ്ടോ ഒരുവശം കുഴിച്ചുണ്ടാക്കുന്ന ഒരു വസ്തു.
  • പര്യായപദങ്ങൾ:
    • ഉദൂഖലം (ഉഡൂഖലം)
    • ഉലൂഖലം.
ഉരൽപ്പുര
  • നെല്ലുകുത്തുന്ന പുര
ഉരവു്
  • തേപ്പു്
ഉരസൽ
  • ഉരപ്പു്
  • വാഗ്വാദം
ഉരസിക്കുക
  • തേയ്ക്കുക
  • ഉരയ്ക്കുക
ഉരസിജം
  • മുല
  • ഉരസ്സിൽ (മാറിൽ) ജനിച്ചതു്.
ഉരസില
  • വിശേഷണം:
  • നെഞ്ചൂറ്റമുള്ള
ഉരസിലൻ
  • പരന്ന മാറിടത്തോടു കൂടിയവൻ
  • മാറിടത്തിന്റെ വിശാലത കാ ണുമ്പോൾ ഇവൻ അധികം ബലമുള്ളവനാണെന്നു അറിയുന്നതിനാൽ ഈ പേരുണ്ടായി.
  • പര്യായപദങ്ങൾ:
    • ഉരസ്വാൻ.
ഉരസുക
  • തേയുക
  • ഉരയുക
ഉരഃസൂത്രിക
  • മുത്തുമണികൊണ്ടുണ്ടാക്കിയ താവടം (അയവായി കെട്ടുന്ന കണ്ഠാഭരണം)
  • മുത്തുമാല
ഉരസ്ത്രാണം
  • ചട്ട
  • കവചം
ഉരസ്യൻ
  • സവർണ്ണയായ ഭാര്യയിൽ തനിക്കുതന്നെ ഉണ്ടായപുത്രൻ
  • പര്യായപദങ്ങൾ:
    • ഔരസൻ.
ഉരസ്വൽ
  • വിശേഷണം:
  • നെഞ്ചറ്റമുള്ള
  • ബലമുള്ള
  • [ പു:ഉരസ്വാൻ. സ്ത്രീ:ഉരസ്വതി.]
ഉരസ്സ്
  • മാറിടം
  • സ്ഥൈര്യത്തെ ഗമിക്കുന്നതു് എന്നർത്ഥം.
  • പര്യായപദങ്ങൾ:
    • വത്സം
    • വക്ഷസ്സു്. [ക്രോഡം
    • ഭുജാന്തരം ഇവരണ്ടും കൂടി പര്യായമായി സ്വീകരിക്കാമെന്നു കാണുന്നു]
ഉരസ്സരം
  • പാമ്പു്
ഉരി
  • ധാ. പറിഞ്ഞുപോക
ഉരി
  • നാഴിയിൽ പാതിയായ അളവു്
ഉരി
  • വിസ്താരം
  • അംഗീകാരം
  • പ്രതിജ്ഞ
ഉരിച്ചിൽ, ഉരിപ്പു
  • തൊലിക്ക
  • വസ്ത്രം അഴിച്ചുകളക
ഉരിപ്പു്
  • ബലമുള്ള തടി
ഉരിയൻ
  • തക്കവൻ
ഉരിയാടുക
  • മിണ്ടുക
  • സംസാരിക്കുക
  • പറയുക
  • ശബ്ദിക്കുക
  • (ഉരിയാടൽ – പറച്ചിൽ. ഉരൈയാടൽ എന്നതിൽ നിന്നു വന്നതു.)
ഉരിയാട്ടം
  • സംസാരം
  • വർത്തമാനം
ഉരിയുക
  • തൊലിക്കുക
  • വസ്ത്രം അഴിച്ചുകളക
ഉരിവു്
  • ഉരിച്ചിൽ
ഉരീകൃത
  • വിശേഷണം:
  • അംഗീകരിക്കപ്പെട്ട
  • വിടിർക്കപ്പെട്ട
  • പ്രതിജ്ഞചെയ്യപ്പെട്ട
ഉരു
  • വലിയ
  • അധികമായ
  • പര്യായപദങ്ങൾ:
    • വിശംകടം
    • പൃഥു
    • ബൃഹത്ത്
    • പൃഥുലം
    • വിശാലം
    • മഹത്ത്
    • വഡ്റം
    • വിപുലം
ഉരു
  • രൂപം
  • ആവർത്തി
  • ഒരു തുക (എണ്ണം)
  • കപ്പൽ
  • വെങ്കലപാത്രങ്ങൾ
  • ദേഹം
  • ആന
ഉരുകുക
  • അലിയുക
  • ദ്രവിക്കുക
  • മൃദുവാകുക
ഉരുക്കഴിക്കുക
  • ഉരുവിടുക
  • വളരെപ്രാവശ്യം ചൊല്ലിതോന്നിക്കുക.
ഉരുക്കം
  • അലിച്ചിൽ
  • വ്യസനം
ഉരുക്കാരൻ
  • കപ്പലോടിക്കുന്നവൻ
ഉരുക്കു്
  • ഉരുകിയ ഇരുമ്പു്
  • അലിച്ചിൽ
ഉരുക്കുക
  • അലിക്കുക
  • ദ്രവിപ്പിക്കുക
  • മൃദുവാക്കുക
ഉരുക്കുനെയ്യ്
  • ഉരുക്കിയനെയ്യ്
ഉരുക്കുപൊടി
  • ഉരുക്കിന്റെപൊടി
  • ഇതു ഗോമൂത്രത്തിൽശുദ്ധിചെയ്താൽ ശോഫത്തിന്നുനന്നു്. പാണ്ഡു, പ്ലീഹ, കുഷ്ഠം, അർശസ്സു്, കണ്ണിലെ വ്രണശുക്ലാദികൾ ഇവ ശമിക്കുന്നതിനു കൊള്ളാം.
ഉരുക്കുപൊന്നു്
  • പൊൻകട്ടി
ഉരുക്കുമണി
  • ഒരാഭരണം
ഉരുക്കുമണിക്കാതില
  • കാതിലിടുന്ന ഒരാഭരണം
ഉരുക്കുവെള്ളി
  • വെള്ളിക്കട്ടി
ഉരുക്കൂട്ടുക
  • ശേഖരിക്കുക
ഉരുങ്ങുക
  • തേയുക
  • ഉരയുക
ഉരുട്ടൻ
  • ചതിയൻ
ഉരുട്ടു
  • കള്ളസ്സൂത്രം, കള്ളസ്സമ്പ്രദായം
  • ചതിവു്
ഉരുട്ടു
  • ഉരുണ്ട
  • വൃത്തമുള്ള
ഉരുട്ടുക
  • കള്ളസ്സൂത്രം കാണിക്കുക
  • ചതിക്കുക
ഉരുണി
  • എല്ലിന്റെ തട്ടു (സ്ഥാനം)
ഉരുണ്ട
  • വിശേഷണം:
  • ഉണ്ടയായ
  • ഉരുണ്ടിരിക്കുന്ന
ഉരുതമ
  • വിശേഷണം:
  • വളരെ വലുതായ
ഉരുതര
  • വിശേഷണം:
  • ഏറ്റവും വലുതായ
  • തരം എന്നതിൽ കൂടിയതാണു തമം]
ഉരുതരം
  • ഓരോ തരത്തിലുള്ള വസ്തു
ഉരുതാ, ഉരുത്വാ
  • വലിയതു്
  • വലുപ്പം
  • മഹത്തു്
ഉരുതി
  • ഭംഗി
  • രീതി എന്നതിന്റെ തത്ഭവം.
ഉരുത്തരം
  • ചേർന്നിരിക്കുന്ന ഭാഗങ്ങൾ
ഉരുത്തിരളുക
  • ആകൃതിയിലാവുക
ഉരുത്തിരിക്കുക
  • ആകൃതിപ്പെടുത്തുക
  • വേർപ്പെടുത്തുക
ഉരുത്തിരിയുക
  • ആകൃതിപ്പെടുക
  • വേർപെടുക
ഉരുത്തികയ്യുക
  • സാമാനങ്ങൾ മതിയാവുക
ഉരുത്തിരിവു്
  • ആകൃതിപ്പെടുത്തുക
  • വേർപാടു്
ഉരുപൂകം
  • ആവണക്കു്
  • സംസ്കൃതത്തിൽ ‘ഉരുബൂകം’.
ഉരുപ്പടി
  • സാമാനം
  • ഓരോതരത്തിലുള്ള വസ്തു.
ഉരുബൂകം
  • ആവണക്കു്
  • വലിയ രോഗങ്ങളെക്കൂടെ മാറ്റുന്നതു്.
ഉരുമ്മൽ
  • മിനുസം വരുത്തുക
ഉരുമ്മുക
  • തേയ്ക്കുക, ഉരസുക
  • ‘അംബരമാർഗ്ഗമുരുമ്മിച്ചാടും’
    — ഉത്തരരാമായണംചംപു
    .
  • മിനുസം വരുത്തുക
  • ഉഴിയുക
  • കടാക്ഷിക്ക
  • ഉരത്തുക എന്നും കാണുന്നുണ്ടു്.
ഉരുവം
  • രൂപം എന്നതിന്റെ തത്ഭവം
  • ‘മൈഥിലിതിരുവുരുവം’
    — രാമചരിതം
    .
ഉരുവഴിഞ്ഞുപോയി
  • കാണാതായി
ഉരുവാക്കുക
  • ആകൃതിപ്പെടുത്തുക
ഉരുവിടുക
  • ഉരുക്കഴിക്കുക
  • വളരെ പ്രാവശ്യം ചൊല്ലി തോന്നിക്കുക
ഉരുവിടുവിക്കുക
  • ഉരുക്കഴിപ്പിക്കുക
  • വളരെ പ്രാവശ്യം ചൊല്ലിച്ചു തോന്നിപ്പിക്കുക
ഉരുവോട്ടം
  • കപ്പലോട്ടം
ഉരുസൽ
  • വീഴ്ച
  • കുഴപ്പം, ശണ്ഠ
  • കുറക
  • മുടക്കം
  • അലസൽ
ഉരുസുക
  • വീഴുക
  • കുറയുക
  • മുടങ്ങുക
  • അലസുക
  • കുഴയുക
ഉരുള
  • ഉണ്ട
  • പിണ്ഡം
  • പര്യായപദങ്ങൾ:
    • ഗ്രാസം
    • കബളം ഇവ രണ്ടും.
ഉരുളക്കട്ട, ഉറുളക്കട്ട
  • കൃഷിക്കുള്ള ഒരു ഉപകരണം
  • ഇതു് കല്ലുരുൾപോലെ ഘനമുള്ള മരം കൊണ്ടു ചെയ്ത ഉരുൾത്തടിയാകുന്നു. ഇതു കട്ടയുടയ്ക്കും. ഭൂമിയെ മൃദുവാക്കും. മണ്ണ് അമർന്നു വിത്തുകൾ ആഴത്തിൽ പോകുന്നതിനെ തടയും. ഭൂമിയെ വിത്തു വിതയ്ക്കുത്തക്കസ്ഥിതിയിൽ ആക്കുന്നതിനു പൂട്ടൽ, പല്ലിത്തടി വലിക്കൽ, ഉരുളക്കട്ട വലിക്കൽ ഇവ പ്രാധാന്യപ്രവൃത്തികളാകുന്നു. ഉരുളക്കട്ടയ്ക്കു പകരം ചില സ്ഥലങ്ങളിൽ മരക്കഷണമോ പലകയോ ഉപയോഗിച്ചുവരുന്നു.
ഉരുളൻ
  • വിശേഷണം:
  • ഉരുണ്ടിരിക്കുന്ന
ഉരുളപ്പലിശ
  • പലിശയ്ക്കുപലിശ
ഉരുളി
  • ഒരുമാതിരി ഓട്ടുപാത്രം
ഉരുളിക്കുക
  • ഉരുളുന്നതിനിടയാക്കുക
ഉരുളുക
  • മറിഞ്ഞുതിരിഞ്ഞു മറിഞ്ഞുതിരിഞ്ഞു പോവുക
  • ഉണ്ടയാവുക
ഉരുൾ
  • ചക്രം
  • വണ്ടി
ഉരുൾച്ച
  • ഉരുളുക
ഉരുൾത്തടി
  • വെട്ടിയെറിച്ചമരം
  • റൂൾത്തടി
ഉരോജം
  • മുല
  • ഉരസ്സിൽ ജനിച്ചതു് എന്നർത്ഥം.
ഉർവ്വരാ
  • എല്ലാസസ്യങ്ങളും വിളയുന്നഭൂമി
  • ദാരിദ്ര്യത്തെ നശിപ്പിക്കുന്നതെന്നർത്ഥം. ധനികന്മാരെ വരിക്കുന്നതു് എന്നുമാകാം.
  • ഭൂമി
ഉർവ്വരാവരൻ
  • സർവസസ്യസമ്പന്നയായ ഭൂമിയുടെ നായകൻ
ഉർവ്വശി
  • ഒരു ദേവസ്ത്രീ
  • ഏറ്റവും പ്രകാശിക്കുന്നവൾ, നാരായണമഹർഷിയുടെ തുടയിൽനിന്നു ജനിച്ചവൾ. വളരെപ്പേരെ വശീകരിക്കുന്നവൾ എന്നത്ഥം. [ഈ അപ്സരസ്ത്രീ പുരൂരവസ്സിന്റെ ഭാര്യയായിതീർന്നു. മിത്രനും വരുണനും കൊടുത്ത ശാപംകൊണ്ടാണ് അവൾ ഭൂമിയിൽ ജനിപ്പാനിടയായതു്. മിത്രാവരുണന്മാർ അവളെക്കണ്ടു മോഹിക്കുകനിമിത്തം അഗസ്ത്യനും വസിഷ്ഠനും ഉത്ഭവിച്ചു പുരൂരവസ്സിന്റെ ഭാര്യയായിരുന്നു. കുറച്ചുകഴിഞ്ഞു ശാപം തീർന്നഉടൻ തിരിയെ സ്വർഗ്ഗം പ്രാപിച്ചു.
  • ആഗ്രഹം, കാംക്ഷ, ഉത്സാഹം
  • ഒരു വൃത്തം
  • അതിജഗതിഛന്ദസ്സിൽപെട്ടതു്. പാദംഒന്നിൽ അക്ഷരം 13 വീതംകാണും.
  • ‘നതതതംഗംവരുന്നെങ്കിലാമുർവശി’
    — വൃത്തമഞ്ജരി
    .
ഉർവ്വശീതീർത്ഥം
  • ഭാരതത്തിലെ ഒരു പുണ്യസ്ഥലം
ഉർവ്വശീവിലാസം
  • ഒരുതരം വസ്ത്രം
  • ‘ഉർവശീവിലാസാഖ്യമാം വസ്ത്രവും
    ഉർവിദേവ! ലഭിച്ചെങ്കിലത്ഭുതം’
    — മുറജപപ്പാന
ഉർവ്വാരു
  • വെള്ളരി
  • മൂത്രത്തെ ധാരാളമായി പ്രേരിപ്പിക്കുന്നതു് എന്നർത്ഥം.
  • പേക്കുമ്മട്ടി
ഉർവ്വാരുകം
  • വെള്ളരി
  • പേക്കുമ്മട്ടി
ഉർവി
  • വിശേഷണം:
  • മഹത്തായ
  • വലുതായ
ഉർവി
  • ഭൂമി
  • പാതാളലോകത്തെ മറയ്ക്കുന്നതു് എന്നർത്ഥം.
ഉർവീതലം
  • ഭൂലോകം
ഉർവീധരം
  • പർവതം
  • ഉർവിയെധരിക്കുന്നതു്
ഉർവീധവൻ
  • രാജാവു്
  • ഭൂമിയുടെ ഭർത്താവു് എന്നർത്ഥം
ഉർവീപതി
  • രാജാവു്
ഉർവീന്ദ്രൻ
  • രാജാവു്
ഉർവീഭൃത്തു്
  • രാജാവു്
  • പർവതം
ഉർവീരുഹം
  • വൃക്ഷം
  • ഉർവിയിൽമുളയ്ക്കുന്നതു.
ഉർവീശൻ, ഉർവീശ്വരൻ
  • രാജാവു്
ഉർവീസുരൻ
  • ബ്രാഹ്മണൻ
  • ഉർവിയിലെ സുരൻ (ദേവൻ).
ഉല
    ധാതു:
  • ഇളകുക
  • അയവുചേരുക
ഉല
  • ലോഹാദികൾ ഉരുക്കുന്നതീക്കുഴി, ചൂള
  • ഉലത്തോൽ
  • മാംസച്ചാറു
ഉലകം
  • ലോകം
ഉലക്കം
  • നടുക്കം
ഉലക്ക
  • നെല്ലു കുത്തുന്നതിനുള്ള ഒരു ആയുധം
  • ഉലയ്ക്ക എന്നതു നോക്കുക.
ഉലക്കൊടിൽ
  • കൊടിൽ
  • തീയിൽനിന്നു് എടുക്കുന്നതിനും മറ്റുമുള്ള ഒരു ഇരുമ്പു സാധനം
ഉലച്ചിൽ, ഉലച്ചൽ
  • ഇളക്കം, കുലുക്കം
  • വ്യാകുലം
  • ക്ഷയം
ഉലത്തോൽ
  • ഉലയിൽവെച്ചൂതുന്നതോൽ
  • പര്യായപദങ്ങൾ:
    • ഭസ്രും
    • ചർമ്മപ്രസേവിക.
ഉലപം
  • ഇലകളും ചുള്ളികളും ഉള്ളവള്ളി. മറയ്ക്കുന്നതു് എന്നർത്ഥം
  • പടർന്നുപിടിച്ച വള്ളി
ഉലം
  • ഒരു കാട്ടു ജന്തു
ഉലയ
  • ഉലയത്തക്കവണ്ണം
  • ‘ഭുവനതലമുലയമുഹുരലറി’
    — അദ്ധ്യാത്മരാമായണം
    .
ഉലയുക
  • ഇളകുക, ആടുക
  • ക്ഷീണിക്കുക
  • ഉടവുതട്ടുക
ഉലയ്ക്ക
  • നെല്ലുകുത്തുന്നതിനുള്ള ഒരു സാധനം
  • ഇളക്ക
  • പര്യായപദങ്ങൾ:
    • അയോഗ്രം
    • മുസലം.
ഉലയ്ക്കുക
  • ഇളക്കുക
  • ആട്ടുക
  • ക്ഷീണിപ്പിക്കുക, തോല്പിക്കുക
  • ഉണ്ടാവുക
ഉലയ്പു
  • കുലുക്കം
  • ക്ഷീണത
ഉലരുക
  • ഉണങ്ങുക
  • പൊരിയുക
  • നീരുവലിയുക
  • വാടുക
ഉലർക്കുക, ഉലർത്തുക
  • ഉണക്കുക
  • പൊരിക്കുക
  • നീരുവലിയിക്കുക
ഉലർച്ച
  • ഉണക്കു്
ഉലർപ്പ്
  • ഉണക്കു്
ഉലവു്
  • ഉണക്ക്
  • കുലുക്കം
ഉലാത്തുക
  • വിശ്രമാർത്ഥം അങ്ങോട്ടുമിങ്ങോട്ടും പതുക്കെപ്പതുക്കെ നടക്കുക
ഉലാവിന
  • ലഭിക്കുന്ന
  • ഉള്ള
ഉലാവുക
  • നടക്കുക, സഞ്ചരിക്കുക
  • കോഴി മുട്ടയിടുന്നതിനു സ്ഥലം അന്വേഷിച്ചു നടക്കുക
  • പ്രാപിക്കുക, പറ്റുക
  • ലഭിക്കുന്ന, ഉള്ള
  • ‘എന്നെയുമയ്യാമെയ്യിലുലാവും’
    ‘ഹനുമാനെ മണംകലന്നുലാവീ
    ടിനരോമാഞ്ച കദംബമഞ്ജുളാംഗം’
    — ഉത്തരരാമായണം ചമ്പു
ഉലുമ്പു്
  • ദുർഗ്ഗന്ധം
  • ദുസ്സ്വാദ്
ഉലുവാ
  • ഒരങ്ങാടിമരുന്നു. അറബി:
  • ഉലുവായ്ക്കു വെന്തയം എന്നും പറയും. വാതത്തിനും വയറ്റിക്കടുപ്പത്തിനും നീർദോഷത്തിനും നന്നു്. വാതരക്തത്തിനു വിശേഷം.
ഉലുവാൻ
  • കുന്തുരുക്കം
ഉലൂകൻ
  • ഇന്ദ്രൻ
  • കൗരവന്മാരുടെ ഇഷ്ടനായ ഒരു രാജാവു്
  • (ഈ ഉലൂകനെ കൗരവർ പാണ്ഡവന്മാരുടെ സമീപത്തു ദൂതനായി അയയ്ക്കയുണ്ടായിട്ടുണ്ടു്. ഉലൂകന്റെ രാജ്യം ഉലൂകം).
ഉലൂകം
  • മൂങ്ങ, ഊമൻ
  • കൂട്ടംകൂട്ടമായി സഞ്ചരിക്കുന്നതു് എന്നർത്ഥം. നേത്രജ്യോതിസ്സുകൊണ്ടു കാക്കകളെ ദഹിപ്പിക്കുന്നതു് എന്നുമാകാം.
  • ആനയുടെ താഴത്തേടം
  • ഒരു രാജ്യം
  • ഉലൂകൻ എന്ന രാജാവായ, കൗരവരുടെ ഒരു ഇഷ്ടൻ ഭരിച്ചിരുന്നതു്.
ഉലൂഖലകം
  • ഗുൽഗുലു. ആകാശത്തെ വ്യാപിക്കുന്നതു് എന്നർത്ഥം
  • ഉരൽ
ഉലൂഖലം
  • ഉരൽ
  • ഗുഗ്ഗുലു
  • മലയാളികൾ പറയുന്നതു ഗുൽഗുലു.
ഉലൂഖലിക
  • വിശേഷണം:
  • ഉരലിൽ ഉലക്കകൊണ്ടു് ഇടിച്ചുപൊടിച്ച
ഉലൂപി
  • കൊഴുമീൻ
  • ആശ്ചര്യകരമായ രൂപമുള്ളതു്, ശിവനു സദൃശമായ രൂപമുള്ളതു്.
  • ഒരു നാഗരാജ്ഞി
  • അർജ്ജുനന്റെ ഒരു ഭാര്യ. ഇവളിൽ അർജ്ജുനനു് ഇരാവാൻ ജനിച്ചു. [ഉലൂപി നാഗരാജാവായ കൗരവ്യന്റെ പുത്രിയാണ്. ഒരിക്കൽ അവൾ ഗംഗയിൽ കുളിക്കുമ്പോൾ അർജ്ജുനനെ കണ്ടു മോഹിച്ചു പിടിച്ചു പാതാളത്തിൽ കൊണ്ടുപോയി. അനന്തരം അർജ്ജുനൻ അവളെ ഭാൎയ്യയാക്കി. ബഭ്രുവാഹനൻ അർജ്ജുനനെ കൊന്നപ്പോൾ ഇവൾ ജീവിപ്പിച്ചു.
  • പര്യായപദങ്ങൾ:
    • ‘ശിശുകം’.
ഉലൂതം
  • പെരുമ്പാമ്പു
  • അജഗരം
ഉല്ക്കൻ
  • ഒന്നിൽ അധികം താൽപ്പൎയ്യപ്പെട്ട മനസ്സോടുകൂടിയവൻ
ഉല്ക്കമാലി
  • ശിവന്റെ ഭൃത്യരിൽ ഒരുവൻ
ഉല്ക്കമുഖൻ
  • ഒരു അസുരൻ
  • മുഖത്തു തീയുള്ളവൻ ആകയാൽ ഈ പേർ വന്നു.
ഉല്ക്ക
  • തീക്കൊള്ളി. കത്താത്ത തീക്കൊള്ളി
  • കൊള്ളിമീൻ, തേജഃപുഞ്ജം
  • ഇരിന്നൽ
ഉല്പന്നം
  • ഉത്ഭവിച്ചതു്
  • ലഭിച്ചതു
  • ജനിച്ചതു
ഉല്ബം
  • ഗർഭപിണ്ഡം
  • കൂടിച്ചേരുന്നതു് എന്നർത്ഥം.
  • മറുപിള്ള
ഉല്ബണം
  • സ്പഷ്ടം
  • അധികം
ഉല്മുകം
  • തീക്കൊള്ളി
  • ദഹിക്കുന്നതു എന്നർത്ഥം.
  • കരിക്കൊള്ളി
  • പര്യായപദങ്ങൾ:
    • ‘അലാതം’.
ഉല്ലംഘനം
  • കടക്കുക
  • നിന്ദ
ഉല്ലംഘിക്ക
  • ചാടിക്കടക്കുക
ഉല്ലംഘിത
  • വിശേഷണം:
  • കടക്കപ്പെട്ട
  • ‘ഉല്ലംഘിതാജ്ഞന്മാരെക്കൊല്ലുംസന്ദേഹമില്ല’
    — നളചരിതംകഥകളി
    .
ഉല്ലല
  • വിശേഷണം:
  • ഇളകുന്ന
  • വിറയ്ക്കുന്ന
ഉല്ലസിക്കുക
  • സന്തോഷിക്കുക
  • വിടിരുക
  • ശോഭിക്ക
ഉല്ലസിത
  • വിശേഷണം:
  • സന്തോഷിച്ച
  • വിടിർന്ന
  • പ്രകാശിക്കപ്പെട്ട
ഉല്ലാഘ
  • വിശേഷണം:
  • രോഗം മാറിയ
ഉല്ലാഘൻ
  • രോഗം മാറി സുഖപ്പെട്ടവൻ
  • എല്ലാം ചെയ്യുന്നതിനു നിപുണൻ എന്നർത്ഥം.
ഉല്ലാഘവം
  • ഉദ്ഭൂതമായ ലാഘവത്തോടുകൂടിയതു്
  • ‘പാർത്താൽക്ഷീണമതെങ്കിലും ദൃഢതകൊ
    ണ്ടുല്ലാഘവംസ്വാമിതൻ’
    — അഭിജ്ഞാനശാകുന്തളം
ഉല്ലാപം
  • കൊഞ്ചിപ്പറക
  • കണ്ഠരോധസ്വരം
ഉല്ലാസം
  • സന്തോഷം
  • കാണ്ഡം
  • വിടിർച്ച
ഉല്ലിഢ
  • വിശേഷണം:
  • ഉറയ്ക്കപ്പെട്ട, തേയ്ക്കപ്പെട്ട
  • വൃത്തിയാക്കിയ, തേജസ്സുണ്ടാക്കിയ, മിനുക്കിയ
  • ‘മണിശ്ശാണോല്ലീഢഃ’ (ഭർത്തൃഹരി).
ഉല്ലേഖനം
  • എഴുത്ത്
  • പൊക്കുക
  • കിള
  • ഛർദ്ദിക്കുക
  • തേപ്പു്
ഉല്ലേഖ
  • ഒരലങ്കാരം
  • പല ഗുണങ്ങളുള്ള ഒരു വസ്തുവിനെ അവയിൽ ഓരോന്നിനെ പ്രമാണിച്ച് ഓരോന്നാക്കികല്പിക്കുന്നതു്.
  • ‘ഉല്ലേഖമൊന്നിനെത്തന്നെ
    പലതായി നിനയ്ക്കുകിൽ
    കാമനെന്നിവനെസ്ത്രീകൾ
    കാലനെന്നോർത്തുവൈരികൾ’.
    — ഭാഷാഭൂഷണം
  • തേയ്ക്കുക(തേപ്പു്), ഉരപ്പു്
  • കിള
ഉല്ലേപികാ
  • കുഴമ്പു്
ഉല്ലോചം
  • മേൽക്കെട്ടി
  • മേൽഭാഗത്തുശോഭിക്കുന്നതു്.
  • പര്യായപദങ്ങൾ:
    • ‘വിതാനം’.
ഉല്ലോലം
  • വലിയ തിരമാല
  • മേല്പെട്ടുപൊങ്ങിച്ചാടുന്നതു്
  • പര്യായപദങ്ങൾ:
    • കല്ലോലം.
ഉവയ്ക്കുക
  • സ്നേഹിക്കുക
  • സന്തോഷിയ്ക്കുക
  • വിശ്വസിയ്ക്കുക
ഉവന്നു്
  • വാത്സല്യത്തോടുകൂടി
  • ‘ഉത്തമനാമിന്ദ്രൻ മമ താതനു
    വന്നേ തന്നൊരു കാഞ്ചനമാല’
ഉവപ്പു്
  • സ്നേഹം
  • സന്തോഷം
ഉവരി, ഉമരി
  • കടൽ
ഉവർ
  • ഓരു്
  • (സമുദ്രത്തിലേ വെള്ളത്തിന്റെ) ഉപ്പുരസം
ഉവർകാലി
  • ജലത്തിൽ കിടപ്പാൻ ആഗ്രഹിക്കുന്ന പോത്തും മറ്റും
ഉവർനിലം
  • ഉവർവെള്ളംകേറുന്നസ്ഥലം
ഉവർന്നുതരിക
  • ദാനമായി തരിക
  • ‘സുവർണ്ണമണിമുക്താഭരണവസ്ത്രാദിക
    ളുവർന്നുതരുവെൻഞാൻനിനക്കുവേണ്ടുവോളം
    — ഭാരതം
ഉവർമണ്ണു
  • ഉവർനിലത്തിലേ മണ്ണു്
  • ഇതിനു മൂത്രക്ഷാരമണ്ണെന്നും പേരുണ്ടു്. മൂത്രകൃച്ഛ്രം, ഗുന്മം, കഫം, മേദസ്സ്, യോനിദോഷം ഇവയെ കളയും.
ഉവർവെള്ളം
  • സമുദ്രത്തിലേ വെള്ളം
ഉവരുപ്പു്
  • മണ്ണുപ്പു്
  • ഇതിനെ ഭൂനീർ എന്നും പറയും. ഇതു് ഉവരുമണ്ണിൽ വിളയുന്നതാണ്.
ഉവവി
  • വാത്സല്യം
  • ‘ഉവന്നു്’ എന്നതു നോക്കുക.
  • ആഗ്രഹം, കാംക്ഷ
  • ചായ്പ്
ഉവാ
  • തികവു്
ഉവ്വു്
  • ഒരു പ്രധാന വ്യാക്ഷേപകം
  • അനുസരിക്കുന്ന ഒരു വാക്കു്.
ഉശനസ്സ്
  • ശുക്രമഹർഷി
  • അസുരന്മാരുടെ ശ്രേയസ്സിനെ ഇച്ഛിക്കുന്നവൻ
  • ഇദ്ദേഹം അസുരന്മാരുടെ ആചാൎയ്യനാണു്. ഒരു ധർമ്മശാസ്ത്രഗ്രന്ഥവും നിർമ്മിച്ചിട്ടുണ്ടു്.
ഉശാനി
  • ഒരു രാഗം
ഉശീനരൻ
  • ശിബിയുടെ പിതാവു്
ഉശീനരം
  • ഒരു ദേശം (കണ്ടഹാർ)
ഉശീരം
  • രാമച്ചത്തിൻ വേരു്
  • ഇച്ഛിക്കപ്പെടുന്നതു് എന്നർത്ഥം
  • പര്യായപദങ്ങൾ:
    • അഭയം
    • നളദം
    • സേവ്യം
    • അമൃണാളം
    • ജലാശയം
    • ലാജ്ജേകം
    • ഉഘുലയം
    • അവദാഹം
    • ഇഷ്ടകാപഥം.
ഉഷ
  • പുലർകാലം
  • രാത്രിയുടെ അവസാനം
ഉഷ
  • പ്രഭാതകാലം
  • ഉഷസ്സു് എന്നതിന്റെ പാഠഭേദം.
  • ഓർപുളിയുള്ള മണ്ണു്
  • ഊഷം എന്നതിന്റെ പാഠാന്തരം.
  • കലം, പാന. ഉഖ എന്നതിന്റെ പാഠഭേദം
  • അനിരുദ്ധന്റെ ഭാര്യ, ബാണാസുരന്റെ മകൾ, ബലിയുടെ പൗത്രി
  • (ഉഷാപതി എന്നതുനോക്കുക).
ഉഷംഗു
  • ശിവൻ
ഉഷണം
  • മുളക്
  • ദഹിപ്പിക്കുന്നതു് എന്നർത്ഥം. ഊഷണം എന്നതിന്റെ പാഠാന്തരം.
ഉഷണാ
  • തിപ്പലി
  • ചുട്ടുനീറിക്കുന്നതു്. ഊഷണം എന്നതിന്റെ പാഠഭേദം.
ഉഷതി
  • അമംഗലവചനം
  • രുശതി എന്നതിന്റെ പാഠാന്തരം.
ഉഷപൻ
  • അഗ്നി
  • സൂര്യൻ
ഉഷർബുധൻ
  • അഗ്നി
  • പ്രഭാതകാലത്തിൽ പ്രകാശിക്കുന്നവൻ, സന്ധ്യകളിൽ ഉണരുന്നവൻ. സന്ധ്യാസമയങ്ങളിൽ ഔപാസനാദികർമ്മങ്ങൾക്കു വേണ്ടി അഗ്നി യെ ജ്വലിപ്പിക്ക പതിവായതുകൊണ്ടു ഇങ്ങിനെ അർത്ഥം.
ഉഷയ്ക്കുക
  • വെളിച്ചമാവുക
ഉഷസ്സു്
  • പ്രഭാതകാലം
  • ഇരുട്ടിനെ അശേഷം കളയുന്നതു് എന്നർത്ഥം.
ഉഷാപതി
  • അനിരുദ്ധൻ
  • ബാണപുത്രിയായ ഉഷയുടെ ഭർത്താവു് എന്നർത്ഥം. ഉഷ ഒരു രാത്രിയിൽ അതിസുന്ദരനായ ഒരുവനെ സ്വപ്നത്തിൽ കണ്ടു പെട്ടെന്നുണർന്നു. അതു മൂലം അവൾ നിദ്രവെടിഞ്ഞു വിവശയായി. അനന്തരം തന്റെ സഖിയായ ചിത്രലേഖ ഉഷയുടെ ദീനഭാവം കണ്ടു് അവളോടു് അതിന്റെ കാരണം ചോദിച്ചു. അവൾ സർവാവയവസൗന്ദര്യമുള്ള ഒരുവനെ സ്വപ്നത്തിൽ കണ്ടതായും ഇന്നാരെന്നു നിശ്ചയമില്ലെന്നും അവനെ കൂടാതെ ജീവിച്ചിരിക്കുക പ്രയാസമെന്നും സഖിയോടു പറഞ്ഞു. ഉടൻ പല രാജാക്കന്മാരുടെയും ഛായാപടം ചിത്രലേഖ വരച്ചു കാണിച്ചു. അനിരുദ്ധന്റെ പടം കണ്ടപ്പോൾ താൻ ഇദ്ദേഹത്തെത്തന്നെയാണു സ്വപ്നത്തിൽ കണ്ടതെന്നും മറ്റും പറഞ്ഞു പടത്തെ ആലിംഗനാദികൾ ചെയ്തു. ഇതു കണ്ടു് അളവറ്റ കൃപതോന്നിയ തോഴി ഉടൻ ശോണിതപുരത്തെ പ്രാപിച്ചു നിദ്രയിൽ കിടന്ന അനിരുദ്ധനെ ആരും അറിയാതെ രാത്രി തന്നെ എടുത്തു ഉഷയുടെ സമീപത്താക്കി. ഈ മോഷണം ഹേതുവായിട്ടു കൃഷ്ണൻ, ബലഭദ്രൻ മുതലായവർ ഒരു പക്ഷമായും ബാണൻ, ശിവൻ മുതലായവർ മറ്റൊരുപക്ഷമായും ഘോരയുദ്ധം നടന്നു. ഒടുക്കം കൃഷ്ണൻ ബാണന്റെ കരങ്ങളെ ഛേദിച്ചു. പ്രഹ്ലാദവംശജനാകയാൽ കൊന്നില്ല. ബാണൻ സന്തോഷിച്ചു തന്റെ മകളായ ഉഷ എന്ന സുന്ദരിയെ അനിരുദ്ധനായി കൊണ്ടു കൊടുത്തു. എല്ലാവരുടേയും സമ്മതത്തോടുകൂടി അവർ രണ്ടാളും ഭാര്യഭർത്താക്കന്മാരായി ഭവിച്ചു. അനിരുദ്ധനെ ഝഷാങ്കൻ എന്നും ഉഷാപതി എന്നും കൂടെ വിളിക്കാറുണ്ടു്. ഈ ദമ്പതികൾക്കു് വജ്രൻ എന്നു പേരായി ഒരു പുത്രനുണ്ടായിരുന്ന പ്രകാരം കാണുന്നു.
ഉഷിത
  • വിശേഷണം:
  • വസിക്കപ്പെട്ട
  • പഴകിയ
  • ചുട്ട, ദഹിപ്പിക്കപ്പെട്ട
ഉഷ്ട്രം
  • ഒട്ടകം
  • എപ്പൊഴും വെയിലുകൊണ്ടു തപിക്കുന്നതു് എന്നർത്ഥം.
ഉഷ്ട്രകണ്ടകഭോജനന്ന്യായം
  • “ഒട്ടകം വളരെ പ്രയാസപ്പെട്ടു മുള്ളുതിന്നുന്നു. അതുകൊണ്ടു ഫലമോ വളരെ സ്വല്പം. ഉപയോഗത്തിന്റെ സന്ദർഭം സ്പഷ്ടം.”
ഉഷ്ണ
  • വിശേഷണം:
  • ചൂടുള്ള
ഉഷ്ണക
  • വിശേഷണം:
  • ചൂടുള്ള
  • സാമർത്ഥ്യമുള്ള
ഉഷ്ണകരൻ
  • സൂര്യൻ
ഉഷ്ണകം
  • പന്നി
ഉഷ്ണകിരണൻ
  • സൂര്യൻ
ഉഷ്ണഗു
  • സൂര്യൻ
ഉഷ്ണദീധിതി
  • സൂര്യൻ
ഉഷ്ണൻ
  • മടികൂടാതെ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവൻ
ഉഷ്ണപ്പുണ്ണു
  • ഗുഹ്യാരോഗം
  • പിത്തപ്പുണ്ണു്
ഉഷ്ണബാഷ്പം
  • കണ്ണുനീർ
ഉഷ്ണം
  • ഗ്രീഷ്മഋതു
  • ചുട്ടുനീറുന്ന കാലം എന്നർത്ഥം.
  • ചൂട്
  • ഉഷ്ണം × ശീതം.
  • എരിവു്
  • ഉള്ളി
ഉഷ്ണമേഖല
  • ഉത്തരായണത്തിനും ദക്ഷിണായനത്തിനും മദ്ധ്യേയുള്ള ഭാഗം
  • ഇവിടെ സൂര്യനെ എപ്പോഴും തലയ്ക്കുനേരെ (മുകളിൽ) കാണാം] ഭൂമിയിൽ മദ്ധ്യരേഖയ്ക്കടുത്ത ഭാഗം.
ഉഷ്ണരശ്മി
  • ആദിത്യൻ. ചൂടുള്ള രശ്മികളുള്ളവൻ എന്നർത്ഥം
ഉഷ്ണരുചി
  • ആദിത്യൻ
ഉഷ്ണവാതം
  • ഒരു രോഗം
  • വ്യായാമം, വഴിനടക്കുക, വെയിൽകൊള്ളുക എന്നിവകൊണ്ടു പിത്തം അധികമായി വാതമൊന്നിച്ചു വസ്തിയിൽ എത്തി അവിടെയും ലിംഗം ഗുദം ഇവിടങ്ങളിലും ദാഹത്തെ ഉണ്ടാക്കി മൂത്രത്തേയൊ രക്തത്തേയൊ വീണ്ടുംവീണ്ടും പണിപ്പെട്ടു ഒഴിപ്പിക്കും. മൂത്രം മഞ്ഞൾനിറമായൊ ചെറുചെമപ്പായൊ ഇരിക്കും.
ഉഷ്ണവാരണം
  • കുട
ഉഷ്ണാഗമം
  • വേനൽക്കാലം
ഉഷ്ണാംശു
  • സൂര്യൻ
  • ഉഷ്ണാംശു × ശീതാംശു.
ഉഷ്ണാംശുകൻ
  • ആദിത്യൻ
ഉഷ്ണിക
  • കഞ്ഞി
  • ചുക്കുകഞ്ഞി
ഉഷ്ണിക്കു്
  • ഒരു ഛന്ദസ്സ്
  • ഒരു പാദത്തിൽ അക്ഷരം 7.
ഉഷ്ണിക്കുക
  • ചുടുക
  • ചൂടുവരുക
ഉഷ്ണിപ്പിക്കുക
  • ചുടുവിക്കുക
  • ചൂടുവരുത്തുക
ഉഷ്ണീഷം
  • തൊപ്പി, തലപ്പാവു്
  • തലയിൽകെട്ടു്, കിരീടം
  • ഉഷ്ണത്തെ നശിപ്പിക്കുന്നതു് എന്നർത്ഥം
ഉഷ്ണേതര
  • വിശേഷണം:
  • തണുത്ത
ഉഷ്ണേതരാംശു
  • ചന്ദ്രൻ
  • ‘ഉഷ്ണേതരാംശു ദിവാകരലോചനൻ’
    — ഭാഗവതം
    .
ഉഷ്ണോദകം
  • ചൂടൂവെള്ളം
ഉഷ്ണോപഗമം
  • ഗ്രീഷ്മഋതു
  • ഉഷ്ണത്തെപ്രാപിക്കുന്നതു് എന്നർത്ഥം
ഉഷ്മം, ഉഷ്മകം
  • ഗ്രീഷ്മഋതു
  • ചൂടു്
  • കോപം
  • ഉത്സാഹം, താൽപ്പര്യം
ഉഷ്മാഗമം
  • ഗ്രീഷ്മഋതു
ഉസ്രൻ
  • സൂര്യൻ
ഉസ്രം
  • രശ്മി
  • ജലത്തിന്റെ നിവാസസ്ഥാനം (ഇതിനകത്തു ജലമുണ്ടു്) എന്നർത്ഥം
  • കാള
  • ദിവസം
ഉസ്രാ
  • പശു
  • ഇതിൽ ക്ഷീരം ഇരിക്കുന്നതിനാൽ ഈ പേർ വന്നു. നല്ലജാതിപ്പശു എന്നും അർത്ഥം കാണുന്നു.
  • ഒരു ചെടി
  • പ്രഭാതം
  • പ്രകാശമാനമായ ആകാശം
  • ഭൂമി
ഉസ്രികം
  • കാളക്കുട്ടി
  • പ്രായം അധികമായ കാള
ഉസ്രികാ
  • പശു
ഉസ്രിയം
  • കാള
ഉസ്രിയാ
  • പശു
  • രശ്മി, പ്രകാശം
  • കന്നുക്കുട്ടി
  • പാൽ
ഉള
  • ഉള്ള
ഉളകു, ഉളവു
  • ആയുധാഭ്യാസത്തിൽ ഒരു പ്രധാനഭാഗം
ഉളയുക, ഉളക
  • നോവുക
  • വേദനയെടുക്കുക
ഉളയ്ക്ക
  • ശബ്ദിക്ക (തമിഴു)
  • പന്തു കളിക്ക
ഉളവാകുക
  • ഉണ്ടാവുക
ഉളവു്
  • ഉത്ഭവം
  • ഉളയുക
ഉളറുക
  • കഥയില്ലായ്മ പറക
ഉളി
  • മരം പണിയുന്ന ആയുധം
ഉളിത്തച്ചൻ
  • പ്രസിദ്ധിയുള്ള ഒരു കീഴ്ജാതിജ്ഞാനി
  • ഉളിയനൂർപെരിന്തച്ചൻ.
ഉളിന്ദൻ
  • ശിവൻ
ഉളിയം
  • കരടി (തമിഴു്)
ഉളിയുക
  • നോക്കുക
ഉളു
  • മരത്തിലുള്ള പുഴു
ഉളുക്കു്, ഉളുക്കൽ
  • കൊളുത്തു
  • ഇടർച്ച
ഉളുക്കുക
  • കൊളുത്തുക, ഇടരുക
  • മരപ്പുഴു തുളച്ചു ചീത്തയാവുക
ഉളുപ്പു്
  • ലജ്ജാശീലം
  • നാണം
  • ഉണർച്ച
ഉളുമ്പു്
  • ധാന്യത്തിലുള്ള ഒരു വക പുഴു
ഉളെ, ഉള്ളെ
  • ഉള്ളിൽ
ഉള്ള
  • വിശേഷണം:
  • ഭവിക്കുന്ന
  • നേരായ
  • ചേർന്ന
ഉള്ളകം
  • അകത്തെ മുറി
  • ‘വെണ്ണയുംപാലുംവെച്ചുള്ളകംപൂകിനാർ’
    — കൃഷ്ണഗാഥ
    .
  • ഹൃദയം
ഉള്ളം
  • മനസ്സ്
  • അകം
ഉള്ളങ്കാൽ
  • കാലിന്റെ അകം
ഉള്ളങ്കൈയ്
  • കൈയുടെ അകം
  • കൈപ്പടം
  • പര്യായപദങ്ങൾ:
    • പഞ്ചശാഖം
    • ശയം
    • പാണി.
ഉള്ളവണ്ണം
  • സത്യമായിട്ടു്
  • ഉള്ളതുപോലെ
ഉള്ളഴിയുക
  • ദയതോന്നുക
  • മനസ്സലിയുക
ഉള്ളഴിവു്
  • ദയ
  • മനസ്സലിവു്
ഉള്ളറ
  • അകത്തകം
  • ഗർഭഗൃഹം. ഗർഭാഗാരം, അമ്പലങ്ങളിൽ വിഗ്രഹപ്രതിഷ്ഠ ചെയ്തിട്ടുള്ളഗർഭഗൃഹം
  • പെട്ടിക്കകത്തുള്ള അറ
ഉള്ളറിവു്
  • മനസ്സറിവു്
ഉള്ളാക്കു്
  • കരടിയുടെ അലർച്ച
ഉള്ളാടൻ
  • കാട്ടുമനുഷ്യൻ
  • വേടൻ
  • കൊച്ചീമലയടിക്കുള്ളഒരുവകവേടന്മാർ
ഉള്ളാളൻ
  • കോഴിക്കോട്ടു അരിയളവുകൊടുക്കുന്ന ഒരു ജാതിയിൽപെട്ടവൻ, പള്ളിച്ചാൻ
  • ഉള്ളാടൻ
ഉള്ളി
  • ഒരു അങ്ങാടിമരുന്നു്
  • (ഇതു രണ്ടുവിധം. ചെമന്നുള്ളി, വെളുത്തുള്ളി).
ഉള്ളു
  • അകം
  • ഹൃദയം
  • സൂക്ഷ്മസ്ഥിതി, വിശ്വസ്തത
  • ഒരാളെ ഗ്രഹിപ്പിക്കാതെ മറ്റൊരുവനോടു യോജിച്ചിരിക്കുന്ന സ്ഥിതി
ഉള്ളുണർച്ച
  • അറിവു്
  • ബോധം
ഉള്ളുരുക്കം
  • ഉള്ളഴൽ
  • ഉൾച്ചൂടു്
ഉള്ളൂക്കു്
  • ഉൾബലം
  • ഉയിർ
  • കടുപ്പം
ഉള്ളൂരി
  • അകത്തേ തൊലി
  • കനംകുറഞ്ഞതോൽ
ഉൾ
  • അകം
  • ശുദ്ധഭേദകങ്ങളിൽ ഒന്നു്
  • ചെം, വെൾ, വെറു, ഇള, തെളി, മുതു, പുതു, പഴ, കടു, കൊടു, അരു. ഒൺ, നൽ, പശ്(പൈ), താഴ്, കീഴ്, മേൽ, കുളർ, ഒരു, ഉൾ, നേർ, പേരു, ചെറു, പൊറു, പൊലി, എളി, കിഴ, പഴു്, വൽ, മുഴു ഇത്യാദി ശുദ്ധഭേദകങ്ങളാകുന്നു.
  • ഉള്ള, നിശ്ചയം (ഉള്ളു), വാസ്തവം, ഉണ്ടു് എന്ന സ്ഥിതി, ഇത്യാദി അർത്ഥങ്ങൾ ഉണ്ടാകും.
ഉൾക്കടൽ
  • അകക്കടൽ
ഉൾക്കണ്ണു്
  • ദിവ്യചക്ഷുൎസ്സ്
  • ജ്ഞാനദൃഷ്ടി
ഉൾക്കനം
  • ധൈര്യം
ഉൾക്കപടം
  • മായം
  • വഞ്ചന
ഉൾക്കമലം
  • ഹൃദയം
  • മനസ്സു്
ഉൾക്കരൾ
  • ഉൾക്കാമ്പു്
ഉൾക്കരുത്തു്
  • ധൈര്യം
  • ഉറപ്പു്
ഉൾക്കലർന്ന
  • വിശേഷണം:
  • ഇടകലർന്ന
ഉൾക്കാണം
  • ഉൾക്കോഴ
  • കൈക്കൂലി
ഉൾക്കാമ്പു
  • മനസ്സു
  • ബുദ്ധി
ഉൾക്കാഴ്ച
  • മനസ്സുകൊണ്ടു കാണുന്നകാഴ്ച
ഉൾക്കുരുന്നു
  • മനസ്സു്
ഉൾക്കേടു്
  • അകമേയുള്ളദോഷം
  • ചീത്തമനസ്സു്
ഉൾക്കൈയ്
  • സഹായം
  • ഇതു മറ്റുള്ളവർ അറിയാതെ കള്ളന്മാർ മുതലായവർക്കു ചെയ്യുന്ന സഹായം ആകുന്നു
ഉൾക്കൊൾക
  • അനുഭവിക്ക
  • പ്രാപിക്ക
ഉൾക്കോപം
  • വിരോധം
  • വൈരം
ഉൾക്കോഴ
  • കൈക്കൂലി
ഉൾച്ചട്ട
  • അകത്തേ കുപ്പായം
ഉൾച്ചതി
  • കൗശലം
  • സമ്പ്രദായം
  • സൂത്രം
ഉൾച്ചിരി
  • വ്യാജച്ചിരി
  • ദുഷിച്ച സന്തോഷം
ഉൾച്ചേർച്ച
  • സ്നേഹം
ഉൾത്തളിർ, ഉൾത്താർ
  • മനസ്സു
  • ബുദ്ധി
ഉൾത്താപം
  • അകമേയുള്ള ദുഃഖം
ഉൾത്തിരക്കു്
  • മത്സരം
  • ശത്രുത്വം
  • അസൂയ
ഉൾപ്പക
  • നീരസം
  • വൈരം
ഉൾപ്പൂക
  • ഉള്ളിൽ (അകത്തു) പോവുക
ഉൾപ്പൂവു്
  • മനസ്സു
  • ബുദ്ധി
ഉൾപ്പെടുക
  • ചേരുക
  • പ്രവേശിക്കുക
  • ഏർപ്പെടുക
ഉൾപ്പെടുത്തുക
  • ചേർക്കുക
  • പ്രവേശിപ്പിക്കുക
  • ഏർപ്പെടുത്തുക
ഉൾപ്പേടി
  • ഭയം
  • ഭീരുത്വം
ഉൾപ്പൊരുൾ
  • ഒളിവായി കിടക്കുന്ന അർത്ഥം
ഉൾപ്പോരു
  • മത്സരം
  • അസൂയ
ഉൾപ്രേമം
  • സ്നേഹം
ഉൾബോധം
  • അറിവു്
  • ഉള്ളിലേ ബോധം
  • ജ്ഞാനം
ഉൾഭയം
  • ഉൾപ്പേടി
ഉൾവെട്ടു്
  • അറുത്ത തടിയുടെ അകത്തേഭാഗം
  • ചതി
  • ചതിച്ചെടുക്കുന്ന ലാഭം
ഉഴ
    ധാതു:
  • പുളയുക
  • ഛർദ്ദിപ്പാൻ വരുക
ഉഴകലം
  • പരിജനം
  • രാജചിഹ്നം
ഉഴക്കൻവള
  • അഴിച്ചുവെയ്ക്കാവുന്ന ഒരുമാതിരി വള
  • വിരിയൻവള
ഉഴക്കു്, ഉഴക്കുതാപ്പു്
  • നാഴിയിൽ നാലിൽ ഒരു ഭാഗം
  • പര്യായപദങ്ങൾ:
    • നികുഞ്ചം (നികുഞ്ചകം).
ഉഴങ്ങ്
  • ചെറിയ കടുക്ക
ഉഴപ്പ്
  • ധൃതി
  • തിടുക്കം
ഉഴമ്പുക, ഉഴപ്പുക
  • ധൃതിപ്പെടുക
  • തിടുക്കപ്പെടുക
ഉഴം
  • കൃഷിചെയ്യുന്ന മല
ഉഴൽമാൻ
  • ഒരു വക മാൻ
  • ഉഴമാൻ എന്നും കാണുന്നു] [പുള്ളിമാൻ, കലമാൻ ഇങ്ങിനെ പലവിധം പറയുന്നു.
ഉഴയുക
  • അദ്ധ്വാനിക്കുക
  • പ്രയത്നപ്പെടുക
ഉഴയ്ക്കുക
  • അദ്ധ്വാനപ്പെടുക, ക്ഷീണിക്കുക
  • നിലത്തു കിടന്നുരുളുക, പാമ്പിനെപ്പോലെ ഓടുക
ഉഴപ്പു്
  • അദ്ധ്വാനം
  • താൽപ്പര്യം
  • ഉരുൾച്ച
ഉഴല
  • മരത്തിന്റെ കേടു്
ഉഴലുക
  • അലഞ്ഞുതിരിയുക, ചുറ്റിനടക്കുക, ചുഴലുക
  • കഷ്ടപ്പെടുക, ബുദ്ധിമുട്ടുക
  • അദ്ധ്വാനപ്പെടുക
  • ക്ഷീണിക്കുക
ഉഴൽ, ഉഴൽച്ച
  • ക്ഷീണം
  • അദ്ധ്വാനം
  • ചുറ്റിനടപ്പു്
ഉഴവു്, ഉഴമ
  • ഉഴുക
  • കൃഷിചെയ്ക
ഉഴയവൻ, ഉഴമക്കാരൻ
  • കൃഷിക്കാരൻ
ഉഴവാതിൽ
  • പടിവാതിൽ
ഉഴവുചാൽ
  • ഉഴപ്പൊളി
ഉഴർമ്മപ്പെടുക
  • ധൃതികാട്ടുക
  • തിടുക്കപ്പെടുക
ഉഴറൽ, ഉഴറ്റു്
  • തിടുക്കം
  • ബദ്ധപ്പാടു്
ഉഴറി
  • ശീഘ്രമായി
ഉഴറുക
  • തിടുക്കപ്പെടുക
  • ബദ്ധപ്പെടുക
  • ചുറ്റിഓടുക, ഓടുക
ഉഴറ്റുക
  • തിടുക്കപ്പെടുത്തുക
  • ബദ്ധപ്പെടുത്തുക
ഉഴറ്റോടെ
  • വേഗത്തിൽ
ഉഴി
    ധാതു:
  • വട്ടത്തിൽ ചുറ്റുക
ഉഴി
  • ഒരു വൃക്ഷം
ഉഴികാണുക
  • പ്രശ്നംവെക്കുക
ഉഴിച്ചിൽ
  • തിരുമ്മുക
  • ഒരു കർമ്മം
ഉഴിഞ്ഞ
  • ഒരു വള്ളി
  • ചെടി
  • ഇതു കഫപിത്തങ്ങളെ കളയും. ഇതിന്റെ വേരു സന്നിക്കു നന്നു്. ഗർഭി ണികൾക്കും കൊള്ളാം. ഞരമ്പുഭേദങ്ങൾ ഉളുക്കു് ഇവയ്ക്കും ഉപയോഗമുണ്ടു്.
ഉഴിഞ്ഞാൽ
  • ആട്ടുകട്ടിൽ
  • പര്യായപദങ്ങൾ:
    • ദോള
    • പ്രേംഖ ഇവ രണ്ടും.
ഉഴിയുക
  • തിരുമ്മുക
  • ചുഴറ്റുക
  • ഉഴിഞ്ഞുമാറ്റുക
ഉഴിയിക്കുക
  • തിരുമ്മിക്കുക
  • ഉഴിഞ്ഞുമാറ്റിക്കുക
ഉഴിവു്
  • ഉഴിച്ചിൽ
ഉഴുകയർ
  • കൃഷിക്കുള്ള ഒരു ഉപകരണം
  • ഇതു തണ്ടിന്റെ അറ്റത്തു നുകം കെട്ടുന്നിടത്തു ചേർത്തിരിക്കുന്നു. ഇതു താഴ്ത്തിയാൽ ആഴംകുറയും. പൊക്കിയാൽ ആഴം കൂടും ഇതുകൊണ്ടു ചാലിന്റെ അകലം ഇത്രയുണ്ടെന്നു നിശ്ചയപ്പെടുത്തുവാൻ കഴിയും.
ഉഴു(വു)ക
  • പൂട്ടുക
ഉഴുന്നു
  • ഒരു ധാന്യം
  • സംസ്കൃതത്തിൽ മാഷം. കോച്ചിലിൽ വിളയുന്ന ധാന്യങ്ങളിൽ ഒന്നാണു്. സ്നിഗ്ദ്ധമാണു്. ബലത്തേയും ശ്ലേഷ്മത്തേയും മലത്തേയും പിത്തത്തേയും ഉണ്ടാക്കും. ഗുരുത്വവും ഉഷ്ണവുമാകുന്നു. വാതത്തെ കളയും. സ്വാദാണ്. ശുക്ലവൃദ്ധിയെചെയ്യും. ഹിതം പോലെ വിരേചിപ്പിക്കും. സരമാകുന്നു. ഉഴുന്നു വിളയുവാൻ യോഗ്യമായ ക്ഷേത്രത്തിനു മാഷ്യം, മാഷീണം എന്നു പൎയ്യായങ്ങൾ.
ഉഴുതകണ്ടം
  • പൂട്ടിയ കണ്ടം
  • പര്യായപദങ്ങൾ:
    • സിതം
    • കൃഷ്ടം
    • ഹല്യം ഇവ മൂന്നും
ഉറ
  • ധം. കട്ടിയാവുക
ഉറ
  • ആയുധം ഇടുന്ന സഞ്ചി
  • പാലുകാച്ചി ആറിയതിൽപിന്നെ തൈരാക്കുവാൻ ചേർക്കുന്ന മോരു് അല്ലെങ്കിൽ തൈർ
  • കുതിരയ്ക്കു തീറ്റികൊടുക്കുന്ന സഞ്ചി
  • വീര്യം
  • നൂറു് എന്ന സംഖ്യ
  • ഇരുപതുപറ കൂടിയ അളവു്
  • മൂടി
ഉറകൂടുക
  • പാലിൽ മോരോ തൈരോ ചേർന്നു് തൈരാവുക.
ഉറകൂട്ടുക
  • പാലിൽ മോരോ തൈരോ ചേർത്തു് തൈരാക്കുക
ഉറക്കം
  • നിദ്ര
  • മയക്കം
  • ഒരാൾ ഇടവിടാതെ അമ്പതു ദിവസത്തിലധികം ഉറക്കമൊഴിച്ചാൽ മരിച്ചുപോകുന്നതാണു്.
  • പര്യായപദങ്ങൾ:
    • നിദ്ര
    • ശയനം
    • സ്വാപം
    • സ്വപ്നം
    • സംവേശം
ഉറക്കറ
  • കിടപ്പുപുര
  • കിടക്കപ്പുര
  • ഉറക്കത്തിനുള്ള അറ
  • ‘കാമവശനായവനുറക്കറയിൽവീണാൻ
    — രാമായണം 24 വൃത്തം
    .
ഉറങ്ങുക
  • നിദ്രചെയ്യുക
  • മയങ്ങുക
ഉറക്കുക
  • നിദ്രചെയ്യിക്കുക
ഉറക്കുത്തു്
  • പുഴുതിന്നുക
  • ഉദാ:ഉറക്കുത്തുള്ള മരം.
ഉറക്കെ, ഉറക്കവെ
  • ഉച്ചത്തിൽ
  • മുറുകെ
ഉറക്കൊഴിവു്
  • ഉറക്കമിളപ്പു്
ഉറക്കമൊഴിക്കുക
  • ഉറക്കമിളയ്ക്കുക
  • ഉറക്കമൊഴിക്കുന്നതിന്റെ ഉറക്കമൊഴിക്കുന്നവൻ അല്ലെങ്കിൽ ഉണർന്നിരിക്കുന്നവൻ എന്നതിനു പര്യായങ്ങൾ – ജാഗരൂകൻ, ജാഗരിതാവു്. ഉറക്കം തൂക്കുന്നവന്റെ പര്യായങ്ങൾ – ഘൂർണ്ണിതൻ, പ്രചലായിതൻ. ഉണർച്ചയില്ലാത്തവനും ഇവയെ പറയാം. നിദ്രാശീലൻ എന്നതിനു പര്യായങ്ങൾ സ്വപ്നക്കു്, ശയാളു(ലു), നിദ്രാളു(ലു) 3. ഉറങ്ങിയവൻ എന്നതിനു പര്യായങ്ങൾ - നിദ്രാണൻ, ശയിതൻ.
  • പര്യായപദങ്ങൾ:
    • ജാഗര്യാ
    • ജാഗര
ഉറങ്ങുക
  • നിദ്രചെയ്യുക
  • മയങ്ങുക
ഉറച്ചിൽ
  • പാലിൽ മോരോ തൈരോ ചേർത്തു് തൈരാക്കുക
  • തുള്ളൽ, വിറയൽ
ഉറതൈരു്
  • കട്ടത്തൈരു്
ഉറത്തുക
  • പുഴുതിന്നുക
ഉറന്നെഴുക
  • ഊറിവരുക
ഉറന്ത്
  • വാസസ്ഥലമാക്കി
ഉറപ്പിക്കുക
  • സ്ഥിരപ്പെടുത്തുക
  • നിശ്ചയപ്പെടുത്തുക
  • കട്ടയാക്കുക
ഉറപ്പു്
  • ശക്തി
  • സ്ഥിരത
  • കടുപ്പം
  • വീര്യം
ഉറപ്പുഴു
  • ഒരു കൃമി
  • മരത്തിലുള്ള പുഴു
ഉറയുക
  • തുള്ളുക, വിറയ്ക്കുക
  • കട്ടിയാവുക
  • ഊറുക
ഉറയ്ക്കുക
  • സ്ഥിരപ്പെടുക
  • നിശ്ചയിക്കുക
  • കട്ടയാകുക
ഉറൽ, ഉറപ്പൊടി
  • കേടുപറ്റിയ മരത്തിന്റെ പൊടി
ഉറവക്കണ്ണു്
  • ഭൂമിയിൽനിന്നു ജലം വരുന്ന ദ്വാരം
ഉറവൻ
  • ചെള്ള്
  • ഒരു പുഴു
ഉറവു്
  • പുഴ, കിണറു, കുളം മുതലായവയിൽ ഭൂമിയുടെ അന്തർഭാഗത്തിലിരിക്കുന്ന ജലം മേല്പെട്ടു പൊങ്ങുക. (ഭൂമിയിൽനിന്നു ചില ദ്വാരങ്ങളിൽ കൂടെ ജലം വരുന്നതിനും പറയാം) ഊറ്റു്
  • സ്നേഹം, അനുരാഗം
  • ബന്ധുത്വം
  • പർവതത്തിൽ ഉറവു പുറപ്പെടുന്നസ്ഥലത്തിനു പര്യായങ്ങൾ – ഉത്സം, പ്രസ്രവണം.
  • ഉണർച്ച
  • പര്യായപദങ്ങൾ:
    • ഭ്രമം
    • ജലനിർഗ്ഗമം.
ഉറവായി
  • ബന്ധുത്വത്തോടുകൂടി
ഉറൾ
  • തീപ്പൊരി
  • ഒരുവിധം പുഴു
  • ഇതു മരം മുതലായവയെ തുളയ്ക്കും.
ഉറി
  • പാത്രങ്ങളും മറ്റു വെക്കുന്നതിനു കയറു മുതലായതുകൊണ്ടു കെട്ടിയുണ്ടാക്കിത്തൂക്കുന്നതു്
  • പര്യായപദങ്ങൾ:
    • ശിക്യം
    • കാചം
ഉറിഞ്ചുക
  • ഈമ്പുക
  • വലിച്ചുകടിക്കുക
  • കൈകടിക്കുക
  • ഇറമ്പുക
  • നക്കുക
ഉറിയപ്പം
  • ഒരു പലഹാരം
ഉറിവല
  • മത്സ്യംപിടിക്കുന്ന ഒരുമാതിരി ചെറിയവല
ഉറും
  • ഉള്ള
  • പ്രചാരലുപ്തം.
ഉറുക
  • ഊന്നുക
  • ചേരുക
ഉറുകലി
  • വിഷമുള്ള ഒരുമാതിരി ചിലന്തി
  • കർണ്ണാടകത്തിൽ ഉർക്കലു.
ഉറുക്കു്
  • കൈവള
  • അരയിൽ കെട്ടുന്ന രക്ഷ
  • ഉദാ:വെള്ളിയുറുക്കു്, ഏലസ്സുറുക്കു് ഇത്യാദി.
ഉറുഞ്ചിമരം
  • പുവത്തി
  • ഉറുഞ്ചിമരം എന്നതു അരച്ചാൽ പതയുന്ന ഒരുവിധം മരമാണു്. തമിഴർ പൂവത്തി എന്നും മലയാളികൾ ശീതഫേനം എന്നും ഇതിനു പേർപറയുന്നു.
  • പര്യായപദങ്ങൾ:
    • അരിഷ്ടം
    • ഫേനിലം
ഉറുഞ്ചുക
  • ചുണ്ടുചേർത്തു വലിച്ചെടുക്കുക
ഉറുതി
  • ഭംഗി, വൃത്തി
  • ഉറപ്പു്, ദൃഢത
  • അറിവു്
  • വഴക്കു്
ഉറുത്തുക
  • ക്രൂരതയോടെ നോക്കുക
  • പരുപരുക്കുക
  • ഇറയം, തിണ്ണ മുതലായവ ഇടിഞ്ഞാൽ (ഇളകിയാൽ) മണ്ണു കുഴച്ചു ആ സ്ഥലം വെടിപ്പാക്കുക
  • നടത്തുക
ഉറുപ്പ
  • വലിയസഞ്ചി
  • വൃഷണം
  • ഗർഭപാത്രം
ഉറുപ്പടക്കം
  • നെഞ്ചടക്കം
ഉറുപ്പികാ
  • രൂപാ
  • ഒരു നാണയം
ഉറുപ്പു്
  • നെഞ്ചും തോളും കൈയ്യും കൂടിയ ശരീരത്തിന്റെ ഭാഗം
  • ബലമുള്ളതടി, ഇരിപ്പ
ഉറുമ്പരിക്ക
  • എറുമ്പുണ്ടെന്നു തോന്നുക
ഉറുമ്പൽ
  • അലറൽ
  • കടുവായെപ്പോലെ അലറുക
ഉറുമ്പു്
  • ഭൂമിയിൽ അരിച്ചുനടക്കുന്ന ഒരുവിധം ചെറിയജന്തു
  • എറുമ്പു്
  • ഈമാതിരി അരിച്ചുനടക്കുന്ന പല പ്രാണികൾ ക്കും പറയാം. എറുമ്പിനു [എറുമ്പു പലവിധമുണ്ട്. കട്ടുറുമ്പു്, നീറ്റുറുമ്പു്, ശവംതിന്നിയുറുമ്പു്, നെയ്യുറുമ്പു്, പാമ്പുറുമ്പു്, പുളിയുറുമ്പു് ഇത്യാദിയാകുന്നു.
  • പര്യായപദങ്ങൾ:
    • പിപീലിക.
ഉറുമ്പുക, ഉരമ്പുക
  • അലറുക
ഉറുമാപ്പുലി, ഉറുമാമ്പുലി
  • വിഷമുള്ള ഒരുമാതിരി ചെറിയജന്തു
  • വിഷച്ചിലന്തി
ഉറുമാമ്പഴം, ഉറുമാൻ
  • താളിമാതളം
  • താളിമാതളം രണ്ടുവിധം ഉണ്ടെന്നു കാണുന്നു. ഒന്നു മധുരരസവും മറ്റേതു പുളിരസവും ഉള്ളകായ്കളുള്ളതാണു്. ഇതു കാസം, വാതകഫപിത്തരോഗങ്ങൾ, അരോചകം ഇവയെ കളയും.
  • പര്യായപദങ്ങൾ:
    • കരകം
    • ദാഡിമം (ഡാഡിമം).
ഉറുമാൽ
  • തലയിൽകെട്ടുന്ന ലേസ്
  • പെർഷ്യൻ വാക്കു്.
  • ‘പട്ടുകൾപുടവകൾതുപ്പട്ടികളുമി
    രട്ടുകരിമ്പടമുറുമാൽവകകൾ’
    — രുക്മിണീസ്വയംവരംതുള്ളൽ
ഉറുമി
  • ഒരു പട്ടണത്തിന്റെ പേർ
  • ഉറുമിരാജാവ് = ടർക്കിസുൽത്താൻ.
ഉറുള
  • ഉരുള
ഉറുളക്കട്ട
  • കൃഷിക്കുള്ള ഒരുപകരണം
  • ഉരുളക്കട്ട എന്നതു നോക്കുക.
ഉറ്റ
  • വിശേഷണം:
  • ഉള്ള
  • അടുത്ത
  • തക്കതായ
ഉറ്റബന്ധു
  • അടുത്ത ചാർച്ചക്കാരൻ
ഉറ്റൽ
  • തുള്ളി
  • ഇറ്റൽ
ഉറ്റവൻ
  • അടുത്തവൻ
  • സ്നേഹിതൻ
ഉറ്റവർ
  • ബന്ധുക്കൾ
ഉറ്ററിവ്
  • തത്വജ്ഞാനം
ഉറ്റിക്ക
  • ഇറ്റിക്ക
  • തുള്ളിത്തുള്ളിയായി വീഴിക്ക
ഉറ്റു്
  • വാത്സല്യത്തോടുകൂടി