ഊ
ഊ
- സ്വരാക്ഷരങ്ങളിൽ ഒന്ന്
- (ഒരു ദീർഘമായ ഓഷ്ഠ്യം.)
ഊഃ
- ശിവൻ
- ചന്ദ്രൻ
- രക്ഷിതാവു്
ഊകാരം
- ഊ എന്ന അക്ഷരം
ഊക്കൻ
- ശക്തിയുള്ളവൻ
ഊക്കം
- ബലം
- ശക്തി
ഊക്കു്
- ശക്തി, ബലം
- സന്ധ്യാവന്ദനം
ഊക്കാരൻ
- കറിവെപ്പിക്കുന്നവൻ
ഊക്കുക
- ആചമിക്കുക, ബ്രാഹ്മണർ നിത്യകർമ്മം കഴിക്കുക
- ഛർദ്ദിക്കുക
- മുന്നോട്ടായുക
- ഉദാ:
‘തീക്കുഴിതന്നിൽചാടുവാനൂക്കുമ്പോൾ’
— സന്താനഗോപാലം–പാന
.ഊചിവാൻ
- പറഞ്ഞു
ഊച്ച്
- ഇണ
- ചങ്ങാതി
ഊഞ്ചൽ
- ഊഞ്ഞാൽ
- ഉഴിഞ്ഞാൽ
ഊഞ്ചൽകട്ടിൽ
- തൂക്കുമഞ്ചം
ഊഞ്ഞാൽ
- ഉഴിഞ്ഞാൽ
ഊഞ്ഞാവള്ളി
- ഒരു ചെടി
ഊടു്
- മദ്ധ്യം, സാരമായ ഭാഗം
- ഉദാ:ഊട്വലിക്ക, ഊടറിഞ്ഞവനേ ഓലവായിക്കാവു
- അകം
- തവണ (പ്രാവശ്യം)
- ഉദാ:അഞ്ചൂടു്. ഈ പദത്തെ ഇപ്പോൾ സപ്തമി വിഭക്തിയോടു ചേർത്തേ പ്രയോഗിക്കാറുള്ളു. അതോടു ചേർത്തു പ്രയോഗിക്കുന്നതു് ‘ഊടെ’ എന്നു നിപാതപൂർവമായിട്ടുവേണം. വിഭക്തിയോഗം കൂടാതെ പദ്യത്തിൽ പ്രയോഗിച്ചുകാണുന്നുണ്ടു്.
- ഉദാ:
- സൂക്ഷ്മം, പരമാർത്ഥം
- ഉദാ:ഊടറിവ് (സൂക്ഷ്മജ്ഞാനം)
- പരിചയം
- ശീലം
- കൂടെ
- ഉദാ:അതിലൂടെ
- നെയ്ത്തുകാരന്റെ വിലങ്ങുനൂൽ
- രഹസ്യം
- അനുപ്രയോഗങ്ങളിൽ പെട്ട ധാതുക്കളിൽ ഒന്ന്
‘ഊടേശരംകൊണ്ടു’
‘രണ്ടുമൂന്നൂടെകൊന്നാർ’
‘ഊടേതുടർന്നിതൊരുപ ടവനീപതീനാം’
— കേരളവർമ്മരാമായണം
‘രണ്ടുമൂന്നൂടെകൊന്നാർ’
— മഹാഭാരതം
‘ഊടേതുടർന്നിതൊരുപ ടവനീപതീനാം’
— ഭാഷാനൈഷധചമ്പു
ഊടറിവു്
- സൂക്ഷ്മമായ ജ്ഞാനം
- പരിചയം
- ശീലം
ഊടാടാത്തവൻ
- സഞ്ചരിക്കാത്തവൻ
- പരിചയം ലഭിക്കാത്തവൻ
- ഉദാ:അവന്റെ വീട്ടിൽ ഊടാടാത്തവൻ (ദേശ്യം).
ഊടാടുക
- മദ്ധ്യെകൂടി പോകുക
- സഞ്ചരിക്കുക
- മദ്ധ്യം ഇളകിപോകുക
- “ആടൂടാടും കാടാകാ; അരചൻ ഊടാടും നാടാകാ”.
- അയഞ്ഞുകിടക്കുക
- ഇളക്കുക
- കാറ്റു മുതലായവയെപ്പോലെ കടന്നുപോവുക
- പരിചയിക്കുക
ഊടാട്ടം
- അയച്ചിൽ
ഊടാണി
- അയവുള്ള ആണി
ഊടായി
- ആയുധക്കത്തി
ഊടുനടക്ക
- തുരന്നു കയറുക
ഊടുപാടു്, ഊടുപോക്കു
- അറിവ്
- ശീലം
ഊടുപാടു്
- മുഴുവനും
- കൂടെ
ഊടുവഴി
- രഹസ്യമായവഴി
- ദുർഘടമായ പ്രത്യേവഴി, കുഴഞ്ഞ പ്രത്യേക വഴി
ഊടുവലിക്ക
- ചോർച്ച മാറ്റുക
- ഇടയിൽ ചേർക്കുക
ഊടെ
- വ്യാകരണത്തിൽ കൊണ്ടാദിഗണങ്ങളിൽ പെട്ടതു്
- സപ്തമിവിഭക്തിയിൽ ചേരുന്നു. ഉദാ:അതിൽ ഊടെ (കൂടെ) എന്നർത്ഥം.
ഊട്ട്
- ഭക്ഷണം
- സദ്യ (തമിഴ് മലയാള കർണ്ണാടകങ്ങളിൽ - ഉൺ)
- അടിച്ചു പറ്റിക്കുന്ന ഇരുമ്പ്
- ഉരുക്കിനാവശ്യമുള്ള തീ പറ്റലിന്റെ ക്രമം
ഊട്ടി
- കണ്ഠം
ഊട്ടുക
- ഭക്ഷിപ്പിക്കുക
- ആയുധങ്ങളെ പൂജ കഴിക്കുക
- ഇരുമ്പു മയം വരുത്തുക
ഊട്ടുകാർ
- അരിവെപ്പുകാർ
ഊട്ടുപുര
- ബ്രാഹ്മണർക്കു ഭക്ഷണം കൊടുക്കുന്ന സ്ഥലം
- ഇതു ക്ഷേത്രം സംബന്ധിച്ചിരിക്കും.
ഊട്ടുബ്രഹ്മസ്വം
- ബ്രാഹ്മണരുടെ ഊട്ടു വകയ്ക്കു ഏർപ്പെടുത്തിയ മുതൽ
ഊഢകങ്കട
- വിശേഷണം:
- പടച്ചട്ട ധരിച്ച.
ഊഢ
- വിശേഷണം:
- വിവാഹം ചെയ്യപ്പെട്ട
- വഹിക്കപ്പെട്ട
- വർദ്ധിച്ച
- ഉദാ:ഊഢഖേദം.
ഊഢാ
- വിവാഹം ചെയ്യപ്പെട്ടവൾ
- രണ്ടൂടെ വേട്ടവൾ
ഊണരി
- ഉണ്ണുന്നതിനുള്ള അരി
ഊണി, ഊൺകാരൻ
- അധികം ഭക്ഷിക്കുന്നവൻ
- വിരുന്നുകാരൻ
ഊണില
- അടീക്കലം
- (അടിതോൽ എന്നതു നോക്കുക).
ഊണു
- ഭക്ഷണം
- ചോറു്
- (അടിതോൽ എന്നതു നോക്കുക).
ഊത
- വിശേഷണം:
- നെയ്യപ്പെട്ട
ഊതൻ
- മനുഷ്യർക്കു കടന്നു പോകുന്നതിനു വേലിയിൽ ഉപയോഗിക്കുന്ന മരക്കുറ്റി
- കർണ്ണാടകവും തെലുങ്കും ഊത = ഊന്നു്.
ഊതം
- ഊടും പാവുമായി നെയ്യപ്പെട്ടത്
- പാകിയ നൂൽ എന്നും കാണുന്നു.
- പര്യായപദങ്ങൾ:
- സ്യൂതം
- ഉതം.
ഊതാമ്പി
- പൊണ്ണൻ
ഊതി
- നെയിത്തു്
- പാലനം
- വാറ്റുക
- വേഗം
- സുഖം
- അദ്ധ്വാനം, ആയാസം
- കളി
- കൃപ
- സഹായം
- തയ്യൽകാരന്റെ കൂലി
- ആഗ്രഹം, സന്തോഷം
ഊതിക്കഴിക്കുക
- തീകൊണ്ടു സ്വർണ്ണംമുതലായവയുടെ കറകളക
ഊതുക
- പ്രവർത്തിച്ചു കാറ്റുണ്ടാക്കുക
- കുഴലും മറ്റും വിളിക്കുക
- കാറ്റടിക്കുക
- കാരണക്രിയ:ഊതിക്കുക
ഊതുകട്ടി
- മാറ്റുള്ളവെള്ളി
ഊത്ത
- മീൻപിടിക്കുന്ന ഒരു കാലം
- കേടു്
ഊത്ത
- വിശേഷണം:
- ചാടിയ
- തള്ളിയ
ഊത്തവയറു്
- ചാടിയവയറു്
- തള്ളിയവയറു്
ഊത്തവയറു്
- വിശേഷണം:
- വയറു ചാടിയ
- ഊത്തവയറൻ
- ഊത്തവയറി
- ഊത്തവയറു്
ഊത്തിനുവായ്പിടിയൻ
- പാമ്പു്
- (നായാട്ടുപേർ).
ഊത്ത്
- കുഴലും മറ്റും വിളിക്കുക
- കുഴൽ, നച്ചുകുഴൽ
- ചീറ്റൽ
- കാറ്റടിപ്പു്
- കാറ്റുണ്ടാവാൻ തക്ക പ്രവൃത്തിചെയ്ക
ഊധസ്സ്
- അകിടു
- ക്ഷീരത്തെ വഹിക്കുന്നതു് എന്നർത്ഥം.
- സ്നേഹിതന്മാർക്കുമാത്രം വരുന്നതിനു തടസ്സമില്ലാത്തമറവു (സ്വകാര്യ) സ്ഥലം
- നെഞ്ചു്
ഊധസ്യം
- പാൽ
ഊൻ
- പല്ലിന്റെ മോണ
- നഖത്തിന്റെ ചുവടു്
- വ്രണത്തിലുണ്ടാകുന്ന അരിപ്പുണ്ണു്
- വ്രണം
ഊൻകുത്തു
- പല്ലുകുത്തു്
ഊന
- വിശേഷണം:
- അല്പമായ
- നിന്ദ്യമായ
- കുറവുള്ള
- അംഗഹാനിവന്ന
- താണ
- ചെറിയ
ഊനക
- വിശേഷണം:
- താണതരത്തിലുള്ള
ഊനകാകളി
- ഒരു കിളിപ്പാട്ടുവൃത്തം
‘രണ്ടാംപാദാവസാനത്തിൽ
വരുന്നൊരുഗണത്തിനു
വർണ്ണമൊന്നുകുറഞ്ഞീടി
ലൂനകാകളിയാമതു്’
വരുന്നൊരുഗണത്തിനു
വർണ്ണമൊന്നുകുറഞ്ഞീടി
ലൂനകാകളിയാമതു്’
— വൃത്തമഞ്ജരി
‘നാരായണകഥകേട്ടോളവുമതി
ലേറുന്നിതുരുചികിളിമകളെ’
ലേറുന്നിതുരുചികിളിമകളെ’
— ഭാരതം
ഊനച്ചൂടു്
- ചീത്തവാക്കു്
- മുറുമുറുപ്പു്
- (ഊനാച്ചൂടു് എന്നും കാണുന്നു).
ഊനച്ഛന്ദം
- സ്വാതന്ത്ര്യമില്ലാതെ
ഊനതരിംഗിണി
- ഒരു തുള്ളപ്പാട്ടുവൃത്തം
‘രണ്ടാംപാദേഗണംരണ്ടുകുറഞ്ഞൂനതരിംഗിണി’
— വൃത്തമഞ്ജരി
.ഊനം
- കുറവു്
- പഴുതു്
- ദോഷം
ഊനം വരുത്തുക
- നശിപ്പിക്കുക
ഊനമാനം
- കുറച്ചിൽ
ഊനവിംശതി
- പത്തൊമ്പതു് (19)
ഊനാതിരേകം
- ഏറ്റക്കുറവു്
ഊനിക്കുക
- കിളിർക്കുക, മുളയ്ക്കുക
- പ്രത്യക്ഷമാവുക
- വളരുക
ഊനിത
- വിശേഷണം:
- കുറയ്ക്കപ്പെട്ട
ഊന്നു്
- താങ്ങു്
- കഴുക്കോൽകുത്തുക
- ബലം
- അടയാളം
ഊന്നുക
- ഉറപ്പിക്കുക
- തടി മുതലായതു കുത്തിനിറുത്തുക
- കഴുക്കോൽ കുത്തുക
- ചാരുക
- കണക്കിൽ അടയാളമിടുക
- വൃക്ഷത്തിനു വേരുപിടിക്കുക
- സ്വീകരിക്കുക
ഊന്നുകാരൻ
- വള്ളക്കാരൻ
ഊന്നുകാൽ
- കുറ്റി
ഊന്നുകോൽ
- വടി
- ദണ്ഡ്
- ഊന്നുവടി
ഊപ്പ
- ചെറിയ മത്സ്യം
ഊപ്പടങ്ങേപ്പിടിക്ക
- നെഞ്ചോടുകൂടി അടക്കിപ്പിടിക്ക
ഊപ്പത്തരി
- ഏറ്റവും ചെറിയ വസ്തു
- നിസ്സാരകാര്യം
- (ഊപ്പത്തിരി പാഠാന്തരം).
ഊപ്പാട്ട
- നാശം
- അവശത
ഊപ്പിടി
- ഭീഷണിവാക്കു്
ഊപ്പിടികാട്ടം
- ഭയപ്പെടുത്തുക
ഊപ്പു്
- വേട്ടയാട്ടം
- ഇതു 18 വിധം ഉണ്ടു്.
- ദശ, ഇറച്ചി
ഊമ്പൽ
- വാടിയ പൂക്കളിലുള്ള ഒരുമാതിരി പൂമ്പൊടി
- ഊണു്, തീറ്റി (ഗ്രാമ്യം)
‘ഊമ്പലുറഞ്ഞങ്ങുകൂമ്പിമയങ്ങിനോ
രാമ്പൽനിരകളും മെല്ലെ മെല്ലെ’
രാമ്പൽനിരകളും മെല്ലെ മെല്ലെ’
— കൃഷ്ണഗാഥ
ഊമ്പുക
- ഈമ്പുക, കുടിക്കുക
- ഉണ്ണുക, തിന്നുക (ഗ്രാമ്യം)
ഊം
- പ്രശ്നം ചോദിക്കുക എന്നു ഇതിന്റെ അർത്ഥം
ഊമ
- വിശേഷണം:
- രക്ഷിക്കുന്ന
ഊമ
- മിണ്ടാൻ വയ്യാത്തവൻ
- പര്യായപദങ്ങൾ:
- ‘മൂകൻ’.
ഊമച്ചെകിടൻ
- മിണ്ടാനും ചെവി കേൾപ്പാനും വയ്യാത്തവൻ
- പര്യായപദങ്ങൾ:
- ‘എഡമൂകൻ’.
ഊമൻ
- മിണ്ടാൻ വയ്യാത്തവൻ
- സ്ത്രീ:ഊമച്ചി.
- മൂങ്ങ
- പര്യായപദങ്ങൾ:
- ഉലൂകം
- വായസാരാതി
- പേചകം
- ദിവസാന്ധം
- കൗശികം
- ഘൂകം
- ദിവാഭീതം
- നിശാടനം ഇവ എട്ടും.
ഊമന്മലർ
- മലരിനുവേണ്ടി നെല്ലു വറുത്താൽ നല്ലപോലെ മലരാതെ കിടക്കുന്നതു്
- ഇതു വീഷ്ടംഭത്തെ ഉണ്ടാക്കും. രൂക്ഷവും, തർപ്പണവും, ലേപനവും, ഗുരുവുമാകുന്നു.
ഊമരി
- കടൽ
- ഉമരി, ഉവരി ഇങ്ങനെയും കാണുന്നു.
ഊമരികാരം
- ഒരു ഭസ്മം
ഊയൽ
- ഊഞ്ചൽ
- ഊഞ്ഞാൽ
ഊയലാടുക
- ഊഞ്ഞാലാടുക
ഊയി
- വേദനയുണ്ടാകുമ്പോൾ പറയുന്ന ഒരു വാക്കു്
ഊയികാരം, ഊയാരം
- വലിയ ശബ്ദം
- കുഴങ്ങിയ ശബ്ദം
ഊർ
- അരുളാദിഗണത്തിൽ ഒന്നു്
ഊര
- പൃഷ്ഠം
- ചന്തി
- കുണ്ടി
ഊരകം
- ഊരിന്റെ അകം
- കുറുന്തോട്ടിയിൽ ഒരു വകഭേദം
ഊരകത്തമ്മതിരുവടി
- ഈ ക്ഷേത്രം കേരളത്തിലെ അതിപ്രസിദ്ധവും മാഹാത്മ്യങ്ങളും കൂടിയതാണു്
- ഊരകത്തമ്മതിരുവടിയുടെ പ്രധാന തിരുനാമം തിരുവലയന്നൂർ ഭഗവതി എന്നാകുന്നു.
ഊരകുത്തി വീഴുക
- പൃഷ്ഠംകുത്തി വീഴുക
ഊരടി
- ഒരു വക അടിമകൾ
ഊരം
- ഒരു വക കുറുന്തോട്ടി
- (ഊരകം, ഊർപ്പൻ). [ഇതിനെ ഊർപ്പണം എന്നും തുത്തി എന്നും പറയാറുണ്ടു്. ഭുക്തരോധത്തിനു കൊള്ളാം. ഗർഭരക്ഷയ്ക്കും നന്നുതന്നെ. ഇതിന്റെ വേരു കണ്ണിലെ വാതതിമിരാദികൾക്കുപയോഗമുണ്ടു്.
ഊരയാടിപ്പക്ഷി
- കുതുക്കുലുക്കിപ്പക്ഷി
ഊരരി
- വിസ്താരം
- അംഗീകാരം
ഊരരീകൃത
- വിശേഷണം:
- അംഗീകരിക്കപ്പെട്ട
ഊരൽ
- വലിച്ചെടുപ്പു്
- ഉറുമ്പും മറ്റും പോലെയുള്ള അരിച്ചുനടപ്പു്
ഊരവ്യൻ
- വൈശ്യൻ
ഊരഴി
- ഊരി എടുക്കാവുന്ന അഴി
ഊരാണി
- എടുക്കാൻ തക്കവിധം തറയ്ക്കുന്ന ആണി
- അയവ്
ഊരാമുതൽ
- അന്യവസ്തു
ഊരാണ്മ, ഊരായ്മ
- ബ്രാഹ്മണർക്കു് ക്ഷേത്രങ്ങളിലുള്ള ഒരധികാരം
ഊരാളൻ
- ഊരാണ്മക്കാരൻ
ഊരാളി
- ശൂദ്രരിൽ താണ ഒരു ജാതി
- കാട്ടിൽ പാർക്കുന്ന ഒരു ജാതി
- തെക്കൻ ദിക്കുകളിൽ തേങ്ങ അടർക്കുന്ന ഒരു വക ജാതിക്കാരെയാണ് ഊരാളിമാർ എന്നു പറയുന്നതു്. ഇവരെ വടക്കൻദിക്കുകാർ തണ്ടാന്മാർ എന്നു വിളിക്കുന്നു.
ഊരാളിമന്നൻ
- ഒരുതരം വലിയപാമ്പു
- ഏകദേശം 18 അടി നീളവും ഒരു കമുകിന്റെ വണ്ണവും കാണും.
ഊരി
- വലിച്ചെടുത്തു
- ഊരുക എന്നതിന്റെ ഭൂതകാലം.
ഊരി
- അഃഗീകാരം
- വിസ്താരം
ഊരീകൃത
- വിശേഷണം:
- അംഗീകരിക്കപ്പെട്ട
- വാഗ്ദത്തം ചെയ്യപ്പെട്ട
- വിസ്താരമാക്കപ്പെട്ട
ഊരു്, ഊർ
- ഗ്രാമം
- പട്ടണം
- ഉദാ:ബിജപ്പൂരു്, കുന്നത്തൂർ ഇത്യാദി.
ഊരു
- തുട
- വസ്ത്രത്താൽ മറയ്ക്കപ്പെടുന്നതു് എന്നർത്ഥം.
- പര്യായപദങ്ങൾ:
- സക്ഥി.
ഊരുക
- വലിച്ചെടുക്കുക
- അരിച്ചു നടക്കുക
ഊരുകാണ്ഡം
- തുട
ഊരുജൻ, ഊരുജന്മാവു്
- വൈശ്യൻ
- വിരാൾ പുരുഷന്റെ ഊരുക്കളിൽ നിന്നുണ്ടായവൻ എന്നർത്ഥം.
‘ബ്രാഹ്മണോസ്യമുഖമാസീൽ
ബാഹുരാജന്യഃ കൃതഃ
ഊരൂതസ്യേയദ്വൈശ്യഃ
പദ്ഭ്യാം ശൂദ്രോ അജായത’
ബാഹുരാജന്യഃ കൃതഃ
ഊരൂതസ്യേയദ്വൈശ്യഃ
പദ്ഭ്യാം ശൂദ്രോ അജായത’
— ശ്രുതി
ഊരുദണ്ഡം
- തുട
ഊരുപർവം
- മുട്ട്
- തുടയുടെ സന്ധി എന്നർത്ഥം.
ഊരുബുകം, ഊരുബൂകം
- ആവണക്കു്
- വലിയ രോഗങ്ങളെ മാറ്റുന്നതു് എന്നർത്ഥം.
ഊരുമാതളം
- നീർമാതളം
ഊരുവു, ഊരുവുകം, ഊരുവൂകം
- ആവണക്കു്
ഊരുസ്തംഭം
- മുടന്തു്
- തുട
- തുടകൾ സ്തംഭിക്കുന്ന ഒരു രോഗം
- ആഢ്യവാതം എന്നും പറയും.
ഊരുസ്തംഭാ
- വാഴ
ഊരൂൽ
- ഒരു (മരുന്നു) ചെടി
ഊർക്കുരുകിൽ
- ഒരു ചെറിയ പക്ഷി
- ഈ പക്ഷി നാട്ടുമ്പുറങ്ങളിൽ ഉള്ളതായിട്ടറിയുന്നു. പെൺപക്ഷിക്കു ചടകം എന്നു പേർ.
- പര്യായപദങ്ങൾ:
- ചടകം
- കളവിങ്കം.
ഊർച്ച
- ഞൗരി (ഞവരി)
- ഇറക്കം
- (കൃഷിശാസ്ത്രപ്രകാരം) വെള്ളം വിട്ടു മണ്ണു ചേറാക്കുക
ഊർച്ചപിടിക്ക
- നിലം നിരപ്പാക്കുക
ഊർച്ചപ്പലക
- വിതയ്ക്കമ്പോൾ നിലം നിരപ്പുവരുത്തുന്നതിനുള്ള ഒരു പലക
- ഞവരി
ഊർച്ചമരം
- നിലം നിരപ്പാക്കുന്ന തടി
- പല്ലിത്തടി
ഊർച്ചാംവഴി
- കാട്ടിൽകൂടെയുള്ള ഇടുക്കുവഴി
ഊർജ്ജം
- കാർത്തികമാസം
- വിശേഷേണ ജയിപ്പാൻ ആഗ്രഹമുള്ളവർക്കു് ഇതിങ്കൽ ഉത്സാഹം ഭവിക്കുന്നതിനാൽ ഈ പേരുണ്ടായി.
- ബലം, ശക്തി
- പ്രയത്നം
- ജീവൻ
- ശ്വാസം
- ജലം
ഊർജ്ജസ്വല
- വിശേഷണം:
- ബലവത്തായ, ശക്തിയുള്ള
- തീക്ഷ്ണമായ
- ഉറപ്പുള്ള
ഊർജ്ജസ്വലൻ
- അതിബലവാൻ
ഊർജ്ജസ്വതി
- ചൊടിയുളളവൾ
ഊർജ്ജസ്വലത
- ചാതുര്യം
- ശക്തി
ഊർജ്ജസ്വി
- വിശേഷണം:
- ശക്തിയുളള
- സ്ത്രീ:ഊർജ്ജസ്വിനി
ഊർജ്ജസ്സ്
- അതിബലം
ഊർജ്ജാ
- ആഹാരം
- ബലം
- ദക്ഷന്റെ പുത്രി, വസിഷ്ഠന്റെ ഭാര്യ
ഊർജ്ജാതിശയാന്വിതൻ
- അതിബലവാൻ
ഊർജ്ജിത
- വിശേഷണം:
- വർദ്ധിച്ച
- ബലമുളള
- ഉൽകൃഷ്ടമായ
ഊർണ്ണനാഭം, ഊർണ്ണനാഭി
- ചിലന്തി നാഭിയിൽ നൂലുളളതു്
- ആട്ടിൻരോമത്തോടു തുല്യമായ നൂലുളളതു്.
ഊർണ്ണം
- ആട്ടിൻരോമം
- കമ്പിളി
ഊർണ്ണാ
- ആടു മുതലായവയുടെ രോമം
- പുരികങ്ങളുടെ നടുവിലേ ചുഴി. മറയ്ക്കുന്നതു് എന്നർത്ഥം
- ചിത്രരഥന്റെ ഭാര്യ
- നെയിത്തിനു കൊളളാവുന്ന രോമം
ഊർണ്ണായു
- കുറിയാടു
- ഊർണ്ണകൾ (നെയിത്തിന്നുപയോഗമുളള രോമങ്ങൾ) ഉളളതു് എന്നർത്ഥം.
- ആട്ടിൻരോമം കൊണ്ടു നെയ്തുണ്ടായ കരിമ്പടം (കമ്പിളി) മുതലായതു്
- ഊർണ്ണ = (ആട്ടിൻരോമം) ഉളളതു് എന്നർത്ഥം.
- ചെമന്ന ആടു്
- ചിലന്തി
ഊർദ്ദരൻ
- വീരൻ
- ശൂരൻ
- ഒരു രാക്ഷസൻ
ഊർദ്ദരം
- ധാന്യം അളക്കുന്ന പാത്രം
ഊർദ്ധ്വ
- വിശേഷണം:
- മുകളിലുളള
- ഉയ
- ഒടുക്കമുളള
ഊർദ്ധ്വകം
- ഊർദ്ധ്വഭാഗത്തു (ഉയരത്തു) കെട്ടിത്തൂക്കി കൊട്ടുന്ന ഒരു വാദ്യം
ഊർദ്ധ്വകേശൻ
- ശിവൻ
ഊർദ്ധ്വഗതി, ഊർദ്ധ്വഗമനം
- മേൽഗതി, സ്വർഗ്ഗം
- കരേറ്റം
- വർദ്ധന
ഊർദ്ധ്വഗൻ
- വിഷ്ണു
ഊർദ്ധ്വഗം
- ഒരു രോഗം
ഊർദ്ധ്വജാനു, ഊർദ്ധ്വജ്ഞ
- വിശേഷണം:
- മേല്പ്പെട്ടു പൊന്തിനില്ക്കുന്ന മുട്ടുളള
ഊർദ്ധ്വജ്ജ്വലനം
- മേല്പ്പെട്ടുളള ജ്വലനം (കത്തൽ)
‘പ്രസിദ്ധമൂർദ്ധജ്ജ്വലനം ഹവിർഭുജഃ’
— മാഘം
ഊർദ്ധ്വദംഷ്ട്രൻ
- ശിവൻ
ഊർദ്ധ്വൻ
- ഒടുക്കത്തെ ശ്വാസം
- മരണവായു
- ക്ഷുദ്രകൻ, തമകൻ, ചിന്നൻ, മഹാൻ, ഊർദ്ധ്വൻ ഇവ അഞ്ചും മരണ വായുക്കൾ.
ഊർദ്ധ്വപുണ്ഡ്രം
- ഗോപിക്കുറി
‘ശോഭിതലലാടോർദ്ധ്വപുണ്ഡ്ര കമളകാഭം’
— ഭാഗവതം
ഊർദ്ധ്വപുരം
- ഹരിശ്ചന്ദ്രന്റെ പുരം
ഊർദ്ധ്വപുഷ്പി
- മേത്തോന്നി
ഊർദ്ധ്വപ്രാപ്തി
- സ്വർഗ്ഗത്തിലേക്കുളള കയറ്റം
- മരണം
- വർദ്ധന
ഊർദ്ധ്വബാഹു
- വിശേഷണം:
- കൈയ്യുയർത്തിയ
ഊർദ്ധ്വബാഹു
- കൈയുയർത്തിപ്പിടിച്ചു തപസ്സുചെയ്യുന്ന ഋഷി
ഊർദ്ധ്വഭാഗം
- മുകൾവശം
ഊർദ്ധ്വഭൂമി
- മുകൾപരപ്പു്
- പര്യായപദങ്ങൾ:
- ‘അധിത്യക’.
ഊർദ്ധ്വം
- മേൽ
- മേലേ
ഊർദ്ധ്വമാവുക
- വെറുതെയാവുക
- ഇല്ലാതാവുക
ഊർദ്ധ്വമുഖ
- വിശേഷണം:
- മേല്പ്പെട്ടു മുഖമായുളള
ഊർദ്ധ്വമുഖി
- ആദിത്യൻ നില്ക്കുന്ന രാശിയുടെ മുൻപിലത്തെ രാശിക്കു പറയുന്ന ഒരു പേർ
ഊർദ്ധ്വരേതസ്സ്
- ശിവൻ
- ഭീഷ്മൻ
- ഇന്ദ്രിയനിഗ്രഹം ചെയ്തവൻ
ഊർദ്ധ്വരോധനം
- ഛർദ്ദി
ഊർദ്ധ്വരോമം
- മേലോട്ടുനില്ക്കുന്ന രോമം
ഊർദ്ധ്വലിംഗൻ
- ശിവൻ
ഊർദ്ധ്വലോകം
- സ്വർഗ്ഗം
- മേൽഭാഗം
ഊർദ്ധ്വവർത്മാ
- ആകാശം
ഊർദ്ധ്വവായു
- ഒടുക്കത്തെ ശ്വാസം
- ഊർദ്ധ്വൻ എന്നതു നോക്കുക.
ഊർദ്ധ്വശായി
- ശിവൻ
ഊർദ്ധ്വശ്വാസം
- ഒടുക്കത്തെ ശ്വാസം
- ഊർദ്ധ്വൻ എന്നതു നോക്കുക.
ഊർദ്ധ്വസ്ത്രോതസ്സു്
- തപസ്വി
ഊർപ്പണം, ഊർപ്പം
- തുത്തി. ഊരം എന്നും പറയും. കുറുന്തോട്ടിയിൽ ഒരു വക ഭേദം
ഊർപ്പന്നി
- പോർക്കു്
- പഴക്കമുള്ള പന്നി
ഊർപ്പള്ളി
- നായാട്ടുകാർക്കു സ്ഥാനമാനവും അവകാശവും സ്ഥാപിച്ചു കിട്ടീട്ടുള്ള കെട്ടിടം
- അവരുടെ വേട്ടയ്ക്കുള്ള അതിർത്തിസ്ഥലം
ഊർപ്പു്
- അവകാശം
ഊർപ്രദിക്ഷണം
- പട്ടണം ചുറ്റി സഞ്ചരിക്കുക
ഊർമ്മി
- തിര. ഗമനശീലം എന്നർത്ഥം
- ഞൊറിവ്
- ഒഴുക്കു്
- പ്രകാശം
- സുഖമില്ലായ്മ
- തുക, സംഖ്യ
- വെള്ളത്തുള്ളി
- ഉദാ:ഗംഗാജലോർമ്മി.
- പര്യായപദങ്ങൾ:
- ഭംഗം
- തരംഗം
- വീചി.
ഊർമ്മിക
- മോതിരം, വിരലിൽ ഒന്നിലധികം മോതിരമിട്ടാൽ തിരമാലപോലെയിരിക്കും. അതിനാൽ ഈ പേരുണ്ടായി
- തിര
- ഞൊറിവു്
- തേനീച്ചയുടെ മുഴക്കം
- വ്യസനം
- പര്യായപദങ്ങൾ:
- അംഗുലീയം.
ഊർമ്മിമാല
- തിരമാല
ഊർമ്മിമാലി
- സമുദ്രം. ഊർമ്മിമാലയോടു കൂടിയതു്
ഊർമ്മ്യ
- വിശേഷണം:
- തിരയെ സംബന്ധിച്ച
ഊർമ്മ്യാ
- രാത്രി
ഊർമ്മിമത്തു്
- വിശേഷണം:
- തിരമാലയുള്ള
- വളഞ്ഞ
ഊർമ്മിമത്തു്
- വളഞ്ഞതു്
- ഊർമ്മിയോടു കൂടിയതു് എന്നർത്ഥം. സമുദ്രം.
ഊർമ്മിളാ
- ലക്ഷ്മണന്റെ ഭാര്യ
- സീതയുടെ സഹോദരി
- ഗന്ധർവീസോമദയുടെ മാതാവു്
ഊർവ്വ
- വിശേഷണം:
- വലിയ
- വർദ്ധിച്ച
ഊർവ്വൻ
- ഋചീകന്റെ അച്ഛൻ
- ജമദഗ്നിയുടെ പിതാമഹൻ
ഊർവ്വം
- ബഡവാഗ്നി
- മേഘം
ഊർവ്വാരു, ഊർവ്വാലു
- വെള്ളരി
- ഉർവ്വാരു എന്നതു നോക്കുക.
ഊർവ്യാംഗം
- കൂണു്
- കൂൺ
- കുമിൾ
- കുടയുടെ ഭാഷയിൽ ഭൂമിയിൽ നിന്നു എഴുന്നുണ്ടാകുന്ന ഒരു സാധനം
ഊവൽ, ഊയൽ
- ചൂളമിടുക
ഊവു്
- വേദന
- ഇതു തെക്കൻദിക്കിൽ ശിശുക്കൾക്കു വേദനയുണ്ടാകുമ്പോൾ പറയാറുണ്ടു്.
- ഇതിൽ ‘ഔവു’ എന്ന വാക്കിന്റെ അർത്ഥം ‘നീർക്കെട്ടു് ’ എന്നാകുന്നു. ഇതിൽ നിന്നാണു് ‘ഊവു് ’ എന്നതു് ഇപ്പോൾ നടപ്പിലായിട്ടുള്ളതു്.
‘സൂര്യൻ അധികതരം കറുത്തനൽ
ആഴയൗ വിളക്കി.’
ആഴയൗ വിളക്കി.’
— രാമചരിതം
ഊശൻ
- ഭോഷൻ
- മീശകുറഞ്ഞവൻ
ഊശയാക്കുക
- നിസ്സാരമാക്കുക
- നാണിപ്പിക്ക
- ഊശിയാക്കുക എന്നും ഉണ്ടു്
ഊശാന്താടി
- കുറഞ്ഞ മീശ
ഊഷകം
- ഉഷസ്സു്, പ്രഭാതം
- നല്ല മുളകു്
- ഉപ്പു്
- ഉവർമണ്ണു്
- കല്മദം
- മയൂരതുത്ഥം
ഊഷസ്സ്
- പ്രഭാതം
- ഉഷസ്സ് എന്നതിന്റെ പാഠം.
ഊഷം
- ഓർപുളിയുള്ള മണ്ണു്
- നീറലിനെ ചെയ്യുന്നതു് എന്നർത്ഥം. മൂത്രക്ഷാരമണ്ണു്.
ഊഷണത്രയം
- ചുക്കു്
- മുളകു്
- തിപ്പലി ഇവ 3-ഉം
ഊഷണം, ഉഷണം
- നല്ലമുളകു്
- ദഹിപ്പിക്കുന്നതു്, വേദനപ്പെടുത്തുന്നതു് എന്നർത്ഥം. മുളകു്.
- തിപ്പലി
- ചുക്കു്
- വാൽമുളകു്
ഊഷണാ, ഉഷണാ
- തിപ്പലി
- വേദനപ്പെടുത്തുന്നതു്, ചുട്ടുനീറുന്നതു് എന്നർത്ഥം.
ഊഷത്വം, ഊഴത്വം
- ഭോഷത്വം
- നാണം
- മൂഢത
ഊഷൻ, ഊഴൻ
- എന്തുചെയ്യണമെന്നറിവാൻ പാടില്ലാത്ത മൗഢ്യത്തോടുകൂടിയവൻ
- ഭോഷൻ
‘ദോഷമകന്നോരുഗാനത്തെകേൾക്കയാൽ
ഊഷനായിങ്ങനെനിന്നുപോയി’
ഊഷനായിങ്ങനെനിന്നുപോയി’
— കൃഷ്ണഗാഥ
ഊഷരം, ഊഷരാ
- ഓർനിലം (പടന്ന)
- വളം വെളിപ്പെടാതെ കിടക്കുന്ന ഭൂമി.
ഊഷവാൻ
- ഓർനിലം (പടന്ന)
- സ്ത്രീ:ഊഷവതി. നപും:ഊഷവത്ത്.
ഊഷാപതി
- അനിരുദ്ധൻ
- ബാണപുത്രിയായ ഉഷയ്ക്കു ഊഷയെന്നും പറയാം.
ഊഷ്മ
- വിശേഷണം:
- ചൂടു്
- വെയിൽ
ഊഷ്മകം
- ഗ്രീഷ്മഋതു
- വേനൽകാലം
- വേദനപ്പെടുത്തുന്നതു് എന്നർത്ഥം. ഉഷ്ണംകൊണ്ടു് ദുഃഖിപ്പിക്കുന്നകാലം എന്നുമാകാം.
ഊഷ്മത
- ചൂടു്
ഉഷ്മളം
- ചൂടുള്ളതു്
ഊഷ്മാഗമം
- ഗ്രീഷ്മകാലം
- ഊഷ്മാവിന്റെ ആഗമം (വരവു്) എന്നർത്ഥം.
ഊഷ്മാവു്
- ചൂടു്
- ജ്വാല
ഊഷ്മാക്കൾ
- ശ
- ഷ
- സ
- ഹ ഇവ നാലും
ഊഹനീ
- ചൂൽ
ഊഹനീയ
- വിശേഷണം:
- ഊഹിക്കത്തക്ക, വിചാരിക്കത്തക്ക
- തർക്കിക്കത്തക്ക
- ഉദ്ദേശിക്കത്തക്ക
ഊഹം
- വിതർക്കം
- ഇതുകൊണ്ടു സംശയിക്കപ്പെടുന്നു. അങ്ങിനെയോ ഇങ്ങിനെയോ എന്നുള്ള ആലോചനയത്രേ വിതർക്കം. അദ്ധ്യാഹാരം, തർക്കം. ഊഹം എന്നതിനു കുറവുള്ളതിനെ തീർക്കുന്നതിനായി അധികപദത്തെ ചേർക്കുന്നതിനൊ അപൂർവ്വാർത്ഥത്തെ ഉൽപ്രേക്ഷിക്കുന്നതിനൊ ഉള്ള പേർ എന്നും അർത്ഥം കാണുന്നു.
- വിചാരം
- ഉദ്ദേശം
- പര്യായപദങ്ങൾ:
- അദ്ധ്യാഹാരം
- തർക്കം.
ഊഹാപോഹങ്ങൾ
- ഊഹങ്ങളും അപോഹങ്ങളും
- ഊഹം = ഒരു കാര്യത്തിൽ നിന്നു മറ്റൊരു കാര്യത്തെ അറിവാനുള്ള ശക്തി. അപോഹം = നിർണ്ണയിക്കൽ.
ഊഹിക്കുക
- വിചാരിക്കുക
- തർക്കിക്കുക
- ഉദ്ദേശിക്കുക
ഊഹിത
- വിശേഷണം:
- വിചാരിക്കപ്പെട്ട
- തർക്കിക്കപ്പെട്ട
- ഉദ്ദേശിക്കപ്പെട്ട
ഊഹ്യമാന
- വിശേഷണം:
- വിചാരിക്കുന്ന
- തർക്കിക്കുന്ന
- ഉദ്ദേശിക്കുന്ന
- വഹിക്കപ്പെടുന്ന
ഊഹ്യ
- വിശേഷണം:
- വിചാരിക്കത്തക്ക
- തർക്കിക്കത്തക്ക
- ഉദ്ദേശിക്കത്തക്ക
- എടുക്കപ്പെടുവാൻതക്ക
- ചുമക്കപ്പെടുവാൻതക്ക
ഊള
- ഒരു ചെടി
- അഴുകൽ
ഊളൻ
- നരി
- (വ്യംഗ്യാർത്ഥം) കുരുട്ടു ബുദ്ധിയുള്ളവനായി വളരെ പതിഞ്ഞനിലയിൽ നടക്കുന്നവൻ
ഊഴ്
- തമിഴ്: ഉഴവൽ
- വിധി
- കല്പിതം
- ഭാഗ്യം.
ഊഴ്ക്കാരൻ
- ഭാഗ്യക്കുറി നടത്തുന്നവൻ
ഊഴൻ, ഊഷൻ
- ഭോഷൻ
- രാജഭൃത്യൻ
ഊഴത്വം, ഊഷത്വം
- ഭോഷത്വം
- മൂഢത
- നാണം
ഊഴം
- മുറ, സമയം, വട്ടം, കുറി
- പരിചയം
- ഉദാ:ഈ പണിക്കു് അവനു ഊഴമുണ്ടു്.
ഊഴംകുത്തുക
- രാജാക്കന്മാർക്കു് അരികുത്തിക്കൊടുക്കുക
ഊഴമിടുക
- മുറയിട്ടു പണിചെയ്ക
ഊഴൽ
- അഴുക്കു്, ദുഷ്ടു്, കല്ക്കം
- ചൂളം
ഊഴലിടുക
- ചൂളമിടുക
ഊഴി, ഊഴിമണ്ഡലം
- ഭൂമി
- ഭൂതലം
ഊഴിയക്കാരൻ
- വേലക്കാരൻ
ഊഴിയം
- ശുശ്രൂഷ
- വേല
- സേവ
ഊഴിയംനടത്തുക
- വേലചെയ്ക
- (വ്യംഗ്യാർത്ഥം) ഫലം വല്ലവിധവും വരട്ടെ എന്നുള്ള ഉദ്ദേശ്യത്തോടുകൂടി താൻ ചെയ്യേണ്ടതു ചെയ്യുക
ഊഴിയവേല
- ചൊല്ലുവേല
- അടിമവേല
ഊറ, ഊറൽ
- മട്ടു്
ഊറക്കാടി
- അരി കഴുകിയ വെള്ളത്തിലെ ഊറൽ = കാടി
ഊറയിടുക
- മയംവരുത്തുക
ഊറയ്ക്കിടുക
- മയംവരുത്തുക
ഊറാമ്പുലി
- എട്ടുകാലി
- ചില ദിക്കിൽ കൂറാംപുലി എന്നു പറയുന്നു. [വിഷച്ചിലന്തി.
ഊറുക
- മട്ടാകുക
- ജലം പതച്ചു വരുക
ഊറ്റ
- മട്ടു
- അരിപ്പു
- ഒഴിക്ക
- അഴുക്കു്
- വാറ്റു
ഊറ്റം
- ബലം, ശക്തി
- വലിപ്പം
- സ്തുതി
ഊറ്റവാക്കു്
- വലിപ്പംപറക
- ഭീഷണിവാക്കു്
- മുഖസ്തുതി
ഊറ്റവെള്ളം
- കഞ്ഞി
- കാടി
ഊറ്റു്
- ഉറവു്
- ഉറവു എന്ന ശബ്ദം നോക്കുക.
ഊറ്റുക
- വാറ്റുക
- അരിക്കുക
- ഒഴിക്കുക
ഊറ്റുകുഴി
- ഉറവുകുഴി